Plus One History Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus One History Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus One History Previous Year Question Paper March 2020 Malayalam Medium

Time: 2 1/2 Hours
Total Score: 80

‘A’ കോളത്തിന് അനുയോജ്യമായവ ‘B’ കോളത്തിൽ നിന്നും കണ്ടെത്തി എഴുതുക. (4 × 1 = 4)

A B
a) ഡബ്ല്യു. ഇ.എച്ച് സ്റ്റാനർ വൈ വേറിന്റ് വി ടോൾഡ്
b) ആൻഡ്രൂ ജാക്സൺ ദി പ്രോബ്ളം ഓഫ് ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ
c) ഹെൻറി റെയ്നോൾഡ്സ് മഹത്തായ ആസ്ട്രേലിയൻ നിശബ്ദത
d) ലെവിസ് മെറിയ അമേരിക്കൻ പ്രസിഡന്റ്

Answer:

A B
a) ഡബ്ല്യു.ഇ.എച്ച് സ്പാനർ മഹത്തായ ആസ്ട്രേലിയൻ നിശബ്ദത
b) ആൻഡ്രൂ ജാക്സൺ അമേരിക്കൻ പ്രസിഡന്റ്
c) ഹെൻറി റെയ്നോൾഡ്സ് വൈ വേറിന്റ് വി സ്റ്റോൾസ്
d) ലെവിസ് മെറിയം ദി പ്രോബ്ളം ഓഫ് ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ

Question 2.
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം തിര ഞെഞ്ഞെടുത്തെഴുതുക : (4 × 1 = 4)

i) സ്വിറ്റ്സർലണ്ടിൽ പ്രൊട്ടസ്റ്റന്റ് ആശയങ്ങൾ പ്രചരിപ്പിച്ച വ്യക്തി :
a) മാർട്ടിൻ ലൂഥർ
b) ഇഗ്നേഷ്യസ് ലയോള
c) ഉൾറിച്ച് സ്വിംഗ്ളി
d) ഇറാസ്മസ്
Answer:
c) ഉൾറിച്ച് സ്വിംഗ്ളി

ii) ‘ദി പിയാത്തെ’ നിർമ്മിച്ച ശില്പി
a) ഡൊണാടൊ
b) മൈക്കലാഞ്ചലോ
c) ജിയോട്ടൊ
d) ഫിലിപ്പോ ബൂണലേഷി
Answer:
b) മൈക്കലാഞ്ചലോ

iii) മനുഷ്യശരീരം ആദ്യമായി കീറിമുറിച്ച് പരിശോധിച്ച വ്യക്തി താര്?
a) ആൻഡ്രിയസ് വെസേലിയസ്
b) ഇബ്ൻ സിന
c) സിറോ
d) ഫിലിപ്പോ ബൂണലേഷി
Answer:
a) ആൻഡ്രിയസ് വെസേലിയസ്

iv) ‘ഓൺ പ്ലഷറിന്റെ രചയിതാവ്
a) ദാതെ
b) കസാൻദാ ഫെങൽ
c) തോമസ് മൂർ
d) ലാറൻസോ വാല
Answer:
d) ലാറൻസോ വാല

Plus One History Question Paper March 2022 Malayalam Medium

Question 3.
ചുവടെ തന്നിരിക്കുന്നവയെ കാലഗണനാ ക്രമത്തിൽ എഴുതുക
കോർടസ് ആക്കുകളെ പരാജയപ്പെടുത്തി.
ക്രബാൾ ബ്രസിലിൽ എത്തിച്ചേർന്നു.
എറിക് വില്യംസ് ‘ക്യാപിറ്റലിസം ആന്റ് സ്ലേവറി പ്രസിദ്ധീകരിച്ചു.
കൊളംബസ് ബഹാമസിൽ എത്തിച്ചേർന്നു.
Answer:
കൊളംബസ് ബഹാമസിൽ എത്തിച്ചേർന്നു. – 1492
കബ്രാൾ ബ്രസിലിൽ എത്തിച്ചേർന്നു. – 1500
കോർട്ടസ് ആസ്ടെക്കുകളെ പരാജയപ്പെടുത്തി. – 1521
എറിക് വില്യംസ് ‘ക്യാപിറ്റലിസം ആന്റ് സ്ലേവറി പ്രസിദ്ധീകരിച്ചു. – 1940

Question 4.
‘എ’ വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസി ലാക്കി അതുപോലെ ‘ബി’ വിഭാഗം പൂരിപ്പിക്കുക :

i) a) ചഘതായ് – ട്രാൻസ്ഓക്സിയാന
b) ജോളി – …………..

ii) a) കുരിൻതായ് – അസംബ്ലി
b) യാസ – ………….

iii) a) താമ – സൈനിക വിഭാഗം
b) നോയൻ – ………..

iv) a) ക്യൂബ്കർ – നികുതി
b) യാം – …………..
Answer:
i) റഷ്യൻ പുൽമേടുകൾ
ii) നിയമസംഹിത
iii) സൈനിക തലവൻ
iv) കൊറിയർ സംവിധാനം

Question 5.
തന്നിരിക്കുന്ന ലോകത്തിന്റെ രൂപരേഖയിൽ ചുവടെ കൊടുത്തി രിക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുക. (4 × 1 = 4)
മണി
ദമാസ്കസസ്
ബാഗ്ദാദ്
കെയ്റോ
Answer:
മക്ക
ബാഗ്ദാദ്
ദമാസ്കസ്
ഡേയ് റോ

6 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)

Question 6.
റോമാ സാമ്രാജ്യവും ഇറാനിയൻ സാമ്രാജ്യവും തമ്മിലുള്ള വ്യത്യാ സങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
റോമൻ സാമ്രാജ്യവും ഇറാൻ സാമ്രാജ്യവും തമ്മിൽ ഒരു പ്രധാന വ്യത്യാസം ഉണ്ടായിരുന്നു. ഇറാനിലുള്ളതിനേക്കാൾ കൂടുതൽ സാംസ്കാരിക വൈവിധ്വം റോമൻ സാമ്രാജ്യത്തിലുണ്ടായിരുന്നു. . ഇറാനിലെ ജനങ്ങളിൽ ഭൂരിഭാഗവും ‘ഇറാനിയൻ’ വർഗ്ഗ ത്തിൽപ്പെട്ടവരായിരുന്നു. നേരെമറിച്ച് റോമൻ സാമ്രാജ്യത്തിൽ അനേകം പ്രദേശങ്ങളും സംസ്കാരങ്ങളും ഇടകലർന്നു നിന്നിരുന്നു. അനേകം വ്യത്യസ്ത ജനവിഭാഗങ്ങൾ ഒരു പൊതു ഗവൺമെന്റിന്റെ കീഴിൽ ഒന്നിച്ചു നിന്നിരുന്ന ഒന്നാ യിരുന്നു റോമൻ സാമ്രാജ്യം.

ഇറാനെക്കാൾ മികച്ച ഭാഷാ വൈവിധ്വം റോമൻ സാമ്രാജ്യ ത്തിലുണ്ടായിരുന്നു. ഇറാനിയന്മാർ അരാമെയ്ക് (Aramaic) ഭാഷയാണ് ഉപയോഗിച്ചിരുന്നത്. നേരെമറിച്ച്, റോമൻ സാമാ ജ്വത്തിൽ ധാരാളം ഭാഷകൾ ഉപയോഗിച്ചിരുന്നു. ഗ്രീക്ക്, ലാറ്റിൻ എന്നിവയായിരുന്നു ഭരണഭാഷകൾ. സാമ്രാജ്യത്തിന്റെ കിഴക്കു ഭാഗത്തുള്ള ഉപരിവർഗ്ഗങ്ങൾ ഗ്രീക്ക് ഭാഷയിലും പടി ഞ്ഞാറുള്ളവർ ലാറ്റിൻ ഭാഷയിലുമാണ് എഴുതിയിരുന്നത്

ഇറാനിൽ നിന്ന് വ്യത്യസ്തമായി റോമൻ സാമ്രാജ്യത്തിൽ ജീവി ച്ചിരുന്ന എല്ലാവരും ദേശ-ഭാഷാ വ്യത്യാസമില്ലാതെ ഒരു ഏക ഭരണാധികാരിയുടെ ചക്രവർത്തി) പ്രജകളായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അറബ് ഇസ്ലാമിക സ്വത്വ ത്തിന് ശക്തമായ ഊന്നൽ നൽകി.

Question 7.
അബ്ദ് അൽ – മാലിക്കിന്റെ ഏതെങ്കിലും രണ്ട് പരിഷ്ക്കാരങ്ങൾ എഴുതുക.
Answer:
അറബിഭാഷയെ ഭരണഭാഷയായി സ്വീകരിക്കുകയും ഇസ്ലാ മിക നാണയവ്യവസ്ഥ നടപ്പിലാക്കുകയും ചെയ്തു. സ്വർണ്ണ നാണയം (ദിനാർ), വെള്ളി നാണയം ദിർഹം) ജറുസലേമിൽ ഡോം ഓഫ് ദി റോക്ക് അദ്ദേഹം നിർമ്മിച്ചു.

Question 8.
ആസ്ടെക്കുകൾ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു. സാധൂകരിക്കുക.
Answer:
ആസ്പെക്കുകൾ വിദ്യാഭ്വാസത്തിന് വലിയ പ്രാധാന്യം നൽകിയി രുന്നു. എല്ലാ കുട്ടികളും വിദ്യാലയത്തിലേയ്ക്കു പോകുന്നു ണ്ടെന്ന് അവർ ഉറപ്പുവരുത്തി. പ്രഭുക്കന്മാരുടെ മക്കൾ പഠിച്ചിരുന്ന വിദ്യാലയത്തെ കൽകക്ക് (Calmecac) എന്നാണ് വിളിച്ചിരുന്നത്. സൈനിക നേതാക്കന്മാരും മതനേതാക്കന്മാരും ആകാനുള്ള പരിശീലനം അവർക്കിവിടെ ലഭിച്ചു.
മറ്റു വിദ്യാർത്ഥികളെല്ലാം പഠിച്ചിരുന്ന വിദ്യാലയങ്ങളാണ് ടെൽപോ കല്ലി (Telpochcalli). ചരിത്രം, മിത്തുകൾ, ആചാരപരമായ ഗാന ങ്ങൾ എന്നിവ വിദ്യാർത്ഥികൾ ഈ വിദ്യാലയങ്ങളിൽ നിന്ന് അഭ്യ സിച്ചു.
ആൺകുട്ടികൾക്ക് സൈനിക പരിശീലനവും കാർഷിക പരിശീ ലനവും ലഭിച്ചിരുന്നു. കൂടാതെ വിവിധ തൊഴിലുകളിലും അവർക്ക് പരിശീലനം സിദ്ധിച്ചിരുന്നു. വീട്ടുജോലികൾ ചെയ്യു ന്നതിനുള്ള പരിശീലനമാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്.

Plus One History Question Paper March 2022 Malayalam Medium

Question 9.
ലോങ് മാർച്ചിനെക്കുറിച്ച് ഒരു ലഘു കുറിപ്പെഴുതുക.
Answer:
1934-ൽ കുമിന്താങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷ പ്പെടാനായി മാവോയും കൂട്ടരും തങ്ങളുടെ ആസ്ഥാനമുപേ ക്ഷിച്ച് പുതിയൊരു താവളം തേടിപ്പുറപ്പെട്ടു. 6000 മൈൽ അകലെയുള്ള യനാൻ ആയിരുന്നു അവരുടെ ലക്ഷ്യം.
ചൈനീസ് ചരിത്രത്തിലെ ഇതിഹാസമായി മാറിയ ഈ സംഭവം ലോങ്ങ് മാർച്ച് (Long March) എന്ന പേരിൽ അറിയപ്പെടു mj.

പുതിയ താവളത്തിൽ (സെനാൻ) എത്തിച്ചേർന്ന കമ്മ്യൂണിസ്റ്റു കൾ അവരുടെ പരിപാടികൾ വികസിപ്പിച്ചു. യുദ്ധപ്രഭുക്ക ന്മാരെ അമർച്ച ചെയ്യാനും, ഭൂപരിഷ്കാരങ്ങൾ കൊണ്ടുവ രാനും, വിദേശ സാമ്രാജ്യത്തിനെതിരെ പൊരുതുന്നതിനും അത് പ്രാധാന്യം നൽകി. കരുത്തുറ്റൊരു സാമൂഹ്യാടിത്തറ ഉണ്ടാക്കിയെടുക്കാൻ ഇതവരെ സഹായിച്ചു.

