Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Question Paper March 2020 (Adisthana Padavali)

Time: 1½ Hours
Maximum: 40 Score

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്തുവാനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
ആ ദിവസം കോരന്റെ ജീവിതത്തിലെ ഒരു സ്മരണീയദിവ സമായിരുന്നു. അവന്റെ ഒരു ദിവസത്തെ കൂലിയിലെ കടം അന്ന് അവൻ വീട്ടിക്കഴിഞ്ഞു. (പ്ലാവിലക്കഞ്ഞി)
അടിവരയിട്ട പ്രയോഗം സൂചിപ്പിക്കുന്നത് എന്ത്?

  • അവകാശങ്ങളെക്കുറിച്ചുള്ള അവബോധം.
  • പുത്രൻ എന്ന നിലയിൽ കടമ നിർവഹിച്ചതിന്റെ സംത.
  • കർഷകത്തൊഴിലാളി എന്ന നിലയിലുള്ള ചുമതയുടെ പൂർണത.
  • പ്രതിഷേധിക്കാൻ കഴിഞ്ഞു എന്നതിലെ ചാരിതാർത്ഥ്യം.

Answer:
പുത്രൻ എന്ന നിലയിൽ കടമ നിർവഹിച്ചതിന്റെ സംതൃപ്തി.

Question 2.
കന്നിനെല്ലിന് വേലികെട്ടാൻ സമയമായി
കന്നിനെല്ല് എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏത്?

  • കന്നിയാലുള്ള നെല്ല്
  • കന്നിയുടെ നെല്ല്
  • കന്നിയിലെ നെല്ല്
  • കന്നി എന്ന നെല്ല്

Answer:
കുന്നിയലെ നെല്ല്

Question 3.
‘അല്ലായ്കിലുണ്ടോ തേനൂറുന്ന കവിത രചിക്കാൻ അവർക്കു കഴിയുന്നു!’ (കൊച്ചു ചക്കരച്ചി)
കവിതയിലെ മാധുര്യത്തിന് കാരണമായി ലേഖകൻ ചൂണ്ടി ക്കാണിക്കുന്നത് എന്ത്?

  • കവികൾ മാമ്പൂവ് ഒടിച്ച് കാമന്റെ കൈയ്യിൽ കൊടുത്ത തുകൊണ്ടു്.
  • ‘അണ്ണാൻ പിറന്നാൾ’ എന്ന മഹായജ്ഞം നടത്തിയിരു ന്നതുകൊണ്ട്.
  • അപരിഷ്കൃതമട്ടുകൾ അറിയാത്തതുകൊണ്ട്,
  • മാവിനോടുള്ള പ്രേമം കവികളിലും ഉള്ളതുകൊണ്ട്.

Answer:
മാവിനോടുള്ള പ്രേമം കവികളിലും ഉള്ളതുകൊണ്ട്.

Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Question 4.
“പ്രശ്നമില്ലാതെയുള്ള ഭരണത്തേക്കാൾ താൻ അഭിലഷിക്കുക, ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ്. (ജഫഴ്സൻ)
ഈ അഭിപ്രായത്തോട് യോജിച്ചു നിലക്കുന്ന വസ്തുത ഏത്?

  • പത്രമുണ്ടായാൽ എല്ലാമായി.
  • പത്രമുണ്ടായാൽ ഭരണം നീതിരഹിതമാകും.
  • ഭരണം നന്നായാൽ പത്രങ്ങളുടെ ആവശ്യമില്ല.
  • ഭരണത്തിനും പത്രത്തിനും തുല്യസ്ഥാനമാണ് ഉള്ളത്.

Answer:
പത്രമുണ്ടായാൽ എല്ലാമായി.

Question 5.
‘പോയ കാലത്തിൻ
മധുരങ്ങളിൽക്കൊതി-
യൂറുന്ന ശീലം
മറന്നു തുടങ്ങി ഞാൻ’ (അമ്മയുടെ എഴുത്തുകൾ)
മാനസികാവസ്ഥയിൽ വന്ന ഈ മാറ്റത്തിന്റെ സാഹചര്യമായി കവി കാണുന്നത് എന്ത്?

  • അമ്മ ആദിമസംഗീതമായി ഇടയ്ക്കിടെ വന്നു മൂളുന്നത്.
  • അമ്മ രക്തത്തിന്റെ ചൂടായി നിൽക്കുന്ന തന്മയും താളവും ആയത്.
  • അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധം അടർത്തി ക്കളഞ്ഞത്.
  • അമ്മ പിൻപേ പറക്കും കുളിർമയായത്.

Answer:
അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധം അടർത്തിക്കള ഞ്ഞത്.

6 മുതൽ 9 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (രണ്ടോ മൂന്നോ വാക്യം) (2 × 2 = 4)

Question 6.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
മത്തായിയുടെ വീട്ടിൽ സകല വായും അടച്ചുപൂട്ടി മുദ്രവെ ച്ചിരിക്കുകയാണ്. ഒരക്ഷരം ആരും മിണ്ടുന്നില്ല.
Answer:
ഒരക്ഷരം ആരും മിണ്ടാതെ മത്തായിയുടെ വീട്ടിൽ സക ലവായും അടച്ചുപൂട്ടി മുദ്രവെച്ചിരിക്കുകയാണ്.

Question 7.
അന്നത്തെ സൂചിപ്രയോഗത്തിൽ നീറ്റൽ പോലൊന്ന് മനസ്സിലൂടെപ്പോൾ കടന്നുപോയ്. (അമ്മത്തൊട്ടിൽ) അടിവരയിട്ട കാവ്യഭാഗം നൽകുന്ന സവിശേഷ അർത്ഥം എന്ത്?
Answer:
കവിത ആസ്വാദ്യമാകുന്നത് അത് ആവിഷ്ക്കരിക്കുന്ന തീവ മായ ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ്. അമ്മയെ ഉപേക്ഷി ക്കാൻ കൊണ്ടുപോകുന്ന മകന്റെ ഓർമ്മകളിൽ തെളിയു ന്നത് അത്തരം അനുഭവങ്ങളാണ്. ഇടയ്ക്ക് കാറിന്റെ ചില്ല് ഉയർത്തിയപ്പോൾ തണുപ്പ് അകത്തേക്ക് ഇരച്ചുകയറി. അത് കരിമ്പടത്തെ ഓർമ്മിപ്പിച്ചു. അമ്മ വയറ്റത്ത് പറ്റിക്കിടന്ന തിന്റെ, ചൂട് അനുഭവിച്ചതിന്റെ ഓർമ്മ വന്നു. ഒപ്പം അമ്മ യുടെ കാച്ചെണ്ണ ചേരുന്ന ഗന്ധം മനസ്സിൽ തെളിഞ്ഞു. അമ്മ അതി രാവിലെ എഴുന്നേറ്റ് ഓലക്കൊടികൾ കത്തിച്ച് പാചകം ചെയ്യുന്നതിന്റെ മണം മൂക്കിലേക്കെത്തി. ഗന്ധ ങ്ങൾ സ്വാഭാവികമായും ഏതെങ്കിലുമൊക്കെ അനുഭവങ്ങ ളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുമല്ലോ. ഇതുപോലെ യുള്ള ഇന്ദ്രിയാനുഭവങ്ങൾ കവിതയുടെ അനുഭവതലത്ത ആഴമുള്ളതാക്കുന്നു.

