Plus One Political Science Board Model Paper 2022 Malayalam Medium

Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.

Plus One Political Science Board Model Paper 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 10 വരെ ചോദ്യങ്ങളിൽ 16 സ്കോറിന് ഉത്തരം എഴുതുക.

Question 1.
മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ സുപ്രീം കോടതിക്ക് റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന അനുഛേദം ഏത്? (1)
(a) അനുഛേദം 32
(b) അനുഛേദം 14
(c) അനുഛേദം 25
(d) അനുഛേദം 30
Answer:
(a) അനുഛേദം 32

Question 2.
താഴെ തന്നിരിക്കുന്ന രാജ്യങ്ങളിൽ പൊതുതെരഞ്ഞെടുപ്പിന് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ സ്വീകരിച്ച രാജ്യം ഏത്?
(a) യു.കെ.
(b) ഇസ്രായേൽ
(c) യു.എസ്.എ.
Answer:
(b) ഇസ്രായേൽ

Question 3.
ഇന്ത്യൻ പ്രധാനമന്ത്രിയെ നിയമിക്കുന്നത് (1)
(a) ഉപരാഷ്ട്രപതി
(b) രാജ്യസഭ
(c) രാഷ്ട്രപതി
Answer:
(c) രാഷ്ട്രപതി

Question 4.
ഇന്ത്യയിൽ __________________ തെരഞ്ഞെടുപ്പിന് എഫ്. പി.ടി.പി. സമ്പ്രദാ യമാണ് സ്വീകരിച്ചിരിക്കുന്നത്. (1)
(a) ലോകസഭ
(b) രാജ്യസഭ
(c) പ്രസിഡന്റ് ഓഫ് ഇന്ത്യ
Answer:
(b) രാജ്യസഭ

Question 5.
ഇന്ത്യയിലെ നീതിന്യായ വിഭാഗത്തിന്റെ ഘടന സൂചിപ്പിക്കുന്ന ചാർട്ട് പൂർത്തിയാക്കുക. (2)
Plus One Political Science Board Model Paper 2022 Malayalam Medium 1
Answer:
a) സുപ്രീം കോടതി
b) കീഴ്ക്കോടതികൾ

Question 6.
ഇന്ത്യൻ പാർലമെന്റിനെ കുറിച്ചുള്ള ഏതാനും പ്രസ്താവനകൾ തന്നിരിക്കുന്നു. അവ ശരിയോ തെറ്റോ എന്ന് എഴുതുക.
(a) ലോകസഭ ഒരു സ്ഥിരം സഭയാണ്
(b) ലോകസഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ട് തെരഞ്ഞ ടുക്കുന്നു.
(c) ഓരോ രണ്ടു വർഷം കൂടുമ്പോഴും രാജ്യസഭയിലെ \(\frac{1}{3}\) അംഗ ങ്ങൾ കാലാവധി പൂർത്തിയാക്കുന്നു.
(d) ഇന്ത്യയിൽ ഇപ്പോൾ 543 ലോകസഭ നിയോജക മണ്ഡ ലങ്ങൾ ഉണ്ട്.
Answer:
a) തെറ്റ്
b) ശരി
c) ശരി
d) ശരി

Plus One Political Science Board Model Paper 2022 Malayalam Medium

Question 7.
ഏതാനും ഭരണവിഷയങ്ങൾ താഴെ തന്നിരിക്കുന്നു. അവ അനുയോജ്യമായി ടേബിളിൽ ക്രമപ്പെടുത്തുക.
(ബാങ്കിങ്, ട്രേഡ് യൂണിയൻ, വിദ്വാഭ്യാസം, മായം ചേർക്കൽ, വിദേശകാര്യം, തുറമുഖങ്ങൾ)

കേന്ദ്ര വിഷയങ്ങൾ ഉഭയ വിഷയങ്ങൾ

Answer:

കേന്ദ്ര വിഷയങ്ങൾ ഉഭയ വിഷയങ്ങൾ
• ബാങ്കിംഗ് • ട്രേഡ് യൂണിയൻ
• വിദേശകാര്യം • വിദ്യാഭ്യാസം
• തുറമുഖങ്ങൾ • മായംചേർക്കൽ

Question 8.
ചുവടെ നൽകിയിരിക്കുന്ന പുസ്തകങ്ങളുടെ രചയിതാക്കൾ ആരെന്ന് എഴുതുക.
(a) സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര
(b) ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം
(c) ഓൺ ലിബേർട്ടി
Answer:
(a) സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര – നെൽസൺ മണ്ഡല
(b) ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം – ആഗ്സാൻ സൂകി
(c) ഓൺ ലിബേർട്ടി – ജെ. എസ്. മിൽ

Question 9.
താഴെ തന്നിരിക്കുന്ന വിഷയങ്ങളെ പട്ടികയിൽ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
(കൃഷി, പ്രതിരോധം, വിദ്യാഭ്യാസം, ബാങ്കിംങ്ങ്, ജയിൽ, വനം) (3)
Answer:
രാഷ്ട്രീയാവകാശങ്ങൾ

  1. വോട്ടവകാശം
  2. രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കുന്നതിനുള്ള അവകാശം
  3. ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം

സാമ്പത്തികാവകാശങ്ങൾ

  1. അർഹമായ വേതനത്തിനുള്ള അവകാശം
  2. അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾക്കുള്ള അവകാശം
  3. തൊഴിലിനുള്ള അവകാശം

Question 10.
ചേരുംപടി ചേർക്കുക.

A B
ഭരണഘടന സ്വീകരിച്ച ആശയങ്ങൾ
ബ്രിട്ടീഷ് ഭരണഘടന സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
കനേഡിയൻ ഭരണഘടന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
അമേരിക്കൻ ഭരണഘടന നിയമ നിർമ്മാണ നടപടിക്രമം
ഫ്രഞ്ച് ഭരണഘടന ഗവൺമെന്റിന്റെ അർദ്ധഫെഡറൽ സമ്പ്രദായം

Answer:

A B
ഭരണഘടന സ്വീകരിച്ച ആശയങ്ങൾ
ബ്രിട്ടീഷ് ഭരണഘടന നിയമ നിർമ്മാണ നടപടിക്രമം
കനേഡിയൻ ഭരണഘടന ഗവൺമെന്റിന്റെ അർദ്ധഫെഡറൽ സമ്പ്രദായം
അമേരിക്കൻ ഭരണഘടന സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
ഫ്രഞ്ച് ഭരണഘടന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

11 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം.
(4 × 3 = 12)

Question 11.
ഇന്ത്യൻ പ്രസിഡന്റിന്റെ മൂന്ന് വിവേചന അധികാരങ്ങൾ എഴുതുക.
Answer:

  1. മന്ത്രിസഭ നൽകുന്ന ഉപദേശം പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കാനുള്ള അധികാരം.
  2. വീറ്റോ അധികാരം – ഒരു ബില്ല് പിടിച്ചു വയ്ക്കാനോ, അനുമതി നിഷേധിക്കാനുള്ള അധികാരം.
  3. ലോക്സഭയിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ വിവേചനപൂർവ്വം പ്രധാന മന്ത്രിയെ നിയമിക്കാനുള്ള അധികാരം.

Plus One Political Science Board Model Paper 2022 Malayalam Medium

Question 12.
ഇന്ത്യൻ ഭരണഘടനയിൽ ഇതുവരെ പാസാക്കിയ ഭരണഘടനാ ഭേദഗതികളുടെ വർഗീകരണം എഴുതുക.
Answer:

  1. സാങ്കേതികമോ ഭരണപരമോ ആയ ഭേദഗതികൾ
  2. വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ
  3. രാഷ്ട്രീയ സമന്വയത്തിലൂടെയുള്ള ഭേദഗതികൾ

Question 13.
ഇന്ത്യയിൽ നീതിന്യായ വിഭാഗത്തിന്റെ സ്വതന്ത്രത ഉറപ്പാക്കുന്ന തിനുള്ള മൂന്ന് നടപടികൾ പ്രസ്താവിക്കുക.
Answer:
ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള പ്രധാനമാർഗ്ഗങ്ങൾ താഴെപറയുന്നവയാണ്.

  1. ജഡ്ജിമാരുടെ നിയമനരീതി
  2. സാമ്പത്തികാശ്രയത്വത്തിന്റെ അഭാവം
  3. വ്യക്തിപരമായ വിമർശനങ്ങളിൽ നിന്നുള്ള സംരക്ഷണം

Question 14.
സമത്വം വളർത്തുന്നതിനുള്ള മൂന്ന് മാർഗങ്ങൾ എഴുതുക.
Answer:

  1. ഔപചാരിക സമത്വം സ്ഥാപിക്കൽ
  2. വ്യത്യസ്ത പരിഗണനയിലൂടെയുള്ള സമത്വം
  3. അനുകൂലാത്മക നടപടികൾ

Question 15.
ദേശ രൂപീകരണത്തെ സഹായിക്കുന്ന ഏതെങ്കിലും മൂന്ന് ഘടകങ്ങൾ എഴുതുക.
Answer:

  1. പൊതുവായ വിശ്വാസം
  2. ചരിത്രം
  3. ഭൂപ്രദേശം

Question 16.
ഘടനാപരമായ ഹിംസയുടെ ഏതെങ്കിലും മൂന്ന് രൂപങ്ങൾ പ്രസ്താവിക്കുക.
Answer:

  1. കൊളോണിയലിസം
  2. പുരഷാധിപത്യം
  3. വർഗ്ഗീത

Question 17.
രാഷ്ട്രീയ സിദ്ധാന്തം പഠിക്കുന്നതിന്റെ പ്രാധാന്യം എഴുതുക.
Answer:
രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പഠനം വളരെ പ്രധാനമാണ്. രാഷ്ട്രീയ പ്രവർത്തകർ, നയരൂപീകരണം നടത്തുന്ന ബ്യൂറോ കാറ്റുകൾ, രാഷ്ട്രീയ സിദ്ധാന്തം പഠിപ്പിക്കുന്നവർ, ഭരണ ഘടനയും നിയമങ്ങളും വ്യാഖ്യാനിക്കുന്ന അഭിഭാഷകരും ജഡ്ജി മാരും, ചൂഷണം തുറന്നു കാട്ടുകയും പുതിയ അവകാശങ്ങൾ ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന പൊതുപ്രവർ ത്തകരും, രാഷ്ട്രീയ സങ്കൽപങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നി ങ്ങനെ സമൂഹത്തിലെ പല വിഭാഗങ്ങൾക്കും വളരെ പ്രസക്ത മായ ഒന്നാണ് രാഷ്ട്രീയ സിദ്ധാന്തം.

ഒന്നാമതായി, എല്ലാ വിദ്യാർത്ഥികളും ഭാവിയിൽ ഒരു തൊഴിൽ തെരഞ്ഞെടുക്കേണ്ടിവരും. ഏതു തൊഴിലിനെ സംബന്ധിച്ചിട ത്തോളം രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവുകൾക്ക് പ്രസക്തിയുണ്ട്. ഗണിതശാസ്ത്രം പഠിക്കുന്ന എല്ലാവരും ഗണിത ശാസ് ത്രജ്ഞന്മാരോ, എഞ്ചിനിയർമാരോ ആവില്ല. എങ്കിലും ഗണിതത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് ജീവിതത്തിൽ പൊതുവെ ഉപകാരപ്രദമാണെന്ന് പറയേണ്ടതി ല്ലല്ലോ.

രണ്ടാമതായി, വിദ്യാർത്ഥികളെല്ലാം വോട്ടവകാശമുള്ള പൗരന്മാ മായിത്തീരാൻ പോവുകയാണ്. പല പ്രശ്നങ്ങളിലും അവർക്കു തീരുമാന മെടുക്കേണ്ടിവരും. നാം ജീവിക്കുന്ന ലോകത്ത രൂപപ്പെടുത്തുന്ന രാഷ്ട്രീയ ആശയങ്ങളെക്കുറിച്ചും സ്ഥാപന ങ്ങളെക്കുറിച്ചുമുള്ള അറിവ് ഉത്തരവാദിത്വത്തോടെ പ്രവർത്തി ക്കാൻ അവർക്കു സഹായകമാകും.

മൂന്നാമതായി, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ആശ യങ്ങളേയും വികാരങ്ങളേയും പരിശോധിക്കുന്നതിന് രാഷ്ട്രീയ സിദ്ധാന്തം പ്രോത്സാഹനമേകുന്നു.

നാലാമതായി, രാഷ്ട്രീയ സങ്കല്പങ്ങളെക്കുറിച്ച് ചിട്ടയോടെ ചിന്തിക്കാൻ രാഷ്ട്രീയ സിദ്ധാന്തം സഹായിക്കുന്നു.

Plus One Political Science Board Model Paper 2022 Malayalam Medium

18 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം (4 × 4 = 16)

Question 18.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏതെങ്കിലും നാല് ചുമതലകൾ ചർച്ച ചെയ്യുക.
Answer:

  1. വോട്ടർ പട്ടിക തയാറാക്കൽ
  2. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്സഭ, സംസ്ഥാന നിയമസഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തൽ
  3. തിരഞ്ഞെടുപ്പുകളുടെ ടൈംടേബിൾ തയാറാക്കൽ തിരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ നിയമനം
  4. തിരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥരുടെ നിമനം
  5. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം.

Question 19.
നിഷേധാത്മക സ്വാതന്ത്ര്യവും ക്രിയാത്മക സ്വാതന്ത്ര്യവും വിശദമാക്കുക.
Answer:
എല്ലാ നിയന്ത്രണങ്ങളിൽ നിന്നുമുള്ള മോചനം എന്നാണ് സ്വാത അന്ത്യമെന്ന വാക്കിന്റെ അർത്ഥം. ഇത് പ്രാവർത്തികമാക്കിയാൽ കാട്ടിലെ നിയമമായ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിയ മാവും നടപ്പിൽ വരുക. ബലവാൻ ബലഹീനനുമേൽ മേധാ വിത്വം പുലർത്തുകയും സമൂഹത്തിലെ ഏറ്റവും ശക്തിമാനെ ഓരോരുത്തരും വണങ്ങേണ്ടതായും വരും. സ്വാതന്ത്യത്തിന്റെ ഈ നെഗറ്റീവ് സങ്കല്പം സ്വീകാര്യമോ ആഗ്രഹിക്കത്തക്കതോ അല്ലാത്തതുകൊണ്ട് രാഷ്ട്രം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടിയി രിക്കുന്നു. തടസ്സങ്ങളെ നീക്കം ചെയ്യുക എന്നതാണ് സ്വാത സ്വത്ത് സംബന്ധിച്ച പോസിറ്റീവ് സങ്കല്പം. നെഗറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തെ അരാചകത്വത്തിലേക്ക് നയിക്കുന്നു. പോസിറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗ തിക്കും മറ്റ് വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണ്.

Question 20.
73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ കൊണ്ടുവന്ന ഏതെങ്കിലും നാല് മാറ്റങ്ങൾ ചർച്ച ചെയ്യുക.
Answer:
പ്രാദേശിക ഗവൺമെന്റുകൾ 73-ാം ഭേദഗതിക്കു ശേഷം

  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക ഗവൺമെന്റിനെ ക്കുറിച്ച് നിയമനിർമാണം നടത്താനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടു. ഭരണഘടനാ ഭേദഗതിക്കനു സൃതമായി നിയമനിർമ്മാണം നടത്താൻ സംസ്ഥാനങ്ങൾ നിർബന്ധിതരായി.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രത്യക്ഷ തെരഞ്ഞെടുപ്പ് നില വിൽ വന്നു.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക സമിതികൾ തിരിച്ചു വിട്ടാൽ 6 മാസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു.
  • 73-ാം ഭേദഗതിയ്ക്കുശേഷം സ്ത്രീകൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും പ്രാദേശികസമിതിയിൽ സംവരണം ഏർപ്പെടുത്തി.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശികസമിതികളിലേക്കു തെരഞ്ഞെടുപ്പു നടത്താനുള്ള ചുമതല ഒരു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറെ ഏൽപ്പിച്ചു.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക സമിതികളിൽ പ്രമുഖ ജാതികൾക്കും ജന്മിമാർക്കുമുണ്ടായിരുന്ന പ്രാമുഖ്യം ഒരു പരിധി വരെ അവസാനിച്ചു.

Question 21.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരങ്ങളും ചുമതലകളും വിശദമാക്കുക.
Answer:

  • മന്ത്രിസഭ രൂപീകരിക്കുന്നതും, മന്ത്രിമാരായി നിയോഗിക്ക പ്പെടുന്നവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ വകുപ്പുകൾ വിഭജിച്ചു നൽകുന്നതും പ്രധാനമന്ത്രിയാണ്.
  • മന്ത്രമാർക്ക് ഉചിതമായ വകുപ്പുകൾ നൽകുന്നതിനൊപ്പം അവരുടെ പ്രകടനം തൃപ്തികരമല്ലെങ്കിൽ മാറ്റി നൽകുന്നതും പ്രധാനമന്ത്രിയാണ്.
  • ക്വാബിനറ്റിൽ അധ്യക്ഷത വഹിക്കുന്നതും, അതിന്റെ അജണ്ട നിശ്ചയിക്കുന്നതും, യോഗം നിയന്ത്രിക്കുന്നതും പ്രധാനമന്ത്രി യാണ്.
  • പ്രസിഡന്റിനും മന്ത്രിസഭയ്ക്കുമിടയിൽ പാലമായി പ്രവർത്തിക്കുന്നത് പ്രധാനമന്ത്രിയാണ്.

Question 22.
നിയമപരമായ അവകാശങ്ങളെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
നിയമപരമായി അംഗീകരിക്കപ്പെട്ടതും നിയമം ഉറപ്പുനൽകു ന്നതുമായ അവകാശങ്ങളാണ് നിയമപരമായ അവകാശങ്ങൾ. ധാർമ്മികവും സ്വാഭാവികവുമായ അവകാശങ്ങളിൽ നിന്ന് നിയമാവകാശത്തെ വേർതിരിക്കുന്നത് അതിന്റെ നിയമപരമായ ഉറപ്പാക്കലിലാണ്. പ്രധാനമായും നിയമാവകാശങ്ങളെ മൂന്നായി തിരിക്കാം. സിവിൽ അവകാശങ്ങൾ, രാഷ്ട്രീയ അവകാശങ്ങൾ, സാമ്പത്തികാവകാശങ്ങൾ. ജാതി- മത- വർഗ്ഗ വർണ്ണ ലിംഗ പ്രദേശ വ്യത്യാസമില്ലാതെ ഏവർക്കും ലഭ്യമാവേണ്ട അവകാശങ്ങ ളാണ് നിയമാവകാശങ്ങൾ.

Question 23.
സാർവത്രിക പൗരത്വവും ഇതിന്റെ സമകാലിക പ്രസക്തിയും വിശദമാക്കുക.
Answer:
ആഗോളവൽക്കരണത്തിന്റെ സ്വാധീനത്തിൽ തുറന്ന കമ്പോള വ്യവസ്ഥ ശക്തിപ്പെടുകയും രാഷ്ട്രങ്ങൾ തമ്മിലുള്ള അകൽച്ച കുറയുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകം ഇന്ന് ഒരു ‘ഗ്ലോബൽ വില്ലേജായി മാറുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ ആഗോള പൗരത്വത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു രാഷ്ട്രത്തിന്റെ ആദ്യന്തരപ്രശ്നങ്ങളും, പ്രകൃതിക്ഷോഭം, സുനാമി തുടങ്ങിയവമൂലവും ജനങ്ങൾ ഇന്ന് അഭയാർത്ഥിക ളായി മാറികൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിശ്വ പൗരത്വം എന്ന ആശയത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധി ച്ചുകൊണ്ടിരിക്കുന്നു.

24 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും നാല് എണ്ണത്തിന് ഉത്തരം എഴുതുക. 5 സ്കോർ വീതം. (4 × 5 = 20)

Question 24.
ഭരണഘടന നിർവഹിക്കുന്ന അഞ്ച് ചുമതലകൾ വിവരിക്കുക.
Answer:

  1. ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
  2. തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു.
  3. ഗവൺമെന്റിന്റെ അധികാരത്തിനു പരിധി കല്പിക്കുന്നു.
  4. ഒരു സമൂഹത്തിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും
  5. ഒരു ജനതയുടെ മൗലിക വ്യക്തിത്വം

Question 25.
ഇന്ത്യൻ സുപ്രീം കോടതിയുടെ ഉത്ഭവ അധികാരം, അപ്പീൽ അധികാരം എന്നിവ വിശകലനം ചെയ്യുക.
Answer:
തനത് അധികാരങ്ങൾ (Original Jurisdiction)
താഴെപ്പറയുന്ന പ്രശ്നങ്ങളിൽ സുപ്രീം കോടതിക്കു മാത്രമായി തനതു അധികാരങ്ങളുണ്ടായിരിക്കും.

  1. കേന്ദ്രസർക്കാരും, ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ
  2. കേന്ദ്രസർക്കാരും, ഏതെങ്കിലും സംസ്ഥാനമോ, സംസ്ഥാന ങ്ങളുമോ ഒരു ഭാഗത്തും, മറ്റേതെങ്കിലും സംസ്ഥാനമോ, സംസ്ഥാനങ്ങളോ മറുഭാഗത്തും വരുന്ന തർക്കങ്ങൾ.
  3. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ.
  4. പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ തെരഞ്ഞ ടുപ്പ് സംബന്ധിച്ച തർക്കങ്ങൾ.
  5. ആർട്ടിക്കിൾ 32 പ്രകാരം മൗലികാവകാശങ്ങൾ നടപ്പിൽ വരു ത്തുവാൻ.

അപ്പീലധികാരം (Appellate Jurisdiction)
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ്. സുപ്രീം കോടതി. അപ്പീലധികാരം മൂന്നായി വിഭജിക്കാം. ഭരണഘടനാപരം, സിവിൽ, ക്രിമിനൽ.

ഭരണഘടനാപരമായ തർക്കങ്ങൾ (Constitutional cases)
ഭരണഘടനാപരമായ തർക്കങ്ങളിൽ ഭരണഘടനയുടെ വ്യാ ഖയാനത്തിനുതകുന്ന ഗൗരവമേറിയ പ്രശ്നം ഉൾക്കൊണ്ടി ട്ടുണ്ടെന്ന് ഹൈക്കോടതി സാക്ഷ്യപ്പെടുത്തിയാൽ, സുപ്രീം കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്.

  • അത്തരമൊരു സർട്ടിഫിക്കറ്റ് ഹൈക്കോടതി നിഷേധിച്ചാൽ, ഭരണഘടനാ വ്യാഖ്യാനം ആവശ്യമുള്ള ഗൗരവമേറിയ നിയമ പ്രകാരം തർക്കത്തിലുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യ മായാൽ, അപ്പീൽ നൽകുന്നതിന് പ്രത്യേക അനുമതി (Special leave of appeal)സുപ്രീം കോടതിക്ക് നൽകു ന്നതാണ്.
  • സുപ്രീം കോടതി സ്വയം മുൻകയ്യെത്തോ, അറ്റോർണി ജനറ ലിന്റെ അപേക്ഷാപ്രകാരമോ പൊതു പ്രധാന്യമുള്ള വ്യവഹാര ങ്ങൾ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി കളോട് ആവശ്യപ്പെടാം.

സിവിൽ തർക്കങ്ങൾ (Civil Cases)
ഹൈക്കോടതി മുമ്പാകെയുള്ള സിവിൽ തർക്കങ്ങളിൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന നിയമപ്രശ്നം സുപ്രീം കോടതി തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി സാക്ഷ്യപ്പെ ടുത്തിയാൽ, ഹൈക്കോടതിവിധി ക്കെതിരെ സുപ്രീം കോട തിയിൽ അപ്പീൽ ബോധിപ്പിക്കാം.

ക്രിമിനൽ തർക്കങ്ങൾ (Criminal Cases)
ക്രിമിനൽ തർക്കങ്ങളിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ആപ്പീൽ ബോധിപ്പിക്കുന്നത് താഴെ പറ യുന്ന സാഹചര്യങ്ങളിലാണ്. കീഴ്ക്കോടതി വെറുതെ വിട്ട് പ്രതി യെ, അപ്പീലിന് ഒരു വ്യക്തിയോടുള്ള നീതിനിഷേധം കൊണ്ടു മാത്രമാകണമെന്നില്ല. പൊതുജനത്തില് ബുദ്ധിമുട്ടാണ്ടാക്കുന്ന ഏതൊരു പ്രവർത്തനവും ചോദ്യം ചെയ്തുകൊണ്ട് വ ക്തികൾക്കോ സംഘടനകൾക്കോ കോടതിയിൽ കേസ് ഫയൽ ചെയ്യാമെന്നായി.

പൊതുതാല്പര്യസ്വഭാവമുള്ള കാര ങ്ങൾക്കുവേണ്ടിയാണ് കോടതിയെ സമീപിക്കുന്നത് എന്നു ള്ളതുകൊണ്ട് ഇത്തരം കേസുകൾക്ക് പൊതുതാല്പര്യ വ വഹാര കേസുകൾ എന്ന പേർ വന്നുചേരുകയുണ്ടായി. ശുദ്ധജലം കട്ടാത്ത അവസ്ഥ, ദരിദ്രരുടെ പ്രശ്നങ്ങൾ, മലി നീകരണം തുടങ്ങിയ പൊതുതാല്പര്യ വിഷയങ്ങളിലാണ് സാധാരണ ഇത്തരം കേസുകൾ ഉത്ഭവിക്കാറുള്ളത്. ഇന്ന് നീതിന്യായ ഊർജ്ജസ്വലതയുടെ ഏറ്റവും ശക്തിയെറിയ ആയുധമായി മാറിയിരിക്കുന്നു. പൊതുതാല്പര്യ വ്യവഹാര ങ്ങൾ.

ഭരണഘടനാപരവും, നിയമപരവുമായ അവകാശങ്ങൾ സംര ക്ഷിക്കുന്നതിനുള്ള സാധാരണ ജനങ്ങൾക്കുള്ള ഒരു ഉപാ ധിയാണ് പൊതുതാല്പര്യ വ്യവഹാരം.

  • പൊതുതാല്പര്യമുള്ള ഏത് വ്യക്തിക്കും, മറ്റുള്ളവരുടെ അവ കാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനും പൊതുപ്രശ്ന ങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി കോടതിയെ സമീപിക്കാം.
  • ഇന്ത്യയിലെ നീതിന്യായ സംവിധാനം വളരെ ചെലവേറിയതാ യതുകൊണ്ട് ജനങ്ങളുടെ അവകാശസംരക്ഷണത്തിന് പൊതുതാല്പര്യവ്യവഹാരം വളരെയധികം സഹായിക്കുന്നു.
  • മാത്രമല്ല, മൗലികാവകാശങ്ങൾ അംഗീകരിച്ചുകിട്ടുന്നതിനുള്ള അപേക്ഷ, അത് നിഷേധിക്കപ്പെട്ട വ്യക്തിക്കു മാത്രമേ കൊടു ക്കാനാകു എന്നാണ് ഭരണഘടന പറയുന്നത്.
  • പൊതുതാല്പര്യഹർജി അനുവദിച്ചതിലൂടെ സുപ്രീം കോടതി ഈ വ്യവസ്ഥയിൽ അയവ് വരുത്തിയിരിക്കുന്നു.
  • പൊതുതാല്പര്യ വ്യവഹാരത്തിലൂടെ, ഏത് വ്യക്തിക്കും മറ്റൊ രാളുടെ ഭരണഘടനപരമായോ നിയമപരമായോ ഉള്ള അവകാ ശങ്ങൾ പുന:സ്ഥാപിച്ചുകിട്ടുന്നതിന് കോടതിയെ സമീപിക്കാം.

Plus One Political Science Board Model Paper 2022 Malayalam Medium

Question 26.
ഇന്ത്യൻ ഫെഡറൽ സമ്പ്രദായത്തിലെ ഏതെങ്കിലും രണ്ട് സംഘർഷമേഖലകൾ വിശദമാക്കുക.
Answer:
ഭരണഘടന ഫെഡറലിസത്തിന്റെ ഒരു ചട്ടക്കൂട് മാത്രമാണ്. മാംസവും രക്തവും യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രക്രീയകളാണ് പ്രദാനം ചെയ്യുന്നത്. ആയതുകൊണ്ട് മാറികൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്രീയകളാണ് ഇന്ത്യൻ ഫെഡറലിസത്തെ സ്വാധീനി ക്കുന്ന പ്രധാന ഘടകം.

സ്വയം ഭരണാധികാരത്തിനുള്ള ആവശ്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ സ്വയം ഭരണ ത്തിനുവേണ്ടി മുറവിളിക്കുട്ടുന്നു. ഇന്ത്യൻ ഫെഡറലിസത്തിൽ പലപ്പോഴും കേന്ദ്ര – സംസ്ഥാന ഏറ്റുമുട്ടലിന് ഇത് വഴിയൊരു ക്കുന്നു.

ഗവർണർമാരുടെ പങ്കും പ്രസിഡന്റ് ഭരണവും
ഗവർണറുടെ പങ്ക് സംസ്ഥാനങ്ങളും, കേന്ദ്ര ഗവൺമെന്റുകളും തമ്മിൽ വൻ വിവാദപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കിയി ട്ടുണ്ട്. പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ ആജ്ഞാനുവർത്തി യായി പ്രവർത്തിക്കേണ്ട ഗതികേട് ഗവർണ്ണർമാർക്കും സംജാത മായിട്ടുണ്ട്. ഭരണഘടനാ പ്രതിസന്ധിയുടെ പേരിലുള്ള രാഷ്ട്രപതി ഭരണവും തർക്കവിഷയങ്ങളാണ്.

പുതിയ സംസ്ഥാനങ്ങൾക്കുള്ള ആവശ്യം
ഫെഡറൽ വ്യവസ്ഥയിൽ പിരിമുറുക്കമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് പുതിയ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ആവശ്യം. ഉദാഹരണമായി തെലിങ്കാന വാദം.

അന്തർ – സംസ്ഥാന പോരാട്ടങ്ങൾ
സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ നിലനില് പുതന്നെ ചില സന്ദർഭങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ വളരാറുണ്ട്.

Question 27.
ജോൺ റോൾസിന്റെ നീതി സങ്കല്പം ചർച്ച ചെയ്യുക.
Answer:
അമേരിക്കൻ തത്വചിന്തകനായ ജോൺ റോൾസ് തന്റെ ‘തിയറി ഓഫ് ജസ്റ്റീസ്’ എന്ന ഗ്രന്ഥത്തിൽ നീതി സംബന്ധിച്ച് 2 തത്വ ങ്ങൾ അവതരിപ്പിച്ചു. അവ താഴെ പറയുന്നവയാണ്.

  • അടിസ്ഥാന സ്വതന്ത്ര്യത്തിന്റെ വിശാലമായ സമഗ്ര വ്യവസ്ഥ യിൽ എല്ലാവർക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥയ്ക്ക നുസരിച്ച് ഓരോ വ്യക്തിക്കും തുല്യാവസരമുണ്ടായിരിക്കണം.
  • സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള രണ്ടായി വിന്യസിക്കണം.

(a) തീരെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവരുടെ മികച്ച ഗുണത്തി നുവേണ്ടി ന്യായമായ സംരക്ഷണ തത്വത്തിന് അനുഗുണ മായി.

(b) അവസരസമത്വത്തിന്റെ നീതി പൂർവ്വകമായ ഉപാധിമേൽ, സർക്കാർ സ്ഥാപനങ്ങളും പദവികളുമായി പൊതുവായി ബന്ധപ്പെടുത്തിക്കൊണ്ട് റോൾസിന്റെ അഭിപ്രായത്തിൽ നമ്മെ നയിക്കുന്നത് ധർമ്മബോധമല്ല, വിവേകപൂർവ്വമായ ചിന്തയാണ്. നീതിയെക്കുറിച്ചുള്ള റോൾസിന്റെ ആശയങ്ങൾ ചുവടെ സംഗ്രഹിക്കാം.

  1. അദ്ദേഹത്തിന്റെ ഉദാഹരണത്തിൽ ധാർമ്മിക മാനദണ്ഡ ങ്ങളോ ലക്ഷങ്ങളോ നമുക്ക് മുൻകൂട്ടി നിശ്ചയിച്ചു തരുന്നില്ല.
  2. നമുക്ക് ഏറ്റവും നല്ലത് ഏതാണെന്ന് തീരുമാനിക്കാൻ അദ്ദേഹം നമുക്ക് സ്വാതന്ത്ര്യം നൽകുന്നു.
  3. ഇതാണ് റോൾസിന്റെ സിദ്ധാന്തത്തെ പ്രധാനമാക്കുന്നത്.
  4. നീതിയുടേയും ന്യായത്തിന്റേതുമായ പ്രശ്നത്തെ സമീപി ക്കാൻ ഒഴിവാക്കാനാകാത്ത ഒരു മാർഗ്ഗമായി അതിനെ മാറ്റു ന്നതും ഇതാണ്.

Question 28.
വികസനത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ചിലവ് വിവരിക്കുക.
Answer:
വികസനത്തിന്റെ സാമൂഹ്യ ചിലവ് വളരെ ഉയർന്നതാണ്. വലിയ അണക്കെട്ടുകളുടെ നിർമ്മാണം, വ്യാവസായിക പ്രവർത്തനങ്ങൾ, ഘനനം, മറ്റു പദ്ധതികൾ എന്നിവമൂലം ധാരാളം ജനങ്ങളെ കുടി യൊഴിപ്പിക്കേണ്ടതായും അവരെ പുനഃരധിവസിക്കേണ്ടതായും വരുന്നു. കുടിയൊഴിപ്പിക്കൽ മൂലം അവരുടെ ജീവിതമാർഗ്ഗം തന്നെ നഷ്ടപ്പെടുകയും തന്മൂലം ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്യുന്നു. അവർക്ക് പരമ്പരാഗത തൊഴിൽ വൈദഗ്ധ്യം നഷ്ട പ്പെടാൻ ഇടയാക്കുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സാംസ്കാരിക നഷ്ടത്തിനും വലിയ വില നൽകേണ്ടി വരുന്നു.

ഉദാഹരണമായി കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തി നായി ധാരാളം ആളുകളെ കുടിയൊഴിപ്പിക്കേണ്ടതായി വരുന്നു. വികസനത്തിന്റെ പാരിസ്ഥിതിക ചെലവ് കണക്കുകൾക്ക് അതി തമാണ്. എന്നിട്ടും പരിസ്ഥിതി നശീകരണം തുടരുന്നു. വികസ നംമൂലം നാം നേരിടുന്ന പാരിസ്ഥിതിക ചെലവ് താഴെ പോയിന്റു കളുടെ രൂപത്തിൽ കൊടുക്കുന്നു.

  • വായു ജല മലിനീകരണം.
  • ആഗോളതാപവർദ്ധന (ഹരിതവാതകങ്ങൾ അന്തരീക്ഷത്തിൽ വിസർജ്ജിക്കപ്പെടുന്നതു മൂലം ഉണ്ടാകുന്ന ചൂടിന്റെ വർദ്ധന).
  • ഓസോൺ ശോഷണം (എയർക്കണ്ടീഷണറിലും മറ്റും ഉപ യോഗി ക്കുന്ന CFC അന്തരീക്ഷത്തിൽ വലയം പ്രാപിക്കു മ്പോൾ, ഭൂമിയുടെ രക്ഷാകവചമായ ഓസോണിനുണ്ടാകുന്ന ശോഷണം).
  • മണ്ണു വിഷമയമാകൽ രാസവളങ്ങളുടേയും കീടനാശിനിക ളുടേയും അമിതോപയോഗം മൂലം മണ്ണ് വിഷമയമാകൽ). പക്ഷികൾ, മൃഗങ്ങൾ, സസ്യലോകം എന്നിവയ്ക്കുണ്ടാകുന്നനാശം.
  • പുതുക്കാനാകാത്ത വിഭവങ്ങളുടെ അന്തംകെട്ട ഉപയോ ഗവും തൽഫലമായുണ്ടാകുന്ന പാരിസ്ഥിതിക നാശവും. വനം നശീകരണവും അതിന്റെ പ്രത്യാഘാതങ്ങളും.

Question 29.
ഇന്ത്യൻ ഭരണഘടനയുടെ ഏതെങ്കിലും അഞ്ച് രാഷ്ട്രീയ തത്വശാസ്ത്രങ്ങൾ ചുരുക്കി വിവരിക്കുക.
Answer:
വ്യക്തിസ്വാതന്ത്ര്യം : വ്യക്തിസ്വാതന്ത്ര്യത്തിനോട് നമ്മുടെ ഭരണഘ ടനയ്ക്ക് അതീവ പ്രതിബദ്ധതയാണുള്ളത്. ഉദാഹരണമായി മൗലി കാവകാശങ്ങൾ.

സാമൂഹ്യനീതി : സാമൂഹ്യനീതി ഉറപ്പാക്കലാണ് രാഷ്ട്രത്തിന്റെ ദൗത്യം ഭരണഘടനയുടെ വിവിധ വകുപ്പുകൾ ഇതിനുള്ള ഉപക രണങ്ങളാണ്. ഉദാഹരണമായി ആർട്ടിക്കിൾ 16.

ന്യൂനപക്ഷങ്ങളുടെ വൈവിധ്യങ്ങളോടുള്ള ആദരവ്
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസപരവും, സാംസ്കാരി കവുമായ അവകാശങ്ങൾ ഉറപ്പാക്കുന്നു.

മതേതരത്വം : ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണ് മതേതരത്വം. സർവ്വസമഭാവനയാണിത്.

സാർവ്വത്രിക വോട്ടവകാശം : 18 വയസ് പൂർത്തിയായ മുഴുവൻ വ്യക്തികൾക്കും യാതൊരു വിവേചനവും ഇല്ലാതെ വോട്ടവ കാശം ഭരണഘടന ഉറപ്പാക്കുന്നു.

ഫെഡറിലിസം : ഇന്ത്യൻ ഒരു ഫെഡറേഷനാണ്. കേന്ദ്ര സംസ്ഥാ നബന്ധങ്ങൾ കൃത്യമായി നിർവചിക്കുന്നു.

ദേശീയ സ്വത്വം : നമ്മുടെ ഭരണഘടന ഒരു ദേശീയ വ്യക്തിത്വം, പ്രാദേശിക വ്യക്തിത്വവും ഒരേ സമയം പരിപോഷിക്കുന്നു.

30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതുക. 8 സ്കോർ വീതം.
(2 × 8 = 16)

Question 30.
ഇന്ത്യൻ മതേതരത്വത്തിനെതിരായി ഉന്നയിക്കപെട്ടിട്ടുള്ള ഏതെ ങ്കിലും നാല് വിമർശനങ്ങൾ വിവരിക്കുക.
Answer:
(1) മതവിരുദ്ധം (Anti-Religious)
മതേതരത്വമെന്നു പറയുന്നത് വാസ്തവത്തിൽ മതവിരോധമാ ണെന്ന് ചിലർ ആക്ഷേപിക്കാറുണ്ട്. സ്ഥാപനവൽകൃതമായ മത ത്തിന്റെ മേധാവിത്വത്തിന് മതേതരത്വം എതിരാണെന്ന വിശ്വാസ മാണ് ഇതിനാധാരം. എന്നാൽ ഇതും മതവിരോധവും തീർത്തും വ്യത്യസ്തവുമാണ്. മതേതരത്വം മതപരമായ വ്യക്തിത്വത്തിന് ഭീഷണിയാണെന്ന് ചിലർ വാദിക്കാറുണ്ട്. ഇതും ശരിയല്ല. കാരണം മതേതരത്വം മതസ്വാതന്ത്ര്യത്തെ വളർത്തുകയാണ് ചെയ്യുന്നത് മതപരമായ വ്യക്തിത്വത്തിന് അത് ഭീഷണിയല്ല. ചിലതരം വ്യക്തി ത്വത്തിന് മതേതരത്വം എതിരാണെന്നത് ഒരു വസ്തുതയാണ്. ഹിംസ പ്രചരിപ്പിക്കൽ, മൂർഖത്തരങ്ങൾ, മതഭ്രാന്ത്, ഇതര മതങ്ങ ളോട് വിദ്വേഷം കാണിക്കൽ എന്നിവയ്ക്ക് മതേതരത്വം എതിരാ ണ്. അതിനാൽ മതവ്യക്തിത്വം നശിപ്പിക്കുന്നുവെന്ന ആരോ പണം പ്രസക്തമല്ല; നശിപ്പിക്കപ്പെടുന്നത് നല്ലതോ ചീത്തയോ എന്നതാണ് പ്രസക്തം.

(2) പാശ്ചാത്യ ഇറക്കുമതി (Western Import)
ഇന്ത്യൻ മതേതരത്വത്തിനെതിരായെ മറ്റൊരു വിമർശനം, അത് ക്രിസ്തുമതവുമായി ബന്ധപ്പെട്ടതാണെന്നതാണ്. അതായത് മതേ തരത്വമെന്നത് പാശ്ചാത്യമാണെന്നും ഇന്ത്യൻ സാഹചര്യങ്ങൾക്കി ണങ്ങില്ലെന്നും വിവക്ഷ. ഇതു വിചിത്രമായൊരു വാദമാണ്. നാം ചുറ്റുമൊന്നു നോക്കിയാൽ ഭാരതീയമല്ലാത്ത ലക്ഷക്കണക്കിന് സാധനങ്ങൾ കാണാം.

ഒരു രാഷ്ട്രം മതേതരമാകുമ്പോൾ അതിന് തനതായൊരു ലക്ഷ്യം വേണമെന്ന് പറഞ്ഞാൽ അത് പ്രസക്തവും പ്രധാനവുമാണ്. രാഷ്ട്രീയവും സാമൂഹ്യവുമായ ജീവിതത്തിന്റെ മേൽ സ്ഥാപിതമ തമേധാവിമാർ നിയന്ത്രണാധികാരം ഏർപ്പെടുത്തിയതിനെ വെല്ലുവിളിക്കാനാണ് പാശ്ചാത്വമതത്വം രൂപം കൊണ്ടത്. അപ്പോൾ പാശ്ചാതമതേതരത്വമാതൃക എങ്ങനെ ക്രൈസ്തവലോ കത്തിന്റെ ഒരു ഉല്പന്നമാകും? അതിനു പുറമേ പാശ്ചാത്യമതേ അരത്വത്തിന്റെ ആദർശമായി കരുതപ്പെടുന്നത് മതവും ഭരണകൂ ടവും പരസ്പരം വർജ്ജിക്കുന്നുവെന്നതാണ്. എന്നാൽ എല്ലാ മതേതരഭരണകൂടങ്ങളുടെയും നട്ടെല്ല് ഇതല്ല. മതത്തേയും ഭര ണകൂടത്തേയും വേർതിരിക്കുക എന്നതിന് വിവിധ സമൂഹങ്ങൾ വിവിധ വ്യഖ്യാനങ്ങളാണ് നൽകുന്നത്. ഒരു മതേതര ഭരണകൂടം മതത്തിൽ നിന്ന് തത്വാധിഷ്ഠിതമായ ദൂരം നിലനിർത്തുന്നു. വിവിധ സമുദായങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ ചെയ്യുന്നതാണ് അത്. അതേസമയം ന്യൂനപക്ഷങ്ങളുടെ അവ കാശ സംരക്ഷണത്തിനായി ഭരണകൂടം ഇടപെടുകയും ചെയ്യും.

(3) ന്യൂനപക്ഷത്വം (Minoritism)
ഇന്ത്യൻ മതേതരത്വത്തിനെതിരായി ഉന്നയിക്കുന്ന മറ്റൊരാക്ഷേപം അതിന് ന്യൂനപക്ഷത്വമുണ്ടെന്നതാണ്. ഇന്ത്യൻ മതേതരത്വം ന്യൂന പക്ഷാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുവെന്നത് ശരിയാ ണ്. താഴെ തരുന്ന ഉദാഹരണം നോക്കു നാലുപേർ ഒരു തീവ ണ്ടിയിൽ യാത്ര ചെയ്യുന്നു. അതിൽ ഒരാൾക്ക് പുകവലിക്കണം. എന്നാൽ മറ്റൊരാൾ അതിനെ എതിർക്കുന്നു. മറ്റു രണ്ടുപേരും പുകവലിക്കാരാകയാൽ ഒന്നും മിണ്ടുന്നില്ല. തന്മൂലം അവർക്കി ടയിൽ ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നു. വോട്ടു ചെയ്ത് ജനാ ധിപത്യപരമായി ഒരു തീരുമാനമെടുക്കുകയാണെങ്കിൽ, പുകവ ലിയെ എതിർത്ത ആൾ പരാജയപ്പെടും. എന്നാൽ ഫലം നീതി പൂർവ്വമാണ്. എന്നാൽ പുകവലിക്കാരൻ മൂലം വിഷമിക്കേണ്ടി വന്ന ആളുടെ വീക്ഷണഗതി വച്ചു നോക്കിയാൽ അത് നീതിയാ ണോ? ഇവിടെ വോട്ടിങ്ങ് നടപടി ഒട്ടും ഉചിതമല്ല. യഥാർത്ഥത്തിൽ വേണ്ടത് ന്യനപക്ഷക്കാരന്റെ അവകാശം സംരക്ഷിക്കലായിരുന്നു.

(4) വോട്ട് ബാങ്ക് രാഷ്ട്രീയം (Vote Bank Politics)
ഇന്ത്യൻ മതേതരത്വം വോട്ടു ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹി പ്പിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണം പൂർണ്ണമായും തെറ്റല്ല. എന്നാൽ, ഈ പ്രശ്നത്തെ ശരിയായ വീക്ഷണഗതിയിലൂടെ നാം വിലയിരുത്തേണ്ടതാണ്..

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയക്കാർ വോട്ടുതേടുന്നത് സ്വാഭാവികമാണ്. അവരുടെ ജോലിയുടെ ഭാഗമാണത്. ഒരു വിഭാഗം ജനങ്ങളുടെ വോട്ടു കിട്ടുന്നതിനുവേണ്ടി അവർ ചില വാഗ്ദാനങ്ങളൊക്കെ നൽകിയെന്നിരിക്കും. അതിന് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അവർ വോട്ടു ചോദിക്കുന്നത് എന്തി നുവേണ്ടിയാണ് എന്നതാണ് യഥാർത്ഥ പ്രശ്നം. അത് സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടിയാണോ? അതോ അധികാരത്തിനു വേണ്ടിയാണോ? അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു വിഭാഗ ത്തിന്റെ ക്ഷേമത്തിനു വേണ്ടിയാണോ? ഏതെങ്കിലുമൊരു വിഭാഗം അവർ വോട്ടു നൽകി വിജയിപ്പിച്ച രാഷ്ട്രീയക്കാരൻ അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ അവർ അയാളെ കുറ്റപ്പെടുത്തും. മതേതരത്വത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ ന്യൂനപക്ഷങ്ങളുടെ വോട്ടു തേടുകയും അവരാ വശ്യപ്പെടുന്നത് നേടിക്കൊടുക്കുകയും ചെയ്താൽ അത് മതേ തരത്വത്തിന്റെ വിജയമാണ്. കാരണം ന്യൂനപക്ഷതാല്പര്യങ്ങളെ സംരക്ഷിക്കുകയെന്നത് മതേതരത്വത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

(5) ഇടപെടൽ (Interventionist)
ഇന്ത്യൻ മതേതരത്വത്തിന് ഒരു നിയന്ത്രണ സ്വഭാവമുണ്ടെന്നും അത് സമുദായങ്ങളുടെ മതസ്വാതന്ത്ര്വത്തിൽ അമിതമായി ഇടപെ ടുന്നുണ്ടെന്നും വിമർശകർ ആരോപിക്കുന്നു.

ഇത് ഇന്ത്യൻ മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. മതകാ രങ്ങളിൽ ഇടപെടാൻ പാടില്ല എന്ന ആശയത്തെ ഇന്ത്യൻ മത തരത്വം നിഷേധിക്കുന്നു എന്നത് ഒരു വസ്തുതയാണ്. എന്നു വെച്ച് മതകാര്യങ്ങളിലുള്ള അമിതമായ ഇടപെടലിനെ അത് അംഗീകരിക്കുന്നില്ല. മതത്തിൽ നിന്ന് തത്ത്വാധിഷ്ഠിതമായ അകലം പാലിക്കുക എന്ന ആശയമാണ് ഇന്ത്യൻ മതേതരത്വം മുറുകെ പിടിക്കുന്നത്. ഇതു പ്രകാരം രാഷ്ട്രത്തിന് മതത്തിൽ ഇട പെടുകയോ ഇടപെടാതിരിക്കുകയോ ചെയ്യാം. ഇടപെടൽ എന്നാൽ ബലപ്രയോഗത്തിലൂടെയുള്ള ഇടപെടലല്ല എന്നും ഓർക്കേണ്ടതുണ്ട്.

(6) അസാദ്ധ്യമായ പദ്ധതി (Impossible Project)
മതപരമായി വലിയ വ്യത്യാസങ്ങളുള്ള ജനതകൾക്ക് സമാധാന ത്തോടെ ഒത്തൊരുമിച്ച് ജീവിക്കാൻ സാധ്യമല്ലെന്നും, അതിനാൽ മതേതരത്വം അപ്രായോഗികവും അസാധ്യവുമായ ഒരു പദ്ധതി യാണെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.

ഇത് തെറ്റായൊരു വാദഗതിയാണ്. ഇന്ത്യൻ നാഗരികതയുടെ ചരി തവും ഒട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രവും മതപരമായ ഒത്തൊ രുമയോടുള്ള ജീവിതം സാധ്യമാണെന്ന് നമ്മെ ബോധ്യപ്പെടു ത്തുന്നു. മാത്രമല്ല, ഇന്ത്യൻ മതേതരത്വം ലോകത്തിലെ മറ്റു രാജ്യ ങ്ങൾക്ക് ഒരു മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോ ളവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇതിനു കാരണം. ആഗോളവൽക്കരണം തീവ്രതയാർജിച്ചതോടെ ലോകത്തെ പാടും കുടിയേറ്റത്തിൽ വൻ വർദ്ധനവുണ്ടായി. മുൻ കോളനി കളിൽ നിന്ന് പാശ്ചാത്യലോകത്തേയ്ക്ക് വൻതോതിൽ കുടിയേറ്റം നടന്നു. ഇതോടെ യൂറോപ്പിലും അമേരിക്കയിലും പശ്ചിമേഷ്യ യിലെ ചിലഭാഗങ്ങളിലും സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങൾ ശക്തിയാർജിച്ചു.

Question 31.
ഇന്ത്യയിൽ കാര്യനിർഹണ വിഭാഗത്തെ നിയമനിർമ്മാണ സഭ ഉപയോഗിക്കുന്ന വിവിധ മാർഗങ്ങൾ വിശകലനം ചെയ്യുക.
Answer:
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ കാര്യനിർവഹണ വിഭാഗത്തിന് നിയമ നിർമ്മാണ സഭയുടെ ഉത്തരവാദിത്തത്തിലും നിയന്ത്രണത്തിലുമാണ്. കാര്യനിർവഹണ വിഭാത്തെ നിയമനിർമ്മാ സഭ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.

a) അവിശ്വാസ പ്രമേയം: പാർലമെന്റിന്റെ പ്രത്യേകിച്ച് ലോക് സഭയുടെ വിശ്വാസം നിലനിൽക്കുന്ന കാലത്തോളം മാത്രമേ കാര്യനിർവഹണ വിഭാഗത്തിന് അധികാരത്തിൽ തുടരുന്നത് സാധ്യമാവുകയുള്ളൂ. ലോക്സഭ ഒരു അവിശ്വാസപ്രമേയം പാസാക്കുകയാണെങ്കിൽ, മന്ത്രസഭ മുഴുവൻ രാജിവയ്ക്കാൻ നിർബന്ധിതരായിത്തീരും.

b) സാമ്പത്തിക നിയന്ത്രണം നിയമനിർമ്മാണ സഭയ്ക്ക് സാമ്പത്തിക നിയന്ത്രണാധി കാരവും ബജറ്റ് പാസാക്കാനും നിരസിക്കാനുമുള്ള അധികാരവുമുണ്ട്. കംാളർ ആന്റ് ഓഡിറ്റർ ജനറൽ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും സാമ്പത്തികാവസ്ഥ പരിശോധിക്കുകയും നിയമനിർമ്മാണ സഭയ്ക്കു മുന്നിൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു.

c) ചർച്ചകളും സംവാദങ്ങളും നിയമനിർമ്മാണം നടക്കുന്ന വേളയിൽ നിയമസഭാംഗങ്ങൾക്ക് ചർച്ചകളിലും സംവാദ ങ്ങളിലും പങ്കെടുക്കാനും നയങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകാനും കഴിയും. ചോദ്യോ ത്തരവേള, ശൂന്യവേള എന്നിവ ഗവൺമെന്റിനെ നിയന്ത്രി ക്കാനും നിരീക്ഷിക്കാനുള്ള ശക്തമായ ഉപാധികളാണ്. ശ്രദ്ധ ക്ഷണിക്കൽ പ്രമേയം, അടിയന്തിര പ്രമേയം, ശാസനാ പ്രമേയം എന്നിവ മറ്റുള്ള നിയന്ത്രണ മാർഗ്ഗങ്ങളാണ്.

നിയമങ്ങൾക്ക് അംഗീകാരം നൽകലും നിരസിക്കലും
പാർലമെന്റിന്റെ അംഗീകാരത്തോടുകൂടി മാത്രമാണ് ഒരു ബിൽ നിയമമായിത്തീരുന്നത്. ലോകസഭയിൽ ഗവൺ മെന്റിനു ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ബില്ലുമായി ബന്ധപ്പെട്ട് ചില ഇളവുകൾ നൽകാൻ നിർബന്ധിതരാവും. നിയമ നിർമ്മാണ സഭ പാർല മെന്ററി കമ്മിറ്റികളിലൂടെ കാര്യനിർവഹണ വിഭാഗത്തെ നിയ ന്തിക്കുന്നു. അഷ്വറൻസ് കമ്മിറ്റി, പെറ്റീഷൻസ് കമ്മിറ്റി എന്നിവയെല്ലാം അത്തരത്തിലുള്ള കമ്മിറ്റികളാണ്.

Plus One Political Science Board Model Paper 2022 Malayalam Medium

Question 32.
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ മൗലികാ വകാശങ്ങൾ വിവരിക്കുക.
Answer:
1) സമത്വാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽതന്നെ ഇക്കാര്യം വ്യക്ത മാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീ പനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവകാശം വളരെ പ്രധാ നപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാശമായ സമത്വാവകാശത്തെ ക്കുറിച്ച് ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ 14 മുതൽ 18 വരെ യുള്ള വകുപ്പുകളിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറയു ന്നവയാണ്.

  • നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
  • വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
  • നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
  • അയിത്ത നിർമ്മാർജ്ജനം
  • ബഹുമതികൾ നിർത്തലാക്കൽ

2) സ്വാതന്ത്ര്യത്തിനുള്ള അവകാശം

  • സംഭാഷണ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തി നുമുള്ള അവകാശം.
  • സമ്മേളന സ്വാതന്ത്ര്യം
  • സംഘടനാ സ്വാതന്ത്ര്യം
  • സഞ്ചാര സ്വാതന്ത്ര്യം
  • പാർപ്പിട സ്വാതന്ത്ര്യം
  • തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം.
  • കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെയുള്ള സംരക്ഷണം.
  • വ്യക്തിസ്വാതന്ത്വവും ജീവിത സ്വാതന്ത്ര്യവും.
  • അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.

3) ചുഷണത്തിനെതിരെയുള്ള അവകാശം

  • ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെതിരെ യുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
  • ഭരണഘടനയിലെ 23-ാം വകുപ്പ് അന്മാർഗ്ഗിക ചെയ്തികളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴിലുകളെയും നിരോധിക്കുന്നു.
  • ബാലവേല നിരോധനം.

4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

  • ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
  • ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകളിലാണ് മതസ്വാതന്ത്ര്വത്തിനുള്ള അവകാശം പ്രതിപാദിക്കുന്നത്.

Plus One Political Science Board Model Paper 2022 Malayalam Medium 2
5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

  • എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപ നങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനുമുള്ള അവകാശം.
  • ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു. 6)ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം

6) ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴുതി വെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലികാവകാ ശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവയുടെ ധ്വംസനത്തി നെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റു. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവ കാശം മൗലികാവകാശങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്.

* മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗരന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലികാവകാ ശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കുന്നത്.

റിട്ടുകൾ (കോടതി ഉത്തരവുകൾ)

  1. ഹേബിയസ് കോർപ്പസ്
  2. മാൻ ഡമസ്
  3. നിരോധന ഉത്തരവ്
  4. സർഷോറി
  5. ക്വോവാറന്റോ

Plus One Political Science Board Model Paper 2023 Malayalam Medium

Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.

Plus One Political Science Board Model Paper 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 16 സ്കോറിന് ഉത്തരമെഴുതുക. (16)

Question 1.
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി ഏത്?
a) 42
b) 44
c) 73
d) 38
Answer:
b) 44

Question 2.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് ……………………….
(a) 1950 ജനുവരി 26
(b) 1949 നവംബർ 26
(c) 1946 ഡിസംബർ 9
(d) 1950 ഡിസംബർ 26
Answer:
(a) 1950 ജനുവരി 26

Question 3.
‘അജ്ഞതയുടെ മൂടുപടം’ എന്ന ആശയം ആരുമായി ബന്ധപ്പെ ട്ടരിക്കുന്നു?
(a) റൂസ്സോ
(b) അരിസ്റ്റോട്ടിൽ
(c) ജെ. എസ്. മിൽ
(d) ജോൺ റാൻസ്
Answer:
(d) ജോൺ റാൻസ്

Question 4.
ഇന്ത്യയിലെ തദ്ദേശ ഗവൺമെന്റുകളുടെ പിതാവ് എന്നറിയപ്പെ ടുന്നത് ആര്?
Answer:
റിപ്പൺ

Question 5.
‘ഭരണഘടനയുടെ അടിസ്ഥാ ഘടന’ എന്ന ആശയം കോടതി മുന്നോട്ടുവച്ച് കേസ് ഏതെന്ന് കണ്ടെത്തുക.
Answer:
കേശവാനന്ദ ഭാരതി കേസ്

Question 6.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും രാഷ്ട്രീയാവകാശ ങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക.
i) വോട്ടവകാശം
ii) കോടതിയെ സമീപിക്കാനുള്ള അവകാശം
iii) വിശ്രമത്തിനുള്ള അവകാശം
iv) തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം
Answer:
i) വോട്ടവകാശം
iv) തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം

Plus One Political Science Board Model Paper 2023 Malayalam Medium

Question 7.
ചുവടെ നൽകിയിരിക്കുന്ന ശരിയായ ഉത്തരങ്ങൾ ഉപയോഗിച്ച് പട്ടികയിലെ കോളങ്ങൾ പൂരിപ്പിക്കുക. (3)
• കേന്ദ്രത്തിന് മാത്രം അധികാരമുള്ളവ
• സംസ്ഥാനങ്ങൾക്ക് മാത്രം അധികാരമുള്ളവ
• കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ളവ

ലിസ്റ്റുകൾ അധികാരങ്ങൾ
i) യൂണിയൻ ലിസ്റ്റ്
ii) കൺകറന്റ് ലിസ്റ്റ്
iii) സ്റ്റേറ്റ് ലിസ്റ്റ്

Answer:

ലിസ്റ്റുകൾ അധികാരങ്ങൾ
i) യൂണിയൻ ലിസ്റ്റ് കേന്ദ്രത്തിന് മാത്രം അധികാരമുള്ളവ
ii) കൺകറന്റ് ലിസ്റ്റ് കേന്ദ്രത്തിനും സംസ്ഥാന ങ്ങൾക്കും അധി കാരമുള്ളവ
iii) സ്റ്റേറ്റ് ലിസ്റ്റ് സംസ്ഥാനങ്ങൾക്ക് മാത്രം അധികാരമു ള്ളവ

Question 8.
ചേരുംപടി ചേർക്കുക (3)

IAS ജില്ലാ പോലീസ് സൂപ്രണ്ട്
IPS അംബാസഡർ
IFS അക്കൗണ്ടന്റ് ജനറൽ
ജില്ലാ കളക്ടർ

Answer:

IAS ജില്ലാ കളക്ടർ
IPS ജില്ലാ പോലീസ് സൂപ്രണ്ട്
IFS അംബാസഡർ

Question 9.
ചില പുസ്തകങ്ങളുടെ പേര് (ബായ്ക്കറ്റിൽ നല്കിയിരിക്കുന്നു. അവയെ പട്ടികയിൽ ശരിയായി ക്രമപ്പെടുത്തുക.
(4)
(സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര, ഹിന്ദ്സ്വരാജ്, സാതാനിക് വേഴ്സസ്, സ്വാതന്ത്ര്യത്തിലേക്ക്.

i) മഹാത്മാഗാന്ധി
ii) ജെ.എസ്. മിൽ
iii) നെൽസൺ മണ്ടേല
iv) സൽമാൻ റുഷ്ദി

Answer:

i) മഹാത്മാഗാന്ധി • ഹിന്ദ് സ്വരാജ്
ii) ജെ.എസ്. മിൽ • ഓൺ ലിബർട്ടി
iii) നെൽസൺ മണ്ടേല • സ്വാതന്ത്ര്യത്തിലേ ക്കുള്ള ദീർഘയാത്ര
iv) സൽമാൻ റുഷ്ദി • ചെകുത്താന്റെ വചനങ്ങൾ

Question 10.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്നും കേവല ഭൂരിപക്ഷ സമ്പ്രദായത്തിന്റെ (FPTP) (3) സവിശേഷതകൾ കണ്ട ത്തുക.
• രാജ്യത്തെ നിരവധിയായ ചെറിയ നിയോജകമണ്ഡലങ്ങളായി വിഭവിച്ചിരിക്കുന്നു.
• രാജ്യം മുഴുവനും ഒറ്റ നിയോജക മണ്ഡലമാകാം.
• വോട്ടർമാർ പാർട്ടിക്ക് വോട്ട് ചെയ്യുന്നു.
• വോട്ടൻമാർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നു.
• ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കുന്നു.
• ഒന്നിൽ കൂടുതൽ പ്രതിനിധികളെ ഒരു നിയോജക മണ്ഡല ത്തിൽ നിന്നും തെരഞ്ഞെടുക്കുന്നു.
Answer:
• രാജ്യത്തെ നിരവധിയായ ചെറിയ നിയോജകമണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു.
• വോട്ടർമാർ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുന്നു.
• ഓരോ നിയോജകമണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയെ തെര ഞെഞ്ഞെടുക്കുന്നു.

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 11.
ഇന്ത്യൻ പ്രസിഡന്റിന്റെ ഏതെങ്കിലും മൂന്ന് വിവേചനാധികാര ങ്ങൾ കണ്ടെത്തുക.
Answer:

  • ക്യാബിനറ്റിന്റെ നിർദ്ദേശങ്ങൾ പുനപരിശോധനയ്ക്കായി തിരി ച്ചക്കാൻ പ്രസിഡന്റിനു കഴിയും.
  • ബില്ലുകൾ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ പ്രസിഡന്റിന് അധികാരമുണ്ട്. ബില്ല് തടഞ്ഞുവയ്ക്കാനോ നിരാകരിക്കാനോ ഉള്ള അധികാരത്തെയാണ് വീറ്റോ അധി കാരം എന്നു പറയുന്നത്.
  • ഒരു തിരഞ്ഞെടുപ്പിനുശേഷം ഒരു രാഷ്ട്രീയപാർ ട്ടിക്കും ഭൂരി പക്ഷം ലഭിക്കാതെ വന്നാൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന പാർട്ടിയുടെയോ സംഖ്യത്തിന്റെയോ നേതാവിനെ പ്രധാനമന്ത്രിയായി നിർദ്ദേശിക്കാനുള്ള അധികാരം.

Plus One Political Science Board Model Paper 2023 Malayalam Medium

Question 12.
രാഷ്ട്രീയ സിദ്ധാന്ത പഠനം ഏതൊക്കെ തരത്തിലാണ് നമുക്ക് പ്രയോജനം ചെയ്യുന്നത്. ഏതെങ്കിലും മുന്നെണ്ണം ചൂണ്ടികാണി ക്കുക.
Answer:
a) രാഷ്ട്രീയ സിദ്ധാന്തം, രാഷ്ട്രീയ പ്രവർത്തനത്തിന് ദാർശനിക മായ അടിത്തറ നൽകുന്നു.

b) രാഷ്ട്രീയ സിദ്ധാന്തം, നിയമവാഴ്ച, നീതി നിർവഹണം എന്നി ങ്ങനെ രാഷ്ട്രത്തെ സംബന്ധിക്കുന്ന അടിയന്തിരകാര്യങ്ങൾക്ക് കൃത്വവും വ്യക്തവുമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നു.

c) രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും വിലയിരുത്താനും, ചരിത്രപരമായ ഉൾക്കാഴ്ച നൽകാനും സഹായിക്കുന്നു.

Question 13.
മൂന്ന് വ്യത്യസ്ത രീതികളിൽ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാം. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള വ്യത്യസ്ത രീതി കൾ തിരിച്ചറിയുക.
Answer:

  1. കേവല ഭൂരിപക്ഷം
  2. പ്രത്യേക ഭൂരിപക്ഷം
  3. പ്രത്യേക ഭൂരിപക്ഷവും പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണയും.

