Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 4 (Kerala Padavali) to improve time management during exams.
Kerala Syllabus Std 9 Malayalam 1 Model Question Paper Set 4 (Kerala Padavali)
Max Score: 40
Time : 1½ hrs.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക (4 × 1 = 4)
Question 1.
‘അഭിമുഖം’ എന്ന കവിത ഏത് കവിതാ സമാഹാരത്തിൽ നിന്ന് എടുത്തതാണ്?
- കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ
- പ്രഭാവർമ്മ
- കല്ലേൽ പൊക്കുടൻ
- ജയമോഹൻ
Answer:
കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ
Question 2.
പകരം പദങ്ങൾ എഴുതുക
- ഓർമ്മ
- മരണം
- മഴ
- അമ്മ
Answer:
- ഓർമ്മ – സ്മൃതി, സ്മരണ
- മരണം – മാരി, വർഷം
- മഴ – മൃത്യു, ചരമം
- അമ്മ – മാതാവ്, ജനനി
Question 3.
പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക
- കഴിയില്ലെന്നാണ്
- വിഷയമവതരിപ്പിക്കുക
- സുന്ദരമാക്കാൻ
- അക്കാലത്തിന്റെ
Answer:
- കഴിയില്ലെന്നാണ് – കഴിയില്ല + എന്നാണ് (ലോപസന്ധി)
- സുന്ദരമാക്കാൻ – സുന്ദരം + ആക്കാൻ (ആദേശസന്ധി)
- വിഷയമവതരിപ്പിക്കുക – വിഷയം + അവതരിപ്പിക്കുക (ആദേശസന്ധി)
- അക്കാലത്തിന്റെ – അ + കാലത്തിന്റെ (ദ്വിത്വസന്ധി)
![]()
Question 4.
അർത്ഥമെഴുതുക
- ഭൗതികം
- ദക്ഷിണം
Answer:
ഭൗതികം – ഭൂതസംബന്ധമായ
ദക്ഷിണം – തെക്കുഭാഗം
Question 5.
വിഗ്രഹിച്ചെഴുതി സമാസം നിർണ്ണയിക്കുക
തെണ്ടിപ്പട്ടി
സ്വച്ഛനിദ്ര
Answer:
തെണ്ടിനടക്കുന്ന പട്ടി – മദ്ധ്യമപദലോപി
സ്വച്ഛമായ നിദ്ര – കർമ്മധാരയൻ
6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)
Question 6.
കഥയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും വിശകലനം ചെയ്ത് അമ്മയെന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
അമ്മയുടെ നല്ല കാലം എല്ലാം അമ്മ മക്കൾക്ക് വേണ്ടി മാറ്റിവെച്ചു. ജീവിതത്തിൽ എത്രയോ അഴുക്കു തുണികൾ കഴുകി കഴിഞ്ഞിരിക്കുന്നു. എത്രയോ വിഭവങ്ങൾ വച്ചുവിളമ്പി കഴിഞ്ഞിരിക്കുന്നു, ഒടുവിൽ താൻ മാത്രം ബാക്കിയായി തന്റെ ഏകാന്തതയിൽ പങ്കുചേരാനും തന്റെ വേദനകളിൽ തനിക്കു സാമിപ്യം ആകുന്നതിനും തന്റെ മക്കൾ അടുത്തു വേണം എന്നും അമ്മ ആഗ്രഹിക്കുന്നു. എന്നാൽ മക്കൾ തന്നെ വിട്ട് അവരുടെ ഉയർച്ചയിലേക്കു പറന്നു പോയിരിക്കുന്നു.
മക്കളെ കുറ്റം പറയാതിരിക്കാൻ, മനസുകൊണ്ടുപോലും കുറ്റപ്പെടുത്താതിരിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. തന്റെ വേദനകളിൽ കൈത്തലം അമർത്തി അമ്മയ്ക്ക് വേദനിക്കുന്നോ എന്ന് ചോദിച്ച കൊച്ചുബാല്യത്തിന്റെ നിഷ്കളങ്കമായ സമയത്തിൽ തന്നെ അമ്മയുടെ മനസ്സു ചുറ്റിത്തിരയുന്നു. തന്റെ മക്കൾ എത്ര വലുതായാലും അമ്മയ്ക്ക് തന്റെ മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും.
Question 7.
സൃഷ്ടി – സ്രഷ്ടാവ്
അനുഗ്രഹം – അനുഗൃഹീതൻ
ഇത്തരം പദജോടികൾ കണ്ടെത്തി പട്ടികപ്പെടുത്തുക. അവ ഉൾക്കൊള്ളുന്ന ഭാഷാപരമായ സവിശേഷതകൾ വിശകലനം ചെയ്യുക.
