Reviewing Kerala Syllabus Plus One History Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.
Kerala Plus One History Board Model Paper 2021 Malayalam Medium
Time: 2 1/2 Hours
Maximum : 80 Sores
Cool-off time : 20 Minutes
‘A’ കോളത്തിന് അനുയോജ്യമായവ ‘B’ കോളത്തിൽ നിന്നും കണ്ടെത്തി എഴുതുക.
A | B |
(i) ആസ്ട്രലോപിത്തേക്കസ് | ഉപകരണ നിർമ്മാതാവ് |
(ii) ഹോമോ സാപ്പിയൻസ് | നിവർന്ന മനുഷ്യൻ |
(iii) ഹോമോ ഹബിലസ് | ദക്ഷിണ ദേശത്തെ ആൾക്കുരങ്ങ് |
(iv) ഹോമോ ഇറക്ടസ് | ചിന്തിക്കുന്ന മനുഷ്യൻ |
Answer:
A | B |
ആസ്ട്രലോപിത്തേക്കസ് | ദക്ഷിണദേശത്തെ ആൾക്കുരങ്ങ് |
ഹോമോസാപ്പിയൻസ് | ചിന്തിക്കുന്ന മനുഷ്യൻ |
ഹോമോഹബിലിസ് | ഉപകരണ നിർമാതാവ് |
ഹോമോ ഇറക്ടസ് | നിവർന്ന മനുഷ്യൻ |
Question 2.
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. (8 × 1 = 8)
ഒന്നാമത്തെ ഖലീഫ ആര്?
(A) ഉമർ
(B) അബുബക്കർ
(C) ഉസ്മാൻ
(D) അലി
Answer:
(B) അബുബക്കർ
(b) ഉമവിയ്യ രാജവംശം സ്ഥാപിച്ചത് ആര് ?
(A) അബു മുസ്ലിം
(B) സലാഹ് അൽ – ദിൻ
(C) അൽപ് അർസലൻ
(D) മുആവിയ
Answer:
(D) മുആവിയ
(c) ‘ഷാനാമ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവിന്റെ പേരെഴുതുക.
(A) ഫിർദൗസി
(B) തബരി
(C) ബലാദുരി
(D) അൽബിനി
Answer:
(A) ഫിർദൗസി
(d) അബ്ബാസിയകളുടെ തലസ്ഥാനം
(A) 261m
(B) ബാഗ്ദാദ്
(C) ദമാസ്കസ്
(D) നിഷാപൂർ
Answer:
(B) ബാഗ്ദാദ്
(e) ലസാറ്റ് ഗുഹ സ്ഥിതി ചെയ്യുന്നത്?
(A) ഇംഗ്ലണ്ട്
(B) ഫ്രാൻസ്
(C) ജർമനി
(D) കിഴക്കൻ ആഫ്രിക്ക
Answer:
(B) ഫ്രാൻസ്
(f) ചുവടെ തന്നിരിക്കുന്നവയിൽ ഇറ്റാലിയൻ നഗരമേത്?
(A) പാരീസ്
(B) ലണ്ടൻ
(C) വെനിസ്
(D) ടോക്കിയോ
Answer:
(C) വെനിസ്
(g) മനുഷ്യ ശരീരത്തെ ആദ്യമായി കീറിമുറിച്ച് പരിശോധിച്ചത് ആര് ?
(A) ജിയോട്ടോ
(B) ഡൊണാടെല്ലോ
(C) ഫിലിപ്പോ ബുണലേഷി
(D) ആൻഡ്രിയസ് വെസേലിയസ്
Answer:
(D) ആൻഡ്രിയസ് വെസേലിയസ്
(h) ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവിനെ കണ്ടത്തുക.
(A) മാവോ സെതുങ്ങ്
(B) കൺഫ്യൂഷ്യസ്
(C) ലിയാങ്ങ് കിച്ചാവോ
(D) സൺ യാത് സെൻ
Answer:
(A) മാവോ സെതുങ്ങ്
Question 3.
ചുവടെ തന്നിരിക്കുന്നവയെ കാലഗണനാ ക്രമത്തിലാക്കുക.
ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ രൂപീകരണം.
സൺ യാത് സെൻ ചൈനയിൽ ഒരു റിപ്പബ്ലിക് സ്ഥാപിച്ചു.
മഹത്തായ കുതിച്ചുചാട്ട പ്രസ്ഥാനം
ലോങ് മാർച്ച്
Answer:
സൺയാൻ ചൈനയിൽ ഒരു റിപ്പബ്ലിക് സ്ഥാപിച്ചു (1911).
ലോങ് മാർച്ച് (1934)
ചൈനീസ് ജനകിയ റിപ്പബ്ലിക്കിന്റെ രൂപീകരണം (1949)
മഹത്തായ കുതിച്ചുചാട്ട പ്രസ്ഥാനം (1958)
Question 4.
തന്നിരിക്കുന്ന ലോകത്തിന്റെ രൂപരേഖയിൽ ചുവടെ തന്നിരി ക്കുന്ന ഏതെങ്കിലും നാല് എണ്ണം അടയാളപ്പെടുത്തുക. (4 × 1 = 4)
റൈൻ നദി
മെഡിറ്ററേനിയൻ കടൽ
സഹാറ മരുഭുമി
കോൺസ്റ്റാന്റിനോപ്പിൾ
ദമാസ്കസ്
ബാഗ്ദാദ്
Answer:
റൈൻ നദി
സഹാറ മരുഭൂമി
ദമാസ്കസ്
മെഡിറ്ററേനിയൻ കടൽ
കോൺസ്റ്റാന്റിനോപ്പിൾ
ബാഗ്ദാദ്
5 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (6 × 2 = 12)
Question 5.
ഹൊമിനിഡുകളുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
തലച്ചോറിന്റെ വലിപ്പം കൂടുതൽ – നിവർന്നു നില്പ് – ഇരുകാ ലിലുള്ള നടത്തം – കൈകളുടെ പ്രത്യേക വൈദഗ്ധ്യം
Question 6.
മെസോപ്പൊട്ടേമിയൻ സംസ്കാരവുമായി ബന്ധപ്പെട്ട രണ്ട് നദി കളുടെ പേരെഴുതുക.
Answer:
യൂഫ്രട്ടീസ്, ടൈഗ്രിസ്
Question 7.
കാലിഗ്രാഫും അരബെന്റും തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
കാലിഗ്രാഫി മനോഹരമായ എഴുത്തിന്റെ കല
അരബ് – സസ്യങ്ങളുടേയും ജാമിതിയുടേയും രൂപങ്ങൾ
Question 8.
അറബ് – ഇസ്ലാമിക സ്വത്വങ്ങളെ നിലനിർത്തുന്നതിനായി അബദ് – അൽമാലിക് സ്വീകരിച്ച നടപടികൾ എന്തെല്ലാം?
Answer:
ദിനാർ ദിർഹം ഡോ ഓഫ് ദി റോക്ക്
Question 9.
ചെങ്കിസ്ഖാൻ നടപ്പിലാക്കിയ കൊറിയർ സംവിധാനത്തിന്റെ സവി ശേഷതകൾ ചൂണ്ടികാണിക്കുക.
Answer:
ചെങ്കിസ്ഖാന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന അദ്ദേഹമാ വിഷ്കരിച്ച കൊറിയർ സമ്പ്രദായമാണ് (yam), അദ്ദേഹത്തിന്റെ വിദൂരദേശങ്ങളിലുള്ള ഭരണകേന്ദ്രങ്ങളെ അത് കുട്ടിയിണക്കി. നിശ്ചിത അകലത്തിലുള്ള കാവൽപ്പുരകളിൽ പുതിയ അശ്വാരു രേയും സന്ദേശവാഹകരേയും നിയമിച്ചിരുന്നു. ഈ വിനിമയ സമ്പ്രദായം നിലനിറുത്തുന്നതിനുവേണ്ടി നാടോടികളായ മംഗോ ളിയർ അവരുടെ മൃഗത്തിലെ പത്തിലൊന്നിനെ (കുതിരയെയോ മറ്റു മൃഗങ്ങളെയോ നൽകിയിരുന്നു. ഇതിനെ കുങ്കർ (Qubcur) നികുതി എന്നാണ് വിളിച്ചിരുന്നത്. ഈ നികുതി നാടോ ടികൾ സ്വമനസ്സാലെയാണ് നൽകിയിരുന്നത്.
- ചങ്കിസ്ഖാന്റെ മരണശേഷം കൊറിയർ സമ്പ്രദായം കൂടുതൽ കാര്യക്ഷമമായി. അതിന്റെ വേഗതയും വിശ്വാസ്യതയും സഞ്ചാ
- രികളെ അത്ഭുതപ്പെടുത്തിയിരുന്നു. വിദൂരദേശത്തുള്ള തങ്ങളുടെ ഭരണത്തെ നിയന്ത്രിക്കാൻ ഈ കൊറിയർ സമ്പ്രദായം മഹാന്മാരായ ഖാൻമാരെ സഹായിച്ചു.
Question 10.
‘യാസ’ എന്നത് കൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നത് എന്ത്?
Answer:
ചെങ്കിസ്ഖാന്റെ സ്മരണ അദ്ദേഹത്തിന്റെ പിൻഗാമികൾക്കിടയിൽ നിലനിർത്തപ്പെടുകയുണ്ടായി. ഇതിന് സഹായിച്ചത് അദ്ദേഹ ത്തിന്റെ നിയമം അഥവാ ‘യാസ’യാണ്. 1206- ൽ മുഖ്യന്മാരുടെ അസംബ്ലിയിൽ (Quiriltais) വെച്ചാണ് ചെങ്കിസ്ഖാൻ അദ്ദേഹ ത്തിന്റെ ‘നിയമം’ പ്രഖ്യാപിച്ചത്. ഭരണപരമായ നിയന്ത്രണങ്ങൾ, നായാട്ടു സംഘാടനം, സൈന്യം, പോസ്റ്റൽ സമ്പ്രദായം എന്നിവ സംബന്ധിച്ച കല്പനകളും ഉത്തരവുകളുമായിരുന്നു അത്. 13-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ‘നാസ’ എന്ന പദത്തെ മംഗോളിയർ ‘ചെങ്കിസ്ഖാന്റെ നിയമസംഹിത’ എന്ന അർത്ഥത്തിൽ ഉപയോഗി ക്കാൻ തുടങ്ങി. അങ്ങനെ ചെങ്കിസ്ഖാന്റെ സ്മരണ നിലനിർത്തു ന്നതിൽ അദ്ദേഹത്തിന്റെ നിയമസംഹിത ഒരു പ്രധാന പങ്കുവ ഹിച്ചു.
Question 11.
ഇറ്റാലിയൻ നഗരങ്ങളായ വെസീസിന്റേയും ജെനോവയുടേയും സവിശേഷതകൾ എഴുതുക.
Answer:
ഊർജ്ജസ്വലനനഗരങ്ങൾ – പുരോഹിതരോ പ്രഭുക്കൻമാരോ ശക്തരായിരുന്നില്ല – ധനികരായ കർഷകരും ബാങ്കർമാരും നഗ രത്തിൽ ഭരണം നടത്തി – പൗരത്വം
Question 12.
ലുിസം എന്തെന്ന് വ്യക്തമാക്കുക.
Answer:
വ്യവസായവൽക്കരണത്തിനെതിരെ ഉയർന്നുവന്ന മറ്റൊരു പ്രസ്ഥാനമാണ് ലുസ്സിസം (Luddism) തങ്ങളുടെ സർവ്വ ദുരിതങ്ങളുടേയും കാരണം യന്ത്രങ്ങളാണെന്ന് ധരിച്ചു പോയ ഞാഴിലാളികൾ അവയെ തകർക്കുന്നതിനായി ആരം ഭിച്ച പ്രസ്ഥാനമാണിത്. ജനറൽ നെഡ് ലുഡ്ഡിന്റെ നേതൃത്വ ത്തിലുള്ള ഈ പ്രസ്ഥാനത്തെ വൻ സൈന്യത്തെ ഉപയോ ഗിച്ചാണ് ഇംഗ്ലണ്ട് അടിച്ചമർത്തിയത്.
ലിസം കേവലം യന്ത്രങ്ങൾ നശിപ്പിക്കുന്നൊരു പ്രസ്ഥാനം മാത്രമായിരുന്നില്ല. അതിലെ പങ്കാളികൾ മിനിമം കൂലി, സ്ത്രീവേല – ബാലവേല എന്നിവയുടെമേലുള്ള നിയന്ത്രണം, തൊഴിൽ സംഘടനകളുടെ രൂപീകരണം എന്നി ങ്ങനെയുള്ള ആവശ്വങ്ങൾ മുന്നോട്ടുവച്ചിരുന്നു.
Question 13.
ആസ്ടെക്, ഇൻക സംസ്ക്കാരങ്ങളെ തകർത്ത സ്പാനിഷ് ആക മണകാരികളുടെ പേരെഴുതുക.
Answer:
കോർട്ടസും പിസ്സാരോയും
Question 14.
അരാവാക്കുകൾ ആരായിരുന്നു?
Answer:
കരിബിയൻ സമുദ്രത്തിൽ നൂറുകണക്കിന് ചെറു ദ്വീപുസമൂഹ ങ്ങൾ ഉണ്ടായിരുന്നു. ബഹാമസ്, ഗ്രേറ്റർ ആന്റിലസ് (Geater Antilles), demo mənġlejmë” (Lesser Antilles) @mi Ealiz കളിലാണ് അവ ഇന്ന് അറിയപ്പെടുന്നത്. ഈ ദ്വീപുസമൂഹങ്ങ ളിൽ താമസിച്ചിരുന്നത് അരാവക്കുകൾ (Arawaks) അഥവാ അരാ വക്വൻ ലൂക്കായോസ് (Arawakian Lucayos) എന്ന സമുദായ മാണ്. കരിബ്സ് (Caribs) എന്ന ഭീകരഗോത്രം അരാവക്കുകളെ ലെസ്സർ ആന്റിലസ്സിൽനിന്ന് പുറത്താക്കുകയുണ്ടായി. അരാവക്കുകൾ സമാധാനപ്രിയരായിരുന്നു. ഏറ്റുമുട്ടലിനെക്കാൾ അവർ പരിഗണന നൽകിയത് ഒത്തുതീർപ്പിനാണ്. വള്ളങ്ങൾ നിർമ്മിക്കുന്നതിൽ അരാവക്കുകൾ സമർത്ഥരായിരുന്നു.
മരം കൊണ്ടു നിർമ്മിച്ച ചെറുവള്ളങ്ങളിൽ അവർ തുറന്ന കടലിലൂടെ സഞ്ചരിച്ചു. നായാടിയും മീൻപിടിച്ചും കൃഷി ചെയ്തുമാണ് അവർ ജീവിച്ചത്. ചോളം, മധുരമുള്ള ഉരുളകിഴങ്ങ്, കിഴങ്ങു വർഗ്ഗങ്ങൾ, മരച്ചീനി എന്നിവ അവർ കൃഷി ചെയ്തിരുന്നു. അരാവക്കുകൾ കുട്ടുകൃഷി നടത്തിയിരുന്നു. അങ്ങനെ സമു ദായത്തിലെ എല്ലാവരേയും തീറ്റിപ്പോറ്റാൻ അവർ പരിശ്രമിച്ചു. ഇതവരുടെ ഏറ്റവും വലിയ സംസ്കാരമുല്യമായിരുന്നു. കുല ത്തിലെ മുതിർന്നവരുടെ കീഴിലാണ് അവർ സംഘടിക്കപ്പെട്ടിരു ന്നത്. ബഹുഭാര്യത്വം അവർക്കിടയിൽ സാധാരണമായിരുന്നു.
അരാവക്കുകൾ സർവ്വാത്മ വിശ്വാസികളായിരുന്നു. (animists) സചേതന വസ്തുക്കൾക്കുപോലും ജീവനോ ആത്മാവോ ഉണ്ടെന്ന് അവർ വിശ്വസിച്ചു. ഷമാൻ (Shaman പ്രതാർച്ചക പൂജാരി) അവരുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അസുഖം ഭേദമാക്കുന്നവരായും, ഇഹലോകവും പ്രകൃതിതിരു ലോകവും തമ്മിലുള്ള മധ്യവർത്തികളായും ഷമാനുകൾ പ്രവർ
ത്തിച്ചു.
അരാവകൾ സ്വർണ്ണാഭരണങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ സ്വർണ്ണത്തിന്റെ മൂല്യത്തെക്കുറിച്ച് അവർക്ക് ധാരണ യുണ്ടായിരുന്നില്ല. യൂറോപ്യന്മാരുടെ സ്ഫടികമാലകളുമായി അവർ സന്തോഷപൂർവ്വം സ്വർണ്ണം കൈമാറ്റം ചെയ്തിരുന്നു. സ്ഫടികമാലകളുടെ ഭംഗിയാണ് അവരെ ആകർഷിച്ചത്. അരാ വക്കുകൾ നല്ല നെയ്തുകാരായിരുന്നു. നെയ്തുകല അവർക്കി ടയിൽ വളരെയധികം വികാസം പ്രാപിച്ചിരുന്നു. അവർ നിർമ്മി ച്ചിരുന്ന കയർ കൊണ്ടുള്ള ഊഞ്ഞാൽ കിടക്കു യൂറോപ്യന്മാരെ ആകർഷിച്ചിരുന്നു.
Question 15.
വ്യാവസായിക വിപ്ലവകാലത്ത് റെയിൽവേ മേഖലയിലുണ്ടായ ഏതെങ്കിലും രണ്ട് കണ്ടുപിടുത്തങ്ങൾ എഴുതുക.
