Reviewing Kerala Syllabus Plus Two History Previous Year Question Papers and Answers Board Model Paper 2020 Malayalam Medium helps in understanding answer patterns.
Plus Two History Board Model Paper 2020 Malayalam Medium
Time: 2 1/2 Hours
Total Score: 80
1 മുതൽ 4 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (4 × 1 = 4)
Question 1.
ചുവടെ നല്കിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞ ടുത്തെഴുതുക.
a) “മുഗൾ സാമ്രാജ്യത്തിലെ സഞ്ചാരങ്ങൾ” എന്ന കൃതി എഴു തിയത്.
i) ഹരിഹര
ii) ണുകഴ
iii) അബ്ദുൾ റസാക്ക്
iv) ഫ്രാകായിമ്പ് മ്പർണിയർ
Answer:
iv) ഫ്രാകായിമ്പ് മ്പർണിയർ
b) വിജയനഗര സാമ്രാജ്യത്തിന്റെ രക്ഷാ ദൈവമായി കണക്കാക്കി യിരുന്നത്
i) വിത്തല
ii) പാമ്പാര3വി
iii) വിരുപാകഴ
iv) രാമ
Answer:
iii) വിരുപാകഴ
c) ഹംപിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഉദ്യോഗസ്ഥൻ
i) കോളിൻ മെക്കൻസി
ii) തോമസ് റോ
iii) ജോൺ വിൽക്കിൻസ്
iv) ജെയിംസ് സ്റ്റുവർട്ട്
Answer:
c) കോളിൻ മെക്കൻസി
d) നഗലപുരം പട്ടണം നിർമ്മിച്ചത് ആര്?
i) കുഷ്ണ രദവതായ
ii) രാകരായ
iii) കാമ്പിൽ േഭവരായ
iv) വസുദേവ
Answer:
i) കുഷ്ണ രദവതായ

Question 2.
A കോളത്തിന് അനുയോജ്യമായ ഒ കോളത്തിൽ നിന്ന് കണ്ടെത്തി എഴുതുക. (4 × 1 = 4)
A |
B |
ഖൽസാ പാന്ത് |
ലിംഗായത്ത് |
വചനം |
ആൾവാർമാർ |
നാലായിര ദിവ്യ പ്രബന്ധം |
മതനികുതി |
ജസിയ |
ഗുരുഗോവിന്ദ് സിംഗ് |
Answer:
A |
B |
ഖൽസാ പാന്ത് |
ഗുരുഗോവിന്ദ് സിംഗ് |
വചനം |
ലിംഗായത്ത് |
നാലായിര ദിവ്യ പബരന്ധം |
ആൾവാർമാർ |
ജസിയ |
മതനികുതി |
Question 3.
താഴെ തന്നിരിക്കുന്നവയെ കാലഗണനാക്രമത്തിൽ എഴുതുക
മലബാർ കലാപം
കുറിപാ കഴാപം
ക്ഷേത്ര പ്രവേശന വിളംബരം
കൈവഎം മ്പത്യഗ്രഹം
Answer:
കുറിചയ കലാപം – 1812
മലബാർ കലാപം – 1921
വൈക്കം സത്യാഗ്രഹം – 1924 – 25
Question 4.
(a) വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസി ലാക്കി അതുപോലെ
b) വിഭാഗം പൂരിപ്പിക്കുക.
i) a) പഞ്ചായത്ത് തലവൻ മുഖം
b) പഞ്ചായത്ത് കണക്കെഴുത്തുകാരൻ : …………
ii) a) ധനകാര്യ തലവൻ : ദിവാൻ
b) നികുതി പിരിവ് ഉദ്യോഗസ്ഥൻ : ……….
iii) a) രാമരായ : തുർക്കി
b) സഹാവിദ് : ……………
iv) a) അക്ബർ നാമ : അബുൾ ഫസ്
b) ബാദ്ഷാ നാമ : ………….
Answer:
i) പട്ടാരി
ii) അമിൽ – ഗുസാർ
iii) ഇറാൻ
iv) അബ്ദുൾ ഹമീദ് ലഹോരി
Question 5.
താഴെ തന്നിരിക്കുന്ന 1857 – ലെ കലാപവുമായി ബന്ധപ്പ സ്ഥലങ്ങൾ കണ്ടെത്തി ഇതോടൊപ്പം നൽകിയിട്ടുള്ള പ്രാചീന ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തുക. (4 × 1 = 4)
a) ‘ബംഗാൾ സൈന്യത്തിന്റെ നഴ്സറി’ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രദേശം.
b) റാണി ലക്ഷ്മിഭായി 1857 ലെ കലാപം നയിച്ച സ്ഥലം.
c) കൺവർസിംഗ് 1857 ലെ കലാപം നയിച്ച സ്ഥലം.
d) നാനാസാഹിബ് 1857 ലെ കലാപം നയിച്ച സ്ഥലം.
Answer:
a) അവധ്
b) ഝാൻസി
c) അറ
d) കാൺപൂർ
6 മുതൽ 12 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴു തുക. (7 × 2 = 14)
Question 6.
ബുദ്ധതത്വങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
‘നാലുആര്യസത്യങ്ങൾ, അഷ്ടാംഗമാർഗം’ എന്നിവയാണ് ബുദ്ധ മത തത്ത്വങ്ങളുടെ അടിസ്ഥാനം.
മൗലികമായ നാലു സത്യങ്ങൾ ബുദ്ധൻ പഠിപ്പിച്ചു. ഇവ ആര്യസ തങ്ങളെന്നറിയപ്പെടുന്നു (Four noble truths). അവ താഴെ പറ യുന്നവയാണ്.
- ലോകം ദുഃഖമയമാണ്.
- ദുഃഖത്തിന്റെ കാരണം ആഗ്രഹങ്ങളാണ്.
- ആഗ്രഹങ്ങൾ ഇല്ലാതാക്കിയാൽ ദുഃഖത്തെ മറികടക്കാം.
- അഷ്ടാംഗമാർഗം അനുഷ്ഠിച്ചുകൊണ്ട് ദുഃഖങ്ങളെ ഇല്ലാ താക്കാം. ശരിയായ വാക്ക്, ശരിയായ പ്രവൃത്തി, ശരിയായ ജീവിതം, ശരിയായ പരിശ്രമം, ശരിയായ ഓർമ്മ, ശരിയായ വീക്ഷണം, ശരിയായ തീരുമാനം, ശരിയായ ധ്വാനം എന്നിവ യാണ് അഷ്ടാംഗ മാർഗങ്ങൾ.

Question 7.
മഹാജനപദങ്ങളുടെ സവിശേഷത വിശദമാക്കുക.
Answer:
മിക്ക ജനപദങ്ങളിലും രാജവാഴ്ചയാണ് നില നിന്നിരുന്നത്. ചില മഹാജനപദങ്ങളിൽ സംഘഭരണം അഥവാ ജനപ്രതിനിധികളുടെ ഭരണമാണ് നിലനിന്നിരുന്നത്. അവയെ ഗണങ്ങൾ അഥവാ സംഘങ്ങൾ എന്നു വിളിക്കുന്നു. ഗണരാഷ്ട്രങ്ങളിൽ ഭരണം നടത്തിയിരുന്നത് ജനപ്രതിനിധികൾ തെരഞ്ഞെടുത്ത ഒരു വ്യക്തിയോ, അല്ലെങ്കിൽ ഒരു സംഘമോ ആയിരുന്നു. രാജാക്കന്മാർ എന്നാണ് അവരെ പൊതുവെ വിളിച്ചിരുന്നത്. മഹാവീരനും ബുദ്ധനും അത്തരം ഗണരാഷ്ട്രങ്ങളിൽപ്പെട്ട വരായിരുന്നു. ചില രാജ്യങ്ങളിൽ ഭൂമിപോലെയുള്ള വിഭവങ്ങൾ രാജാക്കന്മാർ പൊതുവെയാണ് കൈവശം വെച്ചിരുന്നത് (കൂട്ടവകാശം). ഇതിൽ ചില രാജ്യങ്ങൾ ആയിരം വർഷത്തോളം നിലനിന്നിരുന്നു, ഓരോ മഹാജനപദത്തിനും ഒരു തലസ്ഥാന നഗരം ഉണ്ടായിരുന്നു. അവയെ കോട്ടകെട്ടി സുരക്ഷിതമാക്കി യിരുന്നു. മഹാജനപദങ്ങൾ ഒരു സ്ഥിര സൈന്യ ത്തേയും ഉദ്യോഗസ്ഥവൃന്ദത്തെയും നിലനിർത്തിയിരുന്നു.
Question 8.
നിർവചിക്കുക സുൽഹ്- ഇ- കുൽ.
Answer:
മുഗൾ സാമ്രാജ്വത്തിൽ ഹിന്ദുക്കൾ, ജൈനർ, സൊറാസ്ട്രിയന്മാർ, മുസ്ലിംങ്ങൾ എന്നിങ്ങനെ വിവിധ വംശീയ മത സമുദായങ്ങൾ ഉണ്ടായിരുന്നുവെന്ന് മുഗൾ ദിനവൃത്താന്തങ്ങൾ ചൂണ്ടിക്കാണി ക്കുന്നു. എല്ലാ വംശീയ-മത വിഭാഗങ്ങൾക്കും അതീതനായി ചക്രവർത്തി നിലകൊണ്ടു. സമാധാനം, ഐക്യം, സുസ്ഥിരത എന്നിവയെ അദ്ദേഹം ഉയർത്തിപ്പിച്ചു. നീതിയും സമാധാനവും ഉറപ്പുവരുത്തുന്നതിനുവേണ്ടി എല്ലാ സമുദായങ്ങളുമായും സാമൂഹ്യ വിഭാഗങ്ങളുമായും അദ്ദേഹം യോജിച്ചു പ്രവർത്തിച്ചു. അങ്ങനെ സുൾഫ് – ഇ കുൾ (sulh-i kul) അഥവാ സമ്പൂർണ്ണ സമാധാനം മുഗൾ ഭരണത്തിന്റെ ഒരു പ്രധാന സവിശേഷതയാ യിത്തീർന്നു.
സുൾഹ് ഇ കുൽ എന്ന ആശയം പ്രബുദ്ധ ഭരണത്തിന്റെ ആധാരശിലയായിരുന്നുവെന്ന് അബുൾ ഫസൽ അഭിപ്രായ പ്പെടുന്നു.
ഈ ആശയപ്രകാരം സാമ്രാജ്യത്തിലെ എല്ലാ മതങ്ങൾക്കും ചിന്താവിഭാഗങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടായി രുന്നു. എന്നാൽ രാഷ്ട്രത്തിന്റെ അധികാരത്തിനു തുരങ്കം വെയ്ക്കാനോ പരസ്പരം പോരാടാനോ അവരെ അനുവദി ച്ചിരുന്നില്ല.
സുൾഫ് – ഇ കുൽ നടപ്പിലാക്കുന്നതിന് അക്ബർ പ്രത്യേക പരിഗണന നൽകുകയുണ്ടായി. രാഷ്ട്ര നയങ്ങളിലൂടെയാണ് അത് നടപ്പിലാക്കപ്പെടുന്നത്. 1564-ൽ ജിസിയയും (അമുസ്ലിംങ്ങൾക്കുമേൽ ചുമത്തിയി രുന്ന തലവരി) അക്ബർ നിർത്തലാക്കി. കാരണം ഈ രണ്ടു നികുതികളും മതവിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാ യിരുന്നു.
Question 9.
കിത്താബ് ഉൾഹിന്ദിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
അറബി ഭാഷയിൽ എഴുതിയ അൽബറൂണിയുടെ കിതാബ് ഉൽ ഹിന്ദ് ലളിതവും സ്പഷ്ടവുമാണ്. അനേകം വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തെ 80 അദ്ധ്യായങ്ങളായി വിഭജിക്കുകയും മതം, തത്ത്വ ചിന്ത, ഉത്സവങ്ങൾ, ജോതിശാസ്ത്രം, രസയാനവിദ്യ, ശീലങ്ങൾ, ആചാരങ്ങൾ, സാമൂഹിക ജീവിതം, അളവുതൂക്കങ്ങൾ, വിഗ്ര ഹപഠനം, നിയമങ്ങൾ, മാപശാസനം തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഓരോ അധ്യായത്തിനും വ്യത്യസ്ത മായ ഘടനയാണ് അദ്ദേഹം സ്വീകരിച്ചത്. ഓരോ അധ്യായവും അദ്ദേഹം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. തുടർന്ന് സംസ്കൃത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശദീക രണം നൽകുന്നു. മറ്റു സംസ്കാരങ്ങളുമായുള്ള താരതമ ത്തോടെ അധ്യായം അവസാനിക്കുന്നു. കൃത്യത, പ്രവചാതാത്മ കതകൊണ്ട് ഒരു ജ്വാമിതീയ ഘടനയെന്ന് ചില പണ്ഡിതർ വാദി ക്കുന്നു. ഗണിത ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമു ഖ്വത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
Question 10.
അക്ബർ നാമയെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
അക്ബർ നാമയുടെ രചയിതാവാണ് അബ്ദുൾ ഫസൽ, അക്ബർ നാമയെ മൂന്നു ഗ്രന്ഥങ്ങളായി വിഭജിച്ചിരിക്കുന്നു. അതിൽ ആദ്യത്തെ രണ്ടെണ്ണം ദിനവൃത്തങ്ങളാണ്. മൂന്നാമത്തെ ഗ്രന്ഥം അയിൻ – ഇ- അക്ബാരിയാണ്. ആദ്യത്തെ രണ്ടുവാല ങ്ങൾ മാനവരാശിയുടെ ചരിത്രം ആദം മുതൽ അക്ബറിന്റെ ജീവി തത്തിന്റെ 30 വർഷത്തെ ചരിത്രത്തെ വിവരിക്കുന്നു. രണ്ടാമത്തെ വാല്വം അക്ബറിന്റെ 46 വർഷത്തെ ചരിത്രത്തോടെ അവസാനി ക്കുന്നു. അക്ബറിന്റെ കാലഘട്ടത്തെകുറിച്ച് വിശദമായ വിവരം നൽകുന്നതാണ് ഈ ഗ്രന്ഥം. അതേസമയം ഇത് അക്ബറിന്റെ സാമ്രാജ്യത്തിലെ എല്ലാ ഘടകങ്ങളെയും കുറിച്ച് വിശദമായ വിവരം നൽകുന്നുണ്ട്. കാലഗണത്തെ സൂചിപ്പിക്കാതെ ഭൂമിശാ സ്ത്രവും, സാമൂഹികവും ഭരണപരവും സാംസ്കാരികവുമായ കാര്യങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്.