10 മുതൽ 11 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതു ക. 3 സ്കോർ വീതം. (2 × 3 = 6)

Question 10.
കാലഗണനാ രംഗത്ത് മെസപൊട്ടോമിയൻ ജനത കൈവരിച്ച നേട്ട ങ്ങൾ പട്ടികപ്പെടുത്തുക.
Answer:
മെസൊപ്പൊട്ടേമിയക്കാർ ശാസ്ത്രരംഗത്ത് വലിയ സംഭാവ നകൾ നൽകിയിരുന്നു. ശാസ്ത്രരംഗത്തുള്ള അവരുടെ സംഭാവന എഴുത്തുവിദ്വയുടെ നേട്ടമാണ്. ശാസ്ത്രത്തിന് ലിഖിത ഗ്രന്ഥങ്ങൾ ആവശ്യമാണ്. എങ്കിൽ മാത്രമേ പണ്ഡി തന്മാരുടെ തലമുറകൾക്ക് അവ വായിക്കാനും മനസ്സിലാ ക്കാനും സാധിക്കുകയുള്ളൂ.

• ഗണിതശാസ്ത്രം, കലണ്ടർ നിർമ്മാണം (സമയം കണക്കുക ട്ടാൻ) എന്നിവയിൽ മെസൊപ്പൊട്ടേമിയക്കാർ മികവുറ്റ സംഭാ വനകൾ നൽകിയിട്ടുണ്ട്.

• ഗണിതശാസ്ത്രത്തിൽ ഗണിതം, ഹരണം, ക്ഷേത്ര ഫലം (Square), വർഗ്ഗമുലം (Square-root), അവർ കണ്ടുപിടിച്ചു. അവ രേഖപ്പെടുത്തിയ ഫലകങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. അവർ കണ്ടുപിടിച്ച 2ന്റെ വർഗ്ഗമൂലത്തിന് ശരിയായ ഉത്തരത്തിൽ നിന്ന് നേരിയ വ്യത്യാസമെയുള്ളൂ. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണമനുസരിച്ച് ഒരു വർഷത്തെ 12 മാസങ്ങളായും, ഒരു മാസത്തെ നാല് ആഴ്ചകളായും ഒരു ദിവസത്തെ 24 മണിക്കൂറുകളായും, ഒരു മണിക്കൂറിനെ 60 നിമി ഷങ്ങളായും തിരിക്കുന്ന രീതി മെസൊപ്പൊട്ടേമിയക്കാരാണ് കണ്ടു പിടിച്ചത്. ചന്ദ്രന്റെ പ്രയാണത്തെ ആസ്പദമാക്കിയുള്ള ഈ കല ണ്ടർ ലോകം സ്വീകരിച്ചു.

Question 11.
സൺ യാത് സെന്നിന്റെ മൂന്ന് തത്വങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
ചൈനയുടെ വിധിയെക്കുറിച്ച് സൺ യത് – സെൻ ഉത്ക്കണ്ഠാ കുലനായിരുന്നു. രാജ്യത്തിന്റെ പുനർനിർമ്മാണത്തിനു വേണ്ടി അദ്ദേഹം ഒരു പരിപാടി തയ്യാറാക്കി. “മൂന്നു തത്വങ്ങൾ” (San Min Chui) എന്നാണ് ഇതറിയപ്പെടുന്നത്. ദേശീയത, ജനാധിപ ത്വം, സോഷ്യലിസം എന്നിവയാണ് ഈ മൂന്നു തത്വങ്ങൾ, മഞ്ചുക്കളേയും മറ്റു വിദേശ സാമ്രാജ്യവാദികളേയും പുറന്ത ള്ളുക എന്നതാണ് ദേശീയത കൊണ്ട് അദ്ദേഹം അർത്ഥമാക്കിയ ത്. ജനാധിപത്വം അഥവാ ഒരു ജനാധിപത്യ ഗവൺമെന്റ് സ്ഥാപി ക്കുക എന്നതാണ് രണ്ടാമത്തെ തത്ത്വത്തിന്റെ ഉദ്ദേശ്യം, മൂലധ നത്തെ നിയന്ത്രിക്കുക, ഭൂവുടമസ്ഥതയിൽ സമത്വമേർപ്പെടു ത്തുക എന്നിവയാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം.

12 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം (5 × 4 = 20)

Question 12.
ആദിമ മനുഷ്യൻ ഭക്ഷണം സമ്പാദിച്ചിരുന്നത് എങ്ങനെ?
Answer:
ആദിമ മനുഷ്യർ ഭക്ഷണം നേടിയിരുന്നത് ശേഖരിച്ചും, നായാ ടിയും, ചത്ത ജന്തുക്കളുടെ മാംസമെടുത്തും, മീൻപിടിച്ചുമായി രുന്നു. സസ്യോല്പന്നങ്ങളായ വിത്തുകൾ, അണ്ടിപ്പരിപ്പുകൾ, കായ്കനികൾ, കിഴങ്ങുകൾ എന്നിവയാണ് അവർ ശേഖരിച്ചിരു ന്നത്. ആദിമ മനുഷ്യർ ഭക്ഷണം ശേഖരിച്ചിരുന്നുവെന്നത് പൊതു വെയുള്ള അനുമാനമാണ്. കൃത്യമായി അതു തെളിയിക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. എല്ലുകളുടെ ഫോസിലുകൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും സസ്യങ്ങളുടെ ഫോസിലുകൾ താര തമ്യേന അപൂർവ്വമാണ്. യാദൃശ്ചികമായി തീപിടിച്ച് കരിഞ്ഞുപോയ സസ്യാവശിഷ്ടങ്ങൾ ദീർഘകാലം സംരക്ഷിക്കപ്പെടാറുണ്ട്. എന്നാൽ അത്തരത്തിലുള്ള അവശിഷ്ടങ്ങളൊന്നും പുരാതാ സ്ത്രജ്ഞന്മാർ ഇതുവരെ കണ്ടെത്തിയിട്ടില്ല.

സ്വാഭാവികമായി ചത്തുപോയ അല്ലെങ്കിൽ മറ്റു ഹിംസ്രജന്തു ക്കൾ കൊന്നിട്ടുപോയ മൃഗങ്ങളുടെ മാംസവും മജ്ജയുമെല്ലാം അവർ ഭക്ഷണത്തിനായി അന്വേഷിച്ചിരുന്നു. സസ്തനജീവികൾ (എലി, അണ്ണാൻ, തുടങ്ങിയവ), പക്ഷികൾ (അവയുടെ മുട്ടകളും, ഇഴജന്തുക്കൾ, കീടങ്ങൾ (ഉദാ- ചിതൽ) തുടങ്ങിയവയെ ആദിമ ഹോമിനിഡുകൾ ഭക്ഷിച്ചിരുന്നു.

Question 13.
ആസ്ട്രലോ പിത്തേക്കസിന്റേയും ഹോമോയുടേയും സവിശേ ഷതകൾ താരതമ്യം ചെയ്യുക.
Answer:
ആസ്ട്രലോപിത്തേക്കസ്

  • ദക്ഷിണദേശത്തെ വാനരൻ
  • ചെറിയ മസ്തിഷ്കം
  • കുടുതൽ ഉന്തിയ താടിയെല്ല്
  • വലിയ പല്ലുകൾ
  • വനവാസികൾ

ഹേകോ

  • മനുഷ്യൻ
  • വലിയ മസ്തിഷ്കം
  • കുറച്ച് ഉന്തിയ താടിയെല്ല്
  • ചെറിയ പല്ലുകൾ
  • പുൽമേടുകളിൽ താമസിച്ചു

Question 14.
മെസപ്പൊട്ടേമിയൻ നഗര ജീവിതത്തെക്കുറിച്ച് ചുരുക്കി വിവരി ക്കുക.
Answer:
ഇടുങ്ങിയതും വളഞ്ഞതുമായ തെരുവുകൾ സൂചിപ്പിക്കുന്നത് പല വീടുകളിലും ചക്രവണ്ടികൾക്ക് എത്തിച്ചേരാൻ കഴിഞ്ഞിരു ന്നില്ലന്നാണ്. ഉറിലെ നഗരാസൂത്രണത്തിന്റെ അഭാവത്തെയാണ് ഇടുങ്ങിയതും വളഞ്ഞതുമായ തെരുവുകളും ക്രമരഹിതമായ ആകൃതിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലങ്ങളും സൂചിപ്പി ക്കുന്നത്. അഴുക്കുചാലുകൾ ഇവിടെയില്ല. ഉറിലെ വീടുകളിലെ അകത്തുള്ള നടുമുറ്റങ്ങളിലാണ് അഴുക്കുചാലുകളും കളിമണ്ണു കൊണ്ടുള്ള പൈപ്പുകളും പകരം കാണപ്പെടുന്നത്. വീടിന്റെ മേൽക്കൂരകൾക്ക് അകത്തേക്ക് ചരിവ് നൽക്കുകയും മഴവ ള്ളത്തെ അകത്തുള്ള നടുമുറ്റങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കുഴി കളിലേക്ക് ഓവുവഴി വഴിതിരിച്ച് വിടുകയും ചെയ്യുന്നു. പ്രകാശം മുറികൾക്കുള്ളിലേക്ക് കടന്നുവരുന്നത് ജനലിലൂടെയല്ല മറിച്ച് നടുമുറ്റങ്ങളിലേക്ക് തുറന്നിരിക്കുന്ന വാതിലിലൂടെയാണ്. ഇത് കുടുംബങ്ങൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നു. അവിടത്തെ വീടുകളെക്കുറിച്ച് അന്ധവിശ്വാസമുണ്ടായിരുന്നു. ഉറിലെ നഗര ശ്മശാനം ഉണ്ടായിരുന്നു, അതിൽ രാജകുടുംബാംഗങ്ങളുടെയും സാധാരണക്കാരുടെയും ശവക്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.

Question 15.
കുരിശുയുദ്ധങ്ങളുടെ കാരണങ്ങൾ പരിശോധിക്കുക.
Answer:
കുരിശു യുദ്ധക്കാർക്ക് ക്രമേണ അവരുടെ ആവേശം നഷ്ടപ്പെ ട്ടു. അവർ ആർഭാട ജീവിതത്തിലേയ്ക്കു തിരിയുകയും ചെയ്തു. കുടാതെ ക്രൈസ്തവ ഭരണാധികാരികൾ പ്രദേശങ്ങൾക്കുവേണ്ടി പരസ്പരം യുദ്ധം ചെയ്യാനും തുടങ്ങി. ഇതിനിടെ സലാം അൽ ദിൻ (സലാഡിൻ) ഒരു ഈജിപ്ഷ്യൻ – സിറിയൻ സാമ്രാജ്യം പടു ത്തുയർത്തുകയും ക്രിസ്ത്യാനികൾക്കെതിരെ ജിഹാദിന് അഥവാ വിശുദ്ധ യുദ്ധത്തിന് ആഹ്വാനമേകുകയും ചെയ്തു. 1187-ൽ അദ്ദേഹം കുരിശുയുദ്ധക്കാരെ തോല്പിക്കുകയും ജറുസലേം വീണ്ടെടുക്കുകയും ചെയ്തു. അങ്ങനെ ആദ്യ കുരിശുയുദ്ധ അതിനുശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞ് ജറുസലേം വീണ്ടും തുർക്കി കളുടെ അധീനതയിലായി.

സലാം അൽ ദിൻ ക്രിസ്ത്യാനികളോട് മാനുഷികമായാണ് പെരു മാറിയത്. ക്രിസ്തുവിന്റെ ശവകുടീരം കൈവശം വെക്കാൻ അദ്ദേഹം അവരെ അനുവദിച്ചു. അതേ സമയം ധാരാളം ക്രൈസ്തവ ദേവാലയങ്ങൾ അദ്ദേഹം മുസ്ലീം പള്ളികളാക്കി മാറ്റു കയും ചെയ്തു. ജറുസലേം ഒരിക്കൽക്കൂടി ഒരു മുസ്ലീം നഗര മായി തീർന്നു.

