Reviewing Kerala Syllabus Plus One History Previous Year Question Papers and Answers June 2022 Malayalam Medium helps in understanding answer patterns.
Kerala Plus One History Previous Year Question Paper June 2022 Malayalam Medium
Time: 2 1/2 Hours
Maximum : 80 Scores
Question 1.
‘A’ കോളത്തിന് അനുയോജ്യമായവ ‘B’ കോളത്തിൽ നിന്നും കണ്ടെത്തി എഴുതുക. (4 × 1 = 4)
‘A’ | ‘B’ |
ഫ്ളൈയിംഗ് ഷട്ടിൽ | ജെയിംസ് ഹാർഗ്രീവ്സ് |
പവർലും | ജെയിംസ് വാട്ട് |
സ്പിന്നിംഗ് ജെനി | ജോൺ കെ |
ആവിയന്ത്രം | എഡ്മണ്ട് കാർട്ട്റ്റ് |
Answer:
‘A’ | ‘B’ |
ഫ്ളൈയിംഗ് ഷട്ടിൽ | ജോൺ കെ |
പവർലും | എഡ്മണ്ട് കാർട്ട്റ്റ് |
സ്പിന്നിംഗ് ജെന്നി | ജെയിംസ് ഹാർഗ്രീവ്സ് |
ആവിയന്ത്രം | ജെയിംസ് വാട്ട് |
Question 2.
ചുവടെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. (4 × 1 = 4)
(i) ‘ജ്യോഗ്രഫി’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്
(A) കൊളംബസ്
(B) ഹെന്റി രാജകുമാരൻ
(C) പിയറിഡി എയ്ലി
(D) ടോളമി
Answer:
(D) ടോളമി
(ii) അക് കുലീന കുടുംബങ്ങളിലെ കുട്ടികളുടെ സ്ക്കൂളുകൾ അറിയപ്പെടുന്നത്
(A) കൽമേകാക്
(B) കെച്ച്വാ
(C) കുരിൽടെയ്
(D) ചീനമ്പകൾ
Answer:
(A) കൽമേകാക്
(iii) മോണ്ടിസുമ രാജാവായിരുന്ന സാമ്രാജ്യം
(A) ഇൻക
(B) അക്
(C) മായൻ
(D) റോമൻ
Answer:
(B) അക്
(iv) ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത്
(A) ലോറൻസൊ വായ്പ
(B) തോമസ് മൂർ
(C) കോപ്പർ നിക്കസ്
(D) ജോഹന്നാസ് ഗുട്ടൻബർഗ്
Answer:
(D) ജോഹന്നാസ് ഗുട്ടൻബർഗ്
(v) ഇയാഗൊ മുണ്ടി എന്ന ഗ്രന്ഥം രചിച്ചത്?
(A) പിയറി ഡി എസ്ലി
(B) വാസ്കോഡഗാമ
(C) അമേരികോവെച്ചി
(D) പിസ്റ്റാറൊ
Answer:
(A) പിയറി ഡി എസ്ലി
(vi) ‘പിയാത്ത’ ശിൽപ്പം ബന്ധപ്പെട്ടിരിക്കുന്നത്.
(A) ലിയൊനാരാ ഡാ വിഞ്ചി
(B) ബൂണലേഷി
(C) മൈക്കലാഞ്ചലോ
(D) അവിസെന്ന
Answer:
(C) മൈക്കലാഞ്ചലോ
Question 3.
ചുവടെ തന്നിട്ടുള്ളവ കാലഗണനാ ക്രമത്തിൽ എഴുതുക (4 × 1 = 4)
ചൈനയിൽ ജനകിയ റിപ്പബ്ലിക് സ്ഥാപിച്ചു
ഒന്നാം കറുപ്പ് യുദ്ധം
ചൈനയിലെ ലോങ്ങ് മാർച്ച്
ജപ്പാനിൽ മാതു പറിയുടെ ആഗമനം
Answer:
ഒന്നാം കറുപ്പ് യുദ്ധം – 1839 – 42
ജപ്പാനിൽ മാറിയുടെ ആഗമനം – 1853
ചൈനയിലെ ലോംഗ് മാർച്ച് – 1934
ചൈനയിൽ റിപബ്ലിക് സ്ഥാപിച്ചു – 1949
Question 4.
തന്നിരിക്കുന്ന ലോകത്തിന്റെ രൂപരേഖയിൽ ചുവടെ തന്നിരി ക്കുന്ന ഏതെങ്കിലും നാല് എണ്ണം അടയാളപ്പെടുത്തുക
a) റോം
b) ഈജിപ്ത്
c) മക
d) പാലസ്തീൻ
e) മെഡിറ്ററേനിയൻ സമുദ്രം
f) ചെങ്കടൽ
Answer:
a) നോം
b) ഈജിപ്ത്
c) മക
d) പാലസ്തീൻ
e) മെഡിറ്ററേനിയൻ സമുദ്രം
f) ചെങ്കടൽ
5 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (8 × 2 = 16)
Question 5.
ക്യുണിഫോം ലിപിയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
മെസൊപ്പൊട്ടേമിയൻ ജനതകളിൽ മൺഫലകങ്ങളിലാണ് എഴു തിയിരുന്നത്. എഴുത്തുകാരൻ കളിമണ്ണ് നനച്ചശേഷം തനിക്ക് സൗകര്യപ്രദമായി ഒരു കൈയിൽ പിടിക്കാവുന്ന ഒരു ഫലകം ഉണ്ടാക്കുന്നു. പിന്നീടതിന്റെ ഉപരിതലം ശ്രദ്ധാപൂർവ്വം മിനുസ പ്പെടുത്തുന്നു. ആപ്പിന്റെ ആകൃതിയിൽ ചരിച്ചു മുറിച്ച ഒരു ഈറ യുടെ മുനയുള്ള അറ്റം കൊണ്ട് നനഞ്ഞ ഫലകത്തിന്റെ മുക ളിൽ ആപ്പിന്റെ ആകൃതിയിലുള്ള (ക്യൂണിഫോം) മുദ്രകൾ പതി പിക്കുന്നു. സൂര്യപ്രകാശത്തിൽ വച്ച് ഉണക്കിയാൽ ഇത് കുട്ടിയാ വും. ഉപരിതലം ഉണങ്ങിക്കഴിഞ്ഞാൽ അതിൽ മുദ്രകൾ പതി ക്കാൻ കഴിയില്ല. അതിനാൽ ഓരോ വിനിമയത്തിനും ഓരോ ഫല കവും ആവശ്യമായി വന്നു. ബി.സി.ഇ 2600 ഓടെ അക്ഷരങ്ങൾ ക്യുണിഫോമും ഭാഷ സുമേറിയനുമായി.
Question 6.
ഏതെങ്കിലും രണ്ട് മെസപ്പൊട്ടോമിയൻ നഗരങ്ങളുടെ പേരെഴു തുക.
Answer:
ഉർ
മാരി
ഉറുക്ക്
ബാബിലോൺ
Question 7.
കോൺസ്റ്റന്റയിൻ ചക്രവർത്തി റോമിൽ നടപ്പിലാക്കി പരിഷ്കാ രങ്ങളെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
സോളിഡസ് എന്ന സ്വർണനാണയം നടപ്പിലാക്കി
കേൺസ്റ്റാൻഡിനോപ്പിൾ എന്ന രണ്ടാമത്തെ തലസ്ഥാനം സ്ഥാപിച്ചു.
ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു.
എണ്ണ മില്ലുകൾ, സ്ഥടിക നിർമാണ ഫാക്ടറികൾ, സ്കൂസ്സുകൾ, ജലമില്ലുകൾ എന്നിവ സ്ഥാപിച്ചു.
Question 8.
സൂഫിസം എന്തെന്ന് നിർവചിക്കുക.
Answer:
മധ്യകാലത്ത് ഇസ്ലാം മതത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവ വികാസമാണ് സുഫിസത്തിന്റെ ഉത്ഭവം. വിശുദ്ധ ഖുറാ നിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും പ്രചോ ദനമുൾക്കൊണ്ട് ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനമാണ് സൂഫി സം. സന്യാസജീവിതം, അജ്ഞേയവാദം എന്നിവയിലുടെ ദൈവത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനാണ് സൂഫികൾ ശ്രമി ച്ചത്. ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികൾ നിരാകരിച്ചു. അത്തരമൊരു ലോകത്തെ അവർ തള്ളിപ്പറയുകയും ദൈവത്തിൽ മാത്രം വിശ്വാ സമർപ്പിക്കുകയും ചെയ്തു.
സുഫികൾ അയവാദികളും (Mystics) സർവ്വേശ്വരവാ ദികളുമായിരുന്നു. പ്രാർത്ഥനയ്ക്കും സ്നേഹത്തിനും അവർ ഊന്നൽ നൽകി.
