Plus Two Economics Question Paper March 2024 Malayalam Medium

Reviewing Kerala Syllabus Plus Two Economics Previous Year Question Papers and Answers March 2024 Malayalam Medium helps in understanding answer patterns.

Kerala Plus Two Economics Previous Year Question Paper March 2024 Malayalam Medium

Time: 2 1/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)

Question 1.
ഏത് ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷമാണ് “സ്ഥല സാമ്പത്തിക ശാസ്ത്രം” ഒരു പ്രത്യേക സാമ്പ ത്തിക ശാസ്ത്രവിഭാഗമായി മാറിയത്?
a) Wealth of Nation
b) Principles of Economics
c) The General Theory
d) Nature and significance of Economic Science
Answer:
c) The General Theory

Question 2.
GNP – തേയ്മാനം എന്നത്
a) NNP
b) NDP
c) മൊത്തം കൂട്ടിച്ചേർത്ത മൂല്യം
d) ദേശീയ വരുമാനം
Answer:
a) NNP

Plus Two Economics Question Paper March 2024 Malayalam Medium

Question 3.
സാധാരണ വസ്തുക്കളുടെ ചോദന ചക്രം വലത്തോട്ട് മാറുന്നത്
a) വരുമാനം വർദ്ധിക്കുമ്പോൾ
b) ജനസംഖ്യ ഉയരുമ്പോൾ
c) അഭിരുചിയും ഇഷ്ടവും കൂടുമ്പോൾ
d) മുകളിൽ പറഞ്ഞ എല്ലാം ശരിയാണ്
Answer:
d) മുകളിൽ പറഞ്ഞ എല്ലാം ശരിയാണ്

Question 4.
ഓരോ യൂണിറ്റ് ഉല്പന്നത്തിന്റേയും ചെലവ്
a) വിഭേദക ചെലവ്
b) സമാന്ത ചെലവ്
c) ശരാശരി ചെലവ്
d) സ്ഥിര ചെലവ്
Answer:
c) ശരാശരി ചെലവ്

Question 5.
വിപണിവില’ സൂചിപ്പിക്കുന്നത്
a) ഘടകചെലവ് – തേയ്മാനം
b) ഘടക ലവ്’ + അപരോക്ഷ നികുതി
c) ഘടകലവ് + തേയ്മാനം
d) ഘടകചെലവ് – അപരോക്ഷ നികുതി
Answer:
d) ഘടകചെലവ് – അപരോക്ഷ നികുതി

Question 6.
ഒരു ഉൽപ്പാദക യൂണിറ്റ് സാധാരണ ലാഭം മാത്രം നേടുന്ന പ്രധാന വകത്തിലെ ബിന്ദു.
a) ‘ബ്രേക്ക് ഈവൻ’ ബിന്ദു
b) ‘ഷട്ട് ഡൗൺ ബിന്ദു
c) മുകളിലെ എയും ബിയും
d) ഇവയൊന്നുമല്ല
Answer:
a) ‘ബ്രേക്ക് ഈവൻ’ ബിന്ദു

Question 7.
ക്വാഷ് റിസർവ് അനുപാതം 10% ആണെങ്കിൽ, പണഗു ണാങ്കത്തിന്റെ മൂല്യം എത്ര ആയിരിക്കും?
a) 2.5
b) 7.5
c) 10
d) 5
Answer:
c) 10

Question 8.
‘പണം
a) ഒരു വിനിമയ മാധ്യമം ആണ്
b) അക്കൗണ്ടിന്റെ ഒരു യൂണിറ്റ് ആണ്
c) എ യും ബി യും ശരിയാണ്.
d) ഇവയൊന്നുമല്ല
Answer:
c) എ യും ബി യും ശരിയാണ്.

Question 9.
നിസ്സംഗതാ വക്രത്തിന്റെ ചരിവ്
a) സമാന്ത പ്രതിസ്ഥാപന തിരക്ക്
b) സമാന്ത അവസരാത്മക ചെലവ്
c) \(\frac{-\mathrm{P}_1}{\mathrm{P}_2}\)
d) ഇവയൊന്നുമല്ല.
Answer:
a) സമാന്ത പ്രതിസ്ഥാപന തിരക്ക്

Question 10.
കയറ്റുമതി ഇറക്കുമതി മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസം
a) അടവ് ശിഷ്ടം
b) വ്യാപാര ശിഷ്ടം
c) കറന്റ് അക്കൗണ്ട് മിച്ചം
d) കാപ്പിറ്റൽ അക്കൗണ്ട് മിച്ചം
Answer:
b) വ്യാപാര ശിഷ്ടം

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)

Question 11.
“ഉത്പാദന സാദ്ധ്യതാവകം’ എന്ത് എന്ന് നിർവചിക്കുക. ഇതിന്റെ ചരിവിനെ വിളിക്കുന്ന പേര് എന്ത്?
Answer:
ഒരു സമ്പദ്വ്യവസ്ഥയിൽ ലഭ്യമായ വിഭവങ്ങളും സാങ്കേ തികവിദ്യയും പൂർണ്ണമായി ഉപയോഗിച്ചുകൊണ്ട് നാം ഉല്പാദിപ്പിക്കുന്ന 2 സാധനങ്ങളുടേയും സേവനങ്ങ ളെയും കൂട്ടിച്ചേർത്ത് കൊണ്ട് വരയ്ക്കുന്ന രേഖയാണ് (PPC) കർവ്, ഇതിനെ പ്രൊഡക്ഷൻ പോസ്സിബിലിറ്റി ഫോണ്ടിയർ എന്നും വിളിക്കുന്നു. ഇതിന്റെ ആകൃതി ‘concave to the origin’ ആയിരിക്കും.

Question 12.
ഒരു ഉൽപാദന യൂണിറ്റിന്റെ പ്രധാന വക്രത്തെ താഴെ പറയുന്ന ഘടകങ്ങൾ എങ്ങനെ ബാധിക്കുന്നു എന്ന് എഴുതുക.
a) സാങ്കേതിക വിദ്യയുടെ പുരോഗതി
b) അസംസ്കൃത വസ്തുക്കളുടെ വിലയിൽ ഉണ്ടാ കുന്ന വർദ്ധനവ്
Answer:
i) വലത്തോട്ട് ഷിഫ്റ്റ് ആവുന്നു.
ii) ഇടത്തോട്ട് ഷിഫ്റ്റ് ആവുന്നു.

Plus Two Economics Question Paper March 2024 Malayalam Medium

Question 13.
ഒരു സമ്പദ് വ്യവസ്ഥയിലെ നാല് പ്രധാന മാക്രോ ഇക്ക ണോമിക് മേഖലകൾ ഏതെല്ലാമാണെന്ന് എഴുതുക.
Answer:
സമ്പദ്വ്യവസ്ഥയിലെ 4 പ്രധാന മേഖലകൾ താഴെ പറ യുന്നവയാണ്.
ഉല്പാദക യൂണിറ്റുകൾ
ഗാർഹിക മേഖല
ഗവൺമെന്റ്
ബാഹ്യമേഖല

Question 14.
“ശേഖരവും’ ‘പ്രവാഹവും’ തമ്മിലുള്ള വ്യത്യാസങ്ങൾ, ഓരോ ഉദാഹരണങ്ങൾ സഹിതം എഴുതുക.
Answer:
സ്റ്റോക്ക് – ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് അളന്നു തിട്ടപ്പെടുത്താൻ കഴിയുന്ന വേരിയബിൾ അളവുകളാണ് “സ്റ്റോക്സ്” എന്ന് അറിയപ്പെടുന്നത്.
ഉദാ: ബാങ്ക് നിക്ഷേപം, വിദേശനാണയ കരുതൽ
ഫ്ളോ – ഒരു കാലയളവിനുള്ളിൽ മാത്രം അളക്കാൻ കഴിയുന്ന വേരിയബിൾ അളവുകളാണ് ‘ഫ്ളോ’ എന്ന് അറിയപ്പെടുന്നത്.
ഉദാ: കയറ്റുമതി, ഇറക്കുമതി, വായ്പകൾ

Question 15.
‘ബഡ്ജറ്റ്’ എന്താണെന്ന് നിർവചിക്കുക. ബഡ്ജറ്റിന്റെ ഏതെങ്കിലും രണ്ട് ലക്ഷങ്ങൾ എഴുതുക.
Answer:
ഗവൺമെന്റിന്റെ ഒരു വർഷത്തിലെ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള വരവിന്റെയും ചെലവിന്റേയും കണക്കാണ് ബജറ്റ്. ഇന്ത്യൻ ഭരണഘടനയിലെ 112-ാം ആർട്ടിക്കിളിലാണ് വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് അവ തരിപ്പിക്കുന്നതിനെക്കുറിച്ച് നിർദ്ദേശിച്ചിരിക്കുന്നത്.
മൂന്ന് സവിശേഷതകൾ

1. അലോക്കേഷൻ ഫങ്ഷൻ:- ദേശീയ പ്രതിരോധം, ഭരണം, റോഡുകൾ മുതലായ പൊതുവസ്തുക്കൾ ജനങ്ങൾക്ക് നൽകേണ്ടത് ഗവൺമെന്റാണ്.
2. ഡിസ്ട്രിബ്യൂഷൻ ഫങ്ഷൻ – സമ്പദ്വ്യവസ്ഥയിലു ണ്ടാകുന്ന സാമ്പത്തിക അസമത്വം കുറയ്ക്കുന്ന തിനു വേണ്ടിയുള്ള ഗവൺമെന്റിന്റെ പ്രവർത്തന മാണ് ഇത്.
3. സ്റ്റെബിലൈസേഷൻ ഫങ്ഷൻ – ഗവൺമെന്റ് അതിന്റെ സുസ്ഥിരീകരണ പ്രവർത്തനത്തിലൂടെ സമ്പദ്വ്യവസ്ഥയെ കാര്യമായ വ്യതിയാനങ്ങളി ല്ലാതെ നിലനിർത്തുന്നു.

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 16.
കോളം എ, ബി യും സിയുമായി മാച്ച് ചെയ്യുക.

A B c
സൂക്ഷ്മ സാമ്പ ത്തിക ശാസ്ത്രം ഒരു ഉൽപാദക യൂണിറ്റിന്റെ വില നിർണ്ണയം ഗുണകരമാവുന്ന സംവിധാനങ്ങൾ
സ്ഥല സാമ്പ ത്തികശാസ്ത്രം എന്തായിരിക്കണം ഒരു തൊഴിലാളി യുടെ ശമ്പളം
നോർമേറ്റീവ് സാമ്പ ത്തിക ശാസ്ത്രം പണപ്പെരുപ്പം പ്രതിശീർഷ വരുമാനം

Answer:

A B C
സൂക്ഷ്മ സാമ്പ ത്തിക ശാസ്ത്രം ഒരു ഉൽപ്പാദക യൂണിറ്റിന്റെ വില നിർണ്ണയം ഒരു തൊഴിലാളി യുടെ ശമ്പളം
സ്ഥൂല സാമ്പ ത്തികശാസ്ത്രം പണപ്പെരുപ്പം പ്രതിശീർഷ വരുമാനം
നോർഗേറ്റീവ് സാമ്പ ത്തിക ശാസ്ത്രം എന്തായിരിക്കണം ഗുണകരമാവുന്ന സംവിധാനങ്ങൾ

Question 17.
(a) ആവശ്വങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള സാധനങ്ങ ളുടെ കഴിവിനെ സൂചിപ്പിക്കുന്ന പദം എഴുതുക.
(b) ഇതിന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ എഴു തുക.
Answer:
a) യൂട്ടിലിറ്റി
b) യൂട്ടിലിറ്റി എണ്ണൽ സംഖ്യാ രൂപത്തിൽ അവ തരിപ്പിക്കുന്നതിനെയാണ് കാർഡിനൽ യുട്ടി ലിറ്റി എന്ന് പറയുന്നത്.
c) യൂട്ടിലിറ്റി റാങ്കുകളായി തിട്ടപ്പെടുത്തിന്നതിനെ യാണ് ഓർഡിനൽ യൂട്ടിലിറ്റി എന്ന് പറയു ന്നത്.

Question 18.
(a) AR, MR ഇവ തമ്മിലുള്ള വ്യത്വാസം എഴുതുക.
(b) Prove AR = P (1)
AR = P എന്ന് തെളിയിക്കുക.
Answer:
a) AR = \(\frac{TR}{Q}\);
MR = \(\frac{\Delta T R}{\Delta q}\)

b) AR = \(\frac{TR}{Q}\)
P = TR × Quantity
TR = P × Q എന്ന സമവാക്യം AR എന്ന സമവാ ക്വത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുക.
AR = TR; AR = \(\frac{P \times Q}{Q}\)
മുകളിൽ നിന്നും, താഴെ നിന്നും ‘Q’ ക്യാൻസൽ ചെയ്യുക. അങ്ങനെയാകുമ്പോൾ,
AR = P ആയി മാറുന്നു.

Question 19.
രണ്ട് മേഖലകൾ മാത്രമുള്ള ഒരു മാതൃകയിലെ വരുമാ നത്തിന്റെ ചാക്രിക പ്രവാഹം കാണിക്കുന്ന ചിത്രം വര യ്ക്കുക.
Answer:
Plus Two Economics Question Paper March 2024 Malayalam Medium Img 1

Question 20.
(a) എന്താണ് ഉപഭോഗധർമ്മം?
(b) താഴെ തന്നിട്ടുള്ള ഉപഭോഗധർമ്മത്തിന്റെ സൂത്രവാ ക്വത്തിൽ നിന്നും c̄ & c എന്നിവ എന്തെന്ന് തിരി ച്ചറിയുക.
C = c̄ + cY
Answer:
a) ഒരു കൺസപ്ഷൻ ഫങ്ഷൻ കൺസപ്ഷനും വരുമാനവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു.
b) c̄ = ഓട്ടോണമസ് കൺസപ്ഷൻ
c = mpc

21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 21.
ഒരു ഉപഭോക്താവ് 5 കി.ഗ്രാം സവാള കിലോ ഒന്നിന് 30/- രൂപാ ക്രമത്തിൽ വാങ്ങി. വില 40/- ആയി വർദ്ധി ച്ചപ്പോൾ 2 കി.ഗ്രാം മാത്രം വാങ്ങി.

a) ചോദനത്തിന്റെ വില ഇലാസ്തികത കണ്ടുപിടിക്കുക.
b) ഒരു സാധനത്തിന്റെ ചോദന വില ഇലാസ്തികതയെ സ്വാധീനിക്കുന്ന ഏതെങ്കിലും രണ്ട് ഘടകങ്ങൾ എഴുതുക.
Answer:
A) ed = (∆q/ ∆p) × ( p/q)
∆q = 3kg, ∆p = 0, P = 30, q = 5
= \(\frac{3}{10}\) × \(\frac{30}{5}\) = \(\frac{90}{50}\) = 1.8

B) സാധനങ്ങളുടെ സ്വഭാവം, സബ്സ്റ്റിറ്റ്യൂട്ടുകളുടെ ലഭ്യത, വരുമാനം മുതലായവ.

Plus Two Economics Question Paper March 2024 Malayalam Medium

Question 22.
ഹ്രസ്വകാലയളവിലെ ഏതെങ്കിലും നാല് ഉൽപ്പാദന ചെല വുകളുടെ പേരുകൾ, സൂത്രവാക്യങ്ങൾ സഹിതം എഴു
തുക.
Answer:
TC = TFC + TVC
TFC = TC – TVC
TVC = TC – TFC
AFC = TFC/q
AVC = TVC/q
SAC = TC/q or AFC + AVC
SMC = ∆TC/∆q or Tcn-Tcn-1

Question 23.
പൂർണ്ണ കിടമത്സര കമ്പോളത്തിന്റെ സവിശേഷതകൾ എഴു തുക.
Answer:
പെർഫെക്റ്റ് കോമ്പറ്റീഷനിൽ ധാരാളം വാങ്ങുന്നവരും, വിൽക്കുന്നവരും ഉൾപ്പെട്ടിരിക്കുന്നു. ഈ മാർക്കറ്റിന്റെ സവിശേഷതകൾ താഴെ പറയുന്നവയാണ്.
1. ധാരാളം വാങ്ങുന്നവരും വില്പനക്കാരും ഉണ്ടാകും.
2. ഉല്പന്നത്തിന്റെ സ്വഭാവം ഒരേപോലെയായിരിക്കും. (ഹോമോജീനിയസ്)
3. ഉല്പാദന ഘടകങ്ങൾക്കും സാധനങ്ങൾക്കും പരി പൂർണ്ണ ചലനസ്വാതന്ത്രമുണ്ടായിരിക്കും.
4. ഗതാഗതചെലവ് ഉണ്ടായിരിക്കുന്നതല്ല.
5. മാർക്കറ്റിന്റെ സ്ഥിതിയെക്കുറിച്ച് പൂർണ്ണമായ അറിവ്
6. ഗവൺമെന്റിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നതല്ല.

Question 24.
താഴെ നൽകിയിട്ടുള്ള വിവരങ്ങളിൽ നിന്നും സമ്പദ്വ്യവസ്ഥയിലെ സന്തുലിത വരുമാനം കണ്ടു
പിടിക്കുക.
സ്വാശ്രിത ചെലവ് ( Ā ) = 90 കോടി MPC = 80%
OR
(b) ഒരു സമ്പദ് വ്യവസ്ഥയിൽ സന്തുലിത വരുമാനം നിർണ്ണയിക്കുന്ന വിധം ചിത്രത്തിന്റെ സഹായത്താൽ വിശദമാക്കുക.
Answer:
a) Y = Ā / (1 – c) = 90/ 0.2 = 450
OR
b) ഒരു സമ്പദ്ഘടന സംതുലിതാവസ്ഥയിലാകുന്നത് ഡിമാന്റും മൊത്ത സപ്ലൈയും തുലമാകുമ്പോഴാണ്. വരുമാനത്തിന്റെയും തൊഴിലവസ്ഥയുടേയും സന്തുലിതാവസ്ഥ നിർണ്ണയിക്കുന്ന വിധം ചിത്ര ത്തിൽ കാണിച്ചിരിക്കുന്നു.
Plus Two Economics Question Paper March 2024 Malayalam Medium Img 2
ചിത്രത്തിൽ അക്ഷത്തിൽ വരുമാനവും തൊഴിലവ സ്ഥയും രേഖപ്പെടുത്തിയിരിക്കുന്നു. Y അക്ഷത്തിൽ ഉപ ഭോഗവും നിക്ഷേപവും അടയാളപ്പെടുത്തിയിരിക്കുന്നു. C+l എന്ന രേഖ മൊത്തഡിമാന്റിനെ സൂചിപ്പിക്കുന്നു. ഉപഭോഗ ചെലവും നിക്ഷേപലവും ചേരുന്നതാണി ത്. ‘O’ എന്ന ബിന്ദുവിലൂടെ 45° യിലുള്ള Y എന്ന രേഖ മൊത്തസപ്ലൈയെ സൂചിപ്പിക്കുന്നു. ഇവിടെ Y എന്നത് C+S ആണ്. AD രേഖയും, AS രേഖയും കൂടിച്ചേരുന്ന E എന്ന ബിന്ദുവാണ് ഫലപ്രദമായ ഡിമാന്റ്. ഈ ബിന്ദു വിൽ സംരംഭകന്റെ ചെലവും വരവും തുല്യമാണ്.

Question 25.
റവന്യൂവരുമാനവും, മൂലധന വരുമാനവും തമ്മി ലുള്ള വ്യത്യാസങ്ങൾ ഏവ?
(b) റവന്യു മൂലധന വരുമാനങ്ങൾക്ക് രണ്ട് ഉദാഹര ണങ്ങൾ വിതം എഴുതുക.
Answer:
A) റവന്യൂ വരവ് – ഗവൺമെന്റിന്റെ ആസ്തി വർദ്ധി പ്പിക്കുന്ന വരവുകളാണ് റവന്യൂ വരവുകൾ. ഇതിൽ നികുതി വരുമാനവും നികുതിയേതര വരു മാനവും ഉൾപ്പെടുന്നു.
മുലധന വരവുകൾ:- ഗവൺമെന്റിന്റെ ആസ്തി കൾ ക്ഷയിപ്പിക്കുകയോ ബാധ്യതകൾ ഉണ്ടാക്കു കയോ ചെയ്യുന്ന വരുമാനത്തെ മുലധനവരവു കൾ എന്നു പറയുന്നു.

b) റവന്യൂ വരവുകൾ – ഡയറക്റ്റ് നികുതിയും ഇൻഡ യറ്് നികുതിയും ഇതിൽ ഉൾപ്പെടുന്നു. ഡയറക്റ്റ് നികുതി: ഇൻകം ടാക്സ്, കോപറേഷൻ ടാക്സ് ഇൻഡയറക്റ്റ് നികുതി: കസ്റ്റംസ് ഡ്യൂട്ടി, സർവ് ഡ്യൂട്ടി
മൂലധനവരവുകൾ: പി.എഫ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കലിലൂടെ ലഭിക്കുന്ന വരുമാനം തുടങ്ങിയവ ഇതിൽപ്പെ ടുന്നു.

26 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)

Question 26.
വിഭേദകാനുപാത നിയമം ഒരു ചിത്രത്തിന്റെ സഹായ ത്താൽ പ്രതിപാദിക്കുക.
Answer:
വിഭാദകാനുപാത നിയമവും, അപചയ സീമായ ഉല്പന്ന നിയമവും: ഷോർട്ട് റൺ കാലത്തിൽ ചില ഉല്പാദന ഘട കങ്ങൾ സ്ഥിരമായിരിക്കും. ഒരു വേരിയബിൾ ഇൻപുട്ട് കൂടുതലായി ഉപയോഗിക്കുകയും മറ്റു ഇൻപുട്ടുകൾ സ്ഥിരമായി നിൽക്കുകയും ചെയ്യുമ്പോൾ ഇൻപുട്ടുക ളുടെ അനുപാതം മാറുന്നു. ഇതിനെ വേരിയബിൾ എന്നു പറയുന്നു. മറ്റു ഇൻപുട്ടുകൾ സ്ഥിരമാക്കി നിർത്തി ഒരു ഇൻപുട്ടിന്റെ അളവിൽ മാത്രം മാറ്റം വരുത്തിക്കൊണ്ടി രുന്നാൽ മാർജിനൽ ഉല്പന്നം ഒരു ഘട്ടം വരെ വർദ്ധി ക്കും. അതിനുശേഷം മാർജിനൽ ഉല്പന്നം കുറയും. ഇവ യെയാണ് വിഭേദകാനുപാതനിയമം എന്ന് പറയുന്നത്.

ഒന്നാംഘട്ടം – ഒന്നാം ഘട്ടത്തിൽ AP യും MP യും വർദ്ധിക്കുന്നു. അതിന്റെ ഫലമായി മൊത്തം TP വളരെ കൂടിയ നിരക്കിൽ വർദ്ധിക്കുന്നു. ഈ ഘട്ടത്തിൽ AP പരമാവധിയിൽ എത്തുന്നു. (Increasing returns)

രണ്ടാംഘട്ടം: – AP യും MP യും കുറയുന്നു. ഈ ഘട്ട ത്തിൽ TP കുറഞ്ഞ നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. TP പരമാവധിയിൽ എത്തുകയും MP പൂജ്യത്തിൽ എത്തുകയും ചെയ്യുന്നു. (Diminishing returns)

മൂന്നാംഘട്ടം – MP നെഗറ്റീവ് ആകുന്നു. അതിന്റെ ഫല മായി TP കുറയുന്നു. ഈ ഘട്ടത്തെ നെഗറ്റീവ് റിട്ടേൺസ് എന്ന് വിളിക്കുന്നു.
Plus Two Economics Question Paper March 2024 Malayalam Medium Img 3

Question 27.
പൂർണ്ണ മത്സര കമ്പോളത്തിൽ ഉൽപാദക യൂണിറ്റുകൾ തങ്ങളുടെ ലാഭം പരമാവധി ആക്കുന്ന വ്യവസ്ഥകൾ വിശദമാക്കുക.
Answer:
എല്ലാ ഉൽപാദകരും സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന ലാഭം പരമാവധിയാക്കുക എന്ന ഉദ്ദേശ ത്തോടുകൂടിയാണ്.
ലാഭം (π)= TR – TC
ഒരു പെർഫെക്റ്റ് കോംപറ്റീഷനിലെ ഫേമുകൾ സന്തുലി താവസ്ഥയിൽ ആകുന്നത് മൂന്ന് വ്യവസ്ഥകൾ പാലിക്ക പ്പെടുമ്പോഴാണ്.

1. വില എന്നത് MC-യ്ക്ക് തുല്യമാവണം.
P = MC
2. മാർജിനൽ ചെലവ് (MC) കുറയാതെയിരിക്കണം.
3. P ≥ AVC
ഷോർട്ട് റണ്ണിൽ ഒരു ഉല്പാദന യൂണിറ്റ് ലാഭം പരമാവ ധിയാക്കുന്നത് താഴെ ചിത്രം വഴി വ്യക്തമാക്കാം.
IMG
മുകളിലെ ചിത്രത്തിൽ മൂന്ന് വ്യവസ്ഥകളും പാലിക്കപ്പെ ടുന്നു.
1. വില (P), മാർജിനൽ ചെലവിനോട് (MC) തുല്യ മാകുന്നു. ഉല്പാദനനിരക്ക് 2-ൽ (അതായത് MC = MR) (E എന്ന സന്തുലിതാവസ്ഥയിൽ)

2. q0 ഉല്പാദന അളവിൽ MC കർവ് മുകളിലേക്ക് നീങ്ങുന്നു. (E എന്ന സന്തുലിതാവസ്ഥയിൽ)

3. വില (P) ആവറേജ് വേരിയബിൾ ചെലവിനേക്കാൾ (AVC) കുടിയിരിക്കുന്നു. അതായത് P ≥ AVC (E എന്ന സന്തുലിതാവസ്ഥയിൽ)

Question 28.
സന്തുലിതവിലയിലും, ഉൽപ്പന്നത്തിലും താഴെ നൽകി യിട്ടുള്ള ഘടകങ്ങൾ ചെലുത്തുന്ന മാറ്റങ്ങൾ, ചിത്രങ്ങ ളുടെ സഹായത്താൽ വിശദീകരിക്കുക.
a) ചോദന വർദ്ധനവ്
b) പ്രദാനത്തിൽ ഉള്ള കുറയൽ
(ചിത്രങ്ങളുടെ സഹായത്താൽ ഉത്തരം എഴുതുക.)
Answer:
a) – Fig (A) യിൽ ഡിമാന്റ് വലത് വശത്തേക്ക് ഷിഫ്റ്റ്
ചെയ്യുന്നു : അപ്പോൾ സന്തുലിത വിലയും ഔട്ട്പുട്ടും കൂടുന്നു.

b) Fig: (B) യിൽ ഡിമാന്റ് ഇടത് വശത്തേക്ക് ഷിഫ്റ്റ് ചെയ്യുന്നു. അപ്പോൾ സന്തുലിതവില കൂടുന്നു. ഔട്ട്പുട്ട് കുറയുന്നു.
Plus Two Economics Question Paper March 2024 Malayalam Medium Img 4

Question 29.
താഴെ നൽകിയിട്ടുള്ള പട്ടികയിൽ സമ്പാദ്യം, apc, mpc, aps, mps എന്നിവ കണ്ടുപിടിക്കുക.
Answer:

Income Consumption Saving apc mpc aps mps
15,000 15,000 0 – – – –
20,000 18,000 2,000 0.9 0.6 0.1 0.4
25,000 21,000 4,000 0.84 0.6 0.16 0.4
30,000 23,500 6,500 0.78 0.5 0.22 0.5

Plus Two Economics Question Paper March 2024 Malayalam Medium

Question 30.
അയവുള്ള വിനിമയ നിരക്ക് സമ്പ്രദായത്തിൽ, വിനിമയ നിരക്ക് നിർണ്ണയിക്കുന്ന വിധം വിശദീകരിക്കുക.
Answer:
ഫ്ളക്സിബിൾ വിനിമയനിരക്കിനെ ഫ്ളോട്ടിംഗ് വിനിമയ നിരക്ക് അയവുള്ള വിനിമയ നിരക്ക്) എന്നും പറയാറു ണ്ട്. വിദേശ കറൻസിക്കുള്ള ഡിമാന്റും സപ്ലൈയും ചേർന്നാണ് ഫ്ളോട്ടിംഗ് വിനിമയ നിരക്ക് തീരുമാനിക്കു ന്നത്. വിനിമയ നിരക്ക് തീരുമാനിക്കുന്നതിൽ കേന്ദ്രബാങ്ക് ഇവിടെ ഇടപെടാറില്ല. അതായത് ഒഫീഷ്യൽ റിസർവ് അക്കൗണ്ടിൽ യാതൊരുവിധ ഇടപാടുകളുമില്ല.
Plus Two Economics Question Paper March 2024 Malayalam Medium Img 5
e* എന്നുള്ളതാണ് സന്തുലിതവിനിമയ നിരക്ക്, ഇത് ഡിമാന്റും സപ്ലൈയും ഒത്തുചേരുന്ന പോയിന്റും കൂടെ ” യാണ്.

31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 31.
a) നിസ്സംഗതാവകങ്ങളുടെ ഏതെങ്കിലും മൂന്ന് പ്രത്യേ കതകൾ എഴുതുക.
b) ഒരു ചിത്രത്തിന്റെ സഹായത്താൽ ഉപഭോക്താവിന്റെ അനുകുലമ (optimal) തെരഞ്ഞെടുപ്പ് വിശദീ കരിക്കുക.
Answer:
a) i ഇൻഡിഫറന്റ് കർവ് ഇടത്തുനിന്ന് വലത്തോട്ട് താഴേയ്ക്കു ചരിഞ്ഞിരിക്കും.
ii) ഇതിന്റെ ചരിവ് നെഗറ്റീവാണ്.
iii) ഇൻഡിഫറെന്റ് കർവ് സമാന്തരം ആയിക്കൊ ള്ളണമെന്നില്ല.

b) ഒരു ഉപഭോക്താവ് സന്തുലിതാവസ്ഥയിൽ എത്തു ന്നത് കൈയിലുള്ള വരുമാനത്തിൽ നിന്ന് ഏറ്റവും കൂടുതൽ സംതൃപ്തി കിട്ടുമ്പോഴാണ്.
Plus Two Economics Question Paper March 2024 Malayalam Medium Img 6
Point ‘E’ എന്നത് ബജറ്റ് ലൈനും ഇൻഡിഫറൻസ് കർവും തമ്മിൽ tangent ആവുന്ന പോയിന്റിനെ കാണി ക്കുന്നു. ഇത് ഉപഭോക്താവിന്റെ സന്തുലിതാവസ്ഥ എന്ന് അറിയപ്പെടുന്നു.

Question 32.
(a) എന്താണ് GDP? നാമമാത്ര GDP-യും യഥാർത്ഥ GDP-യും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഒരു രാജ്യത്തെ GDP യെ ആ രാജ്യത്തെ ജനങ്ങ ളുടെ ക്ഷേമസൂചികയായി കണക്കാക്കാമോ? വിശ മാക്കുക.
Answer:
a) ഒരു രാജ്യത്ത് ഒരു നിശ്ചിത വർഷം ഉല്പാദിപ്പി ക്കപ്പെടുന്ന അന്തിമ സാധനങ്ങളുടേയും സേവന ങ്ങളുടേയും പണമൂലമാണ് ദേശീയവരുമാനം. നോമിനൽ GDP: GDP കാന്റ് ഇയർ ന്റെ രീതി യിലാണ് കണക്കാക്കുന്ന തെങ്കിൽ അതിനെ നോമിൽ GDP എന്നു പറയുന്നു.
റിയൽ GDP: GDP ബേയ്സ് ഇയർ – ന്റെ രീതി യിലാണ് കണക്കാക്കുന്നതെങ്കിൽ അതിനെ റിയൽ GDP എന്നു പറയുന്നു.

b) ഒരു രാജ്യത്തെ GDP -യെ ആ രാജ്യത്തിന്റെ ക്ഷേമ സുചികയായി കണക്കാക്കാം. എന്നാൽ ഉയർന്ന GDP എല്ലായ്പ്പോഴും ജനക്ഷേമത്തിന്റെ ഒരു സൂചികയായി കാണാൻ കഴിയില്ല. GDP വളർച്ച യുണ്ടായാലും, ജനക്ഷേമമുണ്ടാകാത്ത സാഹചര മുണ്ടാകാം. അവയാണ്

  • വരുമാനത്തിന്റെ വിതരണത്തിലുള്ള അസമത്വം
  • എക്സ്റ്റെർണാലിറ്റീസ്
  • പ്രണേതരമായ കൈമാറ്റങ്ങൾ

1. വരുമാനത്തിന്റെ വിതരണത്തിലുള്ള അസമത്വം (Inequality in the distribution of income): ഒരു രാജ്യത്തിന്റെ യഥാർത്ഥ GDP യിൽ വർധനവ് രേഖ പ്പെടുത്തിയാലും സമൂഹത്തിൽ അത് തുല്യമായി വിതരണം ചെയ്യപ്പെടണമെന്നില്ല. സമ്പത്തിന്റെ ഭൂരിഭാഗവും കുറച്ച് ആളുകളിൽ കേന്ദ്രീകരിക്കു മ്പോൾ സമൂഹത്തിൽ ക്ഷേമം ഉണ്ടാകുന്നില്ല. കുറ ച്ചുകൂടി സ്പഷ്ടമായ ആളോഹരി വരുമാനം (percapita income) പോലുള്ള സൂചകങ്ങൾ ജന സംഖ്യയെ പ്രതിനിധാനം ചെയ്യുന്നുണ്ട ങ്കിൽപോലും യഥാർത്ഥ ക്ഷേമത്തിന്റെ മാനദണ്ഡ മായി കണക്കാക്കാൻ സാധിക്കില്ല.

2. ആകസ്മികങ്ങൾ: ആകസ്മികങ്ങൾ എന്നാൽ പ്രതി ക്ഷിക്കാതെയുള്ള ഗുണദോഷങ്ങൾ എന്നാണ് അർത്ഥമാക്കുന്നത് ഒരു സാമ്പത്തിക പ്രവർത്തന ത്തിന്റെ ഫലമായി ഇങ്ങനെയുള്ള ഗുണദോഷ ങ്ങൾ ഉണ്ടാകും.

3. പത്രമായ കൈമാറ്റങ്ങൾ (Non-monetary exchanges): ചില വികസ്വര രാജ്യങ്ങളിലെയും അവി കസിത രാജ്യങ്ങളിലെയും അപരിഷ്കൃത (പിന്നോക്ക മേഖലകളിൽ സാധനകൈമാറ്റവ്യവസ്ഥ ഇന്നും തുട രുന്നു. ഇങ്ങനെയുള്ള കൈമാറ്റങ്ങളുടെ പണമൂലം കണക്കാക്കപ്പെടുന്നില്ല. തന്മൂലം ഉല്പാദിനപ്രവർത്ത നങ്ങളുടെ ശരിയായ രൂപം ലഭിക്കാതെ വരികയും GDPയുടെ തെറ്റായ കണക്കുകൂട്ടലുകളിലേക്ക് നയി ക്കുകയും ചെയ്യും. കൂടാതെ ഒരു സമ്പദ്വ്യവസ്ഥ യിലെ ചില പ്രവർത്തനങ്ങളുടെ പണമൂലം കണക്കാ ക്കുന്നില്ല.

ഉദാഹരണത്തിന് വീട്ടമ്മമാർ ചെയ്യുന്ന സേവ നങ്ങൾ, ഒഴിവുസമയങ്ങളിൽ ചെയ്യുന്ന സേവനങ്ങൾ, ഒഴിവുസമയങ്ങളിൽ ചെയ്യുന്ന മനസ്സിനിണങ്ങിയ . പ്രവർത്തനങ്ങൾ തുടങ്ങിയവ. ഇവടെ ഒഴിവാക്കി യാണ് നാം GDP കണക്കുകൂട്ടുന്നത്. പക്ഷേ ഈ പ്രവർത്തനങ്ങൾ മൊത്തം ക്ഷേമത്തിൽ വർധനവ് ഉണ്ടാക്കുമെന്നതിൽ തർക്കമില്ല.

Question 33.
(a) “പണത്തിന്റെ പ്രദാനം നിയന്ത്രിക്കുക” എന്നത് കേന്ദ്ര ബാങ്കിന്റെ ചുമതലകളിൽ ഒന്നാണ്. മറ്റ് ചുമ തലകൾ എഴുതുക.
(b) ഭാരതീയ റിസർവ് ബാങ്ക് ഇന്ത്യയിലെ പണത്തിന്റെ പ്രദാനം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന വിവിധ നയ ഉപാധികൾ പരിശോധിക്കുക.
Answer:
a) കറൻസി ഇഷ്യൂ
ബാങ്കേഴ്സ് ബാങ്ക്
സർക്കാരിന്റെ ബാങ്കർ
മണി സപ്ലൈ കൺട്രോളർ

b) 1) തുറന്ന വിപണി പ്രവർത്തനങ്ങൾ (Open market operation) : കേന്ദ്ര ബാങ്ക് ഗവൺമെന്റ് കടപ്പത്രങ്ങൾ തുറന്ന വിപണി യിൽ വിൽക്കുകയും വാങ്ങുകയും ചെയ്യു ന്നതിനെയാണ് തുറന്ന വിപണി പ്രവർത്തന ങ്ങൾ എന്നു പറയുന്നത്. പണപ്പെരുപ്പത്തിന്റെ അവസരങ്ങളിൽ കേന്ദ്രബാങ്ക് കടപ്പത്രങ്ങൾ തുറന്ന വിപണിയിൽ വിൽക്കും. ബാങ്കുകൾ ഇതു വാങ്ങുകയും അതുവഴി അവരുടെ വായ്പ നൽകുന്നതിനുള്ള ശേഷി കുറയ്ക്കു കയും ചെയ്യും. ഇത് സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ ഒഴുക്കു കുറയ്ക്കുകയും അങ്ങനെ അധിക ചോദനത്തെ നിയന്ത്രിക്കു കയും ചെയ്യുന്നു. പണ ചുരുക്കത്തിന്റെ സമ യത്ത് കേന്ദ്രബാങ്ക് കടപ്പത്രങ്ങൾ തുറന്ന വിപ ണി യിൽ നിന്ന് വാങ്ങുകയും അതു വഴി ബാങ്കുകളുടെ വായ്പാശേഷി കൂടുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങളുടെ ഉപഭോ ഗശേഷി വർദ്ധിപ്പിക്കും.

2) ബാങ്ക് നിരക്ക് നയം (Bank rate policy) : കേന്ദ്രബാങ്ക് വാണിജ്യബാങ്കുകൾക്ക് കടം കൊടുക്കുന്നതിന്റെ നിരക്കിനെയാണ് ബാങ്ക് “നിരക്ക്’ എന്നു പറയുന്നത്. പണപ്പെരുപ്പ ത്തിന്റെ അവസരത്തിൽ കേന്ദ്രബാങ്ക് ഈ നിരക്ക് വർദ്ധിപ്പിക്കും. ഇത് വായ്പയെ ചില വേറിയതാക്കും. ഇങ്ങനെ പലിശ നിരക്ക് വർദ്ധിക്കുകയും വായ്പയ്ക്കുള്ള ചോദനം കുറയുകയും ജനങ്ങളുടെ ഉപഭോഗ ഷിയും ചോദനവും കുറയുകയും ചെയ്യും. പണം ചുരുക്കത്തിന്റെ സമയത്ത് റിസർവ്വ് ബാങ്ക് നിരക്ക് കുറക്കുന്നു. ഇത് പലിശനിരക്ക് കുറക്കുകയും വായ്പക്കുള്ള ചോദനം വർദ്ധിപ്പിക്കുകയും ആളുകളുടെ ഉപഭോഗ ശേഷി കൂട്ടുകയും ചെയ്യും.

3) കരുതൽ ശേഖര അനുപാതത്തിലെ മാറ്റങ്ങൾ (Variation in reserve-deposit ratio): എല്ലാ അംഗബാങ്കുകളും അവയുടെ നിക്ഷേ പങ്ങളുടെ ഒരു നിശ്ചിത ശതമാനം കേന്ദ്രബാ ങ്കിൽ സൂക്ഷിക്കുവാൻ നിയമപരമായി ബാധി സ്ഥരാണ്. കരുതൽ ധനഅനുപാതം (Cash Reserve Ratio – CRR) ɑ@mɔlo canl യപ്പെടുന്നത്. മറ്റൊരു പ്രധാന അനുപാത മാണ് സ്റ്റാറ്റ്യൂട്ട് ദ്രവത്യാനുപാതം (Statutary Liquidity Ratio – SLR) വാണിജ്യബാങ്കുകൾ അവയുടെ ആകെയുള്ള ഡെപ്പോസിറ്റിന്റെ ഒരു നിശ്ചിതാ നു പാത്രം ഗവൺമെന്റ് ബോണ്ട്പോലെയുള്ള ദ്രവ അസ്ഥികളായി സൂക്ഷിക്കുന്നതാണ് ഇത്. ഇതിന്റെ ബാക്കി മാത്രമെ വാണിജ്യ ബാങ്കുകൾക്ക് വായ്പയായി നൽകുവാൻ സാധിക്കുകയുള്ളൂ.

4) RBI യുടെ സ്റ്റെറിലൈസേഷൻ പ്രവർത്തനം (Sterilisation by RBI) : വിദേശനാണയ ത്തിന്റെ സമ്പദ്വ്യവസ്ഥക്കുള്ളിലേക്കോ, പുറ € (010) 6 (86) 3 ഉള്ള അമിത പ്രവാഹത്തെ (ബാഹ്യമായ ആഘാതങ്ങൾ) തടഞ്ഞ് സുസ്ഥി രമായി സമ്പദ്വ്യവസ്ഥയെ നിലനിർത്തുന്നതി നുവേണ്ടി RBI സ്വീകരിക്കുന്ന നടപടികളെ യാണ് സ്റ്റെറിലൈസേഷൻകൊണ്ട് അർത്ഥമാ ക്കുന്നത്.

Plus Two Economics Board Model Paper 2023 Malayalam Medium

Reviewing Kerala Syllabus Plus Two Economics Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.

Plus Two Economics Board Model Paper 2023 Malayalam Medium

Time: 2 1/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണ ത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം (8 × 1 = 8)

Question 1.
അന്തിമ ഉപഭോക്താക്കൾ വാങ്ങി ഉപയോഗിക്കുന്ന വസ്തു ക്കളും സേവനങ്ങളും അറിയപ്പെടുന്നത്.
(a) ഇടനില ഉല്പന്നങ്ങൾ
(b) ഉപഭോഗ വസ്തുക്കൾ
(c) അസംസ്കൃത വസ്തുക്കൾ
(d) നിക്ഷേപ വസ്തുക്കൾ
Answer:
(b) ഉപഭോഗ വസ്തുക്കൾ

Question 2.
“ഒരു ഉല്പാദന യൂണിറ്റ് അതിന്റെ ഉല്പാദന പ്രക്രിയയിൽ എല്ലാ നിവേശങ്ങൾക്കും മാറ്റം വരുത്തുന്നില്ല. എങ്കിൽ ചുവടെ നൽകിയിരിക്കുന്നവയിൽ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ടത് ഏതാണ് ?
(a) വർധിച്ച നിരക്കിലുള്ള ആദായം
(b) സ്ഥിര നിരക്കിലുള്ള ആദായം
(c) ഹ്രസ്വകാല ഉല്പാദന ധർമ്മം
(d) ദീർഘകാല ഉല്പാദന ധർമ്മം
Answer:
(c) ഹ്രസ്വകാല ഉല്പാദന ധർമ്മം

Plus Two Economics Board Model Paper 2023 Malayalam Medium

Question 3.
ഉല്പാദന പ്രക്രിയയിൽ ഉപയോഗിക്കുന്ന നിവേശങ്ങൾ അറി യപ്പെടുന്നത് :
(a) ഉല്പാദന ധർമ്മം
(b) ഉല്പാദന ഘടകങ്ങൾ
(c) ചെലവ് ധർമ്മം
(d) മൊത്ത ഉല്പന്നം
Answer:
(b) ഉല്പാദന ഘടകങ്ങൾ

Plus Two Economics Board Model Paper 2023 Malayalam Medium

Question 4.
പൂർണ്ണകിട മത്സര കമ്പോളത്തിലെ ഒരു ഉല്പാദന യൂണി റ്റിന്റെ ചോദന വം
(a) പൂർണ്ണമായ ഇലാസ്തികമാണ്
(b) താഴേക്ക് ചരിഞ്ഞ വകമാണ്
(c) കേന്ദ്രത്തിലൂടെ കടന്ന് പോകുന്ന മുകളിലേക്ക് ചരിഞ്ഞ വകമാണ്
(d) പൂർണ്ണമായും ഇലാസ്തിക രഹിതമാണ്
Answer:
(a) പൂർണ്ണമായ ഇലാസ്തികമാണ്

Question 5.
“തെരഞ്ഞെടുക്കൽ” എന്ന പ്രശ്നം ചുവടെ നൽകിയിരിക്കു ന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ്.
(a) വിഭവധാരാളിത്തം
(b) സാങ്കേതിക വിദ്യയിലെ കാര്യക്ഷമത
(c) ഉല്പാദന ക്ഷമതയിലെ വർദ്ധനവ്
(d) വിഭവ ദൗർല്ലഭ്വം
Answer:
(d) വിഭവ ദൗർല്ലഭ്വം

Question 6.
P1x1 + P2x2 = M എന്ന സമവാക്യത്തിൽ ബജറ്റ് രേഖയുടെ ചരിവ് എന്നത് :
(a) -P1/P2
(b) P1x1
(c) M/P2
(d) M/P1
Answer:
(a) -P1/P2

Question 7.
ഇന്ത്യയിലെ പരമോന്നത ധനകാര്യ സ്ഥാപനമാണ് :
(a) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
(b) നബാർഡ്
(c) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
(d) ഗവൺമെന്റ്
Answer:
(c) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

Question 8.
ഗവൺമെന്റിന്റെ വാർഷിക ധനകാര്യ പ്രസ്താവന അറിയ പ്പെടുന്നത് :
(a) ബജറ്റ്
(b) ധനകാര്യ റിപ്പോർട്ട്
(c) വരുമാന റിപ്പോർട്ട്
(d) മൂലധന അക്കൗണ്ട് റിപ്പോർട്ട്
Answer:
(a) ബജറ്റ്

Question 9.
ചുവടെ നൽകിയിരിക്കുന്നവയിൽ ഉപഭോഗം ധർമ്മം കാണി ക്കുന്നത് .
(a) ഉപഭോഗവും സമ്പാദ്വവും തമ്മിലുള്ള ബന്ധം
(b) ഉപഭോഗവും വരുമാനവും തമ്മിലുള്ള ബന്ധം
(c) ഉപഭോഗവും നിക്ഷേപവും തമ്മിലുള്ള ബന്ധം
(d) സമ്പാദ്യവും വരുമാനവും തമ്മിലുള്ള ബന്ധം
Answer:
(b) ഉപഭോഗവും വരുമാനവും തമ്മിലുള്ള ബന്ധം

Question 10.
ദേശീയ കറൻസികൾ പരസ്പരം വിപണനം ചെയ്യപ്പെടുന്ന കമ്പോളം
(a) ഓഹരികമ്പോളം
(b) സാധന കമ്പോളം
(c) ഘടകവിപണി
(d) വിദേശ വിനിമയ കമ്പോളം
Answer:
(d) വിദേശ വിനിമയ കമ്പോളം

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)

Question 11.
ഗവൺമെന്റ് ബജറ്റിലെ മൂലധന വരുമാനത്തിന്റെ ഏതെ ങ്കിലും രണ്ട് ഉറവിടങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
കടംവാങ്ങലുകൾ (Borrowings), മുമ്പ് നൽകിയ വായ്പ കളുടെ തിരിച്ചടവ് തിരിച്ചെടുക്കൽ (Recovery of loans & advances)

Question 12.
ഒരു സമ്പദ് വ്യവസ്ഥയിൽ പണരഹിത ഇടപാട് (കറൻസി നോട്ടുകളും നാണയങ്ങളും ഒഴികെ) നടത്തുന്നതിനുള്ള ഏതെങ്കിലും രണ്ട് മാർഗ്ഗങ്ങൾ എഴുതുക.
Answer:
ഓൺലൈൻ ഇടപാടുകളായ NEFT, RTGS, അതുപോലെ UP ആപ്പുകൾ വഴിയുള്ള ഇടപാടുകൾ (eg Google Pay)

Question 13.
ചുവടെ തന്നിരിക്കുന്നവയുടെ സാമ്പത്തികപദം എഴുതുക.
(a) കമ്പോളചോദനവും കമ്പോളപ്രദാനവും തുല്യമാകുന്ന വില
(b) ഒരു പ്രത്യേക വിലയിൽ കമ്പോള പ്രദാനം കമ്പോള ചോദ നത്തെക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥ
Answer:
(a) സന്തുലിത വില
(b) അമിത പ്രദാനം

Plus Two Economics Board Model Paper 2023 Malayalam Medium

Question 14.
പൂർണ്ണ കിടമത്സര കമ്പോളത്തിലെ മൊത്തവരുമാന വക ത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ ലിസ്റ്റ് ചെയ്യുക.
Answer:
(a) ഉൽപന്ന നില (output) പൂജ്യമാകുമ്പോൾ മൊത്തവരു മാനം (TR) പൂജ്യം.
(b) ഉൽപാദനം വർധിക്കുമ്പോൾ മൊത്തവരുമാനവും (TR) വർധിക്കുന്നു. മൊത്തവരുമാനവകത്തിന്റെ ചെരിവ് (slope) പോസിറ്റീവാണ്.

