Plus One Sociology Question Paper June 2022 Malayalam Medium

Reviewing Kerala Syllabus Plus One Sociology Previous Year Question Papers and Answers June 2022 Malayalam Medium helps in understanding answer patterns.

Kerala Plus One Sociology Previous Year Question Paper June 2022 Malayalam Medium

Time: 21⁄2 Hours
Total Scores : 80

1 മുതൽ 9 വരെയുള്ള എല്ലാ ചോറ്റങ്ങൾക്കും ഉത്തരം എഴുതുക. 1 സ്കോർ വീതം. (9 × 1 = 9)

Question 1.
ഗവേഷണത്തിനായി ഒന്നിലധികം രീതികൾ ഉപയോഗിക്കുന്ന പ്രവ ണതയെ വിശേഷിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പദം ഏതാണ്?
a) സ്ഥൂലരീതി
b) ത്രികോണമാപനം
c) സൂക്ഷ്മരീതി
Answer:
(b) ത്രികോണമാപനം

Question 2.
മനുഷ്യനിർമ്മിതമായ പാരിസ്ഥിതിക ദുരന്തത്തിന് ഉദാഹരണം എഴുതുക.
Answer:
ഭോപ്പാൽ ദുരന്തം

Question 3.
താഴെ കൊടുത്തിരിക്കുന്നവരിൽ ‘ആദർശമാതൃക’ എന്ന അ ഷണരീതി നിർദ്ദേശിച്ചത് ആരാണ്?
a) കാറൽ മാർക്സ്
b) മാക്സ്വെൽ
c) എമിലി ദുർഖം
Answer:
(b) മാക്സ് വെബർ

Plus One Sociology Question Paper June 2022 Malayalam Medium

Question 4.
ഇന്ത്യയിലെ ഗോത്രവർഗ്ഗക്കാരെ പിന്നോക്ക ഹിന്ദുക്കൾ എന്ന് വിശേഷിപ്പിച്ചതാരാണ്?
a) ജി.എസ്.ഖുര
b) എ.ആർ ദേശായ്
c) എം.എൻ.ശ്രീനിവാസ്
Answer:
a) ജി.എസ്.ഖുര

Question 5.
സമൂഹശാസ്ത്ര സങ്കൽപ്പം എന്ന ആശയത്തിന്റെ ഉപജ്ഞാതാ വായ സമൂഹശാസ്ത്രജ്ഞന്റെ പേര് എഴുതുക.
Answer:
സി.ഡബ്ലിയു മിൽസ്

Question 6.
റെയിൽവെ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന യാത്രക്കാർ …………….. എന്ന സംഘത്തിന് ഉദാഹരണമാണ്.
a) പ്രാഥമിക സംഘം
b) അർധ സംഘം
c) സൂചിത സംഘം
Answer:
(b) അർധ സംഘം

Question 7.
നഗരപ്രദേശങ്ങളിലെ അയൽപക്കങ്ങൾ മതിലുകളും കവാട ങ്ങളും നിർമ്മിച്ചുകൊണ്ട് അവരുടെ ചുറ്റുപാടുകളിൽ നിന്ന്
വേർതിരിഞ്ഞു നിൽക്കുന്നതിനെ …………. എന്ന് പറയുന്നു.
a) കുലീനവൽകരണം
b) ബന്ധിത സമുദായം
c) നഗരവൽക്കരണം
Answer:
(b) ബന്ധിത സമുദായം

Question 8.
കൗമാരപ്രായത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനം ചെലു ത്തുന്ന ഗ്രൂപ്പ് ഏതാണ്?
a) കുടുംബം
b) സമപ്രായക്കാർ
c) സൂചിത ഗണം
Answer:
(b) സമപ്രായക്കാർ

Question 9.
മൊബൈൽ ഫോണിന്റെ റിങ്ങ്ടോൺ തിരിച്ചറിയുന്നത് …………… സംസ്കാരത്തിന് ഉദാഹരണമാണ്
a) ജ്ഞാനാത്മക സംസ്കാരം
b) ഭൗതിക സംസ്കാരം
c) നൈതിക സംസ്കാരം
Answer:
(a) ജ്ഞാനാത്മക സംസ്കാരം

10 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്കോർ വീതം. (4 × 2 = 8)

Question 10.
സാമാന്യബോധജ്ഞാനം എന്നാലെന്ത്?
Answer:
നിരവധി ബന്ധങ്ങളിലൂടെ അല്ലെങ്കിൽ സംശയാതീതമായ ബന്ധ ങ്ങളിലൂടെയുള്ള ഒരു സമുഹവൽക്കരണം സൃഷ്ടിക്കുന്നതിനെ യാണ് സാമാന്യബോധജ്ഞാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Question 11.
സാമൂഹികഘടനയെ നിർവചിക്കുക
Answer:
സാമൂഹികഘടന സൂചിപ്പിക്കുന്നത് വ്യക്തികൾ തമ്മിലുള്ള അല്ലെ ങ്കിൽ സംഘങ്ങൾ തമ്മിലുള്ള കൃത്വവും ആവർത്തിച്ചുള്ളതുമായ പരസ്പര ബന്ധത്തിന്റെ രീതികളാണ്.

Question 12.
പരിസ്ഥിതി വിജ്ഞാനം എന്നാലെന്ത്?
Answer:
മനുഷ്യൻ കൂടി പങ്കാളിയായിട്ടുള്ള ജൈവഭൗതിക വ്യവസ്ഥക ളുടെ ശംഖലനമാണ് പരിസ്ഥിതി വിജ്ഞാനം എന്നതുകൊണ്ട് ഉദ്ദേ ശിക്കുന്നത്.

Plus One Sociology Question Paper June 2022 Malayalam Medium

Question 13.
അന്യവൽക്കരണം എന്ന ആശയം വിവരിക്കുക.
Answer:
തൊഴിലാളികൾക്ക് തൊഴിലിലുള്ള സംതൃപ്തിയും ഉല്പന്നങ്ങളുടെ മേലുള്ള നിയന്ത്രണവും നഷ്ടമാകുന്നു. അതായത്, സ്വന്തം തൊഴിലിനു മേലുള്ള നിയന്ത്രണവും അദ്ധ്വാന ഫലത്തിന്റെ മേലുള്ള നിയന്ത്രണവും അവർക്ക് നഷ്ടപ്പെടുന്നു. ഇങ്ങനെ സ്വജീവിതം അന്യാധീനപ്പെട്ടു പോകുന്ന അവസ്ഥയെ മാർക്സ് ‘അന്യവൽക്കരണം’ എന്നു വിളിക്കുന്നു.

Question 14.
2 വിവാഹനിയമങ്ങളെ പട്ടികപ്പെടുത്തുക.
Answer:
സ്വവിവാഹം, അന്യഗണവിവാഹം

Question 15.
വംശീയ കേന്ദ്രാനുഖത നിർവചിക്കുക.
Answer:
നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ മറ്റു സംസ്കാരങ്ങളിൽ നിന്നുള്ള ജനങ്ങളുടെ വിശ്വാസങ്ങളും പെരുമാറ്റങ്ങളും വില തിരുത്താൻ ഉപയോഗിക്കുന്ന ഒരു സംഭവമാണ് വംശീയ കേന്ദ്രാ മുഞ്ഞ എന്നുപറയുന്നത്.

Question 16.
സംസ്കാരത്തെ നിർവചിക്കുക.
Answer:
ഒരു വസ്തുനിഷ്ഠ യാഥാർത്ഥ്വത്തിന് അർത്ഥം ചേർക്കുന്ന ഒരു മാർഗ്ഗമാണ് സംസ്കാരം

17 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം. (2 × 3 = 6)

Question 17.
സാമൂഹ്യശാസ്ത്ര വിഷയത്തിന്റെ വ്യാപ്തി പട്ടികപ്പെടുത്തുക.
Answer:
വ്യക്തികളെക്കുറിച്ച് പഠിക്കുന്നു, തൊഴിലുകളെക്കുറിച്ച് പഠിക്കു ന്നു, വർഗ്ഗസംഘങ്ങളെക്കുറിച്ച് പഠിക്കുന്നു. തൊഴിൽ നിയമങ്ങ ളെക്കുറിച്ച് പഠിക്കുന്നു. യുവത്വത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് സമ കാലിക ലോകത്തെക്കുറിച്ച് പഠിക്കുന്നു എന്നിവയെല്ലാമാണ് സമൂഹശാസ്ത്ര വിഷയത്തിന്റെ വ്യാപ്തി എന്നു പറയുന്നത്.

Question 18.
സാമൂഹിക ഗവേഷണത്തിലെ സർവേദിതിയെ കുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
സമൂഹശാസ്ത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന ഗവേഷണ രീതി യാണ് സർവ്വേ. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ തരത്തിലുള്ള സന്ദർഭങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നു. സമു ഹശാസ്ത്രത്തിന് പുറത്തും സർവ്വേ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ അക്കാദമിക് അല്ലാത്ത കാര്യങ്ങൾക്കും സർവ്വേ ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലങ്ങൾ പ്രവചിക്കുന്നതിനും, ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള വിപ് ണന തന്ത്രങ്ങൾ രൂപീകരിക്കുന്നതിനും, വിവിധ വിഷയങ്ങളി ലൂടെ പൊതുജനാഭിപ്രായം പുറത്തു കൊണ്ടുവരുന്നതിനും ഇത് ഉപയോഗിക്കപ്പെടുന്നു.

സർവ്വേ പൊതുവായ ഒരു അവലോകനം നൽകുന്നു. തെര ഞെഞ്ഞെടുത്ത ഒരു സംഘം ജനങ്ങളിൽ നിന്ന് ശേഖരിച്ച വിവര ത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തെക്കുറിച്ച് സമഗ്രമാ യൊരു കാഴ്ചപ്പാട് സർവ്വേയിലൂടെ ലഭ്യമാകുന്നു.

വിവര ശേഖരണത്തിനായി തെരഞ്ഞെടുക്കുന്ന ജനങ്ങളെ ‘പ്രതികർത്താക്കൾ’ (respondents) എന്നു പറയുന്നു. ഗവേ ഷകരുടെ ചോദ്യങ്ങളോട് അവർ പ്രതികരിക്കുന്നു. ഇനി സാമ്പിൾ സർവ്വേ എന്താണെന്ന് നോക്കാം. സാമ്പിൾ സർവ്വേ യിൽ ഗവേഷകൻ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ നിന്ന് മാത്ര മാണ് വിവരങ്ങൾ ശേഖരിക്കുന്നത്. പഠനവിധേയമാക്കുന്ന മൊത്തം ഗ്രൂപ്പിനെ സമഷ്ടി അഥവാ ജനസംഖ്യ എന്നു പറയു ന്നു. പഠനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ മൊത്തം സമഷ്ടിയെ പ്രതിനിധീകരിക്കുന്നു. ഇങ്ങനെ മൊത്തത്തെ പ്രതി നിധീകരിക്കുന്ന ഗ്രൂപ്പിനെയാണ് സാമ്പിൾ എന്നുപറയുന്നത്. സാമ്പിൾ സർവ്വേയുടെ ഫലമുപയോഗിച്ച് സാമാന്യവൽക്കരണം നടത്താൻ സാധിക്കുന്നു.

സർവ്വേയ്ക്ക് മറ്റു ഗവേഷണരീതികളെ അപേക്ഷിച്ച് ഒരു പ്രധാന മെച്ചമുണ്ട്. ജനസംഖ്യയിലെ ഒരു ചെറിയ വിഭാഗത്തെ മാത്രം പഠിച്ചുകൊണ്ട്, അവയിലൂടെ ലഭ്യമാകുന്ന നിഗമനങ്ങളെ വലിയ സമഷ്ടിയിലേക്ക് (ജനസംഖ്യ) സാമാന്യവൽക്കരിക്കാൻ സർവ്വേ സൗകര്യമൊരുക്കുന്നു.