ദൈവത്തിന്റെ ഏകത്വത്തിലും അവന്റെ സൃഷ്ടിയിലുമുള്ള വിശ്വാസമാണ് സർവ്വേശ്വരവാദം (pantheism) മനുഷിന്റെ ആത്മാവ് അതിന്റെ സൃഷ്ടാവിനോടൊപ്പം ഒത്തുചേരണം എന്നാണ് അതിന്റെ അർത്ഥം. ദൈവത്തോടുള്ള തീവ്രമായ സ്നേഹമാണ് ദൈവവുമായി ഒത്തുച്ചേരുന്നതിനുള്ള പ്രധാന മാർഗ്ഗം. ഈ ആശയം പ്രചരിപ്പിച്ചത് 9-ാം നൂറ്റാണ്ടിൽ ജീവി ച്ചിരുന്ന ബസ്റയിലെ റാബിയ എന്ന സന്യാസിനിയാണ്. തന്റെ കവിതകളിലൂടെ അവർ ദൈവസ്നേഹം പ്രചരിപ്പിച്ചു. ഒരു ഇറാനിയൻ സുഫിയായിരുന്ന ബയാസിദ് ബിസ്താമി യാണ് ആത്മാവ് ദൈവത്തിൽ ലയിക്കേണ്ടതിന്റെ പ്രാധാന്യം ആദ്യമായി പഠിപ്പിച്ചത്.
ആനന്ദമൂർഛ ലഭിക്കുന്നതിനും സ്നേഹത്തിന്റെയും വികാര ത്തിന്റെയും ഭാവങ്ങൾ ഉണർത്തുന്നതിനും സൂഫികൾ സംഗീ താത്മകമായ ഏകതാളങ്ങൾ ഉപയോഗിച്ചിരുന്നു.
Question 9.
കുരിടെയെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
മംഗോൾ മുഖ്യന്മാരുടെ സഭയായിരുന്നു കുറിൽസ്. യുദ്ധ ത്തിൽ പരാജയപ്പെട്ടവരുടെ വിഭവങ്ങളുടെ പങ്കുവെയ്ക്കൽ, ഇടയഭൂമി, വേട്ടയാടൽ, തപാൽ സമ്പ്രദായം, നിയമം, കുടുംബം, രാഷ്ട്രം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ സഭ യിൽ ചർച്ച ചെയ്തത്.
Question 10.
മംഗോളിയരുടെ കൊറിയൻ സമ്പ്രദായത്തെക്കുറിച്ച് ഒരു കുറി പെഴുതുക.
Answer:
തന്റെ സാമ്രാജ്യത്തിലെ വിദൂര പ്രവിശ്യകളെ ബന്ധിപ്പിച്ചുകൊണ്ട് ചെങ്കിസ്ഖാൻ ‘യാം’ എന്ന പേരിൽ ഒരു കൊറിയർ സംവിധാനം നടപ്പിലാക്കി. പുത്തൻ കുരിതകളെയും തപാൽ വിതരണത്തി നുള്ള സവാരിക്കാരേയും നിശ്ചിത അകലങ്ങളിലുള്ള കാവൽ രകളിൽ തയ്യാറാക്കി നിർത്തിയിരുന്നു. ഇതിന്റെ ഫലപ്രദമായ നട ത്തിപ്പിനായി മംഗോളിയൻമാർ തങ്ങളുടെ കാലിസമ്പത്തിന്റെ അല്ലെങ്കിൽ കുതിരകളുടെ പത്തിലൊന്ന് വിനീതമായി നൽകി യിരുന്നു. ഇത് ‘ക്യൂബ്കർ’ എന്നറിയപ്പെട്ടു.
Question 11.
ഫുഡലിസം എന്ന പദം നിർവചിക്കുക.
Answer:
മധ്യകാല യൂറോപ്പിൽ നിലനിന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ബന്ധങ്ങളെയാണ് ഫ്യൂഡലിസം എന്ന് വിളിക്കുന്ന ത്. ‘ഒരു തുണ്ട് ഭൂമി’ എന്നർത്ഥം വരുന്ന ‘ഫുഡ്’ എന്ന ജർമൻ വാക്കിൽ നിന്നാണ് ഫ്യൂഡലിസം എന്ന പദം രൂപം കൊണ്ടത്.
Question 12.
ഭദ്രാസന നഗരങ്ങളുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
വലിയ പള്ളികളെയാണ് ഭദ്രാസന പള്ളി എന്നു പറയുന്നത്. ഇതിന്റെ ഉടമകൾ സന്യാസിമഠങ്ങളായിരുന്നുവെങ്കിലും ധാരാളം ജനങ്ങൾ ഇവയുടെ നിർമ്മാണത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു. അദ്ധ്വാനമോ, സാധനങ്ങളോ, പണമോ നൽകി അവർ പള്ളിയുടെ നിർമ്മാണത്തെ സഹായിച്ചു. ഭദ്രാസന പള്ളികൾ ശിലകൾ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. അവ പൂർത്തീകരിക്കാൻ വർഷ ങ്ങൾ വേണ്ടിവന്നു. അവയുടെ നിർമ്മാണം നടന്നു കൊണ്ടിരി ക്കുമ്പോൾ പള്ളിക്കു ചുറ്റുമുള്ള പ്രദേശം കൂടുതൽ ജനസംഖ്യാ നിബിഢമായിത്തീർന്നു. ഭദ്രാസനപ്പള്ളിയുടെ പണി പൂർത്തിക രിച്ചു കഴിഞ്ഞപ്പോൾ അവ തീർത്ഥാടന കേന്ദ്രങ്ങളായി മാറി. അവയ്ക്കു ചുറ്റുമായി ചെറുപട്ടണങ്ങൾ ഉയർന്നുവന്നു.
Question 13.
ജർമനിയിലെ പ്രൊട്ടസ്റ്റ്ൻറ് മതനവീകരണത്തെക്കുറിച്ച് ഒരു കുറി പെഴുതുക.
Answer:
ജർമിനിയിൽ പ്രൊട്ടസ്റ്റൻസ് മതനവീകരണത്തിന് നേതൃത്വം നൽകിയത് മാർട്ടിൻ ലൂഥർ ആയിരുന്നു. കത്തോലിക്കാ സഭ യുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രചാരണം അദ്ദേഹം ആരംഭിച്ചു. ദൈവവുമായി ബന്ധം സ്ഥാപിക്കുന്നതിന് ഒരാൾക്ക് പുരോഹിതന്മാരുടെ ആവശ്യമില്ലെന്ന് അദ്ദേഹം വാദി ച്ചു. ഇതിന്റെ ഫലമായി ജർമിനിയിലെയും സ്വിറ്റ്സർലണ്ടിലെയും പള്ളികൾ കത്തോലിക്കാസഭയുമായും മാർപ്പാപ്പയുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചു.
Question 14.
അറാവാക്കിയൻ ലൂക്കായോസിനെക്കുറിച്ച് ഒരു കുറിപ്പെഴു
Answer:
ബനാമസ്, ഗ്രേറ്റർ ആന്റിലസ് എന്നീ പേരുകളിൽ ഇന്നറിയപ്പെ ടുന്ന പ്രദേശം, കരീബിയൻ സമുദ്രത്തിലെ നൂറുകണക്കായ ചെറുദ്വീപസമൂഹങ്ങൾ ചേർന്നതാണ്. അരാവാക്കിയൻ ലുക്കാ യോസ് അഥവാ അരാവാക്കുകൾ എന്ന വിഭാഗമാണ് ഇവിടെ വസിച്ചിരുന്നത്. ബോട്ട് നിർമ്മാണത്തിൽ വിദഗ്ധരായ അരാവാ ക്കുകൾ, ഒറ്റത്തടി വള്ളത്തിൽ കടലിൽ സഞ്ചരിച്ചിരുന്നു. നായാ ട്ട്, മത്സ്യബന്ധനം, കാർഷികവൃത്തി എന്നിവയായിരുന്നു അവരുടെ മുഖ്യതൊഴിലുകൾ, മധുരക്കിഴങ്ങ്, ചോളം, മരച്ചീനി തുടങ്ങി വിവി ധങ്ങളായ കിഴങ്ങുവർഗങ്ങളും അവർ ഉൽപ്പാദിപ്പിച്ചിരുന്നു.
15 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം (2 × 3 = 6)
Question 15.
മെസൊപ്പൊട്ടമിയയുടെ ഭൂമിശാസ്ത്ര സവിശേഷതകളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
വ്യത്യസ്ത ഭൂപ്രകൃതികളുടെ നാടാണ് ഇറാവ്. വടക്കു കിഴക്ക് നിമ്നോന്നതങ്ങളായ സമതലങ്ങളാണ്. ഉയരങ്ങളിൽ വൃക്ഷനിബി സമായ പർവ്വതനിരകളും തെളിഞ്ഞ തടാകങ്ങളും കാട്ടുപു ക്കളും ഉള്ള ഈ പ്രദേശത്ത് വിളകളുടെ ഉൽപ്പാദനത്തിന് ആ ശാനുസരണം മഴ ലഭിക്കുന്നു. വടക്ക് സ്റ്റെപ്പി എന്ന് വിളിക്കുന്ന ഉയർന്ന പുൽമേടുകളാണുള്ളത്. കിഴക്ക് ടൈഗ്രിസ് നദിയുടെ പോഷകനദികൾ ഇറാനിലെ പർവതനിരകളിലേക്ക് ഗതാഗതമൊ രുക്കുന്നു. തെക്കൻ പ്രദേശം മരുഭൂമിയാണ്. വടക്ക് നിന്ന് ഉരു വിച്ച് എക്കൽ മണ്ണുമായി താഴേക്കൊഴുകുന്ന യുഫ്രട്ടിസ് ടൈഗ്രിസ് നദികൾ മരുഭൂമിയിലെ നഗരങ്ങൾക്ക് സഹായകമേ കുന്നു.