Answer:
ഗതാഗത രംഗത്തെ ഏറ്റവും വിസ്മയകരമായ മാറ്റം റെയിൽവേ യുടെ വികാസമാണ്. ജോർജ് സ്റ്റീവൻസൺ ഒരു ‘റെയിൽവേ യുഗത്തിനു തന്നെ തുടക്കം കുറിച്ചു. 1814 – ൽ അദ്ദേഹം നിർമ്മിച്ച റോക്കറ്റ് എന്ന ആവിയന്ത്രം കൊണ്ട് പ്രവർത്തിക്കുന്ന തീവണ്ടി മണിക്കുറിൽ 35 മൈൽ വേഗത്തിലോടി ചരിത്രം സൃഷ്ടി ച്ചു. താമസിയാതെ റെയിൽവേ ഒരു പുത്തൻ ഗതാഗതമാർഗ്ഗ മായി ഉയർന്നുവന്നു. വർഷത്തിലുടനീളം ലഭ്യമായിരുന്ന തീവണ്ടി ഗതാഗതം ചെലവു കുറഞ്ഞതും വേഗതയേറി യതുമായിരുന്നു. യാത്രക്കാർക്കും ചരക്കുകൾ കൊണ്ടു പോകുന്നതിനും അതുപകരിക്കപ്പെട്ടു.
റെയിൽ ഗതാഗതം രണ്ടു കണ്ടുപിടുത്തങ്ങളെ സംയോജിപ്പി ച്ചിരുന്നു. ഇരുമ്പു പാളങ്ങളും ആവിയന്ത്രവും
1760 കളിൽ മരം കൊണ്ട് നിർമ്മിച്ചിരുന്ന പാളങ്ങൾക്കു പകരം ഇരുമ്പു പാളങ്ങൾ നിലവിൽ വന്നു. 19-ാം നൂറ്റാ ണ്ടിന്റെ തുടക്കത്തിൽ തീവണ്ടികളിൽ ആവിയന്ത്രവും ഉപ യോഗിക്കാൻ തുടങ്ങി.
1801-ൽ റിച്ചാർഡ് ട്രെവിതിക് (Richard Trevithick) ‘പഫിംഗ് ഡെവിൽ (Puffing Devil) എന്നറിയപ്പെട്ട ഒരു യന്ത്രം വികസിപ്പിച്ചെടുത്തു. ഖനികൾക്കു ചുറ്റുമായി ട്രക്കു കൾ വലിച്ചുകൊണ്ടു പോവുന്നതിന് ഈ യന്ത്രം ഉപകരിക്കു പെട്ടു.
1814- ൽ ജോർജ് സ്റ്റീവൻസൺ ‘ബുച്ചർ’ എന്ന പേരുള്ള ഒരു തീവണ്ടി നിർമ്മിച്ചു. മണിക്കൂറിൽ നാഴികദൂരം കുന്നിൻമുക ളിലേക്ക് 30 ടൺ ഭാരമുള്ള സാധനങ്ങൾ വലിച്ചുകൊണ്ടു പോകാൻ അതിനു കഴിഞ്ഞു. സ്റ്റോക്ക്ടൺ, ഡാർലിങ്ടൺ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ആദ്യത്തെ റെയിൽവേ പാത നിർമ്മിച്ചത് അദ്ദേഹമാണ്. 1830 – ൽ ലിവർപൂളിനേയും മാഞ്ചസ്റ്ററിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു റെയിൽ പാതയ്ക്കും സ്റ്റീഫൻസൺ രൂപകല്പന നൽകു കയുണ്ടായി. ലിവർപൂൾ മാഞ്ചസ്റ്റർ റെയിൽപാത തുറ ക്കപ്പെട്ടതോടെ ലോകചരിത്രത്തിലെ ‘റെയിൽവേ യുഗം’ ആരംഭിച്ചു.
16 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (2 × 3 = 6)
Question 16.
കാലഗണന, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ മെസൊപ്പൊ ട്ടേമിയൻ ജനതയുടെ സംഭാവനകൾ വ്യക്തമാക്കുക.
Answer:
ഗണിതശാസ്ത്രം, കലണ്ടർ നിർമ്മാണം സമയം കണക്കു കൂട്ടാൻ) എന്നിവയിൽ മെസൊപ്പൊട്ടേമിയക്കാർ മികവുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഗണിതശാസ്ത്രത്തിൽ ഗുണനം, ഹരണം, (Square), gazelo (Square-root), ക്ഷേത്രഫലം എന്നിവ അവർ കണ്ടുപിടിച്ചു. അവ രേഖപ്പെടുത്തിയ ഫല കങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. അവർ കണ്ടുപിടിച്ച 2 ന്റെ വർഗ്ഗ മൂലത്തിന് ശരിയായ ഉത്തരത്തിൽ നിന്ന് നേരിയ വ്യത്യാസ മെയുള്ളു.
ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ മണമനുസരിച്ച് ഒരു വർഷത്തെ 12 മാസങ്ങളായും, ഒരു മാസത്തെ നാല് ആഴ്ച കളായും ഒരു ദിവസത്തെ 24 മണിക്കൂറുകളായും, ഒരു മണിക്കുറിനെ 6 നിമിഷങ്ങളായും തിരിക്കുന്ന രീതി മെസൊ പൊട്ടേമിയക്കാരാണ് കണ്ടുപിടിച്ചത്. ചന്ദ്രന്റെ പ്രയാണത്തെ ആസ്പദമാക്കിയുള്ള ഈ കലണ്ടർ ലോകം സ്വീകരിച്ചു
Question 17.
റോമാ സാമ്രാജ്യത്തിലെ മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധിയെ ചൂണ്ടി കാണിക്കുക.
Answer:
ഒന്നും രണ്ടും നൂറ്റാണ്ടുകൾ റോമാ സാമ്രാജ്യത്തെ സംബന്ധിച്ചിട ത്തോളം സമാധാനത്തിന്റെയും പുരോഗതിയുടെയും സാമ്പത്തിക വികസനത്തിന്റെയും കാലഘട്ടമായിരുന്നു. എന്നാൽ 3-ാം നൂറ്റാ ണ്ടിൽ സാമ്രാജ്യം ആഭ്യന്തര ഞെരുക്കത്തിന്റെ ആദ്യലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ഈ പ്രതിസന്ധിയ്ക്കുള്ള പ്രധാന കാരണം വിദേശ ആക്രമണങ്ങളായിരുന്നു.
എ.ഡി. 225 – ൽ സസാനിയൻ രാജവംശം (Sasanian dynasty) ഇറാനിൽ അധികാരത്തിൽ വന്നത് റോമാ സാമാ ജ്വത്തിനു വൻ ഭീഷണിയുയർത്തി, യൂഫ്രട്ടീസിനെ ലക്ഷ മാക്കി ഇറാനിയൻ സൈന്യം അതിവേഗം മുന്നേറിയപ്പോൾ റോമാ സാമ്രാജ്യം വൻപ്രതിസന്ധിയെ നേരിട്ടു. ഇറാനിലെ ഭരണാധികാരിയായിരുന്ന ഷപൂർ ഒന്നാമൻ (Shapur 1) അദ്ദേഹത്തിന്റെ വിഖ്യാതമായ ഒരു ശിലാശാസനത്തിൽ 50,000 വരുന്ന റോമൻ സൈന്യത്തെ നശിപ്പിച്ചതായും കിഴ ക്കൻ തലസ്ഥാനമായ ആന്റിയോക്ക് പിടിച്ചെടുത്തതായും അവകാശപ്പെടുന്നുണ്ട്.
റോമൻ സാമ്രാജ്യം ബാർബേറിയൻമാരുടെ ആക്രമണങ്ങളും നേരിടുകയുണ്ടായി. റോമാസാമ്രാജ്യത്തിന്റെ വടക്കെ അതിർത്തിയിൽ താമസിച്ചിരുന്ന ഗോത്രവർഗ്ഗക്കാരായ ജന സമൂഹങ്ങളെ റോമാക്കാർ അവജ്ഞാപൂർവ്വം ‘ബാർബറി യന്മാർ’ (അപരിഷ്കൃതർ) എന്നാണ് വിളിച്ചിരുന്നത്. ജർമാ നിക് വിഭാഗത്തിൽപ്പെട്ട ഈ ഗോത്രവർഗ്ഗക്കാർ (അലൈ മാൻകാർ, ഫ്രാങ്കുകൾ, ഗോത്തുകൾ തുടങ്ങിയവർ 3-ാം നൂറ്റാണ്ടിൽ റൈൻ – ഡാന്യൂബ് അതിർത്തികളിലേക്ക് നുഴഞ്ഞു കയറാൻ തുടങ്ങി. 233 മുതൽ 280 വരെയുള്ള കാലഘട്ടത്തിൽ ഇവർ കരിങ്കടൽ മുതൽ ആൽപ്സ് തെക്കൻ ജർമ്മനി വരെ നീണ്ടുകിടക്കുന്ന റോമൻ പ്രവിശ്യ കളെ തുടർച്ചയായി ആക്രമിക്കാൻ തുടങ്ങി.
ഡാന്യൂബ് നദി ക്കപ്പുറമുള്ള പ്രദേശങ്ങളുടെ ഭൂരിഭാഗവും ഉപേക്ഷിക്കാൻ റോമാക്കാർ നിർബന്ധിതരായി. ഈ കാലഘട്ടത്തിലെ ചക വർത്തിമാർക്ക് തുടർച്ചയായി യുദ്ധരംഗത്ത് തങ്ങേണ്ടി വന്നു. 47 വർഷത്തിനുള്ളിൽ 25 ചക്രവർത്തിമാർ മാറിമാറി സിംഹാസ നത്തിലെത്തിയത് സാമ്രാജ്യം ഇക്കാലത്ത് നേരിട്ട പ്രതിസന്ധിയുടെ വ്യക്തമായ ലക്ഷണമാണ്.
Question 18.
കത്തീഡ്രൽ നഗരങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
വലിയ പള്ളികളെയാണ് ഭദ്രാസന പള്ളി എന്നു പറയുന്നത്. ഇതിന്റെ ഉടമകൾ സന്യാസിമഠങ്ങളായിരുന്നുവെങ്കിലും ധാരാളം ജനങ്ങൾ ഇവയുടെ നിർമ്മാണത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു. അദ്ധ്വാനമോ, സാധനങ്ങളോ, പണമോ നൽകി അവർ പള്ളിയുടെ നിർമ്മാണത്തെ സഹായിച്ചു. ഭദ്രാസന പള്ളികൾ ശിലകൾ ചെങ്കിസ്ഖാൻ വളർന്നു.
അദ്ദേഹത്തിന്റെ കീഴിലെ സാമൂഹിക- രാഷ്ട്രീയ – സൈനിക സംവിധാനം വളരെ മികച്ചതായിരുന്നു.
ചെങ്കിസ്ഖാൻ വിവിധ മംഗോളിയൻ ഗോത്രങ്ങളെ ഏകീകരിച്ച് ഒരു കൂട്ടായ്മയാക്കി (Confederacy) മാറ്റി. ഈ ഗോത്രങ്ങളുടെ പഴയ ഗോത്ര സ്വത്വങ്ങളെ ഇല്ലാതാക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു.
ചെങ്കിസ്ഖാൻ തന്റെ സൈന്യത്തെ രൂപീകരിച്ച് ദശാംശ സമ്പ്രദാ യത്തിലാണ് (decimal units) അതായത് 10 പടയാളികളുടെ ഗുണിതങ്ങളായി – പത്ത്, നൂറ്, ആയിരം, പതിനായിരം പടയാളി കൾ എന്നിങ്ങനെ. പഴയ സമ്പ്രദായത്തിൽ കുലവും നോ ങ്ങളും ഓരോ ദശാംശ യൂണിറ്റുകൾക്കിടയിലും ഒരുമിച്ച് നിന്നി രുന്നു. ചെങ്കിസ്ഖാൻ ഈ സമ്പ്രദായം അവസാനിപ്പിച്ചു. പഴയ ഗോത്രവിഭാഗങ്ങളെ അദ്ദേഹം വിഭജിക്കുകയും അതിലെ അംഗ ങ്ങളെ പുതിയ സൈനിക യൂണിറ്റുകളിലേക്ക് പുനർവിതരണം നടത്തുകയും ചെയ്തു.
തനിക്ക് അനുവദിച്ച ഗ്രൂപ്പിൽ നിന്ന് സമു തമില്ലാതെ മറ്റു ഗ്രൂപ്പുകളിലേക്ക് മാറാൻ ശ്രമിച്ചവർക്ക് കഠിനമായ ശിക്ഷകളും നൽകി. 10,000 പടയാളികളുള്ള വലിയ യൂണിറ്റിൽ വ്യത്യസ്ത ഗോത്രങ്ങളിലും കുലങ്ങളിലുംപെട്ട ജനങ്ങളെ ഉൾപ്പെ ടുത്തി. ഇത് സൈന്യത്തിന്റെ പഴയ പുൽമേട് സാമൂഹ്യക്രമത്തെ മാറ്റിമറിച്ചു. വ്യത്യസ്ത വംശപരമ്പരകളിലും പെട്ടവരെ ഏകീകരിച്ചു. സൈനികർക്ക് പുതിയൊരു സ്വത്വത്തെ (identity) പ്രദാനം ചെയ്തു.
പുതിയ സൈനിക സംഘങ്ങൾ ചെങ്കിസ്ഖാന്റെ നാലു മക്ക ളുടെ കീഴിൽ സേവനം അനുഷ്ഠിക്കണമായിരുന്നു. കൂടാതെ ചെങ്കിസ്ഖാന്റെ സൈനിക യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുത്ത ക്യാപ്റ്റൻമാരെയും നോയൻ എന്നാണ് ഇവരെ വിളിച്ചിരുന്നത്) സേവിക്കണമായിരുന്നു. ചെങ്കിസ്ഖാന് സ്വന്തമായി ഒരു പറ്റം അനുയായികളുണ്ടായി രുന്നു. അദ്ദേഹത്തോട് അവർ കുറ് പുലർത്തുകയും എല്ലാ വിഷമസന്ധികളിലും അനേകവർഷം അദ്ദേഹത്തെ സേവി ക്കുകയും ചെയ്തു. ഇവരിൽ ചിലരെ അദ്ദേഹം പരസ്യമായി തന്റെ കുലസഹോദരന്മാരായി (blood-brothers) പ്രഖ്യാപി ക്കുകയുണ്ടായി.
താഴ്ന്ന പദവിയിലുള്ള സ്വതന്ത്രരായ മറ്റുള്ളവർക്ക് ചെങ്കി ാൻ ദാസന്മാർ (naukar) എന്ന സ്ഥാനം നൽകുകയുണ്ടാ യി. യജമാനനുമായുള്ള അവരുടെ അടുത്ത ബന്ധം സൂചി പിക്കുന്ന ഒരു പദവിയായിരുന്നു അത്.
Question 19.
യൂറോപ്പിലെ സർവകലാശാലകളെ മാനവിക ആശയങ്ങൾ സ്വാധീനിച്ചത് എങ്ങനെ?
Answer:
കൊണ്ടാണ് നിർമ്മിച്ചിരുന്നത്. അവ പൂർത്തീകരിക്കാൻ വർഷ ങ്ങൾ വേണ്ടിവന്നു. അവയുടെ നിർമ്മാണം നടന്നു കൊണ്ടിരി ക്കുമ്പോൾ പള്ളിക്കു ചുറ്റുമുള്ള പ്രദേശം കൂടുതൽ ജനസംഖ്യാ നിബിഢമായിത്തീർന്നു. ഭദ്രാസന പള്ളിയുടെ പണി പൂർത്തിക രിച്ചു കഴിഞ്ഞപ്പോൾ അവ തീർത്ഥാടന കേന്ദ്രങ്ങളായി മാറി. അവയ്ക്കു ചുറ്റുമായി ചെറുപട്ടണങ്ങൾ ഉയർന്നുവന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനം മാനവിക വിഷയങ്ങളുടെ ഉള്ളടക്കം ലീഗൽ സ്റ്റഡീസിന് ലഭിച്ച പ്രാധാന്യം
മത വിഷയങ്ങൾക്കപ്പുറം മറ്റ് വിഷയങ്ങൾക്കും കിട്ടിയപ്രാധാന്യം
Question 20.
സ്വർണത്തിന്റെ ഇരച്ചു കയറ്റം എന്നാൽ എന്ത്? ഇത് അമേരിക്ക യിലെ വ്യാവസായികവൽക്കരണത്തിലേക്ക് നയിച്ചത് എങ്ങനെ?
Answer:
വടക്കേ അമേരിക്കയിൽ സ്വർണ്ണമുണ്ടെന്ന പ്രതീക്ഷ എല്ലായി പോഴും നിലനിന്നിരുന്നു. 1840കളിൽ യു.എസ്.എ.യിലെ കാലി ഫോർണിയയിൽ സ്വർണ്ണത്തിന്റെ അംശങ്ങൾ കണ്ടെത്തി. ഇത് സ്വർണ്ണം തേടിയുള്ള ജനപ്രവാഹത്തിന് (Gold Rush) വഴിതെളി യിച്ചു. പെട്ടെന്ന് സൗഭാഗ്യം കൊയ്യാമെന്ന പ്രതീക്ഷയോടെ ആയി രക്കണക്കിനു യൂറോപ്യന്മാർ അമേരിക്കയിലേക്കു പ്രവഹിച്ചു. ഇത് അമേരിക്കൻ വൻകരയ്ക്കു കുറുകെ റെയിൽപാതകൾ പണി യുന്നതിന് കാരണമായി. ആയിരക്കണക്കിന് ചൈനീസ് തൊഴി ലാളികളെ ഉപയോഗിച്ച് യു.എസ്. റെയിൽവേയുടെ പണി 1870-ൽ പൂർത്തിയാക്കി. 1885 – ൽ കാനഡയുടെ റെയിൽവേ പൂർത്തിയാക്കപ്പെട്ടു.
Question 21.
സൺ യാത് സെന്നിന്റെ മൂന്ന് തത്വങ്ങൾ വ്യക്തമാക്കുക.
Answer:
ദേശീയത, ജനാധിപത്യം, സോഷ്യലിസം
22 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെ ഴുതുക. 4 കാർ വീതം
Question 22.
ആസ്ട്രേലേ പിത്തേക്കസും ഹോമോയും തമ്മിലുള്ള വ്യത്യാസ ങ്ങൾ വിവരിക്കുക.
