Plus One Sociology Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus One Sociology Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus One Sociology Previous Year Question Paper March 2020 Malayalam Medium

Time : 2 1/2 Hours
Total Scores : 80

Answer all questions from 1 to 8. Each carries 1 score. (8 × 1 = 8)

Question 1.
നൽകിയിരിക്കുന്നവയിൽ നിന്ന് പ്രാഥമിക സംഘത്തിന്റെ ഒരു സവിശേഷത തെരഞ്ഞെടുക്കുക.
a) വലിയ സംഘം
b) ഔപചാരിക ബന്ധം
c) മുഖാഭിമുഖ ബന്ധം
d) ലക്ഷ്യാത്മഖം
Answer:
c) മുഖാഭിമുഖ ബന്ധം

Question 2.
ഭിന്നതകൾക്കിടലിലും വിട്ടുവിഴ്ചകൾക്കും സഹവർത്തിത്വത്തി നുമുള്ള ശ്രമമാണ്.
a) സമരസപ്പെടൽ
c) മത്സരം
b) സഹകരണം
d) സംഘർഷം
Answer:
a) സമരസപ്പെടൽ

Question 3.
ദുർഖീമിന്റെ സമൂഹശാസ്ത്രത്തെക്കുറിച്ചുള്ള വീക്ഷണവുമായി ബന്ധപ്പെട്ട ആശയം കണ്ടെത്തുക.
a) തൊഴിൽ വിഭജനം
b) അന്യവൽക്കരണം
c) സാമൂഹ്യ പെരുമാറ്റം
d) സാമൂഹ്യ വസ്തുത
Answer:
d) സാമൂഹ്യ വസ്തുത

Plus One Sociology Question Paper March 2020 Malayalam Medium

Question 4.
സംസ്കാരത്തിന്റെ സവിശേഷതയായി പരിഗണിക്കാനാവാത്ത തിനെ കണ്ടെത്തുക.
a) സംസ്കാരം ഒരു പൊതു ധാരണയാണ്
b) സംസ്കാരം മാറുന്നില്ല
c) സംസ്കാരം ഒരു ജീവിത രീതിയാണ്
d) സംസ്കാരം പങ്കുവെയ്ക്കപ്പെടുന്നു
Answer:
b) സംസ്കാരം മാറുന്നില്ല

Question 5.
ഒരു പഠനത്തിൽ ഒന്നിൽ കൂടുതൽ പഠനമാർഗ്ഗങ്ങൾ ഉപയോഗി ക്കുന്നതിനെ ………… എന്ന് വിളിക്കുന്നു.
a) സൂക്ഷ്മ പഠനമാർഗ്ഗം
b) സ്ഥല പഠനമാർഗ്ഗം
c) അഭിമുഖം
d) ത്രികോണമാപനം
Answer:
d) ത്രികോണമാപനം

Question 6.
ഇന്ത്യയിൽ സാമുദായിക സംഘർഷങ്ങൾ ചില മിശ്ര സമുദായ അയൽപക്കങ്ങളെ ഏകസമുദായ അയൽപക്കങ്ങളായി പരി വർത്തനം ചെയ്യുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നതിന് അനുയോജ്യമായ സങ്കൽപ്പനം കണ്ട
ത്തുക.
a) ഗെറ്റോവൽക്കരണം
b) കുലീനവൽക്കരണം
c) ബന്ധിത സമുദായം
d) അപകട സാധ്യത കൂടിയ സമൂഹം
Answer:
a) ഗെറ്റോവൽക്കരണം

Question 7.
അനുവൽക്കരണത്തെക്കുറിച്ചുള്ള കാൾ മാക്സിന്റെ ആശയം പ്രതിഫലിക്കുന്ന ഡയഗ്രം പൂർത്തിയാക്കുക.
Plus One Sociology Question Paper March 2020 Malayalam Medium Img 1
Answer:
മറ്റുള്ളവരിൽ നിന്നുള്ള അന്വവൽക്കരണം

Question 8.
ആധുനിക രാഷ്ട്രങ്ങളുടെ സവിശേഷത സൂചിപ്പിക്കുന്ന ചാർട്ട് പൂർത്തിയാക്കുക.
Plus One Sociology Question Paper March 2020 Malayalam Medium Img 2
Answer:
പനരത്വം

Answer any 4 questions from 9 to 13 in 2 or 3 sentences each. Each carries 2 scores. (4 × 2 = 8)

Question 9.
ജി.എസ്. ഘു നിർദ്ദേശിച്ച ജാതിയുടെ സവിശേഷതകൾ ഏതെ ങ്കിലും രണ്ടെണ്ണം ചൂണ്ടിക്കാണിക്കുക.
Answer:
ഖണ്ഡ വിഭജനം
ശ്രേണീ ബദ്ധമായ വിഭജനം
സാമൂഹികമായ പരസ്പര പ്രവർത്തനത്തിനുമേലുളള നിയ രണങ്ങൾ

Question 10.
കുലീനവൽക്കരണവും ബന്ധിത സമുദായങ്ങളും തമ്മിൽ വ്യത്യാ സപ്പെടുത്തുക.
Answer:
കുലീനവൽക്കരണം :
ലോവർ ക്ലാസ് സമൂഹം മിഡിലൽ ക്ലാസിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത് .

ബന്ധിത സമുദായം
സമ്പന്നമായ അയൽപക്കങ്ങൾ മതിലുകളും, കവാടങ്ങളും നിർമ്മിച്ചു കൊണ്ട് അവരുടെ ചുറ്റുപാടുകളിൽ നിന്ന് വേർത്തിരിഞ്ഞു നിൽക്കാറുണ്ട്. അവിടേയ്ക്കുള്ള പ്രവേശനവും നിർഗ്ഗമനവും നിയന്ത്രിതമായിരിക്കും സമുദായങ്ങളെയാണ് ബന്ധിത സമുദായങ്ങൾ എന്നു പറയുന്നത്.

Question 11.
ഓരോ ഉദാഹരണസഹിതം ആർജിത പദവിയും ആരോപിത പദ വിയും തമ്മിൽ വ്യത്യാസപ്പെടുത്തുക.
Answer:
ആർജ്ജിത പദവി :
സ്വപ്രയത്നത്താൽ ആർജ്ജിച്ചെടുക്കുന്നത്.
ആരോപിത പദവി :
ജന്മം കൊണ്ടോ മറ്റേതെങ്കിലും രീതിയിലോ ലഭിക്കുന്നത്.

Question 12.
സമൂഹശാസ്ത്ര ഗവേഷണത്തിൽ വസ്തുനിഷ്ഠതയെ തടസ്സ ടുത്തുന്ന രണ്ട് സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:

  • സമൂഹശാസ്ത്രജ്ഞന്റെ വസ്തുനിഷ്ഠതയെ ബാധിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് മുൻവിധികൾ അഥവാ പക്ഷ
  • സമൂഹശാസ്ത്രജ്ഞന്മാർ സമൂഹത്തിലെ അംഗങ്ങളാണ്. മറ്റു ള്ളവരെ പോലെ അവർക്കും ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട്.
  • വസ്തുനിഷ്ഠത കൈവരിക്കാനുള്ള ഒരു പ്രധാന മാർഗ്ഗം ഗവേഷണ വിഷയത്തെക്കുറിച്ചുള്ള സ്വന്തം ആശയങ്ങളും വികാരങ്ങളും കർക്കശമായും തുടർച്ചയായും പരിശോധി ക്കുക എന്നതാണ്.

Question 13.
ആധുനിക തൊഴിൽ രൂപങ്ങളുടെ ഏതെങ്കിലും രണ്ട് സവിശേ ഷതകൾ പട്ടികപ്പെടുത്തുക.
Answer:

  • മുൻവിധികൾ
  • സത്യത്തിന്റെ പല തലങ്ങൾ
  • കാഴ്ചപ്പാടിന്റെ വിഭിന്ന തലങ്ങൾ
  • പക്ഷപാതം

Answer any 3 questions from 14 to 17. Each carries 3 scores. (3 × 3 = 9)

Question 14.
“സമൂഹശാസ്ത്രത്തിന്റെ വ്യാപ്തി നിശ്ചയിക്കപ്പെടുന്നത് അത് എന്ത് പഠിക്കുന്നു എന്നതിലല്ല, പകരം തിരഞ്ഞെടുത്ത മേഖലയെ അത് എങ്ങനെ പഠിക്കുന്നു എന്നതിലാണ്.” സമർത്ഥിക്കുക.
Answer:
സമൂഹശാസ്ത്രത്തിന്റെ വ്യാപ്തി വളരെയധികം വിപുലമാണ്. വ ക്തികൾ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ വിശകലനത്തിൽ അത് കേന്ദ്രീകരിക്കുന്നു. കച്ചവടക്കാരനും ഉപഭോക്താവും തമ്മിൽ, വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ, രണ്ടു സുഹൃത്തുക്കൾ തമ്മിൽ, കുടുംബാംഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന പരസ്പര പ്രവർത്തനങ്ങളെ അത് വിശകലനം ചെയ്യുകയും കേന്ദ്രീകരി ക്കുകയും ചെയ്യുന്നു. അതുപോലെ ദേശീയ പ്രശ്നങ്ങളായ തൊഴിലില്ലായ്മ, ജാതി, സംഘർഷം, വനത്തിന്മേലുള്ള ഗോത്രജ നതയുടെ അവകാശങ്ങളുടെ മേൽ രാഷ്ട്രനയങ്ങൾ വരുത്തുന്ന മാറ്റങ്ങൾ, ഗ്രാമീണ ഋണബാദ്ധ്യത എന്നിവയേയും കേന്ദ്രീകരി ക്കാൻ സമൂഹശാസ്ത്രത്തിന് കഴിയും.

