Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 5 Chapter 15 കിളി അയാളോട് സംസാരിക്കുന്നു Kili Ayalodu Samsarikkunnu Notes Questions and Answers Pdf improves language skills.
Kili Ayalodu Samsarikkunnu Class 7 Notes Questions and Answers
Class 7 Malayalam Kerala Padavali Notes Unit 5 Chapter 15 Kili Ayalodu Samsarikkunnu Question Answer
Class 7 Malayalam Kili Ayalodu Samsarikkunnu Notes Question Answer
ചർച്ച ചെയ്യാം കണ്ടെത്താം
Question 1.
“തുല്യമായ ഉത്തരവാദിത്വങ്ങളുള്ള കുടുംബപരിസരത്ത് പരസ്പരം അംഗീകരിച്ചു കൊണ്ട് പെരുമാറുകയാണ് അംഗങ്ങൾ ചെയ്യേണ്ടത്.’ – ഈ പ്രസ്താവനയെ കിളി അയാളോട് സംസാരിക്കുന്നു’ എന്ന മിനിക്കഥയും താഴെക്കൊടുത്ത സൂചനകളും മുൻനിർത്തി ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.?
Answer:
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. കുടുംബത്തിൽ ഒത്തു ചേരലുകളും കൂടിച്ചേരലുകളും ഇണക്കങ്ങളും പിണക്കങ്ങളും അനിവാര്യമാണ്. പരസ്പരം ഉത്തരവാദിത്തത്തോട് കൂടി സ്നേഹിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമ്പോൾ ആണ് കുടുംബവും ബന്ധങ്ങളും ശക്തമാകുന്നത്. ഇത്തരം കുടുംബ ത്തിൽ മാത്രമാണ് പരസ്പരം ബഹുമാനവും ഊഷ്മളവുമായ ബന്ധങ്ങൾ ഉണ്ടാവുകയുള്ളു. ഇത്തരം ബന്ധങ്ങളിൽ നിന്ന് മാത്രമാണ് നല്ല സാമൂഹിക പരിസരങ്ങൾ, നല്ല പൗരന്മാർ, ഊർജ്ജം ഉള്ള തലമുറ എന്നിവ ഉണ്ടാവുകയുള്ളു. കിളി അയാളോട് സംസാരിക്കുന്നു എന്ന കഥയിൽ എല്ലാവരും ദൃശ്യമാധ്യമങ്ങളുടെ മാസ്മരിക വലയത്തിൽ അകപ്പെട്ടിരിക്കുന്നതായും ചുറ്റുവട്ടത്തുള്ള ഒന്നും കാണാൻ കണ്ണില്ലാതെയാകുകയും ചെയ്യുന്നതായി കാണാം. എന്നാൽ ഇത്തരത്തിലുള്ള അകപ്പെടലുകളിൽ നിന്നും മനുഷ്യർ മോചിതരാകുകയാണ് വേണ്ടത്.
പ്രതികരണക്കുറിപ്പ് തയ്യാറാക്കാം
Question 1.
“ആധുനിക സാങ്കേതികവിദ്യയോട് മുഖം തിരിഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ഈ കഥയിലെ നായകൻ” ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം ചർച്ച ചെയ്ത് കുറിപ്പെഴുതുക.?
Answer:
എല്ലാ മനുഷ്യർക്കും ഒരുപോലെ സാങ്കേതിക വിദ്യകളെ കൈകാര്യം ചെയ്യാൻ കഴിയണമെന്നില്ല. സാങ്കേതിക വിദ്യകൾ ജിവിതത്തിൽ പ്രയോജനകരമാണെങ്കിലും കുടുംബത്തിലും സമൂഹത്തിലുമുള്ള എല്ലാ മനുഷ്യരെയും നാം പരിഗണിക്കേണ്ടതുണ്ട്. പരസ്പരം മനുഷ്യർ സംസാരിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മനുഷ്യർക്കുണ്ടാകേണ്ടത്.
സംവാദം നടത്താം
ആമസോൺ
ഒരു ചായ കിട്ടുമോ എന്നറിയാൻ പതുക്കെ അടുക്കളയിലേക്കു കയറിയതാണ്. ഫ്രിഡ്ജിനു മുകളിലെ കൊച്ചു ടി.വി.പ്പെട്ടിയുടെ മുന്നിൽ പ്രിയപ്പെട്ട ആരോ മരിച്ച വേവലാതിയോടെ നിൽക്കുകയാണ് അന്നാമ്മ. ജോപ്പൻ മോണിറ്ററിലേക്കു നോക്കി. തീ ആളിക്കത്തുകയാണ്. “എന്നതാടി പറ്റിയത്?” കരച്ചിലിന്റെ വക്കിൽ നിന്നുകൊണ്ട് അന്നാമ്മ പറഞ്ഞു: “ആമസോൺ കാട് കത്തുകയാണ്. പതിനാലു ദിവസമായി. ജോപ്പൻ അന്നാമ്മയുടെ ചുമലിൽ കൈ വച്ചു. “അതിനു നമുക്കെന്നതാടീ?” വാർത്ത കളിൽനിന്ന് ഊറിക്കിട്ടിയത് അവൾ ഉരുക്കഴിച്ചു; “ഭൂമിക്കു വേണ്ട ഓക്സിജൻ കൂടുതലും കിട്ടുന്നത് ആമസോണിൽ നിന്നാണ്. കോടിക്കണക്കിനു ജീവജാലങ്ങളും മരങ്ങളും കത്തിച്ചാമ്പലാകുകയാണ്. ഒരു രാജ്യമല്ല, ഒരു വൻകര തന്നെ കത്തുകയാണ്.
