Students rely on Kerala SCERT Class 9 Chemistry Solutions Chapter 7 Notes Malayalam Medium അലോഹങ്ങൾ Questions and Answers to help self-study at home.
Std 9 Chemistry Chapter 7 Notes Solutions Malayalam Medium അലോഹങ്ങൾ
Kerala Syllabus 9th Standard Chemistry Chapter 7 Notes Solutions Malayalam Medium അലോഹങ്ങൾ
Class 9 Chemistry Chapter 7 Notes Malayalam Medium Let Us Assess Answers
Question 1.
ചില വാതകങ്ങൾ ബോക്സിൽ നൽകിയിരിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് യോജിച്ചവ കണ്ടെത്തി എഴുതുക.
ഹൈഡ്രജൻ, ക്ലോറിൻ, ഓക്സിജൻ,
നൈട്രജൻ
a) KMnO4ന്റെ താപീയ വിഘടനഫലമായി ഉണ്ടാകുന്ന വാതകം.
b) ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന വാതകം.
c) സസ്യങ്ങളുടെ വളർച്ചയ്ക്ക് അനിവാര്യമായ മൂലകം.
d) ജ്വലനസ്വഭാവം ഉള്ളതും ജലത്തിന്റെ വൈദ്യുത വിശ്ലേഷണത്തിലൂടെ ലഭിക്കുന്നതുമായ വാതകം.
Answer:
a) ഓക്സിജൻ
b) ക്ലോറിൻ
c) നൈട്രജൻ
d) ഹൈഡ്രജൻ
Question 2.
കാർബണിന്റെ വിവിധ രൂപാന്തരങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
ക്രിസ്റ്റലീയ രൂപാന്തരങ്ങൾ | അമോർഫസ് രൂപാന്തരങ്ങൾ |
Answer:
ക്രിസ്റ്റലീയ രൂപാന്തരങ്ങൾ | അമോർഫസ് രൂപാന്തരങ്ങൾ |
വജ്രം
ഗ്രാഫൈറ്റ് ഗ്രഫീൻ ഫുള്ളറിൻ |
ചാർക്കോൾ
കോക്ക് വിളക്കുകരി കൽക്കരി |
Question 3.
ക്ലോറൈഡ് ലവണത്തെ തിരിച്ചറിയാനുള്ള പരീക്ഷണം നൽകിയിരിക്കുന്നു. നിരീക്ഷണവും നിഗമനവും രേഖപ്പെടുത്തുക.
പരീക്ഷണം | നിരീക്ഷണം | നിഗമനം |
i. തന്നിരിക്കുന്ന ലവണത്തിന്റെ ലായനിയിൽ AgNO3 ലായനി ചേർക്കുന്നു. | ||
ii. ഉണ്ടാകുന്ന അവക്ഷിപ്തത്തിൽ NH4OH ലായനി ചേർക്കുന്നു. |
Answer:
പരീക്ഷണം | നിരീക്ഷണം | നിഗമനം |
i. തന്നിരിക്കുന്ന ലവണത്തിന്റെ ലായനിയിൽ AgNO3 ലായനി ചേർക്കുന്നു. | തൈര് പോലെ കട്ടിയുള്ള വെളുത്ത അവക്ഷിപ്തം ഉണ്ടാകുന്നു. | സിൽവർ ക്ലോറൈഡിന്റെ വെളുത്ത അവക്ഷിപ്തം ഉണ്ടാകുന്നു. |
ii. ഉണ്ടാകുന്ന അവക്ഷിപ്തത്തിൽ NH4OH ലായനി ചേർക്കുന്നു. | വെളുത്ത അവക്ഷിപ്തം ലയിച്ചു ചേരുന്നു. നിഗമനം | സിൽവർ ക്ലോറൈഡ് NH4OHൽ ലയിക്കുന്നു. |
Question 4.
ചുവടെ കൊടുത്തിരിക്കുന്ന ഓരോ സന്ദർഭത്തിനും ഏറ്റവും അനുയോജ്യമായ വാതകം കണ്ടെത്തി എഴുതുക. (ക്ലോറിൻ, നൈട്രജൻ, സി.എഫ്.സി, ഓക്സിജൻ)
· റോക്കറ്റ് ഇന്ധനങ്ങളിൽ ഓക്സീകാരിയായി
· ഓസോൺ ശോഷണം
· വാഹനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്നതിന്
Answer:
· റോക്കറ്റ് ഇന്ധനങ്ങളിൽ ഓക്സീകാരിയായി – ഓക്സിജൻ
· ഓസോൺ ശോഷണം – ക്ലോറിൻ, സി.എഫ്.സി
· വാഹനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്നതിന് – നൈട്രജൻ
Question 5.
ഒരു ബോയിലിങ് ട്യൂബിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുന്നു.
a. ബോയിലിങ് ട്യൂബിന്റെ ഉള്ളിലേക്ക് എരിയുന്ന തീപ്പെട്ടിക്കൊള്ളി കടത്തുക. നിരീക്ഷണം എന്ത്?
b. ഉണ്ടായ വാതകം ഏത്?
Answer:
a. തീപ്പെട്ടിക്കൊള്ളി ആളിക്കത്തുന്നു
b. ഓക്സിജൻ
Question 6.
ക്ലോറിൻ വാതകം ലാബിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a. ക്ലോറിൻ വാതകം നിർമ്മിക്കാൻ ആവശ്യമായ രാസവസ്തുക്കൾ ഏതെല്ലാം?
b. ക്ലോറിൻ വാതകം ജലത്തിലൂടെ കടത്തിവിട്ട് ശേഖരിക്കുന്നു. കാരണം എന്ത്?
c. ക്ലോറിൻ വാതകം ഗാഢ സൾഫ്യൂരിക് ആസിഡിലൂടെ കടത്തിവിടുന്നു. കാരണം എന്ത്?
Answer:
a. പൊട്ടാസ്യം പെർമാംഗനേറ്റ് (KMnO4)
ഗാഢ ഹൈഡ്രോക്ലോറിക് ആസിഡ് (Con. HCl)
b. ക്ലോറിൻ വാതകത്തോടൊപ്പം പുറത്തു വരുന്ന HCI ബാഷ്പത്തെ നീക്കം ചെയ്യുന്നതിന്.
c. ക്ലോറിൻ വാതകത്തോടൊപ്പം പുറത്തുവരുന്ന ജലബാഷ്പം നീക്കം ചെയ്യുന്നതിന്.
Question 7.
ക്ലോറിന്റെ ബ്ലീച്ചിങ്ങിന് ഈർപ്പം ആവശ്യമാണ്. കാരണം വ്യക്തമാക്കുക.
Answer:
ക്ലോറിൻ ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോക്ലോറിക് ആസിഡും ഹൈപ്പോക്ലോറസ് ആസിഡും ഉണ്ടാകുന്നു. ഹൈപ്പോക്ലോറസ് ആസിഡ് വിഘടിച്ച് ഉണ്ടാകുന്ന നവജാത ഓക്സിജനാണ് നിറമുള്ള വസ്തുക്കളെ നിറമില്ലാത്ത വസ്തുക്കളായി ഓക്സീകരിക്കുന്നത്. ഹൈപ്പോക്ലോറസ് ആസിഡ് ഉണ്ടാകുന്നതിന് ഈർപ്പം ആവശ്യമാണ്.
Question 8.
രാസവളം പൂർണമായി ഉപേക്ഷിച്ച് ജൈവവള പ്രയോഗം പ്രോത്സാഹിപ്പിക്കണം” എന്ന വാദഗതിയോട് നിങ്ങളുടെ അഭിപ്രായമെന്ത്? ഉത്തരം സാധൂകരിക്കുക.
Answer:
യോജിക്കുന്നു.
- രാസവളങ്ങൾ മണ്ണിന്റെ സ്വാഭാവികമായ ഘടന നശിപ്പിക്കുന്നു.
