Plus One History Board Model Paper 2022 Malayalam Medium

Reviewing Kerala Syllabus Plus One History Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.

Kerala Plus One History Board Model Paper 2022 Malayalam Medium

Time: 2 1/2 Hours
Maximum : 80 Scores

Question 1.
‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ കോളത്തിൽനിന്നും കണ്ടെത്തി എഴുതുക. (4 × 1 = 4)

A B
സാമുവൽ കോംപ്ടൺ ദ ഫിംഗ് ഡെവിൾ
എഡ്മണ്ട് കാർട്ട്റൈറ്റ് ദ മ്യൂൾ
ജോർജ്ജ് സ്റ്റീഫൻസൺ ദ പവർലും
റിച്ചാർഡ് ട്രെവിത്തിക് ദ ബുച്ചർ

Answer:

A B
സാമുവൽ കോംപ്ടൺ ദ മ്യൂൾ
എഡ്മണ്ട് കാർട്ട്റൈറ്റ് ദ പവർലും
ജോർജ്ജ് സ്റ്റീഫൻസൺ ദ ബുച്ചർ
റിച്ചാർഡ് ട്രെവിത്തിക് ദ ഫിംഗ് ഡെവിൾ

Question 2.
താഴെ തന്നിരിക്കുന്നവയിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

(i) അൽജസ്റ്റിന്റെ രചയിതാവിനെ തിരിച്ചറിയുക.
A) ദാതെ അലിഗിരി
B) ഫ്രാൻസിസ്കോ പെട്രാർക്ക്
C) സിസറോ
D) ടോളമി
Answer:
D) ടോളമി

(ii) മനുഷ്യശരീരത്തെ ആദ്യമായി കീറിമുറിച്ച് പരിശോധിച്ചതാര്?
A) ഡൊണാടെല്ലാ
B) ആൻഡ്രിയസ് വെസേലിയസ്സ്
C) ഇബ്ൻ സിന
D) ഇബിൻ റഷീദ്
Answer:
B) ആൻഡ്രിയസ് വെസേലിയസ്സ്

(iii) ‘പിയാത്ത’ ആദ്യമായി ബന്ധപ്പെട്ടിരിക്കുന്നു?
A) മൈക്കലാഞ്ചലോ ബൂണറോട്ടി
B) ഡൊണടെല്ലോ
C) ഫിലിപ്പോ ബുണലേഷി
D) ഫ്രാൻസിസ്കോ ബാർബറോ
Answer:
A) മൈക്കലാഞ്ചലോ ബൂണറോട്ടി

(iv) മാർട്ടിൻ ലൂഥർ ഏത് രാജ്യക്കാരനായിരുന്നു?
A) സ്വിറ്റ്സർലാന്റ്
B) ഇംഗ്ലണ്ട്
C) ജർമ്മൻ
D) സ്പെയിൻ
Answer:
C) ജർമ്മൻ

(V) വിവേകിയായ മനുഷ്യൻ’ എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത്
A) ഹോമോ ഹബിലിസ്
B) ഹോമോ ഇറക്ടസ്
C) ഹോമോ സാപ്പിയൻസ്
D) ആസ്ട്രലോപിത്തേക്കസ്
Answer:
C) ഹോമോ സാപ്പിയൻസ്

(vi) അൾട്ടാമിറ ഗുഹ സ്ഥിതിചെയ്യുന്നത് എവിടെ?
A) ഫ്രാൻസ്
B) കെനിയ
C) എത്യോപ
D) സ്പെയിൻ
Answer:
D) സ്പെയിൻ

Plus One History Board Model Paper 2022 Malayalam Medium

Question 3.
ചുവടെ കൊടുത്തിരിക്കുന്നവയെ കാലഗണനാ ക്രമത്തിൽ എഴു (4 × 1 = 4)
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം
സൺ യാത്.. സെൻ ചൈനയിൽ ഒരു റിപ്പബ്ളിക് സ്ഥാപിച്ചു
ചൈനീസ് ജനകീയ റിപ്പബ്ളിക്കിന്റെ രൂപീകരണം
ചൈനയിലെ ലോങ് മാർച്ച്
Answer:

  • സൺ യാത് സെൻ ചൈനയിൽ ഒരു റിപ്പബ്ളിക് സ്ഥാപിച്ചു – 1911
  • ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ രൂപീകരണം – 1921
  • ചൈനയിലെ ലോങ് മാർച്ച് – 1934
  • ചൈനീസ് ജനകീയ റിപ്പബ്ളിക്കിന്റെ രൂപീകരണം – 1949

Question 4.
തന്നിരിക്കുന്ന ലോകത്തിന്റെ രൂപരേഖയിൽ ചുവടെ കൊടുത്തി രിക്കുന്നവയിൽ ഏതെങ്കിലും നാലെണ്ണം അടയാളപ്പെടുത്തുക. (4 × 1 = 4)
a) ബാഗ്ദാദ്
b) ദമാസ്ക്കസ്
c) മക്ക
d) മദീന
e) ബ്രസീൽ
Answer:

  • ബാഗ്ദാദ്
  • മക്ക
  • ബ്രസീൽ
  • ദമാസ്ക്കസ്
  • മദീന
  • പെറും

5 മുതൽ 14 വരെയുള്ളവയിൽ ഏതെങ്കിലും 8 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 2 സ്കോർ വീതം. (8 × 2 = 16)

Question 5.
ഹാമിനോയിഡുകളുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:

  • 24 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് നിലവിൽ വന്നു.
  • ആൾക്കുരങ്ങുകൾ
  • നാല് കാലുകളിൽ നടന്നിരുന്നു
  • മുൻകാലുകൾ ഭാഷയാക്കി

Question 6.
അബ്ദ് അൽ – മാലിക്കിന്റെ ഏതെങ്കിലും രണ്ട് ഭരണ നടപടികൾ എഴുതുക.
Answer:

  • അറബി ഭരണ ഭാഷയാക്കി
  • ഇസ്ലാമിക നാണയ വ്യവസ്ഥ നടപ്പിലാക്കി
  • ദിനാറും ദിർഹമും നടപ്പിലാക്കി
  • ജറുസലേമിൽ ഡോം ഓഫ് ദി റോക്ക് നിർമ്മിച്ചു

Question 7.
ചെങ്കിസ്ഖാന്റെ കൊറിയൻ സംവിധാനത്തെ കുറിച്ച് ഒരു ലഘു കുറിപ്പ് എഴുതുക.
Answer:
തന്റെ സാമ്രാജ്യത്തിലെ വിദൂര പ്രവിശ്യകളെ ബന്ധിപ്പിച്ചുകൊണ്ട് ചെങ്കിസ്ഖാൻ ‘യാം’ എന്ന പേരിൽ ഒരു കൊറിയർ സംവിധാനം നടപ്പിലാക്കി. പുത്തൻ കുരികളെയും തപാൽ വിതരണത്തി നുള്ള സവാരിക്കാരേയും നിശ്ചിത അകലങ്ങളിലുള്ള കാവൽപ്പു രകളിൽ തയ്യാറാക്കി നിർത്തിയിരുന്നു. ഇതിന്റെ ഫലപ്രദമായ നട ത്തിപ്പിനായി മംഗോളിയൻമാർ തങ്ങളുടെ കാലിസമ്പത്തിന്റെ അല്ലെങ്കിൽ കുതിരകളുടെ പത്തിലൊന്ന് വിനീതമായി നൽകി യിരുന്നു. ഇത് ‘ക്യൂബ്കർ’ എന്നറിയപ്പെട്ടു.

Question 8.
യാസയെക്കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
1206 ൽ കുരിൽ തായിൽ വച്ച് ചെങ്കിസ്ഖാൻ പ്രഖ്യാപിച്ച് നിയമ സംഹിതയാണ് യാസ്. ‘നിയമം, ‘കല്പന’ അല്ലെങ്കിൽ ‘ഉത്ത രവ് എന്നാണ് ഇതിനർത്ഥം. ഭരണപരമായ നിയന്ത്രണങ്ങൾ, നായാട്ടിന്റെ സംഘാടനം, സൈന്യം, പോസ്റ്റൽ സംവിധാനം എന്നി വയെ സംബന്ധിച്ചതായിരുന്നു ഈ നിയമം. യാൻ എല്ലാ അർഥ ത്തിലും മംഗോൾ ഗോത്രങ്ങളുടെ ആചാരപാരമ്പര്യങ്ങളുടെ സമാഹാരമായിരുന്നു

Question 9.
മൈക്കലാഞ്ചലോ ബൂണറോട്ടിയെക്കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.
Answer:
ചിത്രകല, ശില്പകല, വാസ്തുകല എന്നിവയിൽ ഒരേ സമയം പ്രാവീണ്യമുള്ള വ്യക്തിയായിരുന്നു മൈക്കലാഞ്ചലോ ബൂണാ ട്ടി. സിസ്റ്റൈൻ ചാപ്പലിന്റെ മച്ചിൽ വരച്ച ചിത്രങ്ങൾ, ‘പിയാത്ത എന്ന ശില്പം, സെന്റ് പീറ്റേഴ്സ് പള്ളിയുടെ താഴികക്കുടത്തിന്റെ രൂപകല്പന എന്നിവ അദ്ദേഹത്തെ അനശ്വരനാക്കി.

Question 10.
വെനിസും ജനോവയും യൂറോപ്പിന്റെ ഇതര ഭാഗങ്ങളിൽ നിന്നും വ്യത്യാസപ്പെട്ടിരുന്നതെങ്ങനെ?
Answer:
ഇറ്റലിയിലെ സജീവ നഗരങ്ങളായിരുന്നു വെനീസും ജനോവ യും. ഈ നഗരങ്ങളിൽ ശക്തമായ പ്രഭുവർഗമോ പുരോഹിത വർഗത്തിന്റെ രാഷ്ട്രീയ മേൽക്കോയ്മയോ ഇല്ലായിരുന്നു. നഗ രഭരണം നിർവഹിക്കുന്നതിൽ സമ്പന്നരായ കച്ചവടക്കാരും ബാങ്കർമാരും മുഖ പങ്ക് വഹിച്ചിരുന്നു.

Plus One History Board Model Paper 2022 Malayalam Medium

Question 11.
അമേരിക്കയിലെ തദ്ദേശീയർക്കും യൂറോപ്പകാർക്കുമിടയിൽ നില നിന്നിരുന്ന പരസ്പര കാഴ്ചപ്പാടുകളെകുറിച്ച് ഒരു ലഘുകുറിപ്പ്
എഴുതുക.
Answer:
യൂറോപ്യന്മാർ അമേരിക്കയിലെ സ്വദേശികളെ അപരിഷ്കൃതരാ യാണ് കണ്ടത്. അതേസമയം ഫ്രഞ്ചു ദാർശനികനായ മുസ്സോ അത്തരം ജനങ്ങൾ ആദരിക്കപ്പെടേണ്ടവരാണെന്ന് ചൂണ്ടിക്കാട്ടി. കാരണം സംസ്കാരം ദുഷിപ്പിച്ചിട്ടില്ലാത്ത ജനതായണവർ, ശ്രേഷ്ഠ നായ കിരാതൻ (Noble savage എന്ന പദമാണ് അവർക്ക് അനു യോജ്യമെന്ന് പലരും കരുതുന്നു. എന്നാൽ വിഖ്യാത ഇംഗ്ലീഷ് കവി യായ വില്യം വേർഡ്സ്വർത്ത് മറ്റൊരു വീക്ഷണമാണ് മുന്നോട്ടു വച്ചിട്ടുള്ളത്. പ്രകൃതിയോട് അടുത്തു ജീവിക്കുന്നവർക്ക് ഭാവന യുടെയും വൈകാരികതയുടെയും കരുത്ത് പരിമിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചുരുക്കത്തിൽ, തദ്ദേശീയർ അപരി ഷ്കൃതരും, ശ്രേഷ്ഠരായ കിരാതരും, ഭാവനാശക്തിയും രികതയും കുറഞ്ഞവരും ആയി വീക്ഷിക്കപ്പെട്ടു.

യുറോപ്യന്മാരുമായി കൈമാറിയ വസ്തുക്കളെ സൗഹൃദ ‘സമ്മാനങ്ങളായാണ് സ്വദേശികൾ കണ്ടത്. എന്നാൽ ലാഭ ക്കൊതിന്മാരായ യൂറോപ്യന്മാർക്കാകട്ടെ മത്സ്യവും തുകലു മെല്ലാം യൂറോപ്പിൽ വിറ്റ് ലാഭമുണ്ടാക്കാനുള്ള വെറും ‘ചര ക്കുകൾ’ മാത്രമായിരുന്നു.
യൂറോപ്യന്മാർ തദ്ദേശീയർക്കു വിറ്റ സാധനങ്ങളുടെ വില പ്രദാന (Supply) മനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു.

തദ്ദേശീ യർക്ക് ഇത് മനസ്സിലായിരുന്നില്ല. അങ്ങു ദൂരെ യൂറോപ്പിലുള്ള ‘വിപണി’യെക്കുറിച്ച് അവർക്ക് യാതൊരു ബന്ധവുമുണ്ടാ യിരുന്നില്ല. യൂറോപ്യൻ വ്യാപാരികൾ ചിലപ്പോൾ കൂടുതൽ സാധനങ്ങൾ കൊടുത്തും മറ്റു ചിലപ്പോൾ കുറച്ചു സാധന ങ്ങൾ മാത്രം നൽകിയും അവരുടെ ഉല്പന്നങ്ങൾ കൈമാറി യിരുന്നത് അവരെ അതിശയിപ്പിച്ചിരുന്നു.

യൂറോപ്യന്മാരുടെ അത്യാർത്തി പലപ്പോഴും തദ്ദേശീയരെ ദുഃഖിപ്പിച്ചിരുന്നു. തുകൽ കിട്ടാനുള്ള വെപ്രാളത്തിൽ യുറോ പന്മാർ നൂറുകണക്കിനു നീർനായകളെ കശാപ്പു ചെയ്തി രുന്നു. ഈ നാശത്തിന് മൃഗങ്ങൾ തങ്ങളോട് പക വീട്ടുമെന്ന പേടി തദ്ദേശവാസികൾക്കുണ്ടായിരുന്നു. കാടുകളെക്കുറിച്ച് തദ്ദേശവാസികൾക്കും യൂറോപ്യന്മാർക്കും വ്യത്യസ്ത വീക്ഷണമാണ് ഉണ്ടായിരുന്നത്.

സ്വദേശികൾ കാടുകളിൽ യൂറോപ്യന്മാർക്ക് അശ്വമായ സഞ്ചാരപഥങ്ങൾ കണ്ടു.

