Students rely on Kerala Syllabus 9th Standard Chemistry Notes Pdf Download Chapter 8 Extra Questions and Answers Malayalam Medium കാർബണിക രസതന്ത്രം to help self-study at home.
Std 9 Chemistry Chapter 8 Extra Questions and Answers Malayalam Medium കാർബണിക രസതന്ത്രം
Question 1.
ചുവടെ നൽകിയിട്ടുള്ള സംയുക്തങ്ങളുടെ കണ്ടൻസ്ഡ് ഫോർമുല എഴുതുക.


Answer:
a) CH3-CH2-CH3
b) CH2=CH2
c) CH2=CH-CH3
d) CH≡CH
Question 2.
ഹൈഡ്രജനും കാർബണും മാത്രമടങ്ങിയിട്ടുള്ള സംയുക്തങ്ങളാണ് _____________ .
Answer:
ഹൈഡ്രോകാർബണുകൾ
Question 3.
ചുവടെ നൽകിയിട്ടുള്ള ഹോമലോഗ് സീരീസിലെ അടുത്ത അംഗങ്ങളുടെ രാസസൂത്രം എഴുതുക.
C3H4, C4H6 C5H8 (A), (B)
Answer:
A – C6H10,
B – C7H12
![]()
Question 4.
ചുവടെ നൽകിയിട്ടുള്ള ഹൈഡ്രോകാർബണുകളുടെ തന്മാത്രസൂത്രം എഴുതുക.

Answer:
a) C5H8
b) C4H10
c) C3H6
d) C2H4
Question 5.
ചുവടെ നൽകിയിട്ടുള്ള ഹൈഡ്രോകാർബണുകളുടെ ഘടന ചിത്രീകരിക്കുക. കണ്ടൻസ്ഡ് ഫോർമുല എഴുതുക.
a) പ്രൊപ്പീൻ
b) പ്രൊപ്പൈൻ
c) ഈഥീൻ
d) ഈഥൈൻ
Answer:

![]()
Question 6.
ആൽക്കീനുകളുടെ പൊതുവാക്യം ______________ ആണ്.
Answer:
CnH2n
Question 7.
ചേരുംപടി ചേർക്കുക.
| A | B | C |
| ആൽക്കെയ്ൻ | CnH2n | ബ്യൂട്ടെയ്ൻ |
| ആൽക്കീൻ | CnH2n-2 | ഈഥൈൻ |
| ആൽക്കൈൻ | CnH2n+2 | പ്രൊപ്പീൻ |
Answer:
| A | B | C |
| ആൽക്കെയ്ൻ | CnH2n+2 | ബ്യൂട്ടെയ്ൻ |
| ആൽക്കീൻ | CnH2n | പ്രൊപ്പീൻ |
| ആൽക്കൈൻ | CnH2n-2 | ഈഥൈൻ |
Question 8.
C4H10, C5H12 എന്നിവ ഹോമലോഗുകൾ ആണ്. ഈ പ്രസ്താവനയിൽ നിന്നും എന്തെല്ലാം അനുമാനിക്കാം.
Answer:
- ഇവയെ ഒരു പൊതുവാക്യം ഉപയോഗിച്ച് സൂചിപ്പിക്കാം.
- ഇവ തമ്മിൽ -CH4– ഗ്രൂപ്പിന്റെ വ്യത്യാസം ഉണ്ട്.
- രാസഗുണങ്ങളിൽ സാദൃശ്യം കാണിക്കുന്നു.
- ഭൗതിക ഗുണങ്ങളിൽ ക്രമാവർത്തന പ്രവണത പ്രകടിപ്പിക്കുന്നു.
![]()
Question 9.
ആൽക്കൈൻ കുടുംബത്തിലെ ആദ്യത്തെ അംഗം ________________ ആണ്.
(CH, C2H2, C3H4,C4H6)
Answer:
C2H2
Question 10.
ഒരു ഹൈഡ്രോകാർബണിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുന്നു.
· ചെയിനിൽ നാല് കാർബൺ ആറ്റങ്ങൾ ഉണ്ട്.
· രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമുണ്ട്.
a) ഹൈഡ്രോകാർബണിന്റെ ഓപ്പൺ ചെയ്ൻ ഘടന രണ്ട് രീതിയിൽ ചിത്രീകരിക്കുക.
b) രണ്ടിന്റെയും കണ്ടൻസ്ഡ് ഫോർമുല എഴുതുക.
c) തന്മാത്രസൂത്രവും IUPAC നാമവും എഴുതുക.
d) ഇതേ തന്മാത്രസൂത്രമുള്ള വലയ സംയുക്തത്തിന്റെ ഘടന ചിത്രീകരിച്ച് പേരെഴുതുക.
Answer:

