Students can read Kerala SSLC Physics Question Paper March 2024 with Answers Malayalam Medium and Kerala SSLC Physics Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Physics Question Paper March 2024 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തര ങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവു ന്നതാണ്.
- നിർദ്ദേശങ്ങളുടെ ചോദ്യങ്ങളും അനുസരിച്ചു മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരി ഗണിക്കണം.
സെക്ഷൻ – A
(ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 1 സ്കോർ വീതം) (4 × 1 = 4)
Question 1.
ഒന്നാം പദജോഡി ബന്ധം മനസ്സിലാക്കി രണ്ടാം പദ ജോഡി അനുയോജ്യമായി പൂർത്തിയാക്കുക. (1)
ബ്രൗൺ എനർജി : കൽക്കരി
ഗ്രീൻ എനർജി : _______________
Answer:
സൗരോർജം/കാറ്റിൽ നിന്നുള്ള ഊർജം/തിരമാലയിൽ നിന്നുള്ള ഊർജം/ബയോമാസിൽ നിന്നുള്ള ഊർജം (ഏതെങ്കിലും ഒന്ന് എഴുതുക)
Question 2.
ഒരാളുടെ നിയർ പോയിന്റ് 25 സെന്റിമീറ്ററും ഫാർപോ യിന്റ് അനന്തത ഇല്ലാതിരിക്കുകയും ചെയ്താൽ അയാ ളുടെ കണ്ണിന് _________________ (1)
(ന്യൂനതയില്ല, ഹൃസ്വദൃഷ്ടിയുണ്ട്, ദീർഘദൃഷ്ടിയുണ്ട്, വെള്ളെഴുത്തുണ്ട്)
Answer:
ഹ്രസ്വദൃഷ്ടിയുണ്ട്
Question 3.
അറ്റോമികഭാരം കൂടിയ ന്യൂക്ലിയസ്സുകളെ ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകളാക്കി മാറ്റുന്ന പ്രവർത്തനം ഏത് പേരി ലറിയപ്പെടുന്നു? (1)
Answer:
ന്യൂക്ലിയർ ഫിഷൻ
![]()
Question 4.
ഒരു ലെൻസിന്റെ പവർ +2D ആണെങ്കിൽ അതിന്റെ ഫോക്കസ് ദൂരം എത്ര? (1)
Answer:
പവർ തന്നിട്ടുണ്ട് P = +2D
ഫോക്കൽ ദൂരം f = \(\frac{1}{P}\)
f = \(\frac{1}{2}\) = 0.5 m Or f = 50 cm
Question 5.
X, Y എന്നീ രണ്ട് ബിന്ദുക്കൾക്കിടയിൽ 3 കുളോം ചാർജ്ജിനെ നീക്കുന്നതിന് 12J പ്രവൃത്തി ചെയ്തു വെങ്കിൽ ഈ ബിന്ദുക്കൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം __________________ ആണ്. (1)
Answer:
ചാർജ് = 3C
X, Y എന്നീ രണ്ട് ബിന്ദുക്കൾക്കിടയിൽ ചാർജ്ജിനെ നീക്കുന്നതിന് ചെയ്യുന്ന പ്രവൃത്തി = 12J
V = \(\frac{W}{Q}\)
പൊട്ടൻഷ്യൽ വ്യത്യാസം V = \(\frac{12}{3}\) = 4V
സെക്ഷൻ – B
(ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 2 സ്കോർ വീതം)
Question 6.
ചിത്രം നിരീക്ഷിക്കു. ഒരു ഡി സി സാതസ്സുമായി ബന്ധിപ്പിച്ചിട്ടുള്ള AB എന്ന ചാലകംസ്വതന്ത്രമായി ചലി ക്കത്തക്ക വിധത്തിൽ U കാന്തത്തിന്റെ ധ്രുവങ്ങൾക്കി ടയിൽ തൂക്കിയിട്ടിരിക്കുന്നു.

