Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 2 (Kerala Padavali) to improve time management during exams.
Kerala Syllabus Std 9 Malayalam 1 Model Question Paper Set 2 (Kerala Padavali)
Max Score: 40
Time : 1½ hrs.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)
Question 1.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത് ?
- കണ്ണീർ – കണ്ണ് + നീർ
- കായലോരത്ത് – കായൽ + ഓരത്ത്
- കൈയേറ്റം – കൈ + അറ്റം
- കടലിരമ്പം – കടലിൽ + ഇരമ്പം
Answer:
കായൽ, ഓരത്ത്
Question 2.
കേവലസൗന്ദര്യം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത് ?
- കേവലത്തിന്റെ സൗന്ദര്യം
- കേവലമാകുന്ന സൗന്ദര്യം
- കേവലമായ സൗന്ദര്യം
- കേവലവും സൗന്ദര്യവും
Answer:
കേവലമായ സൗന്ദര്യം
Question 3.
താഴെ കൊടുത്ത പദങ്ങൾക്ക് അർത്ഥമെഴുതുക.
- ചൂര്
- ദുന്ദുഭി
Answer:
ചൂര് – തുളച്ചുകയറുന്ന മണം
ദുന്ദുഭി – പെരുമ്പറ
Question 4.
വേലക്കാരെ ആരോടാണ് കവി ഉപമിച്ചിരിക്കുന്നത്?
- കരിമുകിലിനോട്
- നക്ഷത്രത്തോട്
- കാർമേഘത്തോട്
- പുതുമണ്ണിനോട്
Answer:
കരിമുകിളിനോട്
Question 5.
സമാനപദങ്ങൾ എഴുതുക
- ചോര
- മെയ്യ്
Answer:
ചോര – നിണം, രക്തം
മെയ്യ് – ശരീരം, തനു
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)
Question 6.
സുകൃതഹാരങ്ങൾ നൽകുന്ന ജീവിതപാഠങ്ങൾ എന്തെല്ലാം?
Answer:
- മനുഷ്യർ ഒരു ജീവിവർഗം എന്ന നിലയിൽ തുല്യരാണ്.
- സമത്വം എന്നതിൽ സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ട്.
- സമത്വമുള്ളിടത്തെ സാഹോദര്യവുമുണ്ടാകൂ.
- ഒരേ ഉദരത്തിൽ നിന്ന് ജനിച്ചവർ ആണല്ലോ സഹോദരങ്ങൾ.
- ഓരോരോ തുള്ളികൾ ചേരുന്നതാണ് പ്രവാഹം. പ്രവാഹത്തിൽ താരതമ്യഭേദങ്ങളില്ല
- അതില്ലാത്തയിടത്തെ സമത്വവും സാഹോദര്യവും ഉണ്ടാ വുകയുള്ളൂ.
![]()
Question 7.
ചില വിരലുകൾ ഹൃദയത്തിൽ തൊടുന്നു. സ്നേഹിക്കപ്പെടുമ്പോഴും പരിഗണിക്കപ്പെടുമ്പോഴും ജീവിതം മനോഹരമാകുന്നു?
Answer:
ഭഗിനി, സോദരി എന്നെല്ലാം ഭിക്ഷു വിളിക്കു ന്നത് മാതംഗിയുടെ ഉള്ളിൽ ജാതിക്കതീതമായ സഹോദര സ്നേഹത്തിന്റെ സുകൃതഹാരങ്ങൾ അർപ്പിക്കുന്നു. ജീവിതം സ്നേഹമാണ്, സ്നേഹിക്കപെടുമ്പോഴും പരിഗ നിക്കപെടുമ്പോഴുമാണ് മനുഷ്യനു ജീവിക്കാനുള്ള ഊർജ്ജം ലഭിക്കുന്നത്. ആരെയും ആശ്രയം ഇല്ലാത്ത, ആരാലും പരിഗണന ഇല്ലാത്ത ഒരാൾക്കു ജീവിതത്തിൽ നിരാശയായിരിക്കും തോന്നുക. ചില തലോടലുകൾ, സാമിപ്യം, സ്പർശനം എല്ലാം ചിലർക്ക് മുന്നോട്ടുള്ള ഊർജ്ജ സ്രോതസ്സുകളായാണ് മാറുക, പരസ്പരം കരുതലും ഹൃദയമുള്ളവരാകുകയും ചെയ്യുക, സ്നേ ഹിയ്ക്കപ്പെടാനും പരിഗണിക്കപ്പെടാനും അർഹത യുള്ളവരാകാൻ നാം പ്രയത്നിക്കേണ്ടതുണ്ട്, സമൂഹ ത്തിന് മാതൃകയും നന്മയുള്ളവരായും മാറുക.