Answer:
നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഇത്തരത്തിൽ പുതിയ പദങ്ങൾ ഉൽപാദിപ്പിക്കുന്നത് ഭാഷയിൽ സാധാരണമാണ്. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി ചർച്ച ചെയ്യുക. സൃഷ്ടി എന്ന നാമരൂപത്തിൽ നിന്നുണ്ടായ മറ്റൊരു പദമാണ് സ്രഷ്ടാവ്. അതുപോലെ അനുഗ്രഹം എന്നതിൽ നിന്ന് അനുഗൃഹീതൻ.
- മിടുക്ക് – മിടുക്കി മിടുക്കൻ
- തല – തലയൻ /തലച്ചി
- സാമർഥ്യം – സമർഥൻ സമർഥ
- സ്വാതന്ത്ര്യം – സ്വതന്ത്രൻ സ്വതന്ത
Question 8.
പൂക്കളാകുന്ന ചിരി
മഴയാകുന്ന കണ്ണുനീർ
കാറ്റാകുന്ന തലോടൽ, ……………… പ്രകൃതിയിലെ ചില സൂക്ഷ്മ സംവേദങ്ങളിൽ ചിലതാണിത്, ഈ വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആശ യങ്ങൾ ചർച്ച ചെയ്യുക?
Answer:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിസൂക്ഷ്മമ ബന്ധത്തിന്റെ ഇടങ്ങളാണ് ഇവയെല്ലാം, പരിസ്ഥിതിയും മനുഷ്യനും തമ്മിൽ ആഴത്തിലുഉള്ള ബന്ധത്തെകുറിച്ചു നാം പാഠഭാഗത്തിൽ ഉടനീളം ചർച്ച ചെയ്തു കഴിഞ്ഞല്ലോ. മനുഷ്യന് പ്രകൃതിയെ ആശ്രയിക്കാതെ ജീവിക്കാൻ സാധ്യ മല്ല. മനുഷ്യന്റെ ഓരോ ഇടപെടലുകൾക്കും പ്രകൃതി അതിന്റെ പ്രതികരണം തരും. മനുഷ്യന് തണലായും ജീവവായുവായും, സകല മാലിന്യ വാഹിയായും തെളി നീരായും കുടിനീരായും താങ്ങായും തലോടലായും പ്രകൃതി ഒരുങ്ങും, എന്നാൽ മനുഷ്യൻ പ്രകൃതിയെ അത മേൽ കാർന്നു തിന്നുമ്പോൾ പ്രകൃതി തന്റെ പ്രതികരണ ങ്ങളുടെ ഭാവം മാറ്റുകയും ചെയ്യും, മനുഷ്യന് പ്രകൃതി യുടെ കൈത്താങ്ങു ജീവിതാന്ത്യം വരെ വേണമെന്ന താണ് സത്യം അതുകൊണ്ട് തന്നെ പ്രകൃതിയോട് ചേർന്ന് നിൽകാൻ വരും തലമുറകൾ പഠിക്കുകയും പാലിക്കു കയും വേണം. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഒരു സുസ്ഥിരത പുലർത്താൻ ഇത്തരത്തിൽ ഒരു നയം നടപ്പാക്കേണ്ടത്തിന്റെ ആവശ്യകതയാണ് ഈ യൂണിറ്റിൽ ഉടനീളം ചർച്ച ചെയ്യുന്നത്.
9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)
Question 9.