1189 -ലാണ് മുന്നാം കുരിശുയുദ്ധം ആരംഭിച്ചത്. ജറുസലേം നഗ രത്തിന്റെ നഷ്ടമാണ് മൂന്നാമതൊരു കുരിശുയുദ്ധത്തിന് ആഹ്വാ നമേകാൻ പോപ്പിനെ പ്രേരിപ്പിച്ചത്. ഈ യുദ്ധത്തിൽ കാര്യമായ നേട്ടങ്ങളൊന്നും കുരിശുയുദ്ധക്കാർക്ക് ലഭിച്ചില്ല. പലസ്തീനിലെ ചില തീരദേശ നഗരങ്ങൾ കൈവശപ്പെടുത്താൻ അവർക്കു സാധിച്ചു. ക്രൈസ്തവ തീർത്ഥാടകർക്ക് യഥേഷ്ടം ജറുസലേം സന്ദർശിക്കാനുള്ള അവകാശവും ലഭിച്ചു. എന്നാൽ ഈജി പ്തിലെ ഭരണാധികാരികളായ മാംലുക്കുകൾ 1291-ൽ കുരി ശുയുദ്ധക്കാരായ എല്ലാ ക്രിസ്ത്യാനികളേയും പലസ്തീനി യിൽ നിന്ന് തുരത്തിയോടിച്ചു.

യൂറോപ്പിന് ക്രമേണ കുരിശു യുദ്ധത്തിലുള്ള സൈനിക താൽപര്യം നഷ്ടപ്പെട്ടു. യൂറോപ്യൻ രാഷ്ട്രങ്ങൾ ആഭ്യന്തരമായ രാഷ്ട്രീയ- സാംസ്കാരിക വിക സനത്തിന് ഊന്നൽ നൽകാൻ തുടങ്ങി. മുസ്ലീം ഭരണാധികാരികൾ അവരുടെ ക്രിസ്ത്യൻ പ്രജകളോട് കർക്കശമായ സമീപനം വച്ച് പുലർത്തി. ഇറ്റാലിയൻ വ്യാപാര സമൂഹങ്ങൾ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിൽ വലിയ സ്വാധീനം നേടി.

Plus One History Question Paper March 2022 Malayalam Medium

Question 16.
മദ്യകാല യൂറോപ്പിലെ ‘ഒരു നാലാം ക്രമം’ എന്ന ആശയം വിശക ലനം ചെയ്യുക.
Answer:
11-ാം നൂറ്റാണ്ടോടുകുടി നഗരങ്ങൾ വീണ്ടും വളരാൻ തുടങ്ങി. കൃഷിയിലെ മിച്ചോല്പാദനമാണ് ഇതിനു കാരണം. നഗരങ്ങളിലെ ജനങ്ങളെ നിലനിർത്താനാവശ്യമായ ധാന്യങ്ങൾ കർഷകർ ഉല്പാ ദിപ്പിക്കാൻ തുടങ്ങിയതോടെ നഗരങ്ങൾ വളർന്നുവന്നു. മിച്ചോ ല്പാദനം നടത്തിയിരുന്ന കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഒരു വിപണനകേന്ദ്രവും പണിയായുധങ്ങളും വസ്ത്രങ്ങളും വാങ്ങുവാനുള്ള കേന്ദ്രങ്ങളും ആവശ്യമായി രുന്നു. ഇത് ചന്തകളുടെയും ചെറിയ വിപണന കേന്ദ്രങ്ങളു ടെയും വളർച്ചയ്ക്കു കാരണമായി. ഇവയെല്ലാം ക്രമേണ നഗര ങ്ങളുടെ സവിശേഷതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. സമചതുര ത്തിലുള്ള ഒരു നഗരം, ഒരു പള്ളി, കച്ചവടക്കാരുടെ കടകളും വീടുകളും സ്ഥിതി ചെയ്യുന്ന റോഡുകൾ, നഗരത്തിന്റെ ഭരണാ ധികാരികൾ കണ്ടുമുട്ടുന്ന ഒരു ഓഫീസ് എന്നിവയെല്ലാം നഗര ങ്ങളുടെ സവിശേഷതകളായിരുന്നു. ചില നഗരങ്ങൾ കോട്ട കൾക്കും, ബിഷപ്പിന്റെ എസ്റ്റേറ്റുകൾക്കും, വലിയ പള്ളികൾക്കും ചുറ്റുമായി വളർന്നുവന്നു.

നഗരങ്ങളിലെ ജനങ്ങളിൽ നല്ലൊരു ഭാഗം സ്വതന്ത്ര കർഷകരോ രക്ഷപ്പെട്ടു വന്ന അടിയാളരോ ആയിരുന്നു. വൈദഗ്ധ്യം ആവ ശമില്ലാത്ത ജോലികൾ ഇവരാണ് ചെയ്തിരുന്നത്. പല തരത്തി ലുള്ള കടയുടമകളും വ്യാപാരികളും നഗരത്തിലുണ്ടായിരുന്നു. പിൽക്കാലത്ത് ബാങ്കർമാരെ പോലെയും അഭിഭാഷകരെപ്പോ ലെയും പ്രത്യേക വൈദഗ്ധ്യമുള്ള വ്യക്തികളെ ആവശ്യമായി വന്നു. വലിയ നഗരങ്ങളിൽ 30,000 ഓളം വരുന്ന ജനസംഖ്യ ഉണ്ടായിരുന്നു. ഈ നഗരങ്ങളെയാണ് ‘നാലാം ക്രമം’ എന്ന് വിളി ച്ചിരുന്നത്.

Question 17.
‘സ്വർണത്തിനായുള്ള ഇരച്ചുകയറ്റം’ എന്നാലെന്ത്? അമേരിക്ക യിൽ ഇതുളവാക്കിയ സ്വാധീനം വിശകലനം ചെയ്യുക.
Answer:
വടക്കേ അമേരിക്കയിൽ സ്വർണ്ണമുണ്ടെന്ന പ്രതീക്ഷ എല്ലായി പ്പോഴും നിലനിന്നിരുന്നു. 1840കളിൽ യു.എസ് .എ.യിലെ കാലി ഫോർണിയയിൽ സ്വർണത്തിന്റെ അംശങ്ങൾ കണ്ടെത്തി. ഇത് സ്വർണ്ണം തേടിയുള്ള ജനപ്രവാഹത്തിന് (Gold Rush) വഴിതെളി യിച്ചു. പെട്ടെന്ന് സൗഭാഗ്യം കൊയ്യാമെന്ന പ്രതീക്ഷയോടെ ആയി രക്കണക്കിനു യൂറോപ്യന്മാർ അമേരിക്കയിലേക്കു പ്രവഹിച്ചു. ഇത് അമേരിക്കൻ വൻകരയ്ക്കു കുറുകെ റെയിൽ പാതകൾ പണി യുന്നതിന് കാരണമായി. ആയിരക്കണക്കിന് ചൈനീസ് തൊഴി ലാളികളെ ഉപയോഗിച്ച് യു.എസ്. റെയിൽവേയുടെ പണി 1870-ൽ പൂർത്തിയാക്കി. 1885 – ൽ കാനഡയുടെ റെയിൽ വേ പൂർത്തിയാക്കപ്പെട്ടു.

18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (2 × 5 = 10)

Question 18.
മധ്യകാലയൂറോപ്യൻ സമൂഹത്തിൽ പ്രഭു വർഗത്തിന്റെ പങ്ക് വില യിരുത്തുക.
Answer:
രണ്ടാമത്തെ ക്രമം : പ്രഭുവർഗ്ഗം
രണ്ടാമത്തെ ക്രമത്തിൽ പ്പെട്ട പ്രഭുവർഗ്ഗത്തിന് സാമൂഹ പ്രക്രിയകളിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കേണ്ടി വന്നു. ഭൂമിയുടെ മേലുള്ള നിയന്ത്രണമാണ് പ്രഭു വർഗ്ഗത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഈ നിയന്ത്രണം ‘ആശ്രിതാവസ്ഥ’ എന്ന സമ്പ്ര ദായത്തിന്റെ ഫലമായി ഉണ്ടായതാണ്.

• ഡൽ സമ്പ്രദായത്തിൽ രാജ്യത്തിലെ മുഴുവൻ ഭൂമിയുടെയും അധിപൻ രാജാവായിരുന്നു. രാജാവ് രാജ്യത്തിലെ ഭൂമി പ്രഭുക്കന്മാർക്ക് പതിച്ചു കൊടുത്തു. അങ്ങനെ പ്രഭുക്കന്മാർ വൻ ഭൂവുടമ കളായിത്തീർന്നു. അവർ രാജാവിന്റെ ആശ്രിതരായിമാറുകയും ചെയ്തു.

• പ്രഭുക്കന്മാർ രാജാവിനെ തങ്ങളുടെ മേലാളായി യജമാനനായി അംഗീകരിച്ചു. അവർ പരസ്പരമുള്ള ഒരു
വാഗ്ദാനം നൽകുകയും ചെയ്തു. രാജാവ് തന്റെ ആശ്രിതന് സംരക്ഷണം നൽകാമെന്നും ആശ്രിതനായ പ്രഭു രാജാവിനോട് കൂറ് പുലർത്താമെന്നും വാഗ്ദാനം ചെയ്തു. . പ്രഭുക്കന്മാർ തങ്ങളുടെ ഭൂമി കൃഷിക്കാരനു നൽകി. അങ്ങനെ പ്രഭുക്കന്മാർ യജമാനനും കൃഷിക്കാർ ആശ്രിതരും ആയിത്തീർന്നു.

ആശ്രിതന്മാർക്കു ഭൂമി കൈമാറിയത് വിപുലമായ ചടങ്ങുക ളോടെയും പ്രതിജ്ഞകളോടെയുമാണ്. പള്ളിയിൽ വെച്ച്
ബൈബിളിനെ സാക്ഷിയാക്കിയാണ് ആശ്രിതൻ പ്രതിജ്ഞ യെടുക്കുന്നത്. ഈ ചടങ്ങു നടക്കുമ്പോൾ ഭൂമിയുടെ ചിഹ്നമെന്ന നിലയിൽ ആശ്രിതന് യജമാനൻ ഒരു ലഖിത പ്രമാണമോ, ദാ, മൺകട്ടയോ നൽകുമായിരുന്നു.

ഒരു പ്രഭുവിന് സ്വന്തമായ മാനസ ഗൃഹമുണ്ട്. ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നതും അദ്ദേഹമാണ്. ചില പ്രഭുക്കന്മാർ നൂറുക്കണക്കിന് ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നു. ഗ്രാമങ്ങളിലാണ് കർഷകർ ജീവിച്ചിരുന്നത്. ഒരു ചെറിയ മാനോറിയൽ എസ്റ്റേറ്റിൽ 12 കുടുംബങ്ങൾ ഉണ്ടാകും.

സമയം വലിയ എസ്റ്റേറ്റുകളിൽ അമ്പതോ അറുപതോ കുടുംബങ്ങളുണ്ടാകും. നിത്യ ജീവിതത്തിൽ ആവശ്വമായ എല്ലാ കാര്യങ്ങളും മാനോറിയൽ എസ്റ്റേറ്റിൽ ഉണ്ടായിരുന്നു. വയലുകളിൽ ധാന്യങ്ങൾ വിളയിച്ചിരുന്നു. പ്രഭുവിന്റെ കെട്ടിടങ്ങൾ പരിപാലിക്കാൻ കല്ലാശാരിമാർ ഉണ്ടായിരുന്നു. സ്ത്രീകൾ വസ്ത്രങ്ങൾ നൂറ്റു കുട്ടികൾ പ്രഭുവിന്റെ വിഞ്ഞു നിർമ്മാണശാലയിൽ പണിയെടുത്തു. എസ്റ്റേറ്റിൽ വിപുലമായ വിപുലമായ വനങ്ങൾ ഉണ്ടായിരുന്നു. അവിടെ പ്രഭുക്കന്മാർ നായാട്ട് നടത്തി എസ്റ്റേറ്റിലെ പുൽമേടുകളിൽ പ്രഭുവിന്റെ കന്നുകാലികളും കുതിരകളും മേഞ്ഞു നടന്നു. എസ്റ്റേറ്റിൽ ഒരു പള്ളിയും പ്രതിരോധത്തിനായുള്ള ഒരു കോട്ടയും ഉണ്ടായിരുന്നു.

