Students can practice with Kerala Syllabus 9th Standard Physics Question Paper Set 3 Malayalam Medium to familiarize themselves with the exam format.
Kerala Syllabus Std 9 Physics Model Question Paper Set 3 Malayalam Medium
സമയം: 1 1/2 മണിക്കൂർ
ആകെ സ്കോർ : 40
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കണം.
- നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
- ചോദ്യത്തിന്റെ സ്കോറും സമയവും പരിഗണിച്ച് ഉത്തരമെഴുതുക.
I. 1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ഉത്തരം (1 എഴുതുക. സ്കോർ വീതം) (3 × 1 = 3)
Question 1.
ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഒപ്റ്റിക്കൽ ഫൈബറുകളിൽ പ്രകാശത്തിന്റെ ഏത് പ്രതിഭാസമാണ് ഉപയോഗപ്പെടുത്തുന്നത്?
Answer:
പൂർണ്ണാന്തര പ്രതിപതനം
Question 2.
ഒന്നാം പദജോഡി ബന്ധം കണ്ടെത്തി രണ്ടാം പദജോഡി അനുയോജ്യമായി പൂരിപ്പിക്കുക. മൊമെന്റും: m × v ആവേഗം: ……………
Answer:
Ft
![]()
Question 3.
ഒരു കാർ നിശ്ചലാവസ്ഥയിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ, അതിന്റെ ആദ്യപ്രവേഗം (u) എന്താണ്?
Answer:
0
Question 4.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന A, B എന്നീ ഉപകരണങ്ങൾ നിരീക്ഷിക്കുക.

ഇവയിൽ മാസ് അളക്കാൻ ഉപയോഗിക്കുന്നത് ഏതാണ്?
(ഉപകരണം A, ഉപകരണം B)
Answer:
ഉപകരണം A
II. 5 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഏഴ് എണ്ണത്തിന് ഉത്തരം എഴുതുക. (2 സ്കോർ വീതം) (7 × 2 = 14)
Question 5.
1000 kg യുള്ള ഒരു കാർ 20 m/s പ്രവേഗത്തിൽ സഞ്ചരിക്കുന്നു. ബ്രേക്ക് പ്രയോഗിക്കുമ്പോൾ അത് 5 s നുള്ളിൽ നിശ്ചലമാകുന്നു.
a) അതിന്റെ ആദ്യമൊമെന്റം എത്രയാണ്?
b) അതിന്റെ അന്ത്യമൊമെന്റം എത്രയാണ്?
Answer:
a)ആദ്യമൊമെന്റം = mu = 1000 × 20 = 20000 kg m/s
b) അന്ത്യമൊമെന്റം = mv = 1000 × 0 = 0 m/s
Question 6.
ചേരുംപടി ചേർക്കുക.

Answer:

Question 7.
വജ്രത്തിന്റെ അപവർത്തനാങ്കം 2.42 ആണ്. ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? വജ്രത്തിലൂടെയുള്ള പ്രകാശവേഗം കണക്കാക്കുക.
Answer:
വജ്രത്തിലൂടെയുള്ള പ്രകാശവേഗത്തിന്റെ 2.42 മടങ്ങ് വേഗതയിൽ പ്രകാശം വായുവിലൂടെ സഞ്ചരിക്കുന്നു.
v = \(\frac { c }{ n }\) = \(\frac{3 \times 10^8}{2.42}\) = 1.24 × 108 m/s
Question 8.
നിശ്ചല ജഡത്വം തെളിയിക്കാൻ ഒരു പ്രവർത്തനം എഴുതുക.
Answer:
മേശപ്പുറത്ത് നാണയങ്ങൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വെയ്ക്കുക. ഏറ്റവും അടിയിലുള്ള നാണയം കത്തി ഉപയോഗിച്ച് വേഗത്തിൽ തട്ടി ത്തെറിപ്പിക്കുക. ആ നാണയം മാത്രമേ തെറിച്ച പോവുന്നുള്ളു. മറ്റുള്ളവ അവരുടെ സ്ഥാനങ്ങളിൽ തന്നെ തുടരുന്നു. നാണയങ്ങൾക്ക് അവരുടെ നിശ്ചലാവസ്ഥയിൽ തുടരാനുള്ള പ്രവണതയാണ് ഇതിന് കാരണം.
