Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 3 (Kerala Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

Max Score: 40
Time : 1½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)

Question 1.
വിഗ്രഹിച്ചെഴുതുക

  • കായലോരം
  • കൈകാലുകൾ

Answer:
കായലിന്റെ ഓരം
കൈയും കാലും

Question 2.
“ഈ ചെറിയ കൃതിയുടെ ഗഹനത സുശിക്ഷിതമായ വായനക്കാരെ എന്നും വശീകരിച്ചു കൊണ്ടിരിക്കും” ആരുടെ വാക്കുക ളാണ് ?

  • എം. കെ. സാനു
  • എൻ. വി. കൃഷ്ണവാര്യർ
  • ഡോ. എസ്. ശാരദക്കുട്ടി
  • പ്രഭാവർമ്മ

Answer:
എം. കെ. സാനു

Question 3.
“ആന ഡോക്ടർ” എന്ന നോവൽ എഴുതിയതാര്?

  • ജയമോഹൻ
  • സാറാജോസഫ്
  • കല്ലേൻപൊക്കുടൻ
  • കമലാസുരയ്യ

Answer:
ജയമോഹൻ

Question 4.
അർത്ഥമെഴുതുക

  • മസറ
  • അർബാബ്
  • പ്രഭാപൂരം
  • നിർദാക്ഷിണ്യം

Answer:

  • മസറ – ആടുകളുടെ കിടപ്പാടം
  • പ്രഭാപൂരം – വെളിച്ചം നിറഞ്ഞത്
  • അർബാബ് – യജമാനന്റെ മുതലാളി
  • നിർദാക്ഷിണ്യം – ദയ ഇല്ലാതെ

Question 5.
പുഞ്ചിരിഹാ കുലീനമാം കള്ളം
നെഞ്ചുകീറി ഞാൻ നേരിനെ കാട്ടാം
എന്ന് ഉദ്ഘോഷിച്ച കവി ആരാണ്?
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ

Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
നിലത്തിട്ടു വലിച്ച് നെടുമ്പുരയിലേക്ക് മൊയന്മതാലിക്കാക്കയെ കൊണ്ടുപോയി. ഓലമടൽ വലിച്ചു കൊണ്ടും പോവും പോലെ അടിവരയിട്ട പ്രയോഗത്തിന്റെ അർത്ഥവ്യാപ്തി കണ്ടെത്തിയെഴുതുക.
Answer:
മാനസികമായി വെല്ലുവിളികൾ അനുഭവിക്കുന്നവരോ ടുള്ള സമൂഹത്തിന്റെ മനോഭാവം.
ഓലമടൽ വലിച്ചു കൊണ്ടുപോകും പോലെ മനുഷ്യരെ വലിച്ചുകൊണ്ടുപോകുന്നതിലെ മനുഷ്യരെ വലിച്ചുകൊ ണ്ടുപോകുന്നതിലെ ക്രൂരത.

Question 7.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കി എഴുതുക.
നഷ്ടപ്പെട്ടുപോയതെല്ലാം പിന്നീടു വാശിയോടെ നേടിയെടുക്കാനെയെങ്കിലും ആ പതനകാലം സമ്പത്തിന്റെ വ്യർത്ഥത ഞങ്ങളെ ബോധ്യപ്പെടുത്തിത്തന്നു.
Answer:
നഷ്ടപ്പെട്ടു പോയതെല്ലാം പിന്നീട് വാശിയോടെ നേടി യെടുക്കാനായി.
എങ്കിലും ആ പതനകാലം സമ്പത്തിന്റെ വ്യർത്ഥത ഞങ്ങളെ ബോധ്യപ്പെടുത്തുന്നു.

