Students can practice with Kerala Syllabus 9th Standard Chemistry Question Papers Set 4 Malayalam Medium to familiarize themselves with the exam format.
Kerala Syllabus Std 9 Chemistry Model Question Paper Set 4 Malayalam Medium
സ്കോർ: 40
സമയം: 11/2 മണിക്കൂർ
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കണം.
- നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
- ചോദ്യത്തിന്റെ സ്കോറും സമയവും പരിഗണിച്ച് ഉത്തരമെഴുതുക.
I. 1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം (4 × 1 = 4)
Question 1.
ന്യൂട്രോണുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ …….. ആണ്.
a) ജെ.ജെ തോംസൺ
b) ഏർണസ്റ്റ് റഥർഫോർഡ്
c) ജെയിംസ് ചാഡിക്
d) നീൽസ് ബോർ
Answer:
ജെയിംസ് ചാഡിക്
Question 2.
ആദ്യ പദജോഡിയിലെ ബന്ധം കണ്ടെത്തി രണ്ടാം പദജോഡിയിലെ വിട്ടഭാഗം പൂരിപ്പിക്കുക.
ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ലിനസ് പോളിങ്
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം : …………..
Answer:
ന്യൂട്ടൺ ലൂയിസ്
Question 3.
സോഡിയം ജലവുമായി പ്രവർത്തിച്ചുണ്ടാകുന്ന വാതകം ഏതാണ്?
a) ‘ഓക്സിജൻ
b) ഹൈഡ്രജൻ
c) ക്ലോറിൻ
d) കാർബൺ ഡൈഓക്സൈഡ്
Answer:
ഹൈഡ്രജൻ
![]()
Question 4.
ചുവടെ നൽകിയിട്ടുള്ളവയിൽ മൗലികകണമേതാണ് ?
a) പ്രോട്ടോൺ
b) ഇലക്ട്രോൺ
c) നൂട്രോൺ
d) ആൽഫാ കണം
Answer:
ഇലക്ട്രോൺ
Question 5.
ആധുനിക പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം എത്രയാണ് ?
a) 18
b) 32
c) 6
d) 7
Answer:
18
II. 6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്കോർ വീതം (4 × 2 = 8)
Question 6.
ചുവടെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവനകൾ കണ്ടെത്തി ശരിയാക്കി എഴുതുക.
a) ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നവയാണ് സംക്രമണ മൂലകങ്ങൾ.
b) പീരിയോഡിക് ടേബിളിൽ ഗ്രൂപ്പിൽ താഴോട്ട് വരുംതോറും ആറ്റത്തിന്റെ വലിപ്പം കൂടിവരുന്നു.
c) ഒരാറ്റത്തിന്റെ മാസ് പ്രധാനമായും ന്യൂട്രോണുകളുടെയും ഇലക്ട്രോണുകളുടെയും മാസിനെ ആശ്രയി
ച്ചിരിക്കുന്നു.
d) പീരിയോഡിക് ടേബിളിൽ പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് ആറ്റത്തിന്റെ വലിപ്പം കുറഞ്ഞു വരുന്നു.
Answer:
a) ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നവയാണ് ഉപലോ ഹങ്ങൾ.
c) ഒരാറ്റത്തിന്റെ മാസ് പ്രധാനമായും ന്യൂട്രോണു കളുടെയും പ്രോട്ടോണുകളുടെയും മാസിനെ ആശ്രയിച്ചിരിക്കുന്നു.
Question 7.
ചുവടെ നൽകിയിട്ടുള്ളവയിൽ ഫോസ്ഫറസിന്റെ ഓക്സിഡേഷൻ നമ്പർ കാണുക.
(സുഖന : ഓക്സിരഡപൻ നമ്പർ: O = –2 H = +1)
a) P2O5
b) H3PO4
Answer:
a) P2O5
2P + 2 × 5 = 0
2P = +10
P = +10/2 = +5)
b) H3PO4
(+1 × 3) + P + (–2 × 4) = 0
+3 + P + –8 = 0
P + –5 = 0
p = +5
![]()
Question 8.
ചില മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു പ്രതീകങ്ങൾ യഥാർത്ഥമല്ല)
A = 2,8,1
B = 2,8,8
C = 2,8,8,1
a) ഇവയിൽ ഒരേ പീരിയഡിൽ ഉൾപ്പെടുന്നവ ഏവ?
b) ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുന്നവ ഏവ?
c) ഏറ്റവും സ്ഥിരതയുള്ള മൂലകമേത്? കാരണമെന്ത്?