പരിസ്ഥിതി അതിന്റെ തനിമയോടെ എല്ലാക്കാലത്തും നിലനിൽക്കേണ്ടതാണെന്ന കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന കവിതാഭാഗ മാണ് പുളിമാവുവെട്ടി. ഈ പ്രസ്താവനയെ മുൻനിർത്തി കവിതയ്ക്കു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
പരിസ്ഥിതി അതിനു അനുയോജ്യമായ സന്തുലിതാ വസ്ഥ ‘സ്വയം നിലനിർത്തുന്നുണ്ട്. എല്ലാ ജീവജാലങ്ങ ളെയും ഒരു കണ്ണിപോലെ ഒന്ന് ഒന്നിന്റെ തുടർച്ചയായി പ്രകൃതി നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യു ന്നുണ്ട്. മനുഷ്യനെയും മനുഷ്യനുൾപ്പെടുന്ന സമൂഹ ത്തെയും പ്രകൃതി പരിപാലിക്കുന്നുണ്ട്. മനുഷ്യനാകട്ടെ പരിസ്ഥിതിയുടെ സന്തുലനാവാസ്ഥ തകർക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയാണ് ചെയ്യുന്നത് ഉപയോഗത്തിന് ശേഷം വലിച്ചെറിയുക എന്ന സംസ്കാരമാണല്ലോ ആധുനിക മനുഷ്യൻ പിന്തുടരുന്നത് അതുകൊണ്ട് തന്നെ തന്റെ നേട്ടങ്ങൾക്കൊടുവിൽ ഒന്നിനെയും തിരിഞ്ഞു നോക്കാത്ത ഒരവസ്ഥയാണ് നിലവിൽ മനുഷ്യനുള്ളത്. പ്രകൃതിയിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റവും ഇതിനുദാഹരണമാണ്. തങ്ങൾക്കാവശ്യമായതിലധികവും വേണം എന്ന മനുഷ്യന്റെ മനോഭാവമാണ് ഈ കവിതയിൽ തെളിയുന്നത്. അതിനപ്പുറം സ്വാർത്ഥലാഭത്തിനോടുള്ള മനുഷ്യന്റെ അത്യാഗ്രഹ കൂടിയാണ് ഇടശ്ശേരി. പ്രകൃതി നൽകുന്ന തണലും തലോടലും തിരിച്ചു നൽകാൻ മനുഷ്യൻ ശ്രമിക്കുന്നില്ല നൂറ്റാണ്ടുകളായി കനിയും കനിവും നൽകിയ മരമാണ് പുളിമാവ്. ഭൂമിയുടെ മാറിടത്തിലേക്കു ആഴത്തിൽ വേരിറങ്ങിയതാണ്. ഉടമയുടെ ബാല്യവും കൗമാരവും തല മുറകളും കണ്ടതാണ് എങ്കിലും തെല്ലുപോലും കനി വില്ലാതെ വെട്ടി പലകകൾ ആക്കാൻ തീരുമാനിച്ചിരിക്കു കയാണ് ഉടമ.
വേരറുത്തു വീഴുമ്പോൾ ഭൂമി സ്വന്തം മാറു പിളരും പോലെ കുലുങ്ങുകയാണ് ചെയ്തതു മനു ഷ്യന്റെ മയമില്ലാത്ത ഇത്തരം പ്രവൃത്തികളുടെ ഫലം അ നുഭവിക്കേണ്ടിവരുന്നതും മനുഷ്യൻ തന്നെയാണ് അവന്റെ തലമുറകൾ തന്നെയാണ്. നിർത്താതെ പെയ്യുന്ന പേമാരിയായും. തണലില്ലാത്ത കൊടും വെയിലായും, കുടിനീരില്ലാത്ത കയങ്ങളായും പ്രകൃതിമാറും. മനുഷ്യന്റെ നിലനിൽപ്പിനു പ്രകൃതിയുടെ കനിവ് അനി വാര്യമാണ്. അതുകൊണ്ടു തന്നെ തന്റെയും തന്റെ തലമുറയുടെയും നിലനിൽപ്പിനു പ്രകൃതിയെ സുസ്ഥിര മാക്കേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്ക് വായനക്കാരനെ എത്തിക്കുകയാണ് കവി.
![]()
Question 10.
കാളവണ്ടി യുഗത്തിൽ നിന്നും പുട്നിക് യുഗത്തിലേക്കുള്ള കുതിപ്പിനെയാണ് അത് ലക്ഷ്യമാക്കുന്നത്”. മനുഷ്യ പുരോഗ തിയെ അടയാളപ്പെടുത്തുന്നതിന്. ഈ വാക്യപ്രയോഗം എത്രമാത്രം പര്യാപ്തമാണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പി ക്കുക.
Answer:
കാള വണ്ടി യുഗത്തിൽ നിന്നും റ്റ്നിക് യുഗത്തിലേ ക്കുള്ള കുതിപ്പ് നിസാരമായ കാര്യമല്ല നാളുകൾ കൊണ്ട് മനുഷ്യൻ നേടിയെടുത്ത വിജയങ്ങളുടെ ചരിത്രമാണത്. മനുഷ്യൻ പുരോഗതിയുടെ പാരമ്യത്തിൽ എത്തിയെങ്കിലും വികസനം ഇന്നും തുടർന്നു തന്നെയാണ് പോകുന്നത്. കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ കൂടുതൽ ഇനിയും ബാക്കിയാണ് എന്നാണ് ശാസ്ത്രവും മനുഷ്യനും പറയുന്നത്. കാളവണ്ടിയിൽ നിന്ന് എഞ്ചിനുകളിലേക്കും അവിടെ നിന്ന് ആകാശത്തു മേഘച്ചിറകുകളെയും ഒടുവിലൊടുവിൽ ആകാശവും തുളച്ചു അന്വഗ്രഹത്തിൽ പോലും കൊടി നാട്ടിയതാണ് മനുഷ്യ പുരോഗതി. കാടുകളിൽ നിന്ന് നാടുകളും നാടുകളിൽ നിന്നു നഗരവും ജനിക്കുന്നത് പോലെയാണ് കാളവണ്ടിയിൽ നിന്നും പുട്ട് നിക്കി ലേക്കുള്ള യാത്ര, മനുഷ്യ പുരോഗതിയുടെ ചരിത്രത്തെ ഒരു വരിയിൽ ഒതുക്കി എഴുത്തുകാരൻ.
