Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 4 Chapter 12 മീനോളം Meenolam Notes Questions and Answers Pdf improves language skills.
Meenolam Class 7 Notes Questions and Answers
Class 7 Malayalam Kerala Padavali Notes Unit 4 Chapter 12 Meenolam Question Answer
Class 7 Malayalam Meenolam Notes Question Answer
വായിക്കാം കണ്ടെത്താം
Question 1.
കടൽ എന്താണെന്നതിന് അമ്മ പറയുന്ന മറുപടിയെന്ത്?
Answer:
കുട്ടി ചോദിച്ച ചോദ്യത്തിന് അമ്മ പല മീനുകളോടും ഉത്തരം തേടി നടന്നു. പലരും പല ഉത്തരങ്ങളാണ് നൽകിയത്. കോരയും ഏട്ടയും നിനക്ക് പ്രാന്താണ് എന്ന് പറഞ്ഞ് തിരിച്ചു വിട്ടു. കടൽ എന്താണ് അ ഷിച്ച് പോകുന്നവർക്ക് തിരിച്ചു വരില്ല എന്നാണ് മുള്ളനും സാവും പറഞ്ഞത്. കണ്ടമാനം കാണാത്ത മാന ങ്ങളുണ്ടെന്ന് നമുക്ക് അറിയാം. ഇതെല്ലാം കടലാണെന്നും നമ്മൾ കടലിലാണെന്നും നമുക്കുള്ളിലും കട ലാണെന്നും നമ്മൾ തിരിച്ചറിയണം എന്നാണ് അമ്മ പറഞ്ഞു കൊടുത്ത മറുപടി.
Question 2.
താൻ കണ്ട മാനത്തെക്കുറിച്ച് കുഞ്ഞുമീൻ അമ്മയോട് പറയുന്നത് എന്തെല്ലാം?
Answer:
നമ്മളാരും ഇന്നേവരെ കാണാത്ത കടൽ മൊത്തം മൂടുന്ന മാനത്തെ ഞാൻ കണ്ട് ആസ്വദിച്ചു. പഞ്ഞി പ്പോലെ പാറിപ്പറക്കുന്ന മാനത്തെയും മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളെയും ആകാശത്ത് കണ്ണുനിറയെ കണ്ടു.
ചർച്ചചെയ്യാം, എഴുതാം
Question 1.
“ഉത്തരം തേടിയിട്ടൊടുവിൽ നീ തേടി വന്നാലും
നിന്നെയീ അമ്മ ഉമ്മവയ്ക്കും, നേടാതെ വന്നാലും ഉമ്മവയ്ക്കും”-
ഉത്തരം തേടി യാത്രയാവുന്ന കുഞ്ഞുമീനിനോട് അമ്മ പറഞ്ഞത് ശ്രദ്ധിച്ചല്ലോ. ഈ വാക്കുകൾ കുഞ്ഞു മീനിന് എപ്രകാരമാണ് അനുഭവപ്പെട്ടിട്ടുണ്ടാവുക? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
കടലിനെപ്പറ്റി അറിയാനുള്ള വ്യഗ്രതയുള്ള കുഞ്ഞിന്റെ മനസ്സാണ് ഇവിടെ കാണാൻ കഴിയുന്നത്. ഏത് ആപത്തിൽപ്പെട്ടാലും കുഞ്ഞിനെ രക്ഷിക്കാനും താങ്ങായി നിൽക്കാനും അമ്മ ഉണ്ടാകും എന്നൊരു വിശ്വാസം കുഞ്ഞിന് ഉണ്ടായിരുന്നു. മകൻ എല്ലാവരുടെയും മുൻപിൽ വിജയിച്ച് നിൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന അമ്മയെയാണ് കുഞ്ഞ് ഇവിടെ കാണുന്നത്.
അഭിപ്രായക്കുറിപ്പ് തയ്യാറാക്കാം
Question 1.
