Students rely on Kerala SCERT Class 9 Chemistry Solutions Chapter 8 Notes Malayalam Medium കാർബണിക രസതന്ത്രം Questions and Answers to help self-study at home.
Std 9 Chemistry Chapter 8 Notes Solutions Malayalam Medium കാർബണിക രസതന്ത്രം
Kerala Syllabus 9th Standard Chemistry Chapter 8 Notes Solutions Malayalam Medium കാർബണിക രസതന്ത്രം
Class 9 Chemistry Chapter 8 Notes Malayalam Medium Let Us Assess Answers
Question 1.
ഒരു ഹൈഡ്രോകാർബണിന്റെ ഘടനാവാക്യം നൽകിയിരിക്കുന്നു.

a. കണ്ടൻസ്ഡ് ഫോർമുല എഴുതുക.
b. തന്മാത്രാസൂത്രം എഴുതുക.
c. ഈ ഹൈഡ്രോകാർബൺ ഉൾപ്പെട്ട ഹോമലോഗസ് ശ്രേണിയിലെ ആദ്യ സംയുക്തത്തിന്റെ ഘടന വരയ്ക്കുക.
d. ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
a. CH3-CH2-CH=CH2
b. C4H8
c. ഈഥീൻ (ആൽക്കീൻ)

d. ബ്യൂട്ടീൻ (Butene).
Question 2.
C2H6, C3H8, …………… C5H12 എന്നിവ ഒരേ ഹോമലോഗസ് ശ്രേണിയിൽ ഉൾപ്പെടുന്നവയാണ്.
a. വിട്ടുപോയ സംയുക്തത്തിന്റെ തന്മാത്രാസൂത്രം എഴുതുക.
b. ഇവ ഉൾപ്പെടുന്ന ഹോമലോഗസ് ശ്രേണിയുടെ പേരെന്ത്?
c. C2H6 ന്റെ ഘടനാവാക്യം എഴുതുക.
Answer:
a. C4H10
b. ആൽക്കെയ്ൻ
c. C2H6

![]()
Question 3.
ഏതാനും ഹൈഡ്രോകാർബണുകളുടെ തന്മാത്രാസൂത്രം ചുവടെ നൽകിയിരിക്കുന്നു.
Answer:
C3H8, C4H8, C4H10, C3H6
a. ഇവയിൽ ആൽക്കെയ്നുകൾ ഏതെല്ലാം?
b. ആൽക്കീനുകളുടെ പൊതുവാക്യം എന്ത്?
C. 4 കാർബൺ ആറ്റങ്ങളുള്ള ആൽക്കൈനിന്റെ തന്മാത്രാസൂത്രം എഴുതുക.
a. C3H8, C4H10
b. CnH2n
C. C4H6
Question 4.
ചുവടെ നൽകിയിട്ടുള്ള ഹോമലോഗസ് ശ്രേണിയിലെ വിട്ടുപോയ സംയുക്തങ്ങളുടെ തന്മാത്രാസൂത്രം എഴുതുക.

b. വിഭാഗം C ഏത് ഹോമലോഗസ് ശ്രേണിയിലെ അംഗങ്ങളാണ്?
c. വിഭാഗം A യുടെ പൊതുവാക്യം എഴുതുക.
Answer:

b. ആൽക്കൈൻ
c. CnH2n
Question 5.
ചില ഹൈഡ്രോകാർബണുകളുടെ തന്മാത്രാസൂത്രം ചുവടെ നൽകിയിരിക്കുന്നു.
C2H4, C2H2, C2H6, C3H4, C3H8
a. ഇവയിൽ ആൽക്കീൻ വിഭാഗത്തിൽ ഉൾപ്പെടുന്നത് ഏത്?
b. C2H2 ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
c. പൊതുവാക്യം CnH2n+2 ആയ ഹൈഡ്രോകാർബണുകൾ ഏതെല്ലാം?
Answer:
a. C2H4
b. ആൽക്കൈൻ
c. C2H6, C3H8
Question 6.
ഒരു ഹൈഡ്രോകാർബണിനെക്കുറിച്ചുള്ള രണ്ട് സൂചനകൾ ചുവടെ നൽകിയിരിക്കുന്നു.
· 3 കാർബൺ ആറ്റങ്ങളുണ്ട്.
· ഹൈഡ്രോകാർബൺ ഉൾപ്പെടുന്ന വിഭാഗത്തിന്റെ പൊതുവാക്യം CnH2n+2 ആണ്.
a. ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രം, IUPAC നാമം എന്നിവ എഴുതുക.
b. ഈ സംയുക്തത്തിന്റെ ഘടന വരയ്ക്കുക.
c. ഇത്രയും കാർബൺ ആറ്റങ്ങളടങ്ങിയ ദ്വിബന്ധനമുള്ള ഹൈഡ്രോകാർബണിന്റെ തന്മാത്രാ സൂത്രം എഴുതുക.
Answer:
a. C3H8
IUPAC നാമം – പ്രൊപ്പെയ്ൻ (Propane)