(a) സ്വിച്ച് ഓൺ ചെയ്യുന്ന അവസരത്തിൽ AB എന്ന ചാലകത്തിന്റെ ചലന ദിശ കണ്ടെത്താൻ സഹായി ക്കുന്ന നിയമമേത്? (1)
(b) ചാലകത്തിന്റെ ചലനദിശ മാറ്റാൻ ക്രമീകരണത്തിൽ വരുത്താവുന്ന രണ്ട് മാറ്റങ്ങൾ എഴുതുക. (1)
Answer:
(a) ഫ്ളെമിംഗിന്റെ ഇടതു കൈ നിയമം. ചൂണ്ടുവിരൽ, നടുവിരൽ, തള്ളവിരൽ എന്നിവ പരസ്പരം ലംബമായി പിടിക്കുക. ചൂണ്ടുവിരൽ കാന്തികക്ഷേത്രത്തിന്റെ ദിശയും നടുവിരൽ വൈദ്യുതദിശയും സൂചിപ്പിച്ചാൽ തള്ളവിരൽ ചാല കത്തിന്റെ ചലനത്തിന്റെ ദിശയെ സൂചിപ്പിക്കുന്നു.
(b) (i) ചാലകത്തിലെ വൈദ്യുതധാരയുടെ ദിശ മാറ്റുക
(ii) കാന്തികക്ഷേത്രത്തിന്റെ ദിശ മാറ്റുക
Question 7.
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റും ഒരു കാന്തികമണ്ഡലമുണ്ടാകുന്നുണ്ടല്ലോ.
(a) ഈ കാന്തിക മണ്ഡലത്തിന്റെ ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം എഴുതുക. (1)
(b) വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമു ണ്ടാവുന്ന കാന്തികമണ്ഡലത്തിന്റെ ശക്തി വർദ്ധി പ്പിക്കാനുള്ള രണ്ട് മാർഗ്ഗങ്ങൾ എഴുതുക. (1)
Answer:
(a) മാക്സ്വെല്ലിന്റെ വലതു കൈ പെരുവിരൽ നിയമം പെരുവിരൽ വൈദ്യുതധാരയുടെ ദിശയിലേക്ക് ചൂണ്ടിക്കാണിക്കുന്ന തരത്തിൽ നിങ്ങൾ വലതു കൈ കൊണ്ട് കറന്റ് വഹിക്കുന്ന ചാലകം പിടിക്കുകയാണെന്ന് സങ്കൽപ്പിക്കുക. മറ്റ് വിരലുകൾ ചാലകത്തെ വലയം ചെയ്യുന്ന ദിശ കാന്തികക്ഷേത്രത്തിന്റെ ദിശ നൽകുന്നു.
(b) (i) ചാലകത്തിലൂടെ ഒഴുകുന്ന കറന്റ് വർദ്ധിപ്പിക്കുക
(ii) സോളിനോയിഡിൽ കോയിലിന്റെ കമ്പിച്ചുരു കളുടെ എണ്ണം വർദ്ധിപ്പിക്കുക
Question 8.
ഒരു ചലിക്കും ചുരുൾ മൈക്രോഫോൺ പ്രവർത്തിക്കു മ്പോഴുള്ള വിവിധ ഘട്ടങ്ങൾ ചുവടെ നൽകിയിരി ക്കുന്നു.

(a) ഇവ ശരിയായ ക്രമത്തിൽ എഴുതുക. (1)
(b) ഈ മൈക്രോഫോണിന്റെ പ്രവർത്തന തത്വമെന്ത്? (1)
Answer:
(a) ശബ്ദോർജം → ഡയഫ്രം കമ്പനം ചെയ്യുന്നു → കാന്തിക മണ്ഡലത്തിൽ കമ്പിച്ചുരുൾ ചലിക്കുന്നു → വൈദ്യുത സിഗ്നലുകൾ
(b) വൈദ്യുതകാന്തികപ്രേരണം
![]()
Question 9.
