Students rely on Kerala Syllabus 9th Standard Chemistry Notes Pdf Download Chapter 6 Extra Questions and Answers Malayalam Medium ലായനികൾ to help self-study at home.
Std 9 Chemistry Chapter 6 Extra Questions and Answers Malayalam Medium ലായനികൾ
Question 1.
ലായനിയിൽ ലയിച്ചുചേരുന്ന പദാർഥമാണ് _______________ .
a) ലായകം
b) ലീനം
c) ലായനി
d) അവക്ഷിപ്തം
Answer:
b) ലീനം
Question 2.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക
ലായനിയിൽ ലയിച്ചു ചേരുന്നു: ലീനം
ഏതിലാണോ ലയിക്കുന്നത്: ________________ .
Answer:
ലായകം.
Question 3.
ചുവടെ നൽകിയിട്ടുള്ളവയിൽ ഏകാത്മക മിശ്രിതം ഏതാണ്?
a) ഉപ്പ് ലായനി
b) ചെളിവെള്ളം
c) ആയുർവേദകഷായം
d) സിറപ്പുകൾ
Answer:
a) ഉപ്പ് ലായനി
Question 4.
കോപ്പറും സിങ്കും ചേർന്നുണ്ടാകുന്ന പിച്ചള എന്ന ഖര ലായനിയിലെ ലീനം ഏതാണ്?
Answer:
സിങ്ക്
![]()
Question 5.
സാർവ്വിക ലായകം എന്നറിയപ്പെടുന്ന ലായകം ഏതാണ്?
a) ബെൻസീൻ
b) ആൽക്കഹോൾ
c) പെട്രോൾ
d) ജലം
Answer:
d) ജലം
Question 6.
ഒരു ലായകത്തിൽ ലീനം ലയിച്ചു ചേരുമ്പോഴാണ് ലായനി ഉണ്ടാകുന്നത്.
a) ലായനിയുടെ ഗാഢത എന്നാലെന്ത്?
b) ഒരു ലായനിയിൽ ലീനത്തിന്റെ അളവ് വളരെ കുറവാണെങ്കിൽ ആ ലായനി ഏതുപേരിൽ അറിയപ്പെടുന്നു?
c) പൂരിതലായനി എന്നാലെന്ത്?
Answer:
a) ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത.
b) നേർത്ത ലായനി
c) ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനിയാണ് പൂരിതലായനി.
Question 7.
കൂട്ടത്തിൽപ്പെടാത്തത് ഏതാണ്? കാരണമെന്ത്?
a) ജലം
b) ആൽക്കഹോൾ
c) പെട്രോൾ
d) മണ്ണെണ്ണ
Answer:
ജലം, മറ്റുള്ളവ ഓർഗാനിക് ലായകങ്ങൾ.
Question 8.
ലായകത്തിൽ ലയിക്കാവുന്നതിലധികം ലീനം ലയിച്ചുചേർന്നിട്ടുള്ള ലായനിയാണ് _________________ .
a) പൂരിതലായനി
b) അപൂരിതലായനി
c) അതിപൂരിതലായനി
d) ഗാഢ ലായനി
Answer:
അതിപൂരിതലായനി
Question 9.
a. നേർപ്പിച്ച് ഹൈഡ്രോക്ലോറിക് ആസിഡിൽ കാണപ്പെടുന്ന ലീനം ഏത്?
b. ഒരു ലായനിയുടെ ഗാഢത എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത്?
Answer:
a. ഹൈഡ്രോക്ലോറിക് ആസിഡ്
b. ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത.
Question 10.
താപനില കൂടുമ്പോൾ വാതക ലീനങ്ങളുടെ ലേയത്വത്തിന് എന്ത് സംഭവിക്കും?
Answer:
താപനില കൂടുമ്പോൾ വാതക ലീനങ്ങളുടെ ലേയത്വം കുറയുന്നു.
![]()
Question 11.
ചില ലായനികൾ ചുവടെ തന്നിരിക്കുന്നു.
പിച്ചള, പഞ്ചസാര ലായനി, ആൽക്കഹോളും ജലവും ചേർന്ന മിശ്രിതം, സോഡാവെള്ളം
a) ലീനവും ലായകവും ഖരമായ ലായനി ഏത്?
b) ആൽക്കഹോളും ജലവും ചേർന്ന മിശ്രിതത്തിലെ ലീനവും ലായകവും ഏത്?
c) ലീനം വാതകമായ ലായനി ഏത്?