Question 16.
കുരിശുയുദ്ധങ്ങൾ എന്നാലെന്ത്? അതിന്റെ ഏതെങ്കിലും രണ്ട ഫലങ്ങൾ എഴുതുക.
Answer:
യൂറോപ്പിലെ ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിൽ ജെറുസലേ മിനെ സംബന്ധിച്ച് നടന്ന യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങൾ എന്നറിയപ്പെടുന്നത്. പ്രധാനമായും മുന്ന് കുരിശുയുദ്ധങ്ങൾ നട ന്നിരുന്നു. ഇതിന്റെ ഫലമായി ക്രൈസ്തവ വിശ്വാസികളോടുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ മനോഭാവം പരുക്കനായി മാറി. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിൽ ഇറ്റാലിയൻ വ്യാപാരി കൾക്കുള്ള സ്വാധീനം വർധിച്ചു.
Question 17.
കോപ്പർനിക്കൻ വിപ്ലവം എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
Answer:
പ്രപഞ്ചത്തെക്കുറിച്ചുള്ള ക്രൈസ്തവ ധാരണകളെ കടപുഴക്കി യെറിഞ്ഞ് ഒരു ജ്യോതിശാസ്ത്ര വിപ്ലവത്തിന് തുടക്കം കുറിച്ചത് . പോളണ്ടുകാരനായിരുന്ന കോപ്പർനിക്കസാണ്. ‘ജ്യോതിർഗോളങ്ങ (The Rotation of the Heavenly Bodies – De revolutionibus) എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം വിപ്ലവകരമായ തന്റെ നിഗമനങ്ങൾ അവതരിപ്പിച്ചത്.
സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും ഭൂമിയും മറ്റു ഗ്രഹ ങ്ങളും സൂര്യനെയാണ് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നതെന്നും കോപ്പർനിക്കസ് സിദ്ധാന്തിച്ചു. “സൂര്യകേന്ദ്രിത സിദ്ധാന്തം’ (Heliocentric Theory) എന്ന പേരിൽ ഇത് അറിയപ്പെടുന്നു. കോപ്പർനിക്കസിന്റെ ആശയങ്ങൾ ഏറെ കാലം കഴിഞ്ഞതിനുശേ ഷമാണ് ജനങ്ങൾ അംഗീകരിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങൾ അംഗീകരിച്ച് അതിനെ പൂർണ്ണതയിലെത്തിച്ചത് മഹാന്മാരായ രണ്ട്
ശാസ്ത്രജ്ഞന്മാരാണ് : കെപ്ലറും, ഗലീലിയോവും. സൂര്യകേന്ദ്രിത വ്യവസ്ഥയുടെ ഒരു ഭാഗം മാത്രമാണ് ഭുമി എന്ന സിദ്ധാന്തത്തെ ജർമ്മൻ ശാസ്ത്രജ്ഞനായ ജോഹന്നസ് കെപ്ലർ (1571-1630) തന്റെ ‘കോസ്മോ ഗ്രാഫിക് മിസ്റ്റ്’ എന്ന ഗ്രന്ഥത്തി ലൂടെ പ്രസിദ്ധമാക്കിത്തീർത്തു. ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നത് വൃത്താകൃതിയിലല്ല, മറിച്ച് ദീർഘവൃത്താകൃതിയിലുള്ള പാതയിലൂടെയാണെന്നും അദ്ദേഹം തെളിയിച്ചു. ശാസ്ത്രരംഗത്തെ ഈ വിപ്ലവം അതിന്റെ ഉയർച്ചയിൽ എത്തു ന്നത് സർ ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തോ ടുകൂടിയാണ്.
Question 18.
അമേരിക്കയിലെ തദ്ദേശവാസികൾക്ക് അവരുടെ ഭൂമി നഷ്ടമാ യത് എങ്ങനെ?
Answer:
യു.എസ്.എ.യിൽ ഓരോ അധിവാസ കേന്ദ്രങ്ങൾ വികാസം പ്രാപിക്കുന്നതിനോടൊപ്പം തദ്ദേശവാസികൾ സ്വന്തം ഭൂമിയിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരായി. സ്വന്തം ഭൂമി വിറ്റുകൊ ണ്ടുള്ള ഉടമ്പടികളിൽ ഒപ്പുവെച്ച ശേഷമാണ് അവർ പുതിയ പ്രദേ ശങ്ങളിലേക്ക് പിൻവാങ്ങിയത്. തുച്ഛമായ തുക മാത്രമേ ഇതിനായി അവർക്കു ലഭിച്ചിരുന്നുള്ളൂ. അമേരിക്കക്കാർ പലപ്പോഴും വാഗ്ദാനം ചെയ്ത തുക നൽകാതെ കൂടുതൽ ഭൂമി തട്ടിയെടു ത്തുകൊണ്ട് തദ്ദേശീയരെ ചതിക്കുകയും ചെയ്തിരുന്നു. സ്വദേ ശീയരുടെ ഭൂമി കൈവശപ്പെടുത്തുന്നത് ഒരു തെറ്റാണെന്ന് ഉയർന്ന ഉദ്യോഗസ്ഥന്മാർക്കുപോലും അന്ന് തോന്നിയിരുന്നില്ല. തദ്ദേശീയർ ഒരിക്കലും പോരാടാതെ കീഴടങ്ങിയിരുന്നില്ല. 1865 നും 1890 – നും മധ്യേ യു.എസ്. സൈന്യം കലാപങ്ങളുടെ ഒരു പരമ്പരതന്നെ അടിച്ചമർത്തുകയുണ്ടായി. ഏതാണ്ട് ഇതേ കാലത്തുതന്നെ കാനഡയിലെ മെറ്റികൾ (metis) സായുധ കലാ പങ്ങൾ നടത്തുകയുണ്ടായി. പിന്നീട് സായുധസമരത്തിന്റെ മാർഗ്ഗം അവർ ഉപക്ഷേിച്ചു.
19 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. (4 × 4 = 16)
Question 19.
പകരം വയ്ക്കൽ മാതൃകയും പ്രാദേശിക തുടർച്ചാ മാതയും വിശദീകരിക്കുക.
Answer:
1) പ്രാദേശിക തുടർച്ചാ മാതൃക (Regional Continuity Model)
ആധുനിക മനുഷ്യൻ ഉത്ഭവിച്ചത് പല പ്രദേശങ്ങളിലാണെന്ന് ഈ മാതൃക പറയുന്നു. പല പ്രദേശങ്ങളിലുള്ള ആദിമ ഹോമോ സാപി യൻസ് ക്രമേണ ആധുനിക മനുഷ്യരായി പരിണമിച്ചുവെന്നും അതുകൊണ്ടാണ് ലോകത്തിന്റെ പല ഭാഗത്തുമുള്ള ആധുനിക മനുഷ്യർ തമ്മിൽ പ്രഥമദൃഷ്ട്വാ വിത്യാസപ്പെട്ടിരിക്കുന്നതെന്നും ഈ മാതൃക സമർത്ഥിക്കുന്നു. ഇപ്പോഴത്തെ മനുഷ്യരുടെ സവിശേ ഷതകളിലുള്ള പ്രാദേശിക വ്യത്യാസങ്ങളാണ് ഈ വാദഗതിയുടെ അടിസ്ഥാനം.
2) ഏകോല്പത്തി മാതൃക (Replacement Model)
ആധുനിക മനുഷ്യർ ആഫ്രിക്കയിലാണ് ഉത്ഭവിച്ചതെന്ന് ഏകോ ല്പത്തി മാതൃക പറയുന്നു. എല്ലായിടത്തുമുള്ള പഴയ മനുഷ വിഭാഗങ്ങളുടെ സ്ഥാനത്ത് ആധുനിക മനുഷ്യർ പ്രത്യക്ഷപ്പെ ട്ടുവെന്ന് ഈ മാതൃകയുടെ വക്താക്കൾ സമർത്ഥിക്കുന്നു. ഈ മാതൃകയെ സമർത്ഥിക്കുന്നതിനുവേണ്ടി ആധുനിക മനുഷ്യരുടെ ജനിതകവും ശരീരശാസ്ത്രപരവുമായ ഏകത തെളിവായി അവർ മുന്നോട്ടുവെക്കുന്നു. ആധുനിക മനുഷ്യരിൽ കാണുന്ന എണ്ണമറ്റ സാദൃശ്യങ്ങളുടെ പ്രധാന കാരണം അവർ ആഫ്രിക്ക എന്ന ഏകകേന്ദ്രത്തിലെ ജനങ്ങളിൽ നിന്ന് ഉത്ഭവിച്ചതുകൊണ്ടാ ണെന്ന് ഈ മാതൃക ചൂണ്ടിക്കാണിക്കുന്നു. ആധുനിക മനുഷ്യ രുടെ ആദ്യ ഫോസിലുകൾ ആഫ്രിക്കയിൽ നിന്ന് ഏത്യോപാ യയിലെ ഒമോയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഈ തെളിവ് ഏകോല്പത്തി മാതൃകയെ പിന്തുണയ്ക്കുന്നു.
