Reviewing solved Malayalam Question Paper Class 10 Kerala Padavali Set 2 helps in understanding answer patterns.
Class 10 Malayalam Kerala Padavali Model Question Paper Set 2
Max Score: 40
Time : 1 ½ hrs.
നിർദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
- ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
I. ഒന്നു മുതൽ നാലു വരെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക. (1 സ്കോർ വീതം) (4 × 1 = 4)
Question 1.
“ഞാണൊലി’ എന്ന പദത്തിന്റെ ഏറ്റവും ശരിയായ അർത്ഥം കണ്ടെത്തുക?
(a) ഞാണിന്റെ ഒലി
(b) ഞാണാകുന്ന ഒലി
(c) ഞാനും ഒലിയും
(d) ഞാൺ ഒലി മുതലായവ
Answer:
(a) ഞാണിന്റെ ഒലി
Question 2.
“ഈയുലകാഹന്ത നിസർഗസുന്ദരം’ എന്ന വരിയിൽ തെളിയുന്ന ഭാവം ഏത്?
(a) പ്രകൃതി വിരോധം
(b) പ്രകൃതി പ്രേമം
(c) പരിസ്ഥിതി നാശം
(d) മലിനീകരണം
Answer:
(b) പ്രകൃതി പ്രേമം
![]()
Question 3.
“അത് കടലിലേക്ക് ഒഴുകിപ്പോയിക്കാണും’ എന്തിനെക്കുറിച്ചാണ് ഇവിടെ യാക്കൂബ് പറയുന്നത്?
(a) പുസ്തകം
(b) വസ്ത്രം
(c) തേൻക്കൂട്
(d) പായ്വഞ്ചി
Answer:
പായ്വഞ്ചി
Question 4.
“അതൊരവസരമായിരുന്നു. എ ഗെയ്റ്റ് ഒക്കേഷൻ ഈ വാക്യത്തിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്ന സന്ദർഭം ഏത്
1. റസിഡന്റ് എഡിറ്ററായി പ്രമോഷൻ കിട്ടിയത്
2. ശാസ്ത്രിജി നഗരത്തിൽ വന്നത്
I) ഒന്നു മാത്രം യോജിക്കുന്നു
II) രണ്ടു മാത്രം യോജിക്കുന്നു
III) ഒന്നും രണ്ടും യോജിക്കുന്നു
IV) ഒന്നും യോജിക്കുന്നില്ല
Answer:
രണ്ടുമാത്രം യോജിക്കുന്നു
II. 5 മുതൽ 7 വരെയുള്ള ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരം എഴുതുക. (3 സ്കോർ വീതം) (3 × 3 = 9)
Question 5.
“എന്റെ മാതൃഭാഷ കന്നഡയാണ്. അതു പഠിക്കുകതന്നെ വേണമോ എന്ന ചോദ്യം എന്റെ ജീവിതത്തിൽ വന്നതേയില്ല. മുട്ടുകാലിൽ നടക്കുന്നതുപോലെ സ്വാഭാവികമായി, സരളമായി ഞാനതു പഠിച്ചു. എന്റെ മാതൃഭാഷ നല്ലവണ്ണം പഠിച്ചതുകൊണ്ടുതന്നെയാണ് മറ്റു ഭാഷകൾ വളരെ എളുപ്പം പഠിക്കാൻ എനിക്കു കഴിഞ്ഞത് ലേഖകന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ പ്രതികരണക്കുറിപ്പ് എഴുതുക
Answer:
ലേഖകൻ ഇവിടെ സൂചിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങളോട് പൂർണ്ണമായും ജിക്കേണ്ടിയിരിക്കുന്നു. മാതൃ ഭാഷ പഠിക്കുക തന്നെ വേണമോ എന്നൊരു ചോദ്യമേ ഉദിക്കുന്നില്ല. മുട്ടുകാലിൽ ഒരു കുട്ടി ഇഴയാൻ പഠിക്കുന്നത് സ്വാഭാവികമായിട്ടാണ്. അതേ സ്വാഭാവികതയോടെയാണ് മാതൃഭാഷ പഠിക്കേണ്ടതും. ആദ്യഗുരു അമ്മയും, ഗൃഹാന്തരീക്ഷവുമാണല്ലോ.
ലേഖകൻ സ്വാഭാവികമായി മാതൃഭാഷ നന്നായി പഠിച്ചതുകൊണ്ട് തന്നെ മറ്റ് ഭാഷകൾ പഠിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഇംഗ്ലീഷ് മുതലായ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ ലേഖകന് കഴിയും. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി സ്വന്തമായി താൽപര്യമൊന്നുമില്ലാതെ അന്യഭാഷയിലൂടെ വിദ്യാഭ്യാസം നേടാൻ നിർബന്ധിതരാവുന്ന കുട്ടികളുണ്ട്. അവർക്ക് അന്യഭാഷ വശമാക്കാൻ ബുദ്ധിമുട്ട് നേരിടും എന്ന ലേഖകന്റെ അഭിപ്രായത്തിൽ കഴമ്പുണ്ട്.