Question 11.
ധർമ്മ ശാസ്ത്രങ്ങളെക്കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
പുതിയ പട്ടണങ്ങളുടെ ആവിർഭാവത്തോടുകൂടി സാമൂഹ്യ ജീവിതം കൂടുതൽ സങ്കീർണ്ണമായിത്തീർന്നു. ഇതോടെ പഴയ വിശ്വാസങ്ങളെയും ആചാര ങ്ങളെയും അവർ ചോദ്യം ചെയ്യാൻ തുടങ്ങി. ഈ വെല്ലുവിളികളെ നേരിടുന്നതിന് ഒരു പെരുമാറ്റ സംഹിതയ്ക്കു ബ്രാഹ്മണർ രൂപം നൽകി. ഈ നിയമങ്ങൾ ബ്രാഹ്മണർ പ്രത്യേകിച്ചും, ബാക്കിയു ള്ളവർ പൊതുവിലും, പാലിക്കണമെന്ന് നിർബന്ധിക്കപ്പെട്ടു. ബി.സി.ഇ 500 മുതൽ ഈ നിയമങ്ങൾ സംസ്കൃത ഗ്രന്ഥങ്ങളായി സമാഹരിക്കപ്പെട്ടു. അവ ധർമ്മസൂത്രങ്ങൾ, ധർമ്മശാസ്ത്രങ്ങൾ എന്നീ പേരുകളിൽ അറിയപ്പെട്ടു.
Question 12.
ആൽവാർമാരും നായനാർമാരും തമ്മിലുള്ള വ്യത്യാസം എഴു തുക.
Answer:
ആദ്യകാല ഭക്തി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആഴ്വാർമാരും നയനാൻമാരുമാണ്. ആഴ്വാൻമാർ ശിവഭക്തരും, നയനാനന്മാർ വിഷ്ണു ഭക്തരുമാണ്. ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനുമെതിരെയുള്ള പ്രതിഷേധ പ്രസ്ഥാ നങ്ങൾക്ക് ആഴ്വാൻമാരും നയനാൻമാരും ആരംഭം കുറിച്ചു. ഭക്തന്മാർ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ളവരാണെന്ന് തെളിവുണ്ട്. കൃഷിക്കാർ, കൈതൊഴിലുകാർ, ബ്രാഹ്മണർ പോലുള്ള വ്യത്യസ്ത വിഭാഗങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആഴ്വാർമാരുടെയും നയനാൻമാരുടെയും പാരമ്പര്യം പ്രധാന പ്പെട്ടതാണ്. അവരുടെ രചനകൾ വേദങ്ങളെപോലെ പ്രാധാന്യം ഉള്ളതായി പലരും അവകാശപ്പെട്ടു. ഉദാഹരണമായി, ആഴ്വാർമാ രുടെ രചനാ സമാഹാരമായ നാലായിരം ദിവ്യ പ്രബന്ധത്തെ തമിഴ് വേദമെന്നാണ് അറിയപ്പെടുന്നത്. സംസ്കൃതത്തിലെ നാല് വേദ ങ്ങളെപ്പോലെ ഈ ഗ്രന്ഥത്തിന് പ്രാധാന്യമുള്ളതായി കരുതപ്പെ ടുന്നു.
13 മുതൽ 15 വരെയുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതു ക. 3 സ്കോർ വീതം. (3 × 3 = 9)
Question 13.
വിജയനഗര സാമ്രാജ്യത്തിലെ അമരനായക സംവിധാനത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുക.
Answer:
വിജയനഗര സാമ്രാജ്യത്തിന്റെ ‘അമര നായക’ സമ്പ്രദായം നിലനിന്നിരുന്നു. ഡൽഹി സുൽത്താന്മാരുടെ ‘ഇക്കാ സമ്പ്രദായത്തിന്റെ പല സവിശേഷതകളും അമരനായക സമ്പ്രദായത്തിന് ഉണ്ടായിരുന്നു. അമരനായകന്മാർ സൈനിക മേധാവികളായിരുന്നു. വിജയനഗര രാജാക്കന്മാർ അവർക്കു ഭരിക്കുന്നതിനു വേണ്ടി ചില പ്രദേശങ്ങൾ നൽകിയിരുന്നു. ഈ പ്രദേശങ്ങളെ ‘അമര’ എന്നാണ് വിളിച്ചിരുന്നത്.
ഈ പ്രദേശങ്ങളുടെ അഥവാ അമരത്തിന്റെ ഭരണം നിർവഹി ച്ചിരുന്നത് നായകന്മാരാണ്. അതുകൊണ്ടാണ് അവരെ അമരനായ കന്മാർ എന്നു വിളിച്ചിരുന്നത്. ഈ പ്രദേശത്തെ കർഷകർ, കൈവേലക്കാർ, കച്ചവടക്കാർ എന്നിവരിൽ നിന്ന് നികുതികളും മറ്റു കരങ്ങളും അവർ പിരിച്ചെടുത്തു. വരുമാനത്തിൽ ഒരു ഭാഗം സ്വകാര്യ ആവശ്യങ്ങൾ ക്കുവേണ്ടി അവർ ഉപയോഗിച്ചു. മറ്റൊരു മാർഗ്ഗം ഒരു നിശ്ചിത എണ്ണം കുതിരകളേയും ആനകളേയും നിലനിർത്തുന്ന തിനുവേണ്ടി ചെലവഴിച്ചു വരുമാനത്തിന്റെ ചെറിയൊരു ഭാഗം ക്ഷേത്രപരിപാലനത്തിനും ജലസേചന പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചിരുന്നു.
അമരനായകന്മാർ വിജയനഗര രാജാക്കന്മാർക്ക് സൈനിക സഹായം നൽകിയിരുന്നു. ഈ സൈനിക ശക്തി ഉപയോഗി ച്ചാണ് രാജാക്കന്മാർ ദക്ഷിണ ഉപദ്വീപ് പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നത്. അമരനായകന്മാർ രാജാവിന് വർഷംതോറും കപ്പം നൽകണമായിരുന്നു. മാത്രമല്ല രാജകൊട്ടാര ത്തിൽ ചെന്ന് രാജാവിന് സമ്മാനം നൽകികൊണ്ട് അദ്ദേഹത്തോ ടുള്ള അവരുടെ കൂറ് പ്രകടിപ്പിക്കണമായിരുന്നു. അമര നായകന്മാരുടെ മേലുള്ള നിയന്ത്രണം കാണിക്കുന്നതിനുവേണ്ടി രാജാക്കന്മാർ അവരെ ഇടയ്ക്കിടെ സ്ഥലം മാറ്റിയിരുന്നു. എങ്കിലും 17-ാം നൂറ്റാണ്ടോടെ അമരനായകന്മാർ ശക്തരായി ത്തീർന്നു. രാജാവിന്റെ അധികാരത്തെ പോലും അവർ വെല്ലുവിളിക്കാൻ തുടങ്ങി.

Question 14.
ഷാജഹാൻ ബീഗവും സുൽത്താൻ ബീഗവും കൂടി സാഞ്ചി സ്തൂപത്തെ സംരക്ഷിക്കുവാൻ നടത്തിയ പരിശ്രമങ്ങളെറിച്ച് വിവരിക്കുക.
Answer:
ഷാജഹാൻ ബീഗവും അവരുടെ പിൻതുടർച്ചക്കാരിയായ സുൽത്താൻ ജഹാൻ ബീഗവും സ്തൂപത്തെ സംരക്ഷിച്ചുപോ ന്നു. ഈ പുരാതന സ്മാരകത്തിന്റെ സംരക്ഷണത്തിനായി ധാരാളം പണവും അവർ ചെലവഴിച്ചു. സുൽത്താൻ ജഹാൻ ബീഗമാകട്ടെ (1901-1926, ഇവിടെ സുൽത്താനെന്നത് പേരാണ്, പദവിയല്ല) സാഞ്ചിയുടെ കാര്യത്തിൽ പ്രത്യേക താല്പര്യമെടുത്തു. അവിടെ ഒരു മ്യൂസിയവും അതിഥി മന്ദിരവും നിർമ്മിക്കുന്നതിന് അവർ ധനസഹായം നൽകുകയും ചെയ്തു. ഈ മന്ദിരത്തിൽ താമസിച്ചാണ് ജോൺ മാർഷൽ സാഞ്ചിയെപ്പറ്റി വാല്യം കണക്കി നെഴുതിയത്.
അതിന്റെ പ്രസാധനത്തിനായും ജഹാൻ ബീഗം ഫണ്ട് അനുവദിച്ചു. സാഞ്ചിയെപ്പറ്റിയുള്ള തന്റെ ഗ്രന്ഥങ്ങളുടെ പ്രധാന വാല്യങ്ങൾ ജോൺ മാർഷൽ സമർപ്പിച്ചത് സുൽത്താൻ ജഹാൻ ബീഗത്തിനാണ് സാഞ്ചിയിലെ പ സമുച്ചയത്തിന്റെ സംരക്ഷണവും അതി ജീവനവും സാധ്യമായത് ഭോപാലിലെ ഭരണാധികാരികളുടെ വിവേകപൂർണമായ തീരുമാനത്തിന്റെ ഫലമായിട്ടായിരുന്നു.
Question 15.
ജോത്താദാർമാർ ആരായിരുന്നു? എങ്ങനെയാണ് അവർ ബംഗാ ളിലെ ഗ്രാമീണ മേഖലകളിൽ ശക്തരായത്?
Answer:
സമ്പന്ന കർഷകരുടെ വിഭാഗത്തെയാണ് ജോട്ടേദാർമാർ എന്ന് വിളിക്കുന്നത്. ചിലയിടങ്ങളിൽ ഹൗലോദാർ, ഗ്രാന്റിദാർ, മണ്ടൽ എന്നീ പേരുകളിലും അവർ അറിയപ്പെട്ടിരുന്നു. ജോട്ടേദാർമാർ താമസിയാതെ ബംഗാളിലെ ഗ്രാമപ്രദേശങ്ങളിലെ വലിയ പ്രമാ ണിമാരായിത്തീർന്നു.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ജോട്ടേദാർമാർ വിശാലമായ ഭൂപ്രദേശങ്ങളുടെ ഉടമകളായിത്തീർന്നു. ആയിരക്കണക്കിനു ഏക്കർ ഭൂമി അവരിൽ പലരും കൈവശപ്പെടുത്തി.
പ്രാദേശിക വ്യാപാരം, പണം പലിശയ്ക്ക് കടംകൊടുക്കൽ എന്നിവ ജോട്ടേദാർമാരുടെ നിയന്ത്രണത്തിലായിരുന്നു. അതിനാൽ പാവപ്പെട്ട കർഷകരുടെമേൽ അധികാരം പ്രയോഗിക്കാനും അവരെ ചൊല്പടിയിൽ നിർത്താനും അവർക്കു കഴിഞ്ഞു.
ജോട്ടേദാർമാരുടെ ഭൂമിയിൽ കൃഷി ചെയ്തിരുന്നത് പങ്കു പാട്ടക്കാരാണ്. അധിയാർ, ബർഗേദാർ എന്നീ പേരുകളിൽ അവരറിയപ്പെട്ടു. തങ്ങളുടെ സ്വന്തം കലകൾ ഉപ യോഗിച്ചാണ് അവർ പണിയെടുത്തിരുന്നത്. കൊയ്ത്തിനു ശേഷം മൊത്തം വിളവിന്റെ പകുതിയിലേറെ അവർ ജോട്ടേദാർമാർക്കു നൽകണമായിരുന്നു.
16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. (4 × 4 =16)
Question 16.
പഴശിരാജയും, പാലിയത്തച്ചനും നടത്തിയ ചെറുത്തനില്പ് സമ രങ്ങളെ വിശകലനം ചെയ്യുക.
Answer:
ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ ഉയർന്നുവന്ന കാലാ പങ്ങളിൽ ഏറ്റവും ഗൗരവമാർന്ന ഒന്നായിരുന്നു പഴശ്ശികലാപം. പഴശ്ശി കലാപത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. 1793 മുതൽ 1797 വരെയുള്ള കാലഘട്ടമാണ് കലാപത്തിന്റെ ഒന്നാംഘട്ടം. ബ്രിട്ടീഷുകാർക്കുള്ള നികുതി പിരിവ് തടഞ്ഞുകൊണ്ടാണ് പഴശ്ശി രാജാവ് കലാപത്തിന് തുടക്കം കുറിച്ചത്.
മുസ്ലീം – നായർ കർഷ കരും ഗോത്രവർഗ്ഗക്കാരായ കുറിച്വരും ഉൾപ്പെടുന്ന പഴശ്ശിയുടെ സൈന്യം ബ്രിട്ടീഷുകാരെ വയനാട്ടിൽ നിന്നും തുരത്തുന്നതിന് അദ്ദേഹം മൈസൂറിന്റെ സഹായവും അഭ്യർത്ഥിച്ചു. നിരന്തരമായി പരാജയമേറ്റുവാങ്ങിയ ബ്രിട്ടീഷുകാർ 1797- ൽ വയനാട്ടിൽ നിന്ന് പിൻവാങ്ങുകയും, പഴശ്ശിരാജാവുമായി സമാധാനസന്ധിയിൽ ഒപ്പുവെയ്ക്കുകയും ചെയ്തു. ഇതോടെ കലാപത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു.
1800 – ൽ പഴശ്ശി കലാപത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കമാണ് രണ്ടാം പഴശ്ശിക ലാപത്തിനു കാരണമായത്. തന്റെ സൈന്യത്തിലെ പ്രധാന വിഭാ ഗമായിരുന്ന കുറിച്വരുടെയും കുറുമ്പരുടേയും സഹായത്തോടെ പഴശ്ശിരാജാവ് ബ്രിട്ടീഷുകാരുടെ ഈ നീക്കത്തെ ശക്തമായി എതിർത്തു. ബ്രിട്ടീഷുകാർക്കെതിരെ ഒരു അന്തിമ പോരാട്ടത്തി നൊരുങ്ങിയ പഴശ്ശിരാജാവിനെ കേണൽ വെല്ലസ്ലിയുടെ നേത ത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം തുടർച്ചയായി പരാജയപ്പെടുത്തി. ഒടുവിൽ തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബേബർ കോൽക്കാരുടെ (ഒരു പ്രാദേശിക സൈന്യം സഹായത്തോടെ പഴശ്ശിയെ പുൽപ്പള്ളിയിൽ വച്ച് ആക്രമിച്ചു.