- മലിനീകരണത്തിന് കാരണമാകുന്നു.
- നിരവധി പാർശ്വഫലങ്ങൾ ഉണ്ട്.
Question 9.
a. പരീക്ഷണശാലയിൽ ഹൈഡ്രജൻ വാതകം നിർമ്മിക്കാൻ ആവശ്യമായ രാസവസ്തുക്കൾ ഏതെല്ലാം?
b. ഉണ്ടായ വാതകം ഹൈഡ്രജൻ ആണെന്ന് എങ്ങനെ മനസിലാക്കാം?
Answer:
a. മഗ്നീഷ്യം, സിങ്ക് മുതലായ ലോഹങ്ങൾ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിപ്പിച്ച് പരീക്ഷണശാലയിൽ ഹൈഡ്രജൻ നിർമ്മിക്കാം.
b. ഹൈഡ്രജൻ കത്തുന്ന വാതകമാണ്.
അതിനാൽ ഉണ്ടായ വാതകത്തിൽ കത്തുന്ന തീപ്പെട്ടിക്കൊള്ളി കാണിച്ചാൽ വാതകം പോപ്പ് ശബ്ദ ത്തോടെ കത്തുമെങ്കിൽ വാതകം ഹൈഡ്രജനാണെന്ന് ഉറപ്പിക്കാം.
Question 10.
a. ഹൈഡ്രജൻ ഒരു ഇന്ധനമായി ഉപയോഗിച്ചാൽ ഉണ്ടാകുന്ന മേന്മകൾ എന്തെല്ലാം?
b. ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏതെല്ലാം?
c. ഇവയിൽ ന്യൂട്രോൺ ഇല്ലാത്ത ഐസോടോപ്പ് ഏത്?
Answer:
a. ഉയർന്ന കലോറിക മൂല്യം
• മലിനീകരണ സാധ്യത കുറവ്
· നിർമ്മിക്കാൻ എളുപ്പം
b. പ്രോട്ടിയം, ഡ്യുറ്റീരിയം, ട്രിഷിയം.
c. പ്രോട്ടിയം.
Question 11.
a) കലോറിക മൂല്യം എന്നാൽ എന്ത്?
b) ചില ഇന്ധനങ്ങൾ ബോക്സിൽ നൽകിയിരിക്കുന്നു. ഇവയിൽ കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം ഏത്?
പെട്രോൾ, കൽക്കരി, എഥനോൾ, ഹൈഡ്രജൻ, മെഥനോൾ
c) ഹൈഡ്രജൻ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. ഈ പരിമിതിക്ക് കാരണങ്ങൾ എന്തെല്ലാം?
Answer:
a) ഒരു ഇന്ധനത്തിന്റെ യൂണിറ്റ് മാസ് പൂർണ്ണമായി ജ്വലിക്കുമ്പോൾ പുറത്തുവിടുന്ന ആകെ താപോർജ്ജത്തിന്റെ അളവാണ് ആ ഇന്ധനത്തിന്റെ കലോറിക മൂല്യം.
b) ഹൈഡ്രജൻ
c)
- തീവ്രമായ ജ്വലനസ്വഭാവം.
- സ്ഫോടന സാധ്യത.
- സംഭരിക്കാനും വിതരണത്തിനും പ്രയാസം.
Question 12.
ക്രിസ്റ്റൽ ഘടനയുള്ള കാർബണിന്റെ ഒരു രൂപാന്തരമാണ് വജ്രം. വജ്രം വൈദ്യുതിയെ കടത്തി വിടുന്നില്ല. കാരണം എന്ത്?
Answer:
വജ്രത്തിന്റെ ക്രിസ്റ്റൽ ഘടനയിൽ ഓരോ കാർബൺ ആറ്റവും ചുറ്റുമുള്ള നാല് കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഈ ക്രിസ്റ്റൽ ഘടനയിൽ സ്വതന്ത്ര ഇലക്ട്രോണുകൾ ഇല്ല. അതിനാൽ വജ്രം വൈദ്യുതിയെ കടത്തിവിടുന്നില്ല.
Question 13.
a. കാർബണിന്റെ വൈദ്യുത ചാലകമായ രൂപാന്തരമേത്?
b. ഇതിനു കാരണം വ്യക്തമാക്കുക.
c. ഈ രൂപാന്തരത്തിന്റെ രണ്ട് ഉപയോഗങ്ങൾ എഴുതുക.
Answer:
a) ഗ്രാഫൈറ്റ്
b) ഗ്രാഫൈറ്റിന്റെ ക്രിസ്റ്റൽ ഘടനയിൽ ഓരോ കാർബൺ ആറ്റവും ചുറ്റുമുള്ള മൂന്ന് കാർബൺ ആറ്റവുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഓരോ കാർബൺ ആറ്റത്തിലും ബന്ധനത്തിലേർപ്പെടാത്ത ഓരോ ഇലകട്രോണുകൾ ഉണ്ട്. സ്വതന്ത്ര ഇലകട്രോണുകളുടെ സാന്നിധ്യമാണ് ഗ്രാഫൈറ്റ് വൈദ്യുതി കടത്തിവിടാൻ കാരണം.
c)
· ഡ്രൈസെല്ലിൽ ഇലക്ട്രോഡുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
· പെൻസിൽ ലെഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
· ഖരസ്നേഹകമായി ഉപയോഗിക്കുന്നു.
Question 14.
ചേരുംപടി ചേർത്ത് എഴുതുക.
A | B |
വജ്രം | നാനോടെക്നോളജി |
ഗ്രാഫൈറ്റ് | ആഭരണ നിർമ്മാണം |
ഗ്രഫീൻ | സ്നേഹകം |
Answer:
A | B |
വജ്രം | ആഭരണ നിർമ്മാണം |
ഗ്രാഫൈറ്റ് | സ്നേഹകം |
ഗ്രഫീൻ | നാനോടെക്നോളജി |
Question 15.
a. ഒരു ടെസ്റ്റ് ട്യൂബിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും കാൽസ്യം കാർബണേറ്റും എടുത്തിരിക്കുന്നു. ഉണ്ടായ വാതകം ഏത്?
b. രാസപ്രവർത്തനത്തിന്റെ സമവാക്യം പൂർത്തിയാക്കുക.
CaCO3 + 2HCl → CaCl2 + _________ + _________
c. ഉണ്ടായ വാതകം തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലൂടെ കടത്തി വിടുന്നു. നിരീക്ഷണം രേഖപ്പെടുത്തുക.
Answer:
a) കാർബൺ ഡൈഓക്സൈഡ്.
b) CaCO3 + 2HCl → CaCl2 + H2O + CO2
c) ചുണ്ണാമ്പുവെള്ളം പാൽനിറമാകുന്നു.
(ചുണ്ണാമ്പുവെള്ളം കാർബൺ ഡൈഓക്സൈഡുമായി ചേർന്ന് വെളുത്ത കാൽസ്യം കാർബണേറ്റു
ണ്ടാകുന്നതാണ് പാൽനിറത്തിന് കാരണം.)
Ca(OH)2 + CO2 → CaCO3 + H2O
തുടർപ്രവർത്തനങ്ങൾ
Question 1.
ക്ലോറിന്റെ ബ്ലീച്ചിങ് രസതന്ത്രത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുക.
Answer:
ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ ക്ലോറിൻ നിറമുള്ള വസ്തുക്കളെ ബ്ലീച്ച് ചെയ്ത് നിറമില്ലാത്തവ ആക്കിമാറ്റുന്നു. ക്ലോറിൻ ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോക്ലോറിക് ആസിഡും ഹൈപ്പോക്ലോറസ് ആസിഡും ഉണ്ടാകുന്നു. ഹൈപ്പോക്ലോറസ് ആസിഡ് അസ്ഥിരമാണ്. അതിനാൽ അത് വിഘടിച്ച് ഹൈഡ്രോക്ലോറിക് ആസിഡും നവജാത ഓക്സിജനും ഉണ്ടാകുന്നു.