ചിന്നമുണ്ടി
(അംബികാസുതൻ മാങ്ങാട്)
Question 1.
മുകളിൽ തന്നിട്ടുള്ള കഥയും “കിളി അയാളോട് സംസാരിക്കുന്നു’ എന്ന കഥയും താരതമ്യം ചെയ്ത് ടെലിവിഷന്റെയും മറ്റു മാധ്യമങ്ങളുടെയും ഗുണദോഷങ്ങളെക്കുറിച്ച് ക്ലാസിൽ ഒരു സംവാദം സംഘടിപ്പിക്കുക.?
Answer:
ഇന്റർനെറ്റും സാങ്കേതിക വിദ്യകളും ജീവിതത്തിന്റെ പുരോഗതിക്കാവശ്യമാണ്. ഉയർന്ന വിദ്യാഭ്യാസത്തിനും, വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ, കണ്ടുപിടുത്തങ്ങൾ, മറ്റു യന്ത്രവൽകൃത ബിസിനസ് വികസനങ്ങൾ എന്നിവയ്ക്കും അവയുടെ പുരോഗതിക്കും സാങ്കേതിക വിദ്യകൾ വളരെ പ്രയോജനപെടുക തന്നെ ചെയ്യും. എന്നാൽ ജീവിതത്തിന്റെ എല്ലാ അവസരങ്ങളിലും ഇന്റർനെറ്റിന് അടിമപ്പെട്ടും, സാങ്കേതിക വിദ്യകളുടെ മാസ്മരിക ലോകത്തിനടിമപ്പെട്ടും ജീവിച്ചാൽ സമയവും നമ്മുടെ ജീവിതവും ലക്ഷ്യങ്ങളും ജീവിതത്തിന്റെ അടുക്കും ചിട്ടയുമെല്ലാം നമ്മുടെ പിടിവിട്ടു പോകുക തന്നെ ചെയ്യും. ഏതൊരു വസ്തുവിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. ജീവിതത്തിൽ ഒന്നിനും അടിമപ്പെടാതിരിക്കുക.
സ്ക്രിപ്റ്റ് തയ്യാറാക്കാം
Question 1.
രണ്ടാമത്തെ യുണിറ്റിൽ പരിചയപ്പെട്ട നക്ഷത്രം’ എന്ന കഥയിൽ നിന്നുള്ള ഒരു ഭാഗമാണിത്. താഴെക്കൊടുത്തിരിക്കുന്ന മാതൃകയിൽ ഈ കഥയിലെ തന്നെ മറ്റൊരു ഭാഗത്തിനോ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റേതെങ്കിലും ഒരു കഥാഭാഗത്തിനോ ദൃശ്യവിവരണവും സംഭാഷണവും തയ്യാറാക്കുക.?
Answer:
സന്ധ്യയ്ക്ക് വീട്ടിൽ കയറിച്ചെന്നതായിരുന്നു അയാൾ. ഭാര്യ ഏതോ ചാനലിലായിരുന്നു. ടി.വി. ഭാര്യയോട് സംസാരിച്ചുകൊണ്ടേയിരുന്നു.
ദൃശ്യം | ശ്രവ്യം |
സമയം : സന്ധ്യ അയാൾ വീട്ടിലേക്കു നടന്നു കയറുന്നു, ഭാര്യ ഇമചിമ്മാതെ പരിപാടി കാണുന്നു. |
ടി വി യിൽ നടക്കുന്ന പരിപാടികളുടെ ശബ്ദം പിന്നണിയിൽ കേട്ടുകൊണ്ടിരിക്കുന്നു. |
ഹ്രസ്വചിത്രം തയ്യാറാക്കുക
• ഇഷ്ടമുള്ള ഒരു ആശയം അടിസ്ഥാനമാക്കി ദൃശ്യവും സംഭാഷണവും എഴുതി ഒരു ഹ്രസ്വചിത്രം
തയ്യാറാക്കുക.
• വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു ഹ്രസ്വചിത്ര പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുക.