Question 8.
മനുഷ്യരെ മാത്രമല്ല പ്രകൃതിയിലെ സർവചരാചരങ്ങളെയും സഹജീവികളായി കാണാൻ കഴിയണം. അവർക്കിടയിൽ അവരി ലൊരാളായി ജീവിക്കാൻ കഴിയണം. പ്രശാന്തമായ മനസ്സോടെ വിശകലനം ചെയ്യുക.
Answer:
മനുഷ്യർക്കുള്ളത് പോലെ തന്നെ ഈ ഭൂമിയിൽ ജീവി ക്കാൻ എല്ലാ ജീവികൾക്കും അവകാശം ഉണ്ട്, മനുഷ്യ രുടേതു മാത്രമാണ് ഈ പ്രപഞ്ചത്തിലെ എല്ലാം എന്ന് ചിന്തിക്കുന്നത് ഇടുങ്ങിയ സ്വാർത്ഥമായ ചിന്തയാണ്. മനുഷ്യന് ജീവിക്കാൻ അവകാശം ഉള്ളതുപോലെ ചേതന നഷ്ട്ടപെടാത്ത എന്തിനും ജീവിക്കാനും സഹവസിക്കാ നുമുള്ള സ്വാതന്ത്ര്യം ഉണ്ട് അവരിൽ ഒരാളായി നാം അവർക്കിടയിലെ ഒരാളായി ജീവിക്കുമ്പോഴാണ് ഭൂമി പങ്കു വയ്ക്കപ്പെടുന്നത്. മനുഷ്യന് പ്രശാന്തമായ മനസോടെ പാരസ്പര്യത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞു സഹജീവികളോടൊത്തു ജീവിക്കാൻ കഴിയണം അതിന്റെ സാധുതയും സാധ്യതകളും വിശാലമാണ്.
Question 9.
ജീവജാലങ്ങളോടുള്ള നമ്മുടെ സമീപനം മാറേണ്ടതുണ്ടോ? പ്രതികരിക്കുക
Answer:
മലയാള സാഹിത്യത്തിൽ വേറിട്ട എഴുത്തുകൾ കൊണ്ട് വായനക്കാരന്റെ ഹൃദയത്തിൽ ചിന്തകളുടെ മഹാപ്രവാഹം നിറച്ച എഴുത്തകാരനാണ് പ്രഭാവർമ്മ. അദ്ദേഹത്തിന്റെ എഴുത്തുകൾ വായനക്കാരനിൽ വായനക്കൊടുവിൽ സൃഷ്ടിക്കുന്ന ഒരു ബോധ മണ്ഡലമുണ്ട്. അവിടെ കൃതിയും വായനക്കാരനും തമ്മിൽ നടക്കുന്ന ഒരു സംഘർഷം കാണാം ആ സംഘർഷമത ആ കൃതിയുടെ കാതൽ. അത്തരത്തിൽ ഒരു കൃതിയാണ് കിളിക്കൂട്. നാലുവരിയിൽ ഒതുങ്ങിയ ഒരു മുക്തകമാണ് കിളിക്കൂട്. കിളിയെപ്പോൽ ചെറുത്. കിളിക്കൂടുപോൽ ചെറുത്. കിളിയും കിളിക്കൂടും ചെറുതാണെങ്കിലും കിളി പറക്കാനുള്ള ആകാശം വലുതാണ്, അതിരുകൾ ഇല്ലാത്ത അകാശമാണ് കിളിക്കു പ്രപഞ്ചം നൽകിയ കൂട്. ആകാശത്തിൽ പറക്കുന്ന കിളികൾ ജീവിതത്തിൽ മനുഷ്യന് മാതൃകയാണ് വിതയ്ക്കു കയോ കൊയ്യുകയോ ചെയ്യാതെ തന്റെ അതിരുകൾ ഇല്ലാത്ത ആകാശത്തിൽ നാളെയെക്കുറിച്ച് ആകുലതകൾ ഇല്ലാതെ ജീവിക്കുന്നവർ.
മറ്റുള്ളവരുടെ മനോഹരമായ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നവരാണ് മനുഷ്യർ. അതു കൊണ്ടാണല്ലോ ആകാശത്തിൽ സ്വാതന്ത്രരായി പറക്കുന്ന കിളികളെ തങ്ങളുടെ ചെറിയ സന്തോഷത്തിനു വേണ്ടി കൂട്ടിലടക്കുന്നതും, ഇണക്കി വളർത്തുന്നതും, ആ ഇണക്കി വളർത്തൽ ഒരുതരത്തിൽ ഒരു അടിമയാക്കൽ ആണല്ലോ. എല്ലാവരേയും തങ്ങൾക്കു അടിമയാക്കുക എന്നതാണല്ലോ മനുഷ്യന്റെ സ്വാഭാവം.