Answer:
a) ഒരേ പിരിയഡ് – A, B
b) ഒരേ ഗ്രൂപ്പ് – A C
c) ബാഹ്യതമ ഷെല്ലിൽ സ്ഥിരതയുള്ള അഷ്ടക ഇലക്ട്രോൺ (8) വിന്യാസമുള്ളതിനാൽ മൂലകമാണ് ഏറ്റവും സ്ഥിരതയുള്ളത്.
Question 9.
സോഡിയം ഫ്ലൂറൈഡ് രൂപീകരണം ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ഉപയോഗിച്ചു ചിത്രീകരിക്കുക.
(സൂചന : ആറ്റോമിക നമ്പർ – Na = 11 ; F = 9)
Answer:
![]()
Question 10.
ശരിയായ വിധത്തിൽ ചേർത്തെഴുതുക
| A | B |
| ഇലക്ട്രോണുകൾ നഷ്ടപ്പെടുന്നു | ഉൽക്കൃഷ്ട വാതകം |
| ഇലക്ട്രോണുകൾ നേടുന്നു | സഹസംയോജകബന്ധനം |
| ഇലക്ട്രോണുകൾ പങ്കുവയ്ക്കുന്നു | ഓക്സീകരണം |
| ഇലക്ട്രോണുകൾ നേടുകയും വിട്ടുകൊടുക്കുകയും ചെയ്യുന്നില്ല | നിരോക്സീകരണം |
Answer:
ഇലക്ട്രോണുകൾ നഷ്ടപ്പെടുന്നു – ഓക്സീകരണം
ഇലക്ട്രോണുകൾ നേടുന്നു – നിരോക്സീകരണം
ഇലക്ട്രോണുകൾ പങ്കുവയ്ക്കുന്നു – സഹസംയോജകബന്ധനം
ഇലക്ട്രോണുകൾ നേടുകയും വിട്ടുകൊടുക്കുകയും ചെയ്യുന്നില്ല – ഉൽക്കൃഷ്ട വാതകം
III. 11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം (4 × 3 = 12)
Question 11.
ഒരു ആറ്റത്തിന്റെ പ്രതീകം \({ }_{17}^{35} \mathrm{Cl}\) എന്നാണ്?
a) ആറ്റത്തിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം കാണുക.
b) ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യാസമെഴുതുക.
c) ആറ്റത്തിന്റെ ഷെൽ മാതൃക ചിത്രീകരിക്കുക.
Answer:
a) പ്രോട്ടോണുകൾ – 17
ന്യൂട്രോണുകൾ = 18
b)2,8,7

Question 12.
മീഥെയ്ൻ തന്മാത്രയിലെ രാസബന്ധനം പ്രതീകങ്ങൾ ഉപയോഗിച്ചു സൂചിപ്പിച്ചിരിക്കുന്നു.

a) രാസബന്ധനം ഇലക്ട്രോൺ ക്രമീകരണം വഴി ചിത്രീകരിക്കുക.
b) ഈഥെയ്ൻ തന്മാത്രയിലെ രാസബന്ധനം പ്രതീകങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കുക.
Answer:

Question 13.
a) ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏവ?
b) ഓരോന്നിന്റെയും ഷെൽ ഇലക്ട്രോൺ ക്രമീകരണം ചിത്രീകരിക്കുക.
c) ഇവയിൽ ഏതെങ്കിലും ഐസോടോപ്പിന്റെ ഉപയോഗം എഴുതുക.
Answer:
a) പ്രോട്ടിയം (\({ }_1^1 \mathrm{H}\)),ഡ്യൂറ്റീരിയം ({ }_1^2 \mathrm{H}), ട്രിഷിയം ({ }_1^3 \mathrm{H})

c) ഡ്യൂറ്റീരിയം ആണവനിലയങ്ങളിൽ ഘനജലം നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
![]()
Question 14.
ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ റഥർഫോർഡുമായി ബന്ധപ്പെട്ടവ ഏവ?
a) നിശ്ചിത ഓർബിറ്റ് എന്ന ആശയം മുന്നോട്ട് വച്ചു.
b) ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചു.
c) ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തി.
d) ഇലക്ട്രോണുകൾ കണ്ടെത്തി.
e) ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തി.
f) ആറ്റത്തിന്റെ പ്ലം പുഡ്ഡിംഗ് മാതൃക അവതരിപ്പിച്ചു.
Answer:
b) ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചു.
c) ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തി.
e) ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തി.
Question 15.
ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകളെ സംക്രമണ മൂലകങ്ങൾക്ക് ബാധകമായവ പ്രധാനഗ്രൂപ്പ് മൂലക ങ്ങൾക്ക് ബാധകമായവ എന്നിങ്ങനെ തരംതിരിക്കുക.
a) ഇലക്ട്രോൺ പൂരണത്തിൽ ക്രമാവർത്തന പ്രവണത കാണിക്കുന്നു.
b) എല്ലാം ലോഹങ്ങളാണ്.
c) ഗ്രൂപ്പിലും പീരിയഡിലും ഗുണങ്ങളിൽ സാദൃശ്യം കാണിക്കുന്നു.
d) എല്ലാ വിഭാഗത്തിലും പെട്ട മൂലകങ്ങൾ ഉൾകൊള്ളുന്നു.
e) എല്ലാ അവസ്ഥകളിലുമുള്ള മൂലകങ്ങൾ ഉൾകൊള്ളുന്നു.
f) വ്യത്യസ്ത സംയോജകത പ്രദർശിപ്പിക്കുന്നു.
Answer:
സംക്രമണ മൂലകങ്ങൾക്കു ബാധകമായവ –
b) എല്ലാം ലോഹങ്ങളാണ്.
c) ഗ്രൂപ്പിലും പീരിയഡിലും ഗുണങ്ങളിൽ സാദൃശ്യം കാണിക്കുന്നു.
f) വ്യത്യസ്ത സംയോജകത പ്രദർശിപ്പിക്കുന്നു.
പ്രധാന ഗ്രൂപ്പ് മൂലകങ്ങൾക്ക് ബാധകമായവ –
a) ഇലക്ട്രോൺ പൂരണത്തിൽ ക്രമാവർത്തന പ്രവണത കാണിക്കുന്നു.
d) എല്ലാ വിഭാഗത്തിലും പെട്ട മൂലകങ്ങൾ ഉൾകൊ ള്ളുന്നു.
e) എല്ലാ അവസ്ഥകളിലുമുള്ള മൂലകങ്ങൾ ഉൾ കൊള്ളുന്നു.
IV. 16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം (4 × 4 = 16)
Question 16.
ആസിഡുകളിലെ ചില ആനയോണുകൾ നൽകിയിരിക്കുന്നു.
![]()
a) ഇവ ഉൾപ്പെടുന്ന ആസിഡുകളുടെ രാസസൂത്രം എഴുതുക.
b) സോഡിയം ഹൈഡ്രോക്സൈഡ് ആൽക്കലിയും നൈട്രിക് ആസിഡും തമ്മിൽ പ്രവർത്തിക്കുന്ന നിർവീരീകരണ പ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
c) പൊട്ടാസ്യം ക്ലോറൈഡ് ലവണം ഉണ്ടാകുന്നതിന് ആവശ്യമായ ആസിഡിന്റെയും ബേസിന്റെയും രാസസൂത്രം എഴുതുക.
Answer:
a) H2CO3, H2SO4, HNO3, H3PO4
b) NaOH + HNO3 → NaNO3 + H2O
c) HCl, KOH
(HCl + KOH → KCl + H2O)
Question 17.
ജലം ഒരു പോളാർ തന്മാത്രയാണ്.
a) പോളാർ തന്മാത്രയെന്നാലെന്താണ്?
b) തന്മാത്രകളുടെ പോളാർ സ്വഭാവത്തിന് കാരണമെന്താണ്?
c) പോളാർ സ്വഭാവം മൂലം ജലത്തിനുണ്ടായ സവിശേഷതകൾ ഏവ?
Answer:
a) ഘടക ആറ്റങ്ങളിൽ ഭാഗികമായ ചാർജുകൾ രൂപീകരിക്കപ്പെട്ട സഹസംയോജക തന്മാത്രകളാണ് പോളാർ തന്മാത്രകൾ.
b) ഘടക ആറ്റങ്ങൾ തമ്മിൽ ഇലക്ട്രോനെഗറ്റിവി റ്റിയിലുള്ള വലിയ വ്യത്യാസമാണ് പോളാർ സ്വഭാവ ത്തിന് കാരണം. ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റം പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ കൂടുതൽ ശക്തിയിൽ ആകർഷിക്കുന്നു. തന്മൂലം ആ ആറ്റത്തിന് ഭാഗികമായ നെഗറ്റീവ് ചാർജും മറ്റേ ആറ്റത്തിന് ഭാഗികമായ പോസിറ്റീവ് ചാർജും ലഭിക്കുന്നു.
c) തന്മാത്രാഭാരം കുറവാണെങ്കിലും ജലം ദ്രാവ കാവസ്ഥയിൽ ആയിരിക്കാൻ കാരണം അതി ന്റെ പോളാർ സ്വഭാവമാണ്. പോളാർ സ്വഭാവം മൂലം കാർബണികവും അകാർബണികവുമായ സംയുക്തങ്ങളെ ലയിപ്പിക്കാൻ ജലത്തിന് കഴിയുന്നു. തന്മൂലം ജലം ഒരു സാർവിക ലായകം ആയിരിക്കു ന്നു.
