Kerala SSLC Malayalam 2 Question Paper March 2023 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Question Paper March 2023 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Question Paper March 2023 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യ ങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്ത രമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗ ണിക്കാം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴു തുക. സ്കോർ (4 × 1 = 4)

Question 1.
“നല്ലതിഥി നമുക്കിനിയരിതുപോലെ?” (ഓണമുറ്റത്ത്)
‘നല്ലതിഥി’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
(തുമ്പയെ, മഹാബലിയെ, ചെറുകന്യകളെ, പുള്ളുവനെ)
Answer:
മഹാബലിയെ

Question 2.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴു തിയ പദം ഏത്?

  • ഒക്കെയിരിക്കിലും – ഒക്കെ, യിരിക്കിലും
  • മാങ്ങാക്കാലം – മാങ്ങാ, ക്കാലം
  • പെറുക്കിത്തിന്നുക – പെറുക്കി, തിന്നുക
  • മുറിച്ചിടുക – മുറി, കിടുക

Answer:
പെറുക്കിത്തിന്നുക – പെറുക്കി, തിന്നുക

Kerala SSLC Malayalam 2 Question Paper March 2023 (Adisthana Padavali)

Question 3.
“നെല്ലില്ല പിശാശുക്കള്! നെല്ലു കൊണ്ടുചെന്നു വല്ല പിടി കയിലും പെട്ടവിലയ്ക്ക് വിൽക്കാനാണ്”. (പ്ലാവിലക്കഞ്ഞി)
തൊഴിലാളികളോടുള്ള പുഷ്പവേലിൽ ഔസേപ്പിന്റെ എന്തു മനോഭാവമാണ് ഈ വാക്കുകളിൽ തെളിയുന്നത്?

  • തൊഴിലാളികളോടുള്ള കരുതൽ
  • തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നതിലുള്ള സങ്കടം
  • തൊഴിലാളികളോടുള്ള ക്രൂരമായ അവഗണന
  • നെല്ലു കൂലി നൽകാൻ കഴിയാത്തതിലുള്ള വിഷമം.

Answer:
തൊഴിലാളികളോടുള്ള ക്രൂരമായ അവഗണന

Question 4.
“വേലി കെട്ടാത്തതു കാരണം വരമ്പിലേക്ക് ചാഞ്ഞ് നെല്ലിൻകുലകളിൽ ചവിട്ടി കുട്ടികൾ സ്കൂളിലേക്ക് പോയി ക്കൊണ്ടിരിക്കുന്നു”.
‘നെല്ലിൻകുല’ എന്ന പദം വിഗ്രഹിച്ചാൽ
(നെല്ലന്ന കുല, നെല്ലിന്റെ കുല, നെല്ലാകുന്ന കുല, നെല്ലും കുലയും)
Answer:
നെല്ലിന്റെ കുല

Question 5.
പണയം എന്ന ചെറുകഥയിലെ കഥാപാത്രമായ ചെമ്പു മത്തായിയുടെ സ്വഭാവത്തിന് ഏറ്റവും യോജിക്കുന്ന പഴ കൊല്ല് താഴെ കൊടുത്തവയിൽ ഏത്?

  • അറ്റകൈക്ക് ഉപ്പു തേക്കാത്തവൻ
  • അണ്ണാൻ കുഞ്ഞും തന്നാലായത്
  • ഗതികെട്ടാൽ പുലി പുല്ലും തിന്നും
  • മിണ്ടാപ്പൂച്ച കലമുടയ്ക്കും.

Answer:
അറ്റകൈക്ക് ഉപ്പു തേക്കാത്തവൻ

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. സ്കോർ (2 × 2 = 4)

Question 6.

  • “ചിരുത അന്ന് അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ടില്ല.”
  • “അല്ലാ നെല്ലു വെളി കാണിക്കത്തില്ല.” (പ്ലാവിലക്കഞ്ഞി)
    അക്കാലത്തെ കർഷകത്തൊഴിലാളികളുടെ ജീവിതത്തെ ക്കുറിച്ച് പാഠഭാഗത്തു നിന്ന് ലഭിക്കുന്ന സൂചനകളിൽ രണ്ടെണ്ണം കുറിക്കുക.

Answer:

  • ജന്മിയുടെ അടിമകളായി ജീവിച്ച കർഷക തൊഴിലാളി കളുടെ വേദനകൾ സൂചിപ്പിക്കുന്നു.
  • കൊടിയ ദാരിദ്ര്യത്തിലാണ് അവരുടെ ജീവിതം.
  • ഒരിറ്റ് കഞ്ഞിവെള്ളം പോലും ലഭിക്കാതെ പകലന്തി യോളം അധ്വാനിച്ചു മടങ്ങി വരുന്ന കുട്ടനാട്ടിലെ കർഷ കരുടെ ദയനീയ ജീവിതത്തെ സൂചിപ്പിക്കുന്നു.

Question 7.
“വൃക്ഷങ്ങൾ പലതുണ്ടെങ്കിലും വൃക്ഷങ്ങളിൽ വച്ചു വൃക്ഷ മായത് മാവുതന്നെയാണ്”. (കൊച്ചു ചക്കരച്ചി)
ലേഖകൻ ഇങ്ങനെ പറയുന്നതെന്തുകൊണ്ടാകും? രണ്ട് നിരീക്ഷണങ്ങൾ കുറിക്കുക.
Answer:

  • മാവു പൂക്കുന്നത് നാട്ടിൻ പുറത്ത് ഉത്സവമായിരുന്നു. മാമ്പുവിന്റെ ഗന്ധം, ഉണ്ണിമാങ്ങ മുതലുള്ള ദക്ഷ്യവസ്തു ക്കൾ എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്.
  • മാവിന് ആരോഗ്യപരമായും സവിശേഷതകളുണ്ട്. മാമ്പു തൈലം, മാവിലകൊണ്ടുള്ള പല്ല് തേയ്ക്കൽ, മാവിലയിട്ടു തിളപ്പിച്ച വെള്ളം എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

Question 8.
അർഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക.
ഗുരു സ്വതേ മൗനിയായിരുന്നെങ്കിലും അൽപഭാഷണം കൊണ്ടു ശ്രോതാക്കൾക്കു സംശയനിവൃത്തി വരുത്താൻ അദ്ദേഹം അതിവിദഗ്ധനുമായിരുന്നു.
Answer:

  • ഗുരു സ്വതേ മൗനിയായിരുന്നു.
  • എങ്കിലും അൽപഭാഷണം കൊണ്ട് ശ്രോതാക്കൾക്ക് സംശ യനിവൃത്തി വരുത്താൻ അദ്ദേഹം അതിവിദഗ്ദനായി രുന്നു.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴു തുക. (അരപ്പുറം വീതം) സ്കോർ (5 × 4 = 20)

Question 9.