Question 9.
ഒരു കാർ നിശ്ചലാവസ്ഥയിൽ നിന്ന് ആരംഭിച്ച് 2 – ൽ 20 m സഞ്ചരിക്കുന്നു. കാറിന്റെ ത്വരണം കണക്കാക്കുക.
Answer:
u = 0
s = 20m
t = 2s
s = ut + 1/2 at2
20 = 0 × 4 + 1/2 × a × 22
20 = 2a
a = 10m/s2
![]()
Question 10.
ഒരു വസ്തുവിന്റെ മാസ് 10 kg ആണ്. ഈ വസ്തു വ്യാഴത്തിന്റെ ഉപരിതലത്തിൽ സ്ഥാപിക്കുകയാണെങ്കിൽ, അതിന്റെ ഭാരം കണ്ടെത്തുക. (വ്യാഴത്തിലെ 9 യുടെ മൂല്യം, g = 23.1 m/s2)
Answer:
ഭാരം = mg
ഭാരം =10 × 23.1 = 231
Question 11.
ഒരു പാഠപുസ്തകത്തിലെ അക്ഷരങ്ങളുടെ മേൽ ഒരു ഗ്ലാസ് സ്ലാബ് സ്ഥാപിക്കുമ്പോൾ അക്ഷരങ്ങൾ ഉയർന്നതായി കാണപ്പെടുന്നു. എന്തായിരിക്കാം കാരണം?
Answer:
അക്ഷരങ്ങളിൽ നിന്ന് വരുന്ന പ്രകാശരശ്മി ഗ്ലാസ് സ്ലാബിലൂടെ അപവർത്തനത്തിന് വിധേ യമായി കണ്ണിലെത്തുന്നു. അതിനാൽ അക്ഷര ങ്ങൾ ഉയർന്നതായി കാണപ്പെടുന്നു.
Question 12.
a) നിർബാധം പതിക്കുന്ന ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്. എന്തുകൊണ്ട്?
b) നിർബാധ പതനം എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
Answer:
a) നിർബാധം പതിക്കുന്ന ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്, കാരണം ഗുരുത്വാകർഷണം നൽ കുന്ന ബലം മുഴുവൻ ത്വരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
b) ഒരു വസ്തുവിനെ ഉയരത്തിൽ നിന്ന് സ്വതന്ത്ര മായി താഴേക്ക് വീഴാൻ അനുവദിച്ചാൽ അത് ഭൂമിയുടെ ആകർഷണബലത്താൽ മാത്രം ഭൂമിയി ലേക്ക് പതിക്കും. ഇതാണ് നിർബാധ പതനം.
Question 13.
ചലിക്കുന്ന ഒരു കാറിന്റെ പ്രവേഗ-സമയ ഗ്രാഫ് ചുവടെ നൽകിയിരിക്കുന്നു.

a) A തൊട്ട് B വരെയുള്ള കാറിന്റെ ത്വരണം കണ്ടെത്തുക.
b) ഈ ഗ്രാഫിന്റെ ഏത് ഭാഗമാണ് കാറിന്റെ മന്ദീകരണത്തെ സൂചിപ്പിക്കുന്നത്?
Answer:
a) 0 (A മുതൽ B വരെ കാറിന് സമപ്രവേഗമാണ്, അതുകൊണ്ട് അതിന് ത്വരണം ഇല്ല)
b) BC
III. 14 മുതൽ 19 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണത്തിന് ഉത്തരം എഴുതുക, (3 സ്കോർ വീതം) (5 × 3 = 15)
Question 14.
ഒരു പ്രകാശരശ്മി വായുവിൽ നിന്ന് ഒരു ഗ്ലാസ് സ്ലാബിലേക്ക് സഞ്ചരിക്കുന്നത് ചുവടെ ചിത്രീകരിച്ചിരിക്കുന്നു. ചിത്രം നിരീക്ഷിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക.