![]()
Question 6.
“ചെറുതും പിഴചെയ്യാതോരെന്നെക്കൊന്നാൽ ബഹു ദുരിതമുണ്ടു തവ ഭൂപതേ!’ ഹംസത്തിന്റെ വാക്കുകൾ വിശകലനം ചെയ്ത് അവയിൽ തെളിയുന്ന ജീവിതമൂല്യങ്ങൾ കണ്ടെത്തി അവതരിപ്പിക്കുക
Answer:
ഒരു തെറ്റും ചെയ്യാത്ത തന്നെ കൊല്ലുകയാണെങ്കിൽ കൊല്ലുന്നയാളിന് വലിയ പാപമുണ്ടാകും എന്ന ഹംസത്തിന്റെ വാക്കുകളിൽ ഭാരതീയമായ ധർമ്മശാസ്ത്രങ്ങളുടെയും മൂല്യങ്ങളുടെയും സ്പർശമുണ്ട്. തെറ്റ് ചെയ്യാത്തവർ ശിക്ഷിക്കപ്പെട്ടു കൂടാ എന്നത് സർവ്വവിദിതമായ നിയമമാണല്ലോ. ഈ നിയമം ലംഘിക്കപ്പെട്ടാൽ നമ്മുടെ ധാർമികമൂല്യങ്ങൾ നശിക്കുമെന്നാണ് ഹംസം ധ്വനിപ്പിക്കുന്നത്.
പ്രത്യേകിച്ചും പ്രജാ ക്ഷേമതൽപ്പരനായ ഒരു രാജാവിൽ നിന്നും ഇത്തരമൊരു കൈപ്പിഴ ഒരിക്കലുമുണ്ടായിക്കൂടാത്തതാണ്. അല്പമെങ്കിലും പിഴ ചെയ്യുന്നവനെ വേണമെങ്കിൽ ശിക്ഷിക്കാമെന്ന ഒരു ധ്വനി ഹംസത്തിന്റെ വാക്കുകളിലുണ്ട്. ദയാർഹനായ ഒരു വ്യക്തിക്ക് നേരെയുള്ള അതിക്രമം തീർച്ചയായും തെറ്റു തന്നെയാണ്. ഇരയുടെ അവകാശങ്ങളുടെ ലംഘനവുമാണത്. അതുകൊണ്ടാണ് ഹംസം ഇക്കാര്യം രാജാവിനെ ഓർമ്മിപ്പിക്കുന്നത്.
Question 7.
A) (a) എല്ലാം മറന്ന് വരാന്തയിൽ ചാരിയിരിക്കണം
(b) നീ വീടിന്റെ ഭിത്തിയിൽ ചാരിയിരിക്കണം രണ്ടു വാക്യത്തിലെയും ചാരിയിരിക്കണം എന്ന പദം ഏതൊക്കെ അർത്ഥത്തിലാണ് പ്രയോഗിച്ചിരി ക്കുന്നത്?
Answer:
(a) “എല്ലാം മറന്ന് വരാന്തയിൽ ചാരിയിരിക്കണം’ – ഇവിടെ ചാരിയിരിക്കണം എന്ന പദം ആനന്ദം, സുഖം, സമാധാനം എന്നിവയോടു കൂടിയ ഒരു വിശ്രമഭാവം സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ശാരീരികമായ ആശ്രയിക്കൽ ഉണ്ടായിരിക്കാം, പക്ഷേ പ്രധാനമായിരിക്കുന്നത് മനസാന്ത്വനമുള്ള ഇരുപ്പ് ആണ്.
(b) “നീ വീടിന്റെ ഭിത്തിയിൽ ചാരിയിരിക്കണം’ – ഇവിടെ ചാരിയിരിക്കണം എന്നത് ശാരീരികമായി ഭിത്തിയെ ആശ്രയിച്ച് നിൽക്കുക/ഇരിക്കുക എന്ന അർത്ഥത്തിലാണ്. മനോഭാവം അല്ല, ശാരീരിക പിന്തുണ ആണ് പ്രധാനമായുള്ളത്.
അല്ലെങ്കിൽ
B) “എത്ര തവണ ആ നല്ല മരത്തെയും അതിലെ പൂക്കളെയും നോക്കി ഞാൻ ഇവിടെ നിന്നിട്ടില്ല. ഈ വാക്യത്തിലെ “നിന്നിട്ടില്ല’ എന്ന പ്രയോഗത്തിന്റെ സവിശേഷത ചർച്ചചെയ്യുക.