അങ്ങനെ ചുരുങ്ങിയ സമയംകൊണ്ട്, കുറഞ്ഞ അദ്ധ്വാന ത്തിലും ചെലവിലും വലിയ സമഷ്ടിയെക്കുറിച്ച് പഠിക്കാൻ സർവ്വേയെ കൊണ്ട് സാധിക്കുന്നു. അതുകൊണ്ടാണ് സാമു ഹശാസ്ത്രങ്ങളിലും മറ്റു മേഖലകളിലും സർവ്വേ രീതി പ്രസി ദ്ധമായത്.
സർവ്വേ വ്യാപകമായ കവറേജ് നൽകുന്നുണ്ടെങ്കിലും അവ ആഴ ത്തിലുള്ളതല്ല.

പ്രതികർത്താക്കളിൽ നിന്ന് ആഴത്തിലുള്ള വിവര ങ്ങൾ ലഭിക്കാൻ സാധാരണ നിലയിൽ സാധ്യതയില്ല. പ്രതികർത്താ ക്കളുടെ എണ്ണം കൂടുതലായതിനാൽ ഓരോരുത്തരുമായി ചെല വഴിക്കാനുള്ള സമയം പരിമിതമായിരിക്കും. കൂടാതെ സർവ്വ യുടെ ചോദ്യാവലി പ്രതികർത്താക്കളിലെക്കെത്തിക്കുന്നത് അനേകം അന്വേഷകരാണ്. അതിനാൽ സങ്കീർണ്ണമായ ചോദ്യ ങ്ങളും വിശദമായ കൃത്യത ആവശ്യമുള്ള ചോദ്യങ്ങളും പ്രതികരി ക്കുന്നവരോട് ഒരേ രീതിയിൽ ചോദിക്കണമെന്നില്ല.

ചോദ്യങ്ങൾ ചോദിക്കുന്നതിലും ഉത്തരങ്ങൾ രേഖപ്പെടുത്തുന്നതിലും ഉണ്ടാ കുന്ന വ്യത്യാസങ്ങൾ സർവ്വേയിൽ തെറ്റുകൾ കടന്നുകൂടുന്നതിന് കാരണമാകുന്നു. അതിനാൽ സർവ്വേയ്ക്ക് ആവശ്യമായ ചോദ്യാ വലി വളരെ ശ്രദ്ധാപൂർവ്വം തയ്യാറാകണം. ചോദ്യാവലി കൈകാര്യം ചെയ്യുന്നത് ഗവേഷകരല്ലാത്ത വ്യക്തികളായതിനാൽ അത് ഉപ യോഗിക്കുന്ന സമയത്ത് തിരുത്തലുകളോ ഭേദഗതികളോ നടത്താ നുള്ള സാധ്യത കുറവാണ്.
അന്വേഷകനും പ്രതികർത്താക്കളും തമ്മിൽ ദീർഘകാല ബന്ധം നിലനിൽക്കുന്നില്ല. അതിനാൽ അവർക്കിടയിൽ പരിചിതത്വമോ വിശ്വാസമോ ഉണ്ടായിരിക്കുകയില്ല.

സർവ്വേയിൽ ചോദിക്കുന്ന ചോദ്യങ്ങൾ അപരിചിതർ തമ്മിൽ ചോദി ക്കാവുന്നതും ഉത്തരം പറയാവുന്നതുമായ തരത്തിലുള്ളവയാ യിരിക്കണം. വ്യക്തിപരവും പ്രകോപനപരവുമായ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. അങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചാൽ പ്രതികരിക്കു ന്നവർ സത്യസന്ധമായ ഉത്തരങ്ങൾ നൽകില്ല. പകരം അവർക്ക് സുരക്ഷിതമെന്ന് തോന്നുന്ന ഉത്തരങ്ങൾ നൽകുകയും ചെയ്യും. ആ തരത്തിലുള്ള പ്രശ്നങ്ങളെ സാമ്പിളേതര പിശകുകൾ (Non sampling errors എന്നു പറയുന്നു. സാമ്പിളിങ്ങ് പ്രക്രിയ മുല മല്ല ഈ തെറ്റുകൾ സംഭവിക്കുന്നത്. ഗവേഷണത്തിന്റെ രൂപക ല്പനയിലും നടപ്പാക്കുന്ന രീതിയിലുമുള്ള പിശകുകളും പോരാ യ്മകളുമാണ് ഇതിന് കാരണമാകുന്നത്.

Question 19.
വിശേഷാവകാശമുള്ള വിഭാഗങ്ങൾ അനുഭവിക്കുന്ന 3 തരത്തി ലുള്ള നേട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:
1) ജീവിതാവസരങ്ങൾ ജീവിതത്തിന്റെ ഗുണമേന്മ വർദ്ധി പിക്കുന്ന ഭൗതിക നേട്ടങ്ങളെയാണ് ജീവിതാവസരങ്ങൾ എന്നു പറയുന്നത്. സമ്പത്ത്, വരുമാനം എന്നീ സാമ്പത്തിക നേട്ടങ്ങളും ആരോഗ്യം, തൊഴിൽ, സുരക്ഷ, വിനോദമാർഗ്ഗം എന്നീ നേട്ടങ്ങളും അതിൽ ഉൾപ്പെടുന്നു.

2) സാമൂഹ്യ പദവി: വിശേഷാവകാശങ്ങളുള്ളവർക്ക് സമൂഹ ത്തിലെ മറ്റു അംഗങ്ങളുടെ കണ്ണിൽ ഉന്നതമായ പദവിയോ സ്ഥാനമോ ഉണ്ടായിരിക്കും.

3) രാഷ്ട്രീയ സ്വാധീനം : മറ്റു ഗ്രൂപ്പുകളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും, തീരുമാനമെടുക്കുന്നതിനെ സ്വാധീനി ക്കാനും, തീരുമാനങ്ങളിൽ നിന്ന് നേട്ടങ്ങളുണ്ടാക്കാനും ഉള്ള കഴിവാണ് രാഷ്ട്രീയ സ്വാധീനം,

Question 20.
എ ആർ ദേശായി നിർദ്ദേശിച്ച ക്ഷേമരാഷ്ട്രത്തിന്റെ ഏതെങ്കിലും 3 സവിശേഷതകൾ എഴുതുക.
Answer:
ദേശായിയുടെ വീക്ഷണത്തിൽ ക്ഷേമരാഷ്ട്രത്തിന് തനതായ ചില സവിശേഷതകളുണ്ട്. അവ താഴെ പറയുന്നവയാണ്.

1) ക്ഷേമരാഷ്ട്രം ഒരു ക്രിയാത്മക രാഷ്ട്രമാണ്. അത് ലെസ് ഫെയർ സിദ്ധാന്തം വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇടപെടാതിരിക്കൽ നയത്തിന് ഊന്നൽ നൽകുന്ന ലെയർ സിദ്ധാന്തം ക്രമസമാ ധാനം നിലനിർത്തുന്നതിന് രാഷ്ട്രത്തിന്റെ കുറഞ്ഞ ഇടപെ ടൽ മാത്രമെ ആവശ്യമുള്ളുവെന്ന് വാദിക്കുന്നു. എന്നാൽ ക്ഷേമരാഷ്ട്രം ഇടപെടുന്നൊരു രാഷ്ട്രമാണ്. സമൂഹനന്മ യ്ക്കുവേണ്ടി സാമൂഹ്യനയങ്ങൾ രൂപകല്പന ചെയ്യാനും നട പിലാക്കാനും ഗണ്യമായ അധികാരങ്ങൾ അത് ഉപയോഗപ്പെ ടുത്തുന്നു.

2) ക്ഷേമരാഷ്ട്രം ഒരു ജനാധിപത്യ രാഷ്ട്രമാണ്. ക്ഷേമരാഷ്ട്ര ത്തിന്റെ ആവിർഭാവത്തിന് ജനാധിപത്യം ഒഴിച്ചുകൂടാനാവാത്ത ഒരുപാധിയാണ്. ഔപചാരികമായ ജനാധിപത്യ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് ബഹുകക്ഷി തെരെഞ്ഞെടുപ്പുകൾ, ക്ഷേമരാ ഷ്ട്രത്തിന്റെ അടിസ്ഥാന സവിശേഷതയാണ്. അതുകൊ ണ്ടാണ് ലിബറൽ ചിന്തകന്മാർ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെ ക്ഷേമ രാഷ്ട്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടു

3) ക്ഷേമരാഷ്ട്രത്തിൽ മിശ്രസമ്പദ്വ്യവസ്ഥ ഉണ്ട്. സ്വകാര്യ മുത ലാളിത്ത സംരംഭങ്ങളും പൊതുമേഖലാ സംരംഭങ്ങളും ഒരു മിച്ച് നിൽക്കുന്ന സമ്പദ്വ്യവസ്ഥയാണ് മിശ്ര സമ്പദ്വ്യവസ്ഥ. ഒരു ക്ഷേമരാഷ്ട്രം മുതലാളിത്ത വിപണിയെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കില്ല. അതുപോലെ വ്യവസായത്തിലും മറ്റു മേഖലകളിലുമുള്ള പൊതുനിക്ഷേപത്തെ തടയു കയുമില്ല. അടിസ്ഥാന വസ്തുക്കൾ, സാമൂഹ്യ അന്തർഘടന (infrastructure) എന്നിവയിൽ പൊതുമേഖല ശ്രദ്ധ കേന്ദ്രീ കരിക്കുന്നു. ഉപഭോഗ വസ്തുക്കളുടെ രംഗത്ത് സ്വകാര്യ വ്യവസായവും ആധിപത്യം പുലർത്തുന്നു.

21 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം (2 × 4 = 8)

Question 21.
ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ളവയിൽ നിന്നും അനുയോജ്യമായവ തിരഞ്ഞെടുത്ത് താഴെകൊടുത്തിട്ടുള്ള കോളങ്ങൾ പൂർത്തിയാ
ക്കുക.
(മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുക, ഇന്റർനെറ്റ് ചാറ്റിങ്ങ്, രാഷ്ട്രീയ നേതാവിന്റെ കാർട്ടൂൺ തിരിച്ചറിയുക, അരിപ്പൊടി ‘കൊണ്ട് കോലം വരക്കുക)
Answer:

ജ്ഞാനാക സംസ്കാരം നൈതിക സംസ്കാരം ഭൗതിക സംസ്കാരം
രാഷ്ട്രീയ നേതാ വിന്റെ കാർട്ടൂൺ തിരിച്ചറിയുക മരണാനന്തര ചടങ്ങുകൾ ഇന്റർനെറ്റ് ചാറ്റിങ്ങ്
• അരിപ്പൊടി കൊണ്ട് കോലം വരയ്ക്കുക.