Question 15.
ചുവടെ നൽകിയിരിക്കുന്ന ബജറ്റ് ലൈൻ സമവാക്യ ത്തിൽനിന്നും വെർട്ടിക്കൽ ഇന്റർസെപ്റ്റ്, ഹൊറിസോണ്ടൽ ഇന്റർസെപ്റ്റ് എന്നിവ കണക്കാക്കുക.
5X1 + 2X2 = 20
Answer:
ഹൊറിസോണ്ടൽ ഇന്റർസെപ്റ്റ്
5x1 = 20 x1 = \(\frac{M}{P_1}\) = \(\frac{20}{5}\) = 4
വെർട്ടിക്കൽ ഇന്റർസെപ്റ്റ്
2x2 = 20
x2 = \(\frac{M}{P_2}\) = \(\frac{20}{2}\) = 10

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 16.
നിസ്സംഗതാ വക്രത്തിന്റെ ഏതെങ്കിലും മൂന്ന് സവിശേഷത കൾ ലിസ്റ്റ് ചെയ്യുക.
Answer:
(1) നിസംഗതാവകം ഇടത്ത് നിന്ന് വലത്തോട്ട് കീഴ്ഭാഗ ത്തേക്ക് ചെരിഞ്ഞിരിക്കുന്നു.
(2) നിസംഗ താവകം ഉത്ഭവകേന്ദ്രത്തിന് ഉന്മദ്ധ്യമാണ് (convex to origin)
(3) നിസംഗതാവകങ്ങൾ ഒരിക്കലും കൂട്ടിമുട്ടുകയില്ല.

Plus Two Economics Board Model Paper 2023 Malayalam Medium

Question 17.
മൂന്ന് ആദായ നിയമങ്ങൾ (Laws of Returns of Scale) വിശദീകരിക്കുക.
Answer:
ദീർഘകാല ഉൽപാദന ധർമ്മത്തെ വിശദീകരിക്കുന്നതാണ് ആദായനിയമങ്ങൾ പ്രത്യയ നിയമങ്ങൾ), നിവേശങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഉൽപന്നത്തെ എങ്ങിനെ ബാധി ക്കുന്നു എന്നതിന്റെ വിശദീകരണമാണ് ഈ സിദ്ധാന്തം. നിവേശത്തിൽ വരുന്ന മാറ്റം ഉൽപന്നത്തെ മൂന്ന് രീതിയിൽ സ്വാധീനിക്കുന്നു.
(1) വർധമാന പ്രത്യയം (Increasing Retruns to Scale)
(2) സ്ഥിര പ്രത്യയം (Constant Returns to Scale)
(3) അപചയ പ്രത്യയം (Diminishing Returns to Scale)

Question 18.
ചുവടെ നൽകിയിരിക്കുന്ന സാഹചര്യങ്ങൾ ഒരു ഉല്പാദന യൂണിറ്റിന്റെ പ്രദാനവികത്തിലുണ്ടാക്കുന്ന മാറ്റം ഡയ ത്തിന്റെ സഹായത്തിൽ വിവരിക്കുക.
(a) ഉല്പാദനത്തിന് ഉപയോഗിക്കുന്ന നിവേശങ്ങളുടെ വില വർധിക്കുന്നു.
(b) ഉപയോഗിക്കുന്ന സാങ്കേതിക വിദ്യമെച്ചപ്പെടുന്നു.
Answer:
(a) നിവേശങ്ങളുടെ വില വർധിക്കുമ്പോൾ
നിവേശങ്ങളുടെ വില വർധിക്കുമ്പോൾ ഉൽപാദനയൂണി
റ്റിന്റെ പ്രദാന വകം സമാന്തരമായി ഇടത്തോട്ട് മുകളി
ലേക്ക് മാറുന്നു. അതായത് പ്രദാനം കുറയുന്നു.
Plus Two Economics Question Paper March 2022 Malayalam Medium Img 1
(b) ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ മെച്ചപ്പെടുന്നു.
Plus Two Economics Question Paper March 2022 Malayalam Medium Img 2

 

Question 19.
ചുവടെ നൽകിരിക്കുന്ന ചരങ്ങളെ ശേഖരം, പ്രവാഹം എന്നി ങ്ങനെ തരം തിരിച്ചെഴുതുക.
ബാങ്ക് ഡിപ്പോസിറ്റ്, ഒരു രാജ്യത്തിന്റെ ജനസംഖ്യ, മൂലധനം, നിക്ഷേപം, ജനന നിരക്ക്, ദേശീയ വരുമാനം.
Answer:
ശേഖരം – ബാങ്ക് ഡെപ്പോസിറ്റ്, ഒരു രാജ്യത്തിലെ ജനസംഖ്യ, മൂലധനം
പ്രവാഹം – ദേശീയ വരുമാനം, ജനന നിരക്ക്, നിക്ഷേപം.

Plus Two Economics Board Model Paper 2023 Malayalam Medium

Question 20.
ഒരു തുറന്ന സമ്പദ് വ്യവസ്ഥയ്ക്ക് മറ്റ് രാജ്യങ്ങളുമായി സാമ്പ ത്തിക ബന്ധം സ്ഥാപിക്കുന്നതിനുള്ള മൂന്ന് മാർഗ്ഗങ്ങൾ എഴു തുക.
Answer:
1. ഉൽപന്ന വിപണിബന്ധം
2. ധനകാര്യവിപണിബന്ധം
3. ഘടകവിപണിബന്ധം

21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 21.
ഡയഗ്രത്തിന്റെ സഹായത്തിൽ അയവുള്ള വിനിമയ നിരക്ക് സംവിധാനം വിശദീകരിക്കുക.
Answer:
അയവുള്ള വിനിമയ നിരക്ക് സംവിധാനത്തിൽ വിനിമയ നിരക്കുകൾ സ്വതന്ത്രമായി വിദേശവിനിമയത്തിനുള്ള ചോദ നത്തിന്റെയും പ്രദാനത്തിന്റെയും മാറ്റത്തിനനുസരിച്ച് നിശ്ച യിക്കപ്പെടുന്നു.
Plus Two Economics Question Paper March 2022 Malayalam Medium Img 3
വിദേശ കറൻസികളുടെ ചോദനവും പ്രദാനവും. തന്നിരക്കുന്ന ഡയഗ്രത്തിൽ D എന്നത് വിദേശകൻസിയുടെ ചോദനത്തെ കാണിക്കുന്നു. ‘S’ പ്രദാനത്തെയും ചോദനവും പ്രദാനവും തുല്യമാകുന്ന ബിന്ദുവാണ് ‘E’. അപ്പോഴത്തെ വിനിമയനിരക്കാണ് R. എന്നാൽ ചോദനം D എന്നത് D1 ആയി മാറുമ്പോൾ സന്തുലിത കേന്ദ്രം E1 ആയും വിനിമയ നിരക്ക് R1 ആയും മാറുന്നു. ഇതുപോലെ പ്രദാനത്തിൽ മാറ്റം സംഭവിക്കുമ്പോഴും വിനിമയ നിരക്കിൽ മാറ്റം ഉണ്ടാക കുന്നു.

Question 22.
സ്ഥല സാമ്പത്തിക ശാസ്ത്രത്തിന്റെ ആവിർഭാവത്തെ കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
Answer:
സാമ്പത്തിക ശാസ്ത്രത്തിലെ ഒരു പുതിയ ശാഖ എന്ന നില യിൽ സ്ഥൂലസാമ്പത്തികശാസ്ത്രം വളർന്നുവന്നത് 1928 ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ്. സാമ്പത്തിക മാന്ദ്യമെന്ന പ്രതിഭാസത്തെ പരിഹരിക്കുന്നതിൽ നിലവിലെ സാമ്പത്തിക ചിന്താരീതികൾക്കും ചിന്തകൻമാർക്കും സാധി ചില്ല. തുടർന്ന് 1936 ൽ ജെ. എം. കെയിൻസ് എന്ന സാമ്പ ത്തിക ചിന്തകൻ അദ്ദേഹത്തിന്റെ ആശയങ്ങൾ തൊഴിലി ന്റെയും പലിശയുടെയും പണത്തിന്റെയും സാമാന്യ സിദ്ധാന്തം എന്ന പുസ്തകത്തിലൂടെ പ്രസിദ്ധീകരിച്ചു. സാമ്പത്തികമാന്ദ്യത്തെ മറികടക്കാനുള്ള ആശയങ്ങൾ ഈ പുസ്തകം മുന്നോട്ടുവച്ചു. മാന്ദ്യത്തെ മറികടക്കാൻ സഹാ യിച്ച ഈ ആശയങ്ങൾ ലോകത്തിൽ പരക്കെ അംഗീകരിക്ക പെട്ടു, ഇത് ഒരു പ്രത്യേക ശാഖയായി പിന്നീട് രൂപാന്തര പ്പെട്ടു. ഇതാണ് സ്ഥലസാമ്പത്തികശാസ്ത്രം.

Question 23.
ഒരു ലളിത സമ്പദ് വ്യവസ്ഥയിലെ വരുമാനത്തിന്റെ ചാക്രിക പ്രവാഹം ഗ്രാഫിന്റെ സഹായത്താൽ ചിത്രീകരിക്കുക.
Answer:
Plus Two Economics Question Paper March 2022 Malayalam Medium Img 4
ഗാർഹികമേഖല ഉൽപാദനഘടകങ്ങളെ വ്യാവസായിക മേഖലയ്ക്ക് നൽകുന്നു. ഉൽപാദനപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിന് പകരം ഇവക്ക് വരുമാനം ലഭിക്കുന്നു.
വ്യവസായികമേഖലയിൽ നിന്ന് ഗാർഹികമേഖലക്ക് ആവ ശ്വമായ സാധനസേവനങ്ങൾ ലഭിക്കുന്നു. ഇതിന് പകര മായി ഗാർഹികമേഖല ഇവക്കുള്ള വില നൽകുന്നു.

Question 24.
(a) സ്ഥല സാമ്പത്തികശാസ്ത്രം, സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം എന്നിവ വേർതിരിച്ചെഴുതുക.
(b) ചുവടെ നൽകിയിരിക്കുന്നവയെ സ്ഥല സാമ്പത്തിക ചരം, സൂക്ഷ്മ സാമ്പത്തിക ചരം എന്നിങ്ങനെ തരം തിരിക്കുക. രാജ്യത്തിന്റെ വിഭവങ്ങൾ, ഒരു ഉല്പാദന യൂണിറ്റിന്റെ ഉല്പന്നം, തൊഴിലില്ലായ്മ നിരക്ക്, വ്യക്തിഗത നിക്ഷേപം.
Answer:
(a) ഒരു സമ്പദ് വ്യവസ്ഥയിലെ വ്യക്തിഗത യൂണിറ്റുകളെ കുറിച്ചുള്ള പഠനമാണ് സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം. സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള മൊത്തത്തിലുള്ള പഠന മാണ് സ്ഥൂലസാമ്പത്തിക ശാസ്ത്രം.
(b) സൂക്ഷ്മസാമ്പത്തിക ചരം – ഒരു ഉല്പാദനയൂണിറ്റിന്റെ ഉല്പന്നം, വ്യക്തിഗത നിക്ഷേപം.
(c) സ്ഥൂലസാമ്പത്തികചരം രാജ്യത്തിന്റെ വിഭവങ്ങൾ തൊഴി ലില്ലായ്മ നിരക്ക്

Plus Two Economics Board Model Paper 2023 Malayalam Medium

Question 25.
വില പരിധി ഡയഗ്രത്തിന്റെ സഹായത്താൽ വിശകലനം ചെയ്യുക.
Answer:
പൊതുവിപണിയിൽ സാധനങ്ങളുടെ വിലകൾ അസാധാര ണമായ വിധം ഉയരുമ്പോൾ അതിൽ നിന്നും ഉപഭോക്താ ക്കളെ സംരക്ഷിക്കാനായി സർക്കാർ വിപണിയിൽ ഇടപെട്ട് വിപണിവിലയേക്കാൾ കുറഞ്ഞവില നിശ്ചയിക്കുന്നതിനെ വിലപരിധി എന്ന് പറയുന്നു.
Plus Two Economics Question Paper March 2022 Malayalam Medium Img 5

26 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)

Question 26.
നിസ്സംഗതാ വക്രവും ബജറ്റ് രേഖയും വരച്ച് ഉപഭോക്താ വിന്റെ അനുകൂലത തെരഞ്ഞെടുപ്പ് (ഉപഭോക്ത സന്തു ലിതാവസ്ഥ) വിശകലനം ചെയ്യുക.
Answer:
ഒരു ഉപഭോക്താവിന്റെ സംതൃപ്തി പരമാവധി ആയിരി ക്കുന്ന അവസ്ഥയെ പറയുന്ന പേരാണ് ഉപഭോക്തൃ സന്തു ലിതാവസ്ഥ. ഇത് ഒരു ഡയഗ്രത്തിന്റെ സഹായത്തോടെ വിശ ദീകരിക്കാം.
Plus Two Economics Question Paper March 2022 Malayalam Medium Img 6
തന്നിരിക്കുന്ന ഗ്രാഫിൽ A എന്നത് ബഡ്ജറ്റ് ലൈൻ ആണ് Ic1, Ic2, Ic3 എന്നത് നിസംഗതാവകങ്ങൾ ആണ്. ഒരു ഉപഭോക്താവ് സന്തുലിതാവസ്ഥയിൽ ആവുന്നത് ബഡ്ജ ലൈനും സാധ്യമായ ഉയർന്ന നിസംഗതാവകവും പര സ്പരം ഛേദിക്കുന്ന ബിന്ദുവിൽ ആണ്. ഗ്രാഫിൽ ‘E’ എന്ന ബിന്ദു സന്തുലിതാവസ്ഥയെ കാണിക്കുന്നു.

Question 27.
(a) 6 രൂപ വിലയിൽ ഉപഭോക്താവ് ഒരു വസ്തുവിന്റെ 30 യൂണിറ്റ് ചോദനം ചെയ്യുന്നു. വില 8 രൂപയിലേക്ക് വർദ്ധി ച്ചതിന്റെ ഫലമായി ചോദനം 24 യൂണിറ്റായി കുറഞ്ഞു. ചോദനത്തിന്റെ വില ഇലാസ്തികത കണക്കാക്കുക.

(b) ചുവടെ നൽകിയിരിക്കുന്ന ലീനിയർ ചോദന വ ത്തിൽ വിവിധ ബിന്ദുക്കൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരോ ബിന്ദുവിനും അനുയോജ്യമായ ഇലാസ്തികത മൂലം എഴുതുക.
Plus Two Economics Question Paper March 2022 Malayalam Medium Img 7
Answer:
(a) ഒരു വസ്തുവിന്റെ വിലയിൽ ഉണ്ടാകുന്ന മാറ്റത്തിന് ആനുപാതികമായി വസ്തുവിന്റെ ചോദനത്തിൽ വരുന്ന മാറ്റത്തിന്റെ തോതിനെ സൂചിപ്പിക്കുന്നതാണ് ചോദന ത്തിന്റെ വില ഇലാസ്തികത
േച്യ ദനത്തിെൻ്റെ പില കലാമ്പിത = \(\frac{\Delta Q}{\Delta P} \times \frac{P}{Q}\)
∆P = 2 (i.e. 8 – 6)
∆Q = 6 (30 – 24)
P = 6
Q = 30
∴ \(\frac{\Delta Q}{\Delta P}\) × \(\frac{P}{Q}\) = \(\frac{6}{2}\) × \(\frac{6}{30}\) = × \(\frac{36}{60}\) = 0.6

(b) 1. A യിലെ ഇലാസ്തികത –
2. B യിലെ ഇലാസ്തികത = 1
3. C യിലെ ഇലാസ്തികത = ഒന്നിനേക്കാൾ കുറവ്
4. D യിലെ ഇലാസ്തികത = 0

Question 28.
പൂർണ്ണ കിടമത്സര കമ്പോളത്തിൽ ഒരു ഉല്പാദന യൂണിറ്റ് ഹ്രസ്വകാല ലാഭം പരമാവധി ആക്കുന്ന ഉല്പന്ന നില ഒരു ഗ്രാഫിന്റെ സഹായത്താൽ വിവരിക്കുക. സൂചന: 3 വ്യവസ്ഥകൾ)
Answer:
ഒരുപാട് കച്ചവടക്കാരും ഒരുപാട് ഉപഭോക്താക്കളും ഉള്ള കമ്പോളമാണ് പൂർണ്ണകിടമത്സര കമ്പോളം.
ഹ്രസ്വകാല ലാഭം പരമാവധി ആകുന്നതിനായുള്ള വ്യവസ്ഥ കൾ
1. P = Mc
2. MC വക്രം MR വക്രത്തെ താഴെനിന്ന് ഖണ്ഡിക്കണം.
3. വില AVC ക്ക് തുല്യമോ അല്ലെങ്കിൽ AVC യേക്കാൾ അധി കമോ ആയിരിക്കണം.
Plus Two Economics Question Paper March 2022 Malayalam Medium Img 8

Question 29.
(a) ഒരു ദ്വിമേഖലാ സമ്പദ് വ്യവസ്ഥയിലെ സഞ്ചിത ചോദന ത്തിന്റെ ഘടകങ്ങൾ എഴുതുക.
(b) സന്തുലിത വരുമാനത്തിൽ ഗുണക മെക്കാനിസത്തിന്റെ മൾട്ടിപ്ലയർ മെക്കാനിസം പ്രഭാവം ഒരു ഗ്രാഫിന്റെ സഹായത്താൽ വിവരിക്കുക.
Answer:
(a)ഒരു ദ്വിമേഖല സമ്പദ്വ്യവസ്ഥയിലെ സഞ്ചിത ചോദനം എന്നത് സമ്പദ്വ്യവസ്ഥയിലെ ഗാർഹികമേഖലയുടെയും വ്യാവസായികമേഖലയുടെയും ആകെ ചോദനമാണ്. ഇതിന് രണ്ട് ഘടകങ്ങൾ ഉണ്ട്. നിക്ഷേപചോദനവും ഉപഭോഗചോദ നവും.
AD = C + 1
(b) അധിക നിക്ഷേപം ഉണ്ടാക്കുന്ന അധികവരുമാനത്തെ വരുമാന ഗുണകം എന്നു വിളിക്കാം. ഇതിന്റെ പ്രവർത്ത നത്തെ ഗ്രാഫിന്റെ സഹായത്തോടെ വിശദീകരിക്കാം.
Plus Two Economics Question Paper March 2022 Malayalam Medium Img 9
മുകളിൽ തന്നിരിക്കുന്ന ഗ്രാഫിൽ ASസും ADയും തമ്മിൽ ഖണ്ഡിക്കുന്നതിന് അനുബന്ധമായി Y, എന്ന വരുമാന നില ഉണ്ടാകുന്നു. എന്നാൽ അധികനിക്ഷേപം (∆I) വരുന്നതോടെ AD1 വക്രം AD2 ആയി മാറുന്നു. AD2 AS മായി ഖണ്ഡിക്കുന്നതിന് അനുബന്ധമായി Y1 എന്ന വരു മാന നില ഉണ്ടാകുന്നു. അത് ∆I നേക്കാൾ ഉയർന്ന വരു മാനമാണ്. അതിനായി ∆Y എന്ന ചെറിയ വർദ്ധനവ് മാത്ര മാണ് നിക്ഷേപത്തിൽ വരുത്തിയത്. ഇത് എന്ന് എന്ന വലിയ വർധനവ് വരുമാനത്തിൽ സംഭവിക്കാൻ കാരണ മായി.

Question 30.
പൊതു വസ്തുക്കളുടെ ഏതെങ്കിലും രണ്ട് സവിശേഷ തകൾ എഴുതുക.
(b) ഗവൺമെന്റ് ബജറ്റിന്റെ ലക്ഷ്യങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
(a) 1. ഒരാളുടെ ഉപയോഗം മറ്റൊരാൾക്ക് ഇതേ വസ്തു ലഭി ക്കാതിരിക്കാൻ കാരണമാകില്ല.
2. പൊതുവസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് ആരേയും തടയാനാകില്ല.

(b) ഗവൺമെന്റ് ബജറ്റിന്റെ ലക്ഷ്യങ്ങൾ
1. അസമത്വം കുറക്കുക.
2. സാമ്പത്തിക വളർച്ച കൈവരിക്കുക.
3. സാമ്പത്തിക വികസനം നേടുക
4. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.

31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 31.
(a) കേന്ദ്ര ബാങ്കിന്റെ ഏതെങ്കിലും നാല് ധർമ്മങ്ങൾ ലിസ്റ്റ് ചെയ്യുക.
(b) കേന്ദ്ര ബാങ്കിന്റെ ഏതെങ്കിലും രണ്ട് പരിമാണാത്മക വായ്പാ നിയന്ത്രണ ഉപാധികളുടെ പ്രവർത്തനം വിശ കലനം ചെയ്യുക.
Answer:
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യയുടെ കേന്ദ്രബാങ്ക് എന്ന റിയപ്പെടുന്നു. കേന്ദ്രബാങ്കെന്ന നിലയിൽ വളരെ പ്രധാന പ്പെട്ട ധർമ്മങ്ങൾ റിസർവ്വ് ബാങ്ക് നിർവ്വഹിക്കുന്നു.
കേന്ദ്രബാങ്കിന്റെ ധർമ്മങ്ങൾ
1. നോട്ടച്ചടിക്കൽ – ഇന്ത്യൻ കറൻസി പ്രിന്റ് ചെയ്യുന്നത് റിസർവ്വ് ബാങ്കാണ്.

2. ബാങ്കുകളുടെ ബാങ്ക് – ഇന്ത്യയിലെ എല്ലാ ബാങ്കുളും പ്രവർത്തിക്കുന്നത് റിസർവ്വ് ബാങ്കിന്റെ നിയമങ്ങൾക്ക നുസരിച്ചാണ്.

3. ഗവൺമെന്റിന്റെ ബാങ്ക് – ഇന്ത്യഗവൺമെന്റിനു വേണ്ടി സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ നടത്തു ന്നതും സർക്കാരിന്റെ അക്കൗണ്ടു നിലനിൽക്കുന്നതും റിസർവ്വ് ബാങ്കിലാണ്.

4. വായ്പകളുടെ നിയന്ത്രണം – രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് വായ്പ കൂട്ടിയും കുറച്ചും സാമ്പത്തിക സ്ഥിരതയും സാമ്പത്തിക വളർച്ചയും നേടാൻ സഹായിക്കുന്നു.
റിസർവ്വ് ബാങ്കിന്റെ പണപ്രദാന നിയന്ത്രണങ്ങൾ രണ്ട് തരത്തിലാണ്. ഗുണാത്മകമായ നിയന്ത്രണങ്ങളും പരി ണാത്മകമായ നിയന്ത്രണങ്ങളും. പരിണാമാത്മക നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണം താഴെകൊ ടുക്കുന്നു.

1. ബാങ്ക് നിരക്ക്
2. കരുതൽ ധനാനുപാതം

ബാങ്ക് നിരക്ക്
വാണിജ്യ ബാങ്കുകൾ റിസർവ്വ് ബാങ്കിൽ നിന്നും അധി കവായ്പ എടുക്കുമ്പോൾ നൽകേണ്ട നിരക്കാണ് ബാങ്ക് നിരക്ക്. ബാങ്ക് നിരക്ക് ഉയരുന്നതും കുറയുന്നതും വാണിജ്യബാങ്കുളുടെ പലിശ നിരക്കിനെ സ്വാധീനി ക്കുന്നു. ബാങ്ക് നിരക്ക് ഉയരുമ്പോൾ വാണിജ്യബാങ്കുൾ ഇതിന് ആനുപാതികമായി അവർ നൽകുന്ന വായ്പ യുടെ പലിശനിരക്ക് വർദ്ധിപ്പിക്കുന്നു. ഇത് വായ്പകളെ കുറക്കാനും അതുവഴി പണപ്രദാനം കുറയാനും സഹാ യിക്കുന്നു.സാധാരണ പണപെരുപ്പത്തെ നിയന്ത്രിക്കാൻ ഈ രീതിയാണ് റിസർവ്വ് ബാങ്ക് പിന്തുടരുന്നത്.

എന്നാൽ ബാങ്ക് നിരക്ക് കുറയുന്ന സാഹചര്യത്തിൽ വാണിജ്യബാങ്കുകൾക്ക് കുറഞ്ഞ പലിശക്ക് വായ്പ നൽകാൻ സാധിക്കുന്നു. ഇത് വായ്പകൾ കൂടുന്ന തിനും പണപ്രദാനം കൂടാനും കാരണമാകുന്നു. റിസർവ്വ് ബാങ്ക് പണച്ചുരുക്കത്തെ മറികടക്കാൻ ഈ രീതിയാണ് പിന്തുടരുന്നത്. കരുതൽ ധനാനുപാതം

വാണിജ്യ ബാങ്കുകൾ അവയുടെ ആസ്തിയുടെ ഒരു നിശ്ചിത ശതമാനം റിസർവ്വ് ബാങ്കിൽ സൂക്ഷിക്കേണ്ട തുണ്ട്. ഇത് പൊതുവായി കരുതൽ ധനാനുപാതം എന്നു പറയുന്നു. CRR, SIR എന്നിവ അതിന് ഉദാഹരണങ്ങ ളാണ്. പണപെരുപ്പ സമയത്ത് റിസർവ്വ് ബാങ്ക് കരുതൽ ധനാനുപാതം ഉയർത്തുന്നു. ഇതിലൂടെ പണപ്രദാനം കുറയാനും പണപെരുപ്പം നിയന്ത്രിക്കാനും കഴിയുന്നു. പണച്ചുരുക്കസമയത്ത് കരുതൽ ധനാനുപാതം കുറക്കു കയും ഇത് പണപ്രദാനം കൂട്ടാനും പണച്ചുരുക്കം മറി കടക്കാനും സഹായിക്കുന്നു.

Plus Two Economics Board Model Paper 2023 Malayalam Medium

Question 32.
(a) ഒരു വസ്ത്ര നിർമ്മാണ യൂണിറ്റ് ഒരു ഷർട്ടിൽ 500 രൂപ വിലയിൽ 200 ഷർട്ടുകൾ ഉല്പാദിപ്പിക്കുന്നു. ഉല്പാദ നത്തിന് വേണ്ടി 20,000 രൂപയുടെ അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചു. 5,000 രൂപ തേയ്മാന ചെല വിനായി മാറ്റി വച്ചു. വർദ്ധിത മൂല്യം (Value added) അറ്റ വർദ്ധിത മൂല്യം (Net value added) എന്നിവ കണ ക്കാക്കുക.

(b) ഒരു സമ്പദ് വ്യവസ്ഥയിലെ മൊത്തം ആഭ്യന്തര ഉല്പാ ദനം (GDP) കണക്കാക്കുന്നതിനുള്ള ഏതെങ്കിലും രണ്ട് മാർഗ്ഗങ്ങൾ വിവരിക്കുക.
Answer:
a) മൊത്തവരുമാനം (TR) = 200 × 500 = 100000
വർദത മുലും = 1,00,000 – 20,000 = 80000
അറ്റ വർദ്ധിത മൂല്യം= 80,000 – 5,000 = 75,000

(b) ഒരു സമ്പദ് വ്യവസ്ഥയിലെ മൊത്ത ആഭ്യന്തര ഉൽപന്നം കണ്ടെത്താൻ മൂന്ന് രീതികളുണ്ട്.
1. ഉൽപന്ന രീതി
2. വരുമാന രീതി
3. ചിലവ് രീതി

1. ഉൽപന്ന രീതി (മുല്യവർധിത രീതി)
ഒരു രാജ്യത്ത് ഉൽപദിപ്പിച്ച അന്തിമ സാധനങ്ങളുടെ പണമൂല്യം കണ്ടെത്തി ജി.ഡി.പി കണക്കാക്കുന്നു.

2. വരുമാന രീതി
ഒരു രാജ്യത്തിലെ ഉൽപാദന ഘടകങ്ങൾ ഉൽപാദന പ്രവർത്തനത്തിന്റെ ഭാഗമായി തനത് വർഷം നേടിയ വരുമാനത്തെ കണ്ടെത്തി ജി.ഡി.പി. കണക്കാക്കു

3. ചെലവ് രീതി
ഒരു വർഷം ഒരു രാജ്യത്തിൽ ഉണ്ടായ ആകെ ചെലവ് (സ്വാകാര്യ ചെലവ് + പൊതു ചെലവ്) കണ്ടെത്തി ജി. ഡി.പി കണക്കാക്കുന്നു.

Question 33.
(a) ഒരു ഉല്പാദന യൂണിറ്റിന്റെ ചെലവ് പട്ടിക ചുവടെ നൽകിയിട്ടുണ്ട്. മൊത്തം സ്ഥിരചെലവ് 100 രൂപയാണ്. TVC, AVC, AFC, AC, MC mìn emena) പട്ടിക പൂർത്തിയാക്കുക.
(b) ശരാശരി സ്ഥിരചെലവ് വകം (AFC) വരച്ചു അതിന്റെ ആകൃതി കമന്റ് ചെയ്യുക.
Answer:
(a)

Out put TC TFC TVC AVC AFC AC MC
0 100 100 0 – – – –
1 120 100 20 20 100 120 20
2 140 100 40 20 50 70 20
3 150 100 50 16.66 33.33 50 10
4 155 100 55 13.75 25 38.75 5
5 170 100 70 14 20 34 15
6 200 100 100 16.66 16.66 33.33 30

TVC = TC – TFC
AVC = \(\frac{TVC}{Q}\)
AFC = \(\frac{TFC}{Q}\)
AC = \(\frac{TC}{Q}\)
MC = \(\frac{\Delta \mathrm{TC}}{\Delta \mathrm{Q}}\)

(b) ശരാശരി സഫിരകവലപ് പശ്രം
Plus Two Economics Question Paper March 2022 Malayalam Medium Img 10
കത്ത സ്ഥിരതചലവ് ഫൽപതെൻ്റ അകവിനനുസരിച്ച് കൂടുന്നോ കുറയുന്നോ ഇല്ല. അതിനാൽ ഉൽപന്ന വില കൂടുമ്പോൾ ശരാശരി സ്ഥിരലവ് കുറയുന്നു. AFC യുടെ ആകൃതി റെക്ടാങ്കുലർ ഹൈപ്പർബോള ആണ്. ശരാശരി സ്ഥിരചെലവ് കുറയുന്നു. പക്ഷേ അത് ഒരിക്കലും പൂജ്യമാകില്ല.

Plus Two Geography Question Paper March 2022 Malayalam Medium

Reviewing Kerala Syllabus Plus Two Geography Previous Year Question Papers and Answers March 2022 Malayalam Medium helps in understanding answer patterns.

Kerala Plus Two Geography Previous Year Question Paper March 2022 Malayalam Medium

Time: 2 Hours
Total Score: 60 Marks

Part – I

A. 1 മുതൽ 9 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്ത മെഴുതുക. (5 × 1 = 5)

Question 1.
മാനവ വികസനം എന്ന ആശയം അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ
a) റാറ്റ്സൽ
b) മെഹബൂബ് ഉൾ – ഹഖ്
c) സെമ്പിൾ
d) അമർത്വ സെൻ
Answer:
b) മെഹബൂബ് ഉൾ – ഹഖ്

Question 2.
ജനങ്ങൾ അവരുടെ വാസസ്ഥലത്തുനിന്നും വിട്ടുപോകുന്നതിന് കാരണമാകുന്ന ഘടകം.
a) വെള്ളപ്പൊക്കം
b) വിദ്യാഭ്യാസ സൗകര്യങ്ങൾ
c) മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ
d) മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ
Answer:
a) വെള്ളപ്പൊക്കം

Question 3.
ഒരു കൃഷി അധിഷ്ഠിത വ്യവസായം
a) ഇരുമ്പ് – ഇരുക്ക് വ്യവസായം
b) തുകൽ വ്യവസായം
c) ഭക്ഷ്യ സംസ്കരണം
d) പേപ്പർ വ്യവസായം
Answer:
c) ഭക്ഷ്യ സംസ്കരണം

Question 4.
ധാരാളം റോഡുകൾ കൂടിച്ചേരുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന വാസസ്ഥല മാതൃക
a) വൃത്ത മാതൃക
b) രേഖീയ മാതൃക
c) നക്ഷത്ര മാതൃക
d) ഇരട്ട ആകൃതി
Answer:
c) നക്ഷത്ര മാതൃക

Question 5.
സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകളുടെ വികസനം ലക്ഷ്യ മാക്കിയുള്ള പദ്ധതികളുടെ രൂപീകരണവും നടത്തിപ്പും ഉൾപ്പെ ടുന്ന ആസൂത്രണ രീതി.
a) ഉദ്ദിഷ്ട പ്രദേശ ആസൂത്രണം
b) മേഘല ആസൂത്രണം
c) പ്രാദേശിക ആസൂത്രണം
d) മലയോര പ്രദേശ വികസനം
Answer:
b) മേഘല ആസൂത്രണം

Plus Two Geography Question Paper March 2022 Malayalam Medium

Question 6.
ജലമലിനീകരണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഒരു ജലജന്യ രോഗം:
a) മഞ്ഞപ്പിത്തം
b) കൊറോണ
c) ചിക്കൻപോക്സ്
d) എയ്ഡ്സ്
Answer:
a) മഞ്ഞപ്പിത്തം

Question 7.
ചതുർത്ഥ മേഘലയിൽ ഉൾപ്പെടുന്ന ഒരു പ്രവർത്തനം.
a) ഗതാഗതം
b) വിനോദസഞ്ചാരം
c) നയരൂപീകരണം
d) ഗവേഷണവും വികസനവും
Answer:
d) ഗവേഷണവും വികസനവും

Question 8.
ഭാവി തലമുറയുടെ ആവശ്യങ്ങൾക്ക് കോട്ടംവരാതെ നിലവിലെ ആവശ്യങ്ങൾ നിർവഹിക്കുന്ന വികസന ആശയം.
a) പ്രാദേശിക വികസനം
b) മേഘലാ വികസനം
c) സുസ്ഥിര വികസനം
d) മാനവ വികസനം
Answer:
c) സുസ്ഥിര വികസനം

Question 9.
ഒരു രാജ്യത്തിന്റെ കയറ്റുമതി മൂല്യം ഇറക്കുമതി മൂല്യത്തേക്കാൾ കൂടുതൽ ആണെങ്കിൽ വ്യാപാര മിച്ചം …………………….. ആണ്.
a) അനുകൂലം
b) മാറ്റമില്ലാത്തത്
c) പ്രതികൂലം
d) പൂജ്യം
Answer:
a) അനുകൂലം

B. 10 മുതൽ 13 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 10.
വ്യവസായ ശാലകളുടെ സ്ഥാനത്തെ സ്വാധീനിക്കാത്ത ഘടകം.
a) വിപണി
b) തൊഴിൽ സാമീപ്യം
c) അസംസ്കൃത വസ്തുക്കൾ
d) മണ്ണിന്റെ ഫലഭൂയിഷ്ഠത
Answer:
d) മണ്ണിന്റെ ഫലഭൂയിഷ്ഠത

Plus Two Geography Question Paper March 2022 Malayalam Medium

Question 11.
സംസ്ക്കരിക്കാത്ത മാലിന്യങ്ങളുടെ ജീർണ്ണനത്തിലൂടെ വിസർജി ക്കുന്ന ജൈവവാതകം.
a) മീഥേൻ
b) ഓക്സിജൻ
c) ഹൈഡ്രജൻ
d) ഹീലിയം
Answer:
a) മീഥേൻ

Question 12.
199-ലെ റിയോ കോൺഫറൻസ് റിപ്പോർട്ടിന്റെ ശീർഷകം
a) നമ്മുടെ പൊതുഭാവി
b) അജണ്ട – 21
c) വളർച്ചയുടെ അതിർവരമ്പുകൾ
d) സ്മോൾ ഈസ് ബ്യൂട്ടിഫുൾ
Answer:
b) അജണ്ട – 21

Question 13.
വാക്കുകൾ, വസ്തുതകൾ, സന്ദേശങ്ങൾ, ആശയങ്ങൾ എന്നി വയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട സേവനങ്ങൾ
a) ഗതാഗതം
b) വിനോദ സഞ്ചാരം
c) വാർത്താവിനിമയം
d) വ്യാപാരം
Answer:
c) വാർത്താവിനിമയം

Part – II

A. 14 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. (2 × 2 = 4)

Question 14.
മാനവ വികസനത്തിന്റെ മൂന്ന് സൂചകങ്ങളിൽ ഒന്നാണ് ആരോ ഗ്വകരമായ ജീവിതം. മറ്റുള്ള രണ്ട് സൂചകങ്ങൾ കണ്ടെത്തുക.
Answer:

  1. സാമൂഹ്യസൂചകങ്ങൾ (Social Indicators)
  2. സാമ്പത്തിക സൂചകങ്ങൾ (Economic Indicators)

Question 15.
i) പാരിസ്ഥിതിക നിയതവാദം, സാധ്വതാവാദം എന്നിവയെ പ്രതിഫലിപ്പിക്കുന്ന മധ്യമാർഗ്ഗമെന്ന് നിലവിലെ ആശയം കണ്ടെത്തുക.
ii) ഈ ആശയം ആവിഷ്കരിച്ചതാര്?
Answer:
i) Neo determinism
ii) Griffith Taylor

Question 16.
‘ജനസംഖ്യാപരമായ പരിവൃത്തി’യെ നിർവചിക്കുക.
Answer:
ഒരു സമൂഹം ഗ്രാമീണവും കാർഷികവും നിരക്ഷരവുമായ തല ത്തിൽ നിന്ന് നാഗരികവും വ്യവസായവത്കൃതവും വിദ്യാസമ്പ ന്നവുമായ സമൂഹമായി മാറുന്നതോടൊപ്പം, ആ പ്രദേശത്തെ ജന സംഖ്യ ഉയർന്ന ജനന മരണനിരക്കുള്ള അവസ്ഥയിൽ നിന്ന് താഴ്ന്ന ജനന മരണ നിരക്കുള്ള അവസ്ഥയിലേക്ക് പരി വർത്തനം സംഭവിക്കുന്നു. ഒരു രാജ്യത്തെ ഭാവിജനസംഖ്യ പ്രവ ചിക്കുന്നതിനുവേണ്ടിയാണ് ജനസംഖ്യാപരിവർത്തന സിദ്ധാന്തം ഉപയോഗിക്കുന്നത്.

Question 17.
ഇന്ത്യയിലെ ആന്തരിക കുടിയേറ്റത്തിനു കീഴിലെ നാല് കുടിയേറ്റ ഗതികളെ പട്ടികപ്പെടുത്തുക.
Answer:

  • Rural to Urban
  • Urban to rural
  • Rural to rural
  • Urban to urban

Plus Two Geography Question Paper March 2022 Malayalam Medium

B. 18 മുതൽ 20 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. (2 × 2 = 4)

Question 18.
ട്രക്ക് ഫാമിംഗ്, ഫാക്ടറി ഫാമിംഗ് എന്നിവ തമ്മിലുള്ള വ്യത്യാസ ങ്ങൾ എഴുതുക.
Answer:
ട്രക്ക് ഫാമിംഗ്

  • പച്ചക്കറികളിൽ മാത്രം ശ്രദ്ധിക്കുന്ന കൃഷിരീതിയാണ് ട്രക്ക് ഫാമിംഗ്.
  • വിളവെടുത്ത ഉടൻ തന്നെ പച്ചക്കറികളുടെ പുതുമ നഷ്ട പ്പെടാതെ ട്രക്കുകളിലാക്കി മാർക്കറ്റിൽ എത്തിക്കുന്ന പ്രക്രി യയാണിത്.
  • അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളും ജലസേചന ങ്ങളും നല്ല വളങ്ങളും കീടനാശിനികളും ഈ കൃഷിക്കു അത്യാവശ്വമാണ്.

ഫാക്ടറി ഫാമിംഗ്

  • പശ്ചിമ യൂറോപ്പിലേയും വടക്കേ അമേരിക്കയിലേയും വ്യാവ സായിക മേഖലകളിൽ അഭിവൃദ്ധിപ്പെട്ടിട്ടുള്ള കൃഷിരീതിയാണിത്.
  • കന്നുകാലികളേയും കോഴികളേയും കൂടുകളിലും ഷെഡു കളിലും പരിപാലിക്കുന്നു.
  • കൃത്രിമത്തീറ്റ നൽകുകയും രോഗങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
  • മുതൽമുടക്ക് കൂടുതലാണ്. (കെട്ടിടങ്ങൾ നിർമ്മിക്കാനും യന്ത്രസാമഗ്രികൾ വാങ്ങാനും ചൂടിനും വെളിച്ചത്തിനും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും)
  • 24 മണിക്കൂറും വെറ്റിനറി സേവനം ലഭ്യമാക്കുക.
  • ശാസ്ത്രീയ രീതിയിലുള്ള വംശസങ്കലനവും ചിട്ടയോടുകൂ ടിയ പ്രജനനരീതികളും നടത്തുന്നു.

Question 19.
ഇന്ത്യയിൽ കൃഷിചെയ്യുന്ന പ്രധാനപ്പെട്ട രണ്ട് നാര് വിളകളുടെ പേര് എഴുതുക.
Answer:

  • Cotton
  • Jute

Question 20.
ഇരുമ്പ് ഉരുക്ക് വ്യവസായത്തെ ഒരു അടിസ്ഥാന വ്യവസായം എന്ന് വിളിക്കുന്നു. ഈ പ്രസ്താവനയെ സാധൂകരിക്കുക.
Answer:
എല്ലാ വ്യവസായങ്ങൾക്കും വേണ്ട അസംസ്കൃത വസ്തുവാണ് ഇരുമ്പും ഉരുക്കും. ഇരുമ്പ് ഉരുക്ക് വ്യവസായങ്ങളുടെ അടി റയിലാണ് മറ്റ് എല്ലാ വ്യവസായങ്ങളും നിലനിൽക്കുന്നത്. അതുകൊണ്ട് ഈ വ്യവസായത്തെ അടിസ്ഥാന വ്യവസായമെന്ന് (Basic Industry) അറിയപ്പെടുന്നു. ഈ വ്യവസായത്തിനുപ യോഗിക്കുന്ന അസംസ്കൃതവസ്തുക്കളുടെ ഭീമമായ അളവും അതിൽ നിന്നുണ്ടാകുന്ന ഉൽപന്നങ്ങളുടെ വലിപ്പവും ഭാരവും കാരണം ഇതിനെ ഘനവ്യവസായമെന്നറിയപ്പെടുന്നു (Heavy Industry), ഈ വ്യവസായത്തിന്റെ സവിശേഷതകൾ താഴെ പറ യുന്നു.