“അറിവായ അറിവെല്ലാം ഇപ്പോഴും എപ്പോഴും മാറിക്കൊണ്ടേയിരിക്കുമമ്മേ”. മാറുന്ന ലോകത്തിൽ കുഞ്ഞുമീനിന്റെ ഈ അഭിപ്രായത്തിനുള്ള പ്രസക്തിയെന്ത്? നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
Answer:
ലോകം മാറുകയാണ് ആദ്യം വേണ്ടത് എന്ന് അറിയുകയും അംഗീകരിക്കുകയുമാണ്. പുതിയ തലമുറക്ക് എല്ലാ അർത്ഥത്തിലും വിജ്ഞാനത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ലോകത്ത് എവിടെ എന്തു സംഭവിച്ചാലും ഉടൻ അറിയാം. ചുറ്റും അറിവുണ്ടെന്നു കരുതി അത് നമ്മിലേക്ക് ഇടിച്ചുകയറുകയില്ല. മാറുന്ന ലോകത്തെ കേരളത്തിൽ ഇരുന്ന് പ്രതിരോധിക്കാം എന്ന ചിന്തയും മാറണം. സാങ്കേതിക വിദ്യ കൾ മാറുന്നതിനനുസരിച്ച് ലോകത്തെ പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറിയേ പറ്റൂ.
വിശകലനക്കുറിപ്പ് തയ്യാറാക്കാം.
Question 1.
“ഇന്നത്തെ കടലായിരിക്കുമോ നാളെ” എന്ന കുഞ്ഞുമീനിന്റെ ചോദ്യത്തിന് വിവിധ കൂട്ടങ്ങളിൽ നിന്ന് അമ്മയ്ക്ക് കിട്ടിയ ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. എന്താവാം അതിനു കാരണം വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
കുഞ്ഞുമീൻ ചോദിച്ച ചോദ്യത്തിന് അമ്മ പലരോടും ഉത്തരം തേടി നടക്കുകയാണ്. ഇവിടെ കോരയും ഏട്ടയുയോടും ചോദിച്ചപ്പോൾ നിനക്ക് പ്രാന്താനെന്നാണ് എന്ന് പറഞ്ഞു തള്ളി കളഞ്ഞു. ഉത്തരം തേടി പലരും പോയിട്ടുണ്ട് എന്ന് നെത്തോലി പറയുമ്പോൾ അവരാരും തിരിച്ചുവന്നില്ലെന്ന് മുള്ളനും സ്രാവും പറയുന്നു. തിരിച്ചുവന്നവരെ കണ്ടവരുണ്ടെന്ന് തിരണ്ടി സംഘം പറയുന്നു. തിരിച്ചുവന്നെങ്കിലും അവൾക്ക് മിണ്ടാട്ടമില്ല എന്ന് നെമ്മീനും ചെമ്മീനും പറയുന്നു. പല ഉത്തരങ്ങളിൽ നിന്ന് അമ്മയ്ക്ക് ഒരു കാര്യം മന സ്സിലായി. കടലിനെ അന്വേഷിച്ചു പോയാൽ ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന ഉത്തരത്തിലേ ക്കാണ് അമ്മ എത്തിച്ചേർന്നത്.
കഥാപാത്രനിരൂപണം എഴുതാം
Question 1.
ഈ നാടകത്തിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരാണ്? ഇഷ്ടപ്പെടാൻ എന്താണ് കാരണം? സവിശേഷതകൾ വിശദീകരിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
മീനോളം എന്ന നാടകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം കുട്ടിയാണ്. കടലിനെപ്പറ്റി അറിയാ നുള്ള വ്യഗ്രതയുള്ള കുഞ്ഞിന്റെ മനസ്സാണ് ഇവിടെ കാണാൻ കഴിയുന്നത്. ഈ നാടകത്തിൽ കുഞ്ഞ് എന്ന കഥാപാത്രം ഇന്നത്തെ തലമുറയിൽപ്പെട്ടതാണ്. അറിവ് നേടാൻ ഏത് അറ്റം വരെയും സഞ്ചരിക്കും. ആപത്തുകളെ കൈവയ്ക്കാതെ മുന്നോട്ടു പോകുന്ന ഇന്നത്തെ തലമുറയുടെ പ്രതിനിധിയായിട്ടാണ് കുട്ടിയെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
പദങ്ങൾ ചേർക്കാം പിരിക്കാം
Question 1.