Question 22.
പങ്കാളിത്ത നിരീക്ഷണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിശ ദീകരിക്കുക.
Answer:
a) ഗവേഷകനും പ്രതികർത്താവും തമ്മിൽ നടത്തുന്ന മുഖാ മുഖ സംഭാഷണമാണ് അഭിമുഖം. പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വ്യക്തി മറ്റൊരാളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന മാർഗ്ഗ മാണ് ഇത്. സാഹിത്യപരമായി അഭിമുഖം എന്നത് രണ്ടുപേർ തമ്മി ലുള്ള പരസ്പര വീക്ഷണമാണ്. ഒരു ലക്ഷത്തോടു കൂടിയ സംഭാ ഷണമെന്നും ഇതു പറയപ്പെടുന്നു. അഭിമുഖത്തെ ക്രമപ്പെടുത്തിയതെന്നും അല്ലാത്തതെന്നും രണ്ടായി തിരിക്കാം. ക്രമപ്പെടുത്തിയ അഭിമുഖത്തിൽ ചോദ്യ ങ്ങളും അവയുടെ ക്രമവും എപ്പോഴും ഒന്നുരുന്നെയായിരി ക്കും. പകരമായി ചോദിക്കേണ്ട നിശ്ചിത ചോദ്യങ്ങളും ഇത്തരം അഭിമുഖങ്ങളിൽ ഉപയോഗിക്കുന്നു. ക്രമപ്പെടുത്താത്ത അഭിമു ഖങ്ങൾക്ക് അനൗപചാരികമായ സംഭാഷണങ്ങളോടാണ് കുടു തൽ സാമ്യം. ഇവിടെ, അഭിമുഖം നടത്തുന്ന വ്യക്തിക്ക് ചോ ങ്ങൾ രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.

b) സമൂഹശാസ്ത്രത്തിലും സാമൂഹിക നരവംശശാസ്ത്രത്തിലും വളരെ പ്രചാരത്തിലുള്ള ഒരു രീതിയാണ് പങ്കാളിത്ത നിര് ക്ഷണം. സമൂഹശാസ്ത്രജ്ഞർ പഠന വിധേയമാക്കുന്ന സംഘത്തിലോ സമുദായത്തിലോ താമസിച്ച് സമൂഹം, സംസ്ക്കാരം, ജനത എന്നിവയെക്കുറിച്ച് നേരിട്ടു പഠിക്കുന്ന രീതിയാണിത് പങ്കാളിത്ത നിരീക്ഷണം മറ്റു ഗവേഷണ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഗവേഷണ വിഷയങ്ങളുമായി ദീർഘകാലത്തെ പരസ്പര പ്രവർത്തനം ഇതിന്റെ ഫീൽഡ് വർക്കിൽ ഉൾപ്പെടുന്നു.

സമൂഹശാസ്ത്രജ്ഞർ അല്ലെങ്കിൽ സാമൂഹിക നരവംശശാ സ്ത്രജ്ഞർ പഠനവിധേയമാക്കുന്ന ജനങ്ങളുടെ കൂടെ അവ രിലൊരാളായി മാസങ്ങളോളം സാധാരണയായി ഒരു കൊല്ലമോ ചിലപ്പോൾ അതിൽ കൂടുതലോ താമസിച്ച് കൊണ്ടാണ് പഠനം നടത്തുന്നത്. തദ്ദേശീയനല്ലാത്ത, ‘അന്വനായ സമുഹശാസ്ത്രജ്ഞർ തദ്ദേ ശവാസികളുടെ സംസ്കാരവുമായി ഇഴുകിചേരുന്നു. ഇതി നായി അവരുടെ ഭാഷ പഠിക്കുകയും അവരുടെ ദൈനം ദിന ജീവിതത്തിൽ പങ്കാളിയാവുകയും ചെയ്യുന്നു.

ഇതുവഴി അവരുടെ പ്രകടനവും അന്തർലീനവുമായ അറിവുകളും വൈദഗ്ധ്യങ്ങളും സമാഹരിക്കുകയും ചെയ്യുന്നു. പങ്കാളിത്ത നിരീക്ഷണമെന്ന ഫീൽഡ് വർക്കിന്റെ മൊത്തത്തി ലുള്ള ലക്ഷ്യം പഠനവിധേയമാക്കുന്ന സമുദായത്തിന്റെ ‘സമ്പൂർണ്ണ ജീവിതരീതി പഠിക്കുക എന്നതാണ്. ഒരു കുഞ്ഞ് ലോകത്തെക്കുറിച്ച് പഠിക്കുന്നതുപോലെ സമൂഹശാസ്ത്ര ജ്ഞന്മാരും സാമൂഹിക നരവംശശാസ്ത്രജ്ഞന്മാരും അവർ തെരഞ്ഞെടുത്ത സമുദായങ്ങളെക്കുറിച്ച് പഠിക്കുന്നു. പങ്കാളിത്ത നിരീക്ഷണത്തെ പലപ്പോഴും ‘ഫീൽഡ് വർക്ക് എന്നു വിളിക്കാറുണ്ട്.

പ്രകൃതിശാസ്ത്രങ്ങളായ സസ്വശാസ്ത്രം, ജന്തുശാസ്ത്രം, ഭൂഗർഭശാസ്ത്രം എന്നിവയിൽ നിന്നാണ് ഫീൽഡ് വർക്ക് എന്ന പദം ഉത്ഭവിച്ചത്. ഈ വിഷയങ്ങളിലെ ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലകളിൽ മാത്രമല്ല പ്രവർത്തി ക്കുന്നത്. അവർ പരീക്ഷണശാലകൾ വിട്ട് ഫീൽഡിലേക്ക് പോവുകയും തങ്ങളുടെ വിഷയങ്ങളെക്കുറിച്ച് പാറകൾ, പ്രാണികൾ, സസ്യങ്ങൾ എന്നിവ) പഠിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ‘ഫീൽഡ് വർക്ക്’ എന്നുപേരുണ്ടായത്.

1) ഫീൽഡ് വർക്കിന് ദീർഘകാലം ആവശ്യമാണ്. മാത്രമല്ല എല്ലാ ജോലിയും ഗവേഷകൻ തനിച്ച് ചെയ്യേണ്ടിവരുന്നു. സ്വാഭാവികമായും ലോകത്തിന്റെ ചെറിയൊരംശം മാത്രമേ ഫീൽഡ് വർക്കിന് ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ. ചെറിയൊരു ഗ്രാമം അല്ലെങ്കിൽ ചെറിയൊരു സമുദായം മാത്രമെ അതിന്റെ പരിധിയിൽ ഒതുങ്ങുകയുള്ളൂ.

2) ഒരു ചെറിയ ഗ്രാമത്തിലോ സമുദായത്തിലോ ഫീൽഡ് വർക്ക് കാലത്ത് നിരീക്ഷിച്ച കാര്യങ്ങൾ വിശാലമായ ഗ്രാമ ങ്ങൾക്കോ, പ്രദേശങ്ങൾക്കോ, സമുദായങ്ങൾക്കോ ബാധകമാകണമെന്നില്ല. ഇതാണ് ഫീൽഡ് വർക്കിന്റെ ഏറ്റവും വലിയ ന്യൂനത.

3) ഫീൽഡ് വർക്കിലൂടെ ലഭിക്കുന്നത് ഗവേഷകന്റെ വീക്ഷ ണമാണോ അതോ പഠനവിധേയമാകുന്ന ജനങ്ങളുടെ വീക്ഷണമാണോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. പാ നവിധേയമാകുന്ന ജനങ്ങളുടെ അഭിപ്രായങ്ങളാണ് ഗവേ ഷകൻ പ്രതിനിധീകരിക്കേണ്ടത്. എന്നാൽ പലപ്പോഴും ഇത് സംഭവിക്കാറില്ല. എഴുതാനായി എന്തു തെരഞ്ഞ ടുക്കണമെന്നും വായനക്കാരുടെ മുമ്പിൽ എന്ത് അവ തരിപ്പിക്കണമെന്നും തീരുമാനിക്കുന്നത് ഗവേഷകനാണ്. സ്വാഭാവികമായും തെറ്റുകൾ സംഭവിക്കാം. ഗവേഷകന്റെ മുൻവിധികളും ചായ്വുകളും അതിൽ കടന്നു കയറി യേക്കാം. ഈ അപകടം എല്ലാ ഗവേഷണരീതിയിലും നിലനിൽക്കുന്നുണ്ട്.

4) ഫീൽഡ് വർക്കിന്റെ അടിസ്ഥാനം ഏക പക്ഷി (one-sided relationship) ഒരു പ്രധാന ന്യൂനതയാണ്. ഇതിന്റെ പേരിലാണ് ഫീൽഡ് വർക്ക് രീതി പൊതുവെ വിമർശിക്കപ്പെടുന്നത്. ഫീൽഡ് വർക്കിൽ നരവംശശാസ്ത്രജ്ഞൻ സമൂഹശാസ്ത്രജ്ഞൻ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ അവതരിപ്പിക്കു കയും ‘ജനങ്ങൾക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നു. ഇവിടെ ജനങ്ങൾക്ക് ഒന്നും ചെയ്യാനില്ല.

Plus One Sociology Question Paper June 2022 Malayalam Medium

Question 23.
സമൂഹശാസ്ത്രത്തിലെ സാമൂഹിക പ്രക്രിയകളെ മനസ്സിലാക്കു ന്നതിനുള്ള 2 മാർഗ്ഗങ്ങൾ എന്ന നിലയിൽ സഹകരണം, മത്സരം എന്നിവയെക്കുറിച്ച് വിവരിക്കുക.
Answer:
മത്സരം സാർവ്വത്രികവും സ്വാഭാവികവുമായ ഒരു പ്രക്രിയ എന്ന നിലയിലാണ് പൊതുവെ ചർച്ചചെയ്യപ്പെടാറുള്ളത്. എന്നാൽ സമൂഹശാസ്ത്രത്തിൽ മത്സരം എന്ന ആശയത്തോടുള്ള സമീപനം തികച്ചും വ്യത്യസ്തമാണ്. മത്സരം ഒരു സാമൂഹ്യയാഥാർത്ഥ്യം എന്ന നിലയിൽ ഉയർന്നുവന്നതും സമൂഹത്തിൽ പ്രബലമായി തിർന്നതും ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിലാണ്. സമകാലിക ഘട്ടത്തിൽ മത്സരം പ്രബലമായൊരു ആശയമാണ്. മത്സര മാർഗ്ഗനിർദ്ദേശക ശക്തിയില്ലാത്ത ഒരു സമൂഹവും ഇക്കാലത്ത് നിലനിൽക്കുന്നില്ല.

മത്സരത്തെ വിശദീകരിക്കേണ്ടത് സമൂഹശാസ്ത്രപരമായാണ്, അല്ലാതെ പ്രകൃതിയിലെ ഒരു പ്രതിഭാസമായല്ല. ഈ വസ്തുത അടിവരയിടുന്ന ഒരു അനുഭവകഥ ആഫ്രിക്കയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുള്ള വിദ്യാലയത്തിലെ അദ്ധ്യാപിക വിവരിക്കുകയുണ്ടായി. ഒരു ഓട്ടമത്സരത്തിൽ വിജയിക്കുന്ന വർക്ക് ഒരു ചോക്ലേറ്റ് സമ്മാനമായി കൊടുത്താൽ കുട്ടികൾക്ക സന്തോഷമായിരിക്കുമെന്ന് അദ്ധ്യാപിക കരുതി. എന്നാൽ അദ്ധ്യാപികയുടെ നിർദ്ദേശം കുട്ടികളിൽ യാതൊരു താല്പര്യവും ഉണർത്തിയില്ല. പകരം അവരിലത് ഉൽക്കണ്ഠയും അസ്വ സ്ഥതയും സൃഷ്ടിച്ചു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ

‘വിജയികളും’ ‘പരാജിതരുമുള്ള ഒരു കളിയോട് തങ്ങൾക്കുള്ള അനിഷ്ടം അവർ പ്രകടിപ്പിച്ചു. കളി അവർക്ക് സഹകരണവും കൂട്ടായ്മയുമുള്ള ഒരു വിനോദമായിരുന്നു. അല്ലാതെ കുറച്ചു പേർക്ക് പാരിതോഷികം ലഭിക്കുകയും മറ്റുള്ളവർ ഒഴിവാക്കു പെടുകയും ചെയ്യുന്ന ഒരു മത്സരമായിരുന്നില്ല.