Answer:
ആസ്ട്രലോപിത്തേക്കസ്
ദക്ഷിണദേശത്തെ വാനരൻ
ചെറിയ മസ്തിഷ്കം
കൂടുതൽ ഉന്തിയ താടിയെല്ല്
വലിയ പല്ലുകൾ
വനവാസികൾ
മനുഷ്യൻ
വലിയ മസ്തിഷ്കം
കുറച്ച് ഉന്തിയ താടിയെല്ല്
ചെറിയ പല്ലുകൾ
പുൽമേടുകളിൽ താമസിച്ചു
Question 23.
മെസോപ്പെട്ടേമിയൻ ജനത കളിമൺ ഫലകങ്ങളിൽ എഴുതിയി രുന്നത് എങ്ങനെ?
Answer:
മെസൊപ്പൊട്ടേമിയക്കാർ കളിമൺ പലകയിലാണ് എഴുതിയിരുന്നത്. എഴുത്തുകാരൻ കളിമണ്ണ് കുഴച്ച് ഒരു കയ്യിൽ സുഖകര മായി പിടിക്കാവുന്ന വലുപ്പത്തിൽ രൂപപ്പെടുത്തിയെടുക്കും. എന്നിട്ട് അതിന്റെ ഉപരിതലങ്ങൾ ശ്രദ്ധാപൂർവ്വം മിനുക്കിയെ ടുക്കും. മുർച്ചയുള്ള ഒരു പ്രത്യേകതരം നാരായം ഉപയോഗിച്ച് ആപ്പിന്റെ ആകൃതിയിൽ (ക്യൂണിഫോം) മിനുസമുള്ള പ്രതലത്തിൽ അക്ഷര ചിഹ്നങ്ങളെ പതിപ്പിക്കും. അതിനുശേഷം കളിമൺ പലക വെയിലത്തുവച്ച് ഉണക്കിയെടുക്കും. ഇതോടെ കളിമണ്ണ് ഉറയ്ക്കു കയും പലകകൾ മൺപാത്രങ്ങൾപോലെ നശിക്കപ്പെടാതിരിക്കു കയും ചെയ്യും. ഇങ്ങനെയുണ്ടാക്കുന്ന ലിഖിത രേഖയുടെ ഉപ യോഗം കഴിഞ്ഞാൽ പലകയിൽ അക്ഷരചിഹ്നങ്ങൾ പതിപ്പിക്കാൻ കഴിയില്ല.
BCE 2600 ഓടുകൂടി, അക്ഷരങ്ങൾ ക്യൂണിഫോമും, ഭാഷ സുമേ റിയനുമായി. രേഖകൾ സൂക്ഷിക്കുന്നതിനുപുറമെ നിഘണ്ടുകൾ നിർമ്മിക്കുന്നതിനും ഭൂമി കൈമാറ്റങ്ങൾക്ക് നിയമ സാധുത നൽകുന്നതിനും രാജാവിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തു ന്നതിനും എഴുത്തു ഉപയോഗിക്കാൻ തുടങ്ങി.
Question 24.
റോമാ സാമ്രാജ്യത്തിലെ സാമൂഹ്യ ശ്രേണികളെ പരിശോധിക്കുക.
Answer:
റോമാ സാമ്രാജ്യത്തിൽ വ്യത്യസ്തമായ അനേകം സാമൂഹ്യ വിഭാ ഗങ്ങൾ നിലനിന്നിരുന്നു. ചരിത്രകാരനായ റ്റാസിറ്റസ് ആദിമ സാമാജ്യത്തിലെ പ്രധാന സാമൂഹ്യ വിഭാഗങ്ങളെ അഞ്ചായി തരംതിരി ക്കുന്നുണ്ട്.
- സെനറ്റർമാർ (Paters)
- അശ്വാരൂഢ വർഗ്ഗത്തിലെ പ്രമുഖർ (Equites)
- ജനങ്ങളിലെ ആദരണീയ വിഭാഗം അഥവാ മധ്യവർഗ്ഗം
- സർക്കസ്സിനോടും രംഗപരമായ പ്രദർശനങ്ങളോടും ആസ ക്തരായ കീഴാളവർഗ്ഗങ്ങൾ (Plebs sordida or humiliores)
- അടിമകൾ
Question 25.
അബ്ബാസിയ വിപ്ലവത്തെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയാറാക്കുക.
Answer:
അബ്ബാസിദ് വിപ്ലവം(The Abbasid Revolution)
മുസ്ലിം രാഷ്ട്ര – ഭരണ വ്യവസ്ഥയെ കേന്ദ്രീകരിക്കുന്നതിൽ ഉമയ്യ തുകൾ വിജയിച്ചു. പക്ഷേ ആ വിജയത്തിന് അവർ വലിയ വില കൊടുക്കേണ്ടിവന്നു. 750 ൽ ദവ (dawa) എന്നറിയപ്പെടുന്ന ഒരു സുസംഘടിത പ്രസ്ഥാനം ഉമയ്യദുകളെ അട്ടിമറിച്ച് അബ്ബാ സിദുകളെ പ്രതിഷ്ഠിച്ചു. ‘അബ്ബാസിദ്’ കുടുംബം മക്കയിലെ ഒരു സമ്പന്ന കുടുംബമായിരുന്നു. ഉമയ്യദ് ഭരണത്തെ ദുഷിച്ച ഭരണ മായി ചിത്രീകരിച്ച അബ്ബാസിദുകൾ പ്രവാചകന്റെ യഥാർത്ഥ ഇസ്ലാമിനെ പുനരുദ്ധീകരിക്കാമെന്ന് വാഗ്ദാനം ചെയ്തു. അബ്ബാസിദ് വിപ്ലവം രാജവംശത്തിൽ മാത്രമല്ല മാറ്റങ്ങൾ കൊണ്ടു വന്നത്. രാഷ്ട്രീയ ഘടനയിലും ഇസ്ലാമിക സംസ്കാരത്തിലും അത് കാതലായ മാറ്റങ്ങൾ വരുത്തി.
കിഴക്കൻ ഇറാനിലെ ഖുറാസൻ (Khurasan) എന്ന വിദൂര ദേശത്താണ് അബ്ബാസിദ് വിപ്ലവം പൊട്ടിപുറപ്പെട്ടത്. അറബി കളും ഇറാനിയന്മാരും ചേർന്ന ഒരു സമ്മിശ്ര ജനതയാണ് ഖുറാസനിൽ ഉണ്ടായിരുന്നത്.
അബ്ബാസിദ് ഭരണത്തിൻ കീഴിൽ അറബ് സ്വാധീനം കുറയു കയും ഇറാനിയൻ സംസ്കാരത്തിന്റെ പ്രാധാന്യം വർദ്ധിക്കു കയും ചെയ്തു. അബ്ബാസിദുകൾ അവരുടെ തലസ്ഥാനം ബാഗ്ദാദിലേക്ക് മാറ്റി. സൈന്യത്തെയും ബ്യുറോക്രസി നേയും പുന:സംഘടിപ്പിച്ചു. ഇവയുടെ ഗോത്രാടിത്തറ ഇല്ലാ താക്കി.
അബ്ബാസിദ് ഭരണാധികാരികൾ ഖലീഫഭരണത്തിന്റെ മതപര മായ പദവിയും ചുമതലകളും ശക്തിപ്പെടുത്തി. ഇസ്ലാമിക് സ്ഥാപനങ്ങളേയും പണ്ഡിതന്മാരേയും അവർ പ്രോത്സാ ഹിപ്പിച്ചു. അബ്ബാസിദ് ഭരണാധികാരികൾ രാഷ്ട്രത്തിന്റെ കേന്ദ്രീകൃത സ്വഭാവം നിലനിറുത്തി. ഉമയ്യദുകളുടെ പ്രൗഢമായ രാജകീയ വാസ്തുശില്പകലയും രാജസദസ്സിലെ ആചാരങ്ങളും അവർ നിലനിർത്തിപോന്നു.
Question 26.
ചെങ്കിസ് ഖാന്റെ സൈനിക സംവിധാനത്തെ ചുരുക്കി വിവരിക്കുക.
Answer:
ആധുനിക മംഗോളിയയുടെ ഉത്തരഭാഗത്തുള്ള ഓനോൺ നദി യുടെ തീരത്ത് എ.ഡി. 1162 ലാണ് ചെങ്കിസ്ഖാന്റെ ജനനം. അദ്ദേ ഹത്തിന്റെ ആദ്യകാല പേര് തെമുജിൻ എന്നായിരുന്നു. ചെങ്കി ഖാന്റെ പിതാവ് യേസുഗി ഒരു കിയാത്തിന്റെ (കുടുംബസം ഘം) തലവനായിരുന്നുവെങ്കിലും ചെങ്കിസ്ഖാന്റെ ആദ്യകാല ജീവിതം അങ്ങേയറ്റം ദുരിതപൂർണ്ണമായിരുന്നു. സുഹൃത്തായ ഓങ്വാന്റെ സഹായത്തോടെ അദ്ദേഹം മംഗോളിയൻ വർഗ്ഗ ത്തിൽപ്പെട്ട തന്റെ ശത്രുക്കളെ മുഴുവൻ പരാജയപ്പെടുത്തി. തുടർന്ന് അദ്ദേഹം മറ്റ് വർഗ്ഗക്കാർക്ക് നേരെ തിരിഞ്ഞു. ടാർട്ടാറുകളെയും കിരിയത്തുകളെയും ഓങ് ഖാനെത്തന്നെയും 1203 ൽ അദ്ദേഹം പരാജയപ്പെടുത്തി. കരുത്തനായ ജമുഖനെ 1203 ൽ അദ്ദേഹം പരാജയപ്പെടുത്തിയതോടെ പുൽമേട് പ്രദേ ശത്തെ (സ്റ്റെപ്പി) രാഷ്ട്രീയത്തിൽ എതിരില്ലാത്ത വ്യക്തിത്വമായി
Question 27.
കോപ്പർനിക്കൻ വിപ്ലവത്തെക്കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.
Answer:
പ്രപഞ്ചത്തെക്കുറിച്ചുള്ള ക്രൈസ്തവ ധാരണകളെ കടപുഴക്കി യെറിഞ്ഞ് ഒരു ജ്യോതിശാസ്ത്ര വിപ്ലവത്തിന് തുടക്കം കുറിച്ചത് പോളണ്ടുകാരനായിരുന്ന കോപ്പർനിക്കസാണ്. ‘ജ്യോതിർഗോളങ്ങ 920s (Bamo (The Rotation of the Heavenly Bodies – De revolutionibus) എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം വിപ്ലവകരമായ തന്റെ നിഗമനങ്ങൾ അവതരിപ്പിച്ചത്.
സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും ഭൂമിയും മറ്റു ഗ്രഹ ങ്ങളും സൂര്യനെയാണ് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നതെന്നും കോപ്പർനിക്കസ് സിദ്ധാന്തിച്ചു. ‘സൂര്യകേന്ദ്രിത സിദ്ധാന്തം’ (Heliocentric Theory) എന്ന പേരിൽ ഇത് അറിയപ്പെടുന്നു. കോപ്പർനിക്കസിന്റെ ആശയങ്ങൾ ഏറെ കാലം കഴിഞ്ഞതിനുശേ ഷമാണ് ജനങ്ങൾ അംഗീകരിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങൾ അംഗീകരിച്ച് അതിനെ പൂർണ്ണതയിലെത്തിച്ചത് മഹാന്മാരായ രണ്ട് ശാസ്ത്രജ്ഞന്മാരാണ് കെപ്ലറും, ഗലീലിയോവും.
സൂര്യകേന്ദ്രിത വ്യവസ്ഥയുടെ ഒരു ഭാഗം മാത്രമാണ് ഭൂമി എന്ന സിദ്ധാന്തത്തെ ജർമ്മൻ ശാസ്ത്രജ്ഞനായ ജോഹന്നസ് കെപ്ലർ (1571-1630) തന്റെ ‘കോസ്മോ ഗ്രാഫിക് മിസ്റ്ററി’ എന്ന ഗ്രന്ഥത്തിലൂടെ പ്രസിദ്ധമാക്കിത്തീർത്തു. ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നത് വൃത്താകൃതിയല്ല, മറിച്ച് ദീർഘ വൃത്താകൃതിയിലുള്ള പാതയിലൂടെയാണെന്നും അദ്ദേഹം തെളിയിച്ചു.
Question 28.
അമേരിക്കയിലെ യൂറോപ്യൻ കോളനിവൽക്കരണത്തിന്റെ അന ന്തരഫലങ്ങൾ വിവരിക്കുക.
Answer:
ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾ യൂറോപ്പിലും അമേരി ക്കയിലും ആഫ്രിക്കയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.
15-ാം നൂറ്റാണ്ടു മുതൽ ചില രാജ്യക്കാർ സമുദ്രത്തിൽ നിന്ന് സമു ദത്തിലേക്കുള്ള പാതകളെക്കുറിച്ച് അറിവ് നേടിയിരുന്നു. എന്നാൽ ഈ പാതകളിൽ മിക്കവയും യൂറോപ്യന്മാർക്ക് അജ്ഞാ തമായിരുന്നു. കരീബിയനിലോ അമേരിക്കയിലോ ഒരു കപ്പൽ പോലും ചെന്നെത്തിയിരുന്നില്ല. തെക്കേ അറ്റ്ലാന്റിക് പ്രദേശങ്ങ ളിൽ ആരും പര്യവേഷണങ്ങൾ നടത്തിയിരുന്നില്ല. കടലിൽ കൂടെ പോയിരുന്ന ഒരു കപ്പലും അവിടേയ്ക്ക് പ്രവേശിക്കുകയോ പ ഫിക്കിലേക്കോ ഇന്ത്യൻ സമുദ്രത്തിലേയ്ക്കോ യാത്ര നടത്തു കയോ ചെയ്തിരുന്നില്ല. എന്നാൽ 15-ാം നൂറ്റാണ്ടിന്റെ അവസാ നത്തിലും 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇതെല്ലാം പഴങ്ക മകളായി മാറി. സാഹസികരായ നാവികന്മാർ ഇവിടെയെല്ലാം എത്തിച്ചേർന്നു.
. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ കണ്ടു പിടുത്തം വലിയ പ്രതാഘാതങ്ങൾ സൃഷ്ടിച്ചു. പുതിയതായി കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്നുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടേയും പ്രവാഹം അന്തർദേശീയ വ്യാപാരത്തിന്റെ വ്യാപനത്തേയും വ്യവസായവൽക്കരണത്തേയും സഹായിച്ചു.
1500 നും 1600 നും മധ്യേ ഓരോ വർഷവും നൂറുകണ ക്കിന് കപ്പലുകൾ വെള്ളിയുമായി തെക്കേ അമേരിക്കൻ ഖനി കളിൽനിന്ന് സ്പെയിനിലെത്തി. എന്നാൽ അതുകൊണ്ട് സ്പെയിനോ പോർച്ചുഗലിനോ നേട്ടമൊന്നുമുണ്ടായില്ല. അവ രത് വ്യാപാരം വികസിപ്പിക്കാനോ, നാവികവ്യൂഹം പടുത്തു യർത്തുന്നതിനോ ഉപയോഗിച്ചു.
എന്നാൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ബെൽജിയം, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങൾ കണ്ടുപിടുത്തങ്ങളിൽനിന്ന് നേട്ടങ്ങൾ കൊയ്തു. അവ രുടെ വ്യാപാരികൾ ജോയിന്റ് സ്റ്റോക്ക് കമ്പനികൾ രൂപീകരിക്കു കയും വ്യാപാരയാത്രകൾ ആരംഭിക്കുകയും ചെയ്തു. പുതിയ തായി കണ്ടെത്തിയ പ്രദേശങ്ങളിൽ അവർ കോളനികൾ സ്ഥാപി ക്കുകയും പുതിയ ലോകത്തിലെ ഉല്പന്നങ്ങളായ പുകയില, ഉരു ളക്കിഴങ്ങ്, പഞ്ചസാര, കൊക്കോ, റബ്ബർ തുടങ്ങിയവ യൂറോപ്പിൽ അവതരിപ്പിക്കുകയും ചെയ്തു. ഉരുളക്കിഴങ്ങ്, മുളക് തുടങ്ങിയ അമേരിക്കൻവിളകൾ യൂറോപ്യന്മാർക്ക് പരിചിതമായിത്തീർന്നു. യൂറോപ്യന്മാർ അവ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുപോയി.
. ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾ അമേരിക്കയിലെ തദ്ദേശവാസികളെ സംബന്ധിച്ചിടത്തോളം വിനാശകരമായി രുന്നു. അമേരിക്കയിലെ പ്രാദേശിക ജനങ്ങൾ സംഹരിക്ക പ്പെട്ടു. അവരുടെ ജീവിതരീതിയും സംസ്കാരവും നശിപ്പി ക്കപ്പെട്ടു. ഖനികളിലും തോട്ടങ്ങളിലും മില്ലുകളിലും അവർ അടിമകളാക്കപ്പെട്ടു.
യുറോപ്യന്മാരുടെ ആഗമനത്തിനു മുമ്പ് അമേരിക്കയിൽ 70 ദശലക്ഷം തദ്ദേശവാസികളുണ്ടായിരുന്നു. ഒന്നര നൂറ്റാണ്ടു കഴിഞ്ഞപ്പോൾ അവരുടെ എണ്ണം 3.5 ദശലക്ഷമായി കുറ ഞ്ഞു. യുദ്ധവും രോഗവുമാണ് അവരുടെ ജീവനപഹരി ദ്വന്ദയുദ്ധത്തിൽ അമേരിക്കൻ – യൂറോപ്യൻ സംസ്കാരങ്ങൾ തമ്മി ലുള്ള വൈരുദ്ധ്യം ആസ്റ്റെക് ഇൻകാ സംസ്കാരങ്ങളുടെ നാശം വെളിപ്പെടുത്തി. അമേരിക്കയിലെ പ്രാദേശിക നിവാസികളെ മന ശാസ്ത്രപരമായും ശാരീരികമായും പേടിപ്പെടുത്തുന്ന ഒരു യുദ്ധ തന്ത്രമാണ് യൂറോപ്യന്മാർ സ്വീകരിച്ചത്. ഇരുകൂട്ടരുടേയും മൂല ങ്ങളിലുള്ള വ്യത്വാസവും അത് വെളിപ്പെടുത്തി, സ്വർണ്ണത്തോടും വെള്ളിയോടുമുള്ള സ്പെയിൻകാരുടെ ആർത്തി മനസ്സിലാക്കാൻ തദ്ദേശവാസികൾക്ക് കഴിഞ്ഞില്ല.
