Students can practice with Kerala Syllabus 9th Standard Social Science Question Paper Set 5 Malayalam Medium to familiarize themselves with the exam format.
Kerala Syllabus Std 9 Social Science Model Question Paper Set 5 Malayalam Medium
സമയം: 2 1/2 മണിക്കൂർ
സ്കോർ: 80
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
I. 1 മുതൽ 11 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക. (4 × 1 = 4)
Question 1.
ശിലായുധങ്ങൾക്കൊപ്പം ചെമ്പ് ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടത്ത ……… എന്ന് വിളിക്കുന്നു.
a) പ്രാചീനശിലായുഗം
b) താമ്രശിലായുഗം
c) മധ്യശിലായുഗം
d) നവീനശിലായുഗം
Answer:
b) താമ്രശിലായുഗം
Question 2.
കറുത്ത മണ്ണ് ………….. ന് ഒരു ഉദാഹരണമാണ്.
a) ലാറ്ററൈറ്റ് മണ്ണ്
b) തനതിടമണ്ണിനങ്ങൾ
c) വഹിച്ചുകൊണ്ടുവന്ന മണ്ണിനങ്ങൾ
d) പർവത മണ്ണ്
Answer:
b) തനതിടമണ്ണിനങ്ങൾ
Question 3.
പഞ്ചാബ്-ഹരിയാന സമതലത്തിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന സമതലത്തിന്റെ വിഭജനം……….. എന്നറിയപ്പെടുന്നു.
a) രാജസ്ഥാൻ സമതലം
b) ബ്രഹ്മപുത്രാസമതലം
c) പഞ്ചാബ്-ഹരിയാന സമതലം
d) ഗംഗാസമതലം
Answer:
d) ഗംഗാസമതലം
![]()
Question 4.
ബുദ്ധൻ തന്റെ ആശയങ്ങൾ……….. ഭാഷയിൽ പ്രചരിപ്പിച്ചു.
a) പാലി
b) ഹിന്ദി
c) മറാഠി
d) തമിഴ്
Answer:
a) പാലി
Question 5.
കോള് കോളം B യുമായി ചേരുംപടി ചേർക്കുക. (2 × 4 = 8)
| A | B |
| ഛോട്ടാ നാഗ്പൂർ പീഠഭൂമി | ഏറ്റവും ഉയരമുളള കൊടുമുടി |
| ഉപദ്വീപീയ പീഠഭൂമി | ധാതുക്കളുടെ ഹൃദയഭൂമി |
| ആനമുടി | പർവത അടിവാരം |
| പർവത അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന പീഠഭൂമികൾ | വൻകര പീഠഭൂമികൾ |
Answer:
| A | B |
| ഛോട്ടാ നാഗ്പൂർ പീഠഭൂമി | ധാതുക്കളുടെ ഹൃദയഭൂമി |
| ഉപദ്വീപീയ പീഠഭൂമി | വൻകര പീഠഭൂമികൾ |
| ആനമുടി | ഏറ്റവും ഉയരമുളള കൊടുമുടി |
| പർവത അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന പീഠഭൂമികൾ | പർവത അടിവാരം |
Question 6.
ചേരുംപടി ചേർക്കുക.
| അഗ്രഹാരം | വ്യാപാര പ്രമുഖർ |
| ദേവദാനം | ബ്രാഹ്മണർക്ക് ദാനമായി നൽക്കുന്ന ഭൂമി |
| ബ്രഹ്മദേയം | ബ്രാഹ്മണഗ്രാമങ്ങൾ |
| സാർഥവാഹ | ക്ഷേത്രത്തിന് ദാനം ചെയ്യപ്പെട്ട ഭൂമി |
Answer:
| അഗ്രഹാരം | ബ്രാഹ്മണഗ്രാമങ്ങൾ |
| ദേവദാനം | ക്ഷേത്രത്തിന് ദാനം ചെയ്യപ്പെട്ട ഭൂമി |
| ബ്രഹ്മദേയം | ബ്രാഹ്മണർക്ക് ദാനമായി നൽക്കുന്ന ഭൂമി |
| സാർഥവാഹ | വ്യാപാര പ്രമുഖർ |
Question 7.
എന്താണ് അനുലോമയും പ്രതിലോമയും? (4 × 2 = 8)
Answer:
അനുലോമ: ഉയർന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ പുരുഷനും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ സ്ത്രീയും തമ്മിലുള്ള വിവാഹം.
പ്രതിലോമ: ഉയർന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ സ്ത്രീയും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ പുരുഷനും തമ്മിലുള്ള വിവാഹം.
Question 8.
തെക്കുപടിഞ്ഞാറൻ മൺസൂണിൽ തമിഴ്നാടിന്റെയും കർണാടകയുടെയും ഉൾപ്രദേശങ്ങളിൽ വളരെ കുറവ് മഴ പെയ്യാനുള്ള കാരണം എന്താണ്?