കാടുകൾ വെട്ടി തെളിച്ച് ചോളവയലുകൾ ആക്കുന്ന തിനെക്കുറിച്ചാണ് യൂറോപ്യന്മാർ സങ്കൽപ്പിച്ചിരുന്നത്. യൂറോ പ്യന്മാരും ചെറിയ വയലുകളുമുള്ള ഒരു രാജ്യമാണ് ജഴ്സൺ സ്വപ്നം കണ്ടത്. എന്നാൽ സ്വദേശീയർ ധാന്യങ്ങൾ വിളയിച്ചത് സ്വന്തം ആവശ്യത്തിനാണ്. വിൽക്കാനോ ലാഭമു ണ്ടാക്കാനോ അല്ല. അതുകൊണ്ട് ഭൂമി സ്വന്തമാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ തെറ്റായിരുന്നു. ജഫേഴ്സന്റെ അഭിപ്രായത്തിൽ ഇതാണ് അവരെ അപരിഷ്ക തരാക്കിയത്.

Question 12.
ആസ്ട്രേലിയയിലെ മാറ്റത്തിന്റെ കാറ്റിനെ കുറിച്ച് ഒരു ലഘുകു റിപ്പ് എഴുതുക.
Answer:
1968 ൽ ഡബ്ല്യു. ഇ. എച്ച്. സ്റ്റാനർ എന്ന നരവംശ ശാസ്ത്രജ്ഞൻ ‘മഹത്തായ ആസ്ത്രേലിയൻ നിശ്ശബ്ദത എന്ന പേരിൽ നടത്തിയ ഒരു പ്രഭാഷണം ജനങ്ങളെ ആവേശഭരിതരാക്കി. ആസ്ത്രേലിയ യിലെ ആദിമനിവാസികളുടെ കാര്യത്തിലുള്ള ചരിത്രകാരൻമാ രുടെ നിശ്ശബ്ദതയെക്കുറിച്ചായിരുന്നു ഈ പ്രഭാഷണം. 1970 കർ മുതൽ ആദിമനിവാസികളെ ‘നരവംശശാസ്ത്ര കൗതുകങ്ങൾ എന്ന നിലയ്ക്ക് നോക്കി കാണുന്ന രീതി മാറി.

എന്തുകൊണ്ട് നമ്മുടെ ചരിത്രം ഇതുവരെയും പറപ്പെട്ടിട്ടില്ല എന്ന അടിയന്തര മായ ചോദ്യം ‘വെ വേറിന്റ് വി ടോൾഡ്’ എന്ന തന്റെ ശക്ത മായ ഗ്രന്ഥത്തിലൂടെ ഹെന്റി റെയ്നോൾഡ്സ് ഉന്നയിച്ചു. അന്നു മുതൽ പ്രാദേശിക സംസ്കാരങ്ങളെക്കുറിച്ചു പഠിക്കുന്നതിന് സർവകലാശാലകളിൽ പ്രത്യേകം വകുപ്പുകൾ സ്ഥാപിതമാവു കയും ആർട്ട് ഗാലറികളിൽ തദ്ദേശിയരുടെ കലാസൃഷ്ടികൾ സ്ഥാപനം പിടിക്കുകയും പ്രാദേശിക സംസ്കാരത്തെ ഭാവനാ ത്മകമായി വിശദീകരിക്കുന്ന ചിത്രശേഖരങ്ങൾ മുസിയത്തിൽ ഉൾപ്പെടുത്തുകയും തദ്ദേശീയർ സ്വയം അവരുടെ ചരിത്രത്തെ രേഖപ്പെടുത്താനാരംഭിക്കുകയും ചെയ്തു.

Question 13.
1945 – ൽ അണുബോംബുകൾ വർഷിക്കപ്പെട്ട ജപ്പാനിലെ രണ്ട് നഗരങ്ങളുടെ പേരെഴുതുക.
Answer:
ഹിരോഷിമ, നാഗസാക്കി

Question 14.
ചൈനയിലെ 1965- ലെ സാംസ്കാരിക വിപ്ലവത്തെ കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
1965 ൽ മാവോയുടെ നേതൃത്വത്തിലാണ് ചൈനയിൽ മഹത്തായ തൊഴിലാളി വർഗ സംസ്ക്കാരിക വിപ്ലവം ആരംഭിച്ചത്. പ്രാചീന സംസ്കാരത്തിനും ആചാരങ്ങൾക്കും രീതികൾക്കും എതിരായി പ്രചാരണം നടത്തുന്നതിനായി വിദ്യാർത്ഥികളും സൈനികരും അടങ്ങുന്ന റെഡ്ഗാർഡിനെ ഉപയോഗപ്പെടുത്തി. പ്രത്യയ ശാസ്ത്രം ആയിരുന്നു വൈദഗ്ധ്യത്തെക്കാൾ പ്രധാനം യുക്തി പരമായ സംവാദങ്ങളുടെയും ചർച്ചകളുടെയും സ്ഥാനത്ത് ദുരാ രോപണങ്ങളും മുദ്രാവാക്യങ്ങളും ഇടം നേടി.

15 മുതൽ 18 വരെയുള്ളവയിൽ ഏതെങ്കിലും രണ്ട് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (2 × 3 = 6)

Question 15.
ആദിമ മനുഷ്യർ ഭക്ഷണ സമ്പാദനം നടത്തിയിരുന്ന മാർഗങ്ങളെ കുറിച്ച് വിശദീകരിക്കുക.
Answer:

  • വേട്ടയാടൽ
  • ഭക്ഷണശേഖരണം
  • ചത്തമൃഗങ്ങളെ ഭക്ഷിക്കൽ
  • മത്സ്യബന്ധനം

Question 16.
മെസൊപ്പൊട്ടാമിയക്കാരുടെ ക്യൂണിഫോം എഴുത്തു രീതിയെ കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
മെസൊപ്പൊട്ടേമിയൻ ജനതകളിൽ മൺഫലകങ്ങളിലാണ് എഴു തിയിരുന്നത്. എഴുത്തുകാരൻ കളിമണ്ണ് നനച്ചശേഷം തനിക്ക് സൗകര്യപ്രദമായി ഒരു കൈയിൽ പിടിക്കാവുന്ന ഒരു ഫലകം ഉണ്ടാക്കുന്നു. പിന്നീടതിന്റെ ഉപരിതലം ശ്രദ്ധാപൂർവ്വം മിനുസ പ്പെടുത്തുന്നു. ആപ്പിന്റെ ആകൃതിയിൽ ചരിച്ചു മുറിച്ച ഒരു ഈ യുടെ മുനയുള്ള അറ്റം കൊണ്ട് നനഞ്ഞ ഫലകത്തിന്റെ മുക ളിൽ ആപിന്റെ ആകൃതിയിലുള്ള (ക്യുണിഫോം) മുദ്രകൾ പതി പ്പിക്കുന്നു. സൂര്യപ്രകാശത്തിൽ വച്ച് ഉണക്കിയാൽ ഇത് കുട്ടിയാ വും. ഉപരിതലം ഉണങ്ങിക്കഴിഞ്ഞാൽ അതിൽ മുദ്രകൾ പതി ക്കാൻ കഴിയില്ല. അതിനാൽ ഓരോ വിനിമയത്തിനും ഓരോ ഫല കവും ആവശ്യമായി വന്നു. ബി.സി.ഇ 2600 ഓടെ അക്ഷരങ്ങൾ കണിഫോമും ഭാഷ സുമേറിയനുമായി.

Question 17.
റോമാ സാമ്രാജ്വത്തിലെ മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധിയെക്കു റിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ബി.സി. 230 മുതൽ പല തരത്തിലുള്ള ചെറുത്തുനിൽപ്പുകൾ ഒരേ സമയം സാമ്രാജ്യത്തിന് നടത്തേണ്ടിവന്നു. 225 ൽ ഇറാനിൽ ഒരു പുതിയ അക്രമോത്സുകരായ രാജവംശം ഉദയം ചെയ്തു. ഇറാനിയൻ രാജാവായ ഷാപൂർ ഒന്നാമൻ 60,000 വരുന്ന റോമൻ സൈന്യത്തെ നശിപ്പിച്ചതായും കിഴക്കൻ തലസ്ഥാനമായ അന്ത്യോക്യ പിടിച്ചെടുത്തതായും അവകാശപ്പെടുന്നുണ്ട്. അതേ സമയം ഒരു വലിയ കൂട്ടം ജർമാനിക് ഗോത്രവർഗക്കാർ റോമൻ പ്രദേശങ്ങളെ തുടർച്ചയായി ആക്രമിക്കുകയും ചെയ്തു. ഡാസ് നദിക്കപ്പുറമുള്ള പ്രദേശങ്ങളിൽ ഭൂരിഭാഗവും ഉപേ ക്ഷിക്കാൻ റോമാക്കാർ നിർബന്ധിതരായി. ഈ സമയത്ത്, റോമൻ ചക്രവർത്തിമാർക്ക് അപരിഷ്കൃതർ എന്നു വിളിച്ച ഒരു ജനത യ്ക്കെതിരെ നിരന്തരമായി യുദ്ധക്കളത്തിലിറങ്ങേണ്ടി വന്നു. മൂന്നാം നൂറ്റാണ്ടിൽ ചക്രവർത്തിമാർ ഒന്നിനുപുറകെ ഒന്നായി ദ്രുതഗതിയിൽ സിംഹാസനത്തിലെത്തിയത് സാമ്രാജ്യം നേരിട്ട പ്രതിസന്ധിയുടെ ലക്ഷണമാണ്.

Question 18.
കണ്ടെത്തലുകൾക്കായുള്ള സമുദ്ര പര്യവേഷണങ്ങൾക്ക് പിന്നി ലുണ്ടായിരുന്ന ലക്ഷ്യങ്ങൾ എന്തെല്ലാം?
Answer:

  • സാമ്പത്തികം
  • മതപരം
  • രാഷ്ട്രീയം

ഭൂമിശാസ്ത്രപരമായ പര്യവേഷണ യാത്രകൾക്ക് സാമ്പത്തികവും മതപരവും രാഷ്ട്രീയവുമായ മൂന്നു ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.

1) സാമ്പത്തികം
ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങളുടെ മുഖ പ്രേരണ സാമ്പത്തികമായിരുന്നു. യൂറോപ്യൻ സമ്പദ്വ്യവസ്ഥ ഇക്കാലത്ത് തകർച്ചയെ നേരിടുകയായിരുന്നു. പ്ലേഗും യുദ്ധ ങ്ങളും യൂറോപിന്റെ പല ഭാഗങ്ങളിലും ജനസംഖ്യയിൽ ഗണ്യ മായ കുറവുണ്ടാക്കി. കച്ചവടം കുറഞ്ഞു. യൂറോപ്യൻ നാണ യങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ലഭ്യത കുറഞ്ഞു. ദൂരദേശവ്യാപാരവും തകർച്ചയിലായി. 1453 ൽ തുർക്കികൾ കോൺസ്റ്റാന്റിനോ പിൾ കീഴടക്കിയത് മറ്റൊരു ആഘാതമായിരുന്നു. ഇറ്റാലിയ ന്മാർ തുർക്കികളുമായി ബിസിനസ്സ് നടത്താൻ ശ്രമിച്ചെങ്കിലും ഉയർന്ന വ്യാപാര നികുതി നൽകേണ്ടി വന്നു. ഇതോടെ യൂറോപ്യന്മാരും പൗരസ്ത്യദേശങ്ങളും തമ്മിലുള്ള കരവഴി യുള്ള വ്യാപാരം താറുമാറായി. ചുരുക്കത്തിൽ, വ്യാപാരത്തി ലുടെ വൻലാഭമുണ്ടാക്കുക, വിലപിടിപ്പുള്ള ലോഹങ്ങൾ (സ്വർണ്ണം, വെള്ളി) സംഭരിക്കുക എന്നിവയായിരുന്നു. യൂറോ പ്യന്മാരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ,

2) മതപരം
യൂറോപ്പിന് പുറത്തുള്ള ലോകത്തിൽ ക്രിസ്തുമതം പ്രചരിപ്പിക്കാനുള്ള മോഹവും പര്യവേഷണങ്ങൾക്ക് ഉത്തേ ജനമേകി. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി എന്ത് സാഹ സവും ചെയ്യാൻ ക്രിസ്താനികളായ യൂറോപ്യന്മാർ തയ്യാറാ യിരുന്നു. അന്യദേശങ്ങൾ കണ്ടുപിടിക്കാനുള്ള സാഹസിക യാത്രയിൽ നാവികരോടൊപ്പം മിഷനറിമാരും പാതിരിമാരും ഉണ്ടായിരുന്നു.

3) രാഷ്ട്രീയം
കുരിശു യുദ്ധങ്ങൾ യൂറോപ്പും ഏഷ്യയും തമ്മി ലുള്ള വ്യാപാരം വർധിപ്പിക്കുന്നതിന് ഇടവരുത്തിയിരുന്നു. ഏഷ്യയിലെ ഉല്പന്നങ്ങൾക്ക് പ്രത്യേകിച്ച് സുഗന്ധദ്രവ ങ്ങൾക്ക്, യൂറോപ്പിൽ വലിയ ഡിമാന്റ് ഉണ്ടായിരുന്നു. കച്ചവ ടത്തിലൂടെ രാഷ്ട്രീയ നിയന്ത്രണം കൈവശപ്പെടുത്താമെന്ന് യൂറോപ്യൻ ഭരണാധികാരികൾ മനസ്സിലാക്കി. അതിനാൽ പുതിയതായി കണ്ടെത്തുന്ന പ്രദേശങ്ങളെ തങ്ങളുടെ കോള നികളാക്കി മാറ്റാമെന്നും അവിടെ രാഷ്ട്രീയാധികാരം സ്ഥാപി ക്കാമെന്നും അവർ കണക്കുകൂട്ടി. യുദ്ധതന്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കൈവശപ്പെടുത്താനും അവരാഗ്രഹിച്ചു. അങ്ങനെ യൂറോപ്യൻ ഭരണാധികാരികൾ സമുദ്ര സഞ്ചാര ങ്ങളെ പ്രോത്സാഹിപ്പിച്ചു.

19 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. (4 × 4 = 16)

Question 19.
മെസപ്പൊട്ടാമിയൻ സംസ്കാരത്തിൽ മാരിയുടെ പ്രാധാന്യം വില യിരുത്തുക.
Answer:
രാജകീയ തലസ്ഥാനമായിരുന്നു മാരി. മാരിയിലെ രാജാക്കന്മാർ അമോറെറ്റുകളായിരുന്നു. തദ്ദേശവാസി കളിൽ നിന്ന് വ്യത്യസ്തമായ വേഷമാണ് അവർ ധരിച്ചിരുന്നത്. മെസൊപ്പൊട്ടേ മിയായിലെ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നു. ഒപ്പം പുൽമേടിന്റെ ദേവനായ ഭാഗനുവേണ്ടി അവർ മാരിയിൽ ഒരു ക്ഷേത്രം പണിതുയർത്തുകയും ചെയ്തു.

