Practicing Physics Question Paper Class 10 Kerala Syllabus Set 2 Malayalam Medium helps identify strengths and weaknesses in a subject.
Physics Class 10 Kerala Syllabus Model Question Paper Set 2 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തര ങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവു ന്നതാണ്.
- നിർദ്ദേശങ്ങളുടെ ചോദ്യങ്ങളും അനുസരിച്ചു മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരി ഗണിക്കണം.
Section – A
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (1 സ്കോർ വീതം).
Question 1.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
ഇലക്ട്രിക്ക് ഓവൻ : താപഫലം
മിക്സി : _____________________
Answer:
യാന്ത്രിക ഫലം
Question 2.
വിതരണ ട്രാൻസ്ഫോർമറിലേക്ക് വൈദ്യുതി എത്തുന്നത് എത വോൾട്ടിലാണ്?
Answer:
11 KV
Question 3.
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.
സോളാർ സെല്ല്, ഹൈഡൽ എനർജി, അറ്റോമിക് റിയാക്റ്റർ, ഹൈഡ്രോ ഇലക്ട്രിക് പൗവർ
Answer:
അറ്റോമിക് റിയാക്റ്റർ
Question 4.
തന്നിരിക്കുന്ന മാധ്യങ്ങളെ പ്രകാശിക സാന്ദ്രത കൂടു വരുന്ന ക്രമത്തിൽ ക്രമീകരിക്കുക.
(ജലം, വജ്രം, ഗ്ലാസ്, വായു)
Answer:
വായു < ജലം < ഗ്ളാസ് < വജ്രം
Question 5.
ഏതു ദർപ്പണം ആണ് എല്ലയിപ്പോഴും ചെറുതും നിവർന്നതുമായ പ്രതിബിംബം രൂപീകരിക്കുന്നത്?
Answer:
കോൺവെക്സ് ദർപ്പണം
Section – B
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (2 സ്കോർ വീതം).
Question 6.
(a) ഒരു പ്രിസത്തിലൂടെയുള്ള ധവളപ്രകാശത്തിന്റെ ഘടക വർണ്ണങ്ങളുടെ വ്യതിയാനവും തരംഗദൈർഘ്യവും തമ്മി ലുള്ള ബന്ധമെന്ത്?
(b) പച്ച, ചുവപ്പ്, കടുംനീല, മഞ്ഞ എന്നീ നിറങ്ങളെ അവയുടെ തരംഗദൈർഘ്യത്തിന്റെ അവരോഹണ ക്രമത്തിലെഴുതുക.
Answer:
(a) തരംഗദൈർഘ്യം കൂടുമ്പോൾ വ്യതിയാനം കുറയുന്നു.
തരംഗദൈർഘ്യം കുറയുമ്പോൾ വ്യതിയാനം കൂടുന്നു.
(b) ചുവപ്പ്, മഞ്ഞ, പച്ച, കടും നീല.
Question 7.
കാറ്റാടികളുടെ 2 പരിമിതികൾ എന്തെല്ലാം?
Answer:
- വർഷത്തിൽ കൂടുതൽ സമയവും കാറ്റ് ലഭിക്കുന്ന സ്ഥലത്ത് മാത്രമേ ഇത് സ്ഥാപിക്കാൻ കഴിയൂ.
- കാറ്റില്ലാത്തപ്പോൾ വൈദ്യുതി ഉപയോഗിക്കാൻ സംഭരണ സംവിധാനം വേണ്ടി വരുന്നു.
Question 8.
‘ചന്ദ്ര’ എന്ന ടെലിസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത് ബഹിരാകാശ ത്താണ്. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ട ത്തുക.
(a) ബഹിരാകാശത്ത് പ്രകാശത്തിന് വിസരണം സംഭവിക്കുന്നില്ല.
(b) ബഹിരാകാശത്ത് പ്രകാശം കൂടുതലായി വിസ്മരിക്കുന്നു.
(c) കാഴ്ചയ്ക്ക് കൂടുതൽ കൃത്യതയും വ്യക്തതയും ലഭിക്കുന്നു.
(d) ബഹിരാകാശത്ത് പൊടിപടലങ്ങളുടെ സാന്നിധ്യം കൃത്യമായ, വ്യക്തമായ കാഴ്ചക്ക് സഹായകമാകുന്നു.
Answer:
ശരിയായ പ്രസ്താവനകൾ
(a) ബഹിരാകാശത്ത് പ്രകാശത്തിന് വിസരണം സംഭവിക്കുന്നില്ല.
(c) കാഴ്ചയ്ക്ക് കൂടുതൽ കൃത്യതയും വ്യക്തതയും ലഭിക്കുന്നു.
Question 9.