Question 19.
‘കലാകാരൻമാർ മാനവികതയുടെ ആവിഷ്കാരത്തിനുള്ള ഒരു മാർഗമായി കലയേയും വാസ്തുവിദ്യയേയും ഉപയോഗിച്ചു. സാധുകരിക്കുക.
Answer:
നവോത്ഥാനകലയുടെ മുഖ്യസവിശേഷത റിയലിസമായിരുന്നു. മനുഷ്യശരീരത്തെ യഥാർത്ഥമായി കൃത്യതയോടെ ചിത്രീകരിക്കാ നാണു് നവോത്ഥാന കലാകാരന്മാർ ശ്രമിച്ചത്. ശാസ്ത്രജ്ഞന്മാ രുടെ പഠനങ്ങൾ ഇതിനവരെ സഹായിച്ചു. അസ്ഥികളുടെ ഘടനകൾ പഠിക്കുന്നതിനായി കലാകാരന്മാർ മെഡിക്കൽ സ്കൂളുകളിലെ ലബോറട്ടറികൾ സന്ദർശിച്ചു. ബൽജി ഇൻകാരനും പാദുവ സർവ്വകലാശാലയിലെ വൈദ്യശാസ്ത്ര പ്രൊഫസറുമായിരുന്ന ആൻഡ്രിയസ് വെസാലിയസ്സാണ് (Andress Vesalius) മനുഷ്യശരീരത്തെ ആദ്യമായി കീറിമുറിച്ച് പരിശോധി ച്ചത്. ഇത് ആധുനിക ശരീരശാസ്ത്രത്തിന്റെ പഠനത്തിന് തുടക്കം കുറിച്ചു.

ചിത്രകലയിലും പ്രതിമാനിർമ്മാണ കലയിലും വാസ്തുശില്പക ലയിലും ഒരുപോലെ പ്രാവീണ്യമുള്ള ചില വ്യക്തികളും നവോ സ്ഥാനകാലത്ത് ജീവിച്ചിരുന്നു. അവരിൽ ഏറ്റവും പ്രമുഖനാണ് മൈക്കലാഞ്ചലോ (1475 1564). പോപ്പിനുവേണ്ടി സിസ്റ്റീൻ ചാക ലിന്റെ മച്ചിൽ വരച്ച ചിത്രങ്ങൾ, ‘പിയേ’ എന്ന ശില്പം, സെന്റ് പീറ്റേഴ്സ് ചർച്ചിലെ താഴികക്കുടത്തിന്റെ രൂപകല്പന എന്നിവ മൈക്കലാഞ്ചലോവിന്റെ നാമത്തെ അനശ്വരമാക്കി. ശില്പകലയിലും വാസ്തുശില്പകലയിലും മികച്ച സംഭാവനകൾ നൽകിയ മറ്റൊരു വ്യക്തിയാണ് ഫിലിപ്പോ ബുഷി (Filippo Brunelleschi) ഫ്ളോറൻസിലെ അതിവിശിഷ്ടമായ ഡാമായ്ക്ക് (ഇറ്റാലിയൻ കത്തീഡ്രൽ) രൂപകല്പന നൽകിയത് അദ്ദേഹമാണ്.

ഇക്കാലത്ത് ശ്രദ്ധേയമായ മറ്റൊരു മാറ്റമുണ്ടായി. ഇതിനുമുമ്പ് കലാകാരന്മാർ ഒരു സംഘത്തിന്റെ അഥവാ ഗിൽഡിലെ അംഗ മെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ നവോത്ഥാന കാലം മുതൽ അവർ വ്യക്തിപരമായി അറിയപ്പെടാൻ തുടങ്ങി.

Question 20.
വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥ എന്നീ മേഖലകളിൽ മെയ്ജി ഗവൺമെന്റിന്റെ പ്രധാനപ്പെട്ട പരിഷ്കാരങ്ങൾ വിവരിക്കുക.
Answer:
1868-ൽ ഷോഗൺമാർക്കെതിരെ ജപ്പാനിൽ ഒരു തുറന്ന കലാപം തന്നെയുണ്ടായി. കലാപകാരികൾ ഷോഗനെ ബലം പ്രയോഗിച്ച് പുറത്താക്കുകയും ചക്രവർത്തിയെ എറോയി ലേക്കു കൊണ്ടുവരികയും ചെയ്തു.

എദോയെ ടോക്കിയോ (കിഴക്കൻ തലസ്ഥാനം) എന്ന് പുനർനാമകരണം ചെയ്യുകയും രാജ്യത്തിന്റെ തലസ്ഥാന മായി പ്രഖ്യാപിക്കുകയും ചെയ്തു.

പുതിയ ചക്രവർത്തി മെയ്ജി അഥവാ ഉത്ബുദ്ധൻ (Enlightened) എന്ന പദവി സ്വീകരിക്കുകയും രാജ്യത്തിന്റെ ഔദ്യോഗിക ഭരണാധികാരിയായി സ്ഥാനമേൽക്കുകയും ചെയ്തു. 1868- ലെ ഈ വിപ്ലവം മെയ്ജി പുനഃസ്ഥാപനം എന്നറിയപ്പെട്ടു.

“സമ്പന്നമായ രാഷ്ട്രം, ശക്തമായ സൈന്യം” (ഫുക്കോ ക്വോഹി) എന്ന മുദ്രാവാക്യത്തോടെ പുതിയ ഗവണ്മെന്റ് ഒരു പുത്തൻ നയത്തിന് തുടക്കമിട്ടു. ഇന്ത്യയെപ്പോലെ കീഴടങ്ങാ തിരിക്കുന്നതിന് സമ്പന്നമായ ഒരു സമ്പദ് വ്യവസ്ഥയും ശക്ത മായ ഒരു സൈന്യവും അത്യാവശ്യമാണെന്ന് ജപ്പാൻ മനസ്സി ലാക്കിയിരുന്നു. ഇതിനായി ജനങ്ങൾക്കിടയിൽ ദേശീയതലം വളർത്തിയെടുക്കേണ്ടതും പ്രജകളെ പൗരന്മാരായി മാറ്റിയെ ടുക്കേണ്ടതും അത്യാവശ്യമായിരുന്നു.

• ജപ്പാനിലെ ഭരണ സമ്പ്രദായവും പുനഃസംഘടിപ്പിച്ചു. പുതിയ ഗവൺമെന്റ് ചക്രവർത്തി സമ്പ്രദായം (Emperor System) എന്നൊരു ഭരണ സംവിധാനം രൂപപ്പെടുത്താൻ ശ്രമിച്ചു. യൂറോപ്യൻ മാതൃകയെ ആധാരമാക്കിയുള്ള ഒരു സമ്പ്രദാ യമാണത്. ഉദ്യോഗസ്ഥന്മാരെ യുറോപ്യൻ രാജ്യങ്ങളിലേയ്ക്ക് യച്ച് നല്ലവണ്ണം പഠിച്ചതിനുശേഷമാണ് ഇത് നടപ്പിലാക്കിയത്. . പാശ്ചാത്യ മാതൃകയിലുള്ള പാഠ്യപദ്ധതിയാണ് ജപ്പാൻ സ്വീക രിച്ചത്. എന്നാൽ 1870കളിൽ ജപ്പാന്റെ ചരിത്രം പഠിക്കുന്ന തിനും വിദ്യാർത്ഥികളിൽ രാജ്യത്തോട് കൂറ് വളർത്തിയെടു ക്കുന്നതിനും പ്രാധാന്യം നൽകപ്പെട്ടു. വിദ്യാഭ്യാസ മന്ത്രാലയം പാഠ്യപദ്ധതിയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തി. പാഠ പുസ്തകങ്ങൾ തെരഞ്ഞെടുത്തു; അദ്ധ്യാപകർക്ക് പരിശീ ലനം നൽകുകയും ചെയ്തു.

• വിദ്യാർത്ഥികളിൽ ധാർമ്മിക സംസ്കാരം വളർത്തിയെടുക്കു ന്നതിനും വിദ്യാഭ്യാസം ഊന്നൽ ൽകി. കുട്ടികളോട് അവരുടെ രക്ഷിതാക്കളെ ബഹുമാനിക്കാനും രാഷ്ട്രത്തോട് കുറു പുലർത്താനും, നല്ല പൗരന്മാരായിത്തീരാനും പാഠങ്ങളി ലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തെ ഏകീകരിക്കുന്നതിനു വേണ്ടി മെയ്ജി ഗവൺമെന്റ് പുതിയൊരു ഭരണസമ്പ്രദായം നടപ്പിലാക്കി. ഇതിനായി പഴയ ഗ്രാമ മേഖലാ അതിർത്തികളിൽ മാറ്റം വരു ത്തി. ഓരോ ഭരണഘടകത്തിനും പ്രാദേശിക വിദ്യാലയങ്ങൾ, ആരോഗ്യ സൗകര്യങ്ങൾ എന്നിവ നിലനിർത്താനുള്ള വരു മാനം ഉറപ്പുവരുത്തി. സൈന്യത്തിലേയ്ക്ക് റിക്രൂട്ട്മെന്റ് നട ത്തുന്ന ഏജൻസിയായും അവർ പ്രവർത്തിച്ചു. 20 വയസ്സു കഴിഞ്ഞ എല്ലാ യുവാക്കൾക്കും ഒരു നിശ്ചിത കാലത്തേയ്ക്ക് സൈനിക സേവനം നടത്തണമായിരുന്നു. ശക്തമായൊരു സൈന്യത്തേയും ജപ്പാൻ സംഘടിപ്പിച്ചു.

കൂടുതൽ പ്രദേശങ്ങൾ കൈവശപ്പെടുത്തുന്നതിനു വേണ്ടി അക്രമോത്സുകമായ ഒരു വിദേശ നയം സ്വീകരിക്കണമെന്ന്
സൈന്യം ആവശ്യപ്പെടാൻ തുടങ്ങി. ഇത് ചൈനയും റഷ യുമായും യുദ്ധങ്ങളിലേക്ക് നയിക്കുകയും ഇരുയുദ്ധങ്ങ ളിലും ജപ്പാൻ വിജയിക്കുകയും ചെയ്തു.

• കൂടുതൽ ജനാധിപത്യത്തിനു വേണ്ടിയുള്ള ജനങ്ങളുടെ ആവശ്വം ഗവൺമെന്റിന്റെ അക്രമണോത്സുക നയത്തിന് എതിരായിരുന്നു. ജപ്പാൻ സാമ്പത്തികമായി വികാസം പ്രാപി ക്കുകയും, ഒരു കൊളോണിയൽ സാമ്രാജ്യം പടുത്തു യർത്തുകയും ജനാധിപത്യത്തിന്റെ വ്യാപനത്തെ അടിച്ച മർത്തുകയും ചെയ്തു.

21 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 21.
പുരാതന മെസപൊട്ടേമിയയിലെ എഴുത്ത് സമ്പ്രദായത്തിന്റെ വികാസം വിശകലനം ചെയ്യുക.
പരിഗണിക്കേണ്ട മേഖലകൾ :
എഴുത്തിന്റെ വികാസം
എഴുത്ത് രീതി
സാക്ഷരത
എഴുത്തിന്റെ ഉപയോഗം
Answer:
എഴുത്തുവിദ്യയുടെ വികാസം (Development of Writing)
എല്ലാ സമൂഹങ്ങൾക്കും ഭാഷകളുണ്ട്. അതിലെ ചില സംസാര ശബ്ദങ്ങൾ ചില അർത്ഥങ്ങൾ പകരുന്നു. ഇത് വായ വിനിമയ മാണ്. മറ്റൊരു തരത്തിലുള്ള വാച്യവിനിമയമാണ് എഴുത്ത്. സംസ്കാര ശബ്ദങ്ങളെ ദൃശ്യമായ ചിഹ്നങ്ങളിൽ പ്രതിനിധാനം ചെയ്യുന്നതിനെയാണ് എഴുത്ത് അഥവാ ലിപി എന്നു പറയുന്നത്. മെസൊപ്പൊട്ടേമിയക്കാർ കളിമൺ പലകയിലാണ് എഴുതിയിരു ന്നത്.

എഴുത്തുകാരൻ കളിമണ്ണ് കുഴച്ച് ഒരു കയ്യിൽ സുഖകര മായി പിടിക്കാവുന്ന വലുപ്പത്തിൽ രൂപപ്പെടുത്തിയെടുക്കും. എന്നിട്ട് അതിന്റെ ഉപരിതലങ്ങൾ ശ്രദ്ധാപൂർവ്വം മിനുക്കിയെടുക്കും. മുർച്ചയുള്ള ഒരു പ്രത്യേകതരം നാരായം ഉപയോഗിച്ച് ആപ്പിന്റെ ആകൃതിയിൽ (ക്യൂണിഫോം) മിനുസമുള്ള പ്രതലത്തിൽ അക്ഷര ചിഹ്നങ്ങളെ പതിപ്പിക്കും. അതിനുശേഷം കളിമൺ പലക വെയി ലത്തുവച്ച് ഉണക്കിയെടുക്കും. ഇതോടെ കളിമണ്ണ് ഉറയ്ക്കുകയും പലകകൾ മൺപാത്രങ്ങൾപോലെ നശിക്കപ്പെടാതിരിക്കുകയും ചെയ്യും. ഇങ്ങനെയുണ്ടാക്കുന്ന ലിഖിത രേഖയുടെ ഉപയോഗം കഴിഞ്ഞാൽ പലകയിൽ അക്ഷരചിഹ്നങ്ങൾ പതിപ്പിക്കാൻ കഴി യില്ല.