കിളിക്കു വേണ്ടത് കിളിക്കൂടാണ് എന്ന് നാം കിളിയെയും നമ്മെയും പറഞ്ഞു പറ്റിക്കുന്നു എന്നാണ് കവി പറയുന്നത്. കിളിയെ മാത്രമല്ല നമ്മെയും നാം പറ്റിക്കുന്നു. കിളിയുടെ ആകാശം ചെറുതാണെന്നും എന്നും കിളിക്കു വേണ്ടത് മനുഷ്യ നിർമിതമായ കൂടാണെന്നും. കിളിക്കുള്ളത് ആകാശമാണെന്നും അതിലുറങ്ങാനും അതിൽ പറക്കാനും നാം അടങ്ങുന്ന മനുഷ്യർ ആരെയും അനുവദിക്കാറില്ല എന്നും കവി പറയുന്നു. കവി ഇവിടെ പ്രതിപാദിക്കുന്ന കിളി വ്യംഗ്യമായ അർത്ഥത്തിൽ സ്ത്രീയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവരുടെ ആകാശത്തെയും നാം വീടുകളിൽ കെട്ടിയിടുകയാണല്ലോ ഇവിടെ ബന്ധിയാക്കപ്പെടുന്ന എല്ലാ മനുഷ്യരെയും കവി കിളിയായി കാണുകയാണ്. അടിമത്തത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഉള്ള മോചനമാണ് അനിവാര്യം. പ്രകൃതി സ്വാതന്ത്ര്യത്തിന്റെ ലോകമാണ് വിഭാവനം ചെയ്യുന്നത്.
Question 10.
ഒട്ടേറെ വാങ്മയ ദൃശ്യങ്ങൾകൊണ്ട് സമ്പന്നമാണല്ലോ ‘പുളിമാവ് വെട്ടി’ എന്ന കവിതാഭാഗം അത്തരം ദൃശ്യങ്ങൾ കോർത്തിണക്കി സംഗീത ശില്പമായി അവതരിപ്പിക്കുക.
Answer:
കവിതയുടെ ദൃശ്യാവിഷ്ക്കരണമാണിത്. കുട്ടികളെ ഗ്രൂപ്പു കളാക്കി തിരിച്ച് അവതരിപ്പിക്കുക കവിതയിലെ വാങ്മയ ചിത്രങ്ങളെ ആശയ വ്യക്തത വരുംവിധം വേഷപ്പൊലിമ യോടെയും അനുയോജ്വമായ സംഗീത സന്നിവേശത്തോ ടെയും ദശ്വവൽക്കരിക്കുന്ന രീതിയാണ് സംഗീത ശില്പത്തിൽ സ്വീകരിയ്ക്കുന്നത്. അതാതു കാലത്തെ സാമൂഹിക പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപെടു ന്നതിനും പൊതുജനശ്രദ്ധ പിടിച്ചു പറ്റുന്നതിനും സംഗീത ശില് പങ്ങൾ മികച്ചതാണ് പുളിമാവ് വെട്ടി എന്ന കവിതയിൽ ഒരുക്കിയിരിക്കുന്ന വാങ്മയ ചിത്രങ്ങൾ.
![]()
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)
Question 11.
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു. ഇലകൾക്കൊപ്പം നമ്മളും. പുളിമാവുവെട്ടി ആന ഡോക്ടർ എന്നീ പദങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു. ഇലകൾക്കൊപ്പം ഞങ്ങളും. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അനന്ദകരമായ ബന്ധത്തെ കാണിക്കുകയാണ് ഈ വരികൾ.
മഴ പരിസ്ഥിതിയുടെ ആനന്ദമാണ്. ആ ആനന്ദത്തിൽ പ്രകൃതി സന്തോഷ പൂർവം പങ്കുചേരുന്നതാണ് ഈ നൃത്തം. ഇതിനോടൊപ്പം മനുഷ്യനും പങ്കുചേരുന്നു. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അന്തരീകമായ ബന്ധത്തിന്റെ സന്തോഷ പൂർണമായ രംഗങ്ങളാണ് കവി എവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. മനുഷ്യന്റെ വൈകാരികവും മാനസികവും ബൗദ്ധികവുമായ എല്ലാ ഘടകങ്ങളിലും പ്രകൃതിയുടെ സ്വാധീനം കാണാൻ സാധിക്കും. പലപ്പോഴും മനുഷ്യന്റെ നിലനിൽപ്പിന് അത് അനിവാര്യമാണ് താനും.
