Plus Two Political Science Board Model Paper 2022 Malayalam Medium

Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.

Plus Two Political Science Board Model Paper 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

Part – I

A. 1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
സ്വതന്ത്ര ഇന്ത്വയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പേരെഴുതുക.
a) സുകുമാർ സെൻ
b) ടി.എൻ. ശേഷൻ
c) സുനിൽ അറോറ
Answer:
a) സുകുമാർ സെൻ

Question 2.
മിസോ നാഷണൽ ഫ്രണ്ടിന്റെ നേതാവിനെ കണ്ടെത്തുക.
a) അംഗമി സഫ ഫിയോ
b) ലാൽഡം
c) ലോംഗോവാൻ
Answer:
b) ലാൽഡം

Question 3.
1990 – ൽ രാജസ്ഥാനിൽ ആരംഭിച്ച ഒരു ജനകീയ പ്രസ്ഥാന ത്തിന്റെ പ്രക്ഷോഭ ഫലമാണ് വിവരാവകാശ നിയമം, പ്രസ്ഥാനം ഏതെന്ന് കണ്ടെത്തുക?
a) ഷേത്കാരി സംഘതൻ
b) ഭാരതീയ കിസാൻ യുണിയൻ
c) മർ കിസാൻ ശക്തിസംഘതൻ
Answer:
(c) മസ്ദൂർ കിസാൻ ശക്തിസംഘതൻ

Question 4.
ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ ഉച്ചകോടി ഏത്?
a) ബൽഗ്രേഡ്
b) യാൾട്ട
c) ബന്ദുങ്ങ്
Answer:
a) ബൽഗ്രേഡ്

Question 5.
ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ പഞ്ചവത്സര പദ്ധതി എന്ന ആശയം സ്വീകരിച്ചത്.
a) യു.എസ്.എ
b) യു.എസ്. എസ്. ആർ
c) ജപ്പാൻ
Answer:
b) യു.എസ്. എസ്. ആർ

Question 6.
ശിഥിലീകരണ കാലത്തെ സോവിയറ്റ് യൂണിയന്റെ നേതാവ് ആരാ യിരുന്നു?
a) വി.ഐ. ലെനിൻ
b) ജോസഫ് സ്റ്റാലിൻ
c) മിഖായേൽ ഗോർബച്ചേവ്
Answer:
c) മിഖായേൽ ഗോർബച്ചേവ്

Plus Two Political Science Board Model Paper 2022 Malayalam Medium

B. 7 മുതൽ 10 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം (4 × 1 = 4)

Question 7.
നർമ്മദാ ബച്ചാവോ ആന്ദോളന്റെ നേതാവിനെ കണ്ടെത്തുക.
a) സുന്ദർലാൽ ബഹുഗുണ
b) മേധാ പട്കർ
c) ചാന്ദി പ്രസാദ് ഭട്ട്
Answer:
മേധാ പട്കർ

Question 8.
സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സൈനിക സഖ്യം ഏത്?
a) വാഴ്സാ ഉടമ്പടി
b) നാറ്റോ
c) സെന്റോ
Answer:
a) വാഴ്സാ ഉടമ്പടി

Question 9.
1992 – ൽ ഭൗമ ഉച്ചകോടി നടന്നത്.
a) പാരിസ്
b) ന്യൂയോർക്ക്
c) റിയോ ഡി ജനിറോ
Answer:
c) റിയോ ഡി ജനിറോ

Question 10.
ഇന്ത്യയിലെ ആദ്യ കോൺഗ്രസ്സിതര പ്രധാനമന്ത്രി ആര്?
a) മൊറാർജി ദേശായി
b) ജവഹർലാൽ നെഹ്റു
c) ലാൽ ബഹദൂർ ശാസ്ത്രി
Answer:
a) മൊറാർജി ദേശായി

Part – II

A. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 11.
ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയ പ്രതാഘാതങ്ങളെക്കു റിച്ച് ചുരുക്കി എഴുതുക.
Answer:
രാഷ്ട്രീയതലത്തിൽ ഗവൺമെന്റിന്റെ ശേഷി കാര്യമായി ക്ഷയിക്കുന്നു. ക്ഷേമപ്രവർത്തനങ്ങൾ ചുരുക്കേണ്ടി വരുന്നു. ബഹുരാഷ്ട്ര കുത്തുക കമ്പനികളുടെ വര വോടുകൂടി ഗവൺമെന്റുകൾക്ക് സ്വതന്ത്രമായ തീരുമാ നങ്ങൾ എടുക്കാൻ കഴിയാതെ വരുന്നു. എന്നാൽ ആഗോളവൽക്കരണത്ത അനുകൂലിക്കുന്നവരുടെ അഭിപ്രായത്തിൽ ഗവൺമെന്റു കളുടെ രാഷ്ട്രീയാധി കാരത്തിൽ കുറവുണ്ടായിട്ടില്ല. പൗരന്മാരുടെ വിവരങ്ങൾ അറിയാനും ഭരണം കാര്യക്ഷമ മാക്കാനും സാങ്കേതികവിദ്യ ഗവൺമെന്റുകളെ സഹായിക്കുന്നു.

Question 12.
നെഹ്റുവിന്റെ വിദേശനയത്തിലെ ഏതെങ്കിലും രണ്ട് അടി സ്ഥാന ലക്ഷ്യങ്ങൾ കണ്ടെത്തി എഴുതുക.
Answer:
ഇന്ത്യയുടെ വിദേശ നയത്തിന്റെ ശില്പി ജവഹർലാൽ നെഹ്റുവാണ് . ഇന്ത്യയുടെ പരമാധികാരത്തിന്റെ സംരക്ഷണത്തിനും അതിർത്തികളുടെ സംരക്ഷണ ത്തിനും ത്വരിതഗതിയിലുള്ള സാമ്പത്തിക വികസന ത്തിനും ഉതകുന്ന വിദേശനയമാണ് നെഹ്റു ആവിഷ്ക്ക രിച്ചത്.

Question 13.
സ്വതന്ത്ര ഇന്ത്യ അടിയന്തരമായി നേരിട്ട ഏതെങ്കിലും രണ്ട് വെല്ലു വിളികൾ എഴുതുക.
Answer:
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട വെല്ലുവിളികളിൽ പ്രധാനപ്പെട്ട മൂന്നു വെല്ലുവിളികൾ താഴെപറയുന്നവ യാണ്.
a) രാഷ്ട്രരൂപീകരണം
b) ജനാധിപത്യ സ്ഥാപനം
c) സമൂഹത്തിന്റെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുക. (ഏതെങ്കിലും രണ്ടെണ്ണം)

Plus Two Political Science Board Model Paper 2022 Malayalam Medium

Question 14.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ചേരിചേരാ പ്രസ്ഥാ നത്തിൽ അംഗങ്ങളായ രണ്ട് രാജ്യങ്ങളെ കണ്ടെത്തുക.
(ഇന്ത്യ, ചൈന, ഈജിപ്ത്, യു.എസ്.എ.)
Answer:
ഇന്ത്യ, ഈജിപ്ത്

Question 15.
1967-ലെ നാലാം പൊതു തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലം ചുരുക്കി എഴുതുക.
Answer:

  1. പണപ്പെരുപ്പവും വിലക്കയറ്റവും
  2. ആഭ്യന്തര സംഘർഷങ്ങൾ
  3. ഹിന്ദു – മുസ്ലീം ലഹളകൾ
  4. തൊഴിലില്ലായ്മ

B. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 16.
ഇന്ത്യയുടെ സുരക്ഷാ തന്ത്രത്തിലെ ഏതെങ്കിലും രണ്ട് ഘടക ങ്ങൾ എഴുതുക.
Answer:

  1. സൈനികശക്തി വർധിപ്പിക്കുന്നതിലൂടെ സുരക്ഷ കൂട്ടുകയും അയൽരാജ്യങ്ങളുമായുള്ള തർക്കങ്ങ ൾക്ക് പരിഹാരം കാണുകയും ചെയ്യുക.
  2. അന്താരാഷ്ട്ര നിയമങ്ങളേയും സംഘടനകളേയും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.

Question 17.
‘ക്യൂബൻ മിസൈൽ പ്രതിസന്ധി’യെ കുറിച്ച് ചുരുക്കി എഴുതുക.
Answer:
ശീതയുദ്ധകാലത്ത്, ഒട്ടുമിക്ക വടക്കു പടിഞ്ഞാറൻ രാജ്യങ്ങളും മുതലാളിത്ത ചേരിയുടെ ഭാഗമായി. അമേരിക്കയെപ്പോലെ ഒരു വൻശക്തിക്ക് തൊട്ടടുത്ത് ക്യൂബ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി നിലകൊള്ളുന്നത് സഹിക്കാ നാകുമായിരുന്നില്ല. അമേരിക്കൻ ഭീഷണി നേരിടുന്ന തിനായി 1962 – ൽ റഷ്യൻ പ്രസിഡന്റ് കുഷ്ചേവ് ബ യിൽ മിസൈലുകളും ആയുധങ്ങളും സ്ഥാപിച്ചു. അമേരിക്കയിലെ പ്രധാന നഗരങ്ങളെല്ലാം റഷ്യൻ ഭീഷണി യുടെ നിഴലിലായി. ഇതിനെ നേരിടാൻ അമേരിക്കൻ പടക്കപ്പലുകൾ ക്യൂബൻ തീരത്തേക്കു കടന്നു വന്നു. യുദ്ധ സമാനസാഹചര്യം സംജാതമായി. ഈ സംഭവം ബൻ മിസൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നു.

Question 18.
ചുവടെ നൽകിയിട്ടുള്ളവ വിപുലീകരിക്കുക.
a) NATO
b) ASEAN
Answer:
NATO – നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ
ASEAN – അസോസിയേഷൻ ഓഫ്സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്

Part – III

A. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 19.
1962 – ലെ ഇന്ത്യ – ചൈന യുദ്ധം ആഭ്യന്തരമായി ഇന്ത്യയെ എങ്ങനെ ബാധിച്ചു എന്ന് വിശദീകരിക്കുക.
Answer:

  1. ഉന്നത സൈനികോദ്യോഗസ്ഥരിൽ പലരും രാജി വയ്ക്കാൻ നിർബന്ധിതരായി.
  2. നെഹ്റുവിന്റെ സുഹൃത്തും, പ്രതിരോധമന്ത്രിയുമായ വി.കെ. കൃഷ്ണമേനോന് രാജിവയ്ക്കേണ്ടി വന്നു.
  3. നെഹ്റു ഗവൺമെന്റിനെതിരെ ആദ്യമായി അവി ശ്വാസ പ്രമേയം അവതരിപ്പിക്കുന്ന സാഹചര്യ മുണ്ടായി.
  4. ഇന്ത്യയിലെ കമ്മ്യൂണിറ്റ് പാർട്ടി ചൈനീസ് അനു കൂലികളായ സി.പി.ഐ. (എം) എന്നും റഷ്യൻ അനുകൂലികളായ സി.പി.ഐ. എന്നും രണ്ടായി പിളർന്നു.
  5. യുദ്ധം ദേശീയതയെ പ്രചോദിപ്പിക്കുകയും രാജ്യ ത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാനും, വികസനപ്രവർത്തനങ്ങൾ ശക്തി പെടുത്താനും കാരണ മായി.

Question 20.
1969 – ൽ കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ച പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുക.
Answer:
തന്റെ വ്യക്തിത്വംകൊണ്ട് കോൺഗ്രസ്സിനുള്ളിൽ തികഞ്ഞ സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിയാണ് ജവഹർ ലാൽ നെഹ്റു. എന്നാൽ, അദ്ദേഹത്തിന്റെ മരണം പാർട്ടിക്കുള്ളിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ക്രമേണ ഒരു കേന്ദ്ര വിഭാഗം, സിന്റിക്കേറ്റ് എന്ന പേരിൽ പാർട്ടിക്കു ള്ളിൽ സ്ഥാപിതമായി.

1969 ലാണ് സിന്റിക്കേറ്റും ഇന്ദിരാഗാന്ധിയും തമ്മിൽ ശത്രുത പാർട്ടിക്കുള്ളിൽ തലപൊക്കുന്നത്. പ്രസിഡന്റാ യിരുന്ന സക്കീർ ഹുസൈന്റെ മരണത്തോടെ, പ്രസിഡന്റ് സീറ്റ് ഒഴിയുകയുണ്ടായി. സിന്റിക്കേറ്റാകട്ടെ ഇന്ദിരാ ഗാന്ധിയുടെ ദീർഘകാല ശത്രുവും അപ്പോഴത്തെ സ്പീക്കറുമായിരുന്ന എൻ. സഞ്ജീവ റെഡ്ഡി യെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. എന്നാൽ, ഇന്ദിരാഗാന്ധിയാകട്ടെ, ഉപരാഷ്ട്രപതി യായിരുന്ന വി.വി. ഗിരിയോട് സ്വതന്ത്ര സ്ഥാനാർത്ഥി യായി മത്സരിക്കാൻ ഉപദേശിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി യായ വി.വി. ഗിരി തിരഞ്ഞെടുപ്പിൽ വിജയിക്കുകയു ണ്ടായി. ഔദ്യോഗിക കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പരാജയം, കോൺഗ്രസ്സിനെ തികച്ചും ഔപചാരികമായ വിഭജനത്തിലെത്തിച്ചു. കോൺഗ്രസ് പ്രസിഡന്റ്, പ്രധാനമന്ത്രിയെ കോൺഗ്രസ്സിൽ നിന്നും പുറ മാക്കി. ഇന്ദിരയാകട്ടെ തങ്ങളുടെ സംഘമാണ് യഥാർഥ കോൺ ഗ്രസ്’ എന്ന് പ്രഖ്യാ പിച്ചു. 1969 ൽ സിന്റിക്കേറ്റ് നയിച്ച കോൺഗ്രസ്, കോൺഗ്രസ് (O) എന്നും, ഇന്ദിര നയിച്ച കോൺഗ്രസ് കോൺഗ്രസ് (R) എന്നും അറിയപ്പെട്ടു.

Question 21.
ഇന്ത്യാഗവൺമെന്റും ബംഗ്ലാദേശും തമ്മിൽ വിവിധ വിഷയങ്ങ ളിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത്തരം വിഷയങ്ങളിൽ ഏതെ ങ്കിലും നാലെണ്ണം എഴുതുക.
Answer:

  1. ഇന്ത്യയും ബംഗ്ലാദേശു തമ്മിലുള്ള ഗംഗ – ബ്രഹ്മ പുത്ര നദീജലതർക്കം ഇന്നും പൂർണമായി പരിഹരി ക്കപ്പെട്ടിട്ടില്ല.
  2. നിയമവിരുദ്ധമായ കുടിയേറ്റത്തിന്റെ പ്രശ്നം
  3. തീവ്രവാദപ്രവർത്തനങ്ങൾ
  4. തീൻബിൾ കോറിഡോർ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കം.

Question 22.
ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭി ക്കണമെന്ന വാദത്തെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നിങ്ങൾ എങ്ങനെ പിന്തുണക്കുന്നു. നിങ്ങളുടെ വാദഗതികളെ ന്യായീകരിക്കുക.
Answer:
ഇന്ത്യക്ക് യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വേണമെന്നത് വളരെ യുക്തിപൂർണ്ണമായ ഒരാവശ്യമാണ്. സ്ഥിരാം ഗമാകുന്നതിനു് വേണ്ട മാനദണ്ഡങ്ങളെല്ലാം ഇന്ത്യക്കുണ്ട്. ഇന്ത്യ യുഎൻ, കൗൺസിൽ സ്ഥിരാംഗത്വം ആവശ്യപ്പെടുന്നത് താഴെ പറയുന്ന കാരണങ്ങളാലാണ് :

  1. ജനസംഖ്യയിൽ ലോകത്തിൽ രണ്ടാം സ്ഥാനമുണ്ട്.
  2. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ്.
  3. ഇന്ത്യ യു.എൻ ന്റെ ആരംഭകാലം മുതലേ അതിന്റെ പ്രവർത്ത നങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
  4. ഇന്ത്യ, യു എൻ ന്റെ സമാധാന സംരക്ഷണസേനയുമായി ദീർഘകാല ബന്ധമുണ്ട്.
  5. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരികയാണ്.
  6. കൃത്യമായി യു.എൻ.ന് സാമ്പത്തിക സംഭാവനകൾ നല്കു ന്നുണ്ട്. പെയ്മെന്റിന് ഒരിക്കലും ഭംഗം വരുത്തിയിട്ടില്ല.

മേൽപ്പറഞ്ഞ കാരണങ്ങൾ ഇന്ത്യയ്ക്ക് യു എൻ കൗൺസിലിൽ അംഗത്വം കിട്ടുന്നതിന് മതിയായവയാണ്. സ്ഥിരാംഗത്വത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. ലോകകാര്യങ്ങളിൽ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കും. നമ്മുടെ വിദേശനയവും മറ്റുള്ളവരെ സ്വാധീനിക്കും.

Plus Two Political Science Board Model Paper 2022 Malayalam Medium

Question 23.
ചേരുംപടി ചേർക്കുക.

A B
i. ‘വിധിയുമായുള്ള കൂടി ക്കാഴ്ച’ എന്ന പ്രസംഗം സർദാർ വല്ലഭായി പട്ടേൽ
ii. ആന്ധ്രാ സംസ്ഥാന ത്തിന്റെ രൂപീകരണം ഖാൻ അബ്ദുൾ ഗാഫർ ഖാൻ
iii. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ ജവഹർലാൽ നെഹ്റു
iv അതിർത്തി ഗാന്ധി പോറ്റി ശ്രീരാമുലു

Answer:

A B
i. ‘വിധിയുമായുള്ള കൂടി ക്കാഴ്ച’ എന്ന പ്രസംഗം ജവഹർലാൽ നെഹ്റു
ii. ആന്ധ്രാ സംസ്ഥാന ത്തിന്റെ രൂപീകരണം പോറ്റി ശ്രീരാമുലു
iii. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ
iv അതിർത്തി ഗാന്ധി ഖാൻ അബ്ദുൾ ഗാഫർ ഖാൻ

B. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)

Question 24.
രാജീവ് ഗാന്ധി – ലോംഗോവാൾ ഉടമ്പടിയിലെ ഏതെങ്കിലും നാല് വ്യവസ്ഥകൾ എഴുതുക.
Answer:
ഇന്ത്യൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയും അകാലിദൾ നേതാവായ ഹർചന്ദ് സിംഗ് ലോംഗോവാളുമായി 1985-ൽ ഒപ്പുവെച്ച കരാറാണ് പഞ്ചാബ് കരാർ. ഇത് രാജീവ് ഗാന്ധി ലോംഗോവാൾ കരാർ എന്നറിയപ്പെടുന്നു. കരാറിലെ പ്രധാന വ്യവസ്ഥകൾ
a) ചണ്ഡിഗഡ് പഞ്ചാബിന് കൈമാറുക
b) അതിർത്തിതർക്കം പരിഹരിക്കാൻ പുതിയ കമ്മിഷനെ നിയോഗിക്കുക.
c) രവി, ബിയാസ് നദീജലം, ഹരിയാന, രാജസ്ഥാൻ എന്നിവയുമായി പങ്കുവയ്ക്കുന്നതിന് ഒരു ട്രിബു മണൽ സ്ഥാപിക്കുക.
d) നഷ്ടപരിഹാരവും പ്രത്യേക പരിഗണനയും
e) പ്രത്യേക സൈനിക നിയമമായ അഫ്സ്പ പിൻവലിക്കുക.

Question 25.
ഒന്നും രണ്ടും പഞ്ചവത്സര പദ്ധതികളെ താരതമ്യം ചെയ്യുക.
Answer:
ഒന്നാം പഞ്ചവത്സരപദ്ധതി

  1. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ.എൻ. രാജ് ആണ് ഒന്നാം പഞ്ചവത്സര പദ്ധതി യുടെ കരടുരൂപം തയാറാക്കിയത്.
  2. ഒന്നാം പദ്ധതി കൃഷിക്കാണ് പ്രാധാന്യം നൽകിയത്.
  3. കൃഷിയിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനവും വരുമാന വർധനവും ലക്ഷ്യമിട്ടു.
  4. സാവധാനത്തിലുള്ള വികസനത്തിനു പ്രാധാന്യം നൽകി.

രണ്ടാം പഞ്ചവത്സരപദ്ധതി

  1. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരടുരേഖ തയ്യാ റാക്കിയത് പി.സി. മഹലനോബിസ് ആയിരുന്നു.
  2. ത്വരിതഗതിയിലുള്ള വ്യവസായവത്കരണമായിരുന്നു ലക്ഷ്യം
  3. ഘനവ്യവസായങ്ങൾക്ക് പ്രാധാന്യം നൽകി
  4. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് താരിഫ് ഏർ പ്പെടുത്തി.

Part – IV

A. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 26.
ഇന്ത്യ വിഭജനപ്രക്രിയയുമായി ബന്ധപ്പെട്ട് ഉണ്ടായ ബുദ്ധിമുട്ടു കലും വിഭജനത്തിന്റെ പ്രത്യാഘാതങ്ങളും വിശദീകരിക്കുക.
Answer:
മൂന്നുകാരണങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്നാമത് ബ്രിട്ടീഷി ന്ത്യയിൽ മുസ്ലീങ്ങൾ മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലീ ങ്ങൾ അധികം ഉണ്ടായിരുന്ന രണ്ടു പ്രദേശങ്ങൾ ഉണ്ടായിരുന്നു.

ഒന്നു പടിഞ്ഞാറും രണ്ടാമത് കിഴക്കും. രണ്ടും ഒന്നിച്ചാക്കാൻ കഴി യുമായിരുന്നില്ല. അതിനാൽ പടിഞ്ഞാറെ പാക്കിസ്ഥാൻ കിഴക്കെ പാക്കിസ്ഥാൻ എന്ന രീതിയിൽ പാക്കിസ്ഥാൻ രണ്ടു പ്രദേശത്താ യി. അതിനിടയിൽ ഇന്ത്യയുടെ വലിയൊരു ഭൂവിഭാഗം ഉണ്ടായിരുന്നു

രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാക്കിസ്ഥാ നിൽ ഉൾപ്പെടാനാഗ്രഹിച്ചിരുന്നില്ല. വടക്കുപടിഞ്ഞാറൻ പ്രവിശ്വ യുടെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗഫാർ ഖാൻ രണ്ടു രാഷ്ട്ര പ്രമേയത്തെ എതിർത്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ച് വടക്കുപടിഞ്ഞാറൻ പ്രവിശ്യ പാക്കിസ്ഥാ നിൽ ചേർത്തു.

മൂന്നാമത്തെ പ്രശ്നം ബ്രിട്ടീഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീം ഭൂരിപക്ഷമുള്ള രണ്ടു പ്രദേശങ്ങളായിരുന്നു. എന്നാൽ വളരെ വലിയ ഈ ഭൂഭാഗത്ത് തന്നെ മുസ്ലീംങ്ങളല്ലാത്ത വളരെ യധികം ജനങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷ മനുസരിച്ച് ഇവയെ ജില്ലകളോ പഞ്ചായത്തുകളോ ആയി തിരിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിന്റെ ദിവസം വളരെയധികം പേർക്കും തങ്ങൾ ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നറിയാൻ കഴി യാവന്നു എന്നതായിരുന്നു അതിന്റെ ഫലം. അത് ജനങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഇരുപക്ഷത്തേയും ന്യൂനപക്ഷക്കാരുടെ പ്രശ്നമായിരുന്നു ഏറ്റവും വലുത്. ഇപ്പോ ഴത്തെ പാക്കിസ്ഥാനിലുള്ള പ്രവിശ്യകളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും അതുപോലെ പഞ്ചാബിലും ബംഗാ ളിലുമുള്ള ധാരാളം മുസ്ലീങ്ങളും ഈ വിഭജനത്തിന്റെ ഇരകളായി. വിഭജനം ഉണ്ടാകുമെന്ന അറിവിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ എല്ലായിടത്തും ആക്രമിക്കപ്പെടുകയാണുണ്ടായത്.

Question 27.
‘ഷോക് തെറാപ്പി’ എന്നാൽ എന്ത്? അതിന്റെ പ്രത്യാഘാതങ്ങൾ ചുരുക്കി എഴുതുക.
Answer:
സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിന്റെ പതനം അതിലെ പല രാജ്യങ്ങളിലും ജനാധിപത്യ രീതിക്ക് വഴിവെച്ചു. റഷ്യ, ചില ഏഷ്യൻ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ മുതലായ വ ലോകബാങ്ക്, ഐ എം എഫ് മുതലായവയിൽ ആകർഷിക്ക പ്പെട്ടു. ഈ മാറ്റത്തെയാണ് ഷോക്ക് തെറാപ്പി എന്നറിയപ്പെടുന്നത്.

  1. പ്രധാന ഉദ്ദേശം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ മൂലധന വ്യവസ്ഥി തിയുള്ള രാഷ്ട്രങ്ങളാക്കി മാറ്റുക എന്നതായിരുന്നു.
  2. സ്വകാര്യ മുതലാളിത്വം പ്രമുഖമായിരിക്കും.
  3. കൂട്ടുകൃഷി സമ്പ്രദായം സ്വകാര്യ കൃഷിക്ക് വഴിമാറും.
  4. വിദേശ നിക്ഷേപം കൊണ്ടുവരൽ, ഓപ്പൺ മാർക്കറ്റ് സിസ്റ്റം, കാൻസി മാറ്റാനുള്ള സൗകര്യം മുതലായവ ഉണ്ടാക്കും.
  5. സോവിയറ്റ് ക്യാമ്പിലുള്ള രാജ്യങ്ങൾക്ക് നേരിട്ട് പടിഞ്ഞാറൻ രാജ്യങ്ങളുമായി സമ്പർക്കം പുലർത്താനും ക്രയവിക്രയ ങ്ങൾ നടത്താനുമുള്ള സാധ്യത ഉണ്ടായിരിക്കും.
  6. അങ്ങനെ പടിഞ്ഞാറൻ രാജ്യങ്ങൾ പല ഏജൻസികളിലു ടെയും സംഘടനകളിലൂടെയും സോവിയറ്റ് ബ്ലോക്കിലുണ്ടാ യിരുന്ന പല രാജ്യങ്ങളേയും തങ്ങളോടടുപ്പിച്ചു.

പരിണത ഫലങ്ങൾ

  1. ഗവൺമെന്റ് നിയന്ത്രണത്തിലുള്ള പല വൻവ്യവസായങ്ങൾ തകർന്നു.
  2. 90 ശതമാനം വ്യവസായങ്ങളും വ്യക്തികൾക്കും കമ്പനി കൾക്കും വില്പനയ്ക്ക് തയ്യാറായി.
  3. റഷ്യൻ കറൻസിയായ റൂബിളിന്റെ വില കുറഞ്ഞു.
  4. പണപ്പെരുപ്പം അധികമായി ജനങ്ങൾക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെട്ടു.
  5. കൂട്ടുകൃഷിയിൽ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ലാതെയായി. റഷ്യ ഭക്ഷ്യ സാധനങ്ങൾ ഇറക്കു മതി ചെയ്യാനാരംഭിച്ചു.
  6. റഷ്യയിലെ 1999 – ലെ ജി.ഡി.പി. 1989 ലേക്കാൾ കുറവാ യിരുന്നു.
  7. സാമൂഹികക്ഷേമവ്യവസ്ഥ നശിപ്പിക്കപ്പെട്ടു.
  8. സബ്സിഡികൾ പിൻവലിച്ചതുമൂലം ജനങ്ങൾക്ക് ദാരിദ്ര്യം ഉണ്ടായി.
  9. സ്വകാര്യവൽക്കരണം ജനങ്ങളിൽ അസമത്വം ഉണ്ടാക്കി.

Question 28.
ഇന്ന് ലോകം നേരിടുന്ന മൂന്ന് സുരക്ഷാ ഭീഷണികൾ ചുവടെ നൽകിയിരിക്കുന്നു.
a) ഭീകരവാദം
b) ആഗോള ദാരിദ്രം
c) പകർച്ച വ്യാധികൾ
Answer:
പുതിയ തരത്തിലാണ് ഇപ്പോൾ ഭീഷണികൾ. താഴെ പറയുംവിധം – അവയെ തരംതിരിക്കാവുന്നതാണ്.

1. തീവ്രവാദം : രാഷ്ട്രീയപരമായ അക്രമത്താൽ സാധാരണക്കാ രുടെ ജീവിതം ദുസ്സഹമാക്കുന്നു. തീവ്രവാദികൾ രാഷ്ട്രിയ പരി തസ്ഥിതി മാറിക്കാണാനാഗ്രഹിക്കുന്നു. അക്രമം വഴിയോ ഭീഷണി വഴിയോ ആണ് അവർ മാറ്റത്തിനുള്ള ശ്രമം നടത്തുന്നത്. ജനങ്ങളെ ഭയപ്പെടുത്തുന്ന അക്രമങ്ങൾ ചെയ്ത് ജനങ്ങളെ അവർ അസ്വ സ്ഥരാക്കുന്നു. ചുരുക്കി പറഞ്ഞാൽ ഗവൺമെന്റിനെതിരെ ജന ങ്ങളുടെ രോഷത്തേയും വെറുപ്പിനേയും അവർ ആയുധമാക്കു ന്നു. വിമാനാഞ്ചുക, ട്രെയിൻ, മാർക്കറ്റ് തുടങ്ങി ജനങ്ങൾ ധാരാ ളമുള്ള ഭാഗങ്ങളിൽ ബോംബ് വെയ്ക്കുക മുതലായവയാണ് അവ രുടെ പരിപാടി. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ 11 – 9 – 2001 ൽ അവർ ആക്രമിച്ചു. ഗവൺമെന്റും ജനങ്ങളും അതിനു ശേഷം ഇവർക്കെതിരെ കൂടുതൽ കരുതിയിരിക്കുന്നുണ്ട്.

2. മനുഷ്യാവകാശങ്ങൾ : ലോകമെമ്പാടും മനുഷ്യാവകാശ ലംഘനം നടക്കുന്നതായി നാം കാണുന്നുണ്ട്. മനുഷ്യാവകാശ ങ്ങൾ രക്ഷിക്കുന്നതിന് രാഷ്ട്രങ്ങളിൽ ഏകീകൃതമായ അഭിപ്രാ യമില്ല. അടുത്തകാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് ഇറാക്കിന്റെ കുവൈറ്റിനെതിരായ ആക്രമണം, റുവാണ്ടയിലെ നര ഹത്യ, ഇന്തോനേഷ്യൻ സൈന്യം കിഴക്കൻ തിമൂറിലെ ജനങ്ങളുടെ കൂട്ടക്കൊല നടത്തിയത് മുതലായവ. ഇതെല്ലാം ഒരു ചർച്ചക്ക് വഴിയൊരുക്കി. യു. എൻ. ഇതിലൊക്കെ ഇടപെടണമോ വേണ്ടയോ എന്നതായിരുന്നു ചർച്ച. എന്നാൽ മനുഷ്യാവകാശം ലംഘനത്തിൽ യു.എൻ, ഇടപെടുന്നതിനെപ്പറ്റിയുള്ള തർക്കം ഇപ്പോഴുമുണ്ട്.

3. ആഗോള ദാരിദ്ര്യം : സുരക്ഷാഭീഷണിയുടെ മറ്റൊരു ഘടകമാ ണിത്. അടുത്ത 50 വർഷത്തിനിടെ സാമ്പത്തികമായി താഴ്ന്ന നില വാരത്തിലുള്ള രാജ്യങ്ങളിലെ ജനസംഖ്യ മൂന്നിരട്ടിയാകുമെന്ന് കരുതുന്നു. ജനസംഖ്യാനിരക്ക് കുറവുള്ള രാജ്യങ്ങളിൽ ആളോ ഹരി വരുമാനം കൂടും. അതിനാൽ സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയും മറുവശത്ത് ദരിദ്ര രാഷ്ട്രങ്ങൾ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നീങ്ങു കയും ചെയ്യും. ഉത്തര ദക്ഷിണ രാജ്യങ്ങൾ തമ്മിലുള്ള അകലം ഇനിയും വർദ്ധിക്കും. തെക്കൻ രാഷ്ട്രങ്ങളിൽനിന്ന് മെച്ചപ്പെട്ട ജീവിതത്തിനും സമ്പാദ്വത്തിനുമായി ധാരാളം ജനങ്ങൾ വടക്കൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ഇതും മാനവ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

4. പകർച്ചവ്യാധികൾ : മാനവജാതിക്ക് മറ്റൊരു ഭീഷണിയാണ് പകർച്ചവ്യാധികൾ, എയ്ഡ്സ്, പക്ഷിപ്പനി, ശ്വാസംമുട്ട് (എസ്. എ. ആർ.എസ്.) മുതലായവ മാരകങ്ങളായ പകർച്ചവ്യാധികളാണ്. ഇവ ഒരു രാജ്യത്തിൽനിന്നും മറ്റൊന്നിലേക്ക് കുതിച്ചുകൊണ്ടിരി ക്കുന്നു. ഇത്തരം രോഗങ്ങളെ നിയന്ത്രിക്കുന്നതിലുള്ള ഒരു രാജ്യ ത്തിന്റെ ജയവും പരാജയവും മറ്റു രാജ്യങ്ങളേയും ബാധിക്കുന്നു. അടുത്തിടെ പന്നിപ്പനി ലോകമൊട്ടാകെ പടർന്നുപിടിച്ചു. ഒരു രാഷ്ട്രത്തിന്റെയോ അവിടത്തെ ജനങ്ങളുടെയോ നിലനില്പിനെ ത്തന്നെ ബാധിക്കുമ്പോഴാണ്, ഒരു പ്രശ്നം ഒരു അന്താരാഷ്ട്ര സുരക്ഷാ പ്രശ്നമാകുന്നത്.

Plus Two Political Science Board Model Paper 2022 Malayalam Medium

Question 29.
‘പൊതു വൈവിധ്യ ഉത്തരവാദിത്വങ്ങൾ’ എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ച നടപടികൾ കണ്ടെത്തി എഴുതുക.
Answer:
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ലോക ഭൗമ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ട ആശയമാണ് പൊതു – വൈവിധ്യ ഉത്തരവാദിത്തം, കാലാവസ്ഥാ വ്യതിയാനത്തിലും ആഗോളതാപനത്തിലും ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. എന്നാൽ വികസിത മുതലാളിത്ത രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. കാരണം അവരുടെ കാർബൺ പുറന്തള്ളലിന്റെ തോത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഇന്ത്യാഗവൺമെന്റ് അന്താരാഷ്ട്രതലത്തിൽ പരിസ്ഥിതി സംരക്ഷ ണത്തിനായി എടുത്ത പ്രധാന പ്രവൃത്തികൾ താഴെ പറയുന്നവ യാണ്.

a) ഇന്ത്യയുടെ ദേശീയ ആട്ടോ ഫ്യുവൽ പോളിസിയനുസരിച്ച് ശുദ്ധിചെയ്ത ഇന്ധനമേ വാഹനങ്ങൾക്കുപയോഗിക്കാൻ പാടുള്ളൂ.

b) 2001-ൽ പാസ്സായ ഊർജ്ജ സംരക്ഷണനിയമം ഊർജ്ജ ത്തിന്റെ ശരിയായ ഉപയോഗം ലക്ഷ്യമിടുന്നു.

c) 2003 ലെ വൈദ്യുതി നിയമം പുതുക്കാവുന്ന ഊർജ്ജമുപ യോഗിക്കാൻ നിർദ്ദേശിക്കുന്നു.

d) 2011 – 2012 ൽ കൂടുതൽ ബയോഡീസൽ ഉൽപ്പാദിപ്പിക്കു ന്നതിനുവേണ്ടി ദേശീയ ബയോഡീസൽ മിഷൻ 11 ദശലക്ഷം ഹെക്ടർ വിസ്തീർണ്ണമുള്ള ഭൂമി ഉപയോഗിക്കും.

കൂടാതെ, അടുത്ത കാലത്തായി പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനും കൽക്കരി ശുദ്ധിചെയ്യാനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാനും തീരുമാനിച്ചുകൊണ്ട് ഇന്ത്യ വളരെയധികം ഈ മേഖലയിൽ പ്രയത്നിക്കുന്നു.

B. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം.(2 × 6 = 12)

Question 30.
നർമ്മദ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുടെ ആവിർഭാവം, പോരാട്ടം എന്നിവയെ കുറിച്ച് വിശദീകരിക്കുക.
Answer:
നർമ്മദ ബചാവോ – ആന്ദോളൻ
സർദാർ സരോവർ പ്രൊജക്റ്റുമായി ബന്ധപ്പെട്ടാണ് നർമ്മദ ബചാവോ ആംദോളൻ രൂപംകൊണ്ടത്. ചിപ്കോ മൂവ്മെന്റ് പോലെയല്ല, ഇന്ത്യയുടെ സാമ്പത്തികനയത്തെവരെ ചോദ്യം ചെയ്തുകൊണ്ടാണ് ഈ സമരം പുരോഗമിച്ചത്. വൻവികസന പദ്ധതികൾക്കുവേണ്ടി കുടിയൊഴിപ്പിക്കലിനെതിരെ കുടിയാണിത്. വല്ലാർപാടം പ്രൊജക്റ്റിനായുള്ള കുടിയൊഴിപ്പിക്കലിനെതിരെ കേരളത്തിൽ ജനങ്ങളും ഇതേപോലെ സമരം നടത്തിയിരുന്നു. സർദാർ സരോവർ പ്രോജക്റ്റ് ഒരു വൻപദ്ധതിയാണ്. വലുതും ചെറുതുമായ ഡാമുകൾ പണിയുന്നതിനും മറ്റുമായിരുന്നു പദ്ധതി. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാന ങ്ങൾ ഉൾപ്പെടുന്നതാണത്. ഇതുമൂലം ഗുജറാത്തിൽ ജലസേ ചനം, വൈദ്യുതി, മുതലായവ എളുപ്പം ലഭിക്കുമായിരുന്നു.

നർമ്മദ ബചാവോ ആന്തോളൻ നർമ്മദയെ രക്ഷിക്കാനായി നില കൊള്ളുന്നു. ഈ നദിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറു ത്തിവെക്കാനാവശ്വപ്പെടുന്നതാണിത്. ഈ പദ്ധതി നടപ്പായാൽ ഉദ്ദേശം 245 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ ആയിത്തീരും. എക ദേശം 2.5 ലക്ഷം ജനങ്ങൾക്ക് വേറെ താമസസ്ഥലം കണ്ടെത ണ്ടതായി വരും. ആദ്യം ആ ഗ്രാമങ്ങളിൽ നിന്ന് തുടങ്ങി നർമ്മദാ ബചാവോ ആന്ദോളൻ വലുതായി. ശരിയായ രീതിയിൽ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പുനരധിവാസം ആവശ്യപ്പെട്ടായിരുന്നു തുടക്കം പ്രാദേശിക സമുദായങ്ങൾക്ക് വെള്ളം, ഭൂമി, വനം എന്നി വയുടെ മേൽ നിയന്ത്രണം വേണമെന്ന വാദവും ഉയർന്നുവന്നു. ജനാധിപത്യത്തിൽ കുറച്ചുപേരുടെ ലാഭത്തിനുവേണ്ടി കുറച്ചു പേർ എന്തിന് ബലിയാടാകണം എന്നുകൂടി അവർ ചോദിക്കുന്നു. രാജ്യത്ത് ധാരാളം വൻപദ്ധതികൾ നടപ്പിലായിട്ടുണ്ട്. വൻകിട കുടി യൊഴിപ്പിക്കലുകൾ ജനത്തെ മോശമായി ബാധിക്കുമെന്നവർ ദയ പെടുന്നു. പരിസ്ഥിതിനാശം ഉണ്ടാക്കുന്നു. ഇതെല്ലാമാണ് നർമദാ ബചാവോ ആന്ദോളന് വഴിയൊരുക്കിയത്.

Question 31.
1989 മുതൽ ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ച ഏതെങ്കിലും രണ്ട് സംഭവ വികാസങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:

  • 1989-ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പോടെ കോൺഗ്രസിസം” തന്നെ അവസാ നിച്ചു.
  • മണ്ഡൽ പ്രശ്നം ദേശീയ രാഷ്ട്രീയത്തിൽ : 1990 – കളിൽ ഗവൺമെന്റ് മണ്ഡൽകമ്മീഷൻ ശുപാർശ ചെയ്ത സംവരണം തൊഴിൽ സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചു. മറ്റു പിന്നോക്കജാതിക്കാർക്ക് സംവരണം ഏർപ്പെടുത്തി. ഇത് മണ്ഡൽ കമ്മിഷനെ എതിർക്കുന്ന ഒരു നീക്കം രാജ്യമെമ്പാടും ഉണ്ടാക്കി.
  • 1992- ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത് ഒരുപാട് കാര്യ ങ്ങളുടെ ഫലമായിട്ടാണ്. ഇന്ത്യയുടെ ദേശീയതയേയും അഖ ണ്ഡതയേയുംവരെ ചോദ്യം ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു അത്. ഹിന്ദുത്വം എന്ന അജണ്ടയുമായി ബിജെപിയുടെ രംഗ പ്രവേശത്തോടെയാണ് ഇങ്ങനെയൊരു കാര്യം സംഭവിച്ചത്.

Question 32.
ഭാരതീയ ജനസംഘ്, സ്വതന്ത്ര പാർട്ടി എന്നിവയുടെ പ്രത്യയശാ സ്ത്രങ്ങളെക്കുറിച്ച് ചുരുക്കി എഴുതുക.
Answer:
ഭാരതീയ ജനസംഘ്
1951-ൽ സ്ഥാപിതം. പ്രമുഖ നേതാക്കന്മാർ – ശ്വാമ പ്രസാദ് മുഖർജി, ദീൻദയാൽ ഉപാധ്യായ, ബൽരാജ് മധോക്ക് ഭാരത് സംഘ് മറ്റുള്ള പാർട്ടികളിൽനിന്ന് വ്യത്യസ്തമാകുന്നത് അവ രുടെ ആശയങ്ങളും പദ്ധതികളും മൂലമാണ്. ഇതാണ് അവരുടെ നയങ്ങൾ.

ഒരു രാജ്യം, ഒരു സംസ്ക്കാരം, ഒരു രാഷ്ട്രം എന്ന ആശയ ത്തിന് മുൻതൂക്കം.

ഇന്ത്യയ്ക്ക് പുരോഗമിക്കാനും അഭിവൃദ്ധിനേടാനും ഇന്ത യുടെ സംസ്ക്കാരികവും പാരമ്പര്യങ്ങളും കൂടിയേ തീരു.

ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും വീണ്ടുമുള്ള കൂടിച്ചേ ൽ അവർ ആഗ്രഹിക്കുന്നു. അങ്ങനെ അഖണ്ഡഭാരതം എന്ന കല്പനയാണവർക്കുള്ളത്.

ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി മാത്രം മതിയെന്ന് മറിച്ച് സമരങ്ങൾ സംഘടിപ്പിച്ചു.

മതപരമായും സംസ്ക്കാരികമായും ന്യൂനപക്ഷമായവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും അനുവദിക്കുന്നതല്ല.

ഇന്ത്യ ആണവായുധം ഉണ്ടാക്കുന്നതിനെ അനുകൂലിക്കുന്നു. ആദ്യ രണ്ടു വോട്ടെടുപ്പിൽ വളരെക്കുറച്ചു വോട്ടു നേടാനേ ആയുള്ളു. 1952 – ലും 1957 – ലും യഥാക്രമം മൂന്നും നാലും സീറ്റേ കിട്ടിയുള്ളു. ആദ്യകാലങ്ങളിൽ ഹിന്ദി സംസാരിക്കുന്ന രാജ സ്ഥാൻ, മധ്യപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, എന്നീ സംസ്ഥാന ങ്ങളിൽ നിന്നായിരുന്നു കൂടുതൽ പിന്തുണ കിട്ടിയത്. ഭാരതീയ ജനതാപാർട്ടി ഭാരതീയ ജനസംഘിൽ നിന്നും ഉണ്ടായതാണ്.

സ്വതന്ത്ര പാർട്ടി
1959 ആഗസ്റ്റിൽ സ്ഥാപിതം. പ്രമുഖ നേതാക്കൾ സി. രാജഗോ പാലാചാരി, കെ.എം. മുൻഷി, എം.ജി രംഗ, മീനു മസാനി കോൺഗ്രസ്സിന്റെ നാഗ്പൂർ പ്രമേയത്തിൽ എടുത്ത സാമ്പത്തിക നയത്തിന്റെ വെളിച്ചത്തിലാണ് സ്വതന്ത്ര പാർട്ടി രൂപംകൊണ്ടത്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടാണ് പ്രധാനമായും ഈ പാർട്ടി രൂപംകൊണ്ടത്. താഴെ പറയുന്നവയാണ് സ്വതന്ത്രപാർട്ടി യുടെ നയങ്ങൾ.

  • സാമ്പത്തിക നിയന്ത്രണം ഗവൺമെന്റ് നടത്തരുത്.
  • വ്യക്തിസ്വാതന്ത്ര്വത്തിലൂടെ മാത്രമേ അഭിവൃദ്ധി വരികയുള്ളു.
  • സാമ്പത്തിക കാര്യങ്ങളിൽ ഗവൺമെന്റുകളുടെ ഇടപെടലു കൾ, കേന്ദ്രീയാസൂത്രണം, ദേശസാൽക്ക രണം, പൊതുമേ ഖല മുതലായവ എല്ലാം തന്നെ രാജ്യത്തിന്റെ വികസനത്തി നെതിരാണ്.
  • സ്വകാര്യമേഖലയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുക.
  • കൃഷിരംഗത്ത്, ഭൂപരിധി നിർണ്ണയിക്കുന്നതിനും, ഗവൺമെന്റ് ഇടപെട്ടുള്ള കച്ചവടത്തിനും എതിരാണ്.
  • ആദായ നികുതി കൂട്ടലിനും, വ്യവസായ ലെ സൻസു കൾക്കും എതിരാണ്.
  • ചേരിചേരാനയത്തിന്റെയും റഷ്യയുമായുള്ള സുഹൃദ്ബന്ധ ത്തിനും എതിരാണ്.
  • അമേരിക്കയുമായി കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചു.

Part – V

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 33.
1975 ൽ ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാ നുള്ള കാരണങ്ങൾ വിവരിക്കുക.
സൂചന:
• സാമ്പത്തിക പശ്ചാത്തലം
• ഗുജറാത്ത്, ബീഹാർ പ്രക്ഷോഭങ്ങൾ
• ജൂഡിഷറിയുമായുള്ള തർക്കം
• അടിയന്തരാവസ്ഥാ പ്രഖ്യാപനം
Answer:
1971 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ദിരാഗാന്ധി വൻപിച്ച ജനപിന്തുണയോടെ പ്രമുഖ നേതാവായി. ഈ സമയത്ത് പാർട്ടി യിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കാര ണങ്ങൾ പ്രധാനമായും മൂന്നാണ്.
1) സാമ്പത്തിക പ്രശ്നങ്ങൾ
2) ഗുജറാത്ത് 6 ബീഹാർ മൂവ്മെന്റ്
3) ജുഡിഷ്യറിയുമായുള്ള തർക്കം

1) സാമ്പത്തിക പ്രശ്നങ്ങൾ
1971 – ലെ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ഗരീബി ഹഠാവോ (ദാരിദ്ര്യം മാറ്റുക) എന്നതായിരുന്നു. എന്നാൽ ഗവൺ മെന്റ് അധികാരത്തിൽ വന്നപ്പോൾ രാജ്യത്തെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിച്ചില്ല. ഇതിനു പല കാരണങ്ങളുണ്ട്. ‘ഒന്നാമതായി അഭയാർത്ഥിപ്രശ്നം, ബംഗ്ലാദേശ് പ്രതിസന്ധി, പിന്നെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധം മുതലായവ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടു വരുത്തി. രണ്ടാമതായി, യുദ്ധ ശേഷം അമേരിക്ക ഇന്ത്യക്കുള്ള സഹായം നിർത്തി. മൂന്നാമതായി പെട്രോളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധന, നാലാ മതായി നാണയപ്പെരുപ്പവും വില വർദ്ധനയുംമൂലം ജനങ്ങൾക്ക് ജീവിതം ബുദ്ധിമുട്ടായി. അഞ്ചാമതായി, വ്യവസായ വളർച്ച കുറ വായി, തൊഴിലില്ലായ്മ കൂടി പ്രത്യേകിച്ചും ഗ്രാമീണമേഖലകളിൽ ആറാമതായി, ഗവർമെന്റ് ജീവനക്കാരുടെ ശമ്പളം നിർത്തിവെ ക്കുകയോ കുറക്കുകയോ ചെയ്യേണ്ടിവന്നു. ഏഴാമതായി, മഴയി ല്ലായ്മമൂലം ഭക്ഷ്യോൽപാദനങ്ങളുടെ ഗണ്യമായ കുറവ്.

മേല്പറഞ്ഞ കാരണങ്ങൾ നാട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. മൊത്തമായും രാജ്യത്തിൽ ഒരു അതൃപ്തി വരാൻ കാര ണമായി. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധം സംഘടിപ്പി • ക്കാൻ അവസരം കൊടുത്തു.

2) ഗുജറാത്ത് ആന്റ് ബീഹാർ മുവ്മെന്റ്
രണ്ടാമത്തെ ഒരു വലിയ പ്രശ്നം കോൺഗ്രസ് ഭരിക്കുന്ന ഗുജ റാത്തിലെയും ബീഹാറിലെയും വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നു. പ്രക്ഷോഭത്തിന് പ്രധാന കാരണം അവശ്യസാധനങ്ങളുടെ വില വർദ്ധനയായിരുന്നു. ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, അഴിമതി എന്നി വയും വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. ഈ രണ്ടു സംസ്ഥാനങ്ങ ളിലും പ്രതിപക്ഷത്തിന്റെ പിന്തുണ വിദ്യാർത്ഥികൾക്കുണ്ടായി രുന്നു. ഗുജറാത്തിൽ പ്രസിഡണ്ട് ഭരണം നടപ്പിലാക്കി. ഈ സമ യത്ത് ഇന്ദിരാഗാന്ധിയുടെ പ്രധാന എതിരാളിയും കോൺഗ്രസ്സ് (ഒ)യിലെ പ്രമുഖ നേതാവുമായിരുന്ന മൊറാർജി ദേശായി അനി ശ്ചിതകാലനിരാഹാരത്തിനൊരുങ്ങി. ആ സംസ്ഥാനത്ത് തെര ഞെഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. 1975 ജൂണിൽ കടുത്ത സമ്മർദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു നടന്നു. കോൺഗ്രസ് പരാജയപ്പെട്ടു. ബീഹാറിൽ വിദ്യാർത്ഥികൾ ജയപ്രകാശ് നാരായണനെ സമരം നയിക്കാൻ ക്ഷണിച്ചു. അഹിം സാപരമായിരിക്കണം എന്ന ഉപാധിയോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു.

ജയപ്രകാശ് നാരായണൻ കോൺഗ്രസ് ഗവൺമെന്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു. എല്ലാ രംഗത്തും (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം) ഒരു വിപ്ലവം വേണമെന്നും അത് ജനാ ധിപത്യത്തെ നിലനിർത്തുന്നതാവണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ബിഹാർ ഗവൺമെന്റ് രാജിവെക്കാൻ കൂട്ടാക്കിയില്ല. ദേശീയതലത്തിൽ ഇതിനെക്കുറിച്ച് ചലനമുണ്ടായി. ജയപ്രകാശ് നാരായണൻ മുഴുവൻ രാജ്യത്തും പ്രക്ഷോഭം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഇതിനിടെ റെയിൽവേ ജോലിക്കാർ പണി മുടക്കി. രാജ്യമാകമാനം സ്തംഭിക്കാവുന്ന രൂപത്തിലായിരുന്നു അത്. 1975- ൽ ജയപ്രകാശ് നാരായണൻ പാർലിമെന്റിലേക്ക് ഒരു മാർച്ച് നടത്തി. ഡൽഹിയിൽ ജനം കണ്ട ഏറ്റവും വലിയ റാലി യായിരുന്നു അത്. അതോടെ പ്രതിപക്ഷം ഇന്ദിരാഗാന്ധിക്ക് ബദ ലായി അദ്ദേഹത്തെ കണ്ടു. രണ്ടു പ്രക്ഷോഭങ്ങളും കോൺഗ്രസ് വിരുദ്ധമായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരായും ശബ്ദ ങ്ങളുയർന്നു. ഇതെല്ലാം തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു.

3) ജുഡിഷ്യറിയുമായുള്ള സംഘർഷം
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ മറ്റൊരു കാരണം ജുഡീഷ്യ റിയുമായുള്ള സംഘർഷമാണ്. ഇക്കാലത്ത് ഗവൺമെന്റിന്റെ ചില പ്രവർത്തികൾ ഭരണഘടന ലംഘനമാണെന്ന് സുപ്രീം കോർട്ട് കണ്ടെത്തി. കോർട്ട് വിധി ജനാധിപത്യത്തിനും പാർലിമെന്റ് അധി കാരത്തിനും എതിരാണെന്നായിരുന്നു കോൺഗ്രസ്സിന്റെ വാദം. പാവങ്ങൾക്കായി നടത്തുന്ന പദ്ധതികൾക്ക് കോടതി തടസ്സം നില്ക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. തർക്കം മൂന്ന് പ്രധാന പ്രശ്നങ്ങളിലായിരുന്നു. ഒന്നാമതായി, പാർലിമെന്റിന് മൗലികാവ കാശങ്ങൾ മാറ്റാൻ അവകാശമുണ്ടോ? കോർട്ട് വിധി ഇല്ല എന്നു തന്നെയായിരുന്നു രണ്ടാമതായി, പാർലിമെന്റിന് ഭൂമിയുടെ ഉടമ സ്താവകാശം മാറ്റാൻ സാധ്യമാവുമോ? പാർലിമെന്റിന് മാറ്റാൻ അധികാരമില്ല എന്നായിരുന്നു കോടതിയുടെ വിധി. മൂന്നാമതായി പാർലിമെന്റ് അതിന് മൗലികാവകാശങ്ങൾ കുറക്കാൻ അധികാ രമുണ്ടെന്നും പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്തു. എന്നാൽ സുപ്രീംകോർട്ട് ഇതു നിരസിച്ചു. ഇതാണ് കോടതിയും ഗവൺ മെന്റും തമ്മിലുള്ള സംഘർഷത്തിന് കാരണം.

ഇതു കൂടാതെ രണ്ടു കാരണങ്ങൾകൂടിയുണ്ടായിരുന്നു. കേ വാനന്ദഭാരതി കേസിൽ സുപ്രീം കോർട്ട് പ്രഖ്യാപിച്ചു പാർലി മെന്റിന് ഭരണഘടനയുടെ അടിസ്ഥാന നിബന്ധനകൾ മാറ്റാനധി കാരമില്ല എന്ന്. അതിനുശേഷം ചീഫ് ജസ്റ്റീസിന്റെ പോസ്റ്റിൽ ഒഴിവ് വന്നു. സാധാരണ ഏറ്റവും സീനിയർ ജഡ്ജിയാണ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക. എന്നാൽ ഗവൺമെന്റ് അർഹത യുള്ള മൂന്ന് ജഡ്ജിമാരെ തഴഞ്ഞുകൊണ്ട് എ.എൻ. റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ നിയമനം വിവാദമായി. അതിനും പുറമേ ഉത്തർപ്രദേശ് ഹൈക്കോർട്ട് ഇന്ദിരാഗാന്ധിയുടെ തെര ഞെഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. 1975 ജൂണിൽ അടിയ ന്തിരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ പ്രധാന കാരണങ്ങളാണിവ.

Question 34.
ശീതയുദ്ധത്തിന്റെ അവസാനത്തിനു ശേഷം ലോകത്ത് പല തര ത്തിൽ അമേരിക്ക (യു.എസ്.എ.) മേധാവിത്വം സ്ഥാപിക്കുകയു ണ്ടായി’ അമേരിക്കൻ മേധാവിത്വത്തിന്റെ മൂന്ന് തലങ്ങൾ വിശദീ കരിക്കുക. നിങ്ങൾക്ക് സൂചനകൾ ഉപയോഗിക്കാവുന്നതാണ്.
• മേധാവിത്വം മാരകശക്തി എന്ന നിലയിൽ
• മേധാവിത്വം ഘടനാപരമായ ശക്തി എന്ന നിലയിൽ
• മേധാവിത്വം മൃദുശക്തി എന്ന നിലയിൽ
Answer:
മേധാവിത്വം അല്ലെങ്കിൽ ആധിപത്യം മൂന്ന് കാര്യങ്ങളിൽ കൂടി യാണ് അമേരിക്ക ഉറപ്പിക്കുന്നത്.

1) ആധിപത്യം മാരകശക്തി എന്ന നിലയിൽ : സൈനിക ശക്തി രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മുതലായവ ഇതിൽപ്പെടു ന്നു. ഇന്ന് അമേരിക്ക സൈനികശക്തിയിൽ മുൻപന്തിയിൽ നില്ക്കുന്നു. അമേരിക്കൻ സൈനിക മേധാവിത്വത്തെ വെല്ലുവി ളിക്കാൻ ഇന്നാരുമില്ല. ഏതു നിമിഷത്തിലും ലോകത്തിന്റെ ഏത് കോണിലും എത്താനുള്ള കഴിവ് അവർ നേടിയിരിക്കുന്നു.

ഈ ഉദ്ദേശ്യത്തിനുവേണ്ടി ബജറ്റിന്റെ ഒരു നല്ല തുക അവർ ചെല വഴിക്കുന്നുണ്ടു്. ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പി ക്കുന്നതിനും വാരിക്കോരി പണം ചെലവിടുന്നു. സാങ്കേതികവിദ്യ യാണ് അമേരിക്കയെ വലിയ ആജ്ഞാശക്തിയായി നിലനിർത്തു ന്നത്. സൈനികശക്തി ഉപയോഗിച്ച് കീഴ്പെടുത്തുന്നതിനും ശിക്ഷിക്കുന്നതിനും പോലീസ് ചമയുന്നതിനും അവർ തയ്യാറാണ്.

2) ആധിപത്യം ഘടനാപരമായ ശക്തി എന്ന നിലയിൽ : സാമ്പ ത്തികഘടനയെ അടിസ്ഥാനമാക്കിയാണ് ഈ മേധാവിത്വം. ആഗോള സാമ്പത്തികഘടന അമേരിക്കയെ ആധാരമാക്കിയാണ് പ്രവർത്തിക്കുന്നത്. അമേരിക്ക ലോക സമ്പദ്ഘടനയെ സഹാ യിക്കുന്നുവെങ്കിൽ അത് അവരുടെ ഗുണത്തിനോ ലാഭ ത്തിനോവേണ്ടി മാത്രമാണ്.

ഇനി അടുത്തത് ഇന്റർനെറ്റ്, അത് സത്യത്തിൽ അമേരിക്കൻ സൈന്യ ഗവേഷണ പ്രോജക്റ്റായിരുന്നു. 1950 – ൽ ആണ് ഇത് തുടങ്ങിയത്. ഇന്ന് ആഗോള നെറ്റ്വർക്ക് സാറ്റലൈറ്റുകളുപയോ ഗിച്ച് പ്രവർത്തിക്കുന്നു. അവ മിക്കവാറും അമേരിക്കൻ ഗവൺ മെന്റിന്റെ കീഴിലുള്ളതാണ്. ആഗോള സാമ്പത്തികത്തിന്റെ 20% അമേരിക്കയുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര വ്യാപാര ത്തിന്റെ 15%വും ഇവരിൽത്തന്നെ നിക്ഷിപ്തമാണ്. ഏത് സാമ്പ ത്തികമേഖല എടുത്താലും ആദ്യത്തെ മൂന്ന് ഏറ്റവും വലിയ കമ്പനികളിൽ ഒരു അമേരിക്കൻ കമ്പനിയെങ്കിലും കാണാതിരി ക്കില്ല. അമേരിക്കയുടെ ബ്രൺ വുഡ്സിന്റെ രീതി തന്നെയാണ് ഇന്ന് ആഗോളതല സാമ്പത്തികത്തിന്റെ ഘടന. ലോകബാങ്ക്, ഐ.എം.എഫ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഇവ എല്ലാം തന്നെ അമേരിക്കൻ മേധാവിത്വത്തിന്റെ ഉദാഹരണങ്ങളാണ്. ഇനി വേറൊരു ഉദാഹരണമാണ് എം.ബി.എ. ഡിഗ്രി. ഇതിനെ വളരെ വിലപ്പെട്ട ലോകവ്യാപകമായ ഒരു കോഴ്സാക്കിയത് അമേ രിക്കയാണ്. ബിസിനസ് ഒരു പ്രൊഫഷൻ ആണെന്നും അത് പഠി പിച്ചെടുക്കാവുന്നതും ആണെന്ന് അവരാണ് കണ്ടുപിടിച്ചത്.

3) ആധിപത്യം മൃദുശക്തി എന്ന നിലയിൽ : ആശയപരമായും സാംസ്ക്കാരികമായുമുള്ള മേധാവിത്വം ആണ് ഇതുകൊണ്ടുദ്ദേശി ക്കുന്നത്. അമേരിക്ക എല്ലാവർക്കും മാതൃകയായി. മറ്റു രാഷ്ട്രങ്ങൾ അമേരിക്കയെ അനുകരിക്കുന്നു. ദുർബലരാജ്വങ്ങളിൽ അവരുടെ സംസ്കാരമൂല്യങ്ങൾ ഇഷ്ടപ്പെടുത്താൻ അമേരിക്കക്ക് സാധിക്കുന്നു.

അമേരിക്കക്കാരുടെ ജീവിതരീതി, വ്യക്തിഗതവിജയം എന്നിവ യിൽ നമ്മളെല്ലാം ഊറ്റം കൊള്ളുന്നു. ലോകരാഷ്ട്രങ്ങളിൽ അമേ രിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. അത് ‘സോഫ്റ്റ് പവർ’ പര ണയിൽ കൂടി, ബലം പ്രയോഗിച്ചല്ല, മറ്റു രാജ്യങ്ങളിൽ ഭംഗിയായി നടപ്പിലാക്കുന്നു.

Plus Two Political Science Board Model Paper 2022 Malayalam Medium

Question 35.
1978 നു ശേഷമുള്ള ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വളർച്ച അതിനെ അധികാരത്തിന്റെ ഒരു ബദൽ കേന്ദ്രമാക്കി മാറ്റി. ഒരു അധികാര കേന്ദ്രമെന്ന നിലയിലുള്ള ചൈനയുടെ വളർച്ച വിശ ദീകരിക്കുക.
Answer:
ചൈനയെ അതിന്റെ നിശ്ചലമായ സാമ്പത്തികാവ സ്ഥയിൽ നിന്ന് മോചിപ്പിക്കാൻ പുത്തൻ സാമ്പത്തിക സാമ്പത്തിക നയം ഏറെ സഹായിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ നടപ്പിലാക്കിയ സ്വകാര്യവത്കരണത്തിന്റെ ഫലമായി, കാർഷികോൽപ്പാദനം ഗണ്യമായി വർദ്ധിക്കുകയും ഗ്രാമീണ വരുമാനം ഉയരുകയും ചെയ്തു. ഗ്രാമീണ സാമ്പത്തിക മേഖലയിൽ ഉയർന്ന തരത്തിലുള്ള വ്യക്തി സമ്പാദ്യം ഉണ്ടായതോടെ, ഗ്രാമീണ വ്യവസായമേഖല യിലും ഉയർച്ചയുണ്ടായി. വ്യവസായവും, കാർഷിക വൃത്തിയും ഉൾപ്പെടെയുള്ള ചൈനയുടെ സാമ്പത്തിക വ്യവസ്ഥിതി, ഇതിന്റെയൊക്കെ ഫലമായി ഗണ്യമായി വർധിക്കുവാൻ തുടങ്ങി. 2001 ൽ ചൈന ലോകവ്യാപാര സംഘടനയിൽ പ്രവേശിച്ചതോടെ, പുറം ലോകവും മായി വ്യാപാരബന്ധം നടത്താൻ ചൈനയ്ക്ക് കഴിഞ്ഞു. ലോക സാമ്പത്തിക വ്യവസ്ഥിതിയുമായി യോജിച്ച് പ്രവർത്തി ക്കാനുള്ള രാജ്യത്തിന്റെ പദ്ധതി, ഭാവി ലോകസാമ്പത്തിക ക്രമത്തെ നിശ്ചയ മായും സ്വാധീനിക്കും. കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയങ്ങളോട് എതിരാണെ ങ്കിലും ചൈനയുടെ വികസന മാതൃക സാമ്പത്തിക പുരോഗതിയുടെ നെടുംതൂണായി നിലകൊള്ളുന്നുണ്ട്.

ചൈന ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറി. ആസൂത്രണത്തിലൂടെയുള്ള വികസന മാതൃകയാണ് ചൈന യുടെ വിജയത്തിന്റെ കാരണം ഉല്പാദന മേഖലയിലെ വൻ നിക്ഷേപം ചൈനയെ വളർത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ കമ്പോളം ഇന്ന് ചൈനയാണ്.

WTO – യിൽ ചൈന 2001 ൽ അംഗമായി. ആസ്ട്രേലിയ, സൗത്ത് കൊറിയ, ആസിയാൻ, സ്വിറ്റ്സർലാന്റ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി ചൈനയ്ക്ക് സ്വതന്ത്ര വ്യാപാര കരാർ നില നിൽക്കുന്നു.

Plus Two Political Science Board Model Paper 2023 Malayalam Medium

Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.

Plus Two Political Science Board Model Paper 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ നിന്നും 16 സ്കോറിന് ഉത്ത രമെഴുതുക. (16)

Question 1.
‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര നേതാവിന്റെ പേര്? (1)
(a) ജവഹർലാൽ നെഹ്രു
(b) മൗലാനാ അബ്ദുൾ കലാം ആസാദ്
(c) ഖാൻ അബ്ദുൾ ഗഫർ ഖാൻ
(d) സർദാർ പാട്ടേൽ
Answer:
(c) ഖാൻ അബ്ദുൾ ഗാഫർ ഖാൻ

Question 2.
ചേരുംപടി ചേർക്കുക:

(a) സോഷ്യലിസ്റ്റ് പാർട്ടി (i) ദീൻ ദയാൽ ഉപാദ്ധ്യായ
(b) കമ്മ്യൂണിസ്റ്റ് പാർട്ടി (ii) സി. രാജഗോപാലാചാരി
(c) ഭാരതീയ ജന സംഘം (iii) എ.കെ. ഗോപാലൻ
(d) സ്വതന്ത്ര പാർട്ടി (iv) ആചാര്യ നരേന്ദ്ര ദേവ്

Answer:

(a) സോഷ്യലിസ്റ്റ് പാർട്ടി (i) ദീൻ ദയാൽ ഉപാദ്ധ്യായ
(b) കമ്മ്യൂണിസ്റ്റ് പാർട്ടി (ii) സി. രാജഗോപാലാചാരി
(c) ഭാരതീയ ജന സംഘം (iii) എ.കെ. ഗോപാലൻ
(d) സ്വതന്ത്ര പാർട്ടി (iv) ആചാര്യ നരേന്ദ്ര ദേവ്

Question 3.
ഷിംല ഉടമ്പടി ഒപ്പു വച്ചത് __________________, ___________________ എന്നിവർ ചേർ ന്നാണ്. (2)
(a) ലാൽ ബഹാദൂർ ശാസ്ത്രിയും മുഹമ്മദ് അയൂബ് ഖാനും
(b) നെഹ്രുവും ആയൂബ് ഖാനും
(c) ഇന്ദിരാ ഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും (2)
Answer:
(c) ഇന്ദിരാ ഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും

Question 4.
‘ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ശില്പി’ എന്ന് വിശേഷി പ്പിക്കുന്നത് ആരെയാണ്? (1)
Answer:
ഡോ. കെ.എൻ. രാജ്

Question 5.
വിവരാവകാശ നിയമത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച സംഘടന ഏതാണ്? (1)
Answer:
എം.കെ. എസ്. എസ്

Plus Two Political Science Board Model Paper 2023 Malayalam Medium

Question 6.
സർക്കാർ സേവനങ്ങളിലെ എല്ലാ തലങ്ങളിലും ഒ.ബി.സി. ഉദ്യോഗാർത്ഥികൾക്ക് 27% സംവരണം ശുപാർശ ചെയ്ത കമ്മീഷൻ ഏത്? (1)
Answer:
മണ്ഡൽ കമ്മീഷൻ

Question 7.
‘ഓപ്പറേഷൻ എൻറിംഗ് ഫ്രീഡം’ ന് ഉത്തരവിട്ട് അമേരി ക്കൻ പ്രസിഡന്റ്. (1)
Answer:
ജോർജ് ബുഷ്

Question 8.
ആസിയാനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക. (2)
Plus Two Political Science Board Model Paper 2023 Malayalam Medium 1
Answer:
a) ആസിയാൻ സുരക്ഷാ സമൂഹം
b) ആസിയൻ സാമ്പത്തിക സമൂഹം

Question 9.
താഴെ തന്നിരിക്കുന്നതിൽ സാർക്കിൽ SAARC പെടാത്ത രാജ്യം ഏത്? (1)
(a) ഇന്ത്യ
(b) നേപ്പാൾ
(c) ഇന്ത്യോനേഷ
(d) ബംഗ്ലാദേശ്
Answer:
(c) ഇന്ത്യോനേഷ

Question 10.
‘NIEO’ യുടെ പൂർണ്ണരൂപം എഴുതുക. (1)
Answer:
പുത്തൻ അന്തർദേശീയ സാമ്പത്തിക ക്രമം

Question 11.
ക്വോട്ടോ ഉടമ്പടി താഴെ തന്നിരിക്കുന്ന ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. (1)
(a) കുടിയേറ്റം
(b) കാലാവസ്ഥാ വ്യതിയാനം
(c) മനുഷ്യാവകാശങ്ങൾ
Answer:
(b) കാലാവസ്ഥാ വ്യതിയാനം

Question 12.
ചേരുംപടി ചേർക്കുക.