എഴുത്തു രീതി (System of Writing)
ഒരു ക്യൂണിഫോം ചിഹ്നം പ്രതിനിധാനം ചെയ്യുന്ന ശബ്ദം ഒരു ഏകവ്യജ്ഞനമോ സ്വരാക്ഷരമോ അല്ല, മറിച്ച് അക്ഷരങ്ങളാണ്. അതിനാൽ ഒരു മെസൊപ്പൊട്ടേമിയൻ പകർപ്പെഴുത്തുകാരന് നൂറുക്കണക്കിന് ചിഹ്നങ്ങൾ പഠിക്കേണ്ടതുണ്ടായിരുന്നു. ഒരു നനഞ്ഞ പലക കൈകാര്യം ചെയ്യാനും അതുണങ്ങുന്നതിനു മുമ്പ് അതിലെഴുതാനും അയാൾക്കറിയണമായിരുന്നു. അതി നാൽ എഴുത്തുവിദ്യ വിദഗ്ധമായ ഒരു കരകൗശലവിദ്വയായിരുന്നു. ഒരു പ്രത്യേക ഭാഷയുടെ ശബ്ദവുവസ്ഥയെ ദൃശ്യരൂപത്തിലേക്കു പകരുന്ന ഒരു ധൈഷണിയ നേട്ടം കൂടിയായിരുന്നു അത്. എഴുത്തുവിദ്യയുടെ ഉപയോഗങ്ങൾ (Uses of Writing) എഴുത്തുവിദ്യ മനുഷ്യ പുരോഗതിയ്ക്ക് മഹനീയമായ സംഭാ വനകൾ നൽകിയിട്ടുണ്ട്. മെസൊപൊട്ടേമിയയിലെ നഗര ജീവിതവും വ്യാപാരവും എഴുത്തുവിദ്യയും തമ്മിൽ അഭേദ മായ ബന്ധമുണ്ടായിരുന്നു. വ്യാപാരത്തെയും എഴുത്തുവിദ നേയും സംഘടിപ്പിച്ചത് രാജാക്കന്മാരായിരുന്നു.

വിവരം സംഭരിച്ചുവെയ്ക്കാനും സന്ദേശങ്ങൾ അയയ്ക്കാ നുമുള്ള ഒരു മാർഗ്ഗമായി എഴുത്തുവിദ്യ ഉപയോഗിക്കപ്പെട്ടു.
മെസൊപ്പൊട്ടേമിയൻ നഗര സംസ്കാരത്തിന്റെ മേധാവിത്വം വിളിച്ചോതുന്ന ഒരു ചിഹ്നമായാണ് എഴുത്തുവിദ്യയെ പലരും മറ്റു ദേശങ്ങളുമായി സാംസ്കാരികമായും വാണിജ്യപരമായും സമ്പർക്കം പുലർത്തുന്നതിനും രേഖാമൂലമായ കരാറുക ളുടെ അടിസ്ഥാനത്തിൽ ക്രയവിക്രയങ്ങൾ നടത്തുന്നതിനും എഴുത്തുവിദ്യ സഹായിച്ചു. ചുരുക്കത്തിൽ എഴുത്തുവിദ്യ വ്യാപാരം സുഗമമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കണക്കുകൾ സൂക്ഷിക്കാനും, നിയമങ്ങൾ രേഖപ്പെടുത്താനും എഴുത്തുവിദ്യ ഉപയോഗിക്കപ്പെട്ടു. കൂടാതെ സാഹിത്വ സൃഷ്ടി കൾ നടത്തുന്നതിനും അതു പ്രയോജനകരമായിത്തീർന്നു.

Plus One History Question Paper March 2022 Malayalam Medium

Question 22.
പുരാതന റോമൻ സമൂഹത്തിലെ സാമ്പത്തിക സാമൂഹിക അവ സ്ഥകളെ വിമർശനാത്മകമായി വിലയിരുത്തുക :
സൂചനകൾ :
സാമ്പത്തിക വിപുലീകരണം
തൊഴിലാളികളെ നിയന്ത്രിക്കൽ
സാമൂഹിക ശ്രേണികൾ
Answer:
റോമാസാമ്രാജ്യത്തിൽ തുറമുഖങ്ങൾ, ഖനികൾ, ക്വാറികൾ, ഇഷ്ടി കകളങ്ങൾ, ഒലിവെണ്ണ നിർമ്മാണ ഫാക്ടറികൾ തുടങ്ങിയവ ഗണമായ തോതിൽ നിലനിന്നിരുന്നു. ഗോതമ്പ്, വീഞ്ഞ്, ഒലി വെണ്ണ എന്നിവ വൻതോതിൽ വിൽക്കപ്പെടുകയും ഉപയോഗി ക്കപ്പെടുകയും ചെയ്തിരുന്നു. ഈ ഉൽപന്നങ്ങൾ പ്രധാനമായും വന്നിരുന്നത് സ്പെയിൻ, ഗാലിക്ക് പ്രവിശ്യകൾ, ഉത്തരാഫ്രിക്ക, ഈജ്പിത്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നായിരുന്നു. വീഞ്ഞും ഒലിവെണ്ണയും പൊക്കമുള്ള ഒരിനം ഭരണികളിലാണ് (amphorae) കൊണ്ടുവന്നിരുന്നത്. ഭരണികളുടെ തുണ്ടുകളും കഷണങ്ങളും പുരാവസ്തു ഗവേഷകർ ധാരാളമായി കണ്ടെടു ത്തിട്ടുണ്ട്.

റോമാ സാമ്രാജ്വത്തിൽ സ്പാനിഷ് ഒലിവെണ്ണ വ്യാപാരം മികച്ച പുരോഗതി കൈവരിച്ചിരുന്നു. 140 – 160 കാലഘട്ടത്തിൽ ഈ വ്യാപാരം അതിന്റെ വളർച്ചയുടെ ഉച്ചഘട്ടത്തിലെത്തിച്ചേർന്നു. . ഇക്കാലത്ത് സ്പാനിഷ് ഒലിവെണ്ണ കൊണ്ടുപോയിരുന്നത് ‘ഡ്രസ്സൽ റേനിയൻ പ്രദേശത്തെ സെറ്റുകളിൽ നിന്ന് അത്തരം ഭരണി കൾ വൻതോതിൽ കണ്ടെത്തിയിട്ടുണ്ട്.

സ്പാനിഷ് ഒലിവെണ്ണ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നുവെന്ന് ഇതു സൂചി പിക്കുന്നു. സ്പാനിഷ് ഉല്പാദകർക്ക് അവരുടെ പ്രതിയോഗികളായ ഇറ്റലി ക്കാരിൽ നിന്ന് ഒലിവെണ്ണയുടെ വിപണികൾ പിടിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ചുരുങ്ങിയ വിലയ്ക്ക് ഉയർന്ന ഗുണമേയുള്ള ഒലിവെണ്ണ വിതരണം ചെയ്തു കൊണ്ടാണ് അവർ ഈ വിജയം കൈവരിച്ചത്. ഒലിവെണ്ണ വിപണിയിൽ സ്പെയിൻകാർ നേടിയ വിജയം പിന്നീട് ഉത്തരാഫ്രിക്കയിലെ ഒലിവെണ്ണ ഉല്പാദകർ ആവർത്തിക്കുകയു ണ്ടായി. മൂന്നും നാലും നൂറ്റാണ്ടുകളിൽ ഒലിവെണ്ണ വിപണി കയ്യ ടക്കിവെച്ചിരുന്നത് സാമ്രാജ്വത്തിന്റെ ഈ ഭാഗത്തുള്ള ഒലീവ് എസ്റ്റേറ്റുകളാണ്.

എന്നാൽ അഞ്ചും ആറും നൂറ്റാണ്ടുകളിൽ ഒലി വെണ്ണ വ്യാപാരത്തിലെ ഉത്തരാഫ്രിക്കൻ മേധാവിത്വം തകർന്നു. കിഴക്കൻ രാജ്യങ്ങളായ ഈജിപ്റ്റ്, ദക്ഷിണ ഏഷ്യാ മൈനർ (തുർക്കി), സിറിയ, പലസ്തീൻ എന്നിവ ഒലിവെണ്ണയുടെയും വീഞ്ഞിന്റെയും വിപണികൾ കയ്യടക്കി.

അസാധാരണമായ ഫലഭൂയിഷ്ഠതകൊണ്ട് പ്രസിദ്ധമായ അനേകം പ്രദേശങ്ങൾ സാമ്രാജ്യത്തിലുണ്ടായിരുന്നു. കമ്പാനിയ (ഇറ്റലി), സിസിലി, ഫയം (ഈജിപ്ത്) ഗലീലി, ദക്ഷിണ നൗൽ, ബെറ്റിക്ക (ദക്ഷിണ

ബൈസാൻഷി (ടുണീഷ്യ),
സ്പെയിൻ) എന്നിവ സാമാ ജ്യത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സമ്പന്നഭാഗങ്ങളായിരുന്നു വെന്ന് സ്ടാബോയും പ്ലിനിയും ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും മികച്ച വിത്ത് കമ്പാനിയയിൽ നിന്നാണ് വന്നിരുന്നത്. സിസി ലിയും ബൈസാൻഷ്വവും റോമിലേക്ക് വൻതോതിൽ ഗോതമ്പ് കയറ്റുമതി ചെയ്തിരുന്നു. ഗലീലിയിലെ ഓരോ ഇഞ്ചുഭൂമിയും ജനങ്ങൾ കൃഷി ചെയ്തിരുന്നു. സ്പാനിഷ് ഒലിവെണ്ണ മുഖ്യമായും വന്നിരുന്നത് ദക്ഷിണ സ്പെയിനിലെ എസ്റ്റേറ്റുകളിൽ (fundi) നിന്നാണ്.
സാങ്കേതികവിദ്യയുടെ രംഗത്ത് റോമാക്കാർ വൻ പുരോഗതി കൈവരിച്ചിരുന്നു. ജലോർജ്ജം ഉപയോഗിച്ചുകൊണ്ട് മില്ലുകൾ പ്രവർത്തിപ്പിക്കുന്ന സാങ്കേതികവിദ്യ അവർ വികസിപ്പിച്ചെടുത്തു. അതുപോലെ സ്പെയിനിലെ സ്വർണ്ണ – വെള്ളി ഖനികളിൽ ജലോർജ്ജം ഉപയോഗിച്ച് ഖനനം നടത്തുന്ന സാങ്കേതികവി ദയും അവർ വളർത്തിയെടുക്കുകയുണ്ടായി.

സുസജ്ജമായ വാണിജ്യ ബാങ്കിങ്ങ് ശൃംഖലകളും റോമാ സാമ്രാ ജ്വത്തിൽ നിലനിന്നിരുന്നു. കൂടാതെ, പണത്തിന്റെ ഉപയോഗവും വ്യാപകമായിരുന്നു. റോമൻ സമ്പദ്വ്യവസ്ഥയുടെ കരുത്തിന്റെ സൂചകങ്ങളാണ് ഇവയെല്ലാം. അധ്വാനം, അടിമകളുടെ ഉപ യോഗം എന്നീ പ്രശ്നങ്ങൾ അവ ഉയർത്തുകയും ചെയ്യുന്നു. പ്രാചീന ലോകത്ത് ആഴത്തിൽ വേരോടിയിരുന്ന ഒരു അവ സ്ഥയാണ് അടിമത്തം. മധ്യധരണ്യാഴിയിലും സമീപ പൂർവ്വദേ ശത്തും ഇതിന് ശക്തമായ വേരുകളുണ്ടായിരുന്നു. ക്രിസ്തുമതം പോലും അടിമത്തത്തെ വെല്ലുവിളിച്ചിരുന്നില്ല. എങ്കിലും റോമൻ സമ്പദ്വ്യവസ്ഥയിലെ എല്ലാ അധ്വാനവും നിർവ്വഹിച്ചിരുന്നത് അടി മകളാണ് എന്നു കരുതുന്നത് ശരിയല്ല.