Question 12.
സാറാജോസഫിന്റെ ‘അലാഹയുടെ പെണ്മക്കൾ’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഒരു ആമുഖകുറിപ്പ് തയ്യാറാക്കുക.
Answer:
നഗരത്തിന്റെ ഒരുപാടുള്ളിൽ നഗരത്തിൽ നിന്നകന്നു നിൽക്കുന്ന ഒരു നഗരത്തിന്റെ കുപ്പ തൊട്ടിയാകുന്ന ഇടമാണ് കോക്കാഞ്ചിറ. കോക്കാഞ്ചിറ എന്ന ഗ്രാമത്തിന്റെ നെടുവീർപ്പുകളാണ് അലാഹയുടെ പെണ്മക്കൾ എന്ന പുസ്തകത്തിലൂടെ സംവദിക്കപ്പെടുന്നത്. നഗരത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് കോക്കാം ചിറയിൽ ഉള്ളത്. നഗരത്തിലെ മാലിന്യ കൂമ്പാ രങ്ങൾ അടിഞ്ഞുകൂടുന്നിടമാണ് കോക്കാം ചിറ. നഗര ത്തിലെ കക്കൂസ് മാലിന്യങ്ങൾക്കിടയിലാണ് കൊക്കാം ചിറയിലെ തലമുറകൾ വളരുന്നത്.
നഗരം എത്രതന്നെ പരിഷ് കൃതമായാലും കൊക്കാം ചിറയിലെ ആളുകളി ലേക്ക് ആ പരിഷ്ക്കാരങ്ങൾ സമൂഹത്തിലെ ഉന്നതർ എന്നവകാശപ്പെടുന്നവർ കടത്തി വിട്ടിരുന്നില്ല. പാർശ്വ വൽക്കരിക്കപ്പെട്ട അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങ ളുടെ ജീവിത സ്വപ്നങ്ങളും അവർ ഉത്തരവാദി അല്ലാതി രിന്നിട്ടുകൂടി അവർ വഹിക്കുന്ന മാലിന്യങ്ങളുടെ മണം പേറിയ ജീവിതത്തിലൂടെ സമൂഹത്തിന്റെ മാറ്റി നിർത്തൽ മനോഭാവത്തെ പച്ചയായി അവതരിപ്പിക്കുകയാണ് സാറജോസഫ്.
Question 13.
സമാസം എന്നാൽ എന്ത്?
Answer:
ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടു ത്തുന്ന പ്രക്രിയയാണ് സമാസം ഇങ്ങനെ രൂപപ്പെട്ട പദത്തിന് സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തര പദം എന്നും വിളിക്കും. സമസ് ത പ ദ ത്ത പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു. ഘടക പദങ്ങളുടെ അർത്ഥത്തിനപ്പുറം പുതിയ അർത്ഥവിശേഷങ്ങൾ സമസ്തപദം ഉല്പാദിപ്പി ക്കുന്നു. ആവശ്യാനുസാരമുള്ള പുതിയ സമസ്തപദങ്ങ ളുടെ രൂപവത്കരണം ഭാഷയെ പുതുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.
Question 14.
അധ്വാനവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ 4 എണ്ണം എഴുതുക.
Answer:
വേണമെങ്കിൽ ചക്ക വേരിലും
കായ്ക്കും മണ്ണിൽ പൊന്നു വിളയുക
സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കാപത്തു തിന്നാം.
എല്ലുമുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം.
Question 15.
തരിശ് നിലങ്ങളിലേക്കു വരുന്ന തൊഴിലാളികളേയേയും കരിമുകിലുകളെയും കവി അവതരിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശകലനം ചെയ്യുക?
Answer:
- തരിശ് നിലങ്ങളിലേക്കു വരുന്നു
- കരിമുകിൽ പോലെ വേലക്കാർ,
- എരിയും വേനലിലറുതിയിലണയും
- കരിമുകിൽ പോലെ വേലക്കാർ
നാളുകളായി മഴ കിട്ടാതെ ദാഹിച്ചു വിയർക്കുന്ന തരിശു നിലങ്ങളിലേക്കു പ്രതീക്ഷയുടെ കുടിനീരുമായി കടന്നു വരുന്ന കരിമുകിലിനോടാണ് വേലക്കാരെ കവി ഉപമിച്ചിരിക്കുന്നത് വേനലിലും മഴയിലും ജീവിതം മുഴുവൻ അധ്വാനത്തിന്റെ ഭാരവുമായി ഉറച്ച ചുവടു കളോടെ മുന്നേറുന്ന ഇവരുടെ ശരീരവും കരിമുകിൽ പോലെ കരുത്തുള്ളതും കറുത്ത നിറത്തോട് കൂടിയതു മാണ് എന്ന് കവി പറയുന്നു. കരിമുകിലിന്റെയും ഭൂമി യുടെ കാവൽക്കാരായ വേലക്കാരുടെയും കണ്ണിൽ കരു ത്തിന്റെ മിന്നൽ പിണരുകളാണ്. എന്നാൽ ഇരുവരു ടെയും മനസ്സിൽ നിറയുന്നത് തെളിനീരിന്റെ കുളിരുക ളാണ് എന്നാണ് കവി പറയുന്നത്
![]()
16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്ത് കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)
Question 16.
