Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം

When preparing for exams, Kerala SCERT Class 7 Maths Solutions Malayalam Medium Chapter 13 ശതമാനം can save valuable time.

SCERT Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം

Class 7 Maths Chapter 13 Malayalam Medium Kerala Syllabus ശതമാനം

Question 1.
ഒരു ഇലക്ട്രോണിക്സ് കമ്പനി, അവർ കഴിഞ്ഞ വർഷം നിർമ്മിച്ച ചില ഉപകരണങ്ങൾ വില കുറച്ചു വിൽക്കുന്നു. ഓരോന്നിന്റെയും വിലക്കുറവ് ചുവടെയുള്ള പട്ടികയിൽ കാണാം:

ഉപകരണം പഴയ വില കിഴിവ്
ലാപ്ടോപ് 65000 10%
മൊബൈൽഫോൺ 25000 20%
സ്മാർട് വാച്ച് 12000 30%

ഓരോന്നിന്റെയും ഇപ്പോഴത്തെ വില കണക്കാക്കുക.
Answer:
ലാപ്ടോപിന്റെ പഴയ വില = 65000
65000 ൻ്റെ \(\frac{10}{100}\) ഭാഗം = \(\frac{6500}{100}\) = 6500
65000 രൂപയ്ക്ക് കിഴിവ് 6500 രൂപ
ഇപ്പോഴത്തെ വില = 65000 – 6500 = 58,500 രൂപ
മൊബൈൽഫോണിന്റെ പഴയ വില = 25000

25000 ൻ്റെ \(\frac{20}{100}\) ഭാഗം = \(\frac{25000 \times 20}{100}\) = 5000
25000 രൂപയ്ക്ക് കിഴിവ് 5000 രൂപ
ഇപ്പോഴത്തെ വില = 25000 – 5000 = 20,000 രൂപ
സ്മാർട് വാച്ചിന്റെ പഴയ വില = 12000

12000 ൻ്റെ \(\frac{30}{100}\) ഭാഗം = \(\frac{1200 ?}{100}\) = 3600
12000 രൂപയ്ക്ക് കിഴിവ് 3600 രൂപ
ഇപ്പോഴത്തെ വില = 12000 – 3600 = 8400 രൂപ

Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം

Question 2.
ഒരു കച്ചവടക്കാരൻ ഓരോ മാസവും അയാൾക്കു കിട്ടുന്ന ലാഭത്തിന്റെ 2% ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന കൊടുക്കുന്നു. 25000 രൂപ ലാഭം കിട്ടിയ ഒരു മാസം, അയാൾ എത്ര രൂപ യാണ് ഇങ്ങനെ സംഭാവന കൊടുക്കുന്നത്?
Answer:
ലാഭം കിട്ടിയ തുക = 25000 രൂപ
സംഭാവന കൊടുത്ത തുക = \(\frac{25000 \times 2}{100}\) = 500 രൂപ

Question 3.
(i) രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷം വരെ വാർഷിക വരുമാനമുള്ളവർ, അഞ്ചു ശതമാനം വരുമാന നികുതി അടയ്ക്കണം മുന്നര ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരാൾ എത്ര രൂപ നികുതി അടയ്ക്കണം ?
(ii) അഞ്ചുലക്ഷം മുതൽ പത്തുലക്ഷം വരെ വാർഷിക വരുമാനമുള്ളവർ, അഞ്ചുലക്ഷത്തിന്റെ അഞ്ചുശതമാനവും, മിച്ചമുള്ള തുകയ്ക്ക് ഇരുപതുശതമാനവും നികുതി അടയ്ക്കണം. ഏഴു ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരാൾ എത്ര രൂപ നികുതി അടയ്ക്കണം ?
Answer:
(i) വാർഷിക വരുമാനം = 3,50,000
നികുതി അടയ്ക്കേണ്ടത് = \(\frac{350000 \times 5}{100}\) = 17,500 രൂപ

(ii) വാർഷിക വരുമാനം = 7,00,000
അഞ്ചുലക്ഷത്തിന് കൊടുക്കേണ്ട നികുതി = \(\frac{500000 \times 5}{100}\) = 25000 രൂപ
ബാക്കി രണ്ടു ലക്ഷത്തിന്റെ നികുതി = \(\frac{200000 \times 2 ?}{100}\)
ആകെ നികുതി = 25000 + 40000 = 65000 രൂപ