സമകാലിക ലോകത്തിൽ മത്സരം പ്രബലമായൊരു പ്രവൃത്തിയാണ്. ആധുനിക സമൂഹങ്ങളിൽ വ്യക്തിവാദത്തിന്റെയും മത്സരത്തിന്റേയും വളർച്ച ദുർഖയും മാർക്സും ചുണ്ടികാണിക്കുന്നുണ്ട്. ആധുനിക മുതലാളിത്ത സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ രണ്ടു ആശയങ്ങളും വികാസം പ്രാപിച്ചത്.

10 മുതൽ 16 വരെയുള്ള ചോരങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്കോർ വീതം (3 × 5 = 15)

Question 24.
(a) എന്താണ് സാമൂഹിക നിയന്ത്രണം?
(b) വിവിധതരം സാമൂഹിക നിയന്ത്രണ രീതികളെ കുറിച്ച് വിവ രിക്കുക.
Answer:
സമൂഹശാസ്ത്രത്തിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒരു സങ്കൽപമാണ് സാമൂഹിക നിയന്ത്രണം. മർക്കടമുഷ്ടിക്കാതെ അല്ലെങ്കിൽ നിയന്ത്രിക്കാനാകാത്ത അംഗങ്ങളെ ശരിയായ മാർഗ്ഗ ത്തിലേക്കു കൊണ്ടുവരുന്നതിന് സമൂഹം ഉപയോഗിക്കുന്ന വ്യത്യസ്ത മാർഗ്ഗങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. സങ്കൽപങ്ങളുടെ അർത്ഥത്തെക്കുറിച്ച് സമൂഹശാസ്ത്രം വച്ചു പുലർത്തുന്ന വ്യത്യസ്ത വീക്ഷണങ്ങളും സംവാദങ്ങളും നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ. നിർവ്വഹണവാദികളായ (Functionist) സമൂഹശാസ്ത്രജ്ഞന്മാർ സമൂഹത്തെ തികച്ചും സൗഹാർദ്ദപര മായ ഒന്നായാണ് കണ്ടത്. എന്നാൽ സംഘട്ടന വാദികളായ സൈദ്ധാന്തികർ (Conflict theorists) സമൂഹത്തെ അസ ത്വവും അനീതിയും ചൂഷണവും നിറഞ്ഞ ഒന്നായി വിലയിരു ത്തി. ചില സമൂഹശാസ്ത്രജ്ഞന്മാർ വ്യക്തിയ്ക്കും സമൂഹത്തി നുമാണ് കൂടുതൽ ഊന്നൽ നൽകിയത്. എന്നാൽ മറ്റുള്ളവരാ കുട്ടെ വർഗ്ഗങ്ങൾ, വംശങ്ങൾ, ജാതികൾ തുടങ്ങിയ കൂട്ടായ് കൾക്കാണ് പ്രാധാന്യം നൽകിയത്.

നിർവ്വഹണവാദികളുടെ വീക്ഷണത്തിൽ സാമൂഹിക നിയന്ത്രണം സൂചിപ്പിക്കുന്നത് താഴെ പറയുന്ന രണ്ടു കാര്യങ്ങളാണ്.
1) വ്യക്തികളുടെയും സംഘത്തിന്റെയും പെരുമാറ്റത്തെ നിയന്ത്രി ക്കുന്നതിനുള്ള ബലപ്രയോഗത്തെ അതു സൂചിപ്പിക്കുന്നു.
2) സമൂഹത്തിൽ ചിട്ടയും ക്രമവും നിലനിർത്തുന്നതിനുള്ള മൂല്യ ങ്ങളും മാതൃകകളും നടപ്പിലാക്കുന്നതിനെയും അതു സൂചി ഷിക്കുന്നു.

വ്യക്തികളുടെയും സംഘങ്ങളുടെയും പെരുമാറ്റത്തിലുള്ള വ്യതി യാനങ്ങളെ നിയന്ത്രിക്കുക, വ്യക്തികൾക്കിടയിലെയും സംഘ ങ്ങൾക്കിടയിലെയും സംഘർഷങ്ങളും സംഘട്ടനങ്ങളും ശമിപ്പി ച്ചുകൊണ്ട് സാമൂഹിക ക്രമവും സാമൂഹിക കെട്ടുറപ്പും നില നിർത്തുക എന്നതാണ് സാമൂഹിക നിയന്ത്രണത്തിന്റെ ലക്ഷ്യമെന്ന് നിർവ്വഹണവാദികൾ ഇവിടെ വ്യക്തമാക്കുന്നു. ഇങ്ങനെ സമു ഹത്തിന്റെ സുസ്ഥിരതയ്ക്ക് സാമൂഹിക നിയന്ത്രണം ആവശ്യമാ ണെന്ന് അവർ വിലയിരുത്തുന്നു.

സമൂഹത്തിലെ പ്രബല വർഗ്ഗങ്ങൾ മറ്റുള്ളവരുടെമേൽ അവരുടെ മേധാവിത്വവും നിയന്ത്രണവും അടിച്ചേൽപ്പിക്കുന്നതിനുള്ള ഒരു സംവിധാനമായാണ് സംഘട്ടനവാദികളായ സൈദ്ധാന്തികർ സാമു ഹിക നിയന്ത്രണത്തെ കണ്ടത്. ഒരു വിഭാഗത്തിന് മറ്റുള്ളവ രുടെമേലുള്ള റിട്ട് (Writ) ആയാണ് സുസ്ഥിരതയെ അവർ കണ്ടത്. അതുപോലെ കരുത്തരുടെയും അവരുടെ സമൂഹത്തി ലുള്ള താല്പര്യങ്ങളുടെയും ഔപചാരിക പ്രമാണമായാണ് നിയമം വിലയിരുത്തപ്പെട്ടത്.

വ്യക്തിയുടെ അല്ലെങ്കിൽ ഒരു സംഘത്തിന്റെ പെരുമാറ്റങ്ങളെ നിയ ന്തിക്കുന്ന സാമൂഹിക പ്രക്രിയകൾ, രീതികൾ, തന്ത്രങ്ങൾ എന്നി വയെയാണ് സാമൂഹിക നിയന്ത്രണം സൂചിപ്പിക്കുന്നത്. വ്യക്തിയുടെയും സംഘത്തിന്റെയും പെരുമാറ്റത്തെ നിയന്ത്രിക്കാ നുള്ള ബലപ്രയോഗം, സാമൂഹികക്രമം നിലനിർത്തുന്നതിനുള്ള മുല്യങ്ങളും മാതൃകകളും എന്നിവയേയും അതു സൂചിപ്പിക്കുന്നു.

Question 25.
ആധുനിക തൊഴിൽ രൂപങ്ങളേയും തൊഴിൽ വിഭജനത്തെയും കുറിച്ച് വിവരിക്കുക.
Answer:
നമ്മുടെ സമൂഹത്തിൽ നിലവിലുള്ള തൊഴിലുകളെ പല വിഭാഗ ങ്ങളായി പട്ടികപ്പെടുത്താവുന്നതാണ്.
കൃഷി
അധ്യാപനം
വ്യവസായം
മത്സ്യബന്ധനം
മരപ്പണി
ബാങ്കിങ്ങ്
ഇവയിൽ ചില ജോലികൾ തൊഴിലാളികൾ തന്നെ ചെയ്യുന്നവയും മറ്റ് ചിലവ യന്ത്രസഹായത്തോടെ ചെയ്യുന്നവയും ആണ്.

ആധുനിക സമൂഹങ്ങളിലെ സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന സവിശേഷത വളരെ സങ്കീർണമായ തൊഴിൽ വിഭ ജനം നിലനിൽക്കുന്നു എന്നതാണ്.
പ്രവൃത്തിയെ വ്യത്യസ്തമായ അനേകം തൊഴിലുകളായി തരം തിരിച്ചു. അവ ഓരോന്നിലും ജനങ്ങൾ പ്രത്യേക പരിജ്ഞാനം ആർജ്ജിച്ചു.
പരമ്പരാഗത സമൂഹങ്ങളിൽ കാർഷികേതര തൊഴിലുകൾ ചെയ്യു ന്നതിന് കൈത്തൊഴിലിലുള്ള വൈദഗ്ദ്വം അനിവാര്യമായിരുന്നു. തൊഴിലാളികൾ ഈ വൈദഗ്ദ്യം നേടിയത് നീണ്ട പരിശീലനത്തി ലുടെയാണ്. തൊഴിലാളി ഉല്പാദനപ്രക്രിയയുടെ ആദ്യം മുതൽ അവസാനം വരെ നിർവ്വഹിക്കുകയും ചെയ്തിരുന്നു.
. ആധുനിക സമൂഹം തൊഴിലിന്റെ സ്ഥാനമാറ്റത്തിനും സാക്ഷ്യം വഹിച്ചു. വ്യവസായവൽക്കരണത്തിനുമുമ്പ് മിക്ക തൊഴിലുകളും കുടുംബാംഗങ്ങൾ ചേർന്ന് വീടിനകത്തുത ന്നെയാണ് ചെയ്തിരുന്നത്.
എന്നാൽ വ്യവസായവൽക്കരണത്തോടെ കൽക്കരിയിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന യന്ത്രങ്ങളുള്ള ഫാക്ടറി കൾ സ്ഥാപിക്കപ്പെട്ടു. ഇതോടെ തൊഴിലിന്റെ സ്ഥാനം വിടു കളിൽ നിന്ന് ഫാക്ടറികളിലേക്കു മാറി. മുതലാളിത്ത സംരം ഭകരുടെ ഉടമസ്ഥതയിലുള്ള ഫാക്ടറികൾ വ്യാവസായിക പുരോഗതിയുടെ കേന്ദ്രബിന്ദുവായിത്തീർന്നു.

Question 26.
വിവിധ തരം അഭിമുഖങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
സമൂഹശാസ്ത്രത്തിൽ വിവരശേഖരണത്തിന് വ്യാപകമായി ഉപ യോഗിക്കുന്ന രീതിയാണ് അഭിമുഖം. വാമൊഴിയായി വിവരം ശേഖരിക്കുന്ന രീതിയാണിത്. അടിസ്ഥാനപരമായി, ഗവേഷകനും പ്രതികർത്താവും തമ്മിലുള്ള സംഭാഷണമാണ് അഭിമുഖം. അഭി മുഖത്തിന്റെ ഘടനാരൂപം ലളിതമാണെങ്കലും ഒരു നല്ല അഭിമുഖ സംഭാഷകനാകാൻ ധാരാളം പരിശീലനവും വൈദഗ്ധ്വവും ആവ
ശ്വമാണ്. അഭിമുഖം രണ്ടു തരത്തിലുണ്ട്. ചിട്ടപ്പെടുത്തിയതും (Structured) ചിട്ടപ്പെടുത്താത്തതും (Unstructured), ചിട്ടപ്പെടുത്തിയ അഭിമുഖം തികച്ചും ഔപചാരികമായ ഒന്നാണ്.

സർവ്വേകളിൽ ചോദ്യാവലി ഉപയോഗിക്കുന്നതു പോലെയാണി ത്. അഭിമുഖത്തിൽ ചോദിക്കാനുദ്ദേശിക്കുന്ന കാര്യങ്ങളും ക്രമവും ഗവേഷകൻ മുൻകൂട്ടി തയ്യാറാക്കുന്നു. ഒരു നിശ്ചിത ക്രമമനുസ രിച്ച് പ്രതികർത്താക്കളോട് ചോദ്യങ്ങൾ ചോദിക്കുന്നു. ചിട്ടപ്പെടു ത്തിയ അഭിമുഖത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ കുടുതൽ വിശ്വാസയോഗ്യമാണെന്നു കരുതപ്പെടുന്നു.