അധ്വാനവർഗത്തിന്റെ ജീവിതാവസ്ഥയും അധ്വാനത്തോടുള്ള മനോഭാവവും ആവിഷ്കരിക്കുന്ന കവിതയാണ് ‘തരിശ്ശ് നിലങ്ങളി ലേക്ക് ‘ കവിതയിൽ നിന്ന് സൂചനകൾ കണ്ടെത്തി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
അധ്വാനവർഗ്ഗത്തിന്റെ നോവും കരളുറപ്പും ആത്മ വിശ്വാ സവും പങ്കു വെയ്ക്കുന്ന കവിതയാണ് ശ്രീ തിരുനെല്ലൂർ കരുണാകരന്റെ തരിശുനിലങ്ങളിക്ക് എന്ന കവിത അധ്വാനിക്കുന്നവരുടെ ജീവിതത്തിന്റെ നോവും തേങ്ങലും ഗദ്ഗദങ്ങളായി നിഴലിക്കുന്നു എങ്കിലും അധ്വാനത്തോട് അവർ പുലർത്തുന്ന നീതിയും നൈതികതയുമാണ് ഈ പാഠഭാഗം ഉടനീളം കാണുന്നത്. അധ്വാനിക്കുന്നവർ മുഴു പട്ടിണിയോട് മല്ലിടുന്നവരാണ്. കാരിരുമ്പിന്റെ കരുത്താണ് അവരുടെ ഉരുക്കു കൈയ്യുകൾക്കും ജീവിത പ്രാരാബ്ദ ത്തോട് മല്ലിടുന്ന മനസിനും എന്ന് കവി പറയുന്നു. അവരുടെ വരവ് തന്നെ കരിമുകിലിനെ പോലെയാണ ന്നാണ് കവി പറയുന്നത്. തരിശ്ശ് നിലത്തിനു കാർമുകിൽ പ്രതീക്ഷയാണല്ലോ.
അതുപോലെ തന്നെയാണ് ഊഷര ഭൂമിക്കും കാർമുകിലിന്റെ വരവു പ്രതീക്ഷയുടെ പുതു നാമ്പുകൾ ആണ്. വേലക്കാരും കാർമുകിലും അവരുടെ ജീവിതം എത്ര തന്നെ ദുസ്സഹമാണെങ്കിലും അവരുടെ ഓരോ ചുവടുകളുടെയും ഉറപ്പ് മുന്നിൽ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം തോൽപ്പിക്കുന്ന തരത്തിലുള്ള താണ്. ജീവിതത്തിനു മുന്നിലെ പ്രതിബന്ധങ്ങളിൽ പകച്ചുനിൽക്കുന്നവർക്ക് ഒരു ഊർജ്ജമാണിക്കവിത.
എന്തുകൊണ്ടെന്നാൽ ജീവിതത്തിന്റെ ഏതു മേഖലകളിലും അധ്വാനം അത്രമേൽ മഹത്തരവും അനിവാര്യവുമാണ് അതുപോലെ അവരുടെ തെളിനീർ പോലെ തെളിഞ്ഞ മനസ്സും. കയ്യിൽ ഏഴഴകായി വിരിഞ്ഞു നിൽക്കുന്ന വിത്തുകളും ഇടിവാളുകൾ പോലെ ശക്തമാണ് എന്നും കവി പറയുന്നു. പ്രതിബന്ധങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി പോയകാലത്തിനെ എല്ലാം തള്ളിക്കളഞ്ഞു പുതുമയുടെ പ്രതീക്ഷകളോടെയാണ് അവർ വരുന്നത് എന്ന് കവിതയുടെ രണ്ടാം ഭാഗത്തു കവി വ്യക്തമാക്കുന്നുണ്ട്. അതുപോലെ തന്നെ ഋതുക്കൾ പലതും മാറിവന്നിട്ടും തെല്ലും തന്നെ ഉടയാത്ത ഭൂമിയുടെ സൗന്ദര്യം നിറഞ്ഞ താഴ്വരകൾ കവി കാണിച്ചു തരുന്നതിനോടൊപ്പം മുതലാളിത്തത്തിന്റെ കയ്യിൽ അമർന്നു വന്ധ്യയായി മാറിയ ഭൂമിയെയും കവി കാണിക്കുന്നുണ്ട്.