ആഗോള പ്രക്രിയകളായ പുതിയ തൊഴിൽ നിയന്ത്രണങ്ങൾ, യുവജനങ്ങളിൽ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാധീനം, രാജ്യ ത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വിദേശ സർവ്വകലാശാ ലകളുടെ കടന്നുവരവ് എന്നിവയെ വിശകലനം ചെയ്യാനും സമു ഹശാസ്ത്രത്തിന് കഴിയും.

അതിനാൽ സമൂഹശാസ്ത്രം എന്തു പഠിക്കുന്നു എന്നതല്ല, തെര ഞെഞ്ഞെടുത്ത മേഖലയെ എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാ നം. ഇതാണ് സാമൂഹികശാസ്ത്രം എന്ന വിജ്ഞാനശാഖയെ നിർവ്വചിക്കുന്നത്.

Plus One Sociology Question Paper March 2020 Malayalam Medium

Question 15.
ബ്രാക്കറ്റിൽ നൽകിയിരിക്കുന്നവയിൽ നിന്ന് ശരിയായവ തിര ഞെഞ്ഞെടുത്ത് ചാർട്ട് പൂർത്തിയാക്കുക.
മരണാനന്തര ചടങ്ങുകൾ നിർവഹിക്കുന്നത്, ഇന്റർനെറ്റ് ചാറ്റിങ്ങ്, ഒരു രാഷ്ട്രീയക്കാരന്റെ കാർട്ടൂൺ തിരിച്ചറിയുന്നത്
സംസ്കാരത്തിന്റെ മാനങ്ങൾ
ജ്ഞാനാത്മക സംസ്കാരം
നൈതിക സംസ്കാരം
ഭൗതിക സംസ്കാരം
ഉദാഹരണം
Answer:

  • ജ്ഞാനാത്മക സംസ്കാരം – ഒരു രാഷ്ട്രീയക്കാരന്റെ കാർട്ടൂൺ തിരിച്ചറിയുന്നത്
  • നൈതിക സംസ്കാരം – മരണാനന്തര ചടങ്ങുകൾ നിർവ ഹിക്കുന്നത്.
  • ഭൗതിക സംസ്കാരം – ഇന്റർനെറ്റ് ചാറ്റിങ്ങ്

Question 16.
പ്രകൃതി സമൂഹത്തെ രൂപീകരിക്കുന്നതുപോലെ സമൂഹവും പ്രകൃതിയെ രൂപീകരിക്കുന്നുണ്ട്. ഉദാഹരണങ്ങളിലൂടെ സമർത്ഥി
ക്കുക.
Answer:
പരിസ്ഥിതിയും സമൂഹവും തമ്മിലുള്ള വ്യത്യസ്ത ബന്ധങ്ങളിൽ സാമുഹ്യ മൂല്യങ്ങളും വഴക്കങ്ങളും പ്രതിഫലിക്കുന്നുണ്ട്. മുതലാളിത്ത മൂല്യങ്ങൾ പ്രകൃതിയെ ഒരു വില്പന ചരക്കാക്കി മാറ്റുന്നു. ലാഭത്തിനായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വസ്തുക്കളായി അത് പ്രകൃതിയെ മാറ്റിയെടുക്കുന്നു. ഒരു നദിയെ ഉദാഹരണമായെടുക്കാം. ഒരു നദിയ്ക്ക് പാരി സ്ഥിതികവും പ്രയോജനപരവും ആത്മീയവും സൗന്ദര്യ ശാസ്ത്ര പരവുമായ പ്രധാന്യമുണ്ട്. എന്നാൽ ഒരു മുതലാളിത്ത സംരംഭകൻ നദിയുടെ ഈ സാംസ്കാരിക അർത്ഥതലങ്ങൾക്ക് ഒരു പ്രാധാന്യവും കൽപ്പിക്കുകയില്ല. ജലവില്പനയിലൂടെ ലഭിക്കുന്ന ലാഭനഷ്ടങ്ങളെക്കുറിച്ചാ യിരിക്കും അയാൾ ചിന്തിക്കുക.

ചുരുക്കത്തിൽ, പരിസ്ഥിതിയും സമുഹവും തമ്മിലുള്ള ബന്ധങ്ങളെ രൂപപ്പെടുത്തുന്നതിൽ മുതലാളിത്ത മൂല്യങ്ങളും സോഷ്യലിസ്റ്റ് മൂല്യങ്ങളും മതമൂല്യങ്ങളും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മുതലാളിത്ത മൂല്യങ്ങൾ പ്രകൃതിയെ വില്പന ചരക്കാക്കി. സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഭൂമിയെ പുനർവിതരണം ചെയ്തു. മതമൂല്യങ്ങൾ വിശുദ്ധ വനങ്ങളേയും ജീവജാലങ്ങ ളേയും സംരക്ഷിച്ചു.

പരിസ്ഥിതിയെക്കുറിച്ചും അതിനു സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചും പല തരത്തിലുള്ള വീക്ഷണങ്ങളുണ്ട്. അതിലൊന്നാണ് പ്രകൃതി പരിപാലന സംവാദം, വ്യക്തിപരമായ സവിശേഷതകൾ ജന്മസിദ്ധമാണോ അതോ പാരിസ്ഥിതിക ഘടകങ്ങൾ സ്വാധീനിച്ചതാണോ എന്ന ചർച്ചയും ഇതിലുൾപ്പെ

Question 17.
മാക്സ് വെബറുടെ “വ്യാഖ്യാനാത്മക സമൂഹ ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
മാക്സ് വെബറിന്റെ അഭിപ്രായത്തിൽ സമൂഹശാസ്ത്രത്തിന്റെ പ്രതിപാദ്യ വിഷയം സാമൂഹ പ്രവർത്തനമാണ് (social action) സാമൂഹ്യപ്രവർത്തനത്തെ വ്യാഖ്യാനപരമായി മനസ്സിലാക്കുക എന്നതാണ് സമൂഹശാസ്ത്രത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യമെന്ന് അദ്ദേഹം വാദിച്ചു. സമൂഹശാസ്ത്രം സാമൂഹ്യപ്രവർത്തനങ്ങളെ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം സമൂ ഹ ശാസ്ത്രം (interpretative sociology) എന്നാണ് വെബർ ഇതിനെ വിളി സമൂഹശാസ്ത്രത്തിന്റെ ലക്ഷ്യവും രീതികളും പ്രകൃതിശാസ്ത്ര ങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് വെബർ വാദിച്ചു.

സാമൂഹ്യപ്രവർത്തനത്തെ മനസ്സിലാക്കുക എന്നതാണ് സമൂഹ ശാസ്ത്രത്തിന്റെ ലക്ഷ്യം. എന്നാൽ ഭൗതികലോകത്തെ നിയന്ത്രി ക്കുന്ന പ്രകൃതിനിയമങ്ങൾ കണ്ടെത്തുകയാണ് പ്രകൃതിശാസ്ത്ര ങ്ങളുടെ ലക്ഷ്യം.

മനുഷ്യ പ്രവർത്തനങ്ങൾക്ക് ആത്മനിഷ്ഠമായ അർത്ഥങ്ങളാണു ള്ളത്. അതിനാൽ സമൂഹശാസ്ത്രത്തിന്റെ അന്വേഷണ രീതികൾ പ്രകൃതിനിയമങ്ങളുടെ രീതികളിൽ നിന്ന് വ്യത്യസ്തമാണ്. മനുഷ്യരുടെ അർത്ഥവത്തായ എല്ലാ പെരുമാറ്റങ്ങളും സാമൂഹ പ്രവർത്തനമാണെന്ന് വെബർ അഭിപ്രായപ്പെട്ടു. അതായത്, മനു ഷർ അവരുടെ പ്രവർത്തനത്തിന് ഒരു അർത്ഥം കല്പിച്ചിട്ടു ണ്ടാകും.

ഉദാഹരണത്തിന്, ഒരു എഞ്ചിനീയർ പാലം നിർമ്മിക്കു മ്പോഴോ, ഒരു പട്ടാളക്കാരൻ രാജ്യത്തിനുവേണ്ടി പോരാടു മ്പോഴോ ആ പ്രവൃത്തികൾക്ക് അവർ ഒരു അർത്ഥം കൽപ്പിച്ചി ട്ടുണ്ടാകും, സാമൂഹ്യ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുമ്പോൾ പ്രവർത്തകൻ തന്റെ പ്രവർത്തനത്തിനു കല്പിച്ചിട്ടുള്ള അർത്ഥം കണ്ടുപിടിക്കുക എന്നതാണ് സമൂഹശാസ്ത്രജ്ഞന്റെ മുഖ്യചുമതല.

സാമൂഹ്യപ്രവർത്തനത്തെ മനസ്സിലാക്കുന്നതിനും അതിന്റെ അർത്ഥം കണ്ടെത്തുന്നതിനുമായി രണ്ടു അന്വേഷണരീതികൾ വെബർ നിർദേശിക്കുന്നു. സഹഭാവധാരണയും (empathetic understanding) ആദർശ മാതൃകയും (ideal type) സമൂഹശാസ്ത്രജ്ഞൻ പ്രവർത്തകന്റെ സ്ഥാനത്തുനിന്നുകൊണ്ട് അയാളുടെ പ്രവർത്തനങ്ങളുടെ അർത്ഥം സങ്കൽപ്പിച്ചെടുക്കുന്ന രീതിയെയാണ് സഹഭാവ ധാരണ എന്നു പറയുന്നത്.

ഈ ധാര ണയുടെ അടിസ്ഥാനം സഹതാപമല്ല. മറിച്ച് സഹഭാവമാണ് (em- pathy). സമൂഹപ്രവർത്തനത്തിനു പുറകിലുള്ള പ്രേരണകളും ആത്മനി ഷ്ഠമായ അർത്ഥങ്ങളും മനസ്സിലാക്കാൻ സഹഭാവധാരണ സമു ഹശാസ്ത്രജ്ഞന്മാരെ പ്രാപ്തരാക്കുന്നു.

