മുത്തശ്ശിക്കഥയിലൂടെ Notes Question Answer Class 7 Kerala Padavali Chapter 14

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 5 Chapter 14 മുത്തശ്ശിക്കഥയിലൂടെ Muthassikadhayiloode Notes Questions and Answers Pdf improves language skills.

Muthassikadhayiloode Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 5 Chapter 14 Muthassikadhayiloode Question Answer

Class 7 Malayalam Muthassikadhayiloode Notes Question Answer

വിവരണം തയ്യാറാക്കാം
Question 1.
കുമ്മാട്ടിയുടെ വരവിനെ വർണ്ണിച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണ്? കുമ്മാട്ടി എന്ന പാഠഭാഗത്തിലെ ആശയം കൂടി പരിഗണിക്കണം.?
Answer:
മാനത്തെ മാച്ചോളം തലയെടുപ്പോടെ, ഭൂമിയുടെ അറ്റം വരെ പാതാളത്തോളം പാദങ്ങൾ താണ്ടി മാലയും ചേലയും ചുറ്റിയാണ് മുത്തശ്ശിക്കഥയിലെ കുമ്മാട്ടിയുടെ വരവ്. പറന്നാണോ, നടന്നാണോ, പല്ലക്കിലാണോ, ഇരുന്നാണോ മുത്തശ്ശിയുടെ വരവ് എന്ന് വർണിക്കാൻ കഴിയില്ല.

ആഴ്ച കഥകൾ വായിക്കാം
Question 1.
മുത്തശ്ശിക്കഥയിലോ കഥാപുസ്തകങ്ങളിലോ കുമ്മാട്ടിയെപ്പോലുള്ള കഥാപാത്രങ്ങളെ നിങ്ങൾ പരിചയപ്പെട്ടിരിക്കുമല്ലോ. അത്തരം കഥാപാത്രങ്ങളെക്കുറിച്ച് ലഘുവിവരണം അവതരിപ്പിക്കുക.?
Answer:
വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ് പൊട്ടൻ തെയ്യം. ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻ തെയ്യത്തിനു പിറകിലുള്ളത്. പൊട്ടൻ തെയ്യം മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്. 3 തരത്തിലുള്ള പൊട്ടൻ ഉണ്ട്.

പുല പൊട്ടൻ, പുല മാരുതൻ, പുല ചാമുണ്ഡി എന്നിങ്ങനെ അവ അറിയപ്പെടുന്നു ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്. ദൃശ്യരൂപം മറയ്ക്കുക തുടക്കം ഐതിഹ്യം എഴുത്ത് രീതി ചെറുത് നിവേദ്യം സാധാരണം പ്രത്യേകത വലുത് തോറ്റം വേഷം സാധാരണം.
മുത്തശ്ശിക്കഥയിലൂടെ Notes Question Answer Class 7 Kerala Padavali Chapter 14 1

മുത്തശ്ശിക്കഥയിലൂടെ Notes Question Answer Class 7 Kerala Padavali Chapter 14

ഗാനമേള സംഘടിപ്പിക്കാം
Question 1.
കഥാരൂപത്തിലുള്ള ഒരു പാട്ടാണ് നിങ്ങൾ പരിചയപ്പെട്ടത്. ഇതുപോലെ വ്യത്യസ്ത ജീവിതസന്ദർഭങ്ങൾ ആവിഷ്കരിക്കുന്ന ചലച്ചിത്രഗാനങ്ങൾ മലയാളസിനിമയിലുണ്ട്. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ചലച്ചിത്രഗാനങ്ങൾ പട്ടികപ്പെടുത്തുക. ഈ ഗാനശേഖരം ഉപയോഗിച്ച് ഗാനമേള ഒരുക്കുമല്ലോ. ലഭ്യമാകുന്ന വാദ്യോപകരണങ്ങൾ കൂടി ഉപയോഗിക്കുക?
Answer:
കൂട്ടുകാരുമായി ചേർന്ന് നിങ്ങൾ പ്രകൃതി രമണീയമായ പട്ടുകൾ പാടുകയും ഉപകരണങ്ങളുടെ സഹായത്തോടെ അവതരിപ്പിക്കുകയും ചെയ്യുക.