(a) ഷെയ്ക്ക് അബ്ദുള്ള (i) മീസോ നാഷണൽ ഫ്രണ്ട്
(b) Ev.രാമസ്വാമി (ii) ഓപ്പറേഷൻ ബ്ലൂ സ്റ്റാർ
(c) ഇന്ദിരാ ഗാന്ധി (iii) നാഷണൽ കോൺഫ്രൻസ്
(d) ലാൽഡങ്ക (iv) ദ്രാവിഡ കഴകം

Answer:

(a) ഷെയ്ക്ക് അബ്ദുള്ള (iii) നാഷണൽ കോൺഫ്രൻസ്
(b) Ev.രാമസ്വാമി (iv) ദ്രാവിഡ കഴകം
(c) ഇന്ദിരാ ഗാന്ധി (ii) ഓപ്പറേഷൻ ബ്ലൂ സ്റ്റാർ
(d) ലാൽഡങ്ക (i) മീസോ നാഷണൽ ഫ്രണ്ട്

Plus Two Political Science Board Model Paper 2023 Malayalam Medium

13 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം: (4 × 3 = 12)

Question 13.
ആദ്യ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിയുടെ ആധിപത്യത്തിന് കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ്?
Answer:

  1. ദേശീയപ്രസ്ഥാനത്തിന്റെ പൈതൃകം
  2. ഇന്ത്യയെമ്പാടുമുള്ള സംഘടനാ സംവിധാനം
  3. നെഹ്റുവിനെപ്പോലുള്ള വ്യക്തിത്വമുള്ള നേതാക്കളുടെ സാന്നിധ്യം.

Question 14.
1975 ജൂൺ ’25’ ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഏതെങ്കിലും മൂന്ന് പരിണിത ഫലങ്ങൾ വിശദീകരിക്കുക.
Answer:

  1. രാജ്യമെമ്പാടുമുള്ള പ്രതിപക്ഷ നേതാക്കൻമാരുടെ അറസ്റ്റ്
  2. പത്രങ്ങൾക്കു മേലുള്ള സെൻസർഷിപ്പ്
  3. കരുതൽ തടങ്കലിന്റെ വ്യാപകമായ ദുരുപയോഗം.

Question 15.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിരവധി വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. അവയിൽ ഏതെങ്കിലും മൂന്നെണ്ണം തിരിച്ചറിയുക.
Answer:

  1. ഗംഗ ബ്രഹ്മപുത്ര നദീജലം പങ്കിടുന്നതു സംബന്ധിച്ച തർക്കം.
  2. നിയമവിധേയമല്ലാത്ത കുടിയേറ്റം.
  3. ഇന്ത്യയിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നത് നിഷേ ധിച്ച സംഭവം.

Question 16.
സുരക്ഷിതത്വത്തെക്കുറിച്ചുള്ള പാരമ്പര്യേതര ആശയം വിശ ദീകരിക്കുക.
Answer:

  1. മാനവസുരക്ഷ – ഭൗതികഘടകങ്ങളുടെ സുരക്ഷയേ ക്കാൾ മനുഷ്യജീവനു നൽകുന്ന പ്രാധാന്യം.
  2. ആഗോളസുരക്ഷ – ലോകമെങ്ങുമുള്ള രാജ്യങ്ങളുടെ സുരക്ഷ

Question 17.
റിയോ – ഉച്ചകോടിയുടെ ഏതെങ്കിലും രണ്ട് ഫലങ്ങൾ പരാ മർശിക്കുക.
Answer:

  1. കാലാവസ്ഥാ വ്യതിയാനം, വനവൽക്കരണം, ജൈവവൈ വിധ്യം എന്നീ വിഷയങ്ങളിലുള്ള പൊതു തീരുമാനം.
  2. അജണ്ട 21 ന്റെ നടപ്പിലാക്കൽ.

18 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 18.
ഹരിത വിപ്ലവത്തിന്റെ രണ്ട് നേട്ടങ്ങളും രണ്ട് കോട്ടങ്ങളും വിലയിരുത്തുക.
Answer:
ഹരിതവിപ്ലവം – നേട്ടങ്ങൾ

  1. ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യോല്പന്നങ്ങളിലുണ്ടായ വർധന.
  2. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാന ങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടു.

കോട്ടങ്ങൾ

  1. ഭൂപ്രഭുക്കൻമാരും സാമ്പത്തികശേഷിയുള്ള കർഷകരു മായിരുന്നു പ്രധാന ഗുണഭോക്താക്കൾ.
  2. പാവപ്പെട്ടകർഷകർ ദരിദ്രരായി തുടരുകയും ഒരു മധ വർഗ്ഗം ഉയർന്നുവരികയും ചെയ്തു.

Question 19.
ജനതാ ഗവൺമെന്റിന്റെ പരാജയത്തിലേക്ക് നയിച്ച കാരണ ങ്ങൾ എന്തെല്ലാം?
Answer:

  1. ഒരു പൊതുപ്രവർത്തനപരിപാടിയുടെയും മികച്ച നേത ത്വത്തിന്റെയും അഭാവം.
  2. നയപരിപാടികളിൽ മൗലികമായ വ്യത്യാസമില്ലായ്മ.
  3. മുന്നണിയ്ക്കുള്ളിലെ പാർട്ടികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം.

Question 20.
ആന്ധ്രാ പ്രദേശിലെ ചാരായ വിരുദ്ധ സമരം ചില ഗുരുതര മായ വിഷയങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ചു. ഈ പ്രശ്നങ്ങൾ എന്തായിരുന്നു.
Answer:

  1. ആന്ധ്രയിലെ നെല്ലൂരിലാണ് ചാരായവിരുദ്ധ പ്രക്ഷോഭം തുടങ്ങുന്നത്.
  2. പൂർണമായും ചാരായം നിരോധിക്കുക എന്ന ലക്ഷ്യത്തോ ടെയാണ് സ്ത്രീകൾ സമരരംഗത്തേക്കിറങ്ങിയത്.
  3. സ്ത്രീകളുടെ പ്രക്ഷോഭം, വീട്ടിലെ അതിക്രമങ്ങൾ, സ്ത്രീധന പ്രശ്നം, ലൈംഗിക അതിക്രമങ്ങൾ എന്നിവ യ്ക്കെതിരെ ശക്തമായ സാമൂഹിക അവബോധം സൃഷ്ടി ക്കാൻ കാരണമായി.
  4. ചാരായവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് രാഷ്ട്രീയ രംഗത്ത് അർഹമായ പ്രാതിനിധ്യം ലഭിക്കണ മെന്ന ആവശ്യമുയർന്നുവന്നു.

Plus Two Political Science Board Model Paper 2023 Malayalam Medium

Question 21.
1985 ജൂലൈയിലെ രാജീവ് ഗാന്ധി ലോംഗോവാൾ കരാറിന്റെ പ്രധാന ഫലം എന്തായിരുന്നു?
Answer:

  1. ചണ്ഡിഗഡ് പഞ്ചാബിന് കൈമാറണം.
  2. പഞ്ചാബും ഹരിയാനയും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാൻ പ്രത്യേക കമ്മീഷൻ.
  3. രവി, ബിയാസ് നദീജല തർക്കം ട്രൈബ്യൂണൽ തീരു മാനിക്കും.
  4. പട്ടാള നടപടികൾക്കിടയായവർക്ക് നഷ്ടപരിഹാരം.
  5. പഞ്ചാബിലെ ആംഡ് ഫോഴ്സസ് സ്പെഷൽ ആക് (AFSPA) പിൻവലിക്കും.

Question 22.
ഒരു സാമ്പത്തിക സംഘടന എന്ന നിലയിൽ ആസിയാൻ വഹിക്കുന്ന പങ്ക് വിലയിരുത്തുക.
Answer:

  1. ആസിയൻ സ്ഥാപിക്കപ്പെട്ടത് 1967 ലാണ്. ഇന്തോനേഷ്യ യിലെ ജക്കാർത്തയാണ് ആസ്ഥാനം.
  2. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ശക്തമായ സംഘടനയാണ് ആസിയാൻ.
  3. വിഷൻ – 2020 എന്ന സാമ്പത്തിക പദ്ധതി ആസിയാൻ ആവിഷ്ക്കരിക്കുകയും അത് ആസിയാനെ വലിയ സാമ്പ ത്തിക ശക്തിയാക്കുകയും ചെയ്തു.
  4. യൂറോപ്യൻ രാജ്യങ്ങൾ, യു.എസ്.എ., ചൈന, ഇന്ത്യ എന്നി വയുമായി ആസിയാന് വ്യാപരബന്ധങ്ങളുണ്ട്.

23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം: (4 × 5 = 20)

Question 23.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുതാപരമായ ബന്ധ ങ്ങൾ ചരിത്രപരവും രാഷ്ട്രീയവുമായ സംഭവങ്ങളിൽ അധി ഷ്ഠിതമാണ്. വിഭജനത്തിന് ശേഷമുള്ള ഇന്ത്യ- പാകിസ്ഥാൻ ബന്ധനത്തിന്റെ ഉലച്ചിലിന് കാരണമായ സംഭവങ്ങൾ വിശ ദീകരിക്കുക.
Answer:

  1. ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ ആയുധ മത്സരം നില നിൽക്കുന്നു.
  2. കാശ്മീരി തീവ്രവാദികളെ പാകിസ്ഥാൻ സഹായിക്കുന്ന തായി ഇന്ത്യ പരാതിപെടുന്നു.
  3. ഖാലിസ്ഥാൻ തീവ്രവാദികൾക്ക് ആയുധവും വെടിക്കോ പ്പുകളും നൽകിയത് പാകിസ്ഥാനാണെന്ന് ഇന്ത്യ ആരോ പിക്കുന്നു.
  4. നദീതലം പങ്കിടുന്ന കാര്യത്തിലും ഇന്ത്യയും പാകി സ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്നു.
  5. റാൻ ഓഫ് കച്ചിലെ അതിർത്തി നിർണ്ണയിക്കുന്ന കാര്യ ത്തിലും തർക്കം നിലനിൽക്കുന്നു.

Question 24.
1969 ലെ കോൺഗ്രസ്സ് പാർട്ടിയുടെ ഔപചാരിക പിളർപ്പി ലേക്ക് നയിച്ച പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുക.
Answer:
ഇന്ത്യയുടെ പ്രസിഡന്റായിരുന്ന സക്കീർ ഹുസൈന്റെ മര ണശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടിവന്നു. നീലം സജ്ജീവ റെഡ്ഡിയായിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. ഇന്ദിരാഗാന്ധി സ്ഥാനാർത്ഥി യായി വി.വി ഗിരിയെ നിശ്ചയിച്ചു. ഔദ്യോഗിക വിഭാഗം സഞ്ജീവറെഡ്ഡിക്ക് വോട്ടുചെയ്യാൻ വിഷു നൽകി. എന്നാൽ ഇന്ദിരാഗാന്ധി മനസ്സാക്ഷിവോട്ടിനും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി സഞ്ജീവറെഡ്ഡി പരാജയപ്പെടുകയും വി.വി.ഗിരി വിജയിക്കുകയും ചെയ്തു. ഇത് കോൺഗ്രസിലെ പിളർപ്പിനു കാരണമായി. ഔദ്യോഗിക വിഭാഗം സംഘടനാ കോൺഗ്രസ് എന്നും ഇന്ദിരാവിഭാഗം പുന സംഘടനാ കോൺഗ്രസ് എന്നും അറിയപ്പെട്ടു.

Question 25.
അമേരിക്കൻ മേധാവിത്വത്തിന്റെ മൂന്ന് തലങ്ങൾ വിശദീക രിക്കുകയും ഓരോന്നിനും ഉദാഹരണങ്ങൾ നൽകുകയും ചെയ്യുക.
Answer:
a) ആധിപത്യം മാരകശക്തി എന്ന നിലയിൽ
ആധിപത്യത്തിന്റെ മാരക സ്വഭാവം പ്രധാനമായും ഊന്നു ന്നത് സൈനിക ശക്തിയിലാണ്.
ഉദാ: ഭീകരതയ്ക്കെതിരായ യുദ്ധം, ഓപ്പറേഷൻ ഇറാഖി ഫ്രീഡം.

b) ആധിപത്യം ഘടനാപരമായ ശക്തി എന്ന നിലയിൽ
ആധിപത്യത്തിന്റെ ഘടനാപരമായ സ്വഭാവം പ്രധാന മായും സാമ്പത്തികമായ ഘടകങ്ങളിലാണ് അധിഷ്ഠിത മായിരിക്കുന്നത്. ഉദാ: എം. ബി. എ. ഡിഗ്രി, ലോകബാങ്ക്, ഐ.എം.എഫ് ഉൾപ്പെടുന്ന ബ്രട്ടൻ വുഡ് വ്യവസ്ഥ.

c) ആധിപത്യം മൃദുശക്തി എന്ന നിലയിൽ
സാംസ്കാരികമായ ഇടപെടലുകളിലൂടെ മൃദുവായ രീതിയിൽ ആധിപത്വവും സ്വാധീനവും ചെലുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉദാ: സമ്മതിയുടെ നിർമ്മിതി, ബ്ലൂ ജീൻസ്, കൊക്കകോള “മക്ഡൊണാൾഡ് എന്നിവ.

Question 26.
1989 – ന് ശേഷമുള്ള കാലഘട്ടത്തിലെ ഇന്ത്യൻ രാഷ്ട്രീയ ത്തിലെ നാല് പ്രധാന പ്രശ്നങ്ങൾ വിവരിക്കുക.
Answer:
കോൺഗ്രസ് വ്യവസ്ഥയുടെ അന്ത്യം
1989 ലെ തിരഞ്ഞെടുപ്പ് കോൺഗ്രസ് വ്യവസ്ഥയുടെ അന്ത്യം കുറിയ്ക്കുകയും ബാഹ്യകക്ഷി സമ്പ്രദായത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്തു. കൂട്ടുകക്ഷി ഭരണ ത്തിനും പ്രാദേശിക പാർട്ടികളുടെ വളർച്ചക്കും ഇതു കാര ണമായി.

മണ്ഡൽ പ്രശ്നം : 1990 ലെ വി.പി.സിംഗ് ഗവൺമെന്റ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് എന്നറിയ പ്പെട്ട രണ്ടാം പിന്നോക്ക വർഗ്ഗ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരു മാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലികളിലും ഒ ബി.സി. വിഭാഗത്തിന് 27% സംവരണം നൽകുന്ന മൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധ ങ്ങളും പ്രക്ഷോഭങ്ങളും നടന്നു.

പുത്തൻ സാമ്പത്തികനയം : പ്രധാനമന്ത്രി നരസിംഹറാവുവി ന്റേയും, ധനകാര്യമാന്ത്രി മൻമോഹൻസിംഗിന്റേയും നേത ത്വത്തിൽ പുതിയ സാമ്പത്തിക നയം രാജ്യത്ത് അവതരിപ്പി ച്ചു. സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം, ആ ഗോള വൽക്കരണം എന്നിവയിൽ ഊന്നിയ പുത്തൻ സാമ്പത്തിക നയം രാജ്യത്ത് വമ്പിച്ച മാറ്റങ്ങൾക്കു കാരണമായി.

ബാബ്റി മസ്ജിദിന്റെ പതനം : ഉത്തർപ്രദേശിലെ അയോധ്വ യിലെ ബാബ്റി മസ്ജിദ് 1992 ഡിസംബർ മാസത്തിൽ തകർക്കപ്പെട്ടു. ബാബ്റിമസ്ജിദിന്റെ പതനം ഇന്ത്യൻ രാഷ്ട്രീ യത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമായി. ബാബ്റി മസ്ജി ദിന്റെ തകർച്ചയെത്തുടർന്ന് രാജ്യമെമ്പാടും വലിയ തോതിൽ കാലപങ്ങളുണ്ടായി. മതവിശ്വാസം രാഷ്ട്രീയത്തിൽ ഇടപെ ടുന്നതിലേക്കും മതാടിസ്ഥാനത്തിൽ രാഷ്ട്രീയം മാറുന്നതി ലേക്കും ഇതു വഴിതെളിച്ചു.

Plus Two Political Science Board Model Paper 2023 Malayalam Medium

Question 27.
എന്താണ് ആഗോള വൽക്കരണം? ആഗോള വൽക്കരണ ത്തിന്റെ രാഷ്ട്രീയവും സാംസ്ക്കാരികവുമായ അനന്തരഫ ലങ്ങൾ വിശകലനം ചെയ്യുക.
Answer:
ആഗോളവൽക്കരണത്തിന്റെ അടിസ്ഥാനപരമായ ആശയം പരസ്പരമായ ആശയ, വസ്തു, മാനവശേഷി കൈമാറ്റം എന്നിവയാണ്. വലിയ നിയന്ത്രണമില്ലാതെതന്നെ രാജ്യങ്ങ ളുടെ ഇടയിൽ ഇത് സാധ്യമാകും. അങ്ങനെ നോക്കുമ്പോൾ അതിന് വിവിധ തലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക മാനങ്ങൾ ഉണ്ടായിരിക്കും. ഈ അർത്ഥത്തിൽ നല്ലതും ചീത്തയുമായ ഫലങ്ങൾ അതിന് ഉണ്ടാകുന്നുണ്ട്. ചില സമൂഹങ്ങളെ കുറച്ചും ചില സമൂഹങ്ങളെ വളരെയ ധികവും ഇത് ബാധിച്ചെന്നു വരാം. നമുക്ക് ഇത് പരിശോ ധിക്കാം.

രാഷ്ട്രീയ ഫല ങ്ങ ൾ : രാഷ്ട്രീയമായി പറ ഞ്ഞാൽ ഗവൺമെന്റിന്റെ ശക്തി കാര്യമായി ക്ഷയിക്കുന്നു. ക്ഷേമത്തി നായുള്ള പ്രവർത്തനം ചുരുക്കേണ്ടി വരുന്നു. സാമൂഹിക ക്ഷേമത്തിനു പകരം മാർക്കറ്റിനാണ് പ്രാധാന്യം കൂടിയത്. ബഹുരാഷ്ട്ര കമ്പനികൾ വന്നതോടെ ഗവൺമെന്റിന് സ്വത ന്തമായി തീരുമാനങ്ങൾ എടുക്കാൻ തന്നെ പ്രയാസപ്പെടേ ണ്ടിവരുന്നു.

ആഗോളവൽക്കരണാനുകൂലികളുടെ അഭിപ്രായത്തിൽ ഗവൺമെന്റിന് രാഷ്ട്രീയമായ അധികാരം ഒന്നും നഷ്ടപ്പെടി ല്ല. അത്യാവശ്വ കാര്യങ്ങൾ ഗവൺമെന്റിന്റെതന്നെ അധീനത യിൽ ആയിരിക്കും. സാങ്കേതികവിദ്യ വളരെയധികം വർദ്ധി ച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗവൺമെന്റിന് വളരെയ ധികം ചെയ്യാൻ കഴിയും. പൗരന്മാരുടെ വിവരങ്ങളറിയുന്ന തിനും ഭരണം കാര്യക്ഷമമാക്കുന്നതിനും സാങ്കേതികവിദ്യ യുടെ വളർച്ച കാര്യമായിത്തന്നെ ഗവൺമെന്റുകളെ സഹാ യിക്കുന്നു.

സാമ്പത്തിക ഫ ല ങ്ങൾ : ആഗോളവൽക്കരണം സാമ്പ ത്തികമേഖലയെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു. ലോകബാങ്ക്, ഐ.എം.എഫ്. ഡബ്ല്യു.ടി.ഒ, എന്നിവയുടെ പങ്ക് വളരെ വലുതാണ്. ഇവ നിയന്ത്രിക്കുന്നത് പ്രധാനമായും അമേരിക്കയും അതിന്റെ സഖ്യകക്ഷികളുമാണ്. ലോക സാമ്പത്തികനയം തന്നെ ഇവരുടെ സ്വാധീനത്തിൽപെട്ടിരി ക്കുന്നു. ഈ കാര്യത്തിൽ ഒരു പുനഃപരിശോധന ആവശ്യമാ ണ്. ആഗോളവൽക്കരണത്തിലൂടെ ലാഭം ആർക്ക് കിട്ടുന്നു വെന്നും മറ്റും മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആഗോളവൽക്കരണ ഫലമായി വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതിക്കുള്ള നിരോധനം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് അവർക്ക് മറ്റു വികസ്വര രാഷ്ട്രങ്ങളിലും മുതൽ മുടക്കാ നുള്ള സൗകര്യങ്ങൾ ഉണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യ ങ്ങളിൽ മുതൽ മുടക്കുന്നത് കൂടുതൽ ലാഭത്തിന് സഹാ യിക്കും. പുതിയ സാങ്കേതികവിദ്യകൾ രാഷ്ട്രാതിർത്തികൾ ഭേദിച്ച് വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ജനങ്ങളുടെ നീക്കം സംബന്ധിച്ച് വികസിതരാജ്യങ്ങൾ ചില ചട്ടങ്ങൾ വെച്ചിരിക്കുന്നു. അവരുടെ അതിർത്തികൾ വിസാ നയങ്ങ ളെക്കൊണ്ട് സുരക്ഷിതമാക്കുന്നു. അവരുടെ ജനങ്ങൾക്ക ലഭിക്കേണ്ട തൊഴിൽ സാധ്യത മറ്റുള്ളവർക്ക് ലഭിക്കുന്നത് വിസാനയത്തിൽക്കൂടി തടയാനാകുന്നു.

സാമ്പത്തിക ആഗോളവൽക്കരണത്തിന് അനുകൂലമായും പ്രതികൂലമായും വാദഗതികളുണ്ട്. ഒരേനയം തന്നെയാണ ങ്കിലും എല്ലായിടങ്ങളിലും ഒരേഫലം ലഭിക്കുന്നില്ല. സാമു ഹികനീതിയെപ്പറ്റി ചിന്തിക്കുന്നവർക്ക് ഗവൺമെന്റി ലുള്ള നിയന്ത്രിത സാഹചര്യങ്ങളെയും മറ്റും സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ ദൂഷ്യഫലമായേ കാണാനാകൂ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആഗോള വൽക്കരണ ഫലമായുണ്ടാവുന്ന ദോഷങ്ങൾ കാര്യമായി ഏല്ക്കാതിരിക്കാൻ ഒരു പ്രത്യേക സുരക്ഷ ആവശ്യമാണ്. നിർബന്ധിത ആഗോളവൽക്കരണം നിർത്തിവെയ്ക്കണം. മെന്നും അത് ദുർബലരെ കൂടുതൽ ദുർബലപ്പെടുത്തു കയേ ചെയ്യുകയുള്ളൂ എന്നും വാദമുണ്ട്. എന്നാൽ ഇത് വൻതോതിൽ സാമ്പത്തികവളർച്ചയും കുറേപ്പേരുടെ സാമൂ ഹികക്ഷേമവും ഉറപ്പുവരുന്നു. വൻതോതിലുള്ള വാണിജ്യം സാമ്പത്തികത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. അതുകൊ ണ്ടുതന്നെ ചരിത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഇത് തട യുന്നത് എളുപ്പമല്ല.

28 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം (2 × 8 = 16)

Question 28.
‘വിഭജനം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുടെ വിഭജനം മാത്രമല്ല, ഹൃദയങ്ങളുടെ വിഭജനം കൂടിയായിരുന്നു.’ മുകളിൽ നൽകിയിട്ടുള്ള പ്രസ്താവനയുടെ അടിസ്ഥാന ത്തിൽ വിഭജനത്തിന്റെ പ്രയാസങ്ങളും പരിണത ഫലങ്ങളും വിശദമാക്കുക.
Answer:
മൂന്നുകാരണങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്നാമത് ബ്രിട്ടീഷിന്ത്യയിൽ മുസ്ലീങ്ങൾ മാത്രമായ ഒരു പ്രദേശം ഉണ്ടാ യിരുന്നില്ല. മുസ്ലീങ്ങൾ അധികം ഉണ്ടായിരുന്ന രണ്ടു പ്രദേ ശങ്ങൾ ഉണ്ടായിരുന്നു. ഒന്നു പടിഞ്ഞാറും രണ്ടാമത് കിഴ ക്കും. രണ്ടും ഒന്നിച്ചാക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പടിഞ്ഞാറെ പാക്കിസ്ഥാൻ കിഴക്കെ പാക്കിസ്ഥാൻ എന്ന രീതിയിൽ പാക്കിസ്ഥാൻ രണ്ടു പ്രദേശത്തായി. അതിനിട യിൽ ഇന്ത്യയുടെ വലിയൊരു ഭൂവിഭാഗം ഉണ്ടായിരുന്നു.

രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാക്കി സ്ഥാനിൽ ഉൾപ്പെടാനാഗ്രഹിച്ചിരുന്നില്ല. വടക്കുപടിഞ്ഞാറൻ പ്രവിശ്യയുടെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗഫാർ ഖാൻ രണ്ടു രാഷ്ട്ര പ്രമേയത്തെ എതിർത്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ച് വടക്കുപടിഞ്ഞാറൻ പ്രവിശ്യ പാക്കിസ്ഥാനിൽ ചേർത്തു.

മൂന്നാമത്തെ പ്രശ്നം ബ്രിട്ടീഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലിം ഭൂരിപക്ഷമുള്ള രണ്ടു പ്രദേശങ്ങളായിരു ന്നു. എന്നാൽ വളരെ വലിയ ഈ ഭൂഭാഗത്ത് തന്നെ മുസ്ലീം ങ്ങളല്ലാത്ത വളരെയധികം ജനങ്ങളുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ഭൂരിപക്ഷമനുസരിച്ച് ഇവയെ ജില്ലകളോ പഞ്ചായത്തുകളോ ആയി തിരിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിന്റെ ദിവസം വളരെയധികം പേർക്കും തങ്ങൾ ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നറിയാൻ കഴിയാതെവന്നു എന്ന തായിരുന്നു അതിന്റെ ഫലം. അത് ജനങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഇരുപക്ഷത്തേയും ന്യൂന പക്ഷക്കാരുടെ പ്രശ്നമായിരുന്നു ഏറ്റവും വലുത്. ഇപ്പോ ഴത്തെ പാക്കിസ്ഥാനിലുള്ള പ്രവിശ്യകളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും അതുപോലെ പഞ്ചാബിലും ബംഗാളിലുമുള്ള ധാരാളം മുസ്ലീങ്ങളും ഈ വിഭജനത്തിന്റെ ഇരകളായി വിഭജനം ഉണ്ടാകുമെന്ന അറിവിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ എല്ലായിടത്തും ആക്രമിക്കപ്പെടുകയാണു ണ്ടായത്.

1947 – ൽ ബ്രിട്ടീഷിന്ത്യയെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചത് ചരിത്രത്തിലെ തന്നെ ഒരു വലിയ ദുഃഖകരമായ സംഭവമാണ്. അതിർത്തിയിൽ ജാതി, മതം എന്നിവയുടെ പേരു പറഞ്ഞ് ഇരുഭാഗത്തും ആയിരക്കണക്കിന് ജനങ്ങ ളാണ് കൊല്ലപ്പെട്ടത്. വലിയ നഗരങ്ങളായ ലാഹോർ, അമ സർ, കൽക്കത്ത മുതലായവ ജാതിമേഖലകളായി മാറി. മുസ്ലിങ്ങൾ ഹിന്ദു, സിഖ്, മുതലായവർ വസിക്കുന്ന ഭാഗ ത്തേക്ക് പോകുന്നതൊഴിവാക്കി. അതുപോലെതന്നെ മുസ്ലീം ഭൂരിപക്ഷഭാഗത്ത് ഹിന്ദുക്കളും സിഖുകാരും പോകുന്നതൊ ഴിവാക്കി. ജനങ്ങൾ സ്വദേശവും വീടും വിട്ട് ദുരിതങ്ങൾ സഹിച്ചുകൊണ്ട് പലായനം ചെയ്യാൻ നിർബന്ധിതരായി. അതിർ ത്തി യിലുള്ള ന്യൂന പക്ഷക്കാർ പലരും അ യാർത്ഥികളായി അഭയാർത്ഥിക്യാമ്പുകളിൽ കഴിയേണ്ടിവ ന്നു.

പോലീസും ഭരണാധികാരികളും സഹായത്തിനുണ്ടായി രുന്നില്ല. ജനങ്ങൾ നടന്നും വണ്ടിയിലുമായി ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് പോകേണ്ടിവന്നു. ആ യാത്രയിൽ അവർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും മാനഭം ഗത്തിനിരയാവുകയും ചെയ്തു. നിർബന്ധിത മതം മാറ്റ ത്തിനും വിവാഹത്തിനും സമ്മതിക്കേണ്ടതായും വന്നു. പല വീടുകളിലും സ്ത്രീകൾ അവരുടെതന്നെ കുടുംബാംഗങ്ങ ളാൽ വധിക്കപ്പെട്ടു. കുടുംബത്തിന്റെ അന്തസ്സ് നില നിർത്താൻവേണ്ടിയായിരുന്നു അത്. കുട്ടികൾ രക്ഷിതാക്ക ളിൽനിന്ന് വേർപെട്ട അവസ്ഥകളുമുണ്ടായി. അതിർത്തി കട ന്നുവന്നവർക്ക് വിടില്ലാത്തതിനാൽ അഭയാർത്ഥി ക്വാമ്പുക ളിൽ മാസങ്ങളും വർഷങ്ങളും കഴിയേണ്ടിവന്നു.

ഭൂസ്വത്തുക്കൾ മാത്രമല്ല മേശ, കസേര മുതലായ വസ്തു ക്കൾ വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റിന്റേയും, റെയിൽവേ യുടേയും ജോലിക്കാർ വിഭജിക്കപ്പെട്ടു. സ്വസ്ഥമായി സൗഹ ദത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയാണ് ക്രൂരമായ വിഭജ നത്തിനിരയായത്. 5 തൊട്ട് 10 ലക്ഷം വരെ ജനങ്ങൾ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നു കണക്കാക്കുന്നു.

Question 29.
സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാരണങ്ങൾ വിശ ദീകരിക്കുക.
Answer:
സോവിയറ്റ് യൂണിയന്റെ പതനത്തിന് പല കാരണങ്ങളുണ്ട്.
അതിൽ പ്രധാനമായവ –
1) രാഷ്ട്രീയ കാരണങ്ങൾ
2) സാമ്പത്തിക കാരണങ്ങൾ
3) ഗോർബച്ചോവിന്റെ പരിഷ്കാരങ്ങൾ

1. രാഷ്ട്രീയ കാരണങ്ങൾ

  • സോവിയറ്റ് സിസ്റ്റത്തിൽ ഉദ്യോഗസ്ഥ ദുർഭരണവും, അധി കാരദുർവിനിയോഗവും ഉണ്ടായി. സാധാരണജനങ്ങ ളുടെ ജീവിതം ഒട്ടും സുഗമമായിരുന്നില്ല.
  • ജനാധിപത്യമില്ലായ്മയും, അഭിപ്രായ സ്വാതന്ത്ര്യമില്ലാ യ്മയും.
  • കടലാസിൽ റഷ്യ 15 റിപ്പബ്ലിക്കുകളിൽ ഒന്നുമാത്രമായി രുന്നു എങ്കിലും, സത്വത്തിൽ അത് മറ്റു റിപ്പബ്ലിക്കുക ളേയും അവിടത്തെ ജനങ്ങളേയും ഒതുക്കുകയോ തിര സ്കരിക്കുകയോ ചെയ്തു.

2. സാമ്പത്തിക കാരണങ്ങൾ
ആയുധീകരണത്തിൽ അമേരിക്കയോട് കിടപിടിക്കാ നായി വളരെയധികം പണം ചിലവിടേണ്ടതായി വന്നു. സോവിയറ്റ് യൂണിയൻ സാങ്കേതികമായും, ആന്തര ഘട നയിലും പടിഞ്ഞാറൻ രാജ്യങ്ങളുടെ പിറകിലായിരുന്നു. ജനങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങളെ സംരക്ഷിക്കാനുള്ള കഴിവ് ആ രാജ്യത്തിന് ഇല്ലാതെപോയി.

3. ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ
ഗോർബച്ചേവിന്റെ രണ്ടു സുപ്രധാന നയങ്ങളായിരുന്നു നാനോം പെരിസ്ട്രോയിക്കയും, അവ രണ്ടും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ഈ നയങ്ങൾ കാര്യങ്ങൾ കൂടുതൽ അവതാളത്തിൽ ആക്കുകയും അത് സോവി യറ്റ് യൂണിയന്റെ പതനത്തിന് വഴി തെളിയിക്കുകയും ചെയ്തു.

Plus Two Political Science Board Model Paper 2023 Malayalam Medium

Question 30.
ഐക്യരാഷ്ട്ര സഭയുടെ ഘടനയുടെയും പ്രക്രിയയുടെയും പരിഷ്കരണത്തിനു വേണ്ടിയുള്ള നിർദ്ദേശങ്ങളെ വിലയിരു ത്തുക.
Answer:
U.N.O. കാലോചിതമായി പരിഷ്കരിക്കേണ്ട ആവശ്യം അടി യന്തിരമായി പരിഗണിക്കണം. U.NO. രൂപംകൊണ്ട് കാല ഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്ന് ലോകരാഷ്ട്ര ങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ. മുഴുവൻ രാജ്യങ്ങളുടെയും ആവശ്വങ്ങൾക്ക് നിഷ്പക്ഷമായ പരി ഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു. ലോക പോലീസിന്റെ സ്ഥാനം ഒരു രാജ്യവും ഏറ്റെടുക്കരുത്.

ഭീകരവാദം തുടച്ചുനീക്കും വിധം പരിഷ്കരിച്ച യു.എന്നിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകണം. വികസ്വരരാജ്യങ്ങളുടെ സ്ഥാനം യു.എന്നിൽ പ്രത്യേകമായി ഉണ്ടാകണം. ഇന്ത്യക്ക് യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വേണ മെന്നത് വളരെ യുക്തിപൂർണമായ ഒരാവശ്യമാണ്. സ്ഥിരാം ഗമാകുന്നതിന് വേണ്ട മാനദണ്ഡങ്ങളെല്ലാം ഇന്ത്യക്കുണ്ട്. ഇന്ത്യ യു.എൻ. കൗൺസിൽ സ്ഥിരാംഗത്വം ആവശ്യപ്പെടുന്നത് താഴെ പറയുന്ന കാര്യങ്ങളാലാണ്.

  1. ജനസംഖ്യയിൽ ലോകത്തിൽ രണ്ടാംസ്ഥാനമുണ്ട്.
  2. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്വരാഷ്ട്രമാണ്.
  3. യു എൻ ന്റെ ആരംഭകാലം മുതലേ അതിന്റെ പ്രവർത്ത നങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
  4. യു എൻ ന്റെ സമാധാന സംരക്ഷണ സേനയുമായി ദീർഘകാലബന്ധമുണ്ട്.
  5. ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവരികയാണ്.
  6. കൃത്യമായി യു.എൻ.ന് സാമ്പത്തിക സംഭാവനകൾ നൽകു

ന്നുണ്ട്. പെയ്മെന്റിന് ഒരിക്കലും ഭംഗം വരുത്തിയിട്ടില്ല. മേൽപ്പറഞ്ഞ കാരണങ്ങൾ ഇന്ത്യക്ക് യു.എൻ. കൗൺസി ലിൽ അംഗത്വം കിട്ടുന്നതിന് മതിയായവയാണ്. സ്ഥിരാംഗ ത്വത്തിന് അതിന്റേതായ പ്രധാന്യമുണ്ട്. ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കും. നമ്മുടെ വിദേശനയവും മറ്റുള്ളവരെ സ്വാധീനിക്കും.

Plus Two Political Science Question Paper March 2021 Malayalam Medium

Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers March 2021 Malayalam Medium helps in understanding answer patterns.

Kerala Plus Two Political Science Previous Year Question Paper March 2021 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 44 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. പരമാ വധി ലഭിക്കുക 80 സ്കോർ ആയിരിക്കും.
1 മുതൽ 13 വരെയുള്ള ചോദ്യങ്ങൾക്ക് ആകെ സ്കോർ 22.

Question 1.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മീഷൻ ഏത്? (1)
Answer:
സംസ്ഥാന പുസംഘടനാ കമ്മീഷൻ, ഫസൽ അലി കമ്മീഷൻ

Question 2.
ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടിയുടെ പേരെക (1)
Answer:
മുസ്ലീം ലീഗ്

Question 3.
ചേരുംപടി ചേർക്കുക. (4)

a. സർദാർ വല്ലഭ്ഭായ് പട്ടേൽ തൽസ്ഥിതി കരാർ
b. ബോധചന്ദ്രസിംഗ് ആന്ധ്രാപ്രദേശിന്റെ രൂപീകരണം
c. നൈസാം ലയനകരാർ
d. പോറ്റി ശ്രീരാമുലു നാട്ടുരാജ്യങ്ങളുടെ സംയോജനം

Answer:

a. സർദാർ വല്ലഭ്ഭായ് പട്ടേൽ നാട്ടുരാജ്യങ്ങളുടെ സംയോജനം
b. ബോധചന്ദ്രസിംഗ് ലയനകരാർ
c. നൈസാം തൽസ്ഥിതി കരാർ
d. പോറ്റി ശ്രീരാമുലു ആന്ധ്രാപ്രദേശിന്റെ രൂപീകരണം

Question 4.
‘ഇന്ത്യയുടെ പാൽക്കാരൻ’ എന്നറിയപ്പെടുന്നത് ആര്? (1)
Answer:
വർഗീസ് കുര്യൻ

Question 5.
ചേരുംപടി ചേർക്കുക. (4)

നേതാക്കൾ പാർട്ടികൾ
a. ആചാര്യ നരേന്ദ്രദേവ് റിപ്പബ്ലിക്കൻ പാർട്ടി
b. രാജഗോപാലാചാരി കമ്മ്യൂണിസ്റ്റ് പാർട്ടി
c. എ.കെ.ഗോപാലൻ സ്വതന്ത്രാ പാർട്ടി
d. ബി.ആർ.അംബേദ്കർ സോഷ്യലിസ്റ്റ് പാർട്ടി

Answer:

നേതാക്കൾ പാർട്ടികൾ
a. ആചാര്യ നരേന്ദ്രദേവ് സോഷ്യലിസ്റ്റ് പാർട്ടി
b. രാജഗോപാലാചാരി സ്വതന്ത്രാ പാർട്ടി
c. എ.കെ.ഗോപാലൻ കമ്മ്യൂണിസ്റ്റ് പാർട്ടി
d. ബി.ആർ.അംബേദ്കർ റിപ്പബ്ലിക്കൻ പാർട്ടി

Plus Two Political Science Question Paper March 2021 Malayalam Medium

Question 6.
കിഴക്കൻ പാക്കിസ്ഥാനു മേൽ പടിഞ്ഞാറൻ പാക്കിസ്ഥാന്റെ ആധിപത്യത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പാർട്ടിയേത്? (1)
Answer:
അവാമി ലീഗ്

Question 7.
1969 – ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതാര്? (1)
a) എൻ.സഞ്ജീവറെഡ്ഡി
b) മൊറാർജി ദേശായ്
c) നിജലിംഗപ്
d) വി.വി.ഗിരി
Answer:
വി.വി.ഗിരി

Question 8.
ചേരുംപടി ചേർക്കുക.

a. ബംഗ്ലാദേശ് ആയുബ്ഖാൻ
b. പഞ്ചശീല തത്വങ്ങൾ മുജീബുർ റഹ്മാൻ
c. ഷിംല കരാർ ചൗ എൻ ലാന്
d. താഷ്കെന്റ് കരാർ സുൽഫിക്കർ അലി ഭൂട്ടോ

Answer:

a. ബംഗ്ലാദേശ് മുജീബുർ റഹ്മാൻ
b. പഞ്ചശീല തത്വങ്ങൾ ചൗ എൻ ലാത്
c. ഷിംല കരാർ സുൽഫിക്കർ അലി ഭൂട്ടോ
d. താഷ്കെന്റ് കരാർ ആയുബ്ഖാൻ

Question 9.
താഴെ തന്നിട്ടുള്ളവയിൽ സമരോത്സുക സംഘടന ഏത്? (1)
a) നർമ്മദാ ബച്ചാവോ ആന്ദോളൻ
b) ദളിത് പാന്തേഴ്സ്
c) ഭാരതീയ കിസാൻ യൂണിയൻ
d) ചിപ്കോ പ്രസ്ഥാനം
Answer:
ദളിത് പാന്തേഴ്സ്

Question 10.
ബ്ലൂ സ്റ്റാർ ഓപ്പറേഷനോടുള്ള പ്രതികാരമായി വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ആര്?
a) രാജീവ് ഗാന്ധി
b) മൊറാർജി ദേശായ്
c) സഞ്ജയ് ഗാന്ധി
d) ഇന്ദിരാ ഗാന്ധി
Answer:
ഇന്ദിരാഗാന്ധി

Question 11.
ബി.എസ്.പി.ക്ക് രൂപം നൽകിയ നേതാവാര്? (1)
a) കൻഷിറാം
b) ബി.പി.മണ്ഡൽ
c) കർപ്പൂരി താക്കൂർ
d) ഡോ.ബി.ആർ. അംബേദ്കർ
Answer:
കൻഷിറാം

Question 12.
ബോൾഷെവിക് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയതാര്? (1)
Answer:
വ്ളാദിമിർ ലെനിൻ

Question 13.
1992-ലെ ഭൗമ ഉച്ചകോടി നടന്നത് എവിടെ വച്ചാണ്? (1)
a) പാരിസ്
b) ക്യോട്ടോ
c) റിയോ – ഡി ജനിറോ
d) മോൺട്രിയൽ
Answer:
റിയോ ഡി ജനിറോ

Plus Two Political Science Question Paper March 2021 Malayalam Medium

14 മുതൽ 23 വരെയുളള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം. (10 × 3 = 30)

Question 14.
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ ഗവൺമെന്റിനെ നയിച്ച മൂന്ന് പരിഗണനകളേതെല്ലാം?
Answer:

  1. മിക്കവാറും നാട്ടുരാജ്യങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യൻ യൂണി യനിൽ ചേരാനായിരുന്നു താല്പര്യം.
  2. സ്വയംഭരണം നൽകാൻ ഗവൺമെന്റ് തയ്യാറായിരുന്നു.
  3. രാജ്യത്തിന്റെ ഐക്വത്തിനും അഖണ്ഡതയ്ക്കുമാണ് പ്രാധാന്യം നൽകിയത്.

Question 15.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരംഭഘട്ടത്തിലെ കോൺഗ്രസ്സ് ആധിപത്യത്തിനുള്ള കാരണങ്ങൾ ചുരുക്കി വിവരിക്കുക.
Answer:

  1. സ്വാതന്ത്ര്വസമരം നയിച്ച പ്രസ്ഥാനമെന്ന നിലയിൽ ചരിത്രവും പാരമ്പര്യവും കോൺഗ്രസിനനുകൂലമായിരുന്നു.
  2. ഇന്ത്യ മുഴുവനും സംഘടനാ സംവിധാനമുള്ള ഏകപാർട്ടി കോൺഗ്രസായിരുന്നു.
  3. നെഹ്റു ഉൾപ്പെടെയുള്ള പ്രശസ്തരും പ്രഗത്ഭരുമായ നേതാ ക്കൾ കോൺഗ്രസിനുണ്ടായിരുന്നു.

Question 16.
ചൈന, ക്യൂബ എന്നിവടങ്ങളിലെ ഏകകക്ഷി വ്യവസ്ഥയിൽ 3 നിന്നും ഇന്ത്യയിലെ കോൺഗ്രസ്സ് ആധിപത്യം വ്യത്യസ്തമാകുന്ന തെങ്ങിനെ?
Answer:
ചൈനയിലും, ക്യൂബയിലും, പഴ സോവിയറ്റ് യൂണിയനിലും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് ഏകപാർട്ടി മേധാവിത്വം നിലനിന്നിരുന്നത്. എന്നാൽ ഇന്ത്യയിൽ ജനാധിപത്യവ്യവസ്ഥയിൽ നിന്നുകൊണ്ടാണ് കോൺഗ്രസ് അതിന്റെ മേധാവിത്വം നില നിർത്തിയിരുന്നത്. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പിൽ മത്സരി ച്ചിരുന്നു. പക്ഷേ, ആദ്യകാലങ്ങളിലെ എല്ലാ തെരഞ്ഞെടുപ്പുക ളിലും ആധിപത്യം പുലർത്താൻ കോൺഗ്രസിനു മാത്രമാണ് കഴി.

Question 17.
ഇന്ത്യൻ വിദേശ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാം?
Answer:

  1. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുക.
  2. ത്വരിതഗതിയിലുള്ള സാമ്പത്തിക വികസനം ഉറപ്പാക്കുക.
  3. സാമ്രാജ്യത്വം, കോളനിവൽക്കരണം, വംശീയത എന്നിവയോ ടുള്ള എതിർപ്പ്
  4. യു എൻ ഒ.യിലുള്ള വിശ്വാസം
  5. സമാധാനപരമായ സഹവർത്തിത്വം
  6. ചേരിചേരാനയം
  7. ആഹാ – ഏഷ്യൻ ഐക്യം

Question 18.
‘ഷാ’ കമ്മീഷൻ’ റിപ്പോർട്ടിനെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
അടിയന്തിരാവസ്ഥക്കാലത്തുണ്ടായ ആരോപണങ്ങളെയും മറ്റും കുറിച്ച് പഠിക്കാൻ സുപ്രീംകോടതി റിട്ടയേർഡ് ചീഫ് ജസ്റ്റിസാ യിരുന്ന ജസ്റിസ് ജെ.സി.ഷായെ ജനത ഗവൺമെന്റ് നിയമിച്ചു. കമ്മീഷൻ രാജ്യത്തുടനീളം തെളിവെടുപ്പുകൾ നടത്തി. കമ്മി ഷന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ശുപാർശകളും ഗവൺമെന്റ് അംഗീകരിക്കുകയുണ്ടായി. ഷാ കമ്മീഷന്റെ എല്ലാ റിപ്പോർട്ടുകളും ലോക്സഭയിലും രാജ്യസഭയിലും സമർപ്പിക്കു കയുണ്ടായി.

Question 19.
ചിപ്കോ പ്രസ്ഥാനം അഭിസംബോധന ചെയ്ത സാമൂഹിക – പാ രിസ്ഥിതിക പ്രശ്നങ്ങൾ വിശദീകരിക്കുക.
Answer:
ഉത്തർഖണ്ഡിലെ ഏതാനും മലയോര ഗ്രാമങ്ങളിലാണ് 1973 ൽ ചിപ്കോ പ്രസ്ഥാനം ആരംഭിക്കുന്നത്. തദ്ദേശീയരായ ആദിവാ സികളെ വനത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കുന്നതിൽ നിന്നും വിലക്കിയ വനംവകുപ്പ് ഒരു സ്പോർട്സ് കമ്പനിക്ക് വാണിജ്യാവശ്യങ്ങൾക്കായി മരം മുറിക്കാൻ അനുമതി നൽകി. ഇത് ഗ്രാമീണരെ പ്രകോപ്പിക്കുകയും അവർ സംഘടിതരായി മരംമുറി തടയുകയും ചെയ്തു. സ്ത്രീകളും കുട്ടി കളും മരങ്ങളെ ആലിംഗനം ചെയ്തു നിന്നു. ഇത് ഉത്തർഖ ഡിൽ എമ്പാടും വ്യാപിച്ചു. സുന്ദർലാൽ ബഹുഗുണ, ചണ്ഡി പ്രസാദ് എന്നിവരായിരുന്നു . ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാ ക്കൾ. പ്രതിഷേധത്തെത്തുടർന്ന് ഉത്തർഖണ്ഡ് മേഖലയിലെ മരം മുറി തടഞ്ഞുകൊണ്ട് ഗവൺമെന്റ് ഉത്തരവിറക്കി.

Question 20.
ചാരായ വിരുദ്ധ പ്രസ്ഥാനം ഒരു വനിതാ മുന്നേറ്റം കൂടിയായി രുന്നു. എന്തുകൊണ്ട്?
Answer:

  • ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് ചാരായവിരുദ്ധ പ്രസ്ഥാനം.
  • പിൽക്കാലത്ത് ഇത് ഗാർഹിക അതിക്രമങ്ങൾക്കും, സ്ത്രീധനം ഉൾപ്പെടെയുള്ള അനീതികൾക്കും എതിരായ പ്രസ്ഥാനമായി മാറി.
  • ജോലി സ്ഥലത്തെ ലൈംഗിക അതിക്രമങ്ങളും, അസമ ത്വവും ചാരായ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രതിശേധവിഷ യങ്ങളായിരുന്നു.
  • നെല്ലൂരിൽ തുടങ്ങിയ പ്രക്ഷോഭം സംസ്ഥാനം മുഴുവൻ വ്യാപിക്കുകയും ശക്തമായ വനിതാ മുന്നേറ്റമായി മാറുകയും ചെയ്തു.

Plus Two Political Science Question Paper March 2021 Malayalam Medium

Question 21.
റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ചുരുക്കി വിവരിക്കുക.
Answer:

  • ഇന്ത്യയുടെ റഷ്യയും കളക്ടീവ് സെക്യൂരിറ്റിയിലും ബഹു ധ്രുവ ലോകത്തിലും വിശ്വസിക്കുന്ന രാജ്യങ്ങളാണ്.
  • എൺപതിലധികം ദ്വികക്ഷികരാറുകളിൽ രണ്ടു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.
  • കാശ്മീർ, അന്തർദേശീയ ഭീകരതയ്ക്കെതിരായ സഹകരണം എന്നീ വിഷയങ്ങളിൽ റഷ്യയുമായുള്ള സഹകരണം ഇന്ത്യയ്ക്കും ഗുണകരമായിരുന്നു.
  • റഷ്യയുടെ രണ്ടാമത്തെ വലിയ ആയുധ വിപണന പങ്കാളി യാണ് ഇന്ത്യ.
  • റഷ്യയുമായി നീണ്ടകാലത്തെ സാമ്പത്തിക- വാണിജ്യ – സാം സ്കാരിക ബന്ധങ്ങൾ ഇന്ത്യയ്ക്കുണ്ട്.

Question 22.
ആഗോള രംഗത്തെ ഏതെങ്കിലും മൂന്ന് പുതിയ സുരക്ഷാ, ഭീഷ ണികളുടെ സ്രോതസ്സുകൾ വിശദീകരിക്കുക.
Answer:

  • അന്തർദേശീയ തീവ്രവാദം ആഗോളസുരക്ഷയുടെ പ്രധാ നപ്പെട്ട ഭീഷണികളിലൊന്നാണ്.
  • മനുഷ്യാവകാശ ലംഘനങ്ങൾ ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട മറ്റൊരു സുരക്ഷാഭീഷണിയാണ്.
  • ആഗോളതലത്തിലെ ദാരിദ്ര്യവും, ക്ഷാമങ്ങളും, അസമത്വവും ഭീഷണിയുടെ മറ്റൊരു മേഖലയാണ്.
  • എയിഡ്സ്, സാർസ്, കോവിഡ് ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളും പകർച്ചവ്യാധികളും മറ്റൊരു രാജ്യാന്തര സുര ക്ഷാപ്രശ്നമാണ്.

Question 23.
ആഗോളവത്കരണം സംസ്കാരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കുക.
Answer:
ആഗോളവൽക്കരണം സാംസ്കാരിക ഏകീകരണത്തിലേക്കു വഴി തുറക്കുന്നു. നമ്മുടെ ഭക്ഷണം, വസ്ത്രം, വീട് എന്നു തുടങ്ങി ചിന്തകളെപ്പോലും സ്വാധീനിക്കുന്നു. ഒരൊറ്റ ലോകസം സ്കാരമെന്ന ആശയത്തിലേക്ക് അതു വഴി തുറക്കുമെന്ന് ഭയ പ്പെടുന്നു. ആഗോളവൽക്കരണം പടിഞ്ഞാറൻ സംസ്കാര ത്തിന്റെ ആധിപത്യത്തിനു വഴി തെളിയിക്കുമെന്നും പ്രാക്തന സംസ്കാരങ്ങളെ തകർക്കുമെന്നും വാദമുണ്ട്. സംസ്കാരം നിശ്ച ലമായി നിൽക്കുന്ന ഒന്നല്ലെന്നും, കൊടുക്കൽ വാങ്ങലുകളിലൂടെ മുന്നോട്ടു പോകുന്നതാണെന്നും ആഗോളവൽക്കരണത്ത അനുകൂലിക്കുന്നവർ വാദിക്കുന്നു.

24 മുതൽ 32 വരെയുളള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം. (9 × 4 = 36)

Question 24.
1977ലെ ജനതാ ഗവൺമെന്റിന്റെ രൂപീകരണവും പരാജയവും വിശദീകരിക്കുക.
Answer:
1977 – ൽ നടന്ന പൊതുതെരഞ്ഞെടുപ്പ് അടിയന്തിരാവസ്ഥയുടെ ഹിതപരിശോധനയായിരുന്നു. യഥാർത്ഥത്തിൽ അടിയന്തിരാവ സ്ഥയ്ക്കു മുമ്പുതന്നെ പൊതുജനാഭിപ്രായം കോൺഗ്രസ് ഗവൺമെന്റിന് എതിരായിരുന്നു. അടിയന്തിരാവസ്ഥയും അതിന്റെ ഭാഗമായ കടുത്ത നടപടികളും ജനങ്ങളെ ഗവൺമെന്റി നെതിരാക്കി മാറ്റി. പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചു ചേർന്ന് ജനതാ പാർട്ടിയ്ക്കു രൂപം നൽകി. അവർ ജയപ്രകാശ് നാരായണനു പിന്നിൽ അണിചേർന്നു. തുടർന്ന് പൊതുതെരഞ്ഞെടുപ്പിൽ ജന താപാർട്ടി അധികാരത്തിലെത്തുകയും മൊറാർജി ദേശായ് ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയാവുകയും ചെയ്തു. ദുർബല മായ നേതൃത്വവും, ആഭ്യന്തര സംഘർഷങ്ങളും ജനതാ പരി ക്ഷണം പരാജയപ്പെടുന്നതിനിടയാക്കി.

Question 25.
ദളിത് പാന്തേഴ്സിന്റെ ഉൽഭവവും പ്രവർത്തനങ്ങളും വിശദീക രിക്കുക.
Answer:

  • ഇന്ത്യയിലെ ദളിവ് വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി 1970 കളിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ദളിത് പാന്തേഴ്സ്.
  • മഹാരാഷ്ട്രയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്.
  • ദളിത് വിഭാഗത്തിൽപെട്ടവർ കടുത്ത വിവേചനത്തിനും അക മങ്ങൾക്കും വിധേയരാകുന്ന പ്രദേശങ്ങളിലാണ് ദളിത് പാന്തേഴ്സ് പ്രവർത്തനം കേന്ദ്രീകരിച്ചത്.
  • ജാതിവിവേചനം ഒഴിവാക്കി അവസരസമത്വവും, സാമൂഹ്യ നീതിയുമുള്ള ഒരു സമൂഹനിർമിതിയായിരുന്നു അവരുടെ ലക്ഷ്യം.
  • എല്ലാത്തരത്തിലുമുള്ള ജാതി വിവേചനങ്ങൾക്കും, അതിക മങ്ങൾക്കുമെതിരായും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങ ളുടെ സംവരണത്തിനു വേണ്ടിയും ദളിത് പാന്തേഴ്സ് നില കൊണ്ട്.
  • പിൽക്കാലത്ത് നിരവധി ചെറുകഷണവുമായി പ്രസ്ഥാനം വിഭജിക്കപ്പെടുകയും ശക്തി ക്ഷയിക്കുകയും ചെയ്തു.

Question 26.
നർമ്മദാ ബച്ചാവോ ആന്ദോളനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാ ക്കുക.
Answer:

  • സർദാർ സരോവർ പദ്ധതിക്കെതിരായ പ്രസ്ഥാനമെന്ന നില യിലാണ് നർമ്മദ ബച്ചാവോ ആന്ദോളൻ വളർന്നു വന്നത്.
  • മധ്യപ്രദേശിലും, ഗുജറാത്തിലും, മഹാരാഷ്ട്രയിലുമായി ചെറുതും വലുതുമായ നൂറുകണക്കിന് ഡാമുകൾ നിർമ്മി ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയായിരുന്നു സർദാർ സരോവർ പദ്ധതി.
  • വലിയ ഡാമുകൾക്കെതിരായും, ഡാമുകൾ നിർമ്മിക്കുന്ന തുമായി ബന്ധപ്പെട്ടുള്ള കുടിയൊഴിപ്പിക്കലിനെതിരായും നർമ്മദ ബച്ചാവോ ആന്ദോളൻ പ്രതിഷേധമുയർത്തി.
  • സർദാർ സരോവർ പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി കിട പാടം നഷ്ടപ്പെട്ടവരുടെ കുടിയൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംഘടന ഏറ്റെടുക്കുകയുണ്ടായി.
  • വനത്തിനും വെള്ളത്തിനും ഭൂമിയ്ക്കും മുകളിലുള്ള അധി കാരം തദ്ദേശീയ ജനവിഭാഗങ്ങൾക്കാണെന്ന ചിന്തയും പ്രവർത്തന പദ്ധതിയും മുന്നോട്ടു വയ്ക്കാൻ നർമ്മദ ബച്ചാവോ ആന്ദോളന് കഴിഞ്ഞു.

Question 27.
ഇന്ത്യൻ ദേശീയോദ്ഗ്രഥനത്തിന്റെ ഏതെങ്കിലും നാല് പാഠങ്ങൾ വിശദമാക്കുക.
Answer:

  1. പ്രാദേശിക ഉൽക്കർഷേച്ഛകളും ആവശ്യകതകളും ജനാധി പതപ്രക്രിയയുടെ ഭാഗമാണ്.
  2. ജനാധിപത്യത്തിൽ പ്രശ്നപരിഹാരങ്ങൾക്കുള്ള പോംവഴി അടിച്ചമർത്തലല്ല.
  3. ജനാധിപത്യ ചർച്ചകളും, സംവാദങ്ങളും, കൂടിയാലോചന കളും പ്രസക്തവും പ്രധാനവുമാണ്.
  4. സാമ്പത്തികവികസനത്തിലെ പ്രാദേശിക പ്രാതിനിധ്യമില്ലായ്മ പ്രാദേശിക പ്രശ്നങ്ങൾക്കും അസന്തുലിതാവസ്ഥയ്ക്കും വഴി തെളിയ്ക്കും.

Question 28.
കാശ്മീർ പ്രശ്നം വിശദീകരിക്കുക.
Answer:
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ ഘട്ടത്തിൽ ജമ്മു കാശ്മീർ ഒരു നാട്ടുരാജ്യമായിരുന്നു. തുടക്കത്തിൽ കാശ്മീർ രാജാവായ ഹരിസിംഗ് ഇന്ത്യയിലോ, പാകിസ്ഥാനിലോ ചേരാതെ സ്വതന്ത മായി നിൽക്കാനാണ് ആഗ്രഹിച്ചത്. എന്നാൽ 1947 ഒക്ടോബറിൽ പാകിസ്ഥാൻ പിന്തുണയോടെ ഗോത്രവർഗവിഭാഗങ്ങൾ കാശ്മീ രിലേക്ക് അതിക്രമിച്ചു കയറി. ഈ ഘട്ടത്തിൽ ഹരിസിംഗ് ഇന്ത്യ യുടെ സഹായമഭ്യർത്ഥിച്ചു. അദ്ദേഹം ലയനകരാറിൽ ഒപ്പുവ യ്ക്കുകയും ഇന്ത്യൻ സൈന്യം നുഴഞ്ഞു കയറ്റക്കാരെ പരാജ യപ്പെടുത്തി കാശ്മീരിനെ മോചിപ്പിക്കുകയും ചെയ്തു. തുടർന്ന് ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുകയും ചെയ്തു.

Plus Two Political Science Question Paper March 2021 Malayalam Medium

Question 29.
സോവിയറ്റ് വ്യവസ്ഥയെക്കുറിച്ചും അതിന്റെ പോരായ്മകളെക്കു റിച്ചും ഒരു ലഘു കുറിപ്പെഴുതുക.
Answer:
1917ലെ റഷ്യൻ വിപ്ലവത്തിനുശേഷം യൂണിയൻ ഓഫ് സോവി യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (യു.എസ്. എസ്. ആർ) എന്ന പുതിയ രാജ്യം രൂപം കൊണ്ടു. സോഷ്യലിസ്റ്റ് ആശയങ്ങളാൽ പ്രചോദിത രായി ഒരു സമത്വാധിഷ്ഠിത സമൂഹം നിർമ്മിക്കുകയെന്നതായി രുന്നു സോവിയറ്റ് യൂണിയന്റെ ലക്ഷ്യം. രാഷ്ട്രത്തിനും പാർട്ടിയ്ക്കും പ്രാധാന്യം നൽകുന്നതായിരുന്നു സോവിയറ്റ് വ്യവ സ്ഥ. സ്വകാര്യസ്വത്ത് ഒഴിവാക്കുകയും സമത്വത്തിലും തുല്യത യിലും അടിയുറച്ച ഒരു പാർട്ടി കേന്ദ്രീകൃത വ്യവസ്ഥയും സോവി യറ്റ് വ്യവസ്ഥയുടെ പ്രത്യേകതയായിരുന്നു.

ഉദ്യോഗസ്ഥ കേന്ദ്രീകൃതരീതിയും, ഏകകക്ഷി മേധാവിത്വവും സോവിയറ്റ് വ്യവസ്ഥയുടെ പരിമിതികളായിരുന്നു. ജനാധിപത്യ ത്തിന്റെയും അഭിപ്രായ സ്വാതന്ത്വത്തിന്റേയും അഭാവം സോവി യറ്റ് വ്യവസ്ഥയെ ഏകാധിപത്യ സമീപനമുള്ളതും ജനവിരുദ്ധ വുമാക്കി മാറ്റി.

Question 30.
9/11 ആക്രമണം, ഭീകരതക്കെതിരായ ആഗോള യുദ്ധം എന്നിവ യെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
2001 സെപ്തംബർ 11ന് 19 വിമാനറാഞ്ചികൾ നാല് അമേരിക്കൻ വിമാനങ്ങൾ റാഞ്ചി അമേരിക്കയുടെ തന്ത്രപ്രധാനമായ കേന്ദ്ര ങ്ങളിലേക്ക് തിരിച്ചു വിട്ടു. രണ്ടെണ്ണം വേൾഡ് ട്രേഡ് സെന്ററിൽ ഇടിച്ചിറക്കി. മൂന്നാമത്തേത് പെന്റഗൺ കെട്ടിടത്തിലും നാലാമ ത്തേത് പെൻസിൽവാനിയയിലെ പാടത്തേയ്ക്കും ഇടിച്ചിറിക്കി ഈ ആക്രമണം 9,11 എന്നറിയപ്പെടുന്നു. ഏകദേശം 3000 പേർ ആക്രമണത്തിൽ മരിച്ചു. 1776-ൽ അമേരിക്ക രൂപം കൊണ്ടതി നുശേഷം ആ രാജ്യത്തിനു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. 9/11 നു ശേഷം അൽഖ്വയ്ദ, താലി ബാൻ എന്നിവരെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ പ്രത്യാക്രമ ണമാണ് ‘ഓപ്പറേഷൻ എൻറിംഗ് ഫ്രീഡം’.

Question 31.
ഒരു ബദൽ അധികാര കേന്ദ്രമായി മാറുവാൻ യൂറോപ്യൻ യൂണി യനുള്ള ശേഷി ചർച്ച ചെയ്യുക.
Answer:

  • സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനുശേഷം, മാസ്ട്രിച്ച് ഉടമ്പടിയിലൂടെയാണ് യൂറോപ്യൻ യൂണിയൻ നിലവിൽ വന്നത്.
  • രാഷ്ട്രീയമായും സാമ്പത്തികമായും യൂറോപ്യൻ മേഖല യിലെ രാജ്യങ്ങളെ യോജിപ്പിക്കുകയെന്ന ലക്ഷ്യമാണ് യൂറോ പിൻ യൂണിയന്റെ രൂപീകരണത്തിലേക്കു നയിച്ചത്.
  • ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥകളി ലൊന്നായി യൂറോപ്യൻ യൂണിയൻ മാറി.
  • യൂറോപ്യൻ യൂണിയന്റെ കറൻസിയായ യൂറോ അമേരിക്കൻ ഡോളറിനേക്കാൾ മൂല്യമുള്ള കറൻസിയാണ്.
  • യൂറോപ്യൻ യൂണിയന്റെ അംഗമായ ഫ്രാൻസ് ഐക്വരാഷ്ട്ര സഭയുടെ സ്ഥിരാംഗമാണ്.
  • യൂറോപ്യൻ യൂണിയൻ സൈനികശക്തിയിൽ ലോകത്തെ രണ്ടാമത്തേതായി നിലകൊള്ളുന്നു.
  • യൂറോപ്യൻ യൂണിയന് സ്വന്തമായി പതാകയും, ഗാനവും പൊതുവായ പാർലമെന്റും, പൊതുവായ വിസ സമ്പ്രദാ യവും ഉണ്ട്.

Question 32.
ബംഗ്ലാദേശിന്റെ രൂപീകരണത്തിൽ 1971 ലെ യുദ്ധത്തിനുള്ള പങ്ക് വിശദീകരിക്കുക.
Answer:
1970-ൽ പാകിസ്ഥാന് നിരവധി ആഭ്യന്തര പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഈ ഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പടിഞ്ഞാ റൻ പാകിസ്ഥാനിൽ സുൾഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വ ത്തിലുള്ള പാർട്ടി ഭൂരിപക്ഷം നേടി. എന്നാൽ കിഴക്കൻ പാകി സ്ഥാനിൽ അവാമി ലീഗിന്റെ മുജീബ് റഹ്മാനാണ് ഭൂരിപക്ഷം നേടി യത്. കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾ പടിഞ്ഞാറൻ പാകി സ്ഥാനിൽ നിന്നു സ്വതന്ത്രമാകാൻ ആഗ്രഹിച്ചു. എന്നാൽ പടി ഞ്ഞാറൻ പാകിസ്ഥാനിലെ ഭരണാധികാരികൾ അവാമി ലീഗിനേ യോ, അവരുടെ വിജയത്തെയോ അംഗീകരിച്ചില്ല. 1971- ൽ പടി ഞ്ഞാറൻ പാകിസ്ഥാന്റെ സൈന്യം മുജിബുർ റഹ്മാനെ അറസ്റ്റു ചെയ്യുകയും കിഴക്കൻ പാകിസ്ഥാനെ ആക്രമിക്കാൻ തയ്യാറെടു ക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ ഇന്ത്യ കിഴക്കൻ പാകി സ്ഥാനെ സഹായിക്കുകയും ഇത് ബംഗ്ലാദേശ് എന്ന പുതിയ രാജ്യ ത്തിന്റെ പിറവിയ്ക്കു കാരണമാവുകയും ചെയ്തു. തുടർന്ന് പാകിസ്ഥാൻ പഞ്ചാബ്, രാജസ്ഥാൻ, ജമ്മുകാശ്മീർ എന്നിവിട ങ്ങളിലെ അതിർത്തി പ്രദേശങ്ങൾ ആക്രമിച്ചു. ഇന്ത്യൻ സൈന്യം മൂന്നുവശങ്ങളിൽ നിന്നും ധാക്കയെ ആക്രമിക്കുകയും ഗത്യന്ത രമില്ലാതെ പാകിസ്ഥാൻ സൈന്യം കീഴടങ്ങുകയും ചെയ്തു. യുദ്ധാനന്തരം ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും ചേർന്ന് 1972 ജൂലൈ 3ന് സിംല കരാറിൽ ഒപ്പുവച്ചു.

