Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും to help self-study at home.
Class 10 Geography Chapter 4 Important Questions Malayalam Medium
Kerala Syllabus Class 10 Social Science Geography Chapter 4 Important Questions Malayalam Medium
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Question 1.
ഉപഭോക്താവിന് സാധനങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ത്?
a) ലാഭം
b) നഷ്ടം
c) സംതൃപ്തി
d) വിരസത
Answer:
c) സംതൃപ്തി
Question 2.
ഉപയോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തിയെ സാമ്പത്തികശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷൽ എങ്ങനെ വിശേഷിപ്പിച്ചു?
a) ഉപയുക്തത
b) ആവശ്യം
c) മൂല്യം
d) ഗുണം
a) ഉപയുക്തത
Question 3.
ഒരു വസ്തു ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയുടെ അളവ് ഏത് യൂണിറ്റിലാണ് രേഖപ്പെടുത്തുന്നത്?
a) കിലോഗ്രാം
b) ലിറ്റർ
c) മീറ്റർ
d) യൂട്ടിൽസ്
Answer:
d) യൂട്ടിൽസ്
Question 4.
ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഉപഭോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തി അളക്കുന്നതിനായി ആദ്യമായി ശ്രമിച്ചത്?
a) കാറൽ മാർക്സ്
b) ആൽഫ്രഡ് മാർഷൽ
c) ജോൺ മെയ്നാർഡ് കെയ്സ്
d) ആഡം സ്മിത്ത്
Answer:
b) ആൽഫ്രഡ് മാർഷൽ
Question 5.
ഒരു നിശ്ചിത സമയത്ത് ഒരു വസ്തു തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉപയുക്തതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നാണ് കാർഡിനൽ യൂട്ടിലിറ്റി സിദ്ധാന്തം പറയുന്നത്?
a) കൂടുന്നു
b) കുറയുന്നു
c) സ്ഥിരമായി നിൽക്കുന്നു
d) വ്യത്യാസമില്ല
Answer:
b) കുറയുന്നു
![]()
Question 6.
ഒരുവസ്തുവിന്റെ പല യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഒരു വ്യക്തിക്ക് ലഭിക്കുന്ന ഉപയുക്തതയുടെ ആകെത്തുക എന്താണ്?
a) സീമാന്ത ഉപയുക്തത
b) ശരാശരി ഉപയുക്തത
c) മൊത്തം ഉപയുക്തത
d) അധിക ഉപയുക്തത
Answer:
c) മൊത്തം ഉപയുക്തത
Question 7.
ഒരു വസ്തുവിന്റെ ഒരു അധിക യൂണിറ്റ് ഉപയോഗിക്കുമ്പോൾ മൊത്തം ഉപയുക്തതയിൽ ഉണ്ടാകുന്ന മാറ്റം എന്താണ് അറിയപ്പെടുന്നത്?
a) മൊത്തം ഉപയുക്തത
b) സീമാന്ത ഉപയുക്തത
c) ശരാശരി ഉപയുക്തത
d) ഉപയുക്തതയുടെ അളവ്
Answer:
b) സീമാന്ത ഉപയുക്തത
Question 8.
ഓരോ അധിക ഓറഞ്ചും കഴിക്കുമ്പോൾ നയനയുടെ മൊത്തം ഉപയുക്തതയ്ക്കും സീമാന്ത ഉപയുക്തതയ്ക്കും എന്ത് സംഭവിക്കുന്നു?
a) കൂടുന്നു
b) കുറയുന്നു
c) ആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു
d) മാറ്റമില്ല
Answer:
b) കുറയുന്നു
Question 9.
അപചയ സീമാന്ത ഉപയുക്തത നിയമം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്?
a) ഉപഭോക്താവിന്റെ വരുമാനം
b) ഉത്പാദനക്ഷമത
c) ഉപഭോക്താവിന്റെ മുൻഗണനകൾ സ്ഥിരമാ യിരിക്കും എന്ന അനുമാനം
d) സാങ്കേതികവിദ്യയുടെ വളർച്ച
Answer:
c) ഉപഭോക്താവിന്റെ മുൻഗണനകൾ സ്ഥിരമായി രിക്കും എന്ന അനുമാനം
Question 10.
എല്ലാ വസ്തുക്കളുടെയും ഉപയോഗത്തിൽ മാറ്റമില്ലാതെ ഒരു പ്രത്യേക വസ്തുവിന്റെ കൂടുതൽ യൂണിറ്റുകൾ ഉപയോഗിക്കുമ്പോൾ അതിൽ നിന്ന് ലഭിക്കുന്ന സീമാൻ ഉപയുക്തതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നാണ് അപചയ സീമാന്ത ഉപയുക്തത നിയമം പറയുന്നത്?
a) കൂടുന്നു
b) കുറയുന്നു
c) സ്ഥിരമായി നിൽക്കുന്നു
d) ഇരട്ടിയാക്കുന്നു
Answer:
b) കുറയുന്നു
Question 11.
സിഗരറ്റ് വലിക്കുന്ന ഒരാൾക്ക് അതിൽ നിന്ന് ഉപയുക്തത ലഭിക്കുന്നുണ്ടെങ്കിലും, സിഗരറ്റ് എന്തായി കണക്കാക്കപ്പെടുന്നു?
a) ദോഷകരമായ വസ്തു
b) ഉപയോഗപ്രദമായ വസ്തു
c) ആവശ്യവസ്തു
d) സൗജന്യ വസ്തു
Answer:
a) ദോഷകരമായ വസ്തു
![]()
Question 12.
ഉപയുക്തത എന്നത് എന്തിനെ ആശ്രയിച്ചിരി ക്കുന്നു?
a) ഉത്പാദനച്ചെലവ്
b) ഗവൺമെന്റ് നയങ്ങൾ
c) വിപണി വില
d) വ്യക്തിഗത ഇഷ്ടങ്ങൾ
Answer:
d) വ്യക്തിഗത ഇഷ്ടങ്ങൾ
Question 13.
ചൂടുള്ള കാലാവസ്ഥയിൽ ഒരാൾക്ക് ഫാൻ നൽകുന്നത് തണുത്ത കാലാവസ്ഥയിൽ നൽകു മ്പോൾ എന്തായിരിക്കും കൂടുതൽ?
a) വില
b) ആവശ്യം
c) ഉപയുക്തത
d) ലഭ്യത
Answer:
c) ഉപയുക്തത
Question 14.
സൗജന്യ സാധനങ്ങൾക്ക് വില നൽകേ ണ്ടതുണ്ടോ?
a) ഉണ്ട്
b) ഇല്ല
c) സാഹചര്യങ്ങൾക്കനുരിച്ച്
d) ഗവൺമെന്റ് തീരുമാനമനുസരിച്ച്
Answer:
b) ഇല്ല
Question 15.
വില നൽകി വാങ്ങുന്ന വസ്തുക്കൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
a) സാമ്പത്തിക സാധനങ്ങൾ
b) സൗജന്യ സാധനങ്ങൾ
c) ഉപഭോഗ സാധനങ്ങൾ
d) മൂലധന സാധനങ്ങൾ
Answer:
a) സാമ്പത്തിക സാധനങ്ങൾ
Question 16.
