Plus One History Question Paper Sept 2021 Malayalam Medium

Reviewing Kerala Syllabus Plus One History Previous Year Question Papers and Answers Sept 2021 Malayalam Medium helps in understanding answer patterns.

Kerala Plus One History Previous Year Question Paper Sept 2021 Malayalam Medium

Time: 2 1/2 Hours
Maximum : 80 Scores
Cool-off time: 20 Minutes

‘A’ കോളത്തിന് അനുയോജ്യമായവ ‘B’ കോളത്തിൽനിന്നും കണ്ടെത്തി എഴുതുക. (4 × 1 = 4)

A B
മ്യൂൾ റിച്ചാർഡ് ആർക്ക് റൈറ്റ്
പവർലും ജയിംസ് ഹാർഗ്രീവ്സ്
വാട്ടർ ഫ്രെയിം സാമുവൽ കോംപ്ടൻ
സ്പിന്നിംഗ് ജെന്നി എഡ്മണ്ട് കാർട്ട്റ്റ്

Answer:

A B
മ്യൂൾ സാമുവൽ കോംപ്റ്റൻ
പവർലും എഡ്മണ്ട് കാർട്ട്റൈറ്റ്
വാട്ടർ ഫ്രയിം റിച്ചാർഡ് ആർക്ക്റ്റ്
സ്പിന്നിംഗ് ജെന്നി ജയിംസ് ഹാർഗ്രീവ്സ്

Question 2.
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. (8 × 1 = 8)

(a) ഉമവിയ രാജവംശസ്ഥാപകൻ
(A) ഹുസ്സൈൻ
(B) ഫിർദൗസി
(C) മുആവിയ
(D) അലി
Answer:
(C) മുആവിയ

(b) ‘ഷാനാമ’ എഴുതിയതാര്?
(A) മസൂദി
(B) ഫിർദൗസി
(C) തബരി
(D) ബലാദുരി
Answer:
(B) ഫിർദൗസി

(c) അബ്ബാസിയകളുടെ തലസ്ഥാനം
(A) ഡമാസ്കസ്
(B) ബാഗ്ദാദ്
(C) ബുഖാറ
(D) സമർഖണ്ഡ്
Answer:
B) ബാഗ്ദാദ്

(d) മനുഷ്യശരീരം ആദ്യമായി കീറിമുറിച്ച് പരിശോധിച്ചതാര്?
(A) ഡൊണടെല്ലോ
(B) ആൻഡ്രിയസ് വെസേലിയസ്
(C) മ്പിസറോ
(D) പെട്രാർക്ക്
Answer:
(B) ആൻഡ്രിയസ് വെസേലിയസ്

(e) ഫ്ലോറൻസിലെ ‘മോ’ രൂപകല്പന ചെയ്തതാര്?
(A) മൈക്കലാഞ്ചലോ
(B) ദാതെ അലിഗിരി
(C) ജിയോട്ടോ
(D) ഫിലിപ്പോ ബൂണലേഷി
Answer:
(D) ഫിലിപ്പോ ബൂണലേഷി

(f) പാദുവ സർവകലാശാല സ്ഥിതി ചെയ്യുന്നത്
(A) ഇറ്റലി
(C) ചൈന
(B) ബെൽജിയം
(D) ഗ്രീസ്
Answer:
(A) ഇറ്റലി

(g) കാരിരുമ്പിൽ നിന്ന് പച്ചിരുമ്പ് ഉണ്ടാക്കിയെടുത്തതാര്?
(A) ജോൺ വിൽക്കിൻസൺ
(B) എബ്രഹാം ഡാർബി – II
(C) ഹെൻട്രി കോർട്ട്
(D) ജോൺ കേ
Answer:
(B) എബ്രഹാം ഡാർബി – II

(h) ആധുനിക ചൈനയുടെ സ്ഥാപനകനായി കണക്കാക്കുന്നതാരെ?
(A) ചിയാങ് കൈഷക്
(B) ഡെങ് സിയോവോ പിങ്
(C) സൺ യാത് സെൻ
(D) കമാൽ അതാതുർക്ക്
Answer:
(C) സൺ യാത് സെൻ

Plus One History Question Paper Sept 2021 Malayalam Medium

Question 3.
ചുവടെ തന്നിരിക്കുന്നവയെ കാലഗണനാ ക്രമത്തിലാക്കുക.

  • ദി ലോങ് മാർച്ച്
  • സൺ യാത് സെൻ ചൈനയിൽ ഒരു റിപ്പബ്ലിക് സ്ഥാപിച്ചു.
  • ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ രൂപീകരണം
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം

Answer:

  • സൺ യാത് സെൻ ചൈനയിൽ ഒരു റിപ്പബ്ലിക് സ്ഥാപിച്ചു (1911).
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം (1921).
  • ലോങ് മാർച്ച് (1934).
  • ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ രൂപീകരണം (1949).

Question 4.
തന്നിരിക്കുന്ന ലോകത്തിന്റെ ഭൂപടത്തിൽ ചുവടെ തന്നിരിക്കുന്ന ഏതെങ്കിലും നാല് എണ്ണം അടയാളപ്പെടുത്തുക. (4 x 1 = 4)
(a) മെഡിറ്ററേനിയൻ കടൽ
(b) സഹാറാ മരുഭൂമി
(c) റോം
(d) സ്പെയിൻ
(e) മദീന
(f) ഈജിപ്ത്
Answer:
a) മെഡിറ്ററേനിയൻ കടൽ
b) സഹാറ മരുഭൂമി
c) റോം
d) സ്പെയിൻ
e) മദീന
f) ഈജിപ്ത്

5 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (6 × 2 = 12)

Question 5.
ഹൊമിനോയിഡുകളുടെ സവിശേഷതകൾ വിവരിക്കുക.
Answer:
ചെറിയ തലച്ചോറ്, നാലുകാലിൽ നടത്തം, അയവുള്ള കൈകൾ

Question 6.
ഹോമിനിഡുകളുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
തലച്ചോറിന്റെ വലിപ്പക്കൂടുതൽ, നിവർന്നു നിൽപ്, ഇരുകാലി ലുള്ള നടത്തം, കൈകളുടെ പ്രത്യേക വൈദഗ്ധ്യം

Question 7.
‘കുരിൽ തായെ കുറിച്ച് ഒരു ലഘുകുറിപ്പെഴുതുക.
Answer:
മുഖ്യന്മാരുടെ അസംബ്ലി – 1206ൽ യാസ പ്രഖ്യാപിച്ചു.

Question 8.
‘യാസ’ എന്തെന്ന് വിശദീകരിക്കുക.
Answer:
ചെങ്കിസ്ഖാന്റെ സ്മരണ അദ്ദേഹത്തിന്റെ പിൻഗാമികൾക്കിടയിൽ നിലനിർത്തപ്പെടുകയുണ്ടായി. ഇതിന് സഹായിച്ചത് അദ്ദേഹ ത്തിന്റെ നിയമം അഥവാ ‘യാസ’യാണ്. 1206- ൽ മുഖ്യന്മാരുടെ അസംബ്ലിയിൽ (Quiniltais) വെച്ചാണ് ചെങ്കിസ്ഖാൻ അദ്ദേഹ ത്തിന്റെ ‘നിയമം’ പ്രഖ്യാപിച്ചത്. ഭരണപരമായ നിയന്ത്രണങ്ങൾ, നായാട്ടു സംഘാടനം, സൈന്യം, പോസ്റ്റൽ സമ്പ്രദായം എന്നിവ സംബന്ധിച്ച കല്പനകളും ഉത്തരവുകളുമായിരുന്നു അത്. 13-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ‘യാസ്’ എന്ന പദത്തെ മംഗോളിയർ ‘ചെങ്കിസ്ഖാന്റെ നിയമസംഹിത’ എന്ന അർത്ഥത്തിൽ ഉപയോഗി ക്കാൻ തുടങ്ങി. അങ്ങനെ ചെങ്കിസ്ഖാന്റെ സ്മരണ നിലനിർത്തു ന്നതിൽ അദ്ദേഹത്തിന്റെ നിയമസംഹിത ഒരു പ്രധാന പങ്കുവ ഹിച്ചു.

Question 9.
മാനവികത എന്നാൽ എന്ത്?
Answer:
ഹ്യൂമനിസ്റ്റുകൾ നല്ല പെരുമാറ്റ രീതികൾക്കും പ്രാധാന്യം നൽകി യിരുന്നു. വ്യക്തികൾ എങ്ങനെ വിനയത്തോടെ സംസാരിക്കണ മെന്നും എങ്ങനെ നന്നായി വേഷം ധരിക്കണമെന്നും അവർ നിർദ്ദേശിച്ചു. കൂടാതെ സംസ്കാര സമ്പന്നനായ ഒരു വ്യക്തി ഏതെല്ലാം പ്രത്യേക കഴിവുകൾ ആർജ്ജിക്കണമെന്നും അവർ നിർദ്ദേശിക്കുണ്ടായി.

  • അധികാരം, ധനം എന്നീ മാർഗ്ഗങ്ങളിലൂടെയല്ലാതെ വ്യക്തി കൾക്ക് സ്വന്തം ജീവിതം കരുപിടിപ്പിക്കാനുള്ള പ്രാപ്തിയു ണ്ടെന്ന് ഹ്യൂമനിസം സമർത്ഥിച്ചു.
  • ഈ ആശയം മനുഷ്യപ്രകൃതത്തിന് പല വശങ്ങളുണ്ടെന്നും, അവ ഫ്യൂഡൽ സമൂഹം വിശ്വസിച്ചിരുന്ന മൂന്നു പ്രത്യേക ക്രമങ്ങൾക്കെതിരെയാണെന്നുമുള്ള ധാരണയുമായി ബന്ധ പ്പെട്ടതായിരുന്നു.

Question 10.
‘നവോത്ഥാന മനുഷ്യൻ’ എന്ന പദത്തെക്കുറിച്ച് വിവരിക്കുക.
Answer:
പല തരത്തിലുള്ള താല്പര്യങ്ങളും കഴിവുകളുമുള്ള മനുഷ്യരെ വിശേഷിപ്പിക്കുന്നതിന് ‘നവോത്ഥാന മനുഷ്യൻ’ (Renaissance Man) എന്ന പദം ഉപയോഗിക്കാറുണ്ട്. കാരണം ഇക്കാലത്തെ വിഖ്യാതരായ വ്യക്തികളിൽ പലരും പല ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളായിരുന്നു. പണ്ഡിതനും, നയതന്ത്രജ്ഞനും, ദൈവ ജ്ഞനും, കലാകാരനും ഒന്നായി ഒത്തുചേർന്നവരായിരുന്നു നവോത്ഥാനകാലത്തെ പ്രമുഖർ.

Question 11.
നവോത്ഥാന വാസ്തുശില്പകലയുടെ ഏതെങ്കിലും രണ്ട് സവി ശേഷതകൾ എഴുതുക.
Answer:
ചിത്രകലയിലും പ്രതിമാനിർമ്മാണ കലയിലും വാസ്തുശില്പക ലയിലും ഒരുപോലെ പ്രാവിണ്യമുള്ള ചില വ്യക്തികളും നവോ ത്ഥാനകാലത്ത് ജീവിച്ചിരുന്നു. അവരിൽ ഏറ്റവും പ്രമുഖനാണ് മൈക്കലാഞ്ചലോ (1475 1564), പോപ്പിനുവേണ്ടി സിസ്റ്റീൻ ചാപ്പ ലിന്റെ മച്ചിൽ വരച്ച ചിത്രങ്ങൾ, ‘പിയത്ത’ എന്ന ശില്പം, സെന്റ് പീറ്റേഴ്സ് ചർച്ചിലെ താഴികക്കുടത്തിന്റെ രൂപകല്പന എന്നിവ മൈക്കലാഞ്ചലോവിന്റെ നാമത്തെ അനശ്വരമാക്കി. ശില്പകലയിലും വാസ്തുശില്പകലയിലും മികച്ച സംഭാവനകൾ നൽകിയ മറ്റൊരു വ്യക്തിയാണ് ഫിലിപ്പോ ബ്രഷി (Fillippo Brunelleschi) ഫ്ളോറൻസിലെ അതിവിശിഷ്ടമായ ഡ്വാമായ്ക്ക് (ഇറ്റാലിയൻ കത്തീഡ്രൽ) രൂപകല്പന നൽകിയത് അദ്ദേഹമാണ്.

ഇക്കാലത്ത് ശ്രദ്ധേയമായ മറ്റൊരു മാറ്റമുണ്ടായി. ഇതിനുമുമ്പ് കലാകാരന്മാർ ഒരു സംഘത്തിന്റെ അഥവാ ഗിൽഡിലെ അംഗ മെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ നവോത്ഥാന കാലം മുതൽ അവർ വ്യക്തിപരമായി അറിയപ്പെടാൻ തുടങ്ങി.

Plus One History Question Paper Sept 2021 Malayalam Medium

Question 12.
കോപ്പർനിക്കൻ വിപ്ലവം എന്നാൽ എന്ത്?
Answer:
പ്രപഞ്ചത്തെക്കുറിച്ചുള്ള ക്രൈസ്തവ ധാരണകളെ കടപുഴക്കി യെറിഞ്ഞ് ഒരു ജ്യോതിശാസ്ത്ര വിപ്ലവത്തിന് തുടക്കം കുറിച്ചത് പോളണ്ടുകാരനായിരുന്ന കോപ്പർനിക്കസാണ്. ‘ജ്യോതിർഗോളങ്ങ ളുടെ ഭ്രമണം’ (The Rotation of the Heavenly Bodies – De revolutionibus) എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം വിപ്ലവകരമായ തന്റെ നിഗമനങ്ങൾ അവതരിപ്പിച്ചത്.

സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും ഭൂമിയും മറ്റു ഗ്രഹ ങ്ങളും സൂര്യനെയാണ് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നതെന്നും കോപ്പർനിക്കസ് സിദ്ധാന്തിച്ചു. “സൂര്യകേന്ദ്രിത സിദ്ധാന്തം’ (Heliocentric Theory) എന്ന പേരിൽ ഇത് അറിയപ്പെടുന്നു. കോപ്പർനിക്കസിന്റെ ആശയങ്ങൾ ഏറെ കാലം കഴിഞ്ഞതിനുശേ ഷമാണ് ജനങ്ങൾ അംഗീകരിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങൾ അംഗീകരിച്ച് അതിനെ പൂർണ്ണതയിലെത്തിച്ചത് മഹാന്മാരായ രണ്ട് ശാസ്ത്രജ്ഞന്മാരാണ് : കെപ്ലറും, ഗലീലിയോവും.

  • സൂര്യകേന്ദ്രിത വ്യവസ്ഥയുടെ ഒരു ഭാഗം മാത്രമാണ് ഭൂമി എന്ന സിദ്ധാന്തത്തെ ജർമ്മൻ ശാസ്ത്രജ്ഞനായ ജോഹന്നസ്
    കെപ്ലർ (1571-1630) തന്റെ കോസ്മോ ഗ്രാഫിക് മിസ്റ്ററി’ എന്ന ഗ്രന്ഥത്തിലൂടെ പ്രസിദ്ധമാക്കിത്തീർത്തു. ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നത് വൃത്താകൃതിയല്ല, മറിച്ച് ദീർഘ വൃത്താകൃതിയിലുള്ള പാതയിലൂടെയാണെന്നും അദ്ദേഹം തെളിയിച്ചു.

Question 13.
ലുഡ്ഡിസം എന്നാൽ എന്താണ്?
Answer:
വ്യവസായവൽക്കരണത്തിനെതിരെ ഉയർന്നുവന്ന മറ്റൊരു പ്രസ്ഥാനമാണ് ലുഡ്ഡിസം (Luddism) തങ്ങളുടെ സർവ്വ ദുരിതങ്ങളുടേയും കാരണം യന്ത്രങ്ങളാണെന്ന് ധരിച്ചു പോയ തൊഴിലാളികൾ അവയെ തകർക്കുന്നതിനായി ആരം ഭിച്ച പ്രസ്ഥാനമാണിത്. ജനറൽ നെഡ് പുഡ്ഡിന്റെ നേതൃത്വ ത്തിലുള്ള ഈ പ്രസ്ഥാനത്തെ വൻ സൈന്യത്തെ ഉപയോ ഗിച്ചാണ് ഇംഗ്ലണ്ട് അടിച്ചമർത്തിയത്.

ലിസം കേവലം യന്ത്രങ്ങൾ നശിപ്പിക്കുന്നൊരു പ്രസ്ഥാനം മാത്രമായിരുന്നില്ല. അതിലെ പങ്കാളികൾ മിനിമം കൂലി, സ്ത്രീവേല – ബാലവേല എന്നിവയുടെ മേലുള്ള നിയന്ത്രണം, തൊഴിൽ സംഘടനകളുടെ രൂപീകരണം എന്നി ങ്ങനെയുള്ള ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു.

Question 14.
വ്യാവസായിക വിപ്ലവത്തിന്റെ ഏതെങ്കിലും രണ്ട് അനന്തരഫല ങ്ങൾ.
Answer:
വ്യാവസായിക വിപ്ലവം ജനജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് അത് സൗഭാഗ്യവും പുരോഗതിയും നൽകിയപ്പോൾ മറുവിഭാഗത്തിന്റെ ജീവിതം ദാരുണവും ദുസ്സഹവുമായി മാറി.

സമ്പന്നരായ വ്യക്തികൾ ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ വ വസായങ്ങളിൽ പണം അഥവാ മൂലധനം നിക്ഷേപിച്ചു. സാധ നങ്ങൾ, വരുമാനങ്ങൾ, സേവനങ്ങൾ, ജ്ഞാനം, ഉല്പാദന ക്ഷമത എന്നീ രൂപങ്ങളിൽ അവരുടെ സമ്പത്ത് നാടകീയ മായി വർദ്ധിക്കുകയും ചെയ്തു.

അതേസമയം വ്യവസായവൽക്കരണവും നഗരവൽക്കര ണവും സാധാരണ ജനങ്ങളുടെ ജീവിതത്തെ സാരമായി
ബാധിച്ചു. തകർന്ന കുടുംബങ്ങൾ, പുതിയ മേൽവിലാസ ങ്ങൾ, ഹീനമായ നഗരങ്ങൾ, ഫാക്ടറികളിലെ നടുക്കുന്ന ജോലി സാഹചര്യങ്ങൾ എന്നിവയിൽ നിന്ന് ഇത് വ്യക്തമായി രുന്നു.

ഇംഗ്ലണ്ടിൽ 50,000 ലധികം ജനസംഖ്യയുള്ള നഗരങ്ങൾ 1750 – ൽ രണ്ടെണ്ണം മാത്രമെ ഉണ്ടായിരുന്നുള്ളു. 1850 – ൽ ഇത് 29 ആയി വർദ്ധിച്ചു. ഈ വളർച്ചയുടെ വേഗത നഗര ങ്ങളിലെ ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടായില്ല. അവർക്ക് താമസ സൗകര്യവും ശുചീകരണ സൗകര്യവും പരിമിതമായി രുന്നു. വേണ്ടത്ര ശുദ്ധജലംപോലും ലഭ്യമായിരുന്നില്ല. നവാ ഗതകർ നഗരങ്ങളിലെ ഫാക്ടറികൾക്കടുത്തുള്ള ജനസാന്ദ്ര തയേറിയ കേന്ദ്രപ്രദേശങ്ങളിലെ ചേരികളിൽ തിങ്ങിഞെരുങ്ങി ജീവിക്കാൻ നിർബന്ധിതമായി. എന്നാൽ സമ്പന്നരായ നഗരവാസികൾ ശുദ്ധവായുവും നഗ രപ്രാന്തങ്ങളിലേക്ക് മാറിത്താമസിച്ച് രക്ഷപ്പെടുകയും ചെയ്തു.

