Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.
Kerala Plus One Business Studies Board Model Paper 2023 Malayalam Medium
Time: 2 1/2 Hours
Maximum : 80 Scores
1 മുതൽ 6 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വിതം. (6 × 1 = 6)
Question 1.
ഭൂമിശാസ്ത്രം എന്ന പദത്തിന്റെ ഉപജ്ഞാതാവ്
a) ഹെറോഡോട്ടസ്
b) ഗലീലിയോ
c) ഇറാത്തോസ്തനീസ്
d) അരിസ്റ്റോട്ടിൽ
Answer:
c) ഇറാത്തോസ്തനീസ്
Question 2.
ഭൂരൂപത്തെക്കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്രത്തിന്റെ ശാഖ
a) ഭൂരൂപരൂപീകരണശാസ്ത്രം
b) കാലാവസ്ഥാശാസ്ത്രം
c) ജലശാസ്ത്രം
d) മണ്ണു ഭൂമിശാസ്ത്രം
Answer:
a) ഭൂരൂപരൂപീകരണശാസ്ത്രം
Question 3.
ഒരു വൻ ഫലകം
a) കോക്കോസ് ഫലകം
b) പസഫിക് ഫലകം
c) നാസ്ക ഫലകം
d) അറേബ്യൻ ഫലകം
Answer:
b) പസഫിക് ഫലകം
Question 4.
ഉപദ്വീപീയ പീഠഭൂമിയിലെ ഉയരം കൂടിയ കൊടുമുടി
a) നംഗ പർവ്വതം
b) എവറസ്റ്റ്
c) കാഞ്ചൻജംഗ
d) ആനമുടി
Answer:
d) ആനമുടി
Question 5.
ലോക്തക് തടാകം സ്ഥിതി ചെയ്യുന്നത്
a) രാജസ്ഥാൻ,
b) മണിപ്പുർ
c) ഉത്തരാഖണ്ഡ്
d) കേരളം
Answer:
b) മണിപ്പുർ
Question 6.
ഭൂമിയുടെ ഏറ്റവും പുറമേയുള്ള ഖരഭാഗം
a) ഭൂവൽകം
b) മാന്റിൽ
c) കാമ്പ്
d) തിപെ
Answer:
a) ഭൂവൽകം
7 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം (5 × 2 = 10)
Question 7.
സൗരയൂഥത്തിലെ ഗ്രഹങ്ങളെ അന്തർ ഗ്രഹങ്ങൾ, ബാഹ്യ ഗ്രഹ ങ്ങൾ എന്ന് തരംതിരിച്ചെഴുതുക.
Answer:
അന്തർഗ്രഹങ്ങൾ – ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ
ബാഹ്യഗ്രഹങ്ങൾ – വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ
Question 8.
അഗ്നി പർവതജന്യ ഭൂകമ്പങ്ങളും വിസ്ഫോടക ഭൂകമ്പങ്ങളും തമ്മിലുള്ള വ്യത്യാസമെഴുതുക.
Answer:
അഗ്നിപർവ്വതങ്ങൾ സജീവമായ മേഖലകളിൽ അഗ്നിപർവ്വത സ്ഫോടന ഫലമായുണ്ടാകുന്ന ഭൂകമ്പങ്ങളാണ് അഗ്നിപർവ്വത ജന്യ ഭൂകമ്പങ്ങൾ,
ആണവപരീക്ഷണങ്ങൾ, രാസികസ്ഫോടനങ്ങൾ എന്നിവ മൂലം സൃഷ്ടിക്കപ്പെടുന്നവയാണ് വിസ്ഫോടക ഭൂകമ്പങ്ങൾ
Question 9.
ശിലാമണ്ഡല ഫലകങ്ങളെ ഉദാഹരണ സഹിതം നിർവചിക്കുക.
Answer:
വൻകരകളെയും സമുദ്രങ്ങളെയും ഭാഗികമായോ പൂർണ്ണമായോ ഉൾക്കൊള്ളുന്ന ബൃഹത്തായതും വ്യത്യസ്ത ആകൃതിയോടുകൂ ടിയതുമായ ശിലാമണ്ഡല ഭാഗങ്ങളാണ് ശിലാമണ്ഡല ഫലകങ്ങൾ, ഉദാ: പസഫിക് ഫലകം, അമേരിക്കൻ ഫലകം, ഇന്ത്യൻ ഫലകം, ആഫ്രിക്കൻ ഫലകം
Question 10.
മേഘങ്ങളുടെ രൂപീകരണത്തെ പൊടിപടലങ്ങൾ സ്വീധീനിക്കു ന്നത് എങ്ങനെ?
Answer:
ഖനീകരണമർമ്മങ്ങളായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന നേർത്ത പൊടിപടലങ്ങളെ ചുറ്റിപ്പറ്റി അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചാണ് മേഘങ്ങൾ രൂപംകൊള്ളുന്നത്.
Question 11.
സമുദ്രജല പ്രവാഹങ്ങളുടെ ഏതെങ്കിലും രണ്ട് ഫലങ്ങൾ പട്ടി കപ്പെടുത്തുക.