ചിട്ടപ്പെടുത്താത്ത അഭിമുഖം അനൗപചാരികമായ ഒന്നാണ്. പങ്കാ ളിൽ നിരീക്ഷണ രീതിയിലെ പരസ്പര പ്രവർത്തനം പോലെ യാണിത്. ഗവേഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങൾ മനസ്സിൽ വെച്ചുകൊണ്ടാണ് ഗവേഷകൻ അഭിമുഖം നടത്തുക. അഭിമുഖത്തിൽ ഗവേഷകനും പ്രതികർത്താവും തമ്മിൽ അടുത്ത ബന്ധമുണ്ടായിരിക്കും. ഈ രീതിയുടെ ഏറ്റവും വലിയ മെച്ചം രൂപഘടനയിലുള്ള വഴക്കമാണ് (flexibility), ഗവേ ഷകന് ഇഷ്ടമുള്ള ചോദ്യങ്ങൾ ചോദിക്കാം. ചോദ്യങ്ങളിൽ മാറ്റ ങ്ങൾ വരുത്താം, വ്യത്യസ്തമായ രീതിയിൽ വീണ്ടും അവതരിപ്പി ക്കാം.

സംഭാഷണത്തിന്റെ പുരോഗതിയ്ക്കനുസരിച്ച് വിഷയത്തി ന്റേയും ചോദ്യങ്ങളുടേയും ക്രമങ്ങളിൽ മാറ്റങ്ങൾ വരുത്താം, നല്ല വസ്തുതകൾ സൃഷ്ടിക്കുന്ന ചോദ്യങ്ങൾ വികസിപ്പിക്കാം, പ്രകോ പനം സൃഷ്ടിക്കുന്ന ചോദ്യങ്ങൾ വെട്ടിച്ചുരുക്കുകയോ മറ്റൊരു വസരത്തിലേക്ക് മാറ്റിവെക്കുകയോ ചെയ്യാം. ഇതെല്ലാം അഭി മുഖം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ചെയ്യാവുന്ന കാര്യങ്ങ ളാണ്.

അഭിമുഖത്തിന് നേട്ടങ്ങളോടു ബന്ധപ്പെട്ടു കിടക്കുന്ന ചില കോട്ട ങ്ങളുണ്ട്. അഭിമുഖത്തിന്റെ ഏറ്റവും പ്രധാന നേട്ടം അതിന്റെ വഴ ക്കമാണല്ലോ. എന്നാൽ അതേ വഴക്കം തന്നെ അഭിമുഖത്തെ പ്രി കർത്താവിന്റെ മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾക്കനുസരിച്ച് മുറിപ്പെടുത്തും. അല്ലെങ്കിൽ അഭിമുഖം നടത്തുന്നയാളുടെ ഏകാ ഗ്രത നഷ്ടപ്പെടുത്തിയേക്കാം. ചുരുക്കത്തിൽ അഭിമുഖത്തിന്റെ രൂപഘടന അസ്ഥിരവും പ്രവചനാതീതവുമാണ്.

Question 27.
(a) സാമൂഹിക ക്രമം എന്നാലെന്ത്?
(b) അത് എങ്ങിനെയാണ് നിലനിർത്തുന്നത്?
Answer:
സുസ്ഥാപിതമായ സാമൂഹ്യ വ്യവസ്ഥകൾക്കുള്ളിൽ മാറ്റങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള പ്രവണതയുണ്ട്. ഇതിനെയാണ് സാമൂഹ്യക്രമം എന്നു പറയുന്നത്. സാമൂഹ്യക്രമം കൈവരിക്കാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്.
1) ജനങ്ങൾ നിയമങ്ങളും വഴക്കങ്ങളും സ്വമേധയാ അനുസരിക്കുമ്പോൾ
2) നിയമങ്ങളും വഴക്കങ്ങളും അനുസരിക്കാൻ ജനങ്ങൾ നിർബ്ബന്ധിരാകുമ്പോൾ
ഓരോ സമൂഹവും സാമൂഹികക്രമം നിലനിർത്തുന്നതിന് ഈ രണ്ടു രീതികളുടേയും ഒരു സംയോജനം ഉപയോഗപ്പെടുത്തുന്നു.

Plus One Sociology Question Paper June 2022 Malayalam Medium

Question 28.
ചേരുംപടി ചേർക്കുക.
Answer:

A B
കാറൽ മാർക്സ് വർഗ്ഗസംഘട്ടനം
എമിലി ദുർഖം സമൂഹത്തിലെ തൊഴിൽ വിഭജനം
മാക്സ്ബർ ഉദ്യോഗസ്ഥവൃന്ദം
ജ്ഞാനോദയം ഫ്രഞ്ച് വിപ്ലവം

29 മുതൽ 32 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. 6 സ്കോർ വിതം. (3 × 6 = 18)

Question 29.
“സമൂഹശാസ്ത്രം മറ്റ് സാമൂഹശാസ്ത്ര വിഷയങ്ങളുമായി ബന്ധ പെട്ടിരിക്കുന്നു . ഈ പ്രസ്താവനയെ ഉദാഹരണസഹിതം ന്യായീകരിക്കുക.
Answer:
സമൂഹശാസ്ത്രം സമകാലിക സമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. സങ്കീർണ്ണമായ യഥാർത്ഥങ്ങളിൽ നിന്ന് വസ്തുതകൾ വേർതിരിച്ച് കാണാനും അവയെ തരംതിരിക്കാനും സാമാന്യവൽക്കരണം നടത്താനും ഉള്ള കഴിവ് സമൂഹശാസ്ത്രം എന്ന ശാഖയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. മനശാസ്ത്രം പെരുമാറ്റത്തിന്റെ ശാസ്ത്രമാണ്. ഇത് മുഖ്യമായും വ്യക്തിയുമായി ബന്ധപ്പെട്ടതാണ്.

വ്യക്തിയുടെ ബുദ്ധിയും വിജ്ഞാനവും പ്രേരണകളും ഓർമ്മകളും നാഡീവ്യൂഹവും പ്രതികരണ സമയവും പ്രതീക്ഷകളും ആശങ്കകളുമാണ് മനശാസ്ത്രപഠനത്തിന്റെ പഠനമേഖല, സാമൂഹിക മനശാസ്ത്രം മനശാസ്ത്രത്തെയും സമൂഹശാസ്ത്രത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി വർത്തിക്കുന്നു.
Psychology ← Social Psychology → Sociology
സാമൂഹ്യമനശാസ്ത്രത്തിന്റെ മുഖ്യതാൽപര്യം വ്യക്തിയാണ ങ്കിലും വ്യക്തികൾ തമ്മിലുള്ള പാരമ്പര്വത്തിന്റെ രീതികളും അത് വിശകലനം ചെയ്യുന്നു.

സമൂഹശാസ്ത്രത്തിന്റെയും രാഷ്ട്രമീമാംസയുടെയും രീതികളും സമീപനങ്ങളും തമ്മിൽ പരസ്പര പ്രവർത്തനമുണ്ട്. പരമ്പരാഗത രാഷ്ട്രമീമാംസ മുഖ്യമായും രണ്ടു ഘടകങ്ങളിലാണ് ശ്രദ്ധ പതി പിച്ചിട്ടുള്ളത്. രാഷ്ട്രീയ സിദ്ധാന്തത്തിലും, ഗവൺമെന്റ് ഭരണ ത്തിലും. ഈ രണ്ടു ഘടകങ്ങളും രാഷ്ട്രിയ പെരുമാറ്റത്തോട് ബന്ധം പുലർത്തുന്നില്ല. പ്ലേറ്റോ മുതൽ മാർക്സ് വരെയുള്ളവ രുടെ ഗവൺമെന്റിനെക്കുറിച്ചുള്ള ആശയങ്ങളിലാണ് ‘രാഷ്ട്രീയ സിദ്ധാന്തം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗവൺമെന്റിന്റെ യഥാർത്ഥ പ്രവർത്തനത്തെക്കാൾ അതിന്റെ ഔപചാരിക ഘടനയ്ക്കാണ് ‘ഗവൺമെന്റ് ഭരണത്തെക്കുറിച്ചുള്ള പഠനങ്ങൾ ഊന്നൽ നൽകിയത്.

സമൂഹത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചുമുള്ള പഠനമാണ് സമൂഹശാസ്ത്രം. നേരെമറിച്ച് പരമ്പരാഗത രാഷ്ട്രമീ മാംസയാകട്ടെ മുഖ്യമായും അധികാരത്തെക്കുറിച്ചുള്ള പഠ നത്തിൽ ഒതുങ്ങി നിൽക്കുന്നു.
ഗവൺമെന്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തമ്മിലുള്ള പര സ്പര ബന്ധങ്ങൾക്ക് സമൂഹശാസ്ത്രം ഊന്നൽ നൽകുന്നു. എന്നാൽ ഗവൺമെന്റിനകത്തുള്ള പ്രക്രിയകൾക്കാണ് രാഷ്ട്രമീമാംസ ശ്രദ്ധയേകുന്നത്.

എന്നിരുന്നാലും, സമൂഹശാസ്ത്രവും രാഷ്ട്രമീമാംസയും തമ്മിൽ സമാനമായ ഗവേഷണ താല്പര്യങ്ങൾ കാലങ്ങളായി പങ്കുവെ ച്ചിട്ടുണ്ട്. മാക്സ് വെബറിനെ പോലെയുള്ള സമൂഹശാസ്ത്രജ്ഞ ന്മാർ ‘രാഷ്ട്രീയ സമൂഹശാസ്ത്രം’ എന്നറിയപ്പെട്ട വിഷയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ പെരുമാറ്റത്തിന്റെ യഥാർത്ഥ പാ നത്തിലാണ് രാഷ്ട്രീയ സമൂഹശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടു ള്ളത്. ഇന്ത്യയിൽ ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ സമ തിദാനത്തിന്റെ രാഷ്ട്രീയ മാതൃകകളെക്കുറിച്ചുള്ള വ്യാപകമായ പഠനങ്ങൾ നമുക്ക് കാണാൻ കഴിയും.

രാഷ്ട്രീയ സംഘടനക ളിലെ അംഗത്വം, സംഘടനകളിൽ തീരുമാനമെടുക്കുന്ന പ്രക്രി യ, രാഷ്ട്രീയ പാർട്ടികളെ പിന്താങ്ങുന്നതിനുള്ള സാമൂഹികമായ കാരണങ്ങൾ, രാഷ്ട്രീയത്തിന്റെ ലിംഗഭേദത്തിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്. പരസ്പരബന്ധിതമായ സമൂഹത്തിന്റെ പഠനമാണ് സമൂഹശാ സമൂഹശാസ്ത്രം മനുഷ്യന്റെ സാമൂഹ്യജീവിതം, ഗണങ്ങൾ, സമു ഹങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ്. സമൂഹ ജീവികൾ എന്ന നിലയിൽ നമ്മുടെ സ്വന്തം പെരുമാറ്റമാണ് അതിന്റെ പ്രതി പാദവിഷയം. സമൂഹത്തെക്കുറിച്ച് നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ആദ്യ

വിഷയം സമൂഹശാസ്ത്രമല്ല, ജനങ്ങൾ അവർ ജീവിക്കുന്ന സമു ഹങ്ങളെക്കുറിച്ചും ഗണങ്ങളെക്കുറിച്ചും എല്ലായ്പ്പോഴും നിര് ക്ഷണങ്ങളും പര്യാലോചനകളും നടത്തിയിട്ടുണ്ട്. എല്ലാ സാംസ്കാരങ്ങളിലേയും കാലഘട്ടങ്ങളിലേയും തത്ത്വചിന്തകന്മാ രുടെയും, മതാദ്ധ്യാപകരുടെയും, നിയമനിർമ്മാതാക്കളുടെയും രചനകളിൽ ഇത് വ്യക്തമാണ്.