തൊഴിലാളികൾ
തൊഴിലാളികളുടെ ആയുഷ്ക്കാലദൈർഘ്യം നഗരങ്ങളിലെ മറ്റു സാമൂഹ്യവിഭാഗങ്ങളുടെക്കാൾ കുറവായിരുന്നുവെന്ന് 1842- ലെ സർവ്വ വെളിപ്പെടുത്തുന്നു. ബിർമിങ്ഹാമിൽ 15 വയസ്സും മാഞ്ചസ്റ്ററിൽ 17 ഉം ഡർബിയിൽ 21 ഉം ആയിരുന്നു തൊഴിലാളി കളുടെ ആയുർദൈർഘ്യം. പുതിയ നഗരങ്ങളിലെ ജനങ്ങൾ • നന്നേ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു. കുട്ടികളിൽ പകുതി പേരും 5 വയസ്സിനുപ്പുറം ജീവിച്ചിരുന്നില്ല. നഗരങ്ങളിലെ ജനസംഖ്യ വർദ്ധിച്ചത് കുടിയേറ്റം മൂലമാണ്. അല്ലാതെ അവിടെ മുമ്പു താമസിച്ചുരുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ജനനനി രക്ക് കൂടിയതുകൊണ്ടല്ല.

• തൊഴിലാളികളുടെ അകാല മരണത്തിനു കാരണം സാംക മിക രോഗങ്ങളായിരുന്നു. ജലമലിനീകരണത്തിലൂടെ പടർന്ന കോളറയും ടൈഫോയിഡും, അന്തരീക്ഷത്തിലൂടെ പടർന്നു പിടിച്ച ക്ഷയവും അനേകം തൊഴിലാളികളുടെ ജീവൻ അപ ഹരിച്ചു. 1832- ൽ പൊട്ടിപുറപ്പെട്ട ഒരു കോളറയിൽ 31,000 ലധികം തൊഴിലാളികളുടെ ജീവനൊടുങ്ങി.

19-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ മുനിസിപ്പൽ അധികാരി കൾ അപകടകരമായ ഈ സാഹചങ്ങളെ അവഗണിച്ചു. ഈ രോഗങ്ങളെ മനസ്സിലാക്കാനും ചികിത്സിച്ചു ഭേദമാക്കാനുമുള്ള വൈദ്യജ്ഞാനം ഉണ്ടായിരുന്നില്ലതാനും

സ്ത്രീകളും കുട്ടികളും വ്യവസായവൽക്കരണവും
വ്യവസായവൽക്കരണത്തിന്റെ ഏറ്റവും വലിയ ദൂഷ്യങ്ങളി ലൊന്നായിരുന്നു ബാലവേലയും സ്ത്രീചൂഷണവും. ഗ്രാമപ്രദേ ശങ്ങളിലെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾ വീട്ടിലും പാടത്തു മൊക്കെ പണിയെടുത്തിരുന്നു. മാതാപിതാക്കന്മാരുടെയോ ബന്ധുക്കളുടെയോ കർശന മേൽനോട്ടത്തിലാണ് അവർ ജോലി ചെയ്തിരുന്നത്. അതിനാൽ ജോലി അവർക്കൊരു ശിക്ഷയായി രുന്നില്ല. അതുപോലെ ഗ്രാമത്തിലെ സ്ത്രീകളും പാടത്ത് ജോലി ചെയ്തിരുന്നു. അവർ കന്നുകാലികളെ വളർത്തി, വിറക് ശേഖ രിച്ചു, വീടുകളിലിരുന്ന് തറികളിൽ നൂൽനൂറ്റു.

നഗരങ്ങളിലെ ഫാക്ടറികളിലും ഖനികളിലും സ്ത്രീകളേയും കുട്ടികളേയും പണിയെടുപ്പിച്ചിരുന്നു. ഇവിടത്തെ ജോലി ഗ്രാമങ്ങളിലേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഫാക്ടറികളിലും ഖനികളിലും കടുത്ത അച്ചടക്കത്തിൽ കീഴിൽ ദീർഘനേരം തുടർച്ചയായി അവർക്കു പണിയെടു ക്കേണ്ടിവന്നു. എന്തെങ്കിലും പിഴവു സംഭവിച്ചാൽ പല രീതി യിലുള്ള കടുത്ത ശിക്ഷകൾ അവർക്കു നൽകിയിരുന്നു.

യന്ത്രത്തിന്റെ ഉപയോഗം വ്യാപിച്ചപ്പോഴും കുറച്ചു തൊഴിലാ ളികളെ മാത്രം ആവശ്വമുള്ളപ്പോഴും സ്ത്രീകളേയും കുട്ടിക ളേയും ജോലിക്കു നിയമിക്കുന്നതിനാണ് വ്യവസായികൾ പരി ഗണന നൽകിയത്. കാരണം പുരുഷന്മാരേക്കാൾ കുറഞ്ഞ കൂലിയ്ക്ക് അവരെക്കൊണ്ട് പണിയെടുപ്പിക്കാം. മോശമായ ജോലി സാഹചര്യങ്ങൾക്കെതിരെ അവർ പ്രക്ഷോഭത്തിന് മുതിരുകയില്ല.

ലങ്കാഷെയറിലേയും യോർക്ക് ഷയറിലേയും പരുത്തിത്തുണി വ്യവസായങ്ങളിൽ സ്ത്രീകളേയും കുട്ടികളേയും ധാരാളമായി നിയമിച്ചിരുന്നു. പട്ട് നിർമ്മാണം, കസവ് നിർമ്മാണം തുന്നൽ എന്നീ വ്യവസായങ്ങളിൽ സ്ത്രീകളായിരുന്നു പ്രധാന തൊഴിലാ ളികൾ, ബിർമിംഗ് ഹാമിലെ ലോഹ വ്യവസായത്തിലും കുട്ടിക ളോടൊപ്പം അവർ പണിയെടുത്തിരുന്നു.

ബാലവേല അങ്ങേയറ്റം ക്രൂരമായിരുന്നു. സ്പിന്നിംഗ് ജെന്നിയെ പോലുള്ള യന്ത്രങ്ങൾ ചെറുശരീരവും ചുറുചുറുക്കാർന്ന വിര ലുകളുമുള്ള കുട്ടികളായ തൊഴിലാളികളെ കൊണ്ട് പ്രവർത്തി പ്പിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരുന്നത്. ഇടതി ങ്ങിയ യന്ത്രങ്ങൾക്കിടയിലൂടെ നീങ്ങുവാൻ കുട്ടികളെ കൊണ്ട് മാത്രം സാധ്യമായിരുന്നതിനാലാണ് അവരെ തുണിമില്ലുകളിൽ നിയമിച്ചിരുന്നത്. ഞായറാഴ്ചകളിൽ യന്ത്രങ്ങൾ വൃത്തിയാക്കു ന്നതുൾപ്പെടെ മണിക്കൂറുകളോളം നീണ്ട ജോലി അവർക്ക് ശുദ്ധ വായുവും, വിശ്രമവും നിഷേധിച്ചു. കുട്ടികളുടെ മുടി യന്ത്ര ത്തിൽ കുരുങ്ങിയും കൈകൾ ചതഞ്ഞരഞ്ഞും അപകടങ്ങൾ ഉണ്ടാവുന്നത് സാധാരണമായിരുന്നു. പണിയെടുത്ത് തളർന്നു റങ്ങി യന്ത്രങ്ങളിൽ വീണ് പലരും മരിക്കുകയും ചെയ്തിരുന്നു.

കൽക്കരി ഖനികളിലെ ജോലിയും അപായകരമായിരുന്നു. മേൽപ്പുരകൾ തകർന്നു വീണോ സ്ഫോടനങ്ങളുണ്ടായോ അപ കടങ്ങൾ പതിവായിരുന്നു. കൽക്കരി ഖനികളിലെ ഭൂഗർഭ പാള ങ്ങളിലേക്ക് കൽക്കരി വലിച്ചുകൊണ്ടുവരുന്നതിന് ഖനിയുടമകൾ കുട്ടികളെയാണ് ഉപയോഗിച്ചിരുന്നത്. മുതിർന്നവർക്ക് ചെന്നെ ത്താൻ പറ്റാത്തവിധം ഇടുങ്ങിയ പ്രവേശന പാതകളുള്ള അഗാ ധമായ കൽക്കരി മുഖങ്ങളിലെത്തുന്നതിനും കുട്ടികളെയാണ് ഉപ യോഗപ്പെടുത്തിയത്. ഖനികളിലൂടെ സഞ്ചരിച്ചിരുന്ന കൽക്കരി വാഗനുകളുടെ വാതിലുകൾ തുറക്കുന്നതിനും അടക്കുന്നതിനും അവർ നിയോഗിക്കപ്പെട്ടു.

കനത്ത ഭാരമുള്ള കൽക്കരി ചുമടു കൾ ചുമലിലേറ്റി കൊണ്ടു പോകാനുള്ള ചുമട്ടുകാരായും കുട്ടി കൾ പണിയെടുത്തു. ഭാവിയിൽ ഫാക്ടറി വേല ചെയ്യുന്നതി നുള്ള പരിശീലനമായും ഫാക്ടറി മാനേജർമാർ ബാലവേലയെ കണ്ടു. ഫാക്ടറി തൊഴിലാളികൾ പകുതിയോളം പേർ 10 വയ സ്സിനു മുമ്പും 28 ശതമാനം പേർ 14 വയസ്സിനു മുമ്പുമാണ് ജോലി ചെയ്യാനാരംഭിച്ചതെന്ന് ബ്രിട്ടീഷ് ഫാക്ടറി മേഖലകളിലെ തെളി വുകൾ വെളിപ്പെടുത്തുന്നു.

ജോലി ചെയ്യുന്ന സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്വവും ആത്മാഭിമാനവും വർധിക്കുകയുണ്ടായി.

എന്നാൽ ജോലിസ്ഥലത്ത് സ്ത്രീകളനുഭവിച്ച അപമാനകര മായ വ്യവസ്ഥകൾ, ജനന സമയത്തോ ബാല്യത്തിലോ അവർക്കു നഷ്ടപ്പെട്ട കുട്ടികൾ, അവർ ജീവിക്കാൻ നിർബ ന്ധിതമായ വൃത്തികെട്ട നഗരചേരികൾ എന്നിവ അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിറം കെടുത്തി.

Plus One History Question Paper Sept 2021 Malayalam Medium

Question 15.
വടക്കേ അമേരിക്കയിലെ തദ്ദേശീയ ജനങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും രണ്ട് സവിശേഷതകൾ ചൂണ്ടിക്കാണിക്കുക.
Answer:
യു. എസ്. എ. യിൽ ഓരോ അധിവാസ കേന്ദ്രങ്ങൾ വികാസം പ്രാപിക്കുന്നതിനോടൊപ്പം തദ്ദേശവാസികൾ സ്വന്തം ഭൂമിയിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരായി. സ്വന്തം ഭൂമി വിറ്റുകൊ ണ്ടുള്ള ഉടമ്പടികളിൽ ഒപ്പുവെച്ച ശേഷമാണ് അവർ പുതിയ പ്രദേ ശങ്ങളിലേക്ക് പിൻവാങ്ങിയത്. തുച്ഛമായ തുക മാത്രമേ ഇതിനായി അവർക്കു ലഭിച്ചിരുന്നുള്ളൂ. അമേരിക്കക്കാർ പലപ്പോഴും വാഗ്ദാനം ചെയ്ത തുക നൽകാതെ കൂടുതൽ ഭൂമി തട്ടിയെടു ത്തുകൊണ്ട് തദ്ദേശീയരെ ചതിക്കുകയും ചെയ്തിരുന്നു. സ്വദേ ശീയരുടെ ഭൂമി കൈവശപ്പെടുത്തുന്നത് ഒരു തെറ്റാണെന്ന് ഉയർന്ന ഉദ്യോഗസ്ഥന്മാർക്കുപോലും അന്ന് തോന്നിയിരുന്നില്ല. തദ്ദേശീയർ ഒരിക്കലും പോരാടാതെ കീഴടങ്ങിയിരുന്നില്ല. 1865 – നും 1890 – നും മധ്യേ യു.എസ്. സൈന്യം കലാപങ്ങളുടെ ഒരു പരമ്പരതന്നെ അടിച്ചമർത്തുകയുണ്ടായി. ഏതാണ്ട് ഇതേ കാലത്തുതന്നെ കാനഡയിലെ മെറ്റികൾ (metis) സായുധ കലാ പങ്ങൾ നടത്തുകയുണ്ടായി. പിന്നീട് സായുധസമരത്തിന്റെ മാർഗ്ഗം അവർ ഉപക്ഷിച്ചു.

16 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (2 × 3 = 6)

Question 16.
ആദിമ മനുഷ്യർ ഭക്ഷണം സമ്പാദിച്ചിരുന്ന ഏതെങ്കിലും മൂന്ന് മാർഗ്ഗങ്ങൾ എഴുതുക.
Answer:
ആദിമ മനുഷ്യർ ഭക്ഷണം നേടിയിരുന്നത് ശേഖരിച്ചും, നായാ ടിയും, ചത്ത ജന്തുക്കളുടെ മാംസമെടുത്തും, മീൻപിടിച്ചുമായി രുന്നു. സസ്യോല്പന്നങ്ങളായ വിത്തുകൾ, അണ്ടിപരിപ്പുകൾ,

കായ്കനികൾ, കിഴങ്ങുകൾ എന്നിവയാണ് അവർ ശേഖരിച്ചിരു ന്നത്. ആദിമ മനുഷ്യർ ഭക്ഷണം ശേഖരിച്ചിരുന്നുവെന്നത് പൊതു വെയുള്ള അനുമാനമാണ്. കൃത്യമായി അതു തെളിയിക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. എല്ലുകളുടെ ഫോസിലുകൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും സസ്യങ്ങളുടെ ഫോസിലുകൾ താര തമ്യേന അപൂർവ്വമാണ്. യാദൃശ്ചികമായി തീപിടിച്ച് കരിഞ്ഞുപോയ സസ്യാവശിഷ്ടങ്ങൾ ദീർഘകാലം സംരക്ഷിക്കപ്പെടാറുണ്ട്. എന്നാൽ അത്തരത്തിലുള്ള അവശിഷ്ടങ്ങളൊന്നും പുരാതത്വശാ സ്ത്രജ്ഞന്മാർ ഇതുവരെ കണ്ടെത്തിയിട്ടില്ല.

സ്വാഭാവികമായി ചത്തുപോയ അല്ലെങ്കിൽ മറ്റു ഹിംസ്രജന്തു ക്കൾ കൊന്നിട്ടുപോയ മൃഗങ്ങളുടെ മാംസവും മജ്ജയുമെല്ലാം അവർ ഭക്ഷണത്തിനായി അന്വേഷിച്ചിരുന്നു. സസ്തനജീവികൾ (എലി, അണ്ണാൻ, തുടങ്ങിയവ), പക്ഷികൾ (അവയുടെ മുട്ടകളും, ഇഴജന്തുക്കൾ, കീടങ്ങൾ (ഉദാ- ചിതൽ) തുടങ്ങിയവയെ ആദിമ ഹോമിനിഡുകൾ ഭക്ഷിച്ചിരുന്നു.

Question 17.
അരാവാക്കിയൻ ലൂക്കായോസിന്റെ ജീവിതത്തെക്കുറിച്ച് ഒരു ലഘുകുറിപ്പെഴുതുക.
Answer:
കരിബിയൻ സമുദ്രത്തിൽ നൂറുകണക്കിന് ചെറു ദ്വീപുസമൂഹ ങ്ങൾ ഉണ്ടായിരുന്നു. ബഹാമസ്, ഗ്രേറ്റർ ആന്റില്ലസ് (Geater Antilles), ലെസർ ആന്റിലസ് (Lesser Antilles) എന്നീ പേരു കളിലാണ് അവ ഇന്ന് അറിയപ്പെടുന്നത്. ഈ ദ്വീപുസമൂഹങ്ങ ളിൽ താമസിച്ചിരുന്നത് അരാവക്കുകൾ (Arawaks) അഥവാ അരാ വക്യൻ ലൂക്കായോസ് (Arawakian Lucayos) എന്ന സമുദായ മാണ്. കരിബ്സ് (Caribs) എന്ന ഭീകരഗോത്രം അരാവക്കുകളെ ലെസ്സർ ആന്റിലസ്സിൽനിന്ന് പുറത്താക്കുകയുണ്ടായി.
അരാവക്കുകൾ സമാധാനപ്രിയരായിരുന്നു. ഏറ്റുമുട്ടലിനെക്കാൾ അവർ പരിഗണന നൽകിയത് ഒത്തുതീർപ്പിനാണ്. വള്ളങ്ങൾ നിർമ്മിക്കുന്നതിൽ അരാവക്കുകൾ സമർത്ഥരായിരുന്നു. മരം കൊണ്ടു നിർമ്മിച്ച ചെറുവള്ളങ്ങളിൽ അവർ തുറന്ന കടലിലൂടെ സഞ്ചരിച്ചു. നായാടിയും മീൻപിടിച്ചും കൃഷി ചെയ്തുമാണ് അവർ ജീവിച്ചത്. ചോളം, മധുരമുള്ള ഉരുളകിഴങ്ങ്, കിഴങ്ങു വർഗ്ഗങ്ങൾ, മരച്ചീനി എന്നിവ അവർ കൃഷി ചെയ്തിരുന്നു.

അരാവക്കുകൾ കൂട്ടുകൃഷി നടത്തിയിരുന്നു. അങ്ങനെ സമു ദായത്തിലെ എല്ലാവരേയും തീറ്റിപ്പോറ്റാൻ അവർ പരിശ്രമിച്ചു. ഇതവരുടെ ഏറ്റവും വലിയ സംസ്കാരമൂല്യമായിരുന്നു. കുല ത്തിലെ മുതിർന്നവരുടെ കീഴിലാണ് അവർ സംഘടിക്കപ്പെട്ടിരു ന്നത്. ബഹുഭാര്യത്വം അവർക്കിടയിൽ സാധാരണമായിരുന്നു. അരാവക്കുകൾ സർവ്വാത്മ വിശ്വാസികളായിരുന്നു. (animists) സചേതന വസ്തുക്കൾക്കുപോലും ജീവനോ ആത്മാവോ ഉണ്ടെന്ന് അവർ വിശ്വസിച്ചു. ഷമാൻ (Shaman പ്രേതാർച്ചക പൂജാരി) അവരുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അസുഖം ഭേദമാക്കുന്നവരായും, ഇഹലോകവും പ്രകൃതതിത ലോകവും തമ്മിലുള്ള മധ്യവർത്തികളായും ഷമാനുകൾ പ്രവർ ത്തിച്ചു.

അരിവക്കുകൾ സ്വർണ്ണാഭരണങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ സ്വർണ്ണത്തിന്റെ മൂല്യത്തെക്കുറിച്ച് അവർക്ക് ധാരണ യുണ്ടായിരുന്നില്ല. യൂറോപ്യന്മാരുടെ സ്ഫടികമാലകളുമായി അവർ സന്തോഷപൂർവ്വം സ്വർണ്ണം കൈമാറ്റം ചെയ്തിരുന്നു. സ്ഫടികമാലകളുടെ ഭംഗിയാണ് അവരെ ആകർഷിച്ചത്. അരാ വക്കുകൾ നല്ല നെയ്തുകാരായിരുന്നു. നെയ്തുകല അവർക്കി ടയിൽ വളരെയധികം വികാസം പ്രാപിച്ചിരുന്നു. അവർ നിർമ്മി ച്ചിരുന്ന കയർകൊണ്ടുള്ള ഊഞ്ഞാൽ കിടക്ക യൂറോപ്യന്മാരെ ആകർഷിച്ചിരുന്നു.

Question 18.
വ്യാവസായിക വിപ്ലവവും ബ്രിട്ടനിൽ ആരംഭിക്കാനുണ്ടായ കാര ണങ്ങൾ വിശദീകരിക്കുക.
Answer:
വ്യവസായിക വിപ്ലവം ആരംഭിച്ചത് ബ്രിട്ടനിലാണ്. ലോകത്തിലെ ‘ആദ്യ വ്യവസായിക രാഷ്ട്രം’ എന്ന പദവിയിലേക്കുയരാൻ ബ്രിട്ടനെ സഹായിച്ച നിരവധി ഘടകങ്ങളുണ്ട്.

