Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English The Saga of the Tiffin Carriers Summary in Malayalam & English Medium before discussing the text in class.
Class 9 English The Saga of the Tiffin Carriers Summary
The Saga of the Tiffin Carriers Summary in English
(“Dabbawalas” means ‘tiffin carriers’. They have the challenging task of delivering food everyday to nearly 200,000 people in the heart of Mumbai. Only careful planning and operational precision could make this possible. It is an adventure of a different kind.)
The dabbawalas are unique to Mumbai. No other city in the world has them. Many , employees in Mumbai can’t live near the place of their work because of the high cost ‘ of land and rent for flats. Mumbai, like a magnet, draws people from all over India. Each one has his dietary likes and dislikes. Eating in an eatery becomes very expensive. Indians are not used to sandwiches, salads and cold food in general. Most of the Mumbai workers have only two options.
One option is to starve through the working day. The other option is think of someone to deliver your hot, home-cooked meal at your office. The second option is possible because of the dabbawalas. We see these dabbawalas hurrying into the commuter trains and getting out at terminuses and rushing through crowded roads, carrying coffin-sized crates laden with lunches. They are an integral part of the Mumbai scene.
In 1890, an old Parsi lady in Dadar spoke to Mahadu Iwhaji Bacha. She wanted him to deliver a tiffin carrier to her husband who worked in the commercial heart of Bombay, the old name for Mumbai. That was the start of the dabbawalas. From those humble beginnings, this Indian organization has grown into a huge network winning admiration from International Business schools and even King Charles of England.
One day we spoke to the President and the members of the Mumbai Tiffin Box Suppliers Association. We were told there were 3500 dabbawalas in Western Railway and 1500 in the Central Railway. There are two lakh customers and they are growing.
The food is picked up starting from 8 in the morning. If food is not ready, the customer – is given one more chance. If he delays again, he is removed from the list. The food is v delivered to the offices at 1.00 pm or earlier. We collect the empty tiffin boxes by 2.00. pm. If late, the customer is given only one more chance. By 5.30 pm the empty tiffin boxes are delivered to customers. We charge each customer about Rs. 500 per month. One member said he collected tiffin boxes from 20 flats in Andheri, which is far away.
We wanted to know how many carriers fit into a tray. We were told 40 to 45. A loaded tray weighs 85 to 100 kilos. There are 5 changing points where the trays are offloaded from the train. There the boxes are changed into other trays. It has to be done very fast and accurately. There are alphanumerical markings (Alphanumeric characters are made up of the 26 letters of the alphabet (A through Z) and the digits 0 through 9. So, 1, 2, q, f, m, p, and 10 are all examples of letters and numbers. Alphanumeric characters also include characters like *, &, and @. You can also use more than one of these characters together.) The markings on the tiffin boxes show the location of the flat, the changing points, the delivery points and the dabbawalas involved. This system was worked out by the dabbawalas themselves. It is flawless. Even King Charles asked the President of the organization how they managed it. The Organization sent a present for King Charles’ wedding. “We received a letter from him. He wanted to know who the oldest dabbawala was. It was Bikaji, who is now 74. He has been working for 50 years. The youngest is 21, ” the President said.
The writers were fascinated to see how the dabbawalas carried the tiffins on their heads in trays, around their necks and shoulders like garlands. The dabbawalas are given rigorous training. They had to compulsorily wear their white caps. If they don’t wear the cap, they will be fined once. The next time they are removed from the Association. After talking with the President of the Organization and others, the writers went to the Tea Centre for their lunch. In the lobby they found a dabba under a small table. The guard told them that it belonged to someone in the Textile Export Promotion Council on an upper floor. The writers went up and met E.L. Paulo, Director and Secretary of the Council. He had been dealing with the dabbwalas for 10 years.
He said not even once they have missed. Such a recommendation from a high executive is commendable. Even King Charles was impressed.