മാരിയിലെ രാജാക്കന്മാർക്ക് വലിയ ജാഗ്രത പാലിക്കേണ്ടിവന്നു. വിവിധ ഗോത്രങ്ങളിലെ ഇടയന്മാരെ രാജ്യത്ത് സഞ്ചരിക്കാൻ അനുവദിച്ചെങ്കിലും അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. രാജാക്കന്മാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കത്തിടപാടുകളിൽ ഇടയന്മാരുടെ താവളങ്ങളെക്കുറിച്ച് ഇടയ്ക്കിടെ പരാമർശിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ താവളങ്ങൾ പരസ്പരം കൈമാറുന്ന അഗ്നികൊണ്ടുള്ള മുന്നറിയിപ്പുകളെക്കുറിച്ച് ഒരുദ്യോഗസ്ഥൻ രാജാവിനെഴുതു ന്നുണ്ട്. അതൊരു ആക്രമണ പദ്ധതിയുടെ മുന്നറിയിപ്പാണെന്ന് അദ്ദേഹം സംശയിക്കുന്നു.

ദക്ഷിണ ഭാഗത്തിനും ധാതുദ്രവ്യങ്ങളാൽ സമ്പന്നമായ തുർക്കി- സിറിയ- ലെബനോൻ എന്നിവയ്ക്കും മധ്യേ യൂഫ്രട്ടിസിന്റെ തീരത്താണ് മാരി സ്ഥിതിചെയ്യുന്നത്. വ്യാപാരത്തിന്റെ ഒരു കേന്ദ്ര സ്ഥാനമാണിത്. യൂഫ്രട്ടീസ് നദിയിലൂടെ ബോട്ടുകളിൽ കൊണ്ടുവരുന്ന മരത്തടി, ചെമ്പ്, വെളുത്തീയം, എണ്ണ, വിഞ്ഞ് തുടങ്ങിയ സാധനങ്ങൾ ഇവിടെ കച്ചവടം ചെയ്യപ്പെടുന്നു. വ്യാപാരത്താൽ പുരോഗതി പ്രാപിക്കുന്ന ഒരു നഗര കേന്ദ്രത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മാരി

Plus One History Board Model Paper 2022 Malayalam Medium

Question 20.
റോമാ സാമ്രാജ്യത്തിലെ പിൽക്കാല പൗരാണികതയെ കുറിച്ച് ചുരുക്കി വിശദീകരിക്കുക.
Answer:
നാലാം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെയുള്ള കാലഘട്ട ത്തെയാണ്. പിൽക്കാല പൗരാണികത എന്ന് വിശേഷിപ്പിച്ചിരുന്ന ത്. ഈ കാലഘട്ടം റോമാസാമ്രാജ്യത്തിന്റെ പരിണാമത്തിനും വിഘ ടനത്തിനും സാക്ഷ്യം വഹിച്ചു.
സാംസ്കാരിക തലത്തിൽ ഈ കാലഘട്ടം മതജീവിതത്തിൽ സുപ്ര ധാനമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കോൺസ്റ്റാന്റയിൻ ചക്രവർത്തി ക്രിസ്തുമതത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. 7-ാം നൂറ്റാണ്ടിൽ ഇസ്ലാം മതം ആവിർഭവിക്കുകയും ചെയ്തു.

രാഷ്ട്രത്തിന്റെ ഘടനയിലും വൻമാറ്റങ്ങളുണ്ടായി, ഡയോക്ലീഷ്യൻ (244- 305) ചക്രവർത്തിയാണ് ഇതിനു തുടക്കം കുറിച്ചത്.
അമിതമായ സാമ്രാജ്യവിസ്തൃതി ഭരണപരമായ അസൗകര്യങ്ങൾ സൃഷ്ടിച്ചപ്പോൾ അത് പരിഹരിക്കാനുള്ള നടപടികൾ ഡയോക്സി ഷൻ സ്വീകരിച്ചു. തന്ത്രപരമായും സാമ്പത്തികമായും പ്രാധാന്യം കുറഞ്ഞ പ്രദേശങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സാമ്രാജ്യത്തിന്റെ നീളം അദ്ദേഹം വെട്ടിക്കുറച്ചു. അതിർത്തികളെ അദ്ദേഹം കോട്ട കെട്ടി സംരക്ഷിച്ചു; പ്രവിശ്വകളുടെ അതിർത്തികൾ പുനഃസംഘടിപ്പിച്ചു. പൗരന്മാരെ സൈനിക ചുമതലകളിൽ നിന്ന് ഒഴിവാക്കി; സൈനിക കമാണ്ടർമാർക്ക് (Duces) കൂടുതൽ സ്വയംഭരണാധികാരം നൽകുകയും ചെയ്തു.

ഡയോക്ലീഷ്യന്റെ പിൻഗാമിയായ കോൺസ്റ്റന്റയിൻ (306 – 334) ഭർ ണരംഗത്ത് സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നു. പുതിയ നാണയ വ്യവസ്ഥ, പുതിയ തലസ്ഥാനം, സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.

4 1/2 ഗ്രാം ശുദ്ധമായ സ്വർണ്ണമടങ്ങിയ ‘സൊളിഡസ്’ (Solidus) എന്ന പുതിയ നാണയങ്ങൾ കോൺസ്റ്റന്റയിൻ പുറത്തിറക്കി. ഈ സ്വർണ്ണ നാണയങ്ങൾ വൻതോതിൽ മുദ്രണം ചെയ്യപ്പെട്ടു. ദശലക്ഷക്കണക്കിന് സ്വർണ്ണനാണയങ്ങൾ സാമ്രാജ്യത്തിൽ പ്രച രിച്ചു. റോമാസാമ്രാജ്വത്തിന്റെ പതനത്തിനുശേഷവും ഈ നാണ യങ്ങൾ നിലനിന്നു.

കോൺസ്റ്റന്റയിൻ ചക്രവർത്തി സാമ്രാജ്യത്തിന്റെ രണ്ടാം തല സ്ഥാനം കോൺസ്റ്റാന്റിനോപ്പിളിൽ പഴയ ബൈസാനുഷ്യം സ്ഥാപിച്ചു. തുർക്കിയിലെ ആധുനിക ഇസ്താംബുളിന്റെ സ്ഥാനത്ത് നിർമ്മിക്കപ്പെട്ട പുതിയ തലസ്ഥാന നഗരിയുടെ മൂന്നു ഭാഗങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടവയായിരുന്നു. പുതിയ തലസ്ഥാനത്തിനായി ഒരു പുതിയ സെനറ്റിനേയും അദ്ദേഹം രൂപീകരിക്കുകയുണ്ടായി.
ഗ്രാമങ്ങളിലെ എണ്ണ മില്ലുകൾ, സ്ഫടിക ഫാക്ടറികൾ തുടങ്ങിയ വ്യവസായസ്ഥാപനങ്ങളിൽ ചക്രവർത്തി ഗണ്യമായ തോതിൽ നിക്ഷേപം നടത്തിയിരുന്നു. പിരിയാണി യന്ത്രങ്ങൾ, ജലമില്ലുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യയും അവതരിപ്പിച്ചു. പൂർവ്വ ദേശവുമായുള്ള ദീർഘദൂര വ്യാപാരം പുനഃസ്ഥാപിക്കാനും അദ്ദേ ഹത്തിനു സാധിച്ചു.

റോമാക്കാർ ബഹുദൈവാരാധകരായിരുന്നു. ജൂപ്പിറ്റർ, ജൂണോ, മിനർവ, മാഴ്സ് (Mars) തുടങ്ങിയ പരശ്ശതം ദേവിദേവന്മാരെ അവർ ആരാധിച്ചിരുന്നു. ദൈവങ്ങൾക്കായി ക്ഷേത്രങ്ങളും ദേവാ ലയങ്ങളും മറ്റു ആരാധനാലയങ്ങളും അവർ പണികഴിപ്പിച്ചു. ബഹുദൈവാരാധകരുടെ മതവിശ്വാസത്തിന് പൊതുവായൊരു പേരോ ലേബലോ ഉണ്ടായിരുന്നില്ല.

റോമാ സാമ്രാജ്യത്തിലുണ്ടായിരുന്ന മറ്റൊരു മതപാരമ്പര്യമാണ് യഹൂദമതം. യഹൂദമതവും ഏകശിലാത്മകമായിരുന്നില്ല. അന്തിമ പുരാതനകാലത്തെ ജൂത സമുദായങ്ങൾക്കിടയിൽ അനേകം വൈവിധ്യങ്ങൾ നിലനിന്നിരുന്നു.

നാലും അഞ്ചും നൂറ്റാണ്ടുകളിൽ ക്രിസ്തുമതം സാമ്രാജ്യത്തിൽ പ്രചരിക്കാൻ തുടങ്ങി. ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ റോമാ ചക്രവർത്തി കോൺസ്റ്റന്റയിൻ ആയിരുന്നു. പിൽക്കാലത്ത് ക്രിസ്തുമതം അംഗീകരിക്കപ്പെട്ടു. എ.ഡി 4-ാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം രണ്ടായി വിഭജിക്ക പ്പെട്ടു. പൂർവ്വസാമ്രാജ്യവും പശ്ചിമ സാമ്രാജ്യവും ഇവ രണ്ടു ചക വർത്തിമാരുടെ ഭരണത്തിൻ കീഴിലായി.

പൂർവ്വ സാമ്രാജ്യത്തിൽ (Eastern Roman Empire) പൊതുവെ സമൃദ്ധി നിലനിന്നിരുന്നു. 540കളിൽ മധ്യധരണ്യാഴിയെ ശവപ്പറ ബാക്കി മാറ്റിയ പ്ലേഗി പോലും അതിജീവിച്ച് പൂർവ്വ സാമ്രാജ്യ ത്തിലെ ജനസംഖ്യ വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതേ സമയം പശ്ചിമ റോമൻ സാമ്രാജ്യം രാഷ്ട്രീയ ശിഥിലീക രണത്തെ നേരിട്ടു ‘ജർമാനിക് വർഗ്ഗത്തിലെ (ബർബേറിയന്മാർ) ആക്രമണമാണ് ഇതിന് കാരണമായത്.

Question 21.
കോപ്പർനിക്കൻ വിപ്ലവത്തെകുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
പുതിയ അംഗങ്ങൾ കുട്ടിച്ചേർക്കപ്പെട്ടതോടെ ചെങ്കിസ്ഖാന്റെ സൈന്യം അവിശ്വസനീയമാംവിധം ഭിന്നവർഗങ്ങൾ ഉൾപ്പെടുന്ന ഒരു ജനക്കൂട്ടമായി മാറി. തന്റെ സഖ്യത്തിൽ ചേർന്ന വിവിധവി ഭാഗങ്ങളുടെ പഴയ ഗോത്രവ്യക്തിത്വങ്ങളെ ഇല്ലാതാക്കുന്നതിന് ചെങ്കിസ്ഖാൻ ആസൂത്രിതമായി ശ്രമിച്ചു. അദ്ദേഹം തന്റെ സൈന്യത്തെ പത്തിന്റെ ഘടകങ്ങളാക്കി തിരിച്ചു. പത്തും, നൂറും ആയിരവും പതിനായിരവും പട്ടാളക്കാർ അടങ്ങുന്ന യൂണിറ്റു കൾ ആയിരുന്നു അവ.

പുൽമേടുകളിൽ നിലനിന്ന പഴയ സ ദായത്തിന് പകരം പത്തിന്റെ ഘടകങ്ങളിൽ കുലവും ഗോത്രവും ഒരുമിച്ച് നിലനിർത്തിയിരുന്നു. ഈ രീതി നിർത്തലാക്കിയ ചെങ്കിസ്ഖാൻ പഴയഗോത്രവിഭാഗങ്ങളെ വിഭജിട്ട് അവയിലെ അംഗങ്ങളെ പുതിയ സൈനികഘടകങ്ങളിൽ വിന്യസിച്ചു. പുതു തായി രൂപീകരിച്ച സൈനികവിഭാഗങ്ങൾ ചെങ്കിസ്ഖാന്റെ നാലു പുത്രന്മാർക്കും നോയൽ എന്നറിയപ്പെട്ടിരുന്ന സൈന്യതലവന് മാർക്കും കീവിൽ സേവനം അനുഷ്ഠിക്കണമായിരുന്നു. ചെങ്കിസ്ഖാന്റെ സൈനിക നേട്ടങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്.

പുൽമേട് പോരാട്ടത്തിൽ നവീന ആശയങ്ങൾ കണ്ടുപിടിച്ച് അവ യെ ഫലപ്രദമായ സൈനിക തന്ത്രങ്ങളാക്കി മാറ്റാനുള്ള അദ്ദേഹ ത്തിന്റെ കഴിവിന്റെ ഫലമായിരുന്നു ഇതിൽ ഭൂരിഭാഗവും. മംഗോ ളിയരുടേയും തുർക്കികളുടേയും കുതിരസവാരിയിലുള്ള സാമർത്ഥം സേനയ്ക്ക് വേഗതയും ചലനക്ഷമതയും നൽകി. കോട്ടകൾ ഉപരോധിക്കാനുള്ള യന്ത്രങ്ങളുടെയും നാഫ്ത എണ്ണ കൊണ്ടുള്ള ബോംബുകൾ ഉപയോഗിച്ചുള്ള മിന്നൽ ആക്രമണങ്ങ ളുടേയും ആവശ്യകതയെക്കുറിച്ച് ചെങ്കിസ്ഖാൻ മനസ്സിലാക്കി.

Question 22.
യൂറോപ്പിലെ പതിനാലാം നൂറ്റാണ്ടിലെ പ്രതിസന്ധിക്കുള്ള കാര ണങ്ങൾ വിശകലനം ചെയ്യുക.
Answer:
14-ാം നൂറ്റാണ്ടിലെ പ്രതിസന്ധി
14-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിന്റെ സാമ്പത്തിക വ്യാപനം ഗണ്യമായ തോതിൽ കുറയുകയുണ്ടായി. ഇതിന് മുന്ന് കാരണങ്ങൾ ഉണ്ടായിരുന്നു.
1) കാലാവസ്ഥ
2) വാപാര തകർച്ച
3) പ്ലേഗ്,
14-ാം നൂറ്റാണ്ടിലെ പ്രതിസന്ധിയ്ക്കുള്ള മറ്റൊരു കാരണം വ്യാപാര തകർച്ചയാണ്. ലോഹം കൊണ്ടുള്ള പണത്തിന്റെ ക്ഷാമമാണ് വ്യാപാരത്തെ തകർത്തത് ആസ്ട്രേലിയ, സെർബിയ എന്നിവിടങ്ങളിലെ വെള്ളി ഖനികളിലുണ്ടായ വെള്ളിയുടെ ലഭ്യത കുറവും തുടർന്നുണ്ടായ ലോഹക്ഷാമവുമാണ് ഇതിനു കാരണം.

