Students can practice with Kerala Syllabus 9th Standard Chemistry Question Papers Set 3 Malayalam Medium to familiarize themselves with the exam format.
Kerala Syllabus Std 9 Chemistry Model Question Paper Set 3 Malayalam Medium
സ്കോർ: 40
സമയം: 11/2 മണിക്കൂർ
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കണം.
- നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
- ചോദ്യത്തിന്റെ സ്കോറും സമയവും പരിഗണിച്ച് ഉത്തരമെഴുതുക.
I. 1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം (4 × 1 = 4)
Question 1.
റെയർ എർത്തുകൾ എന്നറിയപ്പെടുന്ന മൂലകങ്ങൾ ………….. ആണ്.
(ലാൻഥനോയിഡുകൾ, ആക്ടിനോയിഡുകൾ, ഹാലൊജനുകൾ, ഉൽകൃഷ്ട വാതകങ്ങൾ)
Answer:
ലാൻഥനോയിഡുകൾ
Question 2.
3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകൾ ഉൾപ്പെട്ട മൂലകങ്ങളാണ് ……………..
(ഉൽകൃഷ്ട വാതകങ്ങൾ, പ്രാതിനിധ്യ മൂലകങ്ങൾ, സംക്രമണ മൂലകങ്ങൾ, ലാൻഥനോയിഡുകൾ)
Answer:
സംക്രമണ മൂലകങ്ങൾ
![]()
Question 3.
രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനമാണ് ……………
Answer:
ഓക്സീകരണം
Question 4.
നൈട്രിക് ആസിഡിന്റെ രാസ സൂത്രവാക്യം ഏത്?
(H2NO3, H3NO3, HNO3, H(NO3)2)
Answer:
HNO3
Question 5.
താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രതിപ്രവർത്തിച്ച് ഹൈഡ്രജൻ വാതകം സ്വതന്ത്രമാക്കുന്നത്?
(കോപ്പർ, വെള്ളി, സ്വർണ്ണം, സിങ്ക്)
Answer:
a) സിങ്ക്
b) നിയോൺ (Ne)
II. 6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്കോർ വീതം (4 × 2 = 8)
Question 6.
a) പീരിയോഡിക് ടേബിളിന്റെ രണ്ടാം പീരിയഡിൽ എത്ര മൂലകങ്ങളുണ്ട്?
b) ഈ പീരിയഡിലെ ഉൽകൃഷ്ട വാതകം ഏതാണ്?
Answer:
a) കട്
b) നിയോൺ (Ne)
Question 7.
ചില മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. പ്രതീകങ്ങൾ യഥാർഥമല്ല)
A – 2,8,1
B – 2,8,7
C – 2,8,8,1
D – 2,8,8
a) ഇവയിൽ ഒരേ പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാം?
b) ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാം?
Answer:
a) ഒരേ പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങൾ – B, D
b) ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട മൂലകങ്ങൾ – A, D
Question 8.
ശരിയായ വിധത്തിൽ ചേർത്തെഴുതുക
| A | B |
| ന്യൂട്രോൺ | ജെ.ജെ. തോംസൺ |
| ഇലക്ട്രോൺ | ഒയ്ഗൻ ഗോൾഡ്സ്റ്റൈൻ |
| പ്രോട്ടോൺ | നീൽസ് ബോർ |
| ആറ്റം മോഡൽ | ജെയിംസ് ചാഡിക് |
Answer:
ന്യൂട്രോൺ – ജെയിംസ് ചാഡിക്
ഇലക്ട്രോൺ – ജെ.ജെ. തോംസൺ
പ്രോട്ടോൺ – ഒയ്ഗൻ ഗോൾഡ്സ്റ്റൈൻ
ആറ്റം മോഡൽ – നീൽസ് ബോർ
![]()
Question 9.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ഉപയോഗിച്ച് സോഡിയം ക്ലോറൈഡിന്റെ രൂപീകരണം ചിത്രീകരിക്കുക. (സൂചന : അറ്റോമിക നമ്പർ Na ; 11, Cl : 17)
Answer:

Question 10.
a) അഷ്ടകവിന്യാസം ഇല്ലാത്ത ഉൽകൃഷ്ട വാതകം ഏതാണ്?
b) അഷ്ടക ഇലക്ട്രോൺ വിന്യാസം ഇല്ലെങ്കിലും ഈ മൂലകത്തിന് സ്ഥിരത ഉണ്ടായിരിക്കാൻ കാരണം എന്താണ്?