Question 7.
ഒരു വലയ സംയുക്തത്തെ കുറിച്ചുള്ള സൂചന ചുവടെ നൽകിയിരിക്കുന്നു.
. 6 കാർബൺ ആറ്റങ്ങളും 12 ഹൈഡ്രജൻ ആറ്റങ്ങളുമുണ്ട്.
a. ഈ സംയുക്തത്തിന്റെ ഘടന വരയ്ക്കുക.
b. ഇതേ തന്മാത്രാസൂത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണിന്റെ ഘടനാവാക്യം എഴുതുക.
c. ഇത്രയും എണ്ണം കാർബൺ ആറ്റങ്ങൾ അടങ്ങിയ ആൽക്കെയ്നിന്റെ തന്മാത്രാസൂത്രം
എഴുതുക.
Answer:

![]()
Question 8.
കാർബൺ ആറ്റങ്ങളുള്ള ഒരു ചെയിൻ ചുവടെ നൽകിയിരിക്കുന്നു.
C=C-C-C-C
a. ഓരോ കാർബണിലും ഹൈഡ്രജൻ ആറ്റങ്ങൾ ഉൾപ്പെടുത്തി ഘടന പൂർത്തീകരിച്ച് IUPAC നാമം എഴുതുക.
b. ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രം എഴുതുക.
c. ഇതേ തന്മാത്രാസൂത്രമുള്ള ഒരു വലയസംയുക്തത്തിന്റെ ഘടന വരയ്ക്കുക.
d. ഈ വലയസംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
a. IUPAC നാമം – പെന്റീൻ (Pentene)

b. C5H10

d. സൈക്ലോപെന്റെയ്ൻ (Cyclopentane)
Question 9.
ഒരു ആലിസൈക്ലിക് സംയുക്തത്തിന്റെ തന്മാത്രാസൂത്രം C4H8 എന്നാണ്.
a. സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക.
b. ഇതേ തന്മാത്രാസൂത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണിന്റെ ഘടനാവാക്യം എഴുതുക.
Answer:
a. ആലിസൈക്ലിക് C4H8

b. ഓപ്പൺ ചെയ്ൻ C4H8

Question 10.
ഒരു ആലിസൈക്ലിക് സംയുക്തത്തിന്റെ ഘടന ചുവടെ നൽകിയിരിക്കുന്നു.

a. സംയുക്തത്തിന്റെ തന്മാത്രാസൂത്രം എന്ത്?
b. ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
c. ഇതേ തന്മാത്രാസൂത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണിന്റെ ഘടനാവാക്യം എഴുതുക.
Answer:
a. C4H6
b. സൈക്ലോബ്യൂട്ടീൻ (Cyclobutene)
c. ബ്യൂട്ടൈൻ (Butyne)

Question 11.
ഒരു ഹൈഡ്രോകാർബണിന്റെ തന്മാത്രാസൂത്രം C3H6 എന്നാണ്.
a. സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക.
b. ഈ സംയുക്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
(ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ)
c. C3H6 തന്മാത്രാസൂത്രമുള്ള ആലിസൈക്ലിക് സംയുക്തത്തിന്റെ ഘടന വരയ്ക്കുക.
d. സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
a.C3H6 – പ്രൊപ്പീൻ

b. ആൽക്കീൻ
c. ആലിസൈക്ലിക് C3H6

d. സൈക്ലോപ്രൊപ്പെയ്ൻ (Cyclopropane)
Question 12.
a. നാഫ്തലീനിന്റെ തന്മാത്രാസൂത്രം എഴുതുക.
b. നാഫ്തലീനിന്റെ ഘടന ചിത്രീകരിക്കുക.
Answer:
a. C10H8
b. നാഫ്തലീൻ (Naphthalene)

![]()
Question 13.
a. പെട്രോളിയത്തിൽ നിന്ന് ഘടകങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ഏത്?
b. എൽ.പി.ജി. യിലെ പ്രധാന ഘടകമായ ബ്യൂട്ടെയ്ൻ ഒരു ആൽക്കെയാണ്. ഇതിൽ 4 കാർബൺ ആറ്റങ്ങൾ ഉണ്ട്. എങ്കിൽ ബ്യൂട്ടെയ്നിന്റെ ഘടനാവാക്യം എഴുതുക.
Answer:
i. അംശ്വികസ്വേദനം (Fractional distillation)
ii. ബ്യൂട്ടെയ്ൻ (Butane)