Question 8.
‘സത്വം കണ്ടുപിടിക്കാൻ പല അടവുകളും നോക്കേണ്ടി വരും;
ഗുണിക്കൽ, ഹരിക്കൽ, അഭ്യൂഹം, ഭാവന തുടങ്ങി പലതും’. (പത്രനീതി)
പത്രത്തെക്കുറിച്ചുള്ള കുകുമാർ അഴീക്കോടിന്റെ വാക്കു കൾ നൽകുന്ന രണ്ട് സൂചന എഴുതുക.
Answer:
കവി മധുസൂദനൻ നായർ പുതിയകാലത്ത് നമ്മുടെ മാതൃ ഭാഷയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് ഉത്ക്കണ്ഠാകുലനാകുന്നു. പുതിയ തലമുറയെ മാതൃഭാഷ യിൽനിന്ന് അകറ്റി നിറുത്തുവാൻ ശ്രമിക്കുകയാണ് മുതിർന്ന വർ. അവർ പട്ടണപരിഷ്കാരത്തിൽ മുഴുകിപ്പോയിരി ക്കുന്നു. വിദേശ ഭാഷയാണ് ഇന്നത്തെ അവസ്ഥയിൽ വേണ്ടത് എന്ന് കരുതി മക്കളെ മാതൃഭാഷ കാണാതെ കേൾക്കാതെ വളർത്തുന്നു. അമ്മയുടെ ചിന്മുദ്രയാണ് അതെന്നും അതാണ് തന്മയെന്നും അറിയാഞ്ഞല്ല; വിദേ ശത്തെ ആതിഥ്യശാലയിൽ അതല്ല ശോഭിക്കുക എന്നു കരു തിയാണ് മാതൃഭാഷയെ പിന്നിൽ ഒളിക്കുന്നത്.

അങ്ങനെ മാതൃ ഭാഷാ ബന്ധമില്ലാതെ വളരുന്ന പുതിയ തലമുറയുടെ അവസ്ഥ എന്തായിരിക്കും? അവർ ആരുടെ കുട്ടികളെന്നും തായ്മൊഴിയുടെ ഈണമെന്താണെന്നും അതു സംസാരി ക്കുന്നത് എങ്ങനെയെന്നും നാളെ ചോദിക്കുമോ? അമ്മ യുടെ മൊഴി നൽകുന്ന താളമെന്താണെന്നും താരാട്ടു പാട്ടിന്റെ മധുരമെന്താണ് എന്നും അന്വേഷിക്കുമോ? ഇന്നത്തെ തലമുറയ്ക്ക് അമ്മയെക്കുറിച്ചുള്ള ഓർമ്മകളെങ്കി ലുമുണ്ട്. നാളത്തെ തലമുറയ്ക്ക് അതും വേണ്ട എന്നായിരി ക്കുമോ? അമ്മയെക്കുറിച്ചുള്ള ഓർമ്മപോലും ഇല്ലാത്ത ഒരു തലമുറ വളർന്നുവരാൻ ഇടയാക്കുന്നതാണ് ഇന്നത്തെ മാതൃ ഭാഷാ നിരാസം എന്നതാണ് ഏറെ കഷ്ടം!

ഇത്തരം ഓർമ്മകൾ അയാളുടെ ഉള്ളിൽ സൂചിപ്രയോഗ ത്തിന്റെ നീറ്റൽ പോലെയും കരിഞ്ഞ കൈകൊണ്ടുള്ള പിച്ചു
ഉണർത്തി. അമ്മയെ ഉപേക്ഷിക്കാൻ അയാൾക്ക് കഴിയു ന്നില്ല. പത്രങ്ങൾ നിഷ്പക്ഷമായിരിക്കണം. ജാതി-മത-വർഗ്ഗ-വർണ വ്യത്യാസമല്ലാതെ എല്ലാവരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും മുൻഗണന നൽകാൻ ശ്രമിക്കുകയും സത്യ ത്തിനും നീതിക്കും വേണ്ടി നിലനിൽക്കുകയും വേണം, നിർഭ യമായിരിക്കുകയും വേണം.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതുക. അരപ്പുറം വീതം) (5 × 4 = 20)

Question 9.
‘ഭർത്താവിനെ ഊട്ടാൻ ശ്രമിക്കുന്ന ഭാര്യയേയും ഭാര്യയെ കരു തലോടെ പരിഗണിക്കുന്ന ഭർത്താവിനേയും പ്ലാവിലക്കഞ്ഞി യിൽ കാണാം.’
ഉചിതമായ കഥാസന്ദർഭങ്ങൾ കണ്ടെത്തി പ്രസ്താവന വിശ കലനം ചെയ്യുക.
Answer:
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ദുരിതങ്ങളു ടെയും പോരാട്ടങ്ങളുടെയും കഥയാണ് തകഴി ശിവശങ്കര പിള്ള ‘രണ്ടിടങ്ങഴി’ എന്ന നോവലിൽ ആവിഷ്കരിക്കുന്ന ത്. അതോടൊപ്പം ചിരുതയുടെയും കോരന്റെയും ഊഷ്മ ളമായ ഹൃദയബന്ധത്തിന്റെ സൂക്ഷ്മമായ ആവിഷ്കാരവു മാണത്. കോരൻ ചിരുതയെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച താണ്. പിതാവുമായിപ്പോലും കോരന് അക്കാര്യത്തിൽ പിണ ങ്ങേണ്ടി വന്നു. അതുകൊണ്ട് അവരിരുവരും മാത്രമായി താമ സിച്ചു. ഒരാൾ മറ്റൊരാൾക്ക് തണൽ എന്നതു തന്നെയായി രുന്നു ഇരുവരുടെയും ഹൃദയബന്ധം. പകലന്തിയോളം പാടത്തു പണിയെടുക്കുന്ന കോരന് അവന്റെ ജന്മിയായ പുഷ്പവേലിൽ ഔസേപ്പിന്റെ വീട്ടിൽ നിന്ന് കഞ്ഞികിട്ടുമാ യിരുന്നു.

എന്നാൽ കൂലി പണമായി കിട്ടുന്നതുകൊണ്ട് സ്വന്തം വീട്ടിലേക്ക് ആവശ്വമായ നെല്ല് വാങ്ങാൻ അതു തിക യുമായിരുന്നില്ല. ചിരിതയ്ക്കു വേണ്ടി കുറച്ചെങ്കിലും നെല്ലു കിട്ടാൻ വേണ്ടി കോരൻ വളരെ കഷ്ടപ്പെട്ടു. പാതിരയ്ക്കു ശേഷം നാഴി അരിയും നാലു ചക്രത്തിനു കപ്പയുമായി കോരൻ കുടിലിൽ ചെന്നു. ചിരുത അത് പാകപ്പെടുത്തി. അവൾ അതു കുടിച്ചോട്ടെ എന്നു കരുതി കോരൻ വയറിനു സുഖമില്ല എന്നു പറഞ്ഞു കിടന്നു. പക്ഷേ അവൻ കഴി ക്കാതെ അവളും കഴിക്കില്ല. അങ്ങനെ അടുപ്പിന്റെ വെളിച്ച ത്തിൽ ഒരു ചട്ടിയുടെ ഇരുവശവുമായിരുന്ന് അവർ കഞ്ഞി കുടിച്ചു. അന്നുവച്ച കഞ്ഞിയിൽ ഒരു നല്ല പങ്ക് അവൾ സൂക്ഷിച്ചു വച്ചിരുന്നു. പിറ്റേന്നു ജോലിക്കു പോകുന്ന ഭർത്താവിനു രാവിലെയുള്ള ഭക്ഷണം നൽകാൻ. ഇങ്ങനെ ഉള്ളതുകൊണ്ട് പരസ്പരം ഊട്ടുന്ന ആ കർഷത്തൊഴിലാ ളികളുടെ സ്നേഹത്തിന്റെ ദാർഢ്യം തകഴി അതി സു ക്ഷ്മമായി അവതരിപ്പിക്കുന്നു.

Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Question 10.
‘മനുഷ്യജീവിതത്തിൽ ‘അമ്മ’, ‘തൊട്ടിൽ’ എന്നീ പദങ്ങൾ ഉണർത്തുന്ന വൈകാരികതയ്ക്ക് വിരുദ്ധമാണ് ‘അമ്മതൊാട്ടിൽ’ എന്ന ശീർഷകം’. കവിത വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
Answer:
(ശീർഷകത്തിന്റെ ഔചിത്വം വ്യക്തമാക്കുക എന്ന ചോദ്യത്തിന് ആ ശീർഷകത്തിന്റെ അർത്ഥം അല്ലെങ്കിൽ ആശയം എഴുതി യതിനുശേഷം അത് എങ്ങനെ ആ കവിതയ്ക്ക്/കഥയ്ക്ക്/ ലേഖനത്തിന് യോജിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. ചിലപ്പോൾ പല അർത്ഥതലങ്ങൾ ഉള്ളതായിരിക്കും ശീർഷകം എങ്കിൽ അവയെല്ലാം സൂചിപ്പിക്കണം.)

സ്വന്തം ശിശുക്കളെ സാമൂഹികമായ കാരണങ്ങളാലോ ദാരി ദത്താലോ സംരക്ഷിക്കാൻ കഴിയാതെ വരുമ്പോൾ അമ്മ മാർക്ക് സുരക്ഷിതമായി ഉപേക്ഷിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് അമ്മത്തൊട്ടിൽ. അമ്മത്തൊട്ടിലിൽ ഉപേ ക്ഷിക്കുന്ന ശിശുക്കളെ ശിശുക്ഷേമസമിതി സംരക്ഷിക്കു കയും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പ തിമാർക്ക് നിയമപരമായി അവരെ കൈമാറുകയും ചെയ്യു ന്നു. അമ്മത്തൊട്ടിൽ എന്ന പദം ശീർഷകമായി ഈ കവി നൽകുമ്പോൾ അർഥമാകെ മാറുന്നു, അമ്മയ്ക്ക് ശിശുവിനെ ഉപേക്ഷിക്കാനുള്ള ഇടം എന്നതിനു പകരം മകന് അമ്മയെ ഉപേക്ഷിക്കാനുള്ള ഇടമായി അത് മാറുന്നു.

മക്കളെ സംരക്ഷിക്കുക എന്നത് അമ്മയുടെ കടമയാണ്. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് മക്ക ളുടെയും മക്കളെ പോറ്റിവളർത്തിയ അമ്മയെ ഉപേക്ഷി ക്കാൻ അമ്മത്തൊട്ടിൽ അന്വേഷിച്ചു നടക്കുകയാണ് ഇവിടെ ഒരു മകൻ. അമ്മയ്ക്ക് മക്കളെ ഉപേക്ഷിക്കാനുള്ള തൊട്ടി ലാണോ അമ്മത്തൊട്ടിൽ അതോ മക്കൾക്ക് അമ്മയെ ഉപേ ക്ഷിക്കാനുള്ളതോ? രണ്ടായാലും അത് അമ്മയ്ക്കുള്ള തൊട്ടിൽ തന്നെയാണല്ലോ. മനുഷ്യ ജീവിതത്തിൽ അമ്മ, തൊട്ടിൽ എന്നീ പദങ്ങൾ ഉണർത്തുന്ന വികാരങ്ങൾ എന്തൊ ക്കെയാണ് ? അതിനൊക്കെ വിരുദ്ധമാകുന്നു ഈ ശീർഷ കം. അതുതന്നെയാണ് അതിന്റെ സൗന്ദര്യവും.

Question 11.
വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ
ഓർക്കുക. മനുഷ്യന്
മനുഷ്യനാകാൻ വേണം
പുഴ, മല, വനം, വയൽ
ഭൂമിയുടെ ശാശ്വതമായ മൈത്രി (പ്രളയാവസാനം – സച്ചി ദാനന്ദൻ)
സച്ചിദാനന്ദന്റെ വരികളിലെ പരിസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണോ കൊച്ചു ചക്കരച്ചിയിൽ ആവിഷ്കരിച്ചിരി ക്കുന്നത്? പ്രതികരണക്കുറിപ്പ് തയ്യറാക്കുക.
Answer:
ലോകം തന്നെയാണ് തറവാടെന്നും ചെടികളും പുല്ലും പുഴു ക്കളുമെല്ലാം തന്റെ കുടുംബക്കാരാണ് എന്നുമുള്ളത് ഭാര തീയ ദർശനം തന്നെയാണ്. മഹാത്മാഗാന്ധിയെക്കുറിച്ചാണ് വള്ളത്തോൾ ഇങ്ങനെ പറയുന്നത്. അദ്ദേഹം ഭാരതീയ ചിന്ത കളെ മുറുകെപ്പിടിച്ച ആളായിരുന്നല്ലോ. ഇതേ ദർശനം തന്നെ യാണ് എ.പി.ഉദയഭാനു തന്റെ കൊച്ചു ചക്കരച്ചി എന്ന ലളി തോപന്യാസത്തിലും ആവിഷ്കരിക്കുന്നത് എന്നു കാണാം. തറവാട്ടിൽ മാവുകൾ പലതുണ്ടായിരുന്നെങ്കിലും ‘കുല ഷ്ഠകൾ’ ആയി എണ്ണിയതു രണ്ടെത്തിനെ ആയിരുന്നു എന്നാണ് ഉദയഭാനു പറയുന്നത്. അപ്പോൾ കുടുംബത്തിലെ അംഗങ്ങൾ തന്നെ അതിലെ മാങ്ങ വിൽക്കാൻ കഴിയാതെ മാവിനെ സംരക്ഷിച്ചതോ അതിൽ പാർക്കുന്ന, സ്വയം ചത്തും മാവിനെ സംരക്ഷിക്കുന്ന നീറുകൾ, കൊച്ചു ചക്കരച്ചി യുദ്ധകാലമായപ്പോൾ പട്ടാളത്തിൽ ചേർക്കാൻ ആളുകൾ എത്തി എന്നും പറയുന്നു. ഇങ്ങനെ ഒരു മാനുഷികഭാവം തന്നെ ആ മാവിനു നൽകാൻ ഉപന്യാസകാരൻ ശ്രമിക്കുന്നു.

ഏറ്റവും പ്രധാനം അമ്മയുടെ വിശ്വാസമാണ്. മാവിന് കേടു വന്ന് അതുവീഴും എന്നും അപകടമുണ്ടാകും എന്നു തോന്നി അപ്പോൾ അതിനെ മുറിക്കുന്നതാണ് നല്ലത് എന്നു കരുതി. എന്നാൽ കൊച്ചു ചക്കരച്ചി വീഴില്ല വീണാലും ആപത്തു വരുത്തില്ല എന്ന വിശ്വാസത്തിൽ അമ്മ ഉറച്ചു നിന്നു. എന്നു മാത്രമല്ല കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്തു ചെന്ന് ഇരിക്കാനും തുടങ്ങി. അതായിരുന്നു അപകടസ്ഥാ നം. ഏതായാലും വലിയ കാറ്റും മഴയും ഒന്നുമില്ലാത്ത ഒരു ദിവസം ഒരപകടവും വരുത്താതെ കൊച്ചു ചക്കരച്ചി നിലം പറ്റി. പ്രകൃതിയിലെ എല്ലാം സ്നേഹിക്കപ്പെടേണ്ടതുതന്നെ എന്ന് ആ മാവ് തെളിയിക്കുന്നു. ഇതേ ആശയം തന്നെയാണ് പ്രളയാവസാനം എന്ന കവിതയിൽ സച്ചിദാനന്ദനും പറയു ന്നത്. മനുഷ്യന് മനുഷ്യനാകാൻ പുഴയും മലയും വനവും വയലും വേണമെന്ന് കവി പറയുന്നു. പ്രകൃതിയുമായി സമ രസപ്പെട്ട് പരസ്പര പൂരകമായി നാം ജീവിക്കണമെന്ന സങ്ക ല്പമാണ് രണ്ടിടത്തും ആവിഷ്ക്കരിച്ചിരിക്കുന്നത്.

