Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 4 Chapter 11 ചിത്രശലഭങ്ങൾ Chithrashalabhangal Notes Questions and Answers Pdf improves language skills.
Chithrashalabhangal Class 7 Notes Questions and Answers
Class 7 Malayalam Kerala Padavali Notes Unit 4 Chapter 11 Chithrashalabhangal Question Answer
Class 7 Malayalam Chithrashalabhangal Notes Question Answer
Question 1.
ചിത്രശലഭങ്ങളെ കവി ആരായിട്ടാണ് അവതരിപ്പിക്കുന്നത്?
Answer:
രണ്ടു കൈയിലും ചിത്രങ്ങൾ പിടിച്ച് പറന്നു നടക്കുന്ന ചിത്രകാരന്മാരും ചിത്രകാരികളുമാണ് ചിത്രശലഭ ങ്ങൾ എന്ന് കവി പറയുന്നു.
Question 2.
ഏതു കാലത്താണ് അവർ കൈയിൽ ചിത്രങ്ങളില്ലാതെ കഴിഞ്ഞത്?
Answer:
ജനിച്ചയുടനെ പുഴുക്കളായി കഴിഞ്ഞ കാലത്താണ് അവർ കൈയിൽ ചിത്രങ്ങളില്ലാതെ കഴിഞ്ഞത്.
Question 3.
മനുഷ്യൻ വലുതാകുമ്പോൾ എന്തു സംഭവിക്കുന്നുവെന്നാണ് കവി പറയുന്നത്?
Answer:
ചിറകുകൾ കൊഴിയുകയും പിന്നീട് പുഴുവിനെപ്പോലെ ഇഴഞ്ഞു നടക്കുകയും ചെയ്യുന്നു.
ചർച്ചചെയ്യാം എഴുതാം
Question 1.
“രണ്ടു കൈയിലും ചിത്രങ്ങൾ പിടിച്ച് പറന്നു നടക്കുന്ന ചിത്രകാരന്മാരും ചിത്രകാരികളുമാണ്” ചിത്ര ശലഭങ്ങൾ’ എന്നു പറയാൻ കാരണമെന്ത്?
Answer:
ചിത്രശലഭങ്ങൾക്ക് രണ്ട് ചിറകുകളുണ്ട്. അവയാണ് പൂമ്പാറ്റകളുടെ കൈകൾ. രണ്ടു
കൈകളിലും ചിത്ര ങ്ങൾ പിടിച്ചാണ് അവർ പറന്നു നടക്കുന്നത്. പൂമ്പാറ്റകളിലും ആണിനെയും പെണ്ണിനെയും കാണാം. അതുകൊണ്ടാണ് ചിത്രകാരന്മാരും ചിത്രകാരികളും എന്നു കവി പറയുന്നത്.
Question 2.
“വൈരൂപ്യവും സൗന്ദര്യവും കൂട്ടിക്കെട്ടിയതാണ് ചിത്രശലഭങ്ങളുടെ ജീവിതം” ഇതുകൊണ്ടർത്ഥമാ ക്കുന്നതെന്ത്?
Answer:
ചിത്രശലഭങ്ങൾക്ക് പല ജന്മങ്ങളുണ്ടെന്ന് പറയാം. പ്യൂപ്പയായി ധ്യാനത്തിലിരുന്ന ശേഷം വൈരൂപ്യവും സൗന്ദര്യവും കൂട്ടിക്കെട്ടി സൗന്ദര്യമില്ലായ്മയെ സൗന്ദര്യമാക്കി മാറ്റുകയാണ് ചിത്രശലഭങ്ങൾ.
മനോഹരമായ ചിറകുകൾക്ക് നടുവിൽ സുന്ദരമല്ലാത്ത ശരീരമുണ്ട്. മനോഹരമായ ചിറകുകൾ ഈ ശരീ രത്തോടാണ് ചേർത്തിരിക്കുന്നത്. പുഴുക്കളായുള്ള കാലം കഴിഞ്ഞ് ചിത്രശലഭമാകുമ്പോൾ നാം മനോഹ രമായ ചിറകുകളിലാണ് നാം ആകർഷിക്കുന്നത്.
Question 3.