Answer:
ഉഷ്ണ- ശീത ജലപ്രവാഹങ്ങൾ കൂടിച്ചേരുന്ന ഇടങ്ങൾ പ്ലവക വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിനാൽ അത്തരം പ്രദേശങ്ങൾ മത്സ്വസമ്പന്ന ഇടങ്ങളാകുന്നു
- ആഗോളകാലാവസ്ഥയെ നിയന്ത്രിക്കുന്നു
- കാലാവസ്ഥയെ സ്വാധീനിക്കുന്നു
- സമുദ്രസഞ്ചാരങ്ങൾക്ക് സഹായകമാകുന്നു
Question 12.
കേവല ആർദ്രതയും ആപേക്ഷിക ആർദ്രതയും തമ്മിലുള്ള വ്യത്യാസമെഴുതുക.
Answer:
ഒരു നിശ്ചിത സമയത്തെ അന്തരീക്ഷ ജലാംശത്തിന്റെ യഥാർത്ഥ അളവിനെ കേവല ആർദ്രത എന്ന് വിളിക്കുന്നു. നിശ്ചിത ഊഷ്മാ വിൽ അന്തരീക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ആകെ ജലാം ശത്തിന്റെ എത്ര ശതമാനമാണ് നിലവിൽ ഉള്ളത് എന്ന് അനുപാ തിക കണക്കാണ് ആപേക്ഷിക ആർദ്രത
Question 13.
സമുദ്രതാപനം എന്ന ആശയത്തെക്കുറിച്ച് എഴുതുക.
Answer:
1961 ൽ ഹാരി ഹെസ്സ് ആണ് സമുദ്രതടവ്വാപനം എന്ന ആശയം ആവിഷ്കരിച്ചത്.
സമുദ്രാന്തർപർവ്വതനിരകളുടെ ശീർഷഭാഗങ്ങളിലൂടെ നിരന്തരം സംഭവിക്കുന്ന അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ ഫലമായി സമു അഭുവല്ക്കം മുറിഞ്ഞുമാറുകയും ലാവാപ്രവാഹത്തിന്റെ ശക്തി യാൽ ഇരുവശങ്ങളിലേക്ക് തള്ളി നീക്കുകയും ചെയ്യുന്നു. ഈ ലാവ ഒഴുകിപ്പരന്ന് വിശാലമായ പുതിയ കടൽത്തിര രൂപപ്പെടു
Question 14.
ദിനാവസ്ഥയേയും കാലാവസ്ഥയേയും സ്വാധീനിക്കുന്ന ഏതെ ങ്കിലും നാല് ഘടകങ്ങൾ എഴുതുക.
Answer:
ഊഷ്മാവ്, മർദ്ദം, കാറ്റ്, ആർദ്രത, മേഘങ്ങൾ, വർഷണം
Question 15.
സമുദ്ര ജലത്തിലെ ലവണത്വത്തെ നിർവചിക്കുക.
Answer:
നിശ്ചിത വ്യാപ്തം സമുദ്രജലത്തിൽ എത്ര ഗ്രാം ലവണം ഉൾക്കൊ ള്ളുന്നു എന്നതാണ് സമുദ്രലവണത്വം.
Question 16.
കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഏതെ ങ്കിലും രണ്ട് ശക്തികൾ എഴുതുക.
Answer:
- മർചരിവ് ബലം
- കോറിയോലിസ് ബലം
- ഘർഷണം
17 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)
Question 17.
ഭൂമിശാസ്ത്രത്തിലെ വ്യവസ്ഥാപിത സമീപനത്തെപറ്റി ഒരു ലഘു വിവരണം എഴുതുക.
Answer:
ജർമ്മൻ ശാസ്ത്രജ്ഞനായ അലക്സാണ്ടർ വൺ ഹംബോൾട്ട് ആണ് ഈ സമീപനത്തിന്റെ ഉപജ്ഞാതാവ്,
ഒരു പ്രതിഭാസത്തെപ്പറ്റി ആഗോളമായി പഠിക്കുകയും തുടർന്ന് അതിന്റെ തരങ്ങളിലേക്കും സ്ഥാനീയ വിതരണ ക്രമങ്ങളിലേക്കും കടക്കുകയും ചെയ്യുന്ന ഭൂമിശാസ്ത്ര പഠനരീതിയാണിത്. വ്യവസ്ഥാപിത ഭൂമിശാസ്ത്രസമീപനത്തിൽ ഭൗതികഭൂമിശാസ്ത്രം, മാനവ ഭുമിശാസ്ത്രം, ജൈവഭൂമിശാസ്ത്രം, ഭൂമിശാസ്ത്ര ചിന്താ ധാര, ഭൂമിശാസ്ത്ര പഠനരീതികളും സങ്കേതങ്ങളും എന്നിങ്ങനെ ഭൂമിശാസ്ത്രത്തെ തിരിക്കാം.
Question 18.
ഭൂമിയുടെ ഉള്ളറയെ സംബന്ധിച്ച ഏതെങ്കിലും മൂന്ന് പരോക്ഷ വിവരസ്രോതസുകൾ എഴുതുക.