റിപ്പബ്ലിക്കൻ കാലഘട്ടത്തിൽ ഇറ്റലിയുടെ ഭൂരിഭാഗം പ്രദേശങ്ങ ളിലും അടിമകളെക്കൊണ്ടാണ് പണിയെടുപ്പിച്ചിരുന്നത്. അഗസ്റ്റ സിനു കീഴിൽ 3 ദശലക്ഷം അടിമകളുണ്ടായിരുന്നു. (ഇറ്റലിയിലെ മൊത്തം ജനസംഖ്യ അന്ന് 7.5 ദശലക്ഷമായിരുന്നുവെന്ന് ഓർക്കണം.

എന്നാൽ സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അടിമകളെ ഉപ യോഗിച്ചിരുന്നില്ല. പലയിടങ്ങളിലും കൂലിവേലക്കാരെ കൊണ്ടാണ് പണിയെടുപ്പിച്ചിരുന്നത്. അടിമകളെ ഒരു നിക്ഷേപമായാണ് കണ്ടിരുന്നത്. റോമൻ സമു ഹത്തിലെ ഉപരിവർഗ്ഗങ്ങൾ അവരോട് ഒട്ടും കാരുണ്യം കാണി ച്ചിരുന്നില്ല.

തൊഴിൽ നടത്തിപ്പിന് (Management of labour) റോമിലെ കാർഷിക എഴുത്തുകാരും തൊഴിലുടമകളും വലിയ ശ്രദ്ധ നൽകിയിരുന്നു. അവർ ഏറ്റവും പ്രാധാന്യം നൽകിയത് മേൽനോ ട്ടത്തിനാണ്. മേൽനോട്ടമില്ലെങ്കിൽ ഒരു പണിയും നടക്കില്ലെന്ന് തൊഴിലുടമകൾ പൊതുവെ വിശ്വസിച്ചിരുന്നു. അടിമകളുടേയും സ്വതന്ത്ര വേലക്കാരുടേയും പണിയിലുള്ള മേൽനോട്ടം എളുപ മാക്കുന്നതിനുവേണ്ടി അവരെ ചെറിയ ടീമുകളായി അഥവാ സംഘങ്ങളായി (Gangs) തിരിച്ചിരുന്നു.

തൊഴിലാളികളെ 10 പേരുള്ള സംഘങ്ങളായി തിരിക്കണമെന്ന് എഴുത്തുകാരനായ കൊലുമെല്ല ശുപാർശ ചെയ്യുന്നു. ഇങ്ങനെ ചെറുസംഘങ്ങളായി തൊഴിലാളികളെ തിരിച്ചാൽ ഓരോ സംഘത്തിലെയും എത്രപേർ പണിയെടുക്കുന്നുണ്ടെന്നും എത്ര പേർ വെറുതെയിരിക്കുന്നു ഉണ്ടെന്നും മനസ്സിലാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. തൊഴിൽനടത്തിപ്പിന് വിശദമായ പരിഗണന നൽകപ്പെട്ടിരിക്കുന്നു വെന്ന് ഇതു കാണിക്കുന്നു.

റോമാ സാമ്രാജ്വത്തിൽ വ്യത്യസ്തമായ അനേകം സാമൂഹ്യ വിഭാ ഗങ്ങൾ നിലനിന്നിരുന്നു. ചരിത്രകാരനായ റ്റാസിറ്റസ് ആദിമ സാമ്രാ ജത്തിലെ പ്രധാന സാമൂഹ്യ വിഭാഗങ്ങളെ അഞ്ചായി തരംതിരി ക്കുന്നുണ്ട്.

  • സെനറ്റർമാർ (Paters
  • അശ്വാരുഢ വർഗ്ഗത്തിലെ പ്രമുഖർ (Equites)
  • ജനങ്ങളിലെ ആദരണീയ വിഭാഗം അഥവാ മധ്വവർഗ്ഗം
  • സർക്കസ്സിനോടും രംഗപരമായ പ്രദർശനങ്ങളോടും ആസ ക്തരായ കീഴാളവർഗ്ഗങ്ങൾ (Plebs sordida or humiliores)
  • അടിമകൾ

Question 23.
താഴെ പറയുന്ന മേഖലകളിൽ വ്യാവസായിക വിപ്ലവം കൊണ്ടു വന്ന പ്രധാന കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും വിശകലനം ചെയ്യുക
കൽക്കരി, ഇരുമ്പ് വ്യവസായം
പരുത്തിത്തുണി വ്യവസായം
ആവിശക്തി
കനാലുകളും റെയിൽവേയും
Answer:
വ്യവസായിക വിപ്ലവം ആരംഭിച്ചത് ബ്രിട്ടനിലാണ്. അതുകൊണ്ട് തന്റെ ബ്രിട്ടന്റെ വളർച്ചയിൽ വ്യവസായ വിപ്ലവത്തിന്റെ പങ്ക് നിർണായകമായിരുന്നു.

18-ാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ 26,000 കണ്ടുപിടുത്തങ്ങളിൽ പകുതിയിലേറെയും 1782-1800 കാലത്താണ് സംഭവിച്ചത്. ഇത് പല മാറ്റങ്ങൾക്കും വഴിവെച്ചു. ഇതിൽ നാലെണ്ണം വളരെ പ്രധാന മാണ്. 11 ഇരുമ്പു വ്യവസായത്തിന്റെ പരിവർത്തനം, 2) പരുത്തി കൊണ്ടുള്ള നൂൽനൂൽപ്പും നെയ്ത്തും, 3) നീരാവികൊണ്ടുള്ള ഊർജ്ജത്തിന്റെ വികസനം, 4) റെയിൽവേയുടെ ആഗമനം.

കൽക്കരിയും ഇരുമ്പും (Coal and Iron)
യന്ത്രനിർമ്മാണത്തിന് അനിവാര്യമായിരുന്ന കൽക്കരിയും ഇരു മ്പയിരും ഇംഗ്ലണ്ടിൽ വേണ്ടുവോളമുണ്ടായിരുന്നു. വ്യവസായങ്ങ ളിൽ ഉപയോഗിച്ചിരുന്ന കറുത്തീയം, ചെമ്പ്, വെളുത്തീയം എന്നി വയും രാജ്യത്ത് സുലഭമായിരുന്നു. എന്നാൽ 18-ാം നൂറ്റാണ്ടു വരെ ‘ഉപയോഗപ്രദമായ ഇരുമ്പിന് ക്ഷാമമുണ്ടായിരുന്നു. ഇരു മ്പയിര് ഉരുക്കി പരിശുദ്ധമായ ദ്രാവക ലോഹത്തിന്റെ രൂപത്തി ലാണ് ഇരുമ്പ് ഉണ്ടാക്കിയിരുന്നത്. മരക്കരി ഉപയോഗിച്ചാണ് ഇരു നയില് ഉരുക്കിയിരുന്നത്. ഇതിന് പല പ്രശ്നങ്ങളുണ്ടായിരുന്നു. മരക്കരി ദുർബ്ബലമായിരുന്നതിനാൽ വിദൂര ദേശങ്ങളിലേയ്ക്കു കൊണ്ടുപോകാൻ പ്രയാസമായിരുന്നു. അതിലെ മാലിന്യങ്ങൾ മൂലം ഗുണനിലവാരം കുറഞ്ഞ ഇരുമ്പാണ് ഉല്പാദിപ്പിക്കപ്പെട്ടി രുന്നത്. കൂടാതെ ഉയർന്ന ഊഷ്മാവ് ഉല്പാദിപ്പിക്കാൻ മരക്ക രിക്ക് കഴിയുമായിരുന്നില്ല. വൻതോതിലുള്ള വനനശീകരണം മൂലം മരക്കരിക്ക് ക്ഷാമവും അനുഭവപ്പെടാൻ തുടങ്ങി.

1800 നും 1830നും മധ്യേ ബ്രിട്ടനിലെ ഇരുമ്പു വ്യവസായത്തിലെ ഉല്പാദനം നാലിരട്ടിയായി വർദ്ധിച്ചു. അതിന്റെ ഉല്പന്നങ്ങൾ യുറോപ്പിൽ ഏറ്റവും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമായിരുന്നു. 1820 – ൽ ഒരു ടൺ പച്ചിരുമ്പ് നിർമ്മിക്കാൻ 8 ടൺ കൽക്കരി വേണമായിരുന്നു. എന്നാൽ 1850-ൽ വെറും 2 ടൺ കൽക്കരി കൊണ്ട് ഒരു ടൺ പച്ചിരുമ്പ് നിർമ്മിക്കാൻ കഴിഞ്ഞു. 1848- ഓടെ ഇരുമ്പ് ഉല്പാദനത്തിൽ ബ്രിട്ടൻ റെക്കോർഡ് നേട്ടം കൈവരിച്ചു. പരുത്തി നൂൽനൂൽപും നെയ്ത്തും (Cotton Spinning and Weaving) വ്യാവസായിക വിപ്ലവത്തിനു വഴിയൊരുക്കിയ കണ്ടുപിടുത്ത ങ്ങൾ ആദ്വമായി ഉണ്ടായത് തുണി വ്യവസായത്തിലാണ്. രോമം, ചണം എന്നിവയിൽ നിന്നാണ് ബ്രിട്ടീഷുകാർ തുണി നെയ്തെടു ത്തിരുന്നത്.

17-ാം നൂറ്റാണ്ടുമുതൽ കെട്ടുക്കണക്കിന് പരുത്തി തുണികൾ ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് വലിയ വിലകൊടുത്ത് ഇറ ക്കുമതി ചെയ്തുകൊണ്ടിരുന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി ഇന്ത്യ യിൽ രാഷ്ട്രീയാധിപത്യം സ്ഥാപിച്ചപ്പോൾ തുണിയോടൊപ്പം അസംസ്കൃത പരുത്തിയും ബ്രിട്ടൻ ഇറക്കുമതി ചെയ്തു. നാട്ടിൽ അവയെ നൂൽ നൂറ്റ് നെയ്തെടുത്ത് തുണിയാക്കി മാറ്റുകയും ചെയ്തു.

18-ാം നൂറ്റാണ്ടിന്റെ തുടക്കംവരെ നൂൽ നൂൽപ്പ് മന്ദഗതിയി ലായിരുന്നു. ഒരു നെയ്ത്തുകാരന് നെയ്യാനാവശ്വമായ നുൽ ഉൽപ്പാദിപ്പിച്ചു നൽകുന്നതിന് 10 നൂൽ നൂൽപ്പുകാരുടെ കഠിന പ്രയത്നം വേണമായിരുന്നു. അതിനാൽ നൂൽനൂൽപ്പുകാർ ദിവസം മുഴുവനും പണിയെടുത്തപ്പോൾ നെയ്തുകാരൻ വെറുതെ സമയം കളയേണ്ടിവന്നു. . നൂലുല്പാദനത്തിലും നെയ്യിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കണ്ടുപിടുത്തങ്ങളുടെ ഒരു പരമ്പരതന്നെ തുണിവ്യവസായത്തിലുണ്ടായി. ഇത് നൂൽനൂൽപ്പിന്റെയും നെയ്ത്തിന്റെയും വേഗത വർദ്ധിപ്പിച്ചു. തുണി നിർമ്മാണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഉല്പാദനം നൂൽനൂൽപ്പുകാരുടേയും നെയ്യക്കാരുടേയും വീടുക ളിൽ നിന്ന് ഫാക്ടറികളിലേക്കു മാറ്റി.

1780കൾ മുതൽ പരുത്തി വ്യവസായം ബ്രിട്ടീഷ് വ്യവസായ വൽക്കരണത്തിന്റെ പ്രതീകമായിത്തീർന്നു.

– 1760കളിൽ മരംകൊണ്ട് നിർമ്മിച്ചിരുന്ന പാളങ്ങൾക്കു പകരം ഇരുമ്പു പാളങ്ങൾ നിലവിൽ വന്നു. 19-ാം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ തീവണ്ടികളിൽ ആവിയന്ത്രവും ഉപയോഗിക്കാൻ തുടങ്ങി.