Question 8.
“പാടിയിരുന്ന പഴങ്കഥപ്പാട്ടുകൾ
പാൽക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം”
ഈ വരികളിൽ തെളിയുന്ന പണ്ടത്തെപ്പാട്ടുകളുടെ പ്രത്യേകതകൾ എന്തെല്ലാം?
Answer:
ഈണം, താളഭംഗി
നിരക്ഷകർക്കുപോലും ആസ്വദിക്കാവുന്നതാണ്
ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)

Question 9.
ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം രേഖപ്പെടുത്തുന്ന സിനിമയാണ് യുഗപുരുഷൻ, നിരൂപണം തയ്യാറാക്കുക.
Answer:
ശ്രീനാരായണ ഗുരുവിന്റെ ജീവിതരേഖ ചിത്രീകരിക്കുന്ന സിനിമയാണ് യുഗപുരുഷൻ. തലൈ വാസൽ വിജയ് ആണ് ഇതിൽ ശ്രീനാരായണഗുരുവായി അഭിനയിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിനോട് വളരെ അധികം സാമ്യമുള്ള രീതിയിലാണ് അദ്ദേഹത്തിന്റെ ചലനങ്ങൾ എല്ലാം തന്നെ. ശ്രീ നാരായാണഗുരുവിനെ നേരിൽ കണ്ടുകൊണ്ട് അദ്ദേഹ ത്തിന്റെ കാലത്തിലേക്ക് പോകുന്ന തരത്തിലുള്ള അനുഭവം നമ്മളിൽ സൃഷ്ടിക്കാൻ ഈ അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പൂർവികർ ജീവിതത്തിൽ അനുഭവിച്ചു പോന്ന അനുഭവങ്ങളുടെ തീവ്രതയും, സ്വാതന്ത്ര്യമില്ലായ്മയും എല്ലാം നമുക്ക് ഈ സിനിമയിലൂടെ മനസിലാക്കാൻ കഴിയും. അദ്ദേഹത്തിന്റെ സമകാലീനനായ കുമാര നാശാനും, അദ്ദേഹത്തിന്റെ കൃതികളുടെ മൂല്യങ്ങളും എല്ലാം ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്.

Question 10.
“എന്റെ അമ്മയല്ല”. പാൽക്കാരൻ പറഞ്ഞു. “എന്റെ അമ്മയാണെങ്കിൽ ഈ വയ്യാത്ത കാലത്തു പച്ചക്കറി വാങ്ങാൻ ഞാനവരെ പുറത്തേക്കയക്കുകയില്ല. ഇവരെ ഞാനിന്ന് ആദ്യം കാണുകയാണ്.
പാൽക്കാരൻ ബോലാറാമിന്റെ വാക്കിലും പ്രവൃത്തിയിലും തെളിയുന്ന മനോഭാവം വിശകലനം ചെയ്യുക.?
Answer:
നന്മ വറ്റാത്ത ചിലതെങ്കിലും നമ്മുടെ ലോകത്തു പ്രകൃതി അവശേഷിപ്പിച്ചിട്ടുണ്ടാകും എന്ന് പറയും പോലെയാണ് ബോലേറാം. ഭൂമിയിലെ സ്നേഹത്തിന്റെയും നന്മയുടെയും ഉറവ വറ്റാത്ത മനുഷ്യർക്കുദാഹരണം ആകുകയാണ് ബോലേറാം. തന്റെ അമ്മയായിരുന്നു എങ്കിൽ ഈ പ്രായത്തിൽ താൻ ഇങ്ങനെ വിടുകയില്ലായിരുന്നു എന്ന് പറയുന്നതിൽ അവശേഷിക്കുന്ന സ്നേഹവും പരിഗണന യുമാണ് നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിക്കും വേണ്ടത്. ഇനി വരുന്ന തലമുറയ്ക്കു പകരേണ്ടതും ഈ ആശയമാണ് എന്ന് എഴുത്തുകാരി ആഗ്രഹിക്കുന്നുണ്ട്. സ്നേഹം ഒരു അതിജീവനം ആണ്, അതിജീവനത്തിന്റെ മാർഗമാണ് സ്നേഹം, കരുതൽ ഇതെല്ലം വറ്റിയ ലോകം മരുഭൂമിക്ക് തുല്യമാണ്.