Answer:
- ഭൂകമ്പതരംഗങ്ങളുടെ ഗതി വിശകലനം
- ഉൽക്കകളുടെ ഘടന
- താപം, മർദ്ദം, സാന്ദ്രത തുടങ്ങിയവ സംബന്ധിച്ച നിഗമനം
- ഭൂഗുരുത്വത്തിലെ സ്ഥാനിൽ വ്യതിയാനങ്ങൾ
- കാന്തിക പഠനങ്ങൾ
Question 19.
ജൈവ സമുഹം എന്നാലെന്ത്? ഒരു ഉദാഹരണം എഴുതുക.
Answer:
ഒരു നിശ്ചിത ഭൂപ്രദേശത്ത് അധിവസിക്കുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും സമൂഹത്തെയാണ് ജൈവസമൂഹം എന്ന് വിളി ക്കുന്നത്. ഒരു ജൈവസമൂഹത്തിന് അതിർത്തി തീർക്കുന്നത് പ്രധാനമായും കാലാവസ്ഥയാണ്. വനങ്ങൾ, പുൽമേടുകൾ ഒരു ഭൂമി തുടങ്ങിയവ ഉദാഹരണങ്ങളാണ്.
Question 20.
സമുദ്രജല പ്രവാഹങ്ങൾ എന്നാലെന്ത്? സമുദ്രജല പ്രവാഹ ങ്ങളെ സ്വാധീനിക്കുന്ന ഏതെങ്കിലും രണ്ട് പ്രാഥമിക ബലങ്ങൾ എഴുതുക.
Answer:
സമുദ്രജലം നിശ്ചിതദിശയിൽ തുടർച്ചയായി ഒഴുകുന്നതിനെ സമു ദ്രജലപ്രവാഹം എന്ന് വിളിക്കുന്നു. രണ്ട് തരം ബലങ്ങളാണ് പ്രധാ നമായും സമുദ്രജലപ്രവാഹത്തെ സ്വാധീനിക്കുന്നത്.
1) ജല ത്തിന്റെ ചലനത്തിന് തുടക്കമിടുന്ന പ്രാഥമിക ബലങ്ങൾ,
2) പ്രവാ ഹത്തിന് സഹായകമാകുന്ന ദ്വിതീയ ബലങ്ങൾ,
പ്രാഥമികബലങ്ങൾക്ക് ഉദാ: സൗരോർജ്ജത്താലുള്ള താപനം, കാറ്റുകൾ, ഗുരുത്വാകർഷണം, കോറിയോലിസ് ബലം
Question 21.
ആന്തരായ ശിലാരൂപങ്ങൾ എന്നാൽ എന്ത്? ഏതെങ്കിലും രണ്ടെണ്ണത്തെക്കുറിച്ച് എഴുതുക.
Answer:
ഭൂവല്ക്കത്തിനുള്ളിൽ വിവിധ രൂപങ്ങളിൽ തണുത്തുറയുന്ന ലാവശിലകളാണ് ആന്തരായ ശിലാരൂപങ്ങൾ
- ബാത്തോലിത്ത്
- ലാപോലിത്
- സിൽ, ഷീറ്റ്
- ലാക്കോലിത്
- ഫാക്കോലിത്ത്
ബാത്തോലിത്ത്: മാ, അറ ഒന്നാകെ തണുത്തുറയുന്നതിലൂടെ രൂപപ്പെടുന്ന ഏറ്റവും വലിയ ആന്തരാഗ്നേയ ശിലാരൂപങ്ങൾ, ലാക്കോലിത്ത്: സോസർ ആകൃതിയിൽ അഥവാ നതമധ്യകൃതി യിൽ രൂപപ്പെടുന്ന ആന്തരായ രൂപങ്ങൾ.
ഫാക്കോലിത്ത് തരംഗാകൃതിയിൽ രൂപപ്പെടുന്ന ആര ആഗ്നേയ രൂപങ്ങൾ
സിൽ ഷീറ്റ്: ഏറെക്കുറെ തിരശ്ചീന ആകൃതിയിൽ രൂപപ്പെടുന്ന ആന്തരായ രൂപങ്ങളെ സിൽ എന്നും കനം കുറഞ്ഞ സി കളെ ഷീറ്റ് എന്നും വിളിക്കുന്നു.
ഡ്രൈക്ക്: ലംബദിശയിൽ ഭിത്തികൾ പോലെ രൂപപ്പെടുന്ന ആന്ത രായ രൂപങ്ങൾ
Question 22.
ആവർത്തനതയുടെ അടിസ്ഥാനത്തിലുള്ള വേലികളുടെ വർഗ്ഗീ കരണത്തെക്കുറിച്ച് എഴുതുക.
Answer:
ആവൃത്തി അടിസ്ഥാനമാക്കി വേലികളെ മുന്നായി തരംതിരിക്കാം.
1. അർദ്ധ ദൈനിക വേലികൾ പ്രതിദിനം രണ്ട് വീതം വേലി യേറ്റങ്ങളും വേലിയിറക്കങ്ങളും ഏതാണ്ട് ഒരേ ഉയരത്തിൽ ഉണ്ടാകുന്നു.