കറൻസിയിലെ വെള്ളി കുറയ്ക്കുന്നതിനും വിലകുറഞ്ഞ മറ്റു ലോഹങ്ങൾ അതിൽ ചേർക്കുന്നതിനും ഗവൺമെന്റുകളെ അത് നിർബ്ബന്ധിതരാക്കി. 14-ാം നൂറ്റാണ്ടിലെ പ്രതിസന്ധിയ്ക്കുള്ള ഏറ്റവും പ്രധാന കാരണം യുറോപ്പിനെ പിടിച്ചുലച്ച പ്ലേഗ് ബാധയും “കറുത്ത മരണവുമാണ്. 13 ദേശങ്ങളിൽ നിന്ന് സാധനങ്ങൾ കയറ്റിയ കപ്പലുകൾ യൂറോപ്യൻ തുറമുഖങ്ങളിൽ എത്താൻ തുടങ്ങി. ഈ കപ്പലുകളിൽ പ്ലേഗ് ബാധിച്ച കറുത്ത മരണം) എലികളു മുണ്ടായിരുന്നു. ഈ മാരകരോഗം പടിഞ്ഞാറൻ യുറോപ്പിൽ പടർന്നു പിടിക്കുകയും (1347 – 1350ൽ അനേകം പേരുടെ ജീവനപഹരിക്കുകയും ചെയ്തു. യുറോപ്പിലെ ശതമാനത്തോളം പേർ പ്ലേഗ് ബാധിച്ചു മരിച്ചു. ചില സ്ഥലങ്ങളിൽ ജനസംഖ്യയുടെ 40 ശതമാനം പേർക്ക് ജീവഹാനി സംഭവിച്ചു. ഈ അത്യാഹിതവും സാമ്പത്തിക പ്രതിസന്ധിയും ധാരാളം സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ജനസംഖ്യയിലുണ്ടായ കുറവ് വലിയ തൊഴിൽ ക്ഷാമമുണ്ടാക്കി. കൃഷിയും നിർമ്മാണവും തമ്മിൽ വലിയ അസന്തുലിതാവസ്ഥ നിലവിൽ വന്നു. വാങ്ങാ നാളില്ലാത്തതു കൊണ്ട് കാർഷികോൽപന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. തൊഴിൽ രൂക്ഷമായതിനാൽ കുലിനി ക്കുകൾ വർദ്ധിച്ചു. തൊഴിലാളികൾ ഇരട്ടി കൂലി ആവശ്യപ്പെടാൻ തുടങ്ങി.

സാമൂഹ്യ അസ്വസ്ഥത (Social Unrest)
കാർഷികോൽപന്നങ്ങളുടെ വില കുറഞ്ഞതോടെ, തൊഴിലാളി കളുടെ കൂലി വർധിച്ചതോടെ ജന്മിമാരുടെ വരുമാനത്തിൽ ഇടിവുണ്ടായി. നിരാശരായ ജന്മിമാർ പണിക്കരാറുകൾ ഉപേക്ഷിച്ച് തൊഴിലാളികളുടെ സേവനം പുനസ്ഥാപിക്കാൻ ശ്രമിച്ചു. കർഷകർ ഇതിനെ എതിർത്തു. ഫ്ളാൻഡേഴ്സിലും (1323) mezo (1358), Dogalezo (1381) GD കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

കർഷക കലാപങ്ങൾ നിഷ്ഠൂരമായി അടിച്ചമർത്തപ്പെട്ടു. എങ്കിലും അവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മുൻ നൂറ്റാണ്ടുകളിൽ തങ്ങൾക്കു ലഭ്യമായ നേട്ടങ്ങൾ ഉപേക്ഷിക്കാൻ കർഷകർ തയ്യാറല്ലെന്ന് ഈ സമരങ്ങളുടെ തീവ്രത വ്യക്തമാക്കി കൊടുത്തു. പഴയ ഫ്യൂഡൽ ബന്ധങ്ങൾ വീണ്ടും അടിച്ചേൽപ്പി ക്കാൻ കഴിയില്ലെന്ന് കർഷക സമരങ്ങളുടെ തീവ്രത ഉറപ്പു വരുത്തി. പണ സമ്പദ് വ്യവസ്ഥ അത്രമാത്രം മുന്നേറിയിരുന്നു. അതിൽ നിന്ന് ഒരു തിരിച്ചുപോക്ക് സാധ്യമായിരുന്നില്ല.

11 മുതൽ 14-ാം നൂറ്റാണ്ടുവരെ

1066 – നോർമൻസ് ആഗ്ലോ- സാക്സൻസിനെ തോൽപിച്ച ഇംഗ്ലണ്ട് കീഴടക്കുന്നു.
1100 മുതൽ – ഫ്രാൻസിൽ ഭദ്രാസനപ്പള്ളികൾ നിർമ്മിക്കപ്പെടുന്നു.
1315 – 17 – യൂറോപ്പിലെ വലിയ ക്ഷാമം
1347 – 50 – കറുത്ത മരണം
1338 – 1461 – ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള നൂറ്റാണ്ടു യുദ്ധം
1381 – കർഷക സമരങ്ങൾ

രാഷ്ട്രീയ മാറ്റങ്ങൾ (political changes)
ഇക്കാലത്ത് രാഷ്ട്രീയ രംഗത്തുണ്ടായ ഏറ്റവും പ്രധാന മാറ്റം സ്വേച്ഛാധിപതി രാജവാഴ്ചയുടെ ഉയർച്ചയാണ്. 15 ഉം 16 ഉം നൂറ്റാണ്ടുകളിൽ യൂറോപ്യൻ രാജാക്കന്മാർ അവരുടെ സൈനികവും സാമ്പത്തികവുമായ ശക്തി വർദ്ധിപ്പിച്ചു. കരുത്തുറ്റ പുതിയ രാഷ്ട്രങ്ങൾക്ക് അവർ രൂപം നൽകി. ചരിത്രകാരന്മാർ ഈ രാജാക്കന്മാരെ “പുതിയ രാജാക്കന്മാർ എന്നു വിശേഷിപ്പിക്കുന്നു.

  • ഫ്രാൻസിലെ ലൂയി പതിനാലാമൻ, ആസ്ട്രിയയില മാക്സിമില്യൻ, ഇംഗ്ലണ്ടിലെ ഹെൻറി ഏഴാമൻ, സ്പെയിനിലെ ഇസബെല്ലയും ഫെർഡിമന്റും ഇവരിൽ പ്രമുഖരായിരുന്നു.
  • ശക്തമായ സൈന്യം, ഒരു സ്ഥിരമായ ബ്യൂറോക്രസി, ദേശീയ നികുതി പിരിവ് എന്ന പ്രക്രിയകൾക്ക് അവർ തുടക്കം കുറിച്ചു.
  • യുറോപ്പിൽ സമുദ്രാന്തര വ്യാപനത്തിൽ ഒരു പ്രധാന പങ്കുവഹിച്ചത് സ്പെയിനാണ്.

12 ഉം 13 ഉം നൂറ്റാണ്ടുകളിൽ ഉണ്ടായ സാമൂഹ്യമാറ്റങ്ങളാണ് ഈ രാജാക്കന്മാരുടെ വിജയത്തിനുള്ള പ്രധാന കാരണം. ഇക്കാലത്ത് ഫ്യൂഡൽ വ്യവസ്ഥ തകരാൻ തുടങ്ങി. ഇത് രാജാക്കന്മാരുടെ ശക്തി വർദ്ധിപ്പിച്ചു. സാവധാനനിരക്കിലുള്ള സാമ്പത്തിക വളർച്ച തങ്ങളുടെ ശക്തരും അശക്തരുമായ പ്രജകളുടെ മേൽ മേധാവിത്വം സ്ഥാപിക്കാനുള്ള അവസരം രാജാക്കന്മാർക്കു നൽകി. കൂടാതെ രാജാക്കന്മാർ ശക്തമായ സൈന്യത്തെയും സംഘടിപ്പിച്ചു. വെടിമരുന്നിന്റെ കണ്ടുപിടുത്തം അവർക്ക് സഹായകരമായി. കാലാൾപ്പടയെ തോക്ക്, പീരങ്കി എന്നി

ആയുധങ്ങൾ കൊണ്ട്, അവർ സജ്ജരാക്കി. ശക്തികൊണ്ടു സജ്ജമായ രാജാവിന്റെ ഫ്യൂഡൽ പ്രഭുക്കന്മാരുടെ ഏതിർപ്പ് നിഷ്പ്രഭമായിത്തീർന്നു. നികുതികൾ വർദ്ധിപ്പിച്ചുകൊണ്ട് രാജാക്കന്മാർ ആവശ്യമായ വരുമാനം സംഭരിച്ചു. അതുപയോഗിച്ച് നിലനിർത്താനും, അതിരുകൾ വികസിപ്പിക്കാനും, രാജാക്ക ന്മാരുടെ അധികാരത്തിനെതിരെയുള്ള ആഭ്യന്തര എതിർപ്പുകളെ അടിച്ചമർത്താനും അവർക്ക് സാധിച്ചു. രാജാക്കന്മാരുടെ ഈ കേന്ദ്രീകരണ പ്രവർത്തനങ്ങളെ ഫൂഡൽ പ്രഭുക്കന്മാർ ശക്തമായെതിർത്തു. രാജാക്കന്മാരുടെ നികുതി പിരിവിനെയാണ് അവർ പൊതുവെ എതിർത്തു പോന്നത്. ഇംഗ്ലണ്ടിൽ രാജാവിനെതിരെ തുടർച്ചയായ കലാപങ്ങൾ ഉണ്ടായി. അതെല്ലാം അടിച്ചമർത്തപ്പെട്ടു.

ഫ്രാൻസിൽ ലൂയി പതിനൊന്നാമൻ പ്രഭുക്കന്മാർക്കെതിരെ സുദീർഘമായി പോരാടുകയുണ്ടായി. പ്രാദേശിക അസംബ്ലികളിലെ അംഗങ്ങളായ താഴ്ന്ന പ്രഭുക്കന്മാർ രാജാവ് അധികാരം കയ്യടക്കുന്നതിനെ ശക്തമായി എതിർത്തു. 16-ാം നൂറ്റാണ്ടിലെ മതയുദ്ധങ്ങൾ ഒരു പരിധിവരെ രാജാവിന്റെ വിശേഷാധികാരങ്ങളും പ്രാദേശിക സ്വാതന്ത്ര്യങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു.

പ്രഭുക്കന്മാർ അവരുടെ അതിജീവനത്തിനുവേണ്ടി ത പരമായ ഒരു നീക്കം നടത്തുകയുണ്ടായി. പുതിയ രാജാക്കന്മാരെ എതിർക്കുന്നതിനു പകരം അവർ രാജാവിനോട് കുറ് പുലർത്താൻ തുടങ്ങി. അതുകൊണ്ടാണ് രാജകീയ സ്വേച്ഛാധിപത്യത്തെ ഫ്യൂഡലിസത്തിന്റെ ഭേദഗതി ചെയ്യപ്പെട്ട രൂപം എന്നു വിളിക്കുന്നത്. പ്രഭുക്കന്മാരുടെ തന്ത്രപരമായ മാറ്റം അവർക്കു ഗുണകരമായി. രാഷ്ട്രീയ രംഗത്ത് മുമ്പത്തേതുപോലെ തന്നെ മേധാവിത്വം തുടരാൻ അതവരെ സഹായിച്ചു. ഭരണരംഗത്ത് സുസ്ഥിരമായ പദവികൾ ലഭിച്ചു.

എന്നാൽ പുതിയ രാജവാഴ്ച പലതുകൊണ്ടും വ്യത്യസ്തമായി രുന്നു. പിരമിഡു പോലെയുള്ള ഫ്യൂഡൽ സമൂഹത്തിൽ രാജാവിന്റെ സ്ഥാനം ഏറ്റവും മുകളിലായിരുന്നുവല്ലോ. ഇപ്പോഴതിന് മാറ്റം വന്നു. രാജാവ് സമൂഹത്തിന്റെ കേന്ദ്രബിന്ദു വായി മാറി. രാജാവിന് ശക്തിയും അധികാരമുള്ളവരുടെ പിന്തുണ ആവശ്യമായിരുന്നു. ഈ പിന്തുണ രാജാവിന് ലഭിച്ചത് രക്ഷാധികാര (Patronage)ത്തിലൂടെയാണ്.

പലരും പണം കൊടുത്താണ് ഈ രക്ഷാധികാരം കൈവശപ്പെടുത്തിയത്. അങ്ങനെ പണം വളരെ പ്രധാനപ്പെട്ടതായിരുന്നു. പ്രഭുക്കള ല്ലാത്ത കച്ചവടക്കാർ, ബാങ്കർമാർ എന്നിവർക്ക് രാജസഭയിൽ പ്രവേശനം ലഭിക്കാൻ പണം പ്രധാന മാർഗ്ഗമായി മാറി. അവർ രാജാക്കന്മാർക്കു പണം നൽകി. രാജാക്കന്മാരത് പട്ടാളക്കാർക്ക് കുലി കൊടുക്കാൻ ഉപയോഗിച്ചു. അങ്ങനെ ഫ്യൂഡൽ വിരുദ്ധ ഘടകങ്ങൾ ഭരണ വ്യവസ്ഥയിൽ കയറിപ്പറ്റാൻ രാജാക്കന്മാർ ഇടം നൽകി.

ശാക്തിക ഘടനയിലുള്ള ഈ മാറ്റങ്ങളാണ് ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും പിൽക്കാല ചരിത്രത്തെ രൂപപ്പെടുത്തിയത് ഫ്രാൻസിലെ ദേശീയ പാർലമെന്റായ എസ്റ്റേറ്റ്സ് ജനറലിന്റെ യോഗം ചേർന്നത് 1614-ലാണ്. പിന്നീട് രണ്ടു നൂറ്റാണ്ടോളം ഈ പാർലമെന്റ് യോഗം ചേർന്നില്ല. കാരണം പാർലമെന്റിലെ മൂന്നു ക്രമങ്ങളുമായി (പുരോഹിതവർഗ്ഗം, പ്രഭുവർഗ്ഗം, സാധാരണക്കാർ) അധികാരം പങ്കുവെയ്ക്കാൻ രാജാക്കന്മാർ തയ്യാറായിരുന്നില്ല.

ഇംഗ്ലണ്ടിൽ സംഭവിച്ചത് തികച്ചും വ്യത്യസ്തമായ മാറ്റങ്ങളാണ്. നോർമൻ ആക്രമണത്തിനു മുമ്പുതന്നെ ആംഗ്ലോ- സാക്സ ന്മാർക്ക് ‘ഗ്രേറ്റ് കൗൺസിൽ (Great Council) എന്നൊരു അസംബ്ലിയുണ്ടായിരുന്നു. എന്തെങ്കിലും നികുതി ചുമത്തുന്ന തിനുമുമ്പ് രാജാവ് ഈ കൗൺസിലുമായി ചർച്ച ചെയ്യണ മായിരുന്നു. ഈ കൗൺസിലാണ് പിന്നീട് പാർലമെന്റായി വികാസം പ്രാപിച്ചത്.

ബ്രിട്ടീഷ് പാർലമെന്റിൽ രണ്ടു സഭകളുണ്ടായിരുന്നു. 1) ഹൗസ് ഓഫ് ലോർഡ്സ് 2 ഹൗസ് ഓഫ് കോമൺസ് പ്രഭുക്കന്മാർ,

പുരോഹിതന്മാർ എന്നിവരായിരുന്നു. ഹൗസ് ഓഫ് ലോർഡ്സിലെ (house of Lords) അംഗങ്ങൾ ഹൗസ് ഓഫ് കോമൺസ് house of Commons) നഗരങ്ങളേയും ഗ്രാമീണ മേഖലകളെയുമാണ് പ്രതിനിധാനം ചെയ്തിരുന്നത്.

ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് 11 കൊല്ലം (1629 – 40) പാർലമെന്റ് വിളിച്ചുകൂട്ടാതെയാണ് ഭരണം നടത്തിയത്. പണം അത്യാവശ്യമായി വന്നപ്പോഴാണ് അദ്ദേഹം പാർലമന്റ് വിളിച്ചുകൂട്ടിയത്. പാർലമെന്റിലെ ഒരു വിഭാഗം അദ്ദേഹത്തി നെതിരെ തിരിയുകയും രാജ്യത്ത് ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെടുകയും ചെയ്തു. യുദ്ധത്തിൽ പരാജിതനായ രാജാവിനെ വധശിക്ഷയ്ക്കിരയാക്കുകയും ഇംഗ്ലണ്ടിൽ ഒരു റിപ്പബ്ലിക് സ്ഥാപിക്കുകയും ചെയ്തു. ഇത് അധികകാലം നീണ്ടു നിന്നില്ല. ഇംഗ്ലണ്ടിൽ താമസിയാതെ രാജവാഴ്ച പുനഃസ്ഥാപി ക്കപ്പെട്ടു. പാർലമെന്റിനെ കൃത്യമായി വിളിച്ചുകൂട്ടാമെന്ന വ്യവസ്ഥയിലായിരുന്നു ഇത്.

Plus One History Board Model Paper 2022 Malayalam Medium

Question 23.
കോപ്പർനിക്കൻ വിപ്ലവത്തെക്കുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
പ്രപഞ്ചത്തെക്കുറിച്ചുള്ള ക്രൈസ്തവ ധാരണകളെ കടപുഴക്കി യെറിഞ്ഞ് ഒരു ജ്യോതിശാസ്ത്ര വിപ്ലവത്തിന് തുടക്കം കുറിച്ചത് പോളണ്ടുകാരനായിരുന്ന കോപ്പർനിക്കസാണ്. ‘ജ്യോതിർഗോളങ്ങ 930s (Bagno’ (The Rotation of the Heavenly Bodies – De “revolutionibus) എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം വിപ്ലവകരമായ തന്റെ നിഗമനങ്ങൾ അവതരിപ്പിച്ചത്.

സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും ഭൂമിയും മറ്റു ഗ്രഹ ങ്ങളും സൂര്യനെയാണ് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നതെന്നും കോപ്പർനിക്കസ് സിദ്ധാന്തിച്ചു. ‘സൂര്യ കേന്ദ്രിത സിദ്ധാന്തം’ (Helicocentric Theory) എന്ന പേരിൽ ഇത് അറിയപ്പെടുന്നു. കോപ്പർനിക്കസിന്റെ ആശയങ്ങൾ ഏറെ കാലം കഴിഞ്ഞതിനുശേ ഷമാണ് ജനങ്ങൾ അംഗീകരിച്ചത്.

അദ്ദേഹത്തിന്റെ ആശയങ്ങൾ അംഗീകരിച്ച് അതിനെ പൂർണ്ണതയിലെത്തിച്ചത് മഹാന്മാരായ രണ്ട് ശാസ്ത്രജ്ഞന്മാരാണ് : കെപ്ലറും, ഗലീലിയോവും. സുരകേന്ദ്രിത വ്യവസ്ഥയുടെ ഒരു ഭാഗം മാത്രമാണ് ഭൂമി എന്ന സിദ്ധാന്തത്തെ ജർമ്മൻ ശാസ്ത്രജ്ഞനായ ജോഹന്നസ് കെപ്ലർ (1571-1630) തന്റെ ‘കോസ്മോ ഗ്രാഫിക് മിസ്റ്ററി’ എന്ന ഗ്രന്ഥത്തി ലൂടെ പ്രസിദ്ധമാക്കിത്തീർത്തു. ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നത് വൃത്താകൃതിയിലല്ല, മറിച്ച് ദീർഘവൃത്താകൃതിയിലുള്ള പാതയിലൂടെയാണെന്നും അദ്ദേഹം തെളിയിച്ചു.

ശാസ്ത്രരംഗത്തെ ഈ വിപ്ലവം അതിന്റെ ഉയർച്ചയിൽ എത്തു ന്നത് സർ ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തോ ടുകൂടിയാണ്.

Question 24.
സ്വർണത്തിനായുള്ള ഇരച്ചു കയറ്റം എന്നാലെന്ത് ? വടക്കേ അമേരിക്കയിൽ അതിന്റെ സ്വാധീനം വിശകലനം ചെയ്യുക.
Answer:
വടക്കേ അമേരിക്കയിൽ സ്വർണ്ണശേഖരമുണ്ടെന്ന പ്രതീക്ഷ യൂറോപ്യൻ അധിനിവേശകർക്കുണ്ടായിരുന്നു. 1840 കളിൽ യു. എസ്. എ യിലെ കാലിഫോർണിയയിൽ സ്വർണ്ണ നിക്ഷപം ഉള്ള തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ഇതറിഞ്ഞ് പെട്ടെന്ന് സമ്പന്നരാ കാൻ മോഹിച്ച് ആയിരക്കണക്കിന് യൂറോപ്യൻമാർ അമേരിക്ക യിലേക്ക് പ്രവഹിച്ചു. സ്വർണ്ണവേട്ടയ്ക്കായുള്ള ഈ കുതിപ്പിനെ യാണ് ‘ഗോൾഡ് റഷ് എന്ന പ്രയോഗംകൊണ്ട് വീക്ഷിക്കുന്നത്. ഈ സ്വർണ്ണവേട്ടകൊണ്ട് ഭൂഖണ്ഡത്തിന് കുറുകെ റെയിൽവേ ലൈനുകൾ നിർമ്മിക്കുന്നതിന് സഹായിച്ചു. ഇതു ക്രമേണ വടക്കേ അമേരിക്കയിൽ വ്യവസായ പുരോഗതിക്ക് വഴിതെളിച്ചു. വ്യവസായ നഗരങ്ങളും പട്ടണങ്ങളും ഉടലെടുക്കുകയും സൗക ര്യങ്ങൾ പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു.

25 മുതൽ 28 വരെയുള്ളവയിൽ ഏതെങ്കിലും രണ്ട് ചോദ്യങ്ങ ൾക്ക് ഉത്തരമെഴുതുക. 5 സ്കോർ വീതം. (2 × 5 = 10)

Question 25.
ആസ്ട്രലോപിത്തേക്കസിന്റേയും ഹോമോയുടെയും സവിശേഷ തകൾ താരതമ്യം ചെയ്യുക.
Answer:
ആസ്ട്രലോപിത്തേക്കസ്
ദക്ഷിണദേശത്തെ വാനരൻ
ചെറിയ മസ്തിഷ്കം
കൂടുതൽ ഉന്തിയ താടിയെല്ല്
വലിയ പല്ലുകൾ
വനവാസികൾ

ഹോമോ
മനുഷ്യൻ
വലിയ മസ്തിഷ്കം
കുറച്ച് ഉന്തിയ താടിയെല്ല്
ചെറിയ പല്ലുകൾ
പുൽമേടുകളിൽ താമസിച്ചു

Question 26.
കാലം കണക്കാക്കുന്നതിലും, ഗണിത ശാസ്ത്രത്തിലും മെസൊ പൊട്ടോമിയൻ ജനത നൽകിയ സംഭാവനകൾ വിവരിക്കുക.
Answer:
മെസൊപ്പൊട്ടേമിയക്കാർ ശാസ്ത്രരംഗത്ത് വലിയ സംഭാവ നകൾ നൽകിയിരുന്നു. ശാസ്ത്രരംഗത്തുള്ള അവരുടെ സംഭാവന എഴുത്തുവിദ്യയുടെ നേട്ടമാണ്. ശാസ്ത്രത്തിന് ലിഖിത ഗ്രന്ഥങ്ങൾ ആവശ്യമാണ്. എങ്കിൽ മാത്രമേ പണ്ഡി തന്മാരുടെ തലമുറകൾക്ക് അവ വായിക്കാനും മനസ്സിലാ ക്കാനും സാധിക്കുകയുള്ളൂ.

ഗണിതശാസ്ത്രം, കലണ്ടർ നിർമ്മാണം സമയം കണക്കു കൂട്ടാൻ) എന്നിവയിൽ മെസൊപ്പൊട്ടേമിയക്കാർ മികവുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഗണിതശാസ്ത്രത്തിൽ ഗണിതം, ഹരണം, ക്ഷേത്രം (Square), വർഗ്ഗമൂലം (Square-root), കൂട്ടുപലിശ എന്നിവ അവർ കണ്ടുപിടിച്ചു. അവ രേഖപ്പെടുത്തിയ ഫലകങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. അവർ കണ്ടുപിടിച്ച് 2ന്റെ വർഗ്ഗമുല ത്തിന് ശരിയായ ഉത്തരത്തിൽ നിന്ന് നേരിയ വ്യത്യാസമെ നുള്ളു.

ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണമനുസരിച്ച് ഒരു വർഷത്തെ 12 മാസങ്ങളായും, ഒരു മാസത്തെ നാല് ആഴ്ചകളായും ഒരു ദിവസത്തെ 24 മണിക്കുറുകളായും, ഒരു മണിക്കുറിനെ 60 നിമി ഷങ്ങളായും തിരിക്കുന്ന രീതി മെസൊപ്പൊട്ടേമിയക്കാരാണ് കണ്ടു പിടിച്ചത്. ചന്ദ്രന്റെ പ്രയാണത്തെ ആസ്പദമാക്കിയുള്ള ഈ കല ണ്ടർ ലോകം സ്വീകരിച്ചു.

Question 27.
പ്രാചീന റോമിൽ നിലനിന്നിരുന്ന സാമൂഹിക ശ്രേണിയെ വിശക ലനം ചെയ്യുക.
Answer:
റോമാ സാമ്രാജ്യത്തിൽ വ്യത്യസ്തമായ അനേകം സാമൂഹ്യ വിഭാ ഗങ്ങൾ നിലനിന്നിരുന്നു. ചരിത്രകാരനായ റാസിറ്റസ് ആദിമ സാമാ ജ്യത്തിലെ പ്രധാന സാമൂഹ്വ വിഭാഗങ്ങളെ അഞ്ചായി തരംതിരി ക്കുന്നുണ്ട്.

  1. സെനറ്റർമാർ (Paters)
  2. അശ്വാരൂഢ വർഗ്ഗത്തിലെ പ്രമുഖർ (Equites)
  3. ജനങ്ങളിലെ ആദരണീയ വിഭാഗം അഥവാ മധ്യവർഗ്ഗം
  4. സർക്കസ്സിനോടും രംഗപരമായ പ്രദർശനങ്ങളോടും ആസ ക്തരായ കീഴാളവർഗ്ഗങ്ങൾ (Plebs sordida or humiliores)
  5. അടിമകൾ

Question 28.
ആക്കുകളുടെ നേട്ടങ്ങൾ വിലയിരുത്തുക.
Answer:
ആസ്ടെക്കുകൾ (The Astecs)
മെക്സിക്കോ കേന്ദ്രമായി നിലനിന്നിരുന്ന സംസ്കാരമാണ് ആസ്പെക് സംസ്കാരം 12-ാം നൂറ്റാണ്ടിൽ ആസ്റ്റെക്കുകൾ വട
നിന്ന് മെക്സിക്കോയിലെ മുഖ്യ താഴ്വാരത്തിലേയ്ക്ക് കുടി യേറിപ്പാർത്തു. അവിടെയുണ്ടായിരുന്ന വിവിധ ഗോത്രങ്ങളെ തോൽപ്പിച്ച് കൊണ്ട് വിപുലമായൊരു സാമ്രാജ്യം അവർ സ്ഥാപിച്ചു. പരാജിതരിൽ നിന്ന് അവർ കപ്പവും ഈടാക്കി.

ആക് സമൂഹം ശ്രേണീബദ്ധമായിരുന്നു. സമൂഹത്തിൽ അനേകം വർഗ്ഗങ്ങൾ നിലനിന്നിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രഭുവർഗ്ഗം. പ്രഭുക്കന്മാർ, പുരോഹി തർ, ഉന്നത പദവിയിലുള്ള മറ്റു വിഭാഗങ്ങൾ എന്നിവർ പ്രഭു വർഗ്ഗത്തിൽ ഉൾപ്പെട്ടിരുന്നു.

പരമ്പരാഗതമായ പ്രഭുവർഗ്ഗം ഒരു ചെറിയ ന്യൂനപക്ഷമായി രുന്നു. ഗവൺമെന്റ്, സൈന്യം, പൗരോഹിത്യം എന്നിവയിലെ ഉന്നതമായ പദവികൾ അവരാണ് അലങ്കരിച്ചിരുന്നത്. പ്രഭു ക്കന്മാർ അവർക്കിടയിൽ നിന്ന് കേമനായ ഒരു നേതാവിനെ തെരഞ്ഞെടുക്കുകയും മരണംവരെ അയാൾ ഭരണം നട ത്തുകയും ചെയ്തു.

സൂര്യദേവന്റെ ഭൂമിയിലുള്ള പ്രതിനിധിയായാണ് രാജാവിനെ കണ ക്കാക്കിയിരുന്നത്.

യോദ്ധാക്കൾ, പുരോഹിതർ എന്നിവരാണ് സമൂഹത്തിൽ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന വിഭാഗങ്ങൾ, വ്യാപാരികൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകിയിരുന്നു. കഴിവുള്ള കൈവേലക്കാർ, ഭിഷഗ്വരന്മാർ, ബുദ്ധിമാന്മാരായ അധ്യാപകർ എന്നിവരും ആദരി ക്കപ്പെട്ടിരുന്നു.

ഭൂമി പരിമിതമായതിനാൽ ആക്കുകൾ അവയെ ഫലപുഷ്ടി പെടുത്താൻ ശ്രമിച്ചു. വലിയ ഈറ്റപായകൾ നെയ്തെടുത്ത് മണ്ണി ട്ടുമുടി, സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് അവർ ‘കൃത്രിമമായ ദ്വീപു കൾ’ (Chinampas) നിർമ്മിക്കുകയും ചെയ്തു. ഫലഭൂയിഷ്ഠമായ ഈ ദ്വീപുകൾക്കിടയിൽ അവർ കനാലുകൾ പണികഴിപ്പിച്ചു.

1325 – ൽ ആസ്റ്റെക്കുകൾ തടാകമദ്ധ്യത്തിൽ തെനോക്ടിലാൻ (Tenochtitan) എന്ന തലസ്ഥാന നഗരം പണികഴിപ്പിച്ചു. അവിടെ കൊട്ടാരങ്ങളും പിരമിഡുകളും ഉയർന്നുവന്നു.
തിനാൽ അവരുടെ ക്ഷേത്രങ്ങൾ യുദ്ധദൈവങ്ങൾക്കും സൂര്യദേവനുമാണ് സമർപ്പിച്ചിരുന്നത്.