Question 14.
ഇന്ത്യൻ പൗരത്വം ആർജ്ജിക്കുന്നതിനുള്ള ഏതെങ്കിലും മൂന്ന് മാർഗ്ഗങ്ങൾ എഴുതുക.
Answer:

  1. ജനനത്തിലൂടെ ലഭിക്കുന്ന പൗരത്വം
  2. പരമ്പരാഗതമായി ലഭിക്കുന്ന പൗരത്വം
  3. രജിസ്ട്രേഷനിലൂടെ നേടുന്ന പൗരത്വം

Question 15.
‘ഹാനിസിദ്ധാന്ത’ ത്തെക്കുറിച്ച് ചുരുക്കി വിശദീകരിക്കുക.
Answer:
സ്വാതന്ത്ര്യത്തിലേക്ക് എന്ന വിഖ്യാതപുസ്തകത്തിലാണ് ജെ. എസ്. മിൽ ഹാനി സിദ്ധാന്തം എന്ന ആശയം അവതരിപ്പിച്ചിട്ടുള്ളത്. ഒരു വ്യക്തിയുടെ പ്രവൃത്തി മറ്റുള്ളവർക്കും സമൂഹത്തിനും അപക ടകരമാവുന്ന ഘട്ടത്തിൽ മാത്രമേ രാഷ്ട്രം അതിന്റെ അധികാരം വ്യക്തിയ്ക്കുമേൽ പ്രകടിപ്പിക്കുന്നതിന് ന്യായീകരണമു ന്നതാണ് ഹാനിസിദ്ധാന്തം വ്യക്തമാക്കുന്നത്.

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 16.
ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരപരിധിയെകുറിച്ച് വിശ ദീകരിക്കുക.
Answer:

  1. തനത് അധികാരം
  2. അപ്പീലധികാരം
    പ്രധാനമായും മൂന്നുവിഭാഗം കേസുകളിലാണ് സുപ്രീംകോ ടതിയ്ക്ക് അപ്പീലധികാരമുള്ളത്

    • ഭരണഘടനാപരമായ കേസുകൾ
    • സിവിൽ കേസുകൾ
    • ക്രിമിനൽ കേസുകൾ
  3. പൊതുതാല്പര്യ ഹർജികൾ

Question 17.
‘ലോകത്തെ എല്ലാ രാജ്യങ്ങളും ഒരു ഭരണഘടനയോടു കൂടി യാണ് പ്രവർത്തിക്കുന്നത്’ ഭരണഘടനയുടെ ഏതെങ്കിലും നാല് ചുമതലകൾ എഴുതുക.
Answer:

  1. ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
  2. തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു.
  3. ഗവൺമെന്റിന്റെ അധികാരത്തിനു പരിധി കല്പിക്കുന്നു.
  4. ഒരു സമൂഹത്തിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും.
  5. ഒരു ജനതയുടെ മൗലിക വ്യക്തിത്വം.

Question 18.
ഇന്ത്യൻ ഭരണഘടനയുടെ ചില രാഷ്ട്രീയ തത്വശാസ്ത്രങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവയെ വിശദീകരിക്കുക.
i) വ്യക്തിസ്വാതന്ത്ര്യം
ii) മതേതരത്വം.
Answer:
i) വ്യക്തി സ്വാതന്ത്ര്യം: മറ്റുള്ളവരുടെ സ്വതന്ത്രവ്യവഹാരത്തിനു തടസ്സമാകാതെ ഓരോരുത്തർക്കും സ്വാതന്ത്ര്യം അനുഭവിക്കാ നുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നു. ഉദാ: മൗലികാവകാശങ്ങൾ.

ii) മതേതരത്വം: ഇന്ത്യയിലെ ഓരോ പൗരനും ഇഷ്ടമുള്ള മത ത്തിൽ വിശ്വസിക്കുന്നതിനും, ആരാധന നടത്തുന്നതിനും മതം പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നു. രാഷ്ട്രം മതപരമായ കാര്യങ്ങളിൽ കൃത്യമായ അകലം പാലിക്കുന്നു.

Question 19.
ഘടനാപരമായ ഹിംസയുടെ ഏതെങ്കിലും നാല് രൂപങ്ങളെക്കു റിച്ച് ചുരുക്കി എഴുതുക.
Answer:
പരമ്പരാഗത ജാതി സമ്പ്രദായം: ചിലരെ അസ്പൃശ്യരായും തൊട്ടുകൂടാത്തവരായും കരുതുന്നു. തൊട്ടു കൂടായ്മ ജാതി യമായ വേർതിരിവുകളിലേക്കും വിവേചനങ്ങളിലേക്കും സമൂഹത്തെ നയിക്കുന്നു.

പുരുഷാധിപത്യം : പുരുഷാധിപത്യം ഒരു സമൂഹ വ്യവസ്ഥ എന്ന നിലയിൽ സ്ത്രീകളെ വിവേചനങ്ങളി ലേക്കും അടിച്ചമർത്തലു കളിലേക്കും കൊണ്ടുപോവുന്നു.

കൊളോണിയലിസം : ഒരു രാജ്യം മറ്റൊരു രാജ്യത്തെ ജനങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും അടി മകളാക്കി ചൂഷണം ചെയ്യുന്ന സമ്പ്രദായം ഘടനപരമായ ഹിംസ യ്ക്കുദാഹരണമാണ്.
വർഗീത : വർഗീയയും തീവ്രവാദവും ഒരു വിഭാഗം മറ്റൊന്നിനെ അടിച്ചമർത്തിനും ഇല്ലാതാക്കുന്നതിനുള്ള ഉപാധിയായി മാറുന്നു.

Plus One Political Science Board Model Paper 2023 Malayalam Medium

Question 20.
നീതിയുടെ രണ്ട് തത്വങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ യെക്കുറിച്ച് വിശദീകരിക്കുക.
i) തുല്യർക്ക് തുല്യ പരിഗണന
ii) പ്രത്യേക ആവശ്യങ്ങൾ അംഗീകരിക്കൽ.
Answer:
തുല്യർക്ക് തുല്യപരിഗണന
സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും തുല്യവും നീതിയുക്ത വുമായ പരിഗണന നൽകുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കു ന്നത്. ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശവും വോട്ട വകാശവുമെല്ലാം എല്ലാ പൗരൻമാർക്കും തുല്യമാണ്.

പ്രത്യേക ആവശ്യങ്ങൾ അംഗീകരിക്കൽ
ശാരീരികവും മാനസികവുമായ പ്രത്യേകതകളുള്ളവരും പരിമി തികളുള്ളവരുമായ വ്യക്തികൾക്ക് അവരുടെ പ്രത്യേക അവശ്യ ങ്ങളുടെ പൂർത്തീകരണത്തിനായി ചില അവസരങ്ങൾ നൽകാ റുണ്ട്. സംരക്ഷണവിവേചനമെന്നതിലൂടെ ഇന്ത്യൻ ഭരണഘടന ഇത് ഉറപ്പാക്കുന്നുണ്ട്.

21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)

Question 21.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ വിശദീകരിക്കുക.
Answer:

  1. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടത്തുന്നു.
  2. വോട്ടർപട്ടിക തയാറാക്കുന്നു.
  3. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്സഭ, സംസ്ഥാന അസംബ്ലികൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തുന്നു.
  4. തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുന്നു.
  5. ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
  6. രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിക്കുന്നു.
  7. പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു.
  8. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നു.

Question 22.
പാശ്ചാത്യ മതേതരത്വം, ഇന്ത്യൻ മതേതരത്വം ഇവ താരതമ്യം ചെയ്യുക.
Answer:

പശ്ചാത്യ മതേതരത്വം ഇന്ത്യൻ മതേതരത്വം
ഭരണകൂടവും മതവും പരസ്പരം ഇട പെടാതെ കർശനമായ അകലം പാലിക്കുന്നു രാഷ്ട്രം മതകാര്യങ്ങളിൽ തത്ത്വാധിഷ്ഠിതമായ ഇട പെടൽ നടത്തുന്നു.
വ്യക്തികൾക്കും വ്യക്തികളുടെ അവകാ ശങ്ങൾക്കും പ്രാധാന്യം നൽകുന്നു വ്യക്തികളുടെ അവകാ ഞങ്ങളും മത സമൂഹ ത്തിന്റെ അവകാശ ങ്ങളും സംരക്ഷിക്കുന്നു.
വിവിധ മതഗ്രൂപ്പുകൾ തമ്മിലുള്ള സമത്വ ത്തിന് പ്രാധാന്യം നൽകുന്നു വിവിധ മതങ്ങൾക്കിടയി ലുള്ള സമത്വ ത്തിന് പ്രാധാന്യം നൽകുന്നു.
സാമുദായികാടിസ്ഥാന ത്തിലുള്ള അവകാശ ങ്ങൾ ശ്രദ്ധിക്കുന്നില്ല ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് ശ്രഡ നൽകുന്നു.
മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കു കയില്ല മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണ യ്ക്കുന്നു
മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തിക മായി സഹാ യിക്കുകയില്ല മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായിക്കുന്നു.

Question 23.
ഇന്ത്യൻ ഫെഡറലിസത്തിലെ ഏതെങ്കിലും രണ്ട് തർക്കമേഖല കൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
ഭരണഘടന ഫെഡറലിസത്തിന്റെ ഒരു ചട്ടക്കൂട് മാത്രമാണ്. മാംസവും രക്തവും യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രക്രിയകളാണ് പ്രദാനം ചെയ്യുന്നത്. ആയതുകൊണ്ട് മാറികൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്രിയകളാണ് ഇന്ത്യൻ ഫെഡറലിസത്തെ സ്വാധീനി ക്കുന്ന പ്രധാന ഘടകം.

സ്വയം ഭരണാധികാരത്തിനുള്ള ആവശ്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ സ്വയം ഭരണത്തി നുവേണ്ടി മുറവിളിക്കുട്ടുന്നു. ഇന്ത്യൻ ഫെഡറലിസത്തിൽ പല പ്പോഴും കേന്ദ്ര- സംസ്ഥാന ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കുന്നു.

ഗവർണർമാരുടെ പങ്കും പ്രസിഡന്റ് ഭരണവും
ഗവർണറുടെ പങ്ക് സംസ്ഥാനങ്ങളും, കേന്ദ്ര ഗവൺമെന്റുകളും തമ്മിൽ വൻ വിവാദപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടു ണ്ട്. പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കേണ്ട ഗതികേട് ഗവർണ്ണർമാർക്കും സംജാതമായിട്ടു ണ്ട്. ഭരണഘടനാ പ്രതിസന്ധിയുടെ പേരിലുള്ള രാഷ്ട്രപതി ഭര ണവും തർക്കവിഷയങ്ങളാണ്.

പുതിയ സംസ്ഥാനങ്ങൾക്കുള്ള ആവശ്യം
ഫെഡറൽ വ്യവസ്ഥയിൽ പിരിമുറുക്കമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് പുതിയ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ആവശ്യം. ഉദാഹരണമായി തെലിങ്കാന വാദം.

അന്തർ – സംസ്ഥാന പോരാട്ടങ്ങൾ
സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ നിലനില്പ്പുതന്നെ ചില സന്ദർഭങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ വളരാറുണ്ട്.

Question 24.
സമത്വം എന്നാൽ എന്ത് ? സമത്വത്തിന്റെ ഏതെങ്കിലും രണ്ട് തല ങ്ങൾ വിശദീകരിക്കുക.
Answer:
എല്ലാവർക്കും തുല്യാവകാശങ്ങൾ ലഭ്യമാകുന്നതാണ് സമത്വം. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായിരിക്കണമെന്നും എല്ലാ വർക്കും തുല്യമായ നിയമസംരക്ഷണം ഉണ്ടായിരിക്കണമെന്നും സമത്വ സങ്കൽപം ആവശ്യപ്പെടുന്നു.

1) രാഷ്ട്രീയ സമത്വം : ഒരു സമൂഹത്തിൽ രാഷ്ട്രീയ സമത്വം ഉറപ്പാക്കണമെങ്കിൽ ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ വ്യാപരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു രാഷ്ട്രീ യത്തിലെ ഭരണകാര്യങ്ങളിൽ ക്രിയാത്മകമായ പങ്കുവഹിക്കാ നുള്ള അനുവാദവും അവകാശവും ജനങ്ങൾക്കുണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ സമത്വം അവിടെ ഉണ്ടെന്ന് പറയാൻ സാധി ക്കുകയുള്ളൂ.

2) സാമ്പത്തിക സമത്വം : രാഷ്ട്രത്തിന്റെ സമ്പത്ത് എല്ലാവരും തുല്യമായി അനുഭവിക്കണമെന്നതാണ് സാമ്പത്തിക സമത്വ ത്തിന്റെ അർത്ഥം. ദാരിദ്ര്യനിർമ്മാർജ്ജനത്തിന് ഇത് അനിവാ രമാണ്.

3. സാമൂഹിക സമത്വം : സമൂഹത്തിൽ എല്ലാവർക്കും തുല്യ പദവി ലഭിക്കുന്ന അവസ്ഥയെയാണ് സാമൂഹിക സമത്വം എന്നു പറയുന്നത്. പ്രത്യേകാവകാശങ്ങൾക്ക് ആർക്കും അർഹതയില്ലെന്ന് സാമൂഹിക സമത്വം സൂചിപ്പിക്കുന്നു. സ്വന്തം വ്യക്തിത്വം വികസിപ്പിക്കാൻ എല്ലാവർക്കും തുല്യാ വസരങ്ങൾ ഉണ്ടായിരിക്കണം.

Plus One Political Science Board Model Paper 2023 Malayalam Medium

Question 25.
73-ാം ഭരണഘടനാ ഭേദഗതി നിയമത്തിലെ പ്രധാന സവിശേഷ തകൾ വിവരിക്കുക.
Answer:
പ്രാദേശിക ഗവൺമെന്റുകൾ 73-ാം ഭേദഗതിക്കു മുമ്പ്

  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പ്രാദേശിക ഗവൺമെന്റുകൾ സംസ്ഥാന ലിസ്റ്റിലെ വിഷയമായിരുന്നു. ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്താനുള്ള പൂർണ്ണസ്വാതന്ത്ര്യം സംസ്ഥാ നങ്ങൾക്കുണ്ടായിരുന്നു.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പല സംസ്ഥാനങ്ങളിലും ജില്ലാ സമിതിയിലേക്ക് പരോക്ഷമായ തെരഞ്ഞെടുപ്പാണ് നിലനിന്നി രുന്നത്.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് സംസ്ഥാന ഗവൺമെന്റ് പ്രാദേ ശിക സമിതികളെ പിരിച്ചുവിട്ടാൽ ഉടനെ തെരഞ്ഞെടുപ്പു നട ത്തണമെന്ന വ്യവസ്ഥയുണ്ടായിരുന്നില്ല.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പ്രാദേശിക സമിതികളിൽ സ്ത്രീകൾക്കും മറ്റു പിന്നോക്ക വർഗ്ഗങ്ങൾക്കും സംവരണം ഉണ്ടായിരുന്നില്ല.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പ്രാദേശിക സമിതികളിലേക്ക് തെരഞ്ഞെടുപ്പു നടത്താനുള്ള ചുമതല സംസ്ഥാന ഭരണ ത്തിനായിരുന്നു.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പ്രാദേശിക സമിതികളിൽ പ്രമുഖ ജാതികൾക്കും ഫ്യൂഡൽ ജന്മിമാർക്കും പ്രാമുഖ്യമുണ്ടായിരുന്നു.

പ്രാദേശിക ഗവൺമെന്റുകൾ 73-ാം ഭേദഗതിക്കുശേഷം

  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക ഗവൺ മെന്റിനെ ക്കുറിച്ച് നിയമനിർമാണം നടത്താനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടു. ഭരണഘടനാ ഭേദഗതിക്കനു സൃതമായി നിയമനിർമ്മാണം നടത്താൻ സംസ്ഥാനങ്ങൾ നിർബന്ധിതരായി.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രത്യക്ഷ തെരഞ്ഞെടുപ്പ് നില വിൽ വന്നു.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക സമിതികൾ തിരിച്ചു വിട്ടാൽ 6 മാസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു.
  • 73-ാം ഭേദഗതിയ്ക്കുശേഷം സ്ത്രീകൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും പ്രാദേശികസമിതിയിൽ സംവരണം ഏർപ്പെ ടുത്തി.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശികസമിതികളിലേക്കു തെരഞ്ഞെടുപ്പു നടത്താനുള്ള ചുമതല ഒരു സംസ്ഥാന തെര ഞെഞ്ഞെടുപ്പു കമ്മീഷണറെ ഏൽപ്പിച്ചു.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക സമിതികളിൽ പ്രമുഖ ജാതികളടക്കം ജന്മിമാർക്കുമുണ്ടായിരുന്ന പ്രാമുഖ്യം ഒരു പരിധി വരെ അവസാനിച്ചു.

26 മുതൽ 28 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 26.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള മൗലികാവകാശങ്ങ ളെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുക.
Answer:
1) സമാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീപനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവ കാശം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാ ശമായ സമത്വാവകാശത്തെക്കുറിച്ച് ഭരണഘടനയിലെ മുന്നാം.. ഭാഗത്തിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ വ്യക്ത മായി വിശദീകരിച്ചിട്ടുണ്ട്.

സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറ യുന്നവയാണ്.

  1. നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
  2. വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
  3. നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
  4. അയിത്ത നിർമ്മാർജ്ജനം
  5. ബഹുമതികൾ നിർത്തലാക്കൽ

2) സ്വാതന്ത്ര്യത്തിനുള്ള അവകാശം

  1. സംഭാഷണ സ്വാതന്ത്ര്വത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ ത്തിനുമുള്ള അവകാശം.
  2. സമ്മേളന സ്വാതന്ത്ര്യം
  3. സംഘടനാ സ്വാത്രന്ത്വം
  4. സഞ്ചാര സ്വാതന്ത്ര്യം
  5. പാർപ്പിട സ്വാതന്ത്ര്യം
  6. തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ യ്ക്കുള്ള സ്വാതന്ത്ര്യം.
  7. കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
  8. വ്യക്തിസ്വാതന്ത്ര്വവും ജീവിത സ്വാതന്ത്ര്യവും.
  9. അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.

3) ചൂഷണത്തിനെതിരെയുള്ള അവകാശം

  1. ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
  2. ഭരണഘടനയിലെ 23-ാം വകുപ്പ് അസന്മാർഗ്ഗിക ചെയ്തി കളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
  3. ബാലവേല നിരോധനം.

4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

  1. ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘ ടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
  2. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മത സ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.

Plus One Political Science Board Model Paper 2023 Malayalam Medium 1

 

5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

  1. എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
  2. ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.

6) ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റൂ. ഭരണഘടനാപ മോയ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ശത്തെ ഡോ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.

മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കുന്നത്.

റിട്ടുകൾ (കോടതി ഉത്തരവുകൾ

  1. ഹേബിയസ് കോർപ്പസ്
  2. മാൻഡമസ്
  3. സോഫോറ്റി
  4. നിരോധന ഉത്തരവ്
  5. ക്വോവാറന്റോ

Question 27.
ഇന്ത്യൻ പാർലമെന്റിന്റെ ചുമതലകൾ വിശദീകരിക്കുക.
Answer:
ലോകസഭയുടെ അധികാരങ്ങൾ

  • യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെടു ത്തിയിട്ടുള്ള വിഷയങ്ങളെക്കുറിച്ച് നിയമ നിർമ്മാണം നടത്തുന്നു.
  • ധനബില്ലുകളും ധനേതര ബില്ലുകളും അവതരിപ്പിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്യുന്നു.
  • നികുതി ചുമത്തൽ, ബജറ്റ്, വാർഷിക സാമ്പത്തിക കണക്കുകൾ എന്നിവയ്ക്കുള്ള പ്രമേയങ്ങൾ അംഗീകരി ക്കുന്നു.
  • ചോദ്യങ്ങൾ, ഉപചോദ്യങ്ങൾ ഉപക്ഷേപങ്ങൾ, പ്രമേയങ്ങൾ, അവിശ്വാസപ്രമേയം തുടങ്ങിയവയിലൂടെ എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നു.
  • ഭരണഘടന ഭേദഗതി ചെയ്യുന്നു.
    അടിയന്താരാവസ്ഥാപ്രഖാപനത്തിന് അംഗീകാരമേകുന്നു.
  • രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തെരഞ്ഞെടു ക്കുന്നു. സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നു.
  • കമ്മിറ്റികളേയും കമ്മീഷനുകളേയും നിയമിക്കുകയും അവയുടെ റിപ്പോർട്ടുകൾ പരിഗണിക്കുകയും ചെയ്യുന്നു.

രാജ്യസഭയുടെ അധികാരങ്ങൾ

  • ധനേതര ബില്ലുകൾ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
  • ധനബില്ലുകൾക്ക് ഭേദഗതികളും നിർദ്ദേശിക്കുന്നു.
  • ഭരണഘടനാഭേദഗതികൾക്ക് അംഗീകാരം നൽകുന്നു.
  • ചോദ്യങ്ങൾ ചോദിച്ചും, പ്രമേയങ്ങൾ അവതരിപ്പിച്ചും എക്സി ക്യൂട്ടീവിനെ നിയന്ത്രിക്കുന്നു.
  • രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി – ഹൈക്കോ ടതിജഡ്ജിമാർ എന്നിവരെ തെരഞ്ഞെടുക്കുന്നതിലും നീക്കം ചെയ്യുന്നതിലും പങ്കെടുക്കുന്നു. ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിവെയ്ക്കാനുള്ള അധി കാരം രാജ്യസഭക്കു മാത്രമേയുള്ളു.
  • സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നതിനുള്ള അധികാരം യൂണിയൻ പാർല മെന്റിന് നൽകാം.

Plus One Political Science Board Model Paper 2023 Malayalam Medium

Question 28.
ദേശീയത എന്നാൽ എന്ത്? ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ വിശദീകരിക്കുക. സൂചനകൾ ഉപയോഗിക്കാവുന്ന താണ്.
സൂചനകൾ :
• പൊതുവായ വിശ്വാസങ്ങൾ
• ചരിത്രം
• ഭൂപ്രദേശം
• പൊതുവായ രാഷ്ട്രീയ ആദർശങ്ങൾ
Answer:
ദേശരാഷ്ട്രങ്ങളിലുള്ള ‘രാഷ്ട്രതത്വത്തിന്റെ എല്ലാ ഘടകങ്ങ ളെയും ഒരുമിച്ചു ചേർക്കുന്ന ആത്മീയവും വൈകാരികവുമായ ശക്തി വിശേഷണമാണ് ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശിക്കുന്ന ദേശീയത. നാം എല്ലാവരും ഇന്ത്യ ക്കാരാണ് എന്ന വികാരമാണ് ഇന്ത്യൻ ദേശീയത. ദേശീയത കൂടാതെ ആധുനിക രാഷ്ട്രം ആവിർഭവിക്കുവാനോ നില നിൽക്കുവാനോ സാധ്യമല്ല. രാഷ്ട്രസംവിധാനം പടുത്തുയർത്തു വാനുള്ള വൈകാരികമായ അടിത്തറ പ്രദാനം ചെയ്യുന്നത് ദേശീ യതയാണ്. ദേശത്തോടുള്ള ജനങ്ങളുടെ കൂറ്, രാഷ്ട്രശക്തി, അധികാരം, പ്രവർത്തനങ്ങൾ എന്നിവയോടുള്ള വിശ്വസ്ഥതയും, നെയ്യാമികതയും തുടങ്ങിയവ ദേശീയത ജനങ്ങളിലുളവാക്കുന്ന വികാരങ്ങളാണ്.

ദേശീയതയുടെ പശ്ചാത്തലത്തിൽ ഒരു ദേശ ത്തിന്റെ പൊതുപെരുമാറ്റങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. ദേശീയ രീതികൾ, ദേശീയ പ്രതീക്ഷകൾ, ദേശീയലക്ഷ്യങ്ങൾ, ദേശീയ സംഘർഷങ്ങൾ, ദേശീയഗാനം, ദേശീയപുഷ്പം, ദേശീ യപതാക, ദേശീയചിഹ്നം ഇവയെല്ലാം ദേശീയതയിൽ ഉൾപ്പെടു ന്നു. ആധുനിക രാഷ്ട്രത്തിന്റെ ‘മതമാണ് ദേശീയത’ എന്ന് ടോയിൻബി (Toynbee), വിശേഷിപ്പിക്കുന്നു. ഈ അധ്യായത്തിൽ ദേശീയത, ദേശീയതയുടെ ഘടകങ്ങൾ, ദേശീയതയുടെ ഗുണ ദോഷങ്ങൾ, ദേശീയതയുടെ പ്രതീകങ്ങൾ, വിവിധതരം ദേശീയ തകൾ തുടങ്ങിയവ പ്രതിപാദിക്കുന്നതിനോടൊപ്പം, ഇന്ത്യൻ ദേശീയ ബോധത്തിന്റെ ഉദയം, ഇന്ത്യൻ ദേശീയത നേരിടുന്ന പ്രധാന വെല്ലുവിളികൾ, അവ പരിഹരിക്കുവാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ തുടങ്ങിയവ സമഗ്രമായി പ്രതിപാദിക്കുന്നു.

ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ
a) പൊതുവായ വിശ്വാസം (Shared Beliefs) : ചില വിശ്വാസ ങ്ങളാണ് രാഷ്ട്രമായിത്തീരുന്നത്. കെട്ടിടം, കാട്, പുഴ തുടങ്ങി കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ ഭൗതി കവസ്തുക്കളെപ്പോലെയുള്ള ഒന്നല്ല രാഷ്ട്രം. ജനങ്ങളുടെ വിശ്വാസത്തിൽ അധിഷ്ഠിതമാണത്. നമ്മൾ ഒരു ജനതയെ പറ്റി രാഷ്ട്രം എന്നു പറയുമ്പോൾ, അവരുടെ എന്തെങ്കിലും ഭൗതികസ്വഭാവത്തെയല്ല നാം വിവക്ഷിക്കുന്നത്. സ്വതന്ത്രമാ യൊരു രാഷ്ട്രീയ അസ്തിത്വമുണ്ടാകണമെന്ന് ആഗ്രഹി ക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭാവിക്കുള്ള വീക്ഷണവും കൂട്ടായ സ്വത്വവുമാണത്. അത് ഒരു ഗ്രൂപ്പ് പോലെയോ ടീം പോലെയോ ആണ്. പൊതുവായൊരു ലക്ഷ്യത്തിനുവേണ്ടി യോജിച്ച് പ്രവർത്തിക്കുകയും കളിക്കുകയും ചെയ്യുന്ന ജന ങ്ങളുടെ കൂട്ടായ്മ ഏകത്വത്തെക്കുറിച്ച് ജനങ്ങൾ വിശ്വസി ക്കുന്നിടത്തോളം കാലം മാത്രമേ രാഷ്ട്രം നിലനിൽക്കു

b) ചരിത്രം (History) : ഒരു രാഷ്ട്രമായി സ്വയം കരുതുന്ന ഒരു ജനതയ്ക്ക് തുടർച്ചയായ ചരിത്രപരമായ ഒരസ്തിത്വബോധ മുണ്ട്. ഭൂതകാലത്തേക്ക് പിൻതിരിഞ്ഞുനോക്കാനും ഭാവിയി ലേക്ക് ദീർഘദർശനം നടത്താനും കഴിയുന്ന ഒന്നാണത്. കൂട്ടായ സ്മരണകളുടേയും ഐതിഹ്യങ്ങളുടേയും ചരിത്ര പര മായ രേഖകളു ടേയും അടിസ്ഥാനത്തിൽ അവർ സ്വന്തമായൊരു ചരിത്രം സ്വീകരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള തുടർച്ചയായ വ്യക്തിത്വം അങ്ങനെ കൈവ രുന്നു. ഇന്ത്യയിലെ ദേശീയവാദികളെ നമുക്ക് ഉദാഹരണമാ യെടുക്കാം. ഇന്ത്യയുടെ പൗരാണിക നാഗരികതയേയും സാംസ്കാരിക പൈതൃകത്തെയും മറ്റു ഭൂതകാല നേട്ടങ്ങ ളേയും ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ അനുസ്യൂതത നാം ചിത്രീ കരിക്കുന്നു.

c) ഭൂപ്രദേശം (Territory) : രാഷ്ട്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഭൂപ്രദേശം. ഒരു രാജ്യത്തിന് ഒരു പ്രത്യേക ഭൂവി ഭാഗമുണ്ടായിരിക്കും. അവിടെ ഏറെക്കാലം ഒരുമിച്ച് താമസി ക്കുകയും പൊതുവായൊരു ഭൂതകാലം പങ്കുവെക്കുകയും ചെയ്യുമ്പോൾ ജനങ്ങളിൽ കൂട്ടായൊരു സ്വത്വബോധം രൂപ പ്പെടുന്നു. തങ്ങൾ ഒരു ഏകജനതയാണ്’ എന്നു സങ്കല്പി ക്കാൻ അതവരെ സഹായിക്കുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമായി സ്വയം കാണുന്ന ജനത ജന്മനാടിനെക്കുറിച്ച് സംസാരിക്കുന്നത്.

d) പൊതുവായ രാഷ്ട്രീയാദർശങ്ങൾ (Shared Political ideals): ഭൂപ്രദേശവും പൊതുവായ ചരിത്രസ്വത്വവും ജന ങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജനങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. ഭാവിയെക്കുറിച്ചുള്ള പൊതുവായൊരു വീക്ഷണവും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പൊതു അഭിലാഷവുമാണത്. രാഷ്ട്ര ങ്ങളെ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ഘടക ങ്ങളാണ്.

e) പൊതുവായ രാഷ്ട്രീയ വ്യക്തിത്വം (Common Political Identity): സമൂഹത്തെ പറ്റിയും ഭരണകൂടത്തെപ്പറ്റിയും പൊതുവായൊരു രാഷ്ട്രീയ ദർശനം ഉണ്ടായതുകൊണ്ടു മാത്രം വ്യക്തികളെ ഒരു രാഷ്ട്രമായി വാർത്തെടുക്കാനാവി ല്ലെന്നു പലരും കരുതുന്നു. പൊതുവായൊരു ഭാഷ, പൊതു വായൊരു പൈതൃകം എന്നിവപോലെയുള്ള പൊതുവാ യൊരു സാംസ്കാരിക വ്യക്തിത്വം അതിനാവശ്യമാണെന്ന് അവർ കരുതുന്നു. പൊതുവായൊരു ഭാഷയും പൊതുവാ യൊരു മതവുമുണ്ടെങ്കിൽ പൊതുവായൊരു സാംസ്കാരിക വ്യക്തിത്വമാകും. ഓരേ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരേ ദിനങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് ജനങ്ങളെ ഒരുമിപ്പിക്കുന്നു. പക്ഷെ ഒരു ജനാധിപത്യത്തിൽ നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് മതപരമായ പരിഗണനകൾ ഒരു ഭീഷണിയാകും.

Plus One Political Science Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus One Political Science Previous Year Question Paper March 2020 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

From questions 1 to 11, answer for 16 scores. (16)

Question 1.
Following are some of the provisions borrowed to Indian constitution from the constitution of other countries. Find out relevant countries. (4)

Provisions Countries
Concept of Rule of law
Principle of liberty, equality, fraternity
Fundamental Rights
Directive Principles of state policy

Answer:
• ബ്രിട്ടൻ
• യു.എസ്.എ.
• ഫ്രാൻസ്
• അയർലന്റ്

Question 2.
Which day is observed as Human Rights day? (1)
(August 15, January 10, October 2, December 10)
Answer:
ഡിസംബർ 10

Question 3.
Mention the article which empowers High Courts to issue writs. (1)
Answer:
ആർട്ടിക്കിൾ 226

Question 4.
Identify the commission which recommended constitutional status to local governing bodies in India (Sarkaria Commission, Balwant Rai Mehta Committee, Mandal Commission, P.K. Thungon Committee) (1)
Answer:
പി.കെ. തങ്കൺ കമ്മിറ്റി

Question 5.
Classify the following and write them in respective columns : (3)
* Police
* Education
* Defence
* Banking
* Jail
* Forest

Union list State list Concurrent list
* * *
* * *

Answer:
യുണിയൻ ലിസ്റ്റ്
• പ്രതിരോധം
• ബാങ്കിംഗ്

സ്റ്റേറ്റ് ലിസ്റ്റ്
• പോലീസ്
• ജയിൽ

കൺകറന്റ് ലിസ്റ്റ്
• വിദ്യാഭ്യാസം
• വനം

Question 6.
Identify the German Philosopher who glorified war. (1)
(Rousseau, Friedrich Nietzsche, Voltaire, Vilfredo Pareto)
Answer:
ഫ്രെഡറിക് നിഷേ

Plus One Political Science Question Paper March 2020 Malayalam Medium

Question 7.
Fill in the blanks with appropriate positions. (3)
Plus One Political Science Question Paper March 2020 Malayalam Medium 1
Answer:
Plus One Political Science Question Paper March 2020 Malayalam Medium 2

Question 8.
Which of the following task is not performed by Election Commission? (1)
i) Preparing electoral rolls
ii) Nominating the candidates
iii) Setting up polling booths
iv) Implementing model code of conduct
Answer:
ii) Nominating the candidates

Question 9.
Who was the first Election Commissioner of India? (1)
Answer:
സുകുമാർ സെൻ

Question 10.
Idendity the autobiography of Nelson Mandela. (1)
1) Satanic Verses
2) Freedom from fear
3) Long walk to freedom
4) My Experiments with Truth
Answer:
3) Long walk to freedom

Question 11.
Complete the given pyramid showing the structure of Indian Judiciary. (3)
Plus One Political Science Question Paper March 2020 Malayalam Medium 3
Answer:
Plus One Political Science Question Paper March 2020 Malayalam Medium 4

Answer any 4 questions from 12 to 17. Each carries 3 scores. (4 × 3 = 12)

Question 12.
Constitution amendment is the procedure through which any addition or change is made in the constitution. Examine tree provisions for amending the constitution of India.
Answer:
ഭരണഘടനയിലെ വകുപ്പുകൾ
1 – ാം വിഭാഗം : പാർലമെന്റിന്റെ കേവലഭൂരിപക്ഷം കൊണ്ട് ഭേദഗതി
ചെയ്യാം
2 – ാം വിഭാഗം : പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷംകൊണ്ട് ഭേദഗതി ചെയ്യാം (368-ാം വകുപ്പുപ്രകാരം
3 – ാം വിഭാഗം : പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷം + സംസ്ഥാന നിയമസഭ കളിൽ പകുതിയെണ്ണത്തിന്റെ അംഗീകാരം (368 -ാം വകുപ്പ് പ്രകാരം)

Question 13.
India had adopted the concept of Secularism, different from western concept. Point out any three differences between the two.
Answer:

പശ്ചാത്യ മതേതരത്വം ഇന്ത്യൻ മതേതരത്വം
• ഭരണകൂടവും മതവും പരസ്പരം ഇടപെടാതെ കർശനമായ അകലം പാലിക്കുന്നു • രാഷ്ട്രം മതകാര്യങ്ങളിൽ തത്ത്വാധിഷ്ഠിതമായ ഇട പെടൽ നടത്തുന്നു.
• വ്യക്തികൾക്കും വ്യക്തി കളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നു • വ്യക്തികളുടെ അവകാശ ങ്ങളും മതസമൂഹത്തിന്റെ അവകാശങ്ങളും സംരക്ഷി ക്കുന്നു.
• വിവിധ മതഗ്രൂപ്പുകൾ തമ്മിലുള്ള സമത്വത്തിന് പ്രാധാന്യം നൽകുന്നു • വിവിധ മതങ്ങൾക്കിടയി ലുള്ള സമത്വത്തിന് പ്രാധാന്യം നൽകുന്നു.
• സാമുദായികാടിസ്ഥാന അവകാശങ്ങൾ ശ്രദ്ധിക്കു ന്നില്ല • ന്യൂനപക്ഷങ്ങളുടെ അവകാ ശങ്ങൾക്ക് ശ്രദ്ധ നൽകുന്നു.
• മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുകയില്ല. • മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുന്നു
• മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായി ക്കുകയില്ല • മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായി ക്കുന്നു.

Plus One Political Science Question Paper March 2020 Malayalam Medium

Question 14.
Liberty has two aspects. Negative liberty and positive liberty. Explain
Answer:
എല്ലാ നിയന്ത്രണങ്ങളിൽ നിന്നുമുള്ള മോചനം എന്നാണ് സ്വാത ത്വമെന്ന വാക്കിന്റെ അർത്ഥം. ഇത് പ്രാവർത്തികമാക്കിയാൽ കാട്ടിലെ നിയമമായ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിയ മാവും നടപ്പിൽ വരുക. ബലവാൻ ബലഹീനനുമേൽ മേധാ വിത്വം പുലർത്തുകയും സമൂഹത്തിലെ ഏറ്റവും ശക്തിമാനെ ഓരോരുത്തരും വണങ്ങേണ്ടതായും വരും. സ്വാതന്ത്ര്യത്തിന്റെ ഈ നെഗറ്റീവ് സങ്കല്പം സ്വീകാര്യമോ ആഗ്രഹിക്കത്തക്കതോ അല്ലാത്തതുകൊണ്ട് രാഷ്ട്രം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടിയി രിക്കുന്നു. തടസ്സങ്ങളെ നീക്കം ചെയ്യുക എന്നതാണ് സ്വാത സ്വത്ത് സംബന്ധിച്ച പോസിറ്റീവ് സങ്കല്പം. നെഗറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തെ അരാചകത്വത്തിലേക്ക് നയിക്കുന്നു. പോസിറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗ തിക്കും മറ്റ് വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണ്.

Question 15.
State is not a temporary community of individuals. It is different from groups and communities. Explain how the state is different from communities.
Answer:

  1. മുഖാമുഖം ബന്ധപ്പെടുന്നില്ല.
  2. രക്തബന്ധമില്ല

Question 16.
There were two development models existed in the world at the time of India’s independence. Explain.
Answer:
സോഷ്യലിസ്റ്റ് മാതൃക
മുതലാളിത്ത മാതൃക

Question 17.
Write a short note on social, political and economic equalities.
Answer:
1) രാഷ്ട്രീയ സമത്വം : ഒരു സമൂഹത്തിൽ രാഷ്ട്രീയ സമത്വം ഉറപ്പാക്കണമെങ്കിൽ ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ വ്യാപരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു രാഷ്ട്രീ യത്തിലെ ഭരണകാര്യങ്ങളിൽ ക്രിയാത്മകമായ പങ്കുവഹിക്കാ നുള്ള അനുവാദവും അവകാശവും ജനങ്ങൾക്കുണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ സമത്വം അവിടെ ഉണ്ടെന്ന് പറയാൻ സാധി ക്കുകയുള്ളൂ.

2) സാമ്പത്തിക സമത്വം
രാഷ്ട്രത്തിന്റെ സമ്പത്ത് എല്ലാവരും തുല്യമായി അനുഭവി ക്കണമെന്നതാണ് സാമ്പത്തിക സമത്വത്തിന്റെ അർത്ഥം. ദാരി നിർമ്മാർജ്ജനത്തിന് ഇത് അനിവാര്യമാണ്.

3) സാമൂഹിക സമത്വം (Social Equality)
സമൂഹത്തിൽ എല്ലാവർക്കും തുല്യ പദവി ലഭിക്കുന്ന അവസ്ഥയെയാണ് സാമൂഹിക സമത്വം എന്നു പറയുന്ന ത്. പ്രത്യേകാവകാശങ്ങൾക്ക് ആർക്കും അർഹതയില്ലെന്ന് സാമൂഹിക സമത്വം സൂചിപ്പിക്കുന്നു. സ്വന്തം വ്യക്തിത്വം വികസിപ്പിക്കാൻ എല്ലാവർക്കും തുല്യാവസരങ്ങൾ ഉണ്ടാ യിരിക്കണം.

Answer any 4 questions from 18 to 23. Each carries 4 scores. (4 × 4 = 16)

Question 18.
Religious domination may be intra religious or inter- religious. Explain.
Answer:
ഇന്റർ റിലിജിയസ്
ഒരു മതം മറ്റ് മതങ്ങൾക്ക് മേൽ സ്ഥാപിക്കുന്ന മേധാവിത്വം

ഇന്തോ – റിലിജിയസ്
ഒരു മതം വിഭാഗം അതിന്റെ അംഗങ്ങളുടെ മേൽ ആധിപ തൃം സ്ഥാപിക്കുന്നത്.

Question 19.
Explain judicial activism and examine its merits and demerits.
Answer:
ജുഡീഷ്യൽ ആക്ടിവിസം ഇന്ത്യയിലെ കാര്യനിർവഹണവിഭാഗ വും, നിയമനിർമ്മാണ വിഭാഗവും നീതിന്യായ വിഭാഗവും തമ്മിൽ പരസ്വമായ വാദപ്രതിവാദങ്ങൾക്കും, ഏറ്റുമുട്ടലിനും കാരണമാ യി. നിയമ നിർമ്മാണസഭയും, എക്സിക്യൂട്ടീവും ദുർബലമാകു മ്പോൾ ജനങ്ങളുടെ അവകാശസംരക്ഷണത്തിനുവേണ്ടി ചില സന്ദർഭങ്ങളിൽ കോടതികളുടെ പരസ്വമായ ഇടപെടുന്നത് ജനാ ധിപത്വ സമ്പ്രദായത്തിൽ ചില ഗുണങ്ങൾക്ക് ഇടയാക്കിയെങ്കിലും ഇതിനും ദോഷങ്ങൾ ഇല്ലാതില്ല. ജുഡീഷ്വൽ ആക്ടിവിസത്തിന്റെ ഗുണദോഷങ്ങൾ ചുവടെ പറയുന്നു.

ഗുണങ്ങൾ

  1. പൊതു താല്പര്യ ഹർജികളിലൂടെ കോടതികളുടെ അവകാ ശങ്ങൾ വർദ്ധിക്കുകയും ജനങ്ങൾക്ക് കോടതികളിൽ വിശ്വാസം വർദ്ധിക്കുകയും ചെയ്തു.
  2. ജുഡീഷ്യൽ ആക്ടവിസം കോടതി ചിലവുകൾ പരമാവധി കുറയ്ക്കുന്നതിനും ഇടയാക്കി.
  3. എക്സിക്യൂട്ടീവിനെ അതിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ജുഡീഷ്യൽ ആക്ടിവിസം നിർബന്ധിതമാക്കി.

ദോഷങ്ങൾ

  1. കോടതിയുടെ ജോലി ഭാരം വർദ്ധിപ്പിച്ചു.
  2. എക്സിക്യൂട്ടീവും ജുഡീഷ്യറിയുമായി പരസ്വമായ ഏറ്റുമു ട്ടലിനിടയാക്കി.

Plus One Political Science Question Paper March 2020 Malayalam Medium

Question 20.
The provisions relating to citizenship is included in part two and subsequent laws passed by Parliament.
Point out means for acquiring Indian citizenship.
Answer:
1955 – ൽ നിലവിൽ വന്ന ഇന്ത്യൻ പൗരത്വ നിയമപ്രകാരം താഴെപ റയുന്ന അഞ്ചു മാർഗ്ഗത്തിലൂടെ ഇന്ത്യൻ പൗരത്വം സമ്പാദിക്കാം.

1) ജന്മസിദ്ധമായ പൗരത്വം : 1950 ജനുവരി 21- നോ അതിനു ശേഷമോ ഇന്ത്യയിൽ ജനിച്ച ഏതൊരാളും ഇന്ത്യയിലെ ഒരു പൗരനായിരിക്കും.

2) പിൻതുടർച്ച വഴിക്കുള്ള പൗരത്വം : 1950 ജനുവരി 26 – നോ അതിനു ശേഷമോ ഇന്ത്യക്കു പുറത്തു ജനിച്ച ഒരാൾക്ക് അയാൾ ജനിച്ച സമയത്ത്, അയാളുടെ പിതാവ് ഇന്ത്യയിലെ പൗരനായിരുന്നുവെങ്കിൽ ഇന്ത്യൻ പൗരത്വം പാരമ്പര്യമായി ലഭിക്കും.

3) രജിസ്ട്രേഷൻ മുഖാന്തിരമുള്ള പൗരത്വം : താഴെ പറയുന്ന അഞ്ചുവിഭാഗങ്ങളിൽപ്പെട്ടവർക്ക് രജിസ്ട്രേഷൻ വഴി ഇന്ത്യൻ പൗരത്വം ലഭിക്കും.

  • രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തൊട്ടുമുമ്പ് 6 മാസമായി ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ,
  • അവിഭക്ത ഇന്ത്യക്കു പുറത്ത് താമസിച്ചുവരുന്ന ഇന്ത്യൻ വംശജർ.
  • ഇന്ത്യൻ പൗരന്മാരുടെ ഭാര്യമാർ.
  • ഇന്ത്യൻ പൗരന്മാരുടെ മൈനർമാരായ കുട്ടികൾ.
  • കോമൺവെൽത്ത് രാജ്യങ്ങളിലെയോ, ഐർലന്റ് റിപ്പബ്ലി ക്കിലെയോ പ്രായപൂർത്തിയായ പൗരന്മാർ.

4) ചിരകാലാധിവാസം മുഖേനയുള്ള പൗരത്വം : ഒരു വിദേശിക്ക് ചില നിയന്ത്രണങ്ങൾക്കു വിധേയമായി ചിരകാലാധിവാസം മുഖേന ഇന്ത്യൻ പൗരത്വം സമ്പാദിക്കാം.

5) പ്രദേശ സംയോജനം മൂലം ലഭിക്കുന്ന പൗരത്വം : ഏതെങ്കിലും ഒരു പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീർന്നാൽ ആ പ്രദേശത്തെ ജനങ്ങളെ ഇന്ത്യൻ പൗരന്മാരായി പ്രഖ്യാപിക്കാൻ ഇന്ത്യാഗ വൺമെന്റിന് അധികാരമുണ്ട്.

Question 21.
Explain the use and importance of studying Political Theory.
Answer:
രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പഠനം വളരെ പ്രധാനമാണ്. രാഷ്ട്രീയ പ്രവർത്തകർ, നയരൂപീകരണം നടത്തുന്ന ബ്യൂറോക്രാറ്റുകൾ, രാഷ്ട്രീയസിദ്ധാന്തം പഠിപ്പിക്കുന്ന വർ, ഭരണഘടനയും നിയമങ്ങളും വ്യാഖ്യാനിക്കുന്ന അഭിഭാഷകരും ജഡ്ജിമാരും, ചൂഷണം തുറന്നു കാട്ടുകയും പുതിയ അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന പൊതു പ്രവർത്തകരും, രാഷ്ട്രീയ സങ്കൽപങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിലെ പല വിഭാഗങ്ങൾ ക്കും വളരെ പ്രസക്തമായ ഒന്നാണ് രാഷ്ട്രീയ സിദ്ധാന്തം. ഒന്നാമതായി, എല്ലാ വിദ്യാർത്ഥികളും ഭാവിയിൽ ഒരു തൊഴിൽ തെരഞ്ഞെടു ക്കേണ്ടിവരും. ഏതു തൊഴിലിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവുകൾക്ക് പ്രസക്തിയുണ്ട്.

ഗണിതശാസ്ത്രം പഠിക്കുന്ന എല്ലാവരും ഗണിതശാസ്ത്രജ്ഞന്മാരോ, എഞ്ചിനീയർമാരോ ആവില്ല. എങ്കിലും ഗണിതത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് ജീവിതത്തിൽ പൊതുവെ ഉപകാരപ്രദമാണെന്ന് പറയേണ്ടതില്ലല്ലോ.

രണ്ടാമതായി, വിദ്യാർത്ഥികളെല്ലാം വോട്ടവകാശമുള്ള പൗരന്മാരായി തീരാൻ പോവുകയാണ്. പല പ്രശ്നങ്ങളിലും അവർക്കു തീരുമാനമെടുക്കേണ്ടിവരും. നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്ന രാഷ്ട്രീയ ആ ശ യങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമുള്ള അറിവ് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ അവർക്കു സഹായകമാകും.

മൂന്നാമതായി, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളേയും വികാരങ്ങളെയും പരിശോധിക്കുന്നതിന് രാഷ്ട്രീയസിദ്ധാന്തം പ്രോത്സാഹനമേകുന്നു.

നാലാമതായി, രാഷ്ട്രീയ സങ്കല്പങ്ങളെക്കുറിച്ച് ചിട്ടയോടെ ചിന്തിക്കാൻ രാഷ്ട്രീയ സിദ്ധാന്തം സഹായിക്കുന്നു.

Question 22.
In the debate on the limit of freedom, the ‘harm principle’ is very relevant. Explain harm principle put forward by J.S. Mill.
Answer:
ഹാനി തത്വം ആവിഷ്ക്കരിച്ചത് ജെ.എസ്. മിൽ അദ്ദേഹത്തിന്റെ ‘സ്വാതന്ത്ര്യത്തെപ്പറ്റി’ (on Liberty) എന്ന ഗ്രന്ഥത്തിലാണ്. “മാന വരാശിയിലെ ഏതെങ്കിലും അംഗത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യ ത്തിൽ ഒറ്റയ്ക്കോ കൂട്ടായോ ഇടപെടണമെങ്കിൽ അതിന്റെ ഒരേ യൊരു ലക്ഷ്യം സംരക്ഷയായിരിക്കണം എന്നതാണ് ഹാനി തത്വം”.

Question 23.
Nationalism has two phases – constructive and destructive. Explain with examples.
Answer:
ദേശീയതയ്ക്ക് രണ്ട് മുഖങ്ങളുണ്ട്. ക്രിയാത്മക ദേശീയതയും വിനാശകരമായ ദേശീയതയും ദേശരാഷ്ട്രങ്ങളിലുള്ള രാഷ്ട്ര ത്വത്തിന്റെ എല്ലാ ഘടകങ്ങളേയും ഒരുമിച്ചു ചേർക്കുന്ന ആത്മീ യവും വൈകാരികവുമായ ശക്തി വിശേഷമാണ് ക്രിയാത്മക ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശി ക്കുന്ന ക്രിയാത്മക ദേശീയത. ദേശീയതയുടെ മറുമുഖമാണ് വിനാശരമായതും അക്രമാസക്തവുമായ ദേശീയത. ഉദാഹരണ മായി ഫാസിസ്റ്റ്, നാസിസ്റ്റ് അക്രമാത്മകമായ ദേശീയതയാണ് ലോകത്തെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴച്ചത്.

ക്രിയാത്മക ദേശീയത വിനാശക ദേശീയത
• വിധേയത്വം സൃഷ്ടിക്കുന്നു • വെറുപ്പ് സൃഷ്ടിക്കുന്നു
• ഒരുമിപ്പിക്കുന്നു. • ഭിന്നിപ്പിക്കുന്നു
• സ്വാതന്ത്ര്യബോധം വളർത്തു കയും വിമോചിപ്പിക്കുകയും ചെയ്യുന്നു • സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും കാരണ മാകുന്നു
• ജനാധിപത്യം, സ്വയംഭരണം എന്നി വയെ പ്രോത്സാഹിപ്പിക്കുന്നു • ഒറ്റപ്പെടൽ വളർത്തുന്നു.
• സാമ്പത്തിക വളർച്ചയെ പോഷിപ്പിക്കുന്നു • മേധാവിത്വവികാരം സൃഷ്ടിക്കുന്നു
• സാംസ്ക്കാരിക വളർച്ചയെ സഹായിക്കുന്നു • മറ്റുള്ളവരുടെമേൽ സംശയം വളർത്തുന്നു
• സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വൈവിധ്യത്തെ വളർത്തുന്നു • അസ്ഥിരത വളർത്തുന്നു

Answer any 4 questions from 24 to 29. Each carries 5 scores. (4 × 5 = 20)

Question 24.
India is one of the countries, where free and fair election is held. But there are some drawbacks in our electoral system. Give suggestions to reform the present electoral system.
Answer:
1) ധനശക്തി, മസിൽ പവർ തടയുന്നതിന്

  • തെരഞ്ഞെടുപ്പ് ചിലവ് രാഷ്ട്രം വഹിക്കണം.
  • തെരഞ്ഞെടുപ്പു സ്ഥാനാർത്ഥികളും പാർട്ടികളും ചെലവിന്റെ ഓഡിറ്റു ചെയ്ത കണക്ക് സമർപ്പിക്കണം.
  • തെരഞ്ഞെടുപ്പു ചെലവിന് പരിധി നിർണ്ണയിക്കണം. പരിധി ലംഘിക്കുന്നവരെ അയോഗ്യരാക്കണം.
  • കുറ്റവാളികളെ സ്ഥാനാർത്ഥികളാക്കാൻ അനുവദിക്കരുത്.
  • ബൂത്തു പിടുത്തം പോലെയുള്ള അക്രമപ്രവർത്തനങ്ങൾ അടിച്ചമർത്തണം.

2) രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്നതിന്

  • രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യ – മതേതരമൂല്യങ്ങളോ ടുള്ള പ്രതിബദ്ധത വളർത്തണം.
  • രാഷ്ട്രീയ പാർട്ടികൾക്കുള്ള രജിസ്ട്രേഷൻ നിർബന്ധമാക്കണം.
  • പാർട്ടി ഭാരവാഹികളെ യഥാകാലങ്ങളിൽ തെരഞ്ഞെടു ക്കണം.
  • കണക്കുകൾ നിർബന്ധമായും ഓഡിറ്റ് ചെയ്യിപ്പിക്കുകയും പ്രസിദ്ധീകരിക്കുകുയം വേണം.

3) തെരഞ്ഞെടുപ്പ് സംവിധാനം നടത്തിപ്പ് എന്നിവ പരിഷ്ക്കരിക്കുന്നതിന്.

  • തെരഞ്ഞെടുപ്പു കമ്മീഷൻ ഒരു ബഹുത്വം സമിതിയായിരി ക്കണം. അതിലെ അംഗസംഖ്യ വർദ്ധിപ്പിക്കണം.
  • ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം.
  • വോട്ടർ പട്ടിക പുതുക്കി പൂർണ്ണമാക്കണം.
  • സമ്മതിദാനം നിർബന്ധമാക്കുക.
  • പൊതു സീറ്റുകളുടെ പുനരാവർത്തനം (Rotation)

4) സ്ത്രീ പ്രാതിനിധ്യത്തിന്

  • പാർലമെന്റിലും സംസ്ഥാന നിയമനിർമ്മാണ സഭകളിലും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണം.
  • പാർട്ടികളിലെ ഭാരവാഹിത്വവും നൽക്കുന്നതിനുള്ള ഏർപ്പാ ടുണ്ടാക്കണം.
  • പൊതു പ്രവർത്തനങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തുന്ന മനോഭാവം മാറ്റിയെടുക്കാൻ നടപടികൾ സ്വീക രിക്കണം.
  • രാഷ്ട്രീയ പാർട്ടികൾ വനിതാസ്ഥാനാർത്ഥികൾക്കു പരിഗ ണന നല്കണം.

Plus One Political Science Question Paper March 2020 Malayalam Medium

Question 25.
Explain the different stages of law making procedure in Indian Parliament.
Answer:
പാർലമെന്റിൽ ബില്ലുകൾ പാസ്സാക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ കളാണ് ഭരണഘടനയുടെ 107 മുതൽ 122 വരെയുള്ള ആർട്ടിക്കി ളുകളുടെ ഉള്ളടക്കം.

അതനുസരിച്ച് ഓരോ ബില്ലും, രണ്ട് സഭകളിലും മൂന്ന് വായനക ളിലൂടെ (അഞ്ച് ഘട്ടങ്ങൾ) കടന്നുപോകണം. ആ പ്രക്രിയ ഇപ കാരമാണ്.

1) ഒന്നാം വായന (First Reading)

  • ഒന്നാം വായന എന്ന് അറിയപ്പെടുന്ന, ബില്ലിന്റെ അവത രണമാണ്. ഒന്നാം ഘട്ടം.
  • സഭയുടെ അനുമതി വാങ്ങിച്ചശേഷം, ഒരു വിശദീകരണ പ്രസ്ഥാവനയോടുകൂടി ഏതെങ്കിലും അംഗം ബില്ല് അവ തരിപ്പിക്കുന്നു.
  • ബില്ല് എതിർപ്പ് നേരിടുകയാണെങ്കിൽ, അവതരിപ്പിച്ച അംഗത്തിനും, എതിർക്കുന്ന അംഗത്തിനും അവരവ രുടെ നിലപാട് വിശദീകരിക്കുന്നതിന് സഭ നൽകുന്നു.
  • ഭൂരിപക്ഷം അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയാണെങ്കിൽ, അത് ഇന്ത്യാ ഗവൺമെന്റ് ഗസ റ്റിൽ പ്രസിദ്ധീകരിക്കും.
  • അങ്ങേയറ്റം വിവാദം കലർന്നതല്ലെങ്കിൽ, ഒന്നാം വായ നയിൽ ചർച്ച ആവശ്യമില്ലെന്ന കീഴ്വഴക്കം നിലവിലുണ്ട്.

2) രണ്ടാം വായന (Second Reading)

  • ബില്ലിന്റെ രണ്ടാം ഘട്ടമാണ് രണ്ടാംവായന.
  • ഈ ഘട്ടത്തിൽ, ബില്ലിന്റെ അടിസ്ഥാനതത്ത്വങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
  • ബില്ല് അടിയന്തിരമായി പരിഗണിക്കണം എന്ന് അവതാ മകൻ അഭ്യർത്ഥിക്കും.
  • അല്ലാത്തപക്ഷം ഒരു സെലക്റ്റ് കമ്മിറ്റിക്കോ, രണ്ടു സഭ കളുടെയും സംയുക്ത സെലക്റ്റ് കമ്മിറ്റിക്കോ, പരിഗ ണനയക്കായി അയയ്ക്കുന്നതിന് ആവശ്യപ്പെടും.
  • പൊതുജനാഭിപ്രായം ആരായുവാൻ ബിൽ അയക്കണം എന്നും ആവശ്യം ഉയർന്നേക്കാം.
  • എന്നാൽ സാധാരണഗതിയിൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് അയക്കുകയാണ് ചെയ്യുന്നത്.

3) കമ്മിറ്റി ഘട്ടം (Committee Stage)

  • കമ്മറ്റിഘട്ടം ആണ് മൂന്നാം ഘട്ടം.
  • സെലക്ട് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നത് സഭയാണ്.
  • കമ്മിറ്റി കൂടുന്ന സ്ഥലം, തിയതി, സമയം എന്നിവ തിരു മാനിക്കുന്നത് കമ്മിറ്റി ചെയർമാൻ ആണ്.
  • സെലക്റ്റ് കമ്മിറ്റിയിൽ പ്രതിപക്ഷാംഗങ്ങളെയും ഉൾപ്പെ ടുത്തും.
  • ബില്ലിലെ വ്യവസ്ഥകൾ, ഒറ്റയ്ക്കൊറ്റയ്ക്ക് സൂക്ഷമമായി പഠിക്കുന്ന കമ്മിറ്റി അംഗങ്ങൾ, സഭയിൽ ചർച്ചചെയ്യുന്ന തിനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നു.

4) റിപ്പോർട്ട് ഘട്ടം (Report Stage)

  • ബില്ലിന്റെ നാലാംഘട്ടമാണ് റിപ്പോർട്ട് ഘട്ടം.
  • റിപ്പോർട്ട് പരിഗണനയ്ക്കെടുക്കുന്നതിന് നിശ്ചയിച്ച ദിവ സം, റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന്, അവതാരകൻ സഭ യോട് ആവശ്യപ്പെടുന്നു.
  • റിപ്പോർട്ട് ഏകാഭിപ്രായത്തിലോ, ഭൂരിപക്ഷാഭിപ്രായ ത്തിലോ ആയിരിക്കും.
  • കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, സഭ ബില്ലിലെ വ്യവ സ്ഥകളോരോന്നും ഒറ്റയ്ക്കൊറ്റയ്ക്കായി ചർച്ചയ ക്കെടുക്കുന്നു.
  • ഈ ചർച്ചയ്ക്ക് ഒട്ടേറെ സമയമെടുക്കും.
  • ബില്ലിലെ, ഓരോ വ്യവസ്ഥയും ഭേദഗതികളടക്കം ചർച്ച ചെയ്ത് വോട്ടിനിടുന്നു.
  • ഈ ഘട്ടത്തിലാണ് സാരമായ പല മാറ്റങ്ങളും ബില്ലിന് സംഭവിക്കുന്നതിന് എന്നതിനാൽ ബില്ലിന്റെ അവതരണ ത്തിലെ ഏറ്റവും പ്രധാനമായ ഘട്ടം ഇതാണ്.

5) മൂന്നാം വായന (Third Reading)

  • മൂന്നാം വായനയാണ് അന്തിമഘട്ടം.
  • മൂന്നാം വായനക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസം, അന്തിമമായ അംഗീകരണത്തിനായി ബിൽ സഭയിൽ അവതരിപ്പിക്കുന്നു.
  • കാര്യമായ മാറ്റങ്ങളൊന്നും, ഈ ഘട്ടത്തിൽ, ബില്ലിൽ വരുത്താറില്ല.
  • ഭേദഗതികൾ, വാക്കാൽ മാത്രം ഉന്നയിച്ച് പെട്ടെന്ന് പറ ഞ്ഞു തീർക്കും.
  • ചർച്ചയുടെ അവസാനത്തിൽ ബിൽ വോട്ടിനിടും.
  • ഹാജരായ അംഗങ്ങളിൽ ഭൂരിപക്ഷം പേർ അനുകൂല മായി വോട്ടുചെയ്യുകയാണെങ്കിൽ സഭ ബിൽ അംഗീക രിച്ചതായി കണക്കാക്കും.
  • പിന്നീട് ബിൽ രണ്ടാമത്തെ സഭയിലേക്ക് അയക്കും. മേൽസൂചിപ്പിച്ച നടപടിക്രമങ്ങളിലൂടെ ഒരു ബിൽ നിയമമായി മാറുന്നത്.

Question 26.
The Indian constitution gave shape to a federation with a strong central government. Substantiate the statement.
Answer:
രാഷ്ട്രത്തിന്റെ അധികാരങ്ങൾ കേന്ദ്രത്തിനും സംസ്ഥാന ങ്ങൾക്കും ഇടയിൽ വിദജിക്കപ്പെട്ടിരിക്കുന്ന ഭരണ സമ്പ്രദായ മാണ് ഫെഡറലിസം. ഒരു രാഷ്ട്രത്തിന്റെ മുഴുവൻ അധികാര ങ്ങളും കേന്ദ്രസർക്കാരിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിൽ അത്തരം ഭരണ വ്യവസ്ഥിതിയെ ഏകായത്ത (Unitary) സർക്കാർ എന്നു വിളിക്കുന്നു. ഒരു ഫെഡറൽ സംവിധാനത്തിൽ രാഷ്ട്ര ത്തിന്റെ അധികാരങ്ങൾ കേന്ദ്രവും, സംസ്ഥാനങ്ങളുമായി പങ്കി ടുന്നു. അമേരിക്ക ഫെഡറൽ സംവിധാനത്തിലും ചൈന യൂണി റ്ററി സംവിധാനത്തിലുമാണ് പ്രവർത്തിക്കുന്നു.

ഇന്ത്യൻ ഭരണഘടന ഫെഡറൽ രീതിയിലുള്ളതാണ്. ആർട്ടിക്കൽ ഒന്ന് പ്രകാരം ഇന്ത്യ അതായത് ഭാരതം, വിവിധ സംസ്ഥാനങ്ങ ളുടെ ഒരു യൂണിയൻ ആയിരിക്കും (India that is Bharath shall be a union of states). 1947 – ആഗസ്റ്റുമാസം നമ്മുടെ രാഷ്ട്രം വൈദേശികാധിപത്യത്തിൽ നിന്നും മോചിതമായതിനെ തുടർന്ന് നാട്ടുരാജ്യങ്ങളുടെ ഏകീകരണം അത്യാവശ്യമായി മാറി. ഘടകസംസ്ഥാനങ്ങൾ തമ്മിലുള്ള കരാർ പ്രകാരം നിലവിൽ വന്ന ഫെഡറേഷനല്ല. നമ്മുടേത്. മറിച്ച് ഭരണാഘടന നിർമ്മാണ സദ വഴി ഇന്ത്യൻ ജനതയുടെ ആത്മാവിഷ്ക്കാരത്തിന്റെ സൃഷ്ടിയാണ്.

ഭരണഘടനയുടെ 11-ാം ഭാഗത്തിൽ 245 മുതൽ 263 വരെയുള്ള വകുപ്പുകൾ യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധ ങ്ങളെക്കുറിച്ചാണ് പരാമർശിക്കുന്നത്. 246-ാം വകുപ്പ് നിയമ നിർമാണ പരമായ അധികാരങ്ങളുടെ മൂന്നിനം ലിസ്റ്റു കളെക്കുറിച്ച് പ്രതിപാദിക്കുന്നു. യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നീ മൂന്നിനം ലിസ്റ്റുകളാണ് ഏഴാം പട്ടിക (Schedule) യുടെ ഉള്ളടക്കം. ലിസ്റ്റിൽ അഥവാ യൂണിയൻ ലിസ്റ്റിൽ പരാമർശിച്ചിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ പാർലമെന്റിനാണ് അധികാരം. ഇതിൽ 97 വിഷയ ങ്ങൾ അടങ്ങിയിരിക്കുന്നു. രാജ്യത്തിലെ മർമപ്രധാനമായ വകു പ്പുകൾ ഇതിലുൾപ്പെടുന്നു.

ലിസ്റ്റ് – 2ൽ അഥവാ സംസ്ഥാന ലിസ്റ്റിൽ (State List) പരാ മർശിച്ചിട്ടുള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാൻ സംസ്ഥാന നിയ മനിർമ്മാണ മണ്ഡലത്തിനാണ് അധികാരം. ഇതിൽ 66 വിഷയ ങ്ങളാണുള്ളത്.