The Saga of the Tiffin Carriers Summary in Malayalam
(ഡബാവാലാസ് എന്നാൽ ഉച്ചഭക്ഷണം എത്തിച്ചു കൊടുക്കുന്നവർ എന്നാണ്. മുംബായിയുടെ നഗര ഹൃദയ ത്തിൽ ജോലി ചെയ്യുന്ന രണ്ടു ലക്ഷം ആൾക്കാർക്ക് ലഞ്ച് എത്തിച്ചുകൊടുക്കുക എന്ന വലിയ വെല്ലുവിളി നേരിടുന്ന ഒരു കടമയാണ് അവർക്കുള്ളത്. ശരിയായ പ്ലാനിംഗിലൂടേയും കൃത്യമായ നടത്തിപ്പിലൂടേയും മാത്രമേ ഇത്ര വലിയ ഒരു കാര്യം സാധ്യമാകുകയുള്ളു. ഒരുവിധത്തിൽ പറഞ്ഞാൽ ഇതും ഒരു സാഹസികത തന്നെയാണ്)
ഡബാവാലകൾ മുംബായിയുടെ മാത്രം ഒരു പ്രത്യേകതയാണ്. ലോകത്തിലെ മറ്റൊരു നഗരത്തിലും ഇത്തര ക്കാരെ കാണാൻ പറ്റുകയില്ല. ഭൂമിയുടെ താങ്ങാനാവാത്ത വിലകൊണ്ടും ഫ്ളാറ്റുകളുടെ അമിതമായ വാടക കൊണ്ടും മുംബയിയുടെ ഹൃദയഭാഗത്ത് ജോലി ചെയ്യുന്ന ഒരുപാട് പേർക്ക് അവരുടെ ജോലി സ്ഥലത്തിന ടുത്ത് താമസിക്കാൻ പറ്റുകയില്ല. ഒരു കാന്തം പോലെ മുംബായ് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ആൾക്കാരെ തന്നിലേക്ക് ആകർഷിക്കുന്നു. ഓരോരുത്തർക്കും അവരവരുടേതായ ഭക്ഷണ രീതികളും ഇഷ്ട ഭക്ഷണങ്ങളും ഉണ്ട്. ചില ഭക്ഷണപദാർത്ഥങ്ങൾ ചിലർക്ക് ഇഷ്ടമുള്ളതാണെങ്കിൽ മറ്റു ചിലർക്ക് അത് നിഷി ദ്ധമാണ്. മുംബയുടെ ഹൃദയ ഭാഗത്തുള്ള ഭക്ഷണശാലകളിൽ ഭക്ഷണത്തിന് വലിയ വിലയാണ്. പൊതുവേ സാന്റ് വിച്ച്, സാലഡ്. തണുത്ത ഭക്ഷണങ്ങൾ എന്നിവയോട് ഇന്ത്യക്കാർക്ക് ഇഷ്ടമില്ല. അതുകൊണ്ട് മുംബൈ യിൽ ജോലി ചെയ്യുന്നവർക്ക് രണ്ട് ഓപ്ഷൻസാണുള്ളത്.
ഒരു ഓപ്ഷൻ ജോലിയുള്ള ദിവസം ഉച്ചക്ക് പട്ടിണി കിടക്കുക എന്നതാണ്. രണ്ടാമത്തെ ഓപ്ഷൻ നല്ല ചൂടുള്ള, വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം. ആരെങ്കിലും ജോലിക്കാരുടെ ഓഫീസുകളിൽ എത്തിച്ച് കൊടുക്കു കയെന്നതാണ്. ഈ രണ്ടാമത്തെ ഓപ്ഷനാണ് ഡബാവാലകൾ സാധ്യമാക്കുന്നത്. ഡബാവാലകൾ തിരക്കുള്ള ട്രെയിനുകളിൽ ഓടിക്കയറുന്നതും ചില പ്രത്യേക സ്റ്റേഷനുകളിൽ വച്ച് ഓടി ഇറങ്ങുന്നതും ഭക്ഷണപൊതി കൾ വഹിച്ചുകൊണ്ട് ജനനിബിഢമായ റോഡുകളിൽ കൂടി പായുന്നതും ഒരു സാധാരണ കാഴ്ചയാണ്. മുംബൈയുടെ ഒരു പ്രധാന ഭാഗമാണ് ഈ ഡബാവാലകൾ.