• സ്കൂളിൽ സംഘടിപ്പിക്കുന്ന വീഡിയോ പ്രദർശനത്തിന്റെ പ്രചാരണത്തിനായി നോട്ടീസ്, ബ്രോഷർ എന്നിവ തയ്യാറാക്കി സ്കൂൾ നവമാധ്യമ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
Answer:
അധ്യാപികയുടെ സഹായത്തോടെ അനുബന്ധ വിഷയങ്ങൾ കണ്ടെത്തി ഒരു ഷോർട് ഫിലിം തയ്യാറാക്കുക. നിങ്ങൾ നിർമിച്ച ഷോർട് ഫിലിം പ്രദർശനത്തിനായി ഒരു നോട്ടീസും തയ്യാറാക്കുക.
ഷോർട് ഫിലിം പ്രദർശനവും ആദരവും
പ്രിയപ്പെട്ടവരെ
നമ്മുടെ കുട്ടികൾ രചനയും സംവിധാനവും നിർവഹിച്ച ഷോർട് ഫിലിം പ്രദർശനം 20/12/24 -ൽ നടക്കുന്നു. നിങ്ങളുടെ പ്രിയ കൂട്ടുകാരെ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും സ്കൂൾ ഓഡിറ്റോറിയത്തിൽ മാതാപിതാക്കളുമായി എത്തിച്ചേരുക.
ഫീച്ചർ തയ്യാറാക്കുക.
Question 1.
പാഠപുസ്തകത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സങ്കേ തങ്ങളുടെയും സഹായത്തോടെ ‘കേരളത്തിലെ ദൃശ്യകലകൾ’ എന്ന വിഷയത്തിൽ ഫീച്ചർ തയ്യാറാ ക്കുക.
Answer:
കേരളത്തിലെ ദൃശ്യ കലകൾ
കേരളം കലകളുടെ കേന്ദ്രം ആണ്. കേരളത്തിലെ കലകൾ കേരളത്തിന്റെ സംസ്കാരവും തനിമയും ഉൾക്കൊള്ളുന്നവയാണ് കേരളത്തിലെ കലകൾ സംവദിക്കുന്നതു കേരളത്തിന്റെ തന്നെ തനിമയാണ്.
ഓട്ടൻതുള്ളൽ
മുന്നൂറോളം കൊല്ലംമുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരൂപമാണ് ഓട്ടൻ തുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപ ഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജന ങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻതുള്ളലിൽ. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളു മാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.
ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻതുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻവിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻതുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.
കഥകളി
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ്, കഥകളി യുണ്ടായത്. കഥകളിയിലെ കഥാപാത്രങ്ങൾ, പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയുള്ള വേഷങ്ങ ളായാണ് അവതരിപ്പിക്കപ്പെടുന്നത്. ശാസ്ത്രക്കളി, ചാക്യാർ കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോളടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി, ഇന്നു ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു.
വിവരണം നാട്യം, നൃത്തം, എന്നിവയെ ആംഗികമെന്ന അഭിനയോപാധിയിലൂടെ സമന്വയിപ്പിച്ചവതരിപ്പിക്കുകയാണു കഥകളിയിൽ. ഒരു വാചകത്തിൽ പറഞ്ഞാൽ ആംഗികമാണു കഥകളിയുടെ മർമ്മം.
തെയ്യം
ഉത്തരകേരളത്തിലും, കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളിൽ ഒന്നാണ് അനുഷ്ഠാന കർമ്മമായ തെയ്യം. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശ ങ്ങളിൽ തിറ എന്ന പേരിൽ ആണ് അവതരിപ്പിക്കുന്നത്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം.
തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത പരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപര മായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാന മായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാ ധിക്കുന്നു(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്. എങ്കിലും നൂറ്റിരുപ തോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്.
തൂലികാ നാമം – പി. കെ. പാറക്കടവ്
തൊഴിൽ – ചെറുകഥാകൃത്ത്, മാധ്യമം മാഗസിൻ എഡിറ്റർ
ദേശീയത – ഇന്ത്യ
ശ്രദ്ധേയമായ രചനകൾ – മൗനത്തിന്റെ നിലവിളി, ഗുരുവും ഞാനും, ഖോർഫുക്കാൻ കുന്ന്, പ്രകാശനാളം, മനസ്സിന്റെ വാതിലുകൾ
ഓർത്തിരിക്കാൻ
- ഇൻർനെറ്റും സാങ്കേതിക വിദ്യയും ജീവിതത്തിന്റെ പുരോഗതിയുടെ ഭാഗം മാത്രമാണ്.
- ഇൻർനെറ്റിന്റെ എല്ലാ നല്ല സാധ്യതകളെയും പ്രയോജനപ്പെടുത്തുക.
- ജീവിതത്തിൽ ഒന്നിനും അടിമപ്പെടാതിരിക്കുക.
- സാങ്കേതിക വിദ്യയുടെ സ്വാധീനവലയത്തിൽ പൂർണ്ണമായി അകപ്പെടാതിരിക്കുകയും ചുറ്റുമുള്ളവരെ പരി ഗണിക്കുകയും ചെയ്യുക.