Cl2 + H2O → HCl + HOCl
HOCl → HCl + [0]
ഇങ്ങനെയുണ്ടാകുന്ന ക്രിയാശീലം കൂടിയ നവജാത ഓക്സിജൻ നിറമുള്ള വസ്തുക്കളെ ഓക്സീകരിച്ച് നിറമില്ലാത്ത വസ്തുക്കളാക്കി മാറ്റുന്നു.
Question 2.
നിത്യജീവിതത്തിൽ ഓക്സിജൻ, നൈട്രജൻ, ഹൈഡ്രജൻ എന്നിവയുടെ ഉപയോഗങ്ങൾ രേഖപ്പെടുത്തിയ പട്ടിക തയ്യാറാക്കുക.
Answer:
ഓക്സിജൻ | • ജ്വലന സഹായിയാണ് • കൃത്രിമ ശ്വസനത്തിന് ഉപയോഗിക്കുന്നു • ഓക്സി അസറ്റിലീൻ ജ്വാല വെൽഡിങ്ങിന് ഉപയോഗിക്കുന്നു. • റോക്കറ്റുകളിൽ ഓക്സീകാരിയായി ഉപയോഗിക്കുന്നു. |
നൈട്രജൻ | • വാഹനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്നു. • ദ്രവീകരിച്ച നൈട്രജൻ ശീതീകാരിയായി ഉപയോഗിക്കുന്നു. • രാസവളങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. • ആഹാരപായ്ക്കറ്റുകളിൽ ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കുന്നതിന് ഉപയോഗിക്കുന്നു. • അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്നു. |
ഹൈഡ്രജൻ | • ഇന്ധനമായി ഉപയോഗിക്കുന്നു. • അമോണിയ, മെഥനോൾ എന്നിവയുടെ വ്യാവസായിക ഉല്പാദനത്തിന് ഉപയോഗിക്കുന്നു. • വനസ്പതി പോലെയുള്ള എണ്ണകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു. • ലോഹനിർമ്മാണ പ്രക്രിയയിൽ നിരോക്സീകാരിയായി ഉപയോഗിക്കുന്നു. |
Question 3.
ഏതെങ്കിലും ഒരു രാസവള നിർമ്മാണശാല സന്ദർശിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിക്കുക. Answer:
ഒരു രാസവള നിർമ്മാണശാല സന്ദർശിച്ച് അതിനെക്കുറിച്ചുള്ള പഠനറിപ്പോർട്ട് തയ്യാറാക്കുന്നത് ഒരു രസകരവും വിവരസമ്പന്നവുമായ അനുഭവമാണ്. ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ഇതാ:
റിപ്പോർട്ടിന്റെ ഘടന:
1. ആമുഖം:
- സന്ദർശിച്ച രാസവള നിർമ്മാണശാലയുടെ പേര്, സ്ഥാനം, നിർമ്മിക്കുന്ന രാസവളങ്ങളുടെ തരങ്ങൾ എന്നിവ സൂചിപ്പിക്കുക.
- സന്ദർശനത്തിന്റെ തീയതിയും സമയവും രേഖപ്പെടുത്തുക.
- റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ലക്ഷ്യം വ്യക്തമാക്കുക.
2. കമ്പനിയുടെ പശ്ചാത്തലം:
- കമ്പനിയുടെ ചരിത്രം, ഉടമസ്ഥാവകാശം, ഉൽപ്പാദന ശേഷി എന്നിവയെക്കുറിച്ച് ചുരുക്കമായി വിവരിക്കുക.
- കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വിപണനം, ഗുണനിലവാര നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം എന്നിവയിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുക.
3. നിർമ്മാണ പ്രക്രിയ:
- രാസവള നിർമ്മാണത്തിനുപയോഗിക്കുന്ന അടിസ്ഥാന വസ്തുക്കൾ എന്തൊക്കെയാണ്?
- നിർമ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ വിശദമായി വിവരിക്കുക.
- ഓരോ ഘട്ടത്തിലും ഉപയോഗിക്കുന്ന ഉപകരണങ്ങളും സാങ്കേതികവിദ്യകളും സൂചിപ്പിക്കുക.
- ഉൽപ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിൽ നടത്തുന്ന ഗുണനിലവാര പരിശോധനകളെക്കുറിച്ച് വിശദീകരിക്കുക.
4. സുരക്ഷാ മുൻകരുതലുകൾ:
- രാസവള നിർമ്മാണശാലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കുള്ള സുരക്ഷാ മുൻകരുതലുകൾ എന്തൊക്കെയാണ്?
- അപകട സാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്?
- പരിസ്ഥിതി സംരക്ഷണത്തിനായി കമ്പനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്?
5. സന്ദർശനത്തിന്റെ നിരീക്ഷണങ്ങൾ:
- സന്ദർശനത്തിനിടയിൽ നിങ്ങൾ ശ്രദ്ധിച്ച കാര്യങ്ങൾ എന്തൊക്കെയാണ്?
- നിങ്ങൾക്ക് ഏതെങ്കിലും ചോദ്യങ്ങൾ ഉണ്ടായിരുന്നോ? അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് ലഭിച്ചോ?
- നിങ്ങൾക്ക് ഏതെങ്കിലും ആശങ്കകൾ ഉണ്ടായിരുന്നോ?
6. നിഗമനം:
- സന്ദർശനത്തിൽ നിന്ന് നിങ്ങൾ എന്ത് പഠിച്ചു?
- രാസവള നിർമ്മാണത്തെക്കുറിച്ചുള്ള നിങ്ങളുടെ മൊത്തത്തിലുള്ള അഭിപ്രായം എന്താണ്?
9th Class Chemistry Notes Pdf Malayalam Medium Chapter 7
Question 1.
പീരിയോഡിക് ടേബിൾ പരിശോധിച്ച് ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിവ യ്ക്ക് ഏതാനും ഉദാഹരണങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
ലോഹങ്ങൾ | അലോഹങ്ങൾ | ഉപലോഹങ്ങൾ |
Answer:
ലോഹങ്ങൾ | അലോഹങ്ങൾ | ഉപലോഹങ്ങൾ |
സോഡിയം പൊട്ടാസ്യം മഗ്നീഷ്യം കാൽസ്യം അലുമിനിയം അയൺ കോപ്പർ ഗോൾഡ് |
കാർബൺ നൈട്രജൻ ഓക്സിജൻ ഹൈഡ്രജൻ ക്ലോറിൻ സൾഫർ ഫ്ലൂറിൻ |
ബോറോൺ സിലിക്കൺ ജർമേനിയം ആനിക് ആന്റിമണി ടെലൂറിയം |
ഹൈഡ്രജൻ, കാർബൺ, ഓക്സിജൻ, നൈട്രജൻ, ക്ലോറിൻ എന്നിവ പ്രധാനപ്പെട്ട ചില അലോഹ ങ്ങളാണ്. ഇവ ഉൾപ്പെടുന്ന മൂലകകുടുംബങ്ങളെക്കുറിച്ച് മുൻ അധ്യായത്തിൽ മനസ്സിലാക്കി യിട്ടുണ്ടല്ലോ? ഇവയുടെ നിർമ്മാണ രീതികളും, ചില രാസഭൗതിക ഗുണങ്ങളും നമുക്ക് പരിശോധിക്കാം.
Question 2.
നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കി ഹൈഡ്രജനെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
അറ്റോമിക നമ്പർ | 1 |
മാസ് നമ്പർ | 1 |
ഇലക്ട്രോണുകളുടെ എണ്ണം | 1 |
പ്രോട്ടോണുകളുടെ എണ്ണം | 1 |
ന്യൂട്രോണുകളുടെ എണ്ണം | ഇല്ല |
ജലത്തിലെ ലേയത്വം | ലയിക്കുന്നില്ല. |
ഐസോടോപ്പുകൾ | പ്രോട്ടിയം, ഡ്യുറ്റീരിയം, ട്രിഷിയം |
Question 3.