സൂര്യ രശ്മികൾ ഒരു ഗ്ലാസ് പ്രിസത്തിലേക്ക് പ്രവേശി ക്കുന്നതാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്

ചിത്രം പകർത്തി പ്രകാശം സ്ക്രീനിൽ പതിക്കുന്നത് ചിത്രീകരിച്ച് വർണ്ണങ്ങൾ അടയാളപ്പെടുത്തുക.
Answer:

വയലറ്റ്, ഇന്റിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ മുകളിൽ കാണിച്ചിരിക്കുന്ന ക്രമത്തിൽ പതിക്കും.
Question 10.
ഇൻകാന്റസന്റ് ലാമ്പിലെ ഫിലമെന്റ് നിർമ്മിക്കാൻ ഉപ യോഗിക്കുന്ന പദാര്ത്ഥമേത്? ഈ പദാർത്ഥത്തിനുണ്ടാ യിരിക്കേണ്ട ഗുണങ്ങൾ എന്തെല്ലാം?
Answer:
ടങ്ങ്സ്റ്റൺ
ടങ്ങ്സ്റ്റൺടെ പ്രത്യേകതകൾ ഇവയാണ്
- ഉയർന്ന റെസിസ്റ്റിവിറ്റി
- ചൂടാകുമ്പോൾ ധവളപ്രകാശം ഉൽപാദിപ്പിക്കുന്നു.
- ഉയർന്ന ദ്രവണാങ്കം
സെക്ഷൻ – C
(ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 3 സ്കോർ വീതം) (4 × 3 = 12)
Question 11.
ഒരു കുട്ടിയുടെ കൈവശം അനേകം 2 Ω പ്രതിരോധ കങ്ങൾ ഉണ്ട്. കുട്ടിക്ക് 9 Ω സഫല പ്രതിരോധം ലഭി ക്കുന്ന ഒരു സെർക്കീട്ട് ആവശ്യമുണ്ട്.
(a) ഈ സഫലപ്രതിരോധം ലഭിക്കാൻ ഉപയോഗി ക്കേണ്ട 2 Ω റെസിസ്റ്ററുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം എത്രയായിരിക്കും? (1)
(b) ഈ പ്രതിരോധ ക്രമീകരണത്തിന്റെ സെർക്കീട്ട് വര ക്കുക. (2)
Answer:
(a) ഉപയോഗിക്കുന്ന 2 Ω റെസിസ്റ്ററുകളുടെ
ഏറ്റവും കുറഞ്ഞ എണ്ണം = 6
ഇതിനായി നാല് റെസിസ്റ്ററുകൾ ശ്രേണിയിലും രണ്ടെണ്ണം സമാന്തരമായും ബന്ധിപ്പിക്കണം.
(ശ്രേണിയിലെ നാല് പ്രതിരോധങ്ങളുടെ ഫലപ്രദമായ പ്രതിരോധം
Rs = 2 + 2 + 2 + 2 = 8 Ω
സമാന്തരമായ രണ്ട് റെസിസ്റ്ററുകളുടെ ഫലപ്രദ മായ പ്രതിരോധം, RP = 1 Ω
കോമ്പിനേഷന്റെ ഫലപ്രദമായ പ്രതിരോധം = Rs + Rs = 9 Ω)
(b)

Question 12.
നൽകിയ സെർക്കീട്ടുകൾ വിശകലനം ചെയ്ത് ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.

(a) “ഈ സെർക്കീട്ടുകളിൽ രണ്ടാമത്തേതിൽ മാത്ര മാണ് കാന്തികമണ്ഡലം പ്രേരണം ചെയ്യപ്പെടുന്നത്.” ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കു ന്നുവോ? വിശദമാക്കുക. (1)
(b) ഏത് സെർക്കീട്ടിലാണ് തുടർച്ചയായി ഇ എം എഫ് പ്രേരണം ചെയ്യപ്പെടുന്നത്? ഈ പ്രതിഭാസം എന്തെന്ന് വിശദമാക്കുക. (2)
Answer:
(a) ഈ പ്രസ്താവന ശരിയല്ല. രണ്ട് സോളിനോയി ഡുകളിലും കാന്തിക മണ്ഡലം പണം ചെയ്യപ്പെടുന്നുണ്ട്. ആദ്യത്തേതിൽ വ്യതിയാന മില്ലാത്ത കാന്തികമണ്ഡലവും രണ്ടാമത്തേതിൽ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാന്തിക മണ്ഡലവുമാണ് പ്രേരണം ചെയ്യ പ്പെടുന്നത്.