Question 20.
റാസിറ്റസ് വിവരിക്കുന്ന റോമൻ സമൂഹത്തിലെ സാമൂഹിക വിഭാ ഗങ്ങൾ ഏതെല്ലാം?
Answer:
സെനറ്റർമാർ
അശ്വാരൂഢവർഗത്തിലെ പ്രമുഖർ
ജനങ്ങളിലെ ആദരണീയ വിഭാഗം
താഴേത്തട്ടിലുള്ളവർ
അടിമകൾ
Question 21.
ആദ്യത്തെ നാല് ഖലീഫമാരെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
ഒന്നാമത്തെ ഖലീഫ – അബുബക്കർ
ഉസ്മാൻ ചൈന – മാർ
രണ്ടാമത്തെ ഖലീഫ ഉമർ
മൂന്നാമത്തെ ഖലീഫ – കസ്കാൻ
നാലാമത്തെ ഖലീഫ – അലി
Question 22.
ചെങ്കിസ്ഖാൻ എങ്ങനെയാണ് സൈവത്തെ സംഘടിപ്പിച്ചിരുന്നത്?
Answer:
പുതിയ അംഗങ്ങൾ കുട്ടിച്ചേർക്കപ്പെട്ടതോടെ ചെങ്കിസ്ഖാന്റെ സൈന്യം അവിശ്വസനീയമാംവിധം ഭിന്നവർഗങ്ങൾ ഉൾപ്പെടുന്ന ഒരു ജനക്കൂട്ടമായി മാറി. തന്റെ സഖ്യത്തിൽ ചേർന്ന വിവിധവി ഭാഗങ്ങളുടെ പഴയ ഗോത്രവ്യക്തിത്വങ്ങളെ ഇല്ലാതാക്കുന്നതിന് ചെങ്കിസ്ഖാൻ ആസൂത്രിതമായി ശ്രമിച്ചു. അദ്ദേഹം തന്റെ സൈന്യത്തെ പത്തിന്റെ ഘടകങ്ങളാക്കി തിരിച്ചു. പത്തും, നൂറും ആയിരവും പതിനായിരവും പട്ടാളക്കാർ അടങ്ങുന്ന യൂണിറ്റു കൾ ആയിരുന്നു അവ. പുൽമേടുകളിൽ നിലനിന്ന പഴയ സമ്പ ദായത്തിന് പകരം പത്തിന്റെ ഘടകങ്ങളിൽ കുലവും ഗോത്രവും ഒരുമിച്ച് നിലനിർത്തിയിരുന്നു.
ഈ രീതി നിർത്തലാക്കിയ ചെങ്കിസ്ഖാൻ പഴയഗോത്രവിഭാഗങ്ങളെ വിഭജിട്ട് അവയിലെ അംഗങ്ങളെ പുതിയ സൈനികഘടകങ്ങളിൽ വിന്യസിച്ചു. പുതു തായി രൂപീകരിച്ച സൈനികവിഭാഗങ്ങൾ ചെങ്കിസ്ഖാന്റെ നാലു സൈന്യതലവന് പുത്രന്മാർക്കും നോയൽ എന്നറിയപ്പെട്ടിരുന്ന മാർക്കും കാവിൽ സേവനം അനുഷ്ഠിക്കണമായിരുന്നു.
ചെങ്കിസ്ഖാന്റെ സൈനിക നേട്ടങ്ങൾ അത്ഭുതപ്പെടുത്തുന്നതാ ണ് പുൽമേട് പോരാട്ടത്തിൽ നവീന ആശയങ്ങൾ കണ്ടുപിടിച്ച് അവയെ ഫലപ്രദമായ സൈനിക തന്ത്രങ്ങളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ ഫലമായിരുന്നു ഇതിൽ ഭൂരിഭാഗവും മംഗോളിയരുടേയും തുർക്കികളുടേയും കുതിരസവാരിയിലുള്ള സാമർത്ഥം സേനയ്ക്ക് വേഗതയും ചലനക്ഷമതയും നൽകി. കോട്ടകൾ ഉപരോധിക്കാനുള്ള യന്ത്രങ്ങളുടെയും നാഫ്ത എണ്ണ കൊണ്ടുള്ള ബോംബുകൾ ഉപയോഗിച്ചുള്ള മിന്നൽ ആക്രമണ ങ്ങളുടേയും ആവശ്വകതയെക്കുറിച്ച് ചെങ്കിസ്ഖാൻ മനസ്സിലാ
Question 23.
മായൻ സംസ്കാരത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
മെക്സിക്കോയിലെ മായൻ സംസ്കാരം സവിശേഷമായ പുരോ ഗതി നേടിയത് പതിനൊന്നും പതിനാലും നൂറ്റാണ്ടുകൾക്കിടയി ലാണ്. ചോളം കൃഷിയായിരുന്നു അവരുടെ സംസ്കാരത്തിന്റെ കേന്ദ്രബിന്ദു. നിരവധി മതപരമായ ആചാരങ്ങളും ചടങ്ങുകളും നിലവിലുണ്ടായിരുന്നു. ഫലപ്രദമായ കൃഷിരീതികൾ മിച്ചോൽപാ ഒനം സൃഷ്ടിക്കുകയും ഇതുപയോഗിച്ച് ഭരണവർഗങ്ങളും പുരോ ഹിതൻമാരും മുഖ്യൻമാരും വാസ്തുശിൽപ നിർമാണം നടത്തു കയും ചെയ്തു. കൂടാതെ വാനനിരീക്ഷണശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ മേഖലകളുടെ വികാസത്തിനും കൃഷിരീതി കൾ ഉപയോഗപ്പെടുത്തി ചിത്ര രൂപത്തിലുള്ള എഴുത്തുവി ദ്വയ്ക്കും മായൻമാർ രൂപം നൽകി.
Question 24.
ചൈനയിൽ ഒരു റിപ്പബ്ലിക് സ്ഥാപിക്കുന്നതിൽ സൺയാറ്റ്സൻ വഹിച്ച പങ്ക് വിലയിരുത്തുക
Answer:
1911 ൽ സൺയാത് സെൻ ന്റെ നേതൃത്വത്തിൽ നടന്ന വിപ്ലവ ത്തിൽ മഞ്ചു സാമ്രാജ്യം അട്ടിമറിക്കപ്പെടുകയും ചൈനയിൽ ഒരു റിപ്പബ്ലിക് സ്ഥാപിക്കപ്പെടുകയും ചെയ്തു. ആധുനിക ചൈന യുടെ സ്ഥാപകനായി സൺയാൻ അറിയപ്പെടുന്നു. യുടെ മാറ്റത്തിനായി അദ്ദേഹം അവതരിപ്പിച്ച പരിപാടി മൂന്ന് തത്വ ങ്ങൾ എന്നറിയപ്പെടുന്നു. അവ ദേശീയത, ജനാധിപത്യം, സോഷ്യ ലിസം എന്നിവയാണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ കുമിന്താ ങ്ങുകളുടെ രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനമായി
25 മുതൽ 28 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. (2 × 5 = 10)
Question 25.
കാലഗണന, ഗണിതശാസ്ത്രം എന്നിവയിൽ മെസപ്പൊട്ടോമിയ ക്കാർ നൽകിയ സംഭാവനകൾ വിശദീകരിക്കുക.
Answer:
മെസൊപ്പൊട്ടേമിയക്കാർ ശാസ്ത്രരംഗത്ത് വലിയ സംഭാവ നകൾ നൽകിയിരുന്നു. ശാസ്ത്രരംഗത്തുള്ള അവരുടെ സംഭാവന എഴുത്തുവിദ്യയുടെ നേട്ടമാണ്. ശാസ്ത്രത്തിന് ലിഖിത ഗ്രന്ഥങ്ങൾ ആവശ്വമാണ്. എങ്കിൽ മാത്രമേ പണ്ഡി തന്മാരുടെ തലമുറകൾക്ക് അവ വായിക്കാനും മനസ്സിലാ ക്കാനും സാധിക്കുകയുള്ളൂ. ഗണിതശാസ്ത്രം, കലണ്ടർ നിർമ്മാണം സമയം കണക്കുക ട്ടാൻ) എന്നിവയിൽ മെസൊപ്പൊട്ടേമിയക്കാർ മികവുറ്റ സംഭാ വനകൾ നൽകിയിട്ടുണ്ട്.
