Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer

Reviewing SCERT Class 7 Basic Science Solutions Malayalam Medium and Chapter 5 മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Notes Questions and Answers can uncover gaps in understanding.

മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Notes Class 7 Basic Science Chapter 5 Malayalam Medium

Human Body A Wonder Digestion and Respiration Class 7 Malayalam Medium

Let Us Assess

Question 1.
തന്നിരിക്കുന്നവയിൽ ശരിയായ കൂട്ടമേത്?
a) ആട്, കുതിര, കാക്ക, പ്രാവ് (സസ്യാഹാരി)
b) പുലി, കഴുകൻ, ആന, പല്ലി (മാംസാഹാരി)
c) മനുഷ്യൻ, കോഴി, കുരങ്ങൻ, മയിൽ (മിശ്രാഹാരി
Answer:
c) മനുഷ്യൻ, കോഴി, കുരങ്ങൻ, മയിൽ (മിശ്രാഹാരി)

Question 2.
താഴെപ്പറയുന്ന അവയവങ്ങളിൽ ഏതിലാണ് ദഹനം പൂർത്തിയാകുന്നത്?
a) വായ്
b) ചെറുകുടൽ
c) വൻകുടൽ
d) ആമാശയം
Answer:
b) ചെറുകുടൽ

Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer

Question 3.
പല്ല് കേടുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
Answer:

  • ആഹാരത്തിനു ശേഷം വായ നന്നായി കഴുകുക.
  • രാവിലെ ആഹാരത്തിനു മുമ്പും, രാത്രി ആഹാരത്തിനു ശേഷവും ബ്രഷ് ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കുക
  • മധുര പലഹാരങ്ങളുടെ അവശിഷ്ടങ്ങൾ പല്ലിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • ഇടയ്ക്കിടെ ദന്തപരിശോധന നടത്തുക

Question 4.
ആറു വയസുളള ഒരു കുട്ടിയുടെയും പ്രായപൂർത്തിയായ ഒരാളിന്റെയും പല്ലുകളിലെ വ്യത്യാസം താരതമ്യം ചെയ്യുക.
Answer:
ആറു വയസ്സുള്ള കുട്ടികൾക്ക് പാൽപല്ലുകളാണ് ഉണ്ടാകുന്നത്. മുകളിലും താഴെയുമായി പത്തുവീതം ആകെ 20 പല്ലുകൾ ഉണ്ടായിരിക്കും. ഈ പല്ലുകൾ കൊഴിഞ്ഞുപോകുകയും, പിന്നീട് പുതിയ പല്ലുകൾ മുളയ്ക്കുകയും ചെയ്യും.
പ്രായപൂർത്തിയായ ഒരാൾക്ക് സ്ഥിരദന്തങ്ങളാണുള്ളത് പാൽപല്ലുകൾ കൊഴിഞ്ഞു പോയതിനു ശേഷമാണ് സ്ഥിരദന്തങ്ങൾ ഉണ്ടാകുന്നത്. ആകെ 32 സ്ഥിരദന്തങ്ങളാണുണ്ടാവുക. ഇവ പൊട്ടിപോകുകയൊ, ഇളകിപോ കുകയോ ചെയ്താൽ, ആ സ്ഥാനത്ത് പുതിയ പല്ലുകൾ ഉണ്ടാകുന്നില്ല.

Question 5.
ഒരാൾ കിടന്നുകൊണ്ട് ഭക്ഷണം കഴിച്ചാൽ ഭക്ഷണം ആമാശയത്തിൽ എത്തുമോ? എന്തുകൊണ്ട്?
Answer:
എത്തും. അന്നനാളഭിത്തിയിലൂടെയുള്ള തരംഗരൂപത്തിലുള്ള ചലനം കൊണ്ടാണ് ആഹാരം ആമാശയ ത്തിൽ എത്തുന്നത്. ഇത്തരം ചലനമാണ് പെരിസ്റ്റാൾസിസ്.