33 മുതൽ 40 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 5 സ്കോർ വീതം. (8 × 5 = 40)

Question 33.
സ്വതന്ത്രാ പാർട്ടിയുടെ ആശയവും പരിപാടികളും വിശദീകരി ക്കുക.
Answer:

  1. 1959 ആഗസ്റ്റ് മാസത്തിലാണ് സ്വതന്ത്രാപാർട്ടി രൂപം കൊള്ളുന്നത്.
  2. സി.രാജഗോപാലാചാരി, കെ.എം. മുൻഷി, മീനുമാനി എന്നിവരായിരുന്നു പ്രധാന നേതാക്കൾ.
  3. കേന്ദ്രീകൃത ആസൂത്രണം, ഗവൺമെന്റ് ഇടപെടൽ, പൊതു മേഖല എന്നിവയെ സ്വതന്ത്രാപാർട്ടി എതിർക്കുകയുണ്ടായി.
  4. വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യവൽക്കരണത്തിനും വേണ്ടിയാണ് പാർട്ടി പ്രധാനമായും നിലകൊണ്ടത്.
  5. ചേരിചേരാനയം, നികുതി സമീപനം എന്നിവയേയും പാർട്ടി എതിർക്കുകയുണ്ടായി.
  6. ഇന്ത്യയെ ഒരു മുതലാളിത്ത രാജ്യമായി മാറ്റുകയെന്ന ലക്ഷ്യ ത്തോടെയാണ് സ്വതന്ത്രാപാർട്ടി പ്രവർത്തിച്ചിരുന്നത്.

Question 34.
ഇന്ത്യയുടെ ആണവനയം ചർച്ച ചെയ്യുക.
Answer:

  • ഇന്ത്യയുടെ ആണവപദ്ധതികൾക്ക് തുടക്കം കുറിച്ചത് പ്രമുഖ ആണവശാസ്ത്രജ്ഞനായ ഹോമി ജഹാംഗീർ ഭാഭ യുടെ നേതൃത്വത്തിലാണ്.
  • 1974ലും 1988ലും രാജസ്ഥാനിലെ പൊകാനിൽ ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്തുകയുണ്ടായി.
  • ഐക്യരാഷ്ട്രസഭയുടെ ആണവനിരായുധീകരണത്തിന്റെ ഭാഗമായി ഇന്ത്യ നിലകൊള്ളുന്നു. ആണവ ഇന്ധനം യുദ്ധ ങ്ങൾ പോലെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന തിനെ ഇന്ത്യ എതിർക്കുന്നു.
  • എന്നാൽ വിവേചനപരമായ എൻ.പി.ടി., സി.ടി.ബി.റ്റി. കരാ റുകളിൽ ഇന്ത്യ അംഗമായിട്ടില്ല.
  • ആണവായുധങ്ങൾ ആദ്യം ഉപയോഗിക്കില്ല എന്നതിനൊപ്പം വിവേചനപരമല്ലാത്ത ആണവ നിരായുധീകരണത്തിനായും ഇന്ത്യ നിലകൊള്ളുന്നു.

Plus Two Political Science Question Paper March 2021 Malayalam Medium

Question 35.
1975- ലെ ദേശീയ അടിയന്തിരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ വിമർശനാത്മകമായി വിലയിരുത്തുക.
Answer:
ആഭ്യന്തരപ്രശ്നങ്ങളെത്തുടർന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ ഏർപ്പെടുത്തുകയും ജനജീവിതം കുഴപ്പത്തിലാകുകയും ചെയ്തു. ഭരണഘടനാപ്രകാരം, അടിയന്തിരാവസ്ഥ ഘട്ടത്തിൽ കേന്ദ്രഗവൺമെന്റിന് ചില പ്രത്യേക അധികാരങ്ങൾ ഉപയോഗി ക്കാൻ കഴിയും. എന്നാൽ ഇന്ത്യയിൽ ഇത് അമിതാധികാരമായി മാറുകയായിരുന്നു.
a) സർക്കാർ ജീവനക്കാരുടെ പ്രതിഷേധങ്ങളും പ്രക്ഷോഭ ങ്ങളും നിരോധിച്ചു.
b) പ്രതിപക്ഷ പാർട്ടി നേതാക്കൾ പലരും അറസ്റ്റിലായി.
c) പത്രസ്വാതന്ത്യം നിഷേധിക്കപ്പെടുകയും, പത്രമാധ്യമങ്ങൾ കർക്കശമായ നിയന്ത്രണത്തിനു വിധേയമാവുകയും ചെയ്തു.
d) മൗലികാവകാശങ്ങൾ സസ്പെന്റ് ചെയ്യപ്പെട്ടു.
e) മുൻകരുതൽ തടങ്കൽ വ്യാപകമായി ദുരുപയോഗിക്കപ്പെട്ടു.
f) പൊതുജന പ്രക്ഷോഭങ്ങൾക്ക് അനുമതി നിഷേധിച്ചു.

Question 36.
പഞ്ചാബ് പ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെയെന്ന് വിവരിക്കുക.
Answer:

  • ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയെത്തു ടർന്ന് 1966 – ൽ ഭാഷാടിസ്ഥാനത്തിൽ പഞ്ചാബ് രൂപംകൊ ണ്ടു.
  • അകാലിദൾ ഒരു പഞ്ചാബി സുബയ്ക്കുവേണ്ടി വാദിക്കു കയും തുടർന്ന് പഞ്ചാബിലെ ഹിന്ദി സംസാരിക്കുന്ന പ്രദേ ശങ്ങൾ ചേർത്ത് ഹരിയാനയും പഞ്ചാബി പ്രദേശങ്ങൾ ചേർത്ത് പഞ്ചാബും പുനഃസംഘടിപ്പിച്ചു.
  • രാഷ്ട്രീയ സ്വയംഭരണത്തിനായി അകാലിദളിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചു.
  • 1973-ലെ അനന്ത്പൂർ സാഹിബ് സമ്മേളനത്തിൽ വെച്ച് ഒരു പ്രത്യേക സിഖ് പ്രദേശത്തിനായി അകാലിദൾ അവകാശവാ ദമുന്നയിച്ചു.
  • അകാലിദളിലെ തീവ്രവാദി വിഭാഗം ‘ഖാലിസ്ഥാൻ’ എന്നു പേരിട്ടു വിളിച്ച സിഖ് രാഷ്ട്രത്തിനായി പ്രക്ഷോഭമാരംഭിച്ചു.
  • ഇത് സുവർണ ക്ഷേത്രത്തിലെ സൈനിക നടപടിയായ ‘ബ്ലൂസ്റ്റാർ ഓപ്പറേഷനിലേക്കും’ ഇന്ദിരാഗാന്ധിയുടെ കൊല പാതകത്തിലേക്കും നയിച്ചു.
  • ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം നടന്ന തെരഞ്ഞെടു പ്പിൽ രാജീവ്ഗാന്ധി അധികാരത്തിലെത്തുകയും അകാലി ദളുമായുള്ള ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്തു.
  • 1985 – ൽ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും അകാലി നേതാ വായ ഹർചന്ദ് സിംഗ് ലോംഗോ വാളും ചേർന്ന് ഒരു കരാ റിൽ ഒപ്പുവച്ചു. ഇത് പഞ്ചാബ് കരാർ അഥവാ രാജീവ്ഗാ ന്ധി- ലോംഗോവാൾ കരാർ എന്നറിയപ്പെട്ടു. ഇതേത്തുടർന്ന് പഞ്ചാബിലെ സാഹചര്യങ്ങൾ മെച്ചപ്പെടുകയും സാധാരണ നിലയിലേക്കു മടങ്ങുകയും ചെയ്തു.

Question 37.
വടക്കു കിഴക്കൻ മേഖലയിലെ പ്രാദേശിക അഭിലാഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ വിവരിക്കുക.
Answer:
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളുള്ളവയാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി വലിയ ബന്ധമില്ലാതെ കിടന്നിരുന്ന ഒരു ഭൂഭാഗമായിരുന്നു അത്. വളരെ വലിയ അന്താരാഷ്ട്ര അതിർത്തിയുള്ളതും, എന്നാൽ വാർത്താവിനിമയ സൗകര്യങ്ങൾ കുറവുമായിരുന്ന ഒരു ഭൂഭാഗ മായിരുന്നു ഈ സംസ്ഥാനങ്ങൾ. വികസന അവഗണനയും കുടി യേറ്റവും, വിഘടനവാദവും, സ്വയംഭരണാവശ്യവുമെല്ലാം ഇവിടെ നിന്നുയരുന്ന പ്രധാന പ്രശ്നങ്ങളാണ്.

1. സ്വയംഭരണാവശ്യം
സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് മണിപ്പൂരും ത്രിപുരയുമൊ ഴികെ മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളെല്ലാം അസ മിന്റെ ഭാഗമായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം മറ്റു പ്രദേശങ്ങളിലുള്ളവർക്ക് അസാം അവരുടെ സംസ്കാരവും ഭാഷയും അടിച്ചേൽപ്പിക്കുന്നുവെന്ന തോന്നലുണ്ടായി. അതി നാൽ അവർ രാഷ്ട്രീയ സ്വയംഭരണം ആവശ്യപ്പെട്ടു. നീണ്ട കാലത്തെ സംഘർഷത്തിനു ശേഷം മേഘാലയ, മിസോറാം സംസ്ഥാനങ്ങൾ രൂപം കൊണ്ടു. എന്നാൽ തുടർന്നും സ്വയംഭരണാവശ്യം അവസാനിച്ചില്ല. ബോഡോകൾ, കൽബി കൾ, ദിമാസസ് എന്നിവർ പുതിയ സംസ്ഥാനങ്ങൾ ആവശ്യ പെട്ടു. തുടർന്ന് ഈ മൂന്നുവിഭാഗങ്ങൾക്കും സ്വയംഭരണ കൗൺസിൽ അനുവദിച്ചു.

2. വിഘടനവാദ പ്രസ്ഥാനങ്ങൾ
ഇന്ത്യൻ ഗവൺമെന്റിന് കുറേക്കാലമായി വിഘടനവാദം നേരിടേണ്ടി വന്ന രണ്ടു സംസ്ഥാനങ്ങളാണ് മിസോറാമും നാഗാലാന്റും. ലാൽ ഡങ്കയുടെ നേതൃത്വത്തിൽ മിസോ നാഷ ണൽ ഫ്രണ്ട്’ എന്ന സംഘടന രൂപീകരിക്കുകയും സായുധ പോരാട്ടം ആരംഭിക്കുകയും ചെയ്തു. നീണ്ടു ചെറുത്തു നിൽപ്പുകളുടെ അവസാനം ലാൽഡംഗ 1986 – ൽ രാജീവ് ഗാന്ധിയുമായി സമാധാനക്കരാർ ഒപ്പുവച്ചു. മിസോറാം പ്രത്യേക അധികാരങ്ങളുള്ള സംസ്ഥാനമായി.

നാഗാലാന്റിലെ പ്രശ്നവും മിസോറാമിനു സമാനമായിരുന്നു. അംഗമിസ പിസാ എന്ന നേതാവിന്റെ നേതൃത്വത്തിൽ നാഗൻമാർ നാഗാലാന്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഏറെ ക്കാലത്തെ സായുധ വിപ്ലവത്തിനു ശേഷം നാഗാ നാഷണൽ കൗൺസിൽ ഗവൺമെന്റുമായി കരാറിലേർപ്പെട്ടു. എന്നാൽ മറ്റു വിപ്ലവകാരികൾക്ക് അത് സ്വീകാര്യമായില്ല. ഇപ്പോഴും നാഗൻമാരുടെ പ്രശ്നം പൂർണമായും പരിഹരിച്ചിട്ടില്ല.

3. അന്യർക്കെതിരായ പ്രസ്ഥാനങ്ങൾ
കുടിയേറ്റം വടക്കുകിഴക്കൻ മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്. അസമിൽ കുടിയേറ്റക്കാർക്കെതി രായ നീക്കങ്ങൾ ശക്തമായിരുന്നു. 1979 – ൽ അസം സ്റ്റുഡന്റ്സ് യൂണിയൻ കുടിയേറ്റക്കാർക്കെരിതായ നീക്കം നടത്തി. നിയമപരമല്ലാത്ത കുടിയേറ്റങ്ങളെല്ലാം നിർത്തണ മെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. 1985 ൽ രാജി വ്ഗാന്ധി അസം സ്റ്റുഡന്റ്സ് യൂണിയനുമായി ഉണ്ടാക്കിയ കരാർ പ്രകാരം ബംഗ്ലാദേശ് യുദ്ധത്തിനു ശേഷമെത്തിയ കുടിയേറ്റക്കാരെ പുറത്താക്കാമെന്ന വ്യവസ്ഥയുണ്ടായി.

Question 38.
ക്യൂബൻ മിസൈൽ പ്രതിസന്ധി വിശദമാക്കുക.
Answer:
അമേരിക്കയുടെ തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന രാജ്യമാണ് ക്യൂബ. ക്യൂബയിലെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ച് ഒരു സംഘം കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ അധികാരം പിടിച്ചെടുത്തു. അമേരിക്കയെപ്പോലെ ഒരു വൻശക്തിക്ക് തൊട്ടടുത്ത രാജ്യം കമ്മ്യൂണിസ്റ്റ് ബന്ധമുള്ളതാകുന്നത് സഹിക്കാൻ കഴിയുമായിരു ന്നില്ല. അതുപോലെ റഷ്യ ക്യൂബയ്ക്കാവശ്യമായ സാമ്പത്തികവും നയതന്ത്രപരവുമായ സഹായങ്ങളും നൽകിയതോടെ ക്യൂബ ശക്തമായ ചെറുരാജ്യമായി മാറി. അമേരിക്കൻ ഭീഷണി ചെറു ക്കുന്നതിന്റെ ഭാഗമായി 1962 ൽ റഷ്യ ക്യൂബയിൽ മിസൈലുക ളും, ആയുധങ്ങളും സ്ഥാപിച്ചു. പ്രതിരോധത്തിനായി അമേരിക്ക യുദ്ധക്കപ്പലുകളെ ക്യൂബയിലേക്ക് അയച്ചു. ഈ സംഭവം ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നു. യുദ്ധസാ ഹചര്യം ഒഴിവായെങ്കിലും ക്യൂബൻ പ്രസിഡന്റിനെ വധിക്കാൻ അമേരിക്ക സി.ഐ.ഐ.യെ ചുമതലപ്പെടുത്തിയെന്ന് പിൽക്കാ ലത്ത് ആരോപണമുയർന്നു. ശീതസമരകാലത്തെ ഇരുധ്രുവര ഷ്ട്രീയത്തിന്റെ സംഘർഷ വേദികളിലൊന്നായിരുന്നു ക്യൂബ.

Question 39.
കമ്മ്യൂണിസ്റ്റാനന്തര ഭരണങ്ങളിലെ ഷോക്ക് തെറാപ്പി’ യെക്കു റിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുക.
Answer:
സോവിയറ്റ് യൂണിയന്റെ പതനം കമ്മ്യൂണിസത്തിന്റെ പതനത്തിനും മുതലാളിത്തത്തിന്റെ ഉദയത്തിനും വഴി തെളിച്ചു. റഷ്യ, പൂർവ്വ യൂറോപൻ രാജ്യങ്ങൾ, ചില ഏഷ്യൻ രാജ്യങ്ങൾ എന്നിവ ലോക ബാങ്കിന്റെയും, ഐ.എം.എഫിന്റേയും വായ്പകൾ സ്വീകരിച്ച് മുതലാളിത്ത സാമ്പത്തികക്രമത്തിലേക്കു മാറി. ഈ മാറ്റമാണ് ഷോക് തെറാപ്പി എന്നറയിപ്പെടുന്നത്.

  1. ഇതിന്റെ പ്രധാന ഉദ്ദേശ്യം കമ്മ്യൂണിസ്റ്റു രാജ്യങ്ങളെ മൂലധ നകേന്ദ്രീകൃത വ്യവസ്ഥയിലേക്കു മാറ്റുക എന്നതായിരുന്നു.
  2. കൂട്ടുകൃഷി സമ്പ്രദായവും പൊതു ഉടമസ്ഥതയും ഇല്ലാ താക്കി.
  3. വൻതോതിലുള്ള വിദേശനിക്ഷേപം, ഓപ്പൺമാർക്കറ്റ് സിസ്റ്റം, കറൻസി മാറ്റാനുളള സൗകര്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു.
  4. സോവിയറ്റ് ക്യാമ്പിലുള്ള രാജ്യങ്ങൾക്ക് യൂറോപ്യൻ രാജ്യ ങ്ങളുമായി സമ്പർക്കം പുലർത്താനും ക്രയവിക്രയം നട ത്താനും സാഹചര്യമൊരുങ്ങി.

പരിണിതഫലങ്ങൾ

  1. ഗവൺ മെന്റ് നിയന്ത്രണത്തിലുള്ള വ്യവസായങ്ങൾ തകർന്നു.
  2. റഷ്യൻ കറൻസിയായ റൂബിളിന്റെ വിലയിടിഞ്ഞു.
  3. പണപ്പെരുപ്പത്തെത്തുടർന്ന് ജനങ്ങൾക്ക് സമ്പാദ്യം നഷ്ട മായി.
  4. ജി.ഡി.പി. നിരക്ക് കുറഞ്ഞു.
  5. സാമൂഹ്യക്ഷേമപദ്ധതികൾ ഇല്ലാതായി.
  6. സബ്സിഡികൾ പിൻവലിച്ചതിലൂടെ ജനങ്ങൾ ദാരിദ്രത്തി ലായി.

Plus Two Political Science Question Paper March 2021 Malayalam Medium

Question 40.
ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ആവശ്യത്തിന് അനുകൂലമായും പ്രതി കൂലമായുമുള്ള വാദഗതികൾ എഴുതുക.
Answer:
ഇന്ത്യയ്ക്ക് യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വേണമെന്നത് വളരെ യുക്തിപൂർണമായ ഒരാവശ്യമാണ്. സ്ഥിരാം ഗത്വം ലഭിക്കുന്നതിനുവേണ്ട മാനദണ്ഡങ്ങളെല്ലാം ഇന്ത്യയ്ക്കു ണ്ട്. താഴെ പറയുന്ന വാദങ്ങൾ ഇന്ത്യയുടെ യു.എൻ സ്ഥിരാം ഗത്വമെന്ന വാദത്തെ സാധൂകരിക്കുന്നവയാണ്.

  1. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ
  2. ഇന്ത്യ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്.
  3. യു.എൻ രൂപീകരണകാലം മുതൽ ഇന്ത്യ അതിൽ സജീവാം ഗമാണ്.
  4. യു.എൻ നടത്തിയിട്ടുള്ള എല്ലാ സമാധാന സംരക്ഷണ ശ്രമ ങ്ങളിലും ഇന്ത്യ പങ്കാളിയായിട്ടുണ്ട്.
  5. യു.എൻ. ബജറ്റിലേക്ക് കൃത്യമായി സംഭാവന നൽകുന്ന രാജ്യമാണ് ഇന്ത്യ.

എതിർവാദങ്ങൾ

  1. ഇന്ത്യയെപ്പോലെ യു.എൻ. സെക്യുരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിന് അർഹതയുള്ള മറ്റു രാജ്യങ്ങളും ലോക ത്തുണ്ട്.
  2. ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും ഒരു രാജ്യം പോലും യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗമായി ഇല്ല.

41 മുതൽ 44 വരെയുള്ള ചോദ്യങ്ങൾക്ക് 8 സ്കോർ വീതം. (4 × 8 = 32)

Question 41.
ഇന്ത്യാ വിഭജനത്തിന്റെ പ്രക്രിയയും പ്രത്യാഘാതങ്ങളും വിശദ മാക്കുക.
Answer:
മുസ്ലിംലീഗിന്റെ രണ്ടു രാഷ്ട്രങ്ങൾ എന്ന പ്രമേയത്തെ ആധാര മാക്കിയാണ് വിഭജനം നടന്നത്. ആ സിദ്ധാന്തപ്രകാരം ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളും മുസ്ലീം ഭൂരിപക്ഷപ്രദേശ ങ്ങളും ഉണ്ടായിരുന്നു. അതിനാൽ മുസ്ലിങ്ങൾക്ക് സ്വന്തമായ രാഷ്ട്രം എന്ന വാദം മുസ്ലീം ലീഗ് ഉന്നയിക്കുകയുണ്ടായി. എന്നാൽ ഇന്ത്യയുടെ വിഭജനപ്രക്രിയ അത്ര സുഗമമായിരുന്നി ല്ല. പ്രധാനമായും നാലു സങ്കീർണമായ പ്രശ്നങ്ങൾ ഇക്കാര്യ ത്തിലുണ്ടായി.

ഒന്നാമതായി ബ്രിട്ടീഷിന്ത്യയിൽ മുസ്ലിങ്ങൾക്ക് മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായാണ് സ്ഥിതി ചെയ്തി രുന്നത്. ഈ പ്രദേശങ്ങളെ ഒരുമിപ്പിക്കുക സാധ്യമായിരു ന്നില്ല.

രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാകി സ്ഥാനിൽ ചേരാനാഗ്രഹിച്ചില്ല. വടക്കുപടിഞ്ഞാറൻ മേഖല യിലെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗാഫർ ഖാനും അദ്ദേഹത്തിന്റെ അനുയായികളും പാകിസ്ഥാനോട് ചേരാൻ ഒരുക്കമായിരുന്നില്ല.

മുന്നാമതായി ബ്രിട്ടീഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളായിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിൽ മുസ്ലീങ്ങളല്ലാത്തവരും ഉണ്ടായിരുന്നു. അതി നാൽ സ്വാതന്ത്ര്വത്തിന്റെ തലേ ദിവസം വരെ ഇന്ത്യയില ണോ, പാകിസ്ഥാനിലാണോ തുടർന്ന് ജീവിക്കേണ്ടതെന്ന് പ്രശ്നവുമുണ്ടായി.

നാലാമതായി അതിർത്തിയുടെ ഇരുപുറത്തുമുള്ള ന്യൂനപ ക്ഷങ്ങളുടെ പ്രശ്നമായിരുന്നു. വിഭജനം യാഥാർത്ഥ്യമായ തോടെ അതിർത്തി പ്രദേശങ്ങളിലെ ന്യൂനപക്ഷം ക്രൂരമായ അതിക്രമങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായി. പാകി സ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്ന് പാകി സ്ഥാനിലേക്കും ന്യൂനപക്ഷങ്ങളുടെ വൻതോതിലുള്ള പാലായനമുണ്ടായി.

പ്രത്യാഘാതങ്ങൾ
1947 ലെ ഇന്ത്യ – പാകിസ്ഥാൻ വിഭജനം ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ സംഭവങ്ങളിലൊന്നായിരുന്നു. ജാതിയുടേയും മതത്തിന്റേയും പേരിൽ ആയിരക്കണക്കിന് മനുഷ്യരാണ് രണ്ടു രാജ്യങ്ങളിലുമായി കൊല്ലപ്പെട്ടത്.

ഇന്ത്യയിലെ നഗരങ്ങളായ ലാഹോർ, അമൃത്സർ, കൽക്കട്ട എന്നിവ ജാതിമേഖലകളായി മാറി. ഹിന്ദു മുസ്ലീം – സിഖ് സംഘർഷങ്ങൾ വ്യാപകമായി.

അഭയാർത്ഥി പ്രവാഹമായിരുന്നു വിഭജനത്തിന്റെ മറ്റൊരു പ്രത്യാഘാതം. അതിർത്തി പ്രദേശങ്ങളിലെ ന്യൂനപക്ഷങ്ങൾ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും പാലായനം ചെയ്തു. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുകയും ആക്രമിക്കപ്പെ ടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. കുടുംബ ത്തിന്റെ അന്തസ് നിലനിർത്താൻ സ്ത്രീകൾ കുടുംബാംഗ ങ്ങളാൽതന്നെ വധിക്കപ്പെടുന്ന സാഹചര്യമുണ്ടായി.

ഭൂസ്വത്തുക്കളും, സ്കൂളുകളും, ഓഫീസുകളും, മേശയും, കസേരയും വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റ് ഉദ്യോഗ സ്ഥരും റയിൽവെ ജീവനക്കാരും വിഭജിക്കപ്പെട്ടു. ദുരന്ത പൂർണമായ ഈ അനുഭവത്തെ കവികളും നോവലിസ്റ്റുക ളുമുൾപ്പെട്ട എഴുത്തുകാർ വിശേഷിപ്പിച്ചത് ‘ഹൃദയങ്ങളുടെ വിഭജനം’ എന്നായിരുന്നു.

സ്വസ്ഥതയിലും സൗഹൃദത്തിലും കഴിഞ്ഞിരുന്ന ഒരു ജന തയാണ് ക്രൂരവും നിന്ദ്യവുമായ വിഭജനത്തിനിരയായത്. ഏതാണ്ട് അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനുമിടയിൽ ആളുകൾ വിഭജനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടിട്ടുണ്ടാ കുമെന്ന് കണക്കാക്കുന്നു.

Question 42.
1975 – ലെ ദേശീയ അടിയന്തിരാവസ്ഥയിലേക്കു നയിച്ച് വിവിധ കാരണങ്ങൾ വിശദീകരിക്കുക.
സൂചനകൾ : സാമ്പത്തിക പശ്ചാത്തലം
: ഗുജറാത്ത്, ബീഹാർ പ്രസ്ഥാനങ്ങൾ
: നീതി ന്യായ വിഭാഗവുമായുള്ള ഏറ്റുമുട്ടൽ
: അലഹബാദ് ഹൈക്കോടതി വിധി
: പ്രതിപക്ഷ പ്രതിഷേധങ്ങൾ
Answer:
1975 ജൂൺ 25-ാം തീയതിയാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ നിർദ്ദേശപ്രകാരം പ്രസിഡന്റ് ഇന്ത്യയിൽ ദേശീയ അടിയ ന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ പ്രധാന കാരണങ്ങൾ ചുവടെ പറയുന്നവയാണ്.
a) സാമ്പത്തിക ഘടകങ്ങൾ
b) ഗുജറാത്തിലേയും ബിഹാറിലേയും പ്രസ്ഥാനങ്ങൾ
c) നീതിന്യായ വകുപ്പുമായുള്ള തർക്കങ്ങൾ
d) അലഹാബാദ് ഹൈക്കോടതി വിധിയും ജനകീയ പ്രക്ഷോ ഭങ്ങളും
e) പ്രതിപക്ഷ പ്രക്ഷോഭങ്ങൾ

a) സാമ്പത്തിക ഘടകങ്ങൾ
1971- ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി ഉയർത്തിയ മുദ്രാ വാക്യം ‘ഗരീബി ഹഠാവോ’ ആയിരുന്നു. എന്നാൽ അധി കാരത്തിലെത്തിയ ഇന്ദിര ഗവൺമെന്റിന് രാജ്യത്തെ സാമ്പ ത്തികാവസ്ഥ മെച്ചപ്പെടുത്താനാവില്ല. അതിനു നിരവധി യായ കാരണങ്ങളുമുണ്ടായിരുന്നു. ഒന്ന് ബംഗ്ലാദേശ് രൂപീ കരണവുമായി ബന്ധപ്പെട്ടുണ്ടായ അഭയാർത്ഥി പ്രശ്നമായി രുന്നു. രണ്ട് അമേരിക്ക യുദ്ധാനന്തരം ഇന്ത്യയ്ക്ക് ഭക്ഷ്യസാ ധനങ്ങൾ നൽകുന്നത് അവസാനിപ്പിച്ചതായിരുന്നു. മൂന്നാ മത് പെട്രോളിയം ഉല്പന്നങ്ങളുടെ ക്രമാതീതമായ വിലക്കു ടുതലായിരുന്നു. നാലാമത്തേത് പണപ്പെരുപ്പവും സാധാ രണ ജനങ്ങളുടെ താഴ്ന്ന ജീവിതനിലവാരവുമായിരുന്നു. അഞ്ച്, രാജ്യത്തെ വ്യവസായോല്പാദനത്തിലുണ്ടായ കുറ വായിരുന്നു. ആറാമതായി രാജ്യത്തെ ഗവൺമെന്റുദ്യോഗ സ്ഥരുടെ ശമ്പളം വെട്ടിക്കുറച്ച സംഭവമായിരുന്നു. ഏഴാമ തായി മൺസൂണിലെ കുറവുമൂലം രാജ്യത്തെ ഭക്ഷ്യോല്പാ ദനത്തിലുണ്ടായ ഇടിവായിരുന്നു. ഇവയെല്ലാം അടിയന്തി രാവസ്ഥ പ്രഖ്യാപനത്തിലേക്കു നയിച്ച സാമ്പത്തികഘടങ്ങ ളായിരുന്നു.

b) ഗുജറാത്തിലേയും ബീഹാറിലേയും പ്രസ്ഥാനങ്ങൾ
അടിയന്തിരാവസ്ഥയുടെ മറ്റൊരു കാരണം ഗുജറാത്തി ലേയും ബീഹാറിലേയും കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റുകൾക്കെതിരായ പ്രതിഷേധമായിരുന്നു. രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മയും അഴിമതിയും വിദ്യാർത്ഥികളെ അസ്വസ്ഥരാക്കി. വിദ്യാർത്ഥി പ്രക്ഷോഭ ങ്ങളെ പ്രതിപക്ഷ പാർട്ടികൾ പിന്തുണച്ചു. ഗുജറാത്തിൽ പ്രസിഡന്റു ഭരണം പ്രഖ്യാപിച്ചു. എന്നാൽ ശക്തമായ ബഹു ജനപ്രക്ഷോഭങ്ങളെത്തുടർന്ന് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. ബീഹാറിലെ വിദ്യാർത്ഥി സമരത്തിന് ജയപ്രകാശ് നാരായൺ നേതൃത്വം നൽകുകയും ഒടുവിൽ ബീഹാർ ഗവൺമെന്റിന്റെ പതനത്തിനു കാരണ മാവുകയും ചെയ്തു. സമഗ്രവിപ്ലവം എന്ന ആശയം ഏറ്റെ ടുത്തുകൊണ്ട് ജയപ്രകാശ് നാരായൺ ഉയർത്തിയ പ്രതി ഷേധങ്ങൾ ശക്തമായ ജനകീയ പ്രക്ഷോഭമായി മാറി. ഏതാ ണ്ടിതേ കാലഘട്ടത്തിൽത്തന്നെ റെയിൽവേ തൊഴിലാളിക ളുടെ സമരവും ഇന്ത്യ മുഴുവൻ ആളിപ്പടർന്നു. ഇന്ദിരാഗാ ന്ധിയ്ക്കെതിരായ മുന്നേറ്റത്തിന്റെ നേതാവായി ജെ.പി.യെ ഇന്ത്യയിലെ ജനങ്ങൾ കണക്കാക്കി.

c) നീതിന്യായ വ്യവസ്ഥയുമായുള്ള തർക്കങ്ങൾ
ഇന്ദിരാഗാന്ധിയും നീതിന്യായവ്യവസ്ഥയുമായുള്ള തർക്ക ങ്ങൾ അടിയന്തിരാവസ്ഥയുടെ മറ്റൊരു പ്രധാന കാരണമാ യിരുന്നു. പ്രധാനമായും മൂന്ന് വിഷയങ്ങളിലാണ് തർക്കം ഉണ്ടായത്. ഒന്നാമതായി പാർലമെന്റിന് മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ കഴിയുമോയെന്ന ചോദ്യം. രണ്ടാമതായി പാർലമെന്റിന് നിലനിൽക്കുന്ന ഭൂസ്വത്തവകാശ നിയമങ്ങൾ മാറ്റാൻ കഴിയുമോ? മൂന്നാമതായി മൗലികാവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ പാർലമെന്റിനുള്ള അധികാരം. ഇവ യെല്ലാം പാർലമെന്റും നീതിന്യായ വ്യവസ്ഥയുമായുള്ള പ്രധാന തർക്കമേഖലകളായിരുന്നു.

d) അലഹബാദ് ഹൈക്കോടതി വിധി
1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജെ.എൽ.സിൻഹ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞ ടുപ്പ് അസാധുവാക്കി വിധി പുറപ്പെടുവിച്ചു. ഇന്ദിരാഗാന്ധി യുടെ എതിർ സ്ഥാനാർത്ഥിയായിരുന്ന രാജ് നാരായണൻ നൽകിയ കേസിനെത്തുടർന്നാണ് എതിർവിധിയുണ്ടായത്. തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി വ്യാപകമായി ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ സഹായം തേടിയെന്നും അതിനാൽ തിര ഞെഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുന്നുവെന്നുമായി രുന്നു വിധി. പിന്നീട് സുപ്രീം കോടതി ഹൈക്കോടതി വിധിക്ക് ഭാഗികമായ സ്റ്റേ അനുവദിച്ചു. ഇന്ദിരാഗാന്ധിയെ എം.പി.യായി തുടരാൻ അനുവദിച്ചെങ്കിലും പാർലമെന്റ് നട പടികളിൽ പങ്കെടുക്കാൻ അനുമതി നൽകിയില്ല.

e) പ്രതിപക്ഷ പ്രതിഷേധം
ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി കൾ ഇന്ദിരാഗാന്ധിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം നടത്തുകയുണ്ടായി. രാജ്യവ്യാപക സത്യാഗ്രഹത്തിന് അവർ ആഹ്വാനം നൽകുകയും സൈനിക വിഭാഗങ്ങളോടും പോലീസ് ഉദ്യോഗസ്ഥരോടും നീതിവിരുദ്ധമായ ഉത്തരവു കളിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും എതിരായിരുന്നു.

Question 43.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാ ക്കുന്ന അഞ്ച് സംഭവങ്ങൾക്ക് 1989 – ന് ശേഷമുള്ള കാലഘട്ടം സാക്ഷ്യം വഹിച്ചു. അവ ചുരുക്കി വിവരിക്കുക.
Answer:
അപ്രതീക്ഷിതവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന തുമായ നിരവധി സംഭവവികാസങ്ങൾ തൊണ്ണൂറുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കുകയുണ്ടായി. അവ ചുവടെ നൽകി യിരിക്കുന്നു.
a) കോൺഗ്രസിന്റെ പരാജയം
b) മണ്ഡൽ പ്രശ്നം
c) സാമ്പത്തികനയത്തിലുണ്ടായ മാറ്റങ്ങൾ
d) ബാബറി മസ്ജിദിന്റെ പതനം
e) രാജീവ്ഗാന്ധിയുടെ വധം

a) കോൺഗ്രസ്സിന്റെ പരാജയം
ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലിക സംഭവവികാസങ്ങളിൽ ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ പരാജയമായിരുന്നു. 1989 ലെ തിരഞ്ഞെടുപ്പിലെ കോൺഗ സിന്റെ പരാജയം കോൺഗ്രസ് വ്യവസ്ഥയുടെ അന്ത്യത്തിനു തുടക്കം കുറിച്ചു. പ്രാദേശിക പാർട്ടികളുടെ വളർച്ചയും ഇതേ ത്തുടർന്നുണ്ടായ സംഭവമാണ്.

b) മണ്ഡൽ പ്രശ്നം
ദേശീയ രാഷ്ട്രീയത്തിലെ മറ്റൊരു പ്രധാന പ്രശ്നം മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും അതേത്തുടർന്നുണ്ടായ സംഭവവികാസ ങ്ങളുമാണ്. 1990കളിൽ കേന്ദ്രഗവൺമെന്റ് മണ്ഡൽ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ തീരുമാനിച്ചു. മറ്റ് പിന്നോക്ക വിഭാ ഗങ്ങൾക്ക് 27% സംവരണം ഉറപ്പു വരുത്തുന്നതായിരുന്നു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നട പിലാക്കിയതിനെത്തുടർന്ന് രാജ്യവ്യാപകമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായി.

c) സാമ്പത്തിക നയത്തിലുണ്ടായ മാറ്റങ്ങൾ
കേന്ദ്രഗവൺമെന്റിലുണ്ടായ മാറ്റം രാജ്യത്തെ സാമ്പത്തിക നയ ത്തിലും മാറ്റങ്ങൾക്കു വഴിതെളിച്ചു. നരസിംഹറാവുവിന്റെ നേത ത്വത്തിലുള്ള കേന്ദ്രഗവൺമെന്റ് ഘടനാപരമായ പുനഃസംവിധാ നത്തിന് ഊന്നൽ നൽകി സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റം വരുത്തി. ഇതേത്തുടർന്ന് ആഗോളവൽക്കരണ നയങ്ങളും സമീ പനങ്ങളും ഇന്ത്യയിലുമെത്തി.

d) ബാബ്റി മസ്ജിദിന്റെ പതനം
രാജ്യത്തുണ്ടായ വിവിധ സംഭവവികാസങ്ങൾ 1992 ഡിസംബർ മാസത്തിൽ ബാബറി മസ്ജിദിന്റെ പതനത്തിനു വഴി തെളിച്ചു. ബാബ്റി മസ്ജിദിന്റെ തകർച്ച ഇന്ത്യയുടെ മതേതരത്വം സ്വഭാവ ത്തിനേറ്റ ശക്തമായ തിരിച്ചടിയായിരുന്നു. ഇതേത്തുടർന്ന് രാജ വ്യാപകമായ വർഗീയ സംഘർങ്ങലും കലാപങ്ങളുമുണ്ടായി. ഇന്ത്യൻ രാഷ്ട്രീയം വർഗീയമായി ധ്രുവീകരിക്കപ്പെട്ടു.

e) രാജീവ് ഗാന്ധിയുടെ വധം
കോൺഗ്രസ്സിന്റെ നേതൃത്വത്തിലും രാജ്യത്തിന്റെ ഭാവിയിലും ഏറെ മാറ്റങ്ങളുണ്ടാക്കിയ സംഭവമായിരുന്നു രാജീവ് ഗാന്ധി വധം. തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ ഇലക്ഷൻ പ്രചരണ ത്തിനെത്തിയ രാജീവ്ഗാന്ധി എൽടിടിഇ തീവ്രവാദികളാലാണ് വധിക്കപ്പെട്ടത്. രാജീവ്ഗാന്ധിയുടെ വധത്തെത്തുടർന്ന് നടന്ന 1991- ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തി ലെത്തി.

Plus Two Political Science Question Paper March 2021 Malayalam Medium

Question 44.
സോവിയറ്റ് യൂണിയന്റെ പതനത്തിനുള്ള കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും കണ്ടെത്തുക.
Answer:
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിലേക്കു നയിച്ച കാര ണങ്ങൾ നിരവധിയാണ്.
a) രാഷ്ട്രീയ കാരണങ്ങൾ
b) സാമ്പത്തിക കാരണങ്ങൾ
c) ദേശീയതയുടെ വളർച്ച
d) ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ

a) രാഷ്ട്രീയ കാരണങ്ങൾ

  1. ഭരണപരമായ കെടുകാര്യസ്ഥതയും അധികാര ദുർവിനി യോഗവും രാഷ്ട്രീയകാരണങ്ങളിലൊന്നായിരുന്നു.
  2. കേന്ദ്രീകൃത അധികാര വ്യവസ്ഥ ജനങ്ങളുടെ ജീവിതം ദുരി തപൂർണമാക്കി മാറ്റി.
  3. ജനാധിപത്യാവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും നിഷ ധിക്കപ്പെട്ടു.
  4. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴികെയുള്ള മറ്റെല്ലാ പാർട്ടികളെയും നിരോധിച്ചു.
  5. 15 റിപ്പബ്ലിക്കുകളുടെ ഏകീകൃത രൂപമായിരുന്നു സോവി യറ്റ് യൂണിയൻ. എന്നാൽ റഷ്യ മറ്റു റിപ്പബ്ലിക്കുകൾക്കു മേൽ ആധിപത്യം പുലർത്തി.

b) സാമ്പത്തിക കാരണങ്ങൾ

  1. സൈനിക കാര്യങ്ങളിൽ യു.എസിനോടുള്ള മത്സരം സാമ്പ ത്തികമായി സോവിയറ്റ് യൂണിയനെ ക്ഷീണിപ്പിച്ചു.
  2. പടിഞ്ഞാറൻ ടെക്നോളജിയെ അപേക്ഷിച്ച് സോവിയറ്റ് ടെക്നോളജി പഴഞ്ചനായിരുന്നു.
  3. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ മുഴുവൻ സൈനികാവ ശ്വങ്ങൾക്ക് ഉപയോഗിക്കേണ്ടി വന്നു.
  4. ഘന വ്യവസായങ്ങൾക്കു നൽകിയ പ്രാധാന്യവും ഉപ ഭോക്തൃ വസ്തുക്കൾക്ക് നൽകിയ പ്രാധാന്യമില്ലായ്മയും ജനങ്ങളുടെ എതിർപ്പിനിടയാക്കി.

c) ദേശീയതയുടെ വളർച്ച
വിവിധ സോവിയറ്റ് റിപ്പബ്ലിക്കുകളിലുണ്ടായ ദേശീയ മുന്നേ റ്റവും സ്വത്വപ്രതിസന്ധിയും തകർച്ചയ്ക്കുള്ള കാരണമായി. എസ്തോണിയ, ലാറ്റ്വിയ, ലിത്വാനിയ എന്നിവിടങ്ങളിലെയും ഉക്രെയിൻ, ജോർജിയ എന്നിവിടങ്ങളിലേയും ഭാഷാപരവും സാംസ്കാരികവുമായ പ്രശ്നങ്ങൾ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു കാരണമായി.

d) ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ
ഗോർബച്ചേവിന്റെ പരിഷ്കാരങ്ങളാണ് സോവിയറ്റ് യൂണി തന്റെ തകർച്ചയ്ക്കിടയാക്കിയ പ്രധാന ഘടകം. ഗോർബ ച്ചേവിന്റെ പരിഷ്കാരങ്ങളായ ‘ഗ്ലാാസ്ത്’, ‘പെരിസ്ട്രോ യിക്ക് എന്നിവയാണ് തകർച്ചയുടെ ആക്കം കൂട്ടിയത്. തുറന്ന സമീപനവും, സാമ്പത്തിക പുനഃസംഘടനയും രാജ്യ ത്തുണ്ടാക്കി പ്രതികരണങ്ങളാണ് സോവിയറ്റ് വ്യവസ്ഥയുടെ പെട്ടെന്നുള്ള ഇല്ലാതാകലിലേക്ക് വഴി തെളിച്ചത്.

പ്രത്യാഘാതങ്ങൾ
1. ശീതസമരത്തിന്റെ അന്ത്യം
സോവിയറ്റ് യൂണിയന്റെ തകർച്ച ശീതസമരത്തിന് അന്ത്യം കുറിച്ചു. ഇരു ധ്രുവ രാഷ്ട്രീയം എന്ന് അർനോൾഡ് ടോയൻബി വിശേഷിപ്പിച്ച പ്രത്യയശാസ്ത്രസമരത്തിന് അന്ത മായി. അമേരിക്ക ലോക പോലീസുകാരനായി മാറി. അതോടെ ലോക രാഷ്ട്രീയത്തിൽ അമേരിക്കൻ ആധിപത്യം പ്രകടമായി.

2. ശാക്തിക ചേരികളിലെ മാറ്റം
സോവിയറ്റ് യൂണിയന്റെ തിരോധാനം ശാക്തിക ചേരികളിൽ വലിയ മാറ്റമുണ്ടാക്കി. മുതലാളിത്ത സോഷ്യലിസ്റ്റ് ചേരികൾ തമ്മിലുള്ള സംഘർഷവും സൈനിക സഖ്യങ്ങളും അപ്രസ ക്തമായി. സോവിയറ്റ് തകർച്ചയോടെ കമ്മ്യൂണിസത്തെ സംബ ന്ധിക്കുന്ന മുതലാളിത്ത ചേരിയുടെ ഭയം ഇല്ലാതായി.

3. പുതിയ രാജ്യങ്ങളുടെ ആവിർഭാവം
ചില രാജ്യങ്ങൾ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോവുകയും മറ്റു ചില പുതിയ രാജ്യങ്ങൾ ആവിർഭവിക്കുകയും ചെയ്തു. സോവിയറ്റ് റിപ്പബ്ലിക്കുകൾ 15 എണ്ണമായി ചിതറിപ്പോകു കയും സ്വതന്ത്ര രാജ്യങ്ങളാവുകയും ചെയ്തു. ഏതാനും പൂർവ്വ യൂറോപ്വൻ രാജ്യങ്ങളും പുതുതായി രൂപം കൊള്ളു കയുണ്ടായി.

Plus Two Political Science Question Paper March 2022 Malayalam Medium

Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers March 2022 Malayalam Medium helps in understanding answer patterns.

Kerala Plus Two Political Science Previous Year Question Paper March 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

Part – I

A. 1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
ഖാൻ അബ്ദുൾ ഗാഫർ ഖാനെ …………………… എന്ന പേരിൽ അറിയ പ്പെടുന്നു.
a) ബംഗാൾ ഗാന്ധി
b) കേരള ഗാന്ധി
c) അതിർത്തി ഗാന്ധി
Answer:
c) അതിർത്തി ഗാന്ധി

Question 2.
ഇന്ത്യയുടെ ആദ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനർ ആരാണ്?
a) ടി.എൻ. ശേഷൻ
b) സുകുമാർ സെൻ
c) എ. സമ്പത്ത്
Answer:
b) സുകുമാർ സെൻ

Question 3.
ഇന്ത്യ എത് രാജ്യത്തിൽ നിന്നാണ് പഞ്ചവത്സര പദ്ധതി സ്വീകരിച്ചത്?
a) കാനഡ
b) യു.എസ്.എസ്.ആർ
c) യു.എസ്.എ
Answer:
b) യു.എസ്.എസ്.ആർ

Question 4.
സമ്പൂർണ്ണ വിപ്ലവം പ്രഖ്യാപിച്ച നേതാവിന്റെ പേര് കണ്ടുപിടിക്കുക.
a) മൊറാർജി ദേശായി
b) ഇന്ദിരാഗാന്ധി
c) ജയപ്രകാശ് നാരായണൻ
Answer:
c) ജയപ്രകാശ് നാരായണൻ

Question 5.
താഴെപ്പറഞ്ഞിരിക്കുന്നതിൽ ഏത് രാജ്യമാണ് തുറന്ന വാതിൽ നയം സ്വീകരിച്ചത്.
a) ചൈന
b) സൗത്ത് കൊറിയ
c) ജപ്പാൻ
Answer:
a) ചൈന

Question 6.
മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്.) ന്റെ നേതാവിനെ കാണ്ടെത്തുക.
a) ലാൽ ഡംഗ
b) ഷേക്ക് അബ്ദുള്ള
c) അഗാമി സാപ്പു ഫിസോ
Answer:
a) ലാൽ ഡംഗ

Plus Two Political Science Question Paper March 2022 Malayalam Medium

B. 7 മുതൽ 10 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 7.
ശീതയുദ്ധത്തിന്റെ കാലഘട്ടത്തിൽ വൻശക്തികൾ ധാരാളം സഖ്യ ങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. താഴെത്തന്നിരിക്കുന്ന പട്ടികയിൽ നിന്നും യു. എസ്. എ. നയിക്കുന്ന സൈനിക സംഖ്യം ഏതാണ്?
a) വാഴ്സാ സന്ധി
b) നാറ്റോ
c) സിയാറ്റോ
Answer:
b) നാറ്റോ/c) സിയാറ്റോ

Question 8.
ഒന്നാം ഗൾഫ് യുദ്ധത്തിനെ ………………………… എന്ന പേരിൽ അറിയപ്പെ ടുന്നു.
a) ഓപ്പറേഷൻ ഇറാക്ക് ഫ്രീഡം
b) ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം
c) ഓപ്പറേഷൻ ബ്ലൂസ്റ്റാർ
Answer:
b) ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം

Question 9.
തമിഴ് ഈഴം എന്നത് ഏത് സംഘടനയുമായി ബന്ധപ്പെട്ടിരി ക്കുന്നു?
a) നാറ്റോ
b) എൽ.റ്റി.റ്റി.ഇ.
c) മാവോയിസ്റ്റ് സംഘടന
Answer:
b) എൽ.റ്റി.റ്റി.ഇ.

Question 10.
യു.എൻ.എ.യുടെ നേതൃത്വത്തിൽ 1992- ൽ ആദ്യ ഭൗമ ഉച്ചകോടി നടക്കുകയുണ്ടായി ……………………. സ്ഥലത്ത് വച്ചാണ് ഇത് നടന്നത്.
a) ഫ്രാൻസ്
b) റിയോ ഡി ജനീറോ
c) ന്യൂയോർക്ക്
Answer:
b) റിയോ ഡി ജനീറോ

Part – II

A. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 11.
ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് പാർട്ടി മേധാ വിത്വം നേടുകയുണ്ടായി. മേധാവിത്വം നേടാനുള്ള ഏതെങ്കിലും രണ്ട് കാരണങ്ങൾ കണ്ടെത്തുക.
Answer:

  1. ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകമുള്ള പാർട്ടിയായിരുന്നു കോൺഗ്രസ്,
  2. ഇന്ത്യ മുഴുവൻ കോൺ ഗ്രസിന് സംഘടനാ സംവി ധാനമുണ്ടായിരുന്നു.
  3. നെഹ്റുവിനെയും, ആസാദിനേയും പോലുള്ള പ്രശസ്തരും പ്രഗത്ഭരുമായ നേതാക്കൾ കോൺ ഗ്രസിലുണ്ടായിരുന്നു.

Question 12.
നെഹ്റുവിന്റെ വിദേശനയത്തിലെ ഏതെങ്കിലും രണ്ട് ലക്ഷ്യങ്ങൾ കണ്ടെത്തുക.
Answer:

  1. പൊരുതി നേടിയ സ്വാതന്ത്വവും പരമാധികാരവും സംരക്ഷിക്കുക.
  2. രാജ്യത്തിന്റെ ഭൂപരമായ ഐക്യം സംരക്ഷിക്കുക.
  3. ത്വരിതഗതിയിലുള്ള സാമ്പത്തിക വികസനം സാധ്യമാക്കുക.

Plus Two Political Science Question Paper March 2022 Malayalam Medium

Question 13.
ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചെറുലേഖനം എഴുതുക.
Answer:
ഉത്തർഖണ്ഡിലെ ഏതാനും ജില്ലകളിൽ 1973 ലാണ് ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്. തദ്ദേശീയരായ ഗ്രാമവാസികളെ വനവിഭവങ്ങൾ ശേഖരിക്കുന്നതും, ഉപയോഗിക്കുന്നതും വിലക്കിയ വനം വകുപ്പ്, സ്പോർട്സ് ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിക്ക് മരം മുറിക്കാൻ അനുമതി നൽകി. മരം മുറിക്കാനായി തൊഴിലാളികൾ എത്തിയപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഗ്രാമീണർ മരങ്ങളെ വലയം ചെയ്തു നിന്നു. ശക്തമായ പ്രതിഷേധങ്ങളുടെ ഭാഗമായി ഹിമാ ലയൻ മേഖലയിലെ മരംമുറി തടഞ്ഞുകൊണ്ട് ഗവൺ മെന്റിന് ഉത്തരവ് ഇറക്കേണ്ടി വന്നു. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ യെല്ലാം തുടക്കം ചിപ്കോയിൽ നിന്നായിരുന്നു.

Question 14.
ചേരുംപടി ചേർക്കുക.
(i) ഇന്ത്യ
(ii) ഈജിപ്റ്റ്
(iii) ഇന്തോനേഷ
(iv) യുഗോസ്ലാവിയ

(a) ഗമാൽ അബ്ദുൾ നാസ്സർ
(b) നെഹ്റു
(c) ജോസഫ് ബ്രോസ് ടിറ്റോ
(d) സുകാർണോ
Answer:
(i) ഇന്ത്യ – നെഹ്റു
(ii) ഈജിപ്റ്റ് – ഗമാൽ അബ്ദുൾ നാസർ
(iii) ഇന്തോനേഷ – സുകാർണോ
(iv) യുഗോസ്ലാവിയ – ജോസഫ് ബ്രോസ് ടിറ്റോ

Question 15.
സോവിയറ്റ് വ്യവസ്ഥയ്ക്ക് ചില പ്രത്യേകതകളുണ്ട്. സോവിയറ്റ് വ്യവ സ്ഥയുടെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ കണ്ടെത്തുക.
Answer:

  1. തുല്യതയുള്ള സമൂഹം
  2. സ്വാകാര്യസ്വത്തിന്റെ നിർമ്മാർജനം

B. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 16.
വിട്ട് പോയത് പൂരിപ്പിക്കുക.
ആസിയാൻ സമൂഹത്തിന് മൂന്ന് തൂണുകൾ അടങ്ങിയിരിക്കുന്നു. ആസിയാൻ സുരക്ഷാ സമൂഹം, ആസിയാൻ …………………. സമൂഹം, ആസിയാൻ …………………….. സമൂഹം.
Answer:

  • ആസിയാൻ സാമ്പത്തിക സമൂഹം
  • ആസിയാൻ സാമൂഹിക – സാംസ്കാരിക സമൂഹം

Question 17.
താഴെതന്നിരിക്കുന്ന പട്ടികയിൽ നിന്നും യു.എൻ. സുരക്ഷാസ മിതിയിൽ ഉൾപ്പെട്ട രണ്ട് രാജ്യങ്ങൾ ഏതൊക്കെ? (യു.എസ്.എ., ഇന്ത്യ, ബ്രസീൽ, ചൈന, കാനഡ)
Answer:
യു.എസ്.എ, ചൈന

Question 18.
പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഇന്ത്യയുടെ നിലപാടുകൾ ഏറ്റവും ക്രിയാത്മകമാണ്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഇന്ത്യ നട ത്തിയിട്ടുള്ള പദ്ധതികൾ കണ്ടെത്തുക.
Answer:
ഇന്ത്യാ ഗവൺമെന്റ് അന്താരാഷ്ട്ര തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി സ്വീകരിച്ച സ്വീകരിച്ച നടപടികൾ താഴെ പറയുന്നവയാണ്.

  • ഇന്ത്യയുടെ ദേശീയ ഓട്ടോ ഫ്യൂവൽ പോളിസിയനു സരിച്ച് ശുദ്ധിചെയ്ത ഇന്ധനമോ വാഹനങ്ങൾക്കു പയോഗിക്കാൻ പാടുള്ളൂ.
  • 2001 – പാസ്സായ ഊർജ്ജ സംരക്ഷണ നിയമം ഊർജ്ജത്തിന്റെ ശരിയായ ഉപയോഗം ലക്ഷ്യമിടുന്നു. 2003-6 വൈദ്യുതി നിയമം പുതുക്കാവുന്ന ഊർജ്ജമുപയോഗിക്കാൻ നിർദ്ദേശിക്കുന്നു.
  • ബയോ – ഡീസൽ ഉല്പാദിക്കുന്നതിനുവേണ്ടി പ്രവർ തനങ്ങൾ നടത്തുന്നു.

Part – III

A. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 19.
ഒന്നാം പഞ്ചവത്സര പദ്ധതിയും രണ്ടാം പഞ്ചവത്സര പദ്ധതിയും തമ്മിലുള്ള വ്യത്യാസങ്ങൾ വിവരിക്കുക.
Answer:

ഒന്നാം പഞ്ചവത്സരപദ്ധതി

  1. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ.എൻ. രാജ് ആണ് ഒന്നാം പഞ്ചവത്സര പദ്ധതി യുടെ കരടുരൂപം തയാറാക്കിയത്.
  2. ഒന്നാം പദ്ധതി കൃഷിക്കാണ് പ്രാധാന്യം നൽകിയത്.
  3. കൃഷിയിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനവും വരുമാന വർധനവും ലക്ഷ്യമിട്ടു.
  4. സാവധാനത്തിലുള്ള വികസനത്തിനു പ്രാധാന്യം നൽകി.

രണ്ടാം പഞ്ചവത്സരപദ്ധതി

  1. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരടുരേഖ തയ്യാ റാക്കിയത് പി.സി. മഹലനോബിസ് ആയിരുന്നു.
  2. ത്വരിതഗതിയിലുള്ള വ്യവസായവത്കരണമായിരുന്നു ലക്ഷ്യം
  3. ഘനവ്യവസായങ്ങൾക്ക് പ്രാധാന്യം നൽകി
  4. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് താരിഫ് ഏർ പ്പെടുത്തി.

Question 20.
ചാരായവിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ച് ചെറുലേഖനം എഴുതുക.
Answer:
ആന്ധ്രപ്രദേശിലെ നെല്ലൂരിലെ സ്ത്രീകളുടെ നേതൃത്വത്തിൽ ആരംഭിച്ച പാർട്ടിയിതര പ്രസ്ഥാനമാണ് ചാരായ വിരുദ്ധ പ്രസ്ഥാനം. പുരുഷൻമാരുടെ മദ്യാപാനാ സക്തിക്കെതിരെയാണ് പ്രസ്ഥാനം ശബ്ദമുയർത്തിയത്. ശാരീരികവും മാനസികവുമായ നാശത്തിനു മാത്രമല്ല, സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങൾക്കു കാരണമാവുന്ന മദ്യാസക്തി ഇല്ലാതാക്കുമെന്നു സ്ത്രീ കൾ പ്രതിജ്ഞ ചെയ്തു. അവർ മദ്യത്തിനെതിരായി പ്രതി ഷേധിക്കുകയും ചാരായഷാപ്പുകൾ അടപ്പിക്കുകയും ചെയ്തു. മീറ്റിംഗുകൾ കൂടി പ്രമേയങ്ങൾ പാസാക്കു കയും
അധികാരികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. നെല്ലൂരിലെ പ്രക്ഷോഭം സംസ്ഥാനമാകെ വ്യാപിച്ചു.

Plus Two Political Science Question Paper March 2022 Malayalam Medium

Question 21.
സമകാലിക ലോകം അഭിമുഖീകരിക്കുന്ന ഏതെങ്കിലും രണ്ട് സുരക്ഷാഭീഷണികൾ വിവരിക്കുക.
Answer:
സമകാലിക സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഭീഷണിൾ ചുവടെ പറയുന്നവയാണ്.

a) തീവ്രവാദം: സാധാരണ മനുഷ്യരുടെ ജീവിതം ദുരന്ത പൂർണമാക്കുന്ന പ്രധാന സുരക്ഷാ ഭീഷണിയാണ് തീവ്രവാദം, അക്രമം വഴിയോ ഭീഷണി വഴിയോ അവർ അസ്വസ്ഥത സൃഷ്ടിക്കുന്നു. വിമാനം റാഞ്ചുക, ട്രെയിൻ, മാർക്കറ്റ് തുടങ്ങിയ ജനങ്ങൾ തടിച്ചുകൂടുന്ന ഇടങ്ങളിൽ ബോംബ് സ്ഫോടനം സൃഷ്ടിക്കുക എന്നിങ്ങനെയുള്ള വിധ്വംസകപ്രവർത്തനങ്ങളാണ് തീവ്രവാദികൾ ചെയ്യുന്നത്. 2011 സെപ്തംബർ 11-ാം തീയതി അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിനെതിരെ നടന്ന ആക്രമണം തീവ്രവാദത്തിന്റെ വിനായക സ്വാഭാവം വ്യക്തമാക്കുന്നതാണ്.

b) മനുഷ്യാവകാശ ലംഘനങ്ങൾ : ലോകമെമ്പാടും പല രൂപങ്ങളിൽ മനുഷ്യാവകാശം ലംഘിക്കപ്പെ ടുന്നു. യുദ്ധങ്ങളും, അധിനിവേശങ്ങളും അടിച്ചമർത്തലുകളുമെല്ലാം മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിക്കുന്നവയാണ്. ജാതിയുടെയും മതത്തിന്റെയും, വർഗത്തിന്റെയും, വർണ ത്തിന്റെയും പ്രദേശത്തിന്റെയുമെല്ലാം പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ലോകത്ത് നടക്കുന്നത്.

Question 22.
ഷോക്ക് തെറാപ്പിയുടെ പ്രത്യാഘാതങ്ങൾ വിവരിക്കുക.
Answer:

  1. ഗവൺ മെന്റ് നിയന്ത്രണത്തിലുള്ള പല വൻ വിവ സായങ്ങളും തകർന്നു.
  2. റഷ്യൻ കറൻസിയായ റൂബിളിന്റെ വില ഇടിഞ്ഞു.
  3. പണപ്പെരുപ്പം വർധിച്ചതിലൂടെ ജനങ്ങൾക്ക് അവ രുടെ സമ്പാദ്യം നഷ്ടമായി.
  4. സാമൂഹികക്ഷേമ പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടു.
  5. സ്വാകാര്യവൽക്കരണം ജനങ്ങളിൽ അസമത്വത്തിനു കാരണമായി.

Question 23.
ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും ആയ പ്രത്യാഘാതങ്ങൾ വിവരിക്കുക.
Answer:
രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

  1. രാഷ്ട്രത്തിന്റെ ശക്തിയിലുണ്ടായ ക്ഷയം
  2. ക്ഷേമരാഷ്ട്ര സങ്കല്പം ‘മിനിമലിസ്റ്റ് രാഷ്ട്ര സങ്കല്പത്തിനും വഴിമാറി.
  3. സാമ്പത്തിക – സാമൂഹിക വിഷയങ്ങൾ മാർക്കറ്റ് തീരുമാനിക്കുന്ന സാഹചര്യം സംജാതമായി.
  4. ബഹുരാഷ്ട്ര കുത്തുക കമ്പനികളുടെ കടന്നുവരവ്
  5. സാങ്കേതികവിദ്യയിലുണ്ടായ വളർച്ച ഗവൺമെന്റു കൾക്കും സഹായകമായി.

സാമ്പത്തിക പ്രത്യാഘാതങ്ങൾ

  1. സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്നതിൽ ഐ.എം.എഫ്, ഡബ്ല്യു ടി ഒ എന്നിവയുടെ വർധിച്ച സ്വാധീനം.
  2. രാജ്യങ്ങൾക്കിടയിൽ മൂലധനത്തിന്റെ സുഗമായ പ്രവാഹം.
  3. ദുർബലരാജ്യങ്ങളുടെ സാമ്പത്തികത്തകർച്ച.
  4. പരസ്പര സഹായവും സംയോജനവും.

B. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4 )

Question 24.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ബന്ധങ്ങൾ വിവരിക്കുക.
Answer:

  1. ഗംഗ – ബ്രഹ്മപുത്ര നദീജലത്തർക്കം ഇന്നും പൂർണ മായി പരിഹരിക്കപ്പെട്ടിട്ടില്ല.
  2. നിയമവിരുദ്ധമായ കുടിയേറ്റത്തിന്റെ പ്രശ്നം.
  3. സൈനിക സഹകരണത്തോടുള്ള എതിർപ്പ്.
  4. പ്രകൃതിദത്ത വാതകം വേർതിരിച്ചെടുക്കുന്നതിലുള്ള സഹകരണം
  5. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സഹകരണം.

Question 25.
പഞ്ചാബ് ടെമ്പടിയുടെ പ്രധാന വ്യവസ്ഥകൾ ഏതൊക്കെയാണ്?
Answer:
ഇന്ത്യൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയും അകാലിദൾ നേതാവായ ഹർചന്ദ് സിംഗ് ലോംഗോവാളുമായി 1985-ൽ ഒപ്പുവെച്ച കരാറാണ് പഞ്ചാബ് കരാർ. ഇത് രാജീവ് ഗാന്ധി ലോംഗോവാൾ കരാർ എന്നറിയപ്പെടുന്നു. കരാറിലെ പ്രധാന വ്യവസ്ഥകൾ
a) ചണ്ഡിഗഡ് പഞ്ചാബിന് കൈമാറുക
b) അതിർത്തിതർക്കം പരിഹരിക്കാൻ പുതിയ കമ്മിഷനെ നിയോഗിക്കുക.
c) രവി, ബിയാസ് നദീജലം, ഹരിയാന, രാജസ്ഥാൻ എന്നിവയുമായി പങ്കുവയ്ക്കുന്നതിന് ഒരു ട്രിബു മണൽ സ്ഥാപിക്കുക.
d) നഷ്ടപരിഹാരവും പ്രത്യേക പരിഗണനയും
e) പ്രത്യേക സൈനിക നിയമമായ അഫ്സ്പ പിൻവലിക്കുക.

Part – IV

A. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 26.
1952 ലെ ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് ആഗോളതലത്തിൽ ജനാധിപത്യത്തിന്റെ ഒരു നാഴികക്കല്ലായിരുന്നു. ഒന്നാമത്തെ തെര ഞെഞ്ഞെടുപ്പ് നടത്താൻ അഭിമുഖീകരിച്ച് വെല്ലുവിളികൾ എന്തൊ ക്കെയാണ്?
Answer:
സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് ഒരു ഇടക്കാല ഗവൺമെന്റായി രുന്നു ഭരണം നടത്തിയിരുന്നത്. അതുകൊണ്ട് ജനാധിപത്യരീതി യിലുള്ള ഒരു ഗവൺമെന്റ് വരേണ്ടത് ഒരു ആവശ്യമായിരുന്നു. ശ്രീ. സുകുമാർ സെൻ ഇലക്ഷൻ കമ്മീഷണറായി 1950 ജനുവ രിയിൽ ആദ്യത്തെ ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നു. 1950 – ൽ തന്നെ ആദ്യതെരഞ്ഞെടുപ്പും പ്രതീക്ഷിച്ചിരുന്നു.

ഇന്ത്യയെപ്പോലുള്ള രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പ് അത്ര എളുപ്പമായിരുന്നില്ല. മൂന്ന് വലിയ വെല്ലുവിളികൾ നമുക്കുണ്ടായിരുന്നു. നിയോജകമണ്ഡലങ്ങളുടെ രൂപീകരണം, സമ്മതിദായകരുടെ പട്ടിക തയ്യാറാക്കൽ, ജനപങ്കാ ളിത്വം. ഇതിനെല്ലാംതന്നെ ധാരാളം സമയം ആവശ്യമായിരുന്നു. അതിനാൽ ആദ്യവോട്ടെടുപ്പ് ഒരു മഹാസംഭവം തന്നെയായി രുന്നു. ലോകത്തിലെവിടെയും ഇതിനുമുമ്പ് ഇത്ര വലിയ ഒരു ഇലക്ഷൻ ഉണ്ടായിട്ടില്ല. 17 കോടിയോളം വരുന്ന ജനത്തിന്റെ കേവലം 15 ശതമാനം മാത്രമേ സാക്ഷരരായി ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ഇലക്ഷൻ കമ്മീഷന് വോട്ടിങ്ങിനെപ്പറ്റി ചിന്തിക്കേണ്ടിവന്നു. ഇലക്ഷൻ കമ്മീഷൻ ഏതാണ്ട് മൂന്ന് ലക്ഷ ത്തോളം ഓഫീസർമാർക്കും പോളിങ്ങ് സ്റ്റാഫിനും പരിശീലനം നല്കുകയുണ്ടായി.