ചിത്രശലഭങ്ങളുടെ ജീവിതവും മനുഷ്യന്റെ ജീവിതവും ഒന്നുതന്നെയാണ്. ഇതിനെ സമർഥിക്കാൻ കവിതയിൽ കാണുന്ന തെളിവുകളെന്തെല്ലാം?
Answer:
മനുഷ്യൻ അവന്റെ ബാല്യകാലത്ത് ചിത്രശലഭങ്ങളെപ്പോലെയാണ് പാറി നടക്കുന്നത്. ഭാവനയോടും നിഷ്കളങ്കതയോടും ആഹ്ലാദിച്ചു നടക്കുന്ന കാലമാണിത്. വലുതാവുമ്പോൾ ചിറകുകൾ കൊഴിഞ്ഞ പൂമ്പാറ്റ പുഴുവിന്റെ അവസ്ഥയിലാകുന്നു മനുഷ്യർ. ചിറകുകൾ നഷ്ടമായാൽ ചിത്രശലഭങ്ങൾ ഇഴഞ്ഞു നടക്കുന്ന പുഴുക്കൾ മാത്രമാണ്. ചിറകുകളാണ് മനുഷ്യരെയും ചിത്രശലഭങ്ങളെയും പറക്കാൻ സഹായിക്കുന്നത്. ചിറകുകൾ നഷ്ടമായാൽ ചിത്രശലഭങ്ങളും മനുഷ്യരും ഒരുപോലെ തന്നെയാവും.
തിയേറ്റർ സ്കെച്ച്
Question 1.
“മനസ്സിലെ കിളി” എന്ന കഥയും അതിലെ പ്രധാനകഥാപാത്രമായ പിവും ഓർമ്മയിലുണ്ടാകുമ ല്ലോ. ആ കഥയിലെ ചില സന്ദർഭങ്ങളാണ് ചിത്രരൂപത്തിൽ കൊടുത്തിരിക്കുന്നത്. ഈ തിയേറ്റർ സ്കെച്ചു കൾ ഉപയോഗിച്ച് നമുക്ക് നാടകം തയ്യാറാക്കാം. തന്നിട്ടുള്ള സ്കെച്ചുകളിൽ ഉൾപെടാത്ത സന്ദർഭ ങ്ങൾ കൂടി നിങ്ങൾ വരച്ചു ചേർക്കുക.
Answer:
രംഗം 1
പില്ലു : ഹായ് കൂട്ടുകാരേ …………………………….. ഈ കിളികളുടെ ശബ്ദം കേട്ടാണ് ഞാൻ എന്നും ഇവിടെ ഉണ രുന്നത്.
കൂട്ടുകാർ : മൈന, പഞ്ചവർണ്ണകിളി, കുരുവി എല്ലാവരും ഇവിടെ ഉണ്ടല്ലോ……കൊള്ളാമല്ലോ നിന്റെ മനോഹ രമായ പൂന്തോട്ടം
പില്ലു : ഇനി നമുക്ക് എന്നും ഇവിടെ കളിക്കാം.
രംഗം 2
പില്ലു : ഈ കിളിയെ പിടിച്ച് കൂട്ടിലടച്ച് കാലുകൾ കൂട്ടികെട്ടിയിരിക്കുന്നത് ആരാണ് ? നിങ്ങളോട് ഈ ദ്രോഹം ചെയ്തത് ആര്?
പില്ലു :
കിളിയുടെ കാലിൽ മുറിവുകൾ ഉണ്ടല്ലോ ……………………….. അമ്മയോട് പറയാം ………………………..
രംഗം 3
പില്ലു : അമ്മേ, ആരാ ഈ കുരുവിക്കുഞ്ഞിനെ കൂട്ടിൽ കെട്ടിയത്?
അമ്മ : അത് നിന്റെ ചേട്ടൻ ചെയ്ത വികൃതിയാണ്
പില്ലു : അമ്മേ, നമുക്ക് ഇനി എന്ത് ചെയ്യാം? എന്തെങ്കിലും മരുന്നുണ്ടോ? അമ്മേ
അമ്മ : എന്റെ കൈയിൽ മരുന്നുണ്ട്. അത് പുരട്ടി പെട്ടെന്ന് മുറിവുകൾ ഉണങ്ങിക്കോളും (ബാക്കി സ്വന്തം ഭാവനയിൽ എഴുതുക).