ഇടിവെട്ടീടും വണ്ണം ഉറപ്പുള്ള ചുവടുകളുമായി കടന്നു വരുന്ന നാളെയുടെ പ്രതീക്ഷകളാണ് തൊഴിലാളികൾ എന്നാണ് നാം ഇവിടെ മനസിലാക്കേണ്ടത്. ഭൂമി ഇവരുടെ ബലിഷ്ഠമായ കൈകളിൽ അമരാൻ കൊതിക്കുന്ന ഭൂമിയെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ജീവിതമാകുന്ന അറുതിയോട് അംഗം വെട്ടുന്ന മനുഷ്യരാണ് തൊഴിലാളികൾ, അവരുടെ മുന്നിൽ എല്ലാം ജീവിതത്തിനുള്ള വഴിവെട്ടലു കളാണ്. നൈമിഷികമായ നേരം കൊണ്ടുതന്നെ കരിങ്കൽ പ്പാറകൾ പോലും തുരയ്ക്കുന്നവർ ആണ് തൊഴിലാളികൾ. അവർക്കു മണ്ണിൽ പണിയെടുക്കുക എന്നത് നിസാരമാണ്. ജീവിതത്തിനോടും അധ്വാനത്തിനോടും അവർക്കു ഒരേ മനോഭാവം തന്നെയാണ് ഉള്ളത് എന്ന് ഈ വരികളിൽ കാണാൻ കഴിയും എന്തുകൊണ്ടെന്നാൽ അവർക്കു ജീവിതം തന്നെയാണ് അധ്വാനം .
Question 17.
എന്റെ ജീവിതം എത്രത്തോളം എന്റെ കൈയിലല്ല എന്ന സത്യം ഗാഢമായി നൊന്തറിഞ്ഞ നിമിഷമായിരുന്നു അത്. പ്രവൃത്തി ദിവ സങ്ങളിലെ ഇരുപത്തിനാലിൽ കവിയുന്ന മണിക്കൂറുകൾ എല്ലാം ഞായറാഴ്ചത്തേക്കാണ് ഞാൻ നീക്കിവെക്കാറുള്ളത്. തന്നിരി ക്കുന്ന സൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും സമകാലിക തൊഴിൽമേഖലയിലെ പ്രശ്നങ്ങളും വിശകലനം ചെയ്തു മാന സികോല്ലാസം പകരുന്നവയാകണം തൊഴിലിടങ്ങൾ എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക?
Answer:
ജീവിക്കാൻ മനുഷ്യന് തൊഴിൽ അനിവാര്യമാണ്. തൊഴിൽ ഇല്ലാതെയോ സാമ്പത്തികമില്ലാതെയോ ജീവിതം മുന്നോട്ട് പോകുന്നത് സാധ്യമായ കാര്യമല്ല. ജീവിത ത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ആവശ്യമാണ് വ്യക്തിഗതമായ വളർച്ചയ്ക്കും മാനസിക വികസന ത്തിനും തൊഴിൽ കൂടിയേ തീരു. എന്നാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്ന താ യിരിക്കണം നമ്മുടെ തൊഴിലിടങ്ങൾ. ജീവിതം കൂടുതൽ സംഘർഷ പൂർണ്ണമാക്കുന്നതായിരിക്കരുത് തൊഴിലിട ങ്ങൾ. ക്ഷണിക മാത്രമായ മനുഷ്യജീവിതം തന്റെ ചുറ്റുവട്ടത്തോട് ചേർന്നിരുന്നു സന്തോഷിക്കാനുള്ളതാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു നമ്മൾ കടന്നു പോകുമ്പോൾ നമ്മോടൊപ്പം നമ്മുടെ ചുറ്റുമുള്ളവർ കൂടിയാണ് സംഘർഷത്തിലാകുന്നത് കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം എന്ന് നാം കേട്ടിട്ടുണ്ടല്ലോ അപ്പോൾ തീർച്ചയായും മനുഷ്യർക്കു കൂടിച്ചേരലുകൾ അനിവാര്യമാണ്.