വലിയ രാജ്യവും വളരെയധികം നിരക്ഷരരായ ജനങ്ങളുമുള്ള ഈ രാജ്യത്തെ തെരഞ്ഞെടുപ്പ് അസാധാരണമായിരുന്നു. അതു കൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ഒരു വൻപരീക്ഷണം തന്നെ യായിരുന്നു. അതുവരെക്കും വികസിത രാജ്യങ്ങളിൽ മാത്രമേ ജനാധിപത്വസമ്പ്രദായം ഉണ്ടായിരുന്നുള്ളു. അക്കാലത്ത് യൂറോ പ്പിലും വടക്കേ അമേരിക്കയിലും മാത്രമേ ജനാധിപത്വം ഉണ്ടായി രുന്നുള്ളു. എന്നാൽ യൂറോപ്പിൽ സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ഇത്തരമൊരവസ്ഥയിൽ ഇന്ത്യയിലെ തെരഞ്ഞ ടുപ്പ് ഒരു അതിസാഹസിക പ്രവൃത്തിതന്നെയായിരുന്നു. അതി നാൽത്തന്നെ പലരും വിമർശനങ്ങളുയർത്തി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെയായിരുന്നു. പ്രചാരണം, വോട്ടെ ടുപ്പ്, വോട്ടെണ്ണൽ എന്നിവക്ക് ഏതാണ്ട് 6 മാസമെടുത്തു. കിടമ ത്സരം ഉണ്ടായിരുന്നു. ഒരു സീറ്റിലേക്ക് നാല് സ്ഥാനാർത്ഥികളെ ങ്കിലും വീതം മത്സരിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പകുതിയി ലേറെപ്പേരും വോട്ടു രേഖപ്പെടുത്തി. ഫലം പുറത്തുവന്നപ്പോൾ ജനവിധി ജയിച്ചവരും തോറ്റവരും ഒരുപോലെ മാനിച്ചിരുന്നു. ഈ ഇലക്ഷൻ പരീക്ഷണം വിജയമായിരുന്നു എന്നു തെളിയി ക്കാനും വിമർശകരുടെ വായടയ്ക്കാനും ഇന്ത്യയ്ക്കു സാധിച്ചു എന്നു പറയാം.

Plus Two Political Science Question Paper March 2022 Malayalam Medium

Question 27.
വിഭജന പ്രക്രിയ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പ്രവൃത്തി ആയിരുന്നില്ല. വിഭജനത്തിന്റെ കാരണങ്ങളും പ്രക്രിയയും വിവ രിക്കുക.
Answer:
വിഭജനത്തിന്റെ കാരണങ്ങൾ
a) മുസ്ലിംലീഗ് മുന്നോട്ടുവെച്ച ദ്വിരാഷ്ട്രവാദം വിഭജനത്തിനു കാരണമായി
b) ഇന്ത്യൻ നാഷണൽ തമ്മിലുണ്ടായ രാഷ്ട്രീയമത്സരങ്ങൾ വിഭജനത്തി ലേക്കു നയിച്ചു.
c) ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ്നയം വിഭജന ത്തിലേക്കു നയിച്ച മറ്റൊരു കാരണമായിരുന്നു.

വിഭജന പ്രക്രിയ

  • ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലിംങ്ങൾക്ക് മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. കിഴക്കും പടിഞ്ഞാറു മായാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ സ്ഥിതി ചെയ്തിരുന്നത്.
  • എല്ലാം മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളും പാകിസ്ഥാ നിൽ ചേരാൻ ആഗ്രഹിച്ചിരുന്നില്ല.
  • ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാ യിരുന്ന പഞ്ചാബിലും, ബംഗാളിലും മുസ്ലിങ്ങളല്ലാത്ത മറ്റു ജനവിഭാഗങ്ങളുമുണ്ടായിരുന്നു.
  • ഇരുപക്ഷത്തേയും അതിർത്തികളിൽ താമസിച്ചി രുന്ന ന്യൂനപക്ഷങ്ങളുടേതായിരുന്നു വിഭജന പ്രക്രി യയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം.

Question 28.
1969 – ൽ കോൺഗ്രസ്സ് പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ച സാഹ ചര്യങ്ങൾ വിവരിക്കുക.
Answer:
തന്റെ വ്യക്തിത്വം കൊണ്ട് കോൺഗ്രസ്സിനുള്ളിൽ തികഞ്ഞ സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിയാണ് ജവഹർലാൽ നെഹ്റു. എന്നാൽ, അദ്ദേഹത്തിന്റെ മരണം പാർട്ടിക്കുള്ളിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ക്രമേണ ഒരു കേന്ദ്ര വിഭാഗം, സിന്റിക്കേറ്റ് എന്ന പേരിൽ പാർട്ടിക്കുള്ളിൽ സ്ഥാപിതമായി.

1969 ലാണ് സിന്റിക്കേറ്റും ഇന്ദിരാഗാന്ധിയും തമ്മിൽ ത പാർട്ടിക്കുള്ളിൽ തലപൊക്കുന്നത്. പ്രസിഡന്റാ യിരുന്ന സക്കീർ ഹുസൈന്റെ മരണത്തോടെ, പ്രസിഡന്റ് സീറ്റ് ഒഴിയുകയുണ്ടായി. സിന്റിക്കേറ്റാകട്ടെ ഇന്ദിരാഗാ ന്ധിയുടെ ദീർഘകാല ശത്രുവും അപ്പോഴത്തെ സ്പീക്കറുമായിരുന്ന എൻ. സഞ്ജീവറെഡ്ഡി യെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. എന്നാൽ, ഇന്ദിരാഗാന്ധിയാകട്ടെ, ഉപരാഷ്ട്രപതിയാ യിരുന്ന വി.വി. ഗിരിയോട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉപദേശിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായ വി.വി. ഗിരി തിരഞ്ഞ ടുപ്പിൽ വിജയിക്കുകയുണ്ടായി. ഔദ്യോഗിക കോൺഗ്രസ്സ് സ്ഥാനാർ ത്ഥിയുടെ പരാജയം, കോൺഗ്രസ്സിനെ തികച്ചും ഔപ ചാരികമായ വിഭജനത്തി ലെത്തിച്ചു. കോൺഗ്രസ് പ്രസിഡന്റ്, പ്രധാനമന്ത്രിയെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി. ഇന്ദിരയാ കട്ടെ തങ്ങളുടെ സംഘമാണ് യഥാർഥ കോൺഗ്രസ് എന്ന് പ്രഖ്യാപിച്ചു. 1969 ൽ സിന്റിക്കേറ്റ് നയിച്ച കോൺഗ്രസ്, കോൺഗ്രസ് (O) എന്നും, ഇന്ദിര നയിച്ച കോൺഗ്രസ് കോൺഗ്രസ് (R) എന്നും അറിയപ്പെട്ടു.

Question 29.
കാശ്മീർ പ്രശ്നത്തിന്റെ ആഭ്യന്തരവും വൈദേശികവുമായ തല ങ്ങൾ കണ്ടെത്തുക.
Answer:
ബാഹ്യ ആഭ്യന്തര തർക്കങ്ങൾ
വിദേശ ആഭ്യന്തര പ്രശ്നങ്ങൾ മൂലം കാശ്മീർ എന്നും പ്രശ്ന ങ്ങളുടെ നടുവിലാണ്. പാക്കിസ്ഥാൻ കാശ്മീർ താഴ്വര അവ കാശപ്പെട്ടുകൊണ്ടാണ് ഒരുവശത്ത്. 1947 – ലെ യുദ്ധ ശേഷം കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാൻ നിയന്ത്രണത്തിലായി. ഇന്ത്യ യുടെ അവകാശവാദം ഇത് നിയമപരമല്ലാത്ത കടന്നുകയറ്റം എന്നാണ്. പാക്കിസ്ഥാൻ ഈ ഭാഗത്തെ ആസാദ് കാശ്മീർ എന്നു വിളിക്കുന്നു. ആദ്യന്തരമായി കേന്ദ്രത്തിൽ കാശ്മീരിന്റെ നില തർക്കവിഷയം തന്നെ. ആർട്ടിക്കിൾ 370 പ്രകാരം മറ്റു സംസ്ഥാ നങ്ങളെക്കാൾ അധികം സ്വയംഭരണാവകാശം കാശ്മീരിന് കൊടു ക്കുന്നു, ജമ്മു & കാശ്മീരിന് മാത്രമേ ഈ നിയമം ബാധകമുള്ളു. ഈ സ്പെഷൽ ഇളവ് തർക്കങ്ങൾക്കിട നല്കി. മറ്റുള്ളവർ വിശ്വ സിക്കുന്നത് ആർട്ടിക്കിൾ 370 പ്രകാരം നല്കിയ സ്വയംഭരണാവ കാശം ഇന്ത്യയുടെ ഐകത്തെയും അഖണ്ഡതയെയും ബാധി ക്കുന്നുവെന്നാണ്. ആർട്ടിക്കിൾ 370 മാറ്റേണ്ടതാണ് എന്നവർ വിചാരിക്കുന്നു. എന്നാൽ കാശ്മീരികൾക്ക് വകുപ്പ് 370 പ്രകാരം കിട്ടിയ അധികാരങ്ങൾ പോര എന്നാണ് ധാരണ. ഒരു കൂട്ടം കാശ്മീരികൾക്ക് മൂന്ന് പരാതിയെങ്കിലും ഉന്നയിക്കാനുണ്ട്. 1) ജനഹിതം ഇതുവരെ പരിശോധിച്ചിട്ടില്ല.

21 370-ാം വകുപ്പുപ്രകാരം സ്പെഷൽ സ്റ്റാറ്റസ് വാഗ്ദാനം ചെയ്തത് ഫലത്തിലില്ല എന്നാണു് അവരുടെ വാദം. അവർ കുടുതൽ സ്വയംഭരണാവകാശം ആവശ്യപ്പെടുന്നു.
3) ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുള്ള ജനാ ധിപത്യം അതുപോലെ കാശ്മീരിൽ ഇല്ല എന്നും അവർക്കു പരാതിയുണ്ട്.

B. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 30.
1980 – കൾക്ക് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട അഞ്ച് സംഭവവികാസങ്ങൾ ഉണ്ടായി. ഏതെങ്കിലും മൂന്ന് സംഭവ വികാസങ്ങൾ വിവരിക്കുക.
Answer:

  • 1989 ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പോടെ “കോൺഗ്രസ് സിസ്റ്റം തന്നെ അവ സാനിച്ചു.
  • മണ്ഡൽ പ്രശ്നം ദേശീയ രാഷ്ട്രീയത്തിൽ 1990 കളിൽ ഗവൺമെന്റ് മണ്ഡൽ കമ്മീഷൻ ശുപാർശ ചെയ്ത തൊഴിൽ സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചു. മറ്റു പിന്നോക്കജാ തിക്കാർക്ക് സംവരണം ഏർപ്പെടുത്തി. ഇത് മണ്ഡൽ കമ്മി ഷനെ എതിർക്കുന്ന ഒരു നീക്കം രാജ്യമെമ്പാടും ഉണ്ടാക്കി.
  • സാമ്പത്തിക നയം ഗവൺമെന്റ് മാറുന്നതിനനുസരിച്ച് മാറി ക്കൊണ്ടിരുന്നു. ചറൽ അജസ്റ്റ്മെന്റ് എന്ന പേരിൽ ഒരു പുതിയ സാമ്പത്തിക നയം കൊണ്ടുവന്നു.
  • 1992 ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ഒരുപാട് കാര്യ ങ്ങളുടെ ഫലമായിട്ടാണ്. ഇന്ത്യയുടെ ദേശീയതയേയും അഖ ണ്ഡതയേയും വരെ ചോദ്യം ചെയ്യപ്പെട്ട ഒരു സംഭവമായി രുന്നു അത്. ഹിന്ദുത്വം എന്ന അജണ്ടയുമായി ബിജെപിയുടെ രംഗപ്രവേശത്തോടെയാണ് ഇങ്ങിനെയൊരു കാര്യം സംഭവി ച്ചത്.
  • രാജീവ് ഗാന്ധിയുടെ വധം (1991). ഇതുമൂലം കോൺഗ്ര സിന്റെ നേതൃത്വം തന്നെ മാറ്റി. തുടർന്നുണ്ടായ തെരഞ്ഞെടു പിൽ കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ സീറ്റുകിട്ടി.

Question 31.
യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും ഉള്ള സ്വാധീനം വിവരിക്കുക.
Answer:
രണ്ടാം ലോകമഹായുദ്ധശേഷം അനേകം യൂറോപ്യൻ രാജ്യങ്ങൾ വളരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. യൂറോപ്യൻ നേതാക്കൾ കൂടിച്ചേർന്ന് ഈ അവസ്ഥയിൽ നിന്ന് പുറത്തുവരു ന്നതിന് മാർഗ്ഗം ആലോചിച്ചു. ഇതേ സമയം അമേരിക്കയും, സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം തുടങ്ങിയിരുന്നു. അമേരിക്ക യൂറോപ്പിന് നല്ല സാമ്പത്തിക സഹായം ചെയ്തു. അത് മാർഷാൽ പ്ലാൻ എന്നറിയപ്പെടുന്നു. അമേരിക്ക നാറ്റോയുടെ കീഴിൽ ഒരു സുരക്ഷാകരാർ കൂടി ഏർപ്പാടാക്കി. 1948 ൽ മാർഷൽ പ്ലാനിൻകീഴിൽ ‘യൂറോപ്യൻ എക്കണോമിക് കോപ്പറേ ഷൻ” സ്ഥാപിതമായി. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെ സഹാ യിക്കുക എന്ന അജണ്ടയായിരുന്നു ഉണ്ടായിരുന്നത്. അതൊരു കൂട്ടായ്മയായി കച്ചവടം, സാമ്പത്തികപ്രശ്നം, എന്നിവയിൽ സഹ കരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയ സഹകരണ ത്തിന് 1949-ൽ കൗൺസിൽ ഓഫ് യൂറോപ്പ് സ്ഥാപിച്ചു. ഈ രാജ്യങ്ങളുടെ ഐക്യം ക്രമേണ യൂറോപ്യൻ എക്കണോമിക്ക് കമ്മ്യൂണിറ്റിയുടെ സ്ഥാപനത്തിന് (1957) വഴിതെളിച്ചു.

യൂറോപ്യൻ പാർലിമെന്റിന്റെ വരവ് ഇവരുടെ ഐക്യത്തിന് കൂടുതൽ ശക്തി പകർന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച യൂറോപ്യൻ യൂണി യൻ രാജ്യങ്ങളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിച്ചു. മാത്ര മല്ല. 1992 ൽ യുറോപ്യൻ യൂണിയൻ സ്ഥാപിതമാവുകയും ചെയ്തു. അങ്ങനെ ഒരു പൊതുവായ വിദേശനയം രൂപീകരി ക്കാനും, നീതിന്യായം, ആദ്യന്തരം എന്നിവയിൽ സഹകരിക്കാനും പൊതുവായ ഒരു കറൻസി ‘യൂറോ’ പുറത്തിറക്കാനും സാധിച്ചു. യൂറോപ്വൻ യൂണിയൻ ലോകത്തിൽ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറി. 2005- ലെ കണക്കുപ്രകാരം അവരുടെ ജി.ഡി.പി. 12 ട്രില്യൺ ഡോളറാണ്. ഇത് അമേരിക്കയുടെ സമ്പദ് വ്യവസ്ഥയേക്കാൾ കൂടുതലാണ്. അമേരിക്കൻ ഡോളറിനേക്കാൾ പ്രാധാന്യം ഇന്ന് യൂറോയ്ക്കുണ്ട്. ഇത് ഡബ്ല്യു.ടി.ഒ യുടെ ഒരു പ്രധാന ഭാഗമായി പ്രവർത്തിക്കുന്നു.

യൂറോപ്യൻ യൂണിയന് രാഷ്ട്രീയമായും നയതന്ത്രപരമായും പ്രാധാന്വമുണ്ട്. അതിലെ അംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ഐക്യരാഷ്ട്ര സുരക്ഷാസഭയിൽ സ്ഥിരാംഗത്വമുള്ളവയാണ്. അതിനാൽത്തന്നെ യൂറോപ്യൻ യൂണിയന് ചില സുപ്രധാന നയ ങ്ങളിൽ അഭിപ്രായ രൂപീകരണത്തിന്. സ്വാധീനം ചെലുത്തുന്ന തിന് കഴിയുന്നു. ഉദാ: ഇറാന്റെ ന്യൂക്ലിയർ പ്രോഗ്രാം.

സൈനികമായി ഇവരുടെ ശക്തി ലോകത്തിലെ രണ്ടാം സ്ഥാന ത്തുനിൽക്കുന്നു. ബ്രിട്ടനും ഫ്രാൻസിനും അണുവായുധങ്ങ ളുണ്ട്. ബഹിരാകാശ പ്രവർത്തനങ്ങളിലും വാർത്താവിനിമയ ത്തിലും രണ്ടാം സ്ഥാനം യൂറോപ്യൻ യൂണിയനുണ്ട്.

Plus Two Political Science Question Paper March 2022 Malayalam Medium

Question 32.
യു.എൻ.ഒയുടെ മുഖ്യഘടകങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
യുദ്ധം മനുഷ്യരിൽ സർവനാശമാണ് വിതയ്ക്കുന്നതെന്ന തിരിച്ച റിവിനെ തുടർന്നാണ് രണ്ടാംലോക യുദ്ധാനന്തരം സമാധാനത്തെ ക്കുറിച്ച് ലോകത്തെ പ്രബലശക്തികൾ ചിന്തിച്ചത്. ഇനിയുമൊരു യുദ്ധമുണ്ടായാൽ ഭൂമുഖത്ത് മനുഷ്യനും സ്വത്തും അവശേഷി ക്കില്ലെന്ന ഉറച്ച ചിന്തയിൽ സാർവദേശീയ സമാധാനം ഉറപ്പുവ രുത്തുന്നതിന് ലോകരാഷ്ട്രങ്ങൾ ഒത്തുകൂടി. അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻഫ്രാൻസിസ്കോയിൽ 1945 ഏപ്രിൽ 25 മുതൽ ജൂൺ 26 വരെ തുടർച്ചയായി യോഗം ചേർന്ന 50 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ യു.എൻ. ചാർട്ടറിന് രൂപംകൊ ടുത്തു. 1945 ഒക്ടോബർ 24 ന് ഐക്വരാഷ്ട്ര സംഘടന ഔദ്യോഗി കമായി നിലവിൽ വന്നു.

ജോൺ ഡി. റോഫെല്ലർ സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടന് ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘ ടനയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. 1946 – ൽ ലണ്ടനി ലാണ് ഐക്യരാഷ്ട്രസംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നത്.

വീറ്റോ അധികാരം : സുരക്ഷാസമിതിയുടെ അഞ്ചു സ്ഥിരാംഗങ്ങ ളിൽ ഏതെങ്കിലും ഒരു രാഷ്ട്രം എതിർത്ത് വോട്ടുചെയ്യുന്ന ഏത് പ്രമേയവും സഭ തള്ളും. സ്ഥിരാംഗങ്ങൾക്കുള്ള ഈ പ്രത്യേക അധികാരമാണ് വിറ്റോ.

സെക്രട്ടേറിയറ്റ് : ഐക്യരാഷ്ട്രസംഘടനയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകമാണ് സെക്രട്ടേറിയറ്റ്. ഇതിന്റെ മുഖ്യ ഭരണാധി കാരിയാണ് സെക്രട്ടറി ജനറൽ, പൊതുസഭയാണ് സെക്രട്ടറി ജന റലിനെ നിയമിക്കുന്നത്. അഞ്ച് വർഷമാണ് കാലാവധി. ഒരു രാജ്യ ത്തോടും ഒരു ജനത്തോടും പ്രത്യേക താൽപര്യം വെച്ചുപു ലർത്താത്ത ആളാകണം സെക്രട്ടറി ജനറൽ, ഇദ്ദേഹത്തെ സഹാ യിക്കാൻ അണ്ടർ സെക്രട്ടറി ജനറൽമാർ, അസി. സെക്രട്ടറി ജന റൽമാർ, ഡെപ്യൂട്ടി ജനറൽ എന്നിവരുമുണ്ട്.

പൊതുസഭ ഐക്യരാഷ്ട്ര സംഘടനയിലെ എല്ലാ പൊതുരാജ്യങ്ങളും പങ്കെടുക്കുന്ന പ്രധാന ഘടകം. ‘ലോകപാർലമെന്റ്” എന്നറിയപ്പെ ടുന്നു. 1964 – ൽ ലണ്ടനിലാണ് ആദ്യസമ്മേളനം നടന്നത്. 192 അംഗരാ ജ്വങ്ങളാണ് നിലവിൽ പൊതുസഭയിലുള്ളത്. 2002-ൽ അംഗത്വം നേടിയ മോണ്ടിനെഗ്രോ ആണ് 192ത്തെ രാജ്യം. പൊതുസഭയിലേക്ക് ഒരു അംഗരാഷ്ട്രത്തിന് അഞ്ച് പ്രതിനിധികളെ അയയ്ക്കാം. എന്നാൽ, ഒരു വോട്ടുമാത്രം ചെയ്യാനുള്ള അധികാരമേയുള്ളൂ. വർഷത്തിലൊ രിക്കൽ യു.എൻ പൊതുസഭ സമ്മേളിക്കും.

രക്ഷാസമിതി : ഐക്യരാഷ്ട്രസംഘടനയുടെ ഭരണനയം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രധാന ഘടകമാണ് രക്ഷാമിതി. അന്താരാഷ്ട സമാധാനം, സുരക്ഷ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഒരു രാജ്യത്തിന് അംഗത്വം നൽകേണ്ടതുമായി ബന്ധപ്പെട്ട തീരുമാന മെടുക്കുന്നത് രക്ഷാസമിതിയാണ്. 15 അംഗരാജ്യങ്ങളുണ്ട്. അമേ രിക്ക, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ എന്നിവ സ്ഥിരാംഗങ്ങളാ ണ്. ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ജപ്പാൻ, ജർമനി എന്നിവ രക്ഷാസമിതിയിൽ സ്ഥിരം അംഗത്വം നേടാൻ ശ്രമിക്കുന്ന രാജ്യ ങ്ങളാണ്.

അഞ്ചു സ്ഥിരം അംഗരാഷ്ട്രങ്ങളും രണ്ടു വർഷ കാലാവധിക്കു തെരെഞ്ഞെടുക്കുന്ന പത്ത് അംഗരാഷ്ട്രങ്ങളും ചേർന്നതാണു രക്ഷാസമിതി. ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നി വയാണ് സ്ഥിരം അംഗങ്ങൾ. അംഗരാഷ്ട്രങ്ങൾക്കിടയിൽ രക്ഷാ സമിതി അധ്യക്ഷപദം ഓരോ മാസവും മാറിവരും. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കം പരിഗണിക്കുക, ആയുധനിയന്ത്രണ നടപടി കൾ ആസൂത്രണം ചെയ്യുക, അക്രമങ്ങൾക്കെതിരെ ഉപരോ ധവും സൈനിക നടപടിയും സ്വീകരിക്കുക, പുതിയ അംഗങ്ങളെ സ്വീകരിക്കാൻ ശുപാർശ ചെയ്യുക, സെക്രട്ടറി ജന
റലിന്റെ നിയമനം സംബന്ധിച്ചു പൊതുസഭയ്ക്കു ശുപാർശ നൽകുക തുടങ്ങിയവയാണ് രക്ഷാസമിതിയുടെ ഉത്തരവാദിത്ത ങ്ങൾ. അഞ്ചു സ്ഥിരാംഗങ്ങൾക്കും വീറ്റോ പവറുണ്ട്. അതായ ത്. ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നട പടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തുകാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗ ങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം.

സാമ്പത്തിക സാമൂഹികസമിതി ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളുടെയും അനുബന്ധ ഏജൻസികളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന ഘടകമാണ് സാമ്പത്തിക സാമൂ ഹികസമിതി. 54 അംഗരാജ്യമാണുള്ളത്.

അന്താരാഷ്ട്ര നീതിന്യായ കോടതി അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതിയാണ്. നെതർലൻഡ്സിലെ ഹേഗാണ് ആസ്ഥാനം. ഒമ്പതു വർഷം കാലാവധിയുള്ള 15 ജഡ്ജിമാരാണ് ഈ കോടതിയിലു ഉള്ളത്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരൻ ജസ്റ്റിസ് നാഗോന്ദ്രസിങ്ങാണ്. ബി.എൻ. റാവു, ആർ.എസ്. പഥക് എന്നിവർ ഈ സ്ഥാനം അലങ്കരിച്ച മറ്റ് ദാര തീയരാണ്.

പരിരക്ഷണസമിതി : സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണ നിർവഹണത്തിനുള്ള ഘടകമാണ് പരിരക്ഷണസമിതി. യൂറോപ്യൻ രാജ്യങ്ങളുടെ കോളനികൾക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇടക്കാല സർക്കാർ അധികാരത്തിൽ വരുന്നതുവരെ രാജ്യത്തെ പരിരക്ഷി ക്കാൻ വന്ന സമിതിയാണിത്. 11 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാ യിരുന്നു. എന്നാൽ, അവസാനമായി പലാവുകൂടി മോചിതമായ തോടെ ഇതിന്റെ പ്രവർത്തനം നിർത്തി.

Part – V

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 33.
1962 ലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും വിവരിക്കുക.
Answer:
1962 – ലെ ചൈനയുടെ കടന്നുകയറ്റം: വല്ലഭായ് പട്ടേലിനെപ്പോ ലെയുള്ള നെഹ്റുവിന്റെ സഹപ്രവർത്തകരുടെ പ്രവചനം ശരി വയ്ക്കുന്ന തരത്തിൽ 1962-ൽ ചൈനയുടെ ആക്രമണമുണ്ടായി. രണ്ടുനീക്കങ്ങളാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഉലച്ചത്.

(1) ടിബറ്റൻ പ്രശ്നം
(2) അതിർത്തി തർക്കങ്ങൾ

1950 – കളിൽ സൗഹൃദമുള്ളപ്പോൾത്തന്നെ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കങ്ങൾ നിലനിന്നിരുന്നു. അതിരുകളുടെ അവകാശത്തെക്കുറിച്ചുള്ള നമ്മുടെ നിർദ്ദേശങ്ങളോ തീരുമാന ങ്ങളോ ചൈന അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. പടിഞ്ഞാറും കിഴക്കുമുള്ള അതിർത്തിയായിരുന്നു പ്രധാന തർക്കവിഷയം. ചൈന ജമ്മുകാശ്മീരിന്റെ ലഡാക്ക് പ്രദേശവും, അരുണാചൽപ്ര ദേശിന്റെ പലഭാഗങ്ങളും അവകാശപ്പെട്ടു. 1957 – 59 കാലയള വിൽ അക്സായ് ചിൻ മേഖല പിടിച്ചെടുക്കുകയും കാരക്കോരം ഹൈവേ എന്ന റോഡ് പണിയുകയും ചെയ്തു. നേതാക്കൾ തമ്മിൽ കുറേക്കാലത്തെ എഴുത്തുകുത്തുകളും ചർച്ചയും നട ത്തിയെങ്കിലും വലിയ ഫലമുണ്ടായില്ല എന്നുവേണം കരുതാൻ. രണ്ടാമത്തെ തർക്കവിഷയം ടിബറ്റ് പ്രശ്നമാണ്. 1950 – ൽ ചൈന യോട് ടിബറ്റ് ചേർക്കപ്പെട്ടു.

അത് ഒരു വിശ്വാസാഘാതമായിരുന്നു. തുടക്കത്തിൽ ഇന്ത്യ അതിനെ എതിർത്തില്ല. പക്ഷേ ഇങ്ങിനെ തുട രാനായില്ല. കാരണം ടിബറ്റൻ സംസ്ക്കാരം ചൈന അടിച്ച മർത്താൻ ശ്രമിക്കുകയായിരുന്നു. 1959-ൽ തിബറ്റിന്റെ ആത്മി യാചാര്യൻ ദലായ്മാമ ഇന്ത്യയോട് രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചു. അതനുവദിക്കപ്പെട്ടു. അതോടെ ചൈനവിരുദ്ധനടപടികൾ ഇന്ത്യ സ്വീകരിക്കുന്നുവെന്നാരോപിച്ച് ചൈന ഇന്ത്യയെ വെല്ലുവിളിച്ചു. ഈ കാരണങ്ങളുടെ വെളിച്ചത്തിൽ 1962 ഒക്ടോബറിൽ ചൈന തർക്കവിഷയമായ പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം നടത്തി. ആദ്യത്തെ ആക്രമണം ഒരാഴ്ച നീണ്ടുനിന്നു. ചൈനയുടെ സൈന്യം അരുണാചൽപ്രദേശിലെ ചില പ്രധാന സ്ഥലങ്ങൾ പിടി ച്ചെടുത്തു. രണ്ടാമത്തെ ആക്രമണം അടുത്തമാസമായിരുന്നു. എന്നാൽ ചൈനയുടെ നീക്കം ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗ ത്തുവച്ചുതന്നെ ഇന്ത്യൻ സംഘം തടഞ്ഞു. എന്നാൽ കിഴക്കുഭാ ഗത്ത് ആസം സമതലം വരെയെത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ഏകപക്ഷീയമായിത്തന്നെ ചൈന വെടിനിറുത്തൽ പ്രഖ്യാപിച്ച് നുഴഞ്ഞുകയറിയ സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങു കയും ചെയ്തു.

ഇന്തോ – ചൈന യുദ്ധത്തിന്റെ ഫലങ്ങൾ : യുദ്ധകാലത്ത് റഷ്യ നിഷ്പക്ഷത പാലിച്ചു. അതിനാൽ ഇന്ത്യക്ക് സൈനികസഹായ ത്തിനുവേണ്ടി അമേരിക്കയെയും ബ്രിട്ടനേയും ആശ്രയിക്കേണ്ടി വന്നു. യുദ്ധം രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കുന്ന സംഭ വമായി. എന്നാൽ ഒപ്പംതന്നെ അത് ദേശീയബോധം ശക്തിപ്പെടു ത്തുകയും ചെയ്തു.

യുദ്ധശേഷം ഉന്നതതലത്തിലുള്ള ചില സൈനികോദ്യോഗസ്ഥർ രാജിവച്ചു. നെഹ്റുവിന്റെ അടുത്ത അനുയായിയും പ്രതിരോധ മന്ത്രിയുമായ വി.കെ. കൃഷ്ണമേനോന് പുറത്തുപോകേണ്ടിവന്നു. നെഹ്റുവിനുതന്നെ ചൈനയെ അന്ധമായി വിശ്വസിച്ചതിനും, മുൻപേ സൈനിക തയ്യാറെടുപ്പ് നടത്താതിരുന്നതിനും വിമർശനം കേൾക്കേണ്ടി വന്നു. ഒരു അവിശ്വാസപ്രമേയം അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെ കൊണ്ടുവന്നു. ലോകസഭയിൽ ധാരാളം ചർച്ചകൾ നടന്നു. മാത്രമല്ല പല ലോകസഭാ ഉപതെരഞ്ഞെടു പ്പുകളിലും കോൺഗ്രസിന് പരാജയം നേരിട്ടു. ഈ തർക്കം പ്രതി പക്ഷത്തേയും ബാധിച്ചു. 1964-ൽ കമ്മ്യൂണിസ്റ്റുകൾ പിളർന്ന് ചൈന പക്ഷം, റഷ്യ പക്ഷം എന്നിങ്ങനെ രണ്ടു പക്ഷമായി. കോൺഗ്രസ്സിനോട് ചായ്വുള്ള ഭാഗം CPI ആയി. ചൈനയോട് ചായ്വുള്ളത് CPI(M) ആയി.

യുദ്ധം നേതൃത്വത്തിൽ കൂടുതൽ ജാഗ്രതയുണർത്തി. വടക്കു കിഴക്കൻ പ്രദേശങ്ങൾ പിന്നോക്കമായിരുന്നു. രാഷ്ട്രത്തിന്റെ അഖ ണ്ഡത കാത്തുസൂക്ഷിക്കാനും പുരോഗതിക്കുള്ള പ്രവർത്തികൾ തുടങ്ങാനും ചൈന യുദ്ധം കാരണമായി.

Question 34.
1975 – ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാര ണങ്ങൾ വിവരിക്കുക.
• സാമ്പത്തിക സാഹചര്യം
• ഗുജറാത്തിലെയും ബിഹാറിലേയും സമരങ്ങൾ
• അലഹബാദ് ഹൈക്കോടതി വിധി
Answer:
1971 – ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ദിരാഗാന്ധി വമ്പിച്ച ജനപിന്തുണയോടെ പ്രമുഖനേതാവായി. ഈ സമയത്ത് പാർട്ടി യിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കാര ണങ്ങൾ പ്രധാനമായും മൂന്നാണ്.
a) സാമ്പത്തിക പ്രശ്നങ്ങൾ
b) ഗുജറാത്ത് ബീഹാർ മൂവ്മെന്റ്
c) ജൂഡിഷ്യറിയുമായുള്ള തർക്കം.

1) സാമ്പത്തിക പ്രശ്നങ്ങൾ
1971-ലെ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ഗരീബി ഹ ഠാവോ (ദാരിദ്ര്യം മാറ്റുക) എന്നതായിരുന്നു. എന്നാൽ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ രാജ്യത്തെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിച്ചില്ല. ഇതിനു പല കാരണങ്ങ ളുണ്ട്. ഒന്നാമതായി അഭയാർത്ഥിപ്രശ്നം, ബംഗ്ലാദേശ് പ്രതിസന്ധി, പിന്നെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധം മുതലായവ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടു വരുത്തി. രണ്ടാമതായി, യുദ്ധശേഷം അ മിക്ക ഇന്ത്യക്കുള്ള സഹായം നിർത്തി. മൂന്നാമതായി പെട്രോളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധന. നാലാമതായി നാണ യപ്പെരുപ്പവും വില വർദ്ധനയുംമൂലം ജനങ്ങൾക്ക് ജീവിതം ബുദ്ധിമുട്ടായി. അഞ്ചാമതായി, വ്യവസായ വളർച്ച കുറവായി, തൊഴിലില്ലായ്മ കൂടി പ്രത്യേകിച്ചും ഗ്രാമീണമേഖലകളിൽ. ആറാ മതായി, ഗവർമെന്റ് ജീവനക്കാരുടെ ശമ്പളം നിർത്തിവെക്കു കയോ കുറക്കുകയോ ചെയ്യേണ്ടിവന്നു. ഏഴാമതായി, മഴയില്ലാ മൂലം ഭക്ഷ്യോൽപാദനങ്ങളുടെ ഗണ്യമായ കുറവ്.

മേല്പറഞ്ഞ കാരണങ്ങൾ നാട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. മൊത്തമായും രാജ്യത്തിൽ ഒരു അതൃപ്തി വരാൻ കാര ണമായി. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധം സംഘടിപ്പി ക്കാൻ അവസരം കൊടുത്തു.

2. ഗുജറാത്ത് ആന്റ് ബീഹാർ മൂവ്മെന്റ്
രണ്ടാമത്തെ ഒരു വലിയ പ്രശ്നം കോൺഗ്രസ് ഭരിക്കുന്ന ഗുജ റാത്തിലെയും ബീഹാറിലെയും വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നു. പ്രക്ഷോഭത്തിന് പ്രധാന കാരണം അവശ്വസാധനങ്ങളുടെ വില വർദ്ധനയായിരുന്നു. ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, അഴിമതി എന്നി വയും വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. ഈ രണ്ടു സംസ്ഥാനങ്ങ ളിലും പ്രതിപക്ഷത്തിന്റെ പിന്തുണ വിദ്യാർത്ഥികൾക്കുണ്ടായി രുന്നു. ഗുജറാത്തിൽ പ്രസിഡണ്ട് ഭരണം നടപ്പിലാക്കി. ഈ സമ യത്ത് ഇന്ദിരാഗാന്ധിയുടെ പ്രധാന എതിരാളിയും കോൺഗ്രസ്സ് (ഒ) യിലെ പ്രമുഖ നേതാവുമായിരുന്ന മൊറാർജി ദേശായി അനി ശ്ചിതകാല നിരാഹാരത്തിനൊരുങ്ങി. ആ സംസ്ഥാനത്ത് തെര ഞെഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. 1975 ജൂണിൽ കടുത്ത സമ്മർദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു നടന്നു. കോൺഗ്രസ് പരാജയപ്പെട്ടു. ബീഹാറിൽ വിദ്യാർത്ഥികൾ ജയപ്രകാശ് നാരായണനെ സമരം നയിക്കാൻ ക്ഷണിച്ചു. അഹിം സാപരമായിരിക്കണം എന്ന ഉപാധിയോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു. ജയപ്രകാശ് നാരായണൻ കോൺഗ്രസ് ഗവൺമെന്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു. എല്ലാ രംഗത്തും (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം) ഒരു വിപ്ലവം വേണമെന്നും അത് ജനാ ധിപത്യത്തെ നിലനിർത്തുന്നതാവണമെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ ബിഹാർ ഗവൺമെന്റ് രാജിവെക്കാൻ കൂട്ടാക്കിയില്ല. ദേശീയതലത്തിൽ ഇതിനെക്കുറിച്ച് ചലനമുണ്ടായി. ജയപ്രകാശ് നാരായണൻ മുഴുവൻ രാജ്യത്തും പ്രക്ഷോഭം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഇതിനിടെ റെയിൽവേ ജോലിക്കാർ പണി മുടക്കി. രാജ്യമാകമാനം സ്തംഭിക്കാവുന്ന രൂപത്തിലായിരുന്നു അത്. 1975 – ൽ ജയപ്രകാശ് നാരായണൻ പാർലിമെന്റിലേക്ക് ഒരു മാർച്ച് നടത്തി. ഡൽഹിയിൽ ജനം കണ്ട ഏറ്റവും വലിയ റാലി യായിരുന്നു അത്. അതോടെ പ്രതിപക്ഷം ഇന്ദിരാഗാന്ധിക്ക് ബദ ലായി അദ്ദേഹത്തെ കണ്ടു. രണ്ടു പ്രക്ഷോഭങ്ങളും കോൺഗ്രസ് വിരുദ്ധമായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരായും ശബ്ദ ങ്ങളുയർന്നു. ഇതെല്ലാം തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു.

3. ജൂഡിഷ്വറിയുമായുള്ള സംഘർഷം: അടിയന്തിരാവസ്ഥ പ്രഖ്യാ പിക്കാൻ മറ്റൊരു കാരണം ജുഡീഷ്വറിയുമായുള്ള സംഘർഷ മാണ്. ഇക്കാലത്ത് ഗവൺമെന്റിന്റെ ചില പ്രവർത്തികൾ ഭരണ ഘടന ലംഘനമാണെന്ന് സുപ്രീംകോർട്ട് കണ്ടെത്തി. കോർട്ട് വിധി ജനാധിപത്യത്തിനും പാർലിമെന്റ് അധികാരത്തിനും എതിരാണെ ന്നായിരുന്നു കോൺഗ്രസ്സിന്റെ വാദം. പാവങ്ങൾക്കായി നട ത്തുന്ന പദ്ധതികൾക്ക് കോടതി തടസ്സം നില്ക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. തർക്കം മൂന്ന് പ്രധാന പ്രശ്നങ്ങളിലായി രുന്നു. ഒന്നാമതായി, പാർലിമെന്റിന് മൗലികാവകാശങ്ങൾ മാറ്റാൻ അവകാശമുണ്ടോ? കോർട്ട് വിധി ‘ഇല്ല’ എന്നുതന്നെയായിരുന്നു രണ്ടാമതായി, പാർലിമെന്റിന് ഭൂമിയുടെ ഉടമസ്താവകാശം മാറ്റാൻ സാധ്യമാവുമോ? പാർലിമെന്റിന് മാറ്റാൻ അധികാരമില്ല എന്നായി രുന്നു കോടതിയുടെ വിധി. മൂന്നാമതായി പാർലിമെന്റ് അതിന് മൗലികാവകാശങ്ങൾ കുറക്കാൻ അധികാരമുണ്ടെന്നും പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്തു. എന്നാൽ സുപ്രീം കോർട്ട് ഇതു നിരസിച്ചു. ഇതാണ് കോടതിയും ഗവൺമെന്റും തമ്മിലുള്ള സംഘർഷത്തിന് കാരണം.

ഇതു കൂടാതെ രണ്ടു കാരണങ്ങൾകൂടിയുണ്ടായിരുന്നു. കേശ വാനന്ദഭാരതി കേസിൽ സുപ്രീം കോർട്ട് പ്രഖ്യാപിച്ചു പാർലി മെന്റിന് ഭരണഘടനയുടെ അടിസ്ഥാന നിബന്ധനകൾ മാറ്റാനധി കാരമില്ല എന്ന്. അതിനുശേഷം ചീഫ് ജസ്റ്റീസിന്റെ പോസ്റ്റിൽ ഒഴിവ് വന്നു. സാധാരണ ഏറ്റവും സീനിയർ ജഡ്ജിയാണ് ചീഫ് ജസ്റ്റീ സായി നിയമിക്കപ്പെടുക. എന്നാൽ ഗവൺമെന്റ് അർഹതയുള്ള മൂന്ന് ജഡ്ജിമാരെ തഴഞ്ഞുകൊണ്ട് എ.എൻ. റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ നിയമനം വിവാദമായി. അതിനും പുറമേ ഉത്തർപ്രദേശ് ഹൈക്കോർട്ട് ഇന്ദിരാഗാന്ധിയുടെ തെര ഞെഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. 1975 ജൂണിൽ അടിയ ന്തിരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ പ്രധാന കാരണങ്ങളാണിവ.

Plus Two Political Science Question Paper March 2022 Malayalam Medium

Question 35.
ശീതയുദ്ധത്തിന് ശേഷം യു.എസ്.എ. ലോകരാഷ്ട്രീയത്തിന്റെ എല്ലാ മേഖലകളിലും മേധാവിത്വം സ്ഥാപിച്ചിട്ടുണ്ട്. മേധാവിത്വം എന്താണെന്നും മേധാവിത്വത്തിന്റെ മൂന്ന് മേഖലകളും വിവരി ക്കുക.
Answer:
മേധാവിത്വം അല്ലെങ്കിൽ ആധിപത്യം മൂന്ന് കാര്യങ്ങളിൽ കൂടി യാണ് അമേരിക്ക ഉറപ്പിക്കുന്നത്.

1) ആധിപത്യം മാരകശക്തി എന്ന നിലയിൽ : സൈനിക ശക്തി, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മുതലായവ ഇതിൽപെടു ന്നു. ഇന്ന് അമേരിക്ക സൈനികശക്തിയിൽ മുൻപന്തിയിൽ നില്ക്കുന്നു. അമേരിക്കൻ സൈനിക മേധാവിത്വത്തെ വെല്ലുവി ളിക്കാൻ ഇന്നാരുമില്ല. ഏതു നിമിഷത്തിലും ലോകത്തിന്റെ ഏത് കോണിലും എത്താനുള്ള കഴിവ് അവർ നേടിയിരിക്കുന്നു. ഈ ഉദ്ദേശ്യത്തിനുവേണ്ടി ബജറ്റിന്റെ ഒരു നല്ല തുക അവർ ചെല വഴിക്കുന്നുണ്ട്. ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പി ക്കുന്നതിനും വാരിക്കോരി പണം ചെലവിടുന്നു. സാങ്കേതികവിദ്യ യാണ് അമേരിക്കയെ വലിയ ആജ്ഞാശക്തിയായി നിലനിർത്തു ന്നത്

2) ആധിപത്യം ഘടനാപരമായ ശക്തി എന്ന നിലയിൽ : സാമ്പ ത്തികഘടനയെ അടിസ്ഥാനമാക്കിയാണ് ഈ മേധാവിത്വം. ആഗോള സാമ്പത്തികഘടന അമേരിക്കയെ ആധാരമാക്കിയാണ് പ്രവർത്തിക്കുന്നത്. അമേരിക്ക ലോക സമ്പദ്ഘടനയെ സഹാ യിക്കുന്നു വെങ്കിൽ അത് അവരുടെ ഗുണത്തിനോ ലാഭ ത്തിനോവേണ്ടി മാത്രമാണ്.

ഇനി അടുത്തത് ഇന്റർനെറ്റ്. അത് സത്യത്തിൽ അമേരിക്കൻ സൈന്യ ഗവേഷണ പ്രോജക്റ്റായിരുന്നു. 1950 ൽ ആണ് ഇത് തുടങ്ങിയത്. ഇന്ന് ആഗോള നെറ്റ്വർക്ക് സാറ്റലൈറ്റുകളുപയോ ഗിച്ച് പ്രവർത്തിക്കുന്നു. അവ മിക്കവാറും അമേരിക്കൻ ഗവൺ മെന്റിന്റെ കീഴിലുള്ളതാണ്. ആഗോള സാമ്പത്തികത്തിന്റെ 28% അമേരിക്കയുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര വ്യാപാര ത്തിന്റെ 15%വും ഇവരിൽത്തന്നെ നിക്ഷിപ്തമാണ്. ഏത് സാമ്പ ത്തികമേഖല എടുത്താലും ആദ്യത്തെ മൂന്ന് ഏറ്റവും വലിയ കമ്പനികളിൽ ഒരു അമേരിക്കൻ കമ്പനിയെങ്കിലും കാണാതിരി ക്കില്ല. അമേരിക്കയുടെ ബ്രറ്റൺ വുഡ്സിന്റെ രീതി തന്നെയാണ് ഇന്ന് ആഗോളതല സാമ്പത്തികത്തിന്റെ ഘടന. ലോകബാങ്ക്, ഐ.എം.എഫ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഇവ എല്ലാം തന്നെ അമേരിക്കൻ മേധാവിത്വത്തിന്റെ ഉദാഹരണങ്ങളാണ്. ഇനി വേറൊരു ഉദാഹരണമാണ് എം.ബി.എ. ഡിഗ്രി. ഇതിനെ വളരെ വിലപ്പെട്ട ലോകവ്യാപകമായ ഒരു കോഴ്സാക്കിയത് അമേ രിക്കയാണ്. ബിസിനസ് ഒരു പ്രൊഫഷൻ ആണെന്നും അത് പഠി ഷിച്ചെടുക്കാവുന്നതും ആണെന്ന് അവരാണ് കണ്ടുപിടിച്ചത്.

3) ആധിപത്വം മൃദുശക്തി എന്ന നിലയിൽ ആശയപരമായും സാംസ്ക്കാരികമായുമുള്ള മേധാവിത്വം ആണ് ഇതുകൊണ്ടുദ്ദേ ശിക്കുന്നത്. അമേരിക്ക എല്ലാവർക്കും മാതൃകയായി. മറ്റു രാഷ്ട്ര ങ്ങൾ അമേരിക്കയെ അനുകരിക്കുന്നു.

അമേരിക്കക്കാരുടെ ജീവിതരീതി, വ്യക്തിഗതവിജയം എന്നിവ യിൽ നമ്മളെല്ലാം ഊറ്റം കൊള്ളുന്നു. ലോകരാഷ്ട്രങ്ങളിൽ അമേ രിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. അത് സോഫ്റ്റ് പവർ’ പര ണയിൽ കൂടി, ബലം പ്രയോഗിച്ചല്ല, മറ്റു രാജ്യങ്ങളിൽ ഭംഗിയായി നടപ്പിലാക്കുന്നു.

Plus Two Political Science Question Paper March 2023 Malayalam Medium

Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.

Kerala Plus Two Political Science Previous Year Question Paper March 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ നിന്നും 16 സ്കോറിന് ഉത്തരമെഴുതുക. (16)

Question 1.
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സുപ്രധാന പങ്കു വഹിച്ച നേതാവിനെ കണ്ടെത്തുക. (1)
(a) നെഹ്റു
(b) പോറ്റി ശ്രീരാമുലു
(c) സർദാർ വല്ലഭായ് പട്ടേൽ
(d) മഹാത്മാ ഗാന്ധി
Answer:
(c) സർദാർ വല്ലഭായ് പട്ടേൽ

Question 2.
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്? (1)
(a) സുകുമാർ സെൻ
(b) D.P. മിശ്ര
(c) T.N. ശേഷൻ
(d) P.D. ടണ്ടൻ
Answer:
(a) സുകുമാർ സെൻ

Question 3.
ഭാരതീയ ജന സംഘിന്റെ നേതാവിനെ കണ്ടെത്തുക. (1)
(a) A.K. ഗോപാലൻ
(b) C. രാജഗോപാലാചാരി
(c) ശ്യാമ പ്രസാദ് മുഖർജി
(d) ജയപ്രകാശ് നാരായൺ
Answer:
(c) ശ്യാമ പ്രസാദ് മുഖർജി

Question 4.
വിപുലീകരിച്ചെഴുതുക: (2)
• സി.റ്റി.ബി.റ്റി
• എൻ.പി.റ്റി.
Answer:
• സി.റ്റി.ബി.റ്റി – കോംപ്രിഹെൻസീവ് ടെസ്റ്റ് ബാൻ ട്രീറ്റി
• എൻ.പി.റ്റി. – ന്യൂക്ലിയർ നോൺ പ്രോലിഫറേഷൻ ട്രീറ്റി

Question 5.
ചേരുംപടി ചേർക്കുക. (4)
(a) കോൺഗ്രസ്സിതരത്വം – ലാൽ ബഹദൂർ ശാസ്ത്രി
(b) ജയ് ജവാൻ ജയ് കിസാൻ – K. കാമരാജ്
(c) ഗരീബി ഹഠാവോ – റാം മനോഹർ ലോഹ്യ
(d) സിൻഡിക്കേറ്റ് – ഇന്ദിരാ ഗാന്ധി
Answer:
(a) കോൺഗ്രസ്സിതരത്വം – റാം മനോഹർ ലോഹ്യ
(b) ജയ് ജവാൻ ജയ് കിസാൻ – ലാൽ ബഹദൂർ ശാസ്ത്രി
(c) ഗരീബി ഹഠാവോ – ഇന്ദിരാഗാന്ധി
(d) സിൻഡിക്കേറ്റ് – K. കാമരാജ്

Plus Two Political Science Question Paper March 2023 Malayalam Medium

Question 6.
അടിയന്തരാവസ്ഥ കാലത്ത് നടന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ ജനതാപാർട്ടി ഗവൺമെന്റ് 1977 ൽ നിയ മിച്ച കമ്മീഷൻ (1)
(a) ഷാ കമ്മീഷൻ
(b) സർക്കാരിയ കമ്മിഷൻ
(c) മണ്ഡൽ കമ്മീഷൻ
Answer:
ഷാ കമ്മീഷൻ

Question 7.
പഞ്ചാബ് കരാർ ഒപ്പ് വെച്ചത് _________________ ഉം __________________ ചേർന്ന താണ്. (2)
(a) രാജീവ് ഗാന്ധിയും ഹർചന്ദ് സിംഗ്ലോംഗോവാളും
(b) ഇന്ദിരാ ഗാന്ധിയും അംഗമി സപർ ഫിസോയും
(c) രാജീവ് ഗാന്ധിയും ലാൽഡെംയും
Answer:
രാജീവ് ഗാന്ധിയും ഹർചന്ദ് സിംഗ്ലോംഗോവാളും

Question 8.
ഭാരതീയ കിസാൻ യൂണിയന്റേയും ചാരായ വിരുദ്ധ പ്രസ്ഥാ നത്തിന്റേയും ചില വസ്തുതകളാണ് ചുവടെ ചേർത്തിരി ക്കുന്നത്. അവയെ താഴെ തന്നിരിക്കുന്ന പട്ടികയിൽ ശരി യായി ക്രമപ്പെടുത്തുക.
(a) സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ ങ്ങൾ ഉയർത്തിക്കാട്ടി
(b) അംഗങ്ങളിൽ ഭൂരിഭാഗവും ഒരേ സമുദായത്തിൽപ്പെട്ടവ രായിരുന്നു.
(c) പശ്ചിമ യുപിയിലും ഹരിയാനയിലും
(d) ഗാർഹിക പീഡനങ്ങൾക്കെതിരെ പ്രവർത്തിച്ചു.
(e) വൈദ്യുതി ന്യായമായ നിരക്കിൽ ലഭ്യമാകുമെന്ന് ഉറപ് വരുത്തി.
(f) വയോജന വിദ്യാഭ്യാസയജ്ഞം (3)

ചാരായ വിരുദ്ധ പ്രസ്ഥാനം ഭാരതീയ കിസാൻ യൂണിയൻ

Answer:
ചാരായ വിരുദ്ധ പ്രസ്ഥാനം
• സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ ങ്ങൾ ഉയർത്തിക്കാട്ടി.
• ഗാർഹികപീഡനങ്ങൾക്കെതിരെ പ്രവർത്തിച്ചു.
• വയോജന വിദ്യഭ്യാസ യജ്ഞം

ഭാരതീയ കിസാൻ യുണിയൻ
• അംഗങ്ങളിൽ ഭൂരിഭാഗവും ഒരേ സമുദായത്തിൽപ്പെട്ടവ രായിരുന്നു.
• പശ്ചിമ യു.പി.യിലും ഹരിയാനയിലും
• വൈദ്യുതി ന്യായമായ നിരക്കിൽ ലഭ്യമാകുമെന്ന് ഉറപ്പു വരുത്തി.

Question 9.
ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ സെക്രട്ടറി ജനറ ലിന്റെ പേര് എഴുതുക. (1)
Answer:
ട്രിഗ്വിലി

Question 10.
“തുറന്ന വാതിൽ നയം” നടപ്പിലാക്കിയ രാജ്യം ഏത് ? (1)
Answer:
പൈന

Question 11.
താഴെ കൊടുത്തിരിക്കുന്ന രാജ്യങ്ങളെ യൂറോപ്യൻ യൂണി യൻ അംഗങ്ങളെന്നും അസിയാൻ അംഗങ്ങളെന്നും തരം തിരിക്കുക.
ഫ്രാൻസ്, കംബോഡിയ, സ്പെയിൻ, ജർമ്മനി, വിയറ്റ്നാം, മലേഷ്

യൂറോപ്യൻ യൂണിയൻ ആസിയാൻ

Answer:
യൂറോപ്യൻ യൂണിയൻ

  1. ഫ്രാൻസ്
  2. സ്പെയിൻ
  3. ജർമ്മനി

ആസിയാൻ

  1. കമ്പോഡിയ
  2. വിയറ്റ്നാം
  3. മലേഷ്യ

Plus Two Political Science Question Paper March 2023 Malayalam Medium

12 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം: (4 × 3 = 12)

Question 12.
ജവാഹർലാൽ നെഹ്റുവിന്റെ വിദേശ നയത്തിന്റെ 3 ലക്ഷ ങ്ങൾ എഴുതുക.
Answer:

  1. പൊരുതി നേടിയ പരമാധികാരം സംരക്ഷിക്കുക.
  2. ഭൂമിശാസ്ത്രപരമായ ഐക്വം സംരക്ഷിക്കുക.
  3. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനം സാധ്യമാക്കുക.

Question 13.
ആദ്യത്തെ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിക്ക് ആധിപത്യം നേടാൻ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു.?
Answer:

  1. ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം
  2. രാജ്യമെങ്ങുമുള്ള സംഘടനാ സംവിധാനം
  3. നെഹ്റുവിനെപ്പോലുള്ള പ്രശസ്തരും പ്രഗത്ഭരുമായ നേതാക്കളുടെ സാന്നിധ്യം.

Question 14.
ഷോക്ക് തെറാപ്പിയുടെ പ്രത്യാഘാതങ്ങൾ ചുരുക്കി വിവരി ക്കുക.
Answer:

  1. രാഷ്ട്രത്തിന്റെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളുടെ തകർച്ച.
  2. ഉയർന്ന പണപ്പെരുപ്പ നിരക്ക്
  3. റൂബിൾ ഉൾപ്പെടെയുള്ള കറൻസികളുടെ തകർച്ച.
  4. സബ്സിഡികളിൽ നിന്നുള്ള ഗവൺമെന്റിന്റെ പിൻമാറ്റം.

Question 15.
“പൊതുവായതും എന്നാൽ വ്യത്യസ്തമായ ഉത്തരവാതിത്വം” എന്ന ആശയത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
Answer:

  1. വികസിത മുതലാളിത്ത രാജ്യങ്ങളാണ് പരിസ്ഥിതിയുടെ തകർച്ചക്കും നാശത്തിനും പ്രധാന ഉത്തരവാദികൾ.
  2. വികസ്വരരാജ്യങ്ങൾ വികസനത്തിലേക്കുള്ള യാത്രയി ലാണ്. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവ രുടെ വികസന പ്രക്രിയയെ തടസ്സപ്പെടുത്തും.
  3. പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുമ്പോൾ വികസ്വര – അവികസിത രാജ്യങ്ങളുടെ പ്രത്യേകതകൾ പരിഗണി ക്കേണ്ടതുണ്ട്.

Question 16.
ഇന്ത്യയുടെ സുരക്ഷാ തന്ത്രങ്ങളുടെ 3 പ്രധാന ഘടകങ്ങൾ ഏതെല്ലാം?
Answer:

  • സൈനിക ശക്തി വർധിപ്പിക്കുക.
  • അന്തർദേശീയ ധാരണകളെയും സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക.
  • രാജ്യത്തിനുള്ളിലെ സുരക്ഷാഭീഷണികളെ നേരിടുക.

17 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 17.
1980 കളുടെ അവസാനത്തോടെ ഇന്ത്യൻ രാഷ്ട്രീയം ദൂരവ്യാ പകങ്ങളായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച 5 സംഭവ വികാസ ങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ആ സംഭവ വികാസങ്ങൾ വിശ ദീകരിക്കുക.
Answer:

  1. കോൺഗ്രസ് വ്യവസ്ഥയുടെ അന്ത്വം
  2. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്
  3. പുത്തൻ സാമ്പത്തിക നയം
  4. രാജീവ് ഗാന്ധിയുടെ വധം

Question 18.
ഒന്നാം പഞ്ചവത്സര പദ്ധതിയുടേയും രണ്ടാം പഞ്ചവത്സര പദ്ധതിയുടേയും പ്രധാന ലക്ഷ്യങ്ങളിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തുക.
Answer:
ഒന്നാം പഞ്ചവത്സര പദ്ധതി

  1. 1951 – 56 കാലയളവിലാണ് നടപ്പിലാക്കിയത്
  2. കെ.എൻ. രാജ് ആണ് ഒന്നാം പദ്ധതിയുടെ കരടുരൂപം തയറാക്കിയത്.
  3. സാവധാനമുള്ള വികസനമെന്നതായിരുന്നു ലക്ഷ്യം.
  4. കൃഷിക്കാണ് പ്രാധാന്യം നൽകിയത്.

രണ്ടാം പഞ്ചവത്സര പദ്ധതി

  1. 1956 നും 1961 നുമിടയിലാണ് നടപ്പിലാക്കിയത്
  2. പി.സി. മഹലനോബിസ് ആണ് പദ്ധതിയുടെ പ്രധാന ചാലകശക്തി.
  3. ദ്രുതഗതിയിലുള്ള വികസനം
  4. വ്യവസായിക മേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്.

Plus Two Political Science Question Paper March 2023 Malayalam Medium

Question 19.
ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചെറു വിവരണം തയ്യാ റാക്കുക.
Answer:
രാജ്യത്തെ ആദ്യപരിസ്ഥിതി മൂവ്മെന്റുകളിൽ ഒന്നായി ചിപ്കോ മൂവ്മെന്റിനെ കണക്കാക്കുന്നു. 1973 – ൽ ഉത്തരാഖണ്ഡിലെ രണ്ടോ മൂന്നോ ഗ്രാമങ്ങളിലാണ് ഇതിന് തുടക്കം. കൃഷി ആയുധ ങ്ങൾ പണിയാൻ ഗ്രാമീണർ ആഷ്മങ്ങളെ വെട്ടിയത് വനം വകുപ്പ് തടഞ്ഞു. പക്ഷേ ഇതേ സമയം തന്നെ വനംവകുപ്പ് വന ത്തിന്റെ ഒരു ഭാഗം ഒരു വലിയ സ്പോർട്ട്സ് ഗുഡ്സ് നിർമ്മി ക്കുന്ന വ്യവസായിക്ക് മരം വെട്ടാനായി പതിച്ചുകൊടുത്തു. ഗവൺമെന്റിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ഗ്രാമീണർ രംഗത്തു വന്നു. അവർ ഒരു പുതിയ രീതിയിൽ കൂടിയാണ് അവരുടെ സമരം നടത്തിയത്. മരം വെട്ടാൻ വരുമ്പോൾ അവർ അതിനെ കെട്ടിപ്പിടിച്ചു നിന്നു. “ചിപ്കോ” എന്നാൽ ചേർന്നുനിൽക്കുക എന്നർത്ഥം. ഈ സമരം ഉത്തരാഖണ്ഡിലെ പല ഭാഗത്തേക്കും വ്യാപിച്ചു.

പുറത്തുളളവർക്ക് വനം കൊള്ളയടിക്കാനുള്ള അധി കാരം നൽകരുതെന്നും, തദ്ദേശീയർക്ക് ആ നാട്ടിലെ ഭൂമി, വെള്ളം, വനം മുതലായവയിൽ നിയന്ത്രണാധികാരം വേണമെന്നും അവർ ശഠിച്ചു. സുന്ദർലാൽ ബഹുഗുണ ആയിരുന്നു ഈ സമരത്തിൽ നേതാവ്. ഭൂമിയില്ലാത്ത വനം ജോലിക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണം എന്നും മറ്റുമുള്ള ആവശ്യങ്ങളും സമരക്കാർ ഉന്ന യിച്ചു. ഗവൺമെന്റ് ഹിമാലയൻ പ്രദേശങ്ങളിൽ 15 കൊല്ലത്തേക്ക് മരം മുറിക്കാൻ പാടില്ല എന്ന ഉത്തരവ് ഇറക്കിയത് സമരക്കാരുടെ വിജയമായിരുന്നു. ഈ സമരത്തിന്റെ വേറൊരു പ്രത്യേകത ഇതിൽ വനിതകൾ ധാരാളമായി പങ്കെടുത്തു എന്നുള്ളതാണ്. വനിതകൾ മദ്യപാനത്തിനും മറ്റു സാമൂഹ്യതിന്മകൾക്കും എതിരായി രംഗത്തു വന്നു. അങ്ങിനെ ഈ സമരം ഒരു ബഹുമുഖ പ്രസ്ഥാനമായി മാറി.

Question 20.
അന്തർദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യ ഒരു പ്രബല ശക്തി യായി ഉയർന്നുവരുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശ വാദങ്ങൾ വിശദമാക്കുക.
Answer:

  1. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
  2. ലോകത്തിലെ സാമ്പത്തിക ശക്തി
  3. യു.എൻ. ബജറ്റിന് വിഹിതം നൽകുന്ന രാജ്യം
  4. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം

Question 21.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹക രണം പരിപോഷിപ്പിക്കുന്ന സംഘടന എന്ന നിലയിൽ സാർക്ക് വഹിക്കുന്ന പങ്കും അതിന്റെ പരിമിതികളും പരി ശോധിക്കുക.
Answer:
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സംഘടനയായ സാർക്ക് 1985 മുതൽ ദക്ഷിണേഷ്യൻ മേഖലയുടെ സഹകരണത്തിനായി പ്രവർത്തിച്ചുവരുന്നു.

ദക്ഷിണേഷ്യയിൽ സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വതന്ത്രവ്യാപാരമേഖലയ്ക്ക് സാർക്ക് തുടക്കം കുറിച്ചു.

സാർക്ക് മേഖലയിലില്ലാത്ത രാജ്യങ്ങളുമായുള്ള ആശ്രയത്വം കുറച്ച് സാർക്ക് രാജ്യങ്ങൾക്കിടയിൽ സാമ്പത്തികവികസനം ലക്ഷ്യമാക്കുകയാണ് സാർക്കിന്റെ ലക്ഷ്യം.

പരിമിതികൾ

  1. ഇന്ത്യ സാർക്കിൽ ആധിപത്യം സ്ഥാപിക്കുന്നതായി മറ്റു രാജ്യ ങ്ങൾ ഭയപ്പെടുന്നു.
  2. സാർക്കിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വികസ്വര രാജ്യ ങ്ങളും അവികസിത രാജ്യങ്ങളോ ആണ്. ഫണ്ടിന്റെ അപ ശ്വാപ്ത സാർക്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു.

22 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം: (4 × 5 = 20)

Question 22.
ഹരിത വിപ്ലവം എന്താണെന്നും അതിന്റെ അനന്തര ഫല ങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുക.
Answer:
ഹരിതവിപ്ലവം : ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോ ല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയ ങ്ങളാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നത്. 1960 കളിൽ കാർഷികമേഖല വളരെ ദയനീയമായ അവസ്ഥയിലായിരുന്നു. 1965-67 ന് ഇടയ്ക്ക് ഇന്ത്യയുടെ പലഭാഗത്തും കഠിനമായ വരൾച്ച ഉണ്ടായി. ഇതിനാൽത്തന്നെ രാജ്യത്ത് ഭക്ഷ്യോല്പാദനം കുറയുകയും പലയിടങ്ങളിലും ക്ഷാമത്തിന് സമാനമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു.

ഈ ദുരവസ്ഥയെ നേരിടുന്നതിന് അമേരിക്കപോലുള്ള രാജ്യങ്ങ ളിൽനിന്ന് ഭക്ഷ്യസഹായം തേടുന്നതിനും രാജ്യം നിർബന്ധിതമായി. അമേരിക്കൻ നയങ്ങളുടെ ചുവടുപിടിച്ച് ചില സാമ്പത്തിക നയ ങ്ങൾ ആവിഷ്ക്കരിച്ചു. ഇത്തരമൊരവസ്ഥ നേരിടാൻ ഭപര്യാ പ്തത നേടുന്നതിനാവശ്യമായ ഒരു നയം തന്നെ കാർഷികമേഖല യ്ക്കുവേണ്ടി ആവിഷ്ക്കരിച്ചു. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുത ലായവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജല സേചനത്തിനും സബ്സിഡി നൽകുക ഇവയൊക്കെ കൂടാതെ ഉല്പന്നങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്നതിനും ഉറപ്പുനൽകി. ഇതാണ് ഹരിതവിപ്ലവം എന്നറി യപ്പെടുന്നതിന്റെ തുടക്കം. ചുരുക്കത്തിൽ ഹരിതവിപ്ലവം ഇന്ത യിൽ ഭക്ഷ്യസുരക്ഷ കൈവരിക്കുവാനുള്ള മികച്ച നടപടിയായി രുന്നു.

ഹരിതവിപ്ലവത്താൽ കാർഷികവളർച്ചയിൽ ചെറിയൊരു മാറ്റം വന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുണ്ടായി. ഇതുകൊണ്ട് ധനി കരായ കർഷകർക്കും ഭൂവുടമകൾക്കുമാണ് കൂടുതൽ ലാഭം കിട്ടിയത്. അതുകൊണ്ടുതന്നെ പണമുള്ളവർ, പാവപ്പെട്ടവർ എന്നി ക്ലാസ്സുകളുടെ ധ്രുവീകരണം ദൃശ്വമായി. ഇത് ഇടതുപാർട്ടിക്ക് സാധാരണക്കാരെയും പാവപ്പെട്ട കർഷകരെയും സംഘടിപ്പിക്കാ നുള്ള ഒരു അവസരമായി. അതിന്റെ ഫലമായി രാഷ്ട്രീയസ്വാധീ നമുള്ള ഇടത്തരം കർഷകവിഭാഗം രൂപംകൊള്ളുകയുണ്ടായി.

Question 23.
കാശ്മീർ പ്രശ്നം കേവലം ഇന്ത്യയും പാക്കിസ്ഥാനും തമ്മി ലുള്ള ഒരു തർക്കമല്ല. ഇതിൽ ആഭ്യന്തരവും ബാഹ്യവുമായ തലങ്ങളുണ്ട്. ഈ പ്രസ്താവന ചർച്ച ചെയ്യുക.
Answer:
താഴെ പറയുന്നവയാണ് ഏറ്റവും പ്രധാനപ്പെട്ട തർക്കസ്ഥലങ്ങൾ.
1) വിഭജനത്തെ തുടർന്ന് കാശ്മീരിന്റെ പേരിലായിരുന്നു ആദ്യത്തെ തർക്കം. പാക്കിസ്ഥാൻ ഗവൺമെന്റ് കാശ്മീർ അവരുടേതാണെന്ന് അവകാശപ്പെട്ടു. 1947 – 48 ലും 1965 ലും ഉണ്ടായ യുദ്ധങ്ങളിലും ഈ പ്രശ്നം പരിഹരിക്കാൻ സാധി ച്ചില്ല.