വ്യക്തികൾ അവരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി അന്തിമമായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ഏതാണ്?
a) മൂലധന സാധനങ്ങൾ
b) ഈടുനിൽക്കുന്ന സാധനങ്ങൾ
c) ഉപഭോഗ സാധനങ്ങൾ
d) ഈടുനിൽക്കാത്ത സാധനങ്ങൾ
Answer:
c) ഉപഭോഗ സാധനങ്ങൾ
Question 17.
മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന സാധനങ്ങൾ ഏതാണ്?
a) ഉപഭോഗ സാധനങ്ങൾ
b) ഈടുനിൽക്കാത്ത സാധനങ്ങൾ
c) ഈടുനിൽക്കുന്ന സാധനങ്ങൾ
d) മൂലധന സാധനങ്ങൾ
Answer:
d) മൂലധന സാധനങ്ങൾ
Question 18.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കു ന്നതിനായി ഇന്ത്യയിൽ നിലവിൽ വന്ന നിയമം ഏതാണ്?
a) ഇന്ത്യൻ ഭരണഘടന
b) ഉപഭോക്തൃ സംരക്ഷണ നിയമം 1986
c) കമ്പനി നിയമം
d) വിൽപ്പന ചരക്ക് നിയമം
Answer:
b) ഉപഭോക്തൃ സംരക്ഷണ നിയമം 1986
Question 19.
ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഏത് നിയമത്തിന് പകരമാണ് നിലവിൽ വന്നത്?
a) ഇന്ത്യൻ കരാർ നിയമം
b) വിൽപ്പന ചരക്ക് നിയമം
c) ഉപഭോക്തൃ സംരക്ഷണ നിയമം – 1986
d) അവശ്യ സാധന നിയമം
Answer:
(c) ഉപഭോക്തൃ സംരക്ഷണ നിയമം – 1986
Question 20.
CCPA യുടെ പൂർണ്ണരൂപം എന്താണ്?
a) Consumer Complaint Protection Authority
b) Central Consumer Promotion Agency
c) Central Consumer Protection Authority
d) Citizen Consumer Protection Act
Answer:
(c) Central Consumer Protection Authority
![]()
Question 21.
ഉപഭോക്താക്കളുടെ തർക്കങ്ങൾ പരിഹരിക്കു ന്നതിനുള്ള സംവിധാനത്തിന്റെ ഏറ്റവും ഉയർന്ന തലം ഏതാണ്?
a) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
b) സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ
c) സുപ്രീം കോടതി
d) ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
Answer:
d)ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
Question 22.
കടക മുദ്ര എന്തിനെ സൂചിപ്പിക്കുന്നു?
a) ഉൽപ്പന്നങ്ങളുടെ നിർദ്ദിഷ്ട ഗുണനിലവാരം
b) ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ
c) കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണമേന്മ
d) പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ
Answer:
(a) ഉൽപ്പന്നങ്ങളുടെ നിർദ്ദിഷ്ട ഗുണനിലവാരം
Question 23.
ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഏതാണ്?
a) നിർമ്മാണ തീയതി
b) പരമാവധി ഉപയോഗ കാലാവധി/കാലഹരണ പ്പെടൽ തീയതി
c) ഉത്പാദകരുടെ പേര്
d) പരസ്യത്തിലെ വിവരങ്ങൾ
Answer:
b) പരമാവധി ഉപയോഗ കാലാവധി/കാലഹര ണപ്പെടൽ തീയതി
Question 24.
ഉപഭോക്തൃ സംതൃപ്തി അളക്കാൻ സാധ്യമാണോ?
Answer:
ഇല്ല
Question 25.
അപചയ സീമാന്ത ഉപയുക്തത നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer:
ഉപഭോഗം
Question 26.
പ്രകൃതിയിൽ ധാരാളമായി ലഭിക്കുന്നതും എല്ലാവർക്കും ലഭ്യമായതുമായ വസ്തുക്കൾക്ക് പറയുന്ന പേരെന്താണ്?
Answer:
സൗജന്യ സാധനങ്ങൾ
Question 27.
വില നൽകി വാങ്ങുന്ന വസ്തുക്കൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
Answer:
സാമ്പത്തിക സാധനങ്ങൾ
![]()
Question 28.
ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾക്ക് പറയുന്ന പേരെന്താണ്?
Answer:
ഈടുനിൽക്കുന്ന സാധനങ്ങൾ
Question 29.
ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ വില കൂടാതെ മറ്റെന്താണ് ഉറപ്പുവരുത്തേണ്ടത്?
Answer:
ഗുണനിലവാരം
Question 30.
ഉപഭോക്താവ് സാധനങ്ങൾ വാങ്ങുമ്പോൾ എന്ത് രേഖ ലഭിക്കേണ്ടതാണ് അവകാശമായി കാണേ
ണ്ടത്?
Answer:
ബിൽ
Question 31.
a) ഉപയോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന പേരെന്ത്?
b) ഉപയുക്തത അളക്കുന്നതിനുള്ള സാങ്കൽപ്പിക യൂണിറ്റ് ഏതാണ്?
Answer:
a) ഉപയുക്തത
b) യൂട്ടിൽ സ്
Question 32.
അപചയ സീമാൻ ഉപയുക്തത നിയമത്തിന്റെ പ്രധാനപ്പെട്ട രണ്ട് അനുമാനങ്ങൾ എന്തൊക്കെ യാണ്?
Answer:
- ഉപഭോക്താവിന്റെ വരുമാനം, അഭിരുചി എന്നിവ സ്ഥിരമായിരിക്കണം
- ഉപയോഗം തുടർച്ചയായിരിക്കണം. ഇടവേളക ളില്ലാതെ ഉപയോഗിക്കണം
- മറ്റു സാധനങ്ങളുടെ ഉപയോഗം നിജപ്പെടുത്തി യിരിക്കണം
Question 33.
മൂലധന സാധനങ്ങൾ വയൽ, എന്ത്? ഉദാഹരണ സഹിതം വ്യക്തമാക്കുക.
Answer:
മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൽപ്പാദി പ്പിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളാണ് മൂലധന സാധനങ്ങൾ. ഇവ ഉൽപ്രധാന പ്രക്രിയയെ സഹായിക്കുന്നു.
ഉദാ: യന്ത്രങ്ങൾ, ഉപകരണങ്ങൾ.
Question 34.
ഉപയുക്തത എന്നാൽ എന്ത്? ഉപയുക്തതയുടെ പ്രധാനപ്പെട്ട രണ്ട് സവിശേഷതകൾ വിവരിക്കുക.
Answer:
ഒരു വസ്തു ഉപയോഗിക്കുന്നതിലൂടെ ഒരു ഉപഭോക്താവിന് ലഭിക്കുന്ന സംതൃപ്തിയാണ് ഉപയുക്തത.
- ഇത് വ്യക്തിഗതമാണ്. ഓരോ വ്യക്തിക്കും ഓരോ സമയത്തും ഒരേ വസ്തുവിൽ നിന്ന് ലഭിക്കുന്ന ഉപയുക്തത വ്യത്യസ്തമായിരിക്കും.