2. ദൈനിക വേലികൾ: പ്രതിദിനം ഓരോ വേലിയേറ്റവും വേലി യിറക്കവുമുണ്ടാകുന്നു.
3. മിശ്ര വേലികൾ ഉയരത്തിൽ വ്യതിയാനമുള്ള വേലികളാണ് മിശ്ര വേലികൾ
Question 23.
ഇന്ത്യയുടെ അക്ഷാംശവാപ്തി എഴുതുക. വിശാലമായ അക്ഷാംശീയ വിസ്തൃതി ഇന്ത്യയ്ക്ക് ഗുണകരമാകുന്നതെങ്ങനെ?
Answer:
804′ വടക്ക് മുതൽ 3706′ വടക്ക് വരെ
- അക്ഷാംശവാപ്തി ഇന്ത്യയെ രണ്ട് താപീയ മേഖലകളായി നില നിർത്തുന്നു. അതിനാൽ ഇന്ത്യയിൽ വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങൾ നിലനിൽക്കുന്നു.
- ഇന്ത്യയിലെ ഭൗതികവും സാംസ്കാരികവുമായ വൈവിധ്യ ങ്ങൾക്ക് അടിസ്ഥാന കാരണം വൈവിധ്യമാർന്ന കാലാവസ്ഥ യാണ്.
Question 24.
വേലികളുടെ ഏതെങ്കിലും മൂന്ന് മേന്മകൾ എഴുതുക.
Answer:
- സമുദ്ര സഞ്ചാരികൾക്കും മത്സ്വത്തൊഴിലാളികൾക്കും പ്രവർത്തനങ്ങൾ മുൻകുട്ടി തീരുമാനിക്കാനാകുന്നു.
- സമുദ്രസഞ്ചാരം സുഗമമാക്കുന്നു.
- വേലിയേറ്റ തുറമുഖങ്ങൾ പ്രവർത്തന സജ്ജമാകുന്നു.
- നദീമുഖങ്ങളെ മണ്ണടിയലും മാലിന്യങ്ങളും നീക്കം ചെയ്യുന്നു.
- വേലിയോർജ്ജം ഉൾപാദിപ്പിക്കാം.
Question 25.
ഹിമാലയൻ നദികളുടെ ഏതെങ്കിലും മൂന്ന് സ്വഭാവ സവിശേഷ തകൾ എഴുതുക.
Answer:
- ഹിമാലയപർവ്വതത്തിലെ മഞ്ഞുരുകി ജന്മമെടുക്കുന്നു.
- വർഷം മുഴുവൻ ജലസമൃദ്ധം
- സമതലത്തിൽ പ്രവേശിച്ചാൽ ജലഗതാഗതയോഗ്യം
- അതിവിശാലമായ വൃഷ്ടിപ്രദേശം
- പർവ്വതഘട്ടത്തിൽ ഗിരികേന്ദ്രങ്ങൾ, V – രൂപതാഴ്വരകൾ എന്നിവ സൃഷ്ടിക്കുന്നു
- യുവത്വഘട്ട നദികൾ
- ഉത്തര മഹാസമതലം സൃഷ്ടിക്കുന്നു
Question 26.
ഭൂകമ്പം മൂലം ഉണ്ടാകുന്ന ഏതെങ്കിലും മുന്ന് ഫലങ്ങൾ എഴു തുക.
Answer:
കമ്പനം, ഭൗമോപരിതല രൂപമാറ്റം, ഉരുൾപൊട്ടലുകൾ, മണ്ണാ ലിച്ച് പോകൽ, ഭൂമിപിളർപ്പ്, മണ്ണിടിച്ചിൽ, ഭൂസ്ഥാനഭ്രംശം, ജലസം ഭരണികളുടെ തകർച്ചയും വെള്ളപ്പൊക്കവും, തീ, നിർമ്മിതിക ളുടെ തകർച്ച, വസ്തുക്കളുടെ പതനം, സുനാമി
27 മുതൽ 36 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)
Question 27.
വാവുവേലികളെ ക്കുറിച്ച് വിശദീകരിക്കുക.
Answer:
വാവുവേലികൾ
സൂര്യനും, ചന്ദ്രനും, ഭൂമിയും നേർദിശയിൽ വരുമ്പോൾ ഉണ്ടാ കുന്നു. പൗർണ്ണമി അമാവാസി ദിവസങ്ങളിലും വാവുവേലികൾ ഉണ്ടാകുന്നത്. സാധാരണയിലും ഉയരം കൂടിയ വേലിയേറ്റങ്ങൾ.
Question 28.
ഭൂകമ്പ തരംഗങ്ങളായ P, S എന്നിവയെക്കുറിച്ച് ലഘുവിവരണം എഴുതുക.