2) പിന്നത്തെ പ്രശ്നം സിയാച്ചിൻ മേഖലയിലെ നിയന്ത്രണം, ആയുധീകരണം മുതലായവയെ സംബന്ധിച്ചാണ്. ഇരു രാഷ്ട്രങ്ങളും അണുവായുധങ്ങൾ, മിസൈലുകൾ മുതലാ ഇവ 1990 മുതൽ ശേഖരിച്ചുവച്ചിട്ടുണ്ട്.

3) ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. കാശ്മീരി തീവ വാദികൾക്ക് അവർ ആയുധം നല്കി സഹായിക്കുന്നതിനാ ലാണ്. മാത്രമല്ല തീവ്രവാദികൾക്ക് പണം, പരിശീലനം, സുരക്ഷ എന്നിവയും അവർ പ്രദാനം ചെയ്യുന്നു. ഇന്റർ സർവീസ് ഇൻ ലിജൻസ് എസ് ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നു. കൂടാതെ ബംഗ്ലാദേശ്, നേപ്പാൾ വഴി രഹസ്യമായി ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നു. പാക്കിസ്ഥാൻ ഗവൺമെന്റ് സിന്ധ്, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലുണ്ടാ കുന്ന കുഴപ്പങ്ങൾക്ക് ഇന്ത്യാഗവൺമെന്റിനേയും കുറ്റപ്പെ ടുത്തുന്നു.

4. 1960 വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നദീജലം പങ്കു വെയ്ക്കുന്നതിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 1960- ൽ ലോകബാങ്ക് സഹായത്തോടെ ഇരു രാജ്യങ്ങളും ഇൻഡസ് വാട്ടേഴ്സ് ട്രീറ്റി (ഇന്റസ് നദീജല കരാർ ഒപ്പുവെച്ചു. അതിന്നും നിലനിൽക്കുന്നു.
ഇതുകൂടാതെ രണ്ട് രാഷ്ട്രങ്ങളും കരാറിലെത്താത്ത ഒന്നുകൂടി ഉണ്ട്; റാൻ ഓഫ് കച്ചിലെ സാർ ക്രീക്ക് ആണ് അത്.

Question 24.
അമേരിക്കൻ ആധിപത്വത്തിന് സൈനീകവും സാമ്പത്തി കവും സാംസ്കാരികവുമായ തലങ്ങളുണ്ട്. അമേരിക്കൻ ആധിപത്വത്തിന്റെ 3 വ്യത്യസ്ത വശങ്ങൾ വിശദീകരിക്കുക.
Answer:
ലോകരാഷ്ട്രങ്ങൾ അധികാരം നേടാനും അധികാരം നില നിർത്താനും സൈനികശക്തി, സാമ്പത്തിക ശക്തി, സാംസ്ക്കാ രിക മേധാവിത്വം എന്നിവയിൽ കൂടി ശ്രമിക്കുന്നു. ശീതസമരക്കാ ലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലായിരുന്നു മത്സരം. സോവിയറ്റ് യൂണിയന്റെ തകർച്ച മൂലം അധികാരമേധാ വിത്വം അമേരിക്കയിൽ മാത്രം നിക്ഷിപ്തമായി. ഏക വൻശക്തി യായി അമേരിക്കക്ക് വിലസാനുള്ള അവസരമായി സോവിയറ്റ് യൂണിയന്റെ പതനം. മേധാവിത്വം അല്ലെങ്കിൽ ആധിപത്യം മൂന്ന് കാര്യങ്ങളിൽ കൂടിയാണ് പരക്കുന്നത്.
1. മാരക ശക്തി
2. ഘടനാപരമായ ശക്തി
3. മൃദുശക്തി

മാരക ശക്തി : സൈനികശക്തി, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധ ങ്ങൾ മുതലായവ ഇതിൽപ്പെടുന്നു. ഇന്ന് അമേരിക്ക സൈനിക ശക്തിയിൽ മുൻപന്തിയിൽ നില്ക്കുന്നു. അമേരിക്കൻ സൈനിക മേധാവിത്വത്തെ വെല്ലുവിളിക്കാൻ ഇന്നാരുമില്ല. ഏതു നിമിഷ ത്തിലും ലോകത്തിന്റെ ഏത് കോണിലും എത്താനുള്ള കഴിവ് അവർ നേടിയിരിക്കുന്നു. ഈ ഉദ്ദേശ്യത്തിനുവേണ്ടി ബജറ്റിന്റെ ഒരു നല്ല തുക അവർ ചെലവഴിക്കുന്നുണ്ട്. ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വാരിക്കോരി പണം ചെല വിടുന്നു. സാങ്കേതികവിദ്യയാണ് അമേരിക്കയെ വൻ ആജ്ഞാ ശക്തിയായി നിലനിർത്തുന്നത്. സൈനിക ശക്തി ഉപയോഗിച്ച് കീഴ്പ്പെടുത്തുന്നതിനും ശിക്ഷിക്കുന്നതിനും പോലീസ് ചമയുന്ന തിനും അവർ തയ്യാറാണ്.

ഘടനാപരമായ ശക്തി : സാമ്പത്തിക ഘടനയെ അടിസ്ഥാനമാ ക്കിയാണ് ഈ മേധാവിത്വം. ആഗോള സാമ്പത്തിക ഘടന അമേ രിക്കയെ ആധാരമാക്കിയാണ് പ്രവർത്തിക്കുന്നത്. അമേരിക്ക ലോക സമ്പദ്ഘടനയെ സഹായിക്കുന്നുവെങ്കിൽ അത് അവ രുടെ ഗുണത്തിനോ ലാഭത്തിനോ വേണ്ടി മാത്രമാണ്.

രണ്ടാമത്തെ അർത്ഥത്തിൽ എടുക്കുകയാണെങ്കിൽ അന്താ രാഷ്ട്ര പൊതു നന്മയ്ക്കുള്ള കാര്യങ്ങൾ. ഉദാ : സമുദ്രമാർഗ്ഗ മുള്ള കമ്മ്യൂണിക്കേഷൻ കടൽമാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് കച്ച വടക്കപ്പലുകൾ യാത്ര ചെയ്യുന്നത്. അമേരിക്കക്ക് അന്താരാഷ്ട്ര ജലഗതാഗതത്തിന്മേൽ നല്ല അധികാരമുണ്ട്. കാരണം അമേരി ക്കൻ നാവികസൈന്യമാണ് സമുദ്രത്തിലെ കപ്പൽ പാതകൾ സുര ക്ഷിതമാക്കുന്നത്.

ഇനി അടുത്തത് ഇന്റർനെറ്റ്. അത് സത്വത്തിൽ അമേരിക്കൻ സൈന്യ ഗവേഷണ പ്രോജക്റ്റായിരുന്നു. 1950 –  ൽ ആണ് ഇത് തുടങ്ങിയത്. ഇന്ന് ആഗോള നെറ്റ്വർക്ക് സാറ്റലൈറ്റുകളുപയോ ഗിച്ച് പ്രവർത്തിക്കുന്നു. അവ മിക്കവാറും അമേരിക്കൻ ഗവൺ . മെന്റിന്റെ കീഴിലുള്ളതാണ്. ആഗോള സാമ്പത്തികത്തിന്റെ 28% അമേരിക്കയുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര വ്യാപാര ത്തിന്റെ 15% വും ഇവരിൽത്തന്നെ നിക്ഷിപ്തമാണ്. ഏത് സാമ്പ ത്തിക മേഖല എടുത്താലും ആദ്യത്തെ മൂന്ന് ഏറ്റവും വലിയ കമ്പനികളിൽ ഒരു അമേരിക്കൻ കമ്പനിയെങ്കിലും കാണാതിരി ക്കില്ല. അമേരിക്കയുടെ ബ്രറ്റൺ വുഡ്സിന്റെ രീതി തന്നെയാണ് ഇന്ന് ആഗോളതല സാമ്പത്തികത്തിന്റെ ഘടന.

ലോകബാങ്ക്, ഐ.എം.എഫ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഇവ എല്ലാം തന്നെ അമേരിക്കൻ മേധാവിത്വത്തിന്റെ ഉദാഹരണങ്ങളാണ്. ഇനി വേറൊരു ഉദാഹരണമാണ് എം.ബി.എ. ഡിഗ്രി. ഇതിനെ വളരെ വിലപ്പെട്ട ലോകവ്യാപകമായ ഒരു കോഴ്സാക്കിയത് അമേ രിക്കയാണ്. ബിസിനസ് ഒരു പ്രൊഫഷൻ ആണെന്നും അത് പഠി പിച്ചെടുക്കാവുന്നതും ആണെന്ന് അവരാണ് കണ്ടുപിടിച്ചത്. 1881 ൽ ആദ്യത്തെ ബിസിനസ് സ്കൂൾ പെൻസിൽവേനിയയിൽ സ്ഥാപിതമായി. ഇതിന്റെ പേര് വാർട്ടൺ സ്കൂൾ എന്നായിരുന്നു. ഇന്ന് എംബിഎ ഒരു പ്രസ്റ്റീജിയസ് ഡിഗ്രിയല്ലാത്ത ഒരു രാജ്യവും ഇല്ല.

മൃദുശക്തി : ആശയപരമായും സാംസ്ക്കാരികമായുമുള്ള മേധാ വിത്വം ആണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അമേരിക്ക എല്ലാ വർക്കും മാതൃകയായി. മറ്റു രാഷ്ട്രങ്ങൾ അമേരിക്കയെ അനു കരിക്കുന്നു. ദുർബലരാജ്യങ്ങളിൽ അവരുടെ സംസ്കാരമൂല്യ ങ്ങൾ ഇഷ്ടപ്പെടുത്താൻ അമേരിക്കക്ക് സാധിക്കുന്നു.

അമേരിക്കക്കാരുടെ ജീവിതരീതി, വ്യക്തിഗതവിജയം എന്നിവ യിൽ നമ്മളെല്ലാം ഊറ്റം കൊള്ളുന്നു. ലോകരാഷ്ട്രങ്ങളിൽ അമേ രിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. അത് സോഫ്റ്റ് പവർ പ്രേര ണയിൽ കൂടി, ബലം പ്രയോഗിച്ചല്ല, മറ്റു രാജ്യങ്ങളിൽ ഭംഗിയായി നടപ്പിലാക്കുന്നു.

Plus Two Political Science Question Paper March 2023 Malayalam Medium

Question 25.
ആഗോളവത്കരണം ബഹുതല ധാരണകളുള്ള ഒരു ആശ യമാണ്. ആഗോളവത്കരണത്തെ നിർവ്വചിച്ച് അത് വരുത്തി വച്ച രാഷ്ട്രീയവും സാംസ്കാരികവുമായ പ്രത്യാഘാതങ്ങൾ വിശദമാക്കുക.
Answer:
ആഗോളവൽക്കരണത്തിന്റെ അടിസ്ഥാനപരമായ ആശയം പര സ്പരമായ ആശയ, വസ്തു, മാനവശേഷി കൈമാറ്റം എന്നിവ യാണ്. വലിയ നിയന്ത്രണമില്ലാതെതന്നെ രാജ്യങ്ങളുടെ ഇടയിൽ ഇത് സാധ്യമാകും. അങ്ങനെ നോക്കുമ്പോൾ അതിന് വിവിധത ലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക സാംസ്ക്കാരിക മാനങ്ങൾ ഉണ്ടായിരിക്കും. ഈ അർത്ഥത്തിൽ നല്ലതും ചീത്തയുമായ ഫല ങ്ങൾ അതിന് ഉണ്ടാകുന്നു. ചില സമൂഹങ്ങളെ കുറച്ചും ചില സമൂഹങ്ങളെ വളരെയധികവും ഇത് ബാധിച്ചെന്നുവരാം.

സാമ്പത്തിക ഫലങ്ങൾ
ആഗോളവൽക്കരണം സാമ്പത്തിക മേഖലയെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു. ലോകബാങ്ക്, ഐ.എം.എഫ്, ഡബ്ല്യു.ടി.ഒ. എന്നിവയുടെ പങ്ക് വളരെ വലുതാണ്. ഇവ നിയന്ത്രിക്കുന്നത് പ്രധാനമായും അമേരിക്കയും, അതിന്റെ സഖ്യകക്ഷികളുമാണ്. ലോകസാമ്പത്തികനയം തന്നെ ഇവരുടെ സ്വാധീനത്തിൽപ്പെട്ടിരി ക്കുന്നു. ഈ കാര്യത്തിൽ ഒരു പുനഃപരിശോധന ആവശ്യമാണ്. ആഗോളവൽക്കരണത്തിലൂടെ ലാഭം ആർക്ക് കിട്ടുന്നുവെന്നും മറ്റും മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആഗോളവൽക്കരണ ഫലമായി വിവിധ രാജ്യങ്ങളിൽനിന്ന് ഇ ക്കുമതിക്കുള്ള നിരോധനം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ സാമ്പ ത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് അവർക്ക് മറ്റു വിക സ്വര രാഷ്ട്രങ്ങളിലും മുതൽ മുടക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ മുതൽമുടക്കുന്നത് കൂടുതൽ ലാഭത്തിന് സഹായിക്കും. പുതിയ സാങ്കേതികവിദ്യ കൾ രാഷ്ട്രാതിർത്തികൾ ഭേദിച്ച് വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ജനങ്ങളുടെ നീക്കം സംബന്ധിച്ച് വികസിതരാജ്യങ്ങൾ ചില ചട്ടങ്ങൾ വെച്ചിരിക്കുന്നു. അവരുടെ അതിർത്തികൾ വിസാ നയങ്ങളെക്കൊണ്ട് സുരക്ഷിതമാക്കുന്നു. അവരുടെ ജനങ്ങൾക്ക് ലഭിക്കേണ്ട തൊഴിൽസാധ്യത മറ്റുള്ളവർക്ക് ലഭിക്കുന്നത് വിസാ നയത്തിൽ പാടി തടയാനാകാ.

ആഗോളവൽക്കരണത്താൽ ഉണ്ടാകാവുന്ന ഫലങ്ങളാണ് മേൽപ്പ റഞ്ഞ സംഭാഷണങ്ങളിൽ കാണുന്നത്. വീട്, ഭക്ഷണം, ജലം, വസ്ത്രം, എന്തിനേറെ, വിചാരങ്ങളിൽപ്പോലും ആഗോളവൽക്ക രണം ഇന്ന് സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ആഗോള വൽക്കരണം നമ്മുടെ സംസ്ക്കാരങ്ങൾക്കുതന്നെ ഭീഷണിയാ യേക്കാം. ലോകമാകെ ഒരേതരത്തിലുള്ള സംസ്ക്കാരത്തിനുള്ള അവസരമായി ആഗോളവൽക്കരണം മാറും. പാശ്ചാത്യ സം സ്ക്കാരം മറ്റുരാജ്യങ്ങളിൽ വ്യാപിക്കും. അതുകൊണ്ടുതന്നെ ശക്തമായ അവരുടെ സംസ്ക്കാര താല്പര്യങ്ങൾക്കു പിന്നിൽ നമ്മൾ നിൽക്കേണ്ട ഗതികേട് വരാം എന്നതാണ് മുകളിലത്തെ സംഭാഷണത്തിൽനിന്നും മനസ്സിലാകുന്നത്.

Question 26.
ചൈനയുടെ സമ്പദ്ഘടന നിരവധി പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ചൈന സ്വീകരിച്ച വികസന തന്ത്രങ്ങൾ കണ്ടെത്തുക.
Answer:
ചൈനയെ അതിന്റെ നിശ്ചലമായ സാമ്പത്തികാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ പുത്തൻ സാമ്പത്തികനയം ഏറെ സഹായിച്ചി ട്ടുണ്ട്. കാർഷികമേഖലയിൽ നടപ്പിലാക്കിയ സ്വകാര്യവത്കരണ ത്തിന്റെ ഫലമായി, കാർഷികോൽപ്പാദനം ഗണ്യമായി വർദ്ധിക്കു കയും ഗ്രാമീണ വരുമാനം ഉയരുകയും ചെയ്തു. ഗ്രാമീണ സാമ്പത്തിക മേഖലയിൽ ഉയർന്ന തരത്തിലുള്ള വ്യക്തി സമ്പാദ്യം ഉണ്ടായതോടെ, ഗ്രാമീണ വ്യവസായമേഖലയിലും ഉയർച്ചയു ണ്ടായി. വ്യവസായവും, കാർഷികവൃത്തിയും ഉൾപ്പെടെയുള്ള ചൈനയുടെ സാമ്പത്തിക വ്യവസ്ഥിതി, ഇതിന്റെയൊക്കെ ഫലമായി ഗണ്യമായി വർധിക്കുവാൻ തുടങ്ങി. 2001 ൽ ചൈന ലോകവ്യാപാര സംഘടനയിൽ പ്രവേശിച്ചതോടെ, പുറംലോകവു മായി വ്യാപാരബന്ധം നടത്താൻ ചൈനയ്ക്ക് കഴിഞ്ഞു. ലോക സാമ്പത്തിക വ്യവസ്ഥിതിയുമായി യോജിച്ച് പ്രവർത്തിക്കാനുള്ള രാജ്യത്തിന്റെ പദ്ധതി, ഭാവി ലോകസാമ്പത്തിക ക്രമത്തെ നിശ്ചയ മായും സ്വാധീനിക്കും. കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയ ങ്ങളോട് എതിരാണെങ്കിലും ചൈനയുടെ വികസന മാതൃക സാമ്പത്തിക പുരോഗതിയുടെ നെടുംതൂണായി നിലകൊള്ളു ന്നുണ്ട്.

27 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം (2 × 8 = 16)

Question 27.
വിഭജന പ്രക്രിയ നടപ്പിലാക്കുക എന്നത് വളരെ പ്രയാസക രവും അതിന്റെ പ്രത്യാഘാതങ്ങൾ വേദനാജനകവുമായി രുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വിഭജന പ്രക്രിയയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുക.
Answer:
മൂന്നുകാരണങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്നാമത് ബ്രിട്ടീഷി ന്ത്യയിൽ മുസ്ലിങ്ങൾ മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ അധികം ഉണ്ടായിരുന്ന രണ്ടു പ്രദേശങ്ങൾ ഉണ്ടായി രുന്നു. ഒന്നു പടിഞ്ഞാറും രണ്ടാമത് കിഴക്കും. രണ്ടും ഒന്നിച്ചാ ക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പടിഞ്ഞാറെ പാക്കിസ്ഥാൻ കിഴക്കെ പാക്കിസ്ഥാൻ എന്ന രീതിയിൽ പാക്കിസ്ഥാൻ രണ്ടു പ്രദേശത്തായി. അതിനിടയിൽ ഇന്ത്യയുടെ വലിയൊരു ഭൂവിഭാഗം ഉണ്ടായിരുന്നു.

രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാക്കിസ്ഥാ നിൽ ഉൾപ്പെടാനാഗ്രഹിച്ചിരുന്നില്ല. വടക്കുപടിഞ്ഞാറൻ പ്രവിശ്യ യുടെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗഫാർ ഖാൻ രണ്ടു രാഷ്ട്ര പ്രമേയത്തെ എതിർത്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ച് വടക്കുപടിഞ്ഞാറൻ പ്രവിശ്വ പാക്കിസ്ഥാ നിൽ ചേർത്തു.

മൂന്നാമത്തെ പ്രശ്നം ബ്രിട്ടീഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീം ഭൂരിപക്ഷമുള്ള രണ്ടു പ്രദേശങ്ങളായിരുന്നു. എന്നാൽ വളരെ വലിയ ഈ ഭൂഭാഗത്ത് തന്നെ മുസ്ലീംങ്ങളല്ലാത്ത വളരെ യധികം ജനങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷ മനുസരിച്ച് ഇവയെ ജില്ലകളോ പഞ്ചായത്തുകളോ ആയി തിരിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിന്റെ ദിവസം വളരെയധികം പേർക്കും തങ്ങൾ ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നറിയാൻ കഴി യാതെവന്നു എന്നതായിരുന്നു അതിന്റെ ഫലം. അത് ജനങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഇരുപക്ഷത്തേയും ന്യൂനപക്ഷക്കാരുടെ പ്രശ്നമായിരുന്നു ഏറ്റവും വലുത്. ഇപ്പോ ഴത്തെ പാക്കിസ്ഥാനിലുള്ള പ്രവിശ്യകളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും അതുപോലെ പഞ്ചാബിലും ബംഗാ ളിലുമുള്ള ധാരാളം മുസ്ലീങ്ങളും ഈ വിഭജനത്തിന്റെ ഇരകളായി. വിഭജനം ഉണ്ടാകുമെന്ന അറിവിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ എല്ലായിടത്തും ആക്രമിക്കപ്പെടുകയാണുണ്ടായത്.

1947 – ൽ ബ്രിട്ടീഷിന്ത്യയെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചത് ചരിത്രത്തിലെ തന്നെ ഒരു വലിയ ദുഃഖകരമായ സംഭ വമാണ്. അതിർത്തിയിൽ ജാതി, മതം എന്നിവയുടെ പേരു പറഞ്ഞ് ഇരുഭാഗത്തും ആയിരക്കണക്കിന് ജനങ്ങളാണ് കൊല്ലപ്പെട്ടത്. വലിയ നഗരങ്ങളായ ലാഹോർ, അമൃതസർ, കൽക്കത്ത മുതലാ യവ ജാതിമേഖലകളായി മാറി. മുസ്ലീങ്ങൾ ഹിന്ദു, സിഖ് മുതലാ യവർ വസിക്കുന്ന ഭാഗത്തേക്ക് പോകുന്നതൊഴിവാക്കി. അതു പോലെതന്നെ മുസ്ലീം ഭൂരിപക്ഷഭാഗത്ത് ഹിന്ദുക്കളും സിഖു കാരും പോകുന്നതൊഴിവാക്കി. ജനങ്ങൾ സ്വദേശവും വീടും വിട്ട് ദുരിതങ്ങൾ സഹിച്ചുകൊണ്ട് പലായനം ചെയ്യാൻ നിർബ ന്ധിതരായി.

അതിർത്തിയിലുള്ള ന്യൂനപക്ഷക്കാർ പലരും അഭ യാർത്ഥികളായി അഭയാർത്ഥിക്യാമ്പുകളിൽ കഴിയേണ്ടി വന്നു. പോലീസും ഭരണാധികാരികളും സഹായത്തിനുണ്ടായിരുന്നില്ല. ജനങ്ങൾ നടന്നും വണ്ടിയിലുമായി ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് പോകേണ്ടിവന്നു. ആ യാത്രയിൽ അവർ ആക്രമി ക്കപ്പെടുകയും കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. നിർബന്ധിതമതംമാറ്റത്തിനും വിവാഹത്തിനും സമ്മതി ക്കേണ്ടതായും വന്നു. പല വീടുകളിലും സ്ത്രീകൾ അവരുടെ തന്നെ കുടുംബാംഗങ്ങളാൽ വധിക്കപ്പെട്ടു. കുടുംബത്തിന്റെ അന്തസ്സ് നിലനിർത്താൻ വേണ്ടിയായിരുന്നു അത്. കുട്ടികൾ രക്ഷി താക്കളിൽനിന്ന് വേർപെട്ട അവസ്ഥകളുമുണ്ടായി. അതിർത്തി കടന്നുവന്നവർക്ക് വീടില്ലാത്തതിനാൽ അഭയാർത്ഥി ക്യാമ്പുക ളിൽ മാസങ്ങളും വർഷങ്ങളും കഴിയേണ്ടിവന്നു.

ഭൂസ്വത്തുക്കൾ മാത്രമല്ല മേശ, കസേര മുതലായ വസ്തുക്കൾ വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റിന്റേയും, റെയിൽവേയുടേയും ജോലിക്കാർ വിഭജിക്കപ്പെട്ടു. സ്വസ്ഥമായി സൗഹൃദത്തിൽ കഴി ഞ്ഞിരുന്ന ഒരു ജനതയാണ് ക്രൂരമായ വിഭജനത്തിനിരയായത്. 5 തൊട്ട് 10 ലക്ഷം വരെ ജനങ്ങൾ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ടാകു മെന്നു കണക്കാക്കുന്നു.

Question 28.
ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്ത ലവും അതിനിടയാക്കിയ കാരണങ്ങളും വിശദമാക്കുക.
• സാമ്പത്തിക പശ്ചാത്തലം
• ഗുജറാത്ത്, ബീഹാർ പ്രസ്ഥാനങ്ങൾ
• നീതിന്യായ വകുപ്പുമായുള്ള സംഘർഷം
• അലഹബാദ്
• ഹൈക്കോടതി വിധി
Answer:
1971 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ദിരാഗാന്ധി വൻപിച്ച ജനപിന്തുണയോടെ പ്രമുഖ നേതാവായി. ഈ സമയത്ത് പാർട്ടി യിൽ രൂക്ഷമായ അഭിപ്രായവ്യത്വാസങ്ങൾ ഉണ്ടായിരുന്നു. കാര ണങ്ങൾ പ്രധാനമായും മൂന്നാണ്.

a) സാമ്പത്തിക പ്രശ്നങ്ങൾ
b) ഗുജറാത്ത് & ബിഹാർ മൂവ്മെന്റ്
c) ജൂഡിഷ്യറിയുമായുള്ള തർക്കം.

1971 ലെ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ഗരീബി ഠാവോ (ദാരിദ്ര്യം മാറ്റുക) എന്നതായിരുന്നു. എന്നാൽ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ രാജ്യത്തെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിച്ചില്ല. ഇതിനു പല കാരണങ്ങ ളുണ്ട്. ഒന്നാമതായി അഭയാർത്ഥി പ്രശ്നം, ബംഗ്ലാദേശ് പ്രതിസന്ധി, പിന്നെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധം മുതലായവ സാമ്പത്തിക മായി വളരെ ബുദ്ധിമുട്ടു വരുത്തി. രണ്ടാമതായി, യുദ്ധശേഷം അമേരിക്ക ഇന്ത്യക്കുള്ള സഹായം നിർത്തി. മൂന്നാമതായി പെട്രോ ളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധന, നാലാമതായി നാണയ പരുഷവും വില വർദ്ധനയും മൂലം ജനങ്ങൾക്ക് ജീവിതം ബുദ്ധിമുട്ടായി. അഞ്ചാമതായി, വ്യവസായ വളർച്ച കുറ വായി, തൊഴിലില്ലായ്മ കൂടി പ്രത്യേകിച്ചും ഗ്രാമീണമേഖലകളിൽ ആറാമതായി, ഗവർമെന്റ് ജീവനക്കാരുടെ ശമ്പളം നിർത്തിവെ ക്കുകയോ കുറക്കുകയോ ചെയ്യേണ്ടിവന്നു. ഏഴാമതായി, മഴയി ല്ലായ്മമൂലം ഭക്ഷ്യോൽപാദനങ്ങളുടെ ഗണ്യമായ കുറവ്.

മേല്പറഞ്ഞ കാരണങ്ങൾ നാട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. മൊത്തമായും രാജ്യത്തിൽ ഒരു അതൃപ്തി വരാൻ കാര ണമായി. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധം സംഘടിപ്പി ക്കാൻ അവസരം കൊടുത്തു.

ഗുജറാത്ത് ആന്റ് ബീഹാർ മുവ്മെന്റ്
രണ്ടാമത്തെ ഒരു വലിയ പ്രശ്നം കോൺഗ്രസ് ഭരിക്കുന്ന ഗുജ റാത്തിലെയും ബീഹാറിലെയും വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നു. പ്രക്ഷോഭത്തിന് പ്രധാന കാരണം അവശ്യസാധനങ്ങളുടെ വില വർദ്ധനയായിരുന്നു. ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, അഴിമതി എന്നി വയും വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. ഈ രണ്ടു സംസ്ഥാനങ്ങ ളിലും പ്രതിപക്ഷത്തിന്റെ പിന്തുണ വിദ്യാർത്ഥികൾക്കുണ്ടായി രുന്നു. ഗുജറാത്തിൽ പ്രസിഡണ്ട് ഭരണം നടപ്പിലാക്കി. ഈ സം യത്ത് ഇന്ദിരാഗാന്ധിയുടെ പ്രധാന എതിരാളിയും കോൺഗ്രസ്സ് (ഒ) യിലെ പ്രമുഖ നേതാവുമായിരുന്ന മൊറാർജി ദേശായി അനി ശ്ചിതകാല നിരാഹാരത്തിനൊരുങ്ങി. ആ സംസ്ഥാനത്ത് തെര ഞെഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. 1975 ജൂണിൽ കടുത്ത സമ്മർദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു നടന്നു. കോൺഗ്രസ് പരാജയപ്പെട്ടു. ബീഹാറിൽ വിദ്യാർത്ഥികൾ ജയപ്രകാശ് നാരായണനെ സമരം നയിക്കാൻ ക്ഷണിച്ചു. അഹിം സാപരമായിരിക്കണം എന്ന ഉപാധിയോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു.

ജയപ്രകാശ് നാരായണൻ കോൺഗ്രസ് ഗവൺമെന്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു. എല്ലാ രംഗത്തും (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം) ഒരു വിപ്ലവം വേണമെന്നും അത് ജനാ ധിപത്യത്തെ നിലനിർത്തുന്നതാവണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ബീഹാർ ഗവൺമെന്റ് രാജിവെക്കാൻ കൂട്ടാക്കിയില്ല. ദേശീയതലത്തിൽ ഇതിനെക്കുറിച്ച് ചലനമുണ്ടായി. ജയപ്രകാശ് നാരായണൻ മുഴുവൻ രാജ്യത്തും പ്രക്ഷോഭം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഇതിനിടെ റെയിൽവേ ജോലിക്കാർ പണി മുടക്കി. രാജ്യമാകമാനം സ്തംഭിക്കാവുന്ന രൂപത്തിലായിരുന്നു അത്. 1975-ൽ ജയപ്രകാശ് നാരായണൻ പാർലിമെന്റിലേക്ക് ഒരു മാർച്ച് നടത്തി. ഡൽഹിയിൽ ജനം കണ്ട ഏറ്റവും വലിയ റാലി യായിരുന്നു അത്. അതോടെ പ്രതിപക്ഷം ഇന്ദിരാഗാന്ധിക്ക് ബദ ലായി അദ്ദേഹത്തെ കണ്ടു. രണ്ടു പ്രക്ഷോഭങ്ങളും കോൺഗ്രസ് വിരുദ്ധമായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരായും ശബ്ദ ങ്ങളുയർന്നു. ഇതെല്ലാം തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു.

ജുഡിഷ്യറിയുമായുള്ള സംഘർഷം
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ മറ്റൊരു കാരണം ജൂഡീഷ്യ റിയുമായുള്ള സംഘർഷമാണ്. ഇക്കാലത്ത് ഗവൺമെന്റിന്റെ ചില പ്രവർത്തികൾ ഭരണഘടന ലംഘനമാണെന്ന് സുപ്രീം കോർട്ട് കണ്ടെത്തി. കോർട്ട് വിധി ജനാധിപത്യത്തിനും പാർലിമെന്റ് അധി കാരത്തിനും എതിരാണെന്നായിരുന്നു കോൺഗ്രസ്സിന്റെ വാദം. പാവങ്ങൾക്കായി നടത്തുന്ന പദ്ധതികൾക്ക് കോടതി തടസ്സം നില്ക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. തർക്കം മൂന്ന് പ്രധാന പ്രശ്നങ്ങളിലായിരുന്നു. ഒന്നാമതായി, പാർലിമെന്റിന് മൗലികാവ കാശങ്ങൾ മാറ്റാൻ അവകാശമുണ്ടോ? കോർട്ട് വിധി ‘ഇല്ല’ എന്നു തന്നെയായിരുന്നു രണ്ടാമതായി, പാർലിമെന്റിന് ഭൂമിയുടെ ഉടമ സ്താവകാശം മാറ്റാൻ സാധ്യമാവുമോ? പാർലിമെന്റിന് മാറ്റാൻ അധികാരമില്ല എന്നായിരുന്നു കോടതിയുടെ വിധി. മൂന്നാമതായി പാർലിമെന്റ് അതിന് മൗലികാവകാശങ്ങൾ കുറക്കാൻ അധികാ രമുണ്ടെന്നും പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്തു. എന്നാൽ സുപ്രീംകോർട്ട് ഇതു നിരസിച്ചു. ഇതാണ് കോടതിയും ഗവൺ മെന്റും തമ്മിലുള്ള സംഘർഷത്തിന് കാരണം.

ഇതു കൂടാതെ രണ്ടു കാരണങ്ങൾ കൂടിയുണ്ടായിരുന്നു. കേശ വാനന്ദഭാരതി കേസിൽ സുപ്രീം കോർട്ട് പ്രഖ്യാപിച്ചു പാർലി മെന്റിന് ഭരണഘടനയുടെ അടിസ്ഥാന നിബന്ധനകൾ മാറ്റാനധി കാരമില്ല എന്ന്. അതിനുശേഷം ചീഫ് ജസ്റ്റീസിന്റെ പോസ്റ്റിൽ ഒഴിവ് വന്നു. സാധാരണ ഏറ്റവും സീനിയർ ജഡ്ജിയാണ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക. എന്നാൽ ഗവൺമെന്റ് അർഹത യുള്ള മൂന്ന് ജഡ്ജിമാരെ തഴഞ്ഞുകൊണ്ട് എ.എൻ. റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ നിയമം വിവാദമായി. അതിനും പുറമേ ഉത്തർപ്രദേശ് ഹൈക്കോർട്ട് ഇന്ദിരാഗാന്ധിയുടെ തെര ഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. 1975 ജൂണിൽ അടിയ ന്തിരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ പ്രധാന കാരണങ്ങളാണിവ.

Plus Two Political Science Question Paper March 2023 Malayalam Medium

Question 29.
ലോകത്തെ രണ്ടാമത്തെ ശക്ത രാജ്യമായിരുന്ന സോവിയറ്റ് യൂണിയൻ 1991 ആയപ്പോൾ തകരുണ്ടായി. യു.എസ്.എസ്. ആറിന്റെ ശിഥിലീകരണത്തിന് ഇടയാക്കിയ ഘടകങ്ങൾ വിശ കലനം ചെയ്യുക.
Answer:
1. സോവിയറ്റ് യൂണിയന്റെ ഗവൺമെന്റ് നിയന്ത്രണം അതിന്റെ പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടായിരുന്നു.

2. ജനാധിപത്യമില്ലായ്മ, അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മ.

3. പല സ്ഥാപനങ്ങളും പരിഷ്ക്കാരങ്ങൾ ആവശ്യമായവയായി രുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കർശന നിയ ന്ത്രണം ഇവയുടെമേൽ ഉണ്ടായിരുന്നു.

4. പാർട്ടി ജനങ്ങളുടെ ആവശ്യങ്ങൾ നിരാകരിച്ചു. 15 വ്യത്യസ്ത റിപ്പബ്ലിക്കുകൾ കൂടിയതായിരുന്നു സോവിയറ്റ് യൂണിയൻ. അവർക്ക് അവരുടേതായ പ്രശ്നങ്ങളും സംസ്ക്കാരങ്ങളും ഉണ്ടായിരുന്നു.

5. കടലാസിൽ 15 റിപ്പബ്ലിക്കുകൾ ഉണ്ടായിരുന്നെങ്കിലും റഷ മാത്രമാണ് സോവിയറ്റ് യൂണിയനിൽ പ്രധാനമായിരുന്നത്. റഷ്യ എല്ലായ്പ്പോഴും മേധാവിത്വം പുലർത്തുകയും മറ്റു റിപ്പബ്ലി ക്കിലെ ജനങ്ങൾ അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെ ടുകയും ചെയ്തു.

6. ആയുധപന്തയത്തിൽ അമേരിക്കക്ക് ഒപ്പം നിൽക്കാൻ സോവി യറ്റ് യൂണിയന് സാധിച്ചു എങ്കിലും അത് വളരെ ചിലവേറി യതായിരുന്നു. പടിഞ്ഞാറൻ സാങ്കേതികത കൂടുതൽ മെച്ച പ്പെട്ടതായിരുന്നു. രാഷ്ട്രീയപരമായും സാമ്പത്തികപരമായും സോവിയറ്റ് ജനതയുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കു ന്നതിൽ സോവിയറ്റ് യൂണിയൻ പരാജയപ്പെട്ടു.

7. സോവിയറ്റ് സാമ്പത്തികം കൂടുതലായുപയോഗിച്ചത് അണു വായുധങ്ങൾ നിർമ്മിക്കാനും സൈനിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അതിന്റെ മറ്റു ഉപഗ്രഹ രാജ്യങ്ങളെ വിക സിപ്പിക്കാനും മറ്റുമായിരുന്നു.

8. ഗവൺമെന്റിന്റെ മെല്ലെപ്പോക്കും, തെറ്റുകൾ തിരുത്താൻ സാധിക്കാഞ്ഞതും, തുറന്നുള്ള സമീപനമില്ലായ്മയും സോവി യറ്റ് യൂണിയന്റെ പതനത്തിന് കാരണമായി.

Plus Two Business Studies Board Model Paper 2021 Malayalam Medium

Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.

Plus Two Business Studies Board Model Paper 2021 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക്, ആകെ 80 സ്കോർ വരെ ഉത്തരം നൽകുക.

I. 1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 1 സ്കോർ. (9 × 1 = 9)

Question 1.
നിലനിൽപ്, ലാഭം ……………………… എന്നിവ ഒരു ബിസിനസിന്റെ സ്ഥാപനപരമായ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു.
a) വളർച്ച
b) വികാസം
c) നേട്ടം
d) ഇവയൊന്നുമല്ല
Answer:
a) വളർച്ച

Question 2.
‘ഒരു കീഴ്ജീവനക്കാരൻ ഒരേസമയം ഒരു മേലധികാരിയിൽ നിന്ന് മാത്രമേ നിർദ്ദേശങ്ങൾ സ്വീകരിക്കാവു’. ഇവിടെ സൂചിപ്പിക്കുന്ന മാനേജ്മെന്റ് തത്ത്വം ഏത്?
a) മാർഗ്ഗദർശക ഐക്യം
b) തുല്യത
c) ആജ്ഞാ ഐക്യം
d) ക്രമം
Answer:
c) ആജ്ഞാ ഐക്യം

Question 3.
കീഴ്ജീവനക്കാരന് അനുവദനീയമായ പരിധിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ അധികാരം നൽകുന്നതിനെ ……………………. എന്നുപ റയുന്നു.
a) അധികാര കൈമാറ്റം
b) ഏകോപനം
c) നിയന്ത്രണം
d) ആസൂത്രണം
Answer:
a) അധികാര കൈമാറ്റം

Question 4.
റിക്രൂട്ട്മെന്റിനെ ഒരു ……………………….. പ്രക്രിയയായി കരുതപ്പെടുന്നു.
a) പോസിറ്റീവ്
b) നെഗറ്റീവ്
c) ന്യൂട്രൽ
d) ഇവയെല്ലാം
Answer:
a) പോസിറ്റീവ്

Question 5.
താഴെ തന്നിരിക്കുന്നവയിൽ സാമ്പത്തിക ഇതര പ്രോത്സാഹനം ഏത്?
a) ബോണസ്
b) ലാഭം പങ്കിടൽ
c) ശമ്പളവും ആനുകൂല്യങ്ങളും
d) പദവി
Answer:
d) പദവി

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 6.
ആശയ വിനിമയ പ്രക്രിയയിലെ ആദ്യത്തെ ഘടകം …………………. ആണ്.
a) വിനിമയം ചെയ്യുന്ന വ്യക്തി
b) സ്വീകർത്താവ്
c) സന്ദേശം
d) എൻകോഡിംഗ്
Answer:
a) വിനിമയം ചെയ്യുന്ന വ്യക്തി

Question 7.
‘പ്രത്യേകം പരിഗണിക്കേണ്ട കാര്യങ്ങൾ മാത്രമേ ഉന്നതതല മാനേ ജ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തേണ്ടു. ഇതിനെ സൂചിപ്പിക്കുന്ന പദം ……………………….. ആണ്.
a) അൾട്രാവയേഴ്സ്
b) മാനേജ്മെന്റ് ബൈ എക്സപ്ഷൻ
c) സ്പാൻ ഓഫ് കൺട്രോൾ
d) സ്പാൻ ഓഫ് മാനേജ്മെന്റ്
Answer:
b) മാനേജ്മെന്റ് ബൈ എക്സപ്ഷൻ

Question 8.
എല്ലാകാര്യങ്ങളും തീരുമാനിച്ചത് പ്രകാരം നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്ന മാനേജ്മെന്റ് ധർമ്മം ……………………. ആണ്.
a) ആസൂത്രണം
b) മാർഗ്ഗനിർദ്ദേശം
c) ഉദ്യോഗവൽക്കരണം
d) നിയന്ത്രണം
Answer:
d) നിയന്ത്രണം

Question 9.
ഇന്ത്യയിലെ ഒരു ഉപഭോക്താവിന് നഷ്ടപരിഹാരത്തിനായി സമീ പിക്കാവുന്ന ഉയർന്ന അധികാര കേന്ദ്രം ………………………. ആണ്.
a) ദേശീയ കമ്മീഷൻ
b) ജില്ലാ ഫോറം
c) സുപ്രീം കോടതി
d) സംസ്ഥാന കമ്മീഷൻ
Answer:
c) സുപ്രീം കോടതി

II. 10 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോറുകൾ ഉണ്ട്. (8 × 2 = 16)

Question 10.
‘അച്ചടക്കം’ എന്ന മാനേജ്മെന്റ് തത്ത്വം ഹ്രസ്വമായി പ്രതിപാദി ക്കുക.
Answer:
അച്ചടക്കം (Discipline) : സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ട ങ്ങളോടും അധികാരതലങ്ങളോടും ഉള്ള അനുസരണയും വിധേ യത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്യമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.

Question 11.
‘എൻവയോൺമെന്റൽ സ്കാനിങ്ങ്’ എന്നാൽ എന്താണ്?
Answer:
ബിസിനസ്സിന്റെ വിവിധ പരിസ്ഥിതി ഘടകങ്ങളായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, നിയമ, സാങ്കേതിക പരിസ്ഥിതികളെക്കു റിച്ചുള്ള പഠനത്തെ എൻവയോൺമെന്റൽ സ്കാനിങ്ങ് എന്നുപ റയുന്നു.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 12.
അധികാര കൈമാറ്റത്തിന്റെ ഏതെങ്കിലും ‘രണ്ട് ഘടകങ്ങൾ എഴുതുക.
Answer:

  1. അധികാരം
  2. ഉത്തരവാദിത്തം
  3. ചുമതല

Question 13.
പരിശീലനം കൊണ്ട് തൊഴിലാളികൾക്കുണ്ടാകുന്ന ഏതെങ്കിലും രണ്ട് ഗുണങ്ങൾ എഴുതുക.
Answer:
ജീവനക്കാർക്കുള്ള നേട്ടം (Benefits to the Employees)

  1. തൊഴിൽ വൈദഗ്ധ്യം വളർത്തുന്നതിന് അവസരം ലഭിക്കു
  2. മികച്ച പ്രകടനം കാഴ്ച വെയ്ക്കാനും അതുവഴി കൂടുതൽ സമ്പാദിക്കാനും തൊഴിലാളികൾക്ക് കഴിയുന്നു.
  3. അനാവശ്യമായ സമയനഷ്ടവും അപ്രതീക്ഷിതമായ അപക ടങ്ങളും കുറയ്ക്കാം.

Question 14.
ആശയ വിനിമയത്തിലെ സ്ഥാപനപരമായ തടസ്സത്തിന് രണ്ട് കാര ണങ്ങൾ എഴുതുക.
Answer:
a) സങ്കീർണ്ണമായ സംഘടനാ നയങ്ങൾ സ്വതന്ത്രമായ ആശയ വിനിമയത്തിന് തടസ്സം സൃഷ്ടിക്കും.
b) കർക്കശമായ നിയമങ്ങൾ ആശയവിനിമയത്തിന് പ്രതിബന്ധം സൃഷ്ടിക്കും.
c) വിവിധ സ്റ്റാറ്റസ്സിലുള്ള ജീവനക്കാർക്കിടയിലുള്ള ആശയവി നിമയം കാര്യക്ഷമമാകണമെന്നില്ല.
d) മാനേജ്മെന്റ് തലങ്ങളുടെ എണ്ണം കൂടുന്നത് ആശയവിനി മയം ദുഷ്ക്കരമാക്കുന്നു.

Question 15.
മാനേജ്മെന്റ് നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ആധുനിക തന്ത്രം ഹ്രസ്വമായി വിവരിക്കുക.
Answer:
a) Ratio Analysis : സ്ഥാപനത്തിന്റെ വാർഷിക സ്ഥിതിവി വര കണക്കുകൾ ഉപയോഗിച്ച് ചില അംശബന്ധങ്ങൾ കണ്ടെത്തി വിലയിരുത്തുന്നതാണ് ഈ നടപടി.

b) Responsibility Accounting : സാമ്പത്തിക ചിലവ് വരുന്ന ഓരോ ഗ്രൂപ്പിനേയും ഡിപ്പാർട്ടുമെന്റിനേയും, ഓരോ റെസ്പോൺസിബിലിറ്റി സെന്ററുകളായി പരിഗണിച്ച് ഉത്തര വാദിത്വം ഏൽപ്പിക്കലാണ് റെസ്പോൺസിബിലിറ്റി എക്കൗ ണ്ടിങ്ങ്. ഉദാ: കോസ്റ്റ് സെന്റർ, റവന്യൂ സെന്റർ, പ്രോഫിറ്റ് സെന്റർ, etc.

Question 16.
സ്ഥിരമൂലധനം എന്നാലെന്ത്?
Answer:
സ്ഥിരം മൂലധനം (Fixed Capital) : സ്ഥിര ആസ്തികളായ ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായി ദീർഘ കാലത്തേക്ക് നിക്ഷേപിക്കുന്ന മൂലധനമാണ് സ്ഥിരമൂലധനം.

Question 17.
പണവിപണിയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും രണ്ട് പ്രമാണ ങ്ങളുടെ പേര് എഴുതുക.
Answer:

  1. ട്രഷറി ബിൽ
  2. വാണിജ്യ പ്രശ്നങ്ങൾ
  3. കാൽ മണി

III. 18 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോറുകൾ വീതമുണ്ട്. (6 × 3 = 18)

Question 18.
എകോപനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
കോ- ഓർഡിനേഷൻ (Co-ordination) : വിവിധ ഡിപ്പാർട്ടു മെന്റുകളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങളെ പൊതു ലക്ഷ്യത്തെ മുൻനിർത്തി സംയോജിപ്പിക്കലാണ് കോ- ഓർഡിനേ ഷൻ അഥവാ ഏകോപനം. മാനേജ്മെന്റ് പ്രവർത്തനങ്ങളിൽ കാതലായ ധർമ്മവും ഇതുതന്നെയാണ്.

കോ- ഓർഡിനേഷന്റെ സവിശേഷതകൾ

  1. വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്നു.
  2. ഏകോപനം പ്രവർത്തനങ്ങളിൽ ഐക്യമുണ്ടാക്കുന്നു.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 19.
മാനേജ്മെന്റിന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ ഹ്രസ്വമായി വിവരിക്കുക.
Answer:
മാനേജ്മെന്റിന്റെ സവിശേഷതകൾ (Characteristics of Management)
a) മാനേജ്മെന്റ് ലക്ഷ്യാധിഷ്ഠിത പ്രക്രിയയാണ്.
b) മാനേജ്മെന്റ് സാർവത്രികമാണ്.
c) മാനേജ്മെന്റ് ബഹുമുഖ പ്രവർത്തനമാണ്.
d) അത് ഒരു തുടർച്ചയായ പ്രക്രിയയാണ്.
e) അത് ഒരു കൂട്ടായ പ്രവർത്തനമാണ്
f) അത് ചലനാത്മകമാണ്.
g) മാനേജ്മെന്റ് അദൃശ്യമാണ്.

Question 20.
എന്താണ് സ്റ്റാൻഡിങ്ങ് പ്ലാൻ? ഒരു ഉദാഹരണം എഴുതുക.
Answer:
സ്റ്റാൻഡിംഗ് പ്ലാനുകൾ : സ്ഥാപനത്തിന്റെ നടത്തിപ്പിനാവശ്യമായ ദീർഘകാലത്തേക്ക് തുടർച്ചയായി കൈകാര്യം ചെയ്യുന്ന പ്ലാനു കളാണ് സ്റ്റാൻഡിങ് പ്ലാനുകൾ. ഉദാ: പോളിസികൾ, നിയമങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവ.

Question 21.
താഴെ തന്നിരിക്കുന്ന ആവശ്യങ്ങളെ ശാരീരിക ആവശ്യങ്ങൾ, സൂര
ക്ഷിതത്വ ആവശ്യങ്ങൾ, സാമൂഹിക ആവശ്യങ്ങൾ, സ്വാഭിമാന ആവ ശ്വങ്ങൾ എന്നിങ്ങനെ തരംതിരിക്കുക.
a) അംഗീകാരം
b) സൗഹൃദം
c) ജോലി സുരക്ഷിതത്ത്വം
d) വിശപ്പ്
e) വരുമാനത്തിലെ സ്ഥിരത
f) ആത്മാഭിമാനം
Answer:
ആവശ്യങ്ങൾ – ആവശ്യങ്ങളുടെ തരം
a) അംഗീകാരം – അഭിമാന ആവശ്യങ്ങൾ
b) സൗഹൃദം – സാമൂഹിക ആവശ്വങ്ങൾ
c) ജോലി സുരക്ഷിതത്ത്വം – സുരക്ഷിതത്വ ആവശ്യങ്ങൾ
d) വിശപ്പ് – ശാരീരിക ആവശ്യങ്ങൾ
e) വരുമാനത്തിലെ സ്ഥിരത – സുരക്ഷിതത്വ ആവശ്വങ്ങൾ
f) ആത്മാഭിമാനം – അഭിമാന ആവശ്യങ്ങൾ

Question 22.
ഒരു നല്ല ബ്രാൻഡ് പേരിനുണ്ടാകേണ്ട ഏതെങ്കിലും മൂന്ന് പ്രത്യേ കതകൾ എഴുതുക.
Answer:

  1. ബ്രാന്റ് നെയിം വളരെ ചെറുതും വായിക്കാൻ എളുപ്പമു ള്ളതും അനായാസേന ഉച്ചരിക്കാവുന്നതുമായിരിക്കണം
  2. ഉൽപന്നത്തിന്റെ പ്രത്യേക ഗുണങ്ങൾ ആ ബ്രാന്റ് നെയിം എടുത്തു കാണിക്കണം.
  3. അത് നിലവിലുള്ള മറ്റു ബ്രാന്റ് നെയിമുകളിൽ നിന്ന് വ്യത്യ സമായിരിക്കണം.

Question 23.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള, ഉപഭോക്താവിന്റെ രണ്ട് അവകാശങ്ങൾ ഹ്രസ്വമായി പ്രതിപാദിക്കുക.
Answer:
1) സുരക്ഷിതത്വത്തിനുള്ള അവകാശം (Right to Safety) : ആരോഗ്യത്തിനോ ആയുസ്സിനോ അപകടകരമായ വസ്തു ക്കൾ വിപണനം ചെയ്യപ്പെടുന്നതിൽ നിന്നും ഈ അവകാശം സംരക്ഷണം നൽകുന്നു.

2. അറിയിക്ക പ്പെടാനുള്ള അവകാശം (Right to be Informed) : ഉല്പന്നത്തെകുറിച്ച് സത്യസന്ധമായ വിവര ങ്ങൾ അറിയാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഉല്പന്നത്തിന്റെ ഗുണമേന്മ, ഉല്പന്നത്തിൽ അടങ്ങിയിരി ക്കുന്ന വസ്തുക്കൾ, ഉപയോഗിക്കുന്നതു കൊണ്ട് ഉണ്ടാകാ നിടയുള്ള പാർശ്വഫലങ്ങൾ തുടങ്ങിയവയെല്ലാം ഉപഭോക്താ വിനെ അറിയിച്ചിരിക്കണം.

IV. 24 മുതൽ 31 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോറുകൾ വീതമുണ്ട്. (8 × 4 = 32)

Question 24.
മാനേജ്മെന്റ് ഒരു കല എന്ന നിലയിലുള്ള എന്തെങ്കിലും രണ്ട് പ്രത്യേകതകൾ ഹ്രസ്വമായി വിശദീകരിക്കുക.
Answer:
മാനേജ്മെന്റ് എന്ന കല (Management as an Art) മാനേജ്മെന്റ് ഒരു കലയാണ്. വ്യക്തിപരമായ വൈദഗ്ദ്ധ്യം ഉപ യോഗപ്പെടുത്തി നിശ്ചയിക്കപ്പെട്ട ഫലം ഉണ്ടാക്കിയെടുക്കലാണ് കല. കലയുടെ മറ്റ് സവിശേഷതകൾ :
1) സൈദ്ധാന്തികമായ വിജ്ഞാനം
2) വ്യക്തിപരമായ വൈദഗ്ധ്യം
3) നിരന്തരമായ പരിശീലനവും, സർഗ്ഗാത്മകതയും

താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ മാനേ ജ്മെന്റിനെ കല എന്ന്വി ശേഷിപ്പിക്കുന്നു.
a) മാനേജ്മെന്റ് ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഓരോ മാനേജരും വ്യക്തിപരമായ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ അവ നിറവേറ്റുന്നു.

b) പ്രോത്സാഹനങ്ങൾ നൽകി മറ്റുള്ളവരിലൂടെ കാര്യങ്ങൾ നേടി യെടുക്കുന്ന സവിശേഷമായ കലയാണ് മാനേജ്മെന്റ്.

c) ശരിയായ പരിശീലനത്തിലൂടെ ഭരണപരമായ കഴിവുകൾ വളർത്തിയെടുക്കാൻ കഴിയും.
ഇക്കാരണത്താൽ മാനേജ്മെന്റിനെ കല എന്ന് വിശേഷിപ്പിക്കാം.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 25.
താഴെ പറയുന്നവയെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
a) ആഗോളവൽക്കരണം
b) സ്വകാര്യവൽക്കരണം
Answer:
a) ആഗോളവത്കരണം (Globalization) : ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ആഗോളസമ്പദ്വവസ്ഥയുമായി സംയോ ജിപ്പിക്കുന്നതാണ് ആഗോളവത്ക്കരണം. ഇവിടെ ലോകം മുഴുവൻ ഒരൊറ്റ വിപണി ആയി കണക്കാക്കപ്പെടുന്നു.

b) സ്വകാര്യവത്ക്കരണം (Privatisation) : പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതാ അവകാശം സ്വകാര്യമേഖലാ സംരംഭകർക്ക് കൈമാറുന്നതാണ് സ്വകാര്യവത്കരണം.

Question 26.
ആസൂത്രണത്തിന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ ലഘു വായി വിശദികരിക്കുക.
Answer:
പ്ലാനിങിന്റെ പ്രത്യേകതകൾ (Features of Planning)

  1. പ്ലാനിങ് ലക്ഷ്യോന്മുഖമാണ്.
  2. മാനേജ്മെന്റ് ധർമ്മങ്ങളിൽ ആദ്യത്തെ ധർമ്മമാണ് പ്ലാനിങ്.
  3. എല്ലാ മാനേജ്മെന്റ് തലങ്ങളിലും പ്ലാനിങ് അത്യാവശ്യമാണ്.
  4. അത് ഒരു തുടർ പ്രക്രിയയാണ്.
  5. ആസൂത്രണം ഭാവിയെ ലക്ഷ്യം വെച്ചുള്ളതാണ്.
  6. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയാണ് പ്ലാനിങ്.
  7. അത് ഒരു ബുദ്ധിപരമായ പ്രക്രിയയാണ്.

Question 27.
ഡിവിഷണൽ ഘടനാ സംഘടന, ഫങ്ങ്ഷണൽ ഘടനാ സംഘ ടന എന്നിവ തമ്മിലുള്ള നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
ഫങ്ഷണൽ ഓർഗനൈസേഷനും ഡിവിഷണൽ ഓർഗനൈസ ഷനും തമ്മിലുള്ള വ്യത്യാസം

ഫങ്ഷണൽ ഓർഗനൈസേഷൻ ഡിവിഷണൽ ഓർഗനൈസേഷൻ
1. പ്രവർത്തനങ്ങളുടെ ജോലിയുടെ അടിസ്ഥാന ത്തിൽ രൂപീകരിക്കുന്നു. 1. ഉല്പന്നങ്ങളുടെ അടിസ്ഥാന ത്തിൽ രൂപീകരിക്കുന്നു.
2. തൊഴിൽ വൈദഗ്ധ്യം കൈവരുന്നു. 2. ഉല്പന്ന വൈദഗ്ധ്യം കൈവരുന്നു.
3. ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെന്റിനെ ചുമത്താനാവില്ല. 3. ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഓരോ ഡിവിഷനിലും ചുമത്താം.
4. ചെലവ് കുറവാണ് 4. ചെലവ് കൂടുതലാണ്
5. ചെറുകിട സ്ഥാപനങ്ങൾക്ക് അനുയോജ്യം 5. വൻകിട സ്ഥാപനങ്ങൾക്ക് അനുയോജ്യം

Question 28.
ഏതെങ്കിലും രണ്ട് ജോലി ചെയ്തുകൊണ്ടുള്ള പരിശീലന മാർഗ്ഗ ങ്ങൾ വിശദീകരിക്കുക.
Answer:
a) അപ്രന്റിസ്ഷിപ്പ് ട്രെയ്നിങ് : ഇവിടെ പരിശീലനാർത്ഥി ഒരു സൂപ്പർവൈസറുടെ കീഴിൽ ജോലി ചെയ്തുകൊണ്ട് നിശ്ചിത കാലം ജോലിയിൽ പരിശീലനം നേടുന്നു.

b) കോച്ചിങ്ങ് ജോലി സംബന്ധമായ അറിവുകൾ പഠിപ്പിച്ചു നൽകുകയാണ് ഇവിടെ. ജോലി ചെയ്തു പഠിപ്പിക്കുന്നതിന് പകരം അതേപറ്റി പഠിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.

c) ഇന്റേൺഷിപ്പ് ട്രെയ്നിങ്ങ് : തൊഴിൽ പഠിപ്പിക്കുന്ന വൊക്കേ ഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തൊഴിലാളി കൾക്ക് പരിശീലനം നൽകുന്ന രീതിയാണ് ഇത്.

d) ജോലി മാറ്റി പരിശീലിപ്പിക്കൽ (Job Rotation) : തൊഴിലാ ളികളെ ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്കോ ഒരു ഡിപ്പാർട്ടുമെന്റിൽ നിന്ന് മറ്റൊരു ഡിപ്പാർട്ടുമെന്റിലേക്കോ നിർദ്ദിഷ്ട കാലയളവിനുശേഷം മാറ്റിമാറ്റി നിയമിച്ച് പരിശീലനം നൽകുന്ന രീതിയാണ് ഇത്.

Question 29.
ചേരുംപടി ചേർക്കുക.

A B
a) സാധനത്തിന്റെയോ സേവനത്തിന്റെയോ വിനിമയ മൂല്യം ഉൽപന്നം
b) ഉപയുക്തതകളുടെ ഭാണ്ഡം പ്രോത്സാഹനം
c) വിൽപ്പന വർധന വഴികൾ സ്ഥല ഭൗതിക
d) ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ യഥാസമയം എത്തിക്കൽ വിതരണം

Answer:
a) വില
b) ഉൽപ്പന്നം
c) പ്രോത്സാഹനം
d) സ്ഥലം, ഭൗതിക വിതരണം

Question 30.
ഒരു കമ്പനിയുടെ പ്രവർത്തന മൂലധനത്തെ നിർണ്ണയിക്കുന്ന ഏതെങ്കിലും നാല് ഘടകങ്ങൾ എഴുതുക.
Answer:

  • ബിസിനസ്സിന്റെ സ്വഭാവം : ഉല്പാദക കമ്പനികളെ അപേക്ഷിച്ച് കച്ചവട കമ്പനികൾക്ക് കുറഞ്ഞ പ്രവർത്തന മൂലധനം മതി
  • പ്രവർത്തനത്തിന്റെ വ്യാപ്തി : വൻകിട സ്ഥാപനങ്ങൾക്ക് ചെറുകിട സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
  • വിപണി സാഹചര്യം : സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഉല്പ ന്നങ്ങളുടെ ഡിമാൻഡ് കുറയുകയും തന്മൂലം പ്രവർത്തന മുലധനത്തിന്റെ ആവശ്യകത കുറയുകയും ചെയ്യും.
  • സീസൺ : ചില പ്രത്യേക സീസണുകളിൽ ഉയർന്ന ഡിമാൻഡു ‘കൾ ഉള്ള ഉല്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപന ങ്ങൾക്ക് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
  • ഉല്പന്ന ചക്രം : അസംസ്കൃത വസ്തുക്കൾ ഉല്പന്നങ്ങളായി പിന്നീട് വിൽപന നടന്ന് പണമായി മാറുന്നതാണ് ഉല്പന്ന ചക്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ ഓരോ ഘട്ട ത്തിന്റെയും ദൈർഘ്യം കൂടുന്നതിനനുസരിച്ച് പ്രവർത്തന മൂലധനം കൂടുതൽ വേണ്ടിവരും.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 31.
സെബിയുടെ ഏതെങ്കിലും നാല് സംരക്ഷണ ധർമങ്ങൾ എഴുതുക.
Answer:
സംരക്ഷണ ധർമ്മങ്ങൾ (Protective Functions)
a) വിപണിയിലെ തെറ്റായ വ്യാപാര പ്രവർത്തനങ്ങളെ തടയുക.

b) ഇൻസൈഡർ ട്രെയ്ഡിങ്ങ്, പ്രൈസ് റിഗ്ഗിങ്ങ് തുടങ്ങിയ സാമ്പ ത്തിക വിപത്തുകളെ നിയന്ത്രിക്കുക, പിഴ ചുമത്തുക.

c) നിക്ഷേപകരുടെ താൽപര്യങ്ങളെ സംരക്ഷിക്കുക.

d) വിപണിയിൽ പെരുമാറ്റ ചട്ടങ്ങൾ നടപ്പാക്കുകയും, മാന്യമായ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

V. 32 മുതൽ 40 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോറുകൾ വീതമുണ്ട്. (9 × 5 = 45)

Question 32.
താഴെപറയുന്ന ഉദ്യോഗസ്ഥരെ മാനേജ്മെന്റിന്റെ വിവിധ തലങ്ങ ളിലായി തരംതിരിക്കുക. (ഉയർന്നതലം, മധ്യതലം, താഴ്ന്നതലം.
a) ചെയർമാൻ
b) സൂപ്പർവൈസർ
c) ഫോർമാൻ
d) മാനേജിങ്ങ് ഡയറക്ടർ
e) പ്രൊഡക്ഷൻ മാനേജർ
Answer:
Plus Two Business Studies Board Model Paper 2021 Malayalam Medium 1

Question 33.
എഫ്. ഡബ്ലിയു. ടെയ്ലറുടെ ‘ഫങ്ഷണൽ ഫോർമാൻഷിപ്പ് എന്ന മാനേജ്മെന്റ് തന്ത്രം സൂചിപ്പിക്കുന്ന ഒരു ഡയഗ്രം വര ക്കുക.
Answer:
Plus Two Business Studies Board Model Paper 2021 Malayalam Medium 2

Question 34.
ബിസിനസ്സ് പരിതസ്ഥിതി എന്നാൽ എന്താണ്? ഏതെങ്കിലും രണ്ട് ഘടകങ്ങൾ വിശദീകരിക്കുക.
Answer:
a) വ്യാപാര പരിസ്ഥിതി അർത്ഥം
(Meaning of Business Environment) ബിസിനസ്സിന് പുറത്ത് നിലനിൽക്കുന്നതും എന്നാൽ ബിസി നസ്സിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതുമായ വ്യക്തിക ളുടെയും സ്ഥാപനങ്ങളുടെയും സംഭവങ്ങളുടെയും ആകെ തുകയെ വ്യാപാര പരിസ്ഥിതി എന്ന് പറയാം.

b)

  • സാമ്പത്തിക പരിസ്ഥിതി (Economic Environment) : പലിശ നിരക്കുകൾ, പണപ്പെരുപ്പത്തിന്റെ തോത്, ആളുകളുടെ വരുമാനത്തിന്റെ അളവ്, ഓഹരി വിപണി സൂചികകൾ, രൂപയുടെ മൂല്യം തുടങ്ങിയവ സാമ്പ ത്തിക പരിസ്ഥിതി ഘടകങ്ങളാണ്.
  • സാമൂഹിക പരിസ്ഥിതി (Social Environment) : സാമൂ ഹിക പരിസ്ഥിതിയിൽ ഒരു പ്രദേശത്തെ ആളുകളുടെ ആചാ രങ്ങൾ, അനുഷ്ഠാനങ്ങൾ, പാരമ്പര്യങ്ങൾ, മൂല്യങ്ങൾ, സാമൂ ഹിക ഘടന, വിദ്യാഭ്യാസ നിരക്ക്, ജീവിത രീതികൾ തുടങ്ങി യവ ഉൾപ്പെടുന്നു.
  • സാങ്കേതിക പരിസ്ഥിതി (Technological Environment) : പുതിയ ഉല്പന്നങ്ങൾ, പുതിയ ഉല്പാദക രീതികൾ, ഉപകര ണങ്ങൾ, ഉല്പാദനത്തിനുള്ള യന്ത്രങ്ങൾ, നിലവിലുള്ള ഉല്പ ന്നങ്ങളുടെ നവീനവൽക്കരണം തുടങ്ങിയവ സാങ്കേതിക പരിസ്ഥിതി ഘടകങ്ങളാണ്.

Question 35.
ഒരു സ്ഥാപനത്തിന്റെ ഡിവിഷണൽ ഘടനയെ സൂചിപ്പിക്കുന്ന ഒരു ചാർട്ട് തയ്യാറാക്കുക.
Answer:
ഡിവിഷണൽ ഓർഗനൈസേഷൻ : ഒരു സ്ഥാപനം ഉണ്ടാക്കുന്ന ഉല്പന്നങ്ങളുടെ അടിസ്ഥാനത്തിൽ സംഘാടനം നിർവ്വഹിക്കു ന്നതാണ് ഡിവിഷണൽ ഓർഗനൈസേഷൻ. ഓരോ ഉല്പന്ന ത്തെയും ഓരോ പ്രത്യേക ഡിപ്പാർട്ടുമെന്റായി കണക്കാ ക്കുന്നു.
Plus Two Business Studies Board Model Paper 2021 Malayalam Medium 3

Question 36.
സൂചനപ്രകാരം അനുയോജ്യമായി പൂരിപ്പിക്കുക.
a) സർക്കാരിന്റെ രാഷ്ട്രീയ ആദർശം – രാഷ്ട്രീയ പരിതസ്ഥിതി
b) ജീവിത രീതിയിലുള്ള വ്യത്യാസം – ?
c) ഉപഭോക്ത്യ സംരക്ഷണനിയമം 1986 – ?
d) സർക്കാരിന്റെ സ്ഥിരത – ?
e) വിനിമയ നിരക്കിലുള്ള മാറ്റം – ?
f) ടൈപ്പ് റൈറ്ററുകളിൽനിന്നും കമ്പ്യൂട്ടറുകളിലേക്കുള്ള മാറ്റം – ?
Answer:
a) രാഷ്ട്രീയ പരിസ്ഥിതി
b) സാമൂഹിക പരിസ്ഥിതി
c) നിയമ പരിസ്ഥിതി
d) രാഷ്ട്രീയ പരിസ്ഥിതി
e) സാമ്പത്തിക പരിസ്ഥിതി
f) സാങ്കേതിക പരിസ്ഥിതി

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 37.
ഏതെങ്കിലും രണ്ട് ആദ്യന്തര റിക്രൂട്ട്മെന്റ് ഉറവിടങ്ങളെപ്പറ്റി കുറിപ്പ് തയ്യാറാക്കുക.
Answer:
ആഭ്യന്തര റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ (Internal Recruitment Sources) : ആവശ്യമായ തൊഴിലാളികളെ സ്ഥാപനത്തിനക ത്തുനിന്നുതന്നെ കണ്ടെത്തി നിയമിക്കുന്നതാണ് ആഭ്യന്തര ഉറവി ടങ്ങൾ. സ്ഥലമാറ്റവും സ്ഥാനക്കയറ്റവുമാണ് രണ്ട് പ്രധാന ആദ്യ ന്തര ഉറവിടങ്ങൾ.

