Students can read Kerala SSLC Malayalam 1 Question Paper March 2021 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 1 Question Paper March 2021 (Kerala Padavali)
Time: 1½ Hours
Total Score: 40 Marks
നിർദ്ദേശങ്ങൾ :
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- 1 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.
1 മുതൽ 6 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം)
Question 1.
കവികൾക്ക് ലോകമെമ്പാടും
ഒരു ഭാഷയേയുള്ളു;
ഇലകൾക്കും തത്തകൾക്കും
ഗൗളികൾക്കുമെന്നപോലെ. (കവികളുടെ ഭാഷ) (1)
-ഈ വരികളുടെ പൊരുളെന്ത്?
- വികാരപ്രകടനങ്ങൾ ഭാഷക്ക് അതീതമാണ്.
- കവികൾ ജീവികളുടെ ഭാഷയിൽ സംസാരിക്കുന്നു.
- ഇലകൾക്കും തത്തകൾക്കും കാവ്യഭാഷയറിയാം.
- ഗൗളികളുടെ ഭാഷയിൽ കവിതയുണ്ട്.
Answer:
വികാരപ്രകടനങ്ങൾ ഭാഷയ്ക്ക് അതീതമാണ്.
Question 2.
ഭാവശാലികൾ പിരിഞ്ഞുകൂടിയാ- (1)
ലീവിധം വികലമാം സുഖോദയം (പ്രിയദർശനം) – അടിവരയിട്ട പദത്തിന്റെ അർത്ഥം കണ്ടെത്തുക.
- ശാലീനതയുള്ളവർ
- സ്നേഹമുള്ളവർ
- വികാരത്തിന് അടിപ്പെട്ടവർ
- നിരാശയുള്ളവർ
Answer:
സ്നേഹമുള്ളവർ
Question 3.
“എന്റെ ആശയ്ക്ക് ഒരു താങ്ങലും കൂടിയായി” (ഋതുയോഗം) (1)
-രാജാവിന്റെ ആശയ്ക്ക് താങ്ങലായതെന്ത്? (1)
- പുരുവംശത്തിലാണ് കുട്ടി ജനിച്ചത് എന്ന അറിവ്.
- കുട്ടിക്ക് രക്ഷയുണ്ടെന്ന അറിവ്.
- കുട്ടിയുടെ അവിനയം.
- കുട്ടി വികൃതിയാണെന്ന തോന്നൽ
Answer:
പുരുവംശത്തിലാണ് കുട്ടി ജനിച്ചത് എന്ന അറിവ്.
Question 4.
“ആ ഒന്നാമത്തെ അപകടം അങ്ങനെ കഴിഞ്ഞു. എങ്കിലും അപ്പോഴും അയാളുടെ മനസ്സിൽ ഒരു വല്ലാത്ത പരിഭ്രമമുണ്ടായി രുന്നു”. (പാവങ്ങൾ) (1)
– ഴാങ് വാൽ ഴാങ്ങിന്റെ പരിഭ്രമത്തിന് കാരണമെന്തായിരുന്നു?
- മോഷണം കുറ്റമാണെന്ന തോന്നൽ
- തിരിക്കുറ്റിയുടെ ഒച്ച കേട്ട് മനുഷ്യർ ഉണരുമെന്ന പേടി.
- തനിക്ക് എവിടേയും അഭയം ലഭിക്കില്ല എന്ന തോന്നൽ.
- താൻ ചെയ്തത് നന്ദികേടാണെന്ന തോന്നൽ.
Answer:
താൻ ചെയ്തത് നന്ദികേടാണെന്ന തോന്നൽ
Question 5.
ഉജ്ജ്വലമുഹൂർത്തം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം കണ്ടെത്തുക. (1)
- ഉജ്ജ്വലവും മുഹൂർത്തവും
- ഉജ്ജ്വലമായ മുഹൂർത്തം
- ഉജ്ജ്വലത്തിന്റെ മുഹൂർത്തം
- ഉജ്ജ്വലമെന്ന മുഹൂർത്തം
Answer:
ഉജ്ജ്വലമായ മുഹൂർത്തം
Question 6.
ആരൊരാളിക്കുതിരയെക്കെട്ടുവാൻ
ആരൊരാളിതിൻ മാർഗം മുടക്കുവാൻ? (അശ്വമേധം) (1)
-കവിയുടെ പ്രഖ്യാപനത്തിന്റെ പൊരുൾ എന്ത്?
- കവിയുടെ കുതിരയെ ആർക്കും കെട്ടാനാവില്ല.
- സർഗശക്തിയെ ആർക്കും തടയാനാവില്ല.
- കവിയെ ആർക്കും നിഷേധിക്കാനാവില്ല.
- അശ്വമേധം ആർക്കും തടയാനാവില്ല.
Answer:
സർഗശക്തിയെ ആർക്കും തടയാനാവില്ല
7 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം)
Question 7.
‘നിന്നാലസാധുമായില്ലൊരു കർമ്മവും
നിർണയമെങ്കിലുമൊന്നിതു കേൾക്ക നീ’. (-ലക്ഷ്മണസാന്ത്വനം) (2)
-ശ്രീരാമന് ലക്ഷ്മണനിലുള്ള വിശ്വാസം ഈ വരികളിൽ എങ്ങനെ പ്രകടമാവുന്നു?
Answer:
ലക്ഷ്മണന്റെ കഴിവിലും സത്യസന്ധതയിലുള്ള മതിപ്പും, ലക്ഷ്മ ണനോടുള്ള ജേഷ്ഠവാത്സല്യവും, ലക്ഷ്മണന്റെ വ്യക്തിത്വത്തി ലുള്ള വിശ്വാസവും ഇവിടെ പ്രകടമാകുന്നു.
Question 8.
‘ബാഹുജനെന്നുള്ളതേ നമുക്കൊന്നു മുറ്റം’ (പ്രലോഭനം) (2)
-പുഷ്കരൻ ഇങ്ങനെ സങ്കടപ്പെടാനുള്ള കാരണമെന്ത്?
Answer:
പുഷ്കരന് നാടും നഗരവും കുടയും ചാമരവും (രാജത്വ ചിഹ്ന ങ്ങൾ ഇല്ല. ശത്രുക്കളെ നേരിടാൻ സൈന്യമില്ല. ബാഹുജൻ ആണെന്ന് മാത്രം.
Question 9.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കി മാറ്റി എഴുതുക. (2)
മെത്രാൻ ആ സമയത്ത് കുനിഞ്ഞു നിന്ന്, കൊട്ട തടത്തിൽ വീണ തുകൊണ്ടു കേടുവന്ന ഒരു പൂച്ചെടിയെ സൂക്ഷിച്ചു നോക്കി വ സനിക്കുകയായിരുന്നു.
Answer:
മെത്രാൻ ആ സമയത്ത് കുനിഞ്ഞു നിന്നു. അദ്ദേഹം കൊട്ട തട ത്തിൽ വീണതുകൊണ്ട് കേടുവന്ന ഒരു പൂച്ചെടിയെ സൂക്ഷിച്ചു നോക്കി വ്യസനിക്കുകയായിരുന്നു.
Question 10.
‘വൃദ്ധയും വലാതെ പരുങ്ങിപ്പോയി. സ്ഥലകാലങ്ങളോട് പൊരു പ്പെടാത്ത ഈ അതിഥി ആരാണ്? (വിശ്വരൂപം)
-അടിവരയിട്ട് പ്രയോഗത്തിന്റെ അർത്ഥതലം എഴുതുക.
Answer:
താഴത്തു കുഞ്ഞുക്കുട്ടിയമ്മയെ കാണാൻ ആ ഉൾനാട്ടിൽ ആരും തന്നെ വരാനില്ല. വിദേശത്തായിരുന്നപ്പോൾ പാശ്ചാത്യവേഷത്തി ലുള്ള (ഇവിടെ സുധീറിന്റെ വേഷം) നിരവധി സന്ദർശകർ വീട്ടിൽ വരാറുണ്ടായിരുന്നു.
Question 11.
കഷ്ടകാലമഖിലം കഴിഞ്ഞു ഹാ! (2)
ദിഷ്ടമീ വടിവിയന്നു വന്നപോൽ ദൃഷ്ടനായിഹ ഭവാൻ; ഭവാ
ണ്ടിഷ്ടയാം ‘നളിനി’ ഞാൻ മഹാമതേ (പ്രിയദർശനം)
-നളിനിക്ക് ദിവാകരനോടുള്ള പ്രണയം ഈ വരികളിൽ എങ്ങനെ പ്രകടമാവുന്നു?