Answer:
a) പിച്ചള
b) ലീനം – ആൽക്കഹോൾ ലായകം – ജലം
c) സോഡാവെള്ളം
Question 12.
സോഡാവെള്ളത്തിലെ ലീനം, ലായകം ഇവ ഏതെന്ന് എഴുതുക.
Answer:
ലീനം: കാർബൺ
ലായകം: ജലം
ഡൈഓക്സൈഡ്
Question 13.
പൂരിതലായനിയും അതിപൂരിതലായനിയും തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനിയാണ് പൂരിത ലായനി. ഒരു ലായനിയെ പൂരിതമാക്കാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചുചേർന്ന ലായനിയെ അതിപൂരിത ലായനി എന്ന് പറയുന്നു.
2. യഥാർഥ ലായനി, സസ്പെൻഷൻ, കൊളോയിഡുകൾ
Question 14.
ചോക്കുപൊടിയും ജലവും ചേർന്ന മിശ്രിതത്തിലെ ഘടകങ്ങളെ ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് വേർതിരിക്കാൻ കഴിയുന്നു.
a) ഈ മിശ്രിതം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
(യഥാർഥ ലായനി, കൊളോയിഡ്, സസ്പെൻഷൻ)
b) ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മിശ്രിതങ്ങളുടെ മറ്റ് രണ്ട് സവിശേഷതകൾ എഴുതുക.
Answer:
a) സസ്പെൻഷൻ
b)
- പ്രകാശത്തെ കടത്തി വിടുന്നില്ല.
- കണികകളെ ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് അരിച്ച് മാറ്റാം
- അനക്കാതെ വയ്ക്കുമ്പോൾ പദാർഥങ്ങൾ അടിയുന്നു.
Question 15.
എന്താണ് ടിൻഡൽ പ്രഭാവം? ഒരു ഉദാഹരണം നൽകുക.
Answer:
കൊളോയിഡൽ കണികകളിൽ തട്ടി പ്രകാശം വിസരിക്കുന്നതാണ് ടിൻഡൽ പ്രഭാവം എന്നറിയപ്പെടുന്നത്.
ഉദാഹരണം: സിനിമ തീയറ്ററുകളിലും സ്മാർട്ട് ക്ലാസ്റൂമുകളിലും പ്രൊജക്ടറിലൂടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വായുവിൽ പൊടിപടലങ്ങൾ ഉയർന്നാൽ പ്രകാശപാത ദൃശ്യമാകുന്നു.
![]()
Question 16.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
പാൽ : കൊളോയിഡ്
ചെളിവെള്ളം : _______________
Answer:
സസ്പെൻഷൻ
Question 17.
ചുവടെ കൊടുത്തിരിക്കുന്ന പട്ടിക വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
| മിശ്രിതം A | മിശ്രിതം B | മിശ്രിതം C |
| • ഘടകങ്ങളെ അരിച്ച് വേർതിരിക്കാൻ കഴിയില്ല.
• കടത്തിവിടുന്ന തീവ്ര പ്രകാശത്തിന്റെ പാത ദൃശ്യമാണ്. |
• ഘടകങ്ങളെ അരിച്ച് വേർതിരിക്കാൻ കഴിയും. | • ഘടകങ്ങളെ അരിച്ച് വേർതിരിക്കാൻ കഴിയുന്നില്ല.
• കടത്തിവിടുന്ന തീവ്ര പ്രകാശത്തിന്റെ പാത ദൃശ്യമല്ല. |
a) ഇവയിൽ ഏത് മിശ്രിതമാണ് യഥാർഥ ലായനിയെ സൂചിപ്പിക്കുന്നത്?
b) കുറച്ചുനേരം അനക്കാതെ വയ്ക്കുമ്പോൾ ഏത് മിശ്രിതത്തിലെ കണങ്ങളാണ് അടിയുന്നത്?
c) പാൽ ഇവയിൽ ഏതുതരം മിശ്രിതത്തിൽ ഉൾപ്പെടുന്നു?