Answer:
P തരംഗങ്ങൾ പ്രാഥമിക തരംഗങ്ങൾ
- ഏറ്റവും വേഗതയേറിയ തരംഗങ്ങൾ
- ഭൗമോപരിതലത്തിൽ ആദ്യം രേഖപ്പെടുത്തുന്നു
- ശബ്ദതരംഗത്തോട് സാദൃശ്യം
- ഖര-ദ്രവ വാതക അവസ്ഥകളിൽ കടന്നുപോകുന്നു
- തരംഗദിശയ്ക്ക് സമാന്തരമായാണ് കമ്പനം
S- തരംഗങ്ങൾ ദ്വിതീയ തരംഗങ്ങൾ
- P തരംഗത്തെക്കാൾ വേഗത കുറവ്
- എത്തിച്ചേരാൻ കൂടുതൽ സമയമെടുക്കുന്നു
- ഖരാവസ്ഥയിൽ കൂടിമാത്രം സഞ്ചരിക്കുന്നു
- തരംഗസഞ്ചാരഗതിയ്ക്ക് ലംബമായി കമ്പനം ചെയ്യുന്നു
Question 29.
വിയോജക സികളും സംയോജക സീമകളും തമ്മിലുള്ള വിശ്വാസം എഴുതുക.
Answer:
വിയോജകസികൾ
- ഫലകങ്ങൾ പരസ്പരം അകലുന്ന ഫലക അരിക്
- ലാവപ്രവാഹത്തിലൂടെ പുതിയ ഭുവഭാഗം നിർമ്മിക്കപ്പെ ടുന്നു.
- വ്യാപനമേഖലകൾ എന്നും വിളിക്കപ്പെടുന്നു
- അഗ്നിപർവ്വതങ്ങൾ സജീവം
- സമുദ്രാന്തർ പർവ്വതനിരകൾ രൂപപ്പെടുന്നു
സംയോജകകൾ
- ഫലകങ്ങൾ പരസ്പരം അടുക്കുന്ന ഫലക അരിക്
- സാന്ദ്രത കൂടിയ ഫലകം ഉള്ളിലേക്ക് ആഴ്ന്ന് ഉരുകി ശിലാ ദ്രവമാകുന്നു. ഈ അരികുകളെ നിമജ്ജനമേഖല എന്ന് വിളി ക്കുന്നു.
- സംയോജനത്താൽ ഫലകഅരികുകൾ മടങ്ങി മടക്ക് പർവ്വത ങ്ങൾ രൂപം കൊള്ളുന്നു
Question 30.
ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കത്തെക്കുറിച്ച് വിശദീകരി ക്കുക.
Answer:
ഭുവംല്യം
- ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഖരഭാഗം
- ശിലാനിർമ്മിതമായ ദൃഢമായ ഭാഗം
- സമുദ്രം ഭൂവല്ക്കം, വൻകരണ്ടുവലം എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ
- സമുദ്രഭൂവല്ക്കത്തിന് കനം കുറവാണ്
- സമുദ്രതട ഭൂവല്ക്കം പ്രധാനമായും ബസാൾട്ട് ശിലാ നിർമ്മി തമാണ്.
Question 31.
ശിലാചക്രത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ശിലാചകം
പഴയശിലകൾ വിവിധ പ്രക്രിയകളിലൂടെ പുതിയ തരം ശിലക ളായി മാറപ്പെടുന്ന തുടർപ്രക്രിയയാണ് ശിലാചകം. ആയി ലകൾ പ്രാഥമിക ശിലകളാണ്. മറ്റ് ശിലകൾ, അതായത് അവസാ ദ, കായാന്തരിത ശിലകൾ, ആഗ്നേയശിലയിൽ നിന്നാണ് രൂപമെ ടുക്കുന്നത്. ആഗ്നേയശിലകൾ കായാന്തരിത ശിലകളായി മാറ്റപ്പെ ടുന്നു. ആഗ്നേയ, കായാന്തരിത ശിലാവശിഷ്ടങ്ങൾ അടിഞ്ഞു കുടി ദൃഢീകരിച്ച് അവസാദശിലകൾ ഉണ്ടാകുന്നു. അവസാദശി ലകളും സ്വയം അപക്ഷയവിധേയമായി അവസാദങ്ങൾ ആകാ റുണ്ട്. ഏത് തരം ശിലയായാലും നിമജ്ഞന പ്രക്രിയയിലൂടെ ഭൂമി യുടെ ഉള്ളിലേക്ക് താഴ്ത്തപ്പെട്ട് അത് മായായും തുടർന്ന് അഗ്നിപർവ്വത പ്രവർത്തനങ്ങളിലൂടെ വീണ്ടും ആയില യായും മാറ്റപ്പെടുന്നു.
Question 32.
അപക്ഷയത്തെ നിർവചിക്കുക. ഏതെങ്കിലും മൂന്ന് രാസിക അപ ക്ഷയപ്രക്രിയയെക്കുറിച്ച് എഴുതുക.
Answer:
വിവിധ കാലാവസ്ഥാ മാറ്റങ്ങൾക്കും അന്തരീക്ഷസ്ഥിതി മാറ്റ ങ്ങൾക്കും വിധേയമായി ശിലകൾക്കുണ്ടാകുന്ന ശിഥിലീകര ണവും വിഘടനവുമാണ് അപക്ഷയം.