- ഇതിന് സ്ഥലവും സമയവും അനുസരിച്ച് മാറ്റം ഉദാഹരണത്തിന്, തണുപ്പുള്ള കാലാവസ്ഥയിലുള്ള ഒരാൾക്ക് ലഭിക്കുന്നത് ഉപയുക്തത ഒരു ഫാനിൽ നിന്ന് ചൂടുള്ള കാലാവസ്ഥയിലുള്ള ഒരാൾക്ക് ലഭിക്കണ മെന്നില്ല.
- ഇത് ഗണിതപരമായി അളക്കാൻ സാധ്യമല്ല. എന്നാൽ താരതമ്യം ചെയ്യാൻ സാധിക്കും.
Question 35.
മൊത്തം ഉപയുക്തതയും സീമാന്ത ഉപയുക്ത തയും തമ്മിലുള്ള ബന്ധം ഒരു ഉദാഹരണത്തിലൂടെ വിശദമാക്കുക.
Answer:
ഒരു വ്യക്തി ഒരു വസ്തുവിന്റെ ഒന്നിലധികം യൂണിറ്റുകൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന മൊത്തം സംതൃപ്തിയുടെ അളവാണ് മൊത്തം ഉപയുക്തത. ഒരു അധിക യൂണിറ്റ് ഉപയോഗിക്കു 38 മ്പോൾ മൊത്തം ഉപയുക്തതയിൽ ഉണ്ടാകുന്ന മാറ്റമാണ് സീമാൻ ഉപയുക്തത.
- നയന ആദ്യത്തെ ഓറഞ്ച് കഴിക്കുമ്പോൾ 20 യൂട്ടിൽസ് സംതൃപ്തി ലഭിക്കുന്നു (മൊത്തം ഉപയുക്തത = 20, സീമാന്ത ഉപയുക്തത = 20),
- രണ്ടാമത്തെ ഓറഞ്ച് കഴിക്കുമ്പോൾ 18 യൂട്ടിൽസ് അധിക സംതൃപ്തി ലഭിക്കുന്നു (മൊത്തം ഉപയുക്തത = 38 സമാന്ത ഉപയുക്തത = 18).
- ഓരോ അധിക ഓറഞ്ചും കഴിക്കുമ്പോൾ സീമാന്ത ഉപയുക്തത കുറയുകയും മൊത്തം ഉപയുക്തത വർദ്ധിക്കുകയും ചെയ്യുന്നു. സീമാന്ത ഉപയുക്തത പൂജ്യമാകുന്നിടം വരെ.
Question 36.
അപചയ സീമാന്ത ഉപയുക്തത നിയമം വിവരിക്കുക. ഈ നിയമത്തിന്റെ പ്രധാനപ്പെട്ട രണ്ട് അനുമാനങ്ങൾ എന്തൊക്കെയാണ്?
Answer:
മറ്റ് വസ്തുക്കളുടെ ഉപയോഗത്തിൽ മാറ്റമില്ലാതെ ഒരു പ്രത്യേക വസ്തുവിന്റെ കൂടുതൽ യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്ന് മ ലഭിക്കുന്ന സീമാന്ത ഉപയുക്തത കുറഞ്ഞുവരും എന്നതാണ് അപചയ സീമാൻ ഉപയുക്തത നിയമം.
- ഉപഭോക്താവിന്റെ വരുമാനം, അഭിരുചി എന്നിവ സ്ഥിരമായിരിക്കണം.
- ഉപയോഗം തുടർച്ചയായിരിക്കണം. ഇടവേളകളില്ലാതെ ഉപയോഗിക്കണം.
- മറ്റ് സാധനങ്ങളുടെ ഉപയോഗം നിജപ്പെടുത്തി യിരിക്കണം.
Question 37.
സൗജന്യ സാധനങ്ങളും സാമ്പത്തിക സാധനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ വ്യക്തമാക്കുക. ഓരോന്നിനും ഉദാഹരണങ്ങൾ നൽകുക.
Answer:
പ്രകൃതിയിൽ ധാരാളമായി ലഭിക്കുന്നതും എല്ലാവർക്കും സൗജന്യമായി ലഭ്യമാകുന്നതുമായ വസ്തുക്കളാണ് സൗജന്യ സാധനങ്ങൾ. ഇവയ്ക്ക് വില നൽകേണ്ടതില്ല. ഉദാഹരണം: സൂര്യപ്രകാശം, ശുദ്ധവായു.
വില നൽകി വാങ്ങുകയും പലപ്പോഴും നിർമ്മിക്കു കയോ ഖനനം ചെയ്യുകയോ ചെയ്യേണ്ടി വരുന്ന വസ്തുക്കളാണ് സാമ്പത്തിക സാധനങ്ങൾ.
ഇവ പരിമിതവും ഉപയോഗത്തിന് പ്രതിഫലം നൽകേണ്ടതുമാണ്.
ഉദാഹരണം: പുസ്തകങ്ങൾ, വസ്ത്രങ്ങൾ.
സൗജന്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ല, എന്നാൽ സാമ്പത്തിക സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാം.
![]()
Question 38.
ഉപഭോഗ സാധനങ്ങളും മൂലധന സാധനങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട മൂന്ന് വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
Answer:
വ്യക്തികൾ അവരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി അന്തിമമായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളാണ് ഉപഭോഗ സാധനങ്ങൾ. ഇവ 8 ഉത്പാദന പ്രക്രിയയിൽ വീണ്ടും ഉപയോഗിക്കില്ല. ഉദാഹരണം: ഭക്ഷണം, വസ്ത്രം.
മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളാണ് മൂലധന സാധനങ്ങൾ. ഇവ ഉത് പാദന പ്രക്രിയയെ സഹായിക്കുന്നു. ഉദാഹരണം: യന്ത്രങ്ങൾ, ഉപകരണങ്ങൾ.
ഉപഭോഗ സാധനങ്ങൾ നേരിട്ടുള്ള സംതൃപ്തി നൽകുന്നു, എന്നാൽ മൂലധന സാധനങ്ങൾ പരോക്ഷമായ സംതൃപ്തി നൽകുന്നു.
Question 39.
ഈടുനിൽക്കുന്നതും ഈടുനിൽക്കാത്തതുമായ സാധനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഓരോ വിഭാഗത്തിനും ഉദാഹരണങ്ങൾ നൽകുക.
Answer:
ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളാണ് ഈടുനിൽക്കുന്ന സാധനങ്ങൾ. ഇവ വീണ്ടും ഉപയോഗിക്കാവുന്നവയായിരിക്കും. ഉദാഹരണം: ഫർണിച്ചർ, വാഹനം.
കുറഞ്ഞ കാലയളവിനുള്ളിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളാണ് ഈടുനിൽക്കാത്ത സാധനങ്ങൾ. ഇവ ഒറ്റത്തവണ ഉപയോഗത്തിനുശേഷം നശിച്ചു പോകുന്നു. ഉദാഹരണം: ഭക്ഷണം, പച്ചക്കറികൾ.