(ii) CH3-CH=CH-CH3
c) C4H8 – ബ്യൂട്ടിൻ
d) സൈക്ലോബ്യൂട്ടിൻ

Question 11.
ചുവടെ നൽകിയിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏതാണ്?
a) ആൽക്കെയ്ൻ
b) ആലിസൈക്ലിക്
c) ആൽക്കെൻ
d) ആൽക്കീൻ
Answer:
b) ആലിസൈക്ലിക്
Question 12.
തനതായ ഗന്ധമുള്ള ഓർഗാനിക് സംയുക്തങ്ങളാണ് ______________ .
Answer:
അരോമാറ്റിക് സംയുക്തങ്ങൾ.
Question 13.
രണ്ട് സംയുക്തങ്ങൾ നൽകിയിരിക്കുന്നു.

a) ഈ സംയുക്തങ്ങൾ തമ്മിൽ സ്വഭാവത്തിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.
b) ഈ സംയുക്തങ്ങളുടെ തന്മാത്രസൂത്രവും പേരും എഴുതുക.
Answer:
a) A – ആലിസൈക്ലിക്;
B – അരോമാറ്റിക്
b) A – C6H12 – സൈക്ലോഹെയ്ൻ
B – C6H6 – ബെൻസീൻ
Question 14.
ചുവടെ നൽകിയിട്ടുള്ളവയുടെ IUPAC നാമം എഴുതുക.
a) CH3-CH2-CH2-CH3
b) CH2=CH-CH3
c) CH3-CH3
d) CH≡CH
Answer:
a) ബ്യൂട്ടെയ്ൻ
b) പ്രൊപ്പീൻ
c) ഈഥെയ്ൻ
d) ഈഥൈൻ
Question 15.
ഒരു ഹൈഡ്രോകാർബണുമായി ബന്ധപ്പെട്ട ചില സൂചനകൾ നൽകിയിരികുന്നു.
• മുഖ്യചെയിനിൽ മൂന്ന് കാർബൺ ആറ്റങ്ങൾ
· രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനം
a) ഹൈഡ്രോകാർബണിന്റെ ഘടന ചിത്രീകരിക്കുക.
b) ഈ ഹൈഡ്രോകാർബണിന്റെ IUPAC നാമം എഴുതുക.
c) കണ്ടൻസ്ഡ് ഫോർമുല എഴുതുക.
d) തന്മാത്രാസൂത്രമെഴുതുക.
e) ഇതേ തന്മാത്രാസൂത്രമുള്ള വലയ സംയുക്തത്തിന്റെ ഘടന ചിത്രീകരിക്കുക, പേരെഴുതുക.
Answer:

b) പ്രൊപ്പീൻ
c) CH2=CH-CH3
d) C3H6
e) സൈക്ലോപ്രൊപ്പെയ്ൻ

![]()
Question 16.
ഒരു ഹൈഡ്രോകാർബണിന്റെ ഘടന താഴെ കൊടുത്തിരിക്കുന്നു.
a. ഈ സംയുക്തത്തിൽ ഏത് തരം സംയോജക ബന്ധനം ആണ് ഉള്ളത്?
b. ഹൈഡ്രോകാർബണുകൾ എന്നാൽ എന്താണ്?
c. മൂന്ന് കാർബൺ ആറ്റങ്ങളുള്ള ഒരു വലയ ഹൈഡ്രോകാർബണിന്റെ ഘടന വരയ്ക്കുക.
d. ഒരു മൂലകത്തിന്റെ ആറ്റങ്ങൾ തമ്മിൽ സംയോജിപ്പിക്കാനുള്ള കഴിവിനെ – എന്ന് വിളിക്കുന്നു.
Answer:
a. ഏകബന്ധനം
b. കാർബണും ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങൾ.
c. സൈക്ലോപ്രൊപ്പെയ്ൻ

d. കാറ്റിനേഷൻ
Question 17.
രണ്ട് ഹൈഡ്രോകാർബണുകളുടെ തന്മാത്രാസൂത്രം നൽകിയിരിക്കുന്നു.
a) C4H8
b) C3H8
ഘടന വരച്ച് അവയുടെ കണ്ടൻസ്ഡ് ഫോർമുലയും IUPAC നാമവും എഴുതുക.
Answer:

Question 18.
ചുവടെ നൽകിയിട്ടുള്ളവയുടെ IUPAC നാമം എഴുതുക.