29 മുതൽ 31 വരെയുള്ളവയിൽ ഏതെങ്കിലും രണ്ട് ചോദ്യ ങ്ങൾക്ക് ഉത്തരമെഴുതുക. (2 × 8 = 16)

Question 29.
അറിവിന്റേയും സാംസ്കാരത്തിന്റെയും മേഖലകളിൽ ഇസ്ലാം നൽകിയ സംഭാവനകൾ വിവരിക്കുക.
സൂചനകൾ

  • തത്വശാസ്ത്രവും വൈദ്യശാസ്ത്രവും
  • സാഹിത്യം
  • വാസ്തുശില്പകല

Answer:
സൂഫിസം
മധ്യകാലത്ത് ഇസ്ലാം മതത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവവികാസമാണ് സൂഫിസത്തിന്റെ ഉത്ഭവം. വിശുദ്ധ ഖുറാനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനമാണ് സൂഫിസം. സന്യാസിജീവിതം,അജ്ഞയവാദം എന്നിവയിലൂടെ ദൈവത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിന് സൂഫികൾ ശ്രമിച്ചത്. ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികൾ നിരാകരിച്ചു. അത്തരമൊരു ലോകത്തെ അവർ തള്ളിപറയുകയും ദൈവത്തിൽ മാത്രം വിശ്വാസമർപ്പിക്കുകയും ചെയ്തു.
സൂഫികൾ അയവാദികളും സർവ്വശ്വര വാദികളു മായിരുന്നു. പ്രാർത്ഥനയ്ക്കും സ്നേഹത്തിനും അവർ ഊന്നൽ നൽകി.

ദൈവത്തിന്റെ ഏകത്വത്തിലും അവന്റെ സൃഷ്ടിയിലുമുള്ള വിശ്വാസമാണ് സർവേശ്വരവാദം. മനുഷ്യന്റെ ആത്മാവ് അതിന്റെ സൃഷ്ടാവിനേടൊപ്പം ഒത്തുച്ചേരണം എന്നാണ് അതിന്റെ അർത്ഥം. ദൈവത്തോടുള്ള തീവ്രമായ സ്നേഹമാണ് ദൈവവുമായി ഒത്തുചേരുന്നതിനുള്ള പ്രധാന മാർഗ്ഗം. ഈ ആശയം പ്രചരിപ്പിച്ചത് 9-ാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന ബസ്റയിലെ റാബിയ എന്ന സന്ന്യാസിനി യാണ്. തന്റെ കവിതകളിലൂടെ അവർ ദൈവസ്നേഹം പ്രചരിപ്പിച്ചു.

ഒരു ഇറാനിയൻ സൂഫിയായിരുന്ന ബയാസിദ് ബിസ്താമി യാണ് ആത്മാവ് ദൈവത്തിൽ ലയിക്കേണ്ടതിന്റെ പ്രാധാന്യം ആദ്യമായി പഠിപ്പിച്ചത്.

ആനന്ദമൂർച്ച ലഭിക്കുന്നതിനും, സ്നേഹത്തിന്റെയും വികാരത്തിന്റെയും ഭാവങ്ങൾ ഉണർത്തുന്നതിനും സൂഫികൾ

സംഗീതാത്മകമായ ഏകതാളങ്ങൾ ഉപയോഗിച്ചിരുന്നു. സൂഫിസം മതം – പദവി – ലിംഗ ഭേദമോ എല്ലാവർക്കും സ്വീകരിക്കാമായിരുന്നു. ദുൽ നൻ അൽ മിസ് 861 ൽ (ഇദ്ദേഹത്തിന്റെ ശവകുടീരം ഈജിപ്തിലെ പിരമിഡിനരികിൽ ഇപ്പോഴും കാണാം) അബ്ബാസിദ് ഖലീഖയ്ക്കു മുമ്പിൽ ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി. “ഞാൻ യഥാർത്ഥ ഇസ്ലാം പഠിച്ചത് ഒരു വയോധികയിൽനിന്നും യഥാർത്ഥ സൽഗുണങ്ങൾ പഠിച്ചത് ഒരു ജലവാഹകനിൽ നിന്നുമാണ്. സൂഫിസത്തിൽ വർഗ്ഗവ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. സൂഫിസം മതത്തെ വ്യക്തിപരമാക്കിക്കൊണ്ട് ജനശ്ര പിടിച്ചുപറ്റുകയും യാഥാസ്ഥിതിക ഇസ്ലാം മതത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു.

തത്ത്വശാസ്ത്രം
ദൈവം, പ്രപഞ്ചം എന്നിവയെക്കുറിച്ച് ഇസ്ലാമിക തത്വചിന്ത കന്മാരും ശാസ്ത്രജ്ഞന്മാരും ഒരു സമാന്തര വീക്ഷണം വളർത്തിയെടുക്കുകയുണ്ടായി. ഗ്രീക്ക് ദർശനത്തിന്റെയും ശാസ്ത്രത്തിന്റെയും സ്വാധീനമാണ് ഇതിനു കാരണമായത്. ഏഴാം നൂറ്റാണ്ടിലും ഗ്രീക്കു സംസ്കാരത്തിന്റെ സ്വാധീനം ബൈസാന്റയിൻ – സസാനിയൻ സാമ്രാജ്യങ്ങളിൽ കാണാമായി രുന്നു. അലക്സാണ്ട്രിയ, സിറിയ, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ മറ്റു വിഷയങ്ങളോടൊപ്പം ത്രിക്ക് ദർശനവും ഗണിതവും വൈദ്യശാസ്ത്രവും പഠിപ്പിച്ചിരുന്നു. ഗ്രീക്ക് സിറിയൻ ഭാഷകളിലെ പുസ്തകങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് ഉമയ്യദ് അബ്ബാസിദ് ഖലിഖന്മാർ ക്രൈസ്തവ പണ്ഡിതന്മാരെ ചുമതലപ്പെടുത്തിയി രുന്നു. അൽ മഅ്മൂനിന്റെ കാലഘട്ടത്തിൽ പരിഭാഷപ്പെടു ത്തൽ ഒരു സുസംഘിടിത പ്രവർത്തനമായുരിന്നു.

അരിസ്റ്റോട്ടിലിന്റെ കൃതികൾ, യൂക്ലിഡിന്റെ ‘എലമെന്റ് ടോളമിയുടെ ‘അൽമാഗെസ്റ്റ്’ എന്നിവ അറബി വായിക്കുന്ന പണ്ഡിതന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം’ എന്നിവയിലുള്ള ഇന്ത്യൻ പുസ്തകങൾ അറബിഭാഷയിലേക്ക് ഇക്കാലത്ത് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഈ കൃതികൾ യൂറോപ്പിലെത്തുകയും തത്വചിന്തയിലും, ശാസ്ത്രത്തിലും താല്പര്യം ജനിപ്പിക്കുകയും ചെയ്തു.

പുതിയ വിഷയങ്ങളുടെ പഠനങ്ങൾ വിമർശനാത്മക അന്വേഷണത്തെ പ്രോത്സാഹിപ്പിച്ചു. ഇസ്ലാമിക ധൈഷണിക ജീവിതത്തെ അത് ഗണ്യമായി സ്വാധീനിക്കുകയും ചെയ്തു. മുതസില(mutasia) പോലെയുള്ള ദൈവീക സംഘങ്ങളിലെ പണ്ഡിതന്മാർ ഇസ്ലാമിക വിശ്വാസങ്ങളെ പ്രതിരോധിക്കു ന്നതിനായി ഗ്രീക്ക് തർക്കശാസ്ത്രവും യുക്തിചിന്താരീതികളും ഉപയോഗിച്ചു. ഒരു ഭിഷഗ്വരനും തത്ത്വചിന്തകനുമായ ഇബ്ൻ സീന(Ibn Sina) വിധിനാളിൽ ശരീരത്തിന്റെ ഉയിർത്തെഴുന്നേൽപ് എന്ന സങ്കൽപത്തിൽ വിശ്വസിച്ചിരുന്നില്ല. ദൈവിക ശാസ്ത്രജ്ഞ ന്മാരുടെ എതിർപ്പ് അദ്ദേഹത്തിന് നേരിടേണ്ടിവന്നെങ്കിലും അദ്ദേഹത്തിന്റെ വൈദ്യസംബന്ധമായ കൃതികൾ വ്യാപകമായി വായിക്കപ്പെട്ടു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, Canon of Medicine(al), 760 തരം മരുന്നുകളെക്കുറിച്ചും പഥ്യാഹാര ത്തിന്റെ പ്രാധാന്യ ത്തെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥയും പരിസ്ഥിതിയും ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം, ചില രോഗങ്ങളുടെ സാംക്രമിക സ്വഭാവം എന്നിവയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. Canon of Medicine യൂറോപ്പിൽ ഒരു പാഠപുസ്തകമായി ഉപയോഗിക്കപ്പെട്ടിരുന്നു. അവിടെ ഇബൻ സീന അറിയപ്പെട്ടിരുന്നത് അവിസെന്ന എന്ന പേരിലാണ്. അവിസയുടെ പുസ്തകം കവിയും ശാസ്ത്രകാരനുമായിരുന്ന ഉമർ ഖയ്യാ പോലും വായിച്ചിരുന്നു.

സാഹിത്യം
ഇസ്ലാമിക സമൂഹങ്ങൾ ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരു വ്യക്തിയിലെ ഏറ്റവും നല്ല ഗുണ വിശേഷമായി കണ്ടിരുന്നത് മികച്ച ഭാഷയും സർഗ്ഗാത്മക ഭാവനയുമാണ്. ഈ ഗുണവിശേഷങ്ങൾ ഒരു വ്യക്തിയുടെ വിനിമയത്തെ ‘അദബിന്റെ(adab) തലത്തിലേക്ക് അഥവാ സാംസ്കാരിക വിശുദ്ധിയിലേക്ക് ഉയർത്തുകയുണ്ടായി. ഇത്തരത്തിലുള്ള ആവിഷ്ക്കരണങ്ങളിൽ പദ്യവും ഗദ്യവും ഉൾപ്പെട്ടിരുന്നു. അബ്ബാസിദ് കാലഘട്ടത്തിലെ കവികൾ അവരുടെ രക്ഷാ ധികാരിയുടെ നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ട് എഴുതിയ ഖണ്ഡകാവ്യങ്ങൾ ഏറെ പ്രസിദ്ധമാണ്.

പേർഷ്യൻ വംശജരായ കവികൾ അറബികളുടെ സാംസ്കാ രിക മേധാവിത്വത്തെ വെല്ലുവിളിച്ചു. പേർഷ്യൻ വംശജനായ അബു നവാസ് വീഞ്ഞ്, പുരുഷ പ്രണയം എന്നിവ പോലുള്ള പുതിയ പ്രമേയങ്ങളെ ആധാരമാക്കി കൊണ്ട് ക്ലാസിക്കൽ കവിതകൾ രചിക്കുകയുണ്ടായി. ഇസ്ലാം മതം വിലക്കിയ സുഖങ്ങളെ മഹത്വവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട ഈ കാവ്യങ്ങൾ ആസ്വാ ദനത്തിന്റെ പുത്തൻ മേഖലകൾ വെട്ടിത്തുറക്കുകയുണ്ടായി.

അബു നവാസിനു ശേഷം വന്ന കവികളും കവിയത്രികളും പുരുഷത്വത്തെ കേന്ദ്രമാക്കി കവിതകൾ രചിക്കുന്ന പാരമ്പര്യം പിന്തുടർന്നു. മിസ്റ്റിക്കൽ പ്രണയത്തിന്റെ വീര്യത്തെ പ്രകീർത്തിക്കുന്ന കാവ്യങ്ങൾ രചിച്ചുകൊണ്ട് സൂഫികളും അതേ പാരമ്പര്യം പിന്തുടർന്നു.

11-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗസ്നി പേർഷ്യൻ സാഹിത്യ ജീവിതത്തിന്റെ കേന്ദ്രമായിത്തീർന്നു. അവിടത്തെ രാജ സദസ്സിലേക്ക് സ്വാഭാവികമായും കവികൾ ആകർഷിക്കപ്പെട്ടു. തങ്ങളുടെ അന്തസ്സ് വർദ്ധിപ്പിക്കുന്നതിന് കലയേയും വിജ്ഞാന ത്തേയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഭരണാധി കാരികൾക്കും മനസ്സിലായി. മഹ്മൂദ് ഗസ്നിക്കു ചുറ്റും ഒരു സംഘം കവികളുമുണ്ടായിരുന്നു. അവർ ഇതിഹാസ കാവ്യങ്ങളും പദ്യ സമാഹാരങ്ങളും രചിച്ചു. ബാഗ്ഹദാദിലെ ഇബൻ നാദിം ibn Nadim) എന്ന പുസ്തകം കച്ചവടക്കാരന്റെ കാറ്റലോഗിൽ ധാർമ്മിക വിദ്യാഭ്യാസത്തിനും വായനക്കാരെ രസിപ്പിക്കുന്നതിനുമായി എഴുതപ്പെട്ട അനേകം പുസ്തകങ്ങളെ വിശദീകരിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നത് കലീല വ ദിം (kalila wa Dina} എന്ന കഥാ സമാഹാരമാണ്. മൃഗങ്ങളെ കഥാപാത്രമാക്കി കൊണ്ടുള്ള ഈ കല്പിത കഥകൾ പഞ്ചതന്ത്ര കഥകളുടെ അറബിക് പരിഭാഷയാണ്. അലക്സാണ്ടർ, സിൻബാദ് എന്നീ സാഹസി കരെ നായകന്മാരാക്കി കൊണ്ടുള്ള കഥകൾ ഏറെ പ്രശസ്തമായ സാഹിത്യ ഗ്രന്ഥങ്ങളായിരുന്നു.

രാത്രികൾതോറും ഷർസാദ് തന്റെ ഭർത്താവിനോട് പറഞ്ഞ കഥകളുടെ സമാഹരമായ ആയിരത്തൊന്നു രാവുകൾ മറ്റൊരു പ്രശസ്തമായ ഗ്രന്ഥമാണ്. ഇൻഡോ- പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ഈ പുസ്തകം 8-ാം നൂറ്റാണ്ടിൽ അറബിയിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി

മാലുക് കാലഘട്ടത്തിൽ ഈ സമാഹാരത്തിൽ കൂടുതൽ കഥകൾ കൂട്ടിച്ചേർക്കപ്പെട്ടു. വ്യത്യസ്ത തരത്തിലുള്ള മനുഷ്യരെ (ഉദാരമതികൾ, വിഡ്ഢികൾ, ചതിക്കപ്പെടുന്നവർ, കൗശലക്കാർ തുടങ്ങിയവർ ചിത്രീകരിക്കുന്ന ഈ കഥകൾ പഠിപ്പിക്കാനും രസിപ്പിക്കാനുമായാണ് എഴുതപ്പെട്ടിട്ടുള്ളത്.