1805 നവംബർ 30ന് വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥല ത്തുവച്ച് നടന്ന ഏറ്റുമുട്ടലിൽ പഴശ്ശിരാജാവ് കൊല്ലപ്പെട്ടു. മെക്കാളെയുമായി ശത്രുത വെച്ചുപുലർത്തിയിരുന്ന കൊച്ചിയിലെ പ്രധാനമന്ത്രിയായ പാലിയത്തച്ചനുമായി വേലുത്തമ്പിദളവ ഒരു രഹസ്വ ധാരണയിലെത്തി. 1808ൽ ഇരുവരുടെയും നേതൃത്വത്തി ലുള്ള സൈന്യം മെക്കാളെയുടെ കൊച്ചിയിലുള്ള വസതി ആക “മിച്ചു. റസിഡന്റ് ഒരു ബ്രിട്ടീഷ് കപ്പലിൽ രക്ഷപ്പെട്ടു. ബ്രിട്ടീഷുകാർ ശക്തമായി തിരിച്ചടിച്ചു. അവർ കൊച്ചി ആക്രമി ച്ചു. ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത് പാലിയത്തച്ചൻ കലാപ ത്തിൽ നിന്നും പിന്മാറി.
Question 17.
സ്വരൂപങ്ങളുടെ സവിശേഷതകൾ വിശദമാക്കുക.
Answer:
സ്വരൂപം ഒരു കാവൽപടയെ നിലനിർത്തിയിരുന്നു. ആയിരത്ത വർ, പതിനായിരത്തവർ, പടമലനായർ എന്നീ പേരുകളിൽ അവ അറിയപ്പെട്ടു. സ്വരൂപങ്ങൾക്ക് കുടുംബ ദൈവങ്ങൾ ഉണ്ടായി രുന്നു.
സ്വരൂപത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് അരിയിട്ടു വാഴ്ച. തറവാട്ടിലെ മുതിർന്ന അംഗം വിപുലമായ ചടങ്ങുകളോ ടെയാണ് മൂപ്പൻ പദവി ഏറ്റെടുത്തിരുന്നത്. ഈ സ്ഥാനാരോ ഹണ ചടങ്ങിനെയാണ് അരിയിട്ടു വാഴ്ച അഥവാ ഹിരണ്യഗർഭം എന്നു വിളിച്ചിരുന്നത്. സ്ഥാനാരോഹണ സമയത്ത് നാടുവാഴി കൾ വലിയ സ്ഥാനപ്പേരുകൾ (ഉദാ- അഭിഷേകനാമം) സ്വീകരി ച്ചിരുന്നു. സ്വരൂപങ്ങൾക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നു. അവ യുടെ വരുമാനമാർഗ്ഗം പ്രധാനമായും ഭൂമിയിൽ നിന്നായിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ മേൽ രാഷ്ട്രീ യാധിപത്യം സ്ഥാപിക്കാനും നാടുവാഴി സ്വരൂപങ്ങൾക്ക് കഴിഞ്ഞു.
Question 18.
അശോകന്റെ ധമ്മ നയത്തെക്കുറിച്ച് വിശദമാക്കുക.
Answer:
ധർമ്മ പ്രചരിപ്പിച്ചുകൊണ്ട് അശോകൻ തന്റെ സാമ്രാജ്യത്തെ ഒന്നി പ്പിച്ചു നിർത്താൻ ശ്രമിച്ചു. അതിന്റെ തത്ത്വങ്ങൾ ലളിതവും സാർവ ത്രികമായി നടപ്പിലാക്കാൻ കഴിയുന്നതുമായിരുന്നു. മുതിർന്നവ രോടുള്ള ബഹുമാനം ബ്രാഹ്മണരോടും ലൗകീക ജീവിതം ഉപേ ക്ഷിച്ചവരോടുമുള്ള ഉദാരമനസ്കത, അടിമകളോടും ദാസന്മാ രോടും ദയയോടുകൂടിയ പെരുമാറ്റം, തന്റെതല്ലാത്ത മതങ്ങ ളോടും മറ്റു പാരമ്പര്യങ്ങളോടുമുള്ള ബഹുമാനം എന്നിവ ഇതി നറെ പ്രധാന തത്ത്വങ്ങളാണ്. ധർമ്മ സന്ദേശം പ്രചരിപ്പിക്കുന്നതി നായി ധർമ്മ മഹാമടത്ത് എന്നറിയപ്പെടുന്ന പ്രത്യേക ഉദ്യോഗ സ്ഥരെ നിയമിച്ചു.
Question 19.
1857ലെ കലാപം അവധിലാണ് പ്രത്യേകിച്ചും വ്യാപകമായത്. കാര ണങ്ങൾ വിശകലനം ചെയ്യുക.
Answer:
ബ്രിട്ടീഷുകാർ അവധ് പിടിച്ചെടുത്തത് നാട്ടുരാജാക്കന്മാർ, താലു ക്ക്ദാർമാർ, കർഷകർ, ശിപായിമാർ എന്നിവർക്കിടയിൽ കടുത്ത അസംതൃപ്തിയും രോഷവും സൃഷ്ടിച്ചു.
അവധ് പിടിച്ചെടുക്കപ്പെട്ടതോടെ നവാബ് മാത്രമല്ല സ്ഥാനഭ്രഷ്ട നായത്. അവധിലെ ധാരാളം താലൂക്ക്ദാർമാരും സ്ഥാനഭ്രഷ്ട രാക്കപ്പെട്ടു. അവധിലെ നാട്ടിൻപുറങ്ങളിൽ താലൂക്ക്ദാർമാർക്ക് ധാരാളം എസ്റ്റേറ്റുകളും കോട്ടകളും ഉണ്ടായിരുന്നു. തലമുറകളായി ഈ ഭൂമിയുടെ നിയന്ത്രണം അവരുടെ കൈകളിലായിരുന്നു. മാത്രമ ല്ല, ഗ്രാമപ്രദേശങ്ങളിൽ അവർക്ക് വലിയ അധികാരവുമുണ്ടായി രുന്നു.
ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് താലൂക്ക്ദാർമാർ ഒരു അക പടി സൈന്യത്തെ നിലനിർത്തിയിരുന്നു. ചില വൻകിട താലൂ ക്ക്ദാർമാരുടെ അകമ്പടി സൈന്യത്തിൽ 12,000 കാലാൾപടയാ ളികൾ ഉണ്ടായിരുന്നു. ചെറിയ താലൂക്ക്ദാർമാർക്ക് പോലും 200 കാലാൾ പടയാളികൾ ഉണ്ടായിരുന്നു.
താലൂക്ക്ദാർമാരുടെ സ്വയംഭരണവും അധികാരവും അംഗീക രിക്കാൻ ബ്രിട്ടീഷുകാർ ഒരുക്കമായിരുന്നില്ല. അവധ് കൈവശ പ്പെടുത്തിയ ഉടനെതന്നെ താലൂക്ക്ദാർമാരുടെ സൈന്യത്തെ അവർ പിരിച്ചുവിടുകയും അവരുടെ കോട്ടകൾ നശിപ്പിക്കുകയും ചെയ്തു. താലൂക്ക്ദാർമാർ സ്ഥാനഭൃഷ്ടരായ തോടെ അവധിലെ സാമൂഹ്യക്രമം പൂർണ്ണമായും തകർന്നു. താലൂക്ക്ദാർമാരും കർഷകരും തമ്മിലുണ്ടായിരുന്ന കെട്ടുപാടുകളെല്ലാം തകർന്നു. അവശ്യ ഘട്ടങ്ങളിലെല്ലാം അവർ കർഷകരെ സഹായിച്ചു. ഉത്സ വകാലങ്ങളിൽ അവർക്ക് വായ്പകൾ നൽകുകയും ചെയ്തു. കർഷകരാകട്ടെ താലൂക്ക്ദാർമാരോട് വലിയ കൂറുപുലർത്തു കയും ചെയ്തു.
അവധ് പിടിച്ചെടുത്തത് ശിപായിമാരേയും അസംതൃപ്തമാക്കിയി രുന്നു. ശിപായിമാരിൽ നല്ലൊരു ഭാഗവും അവധിൽ നിന്നുള്ള വരായിരുന്നു. ജന്മനാട് ബ്രിട്ടീഷുകാരുടെ കൈകളിൽ അകപ്പെ ടുന്നത് രോഷത്തോടെയാണ് അവർ നോക്കികണ്ടത്.

Question 20.
മഹാഭാരതം പോലെയുള്ള പുസ്തകങ്ങൾ കൈകാര്യം ചെയ്യു മ്പോൾ ചരിത്രകാരന്മാർ ശ്രദ്ധിക്കേണ്ട വസ്തുതകൾ വിശകലനം ചെയ്യുക.
Answer:
ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുമ്പോൾ ചരിത്രകാരന്മാർ നിരവധി ഘടകങ്ങൾ കണക്കിലെടുക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
- അവർ ഗ്രന്ഥത്തിന്റെ ഭാഷ പരിശോധിക്കുന്നു. അവ എഴുതിയി ട്ടുള്ളത് പാലിയിലാണോ, പ്രാകൃതത്തിലാണോ, തമിഴിലാണോ, അല്ലെങ്കിൽ സംസ്കൃതത്തിലാണോ എന്ന് അവർ പരിശോ ധിക്കും.
- ഗ്രന്ഥങ്ങൾ ഏതു തരത്തിൽപ്പെട്ടവയാണെന്നും അവർ പരിശോധിക്കുന്നു. അവ മന്ത്രങ്ങളാണോ, കഥകളാണോ എന്നെല്ലാം അവർ പരിശോധിച്ചു നോക്കും.
- ഗ്രന്ഥകർത്താക്കൾ, അവരുടെ വീക്ഷണങ്ങൾ, കൃതികളെ രൂപപ്പെടുത്തിയ ആശയങ്ങൾ എന്നിവയെല്ലാം ചരിത്ര കാരന്മാർ കണ്ടെത്താൻ ശ്രമിക്കുന്നു.
- ഏതുതരം വായനക്കാരെ അല്ലെങ്കിൽ ശ്രോതാക്കളെ ഉദ്ദേശി ച്ചാണ് ഈ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടതെന്നും അവർ പരിശോ ധിക്കുന്നു. കാരണം ഗ്രന്ഥകർത്താക്കൾ വായനക്കാരു ടേയും ശ്രോതാക്കളുടേയും താല്പര്യങ്ങൾ മനസ്സിൽ വെച്ചു കൊണ്ടായിരിക്കും ഗ്രന്ഥരചന നടത്തുക.
- അവസാനമായി, ഗ്രന്ഥം രചിക്കപ്പെട്ട കാലം, സ്ഥലം എന്നിവ കണ്ടെത്താനും ചരിത്രകാരന്മാർ ശ്രമിക്കുന്നു.
21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ. (1 × 5 = 5)
Question 21.
‘വിഭജനം ഒരു ദീർഘചരിത്രത്തിന്റെ പര്യവസാനമായിരുന്നു ഈ പ്രസ്താവനയെ അടിസ്ഥാനമാക്കി വിഭജനത്തിന്റെ കാരണങ്ങ ളും, വിഭജനത്തിലേക്ക് നയിച്ച സംഭവങ്ങളും വിശദമാക്കുക.
Answer:
മുഹമ്മദാലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ (Two-Na- tion Theory) 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഇന്ത്യയിൽ വികാസം പ്രാപിച്ച വർഗീയ രാഷ്ട്രീയത്തിന്റെ പര്യവസാനമാണ് വിഭജനമെന്ന് മറ്റു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വർഗ്ഗീയ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത് മുസ്ലീങ്ങൾക്ക് അനു വദിച്ച പ്രത്യേക നിയോജകമണ്ഡലങ്ങളാണെന്ന് അവർ വാദിക്കു ന്നു. 1909 ലെ മിന്റോ മോർലി പരിഷ്കാരങ്ങളാണ് മുസ്ലീം ങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ അനുവദിച്ചത്. ഏർപ്പെടുത്തിയയോടെ മുസ്ലീംങ്ങൾക്ക് അവർക്കായി സംവരണം ചെയ്ത നിയോജകമണ്ഡലങ്ങളിൽ നിന്ന് അവരുടെ പ്രതിനിധി കളെ തെരഞ്ഞെടുക്കാനുള്ള അവകാശം ലഭിച്ചു. ഇത് രാഷ്ട്രീ യക്കാർ മുതലെടുത്തു. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി അവർ വിഭാഗീയ ചിന്തകൾ വളർത്താനും ഉപയോഗിക്കാനും തുടങ്ങി. സ്വന്തം മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ചില ഒത്താശകൾ ചെയ്തു കൊടുത്തുകൊണ്ട് അനുയായികളെ നേടിയെടുക്കാനും ഇത വർക്ക് അവസരമേകി. ചുരുക്കത്തിൽ, മതപരമായ സ്വത്വത്തെ വിഭാഗീയത വളർത്തിയെടുക്കാൻ അവർ ഉപയോഗിച്ചു. അങ്ങ നെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നേട്ടങ്ങളുണ്ടാക്കാൻ അവർ പരിശ്രമിച്ചു. ഇതോടെ മതപരമായ സ്വത്വങ്ങൾ മതവിശ്വാസത്തി ലുള്ള വ്യത്യാസങ്ങൾ മാത്രമല്ലാതായിത്തീർന്നു. സമുദായങ്ങൾ തമ്മിൽ എതിർപ്പും ശത്രുതയും വളർന്നുവരാൻ തുടങ്ങി.
അങ്ങനെ പ്രത്യേക നിയോജകമണ്ഡലങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ത്തിൽ വലിയ സ്വാധീനം ചെലുത്തുകയും വർഗ്ഗീയതയുടെ വളർച്ചയ്ക്കു കാരണമാവുകയും ചെയ്തു. എന്നിരുന്നാലും ഇന്ത്യാവിഭജനം അതിന്റെ മാത്രം അനന്തരഫലമാണെന്ന് കരുതു ന്നത് തെറ്റാണ്.