ഗണിതശാസ്ത്രത്തിൽ ഗണിതം, ഹരണം, ക്ഷത്ര ഫലം (Square), വർഗ്ഗമൂലം (Square-root), കൂട്ടുപലിശ എന്നിവ അവർ കണ്ടുപിടിച്ചു. അവ രേഖപ്പെടുത്തിയ ഫലകങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. അവർ കണ്ടുപിടിച്ച 2ന്റെ വർഗ്ഗമുലത്തിന് ശരിയായ ഉത്തരത്തിൽ നിന്ന് നേരിയ വ്യത്യാസമെയുള്ളൂ. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണമനുസരിച്ച് ഒരു വർഷത്തെ 12 മാസങ്ങളായും, ഒരു മാസത്തെ നാല് ആഴ്ചകളായും ഒരു ദിവസത്തെ 24 മണിക്കൂറുകളായും, ഒരു മണിക്കൂറിനെ 60 നിമി ഷങ്ങളായും തിരിക്കുന്ന രീതി മെസൊപ്പൊട്ടേമിയക്കാരാണ് കണ്ടു പിടിച്ചത്. ചന്ദ്രന്റെ പ്രയാണത്തെ ആസ്പദമാക്കിയുള്ള ഈ കല ണ്ടർ ലോകം സ്വീകരിച്ചു.
Question 26.
സാഹിത്യ മേഖലയിൽ ഇസ്ലാം നൽകിയ സംഭാവനകൾ വിശക ലനം ചെയ്യുക.
Answer:
സാഹിത്യം
മധ്യകാല ഇസ്ലാമിക സമൂഹങ്ങൾ ഭാഷയുടെയും സാഹിത്യത്തി ന്റെയും വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരു വ്യക്തിയിലെ ഏറ്റവും നല്ല ഗുണ വിശേഷമായി കണ്ടിരുന്നത് മികച്ച ഭാഷയും സർഗ്ഗാത്മക ഭാവനയുമാണ്. ഈ ഗുണ വിശേഷങ്ങൾ ഒരു വ്യക്തിയുടെ വിനിമയത്തെ അദബിന്റെ(adab) തലത്തിലേക്ക് അഥവാ സാംസ്കാരിക വിശുദ്ധിയിലേക്ക് ഉയർത്തുകയുണ്ടായി. ഇത്തരത്തിലുള്ള ആവിഷ്ക്കരണങ്ങളിൽ പദ്വവും ഗദ്യവും ഉൾപ്പെട്ടിരുന്നു.
അബ്ബാസിദ് കാലഘട്ടത്തിലെ കവികൾ അവരുടെ രക്ഷാ ധികാരിയുടെ നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ട് എഴുതിയ ഖണ്ഡകാവ്യങ്ങൾ ഏറെ പ്രസിദ്ധമാണ്. കവികൾ അറബികളുടെ സാംസ്കാരിക മേധാവിത്വത്തെ വെല്ലുവിളിച്ചു. പേർഷ്യൻ വംശജനായ അബു നവാസ് വിത്ത് പുരുഷ പ്രണയം എന്നിവ പോലുള്ള പുതിയ പ്രമേയങ്ങളെ ആധാരമാക്കി കൊണ്ട് ക്ലാസിക്കൽ കവിതകൾ രചിക്കുകയുണ്ടായി. ഇസ്ലാം മതം വിലക്കിയ സുഖങ്ങളെ മഹത്വവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട ഈ കാവ്യങ്ങൾ ആസ്വാദനത്തിന്റെ പുത്തൻ മേഖലകൾ വെട്ടിത്തുറക്കുക യുണ്ടായി.
അബു നവാസിനു ശേഷം വന്ന കവികളും കവിയത്രികളും പുരുഷത്വത്തെ കേന്ദ്രമാക്കി കവിതകൾ രചിക്കുന്ന പാരമ്പര്യം പിന്തുടർന്നു. മിസ്റ്റിക്കൽ പ്രണയത്തിന്റെ വിശ്വത്തെ പ്രകീർത്തിക്കുന്ന കാവ്യങ്ങൾ രചിച്ചുകൊണ്ട് സൂഫികളും അതേ പാരമ്പര്യം പിന്തുടർന്നു.
11-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗസ്നി പേർഷ്യൻ സാഹിത്യ ജീവിതത്തിന്റെ കേന്ദ്രമായിത്തീർന്നു. അവിടത്തെ രാജ സദസ്സിലേക്ക് സ്വാഭാവികമായും കവികൾ ആകർഷിക്കപ്പെട്ടു. തങ്ങളുടെ അന്തസ്സ് വർദ്ധിപ്പിക്കുന്നതിന് കലയേയും വിജ്ഞാന ത്തേയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഭരണാധി കാരികൾക്കും മനസ്സിലായി. മഹ്മുദ് ഗസ്നിക്കു ചുറ്റും ഒരു സംഘം കവികളുമുണ്ടായിരുന്നു. അവർ ഇതിഹാസ കാവ്യങ്ങളും പദ്യ സമാഹാരങ്ങളും രചിച്ചു.
ബാഗ്ഹദാദിലെ ഇബൻ നാദിം (Ibn Nadin) എന്ന പുസ്തകം കച്ചവടക്കാരന്റെ കാറ്റലോഗിൽ ധാർമിക വിദ്യാഭ്യാസത്തിനും വായനക്കാരെ രസിപ്പിക്കുന്നതിനുമായി എഴുതപ്പെട്ട അനേകം പുസ്തകങ്ങളെ വിശദീകരിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നത് കില് വ ദിംന (kalila wa Diana) എന്ന കഥാ സമാഹാരമാണ്. മൃഗങ്ങളെ കഥാപാത്രമാക്കി കൊണ്ടുള്ള ഈ കല്പിത കഥകൾ പഞ്ചതന്ത്ര കഥകളുടെ അറബിക് പരിഭാഷയാണ്. അലക്സാണ്ടർ, സിൻബാദ് എന്നി സാഹസികരെ നായകന്മാരാക്കി കൊണ്ടുള്ള കഥകൾ ഏറെ പ്രശസ്തമായ സാഹിത്യ ഗ്രന്ഥങ്ങളായിരുന്നു.
രാത്രികൾതോറും ഷർസാദ് തന്റെ ഭർത്താവിനോട് പറഞ്ഞ കഥകളുടെ സമാഹരമായ ‘ആയിരത്തൊന്നു രാവുകൾ മറ്റൊരു പ്രശസ്തമായ ഗ്രന്ഥമാണ്. ഇൻഡോ പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ഈ പുസ്തകം 8-ാം നൂറ്റാണ്ടിൽ അറബിയിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി
മാലുക് കാലഘട്ടത്തിൽ ഈ സമാഹാരത്തിൽ കൂടുതൽ കഥകൾ കുട്ടിച്ചേർക്കപ്പെട്ടു. വ്യത്യസ്ത തരത്തിലുള്ള മനുഷ്യരെ ഉദാരമതികൾ, വിഡ്ഢികൾ, ചതിക്കപ്പെടുന്നവർ, കൗശലക്കാർ തുടങ്ങിയവർ ചിത്രീകരിക്കുന്ന ഈ കഥകൾ പഠിപ്പിക്കാനും രസിപ്പിക്കാനുമായാണ് എഴുതപ്പെട്ടിട്ടുള്ളത്.
കിത്താബ് അൽ ബുഖാ (Book of misers) എന്ന പുസ്തകത്തിൽ ഗ്രന്ഥകാരനായ ബസ്റയിലെ ജാഹിസ് പിശുക്കന്മാരെക്കുറിച്ചും അവരുടെ അത്വാർ ത്തിയെ ക്കുറിച്ചുമുള്ള രസകരമായ കഥകൾ സമാഹരിച്ചിട്ടുണ്ട്.
Question 27.
മാനവികത വാസ്തുശിൽപ കലയിൽ ചെലുത്തിയ സ്വാധീനത്തെ ക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
പതിനഞ്ചാം നൂറ്റാണ്ടിൽ റോമാനഗരം നയനമനോഹരമായി പുന ജീവിക്കപ്പെട്ടു. വാസ്തുശില്പകലയിൽ ഒരു പുതിയ
ശൈലിക്ക് തുടക്കമായി. രാജകീയ റോമൻ ശൈലിയുടെ പുന രുത്ഥാനമായ ഈ ശൈലി ക്ലാസിക്കൽ എന്നറിയപ്പെടുന്നു. ചിത്ര ങ്ങൾ, ശില്പങ്ങൾ പ്രതലത്തിൽ നിന്ന് ഉന്തിനിൽക്കുന്ന ചിത്ര ങ്ങൾ എന്നിവകൊണ്ട് കെട്ടിടങ്ങളെ മോടിപിടിപ്പിക്കുവാൻ കലാ കാരന്മാർമാരെയും ശില്പികളെയും നിയോഗിച്ചു.
മൈക്കലാഞ്ചലോ വൃണപൊട്ടി മർഷാമയ്ക്ക് വേണ്ടി റോമിലെ സിസ്റ്റൈൻ ചാപ്പലിന്റെ മച്ചിൽ വരച്ച ചിത്രങ്ങൾ, ‘പിയാത്ത’ എന്ന ശില്പം, സെന്റ് പീറ്റേഴ്സ് പള്ളിയുടെ താഴികക്കുടത്തിന്റെ രൂപ കല്പന എന്നിവ അദ്ദേഹത്തെ അനശ്വരനാക്കി. ഫ്ളോറൻസിലെ ശ്രദ്ധേയമായ മോയുടെ രൂപകല്പന ചെയ്ത വാസ്തുശിലാ വിദഗ്ധമായ ഫിലിപ്പോ ബൂണലേഷി തന്റെ ജീവിതം ആരംഭിച്ചത് ഒരു ശില്പിയായിട്ടായിരുന്നു.