Question 12.
ആരുതേടും? നാളെ നമ്മുടെ കുട്ടികൾ ക്കോർക്കാനുമമ്മയെ വേണ്ടായിരിക്കുമോ? (അമ്മയുടെ എഴു തുത്തുകൾ) കവിയുടെ ചോദ്യത്തിന്റെ പൊരുൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
കവി മധുസൂദനൻ നായർ പുതിയകാലത്ത് നമ്മുടെ മാതൃ ഭാഷയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് ഉത്ക്കണ്ഠാകുലനാകുന്നു. പുതിയ തലമുറയെ മാതൃഭാഷ യിൽനിന്ന് അകറ്റി നിറുത്തുവാൻ ശ്രമിക്കുകയാണ് മുതിർന്ന വർ. അവർ പട്ടണപരിഷ്കാരത്തിൽ മുഴുകിപ്പോയിരി ക്കുന്നു. വിദേശ ഭാഷയാണ് ഇന്നത്തെ അവസ്ഥയിൽ വേണ്ടത് എന്ന് കരുതി മക്കളെ മാതൃഭാഷ കാണാതെ കേൾക്കാതെ വളർത്തുന്നു. അമ്മയുടെ ചിന്മുദ്രയാണ് അതെന്നും അതാണ് തന്മയെന്നും അറിയാഞ്ഞില്ല; വിദേ ശത്തെ ആതിഥ്യശാലയിൽ അതല്ല ശോദിക്കുക എന്നു കരു തിയാണ് മാതൃഭാഷയെ പിന്നിൽ ഒളിക്കുന്നത്.

അങ്ങനെ മാത്യ ഭാഷാ ബന്ധമില്ലാതെ വളരുന്ന പുതിയ തലമുറയുടെ അവസ്ഥ എന്തായിരിക്കും? അവർ ആരുടെ കുട്ടികളെന്നും തായ്മൊഴിയുടെ ഈണമെന്താണെന്നും അതു സംസാരി ക്കുന്നത് എങ്ങനെയെന്നും നാളെ ചോദിക്കുമോ? അമ്മ യുടെ മൊഴി നൽകുന്ന താളമെന്താണെന്നും താരാട്ടു പാട്ടിന്റെ മധുരമെന്താണ് എന്നും അന്വേഷിക്കുമോ? ഇന്നത്തെ തലമുറയ്ക്ക് അമ്മയെക്കുറിച്ചുള്ള ഓർമ്മകളെങ്കി ലുമുണ്ട്. നാളത്തെ തലമുറയ്ക്ക് അതും വേണ്ട എന്നായിരി ക്കുമോ? അമ്മയെക്കുറിച്ചുള്ള ഓർമ്മപോലും ഇല്ലാത്ത ഒരു തലമുറ വളർന്നുവരാൻ ഇടയാക്കുന്നതാണ് ഇന്നത്തെ മാതൃ ഭാഷാ നിരാസം എന്നതാണ് ഏറെ കഷ്ടം!

Question 13.
“നിർബന്ധിച്ച് അമ്മയെ ഒരിക്കലും നഗരത്തിലേക്കു വിളി ക്കരുത്. വിളിച്ചാൽ വരുമായിരിക്കും പക്ഷെ, തിരിച്ചുപോ കേണ്ട ചിന്തയിലായിരിക്കും എന്നും അമ്മ”. (ഓരോ വിളിയും)
കഥയിൽ, അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം മന സ്സിലാക്കാൻ മകന് കഴിയുന്നുണ്ടോ? വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ദാമ്പത്യബന്ധത്തിലൂടെ ഒരുമിച്ചുചേർന്ന് ജീവിക്കാൻ തുടങ്ങി ഒന്നായിത്തീർന്ന രണ്ടാത്മാക്കളുടെ പാരസ്പര്യത്തിന്റെ കഥ യാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ അവതരിപ്പിക്കുന്നത്. ‘ഒരാൾക്ക് മറ്റാൾ തണൽ എന്നതായിരുന്നു അവരുടെ അവസ്ഥ. അച്ഛന്റെ ഓരോ വിളിക്കും പിന്നാലെ ഓടുകയായിരുന്നു അമ്മ. അച്ഛന്റെ വിളികൾക്ക് പിന്നാലെ പോവുമ്പോൾ ഏതവസ്ഥയിലും അമ്മ ചെറുപ്പത്തിലേക്കു മടങ്ങുകയായിരുന്നു. വളരെ അപ്ര തീക്ഷിതമായുണ്ടാകുന്ന ഓരോ വിളിക്കും അതേ നിമിഷ ത്തിൽത്തന്നെ അമ്മയുടെ മറുപടി ഉണ്ടാകും, ഉണ്ടാകണം. ഇല്ലെങ്കിൽ അച്ഛൻ കോപിക്കും. അച്ഛന്റെ ഓരോ വിളിയും കാത്തിരിക്കുന്ന അമ്മ. അമ്മയുടെ മറുവിളി പ്രതീക്ഷിക്കുന്ന അച്ഛൻ. രണ്ടുപേർക്കും ഇതു രണ്ടും ഒഴിവാക്കാൻ കഴിയു മായിരുന്നില്ല. വളരെ അപൂർവമായി മാത്രമെ അമ്മ മറുത്തു പറയൂ. അമ്മ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അച്ഛൻ നിശ്ശ ബ്ദനാവും. അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവത്തിന്റെ കെട്ടഴിക്കുന്നത് എന്നുപോലും മകന് തോന്നിയിട്ടുണ്ട്.

ഇങ്ങനെ പരസ്പര പൂരകങ്ങളായി കഴിയുമ്പോഴാണ് അവരിൽ ഒരാൾ, അച്ഛൻ, ഇല്ലാതാകുന്നത്. അത് വിശ്വസിക്കാൻ അമ്മയ്ക്ക് ആവുമാ യിരുന്നില്ല. അച്ഛൻ അവിടെത്തന്നെയുണ്ട് എന്ന് അമ്മ വിശ്വ സിച്ചു. അച്ഛന്റെ വിളി അമ്മ ഇപ്പോഴും അവിടെ കേൾക്കു ന്നുണ്ട്. അച്ഛനില്ലാതെ ആ വീട് അപൂർണമാവും. അതുകൊ ണ്ടുതന്നെ ‘മൂപ്പര് പോയി എന്ന് മറ്റുള്ളവരോട് പറയുമ്പോഴും പോയിട്ടില്ല എന്നാണ് അമ്മ വിശ്വസിക്കുന്നത്. അവർ അവിടെ ഒറ്റയ്ക്കല്ല. അതുകൊണ്ട് മകനോടൊപ്പം നഗരത്തി ലേക്കു പോവാനും അവർ തയാറല്ല. ആത്മാവിന്റെ അംശമായിത്തീർന്ന ഒന്ന് ഇല്ലാതെയാവില്ലല്ലോ. അതു കൊണ്ടു തന്നെ അമ്മയെ സംബന്ധിച്ചിടത്തോളം അച്ഛൻ ഇല്ലാതെയായിട്ടില്ല. ഈ ആത്മബന്ധമാണ് കഥയുടെ കാതൽ. മകൻ ഈ ആത്മബന്ധം മനസ്സിലാക്കുന്നു. അതി നാലാണ് അയാൾ അമ്മയെ നിർബന്ധിച്ച് നഗരത്തിലേക്ക് വിളിച്ചുകൊണ്ടുപോകാൻ മടിക്കുന്നതും.

Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Question 14.
“കാരൂർ കഥകളിൽ ഒന്നാകെ വ്യാപിച്ചു കിടക്കുന്ന ശ്രദ്ധേ യമായ ഒരു ധർമ്മമുണ്ട് – നർമപ്രകാശ്, ഓർക്കും തോറും കൂടുതൽ വരിയാവുന്ന മന്ദഹാസവും ഇടയ്ക്കൊക്കെ പൊട്ടിച്ചിരിയും ഉളവാകുന്ന കല്പനകളും കഥയുടെ ഭാവ ശില്പത്തെ കനം വെപ്പിക്കുന്നു. (എം. അച്യുതൻ)
കോഴിയും കിഴവിയും എന്ന കഥയിൽ നർമത്തിന് പ്രാധാ ന്യമുള്ള സന്ദർഭങ്ങൾ വിശകലനം ചെയ്ത് പ്രസ്താവന സാധൂകരിക്കുക.
Answer:
‘കോഴിയും കിഴവിയും’ എന്ന കഥ കാരൂർ നീലകണ്ഠപ്പിള്ള അവതരിപ്പിക്കുന്നത് നർമ്മത്തിന്റെ അകമ്പടിയോടെയാണ്. കഥ തുടങ്ങുന്നതുതന്നെ അത്തരം ഒരു വിവരണത്തിലൂടെ യാണ്. കോഴിയെ വളർത്താൻ പ്രയാസമില്ല. കൊല്ലാനാണ് പ്രയാസം-എന്നവച്ചാൽ താൻ വളർത്തിയ ഒന്നിനെ കൊല്ലാ നുള്ള പ്രയാസം. അതുകിടന്ന് പിടയ്ക്കുന്നത് കാണുക അസഹനീയമാണ്. എങ്കിലും കോഴിയെ വളർത്തുന്നത് കൊല്ലാനാണല്ലോ. അതിന്റെ ജീവൻപോകുന്നതു കാണു മ്പോൾ കണ്ണുനിറയാത്തത്, കണ്ണിൽക്കൂടി വരേണ്ട വെള്ളം വായിൽ ഊറുന്നതുകൊണ്ടാണ്; ഇറച്ചിയുടെ രുചി ഓർത്തി ട്ടാണ്. കോഴിയുടെ വേദനയേക്കാൾ വലുതാണ് അതിന്റെ ഇറച്ചിയോട് തോന്നുന്ന കൊതി. അപ്പോൾ പിന്നെ കൊല്ലു ന്നതിൽ പ്രയാസമുണ്ട്. പിടയ്ക്കുന്നത് കാണാൻ വയ്യ എന്നൊക്കെ പറയുന്നതിൽ എന്തുകാര്യം? ഒരുതരം കാപട്യം എന്നല്ലേ പറയാൻ കഴിയൂ. ‘കോഴിയും കിഴവിയും’ എന്ന കഥ കാരൂർ നീലകണ്ഠപിള്ള അവതരിപ്പിക്കുന്നത് നർമ്മത്തിന്റെ അകമ്പടിയോടെയാണ്. ഇത് കഥയിലുടനീളം കാണാം. ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.

ചത്തകോഴി കയ്യാലയ്ക്കൽ കിടക്കുന്നതിനെക്കുറിച്ച് കഥാ കാരൻ പറയുന്നത് “ആ സ്വാദുള്ള ശവം അവരുടെ പറമ്പി നരികിൽ കിടന്നു” എന്നാണ്. മർക്കോസിനെ ആ കോഴിക്കേ സുമായി ബന്ധപ്പെടുത്തി എങ്ങനെ കുടുക്കാം എന്ന് മത്തായി ചിന്തിച്ചതിനെക്കുറിച്ച് പറയുന്നത് “ആ രാത്രി അത് മത്തായിയുടെ തലച്ചോറിനകത്ത് ചികയുകയും മാന്തുകയും കൊത്തിപ്പെറുക്കുകയും ചെയ്തു. അടുത്ത പ്രഭാതത്തിൽ അയൽവീടുകളിൽ കോഴി കൂകിയപ്പോൾ, ചത്ത കോഴി, ദഹിച്ചു പക്വാശയത്തിലെത്തിയ കോഴി മത്തായി മാർഗേണ കുകി: “നോക്കിക്കോ”. മർക്കോസിന്റെ വീട്ടിൽ പെൺസന്ത തികൾ പെരുകിയതിനെക്കുറിച്ച് പറയുന്നത് അവിടെ മൂപ്പരും മുപ്പത്തിയും തമ്മിൽ ഒരു കാര്യത്തിൽ ഭിന്നിപ്പുണ്ടാ യിരുന്നു. ആൺപിള്ളേരെ പെറണമെന്ന് മൂപ്പര്. പെൺപി ള്ളരെ മാത്രമേ പെറുകയുള്ളൂ എന്ന് മുപ്പത്തിയാരും”.

ഇങ്ങനെ എത്രയെത്ര സന്ദർഭങ്ങൾ! വളരെ സ്നേഹത്തോടെ കഴിയേണ്ട അയൽപക്കക്കാർ തമ്മിൽ അഹംഭാവത്തിന്റെ പേരിൽ പിണങ്ങി ദ്രോഹ പ്രവൃത്തികൾക്കൊരുങ്ങുമ്പോൾ അത് സഹതാപത്തോടെ നോക്കിക്കണ്ട് പരിഹസിക്കുന്ന ഒരാൾ ആ കഥ പറയുന്നു എന്ന രീതിയിലാണ് കാരൂർ ഈ കഥ അവതരിപ്പിക്കുന്നത്. ആത്മീയമായി പ്രത്യേകിച്ച് നേട്ട മൊന്നും ലഭിക്കാതെയുള്ള ഇത്തരം പ്രവൃത്തികളെ അങ്ങനെ യല്ലാതെ നോക്കിക്കാണാൻ കഴിയില്ലല്ലോ. എന്നാൽ സ്നേഹി ക്കാൻ മാത്രമറിയുന്ന കുട്ടികൾ ഈ അവതരണ രീതി യിൽനിന്ന് മാറിനിൽക്കുകയും ചെയ്യുന്നു.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (ഒരു പുറം വീതം) (2 × 6 = 12)