a) പതനരശ്മി കണ്ടെത്തുക.
b) അപവർത്തന രശ്മി കണ്ടെത്തുക.
c) പതനകോൺ എത്രയാണ്?
d) അപവർത്തന കോൺ എത്രയാണ്?
e) ഒരു പ്രകാശരശ്മി വായുവിൽ നിന്ന് ഒരു ഗ്ലാസ് സ്ലാബിലേക്ക് ചരിഞ്ഞ് സഞ്ചരിക്കുമ്പോൾ എന്ത് സംഭവിക്കും?
f) പ്രകാശത്തിന്റെ ഈ പ്രതിഭാസത്തിന് പേര് നൽകുക.
Answer:
a) PQ
b) QR
c) 30°
d) 19°
e) അത് ലംബത്തോട് അടുക്കുന്നു (അപവർത്തനം സംഭവിക്കും)
f) അപവർത്തനം
Question 15.
നിശ്ചലാവസ്ഥയിൽ നിന്ന് ആരംഭിക്കുന്ന ഒരു വസ്തു 8 m/s എന്ന സമത്വരണത്തിൽ സഞ്ചരിക്കുന്നു.40 s ന് ശേഷം ഉള്ള പ്രവേഗവും സഞ്ചരിച്ച ദൂരവും കണക്കാക്കുക.
Answer:
u = 0
a = 8m/s2
t = 40s
v = u + at = 0 + 8 × 40 = 320 m/s
s = ut + 1/2 at2
= 0 × 40 + 1/2 × 8 × 402
= 6400 m
Question 16.
താഴെപറയുന്നവയ്ക്ക് കാരണങ്ങൾ കണ്ടെത്തുക.
a) സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാർക്ക് സംഭവിക്കുന്ന അപകടങ്ങൾ കൂടുതൽ മാരകമാണ്.
b) ഒരു ക്രിക്കറ്റ് ബോൾ പിടിക്കുന്ന സമയത്ത്, ബോൾ സഹിതം കൈ പിന്നിലേക്ക് വലിക്കുന്നതിലൂടെ ബോൾ പിടിക്കാൻ എടുക്കുന്ന സമയം നീട്ടുന്നു.
c) ബലവും പ്രതിബലവും പരസ്പരം റദ്ദാകുന്നില്ല.
Answer:
a) ചലന ജഡത്വം മൂലമാണ് ഇത് സംഭവിക്കുന്നത്. ചലിക്കുന്ന ഒരു വാഹനത്തിൽ യാത്രക്കാരും ചലനാവസ്ഥയിലാണ്. വാഹനം പെട്ടെന്ന് നിർത്തുമ്പോൾ യാത്രക്കാർക്ക് മുന്നോട്ട് വീഴാനും വാഹനത്തിൽ ഇടിക്കാനുമുള്ള പ്രവണ തയുണ്ട്. ഇതുകൊണ്ടാണ് സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാർക്ക് സംഭവിക്കുന്ന അപകടങ്ങൾ കൂടുതൽ മാരകമാകുന്നത്.
b) ഇത് ആവേഗബലം കുറയ്ക്കാനും അതുവഴി നമ്മുടെ കൈയിലെ മൊമെന്റവും അതിന്റെ ആഘാതവും കുറയ്ക്കാൻ സഹായിക്കും. c) ബലവും പ്രതിബലവും തുല്യവും വിപരീതവു മാണ്, പക്ഷേ അവ ഒരിക്കലും പരസ്പരം റദ്ദാകില്ല. കാരണം അവ വ്യത്യസ്ത വസ്തുക്കളി ലാണ് പ്രവർത്തിക്കുന്നത്.
Question 17.
ലംബമായി മുകളിലേക്ക് എറിഞ്ഞ ഒരു പന്ത് പരമാവധി 20 m ഉയരത്തിൽ എത്തി.
a) എറിഞ്ഞയുടനെ കല്ലിന്റെ പ്രവേഗം എത്രയായിരുന്നു?
b) 20 m ഉയരത്തിലെത്താൻ എത്ര സമയമെടുത്തു?