  • അസംസ്കൃതവസ്തുക്കൾ – ഇരുമ്പ്, കൽക്കരി, മാംഗനീസ്, ചുണ്ണാമ്പുകല്ല്.
  • അയിരുകളുടെ ലഭ്യതയും ഗതാഗതസൗകര്യവും ഈ വ്യവ സായത്തിന്റെ സ്ഥാനീയ ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
  • വ്യവസായശാലകളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനു തുറമുഖസൗകര്യം ആവശ്യമാണ്. > കമ്പോളസൗകര്യം
  • മുതൽമുടക്ക് കൂടുതലാണ്.

Part – III

A. 21 മുതൽ 24 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)

Question 21.
അന്താരാഷ്ട്ര വ്യാപാരത്തെ രണ്ടായി തരംതിരിക്കാം. അവയെ കണ്ടെത്തി തമ്മിലുള്ള വ്യത്യാസങ്ങൾ രേഖപ്പെടുത്തുക.
Answer:
1) ഭയകക്ഷി വ്യാപാരം (Bilateral trade)
2) ബഹുകക്ഷി വ്യാപാരം (Multi-lateral trade)

1) ഉഭയകക്ഷി വ്യാപാരം (Bilateral trade)
രണ്ടു രാജ്യങ്ങൾ തമ്മിൽ പരസ്പരം കരാറിലേർപ്പെട്ട് നട ത്തുന്ന വ്യാപാരമാണ് ഉദയകക്ഷിവ്യാപാരം.
ഉദാ: ഇന്ത്യ ജപ്പാനിൽ നിന്ന് കമ്പ്യൂട്ടർ ഉപകരണങ്ങൾ വാങ്ങു ന്നതും ജപ്പാൻ ഇന്ത്യയിൽ നിന്നും അസംസ്കൃത വസ്തു ക്കൾ വാങ്ങുന്നതും.

2) ബഹുകക്ഷി വ്യാപാരം (Multi-lateral trade)
ഒരു രാജ്യം പല രാജ്യങ്ങളുമായി നടത്തുന്ന വ്യാപാരമാണ് ബഹുകക്ഷി വ്യാപാരം. ഇങ്ങനെ വ്യാപാരബന്ധത്തിലേർപ്പെ ടുന്ന രാജ്യങ്ങൾക്ക് (MFN – Most Favoured Nation) ഏറ്റവും അഭികാമ്യമെന്ന് പദവി നൽകുന്നു.

Question 22.
തൊഴിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള മാനവവികസന ത്തിലെ ആശയം ഏതെന്ന് കണ്ടെത്തുക. അതിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
Mining is the excavation of minerals and rocks.
സവിശേഷതകൾ

  1. വർധിച്ച തൊഴിലാളികൾ
  2. വേതനം കൂടുതൽ

Plus Two Geography Question Paper March 2022 Malayalam Medium

Question 23.
അസംസ്കൃത വസ്തുക്കളും വ്യവസായങ്ങളുടെ സ്ഥാനവും തമ്മിൽ ശക്തമായ ബന്ധം ആണുള്ളത്. അഭിപ്രായം രേഖപ്പെടു ത്തുക.
Answer:
അസംസ്കൃത വസ്തുക്കളുടെ ലഭ്യത വ്യവസായങ്ങളുടെ സ്ഥാന നിർണ്ണയത്തെ ഗണ്യമായി സ്വാധീനിക്കുന്നു. അസംസ്കൃത വിദ വങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സ്ഥലങ്ങളിലാണ് ഫാക്ടറികൾ സ്ഥാപിക്കേണ്ടത്. അസംസ്കൃത വിഭവങ്ങളുടെ ഉറ വിടങ്ങളിൽ നിന്ന് അവയെ ഫാക്ടറിയിലെത്തിക്കാനുള്ള സുഗ മമായ ഗതാഗത സൗകര്വങ്ങളും ഉണ്ടായിരിക്കണം. വില കുറ ഞ്ഞതും വലിപ്പം കൂടിയതും തൂക്കം നഷ്ടപ്പെടുന്നതുമായ അസംസ്കൃത വിഭവങ്ങൾ ഉപയോഗിക്കുന്ന ഫാക്ടറികൾ ഇ മുമ്പ്, പഞ്ചസാര, സിമന്റ് എന്നിവ ഉല്പാദിപ്പിക്കുന്ന ഫാക്ടറി കൾ). അത്തരം അസംസ്കൃതവിഭവങ്ങളുടെ അയിര്, കരിമ്പ്, ചുണ്ണാമ്പ് ഉറവിടങ്ങൾക്ക് അടുത്തുതന്നെ സ്ഥാപിക്കപ്പെടണം.

  • അസംസ്കൃത വിഭവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാ നുള്ള സാധ്യതയാണ് അവയുടെ ഉറവിടത്തിന്റെ സമീപത്തു തന്നെ ഫാക്ടറികൾ സ്ഥാപിക്കാനുള്ള ഒരു പ്രധാനകാരണം.
  • കാർഷികോല്പന്നങ്ങളും പാലുൽപ്പന്നങ്ങളും സംസ്ക രണം നടത്തുന്ന വ്യവസായങ്ങൾ കാർഷികോല്പന്നങ്ങളു ടേയും പാൽ വിതരണത്തിന്റേയും ഉറവിടങ്ങൾക്കടുത്താ യിരിക്കണം.

Question 24.
ജലഗതാഗതത്തിന്റെ മേന്മകൾ പട്ടികപ്പെടുത്തുക.
Answer:

  1. ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം
  2. പരിസ്ഥിതി സൗഹാർദ്ദം
  3. മലിനീകരണം കുറവാണ്.

B. 25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (2 × 3 = 6)

Question 25.
ചുവടെ നൽകിയിരിക്കുന്ന പദങ്ങളെ നിർവചിക്കുക:
i) ക്രൂഡ് ജനന നിരക്ക്
ii) ക്രൂഡ് മരണ നിരക്ക്
iii) കുടിയേറ്റം
Answer:
1) കുഡ് ജനനനിരക്ക്
ഒരു പ്രദേശത്തെ ജനസംഖ്യയിൽ 1000 പേരിൽ എത്രപേർ ജനിക്കുന്നു എന്ന നിരക്കാണ് CBR, ഇത് കണക്കാക്കുന്ന തിനുള്ള സൂത്രവാക്യം.
CBR = \(\frac{B i}{P}\) × 100
CBR = Crude Birth Rate
Bi = ആ വർഷത്തെ ശിശുജനനത്തിന്റെ എണ്ണം
P = അർദ്ധ വാർഷിക ജനസംഖ

2) ക്രൂഡ് മരണനിരക്ക്
ഒരു പ്രദേശത്തെ ജനസംഖ്വയിൽ 1000 പേരിൽ എത്രപേർ മരിക്കുന്നു എന്ന നിരക്കാണ് CDR. ഇത് കണക്കാക്കുന്ന തിനുള്ള സൂത്രവാക്യം.
CDR = \(\frac{D}{P}\) × 100
CDR = Crude Death Rate
D = മരണത്തിന്റെ എണ്ണം
P = അർദ്ധ വാർഷിക ജനസംഖ്

3) കുടിയേറ്റം
ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്ത് പോയി താമസി ക്കുന്നതിനെ കുടിയേറ്റം എന്ന് പറയുന്നു. കുടിയേറ്റത്തിന്റെ ഫലമായി ഒരു പ്രദേശത്തെ ജനസംഖ്യ വർദ്ധിക്കുകയും മറ്റൊരു പ്രദേശത്തെ ജനസംഖ്യ കുറയുകയും ചെയ്യുന്നു.

Question 26.
ഇന്ത്യയിൽ ജലവിഭവ സംരക്ഷണത്തിനായി മഴവെള്ളക്കൊയ്ത്ത് സാങ്കേതിക വിദ്യ എപ്രകാരം സഹായകരമാകുന്നു?
Answer:
ഭാവിയിലെ വിവിധ ആവശ്യങ്ങൾക്കായി മഴവെള്ളം ശേഖരിച്ചു വെയ്ക്കുന്ന മാർഗ്ഗത്തെയാണ് മഴവെള്ളക്കൊയ്ത്ത് എന്നു പറ യുന്നത്. മഴ പെയ്യുമ്പോൾ ശേഖരിക്കുന്ന ജലം അരിച്ച് ടാങ്കുക ളിലേക്കും, കിണറുകളിലേക്കും, കുളങ്ങളിലേക്കും, കുഴൽക്കി ണറുകളിലേക്കും വിടുന്നു. ഇത് ഭൂഗർഭ ജലനിരപ്പ് ഉയർത്തു വാൻ സഹായിക്കുന്നു.

  1. മേന്മകൾ
  2. ചെലവ് കുറവ്
  3. പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയാണിത്.
  4. ഭൂഗർഭജലനിരപ്പ് ഉയർത്താൻ സഹായിക്കുന്നു.
  5. മണ്ണൊലിപ്പ് തടയുന്നു.
  6. വെള്ളപ്പൊക്കം ഇല്ലാതാക്കുന്നു.
  7. തീരപ്രദേശങ്ങളിൽ ഓരുവെള്ളം കടന്നുവരുന്നത് തടയാൻ സാധിക്കുന്നു.
  8. വേനൽക്കാലത്തും ജലലഭ്യത ഉറപ്പുവരുത്തുന്നു.
  9. വർദ്ധിച്ചു വരുന്ന ജലത്തിന്റെ ആവശ്യം പരിഹരിക്കുക.

Question 27.
വികസ്വര രാജ്യങ്ങളിലെ ഗ്രാമീണ വാസസ്ഥലങ്ങളുടെ ഏതെ ങ്കിലും മൂന്ന് പ്രശ്നങ്ങളെ പട്ടികപ്പെടുത്തുക.
Answer:

  1. അടിസ്ഥാന സൗകര്യങ്ങൾ കുറവ്
  2. മെച്ചപ്പെട്ട തൊഴിലില്ലായ്മ
  3. ദാരിദ്ര്യം

Plus Two Geography Question Paper March 2022 Malayalam Medium

Part – IV

A. 28 മുതൽ 31 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 4 = 12)

Question 28.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ മേന്മകൾ എന്തെല്ലാം?
Answer:

  1. പുനഃസ്ഥാപിക്കാൻ കഴിയുന്നു.
  2. പരിസ്ഥിതിക്ക് ഇണങ്ങുന്നതും അനുയോജ്യവും
  3. മലിനീകരണ വിമുക്തം
  4. സുലഭമായി ലഭിക്കും
  5. ചെലവ് കുറവ്

Question 29.
റൈൻ ജലപാതയുടെ സാമ്പത്തിക പ്രാധാന്യങ്ങൾ രേഖപ്പെടു ത്തുക.
Answer:
റൈൻ നദി ജർമ്മനിയിലൂടേയും നെതർലൻഡിലൂടേയും ഒഴുകു ന്നു. അതിന്റെ 700 കി.മീ. ദൂരം ഗതാഗതയോഗ്യമാണ്. വലിയ കപ്പലുകൾക്കു പോലും അതിലൂടെ സഞ്ചരിക്കാൻ സാധിക്കും.

  • റൂഹർ, നദി റൈൻ നദിയുമായി സന്ധിച്ച് കൽക്കരി സമ ദ്ധമായ പ്രദേശങ്ങളിലൂടെ ഒഴുകുന്നു.
  • ആ നദീതടം ധാരാളം അനുബന്ധ വ്യവസായങ്ങൾ നിറഞ്ഞ ഒരു വലിയ ഉത്പാദന മേഖലയായിത്തീർന്നതിൽ അതിശയിക്കാനൊന്നുമില്ല.
  • ഡസ്സൽ ഡോൾഫ് തുറമുഖം ഇവിടെയാണ്.
  • വർഷംതോറും 20,000ത്തിലേറെ കപ്പലുകളും 2 ലക്ഷ ത്തിലേറെ ഉൾനാടൻ നൗകകളും സഞ്ചരിക്കുന്ന ഈ പാത യാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാത സ്വിറ്റ്സർലന്റ്, ജർമ്മനി, ഫ്രാൻസ്, ബെൽജിയം, നെതർലന്റ് എന്നീ രാജ്യങ്ങളെ ഉത്തര അറ്റ്ലാന്റിക് കടൽപാതയുമായി ബന്ധിപ്പിക്കുന്നത് ഈ നദീജലപാതയാണ്.

Question 30.
അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത് ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണ്. ഈ പ്രസ്താവ നയെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യയിൽ 33% കൃഷി ചെയ്യുന്ന സ്ഥലത്തുമാത്രമേ ജലസേചന സൗകര്യമുള്ളൂ. ബാക്കിയുള്ള കൃഷി സ്ഥലമത്രയും വെള്ളത്തിന് മൺസൂൺ മഴയെ മാത്രമാണ് ആശ്രയിക്കുന്നത്. തെക്കുപടിഞ്ഞാ റൻ കാലവർഷം, പതിവിലും നേരത്തെ വരികയോ കാലം തെറ്റി വൈകിവരികയോ ചെയ്താൽ കർഷകരുടെ പദ്ധതികൾ മുഴു വൻ തകരും. മൺസൂൺ മഴ കൂടുന്നത് പ്രളയത്തിനും കുറയു ന്നത് വരൾച്ചയ്ക്കും കാരണമാകുന്നു.

Question 31.
ജനസംഖ്യാ വിതരണത്തെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളെ കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ
a. ജലലഭ്യത
b. ഭൂപ്രകൃതി
c. കാലാവസ്ഥ
d. മ്ണ്

a. ജലലദ്യത
ജലം ധാരാളം ലഭിക്കുന്ന പ്രദേശത്ത് വസിക്കാൻ ജനങ്ങൾ ഇഷ്ടപ്പെടുന്നു. കൃഷി, ജലസേചനം, വ്യവസായം, ഗതാഗ തം, വിനോദസഞ്ചാരം, വൈദ്യുതോൽപാദനം തുടങ്ങി എല്ലാ മനുഷ്യപ്രയത്നങ്ങൾക്കും ജലം അനിവാര്യമാണ്. അതു കൊണ്ടാണ് എല്ലാ നദീതടങ്ങളും ജനനിബിഡമായിരിക്കു ന്നത്.

b. ഭൂപ്രകൃതി
പരന്നതോ, നേരിയ ചെരിവുള്ളതോ ആയ പ്രദേശങ്ങളിൽ താമസിക്കുവാനാണ് ജനങ്ങൾ കൂടുതലായും ഇഷ്ടപ്പെടു ന്നത്. കൃഷി ചെയ്യാനും റോഡുകൾ നിർമ്മിക്കാനും വ്യവ സായശാലകൾ പടുത്തുയർത്തുവാനും വാസസ്ഥലങ്ങൾ പണിയുവാനും ഇത്തരം പ്രദേശങ്ങളാണ് ഏറ്റവും അനു യോജ്യം.

c. കാലാവസ്ഥ
അതിശൈത്വവും, അത്യുഷ്ണവും, അതിവർഷവും അനു ഭവപ്പെടുന്ന സ്ഥലങ്ങളിൽ ജനസാന്ദ്രത വളരെ കുറവായി രിക്കും. അങ്ങനെയുള്ള അതികഠിനമായ കാലാവസ്ഥക ളിൽ വസിക്കുവാൻ മനുഷ്യന് സാധിക്കുകയില്ല.

d. മ്ണ്
കൃഷിക്കും, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും ഫലഭൂയിഷ്ഠമായ മണ്ണ് അതിന്താപേക്ഷിതമാണ്. വളക്കു മുള്ളതും, കളിമണ്ണും, മണലും, ജൈവാംശം കലർന്ന പശി മരാശി മണ്ണ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.

Plus Two Geography Question Paper March 2022 Malayalam Medium

B. 32 മുതൽ 33 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഉത്ത രമെഴുതുക. 4 സ്കോർ. (1 × 4 = 4)

Question 32.
ചുവടെ നൽകിയിരിക്കുന്ന സൂചകങ്ങളിൽ നിന്നും ശരിയായവ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
ന്യൂ ഡൽഹി, ജംഷഡ്പൂർ, സാറ്റ്ന, ഡാരിയ, അംബാല, റൂർക്കി, തിരുപ്പതി)
Plus Two Geography Question Paper March 2022 Malayalam Medium 1
Answer:
Plus Two Geography Question Paper March 2022 Malayalam Medium 2

Question 33.
ഒരു രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ സൂചിപ്പിക്കുന്നതിൽ ലിംഗാനുപാതത്തിന്റെ പ്രാധാന്യങ്ങൾ എന്തെല്ലാം?
Answer:
ആയിരം പുരുഷന്മാർക്ക് എത്ര സ്ത്രീകൾ ഉണ്ട് എന്നതാണ് ലിംഗഅനുപാതം.
ഇന്ത്വയിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തേ ക്കാൾ കാലാകാലങ്ങളായി കുറവായി തന്നെ നിൽക്കുന്നു. ഇതി നാൽ ഇന്ത്യയുടെ ലിംഗാനുപാതം പ്രതികൂലമാണ്. ലിംഗാനുപാ തമനുസരിച്ച് ആ രാജ്യത്തിലെ സ്ത്രീകളുടെ സാമൂഹിക- സാ മ്പത്തിക സ്ഥാനം കൂടി നിർണ്ണയിക്കാൻ സാധിക്കും. സ്ത്രീ ഭ്രൂണ ഹതകളും, സ്ത്രീ ശിശുഹത്യകളും, അതിക്രമങ്ങളും ധാരാളം കാണപ്പെടുന്ന ഇടങ്ങളിൽ സ്ത്രീ പുരുഷ വിവേചനം വളരെയ ധികം കൂടുതലായിരിക്കും.

Part – V

A. 34 മുതൽ 36 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 34.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഇന്ത്യയിലെ ജനസംഖ്യാ വളർച്ചയിൽ നാല് വ്യത്യസ്ത ഘട്ടങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ 1921 – നും 1981- നും ഇടയിലുള്ള രണ്ട് ഘട്ടങ്ങളുടെ പ്രത്യേകതക ളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
1921- ഉം 1981ഉം ഇടയിലുള്ള രണ്ട് ഘട്ടങ്ങൾ താഴെപ്പറയുന്നവ യാണ്.
1. സുസ്ഥിരമായ ജനസംഖ്യാ കാലഘട്ടം (1921 – 1951)
2. ജനസംഖ്യാ വിസ്ഫോടന കാലഘട്ടം (1951 – 1981)

1. സുസ്ഥിരമായ ജനസംഖ്യാ കാലഘട്ടം (1921 – 1951)
സുസ്ഥിരമായ ജനസംഖ്യാ വളർച്ചരേഖപ്പെടുത്തിയ ഘട്ട മാണ് രണ്ടാംഘട്ടം. ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ അഭി വൃദ്ധിപ്പെട്ടപ്പോൾ മരണനിരക്ക് കുറഞ്ഞുവന്നു. വാർത്താ വിനിമയ സൗകര്യങ്ങളുടെ പുരോഗതിയും ഗവൺമെന്റിന്റെ പ്രത്യേക ശ്രദ്ധയും കൂടിച്ചേർന്നപ്പോൾ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെട്ടു. 1920 – ലെ വലിയ സാമ്പത്തിക മാന്ദ്യവും രണ്ടാംലോകമഹായുദ്ധവും ജനസംഖ്യാവളർച്ച യുടെ ഈ രണ്ടാംഘട്ടത്തെ പ്രതികൂലമായി ബാധിച്ചെ ങ്കിലും സുസ്ഥിരമായ വളർച്ച രേഖപ്പെടുത്തിയതും ഈ രണ്ടാം ഘട്ടത്തിലാണ്.

2. ജനസംഖ്യാ വിസ്ഫോടന കാലഘട്ടം (1951 – 1981)
ഇന്ത്യയിൽ ജനസംഖ്യാ വിസ്ഫോടനത്തിന്റെ കാലമായി രുന്നു മൂന്നാംഘട്ടം. ഈ ഘട്ടത്തിൽ മരണനിരക്ക് പെട്ടെന്ന് കുറയുകയും, ജനനനിരക്ക് കുത്തനെ വർദ്ധിക്കുകയും ചെയ്തു. 2.2 ശതമാനം വാർഷിക വളർച്ചാ നിരക്ക് വരെ ഈ ഘട്ടത്തിൽ രേഖപ്പെടുത്തി.

Question 35.
ഒരു പ്രാഥമിക പ്രവർത്തനം എന്ന നിലയിൽ ഖനനത്തെക്കുറിച്ച് വിശദീകരിക്കുക.
• സ്വാധീനിക്കുന്ന ഘടകങ്ങൾ
• ഖനനരീതികൾ
• സാമ്പത്തിക പ്രധാന്യം
Answer:
ഖനനപ്രവർത്തനങ്ങളുടെ ലാഭസാധ്യതയെ സ്വാധീനിക്കുന്ന ഘട കങ്ങളെ രണ്ടായി തിരിക്കുന്നു.
1. ഭൗതിക ഘടകങ്ങൾ
ധാതുക്കളുടെ വലിപ്പം, ഗ്രേഡ്, സ്ഥിതി ചെയ്യുന്ന അവസ്ഥ,

2. സാമ്പത്തിക ഘടകങ്ങൾ
അയിരിനുള്ള ആവശ്യക്കാർ, ഖനന പ്രവർത്തനത്തിന് ലഭ്യ മായ സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യവികസനത്തിന് ലഭ്യമായ സാമ്പത്തിക കഴിവ്, തൊഴിലാളികൾ, ഗതാഗത ചെല വുകൾ.

ധാതു അയിരുകളുടെ സ്വഭാവത്തിന്റെയും, അയിരുകൾ കാണപ്പെടുന്ന രീതിയുടേയും അടിസ്ഥാനത്തിൽ ഖനന പ്രവർത്തനത്തെ ഉപരിതലഖനനമെന്നും ഭൂഗർഭ ഖനന മെന്നും രണ്ടായി തിരിക്കുന്നു.
Plus Two Geography Question Paper March 2022 Malayalam Medium 3

A. ഉപരിതല ഖനനം (Surface mining or open cast mining)

  1. ധാതുക്കൾ ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നു.
  2. ഏറ്റവും എളുപ്പമേറിയ ഖനനമാർഗ്ഗമാണിത്.
  3. ചെലവ് കുറവ്
  4. അപകടസാധ്യത കുറവ്
  5. ലാഭകരമാണ്

B. ഭൂഗർഭഖനനം (Underground mining or open shaft methods)

  1. ധാതുക്കൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും വളരെ ആഴത്തിലായി സ്ഥിതി ചെയ്യുന്നു.
  2. അപകടസാധ്യത വളരെ കൂടുതലാണ്. (വിഷവാതക ങ്ങൾ, പ്രളയം, മണ്ണിടിച്ചിൽ, ഗുഹാരൂപീകരണം, ആളി പടരുന്ന തീനാളങ്ങൾ മുതലായവ)
  3. ചെലവേറിയ ഖനനമാർഗ്ഗമാണിത്.

Plus Two Geography Question Paper March 2022 Malayalam Medium

Question 36.
ചുവടെ ചേർത്തിട്ടുള്ള ഭൂവിവരങ്ങൾ തിരിച്ചറിഞ്ഞ് നൽകിയി ട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തുക. ഓരോ ന്നിനും
(A) ഗോവയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം.
(B) ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.
(C) ചണമില്ലുകൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന വ്യവസായ മേഖല.
(D) സുവർണ ചതുഷ്കോണം ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള മെട്രോനഗരം.
(E) ആദ്യകാലങ്ങളിൽ മൈസൂർ ഇരുമ്പ് ഉരുക്ക് ശാല എന്ന റിയപ്പെട്ടിരുന്ന ഇരുമ്പ് ഉരുക്ക് ശാല.
(F) മഹാനദി ഡെൽറ്റയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം
Answer:
(A) Mormagao port
(B) Jharia
(C) Hugli industrial region
(D) Delhi
(E) Visvesvaraya Iron and Steel Work Ltd.
(F) Paradip port

Plus Two Sociology Previous Year Question Papers and Answers Kerala

HSE Kerala Board Syllabus Plus Two Sociology Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium are part of SCERT Kerala Plus Two Previous Year Question Papers and Answers. Here HSSLive.Guru have given Higher Secondary Kerala Plus Two Sociology Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook NCERT Based
Class Plus Two
Subject Sociology
Papers Previous Papers, Model Papers, Sample Papers
Category Kerala Plus Two

Kerala Plus Two Sociology Previous Year Question Papers and Answers

Plus Two Sociology Previous Year Question Papers and Answers Malayalam Medium

We hope the given HSE Kerala Board Syllabus Plus Two Sociology Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium will help you. If you have any query regarding HSS Live Kerala Plus Two Sociology Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

HSSLive Plus Two

Plus Two History Previous Year Question Papers and Answers Kerala

HSE Kerala Board Syllabus Plus Two History Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium are part of SCERT Kerala Plus Two Previous Year Question Papers and Answers. Here HSSLive.Guru have given Higher Secondary Kerala Plus Two History Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook NCERT Based
Class Plus Two
Subject History
Papers Previous Papers, Model Papers, Sample Papers
Category Kerala Plus Two

Kerala Plus Two History Previous Year Question Papers and Answers

Plus Two History Previous Year Question Papers and Answers Malayalam Medium

We hope the given HSE Kerala Board Syllabus Plus Two History Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium will help you. If you have any query regarding HSS Live Kerala Plus Two History Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

HSSLive Plus Two

Plus Two Geography Question Paper March 2023 Malayalam Medium

Reviewing Kerala Syllabus Plus Two Geography Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.

Kerala Plus Two Geography Previous Year Question Paper March 2023 Malayalam Medium

Time: 2 Hours
Total Score: 60 Marks

Section – A

1 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (8 × 2 = 16)

Question 1.
പരിണാമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പട്ടണ ങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. അവയിൽ ഏതെങ്കിലും രണ്ടെണ്ണം തിരിച്ചറിഞ്ഞ് ഉദാഹരണ സഹിതം എഴുതുക.
་Answer:

  • പുരാതന നഗരങ്ങൾ
    ഉദാ: വാരണാസി, പ്രയാഗ് (അലഹബാദ്), പാടലി പുത്ര (പാറ്റ്ന), മഥുര
  • മധ്യകാല നഗരങ്ങൾ
    ഉദാ: ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ, നാഗ്പൂർ
  • ആധുനിക നഗരങ്ങൾ
    ഉദാ: ബോംബെ, മദ്രാസ്, കൊൽക്കത്ത, ഗോവ

Question 2.
രണ്ട് തരം ജലഗതാഗത മാർഗങ്ങൾ തിരിച്ചറിയുക.
Answer:

  1. ഉൾനാടൻ ജലപാതകളും
  2. സമുദ്രജലപാതകളും

Question 3.
വായു മലിനീകരണത്തിന്റെ അനന്തരഫലങ്ങൾ പട്ടി കപ്പെടുത്തുക.
Answer:

  • വായുമലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിന്റെ ഹാനികരമാണ്. ആസ്മ, ബ്രോങ്കൈറ്റിസ്, അലർജി, ശ്വാസകോശാർബുദം തുടങ്ങിയ അനേകം രോഗ ങ്ങൾക്ക് അത് കാരണമാകുന്നു.
  • അന്തരീക്ഷ മലിനീകരണം നഗരങ്ങൾക്കു മുകളിൽ ഹിമയും സൃഷ്ടിക്കുന്നു. ഇതിനെ നാഗരിക സ്മോഗ് എന്നു വിളിക്കുന്നു. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് തെളി ഞ്ഞിട്ടുണ്ട്.
  • വായുമലിനീകരണം ആസിഡ് മഴക്കു കാരണമാകു ന്നു. ആസിഡ് മഴ അന്തരീക്ഷത്തിനും മനുഷ്യജീ വനും മാരകമായ പ്രശ്നങ്ങൾ വരുത്തിവയ്ക്കുന്നു.
  • തെക്കു കിഴക്കേ ഏഷ്യയിലെ ഏറ്റവും വലിയ കൊലയാളി വായുമലിനീകരണമാണെന്ന് ലോകാ രോഗ്യസംഘടന ചൂണ്ടികാണിക്കുന്നു.

Question 4.
ഒരു ആശയവിനിമയ സംവിധാനമെന്ന നിലയിൽ ഇന്റർനെറ്റിന്റെ പ്രാധാന്യം പ്രസ്താവിക്കുക.
Answer:
ഇന്റർനെറ്റ് വ്യാപകമായി ഉപയോഗിക്കുന്നത് നഗര പ്രദേ ശങ്ങളിലാണ്. ഇപ്പോൾ ഗ്രാമങ്ങളിലും ഇതിന്റെ ഉപ യോഗം സാധാരണമായിത്തീർന്നു. ഇ മെയിൽ, ഇല ക്ട്രോണിക്- വാണിജ്യം, ഇ- ബാങ്കിങ്ങ് എന്നിവയെല്ലാം സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. ഇ-മെയിൽ വഴി ഉപയുക്താവിന് മറ്റുള്ളവരുമായി പ്രത്യക്ഷ ബന്ധം സ്ഥാപിക്കാൻ കഴിയുന്നു. ഇലക്ട്രോണിക് വാണിജ്യ ത്തിൽ സമീപകാലത്തുണ്ടായ വളർച്ച വിസ്മയകരമാണ്. അതുപോലെ ഇ- ബാങ്കിങ്ങ് സംവിധാനം വീട്ടിലിരുന്നു കൊണ്ടുതന്നെ ഇടപാടുകൾ നടത്താൻ ഉപയുക്താ വിനെ പ്രാപ്തനാക്കുന്നു. ഇന്റർനെറ്റ് വിജ്ഞാനത്തിന്റെ ഒരു ഭാരമാണ്. വിവിധ വിഷയങ്ങളെ കുറിച്ച് വിശ ദമായ വിവരങ്ങൾ അത് സംഭരിച്ചുവെച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ചെലവിലും വേഗത്തിലും സുഗമമായി വിവ രങ്ങൾ ശേഖരിക്കാൻ ഇന്റർനെറ്റ് നമ്മെ പ്രാപ്തരാക്കു ന്നു. മാത്രമല്ല, അത് പ്രത്യക്ഷ വിനിമയ ബന്ധം സ്ഥാപി ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുകയും ചെയ്യുന്നു.

Question 5.
വ്യവസായങ്ങളുടെ സ്ഥാനനിർണ്ണയത്തെ സ്വാധീനി ക്കുന്ന ഒരു ഘടകം എന്ന നിലയിൽ തൊഴിലാളി ലഭ്യ തയുടെ പ്രധാന്യത്തെക്കുറിച്ച് പ്രസ്ഥാവിക്കുക.
Answer:
ഏതൊരു വ്യവസായത്തിനും തൊഴിലാളികളെ ആവ ശ്വമാണ്. തൊഴിലാളികളില്ലാതെ വ്യവസായങ്ങൾക്ക് നില നിൽക്കാൻ കഴിയില്ല. കുറഞ്ഞ ചെലവിൽ വിദഗ്ദരും അവിദഗ്ദരുമായ തൊഴിലാളികളെ ലഭ്യമാകുന്ന ഇടങ്ങ ളിലാണ് വ്യവസായങ്ങൾ സ്ഥാപിക്കപ്പെടാറുള്ളത്. ഇന്ത്യ യിൽ വേണ്ടത്ര ജനസംഖ്യയുള്ളതിനാൽ ഇഷ്ടം പോലെ തൊഴിലാളികളെ ലഭ്യമാണ്. എന്നാൽ വിദഗ്ദരായ തൊഴി ലാളികളെ എല്ലായിടത്തും കിട്ടിയെന്നു വരില്ല. അതു കൊണ്ട് അത്തരം തൊഴിലാളികളെ ലഭ്യമായ പ്രദേശങ്ങ ളിൽ വ്യവസായം തുടങ്ങേണ്ടിവരുന്നു. ഉദാഹരണത്തിന്, രത്നവ്യാപാരം സൂററ്റിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വിദഗ്ദ തൊഴിലാളികളുടെ ലഭ്യതയാണ് ഇതിനു കാരണം. നിലവിലുള്ള വ്യവസായങ്ങൾ തന്നെ കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭിക്കുന്ന പ്രദേശങ്ങളി ലേക്ക് മാറ്റി സ്ഥാപിക്കാറുണ്ട്.

Plus Two Geography Question Paper March 2023 Malayalam Medium

Question 6.
അന്താരാഷ്ട്ര വ്യാപാരത്തിൽ എൻട്രി പോട്ട് (Entrepot) തുറമുഖങ്ങളുടെ പങ്ക് തിരിച്ചറിയുക. എൻട്രിപോട്ട് തുറമുഖങ്ങൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
വിവിധ രാജ്യങ്ങളിൽനിന്ന് കയറ്റുമതിയ്ക്കായി കൊണ്ടു വരുന്ന ചരക്കുകൾ സംഭരിച്ച് സൂക്ഷിക്കുന്ന തുറമുഖ ങ്ങളാണിത് (എൻട്രിപോട്ട്).
ഉദാ: സിംഗപ്പൂർ, റോട്ടർഡാം, കോപ്പൻ ഹേഗൻ.

Question 7.
ട്രക്ക്ഫാമിംഗിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
ചില പ്രദേശങ്ങളിൽ കർഷകർ പച്ചക്കറി ഉല്പാദനത്തിൽ മാത്രമെ ശ്രദ്ധ ചെലുത്താറുള്ളൂ. അത്തരം കൃഷിയെ ട്രക്ക് ഫാമിങ് എന്നു വിളിക്കുന്നു. ഒരു രാത്രികൊണ്ട് ഒരു ട്രക്കിന് ഓടിയെത്താവുന്ന അകലമാണ് ട്രക്ക് ഫാമിനും വിപണിക്കും തമ്മിൽ ഉണ്ടായിരിക്കുക. അതു കൊണ്ടാണ് ട്രക്ക് ഫാമിങ് എന്ന പേരിൽ ഈ കൃഷിരീതി അറിയപ്പെടുന്നത്.

Question 8.
എന്താണ് ക്രൂഡ് ജനന നിരക്ക് ? ക്രൂഡ് ജനന നിരക്ക് കണക്കാക്കുന്നതെങ്ങനെ?
Answer:
മരണനിരക്കും ജനസംഖ്യാ മാറ്റത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ജനനനിരക്ക് കൂടുമ്പോൾ മാത്രമല്ല കുറ യുമ്പോഴും ജനസംഖ്യാ വളർച്ച ഉണ്ടാകും.

മരണനിരക്ക് കണക്കാക്കുന്നത് പ്രാകൃത മരണനിരക്ക് (Crude Death RAte – CDR) μm eglmaɔw riml ഉപയോഗിച്ചാണ്. ഒരു പ്രദേശത്തെ ജനസംഖ്യയിൽ ഒരു വർഷം ഓരോ 1000-ലും എത്ര പേർ മരിക്കുന്നു എന്ന നിരക്കാണ് CDR. അത് ഇങ്ങനെ കണക്കാക്കാം. പ്രാകൃത മരണ നിരക്ക് (CDR) =
Plus Two Geography Question Paper March 2023 Malayalam Medium 1

Question 9.
ഉഭയകക്ഷി വ്യാപാരം എന്നാലെന്ത്?
Answer:
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെയാണ് ഉഭയ കക്ഷി വ്യാപാരം എന്നു പറയുന്നത്. രണ്ടു രാജ്യങ്ങൾ തമ്മിൽ കരാറിൽ ഏർപ്പെട്ടുകൊണ്ട് ചില പ്രത്യേക ഉല്പ ന്നങ്ങൾ പരസ്പരം വ്യാപാരം ചെയ്യുന്ന സമ്പ്രദായമാ ണിത്.

ഉദാഹരണത്തിന്, ഇന്ത്യൻ നിർമ്മിത വസ്തുക്കൾ വാങ്ങു ന്നതിനായി ജപ്പാനുമായും ജപ്പാൻ അസംസ്കൃത വിഭ വങ്ങൾ വാങ്ങുന്നതിനായി ഇന്ത്യയുമായും കരാറിൽ ഏർപ്പെടുന്നു.

Question 10.
ജനസാന്ദ്രത എന്നത് നിർവചിക്കുക. ജനസാന്ദ്രത കണക്കാക്കാൻ ഉപയോഗിക്കുന്ന സമവാക്യം എഴു തുക.
Answer:
ഒരു നിശ്ചിത സ്ഥലത്ത് ഒരു ചതുരശ്ര കിലോമീറ്റ റിനുള്ളിൽ അധിവസിക്കുന്ന ജനങ്ങളുടെ എണ്ണത്ത യാണ് ജനസാന്ദ്രത എന്നു പറയുന്നത്. ഒരു പ്രദേശത്തിന് ഉൾക്കൊള്ളാൻ പറ്റുന്ന ജനസംഖ്യയ്ക്ക് പരിധിയുണ്ട്. അതിനാൽ ജനങ്ങളുടെ എണ്ണവും ഭൂമിയുടെ വിസ്ത തിയും തമ്മിലുള്ള അനുപാതം മനസ്സിലാക്കേണ്ടതുണ്ട്. ഈ അനുപാതമാണ് ജനസാന്ദ്രത. ഒരു പ്രദേശത്തെ ജന സാന്ദ്രത കണ്ടെത്തുന്നത് താഴെ പറയും വിധമാണ്.
Plus Two Geography Question Paper March 2023 Malayalam Medium 2
അതായത്, ഒരു പ്രദേശത്തെ ജനസംഖ്യയെ ആ പ്രദേശ ത്തിന്റെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാൽ നമുക്ക് ജന സാന്ദ്രത കണക്കാക്കാം.

ഉദാഹരണത്തിന്, ബേപ്പൂർ എന്ന പ്രദേശത്തിന്റെ വിസ്തീർണ്ണം 100 ചതുരശ്ര കിലോമീറ്ററും അവിടുത്തെ ജനസംഖ്യ 1,50,000 വും ആണെന്ന് കരുതുക. അവി ടുത്തെ ജനസംഖ്യ കണക്കാക്കുന്നത് താഴെ പറയും പ്രകാരമാണ്.
Plus Two Geography Question Paper March 2023 Malayalam Medium 3

Plus Two Geography Question Paper March 2023 Malayalam Medium

Section – B

11 മുതൽ 20 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം.
(8 × 3 = 24)

Question 11.
സംയോജിത ആദിവാസി വികസനപദ്ധതിയുടെ (ITDP) നേട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:
ഭർമോറിലെ ഗോത്രവർഗ്ഗ ഉപപദ്ധതിയുടെ ഏറ്റവും വലിയ നേട്ടം അടിസ്ഥാന സൗകര്യങ്ങളുടെ വിക സനമാണ്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷാ സൗക ര്യങ്ങൾ, കുടിവെള്ളം, വൈദ്യുതി, റോഡുകൾ, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ അടി സ്ഥാന സൗകര്യങ്ങൾ വൻതോതിൽ പുരോഗതി പ്രാപിക്കുകയുണ്ടായി. രാവി നദിയുടെ തീരത്തുള്ള (ഹോലി, ഗാനി പ്രദേശങ്ങളിലെ ഗ്രാമങ്ങൾക്കാണ് ഇത്തരത്തിൽ ഏറ്റവുമധികം നേട്ടമുണ്ടായത്. തുണ്ടാ കുങ്കി എന്നീ പ്രദേശങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങ ളിൽ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത വികസിച്ചിട്ടില്ല.

സമഗ്രഗോത്രവർഗ്ഗ പദ്ധതിയിലൂടെ അനേകം സാമു ഹനേട്ടങ്ങൾ കൈവരിക്കാനും ഭർമോർ മേഖ ലയ്ക്കു സാധിച്ചു. സാക്ഷരതാ നിരക്ക് ഗണ്യമായി ഉയർന്നു. സ്ത്രീപുരുഷാനുപാതം മെച്ചപ്പെട്ടു. ശൈശവ വിവാഹം കുറഞ്ഞു. മേഖലയിലെ സ്ത്രീ സാക്ഷരതാനിരക്ക് കുതിച്ചുയർന്നു. സാക്ഷരതാ തലത്തിലുള്ള സ്ത്രീ പുരുഷ അന്തരവും (ലിംഗ അസമത്വം) കുറയുകയുണ്ടായി.

ഭർമോറിലെ സമ്പദ്വ്യവസ്ഥയിലും മാറ്റങ്ങളുണ്ടായി. പരമ്പരാഗതമായി ഉപജീവന കൃഷിക്കും ഇടയ ത്തിയ്ക്കും പ്രാധാന്യം നൽകിയിരുന്ന ഗദ്ദികൾ പയ റുവർഗ്ഗങ്ങളുടേയും മറ്റു നാണ്യവിളകളുടേയും കൃഷിയിലേക്കു തിരിഞ്ഞു. എങ്കിലും പരമ്പരാഗത സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് അവരിപ്പോഴും കൃഷി ചെയ്യുന്നത്.

Question 12.
താഴെ പറയുന്നവ വിശദമാക്കുക
(a) ഐസോക്രോൺ
(b) സമയ ദൂരം
(c) ചെലവ് ദൂരം
Answer:
ഐസോക്രോൺ : ദൂരം, സമയം, ചെലവ് എന്നിവ കണ ക്കിലെടുത്താണ് നാം ഗതാഗത മാർഗ്ഗം തെരഞ്ഞെടുക്കു ന്നത്. ഒരു സമയം കൊണ്ട് സഞ്ചരിച്ചെത്താവുന്ന സ്ഥല ങ്ങളെ യോജിപ്പിക്കുന്നതിനുവേണ്ടി ഒരേ നിറത്തിലുള്ള ലൈനുകളെയാണ് ഭൂപടത്തിൽ വരയ്ക്കാറുള്ളത്.
സമയദൂരം : ഒരു പ്രത്യേക റൂട്ടിൽ സഞ്ചരിക്കാനെടു ക്കുന്ന യഥാർത്ഥ സമയം
മുരചെലവ് : ഒരു റൂട്ടിൽ സഞ്ചരിക്കുന്നതിന് വരുന്ന യഥാർത്ഥ ചെലവ്.

Question 13.
സാങ്കേതിക വിദ്യ ഒരു സമൂഹത്തിന്റെ സാംസ്കാരിക വികാസത്തിന്റെ നിലവാരത്തെ സൂചിപ്പിക്കുന്നു. സാധൂകരിക്കുക.
Answer:
പ്രകൃതിനിയമങ്ങൾ നന്നായി മനസ്സിലാക്കിയതിനുശേഷം സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. ചരിത്രാതീതകാ ലത്തെ കണ്ടുപിടിത്തമായ തീയിന്റെ നിയന്ത്രണവും പിന്തുടർന്ന് വന്ന നവീന ശിലായുഗ വിപ്ലവവും ആഹാ രാതസ്സുകൾ വർധിപ്പിക്കുകയും ചക്രത്തിന്റെ കണ്ടു പിടിത്തം മനുഷ്യരെ പരിസ്ഥിതിക്കകത്തു സഞ്ചരി ക്കാനും നിയന്ത്രിക്കാനും സഹായിച്ചു. ചരിത്രത്തിലെ പല വികാസങ്ങളും അച്ചടിയന്ത്രത്തിന്റെയും ടെലിഫോ ണിന്റെയും ഇന്റർനെറ്റിന്റെയും കണ്ടുപിടിത്തങ്ങൾ അടക്കം, ആശയവിനിമയത്തിന്റെ ഭൗതികപരിമിതികൾ കുറയ്ക്കുകയും ആഗോളതലത്തിൽ സൗരവിഹാരം നട ത്താൻ സാധ്യമാക്കുകയും ചെയ്തു. സാങ്കേതിക വിദ്യയ്ക്ക് പല പ്രഭാവങ്ങളും ഉണ്ട്. ഇന്നത്തെ ആഗോള സമ്പദ്വ്യവസ്ഥ ഉൾപ്പെടെ വിപുലമായ സമ്പദ്വ്യവസ്ഥ കളുടെ വികാസത്തിന് അത് സഹായിച്ചിട്ടുണ്ട്. പല സാങ്കേതിക പ്രക്രിയകളും അനാവശ്യമായ ഉപോത്പന്ന ങ്ങൾ സൃഷ്ടിക്കാറുണ്ട്.

മലിനീകരണം, ഭൂമിയുടെ പരി സ്ഥിതിദോഷം, പ്രകൃതിവിഭവങ്ങളുടെ ക്ഷയം തുടങ്ങി യവ. അത് കൂടാതെ തന്നെ ഒരു സമൂഹത്തിന്റെ മൂല്യ ങ്ങളെ സ്വാധീനിക്കുകയും പുതിയ സാങ്കേതിക വിദ്യ പലപ്പോഴും പുതിയ നൈതിക ചോദ്യങ്ങൾ ഉയർത്തു കയും ചെയ്യുന്നു. അടുത്തകാലം വരെ, സാങ്കേതിക വിദ്യയുടെ വികസനം മനുഷ്യരിൽ ഒതുങ്ങുന്ന ഒന്നാണ ന്നാണ് വിശ്വസിച്ചത്, എന്നാൽ 21-ാം നൂറ്റാണ്ടിൽ ശാസ്ത്രീയ പഠ ന ങ്ങൾ മറ്റ് വർഗങ്ങളും ചില ഡോൾഫിൻ സമുദായങ്ങളും ലളിതമായ ഉപകരണങ്ങ ൾ വികസിപ്പിക്കുകയും തങ്ങളുടെ അറിവ് മറ്റ് തലമുറ കളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു എന്നു സൂചിപ്പിക്കുന്നു.