  • “അവനവനാത്മസുഖത്തിനാചരിക്കു-
    ന്നവയപരന്നു സുഖത്തിനായ് വരേണം”.
  • “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്”
    എക്കാലത്തും പ്രസക്തമായ ജീവിത കാഴ്ചപ്പാടുകളാണ് ശ്രീനാരായണ ഗുരുവിന്റേത്. മുകളിൽ നൽകിയ ഗുരുദേവ സന്ദേശങ്ങളും സമകാലിക സാഹചര്യങ്ങളും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:
ജാതിമത ചിന്തകൾ കൊണ്ട് കലുഷിതമായ കേരളീയ സംസ്കാരത്തെ തന്റെ വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും നവീകരിച്ച നവോത്ഥാന നായകനാണ് ശ്രീനാ രായണഗുരു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനു ഷ്വന് എന്ന ഗുരുവചനത്തിൽ ലോകം മുഴുവൻ അതിർവ രസുകളില്ലാത്ത വിധം ഏകത്വത്തിലാവുകയെന്ന സങ്കൽപമാണ് നിഴലിക്കുന്നത്. ഏകലോകമെന്ന കാഴ്ച പാട് തന്നെയാണിത്. മതമേതായാലും മനുഷ്യൻ നന്നാ യാൽ മതി എന്ന് ഗുരു പറയുമ്പോൾ മനുഷ്യന് നന്നാ കുവാൻ മതം തന്നെ ആവശ്യമില്ലെന്ന ധ്വനിയാണുള്ളത്. ജാതിമത ചിന്തകൾ വീണ്ടും വേരുറപ്പിക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഗുരുവചനങ്ങളും ചിന്തകളും ദേശകാല ങ്ങൾക്കതീതമായി വിലയിരുത്തപ്പെടേണ്ടതും പ്രചരിപ്പി ക്കപ്പെടേണ്ടതും ആവശ്യമാണ്.

Kerala SSLC Malayalam 2 Question Paper March 2023 (Adisthana Padavali)

Question 10.
“ഏതോ ദിശയിൽ നിന്ന് അടിച്ചെത്തിയ കാറ്റിൽ ശബ്ദങ്ങ ളുടെ കരിയിലകൾ അപ്പാടെ പാറിപ്പോയിരിക്കുന്നു. അച്ഛന്റെ ശബ്ദവും സാന്നിധ്യവുമായിരുന്നു വീട്. ഇപ്പോൾ ഇതൊരു വീടല്ല.” (ഓരോ വിളിയും കാത്ത്)
അച്ഛന്റെ മരണം സൃഷ്ടിച്ച ശൂന്യതയും ഒറ്റപെടലും ആവി ഷ്കരിച്ചിരിക്കുന്നതിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറു കഥയിൽ അച്ഛന്റെ മരണം കഴിഞ്ഞ് നഗരത്തിലേക്കു പോകുന്ന മകൻ അമ്മയെ ആ വീട്ടിൽ തനിച്ചു നിർത്തിയിട്ട് എങ്ങനെയാണ് പോവുക എന്ന് വിഷമിക്കുന്നു. പക്ഷേ ആ വീട്ടിൽ താൻ തനിച്ചാണ് എന്ന് തോന്നീട്ടില്ല എന്നാണ് അമ്മ പറയുന്നത്. മകന്റെ വീക്ഷണത്തിൽ അമ്മ വീട്ടിൽ തനി ച്ചാണ്. അമ്മയെ സംബന്ധിച്ചിടത്തോളം അച്ഛന്റെ സാന്നിധ്യം ആ വീട്ടിൽ അപ്പോഴുമുണ്ട്. അച്ഛന്റെ വിളി അവർ കേൾക്കാ റുണ്ട്. അവരുടെ ജീവിതം തന്നെ ആ വിളിപ്പുറത്തായിരുന്ന ല്ലോ. മൂപ്പരെവിടെ പോയി എന്ന് ആരെങ്കിലും ചോദിച്ചാൽ മൂപ്പര് പോയി എന്ന് മറുപടി പറയുമെങ്കിലും അവിടെത്ത ന്നെയുണ്ട് എന്ന് അറിയാവുന്നത് അമ്മയ്ക്കു മാത്രമാണ്. അമ്മയുടെ ആത്മാവിന്റെ ഒരംശമായി മാറിയ അച്ഛൻ അമ്മ അവിടെ ഉള്ളിടത്തോളം ആ വീട്ടിൽത്തന്നെ ഉണ്ടാകുമല്ലോ. അത് മറ്റുള്ളവർക്ക്, മകനുപോലും, മനസ്സിലാവുകയില്ല.