Answer:
തമിഴ്നാടിന്റെയും കർണാടകയുടെയും ഉൾപ്രദേശ ങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ വളരെ കുറവാണ്, കാരണം ഈ പ്രദേശങ്ങൾ പശ്ചിമഘട്ട ത്തിലെ മഴനിഴൽ പ്രദേശങ്ങളാണ്.
Question 9.
എന്താണ് ജനസംഖ്യാപിരമിഡ്?
Answer:
വിവിധ പ്രായപരിധിയിൽപ്പെടുന്ന ജനങ്ങൾ ഉൾപ്പെടുന്നതാണ് രാജ്യത്തിന്റെ ജനസംഖ്യാഘടന. ജനസംഖ്യാ പിരമിഡ് എന്നത് ഒരു ജനസംഖ്യയുടെ (സാധാരണയായി ലോകത്തിലെ ഒരു രാജ്യത്തി ന്റെയോ പ്രദേശത്തിന്റെയോ പ്രായ വിഭാഗങ്ങളും ലിംഗഭേദവും അനുസരിച്ച് വിതരണം ചെയ്യുന്നതിന്റെ ഗ്രാഫിക്കൽ ചിത്രീകരണമാണ്; ജനസംഖ്യ വർദ്ധി ക്കുമ്പോൾ ഇത് സാധാരണയായി ഒരു പിരമിഡിന്റെ ആകൃതി എടുക്കുന്നു.
![]()
Question 10.
ആശ്രിതാനുപാതം നിർവചിക്കുക.
Answer:
ഒരു രാജ്യത്തെ അധ്വാധിക്കുന്ന ജനസംഖ്യ (സജീവ പ്രായഘടന) 15 മുതൽ 64 വയസ്സുവരെ യുള്ളവരാണ്. 15 വയസ്സിന് താഴെയുള്ളവരും 64 വയസ്സിന് മുകളിലുള്ളവരും ആശ്രിത വിഭാഗത്തിൽ പെടുന്നു. ജനസംഖ്യയുടെ ആശ്രിത വിഭാഗത്തെയും തൊഴിൽ ചെയ്യുന്ന ജനസംഖ്യയെയും താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന ആശ്രിതാനുപാതം.
Question 11.
ഇന്ത്യയുടെ ഭൂപടത്തിൽ താഴെപ്പറയുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുക. (1 × 4 = 4)
a) പാടലീപുത്രം
b) കൗസാംബി
c) ഉജ്ജയിനി
d) മഥുര
Answer:

12 മുതൽ 20 വരെ ഏതെങ്കിലും 8 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (8 × 3 = 24)
Question 12.
ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ജനസംഖ്യ വളരെ ഉയർന്നും മറ്റ് ചില സംസ്ഥാനങ്ങളിൽ വളരെ താഴ്ന്നും നിൽക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമായിരിക്കാം?
Answer:
- കാലാവസ്ഥ
- ഭൂപ്രക്യതി
- ജലലഭ്യത
- മണ്ണിനങ്ങൾ
- ജീവിതച്ചെലവ്
- ആരോഗ്യമേഖലയിലേക്കുള്ള പ്രവേശനം
- സംസ്ഥാനങ്ങളുടെ വികസന നിലവാരം
- വിദ്യാഭ്യാസം
Question 13.
ഉപകരണങ്ങളുടെ ഉപയോഗത്തിൽ മൂന്നു പ്രധാന ഘട്ടങ്ങൾ ഉണ്ടായിരുന്നതായി പുരാവസ്തുഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വിലയിരുത്തുക.
Answer:
ഉപകരണങ്ങളുടെ ഉപയോഗത്തിന്റെ മൂന്നു പ്രധാന ഘട്ടങ്ങളാണ് പ്രയോജനപ്പെടുത്തൽ, രൂപമാറ്റം വരുത്തൽ, ക്രമവൽക്കരണം എന്നിവ. പ്രയോജനപ്പെടുത്തൽ: ലഭ്യമായ കല്ലുകളെ രൂപമാറ്റം വരുത്താതെ തന്നെ ഉപയോഗിക്കുന്ന രീതി. രൂപമാറ്റം വരുത്തൽ: ലഭ്യമായ കല്ലുകളെ ആവശ്യാ നുസരണം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്ന രീതി. ക്രമവൽക്കരണം: ഓരോ ആവശ്യത്തിനും പ്രത്യേ കതരം ഉപകരണങ്ങൾ നിർമ്മിക്കുന്ന രീതി.
Question 14.
വരണ്ടമണ്ണ് ചെമ്മണ്ണിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
- ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറൻ രാജസ്ഥാൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വ്യാപ കമായി കാണപ്പെടുന്ന മണ്ണാണ് വരണ്ടമണ്ണ്.
- ഘടനാപരമായി മണൽരൂപവും ലവണത്വ സ്വഭാവവുമുള്ള ഈ മണ്ണിൽ ജൈവാംശവും ജലാംശവും വളരെ കുറവായിരിക്കും.
- അതിനാൽ ഈ മണ്ണിൽ സസ്യവളർച്ചയ്ക്ക് ജലസേചനം അനിവാര്യമാണ്.
Question 15.