Question 14.
തോട്ടവിള കൃഷിയുടെ ഏതെങ്കിലും പ്രധാനപ്പെട്ട ആറ് സ്വഭാവ സവിശേഷതകൾ എഴുതുക.
Answer:
വലിയ തോട്ടങ്ങൾ അഥവാ എസ്റ്റേറ്റുകൾ, ഭീമമായ മുടക്കുമുതൽ, മികച്ച മാനേജ്മെന്റ്, സാങ്കേതിക പരി ജ്ഞാനം, ശാസ്ത്രീയ കൃഷിരീതികൾ, ഏകവിള രീതി, കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളി കൾ, തോട്ടങ്ങളേയും ഫാക്ടറികളേയും കമ്പോളങ്ങ ളേയും ബന്ധിപ്പിക്കുന്ന ഗതാഗത സൗകര്യങ്ങൾ എന്നിവ തോട്ടവിള കൃഷിയുടെ പ്രധാന സവിശേഷതകളാണ്.

Question 15.
ഇന്ത്യയിലെ കൗമാരക്കാർ നേരിടുന്ന വെല്ലുവിളികൾ പട്ടികപ്പെടുത്തുക.
Answer:
വലിയ കഴിവുകളുള്ള യുവജനങ്ങൾ രാജ്യത്തിന് മുതൽ കൂട്ടാണ്. എന്നാൽ ശരിയായ ദിശയിലൂടെ മുന്നോട്ടു നയി ച്ചില്ലെങ്കിൽ അവർ വഴിതെറ്റിപോവുകയും സമൂഹത്തിന് ഭീഷണിയായി മാറുകയും ചെയ്യും. യുവജനങ്ങൾക്കിട യിൽ കണ്ടുവരുന്ന നേരത്തെയുള്ള വിവാഹം, നിരക്ഷ രത, വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, പോഷകാഹാരക്കുറവ്, കൗമാരക്കാരായ അമ്മമാരുടെ പ്രസവത്തോടനുബന്ധിച്ചുള്ള മരണം, എച്ച്.ഐ.വി. എയ്ഡ്സ് ബാധ, ശാരീരികവും മാനസികവുമായ ന്യൂന തകൾ, മയക്കുമരുന്ന് ഉപയോഗം, മദ്യപാനാസക്തി, കുറ്റ കൃത്യങ്ങൾ തുടങ്ങിയവ സമൂഹത്തിനുനേരെയുള്ള വെല്ലുവിളികളാണ്.

Plus Two Geography Question Paper March 2023 Malayalam Medium

Question 16.
സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിന് ജല ത്തിന്റെ കാര്യക്ഷമമായ വിനിയോഗം ഒഴുവാക്കാനാ കാത്തതാണ്. ജലത്തിന്റെ പുനരുപയോഗത്തിനാ യുള്ള ചില മാർഗങ്ങൾ നിർദ്ദേശിക്കുക.
Answer:
ശുദ്ധജല ലഭ്യത മെച്ചപ്പെടുത്താനുള്ള മറ്റൊരു മാർഗ്ഗ മാണ് ജലത്തിന്റെ പുനഃസംസ്കരണവും പുനരുപയോ ഗവും. ഒരിക്കൽ ഉപയോഗിച്ച ജലം ശുദ്ധീകരിച്ചോ അല്ലെങ്കിൽ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന പ്രക്രി യയാണിത്.

ഗുണമേന്മ കുറഞ്ഞ പാഴ്ജലം വ്യവസായ ശാലകളിൽ ശീതീകരണത്തിനും തീയണക്കുന്നതിനും ഉപയോഗിക്കാ വുന്നതാണ്. വെള്ളത്തിന്റെ ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കും.

നഗരപ്രദേശങ്ങളിൽ കുളിക്കാനും പാത്രം കഴുകാനും ഉപയോഗിക്കുന്ന ജലം ഉപയോഗിച്ചതിനു ശേഷം പൂന്തോട്ടം നനയ്ക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്ത ണം. അതുപോലെ വാഹനങ്ങൾ കഴുകാൻ ഉപയോഗി ക്കുന്ന വെള്ളവും പൂന്തോട്ടം നനക്കാൻ ഉപയോഗി ക്കാം. ഗുണമേന്മയുള്ള ജലം കുടിവെള്ളമായി ഉപയോ ഗിക്കാൻ ഇതിലൂടെ സാധിക്കുന്നു.

Question 17.
ട്രാൻസ്മൻസ് എന്നാലെന്ത് ? ട്രാൻസ് മൻസിൽ ഏർപ്പെട്ടിരിക്കുന്ന ഗോത്രവിഭാഗങ്ങളെ തിരിച്ചറിയുക.
Answer:
ചില പ്രദേശങ്ങളിലെ ജനങ്ങൾ ഋതുഭേദങ്ങൾക്കനുസ രിച്ച് തങ്ങളുടെ വളർത്തു മൃഗങ്ങളോടൊപ്പം മറ്റു ദേശ ങ്ങളിലേക്ക് മാറി താമസിക്കാറുണ്ട്. ഗ്രീഷ്മകാലത്ത് തങ്ങ ളുടെ വളർത്തു മൃഗങ്ങളെ അവർ സമതല പ്രദേശങ്ങ ളിൽ നിന്നും മലമ്പ്രദേശങ്ങളിലെ പുൽമേടുകളിലേക്ക് കൊണ്ടുപോകുന്നു. ശൈത്യകാലത്ത് അവയെ സമത പ്രദേശങ്ങളിലേക്കു തന്നെ തിരിച്ചു കൊണ്ടുവരുന്നു. ഇത്തരത്തിൽ ഋതുഭേദങ്ങൾക്കനുസരിച്ചുള്ള കുടിയേറ്റ പ്രക്രിയയെ ട്രാൻസ്മൻസ് എന്നു വിളിക്കുന്നു. ഗജ്ജാർ, ബക്കർവാൾ, ഗദിസ്, ബോദിയസ് എന്നിവരാണ് ട്രാൻസ് ഹ്യൂമൻസിൽ ഏർപ്പെട്ടിരിക്കുന്ന ഗോത്രവിഭാഗ ങ്ങൾ.

Question 18.
ഉത്തര അറ്റ്ലാന്റിക് സമുദ്ര പാതയുടെ പ്രധാന്യം പ്രസ്ഥാവിക്കുക.
Answer:
ലോകത്തിലെ വ്യാവസായിക വികസനം നേടിയ രണ്ടു മേഖലകളാണ് വടക്കു കിഴക്കൻ അമേരിക്കയും വട ക്കു പടിഞ്ഞാറൻ യൂറോപ്പും. ഉത്തര അറ്റ്ലാന്റിക് സമുദ്രമാർഗ്ഗം ഈ രണ്ടു മേഖലകളേയും ബന്ധിപ്പി ക്കുന്നു. ഈ സമുദ്രമാർഗ്ഗത്തിന് വലിയ സാമ്പത്തിക പ്രാധാന്യമുണ്ട്. ഏറ്റവും കൂടുതൽ വിദേശ വ്യാപാരം നടക്കുന്നത് ഈ സമുദ്രമാർഗ്ഗത്തിലൂടെയാണ്. ലോക ത്തിലെ വിദേശ വ്യാപാരത്തിന്റെ നാലിലൊരു ഭാഗം ഈ പാതയിലൂടെയാണ് നടക്കുന്നത്. അതിനാൽ ലോക ത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രമാർഗ്ഗം എന്ന നില യിൽ ഇതിനെ ബിഗ് ട്രങ്ക് റൂട്ട് എന്ന് വിളിക്കുന്നു.

Question 19.
ഇന്ത്യയുടെ ജനസംഖ്യാ വളർച്ചയുടെ നാലാം ഘട്ട ത്തിന്റെ (1981 ന് ശേഷം ഇന്നുവരെ സവിശേഷത കൾ എന്തൊക്കെയാണ്?
Answer:
1981 മുതൽ ഇപ്പോൾ വരെയുള്ള കാലഘട്ടമാണ് ജന സംഖ്യാ വളർച്ചയുടെ നാലാം ഘട്ടം. ജനസംഖ്യയുടെ വളർച്ചാ നിരക്ക് ക്രമേണ കുറഞ്ഞു വരുന്ന ഒരു പ്രവ ണത ഈ ഘട്ടത്തിൽ ദൃശ്യമായി. ജനങ്ങളുടെ എണ്ണ ത്തിൽ വളർച്ചയുണ്ടായെങ്കിലും ജനസംഖ്യാ വളർച്ചാ നിരക്ക് ക്രമമായി കുറഞ്ഞു വന്നു. ജനന നിരക്കിലു ണ്ടായ കുറവാണ് ഇതിനുള്ള മുഖ്യകാരണം. വിവാഹ പ്രായം ഉയർത്തിയതും, സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭി ച്ചുതുടങ്ങിയതും ജനനിരക്ക് കുറയുന്നതിന് സഹായ കമായി. എങ്കിലും രാജ്യത്തെ ജനപ്പെരുപ്പ നിരക്ക് ഇപ്പോഴും ഉയർന്നു തന്നെയാണ് നിൽക്കുന്നത്. 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ ജനസംഖ്യ 135 കോടി യിലെത്തുമെന്ന് ലോക വികസന റിപ്പോർട്ട് ചൂണ്ടികാ ണിക്കുന്നു.

Question 20.
ചില്ലറ വ്യാപാരത്തെക്കുറിച്ച് ഒരു ചെറു കുറിപ്പെഴു തുക.
Answer:
സാധനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ടു വിൽക്കുന്ന ബിസിനസ്സ് പ്രവർത്തനമാണ് ചില്ലറ വ്യാപാരം. ചില്ലറ വ്യാപാരം നടക്കുന്നത് സുസ്ഥിരമായ കച്ചവട സ്ഥാപന ങ്ങൾ വഴിയോ സ്റ്റോറുകൾ വഴിയോ ആണ്. സ്റ്റോറു കൾ മുഖേനയല്ലാതെയും ചില വ്യാപാരം നടക്കാറുണ്ട്. വഴിയോര കച്ചവടക്കാർ, ഉന്തുവണ്ടിയിൽ സാധനങ്ങൾ കൊണ്ടു നടന്നു വിൽക്കുന്നവർ, ട്രക്കുകളിൽ സാധന ങ്ങൾ വില്ക്കുന്നവർ, വീടുതോറും കയറിയിറങ്ങി വിൽപന നടത്തുന്നവർ, റെയിൽ വഴി ഓർഡർ നൽകി യിട്ടുള്ള വ്യാപാരം, ടെലിഫോൺ – ഇന്റർനെറ്റ് എന്നിവ വഴിയുള്ള വ്യാപാരം തുടങ്ങിയവയെല്ലാം സ്റ്റോറുകൾ മുഖേനയല്ലാത്ത വ്യാപാരങ്ങൾക്ക് ഉദാഹരണങ്ങളാണ്.

Plus Two Geography Question Paper March 2023 Malayalam Medium

Section – C

21 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം.
(5 × 4 = 20)

Question 21.
മാനവ വികസനത്തിന്റെ നാലു തൂണുകളെപ്പറ്റി സംക്ഷിപ്തമായി വിവരിക്കുക.
Answer:
മാനവവികസനത്തിന്റെ നെടുംതൂണുകളായ നാലു സങ്കൽപങ്ങളുണ്ട്.
1. തുല്യത
2. സുസ്ഥിരത
3. ഉല്പാദനക്ഷമത
4. ശാക്തീകരണം

തുല്യത : തുല്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ സരങ്ങളുടെ തുല്യതയാണ്. ജാതി മത വംശ – ലിംഗ സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭിക്കണം എന്നാണ് ഇതിനർത്ഥം. എന്നാൽ സാധാരണയായി എല്ലാ സാമൂഹങ്ങളിലും ഇങ്ങനെ സംഭവിക്കാറില്ല.

ഉദാഹരണത്തിന്, എല്ലാ രാജ്യങ്ങളിലും ഇടയ്ക്കുവെച്ച് പഠനം നിർത്തിപോകുന്ന കുട്ടികളുണ്ട്. സാധാരണയായി പെൺകുട്ടികളും, സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികളുമാണ് പഠനം പൂർത്തിയാക്കാതെ സ്കൂൾ വിട്ടുപോകുന്നത് (ഉദാ: ഇന്ത്യ). വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാ കുന്നതോടെ അവരുടെ തെരഞ്ഞെടുക്കലുകൾ പരിമി തപ്പെടുന്നു.

സുസ്ഥിരത : സുസ്ഥിരത എന്നതുകൊണ്ട് അർത്ഥമാക്കു ന്നത് അവസര ലഭ്യതയുടെ തുടർച്ചയാണ്. ഇപ്പോഴത്തെ തല മുറയ്ക്ക് ലഭ്യമാകുന്ന എല്ലാ അവസരങ്ങളും അടുത്ത തലമുറകൾക്കും ലഭ്യമാകണം എന്നർത്ഥം. പ്രകൃതി വിഭവങ്ങളും സാമ്പത്തിക വിഭവങ്ങളും നാം ഉപയോഗിക്കുമ്പോൾ ഭാവിതലമുറയെ കൂടി കണക്കി ലെടുക്കണം. വരും തലമുറകളെക്കുറിച്ച് ചിന്തയില്ലാതെ വിഭവങ്ങളെല്ലാം നാം അമിതമായി ഉപയോഗിച്ചു തീർത്താൽ അവർക്ക് തെരഞ്ഞെടുക്കാനുള്ള അവസ രങ്ങൾ കുറയും.

പെൺകുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിന്റെ പ്രാധാന്യം തന്നെ ഉദാഹരണമായെടുക്കാം. പെൺകു ട്ടികളെ സ്കൂളിലേയ്ക്കയച്ചു പഠിപ്പിക്കുന്നതിന് നാം പ്രാധന്യം നൽകുന്നില്ലെങ്കിൽ അവരുടെ ജീവിതത്തെ അത് സാരമായി ബാധിക്കും. അവർ വളർന്നു കഴിയു മ്പോൾ ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാൻ അവർക്ക് കഴിയാതെ വരും. പല അവസരങ്ങളും അവർക്ക് നഷ്ടമാകും. അതവരുടെ ജീവിതത്തിന്റെ മറ്റു വശങ്ങളേയും ബാധിക്കും. വീട്ടുജോലികളും കൂലിപ്പ ണിയും ചെയ്ത് അവരുടെ ജീവിതം എരിഞ്ഞടങ്ങും. അതിനാൽ വരും തലമുറയ്ക്കു വേണ്ട അവസരങ്ങളും വിഭവങ്ങളും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഒരോ തലമുറയ്ക്കുമുണ്ട്.

ഉല്പാദനക്ഷമത : മനുഷ്യന്റെ അദ്ധ്വാനപരമായ ഉല്പാദ നക്ഷമതയെയാണ് ഇത് സൂചിപ്പിക്കുന്നത്. ജനങ്ങളുടെ കഴിവുകൾ വികസിപ്പിച്ചുകൊണ്ട് അവരുടെ അദ്ധ്വാന പരമായ തൊഴിൽപരമായ) ഉല്പാദനക്ഷമത നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കണം. രാഷ്ട്രത്തിന്റെ യഥാർത്ഥ സമ്പത്ത് ജനങ്ങളാണ്. അവരുടെ അദ്ധ്വാനക്ഷമത മെച്ച പ്പെടണമെങ്കിൽ അവരുടെ അറിവ് വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഒപ്പം ഭേദപ്പെട്ട ആരോഗ്യപ രിപാലന സൗകര്യങ്ങൾ നൽകുകയും വേണം.

ശാക്തീകരണം : അവസരങ്ങൾ തെരഞ്ഞെടുക്കാനുള്ള ശേഷിയെയാണ് ശാക്തീകരണം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. സ്വാതന്ത്ര്യവും കഴിവുകളും ഉണ്ട ങ്കിൽ മാത്രമെ അത്തരം ശേഷിയുണ്ടാകൂ. ജനങ്ങളെ ശാക്തീകരിക്കുന്നതിൽ സൽഭരണവും ജനോന്മുക നയ ങ്ങളും ആവശ്യമാണ്. സാമൂഹ്യമായും സാമ്പത്തിക മായും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിന് പ്രത്യേക പരിഗണ നൽകേണ്ടതാണ്.

Question 22.
ഹൈ ടെക്നേളജി വ്യവസായത്തിന്റെ സവിശേഷത കൾ വിവരിക്കുക.
Answer:
ഹൈ-ടെക് വ്യവസായത്തിലെ തൊഴിലാളികളിൽ ഭൂരി ഭാഗവും സാങ്കേതിക വൈദഗ്ദ്യം നേടിയവരാണ് (വെള്ള കോളർ തൊഴിലാളികൾ). അവരുടെ എണ്ണം യഥാർത്ഥ ഉല്പാദനം നടത്തുന്ന തൊഴിലാളികളുടെ (നീ ല കോളർ) എണ്ണത്തെക്കാൾ കൂടുതലായിരിക്കും. റോബോട്ടുകളുടെ ഉപയോഗം, കമ്പ്യൂട്ടർ ഉപയോഗി ച്ചുള്ള ഡിസൈൻ (CA), ഇലക്ട്രോണിക് കൺട്രോൾ ഉപയോഗിച്ചുള്ള ഉല്പാദന സംസ്കരണം പ്രക്രിയകൾ, പുതിയ രാസ- ഫാർമസ്യൂട്ടിക്കൽ ഉല്പന്നങ്ങളുടെ വിക സനം എന്നിവയാണ് ഹൈ ടെക് വ്യവസായത്തിന്റെ സവിശേഷതകൾ.

Question 23.
അനുയോജ്യമായ ഉദാഹരണങ്ങൾ സഹിതം ചുവടെ നൽകിയിട്ടുള്ളവ വിവരിക്കുക.
(a) ഭരണ പട്ടണങ്ങളും നഗരങ്ങളും
(b) വ്യാവസായിക പട്ടണങ്ങൾ
(c) ഗതാഗത നഗരങ്ങൾ
(d) ഖനി പട്ടണങ്ങൾ
Answer:
(a) പട്ടണങ്ങളും നഗരങ്ങളും : രാജ്യത്തെ ഭരണസിരാ കേന്ദ്രങ്ങളായ നഗരങ്ങളെയാണ് ഭരണപരമായ നഗ രങ്ങൾ എന്നു പറയുന്നത്. തലസ്ഥാനനഗരങ്ങളും ജില്ലാ ആസ്ഥാനങ്ങളുമെല്ലാം ഇതിലുൾപ്പെടുന്നു. ഛണ്ഡിഗഡ്, ന്യൂഡൽഹി, ഭോപ്പാൽ, ഷില്ലോങ്, ശ്രീന ഗർ, ഗാന്ധിനഗർ, ജയ്പൂർ, ചെന്നെ, തിരുവനന്ത പുരം തുടങ്ങിയ ഭരണപരമായ നഗരങ്ങൾക്ക് ഉദാ ഹരണങ്ങളാണ്.

(b) വ്യാവസായിക പട്ടണങ്ങൾ : വ്യാവസായിക പ്രവർത്ത നങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന നഗരങ്ങളാണ് വ്യാവസായിക നഗരങ്ങൾ. മുംബൈ, സേലം, കോയ പത്തൂർ, മോടിനഗർ, ഭിലായ്, ജംഷെഡ്പൂർ, ഹൂഗ്ലി തുടങ്ങിയ പ്രസിദ്ധമായ വ്യാവസായിക നഗരങ്ങ ളാണ്. വ്യവസായമാണ് ഈ നഗരങ്ങളുടെ ജീവനാഡി.

(c) ഗതാഗത നഗരങ്ങൾ : കയറ്റുമതി, ഇറക്കുമതി എന്നി വയിലേർപ്പെട്ടിരിക്കുന്ന തുറമുഖങ്ങൾ ഗതാഗത നഗ രങ്ങളാണ്. ഉദാ: കാ, കൊച്ചി, കോഴിക്കോട്, വിശാഖപട്ടണം തുടങ്ങിയ ഉൾനാടൻ ഗതാഗത കേന്ദ്രങ്ങളും ഇത്തരം നഗരങ്ങളിൽ ഉൾപ്പെടുന്നു. ഉദാ: ആഗ്ര, ദുലിയ, മുഗൾസരായി, ഇറ്റാർസി, കാട്നി തുടങ്ങിയവ.

(d) ഖനി പട്ടണങ്ങൾ : ധാതു സമ്പത്തും നിക്ഷേപങ്ങളും ധാരാളമായി കണ്ടുവരുന്ന പ്രദേശങ്ങളിൽ വികാസം പ്രാപിച്ച നഗരങ്ങളാണ് ഖനി പട്ടണങ്ങൾ. ഉദാ: റാണി ഗഞ്ച്, ധാരിയ, ദിഗ്ബോയ്, അങ്കലേശ്വർ, സിൻഗ്രോളി തുടങ്ങിയവ.

Question 24.
ഇന്ത്യയിലെ ഏതെങ്കിലും രണ്ട് കാർഷിക കാലങ്ങ ളെപ്പറ്റി വിവരിക്കുക.
Answer:
തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ ആരംഭത്തോടെ കൃഷിയിറക്കി കാലവർഷത്തിന്റെ അവസാനത്തോടെ വിളവെടുക്കുന്ന കാലമാണ് (ജൂൺ – സെപ്തംബർ ഖാരിഫ് എന്നറിയപ്പെടുന്നത്. നെല്ല്, പരുത്തി, ചണം, ചോളം, തുവര, ബജ്റ, തിന, നിലക്കടല തുടങ്ങിയവ യാണ് പ്രധാന ഖാരിഫ് വിളകൾ.

ഒക്ടോബർ – നവംബർ മാസങ്ങളിലെ ശൈത്യകാല ത്തിന്റെ ആരംഭത്തോടെ കൃഷിയിറക്കുകയും, മാർച്ച് ഏപ്രിൽ മാസങ്ങളിൽ വേനലിന്റെ ആരംഭത്തോടെ വിള വെടുക്കുകയും ചെയ്യുന്ന കാലമാണ് റാബി. ഇക്കാ ലത്തെ കുറഞ്ഞ ഊഷ്മാവ് കൃഷിക്ക് വളരെ അനുകൂ ലമാണ്. ഗോതമ്പ്, പയറുവർഗ്ഗങ്ങൾ, കടുക്, ബാർലി, എണ്ണ കുരുക്കൾ എന്നിവയാണ് പ്രധാന റാബി വിളകൾ.

Question 25.
ജല ലഭ്യത ജനസംഖ്യാ വിതരണത്തെ സ്വാധീനി ക്കുന്നു. ജനസംഖ്യാ വിതരണത്തെ സ്വാധീനിക്കുന്ന മറ്റേതെങ്കിലും രണ്ട് ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ വിശദീകരിക്കുക.
Answer:
കാലാവസ്ഥ : അതിശൈത്യം, അത്യുഷ്ണം എന്നിങ്ങനെ യുള്ള കഠിനമായ കാലാവസ്ഥ മനുഷ്യവാസത്തിന് അനു യോജ്യമല്ല. അതിനാൽ ചുട്ടുപൊള്ളുന്ന മരുഭൂമികളി ലും, ശൈത്യമേഖലകളിൽ ജനവാസം കുറവാണ്. കനത്ത വർഷപാതമുള്ള സ്ഥലങ്ങളിലും ജനങ്ങൾ താമ സിക്കാൻ ഇഷ്ടപ്പെടാറില്ല. സുഖകരമായ കാലാവസ്ഥ യുള്ള പ്രദേശങ്ങൾ, മിതോഷ്ണ മേഖലകൾ എന്നിവ കൂടുതൽ ജനങ്ങളെ ആകർഷിക്കുന്നു. മെഡിറ്ററേനി യൻ പ്രദേശങ്ങൾ എല്ലാ കാലത്തും ജനനിബിഡമായി രുന്നു. അവിടുത്തെ സുഖകരമായ കാലാവസ്ഥയാണ് ഇതിനു കാരണം.

മണ്ണ് : കൃഷിക്കും അതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്ത നങ്ങൾക്കും മണ്ണിന്റെ ഫലഭൂയിഷ്ഠത വളരെ പ്രധാന മാണ്. ഫലഭൂയിഷ്ഠവും വളക്കൂറുള്ളതുമായ മണ്ണ് കൂടു തൽ വിളവ് തരുന്നതിനാൽ അത്തരം മണ്ണുള്ള പ്രദേശ ങ്ങളിൽ ജനങ്ങൾ ധാരാളമായി അധിവസിക്കുന്നു.

Plus Two Geography Question Paper March 2023 Malayalam Medium

Question 26.
ധാതു വിഭവങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപയോഗം പരിസ്ഥി തിക്കും മനുഷ്യർക്കും ഒരുപോലെ ദോഷകരമാണ്. അതുകൊണ്ട് ധാതുവിഭവങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊ ണ്ടുള്ള വികസനത്തിനാണ് സുസ്ഥിരവികസനം എന്ന ആശയം ഊന്നൽ നൽകുന്നത്. വിഭവങ്ങൾ ഉപയോഗി ക്കുന്നതിനുള്ള പരമ്പരാഗത രീതികൾ തുടരുന്നത് ആശാസ്യമല്ല. കാരണം, പ്രകൃതിയെ ചൂഷണം ചെയ്യുന്ന തിനു പുറമെ അത് കണക്കറ്റു മാലിന്യങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. അതിനാൽ ഭാവി തലമു റയ്ക്കുവേണ്ടി പ്രകൃതി വിഭവങ്ങൾ സംരക്ഷക്കണമെന്ന് സുസ്ഥിര വികസനം ആവശ്യപ്പെടുന്നു. വിഭവങ്ങൾ സംരക്ഷിക്കേണ്ടത് അടിയന്തരമായ ആവശ്യമാണ്. അതി നുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുകയും വേണം.

സൂര്യരശ്മികൾ, കാറ്റ്, തിരമാലകൾ എന്നിവയിൽ നിന്നുള്ള ഊർജ്ജം, ഭൗമതാപോർജ്ജം, ജൈവോർജ്ജം തുടങ്ങിയ ബദൽ ഊർജ്ജവിഭവങ്ങൾ ഒരിക്കലും വറ റാത്തവയാണ്. തീർന്നുപോവുന്ന വിഭവങ്ങൾക്കു പക രമായി അവയെ നാം വികസിപ്പിച്ചെടുക്കണം. ചുരുക്ക ത്തിൽ പാരമ്പര്യേതര ഊർജ്ജവിഭവങ്ങളെ നാം വിക സിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.

ലോഹ ധാതുക്കളുടെ കാര്യത്തിൽ വീണ്ടും ഉരുക്കാ വുന്ന ലോഹങ്ങൾ നാം ഉപയോഗിക്കണം. ഇത് ലോഹ ങ്ങളെ പുതുക്കി ഉപയോഗിക്കാൻ നമ്മെ പ്രാപ്തരാക്കും. ചെമ്പ്, ഈയം, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ നിക്ഷേ പങ്ങൾ ഇന്ത്യയിൽ വളരെ കുറച്ചു മാത്രമെയുള്ളൂ. അതി നാൽ ഉരുക്കാവുന്ന ലോഹങ്ങൾ ഉപയോഗിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്.

അപൂർവ്വ ലോഹങ്ങൾക്കുപകരം മറ്റു ലോഹങ്ങൾ ഉപ യോഗിക്കാനും നാം ശീലിക്കണം. ഇത് അപൂർവ്വ ലോഹ ങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ഏറെക്കാലം നില നിൽക്കാൻ സഹായിക്കുകയും ചെയ്യും.

തന്ത്ര പ്രാധാന്യമുള്ളതും അപൂർവ്വവുമായ ധാതുക്ക ളുടെ കയറ്റുമതി നാം കുറയ്ക്കണം. നിലവിലുള്ള നിക്ഷേപങ്ങൾ ദീർഘകാലം ഉപയോഗിക്കാൻ അതു നമ്മെ സഹായിക്കും.

ചുരുക്കത്തിൽ ധാതുവിഭവങ്ങളെ സംരക്ഷിക്കുന്നതിന് അവയുടെ ചൂഷണവും അമിത ഉപയോഗവും കുറ യ്ക്കണം. ഒപ്പം പാരമ്പര്യേതര ഊർജ്ജവിഭവങ്ങളെ വിക സിപ്പിച്ചെടുക്കയും വേണം.

Question 27.
ചുവടെ കൊടുത്തിട്ടുള്ള ഭൂവിവരങ്ങൾ തിരിച്ച റിഞ്ഞ് നൽകിയിരിക്കുന്ന ഇന്ത്യയുടെ ഭൂപട രൂപ രേഖയിൽ അടയാളപ്പെടുത്തുക.
(a) ഇന്ത്യയിലെ ഏറ്റവും വടക്കുള്ള അന്തർദ്ദേശീയ വിമാനത്താവളം.
(b) ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം
Answer:
(a) ശ്രീനഗർ/അമൃത്സർ
(b) ജവഹർലാൽ നെഹ്റു തുറമുഖം നാവഷവ
(c) കൊച്ചി
(d) മുംബൈ ഹൈ

Plus Two Geography Question Paper March 2024 Malayalam Medium

Reviewing Kerala Syllabus Plus Two Geography Previous Year Question Papers and Answers March 2024 Malayalam Medium helps in understanding answer patterns.

Kerala Plus Two Geography Previous Year Question Paper March 2024 Malayalam Medium

Time: 2 Hours
Total Score: 60 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 1.
നിശ്ചിത കാലയളവിൽ ഒരു പ്രദേശത്ത് അധിവസി ക്കുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വ്യതിയാ നമാണ് ………………………..
Answer:
ജനസംഖ്യാ വളർച്ച

Question 2.
മാനവ വികസനത്തിന്റെ ആദ്യകാല സമീപനമാണ് ………………………..
Answer:
വരുമാന സമീപനം

Question 3.
ഖനനവേഗവും അതിലൂടെ ലഭിക്കുന്ന വസ്തു ക്കളും കൂടുതലുള്ള ഖനന രീതിയാണ് ………………………..
Answer:
ഉപരിതല ഖനനം / തുറന്ന ഖനനം

Question 4.
ഏതൊരു പ്രദേശത്തെയും ഭാവിയിലെ ജനസം ഖിയെ വിശദീകരിക്കുവാനും പ്രവചിക്കുവാനും ഉപ യോഗിക്കുന്ന സിദ്ധാന്തമാണ് ………………………….
Answer:
ജനസംഖ്യ പരിവർത്തന സിദ്ധാന്തം

Question 5.
പ്രാകൃത മനുഷ്യസമൂഹങ്ങളും പ്രകൃതിയുടെ ശക്ത മായ ബലങ്ങളും തമ്മിലുള്ള പരസ്പര ബന്ധമാണ് …………………………..
Answer:
പാരിസ്ഥിതിക വിധിവിശ്വാസം / പാരിസ്ഥിതിക നിയ തവാദം

Plus Two Geography Question Paper March 2024 Malayalam Medium

6 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമഴുതുക. (2 സ്കോർ വീതം) (8 × 2 = 16)

Question 6.
ഇന്ത്യൻ കാർഷിരംഗം നിരവധിയായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവയിൽ രണ്ടെണ്ണം ചുവടെ കൊടു ത്തിരിക്കുന്നു. മറ്റുള്ളവ കണ്ടെത്തുക.
(a) അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത്
(b) കുറഞ്ഞ ഉൽപാദനക്ഷമത
(c) …………………………
(d) ………………………..
(e) …………………………
(f) ………………………….
Answer:

  • സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതയും
  • ഭൂപരിഷ്കരണത്തിന്റെ അഭാവം
  • ചെറിയ കൃഷിഭൂമികളും ഭൂമി തുണ്ടുകളാക്കി വിഭജിക്കലും
  • വാണിജ്യവത്ക്കരണത്തിന്റെ അഭാവം
  • തൊഴിലില്ലായ്മ
  • കൃഷിയോഗ്യമായ സ്ഥലത്തിന്റെ ഗുണശോഷണം

Question 7.
വിവിധതരം കൃഷി രീതികളുമായി ബന്ധപ്പെട്ട ഫ്ളോചാർട്ട് പൂർത്തികരിക്കുക.
Plus Two Geography Question Paper March 2024 Malayalam Medium 1
Answer:
(a) ജലസേചനം ഉപയോഗിച്ചുള്ള കൃഷി
(c) വിളസംരക്ഷണ ജലസേചന കൃഷി
(e) വരണ്ട നിലകൃഷി
(f) ഈർപ്പനിലകൃഷി / തണ്ണീർതട കൃഷി

Question 8.
വിവിധ സ്രോതസ്സുകളിൽ നിന്നുമുള്ള പാഴ് വസ്തു ക്കൾ വൻതോതിൽ വർദ്ധിച്ചു വരുന്നതിനാൽ ഖര മാലിന്യങ്ങൾ മൂലമുള്ള പരിസ്ഥിതി മലിനീകരണം ഇന്ന് ഏറെയാണ്. ഖരമാലിന്യങ്ങളുടെ രണ്ട് സ്രോത സ്സുകളുടെ പേരെഴുതുക.
Answer:

  1. ഗാർഹിക മേഖലയിൽ നിന്ന്
  2. വാണിജ്യ – വ്യാവസായിക മേഖലകളിൽ നിന്ന്

Question 9.
പാരമ്പര്യേതര ഊാതങ്ങളുടെ ഏതെങ്കിലും രണ്ട് മേൻകൾ പ്രസ്താവിക്കുക.
Answer:

  1. പുനഃസ്ഥാപന ശേഷിയുള്ള ഊർജ്ജ സ്രോത സ്സുകളാണിവ
  2. ഏറെക്കുറെ തുല്യമായി വിതരണം ചെയ്യപ്പെട്ടി ട്ടുള്ളവ
  3. പരിസ്ഥിതി സൗഹാർദ്ദപരം
  4. ചെലവ് കുറവ്
    ഉദാ : സൗരോർജ്ജം, കാറ്റ്, തിരമാല, ജൈവോർജ്ജം മുതലായവ.

Question 10.
ദേശാതിർത്തികൾ കടന്ന്, രാജ്യങ്ങൾ ചരക്കുകളും സേവനങ്ങളും പരസ്പരം കൈമാറ്റം ചെയ്യുന്നതിനെ
യാണ് അന്താരാഷ്ട്രവ്യാപാരം എന്ന് പറയുന്നത്. രണ്ട് തരം അന്താരാഷ്ട്ര വ്യാപാരം തിരിച്ചറിഞ്ഞു വിശദീ കരിക്കുക.
Answer:
ഉഭയകക്ഷി വ്യാപാരം
രണ്ടു രാജ്യങ്ങൾ തമ്മിൽ പരസ്പരം കരാറിൽ ഏർപ്പെട്ടു നടത്തുന്ന വ്യാപാരം.

ബഹുകക്ഷി വ്യാപാരം
ഒരു രാജ്യം ഒന്നിലധികം രാജ്യങ്ങളുമായി നട ത്തുന്ന വ്യാപാരം

Question 11.
ട്രാൻസ് ഹ്യൂമാൻസ് എന്നതിനെക്കുറിച്ച് ഒരു ചെറു കുറിപ്പ് തയ്യാറാക്കുക.
Answer:

  • വേനൽക്കാലങ്ങളിൽ സമതലങ്ങളിൽ നിന്നും പർവ്വതപ്രദേശങ്ങളിലെ പുൽമേടുകളിലേക്കും, ശൈത്യകാലത്ത് പർവ്വത പുൽമേടുകളിൽ നിന്നും സമതലങ്ങളിലേക്കുമുള്ള ദേശാടനമാണ് ട്രാൻസ്മാൻസ്.
  • മേച്ചിൽപ്പുറങ്ങൾ തേടിയുള്ള സഞ്ചാരം വിസ്ത തമായ തിരശ്ചീനതല ദൂരത്തിലോ അല്ലെങ്കിൽ പർവ്വതപ്രദേശങ്ങളിൽ ഒരു ഉയരത്തിൽ നിന്നും മറ്റൊരു ഉയരത്തിലോ ആയിരിക്കും നടത്തുന്നത്
  • ഉദാ : ഹിമാലയൻ പ്രദേശങ്ങളിലെ ഗുജ്ജർ, ബക്കർവാൽ, ഗദ്ദി, ഭോട്ടിയ വിഭാഗക്കാർ.

Plus Two Geography Question Paper March 2024 Malayalam Medium

Question 12.
വെട്ടിച്ചുട്ട് കൃഷിയുടെ ഏതെങ്കിലും രണ്ട് സവിശേ ഷതകൾ എഴുതുക.
Answer:

  1. കാട് വെട്ടിത്തെളിച്ച് തീയിടുകയും ചാരം മണ്ണിന് വളമാകുകയും ചെയ്യുന്നത് കൊണ്ടാണ് വെട്ടിച്ചുട്ട് കൃഷി എന്നറിയപ്പെടുന്നത്.
  2. കൃഷി ഭൂമി വളരെ വിസ്തൃതി കുറഞ്ഞതും, കമ്പുകളും, മൺവെട്ടി പോലുള്ള പ്രാചീനമായ ലഘു ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷിചെയ്യുന്നു.
  3. മണ്ണിന് ഫലഭൂയിഷ്ഠത നഷ്ടമാകുമ്പോൾ കർഷ കർ മറ്റിടങ്ങളിലേക്ക് മാറി മറ്റൊരു വനഭാഗം വെട്ടിത്തെളിച്ച് കൃഷി ആരംഭിക്കുന്നു.
  4. ആഫ്രിക്ക, ദക്ഷിണ മധ്യ അമേരിക്ക, തെക്കുകി ഴക്കൻ ഏഷി എന്നീ ഉഷ്ണമേഖലയിലെ ഗ്രോത വർഗ്ഗക്കാർ ചെയ്തുവരുന്ന കൃഷിരീതിയാണിത്.

വിവിധ പേരുകൾ
ഝുമിങ് – വടക്കുകിഴക്കൻ ഇന്ത്യ
മിൽപ – മധ്യഅമേരിക്ക, മെക്സിക്കോ
ലദാങ് – ഇന്തോനേഷ്യ, മലേഷ്യ

Question 13.
അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന കവാടങ്ങ ളാണ് ഹാർബറുകളും തുറമുഖങ്ങളും.
(i) സ്ഥാനം അടിസ്ഥാനമാക്കിയുള്ള രണ്ട് തരം തുറ മുഖങ്ങൾ തിരിച്ചറിയുക.
(ii) അവക്ക് ഓരോ ഉദാഹരണം എഴുതുക.
Answer:
(i) ഉൾനാടൻ തുറമുഖങ്ങൾ, പുറം തുറമുഖങ്ങൾ

(ii) ഉൾനാടൻ തുറമുഖങ്ങൾ ഉദാ : മാഞ്ചസ്റ്റർ മെംഫിസ് കൊൽക്കത്ത
പുറം തുറമുഖങ്ങൾ ഉദാ : ഏതൻസിന്റെ പുറം തുറ മുഖമാണ് പിറേയസ്

Question 14.
വ്യവസായശാലകളുടെ സ്ഥാനത്തെ നിർണ്ണയിക്കുന്ന ഏതെങ്കിലും നാല് ഘടകങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  1. വിപണി സാമീപ്യം
  2. അസംസ്കൃത വസ്തുക്കളുടെ ലഭ്യത
  3. തൊഴിൽ സാമീപ്യം
  4. ഊർജ്ജസ്രോതസ്സുകളുടെ ലഭ്യത
  5. ഗതാഗത വാർത്ത വിനിമയ സൗകര്യങ്ങളുടെ ലഭ്യത
  6. സർക്കാർ നയം
  7. സമ്പദ് വ്യവസ്ഥകളുടെ സഞ്ചയം വ്യവസായശാ ലകൾ തമ്മിലുള്ള പരസ്പരബന്ധം

Question 15.
ചുവടെ കൊടുത്തിരിക്കുന്നവ തിരിച്ചറിയുക.
(i) പാരിസ്ഥിതിക നിയതവാദം, സാധ്യതാവാദം എന്നീ രണ്ടാശയങ്ങളും പ്രതിഫലിപ്പിക്കുന്ന മധ്യ മാർഗ്ഗമെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ആശയം.
(ii) ഈ ആശയത്തിന്റെ ഉപജ്ഞാതാവ്.
Answer:
(i) നവനിയതവാദം / നിയന്ത്രിത നിയതവാദം
(ii) ഗ്രിഫിത്ത് ടെയ്ലർ

16 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമഴുതുക. (3 സ്കോർ വീതം) (8 × 3 = 24)

Question 16.
വിവിധ കാലഘട്ടങ്ങളിൽ സംഭവിച്ച പരിണാമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നഗരങ്ങളെ മൂന്നായി തരം തിരിക്കാം. ചുവടെ കൊടുത്തിരിക്കുന്ന ഫ്ളോ ചാർട്ട് പൂർത്തിയാക്കുക.
Plus Two Geography Question Paper March 2024 Malayalam Medium 2
Answer:
(a) പുരാതന നഗരങ്ങൾ
(b) മധ്യകാല നഗരങ്ങൾ
(e) പ്രവിശ്യകളുടെയും നാട്ടുരാജ്യങ്ങളുടെയും ആസ്ഥാനങ്ങളായി വികസിച്ചുവന്നവ.
(f) ബ്രിട്ടീഷുകാരും മറ്റ് യൂറോപ്യൻമാരും വികസി പ്പിച്ച നഗരങ്ങൾ
(g) പ്രയാഗ്, പാടലീപുത്ര, മധുര
(i) മുംബൈ, ചെന്നൈ, കൊൽക്കത്ത

Plus Two Geography Question Paper March 2024 Malayalam Medium

Question 17.
ചുവടെ നൽകിയിരിക്കുന്ന പദങ്ങൾ നിർവ്വചിക്കുക
(a) ക്രൂഡ് ജനനനിരക്ക്
(b) ഉത്ഭവ സ്ഥാനം
(c) ജനസാന്ദ്രത
Answer:
(a) ക്രൂഡ് ജനനനിരക്ക് :
പ്രതിവർഷം ഓരോ 1000 പേരിലും എത്രപേർ ജീവനോടെ ജനിക്കുന്നു.
CBR = \(\frac{B i}{P}\) × 1000

(b) ഉത്ഭവസ്ഥാനം
ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു പോരുമ്പോൾ വിട്ടുപോരുന്ന സ്ഥലത്തെ ഉത്ഭവ സ്ഥാനം എന്നുപറയുന്നു.

(c) ജനസാന്ദ്രത :-
ജനങ്ങളുടെ എണ്ണവും ഭൂപ്രദേശത്തിന്റെ വലി പവും തമ്മിലുള്ള അനുപാതമാണിത്.
Plus Two Geography Question Paper March 2024 Malayalam Medium 3

Question 18.
വികസനത്തിലെ സാമൂഹികവും പ്രാദേശികവുമായ അസന്തുലിതാവസ്ഥക്ക് തടയിടുന്നതിനായി ആസൂ ത്രണ കമ്മീഷൻ മുന്നോട്ട് വെച്ച് രണ്ട് സമീപനങ്ങ ളാണ് ഉദ്ദിഷ്ട പ്രദേശ സമീപനവും ഉദ്ദിഷ്ട സമൂഹ സമീപനവും. ഈ സമീപനങ്ങളുടെ അടിസ്ഥാന ത്തിൽ നൽകിയിരിക്കുന്ന സൂചന ഉപയോഗിച്ച് ഇന്ത്യ യിൽ നടപ്പിലാക്കിയ പദ്ധതികൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക.
Plus Two Geography Question Paper March 2024 Malayalam Medium 4
Answer:
(b)

  1. ജലസേചന പ്രദേശവികസന പദ്ധതി/
  2. മരുപ്രദേശ വികസന പദ്ധതി
  3. പർവതപ്രദേശ വികസന പദ്ധതി

(c) ചെറുകിട കർഷകവികസന പദ്ധതി

(d) നാമമാത്ര കർഷക വികസന പദ്ധതി

Question 19.
മാനവവികസനത്തിന്റെ നാല് തൂണുകൾ പട്ടികപ്പെ ടുത്തി ഏതെങ്കിലും ഒന്നിനെക്കുറിച്ച് വിവരിക്കുക.
Answer:
i) സമത്വം
ii) സുസ്ഥരിത
iii) ഉത്പാദനക്ഷമത
iv) ശാക്തീകരണം

i) സമത്വം
ലിംഗം, വർഗം, വരുമാനം, ജാതി തുടങ്ങിയ വിവേ ചനങ്ങൾക്ക് അതീതമായി എല്ലാവർക്കും അവ സര് ലഭ്യതയിൽ തുല്യത കൈവരിക്കാനാവുക യാണ് സമത്വം എന്നതുകൊണ്ട് അർത്ഥമാക്കു ന്നത്.

ii) സുസ്ഥിരത :

  1. അവസരങ്ങളുടെ തുടർച്ചയാണ് സുസ്ഥരിത
  2. സുസ്ഥരിത മാനവവികസനത്തിനു ഓരോ തല മുറക്കും ഒരുപോലെ അവസര ലഭ്യതയുണ്ടാക്കേ ണ്ടതുണ്ട്.

iii) ഉത്പാദനക്ഷമത

  1. മനുഷ്യ അധ്വാനത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനശേഷിയാണ് ഉത്പാദനക്ഷമത.
  2. ജനങ്ങളിൽ കാര്യശേഷി വികസിപ്പിച്ച് ഉത്പാദന ക്ഷമത വർദ്ധിപ്പിക്കേണ്ടതുണ്ട്.

iv) ശാക്തീകരണം

  1. അവസരങ്ങളെ യഥാവിധി തിരഞ്ഞെടുക്കുന്ന തിനുള്ള ഊർജ്ജം നേടുക എന്നതാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്.
  2. സ്വാതന്ത്ര്യവും കാര്യശേഷിയും വർധിക്കുമ്പോൾ ഈ ഊർജ്ജം കൈവരുന്നു.

Question 20.
ഗ്രാമീണ – നാഗരിക വാസസ്ഥലങ്ങൾ തമ്മിലുള്ള ഏതെങ്കിലും മൂന്ന് വ്വത്വാസങ്ങൾ എഴുതുക.
Answer:
ഗ്രാമീണവാസസ്ഥലങ്ങൾ :

  • ജീവിതോപാധിക്കായി പ്രാഥമിക സാമ്പത്തിക പ്രവർത്തനങ്ങളെ ആശ്രയിക്കുന്നു.
  • ഗ്രാമങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാമൂഹ്യ ബന്ധം ആഴമേറിയതും അവരുടെ ജീവിതം തിരക്കു കുറഞ്ഞതുമായിരിക്കും.
  • നഗരപ്രദേശങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യഉത്പ ന്നങ്ങളും അസംസ്കൃത വസ്തുക്കളും നൽകി വരുന്നു.