Class 7 Basic Science Chapter 5 Extended Activities Answers Malayalam Medium

Question 1.
മനുഷ്യനെപ്പോലെ മറ്റ് ജീവികളും ശ്വസിക്കുന്നുണ്ടല്ലോ. പൂച്ച, പശു എന്നിവ ശ്വസിക്കുമ്പോൾ ഉച്ഛ്വാസനിശ്വാസവേളകളിൽ ഉണ്ടാകുന്ന അവയുടെ ശരീരചലനങ്ങൾ നിരീക്ഷിക്കൂ,
Answer:
സൂചന:
അവരുടെ നെഞ്ചും വയറും ശ്രദ്ധിക്കുക. അവ ശ്വസിക്കുമ്പോൾ, അവയുടെ നെഞ്ചും വയറും വികസിക്കുന്നു. അവർ ശ്വാസം വിടുമ്പോൾ, വായുവിനെ പുറന്തള്ളാൻ നെഞ്ചും വയറും ചുരുങ്ങുന്നു.

Question 2.
ഒരു കണ്ണാടിയിലേക്ക് നിശ്വാസവായു പതിപ്പിക്കൂ. എന്താണ് കാണുന്നത്? കാരണമെന്ത് ?
Answer:
കണ്ണാടി മങ്ങുന്നു. കാരണം, നിശ്വാസവായുവിൽ ജലബാഷ്പം അടങ്ങിയിരിക്കുന്നു. ജലബാഷ്പം കണ്ണാടിയിൽ തട്ടി ഘനീഭവിക്കുന്നു.

Question 3.
ശ്വസനവ്യവസ്ഥയും ആരോഗ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂളിൽ സംഘ ടിപ്പിക്കുന്ന സെമിനാറിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ ലിസ്റ്റ് ചെയ്ത് ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുക.
Answer:
സൂചനകൾ:

  • ഓക്സിജൻ എങ്ങനെ അകത്തേക്ക് പ്രവേശിക്കുന്നുവെന്നും കാർബൺ ഡൈഓക്സൈഡ് എങ്ങനെ പുറത്തുപോകുന്നുവെന്നും കണ്ടെത്തുക.
  • വ്യായാമവും നല്ല വായുവിന്റെ ഗുണനിലവാരവും പോലുള്ള,ശക്തമായ ശ്വാസകോശത്തിനായുള്ള ആരോഗ്യകരമായ ശീലങ്ങൾ പര്യവേക്ഷണം ചെയ്യുക.
  • ശ്വാസകോശ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും അവ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും അറിയുക.

Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer

Question 4.
അക്വേറിയത്തിൽ എയർപമ്പുകൾ ഘടിപ്പിച്ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? ഇതിന്റെ പ്രാധാന്യം കണ്ടെത്തൂ.
Answer:
മൽസ്യങ്ങൾ ശ്വസിക്കുന്നത് ജലത്തിൽ ലയിച്ചിരിക്കുന്ന വായുവാണ്. ജലത്തിൽ വായുവിന്റെ അളവ് കുറയുകയോ തീർന്നുപോകുകയോ ചെയ്യുന്നത് മത്സ്യങ്ങൾക്ക് ആപത്താണ്. അതിനാൽ, ജലത്തിൽ വായുവിന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനാണ് അക്വേറിയത്തിൽ എയർ പമ്പുകൾ
ഘടിപ്പിച്ചിരിക്കുന്നത്.

Class 7 Basic Science Chapter 5 Intext Questions and Answers Malayalam Medium

Question 1.
നിങ്ങൾ നിരീക്ഷിച്ചിട്ടുള്ള ജീവികളും അവയുടെ ആഹാരവും ഉൾപ്പെട്ട പട്ടിക പൂർത്തിയാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer Img 1
Answer

ജീവിയുടെ പേര് ആഹാരം
പുല്ല് പശു
വൈക്കോൽ
പിണ്ണാക്ക്
ആട് ഇലകൾ
കായ്കൾ
പിണ്ണാക്ക്
പൂച്ച എലി
മൽസ്യം
മാംസം
കരടി തേൻ
കായ് കനികൾ
ഫലങ്ങൾ
മാംസം
മുയൽ ഇല
ചെറുധാന്യങ്ങൾ
പച്ചക്കറികൾ
മനുഷ്യൻ ചോറ്
പച്ചക്കറികൾ
ധാന്യങ്ങൾ
മൽസ്യം
പാൽ
മുട്ട
മാംസം