Answer:
അനേകം പ്രാവശ്യം ആ നല്ല മരത്തെയും അതിലെ പൂക്കളെയും നോക്കി നിന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. അനേകം തവണ നോക്കി നിന്നിട്ടുണ്ട് എന്ന് നേരിട്ട് പറഞ്ഞാൽ ലഭിക്കുന്നതിനെക്കാൾ ശക്തമായ ആശയം നോക്കി നിന്നിട്ടില്ല എന്ന് പറയുമ്പോളുണ്ടാകുന്നു. കെ.യു.നായരുടെ ബംഗ്ലാവിന്റെ കാർ ഷെഡിന് സമീപമുള്ള പൊൻ ചെമ്പകം സീസണായാൽ നിറയെ പൂവിടും.
ആകർഷകമായ പൂക്കളും മനംമയക്കുന്ന സൗരഭ്യവും ആസ്വദിക്കുവാൻ കഥാകൃത്ത് അനേകം തവണ ശ്രമിച്ചിട്ടുണ്ട്. ആ വിശിഷ്ടമായ മരം സമ്മാനിക്കുന്ന കാഴ്ചയും മണവും അത്രയ്ക്ക് ഹൃദ്യമായിരുന്നു എന്ന ആശയം ലഭിക്കാൻ ഈ വാക്യം ഏറെ പര്യാപ്തമാണ്.
III. 8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക . (4 സ്കോർ വീതം) (4 × 5 = 20)
Question 8.
ഗദ്യ ഭാഗം വായിച്ച് ആശയം മൂന്നിലൊന്നായി സംഗ്രഹിച്ചു എഴുതുക.
വികസിച്ചുവരുന്ന ടെക്നോളജി
റോബോട്ട് യുഗം : ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണ് റോബോട്ടിക്സ് രംഗത്തെ പുരോഗതി. മനുഷ്യൻ കൈ കൊണ്ട് ചെയ്യേണ്ടിയിരുന്ന അനവധി ജോലികൾ ഇന്ന് യന്ത്രങ്ങൾ അതിവേഗത്തിലും കൃത്യതയോടെയും നിർവ്വഹിക്കുന്നു. വ്യവസായ മേഖല മുതൽ വീട്ടുപകരണങ്ങൾ വരെ ടെക്നോളജി നമ്മുടെ ജീവിതത്തിൽ ഏറ്റവുമധികം മാറ്റം വരുത്തുന്ന ഘട്ടത്തിലേക്ക് കടന്നിരി ക്കുകയാണ്.
റോബോട്ടുകളുടെ ഉപയോഗം ആദ്യം നിർമ്മാണശാലകളിൽ മാത്രം പരിമിതമായിരുന്നു. എന്നാൽ ഇന്ന് സർജറി ചെയ്യുന്ന മെഡിക്കൽ റോബോട്ടുകൾ, ദുരന്തസ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഡോൺ റോബോട്ടുകൾ, വീട്ടിൽ വൃത്തിയാക്കുന്ന ഹോം അസിസ്റ്റന്റ് റോബോട്ടുകൾ, ക്ലാസുകളിൽ പഠന സഹായകരായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ റോബോട്ടുകൾ തുടങ്ങി മനുഷ്യന്റെ ഓരോ മേഖലകളിലും ഇവ സജീവ സാന്നിധ്യങ്ങളായിട്ടുണ്ട്. കൃത്രിമബുദ്ധിയുടെ (AI) വളർച്ചയോടെ റോബോട്ടുകൾ പഠിക്കാൻ, തീരുമാനങ്ങൾ എടുക്കാൻ, മനുഷ്യരുമായുള്ള ഇടപെടലുകൾ നയിക്കാൻ പോലും കഴിയുന്ന ഘട്ടത്തി ലെത്തിയിരിക്കുന്നു.
റോബോട്ടുകൾ മനുഷ്യനെ മാറ്റി സ്ഥാപിക്കാൻ അല്ല, മറിച്ച് മനുഷ്യജീവിതത്തെ കൂടുതൽ സുഗമമാക്കാനാണ് വികസിപ്പിക്കപ്പെടുന്നത്. ഈ മാറ്റങ്ങളെ മനസ്സിലാക്കുകയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും ചെയ്താൽ ഭാവി തലമുറകൾക്ക് റോബോട്ട് യുഗം ഒരു സുവർണ്ണകാലമാകാൻ സാധ്യതയുണ്ട്
Answer:
റോബോട്ട് യുഗം: ടെക്നോളജിയുടെ വളർച്ചയോടൊപ്പം റോബോട്ടുകളുടെ പങ്ക് അതിവേഗം ഉയർന്നു കൊണ്ടിരിക്കുന്നു. വ്യവസായ ജോലികൾ, മെഡിക്കൽ ശസ്ത്രക്രിയകൾ, ദുരന്ത രക്ഷാപ്രവർത്തനം, വീട്ടുപണികൾ എല്ലാം തന്നെ ഇന്ന് റോബോട്ടുകൾ കൂടുതൽ വേഗത്തിലും കൃത്യതയിലും ചെയ്തു തുടങ്ങുന്നു. കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഇവ പഠിക്കാനും മനുഷ്യരുമായി ആശയവിനിമയം നടത്താനും കഴിയുന്ന നിലയിലേക്കും വളർന്നു.