ടെസ്റ്റ് ട്യൂബിൽ 5 mL നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുക്കുക. അതിൽ അല്പം സിങ്ക് (Zn) തരികൾ ഇടുക. നിരീക്ഷണം രേഖപ്പെടുത്തുക.
a) ഉണ്ടായ വാതകം ഹൈഡ്രജനാണോ? എങ്ങനെ സ്ഥിരീകരിക്കാം?
Answer:
തീവ്രമായ പ്രവർത്തനം നടക്കുന്നു.
ഒരു വാതകം നിർഗമിക്കുന്നു.
b) ടെസ്റ്റ് ട്യൂബിന്റെ വായ്ഭാഗത്ത് കത്തിച്ച ഒരു ഈർക്കിൽ കഷണം കൊണ്ടുവരിക. എന്താണ് നിരീക്ഷണം?
Answer:
പോപ്പ് ശബ്ദത്തോടെ വാതകം കത്തുന്നു.
ഉണ്ടായ വാതകം ഹൈഡ്രജനാണ്. ഹൈഡ്രജൻ കത്തുന്ന വാതകമാണ്.
c) ഈ പ്രവർത്തനത്തിന്റെ സമീകരിച്ച രാസസമവാക്യം എഴുതുക.
Answer:
Zn + 2HCl → ZnCl2 + H2
വ്യാവസായികമായി ഹൈഡ്രജൻ നിർമ്മിക്കുന്നത് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴിയാണ്.
Question 4.
മുകളിൽ കൊടുത്തിരിക്കുന്ന രാസപ്രവർത്തനങ്ങൾ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു? (സംയോജന രാസപ്രവർത്തനം, ആദേശ രാസപ്രവർത്തനം, വിഘടന രാസപ്രവർത്തനം)
Answer:
സംയോജന രാസപ്രവർത്തനം.
Question 5.
ചില ഇന്ധനങ്ങളും അവയുടെ കലോറിക മൂല്യവും ഉപയോഗിച്ചുള്ള ഗ്രാഫ് നൽകിയിരിക്കുന്നു.
a) കലോറിക മൂല്യം ഏറ്റവും കുറഞ്ഞ ഇന്ധനം ഏത്?
Answer:
കാർബൺ മോണോക്സൈഡ്
b) കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം ഏത്?
Answer:
ഹൈഡ്രജൻ
c) ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ഏത്?
Answer:
ജലം
മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് ഹൈഡ്രജന് കലോറിക മൂല്യം കൂടുതലാണ്.
ഹൈഡ്രജൻ ഒരു ഇന്ധനമായി ഉപയോഗിക്കുന്നതുകൊണ്ടുളള മേന്മകൾ:
- ഹൈഡ്രജൻ വായുവിൽ ജ്വലിക്കുന്നതിന്റെ ഫലമായി ജലം മാത്രം ഉണ്ടാകുന്നതിനാൽ മലിനീകരണ സാധ്യത വളരെ കുറവാണ്.
- ഉയർന്ന കലോറിക മൂല്യം.
ഈ മേന്മകൾ ഉണ്ടായിട്ടും ഹൈഡ്രജൻ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. ചില പരിമിതികളാണ് ഇതിന് കാരണം.
- ഹൈഡ്രജൻ സ്ഫോടനത്തോടെ കത്തുന്ന വാതകമാണ്.
- സംഭരിച്ചു വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രയാസമാണ്.
ഈ പരിമിതികൾ മറികടന്നാൽ ഹൈഡ്രജൻ സാർവത്രിക ഇന്ധനമായി മാറും. ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യതകുറവ്, പരിസര മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിലൂടെ കഴിയും.
Question 6.
നിങ്ങൾക്കറിയാവുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ ഏതെല്ലാം?
Answer:
ജലം, ആസിഡുകൾ, ആൽക്കലികൾ, കാർബോഹൈഡ്രേറ്റുകൾ, എണ്ണകൾ, പഞ്ചസാര.
Question 7.
താഴെ പറയുന്ന സന്ദർഭങ്ങളിൽ ഹൈഡ്രജന്റെ ഏത് സവിശേഷതയാണ് പ്രയോജനപ്പെ ടുത്തിയിരിക്കുന്നത്.
a. ഹൈഡ്രജൻ നിറച്ച ബലൂണുകൾ വായുവിൽ ഉയർന്നു പൊങ്ങുന്നു.
b. ഇന്ധനമായി ഉപയോഗിക്കുന്നു.
Answer:
a. ഹൈഡ്രജന് വായുവിനേക്കാൾ സാന്ദ്രത കുറവാണ്.
b.
- ഉയർന്ന കലോറിക മൂല്യം.
- മലിനീകരണ സാധ്യത വളരെ കുറവ്.
- നിർമ്മിക്കാൻ എളുപ്പമാണ്.
Question 8.
പീരിയോഡിക് ടേബിൾ പരിശോധിച്ച് കാർബണിന്റെ സ്ഥാനം, അറ്റോമിക നമ്പർ, ഇലക്ട്രോൺ വിന്യാസം എന്നിവ കണ്ടെത്തി സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക.
Answer:
അറ്റോമിക നമ്പർ | 6 |
ഇലക്ട്രോൺ വിന്യാസം | 2, 4 |
ഗ്രൂപ്പ് (Group) | 14 |
പീരിയഡ് (Period) | 2 |
മൂലകകുടുംബം | കാർബൺ കുടുംബം |
Question 9.
വജ്രത്തിൽ ഓരോ കാർബൺ ആറ്റവും ചുറ്റുമുള്ള എത്ര കാർബൺ ആറ്റങ്ങളുമായി സഹസം യോജക ബന്ധനത്തിൽ ഏർപ്പെടുന്നു?
Answer:
വജ്രത്തിൽ ഓരോ കാർബൺ ആറ്റവും അതിനുചുറ്റുമുള്ള നാല് കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
Question 10.
കാർബണിന്റെ സംയോജകത എത്ര?
Answer:
4
Question 11.
വജ്രത്തിൽ സ്വതന്ത്ര ഇലക്ട്രോണുകളുടെ സാന്നിധ്യം ഉണ്ടോ?
Answer:
ഇല്ല.
വജ്രത്തിന്റെ സവിശേഷതകൾ
- കാഠിന്യം വളരെ കൂടുതലാണ്.
- വൈദ്യുതിയെ കടത്തിവിടുന്നില്ല.
- ഉയർന്ന താപചാലകത.
- ഉയർന്ന അപവർത്തനാങ്കം (Refractive index).
Question 12.
ആഭരണങ്ങൾ നിർമ്മിക്കാനും, ഗ്ലാസ് മുറിക്കാനും വജ്രം ഉപയോഗിക്കുന്നതിന്റെ കാരണം, ഇതിന്റെ സവിശേഷതകൾ പരിശോധിച്ച് കണ്ടെത്തൂ.
Answer:
വജ്രത്തിന് ഉയർന്ന അപവർത്തനാങ്കമുണ്ട്. വജ്രം പ്രത്യേകരീതിയിൽ മുറിച്ചെടുത്താൽ അതിൽ പ്രവേശിക്കുന്ന പ്രകാശത്തിന് പല പ്രാവശ്യം പൂർണ്ണാന്തര പ്രതിഫലനം സംഭവിക്കും. അതിനാൽ വജ്രം പല വർണ്ണങ്ങളിൽ തിളങ്ങുന്നു. വജ്രത്തിന്റെ ഉയർന്ന കാഠിന്യം മൂലമാണ് ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്നത്.
