Students can use Class 7 Malayalam Kerala Padavali Question Answer and പെയ്തുതീരാത്ത സ്വപ്നം പോലെ Peythu Theeratha Swapnam Pole Summary in Malayalam to grasp the key points of a lengthy text.
Class 7 Malayalam Peythu Theeratha Swapnam Pole Summary
Peythu Theeratha Swapnam Pole Summary in Malayalam
പെയ്തുതീരാത്ത സ്വപ്നം പോലെ Summary in Malayalam
ആമുഖം
അതിജീവനവും ഒരു ജീവിതമാണ്. ഇല്ലായ്മകളെയും ദാരിദ്ര്യത്തെയും അതിജീവിക്കുന്ന ഒരു ചെറിയ കുടുംബത്തിന്റെ കഥ വളരെ സാധാരണമായി അവതരിപ്പിക്കുന്ന സിനിമയാണ് മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ. വളരെ പാവപ്പെട്ട കുടുംബത്തിലെ രണ്ടു കുട്ടികളുടെ അതിജീവന ചിന്തകൾ പങ്കുവെയ്ക്കുന്ന കഥയാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. രണ്ടു കുട്ടികളുടെ നിത്യജീവിത സംഭവങ്ങൾ കാഴ്ചക്കാരന്റെയും വായനക്കാരന്റെയും മനസിൽ തുറന്നു വെയ്ക്കുന്ന പാഠങ്ങൾ ചെറുതല്ല. സിനിമയുടെ ഒരോ ഇടങ്ങളും ഒരിക്കലും മായാത്ത വിധം മനസ്സിൽ ഏൽപ്പിക്കുന്ന കുഞ്ഞു മുറിവുകൾ ആണ്.
പാഠസംഗ്രഹം
അനേകം കലകളുടെ സമ്മിശ്ര കേന്ദ്രമാണ് സിനിമ. സിനിമ സാധാരണക്കാരോടും സമൂഹത്തോടും കുട്ടികളോടും ഒരേ പോലെ സംവദിക്കാൻ സാധിക്കുന്ന ഒന്നാണ്. മനുഷ്യരുടെ നിത്യജീവിതവും, കൗതുകങ്ങളും തമാശയും ഒരുപോലെ കൈകാര്യം ചെയ്യാനും കാഴ്ചക്കാരന്റെ ഉള്ളിലേക്ക് സിനിമ സംവദിക്കുന്ന ആശയത്തെ വളരെ പെട്ടെന്നു കടത്തിവിടാനുമുള്ള കഴിവ് സിനിമയ്ക്കുണ്ട്. വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ രണ്ടു കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് ഈ സിനിമ. കുട്ടികളാണെങ്കിലും അവർ ചർച്ച ചെയ്യുകയും ഇടപെടുകയും ചെയ്യുന്ന കാര്യങ്ങൾ വളരെ ഹൃദയസ്പർശിയായാണ് അവതരിപ്പിക്കുന്നത്. വലിയ മനുഷ്യർക്കു പോലും കരളലിഞ്ഞു പോകുകയും, കുഞ്ഞു ഹൃദയംകൊണ്ടു ഇല്ലായ്മയെ അതിജീവിക്കുകയും തങ്ങളേക്കാൾ ചെറിയവരെ വേദനിപ്പിക്കാതെ വളരെ രസകരമായി ചേർത്തു നിർത്തുകയും ചെയ്യുകയാണ് ഈ സിനിമ. വളർന്നു വരുന്ന തലമുറകൾക്കു എന്നും ഈ സിനിമ ഒരു മാതൃക ആണ്.