1801- ൽ റിച്ചാർഡ് ട്രെവിതിക് (Richard Trevithick) പഫിംഗ് ഡെവിൽ (Puffing Devil ) എന്നറിയപ്പെട്ട ഒരു യന്ത്രം വിക സിപ്പിച്ചെടുത്തു. ഖനികൾക്കു ചുറ്റുമായി ട്രക്കുകൾ വലി ച്ചുകൊണ്ടുപോവുന്നതിന് ഈ യന്ത്രം ഉപകരിക്കപ്പെട്ടു. 1814 -ൽ ജോർജ്ജ് സ്റ്റീവൻസൺ ‘ബ്ലേച്ചർ’ എന്ന പേരുള്ള ഒരു തീവണ്ടി നിർമ്മിച്ചു. മണിക്കുറിൽ 4 നാഴിക ദൂരം കുന്നിൻമുകളിലേക്ക് 30 ടൺ ഭാരമുള്ള സാധനങ്ങൾ വലി ച്ചുകൊണ്ടുപോകാൻ അതിനു കഴിഞ്ഞു. സ്റ്റോക്ക്ടൺ, ഡാർലിങ്ടൺ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ റെയിൽവേ പാത നിർമ്മിച്ചത് അദ്ദേഹമാണ് 1830 – ൽ ലിവർ പുളിനേയും മാഞ്ചസ്റ്ററിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു റെയിൽപാതയ്ക്കും സ്റ്റീഫൻസൺ രൂപക ല്പന നൽകുകയുണ്ടായി. ലിവർ പൂർ – മാഞ്ചസ്റ്റർ റെയിൽപാത തുറക്കപ്പെട്ടതോടെ ലോകചരിത്രത്തിലെ ‘റെയിൽവേ യുഗം’ ആരംഭിച്ചു.

1830 കളിൽ കനാലുകളുടെ ഉപയോഗം പല പ്രശ്നങ്ങളും സൃഷ്ടിച്ചു. നിറഞ്ഞുകവിഞ്ഞ ബോട്ടുകൾ യാത്ര സാവധാനത്തി ലാക്കി. മൂടൽമഞ്ഞും പ്രളയവും വരൾച്ചയുമെല്ലാം കനാലിന്റെ ഉപയോഗസമയത്തെ പരിമിതപ്പെടുത്തി. കനാലുകളുടെ ഈ പോരായ്മകളെല്ലാം റെയിൽവേ മറിക്കടക്കുകയും സൗകര്യപ്രദ മായ ഒരു ബദൽ മാർഗ്ഗമായി അതു ഉയർന്നുവരികയും ചെയ്തു. 1830-Mao 1850mzo 28WJ 6000 mɔyla njam)EIZAB റെയിൽവേ ഇംഗ്ലണ്ടിൽ തുറക്കപ്പെട്ടു. ‘ചെറിയ റെയിൽവേ മാനിയ (1833-37) യുടെ കാലത്ത് 1400 നാഴിക ദൂരത്തിലും വലിയ റെയിൽവേ മാനിയ് (1844 47) കാലത്ത് 9500 നാഴിക ദൂര ത്തിലും റെയിൽവേപാതകൾ നിർമ്മിക്കപ്പെട്ടു. 1850ഓടെ ഇംഗ്ല ണ്ടിന്റെ മിക്ക ഭാഗങ്ങളും റെയിൽവേപ്പാതകളാൽ ബന്ധിപ്പിക്ക പെട്ടു.

(Steam Power)
വൻതോതിലുള്ള വ്യവസായവൽക്കരണത്തിന് ആവിശക്തി അനി വാര്യമാണെന്ന തിരിച്ചറിവ് വളരെ നിർണ്ണായകമായിരുന്നു. യ ങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോന്നിരുന്നത് ജലോർജ്ജമാണ്. എന്നാൽ ഇത് എല്ലായിടത്തും എക്കാലത്തും ലഭ്യമായിരുന്നില്ല. അതിനാൽ ജലോർജ്ജത്തിന്റെ ഉപയോഗം ചില പ്രദേശങ്ങളിലും കാലങ്ങളിലും മാത്രമായി ഒതു ങ്ങിനിന്നു. ജലത്തിന്റെ ഒഴുക്കിന്റെ വേഗതയും പ്രധാനമായി രുന്നു. ജലോർജ്ജം ഇപ്പോൾ വ്യത്യസ്തമായ രീതിയിൽ, പ്രത്യേ കിച്ച് ആവിശക്തിയായി, ഉപയോഗിക്കപ്പെട്ടു.

• ഉയർന്ന ഊഷ്മാവിൽ സമ്മർദ്ദം നൽകികൊണ്ട് വൻകിട യന്ത്ര ങ്ങൾപോലും പ്രവർത്തിപ്പിക്കാൻ ആവിശക്തിക്കു കഴിഞ്ഞു. ചെലവു കുറഞ്ഞതും ആശ്രയിക്കാവുന്നതുമായ ഏക ഊർജ്ജോറവിടമായിരുന്നു അത്.

• ആവിശക്തി ആദ്യമായി ഉപയോഗിച്ചത് ഖനന വ്യവസായങ്ങ ളിലാണ്. ഖനികളിലെ പ്രളയം ഗുരുതരമായ ഒരു പ്രശ്നമാ യിരുന്നു. ഖനികളിൽനിന്ന് ജലം പമ്പുചെയ്തു കളയുന്നതി നായി തോമസ് സാറി (Thomas Savery 1698 – ൽ ‘മൈനേർഴ്സ് ഫ്രന്റ്’ (Miner’s Friend) എന്ന പേരിൽ ഒരു മാതൃകാ ആവിയന്ത്രം കണ്ടുപിടിച്ചു. ഇത് സാവധാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. മാത്രമല്ല, സമ്മർദ്ദം കൂടുമ്പോൾ ബോയ്ലർ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

• 1712- ൽ തോമസ് കോമൻ മറ്റൊരു ആവിയന്ത്രം കണ്ടു പിടിച്ചു. ഖനികളിൽനിന്ന് വെള്ളം പമ്പു ചെയ്തു നീക്കുന്ന തിന് ഇത് പ്രയോജനപ്പെട്ടു. എന്നാൽ സാന്ദ്രീകരണ സിലി ണ്ടർ പെട്ടെന്ന് തണുക്കുന്നതിനാൽ ഊർജ്ജം നഷ്ടപ്പെടു ന്നത് ഈ യന്ത്രത്തിന്റെ ഒരു പ്രധാന പോരായ്മയായിരുന്നു.

1769-ൽ ജെയിംസ് വാട്ട് അദ്ദേഹത്തിന്റെ യന്ത്രം വികസിപ്പിച്ചെ ടുക്കുന്നതുവരെ ആവിയന്ത്രം ഖനികളിൽ മാത്രമാണ് ഉപയോ ഗിച്ചിരുന്നത്. കേവലം ഒരു പമ്പ് എന്ന നിലയിൽ നിന്ന് ഫാക്ടറി കുളിലെ യന്ത്രങ്ങൾക്ക് ഊർജ്ജം പകരാനുള്ള ഒരു ചാലകശക്തി എന്ന നിലയിലേയ്ക്ക് ആവിയന്ത്രത്തെ മാറ്റിയെടുത്തത് ജെയിംസ് വാട്ടാണ്. അദ്ദേഹത്തിന്റെ ആവിയന്ത്രം എല്ലാ വ്യവസായ ങ്ങൾക്കും യോജിച്ചതായിരുന്നു. 1775- ൽ മാത്യു ബുൾട്ടൻ എന്ന സുഹൃത്തിന്റെ സഹായത്തോടെ ജെയിംസ് വാട്ട് ബിർമിങ്ങ് ഹാമിൽ ആവിയന്ത്രം നിർമ്മിക്കുന്നതിനുള്ള ഒരു ഫാക്ടറി തന്നെ നിർമ്മിച്ചു. ഈ ഫാക്ടറിയിൽ ഇടതടവില്ലാതെ ആവിയന്ത്രങ്ങൾ നിർമ്മിക്കപ്പെട്ടു. 18-ാം നൂറ്റാണ്ടിന്റെ അന്തത്തോടെ വാട്ട്സിന്റെ ആവിയന്ത്രം ജലോർജ്ജത്തെ മാറ്റി പ്രതിഷ്ഠിച്ചു.

1800നുശേഷം ആവിയുന്ന സാങ്കേതികവിദ്യ വീണ്ടും വികസിപ്പി ക്കപ്പെട്ടു. ഭാരം കുറഞ്ഞപ്പം കരുത്തുറ്റതുമായ ലോഹങ്ങളുടെ ഉപയോഗം, കൂടുതൽ സൂക്ഷ്മതയാർന്ന യന്ത്രാപകരണങ്ങ ളുടെ നിർമ്മാണം, ശാസ്ത്രീയ വിജ്ഞാനത്തിന്റെ വ്യാപനം എന്നി വയാണ് ഈ സാങ്കേതികവിദ്യയുടെ വികസനത്തിനു കാരണം. 1840 – ൽ യൂറോപ്യൻ കുതിരശക്തിയുടെ 70 ശതമാനത്തിലേ റെയും ഉല്പാദിപ്പിച്ചത് ബ്രിട്ടീഷ് ആവിയന്ത്രങ്ങളാണ്.

കനാലുകളും റെയിൽവേയും (Canals and Railways)
വ്യവസായിക വിപ്ലവത്തിന്റെ മറ്റൊരു സവിശേഷത ഗതാഗത രംഗ ത്തുണ്ടായ മാറ്റങ്ങളാണ്. ഗതാഗത രംഗത്തെ മാറ്റങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത് കനാലുകളുടേയും റെയിൽവേയുടേയും നിർമ്മി തിയിലാണ്.

• നഗരങ്ങളിലേക്ക് കൽക്കരിയെത്തിക്കുന്നതിനാണ് കനാലു കൾ ആദ്യമായി നിർമ്മിക്കപ്പെട്ടത്. ഭാരവും ഘനവും കുടിയ കൽക്കരി റോഡിലൂടെ കൊണ്ടുപോകുന്നത് കൂടുതൽ ചെല വേറിയതും സാവകാശത്തിലുമുള്ള പ്രക്രിയയായിരുന്നു. കൽക്കരിയ്ക്കുള്ള ആവശ്വം വർദ്ധിച്ചതോടെ കനാൽ നിർമ്മാണം അടിയന്തിര ശ്രദ്ധ പിടിച്ചു പറ്റി.

• ആദ്യകാല കനാലുകളിൽ ഏറ്റവും ശ്രദ്ധേയമായത് ജെയിംസ് ബിൻഡ്ലി (James Brindley 1716-72) നിർമ്മിച്ച ആദ്യത്തെ ഇംഗ്ലീഷ് കനാലായ ‘വോഴ്സി കനാലാണ്. നഗരത്തിലേക്ക് കൽക്കരി കൊണ്ടുപോവുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കനാൽ നിർമ്മാണം പൂർത്തിയായപ്പോൾ കൽക്കരിയുടെ വില പകുതിയായി കുറയുകയും ചെയ്തു.

കനാലുകൾ സാധാരണയായി നിർമ്മിച്ചത് വൻകിട ഭൂവുടമ കളാണ്. ഖനികളുടേയും ക്വാറികളുടേയും, തങ്ങളുടെ ഭൂമി യിലുള്ള വനങ്ങളുടേയും മൂല്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ ത്തോടെയാണ് അവർ കനാലുകൾ നിർമ്മിച്ചത്. കനാലുകൾ നിർമ്മിക്കപ്പെട്ടതോടെ നഗരങ്ങളിൽ അനേകം വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ബിർമിംഗ്ഹാം എന്ന നഗര ത്തിന്റെ വളർച്ചയ്ക്ക് അതു കടപ്പെട്ടിരിക്കുന്നത് ബ്രിസ്റ്റൽ കനാലിനോടാണ്. 1760നും 1790നും മധ്യേ 25 പുതിയ കനാൽ നിർമ്മാണപദ്ധതികൾ ആരംഭിക്കുകയുണ്ടായി.

• 1788 മുതൽ 1796 വരെയുള്ള കാലഘട്ടം ‘കനാൽ മാനിയ (Canal Mania) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ കാലഘട്ടത്തിൽ 46 പുതിയ കനാൽ നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കപ്പെട്ടു. അടുത്ത 60 വർഷങ്ങൾക്കകം 4000 ലേറെ നാഴിക ദൂരം വരുന്ന കനാലുകൾ നിർമ്മിക്ക പെട്ടു.

ഗതാഗത രംഗത്തെ ഏറ്റവും വിസ്മയകരമായ മാറ്റം റെയിൽവേയുടെ വികാസമാണ്. ജോർജ് സ്റ്റീവൻസൺ ഒരു ‘റെയിൽവേ യുഗത്തിനു തന്നെ തുടക്കം കുറിച്ചു. 1914 ൽ അദ്ദേഹം നിർമ്മിച്ച ‘റോക്കറ്റ്’ എന്ന ആവിയന്ത്രം കൊണ്ട് പ്രവർത്തിക്കുന്ന തീവണ്ടി മണിക്കുറിൽ 35 മൈൽ വേഗത്തിലോടി ചരിത്രം സൃഷ്ടിച്ചു. താമസിയാതെ റെയിൽവേ ഒരു പുത്തൻ ഗതാഗതമാർഗ്ഗമായി ഉയർന്നുവന്നു. വർഷത്തിലുടനീളം ലഭ്യമാ യിരുന്ന തീവണ്ടി ഗതാഗതം ചെലവു കുറഞ്ഞതും വേഗതയേറി യതുമായിരുന്നു. യാത്രക്കാർക്കും ചരക്കുകൾ കൊണ്ടുപോകു ന്നതിനും അതുപകരിക്കപ്പെട്ടു.