നാഗരിക വാസസ്ഥലങ്ങൾ :

  • ജീവിതോപാധിക്കായി അസംസ്കൃത വസ്തുക്ക ളുടെ സംസ്ക്കരണത്തെയും, അന്തിമ ഉൽപ്പന്ന ങ്ങളുടെ വൻകിട ഉൽപാദനത്തെയും, വിവിധ തരത്തിലുള്ള സേവനങ്ങളെയും ആശ്രയിക്കുന്നു.
  • സാമൂഹ്യബന്ധം ഔപചാരികവും അവരുടെ ജീവിതരീതി സങ്കീർണ്ണവും തിരക്കേറിയതുമായി രിക്കും.
  • നഗരങ്ങൾ ഉൽപാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും നഗരവാസികൾക്കും, അവയുടെ സ്വാധീനമേഖലയിൽ നിലനിൽക്കുന്ന ഗ്രാമീണ വാസസ്ഥലങ്ങൾക്കും ലഭ്യമാക്കുന്നു.

Question 21.
ചുവടെ നൽകിയിരിക്കുന്ന കോളം – A യിൽ ഭൂഖ ഡാന്തര റെയിൽ പാതകളുടെ പേരുകൾ നൽകി യിരിക്കുന്നു. കോളം A യ്ക്ക് ഏറ്റവും അനുയോജ്യ മായവ B.C. കോളങ്ങളിൽ നിന്നും കണ്ടെത്തിയെഴുതുക.
Plus Two Geography Question Paper March 2024 Malayalam Medium 5
Answer:
Plus Two Geography Question Paper March 2024 Malayalam Medium 6

Plus Two Geography Question Paper March 2024 Malayalam Medium

Question 22.
ധാതു വിഭവങ്ങളുടെ ഏതെങ്കിലും മൂന്ന് സംര ക്ഷണ മാർഗ്ഗങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  1. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോ ഗിക്കുക.
  2. ദുർലഭമായ ധാതുക്കൾക്ക് ബദലുകൾ കണ്ടെത്തി ഉപയോഗിക്കുക.
  3. തന്ത്രപ്രധാനവും ദുർലഭവുമായ ധാതുക്കളുടെ കയറ്റുമതി കുറയ്ക്കുക.
  4. അവശിഷ്ടലോഹങ്ങളുടെ പുനഃരുപയോഗം.

Question 23.
അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന സാമ്പത്തിക പ്രവർത്തനമാണ് നായാട്ടും ശേഖരണ വും. ഈ സാമ്പത്തിക പ്രവർത്തനത്തിന്റെ സവിശേ ഷതകൾ സൂചിപ്പിക്കുക.
Answer:

  1. അതിശൈത്യത്തിലും അത്യുഷ്ണ കാലാവസ്ഥ യിലും വസിക്കുന്ന ജനങ്ങൾ നടത്തിപോരുന്നു.
  2. ചെറിയ തോതിലുള്ള സാങ്കേതിക വിദ്യ മാത്രമേ ആവശ്യമായുള്ളു.
  3. വളരെ കുറഞ്ഞ മുതൽമുടക്ക്
  4. ആളോഹരി വരുമാനം വളരെ കുറവും മിച്ചം ഉൽപ്പാദനം ഉണ്ടാവുകയുമില്ല.

Question 24.
നൽകിയിട്ടുള്ള ഭൂപടത്തിൽ രേഖപ്പെടുത്തിയിരി ക്കുന്ന ഷിപ്പിങ്ങ് കനാലേതെന്ന് കണ്ടെത്തി അതിന്റെ പ്രത്യേകതകൾ ചർച്ച ചെയ്യുക.
Plus Two Geography Question Paper March 2024 Malayalam Medium 7
Answer:
സൂയസ് കനാൽ

  • 1869 – ൽ ഈജിപ്തിൽ പണികഴിപ്പിച്ചു.
  • വടക്ക് മെഡിറ്ററേനിയൻ കടലിന്റെ തീരത്തുള്ള പോർട്ട് സെയ്ദിനെ തെക്ക് ചെങ്കടൽ തിര ത്തുള്ള പോർട്ട് സൂയസുമായി ബന്ധിപ്പിക്കുന്നു.
  • നീളം – 160 KM
    ആഴം – 11 – 15 മീറ്റർ
  • യൂറോപ്പിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തി ലേക്ക് ഒരു പുതിയ വഴിയൊരുക്കിയ സൂയസ് കനാൽ, ലിവർപൂളിനും കൊളംബോയ്ക്കും ഇട യിലുള്ള നേർസമുദ്രദൂരം ഗണ്യമായി കുറച്ചു.

Question 25.
വിവിധ ആവശ്യങ്ങൾക്കായി മഴവെള്ളം ശേഖരി ക്കുന്ന മാർഗ്ഗമാണ് മഴവെള്ളക്കൊയ്ത്ത്. ഇതിനാ യുള്ള ഏതെങ്കിലും മൂന്ന് മാർഗ്ഗങ്ങൾ നിർദ്ദേശി ക്കുക.
Answer:

  1. നീർത്തട പരിപാലനത്തിലൂടെ യുള്ള മഴ ക്കൊയ്ത്ത്
  2. തടാകങ്ങളിലൂടെയുള്ള മഴക്കൊയ്ത്ത്
  3. കിണറുകൾ വഴിയുള്ള മഴക്കൊയ്ത്ത്
  4. ജലപുനർസൃഷ്ടീകരണ കിണറുകളിലൂടെ യുള്ള മഴക്കൊയ്ത്ത്

Question 26.
ഗതാഗതദൂരം മൂന്ന് രീതിയിൽ കണക്കാക്കാം. അവ ഏതെല്ലാമെന്ന് സംക്ഷിപ്തമായി വിശദീകരിക്കുക.
Answer:
i) കിലോമീറ്റർ ദൂരം :
പാതയുടെ യഥാർത്ഥദൂരം

ii) സമയ ദുരം :
ഒരു നിശ്ചിത പാതയിലൂടെ സഞ്ചരിക്കാനെടു ക്കുന്ന സമയം

iii) ചിലവ് ദുരം :
ഒരു നിശ്ചിത പാതയിൽ സഞ്ചരിക്കുന്നതിന് ആവശ്യമായ ചിലവ്

Plus Two Geography Question Paper March 2024 Malayalam Medium

27 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമഴുതുക. (4 സ്കോർ വീതം) (4 × 4 = 16)

Question 27.
ലോക ജനസംഖ്യ അസന്തുലിതമായാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ജനസംഖ്യാ വിതരണത്തിലെ വ്യത്യാസങ്ങൾക്ക് കാരണമാകുന്ന വിവിധ ഭൂമിശാ സ്ത്രപരമായ ഘടകങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക.
Answer:
ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ
1) ജലലഭ്യത :

  • ജീവന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ജലം
  • അതിനാൽ ശുദ്ധജലം സുഗമമായി ലഭിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കാൻ ജനങ്ങൾ താല്പര്യ പ്പെടുന്നു
  • ഗാർഹിക – വ്യാവസായിക – ഗതാഗത ആവശ്യ ങ്ങൾക്ക് ജലം അനിവാര്യമാണ്.

2) ഭൂപ്രകൃതി :

  • നിരപ്പാർന്നതോ, ചെറിയ ചരിവുള്ളതോ ആയ സ്ഥലങ്ങളിൽ ജീവിക്കാനാണ് ആളുകൾ താല്പ ര്യപ്പെടുന്നത്.
  • ഇത്തരം പ്രദേശങ്ങൾ കൃഷിക്കും റോഡ് നിർമ്മാ ണത്തിനും വ്യവസായത്തിനും അനുയോജ മാണ്.

3) കാലാവസ്ഥ :

  • കൂടുതൽ കാലിക വ്യതിയാനങ്ങൾ ഇല്ലാത്ത സുഖപ്രദമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ വസിക്കുവാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.
  • വളരെ കനത്ത മഴയുള്ള പ്രദേശങ്ങളിലും തീവ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിലും ജനവാസം വളരെ കുറവാണ്.

4) മണ്ണ് : –

  • കൃഷിക്കും അനുബന്ധപ്രവർത്തനങ്ങൾക്കും ഫലഭൂയിഷ്ഠമായ മണ്ണ് പ്രധാനമാണ്.
  • കൃഷിക്ക് അനുയോജ്യമായ പശിമരാശി മണ്ണുള്ള പ്രദേശങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.

Question 28.
ജലഗതാഗത മാർഗ്ഗത്തിന്റെ മെച്ചങ്ങൾ പരാമർശി ക്കുക.
Answer:

  1. ഏറ്റവും ചെലവ് കുറവ്
  2. ഭാരവും വലിപ്പമേറിയ വസ്തുക്കളുടെ ഗതാഗത ത്തിന് ഏറ്റവും അനുയോജ്യം
  3. പാത നിർമ്മിക്കേണ്ടതില്ല
  4. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദപ രവും
  5. ഊർജ്ജ ചെലവ് താരതമ്യേന കുറവ്

Question 29.
കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയുടെ ജനസംഖ്യാ വളർച്ചയെ നാല് ഘട്ടങ്ങളായി തരം തിരിക്കാം. തന്നി രിക്കുന്ന വിശദാംശങ്ങൾ ഉപയോഗിച്ച് ടേബിൾ പൂർത്തിയാക്കുക.
Plus Two Geography Question Paper March 2024 Malayalam Medium 8
Answer:
ഘട്ടം 1

  1. ജനസംഖ്യയുടെ നിശ്ചലവളർച്ചാഘട്ടം
  2. ജനന മരണനിരക്കുകൾ ഒരുപോലെ ഉയർന്നു നിന്നു
  3. ജനസംഖ്യ വളർച്ചാനിരക്ക് വളരെ കുറവ്
  4. 1911 – 21 കാലയളവിൽ വളർച്ചാനിരക്ക് പ്രതികൂ ലമായിരുന്നു.

ഘട്ടം 2
(1921 = 1951)

  1. ഉയർന്ന ജനനനിരക്ക്
  2. താഴ്ന്ന മരണനിരക്ക്

ഘട്ടം 3

  1. (1951 = 1981)
  2. ജനസംഖ്യാ വിസ്ഫോടനകാലഘട്ടം
  3. മരണനിരക്ക് അതിവേഗം താഴുകയും ജനനനി രക്ക് കുത്തനെ ഉയരുകയും ചെയ്തു.

ഘട്ടം 4

  1. 1981 – നു ശേഷം
  2. ജനനനിരക്ക് കുറഞ്ഞു

Question 30.
ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും നാല് തരം വ്യവസാ യങ്ങളെ കണ്ടെത്തി അവയ്ക്ക് ഓരോ ഉദാഹരണം എഴുതുക.
Answer:
ഉപയോഗിക്കുന്ന അംസ്കൃത വസ്തുക്കളെ അടി സ്ഥാനമാക്കി വ്യവസായങ്ങളെ 5 ആയി തിരിക്കാം.
1) കൃഷി അധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : ഭക്ഷ്യസംസ്കരണം,
പഞ്ചസാര, അച്ചാർ, തുണിത്തരങ്ങൾ, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ

2) ധാതു അധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : ഇരുമ്പുരുക്ക് വ്യവസായം
ജ്വല്ലറി, സിമന്റ്, മൺപാത്ര വ്യവസായങ്ങൾ etc.,

3) രാസ അധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : പെട്രോകെമിക്കൽ വ്യവസായം
കൃത്രിമനാര്, പ്ലാസ്റ്റിക്, ഉപ്പ് etc.,

4) വന അധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : പേപ്പർ വ്യവസായം. അരക്ക് വ്യവസായം.
ഫർണിച്ചർ വ്യവസായം. etc.,

5) മൃഗാധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : തുകൽ വ്യവസായം. ഐവറി ഉൽപ്പന്നങ്ങൾ, കമ്പിളി വ്യവസായം etc.,

Plus Two Geography Question Paper March 2024 Malayalam Medium

Question 31.
ചുവടെ നൽകിയിട്ടുള്ള ഭൂവിവരങ്ങൾ തിരിച്ചറിഞ്ഞ് തന്നിരിക്കുന്ന ഇന്ത്യയുടെ ഭൂപടരേഖയിൽ അടയാ ഉപ്പെടുത്തുക.
(a) 2011 സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം.
(b) മാംഗനീസ് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം.
(c) ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറ മുഖം.
(d) ഇന്ത്യയിലെ കരയാൽ ചുറ്റപ്പെട്ട ഒരു തുറമുഖം
Answer:
(a) ബീഹാർ
(b) ഒഡീഷ
(c) ജവർഹർലാൽ നെഹ്റു നവഷെവ് തുറമുഖം
(d) വിശാഖപട്ടണം
Plus Two Geography Question Paper March 2024 Malayalam Medium 9

Plus Two Political Science Question Paper March 2024 Malayalam Medium

Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers March 2024 Malayalam Medium helps in understanding answer patterns.

Kerala Plus Two Political Science Previous Year Question Paper March 2024 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ 16 സ്കോറിന് ഉത്ത രമെഴുതുക.

Question 1.
ആദ്യ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ നേടിയ രണ്ടാമത്തെ വലിയ പാർട്ടി …………………… ആണ്.
(a) ഭാരതീയ ജനസംഘം
(b) ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(c) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
(d) സോഷ്യലിസ്റ്റ് പാർട്ടി
Answer:
(c) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി

Question 2.
‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യവുമായി ബന്ധ പ്പെട്ട നേതാവ് ആരാണ്
(a) നെഹ്റു
(b) ഇന്ദിരാഗാന്ധി
(c) ലാൽ ബഹദൂർ ശാസ്ത്രി
(d) ജയപ്രകാശ് നാരായൺ
Answer:
(b) ഇന്ദിരാഗാന്ധി

Question 3.
അടിയന്തിരാവസ്ഥയുടെ കാലത്ത് ഉണ്ടായ അതിക മങ്ങളെ ക്കുറിച്ച് പഠിക്കാൻ ജനതാ പാർട്ടി ഗവൺമെന്റ് 1977ൽ നിയമിച്ച കമ്മീഷൻ ഏത്?
(a) സർക്കാരിയ കമ്മീഷൻ
(b) ശ്രീകൃഷ്ണ കമ്മീഷൻ
(c) മണ്ഡൽ കമ്മീഷൻ
(d) ഷാ കമ്മീഷൻ
Answer:
(d) ഷാ കമ്മീഷൻ

Question 4.
ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാന മന്ത്രി ആരായിരുന്നു? .
(a) മൊറാർജി ദേശായി
(b) വി.പി. സിങ്
(c) ദേവഗൗഡ
(d) എ.ബി. വാജ്പേയി
Answer:
(a) മൊറാർജി ദേശായി

Question 5.
നർമ്മദാ ബചാവോ ആന്തോളൻ പ്രസ്ഥാനത്തിന്റെ നേതാവിനെ കണ്ടെത്തുക.
(a) സുന്ദർലാൽ ബഹുഗുണ
(b) ടിക്കായത്ത്
(c) മേധാ പട്കർ
(d) ചാന്ദി പ്രസാദ് ഭട്ട്
Answer:
(c) മേധാ പട്കർ

Plus Two Political Science Question Paper March 2020 Malayalam Medium

Question 6.
താഴെ തന്നിരിക്കുന്ന സൂചകങ്ങൾ ഉപയോഗിച്ച് പട്ടിക പൂർത്തിയാക്കുക.
(കെ.എൻ. രാജ്, പി.സി. മഹലനോബിസ്, കാർഷിക മേഖലയ്ക്ക് മുൻഗണന ലൽകി, ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണം)

ഒന്നാം പഞ്ചവത്സരപദ്ധതി രണ്ടാം പഞ്ചവത്സരപദ്ധതി

Answer:

ഒന്നാം പഞ്ചവത്സരപദ്ധതി രണ്ടാം പഞ്ചവത്സരപദ്ധതി
കെ.എൻ. രാജ് പി.സി. മഹലനോബിസ്
കാർഷിക മേഖലയ്ക്ക് മുൻഗണന ദ്രുത വ്യവസായവൽക്കരണം

Question 7.
പഞ്ചാബ് സന്ധി ഒപ്പിട്ടത് …………………….. ഉം ……………………… ഉം തമ്മിൽ ആണ്?
Answer:
രാജീവ് ഗാന്ധിയും ഹർചന്ദ് സിംഗ്
ലോംഗോവാളും.

Question 8.
പട്ടിക പൂർത്തീകരിക്കുക.
Plus Two Political Science Question Paper March 2024 Malayalam Medium 1
Answer:
ആസിയാൻ (ASEAN) – സാമ്പത്തിക സമൂഹം
ആസിയാൻ (ASEAN) – സാമൂഹിക സാംസ്കാരിക കൂട്ടായ്മ

Question 9.
യു.എൻ. സുരക്ഷാ സമിതിയിൽ …………………. സ്ഥിരാം ഗങ്ങളും ……………………… അസ്ഥിരാംഗങ്ങളും ഉണ്ട്.
Answer:
യു.എൻ. സുരക്ഷാ സമിതിയിൽ 5 സ്ഥിരാംഗങ്ങളും 10 അസ്ഥിരാംഗങ്ങളും ഉണ്ട്.

Question 10.
ചേരുംപടി ചേർക്കുക.

നാറ്റോ ഇന്ത
വാഴ്സാ സന്ധി യു.എസ്.എ.
ചേരിചേരാ പ്രസ്ഥാനം യു.എസ്.എസ്.ആർ.

Answer:

നാറ്റോ ആ. എസ്. എ
വാഴ്സാ സന്ധി യു. എസ് . എസ് . ആർ
ചേരിചേരാ പ്രസ്ഥാനം ഇന്ത്യ

Question 11.
ചേരുംപടി ചേർക്കുക.

ഒന്നാം ഗൾഫ് യുദ്ധം സുഡാനിലെയും അഫ്ഗാനി സ്ഥാനിലെയും അൽഖ്വയ്ദ കേന്ദ്രങ്ങൾ
ഭീകരതക്കെതിരായ ആഗോള യുദ്ധം ഓപ്പറേഷൻ ഡസർട്ട് സ്റ്റോം
രണ്ടാം ഗൾഫ് യുദ്ധം ഓപ്പറേഷൻ എൻഡുറിങ് ഫ്രീഡം
ഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച് ഇറാക്കി ഫ്രീഡം

Answer:

ഒന്നാം ഗൾഫ് യുദ്ധം ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം
ഭീകരതക്കെതിരായ ആഗോള യുദ്ധം ഓപ്പറേഷൻ എൻറിംഗ് ഫ്രീഡം
രണ്ടാം ഗൾഫ് യുദ്ധം ഓപ്പറേഷൻ ഇറാഖി ഫ്രീഡം
ഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച് സുഡാനിലെയും അഫ്ഗാനിസ്ഥാനിലേയും അൽ ക്വിദ കേന്ദ്രങ്ങൾ

Plus Two Political Science Question Paper March 2020 Malayalam Medium

12 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 3 = 12)

Question 12.
ഇന്ത്യയിലെ ആദ്യ മൂന്ന് പൊതുതെരഞ്ഞെടുപ്പുക ളിലും കോൺഗ്രസ്സ് പാർട്ടിക്ക് മേധാവിത്വം ലഭിച്ചതി നുള്ള കാരണങ്ങൾ കണ്ടെത്തുക.
Answer:

  1. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാരമ്പര്യം
  2. രാജ്യത്തുടനീളമുള്ള സംഘടനാ ഘടന
  3. കരിസ്മാറ്റിക് നേതൃത്വത്തിന്റെ സാന്നിധ്യം.

Question 13.
ഹരിത വിപ്ലവത്തെക്കുറിച്ച് ഒരു ചെറു കുറിപ്പെഴു തുക.
Answer:
ഹരിതവിപ്ലവം : ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയങ്ങളാണ് ഹരിതവിപ്ലവം എന്നറിയ പ്പെടുന്നത്. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുതലാ യവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജലസേചനത്തിനും സബ്സിഡി നൽകുക ഇവയൊക്കെ കൂടാതെ ഉല്പന്നങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്നതിനും ഉറപ്പു നൽകി. ഇതാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നതിന്റെ തുടക്കം.

Question 14.
ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാ റാക്കുക.
Answer:
ചിപ്കോ മൂവ്മെന്റ് ഇന്ത്യയിലെന്നല്ല ലോകത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു നീക്കമായിരുന്നു. പ്രകൃ തിയെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള ഈ നീക്കം തുട ങ്ങിയത് 1973- ൽ ഉത്തരാഖണ്ഡിലെ രണ്ടോ മൂന്നോ ഗ്രാമ ങ്ങളിൽനിന്നാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആ ഗ്രാമീ ണർക്ക് പണിയായുധങ്ങൾ നിർമ്മിക്കാൻ ഒരു പ്രത്യേ കതരം മരം വെട്ടുന്നത് തടഞ്ഞു. എന്നാൽ സ്പോർട്ട്സ് സാധനങ്ങൾ ഉണ്ടാക്കുന്ന കമ്പനിക്ക് വാണിജ്യപരമായ ആവശ്യങ്ങൾക്കായി അതു കൊടുത്തു. ഇത് ഗ്രാമീണരെ പ്രകോപിപ്പിക്കുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. അവർ ഓരോ വൃക്ഷത്തെയും ആലിംഗനം ചെയ്തുകൊണ്ട് വൃക്ഷം മുറിക്കുന്നതിൽ നിന്നു തട ഞ്ഞു. ഈ സമരം ഉത്തരാഖണ്ഡിന്റെ പലഭാഗത്തേക്കും പടർന്നു. പ്രകൃതിയുടെ വൻ ചൂഷണത്തിനെതിരായി അവർ ശബ്ദമുയർത്തി. പുറത്തുള്ളവർക്ക് പ്രകൃതി ചൂഷണത്തിന് അനുവാദം കൊടുക്കരുതെന്നും, അതത് പ്രദേശക്കാർ അതു നിയന്ത്രിക്കണമെന്നും അവർ ആവ ശ്വപ്പെട്ടു. പ്രകൃതിയെയും പരിതസ്ഥിതിയെയും സംരക്ഷി ച്ചുകൊണ്ടു തന്നെ ചെറുകിട വ്യവസായങ്ങൾ തുട ങ്ങാനും അനുവാദം ആവശ്യപ്പെട്ടു. മാത്രമല്ല ഭൂമിയി ല്ലാത്ത കാട്ടിലെ ജീവനക്കാർക്ക് മിനിമം കൂലി ഉറപ്പു നല്കാനും ആവശ്യപ്പെട്ടു.

ഈ മൂവ്മെന്റിന്റെ ഫലമായി ഹിമാലയൻ ഭാഗത്ത് 15 വർഷത്തേക്ക് മരം വെട്ടുന്നത് തട ഞ്ഞു കൊണ്ട് ഗവൺമെന്റ് ഉത്തരവിറക്കി. ഇതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതായിരുന്നു. മദ്യപാനത്തിനെതിരായും മറ്റു സാമൂഹിക പ്രശ്നങ്ങളിലും സജീവമായി സ്ത്രീകൾ പങ്കെടുത്തു തുടങ്ങി. ചിപ്കോ മൂവ്മെന്റോടെ സാമു ഹിക പ്രശ്നങ്ങൾക്ക് പൊതുജന നീക്കങ്ങളിലൂടെ പരി ഹാരം കണ്ടെത്താനാരംഭിച്ചു.

Question 15.
യു. എൻ. സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ അവകാശവാദത്തിന് അനു കൂലമായ നിങ്ങളുടെ വാദഗതികൾ എഴുതുക.
Answer:

  1. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്.
  2. യു.എൻ. ന്റെ ആരംഭകാലം മുതലേ അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
  3. യു.എൻ.ന്റെ സമാധാന സംരക്ഷണസേനയുമായി ദീർഘ കാല ബന്ധമുണ്ട്.
  4. കൃത്യമായി യു.എൻ.ന് സാമ്പത്തിക സംഭാവനകൾ നല്കുന്നുണ്ട്.

Question 16.
ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയ പ്രത്യാ ഘാതങ്ങൾ വിവരിക്കുക.
Answer:
രാഷ്ട്രീയപരമായി പറഞ്ഞാൽ ഗവൺമെന്റിന്റെ ശക്തി കാര്യമായി ക്ഷയിക്കുന്നു. ക്ഷേമത്തിനായുള്ള പ്രവർ ത്തനം ചുരുക്കേണ്ടിവരുന്നു. സാമൂഹികക്ഷേമത്തിനു പകരം മാർക്കറ്റിനാണ് പ്രാധാന്യം കൂടിയത്. ബഹുരാഷ്ട്ര കമ്പനികൾ വന്നതോടെ ഗവൺമെന്റിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ തന്നെ പ്രയാസപ്പെടേണ്ടിവ രുന്നു.

ആഗോളവൽക്കരണാനുകൂലികളുടെ അഭിപ്രായത്തിൽ ഗവൺ മെന്റിന് രാഷ്ട്രീയമായ അധികാരം ഒന്നും നഷ്ട പ്പെടില്ല. അത്യാവശ്യ കാര്യങ്ങൾ ഗവൺമെന്റിന്റെ തന്നെ അധീനതയിൽ ആയിരിക്കും. സാങ്കേതികവിദ്യ വളരെയ ധികം വർദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗവൺമെന്റിന് വളരെയധികം ചെയ്യാൻ കഴിയും. പൗര ന്മാരുടെവിവരങ്ങളറിയുന്നതിനും ഭരണം കാര്യക്ഷമമാ ക്കുന്നതിനും സാങ്കേതികവിദ്യയുടെ വളർച്ച കാര്യമായി ത്തന്നെ ഗവൺ മെന്റുകളെ സഹായിക്കുന്നു.

17 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 17.
ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിന്റെ സവി ശേഷതകൾ വിവരിക്കുക.
Answer:
ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുന്ന തിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുകുമാർ സെന്നിനെ നിയമിച്ചുകൊണ്ട് 1950ലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നില വിൽ വന്നത്. 1951 – 52 – ലാണ് ആദ്യത്തെ പൊതുതെര ഞ്ഞെടുപ്പ് നടന്നത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സ്വത ന്തവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നത് എളുപ്പമായിരുന്നില്ല, തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ രൂപീകരണം, വോട്ടർ പട്ടിക തയ്യാറാക്കൽ, ജനങ്ങളുടെ പങ്കാളിത്തം എന്നിങ്ങനെ മൂന്ന് പ്രധാന വെല്ലുവിളികളാണ് അവർക്ക് നേരിടേണ്ടി വന്നത്. വോട്ടവകാശമുള്ള ആളുകൾ ഏകദേശം 17 കോടിയാണെങ്കിലും അവരിൽ 15% പേർ മാത്രമാണ് സാക്ഷരരായത്. ഏകദേശം 300000 ഉദ്യോഗ സ്ഥർക്കും പോളിംഗ് ഓഫീസർമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശീലനം നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം, വോട്ടിംഗ്, വോട്ടെണ്ണൽ എന്നിവയ്ക്ക് 6 മാസത്തിലധികം സമയമെടുത്തു. ഓരോ സീറ്റിലും, ശരാശരി 4 സ്ഥാനാർ ത്ഥികൾ 50% ത്തിൽ കൂടുതൽ വോട്ട് ചെയ്തു.

Plus Two Political Science Question Paper March 2020 Malayalam Medium

Question 18.
1969 – ൽ കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ പിളർപ്പി ലേക്ക് നയിച്ച പ്രധാന പ്രശ്നങ്ങൾ പരിശോധിക്കുക.
Answer:
തന്റെ വ്യക്തിത്വംകൊണ്ട് കോൺഗ്രസ്സിനുള്ളിൽ തികഞ്ഞ സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിയാണ് ജവഹർലാൽ നെഹ്റു. എന്നാൽ, അദ്ദേഹത്തിന്റെ മരണം പാർട്ടിക്കുള്ളിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ക്രമേണ ഒരു കേന്ദ്ര വിഭാഗം, സിന്റിക്കേറ്റ് എന്ന പേരിൽ പാർട്ടിക്കുള്ളിൽ സ്ഥാപിതമായി.

1969 ലാണ് സിന്റിക്കേറ്റും ഇന്ദിരാഗാന്ധിയും തമ്മിൽ ശത്രുത പാർട്ടിക്കുള്ളിൽ തലപൊക്കുന്നത്. പ്രസിഡന്റാ യിരുന്ന സക്കീർ ഹുസൈന്റെ മരണത്തോടെ, പ്രസിഡന്റ് സീറ്റ് ഒഴിയുകയുണ്ടായി. സിന്റിക്കേറ്റാകട്ടെ ഇന്ദിരാ ഗാന്ധിയുടെ ദീർഘകാല ശത്രുവും അപ്പോഴത്തെ സ്പീക്കറുമായിരുന്ന എൻ. സഞ്ജീവറെഡ്ഡി യെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. എന്നാൽ, ഇന്ദിരാഗാന്ധിയാകട്ടെ, ഉപരാഷ്ട്രപതിയാ യിരുന്ന വി.വി. ഗിരിയോട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉപദേശിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായ വി.വി. ഗിരി തിരഞ്ഞെടുപ്പിൽ വിജയിക്കുകയുണ്ടായി. ഔദ്യോഗിക കോൺഗ്രസ്സ് സ്ഥാനാർ ത്ഥിയുടെ പരാജയം, കോൺഗ്രസ്സിനെ തികച്ചും ഔപചാരികമായ വിഭജന ത്തിലെത്തിച്ചു. കോൺഗ്രസ് പ്രസിഡന്റ്, പ്രധാന മന്ത്രിയെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി. ഇന്ദിരയാ കട്ടെ തങ്ങളുടെ സംഘമാണ് യഥാർഥ കോൺഗ്രസ് എന്ന് പ്രഖ്യാ പിച്ചു. 1969 ൽ സിന്റിക്കേറ്റ് നയിച്ച കോൺഗ്രസ്, കോൺഗ്രസ് (O) എന്നും, ഇന്ദിര നയിച്ച കോൺഗ്രസ് കോൺഗ്രസ് (R) എന്നും അറിയപ്പെട്ടു.

Question 19.
ശ്രീലങ്കയിലെ വംശീയ സംഘർഷങ്ങളെക്കുറിച്ച് ഒരു ചെറു കുറിപ്പെഴുതുക.
Answer:
ശ്രീലങ്കയിൽ നടന്ന ആഭ്യന്തരയുദ്ധം വേലുപ്പിള്ള പ്രഭാകരനെയും മറ്റ് ചില എൽ.ടി.ടി.ഇ. നേതാ ക്കളെയും വധിച്ചതോടെയാണ് അവസാനിച്ചത്. ഇക്കാലമത്രയും അവിടെ ജനാധിപത്യം പ്രവർത്തി ച്ചിരുന്നു. സ്വാതന്ത്യത്തിനു ശേഷം ശ്രീലങ്കയിൽ സിംഹള സമുദായത്തിനായിരുന്നു മുൻതൂക്കം. വളരെക്കാലം മുമ്പ് ഇന്ത്യയിൽ നിന്ന് കുടിയേറിയ തമിഴരോട് അവർക്ക് അനുകമ്പയില്ലായിരുന്നു.

അവിടെയുള്ള തമിഴർക്ക് എന്തെങ്കിലും ഇളവുകൾ നൽകുന്നതിനെ സിംഹള ദേശീയവാദികൾ എതിർത്തിരുന്നു. അവരുടെ കാഴ്ചപ്പാടിൽ ശ്രീലങ്ക അവർക്ക് മാത്ര മുള്ള മാതൃഭൂമിയാണ്. ഈ ശത്രുതയാണ് സിംഹളർക്കെതിരെ കലാപം ഉയർത്താൻ തമിഴരെ പ്രേരിപ്പിച്ചത്. തമിഴർ എൽ.ടി.ടി.ഇ. (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) സംഘടിപ്പിച്ചു. 1983 മുതൽ എൽ.ടി.ടി.ഇ. സിംഹ ളർക്കെതിരെ സായുധ പോരാട്ടം ആരംഭിച്ചു. ഈ വംശീയ പ്രശ്നം ഇന്ത്യയ്ക്കും തലവേദനയായി. ശ്രീലങ്കയിലെ തമിഴരെ സഹായിക്കാൻ ഇന്ത്യയിലെ തമിഴ് ജനത കേന്ദ്ര സർക്കാരിൽ വലിയ സമ്മർദ്ദം ചെലുത്തി. 1987ൽ ഇന്ത്യ ശ്രീലങ്കയുമായി കരാർ ഒപ്പുവച്ചു. അതനുസരിച്ച് തമിഴരും ശ്രീലങ്കൻ സർക്കാരും തമ്മിൽ സൗഹാർദ്ദപരമായ ബന്ധമാണ് ഉണ്ടാകേണ്ടത്.

എന്നാൽ ഇന്ത്യൻ സർക്കാരിന് എൽ.ടി.ടി.ഇ.ക്കെതിരെ പോരാടേണ്ടി വന്നു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇട പെടുകയാണെന്ന് ശ്രീലങ്ക കരുതി. 1989 – ൽ ഇന്ത്യൻ സമാധാന സേനയ്ക്ക് ഒരു ഫലവും ലഭിക്കാതെ തിരികെ ഇന്ത്യയിലേക്ക് വരേണ്ടി വന്നു. ശ്രീലങ്കൻ പ്രശ്നം വളരെ അക്രമാസക്തമായി. നോർവേ, ഐസ്ലാൻഡ് തുടങ്ങിയ സ്കാൻഡി നേവിയൻ രാജ്യങ്ങൾ സമാധാനം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെട്ടു. 2009 മെയ് മാസത്തിൽ ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇ. സൈന്യത്തെ ആക്രമിക്കുകയും വേലുപ്പിള്ള പ്രഭാകരനെയും കൂട്ടാളികളെയും വധിക്കുകയും ചെയ്തു.

Question 20.
ആഗോള സുരക്ഷാഭീഷണിക്കുള്ള ഏതെങ്കിലും നാല് പുതിയ ഉറവിടങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
പുതിയ തരത്തിലാണ് ഇപ്പോൾ ഭീഷണികൾ. താഴെ പറ യുംവിധം അവയെ തരംതിരിക്കാവുന്നതാണ്.

1. തീവ്രവാദം : രാഷ്ട്രീയപരമായ അക്രമത്താൽ സാധാര ണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. തീവ്രവാദികൾ രാഷ്ട്രീയ പരിതസ്ഥിതി മാറിക്കാണാനാഗ്രഹിക്കുന്നു. അക്രമം വഴിയോ ഭീഷണി വഴിയോ ആണ് അവർ മാറ്റ ത്തിനുള്ള ശ്രമം നടത്തുന്നത്. ജനങ്ങളെ ഭയപ്പെടുത്തുന്ന അക്രമങ്ങൾ ചെയ്ത് ജനങ്ങളെ അവർ അസ്വസ്ഥരാക്കു ന്നു. ചുരുക്കി പറഞ്ഞാൽ ഗവൺമെന്റിനെതിരെ ജനങ്ങ ളുടെ രോഷത്തേയും വെറുപ്പിനേയും അവർ ആയുധ മാക്കുന്നു. വിമാനം റാഞ്ചുക, ട്രെയിൻ, മാർക്കറ്റ് തുടങ്ങി ജനങ്ങൾ ധാരാളമുള്ള ഭാഗങ്ങളിൽ ബോംബ് വെയ്ക്കുക മുതലായവയാണ് അവരുടെ പരിപാടി. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ 11 – 9 – 2001 ൽ അവർ ആക്രമി ച്ചു. ഗവൺമെന്റും ജനങ്ങളും അതിനുശേഷം ഇവർക്കെ തിരെ കൂടുതൽ കരുതിയിരിക്കുന്നുണ്ട്.

2. മനുഷ്യാവകാശങ്ങൾ : ലോകമെമ്പാടും മനുഷ്യാവ കാശ ലംഘനം നടക്കുന്നതായി നാം കാണുന്നുണ്ട്. മനു ഷ്വാവകാശങ്ങൾ രക്ഷിക്കുന്നതിന് രാഷ്ട്രങ്ങളിൽ ഏകീ കൃതമായ അഭിപ്രായമില്ല. അടുത്തകാലത്ത് നടന്ന മനു ഷ്യാവകാശ ലംഘനങ്ങളാണ് ഇറാക്കിന്റെ കുവൈറ്റിനെ തിരായ ആക്രമണം, റുവാണ്ടയിലെ നരഹത്യ, ഇന്തോനേ ഷ്യൻ സൈന്യം കിഴക്കൻ തിമൂറിലെ ജനങ്ങളുടെ കൂട്ട ക്കൊല നടത്തിയത് മുതലായവ. ഇതെല്ലാം ഒരു ചർച്ചക്ക് വഴിയൊരുക്കി. യു.എൻ. ഇതിലൊക്കെ ഇടപെടണമോ വേണ്ടയോ എന്നതായിരുന്നു ചർച്ച. എന്നാൽ മനുഷ്യാ വകാശം ലംഘനത്തിൽ യു.എൻ. ഇടപെടുന്നതിനെപ്പറ്റി യുള്ള തർക്കം ഇപ്പോഴുമുണ്ട്.

3. ആഗോള ദാരിദ്ര്യം : സുരക്ഷാഭീഷണിയുടെ മറ്റൊരു ഘടകമാണിത്. അടുത്ത 50 വർഷത്തിനിടെ സാമ്പത്തി കമായി താഴ്ന്ന നിലവാരത്തിലുള്ള രാജ്യങ്ങളിലെ ജന സംഖ്യ മൂന്നിരട്ടിയാകുമെന്ന് കരുതുന്നു. ജന സംഖ്യാനിരക്ക് കുറവുള്ള രാജ്യങ്ങളിൽ ആളോഹരി വരു മാനം കൂടും. അതിനാൽ സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ കൂടുതൽ കൂടുതൽ മെച്ചപ്പെടു കയും മറുവശത്ത് ദരിദ്ര രാഷ്ട്രങ്ങൾ കൂടുതൽ ദാരിദ്ര്യ ത്തിലേക്ക് നീങ്ങുകയും ചെയ്യും. ഉത്തര-ദക്ഷിണ രാജ്യ ങ്ങൾ തമ്മിലുള്ള അകലം ഇനിയും വർദ്ധിക്കും. തെക്കൻ രാഷ്ട്രങ്ങളിൽനിന്ന് മെച്ചപ്പെട്ട ജീവിതത്തിനും സമ്പാദ്യത്തിനുമായി ധാരാളം ജനങ്ങൾ വടക്കൻ രാജ്യങ്ങ ളിലേക്ക് കുടിയേറുന്നുണ്ട്. ഇതും മാനവ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

4. പകർച്ചവ്യാധികൾ : മാനവജാതിക്ക് മറ്റൊരു ഭീഷണി യാണ് പകർച്ചവ്യാധികൾ. എയ്ഡ്സ്, പക്ഷിപ്പനി, ശ്വാസംമുട്ട് (എസ്.എ.ആർ.എസ്.) മുതലായവ മാരകങ്ങ ളായ പകർച്ചവ്യാധികളാണ്. ഇവ ഒരു രാജ്യത്തിൽനിന്നും മറ്റൊന്നിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം രോഗങ്ങളെ നിയന്ത്രിക്കുന്നതിലുള്ള ഒരു രാജ്യത്തിന്റെ ജയവും പരാജയവും മറ്റു രാജ്യങ്ങളേയും ബാധി ക്കുന്നു. അടുത്തിടെ പന്നിപ്പനി ലോകമൊട്ടാകെ പട ർന്നുപിടിച്ചു. ഒരു രാഷ്ട്രത്തിന്റെയോ അവിടത്തെ ജന ങ്ങളുടെയോ നിലനില്പിനെത്തന്നെ ബാധിക്കുമ്പോഴാ ണ്, ഒരു പ്രശ്നം ഒരു അന്താരാഷ്ട്ര സുരക്ഷാ പ്രശ്ന മാകുന്നത്.

Question 21.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കു ന്നതിനുള്ള അന്തർദേശീയ ശ്രമങ്ങളിൽ വിവിധ പരി
പാടികളിലൂടെയും നയങ്ങളിലൂടെയും ഇന്ത്യ പങ്കെ ടുക്കുന്നുണ്ട്. ഇതിൽ ഏതെങ്കിലും നാല് നയങ്ങൾ എഴുതുക.
Answer:

  1. ഇന്ത്യയുടെ ദേശീയ ആട്ടോ ഫ്യുവൽ പോളിസിയ നുസരിച്ച് ശുദ്ധിചെയ്ത ഇന്ധനമേ വാഹനങ്ങൾക്കു പയോഗിക്കാൻ പാടുള്ളൂ.
  2. 2001 ൽ പാസ്സായ ഊർജ്ജസംരക്ഷണ നിയമം ഊർജ്ജത്തിന്റെ ശരിയായ ഉപയോഗം ലക്ഷ്യമിടുന്നു.
  3. 2003 ലെ വൈദ്യുതി നിയമം പുതുക്കാവുന്ന ഊർജ്ജമുപയോഗിക്കാൻ നിർദ്ദേശിക്കുന്നു.
  4. 2011 – 2012 ൽ കൂടുതൽ ബയോഡീസൽ ഉൽപ്പാദിക്കു ന്നതിനുവേണ്ടി ദേശീയ ബയോഡീസൽ മിഷൻ 11 ദശ ലക്ഷം ഹെക്ടർ വിസ്തീർണ്ണമുള്ള ഭൂമി ഉപയോഗിക്കും.

Plus Two Political Science Question Paper March 2020 Malayalam Medium

22 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)

Question 22.
1975 – ലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യം വിവ രിക്കുക.
Answer:
1975 – ലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ
1) സാമ്പത്തിക പ്രശ്നങ്ങൾ
2) ഗുജറാത്ത് ബീഹാർ മൂവ്മെന്റ്

1) സാമ്പത്തിക പ്രശ്നങ്ങൾ
1971 – ലെ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ഗര് ബി ഹഠാവോ (ദാരിദ്ര്യം മാറ്റുക എന്നതായിരുന്നു. എന്നാൽ ഗവൺ മെന്റ് അധികാരത്തിൽ വന്നപ്പോൾ രാജ്യത്തെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടു ത്താൻ സാധിച്ചില്ല. ഇതിനു പല കാരണങ്ങളുണ്ട്. ഒന്നാ മതായി അഭയാർത്ഥി പ്രശ്നം, ബംഗ്ലാദേശ് പ്രതിസന്ധി, പിന്നെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധം മുതലായവ സാമ്പ ത്തികമായി വളരെ ബുദ്ധിമുട്ടു വരുത്തി. രണ്ടാമതായി, യുദ്ധശേഷം അമേരിക്ക ഇന്ത്യക്കുള്ള സഹായം നിർത്തി. മൂന്നാമതായി പെട്രോളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധന. നാലാമതായി നാണയപ്പെരുപ്പവും വില വർദ്ധനയും മൂലം ജനങ്ങൾക്ക് ജീവിതം ബുദ്ധിമുട്ടായി. അഞ്ചാമതായി, വ്യവസായ വളർച്ച കുറവായി, തൊഴിലി ല്ലായ്മ കൂടി പ്രത്യേകിച്ചും ഗ്രാമീണമേഖലകളിൽ. ആറാ മതായി, ഗവർമെന്റ് ജീവനക്കാരുടെ ശമ്പളം നിർത്തിവെ ക്കുകയോ കുറക്കുകയോ ചെയ്യേണ്ടിവന്നു. ഏഴാമ തായി, മഴയില്ലായ്മമൂലം ഭക്ഷ്യോൽപാദനങ്ങളുടെ ഗണി മായ കുറവ്.

മേല്പ്പറഞ്ഞ കാരണങ്ങൾ നാട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. മൊത്തമായും രാജ്യത്തിൽ ഒരു അതൃപ്തി വരാൻ കാരണമായി. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രതി ഷേധം സംഘടിപ്പിക്കാൻ അവസരം കൊടുത്തു.

2) ഗുജറാത്ത് ആന്റ് ബീഹാർ മൂവ്മെന്റ്
രണ്ടാമത്തെ ഒരു വലിയ പ്രശ്നം കോൺഗ്രസ് ഭരിക്കുന്ന ഗുജറാത്തിലെയും ബീഹാറിലെയും വിദ്യാർത്ഥി പ്രക്ഷോ ഭമായിരുന്നു. പ്രക്ഷോഭത്തിന് പ്രധാന കാരണം അവശ്യ സാധനങ്ങളുടെ വിലവർദ്ധനയായിരുന്നു. ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, അഴിമതി എന്നിവയും വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. ഈ രണ്ടു സംസ്ഥാനങ്ങളിലും പ്രതിപക്ഷ ത്തിന്റെ പിന്തുണ വിദ്യാർത്ഥികൾക്കുണ്ടായിരുന്നു. ഗുജ റാത്തിൽ പ്രസിഡണ്ട് ഭരണം നടപ്പിലാക്കി. ഈ സമയത്ത് ഇന്ദിരാഗാന്ധിയുടെ പ്രധാന എതിരാളിയും കോൺഗ്ര സ്സ് (ഒ)യിലെ പ്രമുഖ നേതാവുമായിരുന്ന മൊറാർജി ദേശായി അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങി. ആ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെ ട്ടുകൊണ്ടായിരുന്നു അത്. 1975 ജൂണിൽ കടുത്ത സമ്മർദ്ദത്തിനു വഴങ്ങി തെര ഞ്ഞെടുപ്പു നടന്നു. കോൺഗ്രസ് പരാജയപ്പെട്ടു. ബീഹാറിൽ വിദ്യാർത്ഥികൾ ജയപ്രകാശ് നാരായണനെ സമരം നയിക്കാൻ ക്ഷണിച്ചു. അഹിംസാപരമായിരിക്കണം എന്ന ഉപാധിയോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു. ജയപ്രകാശ് നാരായണൻ കോൺഗ്രസ് ഗവൺമെന്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു.