II. ഗ്രാഫൈറ്റ് (Graphite).
- കാർബണിന്റെ മറ്റൊരു ക്രിസ്റ്റലീയ രൂപാന്തരമാണ് ഗ്രാഫൈറ്റ് (Graphite).
- ഗ്രാഫൈറ്റിൽ ഓരോ കാർബണും ചുറ്റുമുളള മൂന്ന് കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
- ഗ്രാഫൈറ്റിന് ഒരു പാളി ഘടനയുണ്ട്, പാളികൾ ഒന്നിനുമീതെ ഒന്നായി അടുക്കിവച്ചിരിക്കുന്ന തരത്തിലാണ് ഗ്രാഫൈറ്റിന്റെ ഘടന.
- ഗ്രാഫൈറ്റിൽ പാളികൾക്കിടയിൽ സഹസംയോജക ബന്ധനം ഇല്ല.
- ദുർബലമായ ആകർഷണ ബലമാണ് ഉള്ളത്. അതിനാൽ പാളികൾക്ക് പരസ്പരം തെന്നിമാറാൻ കഴിയും.
- അതിനാൽ ഗ്രാഫൈറ്റ് സ്നേഹകമായി (lubricant) ഉപയോഗിക്കുന്നു.
III. (Moalad (Graphene)
- ദ്വിമാന ഷഡ്ഭുജ ആകൃതിയിലുള്ള കാർബൺ വലയങ്ങൾ ചേർന്ന പാളികളാണ് ഗ്രഫീൻ.
- ഗ്രാഫൈറ്റിന്റെ ഒരൊറ്റ പാളിയാണ് ഗ്രഫീൻ.
- നാനോടെക്നോളജി (Nanotechnology) മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ഒരു പദാർഥ മായി ഗ്രഫീൻ ഇതിനകം ഉയർന്നുവന്നിട്ടുണ്ട്.
ഗ്രഫീനിന്റെ സവിശേഷതകൾ
- സ്റ്റീലിന്റെ ഇരുനൂറിലൊന്ന് ഭാരവും അലുമിനിയത്തിന്റെ അഞ്ചിലൊന്ന് ഭാരവും.
- ഉയർന്ന വൈദ്യുതചാലകത.
- ഉയർന്ന താപചാലകത.
IV. ഫുള്ളറിൻ(Fullerene)
- പഞ്ചഭുജ ആകൃതിയിലും ഷഡ്ഭുജ ആകൃതിയുമുളള വലയങ്ങൾ ചേർന്ന പൊളളയായ ഗോളീയ രൂപമാണ് ഫുള്ളറിനുകൾക്കുളളത്. ഇവ ബക്കിബോൾസ് (Buckyballs) എന്നു വിളിക്കപ്പെടുന്നു.
- സിലിണ്ടർ ആകൃതിയുള്ള ഫുള്ളറീനുകളാണ് കാർബൺ നാനോട്യൂബുകളായി ഉപയോഗിക്കുന്നത്. ഇവയെ ബക്കിട്യൂബ്സ് (Buckytubes) എന്നു വിളിക്കുന്നു.
- വിവരവിനിമയ സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ട്
അമോർഫസ് (Amorphous) രൂപാന്തരങ്ങൾ
- നിയതമായ ക്രിസ്റ്റൽ ഘടനയില്ലാത്ത ഖരപദാർഥങ്ങളാണ് അമോർഫസ് രൂപാന്തരങ്ങൾ.
- ചാർക്കോൾ, കോക്ക്, വിളക്കുകരി, കൽക്കരി എന്നിവ കാർബണിന്റെ വ്യത്യസ്ത അമോർഫസ് രൂപാന്തരങ്ങളാണ്.
Question 13.
ഗ്രാഫൈറ്റിന്റെ ഏതാനും ഉപയോഗങ്ങൾ കൊടുത്തിരിക്കുന്നു ഇതിനു സഹായകമായ സവിശേഷതകൾ കണ്ടത്തി എഴുതുക.
a. ഡ്രൈസെല്ലിൽ ഇലക്ട്രോഡായി
b. പെൻസിൽ ലെഡ് നിർമ്മിക്കാൻ
c. സ്നേഹകമായി
Answer:
a. വൈദ്യുതിയെ കടത്തിവിടുന്നു.
b.
- മൃദുവാണ്.
- ചാരനിറമുണ്ട്.
- പേപ്പറിൽ അടയാളം ഉണ്ടാക്കാൻ കഴിയും
c.
- മൃദുവാണ്.
- ബാഷ്പീകരണ സ്വഭാവമില്ല.
Question 14.
ഗ്രാഫൈറ്റിന്റെയും വജ്രത്തിന്റെയും സവിശേഷതകൾ പട്ടികപ്പെടുത്തി താരതമ്യം ചെയ്യുക.
Answer:
ഗ്രാഫൈറ്റ് | വജ്രം |
മൃദുവാണ് | കാഠിന്യം കൂടുതലാണ് |
താപചാലകമാണ് | താപചാലകമാണ് |
വൈദ്യുതി കടത്തിവിടുന്നു | വൈദ്യുതി കടത്തിവിടുന്നില്ല |
ചാരനിറമുണ്ട് | സുതാര്യമാണ് |
Question 15.
നിങ്ങൾക്കറിയാവുന്ന കാർബൺ സംയുക്തങ്ങൾ ഏതെല്ലാം?
Answer:
കാർബൺ ഡൈഓക്സൈഡ് (CO2), കാർബൺ മോണോക്സൈഡ് (CO), കാർബണേറ്റുകൾ (CaCO3, Na2CO3), ബൈകാർബണേറ്റുകൾ (NaHCO3), പഞ്ചസാര (C11H22O11), പെട്രോൾ, ഡീസൽ, മണ്ണെണ്ണ.
Question 16.
ഇവയിൽ കാർബണും ഓക്സിജനും ചേർന്ന സംയുക്തങ്ങൾ ഏതൊക്കെ?
Answer:
കാർബൺ ഡൈഓക്സൈഡ് (CO2), കാർബൺ മോണോക്സൈഡ് (CO), കാർബണേറ്റുകൾ (CaCO3, Na2CO3), ബൈകാർബണേറ്റുകൾ (NaHCO3).
Question 17.
കാർബണോ, കാർബണികസംയുക്തങ്ങളോ വായുവിൽ കത്തുമ്പോൾ ഉണ്ടാകുന്ന പ്രധാന സംയുക്തം ഏത്?
Answer:
കാർബൺ ഡൈഓക്സൈഡ് CO2.
കാർബൺ സംയുക്തങ്ങളുടെ സവിശേഷതകൾ പരിശോധിക്കാം.
Question 18.
കാർബൺ ഡൈഓക്സൈഡിന്റെ പരീക്ഷണശാലയിലെ നിർമ്മിക്കുന്നതിന്റെ ചിത്രം പരിശോധിച്ച് കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
a. ഇവിടെ ഉപയോഗിക്കുന്ന അഭികാരകങ്ങൾ ഏതെല്ലാം?
Answer:
കാൽസ്യം കാർബണേറ്റ്, നേർപ്പിച്ച HCl
b. പ്രവർത്തനത്തിന്റെ രാസസമവാക്യം പൂർത്തിയാക്കുക.
Answer:
CaCO3 + 2HCl → CaCl2 + H2O + CO2
c. ഇവിടെ ഉണ്ടായ വാതകം CO2 ആണെന്ന് എങ്ങനെ തിരിച്ചറിയാം?
Answer:
കാൽസ്യം കാർബണേറ്റും നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ CO2വാതകം ലഭിക്കുന്നു. ഈ വാതകം തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലൂടെ കടത്തിവിട്ടാൽ ചുണ്ണാമ്പുവെള്ളം (Ca(OH)2) പാൽനിറമാകുന്നു.
കാർബൺ ഡൈഓക്സൈഡിന്റെ ഉപയോഗങ്ങൾ
- അഗ്നിശമനികളിൽ ഉപയോഗിക്കുന്നു.