(b) സർക്യൂട്ട് 2,
സെൽഫ് ഇൻഡക്ഷൻ: ഒരുകോയിലിലൂടെ വ്യതിയാനം സംഭവിക്കുന്ന വൈദ്യുതി കടന്നു പോകുമ്പോൾ അതേ കോയിലിൽ തന്നെ ഒരു ഇ.എം.എഫ് പ്രേരിതമാകുന്ന പ്രതിഭാസമാണ് സെൽഫ് ഇൻഡക്ഷൻ.
Question 13.
ദർപ്പണങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പട്ടിക യിൽ നൽകിയിരിക്കുന്നു. ഇവ ശരിയായ രീതിയിൽ ചേർത്ത് എഴുതുക.
| A | B | C |
| ദർഷണം | മിഥ്യയായ പ്രതിബിംബത്തിന്റെ സ്വഭാവം | ഉപയോഗം |
| കോൺകേവ് ദർഷണം | പ്രതിബിംബം എല്ലാ പോഴും ചെറുതായി രിക്കും | മുഖം നോക്കുന്നതിന് |
| കോൺവെക്സ് ദർഷണം | പ്രതിബിംബത്തിന്റെ വലുപ്പവും വസ്തു വിന്റെ വലുപ്പവും തുല്യമായിരിക്കും | ദന്തഡോക്ടർമാർ ഉപയോഗിക്കുന്നു |
| സമതല ദർപ്പണം | പ്രതിബിംബം എല്ലാ പോഴും വലുതായി രിക്കും | വാഹനങ്ങളിൽ റിയർ വ്യൂ മിറർ ആയി ഉപയോഗി ക്കുന്നു |
Answer:
| A | B | C |
| ദർപ്പണം | മിഥ്യയായ പ്രതിബിംബത്തിന്റെ സ്വഭാവം | ഉപയോഗം |
| കോൺകേവ് ദർപ്പണം | പ്രതിബിംബം എല്ലായ്പ്പോഴും വലുതായിരിക്കും | ദന്തഡോക്ടർമാർ ഉപയോഗിക്കുന്നു. |
| കോൺവെക്സ് ദർപ്പണം | പ്രതിബിംബം എല്ലായ്പോഴും ചെറുതായിരിക്കും | വാഹനങ്ങളിൽ റിയർ വ്യൂ മിറർ ആയി ഉപയോ ഗിക്കുന്നു. |
| സമതല ദർഷണം | പ്രതിബിംബത്തിന്റെ വലുപ്പവും വസ്തുവിന്റെ വലുപ്പവും തുല്യമായിരിക്കും | മുഖം നോക്കുന്നതിന് |
Question 14.
ഒരു കോൺവെക്സ് ലെൻസിന്റെ മുഖ്യ അക്ഷത്തിൽ വസ്തു വച്ചിരിക്കുന്ന ചിത്രം ശ്രദ്ധിക്കു

(a) രേഖാചിത്രം പൂർത്തീകരിച്ച് പ്രതിബിംബത്തിന്റെ സ്ഥാനം കണ്ടെത്തുക. (2)
(b) ലഭിച്ച പ്രതിബിംബത്തിന്റെ സ്വഭാവങ്ങൾ എഴുതുക. (1)
Answer:
(a)

(b) വലുത്, തലകീഴായത്, യഥാർത്ഥം
![]()
Question 15.
നല്ല ഇന്ധനം തിരഞ്ഞെടുക്കുമ്പോൾ കലോറിക മൂല്യം പരിഗണിക്കണം.