കണ്ണിനാലെന്റെ കരളിനുരുളിയിൽ
എണ്ണ കാച്ചിയ നൊമ്പരം (2)
ഖൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു
കയറു പൊട്ടിയ പമ്പരം

കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ
(കായലരികത്ത്…)

പട്ടികപ്പെടുത്താം
Question 1.
ചലച്ചിത്രത്തെ അറിവിനും വിനോദത്തിനുമായി നാം ഉപയോഗിക്കുന്നു. ഇതുപോലെ മറ്റെന്തെല്ലാം ദൃശ്യമാധ്യമങ്ങളാണ് ഇക്കാലത്ത് ഉപയോഗിച്ചു വരുന്നത്? പട്ടികപ്പെടുത്തി ഓരോന്നിന്റെയും പ്രയോജനം വിശദമാക്കുക.?
Answer:
യൂട്യൂബ്, വാട്സ്ആപ്, ഫേസ്ബുക്, തുടങ്ങിയ ദൃശ്യമാധ്യമങ്ങൾ എല്ലാം തന്നെ നാം പഠനത്തിനായും വിവിധ ദേശങ്ങളിലെ അറിവുകൾ എളുപ്പത്തിനറിയുന്നതിനും നാം ഇന്ന് ദൃശ്യമാധ്യമങ്ങൾ പ്രയോജന പ്പെടുത്തുക പതിവാണ്.
യൂട്യൂബ്
വീഡിയോകൾ കാണുന്നതിന്

വാട്ട്സാപ്
ചിത്രങ്ങളും വിവരങ്ങളും അറിവുകളും മറ്റും കൈമാറ്റം ചെയ്യുന്നതിന്

തുടർപ്രവർത്തനം
Question 1.
സിനിമയിലെ സംഭാഷണങ്ങൾക്കും ദൃശ്യങ്ങൾക്കുമൊപ്പം നമ്മെ ആഴത്തിൽ സ്പർശിക്കാൻ അതിലെ പാട്ടുകൾക്ക് കഴിയാറുണ്ട്. സിനിമയെ ജനപ്രിയമാക്കുന്നതിലും ഗാനങ്ങൾക്ക് ഏറെ സ്വാധീനമുണ്ട്. വിലയിരുത്തുക ?
Answer:
സിനിമകളുടെ വിജയത്തിൽ ഗാനങ്ങൾക്ക് വളരെ അധികം പ്രസക്തിയുണ്ട്, സിനിമയിലെ രംഗങ്ങൾ ആസ്വാദകരുടെ ഹൃദയങ്ങളെ കീഴടക്കും പോലെ തന്നെ ഗാനരംഗങ്ങളും ആസ്വാദകഹൃദയം കീഴടക്കാറുണ്ട്. ഗാനങ്ങളും അവയുടെ പശ്ചാത്തലവും ജനഹൃദയങ്ങളിൽ തങ്ങിനിൽക്കും. ചില സിനിമകൾ മറന്നാലും ആസ്വാദകർ പാട്ടുകൾ മറക്കില്ല അതുപോലെ തന്നെ പാട്ടുകളിൽ കടന്നു വരുന്ന ഗ്രാമഭംഗിയും കലാരൂപങ്ങളുമെല്ലാം കാഴ്ചക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവയാണ്.

മുത്തശ്ശിക്കഥയിലൂടെ Notes Question Answer Class 7 Kerala Padavali Chapter 14

അറിവിലേക്ക്
മുത്തശ്ശിക്കഥയിലൂടെ Notes Question Answer Class 7 Kerala Padavali Chapter 14 2
ഒരു ഇന്ത്യൻ നാടകകൃത്തും നാടക സംവിധായകനും കവിയുമായിരുന്നു. 26 – ലധികം മലയാള നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് അവയിൽ പലതും ശാസ്ത്രീയ സംസ്കൃത നാടകം, ഷേക്സ്പിയർ എന്നിവയിൽ നിന്ന് അവലംബിച്ചു, പ്രത്യേകിച്ച് കാളിദാസന്റെ വിക്രമോർവശ്യം (1981, 1996), ശാകുന്തളം (1982), ഭാസെന്റ മധ്യമവ്യായോഗം (1979), കർണഭാരം (1984, 2001), (1988), സ്വപ്നവാസവദത്തം, ദൂതവാക്യം (1996).

തിരുവനന്തപുരത്ത് ഭാഷാഭാരതി സെന്റർ ഫോർ പെർഫോമിംഗ് ആർട്സ്, ട്രെയിനിംഗ് ആൻഡ് റിസർച്ച് സ്ഥാപിക്കുന്നതിലേക്ക് നയിച്ച സോപാനം എന്ന നാടക ട്രൂപ്പിന്റെ സ്ഥാപകനും ഡയറക്ടറുമായിരുന്നു. ൽ സംഗീത നാടക അക്കാദമിയുടെ സംവിധാനത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡും ആജീവനാന്ത നേട്ടത്തിനുള്ള ഏറ്റവും ഉയർന്ന അവാർഡായ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും 2002 – ൽ അദ്ദേഹത്തിന് ലഭിച്ചു. 2007-ൽ ഇന്ത്യാ ഗവണ്മെന്റ് കലാരംഗത്ത് പത്മഭൂഷൺ നൽകി ആദരിച്ചു. 2016 ജൂൺ 26ന്, 88-ാം വയസ്സിൽ, ആശുപത്രിയിൽ നിന്ന് മടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ വസതിയിൽ വച്ച് മരിച്ചു.