Question 11.
സമസ്തപദങ്ങൾ : ക്രമീകരിച്ചെഴുതാം
ന്റെ, ഓട്, ആൽ, എ, കൽ, കുറിച്ചുള്ള, ആയ, ഇൽ, തുടങ്ങിയ ഇടനിലകൾ ചേർത്ത് വിഗ്രഹിച്ചെഴുതി നോക്കൂ…………… ഇത്തര ത്തിൽ പദങ്ങൾ ചേർത്തുപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?
Answer:
- മനുഷ്വശക്തി – മനുഷ്യന്റെ ശക്തി
- ഹൃദയതാളം – ഹൃദയത്തിന്റെ താളം
- ആവിവണ്ടി – ആവിയാൽ ഓടുന്ന വണ്ടി
- കേരളസമൂഹം – കേരളത്തിലെ സമൂഹം
- ലോകബോധം – ലോകത്തെക്കുറിച്ചുള്ള ബോധം
- ജീവിതസമീപനം – സാന്ദ്രമായ മുദ്രകൾ
- സാന്ദ്രമുദ്രകൾ – ജീവിതത്തെക്കുറിച്ചുള്ള സമീപനം
- മാനവികതാബോധം – മാനവികതയെ സംബന്ധിച്ച ബോധം
- പുരോഗമനോന്മുഖം – പുരോഗമനത്തോട് ഉന്മുഖം ആയിരിക്കുന്നത്.
- പ്രേരണാശക്തി – പ്രേരണയുടെ ശക്തി
- ജീവിതമഹത്വം – ജീവിതത്തിന്റെ മഹത്വം
- ഭൗതികസൗകര്യങ്ങൾ – ഭൗതികമായ സൗകര്യങ്ങൾ
- മഹാവിപിനം – മഹത്തായ വിപിനം
ഇങ്ങനെ പദങ്ങൾ പ്രയോഗിക്കുന്നത് കൊണ്ട് വാക്യങ്ങൾ ചുരുക്കിപ്പറയുന്നതിനും ഉച്ചാരണം സുഗമമാക്കുന്നതിനും, ഭാഷയുടെ ഓജസ്സ് നിലനിർത്തുന്നതിനും കാവ്യാത്മകമായി പ്രയോഗിക്കുന്നതിനും സാധിക്കുന്നു
Question 12.
“അഞ്ചോ ആറോ കൊല്ലങ്ങൾക്ക് മുമ്പ്, തന്റെ മക്കൾ അമ്മേ അമ്മേ എന്ന് എത്ര തവണ വിളിച്ചിരുന്നു! അന്ന് അവർ തന്നെ ഉപേക്ഷിച്ചു പുറംരാജ്യങ്ങളിലേക്കു പോയ്ക്കഴിഞ്ഞിരുന്നില്ല. അന്ന് താനും സ്നേഹിക്കപ്പെട്ടവളായിരുന്നു.
“പണ്ടൊരിക്കൽ താൻ തലവേദനിച്ചു കിടന്നപ്പോൾ പത്തുവയസ്സായ മകൻ അവന്റെ ചെറിയ കൈത്തലം തന്റെ നെറ്റിമേൽ വച്ചു ചോദിച്ചു:
“അമ്മയ്ക്കു വേദനിക്കുന്നുണ്ടോ?” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവനും എത്രവേഗത്തിൽ മറ്റൊരാളായി ത്തീർന്നിരിക്കുന്നു! അവനെ കണ്ടിട്ടു തന്നെ എത്ര കൊല്ലങ്ങളായി ! കണ്ടാൽ തനിക്കു തിരിച്ചറിയുമോ?”
കഥയിലെ ഈ മുഹൂർത്തങ്ങൾ വർത്തമാനകാല സമൂഹം അഭിമുഖീകരിക്കുന്ന എന്തെല്ലാം പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത് ? ചർച്ചചെയ്യുക.?