Question 18.
ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പൂർത്തീകരിച്ച് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. (പ്രതീകങ്ങൾ യഥാർഥമല്ല)
| മൂലകം | അറ്റോമിക നമ്പർ | ഇലക്ട്രോൺ വിന്യാസം |
| P | 9 | 2,7 |
| Q | 17 | ….. |
| R | 10 | …. |
| S | 12 | ….. |
a) മുകളിൽ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ സ്ഥിരത ഏറ്റവും കൂടിയ മൂലകം ഏത്? ഉത്തരം സാധൂകരിക്കുക.
b) രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോണുകൾ വിട്ടുകൊടുക്കുന്ന മൂലകം ഏത്?
c) S എന്ന മൂലകം P – യുമായി സംയോജിച്ച് ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
Answer:
| മൂലകം | അറ്റോമിക നമ്പർ | ഇലക്ട്രോൺ വിന്യാസം |
| P | 9 | 2,7 |
| Q | 17 | 2,8,7 |
| R | 10 | 2,8 |
| S | 12 | 2,8,2 |
R ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ ഉള്ള തിനാൽ
b) s
c) s – എന്ന മൂലകത്തിന്റെ സംയോജകത = 2
P – എന്ന മൂലകത്തിന്റെ സംയോജകത = 1 രാസ
സൂത്രം = SP2
![]()
![]()
Question 19.
ഒരു സമവാക്യം നൽകിയിരിക്കുന്നു
![]()
a) ഈ പ്രവർത്തനത്തിൽ ഓരോ ആറ്റത്തിന്റെയും ഓക്സിഡേഷൻ നമ്പറിന് എന്താണ് സംഭവിക്കുന്നത്?
b) മൂലകാവസ്ഥയിൽ ഓക്സിഡേഷൻ നമ്പർ പൂജ്യം ആയിരിക്കാൻ കാരണമെന്ത്?
c) ഇത് ഏതു തരം രാസപ്രവർത്തനമാണ്? കാരണമെന്ത്?
d) ഈ രാസപ്രവർത്തനത്തിലെ ഓക്സീകാരി, നിരോക്സീകാരി ഇവ കണ്ടെത്തുക.
Answer:
c) – യുടെ ഓക്സിഡേഷൻ നമ്പർ പൂജ്യത്തിൽ നിന്ന് +4 ആയി വർധിക്കുന്നു.
O – യുടെ ഓക്സിഡേഷൻ നമ്പർ പൂജ്യത്തിൽ നിന്ന് -2 ആയി കുറയുന്നു.
b) മൂലകാവസ്ഥയിൽ ആറ്റങ്ങൾ – ഇലക്ട്രോണുകളെ തുല്യശക്തിയിൽ ആകർഷിക്കുന്നു. ഇലക്ട്രോണുകൾ നഷ്ടപ്പെടുകയോ നേടുകയോ ചെയ്യുന്നില്ല.
c) റിഡോക്സ് പ്രവർത്തനം.
കാരണം, ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്നു.
d) ഓക്സീകാരി – O
നിരോക്സീകാരി – C
Question 20.
ആധുനിക പീരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട A, B, C കോളങ്ങളിൽ നൽകിയിരിക്കുന്നവയെ ശരിയായ വിധത്തിൽ ചേർത്തെഴുതുക.
| A | B | C |
| സംക്രമണ മൂലകങ്ങൾ | 17-ാം ഗ്രൂപ്പ് | റെയർ എർത്തുകൾ |
| ഹാലൊജനുകൾ | 3 – 12 വരെയുള്ള ഗ്രൂപ്പുകൾ | കൃതിമ മൂലകങ്ങൾ |
| ലാൻഥനോയിഡുകൾ | 71. പീരിയഡ് | നിറമുള്ള സംയുക്തം |
| ആക്ടിനോയിഡുകൾ | 6-ാം പീരിയഡ് | അലോഹ സ്വഭാവം |
Answer:
| A | B | c |
| സംക്രമണ മൂലകങ്ങൾ | 3-12 | നിറമുള്ള സംയുക്തം |
| ഹാലൊജനുകൾ | വരെയുള്ള ഗ്രൂപ്പുകൾ | അലോഹ സ്വഭാവം |
| ലാൻഥനോയിഡുകൾ | 17-ാം ഗ്രൂപ്പ് | റെയർ എർത്തുകൾ |
| ആക്ടിനോയിഡുകൾ | 6-00 പീരിയഡ് | കൃതിമ മൂലകങ്ങൾ |