Answer:
നളിനി, തന്നെ ദിവാകരന് പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്രയും കാലം ദിവാകരന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ദിവാകരനെ കണ്ടുമുട്ടിയതിൽ കഷ്ടകാലം കഴിഞ്ഞു വെന്ന് നളിനി പറയുന്നു. അതിൽ നളിനി ആശ്വസിക്കുന്നു.
12 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (4 സ്കോർ വീതം)
Question 12.
‘ഇവന്റെ മാതാവിന്റെ പേർ ശകുന്തള എന്നാണോ? എന്നാൽ അനേകം പേർക്ക് ഒരു പേരുതന്നെ വരാറുണ്ടല്ലോ. ഈ പ്രസ്താവം കാനൽജലം പോലെ ഒടുവിൽ എനിക്കു വിഷാദ ത്തിന് ഇടയാക്കാതിരുന്നാൽ കൊള്ളാമായിരുന്നു’. (ഋതുയോഗം) (4)
-രാജാവ് ഇങ്ങനെ വിചാരപ്പെടുന്നതിന് കാരണം എന്തായിരി ക്കും? നാടകത്തിലെ മറ്റു സന്ദർഭങ്ങൾക്കൂടി പരിഗണിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കശ്യപാശ്രമത്തിൽ സിംഹക്കുട്ടിയുമായി കളിക്കുന്ന ബാലനെ കാണുന്ന ദുഷ്യന്ത മഹാരാജാവിന് ആ ബാലനോട് വാത്സല്യം തോന്നുന്നു. പുരുവംശജാതനാണ് ആ ബാലൻ എന്നും അപ്സ രബന്ധം കൊണ്ട് ആ ബാലന്റെ മാതാവ് ആ ആശ്രമത്തിൽ പ്രസ വിച്ചതാണെന്നും തിരിച്ചറിയുന്ന രാജാവ് അത് ശകുന്തളയല്ലേ എന്നു സംശയിക്കുന്നു. ശകുന്തലാസം എന്ന പദപ്രയോഗം അതിന് ഊന്നൽ നൽകുന്നു. എങ്കിലും ശകുന്തളയെ അ ഷിച്ചു നടന്ന ദുഷ്യന്തൻ ചിന്താക്കുഴപ്പത്തിലാകുന്നു. ഒരേ പേരുള്ള ധാരാളം പേർ കാണുമല്ലോ എന്ന ചിന്തയാണ് ദുഷ ആനെ കുഴയ്ക്കുന്നത്.
Question 13.
‘വെള്ളിസ്സാമാനം പട്ടാളമാറാപ്പിലിട്ടു. കൊട്ട് വലിച്ചെറിഞ്ഞു. തോട്ടം പിന്നിട്ടു നരിയെപ്പോലെ മതിൽ ചാടിക്കടന്ന് ഒരു പാച്ചിൽ കൊടുത്തു’. (പാവങ്ങൾ) (4)
-ഴാങ് വാൽ ഴാങ്ങിന്റെ മാനസികാവസ്ഥ ഈ സന്ദർഭത്തിൽ എങ്ങനെ പ്രകടമാവുന്നു? പാഠഭാഗ് വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പാവങ്ങൾ എന്ന കൃതിയിൽ അഭയം കൊടുത്ത മെത്രാന്റെ അര മനയിൽ നിന്ന് വെള്ളി സാമാനങ്ങൾ മോഷ്ടിച്ച ഴാങ് വാൽ ഴാങിന്റെ മാനസികാവസ്ഥ സമ്മിശ്രമായിരുന്നു.
- അഭയം നൽകിയിടത്തു നിന്നു തന്നെ മോഷണം നടത്തു ന്നതിലെ പരിഭ്രമം.
- തെളിവു മായ്ചു കളയാനുള്ള വ്യത.
- മോഷണം നടത്തി വിജയിച്ച ഭാവം.
- ആരും അറിഞ്ഞില്ലെന്ന ആശ്വാസത്തിൽ ഓടി മറയുന്നത്.
Question 14.
‘ഒരു നീണ്ട തേങ്ങലോടെ അവർ മുന്നോട്ടാഞ്ഞ അയാളെ കെട്ടി പിടിച്ചു. രൂപംകൊണ്ട് പിടികിട്ടാത്ത വ്യക്തിയെ സ്വരംകൊണ്ട് തിരി ച്ചറിഞ്ഞ് അയാളും അമ്പരന്നിരുന്നു’. (വിശ്വരൂപം) (4)
-മിസ്സിസ് തലത്തിന്റെ ഈ പെരുമാറ്റം സുധീറിനെ അമ്പരിപ്പിച്ചത് എന്തുകൊണ്ടായിരിക്കും എന്തുകൊണ്ടായിരിക്കും? കഥ വിശ കലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മി.തലത്തിന്റെ സെക്രട്ടറിയായി ജോലി നോക്കിയിരുന്ന സുധീർ വളരെ കാലത്തിനുശേഷം മിസ്സിസ് തലത്തിനെക്കാണാൻ എത്തി യതാണ്. അയാളുടെ മനസ്സിൽ വിദേശത്ത് ജീവച്ചിരുന്ന കാലത്ത് തനിക്കു പരിചയമുണ്ടായിരുന്ന പ്രൗഢയായ വനിതയായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ വാതിൽ തുറന്നത് കൃശമായ ശരീരവും നെറ്റിയിൽ ഭസ്മക്കുറിയുമുള്ള ഒരു വൃദ്ധയായിരുന്നു. പാശ്ചാ തവേഷം ധരിച്ച് ആ യുവാവിനെ അവരും തിരിച്ചറിഞ്ഞില്ല. എങ്കിലും സംസാരിച്ചപ്പോൾ ആ സ്വരം കൊണ്ട് അവർ ആളെ തിരിച്ചറിഞ്ഞു. അതു തന്നെയായിരുന്നു സുധീറിന്റെയും സ്ഥിതി. അവരിൽ വന്ന മാറ്റം അയാൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തിലും അപ്പുറമായിരുന്നു. ആ സ്വരത്തിനുമാത്രം മാറ്റം വന്നിട്ടി ല്ല. അല്ലെങ്കിൽ തിരിച്ചറിയാനേ കഴിയുമായിരുന്നില്ല. ആ മാറ്റമാണ് അയാളെ അമ്പരപ്പിച്ചത്.
Question 15.
“കണ്ടുടൻ സ്വയമറിഞ്ഞിടാത്തതോർ-
ത്തിണ്ടൽ വേണ്ട സഖി, കേണിടേണ്ട കേൾ,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാൻ, സപദി വല്ലിയായി നീ. (പ്രിയദർശനം) (4)
ദിവാകരൻ നളിനിയെ ആശ്വസിപ്പിക്കുന്ന സന്ദർദമാണിത്. ഈ വരി കുളിലെ കാവ്യപരമായ സൗന്ദര്യം വിശകലനം ചെയ്ത് കുറിപ്പ് തയ്യാ മാക്കുക.
Answer:
വല്ലി എന്നാൽ വള്ളി. കുരുന്നായിരുന്നവൾ വളർന്ന് വള്ളിയാ യിത്തീർന്നിരിക്കുന്നു. ബാല്യകാലമൊക്കെ കഴിഞ്ഞുപോയിരിക്കു ന്നു. വള്ളിയാകുമ്പോൾ പടർന്നുകയറാൻ ഒരു മരത്തിന്റെ സഹായം വേണം എന്ന വിശേഷാർഥം കൂടി ഇതിൽ ഉൾച്ചേർന്നി രിക്കുന്നു. ശബ്ദഭംഗിയും താളഭംഗിയും ചേർന്ന ഈ വരികൾ സദൃശകല്പനകളാലും, ദ്വിതീയാക്ഷരപ്രാസം, അനുപ്രാസം എന്നി വയാലും സമ്പന്നമാണ്.
Question 16.
‘കണ്ണൂരിലേക്കുള്ള തീവണ്ടിയാത്ര പാഴുതറ എന്ന ഗ്രാമത്തിനു വേണ്ടിയായിരുന്നു (കടൽത്തീരത്ത്) (4)
-വെള്ളായിയപ്പന്റെ യാത്രയെ കഥാകൃത്ത് ഇങ്ങനെ അവതരി പിച്ചത് എന്തുകൊണ്ടായിരിക്കും? കഥ പരിശോധിച്ച് നിങ്ങളുടെ നിരീക്ഷണം കുറിക്കുക.