Question 11.
“അമ്മയെ മക്കളുടെ അടുത്താക്കിയിട്ടേ ഞാൻ മടങ്ങുകയുള്ളു” ‘അതൊന്നും വേണ്ടാ, മകനേ, വൃദ്ധ പറഞ്ഞു. വെറുതേ കുട്ടികൾ പേടിക്കും. വേദന മാറി, ഞാൻ തന്നെ പൊയ്ക്കൊള്ളാം അമ്മയുടെ എന്തെല്ലാം സവിശേഷതകളാണ് ഈ സംഭാഷണത്തിൽ തെളിയുന്നത് ?
Answer:
മക്കളെ കുറ്റപ്പെടുത്താതിരിക്കാനുള്ള കരുതൽ മക്കളോ ടുള്ള വാത്സല്യം.
തന്റെ കൂടെ മക്കൾ ഇല്ല എന്നും തന്റെ മക്കൾ തന്നെ തനി ച്ചാക്കി പോയിരിക്കുന്നു എന്നും തന്റെ ജീവിതാവസ്ഥ ഇതാ ണെന്നും മറ്റുള്ളവർ തിരിച്ചറിയാതരിക്കാനും ആണ് അമ്മ ശ്രമിക്കുന്നത്.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

Question 12.
സുകൃതഹാരങ്ങൾ എന്ന ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
Answer:
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയോടുള്ള സവിശേഷ പ്രതികരണമാണ് കുമാ രാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി. അതിൽ നിന്നെ ടുത്തതാണ് . സുകൃതഹാരങ്ങൾ” എന്ന ഈ കാവ്യഭാഗം. ജാതിചിന്തയ്ക്കെതിരെയുള്ള പ്രവൃത്തിയാണ് മാതംഗി എന്ന ചണ്ഡാലപ്പെണ്ണിന് സുകൃതം നൽകുന്നത്. തണ്ണീർതുള്ളി കൾ കൊണ്ട് ആനന്ദഭിക്ഷുവിന്റെ ദാഹം തണുപ്പിച്ച മാതംഗി യുടെ കാരുണ്യപൂർണമായ പ്രവൃത്തി അവളെ പുണ്യശാലി നിയാക്കി ആനന്ദഭിക്ഷു ധൈര്യവും ആത്മവിശ്വാസവും സാമൂഹികബോധവും പകർന്നപ്പോൾ ജാതിവെറിയുടെ വരണ്ട ഭൂമിയെ മാതംഗി ജലത്താൽ ഉർവരമാക്കി.

സ്ത്രീയെന്ന നിലയിലും അടിസ്ഥാനവർഗ ജനങ്ങളുടെ പ്രതിനിധി എന്ന നിലയിലും അവൾ പകർന്നു കൊടുത്ത നീർതുള്ളികൾ സാമൂഹിക പരിവർത്തനത്തിന്റെ രൂപമായി മാറുന്നു. പുണ്യശാലിനിയായ അവളുടെ ആത്മാവിൽ അന്ത മില്ലാത്ത സദ്പ്രവൃത്തിയുടെ ഹാരങ്ങൾ കവി അർപ്പിക്കുന്ന ഈ കാവ്യഭാഗത്തിനു സുകൃതഹാരങ്ങൾ എന്ന പേര് തികച്ചും ഉചിതമാണ്.

Question 13.
“പുറത്തുനിന്ന് വെള്ളച്ചാട്ടം പോലെ തണുത്ത കാറ്റ് അകത്തേക്ക് വന്നു. ഇരുട്ട് വലിയ തിരശ്ശീല പോലെ തൂങ്ങികിടന്നു. പുറത്തി റങ്ങിയപ്പോൾ ഞാൻ നക്ഷത്രങ്ങളെ കണ്ടു കറുത്ത തിരശ്ശീലയിലെ സുഷിരങ്ങൾ ഇത്തരം പ്രയോഗങ്ങളാണ് ഗദ്യഭാഷയെ കൂടുതൽ ആകർഷകമാക്കുന്നത്. പാഠഭാഗത്തിലെ മറ്റു സന്ദർഭങ്ങൾ കൂടി കണ്ടെത്തി അവ നോവൽ ഭാഗത്തിന് എങ്ങനെ ഭംഗി നൽകുന്നു എന്ന് ചർച്ച ചെയ്യുക.
Answer:
വായനക്കാരന്റെ ഹൃദയത്തെ തൊടുന്നതാവണം ഓരോ സാഹിത്യ രചനകളും, കവിതയായാലും, കഥയായാലും, മറ്റേതു തരം രചനകൾ ആയാലും അത് സംവദിക്കാൻ ഉദ്ദേശിക്കുന്ന അതെ അർത്ഥവും ആവേശവും വായനക്കാരനിൽ അവശേഷിക്കുമ്പോൾ മാത്രമാണ് ആ രചനകൊണ്ട് എഴുത്തുകാരൻ ഉദ്ദേശിച്ച പൂർണത കൈവരികയുള്ളു.