ഉത്തരം തേടിപ്പോയവർ പണ്ടും ഉണ്ടായിരുന്നുവെന്നു നെത്തോലിക്കൂട്ടം
അവരാരും തിരിച്ചുവന്നില്ലെന്ന് മുള്ളനും സാവും.
തിരിച്ചുവന്നവരെ കണ്ടവരുണ്ടെന്ന് തിരണ്ടി സംഘം
അവർക്ക് മിണ്ടാട്ടമില്ലെന്നു നെന്മിനും ചെമ്മീനും.
ഈ വാക്യങ്ങളിലെ അടിവരയിട്ട ചില പദങ്ങൾ മാറ്റിയെഴുതിയിരിക്കുന്നത് ശ്രദ്ധിക്കൂ.
ഉത്തരം തേടി പോയവർ പണ്ടും ഉണ്ടായിരുന്നു എന്ന് നെത്തോലി കൂട്ടം.
അവരാരും തിരിച്ച് വന്നില്ല എന്ന് മുളളനും സാവും.
തിരിച്ചുവന്നവരെ കണ്ടവർ ഉണ്ട് എന്ന് തിരണ്ടിസംഘം
അവർക്ക് മിണ്ടാട്ടം ഇല്ല എന്ന് നെന്മിനും ചെമ്മീനും
പദങ്ങൾ പിരിച്ചെഴുതുമ്പോഴും ചേർത്തെഴുതുമ്പോഴും വാക്യങ്ങളിൽ എന്തുമാറ്റമാണ് ഉണ്ടായിട്ടുള്ളത്? ചർച്ച ചെയ്യുക?
പാഠഭാഗത്തുനിന്ന് ഇതുപോലെ കൂടുതൽ പദങ്ങൾ കണ്ടെത്തി പിരിച്ചെഴുതുക.
Answer:
പഞ്ഞിക്കടൽ = പഞ്ഞി + കടൽ
പരപ്പുമുണ്ടെന്നറിഞ്ഞു = പരപ്പ് + ഉണ്ടെന്നറിഞ്ഞു
കടലുൾക്കൊള്ളാൻ = കടൽ + ഉൾക്കൊള്ളാൻ
എത്താനില്ലെന്നും = എത്താൻ + ഇല്ലെന്നും
സംശയമില്ല = സംശയം + ഇല്ല
ആവേലിക്കൂട്ടം = ആവേലി + കൂട്ടം
സചിത്ര നിഘണ്ടു
Question 1.
കേരളത്തിലെ ചില പ്രമുഖ കലാരൂപങ്ങൾ പരിചയപ്പെടാം.
ഇതുപോലെ കൂടുതൽ കലാരൂപങ്ങളെക്കുറിച്ച് ലഘുവിവരണം ഉൾപ്പെടുത്തി സചിത്ര നിഘണ്ടു തയ്യാ റാക്കുക.
Answer:
കഥകളി
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. ആട്ടം, പാട്ട്, വാദ്യം, അഭിനയസാഹിത്യം, ചിത്രകല മുതലായ മിക്ക അടിസ്ഥാന കലകളും ഇതിൽ ചേർന്നിട്ടുണ്ട്. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ പ്രധാനമായും അഞ്ചു വിഭാഗങ്ങളായി കഥകളി വേഷങ്ങളെ തരം തിരിക്കുന്നു. വള്ളത്തോളിലൂടെയും കേരള കലാമണ്ഡലത്തി ലൂടെയും ലോകമെങ്ങും പ്രശസ്തിയാർജിച്ച ഒരു കലയാണ് കഥകളി. കലയുടെ രാജാവ് എന്നാണ് കഥ കളി അറിയപ്പെടുന്നത്.