Answer:
വെള്ളായിയപ്പന്റെ ദുഃഖം പാഴുതറ എന്ന ഗ്രാമത്തിന്റെയാകെ ദുഃഖമായിരുന്നു. വെള്ളായിയപ്പൻ യാത്ര പുറപ്പെട്ടപ്പോൾ വീട്ടിൽ നിന്നുയർന്ന നിലവിളികൾ അയൽപക്കത്തെ വീടുകളിൽ ആളു കൾ ശ്രദ്ധാലുക്കളായി. ആ വീടുകൾക്കപ്പുറത്ത് പാഴുതറയിലെ അമ്പതിൽ ചിലാനം കുടികളിലത്രയും വിഷാദവും സഹാനുഭൂ തിയും നിറഞ്ഞു. കണ്ണൂരിലേക്കു പോകുന്ന വെള്ളായിയപ്പനോ ടൊപ്പം അവരും പോകുമായിരുന്നു. പക്ഷേ, അതിനുള്ള പണ മില്ല. വെള്ളായിയപ്പന്റെ കണ്ണൂരിലേക്കുള്ള യാത്ര പാഴുതറ എന്ന ഗ്രാമത്തിനുവേണ്ടിയായിരുന്നു.
വഴിയിൽ എതിരേ വന്ന കുട്ടസ്സൻ മാപ്പിളയും നീലിമണ്ണാത്തിയും കുറഞ്ഞ വാക്കുകൾകൊണ്ട് സാന്ത്വനത്തിന്റെ നിറവ് പകരാൻ ശ്രമിച്ചു. കണ്ടുണ്ണി ആ ഗ്രാമ ത്തിന് അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു. ഇങ്ങനെ പാഴുതറ ഗ്രാമമാകെ വെള്ളായിയപ്പനോടൊപ്പം ദുഃഖി ക്കുന്നതായി കഥാകൃത്ത് പറയുന്നു. അപ്പോൾ കണ്ടുണ്ണി ശിക്ഷി ക്കപ്പെട്ടത് എന്തിനാവാം? ഒരുപക്ഷേ പാഴുതറ എന്ന ഗ്രാമത്തിന്റെ ഏതെങ്കിലും ഒരു പൊതുകാര്യത്തിനുവേണ്ടി ശ്രമിച്ചതിന്റെ ഫല മാകാം കുറ്റകൃത്യവും ശിക്ഷയും.
Question 17.
‘തന്റെ ജീവിതം വെറുമൊരു പേക്കിനാവായിത്തീർന്നു’. -(ആത്മാവിന്റെ വെളിപാടുകൾ) (4)
-ദസ്തയേവ്സ്കി ഇങ്ങനെ ചിന്തിക്കാനിടയായ ജീവിതസാഹച ര്യമെന്ത്? നോവൽഭാഗത്തെ മുൻനിർത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ദസ്തയേവ്സ്കിയുടെ ജീവിതത്തിൽ അനേകം ദുരന്തങ്ങളും തോൽവികളും അപമാനങ്ങളും ഉണ്ടായിട്ടുണ്ട്. ജീവിതഭാരം വളരെ വലുതായിരുന്നു. വളരെയധികം സ്നേഹിച്ചിരുന്ന ഭാര്യ മരിച്ചു. അദ്ദേഹത്തെ എല്ലാക്കാര്യങ്ങളിലും സഹായിച്ചിരുന്ന ജ്യേ ഷ്ഠനും മരിച്ചു. ഇവ രണ്ടും വലിയ ആഘാതമാണ് അദ്ദേഹത്തിൽ ഏല്പിച്ചത്. ജ്യേഷ്ഠന്റെ മരണം വലിയ കടബാധ്യതകൾ ബാക്കി വച്ചുകൊണ്ടായിരുന്നു. അതൊക്കെയും അദ്ദേഹം തന്നെ തീർക്ക ണം. ജ്യേഷ്ഠന്റെ അനാഥമായ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്വതയും അദ്ദേഹം ഏറ്റെടുത്തു. ഭാര്യ മരിയയുടെ പുത്രനായ പാഷ ഒരു ദുർവൃത്തനും ധൂർത്തനുമായിരുന്നു.
പണത്തിനു വേണ്ടി അയാൾ എപ്പോഴും ദസ്തയേവ്സ്കിയെ ശല്യപ്പെടുത്തി ക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കൈവശം പണവുമില്ല. വീട്ടി ലുള്ളതെല്ലാം വിറ്റു തീർത്തിരുന്നു. ഇതിനൊക്കെ പുറമെയാണ് അദ്ദേഹത്തിന്റെ അപസ്മാര രോഗത്തിന്റെ അസ്വസ്ഥതകൾ, അത് അദ്ദേഹത്തെ പലപ്പോഴും തളർത്തിക്കളഞ്ഞു. പണമില്ലാ അതുകൊണ്ട് തനിചൂഷകനായ പ്രസാധകൻ സ്റ്റെല്ലോവ്സ്കി യിൽനിന്ന് ന്യായമല്ലാത്ത വ്യവസ്ഥകളിൽ പണം കടം വാങ്ങേണ്ടി വന്നു. കരാറിൽ പറഞ്ഞിരുന്ന സമയത്തിന് ഒരു നോവൽ എഴുതി പൂർത്തിയാക്കിക്കൊടുത്തിട്ടില്ലെങ്കിൽ അതുവരെ എഴുതിയതും ഇനി എഴുതാനിടയുള്ളതുമായ എല്ലാ കൃതികളുടെയും അവ കാശം അയാൾക്കാകും. അതൊക്കെ സമ്മതിക്കേണ്ടിവന്നു. ഇതു കൊണ്ടാക്കെയാണ് തന്റെ ജീവിതം ഒരു പേക്കിനാവാണ് എന്ന് ദസ്തയേവ്സ്കി പറഞ്ഞു പോകുന്നത്.
Question 18.
‘ദിവസേന, പൊട്ടിയ കുപ്പിയും കീറക്കടലാസും പഴന്തുണി മൊക്കെ പെറുക്കി നടന്ന് വിറ്റില്ലെങ്കില അന്നന്നത്തെ ആഹാര ത്തിന് വഴിയില്ലാത്ത അവസ്ഥയിലായി അവർ’. (4)
-അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥ അക്കർമാശി ‘യിൽ എങ്ങനെ പ്രതിഫലിക്കുന്നു? പാഠഭാഗം കൂടി പരിഗണിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
അടിസ്ഥാന ജനവിഭാഗങ്ങളുടെ ദാരിദ്ര്വവും ജീവിതാവസ്ഥകളും വ്യക്തമായി പ്രതിഫലിക്കുന്ന ആരു രചനയാണ് അർക്കമായി. ഇതിൽ ജീവിതച്ചെലവിനുള്ള പണം കണ്ടെത്താൻ ശാന്താ ആത്യ പഴക്കച്ചവടം നടത്തിയിരുന്നു. പിന്നീട് തെരുവിലെ ചപ്പുചവറുകൾ പെറുക്കി വിൽക്കാൻ തുടങ്ങി. ദിവസേന, പൊട്ടിയ കുപ്പിയും കീറ കടലാസും പഴന്തുണിയുമൊക്കെ പെറുക്കി നടന്ന് വിറ്റില്ലെങ്കിൽ അന്നന്നത്തെ ആഹാരത്തിന് വകയില്ലാത്ത അവസ്ഥയിലായിരുന്നു അവർ ലിംബാളെയും അവരോടൊപ്പം ചവർ പെറുക്കാൻ കൂടിയി രുന്നു.
അവരുടെ പ്രധാന പ്രശ്നം വിശപ്പായിരുന്നു. കീറലു സുകളും മറ്റു സാധനങ്ങളും തൂക്കി വിൽക്കുകയായിരുന്നു പതി വ്. ലിംബാളെ പറയുന്നത് ചവറുകൾക്കുപകരം തൂക്കിനോക്കേണ്ടത് അവരുടെ വിശപ്പാണെന്നാണ്. ലിംബാളെയുടെ ജീവിതത്തിന്റെ ദയ നീയത വ്യക്തമാക്കാൻ ഈ പ്രയോഗം സമർഥമാണ്. പെറുക്കിക്കു ട്ടുന്ന ചവറിനെക്കാളും വലുതായിരുന്നു വിശപ്പ്. ആ ചപ്പുചവറു കൾകൊണ്ട് തിരുന്നതായിരുന്നില്ല. അവരുടെ ദാരിദ്ര്യം എന്ന് ഈ വാക്വം കൃത്യമായി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ.
Question 19.