Question 11.
“നാദമായ് വന്നെന്റെ നാവിലെത്തനായി,
നാഭിയിൽ സ്പന്ദിച്ചതായുള്ളെഴുത്തുകൾ”
(അമ്മയുടെ എഴുത്തുകൾ)
അമ്മയുടെ എഴുത്തുകളെ കവി ഇപ്രകാരം വിശേഷിപ്പിച്ച തിന്റെ ഔചിത്യം എന്ത്? വിശദീകരിക്കുക.
Answer:
നോക്കുമ്പോൾ സംസാരിക്കുന്ന ഈ എഴുത്തുകളുടെ താളു കൾ കാണുന്നവാൻ എത്ര മനോഹരമാണ്. അമ്മയുടെ വാത്സ ല്യം, ഉറക്കെപ്പറയുന്ന സാരോപദേശങ്ങൾ, വേദന നിറഞ്ഞ അനുഭവങ്ങൾ, പ്രാർത്ഥനകൾ, നാമസങ്കീർത്തനങ്ങൾ, നാട്ടു പുരാണങ്ങൾ, വീട്ടുവഴക്കുകൾ, സദ്യകൾ, ഉത്സവങ്ങൾ, വിത പൊലിപ്പാട്ടുകൾ (കൃഷി വാർത്തകൾ) ദൃഷ്ടിദോഷം മാറ്റുന്ന തിനുള്ള നാവേറുപാട്ടുകൾ, നറുക്കിലയിലെ പൂവുകൾ പോലെ ശോഭിക്കുന്ന മരുന്നു കുറിപ്പുകൾ എന്നിവയെല്ലാം എന്റെ നാഭിയിൽ സ്പന്ദിച്ച നാവിലെ തേനായി മാറിയതാണ് ഈ എഴുത്തുകൾ.

Question 12.

  • “എടീ കള്ളി! നീയതു ഒളിച്ചുവച്ചിരുന്നോ?”
  • “അടി, അച്ഛനു മല്ലോം കൊടുത്തോ?” (പ്ലാവിലക്കഞ്ഞി)
    ഇത്തരം ഭാഷാഭേദങ്ങൾ സാഹിത്യ രചനകളെ കൂടുതൽ ആസ്വാദ്യമാക്കുന്നുണ്ടോ? സൂചനകളും പാഠഭാഗവും വില യിരുത്തി കുറിപ്പ് തയ്യാറാക്കുക.

Answer:
ഭാഷാഭേദങ്ങൾ സാഹിത്യരചനകളെ കൂടുതൽ ആസ്വാദ്യമാ ക്കുകയാണ്. ലളിതമായി ജീവിൽ ഭാഷയാണ് നോവലിന്റെ പശ്ചാത്തലം, കഥാപാത്രങ്ങൾ, ജീവിതസാഹചര്യങ്ങൾ, കാല ഘട്ടം തുടങ്ങിയ സ്വാഭാവികമായ രീതിയിൽ ആവിഷ്കരി ക്കുന്നതിന് ഇത്തരം ഭാഷാഭേദങ്ങൾ സഹായിക്കും. കടപ്പുറം പശ്ചാത്തലമായ ചെമ്മീനിലെ കഥാപരിസരം തീർച്ചയായും അതിനിണങ്ങുന്നതായിരിക്കും. അതുകൊണ്ടുതന്നെ കറു അമ്മയുടെയും ചക്കിയുടെയും സംഭാഷണം സ്വാഭാവികത യുടെ സൗന്ദര്യം നിലനിർത്തുന്നതായിരിക്കും. രണ്ടിടങ്ങഴി യിൽ കുട്ടനാടൻ കർഷകരുടെ ജീവിതമാണ്. കർഷക തൊഴിലാളികളുടെ ഭാഷ തന്നെയാവണം അവിടെ സ്വീകരി ക്കേണ്ടത്. ഓരോ ദേശത്തിന്റെയും ജീവിതങ്ങൾ സാഹിത്യ കൃതികളിൽ ആവിഷ്ക്കരിക്കപ്പെടുമ്പോൾ ദേശത്തിന്റെ ഭാഷയും കടന്നുവരുന്നത് സ്വാഭാവികമാണ്.

Question 13.

  • ഈ റേഡിയോം പാട്ടാക്കെ ഇനിക്കത്ര പിടില്ലാ.
    മന് മെനക്കെട്ത്താൻ
    ഓരോ ഏർപ്പാടോള്! ആ നേരം വല്ല പണീം എടുത്താല്
    നാല് കാശ്ണ്ടാക്കാം.
    -(ചെമ്പുമത്തായി)
  • “പടുക്കമ്പളും റേഡിയോ കേൾക്കാം മൂപ്പരേ,
    ഞാനങ്ങനാർന്നു.
    തയ്ക്കണ സമയത്ത് പാട്ടും നാടകോം ശബ്ദരേഖം
    ഒക്കെ കേൾക്കും.”
    -(ചാക്കുണ്ണി)
    ജീവിതത്തെക്കുറിച്ച് വ്യത്യസ്ത ചിന്താഗതികൾ ഉള്ളവരാണ് ചെമ്പുമത്തായിയും ചാക്കുണ്ണിയും നൽകിയ സൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും കൂടി പരിഗണിച്ച് ഇരുവരു ടെയും ജീവിത കാഴ്ചപ്പാടുകൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:
ഇ. സന്തോഷ്കുമാറിന്റെ ‘പണയം’ എന്ന ചെറുകഥയിലെ കേന്ദ്രകഥാപാത്രമാണ് ചാക്കുണ്ണി. അയാൾ ആറാട്ടുകുന്നിലെ തയ്യൽക്കാരനാണ്. മൂന്നു പതിറ്റാണ്ടായി ജോലി ചെയ്യുന്നു വെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു സാധാരണക്കാരൻ. എങ്കിലും പാട്ടും, നാടകവും, സിനിമയു മൊക്കെ ആസ്വദിക്കുന്നതിൽ താൽപ്പര്യമുള്ള ഒരു കലാ സ്നേഹി ആണയാൾ. അതുകൊണ്ടാണ് അയാൾ റേഡിയോ വാങ്ങുന്നത്. ആറാട്ടുപറമ്പിൽ ആദ്വമായി റേഡിയോ വാങ്ങിയ പൗരനാണ് ചാക്കുണ്ണി. അതു വാങ്ങുവാൻ അയാൾ വളരെ കഷ്ടപ്പെട്ടു. ഓണക്കാലത്ത് രാപകൽ ഭേദമെന്യ വിശ്രമമി ല്ലാതെ ജോലിചെയ്തു. പതിവുള്ള ബീഡി വലി നിർത്തി. അത്യാവശ്വമായിരുന്നിട്ടുകൂടി ചെരുപ്പ് വാങ്ങിയില്ല. ആണ്ടി ലൊരിക്കൽ മലയാറ്റൂർക്ക് പോകാറുള്ളതും അവ മുടക്കി.