Answer any 3 questions from 18 to 21, each in a paragraph. Each carries 4 scores. (3 × 4 = 12)

Question 18.
പാരമ്പര്യത്തെയും മാറ്റത്തെയും കുറിച്ചുള്ള ഡി.പി, മുഖർജിയുടെ ആശയങ്ങൾ ചുരുക്കി വിവരിക്കുക.
Answer:
ഇന്ത്യയിലെ സമൂഹം പാരമ്പര്യങ്ങളിൽ അധിഷ്ഠിതമാണ്. അതി നാൽ ഇന്ത്യയിലെ സാമുഹിക പാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ് ഒരു ഇന്ത്യൻ സമൂഹശാസ്ത്രന്റെ ആദ്യ ചുമതല. പാരമ്പര്യത്തെക്കുറിച്ചുള്ള പഠനം മാത്രമായിരിക്കരുതെന്ന് ഡി. പി അഭിപ്രായപ്പെട്ടു. മാറ്റങ്ങളെക്കുറിച്ചുള്ള പഠനവും അതിൽ ഉൾപെ

ഡി. പി യുടെ വീക്ഷണത്തിൽ പാരമ്പര്യം സജീവവും ചലനാത്മ കവുമാണ് കാരണം ഭൂതകാലവുമായുള്ള ബന്ധം അതു മാറ്റി കൊണ്ടിരിക്കുന്നു. ഡി. പി. എഴുതിയതുപോലെ, ഇന്ത്യൻ സമു ഹശാസ്ത്രജ്ഞൻ ഒരു സമൂഹശാസ്ത്രജ്ഞൻ മാത്രമായിരുന്നാൽ പോരാ, അയാൾ ആദ്യം ഒരിന്ത്യക്കാരനായിരിക്കണം. അതായത് സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റു കാര്യ ങ്ങളെക്കുറിച്ചും മനസ്സിലാക്കണമെങ്കിൽ അദ്ദേഹം നാട്ടാചാര ങ്ങളും നാട്ടു നടപ്പുകളും, ആചാരങ്ങളും പാരമ്പര്യങ്ങളും പങ്കു വെക്കണം. സമൂഹശാസ്ത്രജ്ഞന്മാർ ഉയർന്നതും താഴ്ന്നതുമായ ഭാഷകളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും പഠിക്കണമെന്ന് ഡി. പി. ആവശ്യപ്പെട്ടു. സംസ്കൃതവും പേർഷനും അറബിഭാ ഷയും മാത്രമല്ല. പ്രാദേശിക ഭാഷകളും അവർക്ക് സുപരിചിത മായിരിക്കണം.

മാറ്റങ്ങൾ ചാക്രികമായി ആവർത്തിക്കപ്പെടുന്നതുകൊണ്ട് പാര പര്വം തകരാതെ നിലനിർത്തപ്പെടുന്നു എന്നാണ്. ഡി. പി. യുടെ അഭിപ്രായം. ഉദാഹരണത്തിന്, യാഥാസ്ഥിതികത്വത്തെ വെല്ലുവി ളിച്ചുകൊണ്ട് ജനകീയ കലാപങ്ങൾ ഉണ്ടാകുന്നു. അവ യഥാ സ്ഥിതികത്വത്തെ പരിവർത്തനം ചെയ്യുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. പക്ഷേ കാലക്രമേണ യാഥാസ്ഥിതികത്വം വീണ്ടും തിരി ച്ചുവരികയും കാര്യങ്ങൾ പൂർവ്വസ്ഥിതിയിലെത്തുകയും ചെയ്യും. അതിനാൽ വിപ്ലവം പാരമ്പര്യത്തിന്റെ അതിരുകൾക്കുള്ളിലാണ് നിലകൊള്ളുന്നത്. മാറ്റത്തിന്റെ ഈ പ്രക്രിയ ജാതി സമൂഹത്തിന്റെ ഒരു സവിശേഷതയാണ്. ഇവിടെ വർഗ്ഗങ്ങളുടെയും വർഗ്ഗബോ ധത്തിന്റെയും രൂപീകരണം തടയപ്പെടുന്നു.

പാശ്ചാത്യ ബൗദ്ധിക പാരമ്പര്വങ്ങളിൽ നിന്ന് ചിന്താശൂന്യമായി കടം കൊള്ളുന്നതിനെ ഡി. പി നിശിതമായി വിമർശിക്കുകയുണ്ടായി. വികസനാസൂത്രണം ഉൾപ്പെടെയുള്ള ആശയങ്ങൾ പാശ്ചാത്യാ കത്ത് നിന്ന് കടം കൊണ്ടതിനെ അദ്ദേഹം ശക്തമായെതിർത്തു. പാരമ്പര്യം ആരാധിക്കപ്പെടേണ്ടതോ അവഗണിക്കപ്പെടേണ്ടതോ അല്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഉദാഹരണത്തിന്, ആധുനികത ആവശ്യമാണ്. എന്നാൽ അതിനെ അന്ധമായി സ്വീകരിക്കാൻ പാടില്ല.

ഇങ്ങനെ പാരമ്പര്യത്തേയും ആധുനികതയേയും അഭിമാന ത്തോടെ, എന്നാൽ വിമർശനാത്മകമായി കൈക്കൊണ്ട് ഒരു പണ്ഡിതനായിരുന്നു ഡി. പി. മുഖർജി

Question 19.
നൽകിയിരിക്കുന്നവയെ ശരിയായ കോളങ്ങളിലേക്ക് വർഗീകരി
(നേട്ടത്തിൽ അധിഷ്ഠിതം, സ്ഥായിയായ ശ്രേണീകരണം, തുറന്നത്, അയവുള്ളത്, ദൃഢമായത്, സാമുഹ്വ ചലനാത്മകത, ആരോപിതം, ശുദ്ധി അശുദ്ധി)
Answer:
ജാതി

  • സ്ഥായിയായ ശ്രേണികരണ്
  • ദൃഢമായത്
  • ശുദ്ധി – അശുദ്ധി
  • ആരോപിതം

വർഗ്ഗം

  • നേട്ടത്തിൽ അധിഷ്ഠിതം
  • തുറന്നത്
  • അയവുള്ളത്
  • സാമൂഹ്യ ചലനൽക

Question 20.
സാമൂഹ്യ ഘടനയെക്കുറിച്ചുള്ള എമൈൽ ദുർഖിമിന്റെയും കാൾ മാക്സിന്റെയും വിക്ഷണങ്ങൾ താരതമ്യം ചെയ്ത് വ്യത്യാസപ്പെ ടുത്തുക.
Answer:
കമ്മ്യൂണിസത്തിന്റെ പിതാവായ കാറൽ മാർക്സ് മഹാനായ ഒരു സാമൂഹ്യചിന്തകനും വിപ്ലവകാരിയുമായിരുന്നു. മുതലാളിത്ത ത്തിന്റെ ദൗർബല്യങ്ങൾ തുറന്നുകാണിക്കാനും അതിന്റെ തകർച്ച കൊണ്ടുവരാനും മാർക്സ് പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ആശ യങ്ങൾ മുതലാളിത്തത്തിനെതിരെയുള്ള ഒരു കലാപമായിരുന്നു. മനുഷ്യസമൂഹം മുന്നേറിയത് നാലു ഘട്ടങ്ങളിലൂടെയാണെന്ന് മാർക്സ് വാദിച്ചു. പ്രാകൃത കമ്മ്യൂണിസം (Primitive Communism), അടിമത്തം, നാടുവാഴിത്തം (Feudalism), മുത ലാളിത്തം എന്നിവയാണ് ഈ നാലു ഘട്ടങ്ങൾ, മുതലാളിത്തമാണ് മനുഷ്യപുരോഗതിയുടെ അവസാനഘട്ടം. എന്നാൽ മുതലാളിത്തം സോഷ്യലിസത്തിന് വഴിമാറുമെന്ന് മാർക്സ് വിശ്വസിച്ചു.

നാളിതുവരെയുള്ള സമൂഹങ്ങളുടെ ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ് എന്ന പ്രഖ്യാപനത്തോടെയാണ് കമ്മ്യുണിസ്റ്റ് മാനിഫെ സ്റ്റോയിലെ വരികൾ ആരംഭിക്കുന്നത്. ഉല്പാദനരീതിയിൽ മാറ്റ ങ്ങളുണ്ടാകുമ്പോൾ വ്യത്യസ്ത വർഗ്ഗങ്ങൾ തമ്മിൽ സംഘർഷങ്ങൾ ആരംഭിക്കുകയും അതു സമരത്തിന് കാരണമാവുകയും ചെയ്യു ന്നു. ഉദാഹരണത്തിന് മുതലാളിത്ത ഉല്പാദനരീതി തൊഴിലാളി വർഗ്ഗത്തെ സൃഷ്ടിക്കുന്നു. ഫ്യൂഡൽ കാർഷിക വ്യവസ്ഥയുടെ നാശമാണ് സ്വത്തൊന്നുമില്ലാത്ത ഈ പുതിയ നാഗരിക വർഗ്ഗ ത്തിന്റെ ഉത്ഭവത്തിന് വഴിയൊരുക്കിയത്. ഫ്യൂഡലിസം ക്ഷയിച്ച തോടെ അടിയാളരും ചെറു കർഷകരും ഭൂമിയിൽ നിന്ന് പുറന്ത ള്ളപ്പെട്ടു. ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട അവർ തൊഴിലന്വേഷിച്ച് നഗരങ്ങളിലേക്ക് കുടിയേറി. നഗരങ്ങളിൽ പണിയെടുക്കാൻ അവർ നിർബ്ബന്ധിതരായിത്തീർന്നു. അങ്ങനെ തൊഴിലാളികൾ ഒരു വർഗ്ഗമായിത്തീരുകയും ചെയ്തു.