മനുഷ്യ സംസ്കാരത്തിന്റെ ചരിത്രം തന്നെ ഒന്ന് പരിശോധിച്ചു നോക്കു കൂട്ടത്തോടെ ജീവിച്ചു ഒരുമിച്ചു പങ്കുവെച്ചും കൂട്ടമായി ആഘോഷിച്ചുമാണ് അവർ ഒരു സംസ്ക്കാരം കെട്ടിപ്പടുത്തത്. അതിന്റെ തുടർച്ചയിലാണ് നാം എല്ലാവരും കണ്ണിചേർന്നത്. അതു കൊണ്ടുതന്നെ ആണ് മനുഷ്യന് ഒറ്റപെടലുകളോട് താല്പര്യമില്ലാത്തതും ഒറ്റപെടലുകൾ അതിജീവിക്കാൻ മറ്റു മനുഷ്യരെ പോലെ സാധ്യമാവാത്തതും. അതുകൊണ്ടു തന്നെ മനുഷ്യനു കൂട്ടുചേരലും ഒന്നിച്ചിരിക്കലും അവന്റെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും സന്തോഷമായ ജീവിത അന്തരീക്ഷത്തിനും അ നി വാര്യമാണ്. വ്യവസായ വിപ്ലവത്തോടനുബന്ധിച്ചു ലോക തൊഴിലാളികൾ “എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം” എന്ന റോബർട്ട് ഓവന്റെ മഹത്തായ മുദ്രാവാക്യം ഉന്നയിച്ചായിരുന്നു സമരം ചെയ്തിരുന്നത്. ഇത് ഒരു മനുഷ്യന് വേണ്ട അടിസ്ഥാന ആവശ്വമാണ്.
എന്തു കൊണ്ടെന്നാൽ മനുഷ്യന്റെ ആരോഗ്വവും അവന്റെ മാനസിക നിലയും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. മനുഷ്യന്റെ ഒന്നിച്ചിരിക്കൽ നേരങ്ങൾ, വിനോദങ്ങൾ എന്നിവ അവന്റെ സ്വാതന്ത്ര്യമാണ്. ലോക മിത്രയും പുരോഗമിച്ചിട്ടും സ്വന്തം ജീവിതം മറന്നു തിരക്കുകൾക്ക് പിന്നാലെ മാത്രം പായുന്നവർ തിരിച്ചറിയുക നമുക്ക് ചുറ്റുമുള്ളവരെ കൂടി നാം പരിഗണിക്കണം. തൊഴിലി ടങ്ങൾ സന്തോഷപൂർണവും സമാധാനപൂർണവും ആയാൽ കുടുംബത്തിനോടും സൗഹൃദങ്ങളോടും ചേർ ന്നിരിക്കാൻ നമുക്ക് സമയം കണ്ടെത്താൻ സാധിക്കും.
![]()
Question 18.
സമകാലിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ വിശകലനം ചെയ്തു തൊഴിൽരംഗത്തെ പ്രതിസന്ധികളും അതിജീവനവും എന്ന വിഷയത്തിൽ ലഘുലേഖനം തയ്യാറാക്കുക.
Answer:
തൊഴിൽ ഒരു അതിജീവനമാർഗമാണ്. മനുഷ്യന് അവന്റെ ജീവിതത്തിലെ പലതരം അസന്തുലിതാവസ്ഥയോടും തുലനം ചെയ്തു മുന്നോട്ട് പോകാൻ തൊഴിൽ അനി വാര്യമാണ്. ഇന്ന് സമൂഹത്തിൽ പലതരം തൊഴിലുകൾ നില വിലുണ്ട്. ഏതു മേഖലയിലും സ്വതന്ത്രമായി ജീവിതമാർഗ്ഗം കണ്ടെത്താനുള്ള അവകാശം ഇന്ന് നമ്മുടെ ലോകത്തു കാണാം. തൊഴിൽ മേഖലയിൽ ധാരാളം മാറ്റങ്ങൾ ഇന്ന് കാണാൻ സാധിക്കും. പഴയ കാലത്തു തൊഴിൽ മേഖലയിൽ അനുഭവിച്ചിരുന്ന അസ്വാതന്ത്ര്യങ്ങൾക്കെല്ലാം ഒരു പരിധി വരെ ഇന്ന് മാറ്റം വന്നിട്ടുണ്ട്. തൊഴിൽ രംഗത്തു നിലവിലിരുന്ന ലിംഗ വിവേചനത്തിനും അടിസ്ഥാന കൂലി നിർണയത്തിനും മറ്റും വ്യാപകമായ മാറ്റമാണ് ഉളളത്. പണ്ടുകാലത്ത് നിലനിന്നിരുന്ന തൊഴിൽ നിയമങ്ങളിൽ നിന്നും ഈ കാലത്തു ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