Question 14.
a. ചുവടെ നൽകിയിരിക്കുന്നവയിൽ ആഗോളതാപനത്തിന് കാരണമാകാത്ത വാതകം ഏത്? (മീഥെയ്ൻ, കാർബൺ ഡൈഓക്സൈഡ്, നൈട്രജൻ, നൈട്രസ് ഓക്സൈഡ്)
b. ആഗോളതാപനം തടയുന്നതിനുള്ള ഏതെങ്കിലും രണ്ട് മാർഗങ്ങൾ എഴുതുക.
Answer:
a. നൈട്രജൻ
b. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.
ii) വൃക്ഷങ്ങൾ നട്ടുവളർത്തുക.
iii) വനനശീകരണം തടയുക.
തുടർപ്രവർത്തനങ്ങൾ
Question 1.
4 കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൻ സംയുക്തങ്ങളുടെ ബോൾ ആന്റ് സ്റ്റിക് മാതൃക നിർമ്മിച്ച് പ്രദർശിപ്പിക്കുക.
Answer:
സൂചനകൾ
ആൽക്കെയ്ൻ – ബ്യൂട്ടെയ്ൻ – C4H10
ആൽക്കീൻ – ബ്യൂട്ടീൻ – C4H8
ആൽക്കൈൻ – ബ്യൂട്ടൈൻ – C4H6
Question 2.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാർ അവതരിപ്പിക്കുക.
Answer:
സൂചനകൾ: ആഗോളതാപനത്തിന് കാരണമാകുന്ന ഘടകങ്ങൾ, ആഗോളതാപനവും കാലാ വസ്ഥയും, പ്രത്യാഘാതങ്ങൾ, പരിഹാരമാർഗങ്ങൾ.
Question 3.
‘കാർബണിക രസതന്ത്രത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രബന്ധം തയ്യാറാക്കി അവതരിപ്പിക്കുക.
Answer:
സൂചനകൾ: ഓർഗാനിക് കെമിസ്ട്രിയും അതിന്റെ വ്യാപ്തിയും നിർവ്വചിക്കുക; ജീവജാലങ്ങളിൽ ഓർഗാനിക് സംയുക്തങ്ങളുടെ പങ്ക് ചർച്ച ചെയ്യുക; വിവിധ വ്യവസായങ്ങളിൽ ഓർഗാനിക് രസതന്ത്രത്തിന്റെ വിപുലമായ പ്രയോഗങ്ങൾ പര്യവേക്ഷണം ചെയ്യുക; ഓർഗാനിക് രസതന്ത്രത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക; ഉപസംഹാരം പ്രധാന പോയിന്റുകൾ സംഗ്രഹിക്കുകയും ഓർഗാനിക് രസതന്ത്രത്തിന്റെ നിലവിലുള്ള പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുക.
Question 4.
ചില ഓർഗാനിക് സംയുക്തങ്ങളുടെ ഘടനാവാക്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
Answer:
i. CH3-CH2-OH
ii. CH3-CH2-CH2-OH
a. ഈ സംയുക്തങ്ങളുടെ തന്മാത്രാസൂത്രങ്ങൾ എഴുതുക.
b. ഇവ ഹോമലോഗ് ആണോ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
Answer:
a) i. – C2H5OH/C2H6O
ii. – C3H7OH/C3H8O
b) അതെ, അവ ഹോമലോഗുകൾ ആണ്. എത്തനോൾ (C2H6O) പ്രൊപ്പനോൾ (C3H8O) എന്നിവ ഒരു -CH2– യൂണിറ്റിനാൽ വ്യത്യാസപ്പെട്ടിരിക്കുന്നു, ഇത് ഹോമലോഗസ് ശ്രേണിയുടെ ഒരു പ്രധാന സവിശേഷതയാണ്.
![]()
Question 5.
6 കാർബൺ ആറ്റങ്ങളുള്ള വലയസംയുക്തങ്ങളുടെ മാതൃക നിർമ്മിച്ച് പ്രദർശിപ്പിക്കുക.
Answer:
സൂചനകൾ