1) രാഷ്ട്രീയ സുസ്ഥിരത:
ഇംഗ്ലണ്ടും വെയിൻസും സ്കോട്ട്ലണ്ടും ഒരു രാജവാഴ്ചയിൻ കീഴിൽ ഒന്നിച്ചതിനാൽ 17-ാം നൂറ്റാണ്ടു മുതൽ ബ്രിട്ടനിൽ രാഷ്ട്രീയ സുസ്ഥിരത ഉണ്ടായിരുന്നു. രാജ്യ ത്തിന് പൊതുവായ നിയമങ്ങളും ഒരു ഏക നാണയവ്യവസ്ഥയും ഉണ്ടായിരുന്നു. രാജ്യത്തെ കമ്പോളത്തിന് ഒരു ദേശീയ സ്വഭാവ മുണ്ടായിരുന്നു. പ്രാദേശിക ഭരണാധികാരികൾ നികുതി ചുമത്തി സാധനങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാക്കിയിരുന്നില്ല. ഈ രാഷ്ട്രീയ സ്ഥിരത വ്യാവസായിക വിപ്ലവത്തിന് അനുകൂലമായ പശ്ചാത്തലമൊരുക്കി.

2) പണത്തിന്റെ വ്യാപകമായ ഉപയോഗം:
17-ാം നൂറ്റാണ്ടിന്റെ അന്ത്യ ത്തോടെ പണം ഒരു വിനിമയ മാധ്യമമെന്ന നിലയിൽ ബ്രിട്ടനിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതോടെ സമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങൾക്ക് കൂലിയായും ശമ്പളമായും സാധ നങ്ങൾക്കും പകരം പണം ലഭിക്കാൻ തുടങ്ങി. തങ്ങളുടെ വരു മാനമുപയോഗിച്ച് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാൻ ഇതോടെ ജനങ്ങൾക്ക് സാധിച്ചു. ഇത് കമ്പോളത്തെ വിപുലപ്പെടുത്തു കയും വ്യവസായിക വിപ്ലവത്തിന് കാരണമാവുകയും ചെയ്തു.

3) കാർഷിക വിപ്ലവത്തിന്റെ സ്വാധീനം:
വ്യാവസായിക വിപ്ലവ ത്തിനു മുമ്പ് ബ്രിട്ടനിൽ ഒരു കാർഷിക വിപ്ലവം’ അരങ്ങേറുക യുണ്ടായി. ബ്രിട്ടനിലെ വലിയ ഭൂവുടമകൾ അവരുടെ ഭൂമിയ്ക്ക ടുത്തുള്ള തുണ്ടുഭൂമികൾ വാങ്ങുകയും ഗ്രാമത്തിലെ പൊതു നിലങ്ങൾ വേലികെട്ടി അടയ്ക്കുകയും ചെയ്തു. അങ്ങനെ വലിയ എസ്റ്റേറ്റുകൾ ഉണ്ടാക്കാനും ഭക്ഷ്യോല്പാദനം വർധിപ്പി ക്കാനും അവർക്ക് കഴിഞ്ഞു. പൊതുസ്ഥലങ്ങളിൽ കാലികളെ മേയ്ച്ച് ജീവിച്ചുപോന്നിരുന്ന ഭൂരഹിതരായ കർഷകർ ഇതോടെ തൊഴിൽരഹിതരായിത്തീർന്നു. ജോലിയന്വേഷിച്ച് അവർ നഗര ങ്ങളിലേക്ക് കുടിയേറി. വ്യവസായങ്ങൾക്കാവശ്വമായ അസം സ്കൃത വിഭവങ്ങളെയും തൊഴിലാളികളെയും നൽകികൊണ്ട് കാർഷിക വിപ്ലവം വ്യാവസായിക വിപ്ലവത്തെ പരിപോഷിപ്പിച്ചു.

4. നഗരങ്ങൾ, വ്യാപാരം, ധനം:
നഗരങ്ങളുടെയും വ്യാപാരത്തി ന്റെയും വളർച്ചയും ധനത്തിന്റെ ലഭ്യതയും വ്യാവസായിക വിപ്ല വത്തിന് സഹായകമായി. 18-ാം നൂറ്റാണ്ടു മുതൽ ധാരാളം നഗ രങ്ങൾ യൂറോപ്പിൽ വളർന്നുകൊണ്ടിരിക്കയായിരുന്നു. യൂറോ പ്പിലെ 19 മഹാനഗരങ്ങളിൽ 11 ഉം ബ്രിട്ടനിലായിരുന്നു. അതിൽ ഏറ്റവും വലിയ നഗരം ലണ്ടനായിരുന്നു. രാജ്യത്തിലെ വിപണി കളുടെ ഒരു കേന്ദ്രമായി ലണ്ടൻ പ്രവർത്തിച്ചു.

Question 19.
‘സ്വർണത്തിനായുള്ള ഇരച്ചു കയറ്റം’ അമേരിക്കയിലെ വ്യവസാ യങ്ങളുടെ വളർച്ചയിലേക്ക് നയിച്ചതെങ്ങനെ?
Answer:
നോർത്ത് അമേരിക്കയിൽ പലയിടത്തും സ്വർണ്ണ ഡിപ്പോസിറ്റു കൾ ഉണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കിയിരുന്നു. കലിഫോർണി യായിൽ 1840 – കളിൽ കുറച്ച് സ്വർണ്ണം കണ്ടുപിടിക്കപ്പെട്ടിരുന്നു. ഇതാണ് ഗോൾഡ് റഷിലേക്ക് നയിച്ചത്. പെട്ടെന്ന് ധനികരാകാ മെന്നുള്ള വ്യാമോഹത്തിൽ യൂറോപ്പിൽ നിന്നുള്ള പലരും അമേ രിക്കയിലെക്ക് കുടിയേറി. അമേരിക്കയിൽ റെയിൽവേ ഉണ്ടാ ക്കാൻ ഇത് പ്രേരണയായി. ആയിരക്കണക്കിന് ചൈനക്കാരായ തൊഴിലാളികളെ ഉപയോഗിച്ച് 1870-ൽ അമേരിക്ക റെയിൽവേ യുടെ പണി തീർത്തു. 1855 – ൽ കാനഡയിലെ റെയിൽവേ ജോലിയും പൂർത്തിയായി.

Question 20.
യൂറോപ്യൻ കുടിയേറ്റത്തിൻ കീഴിൽ ആസ്ട്രേലിയയുടെ സാമ്പ ത്തിക വികാസം വിലയിരുത്തുക.
Answer:
ആട് ഫാമുകൾ – ഖനികൾ – തൊഴിലാളികൾ – കാൻബറ

Question 21.
സൺ യാത് സെന്നിന്റെ മൂന്ന് തത്വങ്ങൾ ഏവ?
Answer:
ദേശീയത, ജനാധിപത്യം, സോഷ്യലിസം

22 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെ ഴുതുക. 4 സ്കോർ വീതം.

Question 22.
ആലോപിത്തേക്കസും ഹോമോയും തമ്മിലുള്ള വ്യത്യാസ ങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
ആസ്ട്രലോപിത്തേക്കസ്

  • ദക്ഷിണദേശത്തെ വാനരൻ
  • ചെറിയ മസ്തിഷ്കം
  • കൂടുതൽ ഉന്തിയ താടിയെല്ല്
  • വലിയ പല്ലുകൾ
  • വനവാസികൾ

ഹോമോ

  • മനുഷ്യൻ
  • വലിയ മസ്തിഷ്കം
  • കുറച്ച് ഉന്തിയ താടിയെല്ല്
  • ചെറിയ പല്ലുകൾ
  • പുൽമേടുകളിൽ താമസിച്ചു

Question 23.
കാലഗണന, ഗണിതശാസ്ത്രം എന്നിവയിൽ മെസൊപ്പൊട്ടേമിയ ക്കാർ നൽകിയ സംഭാവന പരിശോധിക്കുക.
Answer:
മെസൊപ്പൊട്ടേമിയക്കാർ ശാസ്ത്രരംഗത്ത് വലിയ സംഭാവ നകൾ നൽകിയിരുന്നു. ശാസ്ത്രരംഗത്തുള്ള അവരുടെ സംഭാവന എഴുത്തുവിദ്യയുടെ നേട്ടമാണ്. ശാസ്ത്രത്തിന് ലിഖിത ഗ്രന്ഥങ്ങൾ ആവശ്വമാണ്. എങ്കിൽ മാത്രമേ പണ്ഡി തന്മാരുടെ തലമുറകൾക്ക് അവ വായിക്കാനും മനസ്സിലാ ക്കാനും സാധിക്കുകയുള്ളൂ.

ഗണിതശാസ്ത്രം, കലണ്ടർ നിർമ്മാണം (സമയം കണക്കു കൂട്ടാൻ) എന്നിവയിൽ മെസൊപ്പൊട്ടേമിയക്കാർ മികവുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഗണിതശാസ്ത്രത്തിൽ ഗണിതം, ഹരണം, ക്ഷേത്രഫലം (Square), വർഗ്ഗമൂലം (Square-root), കൂട്ടുപലിശ എന്നിവ അവർ കണ്ടുപിടിച്ചു. അവ രേഖപ്പെടുത്തിയ ഫലകങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. അവർ കണ്ടുപിടിച്ച് 2ന്റെ വർഗ്ഗമൂല ത്തിന് ശരിയായ ഉത്തരത്തിൽ നിന്ന് നേരിയ വ്യത്യാസമെ .

ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണമനുസരിച്ച് ഒരു വർഷത്തെ 12 മാസങ്ങളായും, ഒരു മാസത്തെ നാല് ആഴ്ചകളായും ഒരു ദിവസത്തെ 24 മണിക്കൂറുകളായും, ഒരു മണിക്കൂറിനെ 60 നിമി ഷങ്ങളായും തിരിക്കുന്ന രീതി മെസൊപ്പൊട്ടേമിയക്കാരാണ് കണ്ടു പിടിച്ചത്. ചന്ദ്രന്റെ പ്രയാണത്തെ ആസ്പദമാക്കിയുള്ള ഈ കല ണ്ടർ ലോകം സ്വീകരിച്ചു.

Question 24.
മൂന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിലുണ്ടായ പ്രതിസന്ധി വിവ രിക്കുക.
Answer:
ഒന്നും രണ്ടും നൂറ്റാണ്ടുകൾ റോമാ സാമ്രാജ്യത്തെ സംബന്ധിച്ചിട ത്തോളം സമാധാനത്തിന്റെയും പുരോഗതിയുടെയും സാമ്പത്തിക വികസനത്തിന്റെയും കാലഘട്ടമായിരുന്നു. എന്നാൽ 3-ാം നൂറ്റാ ണ്ടിൽ സാമ്രാജ്യം ആഭ്യന്തര ഞെരുക്കത്തിന്റെ ആദ്യലക്ഷണങ്ങൾ, കാണിക്കാൻ തുടങ്ങി. ഈ പ്രതിസന്ധിയ്ക്കുള്ള പ്രധാന കാരണം വിദേശ ആക്രമണങ്ങളായിരുന്നു.

എ.ഡി. 225 – ൽ സസാനിയൻ രാജവംശം (Sasanian dynasty) ഇറാനിൽ അധികാരത്തിൽ വന്നത് റോമാ സാമ്രാ ജ്വത്തിനു വൻഭീഷണിയുയർത്തി. യൂഫ്രട്ടീസിനെ ലക്ഷ്യ മാക്കി ഇറാനിയൻ സൈന്യം അതിവേഗം മുന്നേറിയപ്പോൾ റോമാ സാമ്രാജ്യം വൻ പ്രതിസന്ധിയെ നേരിട്ടു. ഇറാനിലെ ഭരണാധികാരിയായിരുന്ന ഷപൂർ ഒന്നാമൻ (Shapur l) അദ്ദേഹത്തിന്റെ വിഖ്യാതമായ ഒരു ശിലാശാസനത്തിൽ 60,000 വരുന്ന റോമൻ സൈന്യത്തെ നശിപ്പിച്ചതായും കിഴ ക്കൻ തലസ്ഥാനമായ ആന്റിയോക്ക് പിടിച്ചെടുത്തതായും അവകാശപ്പെടുന്നുണ്ട്.

റോമൻ സാമ്രാജ്യം ബാർബേറിയൻമാരുടെ ആക്രമണങ്ങളും നേരിടുകയുണ്ടായി. റോമാസാമ്രാജ്യത്തിന്റെ വടക്കെ അതിർത്തിയിൽ താമസിച്ചിരുന്ന ഗോത്രവർഗ്ഗക്കാരായ ജന സമൂഹങ്ങളെ റോമാക്കാർ അവജ്ഞാപൂർവ്വം ‘ബാർബറി യന്മാർ’ (അപരിഷ്കൃതർ) എന്നാണ് വിളിച്ചിരുന്നത്. ജർമാനിക് വിഭാഗത്തിൽപ്പെട്ട ഈ ഗോത്രവർഗ്ഗക്കാർ (അലൈ മാൻകാർ, ഫ്രാങ്കുകൾ, ഗോത്തുകൾ തുടങ്ങിയവർ) 3-ാം നൂറ്റാണ്ടിൽ റൈൻ – ഡാന്യൂബ് അതിർത്തികളിലേക്ക് നുഴഞ്ഞു കയറാൻ തുടങ്ങി. 233 മുതൽ 280 വരെയുള്ള കാലഘട്ടത്തിൽ ഇവർ കരിങ്കടൽ മുതൽ ആൽപ്സ് തെക്കൻ ജർമ്മനി വരെ നീണ്ടുകിടക്കുന്ന റോമൻ പ്രവിശ്യ കളെ തുടർച്ചയായി ആക്രമിക്കാൻ തുടങ്ങി, ഡാന്യൂബ് നദി ക്കപ്പുറമുള്ള പ്രദേശങ്ങളുടെ ഭൂരിഭാഗവും ഉപേക്ഷിക്കാൻ റോമാക്കാർ നിർബന്ധിതരായി. ഈ കാലഘട്ടത്തിലെ ചക വർത്തിമാർക്ക് തുടർച്ചയായി യുദ്ധരംഗത്ത് തങ്ങേണ്ടി വന്നു.

47 വർഷത്തിനുള്ളിൽ 25 ചക്രവർത്തിമാർ മാറിമാറി സിംഹാസ നത്തിലെത്തിയത് സാമ്രാജ്യം ഇക്കാലത്ത് നേരിട്ട പ്രതിസന്ധിയുടെ വ്യക്തമായ ലക്ഷണമാണ്.

Plus One History Question Paper Sept 2021 Malayalam Medium

Question 25.
കുരിശു യുദ്ധങ്ങളുടെ കാരണങ്ങളും, സ്വാധീനങ്ങളും വിശക ലനം ചെയ്യുക.
Answer:
ക്രിസ്ത്യാനികളുടെ പുണ്യഭൂമിയായ ജറുസലേം തിരിച്ചുപിടിക്കുക എന്നതായിരുന്നു കുരിശുയുദ്ധങ്ങളുടെ പ്രധാന ലക്ഷ്യം. യേശു ക്രിസ്തുവിന്റെ കുരിശ്ശാരോഹണവും ഉയിർത്തെഴുന്നേൽപ്പും നടന്ന സ്ഥലമാണെന്ന് ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്ന ജറു സലേം അവരുടെ പുണ്യനാടായിരുന്നു.

ഒരിക്കൽ ബൈസന്റയിൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ജറു സലേം 638- ൽ അറബികൾ കയ്യടക്കി. എങ്കിലും ക്രിസ്ത്യാ നികൾക്ക് പൂർണ്ണ സംരക്ഷണം അറബികൾ നൽകിയിരുന്നു. ക്രിസ്ത്യാനികളായ കച്ചവടക്കാർക്കും തീർത്ഥാടകർക്കും, സ്ഥാനപതികൾക്കും സഞ്ചാരികൾക്കും ജറുസലേം ഉൾപ്പെ ടെയുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് യാതൊരു വില ക്കുകളുമുണ്ടായിരുന്നില്ല.

എന്നാൽ 11-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ (1076 – ൽ സെൽജുക് തുർക്കികൾ ജറുസലേം പിടിച്ചടക്കിയതിനു ശേഷം ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാൻ തുടങ്ങി. ഇതോടെ ക്രിസ്ത്യാനികൾക്ക് മുസ്ലീംങ്ങളോടുണ്ടായിരുന്ന ശത്രുത വർദ്ധിച്ചു.

നോർമൻ വംശജർ, ഹംഗേറിയന്മാർ, സ്ലാവ് വിഭാഗത്തിൽപ്പെ ട്ടവർ തുടങ്ങിയ അനേകം ജനങ്ങൾ ഇക്കാലത്ത് ക്രിസ്തു മതം സ്വീകരിക്കുകയുണ്ടായി. മുസ്ലീംങ്ങൾ മാത്രമാണ് ക്രിസ്ത്യാനികളുടെ മുഖ്യ എതിരാളികളായി നിലകൊണ്ടിരു
ന്നത്.

യൂറോപ്പിലെ ദൈവിക സമാധാന പ്രസ്ഥാനവും (Peace of God Movement) കുരിശുയുദ്ധങ്ങൾക്കനുകൂലമായ സാഹ ചര്യമൊരുക്കി. ദൈവത്തിന്റെ ശത്രുക്കൾക്കും അവിശ്വാസി കൾക്കും എതിരെയുള്ള പോരാട്ടത്തെ ഈ പ്രസ്ഥാനം

അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുരിശു യുദ്ധക്കാർക്ക് ക്രമേണ അവരുടെ ആവേശം നഷ്ടപ്പെ ട്ടു. അവർ ആർഭാട ജീവിതത്തിലേയ്ക്കു തിരിയുകയും ചെയ്തു. കൂടാതെ ക്രൈസ്തവ ഭരണാധികാരികൾ പ്രദേശങ്ങൾക്കുവേണ്ടി പരസ്പരം യുദ്ധം ചെയ്യാനും തുടങ്ങി. ഇതിനിടെ സലാം അൽ ദിൻ (സലാഡിൻ) ഒരു ഈജിപ്ഷ്യൻ – സിറിയൻ സാമ്രാജ്യം പടു ത്തുയർത്തുകയും ക്രിസ്ത്യാനികൾക്കെതിരെ ജിഹാദിന് അഥവാ വിശുദ്ധ യുദ്ധത്തിന് ആഹ്വാനമേകുകയും ചെയ്തു. 1187 – ൽ അദ്ദേഹം കുരിശുയുദ്ധക്കാരെ തോല്പിക്കുകയും ജറുസലേം വീണ്ടെടുക്കുകയും ചെയ്തു. അങ്ങനെ ആദ്യ കുരിശുയുദ്ധ ത്തിനുശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞ് ജറുസലേം വീണ്ടും തുർക്കി

കളുടെ അധീനതയിലായി. സലാം അൽ ദിൻ ക്രിസ്ത്യാനികളോട് മാനുഷികമായാണ് പെരു മാറിയത്. ക്രിസ്തുവിന്റെ ശവകുടീരം കൈവശം വെക്കാൻ അദ്ദേഹം അവരെ അനുവദിച്ചു. അതേ സമയം ധാരാളം ക്രൈസ്തവ ദേവാലയങ്ങൾ അദ്ദേഹം മുസ്ലീം പള്ളികളാക്കി മാറ്റു കയും ചെയ്തു. ജറുസലേം ഒരിക്കൽക്കൂടി ഒരു മുസ്ലീം നഗര മായി തീർന്നു.
1189 – ലാണ് മൂന്നാം കുരിശുയുദ്ധം ആരംഭിച്ചത്. ജറുസലേം നഗ രത്തിന്റെ നഷ്ടമാണ് മൂന്നാമതൊരു കുരിശുയുദ്ധത്തിന് ആഹ്വാ നമേകാൻ പോപ്പിനെ പ്രേരിപ്പിച്ചത്. ഈ യുദ്ധത്തിൽ കാര്യമായ നേട്ടങ്ങളൊന്നും കുരിശുയുദ്ധക്കാർക്ക് ലഭിച്ചില്ല. പലസ്തീനിലെ ചില തീരദേശ നഗരങ്ങൾ കൈവശപ്പെടുത്താൻ അവർക്കുസാധിച്ചു.

ക്രൈസ്തവ തീർത്ഥാടകർക്ക് യഥേഷ്ടം ജറുസലേം സന്ദർശിക്കാനുള്ള അവകാശവും ലഭിച്ചു. എന്നാൽ ഈജി പ്തിലെ ഭരണാധികാരികളായ മാംലുക്കുകൾ 1291- ൽ കുരി ശുയുദ്ധക്കാരായ എല്ലാ ക്രിസ്ത്യാനികളേയും പലസ്തീനി യിൽ നിന്ന് തുരത്തിയോടിച്ചു. യൂറോപ്പിന് ക്രമേണ കുരിശു യുദ്ധത്തിലുള്ള സൈനിക താൽപര്യം നഷ്ടപ്പെട്ടു. യൂറോപ്യൻ രാഷ്ട്രങ്ങൾ ആഭ്യന്തരമായ രാഷ്ട്രീയ – സാംസ്കാരിക വിക സനത്തിന് ഊന്നൽ നൽകാൻ തുടങ്ങി.