ധാതുക്കളുടെ ഹൃദയഭൂമി എന്ന് വിളിക്കപ്പെടുന്ന പീഠഭൂമി ഏതാണ്? എന്തുകൊണ്ട്?
Answer:
ഈ പ്രദേശത്തെ വിവിധ ധാതുക്കളുടെ സമൃദ്ധി കാരണം ഛോട്ടാ നാഗ്പൂർ പീഠഭൂമിയെ ധാതുക്കളുടെ ഹൃദയഭൂമി എന്ന് വിളിക്കുന്നു.
ഉപദ്വീപീയ പീഠഭൂമിയിലെ പരൽരൂപ ശിലാ പാളികളിലും ഉയരംകുറഞ്ഞ കുന്നുകളി ലുമാണ് ധാതുവിഭവങ്ങൾ ഏറെയും കേന്ദ്രീകരി ച്ചിരിക്കുന്നത്.
ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഛോട്ടാ നാഗ്പൂർ-ഒഡിഷ പീഠഭൂമിയാണ് ഇന്ത്യ യിലെ ഏറ്റവും സമ്പന്നമായ ധാതുമേഖല.
കൽക്കരി, ഇരുമ്പയിര്, മാംഗനീസ്, മൈക്ക, ബോക്സൈറ്റ്, ചെമ്പ് തുടങ്ങി ധാരാളം ലോഹ- അലോഹ ധാതുക്കളാൽ സമൃദ്ധമാണിവിടം.
Question 16.
ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക,
Answer:
സത്ലജ് നദി മുതൽ കാളീനദി വരെയുള്ള ഹിമാലയ പ്രദേശമാണ് ഉത്തരാഖണ്ഡ് ഹിമാലയം. ഇതിന്റെ പടിഞ്ഞാറുഭാഗം ഗഢ്വാൾ ഹിമാലയം എന്നും കിഴക്കൻഭാഗം കുമവൂൺ ഹിമാലയം എന്നും . അറിയപ്പെടുന്നു.നന്ദാദേവി, കാമെറ്റ്, ബദരീനാഥ്, കേദാർനാഥ് തുടങ്ങി ഉയരമേറിയ കൊടുമുടികൾ ഉത്തരാഖണ്ഡ് .ഹിമാലയത്തിൽ സ്ഥിതിചെയ്യുന്നുഗംഗ, യമുന എന്നീ നദികളുടെ ഉദ്ഭവസ്ഥാനമായ ഗംഗോത്രി, യമുനോത്രി തുടങ്ങിയ ഹിമാനികളും നൈനിതാൽ, ഭീംതാൽ തുടങ്ങിയ ശുദ്ധജല തടാകങ്ങളും ഈ മേഖലയിലുണ്ട്.
Question 17.
താഴെ നൽകിയിരിക്കുന്ന പദങ്ങൾ നിർവചിക്കുക.
a) ഹിമാദ്രി
b) ഹിമാചൽ
c) സിവാലിക്
Answer:
a) ഹിമാദ്രി (ഗ്രേറ്റർഹിമാലയം/ഇന്നർഹിമാലയം) സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6100 മീറ്ററിനുമുകളിൽ ഉയരമുള്ള നിരയാണ്. ഏകദേശം 25 കിലോമീറ്റർ ആണ് ഇതിന്റെ വീതി. മഞ്ഞുമൂടപ്പെട്ട പർവത ങ്ങളാണിവ. ലോകത്തിലെ ഉയരമേറിയ മിക്ക കൊടുമുടികളും കാണപ്പെടുന്നത് ഈ
നിരയിലാണ്.
b) ഹിമാചൽ: (ലസ്സർ ഹിമാലയം) സമുദ്രനിരപ്പിൽ നിന്നും 3500 മുതൽ 4500 മീറ്റർ വരെ ശരാശരി ഉയരമുള്ള പർവതനിരയാണ് ഹിമാചൽ. ഏകദേശം 60 മുതൽ 80 കിലോമീറ്റർ വരെ വീതിയുണ്ട്.
c) സിവാലിക്: (ഔട്ടർഹിമാലയം) ഹിമാലയ- നിരകളിൽ ഏറ്റവും തെക്കായുള്ളതും ഗംഗാസമതലത്തിന് അതിരായി നിലകൊള്ളു ന്നതുമായ സിവാലിക്നിരയ്ക്ക് ഏകദേശം 60 മുതൽ 150 കിലോമീറ്റർ വരെ വീതിയുണ്ട്.
![]()
Question 18.
“പൊതുവായ ആശയങ്ങൾ മുന്നോട്ട് വച്ചവരാണ് ബുദ്ധനും മഹാവീരനും, വിലയിരുത്തുക.
Answer:
ഒരുപോലെ ഉള്ള ആശയങ്ങൾ മുന്നോട്ട് വച്ചവരാണ് ബുദ്ധനും മഹാവീരനും. അവർ മുന്നോട്ട് വച്ച പ്രധാന ആശയങ്ങളാണ്:
- സാധാരണക്കാരന്റെ ഭാഷയിൽ ആശയങ്ങൾ പ്രചരിപ്പിച്ചു.