Answer:
വിദ്യാഭ്യാസം കൊണ്ടും ഔന്നത്യം കൊണ്ടും വളരെ പുരോഗതി പ്രാപിച്ച സമൂഹമാണ് നമ്മുടേത്. കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബവ്യവസ്ഥിതി യിലേക്കു കടന്നു വന്ന സമൂഹത്തിന്റെ മാറ്റങ്ങളാണ് ഇതെല്ലം. വാർദ്ധക്യത്തിലെ ഒറ്റപ്പെടലും, നഷ്ടപ്പെടുന്ന സ്നേഹവും തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു പറക്കുന്ന മക്കൾ നൽകുന്ന പരിഗണന ഇല്ലായ്മയും നഷ്ടപെടുന്ന സ്നേഹത്തിന്റെ തീവ്രതയെ അടയാളപ്പെടു ത്തുന്നുണ്ട്. അമ്മമാർ മാത്രം അനുഭവിക്കുന്ന വേദനകളെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവുകളായി മാധവിക്കുട്ടി തന്റെ അമ്മ കഥാപത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. നഷ്ട മാകുന്ന സ്നേഹം തേടുന്ന കഥകളാണ് മാധവിക്കുട്ടി യുടേത്. പരാതികളും, പരിഭവങ്ങളും ഇല്ലാത്ത സ്നേഹമാണ് അമ്മമാരുടേത്. തന്റെ മക്കൾ അനാഥാലയത്തിൽ ഉപ ക്ഷിച്ചാലും, കൂട്ടായി ഇല്ലെങ്കിലും മക്കളെ കുറ്റം പറയാൻ അമ്മയുടെ സ്നേഹം അനുവദിക്കില്ല എന്ന സത്യം കൂടി അവതരിപ്പിക്കുകയാണ് മാധവിക്കുട്ടി തന്റെ അമ്മക്കഥ കളിലൂടെ വർത്തമാനകാല സമൂഹം ഇന്ന് നിരന്തരം നേരി ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഒറ്റപ്പെടലും വാർദ്ധക്യത്തിലെ ഏകാന്തതയും. എല്ലാക്കാലത്തും സ്നേഹത്തിനും പരിഗണനയ്ക്കും ഒരേ മൂലമാണ് എന്ന്
തെളിയിക്കു കയാണ് എഴുത്തുകാരി തന്റെ കൃതികളുടെ പുനർ വായനകളിലൂടെ.
Question 13.
തരിശുനിലങ്ങൾ എന്ന തലക്കെട്ട് കവിതയ്ക്കു എത്രമാത്രം അനുയോജ്യമാണ്.
Answer:
ഭൂമിയുടെ ജീവനറ്റ ഇടമാണ് തരിശു നിലങ്ങൾ. തരിശു നിലങ്ങൾ ഉർവരതയുടെ തീരമാക്കാൻ പണിപ്പെടുന്ന വരാണ് വേലക്കാർ. ജീവിതത്തിന്റെ തരിശു നിലം പച്ചപ് പുതപ്പിക്കുന്നതിനാണ് വേലക്കാർ
പണിപ്പെടുന്നത്. ജീവിതത്തിന്റെ ദാരിദ്ര്യവും പട്ടിണിയുടെ കൃതിയും മനുഷ്യ ജീവിതത്തിലെ ഊഷരതകളാണല്ലോ. അവയില്ലാതാക്കാൻ വേലക്കാർ പണിപ്പെടുമ്പോൾ ഭൂമിയുടെ തന്നെ പച്ചപ്പാണ് നിലനിൽക്കുന്നത് അതുകൊണ്ട് തന്നെ തരിശു നിലങ്ങൾ എന്ന തലക്കെട്ട് കവി തിരഞ്ഞെടുത്തത് വളരെ അനുയോജ്യമാണ്. അതുകൊണ്ട് തന്നെയാണ് കരിമുകിലിനോട് വേലക്കാരെ ഉപമിച്ചിരി ക്കുന്നത്. കരിമുകിൽ ഊഷര ഭൂമിയുടെ കുടിനീരാണല്ലോ. ചടുലമായ താളത്തിൽ വേലക്കാർ കടന്നു വരുമ്പോൾ തരിശുഭൂമി മൂരിനിവർത്തുകയാണ്, പച്ചപ്പിനായി കൊതി ക്കുന്ന ഭൂമിയുടെ മാറിടത്തിലേക്കു പ്രതീക്ഷയുടെ കിരണമാവുകയാണ് വേലക്കാർ.
![]()
Question 14.
അച്യുതമ്മാമ എന്ന കഥാപാത്രത്തെ പാഠഭാഗത്തെ സവിശേഷതകൾ മുൻനിർത്തി നിരൂപണം ചെയ്യുക.