1890-ൽ ദാദറിലുള്ള ഒരു പാഴ്സി സ്ത്രീ മഹദു ഇവഹാന്ദി ബച്ചയോട് സംസാരിച്ചു. ബോംബെയുടെ നഗരഹ ദയത്തിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവിന് ഒരു ചോറ്റു പാത്രത്തിൽ ആഹാരം എത്തിച്ചു കൊടുക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. ബോംബെ എന്നത് മുംബായിയുടെ പഴയ പേരാണ്. പാഴ്സി സ്ത്രീയും ബച്ചായുമായിട്ടുള്ള സംസാരമാണ്. ഡബാവാലകളുടെ തുടക്കം കുറിച്ചത് ഈ ചെറിയ തുടക്കത്തിൽ നിന്നും ഇന്റർനാഷണൽ ബിസിനസ്സ് സ്കൂളുകളുടേയും ഇംഗ്ലണ്ടിലെ രാജാവായ ചാൾസിന്റേയും പ്രശംസ പിടിച്ചുപ റ്റത്തക്കവിധത്തിൽ ഈ ഇന്ത്യൻ സ്ഥാപനം ഒരു വലിയ നെറ്റ് വർക്കായി പടർന്നു പന്തലിച്ചു.
ഒരു ദിവസം ഞങ്ങൾ മുംബായ് ടിഫിൻ ബോക്സ് സപ്ലൈയേഴ്സ് അസോസിയേഷന്റെ പ്രസിഡന്റിനോടും മറ്റു മെംബേഴ്സിനോടും സംസാരിച്ചു. അവർ ഞങ്ങളോടു പറഞ്ഞു വെസ്റ്റേൺ റെയിൽവേയിൽ 3500 ഡബാ വാലകളും സെൻട്രൽ റെയിൽവേയിൽ 1500 ഡബാവാലകളും ജോലി ചെയ്യുന്നുണ്ട് എന്ന്. ഇപ്പോൾ അവർക്ക് രണ്ട് ലക്ഷം കസ്റ്റമേഴ്സ് ഉണ്ട്. കസ്റ്റമേഴ്സ് കൂടിക്കൊണ്ടിരിക്കുന്നു. ഭക്ഷണം നിറച്ച ചോറുപാത്രങ്ങൾ രാവിലെ 8 മുതൽ അവർ ശേഖരിക്കാൻ തുടങ്ങും. കൃത്യസമയത്തിന് ഭക്ഷണം എത്തിയില്ലെങ്കിൽ കസ്റ്റമേഴ്സിന് ഒരു ചാൻസും കൂടി കൊടുക്കും. ഭക്ഷണം വീണ്ടും താമസിപ്പിച്ചാൽ. അയാളെ ലിസ്റ്റിൽ നിന്നും വെട്ടിക്കളയും. ഭക്ഷണം ഒരു മണിക്കോ, അതിനുമുൻപോ അതത് ഓഫീസുകളിലേക്ക് എത്തിച്ചിരിക്കും. 2 മണിയോടെ അവർ ഒഴിഞ്ഞ ചോറ്റുപാത്രങ്ങൾ ശേഖരിക്കും. കസ്റ്റമർ സമയം തെറ്റിച്ചാൽ ഒരു പ്രാവശ്യം മാത്രമേ അവർ ക്ഷമിക്കുകയുള്ളു. ഉച്ചകഴിഞ്ഞ് 5 1/2 യോടു കൂടി ഒഴിഞ്ഞ പാത്രങ്ങൾ കസ്റ്റമേഴ്സിന് തിരിച്ച് എത്തിക്കും. ഏതാണ്ട് 500 രൂപയാണ് പ്രതിമാസം അവർ ഒരു കസ്റ്റമറോട് വാങ്ങുന്നത്. ഒരു മെമ്പർ പറഞ്ഞു. അയാൾ അങ്ങു ദൂരെയുള്ള അഞ്ചേരിയിലെ 20 ഫ്ളാറ്റുകളിൽ നിന്നും ഓരോ ദിവസവും ഭക്ഷണപാത്രങ്ങൾ എടുക്കു ന്നുണ്ടെന്ന്.