Question 15.
‘കേരളത്തിന്റെ സുന്ദരപ്രകൃതിയും സംസ്കാരവും അതോ ടൊപ്പം വളർന്നു വന്ന സാഹിത്വവുമാണ് വൈലോപ്പിള്ളിക്ക വിതയുടെ ഊടുവെപ്പുകൾ’
ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, ‘ഓണമുറ്റത്ത്’ എന്ന കവിതയിലെ ആശയം ഉൾക്കൊള്ളിച്ച് ‘വൈലോപ്പിള്ളി കവിതയിലെ കേരളീയത് എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
കേരളീയ സംസ്കാരം ആവിഷ്കരിക്കുന്നവയാണ് വൈലോ പിള്ളിയുടെ പല കവിതകളും. ‘ഓണമുറ്റത്ത്’ എന്ന കവി തയും വ്യത്യസ്തമല്ല. ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന പ്രകൃതിയെയാണ് കവി ആദ്യം അവതരിപ്പിക്കു ന്നതെങ്കിലും പ്രകൃതിയിലെ ഓരോ അംഗത്തിനും മാനുഷി കഭാവം നൽകിയതിലൂടെ അത് കേരള സംസ്കാരത്തിന്റെ പ്രതിഫലനമായി. അതിഥിയെ വരവേൽക്കാൻ കേരളീയർ ചെയ്യുന്ന കാര്യങ്ങളാണല്ലോ തുമ്പയും മുക്കുറ്റിയും നെയ്യാ മ്പലുകളും ഉഷസ്സുമൊക്കെ ചെയ്യുന്നത്. മലർക്കുട നിറച്ചു നിൽക്കുന്ന തുമ്പ, തിരികൾ തെറുത്ത് കൊളുത്താനുള്ള സമ യവും കാത്ത് ദീപക്കുറ്റി നാട്ടിയിരിക്കുന്ന മുക്കുറ്റി, പൊൽക്കിഴിയെരിയുന്ന വെള്ളിത്താലവുമേന്തി നിരന്നു നിൽക്കുന്ന നെയ്യാമ്പലുകൾ, അരിയിട്ട് എതിരേൽക്കുന്ന നിലാവ്, ഓണക്കോടിയുടുത്ത് നാണത്തോടെ പരുങ്ങി നിൽക്കുന്ന ഉഷസ്സ് എല്ലാം തന്നെ കേരളീയ സംസ്കാര ത്തിന്റെ ഭാവങ്ങൾ പ്രകടമാക്കുന്നു. അതിഥിയെ കാലുക ഴികിച്ച് മണി പീഠത്തിലിരുത്താനാണ് കവി ആവശ്യപ്പെടുന്ന ത്. അപ്പോൾ കേരളീയ രീതിയിലുള്ള അതിഥി സ്വീകരണ മായി.

തന്റെ കാവ്യപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും കാണാം ഈ സാംസ്കാരിക പാരമ്പര്യം. താൻ ഒരു പുള്ളുവനാണ് എന്നദ്ദേഹം പറയുന്നു. പുള്ളുവൻ പാട്ട് നമ്മുടെ സംസ്കാ രത്തിന്റെ ഭാഗമാണല്ലോ. ഇത്തരത്തിലുള്ള നാടൻപാട്ടുകളി ലൂടെയാണ് മലയാള കവിത തളിർത്തതും പൂവിട്ടതും. ആ പാരമ്പര്യം തന്നെയാണ് കവിയിലുമുള്ളത്. എന്നാലോ കവിത ചൊല്ലൽ ഒരു തൊഴിലായി കാണുന്നുമില്ല. പായും കുടയും നെയ്യുകയും മറ്റു കൈവേലകൾ എടുക്കുകയും ചെയ്യു കയും പാട്ടു കെട്ടുകയും ചെയ്യുമായിരുന്നു. അധ്വാനിക്കു ന്നവരുടെ ആയാസം കുറയ്ക്കാനാണ് പാട്ടുകൾ പാടിയിരു.

ഓണംതന്നെ കേരളീയരുടെ സംസ്കാരമാണല്ലോ. ഓണക്കാ ലത്ത് വീടുതോറും കയറി പാട്ടുകൾ പാടുകയും മറ്റു കല കൾ അവതരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ പാരമ്പര്യ മായിരുന്നു. അങ്ങനെ ചെയ്യുന്ന കലാകാരന്മാർക്ക് അരിയും മറ്റു സാധനങ്ങളുമൊക്കെ നൽകിയിരുന്നു. ആ സംസ്കാ ദത്തിൽ അഭിമാനം കൊള്ളുകയാണ് കവി. പരിഷ്കാര ത്തിൽ അഭിരമിക്കുന്നവർക്ക് ഇതൊക്കെ പഴഞ്ചനാണെന്നു തോന്നാം. പക്ഷേ താൻ കാണുന്നത് മഹാബലിയുടെ സംസ്കാരമാണ്. ഇങ്ങനെ നമ്മുടെ പാരമ്പര്യവും സംസ്കാരവും കവിയിൽ അലിഞ്ഞു ചേർന്നിട്ടുള്ളതിനാൽ ബോധപൂർ മല്ലാതെ തന്നെ അതെല്ലാം വെളിപ്പെടുകയാണ്. അതുതന്നെയാണ് എം. എൻ.വിജയന്റെ നിരീക്ഷണത്തിലും കാണാൻ കഴിയുന്നത്.

Question 16.
‘പ്രണയം എന്ന കഥയിൽ നായക കഥാപാത്രമായ ചാക്കു ണ്ണിയെ കൂടുതൽ തിളക്കമുള്ളതാക്കുന്നത് ചെമ്പുമത്തായി യാണ്. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ് അവർ’,
പ്രസ്താവന വിശകലനം ചെയ്ത് ‘ചെമ്പു മത്തായി, ‘ചാക്കുണ്ണി’ എന്നീ കഥാപാത്രങ്ങളെ താരതമ്യം ചെയ്യുക.
Answer:
‘പണയം’ എന്ന കഥയിലെ ചെമ്പുമത്തായി എന്ന കഥാ പാത്രം സ്വർണ പണയം എടുത്ത് പലിശയ്ക്ക് പണം കൊടുക്കുന്ന മുതലാളിയാണ്. അയാൾ സ്വർണം മാത്രമേ പണയമായി സ്വീകരിക്കാറുള്ളൂ. പാരമ്പര്യമായി കിട്ടിയ തൊഴിലാണിത്. അപ്പൻ ചാക്കോരു മാപ്ലയ്ക്ക് സ്വർണം ഉര ച്ചുനോക്കുകപോലും വേണ്ടിയിരുന്നില്ല. അതിലെ ചെമ്പി ന്റെയും സ്വർണത്തിന്റെയും കണക്കറിയാൻ, റേഡിയോ പണയമായി എടുക്കുന്നത് ആദ്യമാണ്. പക്ഷേ അതും മറ്റു രു പടികളെ പോലെ ഒരു പണിയ പണം മാത്രമാണ് അയാൾക്ക്, നമ്പർ നൂറ്റിയിരുപത്തിയൊമ്പത്. റേഡിയോ അവിടിരുന്നാലും അവിടെയാരും പാട്ടുകേൾക്കാൻ പോകു ന്നില്ല. കാരണം അയാളെ സംബന്ധിച്ചിടത്തോളം പാട്ടു കേൾക്കുന്നതൊക്കെ ഫലമില്ലാത്ത പ്രവൃത്തികളാണ്. ആ സമ യത്ത് എന്തെങ്കിലും ജോലി ചെയ്യുകയാണു വേണ്ടത്. പണം ഉണ്ടാക്കുക എന്നതാണ് പ്രധാനം. പണപ്പെട്ടിയിലാണ് അയാ ളുടെ ശ്രദ്ധ, മറ്റുള്ളതൊക്കെ മനുഷ്യരെ മെനക്കെടുത്താ നുള്ള ഓരോ ഏർപ്പാടു മാത്രം.

അയാൾ സ്വന്തം മക്കളെപ്പോലും ലാളിച്ചിട്ടില്ല. അതു പാടില്ല എന്നപക്ഷക്കാരനുമാണ്. അയാളുടെ മക്കളാണ് ആ നാട്ടിൽ ഏറ്റവും കൂടുതൽ തല്ലുകൊണ്ടിട്ടുള്ളത്. കുട്ടികളെ തല്ലി വളർത്തണം എന്നതാണ് അയാളുടെ ഉറച്ച വിശ്വാസം. അയാൾ വളർന്നതും അങ്ങനെയായിരുന്നു. അല്ല അതിലും ക്രൂരമായിട്ടായിരുന്നു. അയാളുടെ അപ്പൻ കമ്പി പഴുപ്പിച്ച് ചന്തിയിൽ വച്ചുകൊടുക്കുമായിരുന്നു. പണയം എടുത്തു കഴിഞ്ഞാൽ മുതലും പലിശയും കിട്ടാതെ ആ വസ്തു അയാളുടെ തട്ടുമ്പുറത്തുനിന്ന് ഇറങ്ങുകയില്ല. മറ്റൊന്നും അയാൾക്ക് ചിന്താവിഷയമല്ല. ഞായറാഴ്ചകളിൽ പള്ളിയിൽ പോകണമെന്നും റേഡിയോ പരിപാടികൾ കേൾക്കുന്ന സമയം കുർബ്ബാന കേൾക്കണ മെന്നും അയാൾ ചാക്കുണ്ണിയെ ഉപദേശിക്കുന്നുണ്ട്. മറ്റൊ ന്നിനുമല്ല “നമ്മള് പള്ളിച്ചെല്ലുന്നില്ല എന്ന് അച്ചന്മാർക്ക് പരാ തീണ്ടാവരുത്.”