റെയിൽ ഗതാഗതം രണ്ടു കണ്ടുപിടുത്തങ്ങളെ സംയോജിപ്പി ച്ചിരുന്നു; ഇരുമ്പു പാളങ്ങളും ആവിയന്ത്രങ്ങളും. ചുരുക്കത്തിൽ വ്യവസായിക വിപ്ലവം ബ്രിട്ടനിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

Plus One History Question Paper March 2022 Malayalam Medium

Question 24.
മധ്യ, ദക്ഷിണ അമേരിക്കൻ സംസ്കാരങ്ങളുടെ സവിശേഷതകൾ വിവരിക്കുക.
പരിഗണിക്കേണ്ട മേഖലകൾ :
ആസ്ടെക്കുകൾ
മായൻമാർ
ഇൻകകൾ
Answer:
മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും അനേകം മഹ ത്തായ സംസ്കാരങ്ങൾ നിലനിന്നിരുന്നു. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് മധ്യ അമേരിക്കയിലെ ആസ്പെക് സംസ്കാരവും മായൻ സംസ്കാരവും, ദക്ഷിണ അമേരിക്കയിലെ ഇൻക സംസ്കാരവുമാണ്. അവ ഉയർന്ന രീതിയിൽ സുസംഘടിതമായ രാഷ്ട്രങ്ങളായിരുന്നു. ഈ നഗരവൽകൃത സംസ്കാരങ്ങൾക്ക് അടിത്തറയേകിയത് ചോളത്തിന്റെ (Corn) മിച്ചോല്പാദനമാണ്.

ആസ്റ്റെക് മായൻ – ഇൻക സംസ്കാരങ്ങളിലെ നഗരങ്ങളിൽ പണികഴിപ്പിച്ചിരുന്ന കൂറ്റൻ വാസ്തുശില്പങ്ങളുടെ അവശിഷ്ട ങ്ങൾ ഇപ്പോഴും സന്ദർശകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

അസ്ന കുകൾ (The Astecs)
മെക്സിക്കോ കേന്ദ്രമായി നിലനിന്നിരുന്ന സംസ്കാരമാണ് ആസ്റ്റെക് സംസ്കാരം. 12-ാ ം നൂറ്റാണ്ടിൽ ആതെക്കുകൾ വട ക്കുനിന്ന് മെക്സിക്കോയിലെ മുഖ്യ താഴ്വാരത്തിലേയ്ക്ക് കുടി യേറിപ്പാർത്തു. അവിടെയുണ്ടായിരുന്ന വിവിധ ഗോത്രങ്ങളെ തോൽപ്പിച്ച് കൊണ്ട് വിപുലമായൊരു സാമ്രാജ്യം അവർ സ്ഥാപിച്ചു. പരാജിതരിൽ നിന്ന് അവർ കപ്പവും ഈടാക്കി.

• ആക് സമൂഹം ശ്രേണീബദ്ധമായിരുന്നു. സമൂഹത്തിൽ അനേകം വർഗ്ഗങ്ങൾ നിലനിന്നിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രഭുവർഗ്ഗം. പ്രഭുക്കന്മാർ, പുരോഹി തർ, ഉന്നത പദവിയിലുള്ള മറ്റു വിഭാഗങ്ങൾ എന്നിവർ പ്രഭു വർഗ്ഗത്തിൽ ഉൾപ്പെട്ടിരുന്നു.

• പരമ്പരാഗതമായ പ്രഭുവർഗ്ഗം ഒരു ചെറിയ ന്യൂനപക്ഷമായി രുന്നു. ഗവൺമെന്റ്, സൈന്യം, പൗരോഹിത്യം എന്നിവയിലെ ഉന്നതമായ പദവികൾ അവരാണ് അലങ്കരിച്ചിരുന്നത്. പ്രഭു ക്കന്മാർ അവർക്കിടയിൽ നിന്ന് കേമനായ ഒരു നേതാവിനെ തെരഞ്ഞെടുക്കുകയും മരണംവരെ അയാൾ ഭരണം നട ത്തുകയും ചെയ്തു.

സൂര്യദേവന്റെ ഭൂമിയിലുള്ള പ്രതിനിധിയായാണ് രാജാവിനെ കണ ക്കാക്കിയിരുന്നത്. യോദ്ധാക്കൾ, പുരോഹിതർ എന്നിവരാണ് സമൂഹത്തിൽ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന വിഭാഗങ്ങൾ, വ്യാപാരികൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകിയിരുന്നു. കഴിവുള്ള കൈവേലക്കാർ, ഭിഷഗ്വരന്മാർ, ബുദ്ധിമാന്മാരായ അധ്യാപകർ എന്നിവരും ആദരി ക്കപ്പെട്ടിരുന്നു.

ഭൂമി പരിമിതമായതിനാൽ ആസ്റ്റെക്കുകൾ അവയെ ഫലപുഷ്ടി പ്പെടുത്താൻ ശ്രമിച്ചു. വലിയ ഈറ്റപായകൾ നെയ്തെടുത്ത് മണ്ണി ട്ടുമൂടി, സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് അവർ കൃത്രിമമായ ദ്വീപു കൾ’ (Chinampas) നിർമ്മിക്കുകയും ചെയ്തു. ഫലഭൂയിഷ്ഠമായ
ഈ ദ്വീപുകൾക്കിടയിൽ അവർ കനാലുകൾ പണികഴിപ്പിച്ചു.

1325 – ൽ ആസ്റ്റെക്കുകൾ തടാകമദ്ധ്യത്തിൽ നോക്ടിലാൻ (Tenochtitlan) എന്ന തലസ്ഥാന നഗരം പണികഴിപ്പിച്ചു. അവിടെ കൊട്ടാരങ്ങളും പിരമിഡുകളും ഉയർന്നുവന്നു.

• അതിനാൽ അവരുടെ ക്ഷേത്രങ്ങൾ യുദ്ധദൈവങ്ങൾക്കും സൂര്വദേവനുമാണ് സമർപ്പിച്ചിരുന്നത് മെക്സിക്കോയിലെ മായൻ സംസ്കാരം 11-ഉം 14 – ഉം നൂറ്റാണ്ടു കൾക്ക് മധ്യേയാണ് വികാസം പ്രാപിച്ചത്. എന്നാൽ 16-ാം നൂറ്റാ ണ്ടിൽ ആസ്റ്റെക്കുകളെക്കാൾ കുറഞ്ഞ രാഷ്ട്രീയ ശക്തി മാത്ര അവർക്കുണ്ടായിരുന്നുള്ളൂ. മായൻ സംസ്കാരത്തിന്റെ കേന്ദ്രബിന്ദു ചോളം കൃഷിയായിരുന്നു. ചോളം നടുമ്പോഴും വളരുമ്പോഴും വിളവെടുപ്പ് നടത്തുമ്പോഴും അതുമായി ബന്ധപ്പെട്ട് ധാരാളം മതപരമായ ആചാരങ്ങൾ ഉണ്ടാ യിരുന്നു.

കാർഷികരംഗത്ത് മിച്ചോല്പാദനം നടത്താൻ മായൻമാർക്കു കഴി ഞ്ഞു. ഇത് വാസ്തുവിദ്യയിൽ നിക്ഷേപം നടത്താനും ജ്യോതി ശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും വികസനത്തി നായി ഉപയോഗിക്കാനും ഭരണവർഗ്ഗത്തേയും പുരോഹിതരേയും, മുഖ്യന്മാരേയും സഹായിച്ചു.

എഴുത്തുവിദ്യ, വാസ്തുവിദ്യ, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മായന്മാർ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചിത്രലിപികളടങ്ങിയ ഒരു അക്ഷരമാല അവർ രൂപപ്പെടുത്തിയിട്ടുണ്ട്. അത് ഭാഗികമായി മാത്രമേ വായിക്കാൻ കഴിഞ്ഞിട്ടുള്ളു.

പെറുവിലെ ഇൻകകൾ (The Incas of Peru)
തെക്കേ അമേരിക്കയിലെ തദ്ദേശീയ സംസ്കാരങ്ങളിൽ ഏറ്റവും വലുതും പരിഷ്കൃതവുമാണ് പെറുവിലെ ഇൻകകളുടെ സംസ്കാരം. ഇൻകകൾ ‘ക്വെച്ച് വാ’ (Quechua) വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ ഭാഷയും വാ എന്ന പേരി
ലാണ് അറിയപ്പെട്ടിരുന്നത്. ‘ഇൻകാ’ എന്ന വാക്കിന്റെ അർത്ഥം രാജ്യം ഭരിക്കുന്ന ചക്രവർത്തി എന്നാണ്. ഇൻകാ രാജ്യത്തിന്റെ തലസ്ഥാനം ‘കുസ്കോ (Cuzco) എന്നു പേരായ ഒരു നഗരമാ യിരുന്നു. 12-ാം നൂറ്റാണ്ടിൽ ആദ്യത്തെ ഇൻ (ചക്രവർത്തി യായ മാൻകോ കപ്പക് (Manco Capac) ആണ് അത് സ്ഥാപി ച്ചത്. സാമ്രാജ്യത്തിന്റെ വികസനം ആരംഭിച്ചത് ഒമ്പതാമത്തെ ഇൻകയുടെ കീഴിലാണ്. ഇൻക സാമ്രാജ്യം ഇകഡോർ മുതൽ ചിലി വരെ 3000 മൈലുകൾ വ്യാപിച്ചിരുന്നു.

• ഇൻക സാമ്രാജ്യം കേന്ദ്രീകൃതമായിരുന്നു. അധികാരത്തിന്റെ ഉറവിടം രാജാവായിരുന്നു.

• പുതിയതായി ആക്രമിച്ചു കീഴടക്കിയ ഗോത്രങ്ങളെ സാമാ ജ്വത്തിൽ ഫലപ്രദമായി ലയിപ്പിച്ചിരുന്നു. ഓരോ പ്രജയും രാജ സദ്ദസ്സിലെ ഭാഷയായ ‘ക്വെച്ച്വാ സംസാരിക്കണമെന്ന് നിർബ സമുണ്ടായിരുന്നു. ഗോത്രഭരണം നിർവ്വഹിച്ചിരുന്നത് മുതിർന്നവരുടെ കൗൺസിലാണ്. ഗോത്രങ്ങൾ ഭരണാധികാ രിയോട് കുറ് പുലർത്തിയിരുന്നു.

• പ്രാദേശിക ഭരണാധികാരികൾ ചക്രവർത്തിയ്ക്ക് സൈനിക സഹായം നൽകിയിരുന്നു. ഈ സഹകരണത്തിന് അവർക്ക് തക്കതായ പ്രതിഫലം ലഭിച്ചു.

• ഇൻകാ സംസ്കാരത്തിന്റെ അടിത്തറ കൃഷിയായിരുന്നു. മണ്ണിന് ഫലപുഷ്ടി കുറവായതിനാൽ മലയുടെ ഭാഗങ്ങളിൽ അവർ തട്ടുകളുണ്ടാക്കുകയും ജലസേചന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു.

• ഇൻകകൾ വൻതോതിൽ കൃഷി ചെയ്തിരുന്നു. 1500-ൽ ഇന്നുള്ളതിനേക്കാൾ കൂടുതൽ അവർ കൃഷി ചെയ്തിരുന്നു വെന്ന് കണക്കാക്കപ്പെടുന്നു. ചോളം, ഉരുളക്കിഴങ്ങ് തുടങ്ങി യവ അവർ കൃഷി ചെയ്തു.

• ഇൻകകളുടെ മറ്റൊരു പ്രധാന തൊഴിലായിരുന്നു കാലിവ ളർത്തൽ. ലാമ വർഗ്ഗത്തിൽപ്പെട്ട ആടുകളെ ഭക്ഷണത്തിനു വേണ്ടിയും, പണിയെടുപ്പിക്കാനുമായി അവർ വളർത്തിയി രുന്നു.

Leave a Comment