റേഡിയോ സ്വന്തമായപ്പോൾ അയാളുടെ ജീവിതസമയതാ ളത്തെ അത് ക്രമീകരിച്ചു. റേഡിയോയുമായി തയ്യൽക്കട യിൽ പോകും. ജോലി ചെയ്യുന്നത് റേഡിയോയിലെ പാട്ടും, നാടകവും, ശബ്ദരേഖയുമൊക്കെ കേട്ടുകൊണ്ടായി. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും വീട്ടിലെത്തിയാലും റേഡിയോ പരിപാടികൾ തുടർന്നുകൊണ്ടിരിക്കും. പക്ഷേ പണം അവസാനിക്കുന്നതുവരെ. അങ്ങനെ റേഡിയോ അയാ ളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ഇവിടെ റേഡിയോ എന്നത് കലയും സാഹിത്യവും തന്നെയാണല്ലോ. അവ യിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ, അവയില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ ചാക്കുണ്ണിക്കുണ്ട്.

അതിനിടയിലാണ് ഈ താളക്രമത്തെ തെറ്റിക്കുന്നതരത്തിൽ അയാളുടെ ഇളയകുട്ടിക്ക് അസുഖം പിടിപെട്ടത്. ചികിത്സി ക്കാനുള്ള പണം കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല. കടം കിട്ടാവുന്നവരിൽ നിന്നൊക്കെ വാങ്ങി. മറ്റു മാർഗങ്ങളൊന്നു മില്ലാതെ അയാൾ റേഡിയോ പണയം വയ്ക്കുന്നു. അതും സംഗീതവും പാട്ടുമൊന്നും ജീവിതത്തിൽ ആവശ്വമില്ല എന്നു വിശ്വസിക്കുന്ന ചെമ്പുമത്തായിയുടെ അടുത്ത്. സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഭാഗം ആരോ പറിച്ചു മാറ്റുന്നതു പോലെ അയാൾക്കു തോന്നി. റേഡിയോയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും അയാൾക്കുണ്ടായിരുന്നു. ‘ഒരു നോട്ടം വേണമേ’ എന്ന് മത്തായിയോട് പറയാൻ അയാൾക്ക് തിരിച്ചുപോകേണ്ടിവന്നു.

റേഡിയോ പണയത്തിലായതോടെ അയാളുടെ ജോലിയി ലുള്ള താളം തെറ്റി. അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പു കൾ തുന്നി. ജോലി ചെയ്യുമ്പോൾ അജ്ഞാതമായ ഒരു പാട്ടി നുവേണ്ടി കാതോർത്തു. ചുറ്റുപാടും നിരവധി ആളുകളു ണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. അയാളുടെ ഏകാന്തത ഇല്ലായ്മ ചെയ്തിരുന്നത്, അയാൾക്ക് കൂട്ടായി ഉണ്ടായിരു ന്നത് പാട്ടും നാടകവുമൊക്കെ ആയിരുന്നല്ലോ. ഒടുവിൽ അയാളുടെ മകൻ മരണപ്പെടുമ്പോൾ ആശ്വാസം തേടുന്നതും റേഡിയോയെത്തന്നെയാണ്. മകൻ ഏറെ ഇഷ്ട പെട്ടിരുന്ന ‘ബാലമണ്ഡലം’ എന്ന പരിപാടി കേട്ടപ്പോൾ, അതി ലുള്ള കുട്ടികളുടെ പാട്ടും ചിരിയുമൊക്കെ കേട്ടപ്പോൾ മന നിന്റെ കനം കുറച്ചു കുറഞ്ഞു.

ചാക്കുണ്ണി എന്ന കഥാപാത്രം കല ഇഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രതിനിധിയാണ്. അയാളെ സംബന്ധിച്ചിടത്തോളം അതാണ് ജീവിതത്തിലെ സമ്പത്ത്. സുഖത്തിലും ദുഃഖത്തിലും കൂട്ടാ യിരിക്കുന്നത് പാട്ടും നാടകവും സിനിമയുമൊക്കെയാണ്. നല്ല മനുഷ്യർക്ക് അങ്ങനെയേ കഴിയൂ. ‘എന്റെ കണ ക്കൊക്കെ തെറ്റിലോ മത്തായി മുപ്പതേ, ഒക്കെ നിങ്ങള് എഴുതി വയ്ക്കണം” എന്ന് ചാക്കുണ്ണി പറയുമ്പോൾ അത് ഒരു നല്ല മനുഷ്യന്റെ വാക്കുകളായി നമ്മൾ കേൾക്കുന്നു. ‘പണയം’ എന്ന കഥയിലെ ചെമ്പുമത്തായി എന്ന കഥാ പാത്രം സ്വർണപ്പണയം എടുത്ത് പലിശയ്ക്ക് പണം കൊടുക്കുന്ന മുതലാളിയാണ്. അയാൾ സ്വർണം മാത്രമേ പണയമായി സ്വീകരിക്കാറുള്ളു.

പാരമ്പര്യമായി കിട്ടിയ തൊഴിലാണിത്. അപ്പൻ ചാക്കോരു മാപ്ലയ്ക്ക് സ്വർണം ഉര ച്ചുനോക്കുകപോലും വേണ്ടിയിരുന്നില്ല അതിലെ ചെമ്പി ന്റെയും സ്വർണത്തിന്റെയും കണക്കറിയാൻ, റേഡിയോ പണയമായി എടുക്കുന്നത് ആദ്യമാണ്. പക്ഷേ അതും മറ്റു അയാൾക്ക്, നമ്പർ നൂറ്റിയിരുപത്തിയൊമ്പത് റേഡിയോ അവിടിരുന്നാലും അവിടെയാരും പാട്ടുകേൾക്കാൻ പോകു ന്നില്ല. കാരണം അയാളെ സംബന്ധിച്ചിടത്തോളം പാട്ടു കേൾക്കുന്നതൊക്കെ ഫലമില്ലാത്ത പ്രവൃത്തികളാണ്. ആ സമ യത്ത് എന്തെങ്കിലും ജോലി ചെയ്യുകയാണു വേണ്ടത്. പണം ഉണ്ടാക്കുക എന്നതാണ് പ്രധാനം. പണപ്പെട്ടിയിലാണ് അയാ ളുടെ ശ്രദ്ധ. മറ്റുള്ളതൊക്കെ മനുഷ്യരെ മെനക്കെടുത്താ നുള്ള ഓരോ ഏർപ്പാടു മാത്രം.