ഓട്ടൻതുള്ളൽ
കേരളത്തിലെ പ്രധാനപ്പെട്ട ജനകീയ ദൃശ്യകലകളിൽ ഒന്നാണ് തുള്ളൽ. കുഞ്ചൻന മ്പ്യാർ ആണ് ഈ കലാരൂപത്തിന്റെ ഉപജ്ഞാതാവ് – ഹാസ്യവും പരിഹാസവും തുള്ളലിന്റെ പ്രധാന ഘടകങ്ങളാണ്. തുള്ളൽ മൂന്നു തരമുണ്ട്. പറയൻ തുള്ളൽ, ശീതങ്കൽ തുള്ളൽ, ഓട്ടൻ തുള്ളൽ നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ, ഒരു കലാകാരൻ ഒറ്റക്ക് തുള്ളൽ പാട്ട് പാടി അഭിനയിക്കുകയും നൃത്തം ചെയ്യുക
ചാക്യാർകൂത്ത്
കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർകൂത്ത്. ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് പരമ്പരാഗതമായി കൂത്ത് അവതരിപ്പിക്കുക. ഇത് ഒരു ഏകാംഗ കലാരൂപമാണ് കൂത്ത് തുടങ്ങുന്നതിനു മുൻപ് തന്നെ മിഴാവ് കൊട്ടും നൃത്തവും വിനോദവും കൂത്തിലുണ്ട്. ചാക്യാർ രംഗത്ത് വന്ന് രംഗവന്ദനം കഴി ഞ്ഞാൽ ചാരി എന്ന് പേരുള്ള നൃത്തം തുടങ്ങും. പിന്നീട് ഗദ്യപദ്യങ്ങൾ ചൊല്ലി അർത്ഥം പറയും. സദസ്സിലുള്ള ഏതൊരാളെയും പരിഹാസ
മാർഗം കളി
ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള വിനോദകലയാണ് മാർഗം കളി. മാർതോമശ്ലീഹയുടെ ചരിത്രമാണ് മാർഗം കളിപ്പാട്ട്. നിലവിളക്ക് കൊളുത്തി വെച്ചു അതിന് ചുറ്റും പരമ്പരാഗത വേഷത്തിൽ പാടി ചുവട് വെച്ച് നടത്തുന്ന കളി. പുരുഷന്മാരുടെ കളിയിൽ ആയോധന മുറകളും ഉണ്ടാകും.
ചുമർ പത്രിക /ഡിജിറ്റൽ മാഗസിൻ
Question 1.
കേരളത്തിലെ ചിത്രകല, നാടൻ ദൃശ്യകലകൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു ചുമർ പത്രിക തയ്യാറാ ക്കുക. അതോടൊപ്പം സ്കൂൾ വിക്കിയിലേക്ക് ഡിജിറ്റൽ മാഗസിനും തയ്യാറാക്കുമല്ലോ.
Answer:
ചിത്രകല
ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്. ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വിലയുണ്ട് എന്നൊരു ചൊല്ലുമുണ്ട് ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്.
ഗുഹാചിത്രങ്ങൾ
പാലിയോലിത്തിക്ക് കാലഘട്ടത്തിലെ ലോകത്തിലെ കലയുടെ ഏറ്റവും പഴയ ഉദാഹരണങ്ങളിൽ ചില താണ് ഗുഹാചിത്രങ്ങൾ, അല്ലെങ്കിൽ റോക്ക് പെയിന്റിംഗുകൾ ഈ കാലഘട്ടം ശിലായുഗം എന്നും അറി യപ്പെടുന്നു.