20-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഉണ്ടായ ചില സംഭവവി കാസങ്ങളും സാമുദായിക സ്വത്വങ്ങളെ ശക്തിപ്പെടുത്തുകയു ണ്ടായി. 1920കളിലും 1930കളിലും രണ്ട് സമുദായങ്ങളും തമ്മി ലുള്ള സ്പർദ്ധ വർദ്ധിച്ചു. ഇതിന് പല കാരണങ്ങളുണ്ടായിരുന്നു.
• പള്ളിയ്ക്കു മുമ്പിലുള്ള പാട്ടും സംഗീതവും ഗോസംരക്ഷണ പ്രസ്ഥാനം, ആര്യസമാജത്തിന്റെ ശുദ്ധിപ്രസ്ഥാനം (ഇസ്ലാംമതം ഉൾപ്പെടെയുള്ള മറ്റു മതങ്ങൾ സ്വീകരിച്ചവരെ ഹിന്ദുമതത്തി ലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പ്രസ്ഥാനം) തുടങ്ങിയവ മുസ്ലീംങ്ങളെ ക്ഷുഭിതരാക്കി. തബ്ലിഗ് (Propaganda), തൻസിം (Organisation) എന്നിവ പോലുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അതിവേഗത്തിലുള്ള വളർച്ച ഹിന്ദുക്കളെയും ക്ഷുഭിതരാക്കി.
. മധ്യവർഗ്ഗത്തിൽപ്പെട്ടവരും വർഗ്ഗീയ വാദികളും അവരുടെ സമുദായങ്ങൾക്കിടയിൽ കൂടുതൽ ഐക്യവും കെട്ടുറപ്പും ഉണ്ടാക്കാൻ പരിശ്രമിച്ചു. ഇതിനായി സ്വന്തം സമുദായങ്ങളെ മറ്റു സമുദായങ്ങൾക്കെതിരെ അവർ സംഘടിപ്പിച്ചു. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗ്ഗീയ ലഹളകൾ പൊട്ടി പുറപ്പെടുന്നതിന് കാരണമായി. ഓരോ വർഗ്ഗീയ ലഹളയും സമുദായങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കും സ്പർദ്ധയ്ക്കും മൂർച്ചകൂട്ടി. അക്രമത്തിന്റെ കയ്പു നിറഞ്ഞ ഓർമ്മകളും അതു സൃഷ്ടിച്ചു.
1937- ൽ പ്രവിശ്യയിലെ നിയമനിർമ്മാണ സഭകളിലേക്ക് ആദ്യ മായി തെരഞ്ഞെടുപ്പ് നടന്നു. ജനസംഖ്യയുടെ 10 മുതൽ 12 ശതമാനം പേർക്കു മാത്രമെ വോട്ടവകാശം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അതിശയകരായ വിജയം കൈവരിച്ചു. ആകെയുള്ള 11 പ്രവിശ്വകളിൽ അഞ്ച ണ്ണത്തിലും കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി. രണ്ടു പ്രവിശ്യകളിൽ അത് മികച്ച വിജയം കൈവരിച്ചു. അങ്ങനെ, ഏഴു പ്രവിശ്യകളിൽ മന്ത്രിസഭകൾ രൂപീകരിക്കാൻ കോൺഗ സിനു കഴിഞ്ഞു. രണ്ടു പ്രവിശ്യകളിൽ അതു കൂട്ടുകക്ഷി മന്ത്രിസഭകൾ രൂപീകരിക്കുകയും ചെയ്തു.
എന്നാൽ മുസ്ലിം സംവരണ മണ്ഡലങ്ങളിൽ കോൺഗ സിന്റെ പ്രകടനം വളരെ മോശമായിരുന്നു. മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പു പ്രകടനം വളരെ ശോചനീ യമായിരുന്നു. തെരഞ്ഞെടുപ്പിൽ മൊത്തം പോൾ ചെയ്ത മുസ്ലീം വോട്ടിന്റെ 4.4 ശതമാനം മാത്രമെ ലീഗിനു ലഭിച്ചു ള്ളൂ. വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ (NWFP) ഒരു സീറ്റുപോലും ലീഗിനു കിട്ടിയില്ല. പഞ്ചാബിലെ 84 സംവ രണ സീറ്റുകളിൽ രണ്ടെണ്ണവും, സിന്ധിലെ 33 സീറ്റുകളിൽ മൂന്നെണ്ണവും മാത്രമാണ് ലീഗിനു ലഭിച്ചത്.
പ്രവിശ്യ തിരഞ്ഞെടുപ്പുകൾ 1946 – ൽ വീണ്ടും നടന്നു. തിരഞ്ഞ ടുപ്പിൽ ലീഗിന്റെ വിജയം ശ്രദ്ധേയമായിരിക്കുന്നു. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിനുമേൽ കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കുന്നു.
വിഭജനം അനിവാര്യമായിത്തീർന്നു. മിക്ക കോൺഗ്രസ് നേതാക്ക ന്മാരും വിഭജനത്തിന് എതിരായിരുന്നുവെങ്കിലും ഒടുവിൽ അതിനു സമ്മതം മുളാൻ അവർ നിർബ്ബന്ധിതരായി. വിഭജനം നിർഭാഗ്യകരമാണെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് അവർ വിശ്വസിച്ചു. വിഭജനത്തെ അപ്പോഴും ശക്തമായി എതിർത്തു നിന്ന രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജിയും ഖാൻ അബ്ദുൾ ഗാഫർഖാനും.
Question 22.
പഹരിയാസിന്റെ ജീവിത രീതിയെക്കുറിച്ചും, പുറമെ നി ന്നുള്ളവരുമായി അവർക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും വിശദമാക്കുക
Answer:
ഔദ്യോഗിക രേഖകളിൽ രാജ്മഹൽ കുന്നിൻ പ്രദേശത്ത് അധിവസിച്ചിരുന്ന ജനങ്ങളെ പഹാരിയകൾ’ എന്നാണ് വിളിക്കുന്നത്. ബുക്കാനന്റെ ജേർണൽ പഹാരിയകളെക്കുറിച്ച് രസകരമായ ധാരാളം വിവരങ്ങൾ നൽകുന്നുണ്ട്.
പഹാരിയാകൾ രാജ്മഹൽ കുന്നുകളിലാണ് താമസി ച്ചിരുന്നത്. ഉപജീവനത്തിനായി കാടുകളെയാണ് അവർ ആശ്രയിച്ചിരുന്നത്. വനവിഭവങ്ങളായിരുന്നു അവരുടെ ഭക്ഷണം.
അവർ സ്ഥലംമാറ്റ കൃഷിയും ചെയ്തിരുന്നു. വനങ്ങൾ വെട്ടിത്തെളിച്ച്, മണ്ണ് കൈക്കോട്ടുകൊണ്ട് ഇളക്കി പയറുവർഗ്ഗങ്ങളും തിന പോലെ യുള്ള ധാന്യങ്ങളും കൃഷിചെയ്തു. ഏതാനും വർഷങ്ങൾക്കു ശേഷം ഭൂമിയുടെ ഫലപുഷ്ടി വീണ്ടെടുക്കുന്നതിനു വേണ്ടി അവയെ തരിശ്ശായിട്ട് അവർ പുതിയ പ്രദേശങ്ങളിലേക്കു നീങ്ങി. പഹാരിയാകൾ ഭക്ഷണത്തിനായി മഹുവ എന്നു പേരുള്ള പൂക്കൾ കാടുകളിൽ നിന്ന് ശേഖരിച്ചിരുന്നു. പട്ടുനൂൽ പുഴുവിന്റെ കൂടുകൾ, മരക്ക എന്നിവ വില്പനയ്ക്കായും, വിറക് കരി ഉല്പാദിപ്പിക്കാനും അവർ ശേഖരിച്ചു.
കാടുകളിലെ പുൽപ്പരപ്പുകളിൽ അവർ കാലികളെ മേച്ചു. അങ്ങനെ വേട്ടക്കാർ, സ്ഥലംമാറ്റ കൃഷിക്കാർ, ഭക്ഷണം ശേഖരിക്കുന്നവർ, കരി ഉല്പാദകർ, പട്ടുനൂൽ പുഴുക്കളെ വളർത്തുന്നവർ എന്നീ നിലകളിലെല്ലാം പഹാരിയാകളുടെ ജീവിതം കാടുമായി അഭേദ്യമായി ബന്ധപ്പെട്ടതായിരുന്നു. പുളിമര തോപ്പുകൾക്കുള്ളിൽ കുടിൽ കെട്ടിയാണ് അവർ താമസിച്ചിരുന്നത്. മാവിൽചുവട്ടിൽ തണലുകളിൽ അവർ വിശ്രമിച്ചു. മുഴുവൻ പ്രദേശത്തെയും തങ്ങളുടെ ഭുമിയായാണ് അവർ കണ്ടത്. അവരുടെ സ്വത്വത്തിന്റേയും നിലനിൽപ്പി ന്റെയും അടിസ്ഥാനം ഈ വനപ്രദേ ശമായിരുന്നു.
23 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 23.
‘ഹാരപ്പൻ സംസ്കാരത്തിന്റെ ഏറ്റവും പ്രധാന സവിശേഷത നഗ രകേന്ദ്രങ്ങളുടെ വികാസമാണ്. ഈ പ്രസ്താവനയുടെ അടിസ്ഥാ നത്തിൽ മോഹൻജൊദാരോയിലെ നഗരാസൂത്രണത്തിന്റെ പ്രത്യേ കതകൾ വിലയിരുത്തുക.
പരിഗണിക്കേണ്ട മേഖലകൾ
• കോട്ട
• വലിയ കുളം
• ഗൃഹനിർമ്മാണ വാസ്തുവിദ്യ
• അഴുക്കുചാൽ സമ്പ്രദായം
Answer:
ഹാരപ്പൻ സംസ്കാരത്തിന്റെ ഏറ്റവും പ്രസിദ്ധമായ സൈറ്റാണ് മോഹൻജോദാരോ, ഹാരപ്പയ്ക്കു ശേഷമാണ് ഇത് കണ്ടുപിടിക്കപ്പെ ട്ടത്. ഹാരപ്പൻ സംസ്കാരത്തിന്റെ നഗരാസൂത്രണം, വീടുകൾ, മുദ്ര കൾ എന്നിവയെക്കുറിച്ചുള്ള മിക്ക വിവരങ്ങളും ലഭിച്ചിട്ടുള്ളത് മോഹൻജോദാരോയിൽ നിന്നാണ്. സിന്ധിലെ ലാർക്കാന ജില്ലയിൽ സിന്ധുനദിയുടെ തീരത്താണ് ഈ വൻനഗരം സ്ഥിതി ചെയ്യുന്നത്. മോഹൻജോദാരോ എന്ന പദത്തിന്റെ അർത്ഥം ‘മരിച്ചവരുടെ കുന്ന് The mound of the dead) എന്നാണ്. ഇവിടെ നടത്തിയ ഉത്ഖന നങ്ങൾ ആസൂത്രിതമായി ഒരു നഗര കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ വെളിച്ചത്തു കൊണ്ടുവന്നു. ഈ നഗരത്തെ രണ്ടു ഭാഗങ്ങളായി തിരി ച്ചിരുന്നു.
1. കോട്ട (The Citadel)
2. കീഴ്പട്ടണം (The Lower Town).
കോട്ട (The Citadel)
മനുഷ്യനിർമ്മിതമായ ഒരു ചെറിയ വേദിയാണ് (Platform) കോട്ട നഗ രത്തിന്റെ പടിഞ്ഞാറേ ഭാഗത്താണ് ഇത് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗ രത്തിലെ ഏറ്റവും ഉയർന്ന ഭാഗമാണ് കോട്ട. ഇതിന്റെ അസാധാ രണ ഉയരത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, ഒരു ഉയർന്ന പ്രദേശത്താണ് അത് നിർമ്മിച്ചിട്ടുള്ളത്. രണ്ടാമതായി, അതിലെ കെട്ടി ടങ്ങൾ മണ്ണുകൊണ്ടുള്ള ഇഷ്ടികകൾക്ക് മുകളിലാണ് നിർമ്മിച്ചിട്ടു ള്ളത്. കോട്ടയെ മതിലുകൾ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതിനാൽ കിഴ്പ്പട്ടണത്തിൽ നിന്ന് അത് വേറിട്ടു നിൽക്കുന്നു. കോട്ടയിൽ ധാരാളം വലിയ കെട്ടിടങ്ങളുണ്ട്. അവ പൊതു കെട്ടിടങ്ങളാ ണെന്ന് കരുതപ്പെടുന്നു. പ്രത്യേകമായ പൊതുലക്ഷ്യങ്ങൾക്കുവേ ണ്ടിയാണ് അവ ഉപയോഗിക്കപ്പെട്ടിരുന്നത്. കലവറ, വലിയ കുളി പുര എന്നിവയാണ് കോട്ടയിലെ പ്രധാന കെട്ടിടങ്ങൾ.
വരിയ കുപ്പിഴര (The Great Bath)
മോഹൻ ജോദാരോയിലെ കോട്ടയ്ക്കുള്ളിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പൊതുകെട്ടിടം വലിയ കുളിപ്പുരയാണ്. ദീർഘചതുരാകൃതിയിലുള്ള ഒരു വലിയ കുളിപ്പുര. നാലുവശ ങ്ങളും ഇടനാഴികയിൽ ചുറ്റപ്പെട്ട ഒരു അങ്കണത്തിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. കുളത്തിലേക്ക് ഇറങ്ങുന്നതിന് വടക്കും തെക്കും ഭാഗങ്ങളിലായി പടവുകളുണ്ട്. കുളത്തിലെ ജലം ചോർന്നു പോകാതിരിക്കുന്നതിനുവേണ്ടി അതിന്റെ അടിത്തട്ട് ഇഷ്ടികകളും ചുണ്ണാമ്പു കൊണ്ടുള്ള ചാന്തും ഉപയോഗിച്ച് ഉറ പ്പിച്ചിട്ടുണ്ട്. കുളത്തിന്റെ മൂന്നു വശങ്ങളിലും മുറികളുണ്ട്. ഒരു മുറിയിലെ വലിയ കിണറിൽ നിന്നാണ് കുളത്തിലേക്കുള്ള വെള്ളം കൊണ്ടുവന്നിരുന്നത്. കുളത്തിൽ ജലം നിറയ്ക്കാനും മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കിക്കളയാനുമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു.