ലിസ്റ്റ് – 2ൽ അഥവാ സമാവർത്തി ലിസ്റ്റിൽ (Concurrent List)പരാമർശിച്ചിട്ടുള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാൻ പാർല മെന്റിനും സംസ്ഥാന നിയമനിർമ്മാണ മണ്ഡലത്തിനും അധി കാരം ഉണ്ടായിരിക്കും. ഈ സംയുക്ത പട്ടികയിൽ 47വിഷയങ്ങൾ ഉൾക്കൊള്ളുന്നു.

സംസ്ഥാന ലിസ്റ്റിലോ സമാവർത്തി ലിസ്റ്റിലോ എണ്ണിപ്പറഞ്ഞിട്ടി ല്ലാത്ത ഏതെങ്കിലും വിഷയം സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ അധികാരമുള്ളത് പാർലമെന്റിനാണ്.

യൂണിയൻ ലിസ്റ്റിലെ പ്രധാന ഇനങ്ങൾ : പ്രതിരോധം, സായുധ സേനകൾ, പട്ടാള താവളങ്ങൾ, സായുധസേനകളുടെ കോട്ട കൊത്തളങ്ങൾ, ആയുധങ്ങളും വെടിക്കോപ്പും, ആണവോർജം, പ്രതിരോധ വ്യവസായം, കേന്ദ്ര രഹസ്യാന്വേഷണം, വിചാരണത്ത ടങ്കൽ, വിദേശകാര്യം, നയതന്ത്രം, ഐക്യരാഷ്ട്രസംഘടന, അന്താ രാഷ്ട്ര സമ്മേളനങ്ങൾ, സന്ധികൾ – ഉടമ്പടികൾ, യുദ്ധവും സമാ ധാനവും അന്യരാജ്യത്തുള്ള അധികാരിത, പൗരത്വം, കുറ്റവാളി കളെ കൈമാറൽ, പാസ്പോർട്ട് വിസ കുടിയേറ്റം, രാജ്യത്തിനു പുറത്തേക്കുള്ള തീർത്ഥാടനം, അന്താരാഷ്ട്ര നിയമത്തിനെതി രായ കുറ്റങ്ങൾ, റെയിൽവേ, ദേശീയ രാജപാതകൾ, ദേശീയ ജല മാർഗങ്ങൾ, ഷിപ്പിങ്ങും നാവിഗേഷനും, ദീപസ്തംഭങ്ങൾ (ലൈറ്റ് ഹൗസ്), വൻകിട തുറമുഖങ്ങൾ, നാവിക ആതികൾ, വ്യോമ യാനം, ചരക്കുനീക്കം, തപാൽ – ടെലിഫോൺ – സംപ്രേഷണം, പൊതുകടം, കറൻസി – നാണയ നിർമ്മാണം, വിദേശവായ്പ റിസർവ് ബാങ്ക്, പോസ്റ്റോഫീസ്.

സംസ്ഥാന ലിസ്റ്റിലെ പ്രധാന ഇനങ്ങൾ
ക്രമസമാധാനം, പോലീസ്, ജയിൽ, തദ്ദേശഭരണം, പൊതുജനാ രോഗം.

കൺകറന്റ് ലിസ്റ്റിലെ പ്രധാന ഇനങ്ങൾ
ക്രിമിനൽ നിയമം, ക്രിമിനൽ നടപടിക്രമം, വിവാഹം – വിവാഹമോ പനം.

Question 27.
Briefly explain the functions of constitution.
Answer:
ഭരണഘടനയുടെ കർത്തവ്യങ്ങൾ ഒറ്റനോട്ടത്തിൽ

  1. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ചുരുങ്ങിയ തോതില്ലെ ങ്കിലും ഏകോപനമുണ്ടാക്കുന്ന അടിസ്ഥാന നിയമങ്ങൾ പ്രദാനം ചെയ്യുക. ഒപ്പം നിയമങ്ങൾ എല്ലാവരും അനുസരി ക്കുമെന്ന് ഉറപ്പുവരുത്തുക.
  2. ഒരു സമൂഹത്തിൽ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ആർക്കാണെന്നു് നിശ്ചയിക്കുക.

Plus One Political Science Question Paper March 2020 Malayalam Medium

Question 28.
So many criticism are raised against the constitution of India. On the basis of this statement, analyse the criticism against the constitution.
Answer:
ഇന്ത്യൻ ഭരണഘടന വിമർശനങ്ങൾക്ക് അതീതമല്ല. ധാരാളം വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയിൽ പ്രധാനപ്പെട്ടത് മൂന്ന് എണ്ണമാണ്.

• ഒതുക്കമില്ലായ്മ
ഭരണഘടനകൾ ചെറുതും, വളരെ കൃത്യതയുള്ള, ഒതുക്കമുള്ള ഒരു പ്രമാണരേഖയായിരിക്കണമെന്ന വീക്ഷണമാണ് ഈ വിമർശനത്തിന്റെ അടിസ്ഥാനം. എന്നാൽ ഇന്ത്യൻ സാഹച ര്യങ്ങൾ മറ്റുള്ള രാഷ്ട്രങ്ങളിൽ നിന്നും വിഭിന്നങ്ങളായതിനാൽ ഈ വിമർശനത്തിനു അടിസ്ഥാനമില്ല.

• അതിന് വേണ്ടത്ര പ്രാതിനിധ്യ സ്വഭാവമില്ല
ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളെ തെരഞ്ഞ ടുത്തത് നിയന്ത്രിത വോട്ടവകാശത്തിലൂടെയാണ്. സാർവ്വ ത്രിക വോട്ടവകാശം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുവാൻ സാധിച്ചില്ല. ക്യാബിനറ്റ് മിഷൻ ശുപാർശപ്രകാരം രൂപീകൃത മായ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ പൂർണ്ണമായും ഒരു ജനകീയ സഭയാക്കുവാൻ നാം പരാജയപ്പെട്ടു. അതിനുള്ള കാരണം ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ, ബ്രിട്ടീഷുകാരുടെ നേരിട്ടു നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തുടങ്ങി യവയെല്ലാം പ്രാതിനിധ്യത്തിൽ ഉൾപ്പെടുത്തേണ്ടതായി വന്നു.

വൈദേശിക പൗരത്വമുള്ള പ്രമാണം
ഇന്ത്യൻ ഭരണഘടന കടം കൊണ്ട ഭരണഘടനയാണ്. വിവിധ ആശയങ്ങൾ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽനിന്നും കടംകൊണ്ടു.

Question 29.
Briefly explain the forms of structural violence.
Answer:
സാമൂഹിക സ്ഥാപനങ്ങളിൽ നിന്നും സമ്പ്രദായങ്ങളിൽനിന്നും ഉട ലെടുക്കുന്ന ഹിംസയെയാണ് ഘടനാപരമായ ഹിംസ എന്ന് പറ യുന്നത്. ജാതിശ്രേണി, വർഗ്ഗവ്യത്യാസം, പുരുഷാധിപത്യം, കൊളോ ണിയലിസം, വംശീയത, വർഗ്ഗീയത തുടങ്ങിയവയിൽനിന്നെല്ലാം ഘടനാപരമായ ഹിംസ ഉത്ഭവിക്കാം.
Plus One Political Science Question Paper March 2020 Malayalam Medium 5

Answer any 2 questions from 30 to 32. Each carries 8 scores. (2 × 8 = 16)

Question 30.
Briefly explain the fundamental Rights enshrined in the constitution of India.
Answer:
കാസർഗോഡ് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ മൗലിക അവകാശങ്ങൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. അവതരണ ത്തിനു മുന്നോടിയായി ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളെയും ” ഗ്രൂപ്പുകളായി തിരക്കുകയും ഓരോ മൗലിക അവകാശങ്ങൾ അവർ ചർച്ച ചെയ്യുകയും ഉണ്ടായി. തുടർന്ന് ഗ്രൂപ്പ് ലീഡർമാർ സെമിനാർ അവതരിപ്പിച്ചു.

1) സാവകാശം
സാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽതന്നെ ഇക്കാര്യം വക്ത മാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീ പനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവകാശം വളരെ പ്രധാ നപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാശമായ സമത്വാവകാശത്തെ ക്കുറിച്ച് ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ 14 മുതൽ 18 വരെ യുള്ള വകുപ്പുകളിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറയു

  1. നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
  2. വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
  3. നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
  4. അയിത്ത നിർമ്മാർജ്ജനം
  5. ബഹുമതികൾ നിർത്തലാക്ക

2) സ്വാതന്ത്ര്യത്തിനുള്ള അവകാശം

  • സംഭാഷണ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ അതിനുമുള്ള അവകാശം.
  • സമ്മേളന സ്വാതന്ത്യം
  • സംഘടന സ്വാതന്ത്യം
  • സഞ്ചാര സ്വാതന്ത്ര്യം
  • പാർഷ്ട സ്വാതന്ത്ര്യം
  • തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ
  • കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
  • വ്യക്തിസ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും.
  • അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.

3) ചൂഷണത്തിനെതിരെയുള്ള അവകാനും

  • അണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
  • ഭരണഘടനയിലെ 23-ാം വകുപ്പ് അന്മാർഗ്ഗിക ചെയ്തി കളെയും അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
  • ബാലവേല നിരോധനം.

4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

  • ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത്. അതിനാൽ ഭരണഘന മതസ്വാതന്ത്ര്വം ഉറപ്പുനൽകുന്നു.
  • ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മതസ്വാതന്ത്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.

Plus One Political Science Question Paper March 2020 Malayalam Medium 6
5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

  • എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
  • ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.

6) മരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റു. ഭരണഘടനാപ രമായ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ഒന്നു ഡോ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.

* മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം
നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കു ന്നത്.

റിട്ടുകൾ കോടതി ഉത്തരവുകൾ

  1. ഹേബിയസ് കോർപ്പസ്
  2. മാൻഡമസ്
  3. സോഫോറ്റി
  4. നിരോധന ഉത്തരവ്
  5. ക്വോവാറന്റോ

Question 31.
The 73rd and 74th constitutional amendments brought revolutionary changes in the structure and functions of local governments. Identify major changes implemented through these amendments.
Answer:
1992-ലെ 73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജിനെ ഭരണഘടനാമുസൃതമാക്കിത്തീർത്തു.

  • എല്ലാ സംസ്ഥാനങ്ങളിലും, ഗ്രാമ-ബ്ലോക്ക് – ജില്ലാതലങ്ങളി ലായി ഒരു ത്രിതല പഞ്ചായത്ത് സമ്പ്രദായമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
  • എങ്കിലും ഇരുപത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യ യുള്ള സംസ്ഥാനങ്ങളിൽ ബ്ലോക്ക് തലം ഒഴിവാക്കാവുന്ന താണ്.
  • ഗ്രാമസഭാ സങ്കല്പവും ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും ചെയർമാൻമാരെ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
  • സ്ഥലത്തെ എം. എൽ. എ മാർ, എം.പി മാർ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്തിലെയും എക്സ് ഒഫിഷ്യോ അംഗങ്ങ ളായിരിക്കും.
  • ഗ്രാമ പഞ്ചായത്ത് ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന നിയമമനുസരിച്ചാ യിരിക്കും.
  • ബന്ധപ്പെട്ട പ്രദേശത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി മൂന്ന് പഞ്ചായത്ത് തലങ്ങളിലും ഏതാനും സീറ്റുകൾ പട്ടിക ജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെ ട്ടിരിക്കും.
  • മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിരിക്കുകയാണ്.
  • ജനസംഖ്യാ നു രാതികമായി എല്ലാ തലത്തിലും ചില ചെയർമാൻ സീറ്റുകളും പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗ ക്കാർക്കായി നീക്കിവയ്ക്കണം. മൂന്നിലൊന്ന് ചെയർമാൻ പദ വികൾ സ്ത്രീകൾക്കായിരിക്കും.
  • സംവരണങ്ങളെല്ലാം ചാക്രികക്രമത്തിലാണ്. (by rotation) പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയെല്ലാം കാലാവധി 5 വർഷ മായിരിക്കും. പിരിച്ചുവിടുന്ന ഘട്ടത്തിൽ, ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കണം.
  • സംസ്ഥാനത്ത് സ്വതന്ത്രമായി ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് ഗവർണ്ണറുടെ ചുതലയാണ്.
    പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകു ന്നതിനായി അഞ്ചുവർഷത്തിനൊരിക്കൽ, ഒരു ധനകാര്യ കമ്മീ ഷനെ നിയമിക്കാനും ആക്റ്റിൽ വ്യവസ്ഥയുണ്ട്.

നഗരങ്ങളിലെ തദ്ദേശ സ്വയംഭരണവും 74-ാം ഭേദഗതിയും (Urban Local Government and 74thAmendment Act) നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ ഗവൺമെന്റ് രൂപീകരിക്കു ന്നതിനും, അതിന്റെ അധികാരങ്ങൾ നിർണ്ണയിക്കുന്നതും, ഇപ്പോൾ ഭരണഘടനാനുസൃതമാക്കി മാറ്റിയിട്ടുണ്ട്.

1993 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന 1992-ലെ 74-ാം ഭേദഗതി ആക്റ്റ് മുൻസിപ്പൽ ഭരണത്തിന്റെ ചട്ടങ്ങളും ഘടനകയും അധി കാരങ്ങളും എല്ലാം നിർവചിക്കുന്നുണ്ട്.

ആക്റ്റനുസരിച്ച് നഗരത്തിലെ സ്വയംഭരണ സ്ഥാപനങ്ങൾ, മുൻസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, നഗരപഞ്ചാ യത്ത് എന്നിങ്ങനെ മൂന്ന് വിധമുണ്ട്.

  • എല്ലാ സീറ്റുകളിലേക്കും നേരിട്ട് തെരഞ്ഞെടുപ്പ് നടത്തണം.
  • കൗൺസിലർമാർ വാർഡുകളിൽ നിന്നാണ് നഗരത്തിലെ നിയോജകമണ്ഡലങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നത്.
  • പട്ടികാതി- പട്ടികവർഗ്ഗക്കാർക്ക് സീറ്റുകൾ സംവരണം ചെയ്യു ന്നതിന് വ്യവസ്ഥയുണ്ട്.
  • അഞ്ചുവർഷമാണ് മുൻസിപ്പാലിറ്റിയുടെ കാലാവധി.
  • കാലാവധി തീരുന്നതിനു മുമ്പേ മുൻസിപ്പാലിറ്റി പിരിച്ചുവി ടുന്നതിനുള്ള അധികാരം സംസ്ഥാന ഗവൺമെന്റിനുണ്ട്.
  • പിരിച്ചുവിട്ട ശേഷം, സ്ഥാപിക്കപ്പെടുന്ന കൗൺസിൽ, ആദ്യ അതിന് അവശേഷിക്കുന്നന കാലയളവിലേക്ക് തുടരും.
  • മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സാണ്.
  • ഓരോ സംസ്ഥാനവും ഒരു സംസ്ഥാന ഇലക്ഷൻ കമ്മീഷനെ നിയമിക്കണം.
  • വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെയും തെരഞ്ഞെടുപ്പ് നട ത്തുന്നതിന്റെയും പൂർണ്ണനിയന്ത്രണം സംസ്ഥാന തെരഞ്ഞ ടുപ്പ് കമ്മാഷനായിരിക്കും.
  • അതതു സംസ്ഥാനങ്ങളിലെ ഗവർണ്ണർമാരാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുന്നത്.

ഓരോ സംസ്ഥാനവും സംസ്ഥാനധനകാര്യകമ്മീഷൻ, ജില്ലാ ആസൂ രണസമിതി, നഗരാസൂത്രണ സമിതി എന്നിവയ്ക്ക് രൂപം കൊടു കേണ്ടതാണ്.

നഗരങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലക ളെല്ലാം ചേർത്തിരിക്കുന്ന ആക്റ്റ്, ഭരണഘടനയുടെ XII -ാം പട്ടി കയിൽ പെടുത്തിയിട്ടുണ്ട്. ഇതിൽ പതിനെട്ട് കാര്യങ്ങൾ ഉൾക്കൊ ള്ളിച്ചിട്ടുണ്ട്.

Plus One Political Science Question Paper March 2020 Malayalam Medium

Question 32.
The concept of Justice has three important principles. Briefly explain justice and the three principles with suitable examples using following hints.
* Equal treatment for equals
* Proportionate justice
* Recognition of special needs
Answer:
എല്ലാവർക്കും തുല്യാവകാശങ്ങൾ ലഭ്യമാകുന്നതാണ് സമത്വം. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായിരിക്കണമെന്നും എല്ലാ വർക്കും തുല്യമായ നിയമസംരക്ഷണം ഉണ്ടായിരിക്കണമെന്നും സമത്വ സങ്കൽപം ആവശ്യപ്പെടുന്നു.

സ്വാഭാവിക സമത്വം (Natural Equality), പൗരസമത്വം (Civil Equality), രാഷ്ട്രീയ സമത്വം (Political Equality), സാമു ഹിക സമത്വം (Social Equality) എന്നിങ്ങനെ നാലുതരത്തി ലുള്ള സമത്വങ്ങൾ ലോർഡ് ബ്രെയിസ് (Lord Bryce) സൂചിപ്പി ക്കുന്നു. അഞ്ചാമത്തെ ഒരു വിഭാഗമെന്ന നിലയിൽ, ആധുനിക ചിന്തകന്മാർ, സാമ്പത്തിക സമത്വത്തെയും ഇതിനോടു ചേർത്തി ട്ടുണ്ട്. ഇത് ചുവടെ കാണുംവിധം ചിത്രീകരിക്കാം.
Plus One Political Science Question Paper March 2020 Malayalam Medium 7
സമത്വം പലതരമുണ്ട്. അവയിൽ ചിലതാണ് സ്വാഭാവിക സമ ത്വവും സാമൂഹിക സമത്വവും. ഈ രണ്ട് വിഭാഗം സമത്വത്തെ ക്കുറിച്ച് ചുവടെ തന്നിരിക്കുന്നു.

സ്വാഭാവിക സമത്വമെന്നത് പ്രകൃതി ഏവർക്കും കനിഞ്ഞ് നൽകിയ അഥവാ പ്രകൃതിദത്തമായ അവകാശങ്ങളാണ്. ജീവി ക്കാനുള്ള സ്വാതന്ത്ര്യം, അവകാശത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യം, സ്വത്തവകാശം ഇവ മൂന്നുമാണ് സ്വാഭാവിക അവകാശങ്ങൾ, സാമ്പത്തിക സമത്വം ഉറപ്പാക്കിയ ഒരു സമൂഹത്തിൽ മാത്രമേ മറ്റ് സമത്വരൂപങ്ങൾ അർത്ഥപൂർണ്ണമാകുകയുള്ളൂ. സ്വാഭാവിക സമ ത്വവും സാമ്പത്തിക സമത്വവും തമ്മിലുള്ള ബന്ധം താഴെ വിശദ മായി പരാമർശിക്കുന്നു.

സ്വാഭാവിക സമത്വം (Natural Equality)
പ്രകൃതി നിയമവുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്വാഭാവിക സമത്വം എന്ന ആശയം ഉയർന്നുവന്നത്. പ്രകൃതി എല്ലാവരേയും തുല്യരായാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ഇതു സൂചിപ്പിക്കുന്നു. അസ മത്വങ്ങൾ മനുഷ്യനിർമ്മിതമാണെന്നും അതിൽനിന്ന് സമൂഹത്തെ മോചിപ്പിക്കണമെന്നും സ്വാഭാവിക സമത്വത്തിന്റെ വക്താക്കൾ ആവശ്യപ്പെടുന്നു. സ്വാഭാവിക സമത്വം ഒരു ആദർശം മാത്രമാ ണ്. പ്രകൃതി എല്ലാ മനുഷ്യരേയും തുല്യരായാണ് സൃഷ്ടിച്ചിട്ടു ള്ളത് എന്ന അതിന്റെ അടിസ്ഥാന ആശയംപോലും അയഥാർത്ഥ മാണ്.

സാമ്പത്തിക സമത്വം (Economics Equality)
രാഷ്ട്രത്തിന്റെ സമ്പത്ത് എല്ലാവരും തുല്യമായി അനുഭവിക്കണ മെന്നാണ് സാമ്പത്തിക സമത്വത്തിനർത്ഥം. ദാരിദ്ര്യനിർമ്മാർജ്ജ നത്തെ അത് സൂചിപ്പിക്കുന്നു. പരിപൂർണ്ണ സമത്വം അസാധ്യമാ ണെങ്കിലും ഒരു വ്യക്തിയുടെ ചുരുങ്ങിയ അടിസ്ഥാനാവശ്യങ്ങൾ നിർവ്വഹിക്കപ്പെടണം. സാമ്പത്തിക വിഭവങ്ങൾ ചുരുക്കം ചില കൈകളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടരുതെന്ന് സാമ്പത്തിക സമത്വം ആവശ്യപ്പെടുന്നു. ജോലി ചെയ്യാനും, മതിയായ കൂലി കിട്ടാനും, ന്യായമായ വിശ്രമത്തിനുമുള്ള അവകാശം എല്ലാവർക്കു മുണ്ടായിരിക്കണം. സോഷ്യലിസം പോലെയുള്ള തത്ത്വശാസ്ത്ര ങ്ങൾ സാമ്പത്തിക സമത്വത്തിനാണ് ഉന്നൽ നൽകുന്നത്.

Plus One Political Science Question Paper Sept 2021 Malayalam Medium

Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers Sept 2021 Malayalam Medium helps in understanding answer patterns.

Kerala Plus One Political Science Previous Year Question Paper Sept 2021 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ 16 സ്കോറിന് ഉത്തരമെഴുതുക. (16)

Question 1.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ പേരെഴുതുക. (1)
(സുനിൽ അറോറ, സുകുമാർ സെൻ, സുശീൽ ചന്ദ്ര)
Answer:
സുകുമാർ സെൻ

Question 2.
ഭരണഘടനയുടെ ………………………… ഭാഗത്താണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. (II, III, IV)
Answer:
III

Question 3.
ഇന്ത്യൻ പ്രസിഡന്റിനെ നീക്കം ചെയ്യുന്ന പ്രക്രിയ ഏതെന്ന് കണ്ടെ ത്തുക. (1)
(a) ഇംപീച്ച്മെന്റ്
(b) ക്വാറം
(c) ജെറി മാൻഡറിങ്ങ്
Answer:
(a) ഇംപീച്ച്മെന്റ്

Question 4.
ആൾ ഇന്ത്യ സർവ്വീസിന് ഉദാഹരണമാണ് …………………………….
a) ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
b) ഇന്ത്യൻ ഫോറിൻ സർവ്വീസ്
c) ഇന്ത്യൻ റവന്യൂ സർവ്വീസ്
Answer:
a) ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്

Question 5.
‘അടിസ്ഥാന ഘടന’ എന്ന സിദ്ധാന്തം ജൂഡിഷ്യറി മുന്നോട്ട് വച്ച കേസ് ഏത്? (1)
a) ഗോലക്നാഥ് കേസ്
b) കേശവാനന്ദ ഭാരതി കേസ്
c) മിൻ മിൽ കേസ്
Answer:
b) കേശവാനന്ദ ഭാരതി കേസ്

Plus One Political Science Question Paper Sept 2021 Malayalam Medium

Question 6.
നഗരഭരണ സ്ഥാപനങ്ങളുമായി (നഗരപാലികാ ബന്ധപ്പെട്ട ഭര ണഘടനാ ഭേദഗതി കണ്ടെത്തുക. (1)
(a) 44th
(b) 73rd
(c) 74th
Answer:
(c) 74th

Question 7.
ഇന്ത്യൻ സിവിൽ സർവീസിനെ കാണിക്കുന്ന ചാർട്ട് പൂർത്തിയാ ക്കുക.
Plus One Political Science Question Paper Sept 2021 Malayalam Medium 1
Answer:
അഖിലേന്ത്യാ സർവ്വീസ്, സംസ്ഥാന സർവ്വീസ്

Question 8.
യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ താഴെ കൊടുക്കുന്നു. അവയെ ശരിയായി പട്ടികയിൽ ക്രമപ്പെടുത്തുക.

യൂണിയൻ ലിസ്റ്റ് സ്റ്റേറ്റ് ലിസ്റ്റ് കൺകറന്റ് ലിസ്റ്റ്

Answer:

കേന്ദ്രലിസ്റ്റ് സംസ്ഥാന ലിസ്റ്റ് കൺകറന്റ് ലിസ്റ്റ്
• യുദ്ധവും സമാധാനവും • കൃഷി • വിദ്യാഭ്യാസം
• ബാങ്കിംഗ് • പോലീസ് • വനം

Question 9.
ചുവടെ നൽകിയിരിക്കുന്ന അവകാശങ്ങൾ തിരിച്ചറിഞ്ഞ് അവയെ ശരിയായ കോളങ്ങളിൽ എഴുതുക.

(ജീവിക്കാനുള്ള അവകാശം, വോട്ട് ചെയ്യാനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം, ശരിയായ വേതനം ലഭിക്കാ നുള്ള അവകാശം, സ്വത്തവകാശം, തെരഞ്ഞെടുപ്പിൽ മത്സരിക്കാ നുള്ള അവകാശം)

രാഷ്ട്രീയ അവകാശം സാമ്പത്തിക അവ കാശം പൗരാവകാശം

Answer:

രാഷ്ട്രീയ അവകാശം സാമ്പത്തിക അവകാശം പൗരാവകാശം
വോട്ട് ചെയ്യാനുള്ള അവകാശം ജോലി ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള അവകാശം
തെരഞ്ഞെടുപ്പിൽ മത്സ രിക്കാനുള്ള അവകാശം ശരിയായ വേതനം ലഭിക്കാ നുള്ള അവകാശം സ്വത്തവകാശം

Question 10.
ചില പുസ്തകങ്ങളും എഴുത്തുകാരും പട്ടികയിൽ നൽകിയിരി ക്കുന്നു. അവയെ ചേരുംപടി ചേർക്കുക. (4)

പുസ്തകങ്ങൾ എഴുത്തുകാർ
സ്വാതന്ത്ര്യത്തിലേക്ക് നെൽസൻ വണ്ടേല
ഭയത്തിൽ നിന്നുള്ള മോചനം മഹാത്മാഗാന്ധി
ഹിന്ദ് സ്വരാജ് ജെ.എസ് മിൽ
സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘ നടത്തം ആങ് സാൻ സു കി

Answer:

പുസ്തകങ്ങൾ എഴുത്തുകാർ
സ്വാതന്ത്ര്യത്തിലേക്ക് ജെ.എസ്. മിൽ
ഭയത്തിൽ നിന്നുള്ള മോചനം ആങ്സാൻ സുകി
ഹിന്ദ് സ്വരാജ് മഹാത്മാഗാന്ധി
സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘനടത്തം നെൽസൺ മണ്ടേല

Question 11.
മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഭരണഘടനയിലേക്ക് കടമെ ടുത്തിട്ടുള്ള ചില വ്യവസ്ഥകൾ ചുവടെ നൽകിയിരിക്കുന്നു. അവയെ പട്ടികയിൽ ശരിയായി ക്രമപ്പെടുത്തുക.
(a) മൗലിക അവകാശങ്ങൾ
(b) സ്വാതന്ത്ര്യം, സമത്വം, സാഹോ ദര്യം
(c) നിയമനിർമ്മാണ നടപടിക്രമങ്ങൾ
(b) രാഷ്ട്രനയത്തിലെ നിർദ്ദേശക തത്വങ്ങൾ

രാജ്യം കടമെടുത്ത
a. ബ്രിട്ടൻ
b. യു.എസ്.എ (അമേരിക്ക)
c. ഫ്രാൻസ്
d. അയർലന്റ്

Answer:

രാജ്യം കടമെടുത്ത വ്യവസ്ഥകൾ
a. ബ്രിട്ടൻ • നിയമനിർമ്മാണ നടപടി ക്രമങ്ങൾ
b. യു.എസ്.എ (അമേരിക്ക) • മൗലിക അവകാശങ്ങൾ
c. ഫ്രാൻസ് • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
d. അയർലന്റ് • രാഷ്ട്രനയത്തിലെ നിർദ്ദേ ശക തത്വങ്ങൾ

Plus One Political Science Question Paper Sept 2021 Malayalam Medium

12 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 3 = 12)

Question 12.
രാഷ്ട്രീയ സിദ്ധാന്തം പഠിക്കുന്നതിന്റെ പ്രാധാന്യം എന്താണ്?
Answer:

  • രാഷ്ട്രീയ സിദ്ധാന്തപഠനം അവകാശങ്ങളെക്കുറിച്ചും, കട മകളെക്കുറിച്ചും ഉത്തമബോധ്യമുള്ള മികച്ച പൗരൻമാരെ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു
  • രാഷ്ട്രീയ സ്ഥാപനങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചു മുള്ള അറിവും അവഗാഹവും വളർത്തുന്നു.
  • രാഷ്ട്രീയ സിദ്ധാന്തങ്ങൾ പരിചയപ്പെടുന്നതിലൂടെ ബുദ്ധി പരമായ പ്രവർത്തനങ്ങളിലേർപ്പെടാനും തീരുമാനങ്ങളെടു ക്കാനും അത് പൗരൻമാരെ സഹായിക്കുന്നു.

Question 13.
നമ്മുടെ ഭരണഘടനയെ മൂന്ന് വ്യത്യസ്ത രീതികളിൽ ഭേഗഗതി ചെയ്യാൻ കഴിയും. ഈ മാർഗ്ഗങ്ങൾ എഴുതുക.
Answer:

  1. കേവല ഭൂരിപക്ഷം
  2. പ്രത്യേക ഭൂരിപക്ഷം
  3. പ്രത്യേക ഭൂരിപക്ഷവും സംസ്ഥാനങ്ങളുടെ അംഗീകാരവും

Question 14.
ഇന്ത്യൻ ഭരണഘടനക്കെതിരായ പ്രധാന വിമർശനങ്ങൾ കണ്ടത്തുക.
Answer:

  1. ഒതുക്കമില്ലാത്തത്
  2. പ്രാതിനിധ്യമില്ലാത്തത്
  3. വൈദേശിക സ്വഭാവമുള്ളത്

Question 15.
ഇന്ത്യൻ പ്രസിഡന്റിന്റെ വിവേചനാധികാരങ്ങൾ വിശദീകരിക്കുക.
Answer:

  • മന്ത്രിസഭ നൽകിയ ഉപദേശം പുനപരിശോധനയ്ക്കായി തി രിച്ചയയ്ക്കുന്നതിന് പ്രസിഡന്റിന് അധികാരമുണ്ട്.
  • പാർലമെന്റ് പാസാക്കിയയ്ക്കുന്ന ബില്ലുകൾ തടഞ്ഞുവ യ്ക്കുന്നതിനോ, പുനപരിശോധനയ്ക്കായി തിരിച്ചയയ്ക്കു ന്നതിനോ പ്രസിഡന്റിന് അധികാരമുണ്ട്.
  • ഒരു പൊതു തിരഞ്ഞെടുപ്പിനു ശേഷം ഒരു രാഷ്ട്രീയ പാർട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷം കിട്ടാതെ വരുന്ന സാഹ ചര്യത്തിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പ്രസി ഡന്റിന് വിവേചനാധികാരമുണ്ട്.

Question 16.
സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്നതുകൊണ്ട് നിങ്ങൾ അർത്ഥ മാക്കുന്നതെന്ത്?
Answer:
സ്വതന്ത്രമായും, നിഷ്പക്ഷമായും, ഭയരഹിതമായും നീതി നിർവ്വ ഹണ ചമുതല നിർവഹിക്കുന്നതിന് നീതിന്യായവ്യവസ്ഥയ്ക്കുള്ള അധികാരത്തെയാണ് നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യം എന്നതിലൂടെ അർത്ഥമാക്കുന്നത്.

  • ഗവൺമെന്റിന്റെ മറ്റു രണ്ടു ഘടകങ്ങളായ നിയമനിർമ്മാണ സഭ, കാര്യനിർവഹണവിഭാഗം എന്നിവയെ നീതിന്യായ വിഭാ ഗത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിൽ നിന്നും വില ക്കിയിട്ടുണ്ട്.
  • വ്യക്തിപരമായ വിമർശനങ്ങളിൽ നിന്നും കോടതി ഉത്തരവു കളെ വിമുക്തമാക്കിയിട്ടുണ്ട്. വിമർശനങ്ങളെ ഭയക്കാതെ നീതിനിർവഹണം സാധ്യമാക്കുന്നതിനാണിത്.

Question 17.
സമത്വം വളർത്തുന്നതിനുള്ള മൂന്ന് മാർഗ്ഗങ്ങൾ എഴുതുക.
Answer:

  1. ഔപചാരികസമത്വം സ്ഥാപിക്കൽ
  2. വ്യത്യസ്ത പരിചരണത്തിലൂടെ സമത്വം
  3. അനുകൂലാത്മക നടപടി

Question 18.
ഇന്ത്യൻ ഭരണഘടനയുടെ മൂന്ന് പരിമിതികൾ സൂചിപ്പിക്കുക.
Answer:

  1. രാജ്യത്തിന്റെ ഐക്യത്തെ സംബന്ധിച്ച് ഭരണഘടന മുന്നോ ട്ടുവയ്ക്കുന്ന കാഴ്ചപ്പാട് കേന്ദ്രീകൃത സ്വഭാവമുള്ളതാണ്.
  2. കുടുംബത്തിനുള്ളിലെ ലിംഗനീതി പോലുള്ള ആശയങ്ങളെ സംബന്ധിച്ച് ഭരണഘടന നിശ്ശബ്ദത പാലിക്കുന്നു.
  3. സാമൂഹ്യവും, സാമ്പത്തികവുമായ ചില അവകാശങ്ങളെ മൗലികാവകാശങ്ങളുടെ ഭാഗമായി ഉൾപ്പെടുന്നതിനുപകരം നിർദ്ദേശകതത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Plus One Political Science Question Paper Sept 2021 Malayalam Medium

Question 19.
ജുഡീഷ്യൽ ആക്ടിവിസത്തിന്റെ രണ്ട് ഗുണങ്ങളും രണ്ട് ദോഷ ങ്ങളും എഴുതുക.
Answer:
ഗുണങ്ങൾ

  1. അവകാശങ്ങൾ’ എന്ന ആശയത്തെ വികസിപ്പിക്കുകയും നീതിന്യായവ്യവസ്ഥയെ ജനസൗഹൃദമാക്കുകയും ചെയ്യുന്നു.
  2. നീതിന്യായവ്യവസ്ഥയെ ജനാധിപത്യവത്കരിക്കുന്നു.
  3. ദരിദ്രരുടെ പ്രശ്നങ്ങൾ, മനുഷ്യാവകാശ – പരിസ്ഥിതി പ്രശ്ന ങ്ങൾ എന്നിവയിൽ അവകാശങ്ങൾ സംരക്ഷിക്കുന്നു.

ദോഷങ്ങൾ

  1. കോടതികളുടെ ജോലിഭാരം വർധിപ്പിക്കുന്നു.
  2. നിയമനിർമ്മാണസഭ, കാര്യനിർവഹണ വിഭാഗം എന്നിവയു മായി നീതിന്യായവ്യവസ്ഥയുടെ ഇടപെടലുകൾ തർക്ക ത്തിനു കാരണമാവുന്നു.

Question 20.
അവകാശങ്ങളും ചുമതലകളും തമ്മിലുള്ള ബന്ധം ചുരുക്കി വിശദമാക്കുക.
Answer:
അവകാശങ്ങളും കടമകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങ ളാണ്. ഒന്നാമതായി അവകാശങ്ങൾ നമ്മുടെ വ്യക്തിപരമായ ആ വ ശ്വങ്ങൾക്കും താല്പര്യങ്ങൾക്കുപരി പൊതു ആവശ ങ്ങൾക്കുവേണ്ടി നിലകൊള്ളാൻ പ്രേരിപ്പിക്കുന്നു. രണ്ടാമതായി മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കാൻ പ്രേരിപ്പിക്കു ന്നു. മൂന്നാമതായി അവകാശങ്ങളും കടമകളും തമ്മിൽ തർക്കമു ണ്ടാകുമ്പോൾ അവയുടെ സന്തുലിതത്വത്തിന് പ്രേരിപ്പിക്കുന്നു.

Question 21.
ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്. അഭിപ്രായം എഴു തുക.
Answer:

  1. കാലാകാലങ്ങളിൽ ഉണ്ടാവുന്ന സാഹചര്യങ്ങൾക്കും സന്ദർഭ ങ്ങൾക്കുമനുസരണമായി പ്രതികരിക്കുന്നതിലൂടെയാണ് ഭര ണഘടന സജീവപ്രമാണമായി മാറുന്നത്.
  2. പുതിയ ജീവിത സാഹചര്യങ്ങളോടും രാഷ്ട്രീയ സാമൂഹ വ്യവസ്ഥയോടും അനുകൂലമായി പ്രതികരിക്കുന്നു.
  3. വ്യത്യസ്ത വ്യാഖ്യാനങ്ങൾക്കും വിലയിരുത്തലുകൾക്കും തുറസായ സംവാദങ്ങൾക്കും അവസരം നൽകുന്നതിലൂടെ ഭരണഘടന ജൈവപ്രമാണമായി മാറുന്നു.

22 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 22.
ജെ.എസ്. മില്ലിന്റെ ‘ഹാനി സിദ്ധാന്തം വിവരിക്കുക.
Answer:
ജെ.എസ്. മിൽ ആണ് ഹാനിസിദ്ധാന്തം എന്ന ആശയം വികസി പ്പിച്ചത്. സ്വാതന്ത്ര്യത്തിലേക്ക് എന്ന പുസ്തകത്തിലേക്ക് അദ്ദേഹം ഈ ആശയം ചർച്ച ചെയ്യുന്നത്. മനുഷ്വ പ്രവർത്തനങ്ങളെ അദ്ദേഹം സ്വസംബന്ധിയായ പ്രവർത്തനങ്ങൾ, അപരസംബന്ധി യായ പ്രവർത്തനങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചു. സ്വസം ബന്ധിയായ പ്രവർത്തനങ്ങൾ അവനവനെ മാത്രം ബാധിക്കു ന്നതാണെങ്കിലും അപരസംബന്ധിയായ പ്രവർത്തനങ്ങൾ മറ്റു ള്ളവരെയാണ് ബാധിക്കുന്നത്. ഒരാളുടെ പ്രവൃത്തി നിരവധി പേർക്ക് ഹാനി വരുത്തുന്നതാണെങ്കിൽ അത് നിർബന്ധമായും നിയന്ത്രിക്കേണ്ടതുണ്ടെന്ന് ജെ.എസ്, മിൽ വ്യക്തമാക്കി. ഇതാണ് ഹാനി സിദ്ധാന്തം.

Question 23.
ഇന്ത്യൻ സുപ്രീം കോടതിയുടെ ഉത്ഭവാധികാരം, അപ്പീലധികാരം എന്നിവയെക്കുറിച്ച് വിശദീകരിക്കുക.
Answer:
തനത് അധികാരം
ചുവടെ നൽകിയിരിക്കുന്ന പ്രശ്നങ്ങൾ സുപ്രീം കോടതിക്ക് തനത് അധികാരമുണ്ടായിരിക്കും.

  1. കേന്ദ്രസർക്കാരും, ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ
  2. കേന്ദ്രസർക്കാരും, ഏതെങ്കിലും സംസ്ഥാനമോ, സംസ്ഥാ നങ്ങളോ ഒരു ഭാഗത്തും മറ്റേതെങ്കിലും സംസ്ഥാനമോ, സംസ്ഥാനങ്ങളോ മറുഭാഗത്തും വരുന്ന തർക്കങ്ങളിൽ
  3. പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞ ടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ

അപ്പീലധികാരം
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് സുപ്രീം കോടതി. അപ്പീലധികാരത്തെ മൂന്നായി തിരിക്കാം. ഭരണഘടനാ പരം, സിവിൽ, ക്രിമിനൽ എന്നിങ്ങനെ. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി സുപ്രീംകോട തിയാണ്.

Plus One Political Science Question Paper Sept 2021 Malayalam Medium

Question 24.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ പങ്ക് വിശദീകരിക്കുക.
Answer:

  1. ക്യാബിനറ്റ് ഭരണസമ്പ്രദായത്തിൽ, പ്രധാനമന്ത്രിക്ക് നിർണാ യകമായ പങ്കുണ്ട്.
  2. തുല്യരിൽ ഒന്നാമനെന്ന നിലയിൽ മന്ത്രിസഭയുടെ പ്രവർത്ത നങ്ങൾ ഏകോപിപ്പിക്കുന്നത് പ്രധാനമന്ത്രിയാണ്.
  3. ഭരണകക്ഷിയുടെ പ്രധാന നേതാവെന്ന നിലയിൽ പാർട്ടി സംവിധാനത്തെയും ഗവൺമെന്റിനേയും കൂട്ടിയിണക്കു ന്നത് പ്രധാനമന്ത്രിയാണ്.
  4. ലോക്സഭയുടെ നേതാവ് പ്രധാനമന്ത്രിയാണ്.
  5. മന്ത്രിസഭയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്.
  6. പാർലമെന്റിനും ക്യാബിനറ്റിനുമിടയിലെ കണ്ണിയായി പ്രവർത്തിക്കുന്നതും പ്രധാനമന്ത്രിയാണ്.

Question 25.
ഇന്ത്യൻ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്ക്കരിക്കുന്നതിന് ഏതെ ങ്കിലും നാല് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
Answer:

  1. തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ കേവല ഭൂരിപക്ഷ സമ്പ്രദാ യത്തിൽ നിന്ന് ആനുകാലിക തിരഞ്ഞെടുപ്പു സമ്പ്രദായത്തി ലേക്കു മാറ്റുക.
  2. വനിതകൾക്ക് ആനുകാലികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക.
  3. ക്രിമിനൽ കേസിൽ പ്രതികളായവരെ തിരഞ്ഞെടുപ്പിൽ മത്സ രിക്കുന്നതിൽ നിന്ന് ഒഴിവാക്കുക.
  4. ജാതി മതഘടകങ്ങൾ തിരഞ്ഞെടുപ്പിൽ ഇടപെടുന്നത് തടയുക.
  5. തിരഞ്ഞെടുപ്പു ചെലവുകൾ രാജ്യത്തിന്റെ നേരിട്ടുള്ള ഉത്ത രവാദിത്ത്വത്തിലാക്കുക.

Question 26.
വികസനത്തിന്റെ സാമൂഹിക ചിലവിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
വികസനത്തിന്റെ സാമൂഹ്യചെലവ് ഏറെ ഉയർന്നതാണ്. വലിയ അണക്കെട്ടുകളും. വൻവ്യവസായശാലകളും, എക്സ്പ്രസ് ഹൈവേകളും നിർമിക്കുമ്പോൾ ജനങ്ങളെ അവരുടെ അധി വാസ പ്രദേശത്തുനിന്നു പുറത്താക്കേണ്ടിവരുന്നു. ഉപജീവന മാർഗ്ഗം ഇല്ലാതാവുകയും വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെ ടുകയും ചെയ്യുന്നു. പരമ്പരാഗത തൊഴിലുകൾ ഇല്ലാതാവു കയും നഗരവത്കരണവും ചേരികളും ഉണ്ടാവുകയും ചെയ്യു ന്നു. സാംസ്കാരികത്തകർച്ചയും വികസനത്തിന്റെ സാമൂഹ്യ ചെലവിൽ ഉൾപ്പെടുന്നു.

Question 27.
ലോകസഭയുടേയും രാജ്യസഭയുടേയും പ്രത്യേക അധികാര ങ്ങൾ കണ്ടെത്തി എഴുതുക.
Answer:
ലോക്സഭ

  1. ധനബില്ലുകൾ അവതരിപ്പിക്കുകയും നിരസിക്കുകയും ചെയ്യുക.
  2. അവിശ്വാസ പ്രമേയം അവതരിപ്പിക്കുക

രാജ്യസഭ

  1. സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നതിനുള്ള അധികാരം രാദ്യസഭയ്ക്കുണ്ട്.
  2. അഖിലേന്ത്യാ സർവീസിൽ പുതിയ പോസ്റ്ററുകൾ സൃഷ്ടി ക്കുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തുന്നത് രാജ്യസഭയാണ്.

Question 28.
സമത്വത്തിന്റെ ഏതെങ്കിലും രണ്ട് തലങ്ങളെ കുറിച്ച് ചുരുക്കി വിശദീകരിക്കുക.
Answer:
രാഷ്ട്രീയം : എല്ലാ പൗരൻമാർക്കും തുല്യമായ രാഷ്ട്രീയാവകാ ശങ്ങളും, തുല്യമായ അഭിപ്രായാവകാശങ്ങളും ഗവൺമെന്റിന്റെ എല്ലാ സ്ഥാപനങ്ങളിലും തുല്യാവകാശമുണ്ടെന്ന് രാഷ്ട്രീയസ മത്വം സൂചിപ്പിക്കുന്നു. വോട്ട് ചെയ്യാനുള്ള അവകാശം, തെര ഞെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം. സർക്കാരുദ്യോഗ ങ്ങൾ വഹിക്കാനുള്ള സ്വാതന്ത്ര്യം, വിമർശിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം രാഷ്ട്രീയസമത്വത്തിന്റെ ഭാഗമാണ്.

സാമ്പത്തിക സമത്വം : രാഷ്ട്രത്തിന്റെ ധനം എല്ലാവരും തുല്യമായി അനുഭവിക്കണമെന്നതാണ് സാമ്പത്തിക സമത്വത്തിലൂടെ ഉദ്ദേ ശിക്കുന്നത്. ജോലി ചെയ്യാനുള്ള അവകാശം, പര്യാപ്തമായ വേത നം, വിശ്രമിക്കാനും സാമൂഹ്യസുരക്ഷിതത്വത്തിനുമുള്ള അവകാശം എന്നിവയെല്ലാം സാമ്പത്തിക സമത്വത്തിന്റെ ഭാഗമാണ്.

Question 29.
നിയമനിർമ്മാണ സഭയുടെ എന്തെങ്കിലും നാല് ചുമതലകൾ എഴുതുക.
Answer:

  • നിയമനിർമാണ ചുമതല : നിയമനിർമ്മാണമാണ് നിയമനിർമ്മാ സഭയുടെ പ്രധാന ചുമതല. ഇന്ത്യയിൽ പാർലമെന്റാണ് ഈ ചുമതല നിർവഹിക്കുന്നത് ഒന്നാം വായന, രണ്ടാം വായ ന, കമ്മിറ്റി ഘട്ടം, റിപ്പോർട്ടിംഗ് ഘട്ടം, മൂന്നാം വായന എന്നി വയാണ് നിയമനിർമ്മാണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ.
  • കാര്യനിർവഹണ സഭയ്ക്ക് മേൽ നിയന്ത്രണം : ചർച്ചകൾ, സംവാദങ്ങൾ, നിയമങ്ങൾക്ക് അംഗീകാരം നൽകൽ, നിരസി ക്കൽ, സാമ്പത്തിക നിയന്ത്രണം, അവിശ്വാസപ്രമേയം എന്നി ങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ നിയമനിർമ്മാണസഭ കാര്യ നിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നു.
  • സാമ്പത്തിക ചുമതലകൾ : ദേശീയ ഖജനാവിൻമേലുള്ള നിയ ന്ത്രണം, ലെവികളും, നികുതികളും, റവന്യു നിർദ്ദേശങ്ങളും, ധനാഭ്യാർത്ഥനകളും, ബജറ്റ് അവതരണവും പാസാക്കലും എന്നിവയിലൂടെ നിയമനിർമ്മാണസഭ എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നു.
  • തിരഞ്ഞെടുപ്പ് ധർമ്മങ്ങൾ : പ്രസിഡന്റിന്റെയും വൈസ്പ്രസി ഡന്റിന്റെയും തിരഞ്ഞെടുപ്പിൽ നിയമനിർമ്മാണസഭ പ്രധാന പങ്കുവഹിക്കുന്നു.
  • ഭരണഘടന സംബന്ധിച്ച അധികാരങ്ങൾ : ഭരണഘടന ഭേദ ഗതി ചെയ്യുന്നതിനുള്ള അധികാരവും നിയമനിർമ്മാണ സഭ യ്ക്കുണ്ട്.

Question 30.
പാർലമെന്ററി എക്സിക്യൂട്ടീവ്, പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് എന്നിവയെ താരതമ്യം ചെയ്യുക.
Answer:
പാർലമെന്ററി സമ്പ്രദായം

  1. പാർലമെന്ററി സമ്പ്രദായത്തിൽ നാമമാത്ര രാഷ്ട്രത്തലവ നാണ് രാഷ്ട്രത്തിന്റെ നേതൃത്വം വഹിക്കു ന്ന ത്. ഗവൺമെന്റിന്റെ നേതൃത്വം യഥാർത്ഥ എക്സിക്യൂട്ടീവിനാ യിരിക്കും.
  2. പാർലമെന്ററി വ്യവസ്ഥയിൽ കാര്യനിർവ്വഹണ വിഭാഗത്തിന് നിയമനിർമ്മാണസഭയോട് ഉത്തരവാദിത്വമുണ്ട്.
  3. മന്ത്രിമാർക്ക് പാർലമെന്റിനോട് കൂട്ടുത്തരവാദിത്ത്വം ഉണ്ടാ യിരിക്കും.

പ്രസിഡൻഷ്യൽ സമ്പ്രദായം

  1. പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ, രാഷ്ട്രത്തലവനും യഥാർത്ഥ ഭരണാധികാരിയും പ്രസിഡന്റ് ആയിരിക്കും.
  2. പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ പാർലമെന്റിന് പ്രസിഡന്റി നുമേൽ അധികാരമുണ്ടായിരിക്കുകയില്ല.
  3. കാര്യനിർവഹണ വിഭാഗം നിയമനിർമ്മാണസഭയിൽ നിന്ന് വേറിട്ടു നിൽക്കുന്നു.

31 മുതൽ 38 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)

Question 31.
ഭരണഘടനയുടെ അഞ്ച് ചുമതലകൾ ചുരുക്കി എഴുതുക.
Answer:

  1. ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
  2. തീരുമാനമെടുക്കാനുള്ള അധികാരം നിശ്ചയിക്കുന്നു
  3. ഗവൺമെന്റിന്റെ അധികാരത്തിന് പരിധി നിശ്ചയിക്കുന്നു
  4. ഒരു സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും
  5. ഒരു ജനതയുടെ മൗലികവ്യക്തിത്വം

Question 32.
സാർവ്വത്രിക പൗരത്വം, ആഗോള പൗരത്വം എന്നിവയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:

  • എല്ലാവരും ഉൾക്കൊള്ളുന്ന സാർവത്രിക പൗരത്വമെന്ന ആശയത്തെ പല ഭരണകൂടങ്ങളും പിന്താങ്ങുമെങ്കിലും പൗരത്വം അനുവദിക്കുന്നതിന് ചില മാനദണ്ഡങ്ങൾ നിശ്ച യിക്കാറുണ്ട്.
  • ഇത്തരം വ്യവസ്ഥകൾ ഭരണഘടനയിലോ പാർലമെന്റ് പാസാ ക്കുന്ന നിയമങ്ങളിലോ എഴുതിച്ചേർക്കാറാണ് പതിവ്. യുദ്ധ ങ്ങളും, ദാരിദ്ര്യവും, പാരിസ്ഥിതിക പ്രശ്നങ്ങളും മൂലം അഭ യാർത്ഥികളാവുന്ന ആളുകളെയെല്ലാം ഉൾക്കൊള്ളുന്ന പൗരത്വ സങ്കല്പമാണ് സാർവത്രിക പൗരത്വം.

ആഗോള പൗരത്വം

  • രാജ്യാതിർത്തികൾക്കപ്പുറത്തുള്ള പ്രശ്നങ്ങളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിലുള്ള മനുഷ്യരെ ഏകോപിപ്പിക്കുന്ന ആശയമാണ് ആഗോള പൗരത്വം.
  • യുദ്ധം, പ്രളയം, തീവ്രവാദം എന്നിവയ്ക്ക് ഇരയാകുന്ന മനു ഷ്യരെ ആഗോള പൗരത്വത്തിന്റെ ഭാഗമായി പരിഗണിക്കേണ്ട തുണ്ട്.
  • ഗവൺമെന്റുകളും ജനതയും തമ്മിലുള്ള സഹകരണാത്മക പ്രവർത്തനങ്ങളിലൂടെ ആഗോള പൗരത്വമെന്ന ആശയത്തെ വികസിപ്പിക്കേണ്ടതുണ്ട്.

Plus One Political Science Question Paper Sept 2021 Malayalam Medium

Question 33.
ഇന്ത്യൻ ഭരണഘടന ശക്തമായ ഒരു കേന്ദ്രഗവൺമെന്റിന് രൂപം നൽകുന്നു. കേന്ദ്ര ഗവൺമെന്റിനെ ശക്തമാക്കുന്ന അഞ്ച് വിവ സ്ഥകൾ ചുരുക്കി എഴുതുക.
Answer:

  1. രാഷ്ട്രവും, രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തി കളും പാർലമെന്റിന്റെ ചുമതലയിലായിരിക്കും.
  2. ശക്തമായ അടിയന്തിരാവസ്ഥാ അധികാരങ്ങൾ
  3. കേന്ദ്രഗവൺമെന്റിന്റെ ചുമതലയിലുള്ള സാമ്പത്തിക അധി കാരങ്ങളും ഉത്തരവാദിത്തങ്ങളും
  4. ഗവർണറുടെ പങ്ക്
  5. സംസ്ഥാനലിസ്റ്റിലുള്ള വിഷയങ്ങളിൽ നിയമനിർമ്മാണം നട് ത്താനുള്ള കേന്ദ്രഗവൺമെന്റിന്റെ അധികാരം.
  6. ഐകീകൃത ഭരണവ്യവസ്ഥ

Question 34.
ഇന്ത്യൻ മതേതരത്വത്തെയും പാശ്ചാത്യ മതേതരത്വത്തെയും താര തമ്യം ചെയ്യുക.
Answer:
ഇന്ത്യൻ മതേതരത്വം

  1. മതനവീകരണം പ്രോത്സാഹിപ്പിക്കുന്നു.
  2. വിവിധ മതങ്ങൾക്കിടയിലുള്ള തുല്യത ഉറപ്പുവരുത്തുന്നു.
  3. വ്യക്തിയുടെ അവകാശങ്ങളും മതഗ്രൂപ്പുകളുടെ അവകാ ശങ്ങളും സംരക്ഷിക്കുന്നു.

പടിഞ്ഞാറൻ മതേതരത്വം

  1. മതത്തെ നഷ്ടത്തിൽനിന്നും വേർപ്പെടുത്തുന്നു.
  2. മതങ്ങൾക്കിടയിൽ തുല്യത നിലനിർത്തുന്നു.
  3. വ്യക്തിക്കും വ്യക്തി അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നു.

Question 35.
ഇന്ത്യയിലെ നിയമനിർമ്മാണ നടപടിക്രമം സംക്ഷിപ്തമായി വിവരിക്കുക.
Answer:
പാർലമെന്റിൽ ബില്ലുകൾ പാസ്സാക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ കളാണ് ഭരണഘടനയുടെ 107 മുതൽ 122 വരെയുള്ള ആർട്ടിക്കി ളുകളുടെ ഉള്ളടക്കം.

അതനുസരിച്ച് ഓരോ ബില്ലും, രണ്ട് സഭകളിലും മൂന്ന് വായനക ളിലൂടെ (അഞ്ച് ഘട്ടങ്ങൾ) കടന്നുപോകണം. ആ പ്രക്രിയ ഇപ കാരമാണ്.

1) ഒന്നാം വായന (First Reading)

  • ഒന്നാം വായന എന്ന് അറിയപ്പെടുന്ന, ബില്ലിന്റെ അവത രണമാണ്. ഒന്നാം ഘട്ടം.
  • സഭയുടെ അനുമതി വാങ്ങിച്ചശേഷം, ഒരു വിശദീകരണ പ്രസ്ഥാവനയോടുകൂടി ഏതെങ്കിലും അംഗം ബില്ല് അവ തരിപ്പിക്കുന്നു.
  • ബില്ല് എതിർപ്പ് നേരിടുകയാണെങ്കിൽ, അവതരിപ്പിച്ച അംഗത്തിനും, എതിർക്കുന്ന അംഗത്തിനും അവരവ രുടെ നിലപാട് വിശദീകരിക്കുന്നതിന് സഭ നൽകുന്നു.
  • ഭൂരിപക്ഷം അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയാണെങ്കിൽ, അത് ഇന്ത്യാ ഗവൺമെന്റ് ഗസ റ്റിൽ പ്രസിദ്ധീകരിക്കും.
  • അങ്ങേയറ്റം വിവാദം കലർന്നതല്ലെങ്കിൽ, ഒന്നാം വായ നയിൽ ചർച്ച ആവശ്യമില്ലെന്ന കീഴ്വഴക്കം നിലവിലുണ്ട്.

2) രണ്ടാം വായന (Second Reading)

  • ബില്ലിന്റെ രണ്ടാം ഘട്ടമാണ് രണ്ടാംവായന.
  • ഈ ഘട്ടത്തിൽ, ബില്ലിന്റെ അടിസ്ഥാനതത്ത്വങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
  • ബില്ല് അടിയന്തിരമായി പരിഗണിക്കണം എന്ന് അവതാ മകൻ അഭ്യർത്ഥിക്കും.
  • അല്ലാത്തപക്ഷം ഒരു സെലക്റ്റ് കമ്മിറ്റിക്കോ, രണ്ടു സഭ കളുടെയും സംയുക്ത സെലക്റ്റ് കമ്മിറ്റിക്കോ, പരിഗ ണനയക്കായി അയയ്ക്കുന്നതിന് ആവശ്യപ്പെടും.
  • പൊതുജനാഭിപ്രായം ആരായുവാൻ ബിൽ അയക്കണം എന്നും ആവശ്യം ഉയർന്നേക്കാം.
  • എന്നാൽ സാധാരണഗതിയിൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് അയക്കുകയാണ് ചെയ്യുന്നത്.

3) കമ്മിറ്റി ഘട്ടം (Committee Stage)

  • കമ്മറ്റിഘട്ടം ആണ് മൂന്നാം ഘട്ടം.
  • സെലക്ട് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നത് സഭയാണ്.
  • കമ്മിറ്റി കൂടുന്ന സ്ഥലം, തിയതി, സമയം എന്നിവ തിരു മാനിക്കുന്നത് കമ്മിറ്റി ചെയർമാൻ ആണ്.
  • സെലക്റ്റ് കമ്മിറ്റിയിൽ പ്രതിപക്ഷാംഗങ്ങളെയും ഉൾപ്പെ ടുത്തും.
  • ബില്ലിലെ വ്യവസ്ഥകൾ, ഒറ്റയ്ക്കൊറ്റയ്ക്ക് സൂക്ഷമമായി പഠിക്കുന്ന കമ്മിറ്റി അംഗങ്ങൾ, സഭയിൽ ചർച്ചചെയ്യുന്ന തിനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നു.

4) റിപ്പോർട്ട് ഘട്ടം (Report Stage)

  • ബില്ലിന്റെ നാലാംഘട്ടമാണ് റിപ്പോർട്ട് ഘട്ടം.
  • റിപ്പോർട്ട് പരിഗണനയ്ക്കെടുക്കുന്നതിന് നിശ്ചയിച്ച ദിവ സം, റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന്, അവതാരകൻ സഭ യോട് ആവശ്യപ്പെടുന്നു.
  • റിപ്പോർട്ട് ഏകാഭിപ്രായത്തിലോ, ഭൂരിപക്ഷാഭിപ്രായ ത്തിലോ ആയിരിക്കും.
  • കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, സഭ ബില്ലിലെ വ്യവ സ്ഥകളോരോന്നും ഒറ്റയ്ക്കൊറ്റയ്ക്കായി ചർച്ചയ ക്കെടുക്കുന്നു.
  • ഈ ചർച്ചയ്ക്ക് ഒട്ടേറെ സമയമെടുക്കും.
  • ബില്ലിലെ, ഓരോ വ്യവസ്ഥയും ഭേദഗതികളടക്കം ചർച്ച ചെയ്ത് വോട്ടിനിടുന്നു.
  • ഈ ഘട്ടത്തിലാണ് സാരമായ പല മാറ്റങ്ങളും ബില്ലിന് സംഭവിക്കുന്നതിന് എന്നതിനാൽ ബില്ലിന്റെ അവതരണ ത്തിലെ ഏറ്റവും പ്രധാനമായ ഘട്ടം ഇതാണ്.

5) മൂന്നാം വായന (Third Reading)

  • മൂന്നാം വായനയാണ് അന്തിമഘട്ടം.
  • മൂന്നാം വായനക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസം, അന്തിമമായ അംഗീകരണത്തിനായി ബിൽ സഭയിൽ അവതരിപ്പിക്കുന്നു.
  • കാര്യമായ മാറ്റങ്ങളൊന്നും, ഈ ഘട്ടത്തിൽ, ബില്ലിൽ വരുത്താറില്ല.
  • ഭേദഗതികൾ, വാക്കാൽ മാത്രം ഉന്നയിച്ച് പെട്ടെന്ന് പറ ഞ്ഞു തീർക്കും.
  • ചർച്ചയുടെ അവസാനത്തിൽ ബിൽ വോട്ടിനിടും.
  • ഹാജരായ അംഗങ്ങളിൽ ഭൂരിപക്ഷം പേർ അനുകൂല മായി വോട്ടുചെയ്യുകയാണെങ്കിൽ സഭ ബിൽ അംഗീക രിച്ചതായി കണക്കാക്കും.
  • പിന്നീട് ബിൽ രണ്ടാമത്തെ സഭയിലേക്ക് അയക്കും. മേൽസൂചിപ്പിച്ച നടപടിക്രമങ്ങളിലൂടെ ഒരു ബിൽ നിയമമായി മാറുന്നത്.

Question 36.
ഘടനാപരമായ ഹിംസയുടെ വിവിധ രൂപങ്ങളെകുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
ജാതിവ്യവസ്ഥ, പുരുഷാധിപത്യം, കൊളോണിയലിസം, വംശീയത, വർഗ്ഗീയത എന്നിവയെല്ലാം ഘടനാ പരമായ ഹിംസയുടെ വ്യത്യസ്ത രൂപങ്ങളാണ്.

ജാതിവ്യവസ്ഥ : പരമ്പരാഗതമായ ജാതിസമ്പ്രദായം ഒരു വിഭാഗം മനുഷ്യരെ തൊട്ടുകൂടാത്തവരാക്കി മാറ്റുന്നു. ഇത് സാമൂഹികാ സമത്വത്തിലേക്കും നയിക്കുന്നു.

പുരുഷാധിപത്യം : സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപ ത്വമാണ് സ്ത്രീ പുരുഷ വിവേചനങ്ങൾക്കും സ്ത്രീകൾക്കെതി രായ അതിക്രമങ്ങൾക്കും കാരണമാവുന്നത്.

കൊളോണിയലിസം : പ്രത്യക്ഷത്തിലുള്ളതും നീണ്ടുനിൽക്കുന്ന തുമായ കൊളോണിയൽ ആധിപത്യം ജനങ്ങളുടെ രാഷ്ട്രീയ സാമൂഹ്യാവകാശങ്ങളെ ഹനിക്കുകയും അടിമവൽക്കരിക്കു കയും ചെയ്യുന്നു.

വംശീയതയും വർഗീയതയും : വംശീയാതിക്രമങ്ങളും വർഗീയ തയും ആധുനികകാലത്തെ ഘടനാപരമായ ഹിംസയുടെ അട യാളങ്ങളാണ്.

Question 37.
ഇന്ത്യൻ ഭരണഘടനയിലെ ചുവടെ നൽകിയിരിക്കുന്ന രാഷ്ട്രീയ തത്വശാസ്ത്രങ്ങളെ കുറിച്ച് വിശദമാക്കുക.
a) വ്യക്തി സ്വാതന്ത്ര്യം
b) സാമൂഹിക നീതി
Answer:
വ്യക്തി സ്വാതന്ത്ര്യം : ഒരു വ്യക്തിക്ക് തന്റെ വ്യക്തിത്വം സ്വതന്ത മായി പ്രകാശിപ്പിക്കാൻ കഴിയുന്ന സാഹചര്യത്തെയാണ് സ്വാതന്ത്ര്യം എന്നു വിവക്ഷിക്കുന്നത്. സ്വതന്ത്രമായി ചിന്തി ക്കാനും തീരുമാന ങ്ങ ളെടുക്കാനും, പ്രവർത്തിക്കാനും വ്യക്തിയെ സഹായിക്കുന്നത് സ്വാതന്ത്ര്യമാണ്. ഒരു വ്യക്തി യെയും മറ്റൊരാളുടെ പകർപ്പല്ല. വ്യക്തിസ്വാതന്ത്ര്യമെന്നത് മറ്റൊ രാളുടെ സ്വാതന്ത്ര്യം ഹനിക്കാതെ സ്വന്തം വ്യക്തിത്വവും, കഴി വുകളും വികസിപ്പിക്കാനുള്ള അവസരമാണ്.

സാമൂഹിക നീതി : സമൂഹത്തിലെ എല്ലാ മനുഷ്യർക്കും തുല്യാവ സരങ്ങളും സാധ്യതകളും ഉറപ്പുവരുത്തി സമത്വാധിഷ്ഠിത സമൂഹം നിർമ്മിക്കുകയെന്നതാണ് നീതിയിലൂടെ ലക്ഷ്യമിടുന്ന ത്. തുല്യപരിഗണനയും തുല്യാവസരങ്ങളും ഇതിന്റെ ഭാഗമാണ്. ജാതി, മത, വർഗ്ഗ, വർണ്ണ ലിംഗ, പ്രാദേശിക വ്യത്യാസങ്ങൾക്കും വിവേചനങ്ങൾക്കും ഉപരിയായ തുല്യതയുടെ സന്ദേശമാണ് സാമൂഹിക നീതിയിലൂടെ ലക്ഷ്യമിടുന്നത്.