നമ്മുടെ ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ചിന്തിക്കാനുള്ള മനുഷ്യന്റെ ഈ വിശേഷ ഗുണം തത്ത്വചിന്തകന്മാരിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തെക്കുറിച്ചും മറ്റുള്ളവ രുടെ ജീവിതത്തെക്കുറിച്ചും നമ്മുടെ സമൂഹത്തെക്കുറിച്ചും മറ്റു ള്ളവരുടെ സമൂഹത്തെക്കുറിച്ചും ആശയങ്ങളുണ്ട്. ഇത് നമ്മുടെ ധാരണകളും സാമാന്യബോധവുമാണ്. നാം നമ്മുടെ ജീവിതം നയി ക്കുന്നതുതന്നെ ഇതിന്റെ അടിസ്ഥാനത്തിലാണ്.

എന്നാൽ സമൂഹശാസ്ത്രം സമൂഹത്തെക്കുറിച്ച് നടത്തുന്ന നിരീ ക്ഷണങ്ങളും ആശയങ്ങളും തത്ത്വചിന്താപരമായ ആശയങ്ങളിൽ നിന്നും സാമാന്യബോധത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

മനുഷ്യസ്വഭാവത്തിലെ ധാർമ്മികവും അധാർമ്മികവുമായ കാര്യ ങ്ങളെക്കുറിച്ചാണ് തത്ത്വചിന്തകന്മാരും മതചിന്തകന്മാരും നിരീ ക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. ആശ്വാസമായ ജീവിതരീതി, നല്ല സമൂഹം എന്നിവയെക്കുറിച്ചും അവർ നിരീക്ഷണങ്ങൾ നടത്തി യിട്ടുണ്ട്.

മൂല്യങ്ങൾക്കും വഴക്കങ്ങൾക്കും സമൂഹശാസ്ത്രവും പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ മൂല്യങ്ങളും വഴക്കങ്ങളും ജനങ്ങൾ പിന്തുടരേണ്ട ലക്ഷ്യങ്ങളായിരിക്കണം എന്ന നിലയിലല്ല സമൂഹ ശാസ്ത്രം അവയെ ശ്രദ്ധിക്കുന്നത്. യഥാർത്ഥ സമൂഹങ്ങളിൽ അവ പ്രവർത്തിക്കുന്ന രീതിയ്ക്കാണ് അത് പ്രാധാന്യം നൽകു

സമൂഹത്തിന്റെ അനുഭവസിദ്ധമായ പഠനം സമൂഹശാസ്ത്ര ത്തിന്റെ ഒരു പ്രധാന ഭാഗമാണ്. സാമൂഹികശാസ്ത്രം മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല എന്നല്ല ഇതിനർത്ഥം. ഒരു സമൂഹമാ സ്ത്രജ്ഞൻ സമൂഹത്തെക്കുറിച്ച് പഠനങ്ങൾ നടത്തുമ്പോൾ അയാൾക്ക്/അവൾക്ക് വ്യക്തിപരമായി ഇഷ്ടമില്ലാത്ത കാര്യങ്ങൾ പോലും നിരീക്ഷിക്കാനും കണ്ടെത്തലുകൾ നടത്താനും ഒരു ക്കമാണെന്നാണ് ഇത് അർത്ഥമാക്കുന്നത്.

Question 30.
വിവിധതരം കുടുംബങ്ങളെകുറിച്ച് വിശദീകരിക്കുക.
Answer:
അണുകുടുംബം, കുട്ടുകുടുംബം എന്നിങ്ങനെ വിവിധ കുടും ബരൂപങ്ങൾ കാണുന്നു. മാതാവ്, പിതാവ്, ഒന്നോ രണ്ടോ കുട്ടി കൾ എന്നിവരടങ്ങുന്ന ചെറിയ കുടുംബങ്ങളാണ് അണുകുടും ബം. മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ചേർന്ന വലിയ കുടുംബമാണ് കുട്ടുകുടുംബം.

വാസസ്ഥലത്തിന്റെ സ്വഭാവമനുസരിച്ച് കുടുംബങ്ങളെ രണ്ടായി തരംതിരിക്കാം.
1) മാതൃസ്ഥാനീയ കുടുംബങ്ങൾ (Matrilocal families)
2) പിതൃസ്ഥാനീയ കുടുംബങ്ങൾ (Patrilocal families)

. മാതൃസ്ഥാനീയ കുടുംബത്തിൽ പുതിയതായി വിവാഹിതരായ ദമ്പതിമാർ സ്ത്രീയുടെ മാതാപിതാക്കന്മാരോടൊപ്പം താമസി ക്കുന്നു (ഭാര്യാഗൃഹവാസം).

. പിതൃമേധാവിത്വ കുടുംബത്തിൽ ദമ്പതിമാർ പുരുഷന്റെ മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്നു ഭർതഹ
അധികാരത്തിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ രണ്ടുരൂപ ങ്ങളായി തിരിക്കാം.

1) പിതമായ കുടുംബങ്ങൾ (Patriarchal families)
2) മാതൃസ്ഥാനീയ കുടുംബത്തിൽ (Matriarchal families)

. പുരുഷന് അധികാരവും ആധിപത്യവുമുള്ള കുടുംബത്തെ
യാണ് ചിത്രമായ കുടുംബം എന്നു പറയുന്നത്. തീരുമാനമെടുക്കുന്നതിൽ സ്ത്രീകൾ പ്രധാന പങ്കുവഹി ക്കുന്ന കുടുംബങ്ങളാണ് മാരായ കുടുംബങ്ങൾ. ഇത് മാതാവിന് പൂർണ്ണാധികാരമുള്ള കുടുംബങ്ങളാണ്. മാതൃസ്ഥാനീയ സമൂഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മാതൃദായ സമൂഹങ്ങളെക്കുറിച്ച് ഇത്തരമൊരു അവകാശ വാദം പറയാൻ കഴിയുകയില്ല.

Question 31.
സാമൂഹിക മാറ്റത്തിന്റെ കാരണങ്ങൾ വിശദമാക്കുക.
Answer:
സാമൂഹ്യമാറ്റങ്ങൾക്കു പുറകിൽ അനേകം കാരണങ്ങളുണ്ട്. ഒരൊറ്റ ഘടകംകൊണ്ടോ സിദ്ധാന്തംകൊണ്ടോ അവയെ അളക്കുവാൻ കഴിയുകയില്ല. സാമൂഹ്യമാറ്റത്തിന്റെ കാരണങ്ങൾ ആന്തരികമോ ബാഹ്യമോ ആകാം. അവ ബോധപൂർവ്വമായ പ്രവർത്തനങ്ങളുടെ ഫലമോ അല്ലെങ്കിൽ യാദൃശ്ചിക സംഭവങ്ങളോ ആകാം. കുടാതെ സാമൂഹ്യമാറ്റങ്ങളുടെ കാരണങ്ങൾ പലപ്പോഴും പരസ്പരം ബന്ധിതമാണ്. സാമ്പത്തിക – സാങ്കേതിക കാരണങ്ങളിൽ ഒരു സാംസ്കാരിക ഘടകമുണ്ടാകാം. രാഷ്ട്രീയ കാരണങ്ങളെ പരിസ്ഥിതി സ്വാധീനിച്ചേക്കാം.

സാമൂഹ്യമാറ്റങ്ങളുടെ വ്യത്യസ്ത മാനങ്ങളെക്കുറിച്ചും രൂപങ്ങളെ ക്കുറിച്ചും ഒരു അവബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യ മാണ്. മാറ്റം ഒരു പ്രധാന വിഷയമാണ്. കാരണം ആധുനിക കാല ഘട്ടത്തിലെ, പ്രത്യേകിച്ച് സമകാലിക ഘട്ടത്തിലെ മാറ്റത്തിന്റെ വേത മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടുതലാണ്.

Question 32.
ജാതിയുടെ ആറ് സവിശേഷതകൾ എഴുതുക.
Answer:
1) ഖണ്ഡ് വിഭജനം (segmental division)
ഖണ്ഡവിഭജനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സ്ഥാപന മാണ് ജാതി. പരസ്പരം ഒഴിച്ചു നിർത്തിയതും അടഞ്ഞതുമായ അനേകം ഖണ്ഡങ്ങളായി അഥവാ കമ്പാർട്ടുമെന്റുകളായി സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇതിനർത്ഥം. ഓരോ ജാതിയും അത്തരത്തിലുള്ള ഒരു കമ്പാർട്ടുമെന്റാണ്. ജാതി അടഞ്ഞൊരു വ്യവസ്ഥയാണ്. കാരണം ജാതിയെ നിർണ്ണ സിക്കുന്നത് ജനനമാണ്. ഒരു പ്രത്യേക ജാതിയിലെ മാതാപി താക്കൾക്ക് ജനിക്കുന്ന കുട്ടികൾ എപ്പോഴും ആ ജാതിയിൽപ്പെ ട്ടവരായിരിക്കും. ഒരു ജാതിയിലെ അംഗമാകാൻ ആ ജാതിയിൽ ജനിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. ചുരുക്കത്തിൽ ഒരു വ്യക്തിയുടെ ജാതി ജന്മനാ തീരുമാനിക്കപ്പെടുന്നു. ഇത് ഒഴിവാക്കാനോ മാറ്റാനോ സാധ്യമല്ല.

2) പ്രണാബദ്ധമായ വിഭജനം (Hierarchical division)
ശ്രേണീബദ്ധമായ വിഭജനമാണ് ജാതി സമൂഹത്തിന്റെ അടി സ്ഥാനം. ജാതികൾക്കിടയിൽ തുല്യതയില്ല. ഓരോ ജാതിയും മറ്റു ജാതികളേക്കാൾ ഉയർന്നതോ താഴ്ന്നതോ ആയിരിക്കും. അതിനാൽ ഉയർന്ന ജാതികൾ മുകളിലും താഴ്ന്ന ജാതികൾ താഴെയുമായുള്ള ഒരു ശ്രേണീകരണം ജാതി സമൂഹത്തിൽ ഉണ്ടായിരിക്കും.

3) സാമൂഹികമായ പരസ്പരപ്രവർത്തനത്തിനു മേലുള്ള നിയ(Restrictions on social interaction) വ്യക്തികളുടെ സാമൂഹ്യമായ പരസ്പരപ്രവർത്തനത്തിനു മേൽ ജാതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ഭക്ഷണം പങ്കിടുന്ന കാര്യത്തിൽ. ഏതൊക്കെ ഭക്ഷണം ഏതൊക്കെ വിഭാഗങ്ങൾ തമ്മിൽ പങ്കിടാം എന്നതിനെ സംബന്ധിച്ച് വിശദമായ നിയമങ്ങളുണ്ട്. ശുദ്ധാശുദ്ധ സങ്കൽപമാണ് ഈ നിയമങ്ങളുടെ അടിസ്ഥാനം. ഇതേ സങ്കൽപം സാമൂഹ്യ മായ സമ്പർക്കങ്ങളിലും ബാധകമാണ്. ഉദാ. തൊട്ടുകൂട്ടായ്മ. ഒരു പ്രത്യേക ജാതിയിൽപ്പെട്ടവരുടെ സ്പർശം മലിനപ്പെടുത്തു മെന്ന് കരുതപ്പെട്ടിരുന്നു.