Question 4.
ഒരു സ്കൂളിലെ 50 അധ്യാപകരിൽ 80% സ്ത്രീകളാണ് അവിടെ എത്ര അധ്യാപികമാരുണ്ട്?
Answer:
സ്കൂളിലുള്ള അധ്യാപികമാരുടെ എണ്ണം = 50 × \(\frac{80}{100}\) = 40

Question 5.
രണ്ടു പേർ മത്സരിച്ച ഒരു തിരഞ്ഞെടുപ്പിൽ 1450 പേർ വോട്ടു ചെയ്തു ജയിച്ച സ്ഥാനാർഥിക്ക് 52% വോട്ടുകൾ കിട്ടി.
(i) ജയിച്ചയാൾക്ക് എത്ര വോട്ടുകിട്ടി?
(ii) എത്ര വോട്ടുകളുടെ വ്യത്യാസത്തിലാണ് ജയിച്ചത്?
Answer:
(i) ജയിച്ച സ്ഥാനാർഥിക്ക് കിട്ടിയ വോട്ടുകൾ = 1450 × \(\frac{52}{100}\) = 754

(ii) തോറ്റയാൾക്ക് കിട്ടിയ വോട്ടുകൾ 1450 – 754 = 696
വോട്ടുകളുടെ വ്യത്യാസം = 754 – 696 = 58
58 വോട്ടുകളുടെ വ്യത്യാസത്തിലാണ് ജയിച്ചത്.

Question 6.
1200 പേർ എഴുതിയ ഒരു പരീക്ഷയിൽ 65% പേർക്ക് എ ഗ്രേഡ് കിട്ടി. ഇത് എത്ര പേരാണ് ?
Answer:
എ ഗ്രേഡ് കിട്ടിയ കുട്ടികളുടെ എണ്ണം = 1200 × \(\frac{65}{100}\) = 780

Question 7.
ഒരു പുരയിടത്തിൽ 32 തെങ്ങുണ്ട്. ഇത് ആകെയുള്ള മരങ്ങളുടെ 50% ആണ്. പുരയിടത്തിൽ ആകെ എത്ര മരങ്ങളുണ്ട് ?
Answer:
പുരയിടത്തിലുള്ള തെങ്ങുകളുടെ എണ്ണം = 32
പുരയിടത്തിന്റെ \(\frac{50}{100}=\frac{1}{2}\) ഭാഗമാണ് തെങ്ങുകൾ.
പുരയിടത്തിലുള്ള ആകെ മരങ്ങളുടെ എണ്ണം = 32 × \(\frac{2}{1}\) = 64

Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം

Question 8.
ഒരാൾ ഒരു മാസം ഭക്ഷണത്തിനായി 8400 രൂപ ചെലവാക്കി. ഇത് മാസവരുമാനത്തിന്റെ 25% ആണ്. അയാളുടെ മാസവരുമാനം എത്രയാണ് ?
Answer:
ഒരു മാസം ഭക്ഷണത്തിനായി ചെലവാക്കുന്ന തുക = 8400 രൂപ
മാസവരുമാനത്തിന്റെ \(\frac{25}{100}=\frac{1}{4}\) ഭാഗമാണ് ഭക്ഷണത്തിനായി ചെലവാക്കുന്നത്.
അയാളുടെ മാസവരുമാനം = 8400 × \(\frac{4}{1}\) = 33600 രൂപ

Question 9.
ഒരു ഉദാഹരണത്തിൽ നിന്നും തുടങ്ങാം, സ്കൂട്ടർ നിർമ്മിക്കുന്ന ഒരു കമ്പനി, അടുത്ത മാസം മുതൽ 4% വില കൂട്ടാൻ തീരുമാനിച്ചു. ഇപ്പോൾ 60000 രൂപ വിലയുള്ള സ്കൂട്ടറിന് അടുത്ത മാസം എത്ര രൂപ കൊടുക്കണം ?
Answer:
ഇപ്പോഴത്തെ വിലയുടെ \(\frac{4}{100}\) ഭാഗമാണ് കൂടുന്നത്.
ഒരു സംഖ്യയോട് അതിന്റെ \(\frac{4}{100}\) ഭാഗം കൂട്ടിയാൽ കിട്ടുന്നത് 1 + \(\frac{4}{100}\) = \(\frac{104}{100}\) മടങ്ങാണ്.
അപ്പോൾ പുതുക്കിയ വില, പഴയ വിലയുടെ \(\frac{104}{100}\)
60000 mg \(\frac{104}{100}\) മടങ്ങ് = 60000 × \(\frac{1}{2}\) = 62400 മടങ്ങാണ്.
അടുത്ത മാസം കൊടുക്കേണ്ടി വരുന്ന വില 62400 രൂപയാണ്.
അതായത് , 2400 രൂപ കൂടുതലാണ്.