Question 29.
വ്യാവസായിക വിപ്ലവം ഇംഗ്ലണ്ടിൽ ആരംഭിച്ചത് എന്തുകൊണ്ട്? വിവരിക്കുക.
Answer:
വ്യാവസായിക വിപ്ലവം ആരംഭിച്ചത് ബ്രിട്ടനിലാണ്. ലോകത്തെ ‘ആദ്യ വ്യാവസായിക രാഷ്ട്രം’ എന്ന പദവിയിലേക്കുയരാൻ ബ്രിട്ടനെ സഹായിച്ച നിരവധി ഘടകങ്ങളുണ്ട്.
1) രാഷ്ട്രീയ സുസ്ഥിര ഇംഗ്ലണ്ടും വെയിൽസും സ്കോട്ട്ലണ്ടും ഒരു രാജവാഴ്ചയിൻ കീഴിൽ ഒന്നിച്ചതിനാൽ 17-ാം നൂറ്റാണ്ടു മുതൽ ബ്രിട്ടനിൽ രാഷ്ട്രീയ സുസ്ഥിരത ഉണ്ടായിരുന്നു. രാജ്യത്തിന് പൊതുവായ നിയമങ്ങളും ഒരു ഏക നാണയവ്യവസ്ഥയും ഉണ്ടായിരുന്നു. രാജ്യത്തെ കമ്പോ ളത്തിന് ഒരു ദേശീയ സ്വഭാവമുണ്ടായിരുന്നു. പ്രാദേശിക ഭര ണാധികാരികൾ നികുതി ചുമത്തി സാധനങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാക്കിയിരുന്നില്ല. ഈ രാഷ്ട്രീയ സ്ഥിരത വ്യാവ സായിക വിപ്ലവത്തിന് അനുകൂലമായ പശ്ചാത്തലമൊരുക്കി.
2) പണത്തിന്റെ വ്യാപകമായ ഉപയോഗം: 17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പണം ഒരു വിനിമയ മാധ്യമമെന്ന നിലയിൽ ബ്രിട്ടനിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതോടെ സമു ഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങൾക്ക് കൂലിയായും ശമ്പ ളമായും സാധനങ്ങൾക്ക് പകരം പണം ലഭിക്കാൻ തുടങ്ങി. തങ്ങളുടെ വരുമാനമുപയോഗിച്ച് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാൻ ഇതോടെ ജനങ്ങൾക്ക് സാധിച്ചു. ഇത് കമ്പോ ളത്തെ വിപുലപ്പെടുത്തുകയും വ്യാവസായിക വിപ്ലവത്തിന് കാരണമാവുകയും ചെയ്തു.
3) കാർഷിക വിപ്ലവത്തിന്റെ സ്വാധീനം: വ്യാവസായിക വിപ്ലവ ത്തിനു മുമ്പ് ബ്രിട്ടനിൽ ഒരു കാർഷിക വിപ്ലവം’ അരങ്ങേ റുകയുണ്ടായി. ബ്രിട്ടനിലെ വലിയ ഭൂവുടമകൾ അവരുടെ ഭൂമിയ്ക്കടുത്തുള്ള തുണ്ടുഭൂമികൾ വാങ്ങുകയും ഗ്രാമ ത്തിലെ പൊതുനിലങ്ങൾ വേലികെട്ടി അടയ്ക്കുകയും ചെയ്തു. അങ്ങനെ വലിയ എസ്റ്റേറ്റുകൾ ഉണ്ടാക്കാനും ഭക്ഷ്യോല്പാദനം വർധിപ്പിക്കാനും അവർക്ക് കഴിഞ്ഞു. പൊതുസ്ഥലങ്ങളിൽ കാലികളെ മേയ്ച്ച് ജീവിച്ചുപോന്നിരുന്ന ഭൂരഹിതരായ കർഷകർ ഇതോടെ തൊഴിൽരഹിതരായി ത്തീർന്നു. ജോലിയന്വേഷിച്ച് അവർ നഗരങ്ങളിലേക്ക് കുടി യേറി. വ്യവസായങ്ങൾക്കാവശ്വമായ അസംസ്കൃത വിഭവങ്ങ ളെയും തൊഴിലാളികളെയും നൽകികൊണ്ട് കാർഷിക വിപ്ലവം വ്യാവസായിക വിപ്ലവത്തെ പരിപോഷിപ്പിച്ചു.
4. നഗരങ്ങൾ, വ്യാപാരം, ധനം: നഗരങ്ങളുടെയും വ്യാപാരത്തി ന്റെയും വളർച്ചയും ധനത്തിന്റെ ലഭ്യതയും വ്യാവസായിക വിപ്ലവത്തിന് സഹായകമായി. 18-ാം നൂറ്റാണ്ടു മുതൽ ധാരാളം നഗരങ്ങൾ യൂറോപ്പിൽ വളർന്നുകൊണ്ടിരിക്കയാ യിരുന്നു. യുറോപ്പിലെ 19 മഹാനഗരങ്ങളിൽ 11 ഉം ബ്രിട്ടനി ലായിരുന്നു. അതിൽ ഏറ്റവും വലിയ നഗരം ലണ്ടനായി രുന്നു. രാജ്യത്തിലെ വിപണികളുടെ ഒരു കേന്ദ്രമായി ലണ്ടൻ പ്രവർത്തിച്ചു.
Question 30.
പരുത്തി നൂൽ നൂൽപ്, നെയ്ത്ത് എന്നീ മേഖലകളിലുണ്ടായ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളെ പട്ടികപ്പെടുത്തുക.
Answer:
ഫ്ളയിംഗ് ഷട്ടിൽ (Flying shuttle): 1773-ൽ ജോൺ കേ (John Kay) ഫ്ളയിംഗ് ഷട്ടിൽ കണ്ടുപിടിച്ചു. ഇതുപയോ ഗിച്ച് തുണി നെയ്ത്തിന് വേഗത കൂട്ടാൻ സാധിച്ചു. രണ്ടാ ളുടെ ജോലി ഒരു നെയ്ത്തുകാരന് ചെയ്യാൻ കഴിഞ്ഞു. എന്നാൽ നൂൽനൂൽപ്പ് പ്രക്രിയ മന്ദഗതിയിലായിരുന്നതിനാൽ ആവശ്യത്തിന് നൂല് ലഭ്യമായിരുന്നില്ല. ഈ പ്രശ്നം ഹാർഗ്രീവ്സ് പരിഹരിച്ചു.
സ്പിന്നിങ്ങ് ജെന്നി (Spinning Jenny) 1765- ൽ ജെയിംസ് ഹാർ ഗ്രീവ്സ് ‘സ്പിന്നിങ് ജെന്നി എന്നറിയപ്പെട്ട ഒരു നൂൽനൂൽപ്പ് യന്ത്രം കണ്ടുപിടിച്ചു. ഒരേ സമയം അനേകം നൂലിഴകൾ ഉല്പാദിപ്പിക്കാൻ ഈ യന്ത്രത്തിന് കഴിയുമായി രുന്നു. എന്നാൽ നൂലുകൾക്ക് വേണ്ടത്ര ഈടും ബലവും ഉണ്ടായിരുന്നില്ല.
വാട്ടർ ഫ്രെയിം (Water frame): 1769-ൽ റിച്ചാർഡ് ആർക്ക് റൈറ്റ്’ ‘വാട്ടർ ഫ്രയിം’ എന്ന പുതിയൊരു നൂൽനൂൽപു യന്ത്രം കണ്ടുപിടിച്ചു. ഈടുള്ള നൂലുകൾ നിർമ്മിക്കാൻ ഈ തുരുത്തിന് സാധിച്ചു. ഇതോടെ നൂൽനൂൽപ്പുകാരുടെ ഉല്പാദനശേഷി ഏഴിരട്ടി വർദ്ധിച്ചു.
ൾ (Mule); 1779-ൽ സാമുവൽ കോംപ്ടൺ ‘ൾ എന്നൊരു യന്ത്രം കണ്ടുപിടിച്ചു. ഇതുകൊണ്ട് ഒരു നൂൽനൂ ൽപ്പുകാരന് ഒരേസമയം 250 നുലിഴകൾ നൂറ്റെടുക്കാൻ കഴിയുമായിരുന്നു.
പവർലും (Powerfoom): 1787- ൽ എഡ്മണ്ട് കാർട്ട്റൈറ്റ് ‘പവർലും’ കണ്ടുപിടിച്ചു. യാന്ത്രികോർജ്ജം കൊണ്ട് പ്രവർത്തിച്ചിരുന്ന ഈ നെയ്ത്തുയന്ത്രം നെയ്ത്തിന്റെ വേഗ തയെ അങ്ങേയറ്റം വർധിപ്പിച്ചു. ഇത് പ്രവർത്തിക്കാൻ എളു പ്പമായിരുന്നു. നൂലു പൊട്ടിയാൽ അത് താനെ നിൽക്കും. മാത്രമല്ല ഏതു വസ്തുവേണമെങ്കിലും ഇതിൽ നെയ്യാമാ യിരുന്നു.
1830കൾ മുതൽ തൊഴിലാളികളുടെ ഉല്പാദനക്ഷമത വർദ്ധിപ്പി ക്കുന്നതിനാണ് പരുത്തി വ്യവസായം പ്രാധാന്യം നൽകിയത്. അല്ലാതെ പുതിയ കണ്ടുപിടുത്തങ്ങൾക്കല്ല.
31 മുതൽ 36 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (2 × 5 = 10)
Question 31.
ആദിമ മനുഷ്യൻ ഭക്ഷണം സമ്പാദിച്ചിരുന്നത് എങ്ങനെ? വിവരിക്കുക.
Answer:
ആദിമ മനുഷ്യർ ഭക്ഷണം നേടിയിരുന്നത് ശേഖരിച്ചും, നായാ ടിയും, ചത്ത ജന്തുക്കളുടെ മാംസമെടുത്തും, മീൻപിടിച്ചുമായി രുന്നു. സാല്പന്നങ്ങളായ വിത്തുകൾ, അണ്ടിപ്പരിപ്പുകൾ, കായ്കനികൾ, കിഴങ്ങുകൾ എന്നിവയാണ് അവർ ശേഖരിച്ചിരു ന്നത്. ആദിമ മനുഷ്യർ ഭക്ഷണം ശേഖരിച്ചിരുന്നുവെന്നത് പൊതു വെയുള്ള അനുമാനമാണ്. കൃത്യമായി അതു തെളിയിക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. എല്ലുകളുടെ ഫോസിലുകൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും സസ്വങ്ങളുടെ ഫോസിലുകൾ താര തമ്യേന അപൂർവ്വമാണ്’ യാദൃശ്ചികമായി തീപിടിച്ച് കരിഞ്ഞുപോയ സസ്യാവശിഷ്ടങ്ങൾ ദീർഘകാലം സംരക്ഷിക്കപ്പെടാറുണ്ട്. എന്നാൽ അത്തരത്തിലുള്ള അവശിഷ്ടങ്ങളൊന്നും ശാസ്ത്രജ്ഞ ന്മാർ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ആദിമ മനുഷ്യർ അന്വേഷിച്ചും നായാടിയും ഭക്ഷണം സംഘടിപ്പി ച്ചിരുന്നു. സ്വാഭാവികമായി ചത്തുപോയ അല്ലെങ്കിൽ മറ്റു ഹിംസ ജന്തുക്കൾ കൊന്നിട്ടുപോയ മൃഗങ്ങളുടെ മാംസവും മജ്ജയു മെല്ലാം അവർ ഭക്ഷണത്തിനായി അന്വേഷിച്ചിരുന്നു. സസ്തന ജീവിക എലി, അണ്ണാൻ, തുടങ്ങിയവ), പക്ഷികൾ അവയുടെ മുട്ടകളും, ഇഴജന്തുക്കൾ, കീടങ്ങൾ (ഉദാ- ചിതൽ) തുടങ്ങിയ വയെ ആദിമ ഹോമിനിഡുകൾ ഭക്ഷിച്ചിരുന്നു.
Question 32.
രാജകീയ തലസ്ഥാനമായ മാരിയുടെ സവിശേഷതകൾ വിവരി ക്കുക.
Answer:
രാജകീയ തലസ്ഥാനമായിരുന്നു മാരി. മാരിയിലെ രാജാക്കന്മാർ അമോറെറ്റുകളായിരുന്നു. തദ്ദേശവാസി കളിൽ നിന്ന് വ്യത്യസ്തമായ വേഷമാണ് അവർ ധരിച്ചിരുന്നത്. മെസൊപൊട്ടേ മിയായിലെ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നു. ഒപ്പം പുൽമേടിന്റെ ദേവനായ ഭാഗനുവേണ്ടി അവർ മാരിയിൽ ഒരു ക്ഷേത്രം പണിതുയർത്തുകയും ചെയ്തു.
മാരിയിലെ രാജാക്കന്മാർക്ക് വലിയ ജാഗ്രത പാലിക്കേണ്ടിവന്നു. വിവിധ ഗോത്രങ്ങളിലെ ഇടയന്മാരെ രാജ്യത്ത് സഞ്ചരിക്കാൻ അനുവദിച്ചെങ്കിലും അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. രാജാക്കന്മാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കത്തിടപാടുകളിൽ ഇടയന്മാരുടെ താവളങ്ങളെക്കുറിച്ച് ഇടയ്ക്കിടെ പരാമർശിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ താവളങ്ങൾ പരസ്പരം കൈമാറുന്ന അഗ്നികൊണ്ടുള്ള മുന്നറിയിപ്പുകളെക്കുറിച്ച് ഒരുദ്യോഗസ്ഥൻ രാജാവിനെഴുതു ന്നുണ്ട്. അതൊരു ആക്രമണ പദ്ധതിയുടെ മുന്നറിയിപ്പാണെന്ന് അദ്ദേഹം സംശയിക്കുന്നു.
ദക്ഷിണ ഭാഗത്തിനും ധാതുദ്രവ്യങ്ങളാൽ സമ്പന്നമായ തുർക്കി – സിറിയ- ലെബനോൻ എന്നിവയ്ക്കും മധ്യേ യൂഫ്രട്ടീസിന്റെ തീരത്താണ് മാരി സ്ഥിതിചെയ്യുന്നത്. വ്യാപാരത്തിന്റെ ഒരു കേന്ദ്ര സ്ഥാനമാണിത്. യുഫ്രട്ടീസ് നദിയിലൂടെ ബോട്ടുകളിൽ കൊണ്ടുവരുന്ന മരത്തടി, ചെമ്പ്, വെളുത്തീയം, എണ്ണ, വിഞ്ഞ് തുടങ്ങിയ സാധനങ്ങൾ ഇവിടെ കച്ചവടം ചെയ്യപ്പെടുന്നു. വ്യാപാരത്താൽ പുരോഗതി പ്രാപിക്കുന്ന ഒരു നഗര കേന്ദ്രത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മാരി
Question 33.
പിൽക്കാല റോമാസാമ്രാജ്യത്തിൽ ഡയോക്ലീഷ്യനും കോൺസ്റ്റ സ്റ്റൈനും നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വിശദമാക്കുക.
Answer:
നാലാം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെയുള്ള കാലഘട്ട ത്തെയാണ് പിൽക്കാല പൗരാണികത എന്ന് വിശേഷിപ്പിച്ചിരുന്ന ത്. ഈ കാലഘട്ടം റോമാസാമ്രാജ്യത്തിന്റെ പരിണാമത്തിനും വിഘ ടനത്തിനും സാക്ഷ്യം വഹിച്ചു. സാംസ്കാരിക തലത്തിൽ ഈ കാലഘട്ടം മതജീവിതത്തിൽ സുപ്ര ധാനമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കോൺസ്റ്റാന്റയിൻ ചക്രവർത്തി ക്രിസ്തുമതത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. 7-ാം നൂറ്റാണ്ടിൽ ഇസ്ലാം മതം ആവിർഭവിക്കുകയും ചെയ്തു.
രാഷ്ട്രത്തിന്റെ ഘടനയിലും വൻമാറ്റങ്ങളുണ്ടായി. ഡയോക്ലീഷ്യൻ (244-305) ചക്രവർത്തിയാണ് ഇതിനു തുടക്കം കുറിച്ചത്. അമിതമായ സാമ്രാജ്യവിസ്തൃതി ഭരണപരമായ അസൗകര്യങ്ങൾ സൃഷ്ടിച്ചപ്പോൾ അത് പരിഹരിക്കാനുള്ള നടപടികൾ ഡയോക്സി ഷൻ സ്വീകരിച്ചു. തന്ത്രപരമായും സാമ്പത്തികമായും പ്രാധാന്യം കുറഞ്ഞ പ്രദേശങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സാമ്രാജ്യത്തിന്റെ നീളം അദ്ദേഹം വെട്ടിക്കുറച്ചു. അതിർത്തികളെ അദ്ദേഹം കോട്ട കെട്ടി സംരക്ഷിച്ചു; പ്രവിശ്വകളുടെ അതിർത്തികൾ പുനഃസംഘടിപ്പിച്ചു; പൗരന്മാരെ സൈനിക ചുമതലകളിൽ നിന്ന് ഒഴിവാക്കി; സൈനിക കമാണ്ടർമാർക്ക് (Duces) കൂടുതൽ സ്വയംഭരണാധികാരം നൽകുകയും ചെയ്തു.