- വേദങ്ങളുടെ ആധികാരികതയെ നിരാകരിച്ചു. ജാതിവ്യവസ്ഥ,
- അഹിംസ സിദ്ധാന്തം പ്രചരിപ്പിച്ചു. എതിർത്തു.
- യാഗങ്ങൾ എന്നിവയെ
- സന്യാസം
Question 19.
ഉപദ്വീപീയ പീഠഭൂമിയിലെ സാമൂഹിക ജീവിതം വിശദീകരിക്കുക.
Answer:
ഉപദ്വീപീയ പീഠഭൂമിയിൽ മിതമായ ജനസംഖ്യയാണുള്ളത്.
പൊതുവെ കൃഷിയോഗ്യമല്ലാത്ത ഭൂപ്രകൃതിയും വൻകര കാലാവസ്ഥയും കാരണം ആദ്യകാലങ്ങളിൽ ഉപദ്വീപീയ ജനവാസം പരിമിതമായിരുന്നു.
ധാതുഖനന പ്രവർത്തനങ്ങൾ റോഡ്-റെയിൽ ഗതാഗത മാർഗ്ഗങ്ങൾ വികസിച്ചതും ധാതു ആരംഭിച്ചതും വ്യവസായങ്ങളുടെ ആവിർഭാവവും ജനങ്ങളെ പീഠഭൂമിയിലേയ്ക്കടുപ്പിച്ചു.
ജലസേചനവും സാങ്കേതിക മുൻനിർത്തിയുള്ള വാണിജ്യ കൃഷിസാധ്യതകളും ഇവിടെ ജനവാസം ഉയരുന്നതിന് കാരണമായി.
സംസ്ഥാന തലസ്ഥാനങ്ങളും ഖനന വ്യവസായ മേഖലകളും കേന്ദ്രീകരിച്ച് വൻനഗരങ്ങൾ തന്നെ വികസിക്കാനിടയായി.
Question 20.
a) കുടിയേറ്റം വിശദീകരിക്കുക.
b എന്താണ് ആഭ്യന്തരകുടിയേറ്റവും രാജ്യാന്തരകുടിയേറ്റവും?
Answer:
a) ഒരുപ്രദേശത്ത് നിന്ന് മറ്റൊരുപ്രദേശത്തേക്ക് സ്ഥിരമായോ താൽക്കാലികമായോ ജനങ്ങൾ കുടിയേറ്റം
മാറിത്താമസിക്കുന്നതിനെയാണ് എന്ന് പറയുന്നത്.
b) ആഭ്യന്തര കുടിയേറ്റം:
രാജ്യാതിർത്തിക്കുള്ളിലുള്ള കുടിയേറ്റങ്ങൾ.
കേരളത്തിലെ ജനങ്ങൾ തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജനങ്ങൾ, കേരളത്തിലേക്ക് വരുന്നതും.
രാജ്യാന്തരകുടിയേറ്റം:
രാജ്യത്തിന്റെ അതിർത്തി കടന്നുള്ള കുടിയേറ്റം.
ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളി ലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ജനങ്ങൾ പോകുന്നത്.
21 മുതൽ 26 വരെ ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (5 × 4 = 20)
Question 21.
ഉൽപ്പാദന പ്രക്രിയയിൽ സാമ്പത്തിക വിഭവങ്ങളുടെ പങ്ക് ചർച്ച ചെയ്യുക.
Answer:
ഉൽപ്പാദന പ്രക്രിയയിൽ സാമ്പത്തിക വിഭവങ്ങൾ ചരക്കുകളുടെയും സേവനങ്ങളുടെയും സൃഷ്ടിയിൽ നിർണായക പങ്ക് വഹിക്കുന്നു. ഓരോ തരത്തിലുള്ള വിഭവത്തിനും പ്രത്യേക പ്രവർത്തനങ്ങളുണ്ട്:
ഭൂമി അസംസ്കൃത വസ്തുക്കളും ഉൽപാദനത്തിനുള്ള സ്ഥലവും നൽകുന്നു.
അസംസ്കൃത വസ്തുക്കളെ പൂർത്തി യായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ ആവശ്യമായ ജോലികൾ നിർവഹിക്കുന്നു.
ഉപകരണങ്ങൾ, യന്ത്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകി മൂലധനം ഉത്പാദനം സുഗമമാക്കുന്നു.
സംരംഭകത്വം ഉൽപാദനത്തിന്റെ മറ്റ് ഘടകങ്ങളെ സംയോജിപ്പിക്കുകയും വിവേ ങ്ങൾ സംഘടിപ്പിക്കുകയും മൂല്യം സൃഷ്ടിക്കുകയും ഉൽപ്പന്നങ്ങൾ വിപണിയിൽ മൂന്ന് എത്തിക്കുകയും ചെയ്യുന്നു.
Question 22.
ഏഴാംപട്ടികയിലെ അധികാരവിഭജനം വിശദീകരിക്കുക.