Question 28.
സ്വർണത്തിനായുള്ള ഇരച്ചുകയറ്റവും അതു വടക്കേ അമേരി ക്കയിലുണ്ടാക്കിയ പ്രത്യാഘാതവും വിശദീകരിക്കുക.
Answer:
വടക്കേ അമേരിക്കയിൽ സ്വർണ്ണമുണ്ടെന്ന പ്രതീക്ഷ എല്ലായി പ്പോഴും നിലനിന്നിരുന്നു. 1840കളിൽ യു.എസ്.എ.യിലെ കാലി ഫോർണിയയിൽ സ്വർണ്ണത്തിന്റെ അംശങ്ങൾ കണ്ടെത്തി. ഇത് സ്വർണ്ണം തേടിയുള്ള ജനപ്രവാഹത്തിന് (Gold Rush) വഴിതെളി യിച്ചു. പെട്ടെന്ന് സൗഭാഗം കൊയ്യാമെന്ന പ്രതീക്ഷയോടെ ആയി രക്കണക്കിനു യൂറോപ്യന്മാർ അമേരിക്കയിലേക്കു പ്രവഹിച്ചു. ഇത് അമേരിക്കൻ വൻകരയ്ക്കു കുറുകെ റെയിൽപാതകൾ പണി യുന്നതിന് കാരണമായി. ആയിരക്കണക്കിന് ചൈനീസ് തൊഴി ലാളികളെ ഉപയോഗിച്ച് യു എസ്. റെയിൽവേയുടെ പണി 1870-ൽ പൂർത്തിയാക്കി. 1885-ൽ കാനഡയുടെ റെയിൽവേ പൂർത്തിയാക്കപ്പെട്ടു.
29 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക.
Question 29.
മനുഷ്യപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളുടെ സവിശേഷതകൾ വിവരിക്കുക.
പരിഗണിക്കേണ്ട മേഘലകൾ
പ്രൈമേറ്റുകൾ
• ഹാമിനോയിഡുകൾ
• ഹൊമിനിഡുകൾ
• അസ്ട്രലോപിത്തേക്കസ്
Answer:
പ്രൈമേറ്റുകൾ
- സസ്തനികളിൽ ഒരു വിഭാഗം
- അവയിൽ കുരങ്ങുകൾ, ആൾക്കുരങ്ങുകൾ, മനുഷ്യർ എന്നിവ ഉൾപ്പെടുന്നു.
- 36 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആവിർഭവിച്ചു.
ഹോമിനോയിഡുകൾ
- ചെറിയ തലച്ചോറ്
- നാലുകാലിൽ നടത്തം
- അയവുള്ള
ഹോമിനിഡുകൾ
- തലച്ചോറിന്റെ വലിപ്പക്കൂടുതൽ
- നിവർന്നു നില്പ്
- ഇരുകാലിലുള്ള നടത്തം
- കൈകളുടെ പ്രത്യേക വൈദഗ്ധ്യം (Specialization)
ആസ്ട്രലോപിത്തേക്കസ്
- ദക്ഷിണദേശത്തെ വാനരൻ
- ചെറിയ മസ്തിഷ്കം
- കൂടുതൽ ഉന്തിയ താടിയെല്ല്
- വലിയ പല്ലുകൾ
- വനവാസികൾ
ഹേരോ
- മനുഷ്യൻ
- വലിയ മസ്തിഷ്കം
- കുറച്ച് ഉന്തിയ താടിയെല്ല്
- ചെറിയ പല്ലുകൾ
- പുൽമേടുകളിൽ താമസിച്ചു
ഹോമോജനുസിൽപ്പെട്ട വിവിധ വിഭാഗങ്ങളുണ്ട്. അവ ചുവടെ പറയുന്നു.
ഹോമോഹബിലിസ് – ഉപകരണ നിർമാതാവ്
ഹോമോഇറക്ടസ് – നിവർന്ന മനുഷ്യൻ
ഹോമോസാപ്പിയൻസ് – ചിന്തിക്കുന്ന മനുഷ്യൻ/വിവേകിയായ മനുഷ്യൻ
Question 30.
മധ്യകാല യൂറോപ്യൻ ഡൽ സമൂഹത്തിലെ മൂന്ന് സാമുഹ വിഭാഗങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
ഒന്നാമത്തെ ക്രമം ; പുരോഹിത വർഗ്ഗം ‘പുരോഗിതവർഗ്ഗമാണ് ഒന്നാമത്തെ ക്രമം അഥവാ സാമൂഹ്യ വിഭാഗം. കത്തോലിക്കാ സഭയ്ക്ക് സ്വന്തമായ നിയമങ്ങളും ഭരണാധികാരികൾ നൽകിയ ഭൂമിയു മുണ്ടായിരുന്നു. നികുതി പിരിക്കാനുള്ള അവകാശവും സഭയ്ക്കുണ്ടായിരുന്നു. രാജാവിനെ ആശ്രയിക്കാത്ത ശക്തമായൊരു സ്ഥാപനമ ായിരുന്നു സഭ. പാശ്ചാത്യസഭയുടെ തലവൻ പോപ്പ് ആയിരുന്നു. അദ്ദേഹം റോമിലാണ് താമസിച്ചിരുന്നത്. യൂറോപ്പിലെ ക്രിസ്ത്യാനികളെ നയിച്ചിരുന്നത്. ഒന്നാമത്തെ സാമൂഹ്യ വർഗ്ഗത്തിൽപ്പെട്ട ബിഷ മാരും പുരോഹിതന്മാരുമാണ്. മിക്ക ഗ്രാമങ്ങൾക്കും സ്വന്തമായ പള്ളികൾ ഉണ്ടായിരുന്നു. പുരോഹിതന്റെ മതപ്രസംഗം കേൾക്കുന്നതിനും ഒരുമിച്ച് പ്രാർത്ഥിക്കുന്നതിനുമായി എല്ലാ ഞായറാഴ്ചയും ജനങ്ങൾ അവിടെ ഒത്തുചേരുമായിരുന്നു.
എല്ലാവർക്കും പുരോഹിതന്മാരാകാൻ കഴിയുമായിരുന്നില്ല. അടിയാളർ, വികലാംഗർ, സ്ത്രീകൾ എന്നിവർക്ക് പുരോഹിത വൃത്തി നിഷേധിച്ചിരുന്നു. പുരോഹിതരാകുന്ന പുരുഷന്മാർക്ക് വിവാഹ ജീവിതം അനുവദിച്ചിരുന്നില്ല. ബിഷപ്പുമാർ മത രംഗത്തെ പ്രഭുക്കന്മാരായിരുന്നു. പ്രഭുക്കന്മാരെ പോലെ വലിയ എസ്റ്റേറ്റുകളുടെ ഉടമക ളായിരുന്നു അവർ. പ്രൗഢമായ കൊട്ടാരങ്ങളിലാണ് അവർ താമസിച്ചിരുന്നത്.
യൂറോപ്പിലെ ഏറ്റവും സമ്പന്നമായ കർഷകരിൽ നിന്ന് അവർ സ്ഥാപനമായിരുന്നു സഭ സൈദ് എന്നൊരുനികുതിപിരിച്ചെടുത്തിരുന്നു. ഒരു വർഷത്തിലെ മൊത്തം വരുമാന ത്തിന്റെ പത്തിലൊന്നാണ് ടൈമായി ഈടാക്കിയിരുന്നത്. സമ്പന്നരിൽ നിന്നുള്ള ദാനമായും ധാരാളം പണം സഭയ്ക്കു ലഭിച്ചിരുന്നു. ഫ്യൂഡൽ വരേണ്യവർഗ്ഗത്തിന്റെ ചില ആചാരങ്ങളും ചടങ്ങുകളും സഭ സ്വീകരിച്ചിരുന്നു. ഉദാഹരണത്തിന്, കയ്യടിച്ച് ശിരസ്സു കുനിച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചടങ്ങ് സഭ ഫ്യൂഡലിസത്തിൽ നിന്ന് കൈകൊണ്ടതാണ്. ഫ്യൂഡൽ വ്യവസ്ഥയിൽ ഒരു നെറ്റ് തന്റെ പ്രഭുവിനോട് കുറ് പ്രഖ്യാപിച്ചുകൊണ്ട് പ്രതിജ്ഞ നടത്തിയിരുന്നത് ഇതേ രീതിയിലാണ്. അതുപോലെ ദൈവത്തെ വിശേഷിപ്പിക്കു ന്നതിനായി ഉപയോഗിക്കുന്ന ‘പ്രഭു’ എന്ന പദവും ഫ്യൂഡൽ വ്യവസ്ഥയിൽ നിന്ന് സ്വീകരിച്ചതാണ്. അങ്ങനെ സഭയും ഫ്യൂഡലിസവും അനേകം ആചാരങ്ങളും ചിഹ്നങ്ങളും പരസ്പരം പങ്കുവെച്ചിരുന്നു.