ഡയോക്ലീഷ്യന്റെ പിൻഗാമിയായ കോൺസ്റ്റന്റയിൻ (306 – 334) ഭര ണരംഗത്ത് സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നു. പുതിയ നാണയ വ്യവസ്ഥ, പുതിയ തലസ്ഥാനം, സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ
412 ഗ്രാം ശുദ്ധമായ സ്വർണ്ണമടങ്ങിയ സൊളിഡസ് (Solidus) എന്ന പുതിയ നാണയങ്ങൾ കോൺസ്റ്റന്റയിൻ പുറത്തിറക്കി. ഈ സ്വർണ്ണ നാണയങ്ങൾ വൻതോതിൽ മുദ്രണം ചെയ്യപ്പെട്ടു. ദശലക്ഷക്കണക്കിന് സ്വർണ്ണനാണയങ്ങൾ സാമ്രാജ്യത്തിൽ പ്രച രിച്ചു. റോമാസാമ്രാജ്യത്തിന്റെ പതനത്തിനുശേഷവും ഈ നാണ യങ്ങൾ നിലനിന്നു.
കോൺസ്റ്റന്റയിൻ ചക്രവർത്തി സാമ്രാജ്യത്തിന്റെ രണ്ടാം തല സ്ഥാനം കോൺസ്റ്റാന്റിനോപ്പിളിൽ പഴയ ബൈസാൻഷ്യം സ്ഥാപിച്ചു. തുർക്കിയിലെ ആധുനിക ഇസ്താംബുളിന്റെ സ്ഥാനത്ത് നിർമ്മിക്കപ്പെട്ട പുതിയ തലസ്ഥാന നഗരിയുടെ മൂന്നു ഭാഗങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടവയായിരുന്നു. പുതിയ തലസ്ഥാനത്തിനായി ഒരു പുതിയ സെനറ്റിനേയും അദ്ദേഹം രൂപീകരിക്കുകയുണ്ടായി.
ഗ്രാമങ്ങളിലെ എണ്ണ മില്ലുകൾ, സ്ഫടിക ഫാക്ടറികൾ തുടങ്ങിയ വ്യവസായസ്ഥാപനങ്ങളിൽ ചക്രവർത്തി ഗണ്വമായ തോതിൽ നിക്ഷേപം നടത്തിയിരുന്നു. പിരിയാണി യന്ത്രങ്ങൾ, ജലമില്ലുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യയും അവതരിപ്പിച്ചു. പൂർവ്വ ദേശവുമായുള്ള ദീർഘദൂര വ്യാപാരം പുനഃസ്ഥാപിക്കാനും അദ്ദേ ഹത്തിനു സാധിച്ചു.
റോമാക്കാർ ബഹുദൈവാരാധകരായിരുന്നു. ജൂപ്പിറ്റർ, ജൂണോ, മിനർവ, മാഴ്സ് (Mars) തുടങ്ങിയ പരശ്ശതം ദേവീദേവന്മാരെ അവർ ആരാധിച്ചിരുന്നു. ദൈവങ്ങൾക്കായി ക്ഷേത്രങ്ങളും ദേവാ ലയങ്ങളും മറ്റു ആരാധനാലയങ്ങളും അവർ പണികഴിപ്പിച്ചു. ബഹുദൈവാരാധകരുടെ മതവിശ്വാസത്തിന് പൊതുവായൊരു പേരോ ലേബലോ ഉണ്ടായിരുന്നില്ല.
റോമാ സാമ്രാജ്യത്തിലുണ്ടായിരുന്ന മറ്റൊരു മതപാരമ്പര്യമാണ് യഹൂദമതം. യഹൂദമതവും ഏകശിലാത്മകമായിരുന്നില്ല. അന്തിമ പുരാതനകാലത്തെ ജൂത സമുദായങ്ങൾക്കിടയിൽ അനേകം വൈവിധ്യങ്ങൾ നിലനിന്നിരുന്നു.
നാലും അഞ്ചും നൂറ്റാണ്ടുകളിൽ ക്രിസ്തുമതം സാമ്രാജ്യത്തിൽ പ്രചരിക്കാൻ തുടങ്ങി. ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ റോമാ ചക്രവർത്തി കോൺസ്റ്റന്റയിൽ ആയിരുന്നു. പിൽക്കാലത്ത് ക്രിസ്തുമതം അംഗീകരിക്കപ്പെട്ടു. എ.ഡി 4-ാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം രണ്ടായി വിഭജിക്ക പ്പെട്ടു. പൂർവ്വസാമ്രാജ്യവും പശ്ചിമ സാമ്രാജ്യവും ഇവ രണ്ടു ചക വർത്തിമാരുടെ ഭരണത്തിൻ കീഴിലായി.
പൂർവ്വ സാമ്രാജ്യത്തിൽ (Eastern Roman Empire) പൊതുവെ സമൃദ്ധി നിലനിന്നിരുന്നു. 540 കളിൽ മധ്യധരണ്യാഴിയെ ശവപ്പറ ബാക്കി മാറ്റിയ പ്ലേഗി പോലും അതിജീവിച്ച പൂർവ്വ സാമ്രാജ്യ ത്തിലെ ജനസംഖ്യ വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതേ സമയം പശ്ചിമ റോമൻ സാമാജം രാഷ്ട്രീയ ശിഥിലീക രണത്തെ നേരിട്ടു ജർമാനിക് വർഗ്ഗത്തിലെ ബർബേറിയന്മാർ) ആക്രമണമാണ് ഇതിന് കാരണമായത്.
Question 34.
യൂറോപ്പിലെ പതിനാലാം നൂറ്റാണ്ടിലെ പ്രതിസന്ധിയെ ചുരുക്കി വിവരിക്കുക.
Answer:
14-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിന്റെ സാമ്പത്തിക വ്യാപനം ഗണ്യമായ തോതിൽ കുറയുകയുണ്ടായി. ഇതിന് മുന്ന് കാരണങ്ങൾ ഉണ്ടായിരുന്നു. 11 കാലാവസ്ഥയിലെ മാറ്റം 2 വ്യാപാര തകർച്ച 3) പ്ലേഗ്,
13-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വടക്കെ യൂറോപ്പിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടായി. ഊഷ്മളമായ കാലാവസ്ഥ ഇല്ലാതാവുകയും പകരം അതിശൈത്യമുള്ള കാലാവസ്ഥ ഉണ്ടാവുകയും ചെയ്തു. കാലാവസ്ഥയിലുള്ള ഈ മാറ്റം കൃഷിയെ ബാധിച്ചു. ഉയർന്ന പ്രദേശങ്ങളിൽ വിള വിറക്കാൻ ബുദ്ധിമുട്ടായി.
കൊടുങ്കാറ്റുകളും കടൽ പ്രളയവും വ്യാപാരം ഇല്ലാതാക്കി. ഇത് വ്യാപാരികളെയും ഗവൺമെന്റിന്റെ വരുമാനത്തെയും ബാധിച്ചു. ഗവൺമെന്റിന് നികുതി കിട്ടാതായി. പകർച്ചവ്യാധികളും, മരണങ്ങളും സാമ്പത്തിക സ്ഥിതിയെ കൂടുതൽ തകരാനിടയാക്കി. ഇവയിൽനിന്നും യൂറോപ്പിന് കരകയറുവാൻ നീണ്ട നാളുകൾ വേണ്ടി വന്നു.
Question 35.
കല, വാസ്തുവിദ്യ എന്നീ മേഖലകളിൽ മാനവിക ആശയങ്ങ ളുടെ സ്വാധീനം പരിശോധിക്കുക.
Answer:
നവോത്ഥാനകലയുടെ മുഖ്യസവിശേഷത റിയലിസമായിരുന്നു. മനുഷ്യശരീരത്തെ യഥാർത്ഥമായി കൃത്യതയോടെ ചിത്രീകരിക്കാ നാണ് നവോത്ഥാന കലാകാരന്മാർ ശ്രമിച്ചത്. ശാസ്ത്രജ്ഞന്മാ രുടെ പഠനങ്ങൾ ഇതിനവരെ സഹായിച്ചു. അസ്ഥികളുടെ ഘടനകൾ പഠിക്കുന്നതിനായി കലാകാരന്മാർ മെഡിക്കൽ സ്കൂളുകളിലെ ലബോറട്ടറികൾ സന്ദർശിച്ചു. ബൽജി യൻകാരനും പാദുവ സർവ്വകലാശാലയിലെ വൈദ്യശാസ്ത്ര പ്രൊഫസറുമായിരുന്ന ആൻഡ്രിയസ് വെസാലിയസ്സാണ് (Andress Vesalius) മനുഷ്യശരീരത്തെ ആദ്യമായി കീറിമുറിച്ച് പരിശോധി ച്ചത്.
ഇത് ആധുനിക ശരീരശാസ്ത്രത്തിന്റെ പഠനത്തിന് തുടക്കം കുറിച്ചു. ചിത്രകലയിലും പ്രതിമാനിർമ്മാണ കലയിലും വാസ്തുശില്പക ലയിലും ഒരുപോലെ പ്രാവിണ്യമുള്ള ചില വ്യക്തികളും നവോ ത്ഥാനകാലത്ത് ജീവിച്ചിരുന്നു. അവരിൽ ഏറ്റവും പ്രമുഖനാണ് മൈക്കലാഞ്ചലോ (1475-1564). പോപ്പിനുവേണ്ടി സിസ്റ്റീൻ ചാപ്പ ലിന്റെ മച്ചിൽ വരച്ച ചിത്രങ്ങൾ, പിയേ’ എന്ന ശില്പം, സെന്റ് പീറ്റേഴ്സ് ചർച്ചിലെ താഴികക്കുടത്തിന്റെ രൂപകല്പന എന്നിവ മൈക്കലാഞ്ചലോവിന്റെ നാമത്തെ അനശ്വരമാക്കി.
ശില്പകലയിലും വാസ്തുശില്പകലയിലും മികച്ച സംഭാവനകൾ നൽകിയ മറ്റൊരു വ്യക്തിയാണ് ഫിലിപ്പോ ബുഷി (Fillippo Brunelleschi) ഫ്ളോറൻസിലെ അതിവിശിഷ്ടമായ ഡ്വാമായ്ക്ക് (ഇറ്റാലിയൻ കത്തീഡ്രൽ) രൂപകല്പന നൽകിയത് അദ്ദേഹമാണ്.
ഇക്കാലത്ത് ശ്രദ്ധേയമായ മറ്റൊരു മാറ്റമുണ്ടായി. ഇതിനുമുമ്പ് കലാകാരന്മാർ ഒരു സംഘത്തിന്റെ അഥവാ ഗിൽഡിലെ അംഗ മെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ നവോത്ഥാന കാലം മുതൽ അവർ വ്യക്തിപരമായി അറിയപ്പെടാൻ തുടങ്ങി.
Question 36.
ആസ്ട്രേലിയയിലെ മാറ്റത്തിന്റെ കാറ്റിനെക്കുറിച്ച് വിവരിക്കുക.
Answer:
W.H. സ്റ്റാനർ – “മഹത്തായ ആസ്ട്രേലിയൻ നിശ്ശബ്ദത ഹെൻറി റെയ്നോൾഡ്സ് – “വൈറിന്റ് വി ടോൾഡ് – ” ബഹു സംസ്കാരങ്ങൾ – മനുഷ്യാവകാശങ്ങൾ
37 മുതൽ 40 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 37.
ലോകത്തിന്റെ വിജ്ഞാനത്തിനും സംസ്ക്കാരത്തിനും ഇസ്ലാം നൽകിയ സംഭാവനകൾ വിശകലനം ചെയ്യുക. സൂചകങ്ങൾ:
- സാഹിത്യം
- തത്ത്വശാസ്ത്രം
- ചരിത്രം
- വാസ്തുവിദ്യ
Answer:
സൂഫിസം
മധ്യകാലത്ത് ഇസ്ലാം മതത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവവികാസമാണ് സൂഫിസത്തിന്റെ ഉത്ഭവം, വിശു ഖുറാനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനമാണ് സൂഫിസം. സന്യാസിജീവിതം,അജ്ഞയവാദം എന്നിവയിലൂടെ ദൈവത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിന് സൂഫികൾ ശ്രമിച്ചത്. ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികൾ നിരാകരിച്ചു. അത്തരമൊരു ലോകത്തെ അവർ തള്ളിപറയുകയും ദൈവത്തിൽ മാത്രം വിശ്വാസമർപ്പിക്കുകയും ചെയ്തു.
സൂഫികൾ അജ്ഞേയവാദികളും സർവ്വശ്വര വാദികളു മായിരുന്നു. പ്രാർത്ഥനയ്ക്കും സ്നേഹത്തിനും അവർ ഊന്നൽ നൽകി.
ദൈവത്തിന്റെ ഏകത്വത്തിലും അവന്റെ സൃഷ്ടിയിലുമുള്ള വിശ്വാസമാണ് സർവ്വേശ്വരവാദം. മനുഷ്യന്റെ ആത്മാവ് അതിന്റെ സൃഷ്ടാവിനേടൊപ്പം ഒത്തുച്ചേരണം എന്നാണ് അതിന്റെ അർത്ഥം. ദൈവത്തോടുള്ള തീവ്രമായ സ്നേഹമാണ് ദൈവവുമായി ഒത്തുചേരുന്നതിനുള്ള പ്രധാന മാർഗ്ഗം. ഈ ആശയം പ്രചരിപ്പിച്ചത് 9-ാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന ബസ്റയിലെ റാബിയ എന്ന സന്ന്യാസിനി യാണ്. തന്റെ കവിതകളിലൂടെ അവർ ദൈവസ്നേഹം പ്രചരിപ്പിച്ചു.
ഒരു ഇറാനിയൻ സുഫിയായിരുന്ന ബയാസിദ് ബിസ്താമി യാണ് ആത്മാവ് ദൈവത്തിൽ ലയിക്കേണ്ടതിന്റെ പ്രാധാന്യം ആദ്യമായി പഠിപ്പിച്ചത്.
ആനന്ദമൂർച്ച ലഭിക്കുന്നതിനും, സ്നേഹത്തിന്റെയും വികാരത്തിന്റെയും ഭാവങ്ങൾ ഉണർത്തുന്നതിനും സുഫികൾ സംഗീതാത്മകമായ ഏകതാളങ്ങൾ ഉപയോഗിച്ചിരുന്നു.
സൂഫിസം മതം – പദവി – ലിംഗ ഭേദമേന്യേ എല്ലാവർക്കും സ്വീകരിക്കാമായിരുന്നു. ദുൽ നൻ അൽ മിസ് 861 – ൽ ഇദ്ദേഹത്തിന്റെ ശവകുടീരം ഈജിപ്തിലെ പിരമിഡിനരികിൽ ഇപ്പോഴും കാണാം. അബ്ബാസിദ് ഖലീഖയ്ക്കു മുമ്പിൽ ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി. “ഞാൻ യഥാർത്ഥ ഇസ്ലാം പഠിച്ചത് ഒരു വയോധികയിൽനിന്നും യഥാർത്ഥ സൽഗുണങ്ങൾ പഠിച്ചത് ഒരു ജലവാഹകനിൽനിന്നുമാണ്. സൂഫിസത്തിൽ വർഗ്ഗവത്യാസങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. സൂഫിസം ഒരു വ്യക്തിപരമാക്കിക്കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുകയും യാഥാസ്ഥിതിക ഇസ്ലാം മതത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു.
തത്ത്വശാസ്ത്രം
ദൈവം, പ്രപഞ്ചം എന്നിവയെക്കുറിച്ച് ഇസ്ലാമിക തത്വചിന്ത കന്മാരും ശാസ്ത്രജ്ഞന്മാരും ഒരു സമാന്തര വീക്ഷണം വളർത്തിയെടുക്കുകയുണ്ടായി. ഗ്രീക്ക് ദർശനത്തിന്റെയും ശാസ്ത്രത്തിന്റെയും സ്വാധീനമാണ് ഇതിനു കാരണമായത്. ഏഴാം നൂറ്റാണ്ടിലും ഗ്രീക്കു സംസ്കാരത്തിന്റെ സ്വാധീനം
ബൈസാന്റയിൻ – സസാനിയൻ സാമ്രാജ്യങ്ങളിൽ കാണാമായി രുന്നു. അലക്സാണ്ട്രിയ, സിറിയ, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ മറ്റു വിഷയങ്ങളോടൊപ്പം ഗ്രീക്ക് ദർശനവും ഗണിതവും വൈദ്യശാസ്ത്രവും പഠിപ്പിച്ചിരുന്നു. ഗ്രീക്ക് സിറിയൻ ഭാഷകളിലെ പുസ്തകങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് ഉമയ്യദ് അബ്ബാസിദ് ഖലിയാർ ക്രൈസ്തവ പണ്ഡിതന്മാരെ ചുമതലപ്പെടുത്തിയി രുന്നു. അൽ മഅ്മൂനിന്റെ കാലഘട്ടത്തിൽ പരിഭാഷപ്പെടു ൽ ഒരു സുസംഘിടിത പ്രവർത്തനമായുരിന്നു.
അരിസ്റ്റോട്ടിലിന്റെ കൃതികൾ, യൂക്ലിഡിന്റെ ‘എലമെന്റ് ടോളമിയുടെ ‘അൽ മാഗെസ്റ്റ്’ എന്നിവ അറബി വായിക്കുന്ന പണ്ഡിതന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജ്യോതിശാസ്ത്രം, ഗണിതം, ‘വൈദ്യശാസ്ത്രം’ എന്നിവയിലുള്ള ഇന്ത്യൻ പുസ്തകങൾ അറബിഭാഷയിലേക്ക് ഇക്കാലത്ത് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഈ കൃതികൾ യൂറോപ്പിലെത്തുകയും തത്വചിന്തയിലും, ശാസ്ത്രത്തിലും താല്പര്യം ജനിപ്പിക്കുകയും ചെയ്തു. പുതിയ വിഷയങ്ങളുടെ പഠനങ്ങൾ അന്വേഷണത്തെ പ്രോത്സാഹിപ്പിച്ചു.