വായനക്കൊടുവിലും വായിച്ച ഹൃദയത്തിൽ നിന്ന് വർണ്ണനകളുടെയും ഉപമയുടെയും കുത്തൊഴുക്കുണ്ടാകണം. അത്തരത്തിൽ വാക്യാർത്ഥങ്ങൾ കൊണ്ട് മനോഹരമാക്കിയ കൃതിയാണിതും. കാടിന്റെ മനോഹാരിതയും, കൂരിരുട്ടിന്റെ ചന്തവും, ആനയുടെയും ഡോക്ടറുടേയും സംവേദനങ്ങളും മനോഹരമായ ഭാഷയിൽ ആലേഖനം ചെയ്തിട്ടുണ്ട് കഥാകാരൻ. പുറത്തു നിന്നും വെള്ളച്ചാട്ടം പോലെ തണുപ്പ് അകത്തേക്ക് വന്നു എന്നതിൽ തണുപ്പിന്റെ തീവ്രതയും തുടർച്ചയുമാണ് കാണുന്നത്.

വെള്ളചാട്ടം ഒരു ശക്തിയാണല്ലോ അത്രമേൽ തീവ്രമായ തണുപ്പ് എന്നാണ് ഈ പദംകൊണ്ട് അർത്ഥമാക്കുന്നത്, ഇരു ട്ടിനെ തിരശീല പോലെയാണ് ഉപമിക്കുന്നത്. തിരശീലക്കു കനം ഇല്ല, നേരിയതാണ്. അതു കൊണ്ടാണല്ലോ ആനയുടെ നേരിയ നിഴലനക്കങ്ങൾ പോലും അവർക്കു മനസിലായതും ഇരുട്ടിന്റെ തീവ്രതയെ നിസാരമായി നിസ്സാരവൽക്കരി ക്കുകയാണിവിടെ. ആകാശത്തിലെ നക്ഷത്രങ്ങളെ സുഷിരങ്ങൾ ആയാണ് കഥാകാരൻ കാണുന്നത്, അങ്ങനെ വാക്കുകൾ കൊണ്ട് വരച്ചിട്ട മനോഹര ചിത്രങ്ങളാണ് ഈ കഥ. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേർ ക്കാഴ്ചകളാണ് വായനക്കാരനിൽ ഈ ഗദ്യഭാഗം സൃഷ്ടിക്കുന്നത്.

Question 14.
മലയാള സാഹിത്യത്തിലെ ഹാസ്യനായകൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കൃതി പുലർത്തുന്ന ആശയം ആന ഡോക്ടർ എന്ന കൃതിയോട് ചേർത്തുവായിക്കാൻ കഴിയുന്നതാണ്. വായിച്ചു കുറിപ്പ് തയ്യാറാക്കുക.
Answer:
ആന ഡോകൾ മലയാളികളുടെ വായനാനുഭവത്തിൽ നിറച്ചത് പാരസ്പര്വത്തിന്റെ പൊരുളുകളാണ്. പരിസ്ഥിതി യോടും അതിലെ ജീവജാലങ്ങളോടും നീതി പുലർത്തി അവരുടെ അവകാശങ്ങൾക്കു വേണ്ടി കൂടി ശബ്ദിച്ച സാഹിത്യകാരനാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ തങ്ങൾ പുതുതായി ഒരി ടത്തു സ്ഥലം വാങ്ങി വീട് വെയ്ക്കുകയും അവിടെ മനോഹരമായി താമസം നടത്തിവരുന്നതിനും ഇടയിൽ കഥാനായകന്റെ കുടുംബത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ഭൂമിയുടെ അവകാ ശികളിലെ പ്രമേയം. തന്റെ വീട്ടിലെ പഴ വർഗങ്ങൾ നശിപ്പിക്കുന്ന അണ്ണാനെയും, പഞ്ചസാരയിൽ കയറിക്കൂടുന്ന ഉറുമ്പുക ളെയും രാത്രി ചുമരിൽ കേറി ഇരിക്കുന്ന പല്ലികളെയും കുറ്റം പറയുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന ബഷീറിന്റെ സ്വന്തം ഭാര്യ ഫാബി ബഷീറാണ് ഈ സഹ ജീവികളുടെ ശത്രുവായി വരുന്നത്. ഒടുവിൽ പറമ്പിലെ വരുമാനമാർഗമായിരുന്ന നാളികേരം മുഴുവൻ വവ്വാൽ തിന്നാൻ തുടങ്ങിയപ്പോളാണ് ഫാബി വവ്വാലുകൾ വെടി വെച്ചു കൊല്ലുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങിയത്.