അയാൾ സ്വന്തം മക്കളെപ്പോലും ലാളിച്ചിട്ടില്ല. അതു പാടില്ല എന്നപക്ഷക്കാരനുമാണ്. അയാളുടെ മക്കളാണ് ആ നാട്ടിൽ ഏറ്റവും കൂടുതൽ തല്ലുകൊണ്ടിട്ടുള്ളത്. കുട്ടികളെ തല്ലി വളർത്തണം എന്നതാണ് അയാളുടെ ഉറച്ച വിശ്വാസം അയാൾ വളർന്നതും അങ്ങനെയായിരുന്നു. അല്ല അതിലും ക്രൂരമായിട്ടായിരുന്നു. അയാളുടെ അപ്പൻ കമ്പി പഴുപ്പിച്ച് ചന്തിയിൽ വച്ചുകൊടുക്കുമായിരുന്നു. പണയം എടുത്തു കഴിഞ്ഞാൽ മുതലും പലിശയും കിട്ടാതെ ആ വസ്തു അയാളുടെ തട്ടുമ്പുറത്തുനിന്ന് ഇറങ്ങുകയില്ല. മറ്റൊന്നും അയാൾക്ക് ചിന്താവിഷയമല്ല.

ഞായറാഴ്ചകളിൽ പള്ളിയിൽ പോകണമെന്നും റേഡിയോ പരിപാടികൾ കേൾക്കുന്ന സമയം കുർബ്ബാന കേൾക്കണ മെന്നും അയാൾ ചാക്കുണ്ണിയെ ഉപദേശിക്കുന്നുണ്ട്. മറ്റൊ ന്നിനുമല്ല “നമ്മള് പള്ളിച്ചെല്ലുന്നില്ല എന്ന് അച്ചന്മാർക്ക് പരാ തീണ്ടാവരുത്. ചാക്കുണ്ണി ബാലമണ്ഡലം കേട്ട് അതിൽ മുഴുകിയപ്പോൾ അത് മനസ്സിലാക്കാൻ ചെമ്പുമത്തായിക്ക് കഴിഞ്ഞതേയില്ല. അല്ലെങ്കിലും മനുഷ്യർ പാട്ടുകേട്ട് സമയം കളയുന്നതെന്തി നാണെന്ന് അയാൾക്ക് ഒരുകാലത്തും മനസ്സിലായിരുന്നില്ല. ഒരുപക്ഷേ അയാൾ ആസ്വദിക്കുന്നത് പണയമായി ലഭി ക്കുന്ന സ്വർണത്തിന്റെ തിളക്കവും വായിക്കുന്നത് കണക്കു പുസ്തകവുമായിരിക്കും.

Kerala SSLC Malayalam 2 Question Paper March 2023 (Adisthana Padavali)

Question 14.
“നീളും മലയുടെ ചങ്ങലവട്ടയിൽ
നാളം പാടലവിരലാൽ നീട്ടിയു-
മോമൽക്കവിളു തുടുത്തും തെല്ലൊരു
നാണത്തോടു പരുങ്ങിയൊരുങ്ങിടു
മോണക്കോടിയുടുത്തൊരുഷസ്സ്”
(ഓണമുറ്റത്ത്)
വരികൾ വിശകലനം ചെയ്ത് കവി ഓണപ്പുലരിയെ വർണി ച്ചതിന്റെ ഭംഗി കണ്ടെത്തി വിവിരിക്കുക.
Answer:
ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഉഷസ്സിനെ യാണ് കവി ഇവിടെ അവതരിപ്പിക്കുന്നത്. ചങ്ങലവട്ട ടുത്ത് അതിന്റെ നാളം ചുവന്ന വിരലുകൊണ്ട് നീട്ടി സുന്ദര മായ തുടുത്ത കവിളോടെയും തെല്ല് നാണത്തോടെയും പരുങ്ങി ഒരുങ്ങി നിൽക്കുകയാണ് ഉഷസ്സ്. കേരളീയ പ്രകൃതിയിലെ ഒരു സുന്ദര ദൃശ്യമാണിത്. കിഴക്കൻ മലനിരകളാണ് ഈ നീളുന്ന ചങ്ങലവട്ടം അതിൽ തിരിനാ ളംപോലെ സൂര്യൻ ഉദിച്ച് ഉയരുകയാണ്. അതിനെ ചുവന്ന വിരലുകൊണ്ട് തിരിനീട്ടുകയാണ് ഉഷസ്സ്. കിഴക്കൻ മല യിലെ വൃക്ഷനിരകൾ ചുവന്ന വിരലാകുമല്ലോ. പ്രകാശം പരന്നു തുടങ്ങുന്നതേയുള്ളൂ. ആ സമയത്ത് പ്രദേശമാകെ ചെറിയ ചുവപ്പുനിറം വ്യാപിക്കും. ഉഷസ്സ് എന്ന സുന്ദരിയുടെ ഓമൽക്കവിളുകൾ തുടുക്കുന്നതായി അതിനെ കവി കല്പി ക്കുന്നു. ഇരുളുമാറി പ്രകാശം പരക്കുമ്പോഴുണ്ടാകുന്ന അവ സ്ഥയെ തെല്ലൊരു നാണത്തോടെയുള്ള പരുങ്ങലായി പറ യുന്നു. നേർത്ത മഞ്ഞിന്റെ അലകൾകൊണ്ട് നാട് പൊതി ഞ്ഞിരിക്കും. അത് ഓണക്കോടിയാണ്. ഒരു ഓണക്കാല പ്രഭാതത്തിന്റെ സൗന്ദര്യപൂർണമായ ആവി ഷ്കാരം തന്നെ.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറം വീതം ഉത്തരമെഴുതുക. സ്കോർ (2 × 6 = 12)

Question 15.