“ഇപ്പോൾ അവന്ന് എന്നെ കണ്ടുകൂടാതായി. അവൻ എന്നെ ‘കുറ്റം’ പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായിച്ചു. അവന്റെ മനസ്സൊ ന്നിളക്കാൻ എന്റെ മോൻ ഇതെല്ലാം ഒന്നെഴുതി അയക്കണം. (ഞാൻ കഥാകാരനായ കഥ) (4)
മകന്റെ മനസ്സിളക്കാൻ എഴുതിയ കത്തുകൾ എസ്.കെ. പൊറ്റെ ക്കാട്ടിനെ കഥാകാരനാക്കുന്നതിൽ സഹായിച്ചു എന്നു പറയു ന്നതിലെ പൊരുളെന്ത്? പാഠഭാഗത്തെ അടിസ്ഥാനമാക്കി കുറിപ്പ് തയ്യാറാക്കുക.
Answer:
ദരിദ്രയായ ആ അമ്മ മകനെ വളർത്താൻ കഷ്ടപ്പെട്ട കഥ എസ്. കെ. പൊറ്റെക്കാട്ടിനെ വികാര പരവശനാക്കി. അവർ പറഞ്ഞതെല്ലാം പാകപ്പെടുത്തി അദ്ദേഹം കത്തുകൾ തയാറാക്കി. ഈ പാകപ്പെടുത്തൽ ആ മകന്റെ മനസ്സിളക്കാൻ വേണ്ടിയായി രുന്നു എന്ന് സ്പഷ്ടമാണല്ലോ. അതിനു പര്യാപ്തമെന്നു തോന്നിയ ചില ഭാവനാ വിലാസങ്ങൾ കൂടി ചേർത്തു എന്നതിനെ യാണ് സരസ്വതീവിലാസങ്ങൾ എന്ന് ലേഖകൻ പറയുന്നത്. ഒരു സംഭവം അങ്ങനെതന്നെ അവതരിപ്പിക്കുമ്പോൾ ഒരു വിവരണം മാത്രമേ ആകുന്നുള്ളൂ.
സംഭവവും എഴുത്തുകാരന്റെ ഭാവന യുടെ രസതന്ത്രവും ചേർന്നു പ്രവർത്തിക്കുമ്പോഴാണ് ഒരു കലാ സൃഷ്ടി ജന്മം കൊള്ളുന്നത്. സാഹിത്യകാരന്റെ മനസ്സിൽ നട ക്കുന്ന ആ രാസപ്രക്രിയയാണ് അതിന് മനുഷ്യമനസ്സുകളെ ആകർഷിക്കാനുള്ള ശേഷി നൽകുന്നതും ഒന്നിനൊന്ന് വ്യത്യസ്ത മാക്കുന്നതും. ഈ സരസ്വതീവിലാസം ഏതാണ്ട് അബോധപര മായി നടക്കുന്നതാണ് എന്ന് പല സാഹിത്യകാരന്മാരും സാക്ഷ്യ പ്പെടുത്തിയിട്ടുണ്ട്. ഈ കത്തുകളാണ് എസ്.കെ.യെ കഥാകാര നാക്കാൻ സഹായിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നു.
Question 20.
“കുണ്ടോ അച്ഛാ?” – വായിൽ നിന്ന് നീരാവിയുടെ ഒരു ചെറിയ മേഘത്തെ തുറന്നുവിട്ടുകൊണ്ട് ജൂലിയാന ചോദിച്ചു. (4)
ശീതകാലത്തിന്റെ പ്രഭാവത്തെ കീഴ്പ്പെടുത്തുന്ന ഒരു തീക്കനൽ കിഴവൻ മിറലിന്റെ നെഞ്ചിൽ വീണു.
(ഉരുളക്കിഴങ്ങ് തിന്നുന്നവർ – കഥാസന്ദർഭത്തിൽനിന്ന് ലഭി ക്കുന്ന സൂചനയെന്ത്? കഥ വിശകലനം ചെയ്ത് സ്വന്തം നിരീ ക്ഷണം കുറിക്കുക.
Answer:
കതകുതുറന്ന ജൂലിയാനയെ കണ്ടപ്പോഴുള്ള രംഗം കഥാകാരൻ അവതരിപ്പിക്കുന്നത് ‘ശീതകാലത്തിന്റെ പ്രഭാവത്തെ കീഴ്പ്പെടു ത്തുന്ന ഒരു തീക്കനൽ കിഴവൻ മിലിന്റെ നെഞ്ചത്തുവീണു എന്നാണ്. ജൂലിയാനയുടെ പിതാവ് അവളെ ആശ്വസിപ്പിച്ചു മിറ ലിന് ഒരു പക്ഷേ ഒരു ദിവസം കൊണ്ട് കാര്യങ്ങളെല്ലാം അ ഷിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്ന്. അയാൾ ഖനിയിൽ പോയി എല്ലാം അറിഞ്ഞുവരാം. ജൂലിയാന വാതിലടച്ച് സാക്ഷികൾ ബന്ധിച്ചു. അതുവരെ പുറത്ത് ഇരുട്ടിലെ ചീവിടുകളുണ്ടാക്കുന്ന ഒച്ചയാണ് ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നത്. അതും മുറിഞ്ഞ പ്പോൾ ആ നിശ്ശബ്ദതയിൽ ചുമരിലെ ഘടികാരത്തിന്റെ ഒച്ച തുള്ളി തുള്ളിയായി സമയം താഴേക്കിറ്റുന്നതു പോലെ കേൾക്കാൻ തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല എന്നോ കാലത്തിന്റെ ഒച്ച അവർക്കു കേൾക്കാൻ കഴിഞ്ഞു എന്നോ ആവാം. സമയതാള ത്തിന്റെയും ഹൃദയതാളത്തിന്റെയും ഒച്ചകൾ ഒന്നുതന്നെയാ ണല്ലോ. മകൻ മരിച്ചുപോയി എന്ന വാർത്ത പുറത്തുപറയാൻ കഴിയാതെ കുഴങ്ങുന്ന കിഴവൻ മിറലിന്റെ മാനസികാവസ്ഥയാണ് ഇവിടെ പ്രതിഫലിക്കുന്നതു്.
Question 21.
“ഹൃദയമേ, ഇനി ആശ്വസിക്കാം. ദൈവം മത്സരം വിട്ട് എന്റെ നേരെ കരുണചെയ്തു എന്നു തോന്നുന്നു”. (ഋതുയോഗം)
-ശകുന്തള ഇങ്ങനെ ആശ്വസിക്കാനിടയായ സാഹചര്യം എന്ത്? നാടകസന്ദർഭങ്ങൾ മുൻനിർത്തി കുറിപ്പ് തയ്യാറാക്കുക. (4)
Answer:
ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയയായവളാണ് ഋതുയോഗ ത്തിലെ ശകുന്തള. അതുകൊണ്ട് തന്നെ ശകുന്തളയിൽ മാറ്റങ്ങൾ ഉണ്ടാവുകയും രാജാവിനെ കണ്ട് ശകുന്തള തിരിച്ചറിയാതിരിക്കു കയും ചെയ്യുന്നു. വർഷങ്ങൾക്കു ശേഷം ദുഷ്യന്തനെ കാണുന്ന ശകുന്തള ഇത് ആര്യപുത്രനെപ്പോലെയിരിക്കുന്നല്ലോ എന്ന് ചിന്തി ക്കുന്നു. ദുഷ്യന്തനാൽ പരിത്യജിക്കപ്പെട്ട ഒരു വിധയെപ്പോലെ മാരിചാശ്രമത്തിൽ കഴിച്ചു കൂട്ടിയ ശകുന്തളയെ കണ്ട് ദുഷ്യന്തൻ കുറ്റബോധവും പശ്ചാത്താപവും കൊണ്ട് മാപ്പ് ചോദിക്കുന്നു. ഇത് ശകുന്തളയിൽ ആശ്ചര്യവും അടക്കാനാവാത്ത സന്തോഷ വുമുണ്ടാക്കി. ദുഷ്യന്തനെ ദൈവമായി കരുതിയിരുന്ന ശകുന്തള ദൈവം മത്സരം വിട്ട് കരുണ കാട്ടിയിരിക്കുന്നുവെന്നും, ഹദയമേ ഇനി ആശ്വസിക്കാമെന്നും പറയുമ്പോൾ അവളനുഭവിച്ച വേദന യുടെ തീവ്രതയാണ് പ്രതിഫലിക്കുന്നത്. തികച്ചും നാടകീയമായ രംഗമാണിത്.
22 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം)
Question 22.