ശവമഞ്ചം പോലുള്ള ഒരു ട്രേയിലാണ് ഡബാവാലകൾ ചോറ്റുപാത്രങ്ങൾ കൊണ്ടുപോകുന്നത്. ഞങ്ങൾ ചോദിച്ചു. ഒരു ട്രേയിൽ എത്ര ചോറ്റുപാത്രങ്ങൾ കൊള്ളുമെന്ന്. 40 മുതൽ 45 വരെ എന്നായിരുന്നു ഉത്തരം. നിറയെ ചോറ്റുപാത്രങ്ങളുള്ള ഒരു ട്രേയ്ക്ക് 85 മുതൽ 100 കിലോ വരെ ഭാരം കാണും. 5 ചേയ്ഞ്ചിംഗ് പോയിന്റ് സിൽ ഈ ട്രേയ്കൾ ട്രെയിനിൽ നിന്നും ഇറക്കും. ഓരോ റ്റിഫിൻ കാരിയറിലും ആൽഫാ ന്യൂമറി ക്കൽ മാർക്കിംഗ് ഉണ്ടായിരിക്കും. (ഇംഗ്ലീഷ് അക്ഷരമാലയിലെ 20 അക്ഷരങ്ങളും അക്കങ്ങളും മറ്റു ചില ചിഹ്ന ങ്ങളും – *, & – ഉപയോഗിച്ചാണ് ഈ മാർക്കിംഗുകൾ.) ഇവ ഫ്ളാറ്റിന്റെ ലൊക്കേഷൻ ചെയ്ഞ്ചിംഗ് പോയിന്റ്, ഡെലിവറി പോയിന്റ്, ഡബാവാല എന്നിവ സൂചിപ്പിക്കുന്നു. അവർ തന്നെയാണ് ഈ സിസ്റ്റം, ഉണ്ടാക്കിയെടു ത്തത്. തെറ്റാത്ത ഒരു സിസ്റ്റമാണിത്. ഇംഗ്ലണ്ടിലെ രാജാവായ ചാൾസുപോലും പ്രസിഡന്റിനോട് ചോദിച്ചു. എങ്ങിനെയാണ് ഈ കാര്യങ്ങളൊക്കെ മാനേജ് ചെയ്യുന്നത് എന്ന്. ചാൾസിന്റെ വിവാഹസമയം ഈ ഓർഗ നൈസേഷൻ ഒരു സമ്മാനം അയച്ചുകൊടുത്തിരുന്നു. ചാൾസ് അതിന് മറുപടി എഴുതി. അദ്ദേഹം ചോദിച്ചു ജോലിക്കാരിൽ ഏറ്റവും പ്രായം കൂടിയ ഡബാവാല ആരാണെന്ന്. ബിക്കാജി എന്ന ആളാണ്, അയാൾക്കി പ്പോൾ 74 വയസ്സ്, കഴിഞ്ഞ 50 കൊല്ലമായി അയാൾ ഈ ജോലി ചെയ്യുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഡബാ വാലക്ക് 21 വയസ്സാണ്.