  • “മർക്കോസിന് ഉറക്കം വന്നില്ല. ആ പ്രവൃത്തി ഒരു മുൻകൈയെടുക്കലായിപ്പോയി;
    യുദ്ധത്തിനു കാരണമായിപ്പോയി.”
  • “അങ്ങനെ മുകളിൽ നിന്നു കീഴോട്ടൂർന്നിറങ്ങുന്ന
    മർക്കോസും താഴെ നിന്നു
    മേലോട്ടു വളരുന്ന മത്തായിയും അയൽക്കാരായി
    പാർത്തു”.
    (കോഴിയും കിഴവിയും)
    സൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും വിലയിരുത്തി ‘മർക്കോസ്’ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.

Answer:
അയൽക്കാരായ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള നിസ്സാര പ്രശ്നം രമ്യമായി പരിഹരിക്കാതിരിക്കുകയും അത് ഗുരു തരമായ വഴക്കിൽ കലാശിക്കുകയും ചെയ്യുന്നത് ആക്ഷേ പഹാസ്യത്തിന്റെ മേമ്പൊടികലർത്തി അവതരിപ്പിച്ച കഥ യാണ് കാരൂരിന്റെ ‘കോഴിയും കിഴവിയും’. മത്തായിയും മർക്കോസും മത്തായിയുടെ അമ്മയുമാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജനിച്ചവരാണ് ഇരുവരും. കാലക്രമേണ മർക്കോസ് സമൃദ്ധിയിൽ നിന്നും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെങ്കിൽ മത്തായി ദാരിദ്ര ത്തിൽ നിന്ന് സമ്പന്നതയിലേക്കാണ് ഉയർന്നത്.

തന്റെ കുടും ബത്തിന്റെ ഉയർച്ചയ്ക്ക് കാരണമായത് മർക്കോസിന്റെ അപ്പന്റെ സഹായമാണെന്ന് അറിയാമെങ്കിലും അതിൽ നന്ദിയോ കടപ്പാടോ ഒട്ടും ഇല്ലാത്ത വ്യക്തിയാണ് മത്തായി. മർക്കോസിന്റെ ബാക്കിയുള്ള സ്ഥലം കൂടി തന്റെ പുരയിട ത്തിനോട് ചേർക്കാനായി സാമ്പത്തിക സഹായങ്ങൾ ചെയ്ത മത്തായി കുടിലചിന്താഗതിക്കാരനായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. പണത്തിന്റെ ഹുങ്കും അഹങ്കാരവുമുള്ള മത്തായി തന്റെ ലക്ഷ്യം നേടാൻ ഏതു വളഞ്ഞ വഴിയും സ്വീകരിക്കുമായിരുന്നു. അതിനായി തന്റെ അമ്മയോടും പോലും വഴക്കിടാനും, അവരുടെ വാക്കുകൾ ധിക്കരി ക്കാനും അയാൾ തയ്യാറാവുന്നു.

മർക്കോസാകട്ടെ തന്റെ തറവാടിത്തത്തിൽ അഹങ്കരിക്കുന്ന വനായിരുന്നു. പുത്തൻ പണക്കാരനായ മത്തായിയോട് അയാൾക്ക് പുച്ഛമായിരുന്നു. തങ്ങൾക്കിടയിലുള്ള ശത്രുത തങ്ങളുടെ മക്കൾക്കിടയിലേക്കു പടരുന്നത് തടയാൻ മത്തായി ഒരിക്കലും ശ്രമിക്കുന്നില്ല. എങ്കിലും തന്റെ 7 സഹോദരിമാരെ കെട്ടിച്ചയക്കേണ്ട ഉത്തരവാദിത്വം ഏറ്റെടു ക്കുകയും, മത്തായിയെ ശത്രുവായി കരുതുന്നെങ്കിലും മത്തായിയുടെ അമ്മയോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഉള്ളിൽ തന്മയുള്ള വ്യക്തിയാണ് അയാ ളെന്നു നമുക്ക് കാണാം.

Question 16.
ആധുനികകാല ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യ ബന്ധങ്ങളുടെ പ്രാധാന്യവും വാർധക്യത്ത ഉൾക്കൊള്ളാൻ കഴിയാത്ത പുതുതലമുറയുടെ മനോഭാ വവും വിഷയമായ കവിതയാണ് അമ്മത്തൊട്ടിൽ, കവിത വിശകലനം ചെയ്ത് ‘വാർധക്യം നേരിടുന്നു വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും സംഭവിക്കുമെന്ന് ഒരിക്കലും പണ്ട് ചിന്തിച്ചി ട്ടില്ലാത്തതുമായ ഒരു കാര്യമാണ് വൃദ്ധരായ മാതാപിതാക്കളെ മക്കൾ തന്നെ തെരുവിൽ ഉപേക്ഷിക്കുന്നു എന്നത്. നമ്മുടെ പ്രിയകവി റഫീക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ എന്ന കവിത അതിന്റെ ഒരു നേർസാക്ഷ്യമാണ്. വൃദ്ധയായിത്തീർന്ന മാതാവിനെ ഉപേക്ഷിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി അവ രെയും കൊണ്ട് കാറിൽ നഗരം ചുറ്റുകയാണ് മകൻ, നിറം മങ്ങി ഉപയോഗമില്ലാതായ ഒരു പിഞ്ഞാണം. അത് എത്ര ചോറാ തന്നത് എന്നോർക്കാതെ വലിച്ചെറിയുന്നതുപോലെ യാണല്ലോ അത്. രാത്രി വളരെ വൈകിയിട്ടാണ് മകന്റെ യാത്ര. തെരുവുകളൊക്കെ വിജനമായിരിക്കുന്നു. ഒരു വലിയ മാളിന്റെ സമീപത്ത് ആരുമില്ല. അവിടെയായലോ? ഇപ്പോൾ “എല്ലാം കിട്ടുന്നിടമാണല്ലോ പെരുമാളിനെപ്പോലെ തന്നെയുള്ള മാളും. പക്ഷേ അവിടെ ഒരു പട്ടി പെറ്റു കിട ക്കുന്നു. അത് ഊറ്റത്തോടെ കുരച്ചു ചാടുന്നു. അതിന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാണമല്ലോ. അതേപോലെ രക്ഷിച്ചൊ രമ്മയെയാണ് താൻ കൊണ്ടുക്കളയാൻ പോകുന്നതെന്ന് അയാൾ ഓർത്തിരിക്കുമോ ആവോ?