Plus One Political Science Question Paper Sept 2021 Malayalam Medium

Question 38.
ജോൺ റോൾസിന്റെ നീതിസിദ്ധാന്തത്തെക്കുറിച്ച് ചുരുക്കി വിവ രിക്കുക.
Answer:
അമേരിക്കൻ തത്വചിന്തകനായ ജോൺ റോൾസ് തന്റെ ‘തിയറി ഓഫ് ജസ്റ്റീസ്’ എന്ന ഗ്രന്ഥത്തിൽ നീതി സംബന്ധിച്ച് 2 തത്വ ങ്ങൾ അവതരിപ്പിച്ചു. അവ താഴെ പറയുന്നവയാണ്.

  • അടിസ്ഥാന സ്വതന്ത്ര്യത്തിന്റെ വിശാലമായ സമഗ്ര വ്യവസ്ഥ യിൽ എല്ലാവർക്കുമുള്ള സ്വാതന്ത്ര്വത്തിന്റെ വ്യവസ്ഥയ്ക്ക നുസരിച്ച് ഓരോ വ്യക്തിക്കും തുല്യാവസരമുണ്ടായിരിക്കണം.
  • സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെ രണ്ടായി വിന്യസിക്കണം.

എ) തീരെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവരുടെ മികച്ച ഗുണത്തി നുവേണ്ടി ന്യായമായ സംരക്ഷണ തത്വത്തിന് അനുഗുണമായി.

ബി) അവസരസമത്വത്തിന്റെ നീതി പൂർവ്വകമായ ഉപാധിമേൽ, സർക്കാർ സ്ഥാപനങ്ങളും പദവികളുമായി പൊതുവായി ബന്ധപ്പെടുത്തിക്കൊണ്ട് റോൾസിന്റെ അഭിപ്രായത്തിൽ ന നയിക്കുന്നത് ധർമ്മബോധമല്ല, വിവേകപൂർവ്വമായ ചിന്തയാ ണ്. നീതിയെക്കുറിച്ചുള്ള റോൾസിന്റെ ആശയങ്ങൾ ചുവടെ സംഗ്രഹിക്കാം.

  1. അദ്ദേഹത്തിന്റെ ഉദാഹരണത്തിൽ ധാർമ്മിക മാനദണ്ഡങ്ങളോ ലക്ഷങ്ങളോ നമുക്ക് മുൻകൂട്ടി നിശ്ചയിച്ചു തരുന്നില്ല.
  2. നമുക്ക് ഏറ്റവും നല്ലത് ഏതാണെന്ന് തീരുമാനിക്കാൻ അദ്ദേഹം നമുക്ക് സ്വാതന്ത്ര്യം നൽകുന്നു.
  3. ഇതാണ് റോൾസിന്റെ സിദ്ധാന്തത്തെ പ്രധാനമാക്കുന്നത്.
  4. നീതിയുടേയും ന്യായത്തിന്റേതുമായ പ്രശ്നത്തെ സമീപി ക്കാൻ ഒഴിവാക്കാനാകാത്ത ഒരു മാർഗ്ഗമായി അതിനെ മാറ്റു ന്നതും ഇതാണ്.

39 മുതൽ 42 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 39.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള മൗലിക അവകാശ ങ്ങളെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുക.
Answer:
1) സമാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീപനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവ കാശം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാ ശമായ സമത്വാവകാശത്തെക്കുറിച്ച് ഭരണഘടനയിലെ മുന്നാം.. ഭാഗത്തിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ വ്യക്ത മായി വിശദീകരിച്ചിട്ടുണ്ട്.

സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറ യുന്നവയാണ്.

  1. നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
  2. വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
  3. നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
  4. അയിത്ത നിർമ്മാർജ്ജനം
  5. ബഹുമതികൾ നിർത്തലാക്കൽ

2) സ്വാതന്ത്ര്യത്തിനുള്ള അവകാശം

  1. സംഭാഷണ സ്വാതന്ത്ര്വത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ ത്തിനുമുള്ള അവകാശം.
  2. സമ്മേളന സ്വാതന്ത്ര്യം
  3. സംഘടനാ സ്വാത്രന്ത്വം
  4. സഞ്ചാര സ്വാതന്ത്ര്യം
  5. പാർപ്പിട സ്വാതന്ത്ര്യം
  6. തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ യ്ക്കുള്ള സ്വാതന്ത്ര്യം.
  7. കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
  8. വ്യക്തിസ്വാതന്ത്ര്വവും ജീവിത സ്വാതന്ത്ര്യവും.
  9. അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.

3) ചൂഷണത്തിനെതിരെയുള്ള അവകാശം

  1. ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
  2. ഭരണഘടനയിലെ 23-ാം വകുപ്പ് അസന്മാർഗ്ഗിക ചെയ്തി കളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
  3. ബാലവേല നിരോധനം.

4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

  1. ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘ ടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
  2. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മത സ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.

Plus One Political Science Question Paper Sept 2021 Malayalam Medium 2

 

5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

  1. എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
  2. ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.

6) ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റൂ. ഭരണഘടനാപ മോയ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ശത്തെ ഡോ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.

മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കുന്നത്.

റിട്ടുകൾ (കോടതി ഉത്തരവുകൾ

  1. ഹേബിയസ് കോർപ്പസ്
  2. മാൻഡമസ്
  3. സോഫോറ്റി
  4. നിരോധന ഉത്തരവ്
  5. ക്വോവാറന്റോ

Question 40.
73-ാം ഭരണഘടനാ ഭേദഗതിയുടെ സവിശേഷതകൾ ചുരുക്കി വിവരിക്കുക.
Answer:
1992-ലെ 73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജിനെ ഭരണഘടനാമുസൃതമാക്കിത്തീർത്തു.

  • എല്ലാ സംസ്ഥാനങ്ങളിലും, ഗ്രാമ – ബ്ലോക്ക് – ജില്ലാതലങ്ങളി ലായി ഒരു ത്രിതല പഞ്ചായത്ത് സമ്പ്രദായമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
  • എങ്കിലും ഇരുപത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ യുള്ള സംസ്ഥാനങ്ങളിൽ ബ്ലോക്ക് തലം ഒഴിവാക്കാവുന്ന താണ്.
  • ഗ്രാമസഭാ സങ്കല്പവും ‘ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും ചെയർമാൻമാരെ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
  • സ്ഥലത്തെ എം. എൽ. എ മാർ, എം.പി മാർ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്തിലെയും എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
  • ഗ്രാമപഞ്ചായത്ത് ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന നിയമമനുസരിച്ചായിരിക്കും.
  • ബന്ധപ്പെട്ട പ്രദേശത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി മൂന്ന് പഞ്ചായത്ത് തലങ്ങളിലും ഏതാനും സീറ്റുകൾ പട്ടിക ജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെ ട്ടിരിക്കും.
  • മുന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിരിക്കുകയാണു്.
  • ജനസംഖ്യാ നു രാതികമായി എല്ലാ തലത്തിലും ചില ചെയർമാൻ സീറ്റുകളും പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗ ക്കാർക്കായി നീക്കിവയ്ക്കണം. മൂന്നിലൊന്ന് ചെയർമാൻ പദ വികൾ സ്ത്രീകൾക്കായിരിക്കും.
  • സംവരണങ്ങളെല്ലാം ചാക്രികക്രമത്തിലാണ്. (by rotation) പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയെല്ലാം കാലാവധി 5 വർഷമായിരിക്കും. പിരിച്ചുവിടുന്ന ഘട്ടത്തിൽ ആറുമാസത്തി നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരി ച്ചിരിക്കണം.
  • സംസ്ഥാനത്ത് സ്വതന്ത്രമായി ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് ഗവർണ്ണറുടെ ചുതലയാണ്.

പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത്, സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകുന്നതിനായി അഞ്ചുവർഷത്തിനൊരിക്കൽ, ഒരു ധനകാര്യ കമ്മീഷനെ നിയമി ക്കാനും ആക്റ്റിൽ വ്യവസ്ഥയുണ്ട്.

Question 41.
ഇന്ത്യൻ പാർലമെന്റ് വിവിധ നടപടികളിലൂടെ എക്സിക്യൂട്ടിവിനെ നിയന്ത്രിക്കുന്നു. തന്നിരിക്കുന്ന സൂചനകൾ പരിഗണിച്ച് ഈ നട പടികളെക്കുറിച്ച് വിശദമായി വിവരിക്കുക.
സൂചനകൾ:-
• പര്യാലോചനകളും ചർച്ചകളും
• നിയമങ്ങൾക്ക് അംഗീകാരം നൽകൽ അല്ലെങ്കിൽ നിരാക രിക്കൽ
• സാമ്പത്തിക നിയന്ത്രണം
• അവിശ്വാസ പ്രമേയം
Answer:
പാർലമെന്ററി വ്യവസ്ഥയിൽ നയമനിർമ്മാണസഭ മാർഗ്ഗങ്ങളിലൂടെ കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നു. അവ ചുവടെ നൽകിയിരിക്കുന്നു.
a) പര്യാലോചനകളും ചർച്ചകളും
b) നിയമങ്ങൾക്ക് അനുമതി നൽകുകയും നിരാകരിക്കലും
c) ധനകാര്യനിയന്ത്രണം
d) അവിശ്വാസപ്രമേയം

a) പര്യാലോചനകളും ചർച്ചകളും : ചോദ്യോത്തരങ്ങളും ചർച്ച കളും വഴി പാർലമെന്റ് എക്സിക്യൂട്ടീവിനെ നിരീക്ഷിക്കു കയും നിയന്ത്രിക്കുകയും ചെയ്യുന്നു. ചോദ്യോത്തരവേള, അടിയന്തിര പ്രമേയം, ശ്രദ്ധക്ഷണിക്കൽ പ്രമേയം, ശൂന്യവേ ളയിലെ ചർച്ചകൾ എന്നിവയെല്ലാം എക്സിക്യൂട്ടീവിനെ നിയ ന്ത്രിക്കാനുള്ള പാർലമെന്റിന്റെ നടപടിക്രമങ്ങളാണ്. നിയോ ജകമണ്ഡലങ്ങളിലെ പ്രശ്നങ്ങളെ സംബന്ധിച്ചും പൊതുപ ശ്നങ്ങളെ സംബന്ധിച്ചും പാർലമെന്റംഗങ്ങൾ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയും പരിഹാരം ആവശ്യപ്പെടു കയും ചെയ്യുന്നു. നിയമസഭയിൽ ഉന്നയിക്കപ്പെടുന്ന കാര്യ ങ്ങൾക്ക് മറുപടി നൽകാൻ കാര്യനിർവഹണ വിഭാഗം ബാധി സ്ഥമാണ്.

b) നിയമങ്ങൾക്ക് അനുമതി നൽകലും നിരാകരിക്കലും : നിയ മങ്ങൾക്ക് അനുമതി നിൽക്കുന്നതുവഴിയും നിരാകരിക്കു ന്നതു വഴിയും പാർലമെന്റ് എക്സിക്യൂട്ടീവിനെ നിയന്ത്രി ക്കുന്നു. ഒരു ബിൽ നിയമമാവണമെങ്കിൽ ഭൂരിപക്ഷം ആവ ശ്യമാണ്. ഒരു സഭ പാസാക്കിയ ബില്ലുകൾ മറ്റൊരു സഭ നിരാ കരിക്കുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ലോക്സഭയിൽ ഭൂരി പക്ഷമുള്ള പാർട്ടിക്ക് രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിൽ ബില്ല് നിരാകരിക്കപ്പെട്ടേക്കാം.

c) ധനപരമായ നിയന്ത്രണം : ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പണം കണ്ടെത്തുന്നത് ബജറ്റിലൂടെ യാണ്. ബജറ്റവതരണവേളയിലും പാസാക്കുന്ന സന്ദർഭ ത്തിലും പാർലമെന്റിന് നിയന്ത്രണങ്ങൾ നിർദ്ദേശിക്കാൻ അധികാരമുണ്ട്. പണം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഗവൺമെന്റിനോട് വിശദീകരണം ചോദിക്കാം. പണം ദുർവി നിയോഗം ചെയ്തിട്ടുണ്ടെങ്കിൽ കംാളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിനെ പ്രതിക്കൂട്ടിലാക്കാം. സർക്കാരിന്റെ ധനവിനിയോഗ തീരുമാ നങ്ങളിൽ പാർലമെന്റിന് ഇടപെടാനുള്ള പൂർണസ്വാതന്ത്ര്യ മുണ്ട്. ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള സർക്കാരിന്റെ നയപരമായ കാര്യങ്ങളെയാണ് ധനപരമായ നിയന്ത്രണത്തിലൂടെ സഭ ലക്ഷ്യമിടുന്നത്.

d) അവിശ്വാസപ്രമേയം: മന്ത്രിസഭയുടെ ചുമതലാബോധവും മന്ത്രിസഭയിലുള്ള വിശ്വാസവും ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണമാണ് അവിശ്വാസപ്രമേയം. ഭരിക്കുന്ന പാർട്ടിക്ക് അഥവാ കക്ഷികൾക്ക് സഭയിൽ ഭൂരിപക്ഷം ഉണ്ടായെന്നു തെളിയിക്കാൻ അവിശ്വാസപ്രമേയം ഉപയോഗിക്കുന്നു. ഭര ണപക്ഷം സഭയിൽ വിശ്വാസം തെളിയിക്കാൻ വിശ്വാസപ്രമേ യവും ഭരണപക്ഷത്തോടുള്ള എതിർപ്പ് സൂചിപ്പിക്കാൻ പ്രതി പക്ഷം അവിശ്വാസപ്രമേയവും ഉപയോഗിക്കുന്നു.

Plus One Political Science Question Paper Sept 2021 Malayalam Medium

Question 42.
ദേശത്തിന്റെ രൂപീകരണത്തെ സഹായിക്കുന്ന ഏതെങ്കിലും നാല് ഘടകങ്ങൾ ചർച്ച ചെയ്യുക.
Answer:
ദേശരാഷ്ട്രങ്ങളിലുള്ള ‘രാഷ്ട്രതത്വത്തിന്റെ എല്ലാ ഘടകങ്ങ ളെയും ഒരുമിച്ചു ചേർക്കുന്ന ആത്മീയവും വൈകാരികവുമായ ശക്തി വിശേഷണമാണ് ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശിക്കുന്ന ദേശീയത. നാം എല്ലാവരും ഇന്ത്യ ക്കാരാണ് എന്ന വികാരമാണ് ഇന്ത്യൻ ദേശീയത. ദേശീയത കൂടാതെ ആധുനിക രാഷ്ട്രം ആവിർഭവിക്കുവാനോ നില നിൽക്കുവാനോ സാധ്യമല്ല. രാഷ്ട്രസംവിധാനം പടുത്തുയർത്തു വാനുള്ള വൈകാരികമായ അടിത്തറ പ്രദാനം ചെയ്യുന്നത് ദേശീ യതയാണ്. ദേശത്തോടുള്ള ജനങ്ങളുടെ കൂറ്, രാഷ്ട്രശക്തി, അധികാരം, പ്രവർത്തനങ്ങൾ എന്നിവയോടുള്ള വിശ്വസ്ഥതയും, നെയ്യാമികതയും തുടങ്ങിയവ ദേശീയത ജനങ്ങളിലുളവാക്കുന്ന വികാരങ്ങളാണ്.

ദേശീയതയുടെ പശ്ചാത്തലത്തിൽ ഒരു ദേശ ത്തിന്റെ പൊതുപെരുമാറ്റങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. ദേശീയ രീതികൾ, ദേശീയ പ്രതീക്ഷകൾ, ദേശീയലക്ഷ്യങ്ങൾ, ദേശീയ സംഘർഷങ്ങൾ, ദേശീയഗാനം, ദേശീയപുഷ്പം, ദേശീ യപതാക, ദേശീയചിഹ്നം ഇവയെല്ലാം ദേശീയതയിൽ ഉൾപ്പെടു ന്നു. ആധുനിക രാഷ്ട്രത്തിന്റെ ‘മതമാണ് ദേശീയത’ എന്ന് ടോയിൻബി (Toynbee), വിശേഷിപ്പിക്കുന്നു. ഈ അധ്യായത്തിൽ ദേശീയത, ദേശീയതയുടെ ഘടകങ്ങൾ, ദേശീയതയുടെ ഗുണ ദോഷങ്ങൾ, ദേശീയതയുടെ പ്രതീകങ്ങൾ, വിവിധതരം ദേശീയ തകൾ തുടങ്ങിയവ പ്രതിപാദിക്കുന്നതിനോടൊപ്പം, ഇന്ത്യൻ ദേശീയ ബോധത്തിന്റെ ഉദയം, ഇന്ത്യൻ ദേശീയത നേരിടുന്ന പ്രധാന വെല്ലുവിളികൾ, അവ പരിഹരിക്കുവാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ തുടങ്ങിയവ സമഗ്രമായി പ്രതിപാദിക്കുന്നു.

ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ
a) പൊതുവായ വിശ്വാസം (Shared Beliefs) : ചില വിശ്വാസ ങ്ങളാണ് രാഷ്ട്രമായിത്തീരുന്നത്. കെട്ടിടം, കാട്, പുഴ തുടങ്ങി കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ ഭൗതി കവസ്തുക്കളെപ്പോലെയുള്ള ഒന്നല്ല രാഷ്ട്രം. ജനങ്ങളുടെ വിശ്വാസത്തിൽ അധിഷ്ഠിതമാണത്. നമ്മൾ ഒരു ജനതയെ പറ്റി രാഷ്ട്രം എന്നു പറയുമ്പോൾ, അവരുടെ എന്തെങ്കിലും ഭൗതികസ്വഭാവത്തെയല്ല നാം വിവക്ഷിക്കുന്നത്. സ്വതന്ത്രമാ യൊരു രാഷ്ട്രീയ അസ്തിത്വമുണ്ടാകണമെന്ന് ആഗ്രഹി ക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭാവിക്കുള്ള വീക്ഷണവും കൂട്ടായ സ്വത്വവുമാണത്. അത് ഒരു ഗ്രൂപ്പ് പോലെയോ ടീം പോലെയോ ആണ്. പൊതുവായൊരു ലക്ഷ്യത്തിനുവേണ്ടി യോജിച്ച് പ്രവർത്തിക്കുകയും കളിക്കുകയും ചെയ്യുന്ന ജന ങ്ങളുടെ കൂട്ടായ്മ ഏകത്വത്തെക്കുറിച്ച് ജനങ്ങൾ വിശ്വസി ക്കുന്നിടത്തോളം കാലം മാത്രമേ രാഷ്ട്രം നിലനിൽക്കു

b) ചരിത്രം (History) : ഒരു രാഷ്ട്രമായി സ്വയം കരുതുന്ന ഒരു ജനതയ്ക്ക് തുടർച്ചയായ ചരിത്രപരമായ ഒരസ്തിത്വബോധ മുണ്ട്. ഭൂതകാലത്തേക്ക് പിൻതിരിഞ്ഞുനോക്കാനും ഭാവിയി ലേക്ക് ദീർഘദർശനം നടത്താനും കഴിയുന്ന ഒന്നാണത്. കൂട്ടായ സ്മരണകളുടേയും ഐതിഹ്യങ്ങളുടേയും ചരിത്ര പര മായ രേഖകളു ടേയും അടിസ്ഥാനത്തിൽ അവർ സ്വന്തമായൊരു ചരിത്രം സ്വീകരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള തുടർച്ചയായ വ്യക്തിത്വം അങ്ങനെ കൈവ രുന്നു. ഇന്ത്യയിലെ ദേശീയവാദികളെ നമുക്ക് ഉദാഹരണമാ യെടുക്കാം. ഇന്ത്യയുടെ പൗരാണിക നാഗരികതയേയും സാംസ്കാരിക പൈതൃകത്തെയും മറ്റു ഭൂതകാല നേട്ടങ്ങ ളേയും ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ അനുസ്യൂതത നാം ചിത്രീ കരിക്കുന്നു.

c) ഭൂപ്രദേശം (Territory) : രാഷ്ട്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഭൂപ്രദേശം. ഒരു രാജ്യത്തിന് ഒരു പ്രത്യേക ഭൂവി ഭാഗമുണ്ടായിരിക്കും. അവിടെ ഏറെക്കാലം ഒരുമിച്ച് താമസി ക്കുകയും പൊതുവായൊരു ഭൂതകാലം പങ്കുവെക്കുകയും ചെയ്യുമ്പോൾ ജനങ്ങളിൽ കൂട്ടായൊരു സ്വത്വബോധം രൂപ പ്പെടുന്നു. തങ്ങൾ ഒരു ഏകജനതയാണ്’ എന്നു സങ്കല്പി ക്കാൻ അതവരെ സഹായിക്കുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമായി സ്വയം കാണുന്ന ജനത ജന്മനാടിനെക്കുറിച്ച് സംസാരിക്കുന്നത്.

d) പൊതുവായ രാഷ്ട്രീയാദർശങ്ങൾ (Shared Political ideals): ഭൂപ്രദേശവും പൊതുവായ ചരിത്രസ്വത്വവും ജന ങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജനങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. ഭാവിയെക്കുറിച്ചുള്ള പൊതുവായൊരു വീക്ഷണവും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പൊതു അഭിലാഷവുമാണത്. രാഷ്ട്ര ങ്ങളെ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ഘടക ങ്ങളാണ്.

e) പൊതുവായ രാഷ്ട്രീയ വ്യക്തിത്വം (Common Political Identity): സമൂഹത്തെ പറ്റിയും ഭരണകൂടത്തെപ്പറ്റിയും പൊതുവായൊരു രാഷ്ട്രീയ ദർശനം ഉണ്ടായതുകൊണ്ടു മാത്രം വ്യക്തികളെ ഒരു രാഷ്ട്രമായി വാർത്തെടുക്കാനാവി ല്ലെന്നു പലരും കരുതുന്നു. പൊതുവായൊരു ഭാഷ, പൊതു വായൊരു പൈതൃകം എന്നിവപോലെയുള്ള പൊതുവാ യൊരു സാംസ്കാരിക വ്യക്തിത്വം അതിനാവശ്യമാണെന്ന് അവർ കരുതുന്നു. പൊതുവായൊരു ഭാഷയും പൊതുവാ യൊരു മതവുമുണ്ടെങ്കിൽ പൊതുവായൊരു സാംസ്കാരിക വ്യക്തിത്വമാകും. ഓരേ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരേ ദിനങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് ജനങ്ങളെ ഒരുമിപ്പിക്കുന്നു. പക്ഷെ ഒരു ജനാധിപത്യത്തിൽ നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് മതപരമായ പരിഗണനകൾ ഒരു ഭീഷണിയാകും.

Plus One Business Studies Question Paper March 2023 Malayalam Medium

Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.

Kerala Plus One Business Studies Previous Year Question Paper March 2023 Malayalam Medium

Time : 2 1/2 hours
Maximum : 80 Scores

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം . (8 × 1 = 8)

Question 1.
ബിസിനസ്സ് പ്രവർത്തനത്തിന്റെ പ്രതിഫലം എന്താണ്?
(a) ശമ്പളം
(b) ഫീസ്
(c) ലാഭം
(d) കൂലി
Answer:
(c) ലാഭം

Question 2.
എച്ച്.യു.എഫ്. ബിസിനസ്സിലെ തലമുതിർന്ന അംഗത്തെ വിളിക്കുന്നത്.
(a) ഓഹരി ഉടമ
(b) കർത്ത
(c) കോപാർസനർ
(d) പങ്കാളി
Answer:
(b) കർത്ത

Question 3.
51 ശതമാനത്തിൽ കുറയാത്ത ഓഹരി സർക്കാരിന്റെ കൈവശമുള്ള ഒരു പൊതു സംരംഭം തിരിച്ചറിയുക.
(a) വകുപ്പുതല സംരംഭം
(b) പൊതു കോർപ്പറേഷനുകൾ
(c) സർക്കാർ കമ്പനി
(d) ഇവയൊന്നുമല്ല
Answer:
(c) സർക്കാർ കമ്പനി

Plus One Business Studies Question Paper March 2023 Malayalam Medium

Question 4.
രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ബാങ്കിനെ തിരിച്ചറിയുക.
(a) സഹകരണ ബാങ്ക്
(b) സെൻട്രൽ ബാങ്ക്
(c) പ്രത്യേക ബാങ്ക്
(d) ദേശസാൽകൃത ബാങ്ക്
Answer:
(b) സെൻട്രൽ ബാങ്ക്

Question 5.
വേറിട്ടു നിൽക്കുന്നത് കണ്ടെത്തുക.
(a) പോയിന്റ് ഓഫ് സെയിൽ
(b) ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ
(c) ഡിജിറ്റൽ പണം
(d) കൗണ്ടറിൽ പണമടയ്ക്കൽ
Answer:
(d) കൗണ്ടറിൽ പണമടയ്ക്കൽ

Question 6.
ഇ ബിസിനസ്സ് വിജയകരമായി നടപ്പിലാക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ തിരിച്ചറിയുക.
(a) കമ്പ്യൂട്ടർ
(b) പരിശീലനം ലഭിച്ച തൊഴിലാളികൾ
(c) വെബ്സൈറ്റ്
(d) ഇവയെല്ലാം
Answer:
(d) ഇവയെല്ലാം

Question 7.
വിഷവാതകങ്ങൾ പുറന്തള്ളുന്നത്………..മലിനീകരണ ത്തിന് കാരണമാകുന്നു.
Answer:
വായു മലിനീകരണം

Question 8.
ഇനിപ്പറയുന്നവയിൽ നിന്ന് സാമ്പത്തികത്തിന്റെ ആന്തരിക സ്രോത സ്സുകൾ തിരിച്ചറിയുക :
(a) നീക്കിവെക്കപ്പെട്ട സമ്പാദ്യം
(b) കടപ്പത്രം
(c) ടേം ലോണുകൾ
(d)പൊതു നിക്ഷേപങ്ങൾ
Answer:
(a) നീക്കിവെക്കപ്പെട്ട സമ്പാദ്യം

Question 9.
വി പി പി എന്ന പദം ……… ബിസിനസ്സുമായി ബന്ധപ്പെട്ടി രിക്കുന്നു.
a) ഡിപ്പാർട്ട്മെന്റൽ സ്റ്റോർ
b) ചെയിൻ സ്റ്റോർ
c) സൂപ്പർ ബസാർ
d) മെയിൻ ഓർഡർ
Answer:
d)മെയിൻ ഓർഡർ

Question 10.
രണ്ട് രാജ്യങ്ങൾക്കിടയിൽ ചരക്കുകളും സേവനങ്ങളും വാങ്ങുന്നതും വിൽക്കുന്നതും
(a) ആഭ്യന്തര വ്യാപാരം
b) വിദേശ വ്യാപാരം
(c) ഹോം ട്രേഡ്
d) ആന്തരിക വ്യാപാരം
Answer:
b) വിദേശ വ്യാപാരം

11 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 11.
താഴെ പറയുന്ന കാര്യങ്ങൾ ചുരുക്കി വിശദീകരിക്കുക :
(a) നാമമാത്ര പങ്കാളി
(b) സജീവ പങ്കാളി
Answer:
എ) നാമമാത്ര പങ്കാളി (Nominal Partner): മൂലധനം ഇറക്കു കയോ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാത്ത പങ്കാളിയാണ് നാമമാത്ര പങ്കാളി

ബി) സജീവ പങ്കാളി (Active Partner) : മൂലധനം ഇറക്കു കയും ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന പങ്കാളിയാണ് സജീവ പങ്കാളി

Question 12.
പരമ്പരാഗത ബിസിനസ്സും ഇ ബിസിനസ്സും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങൾ എഴുതുക.
Answer:

പരമ്പരാഗത ബിസിനസ്സ് ഇ – ബിസിനസ്സ്
1) രൂപീകരണത്തിന് ഒട്ടേറെ ക്കേണ്ടതുണ്ട് 1) താരതമ്യേന വളരെ കടമ്പകൾ കട എളുപ്പത്തിൽ രൂപീകരിക്കാവും
2) ഉയർന്ന മൂലധന നിക്ഷേപം (2) കുറഞ്ഞ മൂലധന നിക്ഷേപം
3) സ്ഥാപനത്തിന്റെ സ്ഥാനം ബിസിനസ്സിന്റെ വിജയത്തിന് നിർണ്ണായകമാണ് (3) ബിസിനസ്സിന് കൃത്യമായ സ്ഥാനം നിർബന്ധമല്ല
4) പ്രവർത്തന ചെലവ് കൂടുതൽ 4)പ്രവർത്തന ചെലവ് കുറവ്

Plus One Business Studies Question Paper March 2023 Malayalam Medium

Question 13.
നൽകിയിരിക്കുന്ന സൂചനകൾ  ഡയഗ്രം പൂർ ത്തി യാക്കുക.

(a) സമൂഹം ആഗ്രഹിക്കുന്ന ചരക്കുകളും  സേവനങ്ങളും ഉത്പാദിപ്പിക്കുകയും ലാഭത്തിൽ വിൽക്കുകയും ചെയ്യുക. സാമ്പത്തിക ഉപയോഗിചനം
(b) രാജ്യത്തിന്റെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം. ?
(c) പ്രകൃതിക്ഷോഭം ബാധിച്ച പ്രദേശത്തെ ജനങ്ങളെ സഹായിക്കുക ?

Answer:
എ) സാമ്പത്തിക ഉത്തരവാദിത്വം
ബി) നിയമപരമായ ഉത്തരവാദിത്വം
സി) വിവേചനാത്മക ഉത്തരവാദിത്വം

Question 14.
ഡയഗ്രം പൂർത്തിയാക്കുക
Plus One Business Studies Question Paper March 2023 Malayalam Medium Img 1
Answer:
എ) പ്രാരംഭ പ്രവർത്തനം
ബി) രൂപീകരണം

Question 15.
എന്താണ് ഫാക്ടറിംഗ് ?
Answer:
ഫാക്ടറിങ്ങ് അഥവ കടം പിരിച്ചെടുക്കൽ സേവനം (Factoring) ഒരു സ്ഥാപനത്തിന് പിരിഞ്ഞുകിട്ടാനുള്ള പണം മറ്റൊരു ഏജൻസിക്ക് വിറ്റ് പണമുണ്ടാക്കുന്ന ഏർപ്പാടാണ് ഫാക്ടറിങ്ങ്, അത്തരത്തിൽ പണം പിരിച്ചെടുക്കുന്ന ജോലി ഏറ്റെടുക്കുന്ന ഏജൻസിയെ ഫാക്ടറിങ്ങ് ഓർഗനൈസേഷൻ എന്ന് പറയുന്നു. മേൽപ്പറഞ്ഞ ജോലിക്ക് ഫാക്ടറിങ്ങ് ഓർഗനൈസേഷന് കമ്മി ഷൻ ലഭിക്കുന്നു.

Question 16.
സഞ്ചാരികളായ ചെറുകിട കച്ചവടക്കാരിൽ ഏതെങ്കിലും രണ്ടു തരം പരാമർശിക്കുക.
Answer:
വിവിധതരം സഞ്ചാരപ്രിയരായ വ്യാപരികൾ (Types of Itinerant Traders)

1) ഉന്തു വണ്ടിക്കാരും തലച്ചുമട്ടുകാരും (Hawkers & Peddlers) : വീടുകൾ തോറും കയറിയിറങ്ങി വില്പന നട ത്തുന്ന ഇവർ ഉല്പന്നങ്ങൾ ഏതെങ്കിലും ഉന്തുവണ്ടിയിലോ തലച്ചുമടായോ കൊണ്ടുനടക്കുന്നു.

2) ചന്തയിലെ കച്ചവടക്കാർ (Market Traders) : അവധി ദിവ
ങ്ങളിലോ നിശ്ചിത ദിവസങ്ങളിലോ തിരക്കേറിയ ചന്തയിൽ താൽക്കാലിക സംവിധാനമൊരുക്കി ഉല്പന്നങ്ങൾ വിൽക്കു ന്നവരാണ് ഇവർ.

17 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (5 × 3 = 15)

Question 17.
സ്വകാര്യ കമ്പനിയും പൊതുകമ്പനിയും തമ്മിലുള്ള ഏതെങ്കിലും മൂന്ന് വ്യത്യാസങ്ങൾ എഴുതുക.
Answer:

പ്രൈവറ്റ് കമ്പനി പബ്ലിക് കമ്പനി
എ) കുറഞ്ഞ അംഗങ്ങളുടെ എണ്ണം രണ്ട് ആണ്. കുറഞ്ഞ അംഗങ്ങളുടെ എണ്ണം ഏഴ് ആണ്.
ബി) പേരിന്റെ കൂടെ പ്രൈവറ്റ് ലിമിറ്റഡ് എന്ന് ചേർക്കുന്നു. പേരിന്റെ കൂടെ ലിമിറ്റഡ് എന്ന് ചേർക്കുന്നു.
സി) പൊതുജനങ്ങളിൽ നിന്ന് ഓഹരികൾ ക്ഷണിക്കാൻ പാടില്ല. പൊതുജനങ്ങളിൽനിന്ന് ഓഹരികൾ ക്ഷണിക്കാം.
ഡി) പ്രോസ്പെക്ടസ് തയ്യാറാക്കേണ്ടതില്ല. പ്രോസ്പെക്ടസ് തയ്യാറാക്കണം.

Question 18.
ഒരു പൊതു സംരംഭം രൂപീകരിക്കാൻ കഴിയുന്ന മൂന്ന് തരങ്ങൾഎഴുതുക.
Answer:
പൊതുമേഖലാ സ്ഥാപനങ്ങൾ മൂന്ന് വ്യത്യസ്ത രൂപങ്ങളിലാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. അവ
1) വകുപ്പ് സംരംഭങ്ങൾ (Departmental Undertaking)
2) പൊതുകോർപ്പറേഷനുകൾ (Public Corporations)
3) സർക്കാർ കമ്പനികൾ (Government Companies)

1. വകുപ്പ് സംരംഭങ്ങൾ (Departmental Undertaking): കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺമെന്റി ന്റേയോ സാമ്പത്തിക നയങ്ങളുടെ ഭാഗമായി രൂപംകൊള്ളു ന്നവയാണ് വകുപ്പ് സംരംഭങ്ങൾ. വകുപ്പു മന്ത്രിയുടെ നിയ ന്ത്രണത്തിൻ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

2. പൊതു കോർപ്പറേഷനുകൾ/നിയമാധിഷ്ഠിത കോർപ്പറേഷ maa (Public Corporations Statutory Corporations):: വകുപ്പു സംരംഭങ്ങളുടെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് രൂപം നൽകിയതാണ് പൊതു കോർപ്പ റേഷനുകൾ. പാർലിമെന്റിലോ നിയമസഭയിലോ പാസ്സാക്ക പ്പെട്ട നിയമംമൂലം നിലവിൽ വരുന്ന സ്വതന്ത്ര കമ്പനിയാണ് ഇവ. ധനപരമായും ഭരണപരമായും അതിന് സ്വയം ഭരണാ ധികാരമുണ്ട്.

3. ഗവൺമെന്റ് കമ്പനികൾ (Government Companies) കമ്പനി നിയമ പ്രകാരം രൂപീകരിക്കപ്പെടുന്ന പൊതുമേ ഖലാ സ്ഥാപനങ്ങളാണ് ഗവൺമെന്റ് കമ്പനികൾ. കമ്പനി യുടെ ഓഹരി മൂലധനത്തിന്റെ 51 ശതമാനത്തിൽ കുറയാത്ത ഓഹരി കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺ മെന്റിന്റേയോ കൈവശമായിരിക്കും. കമ്പനിക്ക് നിയമപര മായ അസ്തിത്വമുണ്ട്.

Question 19.
നൽകിയിരിക്കുന്ന സൂചനപ്രകാരം താഴെ പറയുന്നവ പൂർത്തി യാക്കുക.

ബി ടു ബി ബിസിനസ്സ് ടു ബിസിനസ്സ് അസംസ്കൃതവസ്തുക്കൾക്ക് ഓർഡർ നൽകുന്നു.
മ്പി ടു ബി
ബി ടു സി
ഇൻട്രാ ബി

Answer:

ബി ടു ബി ബിസിനസ്സ് ടു ബിസിനസ്സ് അസംസ്കൃതവസ്തുക്കൾക്ക് ഓർഡർ നൽകുന്നു.
1. സി ടു സി കസ്റ്റമർ ടു കസ്റ്റമർ ഒരു കസ്റ്റമർ തന്റെ പഴയ പുസ്തകങ്ങൾ മറ്റൊരു കസ്റ്റമർക്ക് വിൽക്കുന്നു.
2. ബി ടു സി ബിസിനസ്സ് ടു കസ്റ്റമർ കച്ചവടക്കാരൻ ഉപഭോക്താക്കൾക്ക് ഉല്പന്നങ്ങൾ വിൽക്കുന്നു.
3, ഇൻട്രാ ബി സ്ഥാപനത്തി നകത്തുള്ള ഇടപാടുകൾ ഒരു ബ്രാഞ്ചിൽ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് ചരക്കുകൾ കൈമാറുന്നു.

Plus One Business Studies Question Paper March 2023 Malayalam Medium

Question 20.
പ്രൊമോട്ടറുടെ ഏതെങ്കിലും മൂന്ന് പ്രവർത്തനങ്ങൾ എഴുതുക.
Answer:
പ്രമോട്ടർമാരുടെ ധർമ്മങ്ങൾ (Functions of Promoters)
1) ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയുക പുതുമയുള്ള ഒരു ബിസിനസ്സ് ആശയം കണ്ടെത്തുകയും വാണിജ്യപരമായ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ധർമ്മം.

2) സാധ്യതാ പഠനം : ബിസിനസ്സ് അവസരം കണ്ടെത്തിക്കഴി ഞ്ഞാൽ പിന്നീട് സാധ്യതാ പഠനം നടത്തുന്നു. ആ ശ യ ത്തിന്റെ സാമ്പത്തികവശം, പ്രായോഗികത, ലാഭനീയത, നിയ മപരമായ വശം, വിപണി സാഹചര്യങ്ങൾ എന്നിവ വിശക ലനം ചെയ്യുന്നു.

3) കമ്പനിയുടെ പേര് അംഗീകരിക്കൽ : നിലവിലുള്ള മറ്റു കമ്പ നികളുടെ പേരിന് സമാനമായതോ സാദൃശ്യമുള്ളതോ ആയ പേര് നിശ്ചയിക്കാൻ പാടുള്ളതല്ല. കമ്പനിയുടെ പേര് നിശ്ച യിച്ചു കഴിഞ്ഞാൽ അത് അംഗീകാരത്തിനായി കമ്പനി രജി സ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കണം.

4) മെമ്മോറാണ്ടത്തിൽ ഒപ്പ് വെയ്ക്കേണ്ടവരെ തീരുമാനിക്കുക പുതിയ കമ്പനിയുടെ ആധികാരിക രേഖയായ മെമ്മോറാണ്ട ത്തിൽ ഒപ്പ് വെക്കേണ്ടവർ ആരൊക്കെയായിരിക്കണം എന്ന് പ്രമോട്ടർമാർ തീരുമാനിക്കണം.

Question 21.
ഒരു ചെറിയ കുറിപ്പ് എഴുതുക.
(a) സ്ഥിര മൂലധന ആവശ്യകത
(b) പ്രവർത്തന മൂലധ ആവശ്യകത
Answer:
1) സ്ഥിരമൂലധന ആവശ്യം (Fixed capital requirements) : ബിസിനസ്സ് ആരംഭിക്കുമ്പോൾ സ്ഥിര ആസ്തികളായ ഭൂമി, കെട്ടിടം, മെഷിനറി തുടങ്ങിയവ വാങ്ങാനാവശ്യമായ മൂലധ നമാണ് സ്ഥിരമൂലധനം.

2) പ്രവർത്തന മൂലധന ആവശ്യം (Working capital requirements) : ബിസിനസ്സിന്റെ ദൈനംദിന പ്രവർത്തന ങ്ങൾക്ക് ആവശ്യമായ പണമാണ് പ്രവർത്തന മൂലധനം. ജീവ നക്കാർക്ക് കൂലി കൊടുക്കുക, അസംസ്കൃത വസ്തുക്കൾ വാങ്ങുക, വാടക, നികുതി തുടങ്ങിയവ നൽകുക എന്നിവ യെല്ലാം പ്രവർത്തന മൂലധനത്തിന് ഉദാഹരണങ്ങളാണ്.

Question 22.
കയറ്റുമതി വ്യാപാരത്തിന്റെ ഏതെങ്കിലും മൂന്ന് നടപടിക്രമങ്ങൾ എഴുതുക.
Answer:
കയറ്റുമതിയുടെ നടപടിക്രമം (Export Procedure)
1. അന്വേഷണ കത്ത് അയക്കുകയും ക്വട്ടേഷൻ സ്വീകരിക്കു കയും ചെയ്യുക (Enquiry and Quotations): അന്താരാഷ്ട്ര കച്ചവടത്തിൽ ഏർപ്പെടാനാഗ്രഹിക്കുന്ന കച്ചവടക്കാർ തങ്ങൾക്കാവശ്യമുള്ള ഉല്പന്നങ്ങളുടെ സപ്ലെയർ മാർക്ക് ഉല്പന്നത്തിന്റെ വില, ഗുണനിലവാരം, വിതരണത്തിന്റെ രീതി തുടങ്ങിയ കാര്യങ്ങൾ നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് അ ഷണ കത്ത് അയക്കുന്നു. കത്തിനു മറുപടിയായി മേൽ ചിപ്പിച്ച വിവരങ്ങൾ ഉൾപ്പെടെ ഒരു ക്വട്ടേഷൻ ഫോമും കൂടി സപ്ലെയർ തിരികെ അയക്കുന്നു.

2. ഓർഡർ നൽകൽ (Receipt of OrderIndent)
വാങ്ങുന്നവൻ ഉല്പന്നത്തിന്റെ വിലയിലും ഗുണനിലവാര ത്തിലും തൃപ്തനാണെങ്കിൽ നിശ്ചയിക്കപ്പെട്ട നിരക്കിൽ ആവ ശ്വമായ ഉല്പന്നങ്ങൾക്ക് ഓർഡർ നൽകുന്നു.

3. വാങ്ങുന്നവനെക്കുറിച്ച് അന്വേഷണം (Assessing credit worthiness)
ഓർഡർ സ്വീകരിച്ചാൽ സപ്ലെയർ വാങ്ങുന്നവന്റെ സാമ്പ ത്തിക സ്ഥിതിയെക്കുറിച്ച് സാമാന്യമായ വിവരം ശേഖരിക്കു ന്നു. കൂടാതെ ലെറ്റർ ഓഫ് ക്രെഡിറ്റ് തയ്യാറാക്കി നൽകാനും ആവശ്യപ്പെടുന്നു.

23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 23.
ഇനിപ്പറയുന്ന പ്രവർത്തനങ്ങളെ പ്രാഥമിക, ദ്വിതീയ വ്യവസായ ങ്ങളായി തരംതിരിക്കുക :
(a) Timbering മരം മുറിക്കൽ
(b) Breeding of animals മൃഗങ്ങളുടെ പ്രജനനം
(c) Construction of dam അണക്കെട്ട് നിർമ്മാണം
(d) Production of goods ചരക്കുകളുടെ ഉത്പാദനം
(e) Mining പനനം
(f) Assembling of components ഘടകങ്ങളുടെ കുട്ടി ച്ചേർക്കൽ
Answer:

പ്രാഥമിക വ്യവസായം ദ്വിതീയ വ്യവസായം
1. മരം മുറിക്കൽ 1. അണക്കെട്ട് നിർമ്മാണം
2. മൃഗങ്ങളുടെ പ്രജനനം. 2. ചരക്കുകളുടെ ഉല്പാദനം
3. ഖനനം 3. ഘടകങ്ങളുടെ കുട്ടിച്ചേർക്കൽ

Question 24.
വാണിജ്യ ബാങ്കുകളുടെ ഏതെങ്കിലും നാല് പ്രവർത്തനങ്ങൾ വിശദീകരിക്കുക.
Answer:
1) നിക്ഷേപങ്ങൾ സ്വീകരിക്കുക (Accepting deposits) :
വായ്പകൾ അനുവദിക്കുന്നതിനാവശ്യമായ പണം ബാങ്കു കൾക്ക് ലഭിക്കുന്നത് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലു ടെയാണ്. താഴെ പറയുന്ന വിവിധതരം നിക്ഷേപങ്ങൾ ബാങ്കുകൾ സ്വീകരിക്കുന്നു.

a) കറന്റ് ഡെപ്പോസിറ്റ് : ദിവസേന നിരവധി ബാങ്ക് ഇടപാടു കൾ നടത്തുന്ന കച്ചവടക്കാർക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ് ഇത്. എക്കൗണ്ടിൽ തുക എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്ന തിനും അവസരമുണ്ട്. നിക്ഷേപ ത്തിന് ബാങ്ക് പലിശ അനു വദിക്കുന്നില്ല.

b) സേവിങ്ങ്സ് ഡെപ്പോസിറ്റ് : വ്യക്തികളിൽ സമ്പാദ്യശീലം വളർത്തുകയാണ് സേവിങ്ങ്സ് ഡെപ്പോസിറ്റുകളുടെ ലക്ഷ്യം. നിക്ഷേപകർക്ക് എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. എന്നാൽ പിൻവലിക്കാവുന്ന തുകയ്ക്കും ഇടപാടുകളുടെ എണ്ണത്തിനും നിയന്ത്രണങ്ങ ളുണ്ട്. സേവിങ്ങ്സ് എക്കൗണ്ടിലെ തുകയ്ക്ക് കുറഞ്ഞ നിര ക്കിൽ പലിശ അനുവദിക്കുന്നു.

c) സ്ഥിര നിക്ഷേപം (Fixed Deposit) : ഒരു നിശ്ചിത കാലാവ ധിക്കുശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങളാണ് ഇവ. ബാങ്ക് ഇതിന് ഏറ്റവും ഉയർന്ന പലിശ നൽകുന്നു. കാലാവധിക്കുമുമ്പ് പണം പിൻവലിക്കുന്നപക്ഷം പലിശ നിര ക്കിൽ കുറവു വരുത്താൻ ബാങ്കുകൾക്ക് അധികാരമുണ്ട്.

2) പണം വായ്പ നൽകുക (Lending of loans and advances) പണം വായ്പ നൽകുന്നതിലൂടെ ലഭിക്കുന്ന പലിശയാണ് വാണിജ്യ ബാങ്കുകളുടെ പ്രവർത്തന മൂലധ നം. അതു കൊണ്ടുതന്നെ പ്രാഥമിക ധർമ്മങ്ങളിൽ ഏറ്റവും പ്രധാനമാണ് വായ്പ നൽകൽ. നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന പണം താഴെ പറയുന്ന വിവിധ മാർഗ്ഗങ്ങളി ലൂടെ വായ്പയായി അനുവദിക്കുന്നു.

a) ക്യാഷ് ക്രെഡിറ്റ് (Cash Credit) : കറന്റ് അസറ്റുകൾ ജാമ്യ മായി സ്വീകരിച്ച് ബാങ്കുകൾ അനുവദിക്കുന്ന ചെറുകിട ലോൺ ആണ് ഇത്. ഇടപാടുകാരനോടുള്ള ബാങ്കറുടെ വിശ്വാസ്യതയാണ് ക്യാഷ് ക്രെഡിറ്റിന് ആധാരം.

b) ബാങ്ക് ഓവർഡ്രാഫ്റ്റ് : കറന്റ് എക്കൗണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകർക്ക് എക്കൗണ്ടിൽ ഉള്ള തുകയേ ക്കാൾ കൂടുതൽ തുക പിൻവലിക്കുന്നതിനുള്ള സൗകര്യ മാണ് ഓവർഡ്രാഫ്റ്റ്. അധികമായി പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിർണ്ണയിക്കപ്പെട്ടിരിക്കും. ഒരു നിശ്ചിത നിരക്കിൽ പലിശ ഈടാക്കുകയും ചെയ്യും.

c) ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യൽ : കാലാവധി തികയാത്ത ബില്ലുകൾ ജാമ്യമായി സ്വീകരിച്ച് നിശ്ചിത തുക മുൻകൂറായി അനുവദിക്കുന്ന സംവിധാനമാണ് ഇത്. ഇതിനായി ബില്ലിന്റെ മുഖവിലയിൽ നിന്ന് നിശ്ചിത തുക കമ്മീഷനായി ബാങ്കുകൾ ഈടാക്കും.

d) സാധാരണ വായ്പകൾ (Term Loans) : ഒരു നിശ്ചിത കാല ത്തേക്ക് സ്ഥിര ആസ്തികൾ ജാമ്യമായി സ്വീകരിച്ച് അനുവ ദിക്കുന്നതാണ് ടേം ലോണുകൾ അഥവാ സാധാരണ വായ്പകൾ. മറ്റു വായ്പകളെ അപേക്ഷിച്ച് സാധാരണ വായ്പകളുടെ കാലാവധിയും പലിശ നിരക്കും കൂടുത ലായിരിക്കും.

1) ദ്വിതീയ ധർമ്മങ്ങൾ (Secondary Functions)
മിക ധർമ്മങ്ങളെ കൂടാതെ ബാങ്ക് ഏറ്റെടുത്ത് നടത്തുന്ന മറ്റു പ്രവർത്തനങ്ങളാണ് ദ്വിതീയ ധർമ്മങ്ങൾ. ഏജൻസി സേവനങ്ങൾ എന്നും പൊതു ഉപയുക്തതാ സേവനങ്ങൾ എന്നും ദ്വിതീയ പ്രവർത്തനങ്ങൾ രണ്ടായി വേർതിരിക്കുന്നു.

1) ഏജൻസി സേവനങ്ങൾ (Agency Services) ഇടപാടുകാരുടെ പ്രതിനിധിയായി അവർക്കു വേണ്ടി ചെയ്യുന്ന സേവനങ്ങളാണ് ഇവ.
a) ചെക്കുകളിൽ പണം ശേഖരിക്കുന്നത് ബാങ്കുകൾ തങ്ങ ളുടെ ഇടപാടുകാർക്ക് നൽകുന്ന വലിയൊരു സേവനമാണ്.
b) ഡിമാന്റ് ഡ്രാഫ്റ്റ്, പേ ഓർഡർ, മെയിൽ ട്രാൻസ്ഫർ എന്നി സേവനങ്ങളും ബാങ്കുകൾ ഇടപാടുകാർക്ക് ചെയ്തുകൊ ടുക്കുന്നു.
c) ഇൻഷുറൻസ് പ്രീമിയം അടയ്ക്കുക, ഡിവിഡന്റ്, പലിശ എന്നിവ സ്വീകരിക്കുക തുടങ്ങിയ സേവനങ്ങൾ ബാങ്കു കൾ ചെയ്യുന്നു.

2) പൊതു ഉപയുക്തതാ സേവനങ്ങൾ (General Utility Services) : ബാങ്കിങ്ങ് ഇടപാടുകളിൽ നിന്ന് വ്യത്യസ്ത മായി പൊതുജന സേവനാർത്ഥം ബാങ്കുകൾ താഴെ പറ യുന്ന സേവനങ്ങൾ ഇടപാടുകാർക്ക് നൽകുന്നു.
a) സ്വർണ്ണം, പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയവയെല്ലാം ഒരു
നിശ്ചിത വാടക ഈടാക്കി ബാങ്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നു.
b) ബാങ്കുകൾ ലെറ്റർ ഓഫ് ക്രെഡിറ്റ് വിതരണം ചെയ്യുന്നു.
c) വിവിധ തുകകൾക്കുള്ള ട്രാവലേഴ്സ് ചെക്കുകൾ വിത രണം ചെയ്യുന്നു.

Plus One Business Studies Question Paper March 2023 Malayalam Medium

Question 25.
മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ ഏതെങ്കിലും നാല് വിവ സ്ഥകൾ വിശദീകരിക്കുക.
Answer:
1. സ്ഥാന വകുപ്പ് (Situation Clause) കമ്പനിയുടെ രജി സ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തി ലാണെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. കമ്പനി രജിസ്ട്രാർ, കോടതികൾ എന്നിവയുടെ അധികാര പരിധി നിർണ്ണയിക്കു ന്നത് ഈ വകുപ്പാണ്. കമ്പനി രൂപീകരിച്ച് 30 ദിവസത്തിനകം കമ്പനിയുടെ പൂർണ്ണമായ മേൽവിലാസം രജിസ്ട്രാർ മുമ്പാകെ ഫയൽ ചെയ്യണം.

2. ലക്ഷ്യവകുപ്പ് (Objective Clause) കമ്പനിയുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതാണ് ഈ വകുപ്പ്. കമ്പനിയുടെ ലക്ഷ്യവ കുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ലക്ഷ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രവർത്തനവും കമ്പനിക്ക് ഏറ്റെടുക്കാനാവില്ല.

3. ബാധ്യതാവകുപ്പ് (Liability Clause)കമ്പനിയിലെ അംഗങ്ങ ളുടെ ബാധ്യത ഓഹരിയിലാണോ ഗ്യാരണ്ടിയിലാണോ ക്ലിപ്ത പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്.

4. മുലധനവകുപ്പ് (Capital Clause)കമ്പനിയുടെ രജിസ്റ്റേർഡ് മൂലധനം എത്രയെന്ന് ഈ വകുപ്പിൽ വ്യക്തമാക്കുന്നു. ഓഹ രികളുടെ മൂല്യവും ആകെ ഓഹരികളുടെ എണ്ണവും ഇതിൽ വ്യക്തമാക്കിയിരിക്കും.

Question 26.
എന്താണ് മുൻഗണന ഓഹരി ? ഇത് ഇക്വിറ്റി ഓഹരിയിൽ നിന്നും വേർതിരിക്കുക.
Answer:
എ) മുൻഗണനാ ഓഹരികൾ (Preference Shares)
ഡിവിഡണ്ട് നൽകുന്ന കാര്യത്തിലും കമ്പനി അടച്ചുപൂട്ടുന്ന സമ യത്ത് മൂലധനം തിരിച്ചു നൽകുന്ന കാര്യത്തിലും മുൻഗണന അർഹിക്കുന്ന ഓഹരികളാണ് ഇവ. ഇത്തരത്തിൽ മുൻഗണനാ ഓഹരികൾ ഇറക്കി സമാഹരിക്കുന്ന മൂലധനത്തെ മുൻഗണനാ ഓഹരി മൂലധനം എന്ന് പറയാം. നിശ്ചിത നിരക്കിൽ മാത്രമേ ഈ ഓഹരികൾക്ക് ഡിവിഡണ്ട് വിതരണം ചെയ്യുകയുള്ളൂ.

സാധാരണ ഓഹരികൾ (Equity Shares) മുൻഗണനാ ഓഹരികൾ (Preference Shares)
1 മുഖവില ചെറുതായി രിക്കും. 1. മുഖവില വലുതായിരിക്കും
2 ഡിവിഡണ്ട് ഏറിയും കുറഞ്ഞും ഇരിക്കും. 2. ഡിവിഡണ്ട് നിരക്ക് നിശ്ചിതമാണ്.
3. ഡിവിഡണ്ടിലോ മൂലധനം തിരിച്ചു നൽകുന്നതിലോ മുൻഗണനയില്ല. 3. ഡിവിഡണ്ടിലും മൂലധനം തിരിച്ചു നൽകുന്നതിലും മുൻഗണനയുണ്ട്.
4 നഷ്ടസാധ്യത കൂടുത ലാണ്. 4 നഷ്ടസാധ്യത താരതമ്യേന കുറവാണ്.
5) വോട്ടവകാശം ഉണ്ട്. 5) പരിമിതമായ വോട്ടവകാശം.

Question 27.
വിദേശ വ്യാപാരത്തിന്റെയും ആഭ്യന്തര വ്യാപാരത്തിന്റെയും ഏതെ ങ്കിലും നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
ആഭ്യന്തര കച്ചവടവും അന്താരാഷ്ട്ര കച്ചവടവും തമ്മിലുള്ള വ്യത്യാസം

ആഭ്യന്തര കച്ചവടം അന്താരാഷ്ട്ര കച്ചവടം
വിൽക്കുന്നവനും വാങ്ങു വാങ്ങുന്നവനും ഒരേ രാജ്യത്തുള്ളവരായി രിക്കും. വിൽക്കുന്നവനും വാങ്ങുന്നവനും വെവ്വേറെ രാജ്യത്തുള്ളവരായിരിക്കും.
ഇടനിലക്കാരും നിക്ഷേപകരും വിതരണ ശൃംഖലയിലെ കണ്ണി കളും ഒരേ രാജ്യത്തുള്ള വരായിരിക്കും ഇടനിലക്കാരും നിക്ഷേപകരും വിതരണ ശൃംഖലയിലെ കണ്ണികളും വ്യത്യസ്ത രാജ്യങ്ങളിലുള്ളവ രായിരിക്കും.
ഉല്പാദന ഘടകങ്ങൾ ഒരിടത്തു നിന്ന് മറ്റൊരി ടത്തേക്ക് സുഗമമായി കൈമാറാനാകും. ഉല്പാദന ഘടകങ്ങൾ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യ ത്തേക്ക് കൈമാറുന്നതിന് ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്.
ഒരേതരം ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. വ്യത്യസ്തമായ ഉല്പന്ന ങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു.

28 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം (3 × 5 = 15)

Question 28.
ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റ പ്രക്രിയയിലെ അഞ്ച് തടസ്സങ്ങൾ തിരിച്ചറിയുക. ഈ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ എഴുതുക.
Answer:
വിവിധതരം തടസ്സങ്ങൾ
വ്യക്തിപരമായ തടസ്സം
ii) സ്ഥല തടസ്സം
iii) സമയ തടസ്സം
iv) നഷ്ടസാധ്യതാ തടസ്സം
v) അറിവില്ലായ്മ എന്ന തടസ്സം
vi) സാമ്പത്തിക തടസ്സം

പരിഹാരമാർഗ്ഗങ്ങൾ
i) കച്ചവടം
ii) ഗതാഗതം
iii) സംഭരണശാലകൾ
iv) ഇൻഷുറൻസ്
v) പരസ്യങ്ങൾ
vi) ബാങ്കിങ്ങ്

Question 29.
എന്താണ് എം എൻ സി? എം എൻ സിയുടെ ഏതെങ്കിലും നാല് സവിശേഷതകൾ വിശദീകരിക്കുക.
Answer:
എ ആഗോള സംരംഭങ്ങൾ (ബഹുരാഷ്ട്ര കമ്പനികൾ) Multi National Corporations (Global Enterprises): Jel രാജ്യങ്ങളിലും ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്ന വൻകിട കമ്പനികളെ ആണ് ആഗോള സംരംഭങ്ങൾ അഥവാ ബഹുരാഷ്ട്ര കമ്പനികൾ എന്ന് പറയുന്നത്. ഒരു രാജ്യത്ത് രജിസ്റ്റർ ചെയ്ത് മറ്റു രാജ്യങ്ങളിൽ കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഇത്തരം കമ്പനികൾ ചെയ്യുന്നത്. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഇത്തരം ബഹുരാഷ്ട്ര കമ്പനികളുടെ വളർച്ചയ്ക്ക് വഴിതെ ളിച്ചു.

ബി)ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ എലമല)

1) ഉയർന്ന മുലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച ഉയർന്ന മൂലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.

2) ഭീമസ്വരൂപം ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റു വരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നുകിട ക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്യവും വിസ്തൃതമാണ്.

3. കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.

4. ആധുനിക സാങ്കേതി വിദ്യ : അത്യാധുനിക സാങ്കേതിക വിദ്യയും ഉയർന്ന ഗുണനിലവാരവും ബഹുരാഷ്ട്ര കമ്പനി കളുടെ പ്രത്യേകതയാണ്. വിപണന രംഗത്തും ഇത്തരം കമ്പ നികൾ ആധുനികവൽക്കരണം കൊണ്ടുവരുന്നു.

Question 30.
ചെറുകിട ബിസിനസ് യൂണിറ്റുകൾ അഭിമുഖീകരിക്കുന്ന ഏതെ ങ്കിലും അഞ്ച് പ്രശ്നങ്ങൾ എഴുതുക.
Answer:
ചെറുകിട ബിസിനസ്സുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ (Problems of Small Business)

1) ബിസിനസ്സിനാവശ്യമായ പണം ബാങ്കുകളിൽ നിന്നും മറ്റു ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.

2) ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മിതമായ് വിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്.

3) വേണ്ടത്ര ഭരണ പരിചയവും അനുഭവ സമ്പത്തും ഇല്ലാത്ത വരായിരിക്കും ചെറുകിട യൂണിറ്റുകളുടെ സംരംഭകർ. ഇത് വികലമായ ഭരണത്തിന് വഴിയൊരുക്കും.

4) കുറഞ്ഞ ശമ്പളം പറ്റുന്ന തൊഴിലാളികളായിരിക്കും ചെറു കിട യൂണിറ്റുകളിൽ അധികവും. അതിനാൽ വിദഗ്ധരായ തൊഴിലാളികളെ കിട്ടാതാവും.

5) പ്രാദേശികമായ തൊഴിലാളികളായിരിക്കും സ്ഥാപനത്തിൽ ഉള്ളത്. തൊഴിലാളികളുടെ മുടക്കും കൊഴിഞ്ഞുപോക്കും താരതമ്യേന കൂടുതലായിരിക്കും.

Question 31.
താഴെ പറയുന്നവ പൊരുത്തപ്പെടുത്തുക :

കോളം എ കോളം
(A) നിക്ഷേപത്തിൽ ആദായം (i) സർക്കാരിനോടുള്ള ഉത്തരവാദിത്തം
(B) ന്യായമായ കൂലി (ii) വിതരണക്കാരോ ടുള്ള ഉത്തരവാദിത്തം
(C) നികുതി അടയ്ക്കൽ (iii) ഉടമകളോടുള്ള ഉത്തരവാദിത്തം
(D) ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ (iv) ജീവനക്കാരോടുള്ള ഉത്തരവാദിത്തം
(E) പെട്ടെന്നുള്ള പണമടയ്ക്കൽ (v) ഉപഭോക്താക്കളോ ടുള്ള ഉത്തരവാദിത്തം

Answer:
എ) നിക്ഷേപത്തിൽ ആദായം – ഉടമകളോടുള്ള ഉത്തരവാദിത്തം
ബി) ന്യായമായ കൂലി .. ജീവനക്കാരോടുള്ള ഉത്തരവാദിത്തം
സി) നികുതി അടയ്ക്കൽ – ഉടമകളോടുള്ള ഉത്തരവാദിത്തം
ഡി) ഗുണ നിലവാരമുള്ള ഉല്പന്നങ്ങൾ – ഉപഭോ ക്താക്കളോടുള്ള ഉത്തരവാദിത്തം
ഇ) പെട്ടെന്നുള്ള പണമടയ്ക്കൽ – വിതരണക്കാരോടുള്ള ഉത്ത രവാദിത്തം

32 മുതൽ 34 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം . (2 × 8 = 16)

Question 32.
ഏകാംഗ വ്യാപാരത്തിന്റെ ഏതെങ്കിലും നാല് ഗുണങ്ങളും നാല് ദോഷങ്ങളും ഹ്രസ്വമായി വിശദീകരിക്കുക.
Answer:
എ) ഏകാംഗ വ്യാപാരം (Sole Proprietorship)
ഒരൊറ്റ വ്യക്തികളുടെ ഉടമസ്ഥതയിലും ഭരണത്തിലും നിയന്ത്രണ ത്തിലും കീഴിലുള്ള വ്യാപാരസ്ഥാപനത്തെ ഏകാംഗ വ്യാപാരം എന്ന് പറയുന്നു.

ബി) ഏകാംഗ വ്യാപാരത്തിന്റെ ഗുണങ്ങൾ (Merits)
1) ലളിതമായ രൂപീകരണം : മൂലധനവും മറ്റ് ഭൗതിക സാഹചര്യ ങ്ങളും അനുകൂലമാണെങ്കിൽ ലളിതമായ നിയമനടപടികളിലൂടെ ഏകാംഗ വ്യാപാരം ആരംഭിക്കാം.

2) വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നു : ബിസിന സ്സിന്റെ ഭരണവും നിയന്ത്രണവും ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീ കരിച്ചിരിക്കുന്നതിനാൽ തീരുമാനങ്ങൾ വേഗത്തിൽ എടു ക്കാൻ കഴിയുന്നു.

3) ബിസിനസ്സ് രഹസ്യം : കണക്കുകളും പ്രവർത്തന റിപ്പോർട്ടു കളും പ്രസിദ്ധീകരിക്കാൻ നിയമം ആവശ്യപ്പെടാത്തതിനാൽ ഏകാംഗ വ്യാപാരിക്ക് ബിസിനസ്സ് രഹസ്യങ്ങൾ സൂക്ഷിക്കുക എളുപ്പമാണ്.

4) ഇടപാടുകാരുമായുള്ള ബന്ധം : ജീവനക്കാരോടും ഇടപാടു കാരോടും വ്യക്തിപരമായി സമ്പർക്കം പുലർത്തുന്നതിന് സാഹ ചര്യം ഉള്ളതുകൊണ്ട് ദൃഢമായ കച്ചവടബന്ധം നിലനിർത്താൻ കഴിയുന്നു.

സി) ദോഷങ്ങൾ (Limitations)
1) പരിമിതമായ മൂലധനം: ഉടമയുടെ സ്വത്തിന്റെയും ലഭ്യമാകുന്ന വായ്പയുടെയും അടിസ്ഥാനത്തിൽ മാത്രമേ കച്ചവടത്തിൽ മൂലധന നിക്ഷേപം സാധ്യമാകൂ.

2) അനിശ്ചിതമായ ഭാവി പാരമ്പര്യമായി കൈമാറുന്ന ഉടമസ്ഥാ വകാശമാണ് ഏകാംഗവ്വാപാരത്തിൽ പൊതുവെ കാണപ്പെ ടുന്നത്. എന്നാൽ ഉടമസ്ഥന്റെ മരണം, അസുഖം, പാപ്പരത്തം തുടങ്ങിയവ ബിസിനസ്സ് അടച്ചുപൂട്ടുന്നതിന് കാരണമാകാം.