വലിയ കുളിപ്പുരയ്ക്ക് മതപരമായ ഒരു ലക്ഷമാണ് ഉണ്ടായിരു ന്നതെന്ന് ചരിത്രകാരന്മാർ കരുതുന്നു. അനുഷ്ഠാനപരമായ സ്നാനത്തിനു വേണ്ടിയാണ് ഈ കുളിപ്പുര ഉപയോഗിക്കപ്പെട്ടി രുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. വലിയ കുളിപ്പുര ഹാരപ്പൻ ജനത ശുചിത്വത്തിനു നൽകിയിരുന്ന പ്രാധാന്യം എടുത്തു കാണിക്കുന്നു. അവരുടെ എഞ്ചിനീയറിംഗ്
വൈദഗ്ധ്വത്തേയും അത് പ്രകടിപ്പിക്കുന്നു.
കീഴ്പ്പട്ടണം : ഗൃഹനിർമ്മാണ വാസ്തു വിദ്യ (Lower Town : Do mestic Architecture}
നഗരത്തിന്റെ കിഴക്കുഭാഗത്ത്, കോട്ടയ്ക്ക് തൊട്ടുതാഴെയാണ് കീഴ്പ്പട്ടണം സ്ഥിതിചെയ്തിരുന്നത്. ഇതിനേയും മതിലുകെട്ടി സംര ക്ഷിച്ചിരുന്നു. കീഴ്പട്ടണം ഒരു അധിവാസ മേഖലയായിരുന്നു. ധാരാളം ഇഷ്ടിക വീടുകൾ അടങ്ങിയ ഈ പ്രദേശത്താണ് ഭൂരി ഭാഗം ജനങ്ങളും താമസിച്ചിരുന്നത്. ഗ്രിഡ് സമ്പ്രദായം (Gnd Sys- tem) പ്രകാരമാണ് വീടുകൾ ക്രമീകരിക്കപ്പെട്ടിരുന്നത്. ഇതു പ്രകാരം റോഡുകൾ മട്ടകോണിൽ പരസ്പരം മുറിച്ചു കടക്കു കയും പട്ടണത്തെ ദീർഘചതുരാകൃതിയിലുള്ള അനേകം ബ്ലോക്കു കളായി വിഭജിക്കുകയും ചെയ്തു. റോഡുകളുടേയും ഇടവഴിക ളുടേയും ഇരുഭാഗങ്ങളിലായി വീടുകൾ നിർമ്മിക്കപ്പെട്ടു.
എല്ലാ വീടുകൾക്കും ഒരു തുറന്ന നടുമുറ്റവും അതിനു ചുറ്റു മായി മുറികളും ഉണ്ടായിരുന്നു. പാചകം, നെയ്ത്ത് തുടങ്ങിയ എല്ലാ പ്രവൃത്തികളുടേയും കേന്ദ്രം നടുമുറ്റമായിരുന്നുവെന്ന് കരുതപ്പെടുന്നു.
വീടുകൾ നിർമ്മിച്ചപ്പോൾ ഹാരപ്പൻ ജനത സ്വകാര്യതയ്ക്ക് ജനാലകൾ പിടിപ്പിച്ചിരുന്നില്ല. തെരുവുകളെ അഭിമുഖീകരി ക്കുന്ന വാതിലുകളും ജനാലകളും അപൂർവമായിരുന്നു. കൂടാതെ, പ്രധാന വാതിലിലൂടെ പ്രവേശിക്കുമ്പോൾ അക ളത്തെയോ നടുമുറ്റത്തെയോ നേരിട്ടു കാണാൻ കഴിയു മായിരുന്നില്ല.
എല്ലാ വീടുകൾക്കും കുളിമുറികൾ ഉണ്ടായിരുന്നു. ഇഷ്ടിക പാകിയ ഈ കുളിമുറികളെ തെരുവിലെ ഓവുചാലുകളുമായി ബന്ധിപ്പിച്ചിരുന്നു. വീടുകൾ പല വലിപ്പത്തിൽ ഉള്ളവയായിരുന്നു. ചെറിയ വീടുകൾ മുതൽ മാളികവീടുകൾ വരെ അവയിൽ ഉൾപ്പെ ട്ടിരുന്നു. ചില വീടുകളിൽ രണ്ടാം നിലയിലോ മേല്പുരയിലോ എത്തുന്നതിന് കോണിപ്പടികൾ ഉണ്ടായിരുന്നു. രണ്ടുമുറികളുള്ള കുടിലുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമൂഹ ത്തിലെ ദരിദ്ര വിഭാഗങ്ങൾ താമസിച്ചിരുന്ന വീടുകളാണ് അവയെന്ന് കരുതപ്പെടുന്നു.
പല വീടുകളിലും കിണറുകൾ ഉണ്ടായിരുന്നു. പുറമെനിന്നു ള്ളവർക്ക് ഉപയോഗിക്കാവുന്ന തരത്തിൽ വീടിന്റെ ഒരു മുറി യിലാണ് കിണർ കുഴിച്ചിരുന്നത്. വഴിപോക്കർ അവ ഉപയോ ഗിച്ചിട്ടുണ്ടാകാം.
മോഹൻജോദാരോയിൽ ഉദ്ദേശം 700 കിണറുകൾ ഉണ്ടായി രുന്നുവെന്ന് പണ്ഡിതൻമാർ കണക്കാക്കിയിട്ടുണ്ട്. നഗരത്തിലെ വീടുകളെല്ലാം പണിതുയർത്തിയിരുന്നത് പ്ലാറ്റ് ഫോ മുകളുടെ മുകളിലാണ്. ഈ പ്ലാറ്റ്ഫോമുകൾ അടിത്തറകളായി വർത്തിച്ചു. അധിവാസകേന്ദ്രങ്ങൾ ആദ്യം ആസൂത്രണം ചെയ്യു കയും തദനുസൃതമായി നടപ്പിലാക്കുകയുമാണ് ചെയ്തിരുന്നതെന്ന് കരുതപ്പെടുന്നു. ചുടുകട്ടകളും വെയിലത്തുണക്കിയ പച്ചക്കട്ട കളും കെട്ടിടനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഈ ഇഷ്ടികക ളെല്ലാം ഒരു നിശ്ചിത അനുപാതത്തിലുള്ളവയായിരുന്നു. ഇഷ്ടി കകൾക്ക് അവയുടെ ഉയരത്തിന്റെ നാലിരട്ടി നീളവും രണ്ടിരട്ടി വീതിയും ഉണ്ടായിരുന്നു. എല്ലാ ഹാരപ്പൻ അധിവാസ കേന്ദ്രങ്ങ ളിലും ഇത്തരത്തിലുള്ള ഇഷ്ടികകളാണ് ഉപയോഗിച്ചിരുന്നത്.
അഴുക്കുചാൽ സമ്പ്രദായം (The Drainage System)
ഹാരപ്പൻ നഗരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായൊരു സവിശേഷത മികവോടെ ആസൂത്രണം ചെയ്തിട്ടുള്ള അഴുക്കുചാൽ സമ്പ്രദാ യമാണ്. അത് വളരെയധികം പുരോഗതി പ്രാപിച്ചതും ഉദാത്തവു മായിരുന്നു. അഴുക്കുചാലുകളെക്കുറിച്ചുള്ള മാക്കെയുടെ പ്രതി കരണം വളരെ ശ്രദ്ധേയമാണ്. “അത് നിശ്ചയമായും ഇതുവരെയും കണ്ടുപിടിച്ചിട്ടുള്ളതിൽ ഏറ്റവും പൂർണ്ണതയാർന്ന പുരാതന സമ്പ ദായമാണെന്ന്” അദ്ദേഹം പറയുന്നു. ഓരോ വീടിനേയും തെരു വിലെ ഓവുചാലുമായി ബന്ധിപ്പിച്ചിരുന്നു. കട്ടകളും ചാന്തും ഉപ യോഗിച്ചാണ് പ്രധാന ചാലുകൾ നിർമ്മിച്ചിരുന്നത്. അഴുക്കുചാലു കൾ ഇഷ്ടികകൊണ്ടോ കരിങ്കൽപ്പാളികൾകൊണ്ടോ മൂടിയിരുന്നു. ചിലയിടങ്ങളിൽ ചുണ്ണാമ്പുകല്ലും മുടികളായി ഉപയോഗിച്ചിരുന്നു. ഈ ആവരണങ്ങളെല്ലാം ഇളക്കിമാറ്റി ഓടകൾ വൃത്തിയാക്കാൻ കഴി യുമായിരുന്നു. തെരുവിലെ ഓടകൾ ആർത്തുളകൾ (Manholes) കൊണ്ട് സജ്ജമാക്കപ്പെട്ടിരുന്നു.
ഓവുചാലുകളോടു കൂടിയ തെരുവുകളാണ് ആദ്യം നിർമ്മിക്ക പ്പെട്ടതെന്ന് കരുതപ്പെടുന്നു. പിന്നീട് അവയോട് ചേർന്ന് വീടു കളും നിർമ്മിക്കപ്പെട്ടു. വീടുകളിലെ മലിനജലം തെരുവിലെ ഓട കളിലേക്ക് ഒഴുകണമെങ്കിൽ ഓരോ വീടിനും തെരുവിനോടു ചേർന്ന് ഒരു ഭിത്തിയെങ്കിലും വേണമായിരുന്നു.
അഴുക്കുചാൽ സമ്പ്രദായം ഹാരപ്പൻ ജനതയുടെ എഞ്ചിനീ യറിംഗ് വൈദഗ്ദ്യം പ്രകടമാക്കുന്നു.
ഹാരപ്പൻ നഗരങ്ങളിൽ ഒരു നഗരഭരണം ഉണ്ടായിരുന്നു വെന്ന് ഇത് സൂചിപ്പിക്കുന്നു.
ആരോഗ്വത്തിനും ശുചിത്വത്തിനും ഹാരപ്പൻ ജനത അതിവ ശ്രദ്ധ നൽകിയിരുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു. അഴുക്കുചാൽ സമ്പ്രദായം വലിയ നഗരങ്ങളുടെ മാത്രം പ്രത്യേകതയായിരുന്നില്ല. ലോഥാളിനെപോലെയുള്ള ചെറിയ അധിവാസകേന്ദ്രങ്ങളിലും അവ കാണപ്പെട്ടിരുന്നു. ലോഥാ ളിലെ വീടുകൾ പച്ചക്കട്ടകൾകൊണ്ടാണ് നിർമ്മിച്ചിരുന്നത് എന്നാൽ അവിടത്തെ ഓടകൾ നിർമ്മിച്ചത് ചുടുകട്ടകൾ കൊണ്ടായിരുന്നു.

Question 24.
ബ്രിട്ടീഷുകാർക്കെതിരെ ഗാന്ധിജി നയിച്ച ജനകീയ സമരങ്ങളെ ക്കുറിച്ച് വിശദമാക്കുക.
പരിഗണിക്കേണ്ട മേഖലകൾ
• നിസഹകരണ പ്രസ്ഥാനം
• ഉപ്പ് സത്യാഗ്രഹം
• ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
Answer:
1915 ജനുവരിയിൽ ഗാന്ധിജി തന്റെ മാതൃരാജ്യത്തിലേക്ക് തിരി ചുവന്നു. അദ്ദേഹത്തിന്റെ പ്രധാന പൊതുപരിപാടി ബനാറസ് ഹിന്ദുസർവ്വകലാശാലയുടെ ഉദ്ഘാടനവേളയായിരുന്നു.
1916 – ൽ ചമ്പാരനിൽ നിന്നുള്ള കർഷകർ ഗാന്ധിജിയെ സമീപിച്ച് ബ്രിട്ടീഷ് നിലം തോട്ടമുടമകളുടെ മോശമായ മനോഭാവത്തെക്കു റിച്ച് അദ്ദേഹത്തോട് പരാതി പറഞ്ഞു. 1917-ൽ ചമ്പാരനിൽ ഗാന്ധിജി കൂടുതൽ സമയം ചെലവഴിക്കുകയും തങ്ങളുടെ ഇഷ്ട ത്തിനനുസരിച്ചുള്ള വിളകൾ കൃഷി ചെയ്യാനുള്ള അനുവാദം കർഷകർക്ക് നേടികൊടുത്തു. 1918- ൽ അദ്ദേഹത്തിന്റെ സംസ്ഥാ നമായ ഗുജറാത്തിൽ രണ്ടു പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.
ആദ്യ ത്തേത് അഹമ്മദാബാദിലെ തൊഴിൽ തർക്കത്തിൽ ഇടപെട്ടു കൊണ്ട് ടെക്സ്റ്റയിൽ മിൽ തൊഴിലാളികളുടെ തൊഴിൽ സാഹ ചര്യം മെച്ചപ്പെടുത്തുവാൻ ആവശ്യപ്പെട്ടു. അതിനുശേഷം വേദ യിലെ കർഷകസമരത്തിൽ പങ്കുചേരുകയും കൊയ്ത്തുകാല ത്തുണ്ടായ പരാജയം പരിഹരിക്കുന്നതിനായി നികുതി കുറയ്ക്ക ണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. 1914-18 ലെ യുദ്ധകാലഘട്ടത്തിൽ, ബ്രിട്ടീഷുകാർ പത്രങ്ങൾക്ക് നിയന്ത്രണവും വിചാരണ കൂടാതെ വ്യക്തികളെ തടവിലടക്കു വാനും തീരുമാനിച്ചു.
ഇത് പാസാക്കിയത് സർ സിഡ്നി റൗലറ്റ് ചെയർമാനായ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ്. അതു കൊണ്ട് ഇത് റൗലറ്റ് നിയമം എന്ന് അറിയപ്പെടുന്നത്. റൗലറ്റ് നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തു വാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. പ്രത്യേകിച്ചും പഞ്ചാബിൽ പ്രക്ഷോഭം തീവ്രമായിരുന്നു. ഗാന്ധിജി പഞ്ചാബിലേക്ക് പോയി. പക്ഷെ യാത്രാമധ്യേ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രവശ്യയിലെ സാഹചര്യം കൂടുതൽ തീവ്രമായി വളർന്നുവരുകയും അത് 1919 ഏപ്രിൽ രക്തരൂക്ഷിതമായ സാഹചര്യത്തിൽ എത്തിചേരു കയും ചെയ്തു.