എന്നാൽ ഈ പുരോഗതി ചില ആശങ്കകളും ഉയർത്തുന്നു. തൊഴിൽ ക്ഷയം, ഡാറ്റാ സുരക്ഷ, യന്ത്രങ്ങളുടെ നിയന്ത്രണം തുടങ്ങിയവ. ഇതൊക്കെ ഉള്ളപ്പോഴും, കേരളപാഠാവലി ( മാതൃക ചോദ്യപേപ്പർ – 2 ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമ്പോൾ റോബോട്ടുകൾ മനുഷ്യജീവിതത്തെ കൂടുതൽ സുരക്ഷിതവും സുഖപ്രദവുമാക്കുമെന്ന് വ്യക്തമാണ്. റോബോട്ട് യുഗം മനുഷ്യനെ മാറ്റിസ്ഥാപിക്കാൻ അല്ല; മനുഷ്യന്റെ ജീവിതത്തെ മെച്ചപ്പെടുത്താൻ വന്ന മാറ്റമാണ്.
![]()
Question 9.
• “പിന്നെ അദ്ദേഹം ഇവിടെ താമസിക്കാൻ വന്നപ്പോഴൊക്കെ ടൗണിലെ മുന്തിയ ഹോട്ടലിൽ നിന്ന് ഒരു ബട്ലറും വന്നു
• “ഉച്ചയ്ക്ക് ഞാൻ തന്നെ വച്ച് ചെറുപയർ പുഴുക്ക് ഒന്ന് ചൂടാക്കുക കൂടി ചെയ്തു ഡിന്നർ റെഡി രണ്ട് സന്ദർഭങ്ങളും താരതമ്യം ചെയ്തു നമ്മുടെ ഭക്ഷണസംസ്കാരത്തിലുണ്ടായ മാറ്റം ചർച്ച ചെയ്യുക.
Answer:
ആദ്യത്തെ കഥാസന്ദർഭം, വിദേശമലയാളിയും ധനികനുമായ കെ. യു.നായരുടെ ഭക്ഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നതാണ്. അദ്ദേഹം വല്ലപ്പോഴുമൊക്കെയേ തന്റെ കൊട്ടാരസദൃശമായ വീട്ടിൽ താമസിക്കാറു ള്ളൂ. താമസിക്കാൻ വരുമ്പോൾ നഗരത്തിലെ വലിയ ഹോട്ടലിലെ ഒരു കുക്കിനെയും കൊണ്ടുവരാറുണ്ട്. ആധുനിക രീതിയിലുള്ള ഭക്ഷണം തയ്യാറാക്കി അദ്ദേഹം കഴിക്കുമായിരുന്നു. കൃത്രിമമായ മണവും നിറവും മുചിയുമൊക്കെ ചേർത്ത ഭക്ഷണമായിരുന്നു അത്. അങ്ങനെയുള്ള ഭക്ഷണം കെ. യു. നായരുടെ പ്രൗഢി യുടെ അടയാളമായിരുന്നു.
രണ്ടാമത്തെ കഥാസന്ദർഭത്തിൽ പറയുന്നത് നമ്മുടെ കഥാകാരന്റെ ഭക്ഷണത്തെക്കുറിച്ചാണ്. അദ്ദേഹം ജൈവവളം മാത്രമുപയോഗിച്ച് കീടനാശിനികളൊന്നും തളിക്കാതെ തമിഴ്നാട്ടിലെ ഊത്തുകോട്ടയിൽ നിന്നും കൊണ്ടുവരുന്ന മേത്തരം ‘ബാ.പ’ അരിയുപയോഗിച്ചാണ് ചോറ് വയ്ക്കുന്നത്. പിന്നെ നാടൻ കടു മാങ്ങ അച്ചാർ, ചെറുപയർ പുഴുക്ക് ഇതൊക്കെയാണ് കറികൾ, ആദ്യത്തെയാൾ പ്രകൃതിയിൽ നിന്നും അകന്ന കൃത്രിമ ഭക്ഷണത്തിന്റെ ഉപയോക്താവാണ്. രണ്ടാമത്തെയാളാകട്ടെ പ്രകൃതിയോടിണങ്ങുന്ന നാടൻ ഭക്ഷണത്തോട് പ്രിയമുള്ള വ്യക്തിയും,
Question 10.
കർണ്ണനും മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ
കർണ്ണസുഖം ഞാൻ പറകയില്ലാരോടും.