Answer:
a) v2 = u2 + 2as
u2 = v2 – 2as
u2 = 02 – 2 × – 10 × 20
u2 = 400
u = 20 m/s
b) v = u + at
t = \(\frac { v-u }{ a }\) = \(\frac { 0-20 }{ -10 }\) = 2s
Question 18.
ശരിയോ തെറ്റോ എന്ന് എഴുതുക.
a) G യുടെ മൂല്യം പ്രപഞ്ചത്തിൽ എല്ലായിടത്തും സ്ഥിരമാണ്.
b) പ്രപഞ്ചത്തിൽ എല്ലായിടത്തും 9 യുടെ മൂല്യം സ്ഥിരമാണ്.
c) ഒരു വസ്തുവിന്റെ ഭാരം പ്രപഞ്ചത്തിൽ എല്ലായിടത്തും സ്ഥിരമാണ്.
Answer:
a) ശരി
b) തെറ്റ്
c) തെറ്റ്
Question 19.
വിവിധ മാധ്യമങ്ങളുടെ അപവർത്തനാങ്കം പട്ടികയിൽ നൽകിയിരിക്കുന്നു.
| മാധ്യമം | അപവർത്തനാങ്കം |
| ക്രൗൺ ഗ്ലാസ് | 1.52 |
| ഗ്ലിസറിൻ | 1.47 |
| സൺഫ്ലവർ ഓയിൽ | 1.47 |
| ജലം | 1.33 |
| ഫ്ലിന്റ് ഗ്ലാസ് | 1.62 |
a) ഏത് മാധ്യമത്തിലാണ് പ്രകാശം പരമാവധി വേഗതയിൽ സഞ്ചരിക്കുന്നത്?
b) ഒരു പ്രകാശരശ്മി ഗ്ലിസറിനിൽ നിന്ന് സൺഫ്ലവർ ഓയിലിലേക്ക് ചരിഞ്ഞ് പ്രവേശിക്കുമോ? കാരണം
വിശദീകരിക്കുക.
c) മുകളിൽ ഉള്ള പട്ടികയിൽ കൊടുത്തിരിക്കുന്ന ഓരോ മാധ്യമത്തിലേക്കും ഗ്ലാസിൽ നിന്ന് പ്രകാശം
കടത്തിവിടുന്നുണ്ട്. പ്രകാശം 30° കോണിൽ പതിക്കുകയാണെങ്കിൽ, ഏത് മാധ്യമത്തിലാണ് ഏറ്റവും ഉയർന്ന അപവർത്തന കോൺ ഉണ്ടാവുക? എന്തുകൊണ്ട്?
Answer:
a) ജലത്തിൽ
b) ഇല്ല. ഈ രണ്ട് മാധ്യമങ്ങളിലും പ്രകാശവേഗം തുല്യമായതിനാൽ (രണ്ട് മാധ്യമങ്ങളുടെയും അപവർത്തനാങ്കം ഒന്നുതന്നെയായതിനാൽ) പ്രകാശം അപവർത്തനത്തിന് വിധേയമാകില്ല.
c) ജലത്തിൽ. ഇവയിൽ ജലത്തിനാണ് ഏറ്റവും കുറഞ്ഞ അപവർത്തനാങ്കം ഉള്ളത്.
IV. 20 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതുക. (4 സ്കോർ വീതം) (2 × 4 = 8)
Question 20.
പ്രസ്താവനകളെ സാധൂകരിക്കുക.
a) അമ്പെയ്തു മീൻ പിടിക്കുമ്പോൾ, മീനിനെ കാണുന്നതായി തോന്നുന്ന സ്ഥാനത്തിന് താഴെയുള്ള ഒരു സ്ഥാനത്തെ ലക്ഷ്യമിടണം.
b) അക്വേറിയത്തിന്റെ അടിത്തട്ട് ജലത്തിന്റെ ഉപരിതലത്തിന് മുകളിൽ കാണപ്പെടുന്നു.