എല്ലാ രംഗത്തും (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീ യം) ഒരു വിപ്ലവം വേണമെന്നും അത് ജനാധിപത്യത്തെ നില നിർത്തുന്നതാവണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ബീഹാർ ഗവൺമെന്റ് രാജിവെക്കാൻ കൂട്ടാ ക്കിയില്ല. ദേശീയതലത്തിൽ ഇതിനെക്കുറിച്ച് ചലനമുണ്ടാ യി. ജയപ്രകാശ് നാരായണൻ മുഴുവൻ രാജ്യത്തും പ്രക്ഷോഭം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഇതി നിടെ റെയിൽവേ ജോലിക്കാർ പണി മുടക്കി. രാജ്യമാക മാനം സ്തംഭിക്കാവുന്ന രൂപത്തിലായിരുന്നു അത്. 1975 – ൽ ജയപ്രകാശ് നാരായണൻ പാർലിമെന്റിലേക്ക് ഒരു മാർച്ച് നടത്തി. ഡൽഹിയിൽ ജനം കണ്ട ഏറ്റവും വലിയ റാലിയായിരുന്നു അത്. അതോടെ പ്രതിപക്ഷം ഇന്ദിരാ ഗാന്ധിക്ക് ബദലായി അദ്ദേഹത്തെ കണ്ടു. രണ്ടു പ്രക്ഷോ ഭങ്ങളും കോൺഗ്രസ് വിരുദ്ധമായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരായും ശബ്ദങ്ങളുയർന്നു. ഇതെല്ലാം തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു.

Question 23.
ജമ്മു കാശ്മീരിലെ വൈദേശികവും ആഭ്യന്തരവു മായ തർക്കങ്ങൾ വിവരിക്കുക.
Answer:
സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ജമ്മു & കാശ്മീർ ഒരു നാട്ടുരാജ്യമായിരുന്നു. ആദ്യം അതിന്റെ രാജാവ് ഹരി സിങ്ങ് ഇന്ത്യയിലോ കാശ്മീരിലോ ലയിക്കാതെ സ്വതന്ത്ര മായി നില്ക്കണമെന്നാഗ്രഹിച്ചു. പാക്കിസ്ഥാനി നേതാക്ക ന്മാർ കരുതിയത് കാശ്മീരിൽ ധാരാളം മുസ്ലീങ്ങൾ ഉള്ള തിനാൽ അത് പാക്കിസ്ഥാനിലേക്കാവും ചേരുക എന്നാ ണ്. അവിടുത്തെ ജനങ്ങൾ അറിയപ്പെട്ടത് കാശ്മീരികൾ എന്നാണ്. ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തിൽ രാജാവിനെ തത്സ്ഥാനത്തുനിന്നു നീക്കാൻ ഒരു സമരം നടന്നു. എന്നാൽ പാക്കിസ്ഥാനിൽ ചേരുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. നാഷണൽ കോൺഫറൻസ് ഒരു മതേതര സംഘടനയായിരുന്നു. മാത്രമല്ല കോൺഗ്രസിനോട് അനുഭാവവും ഉണ്ടായിരു ന്നു. 1947 ഒക്ടോബറിൽ പാക്കിസ്ഥാൻ ചില ട്രൈബൽ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചു കാശ്മീർ പിടിച്ചെടുക്കാൻ ശ്രമി ച്ചു. രാജാവ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടാൻ നിർബന്ധിതനായി.

“ഇൻസ്ട്രുമെന്റ് ഓഫ് ആക്സെഷൻ” ഒപ്പിട്ടതോടെ ഇന്ത്യൻ സൈന്യം കാശ്മീർ രാജാവിനെ സഹായിച്ചു. സ്ഥിതിഗതികൾ സാധാരണനിലയിലായാൽ അവിടെ ഒരു ഹിതപരിശോധന വേണം എന്ന വ്യവസ്ഥയും ഉണ്ടായി രുന്നു. ജനങ്ങളുടെ നല്ല ഭാവിക്കു വേണ്ടി ഷേക്ക് അബ്ദുള്ള പ്രധാനമന്ത്രിയായി. സ്വയം ഭരണാവകാശം ഇന്ത്യ അവിടെ അനുവദിച്ചു.

ബാഹ്യ ആഭ്യന്തര തർക്കങ്ങൾ
വിദേശ ആഭ്യന്തര പ്രശ്നങ്ങൾ മൂലം കാശ്മീർ എന്നും പ്രശ്നങ്ങളുടെ നടുവിലാണ്. പാക്കിസ്ഥാൻ കാശ്മീർ താഴ്വര അവകാശപ്പെട്ടുകൊണ്ടാണ് ഒരുവശത്ത്. 1947 – ലെ യുദ്ധശേഷം കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാൻ നിയന്ത്രണത്തിലായി. ഇന്ത്യയുടെ അവകാശവാദം ഇത് നിയമപരമല്ലാത്ത കടന്നുകയറ്റം എന്നാണ്. പാക്കിസ്ഥാൻ ഈ ഭാഗത്തെ ആസാദ് കാശ്മീർ എന്നു വിളിക്കുന്നു. ആഭ്യന്തരമായി കേന്ദ്രത്തിൽ കാശ്മീരിന്റെ നില തർക്കവി ഷയം തന്നെ. ആർട്ടിക്കിൾ 370 പ്രകാരം മറ്റു സംസ്ഥാന ഞങ്ങളെക്കാൾ അധികം സ്വയംഭരണാവകാശം കാശ്മീരിന് കൊടുക്കുന്നു. ജമ്മു & കാശ്മീരിന് മാത്രമേ ഈ നിയമം ബാധകമുള്ളു.

ഈ സ്പെഷൽ ഇളവ് തർക്കങ്ങൾക്കിട നല്കി. മറ്റുള്ള വർ വിശ്വസിക്കുന്നത് ആർട്ടിക്കിൾ 370 പ്രകാരം നല്കിയ സ്വയംഭരണാവകാശം ഇന്ത്യയുടെ ഐക്യത്തെയും അഖ ണ്ഡതയെയും ബാധിക്കുന്നുവെന്നാണ്. ആർട്ടിക്കിൾ 37 0 മാറ്റേണ്ടതാണ് എന്നവർ വിചാരിക്കുന്നു. എന്നാൽ കാശ്മീരികൾക്ക് വകുപ്പ് 370 പ്രകാരം കിട്ടിയ അധികാ രങ്ങൾ പോര എന്നാണ് ധാരണ. ഒരു കൂട്ടം കാശ്മീരി കൾക്ക് മൂന്ന് പരാതിയെങ്കിലും ഉന്നയിക്കാനുണ്ട്.

  1. ജനഹിതം ഇതുവരെ പരിശോധിച്ചിട്ടില്ല.
  2. 370-ാം വകുപ്പു പ്രകാരം സ്പെഷൽ സ്റ്റാറ്റസ് വാഗ്ദാനം ചെയ്തത് ഫലത്തിലില്ല എന്നാണ് അവ രുടെ വാദം. അവർ കൂടുതൽ സ്വയംഭരണാവകാശം ആവശ്യപ്പെടുന്നു.
  3. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുള്ള ജനാധിപത്യം അതുപോലെ ജമ്മു & കാശ്മീരിൽ ഇല്ല എന്നും അവർക്കു പരാതിയുണ്ട്.

Question 24.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാത ങ്ങൾ ഉണ്ടാക്കുന്ന അഞ്ച് സംഭവങ്ങൾക്ക് 1989 മുത ലുള്ള കാലഘട്ടം സാക്ഷ്യം വഹിച്ചു. അവ ചുരുക്കി വിവരിക്കുക.
Answer:

  • 1989 – ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയ പെട്ടു. ആ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് സിസ്റ്റം തന്നെ അവസാനിച്ചു.
  • മണ്ഡൽ പ്രശ്നം ദേശീയ രാഷ്ട്രീയത്തിൽ: 1990 കളിൽ ഗവൺമെന്റ് മണ്ഡൽ കമ്മീഷൻ ശുപാർശ ചെയ്ത തൊഴിൽ സംവരണം നടപ്പിലാക്കാൻ തീരു മാനിച്ചു. മറ്റു പിന്നോക്കജാതിക്കാർക്ക് സംവരണം ഏർപ്പെടുത്തി. ഇത് മണ്ഡൽ കമ്മീഷനെ എതിർ ക്കുന്ന ഒരു നീക്കം രാജ്യമെമ്പാടും ഉണ്ടാക്കി.
  • സാമ്പത്തിക നയം ഗവൺമെന്റ് മാറുന്നതിനനുസ രിച്ച് മാറിക്കൊണ്ടിരുന്നു. പ്രക്ചറൽ അജസ്റ്റ്മെന്റ് എന്ന പേരിൽ ഒരു പുതിയ സാമ്പത്തിക നയം കൊണ്ടുവന്നു.
  • 1992- ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത് ഒരുപാട് കാര്യങ്ങളുടെ ഫലമായിട്ടാണ്. ഇന്ത്യയുടെ ദേശീയ തയേയും യയും അഖണ്ഡതയേയും വരെ ചോദ്യം ചെയ്യ പ്പെട്ട ഒരു സംഭവമായിരുന്നു അത്. ഹിന്ദുത്വം എന്ന അജണ്ടയുമായി ബിജെപിയുടെ രംഗപ്രവേശത്തോ ടെയാണ് ഇങ്ങിനെയൊരു കാര്യം സംഭവിച്ചത്.
  • രാജീവ് ഗാന്ധിയുടെ വധം (1991). ഇതുമൂലം കോൺഗ്രസിന്റെ നേതൃത്വം തന്നെ മാറ്റി. തുടർന്നു ണ്ടായ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ സീറ്റുകിട്ടി.

Plus Two Political Science Question Paper March 2020 Malayalam Medium

Question 25.
ക്വാബൻ മിസൈൽ പ്രതിസന്ധിയെക്കുറിച്ച് വിവരി ക്കുക.
Answer:
ഒട്ടുമിക്ക വടക്കുപടിഞ്ഞാറൻ രാജ്യങ്ങളും മുതലാളിത്ത, കമ്മ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങളുമായി പരിണമിച്ചു. അമേ രിക്കയെപ്പോലെ ഒരു വലിയ ശക്തിക്ക് തൊട്ടടുത്ത രാജ്യം കമ്മ്യൂണിസ്റ്റ് ബന്ധമുള്ളതാകുന്നത് സഹിക്കാൻ കഴിയുമായിരുന്നില്ല. അതുപോലെതന്നെ റഷ്യ ക്യൂബ യ്ക്ക് വേണ്ട സാമ്പത്തികപരവും നയതന്ത്രപരമായ സഹായങ്ങളും ചെയ്തതോടെ ക്യൂബ ശക്തമായ ഒരു ചെറുരാജ്യമായി. മാത്രമല്ല അമേരിക്കൻ ഭീഷണിക്കുമു ന്നിൽ പതറാതെ നില്ക്കുകയും ചെയ്തു. 1962- ൽ റഷ്യൻ നേതാവ് ക്രൂഷ് ചേവ് ക്യൂബയിൽ മിസൈലുകളും ആയുധങ്ങളും സ്ഥാപിച്ചു. അമേരിക്കയിലെ പ്രധാന നഗ രങ്ങളെല്ലാം റഷ്യയുടെ ഭീഷണിയുടെ നിഴലിലായി. ഇത് പിന്നീട് ക്യൂബൻ മിസൈൽ ക്രൈസിസ് എന്ന പേരിൽ അറിയപ്പെട്ടു. ഈ പരിതസ്ഥിതിയിൽ അമേരിക്ക ക്യൂബ ക്കെതിരെ കടുത്ത നടപടി എടുക്കാൻ നിർബന്ധിതമാ യി. അതുകൊണ്ട് ക്യൂബൻ പ്രസിഡന്റിനെ വധിക്കാൻ സി.ഐ. എ.യെ ചുമതലപ്പെടുത്തി. അമേരിക്കൻ വൻക രയിലേക്കുള്ള കമ്മ്യൂണിസ്റ്റ് വളർച്ചക്ക് തടയിടുക എന്ന ഉദ്ദേശ്യവുംകൂടിയുണ്ടായിരുന്നു.

Question 26.
സമകാലിക അധികാര കേന്ദ്രമാകാനുള്ള യൂറോ പ്യൻ യൂണിയന്റെ കഴിവുകളെക്കുറിച്ച് ചർച്ച ചെയ്യുക.
Answer:
രണ്ടാം ലോകമഹായുദ്ധശേഷം അനേകം യൂറോപ്യൻ രാജ്യങ്ങൾ വളരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയി ലായി. യൂറോപ്യൻ നേതാക്കൾ കൂടിച്ചേർന്ന് ഈ അവ സ്ഥയിൽ നിന്ന് പുറത്തുവരുന്നതിന് മാർഗ്ഗം ആലോചി ച്ചു. ഇതേസമയം അമേരിക്കയും, സോവിയറ്റ് യൂണിയ നുമായുള്ള ശീതസമരം തുടങ്ങിയിരുന്നു. അമേരിക്ക യൂറോപ്പിന് നല്ല സാമ്പത്തിക സഹായം ചെയ്തു. അത് മാർഷാൽ പ്ലാൻ എന്നറിയപ്പെടുന്നു. അമേരിക്ക നാറ്റോ യുടെ കീഴിൽ ഒരു സുരക്ഷാകരാർകൂടി ഏർപ്പാടാക്കി. 1948 ൽ മാർഷൽ പ്ലാനിൻകീഴിൽ “യൂറോപ്യൻ എക്ക ണോമിക് കോപ്പറേഷൻ സ്ഥാപിതമായി. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെ സഹായിക്കുക എന്ന അജണ്ട യായിരുന്നു ഉണ്ടായിരുന്നത്.

അതൊരു കൂട്ടായ്മയായി കച്ചവടം, സാമ്പത്തികപ്രശ്നം, എന്നിവയിൽ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയ സഹകരണ ത്തിന് 1949- ൽ കൗൺസിൽ ഓഫ് യൂറോപ്പ് സ്ഥാപിച്ചു. ഈ രാജ്യങ്ങളുടെ ഐക്യം ക്രമേണ യൂറോപ്യൻ എക്ക ണോമിക്ക് കമ്മ്യൂണിറ്റിയുടെ സ്ഥാപനത്തിന് (1957) വഴിതെളിച്ചു. യൂറോപ്യൻ പാർലിമെന്റിന്റെ വരവ് ഇവരുടെ ഐക്യത്തിന് കൂടുതൽ ശക്തി പകർന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങ ളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിച്ചു. മാത്രമല്ല 1992-ൽ യൂറോപ്യൻ യൂണിയൻ സ്ഥാപിതമാവുകയും ചെയ്തു. അങ്ങനെ ഒരു പൊതുവായ വിദേശനയം രൂപീകരിക്കാനും, നീതിന്യായം, ആഭ്യന്തരം എന്നിവയിൽ സഹകരിക്കാനും പൊതുവായ ഒരു കറൻസി യൂറോ പുറത്തിറക്കാനും സാധിച്ചു.

യൂറോപ്യൻ യൂണിയൻ ലോകത്തിൽ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറി. 2005- ലെ കണക്കുപ്രകാരം അവരുടെ ജി.ഡി.പി. 12 ട്രില്യൺ ഡോളറാണ്. ഇത് അമേ രിക്കയുടെ സമ്പദ് വ്യവസ്ഥയേക്കാൾ കൂടുതലാണ്. അമേരിക്കൻ ഡോളറിനേക്കാൾ പ്രാധാന്യം ഇന്ന് യൂറോ യ്ക്കുണ്ട്. ഇത് ഡബ്ല്യു.ടി.ഒ.യുടെ ഒരു പ്രധാന ഭാഗമായി പ്രവർത്തിക്കുന്നു.

യൂറോപ്യൻ യൂണിയന് രാഷ്ട്രീയമായും നയതന്ത്രപര മായും പ്രാധാന്യമുണ്ട്. അതിലെ അംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ഐക്യരാഷ്ട്ര സുരക്ഷാ സഭയിൽ സ്ഥിരാംഗത്വമുള്ളവയാണ്. അതിനാൽത്തന്നെ യൂറോ പ്യൻ യൂണിയന് ചില സുപ്രധാന നയങ്ങളിൽ അഭിപ്രായ രൂപീകരണത്തിന് സ്വാധീനം ചെലുത്തുന്നതിന് കഴിയു ന്നു. ഉദാ: ഇറാന്റെ ന്യൂക്ലിയർ പ്രോഗ്രാം.

27 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 27.
ഇന്ത്യൻ വിഭജനത്തിന്റെ പ്രക്രിയയും അതിന്റെ പ്രത്യാഘാതങ്ങളും വിവരിക്കുക.
Answer:
മുസ്ലീംലീഗിന്റെ രണ്ടു രാഷ്ട്രങ്ങൾ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് വിഭജനം നടന്നത്. ആ സിദ്ധാന്തപ കാരം ഇന്ത്യയിൽ ഹിന്ദുക്കൾ എന്നും മുസ്ലിങ്ങൾ എന്നും രണ്ടു രാഷ്ട്രങ്ങൾ ഉണ്ടായിരുന്നു. അതി നാൽത്തന്നെ മുസ്ലീങ്ങൾക്ക് വേറെ പാക്കിസ്ഥാൻ വേണ മെന്ന ആവശ്യം വന്നു. മതപരമായി ഭൂരിപക്ഷമുള്ളവരെ കണക്കാക്കിയാണ് പാക്കിസ്ഥാൻ രൂപീകരണത്തിന് തീരുമാനമായത്. അതായത് ഭൂരിപക്ഷം മുസ്ലീങ്ങൾ താമ സിക്കുന്ന സ്ഥലം പാക്കിസ്ഥാനായും ബാക്കിയുള്ളവ ഇന്ത്യയിൽ നിൽക്കാനും തീരുമാനമായി. ഇത് നടപ്പിലാ ക്കാനെളുപ്പമായിരുന്നില്ല. മൂന്നുകാരണങ്ങളാണ് അതി നുണ്ടായിരുന്നത്. ഒന്നാമത് ബ്രിട്ടീഷിന്ത്യയിൽ മുസ്ലിങ്ങൾ മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ അധികം ഉണ്ടായിരുന്ന രണ്ടു പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഒന്നു പടിഞ്ഞാറും രണ്ടാമത് കിഴക്കും. രണ്ടും ഒന്നിച്ചാ ക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പടിഞ്ഞാറേ പാക്കിസ്ഥാൻ കിഴക്കേ പാക്കിസ്ഥാൻ എന്ന രീതിയിൽ പാക്കിസ്ഥാൻ രണ്ട് പ്രദേശത്തായി. അതിനിടയിൽ ഇന്ത്യ യുടെ വലിയൊരു ഭൂവിഭാഗം ഉണ്ടായിരുന്നു.

രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാക്കി സ്ഥാനിൽ ഉൾപ്പെടാനാഗ്രഹിച്ചിരുന്നില്ല. വടക്കുപടിഞ്ഞാ റൻ പ്രവിശ്യയുടെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗാഫർ ഖാൻ രണ്ടു രാഷ്ട്ര പ്രമേയത്തെ എതിർത്തിരു ന്നു. പക്ഷേ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ച് വട ക്കുപടിഞ്ഞാറൻ പ്രവിശ്വ പാക്കിസ്ഥാനിൽ ചേർത്തു. മൂന്നാമത്തെ പ്രശ്നം ബ്രിട്ടീഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീം ഭൂരിപക്ഷമുള്ള രണ്ടു പ്രദേശങ്ങളായി രുന്നു. എന്നാൽ വളരെ വലിയ ഈ ഭൂഭാഗത്ത് തന്നെ മുസ്ലീങ്ങളല്ലാത്ത വളരെയധികം ജനങ്ങളുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ഭൂരിപക്ഷമനുസരിച്ച് ഇവയെ ജില്ല കളോ പഞ്ചായത്തുകളോ ആയി തിരിച്ചു. പക്ഷേ സ്വാത ന്ത്യത്തിന്റെ ദിവസം വളരെയധികം പേർക്കും തങ്ങൾ ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നറിയാൻ കഴി യാതെവന്നു എന്നതായിരുന്നു അതിന്റെ ഫലം. അത് ജന ങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഇരു പക്ഷത്തേയും ന്യൂനപക്ഷക്കാരുടെ പ്രശ്നമായിരുന്നു ഏറ്റവും വലുത്. ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ള പ്രവി ശകളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും അതേപോലെ പഞ്ചാബിലും ബംഗാളിലുമുള്ള ധാരാളം മുസ്ലീങ്ങളും ഈ വിഭജനത്തിന്റെ ഇരകളായി. വിഭജനം ഉണ്ടാകുമെന്ന അറിവിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ എല്ലാ യിടത്തും ആക്രമിക്കപ്പെടുകയാണുണ്ടായത്.

1947 – ൽ ബ്രിട്ടീഷിന്ത്യയെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജനം നടത്തിയത് ചരിത്രത്തിലെ തന്നെ ഒരു വലിയ ദുഃഖകരമായ സംഭവമാണ്. അതിർത്തിയിൽ ജാതി, മതം എന്നിവയുടെ പേരു പറഞ്ഞ് ഇരുഭാഗത്തും ആയിരക്ക ണക്കിന് ജനങ്ങളാണ് കൊല്ലപ്പെട്ടത്. വലിയ നഗരങ്ങ ളായ ലാഹോർ, അമൃതസർ, കൽക്കത്ത മുതലായവ ജാതിമേഖലകളായി മാറി. മുസ്ലീങ്ങൾ ഹിന്ദു, സിഖ് മുത ലായവർ വസിക്കുന്ന ഭാഗത്തേക്ക് പോകുന്നതൊഴിവാ ക്കി. അതുപോലെതന്നെ മുസ്ലീം ഭൂരിപക്ഷഭാഗത്ത് ഹിന്ദു ക്കളും സിഖുകാരും പോകുന്നതൊഴിവാക്കി. ജനങ്ങൾ സ്വദേശവും വീടും വിട്ട് ദുരിതങ്ങൾ സഹിച്ചുകൊണ്ട് പലായനം ചെയ്യാൻ നിർബന്ധിതരായി.

അതിർത്തിയി ലുള്ള ന്യൂനപക്ഷക്കാർ പലരും അഭയാർത്ഥികളായി അഭയാർത്ഥി ക്യാമ്പു ക ളിൽ കഴി യേ ണ്ടി വന്നു. പോലീസും ഭരണാധികാരികളും സഹായത്തിനുണ്ടായി രുന്നില്ല. ജനങ്ങൾ നടന്നും വണ്ടിയിലുമായി ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് പോകേണ്ടിവന്നു. ആ യാത്രയിൽ അവർ ആക്രമിക്കപ്പെടുകയും കൊല്ല പ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. നിർബന്ധിതമതംമാറ്റത്തിനും വിവാഹത്തിനും സമ്മതിക്കേ ണ്ടതായും വന്നു. പല വീടുകളിലും സ്ത്രീകൾ അവ രുടെതന്നെ കുടുംബാംഗങ്ങളാൽ വധിക്കപ്പെട്ടു. കുടും ബത്തിന്റെ അന്തസ്സ് നിലനിർത്താൻ വേണ്ടിയായിരുന്നു അത്. കുട്ടികൾ രക്ഷിതാക്കളിൽനിന്ന് വേർപെട്ട അവ സ്ഥകളുമുണ്ടായി. അതിർത്തി കടന്നുവന്നവർക്ക് വീടി ല്ലാത്തതിനാൽ അഭയാർത്ഥി ക്യാമ്പുകളിൽ മാസങ്ങളും വർഷങ്ങളും കഴിയേണ്ടിവന്നു.

ഭൂസ്വത്തുക്കൾ മാത്രമല്ല മേശ, കസേര മുതലായ വസ്തു ക്കൾ വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റിന്റെ യും, റെയിൽവേ യുടേയും ജോലിക്കാർ വിഭജിക്കപ്പെട്ടു. സ്വസ്ഥമായി സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഒരു ജനത യാണ് ക്രൂരമായ വിഭജനത്തിനിരയായത്. 5 തൊട്ട് 10 ലക്ഷം വരെ ജനങ്ങൾ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ടാകു മെന്നു കണക്കാക്കുന്നു.

Question 28.
1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിന്റെ കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും വിവരിക്കുക.
Answer:
രണ്ടു നീക്കങ്ങളാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള
സൗഹൃദം ഉലച്ചത്.
1) ടിബറ്റൻ പ്രശ്നം
2) അതിർത്തി തർക്കങ്ങൾ

1950 കളിൽ സൗഹൃദമുള്ളപ്പോൾത്തന്നെ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കങ്ങൾ നില നിന്നിരുന്നു. അതിരുകളുടെ അവകാശത്തെക്കുറിച്ചുള്ള നമ്മുടെ നിർദ്ദേശങ്ങളോ തീരുമാനങ്ങളോ ന അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. പടിഞ്ഞാറും കിഴക്കുമുള്ള അതിർത്തിയായിരുന്നു പ്രധാന തർക്ക വിഷയം. ചൈന ജമ്മുകാശ്മീരിന്റെ ലഡാക്ക് പ്രദേശവും, അരുണാചൽ പ്രദേശിന്റെ പല ഭാഗങ്ങളും അവകാശപ്പെട്ടു. 1957 – 59 കാലയള വിൽ അക്സായ് ചിൻ മേഖല പിടിച്ചെടുക്കുകയും കാരക്കോരം ഹൈവേ എന്ന റോഡ് പണിയുകയും ചെയ്തു. നേതാ ക്കൾ തമ്മിൽ കുറേക്കാലത്തെ എഴുത്തുകുത്തുകളും ചർച്ചയും നടത്തിയെങ്കിലും വലിയ ഫലമുണ്ടായില്ല. എന്നുവേണം കരുതാൻ. രണ്ടാമത്തെ തർക്കവിഷയം ടിബറ്റ് പ്രശ്നമാണ്. 1950 ൽ ചൈന യോട് ടിബറ്റ് ചേർക്കപ്പെട്ടു. തുടക്കത്തിൽ ഇന്ത്യ അതിനെ എതിർ ത്തില്ല. പക്ഷേ ഇങ്ങനെ തുടരാനായില്ല. കാരണം ടിബറ്റൻ സംസ്ക്കാരം ചൈന അടിച്ചമർത്താൻ ശ്രമിക്കുകയാ യിരുന്നു.

1959 ൽ തിബറ്റിന്റെ ആത്മീയാചാര്യൻ ദലായ്ലാമ ഇന്ത്യയോട് രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചു. അതനുവദിക്കപ്പെട്ടു. അതോടെ ചൈന ഇന്ത്യയെ വെല്ലുവിളിച്ചു. ഈ കാരണങ്ങളുടെ വെളിച്ച ത്തിൽ 1962 ഒക്ടോബറിൽ ചൈന തർക്കവിഷയമായ പ്രദേശങ്ങ ളിൽ നുഴഞ്ഞുകയറ്റം നടത്തി. ആദ്യത്തെ ആക്രമണം ഒരാഴ്ച നീണ്ടുനിന്നു. ചൈനയുടെ സൈന്യം അരുണാചൽ പ്രദേശിലെ ചില പ്രധാന സ്ഥലങ്ങൾ പിടിച്ചെടുത്തു. രണ്ടാമത്തെ ആക്രമണം അടുത്ത മാസമായിരുന്നു. എന്നാൽ ചൈനയുടെ നീക്കം ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗത്തുവച്ചുതന്നെ ഇന്ത്യൻ സംഘം തടഞ്ഞു. എന്നാൽ കിഴക്കുഭാഗത്ത് ആസം സമതലം വരെയെത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ഏകപക്ഷീയമായി ത്തന്നെ ചൈന വെടിനിർത്തൽ പ്രഖ്യാപിച്ച് നുഴഞ്ഞു കയറിയ സ്ഥലങ്ങളിൽനിന്ന് പിൻവാങ്ങുകയും ചെയ്തു.

ഇന്തോ-ചൈന യുദ്ധത്തിന്റെ ഫലങ്ങൾ
യുദ്ധകാലത്ത് റഷ്യ നിഷ്പക്ഷത പാലിച്ചു. അതിനാൽ ഇന്ത്യക്ക് സൈനിക സഹായത്തിനുവേണ്ടി അമേരിക്ക യെയും ബ്രിട്ട് നേയും ആശ്രയിക്കേണ്ടി വന്നു. യുദ്ധം രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമായി. എന്നാൽ ഒപ്പംതന്നെ അത് ദേശീയബോധം ശക്തിപ്പെടു ത്തുകയും ചെയ്തു.

യുദ്ധശേഷം ഉന്നതതലത്തിലുള്ള ചില സൈനികോ ദ്യോഗസ്ഥർ രാജിവച്ചു. നെഹ്റുവിന്റെ അടുത്ത അനുയായിയും പ്രതിരോധ മന്ത്രിയുമായ വി.കെ. കൃഷ്ണമേനോന് പുറത്തുപോകേണ്ടി വന്നു. നെഹ്റുവി നുതന്നെ ചൈനയെ അന്ധമായി വിശ്വസിച്ച തിനും, മുൻപേ സൈനിക തയ്യാറെടുപ്പ് നടത്താതിരുന്നതിനും വിമർശനം കേൾക്കേണ്ടിവന്നു. ഒരു അവിശ്വാസപ്രമേയം അദ്ദേ ഹത്തിന്റെ ഗവൺമെന്റിനെതിരെ കൊണ്ടുവന്നു. ലോകസഭയിൽ ധാരാളം ചർച്ചകൾ നടന്നു. മാത്രമല്ല പല ലോകസഭാ ഉപരെഞ്ഞടുപ്പുകളിലും കോൺഗ്രസിന് പരാജയം നേരിട്ടു.

ഈ തർക്കം പ്രതിപക്ഷത്തേയും ബാധിച്ചു. 1964 ൽ കമ്മ്യൂണിസ്റ്റുകൾ പിളർന്ന് ചൈനപക്ഷം, റഷ്യപക്ഷം എന്നിങ്ങനെ രണ്ടു പക്ഷമായി. കോൺഗ്രസ്സിനോട് ചായ്വുള്ള ഭാഗം CPI ആയി. ചൈനയോട് ചാ ള്ളത് CPI(M) ആയി.

Plus Two Political Science Question Paper March 2020 Malayalam Medium

Question 29.
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന്റെ കാര ണങ്ങൾ വിവരിക്കുക.
സൂചനകൾ :
• രാഷ്ട്രീയ കാരണങ്ങൾ
• സാമ്പത്തിക കാരണങ്ങൾ
• റിപ്പബ്ലിക്കുകളിൽ ഉണ്ടായ ദേശീതയുടെ വളർച്ച
• ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ
Answer:
സോവിയറ്റ് യൂണിയന്റെ പതനത്തിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായവ –
1. രാഷ്ട്രീയ കാരണങ്ങൾ

  • സോവിയറ്റ് സിസ്റ്റത്തിൽ ഉദ്യോഗസ്ഥ ദുർഭരണവും, അധികാരദുർവിനിയോഗവും ഉണ്ടായി. സാധാരണ ജനങ്ങളുടെ ജീവിതം ഒട്ടും സുഗമമായിരുന്നില്ല.
  • ജനാധിപത്യമില്ലായ്മയും, അഭിപ്രായസ്വാതന്ത്ര്യമില്ലാ യും
  • കടലാസിൽ റഷ്യ 15 റിപ്പബ്ലിക്കുകളിൽ ഒന്നുമാത്രമാ യിരുന്നു എങ്കിലും, സത്വത്തിൽ അത് മറ്റു റിപ്പബ്ലി ക്കുകളേയും അവിടത്തെ ജനങ്ങളേയും ഒതുക്കു കയോ തിരസ്കരിക്കുകയോ ചെയ്തു.

2. സാമ്പത്തിക കാരണങ്ങൾ: ആയുധീകരണത്തിൽ അമേരിക്കയോട് കിടപിടിക്കാനായി വളരെയധികം പണം ചിലവിടേണ്ടതായി വന്നു. സോവിയറ്റ് യൂണിയൻ സാങ്കേതികമായും, ആന്തര ഘടനയിലും പടിഞ്ഞാറൻ രാജ്യങ്ങളുടെ പിറകിലായിരുന്നു. ജനങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങളെ സംരക്ഷിക്കാനുള്ള കഴിവ് ആ രാജ്യത്തിന് ഇല്ലാതെപോയി.

3. ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ: അദ്ദേഹത്തിന്റെ രണ്ടു സുപ്രധാന നയങ്ങളായിരുന്നു ഗ്ലാസോം പെരെസ്ട്രോയിക്കയും. അവ രണ്ടും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ഈ നയങ്ങൾ കാര്യങ്ങൾ കൂടുതൽ അവ താളത്തിൽ ആക്കുകയും അത് സോവിയറ്റ് യൂണിയന്റെ പതനത്തിന് വഴി തെളിയിക്കുകയും ചെയ്തു.

Plus Two Political Science Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus Two Political Science Previous Year Question Paper March 2020 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 12 വരെയുള്ള ചോദ്യങ്ങൾക്ക് 16 സ്കോറുകൾക്ക് ഉത്തരം നൽകുക.

Question 1.
‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പ്രശസ്തമായ പ്രസംഗം ആരുടെതാണ്? (1)
a) ലാൽ ബഹാദൂർ ശാസ്ത്രി
b) ഡോ. ബി. ആർ. അംബേദ്കർ
c) ഡോ. രാജേന്ദ്ര പ്രസാദ്
d) ജവഹർലാൽ നെഹ്റു
Answer:
d) ജവഹർലാൽ നെഹ്റു

Question 2.
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാ യിരുന്നു? (1)
a) കല്യാണസുന്ദരം
b) സുകുമാർ സെൻ
c) എസ്.പി. സെൻ വെർ
d) നാഗേന്ദ്ര സിങ്ങ്
Answer:
b) സുകുമാർ സെൻ

Question 3.
“ഇന്ത്യയുടെ പാൽക്കാരൻ” എന്നറിയപ്പെടുന്നതു് ആരെയാണ്? (1)
a) ലാലുപ്രസാദ് യാദവ്
b) എം.എസ്. സ്വാമിനാഥൻ
c) വർഗ്ഗീസ് കുര്യൻ
d) ജെ.സി. കുമര
Answer:
c) വർഗ്ഗീസ് കുര്യൻ

Question 4.
അടിയന്തിരാവസ്ഥക്കാലത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുവാൻ ജനതാ ഗവൺമെന്റ് 1977 ൽ നിയമിച്ച കമ്മീഷൻ (1)
a) ഷാ കമ്മീഷൻ
b) സർക്കാരിയ കമ്മീഷൻ
c) മണ്ഡൽ കമ്മീഷൻ
d) കോത്താരി കമ്മീഷൻ
Answer:
a) ഷാ കമ്മീഷൻ

Question 5.
പഞ്ചാബ് കരാർ ഒപ്പുവെച്ചത് …………………………. ഉം …………………………… ചേർന്നാണ്? (1)
a) ഇന്ദിരാഗാന്ധിയും ഭിന്ദ്രൻവാലയും
b) രാജീവ്ഗാന്ധിയും ഹർ ചന്ദ് സിംഗ് ലോംഗോവാളും
c) രാജീവ്ഗാന്ധിയും ലാൽഡെംതെയും
d) അംഗമിസപു ഫിസോയും ഖാസി ലെൻഡെപ് ഡോർജിയും
Answer:
b) രാജീവ്ഗാന്ധിയും ഹർ ചന്ദ് സിംഗ് ലോംഗോവാളും

Plus Two Political Science Question Paper March 2020 Malayalam Medium

Question 6.
ചേരുംപടി ചേർക്കുക.

a) മിഖായേൽ ഗോർബച്ചേവ് i) സോവിയറ്റ് യൂണിയന്റെ പിൻഗാമി
b) ആഘാത ചികിത്സ ii) സോവിയറ്റ് യൂണിയൻ
c) റഷ്യ iii) പെരിസ്ട്രോയിക്ക
d) വാഴ്സാ ടെമ്പടി iv) പരിവർത്തന മാതൃക

Answer:

a) മിഖായേൽ ഗോർബച്ചേവ് i) സോവിയറ്റ് യൂണിയന്റെ പിൻഗാമി
b) ആഘാത ചികിത്സ ii) സോവിയറ്റ് യൂണിയൻ
c) റഷ്യ iii) പെരിസ്ട്രോയിക്ക
d) വാഴ്സാ ടെമ്പടി iv) പരിവർത്തന മാതൃക

Question 7.
വിപുലൂകരിച്ചെഴുതുക :
* എ.എസ് .ഇ. എ.എൻ.
* എസ്.എ.എഫ്.റ്റി.എ. (1)
Answer:
* എ.എസ്.ഇ.എ.എൻ : അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്
* എസ്.എ.എഫ്.റ്റി.എ. : സൗത്ത് ഏഷ്യൻ ഫീ ട്രേഡ് എറിമെന്റ്.

Question 8.
ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ സെക്രട്ടറി ജനറലിന്റെ പേരെഴുതുക. (1)
Answer:
ട്രിഗ് വേ ചി

Question 9.
താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകൾ അനുയോജ്യമായ കോള ങ്ങളിൽ ക്രമീകരിക്കുക.
* നിലവിലുള്ള ആയുധങ്ങൾ ഒഴിവാക്കുക.
* പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നതിനും ആർജ്ജിക്കു ന്നതിനും നിയന്ത്രണമേർപ്പെടുത്തുക. (2)

ആയുധ നിയന്ത്രണം നിരായുധീകരണം

Answer:
ആയുധ നിയന്ത്രണം
പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നതിനും ആർജ്ജിക്കുന്ന തിനും നിയന്ത്രണമേർപ്പെടുത്തുക.

നിരായുധീകരണം
നിലവിലുള്ള ആധങ്ങൾ ഒഴിവാക്കുക.

Question 10.
താഴെപ്പറഞ്ഞിരിക്കുന്നതിൽ ആഗോള പൊതു വസ്തുവല്ലാത്തത്ഏത്? (1)
a) ആന്റാർട്ടിക്ക
b) ബഹിരാകാശം
c) ഭൗമാന്തരീക്ഷം
d) നദികൾ
Answer:
d) നദികൾ

Plus Two Political Science Question Paper March 2020 Malayalam Medium

Question 11.
ചേരുപടി ചേർക്കുക. (4)

a) ഇന്ത്യൻ ആണവനയം i) ടിബറ്റിലെ അത്മീയാചാര്യൻ
b) സിംല കരാർ ii) ആദ്യം ഉപയോഗിക്കില്ല
c) ബന്ദൂങ്ങ് സമ്മേളനം iii) ഇന്ത്യാ-പാക് ബന്ധങ്ങൾ
d) ദലൈ ലാമ iv) ചേരിചേരാനയം

Answer:

a) ഇന്ത്യൻ ആണവനയം i) ടിബറ്റിലെ അത്മീയാചാര്യൻ
b) സിംല കരാർ ii) ആദ്യം ഉപയോഗിക്കില്ല
c) ബന്ദൂങ്ങ് സമ്മേളനം iii) ഇന്ത്യാ-പാക് ബന്ധങ്ങൾ
d) ദലൈ ലാമ iv) ചേരിചേരാനയം

Question 12.
ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതി തയ്യാറാക്കാൻ നേതൃത്വം നൽകിയ വ്യക്തിയുടെ പേരെഴുതുക.
(1)
Answer:
പി.സി. മഹലനോബിസ്

13 മുതൽ 18 വരെയുള്ള ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 3 സ്കോറുകൾ ഉണ്ട്. (4 × 3 = 12)

Question 13.
മാനവിക സുരക്ഷയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണിയു യർത്തുന്ന ആധുനിക വെല്ലുവിളികളുടെ സ്രോതസ്സുകൾ ഏതെല്ലാം? മൂന്ന് എണ്ണം എഴുതുക.
Answer:
തീവ്രവാദം : സുരക്ഷയുടെ പ്രധാന വെല്ലുവിളികളിൽ ഒന്നാണ് തിവ വാദം. തീവ്രവാദികൾ രാഷ്ട്രീയ പരിതസ്ഥിതി മാറിക്കാണാനാഗ്രഹി ക്കുന്നു. അക്രമം വഴിയോ ഭീഷണി വഴിയോ ആണ് അവർ മാറ്റത്തി നുള്ള ശ്രമം നടത്തുന്നത്. ജനങ്ങളെ ഭയപ്പെടുത്തുന്ന അക്രമങ്ങൾ ചെയ്ത് ജനങ്ങളെ അവർ അസ്വസ്ഥരാക്കുന്നു.

മനുഷ്യാവകാശ ലംഘനങ്ങൾ : ലോകമെമ്പാടും മനുഷ്യാവകാശ ലംഘനം നടക്കുന്നതായി നാം കാണുന്നുണ്ട്. മനുഷ്യാവകാശ ങ്ങൾ ഭക്ഷിക്കുന്നതിന് രാഷ്ട്രങ്ങളിൽ ഏകീകൃതമായ അഭിപ്രാ യമില്ല. മനുഷ്യാവകാശം ലംഘനത്തിൽ യു.എൻ. ഇടപെടുന്ന തിനെപ്പറ്റിയുള്ള തർക്കം ഇപ്പോഴുമുണ്ട്.

ഗ്ലോബൽ പോവർട്ടി (ആഗോള ദാരിദ്ര്യം) : സുരക്ഷാ ഭീഷണിയുടെ മറ്റൊരു ഘടകമാണിത്. അടുത്ത 50 വർഷത്തിനിടെ സാമ്പത്തി കമായി താഴ്ന്ന നിലവാരത്തിലുള്ള രാജ്യങ്ങളിലെ ജനസംഖ്യ മൂന്നി രട്ടിയാകുമെന്ന് കരുതുന്നു. ജനസംഖ്വാനിരക്ക് കുറവുള്ള രാജ്യ ങ്ങളിൽ ആളോഹരി വരുമാനം കൂടും. അതിനാൽ സാമ്പത്തിക മായി മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങൾ കൂടുതൽ കൂടുതൽ മെച്ച പ്പെടുകയും മറുവശത്ത് ദരിദ്ര രാഷ്ട്രങ്ങൾ കൂടുതൽ ദാരിദ്ര്യ ത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇതും മാനവ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

Question 14.
ലോകം നിരവധി പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നുണ്ട്. അവയിലേതെങ്കിലും 3 എണ്ണം എഴുതുക.
Answer:
* വനനശീകരണം : കാലാവസ്ഥയെ സന്തുലിതമാക്കുകയും ജല വിതരണത്തെ മിതപ്പെടുത്തുകയും ജൈവ വ വിധ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നത് വനങ്ങളാണ്. വന ങ്ങൾ വ്യാപകമായി വെട്ടി നശിപ്പിക്കപ്പെടുകയും വനവാസി കൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ജീവജാലങ്ങളാൽ സമ്പന്നമായ പ്രദേശങ്ങളിൽ സസ്യങ്ങളും ജന്തുക്കളും നശി പ്പിക്കപ്പെടുന്നതിനാൽ ജൈവവൈവിധ്വത്തിന്റെ നാശം തുട രുകയാണ്.

* ഓസോൺ ശോഷണം : അൾട്രാ വയലറ്റ് കിരണങ്ങളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. അതി നേൽക്കുന്ന ചെറിയൊരു ക്ഷതം പോലും മനുഷ്യ ശരീര ത്തിന്റെ പ്രതിരോധശേഷി തളർത്തുകയും കാൻസർ പോലെ യുള്ള രോഗങ്ങൾ പടർത്തുകയും ചെയ്യും. ഒപ്പം പരിസ്ഥിതി വ്യവസ്ഥയേയും അതു തകരാറിലാക്കും.

* ആഗോളതാപനം : മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം അന്ത രീക്ഷ താപനില ഉയരുന്നു. ഹരിത ഗൃഹ വാതകങ്ങളാണ് (Green house gases), പ്രത്യേകിച്ച് കാർബൺ ഡൈ ഓക്സൈഡ്, ആഗോളതാപനത്തിന് കാരണമാവുന്നത്. ഇതു മൂലം സമുദ്രജലം ഉയർന്ന് ഏറെ പ്രദേശങ്ങൾ വെള്ളത്തിന ടിയിലാകും.

Question 15.
സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് 3 തരം വെല്ലുവിളികളെ തരണം ചെയ്യ ണമായിരുന്നു. അവ ഏതൊക്കെയെന്നു കണ്ടെത്തുക.
Answer:
സ്വതന്ത്ര ഭാരതത്തിന് പ്രധാനമായും മൂന്നുതരം വെല്ലുവിളികളെ നേരിടേണ്ടിവന്നു.
a. ഏകീകൃത രാഷ്ട്രത്തിന് രൂപം നൽകൽ,
b. സമൂഹത്തിന്റെയാകെ ക്ഷേമവും വികസനവും ഉറപ്പുവരു
c. ജനാധിപത്യ സംവിധാനം സ്ഥാപിക്കൽ

Question 16.
ജവഹർലാൽ നെഹ്റു ചില പ്രത്യേക ലക്ഷ്യങ്ങളെ ആധാരമാക്കി യാണ് ഇന്ത്യയുടെ വിദേശ നയത്തിനു രൂപം നൽകിയത്. പ്രസ്തുത ലക്ഷ്യങ്ങളെക്കുറിച്ച് ഒരു ലഘുവിവരണം തയാറാക്കുക.
Answer:
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു വാണ് ചേരിചേരാനയത്തിന്റെ ശില്പി. പ്രധാനമന്ത്രി പദത്തോടൊപ്പം വിദേശകാര്യമന്ത്രിയുടെ പദവിയും അദ്ദേഹം കൈകാര്യം ചെയ്തി രുന്നു. 1946 മുതൽ 1964 വരെയുള്ള ഇന്ത്യയുടെ വിദേശനയത്തെ രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം മുഖ്യ പങ്കു വഹിക്കുകയുണ്ടായി, നെഹ്റുവിന്റെ വിദേശനയത്തിന് മൂന്നു ലക്ഷ്യ ങ്ങൾ ഉണ്ടായിരുന്നു.