Question 26.
ചെങ്കിസ് ഖാന്റെ സൈനിക സംവിധാനത്തെക്കുറിച്ച് വിവരിക്കുക.
Answer:
ചെങ്കിസ് ഖാൻ വിവിധ മംഗോളിയൻ ഏകീകരിച്ച് ഒരു കൂട്ടായ്മയാക്കി മാറ്റി. ഈ ഗോത്രങ്ങളുടെ പഴയ ഗോത്ര സ്വത്വങ്ങളെ ഇല്ലാതാക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ചെങ്കിസ് ഖാൻ തന്റെ സൈന്യം രൂപീകരിച്ചത് ദശാംശ സമ്പ്രദായത്തിലാണ് (decimal Units) അതായത് 10 പടയാളികളുടെ ഗുണിതങ്ങളായി പത്ത്, നൂറ്, ആയിരം, പതിനായിരം പടയാളികൾ എന്നിങ്ങനെ.
പഴയ സമ്പ്രദായത്തിൽ, കുലവും ഗോത്രങ്ങളും ഓരോ ദശാംശ യൂണിറ്റുകൾക്കിടയിലും ഒരുമിച്ച് നിന്നിരുന്നു. ചെങ്കിസ്ഖാൻ ഈ സമ്പ്രദായം അവസാനിപ്പിച്ചു. പഴയ ഗോത്ര വിഭാഗങ്ങളെ അദ്ദേഹം വിഭജിക്കുകയും അതിലെ അംഗങ്ങളെ പുതിയ
സൈനിക യൂണിറ്റുകളിലേക്ക് പുനർവിതരണം നടത്തുകയും ചെയ്തു. തനിക്ക് അനുവദിച്ച ഗ്രൂപ്പിൽ നിന്ന് സമ്മതമില്ലാതെ മറ്റു ഗ്രൂപ്പുകളിലേക്ക് മാറാൻ ശ്രമിച്ചവർക്ക് കഠിനമായ ശിക്ഷകളും നൽകി. 10,000 പടയാളികളുള്ള വലിയ യൂണിറ്റിൽ വ്യത്യസ്ത ഗോത്രങ്ങളിലും കുലങ്ങളിലും പെട്ട ജനങ്ങളെ ഉൾപ്പെടുത്തി. ഇത് സൈന്യത്തിന്റെ പഴയ പുൽമേട് സാമൂഹ്യക്രമം മാറ്റിമറിച്ചു: വ്യത്യസ്ത വംശപരമ്പരകളിൽ പെട്ടവരെ ഏകീകരിച്ചു. സൈനികർക്ക് പുതിയൊരു സ്വത്വത്തidentity) പ്രദാനം

Question 27.
ഫ്യൂഡൽ കാലഘട്ടത്തിലെ സാമൂഹിര, സാമ്പത്തിക ബന്ധങ്ങളെ സ്വാധീനിച്ച ഘടകങ്ങൾ വിവരിക്കുക.
Answer:
കൃഷിക്കാർ തങ്ങളുടെ പ്രഭുക്കൻമാർക്കുവേണ്ടി തൊഴിൽ ചെയ്യു കയും പകരം സൈനിക സംരക്ഷണം നേടുകയും ചെയ്തു. പ്രഭുക്കന്മാർക്ക് കൃഷിക്കാരുടെ മേൽ വിപുലമായ നീതിന്യായാധി കാരവും ഉണ്ടായിരുന്നു. അങ്ങനെ ഫ്യൂഡലിസം സാമ്പത്തിക മേഖലയിൽ മാത്രമല്ല സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിത ത്തെയും ഉൾക്കൊണ്ടിരുന്നു. 11-ാം നൂറ്റാണ്ട് മുതൽ കാർഷിക വൃത്തിയിൽ വർദ്ധനവ് ഉണ്ടാകുകയും 8-ാം നൂറ്റാണ്ടിനേക്കാൾ കൂടുതൽ ആയുർദൈർഘ്യം കൈവരിക്കുകയും ചെയ്തു. കൂടു തൽ ഉയർന്ന തോതിലുള്ള ജനസംഖ്യക്ക് സുഭിക്ഷത ലഭിക്കു കയും ചെയ്തപ്പോൾ നഗരങ്ങൾ വീണ്ടും അഭിവൃദ്ധിയിലേക്ക് കുതിച്ചു. മിച്ചധാന്യം വിൽക്കുവാൻ കർഷകർക്ക് ഒരു കേന്ദ്രം

ആവശ്യമായി വന്നു. അവിടെ അവർ ഒരുമിച്ചു കൂടുകയും കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. അവിടെ നിന്നുതന്നെ അവർക്കാവശ്യമുള്ള ഉപകരണങ്ങളും വസ്ത്രങ്ങളും വാങ്ങിക്കു ന്നതിനുള്ള വ്യാപാരസംവിധാനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 11-ാം നൂറ്റാണ്ടോടുകൂടി സാങ്കേതികവിദ്യയിൽ പല മാറ്റങ്ങൾ സംഭവിച്ചതിന് തെളിവുണ്ട്.

കർഷകർ ഇരുമ്പുകൊണ്ട് തീർത്ത കലപ്പകളും നിരപ്പുപ ലകകളും ഉപയോഗിക്കുവാൻ തുടങ്ങി. ഇത്തരത്തിലുള്ള കലപ്പകൾ വയലുകളിൽ കൂടുതൽ ആഴത്തിലുള്ള ഉഴവു ചാലുകൾ ഉണ്ടാക്കുന്നതിനും നിരപ്പുപലകകൾ ഭൂമിയുടെ ഉപരിതലത്തിലുള്ള മണ്ണിനെ അനുയോജ്യമായ വിധത്തിൽ നിരപ്പാക്കുന്നതിനും സഹായിച്ചു. ഇക്കാരണത്താൽ മണ്ണിലെ പോഷകഘടകങ്ങൾ കൂടുതൽ മെച്ചമായ വിധ ത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു.

ഉഴവുമൃഗങ്ങളുടെ നുകങ്ങൾ ബന്ധിക്കുന്ന രീതിയിൽ വ്യത്യാസം വന്നു. കഴുത്തിൽ ബന്ധിക്കുന്നതിനു പകരം തോളിൽ നുകം ബന്ധിക്കുന്ന സമ്പ്രദായം നിലവിൽ വന്നു. ഇത് കൂടുതൽ ശക്തി പ്രയോഗിക്കുന്നതിന് മൃഗങ്ങളെ സഹായിച്ചു.

കുതിരകളുടെ ഉള്ളം കാലുകളിൽ ഇരുമ്പ് ലാടം തറക്കാൻ തുടങ്ങിയതോടെ കുളമ്പ് രോഗങ്ങൾ കുറഞ്ഞു.

കാർഷിക ആവശ്യങ്ങൾക്കുവേണ്ടി കാറ്റിൽ നിന്നും ജല ത്തിൽ നിന്നുമുള്ള ഊർജ്ജം ഉപയോഗിക്കുന്നതിൽ വർദ്ധ നവുണ്ടായി. ധാന്യങ്ങൾ പൊടിക്കുന്നതിനും മുന്തിരി പിഴിഞ്ഞ് എടുക്കുന്നതിനും ജല ശക്തിയാലും കാറ്റിന്റെ ശക്തിയാലും പ്രവർത്തിക്കുന്ന മില്ലുകൾ യൂറോപ്പിൽ ആക മാനം പ്രചാരത്തിൽ വന്നു.

ഭൂമി ഉപയോഗിക്കുന്ന കാര്യത്തിൽ ഉണ്ടായ വിപ്ലവാത്മക മായ ഒരു മാറ്റം, പാടശേഖരങ്ങളിൽ ഇരു തട്ടുകളിലായി ചെയ്തുകൊണ്ടിരുന്ന കൃഷി മൂന്നു തട്ടുകളിലായി കൃഷി ചെയ്യുന്ന സമ്പ്രദായത്തിലേക്ക് മാറി എന്നുള്ളതാണ്.
കർഷകർ അവരുടെ ഭൂമി മൂന്ന് പാടങ്ങളായി വിഭജിച്ചു. ഒരു പാടം മനുഷ്യരുടെ ഉപഭോഗ ത്തിനു വേണ്ടി ശരത്കാലത്ത് ഗോതമ്പും റാഗിയും കൃഷി ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കപ്പെട്ടു. രണ്ടാം പാടം വസന്തകാലത്തിൽ ജനങ്ങളുടെ ഉപഭോഗത്തിന് ആവശ്യമായ ഓട്സ് (oats) ഉം ബാർലിയും കൃഷി ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കപ്പെ ട്ടു.

മൂന്നാമത്തെ പാടം താൽക്കാലികമായി കൃഷിചെയ്യാതെ തരിശാക്കി ഇടുകയും ചെയ്തു. ഓരോ വർഷവും ഈ പാട ങ്ങളിൽ വിള പര്യായ രീതി അനുസരിച്ച് കൃഷി ചെയ്തുപോന്നു. ഇത്തരത്തിലുള്ള പുരോഗതികളിലൂടെ ഭക്ഷോൽപാദനത്തിൽ അടിയന്തിരമായ വർദ്ധനവ് ദൃശ്യമാ യി. സമ്പന്നരായ വ്യാപാരികൾ അവരുടെ പണം വിനിയോ ഗിച്ചിരുന്ന വഴികളിലൊന്നായിരുന്നു പള്ളികൾക്ക് വലിയ തുകകൾ സംഭാവനചെയ്യുകയെന്നുളളത്. 12-ാം നൂറ്റാണ്ടു മുതൽ കത്തീഡ്രലുകൾ എന്ന് വിളിക്കപ്പെടുന്ന വലിയ പള്ളികൾ ഫ്രാൻസിൽ പണിയപ്പെട്ടുകൊണ്ടിരുന്നു. ഇവ ആശ്രമങ്ങളുടെ വകയായിരുന്നു. പക്ഷേ വിവിധ ജനവി ഭാഗങ്ങൾ പണവും സാമഗ്രികളും അവയുടെ നിർമ്മാണ ത്തിനുവേണ്ടി സംഭാവന ചെയ്യുകയും ചെയ്തു.

കല്ലു കൾകൊണ്ട് നിർമ്മിതമായ കത്തീഡ്രലുകളുടെ പണി പൂർത്തിയാക്കുവാൻ അനേകം വർഷങ്ങൾ എടുത്തു. ഇവ നിർമ്മിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഈ കത്തീഡ ലുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ജനനിബിഡമായി മാറു കയും അവയുടെ പണി പൂർത്തിയായപ്പോൾ അവ വലിയ തീർത്ഥാടനകേന്ദ്രങ്ങളായി മാറുകയും ചെയ്തു. അവയ്ക്ക് ചുറ്റും ചെറു പട്ടണങ്ങൾ വികാസം പ്രാപിക്കുകയും ചെയ്തു. ഇവ കത്തീഡ്രൽ പട്ടണങ്ങളായി അറിയപ്പെട്ടു.

Question 28.
പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ പ്രതിസന്ധി പരിശോ ധിക്കുക.
Answer:
14-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിന്റെ സാമ്പത്തിക വ്യാപനം ഗണ്യമായ തോതിൽ കുറയുകയുണ്ടായി. ഇതിന് മൂന്ന് കാരണങ്ങൾ ഉണ്ടായിരുന്നു.
1) കാലാവസ്ഥയിലെ മാറ്റം
2) വ്യാപാര തകർച്ച
3) പ്ലേഗ്,

13-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വടക്കെ യൂറോപ്പിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടായി. ഊഷ്മളമായ കാലാവസ്ഥ ഇല്ലാതാവുകയും പകരം അതിശൈത്യമുള്ള കാലാവസ്ഥ ഉണ്ടാവുകയും ചെയ്തു. കാലാവസ്ഥയിലുള്ള ഈ മാറ്റം കൃഷിയെ ബാധിച്ചു. ഉയർന്ന പ്രദേശങ്ങളിൽ വിള വിറക്കാൻ ബുദ്ധിമുട്ടായി.
കൊടുങ്കാറ്റുകളും കടൽ പ്രളയവും വ്യാപാരം ഇല്ലാതാക്കി. ഇത് വ്യാപാരികളെയും ഗവൺമെന്റിന്റെ വരുമാനത്തെയും ബാധിച്ചു. ഗവൺമെന്റിന് നികുതി കിട്ടാതായി.

പകർച്ചവ്യാധികളും, മരണങ്ങളും സാമ്പത്തിക സ്ഥിതിയെ കൂടുതൽ തകരാനിടയാക്കി. ഇവയിൽനിന്നും യൂറോപ്പിന് കരകയറുവാൻ നീണ്ട നാളുകൾ വേണ്ടി വന്നു.

Question 29.
ആക് സമൂഹത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ഒരു കുറി പെഴുതുക.
Answer:
ആസെക്കുകൾ (The Astecs)
മെക്സിക്കോ കേന്ദ്രമായി നിലനിന്നിരുന്ന സംസ്കാരമാണ് ആസ്റ്റെക് സംസ്കാരം. 12-ാം നൂറ്റാണ്ടിൽ ആസ്റ്റെക്കുകൾ വട ക്കുനിന്ന് മെക്സിക്കോയിലെ മുഖ്യ താഴ്വാരത്തിലേയ്ക്ക് കുടി യേറിപ്പാർത്തു. അവിടെയുണ്ടായിരുന്ന വിവിധ ഗോത്രങ്ങളെ തോൽപ്പിച്ച് കൊണ്ട് വിപുലമായൊരു സാമ്രാജ്യം അവർ സ്ഥാപിച്ചു. പരാജിതരിൽ നിന്ന് അവർ കപ്പവും ഈടാക്കി.

ആക് സമൂഹം ശ്രേണീബദ്ധമായിരുന്നു. സമൂഹത്തിൽ അനേകം വർഗ്ഗങ്ങൾ നിലനിന്നിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രഭുവർഗ്ഗം. പ്രഭുക്കന്മാർ, പുരോഹി തർ, ഉന്നത പദവിയിലുള്ള മറ്റു വിഭാഗങ്ങൾ എന്നിവർ പ്രഭു വർഗ്ഗത്തിൽ ഉൾപ്പെട്ടിരുന്നു.

പരമ്പരാഗതമായ പ്രഭുവർഗ്ഗം ഒരു ചെറിയ ന്യൂനപക്ഷമായി രുന്നു. ഗവൺമെന്റ്, സൈന്യം, പൗരോഹിത്വം എന്നിവയിലെ ഉന്നതമായ പദവികൾ അവരാണ് അലങ്കരിച്ചിരുന്നത്. പ്രഭു ക്കന്മാർ അവർക്കിടയിൽ നിന്ന് കേമനായ ഒരു നേതാവിനെ തെരഞ്ഞെടുക്കുകയും മരണംവരെ അയാൾ ഭരണം നട ത്തുകയും ചെയ്തു.

സൂര്യദേവന്റെ ഭൂമിയിലുള്ള പ്രതിനിധിയായാണ് രാജാവിനെ കണ ക്കാക്കിയിരുന്നത്. യോദ്ധാക്കൾ, പുരോഹിതർ എന്നിവരാണ് സമൂഹത്തിൽ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന വിഭാഗങ്ങൾ. വ്യാപാരികൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകിയിരുന്നു. കഴിവുള്ള കൈവേലക്കാർ, ഭിഷഗ്വരന്മാർ, ബുദ്ധിമാന്മാരായ അധ്യാപകർ എന്നിവരും ആദരി ക്കപ്പെട്ടിരുന്നു. ഭൂമി പരിമിതമായതിനാൽ ആസ്റ്റെക്കുകൾ അവയെ ഫലപുഷ്ടി പ്പെടുത്താൻ ശ്രമിച്ചു. വലിയ ഈറ്റപായകൾ നെയ്തെടുത്ത് മണ്ണി ട്ടുമൂടി, സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് അവർ കൃത്രിമമായ ദ്വീപു കുൾ’ (Chinampas) നിർമ്മിക്കുകയും ചെയ്തു. ഫലഭൂയിഷ്ഠമായ ഈ ദ്വീപുകൾക്കിടയിൽ അവർ കനാലുകൾ പണികഴിപ്പിച്ചു.  1925-ൽ ആക്കുകൾ തടാകമദ്ധ്യത്തിൽ തെനോക്ടിലാൻ (Tenochtitlan) എന്ന തലസ്ഥാന നഗരം പണികഴിപ്പിച്ചു. അവിടെ കൊട്ടാരങ്ങളും പിരമിഡുകളും ഉയർന്നുവന്നു. തിനാൽ അവരുടെ ക്ഷേത്രങ്ങൾ യുദ്ധദൈവങ്ങൾക്കും സൂര്യദേവനുമാണ് സമർപ്പിച്ചിരുന്നത്.

Plus One History Question Paper Sept 2021 Malayalam Medium

Question 30.
പെറുവിലെ ഇൻകാകളെക്കുറിച്ച് ഒരു വിവരണം നൽകുക.
Answer:
പെറുവിലെ ഇൻകകൾ (The Incas of Peru)
തെക്കേ അമേരിക്കയിലെ തദ്ദേശീയ സംസ്കാരങ്ങളിൽ ഏറ്റവും വലുതും പരിഷ് കൃതവുമാണ് പെറുവിലെ ഇൻകകളുടെ സംസ്കാരം. ഇൻകകൾ ‘ക്വാ’ (Quechua) വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ ഭാഷയും കൊ എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്. ‘ഇൻകാ’ എന്ന വാക്കിന്റെ അർത്ഥം രാജ്യം ഭരിക്കുന്ന ചക്രവർത്തി എന്നാണ്. ഇൻകാ രാജ്യത്തിന്റെ തലസ്ഥാനം ‘കുസ്കോ’ (Cuzco) എന്നു പേരായ ഒരു നഗരമാ യിരുന്നു. 12-ാം നൂറ്റാണ്ടിൽ ആദ്യത്തെ ഇൻക (ചക്രവർത്തി) യായ മാൻകോ കപ്പക് (Manco Capac) ആണ് അത് സ്ഥാപി ച്ചത്. സാമ്രാജ്യത്തിന്റെ വികസനം ആരംഭിച്ചത് ഒമ്പതാമത്തെ ഇൻകയുടെ കീഴിലാണ്. ഇൻക സാമ്രാജ്യം ഇക്വഡോർ മുതൽ ചിലി വരെ 3000 മൈലുകൾ വ്യാപിച്ചിരുന്നു.

ഇൻക സാമ്രാജ്യം കേന്ദ്രീകൃതമായിരുന്നു. അധികാരത്തിന്റെ ഉറവിടം രാജാവായിരുന്നു.

പുതിയതായി ആക്രമിച്ചു കീഴടക്കിയ ഗോത്രങ്ങളെ സാമാ ജ്വത്തിൽ ഫലപ്രദമായി ലയിപ്പിച്ചിരുന്നു. ഓരോ പ്രജയും രാജ സദ്ദസ്സിലെ ഭാഷയായ ‘ക്വെച്ച് വാ’ സംസാരിക്കണമെന്ന് നിർബ

ഇൻകാ സംസ്കാരത്തിന്റെ അടിത്തറ കൃഷിയായിരുന്നു. മണ്ണിന് ഫലപുഷ്ടി കുറവായതിനാൽ മലയുടെ ഭാഗങ്ങളിൽ
അവർ തട്ടുകളുണ്ടാക്കുകയും ജലസേചന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു.

ഇൻകകൾ വൻതോതിൽ കൃഷി ചെയ്തിരുന്നു. 1500 – ൽ ഇന്നുള്ളതിനേക്കാൾ കൂടുതൽ അവർ കൃഷി ചെയ്തിരുന്നു വെന്ന് കണക്കാക്കപ്പെടുന്നു. ചോളം, ഉരുളക്കിഴങ്ങ് തുടങ്ങി യവ അവർ കൃഷി ചെയ്തു.

ഇൻകകളുടെ മറ്റൊരു പ്രധാന തൊഴിലായിരുന്നു കാലിവ ളർത്തൽ. ലാമ വർഗ്ഗത്തിൽപ്പെട്ട ആടുകളെ ഭക്ഷണത്തിനു വേണ്ടിയും, പണിയെടുപ്പിക്കാനുമായി അവർ വളർത്തിയിരുന്നു.