കിത്താബ് അൽ – ബുഖാ (Book of misers) എന്ന പുസ്തകത്തിൽ ഗ്രന്ഥകാരനായ ബസ്റയിലെ ജാഹിസ് പിശുക്കന്മാരെക്കുറിച്ചും അവരുടെ അത്യാർത്തിയെ ക്കുറിച്ചുമുള്ള രസകരമായ കഥകൾ സമാഹരിച്ചിട്ടുണ്ട്.

വാസ്തുവിദ്യ
10-ാം നൂറ്റാണ്ടോടെ ഒരു ഇസ്ലാമിക ലോകം ഉയർന്നുവന്നു. മതപരമായ കെട്ടിടങ്ങളാണ് ഈ ലോകത്തിന്റെ ബാഹ്യ ചിഹ്നങ്ങൾ, മുസ്ലീം പള്ളികൾ, ദോവാലയങ്ങൾ, ശവകുടീരങ്ങൾ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. സ്പെയിൻ മുതൽ മധ്യേഷ വരെ കാണപ്പെടുന്ന ഈ കെട്ടിടങ്ങളെല്ലാം ഒരേ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. കമാനങ്ങൾ, താഴികക്കുടങ്ങൾ, മിനാരങ്ങൾ, തുറസ്സായ നടുമുറ്റങ്ങൾ എന്നിവയാണ് ഈ മാതൃകയുടെ പ്രധാന സവിശേഷതകൾ.

മുസ്ലീം പള്ളികളിലും ശവകുടീരങ്ങളും പണിതിരുന്ന അതേ മാതൃകയിൽ തന്നെയാണ് സാർത്ഥവാഹകസംഘം തങ്ങുന്ന സത്രങ്ങൾ, ആശുപത്രികൾ, കൊട്ടാരങ്ങൾ എന്നിവ നിർമ്മിച്ചിരു ന്നത്. ഉമയ്യദുകൾ മരുപ്പച്ചകളിൽ മരുഭുമി കൊട്ടാരങ്ങൾ പണി കഴിപ്പിച്ചിരുന്നു. ഉദാ: പലസ്തീനിലെ കിർബത്ത് അൽ ഫജറും ജോർദ്ദാനിലെ ഖുസയർ അംലയും. അവ ആർഭാടകരമായ വിശ്രമകേന്ദ്രങ്ങളായിരുന്നു. റോമൻ – സസാനിയൻ വാസ്തു ശില്പശൈലിയിൽ പണികഴിപ്പിച്ച കൊട്ടാരങ്ങൾ ശില്പങ്ങൾ, വർണ്ണക്കല്ലുകൾ. ജനങ്ങളുടെ ചിത്രങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ചിരുന്നു. അബ്ബാസിദുകൾ ഒരു പുതിയ രാജകീയ നഗരം സമറായിൽ പണികഴിപ്പിച്ചിരുന്നു.

പാന്തോട്ടങ്ങൾക്കും അരുവിയ്ക്കാം മയത്തിലുായി നിർമ്മി ക്കപ്പെട്ട ഈ നഗരം അനേകം കഥകളിലും ഹാരുൺ അ.. റഷീദിനെ ചുറ്റിപറ്റിയുള്ള പുരാവൃത്തങ്ങളിലും പരാമർ ശിക്കപ്പെടുന്നുണ്ട്. അബ്ബാസിദ് ഖലീഫന്മാരുടെ ബാഗ്ദാദിലെ കൊട്ടാരവും ഫാത്തിമിദുകളുടെ കെയ്റോയിലെ കൊട്ടാരവും അപ്രത്യക്ഷമായി കഴിഞ്ഞു. സാഹിത്യ ഗ്രന്ഥങ്ങളിൽ മാത്രമേ അവയെക്കുറിച്ചുള്ള പരാമർശ ങ്ങളുള്ളു.

മധ്യ ഇസ്ലാമിക നാടുകളുടെ ചരിത്രം മാനവ സംസ്കാരത്തിന്റെ മൂന്നുതലങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്നു. മതത്തെയും സമുദായത്തെയും രാഷ്ട്രിയത്തെയും 7-ാം നൂറ്റാണ്ടിൽ ഈ മൂന്നു തലങ്ങളും ലയിച്ച് ഒന്നായിത്തീരുന്നത് നമുക്ക് കാണാൻ കഴിയും. അടുത്ത അഞ്ചു നൂറ്റാണ്ടുകളിൽ ഈ വൃത്തങ്ങൾ (തലങ്ങൾ) വേർത്തിരിയുന്നതും കാണാം. ആധുനിക കാലഘട്ട ത്തിലേക്കു പ്രവേശിക്കുമ്പോൾ രാഷ്ട്രത്തിനും ഗവൺമെന്റിനും മേലുള്ള ഇസ്ലാമിന്റെ സ്വാധീനം മിനിമത്തിലേക്ക് കുറയുന്നത് കാണാം. രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും മതാനുമതി ഇല്ലാത്തതാണെന്നും നമുക്ക് കാണാൻ കഴിയും. മതത്തിന്റെയും സമുദായത്തിന്റെയും വൃത്തങ്ങൾ കെട്ടു പിണയുകയും ചെയ്യുന്നു.

വ്യക്തിപരമായ കാര്യങ്ങളിലും ആചാരങ്ങളിലും കരിയ പിന്തുടരുന്നതിൽ മുസ്ലീം സമുദായം ഒറ്റക്കെട്ടാണ്. രാഷ്ട്രീയം വേറിട്ടൊരു വൃത്തമായതിനാൽ മുസ്ലീം സമുദായം സ്വയം ഭരിക്കുന്നില്ല; മറിച്ച് മതപരമായ സ്വത്വം നിർവ്വചിക്കുകയാണ് ചെയ്യുന്നത്. മുസ്ലീം സമുദായത്തിന്റെ പുരോഗമനപരമായ മതേതരവൽക്കരണമാണ് മതത്തിന്റെയും സമുദായത്തിന്റേയും വൃത്തങ്ങളെ വേർപ്പെടുത്താനുള്ള ഏകമാർഗ്ഗം. ദാർശനിക ന്മാരും സൂഫികളും ഇതേ മാർഗ്ഗം തന്നെയാണ് നിർദ്ദേശിച്ചത്.

Plus One History Board Model Paper 2022 Malayalam Medium

Question 30.
മധ്യകാല യൂറോപ്പിൽ നിലനിന്നിരുന്ന ഫ്യൂഡലിസത്തിന്റെ മൂന്ന് വിഭാഗങ്ങളുടെ സവിശേഷതകൾ വിശകലനം ചെയ്യുക.
Answer:
Plus One History Board Model Paper 2022 Malayalam Medium Img 1

ഒന്നാമത്തെ ക്രമം : പുരോഹിത വർഗ്ഗം പുരോഗിതവർഗ്ഗമാണ് ഒന്നാമത്തെ ക്രമം അഥവാ സാമൂഹ വിഭാഗം കത്തോലിക്കാ സഭയ്ക്ക് സ്വന്തമായ നിയമങ്ങളും ഭരണാധികാരികൾ നൽകിയ ഭൂമിയു മുണ്ടായിരുന്നു. നികുതി പിരിക്കാനുള്ള അവകാശവും സഭയ്ക്കുണ്ടായിരുന്നു. രാജാവിനെ ആശ്രയിക്കാത്ത ശക്തമായൊരു സ്ഥാപനമ ായിരുന്നു സഭ. പാശ്ചാത്യസഭയുടെ തലവൻ പോപ്പ് ആയിരുന്നു. അദ്ദേഹം റോമിലാണ് താമസിച്ചിരുന്നത്. യൂറോപ്പിലെ ക്രിസ്ത്യാനികളെ നയിച്ചിരുന്നത്. ഒന്നാമത്തെ സാമൂഹ വർഗ്ഗത്തിൽപ്പെട്ട ബിഷ മാരും പുരോഹിതന്മാരുമാണ്. മിക്ക ഗ്രാമങ്ങൾക്കും സ്വന്തമായ പള്ളികൾ ഉണ്ടായിരുന്നു. പുരോഹിതന്റെ മതപ്രസംഗം കേൾക്കുന്നതിനും ഒരുമിച്ച് പ്രാർത്ഥിക്കുന്നതിനുമായി എല്ലാ ഞായറാഴ്ചയും ജനങ്ങൾ അവിടെ ഒത്തുചേരുമായിരുന്നു.

. എല്ലാവർക്കും പുരോഹിതന്മാരാകാൻ കഴിയുമായിരുന്നില്ല. അടിയാളർ, വികലാംഗർ, സ്ത്രീകൾ എന്നിവർക്ക് പുരോഹിത വൃത്തി നിഷേധിച്ചിരുന്നു. പുരോഹിതരാകുന്ന പുരുഷന്മാർക്ക് വിവാഹ ജീവിതം അനുവദിച്ചിരുന്നില്ല.
ബിഷപ്പുമാർ മതരംഗത്തെ പ്രഭുക്കന്മാരായിരുന്നു.

പ്രഭുക്കന്മാരെ പോലെ വലിയ എസ്റ്റേറ്റുകളുടെ ഉടമക ളായിരുന്നു അവർ. പ്രൗഢമായ കൊട്ടാരങ്ങളിലാണ് അവർ താമസിച്ചിരുന്നത്.
യൂറോപ്പിലെ ഏറ്റവും സമ്പന്നമായ സ്ഥാപനമായിരുന്നു സഭ കർഷകരിൽ നിന്ന് അവർ ടൈദ് എന്നൊരു നികുതി പിരിച്ചെടുത്തിരുന്നു. ഒരു വർഷത്തിലെ മൊത്തം വരുമാന ത്തിന്റെ പത്തിലൊന്നാണ് ടൈമായി ഈടാക്കിയിരുന്നത്. സമ്പന്നരിൽ നിന്നുള്ള ദാനമായും ധാരാളം പണം സഭയ്ക്കു ലഭിച്ചിരുന്നു. ഫ്യൂഡൽ വരേണ്യവർഗ്ഗത്തിന്റെ ചില ആചാരങ്ങളും ചടങ്ങുകളും സഭ സ്വീകരിച്ചിരുന്നു. ഉദാഹരണത്തിന്, കയ്യടിച്ച് ശിരസ്സു കുനിച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചടങ്ങ് സ ഫ്യൂഡലിസത്തിൽ നിന്ന് കൈ കൊണ്ടതാണ്. ഫ്യൂഡൽ വ്യവസ്ഥയിൽ ഒരു നെറ്റ് തന്റെ പ്രഭുവിനോട് കുറ് പ്രഖ്യാപിച്ചു കൊണ്ട് പ്രതിജ്ഞ നടത്തിയിരുന്നത് ഇതേ രീതിയിലാണ്. അതുപോലെ ദൈവത്തെ വിശേഷിപ്പിക്കു ന്നതിനായി ഉപയോഗിക്കുന്ന ‘പ്രഭു’ എന്ന പദവും ഡൽ വ്യവസ്ഥയിൽ നിന്ന് സ്വീകരിച്ചതാണ്. അങ്ങനെ സഭയും ഫ്യൂഡലിസവും അനേകം ആചാരങ്ങളും ചിഹ്നങ്ങളും പരസ്പരം പങ്കുവെച്ചിരു ന്നു.

രണ്ടാമത്തെ ക്രമം : പ്രഭുവർഗ്ഗം
രണ്ടാമത്തെ ക്രമത്തിൽപ്പെട്ട പ്രഭുവർഗ്ഗത്തിന് സാമൂഹ്യ പ്രക്രിയ കളിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കേണ്ടി വന്നു. ഭൂമിയുടെ മേലുള്ള നിയന്ത്രണമാണ് പ്രഭു വർഗ്ഗത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഈ നിയന്ത്രണം ‘ആശ്രിതാവസ്ഥ’ എന്ന സമ്പ്രദായത്തിന്റെ ഫലമായി ഉണ്ടായതാണ്.

ഫ്യൂഡൽ സമ്പ്രദായത്തിൽ രാജ്യത്തിലെ മുഴുവൻ ഭൂമി യുടെയും അധിപൻ രാജാവായിരുന്നു. രാജാവ് രാജ്യത്തിലെ ഭൂമി പ്രഭുക്കന്മാർക്ക് പതിച്ചു കൊടുത്തു. അങ്ങനെ പ്രഭുക്കന്മാർ വൻ ഭൂവുടമകളായിത്തീർന്നു. അവർ രാജാവിന്റെ ആശ്രിതരായി മാറുകയും ചെയ്തു.

പ്രഭുക്കന്മാർ രാജാവിനെ തങ്ങളുടെ മേലാളായി യജമാന നായി അംഗീകരിച്ചു. അവർ പരസ്പരമുള്ള ഒരു വാഗ്ദാനം നൽകുകയും ചെയ്തു. രാജാവ് തന്റെ ആശ്രിതന് സംര ക്ഷണം നൽകാമെന്നും ആശ്രിതനായ പ്രഭു രാജാവിനോട് കൂറ് പുലർത്താമെന്നും വാഗ്ദാനം ചെയ്തു. പ്രഭുക്കന്മാർ തങ്ങളുടെ ഭൂമി കൃഷിക്കാരനു നൽകി. അങ്ങനെ പ്രഭുക്കന്മാർ യജമാനനും കൃഷിക്കാർ ആശ്രിതരും ആയിത്തീർന്നു.

ആശ്രിതന്മാർക്കു ഭൂമി കൈമാറിയത് വിപുലമായ ചടങ്ങുക ളോടെയും പ്രതിജ്ഞകളോടെയുമാണ്. പള്ളിയിൽ വെച്ച് ബൈബിളിനെ സാക്ഷിയാക്കിയാണ് ആശ്രിതൻ പ്രതിജ്ഞ യെടുക്കുന്നത്. ഈ ചടങ്ങു നടക്കുമ്പോൾ ഭൂമിയുടെ ചിഹ്നമെന്ന നിലയിൽ ആശ്രിതന് യജമാനൻ ഒരു ലിഖിത പ്രമാണമോ, ദണ്ഡോ, മൺകട്ടയോ നൽകുമായിരുന്നു.