3) ഭരണപാടവത്തിന്റെ കുറവ്: ഒരൊറ്റ വ്യക്തിയുടെ കാര്യശേ ഷിയുടെ അടിസ്ഥാനത്തിലാണ് ബിസിനസ്സിന്റെ ഭരണം നില നിൽക്കുന്നത്. എന്നാൽ ഏകാംഗ വ്യാപാരിയുടെ കഴിവ് കുറവ് കച്ചവടത്തിന്റെ വിജയത്തെ കാര്യമായി ബാധിക്കും.

4) അപരിമിതമായ ബാധ്യത: ഏകാംഗ വ്യാപാരിയുടെ ബാധ്യത അപരിമിതമാണ്. നഷ്ടം ഉണ്ടായാൽ വ്യക്തിപരമായ സ്വത്തു ക്കൾപോലും കടം വീട്ടുന്നതിനായി വിൽക്കേണ്ടതായി വരും.

Question 33.
(a) എന്താണ് ഇൻഷുറൻസ് ?
(b) ഇൻഷുറൻസിന്റെ ഏതെങ്കിലും ആറ് തത്വങ്ങൾ വിശദീകരി ക്കുക.
Answer:
എ) ഇൻഷുറൻസ് (Insurance)
നഷ്ടസാധ്യത കൈകാര്യം ചെയ്യുന്ന ഒരു കരാറാണ് ഇൻഷു റൻസ്. ഈ കരാറിൽ രണ്ടു വ്യക്തികൾ ഉണ്ടായിരിക്കും; നഷ്ട സാധ്യതയുള്ള വ്യക്തി ഇൻർഡും (Insured), നഷ്ടസാധ്യത ഏറ്റെടുക്കുന്ന വ്യക്തി ഇൻഷുററും (Insurer). നിശ്ചിത തുക പ്രീമിയമായി നൽകുന്നപക്ഷം ഇൻർഡിന്റെ നഷ്ടം ഇൻഷു റർ പരിഹരിച്ചുകൊള്ളാം എന്ന കരാറാണ് ഇൻഷുറൻസ്, ബി) ഇൻഷുറൻസിന്റെ തത്വങ്ങൾ (Principles of Insurance)

1) പരമമായ ഉത്തമവിശ്വാസം (Utmost good faith) : ഇൻഷു റൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ പരസ്പരം ഉത്തമ വിശ്വാസം പുലർത്തണം. ഇൻഷുറൻസ് വ്യവസ്ഥകൾ, ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ പ്രത്യേകതകൾ എന്നിവ യെല്ലാം ഇൻഷുററും ഇൻർഡും പരസ്പരം വ്യക്തമാ ക്കണം. തെറ്റായ വിവരങ്ങൾ നൽകുകയോ പ്രസക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കുകയോ ചെയ്യുന്നപക്ഷം കരാർ
അസാധുവാക്കപ്പെടുന്നു.

2) ഇൻഷുർ ചെയ്യാനുള്ള താൽപ്പര്യം (Insurable Interest): ഇൻർഡിന് ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ മേൽ ഇൻഷുറൻസ് എടുക്കാനുള്ള താൽപ്പര്യം ഉണ്ടായിരിക്കണം. ഇൻഷുർ ചെയ്യുന്ന വസ്തു സുരക്ഷിതമായി ഇരുന്നാൽ ഒരാൾക്ക് ഗുണമുണ്ടാവുകയും അത് കേടുവന്നാൽ അയാൾക്ക് നഷ്ടം സംഭവിക്കുകയും ചെയ്യുമെ ങ്കിൽ അയാൾക്ക് ആ സാധനത്തിൽ ഇൻഷുർ ചെയ്യാനുള്ള താല്പ ര്വമുണ്ട് എന്ന് പറയാം.

3) നഷ്ടോത്തരവാദിത്വം (Indemnity): ഈ തത്വമനുസരിച്ച് ഇൻഷുറൻസ് എടുത്ത കക്ഷിക്കുണ്ടാകുന്ന യഥാർത്ഥ നഷ്ടം മാത്രമേ ഇൻഷുറൻ നികത്തുകയുള്ളൂ. അതുതന്നെ പോളിസി തുകയിൽ കവിയാത്തതായിരിക്കും. ലാഭമുണ്ടാക്കാ നുള്ള ഒരു മാർഗ്ഗമായി ഇൻഷുറൻസ് ഉപയോഗപ്പെടുത്താൻ പാടില്ല. എന്നാൽ ലൈഫ് ഇൻഷുറൻസിനും വ്യക്തിഗത അപ കട ഇൻഷുറൻസിനും നഷ്ടോത്തരവാദിത്വം എന്ന തത്വം ബാധകമല്ല.

4) പരിത്യാഗം (Subrogation): നഷ്ടോത്തരവാദിത്വം എന്ന തത്വ ത്തിന്റെ അനുബന്ധമാണ് പരിത്യാഗം എന്ന തത്വം. അപക ടത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് എടുത്ത വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകുന്നു. ഒപ്പം ഇൻഷു റൻസ് എടുത്ത വസ്തുവിന്റെ പൂർണ്ണമായ അവകാശം ഇൻഷുറൻസ് കമ്പനിയിൽ നിക്ഷിപ്തമാകുന്നു. ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അപകടം സംഭവിച്ച വസ്തു ഉപയോ ഗിച്ച് നേട്ടമുണ്ടാക്കാൻ അവസരം നൽകാതിരിക്കാനാണ് ഇത്.

5) വീതാംശം (Contribution) : ഒരു വസ്തുവിന്റെ മേൽ ഒന്നില ധികം ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഇൻഷുറൻസ് എടു ത്തിട്ടുണ്ടെങ്കിൽ നഷ്ടം സംഭവിച്ചാൽ എല്ലാ കമ്പനികളും ഒരു മിച്ചാണ് യഥാർത്ഥ നഷ്ടം നികത്തുന്നത്. ഓരോ കമ്പനിയും നൽകുന്ന നഷ്ട പരിഹാര വിഹിതം എത്രയാണെന്ന് നിശ്ചയിക്കുന്നത് പോളിസി തുകകളുടെ അനുപാതം അനു സരിച്ചാണ്.

6) നഷ്ട ലഘുകരണം (Mitigation of Loss): ഈ തത്വമനുസ രിച്ച് ഇൻഷുറൻസ് എടുത്ത വസ്തുവിന് അപകടം സംഭവി ക്കുന്ന സമയത്ത് നഷ്ടം ലഘുകരിക്കുന്നതിനാവശ്വമായ എല്ലാ നടപടികളും ഇൻഷുറൻസ് എടുത്ത ആൾ സ്വീകരി
ക്കണം.

Plus One Business Studies Question Paper March 2023 Malayalam Medium

Question 34.
“എല്ലാം ഒരു മേൽക്കൂരക്ക് കീഴിൽ ” ഇവിടെ സൂചിപ്പിച്ച ബിസി നസ് സ്ഥാപനം ഏതാണ്? അതിന്റെ ഏതെങ്കിലും നാല് സവി ശേഷതകളും, മൂന്ന് ഗുണങ്ങളും എഴുതുക.
Answer:
എഡിപ്പാർട്ടുമെന്റൽ സ്റ്റോർ

ബി) പ്രത്യേകതകൾ
1) ഇത് ഒരു വൻകിട ചില്ലറ വ്യാപാരശാലയാണ്.
2) വിവിധ ഡിപ്പാർട്ടുമെന്റുകളായി വ്യത്യസ്ത ഉല്പന്നങ്ങൾ വിപ ണനം ചെയ്യുന്നു.
3) നഗരങ്ങളിലോ നഗരപ്രദേശങ്ങളിലോ ആണ് ഇവ പ്രവർത്തി ക്കുന്നത്.
4) സ്ഥാപനത്തിന്റെ ഉടമസ്ഥതയും ഭരണവും കേന്ദ്രീകൃതമാണ്.
5) ഇടപാടുകാർക്ക് കടം അനുവദിക്കുന്നില്ല.

സി) ഗുണങ്ങൾ
1) അനുയോജ്യമായ സ്ഥാനം : നഗര കേന്ദ്രങ്ങളിൽ സ്ഥാപിക്കു ന്നതിനാൽ ഇടപാടുകാർക്ക് സൗകര്യമാകും.
2) എളുപ്പത്തിൽ ഷോപ്പിങ്ങ് : ഒരേ സ്ഥലത്ത് വ്യത്യസ്ത ഉല്പന്ന ങ്ങൾ ലഭിക്കുന്നതിനാൽ ഷോപ്പിങ്ങ് എളുപ്പമാണ്.
3) കുറഞ്ഞ ചെലവ് : ഉല്പാദകരിൽ നിന്ന് വൻതോതിൽ സാധ നങ്ങൾ വാങ്ങുന്നതിനാൽ വിലകുറയും അത് ഉപഭോക്താ ക്കൾക്ക് സഹായകമാകും.
4) ആകർഷകമായ സേവനങ്ങൾ : ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ കാര്യക്ഷമതയുള്ള ജീവനക്കാർ, റസ്റ്റോ റന്റ്, ടെലിഫോൺ ബൂത്ത് തുടങ്ങിയവ ലഭ്യമാക്കുന്നു.
5) പരസ്യം : വിവിധ ഡിപ്പാർട്ടുമെന്റുകൾ ഒരുമിച്ച് ഒരൊറ്റ മേൽക്കൂരയ്ക്കു കീഴെ ആയതിനാൽ പരസ്യച്ചെലവ് കുറ യുന്നു.

Plus One Business Studies Question Paper June 2022 Malayalam Medium

Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers June 2022 Malayalam Medium helps in understanding answer patterns.

Kerala Plus One Business Studies Previous Year Question Paper June 2022 Malayalam Medium

Time : 2 1/2 hours
Maximum : 80 Scores

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)

Question 1.
വാണിജ്യത്തിൽ ഉൾപ്പെടുന്ന രണ്ട് പ്രവർത്തനങ്ങളാണ് കച്ചവ ടവും ……………… കഠ
(a) വ്യവസായം
(b) വ്യാപാര അനുബന്ധ പ്രവർത്തനങ്ങൾ
(c) ബിസിനസ്
(d) പുറംജോലികരാർ
Answer:
(b) വ്യാപാര അനുബന്ധ പ്രവർത്തനങ്ങൾ

Question 2.
മൂലധനം കൊണ്ടുവരാതെ ഒരു പങ്കാളിത്ത സ്ഥാപനത്തിന് തന്റെ പേരും, പ്രശസ്തിയും ഉപയോഗിക്കുവാൻ അനുവദിക്കുന്ന പങ്കാ ളിയാണ്.
(a) സജീവപങ്കാളി
(b) സുഷുപ്ത പങ്കാളി
(c) നാമമാത്ര പങ്കാളി
(d) രഹസ്യപങ്കാളി
Answer:
(c) നാമമാത്ര പങ്കാളി

Plus One Business Studies Question Paper June 2022 Malayalam Medium

Question 3.
വേറിട്ട് നിൽക്കുന്നത് കണ്ടെത്തുക.
(a) എഫ്സിഐ
(b) ആർ ബി ഐ
(c) ഇൻഡ്യൻ റെയിൽവേ
(d) ഓ എൻ ജി സി
Answer:
(c) ഇൻഡ്യൻ റെയിൽവേ

Question 4.
ഇറക്കുമതി ചെയ്ത സാധനങ്ങൾ കസ്റ്റംസ് തീരുവയും മറ്റു നികു തികളും അടയ്ക്കുന്നതിന് മുമ്പ് സ്വീകരിക്കുവാൻ അനുവാദ മുള്ള സർക്കാർ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന സംഭര ണശാലകളാണ്………….
(a) ബോണ്ടഡ് സംഭരണശാലകൾ
(b) സ്വകാര്യ സംഭരണശാലകൾ
(c) സർക്കാർ സംഭരണശാലകൾ
(d) പൊതുസംഭരണശാലകൾ
Answer:
(a) ബോണ്ടഡ് സംഭരണശാലകൾ

Question 5.
വാഹനങ്ങൾ പുറംതള്ളുന്ന കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം ………. മലിനീകരണത്തിന് കാരണമാകുന്നു.
(a) ജലം
(b) മണ്ണ്
(c) ശബ്ദം
(d) വായു
Answer:
(d) വായു

Question 6.
കമ്പനി രജിസ്റ്റർ ചെയ്ത് കിട്ടുന്നതിനായി കമ്പനി രജിസ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കേണ്ട ഏതെങ്കിലും രണ്ട് പ്രമാണങ്ങളുടെ പേര് എഴുതുക.
Answer:
മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ

Question 7.
90 മുതൽ 364 ദിവസം വരെയുള്ള കാലയളവിലേക്ക് ആവശ്യ മായ ഹ്രസ്വകാലധനം ആർജ്ജിക്കുന്നതിനുവേണ്ടി ബിസിനസ് പുറത്തിറക്കുന്ന ഈടില്ലാത്ത വാഗ്ദത്ത പത്രങ്ങളാണ്.
(a) സാധാരണ ഓഹരികൾ
(b) വ്യാപാര കടം
(c) കടപ്പത്രങ്ങൾ
(d) വാണിജ്യ പത്രങ്ങൾ
Answer:
വാണിജ്യപത്രങ്ങൾ

Question 8.
പൂർണ്ണരൂപം എഴുതുക NABARD .
Answer:
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ എന്റ് റൂറൽ ഡവല മെന്റ്

Question 9.
സ്വയം സേവന മാതൃകയിലാണ് ഈ ചില്ലറ വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്നത്. ഇവിടെ പരാമർശിച്ച ചില്ലറ വ്യാപാരസ്ഥാപനം ഏതാണ്?
Answer:
സൂപ്പർമാർക്കറ്റ്/ സൂപ്പർ ബസാർ

Question 10.
കപ്പൽ കമ്പനി സാധനങ്ങൾ നിശ്ചിത തുറമുഖത്ത് എത്തിക്കുന്ന തിനുവേണ്ടി സ്വീകരിച്ചു എന്ന് തെളിയിക്കുന്ന രേഖ ഏതാണ്?
Answer:
ബിൽ ഓഫ് ഡിങ്ങ്

11 മുതൽ 17 വരെ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരം എഴു തുക. 2 സ്കോർ വീതം. (4 × 2 = 8)

Question 11.
ബിസിനസിന്റെ ഏതെങ്കിലും നാല് ബഹുമുഖ ലക്ഷ്യങ്ങൾ എഴു തുക.
Answer:
(a) വിപണിയിലെ സ്ഥാനം
(b) നവീകരണം
(c) ഉല്പാദനക്ഷമത
(d) ലാഭസമ്പാദനം

Question 12.
സംയുക്തങ്ങൾ എന്നാൽ എന്താണ്?
Answer:
രണ്ടോ അതിലധികമോ സ്വതന്ത്ര സ്ഥാപനങ്ങൾ ഒന്നിച്ച് ചേർന്ന് പങ്കാളിത്ത സ്വഭാവത്തോടെ ആരംഭിക്കുന്നതാണ് സംയുക്ത സംരംഭങ്ങൾ

Question 13.
ബിസിനസ് സേവനങ്ങളുടെ ഏതെങ്കിലും നാല് അടിസ്ഥാന സ്വഭാവങ്ങൾ എഴുതുക.
Answer:
(a) അദൃശ്യം
(b) അസ്ഥിരത
(c) വേർതിരിക്കാനാവില്ല
(d) പങ്കാളിത്തം
(e) സാധനങ്ങളുടെ സ്റ്റോക്ക്

Plus One Business Studies Question Paper June 2022 Malayalam Medium

Question 14.
ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ പണം നൽകുന്ന തിനുള്ള മാർഗങ്ങളിൽ ഏതെങ്കിലും നാലെണ്ണം എഴുതുക.
Answer:
(a) ക്യാഷ് ഓൺ ഡെലിവറി
(b) ചെക്ക്
(c) ക്രെഡിറ്റ് കാർഡ്
(d)ഡെബിറ്റ് കാർഡ്
(e) ഗൂഗിൾ പെ
f) ഫോൺ പെ

Question 15.
പ്രൊമോട്ടർ നിർവ്വഹിക്കുന്ന ഏതെങ്കിലും രണ്ട് ധർമ്മങ്ങൾ വിവ രിക്കുക.
Answer:
പ്രമോട്ടർമാരുടെ ധർമ്മങ്ങൾ (Functions of Promoters)
1) ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയുക : പുതുമയുള്ള ഒരു ബിസിനസ്സ് ആശയം കണ്ടെത്തുകയും വാണിജ്യപരമായ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ധർമ്മം.

2) സാധ്യതാ പഠനം : ബിസിനസ്സ് അവസരം കണ്ടെത്തിക്കഴി ഞ്ഞാൽ പിന്നീട് സാധ്യതാ പഠനം നടത്തുന്നു. ആശയ ത്തിന്റെ സാമ്പത്തികവശം, പ്രായോഗികത, ലാഭനീയത, നിയ മപരമായ വശം, വിപണി സാഹചര്യങ്ങൾ എന്നിവ വിശക ലനം ചെയ്യുന്നു.

Question 16.
ഹ്രസ്വകാല ധന ഉറവിട മാർഗമെന്ന നിലയിൽ വ്യാപാര കട ക്കുറിച്ച് ചുരുക്കി വിശദീകരിക്കുക.
Answer:
കച്ചവട കുടം അഥവ വ്യാപാര ഋണം (Trade Credit)
ഹ്രസ്വകാല സാമ്പത്തിക ഉറവിടമാണ് കച്ചവട കുടം. പിന്നീട് പണം നൽകാമെന്ന ഉറപ്പിന്മേൽ സാധന സേവനങ്ങൾ വാങ്ങുന്നതാണ് കച്ചവട കടം അഥവാ വ്യാപാര ണം.

Question 17.
സഞ്ചാരപ്രകൃതരായ ചില്ലറ വ്യാപാരികളുടെ ഏതെങ്കിലും തര ങ്ങളുടെ പേരെഴുതുക.
Answer:
(a) ഉന്തുവണ്ടി കച്ചവടക്കാരും തലച്ചുമടുകാരും
(b) ചന്തയിലെ കച്ചവടക്കാർ
(c) തെരുവ് കച്ചവടക്കാർ
(d) ഉത്സവപ്പറമ്പ് കച്ചവടക്കാർ

18 മുതൽ 23 വരെയുള്ള ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 18.
സർക്കാർ കമ്പനികൾ എന്നാൽ എന്താണ്? അവയുടെ ഏതെ ങ്കിലും രണ്ട് നേട്ടങ്ങൾ എഴുതുക.,
Answer:
ഗവൺമെന്റ് കമ്പനികൾ (Government Companies)
കമ്പനി നിയമ പ്രകാരം രൂപീകരിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് ഗവൺമെന്റ് കമ്പനികൾ, കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 51 ശതമാനത്തിൽ കുറയാത്ത ഓഹരി കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺമെന്റിന്റേയോ കൈവശമായിരിക്കും. കമ്പനിക്ക് നിയമപരമായ അസ്തിത്വമുണ്ട്.

ഗവൺമെന്റ് കമ്പനികളുടെ ഗുണങ്ങൾ (Merits)
1) ഓഹരി മൂലധനത്തിൽ പൊതുജനപങ്കാളിത്തം അനുവദിക്കു
2) സർക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു നിയമപരമായ അസ്തിത്വമുണ്ട്.
3) ഇത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ്. തിരു മാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും കാലതാ മസം നേരിടുന്നില്ല.

Question 19.
താഴെപ്പറയുന്ന തൽപരകക്ഷികളോടുള്ള ബിസിനസ്സിന്റെ സാമു ഹിക ഉത്തരവാദിത്വങ്ങൾ വിവരിക്കുക.
എ) ഉപഭോക്താക്കൾ
ബി)തൊഴിലാളികൾ
സി) ഓഹരി ഉടമകൾ
Answer:
(a) ഉപഭോക്താക്കൾ:- മിതമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ നൽകുക,
(b) തൊഴിലാളികൾ – ജോലി സുരക്ഷിതത്വവും മാന്യമായ വേതനവും നൽകുക.
(c) ഓഹരി ഉടമകൾ നിക്ഷേപത്തിന് അനുയോജ്യമായ പ്രതി ഫലം നൽകുക.

Question 20.
ചാട്ടകരാർ പ്രധാനപ്പെട്ട ധനസമാഹരണ ഉറവിടമാണെങ്കിലും അതിന് ചില ദോഷങ്ങൾ ഉണ്ട്. അത്തരം മൂന്ന് ദോഷങ്ങൾ എഴു തുക.
Answer:
പരിമിതികൾ
1) പാട്ടക്കരാർ അനുസരിച്ച് ആസ്തിയുടെ ഉപയോഗത്തിൽ ചില നിബന്ധനകൾ ഉണ്ടായിരിക്കും.
2) പാട്ടക്കരാർ റദ്ദാക്കുന്ന പക്ഷം അത് ബിസിനസ്സിന്റെ സാധാ രണ പ്രവർത്തനങ്ങളെ ബാധിക്കും.
3) പാട്ടത്തുക കൃത്യമായി അടച്ചാലും ആസ്തി സ്വന്തമാവുക യില്ല.

Question 21.
ബാറ്റ ഷൂസ്റ്റോർ ഈ തരം സ്ഥിരം സ്ഥാപനമുള്ള വൻകിട ചില്ലറ വ്യാപാരികൾക്ക് ഉദാഹരണമാണ്. ഇവിടെ പരാമർശിച്ച വൻകിട ചില്ലറ വ്യാപാര സ്ഥാപനം കണ്ടെത്തി വിശദീകരിക്കുക.
Answer:
(a) മൾട്ടിപ്പിൾ ഷോപ്പുകൾ അഥവാ ശൃംഖലാ സ്റ്റോറുകൾ
(b) മൾട്ടിപ്പിൾ ഷോപ്പുകൾ അഥവാ ശൃംഖലാസ്റ്റോറുകൾ (Chain Stores); ഒരേതരം സാധനങ്ങൾ മാത്രം വിൽക്കുന്നതും ഒരേ ഉടമസ്ഥതയിലും മാനേജ്മെന്റിലും ഉള്ളതും വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതുമായ ഒട്ടേറെ ശാഖകളോ ടുകൂടിയ വൻകിട ചില്ലറ കച്ചവടസ്ഥാപനമാണ് മൾട്ടിപ്പിൾ ഷോപ്പുകൾ

Question 22.
പ്രധാനപ്പെട്ട വിദേശ വ്യാപാര പ്രോൽസാഹന നടപടികൾ ഏതെ ങ്കിലും മൂന്നെണ്ണം ഹ്രസ്വമായി വിവരിക്കുക.
Answer:
കയറ്റുമതി വ്യാപാരം – പ്രേരകങ്ങളും സംഘടനാപരമായ പിന്തു

1. ഡ്യുട്ടി ഡ്രോബാക്ക് സ്കീം – കയറ്റുമതിക്കുള്ള സാധനങ്ങ ളുടെ ഉല്പാദനത്തിന് ഉപയോഗിച്ച അസംസ്കൃത സാധന ങ്ങളുടേയും പാർട്സുകളുടേയും കസ്റ്റംസ് ഡ്യൂട്ടിയും എക്സൈസ് ഡ്യൂട്ടിയും തിരിച്ചു നൽകുന്നതിനുള്ള പദ്ധതി യാണ് ഇത്.

2. എക്സ്പോർട്ട് മാനുഫാക്ചറിങ്ങ് അണ്ടർ ബോണ്ട് സ്കീം – ഈ സൗകര്യമനുസരിച്ച് എക്സൈസ് ഡ്യൂട്ടി ഉൾപ്പെടെ മറ്റ് ഡ്യൂട്ടികൾ നൽകാതെ തന്നെ ഉല്പാദനം നടത്താം. അതി നായി തങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ മുഴുവൻ ക റ്റുമതിയ്ക്കാണ് എന്ന് സൂചിപ്പിക്കുന്ന ബോണ്ട് തയ്യാറാക്കണം.

3. സെയിൽ ടാക്സിൽ ഇളവ് – കയറ്റുമതി കച്ചവടത്തിന് സെയിൽസ് ടാക്സ് ബാധകമല്ല. അതുപോലെ കയറ്റുമതി കച്ചവടത്തിൽ നിന്നുള്ള വരുമാനത്തിന് നികുതി അടയ്ക്കു കയും വേണ്ട

Question 23.
ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകളുടെ മുന്ന് ഗുണങ്ങൾ എഴുതുക.
Answer:
ഗുണങ്ങൾ
1) അനുയോജ്യമായ സ്ഥാനം : നഗര കേന്ദ്രങ്ങളിൽ സ്ഥാപിക്കു ന്നതിനാൽ ഇടപാടുകാർക്ക് സൗകര്യമാകും.
2) എളുപ്പത്തിൽ ഷോപ്പിങ്ങ് : ഒരേ സ്ഥലത്ത് വ്യത്യസ്ത ഉല്പന്ന ങ്ങൾ ലഭിക്കുന്നതിനാൽ ഷോപ്പിങ്ങ് എളുപ്പമാണ്.
3) കുറഞ്ഞ ചെലവ് : ഉല്പാദകരിൽ നിന്ന് വൻതോതിൽ സാധ നങ്ങൾ വാങ്ങുന്നതിനാൽ വിലകുറയും അത് ഉപഭോക്താ ക്കൾക്ക് സഹായകമാകും.

24 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 24.
ബിസിനസ് നഷ്ടസാധ്യതകളുടെ സ്വഭാവം ചുരുക്കി വിവരിക്കുക.
Answer:
നഷ്ടസാധ്യതകളുടെ സ്വഭാവം (Nature of Business Risks)
1) അനിശ്ചിതാവസ്ഥകളാണ് നഷ്ടസാധ്യതകൾ ഉണ്ടാക്കുന്നത്.
2) നഷ്ടസാധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാം; ഒഴിവാക്കാ നാവില്ല.
3) നഷ്ട സാധ്യതകളുടെ അളവ് ബിസിനസ്സിന്റെ വലുപ്പവും സ്വഭാവവും അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
4) നഷ്ടസാധ്യതകൾ ഏറ്റെടുക്കുന്നതിനുള്ള പ്രതിഫലമാണ്

Question 25.
ഏകാംഗ വ്യാപാരത്തിന്റെ ഏതെങ്കിലും നാല് ഗുണങ്ങൾ എഴു തുക.
Answer:
ഏകാംഗ വ്യാപാരത്തിന്റെ ഗുണങ്ങൾ (Merits)
1) ലളിതമായ രൂപീകരണം : മൂലധനവും മറ്റ് ഭൗതിക സാഹച ര്യങ്ങളും അനുകൂലമാണെങ്കിൽ ലളിതമായ നിയമനടപടിക ളിലൂടെ ഏകാംഗ വ്യാപാരം ആരംഭിക്കാം.

2) വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നു : ബിസിന സ്സിന്റെ ഭരണവും നിയന്ത്രണവും ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീ കരിച്ചിരിക്കുന്നതിനാൽ തീരുമാനങ്ങൾ വേഗത്തിൽ എടു ക്കാൻ കഴിയുന്നു.

3) ബിസിനസ്സ് രഹസ്യം : കണക്കുകളും പ്രവർത്തന റിപ്പോർട്ടു കളും പ്രസിദ്ധീകരിക്കാൻ നിയമം ആവശ്യപ്പെടാത്തതിനാൽ ഏകാംഗ വ്യാപാരിക്ക് ബിസിനസ്സ് രഹസ്യങ്ങൾ സൂക്ഷിക്കുക എളുപ്പമാണ്.

4) ഇടപാടുകാരുമായുള്ള ബന്ധം : ജീവനക്കാരോടും ഇടപാടു കാരോടും വ്യക്തിപരമായി സമ്പർക്കം പുലർത്തുന്നതിന് സാഹ ചര്യം ഉള്ളതുകൊണ്ട് ദൃഢമായ കച്ചവടബന്ധം നിലനിർത്താൻ കഴിയുന്നു.

Plus One Business Studies Question Paper June 2022 Malayalam Medium

Question 26.
വിവിധതരം ബാങ്കുകളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
1. വാണിജ്യ ബാങ്കുകൾ (Commercial Banks) പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഹ്രസ്വകാല വായ്പകൾ അനുവദിക്കുകയും ചെയ്യുന്ന ധന കാര്യ സ്ഥാപനങ്ങളാണിവ. വാണിജ്യ ബാങ്കുകൾ രണ്ട് തര ത്തിലുണ്ട്.

1) പൊതുമേഖലാ ബാങ്കുകൾ: ഭൂരിപക്ഷം ഓഹരികളും ഗവൺമെന്റിന്റെ കൈവശമുള്ള ബാങ്കുകളാണ് പൊതുമേഖലാ ബാങ്കുകൾ. ഇവ ലാഭത്തിനേക്കാൾ സേവനത്തിന് മുൻതൂക്കം നൽകുന്നു. ഇന്ത്യയിൽ 28 പൊതുമേഖലാ ബാങ്കുകൾ നിലവിലുണ്ട്. ഉദാ : SBI, PNB, IOB etc)

2) സ്വകാര്യ മേഖലാ ബാങ്കുകൾ : സ്വകാര്യ നിക്ഷേപക രുടെ ഉടമസ്ഥതയിൻ കീഴിലുള്ള ബാങ്കുകളാണ് ഇവ. RBI യുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി ഇവ (2ndomleczmz. 963: IDBI. ICICI, HDFC, UTI etc.

2. സഹകരണ ബാങ്കുകൾ (Co-operative Banks)
സംസ്ഥാന സഹകരണ സംഘം നിയമത്തിലെ വ്യവസ്ഥ കൾക്ക് അനുസരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ബാങ്കുകളാണിവ. സ്വമേധയാ അംഗങ്ങളാകുന്ന ഒരുകൂട്ടം ആളുകൾ സേവനത്തെ മുൻനിർത്തി രൂപീകരിക്കുന്നവയാ ണ് ഇവ. അംഗങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കു കയും മിതമായ പലിശയിൽ അംഗങ്ങൾക്ക് വായ്പ അനു വദിക്കുകയും ചെയ്യുന്നു. Self help & mutual help എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്.

3. സവിശേഷ ബാങ്കുകൾ (Specialised Banks)
സവിശേഷമായ സേവനങ്ങൾ മാത്രം നൽകുന്ന ബാങ്കുക ളാണ് ഇവ. വാണിജ്യ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി ചില പ്രത്യേക വിഭാഗം ഇടപാടുകാർക്ക് മാത്രമായി ഇവ സേവനം നൽകുന്നു. EXIM Bank, Industrial Banks, Development Banks etc.

4. അദ്ര ബാണ്ട് (Central Bank)
ഒരു രാജ്യത്തെ ബാങ്കിങ്ങ് മേഖലയെ നിയന്ത്രിക്കുകയും നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ബാങ്കാണ് കേന്ദ്ര ബാങ്ക്. ഇത് സർക്കാരിന്റെ ഉടമസ്ഥത യിലും നടത്തിപ്പിലും ഉള്ളതായിരിക്കും. ഇത് സർക്കാരിന്റെ ബാങ്കായും ബാങ്കുകളുടെ ബാങ്കായും പ്രവർത്തിക്കുന്നു. രാജ്യത്തെ കറൻസി നിയന്ത്രിക്കുകയും ഏകോപിപ്പിക്കു കയും ചെയ്യുകയും കേന്ദ്ര സർക്കാരിന്റെ വായ്പാ നയ ങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നത് സെൻട്രൽ ബാങ്ക് ആണ്. 1935 ൽ സ്ഥാപിതമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യാണ് രാജ്യത്തെ സെൻട്രൽ ബാങ്കായി പ്രവർത്തിക്കുന്നത്.

Question 27.
ചേരുംപടി ചേർക്കുക.
(a) മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ – കടപത്രങ്ങളും വാങ്ങുവാൻ പൊതുജനങ്ങളെ ക്ഷണിക്കുന്ന പ്രമാണം.
(b) ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ – കമ്പനിയുടെ ജനന സർട്ടിഫിക്കറ്റ്
(c) പ്രോസ്പെക്ടസ് – കമ്പനിയുടെ ലക്ഷ്യങ്ങൾ നിർവചിക്കുന്നു.
(d) സർട്ടിഫിക്കേറ്റ് ഓഫ് – കമ്പനിയുടെ ആഭ്യന്തര മാനേജ് ഇൻകോർപ്പറേഷൻ മെന്റിനുള്ള നിയമങ്ങൾ
Answer:
(a) മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ – കമ്പനിയുടെ ലക്ഷ്യങ്ങൾ നിർവചിക്കുന്നു.
(b) ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ – കമ്പനിയുടെ ആഭ്യന്തര മാനേജ് മെന്റിനുള്ള നിയമങ്ങൾ
(c) പ്രോസ്പെക്ടസ് – ഒരു കമ്പനി അതിന്റെ ഓഹരികളും കടപത്രങ്ങളും വാങ്ങുവാൻ പൊതുജനങ്ങളെ ക്ഷണിക്കുന്ന പ്രമാണം.
(d) സർട്ടിഫിക്കേറ്റ് ഓഫ് ഇൻകോർപ്പറേഷൻ – കമ്പനിയുടെ ജനന സർട്ടിഫിക്കറ്റ്

Question 28.
കടപത്രങ്ങളുടെ രണ്ടു ഗുണങ്ങളും രണ്ട് ദോഷങ്ങളും എഴു
Answer:
കടപ്പത്രങ്ങൾ – ഗുണങ്ങൾ
1) നിക്ഷേപകന് നഷ്ടസാധ്യത തീരെ കുറവാണ്.
2) നിശ്ചിത നിരക്കിൽ പലിശ ലഭിക്കുന്നു.
3) കടപ്പത്രം ഉടമകൾ മാനേജ്മെന്റിന്റെ ഭരണകാര്യങ്ങളിൽ ഇട പെടുന്നില്ല.

ഭാഷങ്ങൾ
1) മൂലധനച്ചെലവ് കൂടുതലാണ്.
2) ലാഭമില്ലെങ്കിൽ പോലും നിശ്ചിത നിരക്കിൽ പലിശ നൽകണം. 3) ലാഭം അനിശ്ചിതമാണെങ്കിൽ കടപ്പത്രങ്ങൾ ഒരു ബാധ്യതയായി തീരും.

Question 29.
ആഭ്യന്തരം ബിസിനസും അന്തർദേശീയ ബിസിനസും തമ്മി ലുള്ള നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
ആഭ്യന്തര കച്ചവടവും അന്താരാഷ്ട്ര കച്ചവടവും തമ്മിലുള്ള ത്വാസം

ആഭ്യന്തര കച്ചവടം അന്താരാഷ്ട്ര കച്ചവടം
1) വിൽക്കുന്നവനും വാങ്ങു അവനും ഒരേ രാജ്യത്തുള്ള വരായിരിക്കും. 1) വിൽക്കുന്നവനും വാങ്ങു ന്നവനും വെവ്വേറെ രാജ ത്തുള്ളവരായിരിക്കും.
2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും ഒരേ രാജ്യത്തുള്ളവരായിരിക്കും. 2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും വ്യത്യസ്ത രാജ്യങ്ങളിലുള്ളവരായിരിക്കും.
3) ഉല്പാദന ഘടകങ്ങൾ ഒരി ടത്തു നിന്ന് മറ്റൊരിടത്തേക്ക് സുഗമമായി കൈമാറാ നാകും. 3) ഉല്പാദന ഘടകങ്ങൾ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കൈമാറുന്ന തിന് ഒട്ടേറെ നിയന്ത്രണ ങ്ങളുണ്ട്.
4) ഒരേതരം ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. 4) വ്യത്യസ്തമായ ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു.

30 മുതൽ 35 വരെ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക. 5 സ്കോർ വിതം . (4 × 5 = 20)

Question 30.
പ്രവർത്തന സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ സഹകരണസം ഘങ്ങൾ വ്യത്യസ്ത തരമുണ്ട്. ഏതെങ്കിലും അഞ്ച് തരം സഹക രണസംഘങ്ങളെകുറിച്ച് ഹ്രസ്വമായി വിശദീകരിക്കുക.
Answer:
വിവിധതരം സഹകരണ സംഘങ്ങൾ (Types of Co-operative Societies)
1) ഉല്പാദക സഹകരണ സംഘങ്ങൾ (Producer’s Co- Operative Societies) : ചെറുകിട ഉല്പാദകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ രൂപീ കരിക്കപ്പെടുന്നവയാണ് ഉല്പാദക സഹകരണ സംഘങ്ങൾ. ഉല്പാദകർക്കാവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകുക, അസംസ്കൃത വസ്തുക്കൾ, യന്ത്രസംവിധാന ങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാക്കുകയും ഉല്പന്നങ്ങൾ മാന്യമായ വിലയ്ക്ക് വിറ്റഴിക്കാൻ സാഹചര്യ മൊരുക്കുകയും ഈ സംഘങ്ങൾ ചെയ്യുന്നു.

2) ഉപഭോക്തൃ സഹകരണ സംഘങ്ങൾ (Consumer’s Co Operative Societies) : ന്യായമായ വിലയ്ക്ക് ഗുണമേ ന്മയുള്ള ഉല്പന്നങ്ങൾ ലഭിക്കുന്നതിനായി സമൂഹത്തിലെ വിവിധ തട്ടിലുള്ളവർ ചേർന്ന് രൂപീകരിക്കുന്നവയാണ് ഉപ ഭോക്തൃ സഹകരണ സംഘങ്ങൾ. ഉല്പാദകരിൽ നിന്നും മൊത്ത വ്യാപാരികളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച് അംഗങ്ങൾക്കും മറ്റുള്ളവർക്കും മിതമായ വിലയ്ക്ക് വില്ക്കുകയാണ് ഇവ ചെയ്യുന്നത്.

3) സഹകരണ വിപണന സംഘങ്ങൾ (Co-Operative Marketing Societies) : കർഷകർ, കരകൗശലവിദഗ്ധർ തുടങ്ങിയവർ തങ്ങളുടെ ഉല്പന്നങ്ങൾക്ക് വിപണി കണ്ട ത്തുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കുന്ന സംഘങ്ങ ളാണ് ഇവ. അംഗങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ ശേഖരിക്കു കയും വ്യത്യസ്ത സ്ഥലങ്ങളിൽ ഉല്പന്നത്തിന് വിപണി സാഹചര്യങ്ങൾ സൃഷ്ടിക്കുകയും വില്പന നടത്തുകയും ചെയ്യുകയാണ് ഈ സംഘങ്ങൾ ചെയ്യുന്നത്.

4) കർഷക സഹകരണ സംഘങ്ങൾ (Farmer’s Co- Operative Societies) : പാരമ്പര്യ ചെറുകിട കർഷകർ ഒന്നിച്ചു ചേർന്ന് രൂപീകരിക്കുന്ന സംഘങ്ങളാണ് ഇവ. കാർഷികോല്പാദനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിത്ത്, വളം, കീടനാശിനികൾ, യന്ത്രങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക, കാർഷിക സാമ്പത്തികാവശ്യങ്ങൾ നടത്തി ക്കൊടുക്കുക എന്നിവയാണ് ഈ സംഘങ്ങളുടെ ലക്ഷ്യം.

5) സഹകരണ വായ്പാ സംഘങ്ങൾ (Co-Operative Credit Societies) : ന്യായമായ പലിശ നിരക്കിൽ ഹ്രസ്വകാല വായ്പകൾ പ്രദാനം ചെയ്യുന്നവയാണ് സഹകരണ വായ്പാ സംഘങ്ങൾ. താഴ്ന്ന വരുമാനക്കാരായ ആളുകളെ കൊള്ള പലിശക്കാരായ പണമിടപാടുകാരിൽ നിന്ന് രക്ഷിക്കാൻ ഇവയ്ക്ക് കഴിയും. വായ്പാ നടപടികൾ താരതമ്യേന ലളി തമായിരിക്കും.

Question 31.
ആഗോളസംരംഭങ്ങളുടെ പ്രത്യേകതകൾ വിവരിക്കുക.
Answer:
ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ (Features)

1) ഉയർന്ന മൂലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ബറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച് ഉയർന്ന മൂലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.

2) ഭീമസ്വരൂപം ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റു വരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നുകിട ക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്യവും വിസ്തൃതമാണ്.

3) കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.

4) ആധുനിക സാങ്കേതി വിദ്യ : അത്യാധുനിക സാങ്കേതിക വിദ്യയും ഉയർന്ന ഗുണനിലവാരവും ബഹുരാഷ്ട്ര കമ്പനി കളുടെ പ്രത്യേകതയാണ്. വിപണന രംഗത്തും ഇത്തരം കമ്പ നികൾ ആധുനികവൽക്കരണം കൊണ്ടുവരുന്നു.

5) അന്താരാഷ്ട്ര വിപണി : വിവിധ രാഷ്ട്രങ്ങളിലായി പടർന്നു പന്തലിച്ച ബഹുരാഷ്ട്ര കമ്പനികൾക്ക് തങ്ങളുടെ ഉല്പന്ന ങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ വിപണിയിലിടം നേടാനും മത്സരം അതിജീവിക്കാനും കഴിയുന്നു.

Plus One Business Studies Question Paper June 2022 Malayalam Medium

Question 32.
പരമ്പരാഗത ബിസിനസും ഇ- ബിസിനസും തമ്മിലുള്ള ഏതെ ങ്കിലും അഞ്ച് വ്യത്യാസങ്ങൾ എഴുതുക.
Answer:
പരമ്പരാഗത ബിസിനസ്സും ഇ- ബിസിനസ്സും തമ്മിലുള്ള വ്യത്യാസം

പരമ്പരാഗത ബിസിനസ്സ് ഇ- ബിസിനസ്സും
1) രൂപീകരണത്തിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട് 1) താരതമ്യേന വളരെ എളുപ്പ ത്തിൽ രൂപീകരിക്കാനാവും
2) ഉയർന്ന മൂലധന നിക്ഷേപം 2) കുറഞ്ഞ മൂലധന നിക്ഷേപം
3) സ്ഥാപനത്തിന്റെ സ്ഥാനം ബിസിനസ്സിന്റെ വിജയത്തിന് നിർണ്ണായകമാണ് 3) ബിസിനസ്സിന് കൃത്യമായ സ്ഥാനം നിർബന്ധമല്ല
4) പ്രവർത്തന ചെലവ് കൂടുതൽ 4) പ്രവർത്തന ചെലവ് കുറവ്
5) മധ്യവർത്തികൾ ഉണ്ട് 5) മധ്യവർത്തികൾ ഇല്ല.

Question 33.
ബിസിനസിന്റെ ധാർമ്മികതയുടെ വിവിധ അടിസ്ഥാനഘടകങ്ങൾ വിവരിക്കുക.
Answer:
ബിസിനസ്സ് ധാർമ്മികതയുടെ ഘടകങ്ങൾ (Elements of Business Ethics)

1) മാനേജ്മെന്റിനുള്ള കടപ്പാട് :- സ്ഥാപനത്തിനകത്തും പുറത്തും ധാർമ്മിക മൂല്യങ്ങൾ നിലനിർത്തുന്നതിനായി മാനേ ജ്മെന്റ് നേതൃത്വം നൽകേണ്ടതാണ്.

2) ധാർമ്മിക സംഹിത പ്രദർശിപ്പിക്കുക :- സ്ഥാപനത്തിന കത്ത് മനേജ്മെന്റ് ആഗ്രഹിക്കുന്ന ധാർമ്മിക മൂല്യങ്ങളെ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്. സത്യസന്ധത, നിയമങ്ങ ളോടുള്ള അനുസരണ, സുരക്ഷിതത്വം, ഗുണനിലവാരം തുടങ്ങിയ മേഖലകളെ ധാർമ്മിക സംഹിതയിൽ ഉൾപ്പെ ടുത്താവുന്നതാണ്.

3) പരാതി പരിഹാര സംവിധാനം : ധാർമ്മികമൂല്യങ്ങൾക്കെ തിരായ പ്രവർത്തനങ്ങൾ നടക്കുന്നപക്ഷം അത് തിരുത്തു ന്നതിനും പരിഹരിക്കുന്നതിനുമായി ഒരു പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണം.

4) തൊഴിലാളികളുടെ പങ്കാളിത്തം : – സദാചാര മൂല്യങ്ങൾ പാലി ക്കുന്നതിനും ധാർമ്മിക കച്ചവടമാർഗ്ഗങ്ങൾ അവലംബിക്കു ന്നതിനും സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികളുടെയും സഹകരണം ഉറപ്പുവരുത്തുക.

5) വിലയിരുത്തൽ – ധാർമ്മിക നിലവാരങ്ങൾ നിശ്ചയിക്കു കയും പ്രദർശിപ്പിക്കുകയും ചെയ്തത് ശരിയായി തന്നെ നട പാക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തുകയും ഓഡിറ്റ് ചെയ്യുകയും വേണം.

Question 34.
ഒരു കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ വിവിധ വകുപ്പുകളായാണ് തയ്യാറാക്കുന്നത്. അവ ഏതെന്ന് വിശദീക രിക്കുക.
Answer:
മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കം (Contents of Memorandum)
1. നാമവകുപ്പ് (The name clause)
ഈ വകുപ്പിൽ കമ്പനിയുടെ പേര് സൂചിപ്പിക്കുന്നു. താഴെ പറയുന്ന നിബന്ധനകൾക്കുവിധേയമായി കമ്പനിക്ക് അനു യോജ്യമായ പേര് നൽകാം.
a) നിർദ്ദേശിക്കുന്ന പേര് നിലവിലുള്ള മറ്റേതെങ്കിലും കമ്പനിയുടെ പേരിന് സമാനമാകരുത്.
b) ദേശീയ നേതാക്കളുടെ പേരുമായി ബന്ധപ്പെട്ടതാക
c) പേര് അവസാനിക്കുന്നിടത്ത് ലിമിറ്റഡ് എന്ന് ചേർ ക്കണം,
d) പേരിൽ “സഹകരണ പ്രസ്ഥാനം” എന്ന പ്രതീതി ഉണ്ടാ ക്കരുത്.
e) കമ്പനിയുടെ പേര് അത് ഒരു സർക്കാർ കമ്പനിയാ ണെന്ന തോന്നൽ ഉണ്ടാക്കരുത്.

2. സ്ഥാനവകുപ്പ് (Situation Clause)
കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. കമ്പനി രജിസ്ട്രാർ, കോടതികൾ എന്നിവയുടെ അധികാര പരിധി നിർണ്ണയിക്കുന്നത് ഈ വകുപ്പാണ്. കമ്പനി രൂപീക രിച്ച് 30 ദിവസത്തിനകം കമ്പനിയുടെ പൂർണ്ണമായ മേൽവി ലാസം രജിസ്ട്രാർ മുമ്പാകെ ഫയൽ ചെയ്യണം.

3. ലക്ഷ്യവകുപ്പ് (Objective Clause)
കമ്പനിയുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതാണ് ഈ വകു പ്. കമ്പനിയുടെ ലക്ഷ്യവകുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ലക്ഷ്യങ്ങ ളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രവർത്തനവും കമ്പനിക്ക് ഏറ്റെടുക്കാനാവില്ല.

4. ബാധ്യതാവകുപ്പ് (Liability Clause)
കമ്പനിയിലെ അംഗങ്ങളുടെ ബാധ്യത ഓഹരിയിലാണോ ഗ്യാര ണ്ടിയിലാണോ ക്ലിപ്തപ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കു ന്നതാണ് ഈ വകുപ്പ്.

5. മുലധനവകുപ്പ് (Capital Clause)
കമ്പനിയുടെ രജിസ്റ്റേർഡ് മൂലധനം എത്രയെന്ന് ഈ വകു പ്പിൽ വ്യക്തമാക്കുന്നു. ഓഹരികളുടെ മൂല്യവും ആകെ ഓഹ രികളുടെ എണ്ണവും ഇതിൽ വ്യക്തമാക്കിയിരിക്കും.

6. പങ്കാളിത്തവകുപ്പ് (Association Clause)
കമ്പനി രൂപീകരിക്കാനും യോഗ്യതാ ഓഹരികൾ വാങ്ങാനും തങ്ങൾ തയ്യാറാണെന്നു കാണിച്ച് മെമ്മോറാണ്ടത്തിൽ ഒപ്പു വെച്ച് ഡയറക്ടർമാർ തയ്യാറാക്കുന്ന സമ്മതപത്രമാണ് ഇത്.

Question 35.
ഇന്ത്യയിലെ ചെറുകിട സംരംഭങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ഏതൊക്കെയാണ്?
Answer:
ചെറുകിട ബിസിനസ്സുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ (Problems of Small Business)
1) ബിസിനസ്സിനാവശ്യമായ പണം ബാങ്കുകളിൽ നിന്നും മറ്റു ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.

2) ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്.

3) വേണ്ടത്ര ഭരണ പരിചയവും അനുഭവ സമ്പത്തും ഇല്ലാത്ത വരായിരിക്കും ചെറുകിട യൂണിറ്റുകളുടെ സംരംഭകർ. ഇത് വികലമായ ഭരണത്തിന് വഴിയൊരുക്കും.

4) കുറഞ്ഞ ശമ്പളം പറ്റുന്ന തൊഴിലാളികളായിരിക്കും ചെറു കിട യൂണിറ്റുകളിൽ അധികവും. അതിനാൽ വിദഗ്ധരായ തൊഴിലാളികളെ കിട്ടാതാവും.

5) പ്രാദേശികമായ തൊഴിലാളികളായിരിക്കും സ്ഥാപനത്തിൽ ഉള്ളത്. തൊഴിലാളികളുടെ മുടക്കും കൊഴിഞ്ഞുപോക്കും താരതമ്യേന കൂടുതലായിരിക്കും.

36 മുതൽ 38 വരെ ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകു ക. 8 സ്കോർ വീതം.

Question 36.
ചാർട്ട് തയ്യാറാക്കി വിവിധ തരം വ്യവസായങ്ങളെ വിശദീകരിക്കുക.
Answer:
Plus One Business Studies Question Paper June 2022 Malayalam Medium Img 1

(b) 1. വ്യവസായം (Industry). അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന സാമ്പത്തിക പ്രവർത്തനമാണ് വ്യവസായം. ഇത് പ്രാഥമികമോ (Primary Industries), îЛlmiwc20 (Secondary Industries), @jmi യമോ (Tertiary industries) ആകാം.

2. പ്രാഥമിക വ്യവസായം (Primary industry): പ്രകൃതിവിഭ വങ്ങളെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഇത്. പ്രാഥമിക വ്യവസായം പ്രകൃതി ജന്യ വ്യവസായങ്ങളോ (Extractive Industry) ജനിതകവ്യവ സായങ്ങളോ (Genetic Industry) ആകാം. ഭൂമിയിൽ നിന്ന് ധാതുക്കൾ കുഴിച്ചെടുക്കുക, മത്സ്യബന്ധനം നടത്തുക, തടി ശേഖരിക്കുക തുടങ്ങി പ്രകൃതിയിൽനിന്നും ശേഖരി ക്കുന്ന വസ്തുക്കൾ വ്യാവസായിക അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നതാണ് പ്രകൃതിജന്യ വ്യവസായങ്ങൾ. പക്ഷികൾ, മൃഗങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുടെ വി നയിലൂടെ ലാഭമുണ്ടാക്കുന്നതിനായി അവയുടെ പ്രത്യുല്പാ ദനം ലക്ഷ്യമാക്കിയുള്ള വ്യവസായങ്ങളാണ് ജനിതക വ്യവ സായങ്ങൾ.

3. ദ്വിതീയ വ്യവസായം (Secondary Industry) : പ്രാഥമിക വ്യവസായത്തിന്റെ ഉല്പന്നങ്ങളുപയോഗിച്ച് പുതിയ ഉല്പ ന്നങ്ങൾക്ക് രൂപം നൽകുന്ന വ്യവസായമാണ് ഇത്. ദ്വിതീയ വ്യവസായങ്ങൾ ഉല്പാദന വ്യവസായങ്ങൾ (Manufacturing Industries)എന്നും നിർമ്മാണ വ്യവസാ യങ്ങൾ (Construction Industry) എന്നും രണ്ടായി തിരി ക്കാം. അസംസ്കൃതവസ്തുക്കൾ ഉല്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായങ്ങളാണ് ഉല്പാദന വ്യവസായങ്ങൾ, അത് താഴെ പറയുന്ന രീതിയിൽ വേർതിരിക്കാം.

1 ഉല്പാദന വ്യവസായങ്ങൾ ( Manufacturing Industry)
അപഗ്രഥന വ്യവസായം (Analytical Industry) : ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് വ്യത്യസ്ത ഉല്പന്നങ്ങൾ വേർതിരിച്ച് എടുത്ത് വിപണനം യ്യുന്നു.

ii) പദ്ഗ്രഥന വ്യവനായം (Synthetic Industry):  സ്തമായ അസംസ്കൃത വസ്തുക്കളെ കൂട്ടിച്ചേർത്ത് ഒരൊറ്റ ഉല്പന്നമാക്കി മാറ്റി വിപണനം ചെയ്യുന്നു.

iii) പ്രക്രിയാ വ്യവന്നായം (Processing Industry): ഉല്പാദന പ്രക്രിയയിൽ വ്യത്യസ്തമായ യന്ത്രസംവി ധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ ഒന്നിലധികം നിർമ്മാണ ഘട്ടങ്ങൾ വേണ്ടിവരുന്ന വ്യവസായങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

iv) സംയോക്ന വ്യവസായം (Assembling Industry):
വ്യത്യസ്തമായ പാർട്സുകൾ കൂട്ടിച്ചേർത്ത് ഒരു ഉല്പന്നം പൂർണ്ണമായ തോതിൽ വിവപണിയിലെത്തി ക്കുന്ന വ്യവസായമാണ് ഇത്.

2) നിർമ്മാണ വ്യവസായങ്ങൾ (Construction Industries) : റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വ്യവസായ സമുച്ചയങ്ങൾ, അണക്കെട്ടുകൾ തുട ങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസാ യങ്ങളാണ് നിർമ്മാണ വ്യവസായങ്ങൾ, ഉല്പന്നങ്ങൾ ഒരു നിശ്ചിത സ്ഥലത്ത് നിർമ്മിക്കപ്പെടുന്നവയാണ്.

4. തൃതീയ വ്യവസായം (Tertiary Industry) : പ്രാഥമികവും ദ്വിതീയവുമായ വ്യവസായങ്ങൾക്ക് സഹായകമായി വർത്തി ക്കുന്ന ബാങ്കിങ്ങ്, ഇൻഷുറൻസ്, ഗതാഗതം, സംഭരണം, പര സ്വം, വാർത്താവിനിമയം തുടങ്ങിയ സേവനമേഖലകളെല്ലാം തതിയ വ്യവസായത്തിൽപ്പെടും.

Plus One Business Studies Question Paper June 2022 Malayalam Medium

Question 37.
ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ സവിശേഷതകൾ വിവരിക്കുക
Answer:
പ്രത്യേകതകൾ (Features)

  1. നിയമാനുസൃത സംഘടന : ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമാനുസൃതം ‘സംഘടിപ്പിച്ച ഒരു സംഘടനയാണ്.
  2. നിയമപരമായ അസ്തിത്വം : കമ്പനി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നതോടെ കമ്പനിക്ക് നിയമപരമായ അസ്തിത്വം കൈവരുന്നു. കമ്പനിക്ക് കരാറിൽ ഏർപ്പെടാ നും, സ്വത്ത് സമ്പാദിക്കാനും, കേസ് ഫയൽ ചെയ്യാനു മൊക്കെ സാധ്യമാണ്.
  3. പൊതുവായ സീൽ : ഡയറക്ടർ ബോർഡിന്റെ നിർദ്ദേശാനു സരണം കമ്പനിയുടെ പേരോടുകൂടിയ ഒരു സീൽ കമ്പനി യുടെ ഒപ്പായി ഉപയോഗിക്കുന്നു.
  4. അംഗങ്ങളുടെ ബാധ്യത : ഓഹരിയുടമകളുടെ ബാധ്യത ക്ലിപ്ത മാണ്.
  5. ഓഹരി കൈമാറ്റം : കമ്പനി ഓഹരികൾ ഓഹരിയുടമകൾക്ക് യഥേഷ്ടം കൈമാറാനാകും.
  6. കമ്പനിയുടെ തുടർച്ച : ഓഹരിയുടമയുടെ മരണം, പാഷ രത്തം തുടങ്ങിയവയോ ഓഹരി കൈമാറ്റമോ കമ്പനിയുടെ നിലനില്പിനെ ബാധിക്കുന്നില്ല.
  7. കമ്പനി രൂപീകരണം : കമ്പനിയുടെ രൂപീകരണം ഏറെ നിയമ നടപടി ക്രമങ്ങൾക്ക് വിധേയവും കാലതാമസം നേരി ടുന്നതും പണച്ചെലവുള്ളതുമായ പ്രക്രിയയാണ്.
  8. ജനാധിപത്യ ഭരണം : ഓഹരിയുടമകൾ തെരഞ്ഞെടുക്കുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളാണ് ഭരണ നിർവ്വഹണം നട ത്തുന്നത്.

Question 38.
ഇൻഷുറൻസിന്റെ അടിസ്ഥാന തത്വങ്ങളിൽ ഏതെങ്കിലും നാലെണ്ണം അനുയോജ്യമായ ഉദാഹരണസഹിതം വിശദമാക്കുക.
Answer:
ഇൻഷുറൻസിന്റെ തത്വങ്ങൾ (Principles of Insurance)
1) പരമമായ ഉത്തമവിശ്വാസം (Utmost good faith) : ഇൻഷു റൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ പരസ്പരം ഉത്തമ വിശ്വാസം പുലർത്തണം. ഇൻഷുറൻസ് വ്യവസ്ഥകൾ, ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ പ്രത്യേകതകൾ എന്നിവ യെല്ലാം ഇൻഷുററും ഇൻർഡും പരസ്പരം വ്യക്തമാ ക്കണം. തെറ്റായ വിവരങ്ങൾ നൽകുകയോ പ്രസക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കുകയോ ചെയ്യുന്നപക്ഷം കരാർ അസാധുവാക്കപ്പെടുന്നു.

2) ഇൻഷുർ ചെയ്യാനുള്ള താൽപര്യം (Insurable interest: ഇൻർഡിന് ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ മേൽ ഇൻഷുറൻസ് എടുക്കാനുള്ള താൽപര്യം ഉണ്ടായിരിക്കണം. ഇൻഷുർ ചെയ്യുന്ന വസ്തു സുരക്ഷിതമായി ഇരുന്നാൽ ഒരാൾക്ക് ഗുണമുണ്ടാവുകയും അത് കേടു വന്നാൽ അയാൾക്ക് നഷ്ടം സംഭവിക്കുകയും ചെയ്യുമെങ്കിൽ അയാൾക്ക് ആ സാധനത്തിൽ ഇൻഷുർ ചെയ്യാനുള്ള താല്പ രമുണ്ട് എന്ന് പറയാം.

3) നഷ്ടോത്തരവാദിത്വം (Indemnity); ഈ തത്വമനുസരിച്ച് ഇൻഷുറൻസ് എടുത്ത കക്ഷിക്കുണ്ടാകുന്ന യഥാർത്ഥ നഷ്ടം മാത്രമേ ഇൻഷുറൻ നികത്തുകയുള്ളൂ. അതുതന്നെ പോളിസി തുകയിൽ കവിയാത്തതായിരിക്കും. ലാഭമുണ്ടാക്കാ നുള്ള ഒരു മാർഗ്ഗമായി ഇൻഷുറൻസ് ഉപയോഗപ്പെടുത്താൻ പാടില്ല. എന്നാൽ ലൈഫ് ഇൻഷുറൻസിനും വ്യക്തിഗത അപ കട ഇൻഷുറൻസിനും നഷ്ടോത്തരവാദിത്വം എന്ന തത്വം ബാധകമല്ല.

4) പരിത്യാഗം (Subrogation): നഷ്ടോത്തരവാദിത്വം എന്ന തത്വ ത്തിന്റെ അനുബന്ധമാണ് പരിത്യാഗം എന്ന തത്വം. അപക ടത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് എടുത്ത വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകുന്നു. ഒപ്പം ഇൻഷു റൻസ് എടുത്ത വസ്തുവിന്റെ പൂർണ്ണമായ അവകാശം ഇൻഷുറൻസ് കമ്പനിയിൽ നിക്ഷിപ്തമാകുന്നു. ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അപകടം സംഭവിച്ച വസ്തു ഉപയോ ഗിച്ച് നേട്ടമുണ്ടാക്കാൻ അവസരം നൽകാതിരിക്കാനാണ് ഇത്.

Plus One Political Science Question Paper June 2022 Malayalam Medium

Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers June 2022 Malayalam Medium helps in understanding answer patterns.

Kerala Plus One Political Science Previous Year Question Paper June 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് 16 സ്കോറിന് ഉത്തരം എഴുതുക. (16)

Question 1.
രാജ്യസഭയിലെ അംഗംങ്ങളെ ____________________ കാലാവധിയിലേയ്ക്കാണ് തെരഞ്ഞെടുക്കുന്നത്. (4, 5, 6)
Answer:
6

Question 2.
ഇന്ത്യയിൽ പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്ന സ്ഥാപനം എതാണ്. (1)
(a) ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
(b) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
(c) തദ്ദേശസ്വയംഭരണ വകുപ്പ്
Answer:
(b) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

Question 3.
താഴെ തന്നിരിക്കുന്നവയിൽ നെൽസൺ മണ്ടേല എഴുതിയ പുസ്തകം എതാണ്. (1)
(a) ഭീതിയിൽനിന്നുള്ള സ്വാതന്ത്രം
(b) സ്വാതന്ത്രത്തിലേക്കുള്ള ദീർഘ നടത്തം
(c) സാത്താന്റെ വചനങ്ങൾ
Answer:
(b) സ്വാതന്ത്രത്തിലേക്കുള്ള ദീർഘ നടത്തം

Question 4.
അജ്ഞതയുടെ മൂടുപടം എന്ന ആശയം അവതരിപ്പിച്ചത് ആരാണ്. (1)
(a) ജെ. എസ്. മിൽ
(b) പ്ലേറ്റോ
(c) ജോൺ റൗൺസ്
Answer:
(c) ജോൺ റൗൺസ്

Question 5.
യുദ്ധത്തെ മഹത്വവത്കരിച്ച പ്രശ് ജർമ്മൻ തത്വചിന്തകൻ ആരാണ്.
(ഫീഡിക്ക് നീത്ഷേ, വാൾട്ടർ ബഞ്ചമിൻ, ഇമ്മാനുവൽ കാസ്) (1)
Answer:
ഫ്രെഡറിക്ക് നിത്

Question 6.
യു.എൻ.ഡി.പി.യുടെ പൂർണ്ണ രൂപം എഴുതുക. (1)
Answer:
യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം

Plus One Political Science Question Paper June 2022 Malayalam Medium

Question 7.
പട്ടിക പൂർത്തിയാക്കുക :
Plus One Political Science Question Paper June 2022 Malayalam Medium 1
Answer:
കേന്ദ്ര സർവീസ്
സംസ്ഥാന സർവീസ്

Question 8.
പട്ടിക പൂർത്തീകരിക്കുക
Plus One Political Science Question Paper June 2022 Malayalam Medium 2
Answer:
അപ്പീലധികാരം
ഉപദേശാധികാരം / റിട്ട്

Question 9.
താഴെ തന്നിരിക്കുന്ന വിഷയങ്ങളെ പട്ടികയിൽ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
(കൃഷി, പ്രതിരോധം, വിദ്യാഭ്യാസം, ബാങ്കിംങ്ങ്, ജയിൽ, വനം)

കേന്ദ്ര ലിസ്റ്റ് വിഷയങ്ങൾ സംസ്ഥാന ലിസ്റ്റ് വിഷയങ്ങൾ ഉദയ വിഷയങ്ങൾ

Answer:
കേന്ദ്രഹസ്റ്റ് – പ്രതിരോധം, ബാങ്കിംഗ്
സംസ്ഥാന ലിസ്റ്റ് – കൃഷി, ജയിൽ
ഉദയവിഷയങ്ങൾ – വിദ്യാഭ്യാസം, വനം

Question 10.
ചേരുംപടി ചേർക്കുക.