ദ്രോണരാമാചാര്യൻ താനിരിക്കെയെന്തു
മാനിച്ചു മറ്റുള്ളോർ നിർത്തുന്നിതു പട
വരികളിൽ തെളിയുന്ന കർണന്റെ സ്വഭാവസവിശേഷതകൾ നിരൂപിക്കുക
Answer:
വളരെക്കുറച്ച് മാത്രമെ കർണ്ണൻ പാഠഭാഗത്ത് നൽകിയിരിക്കുന്ന വരികളിൽ പരാമർശിക്കപ്പെടുന്നുള്ളു വെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ കർണ്ണൻ മൊഴിയുന്ന വാക്കുകളിൽ നിന്നും അദ്ദേഹത്തിന്റെ ധീരമായ പ്രവൃത്തികളിൽ നിന്നും കർണ്ണന്റെ സ്വഭാവസവിശേഷതകൾ നമുക്ക് വായിച്ചെടുക്കാം. ഭീഷ്മർ ശരശയ്യയിൽ വീഴാനിടയായപ്പോൾ, പരാജയപ്പെട്ട് പിൻവാങ്ങാനൊരുക്കമില്ലാതിരുന്ന ദുര്യോധനൻ കർണ്ണനോട് സേനാപതിയാകാൻ ആവശ്യപ്പെടുകയുണ്ടായി.
ഈ അവസരത്തിലാണ് വീരനായ കർണ്ണന്റെ മഹത്വം നാം മനസ്സിലാക്കുന്നത്. തന്നെക്കാൾ വീരനും, ഗുരുവുമായ ദ്രോണാചാര്യർ ഉളളപ്പോൾ മറ്റൊരാൾ സേനാപതിയാ കുന്നതിനെ കർണ്ണൻ എതിർക്കുന്നു. ആരെയും പ്രീതിപ്പെടുത്താൻ വേണ്ടി ഒന്നും പറയാത്ത കർണ്ണന്റെ ഈ നിലപാട് ശ്ലാഘനീയമാണ്. അനാവശ്യമായി ആരെയും ആശ്രയിക്കുകയോ, പുകഴ്ത്തുകയോ ചെയ്യാത്ത ആളാണ് കർണ്ണൻ, അധികാരി കളുടെയോ വേണ്ടപ്പെട്ടവരുടെയോ പ്രീതി പിടിച്ച് പറ്റാൻ വേണ്ടി കർണ്ണൻ ഒന്നും ചെയ്യുകയോ പറയുകയോ ഇല്ല. ഗുരുവിനോടും മുതിർന്നവരോടും ഏറെ ബഹുമാനവും ഭക്തിയുമുള യോദ്ധാവാണ് കർണ്ണൻ.
Question 11.
A)

നൽകിയ ചിത്രവും നരബലി കഥയിലെ കമ്പ്യൂട്ടറും ഒരേ സന്ദേശമാണോ നൽകുന്നത്. മനുഷ്യനും കമ്പ്യൂട്ടറും എന്ന വിഷയത്തിൽ കുറിപ്പെഴുതുക.
Answer:
ചിത്രത്തിൽ കാണുന്നത് ഒരു റോബോട്ട് ഇരുമ്പു കൂട്ടിൽ അടച്ചിട്ട അവസ്ഥയിൽ, സ്വാതന്ത്ര്യം നഷ്ടപ്പെട്ടതുപോലെ കൈകൾ അഴികളിൽ പിടിച്ച് പുറത്തിറങ്ങാൻ ശ്രമിക്കുന്ന രീതിയിലാണ്. റോബോട്ടിന്റെ ശരീരഭാഷ ഭയം, നിരാശ, നിസഹായത എന്നീ വികാരങ്ങൾ മനുഷ്യരെപ്പോലെ പ്രകടിപ്പിക്കുന്നു. അതായത്, യന്ത്രത്തിന് മനുഷ്യന്റെ മാനസിക അവസ്ഥകൾ നൽകുന്ന ഒരു മാനുഷികവൽക്കരണം (Personification) ചിത്രത്തിൽ കാണാം.