Question 2.
പട്ടിക ഉപയോഗപ്പെടുത്തി സസ്യാഹാരി (Herbivore), മാംസാഹാരി (Carnivore), മിശ്രാഹാരി (Omnivore) എന്നിങ്ങനെ ജീവികളെ തരംതിരിച്ച് ശാസ്ത്രപുസ്തകത്തിൽ എഴുതൂക.
Answer:

സസ്യാഹാരി മാംസാഹാരി മിശ്രാഹാരി
പശു കടുവ മനുഷ്യൻ
ആട് ചെന്നായ കാക്ക
മുയൽ സിംഹം പൂച്ച
ആന പാമ്പ് കരടി

Question 3.
വായിൽ വച്ച് ആഹാരത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നു?
Answer:

  • ഉമിനീരുമായി കലരുന്നു
  • കടിച്ചു മുറിക്കപ്പെടുന്നു
  • ചവച്ചരയ്ക്കപ്പെടുന്നു

Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer

Question 4.
നാക്കിന്റെ ധർമ്മങ്ങൾ എന്തൊക്കെയാണ് ?
Answer:

  • രുചിയറിയാൻ നാക്കിലെ സ്വാദ് മുകുളങ്ങൾ സഹായിക്കുന്നു
  • വിഴുങ്ങാൻ സഹായിക്കുന്നു
  • പല്ലുകൾക്ക് ചവച്ചരയ്ക്കാൻ പാകത്തിന് ആഹാരത്തെ വായ്ക്കുള്ളിൽ ചലിപ്പിക്കുന്നു
  • വായ്ക്കുള്ളിലും പല്ലുകളിലും പറ്റിപ്പിടിക്കുന്ന അവശിഷ്ടങ്ങൾ നീക്കാൻ സഹായിക്കുന്നു

Question 5.
പോഷണത്തിന്റെ ഘട്ടങ്ങൾ ഉൾപ്പെടുത്തി ഫ്ളോചാർട്ട് പൂർത്തിയാക്കുക.
Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer Img 2
Answer:
Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer Img 3

Question 6.
മനുഷ്യന്റെ ദഹനവ്യവസ്ഥയുടെ ചിത്രീകരണം നിരീക്ഷിക്കൂ. ചിത്രീകരണത്തിൽ സൂചിപ്പിച്ചിരി ക്കുന്ന ഭാഗങ്ങളുടെ പേരും ധർമ്മവും ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer Img 4
Answer:

ഭാഗം ധർമ്മം
A – ഉമിനീർഗ്രന്ഥി ഉമിനീരിന്റെ ഉൽപ്പാദനം
B – അന്നനാളം വായിൽ നിന്ന് ആഹാരത്തെ ആമാശയത്തിലേക്ക് കടത്തിവിടുന്നു
C – ആമാശയം ആഹാരത്തിന്റെ ഭാഗീക ദഹനം
D – ചെറുകുടൽ ആഹാരദഹനം പൂർത്തിയാക്കുന്നു.
E – വൻകുടൽ പോഷകഘടകങ്ങളുടെ ആഗിരണം
F – മലാശയം ലവണങ്ങളുടെയും ജലത്തിന്റെയും

Question 7.
ഉച്ഛ്വാസവും നിശ്വാസവും നടക്കുമ്പോൾ ഡയഫ്രത്തിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
Answer:
ഉച്ഛ്വാസ സമയത്ത് ഡയഫ്രം ചുരുങ്ങുകയും, വളവ് അൽപ്പം നിവരുകയും ചെയ്യുന്നു. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി വർധിക്കുന്നു. തൽഫലമായി അന്തരീക്ഷ വായു ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നു. ശ്വാസകോശം വികസിക്കുന്നു.
നിശ്വാസ സമയത്ത് ഡയഫ്രം പൂർവ്വസ്ഥിതിയിലാകുന്നു. ശ്വാസകോശവും പൂർവസ്ഥിതിയിലാകുന്നു. ശ്വാസകോശത്തിൽ നിന്ന് വായു പുറത്തേക്ക് പോകുന്നു.