A B
a. കേവല ഭൂരിപക്ഷ വ്യവസ്ഥ 1. അമേരിക്ക
b. മൗലിക അവകാശങ്ങൾ 2. ബ്രിട്ടൻ
c. അർധ ഫെഡറേഷൻ 3. ഐറിഷ്
d. നിർദ്ദേശക തത്വങ്ങൾ 4. ക്യാനഡ

Answer:
കേവല ഭൂരിപക്ഷ വ്യവസ്ഥ – ബ്രിട്ടൻ
മൗലിക അവകാശങ്ങൾ – അമേരിക്ക
അർധ ഫെഡറേഷൻ – ക്യാനഡ
നിർദ്ദേശക തത്ത്വങ്ങൾ – ഐറിഷ്

Question 11.
പട്ടിക പൂർത്തിയാക്കുക

(വോട്ട് ചെയ്യാനുള്ള അവകാശം, മാന്യമായ തൊഴിൽ സാഹചര്യം, അർഹമായ കൂലിക്കുള്ള അവകാശം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം)

രാഷ്ട്രീയ അവകാശം സാമ്പത്തിക അവകാശം

Answer:
രാഷ്ട്രീയ അവകാശം

  1. വോട്ട് ചെയ്യാനുള്ള അവകാശം
  2. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം

സാമ്പത്തിക അവകാശം

  1. മാന്യമായ തൊഴിൽ സാഹചര്യം
  2. അർഹമായ കൂലിക്കുള്ള അവകാശം

12 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 12.
ഭരണഘടനയുടെ ഏതെങ്കിലും മൂന്ന് കർത്തവ്യങ്ങൾ വിവരി ക്കുക.
Answer:

  1. ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
  2. തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു.
  3. ഗവൺമെന്റിന്റെ അധികാരത്തിനു പരിധി കല്പിക്കുന്നു.
  4. ഒരു സമൂഹത്തിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും
  5. ഒരു ജനതയുടെ മൗലിക വ്യക്തിത്വം

Plus One Political Science Question Paper June 2022 Malayalam Medium

Question 13.
ഇന്ത്യ കേവല ഭൂരിപക്ഷവ്യവസ്ഥ നടപ്പിലാക്കിയതിന് പിന്നിലുള്ള ഏതെങ്കിലും മൂന്ന് കാരണങ്ങൾ കണ്ടെത്തുക.
Answer:

  1. കേവലഭൂരിപക്ഷ വ്യവസ്ഥ ഒട്ടും സങ്കീർണതയില്ലാത്ത ലളിതമായ തിരഞ്ഞെടുപ്പു സമ്പ്രദായമാണ്.
  2. കേവലഭൂരിപക്ഷ വ്യവസ്ഥയിൽ ഇഷ്ടമുള്ള സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം വോട്ടർക്കുണ്ട്
  3. ഇന്ത്യയെ പോലെ വിസ്തൃതമായ ഒരു രാജ്യത്ത് കേവല ഭൂരിപക്ഷ വ്യവസ്ഥയാണ് അനുയോജ്യം

Question 14.
ഇന്ത്യൻ പ്രസിഡന്റിന്റെ ഏതെങ്കിലും മൂന്ന് വിവേചന അധികാര ങ്ങൾ എഴുതുക.
Answer:

  1. മന്ത്രിസഭ നൽകുന്ന ഉപദേശം പുനഃപരിശോധനയ്ക്കായി തിരിച്ചയ്ക്കാനുള്ള അധികാരം
  2. വീറ്റോ അധികാരം – ഒരു ബില്ല് പിടിച്ചുവയ്ക്കാനോ, അനുമതി നിഷേധിക്കാനോ ഉളള അധികാരം
  3. ലോക് സഭയിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തസാഹചര്യത്തിൽ വിവേചനപൂർവ്വം പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം.

Question 15.
ഇന്ത്യൻ പാർലമെന്റിൽ രണ്ട് സഭകളുടെ ആവശ്യം എന്താണ്. വിവരിക്കുക?
Answer:

  1. രാജ്യത്തിന്റെ വലിപ്പവും വൈവിധ്യവും
  2. എല്ലാ ഭൂമിശാസ്ത്ര മേഖലകളുടെയും പ്രാതിനിധ്യം
  3. തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതിനുള്ള സാഹചര്യം

Question 16.
ഇന്ത്യൻ മതേതരത്വവും പാശ്ചാത്യമതേതരത്വവും തമ്മിലുള്ള ഏതെങ്കിലും മൂന്ന് വ്യത്യാസങ്ങൾ കണ്ടെത്തുക.
Answer:
ഇന്ത്യൻ മതേതരത്വം

  1. ഭരണകൂടത്തിന്റെ പിന്തുണയോടെ മതപരിഷ്കരണം
  2. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം
  3. മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായിക്കുന്നു.

പാശ്ചാത്യ മതേതരത്വം

  1. മതവും ഭരണകൂടവും തമ്മിലുള്ള കൃത്യമായ അകലം
  2. മതപരമായ കാര്യങ്ങളിൽ രാഷ്ട്രം ഇടപെടാറില്ല.
  3. സമുദായികാടിസ്ഥാനത്തിലുള്ള അവകാശങ്ങളെ ശ്രദ്ധിക്കുന്നില്ല.

Question 17.
ഏതെങ്കിലും മൂന്ന് തരത്തിലുള്ള ഘടനാപരമായ ഹിംസകൾ വിശകലനം ചെയ്യുക.
Answer:
പരമ്പരാഗത ജാതി സമ്പ്രദായം : ചിലരെ അശ്വരായും തൊട്ടുകൂടാത്തവരായും കരുതുന്നു. തൊട്ടുകൂടായ്മ ജാതീയമായ വേർതിരിവുകളിലേക്കും വിവേചനങ്ങളിലേക്കും സമൂഹത്തെ നയിക്കുന്നു.

പുരുഷാധിപത്യം : പുരുഷാധിപത്യം ഒരു സമൂഹ്യ വ്യവസ്ഥ എന്ന നിലയിൽ സ്ത്രികളെ വിവേചനങ്ങളിലേക്കും അടിച്ച മർത്തലുകളിലേക്കും കൊണ്ടുപോവുന്നു.

വർഗീത : വർഗീയതും തീവ്രവാദവും ഒരു വിഭാഗം മറ്റൊന്നിനെ അടിച്ചമർത്തിനു ഇല്ലാതാക്കുന്നതിനുള്ള ഉപാധിയായി മാറുന്നു.

Question 18.
വികസനത്തിന്റെ സാമൂഹിക ചിലവിനെക്കുറിച്ച് ചർച്ചചെയ്യുക.
Answer:
വികസനത്തിന്റെ സാമൂഹ്യ ചിലവ് വളരെ ഉയർന്നതാണ്. വലിയ അണക്കെട്ടുകളുടെ നിർമ്മാണം, വ്യാവസായിക പ്രവർത്തനങ്ങൾ, ഘനനം, മറ്റു പദ്ധതികൾ എന്നിവമൂലം ധാരാളം ജനങ്ങളെ കുടി യൊഴിപ്പിക്കേണ്ടതായും അവരെ പുനഃരധിവസിക്കേണ്ടതായും വരുന്നു. കുടിയൊഴിപ്പിക്കൽ മൂലം അവരുടെ ജീവിതമാർഗ്ഗം തന്നെ നഷ്ടപ്പെടുകയും തന്മൂലം ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്യുന്നു. അവർക്ക് പരമ്പരാഗത തൊഴിൽ വൈദഗ്ധ്യം നഷ്ട പെടാൻ ഇടയാക്കുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സാംസ്കാരിക നഷ്ടത്തിനും വലിയ വില നൽകേണ്ടി വരുന്നു. ഉദാഹരണമായി കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തി നായി ധാരാളം ആളുകളെ കുടിയൊഴിപ്പിക്കേണ്ടതായി വരുന്നു.

19 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 19.
ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപാദി ക്കുന്ന ആർട്ടിക്കിൾ ഏത്? ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്ന തിനുള്ള മൂന്ന് നടപടി ക്രമങ്ങൾ വിവരിക്കുക.
Answer:
ഭരണ ഘടനയുടെ 368 -ാം അനുച്ഛേദം

  • കേവലഭൂരിപക്ഷം – ഉദ: പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, സംസ്ഥാന നിയമസഭ കൗൺസിലുകളുടെ രൂപീകരണവും ഒഴിവാക്കലും.
  • പ്രത്യേക ഭൂരിപക്ഷം – ഉദാ: മൗലികാവകാശങ്ങൾ, നിർദ്ദേശക തത്ത്വങ്ങൾ
  • പ്രത്യേക ഭൂരിപക്ഷവും പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ പിന്തുണയും.
    ഉദാ: പ്രസിഡന്റ് തിരഞ്ഞെടുപ്പ്, കേന്ദ്രത്തിന്റെയും സംസ്ഥാന ങ്ങളുടെയും എക്സിക്യൂട്ട് അധികാരങ്ങൾ.

Plus One Political Science Question Paper June 2022 Malayalam Medium

Question 20.
രാഷ്ട്ര തന്ത്ര പഠനത്തിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് കണ്ടെത്തുക.
Answer:
രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പഠനം വളരെ പ്രധാനമാണ്. രാഷ്ട്രീയ പ്രവർത്തകർ, നയരൂപീകരണം നടത്തുന്ന ബ്യൂറോക്രാറ്റുകൾ, രാഷ്ട്രീയസിദ്ധാന്തം പഠിപ്പിക്കുന്നവർ, ഭരണഘടനയും നിയമങ്ങളും വ്യാഖ്യാനിക്കുന്ന അഭിഭാഷകരും ജഡ്ജിമാരും, ചൂഷണം തുറന്നു കാട്ടുകയും പുതിയ അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകരും, രാഷ്ട്രീയ സങ്കൽപങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിലെ പല വിഭാഗ ങ്ങൾക്കും വളരെ പ്രസക്തമായ ഒന്നാണ് രാഷ്ട്രീയ സിദ്ധാന്തം. ഒന്നാമതായി, എല്ലാ വിദ്യാർത്ഥികളും ഭാവിയിൽ ഒരു തൊഴിൽ തെരഞ്ഞെടു ക്കേണ്ടിവരും. ഏതു തൊഴിലിനെ സംബന്ധിച്ചിട ത്തോളം രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവുകൾക്ക് പ്രസക്തിയുണ്ട്. ഗണിതശാസ്ത്രം പഠിക്കുന്ന എല്ലാവരും ഗണിതശാസ്ത്രജ്ഞന്മാരോ, എഞ്ചിനീയർമാരോ ആവില്ല. എങ്കിലും ഗണിതത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് ജീവിതത്തിൽ പൊതുവെ ഉപകാരപ്രദമാണെന്ന് പറയേണ്ട തില്ലല്ലോ.

രണ്ടാമതായി, വിദ്യാർത്ഥികളെല്ലാം വോട്ടവകാശമുള്ള പൗരന്മാ രായി തീരാൻ പോവുകയാണ്. പല പ്രശ്നങ്ങളിലും അവർക്കു തീരുമാന മെടുക്കേണ്ടിവരും. നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്ന രാഷ്ട്രീയ ആശയങ്ങളെക്കുറിച്ചും സ്ഥാപന ങ്ങളെക്കുറിച്ചുമുള്ള അറിവ് ഉത്തരവാദിത്വത്തോടെ പ്രവർത്തി ക്കാൻ അവർക്കു സഹായകമാകും.

മുന്നാമതായി, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ആശയ ങ്ങളേയും വികാരങ്ങളേയും പരിശോധിക്കുന്നതിന് രാഷ്ട്രീയ സിദ്ധാന്തം പ്രോത്സാഹനമേകുന്നു.

നാലാമതായി, രാഷ്ട്രീയ സങ്കല്പങ്ങളെക്കുറിച്ച് ചിട്ടയോടെ ചിന്തിക്കാൻ രാഷ്ട്രീയ സിദ്ധാന്തം സഹായിക്കുന്നു.

Question 21.
നിഷേധാത്മകവും ക്രിയാത്മകവും ആയ സ്വാതന്ത്ര്യങ്ങൾ തമ്മിലുള്ള വ്യത്യാസം വിവരിക്കുക.
Answer:
എല്ലാ നിയന്ത്രണങ്ങളിൽ നിന്നുമുള്ള മോചനം എന്നാണ് സ്വാത അന്ത്യമെന്ന വാക്കിന്റെ അർത്ഥം. ഇത് പ്രാവർത്തികമാക്കിയാൽ കാട്ടിലെ നിയമമായ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിയ മമാവും നടപ്പിൽ വരുക. ബലവാൻ ബലഹീനനുമേൽ മേധാ വിത്വം പുലർത്തുകയും സമൂഹത്തിലെ ഏറ്റവും ശക്തിമാനെ ഓരോരുത്തരും വണങ്ങേണ്ടതായും വരും. സ്വാതന്ത്ര്യത്തിന്റെ ഈ നെഗറ്റീവ് സങ്കല്പം സ്വീകാര്യമോ ആഗ്രഹിക്കത്തക്കതോ അല്ലാത്തതുകൊണ്ട് രാഷ്ട്രം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടിയി രിക്കുന്നു. തടസ്സങ്ങളെ നീക്കം ചെയ്യുക എന്നതാണ് സ്വാത ത്വത്തെ സംബന്ധിച്ച പോസിറ്റീവ് സങ്കല്പം. നെഗറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തെ അരാചകത്വത്തിലേക്ക് നയിക്കുന്നു. പോസിറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗ തിക്കും മറ്റ് വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണ്.

Question 22.
സമത്വം എന്നാൽ എന്ത്? സമത്വത്തിന്റെ മൂന്ന് മാനങ്ങൾ എതാണെന്ന് കണ്ടെത്തുക.
Answer:
എല്ലാവർക്കും തുല്യാവകാശങ്ങൾ ലഭ്യമാകുന്നതാണ് സമത്വം. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായിരിക്കണമെന്നും എല്ലാ വർക്കും തുല്യമായ നിയമസംരക്ഷണം ഉണ്ടായിരിക്കണമെന്നും സമത്വ സങ്കൽപം ആവശ്യപ്പെടുന്നു.

1) രാഷ്ട്രീയ സമത്വം : ഒരു സമൂഹത്തിൽ രാഷ്ട്രീയ സമത്വം ഉറപ്പാക്കണമെങ്കിൽ ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ വ്യാപ രിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു രാഷ്ട്രീയത്തിലെ ഭരണകാര്യങ്ങളിൽ ക്രിയാത്മകമായ പങ്കുവഹിക്കാനുള്ള അനു വാദവും അവകാശവും ജനങ്ങൾക്കു ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ സമത്വം അവിടെ ഉണ്ടെന്ന് പറയാൻ സാധിക്കുക യുള്ളൂ. താഴെ പറയുന്ന അവകാശങ്ങൾ ജനങ്ങൾക്കുണ്ടെങ്കിൽ

മാത്രമേ രാഷ്ട്രീയ സ്വാതന്ത്ര്യം അതുമൂലം രാഷ്ട്രീയ സമത്വവും അവർക്കുണ്ടെന്ന് പറയാൻ കഴിയുകയുള്ളൂ.

  1. ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പു പ്രക്രി യയിൽ പങ്കുചേരുവാനുള്ള അവകാശം.
  2. തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള അവകാശം.
  3. രാഷ്ട്രീയ അധികാരവും, ഭരണകൂടത്തിന്റെ കീഴിലുള്ള ഉദ്യോഗങ്ങളും വഹിക്കുവാനുള്ള അവകാശം.
  4. പ്രതങ്ങൾ വഴിയും പ്രസംഗങ്ങൾ വഴിയും ഭരണകൂടത്തിനെ ക്രിയാത്മകമായി വിമർശിക്കുവാനുള്ള അവകാശം.
  5. ഭരണകൂടത്തിനെ ഏതു മാധ്യമമുപയോഗിച്ചും സൃഷ്ടിപര മായി വിമർശിക്കുവാനുള്ള അവകാശം.
  6. രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുവാനുള്ള അവകാശം.

2) സാമ്പത്തിക സമത്വം
രാഷ്ട്രത്തിന്റെ സമ്പത്ത് എല്ലാവരും തുല്യമായി അനുഭവിക്കണ മെന്നതാണ് സാമ്പത്തിക സമത്വത്തിന്റെ അർത്ഥം. ദാരിദ നിർമ്മാർജ്ജനത്തിന് ഇത് അനിവാര്യമാണ്. പ്രായോഗിക സാമ്പ ത്തിക സമത്വം കൈവരിക്കുവാൻ താഴെ പറയുന്ന സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

  1. എല്ലാ പൗരന്മാർക്കും തങ്ങളുടെ ഉപജീവനത്തിന് ആവശ്വ മായ വരുമാനം ആർജ്ജിക്കുവാനുള്ള സാഹചര്യം ഉണ്ടായി രിക്കുക.
  2. എല്ലാ പൗരന്മാർക്കും തങ്ങളുടെ ജീവിതാവശ്വങ്ങൾ നിറ വേറ്റുവാനുള്ള വരുമാനം ഉണ്ടായിരിക്കണം.
  3. ഒരു സമൂഹത്തിൽ സമ്പത്തിന്റെ രൂക്ഷമായ അസന്തുലിത വിതരണം ഉണ്ടാകരുത്.
  4. മനുഷ്യൻ മനുഷ്യനെ സാമ്പത്തിക ചൂഷണത്തിന് വിധേയനാ ക്കുന്ന സമ്പ്രദായം നിലനിൽക്കരുത്.
  5. ഉല്പാദന ഉപകരണങ്ങളുടേയും, സമ്പത്തിന്റേയും വിതരണം സമൂഹ നന്മയെ ലാക്കാക്കി നിയന്ത്രിക്കണം.

ചുരുക്കിപ്പറഞ്ഞാൽ, സാമ്പത്തിക സമത്വം വിവക്ഷിക്കുന്നത് സമൂഹത്തിൽ രൂക്ഷമായ സാമ്പത്തിക ഉച്ചനീചത്വങ്ങൾ പാടില്ലാ യെന്നാണ്.

3) സാമൂഹിക സമത്വം (Social Equality)
സമൂഹത്തിൽ എല്ലാവർക്കും തുല്യ പദവി ലഭിക്കുന്ന അവസ്ഥ യെയാണ് സാമൂഹിക സമത്വം എന്നു പറയുന്നത്. പ്രത്യേകാവ കാശങ്ങൾക്ക് ആർക്കും അർഹതയില്ലെന്ന് സാമൂഹിക സമത്വം സൂചിപ്പിക്കുന്നു. സ്വന്തം വ്യക്തിത്വം വികസിപ്പിക്കാൻ എല്ലാ വർക്കും തുല്യാവസരങ്ങൾ ഉണ്ടായിരിക്കണം. ചുരുക്കത്തിൽ, ജാതി, മതം, വംശം, സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ ആർക്കും പ്രത്യേകമായൊരവകാശവും സമൂഹത്തിൽ ലഭിക്കു ന്നതല്ല. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം സാമൂഹിക സമത്വത്തിനു ഒന്നൽ നൽകുന്ന ഒന്നാണ്.

ഒരു സമൂഹത്തിൽ സാമൂഹിക സമത്വം ഉറപ്പാക്കണമെങ്കിൽ സമൂഹത്തിലെ എല്ലാവർക്കും തുല്യാവസരങ്ങൾ ഉറപ്പാക്കണം. ജാതി, മതം, വംശം, സമ്പത്ത്, ലിംഗം തുടങ്ങിയവയുടെ അടി സ്ഥാനത്തിലുള്ള വിഭജനങ്ങൾ പാടില്ല. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്നുള്ള നിയമവാഴ്ച സങ്കല്പം (Rule of Law) അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നടപ്പാക്കണം. ജാതീയ പാടേ തുടച്ചു മാറ്റപ്പെടണം. സമൂഹത്തിലെ പാർശ്വ വൽക്കരിക്കപ്പെട്ടുപോയ ജനവിഭാഗങ്ങളുടെ പുനരുദ്ധാരണ ത്തിനു വേണ്ടിയുള്ള ക്രിയാത്മകമായ നടപടികൾ സർക്കാരി ന്റേയും സമൂഹത്തിന്റേയും ഭാഗത്തുനിന്നുണ്ടാകണം.

Question 23.
നീതി എന്ന ആശയം വിവരിക്കുക. നീതിയുടെ മൂന്ന് തത്വങ്ങൾ കണ്ടെത്തുക.
Answer:
നീതി എന്നാൽ സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും തുല്യ പരിഗണനയാണ്. ജാതി, നിറം, മതം, ലിംഗഭേദം, ജനനസ്ഥലം എന്നിവ പരിഗണിക്കാതെ തുല്യ അവസരവും തുല്യ പരിഗണനയും നീതി സൂചിപ്പിക്കുന്നു. നീതിയുടെ മൂന്ന് തത്വങ്ങൾ ഇവയാണ്:-
a) തുല്യർക്ക് തുല്യ പരിഗണന
b) ആനുപാതിക നീതി
c) പ്രത്യേക ആവശ്യങ്ങൾക്കുള്ള അംഗീകാരം

Plus One Political Science Question Paper June 2022 Malayalam Medium

Question 24.
എല്ലാ പൗരൻമാർക്കും തുല്യമായുള്ള അവകാശങ്ങൾ ആണ് അനുവദിച്ചിരിക്കുന്നതെങ്കിലും എല്ലാവർക്കും അത് തുല്യമായി അനുഭവിക്കാൻ കഴിയുന്നില്ല. ചേരിനിവാസികളുടെയും ആദി വാസികളുടെയും സാഹചര്യങ്ങൾ വച്ച് ഇത് വിശദീകരിക്കുക.
Answer:
ചേരിനിവാസികളുടെയും ഗോത്രവർഗ്ഗവിഭാഗങ്ങളുടെയും ജീവിത സാഹചര്യം വളരെ ദയനീയമാണ്. എല്ലാവർക്കും തുല്യ അവകാശം ഉറപ്പു നൽകുമ്പോഴും ഈ വിഭാഗങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു.

മോശപ്പെട്ട മുറികൾ, ശൗചാലയങ്ങളുടെ കുറവ്, ജലസേചന സൗകര്യമില്ലായ്മ, വൃത്തിയില്ലായ്മ, സുരക്ഷിതത്വമില്ലായ്മ എന്നിവയെല്ലാം ചേരിനിവാസികൾ നേരിടുന്ന പ്രശ്നങ്ങളാണ്.

പര്യാപ്തമായ വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളുടെ കുറവ്, മോശമായ ജീവിത സാഹചര്യങ്ങൾ, സമൂഹ മനസ്ഥിതി, മദ്യപാനാസക്തി എന്നിവയെല്ലാം ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങളാണ്.

25 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം.(4 × 5 = 20)

Question 25.
ഇന്ത്യൻ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ധാരാളം പോരായ്മകൾ ഉണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന് വേണ്ട പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ നിർദ്ദേശിക്കുക.
Answer:
ഇന്ത്യയിലെ തെരഞ്ഞെടുപ്പു സമ്പ്രദായം പരിഷ്കരിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ ഇവയാണ്.
a) കേവലഭൂരിപക്ഷസമ്പ്രദായത്തിൽ നിന്ന് ആനുപാതിക പ്രാതി നിധി വ്യവസ്ഥയിലേക്ക് തിരഞ്ഞെടുപ്പു സമ്പ്രദായം മാറ്റുക.
b) സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം അനുവദിക്കുക.
c) തിരഞ്ഞെടുപ്പിലെ പണിത്തിന്റെ സ്വാധീനം നിയന്ത്രിക്കുക.
d) തിരഞ്ഞെടുപ്പിലെ ജാതി, മതം എന്നിവയുടെ സ്വാധീനം കുറയ്ക്കുക.
e) രാഷ്ട്രീയത്തിലെ ക്രിമിനലുകളുടെ അമിത ഇടപെടൽ ഒഴിവാക്കുക.

Question 26.
വിവിധ ഘട്ടങ്ങൾ കടന്നാണ് ഒരു ബില്ല് നിയമമായി മാറുന്നത്. ഇന്ത്യൻ പാർലമെന്റിലെ നിയമനിർമ്മാണത്തിന്റെ പ്രക്രിയ എങ്ങനെയാണെന്ന് വിവരിക്കുക.
Answer:
ഇന്ത്യയിലെ നിയമനിർമ്മാണപ്രക്രിയ (Legislative procedure in India)
പാർലമെന്റിൽ ബില്ലുകൾ പാസ്സാക്കുന്നത് സംബന്ധിച്ച വ്യവസ്ഥ കളാണ് ഭരണഘടനയുടെ 107 മുതൽ 122 വരെയുള്ള ആർട്ടിക്കി ളുകളുടെ ഉള്ളടക്കം.
അതനുസരിച്ച് ഓരോ ബില്ലും, രണ്ട് സഭകളിലും മൂന്ന് വായനക ളിലൂടെ (അഞ്ച് ഘട്ടങ്ങൾ) കടന്നുപോകണം. ആ പ്രക്രിയ ഇപ കാരമാണ്.

1) ഒന്നാം വായന (First Reading)

  • ഒന്നാം വായന എന്ന് അറിയപ്പെടുന്ന, ബില്ലിന്റെ അവതരണ മാണ്, ഒന്നാം ഘട്ടം.
  • സഭയുടെ അനുമതി വാങ്ങിച്ചശേഷം, ഒരു വിശദീകരണം സ്ഥാവനയോടുകൂടി ഏതെങ്കിലും അംഗം ബില്ല് അവതരി പ്പിക്കുന്നു.
  • ബില്ല് എതിർപ്പ് നേരിടുകയാണെങ്കിൽ, അവതരിപ്പിച്ച അംഗ ത്തിനും, എതിർക്കുന്ന അംഗത്തിനും അവരവരുടെ നില പാട് വിശദീകരിക്കുന്നതിന് സഭ നൽകുന്നു.
  • ഭൂരിപക്ഷം അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയാണെങ്കിൽ, അത് ഇന്ത്യാ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കും.
  • അങ്ങേയറ്റം വിവാദം കലർന്നതല്ലെങ്കിൽ, ഒന്നാം വായന യിൽ ചർച്ച ആവശ്യമില്ലെന്ന കീഴ്വഴക്കം നിലവിലുണ്ട്.

2) രണ്ടാം വായന (Second Reading)

  • ബില്ലിന്റെ രണ്ടാം ഘട്ടമാണ് രണ്ടാംവായന.
  • ഈ ഘട്ടത്തിൽ, ബില്ലിന്റെ അടിസ്ഥാനതത്ത്വങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
  • ബില്ല് അടിയന്തിരമായി പരിഗണിക്കണം എന്ന് അവതാരകൻ അഭ്യർത്ഥിക്കും.
  • അല്ലാത്തപക്ഷം ഒരു സെലക്റ്റ് കമ്മിറ്റിക്കോ, രണ്ടു സഭക ളുടെയും സംയുക്ത സെക്റ്റ് കമ്മിറ്റിക്കോ, പരിഗണനയ ക്കായി അയയ്ക്കുന്നതിന് ആവശ്യപ്പെടും.
  • പൊതുജനാഭിപ്രായം ആരായുവാൻ ബിൽ അയക്കണം എന്നും ആവശ്യം ഉയർന്നേക്കാം.
  • എന്നാൽ സാധാരണഗതിയിൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് അയക്കുകയാണ് ചെയ്യുന്നത്.

3) കമ്മിറ്റി ഘട്ടം (Committee Stage)

  • കമ്മറ്റി ഘട്ടം ആണ് മൂന്നാം ഘട്ടം.
  • സെലക്ട് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നത് സഭയാണ്.
  • കമ്മിറ്റി കൂടുന്ന സ്ഥലം, തിയതി, സമയം എന്നിവ തീരുമാ നിക്കുന്നത് കമ്മിറ്റി ചെയർമാൻ ആണ്.
  • സെലക്റ്റ് കമ്മിറ്റിയിൽ പ്രതിപക്ഷാംഗങ്ങളെയും ഉൾപ്പെ ടുത്തും.
  • ബില്ലിലെ വ്യവസ്ഥകൾ, ഒറ്റയ്ക്കൊറ്റയ്ക്ക് സൂക്ഷമമായി പഠിക്കുന്ന കമ്മിറ്റി അംഗങ്ങൾ, സഭയിൽ ചർച്ചചെയ്യുന്നതി നുള്ള റിപ്പോർട്ട് തയ്യാറാക്കുന്നു.

4) റിപ്പോർട്ട് ഘട്ടം (Report Stage)

  • ബില്ലിന്റെ നാലാംഘട്ടമാണ് റിപ്പോർട്ട് ഘട്ടം.
  • റിപ്പോർട്ട് പരിഗണനയ്ക്കെടുക്കുന്നതിന് നിശ്ചയിച്ച ദിവസം, റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന്, അവതാരകൻ സഭയയോട് ആവശ്യപ്പെടുന്നു.
  • റിപ്പോർട്ട് ഏകാഭിപ്രായത്തിലോ, ഭൂരിപക്ഷാഭിപ്രായത്തിലോ ആയിരിക്കും.
  • കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, സഭ ബില്ലിലെ വ്യവസ്ഥ കളോരോന്നും ഒറ്റയ്ക്കൊറ്റയ്ക്കായി ചർച്ചക്കെടുക്കുന്നു.
  • ഈ ചർച്ചയ്ക്ക് ഒട്ടേറെ സമയമെടുക്കും.
  • ബില്ലിലെ, ഓരോ വ്യവസ്ഥയും ഭേദഗതികളടക്കം ചർച്ച ചെയ്ത് വോട്ടിനിടുന്നു.
  • ഈ ഘട്ടത്തിലാണ് സാരമായ പല മാറ്റങ്ങളും ബില്ലിന് സംഭവി ക്കുന്നതിന് എന്നതിനാൽ ബില്ലിന്റെ അവതരണത്തിലെ ഏറ്റവും പ്രധാനമായ ഘട്ടം ഇതാണ്.

5) മൂന്നാം വായന (Third Reading)

  • മൂന്നാം വായനയാണ് അന്തിമഘട്ടം.
  • മൂന്നാം വായനക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസം, അന്തിമമായ അംഗീകരണത്തിനായി ബിൽ സഭയിൽ അവ തരിപ്പിക്കുന്നു.
  • കാര്യമായ മാറ്റങ്ങളൊന്നും, ഈ ഘട്ടത്തിൽ, ബില്ലിൽ വരുത്താറില്ല.
  • ഭേദഗതികൾ, വാക്കാൽ മാത്രം ഉന്നയിച്ച് പെട്ടെന്ന് പറഞ്ഞു തീർക്കും.
  • ചർച്ചയുടെ അവസാനത്തിൽ ബിൽ വോട്ടിനിടും.
  • ഹാജരായ അംഗങ്ങളിൽ ഭൂരിപക്ഷം പേർ അനുകൂലമായി വോട്ടുചെയ്യുകയാണെങ്കിൽ സദ ബിൽ അംഗീകരിച്ചതായി കണക്കാക്കും.
  • പിന്നീട് ബിൽ രണ്ടാമത്തെ സഭയിലേക്ക് അയക്കും. മേൽ സൂചിപ്പിച്ച നടപടിക്രമങ്ങളിലൂടെ ഒരു ബിൽ നിയമമായി മാറുന്നത്.

Question 27.
ഇന്ത്യൻ നീതിന്യായ സംവിധാനം സ്വതന്ത്രവും നിഷ്പക്ഷവു മായാണ് കരുതുന്നത്. ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ എന്തൊക്കെയെന്ന് ചർച്ച ചെയ്യുക.
Answer:
ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള പ്രധാന മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.

  1. ജഡ്ജിമാരുടെ നിയമനരീതി
  2. നിശ്ചിത ഔദ്യോഗിക കാലാവധി
  3. സാമ്പത്തികാശ്രയത്വത്തിൻറെ അഭാവം
  4. വ്യക്തിപരമായ വിമർശങ്ങളിൽ നിന്നുള്ള സംരക്ഷണം
  5. നീതിന്യായവിഭാഗത്തെ കാര്യനിർവണ വിഭാഗത്തിൽ നിന്നും നിയമനിർമ്മാണ വിഭാഗത്തിൽന്നും വേർപെടുത്തൽ

Plus One Political Science Question Paper June 2022 Malayalam Medium

Question 28.
73-ാം ഭരണഘടനാ ഭേദഗതിയുടെ പ്രധാന വ്യവസ്ഥകൾ വിവരിക്കുക.
Answer:
1992-ലെ 73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജിനെ ഭരണഘടനാനുസൃതമാക്കിത്തീർത്തു.

  • എല്ലാ സംസ്ഥാനങ്ങളിലും, ഗ്രാമ – ബ്ലോക്ക് – ജില്ലാതലങ്ങളി ലായി ഒരു ത്രിതല പഞ്ചായത്ത് സമ്പ്രദായമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
  • എങ്കിലും ഇരുപത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ബ്ലോക്ക് തലം ഒഴിവാക്കാവുന്നതാണ്.
  • ഗ്രാമസഭാ സങ്കല്പവും ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും ചെയർമാൻമാരെ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളാണ് തെര ഞെഞ്ഞെടുക്കുന്നത്.
  • സ്ഥലത്തെ എം. എൽ. എ മാർ, എം.പി മാർ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്തിലെയും എക്സ് ഒഫിഷ്യോ അംഗങ്ങളായി രിക്കും.
  • ഗ്രാമ പഞ്ചായത്ത് ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന നിയമമനുസരിച്ചായിരി ക്കും.
  • ബന്ധപ്പെട്ട പ്രദേശത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി മൂന്ന് പഞ്ചായത്ത് തലങ്ങളിലും ഏതാനും സീറ്റുകൾ പട്ടികജാ തി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടിരി ക്കും.
  • മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിരിക്കുകയാണ്.
  • ജനസംഖ്യാനുപാതികമായി എല്ലാ തലത്തിലും ചില ചെയർമാൻ സീറ്റുകളും പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗ ക്കാർക്കായി നീക്കിവയ്ക്കണം. മൂന്നിലൊന്ന് ചെയർമാൻ പദവി കൾ സ്ത്രീകൾക്കായിരിക്കും.
  • സംവരണങ്ങളെല്ലാം ചാക്രികക്രമത്തിലാണ്. (by rotation) പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയെല്ലാം കാലാവധി 5 വർഷ മായിരിക്കും. പിരിച്ചുവിടുന്ന ഘട്ടത്തിൽ, ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കണം.
  • സംസ്ഥാനത്ത് സ്വതന്ത്രമായി ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് ഗവർണ്ണറുടെ ചുതലയാണ്.
    പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത്,
  • സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകുന്നതിനായി അഞ്ചുവർഷത്തിനൊരിക്കൽ, ഒരു ധനകാര്യ കമ്മീഷനെ നിയമി ക്കാനും ആക്റ്റിൽ വ്യവസ്ഥയുണ്ട്.

Question 29.
ദേശീയതയുടെ വികസനത്തിന് സംഭാവന നൽകുന്ന വിവിധ ഘടകങ്ങൾ വിവരിക്കുക.
Answer:
ദേശരാഷ്ട്രങ്ങളിലുള്ള ‘രാഷ്ട്രതത്വത്തിന്റെ എല്ലാ ഘടകങ്ങ ളെയും ഒരുമിച്ചു ചേർക്കുന്ന ആത്മീയവും വൈകാരികവുമായ ശക്തി വിശേഷണമാണ് ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശിക്കുന്ന ദേശീയത.

ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ

a) പൊതുവായ വിശ്വാസം (Shared Beliefs)
ചില വിശ്വാസങ്ങളാണ് രാഷ്ട്രമായിത്തീരുന്നത്. കെട്ടിടം, കാട് പുഴ തുടങ്ങി കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ ഭൗതികവസ്തുക്കളെപ്പോലെയുള്ള ഒന്നല്ല രാഷ്ട്രം. ജനങ്ങ ളുടെ വിശ്വാസത്തിൽ അധിഷ്ഠിതമാണത്. നമ്മൾ ഒരു ജനത യെപ്പറ്റി രാഷ്ട്രം എന്നു പറയുമ്പോൾ, അവരുടെ എന്തെ ങ്കിലും ഭൗതികസ്വഭാവത്തെയല്ല നാം വിവക്ഷിക്കുന്നത്. സ്വത ന്തമായൊരു രാഷ്ട്രീയ അസ്തിത്വമുണ്ടാകണമെന്ന് ആഗ്ര ഹിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭാവിക്കുള്ള വീക്ഷണവും കൂട്ടായ സ്വത്വവുമാണത്. അത് ഒരു ഗ്രൂപ്പ് പോലെയോ ടീം പോലെയോ ആണ്. ഏകത്വത്തെക്കുറിച്ച് ജനങ്ങൾ വിശ്വസി ക്കുന്നിടത്തോളം കാലം മാത്രമേ രാഷ്ട്രം നിലനിൽക്കൂ.

b) ചരിത്രം (History)
ഒരു രാഷ്ട്രമായി സ്വയം കരുതുന്ന ഒരു ജനതയ്ക്ക് തുടർച്ച യായ, ചരിത്രപരമായ ഒരസ്തിത്വബോധമുണ്ട്. ഭൂതകാല ത്തേക്ക് പിൻതിരിഞ്ഞുനോക്കാനും ഭാവിയിലേക്ക് ദീർഘ ദർശനം നടത്താനും കഴിയുന്ന ഒന്നാണത്. കൂട്ടായ സ്മര ണകളുടേയും ഐതിഹ്യങ്ങളുടേയും ചരിത്രപരമായ രേഖ കളുടേയും അടിസ്ഥാനത്തിൽ അവർ സ്വന്തമൊരു ചരിത്രം സ്വീകരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള തുടർച്ച യായ വ്യക്തിത്വം അങ്ങനെ കൈവരുന്നു. ഇന്ത്യയിലെ ദേശീ യവാദികളെ നമുക്ക് ഉദാഹരണമായെടുക്കാം. ഇന്ത്യയുടെ പൗരാണിക നാഗരികതയേയും സാംസ്കാരിക പൈതൃക ത്തേയും മറ്റു ഭൂതകാലനേട്ടങ്ങളേയും ചൂണ്ടിക്കാട്ടി രാഷ്ട്ര ത്തിന്റെ അനുസൃതത നാം ചിത്രീകരിക്കുന്നു.

c) ഭൂപ്രദേശം (Territory)
രാഷ്ട്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഭൂപ്രദേശം. ഒരു രാജ്യത്തിന് ഒരു പ്രത്യേക ഭൂവിഭാഗമുണ്ടായിരിക്കും. അവിടെ ഏറെക്കാലം ഒരുമിച്ച് താമസിക്കുകയും പൊതു വായൊരു ഭൂതകാലം പങ്കുവെക്കുകയും ചെയ്യുമ്പോൾ ജന ങ്ങളിൽ കൂട്ടായൊരു സ്വത്വബോധം രൂപപ്പെടുന്നു. തങ്ങൾ ഒരു ‘എതജനതയാണ്’ എന്നു സങ്കല്പിക്കാൻ അവരെ സഹായിക്കുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമായി സ്വയം കാണുന്ന ജനത ജന്മനാടിനെക്കുറിച്ച് സംസാരിക്കുന്നത്.

d) പൊതുവായ രാഷ്ട്രീയാദർശങ്ങൾ (Shared Political ideals)
ജനങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. ഭാവിയെക്കുറിച്ചുള്ള പൊതുവായൊരു വീക്ഷ ണവും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പൊതു അഭിലാഷവും. രാഷ്ട്രങ്ങളെ ഗ്രൂപ്പുകളിൽ നിന്ന് വിത്വസ്തമാക്കുന്നത് ഈ ഘടകങ്ങളാണ്.

e) പൊതുവായ രാഷ്ട്രീയ വ്യക്തിത്വം (Common Political Identity)
സമൂഹത്തെ പറ്റിയും ഭരണകൂടത്തെപ്പറ്റിയും പൊതുവാ യൊരു രാഷ്ട്രീയ ദർശനം ഉണ്ടായതുകൊണ്ടു മാത്രം വ്യക്തി കളെ ഒരു രാഷ്ട്രമായി വാർത്തെടുക്കാനാവില്ലെന്നു പലരും കരുതുന്നു. പൊതുവായൊരു ഭാഷ, പൊതുവായൊരു പൈതൃകം എന്നിവ പോലെയുള്ള പൊതുവായൊരു സാംസ്കാരിക വ്യക്തിത്വം അതിനാവശ്യമാണെന്ന് അവർ കരു തുന്നു. പൊതുവായൊരു ഭാഷയും പൊതുവായൊരു മത വുമുണ്ടെങ്കിൽ പൊതുവായൊരു സാംസ്കാരിക വ്യക്തിത്വ മാകും. ഒരേ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരേ ദിന ങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് ജനങ്ങളെ ഒരുമിപ്പി ക്കുന്നു. പക്ഷെ ഒരു ജനാധിപത്യത്തിൽ നാം ഉയർത്തിപ്പിടി ക്കുന്ന മൂല്യങ്ങൾക്ക് മതപരമായ പരിഗണനകൾ ഒരു ഭീഷ ണിയാകും.

Question 30.
ഇന്ത്യൻ മതേതരത്വത്തിന് എതിരെ നിലനിൽക്കുന്ന പ്രധാന വിമർശനങ്ങൾ വിവരിക്കുക.
Answer:
(1) മതവിരുദ്ധമെന്ന് (Anti-Religious)
മതേതരത്വമെന്നു പറയുന്നത് വാസ്തവത്തിൽ മതവിരോധമാണെന്ന് ചിലർ ആക്ഷേപിക്കാറുണ്ട്. സ്ഥാപനവൽകൃതമായ മതത്തിന്റെ മേധാവിത്വത്തിന് മതേതരത്വം എതിരാണെന്ന വിശ്വാസമാണ് ഇതി നാധാരം. എന്നാൽ ഇതും മതവിരോധവും തീർത്തും വ്യത്യസ്ത വുമാണ്. മതേതരത്വം മതപരമായ വ്യക്തിത്വത്തിന് ഭീഷണിയാ ണെന്ന് ചിലർ വാദിക്കാറുണ്ട്. ഇതും ശരിയല്ല. കാരണം മതേത രത്വം മതസ്വാതന്ത്ര്യത്തെ വളർത്തുകയാണ് ചെയ്യുന്നത്; മതപരമായ വ്യക്തിത്വത്തിന് അത് ഭീഷണിയല്ല. ചിലതരം വ്യക്തിത്വത്തിന് മതേ തരത്വം എതിരാണെന്നത് ഒരു വസ്തുതയാണ്. ഹിംസ പ്രചരിപ്പി ക്കൽ, മൂർഖത്തരങ്ങൾ, മതഭ്രാന്ത്, ഇതര മതങ്ങളോട് വിദ്വേഷം കാണിക്കൽ എന്നിവയ്ക്ക് മതേതരത്വം എതിരാണ്. അതിനാൽ മത വ്യക്തിത്വം നശിപ്പിക്കു ന്നുവെന്ന ആരോപണം പ്രസക്തമല്ല; നശി ഷിക്കപ്പെടുന്നത് നല്ലതോ ചീത്തയോ എന്നതാണ് പ്രസക്തം.

(2) പാശ്ചാത്യ ഇറക്കുമതി (Western Import)
ഇന്ത്യൻ മതേതരത്വത്തിനെതിരായ മറ്റൊരു വിമർശനം, അത് ക്രിസ്തുമതവുമായി ബന്ധപ്പെട്ടതാണെന്നതാണ്. അതായത് മതേ തരത്വമെന്നത് പാശ്ചാത്യമാണെന്നും ഇന്ത്യൻ സാഹചര്യങ്ങൾക്കിണ ങ്ങില്ലെന്നും വിവക്ഷ. ഇതു വിചിത്രമായൊരു വാദമാണ്. നാം ചുറ്റു മൊന്നു നോക്കിയാൽ ഭാരതീയമല്ലാത്ത ലക്ഷക്കണക്കിന് സാധന
ങ്ങൾ കാണാം.

ഒരു രാഷ്ട്രം മതേതരമാകുമ്പോൾ അതിന് തനതായൊരു ലക്ഷ്യം വേണമെന്ന് പറഞ്ഞാൽ അത് പ്രസക്തവും പ്രധാനവുമാണ്. രാഷ്ട്രീ യവും സാമൂഹ്യവുമായ ജീവിതത്തിന്റെ മേൽ സ്ഥാപിതമതമേധാ വിമാർ നിയന്ത്രണാധിരാപം ഏർപ്പെടുത്തിയതിനെ വെല്ലുവിളിക്കാ നാണ് പാശ്ചാത്വമതേതരത്വം രൂപം കൊണ്ടത്. അപ്പോൾ പാശ്ചാത്യ മതേതരത്വമാതൃക എങ്ങനെ ക്രൈസ്തവലോകത്തിന്റെ ഒരു ഉല്പ ന്നമാകും? അതിനു പുറമേ പാശ്ചാത്വമതേതരത്വത്തിന്റെ ആദർസ മായി കരുതപ്പെടുന്നത് മതവും ഭരണകൂടവും പരസ്പരം വർജ്ജി ക്കുന്നുവെന്നതാണ്. എന്നാൽ എല്ലാ മതേതര ഭരണകൂടങ്ങളു ടെയും നട്ടെല്ല് ഇതല്ല. മതത്തേയും ഭരണകൂടത്തേയും വേർതിരി ക്കുക എന്നതിന് വിവിധ സമൂഹങ്ങൾ വിവിധ വ്യഖ്യാനങ്ങളാണ് നൽകുന്നത്. ഒരു മതേതര ഭരണകൂടം മതത്തിൽ നിന്ന് തത്വാധി ഷ്ഠിതമായ ദൂരം നിലനിർത്തുന്നു. വിവിധ സമുദായങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ ചെയ്യുന്നതാണ് അത്. അതേസമയം ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഭരണകൂടം ഇടപെടുകയും ചെയ്യും.

(3) ന്യൂനപക്ഷത്വം (Minoritism)
ഇന്ത്യൻ മതേതരത്വത്തിനെതിരായി ഉന്നയിക്കുന്ന മറ്റൊരാക്ഷേപം അതിന് ന്യൂനപക്ഷത്വമുണ്ടെന്നതാണ്. ഇന്ത്യൻ മതേതരത്വം ന്യൂന പക്ഷാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുവെന്നത് ശരിയാണ്. താഴെ തരുന്ന ഉദാഹരണം നോക്കൂ: നാലുപേർ ഒരു തീവണ്ടിയിൽ യാത്ര ചെയ്യുന്നു. അതിൽ ഒരാൾക്ക് പുകവലിക്കണം. എന്നാൽ മറ്റൊരാൾ അതിനെ എതിർക്കുന്നു. മറ്റു രണ്ടുപേരും പുകവലി ക്കാരാകയാൽ ഒന്നും മിണ്ടുന്നില്ല. തന്മൂലം അവർക്കിടയിൽ ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നു. വോട്ടു ചെയ്ത് ജനാധിപത്യപരമായി ഒരു തീരുമാനമെടുക്കുകയാണെങ്കിൽ, പുകവലിയെ എതിർത്ത ആൾ പരാജയപ്പെടും. എന്നാൽ ഫലം നീതിപൂർവ്വമാണ്. എന്നാൽ പുകവലിക്കാരൻ മൂലം വിഷമിക്കേണ്ടി വന്ന ആളുടെ വീക്ഷാഗതി വച്ചു നോക്കിയാൽ അത് നീതിയാണോ? ഇവിടെ വോട്ടിങ്ങ് നട പടി ഒട്ടും ഉചിതമല്ല. യഥാർത്ഥത്തിൽ വേണ്ടത് ന്യനപക്ഷക്കാരന്റെ അവകാശം സംരക്ഷിക്കലായിരുന്നു.

(4) വോട്ട് ബാങ്ക് രാഷ്ട്രീയം (Vote Bank Politics)
ഇന്ത്യൻ മതേതരത്വം വോട്ടു ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പി ക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. അനുഭവത്തിന്റെ അടി സ്ഥാനത്തിൽ ഈ ആരോപണം പൂർണ്ണമായും തെറ്റല്ല. എന്നാൽ, ഈ പ്രശ്നത്തെ ശരിയായ വീക്ഷണഗതിയിലൂടെ നാം വിലയിരു ത്തേണ്ടതാണ്.

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയക്കാർ വോട്ടുതേടുന്നത് സ്വാഭാവികമാണ്. അവരുടെ ജോലിയുടെ ഭാഗമാണത്. ഒരു വിഭാഗം ജനങ്ങളുടെ വോട്ടു കിട്ടുന്നതിനുവേണ്ടി അവർ ചില വാഗ്ദാനങ്ങളൊക്കെ നൽകിയെന്നിരിക്കും. അതിന് അവരെ കു പ്പെടുത്തുന്നത് ശരിയല്ല. അവർ വോട്ടു ചോദിക്കുന്നത് എന്തിനു വേണ്ടിയാണ് എന്നതാണ് യഥാർത്ഥ പ്രശ്നം. അത് സ്വാർത്ഥതാ ല്പര്യങ്ങൾക്കുവേണ്ടിയാണോ? അതോ അധികാരത്തിനു വേണ്ടി യാണോ? അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ത്തിനു വേണ്ടിയാണോ? ഏതെങ്കിലുമൊരു വിഭാഗം അവർ വോട്ടു നൽകി വിജയിപ്പിച്ച രാഷ്ട്രീയക്കാരൻ അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ അവർ അയാളെ കുറ്റപ്പെടുത്തും. മതേതരത്വ ത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ ന്യൂനപക്ഷങ്ങളുടെ വോട്ടു തേടുകയും അവരാവശ്യപ്പെടുന്നത് നേടുക്കൊടുക്കു കയും ചെയ്താൽ അത് മതേതരപത്വത്തിന്റെ വിജയമാണ്. കാരണം ന്യൂനപക്ഷതാല്പര്വങ്ങളെ സംരക്ഷിക്കുകയെന്നത് മതേതരത്വ ത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

(5) ഇടപെടൽ (Interventionist)
ഇന്ത്യൻ മതേതരത്വത്തിന് ഒരു നിയന്ത്രണ സ്വഭാവമുണ്ടെന്നും അത് സമുദായങ്ങളുടെ മതസ്വാതന്ത്ര്യത്തിൽ അമിതമായി ഇടപെടുന്നു ണ്ടെന്നും വിമർശകർ ആരോപിക്കുന്നു.

ഇത് ഇന്ത്യൻ മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. മതകാര്യ ങ്ങളിൽ ഇടപെടാൻ പാടില്ല എന്ന ആശയത്തെ ഇന്ത്യൻ മതേതരത്വം നിഷേധിക്കുന്നു എന്നത് ഒരു വസ്തുതയാണ്. എന്നുവെച്ച് മത കാര്യങ്ങളിലുള്ള അമിതമായ ഇടപെടലിനെ അത് അംഗീകരിക്കു ന്നില്ല. മതത്തിൽ നിന്ന് തത്ത്വാഘിഷ്ഠിതമായ അകലം” പാലിക്കുക എന്ന ആശയമാണ് ഇന്ത്യൻ മതേതരത്വം മുറുകെ പിടിക്കുന്നത്. ഇതു പ്രകാരം രാഷ്ട്രത്തിന് മതത്തിൽ ഇടപെടുകയോ ഇടപെട തിരിക്കുകയോ ചെയ്യാം. ഇടപെടൽ എന്നാൽ ബലപ്രയോ ഗത്തിലൂടെയുള്ള ഇടപെടലല്ല എന്നും ഓർക്കേണ്ടതുണ്ട്.

(6) അസാദ്ധ്യമായ പദ്ധതി (Impossible Project)
മതപരമായി വലിയ വ്യത്വാസങ്ങളുള്ള ജനതകൾക്ക് സമാധാന ത്തോടെ ഒത്തൊരുമിച്ച് ജീവിക്കാൻ സാധ്യമല്ലെന്നും, അതിനാൽ മതേതരത്വം അപ്രായോഗികവും അസാധ്യവുമായ ഒരു പദ്ധതിയാ ണെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.

ഇത് തെറ്റായൊരു വാദഗതിയാണ്. ഇന്ത്യൻ നാഗരികതയുടെ ചരി തവും ഒട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രവും മതപരമായ ഒ രുമയോടുള്ള ജീവിതം സാധ്യമാണെന്ന് നമ്മെ ബോധ്യപ്പെടു ത്തുന്നു. മാത്രമല്ല, ഇന്ത്യൻ മതേതരത്വം ലോകത്തിലെ മറ്റു രാജ്യ ങ്ങൾക്ക് ഒരു മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള വൽക്കരണത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇതിനു കാരണം. ആഗോളവൽക്കരണം തീവ്രതയാർജിച്ചതോടെ ലോകത്തെമ്പാടും കുടിയേറ്റത്തിൽ വൻ വർദ്ധനവുണ്ടായി. മുൻ കോളനികളിൽ നിന്ന് പാശ്ചാത്യ ലോകത്തേയ്ക്ക് വൻതോതിൽ കുടിയേറ്റം നടന്നു. ഇതോടെ യൂറോപ്പിലും അമേരിക്കയിലും പശ്ചിമേഷ്യയിലെ ചില ഭാഗങ്ങളിലും സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങൾ ശക്തിയാർജിച്ചു.

Plus One Political Science Question Paper June 2022 Malayalam Medium

31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 31.
എല്ലാ ജനാധിപത്വരാജ്യങ്ങളും അവരുടെ ഭരണഘടനയിൽ അവകാശ ങ്ങ ളു ടെ ഒരു പട്ടിക നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരൻമാർക്ക് ഭരണഘടനയിൽ ഉറപ്പു നൽകിയിരിക്കുന്ന മൗലിക അവകാശങ്ങൾ വിശദീകരിക്കുക.
Answer:
1) സമത്വാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീപനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവ കാശം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാ ശമായ സമത്വാവകാശത്തെക്കുറിച്ച് ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ വ്യക്ത മായി വിശദീകരിച്ചിട്ടുണ്ട്.

സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറ യുന്നവയാണ്.

  • നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
  • വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
  • നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
  • അയിത്ത നിർമ്മാർജ്ജനം
  • ബഹുമതികൾ നിർത്തലാക്കൽ

2) സ്വാതന്ത്ര്യത്തിനുള്ള അവകാശം

  • സംഭാഷണ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ ത്തിനു മുള്ള അവകാശം.
  • സമ്മേളന സ്വാതന്ത്ര്യം
  • സംഘടനാ സ്വാതന്ത്ര്യം
  • സഞ്ചാര സ്വാതന്ത്ര്യം
  • പാർപ്പിട സ്വാതന്ത്ര്യം
  • തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ യ്ക്കുള്ള സ്വാതന്ത്ര്യം.
  • കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
  • വ്യക്തിസ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും.
  • അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.

3) ചൂഷണത്തിനെതിരെയുള്ള അവകാശം

  • ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
  • ഭരണഘടനയിലെ 23-ാം വകുപ്പ് അന്മാർഗ്ഗിക ചെയ്തി കളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
  • ബാലവേല നിരോധനം.

4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

  • ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘ ടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
  • ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മത സ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.

Plus One Political Science Question Paper June 2022 Malayalam Medium 3
5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

  • എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
  • ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.

6) ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റൂ. ഭരണഘടനാപ രമായ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ശത്തെ ഡോ. അംബേദ്കർ “ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.

* മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കു ന്നത്.

റിട്ടുകൾ (കോടതി ഉത്തരവുകൾ

  • ഹേബിയസ് കോർപ്പസ്
  • മാൻഡമസ്
  • നിരോധന ഉത്തരവ്
  • സോഫോറ്റി
  • ക്വോവാറന്റോ

Question 32.
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ ധാരാളം സംഘർഷ മേഖലകൾ ഉണ്ട്. താഴെ തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഇത് വിശദീകരിക്കുക.
(a) കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
(b) സ്വയം ഭരണത്തിന് വേണ്ടിയുള്ള ആവശ്യം
(c) പുതിയ സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ആവശ്യം
(d) സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കൾ
Answer:
ഭരണഘടന ഫെഡറലിസത്തിന്റെ ഒരു ചട്ടക്കൂട് മാത്രമാണ്. മാംസവും രക്തവും യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രക്രീയകളാണ് പ്രദാനം ചെയ്യുന്നത്. ആയതുകൊണ്ട് മാറികൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്രീയകളാണ് ഇന്ത്യൻ ഫെഡറലിസത്തെ സ്വാധീനി ക്കുന്ന പ്രധാന ഘടകം.

സ്വയം ഭരണാധികാരത്തിനുള്ള ആവശ്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ സ്വയം ഭരണത്തി നുവേണ്ടി മുറവിളിക്കുട്ടുന്നു. ഇന്ത്യൻ ഫെഡറലിസത്തിൽ പല പ്പോഴും കേന്ദ്ര- സംസ്ഥാന ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കുന്നു.

ഗവർണർമാരുടെ പങ്കും പ്രസിഡന്റ് ഭരണവും
“ഗവർണറുടെ പങ്ക് സംസ്ഥാനങ്ങളും, കേന്ദ്ര ഗവൺമെന്റുകളും തമ്മിൽ വൻ വിവാദപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കിയി ട്ടുണ്ട്. പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ ആജ്ഞാനുവർത്തി യായി പ്രവർത്തിക്കേണ്ട ഗതികേട് ഗവർണ്ണർമാർക്കും സംജാതമാ യിട്ടുണ്ട്. ഭരണഘടനാ പ്രതിസന്ധിയുടെ പേരിലുള്ള രാഷ്ട്രപതി ഭരണവും തർക്കവിഷയങ്ങളാണ്.

പുതിയ സംസ്ഥാനങ്ങൾക്കുള്ള ആവശ്യം
ഫെഡറൽ വ്യവസ്ഥയിൽ പിരിമുറുക്കമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് പുതിയ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ആവശ്യം. ഉദാഹരണമായി തെലിങ്കാന വാദം.

അന്തർ – സംസ്ഥാന പോരാട്ടങ്ങൾ
സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ നിലനില്പ്പുതന്നെ ചില സന്ദർഭങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ വളരാറുണ്ട്.

Plus One Political Science Question Paper June 2022 Malayalam Medium

Question 33.
ഇന്ത്യൻ ഭരണഘടനയുടെ രാഷ്ട്രീയ തത്വശാസ്ത്രം വിശദീക രിക്കുക.
Answer:
ഇന്ത്യൻ ഭരണഘടനയിൽ നിയമങ്ങൾ മാത്രമല്ല ചില ധാർമ്മിക മൂല്യ ങ്ങളെയും വീക്ഷണത്തേയും അടിസ്ഥാനമാക്കിയുള്ള ഒരു പ്രമാ ണമാണ്. ഭരണഘടനയ്ക്കു സ്വന്തമായി ഒരു രാഷ്ട്രീയ തത്വശാസ്ത്ര മുണ്ട്. ഭരണഘടനയിലെ മിക്ക ആശയങ്ങളും ഭരണഘടനാ നിർമ്മാ ണസഭയിലെ സംവാദങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കേണ്ടി യിരിക്കുന്നു. ഈ അധ്യായത്തിൽ ഇന്ത്യൻ ഭരണഘടനയുടെ തത ശാസ്ത്രം ഭരണഘടനയിലെ പ്രധാന ആശയങ്ങളുമായി ബന്ധിപ്പിച്ച് വിശകലനരീതിയിൽ പ്രതിപാദിച്ചിരിക്കുന്നു.

ഉള്ളടക്കം

വ്യക്തിസ്വാതന്ത്ര്യം : വ്യക്തിസ്വാതന്ത്ര്യത്തിനോട് നമ്മുടെ ഭരണഘ ടനയ്ക്ക് അതീവ പ്രതിബദ്ധതയാണുള്ളത്. ഉദാഹരണമായി മൗലി കാവകാശങ്ങൾ.

സാമൂഹ്യനീതി : സാമൂഹ്യനീതി ഉറപ്പാക്കലാണ് രാഷ്ട്രത്തിന്റെ ദൗത്യം ഭരണഘടനയുടെ വിവിധ വകുപ്പുകൾ ഇതിനുള്ള ഉപക രണങ്ങളാണ്. ഉദാഹരണമായി ആർട്ടിക്കിൾ 16.

ന്യൂനപക്ഷങ്ങളുടെ വൈവിധ്യങ്ങളോടുള്ള ആദരവ്
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസപരവും, സാംസ്കാരി കവുമായ അവകാശങ്ങൾ ഉറപ്പാക്കുന്നു.

മതേതരത്വം : ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണ് മതേതരത്വം. സർവ്വസമഭാവനയാണിത്.

സാർവ്വത്രിക വോട്ടവകാശം : 18 വയസ് പൂർത്തിയായ മുഴുവൻ വ്യക്തികൾക്കും യാതൊരു വിവേചനവും ഇല്ലാതെ വോട്ടവ കാശം ഭരണഘടന ഉറപ്പാക്കുന്നു.

ഫെഡറിലിസം : ഇന്ത്യൻ ഒരു ഫെഡറേഷനാണ്. കേന്ദ്ര സംസ്ഥാ നബന്ധങ്ങൾ കൃത്വമായി നിർവചിക്കുന്നു.

ദേശീയ സ്വത്വം : നമ്മുടെ ഭരണഘടന ഒരു ദേശീയ വ്യക്തിത്വം, പ്രാദേശിക വ്യക്തിത്വവും ഒരേ സമയം പരിപോഷിക്കുന്നു.

Plus One Business Studies Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus One Business Studies Previous Year Question Paper March 2020 Malayalam Medium

Time : 2 1/2 hours
Maximum : 80 Scores

Answer the following questions from 1 to 9. Each carries 1 score. (9 × 1 = 9)

Question 1.
താഴെ തന്നിരിക്കുന്നവയിൽ വ്യാപാര നഷ്ട സാധ്യതയ്ക്കുള്ള വ്യക്തിഗത കാരണമായത് ഏത്?
a) തൊഴിലാളികളുടെ സമരം
b) ക്ഷാമം
c) സാങ്കേതികവിദ്യയിലുള്ള മാറ്റം
d) വെള്ളപ്പൊക്കം
Answer:
a) തൊഴിലാളികളുടെ സമരം

Question 2.
ഒരു കമ്പനിയുടെ അടുപ്പുതീർത്ത മൂലധനത്തിൽ …………. മാനത്തിൽ കുറവല്ലാത്ത സർക്കാർ പങ്കാളിത്തമുള്ള കമ്പനിയാണ് ഗവൺമെന്റ് കമ്പനി,
a) 49%
b) 50%
c) 51%
d) 26%
Answer:
c) 51%

Plus One Business Studies Question Paper March 2020 Malayalam Medium

Question 3.
താഴെ തന്നിരിക്കുന്നവയിൽ സംഭരണം എന്നതിന്റെ ധർമ്മമല്ലാ അത് ഏത്?
a) വലിയ ഭാഗത്തെ ചെറുതാക്കൽ
b) വില സ്ഥിത
c) കൂട്ടിച്ചേർക്കൽ
d) തപാൽ സൗകര്യങ്ങൾ
Answer:
d) തപാൽ സൗകര്യങ്ങൾ

Question 4.
ഉപഭോക്താവ് എ.ടി.എം. ഉപയോഗിച്ച് പണം പിൻവലിക്കുന്നത് ഇലക്ട്രോണിക് ബിസിനസ്സിലെ …………. മാതൃകയ്ക്ക് ഉദാഹര ണമാണ്.
a) ബി.ടു.ബി
b) ബി ടു സി
c) ഇൻട്രാ ബി
d) സി ടു സി
Answer:
b) ബി ടു സി

Question 5.
സൂചന പ്രകാരം പൂരിപ്പിക്കുക.
a) നിയമമനുസരിക്കൽ – വ്യാപാരത്തിന്റെ നിയമ പരമായ ഉത്തരവാദിത്വം
b) ജനങ്ങളുടെ മതപരമായ വികാരത്തെ ബഹുമാനിക്കുക – ?
Answer:
ധാർമ്മിക ഉത്തരവാദിത്തം (Ethical Responsibility)

Question 6.
കമ്പനി എന്ത് ലക്ഷ്യത്തിനുവേണ്ടിയാണ് രൂപീകരിച്ചത് എന്ന് നിർവ്വ ചിക്കുന്ന മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലെ വകുപ്പ് ഏത് ?
a) ലക്ഷ്യവകുപ്പ്
b) മൂലധനവകുപ്പ്
c) സാധ്യതാവകുപ്പ്
d) നാമവകുപ്പ്
Answer:
a) ലക്ഷ്യവകുപ്പ്

Question 7.
ചെറുകിട സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന തിനായി രൂപീകരിച്ചിട്ടുള്ള ഉന്നത സ്ഥാപനമാണ് ……………
a) എൻ.സി.ഇ.യു.എസ്.
b) ആർ.ഡബ്ല്യു.ഇ.ഡി.
c) വാസ്‌മൈ
d) സിഡ്ബി
Answer:
d) സിഡ്ബി

Question 8.
താഴെ തന്നിരിക്കുന്നവയിൽ നിന്ന് തപാൽ മാർഗ്ഗം ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറുകിട സംരംഭത്തെ കണ്ടെത്തുക.
a) മെയിൽ ഓർഡർ ഹൗസുകൾ
b) ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ
c) സൂപ്പർ മാർക്കറ്റുകൾ
d) മൾട്ടിപ്പിൾ ഷോപ്പുകൾ
Answer:
a) മെയിൽ ഓർഡർ ഹൗസുകൾ

Question 9.
കയറ്റുമതിക്കാർ അടച്ച് എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ തെളിവുകൾ ഹാജരാക്കുന്ന മുറയ്ക്ക് തിരികെ നൽകുന്ന പദ്ധ തിയാണ്…………….
a) ബോണ്ട് പദ്ധതിക്ക് കീഴിലുള്ള ഉല്പാദനം
b) ഡ്യൂട്ടി തിരികെ നൽകൽ പദ്ധതി
c) മുൻകൂർ ലൈസൻസ് പദ്ധതി
d) കയറ്റുമതി പ്രോത്സാഹനത്തിനായുള്ള മൂലധന സാധന ങ്ങൾക്കായുള്ള പദ്ധതി
Answer:
b) ഡ്യൂട്ടി തിരികെ നൽകൽ പദ്ധതി

Answer any 6 of the following questions from 10 to 16. Each carries 2 Scores. (6 × 2 = 12)

Question 10.
താഴെ തന്നിരിക്കുന്നവയെക്കുറിച്ച് ഒന്നോ രണ്ടോ വാചകങ്ങളിൽ കുറിപ്പ് എഴുതുക
a) നാമമായ പങ്കാളി
b) ഹിന്ദു കൂട്ടുകുടുംബ ബിസിനസ്സ്
Answer:
a) നാമമാത്ര പങ്കാളി: മൂലധനം ഇറക്കുകയോ ദൈനംദിന് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാത്ത പങ്കാളി യാണ് നാമമാത്ര പങ്കാളി (Nominal Partner).

b) ഹിന്ദുകൂട്ടുകുടുംബ ബിസിനസ്സ് :
a) ജന്മം കൊണ്ടുമാത്രമേ ഒരാൾക്ക് ഈ ബിസിനസ്സിൽ അംഗത്വം നേടാനാകു.
b) ബിസിനസ്സിന് നേതൃത്വം നൽകുന്നത് കുടുംബത്തിലെ ഏറ്റവും മുതിർന്ന പുരുഷ അംഗമാണ്. അദ്ദേഹത്തെ ‘കർത്ത’ എന്ന് വിളിക്കുന്നു.
c) ബിസിനസ്സിലെ “കർത്ത് ഒഴികെ മറ്റുള്ള അംഗങ്ങളെ ‘കോപാർസനേഴ്സ്’ എന്ന് വിളിക്കുന്നു.