  • സ്ഥലംമാറ്റം (Transfer) : ഒരു തൊഴിലാളിയെ നിലവിൽ അയാൾ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മറ്റൊരു സ്ഥല ത്തേക്കോ ഒരു ഡിപ്പാർട്ട്മെന്റിൽ നിന്ന് മറ്റൊരു ഡിപ്പാർട്ടു മെന്റിലേക്കോ നിലവിലുള്ള സേവനവ്യവസ്ഥകളോടെ മാറ്റി നിയമിക്കുന്നതാണ് സ്ഥലംമാറ്റം.
  • സ്ഥാനക്കയറ്റം (Promotion) : ഒരു തൊഴിലാളിയെ നില വിൽ അയാൾ ചെയ്യുന്ന ജോലിയേക്കാൾ കൂടുതൽ ഉത്തര വാദിത്വവും ശമ്പളവും ഉള്ള ഉയർന്ന ജോലിയിലേക്ക് മാറ്റി നിയമിക്കുന്നതിനെ പ്രൊമോഷൻ എന്നുപറയുന്നു.

Question 38.
എബ്രഹാം മാസ്ലോയുടെ അവശ്യശ്രേണി സിദ്ധാന്തം സമർത്ഥി ക്കുക.
Answer:
മാസ്ലോയുടെ ആവശ്യശ്രേണി സിദ്ധാന്തം (Maslow’s Need Hierarchy Theory of Motivation) : മനുഷ്യന്റെ ആവശ്യ ങ്ങളെ തൃപ്തിപ്പെടുത്തുന്ന പക്ഷം അവനെ പരമാവധി പ്രചോദി പ്പിക്കാൻ കഴിയുമെന്ന് അബ്രഹാം മാസ്ലോ തന്റെ അവശ്വശ്രേണി സിദ്ധാന്തത്തിലൂടെ സമർത്ഥിക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങളെ അദ്ദേഹം അഞ്ചായി തരംതിരിക്കുന്നു.

1) ശാരീരിക ആവശ്യങ്ങൾ.(Physiological Needs) : അടി സ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെട്ടതാണ് ശാരീരിക ആവശ്യങ്ങൾ. അടിസ്ഥാന ആവ ശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത ഒരാൾക്ക് അതിലുപരിയുള്ള ആവശ്യങ്ങൾ ഉത്ഭവിക്കുകയില്ല.

2) സുരക്ഷിതത്വ ആവശ്യങ്ങൾ (Safety and security needs) : ശാരീരിക ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ സുരക്ഷിതത്വ ആവശ്യങ്ങൾ ഉടലെടുക്കുന്നു. തൊഴിലാളിയെ സംബന്ധിച്ചി ടത്തോളം ജോലി സുരക്ഷിതത്വം, വരുമാനസുരക്ഷിതത്വം, വാർദ്ധക്യകാല സുരക്ഷിതത്വം എന്നിവ സുരക്ഷിതത്വ ആവ ശ്വങ്ങളാണ്.

3) സാമൂഹിക ആവശ്യങ്ങൾ (Social Needs) : സ്നേഹിക്കു ക, സ്നേഹിക്കപ്പെടുക മറ്റുള്ളവരുമായി സൗഹൃദം പങ്കിടുക എന്നിവയെല്ലാം സാമൂഹിക ആവശ്യങ്ങളിൽ പെടുന്നു. അനൗപചാരിക സംഘടനകൾ സാമൂഹിക ആവശ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നു.

4) അഭിമാന ആവശ്യങ്ങൾ (Esteem Needs) : ആത്മവിശ്വാ സം, സമൂഹം നൽകുന്ന അംഗീകാരം, മറ്റുള്ളവരേക്കാൾ മിക ച്ചവനാണെന്ന തോന്നൽ, ഇതെല്ലാമാണ് അഭിമാന ആവശ്യ ങ്ങൾ. ജോലിയിൽ നല്ല പദവി, നല്ല പ്രവർത്തന സാഹചര്യം, സമ്മാനങ്ങൾ, പ്രമോഷൻ എന്നീ കാര്യങ്ങൾ അഭിമാന ആവ ശ്വങ്ങളെ തൃപ്തിപ്പെടുത്തും.

5) ആത്മ സാക്ഷാത്ക്കാരത്തിനുള്ള ആവശ്യങ്ങൾ (Self Actualisation Needs) : ഒരാൾക്ക് തന്റെ പ്രവർത്തന മേഖലയിൽ ആരായിത്തീരുവാൻ കഴിയണമെന്ന് ആഗ്രഹി ക്കുന്നുവോ അതാണ് ആത്മസാക്ഷാത്ക്കാരത്തിനുള്ള ആവ ശ്വങ്ങൾ. തന്റെ കഴിവുകളുടെ പരമാവധി വികസനമാണ് ഈ ആവശ്വങ്ങളുടെ അടിസ്ഥാനം.
Plus Two Business Studies Board Model Paper 2021 Malayalam Medium 4

Question 39.
നിയന്ത്രണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
നിയന്ത്രണത്തിന്റെ നടപടികൾ (Controlling Process/ Steps in controlling) : നിയന്ത്രണം അനുസൃതമായ ഒരു പ്രക്രിയയാണ്. നിലവാരം നിശ്ചയിക്കുകയും യഥാർത്ഥ പ്രകട നത്തെ വിലയിരുത്തുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യുക എന്നതാണ് നിയന്ത്രണം കൊണ്ടർത്ഥമാക്കുന്നത്. നിയ ന്ത്രണപ്രക്രിയ താഴെ പറയുന്നു.

1) നിലവാരം നിശ്ചയിക്കൽ
2) യഥാർത്ഥ ജോലി നിർവഹണത്തെ അളക്കൽ
3) ജോലി നിർവഹണത്തെ നിലവാരവുമായി താരതമ്യം ചെയ്യുക.
4) വ്യതിയാനങ്ങൾ പരിശോധിക്കുക
5) തിരുത്തൽ നടപടികൾ സ്വീകരിക്കുക

1) നിലവാരം നിശ്ചയിക്കൽ (Setting standard) : ജോലി നിർവ്വഹണത്തെ വിലയിരുത്താനുള്ള മാനദണ്ഡമാണ് നില വാരം. നിലവാരം അളക്കാവുന്നതും സംഖ്യാരൂപേണ പ്രക ടിപ്പിക്കാവുന്നതും വ്യക്തവും ആയിരിക്കണം.

2) യഥാർത്ഥ ജോലി നിർവ്വഹണത്തെ അളക്കൽ (Measurement of Actual Performance) : വ്യക്തികളേയോ ഗ്രൂപ്പുക ളേയോ ഡിപ്പാർട്ടുമെന്റുകളേയോ ഏൽപ്പിക്കുന്ന ജോലി എങ്ങനെ ചെയ്തുതീർക്കുന്നു എന്നത് അളന്നെടുക്കുക യാണ് നിയന്ത്രണത്തിലെ രണ്ടാമത്തെ ഘട്ടം.

3) താരതമ്യപഠനം (Comparing Actual Performance with Standards) : അളന്നെടുത്ത യഥാർത്ഥ ജോലി നിർവ്വഹണത്തെ നിലവാരവുമായി തട്ടിച്ചുനോക്കുന്നു. ഇത് യഥാർത്ഥ ജോലി നിർവ്വഹണവും നിലവാരവും തമ്മിൽ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടെങ്കിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.

4) വ്യതിയാനങ്ങൾ പരിശോധിക്കുക (Analysing Deviations): നിശ്ചയിക്കപ്പെട്ട നിലവാരത്തിൽ നിന്നും യഥാർത്ഥ ജോലി നിർവ്വഹണത്തിനുള്ള വ്യതിയാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്.

5) തിരുത്തൽ നടപടികൾ സ്വീകരിക്കുക (Taking Corrective Action) : വ്യതിയാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുകയാണ് നിൽ ന്ത്രണത്തിന്റെ അവസാനപടി. വ്യതിയാനങ്ങൾ കാര്യമാത്രപ് സക്തമല്ലെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യമില്ല.

Question 40.
ചേരുംപടി ചേർക്കുക.

ബി
a) തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ നയം
b) സ്ഥാനകയറ്റം സേവന ദൈർഘ്യത്തിന്റെ അടിസ്ഥാന ത്തിൽ മാത്രം കാര്യപരിപാടി
c) ഓരോ തൊഴിലാളിക്കും പ്രതിമാസം 2 ലീവ് വീതം രീതി
d) മാനേജർമാർക്കുള്ള യോഗങ്ങൾ നിയമം
e) സമയവേതന സമ്പ്രദായം നടപടിക്രമം

Answer:

ബി
a) തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ നടപടിക്രമം
b) സ്ഥാനകയറ്റം സേവന ദൈർഘ്യത്തിന്റെ അടിസ്ഥാന ത്തിൽ മാത്രം നയം
c) ഓരോ തൊഴിലാളിക്കും പ്രതിമാസം 2 ലീവ് വീതം നിയമം
d) മാനേജർമാർക്കുള്ള യോഗങ്ങൾ കാര്യപരിപാടി
e) സമയവേതന സമ്പ്രദായം രീതി
VI. 41 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക് 8 സ്കോറുകൾ വീതമുണ്ട്. (5 × 8 = 40)

Question 41.
ആസൂത്രണ പ്രക്രിയയിലെ വിവിധഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
പ്ലാനിങ്ങിലെ നടപടിക്രമങ്ങൾ (Planning Process / Steps in Planning)
1) ലക്ഷ്യം നിർണ്ണയിക്കുന്നു (Setting Objectives) : വ ക്തവും സുനിശ്ചിതവുമായ ബിസിനസ്സിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക എന്നതാണ് പ്ലാനിങ്ങിലെ ആദ്യത്തെ പടി. സ്ഥാപനത്തിന് മൊത്തമായോ വിവിധ വകുപ്പുകൾക്ക് മാത്ര മായോ ലക്ഷ്യങ്ങൾ നിർണ്ണയിക്കാം.

2) പ്ലാനിങ്ങ് സങ്കല്പങ്ങൾ (Developing premises) : ഭാവി യെകുറിച്ചുള്ള ചില ഊഹങ്ങളാണ് പ്ലാനിങ് സങ്കല്പങ്ങൾ. ഇത്തരം പ്ലാനിങ് സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.

3) വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തൽ (Identifying alternative courses of action) : ലക്ഷ്യം നിർണ്ണയിക്കുകയും പ്ലാനിങ് സങ്കൽപ്പങ്ങൾ തയ്യാറാക്കുകയും ചെയ്താൽ അടുത്ത പടി ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കാവുന്ന വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ്.

4) കണ്ടെത്തിയ വിവിധ മാർഗ്ഗങ്ങളെ വിലയിരുത്തുക (Evaluating altemative Courses) : പ്രായോഗികമായ വിവിധ മാർഗ്ഗ ങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അതിലെ ഓരോ മാർഗ്ഗത്തെയും വിലയിരുത്തേണ്ടതുണ്ട്. ലാഭനീയത, ചെലവ്, പ്രായോഗികത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വില യിരുത്തൽ നടത്തുന്നത്.

5) ഏറ്റവും നല്ല മാർഗ്ഗം തെരഞ്ഞെടുക്കുക (Selecting the best alternative) : വിവിധ മാർഗ്ഗങ്ങളുടെ വിലയിരുത്ത ലിനുശേഷം ഏറ്റവും മെച്ചമായ മാർഗ്ഗം തെരഞ്ഞെടുക്കുന്നു.

6) പ്ലാനുകൾ നടപ്പാക്കുന്നു (Implement the plan) മേൽപറഞ്ഞ വിവിധ പ്ലാനുകളിൽനിന്ന് ലക്ഷ്യപ്രാപ്തിക്കായി തെരഞ്ഞെടുത്ത ഏറ്റവും നല്ല പ്ലാൻ നടപ്പാക്കുന്നു.

7) ഫോളോ അപ്പ് (Follow up action) : ദീർഘമായ നടപടി ക്രമങ്ങളിലൂടെ നടപ്പാക്കിയ പ്ലാൻ തുടർച്ചയായി വിലയിരു ത്തേണ്ടതുണ്ട്. ലക്ഷ്യ നിർവ്വഹണത്തിൽ പ്ലാനുകൾക്ക് എന്തെ ങ്കിലും പാകപിഴകൾ സംഭവിച്ചാൽ അത് തിരുത്തേണ്ടതും ഉണ്ട്. അതിനായി ഫോളോ അപ് ആവശ്യമാണ്.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 42.
ഏതെങ്കിലും നാല് ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ വിശദീകരി ക്കുക.
Answer:
ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ (External Recruitment Sources) : സ്ഥാപനത്തിന് പുറത്തുനിന്ന് ജീവനക്കാരെ കണ്ട ത്താനുള്ള മാർഗ്ഗങ്ങളാണ് ബാഹ്യ ഉറവിടങ്ങൾ, അവ
1) നേരിട്ടുള്ള നിയമനം (Direct Recruitment) : താൽക്കാ ലിക ജീവനക്കാരെ കണ്ടെത്തുന്നതിന് ഏറ്റവും അനുയോ ജ്വമായ മാർഗ്ഗമാണ് ഇത്. സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ ആ വിശ്വമായ തൊഴിലാളികളുടെ എണ്ണം, യോഗ്യത എന്നിവ കാണിച്ച് നോട്ടീസ് പതിക്കുന്നു. ഉദ്യോ ഗാർത്ഥികൾ നിശ്ചിത ദിവസം സ്ഥാപനത്തിലെത്തി തെര ഞെഞ്ഞെടുക്കപ്പെടുന്നു.

2) ക്ഷണിക്കാതെ അപേക്ഷിക്കുന്നവർ (Casual callers) ഉദ്യോഗാർത്ഥികളിൽ ചിലർ സ്ഥാപനങ്ങളിൽ തങ്ങളുടെ ബയോഡാറ്റ നൽകുകയോ ഫോൺ വിളിച്ച് അന്വേഷിക്കു കയോ ചെയ്യാം. ഇത്തരം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് റിക്രൂട്ട്മെന്റിനായി പ്രയോജനപ്പെടുത്താം.

3) പരസ്യം (Advertisement) : പത്രങ്ങൾ, ടെലിവിഷൻ, ഇന്റർനെറ്റ്, മാസികകൾ, ജേർണലുകൾ തുടങ്ങിയ മാധ്യമ ങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ സ്ഥാപനത്തിലേക്ക് ക്ഷണി.

4) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്താ നുള്ള ബാഹ്യ സ്രോതസ്സുകളിൽ പ്രധാനമാണ് സർക്കാർ സ്വകാര്യ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.

5) പ്ലേസ്മെന്റ് ഏജൻസികളും മാനേജ്മെന്റ് കൺസൾട്ടന്റുമാരും : ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ദാതാക്കൾക്കും ഇടയിൽ വർത്തിക്കുന്നവരാണ് ഇവർ. തൊഴിൽദാതാക്കൾക്ക് ഇത്തരം ഏജൻസികളെ സമീപിച്ചാൽ ഉദ്യോഗാർത്ഥികളെ ലഭിക്കും.

6) വിദ്യാഭ്യാസ സ്ഥാപനങ്ങൾ (Campus Recruitment) : സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവി ടങ്ങളിൽ നിന്ന് പുറത്തുവരുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും റിക്രൂട്ട്മെന്റ് നടത്താവുന്നതാണ്.

7) നിലവിലുള്ള ജീവനക്കാർ (Recommendations of Employees) : നിലവിലുള്ള ജീവനക്കാർ അവരുടെ ബന്ധുക്കളെയോ പരിചയക്കാരെയോ ജോലി ഒഴിവുകളി ലേക്ക് ശുപാർശ ചെയ്യാം.

8) തൊഴിലാളികളെ നൽകുന്ന കരാറുകാർ (Labour Contractors) : സങ്കീർണമായ റിക്രൂട്ട്മെന്റ് നടപടികളെ ഒഴിവാക്കി താൽക്കാലിക ജീവനക്കാരെ കിട്ടുന്നതിന് എളു പ്പമുള്ള മാർഗ്ഗമാണ് തൊഴിൽ കരാറുകാർ.

Question 43.
ഹെന്റി ഫയോളിന്റെ ഏതെങ്കിലും 8 മാനേജ്മെന്റ് തത്ത്വങ്ങൾ ഹ്രസ്വമായി വിവരിക്കുക.
Answer:
1) തൊഴിൽ വിഭജനം (Division of work) : സങ്കീർണമായ ജോലികളെ ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും ഓരോ ചെറിയ യൂണിറ്റും അനുയോജ്യരായ തൊഴിലാളികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും വേണം. ഇത് തൊഴിൽ വൈദ ഗ്ധ്യം വളർത്തുന്നതിന് സഹായിക്കുന്നു.

2) അധികാരവും ഉത്തരവാദിത്തവും (Authority and Responsibility): കീഴ്ജീവനക്കാരെ അനുസരിപ്പിക്കാ നുള്ള അവകാശമാണ് അധികാരം. മേലധികാരിയുടെ ആജ്ഞകളെ അനുസരിക്കാനുള്ള ബാധ്യതയാണ് ഉത്തരവാ ദിത്വം. ജോലി നിർവ്വഹണം ഭംഗിയാക്കുന്നതിന് അധികാരവും ഉത്തരവാദിത്വവും ഒരേ അളവിൽ പങ്കുവെയ്ക്കണം.

3) അച്ചടക്കം (Discipline): സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ടങ്ങളോടും അധികാരതലങ്ങളോടും ഉള്ള അനുസരണയും വിധേയത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്യമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.

4) യൂണിറ്റി ഓഫ് കമാൻഡ് : ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവൂ. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.

5) യൂണിറ്റി ഓഫ് ഡയറക്ഷൻ : പൊതുലക്ഷ്യത്തിനായി പ്രവർത്തി ക്കുന്ന ഒരു ഗ്രൂപ്പിന് ഒരു പ്ലാനും ഒരൊറ്റ തലവനും മാത്രമെ ഉണ്ടാകാവു എന്നാണ് ഈ തത്വം അനുശാസിക്കുന്നത്. ഏകോ പനം സാധ്യമാകുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

6) വ്യക്തി താൽപര്യത്തെ പൊതുതാൽപര്യത്തിന് വിധേയമാക്കുക : (Subordination of Individual Interest to General Interest) : വിവിധ താൽപര്യങ്ങളോടെ പ്രവർത്തിക്കുന്നവർ സ്ഥാപനത്തിലുണ്ടെങ്കിലും വ്യത്യസ്തങ്ങ ളായ അവരുടെ താൽപര്യങ്ങളെ സ്ഥാപനത്തിന്റെ നന്മയെക രുതി മാറ്റി നിർത്താനും പൊതു താൽപര്യം സംരക്ഷിക്കാനും ശ്രമിക്കണം.

7) ജീവനക്കാർക്കുള്ള പ്രതിഫലം (Remuneration of Employees) : ജീവനക്കാർക്കുള്ള വേതന വ്യവസ്ഥകൾ (ശമ്പളം) സ്ഥാപനത്തിനും ജീവനക്കാർക്കും നീതീകരിക്കാ വുന്നതും മാന്യവും ഇരുകൂട്ടർക്കും സംതൃപ്തി നൽകുന്ന തുമായിരിക്കണമെന്ന് ഫയോൾ പറയുന്നു.

8) കേന്ദ്രീകരണവും വികേന്ദ്രീകരണവും (Centralization and Decentralization) : അധികാരം ഉന്നതല മാനേ ജ്മെന്റിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണ് കേന്ദ്രീകരണം. എന്നാൽ അധികാരം കീഴ്ജീവനക്കാരിലേക്ക് കൂടി വ്യാപിപ്പി ക്കുന്നതാണ് വികേന്ദ്രീകരണം. ഒരു സ്ഥാപനത്തിൽ ഇവ രണ്ടി നുമിടയിലുള്ള ഒരു അവസ്ഥയാണ് ഉണ്ടാകേണ്ടത്.

Question 44.
ഒരു നല്ല നേതാവിനുണ്ടായിരിക്കേണ്ട ഏതെങ്കിലും 8 ഗുണങ്ങൾ ഹ്രസ്വമായി പ്രതിപാദിക്കുക.
Answer:
നല്ല നേതാവിന്റെ ഗുണങ്ങൾ (Qualities of Good Leader)

  • ശാരീരിക പ്രത്യേകതകൾ : ഉയരം, ആരോഗ്യം തുടങ്ങി കാഴ്ച യിൽ നല്ല വ്യക്തിത്വ ഘടകങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തായിരിക്കണം ഒരു നല്ല നേതാവ്.
  • അറിവ് : ജോലിയെക്കുറിച്ചും മറ്റും പൊതുവായ അറിവ് അയാൾക്ക് ഉണ്ടായിരിക്കണം
  • സത്യസന്ധത : വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്നവനായിരിക്കണം ഒരു നല്ല ലീഡർ.
  • മുൻകൈയെടുക്കാനുള്ള കഴിവ് : ചുറ്റുപാടുകളിലെ ആവ ങ്ങൾ കണ്ടറിഞ്ഞ് മുൻകയ്യെടുത്ത് കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നേതാവിനുണ്ടായിരിക്കണം.
  • ആശയവിനിമയ പാടവം : ആശയങ്ങൾ ശരിയായ രീതിയിൽ പങ്കുവെയ്ക്കാൻ ഒരു നല്ല ലീഡർക്ക് കഴിയണം.
  • മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് : കീഴ്ജീവന ക്കാരെ അറിഞ്ഞ് അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ലീഡർക്ക് കഴിയണം.
  • ആത്മവിശ്വാസം : കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടക്കും എന്ന ശുഭാപ്തി വിശ്വാസവും അതിനു കഴിയുമെന്ന ആത്മ വിശ്വാസവും അയാൾക്ക് ഉണ്ടായിരിക്കണം.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 45.
വിപണനത്തിലെ നാല് ‘പി’ കൾ വിശദീകരിക്കുക.
Answer:
വിപണന മിശ്രിതം (Marketing Mix): ഒരു വിപണന പ്രക്രിയ തയ്യാറാക്കുമ്പോൾ നാല് പ്രധാന ഘടകങ്ങളായ ഉൽപ്പന്നം, വില, സ്ഥലം, വിൽപന വർധന പ്രവർത്തനങ്ങൾ എന്നിവയുടെ (Product, Price, Place and Promotion) ശരിയായ ആരോ ഗ്യകരമായ ചേരുവയ്ക്കാണ് വിപണന മിശ്രിതം എന്നുപറയുന്നത്.
Plus Two Business Studies Board Model Paper 2021 Malayalam Medium 5
വിപണനമിശ്രിതത്തിലെ ഘടകങ്ങൾ (4 P’s) (Elements / 4 P’s of Marketing Mix)
1) ഉൽപന്നം (Product) : കച്ചവടക്കാരൻ വിൽക്കുന്നതോ വാങ്ങുന്നവൻ വാങ്ങുന്നതോ ആണ് ഉൽപന്നം. വിപണനമി ശ്രിതത്തിലെ ദൃശ്വമായതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം ഉൽപ്പന്നമാണ്. ഉൽപന്നവുമായി ബന്ധപ്പെട്ട് അതിന്റെ പ്രത്യേകതകൾ, ഗുണനിലവാരം, പാക്കേജിങ്ങ്, ലേബലിങ്ങ്, ബ്രാന്റിങ്ങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളൽ വിൽപ്പനക്കാർ തീരു മാനമെടുക്കേണ്ടതുണ്ട്.

2) വില (Price) : ഒരു ഉൽപന്നത്തിന്റെയോ സേവനത്തി ന്റെയോ കൈമാറ്റ മൂലമാണ് വില. വിൽപനക്കാരൻ നൽകുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്ന വൻ നൽകുന്ന പ്രതിഫലമാണ് വില. വിപണന പ്രക്രിയയുടെ തുടർച്ച നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ് വില. ഉൽപ്പാദ നച്ചെലവ്, പ്രതീക്ഷിക്കുന്ന ലാഭം, വിപണിയിലെ സമാന ഉൽപ്പ ന്നത്തിന്റെ വില, ഡിമാന്റ് എന്നീ ഘടകങ്ങളെല്ലാം പരിഗണി ച്ചായിരിക്കും വില നിർണ്ണയിക്കുന്നത്.

3) സ്ഥലം (Place) : ഉൽപ്പാദിപ്പിച്ച സ്ഥലത്തുനിന്നും ഉപഭോ ക്താവിന് കയ്യെത്തും ദൂരത്തേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കു ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്ഥലം എന്ന വിപണ നമിശ്രിതം കൊണ്ട് അർത്ഥമാക്കുന്നത്. വിതരണക്കാരെ കണ്ടെത്തുക, ഉൽപ്പന്നം കേടുകൂടാതെ സംഭരിക്കുക, ചര ക്കു കൈമാറ്റം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥലം എന്ന വിപണന മിശ്രിതത്തിൽ പെടുന്നു.

4) വിൽപന വർദ്ധന പ്രവർത്തനങ്ങൾ (Promotion) : ഉൽപ്പ നത്തെയോ സേവനത്തെയോ കുറിച്ച് ഉപഭോക്താവിനെ അറിയിക്കുകയും വാങ്ങാൻ പ്രേരിപ്പിക്കുകയും വിൽപ്പന ഉറ പാക്കുകയും ചെയ്യുകയാണ് വിൽപ്പനാ വർദ്ധന പ്രവർത്ത നങ്ങൾ. പരസ്യം നൽകൽ, വിൽപ്പന പ്രോത്സാഹനം, വ്യക്തി ഗത വിൽപ്പന, പബ്ലിസിറ്റി എന്നിവയൊക്കെ ഇതിൽ പ്പെടും.

Plus Two Business Studies Board Model Paper 2022 Malayalam Medium

Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.

Plus Two Business Studies Board Model Paper 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

Part – I

A. 1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
___________________ മധ്യതല മാനേജ്മെന്റിന് കീഴിലാണ് വരുന്നത്.
a) പ്രൊഡക്ഷൻ മാനേജർ
b) മാനേജിംഗ് ഡയറക്ടർ
c) ഫോർമെൻ
d) സൂപ്പർവൈസർ
Answer:
a) പ്രൊഡക്ഷൻ മാനേജർ

Question 2.
__________ പരിസ്ഥിതി ഒരു സംഘടനയുടെ നിയന്ത്രണത്തിന് അതീതമാണ്.
a) ആന്തരികം
b) ബാഹ്യം
c) സൂക്ഷ്മം
d) നിയന്ത്രണം
Answer:
b) ബാഹ്യം

Question 3.
‘ആളുകളെ ജോലിയിൽ നിയോഗിക്കുക’ സൂചിപ്പിക്കുന്നത് മാനേ ജ്മെന്റിന്റെ ________________ ധർമമാണ്.
a) ആസൂത്രണം
b) സംഘാടനം
c) ഉദ്യോഗവത്കരണം
d) നിയന്ത്രണം
Answer:
c) ഉദ്യോഗവത്കരണം

Question 4.
വേറിട്ടു നിൽക്കുന്നത് കണ്ടെത്തുക.
a) നടപടിക്രമം
b) ബജറ്റ്
c) നയങ്ങൾ
d) നിയമങ്ങൾ
Answer:
b) ബജറ്റ്

Question 5.
ഉടമസ്ഥതാ മൂലധനത്തിന്റെയും കടമെടുത്ത മൂലധനത്തിന്റെയും മിശ്രിതം സൂചിപ്പിക്കുന്നത് ________________ ആണ്.
a) മൂലധന ബജറ്റ്
b) മൂലധന ഘടന
c) സ്ഥിരമൂലധനം
d) പ്രവർത്തന മൂലധനം
Answer:
b) മൂലധന ഘടന

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 6.
___________________ പരിസ്ഥിതിയിൽ ആചാരങ്ങളും പാരമ്പര്യങ്ങളും ഉൾപ്പെടുന്നു.
a) സാമ്പത്തിക
b) നിയമ
c) സാങ്കേതിക
d) സാമൂഹ
Answer:
d) സാമൂഹ

7 മുതൽ 10 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 7.
മാനേജ്മെന്റിന്റെ പ്രാഥമിക ധർമം ________________ ആണ്.
a) ആസൂത്രണം
b) നിയന്ത്രണം
c) സംഘാടനം
d) ഉദ്യോഗവത്കരണം
Answer:
a) ആസൂത്രണം

Question 8.
ഒരു ജോലി ചെയ്യാനുള്ള അറിവും കഴിവും വർദ്ധിപ്പിക്കാൻ ___________________ സഹായിക്കുന്നു.
a) പരിശീലനം
b) വികസനം
c) താല്പര്യ പരീക്ഷ
d) വ്യക്തിത്വ പരീക്ഷ
Answer:
a) പരിശീലനം

Question 9.
ഒരു സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ പദ്ധതി പ്രകാരമാണ് നട ത്തുന്നതെന്ന് ഉറപ്പാക്കുന്ന മാനേജ്മെന്റിന്റെ ധർമം _________________ ആണ്.
a) ആസൂത്രണം
b) നിയന്ത്രണം
c) ഏകോപനം
d) സംഘാടനം
Answer:
b) നിയന്ത്രണം

Question 10.
‘മത്സരം സഹകരണത്തിലൂടെ മാറ്റി സ്ഥാപിക്കണം’ എന്നത് ___________________ ന്റെ ഒരു തത്വമാണ്.
a) ജനറൽ മാനേജ്മെന്റ്
b) ശാസ്ത്രീയ മാനേജ്മെന്റ്
c) (a) യും (b) യും
d) ഇവയൊന്നുമല്ല
Answer:
b) ശാസ്ത്രീയ മാനേജ്മെന്റ്

Part – II

11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വിതം. (3 × 2 = 6)

Question 11.
പട്ടിക പൂർത്തിയാക്കുക.

സംഘടനാ ലക്ഷ്യങ്ങൾ അതിജീവനം
സാമൂഹ്വ ലക്ഷ്യങ്ങൾ ?
വ്യക്തിപര ലക്ഷ്യങ്ങൾ ?

Answer:

സംഘടനാ ലക്ഷ്യങ്ങൾ അതിജീവനം
സാമൂഹ്വ ലക്ഷ്യങ്ങൾ മാന്വമായ വിലയ്ക്ക് ഗുണ മേന്മയുള്ള ഉല്പന്നങ്ങൾ നൽകുക.
വ്യക്തിപര ലക്ഷ്യങ്ങൾ മാന്യമായ കൂലി നൽകുക.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 12.
പണ വിപണി പ്രമാണങ്ങൾക്ക് ഏതെങ്കിലും രണ്ട് ഉദാഹരണ ങ്ങൾ എഴുതുക.
Answer:
a) കാർമണി
b) വാണിജ്യപത്രം (commercial paper)

Question 13.
ഒരു ഉപഭോക്താവിന്റെ ഏതെങ്കിലും 4 അവകാശങ്ങൾ എഴുതുക.
Answer:
a) സുരക്ഷിതത്വത്തിനുളള അവകാശം
b) തെരഞ്ഞെടുക്കാനുള്ള അവകാശം
c) അറിയാനുള്ള അവകാശം
d) പരാതി ബോധിപ്പിക്കാനുള്ള അവകാശം

Question 14.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സൂചിപ്പിച്ചിട്ടുള്ള അധി കാര കൈമാറ്റത്തിന്റെ ഘടകങ്ങളെ തിരിച്ചറിയുക:
a) ഉത്തരവുകൾ നൽകാനും അനുസരണം നടപ്പിലാക്കാനു മുള്ള അവകാശം.
b) നൽകിയിട്ടുള്ള ചുമതല നിർവഹിക്കാനുള്ള ബാധ്യത.
Answer:
a) അധികാരം
b) ഉത്തരവാദിത്തം

Question 15.
പണ വിപണിയും മൂലധന വിപണിയും തമ്മിൽ വേർതിരിക്കു ക.(2 എണ്ണം)
Answer:
മൂലധന വിപണിയും പണ വിപണിയും തമ്മിലുള്ള വ്യത്യാസം

മൂലധന വിപണി പണ വിപണി
1) ദീർഘകാല സെക്യൂരിറ്റികൾ കൈകാര്യം ചെയ്യുന്നു. ഹ്രസ്വകാല സെക്യൂരിറ്റികൾ കൈകാര്യം ചെയ്യുന്നു.
2) ഉയർന്ന മൂലധനം കൈകാര്യം ചെയ്യുന്നു. കുറഞ്ഞ മൂലധനം കൈകാര്യം ചെയ്യുന്നു.
3) ഉയർന്ന വരുമാനം നൽകുന്ന സെക്യൂരിറ്റികൾ. കുറഞ്ഞ വരുമാനം നൽകുന്ന സെക്യൂരിറ്റികൾ.

B. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 16.
സാമ്പത്തികവും സാമ്പത്തികേതരവുമായ ആനുകൂല്യങ്ങൾക്ക് രണ്ട് വീതം ഉദാഹരണങ്ങൾ എഴുതുക.
Answer:
(a) സാമ്പത്തിക ഇൻസെന്റീവുകൾ – ബോണസ്, കമ്മീഷൻ.
(b) സാമ്പത്തികേതര ഇൻസെന്റീവുകൾ – തൊഴിലാളികളെ അംഗീകരിക്കുന്ന പരിപാടികൾ, ബിസിനസ്സിലുള്ള പങ്കാ ളിത്തം.

Question 17.
ഒരു സ്ഥാപനത്തിന് പരിശീലനത്തിന്റെയും വികസനത്തിന്റെയും നേട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:
സ്ഥാപനത്തിനുള്ള നേട്ടങ്ങൾ

  1. തൊഴിലാളികളുടെ ഉല്പാദനക്ഷമത വർദ്ധിക്കുന്നു. അത് ലാഭം വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.
  2. തൊഴിലാളികളുടെ അവധിയും, കൊഴിഞ്ഞുപോക്കും കുറയും.
  3. വ്യാപാരം പരിസ്ഥിതിയിലെ മാറ്റങ്ങൾ ഏറ്റെടുക്കാൻ തൊഴി ലാളികൾ തയ്യാറാകും.

Question 18.
ബിസിനസിലും വ്യവസായത്തിലും സർക്കാർ നയ മാറ്റങ്ങൾ വരു ത്തിൽ സ്വാധീനം എഴുതുക. (2 എണ്ണം)
Answer:

  1. വിപണിയിൽ ഇന്ത്യൻ കമ്പനികൾ തമ്മിലുള്ള കിടമത്സരം വർദ്ധിച്ചു.
  2. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഉയർന്ന ഗുണനില വാരമുള്ള ഉല്പന്നങ്ങൾ ലഭ്യമായി തുടങ്ങി.
  3. സാങ്കേതികവിദ്യയിലുള്ള മുന്നേറ്റം ഉല്പാദനം വർദ്ധിപ്പിച്ചു.

Part – III

19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 19.
നിയന്ത്രണ പ്രക്രിയയിലെ ഘട്ടങ്ങളെ പട്ടികപ്പെടുത്തുക.
Answer:
1) നിലവാരം നിശ്ചയിക്കൽ (Setting standard) : ജോലി നിർവ്വ ഹണത്തെ വിലയിരുത്താനുള്ള മാനദണ്ഡമാണ് നിലവാരം. നിലവാരം അളക്കാവുന്നതും സംഖ്യാരൂപേണ പ്രകടിപ്പിക്കാ വുന്നതും വ്യക്തവും ആയിരിക്കണം.

2) യഥാർത്ഥ ജോലി നിർവ്വഹണത്തെ അളക്കൽ : വ്യക്തികളേയോ ഗ്രൂപ്പുകളേയോ ഡിപ്പാർട്ടുമെന്റുകളേയോ ഏൽപ്പിക്കുന്ന ജോലി എങ്ങനെ ചെയ്തുതീർക്കുന്നു എന്നത് അളന്നെടു ക്കുകയാണ് നിയന്ത്രണത്തിലെ രണ്ടാമത്തെ ഘട്ടം.

3) താരതമ്യപഠനം : അളന്നെടുത്ത യഥാർത്ഥ ജോലി നിർവ്വഹ ണത്തെ നിലവാരവുമായി തട്ടിച്ചുനോക്കുന്നു. ഇത് യഥാർത്ഥ ജോലി നിർവ്വഹണവും നിലവാരവും തമ്മിൽ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടെങ്കിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.

4) വ്യതിയാനങ്ങൾ പരിശോധിക്കുക : നിശ്ചയിക്കപ്പെട്ട നിലവാര ത്തിൽ നിന്നും യഥാർത്ഥ ജോലി നിർവ്വഹണത്തിനുള്ള വ്യതി യാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്.

5) തിരുത്തൽ നടപടികൾ സ്വീകരിക്കുക : വ്യതിയാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കു കയാണ് നിയന്ത്രണത്തിന്റെ അവസാനപടി. വ്യതിയാനങ്ങൾ കാര്യമാത്രപ്രസക്തമല്ലെങ്കിൽ തിരുത്തൽ നടപടികൾ സ്വീക രിക്കേണ്ട ആവശ്യമില്ല.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 20.
a) വിപണി മിശ്രിതം വിശദമാക്കുക.
b) ഡയഗ്രം പൂർത്തിയാക്കുക.
Plus Two Business Studies Board Model Paper 2022 Malayalam Medium 1
Answer:
(a) വിപണന മിശ്രിതം : ഒരു വിപണന പ്രക്രിയ തയ്യാറാക്കു മ്പോൾ നാല് പ്രധാന ഘടകങ്ങളായ ഉൽപ്പന്നം, വില, സ്ഥലം, വിൽപ്പന വർദ്ധന പ്രവർത്തനങ്ങൾ എന്നിവയുടെ (Product, Price, Place and Promotion) ശരിയായ ആരോഗ്യകര മായ ചേരുവയ്ക്കാണ് വിപണന മിശ്രിതം എന്നുപറയുന്നത്.

(b)

  1. Price – വില
  2. Place – സ്ഥലം

Question 21.
താഴെ പറയുന്നവയെക്കുറിച്ച് ചെറിയ കുറിപ്പ് തയ്യാറാക്കുക.
1) സാമ്പത്തിക പരിസ്ഥിതി
2) നിയമ പരിസ്ഥിതി
Answer:
(1) സാമ്പത്തിക പരിസ്ഥിതി : പലിശ നിരക്കുകൾ, പണപ്പെരുപ്പ ത്തിന്റെ തോത്, ആളുകളുടെ വരുമാനത്തിന്റെ അളവ്, ഓഹരി വിപണി സൂചികകൾ, രൂപയുടെ മൂല്യം തുടങ്ങിയവ സാമ്പത്തിക പരിസ്ഥിതി ഘടകങ്ങളാണ്.

(2) നിയമ പരിസ്ഥിതി : കേന്ദ്ര ഗവൺമെന്റോ സംസ്ഥാന ഗവൺമെന്റുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബിസിനസ്സിനെ ബാധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുവാൻ അധികാരമുള്ള സംവിധാനങ്ങളാണ്. ഇവയെ നിയമ പരി സ്ഥിതിയിൽപ്പെടുത്താം.

Question 22.
a) താഴെ പറയുന്നവയിൽ സൂചിപ്പിച്ചിട്ടുള്ള പരിശീലന രീതി കളെ തിരിച്ചറിയുക:
1) ചെയ്യുമ്പോൾ പഠിക്കുന്നു – _______?______
2) ചെയ്യുന്നതിന് മുമ്പ് പഠിക്കുക – _______?_______

b) താഴെ തന്നിരിക്കുന്നവയെ അനുയോജ്യമായ പരിശീലന രീതികളിൽ തരംതിരിക്കുക :
കോച്ചിംഗ്. ചലച്ചിത്രങ്ങൾ, ജോലിമാറ്റം, കേസ് പഠനങ്ങൾ
Answer:
(a) (1) ജോലി സ്ഥലത്തുള്ള പരിശീലനം
(2) ജോലി സ്ഥലത്തിന് പുറത്തുള്ള പരിശീലനം

(b) (1) കോച്ചിങ്ങ് ജോലി സ്ഥലത്തുള്ള പരിശീലനം
(2) ചലച്ചിത്രങ്ങൾ – ജോലി സ്ഥലത്തിന് പുറത്തുള്ള പരി ശീലനം
(3) ജോലിമാറ്റം – ജോലി സ്ഥലത്തുള്ള പരിശീലനം
(4) കേസ് പഠനങ്ങൾ – ജോലിസ്ഥലത്തിന് പുറത്തുള്ള പരിശീലനം

Question 23.
ചേരുംപടി ചേർക്കുക:

എന്തെങ്കിലും മേൽനോട്ടം വഹിക്കുന്ന പ്രവർത്തനം നേതൃത്വം
ആളുകളെ പ്രവർത്തനങ്ങളിലേക്ക് ഉത്തേജിപ്പിക്കുന്ന പ്രവർത്തനം ആശയ വിനിമയം
വിവരങ്ങൾ പങ്കുവയ്ക്കുന്ന പ്രവർത്തനം മേൽനോട്ടം
ആളുകളെ സ്വാധീനിക്കാനുള്ള കഴിവ് പ്രചോദനം

Answer:
(a) എന്തെങ്കിലും മേൽനോട്ടം വഹിക്കുന്ന പ്രവർത്തനം മേൽനോട്ടം
(b) ആളുകളെ പ്രവർത്തനത്തിലേക്ക് ഉത്തേജിപ്പിക്കുന്ന പ്രവർത്തനം – പ്രചോദനം
(c) വിവരങ്ങൾ പങ്കുവെയ്ക്കുന്ന പ്രവർത്തനം – ആശയവി നിമയം
(d) ആളുകളെ സ്വാധീനിക്കാനുള്ള കഴിവ് നേതൃത്വം

B. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)

Question 24.
ഫലപ്രാപ്തി, കാര്യക്ഷമത എന്നിവയെക്കുറിച്ച് വിശദമാക്കുക.
Answer:
മാനേജ്മെന്റിന്റെ കാര്യക്ഷമതയും കാര്യവൈഭവവും

കാര്യക്ഷമതയും (Efficiency) കാര്യവൈഭവവും (Effectiveness) സാധാരണയായി മാനേജ് മെന്റിൽ ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ്. ഏജു ജോലി ചെയ്താലും, എന്ത് ഉല്പന്നം ഉണ്ടാക്കിയാലും അത് കൃത്യതയോടെ ചെയ്യുന്നതാണ് കാര്യക്ഷമത എന്നതുകൊണ്ടർത്ഥമാക്കുന്നത്. അതായത് ചെയ്യുന്നതെന്നും ശരിയായ രീതിയിൽ ചെയ്യുക. യഥാർത്ഥ ജോലി നിർവഹണത്തെ (output) അധ്വാനവുമായി (input) തട്ടിച്ചു നോക്കിയാണ് കാര്യക്ഷമത അളക്കുന്നത്. മാത്രമല്ല കുറഞ്ഞ വിഭവങ്ങൾകൊണ്ട് ഉയർന്ന ഉല് പാദനം ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. കാര്യവൈദവം (Effectiveness) ഒരു വിശാലമായ കാഴ്ചപ്പാടാണ്. കൃത്യമായ ജോലി മാത്രം വിവേകപൂർവ്വം കണ്ടെത്തുകയും ഏറ്റെടുക്കുകയും അവ ലക്ഷ്വാധിഷ്ഠിതമായി നടപ്പാക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുന്നതാണ് കാര്യവൈഭവം. അതായത് ശരിയായത് മാത്രം ചെയ്യുകയാണ് കാര്യവൈഭവംകൊണ്ടർത്ഥമാക്കുന്നത്. ചുരുക്കി പറഞ്ഞാൽ ചെയ്യുന്നതെന്തും ശരിയായി മാത്രം ചെയ്യുന്നതാണ് കാര്യക്ഷമത എങ്കിൽ ശരിയായത് മാത്രം ഏറ്റെടുത്ത് ചെയ്യുന്നതാണ് കാര്യവൈഭവം.

Question 25.
ആസൂത്രണത്തിന്റെ പരിമിതികൾ എഴുതുക.
Answer:
പ്ലാനിങിന്റെ പോരായ്മകൾ

  1. പ്ലാനിങ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ അയവില്ലാത്ത താക്കുന്നു.
  2. അതിവേഗം മാറുന്ന വ്യാപാരം പരിസ്ഥിതിയിൽ ദീർഘകാല പ്ലാനുകൾക്ക് പ്രസക്തിയില്ല.
  3. പ്ലാനിങ് ക്രിയാത്മകമായ ഇടപെടലുകൾ ചെറുക്കുന്നു.
  4. ഇത് ഒരു ചെലവേറിയ പ്രക്രിയയാണ്
  5. പ്ലാനിങ് ഒട്ടേറെ സമയം ചെലവാക്കുന്ന പ്രക്രിയയാണ്.
  6. പ്ലാനിങ് വിജയം ഉറപ്പുനൽകുന്നില്ല

Part – IV

A. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 26.
മാനേജ്മെന്റിന്റെ വിവിധ തലങ്ങളെ കുറിച്ച് വിശദമാക്കുക.
Answer:
മാനേജ്മെന്റ് തലങ്ങൾ : ഒരു സ്ഥാപനത്തിലെ അധി കാരശ്രേണിയെ മൂന്ന് തലങ്ങളായി വേർതിരിക്കാം. അവ
1) ഉന്നതതല മാനേജ്മെന്റ്
2) മധ്യതല മാനേജ്മെന്റ്
3) കീല മാനേജ്മെന്റ്
Plus Two Business Studies Board Model Paper 2022 Malayalam Medium 2
1. ഉന്നതതല മാനേജ്മെന്റ് : കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ, മാനേജിംഗ് ഡയറക്ടർ, ചെയർമാൻ തുടങ്ങി അധികാരശ്രേണിയുടെ ഏറ്റവും തലപ്പത്ത് ഉള്ളവർ ഉൾപ്പെ ടുന്നതാണ് ഉന്നതതല മാനേജ്മെന്റ്.

ഉന്നതതല മാനേജ്മെന്റിന്റെ ധർമ്മങ്ങൾ

  1. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക.
  2. തന്ത്രപ്രധാനമായ നയങ്ങളും ആസൂത്രണങ്ങളും തയ്യാറാ ക്കുക.
  3. മധ്യതല മാനേജർമാരെ നിയമിക്കുക.

2. മധ്യതല മാനേജ്മെന്റ് : വിവിധ വകുപ്പുമേധാവികളും ബ്രാഞ്ച് മാനേജർമാരും ഉൾപ്പെടുന്ന മാനേജ്മെന്റ് തലം ആണ് ഇത്. ഉദാ: പ്രൊഡക്ഷൻ മാനേജർ, സെയിൽസ് മാനേ ജർ, ഫിനാൻസ് മാനേജർ തുടങ്ങിയവർ.

മധ്യതല മാനേജ്മെന്റിന്റെ ധർമ്മങ്ങൾ

  1. ഉന്നതതല മാനേജ്മെന്റിന്റെ പ്ലാനുകൾ നടപ്പാക്കുക.
  2. ഉന്നതതല മാനേജ്മെന്റിനേയും കീഴല മാനേജ്മെന്റി നേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തി ക്കുക.
  3. കീഴ്ജീവനക്കാർക്ക് ഉത്തരവാദിത്തങ്ങളും ചുമതലകളും ഏൽപ്പിച്ചുകൊടുക്കുക.

3. കീല താഴ്ന്ന തല) മാനേജ്മെന്റ് : ഫോർമെൻ, സൂപ്പർ വൈസർ, ഫിനാൻസ് ഓഫീസർ, എക്കൗണ്ട്സ് ഓഫീസർ തുടങ്ങി അധികാരശ്രേണിയിലെ ഏറ്റവും താഴത്തെ തട്ടി ലുള്ളവർ ഉൾപ്പെടുന്ന തലമാണ് ഇത്. തൊഴിലാളികളുമായി നേരിട്ട് ബന്ധം പുലർത്തുന്നതും ഈ മാനേജ്മെന്റ് തലം ആണ്.

കീല മാനേജ്മെന്റിന്റെ ധർമ്മങ്ങൾ

  1. ദൈനംദിന ഉല്പാദന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
  2. തൊഴിലാളികളെ വിവിധ ജോലികൾ ഏൽപ്പിക്കുക.
  3. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക.

Question 27.
a) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സൂചിപ്പിച്ചിട്ടുള്ള സംഘടനയുടെ പേരെഴുതുക.
1) അധികാര ബന്ധങ്ങളാൽ സൃഷ്ടിക്കപ്പെട്ട സംഘടന – ?
2) വ്യക്തി ബന്ധങ്ങളാൽ സൃഷ്ടിക്കപ്പെട്ട സംഘടന – ?
b) കൂടാതെ, അവ തമ്മിലുള്ള ഏതെങ്കിലും നാല് വ്യത്യാസ ങ്ങളും എഴുതുക.
Answer:
(a) (1) ഔപചാരിക സംഘടന
(2) അനൗപചാരിക സംഘടന

(b) ഔപചാരിക സംഘടനയും അനൗപചാരിക സംഘടനയും

ഔപചാരിക സംഘടന അനൗപചാരിക സംഘടന
1) ഉന്നതതല മാനേജ്മെന്റ് ബോധപൂർവ്വം രൂപീകരിക്കുന്നു. 1) ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ സ്വമേധയാ രൂപംകൊള്ളുന്നു.
2) മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. 2) നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങൾ ഒന്നുംതന്നെ ഉണ്ടായിരിക്കുകയില്ല.
3) കർക്കശ സ്വഭാവമുള്ളതാണ്. 3) അയവുള്ള സമീപനമാണ്.
4) ആശയവിനിമയം സ്കാലാർ ചെയിനിലൂടെ മാത്രം. 4) എല്ലാ ദിശകളിലും കൂടി യുള്ള ആശയവിനിമയം അനുവദിക്കുന്നു.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 28.
ഒരു നല്ല നേതാവിന്റെ ഗുണങ്ങൾ പട്ടികപ്പെടുത്തുക.
Answer:
നല്ല നേതാവിന്റെ ഗുണങ്ങൾ

  1. ശാരീരിക പ്രത്യേകതകൾ : ഉയരം, ആരോഗ്യം തുടങ്ങി കാഴ്ച യിൽ നല്ല വ്യക്തിത്വ ഘടകങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തായിരിക്കണം ഒരു നല്ല നേതാവ്.
  2. അറിവ് : ജോലിയെക്കുറിച്ചും മറ്റും പൊതുവായ അറിവ് അയാൾക്ക് ഉണ്ടായിരിക്കണം
  3. സത്യസന്ധത : വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്നവനായിരിക്കണം ഒരു നല്ല ലീഡർ,
  4. മുൻകൈയെടുക്കാനുള്ള കഴിവ് : ചുറ്റുപാടുകളിലെ ആവ ശ്വങ്ങൾ കണ്ടറിഞ്ഞ് മുൻകയ്യെടുത്ത് കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നേതാവിനുണ്ടായിരിക്കണം.
  5. ആശയവിനിമയ പാടവം : ആശയങ്ങൾ ശരിയായ രീതിയിൽ പങ്കുവെയ്ക്കാൻ ഒരു നല്ല ലീഡർക്ക് കഴിയണം.
  6. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് : കീഴ്ജീവന ക്കാരെ അറിഞ്ഞ് അഭിന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ലീഡർക്ക് കഴിയണം.
  7. ആത്മവിശ്വാസം : കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടക്കും എന്ന ശുഭാപ്തി വിശ്വാസവും അതിനു കഴിയുമെന്ന ആ വിശ്വാസവും അയാൾക്ക് ഉണ്ടായിരിക്കണം.

Question 29.
ഒരു സ്ഥാപനത്തിന്റെ പ്രധാന സാമ്പത്തിക തീരുമാനങ്ങൾ വിശ ദീകരിക്കുക.
Answer:
ധനകാര്യ ധർമ്മങ്ങൾ : ധനകാര്യ മാനേജർ കൈക്കൊള്ളേണ്ട മൂന്ന് പ്രധാന തീരുമാനങ്ങളാണ്.
Plus Two Business Studies Board Model Paper 2022 Malayalam Medium 3
1. ധനശേഖരണ തീരുമാനം : സ്ഥാപനത്തിന്റെ ദീർഘകാല സാമ്പത്തിക ഉറവിടങ്ങളെ കണ്ടെത്തി പണം സ്വരൂപിക്ക ലാണ് ധനശേഖരണ തീരുമാനങ്ങളിൽപ്പെടുന്നത്. സാമ്പ ത്തിക ഉറവിടങ്ങളെ ഓഹരിയുടമകളുടെ പണം എന്നും കടം വാങ്ങുന്ന പണം എന്നും രണ്ടായി തിരിക്കാം. സാധാ രണ ഓഹരികൾ, പ്രിഫറൻസ് ഓഹരികൾ തുടങ്ങിയവയാണ് ഓഹരിയുടമകളുടെ പണം. കടപ്പത്രങ്ങളും ബാങ്ക് ലോണു കളും ഉൾപ്പെട്ടതാണ് കടം വാങ്ങുന്ന പണം. മേൽ പറഞ്ഞ രണ്ട് സ്രോതസ്സുകളിൽ നിന്ന് പണം സ്വരൂപിക്കുന്നത് ശരി യായ അനുപാതത്തിൽ ആയിരിക്കണം.

2. സാമ്പത്തിക നിക്ഷേപ തീരുമാനം : സാമ്പത്തിക മാനേ ജ്മെന്റിന്റെ ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങളിൽ ഒന്നാണ് സാമ്പത്തിക നിക്ഷേപ തീരുമാനം. ദീർഘ കാല- ഹ്രസ്വകാല ആസ്തികളിൻമേൽ പണം നിക്ഷേപിക്കു ന്നതുമായി ബന്ധപ്പെട്ട തീരുമാനമാണ് ഇത്. ദീർഘകാല നിക്ഷേപ തീരുമാനങ്ങളെ മൂലധന ബഡ്ജറ്റിങ്ങ് (Capital Budgeting) എന്നും ഹ്രസ്വകാല നിക്ഷേപ തീരുമാനങ്ങളെ പ്രവർത്തന മൂലധന ബഡ്ജറ്റിങ്ങ് (Working Capital Budgeting) എന്നും പറയാം.

3. ഡിവിഡന്റ് വിതരണം തീരുമാനം : കമ്പനിയുടെ ലാഭം എങ്ങനെ വിതരണം ചെയ്യണമെന്നത് സംബന്ധിച്ചുള്ള തീരു മാനമാണ് ഇത്. ലാഭത്തിന്റെ ഒരു ഭാഗം ബിസിനസ്സിന്റെ വളർച്ചയ്ക്കായി നീക്കി വെയ്ക്കേണ്ടി വരും. മറ്റൊരു ഭാഗം കരുതൽ ധനമായി (Reserve) സൂക്ഷിക്കേണ്ടിവരും. മിച്ചം വരുന്ന തുക ഓഹരിയുടമകൾക്ക് ഡിവിഡന്റായി വിതരണം ചെയ്യും.

B. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 30.
മാനേജ്മെന്റ് തത്വങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എഴുതുക. (3 എണ്ണം)
Answer:
മാനേജ്മെന്റ് തത്വങ്ങളുടെ സ്വഭാവം : ഭരണപരമായ തീരുമാന ങ്ങൾ എടുക്കുന്നതിനും നടപ്പാക്കുന്നതിനും മാനദണ്ഡമാക്കുന്ന അടിസ്ഥാന മാർഗ്ഗരേഖകളാണ് മാനേജ്മെന്റ് തത്വങ്ങൾ. മാനേ ജ്മെന്റ് തത്വങ്ങളുടെ സ്വഭാവം താഴെ പറയുന്നു.

  1. സാർവ്വത്രികമായ പ്രായോഗികത : ലോകത്തെ ഏതുതരം ഔപ ചാരിക സംഘടനകളിലും മാനേജ്മെന്റ് തത്വങ്ങൾ നടപ്പിലാ ക്കാവുന്നതാണ്.
  2. സാധാരണ മാർഗ്ഗരേഖകൾ : പ്രവർത്തനത്തിന് ആവശ്യമായ ചില സാധാരണ മാർഗ്ഗരേഖകൾ മാത്രമാണ് മാനേജ്മെന്റ് തത്വങ്ങൾ.
  3. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ രൂപപ്പെട്ടത് : ദീർഘകാല പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അനുഭവ ങ്ങളുടെയും ആകെ തുകയാണ് മാനേജ്മെന്റ് തത്വങ്ങൾ.

Question 31.
ആശയവിനിമയത്തിന്റെ പ്രാധാന്യം പ്രസ്താവിക്കുക. (4 എണ്ണം)
Answer:
ആശയവിനിമയത്തിന്റെ പ്രാധാന്യം

  1. ആശയവിനിമയം ഏകോപനത്തിന്റെ അടിസ്ഥാനമാണ്.
  2. ജീവനക്കാരെ ഒന്നിപ്പിച്ചു നിർത്താൻ ആശയവിനിമയംകൊണ്ട് സാധ്യമാകുന്നു.
  3. തീരുമാനങ്ങൾ എടുക്കുന്നതിനാവശ്യമായ വിവരങ്ങൾ ആശ യവിനിമയത്തിലൂടെ ശേഖരിക്കുന്നു.
  4. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ആശയവിനി മയം കുടിയേ തീരൂ.
  5. സ്ഥാപനത്തിനകത്ത് സഹകരണം വളർത്തുന്നതിനും വ്യാവ സായിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

Question 32.
താഴെ പറയുന്നവയെ വിശദീകരിക്കുക:
1) സൗകര്യപ്രദമായ ഉൽപന്നങ്ങൾ
2) ഷോപ്പിങ്ങ് ഉൽപന്നങ്ങൾ
3) വിശിഷ്ട ഉൽപന്നങ്ങൾ
Answer:
1) സൗകര്യാർത്ഥം വാങ്ങുന്ന ഉൽപ്പന്നങ്ങൾ: സ്ഥിരമായി വാങ്ങു ന്നതോ ഇടയ്ക്കിടയ്ക്കു വാങ്ങുന്നതോ ആയ ഉപഭോക്തൃ ഉൽപ്പന്നങ്ങളാണിവ. തെരഞ്ഞെടുക്കാൻ ഒട്ടും സമയം കള യാതെ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നു. ഉദാ: സിഗററ്റ്, ന്യൂസ്പേപ്പർ, ടൂത്ത് പേസ്റ്റ് തുടങ്ങിയവ.

2) തെരഞ്ഞെടുത്ത് വാങ്ങുന്ന ഉൽപ്പന്നങ്ങൾ : ആവശ്യത്തിന് സമ യവും അധ്വാനവും ചെലവഴിച്ച് വിവിധ ഉൽപ്പന്നങ്ങൾ പരി ശോധിച്ച് അവയുടെ ഗുണനിലവാരം, വില, ഭംഗി, മറ്റു പ്രത്യേ കതകൾ എന്നിവ താരതമ്യം ചെയ്ത് വാങ്ങുന്ന ഉൽപ്പന്നങ്ങ ളാണ് ഇവ. ഉദാ : തുണിത്തരങ്ങൾ, ഷൂസ്, ആഭരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവ.

3) സവിശേഷമായ ഉൽപന്നങ്ങൾ ഒട്ടേറെ സമയവും അധ്വാ നവും പണവും ചെലവഴിച്ച് പൂർണ്ണ സംതൃപ്തിയോടെ മാത്രം വാങ്ങുന്ന ഉൽപന്നങ്ങളാണ് ഇവ. ഇത്തരം ഉൽപന്നങ്ങൾക്കു വേണ്ടി എത്ര സ്ഥലങ്ങളിലേക്ക് അലയാനും ഉപഭോക്താവിന് മടിയുണ്ടാവില്ല. ഉദാ : കരകൗശല വസ്തുക്കൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ.

Part – V

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 33.
താഴെ പറയുന്ന മാനേജ്മെന്റ് തത്വങ്ങളെ വിശദീകരിക്കുക.
1) ആജ്ഞ ഐക്യം
2) മാർഗനിർദേശ ഐക്യം
3) അധികാരശ്രേണി
4) ക്രമം
Answer:
1. യൂണിറ്റി ഓഫ് കമാൻഡ് ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവൂ. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.

2. യൂണിറ്റി ഓഫ് ഡയറക്ഷൻ : പൊതുലക്ഷ്യത്തിനായി പ്രവർത്തി ക്കുന്ന ഒരു ഗ്രൂപ്പിന് ഒരു പ്ലാനും ഒരൊറ്റ തലവനും മാത്രമെ ഉണ്ടാകാവൂ എന്നാണ് ഈ തത്വം അനുശാസിക്കുന്നത്. ഏകോ പനം സാധ്യമാകുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

3. സ്കാലർ ചെയിൻ : സ്ഥാപനത്തിലെ ഏറ്റവും ഉയർന്ന മേല ധികാരി മുതൽ കീഴ്ജീവനക്കാരൻ വരെയുള്ളവരെ പര സ്പരം ബന്ധിപ്പിക്കുന്ന അധികാരശൃംഖലയാണ് സ്കാലർ ചെയിൻ ശരിയായ ആശയവിനിമയം ഉറപ്പാക്കുന്നതിനും യൂണിറ്റി ഓഫ് കമാൻഡ് നടപ്പാക്കുന്നതിനും ഈ ചെയിൻ അത്യാവശ്യമാണ്.

4. ക്രമം : ഒരു ജോലിക്ക് അനുയോജ്യനായ ആൾ അനുയോ ജ്വമായ വസ്തുക്കൾ അനുയോജ്യമായ സ്ഥലത്ത് ഉണ്ടായിരി ക്കണം എന്നതാണ് ക്രമം അഥവാ ഓർഡർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

Question 34.
ആസൂത്രണ പ്രക്രിയ വിവരിക്കുക.
Answer:
പ്ലാനിങ്ങിലെ നടപടിക്രമങ്ങൾ

  • ലക്ഷ്യം നിർണ്ണയിക്കുന്നു : വ്യക്തവും സുനിശ്ചിതവുമായ ബിസിനസ്സിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക എന്നതാണ് പാനി ങ്ങിലെ ആദ്യത്തെ പടി. സ്ഥാപനത്തിന് മൊത്തമായോ വിവിധ വകുപ്പുകൾക്ക് മാത്രമായോ ലക്ഷ്യങ്ങൾ നിർണ്ണയിക്കാം.
  • പ്ലാനിങ്ങ് സങ്കല്പങ്ങൾ : ഭാവിയെകുറിച്ചുള്ള ചില ഊഹങ്ങ ളാണ് പ്ലാനിങ് സങ്കല്പങ്ങൾ. ഇത്തരം പ്ലാനിങ് സങ്കല്പ ങ്ങളെ അടിസ്ഥാനമാക്കിയാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.
  • വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തൽ : ലക്ഷ്യം നിർണ്ണയിക്കുകയും പ്ലാനിങ് സങ്കൽപ്പങ്ങൾ തയ്യാറാക്കുകയും ചെയ്താൽ അടുത്ത പടി ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കാവുന്ന വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ്.
  • കണ്ടെത്തിയ വിവിധ മാർഗ്ഗങ്ങളെ വിലയിരുത്തുക : പ്രായോ ഗികമായ വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അതിലെ ഓരോ മാർഗ്ഗത്തെയും വിലയിരുത്തേണ്ടതുണ്ട്. ലാഭനിയത്, ചെലവ്, പ്രായോഗികത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാ നത്തിലാണ് ഈ വിലയിരുത്തൽ നടത്തുന്നത്.
  • ഏറ്റവും നല്ല മാർഗ്ഗം തെരഞ്ഞെടുക്കുക : വിവിധ മാർഗ്ഗങ്ങ ളുടെ വിലയിരുത്തലിനുശേഷം ഏറ്റവും മെച്ചമായ മാർഗ്ഗം തെരഞ്ഞെടുക്കുന്നു.
  • പ്ലാനുകൾ നടപ്പാക്കുന്നു : മേൽപറഞ്ഞ വിവിധ പ്ലാനുക ളിൽനിന്ന് ലക്ഷ്യപ്രാപ്തിക്കായി തെരഞ്ഞെടുത്ത ഏറ്റവും നല്ല പ്ലാൻ നടപ്പാക്കുന്നു.
  • ഫോളോ അപ്പ് : ദീർഘമായ നടപടിക്രമങ്ങളിലൂടെ നടപ്പാക്കിയ പ്ലാൻ തുടർച്ചയായി വിലയിരുത്തേണ്ടതുണ്ട്. ലക്ഷി നിർവ്വഹ ണത്തിൽ പ്ലാനുകൾക്ക് എന്തെങ്കിലും പാകപ്പിഴകൾ സംഭ വിച്ചാൽ അത് തിരുത്തേണ്ടതും ഉണ്ട്. അതിനായി ഫോളോ അപ് ആവശ്യമാണ്.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 35.
റിക്രൂട്ട്മെന്റിന് സാധാരണയായി ഉപയോഗിക്കുന്ന ഏതെങ്കിലും 4 ബാഹ്യ ഉറവിടങ്ങൾ വിശദീകരിക്കുക.
Answer:
ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ : സ്ഥാപനത്തിന് പുറത്തുനിന്ന് ജീവനക്കാരെ കണ്ടെത്താനുള്ള മാർഗ്ഗങ്ങളാണ് ബാഹ്യ ഉറവിട ങ്ങൾ. അവ

1) നേരിട്ടുള്ള നിയമനം : താൽക്കാലിക ജീവനക്കാരെ കണ്ട ത്തുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ് ഇത്. സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ ആവശ്യമായ തൊഴി ലാളികളുടെ എണ്ണം, യോഗ്യത എന്നിവ കാണിച്ച് നോട്ടീസ് പതിക്കുന്നു. ഉദ്യോഗാർത്ഥികൾ നിശ്ചിത ദിവസം സ്ഥാപന ത്തിലെത്തി തെരഞ്ഞെടുക്കപ്പെടുന്നു.

2) ക്ഷണിക്കാതെ അപേക്ഷിക്കുന്നവർ: ഉദ്യോഗാർത്ഥികളിൽ ചിലർ സ്ഥാപനങ്ങളിൽ തങ്ങളുടെ ബയോഡാറ്റ നൽകു കയോ ഫോൺ വിളിച്ച് അന്വേഷിക്കുകയോ ചെയ്യാം. ഇത്തരം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് റിക്രൂട്ട്മെന്റി നായി പ്രയോജനപ്പെടുത്താം.

3) പരസ്യം : പത്രങ്ങൾ, ടെലിവിഷൻ, ഇന്റർനെറ്റ്, മാസികകൾ, ജേർണലുകൾ തുടങ്ങിയ മാധ്യമങ്ങളിലൂടെ ഉദ്യോഗാർത്ഥി കളെ സ്ഥാപനത്തിലേക്ക് ക്ഷണിക്കാം.

4) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : ഉദ്യോഗാർത്ഥികളെ കണ്ടെത്താ നുള്ള ബാഹ്യ സ്രോതസ്സുകളിൽ പ്രധാനമാണ് സർക്കാർ സ്വകാര്യ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.

5) പ്ലേസ്മെന്റ് ഏജൻസികളും മാനേജ്മെന്റ് കൺസൾട്ടന്റുമാരും: ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ദാതാക്കൾക്കും ഇടയിൽ വർത്തിക്കുന്നവരാണ് ഇവർ. തൊഴിൽദാതാക്കൾക്ക് ഇത്തരം ഏജൻസികളെ സമീപിച്ചാൽ ഉദ്യോഗാർത്ഥികളെ ലഭിക്കും.

Plus Two Economics Board Model Paper 2022 Malayalam Medium

Reviewing Kerala Syllabus Plus Two Economics Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.

