ചിത്രശലഭങ്ങൾ Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and ചിത്രശലഭങ്ങൾ Chithrashalabhangal Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Chithrashalabhangal Summary

Chithrashalabhangal Summary in Malayalam

ചിത്രശലഭങ്ങൾ Summary in Malayalam

കവിയെ പരിചയപ്പെടാം
ചിത്രശലഭങ്ങൾ Summary in Malayalam Class 7 1
മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ് എസ്. ജോസഫ്. 1965-ൽ കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനിച്ചു. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ മല യാളം അധ്യാപകനായി പ്രവർത്തിക്കുന്നു.

കൃതികൾ : കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, വെള്ളം എത്ര ലളിതമാണ്, ചന്ദ്രനോടൊപ്പം, മഞ്ഞ പറന്നാൽ,

പുരസ്കാരങ്ങൾ: മികച്ച കവിതക്കുള്ള കേരളസാഹിത്യ അക്കാദമി കനകശ്രീ അവാർഡ് കറുത്ത കല്ലിന് ലഭിച്ചിട്ടുണ്ട്. 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ ഉപ്പന്റെ കൂവൽ വര യ്ക്കുന്നു എന്ന കവിതയ്ക്ക് മികച്ച കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ചു. 2015-ലെ ഓടക്കുഴൽ പുര സ്കാരവും ലഭിച്ചിട്ടുണ്ട്.

ചിത്രശലഭങ്ങൾ Summary in Malayalam Class 7

കവിതാസാരം

രണ്ടു കരങ്ങളിലും മനോഹരമായ ചിത്രങ്ങൾ പിടിച്ച് പറന്നു കളിക്കുന്ന പൂമ്പാ റ്റകളെയാണ് ചിത്രകാരന്മാരോടും ചിത്രകാരികളോടും ഇവിടെ ഉപമിച്ചിരിക്കുന്നത്. ഭൂമിയിൽ അന്നത്തെ കാലത്ത് ചിത്രങ്ങൾ ഇല്ലാതിരുന്ന കാലത്ത് അവർ സ്വന്തം ചിത്രങ്ങളുമായി പറന്നു നടന്ന് എല്ലാവരെയും കാണിച്ചു. പിന്നീടാണ് ഗുഹാചിത്ര ങ്ങളും ചുമർചിത്രങ്ങളും കാൻവാസ് ചിത്രങ്ങളും വന്നു തുടങ്ങിയത്. അല്പാ യുസ്സുകളായ ചിത്രശലഭങ്ങൾ തങ്ങളുടെ പല നിറത്തിലുള്ള ചിത്രങ്ങളുമായി പറന്നു യർന്നു.
ചിത്രശലഭങ്ങൾ Summary in Malayalam Class 7 2
പുഴുക്കളായി കഴിഞ്ഞിരുന്ന കാലത്ത് അവരുടെ കൈയിൽ ചിത്രങ്ങൾ ഇല്ലാതെ പോയി. വളർച്ചയുടെ ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ മനോഹരമായ ചിത്രചിറുകുകളുണ്ടായി. അങ്ങനെ വൈരൂ പ്യത്തെയും സൗന്ദര്യത്തെയും കൂട്ടിക്കെട്ടി സൗന്ദര്യമായി മാറി.
ചിത്രശലഭങ്ങൾ Summary in Malayalam Class 7 3
പറന്നു നടന്ന ചിത്രശലഭങ്ങൾക്കു പിമ്പേ ഓടി നടന്ന മനുഷ്യരുടെ ബാല്യ കാലം കവി ഓർത്തുപോകുകയാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പൂമ്പാറ്റകളെ പിടിച്ച് നടക്കുമ്പോൾ മനുഷ്യരും പൂമ്പാറ്റകളാവുകയാണ്. ബാല്യത്തിൽ അവർ വർണച്ചിറകുകളുമായി പാറിപ്പറന്നു നടക്കുന്നു. വലുതാവുമ്പോൾ അവരുടെ ചിറ കുകൾ കൊഴിഞ്ഞു പോകുന്നു. പൂമ്പാറ്റ പ്പുഴുവിനെപ്പോലെ ഇഴഞ്ഞു നടക്കുന്നു.

അർത്ഥം
വൈരൂപ്യം – അഭംഗി
പിമ്പേ – പിറകെ
അല്പായുസ്സ് – ആയുസ്സ് കുറഞ്ഞവൻ

ചിത്രശലഭങ്ങൾ Summary in Malayalam Class 7

പര്യായപദങ്ങൾ
കൈ – കരം, ഹസ്തം
മനുഷ്യൻ – മർത്ത്യൻ, മാനവൻ
ചിറക് – പക്ഷം, പ്രതം
ഭൂമി – ധര, ധരണി
ഗുഹ – ഗഹ്വരം, ഒരി

പിരിച്ചെഴുതുക
കാലത്ത – കാലം + എ
ചിത്രച്ചിറകുകൾ – ചിത്രം + ചിറകുകൾ
പുഴുക്കളായി – പുഴുക്കൾ + ആയി
വൈരൂപ്യവും – വൈരൂപ്യം + ഉം
സൗന്ദര്യവും – സൗന്ദര്യം + ഉം

Leave a Comment