മാർക്സ് വർഗ്ഗസമരത്തിന്റെ ഒരു വക്താവായിരുന്നു. സാമൂഹ്യ മാറ്റത്തിന്റെ മുഖ്യ ചാലകശക്തി വർഗ്ഗ സമരമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

Question 21.
‘ഇന്ത്യയിൽ കുടുംബങ്ങൾ ലിംഗവൽക്കരിക്കപ്പെട്ടിരിക്കുന്നു ഈ പ്രസ്താവനയെ ഉദാഹരണങ്ങളുടെ സഹായത്തോടെ സമർത്ഥിക
Answer:

  • പുരുഷകേന്ദ്രീകൃത കുടുംബം
  • ഉത്തരവാദിത്വങ്ങൾ
  • ഉത്തരവാദിത്വ വിതരണം
  • സ്ത്രീകളുടെ പദവി
  • ആൺകുട്ടികൾക്ക് കൂടുതൽ നിക്ഷേപം
  • സ്ത്രികളോടുള്ള കാഴ്ചപ്പാടുകൾ

Answer any 3 questions from 22 to 25. Each carries 5 scores. (3 × 5 = 15)

Question 22.
സഹകരണവും തൊഴിൽ വിഭജനവും തമ്മിലുള്ള ബന്ധം വിശ കലനം ചെയ്യുക.
Answer:
സഹകരണം ഏറ്റവും അടിസ്ഥാനപരമായ ഒരു സാമൂഹ്യ പ്രക്രിയയാണ്. സഹകരണമില്ലെങ്കിൽ മനുഷ്യർക്കോ സമൂഹത്തിനോ നിലനിൽക്കാൻ കഴിയില്ല. സമൂഹശാസ്ത്ര ത്തിലെ രണ്ടു വ്യത്യസ്തമായ സൈദ്ധാന്തിക പാരമ്പര്യങ്ങൾ പരിശോധിച്ചുകൊണ്ട് ഈ ആശയത്തെ നമുക്ക് വ്യക്തമാക്കാം. എമിൽ ദുർ ഖൈമും കാറൽ മാക്സുമാണ് ഈ വ്യത്യസ്ത സിദ്ധാന്തങ്ങളെ പ്രതിനിധാനം ചെയ്യുന്നത്.

മനുഷ്യ പ്രകൃതം അരോചകവും മൃഗീയവുമാണെന്ന ധാരണ സമൂഹശാസ്ത്രം അംഗീകരിക്കുന്നില്ല. “പ്രാകൃത മനുഷ്യരുടെ ഒരേയൊരു വികാരം വിശപ്പും ദാഹവുമായിരുന്നു.” എന്ന കാഴ്ചപ്പാടിനെ എമിൽ ദുൽഖൈമിനെപ്പോലെയുള്ള സമൂഹ ശാസ്ത്രജ്ഞന്മാർ ശക്തമായെതിർത്തു.

സമൂഹം അതിന്റെ അംഗങ്ങളുടെമേൽ പ്രയോഗിക്കുന്ന മിതമായ സ്വാധീനം നിലനിൽപിനുവേണ്ടിയുള്ള അവരുടെ മൃഗീയ പ്രവൃത്തികളെ മയപ്പെടുത്തുകയും നിർവീര്യമാക്കുകയും ചെയ്യുന്നുവെന്ന് ദുർഖം വാദിച്ചു. എവിടെയെല്ലാം സമൂഹങ്ങളുണ്ടോ അവിടെയെല്ലാം ഐക്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഐക്യം പരോപകാര പ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. അതിനാൽ മനുഷ്യ സമൂഹത്തിന്റെ തുടക്കം മുതൽക്കുതന്നെ പരോപകാര പ്രവർത്തനങ്ങൾ കാണാൻ കഴിയുമെന്ന് ദുർഖം സമർത്ഥിച്ചു. ദുർഖൈമിന്റെ അഭിപ്രായത്തിൽ ഐക്യമെന്നത് സമൂഹത്തിന്റെ ധാർമ്മിക ശക്തിയാണ്.

സഹകരണത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളുടേയും സമൂഹ ത്തിന്റെ പ്രവർത്തനത്തിന്റെയും അടിസ്ഥാനം ഐക്യമാണ്. സഹകരണത്തിന്റെ ഒരു പ്രധാന സവിശേഷതയാണ് തൊഴിൽ വിഭജനം. സമൂഹത്തിന്റെ ചില ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് തൊഴിൽ വിഭജനത്തിന്റെ ധർമ്മം, തൊഴിൽ വിഭജനം ഒരു പ്രതി നിയമവും മനുഷ പെരുമാറ്റത്തിന്റെ ധാർമ്മിക നിയമവുമാണ്.

ദുർഖം ഐക്യത്തെ രണ്ടായി തരം തിരിക്കുന്നു. യാന്ത്രിക ഐക്യവും, ജൈവിക ഐക്യവും, വ്യവസായിക പൂർവ്വ സമൂഹങ്ങളുടെ പ്രാകൃത സമൂഹങ്ങൾ) സവിശേഷതയാണ് യാന്ത്രിക ഐക്യം. ജൈവിക ഐക്യമാകട്ടെ സങ്കീർണ്ണമായ വ്യാവസായിക സമൂഹങ്ങളുടെ ആധുനിക പരിഷ്കൃത സമൂഹങ്ങൾ) സവിശേഷതയാണ്. ഇത് രണ്ടും സമൂഹത്തിലെ സഹകരണത്തിന്റെ രൂപങ്ങളാണ്.

യാന്ത്രിക ഐക്യം എന്നത് ‘ഏകതയുടെ സാദൃശ്യം, സമാനതി ക്വമാണ്. അത്തരത്തിലുള്ള സമൂഹങ്ങളിൽ മിക്ക അംഗങ്ങളും ഒരുപോലെയുള്ള ജീവിതം നയിക്കുന്ന വരായിരിക്കും അവർക്കിടയിൽ വ്യത്യാസങ്ങൾ കുറവായിരിക്കും. സവിശേഷവൽക്കരണമോ തൊഴിൽ വിഭജനമോ എടുത്തുപറയത്തക്ക രീതിയിൽ ഉണ്ടായിരിക്കുക യില്ല. വിശ്വാസങ്ങളും വൈകാരികതകളും നീതിബോധവും അവബോധവും അവർ പങ്കുവെക്കുകയും അത് അവരെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.

ഈ കൂട്ടായ്മയാണ് യാന്ത്രിക ഐക്യത്തിന്റെ അടിസ്ഥാനം ജൈവിക ഐക്യം എന്നത് വ്യത്യസ്തയുടെ ഐക്യമാണ്. തൊഴിൽ വിഭജനം, അതിന്റെ ഫലമായി സമൂഹത്തിലെ അംഗങ്ങൾക്കിടയിലുണ്ടാകുന്ന പരസ്പരാശ്രയത്വം എന്നിവ യാണ് ജൈവിക ഐക്യത്തിന്റെ അടിസ്ഥാനം. സവിശേഷ വൽക്കരണവും തൊഴിൽ വിഭജനവും ജനങ്ങൾക്കിടയിൽ കൂടുതൽ പരസ്പരാശ്രയത്വം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, തങ്ങളുടെ ഉപജീവനത്തിനായി കൃഷിചെയ്യുന്ന ഒരു കർഷക കുടുംബത്തിന് മറ്റു കർഷകരുടെ സഹായമില്ലാതെ ജീവിക്കാൻ കഴിയും. എന്നാൽ, ഒരു വസ്ത്രനിർമ്മാണ കമ്പനിയിലെയോ കാർ നിർമ്മാണ ഫാക്ടറിയിലേയോ സവിശേഷ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റു തൊഴിലാളികളുടെ സഹായമാവശ്യമാണ്.

Plus One Sociology Question Paper March 2020 Malayalam Medium

Question 23.
a) നൽകിയിരിക്കുന്നവയിൽ നിന്ന് ഒരു സാമൂഹ്യ സംഘത്തെ കണ്ടെത്തുക.
(ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ, തിയേ റ്ററിൽ സിനിമ കാണുന്ന പ്രേക്ഷകർ, ഫുഡ്ബാൾ കളിക്കുന്ന സുഹൃത്തുക്കൾ, ഒരു അപകടസ്ഥലത്ത് വന്നുകൂടിയ വ്യക്തിക
b) സാമൂഹ്യ സംഘത്തെ മറ്റുള്ളവയിൽ നിന്ന് വേർതിരിക്കുന്ന തിനുള്ള നാല് മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
a) ഫുഡ്ബോൾ കളിക്കുന്ന സുഹൃത്തുക്കൾ
b)

  • പരസ്പരമുള്ള ഇടപഴകലുകൾ
  • സ്ഥിരമായ ഇടപെടലുകൾ
  • കൃത്യമായൊരു ഘടന
  • പൊതുവായ ധാരണകളും മൂല്യങ്ങളും
  • പൊതുവായ താൽപര്യം,

Question 24.
മതത്തിന് സാമ്പത്തിക പെരുമാറ്റത്തിന്മേലുള്ള സ്വാധീനം ഒരു ഉദാഹരണത്തിന്റെ സഹായത്തോടെ വിശകലനം ചെയ്യുക.
Answer:
മതത്തിന് സാമൂഹിക സാമ്പത്തിക വികസനത്തിൽ സ്വാധീനമുണ്ടെന്ന് മാർക്സ് വെബർ അഭിപ്രായപ്പെടുന്നു.
മുതലാളിത്തത്തിന്റെ ഉയർച്ചയിലും വളർച്ചയിലും കാൽവിനിസം വലിയ സ്വാധാനം ചെലുത്തി യിട്ടുണ്ടെന്ന് അദ്ദേഹ ത്തിന്റെ പുസ്തകമായ ദ് പ്രൊട്ടസ്റ്റന്റ് എത്തിക്സ് ആന്റ് ദ് സ്പിരിറ്റ് ഓഫ് ക്യാപിറ്റലിസം വ്യക്തമാക്കുന്നു.