(a) ഒരു ഇന്ധനത്തിന്റെ കലോറിക മൂല്യം എന്നാൽ എന്ത്? (1)
(b) ഇന്ധനത്തിന്റെ പൂർണ്ണ ജ്വലനം നടക്കാൻ അത്യാ വശ്വമായുള്ള ഘടകങ്ങൾ ഏതെല്ലാം? (1)
(c) ഒരു നല്ല ഇന്ധനത്തിന് ഉണ്ടായിരിക്കേണ്ട ഗുണ ങ്ങൾ എന്തെല്ലാം? (1)
Answer:
(a) ഒരുകിലോഗ്രാം ഇന്ധനം പൂർണ്ണമായും കത്തു മ്പോൾ ലഭിക്കുന്ന താപത്തിന്റെ അളവാണ് ആ ഇന്ധനത്തിന്റെ കലോറികമൂല്യം.
(b)ആവശ്യത്തിന് ഓക്സിജൻ ലഭ്യമാകണം, ഒര ഇന്ധനങ്ങൾ ഉണങ്ങിയതായിരിക്കണം, ദ്രാവക ഇന്ധനങ്ങൾ എളുപ്പത്തിൽ ബാഷ്പീകരിക്കു ന്നതാകണം
(c) (i) ഉയർന്ന കലോറിക മൂല്യമുണ്ടാകണം.
(ii) വിലകുറവായിരിക്കണം.
(iii) എളുപ്പത്തിൽ സംഭരിക്കാൻ കഴിയണം.
(iv) മലിനീകരണം കുറവായിരിക്കണം.
സെക്ഷൻ – D
(ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 4 സ്കോർ വീതം) (4 × 4 = 16)
Question 16.
230V ൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത ഒരു വൈദ്യുത ഉപകരണത്തിന്റെ പ്രതിരോധം 460 Ω ആണ്.
(a) 230V ൽ പ്രവർത്തിക്കുമ്പോൾ ഉപകരണത്തിലൂടെ പ്രവഹിക്കുന്ന കറന്റ് കണക്കാക്കുക (1)
(b) വൈദ്യുത ഉപകരണത്തിന്റെ പവർ കണക്കാക്കുക (1)
(c) ഈ ഉപകരണം 10 മിനിറ്റ് പ്രവർത്തിച്ചാൽ ഉല്പാ ദിപ്പിക്കപ്പെടുന്ന താപം കണക്കാക്കുക.(2)
Answer:
(a) പവർ, I = \(\frac{V}{R}\)
R = 460 Ω
V = 230 V
I = \(\frac{230}{460}\) = 0.5 A
(b) പവർ, P = VI
= 230 × 0.5
= 115 W
(c) t = 10 മിനിറ്റ്
=10 × 60
= 600 s
H = I2Rt
= 0.5 × 0.5 × 460 × 600
= 69000 J
Question 17.
ഒരു ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ 100 ചുരുളു കളും സെക്കന്ററിയിൽ 1000 ചുരുളുകളുമുണ്ട്.
(a) ഈ ട്രാൻസ്ഫോമറിന്റെ ഏത് കോയിലിലായി രിക്കും വണ്ണം കൂടിയ കമ്പി ഉപയോഗിച്ചിരിക്കു ന്നത്? ഇതിന്റെ ആവശ്യകതയെന്ത്? (2)
(b) ഒരു ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ നിന്നും സെക്കന്ററിയിലേക്ക് വൈദ്യുതോർജ്ജം മാറ്റപ്പെടു ന്നതെങ്ങനെയെന്ന് വിശദമാക്കുക. (2)
Answer:
(a) പ്രൈമറി കോയിൽ
(സൂചന: ഇവിടെ പ്രൈമറിയിൽ ചുരുളുക ളുടെ എണ്ണം കുറവാണ്. അതിനാൽ ഇത് ഒരു സ്റ്റെപ്പ് അപ്പ് ട്രാൻസ്ഫോർമറാണ്. അതിനാൽ പ്രാഥമിക കോയിലിൽ കട്ടിയുള്ള കമ്പി ഉപയോഗിക്കുന്നു)
വണ്ണം കൂടിയ ചുറ്റുകമ്പി ഉപയോഗിക്കുമ്പോൾ കോയിലിന്റെ പ്രതിരോധം കുറയും. അങ്ങനെ കോയിൽ അമിതമായി ചൂടാകാനുള്ള സാധ്യത ഇല്ലാതാകുകയും അതോടോപ്പം ഊർജനഷ്ടം കുറയുകയും ചെയ്യുന്നു.