- സോഡാ വാട്ടർ, സോഫ്റ്റ് ഡ്രിങ്ക്് എന്നിവ നിർമ്മിക്കാൻ.
- അലക്കുകാരം (Na2CO3.10H2O), അപ്പക്കാരം (NaHCO3) എന്നിവയുടെ നിർമ്മാണത്തിന്.
- യൂറിയ പോലെയുള്ള രാസവളങ്ങളുടെ നിർമ്മാണത്തിന്.
- കൃത്രിമ ശ്വാസോച്ഛ്വാസത്തിനുപയോഗിക്കുന്ന കാർബൊജനിൽ (O2 – 95%), CO2 – 5%) ഉപയോഗിക്കുന്നു.
- ഖരരൂപത്തിലുള്ള കാർബൺ ഡൈഓക്സൈഡ് ഡ്രൈ ഐസ് എന്നറിയപ്പെടുന്നു. ഇത് സ്റ്റേജ്
ഷോകളിലും മറ്റും പുകനിറഞ്ഞ പ്രതീതി ഉളവാക്കാൻ ഉപയോഗിക്കുന്നു.
Question 19.
ഒരു ലവണം കാർബണേറ്റ് ആണോയെന്ന് എങ്ങനെ തിരിച്ചറിയാം? ചുവടെ നൽകിയിരിക്കുന്ന പരീക്ഷണം നടത്തി നിരീക്ഷണം, നിഗമനം എന്നിവ രേഖപ്പെടുത്തുക.
Answer:
Question 20.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് കാർബൺ ഡൈഓക്സൈഡിന്റെ സവിശേഷതകൾ ടിക് (√) ചെയ്യുക.
Answer:
- നിറമുണ്ട്/ നിറമില്ല (√)
- ജ്വലന സഹായിയാണ് / ജ്വലന സഹായിയല്ല (√)
- ഗന്ധമുണ്ട് / ഗന്ധമില്ല (√)
- വായുവിനേക്കാൾ സാന്ദ്രത കൂടുതൽ (√) / കുറവ്
- ജലീയലായനി-അസിഡിക് (√) / ബേസിക്
Question 21.
A കോളത്തിൽ കൊടുത്തിരിക്കുന്നവയ്ക്ക് യോജിച്ചവ 8 കോളത്തിൽ നിന്നും കണ്ടെത്തി എഴുതുക.
A | B |
അലക്കുകാരം | NaHCO3 |
കാർബൺ മോണോക്സൈഡ് + ഹൈഡ്രജൻ | Na2CO3.10H2O |
അപ്പക്കാരം | പ്രൊഡ്യൂസർ ഗ്യാസ് |
വാട്ടർ ഗ്യാസ് |
Answer:
A | B |
അലക്കുകാരം | Na2CO3.10H2O |
കാർബൺ മോണോക്സൈഡ് + ഹൈഡ്രജൻ | വാട്ടർ ഗ്യാസ് |
അപ്പക്കാരം | NaHCO3 |
Question 22.
സാധാരണ അവസ്ഥയിൽ അന്തരീക്ഷത്തിലുള്ള നൈട്രജൻ നിഷ്ക്രിയമാണ്.
കാരണമെഴുതുക.
Answer:
നിഷ്ക്രിയ സ്വഭാവം എന്നത് ഒരു പദാർഥത്തിന് രാസപ്രവർത്തനങ്ങളെ പ്രതിരോധിക്കാനുള്ള പ്രവണതയാണ്.
നൈട്രജൻ തന്മാത്രയിൽ രണ്ട് നൈട്രജൻ അറ്റങ്ങൾ തമ്മിൽ ത്രിബന്ധനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. അങ്ങേയറ്റം ശക്തമായ ഈ ബന്ധനം വിഛേദിക്കുക എളുപ്പമല്ല. അതിനാൽ നൈട്രജൻ സാദാരണ സാധാരണ അവസ്ഥയിൽ നിഷ്ക്രിയമായിരിക്കുന്നു.
Question 23.
ജ്വലനത്തെ സഹായിക്കുന്ന വാതകമേതാണ്?
Answer:
ഓക്സിജൻ
Question 24.
ജ്വലനനിരക്ക് നിയന്ത്രിക്കാൻ സഹായിക്കുന്ന വാതകമേതാണ്?
Answer:
നൈട്രജൻ
സസ്യങ്ങൾക്ക് അന്തരീക്ഷ നൈട്രജൻ നേരിട്ട് വലിച്ചെടുക്കാൻ സാധ്യമല്ല. എന്നാൽ അന്തരീക്ഷ നൈട്രജൻ സസ്യങ്ങൾക്ക് ലഭ്യമാകുന്നത് എങ്ങനെയൊക്കെ എന്ന് പരിശോധിക്കാം.
1. ഇടിമിന്നലിലൂടെ: ഇടിമിന്നൽ ഉണ്ടാകുമ്പോൾ നൈട്രജൻ തന്മാത്രയിലെ ത്രിബന്ധനം വിഛേദിക്കപ്പെടുകയും നൈട്രജൻ ഓക്സിജനുമായി സംയോജിച്ച് നൈട്രിക് ഓക്സൈഡ് (NO) ഉണ്ടാകുകയും ചെയ്യുന്നു.
N2 + O2 → 2NO
ഇപ്രകാരമുണ്ടാകുന്ന
നൈട്രിക് ഓക്സൈഡ് കൂടുതൽ ഓക്സിജനുമായി സംയോജിച്ച് നൈട്രജൻ ഡൈഓക്സൈഡ് (NO2) ഉണ്ടാകുന്നു.
2NO + O2 → 2NO2
നൈട്രജൻ ഡൈഓക്സൈഡ് ഓക്സിജന്റെ സാന്നിധ്യത്തിൽ മഴവെള്ളത്തിൽ ലയിച്ച് നൈട്രിക് ആസിഡ് (HNO3) ആയി മണ്ണിലെത്തുന്നു.
4NO2 + 2H2O + O2 → 4HNO3
നൈട്രിക് ആസിഡ് മണ്ണിലെ ധാതുക്കളുമായി പ്രവർത്തിച്ചുണ്ടാകുന്ന നൈട്രേറ്റ് ലവണങ്ങളെ സസ്യങ്ങൾ വലിച്ചെടുക്കുന്നു.
2. നൈട്രജൻ സ്ഥിരീകരണത്തിലൂടെ (Nitrogen Fixation): പയർ വർഗത്തിൽപ്പെട്ട ചെടികളുടെ വേരുകളിലെ റൈസോബിയം ബാക്ടീരിയ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് സസ്യങ്ങൾക്ക് വലിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള സംയുക്തങ്ങളുണ്ടാക്കുന്നു.
Question 25.
സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ കൂടിയ അളവിൽ ലഭിക്കുന്നതിനുള്ള മാർഗങ്ങൾ ഏതെല്ലാം?
Answer:
- രാസവള പ്രയോഗം
- ജൈവവള പ്രയോഗം
Question 26.
രാസവളം, ജൈവവളം എന്നിവയുടെ മേന്മകളും പോരായ്മകളും എഴുതി നോക്കൂ.
Answer:
ജൈവവളം | രാസവളം |
പരിസ്ഥിതി സൗഹൃദം | കൂടുതൽ വിളവ് ലഭിക്കുന്നു. |
മണ്ണിന്റെ സ്വാഭാവികത നിലനിർത്തുന്നു. | ലഭ്യത കൂടുതൽ |
പോഷകങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം. | മൂന്ന് പോഷക ഘടകങ്ങളും (N.P.K വേഗത്തിൽ ലഭിക്കുന്നു. |
സൂക്ഷ്മജീവികൾക്ക് നാശം സംഭവിക്കുന്നില്ല. | മണ്ണിന്റെ ജൈവഘടനയിൽ മാറ്റം വരുത്തുന്നു. |
കൂടുതൽ അളവിൽ ഉപയോഗിക്കേണ്ടതായിവരുന്നു. | മണ്ണിന്റെ അമ്ലത വർദ്ധിക്കുന്നു. |
മലിനീകരണ സാധ്യത കുറയ്ക്കുന്നു. | മലിനീകരണം ഉണ്ടാക്കുന്നു. |
കാർഷിക മേഖലയിൽ ശാസ്ത്രീയവും വിവേകപൂർവവുമായ വളപ്രയോഗമാണ് അവലംബിക്കേണ്ടത്.