Answer:
അച്യുതന്മാമ കഥയിലെ കേന്ദ്രകഥാപാത്രമാണ്. അച്യുത ജാമയുടെ പ്രകൃതം തിരക്കുള്ള കഥാനായകന് ഒരിക്കലും സ്വീകാര്യമായതല്ല. രണ്ടു തലമുറകൾ തമ്മിലുള്ള അന്തരമാണ് ഈ കഥയിലുടനീളം കാണാൻ സാധിക്കുക, അച്യുതമ്മാമയുടെ സ്വഭാവരീതി കഥയുടെ തുടക്കത്തിൽ തന്നെ കഥാനായകൻ പറഞ്ഞുവെയ്ക്കുണ്ട്. ഒന്നും ഒതുക്കി പറയുന്ന ശീലം അച്യുതമ്മാമയ്ക്ക് ഇല്ല. പരത്തി വിശദീ കരിച്ചു ഒന്നിൽ നിന്ന് തുടങ്ങി ഓർത്തോർത്തു പറയണം അമ്മാമയ്ക്കു. എന്നാൽ കഥയിലുടനീളം തന്റെ നേരങ്ങളെ അളന്നു തിട്ടപെടുത്തി ജീവിക്കുന്ന കഥാനായകന്റെ ഇപ്പോളത്തെ സാഹചര്യത്തിന് അമ്മാമയുടെ കഥകൾക്കു ചെവികൊടുക്കാൻ നേരമില്ല. കഥാനായകന് അച്ഛന് പകരമായവനാണ് അമ്മാമ. തന്റെ അമ്മയുടെ അതെ മുഖച്ചായ ഉള്ളയാൾ. തന്റെ ബാല്യങ്ങൾക്കു ഉത്സവ പറമ്പിലെ നിറങ്ങൾ പകർന്നയാൾ. തന്റെ തമാശകൾക്ക് അമിട്ട് പൊട്ടുമ്പോലെ ചിരിച്ചു തിമിർത്തയാൾ അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് തന്റെ രണ്ടു മണിക്കൂറാണ് അതിനായി അയാൾ മൂന്ന് നാല് നേരം വരികയും ചെയ്തു എന്നിട്ടൊടുവിൽ പരത്തി പറയേണ്ടതെല്ലാം രണ്ടു മണിക്കൂറിൽ പറഞ്ഞു തീർക്കേണ്ടവയെല്ലാം രണ്ടു വരികളിൽ ഒതുക്കി വെയ്ക്കുകയായിരുന്നു അദ്ദേഹം.
15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)
Question 15.
സമീപ പ്രദേശങ്ങളിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി തൊഴിലും സംതൃപ്തിയും എന്ന വിഷ യത്തിൽ അഭിമുഖം നടത്തുക?
Answer:
അഭിമുഖത്തിനുള്ള ചോദ്യങ്ങൾ ഏതു മേഖലയിലാണ് താങ്കൾ തൊഴിൽ ചെയ്യുന്നത് ?
എത്രവർഷമായി ഈ ജോലിയിൽ തുടരുന്നു ?
മാനസികമായും ശാരീരികമായും ഈ അധ്വാന രീതിയോട് പൊരുത്തപ്പെടാൻ സാധിക്കുന്നുണ്ടോ ?
എന്തുകൊണ്ട് ഈ തൊഴിൽ സ്വീകരിച്ചു?
ഈ തൊഴിൽ ജീവിത രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ?
തൊഴിൽ ഒന്നും ചെയ്യാതെ ഉള്ള ജീവിതത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ?
തൊഴിൽ ചെയ്യുന്ന ത്തിലൂടെ സാമൂഹികമായ അംഗീകാരം ലഭ്യമാകുന്നുണ്ടോ?
തൊഴിലിടം സുരക്ഷിതമാണോ ?
Question 16.
പണി ചെയ്യാനുള്ള ശക്തിയും അതിനുള്ള ആഗ്രഹവുമുള്ള കാലത്തോളം മനുഷ്യൻ അത് ചെയ്യാൻ ഒരുങ്ങണം. ജീവിക്കുക എന്നതിനർത്ഥം അധ്വാനിക്കുക എന്നതാണ്. – (ജവഹർലാൽ നെഹ്റു
ജോലി ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് നമ്മുടെ വ്യക്തിപ്രഭാവത്തിനു മാറ്റും അന്തസ്സും അത് കൂട്ടുകയും ചെയ്യുന്നു. – (കെ. പി. കേശവമേനോൻ)
മുകളിൽ നൽകിയ നിരീക്ഷണത്തിലെ ആശയങ്ങൾ താരതമ്യം ചെയ്തു തൊഴിൽ വ്യക്തിത്വ വികാസനത്തിന് എന്ന വിഷയ ത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.