‘ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹന ലോകം ദഹിപ്പിപ്പതിന്നു നീ
മാനസതാരിൽ നിരൂപിച്ചതും തവ
ജ്ഞാനമില്ലാന്നറിക നീ ലക്ഷ്മണ
‘സംസാരകാരിണിയായതവിദ്യയും…’
സാസാരനാശിനിയായതു വിദ്യയും’
‘ക്രോധമല്ലോ നിജ ധർമ്മക്ഷയകരം ക്രോധം പരിത്യജിക്കേണം ബുധജനം’. (ലക്ഷ്മണസാന്ത്വനം)
-എഴുത്തച്ഛന്റെ തത്വോപദേശങ്ങൾ എക്കാലത്തും പ്രസക്തമ ല്ലേ? കവിത വിശകലനം ചെയ്ത് എഴുത്തച്ഛന്റെ ദർശനങ്ങളുടെ സമകാലികത’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക. (6)
Answer:
തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ജീവിച്ചിരുന്ന 16-ാം നൂറ്റാണ്ട് കേരളീയ സമൂഹത്തിന്റെ ജീർണതയുടെ കാലമായിരുന്നു. പല വിധത്തിലുള്ള അസ്വസ്ഥതകളുടെയും അന്തച്ഛിദ്രത്തിന്റെയും കാലം. വിദേശികളുടെ കടന്നുവരവ്, ജാതി ശ്രേണീകൃതമായ സാമൂഹികവ്യവസ്ഥയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾ, പര സ്പരം കലഹിക്കുകയും കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നാടുവാഴികൾ. സദാചാരമൂല്യങ്ങൾക്ക് വിലയിടിഞ്ഞ ജീവിതം. ഈ അന്തരാളഘട്ടത്തിൽ നിന്ന് മൂല്യവത്തായ ഒരു സാമൂഹ്വവി വസ്ഥിതിയിലേക്ക് സമൂഹത്തെ ഉണർത്താനും ഉയർത്താനുമുള്ള ഒരു മഹാചാര്യന്റെ പരിശ്രമമായിരുന്നു എഴുത്തച്ഛന്റെ കൃതിക ളുടെ ലക്ഷ്യം.
ഇൻഡ്യയിലുടനീളം വിവിധ ഭാഷകളിലായി ഉയിർക്കൊണ്ട ഭക്തിയുടെ മാർഗം തന്നെയാണ് എഴുത്തച്ഛനും സ്വീകരിച്ചത്. ഭക്തിയിലൂടെ മുക്തിയിലേക്കു നയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന് അദ്ദേഹം സ്വീകരിച്ചത് രാമായണത്തെയും മഹാ ഭാരതത്തെയുമാണ്. രാമനെ ഒരു വ്യക്തിയായി, ധർമിഷ്ടനായ രാജാവായി അവതരിപ്പിക്കുന്ന വാല്മീകി രാമായണമല്ല, ദൈവ ത്തിന്റെ അവതാരമായ ശ്രീരാമചന്ദ്രനെ അവതരിപ്പിക്കുന്ന അധ്വാ രാമായണത്തെയാണ് കിളിപ്പാട്ടുരീതിയിൽ മലയാളത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ദൈവചി ആമാത്രമേ സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ളവരെയും ഒന്നിപ്പി ക്കാനും നേർവഴിക്കു നയിക്കാനും പര്യാപ്തമാകൂ എന്ന് ആ പര മഭക്തന് നന്നായറിയാമായിരുന്നു. തന്റെ കവിതയിൽ ദൈവനാമം ഉച്ചരിക്കാൻ ലഭിക്കുന്ന എല്ലാ സന്ദർഭങ്ങളും ദൈവപ്യായങ്ങൾ കൊണ്ട് അദ്ദേഹം നിറച്ചു. കാവ്യഭംഗിക്കുപരി ദൈവചിന്തയ്ക്കു പ്രാമുഖ്യം നൽകുന്ന അനേകം സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ പ്രമുഖങ്ങളായ രണ്ടു കൃതികളിലും കാണാം.
മനുഷ്യജീവിതലക്ഷ്യങ്ങളെക്കുറിച്ചും ധാർമിക മൂല്യങ്ങളെക്കു റിച്ചുമെല്ലാം വ്യക്തമായ ദർശനങ്ങൾ എഴുത്തച്ഛൻ അവതരിപ്പി ക്കുന്നുണ്ട്. ആധ്യാത്മികചിന്തയുടെ പ്രകാശമാണ് ഈ കാവ്യങ്ങൾ പ്രസരിപ്പിക്കുന്നത്. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും മര ദുഃഖത്തിന്റെ നിരർഥകതയെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്ന അനേകം സന്ദർഭങ്ങൾ രാമായണത്തിലും മഹാഭാരതത്തിലും കാണാൻ കഴിയും. അദ്ദേഹത്തിന്റെ തത്ത്വചിന്തയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ലക്ഷ്മണ സന്ദേശത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. കോപാക്രാന്തനായ അനുജൻ ലക്ഷ്മണനെ സമ ചിത്തനാക്കാൻ ആചാര്യൻ പറയുന്ന കാര്യങ്ങളെല്ലാം കേരളീയ സമൂഹത്തോടുള്ള ഉദ്ബോധനങ്ങളാണ് എന്നുകാണാം.
ഈ ജീവിതം നശ്വരമാണ്. നമുക്കു ദൃശ്യമായിട്ടുള്ളതെല്ലാം തന്നെ നശിക്കുന്നതാണ്. അതുകൊണ്ടുതന്നെ അസത്യങ്ങളുമാ ണ്. അവയ്ക്കുവേണ്ടി രോഷം കൊള്ളുന്നതിൽ എന്തർഥമാണു ള്ളത് ? പാമ്പിന്റെ വായ്ക്കകത്തിരുന്ന് ഭക്ഷണം തേടുന്ന തവള യെപ്പോലെയാണ് കാലമാകുന്ന പാമ്പിന്റെ വായിലിരുന്ന് മനു ഷൻ സുഖഭോഗങ്ങൾ കൊതിക്കുന്നത്. മനുഷ്യബന്ധങ്ങളും അസ്ഥിരങ്ങളാണ്. അല്പകാലം മാത്രം നിലനിൽക്കുന്നത്. ആകെ നോക്കുമ്പോൾ എല്ലാം വെറും സ്വപ്നമാണ്.
ദേഹം മൂലമാണ് മനുഷ്യന് അഹങ്കാരമുണ്ടാകുന്നത്. ആ അഹങ്കാരംകൊണ്ട് താൻ പലതുമാണ് എന്ന് കരുതിയിരിക്കു മ്പോൾ ചത്ത് മണ്ണിൽ ചേർന്നുപോകുന്നു. അത് അജ്ഞാനമാ ണ്. എല്ലാം ദോഷങ്ങൾക്കും കാരണം രോക്ഷമാണ്. ദേഹമാണു താൻ എന്ന ബുദ്ധി മോഹത്തെയുണ്ടാക്കുന്ന അവിദ്യയാണ്. താൻ ആത്മാവാണ് എന്ന അറിവാണ് വിദ്യ. സംസാരദുഃഖത്തെ ഉണ്ടാ കുന്നത് അവിദ്യയും സംസാരദുഃഖത്തെ ഹനിക്കുന്നത് വിദ്യയു മാണ്. അതുകൊണ്ട് ഏകാഗ്രചിന്തയോടെ വിദ്യ അഭ്യസിക്കേണ്ട താണ്. തുടങ്ങിയുള്ള തത്ത്വചിന്തകളാണല്ലോ ശ്രീരാമൻ ലക്ഷ്മ ണന് ഉപദേശിക്കുന്നത്.
സുഹൃത്തുക്കളേ, ഇത്തരം തത്ത്വചിന്തകൾ മഹാഭാരതത്തിലെ വിദുരവാക്യത്തിലും നാം കേൾക്കുന്നു. ജീവിതത്തിൽ നാം പാലി ക്കേണ്ടതും ഓർമ്മിക്കേണ്ടതുമായ ധർമ്മചിന്തകൾ തന്നെയാണ വ. പലതും നമ്മുടെ അനുഭവത്തിൽ തന്നെയുള്ളവയുമാണ്. നോക്കു നമ്മോടടുത്തുനിന്ന് ഇഷ്ടം പറയുന്ന പലതും കഷ്ട കാലം വരുമ്പോൾ കൂടെയുണ്ടാവില്ലല്ലോ. വൃക്ഷങ്ങളിൽ നിന്നു ലഭിക്കുന്ന ഫലങ്ങൾ പാകമാകും മുമ്പ് ഭക്ഷിക്കുകയാണെങ്കിൽ അതിനു സ്വാദുണ്ടാവുകയില്ല എന്നു മാത്രവുമല്ല വിത്തും ഇല്ലാ തെയായിപ്പോകും. ക്ഷമയോടുകൂടി കാത്തിരുന്ന് ഉചിതമായ സമ യമെത്തുമ്പോൾ മാത്രമേ ഏതിന്റെയും ഫലം അനുഭവിക്കാവു എന്നല്ലേ ഇതിനർഥം. മനുഷ്യജീവിതത്തിൽ സുഖം മാത്രമായോ ദുഃഖം മാത്രമായോ അനുഭവിക്കേണ്ടിവരില്ല. അവ ഇടകലർന്നു വരും. അപ്പോൾ ദുഃഖം വരുമ്പോൾ വിലപിക്കുകയോ സുഖം വരുമ്പോൾ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യുന്നതിൽ അർഥ മില്ലല്ലോ. ഇങ്ങനെ മാനവകുലത്തിനുതന്നെ സമചിത്തതയോടെ വസി ക്കാൻ സഹായിക്കുന്ന തത്ത്വചിന്തകളാണ് തുഞ്ചത്താചാര്വൻ തന്റെ കാവ്യങ്ങളിലൂടെ പകർന്നു നൽകിയത്.