ദേശീയ സമ്മേളനത്തിനുനേരെ വെടിവെയ്ക്കു വാൻ ഒരു ബ്രിട്ടീഷ് ബ്രിഗേഡിയർ തന്റെ സൈന്യത്തോട് ഉത്തര വിട്ടു. 400 ൽ കൂടുതൽ ജനങ്ങൾ മരണപ്പെട്ടു. ഈ സംഭവത്തെ ജാലിയൻവാല ബാഗ് എന്ന് അറിയപ്പെടുന്നു. പോരാട്ടത്തെ വ്യാപിപ്പിക്കുവാൻ ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാ നവുമായി കൈകോർത്തു, ഖലീഫ ഭരണം പുനഃസ്ഥാപിക്കുന്ന തിനുവേണ്ടിയാണ്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ ആദ്യത്തെ വൻ സമരമാണ് നിസ്സഹകരണ പ്രസ്ഥാനം. നിസ്സഹകരണം ഗാന്ധിജി യുടെ സത്യാഗ്രഹ സങ്കൽപ്പത്തിന്റെ ഒരു ഘടകമായിരുന്നു. തുട ക്കത്തിൽ ബ്രിട്ടീഷുകാരുമായി സഹകരിക്കുന്ന ഒരു അദ്ദേഹം സ്വീകരിച്ചത്. എന്നാൽ 1919 – ലെ ചില സംഭവങ്ങൾ — റൗലറ്റ് നിയമങ്ങൾ, ജാലിയൻ വാലാബാഗ് ദുരന്തം, ഖിലാഫത്ത് പ്രസ്ഥാനം – ഗാന്ധിജിക്ക് ബ്രിട്ടീഷുകാരോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വരുത്തി.
ഒരു പോരാളിയായി മാറാനും ബ്രിട്ടീഷു കാരോട് നിസ്സഹകരിക്കാനും ഗാന്ധിജിയെ പ്രേരിപ്പിച്ചത് ഈ സംഭ വങ്ങളാണ്. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേ ഹത്തെ പ്രേരിപ്പിച്ചതും ഇതേ സംഭവങ്ങൾ തന്നെയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിനു മൂന്നു ലക്ഷങ്ങളുണ്ടായിരുന്നു. (1) പഞ്ചാബ് പ്രശ്നത്തിനു പരിഹാരം കാണുക. (2) ഖിലാഫത്ത് പ്രശ്നം തീർക്കുക. (3) സ്വരാജ് നേടുക.
നിസ്സഹകരണത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തോട് വ്യാപ കമായ പ്രതികരണമുണ്ടായി. വിദ്യാർത്ഥികൾ വെൺമെന്റ് സ്കൂളുകളും കോളേജുകളും ബഹിഷ്കരിച്ചു. പട്ടണങ്ങളി ലേയും നഗരങ്ങളിലേയും ആയിരക്കണക്കിനു തൊഴിലാളികൾ പണിമുടക്കി. 1921 ൽ 396 പണിമുടക്കുകൾ നടന്നുവെന്നും 6 ലക്ഷം തൊഴിലാളികൾ ഇതിൽ പങ്കെടുത്തുവെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു. 7 ദശലക്ഷം പ്രവൃത്തി ദിനങ്ങളും നഷ്ട പെട്ടു. നിസ്സഹകരണ പ്രസ്ഥാനത്തിൽ സ്ത്രീകളും കർഷകരും സജീവമായി പങ്കെടുത്തു. സമരത്തിൽ പങ്കെടുക്കാനായി നൂറു ക്കണക്കിനു സ്ത്രീകൾ പർദ്ദയുപേക്ഷിച്ച് രംഗത്തു വന്നു. നിസ്സഹകരണ പ്രസ്ഥാനം നാട്ടിൻപുറങ്ങളിലേക്കും വ്യാപിച്ചു. വട ക്കൻ ആന്ധ്രയിലെ ഗിരിവർഗ്ഗക്കാർ വനനിയമങ്ങൾ ലംഘിച്ചു.
അവ ധിലേയും ബീഹാറിലേയും കർഷകർ നികുതി നിഷേധിച്ചുകൊണ്ട് സമരത്തിൽ പങ്കുചേർന്നു. കുമോണിലെ കർഷകർ കോളനി ഉദ്യോ ഗസ്ഥന്മാരുടെ സാധനങ്ങൾ ചുമന്നുകൊണ്ടുപോകാൻ കൂട്ടാക്കി യില്ല. ഈ പ്രതിഷേധ പ്രസ്ഥാനങ്ങൾ പലപ്പോഴും പ്രാദേശിക ദേശീയ നേതാക്കന്മാരുടെ തീരുമാനങ്ങളെ ലംഘിച്ചുകൊണ്ടാണ് നടന്ന ത്. കർഷകരും തൊഴിലാളികളും മുകളിൽ നിന്നുള്ള നിർദ്ദേശ ങ്ങൾ അനുസരിക്കുന്നതിനു പകരം സ്വന്തം നിലയിൽ കൊളോ ണിയൻ ഭരണത്തോട് നിസ്സഹകരിക്കുകയാണ് ചെയ്തത്. ബ്രിട്ടീഷുകാരുടെ മർദ്ദന നടപടികൾ സമരത്തെ വളർത്തുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്തത്. നിസ്സഹകരണ പ്രസ്ഥാനം കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടു പോയി.
എന്നാൽ ചൗരിചൗരിയിൽ നടന്ന നിർഭാഗ്യകരമായ ഒരു സംഭവം നിസ്സഹകരണ പ്രസ്ഥാനത്തിന്റെ എല്ലാ പരിപാടികളേയും തകിടം മറിച്ചു. പ്രക്ഷോഭം നിർത്തിവെക്കാൻ ഗാന്ധിജി നിർബന്ധിതനായി. 1922 ഫെബ്രുവരിയിൽ കർഷകർ നടത്തിയ ഒരു ജാഥയ്ക്കു നേരെ പോലീസ് വെടിവെച്ചതോടെയാണ് ചൗരിചൗരിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കുപിതരായ ഒരു സംഘം കർഷകർ ചൗരിചൗരിയിലെ ഇപ്പോൾ ഉത്തരാഞ്ചലിൽ) ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തീവെയ്ക്കുകയും ചെയ്തു. 22 പോലീസുകാർ കൊല്ലപ്പെട്ടു. ഈ സംഭവം ഗാന്ധിജിയെ ഞെട്ടി ച്ചു. അഹിംസാത്മകമായയൊരു സമരം നടത്താൻ ജനങ്ങൾ ഇനിയും സജ്ജരായിട്ടില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. ഉട നെതന്നെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെയ്ക്കാനും പിൻവ ലിക്കാനും അദ്ദേഹം തീരുമാനിച്ചു. ഒരു പ്രകോപനവും നിസ്സ ഹായരായ ആ മനുഷ്യരുടെ കൊലപാതകത്തെ ന്യായീകരിക്കു ന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ തീരുമാനത്തെ കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗീകരിച്ചു. അങ്ങനെ 1922
ഫെബ്രുവരി 22-ാം തീയതി നിസ്സഹകരണ പ്രസ്ഥാനത്തിനു തിര ശ്ശീല വീണു. നിസ്സഹകരണ പ്രസ്ഥാനം വലിയ പ്രാധാന്യമുള്ളൊരു സംഭവമാണ്. ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ മായാത്തൊരു മുദ്ര പതിപ്പിക്കാൻ അതിനു കഴിഞ്ഞു.
നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയുടെയും ഗാന്ധിജിയു ടേയും ജീവിതത്തിലെ ഒരു സംഭവമായി മാറിയെന്ന് ഗാന്ധി ജിയുടെ ജീവചരിത്രത്തിൽ ലൂയി ഫിഷർ (അമേരിക്ക) അഭി പ്രായപ്പെടുന്നു. “നിസ്സഹകരണം സമാധാനപരമായിരുന്നില്ലെ ങ്കിലും ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. നിഷേധം, പരിത്യാഗം, ആത്മനിയന്ത്രണം എന്നിവ അതിൽ ഒത്തു ചേർന്നിരുന്നു. അത് സ്വയംഭരണ ത്തിനുള്ള ഒരു പരി ശീലനമായിരുന്നു.
1930, മാർച്ച് 12 ന് തന്റെ ആശ്രമമായ സബർമതിയിൽ നിന്നും ഗാന്ധിജി യാത്ര തിരിച്ചു. മൂന്നു ആഴ്ചകൾക്കുശേഷം അദ്ദേഹം അവിടെ എത്തിച്ചേരുകയും ഉപ്പുനിർമ്മിച്ചുകൊണ്ട് നിയമത്തിന്റെ കണ്ണിൽ കുറ്റവാളി ആവുകയും ചെയ്തു. ഇതേ രീതിയിലുള്ള ഉപ്പുസത്യഗ്രഹങ്ങൾ ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നടത്തുകയും ചെയ്തു.
രാജ്യത്താകമാനം കർഷകർ വെറുക്കപ്പെട്ട കൊളോണിയൽ വന നിയമത്തെ ലംഘിച്ചു. ചില നഗരങ്ങളിൽ, ഫാക്ടറിയിലെ തൊഴി ലാളികൾ സമരത്തിൽ ഏർപ്പെട്ടു. വക്കീലന്മാർ ബ്രിട്ടീഷ് കോടതി ബഹിഷ്ക്കരിക്കുകയും വിദ്യാർത്ഥികൾ ബ്രിട്ടീഷുകാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുവാൻ വിസമ്മതിക്കുകയും ചെയ്തു. ഗാന്ധിജി ഉൾപ്പെടെ ഏകദ്ദേശം 6000ത്തോളം ഇന്ത്യാക്കാരെ ഈ കാലഘട്ടത്തിൽ അറസ്റ്റ് ചെയ്തു. ഉപ്പുസത്യഗ്രഹത്തിന്റെ പുരോഗതി മറ്റൊരു സ്രോതസ്സിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ്. അമേരിക്കൻ വാർത്ത മാഗസിനായ ടൈം ആയിരുന്നു അത്. അതിന്റെ ആദ്യ റിപ്പോർട്ടിൽ ഉപ്പുസത ഗ്രഹം അതിന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുമോയെന്ന് ടൈം സംശയം പ്രകടിപ്പിച്ചു.
രണ്ടാം ദിവസത്തിന്റെ അവസാനത്തിൽ ഗാന്ധിജി വീഴുമെന്ന് മാഗസിൻ അവകാശപ്പെട്ടു. എന്നാൽ ആഴ്ച കൾക്കുള്ളിൽ ടൈം അതിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തി. പിന്നീട് അവർ ഗാന്ധിജിയെ യോഗിയായും രാഷ്ട്രതന്ത്രജ്ഞ നായും വാഴ്ത്തി.
മൂന്നു കാരണങ്ങൾകൊണ്ടാണ് ഉപ്പുസത്വഗ്രഹം ശ്രദ്ധിക്കപ്പെട്ടത്. ആദ്യമായ് ഈ സംഭവം ഗാന്ധിജിയ്ക്ക് ലോകശ്രദ്ധ നേടികൊടു ത്തു. യൂറോപ്യൻ അമേരിക്കൻ മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു. രണ്ടാമതായി, സ്ത്രീകൾ വ്യാപകമായി പങ്കെടുത്ത ആദ്യത്തെ ദേശീയപ്രസ്ഥാനമായിരുന്നു ഇത്. മൂന്നാമതായി, ബ്രിട്ടീഷുകാരുടെ ഭരണം വളരെ ദീർഘകാലം ഇന്ത്യയിൽ നീണ്ടുപോകുകയില്ലായെന്ന് ഉപ്പുസത്യഗ്രഹം ബ്രിട്ടി ഷുകാരെ മനസ്സിലാക്കി കൊടുത്തു.
ആദ്യനടപടിയെന്ന നിലയിൽ ബ്രിട്ടീഷ് ഗവൺമെന്റ് തുടർച്ചയായി ലണ്ടനിൽ വട്ടമേശസമ്മേളനം നടത്തി. 1930-ലാണ് ആദ്യവട്ടമേ ശസമ്മേളനം നടന്നത്. ഗാന്ധിജിയോ മറ്റു പ്രധാന കോൺഗ്രസ് നേതാക്കളോ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. 1931-ൽ ഗാന്ധിജിയെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും തുടർന്നുള്ള മാസങ്ങളിൽ വൈസറോയിയുമായി ധാരാളം കുടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇത് ഗാന്ധി-ഇർവിൻ ഉടമ്പടിയി ലേക്ക് നയിക്കുകയും തൽഫലമായി ഗാന്ധിജി നിയമലംഘനപ് സ്ഥാനം പിൻവലിക്കുകയും ചെയ്തു.
ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് ഗാന്ധിജി ബ്രിട്ടീഷുകാർ ക്കെതിരെയുള്ള തന്റെ മുന്നാമത്തെ ബഹുജനപ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ഇതായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. 1942-ൽ ഇത് ആരംഭിച്ചു. ഗാന്ധിജി ജയിലിലായിരുന്നുവെങ്കിലും, യുവപ്ര വർത്തകർ സമരങ്ങൾ സംഘടിപ്പിക്കുകയും രാജ്യത്താകമാനം അട്ടിമറി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഒളിവിലിരുന്നു കൊണ്ട് ജയപ്രകാശ് നാരായണനെപ്പോലുള്ളവർ പ്രക്ഷോഭത്തെ കാര്യക്ഷമമായി നയിച്ചു. സത്താര, മിാപൂർ തുടങ്ങിയ ധാരാളം ജില്ലകളിൽ സ്വതന്ത്രഗവൺമെന്റുകൾ പ്രഖ്യാപിച്ചു.
യഥാർത്ഥത്തിൽ ഇത് ഒരു ബഹുജനപ്രക്ഷോഭമായിരുന്നു. ധാരാളം യുവാക്കളെ പ്രചോദനം നൽകുകയും അവർ കോളേ ജുകൾ ഉപേക്ഷിച്ചുകൊണ്ട് ജയിലിലേയ്ക്കു പോവുകയും ചെയ്തു.