ഇസ്ലാമിക വിമർശനാത്മക ധൈഷണിക ജീവിതത്തെ അത് ഗണ്യമായി സ്വാധീനിക്കുകയും ചെയ്തു. മുതസില(mutasila) പോലെയുള്ള ദൈവിക സംഘങ്ങളിലെ പണ്ഡിതന്മാർ ഇസ്ലാമിക വിശ്വാസങ്ങളെ പ്രതിരോധിക്കു ന്നതിനായി ഗ്രീക്ക് തർക്കശാസ്ത്രവും യുക്തിചിന്താരീതികളും ഉപയോഗിച്ചു. ഒരു ഭിഷഗ്വരനും തത്ത്വചിന്തകനുമായ ഇബ്ൻ സീനIbn Sina) വിധിനാളിൽ ശരീരത്തിന്റെ ഉയിർത്തെഴുന്നേൽപ് എന്ന സങ്കൽപത്തിൽ വിശ്വസിച്ചിരുന്നില്ല. ദൈവിക ശാസ്ത്രജ്ഞ ന്മാരുടെ എതിർപ്പ് അദ്ദേഹത്തിന് നേരിടേണ്ടിവന്നെങ്കിലും അദ്ദേഹത്തിന്റെ വൈദ്യസംബന്ധമായ കൃതികൾ വ്യാപകമായി വായിക്കപ്പെട്ടു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, Canon of Medicine{al). 760 തരം മരുന്നുകളെക്കുറിച്ചും പഥ്യാഹാര ത്തിന്റെ പ്രാധാന്യ ത്തെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥയും പരിസ്ഥിതിയും ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം, ചില രോഗങ്ങളുടെ സാംക്രമിക സ്വഭാവം എന്നിവയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. Canon of Medicine യൂറോപ്പിൽ ഒരു പാഠപുസ്തകമായി ഉപയോഗിക്കപ്പെട്ടിരുന്നു. അവിടെ ഇബൻ സിന അറിയപ്പെട്ടിരുന്നത് അവിടെന്ന് എന്ന പേരിലാണ്. അവിസയുടെ പുസ്തകം കവിയും ശാസ്ത്രകാരനുമായിരുന്ന ഉമർ ഖയ്യാ പോലും വായിച്ചിരുന്നു.
സാഹിത്യം
മധ്യകാല ഇസ്ലാമിക സമൂഹങ്ങൾ ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരു വ്യക്തിയിലെ ഏറ്റവും നല്ല ഗുണ വിശേഷമായി കണ്ടിരുന്നത് മികച്ച ഭാഷയും സർഗ്ഗാത്മക ഭാവനയുമാണ്. ഈ ഗുണവിശേഷങ്ങൾ ഒരു വ്യക്തിയുടെ വിനിമയത്തെ ‘അദബിന്റെ'(adab) തലത്തിലേക്ക് അഥവാ സാംസ്കാരിക വിശുദ്ധിയിലേക്ക് ഉയർത്തുകയുണ്ടായി. ഇത്തരത്തിലുള്ള ആവിഷ്ക്കരണങ്ങളിൽ പദ്യവും ഗദ്യവും ഉൾപ്പെട്ടിരുന്നു. അബ്ബാസിദ് കാലഘട്ടത്തിലെ കവികൾ അവരുടെ രക്ഷാധികാരിയുടെ നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ട് എഴുതിയ ഖണ്ഡകാവുങ്ങൾ ഏറെ പ്രസിദ്ധമാണ്.
പേർഷ്യൻ വംശജരായ കവികൾ അറബികളുടെ സാംസ്കാരിക മേധാവിത്വത്തെ വെല്ലുവിളിച്ചു. പേർഷ്യൻ വംശജനായ അബു നവാസ് വിഞ്ഞ്, പുരുഷ പ്രണയം എന്നിവ പോലുള്ള പുതിയ പ്രമേയങ്ങളെ ആധാരമാക്കി കൊണ്ട് ക്ലാസിക്കൽ കവിതകൾ രചിക്കുകയുണ്ടായി. ഇസ്ലാംമതം വിലക്കിയ സുഖങ്ങളെ മഹത്വവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട ഈ കാവ്യങ്ങൾ ആസ്വാദനത്തിന്റെ പുത്തൻ മേഖലകൾ വെട്ടിത്തുറക്കുക യുണ്ടായി.
അബു നവാസിനു ശേഷം വന്ന കവികളും കവിയത്രികളും പുരുഷത്വത്തെ കേന്ദ്രമാക്കി കവിതകൾ രചിക്കുന്ന പാരമ്പര്യം പിന്തുടർന്നു. മിസ്റ്റിക്കൽ പ്രണയത്തിന്റെ വിദ്യത്തെ പ്രകീർത്തിക്കുന്ന കാവ്യങ്ങൾ രചിച്ചുകൊണ്ട് സൂഫികളും അതേ പാരമ്പര്യം പിന്തുടർന്നു.
11-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗസ്നി പേർഷ്യൻ സാഹിത്യ ജീവിതത്തിന്റെ കേന്ദ്രമായിത്തീർന്നു. അവിടത്തെ രാജ സദസ്സിലേക്ക് സ്വാഭാവികമായും കവികൾ ആകർഷിക്കപ്പെട്ടു. തങ്ങളുടെ അന്തസ്സ് വർദ്ധിപ്പിക്കുന്നതിന് കലയേയും വിജ്ഞാന ത്തേയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഭരണാധി കാരികൾക്കും മനസ്സിലായി. മഹ്മൂദ് ഗസ്നിക്കു ചുറ്റും ഒരു സംഘം കവികളുമുണ്ടായിരുന്നു. അവർ ഇതിഹാസ കാവ്യങ്ങളും പദ്യ സമാഹാരങ്ങളും രചിച്ചു.
ബാഗ്ഹദാദിലെ ഇബൻ നാദിം (Ibn Nadim) എന്ന പുസ്തകം കച്ചവടക്കാരന്റെ കാറ്റലോഗിൽ ധാർമ്മിക വിദ്യാഭ്യാസത്തിനും വായനക്കാരെ രസിപ്പിക്കുന്നതിനുമായി എഴുതപ്പെട്ട അനേകം പുസ്തകങ്ങളെ വിശദീകരിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നത് കല്ല് വ ദം {kalila wa Dimna) എന്ന കഥാ സമാഹാരമാണ്. മൃഗങ്ങളെ കഥാപാത്രമാക്കി കൊണ്ടുള്ള ഈ കല്പിത കഥകൾ പഞ്ചതന്ത്ര കഥകളുടെ അറബിക് പരിഭാഷയാണ്. അലക്സാണ്ടർ, സിൻബാദ് എന്നി സാഹസികരെ നായകന്മാരാക്കി കൊണ്ടുള്ള കഥകൾ ഏറെ പ്രശസ്തമായ സാഹിത്യ ഗ്രന്ഥങ്ങളായിരുന്നു.
രാത്രികൾതോറും ഷർസാദ് തന്റെ ഭർത്താവിനോട് പറഞ്ഞ കഥകളുടെ സമാഹരമായ ‘ആയിരത്തൊന്നു രാവുകൾ മറ്റൊരു പ്രശസ്തമായ ഗ്രന്ഥമാണ്. ഇൻഡോ- പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ഈ പുസ്തകം 8-ാം നൂറ്റാണ്ടിൽ അറബിയിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി
മാലൂക് കാലഘട്ടത്തിൽ ഈ സമാഹാരത്തിൽ കൂടുതൽ കഥകൾ കൂട്ടിച്ചേർക്കപ്പെട്ടു. വ്യത്യസ്ത തരത്തിലുള്ള മനുഷ്യരെ (ഉദാരമതികൾ, വിഡ്ഢികൾ, ചതിക്കപ്പെടുന്നവർ, കൗശലക്കാർ തുടങ്ങിയവർ) ചിത്രീകരിക്കുന്ന ഈ കഥകൾ പഠിപ്പിക്കാനും രസിപ്പിക്കാനുമായാണ് എഴുതപ്പെട്ടിട്ടുള്ളത്. കിത്താബ് അൽ ബുഖാ (Book of misers) എന്ന പുസ്തകത്തിൽ ഗ്രന്ഥകാരനായ ബസ്റയിലെ ജാഹിസ് പിശുക്കന്മാരെക്കുറിച്ചും അവരുടെ അത്യാർത്തിയെ ക്കുറിച്ചുമുള്ള രസകരമായ കഥകൾ സമാഹരിച്ചിട്ടുണ്ട്.
ചരിത്രം
ചരിത്രരചനാ പാരമ്പര്യം സാക്ഷര മുസ്ലീം സമൂഹങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയിരുന്നു. പണ്ഡിതന്മാരും, വിദ്യാർത്ഥികളും, സാക്ഷരരായ പൊതുജനങ്ങളും ചരിത്ര പുസ്തകങ്ങൾ വായിച്ചിരുന്നു. ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും സംബന്ധിച്ചിടത്തോളം ഈ ചരിത്ര പഠനം വളരെ പ്രധാനപ്പെട്ട തായിരുന്നു. രാജകുടുംബത്തിന്റെ മഹിമകളുടെയും നേട്ടങ്ങളുടെയും നല്ലൊരു രേഖാചിത്രം ചരിത്രം അവർക്കു പ്രദാനം ചെയ്തു. ഒപ്പം ഭരണത്തിന്റെ രീതികളും. ബലാദുരിയുടെ അൻസാബ് അൽ – അഷറഫും തബരിയുടെ താരിവ് അൽ റസൂൽ വൽ മുലൂക്ക് എന്നിവയാണ് പ്രധാനപ്പെട്ട ചരിത്രഗ്രന്ഥങ്ങൾ.
ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രവും സഞ്ചാരവും അദബിന്റെ ഒരു പ്രത്യേക ശാഖയായിരുന്നു. ഗ്രീക്ക് ഇറാനിയൻ – ഇന്ത്യൻ പുസ്തക ങ്ങളിൽ നിന്നുള്ള ജ്ഞാനവും, കച്ചവടക്കാരുടെയും സഞ്ചാരി കളുടേയും നിരീക്ഷണങ്ങളും ഇവ സമന്വയിപ്പിച്ചു. ഗണിത ഭൂമിശാസ്ത്രം നാം അധിവസിക്കുന്ന ലോകത്തെ ഏഴു പ്രദേശങ്ങളായി തരം തിരിച്ചു. ഓരോ നഗരത്തിന്റെയും യഥാർത്ഥ സ്ഥാനം ജ്യോതി ശാസ്ത്ര പരമായി നിർണ്ണയിക്കുകയും ചെയ്തു.
മുഖഗസ്സിയുടെ (Muqaddasi) അസൽ അൽ ടക്കാസിം (The Best Divisions)എന്ന വിവരണാത്മക ഭൂമിശാസ്ത്ര ഗ്രന്ഥം ലോകത്തിലെ രാജ്യങ്ങളെക്കുറിച്ചും ജനങ്ങളെക്കുറിച്ചുമുള്ള ഒരു താരതമപഠന മാണ്. മസൂദിയുടെ മൂരജ് അൽ ദഹാബ (Golden Meadows) എന്ന ഗ്രന്ഥത്തിൽ ഭുമിശാസ്ത്രവും പൊതു ചരിത്രവും സമന്വയിപ്പിക്കപ്പെട്ടിട്ടുണ്ട്. അൽ ബിറൂണിയുടെ രഹികിക് അൽ- ഹിന്ദ് (ഇന്ത്യയുടെ ചരിത്രം) എന്ന പുസ്തകം ഇസ്ലാമിന്റെ ലോകത്തിലപ്പുറത്തേയ്ക്ക് നോക്കാനും മറ്റൊരു സാംസ്കാരിക പാരമ്പര്യത്തിന്റെ മൂല്യം നിരീക്ഷിക്കാനുമുള്ള മഹത്തായ ഉദ്യമമാണ്.
വാസ്തുവിദ
10-ാം നൂറ്റാണ്ടോടെ ഒരു ഇസ്ലാമിക ലോകം ഉയർന്നുവന്നു. മതപരമായ കെട്ടിടങ്ങളാണ് ഈ ലോകത്തിന്റെ ബാഹ്യ ചിഹ്നങ്ങൾ. മുസ്ലീം പള്ളികൾ, ദോവാലയങ്ങൾ, ശവകുടീരങ്ങൾ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. സ്പെയിൻ മുതൽ മധ്യേഷ്യ വരെ കാണപ്പെടുന്ന ഈ കെട്ടിടങ്ങളെല്ലാം ഒരേ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. കമാനങ്ങൾ, താഴികക്കുടങ്ങൾ, മിനാരങ്ങൾ, തുറസ്സായ നടുമുറ്റങ്ങൾ എന്നിവയാണ് ഈ മാതൃകയുടെ പ്രധാന സവിശേഷതകൾ, മുസ്ലീം പള്ളികളിലും ശവകുടിരങ്ങളും പണിതിരുന്ന അതേ മാതൃകയിൽ തന്നെയാണ് സാർത്ഥവാഹകസംഘം തങ്ങുന്ന സത്രങ്ങൾ, ആശുപത്രികൾ, കൊട്ടാരങ്ങൾ എന്നിവ നിർമ്മിച്ചിരു ന്നത്. ഉമയ്യദുകൾ മരുപ്പച്ചകളിൽ “മരുഭുമി കൊട്ടാരങ്ങൾ പണി കഴിപ്പിച്ചിരുന്നു.
ഉദാ: പലസ്തീനിലെ കിർബത്ത് അൽ മഹ് റും ജോർദ്ദാനിലെ ഖുസയർ അമ്മയും. അവ ആർഭാടകരമായ വിശ്രമകേന്ദ്രങ്ങളായിരുന്നു. റോമൻ – സസാനിയൻ വാസ്തു ശില്പശൈലിയിൽ പണികഴിപ്പിച്ച കൊട്ടാരങ്ങൾ ശില്പങ്ങൾ, വർണ്ണക്കല്ലുകൾ. ജനങ്ങളുടെ ചിത്രങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ചിരുന്നു.
അബ്ബാസിദുകൾ ഒരു പുതിയ രാജകീയ നഗരം സമറായിൽ പണികഴിപ്പിച്ചിരുന്നു. പൂന്തോട്ടങ്ങൾക്കും അരുവിയ്ക്കും മധ്യത്തിലായി നിർമ്മിക്കപ്പെട്ട ഈ നഗരം അനേകം കഥകളിലും ഹാരുൺ അൽ – റഷീദിനെ ചുറ്റിപറ്റിയുള്ള പുരാവൃത്തങ്ങളിലും പരാമർശിക്കപ്പെടുന്നുണ്ട്. അബ്ബാസിദ് ഖലീഫന്മാരുടെ ബാഗ്ദാദിലെ കൊട്ടാരവും ഫാത്തിമിദുകളുടെ കെയ്റോയിലെ കൊട്ടാരവും അപ്രത്യക്ഷമായി കഴിഞ്ഞു.
സാഹിത്യ ഗ്രന്ഥങ്ങളിൽ മാത്രമേ അവയെക്കുറിച്ചുള്ള പരാമർശങ്ങളുള്ളൂ. മധ്യ ഇസ്ലാമിക നാടുകളുടെ ചരിത്രം മാനവ സംസ്കാരത്തിന്റെ മൂന്നുതലങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്നു. മതത്തെയും സമുദായത്തെയും രാഷ്ട്രീയത്തെയും 7-ാം നൂറ്റാണ്ടിൽ ഈ മൂന്നു തലങ്ങളും ലയിച്ച് ഒന്നായിത്തീരുന്നത് നമുക്ക് കാണാൻ കഴിയും. അടുത്ത അഞ്ചു നൂറ്റാണ്ടുകളിൽ ഈ വൃത്തങ്ങൾ (തലങ്ങൾ) വേർത്തിരിയുന്നതും കാണാം. ആധുനിക കാലഘട്ട ത്തിലേക്കു പ്രവേശിക്കുമ്പോൾ രാഷ്ട്രത്തിനും ഗവൺമെന്റിനും മേലുള്ള ഇസ്ലാമിന്റെ സ്വാധീനം മിനിമത്തിലേക്ക് കുറയുന്നത് കാണാം. രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും മതാനുമതി ഇല്ലാത്തതാണെന്നും നമുക്ക് കാണാൻ കഴിയും. മതത്തിന്റെയും സമുദായത്തിന്റെയും വൃത്തങ്ങൾ കെട്ടു പിണയുകയും ചെയ്യുന്നു. വ്യക്തിപരമായ കാര്യങ്ങളിലും ആചാരങ്ങളിലും കരിയ
പിന്തുടരുന്നതിൽ മുസ്ലീം സമുദായം ഒറ്റക്കെട്ടാണ്. രാഷ്ട്രീയം വേറിട്ടൊരു വൃത്തമായതിനാൽ മുസ്ലീം സമുദായം സ്വയം ഭരിക്കുന്നില്ല; മറിച്ച് മതപരമായ സ്വത്വം നിർവ്വചിക്കുകയാണ് ചെയ്യുന്നത്. മുസ്ലീം സമുദായത്തിന്റെ പുരോഗമനപരമായ മതേതരവൽക്കരണമാണ് മതത്തിന്റെയും സമുദായത്തിന്റേയും വൃത്ത ങ്ങളെ വേർപ്പെടുത്താനുള്ള ഏകമാർഗ്ഗം. ദാർശനിക ന്മാരും സുഫികളും ഇതേ മാർഗ്ഗം തന്നെയാണ് നിർദ്ദേശിച്ചത്.
Question 38.
മധ്വകാല യൂറോപ്പിൽ നിലനിന്നിരുന്ന ഫ്യൂഡൽ സമൂഹത്തിലെ മൂന്ന് വിഭാഗങ്ങളെ വിവരിക്കുക.
Answer:
പുരോഗിതവർഗ്ഗമാണ് ഒന്നാമത്തെ ക്രമം അഥവാ സാമൂഹ്യ വിഭാഗം കത്തോലിക്കാ സഭയ്ക്ക് സ്വന്തമായ നിയമങ്ങളും ഭരണാധികാരികൾ നൽകിയ ഭൂമിയു മുണ്ടായിരുന്നു. നികുതി പിരിക്കാനുള്ള അവകാശവും സഭയ്ക്കുണ്ടായിരുന്നു. രാജാവിനെ ആശ്രയിക്കാത്ത ശക്തമായൊരു സ്ഥാപനമ യിരുന്നു സഭ, പാശ്ചാത്വസഭയുടെ തലവൻ പോപ്പ് ആയിരുന്നു. അദ്ദേഹം റോമിലാണ് താമസിച്ചിരുന്നത്. യൂറോപ്പിലെ ക്രിസ്ത്യാനികളെ നയിച്ചിരുന്നത്. ഒന്നാമത്തെ സാമൂഹ്യ വർഗ്ഗത്തിൽപ്പെട്ട ബിഷപ്പുമാരും പുരോഹിതന്മാരുമാണ്. മിക്ക ഗ്രാമങ്ങൾക്കും സ്വന്തമായ പള്ളികൾ ഉണ്ടായിരുന്നു. പുരോഹിതന്റെ മതപ്രസംഗം കേൾക്കുന്നതിനും ഒരുമിച്ച് പ്രാർത്ഥിക്കുന്നതിനുമായി എല്ലാ ഞായറാഴ്ചയും ജനങ്ങൾ അവിടെ ഒത്തുചേരുമായിരുന്നു.