തുല്യ ജോലിക്കു തുല്യ വേതനം, സ്ത്രീകൾക്ക് പ്രത്യക പരിഗണന, വിശ്രമ മുറികൾ തുടങ്ങി മനസ്സിനും ശരീര ത്തിനും സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിനും തൊഴിൽ അനുകൂല മനോഭാവങ്ങൾ ഉണ്ടാകുന്ന തിനും തൊഴിലിടങ്ങൾ പാടെ മാറ്റം വന്നിരിക്കുന്നു. നമ്മുടെ മനോഭാവമാണ് ഓരോ തൊഴിലിലും ശോഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത്. കേവലം പണം എന്നതിനുപരി തൊഴിലിടം തന്റെ വ്യക്തിത്വ വൈകാരിക സാമൂഹിക വികസനത്തിനുള്ള ഇടം കൂടിയായി മാറേണ്ടതുണ്ട് അപ്പോൾ നാം അറിയാതെ തന്നെ അതിനായി പ്രവർത്തിക്കുകയും അതിൽ പ്രശോഭിക്കാനുള്ള സാദ്ധ്യതകൾ തുറന്നു വരു കയും ചെയ്യും. എന്നാൽ കാലം എത്ര പുരോഗമിച്ചിട്ടും നിയമങ്ങൾക്കൊക്കെ മാറ്റം വന്നിട്ടും ചില തൊഴിൽ മേഖല കളിൽ എല്ലാം ഇപ്പോളും അനിയന്ത്രിതമായ ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യക്തികൾക്ക് തൊഴിലിടങ്ങളിൽ സ്വാതന്ത്ര്യം വേണം.
മാനസികമായോ ശാരീരികമായോ ഉള്ള അതിക്രമങ്ങൾ ഒഴിവാക്കുകയും തികച്ചും ഓരോ വ്യക്തിയെയും ബഹു മാനിക്കുകയും സ്വയം ആത്മാഭിമാനം വർധിക്കാനുള്ള ഇടമാവുകയും വേണം തൊഴിലിടങ്ങൾ. പണ്ടുകാലത്ത് മിക്ക ആൾക്കാരും കുലത്തൊഴിലുകളെയാണ് ആശ്രയിച്ചി രുന്നത്. മൺപാത്ര നിർമാണം, കയർ മേഖല, തെങ്ങുകയറ്റം, ആഭരണ നിർമാണം, പായ നെയ്ത്തു, കൃഷി തുടങ്ങി. പാരമ്പര്യമായി കൈമാറി വന്ന തൊഴിലുകളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പരിധി വരെ പാരമ്പര്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. മികച്ച സാമൂഹിക ജീവിത നിലവാരം. മികച്ച വരുമാനം എന്നിവ മുന്നിൽ കണ്ടു കൊണ്ടാണ് പാരമ്പര്യ തൊഴിലിടങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് സംഭവിക്കുന്നത്.
സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുളള നമ്മുടെ തൊഴിൽ മേഖല ഒന്നു ചിന്തിച്ചു നോക്കുക. അർഹമായ കൂലിയോ, തൊഴി ലളികൾക്കു മാന്യമായ പെരുമാറ്റമോ ഒന്നും തന്നെ ലഭിച്ചിരു ന്നില്ല. അടിമ ഉടമ സമ്പ്രദായമാണ് നിലനിന്നിരുന്നത്. അതിൽ നിന്നെല്ലാം ഇത്രയും പുരോഗതി പ്രാപിച്ചത് ഒരുപാട് തൊഴിലാളികൾ നിരവധി ത്യാഗം സഹിച്ചും തൊഴിലാളി സംഘടനകളുടെ പ്രവർത്തന ഫലമായുമാണ്. എല്ലാക്കാ ലത്തും തൊഴിൽ മേഖലകൾ പ്രതി സന്ധികൾ നേരിട്ടിട്ടുണ്ട് അതിനെ എല്ലാം അതിജീവിച്ചാണ് നാം ഇത്രയും സാമ്പ ത്തികവും സാമൂഹികവുമായ പുരോഗതികൾ കെ വരിച്ചത്. തൊഴിലിടങ്ങൾ വീണ്ടും പരിവർത്തനപെടുകയും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുകയും വേണം. തൊഴി ലാളികൾക്ക് തൊഴിലെന്നത് ജീവനോപാധി എന്നതിലുപരി ആ വ്യക്തിത്വ വികാസങ്ങൾക്കുള്ള ഇടം കൂടി ആയിത്തീരാൻ കഴിയണം.