ഈടുനിൽക്കുന്ന സാധനങ്ങൾക്ക് താരതമ്യേന ക ഉയർന്ന വിലയായിരിക്കും, എന്നാൽ ഈടു നിൽക്കാത്ത സാധനങ്ങൾക്ക് കുറഞ്ഞ വിലയാ യിരിക്കും.
Question 40.
ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണ്?
Answer:
ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം.
- ഉൽപ്പന്നത്തിന്റെ പരമാവധി ഉപയോഗ കാലാവധി/കാലഹരണപ്പെടൽ തീയതി പരിശോധിക്കണം.
- വില, ഗുണനിലവാരം, വാറന്റി തുടങ്ങിയ ഉൽപ്പന്നവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യക്തമായി മനസ്സിലാക്കണം.
- വാങ്ങുന്ന സാധനങ്ങളുടെ ബിൽ കൈപ്പറ്റണം.
Question 41.
ജി.എസ്.ടി (GST) എന്നാൽ എന്ത്? ജി.എസ്.ടിയുടെ പ്രധാന ലക്ഷ്യം എന്ത്?
Answer:
ചരക്ക് സേവന നികുതിയാണ് ജി.എസ്.ടി (Goods and Services Tax).
- പല തരത്തിലുള്ള നികുതികളെ ഏകീകരിച്ച് “ഒരു രാജ്യം; ഒരു നികുതി’ എന്ന ആശയം നടപ്പാക്കുക എന്നതാണ് ജി.എസ്.ടിയുടെ പ്രധാന ലക്ഷ്യം.
- ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഏകീകരണം ലക്ഷ്യമിടുന്നു.
- ജി.എസ്.ടിയിൽ വിവിധ നിരക്കുകളുണ്ട് (5%, 12%, 18%, 28%).
Question 42.
ഉപഭോക്തൃ ചൂഷണങ്ങൾ ഒഴിവാക്കാൻ ഒരു ഉപഭോക്താവ് എതെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം?
Answer:
- ഒരു ഉപഭോക്താവ് താൻ വാങ്ങുന്ന സാധന ങ്ങളുടെ ഗുണനിലവാരം, അളവ്, പരിശുദ്ധി, വില തുടങ്ങിയ വിവരങ്ങൾ അറിഞ്ഞിരിക്കണം.
- ഉപഭോക്താവിന് ഉൽപ്പന്നത്തെക്കുറിച്ച് സംശയ ങ്ങളുണ്ടെങ്കിൽ ചോദിച്ച് മനസ്സിലാക്കണം.
- സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ നിർബന്ധ മായും വാങ്ങുകയും അതിൽ ജി.എസ്.ടി നമ്പർ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
Question 43.
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങൾ എന്തൊക്കെ യായിരുന്നു?
Answer:
- ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷി ക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
- ഉപഭോക്താക്കളുടെ അവകാശങ്ങൾ വ്യക്ത മായി നിർവചിക്കുക.
- ഉപഭോക്തൃ സംരക്ഷണത്തിനായി പ്രത്യേക നീതിന്യായ സംവിധാനങ്ങൾ സ്ഥാപിക്കുക.
Question 44.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം 1986ലെ നിയമത്തിൽ നിന്ന് എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു
Answer:
- 2019ലെ നിയമം ഉപഭോക്താക്കളെ കൂടുതൽ ശക്തരാക്കുന്നു.
- ഇകൊമേഴ്സ് പ്ലാറ്റ് ഫോമുകൾ വഴിയുള്ള ഉപഭോക്തൃ ചൂഷണങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ഈ നിയമത്തിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.
- കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) സ്ഥാപിച്ചു.
Question 45.
ഒരു ഉപഭോക്താവിന്റെ പ്രധാനപ്പെട്ട മൂന്ന് അവകാശങ്ങൾ എന്തൊക്കെയാണ്?
Answer:
- സുരക്ഷിതത്വത്തിനുള്ള അവകാശം (ജീവനും സ്വത്തിനും അപകടകരമായ ഉൽപ്പന്നങ്ങളിൽ നിന്ന് സംരക്ഷണം നേടാനുള്ള അവകാശം).
- തിരഞ്ഞെടുക്കാനുള്ള അവകാശം (മത്സരാ ധിഷ്ഠിത വിലയിൽ വിവിധ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം).
- അറിയാനുള്ള അവകാശം (ഉൽപ്പന്നങ്ങളുടെ ഗുണമേന്മ, അളവ്, പരിശുദ്ധി, വില തുടങ്ങിയ വിവരങ്ങൾ അറിയാനുള്ള അവകാശം).
Question 46.
ഉപഭോക്തൃ തർക്ക പരിഹാര സംവിധാനത്തിന്റെ ഘടന എങ്ങനെയാണ്?
Answer:
ഉപഭോക്തൃ തർക്ക പരിഹാരത്തിനായി മൂന്ന് തലങ്ങളിലുള്ള കോടതികളുണ്ട്.
- ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (ഒരു കോടി രൂപ വരെ നഷ്ടപരിഹാരം വരുന്ന കേസുകൾ).
- സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (ഒരു കോടി മുതൽ പത്ത് കോടി രൂപ വരെ നഷ്ടപരിഹാരം വരുന്ന കേസുകൾ).
- ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (പത്ത് കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം വരുന്ന കേസുകൾ).)
Question 47.
വിവിധ തരം തട്ടിപ്പുകൾ ഏതൊക്കെയാണ്? ഓരോ തട്ടിപ്പിനും പരിഹാരം തേടാവുന്ന രണ്ട് സ്ഥാപന ങ്ങളെക്കുറിച്ച് എഴുതുക.
Answer:
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ, ആരോഗ്യരംഗത്തെ തട്ടിപ്പുകൾ, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ, ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകൾ എന്നിവ സാധാരണയായി കണ്ടുവരുന്ന തട്ടിപ്പുകളാണ്.
- വിദ്യാഭ്യാസ തട്ടിപ്പുകൾക്ക് UGC/AICTE/State Board എന്നിവരെ സമീപിക്കാം. ഉപഭോക്തൃ ഫോറത്തിലും പരാതി നൽകാം.
- ബാങ്കിംഗ് തട്ടിപ്പുകൾക്ക് ബാങ്കിന്റെ ഗ്രീവൻസ് റിഡസ്സൽ മെക്കാനിസത്തെയും RBI ഓംബുഡ്സ്മാനെയും സമീപിക്കാം.
Question 48.
ഉപഭോക്തൃ വിദ്യാഭ്യാസം എന്നാൽ എന്ത്? ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
Answer:
ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, ഉൽപ്പന്നങ്ങളെയും സേവന ങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ, വിപണിയിലെ തട്ടിപ്പുകൾ, ഉപഭോക്തൃ നിയമങ്ങൾ എന്നിവയെ ക്കുറിച്ച് അവബോധം നൽകുന്നതാണ് ഉപഭോക്തൃ വിദ്യാഭ്യാസം.
- ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷി ക്കുക.
- ഉപഭോക്താക്കളെ ഉത്തരവാദിത്തങ്ങളെ ക്കുറിച്ച് ബോധവാന്മാരാക്കുക.