മതം സമൂഹത്തിന്റെ പ്രധാന ഭാഗമാണ്. അതിനാൽ സമൂഹത്തിൽ നിന്നും വേർപ്പെടുത്തി മതത്തെ പഠിക്കാൻ സാധിക്കില്ല.
സാമൂഹിക ശക്തികൾ എപ്പോഴും മതസ്ഥാപന ങ്ങളെ സ്വാധീനിക്കുന്നു.

എമിൽ ദുർഖം മതങ്ങളെ വിശുദ്ധ മണ്ഡലമെന്നും ലൗകീകമണ്ഡലമെന്നും രണ്ടായി തരംതിരിക്കുന്നു. ഓരോ സമൂഹവും ഈ വിശുദ്ധമണ്ഡലത്തെ അവിശുദ്ധമണ്ഡലത്തിൽ നിന്നും വേർതിരിക്കുന്നു. വിശുദ്ധ വസ്തുക്കൾ ഒരു പ്രകൃത്യാതീത ശക്തിയെ ഉൾക്കൊള്ളുന്നുണ്ട് എന്നാണ് വിശ്വാസം.

Question 25.
കോളം ‘എ’യ്ക്ക് പൂരകമാകുന്ന വിധത്തിൽ ‘ബി’, ‘സി’ കോള ങ്ങൾ ക്രമീകരിക്കുക.

A B C
ജി.എസ്. പുര ക്ഷേമ രാഷ്ട്രം മാൻ ഇൻ ഇന്ത്യ
ഡി.പി. മുഖർജി യാദൃച്ഛിക നരവംശ ശാസ്ത്രജ്ഞൻ ഇന്ത്യൻ ദേശീയ തയ്ക്ക് ഒരാമുഖം
എ. ആർ ദേശായി ഗ്രാമ പഠനങ്ങൾ ഇന്ത്യയിലെ ജാതിയും വംശവും
എം.എൻ. ശ്രീനി വാസ് പാരമ്പര്യവും മാറ്റവും ലൂയിസ്ഡുണ്ടുമായുള്ള സംവാദം
ശരത് ചന്ദ്ര റോയ് ജാതിയും വംശവും ഇന്ത്യൻ സംഗീത ത്തിന് ഒരാമുഖം

Answer:

A B C
ജി.എസ്. പുര ജാതിയും വംശവും ഇന്ത്യയിലെ ജാതിയും വംശവും
ഡി.പി. മുഖർജി പാരമ്പര്യവും മാറ്റവും ഇന്ത്യൻ സംഗീത ത്തിന് ഒരാമുഖം
എ. ആർ ദേശായി ക്ഷേമ രാഷ്ട്രം ഇന്ത്യൻ ദേശീയ തയ്ക്ക് ഒരാമുഖം
എം.എൻ. ശ്രീനി വാസ് ഗ്രാമ പഠനങ്ങൾ ലൂയിസ്ഡുണ്ടുമായുള്ള സംവാദം
ശരത് ചന്ദ്ര റോയ് യാദൃച്ഛിക നരവംശ ശാസ്ത്രജ്ഞൻ മാൻ ഇൻ ഇന്ത്യ

Answer any 2 questions from 26 to 28 each in 11⁄2 pages. Each carries 6 scores. (2 × 6 = 12)

Question 26.
കാൾ മാർക്സിന്റെ വർഗവും വർഗ സംഘട്ടനവും സംബന്ധിച്ച സിദ്ധാന്തത്തെ വിമർശനാത്മകമായി വിശകലനം ചെയ്യുക.
Answer:
കയ്യുണിസത്തിന്റെ പിതാവായ കാറൽ മാർക്സ് മഹാനായ ഒരു സാമൂഹ്യചിന്തകനും വിപ്ലവകാരിയുമായിരുന്നു. മുതലാളിത്ത ത്തിന്റെ ദൗർബല്യങ്ങൾ തുറന്നുകാണിക്കാനും അതിന്റെ തകർച്ച കൊണ്ടുവരാനും മാർക്സ് പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ആശ യങ്ങൾ മുതലാളിത്തത്തിനെതിരെയുള്ള ഒരു കലാപമായിരുന്നു. മനുഷ്യസമൂഹം മുന്നേറിയത് നാലു ഘട്ടങ്ങളിലൂടെയാണെന്ന് മാർക്സ് വാദിച്ചു. പ്രാകൃത കമ്മ്യൂണിസം (Primitive Communism), അടിമത്തം, നാടുവാഴിത്തം (Feudalism), മുത ലാളിത്തം എന്നിവയാണ് ഈ നാലു ഘട്ടങ്ങൾ. മുതലാളിത്തമാണ് മനുഷ്യപുരോഗതിയുടെ അവസാനഘട്ടം. എന്നാൽ മുതലാളിത്തം സോഷ്യലിസത്തിന് വഴിമാറുമെന്ന് മാർക്സ് വിശ്വസിച്ചു.

നാളിതുവരെയുള്ള സമൂഹങ്ങളുടെ ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ് എന്ന പ്രഖ്യാപനത്തോടെയാണ് കമ്യൂണിസ്റ്റ് മാനിഫെ സ്റ്റോയിലെ വരികൾ ആരംഭിക്കുന്നത്. ഉല്പാദനരീതിയിൽ മാറ്റ ങ്ങളുണ്ടാകുമ്പോൾ വ്യത്യസ്ത വർഗ്ഗങ്ങൾ തമ്മിൽ സംഘർഷങ്ങൾ ആരംഭിക്കുകയും അതു സമരത്തിന് കാരണമാവുകയും ചെയ്യു ന്നു. ഉദാഹരണത്തിന് മുതലാളിത്ത ഉല്പാദനരീതി തൊഴിലാളി വർഗ്ഗത്തെ സൃഷ്ടിക്കുന്നു. ഫ്യൂഡൽ കാർഷിക വ്യവസ്ഥയുടെ നാശമാണ് സ്വത്തൊന്നുമില്ലാത്ത ഈ പുതിയ നാഗരിക വർഗ്ഗ ത്തിന്റെ ഉത്ഭവത്തിന് വഴിയൊരുക്കിയത്. ഫ്യൂഡലിസം ക്ഷയിച്ച തോടെ അടിയാളരും ചെറു കർഷകരും ഭൂമിയിൽ നിന്ന് പുറന്ത ള്ളപ്പെട്ടു. ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട അവർ തൊഴിലന്വേഷിച്ച് നഗരങ്ങളിലേക്ക് കുടിയേറി നഗരങ്ങളിൽ പുതിയതായി പണിക ഴിപ്പിക്കപ്പെട്ട ഫാക്ടറികളിൽ പണിയെടുക്കാൻ അവർ നിർബ്ബന്ധി തരായിത്തീർന്നു. അങ്ങനെ തൊഴിലാളികൾ ഒരു വർഗ്ഗമായിത്തീ രുകയും ചെയ്തു.

മാർക്സ് വർഗ്ഗസമരത്തിന്റെ ഒരു വക്താവായിരുന്നു. സാമൂഹ മാറ്റത്തിന്റെ മുഖ്യ ചാലകശക്തി വർഗ്ഗ സമരമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
മാർക്സും എംഗൽസും വർഗ്ഗസമരത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ വ്യക്തവും സംക്ഷിപ്തവുമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Question 27.
ഒരു വ്യക്തിയുടെ ജീവിതത്തിൽ സാമൂഹികരണത്തിനുള്ള പ്രാധാന്യം വ്യക്തമാക്കി സാമൂഹീകരണത്തിന്റെ ഏജൻസികളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന്റെ പങ്ക് വിശദീകരിക്കുക.
Answer:
ഒരു വ്യക്തിയുടെ ജീവിതത്തിൽ സാമൂഹീകരണത്തിന് ഏറെ പ്രസക്തിയുണ്ട്. അതിന് സഹായിക്കുന്ന പ്രധാന ഏജൻസികൾ ഏതെല്ലാമെന്ന് നോക്കാം.

കുടുംബം (Family)
സാമൂഹ്യവൽക്കരണ പ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്. ചില കുട്ടികൾ അവരുടെ മാതാപിതാക്കന്മാരോടും സഹോദരങ്ങളോടും കൂടി അണുകുടുംബങ്ങളിൽ ജീവിക്കു മ്പോൾ മറ്റു ചിലർ വിസ്തൃത കുടുംബങ്ങളിൽ നിരവധി അംഗ ങ്ങളുടെ കൂടെ കഴിയുന്നു. അണുകുടുംബങ്ങളിൽ മാതാപിതാ ക്കന്മാരാണ് പ്രധാന സാമൂഹ്യവൽക്കരണ ഏജന്റുമാർ. എന്നാൽ മറ്റു കുടുംബങ്ങളിൽ വിസ്തൃത കുടുംബം, കൂട്ടുകുടുംബം മുത്തച്ഛൻ, മുത്തശ്ശി, അമ്മാവൻ അഥവാ മച്ചുനൻ എന്നിവരാണ് സാമൂഹ്യവൽക്കരണ ഏജന്റുമാർ പരമ്പരാഗത സമൂഹങ്ങളിൽ ഒരു വ്യക്തി ജനിക്കുന്ന കുടുംബ മാണ് അയാളുടെ സാമൂഹ്യപദവി നിർണ്ണയിക്കുന്നത്.

ഒരു വ്യക്തി ജനിക്കുന്ന കുടുംബത്തിന്റെ പ്രദേശവും സാമൂഹ വർഗ്ഗവും സാമൂഹ്യവൽക്കരണത്തിന്റെ മാതൃകകളെ സാരമായി ബാധിക്കുന്നു. കുട്ടികൾ അവരുടെ പെരുമാറ്റ രീതികൾ സ്വീക രിക്കുന്നത് മാതാപിതാക്കന്മാരിൽ നിന്നോ അല്ലെങ്കിൽ അയൽപ് ക്കത്തെ സമുദായത്തിൽ ഉള്ള മറ്റുള്ളവരിൽ നിന്നോ ആണ്. ചില കുട്ടികൾ അവരുടെ മാതാപിതാക്കന്മാരുടെ കാഴ്ചപ്പാടു കൾ തർക്കമറ്റു രീതിയിൽ സ്വീകരിക്കാറാണ് പതിവ്. ഇത് സമകാ ലിക ലോകത്ത് പ്രത്യേകിച്ചും സത്വമാണ്.