ഈ ചിന്തയിലുടനീളം ബഷീർ പറയുന്നുണ്ട് അവരും ഭൂമിയുടെ അവകാശികൾ ആണ് ഫാബി എന്ന്, അതെ മനുഷ്യന് മാത്രമാണ് ജീവിക്കാനുള്ള അവകാശം എന്ന തെറ്റായ ധാരണയാണല്ലോ അല്ലെങ്കിൽ ധാരണ ഇല്ലായ്മ ആണല്ലോ മനുഷ്യനെ ഇത്രമേൽ കരിനാക്കുന്നത്. ഒടുവിൽ വവ്വാലുകളോടുള്ള ഫാബിയുടെ പ്രതിരോധം ഒരു സാമൂഹിക കലാപമായി മാറുകയാണ്. അല്ല എങ്കിലും സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ളതെല്ലാം കലാപങ്ങൾ തന്നെയാണല്ലോ. ബഷീർ വീണ്ടും വീണ്ടും പറയുന്നുണ്ടല്ലോ ഭൂമി അവരു ടെയും കൂടിയാണ് എന്ന്. ബഷീറിന്റെ ഈ പറച്ചിൽ തന്നെയല്ലേ ആന ഡോക്ടറും നമ്മോടു പറയുന്നത്. ഈ ആശയങ്ങൾ തന്നെയല്ലേ ഈ അദ്ധ്യായങ്ങളും ന പഠിപ്പിക്കുന്നത്.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 15.
“പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ തന്വിയാണവൾ കല്ലല്ലിരുമ്പല്ല.”
“പുണ്യശാലിനി, നീ പകർന്നീടുമി
ത്തണ്ണീർത്തന്നുടെയോരോരോ തുള്ളിയും”
“അന്തമറ്റ സുകൃതഹാരങ്ങൾ…
കാവ്യസന്ദർഭത്തിന് മാറ്റുക്കൂട്ടുന്ന മറ്റ് പ്രയോഗങ്ങൾ കൂടി കണ്ടെത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
ബുദ്ധസന്യാസി ദാഹജലം ചോദിച്ചപ്പോൾ അങ്ങ് ദാഹം കൊണ്ട് ജാതി പോലും മറന്നോ എന്നും താൻ ചാമർ നായ കന്റെ മകളായ ഒരു നീചനാരി ആണെന്നും ഗ്രാമത്തിന്റെ പുറത്താണ് തന്റെ വാസമെന്നും അതിനാൽ ജലം നൽകാൻ കഴിയില്ലെന്നും തന്നോട് കോപം ഉണ്ടാകരുതേയെന്നും മാതംഗി പറഞ്ഞു. താൻ ജാതി അല്ല ചോദിച്ചത് ദാഹജലം ആണെന്നും ഭയമില്ലാതെ ജലം തന്നാലും എന്നുള്ള മറുപടി അവളെ വിസ്മയപ്പെടുത്തുന്നു. ആശാൻ ആ സന്ദർഭ ത്തിലെ മാതംഗിയെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചപദം തന്വി എന്നാണ്. അവൾ കല്ലുമല്ല ഇരുമ്പുമല്ല അവൾക്കൊരു മനസ്സുണ്ട്, അന്യന്റെ വേദന തിരിച്ചറിയാൻ കഴിയുന്ന ഒരു മനസ്സ്. തന്വി എന്ന വാക്കിന് സുന്ദരിയെന്ന നിഘണ്ടു അർത്ഥത്തിന് പുറത്ത് മനുഷ്യത്വത്തിന്റെ പരിവർത്ത നത്തിന്റെ പെൺരൂപമെന്ന അർഥം കൂടി വായിച്ചെടുക്കാം. മറ്റെന്തിനേക്കാൾ മനുഷ്യത്വത്തിനു വില കൽപ്പിക്കുന്നത് കൊണ്ട് തന്നെ അവൾ ഇവിടെ മനസ്സ് കൊണ്ടും സുന്ദരി യാകുന്നു.