Question 23.
മെത്രാൻ അയാളുടെ അടുക്കലേക്ക് ചെന്ന്, ഒരു താഴ്ന്ന സ്വര ത്തിൽ പറഞ്ഞു; ‘ഒരു സത്വവാനായിരിക്കുവാൻ ഈ ക്ഷണം ഉപ യോഗപ്പെടുത്തുമെന്ന് നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളതു മറ ക്കരുതേ, ഒരിക്കലും മറന്നുപോകരുത്.”
– (പാവങ്ങൾ) – “സ്നേഹമില്ലായ്മ യാണ് ഏറ്റവും വലിയ കുറ്റകൃത്യം’ എന്ന സന്ദേശമാണോ മെത്രാന്റെ പ്രവൃത്തിയിൽ തെളിയുന്നത്? മെത്രാന്റെ പ്രവൃത്തി കളും സമകാലിക സംഭവങ്ങളും വിലയിരുത്തി ‘സ്നേഹത്തിന്റെ വഴിയിലൂടെ നന്മയിലേക്ക്’ എന്ന വിഷയത്തെക്കുറിച്ച് എഡിറ്റോ റിയൽ തയ്യാറാക്കുക. (6)
Answer:
സ്നേഹത്തിന്റെ വഴിയിലൂടെ നന്മയിലേക്ക്
പാവങ്ങൾ എന്ന കൃതിയിലെ പ്രധാന കഥാപാത്രമായ ഴാങ് വാൽ ഴാങ്ങിനൊപ്പം തന്നെ നമ്മെ ആകർഷിക്കുന്ന കഥാപാത്രമാണ് മോൺസിർ ബിയാങ് വെ എന്ന മെത്രാൻ ഴാങ്ങിന്റെ മനു ഷ്യത്വത്തിലേക്കുള്ള തിരിച്ചുവരവിന് കാരണക്കാരനായ കാരുണ്യ വാൻ. ചെറിയ കുറ്റങ്ങൾക്കുപോലും വലിയ ശിക്ഷകൾ ഉണ്ട് എന്ന വ്യവസ്ഥപോലെ തന്നെ കുറ്റങ്ങൾക്കു മാപ്പു നൽകുന്ന വ്യവസ്ഥയും മനുഷ്യർക്കിടയിൽ ഉണ്ടെന്ന് ഴാങ്ങിനെ സ്വന്തം പ്രവ ത്തിയിലൂടെ ബോധ്യപ്പെടുത്തിയ മനുഷ്യസ്നേഹി. എന്നാൽ ഇതൊന്നും തന്നെ മനപൂർവ്വം ചെയ്യുന്നതല്ല എന്നും അദ്ദേഹ ത്തിന്റെ അപൂർവ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്നും നാം മന സ്സിലാക്കുന്നു. മറ്റെല്ലാവരും ആട്ടിയോടിച്ച, ആരും അഭയം നൽകാത്ത കുറ്റവാ ളിയായ ഴാങ്ങിനെ സ്നേഹിതാ എന്ന സംബോധനയോടെ സ്വീക രിക്കാനും സമഭാവനയോടെ പെരുമാറാനും ഭക്ഷണവും കിട ക്കയും നൽകാനുമൊക്കെ അങ്ങനെയൊരു വ്യക്തിത്വത്തിനേ കഴിയുള്ളൂ.
മദാം മണ്ണാർ എന്ന വീട്ടുവേലക്കാരി വെള്ളിസ്സമാമാനങ്ങൾ വച്ചി രുന്ന കൊട്ട മോഷണം പോയ വിവരം അറിയിച്ചപ്പോൾ മെത്രാന് അതിൽ ഒരു പരിദ്രവും തോന്നിയില്ല. കൊട്ടയിലെ വെള്ളിസ്സാമാ നങ്ങളാണ് അവരെ ബുദ്ധിമുട്ടിക്കുന്നത് എന്നു മാത്രമേ പ്രതിക രിച്ചുള്ളൂ. എന്നാൽ കള്ളൻ വലിച്ചെറിഞ്ഞ കൊട്ട് വീണ് തട ത്തിലെ ഒരു പൂച്ചെടി കേടുവന്നതിൽ അദ്ദേഹത്തിനു വ്യസനമു ണ്ടാവുകയും ചെയ്യുന്നു. വിലപിടിപ്പുള്ള വെള്ളിയാമാന ങ്ങളേക്കാൾ വിലയുള്ളതാണ് അദ്ദേഹത്തിന് ജീവനുള്ള ആ സസ്യം. ജീവജാലങ്ങളോടുള്ള കാരുണ്യമല്ലേ അദ്ദേഹം പ്രകട മാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആ വെള്ളിയാമാ നങ്ങൾ വളരെക്കാലം സൂക്ഷിച്ചുവച്ചിരുന്നു എന്നതുപോലും ശരി യായ കാര്യമല്ല.
കാരണം അതു പാവങ്ങളുടെയാണ്. ഒരു പുരോ ഹിതനു കിട്ടുന്ന സുഖസൗകര്യങ്ങളെല്ലാം പാവപ്പെട്ടവരുടെ സംഭാവനയാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. അത് അദ്ദേഹ ത്തിനല്ല പാവപ്പെട്ടവർക്ക് അവകാശപ്പെട്ടതാണ്. ഴാങ് വാൽ ഴാങ്ങാണെങ്കിൽ ഒരു പാവപ്പെട്ടവനാണുതാനും. അപ്പോൾ അയാൾ എടുത്തുകൊണ്ടുപോയത് അയാൾക്ക് അർഹതപ്പെട്ട തുതന്നെയാണ്. എന്നു മാത്രമല്ല എന്തിനാണ് വെള്ളികൊണ്ടുള്ള മുള്ളും കല്ലുമൊക്കെ. ഒരു കഷണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിന് മരംകൊണ്ടുള്ള മുള്ളും കല്ലും ആവശ്വമില്ല. അപ്പോൾപ്പിന്നെ ആ വെള്ളിസ്സാമാനങ്ങൾ ആവശ്യ വസ്തുക്കളല്ല ആഡംബരങ്ങൾ മാത്രമാണ്. അവ സൂക്ഷിച്ചുവ യ്ക്കാൻ ഒരു പുരോഹിതന് അത് മെത്രാൻ ആയാൽക്കൂടി ഒര വകാശവുമില്ല. ഇതാണ് ആ മെത്രാന്റെ വീക്ഷണം.
ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മെത്രാന്റെ മുന്നിലേക്കാണ് ഒരു കള്ളനെ കൈയോടെ പിടിച്ചു എന്ന അഭിമാനബോധത്തോടെ പോലീസ് ഉദ്യോഗസ്ഥർ ഴാങ് വാൽ ഴാങ്ങുമായി എത്തുന്നത്. അദ്ദേഹത്തിന് കാര്യങ്ങൾ വ്യക്തമായിരുന്നു. അദ്ദേഹം ഴാങ്ങി നോടു ചോദിച്ചത് എന്തുകൊണ്ടാണ് താൻ നൽകിയ രണ്ടു വെള്ളി മെഴുകുതിരിക്കാലുകൾ കൂടി മറ്റുള്ളവയോടൊപ്പം കൊണ്ടുപോ കാഞ്ഞത് എന്നാണ്. പോലീസുകാർക്കാണ് തെറ്റുപറ്റിയിരിക്കു ന്നത്. അവർക്ക് ഴാങ്ങിനെ സ്വതന്ത്രനാക്കാം.