Question 27.
ഈ രാസപ്രവർത്തനത്തിലെ അഭികാരകം ഏത്?
Answer:
പൊട്ടാസ്യം പെർമാംഗനേറ്റ് (KMnO4)
Question 28.
പൊട്ടാസ്യം പെർമാംഗനേറ്റ് (KMnO4) എടുത്തിരിക്കുന്ന ബോയിലിങ് ട്യൂബ് ചൂടാക്കുക.
ബോയിലിങ് ട്യൂബിലേക്ക് എരിയുന്ന തീപ്പെട്ടിക്കൊള്ളി കടത്തിവയ്ക്കുക. നീരീക്ഷണം എന്ത്?
Answer:
തീപ്പെട്ടിക്കൊള്ളി ആളി കത്തുന്നു. ഓക്സിജൻ വാതകം പുറത്തു വരുന്നതാണ് ഇതിനു കാരണം.
Question 29.
പ്രവർത്തനത്തിന്റെ രാസസമവാക്യം പൂർത്തിയാക്കുക.
Answer:
2KMnO4 K2MnO4 + MnO2 + O2
Question 30.
ചുവടെ തന്നിരിക്കുന്നവയിൽ ഓക്സിജന്റെ ഭൗതിക ഗുണങ്ങൾക്ക് യോജിച്ചവ കണ്ടെത്തി എഴുതുക.
Answer:
നിറം | ഉണ്ട്/ഇല്ല (√) |
ഗന്ധം | ഉണ്ട്/ഇല്ല (√) |
ജലത്തിലെ ലേയത്വം | ലയിക്കുന്നു (√) / ലയിക്കുന്നില്ല |
ജ്വലന സ്വഭാവം | കത്തുന്നു/കത്താൻ സഹായിക്കുന്നു. (√) |
വ്യാവസായികമായി ഓക്സിജൻ നിർമ്മിക്കുന്നത് ജലത്തിന്റെ വൈദ്യുത വിശ്ലേഷണത്തിലൂടെയാണ്.
Question 31.
വിവിധ ലോഹങ്ങളുമായി ഓക്സിജൻ പ്രവർത്തിക്കുമ്പോൾ കാലക്രമേണ അവയുടെ തിളക്കം നഷ്ടപ്പെടുന്നത് കണ്ടിട്ടില്ലേ? ഇതിനുകാരണം എന്താണ്?
Answer:
ഓക്സിജൻ ലോഹങ്ങളുമായും അലോഹങ്ങളുമായും പ്രവർത്തിച്ച് അവയുടെ ഓക്സൈഡുകൾ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം ലോഹങ്ങൾക്ക് കാലക്രമേണ തിളക്കം നഷ്ടപ്പെടുന്നു.
Question 32.
അന്തരീക്ഷ വായുവിൽ ഓക്സിജന്റെ അളവ് ഒരു പരിധിയിൽ കുറയാതെ സ്ഥിരമായി നിലനിർത്തുന്നതിന് സസ്യങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
സസ്യങ്ങൾ നമ്മുടെ അന്തരീക്ഷത്തിലെ ഓക്സിജൻ അളവ് നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയിലൂടെ, സസ്യങ്ങൾ കാർബൺ ഡൈഓക്സൈഡ് ഓക്സിജനായി പരിവർത്തനം ചെയ്യുന്നു. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമായ ഒരു
വാതകമാണ് ഓക്സിജൻ.
സസ്യകോശങ്ങളിലെ ക്ലോറോപ്ലാസ്റ്റുകളിൽ സംഭവിക്കുന്ന ഒരു സങ്കീർണ്ണ പ്രക്രിയയാണ് പ്രകാശ സംശ്ലേഷണം. ഗ്ലൂക്കോസും ഓക്സിജനും ഉൽപ്പാദിപ്പിക്കുന്നതിന് സൂര്യപ്രകാശം, വെള്ളം, കാർബൺ ഡൈഓക്സൈഡ് എന്നിവയുടെ ഉപയോഗം ഇതിൽ ഉൾപ്പെടുന്നു. പ്രകാശസംശ്ലേഷണത്തിന്റെ രാസസമവാക്യം ഇതാണ്:
6CO2 + 6H2O + സൂര്യപ്രകാശം → C6H12O6 + 6O2
സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്നു, അവിടെ മൃഗങ്ങളും മനുഷ്യരും മറ്റ് ജീവജാലങ്ങളും ശ്വസനത്തിനായി ഓക്സിജൻ ഉപയോഗിക്കുന്നു. ശ്വസന സമയത്ത്, ജീവികൾ ഈ ഓക്സിജൻ ശ്വസിക്കുകയും കാർബൺ അന്തരീക്ഷത്തിലേക്ക് തിരികെ വിടുകയും ചെയ്യുന്നു.
ഡൈഓക്സൈഡ്
Question 33.
ഓസോൺ ശോഷണവും പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിക്കുക.
Answer:
സെമിനാർ: ഓസോൺ ശോഷണവും പരിഹാരമാർഗങ്ങളും
ആമുഖം:
ഭൂമിയുടെ അന്തരീക്ഷത്തിലെ ഒരു പ്രധാന കവചമായ ഓസോൺ പാളി ഗുരുതരമായ ഭീഷണി നേരിടുന്നു: ഈ ശോഷണം മനുഷ്യാരോഗ്യത്തിനും ആവാസവ്യവസ്ഥകൾക്കും ഭൂമിയുടെ മൊത്ത ത്തിലുള്ള നിലപാട് എന്നിവയ്ക്ക് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഈ സെമിനാറിൽ, ഓസോൺ ശോഷണത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും സാധ്യമായ പരിഹാരങ്ങളും നാം പര്യവേക്ഷണം ചെയ്യും.
ഓസോൺ ശോഷണത്തിന്റെ കാരണങ്ങൾ:
ക്ലോറോഫ്ളൂറോ കാർബണുകൾ (CFCs): റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, സ്പ്രേകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഈ മനുഷ്യനിർമ്മിത രാസവസ്തുക്കളാണ് ഓസോൺ ശോഷണത്തിന് പ്രധാന കാരണം. അന്തരീക്ഷത്തിൽ എത്തുന്ന CFC കൾ സ്ട്രാറ്റോസ്ഫിയറിലേക്ക് ഉയരുകയും അവിടെ ഓസോൺ തന്മാത്രകളുമായി പ്രവർത്തിച്ച് അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
ഓസോൺ ശോഷണത്തിന്റെ പ്രത്യാഘാതങ്ങൾ:
അൾട്രാവയലറ്റ് രശ്മികളുടെ വർദ്ധന: ഓസോൺ ശോഷണം ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്ന അൾട്രാവയലറ്റ് (UV) രശ്മികളുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ഇനിപ്പറയുന്നവയ്ക്ക് ഇടയാക്കും:
- ത്വക്ക് കാൻസർ
- അൾട്രാവയലറ്റ് രശ്മികൾ കണ്ണിന് വേദനയും തിമിരവും ഉണ്ടാക്കാം.