  1. പൊരുതി നേടിയ സ്വാതന്ത്ര്വവും പരമാധികാരവും കാത്തുസൂ ക്ഷിക്കുക.
  2. രാജ്യത്തിന്റെ ഭൂപരമായ ഐക്യം സംരക്ഷിക്കുക.
  3. ത്വരിതഗതിയിലുള്ള സാമ്പത്തിക വികസനത്തെ പരിപോഷിപ്പി ക്കുക.

Question 17.
‘നർമദാ ബചാവോ അന്ദോളൻ’ എന്ന ജനകീയ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിലേക്ക് നയിച്ച അടിസ്ഥാന കാരണങ്ങളിൽ ഏതെ ങ്കിലും 3 എണ്ണം എഴുതുക.
Answer:
സർദാർ സരോവർ പ്രൊജക്റ്റുമായി ബന്ധപ്പെട്ടാണ് നർമ്മദ ബചാവോ ആംദോളൻ രൂപംകൊണ്ടത്. ചിപ്കോ മുവ്മെന്റ് പോലെ ഇല്ല, ഇന്ത്യയുടെ സാമ്പത്തികനയത്തെവരെ ചോദ്യം ചെയ്തുകൊ ണ്ടാണ് ഈ സമരം പുരോഗമിച്ചത്. വൻവികസന പദ്ധതികൾക്കു വേണ്ടി കുടിയൊഴിപ്പിക്കലിനെതിരെ കൂടിയാണിത്.

നർമ്മദ ബചാവോ ആന്തോളൻ നർമ്മദയെ രക്ഷിക്കാനായി നില കൊള്ളുന്നു. ഈ നദിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വെക്കാനാവശ്യപ്പെടുന്നതാണിത്. ഈ പദ്ധതി നടപ്പായാൽ ഉദ്ദേശം 245 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ ആയിത്തീരും. ഏകദേശം 2.5 ലക്ഷം ജനങ്ങൾക്ക് വേറെ താമസസ്ഥലം കണ്ടെത്തേണ്ടതായി വരും. ആദ്യം ആ ഗ്രാമങ്ങളിൽ നിന്ന് തുടങ്ങി നർമ്മദാ ബചാവോ ആന്ദോളൻ വലുതായി, ശരിയായ രീതിയിൽ കിടപ്പാടം നഷ്ടപ്പെടു ന്നവരുടെ പുനരധിവാസം ആവശ്യപ്പെട്ടായിരുന്നു തുടക്കം. പ്രാദേ ശിക സമുദായങ്ങൾക്ക് വെള്ളം, ഭൂമി, വനം എന്നിവയുടെ മേൽ നിയന്ത്രണം വേണമെന്ന വാദവും ഉയർന്നുവന്നു. ജനാധിപത്യ ത്തിൽ കുറച്ചുപേരുടെ ലാഭത്തിനുവേണ്ടി കുറച്ചുപേർ എന്തിന് ബലി യാടാകണം എന്നുകൂടി അവർ ചോദിക്കുന്നു. രാജ്യത്ത് ധാരാളം വൻപദ്ധതികൾ നടപ്പിലായിട്ടുണ്ട്. വൻകിട കുടിയൊഴിപ്പിക്കലുകൾ ജനത്തെ മോശമായി ബാധിക്കുമെന്നവർ ഭയപ്പെടുന്നു. പരിസ്ഥി തിനാശം ഉണ്ടാക്കുന്നു. ഇതെല്ലാമാണ് നർമദാ ബചാവോ ആന്ദോ ളന് വഴിയൊരുക്കിയത്.

Plus Two Political Science Question Paper March 2020 Malayalam Medium

Question 18.
‘ക്യൂബൻ മിസൈൽ’ പ്രതിസന്ധി ചുരുക്കി വിവരിക്കുക. പ്രതിസ ന്ധിയുമായി ബന്ധപ്പെട്ട സോവിയറ്റ് അമേരിക്കൻ നേതാക്കളുടെ പേരെഴുതുക.
Answer:
അമേരിക്കൻ ഐക്യനാടുകളുടെ തീരദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് കുബ 1959- ൽ ഫിഡൽ കാസ്ട്രോയുടെ നേതൃത്വ ത്തിലുള്ള യുവവിപ്ലവകാരികൾ ക്യൂബയുടെ അധികാരം പിടിച്ചെടു ക്കുകയും ഒരു സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. സോവിയറ്റു യൂണിയനുമായി മൈത്രീബന്ധം സ്ഥാപിച്ച ക്യൂബക്ക് സോവിയറ്റു നേതാവായ നികിത ക്രൂഷ്ചേവിൽനിന്ന് സാമ്പത്തികവും നയതന്ത്രപരവുമായ സഹായം ലഭിച്ചു.

ക്യൂബയിലെ സംഭവവികാസങ്ങൾ അമേരിക്കൻ ഭരണാധികാരിക ളിൽ പരിഭ്രാന്തിയുണ്ടാക്കി. കമ്മ്യൂണിസത്തിന്റെ പാത സ്വീകരിച്ച ക്യൂബൻ റിപ്പബ്ലിക്കിനെ അട്ടിമറിക്കാനും ഫിഡൽ കാസ്ട്രോയെ ബലം പ്രയോഗിച്ച് പുറത്താക്കാനും അമേരിക്ക തീരുമാനിച്ചു. ക്യൂബൻ ഗവൺമെന്റിനെ പുറത്താക്കാനുള്ള തന്ത്രങ്ങൾ പരാജയ പെട്ടപ്പോൾ കാസ്ട്രോയെ വധിക്കാനുള്ള ശ്രമങ്ങൾ അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ (CIA) നടത്തുകയുണ്ടായി. ഈ സംഭവ വികാസങ്ങളാണ് 1962 ഒക്ടോബറിലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.

1961 ഏപ്രിലിൽ സോവിയറ്റു നേതാക്കന്മാരിൽ ക്യൂബയെക്കുറിച്ചുള്ള ഉൽകണ്ഠകൾ വളരാൻ തുടങ്ങി. സോവിയറ്റ് യൂണിയൻ ക്യൂബ യിൽ അണ്വായുധങ്ങൾ സ്ഥാപിച്ച് മൂന്നാഴ്ചകൾക്ക് ശേഷമാണ് അമേരിക്കക്കാർക്ക് ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നത് (അമേ രിക്കൻ ചാരവിമാനങ്ങൾ ക്യൂബയിലെ മിസൈൽ നിലയങ്ങളുടെ ചിത്രങ്ങൾ പകർത്തിയെടുത്തിരുന്നു. യു.എസ്. പ്രസിഡണ്ടായ ജോൺ എഫ്. കെന്നഡിയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ഈ പ്രശ്നത്തെ കരുതലോടെയാണ് നേരിട്ടത്. ഇരു രാജ്യങ്ങളും തമ്മിൽ ഒരു ആണവ യുദ്ധത്തിലേക്ക് നയിക്കുന്ന നടപടികളൊന്നും സ്വീക രിക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. അതേ സമയം ക്രൂഷ്ചേവിനെക്കൊണ്ട് ക്യൂബയിൽ നിന്ന് മിസൈലുകളും അണ്യാ യുധങ്ങളും നീക്കം ചെയ്യിപ്പിക്കാൻ അവർ പ്രതിജ്ഞാബദ്ധ രായിരുന്നു.

ക്യുബയിലേക്ക് മിസൈലുകൾ കൊണ്ടുവന്നിരുന്ന 25 റഷ്യൻ കപ്പ ലുകളെ തടഞ്ഞുനിർത്താൻ കെന്നഡി അമേരിക്കൻ യുദ്ധകപ്പലു കളോട് കല്പിച്ചു. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം സോവിയറ്റു യൂണിയനുമായുള്ള ഒരു ഏറ്റുമുട്ടൽ ആസന്നമാക്കി. ‘ക്യൂബൻ മിസൈൽ പ്രതിസന്ധി’ എന്നറിയപ്പെട്ട ഈ സംഭവം അങ്ങേയറ്റം പിരിമുറുക്കമുണ്ടായി. ലോകം ഒരു ആണവ യുദ്ധ ത്തിന്റെ ഭീഷണിയിലായി. പരസ്പരനാശത്തെ മുഖാമുഖം കണ്ട കെന്നഡിയും ക്രൂഷ്ചേവും ഒടുവിൽ യുദ്ധം ഒഴിവാക്കാൻ തീരു മാനിച്ചു. മിസൈലുകളുമായി ക്യൂബയിലേക്കു പുറപ്പെട്ടിരുന്ന സോവിയറ്റു കപ്പലുകൾ സ്വദേശത്തേക്ക് മടങ്ങി.

ലോകത്തെ ഉൽകണ്ഠയോടെ മുൾമുനയിൽ നിർത്തിയ ക്യൂബൻ മിസൈൽ പ്രതിസന്ധി ശീതസമരത്തിന്റെ ഒരു ഉയർന്ന ഘട്ടമായി രുന്നു.

19 മുതൽ 24 വരെയുള്ള ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 4 സ്കോറുകൾ ഉണ്ട്. (4 × 4 = 16)

Question 19.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ആധിപത്യം പുലർത്താൻ കോൺഗ്രസിനെ സഹായിച്ച ഘടകങ്ങൾ ഏതൊക്കെ യാണെന്ന് കണ്ടെത്തുക.
Answer:
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സ് തൂത്തുവാരി. കാരണങ്ങൾ:-

  1. സ്വാതന്ത്ര്യസമരം നയിച്ചത് കോൺഗ്രസ്സായിരുന്നു.
  2. ഇന്ത്യ മുഴുവനും വ്യാപിച്ച ഒരേ ഒരു പാർട്ടി കോൺഗ്രസ് മാത്രമായിരുന്നു.
  3. ജവഹർലാർ നെഹ്റുവിന്റെ പ്രശസ്തി.

Question 20.
1967- ലെ 4-ാം പൊതുതെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിൽ നില നിന്നിരുന്ന സാഹചര്യങ്ങൾ വിശദീകരിക്കുക.
Answer:
1952 മുതൽ തെരഞ്ഞെടുപ്പുകളിൽ കേന്ദ്രത്തിലും നിയമസഭക ളിലും കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിഞ്ഞിരു ന്നു. എന്നാൽ 4-ാം തെരഞ്ഞെടുപ്പ് വന്നപ്പോഴേക്കും സ്ഥിതി മാറി. സാമ്പത്തിക പ്രതിസന്ധി, ശാസ്ത്രിയുടെ മരണത്തെത്തുട ർന്ന് അന ന്തരാവകാശിയെ നിശ്ചയിക്കൽ, പൈസയുടെ മൂല്യം കുറഞ്ഞത്, വില വർദ്ധന ഇതെല്ലാം കോൺഗ്രസ്സിനെ പ്രതികൂലമായി ബാധി ച്ചു. മാത്രമല്ല, ജവഹർലാർ നെഹ്റുവിനു ശേഷമുള്ള ആദ്യ തെര ഞെഞ്ഞെടുപ്പുകൂടിയായിരുന്നു അത്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് കോൺഗ്രസിന് വിരുദ്ധമായിത്തീരുകയും ചെയ്തു.

ഈ കാരണങ്ങളാൽത്തന്നെ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ ഭൂകമ്പം തന്നെയായിരുന്നു. ലോകസഭയിൽ ഭൂരിപക്ഷം നില നിർത്താൻ കഴിഞ്ഞെങ്കിലും ഇതുവരെ കിട്ടിയതിലേക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്. ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ പകുതിയോളം മന്ത്രിമാരും പരാജയപ്പെട്ടു. 7 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടമായി. മറ്റു രണ്ടു സംസ്ഥാനങ്ങ ളിൽ കാലുമാറൽ മൂലം ഗവൺമെന്റ് രൂപീകരിക്കാനായുമില്ല. ഈ 9 സംസ്ഥാനങ്ങളാണ് പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, മധ്യപ്ര ദേശ്, ബീഹാർ, പശ്ചിമബംഗാൾ, ഒറീസ്സ, മദ്രാസ്, കേരളം. മദ്രാസിൽ ഒരു പ്രാദേശിക പാർട്ടി (DMK) വ്യക്തമായ ഭൂരിപക്ഷത്തോടെ അധി കാരത്തിൽ വന്നു. ഇതായിരുന്നു ആദ്യത്തെ ഒറ്റയ്ക്കുള്ള കോൺഗ സിതര ഗവൺമെന്റ്, മറ്റ് 8 സംസ്ഥാനങ്ങളിൽ കൂട്ടുകക്ഷി ഭരണമാ യിരുന്നുണ്ടായിരുന്നത്. അങ്ങനെയാണ് ചോദ്യത്തിലെ പറച്ചിൽ രൂപം കൊണ്ടത്.

Question 21.
ആന്ധ്രാ പ്രദേശിൽ രൂപംകൊണ്ട ചാരായ വിരുദ്ധ പ്രസ്ഥാനം, ഗൗര വതരമായ ചില പ്രശ്നങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കു കയുണ്ടായി. അവയിൽ ഏതെങ്കിലും നാലെണ്ണം എഴുതുക.
Answer:
1990 കളിൽ ആന്ധ്രയിലെ നെല്ലൂരിൽ ധാരാളം സ്ത്രീകൾ സാക്ഷരതാ നേടി. ക്ലാസുകളിൽ സ്ത്രീകൾ കുടുംബങ്ങളിലെ പുരുഷന്മാരുടെ മദ്യപാനത്തെപ്പറ്റി പറഞ്ഞു. മദ്യപാനം അവരുടെ ശാരീരികമായും മാനസികമായുമുള്ള നാശത്തിന് വഴിതെളിക്കുന്നു. ആ ഭാഗത്തെ സാമ്പത്തികംതന്നെ തകരാറിലാക്കുന്നു. പുരുഷൻമാർ ജോലിക്കു പോകുന്നില്ല. മദ്യമുതലാളിമാർ അവ രുടെ മദ്യക്കച്ചവടം നടക്കുന്നതിന് നിയമപരമല്ലാത്ത വഴികളിലൂടെ ഓരോ പ്രവൃത്തികൾ ചെയ്യുന്നു മുതലായവയായിരുന്നു അവരുടെ പരാതികൾ. സ്ത്രീകളാണ് ഏറ്റവും കൂടുതൽ കഷ്ടം സഹിക്കേണ്ടിവരുന്നത്. കുടുംബജീവിതം താളംതെറ്റുന്നു. നെല്ലൂരിലെ സ്ത്രീകൾ മദ്യത്തിനെതിരായി പ്രതിഷേധിക്കുകയും ഒരു വൈൻ ഷോപ്പ് അടപ്പിക്കുകയും ചെയ്തു. ഈ വാർത്ത ഏകദേശം 5000 ഗ്രാമങ്ങളിലേക്ക് പടർന്നു. മീറ്റിംഗുകൾ കുടി പ്രമേയങ്ങൾ പാസ്സാക്കി കളക്ടർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. നെല്ലൂരിലെ ചാരായലേലം 17 പ്രാവശ്യം നീട്ടിവെയ്ക്ക പെട്ടു. നെല്ലൂരിലെ പ്രക്ഷോഭം പതുക്കെപതുക്കെ സംസ്ഥാനം മൊത്തം വ്യാപിച്ചു.

ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയപാർട്ടികളും ഗവൺമെന്റും തോറ്റിടത്ത് ഇത്തരം നീക്കങ്ങൾ വിജയിച്ചു. ഗവൺമെന്റ്, രാഷ്ട്രീയപാർട്ടികൾ എന്നിവക്ക് ജയിക്കാനാവാത്ത കാര്യങ്ങളിൽ ഈ നീക്കങ്ങൾ വിജയിച്ചു.

Question 22.
ഷോക്ക് തെറാപ്പി നിർവ്വചിക്കുക. ഷോക്ക് തെറാപ്പിയുടെ പ്രത്യാ ഘാതങ്ങൾ ഏതൊക്കെയെന്ന് വിശദീകരിക്കുക.
Answer:
സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിന്റെ പതനം അതിലെ പല രാജ്യങ്ങളിലും ജനാധിപത്യ രീതിക്ക് വഴിവെച്ചു. റഷ്യ, ഏഷ്യ, കിഴക്കൻ യൂറോപ്പ് മുതലായവ ലോകബാങ്ക്, ഐ.എം.എഫ് മുതലായവയിൽ ആകർഷിക്കപ്പെട്ടു. ഈ മാറ്റത്തെയാണ് ഷോക്ക് തെറാപ്പി എന്നറിയപ്പെടുന്നത്.

പരിണിതഫലങ്ങൾ

  1. ഗവൺമെന്റ് നിയന്ത്രണത്തിലുള്ള പല വൻവ്യവസായ ങ്ങളും തകർന്നു.
  2. 90 ശതമാനം വ്യവസായങ്ങളും വ്യക്തികൾക്കും കമ്പനി കൾക്കും വില്പനയ്ക്ക് തയ്യാറായി.
  3. റഷ്യൻ കറൻസിയായ റൂബിളിന്റെ വില കുറഞ്ഞു.
  4. പണപ്പെരുപ്പം അധികമായി ജനങ്ങൾക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെട്ടു.
  5. കൂട്ടുകൃഷിയിൽ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ലാതെയായി. റഷ്യ ഭക്ഷ്യസാധനങ്ങൾ ഇറക്കു മതി ചെയ്യാനാരംഭിച്ചു.
  6. റഷ്യയിലെ 1999ലെ ജിഡിപി 1989 ലേക്കാൾ കുറവാ യിരുന്നു.
    സാമൂഹികവ്യവസ്ഥ നശിപ്പിക്കപ്പെട്ടു.
  7. സബ്സിഡികൾ പിൻവലിച്ചതുമൂലം ജനങ്ങൾക്ക് ദാരിദ്ര്യം ഉണ്ടായി.
  8. വിദ്യാഭ്യാസപരവും ബുദ്ധിപരവുമായ മാനവികശേഷി ശിഥിലീ കരിക്കപ്പെടുകയും കുടിയേറ്റത്തിനിടയാവുകയും ചെയ്തു.
  9. സ്വകാര്യവത്കരണം ജനങ്ങളിൽ അസമത്വം ഉണ്ടാക്കി.

Plus Two Political Science Question Paper March 2020 Malayalam Medium

Question 23.
തെക്ക് കിഴക്കൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം പരിപോഷി പ്പിക്കുന്ന സംഘടന എന്ന നിലയിൽ സാർക്ക് വഹിക്കുന്ന പങ്കും, അതിന്റെ പരിമിതികളും പരിശോധിക്കുക.
Answer:
സാർക്ക് എന്ന സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്, 1985 ഡിസംബറിലാണ്. ദക്ഷിണ ഏഷ്യയിലെ ഏഴ് രാജ്യങ്ങളാണ് ഇതിലെ അംഗങ്ങളായിട്ടുള്ളത്. അവ യഥാക്രമം ഭൂട്ടാൻ, ഇന്ത്യ, ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക. കാർഷിക മേഖലയിലും ഗ്രാമീണവികസനത്തിലും ശാസ്ത്ര സാങ്കേതിക മേഖലയിലും സംസ്കാരം, ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം എന്നി മേഖലകളിലും സഹകരണം ഉറപ്പാക്കാൻ വേണ്ടിയാണ് പ്രസ്തുത സംഘടന നിലവിൽ വന്നത്.

സാർക്കിന്റെ പ്രധാന ലക്ഷ്യങ്ങൾ
a) ദക്ഷിണമേഖലയിലെ ജനങ്ങൾക്ക് ക്ഷേമം ഉറപ്പാക്കുക.
b) ഈ മേഖലയിൽ സാമ്പത്തികവളർച്ച, സാമൂഹികവളർച്ച, സാംസ്കാരിക പുരോഗതി എന്നിവയെ ദ്രുതഗതിയിലാക്കുക.
c) പ്രസ്തുത രാജ്യങ്ങളിൽ സ്വയംപര്യാപ്തത വരുത്താൻ കൂട്ടായി യത്നിക്കുക.
d) വിവിധ മേഖലകളിൽ അന്വോന്യ സഹായം
e) പരസ്പരസഹകരണം
f) അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുക.

Question 24.
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ അവകാശവാദം തികച്ചും ന്യായമാണ്. ഈ പ്രസ്താവന മതിയായ കാരണങ്ങൾ സഹിതം സാധൂകരിക്കുക.
Answer:
U.N.O, കാലോചിതമായി പരിഷ്കരിക്കേണ്ട ആവശ്വം അടിയന്തിര മായി പരിഗണിക്കണം. UNO. രൂപംകൊണ്ട കാലഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ നില നിൽക്കുന്ന സാഹചര്യങ്ങൾ, മുഴുവൻ രാജ്യങ്ങളുടെയും ആവശ്യ ങ്ങൾക്ക് നിഷ്പക്ഷമായ പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു. ലോക പോലീസിന്റെ സ്ഥാനം ഒരു രാജ്യവും ഏറ്റെടുക്കരുത്.

ഭീകരവാദം തുടച്ചുനീക്കുംവിധം പരിഷ്കരിച്ച യു എന്നിൽ ഘട നാപരമായ മാറ്റങ്ങൾ ഉണ്ടാകണം. വികസ്വരരാജ്യങ്ങളുടെ സ്ഥാനം യു.എന്നിൽ പ്രത്യേകമായി ഉണ്ടാകണം.

ഇന്ത്യക്ക് യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വേണ മെന്നത് വളരെ യുക്തിപൂർണമായ ഒരാവശ്വമാണ്. സ്ഥിരാംഗമാ കുന്നതിന് വേണ്ട മാനദണ്ഡങ്ങളെല്ലാം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ യു.എൻ, കൗൺസിൽ സ്ഥിരാംഗത്വം ആവശ്യപ്പെടുന്നത് താഴെ പറ യുന്ന കാര്യങ്ങളാലാണ്.

  1. ജനസംഖ്യയിൽ ലോകത്തിൽ രണ്ടാം സ്ഥാനമുണ്ട്.
  2. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്വരാഷ്ട്രമാണ്.
  3. യു. എൻ. ന്റെ ആരംഭകാലം മുതലേ അതിന്റെ പ്രവർത്തനങ്ങ ളിൽ പങ്കെടുത്തിട്ടുണ്ട്.
  4. യു.എൻ. ന്റെ സമാധാന സംരക്ഷണസേനയുമായി ദീർഘകാ ലബന്ധമുണ്ട്.
  5. ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവരികയാണ്.
  6. കൃത്യമായി യു.എൻ. ന് സാമ്പത്തിക സംഭാവനകൾ നൽകു ന്നുണ്ട്. പെയ്മെന്റിന് ഒരിക്കലും ഭംഗം വരുത്തിയിട്ടില്ല.

മേൽപ്പറഞ്ഞ കാരണങ്ങൾ ഇന്ത്യക്ക് യു എൻ കൗൺസിലിൽ അംഗത്വം കിട്ടുന്നതിന് മതിയായവയാണ്. സ്ഥിരാംഗത്വത്തിന് അതി ന്റേതായ പ്രധാന്വമുണ്ട്. ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കും. നമ്മുടെ വിദേശനയവും മറ്റുള്ളവരെ സ്വാധീനിക്കും.

25 മുതൽ 30 വരെയുള്ള ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 5 സ്കോറുകൾ ഉണ്ട്. (4 × 5 = 20)

Question 25.
‘ഹരിത വിപ്ലവം’ എന്താണെന്ന് വിശദീകരിക്കുക. അതിന്റെ ഏതെ ങ്കിലും രണ്ട് ഗുണഫലങ്ങളും ദോഷഫലങ്ങളും എഴുതുക.
Answer:
ഹരിത വിപ്ലവം : ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോ ല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയങ്ങ ളാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നത്. 1960കളിൽ കാർഷിക മേഖല വളരെ ദയനീയമായ അവസ്ഥയിലായിരുന്നു. 1965 67ന് ഇടയ്ക്ക് ഇന്ത്യയുടെ പല ഭാഗത്തും കഠിനമായ വരൾച്ച ഉണ്ടായി. ഇതിനാൽത്തന്നെ രാജ്യത്ത് ദാല്പാദനം കുറയുകയും പലയി ടങ്ങളിലും ക്ഷാമത്തിന് സമാനമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു.

ഈ ദുരവസ്ഥയെ നേരിടുന്നതിന് അമേരിക്കപോലുള്ള രാജ്യങ്ങ ളിൽനിന്ന് ഭക്ഷ്യസഹായം തേടുന്നതിനും രാജ്യം നിർബന്ധിതമായി. അമേരിക്കൻ നയങ്ങളുടെ ചുവടുപിടിച്ച് ചില സാമ്പത്തിക നയ ങ്ങൾ ആവിഷ്ക്കരിച്ചു. ഇത്തരമൊരവസ്ഥ നേരിടാൻ ഭക്ഷ്യപര്യാ പ്തത നേടുന്നതിനാവശ്യമായ ഒരു നയംതന്നെ കാർഷികമേഖല ക്കുവേണ്ടി ആവിഷ്ക്കരിച്ചു. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടു തൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുതലായവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജലസേചന ത്തിനും സബ്സിഡി നല്കുക. ഇവയൊക്കെ കൂടാതെ ഉല്പന്ന ങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്ന തിനും ഉറപ്പുനല്കി. ഇതാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്ന തിന്റെ തുടക്കം.

ഹരിതവിപ്ലവത്താൽ കാർഷിക വളർച്ചയിൽ ചെറിയൊരു മാറ്റം വന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുണ്ടായി. ഇതുകൊണ്ട് ധനിക രായ കർഷകർക്കും ഭൂവുടമകൾക്കുമാണ് കൂടുതൽ ലാഭം കിട്ടിയ ത്. അതുകൊണ്ടുതന്നെ പണമുള്ളവർ, പാവപ്പെട്ടവർ എന്നീ ക്ലാസ്സു കളുടെ ധ്രുവീകരണം ദൃശ്യമായി. ഇത് ഇടതുപാർട്ടിക്ക് സാധാരണ ക്കാരെയും പാവപ്പെട്ട കർഷകരെയും സംഘടിപ്പിക്കാനുള്ള ഒരു അവസരമായി. അതിന്റെ ഫലമായി രാഷ്ട്രീയസ്വാധീനമുള്ള ഇട ത്തരം കർഷകവിഭാഗം രൂപംകൊള്ളുകയുണ്ടായി.

ഇത് ഒരു ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചു. കാർഷികരംഗത്ത് അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ അത് സൃഷ്ടി ക്കുകയും ചെയ്തു.

1) ഹരിത വിപ്ലവം മിതമായ കാർഷിക വളർച്ചയാണ് കൊണ്ടുവ ന്നത്. ഗോതമ്പ് ഉല്പാദനമാണ് മുഖ്യമായും വർദ്ധിച്ചത്. രാജ്യത്തെ ഭക്ഷ്യലഭ്യത ഉയരുകയും ചെയ്തു.

2) കാർഷിക വളർച്ച ഉണ്ടായെങ്കിലും വർഗങ്ങൾ തമ്മിലും പ്രദേ ശങ്ങൾ തമ്മിലും ഉള്ള അന്തരം വർദ്ധിക്കുന്നതിന് ഹരിതവി പ്ലവം ഇടയാക്കി. ഹരിതവിപ്ലവത്തിന്റെ ഏറ്റവും വലിയ ഗുണ ഭോക്താക്കൾ സമ്പന്ന കർഷകരും വൻഭൂവുടമകളും ആയി രുന്നു. ദരിദ്രരായ കർഷകർക്ക് അതിന്റെ ഗുണഫലങ്ങൾ ലഭി ചില്ല. സ്വാഭാവികമായും ദരിദ്രകർഷകരും ഭൂവുടമകളും തമ്മി ലുള്ള അന്തരം വർദ്ധിച്ചു.

Question 26.
ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലവും അതിനിടയാക്കിയ പ്രധാന കാരണങ്ങളും വിശദമാക്കുക.
Answer:
1971 – ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ദിരാഗാന്ധി വൻപിച്ച ജനപിന്തുണയോടെ പ്രമുഖ നേതാവായി. ഈ സമയത്ത് പാർട്ടി യിൽ രൂക്ഷമായ അഭിപ്രായവ്യത്വാസങ്ങൾ ഉണ്ടായിരുന്നു. കാരണ ങ്ങൾ പ്രധാനമായും മൂന്നാണ്.
1) സാമ്പത്തിക പ്രശ്നങ്ങൾ
2) ഗുജറാത്ത് 6 ബീഹാർ മൂവ്മെന്റ്
3) ജുഡിഷ്യറിയുമായുള്ള തർക്കം

1) സാമ്പത്തിക പ്രശ്നങ്ങൾ
1971 – ലെ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ഗരീബി ഹഠാവോ (ദാരിദ്ര്യം മാറ്റുക എന്നതായിരുന്നു. എന്നാൽ ഗവൺ മെന്റ് അധികാരത്തിൽ വന്നപ്പോൾ രാജ്യത്തെ സാമ്പത്തിക സാമൂ ഹിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിച്ചില്ല. ഇതിനു പല കാരണ ങ്ങളുണ്ട്. ഒന്നാമതായി അഭയാർത്ഥിപ്രശ്നം, ബംഗ്ലാദേശ് പ്രതിസ ന്ധി, പിന്നെ ഇന്ത്യാപാക്കിസ്ഥാൻ യുദ്ധം മുതലായവ സാമ്പത്തിക പായി വളരെ ബുദ്ധിമുട്ടു വരുത്തി. രണ്ടാമതായി, യുദ്ധശേഷം അമേ രിക്ക ഇന്ത്യക്കുള്ള സഹായം നിർത്തി, മൂന്നാമതായി പെട്രോളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധന. നാലാമതായി നാണയ പെരുപ്പവും വില വർദ്ധനയുംമൂലം ജനങ്ങൾക്ക് ജീവിതം ബുദ്ധി മുട്ടായി. അഞ്ചാമതായി, വ്യവസായ വളർച്ച കുറവായി, തൊഴിലി ല്ലായ്മ കൂടി പ്രത്യേകിച്ചും ഗ്രാമീണമേഖലകളിൽ, ആറാമതായി, ഗവർമെന്റ് ജീവനക്കാരുടെ ശമ്പളം നിർത്തിവെക്കുകയോ കുറ ക്കുകയോ ചെയ്യേണ്ടിവന്നു. ഏഴാമതായി, മഴയില്ലായ്മമൂലം ഭക്ഷ്യോൽപാദനങ്ങളുടെ ഗണ്യമായ കുറവ്.

മേല്പ്പറഞ്ഞ കാരണങ്ങൾ നാട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. മൊത്തമായും രാജ്യത്തിൽ ഒരു അതൃപ്തി വരാൻ കാര ണമായി. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധം സംഘടിപ്പി ക്കാൻ അവസരം കൊടുത്തു.

2. ഗുജറാത്ത് ആന്റ് ബീഹാർ മുവ്മെന്റ്
രണ്ടാമത്തെ ഒരു വലിയ പ്രശ്നം കോൺഗ്രസ് ഭരിക്കുന്ന ഗുജറാ ത്തിലെയും ബിഹാറിലെയും വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നു. പ്രക്ഷോഭത്തിന് പ്രധാന കാരണം അവശ്യസാധനങ്ങളുടെ വില വർദ്ധനയായിരുന്നു. ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, അഴിമതി എന്നി വയും വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. ഈ രണ്ടു സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന്റെ പിന്തുണ വിദ്യാർത്ഥികൾക്കുണ്ടായിരുന്നു. ഗുജ റാത്തിൽ പ്രസിഡണ്ട് ഭരണം നടപ്പിലാക്കി. ഈ സമയത്ത് ഇന്ദിരാ ഗാന്ധിയുടെ പ്രധാന എതിരാളിയും കോൺഗ്രസ്സ് (ഒ)യിലെ പ്രമുഖ നേതാവുമായിരുന്ന മൊറാർജി ദേശായി അനിശ്ചിതകാലനിരാഹാര ത്തിനൊരുങ്ങി. ആ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണമെ ന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. 1975 ജൂണിൽ കടുത്ത സമ്മർദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു നടന്നു. കോൺഗ്രസ് പരാ ജയപ്പെട്ടു. ബീഹാറിൽ വിദ്യാർത്ഥികൾ ജയപ്രകാശ് നാരായണനെ സമരം നയിക്കാൻ ക്ഷണിച്ചു. അഹിംസാപരമായിരിക്കണം എന്ന ഉപാധിയോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു. ജയപ്രകാശ് നാരായ ണൻ കോൺഗ്രസ് ഗവൺമെന്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു.

എല്ലാ രംഗത്തും (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം) ഒരു വിപ്ലവം വേണമെന്നും അത് ജനാധിപത്യത്തെ നിലനിർത്തുന്നതാവണ മെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ബീഹാർ ഗവൺമെന്റ് രാജി വെക്കാൻ കൂട്ടാക്കിയില്ല. ദേശീയതലത്തിൽ ഇതിനെക്കുറിച്ച് ചലന മുണ്ടായി. ജയപ്രകാശ് നാരായണൻ മുഴുവൻ രാജ്യത്തും പ്രക്ഷോഭം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഇതിനിടെ റെയിൽവേ ജോലി ക്കാർ പണി മുടക്കി. രാജ്യമാകമാനം സ്തംഭിക്കാവുന്ന രൂപത്തിലാ യിരുന്നു അത്. 1975 – ൽ ജയപ്രകാശ് നാരായണൻ പാർലിമെന്റി ലേക്ക് ഒരു മാർച്ച് നടത്തി. ഡൽഹിയിൽ ജനം കണ്ട ഏറ്റവും വലിയ റാലിയായിരുന്നു അത്. അതോടെ പ്രതിപക്ഷം ഇന്ദിരാഗാന്ധിക്ക് ബദലായി അദ്ദേഹത്തെ കണ്ടു. രണ്ടു പ്രക്ഷോഭങ്ങളും കോൺഗ്രസ് വിരുദ്ധമായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരായും ശബ്ദ ങ്ങളുയർന്നു. ഇതെല്ലാം തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു.

3. ജുഡിഷ്യറിയുമായുള്ള സംഘർഷം
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ മറ്റൊരു കാരണം ജൂഡീഷ്വറി യുമായുള്ള സംഘർഷമാണ്. ഇക്കാലത്ത് ഗവൺമെന്റിന്റെ ചില പ്രവർത്തികൾ ഭരണഘടന ലംഘനമാണെന്ന് സുപ്രീം കോർട്ട് കണ്ടെത്തി. കോർട്ട് വിധി ജനാധിപത്യത്തിനും പാർലിമെന്റ് അധി കാരത്തിനും എതിരാണെന്നായിരുന്നു കോൺഗ്രസ്സിന്റെ വാദം. പാവ ങ്ങൾക്കായി നടത്തുന്ന പദ്ധതികൾക്ക് കോടതി തടസ്സം നില്ക്കുക യാണെന്ന് പാർട്ടി ആരോപിച്ചു. തർക്കം മൂന്ന് പ്രധാന പ്രശ്നങ്ങ ളിലായിരുന്നു. ഒന്നാമതായി, പാർലിമെന്റിന് മൗലികാവകാശങ്ങൾ മാറ്റാൻ അവകാശമുണ്ടോ? കോർട്ട് വിധി ഇല്ല എന്നുതന്നെയായി രുന്നു രണ്ടാമതായി, പാർലിമെന്റിന് ഭൂമിയുടെ ഉടമസ്താവകാശം മാറ്റാൻ സാധ്യമാവുമോ? പാർലിമെന്റിന് മാറ്റാൻ അധികാരമില്ല എന്നാ യിരുന്നു കോടതിയുടെ വിധി. മൂന്നാമതായി പാർലിമെന്റ് അതിന് മൗലികാവകാശങ്ങൾ കുറക്കാൻ അധികാരമുണ്ടെന്നും പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്തു. എന്നാൽ സുപ്രീംകോർട്ട് ഇതു നിര സിച്ചു. ഇതാണ് കോടതിയും ഗവൺ മെന്റും തമ്മിലുള്ള സംഘർഷ ത്തിന് കാരണം.

ഇതു കൂടാതെ രണ്ടു കാരണങ്ങൾ കൂടിയുണ്ടായിരുന്നു. കേശവാ നന്ദഭാരതി കേസിൽ സുപ്രീംകോർട്ട് പ്രഖ്യാപിച്ചു പാർലിമെന്റിന് ഭരണഘടനയുടെ അടിസ്ഥാന നിബന്ധനകൾ മാറ്റാനധികാരമില്ല. എന്ന്. അതിനുശേഷം ചീഫ് ജസ്റ്റിസിന്റെ പോസ്റ്റിൽ ഒഴിവ് വന്നു. സാധാരണ ഏറ്റവും സീനിയർ ജഡ്ജിയാണ് ചീഫ് ജസ്റ്റീസായി നിയ മിക്കപ്പെടുക. എന്നാൽ ഗവൺമെന്റ് അർഹതയുള്ള മൂന്ന് ജഡ്ജി മാരെ തഴഞ്ഞുകൊണ്ട് എ.എൻ. റോയിയെ ചീഫ് ജസ്റ്റിസായി നിയ മിച്ചു. ഈ നിയമനം വിവാദമായി. അതിനും പുറമേ ഉത്തർപ്രദേശ് ഹൈക്കോർട്ട് ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. 1975 ജൂണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനു ണ്ടായ പ്രധാന കാരണങ്ങളാണിവ.

Plus Two Political Science Question Paper March 2020 Malayalam Medium

Question 27.
നിരവധി പ്രാദേശിക പ്രശ്നങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രാദേശിക ഉൽക്കർഷങ്ങളിൽ നിന്നും നമ്മളുൾക്കൊണ്ട പാഠങ്ങൾ എന്തൊക്കെയാണ്?
Answer:
ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രകൃതം മനസ്സിലാക്കുന്നതിന് ജന കിയ പ്രസ്ഥാനങ്ങളുടെ ചരിത്രം നമ്മെ സഹായിക്കുന്നു. കക്ഷിര ഹിതമായ ഈ പ്രസ്ഥാനങ്ങൾ സാന്ദർഭികമോ ഒറ്റപ്പെട്ടവയോ ആയി രുന്നില്ല. കക്ഷി രാഷ്ട്രീയത്തിലുള്ള പോരായ്മകൾ പരിഹരിക്കു ന്നതിനാണ് ഈ പ്രസ്ഥാനങ്ങൾ ഉയർന്നു വന്നത്. അതിനാൽ ജന കിയ പ്രസ്ഥാനങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘട കങ്ങളാണ്.

* പുതിയ സാമൂഹിക ഗ്രൂപ്പുകളുടെ സാമ്പത്തികവും സാമൂഹി കവുമായ പരാതികൾ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മേഖ ലയിൽ പരിഹരിക്കപ്പെട്ടിരുന്നില്ല. അങ്ങനെ വന്നപ്പോൾ ജന കീയ പ്രസ്ഥാനങ്ങൾ അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു. അങ്ങനെ ജനകീയ പ്രസ്ഥാനങ്ങൾ പുതിയ സാമൂഹിക ഗ്രൂപ്പു കളെ പ്രതിനിധാനം ചെയ്തു.

* വ്യത്യസ്ത വിഭാഗങ്ങൾക്കും അവരുടെ ആവശ്വങ്ങൾക്കും ജന കീയ പ്രസ്ഥാനങ്ങൾ ഫലപ്രദമായ പ്രാതിനിധ്യം ഉറപ്പുവരുത്തി. എല്ലാ വിഭാഗങ്ങളുടേയും താല്പര്യങ്ങളെ അതു മാനിച്ചു. സ്വാഭാ വികമായും ഈ വിഭാഗങ്ങൾക്കിടയിലെ അസംതൃപ്തിയുടേയും സാമൂഹ്യ സംഘർഷത്തിന്റേയും സാധ്യതകൾ കുറയ്ക്കുന്നതിന് ജനകീയ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞു.

* ജനകീയ പ്രസ്ഥാനങ്ങൾ സജീവ പങ്കാളിത്തത്തിന്റെ പുതിയ രൂപങ്ങൾ നിർദ്ദേശിച്ചു. അങ്ങനെ ഇന്ത്യൻ ജനാധിപത്യത്തിലെ പങ്കാളിത്തം എന്ന ആശയത്തെ അത് വിപുലപ്പെടുത്തി.

ജനകീയ പ്രസ്ഥാനങ്ങൾ നടത്തുന്ന സമരങ്ങൾ, കുത്തിയിരിപ്പു സത്യാഗ്രഹം, റാലികൾ തുടങ്ങിയ സംഘടിത പ്രവർത്തനങ്ങൾ ഗവൺമെന്റിന്റെ ചുമതലകളെ തടസ്സപ്പെടുത്തുകയാണെന്ന് വിമർശകർ വാദിക്കുന്നു. അവ തീരുമാനങ്ങളെടുക്കുന്നതിൽ കാല താമസം വരുത്തുകയും ജനാധിപത്യക്രമത്തെ അസ്ഥിരപ്പെടുത്തു കയും ചെയ്യുകയാണെന്ന് അവർ ആരോപിക്കുന്നു. ഈ വിമർശനം ആഴത്തിലുള്ള ഒരു ചോദ്യം ഉയർത്തുന്നു: എന്തുകൊണ്ടാണ് ജന കീയ പ്രസ്ഥാനങ്ങൾ ഇത്തരത്തിലുള്ള ശക്തമായ സമരരൂപങ്ങൾ സ്വീകരിക്കുന്നത്? ഈ ചോദ്യത്തിന് വസ്തുനിഷ്ഠമായ ഒരുത്തരം കണ്ടെത്താൻ ശ്രമിക്കാം.

ജനകീയ പ്രസ്ഥാനങ്ങൾ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളാണ് ഉയർത്തിയിട്ടുള്ളത്. അവയിൽ പൗരന്മാരുടെ വൻതോതിലുള്ള പങ്കാളിത്തവുമുണ്ട്. സമൂഹത്തിന്റെ താഴെ തട്ടിലുള്ള ദരിദ്രരും, സാമൂഹികവും സാമ്പത്തികവുമായി അവശതയനുഭവിക്കുന്നവരു മായ സാമൂഹിക വിഭാഗങ്ങളെയാണ് ഈ പ്രസ്ഥാനങ്ങൾ സംഘടി പ്പിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട ഈ വിഭാഗങ്ങളുടെ ശബ്ദ ത്തിന് ജനാധിപത്യത്തിൽ വേണ്ടത്ര ഇടം ലഭിച്ചിട്ടില്ലയെന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടായിരിക്കാം ഈ സംഘടനകൾ ബഹു ജന പ്രക്ഷോഭങ്ങളിലേക്കും തെരഞ്ഞെടുപ്പു രാഷ്ട്രിയത്തിനു പുറ ത്തുള്ള സംഘടിത പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞത്. സമീപ കാലത്തെ പുത്തൻ സാമ്പത്തിക നയത്തിന്റെ വെളിച്ചത്തിൽ ഈ വസ്തുതയെ പരിശോധിക്കാം.

* പുത്തൻ സാമ്പത്തികനയം നടപ്പാക്കുന്നതിനെ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായൈക്യം വളർന്നു വന്നിട്ടുണ്ട്. അതേ സമയം ഈ നയങ്ങൾ സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. പുതിയ സാമ്പത്തിക നയങ്ങളോട് യോജിപ്പു പ്രകടിപ്പിച്ചിട്ടുള്ള തിനാൽ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പാർശ്വവൽക്ക രിക്കപ്പെട്ട ഈ സാമൂഹിക വിഭാഗങ്ങളെ കണ്ടില്ലെന്ന് നടിക്കു കയാണ്. ഈ സാഹചര്വത്തിൽ ജനദ്രോഹകരമായ പുതിയ നയ ങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ ചട്ടക്കൂടിനു വെളിയിലുള്ള ജനകീയ പ്രസ്ഥാനങ്ങൾക്ക് ജന ങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ടിവരുന്നു.

ജനകീയ പ്രസ്ഥാനങ്ങൾ റാലികൾ നടത്തുകയും പ്രതിഷേധിക്കു കയും ചെയ്യുന്ന സംഘടനകൾ മാത്രമല്ല. സമാനമായ പ്രശ്നങ്ങളും ആവശ്യങ്ങളും പ്രതീക്ഷകളുമുള്ള ജനങ്ങളുടെ ഒരു കൂട്ടായ്മയാണ ത്. തങ്ങളുടെ അവകാശങ്ങളെപ്പറ്റി ജനങ്ങളെ അത് ബോധവാന്മാ രാക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളിൽ എന്തെല്ലാം പ്രതീക്ഷിക്കാ മെന്നും അതവരെ പഠിപ്പിക്കുന്നു. അങ്ങനെ ജനാധിപത്യത്തിന്റെ വികസനത്തിന് സംഭാവനയേകാൻ ഈ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞു.

വിവരാവകാശത്തിനു വേണ്ടിയുള്ള സമരങ്ങളും, ഇതിനെതുടർന്ന് ഗവൺമെന്റ് പാസ്സാക്കിയ വിവരാവകാശ നിയമവും ജനകീയ പ്രസ്ഥാനങ്ങൾ ജനാധിപത്യത്തിനു നൽകിയ ഏറ്റവും മികച്ച സംഭാ വനയാണ്.

Question 28.
1980 – കളുടെ അവസാനത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാ പകങ്ങളായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച അഞ്ച് സംഭവ വികാസ ങ്ങൾക്ക് രാഷ്ട്രം സാക്ഷ്യം വഹിച്ചു. ആ സംഭവ വികാസങ്ങൾ ഏതൊക്കെയാണെന്നെഴുതുക.
Answer:
1) 1989 – ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് സിസ്റ്റം തന്നെ അവസാനിച്ചു

2) മണ്ഡൽ പ്രശ്നം ദേശീയ രാഷ്ട്രീയത്തിൽ : 1990 കളിൽ ഗവൺമെന്റ് മണ്ഡൽ കമ്മീഷൻ ശുപാർശ ചെയ്ത തൊഴിൽ സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചു. മറ്റു പിന്നോക്കജാതി ക്കാർക്ക് സംവരണം ഏർപ്പെടുത്തി. ഇത് മണ്ഡൽ കമ്മീഷനെ എതിർക്കുന്ന ഒരു നീക്കം രാജ്യമെമ്പാടും ഉണ്ടാക്കി.