Question 25.
മുഗൾ കാലഘട്ടത്തിലെ അന്തപുരത്തിന്റേയും ഉദ്യോഗസ്ഥരു ടെയും സവിശേഷതകൾ വിശദമാക്കുക.
Answer:
പ്രഭുവർഗ്ഗത്തിന് പല വിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു. വ്യത്യസ്ത വംശീ യ-മത വിഭാഗങ്ങളിൽ നിന്നാണ് അവരെ തെരഞ്ഞെടുത്തിരുന്നത്. മുഗളന്മാർ, അഫ്ഗാനികൾ, തുർക്കികൾ, പേർഷ്യക്കാർ, ഇന്ത്യൻ മുസ്ലീംങ്ങൾ, രജപുത്രന്മാർ തുടങ്ങിയ അനേകം വിഭാഗങ്ങൾ അതിൽ ഉൾപ്പെടുന്നു.
ജഗാംഗീറിന്റെ കീഴിൽ ഇറാനിയൻകാർ ഉയർന്ന പദവികൾ നേടി. അദ്ദേഹത്തെ രാഷ്ട്രീയമായി സ്വാധീനിച്ച നൂർജഹാൻ ഒരു ഇറാ നിയനായിരുന്നു. ഔംഗസീബ് രജപുത്രന്മാരെ ഉയർന്ന സ്ഥാന ങ്ങളിൽ നിയമിച്ചു. 135
മുഗൾ ഭരണകാലത്ത് എല്ലാ ഗവൺമെന്റും ഉദ്യോഗസ്ഥരും സംഖ്യാസൂചകമായ രണ്ടു റാങ്കുകൾ (സ്ഥാനങ്ങൾ) ഉള്ളവരായി രുന്നു. ഇതിൽ സാത്ത് സാമ്രാജ്യശ്രേണിയിലെ അദ്ദേഹത്തിന്റെ സ്ഥാനവും വേതനത്തെയും ‘സൂചിപ്പിക്കുന്നു. സാവാൻ, അദ്ദേഹം, സർവ്വീസിൽ സംരക്ഷിച്ചു സജ്ജമാക്കി നിർത്തേണ്ട അശ്വഭടന്മാരുടെ സംഖ്യയെയും സുചിപ്പിക്കുന്നു പ്രഭുക്കന്മാർ സൈന്യവുമായി സൈനിക ആക്രമണങ്ങളിൽ പങ്കെ ടുക്കുകയും സാമ്രാജ്യത്തിലെ പ്രവിശ്വകളിലെ ഉദ്യോഗസ്ഥന്മാ രായി സേവനമനുഷ്ടിക്കുകയും വേണം.
പ്രഭുക്കന്മാരെ സംബ ന്ധിച്ച്, സാമ്രാജ്യസേവനം അധികാരം, സമ്പത്ത് അംഗീകാരം നേടു വാനുള്ള മാർഗമായിരുന്നു. ഒരു വ്യക്തിയ്ക്ക് സാമ്രാജ്യ സേവന ത്തിൽ ചേരുവാൻ ആഗ്രഹമുണ്ടെങ്കിൽ, പ്രഭു വഴി അദ്ദേഹം അപേക്ഷ സമർപ്പിക്കണം. തുടർന്ന് പ്രഭു ചക്രവർത്തിക്ക് (താജി വിസ്) ശുപാർശ ചെയ്യും. അപേക്ഷകൻ അനുയോജ്യനാണെങ്കിൽ അദ്ദേഹത്തിന് മാൻസബ് അനുവദിക്കും. മിർബക്ഷി ഉദ്യോ ഗാർത്ഥികളുടെ നിയമത്തിന്റെയും സ്ഥാനക്കയറ്റത്തിന്റെയും ലിസ്റ്റുകൾ അവതരിപ്പിക്കുന്നു. കേന്ദ്രത്തിൽ ഇതു കൂടാതെ രണ്ടു മന്ത്രിമാർ കുടിയുണ്ട്. ദിവാൻ ഇ അലയും സദർ ഉസ് – സുദ റും, ഉപദേശക സമിതി എന്ന നിലയിൽ മൂന്നു മന്ത്രിമാരും വല്ല പ്പോഴും മാത്രമേ ഒരുമിച്ച് കൂടുകയുള്ളു എങ്കിലും അവർ സ്വ തന്ത്രരായിരുന്നു.
രാജസദസ്സിൽ സജ്ജരാക്കിയിരുന്ന പ്രഭുക്കന്മാരെ തെയ്ന് ഇ റക്കാബ് എന്ന് അറിയപ്പെട്ടിരുന്നത്. പ്രവശ്യകളിലേയ്ക്കും സൈനിക ആക്രമണങ്ങളിലേയ്ക്കും നിയമിക്കുന്ന കരുതൽ സേനയാണ് ഇവർ. മുഴുവൻ സമയവും ചക്രവർത്തിക്കും അന്തഃപുരത്തിനും സംര ക്ഷണം നൽകുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം. കൃത്യവും വിശദവുമായ രേഖകൾ സൂക്ഷിക്കുന്നതിന് മുഗൾ ഭരണം പ്രത്യേക പരിഗണന നൽകിയിരുന്നു. എല്ലാ രാജകീയ ഉത്തരവുകളും (Farman), രാജധാനിയിൽ ഹാജരാക്കപ്പെട്ടി രുന്നു. എല്ലാ അപേക്ഷകളും പ്രമാണങ്ങളും കൊട്ടാരമെഴുത്തു കാരുടെ ഒരു സംഘം രേഖപ്പെടുത്തിവെച്ചിരുന്നു. ഈ എഴുത്തു കാരെ വാക നാവിസ് (waqia nawis) എന്നാണ് വിളിച്ചിരുന്നത്. മിർബക്ഷിയുടെ മേൽനോട്ടത്തിൻ കീഴിലാണ് അവർ പ്രവർത്തി ച്ചിരുന്നത്.
പ്രഭുക്കന്മാരുടെ ഏജന്റുമാരും (Waki) പ്രാദേശിക ഭരണാധികാരികളും രാജധാനിയിലെ എല്ലാ നടപടിക്രമങ്ങളും ശ്രേഷ്ഠ രാജധാനിയിൽ നിന്നുള്ള വാർത്തകൾ അഥവാ അക്ബ അത് (news from the Exalted court) എന്ന ശീർഷകത്തിൽ രേഖപ്പെടുത്തിയിരുന്നു. രാജസദസ്സ് സമ്മേളിച്ചിരുന്ന (pahar) തീയതിയും സമയവുമെല്ലാം ഇതിൽ കൃത്യമായി കുറിച്ചുവെച്ചി ട്ടുണ്ട്. രാജധാനിയിലെ ഹാജർ, ഉദ്യോഗങ്ങളും സ്ഥാനപേരുകളും നൽകൽ, നയതന്ത്രപരമായ ദൗത്വങ്ങൾ, കൈപ്പറ്റിയ പാരിതോഷി കങ്ങൾ, ഉദ്യോഗസ്ഥന്റെ ആരോഗ്യത്തെക്കുറിച്ച് ചക്രവർത്തി നട ത്തിയ അന്വേഷണങ്ങൾ തുടങ്ങിയ എല്ലാ തരത്തിലുള്ള വിവര ങ്ങളും അക്ബരത്തിൽ അടങ്ങിയിട്ടുണ്ട്. രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും പൊതു സ്വകാര്യ ജീവിതങ്ങളുടെ ചരിത്ര മെഴുതുന്നതിന് ഈ വിവരങ്ങൾ വളരെ വിലപ്പെട്ടവയാണ്.
വിവരം കൈമാറുന്നതിൽ മുഗളന്മാരുടെ തപാൽ സമ്പ്രദായം പ്രധാന പങ്കുവഹിച്ചിരുന്നു. വാർത്താക്കുറിപ്പുകളും പ്രധാന ഔദ്യോഗിക പ്രമാണങ്ങളും സാമ്രാജ്യത്തിലുടനീളം അയച്ചി രുന്നത് രാജകീയ തപാൽ മുഖേനയാണ്. കാൽനടയായി തപാൽ കൊണ്ടുപോകുന്നതിനും ചക വർത്തിക്ക് വിവരം കൈമാറുന്നതിനുമായി ഓട്ടക്കാരെ (qasid or pathmar) നിയമിച്ചിരുന്നു. അക്ബറുടെ സാമാ ജ്യത്തിൽ നാലായിരത്തോളം ഓട്ടക്കാരുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മുളകൊണ്ടുള്ള പെട്ടികളിൽ കടലാസ്സുകൾ ചുരുളുകളാക്കി വെച്ചാണ് അവർ കൊണ്ടുപോയിരുന്നത്. ഇരുപത്തിനാലു മണിക്കൂറും വിശ്രമമില്ലാതെ അവർ പണി യെടുത്തു. വിദൂരത്തുള്ള പ്രവിശ്വകളിലെ തലസ്ഥാനങ്ങളിൽ നിന്നുപോലും ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവരങ്ങൾ കൈപ്പറ്റാൻ ചക്രവർത്തിയെ ഈ തപാൽ സമ്പ്രദായം സഹാ നിച്ചു
മുഗൾ സാമ്രാജ്യത്തെ അനേകം പ്രവിശ്വകളായി വിഭജിച്ചിരുന്നു. അവയെ സുബകൾ (subas) എന്നാണ് വിളിച്ചിരുന്നത്. പ്രവി ശ്വാഭരണം കേന്ദ്രഭരണത്തിന്റെ ഒരു ചെറിയ മാതൃക ആയിരുന്നു. കേന്ദ്രത്തിലേതു പോലെ പ്രവിശ്യകളിലും മന്ത്രിമാരും അവരെ സഹായിക്കാനായി കീഴുദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു. പ്രവി ശകളുടെ ഭരണത്തലവൻ സുബേദാർ (subadar, പ്രവിശ്യാ ഗവർണർ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തെ നിയമിച്ചിരുന്നത് ചക്രവർത്തിയാണ്. ചക്രവർത്തിയുടെ മുമ്പിൽ അദ്ദേഹം നേരിട്ടു ഹാജരാകണമായിരുന്നു.
ഓരോ സുബയും ജില്ലകളായി വിഭജിക്കപ്പെട്ടു. ജില്ലകളെ സർക്കാരുകൾ sirkars) എന്നാണ് വിളിച്ചിരുന്നത്. ഓരോ സർക്കാരും ഫൗജ്ദാർ (faujdar, Commandant) എന്ന ഭരണാധികാരികളുടെ കീഴിലായിരുന്നു. വലിയൊരു കാലാൾപ്പ ടയും തോക്കുധാരികളായ പടയാളികളേയും ജില്ലകളിൽ വിന്യസിച്ചിരുന്നു.
സർക്കാരുകളെ പർഗാനകളായി ഉപജില്ലകൾ വിഭജിച്ചി രുന്നു. പർഗാനകളുടെ ഭരണം കനുൻഗോ (qanungo), ചൗധരി (Chaudhuri), ഖാസി (qazi} എന്നീ മൂന്ന് അർദ്ധ പരമ്പരാഗത ഉദ്യോഗസ്ഥന്മാരുടെ കൈകളിലായിരുന്നു. കനുൻഗോ റവന്യു രേഖകളുടെ സൂക്ഷിപ്പുകാരനായിരുന്നു. ചൗധരി റവന്യൂ പിരിവിന്റെ ചുമതല നിർവ്വഹിച്ചു. നീതിന്യായ ചുമതലയാണ് ഖാസിയ്ക്കുണ്ടായിരുന്നത്. പർഗാനകളെ ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. ഗ്രാമങ്ങളുടെ ഭരണചുമതല ഗ്രാമസഭകൾക്കായിരുന്നു.
മുഗളന്മാരുടെ ഗാർഹിക ലോകത്തെ അഥവാ ഗൃഹത്തെ സൂചി പ്പിക്കുന്നതിന് “ഹാരം’ (harem) എന്ന പദമാണ് ഉപയോഗിക്കാ റുള്ളത്. ഒരു വിശുദ്ധ സ്ഥലം എന്നർത്ഥമുള്ള ഹാരം (haram) എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ഹാരം എന്ന വാക്ക് ഉ വിച്ചത്. ചക്രവർത്തിയുടെ ഭാര്യമാർ, വെപ്പാട്ടിമാർ, ഉറ്റ വിദൂര ബന്ധുക്കൾ (മാതാവ്, രണ്ടാനമ്മമാർ, പോറ്റമ്മമാർ, സഹോദരിമാർ, പെൺമക്കൾ, മരുമക്കൾ, അമ്മായിമാർ, കുട്ടികൾ തുടങ്ങിയവർ, വേലക്കാരികൾ, അടിമകൾ എന്നിവരാണ് മുഗൾ ഹാരത്തിൽ അഥവാ അന്തഃപുരത്തിൽ ഉൾപ്പെട്ടിരുന്നത്.
മുഗൾ ഭരണാധികാരികൾക്ക് അന്തഃപുരത്തിൽ രണ്ടു തരത്തി ലുള്ള ഭാര്യമാർ ഉണ്ടായിരുന്നു. ബിഗങ്ങളും begans) ആഗ ബിഗങ്ങൾ രാജകുടുംബങ്ങളിൽ നിന്ന് വന്നവരാണ്. വൻതു കയും വിലപിടിപ്പുള്ള വസ്തുക്കളും സ്ത്രീധനമായി (മഹ അവർക്ക് ലഭിച്ചിരുന്നു. സ്വാഭാവികമായും അവർക്ക് ഭർത ഗൃഹത്തിൽ മുന്തിയ പദവിയും പരിഗണനയും ലഭിച്ചു. അവ രുടെ ഭർത്താക്കന്മാർ മറ്റു ഭാര്യമാരെക്കാൾ (ആഗമാർ) കൂടു തൽ ശ്രദ്ധ അവർക്കു നൽകി.