Answer:
ഏഴാംപട്ടികയിലെ അധികാരവിഭജനം വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
യൂണിയൻ ലിസ്റ്റ്- കേന്ദ്ര ഗവൺമെന്റിന് സമ്പൂർണ്ണ നിയമനിർമ്മാണ അധികാരമുള്ള 97 വിഷയങ്ങളുടെ ഒരു പട്ടികയാണിത്.
ഉദാഹരണം: വിദേശകാര്യം, പ്രതിരോധം, റെയിൽവെ, ബാങ്കിംഗ്, പൗരത്വം തുടങ്ങിയവ.
സംസ്ഥാന ലിസ്റ്റ് സാധാരണഗതിയിൽ സംസ്ഥാന ഗവൺമെന്റുകൾക്ക് നിയമ നിർമ്മാണ അധികാരമുള്ള 66 വിഷയങ്ങളുടെ പട്ടികയാണിത്.
ഉദാഹരണം: കൃഷി, ജയിൽ, പോലീസ്, തദ്ദേശ സ്വയംഭരണം തുടങ്ങിയവ.
സമവർത്തി ലിസ്റ്റ് കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവൺമെന്റുകൾക്കും നിയമ നിർമ്മാണ അധികാരമുള്ള 47 വിഷയങ്ങളുടെ പട്ടികയാണിത്.
ഉദാഹരണം: വിദ്യാഭ്യാസം, വനം, ട്രേഡ് യൂണി യനുകൾ, വിവാഹം, ജനന മരണ രജിസ്ട്രേഷൻ മുതലായവ.
Question 23.
ഡെക്കാൻ പീഠഭൂമിയുടെ പ്രധാന സവിശേഷതകളും അതിർത്തികളും എഴുതുക.
Answer:
തെക്ക് എന്നർത്ഥമുള്ള ‘ദക്ഷിൺ’ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഡക്കാൻ എന്ന പേരുണ്ടായത്. പശ്ചിമഘട്ടം, പൂർവഘട്ടം എന്നീ മലനിരകൾ ക്കിടയിലായി സത്പുര പർവതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശമാണ് ഡക്കാൻ പീഠഭൂമി. സത്പുര പർവതം, മൈക്കലാനിര മഹാദിയോ കുന്നുകൾ എന്നീ മലനിരകൾ ഡക്കാൻ പീഠഭൂമിയുടെ വടക്കേ അതിരാകുന്നു.
ഒഴുകിപ്പരന്നുണ്ടായ ബസാൾട്ട്, ഗ്രാനൈറ്റ്, നയിസ് തുടങ്ങിയ പരൽരൂപശിലകളാണ് ഡക്കാൻ പീഠഭൂമിക്ക് രൂപംനൽകുന്നത്. ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ്. ഈ മേഖലയ ‘ഡക്കാൻട്രാപ്പ്’ എന്നുവിളിക്കുന്നു. ‘റിഗർമണ്ണ് എന്നറിയപ്പെടുന്ന ഫലപുഷ്ഠിയും ജല സംഭരണശേഷിയുമുള്ള മണ്ണ് വേനലിലും കാർഷികവിളകൾക്ക് സംരക്ഷണമേകുന്നു.
Question 24.
നഗരരാഷ്ട്രങ്ങൾ എന്നാലെന്ത്?
Answer:
ഗ്രീസിൽ പൊതുസുരക്ഷയ്ക്കും ഭരണത്തിനുമായി ഗ്രാമങ്ങൾ ഒന്നിച്ചുനിന്നു. അവ നഗരരാഷ്ട്രങ്ങൾ എന്നറിയപ്പെട്ടു. ഒരു നഗരവും ചുറ്റുമുള്ള കാർഷിക ഗ്രാമങ്ങളും ഉൾപ്പെട്ടതായിരുന്നു ഒരു നഗരരാഷ്ട്രം. കുന്നുകളും പർവതങ്ങളും ഈ നഗരരാഷ്ട്രങ്ങൾക്ക് പ്രകൃതിദത്തമായ അതിർത്തികൾ നൽകി. ചില നഗര രാഷ്ട്രങ്ങൾ ദ്വീപുകളായിരുന്നു. ഉയർന്ന കുന്നുകൾക്ക് മീതെയായിരുന്നു നഗരരാഷ്ട്ര- ങ്ങളുടെ തലസ്ഥാനം. ഏതൻസ്, സ്പാർട്ട, കൊറിന്ത്, തീബ്സ് എന്നിവയായിരുന്നു ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങൾ,
Question 25.
ബി.സി.ഇ ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പുതിയ ആശയങ്ങളുടെ രൂപംകൊള്ളലിൽ ഗംഗാ തടത്തിന്റെ പങ്ക് വിശദീകരിക്കുക.
Answer:
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പുതിയ ആശയങ്ങൾ രൂപംകൊണ്ടത് പ്രധാനമായും ഗംഗാ തടത്തിലായിരുന്നു. നവീനാശയങ്ങളുടെ വളർച്ചയിൽ ഗംഗാതടത്തിലെ ഭൗതിക സാഹചര്യങ്ങളായ ഇരുമ്പുപകരണങ്ങളുടെ വ്യാപക ഉപയോഗവും കാർഷികോൽപാദന വർധനവും കച്ചവടം, നഗരങ്ങൾ എന്നിവയുടെ വളർച്ചയും പ്രധാന പങ്കുവഹിച്ചു.