ചാക്കുണ്ണി ബാലമണ്ഡലം കേട്ട് അതിൽ മുഴുകിയപ്പോൾ അത് മനസ്സിലാക്കാൻ ചെമ്പുമത്തായിക്ക് കഴിഞ്ഞതേയില്ല. അല്ലെങ്കിലും മനുഷ്യർ പാട്ടുകേട്ട് സമയം കളയുന്നതെന്തി നാണെന്ന് അയാൾക്ക് ഒരുകാലത്തും മനസ്സിലായിരുന്നില്ല. ഒരുപക്ഷേ അയാൾ ആസ്വദിക്കുന്നത് പണയമായി ലഭി ക്കുന്ന സ്വർണത്തിന്റെ തിളക്കവും വായിക്കുന്നത് കണക്കു പുസ്തകവുമായിരിക്കും. ഇ. സന്തോഷ്കുമാറിന്റെ ‘പണയം’ എന്ന ചെറുകഥയിലെ കേന്ദ്രകഥാപാത്രമാണ് ചാക്കുണ്ണി. അയാൾ ആറാട്ടുകുന്നിലെ തയ്യൽക്കാരനാണ്. മൂന്നു പതിറ്റാണ്ടായി ജോലി ചെയ്യുന്നു വെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു സാധാരണക്കാരൻ. എങ്കിലും പാട്ടും, നാടകവും, സിനിമയു മൊക്കെ ആസ്വദിക്കുന്നതിൽ താൽപ്പര്യമുള്ള ഒരു കലാ സ്നേഹി ആണയാൾ. അതുകൊണ്ടാണ് അയാൾ റേഡിയോ വാങ്ങുന്നത്. ആറാട്ടുപറമ്പിൽ ആദ്വമായി റേഡിയോ വാങ്ങിയ പൗരനാണ് ചാക്കുണ്ണി. അതു വാങ്ങുവാൻ അയാൾ വളരെ കഷ്ടപ്പെട്ടു. ഓണക്കാലത്ത് രാപകൽ ഭേദമെന്യ വിശ്രമമി ല്ലാതെ ജോലിചെയ്തു. പതിവുള്ള ബീഡി വലി നിർത്തി. അത്യാവശ്യമായിരുന്നിട്ടുകൂടി ചെരുപ്പ് വാങ്ങിയില്ല. ആണ്ടി ലൊരിക്കൽ മലയാറ്റൂർക്ക് പോകാറുള്ളതും അത്തവണ മുടക്കി.

റേഡിയോ സ്വന്തമായപ്പോൾ അയാളുടെ ജീവിതസമയതാ ളത്തെ അത് ക്രമീകരിച്ചു. റേഡിയോയുമായി തയ്യൽക്കട യിൽ പോകും. ജോലി ചെയ്യുന്നത് റേഡിയോയിലെ പാട്ടും, നാടകവും, ശബ്ദരേഖയുമൊക്കെ കേട്ടു കൊണ്ടായി. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും വീട്ടിലെത്തിയാലും റേഡിയോ പരിപാടികൾ തുടർന്നുകൊണ്ടിരിക്കും. പ്രക്ഷേ പണം അവസാനിക്കുന്നതുവരെ, അങ്ങനെ റേഡിയോ അയാ ളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ഇവിടെ റേഡിയോ എന്നത് കലയും സാഹിത്യവും തന്നെയാണല്ലോ. അവ യിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ, അവയില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ ചാക്കുണ്ണിക്കുണ്ട്.

അതിനിടയിലാണ് ഈ താളക്രമത്തെ തെറ്റിക്കുന്നതരത്തിൽ അയാളുടെ ഇളയകുട്ടിക്ക് അസുഖം പിടിപെട്ടത്. ചികിത്സി ക്കാനുള്ള പണം കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല. കടം കിട്ടാവുന്നവരിൽ നിന്നൊക്കെ വാങ്ങി. മറ്റു മാർഗങ്ങളൊന്നു മില്ലാതെ അയാൾ റേഡിയോ പണയം വയ്ക്കുന്നു. അതും സംഗീതവും പാട്ടുമൊന്നും ജീവിതത്തിൽ ആവശ്വമില്ല എന്നു വിശ്വസിക്കുന്ന ചെമ്പുമത്തായിയുടെ അടുത്ത്. സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഭാഗം ആരോ പറിച്ചു മാറ്റുന്നതു പോലെ അയാൾക്കു തോന്നി. റേഡിയോയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും അയാൾക്കുണ്ടായിരുന്നു. ‘ഒരു നോട്ടം വേണമേ’ എന്ന് മത്തായിയോട് പറയാൻ അയാൾക്ക് തിരിച്ചുപോകേണ്ടിവന്നു.

റേഡിയോ പണയത്തിലായതോടെ അയാളുടെ ജോലിയി ലുള്ള താളം തെറ്റി. അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പു കൾ തുന്നി. ജോലി ചെയ്യുമ്പോൾ അജ്ഞാതമായ ഒരു പാട്ടി നുവേണ്ടി കാതോർത്തു. ചുറ്റുപാടും നിരവധി ആളുകളു ണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. അയാളുടെ ഏകാന്തത ഇല്ലായ്മ ചെയ്തിരുന്നത്, അയാൾക്ക് കൂട്ടായി ഉണ്ടായിരു ന്നത് പാട്ടും നാടകവുമൊക്കെ ആയിരുന്നല്ലോ. ഒടുവിൽ അയാളുടെ മകൻ മരണപ്പെടുമ്പോൾ ആശ്വാസം തേടുന്നതും റേഡിയോയെത്തന്നെയാണ്. മകൻ ഏറെ ഇഷ്ട പെട്ടിരുന്ന ‘ബാലമണ്ഡലം’ എന്ന പരിപാടി കേട്ടപ്പോൾ, അതി ലുള്ള കുട്ടികളുടെ പാട്ടും ചിരിയുമൊക്കെ കേട്ടപ്പോൾ മന നിന്റെ കനം കുറച്ചു കുറഞ്ഞു.

ചാക്കുണ്ണി എന്ന കഥാപാത്രം കല ഇഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രതിനിധിയാണ്. അയാളെ സംബന്ധിച്ചിടത്തോളം അതാണ് ജീവിതത്തിലെ സമ്പത്ത്, സുഖത്തിലും ദുഃഖത്തിലും കൂട്ടാ യിരിക്കുന്നത് പാട്ടും നാടകവും സിനിമയുമൊക്കെയാണ്. നല്ല മനുഷ്യർക്ക് അങ്ങനെയേ കഴിയൂ. “എന്റെ കണ ക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങള് എഴുതി വയ്ക്കണം” എന്ന് ചാക്കുണ്ണി പറയുമ്പോൾ അത് ഒരു നല്ല മനുഷ്യന്റെ വാക്കുകളായി നമ്മൾ കേൾക്കുന്നു.

Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Question 17.
എല്ലാ മതങ്ങളുടെയും ഉദ്ദേശം ഒന്നും തന്നെ നദികൾ സമു ദ്രത്തിൽ ചേർന്നാൽ പിന്നെ തിരക്കുഴിയെന്നും നടുക്കട ലെന്നും ഉണ്ടോ?
(സ. വി. കുഞ്ഞിരാമനും നാരായണഗുരുവും തമ്മിലുള്ള സംവാദത്തിൽ നിന്ന്)
‘പേരും നാടും തൊഴിലും മാത്രമേ ചോദിക്കേണ്ടതുള്ളൂ. ആരു നീ എന്ന് ആരോടും ചോദിക്കേണ്ടതില്ല. കാരണം ശരീരം കണ്ടാൽ തന്നെ മനുഷ്യനാണെന്ന് തിരിച്ചറിയും.
(ജാതിലക്ഷണം – ശ്രീനാരായണഗുരു
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനത്തിന്റെ അടിസ്ഥാന ത്തിൽ തന്നിട്ടുള്ള ആശയം കൂടി പരിഗണിച്ച് ഗുരുദർശന ങ്ങളും ഏക ലോക സങ്കല്പവും എന്ന ശീർഷകത്തിൽ പ്രഭാ ഷണം തയ്യാറാക്കുക.
Answer:
ബഹുമാനപ്പെട്ട അധ്യക്ഷനും വേദിയിലും സദസ്സിലുമുള്ള വിശിഷ്ടവ്യക്തികൾക്കും നമസ്കാരം. കേരളത്തിന്റെ വളർച്ച യെക്കുറിച്ചും, ഭാവി പുരോഗതിയെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുന്ന ഈ സമ്മേളനത്തിൽ കേരളം കടന്നുപോന്ന വഴി കളെക്കുറിച്ചുള്ള വിശകലനത്തിനും ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ‘ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് – ശ്രീനാരായണ ഗുരു’ എന്ന വിഷയത്തിൽ നിങ്ങളോടു സംസാരിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്നലകളെ വിശകലനം ചെയ്ത് പാഠങ്ങളുൾക്കൊണ്ടും ഇന്നിനെ വിലയിരുത്തിയും മാത്രമല്ലേ നാളത്തെ പ്രവർത്ത നങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയു?

ക്രൂരമായ ജാതിവ്യവസ്ഥയുടെ വിവേചനത്തിൽപ്പെട്ട് തികച്ചും ഇരുട്ടിലാണ്ടു പോയിരുന്ന ഒരു ഭൂതകാലമുണ്ട് കേര ളത്തിന്. മനുഷ്യൻ മനുഷ്യനെ അടിമയിലും താഴെയായി കണ്ടിരുന്ന ഒരു കാലം. സ്വന്തം കർമശേഷി വിനിയോഗി ക്കാനോ അറിവിന്റെ വെള്ളിവെളിച്ചം നുകരാനോ സ്വാതന്ത്ര്യ മില്ലാതെ ഒരു വിഭാഗം മനുഷ്യർ നരകിച്ചിരുന്ന കാലം. ആ കാലത്തിൽ നിന്ന് ജനതയെ മോചിപ്പിക്കുക എന്ന മനുഷ്യ ത്വപരമായ കർമ്മം ചെയ്ത ധീരനായ കർമ്മയോഗിയായി രുന്നു ശ്രീനാരായണഗുരു. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിലൂടെ കേരളത്ത യാകെ അദ്ദേഹം ഉണർത്തി. അങ്ങനെ മനുഷ്യശക്തിയെ പൂർണ്ണമായും ഉപയോഗപ്പെടുത്തി മുന്നേറാനുള്ള അവസരം കേരളത്തിനു കൈവന്നു. മനുഷ്യജാതിയാകെ ഏകോദരസ ഹോദരങ്ങളെപ്പോലെ ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തി ക്കാൻ കഴിയുമ്പോഴാണല്ലോ പുരോഗതിയുണ്ടാകുന്നത്.

ഭാരതത്തിലെ പല യതിവര്യന്മാരും സ്വമോക്ഷത്തെ ലക്ഷ്യമാ ക്കിയാണ് തപവും ജപവും മനനവുമൊക്കെ ആചരിച്ചതെ ങ്കിൽ ശ്രീനാരായണഗുരു തപശ്ശക്തി സംഭരിച്ചത് അത് സമു ഹത്തിനു കൂടി പ്രയോജനപ്പെടുത്താനാണ്. ആത്മീയതയും ഭൗതികതയും ജീവിതത്തിന്റെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളാ യിക്കണ്ട് രണ്ടിനും തുല്യപ്രാധാന്യം കല്പിക്കുകയാണ് ഗുരു ദേവൻ ചെയ്തത്. അതുകൊണ്ടുതന്നെ ഭൗതികജീവിതത്തിൽ പാലിക്കേണ്ട പലകാര്യങ്ങളെക്കുറിച്ചും ചിന്തിക്കാനും അത് സമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കുംവേണ്ടി ഉപ ദേശിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വിദ്യകൊണ്ട് പ്രബു രാകാനും സംഘടിച്ച് ശക്തരാകാനും കേരളീയരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. അന്ധവിശ്വാസങ്ങളെ അദ്ദേഹം പരിഹസിച്ചു. ഇപ്പോൾ പോലും പലരും പലവിധ അന്ധവി ശ്വാസങ്ങളിലും പെട്ട് ഉഴലുന്നതുകാണുമ്പോൾ സുഹൃത്തു ക്കളേ ശീനാരായണഗുരുദേവന്റെ അക്കാലത്തെ ഉദ്ബോധ നങ്ങൾക്കു് ഇപ്പോഴും പ്രസക്തിയുണ്ട് എന്നു മനസ്സിലാവും. ഇതുമാത്രമല്ല ഭൗതികജീവിതത്തെ ക്രമപ്പെടുത്തുവാൻ ഉത കുന്ന പല ഉപദേശങ്ങളും ഗുരുവിന്റെ വാക്കുകളായി നമുക്കു ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് എം.എൻ. വി ജയൻ ചൂണ്ടിക്കാണിക്കുന്നത്.

ആഡംബരത്തിൽ അഭിരമിച്ചു മുടിയുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. വിവാഹം തുടങ്ങിയ ചടങ്ങുകൾക്കുവേണ്ടി നട ത്തുന്ന ധൂർത്ത് ഒഴിവാക്കേണ്ടതു തന്നെയാണല്ലോ. ആരാധ നയെപ്പോലും അദ്ദേഹം നിരാഡംബമാക്കി. പാവങ്ങളായിട്ടു ള്ളവർക്ക് മോഹങ്ങൾ ഉണ്ടാവുക സ്വാഭാവികം. ആ മോഹ ങ്ങളെ അദ്ദേഹം അറിവിലേക്കും വ്യവസായത്തിലേക്കും തിരി ച്ചുവിട്ടു. അതിലൂടെ മാത്രമേ ഭൗതിക പുരോഗതി സാധ്യമാകു എന്ന് ഗുരുവിന് അറിയാമായിരുന്നു. ഇങ്ങനെ ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് ശീനാരായണഗുരു നൽകിയ സംഭാവനകൾ അതുല്യമാണ്. അദ്ദേഹം നൽകിയ ഉപ ദേശങ്ങൾ വീണ്ടും വീണ്ടും ഓർമ്മിക്കുകയും സാമൂഹ്യപു രോഗതിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യാനാണ് നാം പരി ശ്രമിക്കേണ്ടത്. അത്തരം ശ്രമങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷി ച്ചുകൊണ്ട് എന്റെ വാക്കുകൾ ചുരുക്കട്ടെ, നന്ദി.

Leave a Comment