9th Class Chemistry Notes Pdf Malayalam Medium Chapter 8
Question 1.
പീരിയോഡിക് ടേബിളിന്റെ സഹായത്തോടെ പട്ടിക പൂർത്തിയാക്കി സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക.
| പ്രതീകം | ………………………….. |
| അറ്റോമിക നമ്പർ | ………………………….. |
| ഇലക്ട്രോൺ വിന്യാസം | ………………………….. |
| സംയോജകത | ………………………….. |
Answer:
| പ്രതീകം | C |
| അറ്റോമിക നമ്പർ | 6 |
| ഇലക്ട്രോൺ വിന്യാസം | 2, 4 |
| സംയോജകത | 4 |
കർബണിന്റെ സംയോജകത നാല് ആണ്. കാർബണിന് മറ്റു ആറ്റങ്ങളുമായി സംയോജിച്ച് ഏകബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നിവയുള്ള സംയുക്തങ്ങൾ നിർമ്മിക്കാൻ കഴിയും.
Question 2.
ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഘടന നൽകിയിരിക്കുന്നു.

ഈ സംയുക്തത്തിലെ ഘടക ആറ്റങ്ങൾ ഏതെല്ലാം?
Answer:
ഹൈഡ്രജനും (H) കാർബണും (C)
Question 3.
കാർബൺ, ഹൈഡ്രജൻ ബന്ധനത്തിന്റെ പ്രത്യേകത എന്ത്?
Answer:
ഏകബന്ധനം
Question 4.
ചുവടെ കൊടുത്തിരിക്കുന്ന സംയുക്തങ്ങൾ ശ്രദ്ധിക്കുക. കാർബണിന്റെ സംയോജകതകൾ ഹൈഡ്രജൻ ആറ്റം ഉപയോഗിച്ച് പൂർത്തീകരിക്കുക.

Answer:

Question 5.
കാർബൺ ആറ്റങ്ങൾക്കിടയിലെ ബന്ധനത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ?
Answer:
ഏകബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം മുതലായ സഹസംയോജക ബന്ധനങ്ങൾ ആണ്.
കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ഹൈഡ്രോകാർബണുകൾ.
Question 6.
ചുവടെ നൽകിയിരിക്കുന്ന ഹൈഡ്രോകാർബണിന്റെ ഘടന വിശകലനം ചെയ്ത് തന്മാത്രസൂത്രം എഴുതുക. ഇതിലെ സഹസംയോജകബന്ധനം ഏത് തരം?

Answer:
തന്മാത്രാസൂത്രം: CH4; സഹസംയോജകബന്ധനം: ഏകബന്ധനം
![]()
Question 7.
രണ്ട് കാർബൺ ആറ്റങ്ങളുള്ളതും ഏകബന്ധനം മാത്രമുള്ളതുമായ മറ്റൊരു ഹൈഡ്രോകാർബണിന്റെ ഘടന ചിത്രീകരിച്ചിരിക്കുന്നു.

a) ഈ സംയുക്തത്തിന്റെ തന്മാത്രസൂത്രം എന്ത്?
b) ഈ സംയുക്തത്തിന്റെ ഘടനാവാക്യം ചുരുക്കി എഴുതുക.
Answer:
a) തന്മാത്രസൂത്രം – C2H6
b) CH3-CH3
ഒരു സംയുക്തത്തിന്റെ ഘടനാവാക്യം ചുരുക്കി എഴുതുന്ന രീതിയെ കണ്ടൻസ്ഡ് ഫോർമുല
(condensed formula) എന്നു പറയാം.
Question 8.
പട്ടിക പൂർത്തിയാക്കുക.

Answer:


കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകളെ ആൽക്കെയ്നുകൾ (alkanes) എന്നു വിളിക്കാം.
ആൽക്കെയ്നുകളിൽ ഓരോ കാർബൺ ആറ്റത്തിന്റെയും എല്ലാ സംയോജകതകളും ഏകബന്ധനം വഴി പൂർത്തീകരിച്ചിരിക്കുന്നതിനാൽ ഇവയെ പൂരിത ഹൈഡ്രോകാർബണുകൾ എന്നു വിളിക്കുന്നു.
Question 9.
മുകളിൽ തന്നിട്ടുള്ള പട്ടിക വിശകലനം ചെയ്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. a) ഒരു കാർബൺ ആറ്റമുള്ള ആൽക്കെയ്നിലെ ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം എത്ര?
b) 2 കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്നിലെ ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം എത്ര?
c) 3 ഉം 4 ഉം കാർബൺ ആറ്റങ്ങൾ ഉണ്ടെങ്കിലോ?
d) കാർബൺ ആറ്റങ്ങളുടെ എണ്ണത്തിന്റെ ഇരട്ടിയോടൊപ്പം ഏത് സംഖ്യ കൂട്ടിയപ്പോഴാണ് ഇവയിൽ ഓരോന്നിലെയും ഹൈഡ്രജൻ ആറ്റത്തിന്റെ എണ്ണം ലഭിച്ചത്?
e) ഒരു ആൽക്കെയ്നിൽ ‘n’ കാർബൺ ആറ്റങ്ങൾ ഉണ്ടെങ്കിൽ എത്ര gosɔwlalanzo? (2n, 2n+2, 2n-2).
f) ആൽക്കെയ്നുകളുടെ പൊതുവാക്യം എഴുതുക.
ഹൈഡ്രജൻ ആറ്റങ്ങൾ
Answer:
a) 4
b) 6
c) 8, 10
e) 2n+2
f) CnH2n+2
Question 10.
രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമുള്ള ഹൈഡ്രോകാർബണിന്റെ ഘടന ചിത്രീകരിച്ചിരിക്കുന്നു.

