കിളി അയാളോട് സംസാരിക്കുന്നു Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and കിളി അയാളോട് സംസാരിക്കുന്നു Kili Ayalodu Samsarikkunnu Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Kili Ayalodu Samsarikkunnu Summary

Kili Ayalodu Samsarikkunnu Summary in Malayalam

കിളി അയാളോട് സംസാരിക്കുന്നു Summary in Malayalam

ആമുഖം

കാലഘട്ടത്തിനനുസരിച്ചു മനുഷ്യർ തങ്ങളുടെ ജീവിതങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ജീവിതം ഏറ്റവും ലളിതവും സന്തോഷകരവുമാക്കാൻ മനുഷ്യൻ ദിനംപ്രതി സാങ്കേതികവിദ്യയുടെ സഹായം തേടുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വികാസവും നാൾക്കുനാൾ നടക്കുന്ന പുരോഗതികളും മനുഷ്യ ജീവിതത്തിന്റെ പലമേഖലകളിലും സ്വാധീനിക്കുന്നുണ്ട്. ഓരോ മനുഷ്യരിലും മാനസികവും ശാരീരികവും ബുദ്ധിപരമായതും വിജ്ഞാനപരമായതുമായ മാറ്റങ്ങൾ വരുത്താൻ അത് സഹായിക്കുന്നുമുണ്ട്. എന്നാൽ മനുഷ്യർ തങ്ങളുടെ തന്നെ ലോകത്തേക്ക് ചുരുങ്ങുകയും മനുഷ്യർ നേരിട്ടുള്ള ആശയവിനിമയ രീതികൾ കുറയുകയും ചെയ്യുമ്പോൾ മനുഷ്യരിൽ മാനസികമായ പിരിമുറുക്കങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഏതു തരത്തിലുള്ള സാദ്ധ്യതകളായാലും തങ്ങൾക്കു പ്രയോജനകരമാകും വിധം ഉപയോഗിക്കുക. ഒന്നിലും ഒരിക്കലും അടിമപ്പെടാതിരിക്കുക.

കിളി അയാളോട് സംസാരിക്കുന്നു Summary in Malayalam Class 7

പാഠവിശകലനം

ഇന്നത്തെ കുടുംബങ്ങളിൽ കാണുന്ന ദൈനംദിന ചിത്രങ്ങൾ തന്നെ ആണ് ഈ ചെറുകഥയിലും അവതരിപ്പി ക്കുന്നത്. ഇന്നത്തെ വീടുകളിൽ സന്ധ്യമയങ്ങുമ്പോൾ ഇത്തരം രംഗങ്ങൾ പതിവുകാഴ്ചയായി മാറികഴിഞ്ഞിരിക്കുന്നു. ടെലി വിഷൻ സീരിയലുകളും, മൊബൈൽ ഫോൺ, മറ്റു ദൃശ്യ മാധ്യമങ്ങൾ തുടങ്ങി എല്ലാവരും സാങ്കേതിക വിദ്യയുടെ മായിക ലോകത്താണ്. എന്നാൽ മനുഷ്യർക്കു പരസ്പരമുള്ള സഹകരണവും സഹവർത്തിത്തവും അത്യന്താപേക്ഷിതമാണ്. നമുക്ക് ചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ടവർ നമ്മോടു സംസാരി ക്കുകയും നമ്മുടെ സ്നേഹവാൽസല്യങ്ങളും ദുഖങ്ങളും പങ്കുവെച്ചില്ലെങ്കിൽ നാം മാനസികമായ പിരിമുറുക്കത്തിലും ഏകാന്തതയിലും അകപ്പെട്ടുപോകും എന്ന് ഈ കഥയിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. വിവേകത്തോടെയുള്ള വകതിരു വോടുകൂടിയുള്ള ജീവിതം, സ്വയം നിയന്ത്രണം എന്നിവ ശീലിക്കേണ്ടത് അത്യാവശ്യം ആണ്.
കിളി അയാളോട് സംസാരിക്കുന്നു Summary in Malayalam Class 7 1

Leave a Comment