4) വ്യത്യസ്ത അവകാശങ്ങളും കടമകളും (Differential Rights and Duties)
ശ്രേണീകരണം, പരസ്പര പ്രവർത്തനത്തിനുമേലുള്ള നിയ ന്ത്രണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ജാതി കൾക്ക് വ്വത്വസ്തമായ അവകാശങ്ങളും കടമകളുമുണ്ട്. ഈ അവകാശങ്ങളും കടമകളും മതപരമായ കാര്യങ്ങളിൽ മാത്ര മല്ല, മതേതര ലോകത്തും നിലനിൽക്കുന്നു. വ്യത്യസ്ത ജാതി കളിലെ ജനങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനത്തെ നിയ ന്ത്രിക്കുന്നത് ഈ നിയമങ്ങളാണ്.

5) തൊഴിൽ തെരെഞ്ഞെടുക്കുന്നതിലുള്ള നിയന്ത്രണം (Re-strictions on the Choice of Occupation)
ജാതി തൊഴിൽ തെരെഞ്ഞെടുക്കുന്നതിനെ നിയന്ത്രിക്കുന്നു. ജാതിയെപ്പോലെ തന്നെ തൊഴിലിനേയും നിർണ്ണയിക്കുന്നത് ജനനവും പാരമ്പര്യവുമാണ്. ജാതിവ്യവസ്ഥ സമൂഹത്തിൽ കർശനമായ തൊഴിൽ വിഭജനം അനുശാസിക്കുന്നു. ഓരോ ജാതിയിൽപെട്ടവർക്കും ഓരോ നിശ്ചിത ജോലി അത് അനു വദിക്കുന്നു.

6 വിവാഹത്തിനുമേലുള്ള നിയന്ത്രണങ്ങൾ (Restrictions on Marriage)
ജാതി വിവാഹത്തിനുമേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ജാതിയ്ക്കകത്തുള്ള വിവാഹത്തെ അഥവാ സ്വതണ വിവാഹത്തെ (endogamy) മാത്രമെ അത് അനുവദിക്കുന്നുള്ളൂ. ബഹിർഗണ വിവാഹത്തെ (ex ogamy) അത് വിലക്കുന്നു. എങ്കിലും ബഹിർഗണ വിവാ ഹവുമായി ബന്ധപ്പെട്ട നിയമങ്ങൾ അത് നൽകുന്നുണ്ട്. സ്വഗണ വിവാഹത്തെക്കുറിച്ചും (യോഗം) ബഹിർഗണ വിവാ ഹത്തെക്കുറിച്ചും (അയോഗം) ഉള്ള ഈ സംയുക്ത നിയമ ങ്ങൾ ജാതിവ്യവസ്ഥയെ നിലനിർത്താൻ സഹായിക്കുന്നു.

33 മുതൽ 35 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 33.
(a) സാമൂഹീകരണത്തെ നിർവചിക്കുക.
(b) സാമൂഹീകരണത്തിന്റെ വിവിധ ഏജൻസികളെ കുറിച്ച് വിവരിക്കുക.
Answer:
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രക്രി യയാണ് സാമുഹ്യവൽക്കരണം. മനുഷ്യന്റെ ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കുന്നൊരു പ്രക്രിയയാണിത്. സാമൂഹ്യവൽക്ക രണം പടിപടിയായുള്ള ഒരു പഠന പ്രക്രിയയാണ്. മറ്റുള്ളവരു മായി ഇടപഴകികൊണ്ടുള്ള ഒരു പഠനപ്രക്രിയയാണത്. കുട്ടി വള രുന്നതോടൊപ്പം കുടുംബത്തിലെയും സമൂഹത്തിലെയും പെരു മാറ്റരീതികളും മുല്യങ്ങളും അത് സ്വായത്തമാക്കുന്നു. കുട്ടി ഇതെല്ലാം പഠിക്കുന്നത് മറ്റുള്ളവരുടെ സഹായത്തോടെയാണ്. സാമൂഹ്യരീതികൾ പഠിക്കുന്നതിലൂടെ മനുഷ്യശിശു ക്രമേണ ഒരു സാമൂഹ്യജീവിയായി മാറുന്നു.

ഒരു ജൈവ വ്യക്തിയിൽ നിന്ന് ഒരു സാമൂഹ്വ വ്യക്തിയിലേക്കുള്ള പ്രക്രിയയെയാണ് സാമുഹ്യ വൽക്കരണം എന്നു പറയുന്നത്. ഒരു കുട്ടിയെ സാമൂഹ്യവൽക്കരിക്കുന്ന ധാരാളം ഏജൻസികളും സ്ഥാപനങ്ങളുമുണ്ട്. കുടുംബം, വിദ്യാലയം, സമപ്രായക്കാരുടെ സംഘം, അയൽവക്കം, തൊഴിൽ സംഘം, സാമൂഹ്യവർഗ്ഗങ്ങൾ, ജാതി, പ്രദേശം, മതം എന്നിവ അതിലുൾപ്പെടുന്നു.

(Family)
സാമൂഹ്യവൽക്കരണ പ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്. ചില കുട്ടികൾ അവരുടെ മാതാപിതാക്കന്മാരോടും സഹോദരങ്ങളോടും കൂടി അണുകുടുംബങ്ങളിൽ ജീവിക്കു മ്പോൾ മറ്റു ചിലർ വിസ്തൃത കുടുംബങ്ങളിൽ നിരവധി അംഗ ങ്ങളുടെ കൂടെ കഴിയുന്നു. അണുകുടുംബങ്ങളിൽ മാതാപിതാ ക്കന്മാരാണ് പ്രധാന സാമൂഹ്യവൽക്കരണ ഏജന്റുമാർ, എന്നാൽ മറ്റു കുടുംബങ്ങളിൽ (വിസ്തൃത കുടുംബം, കൂട്ടുകുടുംബം മുത്തച്ഛൻ, മുത്തശ്ശി, അമ്മാവൻ അഥവാ മച്ചുനൻ എന്നിവരാണ് സാമൂഹ്യവൽക്കരണ ഏജന്റുമാർ പരമ്പരാഗത സമൂഹങ്ങളിൽ ഒരു വ്യക്തി ജനിക്കുന്ന കുടും ബമാണ് അയാളുടെ സാമൂഹ്യപദവി നിർണ്ണയിക്കുന്നത്.

ഒരു വ്യക്തി ജനിക്കുന്ന കുടുംബത്തിന്റെ പ്രദേശവും സാമു ഹ്വവർഗ്ഗവും സാമൂഹ്യവൽക്കരണത്തിന്റെ മാതൃകകളെ സാര മായി ബാധിക്കുന്നു. കുട്ടികൾ അവരുടെ പെരുമാറ്റ രീതി കൾ സ്വീകരിക്കുന്നത് മാതാപിതാക്കന്മാരിൽ നിന്നോ അല്ലെ ങ്കിൽ അയൽപക്കത്തെ സമുദായത്തിൽ ഉള്ള മറ്റുള്ളവരിൽ നിന്നോ ആണ്.

ചില കുട്ടികൾ അവരുടെ മാതാപിതാക്കന്മാരുടെ കാഴ്ചപ്പാ ടുകൾ തർക്കമറ്റ രീതിയിൽ സ്വീകരിക്കാറാണ് പതിവ്. ഇത് സമകാലിക ലോകത്ത് പ്രത്യേകിച്ചും സത്വമാണ്.

സമപ്രായക്കാരുടെ സംഘങ്ങൾ (Pear groups)
മറ്റൊരു സാമൂഹ്യവൽക്കരണ ഏജൻസിയാണ് സമപ്രായക്കാ രുടെ സംഘം. സമപ്രായക്കാരായ കുട്ടികളുടെ ചങ്ങാതിക്കൂട്ട ങ്ങളെയാണ് സമപ്രായക്കാരുടെ സംഘം എന്നു പറയുന്നത്. നാലോ അഞ്ചോ വയസ്സിനു മുകളിലുള്ള കുട്ടികൾ ധാരാളം സമയം അവരുടെ സമപ്രായക്കാരായ സുഹൃത്തുക്കളുമൊത്ത് ചെലവിടുന്നു. പിയർ എന്ന പദത്തിന് ‘തുല്യർ’ അഥവാ സമൻമാർ എന്നാ ണർത്ഥം. ചെറിയ കുട്ടികൾക്കിടയിലുണ്ടാകുന്ന സൗഹൃദബ ന്ധങ്ങൾ സമത്വാധിഷ്ഠിതമായിരിക്കും.

കായികമായി ശക്തന്മാരായ കുട്ടികൾ മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചേക്കും. എങ്കിലും അവർക്കി ടയിൽ സൗഹൃദവും കൊടുക്കൽ വാങ്ങലും നിലനിൽക്കും. മാതാപിതാക്കന്മാർ അവരുടെ അധികാരമുപയോഗിച്ച് കുട്ടികളു ടെമേൽ പെരുമാറ്റച്ചട്ടം അടിച്ചേൽപ്പിക്കാറുണ്ട്.

എന്നാൽ സമപ്രാ യക്കാരുടെ സംഘങ്ങളിൽ ഇതിനു വിപരീതമായി പരസ്പര പ്രവർത്തനമാണ് കുട്ടികൾ കണ്ടെത്തുന്നത്. അവിടെ പെരുമാറ്റ ചട്ടങ്ങൾ പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യാം. സമപ്രായക്കാരുമായുള്ള ബന്ധം ഒരു വ്യക്തിയുടെ ജീവിതത്തി ലുടനീളം വലിയ സ്വാധീനം ചെലുത്തുന്നു. വ്യക്തിയുടെ സ്വഭാ വം, ജീവിതശൈലി, മനോഭാവങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ രൂപ പ്പെടുത്തുന്നതിൽ അതു പ്രധാന പങ്കു വഹിക്കുന്നു.

വിദ്യാലയങ്ങൾ (Schools)
വിദ്യാലയങ്ങളിലെ പഠനം ഒരു ഔപചാരിക പ്രക്രിയയാണ്. അവിടെ നിർദ്ദിഷ്ടമായ ഒരു പാഠ്യപദ്ധതിയുണ്ട്. എങ്കിലും സ്കൂളുകൾ സാമൂഹ്യവൽക്കരണത്തിന്റെ ഒരു പ്രധാന ഏജൻസി യാണ്. അദ്ധ്യാപകർ പകർന്നുകൊടുക്കുന്ന അറിവുകളും മൂല ങ്ങളും കുട്ടികളെ സാമൂഹ്യവൽക്കരിക്കാൻ സഹായിക്കുന്നു.

സ്കൂളുകളിൽ ഔപചാരിക പാഠപദ്ധതിയോടൊപ്പം കുട്ടികളുടെ പഠനത്തെ രൂപപ്പെടുത്തുന്ന മറഞ്ഞിരിക്കുന്ന മറ്റൊരു പാഠ്യപ ദ്ധതിയുണ്ടെന്ന് സമൂഹശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും ചില സ്കൂളുക ളിൽ പെൺകുട്ടികൾ അവരുടെ ക്ലാസ്സ്മുറികൾ വൃത്തിയാ ക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ചില സ്കൂളുകളിൽ ഇതിനെ എതിർക്കാനുള്ള പരിശ്രമങ്ങൾ നട ന്നിട്ടുണ്ട്. പെൺകുട്ടികളിൽ നിന്നും ആൺകുട്ടികളിൽ നിന്നും സമൂഹം പ്രതീക്ഷിക്കാത്ത ചുമതലകൾ അവരെക്കൊണ്ട് ചെയ്യി ച്ചുകൊണ്ടാണ് ഈ എതിർപ്പ് പ്രകടിപ്പിക്കപ്പെട്ടത്.