കുമ്മാട്ടിയുടെ ഐതിഹ്യം
കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവർക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ്.

പാണ്ഡവരുടെ വനവാസകാലത്ത് യുധി ഷ്ഠിരൻ അനുജനായ അർജ്ജുനനോട് ശത്രു സംഹാരത്തിനായി വിശിഷ്ട ആയുധങ്ങൾ തപസുചെയ്ത് നേടാൻ നിർദ്ദേശിച്ചു. അതനു സരിച്ച് അർജ്ജുനൻ ഹിമാലയത്തിലെത്തി ദേവേന്ദ്രൻ, ശിവൻ, യമൻ, വരുണൻ എന്നീ ദേവൻമാരെ കണ്ട് വരം സ്വന്തമാക്കി. ഇതിൽ ശിവനെ പ്രത്യക്ഷപ്പെടുത്താൻ കഠിനമായ തപസ്സു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അർജ്ജുൻ വരമായി ആഗ്രഹിച്ചത്. എന്നാൽ ഈ വരം നല്കുന്നതിന് മുമ്പായി അർജ്ജുനന്റെ സാമർഥ്യം പരീക്ഷിക്കാൻ ശിവൻ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്തദാനം നല്കൂ എന്ന് നിശ്ചയിച്ചു.
മുത്തശ്ശിക്കഥയിലൂടെ Notes Question Answer Class 7 Kerala Padavali Chapter 14 3
ശിവൻ കാട്ടാളരൂപം ധരിച്ച് അർജ്ജുനന്റെ മുമ്പിലെത്തി. പാർവ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അർജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അർജ്ജുനൻ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി. കിരാതരൂപിയായ ശിവൻ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടർന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലയ്ച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിയ്ക്ക് മേൽ കൊണ്ടതെന്ന് പറഞ്ഞ് അർജ്ജുനൻ പന്നിയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തർക്കം മുറുകിയപ്പോൾ തങ്ങളിൽ ആരാണ് കേമൻ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി.

അല്പസമയത്തിനകം അവിടം ഒരു യുദ്ധഭൂമിയായി. തുല്യശക്തികളായ ശിവനും അർജ്ജുനനും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ച് തങ്ങളുടെ കഴിവുകൾ കാട്ടി. ഏറെ നേരം നീയുദ്ധത്തിനൊടുവിൽ അർജ്ജുനൻ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതിൽ അർജ്ജുനൻ ദുഃഖിച്ചു. പെട്ടെന്ന് ശിവൻ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അർജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തിൽ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തിൽ അർജ്ജുനൻ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശ്കതിയുള്ള പാശുപതാസ്ത്രം സമ്മാനിച്ചു.

അർജ്ജുനൻ ആദരപൂർവ്വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങൾ അവിടെയെത്തി. അവർ ശിവനേയും പാർവ്വതിയേയും സന്തോഷിപ്പിക്കാൻ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാർവ്വതിയും അപ്രത്യക്ഷരായി.

മുത്തശ്ശിക്കഥയിലൂടെ Notes Question Answer Class 7 Kerala Padavali Chapter 14

വളരെ കാലത്തിന് ശേഷം ശിവൻ പാർവ്വതീസമേതനായി തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ കുടികൊണ്ടു. ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും ഒരിക്കൽ കൂടി കേൾക്കണമെന്ന് പാർവ്വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീർന്നതും പാർവ്വതി ഭൂതഗണങ്ങൾക്ക് പട്ടും വളയും സമ്മാനിച്ചു. അതിന് ശേഷം ശിവൻ ഭൂതഗണങ്ങളോട് ഇങ്ങനെ നിർദ്ദേശിച്ചു. ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങൾ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവർ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോൾ നിങ്ങൾ ഭക്തരുടെ ഭവനങ്ങൾ സന്ദർശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം. അങ്ങനെയാണ് കുമ്മാട്ടിക്കളിയ്ക്ക് തൃശ്ശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്ന് ഐതിഹ്യം.

ഓർത്തിരിക്കാൻ

  • സിനിമപോലെ തന്നെ മനോഹരവും ഹൃദയഹാരിയുമാണ് സിനിമാഗാനങ്ങൾ
  • സിനിമാഗാനങ്ങൾ അവയുടെ പശ്ചാത്തലം എന്നിവ കലകളുടെയും കലാരൂപങ്ങളുടെയും സമ്മേളനം ആണ്.

Leave a Comment