ഇത് തന്നെയാണ് നരബലി’ കഥയിൽ കമ്പ്യൂട്ടറിനെ അവതരിപ്പിച്ച രീതിയുമായുള്ള ഏറ്റവും വലിയ സാമ്യം. കഥയിൽ കമ്പ്യൂട്ടർ ഒരു സാധാരണ ഉപകരണം അല്ല; ചിന്തിക്കുന്ന, ചോദ്യം ചെയ്യുന്ന, ഉപദേശം നൽകുന്ന, ഭയപ്പെടുന്ന ഒരു മനുഷ്യനായി അത് മാറുന്നു. കഥയിലെ രംഗങ്ങളിൽ കമ്പ്യൂട്ടർ:
നരേശിനെ തിരുത്തുകയും ഉപദേശം നൽകുകയും ചെയ്യുന്നു സൂര്യനിലേക്ക് വലിക്കപ്പെടും എന്ന സത്യം അറിഞ്ഞപ്പോൾ ഭയപ്പെടുന്നു “എനിക്കെന്താ ചെയ്യാൻ കഴിയുമായിരുന്നത്? നീ എന്നെ കെട്ടിയിട്ടല്ലോ’ എന്ന് മനുഷ്യനെപ്പോലെ വേദനയും വാശിയും പ്രകടിപ്പിക്കുന്നു ഒടുവിൽ തന്റെ മരണത്തെക്കുറിച്ച് നിരാശയും വിരഹവും പ്രകടിപ്പിക്കുന്നു
ചിത്രത്തിലെ റോബോട്ടും കഥയിലെ കമ്പ്യൂട്ടറും സ്വതന്ത്രത നഷ്ടപ്പെട്ട, മറ്റൊരാളുടെ നിയന്ത്രണത്തിൽ ഒതുങ്ങിപ്പോവുന്ന യന്ത്രങ്ങളാണ്. ഇരുവർക്കും മനുഷ്യന്റെ വികാരങ്ങൾ നൽകി മാനുഷിക ജീവികളായി അവതരിപ്പിച്ചിരിക്കുന്നു.
അല്ലെങ്കിൽ
B)“നിങ്കൽ സ്നേഹമേ വിഹിതം; ന മയാ
ദ്രോഹ, മിതുപൊഴുതമരഖഗവര, ഗുണനിധേ,
വരികളും പാഠസന്ദർഭവും വിശകലനം ചെയ്ത് നളൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
കേരളപാഠാവലി ( മാതൃക ചോദ്യപേപ്പർ – 2 1 11 B) നളചരിതം ആട്ടക്കഥ ഒന്നാം ദിവസത്തിൽ നിന്നും ഉദ്ധരിച്ചിട്ടുള്ള പാഠഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന രണ്ടാ മത്തെ മികച്ച കഥാപാത്രമാണ് നളൻ. നളൻ നിഷധ രാജ്യത്തെ മഹാരാജാവാണ്. അദ്ദേഹം നീതിനിഷ്ഠനും വിദഗ്ധനുമായ ഭരണാധികാരിയാണ്. നീതി, മനുഷ്യപ്രജകൾക്ക് മാത്രമല്ല രാജ്യത്തിലെ എല്ലാ ജീവജാല ങ്ങൾക്കും തുല്യമായി ലഭിക്കണമെന്ന് നിർബന്ധമുള്ള രാജാവാണ്.
ദമയന്തിയെന്ന സുന്ദരിയായരാജകുമാ രിയോട് പ്രണയം തോന്നിയതിന്റെ ഫലമായി തൽക്കാലം മറ്റൊന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ നളന് കഴിയു ന്നില്ല. അങ്ങനെയാണ് അദ്ദേഹം കൊട്ടാരത്തിലെ ഉദ്യാനത്തിൽ ഉലാത്തുന്നത്. ഇതിനിടയിലാണ് യാദൃച്ഛിക മായി താമരപ്പൊയ്കയിൽ സ്വർണവർണത്തിലുള്ള അരയന്നത്തെ കാണുന്നതും, കൗതുകം കൊണ്ട് അതി നെപ്പിടിക്കുന്നതും. പക്ഷേ ഹംസത്തിന്റെ ദയനീയമായ പരിദേവനം കേട്ടതോടെ രാജാവിന്റെ മനസ്സ് അലി യുന്നു.
തന്നെ തെറ്റിദ്ധരിച്ചിരിക്കുന്ന ഹംസത്തോട് ഒരുതരത്തിലുള്ള ദ്രോഹവും ചെയ്യാൻ ഉദ്ദേശിച്ചിട്ടി ല്ലെന്ന് രാജാവ് തുറന്നു പറയുന്നു. രാജാധികാരമൊന്നും പ്രയോഗിക്കാതെ നിസ്സാരനായ ഹംസത്തേയും, തന്റെ പ്രിയപ്പെട്ട പ്രജയായിക്കരുതി സ്നേഹവാത്സല്യങ്ങൾ വാരിക്കോരി നൽകാനാണ് നളൻ തയ്യാറായത്. നളന്റെ ഈ സഹജീവിസ്നേഹവും കാരുണ്യവും ദയാവായ്പും മറ്റു രാജാക്കാൻമാരിൽ അപൂർവമായിരി ക്കും. ഹംസത്തിന്റെ കദനകഥ കേട്ടയുടൻ മറ്റൊന്നുമാലോചിക്കാതെ ക്ഷമാപണത്തോടെ ഹംസത്തെ നിരു പാധികം വിട്ടയ്ക്കാൻ തയ്യാറാവുന്ന നളന്റെ മഹാമനസ്കത അഭിനന്ദനീയമാണ്.