Question 8.
ഉച്ഛ്വാസസമയത്താണോ നിശ്വാസ സമയത്താണോ ഔരസാശയത്തിന്റെ വ്യാപ്തി കൂടുന്നത്?
Answer:
ഉച്ഛ്വാസ സമയത്ത്

Question 9.
സൂചനകൾ ഉപയോഗിച്ച് ശ്വസനപഥത്തിന്റെ ഫ്ലോചാർട്ട് പൂർത്തിയാക്കൂ.
സൂചനകൾ:
വായു അറ (Aveolus), ശ്വാസനാളം (Trachea), നാസാദ്വാരം (Nostril), ശ്വസനി (Bronchus), ശ്വസനിക (Bronchiole).
Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer Img 5
Answer:
Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer Img 6

Question 10.
ഉച്ഛ്വാസവായുവിലെയും നിശ്വാസവായുവിലെയും വിവിധ ഘടകങ്ങളുടെ അളവ് കാണിക്കുന്ന പട്ടിക നിരീക്ഷിക്കൂ.

ഉച്ഛ്വാസവായു അളവ് (ശതമാനത്തിൽ) നിശ്വാസവായു അളവ് (ശതമാനത്തിൽ)
ഓക്സിജൻ 21 ഓക്സിജൻ 15
കാർബൺ ഡൈഓക്സൈഡ് 0.04 കാർബൺ ഡൈഓക്സൈഡ് 4
നൈട്രജൻ 78 നൈട്രജൻ 78
ജലബാഷ്പം 0.96 ജലബാഷ്പം 3

a) നിശ്വാസവായുവിലെയും ഉച്ഛ്വാസവായുവിലെയും എല്ലാ ഘടകങ്ങളുടെയും അളവ് ഒരുപോ ലെയാണോ?
b) ഏതൊക്കെ ഘടകങ്ങളുടെ അളവിലാണ് വ്യത്യാസം വരുന്നത്?
c) ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് നിശ്വാസവായുവിൽ കൂടിയ അളവിലുള്ള ഘടകങ്ങൾ ഏതെ ല്ലാമാണ്?
d) അളവിൽ കുറവുവന്ന ഘടകം ഏതാണ് ?
Answer:
a) അല്ല. വ്യത്യസ്തമാണ്
b) ഓക്സിജൻ, കാർബൺഡൈഓക്സൈഡ്, ജലബാഷ്പം
c) കാർബൺഡൈഓക്സൈഡ്, ജലബാഷ്പം
d) ഓക്സിജൻ

Class 7 Basic Science Chapter 5 Notes Malayalam Medium മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Question Answer

Question 11.
സസ്യങ്ങൾ ശ്വസിക്കുമ്പോൾ സ്വീകരിക്കുന്ന വാതകം ഏതാണ്?
Answer:
ഓക്സിജൻ

Question 12.
സസ്യങ്ങൾ ശ്വസിക്കുമ്പോൾ പുറത്തുവിടുന്ന വാതകം ഏതാണ്?
Answer:
കാർബൺ ഡൈഓക്സൈഡ്

Question 13.
സസ്യങ്ങളിൽ വാതകവിനിമയം നടക്കുന്നത് എവിടെയാണ്?
Answer:
ഇലകളിലും, ഇളം കാണ്ഡങ്ങളിലും കാണപ്പെടുന്ന സൂക്ഷ്മ സുഷിരങ്ങളായ ആസ്യരന്ധ്രങ്ങൾ വഴി.

മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Class 7 Extra Questions and Answers

Question 1.
ചുവടെ നൽകിയിട്ടുള്ളവ എവിടെ കണ്ടുവരുന്നുവെന്ന് എഴുതുക.
a) വില്ലസുകൾ
b) ആസ്യരന്ധങ്ങൾ
c) ഡയഫ്രം
d) അന്നനാളം
Answer:
a) വില്ലസുകൾ – ചെറുകുടലിന്റെ ഭിത്തിയിൽ
b) ആസ്യരന്ധ്രങ്ങൾ – ഇലകളിലും, ഇളം കാണ്ഡങ്ങളിലും
c) ഡയഫ്രം – ഉദരാശയത്തിനും ഔരസാശയത്തിനും ഇടയിൽ
d) അന്നനാളം – വായയ്ക്കും ആമാശയത്തിനുമിടയിൽ

Question 2.
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ്……..
Answer:
പോഷണം