സമപ്രായക്കാരുടെ സംഘങ്ങൾ (Peer groups)
മറ്റൊരു സാമൂഹ്യവൽക്കരണ ഏജൻസിയാണ് സമപ്രായക്കാ രുടെ സംഘം. സമപ്രായക്കാരായ കുട്ടികളുടെ ചങ്ങാതിക്കൂട്ട ങ്ങളെയാണ് സമപ്രായക്കാരുടെ സംഘം എന്നു പറയുന്നത്. നാലോ അഞ്ചോ വയസ്സിനു മുകളിലുള്ള കുട്ടികൾ ധാരാളം സമയം അവരുടെ സമപ്രായക്കാരായ സുഹൃത്തുക്കളുമൊത്ത് ചെലവിടുന്നു. പിയർ എന്ന പദത്തിന് ‘തുല്യർ’ അഥവാ സമൻമാർ എന്നാ ണർത്ഥം. ചെറിയ കുട്ടികൾക്കിടയിലുണ്ടാകുന്ന സൗഹൃദബന്ധ ങ്ങൾ സമത്വാധിഷ്ഠിതമായിരിക്കും.

കായികമായി ശക്തന്മാരായ കുട്ടികൾ മറ്റുള്ളവരുടെമേൽ ആധി പത്യം സ്ഥാപിക്കാൻ ശ്രമിച്ചേക്കും. എങ്കിലും അവർക്കിടയിൽ സൗഹൃദവും കൊടുക്കൽ വാങ്ങലും നിലനിൽക്കും. സമപ്രായക്കാരുമായുള്ള ബന്ധം ഒരു വ്യക്തിയുടെ ജീവിതത്തി ലുടനീളം വലിയ സ്വാധീനം ചെലുത്തുന്നു. വ്യക്തിയുടെ സ്വഭാ വം, ജീവിതശൈലി, മനോഭാവങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ രൂപ പെടുത്തുന്നതിൽ അതു പ്രധാന പങ്കു വഹിക്കുന്നു.

വിദ്യാലയങ്ങൾ (Schools)
വിദ്യാലയങ്ങളിലെ പഠനം ഒരു ഔപചാരിക പ്രക്രിയയാണ്. അവിടെ നിർദ്ദിഷ്ടമായ ഒരു പാഠ്യപദ്ധതിയുണ്ട്. എങ്കിലും സ്കൂളുകൾ സാമൂഹ്യവൽക്കരണത്തിന്റെ ഒരു പ്രധാന ഏജൻസി യാണ്. അദ്ധ്യാപകർ പകർന്നുകൊടുക്കുന്ന അറിവുകളും മൂല്യ ങ്ങളും കുട്ടികളെ സാമൂഹ്യവൽക്കരിക്കാൻ സഹായിക്കുന്നു.

Question 28.
ഏതെങ്കിലും പ്രധാനപ്പെട്ട മൂന്ന് പാരിസ്ഥിതിക പ്രശ്നങ്ങൾ ചുണ്ടിക്കാണിച്ച് അവ സാമൂഹ്യ പ്രശ്നങ്ങളുമാണെന്ന് തെളിയി ക്കുക.
Answer:
പാരിസ്ഥിതിക പ്രശ്നങ്ങൾ പലപ്പോഴും സാമുഹ്യ പ്രശ്നങ്ങളായി മാറാറുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരർത്ഥത്തിൽ സാമൂഹ പ്രശ്നങ്ങൾ തന്നെയാണ്. സാമൂഹ്യ അസമത്വവുമായി അതിന് അടുത്ത ബന്ധമുണ്ട്. അതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ വ്യത്യസ്ത സാമുഹ്യ ഗുപ്പുകളെ വ്യത്യസ്തമായാണ് ബാധിക്കുന്നത്.

പാരിസ്ഥിതിക പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനോ, അവയെ അതിജീവിക്കാനോ ജനങ്ങളെ പ്രാപ്തമാക്കു ന്നത് അവരുടെ സാമൂഹ്യ പദവിയും അധികാരവുമാണ്. പാരിസ്ഥിതിക പ്രതിസന്ധികൾക്ക് അവർ കണ്ടെത്തുന്ന ‘പരിഹാരങ്ങൾ’ പലപ്പോഴും പാരിസ്ഥിതിക അസമത്വങ്ങളെ കൂടുതൽ വഷളാക്കുന്നു.

ഉദാഹരണത്തിന്, ജലക്ഷാമം നേരിടുന്ന ഗുജറാത്തിലെ കച്ചിൽ ധനികരായ കർഷകർ അവരുടെ കൃഷിയിട ങ്ങളിൽ ജലസേചനം നടത്തുന്നതിനും നാണ്യവിളകൾ കൃഷി ചെയ്യുന്നതിനുമായി കുഴൽകിണറുകൾ നിർമ്മിച്ചു. എന്നാൽ മഴയില്ലാതാകുമ്പോൾ പാവപ്പെട്ട ഗ്രാമീണരുടെ കിണറുകൾ വറ്റുകയും കുടിവെള്ളം പോലുമില്ലാതെ അവർ കഷ്ടപ്പെടുകയും ചെയ്യും. ആ കാലങ്ങളിൽ ധനികരായ കൃഷിക്കാരുടെ പച്ച പുതച്ച വയലുകൾ പാവപ്പെട്ടവരെ കളിയാക്കി ചിരിക്കുന്നതുപോലെ തോന്നും.

നഗരപ്രദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും ഒരു പ്രധാന പരിസ്ഥിതി പ്രശ്നമാണ് വായുമലിനീകരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, മാരക രോഗങ്ങൾക്കും, മരണത്തിനും പോലും ഇത് കാരണമാകുന്നു. വ്യവസായ ശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നും വമിക്കുന്ന പുകയും വാതകങ്ങളുമാണ് വായു മലിനീകരണത്തിന്റെ ഉറവിടം. കൂടാതെ വീട്ടാവശ്യത്തിനായി കത്തിക്കുന്ന വിറകും കൽക്കരിയും വായുമലിനീകരണമുണ്ടാക്കുന്നു. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് നമുക്കറിയാം. എന്നാൽ വീടുകളിൽ നിന്നുണ്ടാകുന്ന മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് നാം വേണ്ടത്ര ബോധവാന്മാരല്ല.

വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഇന്ധനങ്ങളിൽ നിന്നുണ്ടാകുന്ന മലിനീകരണം വളരെ അപകട സാധ്യതയുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. വായുമലിനീകരണത്തെ പോലെ തന്നെ ഗുരുതരമായ മറ്റൊരു പരിസ്ഥിതി പ്രശ്നമാണ് ജലമലിനീകരണം ഉപരിതല ജലത്തേയും ഭൂഗർഭജലത്തേയും ബാധിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്നമാണിത്.

വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന മലിനജലം, കൃഷിയിടങ്ങളിൽ നിന്ന് ബഹിർഗമിക്കുന്ന രാസവളവും കീടനാശിനികളും കലർന്ന ജലം എന്നിവ യാണ് ജലമലിനീകരണത്തിന്റെ പ്രധാന സ്രോതസ്സുകൾ. നദികളിലേയും ജലാശയങ്ങളിലേയും മലിനീകരണം. വളരെ പ്രാധാന്യമർഹിക്കുന്നൊരു പ്രശ്നമാണ്. മലിനീ കരിക്കപ്പെട്ട ജലം മനുഷ്യന്റെ ആരോഗ്യത്തിന് കനത്ത ഭീഷണി ഉയർത്തുന്നു.

ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇതുമൂലം ശുദ്ധജലം ലഭിക്കുന്നില്ല. 80600 വർഷവും മു ദശലക്ഷത്തിലേറെ കുട്ടികളുടെ മരണത്തിന് ഇതു കാരണമാകുന്നു. ജലസ്രോതസ്സുകളുടെ മലിനീകരണം ഭക്ഷ്യോല്പാദനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ നമുക്കുചുറ്റും കാണപ്പെടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെല്ലാം സാമൂഹ്യപ്രശ്നങ്ങൾ കൂടിയാണ്.

Answer any 2 questions from 29 to 31, each in 2 pages. Each carries 8 scores. (2 × 8 = 16)

Question 29.
സമൂഹശാസ്ത്രത്തിന്റെ ഉത്ഭവത്തിനും വികാസത്തിനും ഇടയാ ക്കിയ വിവിധ ഭൗദ്ധിക ആശയങ്ങളും ഭൗതിക പ്രശ്നങ്ങളും പട്ടി കപ്പെടുത്തി അവയുടെ പങ്ക് വിശകലനം ചെയ്യുക.
Answer:
ആദ്വകാല സമൂഹശാസ്ത്രചിന്തയെ ജൈവ പരിണാമത്തെ ക്കുറിച്ചുള്ള ഡാർവിന്റെ ആശയങ്ങൾ വളരെയധികം സ്വാധീ നിച്ചിട്ടുണ്ട്.
സമൂഹം പലപ്പോഴും ഒരു ജൈവവസ്തുവായി താരതമ്യം ചെയ്യപ്പെട്ടു. ഒരു ജൈവവസ്തുവിന്റെ ജീവിതത്തെ പോലെ സമൂഹത്തിന്റെ വളർച്ചയെ പല ഘട്ടങ്ങളിലൂടെ കണ്ടെത്താ നുള്ള പരിശ്രമങ്ങളും നടന്നു.