Answer:
a) ഹീലിയം (He)
b) ഹീലിയം ആറ്റത്തിൽ ഒരു ഷെൽ മാത്രമേയുള്ളു. ഒന്നാമത്തെ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാ വധി ഇലക്ട്രോണുകളുടെ എണ്ണം 2 ആണ്. ഹീലിയം ആറ്റത്തിൽ 2 ഇലക്ട്രോണുകൾ ഉണ്ട്. അതിനാൽ ഹീലിയം ആറ്റം സ്ഥിരതയുള്ളതാണ്.
III. 11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം (4 × 3 = 12)
Question 11.
a) മീഥെയ്ൻ (CH4) തന്മാത്രയിലെ രാസബന്ധനം പ്രതീകങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കുക. (സൂചന : അറ്റോമിക നമ്പർ C : 6 H : 1)
b) ഈ തന്മാത്രയിൽ എത്ര രാസബന്ധനങ്ങൾ ഉണ്ട്?
c) ഈ രാസബന്ധനം ഏത് വിഭാഗത്തിൽപ്പെടുന്നു?
(അയോണിക ബന്ധനം, സഹസംയോജക ബന്ധനം)
Answer:

b) 4
c) സഹസംയോജക ബന്ധനം
Question 12.
ഒരാറ്റത്തിന്റെ ഷെൽ മാതൃക ചിത്രീകരിച്ചിരിക്കുന്നു.

a) ആറ്റത്തിന്റെ അറ്റോമിക നമ്പർ, മാസ്സ് നമ്പർ എന്നിവ കണ്ടെത്തുക.
b) പീരിയോഡിക് ടേബിളിൽ ഈ മൂലകത്തിന്റെ വലതുവശത്തുള്ള മൂലകത്തിന്റെ അറ്റോമിക നമ്പർ, ഇലക്ട്രോൺ വിന്യാസം എന്നിവ എഴുതുക.
c) അതേ പീരിയഡിലെ ഉൽകൃഷ്ട വാതകത്തിന്റെ ഷെൽ ആറ്റം മാതൃക വരയ്ക്കുക.
Answer:
a) അറ്റോമിക നമ്പർ = 13
മാസ്സ് നമ്പർ = അറ്റോമിക നമ്പർ + ന്യൂട്രോണുകളുടെ എണ്ണം = 13 + 14 = 27
b) അറ്റോമിക നമ്പർ: 14
ഇലക്ട്രോൺ വിന്യാസം: 2,8,4

Question 13.
ചില മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി മൂല്യങ്ങൾ നൽകിയിരിക്കുന്നു. P = 3.44; Q = 1.31; R = 0.93
ചുവടെ നൽകിയിട്ടുള്ള സംയുക്തങ്ങൾ അയോണികമോ, സഹസംയോജകമോയെന്ന് കണ്ടെത്തുക.
a) PQ
b) QR
Answer:
a) PQ
ഇലക്ട്രോനെഗറ്റിവിറ്റി വ്യത്യാസം = 3.44 -1.31 = 2.13
1.7നേക്കാൾ കൂടുതലായതിനാൽ അയോണിക ബന്ധനം.
b) QR
ഇലക്ട്രോനെഗറ്റിവിറ്റി വ്യത്യാസം = 1.31 – 0.93 = 0.38
1.7നേക്കാൾ കുറവായതിനാൽ സഹസംയോ ജകബന്ധനം.
![]()
Question 14.
ചില മൂലകങ്ങളുടെ പ്രതീകങ്ങൾ നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർഥമല്ല)
![]()
a) ഇവയിൽ നിന്ന് ഒരു ജോഡി ഐസോടോപ്പുകൾ കണ്ടെത്തുക. കണ്ടെത്തിയതിന് അടിസ്ഥാനമെന്ത്?
b) ഇവയിൽ നിന്ന് ഒരു ജോഡി ഐസോബാറുകൾ കണ്ടെത്തുക. ഐസോബാറുകൾ എന്നാലെന്ത്?
c) ഏതെങ്കിലും ഒരു ഐസോടോപ്പിന്റെ ഉപയോഗം എഴുതുക.
Answer:
a) ഐസോടോപ്പുകൾ : \({ }_6^{14} D\), \({ }_6^{12} E\)
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുകളും ഇവയ്ക്കുണ്ട്.
b) ഐസോബാറുകൾ : \({ }_20^{40} D\), \({ }_18^{40} D\)
ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് ഐസോബാറുകൾ.
c) C-14 ഐസോടോപ്പ് :- ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിന് ഉപയോഗിക്കുന്നു.