ഡബാവാലകൾ ട്രേയ്കൾ അവരുടെ തലയിലും ചില പാത്രങ്ങൾ അവരുടെ കഴുത്തിന് ചുറ്റും തോളിലും ഒക്കെ കൊണ്ടുപോകുന്ന കാഴ്ച എഴുത്തുകാരെ അത്ഭുപ്പെടുത്തി. ഡബാവാലകൾക്ക് നല്ല കഠിനമായ ട്രെയ്നിങ് ആണ് നല്കുന്നത്. ജോലിക്കെത്തുമ്പോൾ അവരുടെ വെള്ളതൊപ്പികൾ ധരിച്ചിരിക്കണം എന്ന് നിർബന്ധമാ ണ്. വെളുത്ത തൊപ്പി ധരിക്കാതെ വന്നാൽ ഒരു പ്രാവശ്യം പിഴയടച്ച് രക്ഷപ്പെടാം. പക്ഷേ രണ്ടാം പ്രാവശ്യം അവരെ സംഘടനയിൽ നിന്നും മാറ്റിക്കളയും.
സംഘടനയിലെ പ്രസിഡന്റും മറ്റു അംഗങ്ങളുമായി സംസാരിച്ച ശേഷം എഴുത്തുകാർ ഊണുകഴിക്കാനായി റ്റീ സെന്ററിലേക്ക് പോയി. അവിടത്തെ സ്വീകരണ മുറിയിൽ ഒരു ചെറിയ മേശക്കടിയിൽ ഒരു ചോറ്റ പാത്രം ഇരിക്കുന്നത് അവർ കണ്ടു. അവിടെയുണ്ടായിരുന്ന ഗാർഡ് പറഞ്ഞു. മുകളിലത്തെ നിലയിലുള്ള റ്റെക്സ്റ്റൈൽ എക്സ് പോർട്ട് പ്രമോഷൻ കൗൺസിലിൽ ജോലി ചെയ്യുന്ന ആർക്കോ വേണ്ടിയാണ് ആ ചോറ്റുപാത്രമെന്ന്. എഴുത്തുകാർ മുകളിൽ കയറി E. L. പൗലോ എന്ന ആളെ കണ്ടു. ആ സ്ഥാപനത്തിന്റെ ഡയറക്റ്ററും, സെക്ര ട്ടറിയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 കൊല്ലങ്ങളായി അദ്ദേഹത്തിന് ഡബാവാലകളുമായി ഇടപാടുണ്ട്. ഈ പത്ത് കൊല്ലത്തിൽ ഒരിക്കൽ പോലും ഡബാവാലക്ക് തെറ്റ് പറ്റിയിട്ടില്ല എന്നായിരുന്നു പൗലോയുടെ സാക്ഷ്യം. അത്രയും ഒരു വലിയ ഉദ്യോഗസ്ഥനിൽ നിന്നും ഇത്തരം സാക്ഷ്യം ലഭിക്കുന്നത് തീർച്ചയായിട്ടും പ്രശംസനീ യമാണ്. ചാൾസ് രാജാവ് വരെ ഡബാവാലകളുടെ ജോലി കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്.
Class 9 English The Saga of the Tiffin Carriers by Hugh and Colleen Gantzer About the Author
Hugh and Colleen Gantzer are a famous Indian couple for their extensive travel writing, photography and contributions to the world of travel and tourism. They have spent years exploring the country and its diverse cultures. They have written several books, travel guides and travelogues. Their photographs accompany their travel writing, giving the reader a visual treat of the places they explore.
ഹയും കൊളീൻ ഗാൻസറും ഒരു ഇന്ത്യൻ ദമ്പതികളാണ്. സഞ്ചാരക്കുറിപ്പു കൾക്കും ഫോട്ടോഗ്രഫിക്കും വേൾഡ് ട്രാവൽ ആന്റ് ടൂറിസം മേഖലയിലേക്കുള്ള അവരുടെ സംഭാവനകളും വളരെ പ്രസിദ്ധമാണ്. രാജ്യത്തെപ്പറ്റിയും അതിന്റെ
വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളെപ്പറ്റിയും പഠിക്കാൻ അവർ വർഷങ്ങൾ ചില വിട്ടു. ധാരാളം പുസ്തകങ്ങളും ട്രാവൽ ഗൈഡുകളും സഞ്ചാരസാഹിത്യ രചന കളും അവരുടെ പേരിലുണ്ട്. അവരുടെ സഞ്ചാര കൃതികളിൽ പലയിടത്തു നിന്നും എടുത്ത ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനക്കാരുടെ കണ്ണുകൾക്ക് ആനന്ദം പകരുന്ന ഫോട്ടോകളാണ് അവ.