a) മുകളിൽ നൽകിയിരിക്കുന്ന സംയുക്തത്തിന്റെ തന്മാത്രാസൂത്രം എന്ത്?
b) കണ്ടൻസ്ഡ് ഫോർമുല എഴുതൂ.
Answer:
a) C2H4
b) CH2=CH2
Question 11.
ചുവടെ നൽകിയിട്ടുള്ള പട്ടിക പൂർത്തീകരിക്കുക.

Answer:

ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ദ്വിബന്ധനമെങ്കിലും ഉള്ള ഹൈഡ്രോകാർബണുകളെ ആൽക്കീനുകൾ (alkenes) എന്നു വിളിക്കുന്നു.
![]()
Question 12.
മുകളിൽ നൽകിയിട്ടുള്ള പട്ടിക വിശകലനം ചെയ്യുക.
a) ആൽക്കീനുകളിൽ കാർബൺ ആറ്റങ്ങളുടെ എണ്ണവും, ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധമെന്ത്?
b) ഒരു ആൽക്കീനിൽ ‘n’ കാർബൺ ആറ്റങ്ങളുണ്ടെങ്കിൽ അതിൽ എത്ര ഹൈഡ്രജൻ ആറ്റങ്ങൾ ഉണ്ടായിരിക്കും?
c) ആൽക്കീനുകളുടെ പൊതുവാക്യം എഴുതുക.
Answer:
a) കാർബൺ ആറ്റങ്ങളുടെ എണ്ണത്തിന്റെ ഇരട്ടിയാണ് ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം.
b) 2n
c) CnH2n
Question 13.
രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ത്രിബന്ധനം ഉള്ള ഹൈഡ്രോകാർബണിന്റെ ഘടന ചുവടെ ചിത്രീകരിച്ചിരിക്കുന്നു.

a) മുകളിൽ നൽകിയിരിക്കുന്ന സംയുക്തത്തിന്റെ തന്മാത്രാസൂത്രം എഴുതുക.
b) കണ്ടൻസ്ഡ് ഫോർമുല എഴുതുക.
Answer:
a) C2H2
b) CH≡CH
Question 14.
ചുവടെ നൽകിയിട്ടുള്ള പട്ടിക പൂർത്തീകരിക്കുക.

Answer:

ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാർബണുകളെ ആൽക്കൈനുകൾ (alkynes) എന്നു വിളിക്കുന്നു.
Question 15.
മുകളിൽ നൽകിയിട്ടുള്ള പട്ടിക വിശകലനം ചെയ്യുക.
a) ഇവയിൽ കാർബൺ ആറ്റത്തിന്റെ എണ്ണത്തിന്റെ ഇരട്ടിയാണോ ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം?
b) കാർബൺ ആറ്റത്തിന്റെ എണ്ണത്തിന്റെ ഇരട്ടിയിൽനിന്ന് ഏത് സംഖ്യ കുറച്ചപ്പോഴാണ് ഇവയിൽ ഓരോന്നിലെയും ഹൈഡ്രജൻ ആറ്റത്തിന്റെ എണ്ണം ലഭിച്ചത്?
c) ഒരു ആൽക്കൈനിൽ ‘n’ കാർബൺ ആറ്റങ്ങൾ ഉണ്ടെങ്കിൽ അതിൽ എത്ര ഹൈഡ്രജൻ ആറ്റങ്ങൾ ഉണ്ടായിരിക്കും? (2n, 2n+2, 2n-2)
d) ആൽക്കൈനുകളുടെ പൊതുവാക്യം എഴുതുക.
Answer:
a) അല്ല
b) 2
c) 2n-2
d) CnH2n-2,
![]()
Question 16.
ചുവടെ തന്നിരിക്കുന്ന ഹൈഡ്രോകാർബണുകളുടെ തന്മാത്രാസൂത്രം വിശകലനം ചെയ്ത് അവയെ ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ എന്നിങ്ങനെ പട്ടികപ്പെടുത്തുക.
C5H10, C3H4, C2H4, C5H12, C6H12, C7H12, C9H20, C3H8, C4H6, C4H8
Answer:
| ആൽക്കെയ്ൻ | ആൽക്കീൻ | ആൽക്കൈൻ |
| C5H12, C9H20, C3H8 | C5H10, C2H4, C6H12, C4H8 | C3H4, C7H12, C4H6 |
Question 17.
C2H6 and C3H8 എന്നീ തന്മാത്രാസൂത്രങ്ങൾ വിശകലനം ചെയ്യുക.
a) ഇവ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു? (ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ)
b) ഈ വിഭാഗത്തിന്റെ പൊതുവാക്യം എന്ത്?
c) C2H6 ഉം C3H8 ഉം തമ്മിൽ കാർബൺ ആറ്റങ്ങളുടെയും ഹൈഡ്രജൻ ആറ്റങ്ങളുടെയും എണ്ണത്തിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? പരിശോധിക്കാം.
| സംയുക്തം | കാർബൺ ആറ്റത്തിന്റെ എണ്ണം | ഹൈഡ്രജൻ ആറ്റത്തിന്റെ എണ്ണം |
| C3H8 C2H6 |
3 2 |
8 6 |
| കാർബൺ, ഹൈഡ്രജൻ എന്നീ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം | 1 | ………………………….. |
d) ഇവയിൽ കാർബണിന്റെയും ഹൈഡ്രജന്റെയും ആറ്റത്തിന്റെ എണ്ണത്തിലുള്ള വ്യത്യാസം -CH2– എന്ന് ബോധ്യപ്പെട്ടുവല്ലോ?
e) ഈ വിഭാഗത്തിൽ വരുന്ന C4H10 ഉം C5H12 ഉം തമ്മിലും ഇതേ വ്യത്യാസമാണോ ഉള്ളത്?
Answer:
a) ആൽക്കെയ്ൻ
b) CnH2n+2
c) -CH2–
d) അതെ
e) അതെ -CH2–
| സംയുക്തം | കാർബൺ ആറ്റത്തിന്റെ എണ്ണം | ഹൈഡ്രജൻ ആറ്റത്തിന്റെ എണ്ണം |
| C3H8 C2H6 |
3 2 |
8 6 |
| കാർബൺ, ഹൈഡ്രജൻ എന്നീ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം | 1 | 2 |
Question 18.
ആൽക്കീൻ: C3H6, C4H8
a) ഇവയിലെ കാർബൺ, ഹൈഡ്രജൻ എന്നീ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം എന്ത്?
b) ആൽക്കീനിന്റെ പൊതുവാക്യം.
Answer:
a) -CH2–
b) CnH2n
Question 19.
ആൽക്കൈൻ: C2H2, C3H4
a) ഇവയിലെ കാർബൺ, ഹൈഡ്രജൻ എന്നീ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം എന്ത്?
b) ആൽക്കൈനിന്റെ പൊതുവാക്യം.
Answer:
a) -CH2–
b) CnH2n-2
ഒരു പൊതുസമവാക്യം കൊണ്ട് സൂചിപ്പിക്കാവുന്നതും അടുത്തടുത്ത അംഗങ്ങൾ തമ്മിൽ -CH2– ഗ്രൂപ്പിന്റെ വ്യത്യാസം ഉള്ളതുമായ ഓർഗാനിക് സംയുക്തങ്ങളുടെ ശ്രേണിയെ ഹോമലോഗസ് ശ്രേണി എന്നു പറയുന്നു. ഉദാ: ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കെൻ.
ഒരു ഹോമലോഗസ് ശ്രേണിയുടെ സവിശേഷതകൾ.
- അംഗങ്ങളെ പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നു.
- അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH2– ഗ്രൂപ്പിന്റെ വ്യത്യാസം.
- അംഗങ്ങൾ രാസഗുണങ്ങളിൽ സാമ്യം പ്രകടിപ്പിക്കുന്നു.
- ഭൗതികഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു.
Question 20.
ഏതാനും ഹൈഡ്രോകാർബണുകളുടെ തന്മാത്രാസൂത്രം ചുവടെ നൽകിയിരിക്കുന്നു.
C2H4, C2H6, C3H4, C3H8
a) ഇവയിൽ ഒരേ ഹോമലോഗസ് ശ്രേണിയിൽ ഉൾപ്പെടുന്ന സംയുക്തങ്ങൾ ഏതെല്ലാം?
b) ഈ ഹോമലോഗസ് ശ്രേണിയുടെ പൊതുവാക്യം എഴുതുക.
Answer:
a) C2H6, C3H8 – ആൽക്കെയ്ൻ
b) CnH2n+2
Question 21.
ഒരേ ഹോമലോഗസ് ശ്രേണിയിൽ വരുന്ന ഏതാനും ഹൈഡ്രോകാർബണുകളുടെ തന്മാത്രാസൂത്രം നൽകിയിരിക്കുന്നു.
C2H2, C3H4, C4H6, A, B
a) A, B എന്നീ സംയുക്തങ്ങളുടെ തന്മാത്രാസൂത്രം എഴുതുക.
b) ഈ സംയുക്തങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
(ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ)
c) ഇവയുടെ പൊതുവാക്യം എന്ത്?
d) സംയുക്തം A യുടെ ഘടന ചിത്രീകരിക്കുക.
Answer:
a) A – C5H8, B – C6H10
b) ആൽക്കൻ
c) CnH2n-2
d) C5H8