പിന്നെ കണ്ടത് ജില്ലാ ആശുപത്രിയാണ്. അതിനുസമീ പത്തെ രാക്കടയ്ക്കു പിന്നിൽ അൽപം ഒഴിവു കാണുന്നു ണ്ട്. പക്ഷേ ആശുപത്രിപ്പടികൾ കണ്ടപ്പോൾ പണ്ട് പനി പിടി ച്ചതും അമ്മ തന്നെയുമെടുത്ത് ആ പടി ഓടിക്കയറിയതു മൊക്കെ ഓർമ്മ വന്നു. ഇല്ല അവിടെ ഉപേക്ഷിക്കാൻ കഴി ഞ്ഞില്ല. പിന്നെയും മുന്നോട്ടു പോയപ്പോൾ വെട്ടവും ആളുമി ല്ലാതെ ഏകാന്തത കണ്ണുപൊത്തിക്കളിക്കുന്ന വിദ്യാലയമുറ്റം കണ്ടു. പക്ഷേ, തന്നെ, പൊട്ടിക്കരയുകയും പോകില്ല എന്ന ശഠിക്കുകയും ചെയ്യുന്ന തന്നെ അമ്മ സ്കൂളിൽ കൊണ്ടു പോയതും ചുറ്റുമതിലിനു പുറത്തുകാത്തുനിന്നതുമൊക്കെ ഓർത്തപ്പോൾ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു. ഇനി എവിടെയാണ് കൊണ്ടിറക്കേണ്ടത്. ഒരിക്കലെങ്കിലും കൊണ്ടുപോകണമെന്ന് അമ്മ ശാഠ്യം പിടിച്ചിരുന്ന ആ കോവി ലിലോ? അവിടെയെത്തിയപ്പോൾ ഈശ്വരൻ തന്നെ അസ്വ സ്ഥനായി പുറത്തു നിൽക്കുന്നതാണു കണ്ടത് പിന്നെയും ഓർമ്മകൾ പുറത്തെ തണുപ്പ് പലതും ഓർമ്മിപ്പിച്ചു. അമ്മ യുടെ വയറ്റത്തു പറ്റിക്കിടക്കുന്ന ചൂട്, കാച്ചെണ്ണയുടെ മണം, അടുക്കളയിൽ ഓലക്കൊടികൾ പുകയുന്നതിന്റെ മണം. ഇല്ല അമ്മയെ തെരുവിലുപേക്ഷിക്കാൻ കഴിയില്ല.

സുഹൃത്തുക്കളേ, ഓർമ്മകളുള്ള മകനായതുകൊണ്ട് അയാൾ അമ്മയെ ഉപേക്ഷിക്കാതെ തിരിച്ചു കൊണ്ടു പോകാൻ ഒരുങ്ങി. പക്ഷേ മകന്റെ ധർമ്മസങ്കടം അറിഞ്ഞാ യിരിക്കാം ആ അമ്മ സ്വയം ഒഴിഞ്ഞുപോയത്. അതുവരെ അടഞ്ഞിരുന്ന കണ്ണുകൾ ഇപ്പോൾ തുറന്നു തന്നെയിരി ക്കുന്നു. മക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന, അവർക്ക് സംര ക്ഷണം നൽകാത്ത മക്കളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചു വരുന്നു എന്നത് ഉൽക്കണ്ഠ ഉളവാക്കുന്നില്ലേ. ഇത് തുടരുവാൻ അനുവദിക്കാമോ? എന്തൊക്കെയാണ് ചെയ്യാൻ കഴിയുക. അമ്മയെ അല്ലെങ്കിൽ അച്ഛനെ ഉപേ ക്ഷിക്കുന്ന മക്കൾക്ക് ഒരു പക്ഷേ അവരുടേതായ ന്വായങ്ങൾ കാണുമായിരിക്കും. അതുകൊണ്ട് ഇതൊരു സാമൂഹ്യ പ്രശ്ന മായി കണ്ട് പരിഹാരങ്ങൾ തേടുകയായിരിക്കും നല്ലത്. സമു ഹത്തിലെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ സമൂഹം തന്നെ തയാറാകണം.

Kerala SSLC Malayalam 2 Question Paper March 2023 (Adisthana Padavali)

Question 17.

  • “പതം അസ്ത്വമാണെന്നറിഞ്ഞുകൊണ്ട് ഒരു കാര്യം പറ യുകയും അത് സത്വമായിത്തീരുമെന്ന വിചാരത്തിൽ അക്കാര്വം ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.”
  • “പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം, അച്ചടി ഇത് കണ്ടാൽ അവിശ്വാസിക്കാൻ ജനങ്ങളെ പഠിപ്പി ക്കുന്നു എന്നതാണ്.”
    സൂചനകൾ, പാഠഭാഗത്തിലെ ആശയം, സമകാലിക പ്രസക്തി എന്നിവ പരിഗണിച്ചുകൊണ്ട് പത്രധർമ്മം എന്റെ കാഴ്ചപ്പാ ടിൽ’ എന്ന വിഷയത്തിൽ ലഘുപ്രഭാഷണം തയ്യാറാക്കുക.

Answer:
മുഖപ്രസംഗം മാത്രമാണ് ഒരു പത്രത്തിന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള പ്രതഭാഗം. വാർത്തകൾ സത്യസന്ധമായി അവതരിപ്പിക്കാനേ പാടുള്ളു. ലേഖനങ്ങളിൽ അതെഴുതുന്ന ആളുകളുടെ അഭിപ്രായമാണ് പ്രകടിപ്പിക്കപ്പെടുക. ഫീച്ച റുകളും അതുപോലെതന്നെ. പത്രം പക്ഷം പിടിക്കാതെ ഇവ യൊക്കെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുകയാണ് . വേണ്ടത്. എന്നാൽ കാലികമായ ചില വിഷയങ്ങളിൽ പ്രത ത്തിന്റെതന്നെ അഭിപ്രായം രേഖപ്പെടുത്തേണ്ടതായി വരും. അതിന് മുഖപ്രസംഗം ഉപയോഗപ്പെടുത്തുന്നു.