Class 9 English The Saga of the Tiffin Carriers Vocabulary
- saga – a long story, account, or sequence of events, സംഭവങ്ങളുടെ ഒരു നീണ്ട കഥ
- tiffin – midday meal, ഉച്ചഭക്ഷണം
- unique – very special, വളരെ പ്രത്യേകമായ
- booming – flourishing, നന്നായി വളരുക
- bustling – full of activity, നല്ല തിരക്കുള്ള
- virtually – almost entirely; nearly, മിക്കവാറും
- dietary – related to food, ഭക്ഷണസംബന്ധമായ
- foibles – weaknesses; eccentricities, (UCOja melojallavô
- taboos – prohibitions, നിഷിദ്ധമായവ, വിലക്കപ്പെട്ടവ
- soared – went high; climbed, ഉയർന്നു. കയറി
- downtown – the central part of a city, നഗരത്തിന്റെ ഹൃദയഭാഗം
- eateries – places to eat like hotels and restaurants, ഭക്ഷണശാലകൾ
- Cold- cuts slices of cold cut meats, തണുത്ത ഇറച്ചിക്കഷണങ്ങൾ
- Mumbaikars – people who live in Mumbai, മുംബായ്-ൽ താമസിക്കുന്നവർ
- couriers – carriers, സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നവർ
- hustle – move quickly and aggressively, തിരക്കിട്ടുകേറുക
- board – enter the train, ട്രെയിനിൽ കയറുക
- commuter – one who has to travel a long distance to work, വീട്ടിൽ നിന്നും വളരെ ദൂരെ ജോലി ചെയ്യുന്നവർ
- terminus – the end of a railway or transport route, ഒരു റൂട്ട് അവസാനിക്കുന്ന സ്ഥലം
- trot – walk with speed, സ്പീഡിൽ നടക്കുക
- suburb – an outlying part of a city or town, പ്രാന്തപ്രദേശം
- incredible – unbelievable, അവിശ്വസനിയമായ
- admiration – respect, ആദരം
- humid – containing a high amount of water vapour, ഈർപ്പമുള്ള
- deposited – kept; placed, വച്ചു
- pavement – sidewalk, നടപ്പാത
- clang – loud metallic noise, മെറ്റലുകൾ കൂട്ടിമുട്ടുന്ന ശബ്ദം
- sorted out – separated into groups, തരംതിരിക്കുക
- accurately – exactly, കൃത്യമായി
- indicating – showing, കാണിക്കുന്ന
- location – place, സ്ഥലം
- involved – connected with, ബന്ധപ്പെട്ടിരിക്കുന്നു
- flawless – without any mistake, തെറ്റില്ലാത്ത
- fascinated – interested, ആകൃഷ്ടനാകുക
- festooned – decorated, adorned, അലങ്കരിച്ച
- multiple – many, വിവിധ, പല
- rigorous – hard; difficult, കഠിനമായ
- courteously – politely, മര്യാദയോടെ
- uncouth – lacking good manners, മര്യാദയില്ലാതെ
- lobby – entrance hall, കയറിച്ചെല്ലുന്ന ഹാൾ
- trestle table – a small table like a dining table, ഒരു ചെറിയ മേശ
- reliable – dependable, ആശ്രയിക്കാൻ പറ്റുന്ന
- executive – someone in a high position, വലിയ ഉദ്യോഗസ്ഥൻ
- endorsement – approval, അംഗീകാരം
- commendable – praiseworthy, അഭിനന്ദനാർഹമായ
- generated – made, ഉണ്ടാക്കി, സൃഷ്ടിച്ചു