. എല്ലാവർക്കും പുരോഹിതന്മാരാകാൻ കഴിയുമായിരുന്നില്ല. അടിയാളർ, വികലാംഗർ, സ്ത്രീകൾ എന്നിവർക്ക് പുരോഹിത വൃത്തി നിഷേധിച്ചിരുന്നു. പുരോഹിതരാകുന്ന പുരുഷന്മാർക്ക് വിവാഹ ജീവിതം അനുവദിച്ചിരുന്നില്ല. ബിഷപ്പുമാർ മതരംഗത്തെ പ്രഭുക്കന്മാരായിരുന്നു.
പ്രഭുക്കന്മാരെപോലെ വലിയ എസ്റ്റേറ്റുകളുടെ ഉടമക ളായിരുന്നു അവർ. പ്രൗഢമായ കൊട്ടാരങ്ങളിലാണ് അവർ താമസിച്ചിരുന്നത് യൂറോപ്പിലെ ഏറ്റവും സമ്പന്നമായ സ്ഥാപനമായിരുന്നു സഭ കർഷകരിൽ നിന്ന് അവർ സൈദ് എന്നൊരു നികുതി പിരിച്ചെടുത്തിരുന്നു.
ഒരു വർഷത്തിലെ മൊത്തം വരുമാന ത്തിന്റെ പത്തിലൊന്നാണ് ടൈമായി ഈടാക്കിയിരുന്നത്. സമ്പന്നരിൽ നിന്നുള്ള ദാനമായും ധാരാളം പണം സഭയ്ക്കു ലഭിച്ചിരുന്നു. ഫ്യൂഡൽ വരേണ്യവർഗ്ഗത്തിന്റെ ചില ആചാരങ്ങളും ചടങ്ങുകളും സഭ സ്വീകരിച്ചിരുന്നു. ഉദാഹരണത്തിന്, കയ്യടിച്ച് ശിരസ്സു കുനിച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചടങ്ങ് സ ഫ്യൂഡലിസത്തിൽ നിന്ന് കൈകൊണ്ടതാണ്. ഡൽ വ്യവസ്ഥയിൽ ഒരു നെറ്റ് ന്റെ പ്രഭുവിനോട് കുറ് പ്രഖ്യാപിച്ചുകൊണ്ട് പ്രതിജ്ഞ നടത്തിയിരുന്നത് ഇതേ രീതിയിലാണ്. അതുപോലെ ദൈവത്തെ വിശേഷിപ്പിക്കു ന്നതിനായി ഉപയോഗിക്കുന്ന ‘പ്രഭു’ എന്ന പദവും ഫ്യൂഡൽ വ്യവസ്ഥയിൽ നിന്ന് സ്വീകരിച്ചതാണ്. അങ്ങനെ സഭയും ഫ്യൂഡലിസവും അനേകം ആചാരങ്ങളും ചിഹ്നങ്ങളും പരസ്പരം പങ്കുവെച്ചിരു ന്നു.
രണ്ടാമത്തെ ക്രമം : പ്രഭുവർഗ്ഗം
രണ്ടാമത്തെ ക്രമത്തിൽ പ്പെട്ട പ്രഭുവർഗ്ഗത്തിന് സാമൂഹ്യ പ്രക്രിയകളിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കേണ്ടി വന്നു. ഭൂമിയുടെ മേലുള്ള നിയന്ത്രണമാണ് പ്രഭു വർഗ്ഗത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഈ നിയന്ത്രണം ‘ആശ്രിതാവസ്ഥ’ എന്ന സമ്പ്രദായത്തിന്റെ ഫലമായി ഉണ്ടായതാണ്.
ഫ്യൂഡൽ സമ്പ്രദായത്തിൽ രാജ്യത്തിലെ മുഴുവൻ ഭൂമിയുടെയും അധിപൻ രാജാവായിരുന്നു. രാജാവ് രാജ്യത്തിലെ ഭൂമി പ്രഭുക്കന്മാർക്ക് പതിച്ചു കൊടുത്തു. അങ്ങനെ പ്രഭുക്കന്മാർ വൻ ഭൂവുടമകളായിത്തീർന്നു. അവർ രാജാവിന്റെ ആശ്രിതരായി മാറുകയും ചെയ്തു.
പ്രഭുക്കന്മാർ രാജാവിനെ തങ്ങളുടെ തങ്ങളുടെ മേലാളായി യജമാനനായി അംഗീകരിച്ചു. അവർ പരസ്പരമുള്ള ഒരു വാഗ്ദാനം നൽകുകയും ചെയ്തു. രാജാവ് തന്റെ ആശ്രിതന് നൽകാമെന്നും ആശ്രിതനായ പ്ര രാജാവിനോട് കൂറ് പുലർത്താമെന്നും വാഗ്ദാനം ചെയ്തു.
പ്രഭുക്കന്മാർ തങ്ങളുടെ ഭൂമി കൃഷിക്കാരനു നൽകി. അങ്ങനെ പ്രഭുക്കന്മാർ യജമാനനും കൃഷിക്കാർ ആശ്രിതരും ആയിത്തീർന്നു.
ആശ്രിതന്മാർക്കു ഭൂമി കൈമാറിയത് വിപുലമായ ചടങ്ങുക ളോടെയും പ്രതിജ്ഞകളോടെയുമാണ്. പള്ളിയിൽ വെച്ച് ബൈബിളിനെ സാക്ഷിയാക്കിയാണ് ആശ്രിതൻ പ്രതി യെടുക്കുന്നത്. ഈ ചടങ്ങു നടക്കുമ്പോൾ ഭൂമിയുടെ ചിഹ്നമെന്ന നിലയിൽ ആശ്രിതന് യജമാനൻ ഒരു ലിഖിത പ്രമാണമോ, ദണ്ഡോ, മൺകട്ടയോ നൽകുമായിരുന്നു.
മാനോറിയൽ എസ്റ്റേറ്റ്
ഒരു പ്രഭുവിന് സ്വന്തമായ മാനൻ ഗൃഹമുണ്ട്. ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നതും അദ്ദേഹമാണ്. ചില പ്രഭുക്കന്മാർ നൂറുകണക്കിന് ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നു. ഗ്രാമങ്ങളിലാണ് കർഷകർ ജീവിച്ചിരുന്നത്. ഒരു ചെറിയ മാനോറിയൽ എസ്റ്റേറ്റിൽ 12 കുടുംബങ്ങൾ ഉണ്ടാകും. അതേ സമയം വലിയ എസ്റ്റേറ്റുകളിൽ അമ്പതോ അറുപതോ കുടുംബങ്ങളുണ്ടാകും. നിത്യജീവിതത്തിൽ ആവശ്വമായ എല്ലാ കാര്യങ്ങളും മാനോറിയൽ എസ്റ്റേറ്റിൽ ഉണ്ടായിരുന്നു. വയലുകളിൽ ധാന്യങ്ങൾ വിളയിച്ചിരുന്നു. പ്രഭുവിന്റെ കെട്ടിടങ്ങൾ പരിപാലിക്കാൻ കല്ലാശാരിമാർ ഉണ്ടായിരുന്നു. സ്ത്രീകൾ വസ്ത്രങ്ങൾ നൂറ്റു; കുട്ടികൾ പ്രഭുവിന്റെ വീഞ്ഞു നിർമ്മാണശാലയിൽ പണിയെടുത്തു. എസ്റ്റേറ്റിൽ വിപുലമായ വനങ്ങൾ ഉണ്ടായിരുന്നു. അവിടെ പ്രഭുക്കന്മാർ നായാട്ട് നടത്തി. എസ്റ്റേറ്റിലെ പുൽമേടുകളിൽ പ്രഭുവിന്റെ കന്നുകാലികളും കുതിരകളും മേഞ്ഞു നടന്നു. എസ്റ്റേറ്റിൽ ഒരു പള്ളിയും പ്രതിരോധത്തിനായുള്ള ഒരു കോട്ടയും ഉണ്ടായിരുന്നു.
സ്വതന്ത്രരും
മൂന്നാമത്തെ ക്രമം : കർഷകർ (സ്വതന്ത്രരും ജനസംഖ്യയിൽ ഭൂരിഭാഗവും വരുന്ന കർഷകരാണ് മൂന്നാമത്തെ കാം. ആദ്യത്തെ രണ്ടു ക്രമങ്ങളെയും നിലനിർത്തിയത് ഇവരാണ്. കർഷകർ രണ്ടുതരത്തിലു ണ്ടായിരുന്നു : 1) സ്വതന്ത്ര കർഷകർ 2) അസ്വതന്ത്ര കർഷകർ അഥവാ അടിയാളർ.
സ്വതന്ത്ര കർഷകർ പ്രഭുവിന്റെ കുടിയാന്മാർ എന്ന നിലയിൽ ഭൂമി കൈവശം വെച്ചിരുന്നു. അവർ വർഷത്തിൽ ചുരുങ്ങിയത് 40 ദിവസമെങ്കിലും പ്രഭുവിനുവേണ്ടി സൈനിക സേവനം അനുഷ്ഠിച്ചിരിക്കണം. ആഴ്ചയിൽ ചില നിശ്ചിത ദിവസങ്ങൾ(3 ദിവസമെങ്കിലും) അവർ പ്രഭുവിന്റെ എസ്റ്റേറ്റിൽ പോയി ജോലി ചെയ്തിരിക്കണം. ഇതിന് പ്രതിഫലമൊന്നും അവർക്ക് ലഭിച്ചിരുന്നില്ല.
കിടങ്ങ് കുഴിക്കുക, വിറക് ശേഖരിക്കുക, വേലി നിർമ്മിക്കുക, റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപണികൾ ചെയ്യുക തുടങ്ങിയ സൗജന്യ സേവനങ്ങളും കുടിയാന്മാർ പ്രഭുവിന് നൽകണം.
വയലുകളിൽ സഹായിക്കുന്നതിനു പുറമേ സ്ത്രീകളും കുട്ടികളും മറ്റു ചില ജോലികൾ നിർവ്വഹിച്ചിരിക്കണം. നൂൽ നൂൽക്കുക, വസ്ത്രം നെയ്യുക, മെഴുകുതിരികൾ നിർമ്മിക്കുക, വീഞ്ഞു തയ്യാറാക്കുക തുടങ്ങിയ അവരുടെ ജോലികളായിരുന്നു. കർഷകരിൽ നിന്ന് രാജാവ് ഒരു പ്രത്യക്ഷ നികുതി ഈടാക്കിയിരുന്നു. ടെയ്ലി(Taille) എന്ന പേരിൽ ഇതറിയപ്പെട്ടു. പുരോഹിതവർഗ്ഗത്തെയും പ്രഭുവർഗ്ഗത്തെയും ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Question 39.
വ്യാവസായിക വിപ്ലവത്തിന്റെ സ്വാധീനം വിലയിരുത്തിക പരിഗണിക്കേണ്ട മേഖലകൾ
മാറിയ ജീവിതങ്ങൾ
- തൊഴിലാളികൾ
- സ്ത്രീകളും കുട്ടികളും
- പ്രതിഷേധ പ്രസ്ഥാനങ്ങൾ
Answer:
വ്യാവസായിക വിപ്ലവം ജനജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് അത് സൗഭാഗ്യവും പുരോഗതിയും നൽകിയപ്പോൾ മറുവിഭാഗത്തിന്റെ ജീവിതം ദാരുണവും ദുസ്സഹവുമായി മാറി
സമ്പന്നരായ വ്യക്തികൾ ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ വ വസായങ്ങളിൽ പണം അഥവാ മൂലധനം നിക്ഷേപിച്ചു. സാധ നങ്ങൾ, വരുമാനങ്ങൾ, സേവനങ്ങൾ, ജ്ഞാനം, ഉല്പാദന ക്ഷമത എന്നീ രൂപങ്ങളിൽ അവരുടെ സമ്പത്ത് നാടകീയ മായി വർദ്ധിക്കുകയും ചെയ്തു.
അതേസമയം വ്യവസായവൽക്കരണവും നഗരവൽക്കര ണവും സാധാരണ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചു. തകർന്ന കുടുംബങ്ങൾ, പുതിയ മേൽവിലാസ ങ്ങൾ, ഹീനമായ നഗരങ്ങൾ, ഫാക്ടറികളിലെ നടുക്കുന്ന ജോലി സാഹചര്യങ്ങൾ എന്നിവയിൽ നിന്ന് ഇത് വ്യക്തമായി രുന്നു.
ഇംഗ്ലണ്ടിൽ 50,000 ലധികം ജനസംഖ്യയുള്ള നഗരങ്ങൾ 1750 – ൽ രണ്ടെണ്ണം മാത്രമെ ഉണ്ടായിരുന്നുള്ളു. 1850 – ൽ ഇത് 29 ആയി വർദ്ധിച്ചു. ഈ വളർച്ചയുടെ വേഗത നഗര ങ്ങളിലെ ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടായില്ല. അവർക്ക് താമസ സൗകര്യവും ശുചീകരണ സൗകര്യവും പരിമിതമായി രുന്നു. വേണ്ടത്ര ശുദ്ധജലംപോലും ലഭ്യമായിരുന്നില്ല.
നവാ ഗതകർ നഗരങ്ങളിലെ ഫാക്ടറികൾക്കടുത്തുള്ള ജനസാന്ദ്ര തയേറിയ കേന്ദ്രപദേശങ്ങളിലെ ചേരികളിൽ തിങ്ങിഞെരുങ്ങി ജീവിക്കാൻ നിർബന്ധിതമായി. എന്നാൽ സമ്പന്നരായ നഗരവാസികൾ ശുദ്ധവായുവും നഗ പ്രാന്തങ്ങളിലേക്ക് മാറിത്താമസിച്ച് രക്ഷപ്പെടുകയും ചെയ്തു.
തൊഴിലാളികൾ
തൊഴിലാളികളുടെ ആയുഷ്ക്കാലദൈർഘ്യം നഗരങ്ങളിലെ മറ്റു സാമൂഹ്യവിഭാഗങ്ങളുടെക്കാൾ കുറവായിരുന്നുവെന്ന് 1842- ലെ സർവ്വ വെളിപ്പെടുത്തുന്നു. ബിർമിങ്ങ്ഹാമിൽ 15 വയസ്സും മാഞ്ചസ്റ്ററിൽ 17 ഉം ഡർബിയിൽ 21 ഉം ആയിരുന്നു തൊഴിലാളി കളുടെ ആയുർദൈർഘ്യം. പുതിയ നഗരങ്ങളിലെ ജനങ്ങൾ നന്നേ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു. കുട്ടികളിൽ പകുതി പേരും 5 വയസ്സിനുപ്പുറം ജീവിച്ചിരുന്നില്ല. നഗരങ്ങളിലെ ജനസംഖ്യ വർദ്ധിച്ചത് കുടിയേറ്റം മൂലമാണ്. അല്ലാതെ അവിടെ മുമ്പു താമസിച്ചുരുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ജനനനി രക്ക് കൂടിയതുകൊണ്ടല്ല.
തൊഴിലാളികളുടെ അകാല മരണത്തിനു കാരണം സാംക മിക രോഗങ്ങളായിരുന്നു. ജലമലിനീകരണത്തിലൂടെ പടർന്ന കോളറയും ടൈഫോയിഡും, അന്തരീക്ഷത്തിലൂടെ പടർന്നു പിടിച്ച ക്ഷയവും അനേകം തൊഴിലാളികളുടെ ജീവൻ അപ ഹരിച്ചു. 1832- ൽ പൊട്ടിപുറപ്പെട്ട ഒരു കോളറയിൽ 31,000 ലധികം തൊഴിലാളികളുടെ ജീവനൊടുങ്ങി.
19-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ മുനിസിപ്പൽ അധികാരി കൾ അപകടകരമായ ഈ സാഹചങ്ങളെ അവഗണിച്ചു. ഈ രോഗങ്ങളെ മനസ്സിലാക്കാനും ചികിത്സിച്ചു ഭേദമാക്കാനുമുള്ള വൈദ്യജ്ഞാനം ഉണ്ടായിരുന്നില്ലതാനും.
സ്ത്രീകളും കുട്ടികളും വ്യവസായവൽക്കരണവും
വ്യവസായവൽക്കരണത്തിന്റെ ഏറ്റവും വലിയ ദുഷ്യങ്ങളി ലൊന്നായിരുന്നു ബാലവേലയും സ്ത്രീചൂഷണവും. ഗ്രാമപ്രദേ ശങ്ങളിലെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾ വീട്ടിലും പാടത്തു മൊക്കെ പണിയെടുത്തിരുന്നു. മാതാപിതാക്കന്മാരുടെയോ ബന്ധുക്കളുടെയോ കർശന മേൽനോട്ടത്തിലാണ് അവർ ജോലി ചെയ്തിരുന്നത്. അതിനാൽ ജോലി അവർക്കൊരു ശിക്ഷയായി രുന്നില്ല. അതുപോലെ ഗ്രാമത്തിലെ സ്ത്രീകളും പാടത്ത് ജോലി ചെയ്തിരുന്നു. അവർ കന്നുകാലികളെ വളർത്തി, വിറക് ശേഖ രിച്ചു, വീടുകളിലിരുന്ന് തറികളിൽ നൂൽനൂറ്റു.