Question 11.
പൊരു കോർപ്പറേഷന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ പട്ടി കപ്പെടുത്തുക.
Answer:
പൊതുകൊർപ്പറേഷനുകളുടെ പ്രത്യേകതകൾ
a) പാർലിമെന്റിലോ നിയമസഭയിലോ പാസ്സാക്കുന്ന പ്രത്യേക നിയമം മുഖേന നിലവിൽ വരുന്നു.
b) പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൻ കീഴിലാണ്.
c) നിയമപരമായി ഇതിന് സ്വതന്ത്ര അസ്തിത്വമുണ്ട്.
d) ഗവൺമെന്റ് നോമിനേറ്റ് ചെയ്യുന്ന ഡയറക്ടർ ബോർഡ് ഭരണം നടത്തുന്നു.

Question 12.
ഓൺലൈൻ വിൽപ്പനയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും രണ്ട് പണമടവ് രീതികൾ എഴുതുക.
Answer:
a) കാഷ് ഓൺ ഡെലിവറി (COD)
b) ചെക്ക്
c) ക്രെഡിറ്റ് കാർഡ്
d) ഡെബിറ്റ് കാർഡ്
e) നെറ്റ് ബാങ്കിങ്ങ്
f) ഡിജിറ്റൽ കാഷ്

Question 13.
മാറ്റിവെയ്ക്കപ്പെട്ട ലാഭം എന്നാൽ എന്ത്?
Answer:
ലാഭം തിരികെ നിക്ഷേപിക്കൽ (Retained Earnings) (Ploughing back of Profit)
ലാഭത്തിന്റെ ഒരു പങ്ക് കരുതൽ ധനമായി സൂക്ഷിക്കുന്നതിനെ ലാഭം തിരികെ നിക്ഷേപിക്കൽ എന്നു പറയാം. കമ്പനിക്ക് പണ ത്തിന്റെ ആവശ്യം വരുമ്പോൾ ഈ ലാഭം പ്രയോജനപ്പെടുത്താം. ഇത് ഉടമകളുടെ പണമായതിനാൽ മൂലധന ചെലവ് ഉണ്ടാകു ന്നില്ല.

Plus One Business Studies Question Paper March 2020 Malayalam Medium

Question 14.
മാറ്റിവെയ്ക്കപ്പെട്ട ലാഭം എന്നാൽ എന്ത്?
Answer:
പ്ലാറ്റ് ഫോം ടിക്കറ്റുകൾ, മിഠായികൾ, പാത്രങ്ങൾ, മാസികകൾ, ശീതളപാനിയങ്ങൾ, വിത്തുകൾ, ചായ, കാപ്പി തുടങ്ങിയ പാനീ യങ്ങൾ എന്നിവ വെൻഡിങ്ങ് മെഷീനിന്റെ സഹായത്തോടെ വിൽപന ചെയ്യാവുന്ന ഉല്പന്നങ്ങളാണ്.

Question 15.
അന്തർദേശീയ വ്യാപാരത്തിലുള്ള ഏതെങ്കിലും രണ്ട് കാരണ ങ്ങൾ എഴുതുക.
Answer:
അന്തർദേശീയ വ്യാപാരത്തിനുള്ള കാരണങ്ങൾ (Reasons for international business)
1) ഓരോ രാജ്യത്തേയും പ്രകൃതി വിഭവങ്ങളുടെ ലഭ്യതയുടെ അളവിലുള്ള ഏറ്റകുറച്ചിലുകൾ അന്തർദേശീയ വ്യാപാര ത്തിന് കാരണമാകുന്നു.
2) രാജ്യത്താകമാനം ആവശ്യമുള്ള ഉല്പന്നങ്ങളുടെ ഉല്പാദന വിതരണം ആദ്വന്തമായി സാധ്യമല്ലാതെ വരുമ്പോൾ വിദേശ വ്യാപാരത്തെ ആശ്രയിക്കേണ്ടിവരുന്നു.
3) ഒരു രാജ്യത്തെ വ്യാപാര പരിസ്ഥിതിയുടെ പ്രത്യേകതകളാണ് ഉല്പാദനക്ഷമത നിർണ്ണയിക്കുന്നത്. അനുകൂലമായ പരിസ്ഥി തിഘടകങ്ങൾ മൂലം അധിക ഉല്പാദനം നടക്കുകയും അവ വിറ്റഴിക്കാൻ വിദേശ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കേണ്ടിവ രികയും ചെയ്യുന്നു.
4) ഉല്പാദന ഘടകങ്ങളുടെ ധാരാളമായ ലഭ്യത ഒരു രാജ്യത്തെ ഉല്പാദന ചെലവ് കുറയ്ക്കുന്നു. ഇത് മറ്റു രാജ്യങ്ങൾക്ക് ഉല്പാദനചെലവ് കുറ് രാജ്യങ്ങളെ ആശ്രയിക്കുന്നതിന് വഴിയൊരുക്കുകയും വിദേശ വ്യാപാരം പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്നു.

Question 16.
“സംയുക്ത സംരംഭങ്ങൾ” അന്തർദേശീയ വ്യാപാരത്തിനുള്ള പ്രവേശന മാർഗ്ഗമെന്ന നിലയിൽ ഹസ്യമായി വിവരിക്കുക.
Answer:
സംയുക്ത സംരംഭങ്ങൾ (Joint Ventures) : രണ്ടോ അതിലധി കമോ സ്വതന്ത്ര സ്ഥാപനങ്ങൾ ഒന്നിച്ച് ചേർന്ന് പങ്കാളിത്ത സ്വഭാ വത്തോടെ ആരംഭിക്കുന്നതാണ് സംയുക്ത സംരംഭങ്ങൾ സംയുക്ത സംരംഭങ്ങൾ മൂന്ന് മാർഗ്ഗത്തിൽ ആരംഭിക്കാം.

a) വിദേശ നിക്ഷേപകൻ പ്രാദേശിക സ്ഥാപനത്തിൽ നിക്ഷേപം നടത്തുന്നു.
b) വിദേശ കമ്പനിയിൽ നിന്ന് പ്രാദേശിക കമ്പനി ഓഹരി സമ്പാ ദിക്കുന്നു.
c) വിദേശ കമ്പനിയും പ്രാദേശിക കമ്പനിയും ചേർന്ന് മൂന്നാമ തൊരു കമ്പനി സ്ഥാപിക്കുന്നു.

Answer any 4 of the following questions from 17 to 21. Each carries 3 Scores. (4 × 3 = 12)

Question 17.
താഴെ തന്നിരിക്കുന്ന വ്യവസായങ്ങളെ പ്രാഥമികം, ദ്വിതീയം, തൃതീയം എന്നിങ്ങനെ തരംതിരിക്കുക.
a) ഖനനം
b) കോഴിവളർത്തൽ കേന്ദ്രം
c) എണ്ണ ശുദ്ധീകരണശാല
d) ഡാം നിർമ്മിക്കൽ
e) ബാങ്കിംഗ്
f) പരസ്യങ്ങൾ
Answer:

പ്രാഥമിക വ്യവസായം ദ്വിതീയ വിവസായം തീയ വ്യവസായം
a) ഖനനം c) എണ്ണ ശുദ്ധീകരണ e) ബാങ്കിങ്ങ്
(b) കോഴി വളർത്തൽ കേന്ദ്രം (d) ഡാം നിർമ്മിക്കൽ f) പരസ്വങ്ങൾ

Question 18
പരമ്പരാഗത വ്യാപാരവും ഇലക്ട്രോണിക് വ്യാപാരവും വേർതി രിക്കുക. (ഏതെങ്കിലും മൂന്നെണ്ണം
Answer:
പരമ്പരാഗത ബിസിനസ്സും ഇ- ബിസിനസ്സും തമ്മിലുള്ള വ്യത്യാസം

പരമ്പരാഗത ബിസിനസ്സ് ഇ- ബിസിനസ്സ്
1) രൂപീകരണത്തിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട് 1) താരതമ്യേന വളരെ എളുപ്പ ത്തിൽ രൂപീകരിക്കാനാവും
2) ഉയർന്ന മൂലധന നിക്ഷേപം 2) കുറഞ്ഞ മൂലധന നിക്ഷേപം
3) സ്ഥാപനത്തിന്റെ സ്ഥാനം ബിസിനസ്സിന്റെ വിജയത്തിന് നിർണ്ണായകമാണ് 3) ബിസിനസ്സിന് കൃത്യമായ സ്ഥാനം നിർബന്ധമല്ല
4) പ്രവർത്തന ചെലവ് കൂടുതൽ 4) പ്രവർത്തന ചെലവ് കുറവ്

Question 19.
ഒരു കമ്പനിയുടെ പ്രൊമോട്ടർ എന്നാൽ ആരാണ് ? അദ്ദേഹ ത്തിന്റെ രണ്ട് ധർമ്മങ്ങൾ പട്ടികപ്പെടുത്തുക.
Answer:
a) ഒരു കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ആണ് പ്രമോ ട്ടർമാർ,
b) പ്രമോട്ടർമാരുടെ ധർമ്മങ്ങൾ (Functions of Promoters)

1) ബിസിനസ്സ് ആശയം കണ്ടുപിടിക്കുക : പുതുമയുള്ള ഒരു ബിസിനസ്സ് ആശയം കണ്ടെത്തുകയും വാണിജ്യപരമായ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ധർമ്മം.

2) പ്രായോഗികതാ പഠനം : ബിസിനസ്സ് ആശയം കണ്ടെത്തിക്ക ഴിഞ്ഞാൽ പിന്നീട് പ്രായോഗികതാ പഠനം നടത്തുന്നു. ആശയത്തിന്റെ സാമ്പത്തികവശം, പ്രായോഗികത, ലാഭനി യത, നിയമപരമായ വശം, വിപണി സാഹചര്യങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു.

3) കമ്പനിയുടെ പേര് നിശ്ചയിക്കൽ : നിലവിലുള്ള മറ്റു കമ്പനി കളുടെ പേരിന് സമാനമായതോ സാദൃശ്യമുള്ളതോ ആയ പേര് നിശ്ചയിക്കാൻ പാടുള്ളതല്ല. കമ്പനിയുടെ പേര് നിശ്ചയിച്ചു കഴിഞ്ഞാൽ അത് അംഗീകാരത്തിനായി കമ്പനി രജി സ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കണം.

4) മെമ്മോറാണ്ടത്തിൽ ഒപ്പ് വെയ്ക്കേണ്ടവരെ തീരുമാനിക്കുക. പുതിയ കമ്പനിയുടെ ആധികാരിക രേഖയായ മെമ്മോറാണ്ട ത്തിൽ ഒപ്പ് വെയ്ക്കേണ്ടവർ ആരൊക്കെയായിരിക്കണം എന്ന് പ്രമോട്ടർമാർ തീരുമാനിക്കണം.

Question 20.
ആഗോള സംരംഭങ്ങളുടെ ഏതെങ്കിലും മൂന്ന് പ്രത്യേകതകൾ ചുരുക്കി വിവരിക്കുക.
Answer:
ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ
a) ഉയർന്ന മൂലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച ഉയർന്ന മൂലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.

b) ഭീമസ്വരൂപം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റു വരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നുകിട ക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്യവും വിസ്തൃതമാണ്.

c) കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.

d) ആധുനിക സാങ്കേതി വിദ്യ : അത്യാധുനിക സാങ്കേതിക വിദ്യയും ഉയർന്ന ഗുണനിലവാരവും ബഹുരാഷ്ട്ര കമ്പനി കളുടെ പ്രത്യേകതയാണ്. വിപണന രംഗത്തും ഇത്തരം കമ്പ നികൾ ആധുനികവൽക്കരണം കൊണ്ടുവരുന്നു.

Plus One Business Studies Question Paper March 2020 Malayalam Medium

Question 21.
ഓഹരിയും കടപ്പത്രവും തമ്മിലുള്ള മൂന്ന് വ്യത്യാസങ്ങൾ എഴു തുഴ.
Answer:
ഓഹരികളും കടപ്പത്രങ്ങളും തമ്മിലുള്ള വ്യത്യാസം

ഓഹരികൾ

  • ഓഹരിയുടമകൾ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരാണ്.
  • ഡിവിഡണ്ട് നൽകുന്നു.
  • ഓഹരിയുടമകൾക്ക് വോട്ടവകാശമുണ്ട്.
  • ഓഹരികൾക്ക് ഈട് നൽകേണ്ടതില്ല.
  • ഓഹരി മൂലധന തുക തിരികെ നൽകുന്നില്ല.
  • ഡിവിഡണ്ട് നികുതി കിഴി വിന് പരിഗണിക്കുകയില്ല.

കടപ്പത്രങ്ങൾ

  • കടപ്പത്ര ഉടമകൾ കമ്പനി യുടെ കടക്കാരാണ്
  • പലിശ നൽകുന്നു.
  • കടപ്പത്ര ഉടമകൾക്ക് വോട്ടവകാശമില്ല.
  • കടപ്പത്രങ്ങൾക്ക് പൊതുവെ ഈട് നൽകേണ്ടതുണ്ട്.
  • കടപ്പ മൂലധന തുക നിശ്ചിത കാലത്തിനുശേഷം തിരിച്ചു നൽകണം.
  • പലിശ നികുതി കിഴിവിന് പരിഗണിക്കുന്നു.

Question 22.
ചേരുംപടി ചേർക്കുക.

A B
a) പങ്കാളിത്ത ബിസിനസ്സ് 1) കോ- പാഴ്സണർ
b) എച്ച്.യു.എഫ്. 2 സേവന ലക്ഷ്യം
c) ജോയിന്റ് സ്റ്റോക്ക് കമ്പനി 3) പങ്കാളി
d) സഹകരണ സ്ഥാപനം 4) ഓഹരി ഉടമ

Answer:
a) പങ്കാളിത്ത ബിസിനസ്സ് – പങ്കാളി
b) എച്ച്. യു. എഫ് – കോ- പാഴ്സണൽ
c) ജോയിന്റ് സ്റ്റോക്ക് കമ്പനി – ഓഹരിയുടമ
d) സഹകരണ സ്ഥാപനം – സേവന ലക്ഷ്യം

Answer any 3 of the questions from 23 to 26. Each carries 4 Scores. (3 × 4 = 12)

Question 23.
വകുപ്പുതല സംരംഭങ്ങൾ എന്നാൽ എന്ത്? രണ്ട് ഉദാഹരണങ്ങൾ നൽകുക.
Answer:
വകുപ്പ് സംരംഭങ്ങൾ (Departmental Undertaking) : കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺമെന്റിന്റേയോ സാമ്പ ത്തിക നയങ്ങളുടെ ഭാഗമായി രൂപംകൊള്ളുന്നവയാണ് വകുപ്പ് സംരംഭങ്ങൾ. വകുപ്പു മന്ത്രിയുടെ നിയന്ത്രണത്തിൻ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.
വകുപ്പു സംരംഭങ്ങളുടെ പ്രത്യേകതകൾ
a) ഒരു വകുപ്പു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി രിക്കും ഈ സ്ഥാപനം.
b) സ്ഥാപനത്തിനാവശ്യമായ മൂലധനം കേന്ദ്ര സംസ്ഥാന ബഡ്ജ റ്റിൽ വകയിരുത്തുന്നു.
c) ജീവനക്കാരുടെ നിയമനം, സേവന വേതന വ്യവസ്ഥ എന്നിവയെല്ലാം സർക്കാർ തീരുമാനിച്ച് നടപ്പാക്കുന്നു.
d) സ്ഥാപനത്തിന്റെ കണക്കുകൾ ഗവൺമെന്റ് ഓഡിറ്റിന് വിധേ യമാണ്.
e) സർക്കാർ വകുപ്പിന്റെ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്ത മായ ഒരു നിലനിൽഷ് ഈ സ്ഥാപനത്തിനില്ല.
ഉദാ: ഇന്ത്യൻ റെയിൽവേ, ഓൾ ഇന്ത്യ റേഡിയോ, ദുരദർശൻ, പോസ്റ്റ് ആന്റ് ടെലഗ്രാഫ് തുടങ്ങിയവ

Question 24.
‘ഇലക്ട്രോണിക് ബിസിനസ്സ് നിരവധി മേന്മകളുണ്ട്”. ഏതെങ്കിലും നാലെണ്ണം വിവരിക്കുക.
Answer:
ഇ- ബിസിനസ്സിന്റെ നേട്ടങ്ങൾ (Benefits of e-business)
1) കുറഞ്ഞ മൂലധന നിക്ഷേപം കൊണ്ട് ഇ- ബിസിനസ്സ് വളരെ എളുപ്പത്തിലും വേഗത്തിലും ആരംഭിക്കാം.
2) ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഉപഭോക്താക്കൾക്കും ഉല്പ ന്നങ്ങൾ എത്തിക്കുവാൻ കഴിയുമാറ് വിപണി വിസ്തൃതമാണ്.
3) ഉപഭോക്താക്കൾക്ക് രാപകൽ വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും ഉല്പന്നം വാങ്ങാം.
4) സാമ്പത്തിക ഇടപാടുകളും ഉല്പന്നങ്ങളുടെയും സേവന ങ്ങളുടെയും കൈമാറ്റവും വേഗത്തിൽ സാധ്യമാകുന്നു.
5) ഓഫീസ് ജോലികളും പേപ്പർ ജോലികളും (Clerical work & Paper work) താരതമ്യേന കുറവാണ്.

Question 25.
ചെറുകിട സംരംഭങ്ങൾ ഇന്ത്യയിൽ നേരിടുന്ന ഏതെങ്കിലും നാല് പ്രശ്നങ്ങൾ വിശദീകരിക്കുക.
Answer:
ചെറുകിട ബിസിനസ്സുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ (Problems of Small Business)

1) ബിസിനസ്സിനാവശ്വമായ പണം ബാങ്കുകളിൽ നിന്നും മറ്റു ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.

2) ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്.

3) വേണ്ടത്ര ഭരണ പരിചയവും അനുഭവ സമ്പത്തും ഇല്ലാത്ത വരായിരിക്കും ചെറുകിട യൂണിറ്റുകളുടെ സംരംഭകർ. ഇത് വികലമായ ഭരണത്തിന് വഴിയൊരുക്കും.

4) കുറഞ്ഞ ശമ്പളം പറ്റുന്ന തൊഴിലാളികളായിരിക്കും ചെറു കിട യൂണിറ്റുകളിൽ അധികവും. അതിനാൽ വിദഗ്ധരായ തൊഴിലാളികളെ കിട്ടാതാവും.

5) പ്രാദേശികമായ തൊഴിലാളികളായിരിക്കും സ്ഥാപനത്തിൽ ഉള്ളത്. തൊഴിലാളികളുടെ മുടക്കും കൊഴിഞ്ഞുപോക്കും താരതമ്യേന കൂടുതലായിരിക്കും.

Question 26.
താഴെ പറയുന്നവയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
a) പ്രത്യേക സാമ്പത്തിക മേഖലകൾ
b) കരാർ ഉല്പാദനം
Answer:
a) പ്രത്യേക സാമ്പത്തിക മേഖലകൾ (Special Economic Zones) – ഡ്യൂട്ടി അടയ്ക്കേണ്ടതില്ലാത്ത പ്രത്യേകം വേർതിരിക്കപ്പെട്ട ദ്വീപ് പോലെയുള്ള ഒരു മേഖലയാണ് ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കയ റ്റുമതിക്കുള്ള ഉല്പന്നങ്ങൾ അന്താരാഷ്ട്രതലത്തിൽ മത്സരി ക്കാവുന്ന വിധത്തിൽ നിർമ്മിക്കാനാണ് ഇത്. ഇത് പൊതുമേ ഖലയിലോ സ്വകാര്യം മേഖലയിലോ സംയുക്തമേഖലയിലോ ആകാം, ഡ്യൂട്ടികൾ, താരിഫുകൾ, നേരിട്ടുള്ള വിദേശനി
ക്ഷേപം എന്നീ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം സ്പെഷൽ ഇക്കണോമിക് സോൺ ഒരു വിദേശ പ്രദേശമായി കണക്കാ ക്കപ്പെടും.

b) കരാർ ഉത്പാദനം (Contract manufactureing): ഒരു കമ്പനി ഒരു വിദേശ കമ്പനിയുമായി കരാറിലേർപ്പെടുന്നതിന്റെ ഫല മായി വിദേശ വിപണിയിൽ ചില ഉല്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നതാണ് ഇത്. ഇത്തരം രീതിയെ ഔട്ട്സോഴ്സിങ്ങ് എന്നും പറയുന്നു.

ഔട്ട്സോഴ്സിങ്ങ് കരാറടിസ്ഥാനത്തിൽ നിർമ്മാണം മൂന്നു വിധ ത്തിലുണ്ട്.
a) ചില ഘടകങ്ങൾ മാത്രം നിർമ്മിക്കുക.
b) ചില ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് പൂർണ്ണ ഉല്പന്നമാക്കുക.
c) ഉല്പന്നം പൂർണ്ണമായി ഉല്പാദിപ്പിക്കുക.

Answer any 3 of the following questions from 27-30. Each carries 5 Scores. (3 × 5 = 15)

Question 27.
ഒരു വ്യാപാര സംരംഭം ആരംഭിക്കുന്നതിനു മുൻപ് നിരവധി ഘട കങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഏതെങ്കിലും അഞ്ചെണ്ണം വിശ ദീകരിക്കുക.
Answer:
ബിസിനസ്സ് സ്ഥാപനത്തിന്റെ രൂപം തെരഞ്ഞെടുക്കൽ
ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ രൂപം തെരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
a) ചെലവും രൂപീകരണത്തിനുള്ള എളുപ്പവും ചെലവും രൂപി കരണത്തിനുള്ള എളുപ്പവും പരിഗണിച്ചാൽ ഏകാംഗ വ്യാപാരം ചെലവു കുറഞ്ഞതും താരതമ്യേന നിയമനടപടി ക്രമങ്ങൾ കുറഞ്ഞതുമാണ്. എന്നാൽ സാമ്പത്തിക ചെലവു കൂടുതലും സങ്കീർണ്ണമായ നടപടിക്രമങ്ങളുമാണ് കമ്പനി യുടെ കാര്യത്തിൽ ഉള്ളത്.

b) അംഗങ്ങളുടെ ബാധ്യത : ഏകാംഗ വ്യാപാരത്തിലും പങ്കാളി ത്തിലും അംഗങ്ങളുടെ ബാധ്യത അപരിമിതമാണ്. എന്നാൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കമ്പനി എന്നിവ യിൽ അംഗങ്ങളുടെ ബാധിത ക്ലിപ്തമാണ്.

c) ബിസിനസ്സിന്റെ തുടർച്ച : അംഗങ്ങളുടെ മരണമോ പാപ്പര മോ ഏകാംഗ വ്യാപാരത്തേയും പങ്കാളിത്തത്തേയും പിരി ച്ചിവിടും എന്നാൽ കമ്പനിയുടെ കാര്യത്തിൽ ഇത്തരം അനി ശ്ചിതാവസ്ഥകൾ അതിന്റെ നിലനില്പിനെ ബാധിക്കുകയില്ല.

d) നിയന്ത്രണാധികാരം : ഏകാക വ്യാപാരത്തിൽ നിയന്ത്രണാ ധികാരം പങ്കു വയ്ക്കേണ്ട തില്ല. എന്നാൽ കമ്പനി പാർട്ട്ണർഷിപ്പ് എന്നിവയിലെല്ലാം നിയന്ത്രണാധികാരം പങ്കു വെയ്ക്കേണ്ടതായി വരും.

e) ബിസിനസ്സിന്റെ സ്വഭാവം : ചെറിയ മൂലധന നിക്ഷേപം നടത്തി ചെറുകിട വ്യവസായ സ്ഥാപനം നടത്താനാണ് ഉദ്ദേശമെങ്കിൽ ഏകാംഗ വ്യാപാരമാണ് നല്ലത്. എന്നാൽ ഉയർന്ന മൂലധന നിക്ഷേപം നടത്തി വൻകിട വ്യവസായം രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ കമ്പനി രൂപീകരിക്കുകയാണ് അഭി കാമ്യം.

f) സർക്കാർ നിയന്ത്രണം : ഏകാംഗ വ്യാപാരത്തിനും പങ്കാളി ത്തിനുമെല്ലാം സർക്കാർ നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്. എന്നാൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കമ്പനി എന്നിവ സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.

Question 28.
ഒരു കമ്പനിയുടെ സുപ്രധാന രേഖയാണ് മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, അതിലെ വിവിധ വകുപ്പുകൾ ഹ്രസ്വമായി വിവരിക്കുക.
Answer:
മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ
കമ്പനിയുടെ ചാർട്ടർ എന്നും മാഗ്നാകാർട്ട എന്നും ഇതിനെ വിശേ ഷിപ്പിക്കാറുണ്ട്. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഇത്. കമ്പനിയുടെ ലക്ഷ്യങ്ങൾ, മൂലധനം, അധികാരങ്ങൾ എന്നി വയെല്ലാം ഇതിൽ കൃത്യമായി നിർവ്വചിച്ചിരിക്കും. പുറമെ യുള്ളവരുമായുള്ള കമ്പനിയുടെ ബന്ധം മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും.

മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കം (Contents of Memorandum) നാമവകുപ്പ് (The name clause)
ഈ വകുപ്പിൽ കമ്പനിയുടെ പേര് സൂചിപ്പിക്കുന്നു. താഴെ പറ യുന്ന നിബന്ധനകൾക്കുവിധേയമായി കമ്പനിക്ക് അനുയോജ്യ മായ പേര് നൽകാം.
a) നിർദ്ദേശിക്കുന്ന പേര് നിലവിലുള്ള മറ്റേതെങ്കിലും കമ്പനി യുടെ പേരിന് സമാനമാകരുത്.
b) ദേശീയ നേതാക്കളുടെ പേരുമായി ബന്ധപ്പെട്ടതാകരുത്.
c) പേര് അവസാനിക്കുന്നിടത്ത് “ലിമിറ്റഡ്” എന്ന് ചേർക്കണം.
d) പേരിൽ സഹകരണ പ്രസ്ഥാനം’ എന്ന പ്രതീതി ഉണ്ടാക്കരുത്.
e) കമ്പനിയുടെ പേര് അത് ഒരു സർക്കാർ കമ്പനിയാണെന്ന തോന്നൽ ഉണ്ടാക്കരുത്.

സ്ഥാനവകുപ്പ് (Situation Clause): കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. കമ്പനി രജിസ്ട്രാർ, കോടതികൾ എന്നി വയുടെ അധികാര പരിധി നിർണ്ണയിക്കുന്നത് ഈ വകുപ്പാണ്. കമ്പനി ഇൻകോർപ്പറേറ്റ് ചെയ്ത് 30 ദിവസത്തിനകം കമ്പനിയുടെ പൂർണ്ണമായ മേൽവിലാസം രജിസ്ട്രാർ മുമ്പാകെ ഫയൽ ചെയ്യണം.

ലക്ഷ്യവകുപ്പ് (Objective Clause): കമ്പനിയുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതാണ് ഈ വകുപ്പ്. കമ്പനിയുടെ ലക്ഷ്യവകുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ലക്ഷ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രവർത്തനവും കമ്പനിക്ക് ഏറ്റെടുക്കാനാവില്ല.

ബാധ്യതാവകുപ്പ് (Liability Clause): കമ്പനിയിലെ അംഗങ്ങ ളുടെ ബാധ്യത ഓഹരിയിലാണോ ഗ്വാരണ്ടിയിലാണോ ക്ലിപ്തപ്പെ ടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്.

മൂലധനവകുപ്പ് (Capital Clause)
കമ്പനിയുടെ രജിസ്റ്റേർഡ് മൂലധനം എത്രയെന്ന് ഈ വകുപ്പിൽ വ്യക്തമാക്കുന്നു. ഓഹരികളുടെ മൂല്യവും ആകെ ഓഹരികളുടെ എണ്ണവും ഇതിൽ വ്യക്തമാക്കിയിരിക്കും.

കൂട്ടായ്മവകുപ്പ് (Association Clause)
കമ്പനി രൂപീകരിക്കാനും ക്വാളിഫിക്കേഷൻ ഷെയറുകൾ വാങ്ങാനും തങ്ങൾ തയ്യാറാണെന്നു കാണിച്ച് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച് ഡയറക്ടർമാർ തയ്യാറാക്കുന്ന സമ്മതപത്രമാണ് ഇത്.

Question 29.
“വ്യാപാരത്തിന് ഹ്രസ്വകാല, ദീർഘകാല ആവശ്യങ്ങൾക്കായി മൂല ധനം ആവശ്യമുണ്ട്.
a) ദീർഘകാല ആവശ്യങ്ങൾക്ക് മുലധനം ലഭിക്കുന്ന രണ്ട് ഉദ വിടങ്ങൾ ഹ്രസ്വമായി വിവരിക്കുക.
b) “ഫാക്ടറിങ്ങിന് ഒരു സാമ്പത്തിക സേവനം എന്ന നിലയി ലുള്ള മൂന്ന് ഗുണങ്ങൾ എഴുതുക.
Answer:
a) സാധാരണ ഓഹരികൾ (Equity Shares : ഡിവിഡണ്ട് നൽകുന്ന കാര്യത്തിലോ മൂലധനം തിരിച്ചു നൽകുന്ന കാര്യ ത്തിലോ മുൻഗണനയൊന്നും ലഭിക്കാത്ത ഓഹരികളാണ് സാധാരണ ഓഹരികൾ അഥവാ ഇക്വിറ്റി ഷെയറുകൾ. കമ്പ നിയുടെ ഉടമസ്ഥതാ മൂലധനമാണ് ഇത്. ഡിവിഡണ്ട് നിരക്ക് ലാഭത്തിന്റെ അളവനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. കമ്പനിയുടെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനും വോട്ടു ചെയ്യുന്നതിനും അവകാശമുള്ളത് സാധാരണ ഓഹരിയുടമകൾക്കാണ്.

ഗുണങ്ങൾ
1) നിശ്ചിത നിരക്കിൽ ഡിവിഡണ്ട് നൽകേണ്ട ബാധ്യതയില്ല.
2) ഓഹരികൾ ഇറക്കുമ്പോൾ കമ്പനിയുടെ സ്വത്ത് പണയപ്പെ
3) ഇത് മൂലധനത്തിനുള്ള ഒരു സ്ഥിരം ഉറവിടമാണ്.
4) സാധാരണ ഓഹരി ഉടമകൾക്ക് മാത്രമേ വോട്ടവകാശമുള്ളൂ.
5) നല്ല ലാഭമുണ്ടാകുന്ന കാലത്ത് കനത്ത ഡിവിഡണ്ട് കിട്ടും.

കടപ്പത്രങ്ങൾ (Debentures); ഒരു നിശ്ചിത തുകയ്ക്ക് കമ്പനി കടപ്പെട്ടിരിക്കുന്നതായി കമ്പനിയുടെ മുദ്രവെച്ച് എഴുതിക്കൊടു ക്കുന്ന രേഖയാണ് കടപ്പത്രം. ഒരു നിശ്ചിത തിയ്യതിയ്ക്കുശേഷം പണം തിരികെ നൽകാമെന്ന് അതിൽ ഉറപ്പു നൽകുന്നു. കൂടാതെ പണം തിരികെ നൽകുന്നതുവരെ നിശ്ചിത നിരക്കിൽ പലിശ നൽകാമെന്നും അതിൽ രേഖപ്പെടുത്തിയിരിക്കും.

കടപ്പത്രങ്ങൾ – ഗുണങ്ങൾ
1) നിക്ഷേപകന് നഷ്ടസാധ്യത തീരെ കുറവാണ്.
2) നിശ്ചിത നിരക്കിൽ പലിശ ലഭിക്കുന്നു.
3) കട ഉടമകൾ മാനേജ്മെന്റിന്റെ ഭരണകാര്യങ്ങളിൽ ഇട പെടുന്നില്ല.

ഫാക്ടറിങ്ങ് (Factoring): ഒരു സ്ഥാപനത്തിന് പിരിഞ്ഞുകിട്ടാ നുള്ള പണം മറ്റൊരു ഏജൻസിക്ക് വിറ്റ് പണമുണ്ടാക്കുന്ന ഏർപ്പാടാണ് ഫാക്ടറിങ്ങ്. അത്തരത്തിൽ പണം പിരിച്ചെടുക്കുന്ന ജോലി ഏറ്റെടുക്കുന്ന ഏജൻസിയെ ഫാക്ടറിങ്ങ് ഓർഗനൈസേ ഷൻ എന്ന് പറയുന്നു. മേൽപ്പറഞ്ഞ ജോലിക്ക് ഫാക്ടറിങ്ങ് ഓർഗ നൈസേഷന് കമ്മിഷൻ ലഭിക്കുന്നു.

ഗുണങ്ങൾ
1) ചിലവും നടപടിക്രമങ്ങളും കുറവാണ്.
2) പണം പിരിച്ചെടുക്കുന്നതിനാൽ സ്ഥാപനത്തിനകത്തേക്കുള്ള പണത്തിന്റെ ഒഴുക്ക് കാര്യക്ഷമമാവും.
3. അയവുള്ള സാമ്പത്തിക ഉറവിടമാണ്.

Plus One Business Studies Question Paper March 2020 Malayalam Medium

Question 30.
താഴെപ്പറയുന്ന ഗ്രൂപ്പുകളോട് എങ്ങനെയാണ് ബിസിനസ്സ് ഉത്ത രവാദിത്വം നിറവേറ്റുന്നത് എന്ന് വിശദീകരിക്കുക.
a) ഉടമസ്ഥന്മാർ
b) തൊഴിലാളികൾ
c) സർക്കാർ
d) ഉപഭോക്താക്കൾ
e) പൊതുസമൂഹം
Answer:
ബിസിനസ്സിന് വിവിധ ഗ്രൂപ്പുകളോടുള്ള സാമൂഹിക ഉത്തരവാദി തങ്ങൾ (Social responsibility towards different sections of the society)

1) ഉടമസ്ഥരോ (ഓഹരിയുടമകൾ ടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards owners/share holders)

  • നിക്ഷേപത്തിന് മാന്യമായ ലാഭവീതം നൽകുക.
  • ബിസിനസ്സിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുളള കൃത്യ മായ അറിവു നൽകുക.
  • നിക്ഷേപം സുരക്ഷിതമായി കൈകാര്യം ചെയ്യുക.
  • ബിസിനസ്സിന്റെ മൂല്യം വർദ്ധിപ്പിക്കുക.

2) തൊഴിലാളികളോടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards workers)

  • മാന്യമായ കൂലി നൽകുക.
  • സുരക്ഷിതമായ ജോലി സാഹചര്യം ഒരുക്കുക.
  • തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളികളാക്കുക.
  • ദീർഘകാല സേവനം ഉറപ്പുനൽകുക.

3 ഉപഭോക്താക്കളോടുള്ള ഉത്തര വാദിത്വങ്ങൾ (Responsibility towards consumers)

  • ഉയർന്ന നിലവാരമുള്ള ഉല്പന്നങ്ങൾ നൽകുക.
  • സാമൂഹിക തിന്മകളായ മായം ചേർക്കൽ, പൂഴ്ത്തിവെപ്പ്, കരി ബന്ത എന്നിവയിൽനിന്ന് ഒഴിഞ്ഞുനിൽക്കുക.
  • ഉപഭോക്താകൾക്ക് ഉല്പന്നങ്ങളെക്കുറിച്ച് ശരിയായ വിവ രങ്ങൾ നൽകുക.
  • ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുക.

4) സർക്കാരിനോടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards Govt.)

  • നിയമങ്ങൾ അനുസരിക്കുക.
  • കൃത്യമായി നികുതി അടയ്ക്കുക
  • കണക്കുകളും രേഖകളും സത്യസന്ധമായി സൂക്ഷിക്കുക.
  • വികസന പ്രക്രിയയിൽ സർക്കാരിനൊപ്പം പങ്കാളിയാവുക.

5) സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards society)

  • തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
  • പരിസ്ഥിതി സംരക്ഷിക്കുക
  • സമൂഹത്തിലെ പിന്നോക്കവിഭാഗക്കാരെ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുക.
  • മലിനീകരണം കുറയ്ക്കുക.

Answer any 2 questions from 31 to 33. Each carries 8 Scores. (2 × 8 = 16)

Question 31.
ഒരു കമ്പനി എന്നത് സ്വന്തമായ നിലനിൽപ്പും, തുടർച്ചയായ ഭാവിയും പൊതുമുദ്രയും ഉള്ള നിയമം സൃഷ്ടിച്ച വ്യക്തിയാണ്”. a) ഇവയുടെ ഏതെങ്കിലും രണ്ട് ഗുണങ്ങളും രണ്ട് ദോഷ ങ്ങളും എഴുതുക.
b) ഒരു സ്വകാര്യ കമ്പനിയെ പൊതു കമ്പനിയിലിൽ നിന്ന് വേർതി രിക്കുക.
Answer:
ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ ഗുണങ്ങൾ
a) ഉയർന്ന മൂലധന നിക്ഷേപം : ജോയിന്റ് സ്റ്റോക്ക് കമ്പനി ഓഹ രിയുടമകളിൽ നിന്ന് മൂലധന സമാഹരണം നടത്തി വൻകിട ബിസിനസ്സുകൾ തുടങ്ങിവെയ്ക്കാനാവും.
b) ഓഹരിയുടമകളുടെ ബാധ്യത : ഓഹരിയുടമകളുടെ ബാധ്യത പരിമിതമാണ്.
c) ഓഹരി കൈമാറ്റം : കമ്പനി ഓഹരികൾ യഥേഷ്ടം കൈമാ രാനാകും.

ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ ദോഷങ്ങൾ
a) രൂപീകരിക്കുവാൻ ബുദ്ധിമുട്ടാണ് : കമ്പനി രൂപീകരണം ചെലവേറിയതും കാലതാമസം നേരിടുന്നതുമാണ്.
b) അയവില്ല : സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയാത്തവിധം കമ്പനിയുടെ ഘടന കർക്കശമാണ്.
c) തൊഴിൽ തർക്കങ്ങൾ : കമ്പനി ഒരു വലിയ സംഘടനയാണ്. മാനേജ്മെന്റും ജീവനക്കാരുമൊക്കെയായി നിരവധിപേർ ആ സംഘടനയിലുണ്ട്. എന്നാൽ വ്യക്തിബന്ധങ്ങൾ കുറവായി രിക്കും. തന്മൂലം തൊഴിൽ തർക്കങ്ങൾ കൂടുതലായിരിക്കും.

d) തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസം : കമ്പനി യിലെ ഓഹരിയുടമകൾക്ക് യഥാവിധി നോട്ടീസ് നിൽകി യോഗം വിളിച്ചുകൂട്ടിയ ശേഷമേ ചില തീരുമാനങ്ങൾ എടു ക്കാൻ നിർവ്വാഹമുള്ളൂ. ഇത് തീരുമാനങ്ങളിൽ കാലതാമസം വരുത്തുന്നതിന് കാരണമാകും.

d) ജനാധിപത്യ ഭരണം : ഓഹരിയുടമകൾ തെരഞ്ഞെടുത്ത് നിയോഗിക്കുന്ന ഡയറക്ടർ ബോർഡ് കൂടിയാലോചിച്ച് ഭൂരി പക്ഷെ തീരുമാനം അനുസരിച്ചാണ് ഭരണം നടത്തുന്നത്.

e) നിയമാനുസൃത സംഘടന : ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമാനുസൃതം സംഘടിപ്പിച്ച ഒരു സംഘടനയാണ്.

f) നിയമപരമായ അസ്തിത്വം : കമ്പനി നിയമം അനുസരിച്ച് രജി സ്റ്റർ ചെയ്യുന്നതോടെ കമ്പനിക്ക് നിയമപരമായ അസ്തിത്വം കൈവരുന്നു. കമ്പനിക്ക് കരാറിൽ ഏർപ്പെടാനും, സ്വത്ത് സമ്പാദിക്കാനും, കേസ് ഫയൽ ചെയ്യാനുമൊക്കെ സാധ്യ മാണ്.

g) പൊതുവായ സീൽ : ഡയറക്ടർ ബോർഡിന്റെ നിർദ്ദേശാനു സരണം കമ്പനിയുടെ പേരോടുകൂടിയ ഒരു സീൽ കമ്പനി യുടെ ഒപ്പായി ഉപയോഗിക്കുന്നു.

h) അംഗങ്ങളുടെ ബാധ്യത : ഓഹരിയുടമകളുടെ ബാധ്യത ക്ലിപ്ത മാണ്.

i) ഓഹരി കൈമാറ്റം : കമ്പനി ഓഹരികൾ ഓഹരിയുടമകൾക്ക് യഥേഷ്ടം കൈമാറാനാകും.

Question 32.
ഇന്ത്യയിൽ വാണിജ്യ ബാങ്കുകൾ നിർവ്വഹിക്കുന്ന വിവിധ ധർമ്മ ങ്ങൾ വിശദീകരിക്കുക.
Answer:
വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ
വാണിജ്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ പ്രാഥമികം എന്നും ദ്വിതീയം എന്നും പൊതുവെ രണ്ടായി തിരിക്കാം. 1) പ്രാഥമിക ധർമ്മങ്ങൾ (Primary Functions)
നിക്ഷേപങ്ങൾ സ്വീകരിക്കുകയും പണം വായ്പയായി അനു വദിക്കുകയും ആണ് വാണിജ്യ ബാങ്കുകളുടെ അടിസ്ഥാന ധർമ്മം അഥവാ പ്രാഥമിക ധർമ്മം.

a) നികകവഅൾ മ്പികരിക്കിഴ (Accepting deposits): വായ്പകൾ അനുവദിക്കുന്നതിനാവശ്യമായ പണം ബാങ്കുകൾക്ക് ലഭിക്കുന്നത് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലൂടെയാണ്. താഴെ പറയുന്ന വിവിധതരം നിക്ഷേപങ്ങൾ ബാങ്കുകൾ സ്വീകരി ക്കുന്നു.

i) കറന്റ് ഡെപ്പോസിറ്റ് : ദിവസേന നിരവധി ബാങ്ക് ഇടപാ ടുകൾ നടത്തുന്ന കച്ചവടക്കാർക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ് ഇത്. എക്കൗണ്ടിൽ തുക, എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും പിൻവ ലിക്കുന്നതിനും അവസരമുണ്ട്. നിത്തിന് ബാങ്ക് പലിശ അനുവദിക്കുന്നില്ല.

ii) സേവിങ്ങ്സ് ഡെപ്പോസിറ്റ് വ്യക്തികളിൽ സമ്പാദ്യശീലം വളർത്തുകയാണ് സേവിങ്ങ്സ് ഡെപ്പോസിറ്റുകളുടെ ലക്ഷ്യം. നിക്ഷേപകർക്ക് എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. എന്നാൽ പിൻവലിക്കാവുന്ന തുകയ്ക്കും എണ്ണ ത്തിനും നിയന്ത്ര ണ ങ്ങ ളു ണ്ട്. സേവിങ്ങ്സ് എക്കൗണ്ടിലെ തുകയ്ക്ക് കുറഞ്ഞ നിര ക്കിൽ പലിശ അനുവദിക്കുന്നു.

iii) സ്ഥിര നിക്ഷേപം (Fixed Deposit) : ഒരു നിശ്ചിത കാലാ വധിക്കുശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങ ളാണ് ഇവ. ബാങ്ക് ഇതിന് ഏറ്റവും ഉയർന്ന പലിശ നൽകു ന്നു. കാലാവധിക്കുമുമ്പ് പണം പിൻവലിക്കുന്നപക്ഷം പലിശ നിരക്കിൽ കുറവു വരുത്താൻ ബാങ്കുകൾക്ക് അധികാരമുണ്ട്.

b) പണം വായ്പ നൽകുക (Lending of Money)
പണം വായ്പ നൽകുന്നതിലൂടെ ലഭിക്കുന്ന പലിശയാണ് വാണിജ്യ ബാങ്കുകളുടെ പ്രവർത്തന മൂലധനം. അതുകൊ ണ്ടുതന്നെ പ്രാഥമിക ധർമ്മങ്ങളിൽ ഏറ്റവും പ്രധാനമാണ് വായ്പ നൽകൽ. നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന പണം താഴെ പറയുന്ന വിവിധ മാർഗ്ഗങ്ങളിലൂടെ വായ്പയായി അനുവദിക്കുന്നു.

i) ക്വാഷ് ക്രെഡിറ്റ് (Cash Credit) : കറന്റ് അസറ്റുകൾ ജാമ്യമായി സ്വീകരിച്ച് ബാങ്കുകൾ അനുവദിക്കുന്ന ചെറു കിട ലോൺ ആണ് ഇത്. ഇടപാടുകാരനോടുള്ള ബാങ്ക റുടെ വിശ്വാസ്യതയാണ് ക്വാഷ് ക്രഡിറ്റിന് ആധാരം.

ii) ബാങ്ക് ഓവർഡ്രാഫ്റ്റ് : കറന്റ് എക്കൗണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകർക്ക് എക്കൗണ്ടിൽ ഉള്ള തുകയേ ക്കാൾ കൂടുതൽ തുക പിൻവലിക്കുന്നതിനുള്ള സൗക ര്യമാണ് ഓവർഡ്രാഫ്റ്റ്, അധികമായി പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിർണ്ണയിക്കപ്പെട്ടിരിക്കും. ഒരു നിശ്ചിത നിരക്കിൽ പലിശ ഈടാക്കുകയും ചെയ്യും.

iii) ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യൽ : കാലാവധി തികയാത്ത ബില്ലുകൾ ജാമ്യമായി സ്വീകരിച്ച് നിശ്ചിത തുക മുൻകൂ മായി അനുവദിക്കുന്ന സംവിധാനമാണ് ഇത്. ഇതിനായി ബില്ലിന്റെ മുഖവിലയിൽ നിന്ന് നിശ്ചിത തുക കമ്മീഷനായി ബാങ്കുകൾ ഈടാക്കും.

iv) സാധാരണ വായ്പകൾ (Term Loans) : ഒരു നിശ്ചിത കാലത്തേക്ക് സ്ഥിര ആസ്തികൾ ജാമ്യമായി സ്വീകരിച്ച് അനുവദിക്കുന്നതാണ് ടേം ലോണുകൾ അഥവാ സാധാ രണ വായ്പകൾ, മറ്റു വായ്പകളെ അപേക്ഷിച്ച് സാധാ രണ വായ്പകളുടെ കാലാവധിയും പലിശ നിരക്കും കൂടുതലായിരിക്കും.

2) ദ്വിതീയ പ്രവർത്തനങ്ങൾ (Secondary Functions)
പ്രാഥമിക ധർമ്മങ്ങളെ കൂടാതെ ബാങ്ക് ഏറ്റെടുത്ത് നടത്തുന്ന മറ്റു പ്രവർത്തനങ്ങളാണ് ദ്വിതീയ പ്രവർത്തനങ്ങൾ. ഏജൻസി സേവനങ്ങൾ എന്നും പൊതു ഉപയുക്തതാ സേവനങ്ങൾ എന്നും ദ്വിതീയ പ്രവർത്തനങ്ങൾ രണ്ടായി വേർതിരിക്കുന്നു.

a) ഏജൻസി സേവനങ്ങൾ (Agency Services)
ഇടപാടുകാരുടെ പ്രതിനിധിയായി അവർക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളാണ് ഇവ.

1) ചെക്ക് സൗകര്യങ്ങൾ : മറ്റു ബാങ്കുകളുടെ പേരിലെടുത്ത ചെക്കുകളിൽ പണം ശേഖരിക്കുന്നത് ബാങ്കുകൾ തങ്ങ ളുടെ ഇടപാടുകാർക്ക് നൽകുന്ന വലിയൊരു സേവന മാണ്.

ii) ഫണ്ട് അയച്ചുകൊടുക്കൽ : ഒരു സ്ഥലത്തു നിന്ന് മറ്റൊ രിടത്തേക്ക് പണം എത്തിക്കാനുള്ള സൗകര്യങ്ങൾ ഡിമാന്റ് ഡ്രാഫ്റ്റ് പേ ഓർഡർ, മെയിൽ ട്രാൻസ്ഫർ എന്നി വയിലൂടെ ബാങ്കുകൾ ഇടപാടുകാർക്ക് ചെയ്തുകൊ ടുക്കുന്നു.

iii) വ്യക്തിഗത സേവനങ്ങൾ : ഇടപാടുകാരുടെ നിർദ്ദേശാ നുസരണം ഇൻഷുറൻസ് പ്രീമിയം അടയ്ക്കുക, ഡിവി ഡന്റ്, പലിശ, പെൻഷൻ എന്നിവ സ്വീകരിക്കുക തുട ങ്ങിയ സേവനങ്ങൾ ബാങ്കുകൾ ഏറ്റെടുത്ത് ചെയ്യുന്നു.

iv) സെക്യുരിറ്റികൾ കൈകാര്യം ചെയ്യൽ ഇടപാടുകാരുടെ നിർദ്ദേ ശ മ നു സ രിച്ച് ഓഹരികൾ, കടപ്പത്രങ്ങൾ, ഗവൺമെന്റ് ബോണ്ടുകൾ എന്നിവ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ജോലിയും ബാങ്കുകൾ ഏറ്റെ ടുക്കുന്നു.

b) പൊതു ഉപയുക്തതാ സേവനങ്ങൾ (General Utility Services) : ബാങ്കിങ്ങ് ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി പൊതുജന സേവനാർത്ഥം ബാങ്കുകൾ താഴെ പറയുന്ന സേവനങ്ങൾ ഇടപാടുകാർക്ക് നൽകുന്നു.

i) കസ്റ്റോഡിയൻ സർവ്വീസ് : സ്വർണ്ണം, വിലയേറിയ കല്ലു കൾ, പ്രധാനപ്പെട്ട രേഖകൾ, ഓഹരി സർട്ടിഫിക്കറ്റുകൾ, ആധാരങ്ങൾ തുടങ്ങിയവയെല്ലാം ഒരു നിശ്ചിത വാടക ഈടാക്കി ബാങ്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നു.

ii) ലെറ്റർ ഓഫ് ക്രെഡിറ്റ് : ഇറക്കുമതി ചെയ്യുന്ന സാധന ങ്ങൾക്കുള്ള വില കയറ്റുമതി ചെയ്യുന്ന കച്ചവടക്കാരന് നൽകാമെന്ന് ഉറപ്പു നൽകുന്ന രേഖയാണ് ലെറ്റർ ഓഫ് ക്രഡിറ്റ്. വിദേശ വ്യാപാരത്തിന് ഇത് ഒഴിച്ചുകൂടാനാവാ താണ്.

iii) ട്രാവലേഴ്സ് ചെക്കുകൾ : ടൂറിസ്റ്റുകൾ, ബിസിനസ്സ് എക്സിക്യൂട്ടിവുകൾ തുടങ്ങിയവർക്ക് ദീർഘദൂര യാത്ര യ്ക്കിടയിൽ പണത്തിനു പകരം സൂക്ഷിക്കാവുന്ന ചെക്കു കളാണിവ. വിവിധ തുകകൾക്കുള്ള ഇത്തരം ചെക്കുകൾ രാജ്യത്തെ വിവിധ ശാഖകളിൽ നിന്നും എളുപ്പം പണ മാക്കി മാറ്റാവുന്നതാണ്.

iv) സാമ്പത്തികസ്ഥിതി അറിയിക്കൽ : കച്ചവടത്തിൽ ഇടപാ ടുകാരന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സാമാന്യമായ വിവരം ലഭിക്കാൻ വിതരണക്കാരന് താൽപര്യമുണ്ടാകും. ഇടപാടുകാരന്റെ ബാങ്ക് അയാളുടെ സാമ്പ ത്തികസ്ഥിതിയെക്കുറിച്ചുള്ള സത്യസന്ധമായ വിവരം വിതരണക്കാരന് നൽകുന്നു.

Question 33.
“ഉല്പാദകനെയും ചെറുകിട കച്ചവടക്കാരനെയും തമ്മിൽ ബന്ധി പ്പിക്കുന്ന കണ്ണിയാണ് മൊത്തക്കച്ചവടക്കാരൻ”.
a) ഇവർ ഉല്പാദകർക്ക് നൽകുന്ന ഏതെങ്കിലും നാല് സേവ നങ്ങൾ വിശദീകരിക്കുക.
b) സ്ഥിരം കടയുള്ള ചെറുകിട കച്ചവടക്കാരിൽ ഏതെങ്കിലും രണ്ട് വിഭാഗങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
1) മൊത്തകച്ചവടക്കാർ നൽകുന്ന സേവനങ്ങൾ
ഉല്പാദകർക്കുള്ള സേവനങ്ങൾ :

a) ഉയർന്ന ഉല്പാദനം : ഉയർന്ന തോതിൽ സാധനങ്ങൾ സംഭരിക്കുന്നതിനാൽ ഉല്പാദകർക്ക് ഉയർന്ന തോതിൽ ഉല്പാദനം നടത്താം.

b) നഷ്ടസാധ്യത പങ്കുവെയ്ക്കൽ : ഉല്പന്നകൈമാറ്റ കൈമാ റ്റത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകാനിടയുള്ള നഷ്ടം മൊത്തകച്ചവടക്കാരൻ ഏറ്റെടുക്കുന്നു.

c) സാമ്പത്തിക സഹായം : ഉല്പാദകർക്ക് വായ്പകൾ നൽകിയും പണം നൽകി സാധനങ്ങൾ വാങ്ങിയും മൊത്തകച്ചവടക്കാർ ഉല്പാദകരെ സാമ്പത്തികമായി സഹായിക്കുന്നു.

d) കമ്പോള വിവരം : ഉല്പന്നത്തിന്റെ പ്രത്യേകതകളെപ്പറ്റി ഉപഭോക്താക്കൾക്കുള്ള അഭിപ്രായങ്ങളെ ഉല്പാദകരി ലേക്ക് എത്തിക്കാൻ മൊത്തകച്ചവടക്കാർ സഹായി ക്കുന്നു.

2) ഡിപ്പാർട്ടുമെന്റിൽ സ്റ്റോർ : ഇത് ഒരു വൻകിട ബിസിനസ്സ് സ്ഥാപനമാണ്. ഫ്രാൻസിലാണ് ഇതിന്റെ ഉത്ഭവം. ഒരൊറ്റ ഉട മസ്ഥതയിൻകീഴിൽ ഒരേ കെട്ടിടത്തിൽ വിവിധ ഡിപ്പാർട്ടു മെന്റുകളിലൂടെ വ്യത്വസ്ത ഉല്പന്നങ്ങൾ വിൽക്കുന്ന ചില്ലറ വില്പനശാലയാണ് ഡിപ്പാർട്ടുമെന്റൽ സ്റ്റോർ

പ്രത്യേകതകൾ
1. ഇത് ഒരു വൻകിട ചില്ലറ വ്യാപാരശാലയാണ്.
2) വിവിധ ഡിപ്പാർട്ടുമെന്റുകളായി വ്യത്യസ്ത ഉല്പന്നങ്ങൾ വിപണനം ചെയ്യുന്നു.
3 നഗരങ്ങളിലോ നഗര പ്രദേശങ്ങളിലോ ആണ് ഇവ പ്രവർത്തിക്കുന്നത്.
4) സ്ഥാപനത്തിന്റെ ഉടമസ്ഥതയും ഭരണവും കേന്ദ്രീകൃത മാണ്.
5) ഇടപാടുകാർക്ക് കടം അനുവദിക്കുന്നില്ല.
6. ഒരൊറ്റ കെട്ടിടത്തിൽ അനേകതരം സാധനങ്ങൾ ഒരു ക്കുന്നു.
7 വിവിധ ഡിപ്പാർട്ടുമെന്റുകൾക്കുവേണ്ടി സാധനങ്ങൾ വാങ്ങുന്നത് പർച്ചേസ് ഡിപ്പാർട്ടുമെന്റാണ്; വിൽക്കുന്നത് വിവിധ ഡിപ്പാർട്ടുമെന്റുകളാണ്.

3) മൾട്ടിപ്പിൾ ഷോപ്പുകൾ (Chain Stores) : ഒരേതരം സാധന ങ്ങൾ മാത്രം വിൽക്കുന്നതും ഒരേ ഉടമസ്ഥതയിലും മാനേ ജ്മെന്റിലും ഉള്ളതും വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കു ന്നതുമായ ഒട്ടേറെ ശാഖകളോടുകൂടിയ വൻകിട ചില്ലറ കച്ച വടസ്ഥാപനമാണ് മൾട്ടിപ്പിൾ ഷോപ്പുകൾ.

പ്രത്യേകതകൾ
1) ഒന്നോ രണ്ടോ തരം ഉല്പന്നങ്ങൾ മാത്രം വിപണനം ചെയ്യുന്നു.
2) വിവിധ ബ്രാഞ്ചുകൾ വഴിയും അതേ ഉല്പന്നങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നു.
3. കേന്ദ്രീകൃത ഉടമസ്ഥതാ ഭരണ നിയന്ത്രണ സംവിധാന മാണ് ഉള്ളത്.
4 മധ്യവർത്തികളെയും ഇടത്തട്ടുകാരെയും ഒഴിവാക്കുന്നു.
5) കടമായി സാധനങ്ങൾ വിൽക്കുന്നില്ല.
6) സാധാരണയായി ഇവ ജോയിന്റ് സ്റ്റോക്ക് കമ്പനികളായി രിക്കും.
7 കേന്ദ്രീകൃത വാങ്ങലും വികേന്ദ്രീകൃത വില്പനയും നട ക്കുന്നു.
8) നിത്യോപയോഗ സാധനങ്ങൾ കൈകാര്യം ചെയ്യുന്നു.

Plus One Political Science Question Paper March 2023 Malayalam Medium

Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.

Kerala Plus One Political Science Previous Year Question Paper March 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ നിന്നും 16 സ്കോറിന് ഉത്തര മെഴുതുക. (16)

Question 1.
ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് ____________________ ൽ ആണ്?
(1949 നവംബർ 26, 1950 ജനുവരി 26, 1952 ഡിസംബർ 26)
Answer:
1950 ജനുവരി 26

Question 2.
ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നത് _________________ ലേക്കാണ്. (1)
(ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭാ)
Answer:
രാജ്യസഭ

Question 3.
ദ്വിമണ്ഡല സഭയുടെ സംസ്ഥാനം ഏതെന്ന് കണ്ടെത്തുക. (കേരളം, ആസ്സാം, മഹാരാഷ്ട്ര, പഞ്ചാബ്) (1)
Answer:
മഹാരാഷ്ട്ര

Question 4.
ജുഡീഷ്വറി ഭരണഘടനയുടെ അടിസ്ഥാന ഘടനാ സിദ്ധാന്തം മുന്നോട്ട് വച്ച് കേസ് ഏതാണ്? (1)
(ഗോലാഥ് കേസ്, കേശവാനന്ദ ഭാരതി കേസ്, മിനർവ മിൽ കേസ്, ഷബാനു കേസ്)
Answer:
കേശവാനന്ദ ഭാരതി കേസ്

Question 5.
‘അജ്ഞതയുടെ മൂടുപടം’ എന്ന ആശയം ആരുമായി ബന്ധപ്പെട്ടതാണ്? (കാൾ മാർക്സ്, ജെ. എസ്. മിൽ, ജോൺ റൗൾസ്, പ്ലേറ്റോ) (1)
Answer:
ജോൺ റോൾസ്

Plus One Political Science Question Paper March 2023 Malayalam Medium

Question 6.
ചാർട്ട് പൂർത്തികരിക്കുക.
Plus One Political Science Question Paper March 2023 Malayalam Medium 1
Answer:

  1. കേന്ദ്ര സർവീസ്
  2. സംസ്ഥാന സർവീസ്

Question 7.
ഇന്ത്യൻ ജുഡീഷ്യറിയുടെ ഘടന കാണിക്കുന്ന പിരമിഡ് പൂർത്തി യാക്കുക. (3)
Plus One Political Science Question Paper March 2023 Malayalam Medium 2
Answer:

  1. സുപ്രീം കോടതി
  2. ജില്ലാ കോടതി
  3. കീഴ്ക്കോടതികൾ

Question 8.
ചേരുംപടി ചേർക്കുക. (3)

കാവേരി പഞ്ചാബ് – ഹരിയാന
ബൽഗാം തഴിഴ്നാട് – കർണാടക
ചണ്ഡിഗഡ് മഹാരാഷ്ട്ര – കർണക

Answer:

കാവേരി പഞ്ചാബ് – ഹരിയാന
ബൽഗാം മഹാരാഷ്ട്ര – കർണക
ചണ്ഡിഗഡ് തഴിഴ്നാട് – കർണാടക

Question 9.
ചേരുംപടി ചേർക്കുക. (4)

സ്വാതന്ത്രത്തിലേക്കുള്ള ദീർഘ നടത്തം ആങ്സാൻ സൂകി
ദയത്തിൽ നിന്നുള്ള മോചനം ഒബ്രെ മേനോൻ
വാട്ടർ നെൽസൺ മണ്ടേല
രാമയണ റീറ്റോൾഡ് ദീപ മേത്ത

Answer:

സ്വാതന്ത്രത്തിലേക്കുള്ള ദീർഘ നടത്തം നെൽസൺ മണ്ടേല
ദയത്തിൽ നിന്നുള്ള മോചനം ആങ്സാൻ സൂകി
വാട്ടർ ദീപ മേത്ത
രാമയണ റീറ്റോൾഡ് ഒബ്രെ മേനോൻ

Question 10.
താഴെ തന്നിരിക്കുന്നവ ഉപയോഗിച്ച് പട്ടിക പൂർത്തീകരിക്കുക: ജീവിക്കാനുള്ള അവകാശം, വോട്ടിനുള്ള അവകാശം, തൊഴി ലിനുള്ള അവകാശം, വിശ്രമത്തിനുള്ള അവകാശം, തെരഞ്ഞ ടുപ്പിൽ മത്സരിക്കാനുള്ള അവകാശം, സ്വത്തവകാശം)

രാഷ്ട്രീയ അവകാശം സാമ്പത്തിക അവകാശം പൗരാവകാശം

Answer:
രാഷ്ട്രീയ അവകാശം
• വോട്ടിനുള്ള അവകാശം
• തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം

സാമ്പത്തികാവകാശം
• തൊഴിലിനുള്ള അവകാശം
• വിശ്രമത്തിനുള്ള അവകാശം

പൗരാവകാശ
• ജീവിക്കാനുള്ള അവകാശം
• സ്വത്തവകാശം

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 11.
ഇന്ത്യൻ ഭരണ ഘടന കെതിരായ പ്രധാന വിമർശങ്ങൾ ഏതെല്ലാം?
Answer:

  1. ഒതുക്കമില്ലാത്തത്
  2. പ്രാതിനിധ്യമില്ലാത്തത്
  3. പാശ്ചാത്യ ഇറക്കുമതി

Question 12.
രാഷ്ട്രീയ സിദ്ധാന്തം പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക?
Answer:

  1. രാഷ്ട്രീയ ആശയങ്ങൾ മനസിലാക്കുന്നതിന്
  2. രാഷ്ട്രത്തെയും ഗവൺമെന്റിനേയും മനസിലാക്കുന്നതിന്
  3. നീതി, സമത്വം, സ്വാതന്ത്ര്യം എന്നീ തത്വങ്ങൾ മനസിലാക്കു ന്നതിന്
  4. യുക്തിപരമായി ചിന്തിക്കുന്നതിന്.

Plus One Political Science Question Paper March 2023 Malayalam Medium

Question 13.
സമത്വത്തിന്റെ മൂന്ന് തലങ്ങൾ ചുരുക്കി വിവരിക്കുക?
Answer:
• രാഷ്ട്രീയ സമത്വം : ഒരു രാഷ്ട്രത്തിലെ അംഗങ്ങൾക്കിടയിൽ തുല്യമായ പൗര സമത്വം പ്രദാനം ചെയ്യുന്നത്.
ഉദാ : വോട്ട് ചെയ്യാൻ, മത്സരിക്കാൻ, സർക്കാരിനെ വിമർശി ക്കാൻ, പദവികൾ വഹിക്കാൻ പരാതിപ്പെടാൻ ഉള്ള അവ കാരങ്ങൾ.

• സാമ്പത്തിക സമത്വം : സമൂഹത്തിലെ ഉള്ളവനും ഇല്ലാത്ത വനും തമ്മിലുള്ള അന്തരം കുറച്ച് സമ്പത്ത് തുല്യമായി വിത രണം ചെയ്യുക.
ഉദാ : ജോലി ചെയ്യാൻ, തുല്യവേതനം, വിശ്രമിക്കാൻ, സാമൂഹ്യ സുരക്ഷിതത്വം, ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഉള്ള അവ കാശങ്ങൾ.
സാമൂഹിക സമത്വം : സമൂഹത്തിലെ എല്ലാവർക്കും തുല്യ പദ വിയും തുല്ല്യ അവസകരവും ലഭിക്കുന്ന സാഹചര്യം. ഉദാ : തുല്യ പദവി, പ്രത്യേക ആനുകൂല്യങ്ങൾ ഇല്ല, അയിത്തമില്ല, സ്ത്രീ പുരുഷ സമത്വം.