Answer:
അധ്വാനത്തെക്കുറിച്ചുള്ള വളരെ കാമ്പുള്ള വാക്കുകളാണ് ജവഹർലാൽ നെഹ്റു സമൂഹത്തോട് പങ്ക് വെച്ചിരി ക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സാന്നിധ്യമാണല്ലോ നെഹ്റു. നമ്മുടെ നാടിന്റെ സ്വാതന്ത്വത്തിനു വേണ്ടി സ്വന്തം ജീവൻ തന്നെ പണയം വെച്ച് രാജ്യത്തിനു വേണ്ടി അധ്വാനിച്ചവരിൽ ഒരാൾ. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കാലാതീതമായ ഊർജ്ജമാണ്. ‘പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന് മഹാനായ ഗാന്ധിജി പറഞ്ഞതോർക്കുക. ജീവിതം എന്നാൽ അധ്വാനം ആണെന്നും, ജീവിക്കുന്ന അത്രയും കാലം അധ്വനിക്കുക എന്നതും പരസ്പര പുരകമായ വാക്കുകൾ ആണ്. ഏതൊരു മനുഷ്യനും എക്കാലത്തും സ്വീകാര്യമായ വാക്കുകൾ. ജീവിതത്തെ കരുപ്പിടിപ്പിക്കാൻ അധ്വാനം അനിവാര്യമാണ്. നാം ഏതു മേഖലയിലാണോ നിൽക്കുന്നത്, വിദ്യർത്ഥികൾ ആണെങ്കിൽ തങ്ങളുടെ അധ്വാനശക്തിയും അൽ സമർപ്പണവും ചെയ്യേണ്ടത് പഠനത്തിലാണ്.
എങ്കിൽ മാത്രമേ മികച്ച വിജയം സാധ്യമാക്കാൻ സാധിക്കുകയുള്ളു. മനുഷ്യന്റെ ജീവിത വിജയത്തിന്റെ താക്കോൽ അധ്വാനമാണ്. നിരന്തരമായ അധ്വാനത്തിലൂടെ മാത്രമേ ജീവിതത്തെ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുകയുള്ളു എന്ന് ജവഹർലാൽ നെഹറുവിന്റെ വാക്കുകളിലൂടെ തിരിച്ചറിയാൻ കഴിയും. എന്നാൽ ശ്രീ. കെ. പി. കേശവമേനോന്റെ വാക്കുകളാകട്ടെ ഒരു തൊഴിലിനെ നാം എങ്ങനെ സമീപിക്കണമെന്നും തൊഴിൽ നമുക്ക് എന്താണ് പ്രദാനം ചെയ്യുന്നതും എന്നുള്ളതിന്റെ വെളിപ്പെടുത്തലുകൾ ആണ്. ഏതൊരു കാര്യത്തിലും മനുഷ്യന്റെ സമീപനമാണ് പ്രധാനം എന്ന തിരിച്ചറിവ് കൂടി നൽകുകയാണ് ഇവിടെ.
ഒരു തൊഴിൽ എന്നത് കേവലം പണ സമ്പാദന മാർഗം മാത്രമല്ല അത് വ്യക്തിയുടെ പ്രതിഭയെ വികസിപ്പിക്കാൻ ഉള്ളത് കൂടിയാണ് എന്ന് തിരിച്ചറിയണം. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ പൊരുത്തപെടലുകളിലൂടെയും താല്പര്യ പൂർവമുള്ളതും സ്വാഗതാർഹവുമായ ഇടപെടലു കളിലൂടെയാണ് അത് സാധ്യമാവുകയുള്ളു. ഒരു സമൂഹ ത്തിൽ ഒന്നും ചെയ്യാതെ സുഖലോലുപരായി ജീവിച്ചു പോകുക എന്ന നിലപട് മുന്നോട്ടു വെക്കുന്നവർ തങ്ങളുടെ ജീവിതത്തെ സ്വയം നശിപ്പിച്ചു കളയുകയാണ്. എന്തു കൊണ്ടെന്നാൽ സമൂഹത്തിൽ ഒരിടവും മാന്യമായ ഇടപെട ലുകളും അംഗീകാരവും സാധ്യമാകണ മെന്നുണ്ടെങ്കിൽ നാം ഉറപ്പായും തന്നാൽ കഴിയും വിധമുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടതുണ്ട്. മനോഹരമായ ജീവിതത്തിന്റെ ആത്മ സംതൃപ്തി നിലനിൽക്കപെടുന്നത് മനുഷ്യന്റെ പരിശ്രമ ത്തിലാണ്.
![]()
Question 17.