പുണ്യശാലിനി മാതംഗിയുടെ കാരുണ്യപൂർണമായ പ്രവൃത്തിയാണ് പുണ്യ ശാലിനി എന്ന് വിശേഷിപ്പിക്കാൻ കാരണം. ജലം പുണ്യ വുമായി ബന്ധപ്പെട്ടതാണ്. ജലാശയങ്ങളെ പുണ തീർത്ഥങ്ങൾ എന്ന് വിളിക്കാറുണ്ടല്ലോ. ഓരോരോ തുള്ളിയും ഓരോരോ മുത്തുകൾ ആയിത്തീർന്നു കൊണ്ട് അവളുടെ സത്പ്രവൃത്തിയുടെ ഹാരങ്ങളായി മാറി ആത്മാവിൽ വീഴുന്നുണ്ടാവും. ഇത് അവളുടെ മനസ്സിൽ ഉണ്ടാകുന്ന വലിയ പരിവർത്തനം ധ്വനിപ്പിക്കുന്നു. അതൊരു ജനത യുടെ ഉയർത്തെഴുന്നേൽപ്പിന്റെ തിരിച്ചറിവിന്റെ വഴി വെട്ടുകയാണ്. മറ്റെന്തിനേക്കാൾ കാരുണ്യത്തിനും മനുഷ്യ നന്മയ്ക്കും പ്രാധാന്യം കല്പിക്കുന്ന മാതംഗിക്കു ചേർന്ന വിശേഷണം ആണിത്.

ചെന്തളിരിനേക്കാൾ ഭംഗിയുള്ള മേനി സൂര്യരശ്മികളാൽ മുടി, പ്രഭാതത്തിൽ അല്ലി കാട്ടി നിൽക്കുന്ന താമരയെ പോലെയാണ് വിടർന്ന ചിരിയോടെ നിൽക്കുന്ന മാതംഗിയെ കവി വർണ്ണിച്ചിരിക്കുന്നത്. സുരരശ്മികൾ ഏൽക്കുമ്പോൾ താമരയിലുണ്ടാകുന്ന ഭാവവ്യത്യാസം (വിടരലും പ്രകാശി ക്കലും ആനന്ദഭിക്ഷുവിന്റെ സാമീപ്യത്താലും പരിഗണന യാലും മാതംഗിയിൽ ഉണ്ടായി. ചുവന്ന തുടുത്ത കൈക്കു ബിളിൽ നീട്ടി ദാഹജലത്തിനായി നിൽക്കുന്ന ഭിക്ഷുവിനെ യാണ് ഇവിടെ വണ്ടായി സങ്കൽപിച്ചിരിക്കുന്നത്. ബുദ്ധ ഭിക്ഷുവിന്റെ സാമീപ്യവും വാക്കുകളും സൃഷ്ടിച്ച ഭാവ ചലനങ്ങൾ ആണ് ഈ മനോഹരമായ സാദൃശ്വ കല്പനയിൽ തെളിയുന്നത്.

Question 16.
“എങ്ങുമനുഷ്യനു ചങ്ങല
കൈകളി,
ലൻ കൈയുകൾ നൊന്തീടുകയാ; –
വീഴുവതെന്റെ പുറത്താകുന്നു;”
ണെങ്ങോ മർദനമവിടെ പ്രഹരം
ആഫ്രിക്ക (എൻ. വി. കൃഷ്ണവാര്യർ)
നിരുപാധികമായ സ്നേഹത്തിന്റെയും സാഹോദര്യ ത്തിന്റെയും ചിത്രങ്ങളാണ് മുകളിൽ നൽകിയ കാവി ഭാഗത്തും യൂണിറ്റിലെ രചനകളിലും തെളിയുന്നത്. മാനവിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. രചനകളും സമകാലിക ലോകസാഹചര്യങ്ങളും ആസ്പദമാക്കി കെട്ടിപ്പടുക്കാം വിശ്വസാഹോദര്യം’ എന്ന വിഷ യത്തിൽ ഉപന്യാസം തയ്യാറാക്കുക.?
Answer:
എവിടെയൊക്കെ മനുഷ്യർ അടിച്ചമർത്തപ്പെടുന്നുവോ, എവിടെയൊക്കെ മനുഷ്യർ എഴുന്നേൽക്കാൻ വേണ്ടി പിടയുന്നുവോ; അവിടെയൊക്കെ ജീവിക്കുന്ന ‘പോരാളി’ എന്ന് കവി എന്ന വാക്കിന് ഒരു പര്യായം സൃഷ്ടിച്ചുവെച്ചു എൻ. വി എക്കാലത്തും വാക്കിനെ അദ്ദേഹം അതിജീവന ത്തിനുള്ള സമരായുധമാക്കിമാറ്റി. മനുഷ്യജീവിതത്തിൽ