IV. താഴെ തന്നിരിക്കുന്ന ചോദ്യത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ (1 × 7 = 7)
Question 12.
A) ഈ ലോകത്തിൽ അവനെ തിരിച്ചറിഞ്ഞ ഒരാളേ ഉള്ളൂ. അത് അവന്റെ അച്ഛനാണ്. തേൻ എന്ന സിനിമയിലെ പ്രമേയം, കഥാപാത്രങ്ങൾ എന്നിവ കണ്ടെത്തി അവതരിപ്പിക്കുക. അല്ലെങ്കിൽ.
Answer:
പ്രസിദ്ധ ടർക്കിഷ് സംവിധായകനായ സെമിഹ് കാൽപ്ലാനോഗ്ളൂവിന്റെ യൂസഫ് സിനിമാ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ബാൽ (തേൻ).കാട്ടിലെ മരങ്ങളിൽ തേൻ പെട്ടികൾ സ്ഥാപിച്ച് തേനീച്ചയെ വളർത്തി തേനെടുത്ത് കൊണ്ടുവന്ന് ഉപജീവനം കഴിക്കുന്ന യാക്കൂബ് എന്നയാളിന്റെയും, അയാളുടെ മകനായ യൂസഫിന്റെയും കഥയാണ് തേൻ. യാക്കൂബിനെക്കാളും കാണികളുടെ ശ്രദ്ധപിടിച്ചു പറ്റുന്ന കഥാപാത്രമാണ് യൂസഫ് എന്ന ബാല.
യാക്കൂബ് എന്ന യുവാവിന്റെ മകനായ യൂസഫ് യാക്കൂബിന്റെ ഭാര്യ എന്നിവരാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങൾ വിക്കുള്ളതിനാൽ കുഞ്ഞ് യൂസഫ് അല്പം അന്തർമുഖനാണ് അമ്മയോടുപോലും അവർ അധികം സംസാരിക്കാറില്ല. അച്ഛനോടാണ് അവന് കൂടുതൽ അടുപ്പം ക്ലാസ്സിൽ പാഠം വായിക്കുന്നതിന് വിക്കുള്ളതിനാൽ അവന് ബുദ്ധിമുട്ടുണ്ട്. അച്ഛനുമായി സംസാരിക്കുമ്പോൾ വളരെ ശബ്ദം കുറച്ച് സംസാരിക്കാൻ അവൻ ശീലിച്ചിട്ടുണ്ട്. അപ്പോൾ അവന് വിക്കില്ല. അച്ഛന്റെ കൂടെ കാട്ടിൽ തേൻകൂട് വയ്ക്കാനും.
അച്ഛനാവശ്യമുള്ള മറ്റുകാര്യങ്ങൾ സംഘടിപ്പിച്ചു കൊടുക്കാനുമൊക്കെ അവൻ മുൻപന്തിയിൽ തന്നെയുണ്ടാവും ഒരിക്കൽ കാട്ടിൽ വച്ച് അച്ഛൻ മയങ്ങി വീണപ്പോൾ യൂസഫ് വളരെ വിഷമിച്ചു പിന്നീടൊരിക്കൽ അച്ഛൻ തേൻകൂട് സ്ഥാപിക്കാൻ ഉൾവനത്തിലേക്ക് പോയി. തിരികെ വരാതായപ്പോൾ അവൻ ആകെ തളർന്നു അച്ഛനെന്തോ അപകടം പറ്റിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ അയാളെ അന്വേഷിച്ച് ഏകനായി കാടുകയറാൻ യൂസഫ് ധൈര്യം കാട്ടി. നേരം ഇരുട്ടിയപ്പോൾ, അവൻ ഒരു മരച്ചുവട്ടിൽ തളർന്നുറങ്ങാനേ കഴിഞ്ഞുള്ളൂ. യൂസഫ് എന്ന കൗമാരകഥാപാത്രം പ്രേക്ഷകരുടെ മനസ്സ് പിടിച്ചുലയ്ക്കുകതന്നെ ചെയ്യും.
യാക്കൂബ് എന്ന ചെറുപ്പക്കാരൻ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മാത്രമാണ് തേൻ കൃഷി തുടങ്ങുന്നത് മരത്തിൽ ഏറ്റവും ഉയരത്തിൽ മാത്രമേ കൂട് സ്ഥാപിക്കാൻ നിവൃത്തിയുള്ളു. താഴെവച്ചാൽ കരടികൾ തേൻ കട്ടുകുടിക്കും. അതിനാലാണ് ഉൾവനത്തിൽ ഉയരമുള്ള മരങ്ങളുടെ മുകളിൽ കൂട് സ്ഥാപിക്കുന്നത്. കയർ കെട്ടി മരത്തിന്റെ കൊമ്പിലുടക്കി അതിൽ പിടിച്ചാണ് മരത്തിലേക്ക് കയറുന്നത്.