ബഹുജനമാധ്യമം (Mass media),
ബഹുജന മാധ്യമം നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു. ടെലിവിഷൻ പോലെയുള്ള ഇലക്ട്രോണിക് മാധ്യ മങ്ങൾ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇതുപോലെ അച്ചടി മാധ്യമത്തിന്റെ പ്രാധാന്യവും വർദ്ധിപ്പിച്ചിട്ടുണ്ട്. 19-ാം നൂറ്റാ ണ്ടിലെ ഇന്ത്യയിൽ ‘പെരുമാറ്റ പുസ്തകങ്ങൾ’ (Conduct books) അച്ചടിക്കപ്പെട്ടിരുന്നു. നല്ല വീട്ടമ്മമാരും കൂടുതൽ ശ്രദ്ധാലുക്ക ളായ ഭാര്യമാരും ആകാനുള്ള നിർദ്ദേശങ്ങൾ ഈ പുസ്തകങ്ങൾ സ്ത്രീകൾക്ക് നൽകിയിരുന്നു. അത്തരം പുസ്തകങ്ങൾ പല ഭാഷ കളിലും പ്രസിദ്ധമായിരുന്നു.

മാധ്യമങ്ങൾ വിവരങ്ങൾ ലഭിക്കാനുള്ള മാർഗ്ഗങ്ങൾ കൂടുതൽ ജനാധിപത്യപരമാക്കുന്നു. ഒരു സാക്ഷരതാ കേന്ദ്രമോ റോഡുകളോ ഇല്ലാത്ത കുഗ്രാമ ങ്ങളിൽ പോലും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് എത്തിച്ചേ രാൻ കഴിയും.

Question 34.
പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളെയും അപകടങ്ങളെയും കുറിച്ച് വിവരിക്കുക.
Answer:
നഗരപ്രദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും ഒരു പ്രധാന പരിസ്ഥിതി പ്രശ്നമാണ് വായുമലിനീകരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, മാരക രോഗങ്ങൾക്കും, മരണത്തിനും പോലും ഇത് കാരണമാകുന്നു. വ്യവസായ ശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നും വമിക്കുന്ന പുകയും വാതകങ്ങളുമാണ് വായു മലിനീകരണത്തിന്റെ ഉറവിടം. കൂടാതെ വീട്ടാവശ്യത്തിനായി കത്തിക്കുന്ന വിറകും കൽക്കരിയും വായുമലിനീകരണമുണ്ടാക്കുന്നു. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് നമുക്കറിയാം. എന്നാൽ വീടുകളിൽ നിന്നുണ്ടാകുന്ന മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് നാം വേണ്ടത്ര ബോധവാന്മാരല്ല.

വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഇന്ധനങ്ങളിൽ നിന്നുണ്ടാകുന്ന മലിനീകരണം വളരെ അപകട സാധ്യതയുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഗ്രാമപ്രദേശത്തുള്ള വീടുകളിലാണ് ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇവിടെ പാചകത്തിനായി ഉപയോഗിക്കപ്പെടുന്ന പച്ചവിറകും, അശാസ്ത്രീയമായ അടുപ്പുകളും, വായു സഞ്ചാരമില്ലാത്ത അടുക്കളയും ഗ്രാമീണ സ്ത്രീകളുടെ ജീവിതം അപകടത്തിലാക്കുന്നു. കാരണം പാചക ജോലികൾ ചെയ്യുന്നത് അവരാണ്.

വീടിനകത്തെ മലിനീകരണം മൂലം ഇന്ത്യയിൽ ആറു ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടെന്നും ഇതിൽ അഞ്ചു ലക്ഷത്തോളം പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും ലോകാരോഗ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

വായുമലിനീകരണത്തെ പോലെ തന്നെ ഗുരുതരമായ മറ്റൊരു പരിസ്ഥിതി പ്രശ്നമാണ് ജലമലിനീകരണം. ഉപരിതല ജലത്തേയും ഭൂഗർഭജലത്തേയും ബാധിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്നമാണിത്. വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന മലിനജലം, കൃഷിയിടങ്ങളിൽ നിന്ന് ബഹിർഗമിക്കുന്ന രാസവളവും കീടനാശിനികളും കലർന്ന ജലം എന്നിവയാണ് ജലമലിനീകരണത്തിന്റെ പ്രധാന സ്രോതസ്സുകൾ, നദികളിലേയും ജലാശയങ്ങളിലേയും മലിനീകരണം.

വളരെ പ്രാധാന്യമർഹിക്കുന്നൊരു പ്രശ്നമാണ്. മലിനീകരിക്കപ്പെട്ട ജലം മനുഷ്യന്റെ ആരോഗ്യത്തിന് കനത്ത ഭീഷണി ഉയർത്തുന്നു. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇതുമൂലം ശുദ്ധജലം ലഭിക്കുന്നില്ല. ഓരോ വർഷവും മൂന്നു ദശലക്ഷത്തി ലേറെ കുട്ടികളുടെ മരണത്തിന് ഇതു കാരണമാകുന്നു. ജലസ്രോതസ്സുകളുടെ മലിനീകരണം ഭക്ഷ്യോല്പാദനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.

* ശബ്ദമലിനീകരണമാണ് ഗുരുതരമായ മറ്റൊരു പ്രശ്നം. നഗരപ്രദേശങ്ങളിലാണ് ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. പല നഗരങ്ങളിലും ശബ്ദമലിനീകരണം തടയുന്നതിന് കോടതി ഉത്തരവുകളുണ്ട്.

* മതപരവും സാംസ്കാരികവുമായ ചടങ്ങുകളിലും രാഷ്ട്രീയ പ്രചരണങ്ങളിലും ഉപയോഗിക്കുന്ന ഉച്ചഭാഷിണികൾ, വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങളിലെ ശബ്ദങ്ങൾ എന്നിവയാണ് ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങൾ. ഇത് മനുഷ്യർക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

Plus One Sociology Question Paper June 2022 Malayalam Medium

Question 35.
(a)സാമൂഹിക സംഘത്തെ നിർവചിക്കുക.
(b)വിവിധതരം സാമൂഹിക സംഘങ്ങളെ കുറിച്ച് വിവരിക്കുക.
Answer:
(a) ഒരു നിശ്ചിത സമൂഹത്തിനകത്തെ പൊതു താല്പര്യവും സംസ്കാരവും മൂല്യങ്ങളും വഴക്കങ്ങളും പങ്കുവെയ്ക്കുന്ന, തുടർച്ചയായി പരസ്പര പ്രവർത്തനം നടത്തിക്കൊണ്ടിരി ക്കുന്ന വ്യക്തികളുടെ കൂട്ടായ്മയെയാണ് സാമൂഹ്യസംഘം എന്നു പറയുന്നത്.

(b) സാമൂഹിക സംഘങ്ങളെ പ്രാഥമിക സംഘങ്ങൾ, ദ്വിതീയ സംഘങ്ങൾ എന്നിങ്ങനെ വർഗ്ഗീകരിക്കാറുണ്ട്.

ഉറ്റവരും മുഖാമുഖ ബന്ധമുള്ളവരും പരസ്പരം സഹകരിക്കു ന്നവരുമായ ജനങ്ങളുടെ ഒരു ചെറു സംഘത്തെയാണ് പ്രാഥ മിക സംഘം എന്നു പറയുന്നത്. പ്രാഥമിക സംഘങ്ങളിലെ അംഗ ങ്ങൾക്ക് ആത്മബന്ധവും സംഘബോധവുമുണ്ട്. കുടുംബം, ഗ്രാമം, ചങ്ങാതി കുട്ടങ്ങൾ എന്നിവ പ്രാഥമിക സംഘങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ദ്വിതീയ സംഘങ്ങൾ താരതമ്യേന വലിപ്പമുള്ളവയാണ്. ഔപചാ രികവും വ്യക്തിപരമല്ലാത്തതുമായ ബന്ധങ്ങളാണ് അവ നില നിർത്തുന്നത്. പ്രാഥമിക സംഘങ്ങൾ വ്യക്തിയെ ലക്ഷ്യമാക്കിയു ള്ളവയാണ്. എന്നാൽ ദ്വിതീയ സംഘങ്ങൾ ലാന്മുഖമാണ് (Goal-oriented), വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്വാർത്ഥി സംഘടനകൾ തുടങ്ങിയവ ദ്വിതീയ സംഘങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ഒരു സാമൂഹിക സംഘത്തിന് താഴെ പറയുന്ന സവിശേഷതകൾ ഉണ്ടായിരിക്കണം.

  • തുടർച്ച നൽകുന്നതിനായുള്ള നിരന്തരമായ പരസ്പര പ്രവർത്തനം
  • ഈ പരസ്പര പ്രവർത്തനത്തിന്റെ ഒരു സുസ്ഥിര മാതൃക.
  • സംഘബോധം, അതായത്, ഓരോ വ്യക്തിയും സംഘത്തെ ക്കുറിച്ചും അതിന്റെ നിയമങ്ങൾ, ആചാരങ്ങൾ, ചിഹ്നങ്ങൾ എന്നിവയെക്കുറിച്ചും ബോധവാനായിരിക്കണം.
  • പൊതു താല്പര്യം
  • പൊതുവായ വഴക്കങ്ങളുടെയും മൂല്യങ്ങളുടെയും സ്വീകാര്യത.
  • നിർവ്വചിക്കാവുന്ന ഒരു ഘടന.

സമപ്രായക്കാരുടെ സംഘങ്ങൾ (Peer groups)
മറ്റൊരു സാമൂഹ്യവൽക്കരണ ഏജൻസിയാണ് സമപ്രായക്കാ രുടെ സംഘം. സമപ്രായക്കാരായ കുട്ടികളുടെ ചങ്ങാതിക്കൂട്ട ങ്ങളെയാണ് സമപ്രായക്കാരുടെ സംഘം എന്നു പറയുന്നത്. നാലോ അഞ്ചോ വയസ്സിനു മുകളിലുള്ള കുട്ടികൾ ധാരാളം സമയം അവരുടെ സമപ്രായക്കാരായ സുഹൃത്തുക്കളുമൊത്ത് ചെലവിടുന്നു.
പിയർ എന്ന പദത്തിന് തുല്യർ’ അഥവാ സമൻമാർ എന്നാ ണർത്ഥം. ചെറിയ കുട്ടികൾക്കിടയിലുണ്ടാകുന്ന സൗഹൃദബ സങ്ങൾ സമത്വാധിഷ്ഠിതമായിരിക്കും.
കായികമായി ശക്തന്മാരായ കുട്ടികൾ മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചേക്കും. എങ്കിലും അവർക്കി ടയിൽ സൗഹൃദവും കൊടുക്കൽ വാങ്ങലും നിലനിൽക്കും.

മാതാപിതാക്കന്മാർ അവരുടെ അധികാരമുപയോഗിച്ച് കുട്ടികളു ടെമേൽ പെരുമാറ്റച്ചട്ടം അടിച്ചേൽപ്പിക്കാറുണ്ട്. എന്നാൽ സമപ്രാ യക്കാരുടെ സംഘങ്ങളിൽ ഇതിനു വിപരീതമായി പരസ്പര പ്രവർത്തനമാണ് കുട്ടികൾ കണ്ടെത്തുന്നത്. അവിടെ പെരുമാറ്റ ചട്ടങ്ങൾ പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യാം.
സമപ്രായക്കാരുമായുള്ള ബന്ധം ഒരു വ്യക്തിയുടെ ജീവിതത്തി ലുടനീളം വലിയ സ്വാധീനം ചെലുത്തുന്നു. വ്യക്തിയുടെ സ്വഭാ വം, ജീവിതശൈലി, മനോഭാവങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ രൂപ പെടുത്തുന്നതിൽ അതു പ്രധാന പങ്കു വഹിക്കുന്നു.

Leave a Comment