ബി.സി.ജ. ആറാം നൂറ്റാണ്ടോടെ കൃഷിയെയും കന്നുകാലികളെയും ആശ്രയിച്ചുള്ള ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥ ഗംഗാതടത്തിൽ ഉയർന്നുവന്നു. ഇത് യാഗങ്ങൾക്കും മൃഗബലിക്കും പ്രാമുഖ്യം നൽകിയിരുന്ന വേദകാല ആചാരവുമായി പൊരു ത്തപ്പെട്ടതായിരുന്നില്ല. യാഗങ്ങളുടെ ഭാഗമായി കന്നുകാലികളെ വ്യാപകമായി ബലികൊടുക്കുന്നത്, അവയെ ആശ്രയിച്ചുള്ള കൃഷിയെ പ്രതികൂലമായി ബാധിച്ചു. വേദകാല ആചാരങ്ങൾക്കെതിരെ ചിന്തിക്കാൻ ഇത് പ്രേരണയായി.
Question 26.
“പണം ഒരു പൊതു വിനിമയ മാധ്യമമായി പ്രവർത്തിക്കുന്നു.
a) ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?
b) പണത്തിന്റെ പരിണാമം വിശദീകരിക്കുക.
Answer:
a) അതെ, എല്ലാ സാമ്പത്തിക പ്രവർത്ത നങ്ങളുടെയും അടിസ്ഥാനം പണമായതിനാൽ ഞാൻ ഈ പ്രസ്താവനയോട് യോജിക്കുന്നു.
b) പണത്തിന്റെ പരിണാമത്തിന്റെ ആദ്യഘട്ടങ്ങളിൽ മൃഗങ്ങളുടെ തൊലികൾ, കാർഷിക ഉൽപ്പന്നങ്ങൾ, കന്നുകാലികൾ എന്നിവ സാധാരണയായി പണമായി ഉപയോഗിച്ചിരുന്നു. ലോഹങ്ങൾ ലഭ്യമായതോടെ, സ്വർണ്ണവും വിവിധ രൂപത്തിലുള്ള മറ്റ് ലോഹങ്ങളും കറൻസിയായി ഉപയോഗിച്ചു. തുടർന്ന് ലോഹ നാണയങ്ങളും. കടലാസ് പണം അതിന്റെ സൗകര്യാർത്ഥം ഇഷ്ടപ്പെട്ട വ്യാപാര മാധ്യമമായി മാറി. വിപണികൾ വികസിക്കുകയും സാങ്കേതികവിദ്യ കൂടുതൽ പ്രചാരത്തിലാകുകയും ചെയ്തതോടെ പണം പ്ലാസ്റ്റിക് കാർഡുകൾ, കമ്പ്യൂട്ടറൈസ്ഡ് പേയ്മെന്റുകൾ തുടങ്ങിയ ആധുനിക രൂപങ്ങളിലേക്ക് പരിണമിച്ചു.
27 മുതൽ 29 വരെ ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (2 × 6 = 12)
Question 27.
ഉത്തരേന്ത്യൻ സമതലങ്ങളുടെ രൂപീകരണം ഹിമാലയത്തിന്റെ രൂപീകരണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? വ്യക്തമാക്കുക.
Answer:
ഏകദേശം 150-160 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഉപദ്വീപീയ ഇന്ത്യയും ആസ്ത്രേലിയൻ വൻകരയും ഉൾപ്പെടുന്ന ഇന്ത്യൻ ഫലകത്തിന്റെ സ്ഥാനം ദക്ഷിണാർധഗോളത്തിലായിരുന്നു. പിന്നീട് ഇത് വടക്കോട്ടുനീങ്ങി യൂറേഷ്യൻ ഫലക ത്തിനടുത്തുവന്നപ്പോൾ ഈ രണ്ടു ഫലകങ്ങളുടെയും ഇടയിൽ നിലകൊണ്ടിരുന്ന ടെഥിസ് സമുദ്രത്തിന്റെ അടിത്തട്ട് മടങ്ങി ഉയർന്നുവരാൻ തുടങ്ങി. അങ്ങനെയാണ് ഹിമാലയ പർവതം രൂപംകൊണ്ടത്.
ഹിമാലയത്തിൽനിന്നും ഉപദ്വീപിയ ഇന്ത്യയിൽനിന്നും ഉത്ഭവിച്ചൊഴുകുന്ന നദികൾ വഹിച്ചു കൊണ്ടുവന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ടാണ് ഫലഭൂയിഷ്ഠമായ സിന്ധു-ഗംഗ-ബ്രഹ്മപുത്രാ സമതലം രൂപപ്പെട്ടത്. ഹിമാലയരൂപീകരണ ഫലമായി ഹിമാലയത്തിന്റെ തെക്കായി രൂപപ്പെട്ട അതിവി ശാലമായ തടത്തിലാണ് അവ നിക്ഷേപിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് വർഷങ്ങളോളം നടന്ന നിക്ഷേപ പ്രക്രിയയുടെ ഫലമായാണ് ഈ സമതലം രൂപംകൊണ്ടത്. ഇവിടുത്തെ എക്കൽ നിക്ഷേപത്തിന്റെ കനം ഏകദേശം 1000 മീറ്റർ മുതൽ 2000 മീറ്റർ വരെയാണ്.