![]()
Question 22.
4 മുതൽ 10 വരെ കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്നുകളുടെ IUPAC നാമം എഴുതുക.
Answer:
C4H10 = ബ്യൂട്ടെയ്ൻ,
C5H12 = പെന്റെയ്ൻ,
C6H14 = ഹെക്സെയ്ൻ,
C7H16 = ഹെയ്ൻ,
C8H18 = ഒക്ടെയ്ൻ,
C9H20O = നൊൺയ്ൻ,
C10H22 = ഡെക്കേയ്ൻ.
Question 23.
ഇവിടെ പിൻ പ്രത്യയം ഏതാണ്?
Answer:
ഈൻ (Ene)
IUPAC നാമം കണ്ടെത്തുന്ന വിധം ഇങ്ങനെയാണ്
പദമൂലം + ഈൻ → ആൽക്കീനിന്റെ പേര്
ഈഥ് (Eth) + ഈൻ (ene) → ഈഥീൻ (Ethene)
പ്രൊപ്പ് (Prop) + ഈൻ (ene) → പ്രൊപ്പീൻ (Propene)
Question 24.
4 മുതൽ 10 വരെ കാർബൺ ആറ്റങ്ങളുള്ള ആൽക്കീനുകളുടെ IUPAC നാമം എഴുതുക.
Answer:
C4H8 = ബ്യൂട്ടീൻ,
C5H10 = പെന്റീൻ,
C6H12 = ഹെക്സീൻ,
C7H14 = ഹെപ്റ്റീൻ,
C8H16 = ഒക്ടീൻ,
C9H18 = നൊണ്ണീൻ,
C10H20O = ഡെക്കീൻ.
Question 25.
4 മുതൽ 10 വരെ കാർബൺ ആറ്റങ്ങളുള്ള ആൽക്കൈനുകളുടെ IUPAC നാമം എഴുതുക.
Answer:
C4H6, ബ്യൂട്ടീൻ,
C5H8 = പെന്റൈൻ,
C6H10 ഹെൻ,
C7H12 = ഹെറ്റൈൻ,
C8H16 = ഒൻ,
C9H16 = നൊണൈൻ,
C10H18= ഡെക്കൈൻ.
Question 26.
ചുവടെ നൽകിയിരിക്കുന്ന ഏതാനും കാർബൺ സംയുക്തങ്ങളുടെ ഘടന ശ്രദ്ധിക്കുക.

ഈ കാർബൺ സംയുക്തങ്ങളുടെ ഘടനയിലുള്ള പ്രത്യേകത എന്ത്?
Answer:
ഇവ വലയ അഥവ സൈക്ലിക് ഘടനയുള്ളവയാണ്. കാർബൺ ആറ്റങ്ങൾ പരസ്പരം സംയോജിച്ച്
വലയ രൂപമുള്ള സംയുക്തങ്ങൾ ഉണ്ടാകുന്നു.
വലയ ഹൈഡ്രോകാർബൺ സംയുക്തങ്ങളെ അരോമാറ്റിക് സംയുക്തങ്ങൾ ആലിസൈക്ലിക് സംയുക്തങ്ങൾ, എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.
Question 27.
ചില ആലിസൈക്ലിക് ഹൈഡ്രോകാർബണുകളുടെ ഘടന, IUPAC നാമം എന്നിവ നൽകിയിരിക്കുന്നു. ഇവയുടെ തന്മാത്രാസൂത്രം എഴുതുക.