മാനോറിയൽ എസ്റ്റേറ്റ്
ഒരു പ്രഭുവിന് സ്വന്തമായ മാനൻ ഗൃഹമുണ്ട്. ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നതും അദ്ദേഹമാണ്. ചില പ്രഭുക്കന്മാർ നൂറുകണക്കിന് ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നു. ഗ്രാമങ്ങളിലാണ് കർഷകർ ജീവിച്ചിരുന്നത്. ഒരു ചെറിയ മാനോറിയൽ എസ്റ്റേറ്റിൽ 12 കുടുംബങ്ങൾ ഉണ്ടാകും. അതേ സമയം വലിയ എസ്റ്റേറ്റുകളിൽ അമ്പതോ അറുപതോ കുടുംബങ്ങളുണ്ടാകും. നിത്യജീവിതത്തിൽ ആവശ്യമായ എല്ലാ കാര്യങ്ങളും മാനോറിയൽ എസ്റ്റേറ്റിൽ ഉണ്ടായിരുന്നു. വയലുകളിൽ ധാന്യങ്ങൾ വിളയിച്ചിരുന്നു. പ്രഭുവിന്റെ കെട്ടിടങ്ങൾ പരിപാലിക്കാൻ കല്ലാശാരിമാർ ഉണ്ടായിരുന്നു. സ്ത്രീകൾ വസ്ത്രങ്ങൾ നൂറ്റും കുട്ടികൾ പ്രഭുവിന്റെ വീഞ്ഞു നിർമ്മാണശാലയിൽ പണിയെടുത്തു. എസ്റ്റേറ്റിൽ വിപുലമായ വനങ്ങൾ ഉണ്ടായിരുന്നു. അവിടെ പ്രഭുക്കന്മാർ നായാട്ട് നടത്തി. എസ്റ്റേറ്റിലെ പുൽമേടുകളിൽ പ്രഭുവിന്റെ കന്നുകാലികളും കുതിരകളും മേഞ്ഞു നടന്നു. എസ്റ്റേറ്റിൽ ഒരു പള്ളിയും പ്രതിരോധത്തിനായുള്ള ഒരു കോട്ടയും ഉണ്ടായിരുന്നു.

മൂന്നാമത്തെ ക്രമം : കർഷകർ (സ്വതന്ത്രരും അസ്വതന്ത്രരും ജനസംഖ്യയിൽ ഭൂരിഭാഗവും വരുന്ന കർഷകരാണ് മുന്നാമത്തെ കാം. ആദ്യത്തെ രണ്ടു ക്രമങ്ങളെയും നില നിർത്തിയത് ഇവരാണ്. കർഷകർ രണ്ടുതരത്തിലു ണ്ടായിരുന്നു : 1) സ്വതന്ത്ര കർഷകർ 21 അസ്വതന്ത്ര കർഷകർ അഥവാ അടിയാളർ.

സ്വതന്ത്ര കർഷകർ പ്രഭുവിന്റെ കുടിയാന്മാർ എന്ന നിലയിൽ ഭൂമി കൈവശം വെച്ചിരുന്നു. അവർ വർഷത്തിൽ ചുരുങ്ങിയത് 40 ദിവസമെങ്കിലും പ്രഭുവിനുവേണ്ടി സൈനിക സേവനം അനുഷ്ഠിച്ചിരിക്കണം. ആഴ്ചയിൽ ചില നിശ്ചിത ദിവസങ്ങൾ 3 ദിവസമെങ്കിലും) അവർ പ്രഭുവിന്റെ എസ്റ്റേറ്റിൽ പോയി ജോലി ചെയ്തിരിക്കണം. ഇതിന് പ്രതിഫലമൊന്നും അവർക്ക് ലഭിച്ചിരുന്നില്ല.

കിടങ്ങ് കുഴിക്കുക, വിറക് ശേഖരിക്കുക, വേലി നിർമ്മിക്കുക, റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപണികൾ ചെയ്യുക തുടങ്ങിയ സൗജന്യ സേവനങ്ങളും കുടിയാന്മാർ പ്രഭുവിന് നൽകണം.

വയലുകളിൽ സഹായിക്കുന്നതിനു പുറമേ സ്ത്രീകളും കുട്ടികളും മറ്റു ചില ജോലികൾ നിർവ്വഹിച്ചിരിക്കണം. നൂൽ നൂൽക്കുക, വസ്ത്രം നെയ്യുക, മെഴുകുതിരികൾ നിർമ്മിക്കുക, വിഞ്ഞു തയ്യാറാക്കുക തുടങ്ങിയ അവരുടെ ജോലികളായിരുന്നു. കർഷകരിൽ നിന്ന് രാജാവ് ഒരു പ്രത നികുതി ഈടാക്കിയിരുന്നു. ടെയ്ലി(Taille) എന്ന പേരിൽ ഇതറിയപ്പെട്ടു. പുരോഹിതവർഗ്ഗത്തെയും പ്രഭുവർഗ്ഗത്തെയും ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Question 31.
വ്യാവസായിക വിപ്ലവത്തെ കുറിച്ച് ഒരു ഉപന്വാസം തയ്യാറാക്കുക.

  • കൽക്കരിയും ഇരുമ്പും
  • പരുത്തി നൂൽ നൂപും നെയ്ത്തും.
    Plus One History Board Model Paper 2022 Malayalam Medium Img 2

Answer:
വ്യവസായിക വിപ്ലവം ആരംഭിച്ചത് ബ്രിട്ടനിലാണ്. അതുകൊണ്ട് തന്റെ ബ്രിട്ടന്റെ വളർച്ചയിൽ വ്യവസായ വിപ്ലവത്തിന്റെ പങ്ക്
നിർണായകമായിരുന്നു.

18-ാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ 26,000 കണ്ടുപിടുത്തങ്ങളിൽ പകുതിയിലേറെയും 1782-1800 കാലത്താണ് സംഭവിച്ചത്. ഇത് ചല മാറ്റങ്ങൾക്കും വഴിവെച്ചു. ഇതിൽ നാലെണ്ണം വളരെ പ്രധാന മാണ്. 1) ഇരുമ്പു വ്യവസായത്തിന്റെ പരിവർത്തനം, 2) പരുത്തി കൊണ്ടുള്ള നൂൽനൂൽപ്പും നെയ്ത്തും, 3) നീരാവികൊണ്ടുള്ള ഊർജ്ജത്തിന്റെ വികസനം, 4) റെയിൽവേയുടെ ആഗമനം.

കൽക്കരിയും ഇരുമ്പും (Coal and iron)
യന്ത്രനിർമ്മാണത്തിന് അനിവാര്യമായിരുന്ന കൽക്കരിയും ഇരു മ്പയിരും ഇംഗ്ലണ്ടിൽ വേണ്ടുവോളമുണ്ടായിരുന്നു. വ്യവസായങ്ങ ളിൽ ഉപയോഗിച്ചിരുന്ന കറുത്തീയം, ചെമ്പ്, വെളുത്തീയം എന്നി വയും രാജ്യത്ത് സുലഭമായിരുന്നു. എന്നാൽ 18-ാം നൂറ്റാണ്ടു വരെ ഉപയോഗപ്രദമായ ഇരുമ്പിന് ക്ഷാമമുണ്ടായിരുന്നു. ഇരു സയിദ് ഉരുക്കി പരിശുദ്ധമായ ദ്രാവക ലോഹത്തിന്റെ രൂപത്തി ലാണ് ഇരുമ്പ് ഉണ്ടാക്കിയിരുന്നത്.

മരക്കരി ഉപയോഗിച്ചാണ് ഇരു മ്പയിര് ഉരുക്കിയിരുന്നത്. ഇതിന് പല പ്രശ്നങ്ങളുണ്ടായിരുന്നു. മരക്കരി ദുർബ്ബലമായിരുന്നതിനാൽ വിദൂര ദേശങ്ങളിലേയ്ക്കു കൊണ്ടുപോകാൻ പ്രയാസമായിരുന്നു. അതിലെ മാലിന്യങ്ങൾ മൂലം ഗുണനിലവാരം കുറഞ്ഞ ഇരുമ്പാണ് ഉല്പാദിപ്പിക്കപ്പെട്ടി രുന്നത്. കൂടാതെ ഉയർന്ന ഊഷ്മാവ് ഉല്പാദിപ്പിക്കാൻ മരക്ക രിക്ക് കഴിയുമായിരുന്നില്ല. വൻതോതിലുള്ള വനനശീകരണം മൂലം മരക്കരിക്ക് ക്ഷാമവും അനുഭവപ്പെടാൻ തുടങ്ങി.

1800 നും 1830നും മധ്യേ ബ്രിട്ടനിലെ ഇരുമ്പു വ്യവസായത്തിലെ ഉല്പാദനം നാലിരട്ടിയായി വർദ്ധിച്ചു. അതിന്റെ ഉല്പന്നങ്ങൾ യൂറോപ്പിൽ ഏറ്റവും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമായിരുന്നു. 1820 – ൽ ഒരു ടൺ പച്ചിരുമ്പ് നിർമ്മിക്കാൻ 8 ടൺ കൽക്കരി വേണമായിരുന്നു. എന്നാൽ 1850 – ൽ വെറും 2 ടൺ കൽക്കരി കൊണ്ട് ഒരു ടൺ പച്ചിരുമ്പ് നിർമ്മിക്കാൻ കഴിഞ്ഞു. 1848 ഓടെ ഇരുമ്പ് ഉല്പാദനത്തിൽ ബ്രിട്ടൻ റെക്കോർഡ് നേട്ടം കൈവരിച്ചു.

പരുത്തി നൂൽനൂൽപും നെയ്ത്തും
(Cotton Spinning and Weaving) വ്യാവസായിക വിപ്ലവത്തിനു വഴിയൊരുക്കിയ കണ്ടുപിടുത്ത ങ്ങൾ ആദ്യമായി ഉണ്ടായത് തുണി വ്യവസായത്തിലാണ്. രോമം, പണം എന്നിവയിൽ നിന്നാണ് ബ്രിട്ടീഷുകാർ തുണി നെയ്തെടു ത്തിരുന്നത്. 17-ാം നൂറ്റാണ്ടുമുതൽ കെട്ടുക്കണക്കിന് പരുത്തി തുണികൾ ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് വലിയ വിലകൊടുത്ത് ഇ ക്കുമതി ചെയ്തുകൊണ്ടിരുന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി ഇന്ത്യ യിൽ രാഷ്ട്രീയാധിപത്യം സ്ഥാപിച്ചപ്പോൾ തുണിയോടൊപ്പം അസംസ്കൃത പരുത്തിയും ബ്രിട്ടൻ ഇറക്കുമതി ചെയ്തു. നാട്ടിൽ അവയെ നൂൽ നൂറ്റ് നെയ്തെടുത്ത് തുണിയാക്കി മാറ്റുകയും ചെയ്തു.

18-ാം നൂറ്റാണ്ടിന്റെ തുടക്കംവരെ നൂൽ നൂൽപ്പ് മന്ദഗതിയി ലായിരുന്നു. ഒരു നെയ്ത്തുകാരന് നെയ്യാനാവശ്വമായ നൂൽ ഉൽപാദിപ്പിച്ചു നൽകുന്നതിന് 10 നൂൽ നൂൽപ്പുകാരുടെ അതിനാൽ നൂൽനൂൽപുകാർ ദിവസം മുഴുവനും പണിയെടുത്തപ്പോൾ നെയ്തുകാരൻ വെറുതെ സമയം കളയേണ്ടിവന്നു.

നൂലുല്പാദനത്തിലും നെയ്യിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കണ്ടുപിടുത്തങ്ങളുടെ ഒരു പരമ്പരതന്നെ തുണിവ്യവസായത്തിലുണ്ടായി. ഇത് നൂൽനൂൽപ്പിന്റെയും നെയ്ത്തിന്റെയും വേഗത വർദ്ധിപ്പിച്ചു. തുണി നിർമ്മാണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഉല്പാദനം നൂൽനൂൽപ്പുകാരുടേയും നെയ്യക്കാരുടേയും വീടുക ളിൽ നിന്ന് ഫാക്ടറികളിലേക്കു മാറ്റി.

1780കൾ മുതൽ പരുത്തി വ്യവസായം ബ്രിട്ടീഷ് വ്യവസായ വൽക്കരണത്തിന്റെ പ്രതീകമായിത്തീർന്നു.

• 1760കളിൽ മരംകൊണ്ട് നിർമ്മിച്ചിരുന്ന പാളങ്ങൾക്കു പകരം ഇരുമ്പു പാളങ്ങൾ നിലവിൽ വന്നു. 19-ാം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ തീവണ്ടികളിൽ ആവിയന്ത്രവും ഉപയോഗിക്കാൻ തുടങ്ങി.

1801- ൽ റിച്ചാർഡ് ട്രെവിതിക് (Richard Trevithick) ‘പഫിംഗ് ഡെവിൽ’ (Puffing Devil ) എന്നറിയപ്പെട്ട ഒരു യന്ത്രം വിക സിപ്പിച്ചെടുത്തു. ഖനികൾക്കു ചുറ്റുമായി നടക്കുകൾ വലി ച്ചുകൊണ്ടുപോവുന്നതിന് ഈ യന്ത്രം ഉപകരിക്കപ്പെട്ടു.

1814 -ൽ ജോർജ്ജ് സ്റ്റീവൻസൺ ബാർ’ എന്ന പേരുള്ള ഒരു തീവണ്ടി നിർമ്മിച്ചു. മണിക്കുറിൽ 4 നാഴിക ദൂരം കുന്നിൻമുകളിലേക്ക് 30 ടൺ ഭാരമുള്ള സാധനങ്ങൾ വലി ച്ചുകൊണ്ടുപോകാൻ അതിനു കഴിഞ്ഞു. സ്റ്റോക്ക്ടൺ, ഡാർലിങ്ടൺ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ റെയിൽവേ പാത നിർമ്മിച്ചത് അദ്ദേഹമാണ്. 1830 – ൽ ലിവർ പുളിനേയും മാഞ്ചസ്റ്ററിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു റെയിൽപാതയ്ക്കും സ്റ്റീഫൻസൺ രൂപക ല്പന നൽകുകയുണ്ടായി. ലിവർ പുൾ – മാഞ്ചസ്റ്റർ റെയിൽപാത തുറക്കപ്പെട്ടതോടെ ലോകചരിത്രത്തിലെ ‘റെയിൽവേ യുഗം’ ആരംഭിച്ചു.

1830 കളിൽ കനാലുകളുടെ ഉപയോഗം പല പ്രശ്നങ്ങളും സൃഷ്ടിച്ചു. നിറഞ്ഞുകവിഞ്ഞ ബോട്ടുകൾ യാത്ര സാവധാനത്തി ലാക്കി. മൂടൽമഞ്ഞും പ്രളയവും വരൾച്ചയുമെല്ലാം കനാലിന്റെ ഉപയോഗസമയത്തെ പരിമിതപ്പെടുത്തി. കനാലുകളുടെ ഈ പോരായ്മകളെല്ലാം റെയിൽവേ മറിക്കടക്കുകയും സൗകര്യപ്രദ മായ ഒരു ബദൽ മാർഗ്ഗമായി അതു ഉയർന്നുവരികയും ചെയ്തു. 1830-Mo 1850Mz. aewj 6000 mɔyla rzammleize റെയിൽവേ ഇംഗ്ലണ്ടിൽ തുറക്കപ്പെട്ടു. ‘ചെറിയ റെയിൽവേ മാനിയ (1833-37) യുടെ കാലത്ത് 1400 നാഴിക ദൂരത്തിലും വലിയ റെയിൽവേ മാനിന് (1844 – 47 കാലത്ത് 9500 നാഴിക ദുര ത്തിലും റെയിൽവേപ്പാതകൾ നിർമ്മിക്കപ്പെട്ടു. 1850-ഓടെ ഇംഗ്ല ണ്ടിന്റെ മിക്ക ഭാഗങ്ങളും റെയിൽവേപ്പാതകളാൽ ബന്ധിപ്പിക്ക പെട്ടു.

Leave a Comment