31 മുതൽ 36 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (2 × 5 = 10)

Question 31.
മനുഷ്യന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പകരം വയ്ക്കൽ മാതൃക യും, പ്രാദേശിക തുടർച്ചാ മാതൃകയും വിശദീകരിക്കുക.
Answer:
ആധുനിക മനുഷ്യരുടെ ഉത്ഭവസ്ഥാനം ഏതാണെന്ന പ്രശ്നം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്. ഇതിനെ സംബ ന്ധിച്ച് രണ്ടു വിരുദ്ധ വീക്ഷണങ്ങൾ പണ്ഡിതന്മാർ മുന്നോട്ടു വച്ചിട്ടുണ്ട്. പ്രാദേശിക തുടർച്ചാ മാതൃകയും ഏകോല്പത്തി മാത
കയും.
(1) പ്രാദേശിക തുടർച്ചാ മാതൃക (Regional Continuity Model)
ആധുനിക മനുഷ്യൻ ഉത്ഭവിച്ചത് പല പ്രദേശങ്ങളിലാണെന്ന് ഈ മാതൃക പറയുന്നു. പല പ്രദേശങ്ങളിലുള്ള ആദിമ ഹോമോ സാപി യൻസ് ക്രമേണ ആധുനിക മനുഷ്യരായി പരിണമിച്ചുവെന്നും അതുകൊണ്ടാണ് ലോകത്തിന്റെ പല ഭാഗത്തുമുള്ള ആധുനിക മനുഷ്യർ തമ്മിൽ പ്രഥമദൃഷ്ട്യാ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും ഈ മാതൃക സമർത്ഥിക്കുന്നു. ഇപ്പോഴത്തെ മനുഷ്യരുടെ സവിശേ ഷതകളിലുള്ള പ്രാദേശിക വ്യത്യാസങ്ങളാണ് ഈ വാദഗതിയുടെ അടിസ്ഥാനം.

(2) ഏകോല്പത്തി മാതൃക (Replacement Model)
ആധുനിക മനുഷ്യർ ആഫ്രിക്കയിലാണ് ഉത്ഭവിച്ചതെന്ന് ഏകോ ല്പത്തി മാതൃക പറയുന്നു. എല്ലായിടത്തുമുള്ള പഴയ മനുഷ്യ വിഭാഗങ്ങളുടെ സ്ഥാനത്ത് ആധുനിക മനുഷ്യർ പ്രത്യക്ഷപ്പെ ട്ടുവെന്ന് ഈ മാതൃകയുടെ വക്താക്കൾ സമർത്ഥിക്കുന്നു. ഈ മാതൃകയെ സമർത്ഥിക്കുന്നതിനുവേണ്ടി ആധുനിക മനുഷ്യരുടെ ജനിതകവും ശരീരശാസ്ത്രപരവുമായ ഏകത തെളിവായി അവർ മുന്നോട്ടുവെക്കുന്നു. ആധുനിക മനുഷ്യരിൽ കാണുന്ന എണ്ണമറ്റ സാദൃശ്യങ്ങളുടെ പ്രധാന കാരണം അവർ ആഫ്രിക്ക എന്ന ഏകകേന്ദ്രത്തിലെ ജനങ്ങളിൽ നിന്ന് ഉത്ഭവിച്ചതുകൊണ്ടാ ണെന്ന് ഈ മാതൃക ചൂണ്ടിക്കാണിക്കുന്നു. ആധുനിക മനുഷ്യ രുടെ ആദ്യ ഫോസിലുകൾ ആഫ്രിക്കയിൽ നിന്ന് ഏത്യോപ്യാ യയിലെ ഒമോയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഈ തെളിവ് ഏകോല്പത്തി മാതൃകയെ പിന്തുണയ്ക്കുന്നു.

Question 32.
മെസൊപൊട്ടേമിയയിലെ മാരി നഗരത്തിന്റെ മുഖ്യ സവിശേഷതകൾ വിലയിരുത്തുക.
Answer:
രാജകീയ തലസ്ഥാനമായിരുന്നു മാരി, മാരിയിലെ രാജാക്കന്മാർ അമോണെറ്റുകളായിരുന്നു. തദ്ദേശവാസി കളിൽ നിന്ന് വ്യത്യസ്തമായ വേഷമാണ് അവർ ധരിച്ചിരുന്നത്. മെസൊപ്പൊട്ടേ മിയായിലെ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നു. ഒപ്പം പുൽമേടിന്റെ ദേവനായ ഭാഗനുവേണ്ടി അവർ മാരിയിൽ ഒരുക്ഷേത്രം പണിതുയർത്തുകയും ചെയ്തു.

മാരിയിലെ രാജാക്കന്മാർക്ക് വലിയ ജാഗ്രത പാലിക്കേണ്ടിവന്നു. വിവിധ ഗോത്രങ്ങളിലെ ഇടയന്മാരെ രാജ്യത്ത് സഞ്ചരിക്കാൻ അനുവദിച്ചെങ്കിലും അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. രാജാക്കന്മാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കത്തിടപാടുകളിൽ ഇടയന്മാരുടെ താവളങ്ങളെക്കുറിച്ച് ഇടയ്ക്കിടെ പരാമർശിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ താവളങ്ങൾ പരസ്പരം കൈമാറുന്ന അഗ്നികൊണ്ടുള്ള മുന്നറിയിപ്പുകളെക്കുറിച്ച് ഒരുദ്യോഗസ്ഥൻ രാജാവിനെഴുതു ന്നുണ്ട്. അതൊരു ആക്രമണ പദ്ധതിയുടെ മുന്നറിയിപ്പാണെന്ന് അദ്ദേഹം സംശയിക്കുന്നു.

ദക്ഷിണ ഭാഗത്തിനും ധാതുദ്രവ്യങ്ങളാൽ സമ്പന്നമായ തുർക്കി- സിറിയ- ലെബനോൻ എന്നിവയ്ക്കും മധ്യേ യൂഫ്രട്ടിസിന്റെ തീരത്താണ് മാരി സ്ഥിതിചെയ്യുന്നത്. വ്യാപാരത്തിന്റെ ഒരു കേന്ദ്ര സ്ഥാനമാണിത്. യൂഫ്രട്ടീസ് നദിയിലൂടെ ബോട്ടുകളിൽ കൊണ്ടുവരുന്ന മരത്തടി, ചെമ്പ്, വെളുത്തീയം, എണ്ണ, വിഞ്ഞ് തുടങ്ങിയ സാധനങ്ങൾ ഇവിടെ കച്ചവടം ചെയ്യപ്പെടുന്നു. വ്യാപാരത്താൽ പുരോഗതി പ്രാപിക്കുന്ന ഒരു നഗര കേന്ദ്രത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.മാരി.

Question 33.
മെസോപ്പോട്ടേമിയക്കാർ വികസിപ്പിച്ച എഴുത്ത് വിദ്യയെക്കുറിച്ച് വിവരിക്കുക.
Answer:
എഴുത്തുവിദ്യയുടെ വികാസം (Development of Writing) എല്ലാ സമൂഹങ്ങൾക്കും ഭാഷകളുണ്ട്. അതിലെ ചില സംസാര ശബ്ദങ്ങൾ ചില അർത്ഥങ്ങൾ പകരുന്നു. ഇത് വാച്യ വിനിമയ മാണ്. മറ്റൊരു തരത്തിലുള്ള വാച്യവിനിമയമാണ് എഴുത്ത്. സംസാര ശബ്ദങ്ങളെ ദൃശ്യമായ ചിഹ്നങ്ങളിൽ പ്രതിനിധാനം ചെയ്യുന്നതിനെയാണ് എഴുത്ത് അഥവാ ലിപി എന്നു പറയുന്നത്.

മെസൊപ്പൊട്ടേമിയക്കാർ കളിമൺ പലകയിലാണ് എഴുതിയിരു ന്നത്. എഴുത്തുകാരൻ കളിമണ്ണ് കുഴച്ച് ഒരു കയ്യിൽ സുഖകര മായി പിടിക്കാവുന്ന വലുപ്പത്തിൽ രൂപപ്പെടുത്തിയെടുക്കും. എന്നിട്ട് അതിന്റെ ഉപരിതലങ്ങൾ ശ്രദ്ധാപൂർവ്വം മിനുക്കിയെ ടുക്കും. മൂർച്ചയുള്ള ഒരു പ്രത്യേകതരം നാരായം ഉപയോഗിച്ച് ആപ്പിന്റെ ആകൃതിയിൽ (ക്യൂണിഫോം) മിനുസമുള്ള പ്രതലത്തിൽ അക്ഷര ചിഹ്നങ്ങളെ പതിപ്പിക്കും. അതിനുശേഷം കളിമൺ പലക വെയിലത്തുവച്ച് ഉണക്കിയെടുക്കും. ഇതോടെ കളിമണ്ണ് ഉറയ്ക്കു കയും പലകകൾ മൺപാത്രങ്ങൾപോലെ നശിക്കപ്പെടാതിരിക്കു കയും ചെയ്യും. ഇങ്ങനെയുണ്ടാക്കുന്ന ലിഖിത രേഖയുടെ ഉപ യോഗം കഴിഞ്ഞാൽ പലകയിൽ അക്ഷരചിഹ്നങ്ങൾ പതിപ്പിക്കാൻ കഴിയില്ല.

എഴുത്തു രീതി (System of Writing)
ഒരു ക്യൂണിഫോം ചിഹ്നം പ്രതിനിധാനം ചെയ്യുന്ന ശബ്ദം ഒരു ഏകവ്യജ്ഞനമോ സ്വരാക്ഷരമോ അല്ല, മറിച്ച് അക്ഷരങ്ങളാണ്. അതിനാൽ ഒരു മെസൊപ്പൊട്ടേമിയൻ പകർപ്പെഴുത്തുകാരന് നൂറുക്കണക്കിന് ചിഹ്നങ്ങൾ പഠിക്കേണ്ടതുണ്ടായിരുന്നു. ഒരു നനഞ്ഞ പലക കൈകാര്യം ചെയ്യാനും അതുണങ്ങുന്നതിനു മുമ്പ് അതിലെഴുതാനും അയാൾക്കറിയണമായിരുന്നു. അതി നാൽ എഴുത്തുവിദ്യ വിദഗ്ധമായ ഒരു കരകൗശലവിദ്യയായി രുന്നു. ഒരു പ്രത്യേക ഭാഷയുടെ ശബ്ദവ്യവസ്ഥയെ ദൃശ്യരൂപ ത്തിലേക്കു പകരുന്ന ഒരു ധൈഷണീയ നേട്ടം കൂടിയായിരുന്നുഅത്.

എഴുത്തുവിദ്യയുടെ ഉപയോഗങ്ങൾ (Uses of Writing)
എഴുത്തുവിദ്യ മനുഷ്യ പുരോഗതിയ്ക്ക് മഹനീയമായ സംഭാ വനകൾ നൽകിയിട്ടുണ്ട്. മെസൊപ്പൊട്ടേമിയയിലെ നഗര ജീവിതവും വ്യാപാരവും എഴുത്തുവിദ്യയും തമ്മിൽ അഭേദ്യ മായ ബന്ധമുണ്ടായിരുന്നു. വ്യാപാരത്തെയും എഴുത്തുവിദ്യ യേയും സംഘടിപ്പിച്ചത്. രാജാക്കന്മാരായിരുന്നു.

വിവരം സംഭരിച്ചുവെയ്ക്കാനും സന്ദേശങ്ങൾ അയയ്ക്കാ നുമുള്ള ഒരു മാർഗ്ഗമായി എഴുത്തുവിദ്യ ഉപയോഗിക്കപ്പെട്ടു. മെസൊപ്പൊട്ടേമിയൻ നഗര സംസ്കാരത്തിന്റെ മേധാവിത്വം വിളിച്ചോതുന്ന ഒരു ചിഹ്നമായാണ് എഴുത്തുവിദ്യയെ പലരും
കണ്ടത്.

മറ്റു ദേശങ്ങളുമായി സാംസ്കാരികമായും വാണിജ്യപരമായും സമ്പർക്കം പുലർത്തുന്നതിനും രേഖാമൂലമായ കരാറുക ളുടെ അടിസ്ഥാനത്തിൽ ക്രയവിക്രയങ്ങൾ നടത്തുന്നതിനും എഴുത്തുവിദ്യ സഹായിച്ചു. ചുരുക്കത്തിൽ എഴുത്തുവിദ്യ വ്യാപാരം സുഗമമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കണക്കുകൾ സൂക്ഷിക്കാനും, നിയമങ്ങൾ രേഖപ്പെടുത്താനും എഴുത്തുവിദ്യ ഉപയോഗിക്കപ്പെട്ടു. കൂടാതെ സാഹിത്യസൃഷ്ടികൾ നടത്തുന്നതിനും അതു പ്രയോജനകരമായിത്തീർന്നു.

Question 34.
അബ്ബാസിയ വിപ്ലവത്തെക്കുറിച്ച് ഒരു വിവരണം എഴുതുക.
Answer:
അബ്ബാസിദ് വിപ്ലവം(The Abbasid Revolution)
മുസ്ലിം രാഷ്ട്ര-ഭരണ വ്യവസ്ഥയെ കേന്ദ്രീകരിക്കുന്നതിൽ ഉമയ്യ തുകൾ വിജയിച്ചു. പക്ഷേ ആ വിജയത്തിന് അവർ വലിയ വില കൊടുക്കേണ്ടിവന്നു. 750 – ൽ ദവ (dawa) എന്നറിയപ്പെടുന്ന ഒരു സുസംഘടിത പ്രസ്ഥാനം ഉമയ്യ ദുകളെ അട്ടിമറിച്ച് അബ്ബാ സിദുകളെ പ്രതിഷ്ഠിച്ചു. ‘അബ്ബാസിദ്’ കുടുംബം മക്കയിലെ ഒരു സമ്പന്ന കുടുംബമായിരുന്നു. ഉമയ്യദ് ഭരണത്തെ ദുഷിച്ച ഭരണമായി ചിത്രീകരിച്ച അബ്ബാസിദുകൾ പ്രവാചകന്റെ യഥാർത്ഥ ഇസ്ലാമിനെ പുനരുദ്ധീകരിക്കാമെന്ന് വാഗ്ദാനം ചെയ്തു.

അബ്ബാസിദ് വിപ്ലവം രാജവംശത്തിൽ മാത്രമല്ല മാറ്റങ്ങൾ കൊണ്ടു വന്നത്. രാഷ്ട്രീയ ഘടനയിലും ഇസ്ലാമിക സംസ്കാരത്തിലും അത് കാതലായ മാറ്റങ്ങൾ വരുത്തി.

കിഴക്കൻ ഇറാനിലെ ഖുറാസൻ (Khurasan)
എന്ന വിദൂര ദേശത്താണ് അബ്ബാസിദ് വിപ്ലവം പൊട്ടിപുറപ്പെട്ടത്. അറബി കളും ഇറാനിയന്മാരും ചേർന്ന ഒരു സമ്മിശ്ര ജനതയാണ് ഖുറാസനിൽ ഉണ്ടായിരുന്നത്.
അബ്ബാസിദ് ഭരണത്തിൻ കീഴിൽ അറബ് സ്വാധീനം കുറയു കയും ഇറാനിയൻ സംസ്കാരത്തിന്റെ പ്രാധാന്യം വർദ്ധിക്കു കയും ചെയ്തു. അബ്ബാസിദുകൾ അവരുടെ തലസ്ഥാനം ബാഗ്ദാദിലേക്ക് മാറ്റി. സൈന്യത്തെയും ബ്യൂറോക്രസി യേയും പുന:സംഘടിപ്പിച്ചു. ഇവയുടെ ഗോത്രാടിത്തറ ഇല്ലാ താക്കി.

അബ്ബാസിദ് ഭരണാധികാരികൾ ഖലീഫഭരണത്തിന്റെ മതപര മായ പദവിയും ചുമതലകളും ശക്തിപ്പെടുത്തി. ഇസ്ലാമിക് സ്ഥാപനങ്ങളേയും പണ്ഡിതന്മാരേയും അവർ പ്രോത്സാഹി പിച്ചു.

അബ്ബാസിദ് ഭരണാധികാരികൾ രാഷ്ട്രത്തിന്റെ കേന്ദ്രീകൃത സ്വഭാവം നിലനിറുത്തി. ഉമയ്യദുകളുടെ പ്രൗഢമായ രാജകീയ വാസ്തുശില്പകലയും രാജസദസ്സിലെ ആചാരങ്ങളും അവർ നിലനിർത്തിപ്പോന്നു.

Question 35.
പ്രൊട്ടസ്റ്റന്റ് മതനവീകരണ പ്രസ്ഥാനത്തിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത് ജർമ്മനിയിലാണ്. ജർമ്മ നിയിലെ ഒരു യുവസന്യാസിയായ മാർട്ടിൻ ലൂഥറാണ് ഇതിന് നേതൃത്വമേകിയത്. ലൂഥർ (1433-1546) കത്തോലിക്കാസഭയിലെ തിന്മകൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പ്രചാര ണമാരംഭിച്ചു. ഒരു വ്യക്തിക്ക് ദൈവവുമായി ബന്ധപ്പെടുന്നതിന് പുരോഹിതന്മാരുടെ ആവശ്യമില്ലെന്ന് അദ്ദേഹം വാദിച്ചു. ദൈവ ത്തിൽ പൂർണ്ണ വിശ്വാസമർപ്പിക്കാൻ അദ്ദേഹം തന്റെ അനുയാ യികളോട് ആവശ്യപ്പെട്ടു. കാരണം വിശ്വാസം മാത്രമേ അവരെനല്ല ജീവിതത്തിലേക്കും സ്വർഗ്ഗത്തിലേക്കും നയിക്കുകയുള്ളൂ.

മതനവീകരണ പ്രസ്ഥാനം കത്തോലിക്കാ സഭയിൽ പിളർപ്പു ണ്ടാക്കി. ജർമ്മനിയിലേയും സ്വിറ്റ്സർലണ്ടിലേയും സഭകൾ കത്തോലിക്കാ സഭയും പോപ്പുമായും ഉള്ള എല്ലാ ബന്ധ ങ്ങളും അവസാനിച്ചു. ഇങ്ങനെ കത്തോലിക്കാസഭയിൽ നിന്ന് വേറിട്ട് പുറത്തുപോയവർ ‘പ്രൊട്ടസ്റ്റന്റുകാർ’ എന്നറി യപ്പെട്ടു.

സ്വിറ്റ്സർലണ്ടിൽ ലൂഥറിന്റെ ആശയങ്ങൾ ആദ്യം പ്രചരിപ്പി ച്ചത് അൽറിച്ച് സ്വിംഗ്ളി (1484-1534) യാണ്. അവിടത്തെ ശക്തമായൊരു പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന് പിന്നീട് ജോൺ കാൽവിൻ (1509- 64) നേതൃത്വം നൽകി.

പരിഷ്കർത്താക്കൾക്ക് വ്യാപാരികളുടെ പിന്തുണയുണ്ടായിരുന്നു. അതിനാൽ നഗരങ്ങളിൽ അവർക്ക് വലിയ ജനകീയ പിന്തുണ ലഭിച്ചു. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ കത്തോലിക്കാസഭയ്ക്ക് അതിന്റെ സ്വാധീനം നിലനർത്താൻ സാധിച്ചു. ജർമ്മൻ പരി ഷ്കർത്താക്കൾക്കിടയിൽ അനബാപ്റ്റിസ്റ്റുകളെപോലെയുള്ള സമൂലപരിഷ്കരണവാദികളുമുണ്ടായിരുന്നു. മോക്ഷ സങ്കൽ പത്തെ എല്ലാതരത്തിലുമുള്ള സാമൂഹ്യ പീഡനങ്ങൾ അവസാ നിപ്പിക്കുന്നതുമായി അവർ കൂട്ടിയിണക്കി.