ഇങ്ങനെ സമൂഹം ഓരോ നിർദ്ദിഷ്ട ചുമതലകൾ വഹിക്കുന്ന ഭാഗങ്ങളുടെ ഒരു വ്യവസ്ഥയായി നോക്കിക്കാണുന്ന രീതി കുടുംബം, വിദ്യാലയം, സാമൂഹിക വിഭജനം എന്നിവ പോലെ യുള്ള സാമൂഹിക സ്ഥാപനങ്ങളുടെ പഠനത്തെ സ്വാധീ നിച്ചു.
ജ്ഞാനോദയവും (Enlightenment), ശാസ്ത്രവിപ്ലവവും സമൂഹശാസ്ത്രത്തിന്റെ നിർമ്മിതിയെ സഹായിച്ച ധൈഷണിക ആശയങ്ങളായിരുന്നു.

17-ാ ം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 18-ാം നൂറ്റാണ്ടിലും യൂറോപ്പിലുണ്ടായ ഒരു ധൈഷണിക പ്രസ്ഥാനമാണ് ജ്ഞാനോദയം. യുക്തിയ്ക്കും വ്യക്തിവാദത്തിനും (Rea son and individualism) അത് ഊന്നൽ നൽകി. ഇക്കാലത്ത് ശാസ്ത്രവിജ്ഞാനത്തിലും വലിയ മുന്നേറ്റങ്ങ ളുണ്ടായി. പ്രകൃതിശാസ്ത്രങ്ങളുടെ പഠനരീതികൾ ഉപയോ ഗിച്ചുകൊണ്ട് മനുഷ്യന്റെ അവസ്ഥകളെക്കുറിച്ച് പഠിക്കാൻ കഴിയുമെന്ന ധാരണ ഇതോടെ വളർന്നുവന്നു.

ഉദാഹരണത്തിന്, അതുവരെ ഒരു പ്രാകൃതിക പ്രതിഭാസമായി കണ്ടിരുന്ന ദാരിദ്ര്യത്തെ മനുഷ്യന്റെ അജ്ഞതയും ചൂഷ ണവും വരുത്തിവെക്കുന്ന ഒരു സാമൂഹ്യ പ്രശ്നമായി കാണാൻ തുടങ്ങി. അതിനാൽ ദാരിദ്ര്യത്തെക്കുറിച്ച് പഠിക്കാ നും പരിഹാരം കണ്ടെത്താനും സാധിച്ചു.

ഇതിനെക്കുറിച്ച് പഠിക്കാനുള്ള ഒരു മാർഗ്ഗം സാമൂഹ്യ സർവ്വേ (Survey) യാണ്. മനുഷ്യപ്രതിഭാസത്തെ വർഗ്ഗീകരിക്കാനും അള ക്കാനും കഴിയുമെന്ന വിശ്വാസമാണ് സാമൂഹ്യസർവ്വെയുടെ അടിസ്ഥാനം.

വിജ്ഞാനരംഗത്തെ പുരോഗതി എല്ലാ സാമൂഹിക തിന്മ കൾക്കും പരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ആധുനിക യുഗത്തിന്റെ ആദ്യകാലത്ത് ജീവിച്ചിരുന്ന ചിന്തകന്മാർ വിശ്വ സിച്ചു.

ഉദാഹരണത്തിന്, സമൂഹശാസ്ത്രത്തിന്റെ പിതാവായ ആഗസ്റ്റ് കോം (1789 .1857 മാനവരാശിയുടെ ക്ഷേമത്തിന് സമൂഹശാസ്ത്രം വലിയ സംഭാവന നൽകുമെന്ന് വിശ്വസിച്ചു. സമൂഹശാസ്ത്രത്തിന്റെ നിർമ്മിതിയിൽ യൂറോപ്പിലെ ധൈഷണിക ആശയങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവ താഴെ പറയുന്ന വയാണ്.

1) പരിണാമസിദ്ധാന്തങ്ങൾ : ഡാർവിന്റെ ജൈവ പരിണാമം, ഹെർബർട്ട് സ്പെൻസറിന്റെ സോഷ്യൽ ഡാർവിനിസം

2) പാശ്ചാത്യചിന്തകരുടെ ആശയങ്ങൾ : ആഗസ്റ്റ് കോംതെ, കാറൽ മാർക്സ്, ഹെർബർട്ട് സ്പെൻസർ എന്നിവരുടെ കൃതികളിൽ ഇവയെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

നായാടി – സമാഹരണ സമൂഹങ്ങൾ, ഇടയ – കാർഷിക സമൂഹങ്ങൾ, കാർഷിക വ്യവസായി കേതര സംസ്ക്കാര ങ്ങൾ എന്നിങ്ങനെയുള്ള ആധുനികപൂർവ്വ സമൂഹങ്ങൾ വ്യവസായിക സമൂഹങ്ങളെ പോലെയുള്ള ആധുനിക സമൂഹങ്ങൾ

3) ഫ്രഞ്ചുവിപ്ലവം : സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നി ആ ശ യ ങ്ങൾക്ക് ഈ മുദ്രാവാക്യം മാനവസമൂഹത്തിനു സമ്മാനിച്ച ഫ്രഞ്ചുവിപ്ലവം ഫ്യൂഡൽ സമൂഹിക ഘടനയെ മാറ്റിമറിക്കുകയും രാഷ്ട്രം, ജനാധിപത്യം, സമ്പത്ത് എന്നിവയെക്കുറിച്ച് പുതിയ സങ്കൽപ്പങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

4. ജ്ഞാനോദയം : യുക്തിചിന്തയ്ക്കും വ്യക്തിവാദത്തിനും അത് പ്രാധാന്യം നൽകി, ശാസ്ത്രീയ മായൊരു സമീപനം ഉണ്ടാക്കി. പ്രകൃതി ശാസ്ത്രങ്ങളുടെ പഠനരീതികൾ ഉപയോഗി ച്ചുകൊണ്ട് മനുഷ്യന്റെ അവസ്ഥകളെ പഠിക്കാൻ കഴിയു മെന്ന വിശ്വാസം വളർത്തി.

5) സാമൂഹിക സർവ്വേകൾ : മാനവിക പ്രതിഭാസങ്ങളെ അളക്കാനും തരംതിരിക്കാനും കഴിയുമെന്ന വിശ്വാസമാണ് സാമൂഹിക സർവ്വേയ്ക്ക് അടിസ്ഥാനം ശാസ്ത്രത്തിന്റെ മുഖ്യ അന്വേഷണരീതികളിൽ പലതാകു മ്പോൾ സാമൂഹികസർവ്വേയ്ക്ക് കൂടുതൽ ആധികാരികത കൈവരുന്നു.

Plus One Sociology Question Paper March 2020 Malayalam Medium

Question 30.
ഒരു സമൂഹശാസ്ത്ര ഗവേഷണ രീതി എന്ന നിലയിൽ പങ്കാളിത്ത നിരീക്ഷണത്തെ വിമർശനാത്മകമായി വിശകലനം ചെയ്യുക.
Answer:
സമൂഹശാസ്ത്രത്തിലും സാമുഹിക നരവംശശാസ്ത്രത്തിലും വളരെ പ്രചാരത്തിലുള്ള ഒരു രീതിയാണ് പങ്കാളിത്ത നിരീക്ഷണം. സമൂഹശാസ്ത്രജ്ഞർ പഠന വിധേയമാക്കുന്ന സംഘത്തിലോ സമു ദയത്തിലോ താമസിച്ച് സമൂഹം, സംസ്ക്കാരം, ജനത എന്നിവയെ ക്കുറിച്ച് നേരിട്ടു പഠിക്കുന്ന രീതിയാണിത്.

പങ്കാളിത്ത നിരീക്ഷണം മറ്റു ഗവേഷണ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഗവേഷണ വിഷയങ്ങളുമായി ദീർഘ കാലത്തെ പരസ്പര പ്രവർത്തനം ഇതിന്റെ ഫീൽഡ് വർക്കിൽ ഉൾപ്പെടുന്നു.

സമൂഹശാസ്ത്രജ്ഞർ അല്ലെങ്കിൽ സാമൂഹിക നരവംശശാസ്ത്ര ജ്ഞർ പഠനവിധേയമാക്കുന്ന ജനങ്ങളുടെ കൂടെ അവരിലൊ രാളായി മാസങ്ങളോളം (സാധാരണയായി ഒരു കൊല്ലമോ ചില പ്പോൾ അതിൽ കൂടുതലോ താമസിച്ച് കൊണ്ടാണ് പഠനം നട ത്തുന്നത്.
തദ്ദേശീയനല്ലാത്ത, ‘അന്യനായ’ സമൂഹശാസ്ത്രജ്ഞർ തദ്ദേശവാ സികളുടെ സംസ്കാരവുമായി ഇഴുകിചേരുന്നു. ഇതിനായി അവ രുടെ ഭാഷ പഠിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ പങ്കാളിയാവുകയും ചെയ്യുന്നു. ഇതുവഴി അവരുടെ പ്രകട നവും അന്തർലീനവുമായ അറിവുകളും വൈദഗ്ധ്യങ്ങളും സമാ ഹരിക്കുകയും ചെയ്യുന്നു.

പങ്കാളിത്ത നിരീക്ഷണമെന്ന ഫീൽഡ് വർക്കിന്റെ മൊത്തത്തി ലുള്ള ലക്ഷം പഠനവിധേയമാക്കുന്ന സമുദായത്തിന്റെ സമ്പൂർണ്ണ ജീവിതരീതി പഠിക്കുക എന്നതാണ്. ഒരു കുഞ്ഞ് ലോകത്തെ ക്കുറിച്ച് പഠിക്കുന്നതു പോലെ സമൂഹശാസ്ത്രജ്ഞന്മാരും സാമു

ഹിക നരവംശശാസ്ത്രജ്ഞന്മാരും അവർ തെരഞ്ഞെടുത്ത സമു ദായങ്ങളെക്കുറിച്ച് പഠിക്കുന്നു.
പങ്കാളിത്ത നിരീക്ഷണത്തെ പലപ്പോഴും ‘ഫീൽഡ് വർക്ക്’ എന്നു വിളിക്കാറുണ്ട്. പ്രകൃതിശാസ്ത്രങ്ങളായ സസ്യശാസ്ത്രം, ജന്തുശാ സ്ത്രം, ഭൂഗർഭശാസ്ത്രം എന്നിവയിൽ നിന്നാണ് ഫീൽഡ് വർക്ക് എന്ന പദം ഉത്ഭവിച്ചത്. ഈ വിഷയങ്ങളിലെ ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലകളിൽ മാത്രമല്ല പ്രവർത്തിക്കുന്നത്. അവർ പരി ക്ഷണശാലകൾ വിട്ട് ഫീൽഡിലേക്ക് പോവുകയും തങ്ങളുടെ വിഷയങ്ങളെക്കുറിച്ച് (പാറകൾ, പ്രാണികൾ, സസ്യങ്ങൾ എന്നിവ പഠിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ‘ഫീൽഡ് വർക്ക് എന്നുപേരുണ്ടായത്.