Answer:
സൈക്ലോബ്യൂട്ടെയ്ൻ – C4H8,
സൈക്ലോപ്യൂട്ടിൻ – C4H6,
സൈക്ലോഹെയ്ൻ – C5H8,
സൈക്ലോപെന്റീൻ – C6H12.
Question 28.
ആലിസൈക്ലിക് ഹൈഡ്രോകാർബണുകൾക്ക് പേര് നൽകിയിരിക്കുന്നവിധം കണ്ടെത്തൂ.
Answer:
ആലിസൈക്ലിക് ഹൈഡ്രോകാർബണുകൾക്ക് പേര് നൽകുന്നതിന് ഹൈഡ്രോകാർബണിന്റെ IUPAC നാമത്തിന്റെ മുന്നിൽ പ്രത്യയമായി ‘സൈക്ലോ’ എന്ന പദം ചേർത്തെഴുതുന്നു.
![]()
Question 29.
ബെൻസീനിന്റെ തന്മാത്രാസൂത്രം എഴുതുക.
Answer:
C6H6
പ്രത്യേക ഗന്ധമുള്ളതും വെളുത്ത ക്രിസ്റ്റലാകൃതിയുള്ളതുമായ മറ്റൊരു അരോമാറ്റിക് ഹൈഡ്രോകാർബണാണ് നാഫ്തലീൻ. രണ്ടു ബെൻസീൻ വലയങ്ങൾ ഒരുമിച്ച് ചേർന്നിരിക്കുന്ന ഘടനയാണിതിനുള്ളത്. പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകം നാഫ്തലീൻ ആണ്. നാഫ്തലീനിന്റെ ഘടന നൽകിയിരിക്കുന്നു.

Question 30.
നാഫ്തലീനിന്റെ തന്മാത്രാസൂത്രം എഴുതുക.
Answer:
C10H8
Question 31.
ഒരു ഹൈഡ്രോകാർബണിന്റെ ഘടനാവാക്യം ചുവടെ നൽകിയിരിക്കുന്നു.
Answer:
CH2=CH-CH2-CH3
a) ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രം എഴുതുക.
b) ഇതേ തന്മാത്രാസൂത്രമുള്ള ഒരു വലയ സംയുക്തത്തിന്റെ ഘടന വരയ്ക്കുക.
a) C4H8
b) സൈക്ലോബ്യൂട്ടെയ്ൻ

Question 32.
രണ്ട് ഓർഗാനിക് സംയുക്തങ്ങളുടെ ഘടന ചുവടെ നൽകിയിരിക്കുന്നു. ഇവ താരതമ്യം ചെയ്യുക.
ta
Answer:
| സംയുക്തം A | സംയുക്തം B | |
| തന്മാത്രാസൂത്രം | C6H6 | C6H12 |
| IUPAC നാമം | ബെൻസീൻ | സൈക്ലോഹെയ്ൻ |
| വിഭാഗം | അരോമാറ്റിക് | ആലിസൈക്ലിക് |
Question 33.
കാർബൺ സംയുക്തങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് മനസ്സിലായല്ലോ. ഇതിനുള്ള കാരണങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
- കാർബണിന്റെ സംയോജകത നാല് ആണ്. അതായത് കാർബണിന് നാല് വ്യത്യസ്ത ആറ്റങ്ങളുമായി ഒരേ സമയം സംയോജിക്കാൻ കഴിയും.
- കാറ്റിനേഷൻ കഴിവ് കൂടുതൽ.
- ഏകബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നിവ ഉണ്ടാക്കാൻ കഴിയും.
- ഓപ്പൺ ചെയിൻ സംയുക്തങ്ങളും വലയ സംയുക്തങ്ങളും ഉണ്ടാക്കാൻ കഴിയും.
Question 34.
ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയ കൽക്കരിയുടെ രൂപം ഏതാണ്?
Answer:
ആന്ത്രസൈറ്റ് (94%).
![]()
Question 35.
കാർബൺ അംശം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ രൂപം ഏത്?
Answer:
പീറ്റ് (57%).
Question 36.
ആഗോളതാപനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാം? ആഗോളതാപനം ഫലപ്രദമായി ചെറുക്കുന്നതിനുള്ള മാർഗങ്ങൾ എന്തെല്ലാം?
Answer:
പ്രത്യാഘാതങ്ങൾ
- പർവ്വതങ്ങളിലെ മഞ്ഞുരുകുന്നു. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപൊക്കത്തിന് കാരണ മാകുന്നു.
- സമുദ്രദ്വീപുകൾ വെള്ളത്തിനടിയിൽ ആകുന്നു.
- കൃഷിഭൂമികൾ നശിക്കുന്നു.
- താപനിലവർധനവ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു.
പരിഹാരമാർഗ്ഗങ്ങൾ
- ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.
- കൂടുതൽ വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക.
- വനനശീകരണം തടയുക.