പാരസ്പര്യവും സ്നേഹവും അനിവാര്യതയാണ്. ലോക ത്തിന്റെ നിലനിൽപ്പ് തന്നെ ആണ് പരസ്പരം ഉള്ള സ്നേഹ ത്തിൽ നിലനിൽക്കുന്നത്. പരസ്പരം സഹോദരർ എന്ന് പോലും തിരിച്ചറിയാത്ത ഒരു കാലത്തിലാണ് നാം ജീവി ക്കുന്നത്. അത്രമേൽ മൂല്യച്യുതി ഇന്ന് നമ്മുടെ സമൂഹത്തിൽ രൂപപെട്ടുകൊണ്ടിരിക്കുന്നു. മൂല്യങ്ങൾ ഇല്ലാതെ വളർന്നു വരുന്ന ഒരു തലമുറയ്ക്ക് മൂല്യ ബോധത്തിന്റെയും ജീവിതത്തിന്റെയും പൊരുൾ അറിയിക്കാനും വിശ്വമാനവൻ എന്ന കാഴ്ചപ്പാട് തിരിച്ചറിയുന്ന തിനും ജീവന്റെ പരമമായ പൊരുൾ പാരസ്പര്യമാണ് എന്ന സത്യത്തെ തിരിച്ചറിയു ന്നതിനും ബഷീറിന്റെ രചനകൾക്കു സാധിക്കും, തനിക്കു ചുറ്റുമുള്ള എല്ലാത്തിനെയും ബഷീർ അംഗീകരിക്കുന്നു, ചേർത്തു നിർത്തുന്നു.

ചെറു ജീവികളുടെ കലമ്പലുകൾ പോലും തന്റെ ജീവിതത്തിന്റെ ശ്രുതിയായി കാണാൻ ഉള്ളത്ര വിശാലമായ മനസ്സ് വായനക്കാരന് ഒരുക്കി കൊടു ക്കാനുള്ള കഴിവ് ബഷീറിന്റെ കൃതികൾ ക്കുണ്ട്; സ്നേഹ ത്തിന്റെ വിശാലതയാണ് ബഷീർ കൃതികൾ പുലർത്തുന്ന മാന്ദ്രികത ഇന്നത്തെ തലമുറകൾ തീർച്ചയായും തിരിച്ചറി യേണ്ടതാണ് ഇത്തരം കൃതികളിലെ ഉള്ളടക്കങ്ങൾ, പൊള്ള യായ മനുഷ്യ ചിന്താഗതികൾക്കപ്പുറം ജീവിതത്തിന്റെ പൊരു ളുകൾ തിരിച്ചറിയാൻ അത് കരുത്താകും, അവനവനെ തിരിച്ചറിയുക അവനവനിലൂടെ ലോകത്തെയും,

Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

Question 17.
പരിസ്ഥിതി പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏതെങ്കിലും ഒരു വ്യക്തിയെ പരിചയപ്പെടുത്തുക.
Answer:
കല്ലേൻ പൊക്കുടൻ : പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽ ക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. യുനെസ്കോയുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശി ച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ. പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏഴോളം കർഷകത്തൊഴിലാളി സമരത്തിലും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാക്കപ്പെട്ടു. ഏഴോം കർഷക ത്തൊഴിലാളി സമരം (1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി.

കണ്ടൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ലോകശ്രദ്ധതന്നെ നേടി. പൊക്കുടന്റെ ആത്മകഥയായ ‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തി യിരുന്നു. ആദിവാസി ദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013 – ൽ പുറത്തിറ ങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 2015- ൽ അന്തരിച്ചു.

Leave a Comment