ദൈവം എല്ലാ ജന ങ്ങളേയും തുല്യരായി സൃഷ്ടിച്ചിരിക്കുന്നതിനാൽ നികുതി നൽകേണ്ട ബാധ്യത അവർക്കില്ലെന്ന് അനബാപ്റ്റിസ്റ്റുകൾ വാദി ച്ചു. മാത്രമല്ല ജനങ്ങൾക്ക് അവരെ പുരോഹിതന്മാരെ തെരഞ്ഞ ടുക്കാനുള്ള അവകാശമുണ്ടെന്നും അവർ സമർത്ഥിച്ചു. ഫ്യൂഡൽ പീഡനങ്ങൾ അനുഭവിച്ചിരുന്ന കർഷകരെ ഈ ആശ യങ്ങൾ ആഴത്തിൽ സ്വാധീനിച്ചു.

ലൂഥറിന്റെയും അനബാപ്റ്റിസ്റ്റുകളുടെയും ആശയങ്ങളിൽ നിന്ന് ആവേശമുൾക്കൊണ്ട് ജർമ്മിനിയിലെ കർഷകർ അവ രുടെ പീഡനങ്ങൾക്കെതിരെ ശക്തമായ കലാപങ്ങളാരം ഭിച്ചു. എന്നാൽ സമൂല പരിഷ്കരണവാദത്തോട് ലൂഥറിന് യോജി പുണ്ടായിരുന്നില്ല. അതിനാൽ കർഷക കലാപം അടിച്ച മർത്താൻ അദ്ദേഹം ജർമ്മൻ ഭരണാധികാരികൾക്ക് ആഹ്വാനം നൽകി. 1525 ൽ ലൂഥറിന്റെ പിന്തുണയോടെ കർഷക സമര ങ്ങൾ അടിച്ചമർത്തപ്പെട്ടു.

ഈ എതിർപ്പുകളെയെല്ലാം സമൂല പരിഷ്കരണവാദം (Radi calism) അതിജീവിക്കുക തന്നെ ചെയ്തു. ഫ്രാൻസിൽ അത് പ്രൊട്ടസ്റ്റന്റുകാരുടെ ചെറുത്തുനിൽപ്പുമായി ലയിച്ചു ചേർന്നു. ഫ്രാൻസിലെ കത്തോലിക്കാ ഭരണാധികാരികൾ പ്രൊട്ടസ്റ്റന്റു കാരെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. പീഡകനായ ഭരണാധികാ രിയെ പുറത്താക്കാനും സ്വന്തം അഭീഷ്ടമനുസരിച്ചുള്ള ഭരണാ ധികാരിയെ തെരഞ്ഞെടുക്കാനുമുള്ള അവകാശം ജനങ്ങൾക്കു ണ്ടെന്ന് പ്രൊട്ടസ്റ്റന്റുകാർ അവകാശപ്പെടാൻ തുടങ്ങി. ഇതിനെ തുടർന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ ഫ്രാൻസും പാട്ട സ്റ്റന്റുമതത്തെ അംഗീകരിച്ചു.

സ്വന്തം ഇഷ്ടപ്രകാരം ആരാധന നടത്താൻ കത്തോലിക്കാസഭ പ്രൊട്ടസ്റ്റന്റുകാരെ അനുവദിച്ചു. ഇംഗ്ലണ്ടിലും മതനവീകരണ പ്രസ്ഥാനമുണ്ടായി. ഇംഗ്ലണ്ടിലെ ഭരണാധികാരികൾ പോപ്പുമാ യുള്ള എല്ലാബന്ധവും അവസാനിപ്പിച്ചു. ഇംഗ്ലണ്ടിലെ രാജാവ് അല്ലെങ്കിൽ രാജ്ഞി സഭയുടെ തലവനായി തീർന്നു.

Question 36.
ഭൂമിശാസ്ത്രപരമായ പര്യവേഷണങ്ങളുടെ അനന്തരഫലങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾ യൂറോപ്പിലും അമേരി ക്കയിലും ആഫ്രിക്കയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.
15-ാം നൂറ്റാണ്ടു മുതൽ ചില രാജ്യക്കാർ സമുദ്രത്തിൽ നിന്ന് സമു ദ്രത്തിലേക്കുള്ള പാതകളെക്കുറിച്ച് അറിവ് നേടിയിരുന്നു. എന്നാൽ ഈ പാതകളിൽ മിക്കവയും യൂറോപ്യന്മാർക്ക് അജ്ഞാ തമായിരുന്നു. കരീബിയനിലോ അമേരിക്കയിലോ ഒരു കപ്പൽ പോലും ചെന്നെത്തിയിരുന്നില്ല. തെക്കേ അറ്റ്ലാന്റിക് പ്രദേശങ്ങ ളിൽ ആരും പര്യവേഷണങ്ങൾ നടത്തിയിരുന്നില്ല. കടലിൽ കൂടെ പോയിരുന്ന ഒരു കപ്പലും അവിടേയ്ക്ക് പ്രവേശിക്കുകയോ പസ ഫിക്കിലേക്കോ ഇന്ത്യൻ സമുദ്രത്തിലേയ്ക്കോ യാത്ര നടത്തു കയോ ചെയ്തിരുന്നില്ല.

എന്നാൽ 15-ാം നൂറ്റാണ്ടിന്റെ അവസാ നത്തിലും 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇതെല്ലാം പഴങ്ക ഥകളായി മാറി. സാഹസികരായ നാവികന്മാർ ഇവിടെയെല്ലാം എത്തിച്ചേർന്നു.
യൂറോപ്പിനെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ കണ്ടു പിടുത്തം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പുതിയതായി കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്നുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടേയും പ്രവാഹം അന്തർദേശീയ വ്യാപാരത്തിന്റെ വ്യാപനത്തേയും വ്യവസായവൽക്കരണത്തേയും സഹായിച്ചു.

1500 നും 1600 നും മധ്യേ ഓരോ വർഷവും നൂറുകണ ക്കിന് കപ്പലുകൾ വെള്ളിയുമായി തെക്കേ അമേരിക്കൻ ഖനി കളിൽനിന്ന് സ്പെയിനിലെത്തി. എന്നാൽ അതുകൊണ്ട് സ്പെയിനോ പോർച്ചുഗലിനോ നേട്ടമൊന്നുമുണ്ടായില്ല. അവ രത് വ്യാപാരം വികസിപ്പിക്കാനോ, നാവികവ്യൂഹം പടുത്തു യർത്തുന്നതിനോ ഉപയോഗിച്ചു.

എന്നാൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ബെൽജിയം, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങൾ കണ്ടുപിടുത്തങ്ങളിൽനിന്ന് നേട്ടങ്ങൾ കൊയ്തു. അവ രുടെ വ്യാപാരികൾ ജോയിന്റ് സ്റ്റോക്ക് കമ്പനികൾ രൂപീകരിക്കു കയും വ്യാപാരയാത്രകൾ ആരംഭിക്കുകയും ചെയ്തു. പുതിയ തായി കണ്ടെത്തിയ പ്രദേശങ്ങളിൽ അവർ കോളനികൾ സ്ഥാപി ക്കുകയും പുതിയ ലോകത്തിലെ ഉല്പന്നങ്ങളായ പുകയില, ഉരു ളക്കിഴങ്ങ്, പഞ്ചസാര, കൊക്കോ, റബ്ബർ തുടങ്ങിയവ യൂറോപ്പിൽ അവതരിപ്പിക്കുകയും ചെയ്തു. ഉരുളക്കിഴങ്ങ്, മുളക് തുടങ്ങിയ അമേരിക്കൻവിളകൾ യൂറോപ്യന്മാർക്ക് പരിചിതമായിത്തീർന്നു. യൂറോപ്യന്മാർ അവ ഇന്ത്യയെ പ്പോലുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുപോയി.

ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾ അമേരിക്കയിലെ തദ്ദേശവാസികളെ സംബന്ധിച്ചിടത്തോളം വിനാശകരമായി രുന്നു. അമേരിക്കയിലെ പ്രാദേശിക ജനങ്ങൾ സംഹരിക്ക പ്പെട്ടു. അവരുടെ ജീവിതരീതിയും സംസ്കാരവും നശിപ്പി ക്കപ്പെട്ടു. ഖനികളിലും തോട്ടങ്ങളിലും മില്ലുകളിലും അവർ അടിമകളാക്കപ്പെട്ടു.

യുറോപ്യന്മാരുടെ ആഗമനത്തിനു മുമ്പ് അമേരിക്കയിൽ 70 ദശലക്ഷം തദ്ദേശവാസികളുണ്ടായിരുന്നു. ഒന്നര നൂറ്റാണ്ടു കഴി ഞ്ഞപ്പോൾ അവരുടെ എണ്ണം 3.5 ദശലക്ഷമായി കുറഞ്ഞു. യുദ്ധവും രോഗവുമാണ് അവരുടെ ജീവനപഹരിച്ചത്. ദ്വന്ദയുദ്ധത്തിൽ അമേരിക്കൻ യൂറോപ്യൻ സംസ്കാരങ്ങൾ തമ്മി ലുള്ള വൈരുദ്ധ്യം ആസ്റ്റെക് ഇൻകാ സംസ്കാരങ്ങളുടെ നാശം വെളിപ്പെടുത്തി. അമേരിക്കയിലെ പ്രാദേശിക നിവാസികളെ മന ശാസ്ത്രപരമായും ശാരീരികമായും പേടിപ്പെടുത്തുന്ന ഒരു യുദ്ധ തന്ത്രമാണ് യൂറോപ്യന്മാർ സ്വീകരിച്ചത്. ഇരുകൂട്ടരുടേയും മൂല്യ ങ്ങളിലുള്ള വ്യത്വാസവും അത് വെളിപ്പെടുത്തി. സ്വർണ്ണത്തോടും വെള്ളിയോടുമുള്ള സ്പെയിൻകാരുടെ ആർത്തി മനസ്സിലാക്കാൻ തദ്ദേശവാസികൾക്ക് കഴിഞ്ഞില്ല.

37 മുതൽ 40 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 37.
റോമാ സാമ്രാജ്യത്തിന്റെ പ്രധാന സവിശേഷതകൾ വിവരിക്കുക: പരിഗണിക്കേണ്ട മേഖലകൾ
(a) സാമൂഹ്യ ശ്രേണികൾ
(b) പിൽക്കാല പൗരാണികത
Answer:
നാലാം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെയുള്ള കാലഘട്ട ത്തെയാണ് പിൽക്കാല പൗരാണികത എന്ന് വിശേഷിപ്പിച്ചിരുന്ന ത്. ഈ കാലഘട്ടം റോമാസാമ്രാജ്യത്തിന്റെ പരിണാമത്തിനും വിഘ ടനത്തിനും സാക്ഷ്യം വഹിച്ചു.
സാംസ്കാരിക തലത്തിൽ ഈ കാലഘട്ടം മതജീവിതത്തിൽ സുപ്ര ധാനമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കോൺസ്റ്റാന്റയിൻ ചക്രവർത്തി ക്രിസ്തുമതത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. 7-ാം നൂറ്റാണ്ടിൽ ഇസ്ലാം മതം ആവിർഭവിക്കുകയും ചെയ്തു.

രാഷ്ട്രത്തിന്റെ ഘടനയിലും വൻമാറ്റങ്ങളുണ്ടായി. ഡയോക്ലീഷ്യൻ (244 – 305) ചക്രവർത്തിയാണ് ഇതിനു തുടക്കം കുറിച്ചത്. അമിതമായ സാമ്രാജ്യവിസ്തൃതി ഭരണപരമായ അസൗകര്യങ്ങൾ സൃഷ്ടിച്ചപ്പോൾ അത് പരിഹരിക്കാനുള്ള നടപടികൾ ഡയോക്സി ഷ്യൻ സ്വീകരിച്ചു. തന്ത്രപരമായും സാമ്പത്തികമായും പ്രാധാന്യം കുറഞ്ഞ പ്രദേശങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സാമ്രാജ്യത്തിന്റെ നീളം അദ്ദേഹം വെട്ടിക്കുറച്ചു. അതിർത്തികളെ അദ്ദേഹം കോട്ട കെട്ടി സംരക്ഷിച്ചു; പ്രവിശ്യകളുടെ അതിർത്തികൾ പുനഃസംഘടിപ്പിച്ചു; പൗരന്മാരെ സൈനിക ചുമതലകളിൽ നിന്ന് ഒഴിവാക്കി; സൈനിക കമാണ്ടർമാർക്ക് (Duces) കൂടുതൽ സ്വയംഭരണാധികാരം നൽകുകയും ചെയ്തു.

ഡയോക്ലീഷ്യന്റെ പിൻഗാമിയായ കോൺസ്റ്റന്റയിൻ (306 – 334) ഭര ണരംഗത്ത് സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നു. പുതിയ നാണയ വ്യവസ്ഥ, പുതിയ തലസ്ഥാനം, സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.
42 ഗ്രാം ശുദ്ധമായ സ്വർണ്ണമടങ്ങിയ ‘സൊളിഡസ് (Solidus) എന്ന പുതിയ നാണയങ്ങൾ കോൺസ്റ്റന്റയിൻ പുറത്തിറക്കി. ഈ സ്വർണ്ണ നാണയങ്ങൾ വൻതോതിൽ മുദ്രണം ചെയ്യപ്പെട്ടു. ദശലക്ഷക്കണക്കിന് സ്വർണ്ണനാണയങ്ങൾ സാമ്രാജ്യത്തിൽ പ്രച രിച്ചു. റോമാസാമ്രാജ്യത്തിന്റെ പതനത്തിനുശേഷവും ഈ നാണ യങ്ങൾ നിലനിന്നു.

കോൺസ്റ്റന്റയിൻ ചക്രവർത്തി സാമ്രാജ്യത്തിന്റെ രണ്ടാം തല സ്ഥാനം കോൺസ്റ്റാന്റിനോപ്പിളിൽ (പഴയ
ബൈസാൻഷ്യം സ്ഥാപിച്ചു. തുർക്കിയിലെ ആധുനിക ഇസ്താംബൂളിന്റെ സ്ഥാനത്ത് നിർമ്മിക്കപ്പെട്ട പുതിയ തലസ്ഥാന നഗരിയുടെ മൂന്നു ഭാഗങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടവയായിരുന്നു. പുതിയ തലസ്ഥാനത്തിനായി ഒരു പുതിയ സെനറ്റിനേയും അദ്ദേഹം രൂപീകരിക്കുകയുണ്ടായി.

ഗ്രാമങ്ങളിലെ എണ്ണ മില്ലുകൾ, സ്ഫടിക ഫാക്ടറികൾ തുടങ്ങിയ വ്യവസായസ്ഥാപനങ്ങളിൽ ചക്രവർത്തി ഗണ്യമായ തോതിൽ നിക്ഷേപം നടത്തിയിരുന്നു. പിരിയാണി യന്ത്രങ്ങൾ, ജലമില്ലുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യയും അവതരിപ്പിച്ചു. പൂർവ്വ ദേശവുമായുള്ള ദീർഘദൂര വ്യാപാരം പുനഃസ്ഥാപിക്കാനും അദ്ദേ ഹത്തിനു സാധിച്ചു.

കോൺസ്റ്റന്റയിൻ ചക്രവർത്തി സാമ്രാജ്യത്തിന്റെ രണ്ടാം തല സ്ഥാനം കോൺസ്റ്റാന്റിനോപ്പിളിൽ (പഴയ ബൈസാൻഷ്യം
സ്ഥാപിച്ചു. തുർക്കിയിലെ ആധുനിക ഇസ്താംബുളിന്റെ സ്ഥാനത്ത് നിർമ്മിക്കപ്പെട്ട പുതിയ തലസ്ഥാന നഗരിയുടെ മൂന്നു ഭാഗങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടവയായിരുന്നു. പുതിയ തലസ്ഥാനത്തിനായി ഒരു പുതിയ സെനറ്റിനേയും അദ്ദേഹം രൂപീകരിക്കുകയുണ്ടായി.

ഗ്രാമങ്ങളിലെ എണ്ണ മില്ലുകൾ, സ്ഫടിക ഫാക്ടറികൾ തുടങ്ങിയ വ്യവസായസ്ഥാപനങ്ങളിൽ ചക്രവർത്തി ഗണ്യമായ തോതിൽ നിക്ഷേപം നടത്തിയിരുന്നു. പിരിയാണി യന്ത്രങ്ങൾ, ജലമില്ലുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യയും അവതരിപ്പിച്ചു. പൂർവ്വ ദേശവുമായുള്ള ദീർഘദൂര വ്യാപാരം പുനഃസ്ഥാപിക്കാനും അദ്ദേ ഹത്തിനു സാധിച്ചു.

റോമാക്കാർ ബഹുദൈവാരാധകരായിരുന്നു. ജൂപ്പിറ്റർ, ജൂണോ, മിനർവ, മാഴ്സ് (Mars) തുടങ്ങിയ പരശ്ശതം ദേവീദേവന്മാരെ അവർ ആരാധിച്ചിരുന്നു. ദൈവങ്ങൾക്കായി ക്ഷേത്രങ്ങളും ദേവാ ലയങ്ങളും മറ്റു ആരാധനാലയങ്ങളും അവർ പണികഴിപ്പിച്ചു. ബഹുദൈവാരാധകരുടെ മതവിശ്വാസത്തിന് പൊതുവായൊരു പേരോ ലേബലോ ഉണ്ടായിരുന്നില്ല.

റോമാ സാമ്രാജ്യത്തിലുണ്ടായിരുന്ന മറ്റൊരു മതപാരമ്പര്യമാണ് യഹൂദമതം. യഹൂദമതവും ഏകശിലാത്മകമായിരുന്നില്ല. അന്തിമ പുരാതനകാലത്തെ ജൂത സമുദായങ്ങൾക്കിടയിൽ അനേകം വൈവിധ്യങ്ങൾ നിലനിന്നിരുന്നു.

നാലും അഞ്ചും നൂറ്റാണ്ടുകളിൽ ക്രിസ്തുമതം സാമ്രാജ്യത്തിൽ പ്രചരിക്കാൻ തുടങ്ങി. ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ റോമാ ചക്രവർത്തി കോൺസ്റ്റന്റയിൻ ആയിരുന്നു. പിൽക്കാലത്ത് ക്രിസ്തുമതം അംഗീകരിക്കപ്പെട്ടു.
എ.ഡി 4-ാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം രണ്ടായി വിഭജിക്ക പ്പെട്ടു. പൂർവ്വസാമ്രാജ്യവും പശ്ചിമ സാമ്രാജ്യവും ഇവ രണ്ടു ചക വർത്തിമാരുടെ ഭരണത്തിൻ കീഴിലായി.

റോമാക്കാർ ബഹുദൈവാരാധകരായിരുന്നു. ജൂപ്പിറ്റർ, ജൂണോ, മിനർവ, മാഴ്സ് (Mars) തുടങ്ങിയ പരശ്ശതം ദേവീദേവന്മാരെ അവർ ആരാധിച്ചിരുന്നു. ദൈവങ്ങൾക്കായി ക്ഷേത്രങ്ങളും ദേവാ ലയങ്ങളും മറ്റു ആരാധനാലയങ്ങളും അവർ പണികഴിപ്പിച്ചു. ബഹുദൈവാരാധകരുടെ മതവിശ്വാസത്തിന് പൊതുവായൊരു പേരോ ലേബലോ ഉണ്ടായിരുന്നില്ല.
റോമാ സാമ്രാജ്യത്തിലുണ്ടായിരുന്ന മറ്റൊരു മതപാരമ്പര്യമാണ് യഹൂദമതം. യഹൂദമതവും ഏകശിലാത്മകമായിരുന്നില്ല. അന്തിമ പുരാതനകാലത്തെ ജൂത സമുദായങ്ങൾക്കിടയിൽ അനേകം ‘ വൈവിധ്യങ്ങൾ നിലനിന്നിരുന്നു.

നാലും അഞ്ചും നൂറ്റാണ്ടുകളിൽ ക്രിസ്തുമതം സാമ്രാജ്യത്തിൽ പ്രചരിക്കാൻ തുടങ്ങി. ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ റോമാ ചക്രവർത്തി കോൺസ്റ്റന്റയിൻ ആയിരുന്നു. പിൽക്കാലത്ത് ക്രിസ്തുമതം അംഗീകരിക്കപ്പെട്ടു. എ.ഡി 4-ാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം രണ്ടായി വിഭജിക്ക പെട്ടു. പൂർവ്വസാമ്രാജ്യവും പശ്ചിമ സാമ്രാജ്യവും ഇവ രണ്ടു ചക വർത്തിമാരുടെ ഭരണത്തിൻ കീഴിലായി.