- രോഗപ്രതിരോധശേഷി കുറയൽ
- സസ്യങ്ങളെയും സമുദ്ര ആവാസവ്യവസ്ഥകളെയും തകർക്കൽ
ഓസോൺ ശോഷണത്തിനുള്ള പരിഹാരങ്ങൾ:
- ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ശോഷണത്തിന്റെ പ്രത്യാഘാത ങ്ങളെക്കുറിച്ചും അവബോധം വർദ്ധിപ്പിക്കുക.
- ഓസോൺ സൗഹൃദ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക.
- കർശനമായ നിയന്ത്രണങ്ങളും നടപ്പാക്കലും അത്യാവശ്യമാണ്.
- ഓസോൺ തലങ്ങൾ നിരീക്ഷിക്കുന്നതിനായി ആധുനിക നിരീക്ഷണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക.
Question 34.
പീരിയോഡിക് ടേബിൾ വിശകലനം ചെയ്ത് ക്ലോറിനെ സംബന്ധിച്ച പട്ടിക പൂർത്തിയാക്കുക.
Answer:
അറ്റോമിക നമ്പർ | 17 |
ഇലക്ട്രോൺ വിന്യാസം | 2, 8, 7 |
മാസ് നമ്പർ/അറ്റോമിക മാസ് | 35 |
ഇലക്ട്രോണുകളുടെ എണ്ണം | 17 |
ന്യൂട്രോണുകളുടെ എണ്ണം | 18 |
സംയോജകത | 1 |
മൂലക കുടുംബത്തിന്റെ പേര് | ഹാലൊജെൻ |
Question 35.
ക്ലോറിൻ നിർമ്മാണത്തിന്റെ ചിത്രം വിശകലനം ചെയ്ത് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
i. ക്ലോറിൻ പരീക്ഷണശാലയിൽ നിർമ്മിക്കാനാവശ്യമായ രാസവസ്തുക്കൾ ഏതെല്ലാം?
Answer:
പൊട്ടാസ്യം പെർമാംഗനേറ്റ് (KMnO4), ഗാഢ ഹൈഡ്രോക്ലോറിക് ആസിഡ് (Con. HCl)
ii. ലഭിച്ച ഉൽപന്നങ്ങൾ ഏതെല്ലാം?
Answer:
പൊട്ടാസ്യം ക്ലോറൈഡ് (KCl), മാംഗനീസ് ക്ലോറൈഡ് (MnCl2), വെള്ളം (H2O), ക്ലോറിൻ വാതകം (Cl2).
iii. ലഭിച്ച ക്ലോറിൻ വാതകം ജലത്തിലൂടെയും സൾഫ്യൂരിക് അസിഡിലൂടെയും കടത്തി വിട്ടതിനുശേഷമാണ് ജാറിൽ ശേഖരിക്കുന്നത്. എന്തായിരിക്കും കാരണം?
Answer:
ക്ലോറിൻ വാതകത്തിനോടൊപ്പം വളരെ കുറച്ച് ഹൈഡ്രജൻ ക്ലോറൈഡ് ബാഷ്പം കൂടി പുറത്തേക്ക് വരുന്നു. ജലത്തിലൂടെ കടത്തിവിടുമ്പോൾ ഹൈഡ്രജൻ ക്ലോറൈഡ് ബാഷ്പം അതിൽ ലയിക്കുന്നു. ക്ലോറിൻ വാതകത്തോടൊപ്പം പുറത്തേയ്ക്ക് വരുന്ന ജലബാഷ്പത്തെ നീക്കം ചെയ്യാനാണ് ഗാഢ സൾഫ്യൂരിക് ആസിഡിലൂടെ കടത്തിവിടുന്നത്.
ക്ലോറിന്റെ ഭൗതികഗുണങ്ങൾ
- പച്ചകലർന്ന മഞ്ഞനിറം
- രൂക്ഷഗന്ധം
- വായുവിനേക്കാൾ സാന്ദ്രത കൂടുതൽ
Question 36.
ക്ലോറിൻ വാതകം നിറച്ച രണ്ട് ജാറുകൾ എടുക്കുക. നിറമുള്ള ഒരു തുണി രണ്ട് കഷണ ങ്ങളാക്കുക. അവയിൽ ഈർപ്പമില്ലാത്ത തുണി ഒരു ജാറിലും രണ്ടാമത്തെ ഈർപ്പത്തോടു കൂടിയ തുണി മറ്റേ ജാറിലും നിക്ഷേപിക്കുക.
രണ്ടു ജാറുകളിലേയും തുണികളുടെ നിറത്തിന് എന്തു സംഭവിക്കുന്നു?
Answer:
ആദ്യത്തെ ജാറിലെ തുണിയുടെ നിറം മാറ്റമില്ലാതെ തുടരുന്നു. രണ്ടാമത്തെ ജാറിലെ നനഞ്ഞ തുണിയുടെ നിറം അപ്രത്യക്ഷമാകുന്നു. ഇത് ക്ലോറിന്റെ ബ്ലീച്ചിങ് ഗുണങ്ങളാൽ സംഭവിക്കുന്നു. ക്ലോറിൻ നിറമുള്ള വസ്തുക്കളെ ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ നിറമില്ലാത്ത വസ്തുക്കളായി ബ്ലീച്ച്
Question 37.
ചുവടെ തന്നിരിക്കുന്ന രാസസമവാക്യങ്ങൾ വിശകലനം ചെയ്യൂ.
ചെയ്യുന്നു.
H2O + Cl2 → HCl + HOCl
HOCl → HCl + [0]
Answer:
ജലം ക്ലോറിനുമായി പ്രവർത്തിച്ച് ഹൈഡ്രോക്ലോറിക് ആസിഡും ഹൈപ്പോക്ലോറസ് ആസിഡും ഉണ്ടാകുന്നു. ഹൈപ്പോക്ലോറസ് ആസിഡിന് സ്ഥിരത കുറവായതിനാൽ അത് വിഘടിച്ച് ഹൈഡ്രോക്ലോറിക് ആസിഡും, നവജാത (nascent) ഓക്സിജനും ഉണ്ടാകുന്നു. നവജാത ഓക്സിജൻ ശക്തിയേറിയ ഒരു ഓക്സീകാരിയായി പ്രവർത്തിച്ച് നിറമുള്ള പദാർഥങ്ങളെ നിറമില്ലാത്ത പദാർഥങ്ങളാക്കി മാറ്റുന്നു.
ബ്ലീച്ചിങ് പൗഡറിന്റെ നിർമ്മാണം
Question 38.
ജലശുദ്ധീകരണത്തിനായി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാറുണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഇത് എങ്ങനെയാണ് നിർമ്മിക്കുന്നത്?
Answer:
ഈർപ്പരഹിതമായ കുമ്മായപ്പൊടിയിലൂടെ ഈർപ്പരഹിതമായ ക്ലോറിൻ വാതകം കടത്തിവിട്ടാണ് ബ്ലീച്ചിങ് പൗഡർ (Ca(OCl2)) നിർമ്മിക്കുന്നത്.
Question 39.
ചുവടെ ചില ചോദ്യങ്ങൾ നൽകിയിരിക്കുന്നു. അവയ്ക്ക് യോജിച്ചവ ബോക്സിൽ നിന്നും കണ്ടെത്തി എഴുതുക.
നൈട്രജൻ, നൈട്രിക് ഓക്സൈഡ്, ഓക്സിജൻ, കാർബൺ, കാർബൺ ഡൈഓക്സൈഡ്
• പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ലഭിക്കുന്ന വാതകം ഏത്?
Answer:
ഓക്സിജൻ
• ഉയർന്ന താപനിലയിൽ നൈട്രജൻ ഓക്സിജനുമായി സംയോജിച്ച് ഉണ്ടാകുന്ന ഉൽപന്നം ഏത്?
Answer:
നൈട്രിക് ഓക്സൈഡ്
• അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിൽ ഹൈഡ്രജനോടൊപ്പം ഉപയോഗിക്കുന്ന അഭികാരകം ഏത്?
Answer:
നൈട്രജൻ