3) സാമ്പത്തിക നയം ഗവൺമെന്റ് മാറുന്നതിനനുസരിച്ച് മാറിക്കൊ ണ്ടിരുന്നു പ്രക്ചറൽ അജസ്റ്റ്മെന്റ് എന്ന പേരിൽ ഒരു പുതിയ സാമ്പത്തിക നയം കൊണ്ടുവന്നു.

4) 1992- ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത് ഒരുപാട് കാര്യങ്ങ ളുടെ ഫലമായിട്ടാണ്. ഇന്ത്യയുടെ ദേശീയതയേയും അഖണ്ഡ തയേയും വരെ ചോദ്യം ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു അത്. ഹിന്ദുത്വം എന്ന അജണ്ടയുമായി ബിജെപിയുടെ രംഗപ്രവേ ശത്തോടെയാണ് ഇങ്ങിനെയൊരു കാര്യം സംഭവിച്ചത്.

5) രാജീവ് ഗാന്ധിയുടെ വധം (1991), ഇതുമൂലം കോൺഗ്രസിന്റെ നേതൃത്വം തന്നെ മാറ്റി. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ സീറ്റുകിട്ടി.

Question 29.
ചേരിചേരാ നയം ശീതസമര പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞു വന്ന ഒന്നാണ്. ഇന്ത്യയുടെ ചേരിചേരാനയം വിശദീകരിക്കുകയും അതി നെതിരെ ഉയർന്ന് വന്നിട്ടുള്ള പ്രധാന വിമർശനങ്ങൾ വിശദീകരി ക്കുകയും ചെയ്യുക.
Answer:
ഇരുധ്രുവ ലോകത്തോടുള്ള വെല്ലുവിളി : ചേരിചേര പ്രസ്ഥാനം (Challenge to Bipolarity: Non-alignment Movement) ശീതസമരം ലോകത്തെ പരസ്പരം ശത്രുത വെച്ചുപുലർത്തുന്ന രണ്ടു ശാക്തിക ചേരികളിലായി വിഭജിച്ചു. ഈ പശ്ചാത്തലത്തിലാണ് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കോളനിവാഴ്ച അവസാനിപ്പിച്ചുകൊണ്ട് അനേകം സ്വതന്ത്ര രാജ്യങ്ങൾ ഉയർന്നു വന്നത്. ഇവയെ മൂന്നാം ലോകരാജ്യങ്ങൾ അഥവാ വികസ്വര രാജ്യ ങ്ങൾ എന്നാണ് വിളിച്ചിരുന്നത്.

* ശാക്തിക ചേരികൾ തമ്മിലുള്ള ശീതസമരം തങ്ങളുടെ സ്വാത ത്വത്തിനും ലോകസമാധാനത്തിനും ഭീഷണിയാണെന്ന് മൂന്നാം ലോക രാജ്യങ്ങൾ തിരിച്ചറിഞ്ഞു. അതിനാൽ ശാക്തിക ചേരി കളിലും സഖ്യങ്ങളിലും ചേരാൻ അവർ തയ്യാറായില്ല.

* ശാക്തിക ചേരികളിൽനിന്ന് മാറിനിന്ന മൂന്നാം ലോക രാജ്യങ്ങൾ സ്വതന്ത്ര വീക്ഷണം ഉയർത്തിപ്പിടിക്കുന്ന ചേരിചേരാ പ്രസ്ഥാ നത്തിന് (NAM) രൂപം നൽകി. ഇതോടെ ഇരുധ്രുവ ലോകം ശക്തമായൊരു വെല്ലുവിളി നേരിട്ടു.

ഇന്ത്യയും ശീതസമരവും
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒരു നേതാവ് എന്ന നിലയിൽ ശീത സമരത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന് രണ്ടു തലങ്ങൾ ഉണ്ടായിരുന്നു. ഒന്നാമതായി, രണ്ടു സഖ്യങ്ങളിൽ നിന്നും മാറിനിൽക്കാൻ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചു. രണ്ടാമതായി, കോളനി വാഴ്ചയിൽനിന്ന് സ്വാതന്ത്ര്വം നേടിയ രാജ്യങ്ങൾ ഈ സഖ്യങ്ങളിൽ ചേരുന്നതിനെതിരെ അതു ശബ്ദമുയർത്തുകയും ചെയ്തു.

* ഇന്ത്യയുടെ നയം നിഷേധാത്മകമോ നിഷ്ക്രിയമോ ആയിരു ന്നില്ല. നെഹ്റു ലോകത്തെ ഓർമ്മിപ്പിച്ചതുപോലെ ചേരിചേ രായ്മ എന്ന് പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കുന്ന ഒരു നയ മല്ല, ശീതസമര മത്സരങ്ങൾക്ക് അയവുവരുത്തുന്നതിനുവേണ്ടി ലോകരാജ്യങ്ങളിൽ സജീവമായി ഇടപെടണമെന്ന നിലപാടാണ് അത് സ്വീകരിച്ചത്.

* ശാക്തിക ചേരികൾ തമ്മിലുള്ള ഭിന്നതകൾ കുറയ്ക്കാനും അതുവഴി ഒരു പൂർണ്ണയുദ്ധം ഒഴിവാക്കാനും ഇന്ത്യ പരിശ്രമി ച്ചു. ഇന്ത്യൻ നയതന്ത്രജ്ഞന്മാരും നേതാക്കന്മാരും ശീതസമര പ്രതിയോഗികളുമായി പലപ്പോഴും വിനിമയം നടത്തുകയും ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കങ്ങളും യുദ്ധങ്ങളും തീർക്കു ന്നതിന് മധ്യസ്ഥത വഹിക്കുകയും ചെയ്തു. 1950 – കളിലെ കൊറിയൻ യുദ്ധം അവസാനിക്കുന്നതിൽ ഇന്ത്യയുടെ സമയോ ചിതമായ ഇടപെടൽ മുഖ്യ പങ്കുവഹിച്ചു.

ശീതസമര സംഘർഷങ്ങൾ ലഘുകരിക്കാനുള്ള മഹാദൗത്യത്തിൽ ഇന്ത്യ ചേരിചേരാ പ്രസ്ഥാനത്തിലെ മറ്റു രാജ്യങ്ങളേയും ഉൾപ്പെടു ത്തുകയുണ്ടായി. ശീതസമരകാലത്ത് ശാക്തിക ചേരികളുടെ ഭാഗമ ല്ലാത്ത പ്രാദേശികവും അന്തർദേശീയവുമായ സംഘടനകളെ പ്രവർത്തനക്ഷമമാക്കുന്നതിന് ഇന്നു തുടർച്ചയായി പരിശ്രമിച്ചു. ശീതസമരത്തെ ദുർബലപ്പെടുത്തുന്നതിൽ ക്രിയാത്മക പങ്കുവഹി ക്കുന്ന സ്വതന്ത്രവും ഒത്തൊരുമയുമുള്ള രാജ്യങ്ങളുടെ ഒരു കോമൺവെൽത്തിൽ നെഹ്റു വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നു.

ചേരിചേരായ്മ മഹത്തായ ചില അന്തർദ്ദേശീയ ലക്ഷ്യങ്ങൾക്കുവേ ണ്ടിയാണ് നിലകൊള്ളുന്നതെന്നും ഇന്ത്യയുടെ യഥാർത്ഥ താലപ രങ്ങളുമായി അതിനു ബന്ധമില്ലെന്നുമുള്ള ചിലരുടെ വാദത്തിൽ കഴമ്പില്ല. ഇന്ത്യയുടെ ചേരിചേരാ നിലപാട് രാജ്യത്തിന്റെ താല്പര്യ ങ്ങളെ പ്രത്യക്ഷമായി സേവിക്കുന്നവയായിരുന്നു. ചുരുങ്ങിയപക്ഷം രണ്ടു വഴിക്കെങ്കിലും ഇത് രാജ്യതാല്പര്യത്തെ സംരക്ഷിച്ചു.

1) ചേരിചേരാനയം സ്വീകരിച്ചതുവഴി സ്വന്തം താല്പര്യങ്ങൾ സംര ക്ഷിക്കുന്ന അന്തർദ്ദേശിയ തീരുമാനങ്ങളും നിലപാടുകളുടെ ടുക്കാൻ ഇന്ത്യക്ക് സാധിച്ചു. വൻശക്തികളുടേയും അവരുടെ സഖ്യങ്ങളുടേയും താല്പര്യങ്ങൾക്കനുസരിച്ച് രാജ്യത്തിന് പ്രവർത്തിക്കേണ്ടിവന്നില്ല.

2) സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് മഹാശക്തികളെ മാറിമാറി ഉപയോഗപ്പെടുത്താൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു മഹാശക്തി അവഗണിക്കുകയാണെന്നോ, അനാവശ്യ സമ്മർദ്ദം ചെലുത്തുകയാണെന്നോ ഉള്ള തോന്നൽ ഉണ്ടായപ്പോ ഴെല്ലാം ഇന്ത്യ മറുപക്ഷത്തോട് ചായ്വ് പ്രകടിപ്പിച്ചു. ഒരു സഖ്യ വ്യവസ്ഥക്കും ഇന്ത്യയെ മുഖവിലക്കെടുക്കാനോ നിഷേധി ക്കാനോ കഴിഞ്ഞിരുന്നില്ല.

ഇന്ത്യയുടെ ചേരിചേരാനയത്തെ പലരും രൂക്ഷമായി വിമർശിച്ചിട്ടു ണ്ട്. പ്രധാനപ്പെട്ട രണ്ടു വിമർശനങ്ങൾ പരിശോധിക്കാം.

1) ഇന്ത്യയുടെ ചേരിചേരാനയം തത്വദീക്ഷയില്ലാത്തതാണെന്ന് വിമർശകർ ആരോപിക്കുന്നു. ദേശീയ താല്പര്യങ്ങളുടെ പേരിൽ നിർണ്ണായകമായ പല അന്തർദ്ദേശീയ പ്രശ്നങ്ങളിലും ഇന്ത്യ ഉറച്ച നിലപാടുകളെടുക്കാൻ പലപ്പോഴും വിസമ്മതിച്ചു വെന്ന് അവർ ചൂണ്ടിക്കാട്ടി.

2) അസ്ഥിരവും പരസ്പരവിരുദ്ധവുമായ നിലപാടുകളാണ് ഇന്ത്യ പലപ്പോഴും എടുത്തിട്ടുള്ളതെന്ന് ആരോപിക്കപ്പെട്ടു. ശാക്തിക ചേരികളിലും സഖ്യങ്ങളിലും ചേർന്നതിന് മറ്റുള്ളവരെ വിമർശിച്ച ഇന്തതന്നെ 1971 ആഗസ്റ്റിൽ സോവിയറ്റു യൂണിയ നുമായി ഒരു ‘ഇരുപതു വർഷ സൗഹാർദ്ദ സഹകരണ ഉടമ്പ ടിയിൽ ഒപ്പുവെക്കുകയുണ്ടായി. പാശ്ചാത്യ നിരീക്ഷകർ ഇതിനെ നിശിതമായി വിമർശിച്ചു. ഇന്ത സോവിയറ്റ് സഖ്യത്തിൽ ചേർന്നു വെന്നും ചേരിചേരായ്മയെ അമേരിക്കയോടുള്ള ചേരിചേരാ യ്മയാക്കി മാറ്റിയെന്നും അവർ കുറ്റപ്പെടുത്തി. ബംഗ്ലാദേശ് പ്രതി സന്ധിയുടെ കാലത്ത് രാജ്യത്തിന് നയതന്ത്രപരവും സൈനി കവുമായ പിന്തുണ ആവശ്യമായിരുന്നുവെന്നാണ് ഇന്ത്യാ ഗവൺമെന്റിന്റെ വ്യാഖ്യാനം, അമേരിക്ക ഉൾപ്പെടെ മറ്റു രാജ്യ ങ്ങളുമായി ഇന്ത്യക്കുണ്ടായിരുന്ന നല്ല ബന്ധങ്ങളെ സോവിയറ്റു യൂണിയനുമായുള്ള ഉടമ്പടി ബാധിച്ചതുമില്ല.

Plus Two Political Science Question Paper March 2020 Malayalam Medium

Question 30.
അന്താരഷ്ട്ര രംഗത്ത്, സാമ്പത്തികവും രാഷ്ട്രീയപരവും, നയ തന്ത്രപരവും സൈനീകവുമായ ശക്തി ഏറെയുള്ള സംഘടനയാണ് യുറോപ്യൻ യുണിയൻ. പ്രാദേശിക മേഖലയിൽ ഏറ്റവും സ്വാധീന ശക്തിയുള്ള സംഘടനയായി യൂറോപ്വൻ യൂണിയൻ അറിയപ്പെടാ നുള്ള കാരണങ്ങൾ വിശദമാക്കുക.
Answer:
* യൂറോപ്പിനെ സാമ്പത്തികമായി സംയോജിപ്പിക്കുന്നതിൽ യൂറോ പ്രൻ നേതാക്കന്മാർ വിജയിച്ചു. ചില സാമ്പത്തിക സ്ഥാപനങ്ങ ളുടെ രൂപീകരണത്തിലൂടെയാണ് ഇതു സാധ്വമായത്. അതി ലൊന്നാണ് യൂറോപ്വൻ യൂണിയൻ.
* 1957-ൽ സ്ഥാപിതമായ ‘യൂറോപ്വൻ സാമ്പത്തിക സമൂഹമാണ് (European Econmic Community – EEC) is when പ്യൻ യൂണിയനായി മാറിയത്.

യൂറോപ്വൻ യൂണിയന്റെ രൂപീകരണത്തിലേക്കുള്ള പ്രധാന ചുവ ടുവെപ്പുകൾ ഏതൊക്കെയാണെന്ന് നോക്കാം. 1945-നുശേഷമുള്ള യൂറോപ്യൻ സംയോജനത്തെ ഏറ്റവുമധികം സഹായിച്ചത് ശീതസ മരമാണ്. കമ്മ്യൂണിസത്തിന്റെ വ്യാപനത്തെ തടയുന്നതിനായി അമേ മിക്ക രൂപകല്പന ചെയ്ത മാർഷൽ പദ്ധതിയും NATO എന്ന സൈനിക സഖ്യവും യൂറോപ്യൻ സംയോജനത്തിന് സംഭാവനയേ കി. മാർഷൽ പദ്ധതി പ്രകാരം വൻ ധനസഹായവും NATO വഴി സൈനിക സുരക്ഷയും യൂറോപ്യൻ രാജ്യങ്ങൾക്കു ലഭിച്ചു. മാർഷൽ പദ്ധതിയനുസരിച്ചാമ് ‘യൂറോപ്യൻ സാമ്പത്തിക സഹകരണത്തിനുള്ള സംഘടന’ (OEEC) രൂപീകരിക്കപ്പെട്ടത്. ഇത് യൂറോപ്യൻ യൂണി യന്റെ രൂപീകരണത്തിലേക്കുള്ള പ്രഥമ ചുവടുവെപ്പായിരുന്നു. കൗൺസിൽ ഓഫ് യൂറോപ്പ്, യൂറോപ്യൻ സാമ്പത്തിക സമൂഹം എന്നീ സ്ഥാപനങ്ങളുടെ രൂപീകരണവും യൂറോപ്യൻ യൂണിയന്റെ ആവിർഭാവത്തിനു കാരണമായി.

യൂറോപൻ സാമ്പത്തിക സഹകരണത്തിനുള്ള സംഘടന (OEEC) 1948 – ൽ രൂപീകൃതമായ OEEC യൂറോപ്പിൽ സാമ്പത്തിക സംയോ ജനത്തിനുള്ള ആദ്യത്തെ ചുവടുവെപ്പായിരുന്നുവെന്ന് സൂചിപ്പിച്ചു വല്ലൊ. മാർഷൽ പദ്ധതി പ്രഖ്യാപിച്ച ധനസഹായം യൂറോപ്യൻ രാജ്യ ങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി രൂപീകരിച്ച സംഘട നയാണ് OEEC. വ്യാപാര സംബന്ധവും സാമ്പത്തികവുമായ പ്രശ്ന ങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് സഹകരിച്ച് പ്രവർത്തിക്കാനുള്ള ഒരു വേദിയായി OEEC മാറി.

കൗൺസിൽ ഓഫ് യൂറോപ്പ്
1949- ൽ സ്ഥാപിതമായ കൗൺസിൽ ഓഫ് യൂറോപ്പ് രാഷ്ട്രീയ സഹ കരണത്തിന്റെ മേഖലയിലെ മറ്റൊരു ചുവടുവെപ്പായിരുന്നു. യൂറോ പ്യൻ ഐക്യം മെച്ചപ്പെടുത്തുക, മനുഷ്യാവകാശങ്ങൾ സംരക്ഷി ക്കുക എന്നീ ലക്ഷ്യങ്ങളോടെ 40 – ലേറെ യൂറോപ്യൻ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപീകരിച്ചത്.

യുറോപൻ സാമ്പത്തിക സമൂഹം അഥവാ പൊതു കമ്പോളം (EEC)
1957 – ൽ യൂറോപ്യൻ സാമ്പത്തിക സമൂഹം രൂപീകരിക്കപ്പെട്ടു. 1958 ജനുവരിയിൽ അതു നിലവിൽ വന്നു. അക്കൊല്ലം തന്നെ ഈ സംഘടനയ്ക്ക് ഒരു പാർലമെന്റും സ്ഥാപിച്ചു. യൂറോപ്യൻ പാർല മെന്റിന്റെ രൂപീകരണത്തോടെ യൂറോപ്യൻ സംയോജനപ്രക്രിയക്ക് ഒരു രാഷ്ട്രീയ മാനവും ലഭിച്ചു. EEC പൊതുകമ്പോളം എന്ന പേരിലും അറിയപ്പെട്ടു. അംഗരാജ്യങ്ങൾക്കിടയിലെ ചുങ്കങ്ങളും മറ്റു വ്യാപാര തടസ്സങ്ങളും ഒഴിവാക്കി ഒരു സ്വതന്ത്ര മത്സര കമ്പോ ളവും പൊതുവിപണിയും സൃഷ്ടിക്കുകയായിരുന്നു EEC യുടെ മുഖ്യലക്ഷ്യം.

സോവിയറ്റു യൂണിയന്റെ പതനം യൂറോപ്പിൽ സാമ്പത്തിക സംയോ ജനത്തെ ത്വരിതപ്പെടുത്തി. 1992- ൽ യൂറോപ്യൻ സമൂഹത്തിലെ അംഗങ്ങൾ ‘യൂറോപ്യൻ യുണിയൻ’ എന്ന സംഘടനയ്ക്കു രൂപം നൽകി. ഒരു പൊതു വിദേശ സുരക്ഷാ നയം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവയിലുള്ള സഹകരണം, ഒരു ഏക കറൻസിയുടെ രൂപീകരണം എന്നിവയ്ക്ക് ഇത് അടിത്തറ പാകി.

യൂറോപ്യൻ യൂണിയൻ ക്രമേണ ഒരു സാമ്പത്തിക സംഘടന എന്ന നിലയിൽ നിന്നും ഒരു രാഷ്ട്രീയ സംഘമായി പരിണമിച്ചു. ഒരു ദേശരാഷ്ട്രമായി അത് പ്രവർത്തിക്കാൻ തുടങ്ങി. ഇതിനിടെ യുറോ പ്യൻ യൂണിയന് ഒരു ഭരണഘടന നിർമ്മിക്കാനുള്ള ശ്രമങ്ങൾ നട ന്നുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എങ്കിലു സംഘട നയ്ക്ക് സ്വന്തമായ പതാകയും, ദേശീയഗാനവും, സ്ഥാപകദിനവും, കറൻസിയുമുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളുമായി ഇടപെടുന്നതിനു പൊതുവായ ഒരു വിദേശ സുരക്ഷാ നയവും അതു രൂപീകരിച്ചി ട്ടുണ്ട്.

സഹകരണത്തിന്റെ മേഖലകൾ വിപുലപ്പെടുത്തുന്നതിന് യൂറോപ്യൻ യൂണിയൻ പരിശ്രമിച്ചു. മുൻ സോവിയറ്റു ചേരിയിലെ രാജ്യങ്ങളെ ഉൾപ്പെടെ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും സംഘടന നട പടികൾ സ്വീകരിച്ചു. എന്നാൽ ഇതൊരു സുഗമമായ പ്രക്രിയയാ യിരുന്നില്ല. പല രാജ്യങ്ങളിലെ ജനങ്ങളും അവരുടെ ഗവൺമെന്റിന്റെ അധികാരങ്ങൾ യൂറോപ്യൻ യൂണിയന് കൈമാ റുന്നതിനോട് യോജിപ്പുള്ളവരായിരുന്നില്ല. കൂടാതെ ചില പുതിയ രാജ്യങ്ങളെ യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ആശങ്കകളും നിലനിന്നിരുന്നു.

യൂറോപ്യൻ യൂണിയന്റെ വളർച്ച വിസ്മയകരമായിരുന്നു. ലോക ത്തിലെ ഏറ്റവും വലിയ വ്യാപാര സംഘമായി ഉയർന്നുവരാൻ അതിനു കഴിഞ്ഞു. സാമ്പത്തികവും രാഷ്ട്രീയവും നയതന്ത്രപ രവും സൈനികവുമായ സ്വാധീനമുള്ളൊരു സംഘടനയായി അതുമാറി.

* സാമ്പത്തിക മേഖലയിലെ മികച്ച പ്രകടനം യൂറോപ്യൻ യൂണി യനെ ഉയർന്ന സ്വാധീനമുള്ള ഒരു പ്രാദേശിക സംഘടനയാക്കി മാറ്റുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ യൂറോപ്യൻ യൂണി യനാണ്. 2005-ൽ അതിന്റെ മൊത്തം ദേശീയോല്പാദനം (GDP) 12 ട്രില്യൺ ഡോളറാണ്. ഇത് യു.എസ്സിന്റെ GDP യേക്കാൾ നേരിയ തോതിൽ വലുതാണ്. യൂറോപ്യൻ യൂണിയന്റെ കറൻസി യായ ‘യൂറോയ്ക്ക് യു.എസ്. ഡോളറിന്റെ മേൽക്കോയ്മയെ വെല്ലു വിളിക്കാനുള്ള കഴിവുണ്ട്. ലോകവ്യാപാരത്തിലുള്ള അതിന്റെ പങ്ക് യു.എസിനേക്കാൾ മൂന്നിരട്ടിയാണ്. സ്റ്റീൽ ഉല്പാദനത്തിന്റെ കാര്യ ത്തിൽ യു എസ്സിന്റെ തൊട്ടുപിന്നിലുള്ള സ്ഥാനം യൂറോപ്യൻ യൂണി യനാണ്. കൂടാതെ ലോകത്തിലെ ഏറ്റവും കൂടുതൽ ഉല്പന്നങ്ങൾ | കയറ്റുമതി ചെയ്യുകയും അസംസ്കൃത വസ്തുക്കൾ വാങ്ങുകയും ചെയ്യുന്ന സ്ഥാപനമായി ഉയർന്നുവരാനും അതിനു കഴിഞ്ഞു. യൂറോപ്യൻ യൂണിയന്റെ സാമ്പത്തികശക്തി തൊട്ടടുത്ത അയൽ രാജ്യങ്ങളിലും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും അതിനു സ്വാധി നമേകുന്നു. ലോകവ്യാപാര സംഘടനകളെപ്പോലുള്ള (WTO) അന്തർദ്ദേശീയ, സാമ്പത്തിക സംഘടനകളിൽ ഒരു പ്രധാന ചേരി യായി അതു പ്രവർത്തിക്കുന്നു.

യൂറോപ്യൻ യൂണിയന് വലിയ രാഷ്ട്രീയ നയതന്ത്ര സ്വാധീനമുണ്ട്. അതിലെ അംഗങ്ങൾ ഐക്യരാഷ്ട്രസഭയിൽ വഹിക്കുന്ന പങ്കാണ് സംഘടനയുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനം. യൂറോ പ്യൻ യൂണിയനിലെ അംഗങ്ങളായ ബ്രിട്ടനും ഫ്രാൻസും ഐക രാഷ്ട്രസഭയിലെ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളാണ്. യു. എൻ. സുരക്ഷാസമിതിയിലെ അസ്ഥിരാംഗങ്ങളിൽ നിരവധി പേർ യൂറോപ്യൻ യൂണിയനിലേയും അംഗങ്ങളാണ്. യു.എസ്സിന്റെ ചില നയങ്ങളെ സ്വാധീനിക്കുന്നതിന് ഇത് യൂറോപ്യൻ യൂണിയനെ പ്രാപ്തമാക്കി. ഉദാഹരണമായി ഇറാന്റെ ആണവ പരിപാടിയെക്കു റിച്ചുള്ള യു.എസ്സിന്റെ സമകാലിക നിലപാടിൽ യൂറോപ്യൻ യൂണി യന്റെ സ്വാധീനമുണ്ട്.

31 മുതൽ 33 വരെയുള്ള ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 8 സ്കോറുകൾ ഉണ്ട്. (2 × 8 = 16)

Question 31.
ആഗോളവത്ക്കരണം ബഹുതലധാരണകളുള്ള ഒരു ആശയമാണ്. ആഗോളവത്ക്കരണത്തെ നിർവ്വചിക്കുകയും അത് വരുത്തിവച്ച രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ പ്രത്യാഘാത ങ്ങൾ വിശദമാക്കുകയും ചെയ്യുക.
Answer:
സാമ്പത്തിക ഫലങ്ങൾ
ആഗോളവൽക്കരണം സാമ്പത്തിക മേഖലയെ വളരെയധികം സ്വാധീ നിച്ചിരിക്കുന്നു. ലോകബാങ്ക്, ഐ.എം.എഫ്, ഡബ്ല്യു.ടി.ഒ, എന്നി വയുടെ പങ്ക് വളരെ വലുതാണ്. ഇവ നിയന്ത്രിക്കുന്നത് പ്രധാന മായും അമേരിക്കയും, അതിന്റെ സഖ്യകക്ഷികളുമാണ്. ലോക സാമ്പത്തികനയം തന്നെ ഇവരുടെ സ്വാധീനത്തിൽപ്പെട്ടിരിക്കുന്നു. ഈ കാര്യത്തിൽ ഒരു പുനഃപരിശോധന ആവശ്യമാണ്. ആഗോള വൽക്കരണത്തിലൂടെ ലാഭം ആർക്ക് കിട്ടുന്നുവെന്നും മറ്റും മനസ്സി ലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആഗോളവൽക്കരണ ഫല മായി വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതിക്കുള്ള നിരോധനം കുറ ഞ്ഞിരിക്കുന്നു. ഇപ്പോൾ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യ ങ്ങൾക്ക് അവർക്ക് മറ്റു വികസ്വര രാഷ്ട്രങ്ങളിലും മുതൽ മുടക്കാ നുള്ള സൗകര്യങ്ങൾ ഉണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങ ളിൽ മുതൽ മുടക്കുന്നത് കൂടുതൽ ലാഭത്തിന് സഹായിക്കും. പുതിയ സാങ്കേതികവിദ്യകൾ രാഷ് ട്രാതിർത്തികൾ ഭേദിച്ച് വികസി ച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ജനങ്ങളുടെ നീക്കം സംബന്ധിച്ച് വികസിതരാജ്യങ്ങൾ ചില ചട്ടങ്ങൾ വെച്ചിരിക്കുന്നു. അവരുടെ അതിർത്തികൾ വിസാനയങ്ങളെക്കൊണ്ട് സുരക്ഷിതമാക്കുന്നു. അവരുടെ ജനങ്ങൾക്ക് ലഭിക്കേണ്ട തൊഴിൽ സാധ്യത മറ്റുള്ളവർക്ക് ലഭിക്കുന്നത് വിസാനയത്തിൽക്കൂടി തടയാനാകുന്നു.

സാംസ്കാരിക ഫലങ്ങൾ
ആഗോളവൽക്കരണം സംസ്കാരങ്ങളുടെയും ആഗോളീകരണ ത്തിന് വഴിതെളിക്കുന്നുണ്ട്. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യ ത്തേക്കുള്ള ഒഴുക്കിനെയാണ് ആഗോളവൽക്കരണം എന്നു പറയു ന്നത്. ഈ ഒഴുക്ക് പലത്തരത്തിലുള്ളതാണ്. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ഒഴുകുന്ന ആശയങ്ങൾ ആകാം. അതിരു കൾക്ക് അപ്പുറത്തേക്കുള്ള സാധനങ്ങളുടെ ഒഴുക്കാകാം, മെച്ചപ്പെട്ട ജീവിതമാർഗ്ഗത്തിനായുള്ള ജനങ്ങളുടെ യാത്രയുമാകാം.

ആഗോളവൽക്കരണത്തിന്റെ അനന്തരഫലങ്ങൾ രാഷ്ട്രീയ സാമ്പ ത്തിക മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. നമ്മുടെ ഭവ നത്തെയും നമ്മൾ കഴിക്കുന്ന ആഹാരത്തെയും നമ്മൾ കുടിക്കുന്ന പാനീയത്തെയും നമ്മൾ ധരിക്കുന്ന വസ്ത്രത്തെയും നമ്മുടെ ചിന്താ ഗതിയെപ്പോലും ബാധിക്കുന്ന ഒന്നാണ് ആഗോളവൽക്കരണം. ആഗോളവൽക്കരണം നമ്മുടെ ചിന്താരീതിയെപ്പോലും സ്വാധീനിക്കു ന്നു സാംസ്കാരികമേഖലയിലുള്ള ഇതിന്റെ കടന്നുകയറ്റം ലോക സംസ്കാരത്തിലേക്ക് നയിക്കപ്പെടുമോ എന്ന് ഭയപ്പെടുന്നവരും ഉണ്ട്. യഥാർത്ഥത്തിൽ ആഗോളസംസ്കാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പ്രായോഗികതലത്തിൽ ആവിഷ്ക്കരിക്കപ്പെടുന്ന പാശ്ചാത്യസംസ്കാരത്തെ തന്നെയാണ്. ഇത് ദരിദ്രരാഷ്ട്രങ്ങൾക്ക് മാത്രമല്ല വെല്ലുവിളി ഉയർത്തുന്നത്. മറിച്ച് മാനവരാശിയെതന്നെ ബാധിക്കും. കാരണം ഇതിന്റെ ഫലമായി ലോകത്തിന്റെ സമ്പന്ന മായ സാംസ്കാരിക പൈതൃകത്തിന്റെ വ്യാപ്തി ചുരുങ്ങാ നിടയുണ്ട്.

എന്നാൽ, മറ്റ് ചിലരുടെ അഭിപ്രായത്തിൽ, ആഗോളവൽക്കരണ ത്തിന്റെ സാംസ്കാരിക ഫലത്തെ തെറ്റായി മാത്രം വീക്ഷിക്കപ്പെട്ട തെന്നാണ്. സംസ്കാരം എന്നത് നിശ്ചലമായ ഒന്നല്ല. എല്ലാ സംസ്കാ രങ്ങളും പുറമേ നിന്നുള്ള നന്മകളെ സ്വാംശീകരിക്കാറുണ്ട്.

Question 32.
ഇന്ത്യാ വിഭജനം അതനും വേദനാജനകവും ദുഷ്കരവുമായ ഒരു പ്രക്രിയയായിരുന്നു. വിഭജന പ്രക്രിയയിലെ പ്രധാന ബുദ്ധിമുട്ടു കളും പരിണത ഫലങ്ങളും വിശദീകരിക്കുക.
Answer:
വിഭജന പ്രക്രിയ (Process of Partition)
ഇന്ത്യയെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള തീരുമാനം തികച്ചും വേദനാജനകമായിരുന്നു. അതു നടപ്പിലാക്കുകയെന്നത് അങ്ങേ യറ്റം ദുഷ്കരമാവുമായിരുന്നു. “മതപരമായ ഭൂരിപക്ഷം” എന്ന ആശ യത്തെ അടിസ്ഥാനമാക്കി ബ്രിട്ടീഷിന്ത്യയെ രണ്ടു രാജ്യങ്ങളായി വിഭ ജിക്കാമെന്ന് തീരുമാനിക്കപ്പെട്ടു. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശ ങ്ങൾ ചേർത്ത് പാക്കിസ്ഥാൻ രൂപീകരിക്കുകയും ശേഷിക്കുന്നവ ഇന്ത്യയിൽ തന്നെ തുടരുകയും ചെയ്യുക എന്നതാണ് ഈ ആശയ ത്തിന്റെ അർത്ഥം.

മതഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ വിഭജനം നടത്തുകയെന്ന ആശയം പ്രത്യക്ഷത്തിൽ ലളിതമാണെന്ന് തോന്നാമെങ്കിലും പ്രയോ ഗത്തിൽ അത് എല്ലാതരത്തിലുള്ള പ്രയാസങ്ങളും സൃഷ്ടിച്ചു. പ്രധാ നമായും നാലു പ്രശ്നങ്ങളാണ് ഉയർന്നുവന്നത്.

1) ബ്രിട്ടീഷിന്ത്യയിൽ മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളുടെ ഒരു ഏകമേഖല ഉണ്ടായിരുന്നില്ല. ഇതായിരുന്നു ഒന്നാമത്തെ പ്രശ്നം, മുസ്ലീം ഭൂരിപക്ഷ മേഖലകൾ ഇന്ത്യയുടെ രണ്ടു ഭാഗ ങ്ങളിലാണ് കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. ഒന്ന് പടിഞ്ഞാറും മറ്റൊന്ന് കിഴക്കും. ഈ മേഖലകളെ ബന്ധിപ്പിക്കുക ഏറെ ക്കുറെ അസാധ്യമായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ രാജ്യ മായ പാക്കിസ്ഥാനിൽ രണ്ടു മേഖലകൾ ഉണ്ടായിരിക്കുമെന്ന് തീരുമാനിക്കപ്പെട്ടു: പടിഞ്ഞാറൻ പാക്കിസ്ഥാനും കിഴക്കൻ പാക്കിസ്ഥാനും, അങ്ങനെ 1500 കിലോമീറ്ററിലധികം ഭൂപ്രദേ ശമുള്ള ഇന്ത്യയുടെ ഇരുവശങ്ങളിലുമായി പരസ്പരം വേർപ്പെട്ട നിലയിൽ പാക്കിസ്ഥാൻ നിലവിൽവന്നു.

2) മുസ്ലീം ഭൂരിപക്ഷമുള്ള എല്ലാ പ്രദേശങ്ങളും പാക്കിസ്ഥാനിൽ ചേരാൻ ആഗ്രഹിച്ചിരുന്നില്ല. ഇതായിരുന്നു രണ്ടാമത്തെ പ്രശ്നം. വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ (North Western Frontier Province) സ്വാതന്ത്ര്യസമര സേനാനിയും “അതിർത്തി ഗാന്ധി” എന്ന പേരിൽ വിഖ്യാതനു മായ ഖാൻ അബ്ദുൾ ഖാഫർ ഖാൻ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ കടുത്ത വിമർശകനായിരുന്നു. തന്റെ രാജ്യത്തെ പാക്കിസ്ഥാന് വിട്ടുകൊടുക്കുന്നതിനെ അദ്ദേഹം ശക്തമായെതിർത്തു. എന്നാൽ ഖാൻ അബ്ദുൾ ഖാഫർ ഖാന്റെ എതിർപ്പ് അവഗണി ക്കപ്പെടുകയും NWFP പാക്കിസ്ഥാനിൽ ലയിപ്പിക്കുകയും ചെയ്തു.

3) ബ്രിട്ടീഷിന്ത്യയിലെ മുസ്ലീം ഭൂരിപക്ഷ പ്രവിശ്വകളായ പഞ്ചാ ബിലും ബംഗാളിലും അമുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള അനേകം വലിയ പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഇതായിരുന്നു മൂന്നാമത്തെ പ്രശ്നം. ഈ രണ്ടു പ്രവിശ്യകളെ പൂർണ്ണമായും പാക്കിസ്ഥാന് വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കു മെന്ന് പലരും ചൂണ്ടിക്കാട്ടി. ഒടുവിൽ ഈ രണ്ട് സ്ഥാപനങ്ങ ളെയും വിഭജിക്കാൻ തീരുമാനിച്ചു. പഞ്ചാബിലേയും ബംഗാളി ലേയും 50 ശതമാനത്തിലധികം മുസ്ലീങ്ങളുള്ള ജില്ലകളും താലു ക്കുകളും പാക്കിസ്ഥാനിൽ ചേർക്കാൻ തീരുമാനിച്ചു. ഈ തീരു മാനം ആഗസ്റ്റ് 14 – 15 അർദ്ധരാത്രി കൈക്കൊണ്ടിരുന്നില്ല. അതി നാൽ സ്വാതന്ത്ര്വദിനത്തിന്റെ അന്ന് ഈ പ്രവിശ്വകളിലെ വലി യൊരു വിഭാഗം ജനങ്ങൾക്ക് അവർ ഇന്ത്യയിലാണോ പാക്കി സ്ഥാനിലാണോ എന്നറിയില്ലായിരുന്നു. ഈ രണ്ടു പ്രവിശ്വക ളുടെയും വിഭജനം ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ മുറി വേല്പിച്ച ഒന്നായിരുന്നു.

4) വിഭജനപ്രക്രിയയിലെ നാലാമത്തേതും ഏറ്റവും അനിയന്ത്രി തവുമായ പ്രശ്നം അതിർത്തിയുടെ ഇരു വശങ്ങളിലുള്ള ന്യൂന പക്ഷങ്ങളുടേതായിരുന്നു. ലക്ഷക്കണക്കിന് ഹിന്ദുക്കളും സിക്കുകാരും പാക്കിസ്ഥാനിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഉണ്ടാ യിരുന്നു. അത്രതന്നെ മുസ്ലീങ്ങൾ ഇന്ത്യയിലെ പഞ്ചാബിലും ബംഗാളിലും ഡൽഹിയിലും അതിന്റെ ചുറ്റുപാടുകളിലുമായി ജീവിക്കുന്നുണ്ടായിരുന്നു. താമസിയാതെ തങ്ങൾ കെണിയില കപ്പെട്ടിരിക്കുകയാണെന്ന് അവർ മനസ്സിലാക്കി. സ്വന്തം നാട്ടിൽ, തങ്ങളും പൂർവ്വികരും ജനിച്ചുവളരുകയും നൂറ്റാണ്ടുകളായി ജീവിച്ചുപോരുകയും ചെയ്ത മണ്ണിൽ തങ്ങൾ അനഭിമതരും അന്യരുമായി മാറിയെന്ന് അവർ തിരിച്ചറിഞ്ഞു.

രാജ്യം വിഭജിക്കപ്പെടുമെന്നായപ്പോൾ ഇരു ഭാഗങ്ങളിലെയും ന്യൂന പക്ഷങ്ങൾ ക്രൂരമായി ആക്രമങ്ങൾക്കിരയായി. ഈ പ്രശ്നം ആരും തന്നെ മുൻകൂട്ടി കണ്ടിരുന്നില്ല. ഇത് പരിഹരിക്കാൻ ആരുടെ കയ്യിലും പദ്ധതികളൊന്നുമുണ്ടായിരുന്നില്ല. ന്യൂനപക്ഷങ്ങളുടെ നേരെയുള്ള അതിക്രമങ്ങൾ താൽക്കാലികമാണെന്നും താമസി യാതെ അവ കെട്ടടങ്ങുമെന്നുമാണ് തുടക്കത്തിൽ ജനങ്ങളും രാഷ്ട്രീയനേതാക്കന്മാരും പ്രതീക്ഷിച്ചത്. എന്നാൽ എല്ലാവരുടേയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അക്രമം നിയന്ത്രണാതീതമാ യി. അതിർത്തിയുടെ ഇരുഭാഗങ്ങളിലുള്ള ന്യൂനപക്ഷങ്ങൾക്ക് സ്വന്തം നാടും വീടും വിട്ട് ഓടിപ്പോവുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊ ന്നുമുണ്ടായിരുന്നില്ല.

Plus Two Political Science Question Paper March 2020 Malayalam Medium

Question 33.
ശീത യുദ്ധാനന്തര ലോക ക്രമം അമേരിക്കൻ ആധിപത്യത്തിന് സാക്ഷ്യം വഹിച്ചു. ലോകാധിപത്വം നേടിയെടുക്കാനും അത് നില നിർത്താനും അമേരിക്ക അവലംബിക്കുന്ന മൂന്ന് തന്ത്രങ്ങളെന്തൊ ക്കെയെന്ന് വിശദീകരിക്കുക.
Answer:
ലോകരാഷ്ട്രങ്ങൾ അധികാരം നേടാനും അധികം നിലനിർത്താനും സൈനികശക്തി, സാമ്പത്തിക ശക്തി, സാംസ്കാരിക മേധാവിത്വം എന്നിവയിൽക്കൂടി ശ്രമിക്കുന്നു. ശീതസമരകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലായിരുന്നു മത്സരം. സോവിയറ്റ് യൂണിയന്റെ തകർച്ചമൂലം അധികാരമേധാവിത്വം അമേരിക്കയിൽ മാത്രം നിക്ഷിപ്തമായി. ഏക വൻശക്തിയായി അമേരിക്കയ്ക്ക് വില സാനുള്ള അവസരമായി സോവിയറ്റ് യൂണിയന്റെ പതനം. മേധാ വിത്വം അല്ലെങ്കിൽ ആധിപത്യം മൂന്ന് കാര്യങ്ങളിൽ കുടിയാണ് പര ക്കുന്നത്.

a) ഹാർഡ് പവർ
b) സ്ട്രക്ച്ചറൽ പവർ
c) സോഫ്റ്റ് പവർ

ഹാർഡ് പവർ : സൈനിക ശക്തി, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധ ങ്ങൾ മുതലായവ ഇതിൽപ്പെടുന്നു. ഇന്ന് അമേരിക്ക സൈനികശ ക്തിയിൽ മുൻപന്തിയിൽ നിൽക്കുന്നു. അമേരിക്കൻ സൈനിക മേധാവിത്വത്തെ വെല്ലുവിളിക്കാൻ ഇന്നാരുമില്ല. ഏതു നിമിഷ ത്തിലും ലോകത്തിന്റെ ഏത് കോണിലും എത്താനുള്ള കഴിവ് അവർ നേടിയിരിക്കുന്നു. ഈ ഉദ്ദേശത്തിനുവേണ്ടി ബജറ്റിന്റെ ഒരു നല്ല തുക അവർ ചെലവഴിക്കുന്നുണ്ട്. ഗവേഷണത്തിനും സാങ്കേ തികവിദ്യ വികസിപ്പിക്കുന്നതിനും വാരിക്കോരി പണം ചെലവിടു ന്നു. സാങ്കേതികവിദ്യയാണ് അമേരിക്കയെ വൻ ആജ്ഞാശക്തി യായി നിലനിൽക്കുന്നത്. സൈനികശക്തി ഉപയോഗിച്ച് കീഴ്പ്പെ ടുത്തുന്നതിനും ശിക്ഷിക്കുന്നതിനും പോലീസ് ചമയുന്നതിനും അവർ തയ്യാറാണ്.

സ്ട്രക്ച്ചറൽ പവർ : സാമ്പത്തികഘടനയെ അടിസ്ഥാനമാക്കിയാണ് ഈ മേധാവിത്വം. ആഗോള സാമ്പത്തികഘടന അമേരിക്കയെ ആധാ രമാക്കിയാണ് പ്രവർത്തിക്കുന്നത്. അമേരിക്ക ലോക സമ്പദ്ഘ ടനയെ സഹായിക്കുന്നുവെങ്കിൽ അത് അവരുടെ ഗുണത്തിനോ ലാഭത്തിനോ വേണ്ടി മാത്രമാണ്. രണ്ടാമത്തെ അർത്ഥത്തിൽ എടു ക്കുകയാണെങ്കിൽ അന്താരാഷ്ട്ര പൊതുനന്മയ്ക്കുള്ള കാര്യങ്ങൾ.

സോഫ്റ്റ് പവർ : ആശയപരമായും സാംസ്കാരികമായുമുള്ള മേധാ വിത്വം ആണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അമേരിക്ക എല്ലാ വർക്കും മാതൃകയായി. മറ്റു രാഷ്ട്രങ്ങൾ അമേരിക്കയെ അനുസരി ക്കുന്നു. ദുർബലരാജ്യങ്ങളിൽ അവരുടെ സംസ്കാരമൂല്യങ്ങൾ ഇഷ്ട പ്പെടുത്താൻ അമേരിക്കയ്ക്ക് സാധിക്കുന്നു.

അമേരിക്കക്കാരുടെ ജീവിതരീതി, വ്യക്തിഗതവിജയം എന്നിവയിൽ നമ്മളെല്ലാം ഊറ്റംകൊള്ളുന്നു. ലോകരാഷ്ട്രങ്ങളിൽ അമേരിക്ക ഒന്നാംസ്ഥാനത്ത് നിൽക്കുന്നു. അത് സോഫ്റ്റ് പവർ പ്രേരണ യിൽക്കൂടി, ബലം പ്രയോഗിച്ചല്ല, മറ്റു രാജ്യങ്ങളിൽ ഭംഗിയായി നട പ്പിലാക്കുന്നു.

Plus Two Geography Previous Year Question Papers and Answers Kerala

HSE Kerala Board Syllabus Plus Two Geography Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium are part of SCERT Kerala Plus Two Previous Year Question Papers and Answers. Here HSSLive.Guru have given Higher Secondary Kerala Plus Two Geography Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook NCERT Based
Class Plus Two
Subject Geography
Papers Previous Papers, Model Papers, Sample Papers
Category Kerala Plus Two

Kerala Plus Two Geography Previous Year Question Papers and Answers

Plus Two Geography Previous Year Question Papers and Answers Malayalam Medium

We hope the given HSE Kerala Board Syllabus Plus Two Geography Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium will help you. If you have any query regarding HSS Live Kerala Plus Two Geography Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

HSSLive Plus Two