- വിപണിയിലെ ധാർമ്മികതയും ചൂഷണങ്ങളും തിരിച്ചറിയാൻ സഹായിക്കുക.
Question 49.
ഒരു ഉപഭോക്താവ് ചൂഷണത്തിനിരയാകാതിരി ക്കാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ വിശദമാ ക്കുക.
Answer:
- ഒരു ഉപഭോക്താവ് സാധനങ്ങൾ വാങ്ങുന്ന തിനു മുമ്പ് ഉൽപ്പന്നത്തെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ (ഗുണനിലവാരം, അളവ്, വില, ഉപയോഗരീതി, പാർശ്വഫലങ്ങൾ) അറിഞ്ഞിരി ക്കണം.
- പരസ്യങ്ങളിൽ കാണുന്ന വാഗ്ദാനങ്ങളിൽ മാത്രം വിശ്വസിക്കാതെ ഉൽപ്പന്നത്തിന്റെ യഥാർത്ഥ ഗുണമേന്മ ഉറപ്പുവരുത്തണം.
- സാധനങ്ങൾ വാങ്ങുമ്പോൾ നിർബന്ധമായും ബിൽ വാങ്ങുകയും അതിൽ വില, നികുതി തുടങ്ങിയ വിവരങ്ങൾ കൃരുമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധി ക്കുകയും വേണം.
- കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാതിരി ക്കാൻ ശ്രദ്ധിക്കുകയും ഉൽപ്പന്നത്തിന്റെ പാക്കറ്റിലുള്ള ലേബലുകൾ വായിച്ച് മനസ്സിലാ ക്കുകയും വേണം.
Question 50.
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പ്രധാനപ്പെട്ട നാല് സവിശേഷതകൾ വിവരിക്കുക.
Answer:
- ഈ നിയമം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് (CCA) രൂപം നൽകി. ഇത് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക ക്ഷിക്കുന്നതിനും ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനും അധികാരം നൽകുന്നു.
- ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വ്യാജ വ്യാപാര രീതികൾ തടയുന്നതിനുള്ള നിയമങ്ങൾ ഈ നിയമത്തിൽ ഉൾക്കൊള്ളുന്നു.
- ഉപഭോക്തൃ തർക്ക പരിഹാര പ്രക്രിയ ലളിതമാക്കി. ഓൺലൈൻ വഴിയും പരാതികൾ സമർപ്പിക്കാൻ സാധിക്കും.
- തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
![]()
Question 51.
ഒരു ഉപഭോക്താവിന് ലഭിക്കേണ്ട നാല് അവകാശങ്ങൾ വിശദമാക്കുക.
Answer:
- സുരക്ഷിതത്വത്തിനുള്ള അവകാശം: ജീവനും സ്വത്തിനും അപകടകരമായ ഉൽപ്പന്നങ്ങളിൽ നിന്ന് സംരക്ഷണം നേടാനുള്ള അവകാശം.
- തിരഞ്ഞെടുക്കാനുള്ള അവകാശം: മത്സരാധി ഷ്ഠിത വിലയിൽ വിവിധ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം.
- അറിയാനുള്ള അവകാശം: ഉൽപ്പന്നങ്ങളുടെ ഗുണമേന്മ, അളവ്, പരിശുദ്ധി, വില തുടങ്ങിയ വിവരങ്ങൾ അറിയാനുള്ള അവകാശം.
- പരിഹാരം തേടാനുള്ള അവകാശം: ഉപഭോക്തൃ ചൂഷണങ്ങൾക്കെതിരെയും വ്യാജ വ്യാപാര രീതികൾക്കെതിരെയും പരിഹാരം തേടാനുള്ള അവകാശം.
Question 52.
ഉപഭോക്തൃ തർക്ക പരിഹാര സംവിധാനത്തിലെ വിവിധ തലങ്ങൾ വിശദമാക്കുക. ഓരോ തലത്തിലും പരിഗണിക്കാവുന്ന കേസുകളുടെ സ്വഭാവം വ്യക്തമാക്കുക.
Answer:
ഉപഭോക്തൃ തർക്ക പരിഹാരത്തിന് മൂന്ന് തലങ്ങളുണ്ട്.
- ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഒരു കോടി രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതികളാണ് ഇവിടെ പരിഗണിക്കുന്നത്.
- സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ: ഒരു കോടി രൂപ മുതൽ പത്ത് കോടി രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതികളാണ് ഇവിടെ പരിഗണിക്കുന്നത്.
- ദേശീയ ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ: പത്ത് കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതികളാണ് ഇവിടെ പരിഗണിക്കുന്നത്.
Question 53.
വിവിധ തരം തട്ടിപ്പുകളും അവയ്ക്ക് പരിഹാരം കാണാവുന്ന നാല് വഴികളും വ്യക്തമാക്കുക.
Answer:
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ (അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ), ആരോഗ്യരംഗത്തെ തട്ടിപ്പുകൾ (വ്യാജ ചികിത്സ), വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ (സൈബർ കുറ്റകൃത്യങ്ങൾ), ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകൾ (ഫോൺകോൾ) എന്നിവ സാധാരണയായി കണ്ടുവരുന്ന തട്ടിപ്പുകളാണ്.
- ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളിൽ (UGC, AICTE, Medical Council) പരാതി നൽകുക.
- ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകുക.
- സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുക.
- പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.
Question 54.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതി നായി നിലവിലുള്ള പ്രധാനപ്പെട്ട നാല് നിയമങ്ങൾ ഏതൊക്കെയാണ്?
Answer:
- ഉപഭോക്തൃ സംരക്ഷണ നിയമം 1986: ഉപഭോ ക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കു ന്നതിനും തർക്കങ്ങൾക്ക് പരിഹാരം കാണുന്ന തിനും ലക്ഷ്യമിട്ടുള്ള നിയമം,
- ഉപഭോക്തൃ സംരക്ഷണ നിയമം 2019: ഇകൊമേഴ്സ് ഉൾപ്പെടെയുള്ള പുതിയ സാഹചര്യങ്ങൾക്കനുരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം.
- ഭക്ഷ്യസുരക്ഷാ നിലവാര നിയമം 2006: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാ ക്കുന്നതിനുള്ള നിയമം.
- ചരക്ക് സേവന നികുതി (GST) നിയമം 2017: നികുതി സമ്പ്രദായം ലളിതമാക്കുകയും ഉപഭോ ക്താക്കൾക്ക് ഏകീകൃത വില ലഭ്യമാക്കുകയും ചെയ്യുന്നു.
Question 55.
ഉപഭോക്ത്യ വിദ്യാഭ്യാസം ഉപഭോക്താക്കൾക്ക് എങ്ങനെ പ്രയോജനകരമാകും? നാല് പ്രധാനപ്പെട്ട നേട്ടങ്ങൾ വിവരിക്കുക.
Answer:
- ഉപഭോക്തൃ വിദ്യാഭ്യാസം ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദി ത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്നു.
- വിപണിയിലെ തട്ടിപ്പുകൾ തിരിച്ചറിയാനും ചൂഷണങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാനും ഇത് സഹായിക്കുന്നു.