രണ്ടാമത്തെ ക്രമം : പ്രഭുവർഗ്ഗം
രണ്ടാമത്തെ ക്രമത്തിൽ പ്പെട്ട പ്രഭുവർഗ്ഗത്തിന് സാമൂഹ പ്രക്രിയകളിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കേണ്ടി വന്നു. ഭൂമിയുടെ മേലുള്ള നിയന്ത്രണമാണ് പ്രഭു വർഗ്ഗത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഈ നിയന്ത്രണം ‘ആശ്രിതാവസ്ഥ’ എന്ന സമ്പ്രദായത്തിന്റെ ഫലമായി ഉണ്ടായതാണ്.
ഫ്യൂഡൽ സമ്പ്രദായത്തിൽ രാജ്യത്തിലെ മുഴുവൻ ഭൂമിയുടെയും അധിപൻ രാജാവായിരുന്നു. രാജാവ് രാജ്യത്തിലെ ഭൂമി പ്രഭുക്കന്മാർക്ക് പതിച്ചു കൊടുത്തു. അങ്ങനെ പ്രഭുക്കന്മാർ വൻ ഭൂവുടമകളായിത്തീർന്നു. അവർ രാജാവിന്റെ ആശ്രിതരായി മാറുകയും ചെയ്തു. പ്രഭുക്കന്മാർ രാജാവിനെ തങ്ങളുടെ മേലാളായി യജമാനനായി അംഗീകരിച്ചു. അവർ പരസ്പരമുള്ള ഒരു വാഗ്ദാനം നൽകുകയും ചെയ്തു. രാജാവ് തന്റെ ആശ്രിതന് സംരക്ഷണം നൽകാമെന്നും ആശ്രിതനായ പ്രഭു രാജാവിനോട് കൂറ്
പുലർത്താമെന്നും വാഗ്ദാനം ചെയ്തു. പ്രഭുക്കന്മാർ തങ്ങളുടെ ഭൂമി കൃഷിക്കാരനു നൽകി അങ്ങനെ പ്രഭുക്കന്മാർ യജമാനനും കൃഷിക്കാർ ആശ്രിതരും ആയിത്തീർന്നു.
ആശ്രിതന്മാർക്കു ഭൂമി കൈമാറിയത് വിപുലമായ ചടങ്ങുക ളോടെയും പ്രതിജ്ഞകളോടെയുമാണ്. പള്ളിയിൽ വെച്ച്
ബൈബിളിനെ സാക്ഷിയാക്കിയാണ് ആശ്രിതൻ പ്രതിജ്ഞ യെടുക്കുന്നത്. ഈ ചടങ്ങു നടക്കുമ്പോൾ ഭൂമിയുടെ ചിഹ്നമെന്ന നിലയിൽ ആശ്രിതന് യജമാനൻ ഒരു ലിഖിത പ്രമാണമോ, ഒണ്ടോ; മൺകട്ടയോ നൽകുമായിരുന്നു.
മാനോറിയൽ എസ്റ്റേറ്റ്
ഒരു പ്രഭുവിന് സ്വന്തമായ മാനൻ ഗൃഹമുണ്ട്. ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നതും അദ്ദേഹമാണ്. ചില പ്രഭുക്കന്മാർ നൂറുകണക്കിന് ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നു. ഗ്രാമങ്ങളിലാണ് കർഷകർ ജീവിച്ചിരുന്നത്. ഒരു ചെറിയ മാനോറിയൽ എസ്റ്റേറ്റിൽ 12 കുടുംബങ്ങൾ ഉണ്ടാകും. അതേ സമയം വലിയ എസ്റ്റേറ്റുകളിൽ അമ്പതോ അറുപതോ കുടുംബങ്ങളുണ്ടാകും. നിത്യജീവിതത്തിൽ ആവശ്യമായ എല്ലാ കാര്യങ്ങളും മാനോറിയൽ എസ്റ്റേറ്റിൽ ഉണ്ടായിരുന്നു. വയലുകളിൽ ധാന്യങ്ങൾ വിളയിച്ചിരുന്നു. പ്രഭുവിന്റെ കെട്ടിടങ്ങൾ പരിപാലിക്കാൻ കല്ലാശാരിമാർ ഉണ്ടായിരുന്നു. സ്ത്രീകൾ വസ്ത്രങ്ങൾ നൂ; കുട്ടികൾ പ്രഭുവിന്റെ വീഞ്ഞു നിർമ്മാണശാലയിൽ പണിയെടുത്തു. എസ്റ്റേറ്റിൽ വിപുലമായ വനങ്ങൾ ഉണ്ടായിരുന്നു. അവിടെ പ്രഭുക്കന്മാർ നായാട്ട് നടത്തി. എസ്റ്റേറ്റിലെ പുൽമേടുകളിൽ പ്രഭുവിന്റെ കന്നുകാലികളും കുതിരകളും മേഞ്ഞു നടന്നു. എസ്റ്റേറ്റിൽ ഒരു പള്ളിയും പ്രതിരോധത്തിനായുള്ള ഒരു കോട്ടയും ഉണ്ടായിരുന്നു.
മൂന്നാമത്തെ ക്രമം : കർഷകർ (സ്വതന്ത്രരും അസ്വതന്ത്രരും ജനസംഖ്യയിൽ ഭൂരിഭാഗവും വരുന്ന കർഷകരാണ് മൂന്നാമത്തെ ക്രമം. ആദ്യത്തെ രണ്ടു ക്രമങ്ങളെയും നിലനിർത്തിയത് ഇവരാണ്. കർഷകർ രണ്ടുതരത്തിലു ണ്ടായിരുന്നു : 1) സ്വതന്ത്ര കർഷകർ 2) അസ്വതന്ത്ര കർഷകർ അഥവാ അടിയാളർ.
സ്വതന്ത്ര കർഷകർ പ്രഭുവിന്റെ കുടിയാന്മാർ എന്ന നിലയിൽ ഭൂമി കൈവശം വെച്ചിരുന്നു. അവർ വർഷത്തിൽ ചുരുങ്ങിയത് 40 ദിവസമെങ്കിലും പ്രഭുവിനുവേണ്ടി സൈനിക സേവനം അനുഷ്ഠിച്ചിരിക്കണം. ആഴ്ചയിൽ ചില നിശ്ചിത ദിവസങ്ങൾ 3 ദിവസമെങ്കിലും അവർ പ്രഭുവിന്റെ എസ്റ്റേറ്റിൽ പോയി ജോലി ചെയ്തിരിക്കണം. ഇതിന് പ്രതിഫലമൊന്നും അവർക്ക് ലഭിച്ചിരുന്നില്ല.
കിടങ്ങ് കുഴിക്കുക, വിറക് ശേഖരിക്കുക, വേലി നിർമ്മിക്കുക, റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപണികൾ ചെയ്യുക തുടങ്ങിയ സൗജന്യ സേവനങ്ങളും കുടിയാന്മാർ പ്രഭുവിന് നൽകണം.
വയലുകളിൽ സഹായിക്കുന്നതിനു പുറമേ സ്ത്രീകളും കുട്ടികളും മറ്റു ചില ജോലികൾ നിർവ്വഹിച്ചിരിക്കണം. നൂൽ നൂൽക്കുക, വസ്ത്രം നെയ്യുക, മെഴുകുതിരികൾ നിർമ്മിക്കുക, വീഞ്ഞു തയ്യാറാക്കുക തുടങ്ങിയ അവരുടെ ജോലികളായിരുന്നു. കർഷകരിൽ നിന്ന് രാജാവ് ഒരു പ്രത നികുതി ഈടാക്കിയിരുന്നു. ടെയ്ലി(Taille) എന്ന പേരിൽ ഇതറിയപ്പെട്ടു. പുരോഹിതവർഗ്ഗത്തെയും പ്രഭുവർഗ്ഗത്തെയും ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Question 31.
തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വ്യാവസായിക വിപ്ലവത്തെക്കുറിച്ച് ഒരു ഉപന്യാസം തയ്യാറാക്കുക.
- കൽക്കരിയും ഇരുമ്പും
- കനാലുകളും റെയിൽവെയും
Answer:
കൽക്കരിയും ഇരുമ്പും
യന്ത്രനിർമ്മാണത്തിന് അനിവാര്യമായിരുന്ന കൽക്കരിയും ഇരു മ്പയിരും ഇംഗ്ലണ്ടിൽ വേണ്ടുവോളമുണ്ടായിരുന്നു. വ്യവസായങ്ങ ളിൽ ഉപയോഗിച്ചിരുന്ന കറുത്തീയം, ചെമ്പ്, വെളുത്തീയം എന്നിവയും രാജ്യത്ത് സുലഭമായിരുന്നു. എന്നാൽ 18-ാ ം നൂറ്റാ വരെ ‘ഉപയോഗപ്രദമായ ഇരുമ്പിന് ക്ഷാമമുണ്ടായിരുന്നു. ഇരുമ്പയിര് ഉരുക്കി പരിശുദ്ധമായ ദ്രാവക ലോഹത്തിന്റെ രൂപ ത്തിലാണ് ഇരുമ്പ് ഉണ്ടാക്കിയിരുന്നത്. മരക്കരി ഉപയോഗിച്ചതാണ് ഇരുമ്പയിര് ഉരുക്കിയിരുന്നത്.