![]()
Question 28.
a) ഹിമാലയത്തിലെ പ്രധാന പ്രാദേശിക വിഭാഗങ്ങൾ ഏതൊക്കെയാണ്?
b) പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന വിഭജനങ്ങൾ വിശദീകരിക്കുക.
Answer:
a) ഹിമാലയത്തിൽ നിന്നും ഉദ്ഭവിക്കുന്ന നദികൾ പർവതനിരകൾക്ക് കുറുകെ ആഴമേറിയ താഴ്വരകൾ (ഗിരികന്ദരങ്ങൾ നിർമ്മിച്ചു.കൊണ്ടൊഴുകുന്നു.
പർവതനിരകൾക്ക് കുറുകെ ഒഴുകുന്ന നദികളെ നദികളെ അടിസ്ഥാന പ്പെടുത്തിയാണ് ഹിമാലയത്തെ പടിഞ്ഞാറൻ ഹിമാലയം, മധ്യഹിമാലയം, കിഴക്കൻ ഹിമാലയം എന്നിങ്ങനെ പ്രാദേശിക വിഭാഗങ്ങളായി വേർതിരിക്കുന്നത്.
b) ജമ്മുകാശ്മീരിന്റെ വടക്ക് സിന്ധുനദീ താഴ്വര മുതൽ ഉത്തരാഖണ്ഡിന്റെ കിഴക്ക് കാളിന്ദീ (ഘാഘരനദിയുടെ പോഷകനദി താഴ്വര വരെ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഹിമാലയത്ത കാശ്മീർ ഹിമാലയം, ഹിമാചൽ ഹിമാലയം, ഉത്തരാഖണ്ഡ് ഹിമാലയം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിക്കാം.
കാശ്മീർഹിമാലയം: മഞ്ഞുമൂടിയ കൊടുമുടികളും താഴ്വരകളും മലനിരകളും നിറഞ്ഞ കാശ്മീർ ഹിമാലയത്തിലെ പ്രധാന പർവതനിരകളാണ് കാരക്കോറം, സസ്ക്കർ, ലഡാക്ക്, പീർപഞ്ചാൽ എന്നിവ. ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മൗണ്ട് K2 കാരക്കോറം നിരയിലാണ് സ്ഥിതി ചെയ്യുന്നത്. സിയാച്ചിൻ, ബോൽടോരോ തുടങ്ങിയവ ഈ പ്രദേശത്തെ പ്രധാന ഹിമാനികളാണ്.
കാശ്മീർ ഹിമാലയത്തിലെ നിരവധി ശുദ്ധജല തടാകങ്ങളിൽ ഒന്നായ ദാൽ തടാകത്തിന് പ്രാധാന്യമുണ്ട്, കാരണം ശ്രീനഗർ അതിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ദാൽതടാകത്തിലെ ശികാര തോണികളും ഫ്ലോട്ടിംഗ് മാർക്കറ്റുകളും കാശ്മീർ ടൂറിസ ത്തിന്റെ മുഖ മുദ്രകളാണ്. പർവതച്ചരിവുകളിൽ വേനൽക്കാലങ്ങളിൽ രൂപപ്പെടുന്ന പുൽമേടു കളാണ് ‘മർഗുകൾ’.
ഹിമാചൽ ഹിമാലയം: പ്രധാനമായും ഹിമാചൽപ്രദേശ് സംസ്ഥാനം ഉൾപ്പെടുന്ന ഹിമാലയ ഭാഗമാണ് ഹിമാചൽ ഹിമാലയം. ഈ പർവതപ്രദേശത്തെ പ്രധാന നദികളാണ് ചിനാബ്, രവി, ബിയാസ് എന്നിവ. ഈ പ്രദേശത്തെ പർവതനിരകളാണ് ധൗളാധർ, പീർപഞ്ചാൽ എന്നിവ. പർവതഭാഗങ്ങളിൽ അനേകം ശുദ്ധജലതടാകങ്ങൾ കാണാം. ചന്ദ്രതാൽ, സൂരജ്താൽ എന്നിവ ഇവയിൽ ചിലതാണ്. ഹിമാചൽപ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ബാരാലച്ചാ ലാ ചുരവും കുളുതാഴ്വരയെ ലാഹുൽ, സ്പിതി എന്നീ താഴ്വരകളുമായി ബന്ധിപ്പിക്കുന്ന റോഹ്താങ് ചുരവുമാണ് ഹിമാചൽ ഹിമാലയത്തിലെ
പ്രധാന ചുരങ്ങൾ. കുളു, കംഗ്ര, ലാഹുൽ തുടങ്ങിയ മനോഹരമായ താഴ്വരകളും സുഖവാസ കേന്ദ്രങ്ങളായ ഷിംല, മണാലി എന്നിവയും വിനോദസഞ്ചാരികളെ പ്രദേശങ്ങളിൽ ശൈത്യവും ആകർഷിക്കുന്ന ഇടങ്ങളാണ്. മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന ഈ പലയിടങ്ങളിലായിചുടുനീരുറവകൾ കാണപ്പെടുന്നുണ്ട്.