പൂർവ്വ സാമ്രാജ്യത്തിൽ (Eastern Roman Empire) പൊതുവെ സമൃദ്ധി നിലനിന്നിരുന്നു. 540കളിൽ മധ്യധരണ്യാഴിയെ ശവപ്പറ ബാക്കി മാറ്റിയ പ്ലേഗിക പോലും അതിജീവിച്ച് പൂർവ്വ സാമ്രാജ്യ ത്തിലെ ജനസംഖ്യ വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതേ സമയം പശ്ചിമ റോമൻ സാമ്രാജ്യം രാഷ്ട്രീയ ശിഥിലീക രണത്തെ നേരിട്ടു ജർമാനിക് വർഗ്ഗത്തിലെ ബർബേറിയന്മാർ) ആക്രമണമാണ് ഇതിന് കാരണമായത്.

റോമാ സാമ്രാജ്വത്തിൽ വ്യത്യസ്തമായ അനേകം സാമൂഹ്യ വിഭാ ഗങ്ങൾ നിലനിന്നിരുന്നു. ചരിത്രകാരനായ റ്റാസിറ്റസ് ആദിമ സാമ്രാ ജ്യത്തിലെ പ്രധാന സാമൂഹ്യ വിഭാഗങ്ങളെ അഞ്ചായി തരംതിരി ക്കുന്നുണ്ട്.

റോമിൽ നിലനിന്നിരുന്ന 5 സാമൂഹിക വിഭാഗങ്ങൾ ചുവടെ തന്നി രിക്കുന്നു.
1. സെനറ്റർമാർ (Paters
2. അശ്വാരൂഢ വർഗ്ഗത്തിലെ പ്രമുഖർ (Equites)
3. ജനങ്ങളിലെ ആദരണീയ വിഭാഗം അഥവാ മധ്യവർഗ്ഗം
4. സർക്കസ്സിനോടും രംഗപരമായ പ്രദർശനങ്ങളോടും ആസ ക്തരായ കീഴാളവർഗ്ഗങ്ങൾ (Plebs sordida or humiliores)
5. അടിമകൾ

Plus One History Question Paper Sept 2021 Malayalam Medium

Question 38.
അറിവിന്റെയും, സംസ്കാരത്തിന്റെയും മേഖലയിൽ ഇസ്ലാം മതം നൽകിയ സംഭാവനകൾ വിവരിക്കുക.
സൂചനകൾ:
(a) സൂഫിസം
(b) സാഹിത്യ കൃതികൾ
(c) വാസ്തുശില്പകല
Answer:
മധ്യകാലത്ത് ഇസ്ലാം മതത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവവികാസമാണ് സൂഫിസത്തിന്റെ ഉത്ഭവം. വിശുദ്ധ ഖുറാനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനമാണ് സൂഫിസം. സന്യാസ ജീവിതം, അജ്ഞേയവാദം എന്നിവയിലൂടെ ദൈവത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനാണ് സൂഫികൾ ശ്രമിച്ചത്. ഭൗതികജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികൾ നിരാകരിച്ചു. അത്തരമൊരു ലോകത്തെ അവർ തള്ളിപ്പറയുകയും ദൈവത്തി ൽമാത്രം വിശ്വാസമർപ്പിക്കുകയും ചെയ്തു.

സൂഫികൾ അജ്ഞയ വാദികളും സർവേശ്വരവാദികളു മായിരുന്നു. പ്രാർത്ഥനയ്ക്കും സ്നേഹത്തിനും അവർ ഊന്നൽ നൽകി.
ദൈവത്തിന്റെ ഏകത്വത്തിലും അവന്റെ സൃഷ്ടിയിലുമുള്ള വിശ്വാസമാണ് സർവ്വേശ്വരവാദം. മനുഷ്യന്റെ ആത്മാവ് അതിന്റെ സൃഷ്ടാവിനോടൊപ്പം ഒത്തുചേരണം എന്നാണ് അതിന്റെ അർത്ഥം. ദൈവത്തോടുള്ള തീവ്രമായ സ്നേഹമാണ് ദൈവവു മായി ഒത്തുചേരുന്നതിനുള്ള പ്രധാന മാർഗ്ഗം. ഈ ആശയം പ്രചരിച്ചത് 9-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബിസ്റയിലെ റാബിയ എന്ന സന്യാസിനിയാണ്. തന്റെ കവിതകളിലൂടെ അവർ ദൈവസ്നേഹം പ്രചരിപ്പിച്ചു.

ഒരു ഇറാനിയൻ സുഫിയായിരുന്ന ബയാസിദ് ബിസ്താമിയാണ് ആത്മാവ് ദൈവത്തിൽ ലയിക്കേണ്ടതിന്റെ പ്രാധാന്യം ആദ്യമായി പഠിപ്പിച്ചത്. ആനന്ദമൂർച്ച ലഭിക്കുന്നതിനും സ്നേഹത്തിന്റെയും വികാരത്തി ന്റെയും ഭാവങ്ങൾ ഉണർത്തുന്നതിനും സൂഫികൾ സംഗീതാത്മ കമായ ഏകതാളങ്ങൾ ഉപയോഗിച്ചിരുന്നു.

ദൈവം പ്രപഞ്ചം എന്നിവയെക്കുറിച്ച് ഇസ്ലാമിക തത്വചിന്ത കന്മാരും ശാസ്ത്രജ്ഞന്മാരും ഒരു സമാന്തരവീക്ഷണം വളർത്തി യെടുക്കുകയുണ്ടായി. ഗ്രീക്ക് ദർശനത്തിന്റെയും ശാസ്ത്രത്തി ന്റെയും സ്വാധീനമാണ് ഇതിനു കാരണമായത്. ഏഴാം നൂറ്റാണ്ടി ലും ഗ്രീക്കു സംസ്കാരത്തിന്റെ സ്വാധീനം ബൈസാന്റിയിൽ സസാനിയൻ സാമ്രാജ്യങ്ങളിൽ കാണാമായിരുന്നു.

അലക്സാ റിയ, സിറിയ, മെസൊപ്പൊട്ടോമിയ എന്നിവിടങ്ങളിലെ വിദ്യാലയ ങ്ങളിൽ മറ്റു വിഷയങ്ങളോടൊപ്പം ഗ്രീക്ക് ദർശനവും ഗണിതവും വൈദ്യശാസ്ത്രവും പഠിപ്പിച്ചിരുന്നു. ഗ്രീക്ക് സിറിയൻ ഭാഷകളിലെ പുസ്തകങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് ഉമയ്യദ് അബ്ബാസിദ് ഖലീഫന്മാർ ക്രൈസ്തവ പണ്ഡിതന്മാരെ ചുമതലപ്പെടുത്തിയിരുന്നു. അൽ മഅ്മുനിന്റെ കാലഘട്ടത്തിൽ പരിഭാഷപ്പെടുത്തൽ ഒരു സുസംഘടിത പ്രവർത്തനമായിരുന്നു. അരിസ്റ്റോട്ടിലിന്റെ കൃതികൾ യുക്ലിഡിന്റെ എലമെന്റ് സ് ടോളമിയുടെ അൽമാസ്സ് എന്നിവ അറബി വായിക്കുന്ന പണ്ഡിതന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ടുക്കാനുള്ള അവകാശമുണ്ടെന്നും അവർ സമർത്ഥിച്ചു. ഫ്യൂഡൽ പീഡനങ്ങൾ അനുഭവിച്ചിരുന്ന കർഷകരെ ഈ ആശ യങ്ങൾ ആഴത്തിൽ സ്വാധീനിച്ചു. ലൂഥറിന്റെയും അനബാപ്റ്റിസ്റ്റുകളുടെയും ആശയങ്ങളിൽ നിന്ന് ആവേശമുൾക്കൊണ്ട് ജർമ്മിനിയിലെ കർഷകർ അവ് രുടെ പീഡനങ്ങൾക്കെതിരെ ശക്തമായ കലാപങ്ങളാരം ഭിച്ചു.

എന്നാൽ സമൂല പരിഷ്കരണവാദത്തോട് ലൂഥറിന് യോജി പ്പുണ്ടായിരുന്നില്ല. അതിനാൽ കർഷക കലാപം അടിച്ച മർത്താൻ അദ്ദേഹം ജർമ്മൻ ഭരണാധികാരികൾക്ക് ആഹ്വാനം നൽകി. 1525 ൽ ലൂഥറിന്റെ പിന്തുണയോടെ കർഷക സമര ങ്ങൾ അടിച്ചമർത്തപ്പെട്ടു.

ഈ എതിർപ്പുകളെയെല്ലാം സമൂല പരിഷ്കരണവാദം (Radi calism) അതിജീവിക്കുക തന്നെ ചെയ്തു. ഫ്രാൻസിൽ അത് പ്രൊട്ടസ്റ്റന്റുകാരുടെ ചെറുത്തുനിൽപ്പുമായി ലയിച്ചു ചേർന്നു. ഫ്രാൻസിലെ കത്തോലിക്കാ ഭരണാധികാരികൾ പ്രൊട്ടസ്റ്റന്റു കാരെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. പീഡകനായ ഭരണാധികാ രിയെ പുറത്താക്കാനും സ്വന്തം അഭീഷ്ടമനുസരിച്ചുള്ള ഭരണാ ധികാരിയെ തെരഞ്ഞെടുക്കാനുമുള്ള അവകാശം ജനങ്ങൾക്കു ണ്ടെന്ന് പ്രൊട്ടസ്റ്റന്റുകാർ അവകാശപ്പെടാൻ തുടങ്ങി.

ഇതിനെ തുടർന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ ഫ്രാൻസും പാട്ട സ്റ്റസുമതത്തെ അംഗീകരിച്ചു സ്വന്തം ഇഷ്ടപ്രകാരം ആരാധന നടത്താൻ കത്തോലിക്കാസഭ പ്രൊട്ടസ്റ്റന്റുകാരെ അനുവദിച്ചു. ഇംഗ്ലണ്ടിലും മതനവീകരണ പ്രസ്ഥാനമുണ്ടായി. ഇംഗ്ലണ്ടിലെ ഭരണാധികാരികൾ പോപ്പുമാ യുള്ള എല്ലാബന്ധവും അവസാനിപ്പിച്ചു. ഇംഗ്ലണ്ടിലെ രാജാവ് അല്ലെങ്കിൽ രാജ്ഞി സഭയുടെ തലവനായി തീർന്നു.

Question 39.
ഫ്യൂഡൽ കാലഘട്ടത്തിലെ മൂന്ന് വിഭാഗങ്ങളുടെ സവിശേഷത കൾ വിശകലനം ചെയ്യുക.
സൂചനകൾ:
(a) പുരോഹിതവർഗ്ഗം
(b) പ്രഭുവർഗ്ഗം
(c) കർഷകർ
Answer:
Plus One History Question Paper Sept 2021 Malayalam Medium Img 2
പുരോഗിതവർഗ്ഗമാണ് ഒന്നാമത്തെ ക്രമം അഥവാ സാമൂഹ്യ – വിഭാഗം കത്തോലിക്കാ സഭയ്ക്ക് സ്വന്തമായ നിയമങ്ങളും
ഭരണാധികാരികൾ നൽകിയ ഭൂമിയുമുണ്ടായിരുന്നു. നികുതി പിരിക്കാനുള്ള അവകാശവും സഭയ്ക്കുണ്ടായിരുന്നു. രാജാവിനെ ആശ്രയിക്കാത്ത ശക്തമായൊരു സ്ഥാപനമ ായിരുന്നു സഭ. പാശ്ചാത്യസഭയുടെ തലവൻ പോപ്പ് ആയിരുന്നു. അദ്ദേഹം റോമിലാണ് താമസിച്ചിരുന്നത്. യൂറോപ്പിലെ ക്രിസ്ത്യാനികളെ നയിച്ചിരുന്നത്. ഒന്നാമത്തെ സാമൂഹ്യ വർഗ്ഗത്തിൽപ്പെട്ട ബിഷപ്പുമാരും പുരോഹിതന്മാരുമാണ്. മിക്ക ഗ്രാമങ്ങൾക്കും സ്വന്തമായ പള്ളികൾ ഉണ്ടായിരുന്നു. പുരോഹിതന്റെ മതപ്രസംഗം കേൾക്കുന്നതിനും ഒരുമിച്ച് പ്രാർത്ഥിക്കുന്നതിനുമായി എല്ലാ ഞായറാഴ്ചയും ജനങ്ങൾ അവിടെ ഒത്തുചേരുമായിരുന്നു.

എല്ലാവർക്കും പുരോഹിതന്മാരാകാൻ കഴിയുമായിരുന്നില്ല. അടിയാളർ, വികലാംഗർ, സ്ത്രീകൾ എന്നിവർക്ക് പുരോഹിത വൃത്തി നിഷേധിച്ചിരുന്നു. പുരോഹിതരാകുന്ന പുരുഷന്മാർക്ക് വിവാഹ ജീവിതം അനുവദിച്ചിരുന്നില്ല.

ബിഷപ്പുമാർ മത രംഗത്തെ പ്രഭുക്കന്മാരായിരുന്നു. പ്രഭുക്കന്മാരെ പോലെ വലിയ എസ്റ്റേറ്റുകളുടെ ഉടമക ളായിരുന്നു അവർ. പ്രൗഢമായ കൊട്ടാരങ്ങളിലാണ് അവർ താമസിച്ചിരുന്നത്.

യൂറോപ്പിലെ ഏറ്റവും സമ്പന്നമായ സ്ഥാപനമായിരുന്നു സഭ. കർഷകരിൽ നിന്ന് അവർ ടൈദ് എന്നൊരു നികുതി പിരിച്ചെടുത്തിരുന്നു. ഒരു വർഷത്തിലെ മൊത്തം വരുമാന ത്തിന്റെ പത്തിലൊന്നാണ് ടൈമായി ഈടാക്കിയിരുന്നത്. സമ്പന്നരിൽ നിന്നുള്ള ദാനമായും ധാരാളം പണം സഭയ്ക്കു ലഭിച്ചിരുന്നു. ഫ്യൂഡൽ വരേണ്യവർഗ്ഗത്തിന്റെ ചില ആചാരങ്ങളും ചടങ്ങുകളും സഭ സ്വീകരിച്ചിരുന്നു. ഉദാഹരണത്തിന്, കയ്യടിച്ച് ശിരസ്സു കുനിച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചടങ്ങ് സ ഫ്യൂഡലിസത്തിൽ നിന്ന് കൈ കൊണ്ടതാണ്. ഫ്യൂഡൽ വ്യവസ്ഥയിൽ ഒരു നെറ്റ് തന്റെ പ്രഭുവിനോട് കൂറ് പ്രഖ്യാപിച്ചുകൊണ്ട് പ്രതിജ്ഞ നടത്തിയിരുന്നത് ഇതേ രീതിയിലാണ്. അതുപോലെ ദൈവത്തെ വിശേഷിപ്പിക്കു ന്നതിനായി ഉപയോഗിക്കുന്ന ‘പ്രഭു’ എന്ന പദവും ഫ്യൂഡൽ വ്യവസ്ഥയിൽ നിന്ന് സ്വീകരിച്ചതാണ്. അങ്ങനെ സഭയും ഫ്യൂഡലിസവും അനേകം ആചാരങ്ങളും ചിഹ്നങ്ങളും പരസ്പരം പങ്കുവെച്ചിരു ന്നു.

രണ്ടാമത്തെ ക്രമം : പ്രഭുവർഗ്ഗം
രണ്ടാമത്തെ ക്രമത്തിൽ പ്പെട്ട പ്രഭുവർഗ്ഗത്തിന് സാമൂഹ്യ പ്രക്രിയകളിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കേണ്ടി വന്നു. ഭൂമിയുടെ മേലുള്ള നിയന്ത്രണമാണ് പ്രഭു വർഗ്ഗത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഈ നിയന്ത്രണം ‘ആശ്രിതാവസ്ഥ’ എന്ന സമ്പ്രദായത്തിന്റെ ഫലമായി ഉണ്ടായതാണ്.

ഫ്യൂഡൽ സമ്പ്രദായത്തിൽ രാജ്യത്തിലെ മുഴുവൻ ഭൂമിയുടെയും അധിപൻ രാജാവായിരുന്നു. രാജാവ് രാജ്യത്തിലെ ഭൂമി പ്രഭുക്കന്മാർക്ക് പതിച്ചു കൊടുത്തു. അങ്ങനെ പ്രഭുക്കന്മാർ വൻ ഭൂവുടമകളായിത്തീർന്നു. അവർ രാജാവിന്റെ ആശ്രിതരായി മാറുകയും ചെയ്തു.

പ്രഭുക്കന്മാർ രാജാവിനെ തങ്ങളുടെ മേലാളായി യജമാനനായി അംഗീകരിച്ചു. അവർ പരസ്പരമുള്ള ഒരു വാഗ്ദാനം നൽകുകയും ചെയ്തു. രാജാവ് തന്റെ ആശ്രിതന് സംരക്ഷണം നൽകാമെന്നും ആശ്രിതനായ പ്രഭു രാജാവിനോട് കൂറ് പുലർത്താമെന്നും വാഗ്ദാനം ചെയ്തു. പ്രഭുക്കന്മാർ തങ്ങളുടെ ഭൂമി കൃഷിക്കാരനു നൽകി.

അങ്ങനെ പ്രഭുക്കന്മാർ യജമാനനും കൃഷിക്കാർ ആശ്രിതരും ആയിത്തീർന്നു. ആശ്രിതന്മാർക്കു ഭൂമി കൈമാറിയത് വിപുലമായ ചടങ്ങുക ളോടെയും പ്രതിജ്ഞകളോടെയുമാണ്. പള്ളിയിൽ വെച്ച് ബൈബിളിനെ സാക്ഷിയാക്കിയാണ് ആശ്രിതൻ പ്രതിജ്ഞ യെടുക്കുന്നത്. ഈ ചടങ്ങു നടക്കുമ്പോൾ ഭൂമിയുടെ ചിഹ്നമെന്ന നിലയിൽ ആശ്രിതന് യജമാനൻ ഒരു ലിഖിത പ്രമാണമോ, ദണ്ഡോ, മൺകട്ടയോ നൽകുമായിരുന്നു.

മാനോറിയൽ എസ്റ്റേറ്റ്
ഒരു പ്രഭുവിന് സ്വന്തമായ മാനൻ ഗൃഹമുണ്ട്. ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നതും അദ്ദേഹമാണ്. ചില പ്രഭുക്കന്മാർ നൂറുകണക്കിന് ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നു. ഗ്രാമങ്ങളിലാണ് കർഷകർ ജീവിച്ചിരുന്നത്. ഒരു ചെറിയ മാനോറിയൽ എസ്റ്റേറ്റിൽ 12 കുടുംബങ്ങൾ ഉണ്ടാകും. അതേ സമയം വലിയ എസ്റ്റേറ്റുകളിൽ അമ്പതോ അറുപതോ കുടുംബങ്ങളുണ്ടാകും. നിത്വജീവിതത്തിൽ ആവശ്യമായ എല്ലാ കാര്യങ്ങളും മാനോറിയൽ എസ്റ്റേറ്റിൽ ഉണ്ടായിരുന്നു. വയലുകളിൽ ധാന്യങ്ങൾ വിളയിച്ചിരുന്നു. പ്രഭുവിന്റെ കെട്ടിടങ്ങൾ പരിപാലിക്കാൻ കല്ലാശാരിമാർ ഉണ്ടായിരുന്നു. സ്ത്രീകൾ വസ്ത്രങ്ങൾ നൂറ്റു; കുട്ടികൾ പ്രഭുവിന്റെ വീഞ്ഞു നിർമ്മാണശാലയിൽ പണിയെടുത്തു. എസ്റ്റേറ്റിൽ വിപുലമായ വനങ്ങൾ ഉണ്ടായിരുന്നു. അവിടെ പ്രഭുക്കന്മാർ നായാട്ട് നടത്തി. എസ്റ്റേറ്റിലെ പുൽമേടുകളിൽ പ്രഭുവിന്റെ കന്നുകാലികളും കുതിരകളും മേഞ്ഞു നടന്നു. എസ്റ്റേറ്റിൽ ഒരു പള്ളിയും പ്രതിരോധത്തിനായുള്ള ഒരു കോട്ടയും ഉണ്ടായിരുന്നു.