- ഉപഭോക്താക്കൾക്ക് വിവരങ്ങൾ അറിഞ്ഞ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനും മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനും ഇത് പ്രോത്സാഹനം നൽകുന്നു.
- ഉപഭോക്തൃ തർക്ക പരിഹാര സംവിധാനങ്ങ ളെക്കുറിച്ച് അവബോധം നൽകുന്നതിലൂടെ 59 പരാതികൾ ഫലപ്രദമായി സമർപ്പിക്കാനും നീതി നേടാനും ഇത് സഹായിക്കുന്നു.
Question 56.
ഉപഭോക്തൃ സംരക്ഷണ പ്രസ്ഥാനം ഇന്ത്യയിൽ എങ്ങനെ രൂപംകൊണ്ടു? ഇതിന്റെ പ്രധാനപ്പെട്ട നാല് ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
Answer:
1966ൽ ബോംബെയിൽ കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി ഓഫ് ഇന്ത്യ രൂപീകരിച്ചതോടെയാണ്
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ പ്രസ്ഥാനം നിലവിൽ വന്നത്.
- ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷി ക്കുക.
- തട്ടിപ്പുകളും വഞ്ചനകളും തടയുക.
- ഉപഭോക്താക്കളെ ശാക്തീകരിക്കുക.
- പരസ്യങ്ങളിൽ സത്യസന്ധമായ വിവരങ്ങൾ ഉറപ്പുവരുത്തുക.
Question 57.
സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന നാല് പ്രധാനപ്പെട്ട ഗുണമേന്മാ ചിഹ്നങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
- ISI മാർക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) നൽകുന്ന ഈ ചിഹ്നം വ്യാവസായിക ഉൽപ്പന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പാക്കുന്നു.
- AGMARK: കാർഷിക – വന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്ന ചിഹ്നം.
- FSSAI ചിഹ്നം : ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്ന തിനുള്ള ചിഹ്നം.
- മറ്റ് നിരവധി ഗുണമേന്മാ ചിഹ്നങ്ങളും നിലവിലുണ്ട്.
Question 58.
ഒരു ഉപഭോക്താവ് പരാതി നൽകേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട നാല് പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്?
Answer:
ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടാൽ ബന്ധപ്പെട്ട ഓഫീസിലോ ഉപഭോക്തൃ കോടതിയിലോ പരാതി നൽകാം.
- പരാതി വെള്ള പേപ്പറിൽ വ്യക്തമായി എഴുതി നൽകണം.
- ബിൽ, വാറന്റി കാർഡ് തുടങ്ങിയ ആവശ്യമായ രേഖകൾ പരാതിയോടൊപ്പം ചേർക്കണം.
- പരാതിയിൽ തട്ടിപ്പിന്റെ സ്വഭാവം, സംഭവിച്ച നഷ്ടം, ആവശ്യമായ പരിഹാരം എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
![]()
Question 59.
ഉപഭോക്തൃ സംതൃപ്തി എന്നാൽ എന്ത്? ഉപഭോക്തൃ സംതൃപ്തി ഒരു സ്ഥാപനത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണ്? വിശദീ കരിക്കുക.
Answer:
ഒരു ഉപഭോക്താവ് ഒരു ഉൽപ്പന്നമോ സേവനമോ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷ ത്തെയും സംതൃപ്തിയെയും ആണ് ഉപഭോ സംതൃപ് തി എന്ന് പറയുന്നത്. ഉപഭോക്ത സംതൃപ്തി ഏതൊരു സ്ഥാപനത്തിനും വളരെ യധികം പ്രധാനപ്പെട്ടതാണ്. സംതൃപ്തരായ ഉപഭോക്താക്കൾ വീണ്ടും ഉൽപ്പന്നങ്ങൾ വാങ്ങു കയും മറ്റുള്ളവരോട് ശുപാർശ ചെയ്യുകയും ചെയ്യും. ഇത് സ്ഥാപനത്തിന്റെ വിൽപന വർദ്ധിപ്പിക്കാനും നല്ലൊരു ബാൻഡ് നാമം നേടാനും സഹായിക്കും. നേരെമറിച്ച്, സംതൃപ് തരല്ലാത്ത ഉപഭോക്താക്കൾ സ്ഥാപനത്തെക്കുറിച്ച് മോശം അഭിപ്രായങ്ങൾ പറയുകയും അത് സ്ഥാപനത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കൂടാതെ, ഇന്നത്തെ മത്സരമേറിയ കച്ചവട ലോകത്ത് ഉപഭോക്താക്കളെ നിലനിർത്തുന്നതിനും പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ഉയർന്ന ഉപഭോക്തൃ സംതൃപ്തി അത്യന്താപേക്ഷിതമാണ്. ഉപഭോക്താ ക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്ക് മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന തിലൂടെ സ്ഥാപനങ്ങൾക്ക് ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ സാധിക്കും.
Question 60.
അപചയ സീമാന്ത ഉപയുക്തത നിയമം ഉപഭോഗ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു? ഒരു ദൈനംദിന ഉദാഹരണത്തിലൂടെ വിശദീകരിക്കുക.
Answer:
അപചയ സീമാന്ത ഉപയുക്തത നിയമം അനുസരിച്ച്, ഒരു വ്യക്തി ഒരു പ്രത്യേക വസ്തുവിന്റെ കൂടുതൽ യൂണിറ്റുകൾ ഉപയോഗി ക്കുമ്പോൾ, ഓരോ അധിക യൂണിറ്റിൽ നിന്നും സംതൃപ്തി (സീമാന്ത ഉപയുക്തത) കുറഞ്ഞുവരും. ഈ നിയമം നമ്മുടെ ദൈനംദിന ഉപഭോഗ തീരുമാനങ്ങളെ വളരെയ ധികം സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, നമുക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ലഡ്ഡു കഴിക്കാൻ തുടങ്ങു മ്പോൾ ആദ്യത്തെ ലഡ്ഡു നൽകുന്ന സംതൃപ്തി വളരെ വലുതായിരിക്കും. രണ്ടാമത്തെ ല കഴിക്കുമ്പോൾ സംതൃപ്തി കുറയും, മൂന്നാമത്തേത് കഴിക്കുമ്പോൾ വീണ്ടും കുറയും. ഒരു ഘട്ടം എത്തുമ്പോൾ ലഡ്ഡു കഴിക്കുന്നതിൽ നിന്ന് നമുക്ക് സംതൃപ്തി ലഭിക്കാതെ വരികയോ അല്ലെങ്കിൽ വെറുപ്പ് തോന്നുകയോ ചെയ്യാം. ഇവിടെ, ഓരോ അധിക ലഡ്ഡുവും നൽകുന്ന സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു. ഈ തത്വം അനുസരിച്ചാണ് ആളുകൾ ഒരു നിശ്ചിത അളവിൽ കൂടുതൽ ഒരേ ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നത്. വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവർ വിവിധ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് ഈ നിയമത്തിന്റെ അടിസ്ഥാ നത്തിലാണ്.
Question 61.
ഉപഭോക്താക്കൾ വിപണിയിൽ ലഭ്യമായ വിവിധ തരം സാധനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട തിന്റെ പ്രാധാന്യം എന്താണ്?