നഗരങ്ങളിലെ ഫാക്ടറികളിലും ഖനികളിലും സ്ത്രീകളേയും കുട്ടികളേയും പണിയെടുപ്പിച്ചിരുന്നു. ഇവിടത്തെ ജോലി ഗ്രാമങ്ങളിലേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഫാക്ടറികളിലും ഖനികളിലും കടുത്ത അച്ചടക്കത്തിൻ കീഴിൽ ദീർഘനേരം തുടർച്ചയായി അവർക്കു പണിയെടു ക്കേണ്ടിവന്നു.
എന്തെങ്കിലും പിഴവു സംഭവിച്ചാൽ പല രീതി യിലുള്ള കടുത്ത ശിക്ഷകൾ അവർക്കു നൽകിയിരുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും സമ്പാദ്യം കുറഞ്ഞ കൂലി മാത്രം ലഭിച്ചിരുന്ന കുടുംബനാഥന് അത്യാവശ്യമായിരുന്നു. യന്ത്രത്തിന്റെ ഉപയോഗം വ്യാപിച്ചപ്പോഴും കുറച്ചു തൊഴിലാ ളികളെ മാത്രം ആവശ്യമുള്ളപ്പോഴും സ്ത്രീകളേയും കുട്ടിക ളേയും ജോലിക്കു നിയമിക്കുന്നതിനാണ് വ്യവസായികൾ പരി ഗണന നൽകിയത്. കാരണം പുരുഷന്മാരേക്കാൾ കുറഞ്ഞ കൂലിയ്ക്ക് അവരെക്കൊണ്ട് പണിയെടുപ്പിക്കാം. മോശമായ ജോലി സാഹചര്യങ്ങൾക്കെതിരെ അവർ പ്രക്ഷോഭത്തിന് മുതിരുകയില്ല.
ലങ്കാഷെയറിലേയും യോർക്ക് ഷയറിലേയും പരുത്തിത്തുണി വ്യവസായങ്ങളിൽ സ്ത്രീകളേയും കുട്ടികളേയും ധാരാളമായി നിയമിച്ചിരുന്നു. പട്ട് നിർമ്മാണം, കസവ് നിർമ്മാണം തുന്നൽ എന്നീ വ്യവസായങ്ങളിൽ സ്ത്രീകളായിരുന്നു പ്രധാന തൊഴിലാ ളികൾ, ബിർമിംഗ് ഹാമിലെ ലോഹ വ്യവസായത്തിലും കുട്ടിക ളോടൊപ്പം അവർ പണിയെടുത്തിരുന്നു.
ബാലവേല അങ്ങേയറ്റം ക്രൂരമായിരുന്നു. സ്പിന്നിംഗ് ജെന്നിയെ പോലുള്ള യന്ത്രങ്ങൾ ചെറുശരീരവും ചുറുചുറുക്കാർന്ന വിര ലുകളുമുള്ള കുട്ടികളായ തൊഴിലാളികളെ കൊണ്ട് പ്രവർത്തി പ്പിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരുന്നത്.
ഇടതി ങ്ങിയ യന്ത്രങ്ങൾക്കിടയിലൂടെ നീങ്ങുവാൻ കുട്ടികളെ കൊണ്ട് മാത്രം സാധ്യമായിരുന്നതിനാലാണ് അവരെ തുണിമില്ലുകളിൽ നിയമിച്ചിരുന്നത്. ഞായറാഴ്ചകളിൽ യന്ത്രങ്ങൾ വൃത്തിയാക്കു ന്നതുൾപ്പെടെ മണിക്കുറുകളോളം നീണ്ട ജോലി അവർക്ക് ശുദ്ധ വായുവും, വിശ്രമവും നിഷേധിച്ചു. കുട്ടികളുടെ മുടി ത്തിൽ കുരുങ്ങിയും കൈകൾ ചതഞ്ഞരഞ്ഞും അപകടങ്ങൾ ഉണ്ടാവുന്നത് സാധാരണമായിരുന്നു. പണിയെടുത്ത് തളർന്നു റങ്ങി യന്ത്രങ്ങളിൽ വീണ് പലരും മരിക്കുകയും ചെയ്തിരുന്നു. കൽക്കരി ഖനികളിലെ ജോലിയും അപായകരമായിരുന്നു. മേൽപ്പുരകൾ തകർന്നു വീണോ സ്ഫോടനങ്ങളുണ്ടായോ അപ കടങ്ങൾ പതിവായിരുന്നു.
കൽക്കരി ഖനികളിലെ ഭൂഗർഭ പാ ങ്ങളിലേക്ക് കൽക്കരി വലിച്ചുകൊണ്ടുവരുന്നതിന് ഖനിയുടമകൾ കുട്ടികളെയാണ് ഉപയോഗിച്ചിരുന്നത്. മുതിർന്നവർക്ക് ചെന്നെ ഞാൻ പറ്റാത്തവിധം ഇടുങ്ങിയ പ്രവേശന പാതകളുള്ള അഗാ ധമായ കൽക്കരി മുഖങ്ങളിലെത്തുന്നതിനും കുട്ടികളെയാണ് ഉപ യോഗപ്പെടുത്തിയത്. ഖനികളിലൂടെ സഞ്ചരിച്ചിരുന്ന കൽക്കരി വാഗനുകളുടെ വാതിലുകൾ തുറക്കുന്നതിനും അടക്കുന്നതിനും അവർ നിയോഗിക്കപ്പെട്ടു. കനത്ത ഭാരമുള്ള കൽക്കരി ചുമടു കൾ ചുമലിലേറ്റി കൊണ്ടു പോകാനുള്ള ചുമട്ടുകാരായും കുട്ടി കൾ പണിയെടുത്തു.
ഭാവിയിൽ ഫാക്ടറി വേല ചെയ്യുന്നതി നുള്ള പരിശീലനമായും ഫാക്ടറി മാനേജർമാർ ബാലവേലയെ കണ്ടു. ഫാക്ടറി തൊഴിലാളികൾ പകുതിയോളം പേർ 10 വയ സ്സിനു മുമ്പും 28 ശതമാനം പേർ 14 വയസ്സിനു മുമ്പുമാണ് ജോലി ചെയ്യാനാരംഭിച്ചതെന്ന് ബ്രിട്ടീഷ് ഫാക്ടറി മേഖലകളിലെ തെളി വുകൾ വെളിപ്പെടുത്തുന്നു. ജോലി ചെയ്യുന്ന സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്വവും ആത്മാഭിമാനവും വർധിക്കുകയുണ്ടായി.
എന്നാൽ ജോലിസ്ഥലത്ത് സ്ത്രീകളനുഭവിച്ച അപമാനകര മായ വ്യവസ്ഥകൾ, ജനന സമയത്തോ ബാല്യത്തിലോ അവർക്കു നഷ്ടപ്പെട്ട കുട്ടികൾ, അവർ ജീവിക്കാൻ നിർബ ന്ധിതമായ വൃത്തികെട്ട നഗരചേരികൾ എന്നിവ അവരുടെ സാമ്പത്തിക സ്വാതന്ത്ര്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിറം കെടുത്തി.
Question 40.
മധ്യ – തെക്കേ അമേരിക്കയിലെ രാഷ്ട്രീയ സമ്പ്രദായങ്ങളെ കുറിച്ച് ഒരു ഉപവാസം തയ്യാറാക്കുക. സൂചകങ്ങൾ
- ആസ്ടെക്കുകൾ
- ഇൻകകൾ
- മായന്മാർ
Answer:
മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും അനേകം മഹ ത്തായ സംസ്കാരങ്ങൾ നിലനിന്നിരുന്നു. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് മധ്യ അമേരിക്കയിലെ ആസ്പെക് സംസ്കാരവും മായൻ സംസ്കാരവും, ദക്ഷിണ അമേരിക്കയിലെ ഇൻക സംസ്കാരവുമാണ്. അവ ഉയർന്ന രീതിയിൽ സുസംഘടിതമായ രാഷ്ട്രങ്ങളായിരുന്നു. ഈ നഗരവൽകൃത സംസ്കാരങ്ങൾക്ക് അടിത്തറയേകിയത് ചോളത്തിന്റെ (Corn) മിച്ചോല്പാദനമാണ്. ആക് മായൻ ഇൻക – സംസ്കാരങ്ങളിലെ നഗരങ്ങളിൽ പണികഴിപ്പിച്ചിരുന്ന കുറ്റൻ വാസ്തുശില്പങ്ങളുടെ അവശിഷ്ട ങ്ങൾ ഇപ്പോഴും സന്ദർശകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. momenzar (The Astecs)
മെക്സിക്കോ കേന്ദ്രമായി നിലനിന്നിരുന്ന സംസ്കാരമാണ് ആസ്പെക് സംസ്കാരം. 12-ാം നൂറ്റാണ്ടിൽ ആസ്റ്റെക്കുകൾ വട ക്കുനിന്ന് മെക്സിക്കോയിലെ മുഖ്യ താഴ്വാരത്തിലേയ്ക്ക് കുടി യേറിപ്പാർത്തു. അവിടെയുണ്ടായിരുന്ന വിവിധ ഗോത്രങ്ങളെ തോൽപ്പിച്ച് കൊണ്ട് വിപുലമായൊരു സാമ്രാജ്യം അവർ സ്ഥാപിച്ചു. പരാജിതരിൽ നിന്ന് അവർ കക്ഷവും ഈടാക്കി.
ആസ്റ്റെക് സമൂഹം ശ്രേണീബദ്ധമായിരുന്നു. സമൂഹത്തിൽ അനേകം വർഗ്ഗങ്ങൾ നിലനിന്നിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രഭുവർഗ്ഗം. പ്രഭുക്കന്മാർ, പുരോഹി തർ, ഉന്നത പദവിയിലുള്ള മറ്റു വിഭാഗങ്ങൾ എന്നിവർ പ്രഭു വർഗ്ഗത്തിൽ ഉൾപ്പെട്ടിരുന്നു.
പരമ്പരാഗതമായ പ്രഭുവർഗ്ഗം ഒരു ചെറിയ ന്യൂനപക്ഷമായി രുന്നു. ഗവൺമെന്റ്, സൈന്യം, പൗരോഹിത്യം എന്നിവയിലെ ഉന്നതമായ പദവികൾ അവരാണ് അലങ്കരിച്ചിരുന്നത്. പ്രഭു ക്കന്മാർ അവർക്കിടയിൽ നിന്ന് കേമനായ ഒരു നേതാവിനെ തെരഞ്ഞെടുക്കുകയും മരണംവരെ അയാൾ ഭരണം നട ത്തുകയും ചെയ്തു.
സൂര്യദേവന്റെ ഭൂമിയിലുള്ള പ്രതിനിധിയായാണ് രാജാവിനെ കണ ക്കാക്കിയിരുന്നത്. യോദ്ധാക്കൾ, പുരോഹിതർ എന്നിവരാണ് സമൂഹത്തിൽ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന വിഭാഗങ്ങൾ. വ്യാപാരികൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകിയിരുന്നു. കഴിവുള്ള കൈവേലക്കാർ, ഭിഷഗ്വരന്മാർ, ബുദ്ധിമാന്മാരായ അധ്യാപകർ എന്നിവരും ആദരി ക്കപ്പെട്ടിരുന്നു.
ഭൂമി പരിമിതമായതിനാൽ ആസ്പെക്കുകൾ അവയെ ഫലപുഷ്ടി പെടുത്താൻ ശ്രമിച്ചു. വലിയ ഈറ്റപായകൾ നെയ്തെടുത്ത് മണ്ണി ട്ടുമൂടി, സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് അവർ കൃത്രിമമായ ദ്വീപു കൾ’ (Chinampas) നിർമ്മിക്കുകയും ചെയ്തു. ഫലഭൂയിഷ്ഠമായ ഈ ദ്വീപുകൾക്കിടയിൽ അവർ കനാലുകൾ പണികഴിപ്പിച്ചു.
1325 – ൽ ആസ്റ്റെക്കുകൾ തടാകമദ്ധ്യത്തിൽ നോക്ടിലാൻ (Tenochtitlan) എന്ന തലസ്ഥാന നഗരം പണികഴിപ്പിച്ചു. അവിടെ കൊട്ടാരങ്ങളും പിരമിഡുകളും ഉയർന്നുവന്നു. അതിനാൽ അവരുടെ ക്ഷേത്രങ്ങൾ യുദ്ധദൈവങ്ങൾക്കും സൂര്യദേവനുമാണ് സമർപ്പിച്ചിരുന്നത്.
മായൻമാർ (The Mayas)
മെക്സിക്കോയിലെ മായൻ സംസ്കാരം 11-ഉം 14-ഉം നൂറ്റാണ്ടു കൾക്ക് മധ്യേയാണ് വികാസം പ്രാപിച്ചത്. എന്നാൽ 16-ാം നൂറ്റാ ണ്ടിൽ ആസ്റ്റെക്കുകളെക്കാൾ കുറഞ്ഞ രാഷ്ട്രീയ ശക്തി മാത്രമെ അവർക്കുണ്ടായിരുന്നുള്ളൂ. മായൻ സംസ്കാരത്തിന്റെ കേന്ദ്രബിന്ദു ചോളം കൃഷിയായിരുന്നു. ചോളം നടുമ്പോഴും വളരുമ്പോഴും വിളവെടുപ്പ് നടത്തുമ്പോഴും അതുമായി ബന്ധപ്പെട്ട് ധാരാളം മതപരമായ ആചാരങ്ങൾ ഉണ്ടാ യിരുന്നു.
കാർഷികരംഗത്ത് മിച്ചോല്പാദനം നടത്താൻ മായൻമാർക്കു കഴി ഞ്ഞു. ഇത് വാസ്തുവിദ്യയിൽ നിക്ഷേപം നടത്താനും ജ്യോതി ശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും വികസനത്തി നായി ഉപയോഗിക്കാനും ഭരണവർഗ്ഗത്തേയും പുരോഹിതരേയും, മുഖ്യന്മാരേയും സഹായിച്ചു.
എഴുത്തുവിദ്യ, വാസ്തുവിദ്യ, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മായന്മാർ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചിത്രലിപികളടങ്ങിയ ഒരു അക്ഷരമാല അവർ രൂപപ്പെടുത്തിയിട്ടുണ്ട്. അത് ഭാഗികമായി മാത്രമേ വായിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
പെറുവിലെ ഇൻകകൾ (The Incas of Peru)
തെക്കേ അമേരിക്കയിലെ തദ്ദേശീയ സംസ്കാരങ്ങളിൽ ഏറ്റവും വലുതും പരിഷ് കൃതവുമാണ് പെറുവിലെ ഇൻക്കളുടെ സംസ്കാരം. ഇൻകകൾ ‘ക്വാ’ (Quechua) വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ ഭാഷയും ക്വാ എന്ന പേരി ലാണ്. അറിയപ്പെട്ടിരുന്നത്. ‘ഇൻകാ’ എന്ന വാക്കിന്റെ അർത്ഥം രാജ്യം ഭരിക്കുന്ന ചക്രവർത്തി എന്നാണ്. ഇൻകാ രാജ്യത്തിന്റെ തലസ്ഥാനം ‘കുസ്കോ (Cuzco) എന്നു പേരായ ഒരു നഗരമാ യിരുന്നു. 12-ാം നൂറ്റാണ്ടിൽ ആദ്യത്തെ ഇൻക ചക്രവർത്തി യായ മാൻകോ കപ്പക് (Manco Capac) ആണ് അത് സ്ഥാപി ച്ചത്. സാമ്രാജ്യത്തിന്റെ വികസനം ആരംഭിച്ചത് ഒമ്പതാമത്തെ ഇൻകയുടെ കീഴിലാണ്. ഇൻക സാമ്രാജ്യം ഇക്വഡോർ മുതൽ ചിലി വരെ 3000 മൈലുകൾ വ്യാപിച്ചിരുന്നു.
. ഇൻക സാമ്രാജ്യം കേന്ദ്രീകൃതമായിരുന്നു. അധികാരത്തിന്റെ ഉറവിടം രാജാവായിരുന്നു.
. പുതിയതായി ആക്രമിച്ചു കീഴടക്കിയ ഗോത്രങ്ങളെ സാമാ ജ്യത്തിൽ ഫലപ്രദമായി ലയിപ്പിച്ചിരുന്നു. ഓരോ പ്രജയും രാജ സദസ്സിലെ ഭാഷയായ ‘ക്വാ’ സംസാരിക്കണമെന്ന് നിർബ സമുണ്ടായിരുന്നു. ഗോത്രഭരണം നിർവ്വഹിച്ചിരുന്നത് മുതിർന്നവരുടെ കൗൺസിലാണ്. ഗോത്രങ്ങൾ ഭരണാധികാ മിയോട് കൂറ് പുലർത്തിയിരുന്നു
. പ്രാദേശിക ഭരണാധികാരികൾ ചക്രവർത്തിയ്ക്ക് സൈനിക സഹായം നൽകിയിരുന്നു. ഈ സഹകരണത്തിന് അവർക്ക് തക്കതായ പ്രതിഫലം ലഭിച്ചു.
. ഇൻകാ സംസ്കാരത്തിന്റെ അടിത്തറ കൃഷിയായിരുന്നു. മണ്ണിന് ഫലപുഷ്ടി കുറവായതിനാൽ മലയുടെ ഭാഗങ്ങളിൽ അവർ തട്ടുകളുണ്ടാക്കുകയും ജലസേചന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു.
. ഇൻകകൾ വൻതോതിൽ കൃഷി ചെയ്തിരുന്നു. 1500 – ൽ ഇന്നുള്ളതിനേക്കാൾ കൂടുതൽ അവർ കൃഷി ചെയ്തിരുന്നു വെന്ന് കണക്കാക്കപ്പെടുന്നു. ചോളം, ഉരുളക്കിഴങ്ങ് തുടങ്ങി യവ അവർ കൃഷി ചെയ്തു.
. ഇൻകകളുടെ മറ്റൊരു പ്രധാന തൊഴിലായിരുന്നു കാലിവ ളർത്തൽ. ലാമ വർഗ്ഗത്തിൽപ്പെട്ട ആടുകളെ ഭക്ഷണത്തിനു വേണ്ടിയും, പണിയെടുപ്പിക്കാനുമായി അവർ വളർത്തിയി രുന്നു.