\(\frac{x}{100}\) മടങ്ങ് എന്നതിനെ x % എന്നും പറയാം.

Question 10.
4000 രൂപ വിലയുള്ള ഒരു സൈക്കിളിന് ഇപ്പോൾ 15 % വിലക്കുറവുണ്ട്. ഇപ്പോഴത്തെ വില എത്ര രൂപയാണ് ?
Answer:
15 % കുറയുക എന്നാൽ 85 % ആകുന്നു.അതായത് \(\frac{85}{100}=\frac{17}{20}\) ഭാഗമാകുന്നു.
ഇപ്പോഴത്തെ വില = 4000 × \(\frac{17}{20}\) = 3400 രൂപ

Question 11.
കഴിഞ്ഞ വർഷം ഒരാളുടെ മാസശമ്പളം 30000 രൂപയായിരുന്നു. ഈ വർഷം ഇത് 8% കൂടി. ഇപ്പോൾ മാസശമ്പളം എത്ര രൂപയാണ്?
Answer:
8 % കൂടുക എന്നാൽ 108 % ആകുന്നു; അതായത് \(\frac{108}{100}=\frac{27}{25}\) മടങ്ങാകുന്നു.
ഇപ്പോഴത്തെ മാസശമ്പളം 30000 × \(\frac{27}{25}\) = 32400 രൂപ

Question 12.
ഒരു ചതുരത്തിന്റെ നീളവും വീതിയും 10% വീതം കുറച്ചാൽ, പരപ്പളവ് എത്ര ശതമാനം കുറയും?
Answer:
10% കുറയുക എന്നാൽ 90% ആകുന്നു; അതായത് \(\frac{90}{100}=\frac{9}{10}\) ഭാഗമാകുന്നു.
പുതിയ നീളം = പഴയ നീളം = × \(\frac{9}{10}\)
പുതിയ വീതി = പഴയ വീതി × \(\frac{9}{10}\)

പുതിയ പരപ്പളവ്= പുതിയ നീളം × പുതിയ വീതി
= (പഴയ നീളം × \(\frac{9}{10}\)) × (പഴയ വീതി × \(\frac{9}{10}\))
= (പഴയ നീളം × പഴയ വീതി) × \(\frac{81}{100}\)
= പഴയ പരപ്പളവ് × \(\frac{81}{100}\)
= പഴയ പരപ്പളവിന്റെ 81%
അതായത്, പരപ്പളവ് 9% കുറയും.

Question 13.
ഒരു ചതുരത്തിന്റെ നീളവും വീതിയും 10% വീതം കൂട്ടിയാൽ, പരപ്പളവ് എത്ര ശതമാനം കൂടും ?
Answer:
10% കൂടുക എന്നാൽ 110% ആകുന്നു; അതായത് \(\frac{110}{100}=\frac{11}{10}\) മടങ്ങാകുന്നു.
പുതിയ നീളം = പഴയ നീളം × \(\frac{11}{10}\)
പുതിയ വീതി = പഴയ വീതി × \(\frac{11}{10}\)
പുതിയ പരപ്പളവ്= പുതിയ നീളം × പുതിയ വീതി
= (പഴയ നീളം × \(\frac{11}{10}\)) × (പഴയ വീതി × \(\frac{11}{10}\))
= (പഴയ നീളം × പഴയ വീതി) × \(\frac{121}{100}\)
= പഴയ പരപ്പളവ് × \(\frac{121}{100}\)
= പഴയ പരപ്പളവിന്റെ 121 %
അതായത്, പരപ്പളവ് 21 % കൂടുന്നു.

Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം

Question 14.
750 കുട്ടികളുള്ള ഒരു സ്കൂളിൽ 450 പെൺകുട്ടികളുണ്ട്. ആകെ കുട്ടികളുടെ എത്ര ശതമാന മാണ് പെൺകുട്ടികൾ ?
Answer:
\(\frac{450}{750}\) ന്റെ 100 മടങ്ങാണ്.
\(\frac{450}{750}\) × 100 = 60
സ്കൂളിൽ 60 % പെൺകുട്ടിക്കളാണുള്ളത്.

Question 15.
30000 രൂപ ശമ്പളം കിട്ടുന്ന ഒരാൾ 8000 രൂപ ഭക്ഷണത്തിനായി ചെലവാക്കുന്നു. ഇത് ശമ്പള ത്തിന്റെ എത്ര ശതമാനമാണ് ?
Answer:
\(\frac{8000}{30000}\) ന്റെ 100 മടങ്ങാണ്.
\(\frac{8000}{30000}\) × 100 = 26\(\frac{2}{3}\)
ഭക്ഷണത്തിനായി ചെലവാക്കിയത് ശമ്പളത്തിന്റെ 26\(\frac{2}{3}\) ശതമാനമാണ്

Question 16.
4500 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ 4000 രൂപയ്ക്ക് വിൽക്കേണ്ടി വന്നാൽ, നഷ്ടം എത്ര ശതമാനമാണ്?
Answer:
നഷ്ടമായ തുക = 4500 – 4000 = 500
\(\frac{500}{4500}\) ന്റെ 100 മടങ്ങാണ്.
\(\frac{500}{4500}\) × 100 = 11\(\frac{1}{9}\)
നഷ്ടമായത് 11\(\frac{1}{9}\) ശതമാനമാണ്.

Question 17.
1600 പേർ വോട്ടു ചെയ്ത ഒരു തെരഞ്ഞെടുപ്പിൽ ജയിച്ച സ്ഥാനാർഥിക്ക് 900 വോട്ടു കിട്ടി. ഇത് ആകെ വോട്ടിന്റെ എത്ര ശതമാനമാണ് ?
Answer:
\(\frac{900}{1600}\) ന്റെ 100 മടങ്ങാണ്.
\(\frac{900}{1600}\) × 100 = 56\(\frac{1}{4}\)
56 \(\frac{1}{4}\) ശതമാനം വോട്ടാണ് ജയിച്ച സ്ഥാനാർഥിക്ക് കിട്ടിയത്.

Question 18.
സജയന്റെ ശമ്പളത്തേക്കാൾ 25% കൂടുതലാണ് അജയന്റെ ശമ്പളം. അജയന്റെ ശമ്പളത്ത ക്കാൾ എത്ര ശതമാനം കുറവാണ് സജയന്റെ ശമ്പളം ?
Answer:
സജയന്റെ ശമ്പളം 100 രൂപയായിട്ട് എടുത്താൽ. അജയന്റെ ശമ്പളം 125 രൂപയാകും.
\(\frac{125 – ?}{125}\) ന്റെ 100 മടങ്ങാണ്.
\(\frac{25}{125}\) × 100 = 20
അജയന്റെ ശമ്പളത്തേക്കാൾ 20 ശതമാനം കുറവാണ് സജയന്റെ ശമ്പളം.

Intext Questions And Answers

Question 1.
ഒരു ഉദാഹരണത്തിൽ നിന്നും തുടങ്ങാം, ഓണം പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങൾക്ക് 20% വിലക്കിഴിവുണ്ട്. 2750 രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങിയാൽ, എത്ര രൂപ കിഴിവു കിട്ടും?
Answer:
ഏതു വിലയിലും എത്ര 100 കൾ ഉണ്ടോ അതിന്റെ 20 മടങ്ങാണ് കിഴിവ്.
അതായത്, വിലയുടെ \(\frac{1}{100}\) ഭാഗത്തിന്റെ 20 മടങ്ങ്; അഥവാ \(\frac{20}{100}=\frac{2}{10}\) ഭാഗമാണ്.
അപ്പോൾ ഏതുവിലയുടെയും \(\frac{2}{10}\) ഭാഗമാണ് കിഴിവ്.
2750 \(\frac{2}{10}\) ദശാം = \(\frac{2750 \times 2}{10}\) = 550
2750 രൂപയ്ക്ക് കിഴിവ് 550 രൂപ
ഈ ഗുണനം ദശാംശരൂപം ഉപയോഗിച്ചും ചെയ്യാം:
2750 × 0.2 = 550

Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം

Question 2.
മറ്റൊരു ഉദാഹരണം നോക്കാം, ഒരു സഹകരണ ബാങ്കിൽ ഒരു വർഷത്തെ സ്ഥിരനിക്ഷേപത്തിന് 8% പലിശ കിട്ടും. 6500 രൂപ നിക്ഷേപിച്ചാൽ, ഒരു വർഷത്തിനുശേഷം എത്ര രൂപ കിട്ടും?
Answer:
ഏതു വിലയിലും എത്ര 100 കൾ ഉണ്ടോ അതിന്റെ 8 മടങ്ങാണ് കിഴിവ്.
അതായത്, വിലയുടെ \(\frac{1}{100}\) ഭാഗത്തിന്റെ 8 മടങ്ങ്; അഥവാ \(\frac{8}{100}\) ഭാഗമാണ്.
അപ്പോൾ ഏതുവിലയുടെയും \(\frac{8}{100}\) ഭാഗമാണ് കിഴിവ്.
6500 ng \(\frac{8}{100}\) ഭാഗം = \(\frac{6500 \times 8}{100}\) = 520
6500 രൂപയ്ക്ക് കിഴിവ് 520 രൂപ
അപ്പോൾ 6500 രൂപ നിക്ഷേപിച്ചാൽ, ഒരു വർഷം കഴിയുമ്പോൾ 520 രൂപ പലിശയും ചേർത്ത്
6500 + 520 = 7020 രൂപ കിട്ടും.

സാധാരണയായി ഉപയോഗിക്കുന്ന ചില ശതമാനങ്ങളെ ഭിന്നരൂപത്തിൽ എഴുതാം.
Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം 1

Question 3.
ഉദാഹരണമായി, 350 കുട്ടികൾ എഴുതിയ ഒരു പരീക്ഷയിൽ 70% കുട്ടികളാണ് ജയിച്ചത് .അപ്പോൾ ജയിച്ചവർ എത്ര പേരാണ്?
Answer:
പരീക്ഷ എഴുതിയവരിൽ \(\frac{70}{100}=\frac{7}{10}\) ഭാഗമാണ് ജയിച്ചത്.
അപ്പോൾ, 350 × \(\frac{7}{10}\) = 245 കുട്ടികളാണ് ജയിച്ചത്

Question 4.
മറ്റൊരു കണക്കു നോക്കാം, ഒരു ചതുരത്തിന്റെ നീളം 10% കൂട്ടുകയും, വീതി 10% കുറയ്ക്കുകയും ചെയ്ത്, പുതിയൊരു ചതുരം ഉണ്ടാക്കിയാൽ, പരപ്പളവിൽ എന്തു വ്യത്യാസമാണ് ഉണ്ടാകുന്നത് ?
Answer:
10 % കൂടുക എന്നാൽ 110% ആകുന്നു; അതായത് \(\frac{110}{100}=\frac{11}{10}\) മടങ്ങാകുന്നു.
പുതിയ നീളം = പഴയ നീളം × \(\frac{11}{10}\)
10% കുറയുക എന്നാൽ 90% ആകുന്നു; അതായത് \(\frac{90}{100}=\frac{9}{10}\) ഭാഗമാകുന്നു.
പുതിയ വീതി = പഴയ വീതി = × \(\frac{9}{10}\)
പുതിയ പരപ്പളവ്= പുതിയ നീളം × പുതിയ വീതി
= (പഴയ നീളം × \(\frac{11}{10}\)) × (പഴയ വീതി × \(\frac{9}{10}\))
= (പഴയ നീളം x പഴയ വീതി) × \(\frac{99}{100}\)
= പഴയ പരപ്പളവ് × \(\frac{99}{100}\)
= പഴയ പരപ്പളവിന്റെ 99%
അതായത്, പരപ്പളവ് 1% കുറയും.