ഉത്തരാഖണ്ഡ് ഹിമാലയം: സത്ലജ് നദി മുതൽ കാളീനദി വരെയുള്ള ഹിമാലയ പ്രദേശമാണ് ഉത്തരാഖണ്ഡ്, ഹിമാലയം. ഇതിന്റെ പടിഞ്ഞാറുഭാഗം ഗഢ്വാൾ ഹിമാലയം എന്നും കിഴക്കൻഭാഗം കുമയൂൺ ഹിമാലയം എന്നും അറിയപ്പെടുന്നു. നന്ദാദേവി, കാമെറ്റ്, ബദരീനാഥ്, കേദാർ നാഥ് തുടങ്ങി ഉയരമേറിയ കൊടുമുടികൾ ഉത്തരാഖണ്ഡ് ഹിമാലയത്തിൽ സ്ഥിതിചെയ്യുന്നു.
ഗംഗ, യമുന എന്നീ നദികളുടെ ഉദ്ഭവസ്ഥാനമായ ഗംഗോത്രി, യമുനോത്രി തുടങ്ങിയ ഹിമാനികളും നൈനിതാൽ, ഭീംതാൽ തുടങ്ങിയ ശുദ്ധജല തടാകങ്ങളും ഈ മേഖലയിലുണ്ട്. ലെസ്സർ ഹിമാലയത്തിനും സിവാലിക് മലനിരകൾക്കുമിടയിൽ കാണപ്പെടുന്ന നിരപ്പായ താഴ്വരകളാണ് ദൂണുകൾ.ഇവിടങ്ങളിലെ ഉയർന്ന പർവതച്ചരിവുകളിൽ കാണപ്പെടുന്ന ക്കാല പുൽമേടുകളാണ് ‘ബുഗ്യാൽ’.
Question 29.
മൗര്യന്മാരുടെയും ഗുപ്തന്മാരുടെയും ഭരണസംവിധാനങ്ങൾ താരതമ്യം ചെയ്യുന്ന ഒരു കുറിപ്പ് തയ്യാറാക്കുക.

Answer:
ബി.സി.ഇ നാലാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്ത മൗര്യ സ്ഥാപിച്ച സാമ്രാജ്യം കേന്ദ്രീകൃതവും ബ്യൂറോക്രാറ്റിക് ഭരണത്തിനും പേരുകേട്ടതായിരുന്നു. നാലാം നൂറ്റാണ്ട് മുതൽ ആറാം നൂറ്റാണ്ട് വരെ തഴച്ചുവളർന്ന ഗുപ്ത സാമ്രാജ്യം, ഫ്യൂഡലിസം ഉപയോഗപ്പെടുത്തി, വിശ്വസ്തതയ്ക്കും സൈനിക സഹായത്തിനും പകരമായി പ്രാദേശിക ഭരണാധികാരികൾക്ക് ഭൂമി ദാനവും സ്വയംഭരണവും നൽകി അധികാരത്തെ വികേന്ദ്രീകരിച്ചു. വികേന്ദ്രീകൃത സമീപനം ഗുപ്ത സാമ്രാജ്യത്തെ വിശാലമായ നിയന്ത്രിക്കാൻ അനുവദിക്കുകയും പ്രാദേശിക നേതാക്കൾക്ക് അവരുടെ പ്രദേശങ്ങൾ ഭരിക്കാൻ അധികാരം നൽകുകയും ചെയ്തു.
അശോകയുടെ കീഴിൽ മൗര്യന്മാർ ബുദ്ധമതം സ്വീകരിക്കുകയും അത് ഭരണത്തിനും ധാർമ്മികതയും സാമൂഹിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്തു. ക്ഷേത്രങ്ങളെയും ബ്രാഹ്മണ പാരമ്പര്യങ്ങളെയും പിന്തുണച്ചുകൊണ്ട് ഗുപ്തന്മാർ ഹിന്ദുമതത്തെ അനുകൂലിച്ചു. വ്യത്യാസ ങ്ങൾക്കിടയിലും, രണ്ട് സാമ്രാജ്യങ്ങളും ബ്യൂറോ ക്രസി, നികുതി സംവിധാനങ്ങൾ, സമൃദ്ധിക്കായുള്ള വ്യാപാര ശൃംഖലകൾ തുടങ്ങിയ സവിശേഷതകൾ പങ്കിട്ടു. ഇരുവർക്കും ശക്തമായ സൈന്യവും വിപുലീകരിച്ച പ്രദേശങ്ങളും ഉണ്ടായിരുന്നു.