പ്രധാനപ്പെട്ട രാസിക അപക്ഷയ പ്രക്രിയകളാണ്
ലായനീകരണം
കാർബണീകരണം
ജലീകരണം
• ഓക്സീകരണവും ന്യൂനീകരണവും
• ജലത്തിന്റെയോ മറ്റ് അവസ്തുക്കളുടെയും അലിയിക്കൽ പ്രക്രിയയിലൂടെയുള്ള അപക്ഷയമാണ് ലായനീകരണം.
• അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് ജലവുമായി ചേർന്ന് കാർബോണിക് അമ്ലമായി ഭൂമിയിലെ ശിലകളിൽ പ്രവർത്തിക്കുമ്പോൾ ശിലകൾക്ക് അപക്ഷയം ഉണ്ടാകുന്ന താണ് കാർബണികരണം.
• ചില ധാതുക്കളിൽ ജലം രാസികമായി പ്രതിപ്രവർത്തിച്ച് ആവർത്തിച്ചുള്ള വികാസ് – സങ്കോചങ്ങൾ വഴി ശിലകൾ വിഘടിക്കപ്പെടുന്നതാണ് ജലീകരണം.
• ഈ ശിലകളിലെ ഇരുമ്പ്, മാംഗനീസ്, സൾഫർ തുടങ്ങിയ ധാതു ക്കൾ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് ഓക്സൈഡുകൾ രൂപം കൊള്ളുന്നതുമൂലം ശിലകൾ പൊടിഞ്ഞുപോകുന്ന താണ് ഓക്സീകരണം മൂലം ശിലകൾ പൊടിഞ്ഞുപോകുന്ന താണ് ഓക്സീകരണത്തിന്റെ വിപരീത പ്രക്രിയയാണ് നികരണം.
Question 33.
ഇന്ത്യയിലെ പ്രധാനപ്പെട്ട മണ്ണിനങ്ങളെ പട്ടികപ്പെടുത്തുക. അവ യിൽ ഏതെങ്കിലും ഒരു മണ്ണിനത്തിന്റെ സവിശേഷതകളെക്കുറിച്ച് വിശദീകരിക്കുക.
Answer:
ഇന്ത്യയിലെ പ്രധാന മണ്ണിനങ്ങളാണ്
1. എക്കൽമണ്ണ്
2. കറുത്ത മണ്ണ്
3. ചെമ്മണ്ണ് മഞ്ഞ മണ്ണ്
4. ലാറ്ററൈറ്റ് മണ്ണ്
5, മരുഭൂമി മണ്ണ്
6. ലവണ മണ്ണ്
8. വനമണ്ണ്
എക്കൽ മണ്ണ്: നദികൾ എക്കൽ നിക്ഷേപിക്കുന്നതിന്റെ ഫലമായി നദീതടങ്ങളിൽ രൂപപ്പെടുന്ന മണ്ണിനമാണിത്. ഇന്ത്യയിലെ ഭൂപ ദേശത്തിന്റെ 40% വരെ ഈ മണ്ണിനമാണുള്ളത്. ഉത്തരസമതല പ്രദേശത്തിന്റെ തുടർച്ചയെന്നോണം രാജസ്ഥാനിലെ ഒരു ഇടു ങ്ങിയ ഇടനാഴിയിലൂടെ ഗുജറാത്ത് വരെ എക്കൽ പ്രദേശം വ്യാപി ചിരിക്കുന്നു. ഉപദ്വീപിയ ഇന്ത്യയിൽ നദീതടങ്ങളിലും നദി ഡൽറ്റാ പ്രദേശങ്ങളിലും എക്കൽ മണ്ണ് കാണപ്പെടുന്നു.
മണലും ചെളിയും കലർന്നതാണ് എക്കൽ മണ്ണ്, പൊട്ടാഷ് സമ ദ്ധവും ഫോസ്ഫറസ് രഹിതവുമാണ് മണ്ണ്. ഗംഗാ സമതലത്തിൽ എക്കൽ മണ്ണ് രണ്ട് തരത്തിലുണ്ട്.
1. ഖാദർ – വാർഷിക പ്രളയത്താൽ നിക്ഷേപിക്കുന്ന പുതിയ എക്കൽ മണ്ണ്
2. പുതിയ എക്കലിൽ നിന്ന് മാറി കാണപ്പെടുന്ന ഫല പുഷ്ടി കുറഞ്ഞ പഴയ എക്കൽ മണ്ണ്
Question 34.
ഇന്ത്യയുടെ പശ്ചിമതീര സമതലവും പൂർവതീര സമതലവും തമ്മി ലുള്ള വ്യത്യാസങ്ങളെഴുതുക.
Answer:
കിഴക്കൻ തീരസമതലം
- ഉയർത്തപ്പെട്ട തീരത്തിന് ഉദാഹരണം
- വീതി കൂടുതൽ
- ഡയറ്റുകൾ രൂപപ്പെടുന്നു .
- തുറമുഖങ്ങൾക്ക് ആവശ്യ മായ ആഴം കുറവ്
പടിഞ്ഞാറൻ തീരസമതലം
- താഴ്ത്തപ്പെട്ട തീരത്തിന് ഉദാഹരണം
- വീതി കുറവ്
- ഡൽറ്റകൾ രൂപപ്പെടുന്നില്ല
- തുറമുഖങ്ങൾ രൂപീകരി ക്കാൻ അനുകൂലമായ സ്വാഭാവിക സാഹചര്യമുണ്ട്
Question 35.
ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹത്തിന്റെ സ്വഭാവ സവി ശേഷതകളെക്കുറിച്ച് എഴുതുക.
Answer:
ആന്റമാൻ നിക്കോബാർ ദ്വീപുകൾ
- ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നു
- ആകെ 572 ദ്വീപുകൾ
- വടക്കൻ ആന്റമാൻ ദ്വീപുകൾ എന്നും തെക്ക് നിക്കോബാർ ദ്വീപുകൾ എന്നും 10 ചാനലിനാൽ വേർതിരിപ്പെട്ടിട്ടുണ്ട്.
- സമുദ്രാന്തർ പർവ്വതങ്ങളുടെ ശീർഷങ്ങളാണ് ദ്വീപുകൾ
- ഇന്ത്യയുടെ സജീവ അഗ്നിപർവ്വതമായ ബാരൻ ദ്വീപ് നിക്കോ ബാർ ദ്വീപസമൂഹത്തിലാണ്.
Question 36.
വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിപ്പിക്കുന്ന ഏതെങ്കിലും നാല് മനുഷ്യപ്രവർത്തനങ്ങൾ എഴുതുക.
Answer:
- വിവേചന രഹിതമായ വനനശീകരണം
- അശാസ്ത്രീയ കാർഷിക വൃത്തികൾ
- സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തൽ
- പ്രളയസമതലങ്ങളിലേക്കുള്ള കുടിയേറി പാർക്കൽ
37 മുതൽ 39 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 ന് ഉത്തര മെഴുതുക. 6 സ്കോർ. (1 × 6 = 6)
Question 37.
വൻകരവിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് വിശദീകരിക്കുക.
Answer:
വൻകരകളുടെയും സമുദ്രങ്ങളുടെയും വിതരണക്രമം സംബ ന്ധിച്ച് 1912 ൽ ആൽഫ്രഡ് വാർ മുന്നോട്ട് വച്ച് സങ്കൽപസി ദ്ധാന്തമാണ് വൻകരവിസ്ഥാപന സിദ്ധാന്തം.
എല്ലാ ഭൂഖണ്ഡങ്ങളും ചേർന്ന് ഒരു ഒറ്റ ബൃഹദ് വൻകരയായി രുന്നു എന്നും അതിനെ ചുറ്റി ഒരേ ഒരു വിശാല സമുദ്രം മാത്ര മാണ് ഉണ്ടായിരുന്നതെന്നും വാഗ്നർ അവകാശപ്പെടുന്നു. ഈ ബൃഹദ് വൻകരയ്ക്ക് പാൻജിയ (PANGEA) എന്നും ഈ മഹാ സമുദ്രത്തിന് പന്തലാസ്സ (PANTHALASSA) എന്നും പേര് നൽകി. ഏതാണ്ട് 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ ബൃഹദ് വൻകര മുറിഞ്ഞ് മാറാൻ തുടങ്ങി. ആദ്യം രണ്ട് വലിയ ഭൂഭാഗങ്ങ ളായി പിരിഞ്ഞു. 1) വടക്ക് ഭാഗം ലൗറേഷ്യയും, 2) തെക്ക് ഭാഗം ഗോണ്ട്വാന ലാന്റും
പിൽക്കാലത്ത് ലൗറേഷ്വ വേർപിരിഞ്ഞ് വടക്കേ അമേരിക്ക യുറേഷ്യ എന്നീ കരകളും തോണ്ട്വാനലാന്റ് വേർപിരിഞ്ഞു. തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യൻ ഉപദ്വീപ്, ആസ്ട്രേലിയ എന്നീ കരകൾ രൂപം കൊണ്ടു. വൻകര വിസ്ഥാപനത്തിന് ആൽഫ്രഡ് വാർ നിരവധി തെളിവുകൾ അവതരിപ്പിച്ചുവെ ങ്കിലും ശാസ്ത്രലോകം ഈ വാദഗതിയെ നിരാകരിച്ചു.
Question 38.
ഭൂമിയുടെ അന്തരീക്ഷത്തിന്റെ പാളികളായുള്ള ഘടന വിശദീക രിക്കുക.
Answer:
താപവ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ താഴെ പറയുന്ന പാളികളായി തരം തിരിക്കാം.