Plus Two Economics Board Model Paper 2022 Malayalam Medium

Time: 2 1/2 Hours
Total Score: 80 Marks

1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
ഉല്പാദനത്തിനുപയോഗിച്ച നിവേശങ്ങളും നിർമ്മിച്ച ഉല്പന്നവും തമ്മിലുള്ള ബന്ധം:
a) വരുമാന ധർമ്മം
b) ചെലവ് ധർമം
c) ഉല്പാദന ധർമ്മം
d) ചോദന ധർമ്മം
Answer:
c) ഉല്പാദന ധർമ്മം

Question 2.
വാഹനങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ഉരുക്കുപാളികൾ ചുവടെ നൽകിയവയിൽ ഏതിന് ഉദാഹരണമാണ്.
a) ദീർഘകാലം നിലനിൽക്കുന്ന ഉപഭോക്തൃ ഉല്പന്നങ്ങൾ
b) അന്തിമ വസ്തുക്കൾ
c) ഉപഭോഗ ഉല്പന്നങ്ങൾ
d) ഇടനില ഉല്പന്നങ്ങൾ
Answer:
d) ഇടനില ഉല്പന്നങ്ങൾ

Question 3.
ജെ.എം. കെയിൻസുമായി ബന്ധപ്പെട്ടിരിക്കുന്നത്.
a) സ്ഥലസാമ്പത്തിക ശാസ്ത്രം
b) ക്ഷേമ സാമ്പത്തിക ശാസ്ത്രം
c) എൻവയൺമെന്റിൽ ഇക്കണോമിക്സ്
d) ബിഹേവിയറിൽ ഇക്കണോമിക്സ്
Answer:
a) സ്ഥലസാമ്പത്തിക ശാസ്ത്രം

Plus Two Economics Board Model Paper 2022 Malayalam Medium

Question 4.
ഒരു ഉല്പാദന യൂണിറ്റിന്റെ മൊത്ത വരുമാനവും മൊത്ത ചെലവും തമ്മിലുള്ള വ്യത്യാസം:
a) ശരാശരി ഉല്പന്നം
b) ലാഭം
c) ശരാശരി ചെലവ്
d) ശരാശരി വിക ചെലവ്
Answer:
b) ലാഭം

Question 5.
ഒരു കറൻസി മറ്റൊരു കറൻസിയുമായി വിനിമയം ചെയ്യപ്പെടുന്ന നിരക്ക്
a) പലിശ നിരക്ക്
b) തൊഴിലില്ലായ്മ നിരക്ക്
c) പണപ്പെരുപ്പ നിരക്ക്
d) വിനിമയ നിരക്ക്
Answer:
d) വിനിമയ നിരക്ക്

Question 6.
ഒരു വസ്തുവിന്റെ ഒരുമാത്ര കൂടുതലായി ഉപയോഗിക്കുമ്പോൾ മൊത്തം ഉപയുക്തതയിൽ ഉണ്ടാവുന്ന മാറ്റം.
a) ശരാശരി ഉപയുക്തത
b) സമാന്ത ഉപയുക്തത
c) മൊത്ത ഉപയുക്തത
d) സമാന്ത പ്രതിസ്ഥാപന നിരക്ക്
Answer:
b) സമാന്ത ഉപയുക്തത

7 മുതൽ 10 വരെ എല്ലാ ചോഷങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 7.
GDP (മൊത്ത ആഭ്യന്തര ഉല്പന്നം) + NFIA (വിദേശത്തു നിന്നുള്ള അഘടക വരുമാനം) = ?
a) മൊത്ത ആഭ്യന്തര ഉല്പന്നം (GNP)
b) തേയയാനം
c) അപരോക്ഷനികുതികൾ
d) അറ്റ ദേശീയ ഉല്പന്നം (NNP)
Answer:
a) മൊത്ത ആഭ്യന്തര ഉല്പന്നം (GNP)

Question 8.
ഒരു സമ ഇലാസ്തിക ചോദന (Unitary Elastic Demand) വക ത്തിന്റെ വില ഇലാസ്തികത
a) ed = 1
b) ed = 0
c) ed > 1
d) ed < 1
Answer:
a) ed = 1

Question 9.
അൽപാധീശത്വ കമ്പോളത്തിലെ വിൽപനക്കാരുടെ എണ്ണം
a) വളരെയധികം
b) അധികം
c) വളരെകുറച്ച്
d) ഒന്ന്
Answer:
c) വളരെകുറച്ച്

Question 10.
അധ്വാനത്തിന്റെ ചോദന പ്രദാന വകങ്ങൾ സന്ധിക്കുന്നിടത്ത് നിർണ്ണയിക്കപ്പെടുന്നത്?
a) പാട്ടം
b) വേതന നിരക്ക്
c) പലിശ നിരക്ക്
d) ലാഭം
Answer:
b) വേതന നിരക്ക്

PART – II

11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 x 4 = 12)

Question 11.
സാധാരണ വസ്തുക്കൾ എന്തെന്ന് ഉദാഹരണ സഹിതം വ്യക്ത മാക്കുക.
Answer:
ഉപഭോക്താവിന്റെ വരുമാനം കൂടുന്നതിനനുസരിച്ച് ചോദനം കൂടുകയും വരുമാനം കുറയുന്നതിനനുസരിച്ച് ചോദനം കുറ യുകയും ചെയ്യുന്ന വസ്തുക്കളെ സാധാരണ വസ്തുക്കൾ എന്നുപറയുന്നു.

Question 12.
ചുവടെ നൽകിയ ആശയങ്ങൾ തിരിച്ചറിയുക
a) ഏതെങ്കിലും ഒരു ഉല്പാദനഘടകം സ്ഥിരമായി നിൽക്കുന്ന കാലയളവ്
b) എല്ലാ ഉല്പാദന ഘടകങ്ങളും മാറ്റത്തിന് വിധേയമാവുന്ന കാലയളവ്
Answer:
a) ഹ്രസ്വകാലയളവ്
b) ദീർഘകാലയളവ്

Plus Two Economics Board Model Paper 2022 Malayalam Medium

Question 13.
ചുവടെ നൽകിയിരിക്കുന്നവ നിർവ്വചിക്കുക
a) നിക്ഷേപം
b) തേയ്മാനം
Answer:
a) ഒരു സമ്പദ് വ്യവസ്ഥയിലുള്ള അന്തിമ ഉല്പന്നങ്ങളുടെ ഭാഗ മായ മുലധന സാധനങ്ങളുടെ ആകെയുള്ള മൂല്യത്തെ നിക്ഷേപം എന്നുപറയുന്നു.
b) തുടർച്ചയായ ഉപയോഗം മൂലം മുലധന വസ്തുക്കളുടെ മൂല്യം കുറയുന്നു. ഇതിനെ തേയ്മാനം എന്നുപറയുന്നു.

Question 14.
അമിത പ്രദാനം അമിത ചോദനം എന്നിവ വേർതിരിച്ചെഴുതുക.
Answer:
a) ഒരു കമ്പോളത്തിലെ ആകെ ചോദനം കുറവും എന്നാൽ സാധന സേവനങ്ങളുടെ പ്രദാനം കൂടുതലും ഉള്ള അവസ്ഥയെ അമിത പ്രദാനം എന്നുപറയുന്നു.
b) ഒരു കമ്പോളത്തിൽ സാധന സേവനങ്ങൾക്കുള്ള ചോദനം വളരെ കൂടുതലും എന്നാൽ സാധന സേവനങ്ങളുടെ പ്രദാനം കുറവും ഉള്ള അവസ്ഥയെ അമിത ചോദനം എന്നു വിളിക്കുന്നു.

Question 15.
സമാന്ത ഉപഭോഗ പ്രവണത (MPC) എന്നത് കൊണ്ട് അർത്ഥ മാക്കുന്നതെന്ത് ?
Answer:
വരുമാനം മാറുന്നതിനോടൊപ്പം ഉപഭോഗത്തിൽ എന്ത് മാറ്റും വരുന്നു എന്നതാണ് സമാന്ത ഉപഭോഗ പ്രവണത എന്നതു കൊണ്ട് സാങ്കേതികമായി അർത്ഥമാക്കുന്നത്.

16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 16.
ജനങ്ങൾ പണം കയ്യിൽ സൂക്ഷിക്കുന്നതിനുള്ള ഏതെങ്കിലും രണ്ട് പ്രേരണകൾ ലിസ്റ്റ് ചെയ്യുക.
Answer:
ആളുകൾ പണം കൈവശം വെക്കാൻ ഇഷ്ടപ്പെടുന്നതിനെ ദ്രവ താഭിലാഷം എന്നുപറയുന്നു. ഇതിനു പ്രേരിപ്പിക്കുന്ന ഘടക ങ്ങളെ മൂന്നായി തരം തിരിക്കാം. അതിലെ രണ്ട് പ്രധാന ഘടക

Question 17.
സ്ഥല സാമ്പത്തിക ശാസ്ത്രത്തിന്റെ വീക്ഷണത്തിൽ ഒരു സമ്പ ദ്ഘടനയിലെ 4 മേഖലകൾ തിരിച്ചറിയുക.
Answer:
സ്ഥല സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാട് പ്രകാരം ഒരു സമ്പദ്വ്യവസ്ഥയെ നാല് മേഖലകളായി തരംതിരിക്കാം.
1. ഉല്പാദക യൂണിറ്റുകൾ
2. ഗാർഹിക മേഖല
3. ഗവൺമെന്റ്
4. ബാഹ്യമേഖല

Question 18.
ഒരു ഉല്പാദന യൂണിറ്റിന്റെ പ്രദാനവകത്തെ നിർണയിക്കുന്ന രണ്ട് ഘടകങ്ങൾ സൂചിപ്പിക്കുക.
Answer:
ഒരു ഉല്പാദന യൂണിറ്റിന്റെ പ്രദാന വകത്തെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട രണ്ടെണ്ണം താഴെപ്പറയുന്നു.
a) വസ്തുവിന്റെ വില – വില കൂടുന്തോറും പ്രദാനം കുടു ന്നു. വില കുറഞ്ഞാൽ പ്രദാനം കുറയുന്നു.
b) സാങ്കേതിക വിദ്യ – മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉൽപ്പാദന വർദ്ധനവിനും അതുവഴി പ്രദാന വർധനവിനും കാരണ മാകുന്നു.

PART – III

19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 19.
വിഭവങ്ങളുടെ വിനിയോഗവുമായി ബന്ധപ്പെട്ട് സമ്പദ്ഘടന അഭി മുഖീകരിക്കുന്ന ഏതെങ്കിലും രണ്ട് അടിസ്ഥാന പ്രശ്നങ്ങൾ വിശ ദമാക്കുക.
Answer:
ലോകത്തിലെ ഏതൊരു സമ്പദ്വ്യവസ്ഥയും നേരിടുന്ന ചില അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട്. അവ താഴെ പറയുന്നവയാണ്.
a) എന്ത് ഉല്പാദിപ്പിക്കണം
b) എങ്ങനെ ഉല്പാദിപ്പിക്കണം
c) ആർക്ക് വേണ്ടി ഉല്പാദിപ്പിക്കണം.

a) എന്ത് ഉല്പാദിപ്പിക്കണം
ഒരു സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ ലക്ഷക്കണക്കിനു സാധനസേവനങ്ങൾ ഉണ്ട്. എന്നാൽ ഇവയെല്ലാം ഒരുമിച്ച് ഉല്പാദിപ്പിക്കാനുള്ള വിഭവങ്ങൾ ഉണ്ടായിരിക്കില്ല. അതി നാൽതതന്നെ ഉൽപ്പാദനം ആരംഭിക്കുന്നതിനു മുൻപ് എന്ത് ഉല്പാദിപ്പിക്കണം എന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തണം.

b) എങ്ങനെ ഉല്പാദിപ്പിക്കണം
ഇത് സാങ്കേതിക വിദ്യയെ തിരഞ്ഞെടുക്കുന്നതിലെ വിഷ യമാണ് ഉൽപ്പാദനം നടത്തുന്നതിനായി ഓരോ രാജ്യത്തിനും അവരവരുടെ ഭൗതിക സാഹചര്യത്തിനനുസരിച്ച് മൂലധന തീവ്ര സാങ്കേതിക വിദ്യ, തൊഴിലാളി തീവ്ര സാങ്കേതിക വിദ്യ എന്നിവയിൽ യുക്തമായ ഒന്നിനെ തിരഞ്ഞെടുക്കാം.

Question 20.
കുത്തക കമ്പോളത്തിൽ വിറ്റഴിക്കപ്പെടുന്ന ഒരു വസ്തുവിന്റെ വിലയും അളവും പട്ടികയിൽ കാണിച്ചിരിക്കുന്നു.

Price Quality TR AR
10 1
8 2
6 3
4 4
2 5

a) മൊത്തവരുമാനം (TR) ശരാശരി വരുമാനം (AR) എന്നിവ കണക്കാക്കി പട്ടിക പൂർത്തിയാക്കുക.
b) കുത്തകയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ പട്ടിക പ്പെടുത്തുക.
Answer:

Price Quality TR AR
10 1 10 10
8 2 16 8
6 3 18 6
4 4 16 4
2 5 10 1

TR = Price × quantity
AR = \(\frac{TR}{Quantity}\)

b) കുത്തകയുടെ രണ്ട് സവിശേഷതകൾ
1. ഒറ്റ ഉല്പാദകൻ/ വില്പനകാരൻ
കമ്പോളത്തിൽ ഒരു വസ്തുവിന് ഒറ്റ വില്പനക്കാ രനോ അല്ലെങ്കിൽ ഉൽപാദകനോ മാത്രമേ ഉണ്ടാകൂ.

2. പ്രതിസ്ഥാപന വസ്തുക്കളുടെ അഭാവം
കുത്തകക്കാരന്റെ ഉല്പന്നത്തിന് പകരമായി ഉപയോ ഗിക്കാവുന്ന മറ്റൊരുൽപന്നം വിപണിയിൽ ലഭ്യമായി രിക്കില്ല.

Plus Two Economics Board Model Paper 2022 Malayalam Medium

Question 21.
പണത്തിന്റെ ധർമ്മങ്ങൾ വിശദമാക്കുക.
Answer:
പണം ആധുനിക സമ്പദ്വ്യവസ്ഥകളുടെ ജീവരക്തമാണ്. വളരെ പ്രധാനപ്പെട്ട പല ധർമ്മങ്ങളും പണം നിർവ്വഹിക്കുന്നു. പണ ത്തിന്റെ ധർമ്മങ്ങൾ താഴെപറയുന്നവയാണ്.
1) പ്രാഥമിക ധർമ്മങ്ങൾ
2) ദ്വിതീയ ധർമ്മങ്ങൾ

1. പ്രാഥമിക ധർമ്മങ്ങൾ
വസ്തുക്കൾ വാങ്ങുന്ന തിനും വിൽക്കുന്നതിനും മൂല്യത്തെ കൈമാറുന്നതിനും പൊതു വായി സ്വീകാര്യമായ മാധ്യമമാണ്. പണം.

b) മൂല്യത്തിന്റെ ഏകകം – ഓരോ വസ്തുവിന്റേയും മൂല്യം നാം കണക്കാക്കുന്നത് പണത്തിന്റെ രൂപത്തിൽ പ്രദർശി പ്പിക്കുന്ന വിലയിലൂടെയാണ്. അതിനാൽ പണം മൂല ത്തിന്റെ ഏകകം ആണ്.

2. ദ്വിതീയ ധർമ്മങ്ങൾ
a) ഭാവിയിലെ അടവുകൾക്കുള്ള മാനദണ്ഡം – ഒരു സാധ നത്തിന്റേയോ സേവനത്തിന്റേയോ മൂലം ഭാവിയിൽ പണ രൂപത്തിൽ കൈമാറാം. അതിനാൽ തന്നെ ഭാവിയിലെ കൊടുക്കൽ – വാങ്ങലുകൾക്ക് പണത്തെ ഉപയോഗിക്കുന്നു.

b) മൂല്യശേഖരം – പണം മൂല്യത്തിനെ കാണിക്കുന്നതിനാൽ തന്നെ പണത്തെ സൂക്ഷിച്ചുവെക്കുന്നത് മൂല്യത്തെ ശേഖ രിക്കുന്നതിന് തുല്യമാണ്.

Question 22.
ഡയഗ്രത്തിന്റെ സഹായത്തോടെ വിദേശാനുപാത നിയമം വിശ കലനം ചെയ്യുക.
Answer:
Plus Two Economics Board Model Paper 2022 Malayalam Medium Img 1
ഹ്രസ്വകാലഘട്ടത്തിലെ ഉല്പാദന ധർമ്മത്തെ വിഭേദകാനുപാത നിയമം എന്നുവിളിക്കുന്നു. മറ്റെല്ലാ ഉല്പാദന ഘടകങ്ങളേയും സ്ഥിരമാക്കി നിർത്തി ഒരു ഘടകത്തിൽ മാത്രം മാറ്റം വരുത്തി ഉല്പാദനം നടത്തിയാൽ മൊത്തം ഉല്പാദനം, ശരാശരി ഉല്പന്നം, സമാന്ത ഉല്പം എന്നിവ എപ്രകാരം മാറുന്നു എന്നതാണ് ഈ നിയമം വിവരിക്കുന്നത്. ഈ നിയമത്തെ ഉല്പാദനഘട്ടത്ത മൂന്നായി തരംതിരിക്കാം. അതായത് ഒന്നാംഘട്ടം, രണ്ടാംഘട്ടം, മൂന്നാം ഘട്ടം.

ഒന്നാം ഘട്ടം
ഒന്നാം ഘട്ടത്തിൽ മൊത്ത ഉല്പന്നവും, ശരാശരി ഉല്പന്നവും സീമായ ഉല്പന്നവും വർദ്ധിക്കുന്നു. ഈ ഘട്ടത്തെ വർദ്ധമാന പ്രത്യയഘട്ടം എന്നുവിളിക്കുന്നു.

രണ്ടാം ഘട്ടം
ഈ ഘട്ടത്തിൽ മൊത്ത ഉല്പന്നത്തിന്റെ വളർച്ച ഒന്നാം ഘട്ടത്തി ലേക്കാളും കുറഞ്ഞ നിരക്കിലാണ്. ശരാശരി ഉല്പന്നവും സീമാന്ത ഉല്പന്നവും കുറയുന്നു. സീമായ ഉല്പന്നം പൂജ്യത്തി ലെത്തുന്നു. ഈ ഘട്ടത്തെ അപചയ പ്രത്യയഘട്ടം എന്നുവിളി ക്കുന്നു.

മൂന്നാംഘട്ടം
ഈ ഘട്ടത്തിൽ മൊത്ത ഉല്പന്നവും ശരാശരി ഉല്പന്നവും സമാന്ത ഉല്പന്നവും കുറയുന്നു. സീമായ ഉല്പന്നം ഋണോ അകമാകുന്നു (നെഗറ്റീവ്). മൊത്തം ഉല്പന്നം പരമാവധിയിലെ ത്തുമ്പോൾ സീമാൻ ഉല്പന്നം പൂജ്യമാകുന്നു. സീമാന്ത ഉല്പന്നം നെഗറ്റീവ് ആയി മാറുന്ന ഘട്ടം മുതൽ മൊത്ത ഉല്പന്നം കുറയാൻ തുടങ്ങുന്നു. ഈ ഘട്ടത്തെ ഋണോത്മക പ്രത്യേകഘട്ടം (നെഗറ്റീവ് റിട്ടേൺസ്) എന്ന് വിളിക്കുന്നു.

Question 23.
സഞ്ചിത ചോദനത്തിന്റെ ഘടകങ്ങൾ വിശദമാക്കുക.
Answer:
ഒരു സമ്പദ്വ്യവസ്ഥയിലെ ആകെ ചോദനത്തെ സഞ്ചിത ചോദനം എന്നുപറയുന്നു. ഇതിന്റെ ഘടകങ്ങൾ താഴെ പറയുന്നവയാണ്.

24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)

Question 24.
ചേരുംപടി ചേർക്കുക

A B
ദീർഘകാല ശരാശരി ചെലവ് (LRAC) ഒരേ ഉല്പന്ന നില ലഭ്യമാ ക്കുന്ന നിവേശങ്ങളുടെ
ദീർഘകാല സീമാന്ത ചെലവ് (LRMC) Tc/q
കോബ് ഡഗ്ളാസ് ഉല്പാ ദന ധർമ്മം ദീർഘകാല ശരാശരി വക (LRAC) ത്തിന്റെ ഏറ്റവും താഴ്ന്ന ബിന്ദുവിലൂടെ കട ന്നുപോരുന്നു
സമോൽപ്പന്ന വക്രം (Isoquant) ദീർഘകാല ഉല്പാദന ധർമ്മം

Answer:

A B
ദീർഘകാല ശരാശരി ചെലവ് (LRAC) Tc/q
ദീർഘകാല സീമാന്ത ചെലവ് (LRMC) ദീർഘകാല ശരാശരി വക (LRAC) ത്തിന്റെ ഏറ്റവും താഴ്ന്ന ബിന്ദുവിലൂടെ കട ന്നുപോരുന്നു
കോബ് ഡഗ്ളാസ് ഉല്പാ ദന ധർമ്മം ദീർഘകാല ഉല്പാദന ധർമ്മം
സമോൽപ്പന്ന വക്രം (Isoquant) ഒരേ ഉല്പന്ന നില ലഭ്യമാ ക്കുന്ന നിവേശങ്ങളുടെ

Question 25.
GDP ഒരു രാജ്യത്തെ ജനങ്ങളുടെ ക്ഷേമ സൂചകമായി പരിഗ ണിക്കപ്പെടാത്തതിന്റെ രണ്ട് കാരണങ്ങൾ വിശദമാക്കുക.
Answer:
ഒരു രാജ്യത്ത് ഒരു വർഷത്തിൽ അതിന്റെ ആഭ്യന്തര അതിർത്തി ക്കുള്ളിൽ ഉല്പാദിപ്പിക്കുന്ന ആകെ സാധനസേവനങ്ങളുടെ പണമൂല്യത്തെ GDP എന്നു പറയുന്നു. ഉയർന്ന GDP പുരോ രതിയുടെ സൂചകമായി പൊതുവെ പരിഗണിക്കപ്പെടുന്നുണ്ട ങ്കിലും അന്തിമമായ ഒരു വികസന സൂചികയായി GDP യ കണക്കാക്കാൻ സാധിക്കില്ല. പ്രധാനമായും താഴെപ്പറയുന്ന കാര ണങ്ങളാലാണ് GDP യെ വികസനത്തിന്റെ അല്ലെങ്കിൽ ജന ങ്ങളുടെ ക്ഷേമസൂചകമായി കണക്കാക്കുന്നത്.

1. വരുമാനത്തിന്റെ വിതരണത്തിലുള്ള അസമത്വത്തെ GDP പ്രതിഫലിപ്പിക്കുന്നില്ല.
GDP വർദ്ധിക്കുന്നത് വികസനത്തിന്റെ സൂചകമായി കാണാം. പക്ഷേ GDP വർദ്ധിക്കുമ്പോൾ വരുമാന വർദ്ധ നവ് എല്ലാവർക്കും തുല്യമായി ഉണ്ടാകുന്നില്ല. അതിനാൽ തന്നെ GDP വർദ്ധിക്കുന്നതിനോടൊപ്പം തന്നെ സാമ്പ ത്തിക അന്തരവും വർദ്ധിക്കുന്നു. ഇതിനാൽ GDP യെ ജനക്ഷേമത്തിന്റെ മാനദണ്ഡമായി കാണാൻ കഴിയില്ല.

2. GDP യും ഹാനികരമായ ഉല്പന്നങ്ങളും
ഒരു സമ്പദ്വ്യവസ്ഥയിൽ ഉല്പാദിപ്പിക്കപ്പെടുന്ന വസ്തു ക്കളിൽ ചിലതിന്റെ ഉപയോഗം ജനങ്ങൾക്ക് ദോഷം ചെയ്യും. എന്നാൽ ഇത്തരം ഉല്പന്നങ്ങളുടെ മൂല്യവും GDP യിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ GDP യെ ജന ക്ഷേമത്തിന്റെ സൂചകമായി കാണാനാകില്ല.

PART – IV

26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വിതം. (3 × 6 = 18)

Question 26.
ശരാശരി ചെലവ് വകവും (AC) സീമാന്ത ചെലവ് വകവും (MC) തമ്മിലുള്ള ബന്ധം ഡയഗ്രത്തിൽ കാണിച്ചിരിക്കുന്നു.
Plus Two Economics Board Model Paper 2022 Malayalam Medium Img 2
i) കുറിപ്പെഴുതുക.
a) ശരാശരി ചെലവ് (AC)
b) സമാന്ത ചെലവ് (MC)

ii) മുകളിൽ നൽകിയിരിക്കുന്ന ഡയഗ്രത്തിന്റെ സഹായ ത്തോടെ ശരാശരി ചെലവ് (AC) സമാന്ത ചെലവ് (MC എന്നിവ തമ്മിലുള്ള രണ്ട് ബന്ധങ്ങൾ തിരിച്ചറിയുക.
Answer:
(i) a) ശരാശരി ചെലവ് (AC)
ഒരു യൂണിറ്റ് ഉല്പന്നം ഉല്പാദിപ്പിക്കാനുള്ള ചെലവിനെ ശരാശരി ചെലവ് എന്നു പറയുന്നു.
AC = \(\frac{TC}{Q}\)

b) സമാന്ത ചെലവ് (MC)
ഒരു അധികയുണിറ്റ് ഉല്പന്നം ഉല്പാദിപ്പിക്കാനുള്ള ചെല വാണ് സീമാന്ത ചെലവ്,
MC = \(\frac{\Delta \mathrm{TC}}{\Delta \mathrm{Q}}\)
Plus Two Economics Board Model Paper 2022 Malayalam Medium Img 3
(ii) a) ഒന്നാം ഘട്ടത്തിൽ AC യും MC യും വർദ്ധിക്കുന്നു. . എന്നാൽ AC യേക്കാൾ കൂടുതൽ വർദ്ധിക്കുന്നത് MC യാണ്.
b) AC യുടെ മിനിമം പോയിന്റിൽ AC യും MC യും തുല്യ മാകുന്നു.

Plus Two Economics Board Model Paper 2022 Malayalam Medium

Question 27.
ഡയഗ്രത്തിന്റെ സഹായത്തോടെ ‘വില പരിധി ‘തറ വില’ എന്നിവ വിശകലനം ചെയ്യുക.
Answer:
വിലപരിധി
വിലക്കയറ്റം ഉണ്ടാകുമ്പോൾ സന്തുലിത വിലകൾ ഉണ്ടാകു മ്പോൾ ഉപഭോക്താക്കളെ സംരക്ഷിക്കാനായി സാധനങ്ങൾക്കും സേവനങ്ങൾക്കും ഗവൺമെന്റ് നിശ്ചയിക്കുന്ന പരമാവധി വില യാണ് വിലപരിധി. ഇത് സന്തുലിത വിലയേക്കാൾ കുറവായിരി ക്കും.
Plus Two Economics Board Model Paper 2022 Malayalam Medium Img 4
ഇവിടെ P സന്തുലിത വിലയും P ഗവൺമെന്റ് നിശ്ചയിച്ച വിലയും ആണ്.
തറവില
ഉൽപാദകരെ വില തകർച്ചയിൽ നിന്ന് സംരക്ഷിക്കാനും ഉൽപ ന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനുമായി ഗവൺമെന്റ് നിശ്ചയി ക്കുന്ന മിനിമം കുറഞ്ഞ വിലയാണ് തറവില
Plus Two Economics Board Model Paper 2022 Malayalam Medium Img 5

വിലപരിധി തറവില
സാധനങ്ങൾക്കും സേവന ങ്ങൾക്കും സർക്കാർ നിശ്ച യിക്കുന്ന പരമാവധി വില സാധന സേവനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞവില
സന്തുലിത വിലയേക്കാൾ കുറവായിരിക്കും സന്തുലിത വിലയേക്കാൾ കൂടുതലായിരിക്കും
അധിക ചോദനത്തെ സൃഷ്ടിക്കുന്നു അധിക പ്രദാനത്തെ സൃഷ്ടിക്കുന്നു.
ആവശ്യവസ്തുക്കൾക്ക് മാത്രം ബാധകം കാർഷിക ഉൽപ്പന്നങ്ങൾ ആണ് ഇതിന്റെ പരിധിയിൽ

Question 28.
കുറിപ്പ് തയ്യാറാക്കുക :
a) റവന്യൂ വരവുകൾ
b) റവന്യൂ ചെലവുകൾ
Answer:

a) റവന്യൂ വരവുകൾ
ഗവൺമെന്റ് ബജറ്റിലെ വരുമാന വശത്തിലെ ഒരു പ്രധാന ഭാഗമാണ് റവന്യൂ വരവുകൾ, ഗവൺമെന്റ് ബാധ്യത സൃഷ്ടി ക്കാത്തതും ആസ്തി വർദ്ധിപ്പിക്കുന്നതുമായ വരവുകളെ റവന്യൂവരവുകൾ എന്നുപറയുന്നു. ഇതിൽ നികുതി വരു മാനവും നികുതി ഇതര വരുമാനങ്ങളും ഉൾപ്പെടുന്നു. നികുതി വരുമാനത്തിൽ പ്രത്യക്ഷനികുതികളും പരോക്ഷ നികുതികളും ഉൾപ്പെടുന്നു. നികുതി ഇതര വരുമാനത്തിൽ ഉൾപ്പെടുന്നത് ഫീസ്, ഫൈൻ പെനാൽറ്റി, ഗ്രാന്റ്, പലിശ, ലാഭം എന്നിവയാണ്.

b) റവന്യൂ ചെലവുകൾ
ഗവൺമെന്റ് ബജറ്റിലെ പൊതുചെലവ് .. വശത്തിൽ വരുന്ന ഒരു പ്രധാന ഭാഗമാണ് റവന്യൂ ചെലവുകൾ. ഇത്തരം ചെലവുകൾ ഗവൺ മെന്റിന് ബാധ്യതയോ ആസ്തിയോ സൃഷ്ടിക്കുന്നില്ല. ഗവൺമെന്റിന്റെ ദൈനം ദിന ചെലവുകളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്ന ത്. ഉദാ: ശമ്പളം, പലിശ അടവ്, ഗ്രാന്റുകൾ, സബ്സിഡി കൾ, ദുരിതാശ്വാസം, രാജ്വരക്ഷ എന്നിവയ്ക്ക് വേണ്ടി ചെല വഴിക്കുന്നത്.

Question 29.
ഗവൺമെന്റ് ബജറ്റിന്റെ ലക്ഷങ്ങൾ വിശദമാക്കുക.
Answer:

ഒരു സാമ്പത്തികവർഷം സർക്കാർ പ്രതീക്ഷിക്കുന്ന വരവ് ചെലവ് കണക്കാണ് ബജറ്റ്. ഒരു ബജറ്റിന് പ്രധാനമായും രണ്ട് വശങ്ങ ളാണ് ഉള്ളത്. 1. പൊതുവരുമാനവശം 2. പൊതുചെലവ് വശം

1. സാമ്പത്തിക വളർച്ച നേടൽ
ഒരു രാജ്യത്തിന്റെ ദേശീയ വരുമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവിനെ സാമ്പത്തിക വളർച്ച എന്നുപറയുന്നു. ബജ റ്റിന്റെ ഒരു പ്രധാന ലക്ഷ്യവും ഇതുതന്നെയാണ്. രാജ്യ ത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന നയങ്ങ ളാണ് ബജറ്റിൽ ഉണ്ടായിരിക്കുക. സാമ്പത്തിക സ്ഥിരത കൈവരിക്കൽ.

സാമ്പത്തിക അസ്ഥിരതകളെ ഇല്ലാതാക്കി
സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്നത് ബജറ്റിന്റെ പ്രധാന ലക്ഷ്യ ങ്ങളിൽ ഒന്നാണ്. പണപ്പെരുപ്പത്തെയും പണച്ചുരുക്ക
എന്നത് ബജറ്റിന്റെ പ്രധാന ലക്ഷ്യമാണ്. ഇതിനായി നികു തി, പൊതുചെലവ് എന്നിവയെ ക്രമീകരിക്കുന്നു.

4. വിഭവങ്ങളുടെ പുനർവിതരണം
രാജ്യത്തിനകത്തെ നിലനിൽക്കുന്ന പ്രാദേശിക അസമത്വം കുറക്കാൻ ബജറ്റിലൂടെ സാധിക്കും. ഇതിനായി വികസനം കുറഞ്ഞ പ്രദേശങ്ങളിലേക്ക് കൂടുതൽ നിക്ഷേപം എത്തി ക്കാനായി ബജറ്റിലെ നയങ്ങളിലൂടെ സർക്കാർ പരിശ്രമി ക്കുന്നു.

30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 30.
i) ചോദനത്തിന്റെ വില ഇലാസ്തികത (PED) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
ii) പൂർണ ഇലാസ്തിക ചോദനം പൂർണ ഇലാസ്തിക രഹിത ചോദനം എന്നിവ ഗ്രാഫിന്റെ സഹായത്തോടെ വിശദമാക്കുക.
Answer:
വിലകൾ മാറുന്നതിനനുസരിച്ച് ചോദനത്തിലുണ്ടാകുന്ന മാറ്റ ത്തിന്റെ തോതിനെ സൂചിപ്പിക്കുന്നതാണ് ചോദനത്തിന്റെ വില ഇലാസ്തികത.
Plus Two Economics Board Model Paper 2022 Malayalam Medium Img 6

Question 31.
പണ പ്രദാനത്തിന്റെ 4 വിവിധ അളവുകളുടെ കണക്കുകൾ RBI പ്രസിദ്ധീകരിക്കുന്നു.
i) ഇന്ത്യയിലെ പണ പ്രദാനത്തിന്റെ 4 അളവുകൾ വ്യക്തമാ ക്കുക.
ii) സങ്കുചിത പണം (Narrow Money) വിശാല പണം (Broad Money) എന്നിവ തിരിച്ചറിയുക
Answer:
a) ഓരോ രാജ്യത്തേയും പണപരമായ കാര്യങ്ങളെ നിയന്ത്രിക്കാ
നും, ഏകോപിപ്പിക്കാനും, ഒരു കേന്ദ്രബാങ്ക് ഉണ്ടാിരിക്കും. ഇന്ത്യയിൽ ഇത് റിസർവ്വ് ബാങ്കാണ്. 1977 ഏപ്രിൽ മാസം മുതൽ പണത്തിന്റെ പ്രദാനം അളക്കാൻ നാലുതരം അള വുകൾ ആണുള്ളത്. അവ താഴെപറയുന്നവയാണ്.
M1, M2, M3 and M4
M1 = CU + OD
പൊതുജനത്തിന്റെ കയ്യിലുള്ള കറൻസി + ബാങ്കു കളിലെ ഡിമാന്റ് ഡെപ്പോസിറ്റ്
M2 = M1 + പോസ്റ്റോഫീസ് സേവിങ്സ് ബാങ്കുകളിലെ സമ്പാദ്യ നിക്ഷേപങ്ങൾ
M3 = M1 + ബാങ്കുകളിലെ അറ്റടൈം ഡെപ്പോസിറ്റുകൾ
M4 = M3 + പോസ്റ്റോഫീസ് സേവിങ്സ് ഡെപ്പോസിറ്റ്

b) സങ്കുചിത പണം = M1, M2
വിശാല പണം = M3, M4

Question 32.
i) തുറന്ന സമ്പദ് വ്യവസ്ഥ (open economy) അടഞ്ഞ സമ്പദ് വവസ്ഥ (closed economy) എന്നിവ വേർതിരിച്ചറിയുക.
ii. തുറന്ന സമ്പദ് വ്യവസ്ഥകൾ തമ്മിൽ സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഉല്പന്ന കമ്പോളം. മറ്റ് രണ്ട് മാർഗ്ഗങ്ങൾ വിശദമാക്കുക.
Answer:

തുറന്ന സമ്പദ്വ്യവസ്ഥ
a) വിദേശ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധമുള്ള രാജ്യങ്ങളെ തുറന്ന സമ്പദ്വ്യവസ്ഥ എന്നു പറയുന്നു. ഇത്തരം രാജ്യ ങ്ങൾ പരസ്പരം സാധന സേവനങ്ങൾ കൈമാറുന്നു എന്നാൽ ഇത്തരത്തിൽ ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു നിൽക്കുന്ന രാജ്യങ്ങളെ അടഞ്ഞ സമ്പദ്വ്യവസ്ഥ എന്നുപ റയുന്നു.
b) തുറന്ന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുന്ന ബന്ധ

1) ഉൽപാദന വിപണി ബന്ധം (Product market Linkage) സാധനസേവനങ്ങൾ നിയന്ത്രണ രഹിത മായി സ്വാതന്ത്രമായി കൈമാറ്റം ചെയ്യുമ്പോൾ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സൗഹൃദം ഉണ്ടാകുന്നു.

ii ഘടക വിപണി ബന്ധം (Factor Market Linkage) ലോക രാജ്യങ്ങൾക്കിടയിൽ ഉൽപാദനഘടകങ്ങൾ സ്വ തന്ത്രമായി കൈമാറാം ഉദാ: തൊഴിലാളികൾ മൂലധനം, സംഘാടനം. ഇതിലൂടെയും രാജ്യങ്ങൾക്കിടയിൽ സൗഹൃദം വർദ്ധിക്കും.

PART – V

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം.(2 × 8 = 16)

Question 33.
i) ഷതകൾ സൂചിപ്പിക്കുക.
ii) ഗ്രാഫിന്റെ സഹായത്തോടെ ഉപഭോക്താവിന്റെ അനുകൂ ലനം (optimal) തെരഞ്ഞെടുപ്പ് വിശദമാക്കുക.
Answer:
ഉദാസീന വക്രം നിസ്സംഗതാ വകം
1) ഒരു ഉപഭോക്താവിന് തുല്യ സംതൃപ്തി നൽകുന്ന രണ്ട് വ ത്യസ്ത വസ്തുക്കളുടെ വ്യത്യസ്ത ബണ്ടിലുകളെ ഒരുമിച്ച് യോജിപ്പിച്ച് വരച്ചാൽ ലഭിക്കുന്ന വക്രമാണ് ഉദാസീന വക്രം.

സവിശേഷതകൾ
1 ഉദാസീനവകം ഇടത്തുനിന്ന് വലത്തോട്ട് താഴേക്ക് ചെരി ഞ്ഞിരിക്കും.
2 ഉദാസീനവകം ഉപധ്യമാണ്.
3. ഉദാസീനവകങ്ങൾ ഒരിക്കലും പരസ്പരം ഛേദിക്കില്ല.
4. ഉയർന്ന ഉദാസീന വികങ്ങൾ ഉയർന്ന സംതൃപ്തിയെ സൂചി പിക്കുന്നു.
Plus Two Economics Board Model Paper 2022 Malayalam Medium Img 7
ഒരു ഉപഭോക്താവ് സന്തുലിതാവസ്ഥയിൽ ആവുന്നത് അയാളുടെ സംതൃപ്തി പരമാവധി ആവുമ്പോഴാണ്. ഉദാ സീന വക്രത്തിന്റെ സഹായത്തോടെ ഉപഭോക്താവിന്റെ അനുകൂല തിരഞ്ഞെടുപ്പ് വിശദീകരിക്കാവുന്നതാണ്. ഒരു ഉപഭോക്താവിന്റെ തൃപ്തി പരമാവധി ആവുന്നത് ബജറ്റ് ലൈനും സാധ്യമായ ഏറ്റവും ഉയർന്ന ഉദാസീനവക്രവും പരസ്പരം ഛേദിക്കുന്ന ബിന്ദുവിൽ ആണ്.
Plus Two Economics Board Model Paper 2022 Malayalam Medium Img 8
തന്നിരിക്കുന്ന ഗ്രാഫിൽ ‘E’ എന്ന പോയിന്റിൽ ഉപഭോക്താ വിന്റെ സംതൃപ്തി പരമാവധിയാണ്.

Plus Two Economics Board Model Paper 2022 Malayalam Medium

Question 34.
ഹ്രസ്വകാലത്ത് പൂർണ മത്സര കമ്പോളത്തിലെ ഒരു ഉല്പാദന യൂണിറ്റിന് ലാഭം പരമാവധിയാക്കുന്നതിനുള്ള 3 വ്യവസ്ഥകൾ ഡയഗ്രത്തിന്റെ സഹായത്തോടെ വിശദമാക്കുക.
Answer:
ഏകജാതീയമായ ഉല്പന്നങ്ങളെ കൈകാര്യം ചെയ്യുന്നതും വള രെയധികം പ്രേതങ്ങളും വിക്രതങ്ങളും ഉള്ള ഒരു കമ്പോള വ്യ വസ്ഥയാണ് പൂർണ്ണമത്സര കമ്പോളം എന്നുപറയുന്നത്.
പൂർണ്ണ മത്സര കമ്പോളത്തിന്റെ സവിശേഷതകൾ
1) ധാരാളം കേതാക്കളും വിക്രതാക്കളും ഉണ്ടായിരിക്കും.
2) ഉൽപന്നങ്ങൾ ഏകജാതീയമായിരിക്കും.
3) ഉൽപാദന ഘടകങ്ങൾക്കും സാധനങ്ങൾക്കും പരിപൂർണ്ണ ചലന സ്വാതന്ത്ര്യമുണ്ടായിരിക്കും.
4) സ്ഥാപനങ്ങൾക്ക് പ്രവേശന നിർഗമന സ്വാതന്ത്ര്യമുണ്ട്.
5) ഗതാഗതച്ചെലവ് ഉണ്ടായിരിക്കുകയില്ല.
6) കമ്പോള വ്യവസ്ഥയെക്കുറിച്ച് പൂർണ്ണമായ അറിവ്
7) ഗവൺമെന്റ് ഇടപെടൽ ഉണ്ടായിരിക്കില്ല.
8) ഒരേ വില
9) വിൽപനചെലവ് ഇല്ല.
10. സ്ഥാപനങ്ങൾ വിപണിയിൽ സ്വതന്ത്രമായി രൂപം കൊള്ളുന്ന വിലകളെ സ്വീകരിക്കുന്നു. വിലയെ സ്വാധീനി ക്കാൻ സാധിക്കില്ല.

b) ഹ്രസ്വകാല സന്തുലിതാവസ്ഥ
നിബന്ധനകൾ
1. P = MC
2. MC വക്രം MR വക്രത്തെ താഴെനിന്ന് ഛേദിക്കണം.
3. വില AVC യേക്കാൾ കൂടുതലോ തുല്യമോ ആയിരിക്കണം.
Plus Two Economics Board Model Paper 2022 Malayalam Medium Img 9
മുകളിൽ തന്നിരിക്കുന്ന ഗ്രാഫിൽ പൂർണ്ണ മത്സര കമ്പോളത്തിലെ ഹ്രസ്വകാല സന്തുലിതാവസ്ഥ സൂചിപ്പിക്കുന്നു.
ഇതിൽ
മൊത്ത വരുമാനം (TR) = OPAQ
മൊത്തചെലവ് (TC) = OEBQ
യാദം(Profit) = TR – TC
അതായത് കാടം OPAQ – OEBQ = EPAB

Question 35.
മൊത്ത ആഭ്യന്തര ഉല്പന്നം (GDP) എന്നത് കൊണ്ട് അർത്ഥമാ ക്കുന്നത് എന്ത് ? GDP കണക്കാക്കുന്നതിനുള്ള ഏതെങ്കിലും രണ്ട് മാർഗ്ഗങ്ങൾ വിശദമാക്കുക.
Answer:
ഒരു സാമ്പത്തിക വർഷത്തിൽ ഒരു രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ആകെ സാധനസേവനങ്ങളുടെ പണമൂല്യമാണ് ദേശീയ വരുമാ നം. ദേശീയ വരുമാനം കണക്കാക്കുക എന്നത് ഒരു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് ഇതിനായി മുന് രീതികൾ ആണ് ഉള്ളത്.
1) ഉല്പാദനരീതി
2) ചെലവ് രിതി
3) വരുമാന രീതി
1. ഉല്പാദന രീതി ഒരു സമ്പദ്വ്യവസ്ഥയിൽ ഒരു സാമ്പത്തിക വർഷത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആകെ സാധനസേവ നങ്ങളുടെ കൂട്ടിച്ചേർത്ത് ആകെ മൂലയത്തെ (Value added) ദേശീയ വരുമാനം എന്നു പറയുന്നു. ഇതിന് മൂന്ന് പ്രക്രിയകൾ ഉണ്ട്.

1. സമ്പദ്വ്യവസ്ഥയിലെ ഉൽപാദനയൂണിറ്റുകളെ മേഖലക ളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുക.
2. കൂട്ടിച്ചേർത്ത് അറ്റമൂലം കണക്കാക്കുക.
3. വിദേശത്തുനിന്നുള്ള അഘടകവരുമാനം കണക്കാക്കുക.

2) വരുമാന രീതി
ഈ രീതിയിൽ ദേശീയ വരുമാനം കാണുന്നത് ഒരു രാജ ത്തെ ഉൽപാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പ്രതിഫല ത്തിന്റെ ആകെ തുകയാണ് ദേശീയ വരുമാനം. ഇതിനായി സമ്പദ് വ്യവസ്ഥയെ മുന്ന് മേഖലകളായി തരംതിരിച്ച് വിശ കലനം നടത്തുന്നു.
ie.GDP = W+R+I+P

Plus Two Economics Board Model Paper 2021 Malayalam Medium

Reviewing Kerala Syllabus Plus Two Economics Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.

Plus Two Economics Board Model Paper 2021 Malayalam Medium

Time: 2 1/2 Hours
Total Score: 80 Marks

1 മുതൽ 41 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക. 80 സ്കോർ ആയിരിക്കും.  a മുതൽ / വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം. (12 × 1 = 12)

a. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആര്?
(i) ആഡംസ്മിത്ത്
(ii) ജെ.എം. കെയിൻസ്
(iii) ആൽഫ്രഡ് മാർഷൽ
(iv) പോൾ എ.സാമുവേൽസൺ
Answer:
(i) ആഡംസ്മിത്ത്

b. വിഭവങ്ങളുടെ തെരഞ്ഞെടുപ്പ്’ എന്ന പ്രശ്നം ഉത്ഭവിക്കു ന്നത്.
(i) വിഭവങ്ങളുടെ ദൗർലഭ്യം
(ii) വിഭവങ്ങളുടെ സമൃദ്ധി
(iii) പരിമിതമായ ആവശ്യങ്ങൾ
(iv) വിഭവങ്ങളുടെ വളർച്ച
Answer:
(i) വിഭവങ്ങളുടെ ദൗർലഭ്യം

Plus Two Economics Board Model Paper 2021 Malayalam Medium

c. ആവശ്യം തൃപ്തിപ്പെടുത്താനുള്ള ഒരു വസ്തുവിന്റെ കഴിവ് അറിയപ്പെടുന്നത്.
(i) ചോദനം
(ii) പ്രദാനം
(iii) ഉപയുക്ത
(iv) ഉല്പാദനം
Answer:
(iii) ഉപയുക്ത

d. മൊത്തം നിക്ഷേപവും തേയ്മാനവും തമ്മിലുള്ള വ്യത്യാസമാണ്
(i) ഇൻവെന്ററി
(ii) ഉപഭോഗം
(ii) സമ്പാദ്യം
(iv) അറ്റ നിക്ഷേപം
Answer:
(iv) അറ്റ നിക്ഷേപം

e. ഒരു മാത്ര യൂണിറ്റ്) ഉല്പന്നത്തിൽ നിന്നുള്ള ആകെ വരുമാ നത്തെ വിളിക്കുന്നത്.
(i) സമാന്ത വരുമാനം
(ii) മൊത്തം വരുമാനം
(iii) മൊത്തം ചെലവ്
(iv) ശരാശരി വരുമാനം
Answer:
(iv) ശരാശരി വരുമാനം

f. പ്രദാനം സ്ഥിരമായിരിക്കുമ്പോൾ ചോദനം കുറഞ്ഞാൽ സന്തുലിത വില:
(i) സ്ഥിരമായിരിക്കും
(ii) കുറയുന്നു
(iii) വർദ്ധിക്കുന്നു
(iv) ആദ്യം വർധിക്കുകയും പിന്നീട് സ്ഥിരമാകുകയും ചെയ്യുന്നു
Answer:
(ii) കുറയുന്നു

g. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്
(i) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
(ii) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
(iii) കാനറാ ബാങ്ക്
(iv) ഇന്ത്യൻ ബാങ്ക്
Answer:
(i) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)

h. ചുവടെ നൽകിയിട്ടുള്ളവയിൽ ശരാശരി ഉപഭോഗ പ്രവണ തയെ (APC) സുചിപ്പിക്കുന്നത് ഏത് ?
(i) \(\frac{\Delta C}{\Delta Y}\)
(ii) \(\frac{\Delta S}{\Delta Y}\)
(iii) \(\frac{\Delta C}{\Delta Y}\)
(iv) \(\frac{\Delta S}{\Delta Y}\)
Answer:
\(\frac{C}{Y}\)

i. ദിമേഖലാ സമ്പദ്ഘടനയിൽ ഉൾപ്പെടുന്നത്.
(i) ഉല്പാദക യൂണിറ്റും ഗവൺമെന്റും
(ii) ഉല്പാദക യൂണിറ്റും ഗാർഹിക യൂണിറ്റും
(iii) ഉല്പാദക യൂണിറ്റും ബാഹ്യമേഖലയും
(v) ഗാർഹിക യൂണിറ്റും ഗവൺമെന്റും
Answer:
(ii) ഉല്പാദക യൂണിറ്റും ഗാർഹിക യൂണിറ്റും

j. രണ്ട് ഉല്പാദകർ മാത്രമുള്ള കമ്പോള ഘടനയാണ്:
(i) ശുക്തക
(ii) പൂർണ്ണ കിടമത്സരം
(iii) ദയാധീശത്വം
(v) കുത്തക മത്സരം
Answer:
(iii) ദയാധീശത്വം

k. ഉല്പാദന സാധ്യതാ വക്രത്തിന്റെ അകത്തുള്ള ഒരു പോയന്റ് പ്രതിനിധീകരിക്കുന്നത് എന്ത്?
(i) വിഭവങ്ങളുടെ പരമാവധി ഉപയോഗം
(ii) വിഭവങ്ങളുടെ അപൂർണ്ണമായ ഉപയോഗം
(iii) വിഭവങ്ങളുടെ അമിത ഉപയോഗം
(iv) വിഭവങ്ങളുടെ അനുകൂലം ഉപയോഗം
Answer:
(ii) വിഭവങ്ങളുടെ അപൂർണ്ണമായ ഉപയോഗം

l. ചുവടെ നൽകിയിട്ടുള്ളവയിൽ നിന്നും ‘മൂലധന വരവ് തിരി ച്ചറിയുക.
(i) വ്യക്തിഗത വരുമാന നികുതി
(ii) സേവന നികുതി
(iii) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന
(iv) കസ്റ്റംസ് ഡ്യൂട്ടീസ്
Answer:
(iii) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന

2 മുതൽ 13 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം. (12 × 2 = 24)

Question 2.
ചുവടെ നൽകിയിട്ടുള്ള പട്ടിക പൂർത്തിയാക്കുക.

ഉല്പാദന ഘടകങ്ങൾ പ്രതിഫലം
ഭൂമി
തൊഴിൽ
മൂലധനം
സംഘാടനം

Answer:
ഭൂമി – പാട്ടം
തൊഴിൽ – കൂലി
മൂലധനം – പലിശ
സംഘാടനം – ലാഭം

Question 3.
കേന്ദ്രീകൃത ആസൂത്രിത സമ്പദ്ഘടനയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
ലക്ഷ്യം ക്ഷേമമാണ്.

Plus Two Economics Board Model Paper 2021 Malayalam Medium

Question 4.
ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ നിന്നും ഉപയുക്തതാ അപഗ്രഥനം തിരിച്ചറിയുക.
(a) ഉപയുക്തതയെ അക്കങ്ങൾ ഉപയോഗിച്ച് അളക്കാൻ കഴിയും.
(b) ഉപയുക്തതയെ സ്ഥാനീയരീതിയിൽ പ്രകടിപ്പിക്കാൻ കഴിയും.
Answer:
കേന്ദ്രീകൃത ആസൂത്രണ സംവിധാനം
a. കാർഡിനൽ അപഗ്രഥനം
b. ഓർഡിനൽ അപഗ്രഥനം

Question 5.
ചുവടെ നൽകിയിട്ടുള്ളവയെ ഉപഭോഗ ഉല്പന്നങ്ങൾ, മൂലധന ഉല്പന്നങ്ങൾ എന്നിങ്ങനെ തരംതിരിക്കുക.
(a) ഭക്ഷണം
(b) ഉപകരണങ്ങൾ
(c) യന്ത്രരൾ
(d) തുണിത്തരങ്ങൾ
Answer:
ഉപഭോഗ ഉല്പന്നങ്ങൾ – ഭക്ഷണം തുണിത്തരങ്ങൾ
മൂലധന ഉല്പന്നങ്ങൾ – യന്ത്രങ്ങൾ, ഉപകരണങ്ങൾ

Question 6.
ഉല്പാദന ധർമ്മത്തിൽ ദീർഘകാലയളവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
എല്ലാ ഉല്പാദന ഘടകങ്ങളും മാറ്റാൻ സാധ്യമാവുന്ന കാലയ ളവ് ദീർഘകാലയളവ് എന്ന് അറിയപ്പെടുന്നു.

Question 7.
ചോദന വം വലത്തോട്ട് മാറാനുള്ള രണ്ട് കാരണങ്ങൾ എഴു തുക.
Answer:
ഉപഭോക്താവിന്റെ വരുമാനത്തിൽ ഉണ്ടാവുന്ന വർദ്ധനവ് ആ വസ്തുവിന്റെ പ്രതിസ്ഥാപന വസ്തുവിന്റെ വിലയിൽ ഉണ്ടാ വുന്ന വർദ്ധനവ്.

Question 8.
സമ്പദ് ഘടനയിലെ നാല് പ്രധാന മേഖലകൾ ഏതെല്ലാം?
Answer:
ഗാർഹിക മേഖ
ഉല്പാദന യൂണിറ്റുകൾ
ഗവൺമെന്റ്
ബാഹ്യമേഖല

Question 9.
‘അന്തിമ ഉല്പന്നം’ എന്നാലെന്ത്? ഒരു ഉദാഹരണം നൽകുക.
Answer:
ഉപയോഗസജ്ജമായ വസ്തുക്കളെയാണ് അന്തിമ വസ്തുക്കൾ എന്ന് പറയുന്നത്. അവ ഇനിയൊരു ഉല്പാദന പ്രക്രിയയിലൂടെ കടന്നുപോവേണ്ടതില്ല. ഉദാ: ഷർട്ട്

Question 10.
സമാന്ത ഉപഭോഗ പ്രവണതയും ശരാശരി ഉപഭോഗ പ്രവണ തയും തമ്മിലുള്ള വ്യത്വാസമെന്ത്?
Answer:
സീമാൻ ഉപഭോഗ പ്രവണത എന്നത് ഒരു യൂണിറ്റ് വരുമാനം വർദ്ധിക്കുമ്പോൾ ഉപഭോഗത്തിൽ ഉണ്ടാവുന്ന വർദ്ധനവാണ്.
MPC = \(\frac{\Delta C}{\Delta Y}\)
സീമായ സമ്പാദ്യപ്രവണത എന്നത് ഒരു യൂണിറ്റ് വരുമാനം വർദ്ധിക്കുമ്പോൾ സമ്പാദ്യത്തിൽ ഉണ്ടാവുന്ന വർദ്ധനവാണ്.
MPS = \(\frac{\Delta S}{\Delta Y}\)

Question 11.
‘വില ഇലാസ്തികത നിർണ്ണയിക്കുന്ന ഏതെങ്കിലും രണ്ട് ഘടക ങ്ങൾ എഴുതുക.
Answer:
ഒരു വസ്തു അവശ്യവസ്തുവാണോ ആഢംബര വസ്തുവാണോ എന്നത്.
ഒരു വസ്തുവിന് ലഭ്യമായ പ്രതിസ്ഥാപന വസ്തുക്കളുടേയും എണ്ണം.

Question 12.
അവമൂലനവും (Devaluation), മൂല്യവർധനയും (Revaluation) തമ്മിലുള്ള വ്യത്യാസമെന്ത്?
Answer:
അവമൂലനം എന്നത് ഒരു കറൻസിയുടെ മൂല്യം ബോധപൂർവ്വം കുറക്കുന്നതിനേയും മൂല്യവർധനവ് എന്നത് ഒരു കറൻസിയുടെ മൂല്യം ബോധപൂർവ്വം വർദ്ധിപ്പിക്കുന്നതിനേയുമാണ്.

Question 13.
ബ്രേക്ക് ഇവൻ പോയന്റ് എന്താണെന്ന് നിർവ്വചിക്കുക.
Answer:
ഒരു ഉല്പാദനയുണിറ്റിൽ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥ യാണ് ബ്രേക്ക് ഈവൻ പോയന്റ്.
ഇത് മൊത്തവരവും മൊത്ത ചെലവും തുല്യമായ അവസ്ഥയാ ണ്.
TR = TC, or AR = AC.

14 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം. (10 × 3 = 30)

Question 14.
ഒരു സമ്പദ്ഘടനയിലെ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ എന്തെല്ലാം?
Answer:
എന്തുല്പാദിപ്പിക്കണം?
എങ്ങനെ ഉല്പാദിപ്പിക്കണം?
ആർക്കുവേണ്ടി ഉല്പാദിപ്പിക്കണം?

Question 15.
പ്രതിസ്ഥാപന വസ്തുക്കൾ എന്താണെന്ന് നിർവ്വചിക്കുക. രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
ഒരു വസ്തുവിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കളെ പ്രതി സ്ഥാപന വസ്തുക്കൾ എന്ന് പറയുന്നു.
ഉദാ: നീലപേനയും കറുപ്പു പേനയും
റെയിൽ യാത്രയും റോഡ് യാത്രയും

Question 16.
പൂർണ്ണ കിടമത്സര വിപണിയുടെ ഏതെങ്കിലും മൂന്ന് സവിശേഷ തകൾ എഴുതുക.
Answer:
വളരെയധികം ഉല്പാദകരും ഉപഭോക്താക്കളും
ഒരേ പോലെയുള്ള ഉല്പന്നങ്ങൾ
കമ്പോളത്തിലേക്ക് വരാനും പുറത്തു പോകാനുമുള്ള സ്വാതന്ത്ര്യം.
ഉല്പാദനയാണിറ്റ് വില സ്വീകർത്താവ്.

Plus Two Economics Board Model Paper 2021 Malayalam Medium

Question 17.
ആസൂത്രിതം (ex-ante), യഥാർത്ഥം (ex-post) എന്നീ ആയ ങ്ങളെ കുറിച്ച് അനുയോജ്യമായ ഉദാഹരണസഹിതം ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
ആസൂത്രിത ചരങ്ങൾ മുൻകുട്ടി ആസൂത്രണം ചെയ്യുന്നത് അല്ലെ ങ്കിൽ പ്രതീക്ഷിക്കുന്നവയെ സൂചിപ്പിക്കുന്നു. ഉദാ: പ്രതീക്ഷിത നിക്ഷേപം, ഉപഭോഗം.
യാഥാർത്ഥ ചരങ്ങൾ എന്നത് യഥാർത്ഥത്തിൽ സംഭവിച്ചവയെ സൂചിപ്പിക്കുന്നു. ഉദാ: യഥാർത്ഥ ഉപയോഗം, യഥാർത്ഥ നിക്ഷേപം

Question 18.
ചുവടെ നൽകിയിട്ടുള്ള ചാർട്ട് പൂർത്തിയാക്കുക.
Plus Two Economics Board Model Paper 2021 Malayalam Medium Img 1
Answer:
A. വരുമാനം &gt; ചെലവ് → മിച്ച ബജറ്റ്
B. വരുമാനം – ചെലവ് → കമ്മി ബജറ്റ്
C. വരുമാനം – ചെലവ് → സന്തുലിത ബജറ്റ്

Question 19.
‘ഇടനില ഉൽപ്പന്ന’ ത്തെക്കുറിച്ച് ഉദാഹരണസഹിതം ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
അസംസ്കൃ വസ്തുക്കൾക്കും അന്തിമ വസ്തുക്കൾക്കും ഇട യിലുള്ള വസ്തുക്കൾ. ചില ഉല്പാദന പ്രക്രിയയിലൂടെ കടന്നു പോയ അസംസ്കൃത വസ്തുക്കൾ,
ഉദാ: കാർ നിർമ്മിക്കുന്നതിന് ആവശ്യമായ ഉരുക്കു ഷീറ്റുകൾ.

Question 20.
പൂർണ്ണ കിടമത്സര കമ്പോളത്തിലെ ഒരു ഉല്പാദക യൂണിറ്റിന്റെ ലാഭം പരമാവധി ആകുന്നതിനുള്ള മൂന്ന് വ്യവസ്ഥകൾ ലിസ്റ്റ്ചെയ്യുക.
Answer:
MC = MR
MC യുടെ ചെരിവ് പോസിറ്റീവ് ആയിരിക്കണം.
P ≥ AVC
MC = MR
വില ശരാശരി വിഭേദക ചെലവിന് തുല്യമോ അതിൽ കൂടുതലോ ആവണം.

Question 21.
“അല്പാധീശത്വ ഉല്പാദക യൂണിറ്റുകൾ പെരുമാറുന്ന മൂന്ന് വ്യത്യസ്ത രീതികൾ ലിസ്റ്റ് ചെയ്യുക.
Answer:
ഒരു കുത്തകയെപോലെ സന്തുലിതാവസ്ഥയിൽ എത്തും.
പൂർണ്ണ കിടമത്സരത്തിലേതു പോലെ സന്തുലിതാവസ്ഥയിൽ എത്തും.
ഫലത്തിൽ ഇവ രണ്ടിനും ഇടയിലുള്ള ഒരു സന്തുലിതാവസ്ഥ യിൽ ആയിരിക്കും.

Question 22.
1929-ലെ മഹാമാന്ദ്യത്തിന്റെ ഏതെങ്കിലും മുന്ന് ആഘാതങ്ങൾ എഴുതുക.
Answer:
തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചു. 3 ൽനിന്നും 25 ശതമാനമായി. ഉല്പാദനം 33 ശതമാനം കുറഞ്ഞു.
ഡിമാന്റ് കുറവായിരുന്നു.

Question 23.
‘ദ്രവതകെണി’ എന്ന ആശയം വിശദമാക്കുക.
Answer:
ഒരു നിശ്ചിത കുറഞ്ഞ പലിശ നിരക്കിൽ പണത്തിന്റെ ഊഹകച്ച വട ചോദനം അനന്തമായി ഇലാസ്റ്റിക് ആകുന്നു. ഇതിലെ ദ്രവ ത്വക്കെണി എന്ന് പറയുന്നു.

22 മുതൽ 41 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3 സ്കോർ വീതം. (8 × 4 = 32)

Question 24.
ചുവടെ നൽകിയിട്ടുള്ള വരുമാനത്തിന്റെ ചാക്രിക പ്രവാഹത്തെ കാണിക്കുന്ന ഡയഗ്രം നിരീക്ഷിക്കുക.
Plus Two Economics Board Model Paper 2021 Malayalam Medium Img 2
(a) ‘A’ യും ‘D’ യും സൂചിപ്പിക്കുന്നത് എന്ത്?
(b) ‘B’, ‘C എന്നിവയുമായി ബന്ധപ്പെട്ട ദേശീയ വരുമാനം കണ ക്കാക്കുന്ന രീതികൾ തിരിച്ചറിയുക.
Answer:
A → സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ചിലവ്
D → ഉല്പാദന ഘടകങ്ങൾ
B → ഉല്പന്ന രീതി/ മൂല്യവർദ്ധിത രീതി
C → വരുമാന രീതി

Question 25.
ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടാകുന്ന മാറ്റം സഞ്ചിത ചോദനത്തിലുണ്ടാക്കുന്ന സ്വാധീനം അപഗ്രഥിക്കുക.
Answer:
ഉപഭോഗ നിക്ഷേപം എന്നിവ വർദ്ധിച്ചാൽ അതിന്റെ ഫലമായ സഞ്ചിത ചോദനവും വർദ്ധിക്കും.
AD = C + l
IMG
നിക്ഷേപം ഉപഭോഗം എന്നിവ വർദ്ധിച്ചാൽ സഞ്ചിത ചോദനം AD യിൽ നിന്നും AD1 ലേക്ക് ഷിഫ്റ്റ് ചെയ്യും. അതിന്റെ ഫല മായി വരുമാനം OY യിൽ നിന്നും OY1 ആയി വർദ്ധിക്കും.

Question 26.
നിസംഗതാവകം എന്നാലെന്ത്? നിസംഗതാ വക്രത്തിന്റെ മൂന്ന് സവിശേഷതകൾ എഴുതുക.
Answer:
ഉപഭോക്താവിന് തുല്യ സംതൃപ്തി നൽകുന്ന രണ്ട് വസ്തുക്ക ളുടെ വിവിധ സംയോഗങ്ങളെക്കാണിക്കുന്ന കർവിന് നിസംഗ താവകം എന്നു പറയുന്നു.
നിസംഗതാ വക്രങ്ങൾ കോൺവെക്സ് ആകൃതിയിലാണ്. നിസംഗതാ വകങ്ങൾ ഒരിക്കലും കൂട്ടിമുട്ടില്ല.
കൂടുതൽ ഉയർന്ന നിസംഗത വകങ്ങൾ കൂടുതൽ സംത പ്തിയെ കാണിക്കുന്നു.

Question 27.
ചുവടെ നൽകിയിട്ടുള്ള ഡയഗ്രങ്ങൾ നിരീക്ഷിക്കുക.
Plus Two Economics Board Model Paper 2021 Malayalam Medium Img 3
(a) തറവില, വിലപരിധി എന്നിവ കാണിക്കുന്ന ഡയഗ്രം തിരിച്ച റിയുക.
(b) വിലപരിധി, തറവില എന്നിവ വ്യക്തമാക്കുക.
Answer:
A. വിലപരിധി
B. തവില
C. വിലപരിധി എന്നത് ഗവൺമെന്റ് ഉപഭോക്താക്കളെ സംരക്ഷി ക്കുന്നതിനായി കമ്പോളവിലയ്ക്ക് താഴെ നിശ്ചയിക്കുന്ന വില യാണ്.
തറവില എന്നത് ഗവൺമെന്റ് ഉല്പാദകരെ സംരക്ഷി ക്കുന്നതിനായി കമ്പോളവിലയ്ക്ക് മുകളിൽ നിശ്ചയിക്കുന്ന വിലയാണ്.

Question 28.
ഗവൺമെന്റ് ബജറ്റിന്റെ ഏതെങ്കിലും രണ്ട് ലക്ഷ്യങ്ങൾ എള തുക. അവയിൽ ഒന്നിനെ കുറിച്ച് വിശദീകരിക്കുക.
Answer:
വിഹിത ധർമ്മം
വിതരണ ധർമ്മം
സ്ഥിതോ ധർമം
വിഹിത ധർമ്മം എന്നത് പൊതുവസ്തുക്കളുടെ പ്രദാനത്തെ സൂചിപ്പിക്കുന്നു.
വിതരണ ധർമ്മം എനനത് നികുതിയിലുടേയും പൊതു ചെലവു കളിലൂടേയും ദേശീയ വരുമാനത്തിന്റെ വിതരണത്തെ സൂചിപ്പി
ക്കുന്നു.
സ്ഥിരതാ ധർമ്മം എന്നത് സഞ്ചിത ചോദനത്തെ സ്വാധീനിച്ച് സമ്പദ് വ്യവസ്ഥയിലെ വ്യതിയാനങ്ങൾ കുറക്കുന്നതിനെ സൂചി ഷിക്കുന്നു.

Question 29.
വ്യാപാരശിഷ്ടം, അടവ് ശിഷ്ടം എന്നിവ തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
അടവ് ശിഷ്ടം എന്നത് ഒരു രാജ്യത്തിന്റെ ലോകത്തിന്റെ മറ്റു ഭാഗ ങ്ങളുമായി നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖയാണ്. ഇതിന് കറണ്ട് അക്കൗണ്ട്, ക്യാപിറ്റൽ അക്കൗണ്ട് എന്നി ങ്ങനെ രണ്ട് ഭാഗങ്ങളാണുള്ളത്.
അടവ് ശിഷ്ടത്തിലെ കറണ്ട് അക്കൗണ്ടിലെ സാധനങ്ങളുടെ വ്യാപാരത്തിൽ കയറ്റുമതി ഇറക്കുമതി എന്നിവ തമ്മിലുള്ള വ്യത്യാ സമാണ് വ്യാപാര ശിഷ്ടം.