Question 5.
മറ്റൊരു ഉദാഹരണം നോക്കാം,പൊതുമേഖലയിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വർഷത്തിലൊരിക്കൽ ശമ്പളത്തിനു പുറമെ ഒരു നിശ്ചിത തുക കൊടുക്കാറുണ്ട്. ഇതിനെ ബോണസ് എന്നാണു പറയുന്നത്. സാധാരണയായി, വാർഷിക വരുമാനത്തിന്റെ 4\(\frac{2}{3}\)% ആണ് ബോണസ്. ഇത് വാർഷിക വരുമാനത്തിന്റെ എത്ര ഭാഗമാണ് ?
Answer:
ഇത് \(\frac{1}{100}\) ന്റെ 4\(\frac{2}{3}\) മടങ്ങാണ്.
അതായത്, \(\frac{1}{100} \times \frac{14}{3}=\frac{7}{150}\)
അപ്പോൾ ഭാഗം \(\frac{7}{150}\) എന്നതിനെയാണ് 4 \(\frac{2}{3}\)% എന്നു പറയുന്നത്.

Question 6.
മറ്റൊരു ഉദാഹരണം നോക്കാം, \(\frac{2}{3}\) ഭാഗം എന്നതിനെ ശതമാനമായി പറയുന്നതെങ്ങനെ ?
Answer:
ശതമാനസംഖ്യയെന്നു പറയുന്നത് \(\frac{2}{3}\) ന്റെ 100 മടങ്ങാണ്
അതായത്, \(\frac{2}{3}\) × 100 = \(\frac{200}{3}\) = 66\(\frac{2}{3}\)
\(\frac{2}{3}\) ഭാഗം എന്നത് 66 \(\frac{2}{3}\) % ആണ്.

Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം

Percents Class 7 Questions and Answers Malayalam Medium

Question 1.
ഒരു കടയുടമ തന്റെ പ്രതിമാസ ലാഭത്തിന്റെ 12 % അനാഥാലയത്തിനു നൽകുന്നതിനായി നീക്കിവെക്കുന്നു. ഒരു മാസം അദ്ദേഹത്തിന് 60000 രൂപ ലാഭമായി ലഭിച്ചു. ഇതിൽ എത്ര രൂപയാണ് അദ്ദേഹം അനാഥാലയത്തിന് സംഭാവന നൽകിയത് ?
Answer:
അനാഥാലയത്തിന് സംഭാവന നൽകിയ തുക = 60000 × \(\frac{12}{100}\)
= 7200 രൂപ

Question 2.
ഒരു വ്യക്തി ഭക്ഷണത്തിനായി പ്രതിമാസം 5000 രൂപ ചെലവഴിക്കുന്നു. ഇത് പ്രതിമാസ വരുമാനത്തിന്റെ 20% ആണ് . അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം എത്രയാണ്?
Answer:
പ്രതിമാസ വരുമാനത്തിന്റെ \(\frac{20}{100}\) = \(\frac{1}{5}\) ഭാഗമാണ് അദ്ദേഹം ഭക്ഷണത്തിനായി പ്രതിമാസം ചെലവഴി ക്കുന്നത് .
അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം = 5000 × \(\frac{5}{1}\) = 25000 രൂപ

Question 3.
800 രൂപ വിലയുള്ള ഒരു ഷർട്ട് ഇപ്പോൾ 20% കുറവ് വിലയ്ക്ക് വിൽക്കുന്നു. ഇപ്പോഴത്തെ വില എത്രയാണ്?
Answer:
20 % കുറയുക എന്നാൽ 80 % ആകുന്നു.അതായത് \(\frac{80}{100}=\frac{2}{25}\) ഭാഗമാകുന്നു.
ഇപ്പോഴത്തെ വില = 800 × \(\frac{2}{25}\) = 640 രൂപ

Question 4.
പ്രതിമാസം 45,000 രൂപ സമ്പാദിക്കുന്ന ഒരാൾ 10,500 രൂപ വാടകയ്ക്ക് ചെലവഴിക്കുന്നു. ഈ ചെലവ് അവരുടെ വരുമാനത്തിന്റെ എത്ര ശതമാനത്തെ പ്രതിനിധീകരിക്കുന്നു?
Answer:
\(\frac{10500}{45000}\) ന്റെ 100 മടങ്ങാണ്.
\(\frac{7}{30}\) × 100 = 23\(\frac{1}{3}\)%