മെത്രാൻ നീട്ടിയ വെള്ളിമെഴുകുതിരിക്കാലുകൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് ഒരു പാവയെപ്പോലെ ഏറ്റുവാങ്ങിയ ഴാങ്ങിന്റെ മനസ്സിൽ എന്തായിരിക്കാം? ഒരു കൊടുങ്കാറ്റു തന്നെ വീശുന്നു ണ്ടാവില്ലേ? ഒരു വലിയ കടൽക്ഷോഭം? തന്റെ അരമനയുടെ വാതിലുകൾ ഒരിക്കലും പൂട്ടാറില്ലെന്നും ഗേറ്റ് എപ്പോഴും തുറന്നു കിടക്കുമെന്നും എപ്പോൾ വേണമെങ്കിലും കടന്നുവരാമെന്നും കൂടി പറയുമ്പോൾ ഴാങ്ങിനോടൊപ്പം നാം മനസ്സിലാക്കുന്നത് ഒരു വലിയ സന്ദേശമാണ്. എങ്ങനെയായിരിക്കണം ഒരു മെത്രാൻ, മെത്രാന്റെ താമസസ്ഥലം, അവിടത്തെ വസ്തുവകകൾ എന്ന് സ്വന്തം പ്രവൃത്തിയിലൂടെ കാട്ടിത്തരുകയാണ്. അദ്ദേഹം. അത് ഒരു മതപുരോഹിതനു മാത്രമല്ല എല്ലാവർക്കുമായുള്ള സന്ദേശ മാണ്. കാരണം ഭൂമിയിലുള്ള ഒന്നും നമ്മുടെ സ്വന്തമല്ലല്ലോ. എല്ലാ വർക്കും കൂടിയുള്ളതല്ലേ.
ഇങ്ങനെയുള്ള ഒരു മനുഷ്യൻ ഴാങ്ങിനോട് ഇനിയൊരിക്കലും സത്വലംഘനം നടത്തില്ല എന്ന പ്രതിജ്ഞ മറക്കരുത് എന്ന് ഓർമ പെടുത്തുമ്പോൾ അത് അയാൾക്ക് പാലിക്കാനല്ലേ കഴിയൂ, ഴാങ് വാൽ ഴാങ് എന്ന കുറ്റവാളി അന്നു മുതൽ ഇല്ല. ഒരു പുതിയ മനുഷ്യൻ പിറവികൊള്ളുകയായി. അതിനുള്ള കാരണക്കാരനായ ചാൾസ് ഫ്രാങ്സ്വബിയാങ് വെമ്പു എന്ന മെത്രാന്റെ പാത പിൻതു ടരാൻ ഏവർക്കും കഴിഞ്ഞെങ്കിൽ……. എന്നാൽ ഈ ലോകത്ത് കുറ്റവാളികൾ ഉണ്ടാവുകയില്ല. സ്നേഹവും കാരുണ്യവും മാത്രമേ ഉണ്ടാവൂ.
Question 24.
“നിങ്ങളുടെ വരാൻ പോകുന്ന ഭാര്യയോട് പറയു, കുട്ടികളെ ബോർഡിങ്ങിൽ അയക്കരുതെന്ന്. ആയയെ വയ്ക്കരുത്. അ തന്നെ വളർത്തണം ശാസിക്കുകയും ലാളിക്കുകയും കൂട്ടുകൂ ടുകയും വേണം’ (വിശ്വരൂപം) –
– ഇത് മിസ്സിസ് തലത്തിന്റെ തിരിച്ചറിവാണ്. കോവിഡ് കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. കോവിഡ് കാല കുടുംബബന്ധ ങ്ങൾ അതിനുമുമ്പുള്ള ജീവിതത്തിൽനിന്നും വ്യത്യസ്തമായിരു ന്നോ? സ്വന്തം അനുഭവങ്ങൾ കൂടി പരിഗണിച്ച് ‘മഹാമാരിക്കാ ലത്തെ കുടുംബബന്ധങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് ഉപന ഭാസം തയ്യാറാക്കുക. (6)
Answer:
മഹാമാരിക്കാലത്തെ കുടുംബബന്ധങ്ങൾ
നമ്മുടെ സമൂഹത്തിൽ അനഭിലഷണീയങ്ങളായ പല പ്രവണത കളും വളർന്നുവരുന്നു എന്ന പരാതി അനുദിനം ഉന്നയിക്കപ്പെ ടുന്നു. പുതിയ തലമുറ ഗുരുക്കന്മാരെ ആദരിക്കുന്നില്ലെന്നും മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ വിമുഖത കാണിക്കുന്നു. വെന്നും സ്ത്രീകളെ അപമാനിക്കുന്നുവെന്നുമൊക്കെയുള്ള കുറ്റാരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. സമൂഹവുമായി ബന്ധമില്ലാത്ത ഒരു തലമുറയാണു വളർന്നുവരുന്നത് എന്നു പോലും പലരും ഭയക്കുന്നു. മാതാവിനെ ക്ഷേത്ര നടയിലും തെരുവീഥികളിലും ഉപേക്ഷിക്കുന്നതിനെക്കുറിച്ചും വൃദ്ധസദന ങ്ങൾ പെരുകുന്നതിനെക്കുറിച്ചുമുള്ള വാർത്തകളും വന്നുകൊ ണ്ടിരിക്കുന്നു. ആധുനിക കേരളത്തിൽ, ആയുർദൈർഘ്യം കൂടി യതിനാൽ വൃദ്ധരുടെ എണ്ണം കൂടിവരുന്നു. ഇവരുടെ സംര ക്ഷണം ഇളംതലമുറയുടെ കടമയാണ് എന്ന കാര്യം വിസ്മരിക്ക പ്പെട്ടുപോകുന്നുവോ?
ഇങ്ങനെയെല്ലാമുള്ള ആരോപണങ്ങൾ ഉയർത്തി പുതിയ തല മുറയുടെ നേരെ ചൂണ്ടുവിരലുയർത്തുമ്പോൾ ആരും ശ്രദ്ധി ക്കാത്ത ഒരു കാര്യമുണ്ട്. ഈ സാമൂഹികരോഗത്തിന്റെ കാരണമെ ന്താണ് എന്ന്. കാരണമില്ലാതെ ഒരു കാര്യവുമുണ്ടാകില്ലല്ലോ. പ്രത്യേ കിച്ചും രോഗാവസ്ഥകൾ. അപ്പോൾ നാം ചെന്നെത്തുന്നത് പുതിയ തലമുറയെ വളർത്തിക്കൊണ്ടുവരുന്ന രീതികളിലേക്കാണ്.
സ്നേഹം ലഭിക്കാൻ ഒരു മാർഗമേയുള്ളൂ; അത് സ്നേഹം കൊടുക്കുക എന്നുള്ളതാണ്. കൊടുക്കുന്നതേ കിട്ടൂ എന്നതാണ് സത്വം. തിരക്കുകൾ വർധിക്കുന്ന ജീവിതക്രമത്തിൽ കുട്ടികളെ സ്നേഹിച്ചും ശാസിച്ചും ലാളിച്ചുമൊക്കെ വളർത്താൻ എത്ര രക്ഷിതാക്കൾക്കാണ് സമയം കിട്ടുന്നത് ? മത്സരിക്കാനും ഉന്നത സ്ഥാനങ്ങളിൽ എത്താൻ മാത്രമുള്ള വിദ്യാഭ്യാസം നൽകാനുമല്ലേ ഏവരുടെയും ശ്രമം? അങ്ങനെ ആയിത്തീരുന്നവർക്ക് വീണ്ടും വീണ്ടും അതാവർത്തിക്കാനേ കഴിയുന്നുള്ളൂ. മുന്നോട്ട് മുന്നോട്ട് എന്നു മാത്രമാകുന്നു മുദ്രാവാക്യം. പിന്നോട്ടൊന്നു നോക്കാൻ സമയം കിട്ടുന്നതേയില്ല. അങ്ങനെയുള്ളൊരു തലമുറയെ വാർത്തെടുത്തിട്ട് പരാതി പറയാൻ രക്ഷിതാക്കൾക്ക് എന്തവകാ ശമുണ്ട്?
ലളിതാംബിക അന്തർജനത്തിന്റെ വിശ്വരൂപം’ എന്ന കഥയിൽ മിസ്സിസ് തലത്ത് എന്ന കഥാപാത്രം പറയുന്നു. അമ്മ തന്നെ വളർത്തണം. ശാസിക്കയും ലാളിക്കയും കൂടുകൂട്ടുകയും വേണം. എങ്കിലേ അമ്മ എന്നത് കുട്ടികളുടെ ഒരു ഭാഗവും കുട്ടി കൾ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ. ഇതിൽ ഒരു തിരുത്ത് ആവശ്യമുണ്ടെന്നു തോന്നുന്നു. അമ്മ മാത്രമല്ല കുഞ്ഞിനെ വളർത്തേണ്ടത്. ഒരു പക്ഷേ അമ്മയ്ക്ക് മുഖ്യസ്ഥാനം ഉണ്ട് എന്നുപറയാം. അമ്മയും അച്ഛനും ചേർന്നാണ് കുഞ്ഞിനെ വളർത്തേണ്ടത്. ഇരുവരുടെയും സ്നേഹവും സംരക്ഷണവും ഉപദേശനിർദേശങ്ങളും കുട്ടിക്കു ലഭിക്കണം. അപ്പോൾ അവർ വഴി തെറ്റുകയില്ല. ഓർക്കുക മാതാപിതാഗുരുദൈവം’ എന്നാണ് ചൊല്ല് + മഹാമാരിക്കാലത്തെ കുടുംബബന്ധങ്ങളെക്കുറിച്ചുള്ള നിങ്ങ ളുടെ നിരീക്ഷണങ്ങൾ കൂടി കൂട്ടിച്ചേർക്കുക.