Answer:
a) പ്രൊപ്പീൻ
b) പ്രൊപ്പൈൻ
Question 19.
പ്രകൃതിയിൽ ഏറ്റവും കൂടുതൽ അളവിൽ കാണപ്പെടുന്ന ഫോസിൽ ഇന്ധനമേതാണ്?
Answer:
കൽക്കരി
Question 20.
പെട്രോളിയത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ ഏതാണ്?
Answer:
അംശ്വിക സ്വേദനം
Question 21.
കൽക്കരി രൂപപ്പെടുന്ന പ്രക്രിയ _________________ എന്നറിയപ്പെടുന്നു.
Answer:
കാർബണൈസേഷൻ.
Question 22.
ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിട്ടുള്ള കൽക്കരിയുടെ രൂപം ഏതാണ്?
Answer:
ആന്ത്രസൈറ്റ്
Question 23.
കൽക്കരിയുടെ വിവിധ രൂപങ്ങൾ ഏവ?
Answer:
ആന്ത്രസൈറ്റ്, ബിറ്റുമിനസ് കോൾ, ലിഗ്നൈറ്റ്, പീറ്റ്.
Question 24.
പ്രധാനപ്പെട്ട ഫോസിൽ ഇന്ധനങ്ങൾ ഏവ?
Answer:
കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം.
Question 25.
എൽ.പി.ജി (LPG) എൽ.എൻ.ജി (LNG) സി.എൻ.ജി (CNG) ഇവയെന്താണ്?
Answer:
- ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്ന ദ്രവീകരിച്ച പെട്രോളിയം ഗ്യാസാണ് LPG. ഇതിലെ മുഖ്യഘടകം ബ്യൂട്ടെയ്ൻ ആണ്.
- ദ്രവീകരിച്ച പ്രകൃതിവാതകമാണ് എൽ.എൻ.ജി (Liquified Natural Gas). വളരെ ഉയർന്ന മർദത്തിൽ മീഥെയ്ൻ വാതകം ദ്രവീകരിച്ചാണ് ഇത് നിർമ്മിക്കുന്നത്. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ പുറംതള്ളൽ കുറവായതിനാൽ ഇത് ഒരു പരിസ്ഥിതിസൗഹൃദ ഇന്ധനമാണ്.
- ഉന്നത മർദ്ദത്തിലുള്ള പ്രകൃതിവാതകമാണ് CNG. ഇതിലെ മുഖ്യഘടകം മീഥെയ്നാണ്. മാലിന്യം കുറഞ്ഞ വാഹന ഇന്ധനമായി ഉപയോഗിക്കുന്നു.
![]()
Question 26.
ഹരിതഗൃഹപ്രഭാവം, ആഗോളതാപനം ഇവയെന്താണ്?
Answer:
അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങളുടെ (ഉദാ: കാർബൺ ഡൈഓക്സൈഡ്, ജലബാഷ്പം)
മുതലായവയുടെ അളവ് വർധിക്കുന്നതു മൂലം അന്തരീക്ഷ താപനില വർധിക്കുന്നതാണ് ഹരിതഗൃഹപ്രഭാവം.
ഹരിതഗൃഹപ്രഭാവം മൂലം ഭൂമിയുടെ ശരാശരി താപനില വർധിക്കുന്നതാണ് ആഗോളതാപനം.
Question 27.
a) ആഗോളതാപനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഏവ?
b) ആഗോളതാപനം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
Answer:
a)
- പർവ്വതമുകളിലുള്ള മഞ്ഞുരുകി നദികളിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നു.
- സമുദ്രദ്വീപുകൾ വെള്ളത്തിനടിയിൽ ആകുന്നു.
- താപനില വർദ്ധനവുമൂലം കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നു.
- കൃഷിഭൂമികൾ നശിക്കുന്നു.
b)
- ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.
- കൂടുതൽ വൃക്ഷങ്ങൾ നട്ടുവളർത്തുക.
- വനനശീകരണം തടയുക.
Question 28.
ചേരുംപടി ചേർക്കുക.
| A | B | C |
| കൽക്കരി | ഹരിതഗൃഹപ്രഭാവം | ബ്യൂട്ടെയ്ൻ |
| LPG | കാർബണൈസേഷൻ | മീഥെയ്ൻ |
| ആഗോളതാപനം | ഗാർഹിക ഇന്ധനം | ആന്ത്രസൈറ്റ് |
Answer:
| A | B | C |
| കൽക്കരി | കാർബണൈസേഷൻ | ആന്ത്രസൈറ്റ് |
| LPG | ഗാർഹിക ഇന്ധനം | ബ്യൂട്ടെയ്ൻ |
| ആഗോളതാപനം | ഹരിതഗൃഹപ്രഭാവം | മീഥെയ്ൻ |