Percents Class 7 Notes Malayalam Medium

ഗണിതശാസ്ത്രത്തിലെ പ്രധാനപ്പെട്ട ആശയങ്ങളിലൊന്നായ ‘ശതമാനം’ എന്ന വിഷയമാണ് നമ്മൾ ഈ അധ്യായത്തിൽ ചർച്ച ചെയുന്നത്. ഒരു സംഖ്യയെ 100-ൻറെ ഭിന്നസംഖ്യയായി പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് ശതമാനം. “ശതമാനം” എന്ന പദത്തിന്റെ അർത്ഥം “നൂറിന്” എന്നാണ്. ഷോപ്പിംഗ് സമയത്ത് കിഴിവുകൾ കണക്കാക്കുക, സ്പോർട്സിലെ സ്ഥിതിവിവരക്കണക്കുകൾ മനസ്സിലാക്കുക, റിപ്പോർട്ടുകളിലെ ഡാറ്റ വിശകലനം ചെയ്യുക എന്നിങ്ങനെ വിവിധ യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ നമ്മൾ ശതമാനങ്ങൾ കാണേണ്ടി വരുന്നു.

ഈ അധ്യായത്തിൽ,

  • ഭിന്നസംഖ്യകളെയും, ദശാംശരൂപത്തിനെയും എങ്ങനെയാണ് ശതമാനത്തിലേക്ക് മാറ്റുന്നത്.
    ഒരു സംഖ്യയുടെ ശതമാനം എങ്ങനെയാണ് കാണുന്നത്.
  • ശതമാനം വർദ്ധനവ് അല്ലെങ്കിൽ കുറവ് എങ്ങനെ കണ്ടെത്താം.
  • ദൈനംദിന ജീവിതത്തിൽ ശതമാനം ഏതൊക്കെ സാഹചര്യങ്ങളിൽ ഉപയോഗിക്കാം തുടങ്ങിയ വയാണ് ഈ അധ്യായത്തിൽ, ചർച്ചചെയ്യുന്നത്.
  • ഈ അധ്യായതിലൂടെ ശതമാനം കൃത്യമായി കണ്ടെത്താനും അത് ദൈനംദിന ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാമെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം

മറ്റ് ചില ശതമാനങ്ങൾ
പണമിടപാടുകളിൽ മാത്രമല്ല, മറ്റു പല സന്ദർഭങ്ങളിലും ശതമാനക്കണക്ക് പറയാറുണ്ട്.

ഭിന്നവും ശതമാനവും
ശതമാനം
ഒരു സംഖ്യയുടെ നൂറിലൊരു ഭാഗത്തിന്റെ നിശ്ചിത മടങ്ങിനെയാണ് ശതമാനമായി പറയുന്നത്.
ഉദാഹരണമായി, 97% എന്നാൽ \(\frac{97}{100}\) ഭാഗമാണ് . അതായത് ന്റെ \(\frac{1}{100}\) മടങ്ങാണ്.

പൊതുവെ പറഞ്ഞാൽ,
ശതമാനമായി പറഞ്ഞിരിക്കുന്ന ഭാഗത്തിനെ ഭിന്നസംഖ്യയായി മാറ്റാൻ, ആ സംഖ്യയുടെ \(\frac{1}{100}\) ഭാഗം കണക്കാക്കണം.

ശതമാനമായി പറഞ്ഞിരിക്കുന്ന ഭാഗങ്ങളെ ഭിന്നസംഖ്യാഭാഗങ്ങളായി എഴുതുക.
Class 7 Maths Chapter 13 Solutions Malayalam Medium ശതമാനം 2

പൊതുവെ പറഞ്ഞാൽ,
ഭിന്നസംഖ്യയായി പറഞ്ഞിരിക്കുന്ന ഭാഗത്തിനെ ശതമാനമായി മാറ്റാൻ, ഭിന്നസംഖ്യയുടെ 100 മടങ്ങ് കണക്കാക്കണം.

ശതമാനമായി പറഞ്ഞിരിക്കുന്ന ഭാഗത്തിനെ ഭിന്നസംഖ്യയായി മാറ്റാൻ, ആ സംഖ്യയുടെ \(\frac{1}{100}\) ഭാഗം കണക്കാക്കണം.
ഭിന്നസംഖ്യയായി പറഞ്ഞിരിക്കുന്ന ഭാഗത്തിനെ ശതമാനമായി മാറ്റാൻ, ഭിന്നസംഖ്യയുടെ 100 മടങ്ങ് കണക്കാക്കണം.

Leave a Comment