മുഗൾ ഭരണാധികാരികളുടെ മറ്റു ഭാര്യമാർ ‘ആഗമാർ’ എന്നാ ണറിയപ്പെട്ടിരുന്നത്. അവർ ഉന്നതകുല ജാതരായിരുന്നില്ല. ആഗാച്ഛമ്മാർക്ക് സ്ത്രീകളുടെ ശ്രേണിയിൽ താഴ്ന്ന സ്ഥാനമാണ് നൽകിയിരിക്കുന്നത്. അവർക്ക് എല്ലാമാസവും അലവൻസുകൾ പണമായി നൽകിയിരുന്നു. ഭർത്താവിന്റെ ആഗ്രഹമനുസരിച്ച് ആഗാച്ചയ്ക്കും ബീഗത്തിന്റെ സ്ഥാനത്തിലേയ്ക്ക് ഉയരുവാൻ കഴിയുമായിരുന്നു. ഇവ, 1) അദ്ദേഹത്തിന് നാല് ഭാര്യമാർ ഉണ്ടാ യിരിക്കുവാൻ പാടില്ല. 2) നിയമപരമായ ഭാര്യയുടെ സ്ഥാന ത്തേയ്ക്ക് ഇത്തരം സ്ത്രീകളെ ഉയർത്തികൊണ്ടുവരുവാനുള്ള മറ്റു കാരണങ്ങളാണ് സ്നേഹവും മാതൃത്വവും.
ഇതു കൂടാതെ, ധാരാളം പുരുഷ സ്ത്രീ അടിമകൾ രാജസ സ്സിൽ വസിച്ചിരുന്നു. രാജസദസ്സിനുള്ളിൽ അംഗരക്ഷകരായും ജോലിക്കാരും അടിമകളായും ബാഹ്യ കാര്യങ്ങളിൽ സ്ത്രീകളെ സഹായിക്കുന്നവരായും ഇവർ പ്രവർത്തിക്കുന്നു.
നൂർജഹാനുശേഷം, മുഗൾ രാജ്ഞിമാരും രാജകുമാരിമാരും ഗണ്യമായ രീതിയിൽ സാമ്പത്തിക വിഭവങ്ങൾ നിയന്ത്രിച്ചിരുന്നു. ഒരു മൻസബ്ദാറിനു തുല്യമായ വാർഷിക വരുമാനം ഷാജ ഹാന്റെ പെൺകുട്ടികളായ ജഹൻനാരയ്ക്കും റോഷ്നാരയ്ക്കും ലഭിച്ചിട്ടുണ്ട്. സൂറത്ത് തുറമുഖനഗരത്തിൽ നിന്നുള്ള നികുതിയും അവർ ശേഖരിച്ചിരുന്നു.
ഷാജഹാന്റെ പുത്രിയായ ജഹനാരയ്ക്ക് വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം, മന്ദിരങ്ങളും പൂന്തോട്ടങ്ങളും നിർമ്മിക്കുന്നതിനും മുഗൾ രാജഗൃഹത്തിലെ സ്ത്രീകളെ പ്രാപ്തരാക്കി. ഷാജഹാന്റെ പുതിയ തലസ്ഥാനമായ ഷാജഹാനാബാദിലെ പല കെട്ടിട നിർമ്മാണ പദ്ധതികളിലും ജഹനാര പങ്കെടുത്തു. ഇതിൽ ഒരു പൂമുഖത്തോടും പൂന്തോട്ടത്തോടും കൂടിയ രണ്ടു നിലകളുള്ള സത്രം പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഷാജഹാനാബാദിലെ മുഖ്യകേന്ദ്രമായ ചാന്ദ്നി ചൗക്കിലെ ബസാറിന് രൂപകൽപ്പന ചെയ്തത് ജഹനാരയാണ്.
അക്ബർ അദ്ദേഹത്തിന്റെ ഭരണ ചരിത്രം എഴുതാൻ അബ്ദുൾ ഫസലിനെ ചുമതലപ്പെടുത്തിയപ്പോൾ അമ്മായിയായ ഗുൽബദ ന്റേയും സഹായം തേടുകയുണ്ടായി. ബാബറിന്റേയും ഹുമയു ണിന്റേയും കാലത്തെ സ്മരണകൾ രേഖപ്പെടുത്താൻ അക്ബർ അവരോടഭ്യർത്ഥിച്ചു. അവരുടെ സ്മരണകൾ അബുൾ ഫസ ലിന്റെ ചരിത്ര രചനയ്ക്ക് സഹായകമായിരിക്കുമെന്ന് അക്ബർ വിചാരിച്ചു.
ഗുൽബദൻ ബീഗം ഈ വെല്ലുവിളി ഏറ്റെടുക്കു കയും ‘ഹുമയൂൺ നാമ’ എന്ന ശീർഷകത്തിൽ രസകരമായൊരു പുസ്തകം എഴുതുകയും ചെയ്തു. ഹുമയൂൺ നാമ മുഗളന്മാ രുടെ ആദ്യന്തര ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തുന്നു. അത് മുഗൾ ചക്രവർത്തിമാരുടെ ഒരു സ്തുതി ഗ്രന്ഥമല്ല. രാജാ ക്കന്മാരുടേയും രാജകുമാരന്മാരുടേയും ഇടയിലുള്ള കലഹ ങ്ങളും സംഘർഷങ്ങളും അവർ ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്. ഈ കലഹങ്ങൾ പരിഹരിക്കുന്നതിൽ കുടുംബ ത്തിലെ മുതിർന്ന സ്ത്രീകൾ വഹിച്ച മധ്യസ്ഥ ശ്രമങ്ങളും ഗുൽബ ദൻ ബിഗം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Question 26.
ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള ബത്തൂത്തയുടെയും ബർണി യറുടേയും കാഴ്ചപാടുകൾ അവരുടെ വിവരണങ്ങളുടെ അടി സ്ഥാനത്തിൽ താരതമ്യം ചെയ്യുക.
Answer:
ബർണിയറും ക്ഷയോന്മുകമായ പൗരസ്ത്യ ലോകവും
ഇബ്നു ബത്തൂത്തയും ബർണിയറും അവരുടെ സഞ്ചാരകുറി പുകൾ എഴുതിയത് വ്യത്യസ്ത വീക്ഷണങ്ങളോടെയാണ്. ഇബ്നു ബത്തൂത്തയെ ആകർഷിച്ചത് ഓരോന്നിന്റേയും പുതുമയാണ്. പുതുമ തോന്നിയ എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിവര ണങ്ങൾ എഴുതുകയുണ്ടായി എന്നാൽ ബർണിയരുടെ തികച്ചും വിത്യസ്തമായിരുന്നു.
ഇന്ത്യയിൽ കണ്ടതിനെയെല്ലാം യുറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനും വൈരുദ്ധ്യങ്ങൾ കണ്ടെത്താനുമാണ് അദ്ദേഹം കുടു തൽ താല്പര്യം പ്രകടിപ്പിച്ചത്. ബർണിയർക്ക് നിരാശജനകമായി തോന്നിച്ച സാഹചര്യങ്ങൾക്കാണ് അദ്ദേഹം ഊന്നൽ നൽകിയത്. നീതിയുക്തമായ തീരുമാനങ്ങളെടുക്കുന്നതിന് നയകർത്താക്ക ളെയും (policy makers) ബുദ്ധിജീവികളേയും സ്വാധീനിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഇബ്നു ബത്തൂത്തയും ബെർണിയറും വീക്ഷണങ്ങളിലെ വ്യത്യാസം
ഇബ്നു ബത്തൂത്ത
1. കാര്യങ്ങളുടെ പുതുമ അപരിചിതത്വം എന്നിവ ആകർഷിച്ചു.
2. താല്പര്യവും മതിപ്പും ഉളവാക്കിയ എല്ലാറ്റി നെക്കുറിച്ചും വിവരണ ങ്ങൾ എഴുതി
ബർണിയർ
1. നിരാശജനകമായ സാഹചര്യങ്ങൾ ഊന്നൽ കൊടുത്തു.
2. ഇന്ത്യയിൽ കണ്ടതിനെ യെല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ കാര്യങ്ങളുമായി താരതമ്യ പ്പെടുത്താൻ ശ്രമിച്ചു.
ഇന്ത്യയെ Binary opposition എന്ന സിദ്ധാന്തത്തിന്റെ മാതൃക യിലാണ് ബർണിയർ അവതരിപ്പിച്ചത്. ഇതുപ്രകാരം ഇന്ത്യ യൂറോ പ്പിന്റെ നേർവിപരീതമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയും യൂറോ പും തമ്മിലുള്ള വ്യത്യാസങ്ങളെ ശ്രേണീബദ്ധമായും അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയെ ഏറ്റവും താഴ്ന്ന തട്ടിലാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. അങ്ങനെ പാശ്ചാത്യലോകത്തെ അപേക്ഷിച്ച് ഇന്ത്യ താഴ്ന്നതായി ചിത്രീകരിക്കപ്പെട്ടു. ചുരുക്കത്തിൽ പൗരസ്ത്യലോ കം താഴ്ന്നതും അധഃപതിച്ചതുമാണെന്ന വീക്ഷണമാണ് ബർണി യർ വെച്ചുപുലർത്തിയിരുന്നത്.
ഭൂവുടമസ്ഥതയുടെ പ്രശ്നം (The question of land owner ship)
മുഗൾ ഇന്ത്യയും യൂറോപ്പും തമ്മിൽ അടിസ്ഥാനപരമായൊരു വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. ഭൂമിയിലുള്ള സ്വകാര്യസ്വത്തിന്റെ കാര്യത്തിലാണ് ഈ വ്യത്യാസം നിലനിന്നിരുന്നത്. മുഗൾ ഇന്ത്യയിൽ സ്വകാര്യ ഭൂവുടമസ്ഥാവ കാശം ഉണ്ടായിരുന്നില്ല. ബർണിയർ സ്വകാര്യസ്വത്തിന്റെ മൂല്യങ്ങ ളിൽ ഉറച്ചുവിശ്വസിച്ചിരുന്നു. ഭൂമിയുടെ മേലുള്ള രാജാവിന്റെ ഉട മസ്ഥാവകാശം രാഷ്ട്രത്തിനും ജനങ്ങൾക്കും ഹാനികരമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മുഗൾ സാമ്രാജ്യത്തിൽ എല്ലാ ഭൂമിയുടേയും ഉടമസ്ഥാവകാശം ചക്രവർത്തിക്കാണെന്ന് ബർണിയർ കരുതി. ചക്രവർത്തി ഈ ഭൂമിയെല്ലാം പ്രഭുക്കന്മാർക്കിടയിൽ വിതണം ചെയ്തു. ഇത് സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും വിനാശക രമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ഈ വീക്ഷണം ബർണിയർ മാത്രമല്ല വച്ചു പുലർത്തിയിരുന്നത്. 16-ഉം 17 ഉം നൂറ്റാണ്ടുക ളിൽ ഇന്ത്യ സന്ദർശിച്ച ഒട്ടുമിക്ക സഞ്ചാരികളുടെ വിവരണങ്ങ ളിലും ഇതേ വീക്ഷണം തന്നെ കാണാം.
ഭൂമിയുടെ മേലുള്ള രാജകീയ ഉടമസ്ഥാവകാശത്തിന്റെ പോരാ യ്മകളും ബെർണിയർ വിശദീകരിക്കുന്നുണ്ട്. ഭൂമി രാജാവിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ ഭൂവുടമകൾക്ക് അവരുടെ കൈവശമുള്ള ഭൂമി അവരുടെ മക്കൾക്ക് കൈമാറാൻ കഴിഞ്ഞി രുന്നില്ല. അതിനാൽ ഭൂമിയെ പരിപാലിക്കാനും ഉല്പാദനം വർദ്ധി ഷിക്കാനുമായി ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ അവർക്കും താല്പര്യമുണ്ടായിരുന്നില്ല. സ്വാഭാവികമായും ഭൂമിയിലെ സ്വകാര്യ സ്വത്തിന്റെ അഭാവം ഭൂമിയുടെ അഭിവൃദ്ധിക്കായി പ്രവർത്തി ക്കാൻ തയ്യാറുള്ള ഒരു ഭൂവുടമ വർഗ്ഗത്തിന്റെ ഉയർച്ചയെ തടസ്സ പ്പെടുത്തി. കൃഷിയുടെ നാശത്തിനും കർഷകരുടെ അടിച്ചമർത്ത ലിനും അത് വഴിയൊരുക്കി, ഭരണകുലീനരായ വർഗ്ഗത്തിന്റെയൊ ഴികെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിത നില വാരത്തെ അത് തകർക്കുകയും ചെയ്തു. അതിനാൽ ഭൂമിയുടെ രാജകീയ ഉടമസ്ഥാവകാശം തികച്ചും വിനാശകരമായിയെന്ന് ബർണിയർ വാദിച്ചു.
സതിയനുഷ്ഠിക്കാൻ നിർബന്ധിതയായ ഒരു ബാലികയുടെ വിവ രണങ്ങളിലെ ഏറ്റവും കരുണമായ ഒന്നായിരിക്കും ഇത്. ലാഹോ റിൽ ഏകദേശം പന്ത്രണ്ട് വയസ്സ് മാത്രം തോന്നിക്കുന്ന വിധവ യായ ഒരു പെൺകുട്ടി ജീവത്വാഗതം ചെയ്യുന്നത് ഞാൻ കണ്ടു. ഒരു ജീവച്ഛവം കണക്കെയാണ് അവൾ മരണക്കുഴിക്ക് സമീപ ത്തേക്ക് വന്നത്. മരണഭയം മൂലം വിറയ്ക്കുകയായിരുന്ന അവൾ ദയനീയമായി കരഞ്ഞുകൊണ്ടിരുന്നു. അവൾ ആ സമയത്ത് അനുഭവിച്ച മനോവേദന വിവരിക്കാൻ സാധ്യമല്ല. ഒരു വൃദ്ധയുടെ സഹായത്തോടെ നാല് ബ്രാഹ്മണരാണ് പൂജാ കർമ്മങ്ങൾ നിർവ്വ ഹിച്ചത്. ആ സ്ത്രീ അവളെ ബലമായി അടുക്കിവച്ചിരുന്ന വിദ കുകൾക്ക് മുകളിൽ ഇരുത്തി ഓടിപോകാതിരിക്കാനായി അവ ളുടെ കൈകാലുകൾ കെട്ടിയിട്ടു. ആ പാവം കുട്ടി ജീവനോടെ കത്തിയെരിഞ്ഞു.