പത്രധർമ്മം
ആധുനിക ലോകത്ത് പ്രതങ്ങൾക്ക് വളരെയേറെ പ്രാധാന്യ മുണ്ട്. പ്രത്യേകിച്ചും ജനാധിപത്യ സംവിധാനത്തിൽ, ജനാധി പത്യത്തിന്റെ നാലാം തൂണ് എന്ന് പത്രങ്ങൾ വിശേഷിപ്പിക്ക പ്പെടുന്നു. പാർലമെന്റ്, നീതിന്യായവ്യവസ്ഥ, ഭരണവ്യവസ്ഥ എന്നീ മറ്റു മൂന്നു തൂണുകളിലും ദൈനംദിന ഇടപെടലിന് പൊതുസമൂഹത്തിന് പരിമിതമായ അവസരങ്ങളേയുള്ളൂ. എന്നാൽ അത്തരം അവസരങ്ങളിൽ പൊതുജന ജിഹ്വയായി വർത്തിക്കാൻ പത്രങ്ങൾക്കു കഴിയും, കഴിയണം. വാർത്ത കളുടെ വസ്തുനിഷ്ഠമായ അവതരണം മാത്രമല്ല പത്രങ്ങ ളുടെ ധർമ്മം. ആ വർത്തകളിലൂടെയും മറ്റ് പ്രസിദ്ധീകരണ ങ്ങളിലൂടെയും ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിൽ ഗുണപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പത്രങ്ങൾക്കു കഴിയ ണം. പൊതുജന നന്മ മാത്രമായിരിക്കണം പത്രങ്ങളുടെ ലക്ഷ്യം.

ഇത്തരത്തിൽ നോക്കുമ്പോൾ പത്രങ്ങൾക്ക് മഹത്തായ ചില കടമകൾ നിർവഹിക്കാനുണ്ട് എന്നു കാണാം. ജനാധിപത്യ പ്രക്രിയയിലെ മറ്റു ഘടകങ്ങൾക്ക് തെറ്റുകൾ പറ്റുന്നു എന്ന് ജനങ്ങൾക്കു തോന്നുമ്പോൾ അവ തിരുത്തുന്നതിന് ആവ ശ്വമായ സമ്മർദങ്ങൾ ചെലുത്താൻ പത്രങ്ങൾക്കു മാത്രമേ കഴിയൂ. ഭരണസംവിധാനങ്ങൾ തയാറാക്കുന്ന ജനക്ഷേമക രങ്ങളായ നിയമങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ അന്തരീ ക്ഷവും മനോഭാവവും പൊതുജനങ്ങൾക്കിടയിൽ സൃഷ്ടി ക്കുന്നതിനും പത്രങ്ങൾക്കു കഴിയേണ്ടതുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ജനങ്ങൾക്കും ജനാധിപതികൾക്കും ഇട യിൽ ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നതും തിരുത്തൽ ശക്തിയായി വർത്തിക്കുന്നതുമായ മഹത്തായ സ്ഥാപന മാണ് പത്രം.

ഈ കടമ നിർവഹിക്കണമെങ്കിൽ പത്രം നിഷ്പക്ഷമായിരി ക്കണം. ഒരുപക്ഷം വേണമെന്നുണ്ടെങ്കിൽ അതു ജനപക്ഷ മായിരിക്കണം. സത്വവും നീതിയുമായിരിക്കണം പത്രത്തെ നയിക്കേണ്ടത്. ജാതി-മത- വർഗ- വർണ വ്യത്യാസമില്ലാതെ എല്ലാവരുടേയും ക്ഷേമത്തിനും ഐശ്വര്വത്തിനും മാത്രമാ യിരിക്കണം പത്രം മുൻഗണന നൽകേണ്ടത്. അനഭിലഷണീ യങ്ങളായ പ്രവണതകൾ ഭരണപക്ഷത്തുനിന്നുണ്ടായാലും പൊതുജനപക്ഷത്തുനിന്നുണ്ടായാലും അതിനെ എതിർക്കാ നുള്ള ആർജവം പത്രത്തിന് ഉണ്ടായിരിക്കണം. പത്രം നട ത്തുവാൻ മുതൽമുടക്ക് ആവശ്യമാണ് എന്നതുകൊണ്ട് പണം ഉണ്ടാക്കുക, അതിനുവേണ്ടി പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനക്കാരെ ആകർഷിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങൾക്ക് പത്രം വശംവദമാകരുത്. ന്യായമായ മാർഗങ്ങ ളിലൂടെത്തന്നെ ജനപ്രീതി ആർജിക്കാൻ അല്പം കാലമെ ടുത്താലും കഴിയുകതന്നെ ചെയ്യും.

വാർത്തകൾക്കുവേണ്ടിയുള്ള വാർത്താസൃഷ്ടിയും പണം പറ്റിക്കൊണ്ടുള്ള വാർത്താ പ്രസിദ്ധീകരണവും (Paid news) വഞ്ചനയാണ് എന്നുള്ളതുകൊണ്ട് ഉപേക്ഷിക്കുകതന്നെ വേണം. ഭരണാധികാരികളെ പ്രീണിപ്പിച്ചുകൊണ്ട് നില നിൽക്കാൻ ശ്രമിക്കുന്നതും പൊതുജനദൃഷ്ടിയിൽ അവി ശ്വാസം ജനിപ്പിക്കും. താല്ക്കാലിക ലാഭങ്ങൾ നോക്കാതെ ദീർഘകാലത്തേക്കുള്ള രാജ്യപുരോഗതി മുന്നിൽ കണ്ട് പ്രവർത്തിക്കുവാൻ മറ്റു സ്ഥാപനങ്ങളെന്നപോലെ പത ങ്ങളും ശ്രമിക്കേണ്ടതുണ്ട്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകൾ ഏതു പത്രത്തിനും ആപ്തവാക്യമായിരിക്കേണ്ടതാണ്
“ഭയകൗടില്യലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ”

Leave a Comment