യുറേനിയം – 235 :- ആണവ നിലയങ്ങളിൽ ഇന്ധ നമായി ഉപയോഗിക്കുന്നു.
Question 15.
ചുവടെ നൽകിയിട്ടുള്ളവയിൽ ജെ.ജെ തോംസണുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ ?
a) ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തി.
b) ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചു.
c) ഇലക്ട്രോണുകളെ കണ്ടെത്തി.
d) ആറ്റത്തിന്റെ സൗരയൂഥ മാതൃക മുന്നോട്ടു വച്ചു.
e) ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾ നടത്തി.
f) പ്രോട്ടോണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
Answer:
b) ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചു.
c) ഇലക്ട്രോണുകളെ കണ്ടെത്തി.
e) ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾ നടത്തി.
IV. 16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം (4 × 3 = 12)
Question 16.
ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകളെ അയോണിക സംയുക്തങ്ങൾക്ക് ബാധകമായവ സഹസംയോജക
സംയുക്തങ്ങൾക്ക് ബാധകമായവ എന്നിങ്ങനെ തരംതിരിക്കുക.
a) പൊതുവെ ഉയർന്ന ഉരുകൽനിലയും തിളനിലയും കാണിക്കുന്നു.
b) ജലം പോലെയുള്ള പോളാർ ലായകങ്ങളിൽ ലയിക്കുന്നു.
c) ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിൽ കാണപ്പെടുന്നു.
d) മണ്ണെണ്ണ, ബെൻസീൻ മുതലായ ഓർഗാനിക് ലായകങ്ങളിൽ ലയിക്കുന്നു.
e) പൊതുവെ താഴ്ന്ന ഉരുകൽനിലയും തിളനിലയും പ്രദർശിപ്പിക്കുന്നു.
f) പൊതുവെ വൈദ്യുതി കടത്തിവിടുന്നില്ല.
g) ഖരാവസ്ഥയിൽ ക്രിസ്റ്റലുകളായി കാണപ്പെടുന്നു.
h) ഉരുകിയ അവസ്ഥയിലും ലായനി ആയിരിക്കുമ്പോഴും വൈദ്യുതി കടത്തിവിടുന്നു.
Answer:
അയോണിക സംയുക്തങ്ങൾക്ക് ബാധകമായവ
a) പൊതുവെ ഉയർന്ന ഉരുകൽനിലയും തിളനിലയും കാണിക്കുന്നു.
b) ജലം പോലെയുള്ള പോളാർ ലായകങ്ങളിൽ ലയിക്കുന്നു.
g) ഖരാവസ്ഥയിൽ ക്രിസ്റ്റലുകളായി കാണപ്പെടുന്നു.
h) ഉരുകിയ അവസ്ഥയിലും ലായനി ആയിരി ക്കുമ്പോഴും വൈദ്യുതി കടത്തിവിടുന്നു.
സഹസംയോജക സംയുക്തങ്ങൾക്ക് ബാധകമായവ
c) ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥ കളിൽ കാണപ്പെടുന്നു.
d) മണ്ണെണ്ണ, ബെൻസീൻ മുതലായ ഓർഗാനിക് ലായകങ്ങളിൽ ലയിക്കുന്നു.
e) പൊതുവെ താഴ്ന്ന ഉരുകൽ നിലയും തിളനി ലയും പ്രദർശിപ്പിക്കുന്നു.
f) പൊതുവെ വൈദ്യുതി കടത്തിവിടുന്നില്ല.
Question 17.
പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളിലും പീരിയഡുകളിലും ആറ്റത്തിന്റെ വലിപ്പം എങ്ങനെ വ്യത്യാസപ്പെടുന്നു. കാരണം വിശദമാക്കുക.
Answer:
ഒരേ ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു വരുന്തോറും ആറ്റത്തിന്റെ വലിപ്പം വർദ്ധിക്കുന്നു.
ഗ്രൂപ്പിൽ നിന്നും താഴോട്ടു വരുന്തോറും ഷെല്ലുകളുടെ എണ്ണം വർദ്ധിക്കുന്നു.
പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ടു പോകുന്തോറും ആറ്റത്തിന്റെ വലിപ്പം കുറയുന്നു. കാരണം പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ന്യൂക്ലിയർ ചാർജ് കൂടിവരുന്നു. അതിനാൽ ഇലക്ട്രോണുകൾ കൂടുതൽ ശക്തിയിൽ ന്യൂക്ലിയസിലേക്കു ആകർഷി ക്കപ്പെടുന്നു.