Answer:
a) മിശ്രിതം C (യഥാർഥ ലായനി
b) മിശ്രിതം B (സസ്പെൻഷൻ)
c) മിശ്രിതം A (കൊളോയിഡ്)
Question 18.
ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഒരു യഥാർഥ ലായനി കണ്ടെത്തി എഴുതുക? (ചെളിവെള്ളം, പാൽ, ഉപ്പുവെള്ളം, കഞ്ഞിവെള്ളം)
Answer:
ഉപ്പുവെള്ളം
Question 19.
ചില മരുന്ന് കുപ്പികളിൽ “shake well before use” എന്ന് എഴുതിയിരിക്കുന്നു. ഈ കുപ്പികളിലെ പദാർഥം താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു?
(ലായനി, കൊളോയിഡ്, സസ്പെൻഷൻ)
Answer:
സസ്പെൻഷൻ
Question 20.
ചുവടെ നൽകിയിരിക്കുന്ന പദാർഥങ്ങളെ യഥാർഥ ലായനി, കൊളോയിഡ്, സസ്പെൻഷൻ എന്നിങ്ങനെ തരംതിരിച്ചെഴുതുക.
ചെളിവെള്ളം, മൂടൽമഞ്ഞ്, പാൽ, പഞ്ചസാര ലായനി, കോപ്പർ സൾഫേറ്റ് ലായനി, ചോക്കുപൊടിയും വെള്ളവും ചേർന്ന മിശ്രിതം
Answer:
| യഥാർഥ ലായനി | കൊളോയിഡ് | സസ്പെൻഷൻ |
| പഞ്ചസാര ലായനി കോപ്പർ സൾഫേറ്റ് ലായനി |
മൂടൽമഞ്ഞ് പാൽ |
ചെളിവെള്ളം ചോക്കുപൊടിയും വെള്ളവും ചേർന്ന മിശ്രിതം |
Question 21.
ആദ്യ പദജോഡിയിലെ ബന്ധം കണ്ടെത്തി രണ്ടാം പദജോഡിയിലെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
ഭക്ഷണപദാർഥങ്ങൾക്ക് മഞ്ഞനിറം – ടാർട്രസിൻ
ഭക്ഷണപദാർഥങ്ങൾക്ക് ചുവപ്പ് നിറം – _________________
Answer:
എരിത്രോസിൻ
Question 22.
പ്രിസർവേറ്റീവുകൾ എന്നാൽ എന്ത്?
Answer:
ഭക്ഷ്യ വസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ അവയിൽ ചേർക്കുന്ന പദാർഥങ്ങളാണ് പ്രിസർ വേറ്റീവുകൾ.
ഉദാ:- ഉപ്പ്, പഞ്ചസാര, വിനാഗിരി
![]()
Question 23.
എന്താണ് സ്റ്റെബിലൈസറുകൾ?
Answer:
കണികകൾ അടിയുന്നത് തടയാനായി കൃത്രിമപാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളെ സ്റ്റെബിലൈസറുകൾ എന്നു പറയുന്നു.
ഉദാ:
- ബ്രോമിനേറ്റഡ് വെജിറ്റബിൾ ഓയിൽ
- സൂക്രോസ് അസ്സറ്റേറ്റ് ഐസോബ്യൂട്ടിറേറ്റ്
- ഗ്ലിസറൈൽ എസ്റ്റർ ഓഫ് റോസിൻ
Question 24.
കൃതിമ പാനീയങ്ങളുടെ ദോഷങ്ങൾ എന്തെല്ലാമാണ്?
Answer:
- പോഷക മൂല്യം ഉള്ളവയല്ല.
- ആരോഗ്യത്തിനു ഹാനികരം ആണ്.
- ആസക്തി ഉണ്ടാക്കുന്നു.
- അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുന്നു.
Question 25.
കൃത്രിമ പാനീയങ്ങളിൽ പുളിരുചി ലഭിക്കാൻ ചേർക്കുന്ന രാസവസ്തുവിന്റെ പേര്. (ടാർട്രസിൻ, ഫോസ്ഫോറിക് ആസിഡ്, അലൈൽ ഹെക്സനോയേറ്റ്),
Answer:
ഫോസ്ഫോറിക് ആസിഡ്