തെറ്റുണ്ടെങ്കിൽ തിരുത്തുക
(a) പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുമ്പോൾ അപവർത്ത നാങ്കം കൂടുന്നു.
(b) ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ പ്രകാശത്തിന്റെ അപ വർത്തനമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
Answer:
(a) തെറ്റ്. പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുമ്പോൾ അപ വർത്തനാങ്കം കുറയുന്നു.
(b) തെറ്റ്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ പ്രകാശത്തിന്റെ പൂർണാന്തര പ്രതിപതനമാണ് പ്രയോജനപ്പെടുത്തിയിരി ക്കുന്നത്.
Question 10.
സെർക്കിട്ട് നിരീക്ഷിക്കുക.
(a) സ്വിച്ച് ഓൺ ആക്കിയാൽ രണ്ടു സർക്കീട്ടുകളിലേയും ബൾബുകളുടെ പ്രകാശത്തിൽ എന്നു വ്യത്യാസമാണ് ഉണ്ടാവുക?
(b) നിങ്ങളുടെ നിഗമനത്തിനുള്ള കാരണം വിശദമാക്കുക.
Answer:
(a) സർക്കീട്ട് A യിൽ ബൾബ് പ്രകാശിക്കുന്നു. സർക്കീട്ട് B യിലെ ബൾബിന്റെ പ്രകാശം കുറഞ്ഞു വരുന്നു.
(b) സെൽഫ് ഇൻഡക്ഷൻ.
Section – C
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (3 സ്കോർ വീതം).
Question 11.
250V ൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ട് സോൾഡറിംഗ് അയേണുകളിൽ ഒന്നിന്റെ പ്രതിരോധം 500 Ω ഉം രണ്ടാമത്തേത് 750 Ω ഉം ആണെങ്കിൽ
(a) ഇതിൽ ഏതിലാണ് വൈദ്യുത പ്രവാഹതീവ്രത കൂടുതൽ എന്ന് കണക്കാക്കുക.
(b) പവർ കൂടിയ സാൻഡറിംഗ് അയൺ ഏതാണെന്ന് കണ്ടെത്തി എഴുതുക.
(c) 750 Ω പ്രതിരോധമുള്ള സോൾഡറിംഗ് അയേൺ അഞ്ച് മിനിറ്റുകൊണ്ട് ഉത്പാദിപ്പിക്കുന്ന താപം എത?
Answer:
(a) I = \(\frac{V}{R}\) കറന്റ് 500 Ω ൽ
\(\frac{250}{500}\) = \(\frac{1}{2}\)A
കറന്റ് 750 Ω ൽ
\(\frac{250}{750}\) = \(\frac{1}{3}\)A
(b) പ്രതിരോധം കുറഞ്ഞ സോൾഡറിംഗ് അയേൺ.
(c) H = I2Rt
H = \(\frac{V^2 t}{R}\)
= \(\frac{250^2 \times 300}{750}\)
= 25000 J
Question 12.
ബോക്സുകളിൽ തന്നിട്ടുള്ള പ്രസ്താവനകൾ ലൗഡ് സ്പീക്ക റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടവയാണ്. അവയെ ക്രമത്തി ലാക്കുക.
Answer:
Question 13.
കാരണം വിശദീകരിക്കുക.
(a) ഹൈഡ്രജന്റെ കലോറി മൂല്യം കൂടിയ ഒരു ഇന്ധനമാണെങ്കി ലും ഗാർഹിക ആവശ്യത്തിന് അത് ഉപയോഗിക്കുന്നില്ല?
(b) ഫോസിൽ ഇന്ധനങ്ങൾ കരുതലോടെ ഉപയോഗിക്കണം?
(c) ബയോമാസുകൾ കത്തിക്കുന്നത് പരമാവധി ഒഴിവാക്കേണ്ട താണ്?
Answer:
(a) ഹൈഡ്രജന്റെ ജ്വലന നിരക്ക് വളരെ കൂടുതലാണ്. സ്ഫോടന സാധ്യത കൂടുതലാണ്, സംഭരിച്ചുവെക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഗാർഹിക ഇന്ധനമായി ഉപ യോഗിക്കാത്തത്.
(b) ഫോസിൽ ഇന്ധനങ്ങൾ സസ്യങ്ങളുടെയും ജന്തുക്കളു ടെയും അവശിഷ്ടങ്ങൾ ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് രൂപാന്തരം പ്രാപിച്ചുണ്ടായതാണ്. അവയെ കൃത്യമായി ആവ ശ്വാനുസരണം ഉദ്പാദിപ്പിക്കാൻ കഴിയുന്നതല്ല. അതിനാൽ അവ കരുതലോടെ ഉപയോഗിക്കണം.