നമ്മൾ എന്ത് ജോലി എടുക്കുന്നവരാണെങ്കിലും സകല കഴിവുകളും സാമർത്ഥ്യവും അതിൽ കേന്ദ്രീകരിക്കുക അതിൽ നിന്നു ളവാകുന്ന സന്തുഷ്ടി അനുഭവിച്ചറിയേണ്ടതാണ്.
നാം ചെയ്യുന്ന തൊഴിൽ മറ്റുള്ളവരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന വിശ്വാസവും നമുക്കുണ്ടാകണം.
തന്നിരിക്കുന്ന സൂചനയിലെ ആശയവും സമകാലിക സാഹചര്യവും പരിഗണിച്ചു “തൊഴിലും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാ കുന്നതിന്നാണ് ഓരോ വ്യക്തിയും ജോലി ചെയ്യുന്നത്. തൊഴിലിലൂടെയും അധ്വാനത്തിലൂടെയും മാത്രമാണ് ഒരു വ്യക്തിക്ക് പുരോഗതിയും വ്യക്തിത്വ വികസനവും സാധ്യമാകുന്നത്. തൊഴിൽ ചെയ്തു ജീവിക്കുന്നവന് മാത്രമാണ് സമൂഹത്തിൽ അർഹമായ മാന്യതയും അംഗീ കാരവും സ്ഥാനവും ലഭ്യമാവുകയുള്ളു. സമൂഹത്തിനു മുന്നിൽ മറ്റുള്ളവർക്ക് ഉപകാരമാം വിധത്തിൽ ജീവിക്കുകയാണ് വേണ്ടത്.
നമ്മുടെ തൊഴിലിലൂടെ നമുക്കും നമ്മുടെ ചുറ്റുമുള്ള വർക്കും കൂടി പുരോഗതി സാധ്യമാക്കുക എന്നത് അനുഗ്രഹീതമായ കാര്യമാണ്. നമ്മിലൂടെ മറ്റൊരാളുടെ മാനസിക സന്തോഷത്തിനും കാരണമാവുക എന്നത് മനുഷ്യൻ എന്ന നിലയിൽ എത്ര മനോഹരമായ കാര്യമല്ലേ . ഈ ഭൂമിയിൽ മനുഷ്യർ പരസ്പര്യത്തോടെ ജീവിക്കുന്ന തിനേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്. നമ്മുടെ ഇന്നത്തെ തലമുറയിലാകട്ടെ എല്ലാവരും വിദ്യാസമ്പന്നരാണ്. എല്ലവർക്കും പരിശ്രമത്തിലൂടെ മികച്ച തൊഴിലവസരം സാധ്യമാകുന്നുണ്ട്. പണ്ട് കാലത്തേക്കാൾ ഒരുപാട് ജീവിത പുരോഗതിയും സാധ്യമാകുന്നുണ്ട് എന്നാൽ കുടുംബ ത്തോടൊപ്പം ചിലവഴിക്കാനും ചുറ്റുമുള്ളവരോട് ചേർന്നിരി ക്കണോ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് ഒരു വാസ്തവ മാണ്. എല്ലാവരും വിദ്യാ സമ്പന്നരാകുന്നതിലൂടെ സമൂഹ ത്തിൽ വൈറ്റ് കോളർ ജോലികൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.
എന്നാൽ ജോലി തൊഴിൽ എന്നത് ഒരു ജീവനോപാധി എന്നതിലുപരി സാമൂഹിക നിർമിതി ക്കുള്ള ഇടം കൂടിയാകുന്നുണ്ട്, കർഷകനും, മത്സ്യബന്ധനം ചെയ്യുന്നവനും, വീട്ടുജോലി ചെയ്യുന്നവനും എല്ലാരും ചെയ്യുന്നത് തൊഴിൽ തന്നെയാണ്, എല്ലാ തൊഴിലിനും അതിന്റെതായ മാന്യതയും സ്ഥാനവും നൽകാൻ എല്ലാവർക്കും കഴിയണം. വലിയ ജോലി ചെയ്യുന്നവർ മാത്ര മായാൽ സമൂഹം അതിന്റെ തുലനാവസ്ഥയിൽ സഞ്ചരി ക്കാൻ കഴിയില്ല അതുകൊണ്ട് ഏതു തൊഴിൽ ആണെങ്കിലും നാം നമ്മുടെ നൂറു ശതമാനവും നൽകി അർപ്പണ മനോഭാവത്തോടുകൂടി മുന്നോട്ടു പോകുക. ഓരോ തൊഴി ലാളികളും സാമൂഹത്തിന്റെ സുപ്രധാന ആണിക്കല്ലാണ്.