Question 30.
പ്രദാനത്തിന്റെ വ്യത്യസ്ത തരത്തിലുള്ള വില ഇലാസ്തികതയെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഇലാസ്തികത കൂടിയ പ്രദാനം pes > 1
ഇലാസ്തികത കുറഞ്ഞു പ്രദാനം pes < 1
യൂണിറ്ററി ഇലാസ്തിക പ്രദാനം pes = 1

Plus Two Economics Board Model Paper 2021 Malayalam Medium

Question 31.
കുത്തക എന്നാലെന്ത് ? കുത്തക കമ്പോളത്തിന്റെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ എഴുതുക.
Answer:
ഒരു ഉല്പാദകൻ മാത്രമുള്ള കമ്പോളഘടനയെ കുത്തക എന്ന്  വിളിക്കുന്നു. ഇതിന്റെ സവിശേഷതകൾ.

  • ഒരു ഉല്പാദകൻ
  • അതുല്യമായ ഉല്പന്നം
  • മറ്റു ഉല്പാദകർക്ക് പ്രവേശനമില്ല.
  • വില നിശ്ചയിക്കുന്നത് ഉല്പാദകൻ

32 മുതൽ 37 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം. (6 × 5 = 30)

Question 32.
കോളം A യിൽ വിവിധ ആശയങ്ങൾ നൽകിയിരിക്കുന്നു. അവയെ ഒ കോളത്തിലുള്ളവയുമായി അനുയോജ്യമായ രീതി യിൽ ക്രമപ്പെടുത്തുക.

(A) (B)
സീമാന്ത ഉല്പന്നം ഉല്പാദനത്തിൽ ഒരു മാത്ര മാറ്റം സംഭവിച്ചതിന്റെ ഫലമായി മൊത്തം ചെലവിലുണ്ടായ മാറ്റം
ഹ്രസ്വകാലയളവ് ഉല്പാദനത്തിലുപയോഗിച്ച് നിവേശങ്ങളും നിർമ്മിച്ച ഉല്പന്നവും തമ്മിലുള്ള ബന്ധം
ഉല്പാദന ധർമ്മം വിഭേദക ഘടകത്തിന്റെ ഒരു മാത്ര മാറുന്നതിന്റെ ഫലമായി മൊത്തം ഉല്പന്നത്തിലുണ്ടാകുന്ന മാറ്റം
സമാന്ത ചെലവ് വിഭേദക ഘടകത്തിന്റെ ഒരു മാത്ര യുടെ ഉല്പന്നം
ശരാശരി ഉല്പന്നം ഏതെങ്കിലും ഒരു ഉല്പാദക ഘടകം സ്ഥിരമായിരിക്കുന്നു.

Answer:
സമാന്ത ഉല്പന്നം – വിഭേദക ഘടകത്തിന്റെ ഒരു മാത്ര മാറുന്ന തിന്റെ ഫലമായി മൊത്ത ഉല്പന്നത്തിലുണ്ടാകുന്ന മാറ്റം.
ഹ്രസ്വകാലയളവ് – ഏതെങ്കിലും ഒരു ഉല്പാദനഘടകം സ്ഥിര മായിരിക്കുന്നു.
ഉല്പാദന ധർമ്മം – ഉല്പാദനത്തിനുപയോഗിച്ച നിവേശങ്ങളും നിർമ്മിച്ച ഉല്പന്നവും തമ്മിലുള്ള ബന്ധം .
സമാന്ത ചെലവ് – ഉല്പാദനത്തിൽ ഒരു മാത്രം മാറ്റം സംഭവിച്ച തിന്റെ ഫലമായി മൊത്തം ചെലവിലുണ്ടാകുന്ന മാറ്റം,
ശരാശരി ഉല്പന്നം – വിഭേദക ഘടകത്തിന്റെ ഒരു മാത്രയുടെ ഉല്പന്നം.

Question 33.
ശരാശരി ഉല്പന്ന വിക്രം, സമാന്ത ഉല്പന്ന വക്രം, മൊത്തം ഉല്പന്ന വകം എന്നിവ ഡയഗ്രത്തിൽ കാണിക്കുന്നു.
Plus Two Economics Board Model Paper 2021 Malayalam Medium Img 4
(a) മൊത്ത ഉല്പന്ന വകം, ശരാശരി ഉല്പന്ന വക്രം, സമാന്ത ഉല്പന്ന വക്രം എന്നിവ തിരിച്ചറിയുക.
(b) വിഭേദകാനുപാത നിയമം’ പ്രസ്താവിക്കുക.
Answer:
A → മൊത്ത ഉല്പന്നകം
B → ശരാശരി ഉല്പന്നവകം
C → സീമാന്ത ഉല്പന്നവകം
ഒരു സ്ഥിര ഉല്പാദന ഘടകത്തിന്റെ കൂടെ കൂടുതൽ കൂടുതൽ വിഭേദക ഉല്പാദന ഘടകങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ ആദ്യം മൊത്ത ഉല്പാദനം വർദ്ധിച്ച രീതിയിൽ വർദ്ധിക്കുകയും ക്രമേണ വർദ്ധനവിന്റെ നിരക്ക് കുറഞ്ഞ് പരമാവധിയിൽ എത്തുകയും അതിനുശേഷം കുറയുകയും ചെയ്യും.

Question 34.
ഗവൺമെന്റ് ബജറ്റിന്റെ വിവിധ ഘടകങ്ങൾ എഴുതുക.
Answer:
ഒരു ഗവൺമെന്റിന്റെ വാർഷിക സാമ്പത്തിക വരവ് ചെലവ് കണ ക്കാണ് ബജറ്റ്.
ബജറ്റിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. റവന്യൂ ബജറ്റും ക്യാപിറ്റൽ ബ റ്റും. റവന്യു ബജറ്റിൽ റവന്യു വരവും റവന്യു ചെലവും ഉൾപ്പെ ടുന്നു. റവന്യൂ വരവിൽ നികുതി വരവും നികുതിയിതര വരവും ഉൾപ്പെടുന്നു. ക്യാപിറ്റൽ ബജറ്റിൽ ക്യാപിറ്റൽ വരവും ക്യാപിറ്റൽ ചെലവും ഉൾപ്പെടുന്നു. ക്യാപിറ്റൽ വരവ് എന്നത് ലോൺ പൊതുമേഖലാ സ്ഥാപനങ്ങ ളുടെ ഓഹരി വിൽപനയിലൂടെ ഉള്ള വരവ് എന്നിവ ഉൾപ്പെടു ന്നു. ക്യാപിറ്റൽ ചെലവ് എന്നത് ഭൂമി ഏറ്റെടുക്കലിനുള്ള ചെല വ്, യന്ത്രസാമഗ്രികൾ വാങ്ങിക്കാനുള്ള ചെലവ് എന്നിവ ഉൾപ്പെ ടുന്നു.

Question 35.
കമ്പോള സന്തുലിതാവസ്ഥ വിശദമാക്കുക. പ്രദാനവും ചോദ നവും മത്സര കമ്പോളത്തിൽ സന്തുലിത വിലയും അളവും നിർണ്ണയിക്കുന്നത് എങ്ങനെയെന്ന് വിവരിക്കുക.
Answer:
കമ്പോള സന്തുലിതാവസ്ഥ എന്നത് കമ്പോള പ്രദാനവും ചോദ നവും തുല്യമാവുന്ന അവസ്ഥയെ കാണിക്കുന്നു. ഇത് താഴെ ഡയഗ്രത്തിൽ കാണിച്ചിരിക്കുന്നു.
Plus Two Economics Board Model Paper 2021 Malayalam Medium Img 5
ഗ്രാഫിൽ D എന്നത് ചോദനവക്രത്തേയും, 5 എന്നത് പ്രദാനവക ത്തേയും കാണിക്കുന്നു. ” എന്നത് സന്തുലിതാവസ്ഥയെ കാണി ക്കുന്നു. ‘OP എന്നത് കമ്പോള വിലയെ കാണിക്കുന്നു. എന്നത് സന്തുലിത അവസ്ഥയെ കാണിക്കുന്നു.

Question 36.
പൊതുവസ്തുക്കൾ, സ്വകാര്യ വസ്തുക്കൾ എന്നിവയുടെ ഏതെ ങ്കിലും രണ്ട് സവിശേഷതകൾ എഴുതുക. ചുവടെ തന്നിരിക്കു ന്നവയെ പൊതുവസ്തുക്കൾ, സ്വകാര്യവസ്തുക്കൾ എന്നിങ്ങനെ
തരംതിരിക്കുക.
(a) ദേശീയ പ്രതിരോധം
(b) തുണിത്തരങ്ങൾ
(c) സർക്കാർ ഭരണം
(e) പൊതുഗതാഗതം
(d) ഭക്ഷ്യ ഇനങ്ങൾ
(f) കാർ
Answer:
പൊതു വസ്തുക്കൾ → നോൺ റിവൽറി, നോൺ എക്സ് ഡബിലിറ്റി
സ്വകാര്യ വസ്തുക്കൾ → റിവൽസ്, എക്സ്ഡബിൾ
പൊതു വസ്തുക്കൾ → ദേശീയ പ്രതിരോധം, സർക്കാർ ഭര ണം, പൊതുഗതാഗതം
സ്വകാര്യ വസ്തുക്കൾ → തുണിത്തരങ്ങൾ, ഭക്ഷ്യ ഇനങ്ങൾ,

Question 37.
സ്ഥിര വിനിമയ നിരക്ക് സമ്പ്രദായത്തിൽ വിനിമയ നിരക്ക് നിർണ്ണ യിക്കുന്നത് എങ്ങനെയെന്ന് ഡയഗ്രത്തിന്റെ സഹായത്തോടെ വിശദീകരിക്കുക.
Answer:
സ്ഥിരവിനിമയ നിരക്ക് പെഗ്ഡ് വിനിമയ നിരക്ക് (Pegged ex- change rate) എന്ന പേരിലും അറിയപ്പെടുന്നു. സ്ഥിരവിനി മയ നിരക്ക് നിലനിർത്താൻ കേന്ദ്രബാങ്ക് വിദേശ നായ കമ്പോളത്തിൽ ഇടപെടുന്നതിനെ പെഗിംഗ് (Pegging) എന്നു പറയുന്നു. ഇത് ഒരു രേഖാചിത്രത്തിലൂടെ താഴെ വിവരിക്കുന്നു.
Plus Two Economics Board Model Paper 2021 Malayalam Medium Img 6
ചിത്രത്തിൽ e*കമ്പോളം നിർണയിച്ച സന്തുലിത വില നിരക്കിനെ പ്രതിനിധീകരിക്കുന്നു. എന്നാൽ ഗവൺമെന്റ് വിനിമയ നിരക്ക് e1 ൽ നിലനിർത്തുന്നു. e1 വിനിമയ നിരക്ക് നിലനിർത്താൻ സെൻട്രൽ ബാങ്ക് അതിന്റെ വിദേശനാണയ ശേഖരത്തിൽ നിന്ന് AB അളവ് വിദേശ നാണയം കമ്പോളത്തിൽ വിൽക്കും. അങ്ങനെ വിനിമയ നിരക്ക് e1 ൽ നില നിർത്തും. ഇനി ഗവൺമെന്റ് നിശ്ചയിച്ച വിനിമയ നിരക്ക് e2 ആണെന്നിരിക്കട്ടെ. ഇത് തടയാൻ കേന്ദ്രബാങ്ക് കമ്പോളത്തിൽ അധികമുള്ള വിദേശ നാണയം (CD അളവ്) അവർ നിശ്ചയിക്കുന്ന വിനിമയനിരക്കിൽ വാങ്ങുന്നു. അങ്ങനെ സ്ഥിരവിനിമയ നിരക്ക് ഉറപ്പ് വരുത്തുന്നു.

Question 38.
വരുമാന രീതി, ചെലവ് രീതി എന്നിവയിലൂടെ ദേശീയ വരുമാനം കണക്കാക്കുന്നത് എങ്ങനെയെന്ന് വിവരിക്കുക.
Answer:
വരുമാന രീതി വരുമാന രീതിയിലൂടെ ദേശീയ വരുമാനത്തെ അളക്കുന്നത് സമ്പദ്വ്യവസ്ഥയിലെ ഉല്പാദന ഘടകങ്ങൾക്ക് ലഭിച്ച പ്രതിഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. സമ്പദ്വ്യവസ്ഥയിൽ ഉല്പാദന ഘടകങ്ങൾക്ക് പാട്ടം, വേതനം, പലിശ, ലാഭം എന്നീ രൂപത്തിൽ ലഭിക്കുന്ന പ്രതിഫലത്തിന്റെ ആകെ തുകയാണ് ദേശീയ വരുമാനം.
GDP = W + P + ln + R
ചെലവു രീതി : മൊത്തം ആഭ്യന്തര ഉല്പന്നം കണക്കാക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് ചെലവു രീതി. ഈ രീതി ഉല്പന്നത്തിന്റെ ചോദന വശത്തു നിന്നുകൊണ്ടാണ് ദേശീയ വരുമാനം കണക്കാ ക്കുന്നത്. ഈ സമ്പ്രദായത്തിൽ GDP യുടെ അന്തി ചെലവു അളന്നുകൊണ്ട് ദേശീയ വരുമാനം അളക്കുന്നു.
GDP = C + l + G + X – M

Plus Two Economics Board Model Paper 2021 Malayalam Medium

Question 39.
പണ പ്രദാനത്തിന്റെ വ്യാപ്തിയെ നിയന്ത്രിക്കുന്ന അളവ് പരമായ ഉപാധികൾ, ഗുണപരമായ ഉപാധികൾ എന്നിവ ലിസ്റ്റ് ചെയ്യുക. ഏതെങ്കിലും രണ്ട് അളവ് പരമായ ഉപാധികളെ കുറിച്ച് വിശദമാ ക്കുക.
Answer:
പണനയത്തിന്റെ ഉപകരണങ്ങളും റിസർവ്വ് ബാങ്കും : പൊതു
സാമ്പത്തിക നയത്തിലെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പണത്തിന്റെ അളവിലും ലഭ്യതയിലും വിലയിലും കേന്ദ്രബാങ്ക് വരുത്തുന്ന നിയന്ത്രണങ്ങളെ സംബന്ധിക്കുന്ന നയമാണ് പണ നയം അഥവാ മോണിട്ടറിനയം. അധികചോദനത്തെയും സന ചോദനത്തെയും നിയന്ത്രിക്കുവാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു നയമാണിത്.

പ്രധാനപ്പെട്ട പണനയ സംവിധാനങ്ങൾ അഥവാ പണനയ നടപടി കൾ താഴെപ്പറയുന്നവയാണ്.

1) തുറന്ന വിപണി പ്രവർത്തനങ്ങൾ (Open market operation) : കേന്ദ്രബാങ്ക് ഗവൺമെന്റ് കടപ്പത്രങ്ങൾ തുറന്ന വിപ ണിയിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയാണ് തുറന്ന വിപണി പ്രവർത്തനങ്ങൾ എന്നു പറയുന്നത്. പ പെരുപ്പത്തിന്റെ അവസരങ്ങളിൽ കേന്ദ്രബാങ്ക് കടപ്പത്രങ്ങൾ തുറന്ന വിപണിയിൽ വിൽക്കും. ബാങ്കുകൾ ഇതു വാങ്ങു കയും അതുവഴി അവരുടെ വായ്പ നൽകുന്നതിനുള്ള ശേഷി കുറയ്ക്കുകയും ചെയ്യും. ഇത് സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ ഒഴുക്കു കുറയ്ക്കുകയും അങ്ങനെ അധിക ചോദനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. പണ ചുരുക്ക ത്തിന്റെ സമയത്ത് കേന്ദ്രബാങ്ക് കടപ്പത്രങ്ങൾ തുറന്ന വിക് ണിയിൽ നിന്ന് വാങ്ങുകയും അതുവഴി ബാങ്കുകളുടെ വായ്പാശേഷി കൂടുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങ ളുടെ ഉപഭോഗശേഷി വർദ്ധിപ്പിക്കും.

2) ബാങ്ക് നിരക്ക് നയം (Bank rate policy) : കേന്ദ്രബാങ്ക് വാണിജ്യബാങ്കുകൾക്ക് കടംകൊടുക്കുന്നതിന്റെ നിരക്കിനെ യാണ് ബാങ്ക് നിരക്ക് എന്നു പറയുന്നത്. പണപ്പെരുപ്പത്തിന്റെ അവസരത്തിൽ കേന്ദ്രബാങ്ക് ഈ നിരക്ക് വർദ്ധിപ്പിക്കും. ഇത് വായ്പയെ ചിലവേറിയതാക്കും. ഇങ്ങനെ പലിശനിരക്ക് വർദ്ധിക്കുകയും വായ്പയ്ക്കുള്ള ചോദനം കുറയുകയും ജനങ്ങളുടെ ഉപഭോഗശേഷിയും ചോദനവും കുറയുകയും ചെയ്യും. പണചുരുക്കത്തിന്റെ സമയത്ത് റിസർവ്വ് ബാങ്ക് നിരക്ക് കുറക്കുന്നു. ഇത് പലിശനിരക്ക് കുറക്കുകയും വായ്പക്കുള്ള ചോദനം വർദ്ധിപ്പിക്കുകയും ആളുകളുടെ ഉപഭോഗശേഷി കൂട്ടുകയും ചെയ്യും.

3) കരുതൽ ശേഖര അനുപാതത്തിലെ മാറ്റങ്ങൾ (Variation in reserve-deposit ratio) : എല്ലാ അംഗബാങ്കുകളും അവ യുടെ നിക്ഷേപങ്ങളുടെ ഒരു നിശ്ചിത ശതമാനം കേന്ദ്രബാ ങ്കിൽ സൂക്ഷിക്കുവാൻ നിയമപരമായി ബാധ്യസ്ഥരാണ്. കരു od umeanzɑDɔ0% (Cash Reserve Ratio – CRR) « നാണിത് അറിയപ്പെടുന്നത്. മറ്റൊരു പ്രധാന അനുപാതമാണ് സ്റ്റാറ്റ്യൂട്ട് ദ്രവത്വാനുപാതം (Statutary Liquidity Ratio – SLR) വാണിജ്യബാങ്കുകൾ അവയുടെ ആകെയുള്ള ഡെപ്പോസി റ്റിന്റെ ഒരു നിശ്ചിതാനുപാതം ഗവൺമെന്റ് ബോണ്ട്പോലെ യുള്ള ദ്രവഅസ്ഥികളായി സൂക്ഷിക്കുന്നതാണ് ഇത്. ഇതിന്റെ ബാക്കി മാത്രമെ വാണിജ്യ ബാങ്കുകൾക്ക് വായ്പയായി നൽകുവാൻ സാധിക്കുകയുള്ളൂ.

4 RBI യുടെ സ്റ്റെറിലൈസേഷൻ പ്രവർത്തനം (Sterilisation by RBI) : വിദേശനാണയത്തിന്റെ സമ്പദ്വ്യവസ്ഥക്കുള്ളി ലോ, പുറത്തേക്കോ ഉള്ള അമിത പ്രവാഹത്തെ ബാഹ്യമായ ആഘാതങ്ങൾ തട ഞ്ഞ് സുസ്ഥിരമായി സമ്പദ്വ്യവസ്ഥയെ നിലനിർത്തുന്നതിനുവേണ്ടി RBI സ്വീക രിക്കുന്ന നടപടികളെയാണ് സ്റ്റെറിലൈസേഷൻ കൊണ്ട് അർത്ഥമാക്കുന്നത്.

Question 40.
ശരാശരി സ്ഥിര ചെലവ് (AFC), ശരാശരി വിഭേദക ചെലവ് (AVC) എന്നിവ വിശദമാക്കുക. മൊത്തം വിഭേദക ചെലവ് (TVC), ശരാശരി വിഭേദക ചെലവ് (AVC), ഹ്രസ്വകാല സീമാന്ത ചെലവ് എന്നിവ പട്ടികയിൽ നിന്നും കണ്ടെത്തുക.

output TFC TVC TC AVC SMC
0 10 10
1 10 18
2 10 24
3 10 29
4 10 35
5 10 43
6 10 53

Answer:
ശരാശരി സ്ഥിരചെലവ് എന്നത് ഒരു യൂണിറ്റ് ഉല്പാദിപ്പിക്കു മ്പോൾ വരുന്ന സ്ഥിര ചെലവാണ്.
ശരാശരി വിദോക ചെലവ് എന്നത് ഒരു യൂണിറ്റ് ഉല്പാദിപ്പിക്കു മ്പോൾ വരുന്ന വിഭേദക ചെലവാണ്.
മൊത്ത സ്ഥിരചിലവിനെ ഉല്പാദനത്തിന്റെ എണ്ണം കൊണ്ട് ഹരി ച്ചാൽ ശരാശരി സ്ഥിര ചെലവ് ലഭിക്കുന്നു.
മൊത്ത വിഭേദക ചെലവിനെ യൂണിറ്റിന്റെ എണ്ണം കൊണ്ട് ഹരി ച്ചാൽ ശരാശരി വിഭേദക ചെലവ് ലഭിക്കുന്നു.
ശരാശരി വിക ചെലവ് = \(\frac{TVC}{Q}\)
ശരാശരി സ്ഥിര ചെലവ് = \(\frac{TfC}{Q}\)
ശരാശരി സ്ഥിര ചെലവ് റെക്ടാങ്കുലർ ഹൈപ്പർ ബോളയാണ്. ശരാശരി വിഭേദക ചെലവ് ‘U’ ആകൃതിയിലുള്ള വകമാണ്.

output TFC TVC TC AVC SMC
0 10 0 10
1 10 8 18 8 10
2 10 14 24 7 6
3 10 19 29 6.3 5
4 10 25 35 6.25 6
5 10 33 43 6.6 8
6 10 43 53 7.16 10

Question 41.
ചുവടെ കൊടുത്തിട്ടുള്ള ഡയഗ്രം നിരീക്ഷിക്കുക.
Plus Two Economics Board Model Paper 2021 Malayalam Medium Img 7
(a) ബജറ്റ് രേഖ സമവാക്യം എഴുതുക.
(b) എന്തുകൊണ്ടാണ് ബജറ്റ് രേഖ മുകളിൽ നിന്നും താഴോട്ട് ചെരിഞ്ഞിരിക്കുന്നത്?
(c) ഉപഭോക്താവിന്റെ അനുകൂലത തെരഞ്ഞെടുപ്പ് ഡയ ത്തിന്റെ സഹായത്തോടെ വിവരിക്കുക.
Answer:
a) P1x1 + P2x2 = M
b) അപചയ സമാന്ത പ്രതിസ്ഥാപന നിരക്ക്
Plus Two Economics Board Model Paper 2021 Malayalam Medium Img 8
E എന്ന ബിന്ദു ഒരു ഉപഭോക്താവിന്റെ അനുകൂലത തെരഞ്ഞ ടുപ്പിനെ കാണിക്കുന്നു. ഈ ബിന്ദുവിൽ ബജറ്റ് രേഖയും നിസം ഗതാ വക്രവും ടാൻജന്റ് ആണ്.

Plus Two Business Studies Board Model Paper 2023 Malayalam Medium

Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.

Plus Two Business Studies Board Model Paper 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്ത രമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)

Question 1.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
(a) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
(b) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
(c) ചെയർമാൻ
(d) സൂപ്പർവൈസർ
Answer:
(d) സൂപ്പർവൈസർ

Question 2.
ഒരു ജോലി പൂർത്തീകരിക്കുന്നതിനിടയിലെ വിശ്രമ സമയം ഇട വേളകൾ എന്നിവയാണ് ഇത് തീരുമാനിക്കുന്നത്.
(a) ചലന പഠനം
(b) ക്ഷീണ പഠനം
(c) സമയ പഠനം
(d) രീതി പഠനം
Answer:
(b) ക്ഷീണ പഠനം

Question 3.
മാനേജർമാരുടെ പ്ലാനുകൾ ചില നിഗമനങ്ങളുടെ അടിസ്ഥാന ത്തിലാണ് അവയെ …………………………… എന്ന് എഴുതുന്നു.
(a) ആസൂത്രണ സങ്കൽപ്പങ്ങൾ
(b) ബദലുകൾ
(c) തുടർ പ്രവർത്തനങ്ങൾ
(d) നടപ്പാക്കൽ
Answer:
(a) ആസൂത്രണ സങ്കൽപ്പങ്ങൾ

Question 4.
കൽപനകൾ നൽകാനും സ്ഥാപനത്തിന്റെ വ്യാപ്തിക്കുള്ളിൽ നിന്ന് കൊണ്ട് നടപടിയെടുക്കാനുമുള്ള ഒരു വ്യക്തിയുടെ അവ കാശമാണിത്. ഇത് സൂചിപ്പിക്കുന്ന പദം തിരിച്ചറിയുക.
(a) ഉത്തരവാദിത്വം
(b) കണക്കു പറയേണ്ട ബാധ്യത
(c) അധികാരം
(d) വികേന്ദ്രീകരണം
Answer:
(c) അധികാരം

Question 5.
സ്ഥാപനത്തിലെ വിവിധ ജോലിക്ക് ആവശ്യമായ ആളുകളെ അപേക്ഷിക്കുന്ന പ്രക്രിയയാണ്.
(a) പരിശീലനം
(b) റിക്രൂട്ട്മെന്റ്
(c) തിരഞ്ഞെടുപ്പ്
(d) സ്ഥാനക്കയറ്റം
Answer:
(b) റിക്രൂട്ട്മെന്റ്

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 6.
ആശയ വിനിമയത്തിനുള്ള സന്ദേശത്തെ വാക്കുകൾ ചിത്രങ്ങൾ, ആംഗ്യങ്ങൾ എന്നിവയാക്കി പരിവർത്തനം ചെയ്യുന്ന പ്രക്രിയ ഏതാണെന്ന് തിരിച്ചറിയുക.
(a) പ്രതികരണം
(b) എൻകോഡിംഗ്
(c) ഡികോഡിംഗ്
(d) സന്ദേശം
Answer:
(b) എൻകോഡിംഗ്

Question 7.
അനുവദനീയമായ പരിധിയിലും ഗണ്യമായ വ്യതിയാനങ്ങൾ മാത്രം ഉന്നത തലങ്ങളിലേക്ക് അറിയിച്ചാൽ മതി എന്ന് സൂചിപ്പിക്കുന്ന തത്വം ഏതെന്ന് തിരിച്ചറിയുക.
(a) പ്രകടന നിലവാരം നിശ്ചയിക്കൽ
(b) പ്രകടനം അളക്കൽ
(c) സവിശേഷം മേഖലകളിലെ നിയന്ത്രണം
(d) നിർണ്ണായക കേന്ദ്രത്തിലെ നിയന്ത്രണം
Answer:
(c) സവിശേഷം മേഖലകളിലെ നിയന്ത്രണം

Question 8.
ധന സമാഹരണ തീരുമാനത്തെ സ്വാധീനിക്കാത്ത ഘടകം ഏതാണ്?
(a) ചെലവ്
(b) നഷ്ടസാധ്യത
(c) ബഡ്ജറ്റ്
(d) ധന സമാഹരണത്തിനുള്ള ചെലവ്
Answer:
(c) ബഡ്ജറ്റ്

Question 9.
താഴെ പറയുന്ന ഏത് ഘടകങ്ങളിലൊന്നിന് കീഴിലാണ് പരസ്യം ഉൾപ്പെടുന്നത്.
(a) സ്ഥലം
(b) വില
(c) ഉൽപന്നം
(d) വിൽപ്പന വർധക പ്രവർത്തനങ്ങൾ
Answer:
(d) വില്പന വർദ്ധക പ്രവർത്തനങ്ങൾ

Question 10.
1986- ലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം താഴെ നൽകി യതിൽ ഏതാണ് ഉന്നതാധികാര സമിതി
(a) ജില്ലാ ഫോറം
(b) സംസ്ഥാന കമ്മീഷൻ
(c) ദേശീയ കമ്മീഷൻ
(d) ഹൈക്കോടതി
Answer:
(c) ദേശീയ കമ്മീഷൻ

11 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 11.
ചാർട്ട് പൂർത്തിയാക്കുക.
Plus Two Business Studies Board Model Paper 2023 Malayalam Medium 1
Answer:
എ) സാമൂഹിക ലക്ഷ്യങ്ങൾ
ബി) വ്യക്തിപരമായ ലക്ഷ്യങ്ങൾ

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 12.
ബിസിനസ് പരിതസ്ഥിതി എന്നത് കൊണ്ട് എന്താണ് അർത്ഥമാ ക്കുന്നത്?
Answer:
ബിസിനസ്സിന് പുറത്ത് നിലനിൽക്കുന്നതും എന്നാൽ ബിസിന സ്പിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതുമായ വ്യക്തികളു ടെയും സ്ഥാപനങ്ങളുടെയും സംഭവങ്ങളുടെയും ആ ക തുകയെ വ്യാപാര പരിസ്ഥിതി എന്ന് പറയാം.

Question 13.
ആസൂത്രണങ്ങളെ അതിന്റെ ഉപയോഗത്തിന്റെയും കാലയളവി ന്റെയും അടിസ്ഥാനത്തിൽ പലതരങ്ങളായി വിഭജിക്കാം. അവ യുടെ പേരെഴുതുക?
Answer:

  • സിംഗിൾ – യുസ് പ്ലാനുകൾ : ഒറ്റത്തവണ മാത്രം ഉപയോഗി ക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന പ്ലാനുകളെ സിംഗിൾ – യൂസ് പ്ലാനുകൾ എന്നു പറയുന്നു.
    ഉദാ: ബഡ്ജറ്റുകൾ, പ്രോഗ്രാമ്മുകൾ, പ്രോജക്ടുകൾ തുടങ്ങിയവ.
  • സ്റ്റാൻഡിംഗ് പ്ലാനുകൾ : സ്ഥാപനത്തിന്റെ നടത്തിപ്പിനാവശ്യ മായ ദീർഘകാലത്തേക്ക് തുടർച്ചയായി കൈകാര്യം ചെയ്യുന്ന പ്ലാനുകളാണ് സ്റ്റാൻഡിങ് പ്ലാനുകൾ.
    ഉദാ: പോളിസികൾ, നീയ മങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവ.

Question 14.
എല്ലാ സ്ഥാപനങ്ങളിലും ഒരു പരിധി വരെ കേന്ദ്രീകരണവും വികേന്ദ്രീകരണവും ഉണ്ടായിരിക്കും. കേന്ദ്രീകരണവും വികേ ന്ദ്രീകരണവും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക.
Answer:
കേന്ദ്രീകരണവും വികേന്ദ്രീകരണവും (Centralization and Decentralization) : അധികാരം ഉന്നതതല മാനേജ്മെന്റിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണ് കേന്ദ്രീകരണം. എന്നാൽ അധികാരം കീഴ്ജീവനക്കാരിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ് വികേന്ദ്രീകരണം. ഒരു സ്ഥാപനത്തിൽ ഇവ രണ്ടിനുമിടയിലുള്ള ഒരു അവസ്ഥയാണ് ഉണ്ടാകേണ്ടത്.

Question 15.
മാർഗ്ഗനിർദ്ദേശത്തിന്റെ നാല് ഘടകങ്ങളുടെ പേരെഴുതുക.
Answer:

  1. മേൽനോട്ടം
  2. പ്രചോദനം
  3. നേതൃത്വം
  4. ആശയവിനിമയം

Question 16.
“ആസൂത്രണവും നിയന്ത്രണവും പരസ്പര ബന്ധമുള്ള പ്രവർത്തനമാണ്.” അഭിപ്രായപ്പെടുക?
Answer:
ആസൂത്രണവും നിയന്ത്രണവും തമ്മിലുള്ള ബന്ധം

  1. പ്ലാനിങ്ങും കൺട്രോളിങ്ങും പരസ്പരം ബന്ധപ്പെട്ടവയാണ്. പ്ലാൻ നടപ്പാക്കുന്നതോടെ നിയന്ത്രണം ആവശ്വമായിത്തീ രുന്നു.
  2. പ്ലാനിങ്ങ് ഇല്ലെങ്കിൽ നിയന്ത്രണത്തിന് അടിസ്ഥാനമില്ല.
  3. കൃത്യനിർവ്വഹണം നിർണ്ണയിക്കുന്നത് പ്ലാനിങ്ങ് ആണ്. എന്നാൽ കൃത്യനിർവ്വഹണം ഉറപ്പുവരുത്തുന്നത് നിയന്ത്രണം ആണ്.
  4. പ്ലാനിങ്ങ് വിവരണാത്മകവും നിയന്ത്രണം അതിന്റെ വിലയി രുത്തലുമാണ്.

17 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (5 × 3 = 15)

Question 17.
ഫങ്ഷണൽ ഫോർമാൻഷിപ്പ് വിവരിക്കുക.
Answer:
ഫങ്ഷണൽ ഫോർമാൻഷിപ്പ് ഫാക്ടറികളിൽ സ്പെഷലൈസേ ഷൻ വിശേഷവത്ക്കരണം) സാധ്യമാകുന്നതിന് ഫങ്ഷണൽ ഫോർമാൻഷിപ്പ് നടപ്പാക്കണമെന്ന് ടെയ്ലർ നിർദ്ദേശിച്ചു. അതിനായി അദ്ദേഹം ആസൂത്രണം ചെയ്യുക, നടപ്പാക്കുക എന്നീ രണ്ടു ജോലി കളെ വെവ്വേറെയായി നാലു വീതം വിദഗ്ധ ഫോർമാൻമാരെ ഏൽപ്പിച്ചു. ഇത് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രീയ സമീപനത്തിനും ഇടയാക്കി. തൊഴിൽ വിഭജനം എന്ന മാനേജ്മെന്റ് തത്വത്തിനെ അടിസ്ഥാനമാക്കിയാണ് ടെയ്ലർ ഈ തന്ത്രം ആവി ഷ്കരിച്ചത്.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 18.
ഓരോ സ്ഥാപനവും അവരുടെ ജീവനക്കാരെ തിരഞ്ഞെടുക്കു ന്നതിന് നിരവധി പരീക്ഷകൾ ഉപയോഗിക്കുന്നു. മൂന്നെണ്ണം സൂചിപ്പിക്കുക.
Answer:
a) Intelligence Test : ഉദ്യോഗാർത്ഥി യുടെ IQ (Intelligence Quotient) അളക്കുന്ന ടെസ്റ്റാണ് ഇത്.

b) Aptitude Test : ഉദ്യോഗാർത്ഥിക്ക് ജോലിയോടുള്ള മനോ ഭാവം, ജോലി പഠിക്കാനുള്ള താൽപര്യം എന്നിവ പരിശോധി ക്കുന്ന ടെസ്റ്റാണ് ഇത്.

c) Personality Test : ഒരു വ്യക്തിയുടെ വ്യക്തിത്വ ഘടക ങ്ങളായ വികാരപ്രകടനങ്ങൾ, പ്രതികരണങ്ങൾ, മാനസിക പക്വത, മൂല്യങ്ങൾ എന്നിവ അളക്കുന്നതാണ് ഇത്തരം ടെസ്റ്റുകൾ.

Question 19.
നിയന്ത്രണത്തിന്റെ ഏതെങ്കിലും മൂന്ന് പോരായ്മകൾ വിവരി ക്കുക.
Answer:

  1. നിയന്ത്രണത്തിന്റെ നിലവാരങ്ങളോ മാനദണ്ഡങ്ങളോ എല്ലാ പോഴും സംഖ്യാപരമായി കൃത്യമായി നിർണ്ണയിക്കാനാവില്ല.
  2. ബിസിനസ്സിന്റെ ബാഹ്യപരിസ്ഥിതി ഘടകങ്ങളുടെമേൽ നിയ ന്ത്രണത്തിന് യാതൊരു സ്വാധീനവും ചെലുത്താനാകില്ല.
  3. നിയന്ത്രണ നടപടികൾ കർക്കശമാകുന്നതിനെ തൊഴിലാളി കൾ എതിർക്കും. അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായി നിയന്ത്രണം ചിത്രീകരിക്കപ്പെടാം.

Question 20.
സാമ്പത്തിക ധർമ്മം എന്ന് മൂന്ന് തീരുമാനങ്ങൾ എടുക്കുന്നതു മായി ബന്ധപ്പെട്ടിരിക്കുന്നു. അവ എന്തൊക്കെയാണ്?
Answer:
1. ധനശേഖരണ തീരുമാനം (Finance Decision) : സ്ഥാപ നത്തിന്റെ ദീർഘകാല സാമ്പത്തിക ഉറവിടങ്ങളെ കണ്ടെത്തി പണം സ്വരൂപിക്കലാണ് ധനശേഖരണ തീരുമാനങ്ങളിൽപ്പെ ടുന്നത്. സാമ്പത്തിക ഉറവിടങ്ങളെ ഓഹരിയുടമകളുടെ പണം എന്നും കടം വാങ്ങുന്ന പണം എന്നും രണ്ടായി തിരിക്കാം. സാധാരണ ഓഹരികൾ, പ്രിഫറൻസ് ഓഹരികൾ തുടങ്ങിയ വയാണ് ഓഹരിയുടമകളുടെ പണം. കടപ്പത്രങ്ങളും ബാങ്ക് ലോണുകളും ഉൾപ്പെട്ടതാണ് കടം വാങ്ങുന്ന പണം. മേൽ പറഞ്ഞ രണ്ട് സ്രോതസ്സുകളിൽ നിന്ന് പണം സ്വരൂപിക്കുന്നത് ശരിയായ അനുപാതത്തിൽ ആയിരിക്കണം.

2. സാമ്പത്തിക നിക്ഷേപ തീരുമാനം (Investment Decision) : സാമ്പത്തിക മാനേജ്മെന്റിന്റെ ഏറ്റവും നിർണ്ണാ യകമായ തീരുമാനങ്ങളിൽ ഒന്നാണ് സാമ്പത്തിക നിക്ഷേപ തീരുമാനം. ദീർഘകാല ഹ്രസ്വകാല ആസ്തികളിൻമേൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമാണ് ഇത്. ദീർഘകാല നിക്ഷേപ തീരുമാനങ്ങളെ മൂലധന ബഡ്ജ റ്റിങ്ങ് (Capital Budgeting) എന്നും ഹ്രസ്വ കാല നിക്ഷേപ (Working Capital Budgeting) എന്നും പറയാം.

3. ഡിവിഡന്റ് വിതരണ തീരുമാനം (Dividend Decision) : കമ്പനിയുടെ ലാഭം എങ്ങനെ വിതരണം ചെയ്യണമെന്നത് സംബന്ധിച്ചുള്ള തീരുമാനമാണ് ഇത്. ലാഭത്തിന്റെ ഒരു ഭാഗം ബിസിനസ്സിന്റെ വളർച്ചയ്ക്കായി നീക്കി വെയ്ക്കേണ്ടി വരും. മറ്റൊരു ഭാഗം കരുതൽ ധനമായി (Reserve) സൂക്ഷിക്കേ ണ്ടിവരും. മിച്ചം വരുന്ന തുക ഓഹരിയുടമകൾക്ക് ഡിവി ഡന്റായി വിതരണം ചെയ്യും.

Question 21.
വിവിധ തരത്തിലുള്ള ഉപഭോക്ത്യ ഉൽപന്നങ്ങൾ ചുരുക്കി വിവ രിക്കുക.
Answer:
ഉപഭോക്തൃ ഉൽപ്പന്നം (Consumers’ products) : സാധാരണ ഉപഭോക്താക്കൾ (Consumers) തങ്ങളുടെ ആവശ്യങ്ങളോ ആഗ്രഹങ്ങളോ തൃപ്തിപ്പെടുത്തുന്നതിന് വാങ്ങി ഉപയോഗിക്കുന്ന ഉൽപന്നങ്ങളാണ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ. ഉപഭോക്തൃ ഉൽപന്നം രണ്ടാക്കി വേർതിരിക്കാം.

a) തെരഞ്ഞെടുക്കൽ അധ്വാനം ആവശ്യമായ ഉൽപ്പന്നങ്ങൾ
b) ഉപയോഗ കാലാവധി വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ

Question 22.
നൽകിയിരിക്കുന്ന ഡയഗ്രം നിരീക്ഷിക്കുക.
Plus Two Business Studies Board Model Paper 2023 Malayalam Medium 2
(a) ആശയ വിനിമയ ശൃംഖല തിരിച്ചറിയുക
(b) ചുരുക്കി വിവരിക്കുക.
Answer:
എ) വീൽ മാതൃക
ബി)വീൽ മാതൃക
ഈ വിനിമയമാതൃകയിൽ ആശയം കേന്ദ്രസ്ഥാനത്തുള്ള ഒരു വ്യക്തിയിൽ നിന്ന് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളിലേക്ക് കൈമാ റുന്നു.

Plus Two Business Studies Board Model Paper 2023 Malayalam Medium

23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 23.
“മാനേജ് മെന്റ് ഒരു വിദഗ്ധ തൊഴിലാകുന്നു.” നിങ്ങളുടെ കാഴ്ചപാടുകൾ എഴുതുക. (ഏതെങ്കിലും നാല് എണ്ണം)
Answer:
മാനേജ്മെന്റ് എന്ന ഉദ്യോഗം (Management as a profession) : ഉന്നത വിദ്യാഭ്യാസവും പ്രത്യേക പരിശീലനവും ആവശ്യമുള്ള തൊഴിൽ എന്ന നിലയിൽ മാനേജ്മെന്റിനെ ഒരു പ്രൊഫഷൻ ആയി വിശേഷിപ്പിക്കാം. പ്രൊഫഷന്റെ മറ്റ് പ്രത്യേക തകൾ:

  1. സവിശേഷമായ പരിജ്ഞാനം
  2. പരിശീലനം നേടാൻ ഔപചാരികമായ രീതികൾ
  3. പെരുമാറ്റരീതി നിർദ്ദേശിക്കാൻ ഔപചാരികമായ സംഘടന

മേൽ പറഞ്ഞ പ്രത്യേകതകൾ വിലയിരുത്തിയാൽ മാനേജ്മെന്റിനെ പ്രൊഫഷനായി കണക്കാക്കാം.
a) മാനേജ്മെന്റ് വിദഗ്ധർ നീണ്ടകാലത്തെ നിരീക്ഷണ പരീക്ഷ ണങ്ങൾക്കൊടുവിൽ തയ്യാറാക്കിയ ഒട്ടേറെ ആശയങ്ങളാൽ സമ്പന്നമാണ് മാനേജ്മെന്റ്.

b) മാനേജ്മെന്റ് ആശയങ്ങളിൽ പരിശീലനം നേടാൻ അനേകം സർവ്വകലാശാലകളും കോളേജുകളും നിലവിലുണ്ട്.

c) മാനേജർമാർക്ക് പെരുമാറ്റച്ചട്ടങ്ങൾ നൽകുന്നതിനും പ്രവർ ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുമായി ഒട്ടേറെ സംഘടനകൾ നിലവിലുണ്ട്.

Question 24.
ചാർട്ട് പൂർത്തിയാക്കുകയും അതിന്റെ ഓരോ ഘടകങ്ങളും വിശ ദീകരിക്കുകയും ചെയ്യുക.
Plus Two Business Studies Board Model Paper 2023 Malayalam Medium 3
Answer:
Plus Two Business Studies Board Model Paper 2023 Malayalam Medium 4

Question 25.
ചേരുംപടി ചേർക്കുക:

A B
1. കടപ്പത്രങ്ങൾ (a) ഉടമസ്ഥതാ മൂല ധനം
2. ഇക്വിറ്റി ഓഹരി കൾ (b) കടംവാങ്ങിയ ഫണ്ടുകൾ
3. പ്രവർത്തന മൂല ധനം (c)  ഡബ്-ഇക്വിറ്റി അനുപാതം
4. മൂലധന ഘടന (d) ഹ്രസ്വകാല ആസ്തികൾ

Answer:

A B
1. കടപ്പത്രങ്ങൾ (b) കടംവാങ്ങിയ ഫണ്ടുകൾ
2. ഇക്വിറ്റി ഓഹരി കൾ (a) ഉടമസ്ഥതാ മൂലധനം
3. പ്രവർത്തന മൂല ധനം (d) ഹ്രസ്വകാല ആസ്തികൾ
4. മൂലധന ഘടന (c) ഡബ് – ഇക്വിറ്റി അനുപാതം

Question 26.
“ഉപഭോക്തൃ സംരക്ഷണ നിയമം 1986 ഉപഭോക്താക്കൾക്ക് നിര വധി അവകാശങ്ങൾ നൽകുന്നു.” ഏതെങ്കിലും നാല് അവകാ ശങ്ങൾ വിശദീകരിക്കുക.
Answer:
1) സുരക്ഷിതത്വത്തിനുള്ള അവകാശം (Right to Safety) : ആരോഗ്യത്തിനോ ആയുസ്സിനോ അപകടകരമായ വസ്തുക്കൾ വിപണനം ചെയ്യപ്പെടുന്നതിൽ നിന്നും ഈ അവകാശം സംര ക്ഷണം നൽകുന്നു.

2) അറി യിൽ പെടാനുള്ള അവകാശം (Right to be Informed) : ഉല്പന്നത്തെകുറിച്ച് സത്യസന്ധമായ വിവര ങ്ങൾ അറിയാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഉല്പന്നത്തിന്റെ ഗുണമേന്മ, ഉല്പന്നത്തിൽ അടങ്ങിയിരി ക്കുന്ന വസ്തുക്കൾ, ഉപയോഗിക്കുന്നതു കൊണ്ട് ഉണ്ടാകാ നിടയുള്ള പാർശ്വഫലങ്ങൾ തുടങ്ങിയവയെല്ലാം ഉപഭോക്താ വിനെ അറിയിച്ചിരിക്കണം.

3) തിരഞ്ഞെടുക്കാനുള്ള അവകാശം (Right to Choose): സാധന സേവനങ്ങൾ അവയുടെ പ്രത്യേകതകൾ നോക്കി പരി ശോധിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവകാശം ഉപ ഭോക്താവിനുണ്ട്.

4) പരാതിപ്പെടാനുള്ള അവകാശം (Right to be Heard) : ഉപഭോക്താവിന് തന്റെ പരാതികൾ ഉല്പാദകനെയോ ക വടക്കാരനെയോ അറിയിക്കാനും അതിന് പരിഹാരം ഉണ്ടാ ക്കാനും അവകാശമുണ്ട്.

Question 27.
താഴെ കാണുന്ന ഡയഗ്രം നിരീക്ഷിക്കുക :
Plus Two Business Studies Board Model Paper 2023 Malayalam Medium 5
(a) ഈ സംഘടനാ സംവിധാനം തിരിച്ചറിയുക.
(b) ഇതിന്റെ മൂന്ന് മേന്മകൾ വിശദീകരിക്കുക.
Answer:
എ) ഫംഗ്ഷനൽ ഓർഗനൈസേഷൻ
ബി)
1) തൊഴിൽ വിഭജനം നടപ്പാക്കുന്നതിലൂടെ തൊഴിൽ വൈദഗ്ധ്യം വളർത്തുന്നു.
2) ഒരു ഡിപ്പാർട്ടുമെന്റിലെ മുഴുവൻ നിയന്ത്രണവും കേന്ദ്രീക തമായ രീതിയിൽ നടപ്പാക്കാം.
3) ഭരണപരമായതും പ്രവർത്തനപരമായതുമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.

Plus Two Business Studies Board Model Paper 2023 Malayalam Medium

28 മുതൽ 31 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തര മെഴുതുക. 5 സ്കോർ വീതം. (3 × 5 = 15)

Question 28.
ഫയോളിന്റെ മാനേജ്മെന്റ് തത്വങ്ങൾ ചുരുക്കി വിവരിക്കുക. (ഏതെങ്കിലും അഞ്ചെണ്ണം)
Answer:
1) തൊഴിൽ വിഭജനം (Division of work) : സങ്കീർണമായ ജോലികളെ ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും ഓരോ ചെറിയ യൂണിറ്റും അനുയോജ്യരായ തൊഴിലാളികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും വേണം. ഇത് തൊഴിൽ വൈദ ഗ്ധ്യം വളർത്തുന്നതിന് സഹായിക്കുന്നു.

2) അധികാരവും ഉത്തരവാദിത്തവും (Authority and Responsibility) : കീഴ്ജീവനക്കാരെ അനുസരിപ്പിക്കാ നുള്ള അവകാശമാണ് അധികാരം. മേലധികാരിയുടെ ആജ്ഞകളെ അനുസരിക്കാനുള്ള ബാധ്യതയാണ് ഉത്തരവാ ദിത്വം. ജോലി നിർവ്വഹണം ഭംഗിയാക്കുന്നതിന് അധികാരവും ഉത്തരവാദിത്വവും ഒരേ അളവിൽ പങ്കുവെയ്ക്കണം.

3) അച്ചടക്കം (Discipline) : സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ടങ്ങളോടും അധികാരതലങ്ങളോടും ഉള്ള അനുസരണയും വിധേയത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്വമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.

4) യൂണിറ്റി ഓഫ് കമാൻഡ് : ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവൂ. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.

5) യൂണിറ്റി ഓഫ് ഡയറക്ഷൻ : പൊതുലക്ഷ്യത്തിനായി പ്രവർത്തി ക്കുന്ന ഒരു ഗ്രൂപ്പിന് ഒരു പ്ലാനും ഒരൊറ്റ തലവനും മാത്രമെ ഉണ്ടാകാവൂ എന്നാണ് ഈ തത്വം അനുശാസിക്കുന്നത്. ഏകോ പനം സാധ്യമാകുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

Question 29.
എന്താണ് വിപണന മിശ്രിതം? ഇതിന്റെ ഘടകങ്ങൾ വിശദീകരി ക്കുക.
Answer:
വിപണന മിശ്രിതം (Marketing Mix): ഒരു വിപണന പ്രക്രിയ തയ്യാറാക്കുമ്പോൾ നാല് പ്രധാന ഘടകങ്ങളായ ഉൽപ്പന്നം, വില, സ്ഥലം, വിൽപന വർധന പ്രവർത്തനങ്ങൾ എന്നിവയുടെ (Product, Price, Place and Promotion) ശരിയായ ആരോ ഗ്യകരമായ ചേരുവയ്ക്കാണ് വിപണന മിശ്രിതം എന്നുപറയുന്നത്.
Plus Two Business Studies Board Model Paper 2023 Malayalam Medium 6
വിപണനമിശ്രിതത്തിലെ ഘടകങ്ങൾ (4 P’s) (Elements / 4 P’s of Marketing Mix)

1) ഉൽപ്പന്നം (Product): കച്ചവടക്കാരൻ വിൽക്കുന്നതോ വാങ്ങുന്നവൻ വാങ്ങുന്നതോ ആണ് ഉൽപ്പന്നം. വിപണനമി ശ്രിതത്തിലെ ദൃശ്യമായതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം ഉൽപ്പന്നമാണ്. ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അതിന്റെ പ്രത്യേകതകൾ, ഗുണനിലവാരം, പാക്കേജിങ്ങ്, ലേബലിങ്ങ്, ബ്രാന്റിങ്ങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളൽ വിൽപ്പനക്കാർ തീരു മാനമെടുക്കേണ്ടതുണ്ട്.

2) വില (Price) : ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ കൈമാറ്റമൂല്യമാണ് വില. വിൽപ്പനക്കാരൻ നൽകുന്ന ഉൽപ നങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്നവൻ നൽകുന്ന പ്രതിഫലമാണ് വില. വിപണന പ്രക്രിയയുടെ തുടർച്ച നിർണ്ണ യിക്കുന്ന പ്രധാന ഘടകമാണ് വില. ഉൽപ്പാദനച്ചെലവ്, പ്രതി ക്ഷിക്കുന്ന ലാഭം, വിപണിയിലെ സമാന ഉൽപന്നത്തിന്റെ വില, ഡിമാന്റ് എന്നീ ഘടകങ്ങളെല്ലാം പരിഗണിച്ചായിരിക്കും വില നിർണ്ണയിക്കുന്നത്.

3) സ്ഥലം (Place) : ഉൽപ്പാദിപ്പിച്ച സ്ഥലത്തു നിന്നുംഉപ ഭോക്താവിന് കയ്യെത്തും ദൂരത്തേക്ക് ഉൽപന്നങ്ങൾ എത്തി ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്ഥലം എന്ന വിപ നമിശ്രിതം കൊണ്ട് അർത്ഥമാക്കുന്നത്. വിതരണക്കാരെ കണ്ടെത്തുക, ഉൽപ്പന്നം കേടുകൂടാതെ സംഭരിക്കുക, ചരക്കു കൈമാറ്റം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥലം എന്ന വിപണന മിശ്രിതത്തിൽ പെടുന്നു.

4) വിൽപന വർദ്ധന പ്രവർത്തനങ്ങൾ (Promotion) : ഉൽപ ന്നത്തെയോ സേവനത്തെയോ കുറിച്ച് ഉപഭോക്താവിനെ അറി യിക്കുകയും വാങ്ങാൻ പ്രേരിപ്പിക്കുകയും വിൽപന ഉറപ്പാ ക്കുകയും ചെയ്യുകയാണ് വിൽപ്പനാ വർദ്ധന പ്രവർത്തന ങ്ങൾ. പരസ്യം നൽകൽ, വിൽപ്പന പ്രോത്സാഹനം, വ്യക്തിഗ ത വിൽപ്പന, പബ്ലിസിറ്റി എന്നിവയൊക്കെ ഇതിൽ പ്പെടും.

Question 30.
പ്രവർത്തന മൂലധനത്തെ സ്വാധീനിക്കുന്ന അഞ്ച് ഘടകങ്ങൾ വിവരിക്കുക.
Answer:
പ്രവർത്തന മൂലധനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • ബിസിനസ്സിന്റെ സ്വഭാവം : ഉല്പാദക കമ്പനികളെ അപേക്ഷിച്ച് കച്ചവട കമ്പനികൾക്ക് കുറഞ്ഞ പ്രവർത്തന മൂലധനം മതി യാകും.
  • പ്രവർത്തനത്തിന്റെ വ്യാപ്തി : വൻകിട സ്ഥാപനങ്ങൾക്ക് ചെറുകിട സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
  • വിപണി സാഹചര്യം : സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഉല്പ ന്നങ്ങളുടെ ഡിമാൻഡ് കുറയുകയും തന്മൂലം പ്രവർത്തന മൂലധനത്തിന്റെ ആവശ്യകത കുറയുകയും ചെയ്യും.
  • സീസൺ : ചില പ്രത്യേക സീസണുകളിൽ ഉയർന്ന ഡിമാൻഡു കൾ ഉള്ള ഉല്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപന ങ്ങൾക്ക് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
  • ഉല്പന്ന ചക്രം : അസംസ്കൃത വസ്തുക്കൾ ഉല്പന്നങ്ങളായി പിന്നീട് വിൽപന നടന്ന് പണമായി മാറുന്നതാണ് ഉല്പന്ന ചക്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ ഓരോ ഘട്ട ത്തിന്റെയും ദൈർഘ്യം കൂടുന്നതിനനുസരിച്ച് പ്രവർത്തന മൂലധനം കൂടുതൽ വേണ്ടിവരും.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 31.
ചുരുക്കി വിവരിക്കുക.
(a) ലക്ഷ്യങ്ങൾ
(b) തന്ത്രം
(c) നയങ്ങൾ
(d) നടപടിക്രമങ്ങൾ
(e) പരിപാടി
Answer:
a) ലക്ഷ്യം (Objectives) : ഒരു സ്ഥാപനം തുടങ്ങി വെയ്ക്കു ന്നതും നിലനിൽക്കുന്നതും എന്തിനുവേണ്ടിയാണ് എന്ന് വിശ ദീകരിക്കുന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. സ്ഥാപനത്തിലെ എല്ലാ പ്രവർത്തനങ്ങളും ഈ ഒരൊറ്റ കാര്യത്തിൽ കേന്ദ്രീക രിച്ചിരിക്കുന്നു.

b) തന്ത്രങ്ങൾ (Strategy) : വ്യാപാരം പരിസ്ഥിതി പഠനത്തി ലൂടെ സ്ഥാപനം നേരിടാനിടയുള്ള ഭീഷണികളെയും ലഭി ക്കാനിടയുള്ള അവസരങ്ങളെയും തിരിച്ചറിയാൻ കഴിയും. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഒറ്റത്തവണ നടപ്പാക്കാ നായി തയ്യാറാക്കുന്ന പ്ലാനുകളാണ് തന്ത്രങ്ങൾ.

c) നയങ്ങൾ (Policy) : തീരുമാനങ്ങളെടുക്കുന്നതിൽ സ്വാധീ നിക്കുന്ന നയപരമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പോളിസികൾ അഥവാ നയങ്ങൾ.

d) നടപടികൾ (Procedure) : തുടർച്ചയായി ചെയ്തു തീർക്കേണ്ട ബിസിനസ് പ്രവർത്തനങ്ങൾ ഒരേ രീതിയിൽ ആവർത്തിച്ചുചെയ്യുന്നതിന് ക്രമപ്പെടുത്തിയ ജോലികളാണ് നടപടികൾ.

e) പരിപാടികൾ (Programme) : ഒരു സ്ഥാപനത്തിലെ ജോലി നിർവ്വഹണത്തിനായി മുൻകൂട്ടി തയ്യാറാക്കിയ ലക്ഷ ങ്ങൾ, നയങ്ങൾ, നടപടികൾ, ഉപയോഗിക്കേണ്ട വിഭവങ്ങൾ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് പരിപാടികൾ.

32 മുതൽ 34 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തര മെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 32.
റിക്രൂട്ട്മെന്റിന്റെ ബാഹ്യ ഉറവിടങ്ങൾ വിശദമാക്കുക. (ഏതെ ങ്കിലും 8 എണ്ണം)
Answer:
ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ (External Recruitment Sources) : സ്ഥാപനത്തിന് പുറത്തുനിന്ന് ജീവനക്കാരെ കണ്ടെ ത്താനുള്ള മാർഗ്ഗങ്ങളാണ് ബാഹ്യ ഉറവിടങ്ങൾ. അവ
1) നേരിട്ടുള്ള നിയമനം (Direct Recruitment) : താൽക്കാ ലിക ജീവനക്കാരെ കണ്ടെത്തുന്നതിന് ഏറ്റവും അനുയോ ജ്വമായ മാർഗ്ഗമാണ് ഇത്. സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ ആവശ്യമായ തൊഴിലാളികളുടെ എണ്ണം, യോഗ്യത എന്നിവ കാണിച്ച് നോട്ടീസ് പതിക്കുന്നു. ഉദ്യോ ഗാർത്ഥികൾ നിശ്ചിത ദിവസം സ്ഥാപനത്തിലെത്തി തെര ഞെഞ്ഞെടുക്കപ്പെടുന്നു.

2) ക്ഷണിക്കാതെ അപേക്ഷിക്കുന്നവർ (Casual callers) : ഉദ്യോഗാർത്ഥികളിൽ ചിലർ സ്ഥാപനങ്ങളിൽ തങ്ങളുടെ ബയോഡാറ്റ നൽകുകയോ ഫോൺ വിളിച്ച് അന്വേഷിക്കു
കയോ ചെയ്യാം. ഇത്തരം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് റിക്രൂട്ട്മെന്റിനായി പ്രയോജനപ്പെടുത്താം.

3) പരസ്യം (Advertisement) : പത്രങ്ങൾ, ടെലിവിഷൻ, ഇന്റർനെറ്റ്, മാസികകൾ, ജേർണലുകൾ തുടങ്ങിയ മാധ്യമ ങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ സ്ഥാപനത്തിലേക്ക് ക്ഷണി ക്കാം.

4) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : ഉദ്യോഗാർത്ഥികളെ കണ്ടെത്താ നുള്ള ബാഹ്യ സ്രോതസ്സുകളിൽ പ്രധാനമാണ് സർക്കാർ – സ്വകാര്യ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.

5) പ്ലേസ്മെന്റ് ഏജൻസികളും മാനേജ്മെന്റ് കൺസൾട്ടന്റു മാരും : ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ഇട യിൽ വർത്തിക്കുന്നവരാണ് ഇവർ. തൊഴിൽദാതാക്കൾക്ക് ഇത്തരം ഏജൻസികളെ സമീപിച്ചാൽ ഉദ്യോഗാർത്ഥികളെ ലഭിക്കും.

6) വിദ്യാഭാസ സ്ഥാപനങ്ങൾ (Campus Recruitment) : സ്കൂളു കൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ നിന്ന് പുറത്തുവരുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും റിക്രൂ ട്ട്മെന്റ് നടത്താവുന്നതാണ്.

7) നിലവിലുള്ള ജീവനക്കാർ (Recommendations of Employees) : നിലവിലുള്ള ജീവനക്കാർ അവരുടെ ബന്ധുക്കളെയോ പരിചയക്കാരെയോ ജോലി ഒഴിവുകളി ലേക്ക് ശുപാർശ ചെയ്യാം.

8) തൊഴിലാളികളെ നൽകുന്ന കരാറുകാർ (Labour Contractors) : സങ്കീർണമായ റിക്രൂട്ട്മെന്റ് നടപടികളെ ഒഴിവാക്കി താൽക്കാലിക ജീവനക്കാരെ കിട്ടുന്നതിന് എളു പമുള്ള മാർഗ്ഗമാണ് തൊഴിൽ കരാറുകാർ.

9) ‘വെബിൽ’ പ്രദർശിപ്പിക്കുക (Web Publishing) : തൊഴി ലാർത്ഥികളേയും തൊഴിൽദാതാക്കളേയും പരസ്പരം ബന്ധി പിക്കുന്ന ഒട്ടേറെ വെബ്സൈറ്റുകൾ ഇന്ന് നിലവിലുണ്ട്.

Question 33.
ഫലപ്രദമായ ആശയവിനിമയത്തിന്റെ തടസ്സങ്ങൾ വിശദീകരിക്കുക.
Answer:
1) അർത്ഥതലങ്ങളിലുള്ള വ്യത്യാസം (Semantic barriers) : ആശയ കൈമാറ്റത്തിനിടയിൽ എൻകോഡിങ്ങിലോ ഡീകോഡി ങ്ങിലോ അർത്ഥവത്വാസം സംഭവിക്കാം. സാധാരണയായി അർത്ഥതലങ്ങളിലുള്ള വ്യത്യാസം താഴെ പറയുന്ന രീതിയിൽ സംഭവിക്കാം.
a) ശരിയായ വാക്കുകൾ ഉപയോഗിക്കാതിരിക്കുകയോ വ്യത്യസ്തമായ ആർത്ഥമുള്ള വാക്ക് ഉപയോഗിക്കുകയോ ചിലവാക്കുകൾ ഒഴിവാക്കുകയോ ചെയ്യുക.
b) വ്യത്യസ്ത സാമൂഹികസാംസ്ക്കാരിക വിദ്യാഭ്യാസ സാഹ ചര്യങ്ങളിൽപെട്ടവർ ഒരേ ആശയത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നു.

2) മനഃശാസ്ത്രപരമായ തടസ്സങ്ങൾ (Psychological Barriers) : വൈകാരികമായ ഏറ്റക്കുറച്ചിലുകൾ, മറ്റ് മനഃശാസ്ത്രപരമായ ഘടകങ്ങൾ എന്നിവ ആശയവിനിമയ ത്തിന് തടസ്സം നിൽക്കുന്നു. അവ.
a) ആശയങ്ങൾ മുഴുവനും കൈമാറ്റം ചെയ്യപ്പെടുന്നതിനു മുമ്പുതന്നെ സ്വീകർത്താവ് അത് ഊഹിച്ചെടുക്കുന്നത് വിപരീതഫലം ഉണ്ടാക്കും.
b) അശ്രദ്ധ : സ്വീകർത്താവ്/കേൾവിക്കാരൻ അശ്രദ്ധമായി ആശയത്തെ സ്വീകരിക്കുന്നത് ആശയവിനിമയം ദുഷ്ക രമാക്കാം.

3) സംഘടനാപരമായ തടസ്സങ്ങൾ (Organisational Barriers) : സംഘടനാ പോളിസികളുടെ പ്രത്യേകതകൾ, മാനേജ്മെന്റ് തലങ്ങളുടെ എണ്ണക്കൂടുതൽ, കർക്കശമായ നിയമങ്ങൾ തുടങ്ങിയവ സംഘടനാപരമായ തടസ്സങ്ങൾക്ക് ഉദാഹരണങ്ങളാണ്.
a) സങ്കീർണ്ണമായ സംഘടനാ നയങ്ങൾ സ്വതന്ത്രമായ ആശ യവിനിമയത്തിന് തടസ്സം സൃഷ്ടിക്കും.
b) കർക്കശമായ നിയമങ്ങൾ ആശയവിനിമയത്തിന് പ്രതി ബന്ധം സൃഷ്ടിക്കും.

4) വ്യക്തിപരമായ തടസ്സങ്ങൾ (Personal barriers); അധി കാരം ചോദ്യം ചെയ്യപ്പെടുമെന്നുള്ള ഭയം, കീഴ്ജീവനക്കാരി ലുള്ള വിശ്വാസക്കുറവ്, ഇൻസെന്റീവുകളുടെ അഭാവം തുട ങ്ങിയവ വ്യക്തിപരമായ തടസ്സങ്ങളാണ്.
a) അധികാരത്തെ ചോദ്യം ചെയ്യുമെന്ന ഭയം : ചില നിർദ്ദേശ ങ്ങളോ ആശയങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്നത് അധി കാര സ്ഥാനത്തെ ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയാക്കു മെന്ന തോന്നൽ മൂലം ചിലപ്പോൾ ആശയം കൈമാറ്റം ചെയ്യാതെ പിടിച്ചു വെയ്ക്കാനിടയാക്കും.
b) വിശ്വാസക്കുറവ് : കീഴ്ജീവനക്കാരുടെ കഴിവിൽ വിശ്വാ സക്കുറവുള്ള പക്ഷം നിർണ്ണായകമായ വിവരങ്ങൾ കൈമാറുന്നതിന് മേലധികാരി മടി കാണിക്കും.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 34.
ഇത് പണം ചെലവാക്കി ആശയ വിനിമയം നടത്തുന്ന രീതിയാണ്. വിൽപ്പന വർദ്ധിപ്പിക്കുന്നതിന്റെ ഒരു വ്യക്തിയേതര മാർഗ്ഗവുമാണ്.
(a) ആശയം തിരിച്ചറിയുക.
(b) ഇതിന്റെ നാല് ഗുണങ്ങളും മൂന്ന് പോരായ്മകളും വിശദീ കരിക്കുക.
Answer:
എ) പരസ്യം
ബി)
1) ഉല്പാദകർക്കും കച്ചവടക്കാർക്കും ഉള്ള മെച്ചങ്ങൾ

  • പുതിയ ഉല്പന്നങ്ങളെ വിപണിയിൽ പരിചയപ്പെടുത്തു ന്നത് എളുപ്പമാക്കുന്നു.
  • ഉല്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.

2) ഉപഭോക്താക്കൾക്കുള്ള മെച്ചങ്ങൾ

  • ഉല്പന്നങ്ങൾ, അവയുടെ വില എന്നിവ നേരിട്ടറിയാൻ കഴിയുന്നു.
  • ഗുണനിലവാരമുള്ള നല്ല ഉല്പന്നങ്ങൾ തെരഞ്ഞെടുത്ത് വാങ്ങാൻ കഴിയുന്നു.

3) സമൂഹത്തിനുള്ള മെച്ചങ്ങൾ

  • കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
  • പ്രതങ്ങൾ, റേഡിയോ, ടി.വി. തുടങ്ങിയവയ്ക്ക് പരസ ങ്ങൾ ഒരു നല്ല വരുമാന മാർഗ്ഗമാണ്.

സി) പരസ്വത്തിന്റെ ദോഷങ്ങൾ

  1. പരസ്യങ്ങൾ ഉപഭോക്താക്കളെ അവർക്കാവശ്യമില്ലാത്ത ഉല്പ ന്നങ്ങൾ കൂടി വാങ്ങാൻ പ്രേരിപ്പിക്കുന്നു.
  2. മിക്കവാറും പരസ്യങ്ങൾ ഉല്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധാര ണാപരമായ വിവരങ്ങൾ നൽകുന്നു.
  3. കുത്തക സംരംഭങ്ങളെ വളർത്തുന്നു.
  4. പരസ്യം ചെലവുള്ള ഒന്നാണ്. ഈ ചെലവ് ഉല്പന്ന വില വർദ്ധിക്കുന്നതിന് കാരണമാകുന്നു.