Answer:
a) മീനിൽ നിന്ന് പ്രതിപതിച്ചു വരുന്ന പ്രകാശം കൂടിയ പ്രകാശികസാന്ദ്രതയുള്ള ഒരു മാധ്യമത്തിൽ നിന്ന് (ഇവിടെ വെള്ളം) പ്രകാശികസാന്ദ്രത കുറഞ്ഞ ഒരു മാധ്യമത്തിലേക്ക് (വായു) പ്രവേശിക്കുമ്പോൾ, അത് വിഭജനോപരിതലത്തിൽ, ലംബത്തിൽ നിന്ന് അകന്നു പോകുന്നു . ഈ അപവർത്തന രശ്മി യഥാർത്ഥ സ്ഥാനത്തിന് തൊട്ടു മുകളിലുള്ള ഒരു സ്ഥാനത്ത് നിന്ന് വരുന്നതായി തോന്നുന്നു.അതു കൊണ്ടാണ് മീനിനെ കാണുന്നതായി തോന്നുന്ന സ്ഥാനത്തിന് താഴെയുള്ള ഒരു സ്ഥാനം ലക്ഷ്യം മിടാൻ നിർദ്ദേശിക്കുന്നത്.
b) അക്വേറിയത്തിന്റെ അടിത്തട്ടിൽ നിന്ന് വരുന്ന
പ്രകാശത്തിന് ജലോപരിതലത്തിൽ വച്ച് പൂർ ണ്ണാന്തര പ്രതിപതനം സംഭവിക്കുന്നതു കൊണ്ടാണ് അക്വേറിയത്തിന്റെ അടിത്തട്ട് മുകളിലായി കാണു- ന്നത്. ജലോപരിതലത്തിൽ നിന്ന് അക്വേറി യത്തിന്റെ അടിത്തട്ടിലേക്കുള്ള ദൂരവും പൂർണ്ണാ ന്തര പ്രതിപതനം മൂലം ഉണ്ടാകുന്ന പ്രതിബിംബ ത്തിലേക്കുള്ള ദൂരവും തുല്യമാണ്.
![]()
Question 21.
നൽകിയിരിക്കുന്ന ഗ്രാഫുകൾ നിരീക്ഷിക്കുക.

a) ഗ്രാഫുകളിൽ ഏതാണ് നിശ്ചലാവസ്ഥയിലുള്ള വസ്തുവിനെ പ്രതിനിധീകരിക്കുന്നത്?
b) അടുത്ത ഗ്രാഫ് ……….. പ്രതിനിധീകരിക്കുന്നു (സമത്വരണം സമപ്രവേഗം )
c) ഗ്രാഫ് (i) ൽ കാണിച്ചിരിക്കുന്ന വസ്തുവിന്റെ പ്രവേഗം എത്രയാണ്?
d) ഗ്രാഫ് (ii) ൽ പ്രതിനിധീകരിക്കുന്ന വസ്തുവിന്റെ ത്വരണം എത്രയായിരിക്കും?
Answer:
a) ഗ്രാഫ് (i)
b) സമപ്രവേഗം
c) പൂജ്യം (വസ്തു നിശ്ചലാവസ്ഥയിലായതിനാൽ)
d) പൂജ്യം (വസ്തു സമപ്രവേഗത്തിലായതിനാൽ, അതിന് ത്വരണമില്ല)
Question 22.
10 kg മാസുള്ള ഒരു വസ്തു ഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നു.
a) ഭൂമിയുടെ കേന്ദ്രത്തിൽ അതിന്റെ മാസ് എത്രയാണ്?
b) എവിടെയാണ് വസ്തുവിന് പരമാവധി ഭാരം?
c) ഭൂമിയുടെ ഉപരിതലത്തിൽ ഏത് ഭാഗത്താണ് ഭാരം ഏറ്റവും കുറവ്?
d) നിങ്ങളുടെ അഭിപ്രായത്തിൽ, ഭാരത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം എന്താണ്?
Answer:
a) 10 kg
b) ധ്രുവങ്ങളിൽ
c) ഭൂമധ്യരേഖാ പ്രദേശങ്ങളിൽ
d) ഭൂമിയുടെ ആരം (R) മാറുന്നതിനനുസരിച്ച്, \(\left(\mathrm{g}=\frac{G M}{R^2}\right)\) ന്റെ മൂല്യം മാറുകയും ഭാരം (w = mg) മാറുകയും ചെയ്യുന്നു.