Question 14.
നീതിയുടെ മൂന്ന് തത്വങ്ങൾ വിവരിക്കുക?
Answer:

  • തുല്യർക്ക് തുല്യ പരിഗണന : സമൂഹത്തിലെ എല്ലാവരെയും തുല്യരായി പരിഗണിക്കുക എന്നതാണ് ഈ തത്വത്തിന്റെ അടിസ്ഥാനം.
  • ആനുപാതിക നീതി : തുല്യർക്ക് തുല്യവും തുല്യരല്ലാത്ത വർക്ക് തുല്യമല്ലാത്തതുമായ പങ്ക് നൽകപ്പെടുക എന്നതാണ് ആനുപാതിക നീതി സങ്കൽപം.
  • പ്രത്യേകാവകാശങ്ങൾ അംഗീകരിക്കൽ
    ശാരീരിക അവശതകൾ, പ്രായം, ആരോഗ്യ പരിരക്ഷ, പിന്നോ ക്കാവസ്ഥ തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾ ലഭ്യമാക്കേണ്ട സാഹചര്യങ്ങൾ കൂടി പരിഗണിച്ചു നീതി നടപ്പിലാക്കുക.

Question 15.
ഘടനാപരമായ ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ ഏതെല്ലാം? വിവരിക്കുക.
Answer:

  1. ജാതിവ്യവസ്ഥ
  2. കൊളോണിയലിസം
  3. വംശീയത
  4. വർഗീയത

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 16.
ഇന്ത്യയിലെ നിയമനിർമ്മാണത്തിന്റെ നടപടി ക്രമങ്ങൾ ചുരുക്കി വിവരിക്കുക?
Answer:

  • ഒന്നാം വായന: ബില്ല് അവതരണ ഘട്ടം
  • രണ്ടാം വായന: ബില്ലിലെ അടിസ്ഥാന തത്വങ്ങൾ ചർച്ച ചെയ്യുന്നു.
  • കമ്മിറ്റി ഘട്ടം ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടുന്നു കമ്മിറ്റി ബില്ലിനെ ആഴത്തിൽ പരിശോധിക്കുന്നു.
  • റിപ്പോർട്ടിംഗ് ഘട്ടം : സഭയിൽ ബില്ലിന്മേൽ ആഴത്തിൽ ചർച്ച – ബില്ലിൽ വലിയ മാറ്റം.
  • മൂന്നാം വായന : അവസാനഘട്ടം, ചെറിയ മാറ്റങ്ങൾ മാത്രം
    1. ബില്ല് വോട്ടിനിടുന്നു. മറ്റേ സഭയിലേക്ക് അയക്കുന്നു.
    2. മറ്റേ സഭയിലും ഇതേ നടപടികൾ ആവശ്യമെങ്കിൽ സംയുക്ത സമ്മേളനം.
    3. രാഷ്ട്രപതിയുടെ അംഗീകാരം.
      രാഷ്ട്രപതിക്ക് അംഗീകരിക്കാം, തിരിച്ചയക്കാം, പിടിച്ചു വെക്കാം (പോക്കറ്റ് വീറ്റോ

Question 17.
സ്വാതന്ത്ര നീതിന്യായ സംവിധാനം ഉറപ്പുവരുത്തുവാൻ വേണ്ടി ഇന്ത്യൻ ഭരണഘടന സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകൾ ഏതെല്ലാം?
Answer:

  1. നിയമന രീതി
  2. സ്ഥിരം കാലാവധി
  3. സാമ്പത്തിക ആശ്രയത്വത്തിന്റെ അഭാവം
  4. വ്യക്തിപരമായ വിമർശനങ്ങളിൽ നിന്നുള്ള സംരക്ഷണം.

Question 18.
ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപാ ദിക്കുന്ന ആർട്ടിക്കിൾ ഏത് ? ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യു ന്നതിനുള്ള മൂന്ന് നടപടിക്രമങ്ങൾ വിവരിക്കുക?
Answer:
ഭരണഘടനയുടെ 368-ാം അനുച്ഛേദം.

  • കേവല ഭൂരിപക്ഷം – ഭരണഘടനയിലെ ചില വകുപ്പുകൾ കേവലഭൂരിപക്ഷത്തിലൂടെ ഭേദഗതി ചെയ്യാം. ഉദാ: പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, കൂട്ടിച്ചേർക്കൽ.
  • പ്രത്യേക ഭൂരിപക്ഷം – ഭരണഘടനയിലെ ചില വകുപ്പുകൾ ഭേദഗതി ചെയ്യാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുണ്ട്.
  • പ്രത്യേകഭൂരിപക്ഷവും പകുതിലധികം സംസ്ഥാനങ്ങളുടെ പിന്തുണയും.
    ചില വകുപ്പുകൾ ഭേദഗതി ചെയ്യാൻ മൂന്നിൽ രണ്ട് ഭൂരിപ ക്ഷവും പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണയും ആവശ്യമാണ്.

Question 19.
ഇന്ത്യൻ ഭരണഘടനയിലെ ഏതെങ്കിലും രണ്ട് രാഷ്ട്രീയ തത്വശാ സ്ത്രങ്ങൾ വിവരിക്കുക?
Answer:
വ്യക്തിസ്വാതന്ത്ര്യം : വ്യക്തിസ്വാതന്ത്ര്യത്തിനോട് നമ്മുടെ ഭരണഘ ടനയ്ക്ക് അതീവ പ്രതിബദ്ധതയാണുള്ളത്. ഉദാഹരണമായി മൗലി കാവകാശങ്ങൾ.

സാമൂഹ്യനീതി : സാമൂഹ്യനീതി ഉറപ്പാക്കലാണ് രാഷ്ട്രത്തിന്റെ ദൗത്യം ഭരണഘടനയുടെ വിവിധ വകുപ്പുകൾ ഇതിനുള്ള ഉപക രണങ്ങളാണ്. ഉദാഹരണമായി ആർട്ടിക്കിൾ 16.

ന്യൂനപക്ഷങ്ങളുടെ വൈവിധ്യങ്ങളോടുള്ള ആദരവ്
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസപരവും, സാംസ്കാരി കവുമായ അവകാശങ്ങൾ ഉറപ്പാക്കുന്നു.

മതേതരത്വം : ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണ് മതേതരത്വം. സർവ്വസമഭാവനയാണിത്.

സാർവ്വത്രിക വോട്ടവകാശം : 18 വയസ് പൂർത്തിയായ മുഴുവൻ വ്യക്തികൾക്കും യാതൊരു വിവേചനവും ഇല്ലാതെ വോട്ടവ കാശം ഭരണഘടന ഉറപ്പാക്കുന്നു.

ഫെഡറിലിസം : ഇന്ത്യൻ ഒരു ഫെഡറേഷനാണ്. കേന്ദ്ര സംസ്ഥാ നബന്ധങ്ങൾ കൃത്യമായി നിർവചിക്കുന്നു.

ദേശീയ സ്വത്വം : നമ്മുടെ ഭരണഘടന ഒരു ദേശീയ വ്യക്തിത്വം, പ്രാദേശിക വ്യക്തിത്വവും ഒരേ സമയം പരിപോഷിക്കുന്നു.

Plus One Political Science Question Paper March 2023 Malayalam Medium

Question 20.
ഇന്ത്യൻ പൗരത്വം ആർജ്ജിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഏതെല്ലാം?
Answer:
1955 – ൽ നിലവിൽ വന്ന ഇന്ത്യൻ പൗരത്വ നിയമപ്രകാരം താഴെപ റയുന്ന അഞ്ചു മാർഗ്ഗത്തിലൂടെ ഇന്ത്യൻ പൗരത്വം സമ്പാദിക്കാം.
1) ജന്മസിദ്ധമായ പൗരത്വം : 1950 ജനുവരി 21-നോ അതിനു ശേഷമോ ഇന്ത്യയിൽ ജനിച്ച ഏതൊരാളും ഇന്ത്യയിലെ ഒരു പൗരനായിരിക്കും.

2) പിൻതുടർച്ച വഴിക്കുള്ള പൗരത്വം : 1950 ജനുവരി 26 – നോ അതിനുശേഷമോ ഇന്ത്യക്കു പുറത്തു ജനിച്ച ഒരാൾക്ക് അയാൾ ജനിച്ച സമയത്ത്, അയാളുടെ പിതാവ് ഇന്ത്യയിലെ പൗരനായിരുന്നുവെങ്കിൽ ഇന്ത്യൻ പൗരത്വം പാരമ്പര്യമായി ലഭിക്കും.

3) രജിസ്ട്രേഷൻ മുഖാന്തിരമുള്ള പൗരത്വം : താഴെ പറയുന്ന അഞ്ചു വിഭാഗങ്ങളിൽപ്പെട്ടവർക്ക് രജി സ്ട്രേഷൻ വഴി ഇന്ത ൻ പൗരത്വം ലഭിക്കും.

  • രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തൊട്ടുമുമ്പ് 6 മാസമായി ഇന്ത്യയിൽ താമസിക്കുന്ന ഇന്ത ൻ വംശജർ.
  • അവിഭക്ത ഇന്ത്യക്കു പുറത്ത് താമസിച്ചുവരുന്ന ഇന്ത ൻ വംശജർ.
  • ഇന്ത്യൻ പൗരന്മാരുടെ ഭാര്യമാർ.
  • ഇന്ത്യൻ പൗരന്മാരുടെ മൈനർമാരായ കുട്ടികൾ കോമൺവെൽത്ത് രാജ്യങ്ങളിലെയോ, ഐർലന്റ് റിപ്പബ്ലി ക്കിലെയോ പ്രായപൂർത്തിയായ പൗരന്മാർ.

4) ചിരകാലാധിവാസം മുഖേനയുള്ള പൗരത്വം : ഒരു വിദേശിക്ക് ചില നിയന്ത്രണങ്ങൾക്കു വിധേയമായി ചിരകാലാധിവാസം മുഖേന ഇന്ത്യൻ പൗരത്വം സമ്പാദിക്കാം.

5) പ്രദേശ സംയോജനംമൂലം ലഭിക്കുന്ന പൗരത്വം : ഏതെങ്കിലും ഒരു പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീർന്നാൽ ആ പ്രദേശത്തെ ജനങ്ങളെ ഇന്ത്യൻ പൗരന്മാരായി പ്രഖ്യാപിക്കാൻ ഇന്ത്യാഗ വൺമെന്റിന് അധികാരമുണ്ട്.

21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 5 സ്കോർ വീതം. (4 × 5 = 20)

Question 21.
ഭരണഘടനയുടെ കർത്തവ്യങ്ങൾ വിവരിക്കുക?
Answer:

  1. ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
  2. തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു.
  3. ഗവൺമെന്റിന്റെ അധികാരങ്ങൾക്കു പരിധി കൽപ്പിക്കുന്നു.
  4. സമൂഹത്തിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും
  5. ഒരു ജനതയുടെ മൗലിക വ്യക്തിത്വം.

Question 22.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ ഏതെല്ലാം?
Answer:

  1. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടത്തുന്നു.
  2. വോട്ടർ പട്ടിക തയാറാക്കുന്നു.
  3. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്സഭ, സംസ്ഥാന അസംബ്ലികൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തുന്നു.
  4. തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുന്നു.
  5. ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
  6. രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിക്കുന്നു.
  7. പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു.
  8. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നു.

Question 23.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരങ്ങൾ ചുരുക്കി എഴുതുക.
Answer:

  1. ഗവൺമെന്റിന്റെ തലവൻ പ്രധാനമന്ത്രിയാണ്.
  2. ക്യാബിനറ്റിന്റെ ചെയർമാൻ ആയി പ്രവർത്തിക്കുന്നതും പ്രധാ നമന്ത്രിയാണ്.
  3. മന്ത്രിസഭ രൂപീകരിക്കുകയും വലിപ്പം നിശ്ചയിക്കുകയും മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ച് നൽകുകയും ചെയ്യുന്നു.
  4. പാർട്ടിയുടെ തലവനായി പ്രവർത്തിക്കുന്നു.
  5. പ്രസിഡന്റിനും ക്വാബിനറ്റിനുമിടയിലെ പാലമായി പ്രവർത്തി ക്കുന്നു.

Question 24.
ഇന്ത്യൻ ഭരണഘടന ശക്തമായ ഒരു കേന്ദ്ര ഗവൺ മെന്റിന് രൂപം നൽകിയിരിക്കുന്നു. കേന്ദ്ര ഗവൺമെന്റിനെ ശക്തമാക്കുന്ന വ്യവ സ്ഥകൾ വിവരിക്കുക?
Answer:

  1. പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള കേന്ദ്രത്തിന്റെ അധികാരം.
  2. പുതിയ സംസ്ഥാനങ്ങളുടെ പേരുകൾ മാറ്റാനുള്ള അധി കാരം
  3. ഗവർണറുടെ പദവി
  4. അടിയന്തിര അധികാരങ്ങൾ, അധികാരവിഭജനം.

Question 25.
ഇന്ത്യൻ മതേതരത്വവും പാശ്ചാത്യ മതേതരത്വവും തമ്മിലുള്ള വ്യത്യാസങ്ങൾ വിവരിക്കുക?
Answer:
Plus One Political Science Question Paper March 2023 Malayalam Medium 3

Plus One Political Science Question Paper March 2023 Malayalam Medium

26 മുതൽ 28 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 26.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിരിക്കുന്ന മൗലികാവകാശ ങ്ങളെ കുറിച്ച് വിശദീകരിക്കുക?
Answer:
1) സമാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീപനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവ കാശം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാ ശമായ സമത്വാവകാശത്തെക്കുറിച്ച് ഭരണഘടനയിലെ മുന്നാം.. ഭാഗത്തിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ വ്യക്ത മായി വിശദീകരിച്ചിട്ടുണ്ട്.

സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറ യുന്നവയാണ്.

  1. നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
  2. വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
  3. നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
  4. അയിത്ത നിർമ്മാർജ്ജനം
  5. ബഹുമതികൾ നിർത്തലാക്കൽ

2) സ്വാതന്ത്ര്യത്തിനുള്ള അവകാശം

  1. സംഭാഷണ സ്വാതന്ത്ര്വത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ ത്തിനുമുള്ള അവകാശം.
  2. സമ്മേളന സ്വാതന്ത്ര്യം
  3. സംഘടനാ സ്വാത്രന്ത്വം
  4. സഞ്ചാര സ്വാതന്ത്ര്യം
  5. പാർപ്പിട സ്വാതന്ത്ര്യം
  6. തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ യ്ക്കുള്ള സ്വാതന്ത്ര്യം.
  7. കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
  8. വ്യക്തിസ്വാതന്ത്ര്വവും ജീവിത സ്വാതന്ത്ര്യവും.
  9. അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.

3) ചൂഷണത്തിനെതിരെയുള്ള അവകാശം

  1. ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
  2. ഭരണഘടനയിലെ 23-ാം വകുപ്പ് അസന്മാർഗ്ഗിക ചെയ്തി കളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
  3. ബാലവേല നിരോധനം.

4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

  1. ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘ ടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
  2. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മത സ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.

Plus One Political Science Question Paper March 2023 Malayalam Medium 4

5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

  1. എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
  2. ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.

6) ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റൂ. ഭരണഘടനാപ മോയ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ശത്തെ ഡോ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.

മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കുന്നത്.

റിട്ടുകൾ (കോടതി ഉത്തരവുകൾ

  1. ഹേബിയസ് കോർപ്പസ്
  2. മാൻഡമസ്
  3. സോഫോറ്റി
  4. നിരോധന ഉത്തരവ്
  5. ക്വോവാറന്റോ

Question 27.
73-ാംമത്തെ ഭരണഘടനാ ഭേദഗതിയുടെ ഫലമായുണ്ടായ മാറ്റ ങ്ങൾ ഏതൊക്കെയാണെന്ന് വിശദീകരിക്കുക?
Answer:

  • 1992-ലെ 73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജിനെ ഭരണഘടനാനുസൃതമാക്കിത്തീർത്തു.
  • എല്ലാ സംസ്ഥാനങ്ങളിലും, ഗ്രാമ – ബ്ലോക്ക് – ജില്ലാതലങ്ങളി ലായി ഒരു ത്രിതല പഞ്ചായത്ത് സമ്പ്രദായമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
  • എങ്കിലും ഇരുപത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യ യുള്ള സംസ്ഥാനങ്ങളിൽ ബ്ലോക്ക് തലം ഒഴിവാക്കാവുന്ന താണ്.
  • ഗ്രാമസഭാ സങ്കല്പവും ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും ചെയർമാൻമാരെ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
  • സ്ഥലത്തെ എം. എൽ. എ മാർ, എം.പി മാർ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്തിലെയും എക്സ് ഒഫീഷ്യോ അംഗങ്ങ ളായിരിക്കും.
  • ഗ്രാമ പഞ്ചായത്ത് ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന നിയമമനുസരിച്ചാ യിരിക്കും.
  • ബന്ധപ്പെട്ട പ്രദേശത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി മൂന്ന് പഞ്ചായത്ത് തലങ്ങളിലും ഏതാനും സീറ്റുകൾ പട്ടിക ജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെ ട്ടിരിക്കും.
  • മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിരിക്കുകയാണ്.
  • ജനസംഖ്യാനുഭതികമായി എല്ലാ തലത്തിലും ചില ചെയർമാൻ സീറ്റുകളും പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗക്കാർക്കായി നീക്കിവയ്ക്കണം. മൂന്നിലൊന്ന് ചെയർമാൻ പദവികൾ സ്ത്രീകൾക്കായിരിക്കും.
  • സംവരണങ്ങളെല്ലാം ചാക്രികക്രമത്തിലാണ് (by rotation). പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയെല്ലാം കാലാവധി 5 വർഷമായിരിക്കും. പിരിച്ചുവിടുന്ന ഘട്ടത്തിൽ, ആറുമാസത്തി നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരി ച്ചിരിക്കണം.
  • സംസ്ഥാനത്ത് സ്വതന്ത്രമായി ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ആക്ട്, വ്യവസ്ഥ ചെയ്യുന്നുണ്ട്.
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് ഗവർണ്ണറുടെ ചുതലയാണ്.
    പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത്, സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകു ന്നതിനായി അഞ്ചുവർഷത്തിലൊരിക്കൽ, ഒരു ധനകാര്യ കമ്മീ ഷനെ നിയമിക്കാനും ആക്റ്റിൽ വ്യവസ്ഥയുണ്ട്.

Plus One Political Science Question Paper March 2023 Malayalam Medium

Question 28.
ദേശീയതയുടെ രൂപീകരണത്തിന് കാരണമാകുന്ന ഘടങ്ങൾ ഏതെല്ലാം? വിശദീകരിക്കുക.
Answer:
ദേശരാഷ്ട്രങ്ങളിലുള്ള ‘രാഷ്ട്രതത്വത്തിന്റെ എല്ലാ ഘടകങ്ങ ളെയും ഒരുമിച്ചു ചേർക്കുന്ന ആത്മീയവും വൈകാരികവുമായ ശക്തി വിശേഷണമാണ് ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശിക്കുന്ന ദേശീയത. നാം എല്ലാവരും ഇന്ത്യ ക്കാരാണ് എന്ന വികാരമാണ് ഇന്ത്യൻ ദേശീയത. ദേശീയത കൂടാതെ ആധുനിക രാഷ്ട്രം ആവിർഭവിക്കുവാനോ നില നിൽക്കുവാനോ സാധ്യമല്ല. രാഷ്ട്രസംവിധാനം പടുത്തുയർത്തു വാനുള്ള വൈകാരികമായ അടിത്തറ പ്രദാനം ചെയ്യുന്നത് ദേശീ യതയാണ്. ദേശത്തോടുള്ള ജനങ്ങളുടെ കൂറ്, രാഷ്ട്രശക്തി, അധികാരം, പ്രവർത്തനങ്ങൾ എന്നിവയോടുള്ള വിശ്വസ്ഥതയും, നെയ്യാമികതയും തുടങ്ങിയവ ദേശീയത ജനങ്ങളിലുളവാക്കുന്ന വികാരങ്ങളാണ്.

ദേശീയതയുടെ പശ്ചാത്തലത്തിൽ ഒരു ദേശ ത്തിന്റെ പൊതുപെരുമാറ്റങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. ദേശീയ രീതികൾ, ദേശീയ പ്രതീക്ഷകൾ, ദേശീയലക്ഷ്യങ്ങൾ, ദേശീയ സംഘർഷങ്ങൾ, ദേശീയഗാനം, ദേശീയപുഷ്പം, ദേശീ യപതാക, ദേശീയചിഹ്നം ഇവയെല്ലാം ദേശീയതയിൽ ഉൾപ്പെടു ന്നു. ആധുനിക രാഷ്ട്രത്തിന്റെ ‘മതമാണ് ദേശീയത’ എന്ന് ടോയിൻബി (Toynbee), വിശേഷിപ്പിക്കുന്നു. ഈ അധ്യായത്തിൽ ദേശീയത, ദേശീയതയുടെ ഘടകങ്ങൾ, ദേശീയതയുടെ ഗുണ ദോഷങ്ങൾ, ദേശീയതയുടെ പ്രതീകങ്ങൾ, വിവിധതരം ദേശീയ തകൾ തുടങ്ങിയവ പ്രതിപാദിക്കുന്നതിനോടൊപ്പം, ഇന്ത്യൻ ദേശീയ ബോധത്തിന്റെ ഉദയം, ഇന്ത്യൻ ദേശീയത നേരിടുന്ന പ്രധാന വെല്ലുവിളികൾ, അവ പരിഹരിക്കുവാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ തുടങ്ങിയവ സമഗ്രമായി പ്രതിപാദിക്കുന്നു.

ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ
a) പൊതുവായ വിശ്വാസം (Shared Beliefs) : ചില വിശ്വാസ ങ്ങളാണ് രാഷ്ട്രമായിത്തീരുന്നത്. കെട്ടിടം, കാട്, പുഴ തുടങ്ങി കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ ഭൗതി കവസ്തുക്കളെപ്പോലെയുള്ള ഒന്നല്ല രാഷ്ട്രം. ജനങ്ങളുടെ വിശ്വാസത്തിൽ അധിഷ്ഠിതമാണത്. നമ്മൾ ഒരു ജനതയെ പറ്റി രാഷ്ട്രം എന്നു പറയുമ്പോൾ, അവരുടെ എന്തെങ്കിലും ഭൗതികസ്വഭാവത്തെയല്ല നാം വിവക്ഷിക്കുന്നത്. സ്വതന്ത്രമാ യൊരു രാഷ്ട്രീയ അസ്തിത്വമുണ്ടാകണമെന്ന് ആഗ്രഹി ക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭാവിക്കുള്ള വീക്ഷണവും കൂട്ടായ സ്വത്വവുമാണത്. അത് ഒരു ഗ്രൂപ്പ് പോലെയോ ടീം പോലെയോ ആണ്. പൊതുവായൊരു ലക്ഷ്യത്തിനുവേണ്ടി യോജിച്ച് പ്രവർത്തിക്കുകയും കളിക്കുകയും ചെയ്യുന്ന ജന ങ്ങളുടെ കൂട്ടായ്മ ഏകത്വത്തെക്കുറിച്ച് ജനങ്ങൾ വിശ്വസി ക്കുന്നിടത്തോളം കാലം മാത്രമേ രാഷ്ട്രം നിലനിൽക്കു

b) ചരിത്രം (History) : ഒരു രാഷ്ട്രമായി സ്വയം കരുതുന്ന ഒരു ജനതയ്ക്ക് തുടർച്ചയായ ചരിത്രപരമായ ഒരസ്തിത്വബോധ മുണ്ട്. ഭൂതകാലത്തേക്ക് പിൻതിരിഞ്ഞുനോക്കാനും ഭാവിയി ലേക്ക് ദീർഘദർശനം നടത്താനും കഴിയുന്ന ഒന്നാണത്. കൂട്ടായ സ്മരണകളുടേയും ഐതിഹ്യങ്ങളുടേയും ചരിത്ര പര മായ രേഖകളു ടേയും അടിസ്ഥാനത്തിൽ അവർ സ്വന്തമായൊരു ചരിത്രം സ്വീകരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള തുടർച്ചയായ വ്യക്തിത്വം അങ്ങനെ കൈവ രുന്നു. ഇന്ത്യയിലെ ദേശീയവാദികളെ നമുക്ക് ഉദാഹരണമാ യെടുക്കാം. ഇന്ത്യയുടെ പൗരാണിക നാഗരികതയേയും സാംസ്കാരിക പൈതൃകത്തെയും മറ്റു ഭൂതകാല നേട്ടങ്ങ ളേയും ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ അനുസ്യൂതത നാം ചിത്രീ കരിക്കുന്നു.

c) ഭൂപ്രദേശം (Territory) : രാഷ്ട്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഭൂപ്രദേശം. ഒരു രാജ്യത്തിന് ഒരു പ്രത്യേക ഭൂവി ഭാഗമുണ്ടായിരിക്കും. അവിടെ ഏറെക്കാലം ഒരുമിച്ച് താമസി ക്കുകയും പൊതുവായൊരു ഭൂതകാലം പങ്കുവെക്കുകയും ചെയ്യുമ്പോൾ ജനങ്ങളിൽ കൂട്ടായൊരു സ്വത്വബോധം രൂപ പ്പെടുന്നു. തങ്ങൾ ഒരു ഏകജനതയാണ്’ എന്നു സങ്കല്പി ക്കാൻ അതവരെ സഹായിക്കുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമായി സ്വയം കാണുന്ന ജനത ജന്മനാടിനെക്കുറിച്ച് സംസാരിക്കുന്നത്.

d) പൊതുവായ രാഷ്ട്രീയാദർശങ്ങൾ (Shared Political ideals): ഭൂപ്രദേശവും പൊതുവായ ചരിത്രസ്വത്വവും ജന ങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജനങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. ഭാവിയെക്കുറിച്ചുള്ള പൊതുവായൊരു വീക്ഷണവും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പൊതു അഭിലാഷവുമാണത്. രാഷ്ട്ര ങ്ങളെ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ഘടക ങ്ങളാണ്.

e) പൊതുവായ രാഷ്ട്രീയ വ്യക്തിത്വം (Common Political Identity): സമൂഹത്തെ പറ്റിയും ഭരണകൂടത്തെപ്പറ്റിയും പൊതുവായൊരു രാഷ്ട്രീയ ദർശനം ഉണ്ടായതുകൊണ്ടു മാത്രം വ്യക്തികളെ ഒരു രാഷ്ട്രമായി വാർത്തെടുക്കാനാവി ല്ലെന്നു പലരും കരുതുന്നു. പൊതുവായൊരു ഭാഷ, പൊതു വായൊരു പൈതൃകം എന്നിവപോലെയുള്ള പൊതുവാ യൊരു സാംസ്കാരിക വ്യക്തിത്വം അതിനാവശ്യമാണെന്ന് അവർ കരുതുന്നു. പൊതുവായൊരു ഭാഷയും പൊതുവാ യൊരു മതവുമുണ്ടെങ്കിൽ പൊതുവായൊരു സാംസ്കാരിക വ്യക്തിത്വമാകും. ഓരേ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരേ ദിനങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് ജനങ്ങളെ ഒരുമിപ്പിക്കുന്നു. പക്ഷെ ഒരു ജനാധിപത്യത്തിൽ നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് മതപരമായ പരിഗണനകൾ ഒരു ഭീഷണിയാകും.

Plus One Economics Board Model Paper 2022 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.

Plus One Economics Board Model Paper 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

Part – I

A. 1 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണ ത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (10 × 1 = 10)

Question 1.
താഴെ തന്നിട്ടുള്ളവയിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ദേശീയ വരുമാന കണക്കാക്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ്?
a) വി.കെ.ആർ.വി.റാവു
b) അമർത്യസെൻ
c) മഹലാനോബിസ്
d) സി. രംഗരാജൻ
Answer:
a) വി.കെ.ആർ.വി.റാവു

Question 2.
താഴെ തന്നിട്ടുള്ളവയിൽ മനുഷ്യമൂലധനമായി പരിഗണിക്കാവുന്ന ഘടകം ഏത്?
a) യന്ത്രഭാഗങ്ങൾ
b) ഉപകരണങ്ങൾ
c) പരിശീലനം നേടിയ തൊഴിലാളികൾ
d) കമ്പ്യൂട്ടറുകളും ഇലക്ട്രോണിക്സും
Answer:
c) പരിശീലനം നേടിയ തൊഴിലാളികൾ

Question 3.
ആഭ്യന്തര സമ്പദ്ഘടനയെ, ലോക സമ്പദ്ഘടനയുമായി സംയോ ജിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്
a) സ്വകാര്യവത്ക്കരണം
b) ആഗോളവത്ക്കരണം
c) ഉദാരവത്ക്കരണം
d) ദേശീയവത്ക്കരണം
Answer:
b) ആഗോളവത്ക്കരണം

Question 4.
ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നതിന് ഏത് രീതി ആണ് ഉപയോഗിക്കുന്നത്?
a) സെൻസസ് രീതി
b) സാംബ്ലിങ്ങ് രീതി
c) യാദൃശ്ചിത സാംബ്ലിങ്ങ് രീതി
d) ലോട്ടറി രീതി
Answer:
a) സെൻസസ് രീതി

Question 5.
താഴെ നൽകിയിരിക്കുന്നതിൽ കേന്ദ്ര പ്രവണത മാനകം ഏതാണ്?
a) മാനകവതിയാനം
b) മാധ്യ വ്യതിയാനം
c) സമാന്തര മാധ്യം
d) വ്യതിയാനം ഗുണാങ്കം
Answer:
c) സമാന്തര മാധ്യം

Plus One Economics Board Model Paper 2022 Malayalam Medium

Question 6.
ചുവടെ നൽകിയിരിക്കുന്നവയിൽ ‘ഇന്ത്യൻ സിസ്റ്റം ഓഫ് മെഡി സിൻ (ISM)-ൽ ഉൾപ്പെടാത്തത് ഏതാണ് ?
a) ഹോമിയോപ്പതി
b) നാച്ചറോപതി
c) ആയുർവേദ
d) അലോപ്പതി
Answer:
d) അലോപ്പതി

Question 7.
ചുവടെ നൽകിയിരിക്കുന്നവയിൽ പരിസ്ഥിതിയുടെ ധർമ്മം അല്ലാത്തത് ഏത്?
a) വിഭവങ്ങൾ പ്രദാനം ചെയ്യുന്നു
b) മണ്ണിന്റെ അപചയം
c) ജീവൻ നിലനിർത്തുന്നു
d) സൗന്ദര്വാനുഭൂതി നൽകുന്നു
Answer:
b) മണ്ണിന്റെ അപചയം

Question 8.
ചൈനയിൽ, ജനങ്ങൾ സംഘടിതമായി നടപ്പിലാക്കിയ കൃഷി രീതി അറിയപ്പെടുന്നത്
a) പഞ്ചവത്സര പദ്ധതി
b) കമ്മ്യൂൺ സിസ്റ്റം
c) ഹരിത വിപ്ലവം
d) മഹത്തായ കുതിച്ച് ചാട്ടം (ഗ്രേറ്റ് ലീപ് ഫോർവേർഡ്)
Answer:
b) കമ്മ്യൂൺ സിസ്റ്റം

Question 9.
സ്വതന്ത്രപൂർവ്വ ഇന്ത്യയിൽ ആദ്യമായി ദാരിദ്ര്യരേഖ എന്ന ആശയം ചർച്ച ചെയ്ത വ്യക്തി ആരാണ്?
a) വില്യം ഷിറാസ്
b) ജവഹർലാൽ നെഹ്രു
c) ദാദാബായ് നവറോജി
d) ഡോ.മൻമോഹൻ സിങ്
Answer:
c) ദാദാബായ് നവറോജി

Question 10.
പരസ്പര ബന്ധമുള്ള രണ്ട് ചരങ്ങൾക്ക് ഒരേ ദിശയിലേക്ക് ഉണ്ടാകുമ്പോൾ, ചരങ്ങൾ തമ്മിലുള്ള സഹബന്ധം അറിയ ടുന്നത്
a) പോസിറ്റീവ് സഹബന്ധം
b) നെഗറ്റീവ് സഹബന്ധം
c) സഹബന്ധം ഇല്ല
d) ഇവയൊന്നുമല്ല
Answer:
a) പോസിറ്റീവ് സഹബന്ധം

Question 11.
അടിസ്ഥാന കാലയളവിൽ സൂചികാങ്കമായി എപ്പോഴും പരിഗ ണിക്കുന്നത്
a) 0
b) 1
c) 100
d) 10
Answer:
c) 100

Question 12.
ഏത് സംഖ്യാ മൂല്യവും സ്വീകരിക്കാൻ കഴിയുന്ന ചരങ്ങൾ
a) അസന്തത ചരങ്ങൾ
b) ഗുണാത്മക ചരങ്ങൾ
c) നാമമാത്ര ചരങ്ങൾ
d) സന്തൽ ചരങ്ങൾ
Answer:
c) നാമമാത്ര ചരങ്ങൾ

Plus One Economics Board Model Paper 2022 Malayalam Medium

13 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (6 × 2 = 6)

Question 13.
1991- ൽ പുത്തൻ സാമ്പത്തികനയം നടപ്പിലാക്കുന്നതിന് മുന്നോ ടിയായി ഇന്ത്യയിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഇന്ത്യ സമീപിച്ച ധനകാര്യ സ്ഥാപനങ്ങളുടെ പേര് പട്ടികപ്പെടുത്തുക.
Answer:
ഐ.എം.എഫ് (അന്താരാഷ്ട്ര നാണയനിധി
ഐ.ബി.ആർ.ഡി (ലോകബാങ്ക്)

Question 14.
മിസ്റ്റർ റാംബോ തന്റെ വേനൽക്കാല യാത്രയിൽ, ആറ് സംസ്ഥാ . നങ്ങളിലെ ഇന്ധനവില താഴെ നൽകിയിരിക്കുന്ന തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
102, 104, 98, 95, 100, 108
സംസ്ഥാനങ്ങളിലെ ഇന്ധനവിലയുടെ റെയ്ഞ്ച് (Range) കണ ക്കാക്കുക.
Answer:
റെയ്ഞ്ച് = ഉയർന്ന വില (H) – കുറഞ്ഞ വില (L)
= 108 – 95 = 13

Question 15.
ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ ഏതെങ്കിലും രണ്ട് ലക്ഷ ങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
a. സാമ്പത്തിവളർച്ച കൈവരിക്കുക
b. സമ്പദ്വ്യവസ്ഥയെ ആധുനികവൽക്കരിക്കുക

Question 16.
ഇന്ത്യയിലെ ഗ്രാമീണ വികസനത്തിന്റെ ഭാഗമായി പ്രത്യേകശ്രദ്ധ ആവശ്യമുള്ള രണ്ട് മേഖലകൾ പട്ടികപ്പെടുത്തുക.
Answer:
a. കാർഷിക വായ്പ
b. കാർഷിക ഉൽപ്പന്ന വിപണനം

Question 17.
ചുവടെ നൽകിയിരിക്കുന്നതിൽ കാലാനുസൃത വർഗ്ഗീകരണം, സ്ഥലിയ വർഗ്ഗീകരണം എന്നിവ തിരിച്ചറിഞ്ഞ് എഴുതുക.
a) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗി കളുടെ എണ്ണം
b) 1951 മുതൽ 2011 വരെയുള്ള ഇന്ത്യൻ ജനസംഖ്യ
Answer:
a. സ്ഥലീയ വർഗ്ഗീകരണം
b. കാലാനുസൃത വർഗ്ഗീകരണം

Question 18.
വിവര ശേഖരണത്തിന് ഉപയോഗിക്കുന്ന ചോദ്യാവലിയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ ലിസ്റ്റ് ചെയ്യുക.
Answer:
a. ചോദ്യാവലി ലളിതമായിരിക്കണം
b. ചോദ്യങ്ങളുടെ ബാഹുല്യം പാടില്ല

Plus One Economics Board Model Paper 2022 Malayalam Medium

Question 19.
ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകളുടെ സാമ്പത്തികപദം എഴുതുക.
a) ചില്ലറ വിലയിലെ ശരാശരി മാറ്റം അളക്കുന്ന സൂചികാങ്കം
b) പൊതുവിലയിലെ മാറ്റം സൂചിപ്പിക്കുന്ന സൂചികാങ്കം
Answer:
a. ഉപഭോക്തൃ വില സൂചിക
b. മൊത്തവില സൂചിക

Question 20.
ഒരു പ്രോജക്റ്റ് തയ്യാറാക്കുന്നതിനുള്ള ഏതെങ്കിലും 4 ഘട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  1. പഠനവിധേയമാക്കാവുന്ന ഒരു പ്രശ്നം or വിഷയം കണ്ട
  2. വിവരശേഖരണത്തിനുള്ള മേഖല തിരഞ്ഞെടുക്കുക.
  3. വിവരശേഖരണം
  4. ശേഖരിച്ച വിവരങ്ങളുടെ അവതരണവും വിശകലനവും

Question 21.
ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കുകൾ ലഭിക്കുന്ന ഏതെ ങ്കിലും രണ്ട് ഉറവിടങ്ങൾ എഴുതുക.
Answer:
a. സെൻസ് റിപ്പോർട്ട്
b. നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷന്റെ റിപ്പോർട്ട്

22 മുതൽ 28 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (5 × 3 = 15)

Question 22.
ഹരിതവിപ്ലവത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ് എഴുതുക.
Answer:
ഹരിതവിപ്ലവം ഇന്ത്യൻ കാർഷിക രംഗത്ത് വൻമാറ്റങ്ങൾ ഉണ്ടാ കുന്നതിന് കാരണമായി. ഇതിൽ പ്രധാനപ്പെട്ടവ

  1. അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളുടെ ഉപയോഗം
  2. ജലസേചന സംവിധാനം വിപുരീകരിക്കപ്പെട്ടു.
  3. രാസവളത്തിന്റെയും രാസകീടനാശിനികളുടേയും ഉപയോഗം.
  4. കൃഷിയുടെ യന്ത്രവൽക്കരണം

Question 23.
ഔപചാരിക മേഖലയിലേയും അനൗപചാരിക മേഖലയിലേയും തൊഴിൽശക്തി, അനുയോജ്യമായ ഉദാഹരണങ്ങളോടെ വേർതി രിച്ച് അറിയുക.
Answer:
ഔപചാരിക മേഖല – തൊഴിലാളികൾക്ക് പരിപൂർണ്ണ സംര ക്ഷണം ലഭിക്കുന്നു. നിശ്ചിത ശമ്പളം, നിശ്ചിതമായ തൊഴിൽ സമ യം, നിയമപരമായ അവധി.

Question 24.
ദത്തശേഖരണത്തിനുള്ള വ്യക്തിഗത അഭിമുഖ രീതിയുടെ ഏതെ ങ്കിലും 3 നേട്ടങ്ങൾ സൂചിപ്പിക്കുക.
Answer:
a. പ്രതികരണത്തിന്റെ തോത് കൂടുതലായിരിക്കും.
b. എല്ലാതരം ചോദ്യങ്ങളും ചോദിക്കാം.
c. പ്രതികരണം നേരിട്ട് വീക്ഷിക്കാം.

Question 25.
താഴെ നൽകിയിരിക്കുന്നവയുടെ പദം പ്രസ്താവിക്കുക.
a) ആവശ്യങ്ങൾ നിറവേറ്റുന്നതിന് സാധനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തി.
b) ലാഭം നേടുന്നതിനായി സാധനങ്ങൾ വിൽക്കുന്ന വ്യക്തി
c) വേതനം കൊടുത്ത് ആരെയെങ്കിലും ജോലിക്കെടുക്കുന്ന വ്യക്തി
Answer:
a. ഉപഭോക്താവ്
b. വിൽപ്പനക്കാരൻ
c. തൊഴിലുടമ / സംഘാടകൻ

Question 26.
കേരളത്തിലെ ഒരു പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ചെലവ് പട്ടിക താഴെ നൽകിയിരിക്കുന്നു. ചെലവ് പട്ടിക പ ഡയഗ്രത്തിൽ കാണിക്കുക.

ഇനം ചെലവ് (ശതമാനത്തിൽ)
വെന്റിലേറ്ററുകൾ 18%
PPE കിറ്റുകൾ 30%
പൾസ് ഓക്സിമീറ്റർ 12%
കയ്യുറകൾ 10%
മറ്റുള്ളവ 30%

Answer:

ഇനം ചെലവ് (ശതമാനത്തിൽ) കോൺ
വെന്റിലേറ്ററുകൾ 18% 64.8°
PPE കിറ്റുകൾ 30% 108°
പൾസ് ഓക്സിമീറ്റർ 12% 43.2°
കയ്യുറകൾ 10% 36°
മറ്റുള്ളവ 30% 108°
100% 360°

Plus One Economics Board Model Paper 2022 Malayalam Medium 1

Plus One Economics Board Model Paper 2022 Malayalam Medium

Question 27.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളുടെ ചതുർത്ഥക വ്യതി യാനം കണക്കാക്കുക.
20, 22, 24, 25, 26, 28, 32, 38, 39, 46, 48
Answer:
ചതുർത്ഥക വ്യതിയാനം = \(\frac{Q_3-Q_1}{2}\)
= \(\frac{39 – 24}{2}\) = \(\frac{15}{2}\) = 7.5

Question 28.
2010 വില അടിസ്ഥാനമായി പരിഗണിച്ച് കേവല സഞ്ചിത രീതി സിംപിൾ അഗ്രഗേറ്റീവ് മെത്തേഡ് ഉപയോഗപ്പെടുത്തി സൂചി കാങ്കം നിർമ്മിക്കുക.
Plus One Economics Board Model Paper 2022 Malayalam Medium 2
Answer:
P01 = \(\frac{\Sigma \mathrm{P}_1}{\Sigma \mathrm{P}_9}\) × 100
= \(\frac{300}{259}\) × 100 = 120

29 മുതൽ 33 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 29.
ഗ്രാമീണ മേഖലയിലെ കാർഷിക വിപണന സംവിധാനം മെച്ച പ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ നടപടികൾ വിവരിക്കുക.
Answer:
ഇന്ത്യയിലെ കാർഷിക വിപണന സംവിധാനത്തെ മെച്ചപ്പെടുത്താ നായി വിപുലമായ സംവിധാനങ്ങളാണ് ഗവൺമെന്റ് നടപ്പിലാ ക്കിയിരിക്കുന്നത്. അവ താഴെ പറയുന്നവയാണ്.

  • റെഗുലേറ്റഡ് മാർക്കറ്റുകൾ രൂപീകരിച്ചു.
  • അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. അതായത് ഗതാ ഗത സൗകര്യങ്ങൾ, വെയർഹൗസ്, ഗോഡൗൺ, കോൾഡ് സ്റ്റോറേജ്, സംസ്കരണ ശാലകൾ എന്നിവ കർഷകർക്ക് ലഭ്യമാക്കി.
  • സഹകരണ വിപണനത്തെ പ്രോത്സാഹിപ്പിച്ചു.
  • താങ്ങുവില പ്രഖ്യാപിച്ചു.
  • കരുതൽ ധാന്യശേഖരം സൂക്ഷിച്ചു.
  • കാർഷിക വായ്പാസൗകര്യം നൽകി.
  • പൊതുവിതരണസംവിധാനം ശക്തമായി നടപ്പാക്കി.

Question 30.
റിപബ്ലിക് ഓഫ് ചൈന, അവരുടെ വികസന പാതയിൽ നടപ്പി ലാക്കിയ വിവിധ തന്ത്രങ്ങൾ വിശകലനം ചെയ്യുക.
Answer:
1949 – ൽ രൂപീകൃതമായ ചൈനീസ് റിപ്പബ്ലിക്ക് പൊതുമേഖലാ നയമാണ് എല്ലാ മേഖലയിലും നടപ്പാക്കിയത്. ചൈന നടപ്പാക്കിയ നയങ്ങളെ ചുവടെ കൊടുത്തിരിക്കുന്നു.

  1. കാർഷികരംഗത്തെ കമ്മ്യൂൺ സമ്പ്രദായം ഉപേക്ഷിച്ചു.
  2. സ്വകാര്യമൂലധ നിക്ഷേപം അനുവദിച്ചു.
  3. വിദേശമൂലധന നിക്ഷേപം പ്രോത്സാഹിപ്പിച്ചു.
  4. പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിച്ചു.

Question 31.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യ നേടിയ പശ്ചാത്തല സൗക രവികസനം വിശകലനം ചെയ്യുക.
Answer:
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള പശ്ചാത്തല വികസനത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു. പക്ഷേ ജന ക്ഷേമത്തേക്കാൾ ഉപരി ബ്രിട്ടീഷ് കച്ചവട താൽപര്യങ്ങളെ മുൻനിർത്തിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടന്നത്. ഇന്ത്യയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ കൊണ്ടുപോ കാനും, കലാപസ്ഥലങ്ങളിലേക്ക് പട്ടാളത്തെ എത്തിക്കാനുമുള്ള സൗകര്യങ്ങൾക്കായിരുന്നു മുൻഗണന.

ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന പശ്ചാത്തല വികസനങ്ങൾ

  1. റെയിൽവെ
  2. തുറമുഖങ്ങളുടെ നിർമ്മാണം
  3. തപാൽ ടെലഗ്രാഫ് സൗകര്വങ്ങൾ
  4. ജലഗതാഗതം

Question 32.
സാമ്പത്തികശാസ്ത്രത്തിൽ ഒരു ക്ലാസ് ടെസ്റ്റിന് 30 കുട്ടികൾ നേടിയ മാർക്ക് ചുവടെ നൽകിയിട്ടുണ്ട്. ക്ലാസ്സ് ഇന്റർവെൽ ’10’ ആയി പരിഗണിച്ച് ഒരു ആവൃത്തി വിതരണ പട്ടിക നിർമ്മിക്കുക.
Plus One Economics Board Model Paper 2022 Malayalam Medium 3
Answer:

Class Frequency
0 – 10 3
10 – 20 6
20 – 30 2
30 – 40 6
40 – 50 3
50 – 60 3
60 – 70 2
70 – 80 3
80 – 90 2
Σf = 30

Question 33.
താഴെ നൽകിയിരിക്കുന്നവയെ പ്രതിനിധീകരിക്കുന്ന സ്കാറ്റർ ഡയഗ്രങ്ങൾ വരയ്ക്കുക.
a) പരിപൂർണ്ണ പോസിറ്റീവ് സഹബന്ധം
b) പരിപൂർണ്ണ നെഗറ്റീവ് സഹബന്ധം
c) പോസിറ്റീവ് സഹബന്ധം
d) നെഗറ്റീവ് സഹബന്ധം
Answer:
A scatter diagram is a simple but useful technique for visually examining the type of relationship between two variables.

പോസിറ്റീവ് സഹബന്ധം
Plus One Economics Board Model Paper 2022 Malayalam Medium 4
When the plotted points show a rising trend from the lower left hand corner to the upper right hand corner and if they are very closely held together, this type of association is known as postive correlation.
നെഗറ്റീവ് സഹബന്ധം
Plus One Economics Board Model Paper 2022 Malayalam Medium 5
Here the plotted points show a falling trend from up- per level hand corner to the lower right hand corner.
പൂർണ്ണ പോസിറ്റീവ് സഹബന്ധം
Plus One Economics Board Model Paper 2022 Malayalam Medium 6
Here the plotted points lie on a straight line rising from the lower left hand corner to the upper right hand corner.

പൂർണ്ണ നെഗറ്റീവ് സഹബന്ധം
Plus One Economics Board Model Paper 2022 Malayalam Medium 7
Here the points lie on a straight line falling from the upper left hand corner to the lower right hand corner.

Plus One Economics Board Model Paper 2022 Malayalam Medium

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (3 × 5 = 15)

Question 34.
ചുവടെ നൽകിയിരിക്കുന്ന ആവൃത്തി വിതരണപട്ടികയിൽ നിന്ന് മാനകവ്യതിയാനം (standard deviation) വ്യതിയാനം ഗുണാങ്കം (co-effcient of variation) എന്നിവ കണക്കാക്കുക.

Marks Number of Students
20 8
24 7
30 10
35 12
38 6
40 3

Answer:
Plus One Economics Board Model Paper 2022 Malayalam Medium 8

Question 35.
1991- ൽ ഉദാരവത്ക്കരണ നടപടികളുടെ ഭാഗമായി നടപ്പിലാ ക്കിയ വ്യാവസായിക മേഖലാ പരിഷ്ക്കാരങ്ങളും നികുതി പരി ഷ്ക്കാരങ്ങളും വിശകലനം ചെയ്യുക.
Answer:
1991 – ലെ സാമ്പത്തിക പരിഷ്കരണ നടപടികളിലെ പ്രധാനപ്പെട്ട രണ്ട് മേഖലകളായിരുന്നു വ്യാവസായിക മേഖലാ പരിഷ്കാര ങ്ങളും നികുതി പരിഷ്കാരങ്ങളും.

വ്യാവസായിക മേഖലാ പരിഷ്കാരങ്ങൾ
a. ലൈസൻസിങ്ങിലെ ഇളവ് (Delicensing)
ഏതാനും വ്യവസായങ്ങൾ ഒഴികെ മറ്റെല്ലാ വ്യവസായങ്ങ ളേയും ശക്തമായ ലൈസൻസിൽ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. മദ്യം, പുകയില ഉൽപന്നങ്ങൾ, അപകടകരമായ രാസവസ്തുക്കൾ, സ്ഫോടക സ്വഭാവമുള്ള വസ്തുക്കൾ, മരുന്നുകൾ എന്നിവയെ ലൈസൻസ് വേണ്ട വ്യവസായ ങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി.

b. ഡീറിസർവേഷൻ (Dereservation)
പൊതുമേഖലയ്ക്ക് വേണ്ടി മാത്രമായി മാറ്റിവെച്ച വ്യവസാ യങ്ങളുടെ എണ്ണം കുത്തനെ കുറച്ചു. ഇപ്പോൾ പ്രതിരോധ സാമഗ്രികൾ, ആണവോർജ്ജം, റെയിൽവെ എന്നിവ മാത്ര മാണ് പൊതുമേഖലയ്ക്ക് വേണ്ടി മാറ്റിവെച്ചിട്ടുള്ളത്.

c. ചെറുകിട മേഖലയ്ക്കായി നീക്കിവെച്ചിരുന്ന ഉൽപന്നങ്ങ ളുടെ എണ്ണം കുറച്ചു

d. MRTP നിയമത്തിലും, FERA നിയമത്തിലും മാറ്റം വരുത്തി. ഇതിലൂടെ കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ഉദ്ദേശിക്കുന്നു.

e. നികുതി പരിഷ്കാരങ്ങൾ
സാമ്പത്തിക പരിഷ്കാരത്തിന്റെയും ഉദാരവൽക്കരണത്തി ന്റെയും ഭാഗമായി ആണ് നികുതി പരിഷ്കാരങ്ങൾ നടപ്പാ ക്കിയത്. ഇവയിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്.
a. വ്യക്തിഗത ആദായനികുതി നിരക്ക് കുറച്ചു.
b. കമ്പനി ആദായനികുതി കുറച്ചു.
c. എക്സൈസ് തീരുവ കുറച്ചു.
d. കസ്റ്റംസ് തീരുവ കുറച്ചു.

Question 36.
മനുഷ്യ മൂലധന രൂപീകരണത്തിന്റെ ഉറവിടങ്ങൾ വിശദീകരിക്കുക.
Answer:
ഏതൊരു രാജ്യത്തിന്റെയും വികസനത്തെ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ് മനുഷ്യമൂലധനം. മനുഷ്യമൂലധന രൂപീകരണത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയു ന്നവയാണ്.

a. വിദ്യാഭ്യാസ നിക്ഷേപം
മികച്ച വിദ്യാഭ്യാസം ജനങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധി പ്പിക്കുന്നു.

b. ആരോഗ്യനിക്ഷേപം
മനുഷ്യരുടെ നിലവാരത്തെ വർദ്ധിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് മെച്ചപ്പെട്ട ആരോഗ്യം.

c. തൊഴിൽ പരിശീലന രംഗത്തെ നിക്ഷേപം
കാലഘട്ടത്തിനനുസരിച്ച് പുതിയ പ്രവണതകളെ തൊഴിൽ രംഗത്ത് പരിചയപ്പെടുത്തി തൊഴിലാളികളുടെ ഉൽപ്പാദന ക്ഷമത വർധിപ്പിക്കാനായി തൊഴിൽ പരിശീലനം അത്വാവ ശ്രമാണ്.

d. കുടിയേറ്റം
ഇത് കൂടുതൽ മെച്ചപ്പെട്ട തൊഴിലിനും വരുമാന വർധന വിനും കാരണമാകുന്നു.

e. അറിവുസമ്പാദനം
മെച്ചപ്പെട്ട മാനവവികസനത്തിനുള്ള ഉറവിടങ്ങൾ അതായത് വിദ്യാഭ്യാസ സാധ്യതകൾ, തൊഴിൽ സാധ്യതകൾ എന്നിവ യെക്കുറിച്ചുള്ള അറിവ് ലഭ്യമാകേണ്ടതാണ്.

Question 37.
ഇന്ത്യയിൽ ഊർജ്ജമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ വിശകലനം ചെയ്യുക.
Answer:
ഇന്ത്യയിലെ ഊർജ്ജമേഖല പലതരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നു. അവ താഴെ പറയുന്നവയാണ്.

  • ആവശ്യത്തിനുള്ള ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ല.
  • ഉൽപ്പാദനക്ഷമത കുറഞ്ഞ ഉൽപ്പാദനശാലകളും, ഉള്ള സാധ്യതകൾ പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ.
  • സംസ്ഥാന വിദ്യുച്ഛക്തി ബോർഡുകൾ നഷ്ടത്തിൽ പ്രവർത്തിക്കുന്നതും അവയുടെ കെടുകാര്യസ്ഥതയും.
  • വിതരണത്തിലെയും പ്രസരണത്തിലെയും നഷ്ടം, ഉയർന്ന സബ്സിഡികൾ, ഊർജ്ജമോഷണം, വൈദ്യുതി മോഷണം
  • താപവൈദ്യുതനിലയത്തിന് ഉൽപ്പാദനത്തിനാവശ്യമായ കൽക്കരിയുടെ ലഭ്യത കുറയുന്നത്, ആണവ വൈദ്യുത നില യങ്ങളിൽ ഉൽപ്പാദനത്തിനാവശ്വമായ യുറേനിയം ആവശ ത്തിന് ലഭ്യമല്ലാതിരിക്കുന്നത്.

Plus One Economics Board Model Paper 2022 Malayalam Medium

Question 38.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളിൽ നിന്നും ലെസ്സ് ദാൻ ഒജീ വ്, മോർ ദാൻ ജീവ് എന്നിവ വരയ്ക്കുക.

ദിവസവേതനം വ്യക്തികളുടെ എണ്ണം
0 – 50 7
50 – 100 10
100 – 150 20
150 – 200 13
200 – 250 12
250 – 300 19
300 – 350 14
350 – 400 9

Answer:
Plus One Economics Board Model Paper 2022 Malayalam Medium 9

39 മുതൽ 41 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 39.
a) ഇന്ത്യയിലെ ദാരിദ്ര്യത്തിനുള്ള കാരണങ്ങൾ പട്ടികപ്പെടു ത്തുക.
b) ഇന്ത്യയിൽ ഗവൺമെന്റ് നടപ്പിലാക്കിയ ദാരിദ്ര്യനിർമ്മാർ ജ്ജന പദ്ധതികൾ വിശകലനം ചെയ്യുക.
Answer:
ഇന്ത്യ നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദാരിദ്ര്യം. ഇതിന് ഒരുപാട് തലങ്ങളുണ്ട്. ദാരിദ്ര്യത്തിനുള്ള കാര ണങ്ങൾ പലതാണ്. അവ താഴെ പറയുന്നു.

  1. താഴ്ന്ന വരുമാനം
  2. ആസ്തികളുടെ അഭാവം
  3. തൊഴിലില്ലായ്മ
  4. അസമത്വങ്ങൾ
  5. പാർശ്വവൽക്കരണവും അധികാമില്ലായ്മയും
  6. ജനസംഖ്യാ വിസ്ഫോടനം
  7. കൃഷിയുടെ പിന്നോക്കാവസ്ഥയും സാവധാനത്തിലുള്ള വ്യവസായവൽക്കരണവും
  8. വിലക്കയറ്റം

ദാരിദ്ര്യം ഇല്ലാതാക്കാൻ വേണ്ടി ഗവൺമെന്റ് ഒരുപാട് പദ്ധതി കൾ ആവിഷ്കരിച്ച് നടപ്പാക്കിയിരിക്കുന്നു. ഇവയെ മൂന്ന് വിഭാ ഗങ്ങളായി തരംതിരിക്കാം.
1. സ്വയം തൊഴിൽ പദ്ധതികൾ
2. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
3. സാമൂഹ്യസുരക്ഷാ പദ്ധതികൾ

1. Self-employment and wage employment programmes (സ്വയംതൊഴിൽ പദ്ധതികൾ
a. സ്വർണ്ണജയന്തി ഗ്രാം സ്വറോസ്ഗാർ യോജന
ദാരിദ്ര്യനിർമ്മാർജനത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധ തിയാണിത്. 1999 ഏപ്രിൽ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ഇപ്പോൾ ഇത് നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ എന്നും നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ എന്ന പേരിലും അറിയപ്പെടുന്നു.

b. പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.

c. റൂറൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം
സ്വയംതൊഴിൽ കണ്ടെത്താൻ ചെറുപ്പക്കാരെ സഹായി ക്കുന്ന പദ്ധതിയാണിത്. ഖാദി ഗ്രാമീണ വ്യവസായം വഴി യാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

d. സ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന
ഗ്രാമീണതലത്തിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്.

e. ജവഹർ റോസ്ഗാർ യോജന
ഗ്രാമീണതലത്തിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്.

f. നെഹ്രു റോസ്ഗാർ യോജന
നഗരമേഖലയിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.

g. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഇതിന്റെ അടിസ്ഥാനം 2005ലെ ദേശീയ ഗ്രാമീണ തൊഴി ലുറപ്പ് നിയമമാണ്. നിശ്ചിത കൂലിയിൽ താൽപര്യമുള്ള വ്യക്തികൾക്ക് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ഈ പദ്ധതി ഉറപ്പു നൽകുന്നു. ഇപ്പോൾ ഈ പദ്ധതി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു.

8. നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം

9. സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന

II. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
a. പൊതുവിതരണ സംവിധാനം: ഇതിലൂടെ റേഷൻ കട വഴി വളരെ കുറഞ്ഞ വിലയിൽ ഭക്ഷിധാന്വങ്ങൾ സാധാരണക്കാ രിലേക്ക് എത്തിക്കുന്നു.

b. സംയോജിത ശിശുവികസ സേവനപദ്ധതി (ICDS) – അമ്മ മാർക്കും, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആരോ ഗപരമായ സേവനങ്ങളും പോഷകാഹാരവും ഉറപ്പാക്കുന്നു.

c. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി. ഈ പദ്ധതിയിലൂടെ സ്കൂൾ കുട്ടികൾക്ക് പാചകം ചെയ്ത ഭക്ഷണം സൗജന്യ മായി നൽകുന്നു.

d. അന്നപൂർണ്ണ പദ്ധതി: പെൻഷൻ ആനുകൂല്യം ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് 10 kg ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.

e. അന്ത്യോദയ അന്നയോജന തീവ്രദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് തീരെ തുച്ഛമായ വിലയ്ക്ക് ഭക്ഷ്യധാന്യ ങ്ങൾ നൽകുന്ന പദ്ധതിയാണിത്.

III. സാമൂഹ്യസുരക്ഷാ പദ്ധതികൾ
അസംഘടിത മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക ളാണ് ഇവയിൽ കൂടുതലും.

a. ആം ആദ്മി ബീമയോജന: അസംഘടിത മേഖലയിലെ തൊഴി ലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാ ണിത്.

b. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി: BPL കുടുംബത്തിലെ 65 – ന് മേൽ പ്രായമുള്ളവർക്ക് മാസം 500 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയാണിത്.

c. രാഷ്ട്രീയ സ്വാസ്തിക ഭീമായോജന: BPL കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാ ണിത്.

d. അടൽ പെൻഷൻ യോജന: 18 – 40 ഇടയിൽ ഉള്ള അസം ഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഉള്ള പെൻഷൻ പദ്ധതിയാണിത്.

e. ജനശ്രീ ഭീമയോജന BPL കുടുംബങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.

f. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന: ചെറിയ തുകക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്. ബാങ്ക് എക്കൗണ്ട് ഉള്ള 18-50നും ഇടയിൽ പ്രായമുള്ളവർക്കാണ്
ഈ പദ്ധതി.

7. പ്രധാനമന്ത്രി സുരക്ഷ ഭീമയോജന: അപകടമരണം, അംഗ വൈകല്യം എന്നിവ സംഭവിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് ആണിത്. 2 ലക്ഷം രൂപയാണ് തുക. ഇതിന്റെ പ്രീമിയം വർഷത്തിൽ 12 രൂപയാണ്.

8. നാഷണൽ സോഷ്യൽ അസിസ്റ്റന്റ് പ്രോഗ്രാം: സംരക്ഷിക്കാൻ ആരും ഇല്ലാത്ത വൃദ്ധർ, വിധവകൾ, പാവപ്പെട്ട സ്ത്രീകൾ എന്നിവർക്ക് പെൻഷൻ നൽകുന്ന പദ്ധതിയാണിത്.

Question 40.
a) സുസ്ഥിര വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
b) സുസ്ഥിര വികസനം കൈവരിക്കാൻ എന്തെല്ലാം തന്ത്രങ്ങ ളാണ് സ്വീകരിക്കേണ്ടത്?
Answer:
പരിസ്ഥിതി സൗഹൃദമായ വികസനമാണ് സുസ്ഥിരവികസന ത്തിന്റെ അടിസ്ഥാനം. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ വരു തലമുറയെക്കൂടെ സഹായിക്കുന്ന തരത്തിലുള്ള വികസനമാ ണിത്.

പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിച്ച് പരിസ്ഥി തിക്ക് ദോഷം വരുത്താതെ വികസനം നേടുക എന്നതാണ് സുസ്ഥിര വികസനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പാരമ്പ ശ്വേതര ഊർജ്ജസ്രോതസ്സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പാരമ്പര്യമായ അറിവുകളെയും രീതികളേയും പ്രോത്സാഹിപ്പി ക്കുക, ജൈവകൃഷി രീതി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

സുസ്ഥിര വികസനത്തിനായ പദ്ധതികൾ
a. പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന്റെ ഉപയോഗം
ഇതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു വലിയ പരിധി വരെ കുറക്കാൻ പറ്റും.

ഇതിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ
i. LPG, ഗോബർഗ്യാസ് എന്നിവയെ ഗ്രാമീണതലത്തിൽ ഉപ യോഗിക്കുക.
ii. നഗരപ്രദേശത്ത് CNG ഉപയോഗം പ്രോത്സാഹിപ്പിക്കൽ.
iii. കാറ്റിൽനിന്നുള്ള ഊർജ്ജത്തെ ഉപയോഗപ്പെടുത്തുക.
iv. സൗരോർജ്ജത്തിന്റെ ഉപയോഗം
v. ചെറുകിട ജലവൈദ്യുത പദ്ധതികളെ പ്രോത്സാഹിപ്പിക്കൽ

b. പരമ്പരാഗതമായ അറിവിന്റേയും രീതികളുടേയും ഉപയോഗം മാരകമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനും പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങൾ കുറക്കാനും ഈ രീതി ഉപകരിക്കുന്നു.

c. ജൈവകൃഷി
ഇത് പ്രകൃതി സൗഹൃദ കാർഷിക രീതിയാണ്. ഇതിലൂടെ പരിസ്ഥിതിയുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.

d. ജൈവകീട നിയന്ത്രണം
ജൈവകീടനാശിനിയുടെ ഉപയോഗം പരിസ്ഥിതിയുടെ നില വാരം ഉയർത്തുന്നു.
മേൽപറഞ്ഞ രീതികളുടെ കൃത്യമായ പ്രയോഗം സുസ്ഥിരവിക സനം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കുന്നു.

Plus One Economics Board Model Paper 2022 Malayalam Medium

Question 41.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളിൽ നിന്നും മാധ്വം, മധ്യാങ്കം എന്നിവ കണക്കാക്കുക.

മാർക്ക് വ്യക്തികളുടെ എണ്ണം
10 – 20 4
20 – 30 7
30 – 40 16
40 – 50 20
50 – 60 15
60 – 70 8

Answer:

മാർക്ക് വ്യക്തികളുടെ എണ്ണം Midpoint (x) fx cf
10 – 20 4 15 60 4
20 – 30 7 25 175 11
30 – 40 16 35 560 27
40 – 50 20 45 900 47
50 – 60 15 55 825 62
60 – 70 8 65 520 70
70 Σfx = 3040

മാധ്യം (Mean) = \(\frac{\sum f x}{N}\) = \(\frac{3040}{70}\) = 43.43
മധ്യാങ്കം (Median) = l + \(\frac{\frac{N}{2}-c f}{f}\) × C
l = lower limit of median class.
മീഡിയൻ ക്ലാസ്സ് = \(\frac{N^{t h}}{2}\) ഐറ്റം = \(\frac{70}{2}\) = 35
35 എന്നത് ക്യുമുലേറ്റീവ് ഫ്രീക്വൻസി 47 ൽ ഉൾപ്പെടുന്നു. 47 നേരെ കിടക്കുന്ന ക്ലാസ് = 40 – 50. അതുകൊണ്ട് 40 – 50 മീഡിയൻ ക്ലാസ് ആണ്. ഇതിലെ 40 നെ (lower limit) ആയി എടുക്കാം.
cf = 27, f = 20
Class interval (c) = 10
ഈ വിലകളെ മുകളിൽ കൊടുത്ത സമവാക്യത്തിലേക്ക് കൊടു ത്താൽ
മധ്വാങ്കം = l + \(\frac{\frac{N}{2}-c f}{f}\) × C
= 40 + \(\frac{35 – 27}{20}\) × 10 = 40 + \(\frac{8}{20}\) × 10
= 40 + (0.4 × 10) = 40 + 4 = 44