മൂന്നാമത്തെ ക്രമം : കർഷകർ (സ്വതന്ത്രരും അസ്വതന്ത്രരും
ജനസംഖ്യയിൽ ഭൂരിഭാഗവും വരുന്ന കർഷകരാണ് മുന്നാമത്തെ ശ്രമം. ആദ്യത്തെ രണ്ടു ക്രമങ്ങളെയും നിലനിർത്തിയത് ഇവരാണ്. കർഷകർ രണ്ടുതരത്തിലു ണ്ടായിരുന്നു :
1) സ്വതന്ത്ര കർഷകർ
2) അസ്വതന്ത്ര കർഷകർ അഥവാ അടിയാളർ.

സ്വതന്ത്ര കർഷകർ പ്രഭുവിന്റെ കുടിയാന്മാർ എന്ന നിലയിൽ ഭൂമി കൈവശം വെച്ചിരുന്നു. അവർ വർഷത്തിൽ ചുരുങ്ങിയത് 40 ദിവസമെങ്കിലും പ്രഭുവിനുവേണ്ടി സൈനിക സേവനം അനുഷ്ഠിച്ചിരിക്കണം. ആഴ്ചയിൽ ചില നിശ്ചിത ദിവസങ്ങൾ(3 ദിവസമെങ്കിലും) അവർ പ്രഭുവിന്റെ എസ്റ്റേറ്റിൽ പോയി ജോലി ചെയ്തിരിക്കണം. ഇതിന് പ്രതിഫലമൊന്നും അവർക്ക് ലഭിച്ചിരുന്നില്ല.

കിടങ്ങ് കുഴിക്കുക, വിറക് ശേഖരിക്കുക, വേലി നിർമ്മിക്കുക, റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപണികൾ ചെയ്യുക തുടങ്ങിയ സൗജന്യ സേവനങ്ങളും കുടിയാന്മാർ പ്രഭുവിന് നൽകണം. വയലുകളിൽ സഹായിക്കുന്നതിനു പുറമേ സ്ത്രീകളും കുട്ടികളും മറ്റു ചില ജോലികൾ നിർവ്വഹിച്ചിരിക്കണം.

നൂൽ നൂൽക്കുക, വസ്ത്രം നെയ്യുക, മെഴുകുതിരികൾ നിർമ്മിക്കുക, വീഞ്ഞു തയ്യാറാക്കുക തുടങ്ങിയ അവരുടെ ജോലികളായിരുന്നു. കർഷകരിൽ നിന്ന് രാജാവ് ഒരു പ്രത്യക്ഷ നികുതി ഈടാക്കിയിരുന്നു. ടെയ്ലി(Taille) എന്ന പേരിൽ ഇതറിയപ്പെട്ടു. പുരോഹിതവർഗ്ഗത്തെയും പ്രഭുവർഗ്ഗത്തെയും ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Question 40.
ബ്രിട്ടന്റെ പുരോഗതിക്ക് വ്യാവസായിക വിപ്ലവം വഹിച്ച പങ്ക് വിശദീകരിക്കുക:
(a) കൽക്കരിയും, ഇരുമ്പും
(b) പരുത്തി നൂൽ നൂൽപ്പും, നെയ്ത്തും
Plus One History Question Paper Sept 2021 Malayalam Medium Img 1
Answer:
കൽക്കരിയും ഇരുമ്പും
യന്ത്രനിർമ്മാണത്തിന് അനിവാര്യമായിരുന്ന കൽക്കരിയും ഇരു മ്പയിരും ഇംഗ്ലണ്ടിൽ വേണ്ടുവോളമുണ്ടായിരുന്നു. വ്യവസായങ്ങ ളിൽ ഉപയോഗിച്ചിരുന്ന കറുത്തീയം, ചെമ്പ്, വെളുത്തീയം എന്നിവയും രാജ്യത്ത് സുലഭമായിരുന്നു. എന്നാൽ 18-ാം നൂറ്റാ ണ്ടുവരെ ‘ഉപയോഗപ്രദമായ ഇരുമ്പിന് ക്ഷാമമുണ്ടായിരുന്നു. ഇരുമ്പയിര് ഉരുക്കി പരിശുദ്ധമായ ദ്രാവക ലോഹത്തിന്റെ രൂപ ത്തിലാണ് ഇരുമ്പ് ഉണ്ടാക്കിയിരുന്നത്. മരക്കരി ഉപയോഗിച്ചതാണ് ഇരുമ്പയിര് ഉരുക്കിയിരുന്നത്. ഇതിന് പല പ്രശ്നങ്ങളുമുണ്ടായി രുന്നു.

മരക്കരി ദുർബ്ബലമായിരുന്നതിനാൽ വിദൂര ദേശങ്ങളി ലേക്കു കൊണ്ടുപോകാൻ പ്രയാസമായിരുന്നു. അതിലെ മാലി ന്യങ്ങൾ മൂലം ഗുണനിലവാരം കുറഞ്ഞ ഇരുമ്പാണ് ഉല്പാദിപ്പി ക്കപ്പെട്ടിരുന്നത്. കൂടാതെ ഉയർന്ന ഊഷ്മാവ് ഉല്പാദിപ്പിക്കാൻ മരക്കരിക്ക് കഴിയുമായിരുന്നില്ല.

വൻതോതിലുള്ള വനനശീക രണം മൂലം മരക്കരിക്ക് ക്ഷാമവും അനുഭവപ്പെടാൻ തുടങ്ങി. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത് ഷ്റോപ്ഷയറിലെ ഡാർബി കുടുംബമാണ്. അര നൂറ്റാണ്ടിനുള്ളിൽ ഈ കുടുംബ ത്തിലെ മൂന്നു തലമുറകൾ (മുത്തച്ഛനും, പിതാവും, പുത്രനും – ഇവരെല്ലാവരും എബ്രഹാം ഡാർബി എന്ന പേരിലാണ് അറി യപ്പെട്ടിരുന്നത്) ലോഹ സംസ്കരണവിദ്യയിൽ ഒരു വിപ്ലവം തന്നെ കൊണ്ടുവന്നു.

1709 – ൽ ഇരുമ്പ് ഉരുക്കുന്നതിനാവശ്യമായ ഊഷ്മാവ് നില നിർത്താൻ കഴിയുന്ന ‘ബ്ലാസ്റ്റ് ഫർണസ് (Blast Furnace) ആദ്യത്തെ എബ്രഹാം ഡാർബി (1677–1717) വികസിപ്പിച്ചെടുത്തു. അതിൽ കരി (Coke) ഉപയോഗിക്കാമായിരുന്നു. കൽക്കരിയിൽ നിന്ന് സൾഫറും മാലിന്യങ്ങളും നീക്കം ചെയ്താണ് കരി ഉണ്ടാ ക്കിയത്. ഇതോടെ മരക്കരിയുടെ ആവശ്യം ഇല്ലാതായി. ഡാർബി യുടെ ചൂളയിൽ നിന്ന് വാർത്തെടുത്ത ഇരുമ്പ് ഉറപ്പും ഗുണനി ലവാരവും ഉള്ളതായിരുന്നു.

രണ്ടാമത്തെ ഡാർബി (1711-1768) പച്ചിരുമ്പിൽ നിന്ന് വാർപ്പിരുപ് വികസിപ്പിച്ചെടുത്തു. ഇത് പെട്ടെന്ന് ഒടിയുന്നവ ആയിരുന്നില്ല. ഹെൻറി കോർട്ട് (1740 – 1823) പ്രധാനപ്പെട്ട രണ്ടു കണ്ടുപിടുത്ത ങ്ങൾ നടത്തി ഉരുക്കിയ ഇരുമ്പിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പുഡ്ലിംങ് ഫർണസും (Pudding Furnace) ഇരു മ്പുപാളികൾ നിർമ്മിക്കുന്നതിനുള്ള റോളിംങ് മില്ലും (Rolling Mill). പല തരത്തിലുള്ള ഇരുമ്പുല്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഈ കണ്ടുപിടുത്തങ്ങളെല്ലാം സഹായകരമായി.

പരുത്തി നൂൽ നൂൽപും നെയ്ത്തും
1. ഫ്ളയിംഗ് ഷട്ടിൽ (Flying shuttle) 1773-ൽ ജോൺ കേ (John Kay) ഫ്ളയിംഗ് ഷട്ടിൽ കണ്ടുപിടിച്ചു. ഇതുപയോ ഗിച്ച് തുണി നെയ്ത്തിന് വേഗത കൂട്ടാൻ സാധിച്ചു. രണ്ടാ ളുടെ ജോലി ഒരു നെയ്ത്തുകാരന് ചെയ്യാൻ കഴിഞ്ഞു. എന്നാൽ നൂൽനൂൽപ്പ് പ്രക്രിയ മന്ദഗതിയിലായിരുന്നതിനാൽ ആവശ്യത്തിന് നല് ലഭ്യമായിരുന്നില്ല. ഈ പ്രശ്നം ഹാർ ഗ്രീവ്സ് പരിഹരിച്ചു.

2. സ്പിന്നിങ്ങ് ജെന്നി (Spinning Jenny) 1765 – ൽ ജെയിംസ് ഹാർ ഗ്രീവ്സ് ‘സ്പിന്നിങ് ജെന്നി എന്നറിയപ്പെട്ട ഒരു നൂൽനൂൽപ്പ് യന്ത്രം കണ്ടുപിടിച്ചു. ഒരേ സമയം അനേകം നൂലിഴകൾ ഉല്പാദിപ്പിക്കാൻ ഈ യന്ത്രത്തിന് കഴിയുമായി രുന്നു. എന്നാൽ നൂലുകൾക്ക് വേണ്ടത്ര ഈടും ബലവും ഉണ്ടായിരുന്നില്ല.

3. വാട്ടർ ഫ്രയിം (Water frame): 1769-ൽ റിച്ചാർഡ് ആർക്ക് റെറ്റ് വാട്ടർ ഫ യിം’ എന്ന പുതിയൊരു നൂൽ നൂൽപ്പു യന്ത്രം കണ്ടുപിടിച്ചു. ഈടുള്ള നൂലുകൾ നിർമ്മിക്കാൻ ഈ യന്ത്രത്തിന് സാധിച്ചു. ഇതോടെ നൂൽനൂൽപ്പുകാരുടെ ഉല്പാദനശേഷി ഏഴിരട്ടി വർദ്ധിച്ചു.

4. മ്യൂൾ (Mule): 1779-ൽ സാമുവൽ കോംപ്ടൺ ‘ൾ’ എന്നൊരു യന്ത്രം കണ്ടുപിടിച്ചു. ഇതുകൊണ്ട് ഒരു നൂൽനു ൽപ്പുകാരന് ഒരേസമയം 250 നൂലിഴകൾ നൂറ്റെടുക്കാൻ കഴിയുമായിരുന്നു.

5. പവർലും (Powerloom): 1787- ൽ എഡ്മണ്ട് കാർട്ട് റൈറ്റ് ”പവർലും’ കണ്ടു പിടിച്ചു. യാന്ത്രികോർജ്ജം കൊണ്ട് പ്രവർത്തിച്ചിരുന്ന ഈ നെയ്ത്തുയന്ത്രം നെയ്ത്തിന്റെ വേഗ തയെ അങ്ങേയറ്റം വർധിപ്പിച്ചു. ഇത് പ്രവർത്തിക്കാൻ എളു ഷമായിരുന്നു. നൂലു പൊട്ടിയാൽ അത് താനെ നിൽക്കും. മാത്രമല്ല ഏതു വസ്തുവേണമെങ്കിലും ഇതിൽ നെയ്യാമായി രുന്നു.

1830കൾ മുതൽ തൊഴിലാളികളുടെ ഉല്പാദനക്ഷമത വർദ്ധിപ്പി ക്കുന്നതിനാണ് പരുത്തി വ്യവസായം പ്രാധാന്യം നൽകിയത്. അല്ലാതെ പുതിയ കണ്ടുപിടുത്തങ്ങൾക്കല്ല.

ആവിശക്തി
ഖനികളിൽ നിന്ന് ജലം പമ്പുചെയ്തു കളയുന്നതിനായി തോമസ് സാവെറി (Thomas Savery) 1698-ൽ ‘മൈനേർഴ്സ് ഫ്രന്റ് (Miner’s Friend) എന്ന പേരിൽ ഒരു മാതൃകാ ആവിയന്ത്രം കണ്ടുപിടിച്ചു. ഇത് സാവധാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. മാത്ര മല്ല, സമ്മർദ്ദം കൂടുമ്പോൾ ബോയ്ലർ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

1712 – ൽ തോമസ് ന്യൂകോമൻ മറ്റൊരു ആവിയന്ത്രം കണ്ടുപിടി ച്ചു. ഖനികളിൽ നിന്ന് വെള്ളം പമ്പു ചെയ്തു നീക്കുന്നതിന് ഇത് പ്രയോജനപ്പെട്ടു. എന്നാൽ സാന്ദ്രീകരണ സിലിണ്ടർ പെട്ടെന്ന് തണുക്കുന്നതിനാൽ ഊർജ്ജം നഷ്ടപ്പെടുന്നത് ഈ യന്ത്രത്തിന്റെ ഒരു പ്രധാന പോരായ്മയായിരുന്നു.

1769 – ൽ ജെയിംസ് വാട്ട് അദ്ദേഹത്തിന്റെ യന്ത്രം വികസിപ്പിച്ച ടുക്കുന്നതുവരെ ആവിയന്ത്രം ഖനികളിൽ മാത്രമാണ് ഉപയോ ഗിച്ചിരുന്നത്. കേവലം ഒരു പമ്പ് എന്ന നിലയിൽ നിന്ന് ഫാക്ടറി കളിലെ യന്ത്രങ്ങൾക്ക് ഊർജ്ജം പകരാനുള്ള ഒരു ചാലകശക്തി എന്ന നിലയിലേയ്ക്ക് ആവിയന്ത്രത്തെ മാറ്റിയെടുത്തത് ജെയിംസ് വാട്ടാണ്. അദ്ദേഹത്തിന്റെ ആവിയന്ത്രം എല്ലാ വ്യവസായ ങ്ങൾക്കും യോജിച്ചതായിരുന്നു.

1775- ൽ മാത്യു ബുൾട്ടൻ (Mathew Bouton) എന്ന സുഹൃത്തിന്റെ സഹായത്തോടെ ജെയിംസ് വാട്ട് ബിർമങ്ങ്ഹാമിൽ ആവിയന്ത്രം നിർമ്മിക്കുന്നതി നുള്ള ഒരു ഫാക്ടറി തന്നെ നിർമ്മിച്ചു. ഈ ഫാക്ടറിയിൽ ഇടത ടവില്ലാതെ ആവിയന്ത്രങ്ങൾ നിർമ്മിക്കപ്പെട്ടു. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വാട്ട്സിന്റെ ആവിയന്ത്രം ജലോർജ്ജത്തെ മാറ്റി പ്രതിഷ്ഠിച്ചു.

കനാലുകളും റെയിൽവേയും
വ്യാവസായിക വിപ്ലവത്തിന്റെ മറ്റൊരു സവിശേഷത ഗതാഗത രംഗത്തുണ്ടായ മാറ്റങ്ങളാണ്. ഗതാഗത രംഗത്തെ മാറ്റങ്ങൾ ആദ്യ മായി പ്രത്യക്ഷപ്പെട്ടത് കനാലുകളുടേയും റെയിൽവേയുടേയും നിർമ്മിതിയിലാണ്. നഗരങ്ങളിലേയ്ക്ക് കൽക്കരിയെത്തിക്കുന്നതിനാണ് കനാലുകൾ ആദ്യമായി നിർമ്മിക്കപ്പെട്ടത്. ഭാരവും ഘനവും കൂടിയ കൽക്കരി റോഡിലൂടെ കൊണ്ടുപോകുന്നത് കൂടുതൽ ചെലവേറിയതും സാവകാശത്തിലുമുള്ള പ്രക്രിയയായിരുന്നു. കൽക്കരിയ്ക്കുള്ള ആവശ്യം വർദ്ധിച്ചതോടെ കനാൽ നിർമ്മാണം അടിയന്തിര ശ്രദ്ധ പിടിച്ചുപറ്റി.

ആദ്യകാല കനാലുകളിൽ ഏറ്റവും ശ്രദ്ധേയമായത് ജെയിംസ് ബ്രിൻഡ്ലി (James Brindley 1716-72) നിർമ്മിച്ച ആദ്യത്തെ ഇംഗ്ലീഷ് കനാലായ ‘വോഴ്സി കനാലാണ്. നഗരത്തിലേക്ക് കൽക്കരി കൊണ്ടുപോവുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കനാൽ നിർമ്മാണം പൂർത്തിയായപ്പോൾ കൽക്കരിയുടെ വില പകുതിയായി കുറയുകയും ചെയ്തു.

ഗതാഗത രംഗത്തെ ഏറ്റവും വിസ്മയകരമായ മാറ്റം റെയിൽവേ യുടെ വികാസമാണ്. ജോർജ് സ്റ്റീവൻസൺ ഒരു ‘റെയിൽവേ യുഗ’ത്തിനു തന്നെ തുടക്കം കുറിച്ചു. 1814- ൽ അദ്ദേഹം നിർമ്മിച്ച റോക്കറ്റ് എന്ന ആവിയന്ത്രം കൊണ്ട് പ്രവർത്തിക്കുന്ന തീവണ്ടി മണിക്കൂറിൽ 35 മൈൽ വേഗത്തിലോടി ചരിത്രം സൃഷ്ടി ച്ചു. താമസിയാതെ റെയിൽവേ ഒരു പുത്തൻ ഗതാഗതമാർഗ്ഗ മായി ഉയർന്നു വന്നു. വർഷത്തിലുട നീളം ലഭ്യമായിരുന്ന തീവണ്ടി ഗതാഗതം ചെലവു കുറഞ്ഞതും വേഗതയേറി യതുമായിരുന്നു. യാത്രക്കാർക്കും ചരക്കുകൾ കൊണ്ടു പോകുന്നതിനും അതുപകരിക്കപ്പെട്ടു.

റെയിൽ ഗതാഗതം രണ്ടു കണ്ടുപിടുത്തങ്ങളെ സംയോജിപ്പി ച്ചിരുന്നു. ഇരുമ്പു പാളങ്ങളും ആവിയന്ത്രവും.

1760 കളിൽ മരം കൊണ്ട് നിർമ്മിച്ചിരുന്ന പാളങ്ങൾക്കു പകരം ഇരുമ്പു പാളങ്ങൾ നിലവിൽ വന്നു. 19-ാം നൂറ്റാ ണ്ടിന്റെ തുടക്കത്തിൽ തീവണ്ടികളിൽ ആവിയന്ത്രവും ഉപ യോഗിക്കാൻ തുടങ്ങി.

1801- ൽ റിച്ചാർഡ് വിതിക് (Richard Trevithick) ‘പഫിംഗ് ഡെവിൽ’ (Puffing Devil) എന്നറിയപ്പെട്ട ഒരു യന്ത്രം വികസിപ്പിച്ചെടുത്തു. ഖനികൾക്കു ചുറ്റുമായി നടക്കു കൾ വലിച്ചുകൊണ്ടു പോവുന്നതിന് ഈ യന്ത്രം ഉപകരിക്ക
പെട്ടു.

1814- ൽ ജോർജ് സ്റ്റീവൻസൺ ‘ബുച്ചർ’ എന്ന പേരുള്ള ഒരു തീവണ്ടി നിർമ്മിച്ചു. മണിക്കൂറിൽ നാഴികദൂരം കുന്നിൻമുക ളിലേക്ക് 30 ടൺ ഭാരമുള്ള സാധനങ്ങൾ വലിച്ചുകൊണ്ടു പോകാൻ അതിനു കഴിഞ്ഞു. സ്റ്റോക്ക്ടൺ, ഡാർലിങ്ടൺ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ആദ്യത്തെ റെയിൽവേ പാത നിർമ്മിച്ചത് അദ്ദേഹമാണ്. 1830 – ൽ ലിവർപൂളിനേയും മാഞ്ചസ്റ്ററിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു റെയിൽ പാതയ്ക്കും സ്റ്റീഫൻസൺ രൂപകല്പന നൽകു കയുണ്ടായി. ലിവർപൂൾ – മാഞ്ചസ്റ്റർ റെയിൽപാത തുറ ക്കപ്പെട്ടതോടെ ലോകചരിത്രത്തിലെ ‘റെയിൽവേ യുഗം’ ആരംഭിച്ചു.

Leave a Comment