(c) ബയോമാസുകൾ കത്തിക്കുമ്പോൾ അന്തരീക്ഷ മലിനീക രണം ഉണ്ടാക്കുന്ന കാർബൺ മോണോക്സൈഡും പുക യും ഉണ്ടാകും. ബയോമാസിന് ഇന്ധനക്ഷമത കുറവാണ്.
Question 14.
12 സെ.മീ വ്യാസമുള്ള ഒരു റബ്ബർ പന്ത് പൂർണമായും അലുമി നിയം ഫോയിൽ കൊണ്ടു പൊതിഞ്ഞു മിനുസമുള്ള പ്രതിപതന തലമാക്കി മാറ്റുക. പന്തിന്റെ കേന്ദ്രത്തിൽ നിന്നും 12 സെ.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിന്റെ പ്രതിബിംബം എവിടെ രൂപപ്പെടും? പ്രതിബിംബം യാഥാർഥമോ മിഥ്യയോ?
Answer:
വ്യാസം = 12 cm, R = 6 cm
2f = R
f = \(\frac{R}{2}\)
= \(\frac{6}{2}\)
= +3 cm
u = 6 cm,
v = \(\frac{u f}{u-f}=\frac{-6 \times 3}{-6-3}=\frac{-18}{-9}\) = 2 cm
Question 15.
സൂര്യരശ്മി ജലകണികയിൽ പതിക്കുന്ന ചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
(a) അപവർത്തന രശ്മികളുടെ പാതവരച്ച് ചിത്രം പൂർത്തി കരിക്കുക.
(b) ജലകണികയിലൂടെ കടന്നുപോകുന്ന പ്രകാശരശ്മി എ പ്രാവശ്യം അപവർത്തനത്തിന് വിധേയമാകുന്നു?
(c) ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രകൃതിയിൽ നിരീക്ഷിക്കാൻ കഴിയുന്ന പ്രതിഭാസം ഏതാണ്?
Answer:
(a)
(b) രണ്ട്.
(c) മഴവില്ല്.
Section – D
16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (4 സ്കോർ വീതം).
Question 16.
സൂര്യപ്രകാശത്തിലെ എല്ലാ ഘടക വർണങ്ങൾക്കും വിസരണം സംഭവിക്കുന്നത് എല്ലായിപ്പോഴും ഒരു പോലെയല്ല.
(a) ഇതിനു കാരണം എന്താണ്?
(b) പ്രകാശത്തിന്റെ വിസരണത്തിന്റെ തോത് ഒരു പോലെയല്ല എന്നു തെളിയിക്കുന്നതിന് ഒരു പരീക്ഷണം വിശദമാ ക്കുക.
(c) എല്ലാ വർണങ്ങൾക്കും ഒരുപോലെ വിസരണം സംഭവി ക്കുത് എപ്പോഴാണ്?
Answer:
(a) വിസരണ നിരക്ക് തരംഗത്തിന്റെ തരംഗദൈർഘ്യത്തേയും കണങ്ങളുടെ വലുപ്പത്തിനും നേർ ആനുപാതികം ആയതി നാൽ.
(b) ഒരു ടോർച്ചിൽ നിന്നുള്ള പ്രകാശരശ്മികൾ പാത്രത്തിലെ ടുത്ത ജലത്തിലൂടെ ഒരു സ്ക്രീനിൽ പതിപ്പിക്കുക. ജലത്തിൽ സോഡിയം തയോസൾഫേറ്റ് ലയിപ്പിക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. ലായനിയിൽ ആദ്യം നീല നിറം വ്യാപിക്കുന്നു VIBGYOR എന്ന ക്രമത്തിൽ ലായനിയിൽ കുടി വർണങ്ങൾ പുറത്തുവരുന്നു.
(c) കണങ്ങളുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യ ത്തേക്കാൾ കൂടുതലായാൽ എല്ലാ വർണങ്ങൾക്കും വിസരണം ഒരുപോലെയായിരിക്കും.
Question 17.
(a) ഒരു ട്രാൻസ്ഫോമറിന്റെ പ്രതീകം വരയ്ക്കുക.
(b) ഒരു ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ 240 V പ്രയോഗിച്ച പ്പോൾ സെക്കന്ററിയിൽ നിന്നും 12V വൈദ്യുതി ലഭിക്കുന്നു. അതിന്റെ പ്രൈമറിച്ചുറ്റുകളുടെ എണ്ണം 4800 ആണെങ്കിൽ സെക്കന്ററിച്ചുറ്റുകളുടെ എണ്ണം കണക്കാക്കുക.