ഇതിന് പല പ്രശ്നങ്ങളുമുണ്ടായി രുന്നു. മരക്കരി ദുർബ്ബലമായിരുന്നതിനാൽ വിദൂര ദേശങ്ങളി ലേക്കു കൊണ്ടുപോകാൻ പ്രയാസമായിരുന്നു. അതിലെ മാലി നങ്ങൾ മൂലം ഗുണനിലവാരം കുറഞ്ഞ ഇരുമ്പാണ് ഉല്പാദിപ്പി ക്കപ്പെട്ടിരുന്നത്. കൂടാതെ ഉയർന്ന ഊഷ്മാവ് ഉല്പാദിപ്പിക്കാൻ മരക്കരിക്ക് കഴിയുമായിരുന്നില്ല. വൻതോതിലുള്ള വനനശീക രണം മൂലം മരക്കരിക്ക് ക്ഷാമവും അനുഭവപ്പെടാൻ തുടങ്ങി.
ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത് ഷ്റോപ്ഷയറിലെ ഡാർബി കുടുംബമാണ്. അര നൂറ്റാണ്ടിനുള്ളിൽ ഈ കുടുംബ ത്തിലെ മൂന്നു തലമുറകൾ (മുത്തച്ഛനും, പിതാവും, പുത്രനും -: ഇവരെല്ലാവരും എബ്രഹാം ഡാർബി എന്ന പേരിലാണ് അറി യപ്പെട്ടിരുന്നത്) ലോഹ സംസ്കരണവിദ്യയിൽ ഒരു വിപ്ലവം തന്നെ കൊണ്ടുവന്നു.
1709- ൽ ഇരുമ്പ് ഉരുക്കുന്നതിനാവശ്യമായ ഊഷ്മാവ് നില നിർത്താൻ കഴിയുന്ന ‘ബ്ലാസ്റ്റ് ഫർണസ്’ (Blast Furnace ആദ്യത്തെ എബ്രഹാം ഡാർബി (1677–1717) വികസിപ്പിച്ചെടുത്തു. അതിൽ കരി (Coke) ഉപയോഗിക്കാമായിരുന്നു. കൽക്കരിയിൽ നിന്ന് സൾഫറും മാലിന്വങ്ങളും നീക്കം ചെയ്താണ് കരി ഉണ്ടാ ക്കിയത്. ഇതോടെ മരക്കരിയുടെ ആവശ്യം ഇല്ലാതായി. ഡാർബി യുടെ ചൂളയിൽ നിന്ന് വാർത്തെടുത്ത ഇരുമ്പ് ഉറപ്പും ഗുണനി ലവാരവും ഉള്ളതായിരുന്നു.
രണ്ടാമത്തെ ഡാർബി (1711-1768) പച്ചിരുമ്പിൽ നിന്ന് വാർഷിരുമ്പ് വികസിപ്പിച്ചെടുത്തു. ഇത് പെട്ടെന്ന് ഒടിയുന്നവ ആയിരുന്നില്ല. ഹെൻറി കോർട്ട് (1740 – 1823) പ്രധാനപ്പെട്ട രണ്ടു കണ്ടുപിടുത്ത ങ്ങൾ നടത്തി ഉരുക്കിയ ഇരുമ്പിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പുഡ്ഡിംങ് ഫർണസും (Pudding Furnace) ഇരു മ്പുപാളികൾ നിർമ്മിക്കുന്നതിനുള്ള റോളിംങ് മില്ലും (Rolling Mill).
പല തരത്തിലുള്ള ഇരുമ്പുല്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഈ കണ്ടുപിടുത്തങ്ങളെല്ലാം സഹായകരമായി
കനാലുകളും റെയിൽവേയും
വ്യാവസായിക വിപ്ലവത്തിന്റെ മറ്റൊരു സവിശേഷത ഗതാഗത രംഗത്തുണ്ടായ മാറ്റങ്ങളാണ്. ഗതാഗത രംഗത്തെ മാറ്റങ്ങൾ ആദ്യ മായി പ്രത്യക്ഷപ്പെട്ടത് കനാലുകളുടേയും റെയിൽവേയുടേയും നിർമ്മിതിയിലാണ്.
നഗരങ്ങളിലേയ്ക്ക് കൽക്കരിയെത്തിക്കുന്നതിനാണ് കനാലുകൾ ആദ്യമായി നിർമ്മിക്കപ്പെട്ടത്. ഭാരവും ഘനവും കൂടിയ കൽക്കരി റോഡിലൂടെ കൊണ്ടുപോകുന്നത് കൂടുതൽ ചെലവേറിയതും സാവകാശത്തിലുമുള്ള പ്രക്രിയയായിരുന്നു. കൽക്കരിയ്ക്കുള്ള ആവശ്യം വർദ്ധിച്ചതോടെ കനാൽ നിർമ്മാണം അടിയന്തിര ശ്രദ്ധ പിടിച്ചുപറ്റി.
ആദ്യകാല കനാലുകളിൽ ഏറ്റവും ശ്രദ്ധേയമായത് ജെയിംസ് ബ്രിൻഡി (James Brindley 1716-72) നിർമ്മിച്ച ആദ്യത്തെ ഇംഗ്ലീഷ് കനാലായ ‘വോഴ്സി കനാലാണ്. നഗരത്തിലേക്ക് കൽക്കരി കൊണ്ടുപോവുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കനാൽ നിർമ്മാണം പൂർത്തിയായപ്പോൾ കൽക്കരിയുടെ വില പകുതിയായി കുറയുകയും ചെയ്തു.
ഗതാഗത രംഗത്തെ ഏറ്റവും വിസ്മയകരമായ മാറ്റം റെയിൽവേ യുടെ വികാസമാണ്. ജോർജ് സ്റ്റീവൻസൺ ഒരു ‘റെയിൽവേ യുഗ’ത്തിനു തന്നെ തുടക്കം കുറിച്ചു. 1814 – ൽ അദ്ദേഹം നിർമ്മിച്ച റോക്കറ്റ് എന്ന ആവിയന്ത്രം കൊണ്ട് പ്രവർത്തിക്കുന്ന തീവണ്ടി മണിക്കുറിൽ 35 മൈൽ വേഗത്തിലോടി ചരിത്രം സൃഷ്ടി ച്ചു. താമസിയാതെ റെയിൽവേ ഒരു പുത്തൻ ഗതാഗതമാർഗ്ഗ മായി ഉയർന്നുവന്നു. വർഷത്തിലുടനീളം ലഭ്യമായിരുന്ന തീവണ്ടി ഗതാഗതം, ചെലവു കുറഞ്ഞതും വേഗതയേറി യതുമായിരുന്നു. യാത്രക്കാർക്കും ചരക്കുകൾ കൊണ്ടു പോകുന്നതിനും അതുപകരിക്കപ്പെട്ടു.
റെയിൽ ഗതാഗതം രണ്ടു കണ്ടുപിടുത്തങ്ങളെ സംയോജിപ്പി ച്ചിരുന്നു. ഇരുമ്പു പാളങ്ങളും ആവിയന്ത്രവും.
1760 കളിൽ മരം കൊണ്ട് നിർമ്മിച്ചിരുന്ന പാളങ്ങൾക്കു പകരം ഇരുമ്പു പാളങ്ങൾ നിലവിൽ വന്നു. 19-ാം നൂറ്റാ ണ്ടിന്റെ തുടക്കത്തിൽ തീവണ്ടികളിൽ ആവിയന്ത്രവും ഉ യോഗിക്കാൻ തുടങ്ങി.
1801- ൽ റിച്ചാർഡ് ട്രെവിതിക് (Richard Trevithick ‘പഫിംഗ് ഡെവിൽ’ (Puffing Devil) എന്നറിയപ്പെട്ട ഒരു യന്ത്രം വികസിപ്പിച്ചെടുത്തു. ഖനികൾക്കു ചുറ്റുമായി നടക്കു കൾ വലിച്ചുകൊണ്ടു പോവുന്നതിന് ഈ യന്ത്രം ഉപകരിക്ക പെട്ടു.
1814- ൽ ജോർജ് സ്റ്റീവൻസൺ ‘ബ്ലച്ചർ’ എന്ന പേരുള്ള ഒരു തീവണ്ടി നിർമ്മിച്ചു. മണിക്കുറിൽ നാഴികദൂരം കുന്നിൻമുക ളിലേക്ക് 30 ടൺ ഭാരമുള്ള സാധനങ്ങൾ വലിച്ചുകൊണ്ടു പോകാൻ അതിനു കഴിഞ്ഞു. സ്റ്റോക്ക്ടൺ, ഡാർലിങ്ടൺ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ റെയിൽവേ പാത നിർമ്മിച്ചത് അദ്ദേഹമാണ്. 1830 – ൽ ലിവർപൂളിനേയും മാഞ്ചസ്റ്ററിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു റെയിൽ പാതയ്ക്കും സ്റ്റീഫൻസൺ രൂപകല്പന നൽകു കയുണ്ടായി. ലിവർപൂൾ – മാഞ്ചസ്റ്റർ റെയിൽപാത തുറ ക്കപ്പെട്ടതോടെ ലോകചരിത്രത്തിലെ ‘റെയിൽവേ യുഗം’ ആരംഭിച്ചു.