(b) മ്യൂച്ച്വൽ ഇൻഡക്ഷനിലൂടെയാണ് ഒരു ട്രാൻസ്ഫോമറിന്റെ സെക്കന്ററിയിലേക്ക് ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നത്.
മ്യൂച്ച്വൽ ഇൻഡക്ഷൻ പരസ്പരം ചേർന്നിരി ക്കുന്ന രണ്ട് കോയിലുകളിലൊന്നിലൂടെ വ്യതി യാനം സംഭവിക്കുന്ന വൈദ്യുതി (AC) പ്രവഹിക്കുമ്പോൾ രണ്ടാമത്തെ കോയിലിൽ ഒരു ഇ.എം.എഫ് പ്രേരിതമാകുന്ന പ്രതിഭാസ മാണ് മ്യൂച്ച്വൽ ഇൻഡക്ഷൻ
Question 18.
ഒരു ഗോളീയ ദർപ്പണത്തിന്റെ പോളിൽ നിന്നും 40 സെ.മീ അകലെ മുഖ്യ അക്ഷത്തിൽ ഒരു വസ്തു സ്ഥിതി ചെയ്യുന്നു. പ്രതിബിംബത്തിന്റെ ആവർധനം – 4 ആണ്.
(a) ആവർധനത്തിലെ നെഗറ്റീവ് ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു? (1)
(b) ദർപ്പണത്തിന്റെ പോളിൽ നിന്നും എത്രയകലത്തി ലായിരിക്കും പ്രതിബിംബം രൂപപ്പെട്ടിരിക്കുന്നത്? (1)
(c) ദർപ്പണത്തിന്റെ ഫോക്കസ് ദൂരം ന്യൂ കാർട്ടീഷ്യൻ ചിഹ്നരീതി ഉപയോഗിച്ച് കണക്കാക്കുക. (2)
Answer:
(a) പ്രതിബിംബം തലകീഴായതും യഥാർത്ഥവുമാണ്.
(b) u = -40 cm
m = -4
m = \(\frac{-v}{u}\)
⇒ -4 = \(\frac{-v}{-40}\)
⇒ v = 40 × -4 = -160 cm
(c) f = \(\frac{u v}{u+v}\)
= \(\frac{-40 \times-160}{-40-160}\)
= \(\frac{6400}{-200}\)
= -32 cm
Question 19.
ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ 42° ആണല്ലോ. ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(a) ക്രിട്ടിക്കൽ കോൺ എന്നാൽ എന്ത്? (1)
(b) ചിത്രത്തിൽ തന്നിരിക്കുന്ന പതനരശ്മി തുടർന്നുള്ള ദിശയിൽ സഞ്ചരിക്കുമ്പോൾ എന്തു സംഭവിക്കും? (1)
(c) ഇവിടെ പ്രകാശത്തിനുണ്ടാവുന്ന പ്രതിഭാസമെ ന്തെന്ന് വിശദമാക്കുക. (2)
Answer:
(a) പ്രകാശം പ്രകാശികസാന്ദ്രതകൂടിയ ഒരു മാധ്യമ ത്തിൽ നിന്നും പ്രകാശികസാന്ദ്രത കുറഞ്ഞ മറ്റൊരു മാധ്യമത്തിലേക്ക് പതിക്കുമ്പോൾ അപവർത്തനകോൺ 90° ആകുന്ന സന്ദർഭ ത്തിലെ പതനകോണിനെയാണ് ക്രിറ്റിക്കൽ കോൺ (C) എന്ന് വിളിക്കുന്നത്.