a) സ്ട്രാറ്റോസ്ഫിയർ (Troposphere)
b) സ്ട്രാറ്റോസ്ഫിയർ (Stratosphere)
c) മസോസ്ഫിയർ (Misosphere)
d) തെർമോസ്ഫിയർ (Thermosphere)
e) എക്സോസ്ഫിയർ (Exosphere)
a) ട്രോപോസ്ഫിയർ
- ഏറ്റവും താഴത്തെ പാളി
- ശരാശരി ഉയരം 8- 18 കി.മീ വരെ
- എല്ലാ കാലാവസ്ഥ പ്രതിഭാസങ്ങളും ഉദാ: മഴ, മഞ്ഞ്, കാറ്റ്
- മുതലായവ. രൂപം കൊള്ളുന്ന പാളി
- ക്രമമായ താപനഷ്ടനിരക്ക് (Norma Lapse rate)
- എല്ലാ ജൈവപ്രവർത്തനങ്ങളും നടക്കുന്ന പാളി
- ട്രോപോസ്ഫിയറിന്റെ പരിധി അവസാനിക്കുന്ന മേഖല ട്രോപ്പോപ്പാസ്. താപനില – 80°C (ഭൂമധ്യരേഖാ പ്രദേശം) – 45°C (ധ്രുവപ്രദേശം
b) സ്ട്രാറ്റോസ്ഫിയർ
- രണ്ടാമത്തെ പാളി
- ഏകദേശം 50km വരെ വ്യാപിച്ചു കിടക്കുന്ന പാളി
- ഓസോൺ വാതകം – പ്രാധാന്യം
- ഓസോണോസ്ഫിയർ
- സ്ട്രാറ്റോപ്പാസ്
c) മിസോസ്ഫിയർ
- സ്ട്രാറ്റോസ്ഫിയറിന് മുകളിൽ സ്ഥിതി ചെയ്യുന്ന പാളി
- 80 km വരെ വ്യാപിച്ചു കിടക്കുന്നു
- താപനില -100°c (80km)
- മിസോപ്പാസ്
d) തെർമോസ്ഫിയർ (രണ്ട് ഭാഗങ്ങൾ) അയോണസ്ഫിയർ
- 80km – 400km വരെ വ്യാപിച്ചു കിടക്കുന്നു
- വൈദ്യുത ചാർജുള്ള അയോൺ കാണികകളുടെ സാന്നിദ്ധ്യം
- റേഡിയോ പ്രക്ഷേപണം
e) എക്സോസ്ഫിയർ
- ഏറ്റവും മുകളിൽ സ്ഥിതിചെയ്യുന്ന പാളി
- ഈ പാളിയെക്കുറിച്ചുള്ള അറിവുകൾ പരിമിതം
- ശൂന്യാകാശവുമായി ക്രമേണ ലയിച്ചു ചേരുന്നു
Question 39.
ഇന്ത്യയുടെ വടക്കൻ സമതലത്തിന്റെ സ്വഭാവ സവിശേഷതകളെ ക്കുറിച്ച് വിശദീകരിക്കുക.
Answer:
സിന്ധ്യ, ഗംഗ, ബ്രഹ്മപുത്ര നദികൾ വഹിച്ചെത്തിക്കുന്ന എക്കൽ മണ്ണ് നിക്ഷേപിച്ച് ഉത്തരമഹാസമതലം രൂപംകൊണ്ടു. കിഴക്ക് ടിഞ്ഞാറ് വ്യാസം 3200 കി.മീ. ശരാശരി വീതി 150 മുതൽ 300 കി.മീ. വരെ. നാല് മേഖലകളായി തിരിക്കാം. a) ഭാർ, b) ടാ യ്, c) ഖാദർ, d) ഭംഗർ
ഭാദർ: സിവാലിക് നിരയുടെ അടിവാരത്തായി ശിലകളും ഉരു ളൻ കല്ലുകളും നിക്ഷേപിച്ചു കാണുന്ന വീതികുറഞ്ഞ ഭാഗം.
ടനായ്: ഭാദർ മേഖലയിൽ നിക്ഷേപങ്ങൾക്ക് അടിയിലൂടെ ഒഴു കുന്ന നദികൾ പുനർജീവിക്കുന്ന മേഖല. വെള്ളക്കെട്ടും ചതു പ്പുകളും നിറഞ്ഞ ഈ മേഖലയിൽ നൈസർഗ്ഗിക സസ്യങ്ങളും വന്യജീവികളും സവിശേഷതയാണ്.
ഖാദർ: ഉപരിതലത്തിൽ കാണുന്ന പുതിയ എക്കൽ നിക്ഷേപം.
ഭംഗർ: അടിത്തട്ടിൽ കാണുന്ന പഴയ എക്കൽ നിക്ഷേപ
Question 40.
താഴെ കൊടുത്തിട്ടുള്ള ഭൂവിവരങ്ങളെ തിരിച്ചറിഞ്ഞ് നൽകിയി ട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തുക.
a) തമിഴ്നാടിന്റെ തലസ്ഥാനം
b) ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള മരുഭൂമി
c) മഹാരാഷ്ട്രയിലുള്ള പശ്ചിമ തീര പ്രദേശത്തിന്റെ ഭാഗം
d) അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹം
e) ഇന്ത്യയിൽ നിന്നും ശ്രീലങ്കയെ വേർതിരിക്കുന്ന കടലിടുക്ക്
f) പശ്ചിമഘട്ടവും പൂർവ്വ ഘട്ടവും സന്ധിക്കുന്ന സ്ഥലം
Answer:
a) മചന്നെ
b) താർ മരുഭുമി രാജസ്ഥാൻ മരുഭുമി
c) കൊങ്കൺ തീരം
d) ലക്ഷദ്വീപ്
e) പാക് കടലിടുക്ക്
f) നീലഗിരി