Question 25.
‘പറമ്പിലെ മഞ്ഞപ്പുല്ലിലൂടെ ആരുടെയോക്കെയോ ദുഃഖസഞ്ചാ രങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോകുന്നു..’
‘പട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളായിയപ്പന് അന്നാദ്യമായി അപ രിചിതമായി തോന്നി’
‘അപരിചിതരുടെ താല്പര്യം രഹിതമായ സംഭാഷണം എണ്ണമറ്റ കൊലക്കയറായി. -(കടൽത്തീരത്ത്)
വെള്ളായിയപ്പന്റെ തീവ്രമായ മാനസിക സംഘർഷങ്ങളാണല്ലോ മുകളിൽ നൽകിയിരിക്കുന്ന കഥാസന്ദർഭങ്ങളിൽ തെളിയുന്നത്.
കഥയിലെ മറ്റു സന്ദർഭങ്ങൾ കൂടി പരിഗണിച്ച് വെള്ളായിയപ്പൻ എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക. (6)
Answer:
വെള്ളായിയപ്പൻ
ഒ.വി. വിജയന്റെ കടൽത്തീരത്ത്” എന്ന കഥയിലെ പ്രധാന കഥാ പാത്രമാണ് വെള്ളായിയപ്പൻ. വെള്ളായിയപ്പനെ പിൻതുടർന്നാണ് കഥാകൃത്ത് കഥ അവതരിപ്പിക്കുന്നത്. മകന്റെ തൂക്കിലേറ്റപ്പെട്ട ശരീരം ഏറ്റുവാങ്ങേണ്ടിവന്ന പിതാവാണയാൾ. പാഴുതറ എന്ന ഗ്രാമത്തിലെ നിരക്ഷരനും സാധുവുമായ കർഷ കനാണ് വെള്ളായിയപ്പൻ അയാളുടെ മകൻ കണ്ടുണ്ണി ഏതോ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലാണ്. വധശിക്ഷ നടപ്പാക്കാനുള്ള സമയത്തിന്റെ അറിയിപ്പ് കിട്ടിയതനുസരിച്ച് വെള്ളായിയപ്പൻ മകനെ അവസാനമായി കാണാൻ ജയിലി ലേക്കു പുറപ്പെടുകയാണ്. പാഴുതറ എന്ന ഗ്രാമത്തിലെ അമ്പ തിൽ ചില്വാനം കുടികളിലെയും ആളുകൾ അയാളോടൊപ്പം കണ്ണൂരിലേക്ക് പോകുമായിരുന്നു. പക്ഷേ ആ പാവങ്ങളുടെ കൈയിൽ തീവണ്ടിയാത്രയ്ക്കുള്ള പണം ഉണ്ടായിരുന്നില്ല. തീവണ്ടിയാപ്പീസിലേക്കുള്ള വെള്ളായിയപ്പന്റെ യാത്ര വേദനാജന കമായിരുന്നു. കരിമ്പനപ്പട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളായിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി.
പുഴയിലിറങ്ങിയപ്പോൾ കുളിയുടെ അനുഭവം അയാളെ വേദനിപ്പിച്ചു. അപ്പന്റെ ശവം കുളിപ്പിച്ചതും മകൻ കുട്ടിയായിരുന്നപ്പോൾ അവനെ കുളത്തിൽ കുളിപ്പിച്ചതും ഓർത്തുപോയി. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റുഫോ മിലിരുന്ന് അകലെ സൂര്യൻ താഴുന്നത് കണ്ടപ്പോൾ മുണ്ടകപ്പാട ത്തിന്റെ വരമ്പത്തുകൂടി മകൻ തന്റെ കൈവിരലിൽ പിടിച്ചുകൊണ്ട് അസ്തമയത്തിന്റെ പക്ഷികളെനോക്കി അത്ഭുതപ്പെട്ടതോർത്തു. അസ്തമയത്തിലൂടെ പാടത്തേക്കിറങ്ങി നടന്ന സ്വന്തം അച്ഛനെയും ഓർത്തു. അച്ഛനിൽ തുടങ്ങി മകനിലേക്കു നീങ്ങുന്ന തലമുറയിൽ ഇനി താൻ മാത്രം. വഴിച്ചോറായി തന്റെ കോടച്ചി, കണ്ടുണ്ണിയുടെ അമ്മ തുവർത്തിൽ കെട്ടിക്കൊടുത്ത ചോറ് അയാൾ ഉണ്ടില്ല. അതിൽ ആ അമ്മയുടെ കണ്ണീർ ധാരാളം വീണിട്ടുണ്ടായിരിക്കും. ജയിലിലെ പാറാവുകാരൻ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ അതും വേണ്ടെന്നുവച്ചു. ജയിലിൽ ഉറങ്ങാതെ ഉണരാതെ ഇരി ക്കുന്ന മകൻ ചായ കുടിക്കുന്നുണ്ടാവില്ല. അയാൾ ജയിൽ വാതി ലിന്നരികിൽ കാത്തുനിന്നു. ക്ഷേത്ര വാതിൽ തുറക്കുന്നതും കാത്തിരിക്കുന്ന ഭക്തനെപ്പോലെ.
ജയിൽ മുറിക്കുള്ളിൽ വച്ച് കണ്ടുണ്ണിയെ കണ്ടു. അവൻ എന്തു ചെയ്തു എന്ന് അറിയില്ല. കൊലപാതകം ചെയ്തോ എന്ന് ഓർമ്മ യില്ല. ഇനി ഒന്നും ഓർക്കേണ്ടതില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അടുത്ത ദിവസം രാവിലെ മകന്റെ ജഡം ഒരു പേറ്റിച്ചി കുഞ്ഞിനെയെന്നപോലെ ഏറ്റുവാങ്ങി. പക്ഷേ സംസ്ക്കരിക്കാൻ അയാളുടെ കൈയിൽ പണമില്ലായിരുന്നു. തോട്ടികൾ ശവം മറവു ചെയ്യുന്നതിനു മുമ്പ് ഒരുനോക്കു കണ്ടു; അനുഗ്രഹിച്ചു.
നടന്നലഞ്ഞ് കടൽത്തീരത്തെത്തിയ വെള്ളായിയപ്പൻ കൈയ്യിലി രുന്ന ചോറുപതി അഴിച്ച് അന്നം നിലത്തേക്കെറിഞ്ഞു. ബലിക്കാ ക്കകൾ പറന്നുവന്ന് അന്നംകൊത്തി. അങ്ങനെ മകന് അയാൾ ബലിയിട്ടു. നിസ്സഹായനായ ഒരു പിതാവിന്റെ ദയനീയമായ ചിത്രമാണ് വെള്ളാ യിയപ്പൻ എന്ന കഥാപാത്രം. മകന്റെ കുറ്റം എന്തെന്നോ എന്തി നാണ് അവനെ വധിക്കുന്നതെന്നോ അയാൾക്ക് അറിയില്ല. മക നുവേണ്ടി ഒന്നും ചെയ്യാൻ അയാൾക്കാവില്ല. തന്നെ തൂക്കിക്കൊ ല്ലാൻ അനുവദിക്കരുതേ എന്ന് അവൻ കരഞ്ഞു പറയുമ്പോഴും ഒന്നിനുമാകാതെ നിൽക്കാനേ ആ പിതാവിനാകുന്നുള്ളൂ. മകന്റെ ശവം വേണ്ടവിധത്തിൽ സംസ്ക്കരിക്കാൻപോലും കഴിയാത്ത അയാൾ തനിക്കു കിട്ടിയ അന്നം അവനുള്ള ബലിച്ചോറാക്കുന്നു. ആ പാവപ്പെട്ട പിതാവിനൊപ്പം കരയുന്ന പാഴുതറ ഗ്രാമത്തിലെ സാധുക്കളെപ്പോലെയാകുന്നു വായനക്കാരും.