![]()
Question 18.
മാസ് സംരക്ഷണനിയമം ബോധ്യപ്പെടുന്നതിന് ഒരു പരീക്ഷണം നിർദ്ദേശിക്കുക.
Answer:
ഒരു ബീക്കറിൽ 20 mL ബേരിയം ക്ലോറൈഡ് ലായനി എടുക്കുക. മറ്റൊരു ബീക്കറിൽ 20 mL സോഡിയം സൾഫേറ്റ് ലായനി എടുക്കുക. രണ്ട് ബീക്കറുകളും ഒരുമിച്ച് ഒരു ഇലക്ട്രോണിക് ബാലൻസിൽ വച്ച് മാസ് രേഖപ്പെ
ടുത്തുക. തുടർന്ന്, ഒരു ബീക്കറിൽ ഉള്ള ലായനി മറ്റൊന്നിലേക്ക് ഒഴിക്കുക. വീണ്ടും മാസ് രേഖപ്പെ ടുത്തുക. മാസിൽ വ്യത്യാസം വരുന്നില്ലെന്ന് കാണാം. അഭികാരകങ്ങളുടെ ആകെ മാസും ഉൽപന്നങ്ങളുടെ ആകെ മാസും തുല്യമാണെന്ന് ഈ പരീക്ഷണം മൂലം
ബോധ്യപ്പെടുന്നു.
Question 19.
രണ്ട് രാസ സമവാക്യങ്ങൾ നൽകിയിരിക്കുന്നു.
IMG
a) ഇവയിൽ റിഡോക്സ് പ്രവർത്തനം ഏതാണ്? ഉത്തരം സാധൂകരിക്കുക.
b) റിഡോക്സ് പ്രവർത്തനങ്ങളിലെ ഓക്സീകാരി, നിരോക്സീകാരി, ഓക്സീകരിക്കപ്പെട്ട ആറ്റം, നിരോക്സീകരിക്കപ്പെട്ട ആറ്റം ഇവ ഏതെന്ന് എഴുതുക.
Answer:
![]()
ഇതാണ് റിഡോക്സ് പ്രവർത്തനം, കാരണം ഇവിടെ, ഓക്സീകരണവും, നിരോക്സീകരണവും ഒരേ സമയം നടക്കുന്നു.
ഓക്സീകാരി : HC
നിരോക്സീകാരി : Mg
ഓക്സീകരിക്കപ്പെട്ട ആറ്റം : Mg
(കാരണം അതിന്റെ ഓക്സിഡേഷൻ പൂജ്യത്തിൽ നിന്ന് +2 ആയി വർദ്ധിക്കുന്നു.
നിരോക്സീകരിക്കപ്പെട്ട ആറ്റം : H
(കാരണം അതിന്റെ ഓക്സിഡേഷൻ നമ്പർ +1 ൽ നിന്ന് പൂജ്യത്തിലേക്ക് കുറയുന്നു.
Question 20.
ചില കാറ്റയോണുകളും ആനയോണുകളും പട്ടികയിൽ നൽകിയിരിക്കുന്നു. ഇവ സംയോജിച്ചുണ്ടാകുന്ന ഏതെങ്കിലും നാല് സംയുക്തങ്ങളുടെ രാസസൂത്രവും രാസനാമവും എഴുതുക.
| കാറ്റയോൺ | ആനയോൺ |
| Ca2+ | \(\mathrm{NO}_3{ }^{-}\) |
| K+ | \(\mathrm{PO}_4{ }^{3-}\) |
| \(\mathrm{NH}_4{ }^{+}\) | \(\mathrm{SO}_4{ }^{2-}\) |
Answer:
Ca(NO3)2 – കാൽസ്യം സൾഫേറ്റ്
Ca3(PO4)2 – കാൽസ്യം ഫോസ്ഫേറ്റ്
CaSO4 – കാൽസ്യം സൾഫേറ്റ്
KNO3 – പൊട്ടാസ്യം നൈട്രേറ്റ്
K3PO4 – പൊട്ടാസ്യം ഫോസ്ഫേറ്റ്
K2SO4 – പൊട്ടാസ്യം സൾഫേറ്റ്
NANO3 – അമോണിയം നൈട്രേറ്റ്
(NH4)3PO4 – അമോണിയം ഫോസ്ഫേറ്റ്
(NH4)2SO4 – അമോണിയം സൾഫേറ്റ്