(c) ഈ ട്രാൻസ്ഫോമറിന്റെ ഏതു കോയിലിലാണ് കനം കൂടിയ കമ്പി ഉപയോഗിച്ചിരിക്കുന്നത്?
Answer:
(a)
(b) Vp = 240 V
Vs = 12 V
Np = 4800
Ns = ?
\(\frac{V s}{V p}=\frac{N s}{N p}\)
⇒ \(\frac{12}{240}=\frac{N s}{4800}\)
⇒ Ns × 240 = 12 × 4800
⇒ Ns = \(\frac{12 \times 4800}{240}\)
⇒ Ns = 240
(c) സെക്കന്ററി
Question 18.
230V AC യിൽ പ്രവർത്തിക്കുന്ന രണ്ട് ഇസ്തിരിപ്പെട്ടികളിൽ ഒന്നിന്റെ പ്രതിരോധം 800 Ω ഉം രണ്ടാമത്തതിന്റേത് 1200 Ω ഉം ആണ്. എന്നാൽ
(a) ഇവയിൽ വൈദ്യുത പ്രവാഹതീവ്രത ഏറ്റവും കൂടുതൽ ഏതു ഇസ്തിരിപ്പെട്ടിയിലൂടെയാണ്?
(b) പവർ വിനിയോഗം കൂടുതൽ ഏത് ഇസ്തിരിപ്പെട്ടിക്കാണ്?
(c) 800 Ω പ്രതിരോധമുള്ള ഇസ്തിരിപ്പെട്ടി 2 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ വിനിയോഗിക്കപ്പെടുന്ന വൈദ്യുതോർജ ത്തിന്റെ അളവ് കണക്കാക്കുക. (4)
Answer:
(a) പ്രതിരോധം 800 Ω ഉള്ള ഇസ്തിരിപ്പെട്ടിയിൽ.
(b) പ്രതിരോധം കുറവുള്ള ഇസ്തിരിപ്പെട്ടിയ്ക്ക്
(c) H = I2RT
V = 230 V, t = 2 × 60 × 60 s, R = 800 Ω
I = \(\frac{V}{R}\)
I2 = \(\frac{V^2}{R^2}\)
H = I2RT
= \(\frac{V^2 R T}{R^2}\)
= \(\frac{V^2 t}{R}\)
= \(\frac{230 \times 230 \times 2 \times 60 \times 60}{800}\)
= 476100 J
Question 19.
(a) ഫോസിൽ ഇന്ധനങ്ങൾ രൂപം കൊള്ളുന്നത് എങ്ങനെ?
(b) ഇവയെ പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സു കളായി പരിഗണിക്കാൻ കാരണം എന്ത്?
(c) CNG, LNG ഇവയുടെ പൂർണ്ണ രൂപം എഴുതുക.
(d) CNG യിലെ പ്രധാന ഘടകം ഏത് ? ഇതിന്റെ പ്രധാന ഉപയോഗങ്ങൾ ഏവ?
Answer:
(a) ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് മണ്ണിനടിയിൽ പെട്ടുപോയ സസ്യങ്ങളും ജീവികളും വായുവിന്റെ അസാന്നിധ്യത്തിലും ഉന്നത താപനിലയിലും മർദ്ദത്തിലും രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ഫോസിൽ ഇന്ധനങ്ങൾ.
(b) ഇവ ഉപയോഗിച്ചു തീരുന്നതിനനുസരിച്ച് പുനരുൽ പാദിപ്പിക്കപ്പെടുന്നില്ല.
(c) CNG – കംപ്രസ്ഡ് നാച്വറൽ ഗ്യാസ്
LNG – ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്
(c) വാഹനങ്ങളിലും,
വ്യവസായശാലകളിലും തെർമൽ പവർ സ്റ്റേഷനുകളിലും ഇന്ധനമായി ഉപയോഗിക്കുന്നു.
Question 20.
ചിത്രം നിരീക്ഷിക്കുക.
(a) A, B എന്നീ സെർക്കീട്ട് ഡയഗ്രങ്ങളിൽ ഗൃഹവൈദ്യുതീകര ണത്തിന് സ്വീകരിച്ചിരിക്കുന്ന സർക്കീട്ട് ഏതാണ്?
(b) ഈ രീതിയിൽ ഗൃഹവൈദ്യുതീകരണം നടത്തുന്നതുകൊ ണ്ടുള്ള മേന്മകൾ ഏവ?
Answer:
(a) ചിത്രം A.
(b) ഓരോ ഉപകരണവും വ്യത്യസ്ത സ്വിച്ചുകൾ കൊണ്ട് നിയ ന്ത്രിക്കാം. ഓരോ ഉപകരണത്തിനും പരമാവധിയും തുല്യവു മായ വോൾട്ടേജ് ലഭിക്കുന്നു.