ആധുനിക മനുഷ്യരുടെ ആവിർഭാവത്തെ ഉൾക്കൊള്ളുന്ന ഇത് ബിസിഇ 120,000-ൽ തന്നെ സംഭവിച്ചു. മൃഗക്കൊഴുപ്പും രക്തവും പഴങ്ങളും പച്ചിലച്ചാറുകളും കരിയും മരത്തിന്റെ പശയും പ്രകൃതിവർണ്ണങ്ങളും ഉപയോഗിച്ചാണ് ഗുഹാഭിത്തികളിൽ ചിത്രങ്ങൾ വരച്ചിരുന്നത്. വയനാട്ടിലെ എടയ്ക്കൽ ഗുഹ, മറയൂ രിലെ എഴുത്താലെ ഗുഹ എന്നിവിടങ്ങളിൽ പ്രാചീനമായ ഗുഹാചിത്രങ്ങൾ ഉണ്ട്. നൃത്തസമാനമായ രംഗ ങ്ങളും നായാട്ടുരംഗങ്ങളും വ്യത്യസ്തങ്ങളായ മൃഗരൂപങ്ങളുമാണ് ഗുഹാചിത്രങ്ങളിലെ പ്രധാന പ്രതി പാദ്യം.
അനുഷ്ഠാന ചിത്രകല
അനുഷ്ഠാന കലകളുമായി ബന്ധപ്പെട്ടിട്ടുള്ള ചിത്രകലയെയാണ് അനുഷ്ഠാന ചിത്ര കല എന്ന് പറയുന്നത്. കളമെഴുത്തും, പാട്ടും, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, സർപ്പം തുള്ളൽ തുടങ്ങിയവ അനുഷ്ഠാനകലകളുടെ ഭാഗമായിട്ടുള്ള കളമെഴുത്ത് ഉദാഹര ണമാണ്. വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ള അഞ്ച് തരം പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയാണ് കളമെഴുത്തിൽ മുഖ്യമായും ചിത്രീകരിക്കുന്നത്.
ചുമർചിത്രകല
ക്ഷേത്രങ്ങളും പള്ളികളും പഴയരാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളിൽ വരച്ചി ട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമർചിത്രങ്ങൾ എന്നുപറയുന്നത്. കെട്ടിയുണ്ടാക്കിയ ഭിത്തിയിൽ, കുമ്മായം കൊണ്ടുള്ള ഒന്നാംതലത്തിനു മുകളിൽ പൂശിയെടുത്ത മറ്റൊരു നേർത്ത തലത്തിൽ രചിച്ചി ട്ടുള്ള ചിത്രങ്ങളെ മാത്രമാണ് ചുമർചിത്രങ്ങൾ എന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുമർചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്.
ആധുനിക ചിത്രകല
ആധുനിക കലയിൽ ഏകദേശം 1860 മുതൽ 1970 വരെ നീണ്ടുനിൽക്കുന്ന കലാസൃഷ്ടികൾ ഉൾപ്പെടുന്നു. ആ കാലഘട്ടത്തിൽ നിർമ്മിച്ച കലകളുടെ ശൈലികളും തത്ത്വചിന്തകളും സൂചിപ്പിക്കുന്നു. പരമ്പരാഗത കലകളുടെ സവിശേഷതയായിരുന്ന ആഖ്യാനത്തിൽ നിന്ന് അമൂർത്തതയിലേയ്ക്കുള്ള പ്രവണത ആധു നിക കലയുടെ സവിശേഷതയാണ്. സമീപകാല കലാപരമായ നിർമ്മാണത്തെ പലപ്പോഴും സമകാലിക അല്ലെങ്കിൽ ഉത്തരാധുനിക കല എന്ന് വിളിക്കുന്നു.
വിൻസെന്റ് വാൻഗോഗ്, പോൾ സെബാൻ, പോൾ ഗൗറിൻ, ജോർജസ് സീറാ, ഹെന്റി ഡി ടൗലൗസ് ലാക് തുടങ്ങിയ ചിത്രകാരന്മാരുടെ പാരമ്പര്യത്തിൽ നിന്നാണ് ആധുനിക കലയുടെ തുടക്കം. ഇന്ത്യൻ ചിത്രകലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന രാജാരവിവർമ്മ യാണ് ഈ പാരമ്പര്യത്തിനു തുടക്കം കുറിച്ചത്.
നാടൻ ദൃശ്യകലകൾ
കൃഷ്ണനാട്ടം
കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളി യുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ് കൃഷ്ണനാട്ടം.കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ, എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്.
തിറയാട്ടം
കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം. ദേവ പ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെ ഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ് തിറയാട്ടം.