Answer:
ഉപഭോക്താക്കൾ വിപണിയിൽ ലഭ്യമായ വിവിധതരം സാധനങ്ങളെക്കുറിച്ച് അറിഞ്ഞി രിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഓരോ ഉൽപ്പന്നത്തിനും അതിന്റെതായ പ്രത്യേകതകളും ഉപയോഗങ്ങളും ഗുണനിലവാരവും വിലയുമു ണ്ടായിരിക്കും. വ്യത്യസ്ത ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കും വരുമാനത്തിനും അനുയോ ജ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും. സൗജന്യ സാധനങ്ങൾ, സാമ്പത്തിക സാധനങ്ങൾ, ഉപഭോഗ സാധനങ്ങൾ, മൂലധന സാധനങ്ങൾ, ഈടുനിൽക്കുന്നവ, ഈടുനിൽ ക്കാത്തവ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയുന്നത് വിവേക പൂർണ്ണമായ ഉപഭോഗ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ഉപഭോക്താക്കളെ ചൂഷണത്തി നിരയാക്കുകയും ഗുണമേന്മയില്ലാത്ത ഉൽപ ന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യും. അതിനാൽ, ഓരോ ഉപഭോക്താവും വിപണിയിലെ ഉൽപ്പന്നങ്ങളെക്കുറിച്ച് ബോധവാന്മാരായിരി ക്കേണ്ടത് അത്യാവശ്യമാണ്.
Question 62.
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ഉപഭോക്താ ക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എങ്ങനെ ഒരു നാഴികക്കല്ലായി മാറുന്നു? വിശദ മാക്കുക.
Answer:
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷി ക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. 1986ലെ പഴയ നിയമത്തിൽ ഇല്ലാതിരുന്ന പല പുതിയ വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഉപഭോക്തൃ ചൂഷണങ്ങൾ തടയുന്നതിന് ഈ നിയമം കൂടുതൽ പ്രാധാന്യം നൽകുന്നു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾ ക്കെതിരെ നടപടിയെടുക്കാനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് (CCPA) രൂപം നൽകാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഉപഭോക്തൃ തർക്ക പരിഹാര പ്രക്രിയ കൂടുതൽ ലളിതമാക്കിയതും ഓൺലൈൻ വഴി പരാതികൾ സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതും ഈ നിയമത്തിന്റെ പ്രധാന നേട്ടങ്ങളാണ്. മൊത്തത്തിൽ, ഉപഭോക്താക്കളുടെ താൽപ ര്യങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് നീതി ഉറപ്പാക്കുന്നതിനും 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം കൂടുതൽ ശക്തമായ ഒരു ചട്ടക്കൂട് നൽകുന്നു.
Question 63.
ഉപഭോക്തൃ വിദ്യാഭ്യാസം ഒരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കാവുന്നത് എന്തു കൊണ്ട് ഉപഭോക്തൃ വിദ്യാഭ്യാസം സമൂഹത്തിൽ എങ്ങനെയെല്ലാമാണ് സ്വാധീനം ചെലുത്തുന്നത്?
Answer:
ഉപഭോക്തൃ വിദ്യാഭ്യാസം ഒരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കുന്നത് ഉപഭോക്താ ക്കൾക്ക് അവരുടെ അവകാശങ്ങളെയും ഉത്തര വാദിത്തങ്ങളെയും കുറിച്ച് അവബോധം നൽകുന്ന തിലൂടെ ഒരു നീതിയുക്തവും ധാർമ്മികവുമായ സമൂഹം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതു കൊണ്ടാണ്. ഉപഭോക്തൃ വിദ്യാഭ്യാസം ലഭിച്ച ഉപഭോക്താക്കൾ ചൂഷണങ്ങൾക്ക് ഇരയാകാ നുള്ള സാധ്യത കുറയുകയും അവർ വിവേക പൂർണ്ണമായ ഉപഭോഗ തീരുമാനങ്ങൾ എടുക്കു കയും ചെയ്യും. ഇത് കച്ചവട സ്ഥാപനങ്ങളെ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തി ക്കാൻ പ്രേരിപ്പിക്കുകയും വിപണിയിൽ ഗുണമേന്മ യുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കു കയും ചെയ്യും. കൂടാതെ, ഉപഭോക്തൃ വിദ്യാ ഭ്യാസം പാരിസ്ഥിതിക അവബോധം വളർത്തു ന്നതിനും സുസ്ഥിരമായ ഉപഭോഗ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഒരു ബോധവത്കൃത ഉപഭോക്തൃ സമൂഹം രാജ്യ ത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നീതിക്കും ഒരു പോലെ അത്യാവശ്യമാണ്. അതിനാൽ, ഉപഭോക്തൃ വിദ്യാഭ്യാസം നൽകുന്നത് വ്യക്തിഗത നേട്ടത്തിനപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കുന്നു.
Question 64.
ഉപഭോക്തൃ വിദ്യാഭ്യാസം എന്ന ആശയം വിശദീകരിക്കുകയും ഉപഭോക്താക്കള ശാക്തീകരിക്കുന്നതിൽ അതിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുക.
Answer:
ഉപഭോക്തൃ വിദ്യാഭ്യാസം എന്നത് വ്യക്തികളെ വിപണിയിൽ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് സജ്ജരാക്കുക എന്ന ലക്ഷ്യ ത്തോടെയുള്ള ഒരു സമഗ്ര പ്രക്രിയയാണ് . ഉപഭോക്തൃ വിദ്യാഭ്യാസം എന്നത് ഉപഭോ ക്താക്കളുടെ അവകാശങ്ങളെ മനസ്സിലാക്കുക, അവരുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയുക, ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ലഭ്യമായ വൈവിധ്യതയിൽ ബോധവാന്മാരാകുക, വിവിധ വിപണികൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുക, പ്രസക്തമായ ഉപഭോക്ത സംരക്ഷണ നിയമങ്ങൾ മനസ്സിലാക്കുക എന്നിവ ഉൾക്കൊള്ളുന്നു.
ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ ബഹുമുഖവും ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിന് നിർണായകവുമാണ്. ഒന്നാമതായി, അന്യായമായ വ്യാപാര രീതികൾക്കും ചൂഷണത്തിനുമെതിരെ വ്യക്തികളെ ലഭ്യമായ സുരക്ഷാ മാർഗങ്ങളെക്കുറിച്ച് ബോധവാന്മാ രാക്കുന്നതിലൂടെ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രണ്ടാമതായി, ഉപഭോക്താക്കളെ അവരുടെ ബോധവാന്മാ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാ രാക്കുക, ഉത്സാഹപൂർവ്വമായ ഉപഭോഗം, ധാർമ്മിക പെരുമാറ്റം, അവരുടെ തിരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുക എന്നിവയുടെ ആവശ്യകത ഊന്നിപ്പറയുക എന്നിവയാണ്. മൂന്നാമതായി, ഡിജിറ്റൽ വിപണിയിലെ അപകടസാധ്യതകളെയും സുരക്ഷിത ഇടപാട് രീതികളെയും കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിലൂടെ വ്യാപാരത്തിൽ, പ്രത്യേകിച്ച് ഓൺലൈൻ വ്യാപാരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇത് ശ്രമിക്കുന്നു. കൂടാതെ,
ഉപഭോക്തൃ വിദ്യാഭ്യാസം വിപണിയിലെ ധാർമ്മികതയും നിയന്ത്രണങ്ങളും തിരിച്ചറിയാൻ ലക്ഷ്യമിടുന്നു. ഉപഭോക്താക്കളെ ന്യായവും അന്യായവുമായ ബിസിനസ്സ് തിരിച്ചറിയാനും ഭരണ നിയമങ്ങൾ മനസ്സി ലാക്കാനും പ്രാപ്തരാക്ക പെരുമാറ്റം ഉപഭോക്ത സംരക്ഷണ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും, അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ പരിഹാരം തേടാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതിലും ഇത് പ്രധാനമാണ്. കൂടാതെ, ഉൽപ്പന്ന ഗുണനിലവാരം, മാനദണ് ഡങ്ങൾ, സാധ്യതയുള്ള ആരോഗ്യ അപകടങ്ങൾ എന്നിവയെക്കുറിച്ച് ഉപഭോക്താ ക്കളെ ബോധവൽക്കരിക്കുന്നതിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരി ക്കുന്നു. അവസാനമായി, ഉപഭോക്തൃ പരാതികൾ ഫലപ്രദമായും നീതിയുക്തമായും പരിഹരിക്ക പ്പെടുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കു ന്നതിലൂടെ ഉപഭോക്തൃ നീതി പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ, ശാക്തീകരിക്കപ്പെട്ടതും സംരക്ഷിതവുമായ ഒരു ഉപഭോക്ത്യ അടിത്തറ സൃഷ്ടിക്കുന്നതിൽ ഉപഭോക്തൃ വിദ്യാഭ്യാസം നിർണായക പങ്ക് വഹിക്കുന്നു.
![]()
Question 65.
ഇന്ത്യയിലെ ഉപഭോക്തൃ കോടതികളുടെ ത്രിതല ഘടന വിവരിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലുള്ള ഉപദേശക സമിതികളുടെ പങ്ക് സംക്ഷിപ്തമായി വിവരിക്കുകയും ചെയ്യുക.
AAnswer:
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം, ഉപഭോക്തൃ തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ഇന്ത്യയിൽ ഒരു ത്രിതല ഉപഭോക്തൃ കോടതി ഘടന സ്ഥാപിക്കുന്നതി ലേക്ക് നയിച്ചു. അടിസ്ഥാന തലത്തിൽ ജില്ലാ ഉപഭോക്തൃ ഫോറങ്ങളുണ്ട്, അവ ഒരു നിശ്ചിത മൂല്യമുള്ള സാധനങ്ങളോ സേവനങ്ങളോ ഉൾപ്പെടുന്ന പരാതികൾ കൈകാര്യം ചെയ്യുന്നു (തുടർന്നുള്ള ഭേദഗതികളിൽ ഈ മൂല്യം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, പക്ഷേ ഘടന നിലനിൽക്കുന്നു). 6 ജില്ലാ ഫോറങ്ങൾക്ക് മുകളിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ ഉണ്ട്, അവ ജില്ലാ ഫോറങ്ങളിൽ നിന്നുള്ള അപ്പീലുകൾ കേൾക്കുകയും ഉയർന്ന മൂല്യമുള്ള കേസുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഈ ഘടനയുടെ അഗ്രഭാഗത്ത് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (NCDRC) ഉണ്ട്, ഇത് സംസ്ഥാന കമ്മീഷനുകളിൽ നിന്നുള്ള അപ്പീലു കൾ കേൾക്കുകയും ദേശീയ പ്രാധാന്യമുള്ളതും വളരെ ഉയർന്ന മൂല്യമുള്ളതുമായ കേസുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഉപഭോക്തൃ പരാതികൾക്ക് പ്രവേശനക്ഷമതയും ഒന്നിലധികം തലത്തിലുള്ള അവലോകനവും ഈ ശ്രേണി പര മായ സംവിധാനം ഉറപ്പാക്കുന്നു.
ഈ ജുഡീഷ്യൽ ഘടനയ്ക്കൊപ്പം, ഉപഭോക്തൃ സംരക്ഷണ നിയമം ത്രിതല ഉപദേശക സമിതികളും സ്ഥാപിച്ചു. ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ, സംസ്ഥാന ഉപഭോക്തൃ സംരക്ഷണ കൗൺസിൽ, ദേശീയ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ. ഉപഭോക്തൃ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഉപഭോക്തൃ സംരക്ഷണ ത്തിനായുള്ള നയങ്ങളും പരിപാടികളും രൂപീകരി ക്കുന്നതിലും അതത് സർക്കാരുകളെ (ജില്ലാ, സംസ്ഥാന, കേന്ദ്ര) ഉപദേശിക്കുക എന്നതാണ് ഈ കൗൺസിലുകളുടെ പ്രാഥമിക പങ്ക്. ഗവൺമെന്റ് തീരുമാനമെടുക്കൽ പ്രക്രിയകളിൽ ഉപഭോക്തൃ താൽപ്പര്യങ്ങൾ പരിഗണിക്കപ്പെടു ന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വിലപ്പെട്ട ഇൻപു ട്ടുകളും ശുപാർശകളും നൽകിക്കൊണ്ട് അവർ അഭിഭാഷക സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നു.
Question 66.
ഒരു ബിൽ (ബില്ല്/റസിറ്റ്) വാങ്ങുമ്പോൾ ശ്രദ്ധി ക്കേണ്ട കാര്യങ്ങൾ:
Answer:
- GST നമ്പർ: ബില്ലിൽ വിൽപ്പനക്കാരന്റെ GSTIN (GST Identification Number) ഉണ്ടോ എന്ന് പരിശോധിക്കുക.
- GST റേറ്റ് ഓരോ ഇനത്തിനും ബില്ലിൽ പ്രത്യേകം GST ശതമാനം (5%, 12%, 18%, 28%) രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക.
- HSN/SAC കോഡ്: ഉൽപ്പന്നങ്ങൾക്ക് HSN കോഡ് (സാധനങ്ങൾക്ക്) അല്ലെങ്കിൽ SAC കോഡ് (സേവനങ്ങൾക്ക് ഉണ്ടോ എന്ന് പരിശോധിക്കുക.
- ബില്ലിന്റെ വിശദാംശങ്ങൾ:
- വിൽപ്പനക്കാരന്റെ പേര്, വിലാസം.
- വാങ്ങുന്നയാളുടെ പേര് (നിങ്ങളുടേത്).
- ഇനങ്ങളുടെ വിശദമായ വിവരണം.
- ആകെ തുക, GST എന്നിവ വെവ്വേറെ കാണിച്ചിട്ടുണ്ടോ.
- ഇൻവോയ്സ് തീയതി ബില്ലിന്റെ തീയതി ശ്രദ്ധിക്കുക (GST ക്ലെയിം ചെയ്യാൻ ഇത് പ്രധാനമാണ്).