1) ഫീൽഡ് വർക്കിന് ദീർഘകാലം ആവശ്യമാണ്. മാത്രമല്ല എല്ലാ ജോലിയും ഗവേഷകൻ തനിച്ച് ചെയ്യേണ്ടിവരുന്നു. സ്വാഭാ വികമായും ലോകത്തിന്റെ ചെറിയൊരംശം മാത്രമേ ഫീൽഡ് വർക്കിന് ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ. ചെറിയൊരു ഗ്രാമം അല്ലെങ്കിൽ ചെറിയൊരു സമുദായം മാത്രമെ അതിന്റെ പരിധിയിൽ ഒതുങ്ങുകയുള്ളൂ.

2) ഒരു ചെറിയ ഗ്രാമത്തിലോ സമുദായത്തിലോ ഫീൽഡ് വർക്ക് കാലത്ത് നിരീക്ഷിച്ച കാര്യങ്ങൾ വിശാലമായ ഗ്രാമങ്ങൾക്കോ, പ്രദേശങ്ങൾക്കോ, സമുദായങ്ങൾക്കോ ബാധകമാകണമെ ന്നില്ല. ഇതാണ് ഫീൽഡ് വർക്കിന്റെ ഏറ്റവും വലിയ ന്യൂനത

3) ഫീൽഡ് വർക്കിലൂടെ ലഭിക്കുന്നത് ഗവേഷകന്റെ വീക്ഷണ മാണോ അതോ പഠനവിധേയമാകുന്ന ജനങ്ങളുടെ വീക്ഷ ണമാണോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. പഠനവിധേയ മാകുന്ന ജനങ്ങളുടെ അഭിപ്രായങ്ങളാണ് ഗവേഷകൻ പ്രതി നിധീകരിക്കേണ്ടത്. എന്നാൽ പലപ്പോഴും ഇത് സംഭവിക്കാ റില്ല. എഴുതാനായി എന്തു തെരഞ്ഞെടുക്കണമെന്നും വായ നക്കാരുടെ മുമ്പിൽ എന്ത് അവതരിപ്പിക്കണമെന്നും തീരു മാനിക്കുന്നത് ഗവേഷകനാണ്. സ്വാഭാവികമായും തെറ്റുകൾ സംഭവിക്കാം. ഗവേഷകന്റെ മുൻവിധികളും ചായ്വുകളും അതിൽ കടന്നു കയറിയേക്കാം. ഈ അപകടം എല്ലാ ഗവേ ഷണരീതിയിലും നിലനിൽക്കുന്നുണ്ട്.

4) ഹീൽഡ് വർക്കിന്റെ അടിസ്ഥാന ഏകപക്ഷീയ ബന്ധവും (one-sided relationship) ആ രീതിയുടെ ഒരു പ്രധാന ന്യൂനതയാണ്. ഇതിന്റെ പേരിലാണ് ഫീൽഡ് വർക്ക് രീതി പൊതുവെ വിമർശിക്കപ്പെടുന്നത്. ഫിൽഡ് വർക്കിൽ ന വംശ ശാസ്ത്രജ്ഞൻ സമൂഹശാസ്ത്രജ്ഞൻ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ അവതരിപ്പിക്കുകയും ‘ജന ങ്ങൾക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നു. ഇവിടെ ജന ങ്ങൾക്ക് ഒന്നും ചെയ്യാനില്ല.

Plus One Sociology Question Paper March 2020 Malayalam Medium

Question 31.
ഗ്രാമ സമൂഹങ്ങളിൽ സാമൂഹ്വ ക്രമവും സാമൂഹ്യ മാറ്റവും ഉറ ചുവരുത്തുന്ന പ്രക്രിയകൾ വിശകലനം ചെയ്യുക.
Answer:
ഗ്രാമങ്ങളിലെ സാമൂഹിക ഘടന പാരമ്പര്യ മാതൃകയെ യാണ് പിന്തുടരുന്നത്. ജാതി, മതം തുടങ്ങിയ പരമ്പരാഗത സാമൂഹ്യ സമ്പ്രദായങ്ങൾ ഗ്രാമങ്ങളിൽ ശക്തമാണ്. അതിനാൽ ഗ്രാമങ്ങളിൽ നഗരങ്ങളെ അപേക്ഷിച്ച് മാറ്റങ്ങൾ സംഭവിക്കുന്നത് സാവധാനത്തി ലാണ്.
ഗ്രാമങ്ങളിലെ മന്ദഗതിയിലുള്ള മാറ്റങ്ങൾക്ക് മറ്റു ചില കാരണങ്ങൾ കുടിയുണ്ട്. ഗ്രാമസമൂഹത്തിലെ കീഴാള വിഭാഗങ്ങൾക്കു് അവരുടെ അഭിപ്രായങ്ങളും താല്പര്യങ്ങളും പ്രകടിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഗ്രാമങ്ങളിൽ അപരിചിതത്വവും അകലവും ഇല്ലാത്തതിനാൽ ജനങ്ങൾക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിച്ചാൽ അത് എളുപ്പത്തിൽ തിരിച്ചറിയ പ്പെടുകയും പ്രബല വിഭാഗങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യും.

ഗ്രാമങ്ങളിൽ പ്രബല വിഭാഗങ്ങൾ വളരെ ശക്തമാണ്. മിക്ക തൊഴിൽ മേഖലകളേയും എല്ലാതരത്തിലുള്ള വിഭവങ്ങളേയും നിയന്ത്രിക്കുന്നത് അവരാണ്. അതിനാൽ ഗ്രാമത്തിലെ ദരിദ്രരായ ജനങ്ങൾക്ക് അവരെ ആശ്രയിക്കേണ്ടിവരുന്നു. അതല്ലാതെ ജീവിക്കാൻ അവർക്കു മറ്റു വഴികളൊന്നുമില്ല. ഗ്രാമങ്ങളിൽ ജനസംഖ്യ കുറവായതിനാൽ വലിയ രീതിയിൽ സംഘടി ക്കാനുള്ള സാധ്യതയും നിലനിൽക്കുന്നില്ല.

ജനങ്ങൾ കുട്ടം കുടാൻ ശ്രമിച്ചാൽ അതുടനെ പ്രബല വിഭാഗങ്ങളുടെ കണ്ണിൽ പ്പെടുകയും അവരതിനെ അതിവേഗം അടിച്ചമർത്തുകയും ചെയ്യും. ചുരുക്കത്തിൽ, ഗ്രാമങ്ങളിൽ കരുത്തുറ്റൊരു അധികാര ഘടനയുണ്ട്. അതിനെ പുറന്തള്ളാൻ പ്രയാസമാണ്. ഗ്രാമപ്രദേശങ്ങളിലെ സാമൂഹ്യക്രമം വളരെ ശക്തവും പെട്ടെന്ന് പൂർവ്വസ്ഥിതി പ്രാപിക്കുന്നതുമാണ്. അതിനാൽ അധികാര മാറ്റങ്ങൾ അവിടെ വളരെ സാവധാനത്തിലെ നടക്കുകയുള്ളൂ. ഗ്രാമങ്ങളിൽ മറ്റു തരത്തിലുള്ള മാറ്റങ്ങളും വളരെ മന്ദഗതി യിലാണ് എത്തുന്നത്.

കാരണം ഗ്രാമങ്ങൾ ചിതറിയ രൂപത്തി ലാണ് കിടക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി അവർക്ക് വലിയ ബന്ധമൊന്നുമില്ല. എന്നാൽ ടെലിഫോൺ, ടെലിവിഷൻ തുടങ്ങിയ പുതിയ വാർത്താവിനിമയ മാർഗ്ഗങ്ങൾ ഈ അവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ ഗ്രാമങ്ങളും പട്ടണങ്ങളും തമ്മിലുള്ള സാംസ്കാരിക ചലനമാന്ദ്യം കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. അതിനാൽ ‘ഒറ്റപ്പെട്ടതും വിദൂരവുമായ ഗ്രാമങ്ങൾ’ എന്ന പഴയ സങ്കൽപത്തിന് ഇന്ന് പ്രസക്തിയില്ല. ചുരുക്കത്തിൽ, ഗ്രാമങ്ങളുടെ ഒറ്റപ്പെടൽ അവസാനിപ്പിച്ചതും മാറ്റത്തിന്റെ വേഗത വർദ്ധിപ്പിച്ചതും ഗതാഗത വാർത്താവിനിമയ രംഗത്ത പുരോഗതിയാണ്.

കൃഷിയിലും, കാർഷിക സാമൂഹ്യ ബന്ധങ്ങളിലും ഉണ്ടായ മാറ്റങ്ങൾ ഗ്രാമീണ സമൂഹങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥതയിൽ വലിയ മാറ്റം കൊണ്ടുവന്ന ഭൂപരിഷ്കാരങ്ങൾ ഗ്രാമീണ സമൂഹങ്ങളിൽ പെട്ടെന്നു തന്നെ സ്വാധീനം ചെലുത്തുകയുണ്ടായി.

Leave a Comment