(b) പ്രകാശം ഗ്ലാസ്സിലേക്ക് പൂർണ്ണമായും പ്രതി പതിക്കും.
(c) പൂർണ്ണാന്തരപ്രതിപതനം: പ്രകാശിക സാന്ദ്രത കൂടിയ ഒരു മാധ്യമത്തിൽ നിന്നും പ്രകാശിക സാന്ദ്രത കുറഞ്ഞ മറ്റൊരു മാധ്യമത്തിലേക്ക് ക്രിറ്റിക്കൽ കോണിനേക്കാൾ കൂടിയ പതന കോണിൽ പ്രകാശം പതിക്കുമ്പോൾ, അപ വർത്തനം സംഭവിക്കാതെ അത് ആദ്യമാധ്യമ ത്തിലേക്ക് പ്രതിപതിക്കുന്ന പ്രതിഭാസമാണ് പൂർണ്ണാന്തര പ്രതിപതനം.
![]()
Question 20.
ചുവടെ നൽകിയ ഓരോന്നിനുമുളള കാരണം എഴു തുക.
(a) അതിവേഗത്തിൽ തിരിയുന്ന ന്യൂട്ടന്റെ വർണ്ണപ ബരം വെളുത്തതായി കാണപ്പെടുന്നു. (1)
(b) ഉദയ സമയത്ത് സൂര്യൻ ചുവപ്പുനിറത്തിൽ കാണ പ്പെടുന്നു. (1)
(c) തെളിഞ്ഞ ആകാശം നീലനിറത്തിൽ കാണപ്പെ ടുന്നു. (1)
(d) മഞ്ഞുള്ള പ്രഭാതങ്ങളിൽ മരങ്ങൾക്കിടയിലൂടെ കടന്നു വരുന്ന സുര്യപ്രകാശത്തിന്റെ പാത വ്യക്ത മായി കാണുന്നു. (1)
Answer:
(a) വീക്ഷണസ്ഥിരത
(ഡിസ്ക് അതിവേഗം കറങ്ങുമ്പോൾ, ഏഴ് നിറങ്ങളിൽ നിന്നുള്ള പ്രകാശകിരണങ്ങളെല്ലാം റെറ്റിനയിൽ \(\frac{1}{16}\) s നുള്ളിൽ പതിക്കുന്നു. അതുകൊണ്ട് ഡിസ്ക് വെളുത്ത നിറത്തിൽ കാണപ്പെടുന്നു.)
(b) ചുവപ്പിന് തരംഗദൈർഘ്യം കൂടുതലായതിനാൽ കാര്യമായ വിസരണം സംഭവിക്കാതെ ഭൂമിയിലെത്തുന്നു.
(സൂര്യാസ്തമയ സമയത്തും സൂര്യോദയ സമയത്തും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാൽ മറ്റെല്ലാ ഹ്രസ്വതരംഗദൈർഘ്യ നിറങ്ങൾക്കും വിസരണം സംഭവിക്കുകയും ചുവപ്പ് നമ്മുടെ കണ്ണിൽ എത്തുകയും ചെയ്യുന്നു.)
(c) നിലയ്ക്ക് തരംഗദൈർഘ്യം കുറവായതിനാൽ അന്തരീക്ഷത്തിൽ വച്ച് കൂടിയ അളവിൽ വിസരണം സംഭവിച്ച് ചുറ്റുപാടും വ്യാപിക്കുന്നു.
(കുറഞ്ഞ തരംഗദൈർഘ്യമുള്ള ഒരു നിറമാണ് നീല. അതിനാൽ ഇതിന് അന്തരീക്ഷത്തിൽ കൂടുതൽ വിസരണം സംഭവിക്കുകയും എല്ലാ ദിശകളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. അതിനാൽ തെളിഞ്ഞ ആകാശം നീലയായി കാണപ്പെടുന്നു.)
(d) ടിന്റൽ പ്രഭാവം