Question 3.
ദഹന മാലിന്യങ്ങൾ ശരീരത്തിൽ നിന്ന് എങ്ങനെ നീക്കം ചെയ്യുന്നു?
Answer:
പോഷകങ്ങൾ ആഗിരണം ചെയ്തതിനുശേഷം, ദഹിച്ച ഭക്ഷണത്തിലെ അവശിഷ്ടങ്ങൾ വൻകുടലിലേക്ക് നീങ്ങുന്നു. ശരീരത്തിന് ആവശ്യമായ ദഹന മാലിന്യങ്ങളിൽ നിന്ന് വെള്ളവും ചില ലവണങ്ങളും വൻ കുടലിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. പിന്നീട്, മലാശയത്തിൽ സൂക്ഷിച്ചിരിക്കുന്ന ദഹന മാലിന്യങ്ങൾ – മലദ്വാരത്തിലൂടെ നീക്കം ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ നിന്ന് ദഹന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഈ പ്രക്രിയയെ വിസർജനം എന്ന് വിളിക്കുന്നു.

Question 4.
മനുഷ്യശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം ഏതാണ്?
Answer:
ഇനാമൽ

Question 5.
എന്താണ് ഉച്ഛ്വാസവും നിശ്വാസവും?
Answer:
വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ഉച്ഛ്വാസം (Inhalation). ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് നിശ്വാസം (Exhalation).

Question 6.
ഏകകോശ ജീവിയായ പാരമീസിയത്തിൽ എങ്ങനെയാണ് വാതകവിനിമയം നടക്കുന്നത്?
Answer:
ചുറ്റുമുള്ള ജലത്തിൽ ലയിച്ചുചേർന്ന ഓക്സിജനെ പാരമീസിയം കോശസ്തരംവഴി സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു.

Question 7.
എന്താണ് ശ്വസനം?
Answer:
ജീവികൾ അവയുടെ പരിസരത്തുനിന്നും ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്ന പ്രക്രിയയാണ് ശ്വസനം.

Question 8.
സസ്യങ്ങൾ ശ്വസിക്കുന്നുണ്ടോ?
Answer:
ജന്തുക്കളെപ്പോലെ സസ്യങ്ങളും അന്തരീക്ഷത്തിൽനിന്ന് ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. ഇലകളിലും ഇളം കാണ്ഡങ്ങളിലും കാണപ്പെടുന്ന സൂക്ഷ്മസുഷിരങ്ങളായ ആസ്യരന്ധ്രങ്ങൾ (Stomata) വഴിയാണ് ഈ വാതകവിനിമയം നടക്കുന്നത്.

മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും Class 7 Notes

ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് പോഷണം.

പോഷണത്തിന് അഞ്ച് ഘട്ടങ്ങളാണുള്ളത്. അതിന്റെ ആദ്യഘട്ടമാണ് ആഹാരസ്വീകരണം. ആഹാരം ആദ്യം എത്തുന്നത് വായിലാണ്.

വ്യത്യസ്തതരത്തിലുള്ള ആഹാരപദാർഥങ്ങൾ കടിച്ചുമുറിക്കാനും ചവച്ചരയ്ക്കാനും നമ്മെ സഹായി ക്കുന്നത് വിവിധതരം പല്ലുകളാണ്.

വായ്ക്കുള്ളിൽ വച്ച് ചവച്ചരയ്ക്കപ്പെട്ട ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്നു. ആമാശയത്തിൽവച്ച് പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നു.

പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും ചെറുകുടലിലാണ്.

രക്തത്തിൽ എത്തിച്ചേർന്ന പോഷകഘടകങ്ങൾ ശരീരത്തിന്റെ ഭാഗമായി മാറുന്നു. ഇതാണ് സ്വാംശീകരണം (Assimilation).

ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന വിരലുകൾപോലുള്ള സൂക്ഷ്മങ്ങളായ ഭാഗങ്ങളാണ് വില്ലസുകൾ.

ദഹിച്ച ആഹാരപദാർഥങ്ങളിൽനിന്ന് പോഷകഘടകങ്ങളുടെ ആഗിരണത്തിനുശേഷമുള്ള അവശി ഷ്ടങ്ങൾ വൻകുടലിലേക്ക് നീങ്ങുന്നു.

വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ഉച്ഛ്വാസം (Inhalation) ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് നിശ്വാസം (Exhalation).

Leave a Comment