കേറുമ്പോൾ പലപ്പോഴും മരത്തിന്റെ കൊമ്പൊടിഞ്ഞിട്ടുണ്ട്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന സീൻ അത്തരത്തിലുള്ള ഒന്നാണ്. മകനോട് പ്രത്യേക തരത്തിലുള്ള ആത്മബന്ധം സ്ഥാപിച്ചിട്ടുള്ളയാളാണ് യാക്കൂബ്. മകനെ വനത്തിന്റെ സൗന്ദര്യവും ഒപ്പം ഭീകരതകളും അയാൾ കാട്ടിക്കൊടുത്തിട്ടുണ്ട്. പ്രകൃതിയുമായി മല്ലിട്ടാലേ ജീവിതം വിജയിപ്പിക്കാകുവെന്ന പാഠമാണ് അയാൾ മകനെ പഠിപ്പിച്ചിരുന്നത് ഒടുവിൽ മരം കയറുമ്പോഴുണ്ടായ അപകടത്തിൽപ്പെട്ട് അയാൾക്കു ജീവൻ വെടിയേണ്ടിവരുന്നു.
അടുത്ത കഥാപാത്രം യാക്കൂബിന്റെ ഭാര്യയാണ്. സിനിമയിൽ അത്ര വലിയ പ്രാധാന്യമൊന്നും ഈ കഥാപാത്രത്തിന് നൽകിയിട്ടില്ല. സ്നേഹവും അർപ്പണബോധവുമുള്ള ഒരു ഉത്തമയായ ഭാര്യയായിട്ടാണ് ഈ വനിതയെ സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളത്. മകനായ യൂസഫിനോടു വാത്സല്യമുണ്ടെങ്കിലും കൂടുതൽ ലാളിക്കാനൊന്നും ഈ അമ്മ സമയം കണ്ടെത്താറില്ല.
അല്ലെങ്കിൽ
B) ആശയം ആസ്വാദനാംശങ്ങൾ എന്നിവ പരിഗണിച്ച് കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക
കാടെവിടെ മക്കളെ
യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്റെ കുടൽമാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകൾ കരയാത്ത, കണ്ണുനീരുറയാത്തൊ
രെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
Answer:
കവിതയിൽ കവി ആഗ്രഹിക്കുന്നത് മനുഷ്യന്റെ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന ഒരു നിർമ്മല സമൂഹത്തെയാണ്. യന്ത്രങ്ങളുടെ ചതി, മന്ത്രിമാരുടെ കപടത, അധികാരത്തിന്റെ മോഹം എന്നിവ മനുഷ്യജീവിതത്തെ നശിപ്പിക്കരുതെന്നു കവി പറയുന്നു. കപടതയും ക്രൂരതയും ഇല്ലാത്ത, സത്യസന്ധതയും കരുണയും നിറഞ്ഞ ഒരു നാട് തന്നെയാണ് കവിയുടെ സ്വപ്നം.
കവി ആവർത്തനപദങ്ങൾ ഉപയോഗിച്ച് സമൂഹത്തിലെ അനീതി, പീഡനം, ചൂഷണം എന്നിവ ശക്തമായി വരച്ചുകാട്ടുന്നു. മനുഷ്യനെ വേദനിപ്പിക്കുന്ന പ്രവൃത്തികൾ “കുടിൽ ചുട്ടുകളയുക, പൂക്കളുടെ മാനം കെടുത്തുക, മനുഷ്യന്റെ ജീവൻ വിൽക്കുക ഇവ ഒന്നും ഇല്ലാത്ത ലോകമാണ് കവി ആഗ്രഹിക്കുന്നത്. കണ്ണുനീർ പകരേണ്ടതില്ലാത്ത, വഞ്ചനകളില്ലാത്ത, മനുഷ്യമനസ്സുകളുടെ സ്നേഹത്താൽ നിറഞ്ഞ നാടാണ് അദ്ദേഹത്തിന്റെ മോഹം.
ഇന്നത്തെ കാലത്തു അഴിമതിയും അനീതിയും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ കവിത വളരെ പ്രസക്തമാണ്. “എന്റെ നാട് എവിടെ?’ എന്ന കവിയുടെ കേൾവി, ഓരോ മനുഷ്യനും ഒരു നല്ല ലോകം എങ്ങനെ സൃഷ്ടിക്കാം എന്ന് ചിന്തിപ്പിക്കുന്നു. നന്മ, സ്നേഹം, നീതി എന്നിവയുടെ മൂല്യം ഓർമ്മപ്പെടുത്തുന്ന ശക്തമായ സാമൂഹിക സന്ദേശമാണ് ഈ കവിത നൽകുന്നത്.