മോഹനിയാട്ടം
കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതി പാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യലാവണ്യസമ്പന്നമായ കൈശികീ വൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാര മാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീ നൃത്ത കലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചു കാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം.കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.
പാഠകം
പുരാണ കഥാകഥനമാണ് പാഠകം. ഈ കല രംഗത്തവതരിപ്പിക്കുന്നത് നമ്പ്യാർമാരാണ്. വളരെ ലളിതമായ രംഗസജ്ജീകരണമാണ് പാഠകത്തിന്റേത്. കത്തിച്ചു വെച്ച ഒരു നിലവിളക്കു മാത്രം. ഇതിൽ ഒരു നടൻ മാത്രമാണുള്ളത്. കാര്യമായ വേഷവിധാനങ്ങളൊന്നുമില്ല. ചുവന്ന പട്ട് കൊണ്ട് തലയിൽ ഒരു കെട്ട്, ശരീരത്തിൽ ഭസ്മക്കുറി, മാലകൾ, നെറ്റിയിൽ കുങ്കുമപ്പൊട്ട് എന്നിവ. പാഠകം അവതരിപ്പിക്കുന്ന ആൾ വാഗ്മിയും നർമബോധം ഉള്ള ആളുമായിരിക്കണം.കൂത്തിന്റെ അവതരണരീതിയുമായി സാദൃശ്യം തോന്നുമെങ്കിലും പരിഹാസ പ്രയോഗങ്ങൾ ഒട്ടും പാടില്ല എന്ന നിബന്ധന പാഠകത്തിലുണ്ട്. വാദ്യ പ്രയോഗങ്ങളോ മറ്റ് അനുഷ്ഠാന കർമ്മങ്ങളോ ഇല്ല.
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാം
Question 1.
പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജനപ്രിയ വരകളാണിവ. അദ്ദേഹത്തെക്കുറിച്ചുള്ള ചില സൂചനകൾ നോക്കൂ.
• ചിത്രകലയിലെ മഹാപ്രതിഭ
• വര, ഛായാചിത്രം, ശില്പകല എന്നിവയിൽ ശ്രദ്ധേയൻ
കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചരിത്രക്കുറിപ്പ് തയ്യാറാക്കുക. ജീവചരിത്ര ക്കുറിപ്പ് ഡിജിറ്റലായി നോക്കുമ്പോൾ നമ്പൂതിരി വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തുമല്ലോ.
Answer:
കേരളത്തിലെ പ്രസിദ്ധനായ ചിത്രകാരനും ശില്പിയുമായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. 1925-ൽ പൊന്നാനി കുരുമാട്ടില്ലത്ത് ജനിച്ചു. മാതൃഭൂമി കലാകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിന് രേഖാചിത്രങ്ങൾ വരച്ചു. വളരെ ജനപ്രിയമാണ് അദ്ദേഹത്തിന്റെ വരകൾ. തകഴി ശിവശങ്കരപ്പിള്ള, കേശവ ദേവ് എം.ടി വാസുദേവൻ നായർ തുടങ്ങി നിരവധി മലയാള സാഹിത്യകാരന്മാർക്ക് അദ്ദേഹം ചിത്രരചന നടത്തിയിട്ടുണ്ട്. 2003-ലെ രാജാരവിവർമ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജയപ്രകാശ് കുളൂർ : പ്രമുഖനായ ഒരു മലയാള നാടകകൃത്താണ് ജയപ്രകാശ് കുളൂർ. 1952-ൽ ജനിച്ചു. നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാ രങ്ങൾ ലഭിച്ചിട്ടുണ്ട്.
കൃതികൾ : വർത്തമാനം, നിയന്ത്രണം, വയർ, ഭാഗ്യരേഖ, ഗതാഗതം, പരമ്പരാഗതം, കുമാരവിലാപം, പതിനെട്ടു നാടകങ്ങൾ.
പുരസ്കാരങ്ങൾ : കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്, തിക്കോടിയൻ അവാർഡ്.