Kerala SSLC Malayalam 2 Question Paper March 2022 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Question Paper March 2022 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Question Paper March 2022 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

വിദ്യാർത്ഥികൾക്കുളള പൊതുനിർദ്ദേശങ്ങൾ:

  • നിർദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് സമാശ്വാസ സമയം ഉണ്ടായിരിക്കും. ഈ സമയം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • വ്യത്യസ്ത സ്കോറുകളുള്ള ചോദ്യങ്ങൾ വിവിധ പാർട്ടുക ളായാണ് നൽകിയിരിക്കുന്നത്.
  • ചോദ്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മന സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണി ക്കണം.
  • 1 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 40 സ്കോർ ആയി രിക്കും പരമാവധി ലഭിക്കുക.

പാർട്ട് – I
1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.

A. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
പുതിയ അവസ്ഥയുമായി അമ്മ പതുക്കെപ്പതുക്കെ ഇണങ്ങി വരുന്നു. (ഓരോ വിളിയും കാത്ത്)
കഥയിൽ സുചിപ്പിച്ചിരിക്കുന്ന അമ്മയുടെ പുതിയ അവസ്ഥ എന്താണ്?

  • വീടിന്റെ ഓരോ കാര്യത്തിലും അച്ഛൻ ഏറെ ശ്രദ്ധിച്ചിരുന്നത്.
  • അച്ഛൻ ഇല്ലാത്ത വീട്ടിൽ അമ്മ ഒറ്റയ്ക്ക് താമസിക്കുന്നത്.
  • അച്ഛന്റെ വിളികൾക്ക് പിന്നാലെ പോകുന്നത്.
  • മകന്റെ കൂടെ നഗരങ്ങളിലേക്ക് പോയത്.

Answer:
അച്ഛൻ ഇല്ലാത്ത വീട്ടിൽ അമ്മ ഒറ്റയ്ക്ക് താമസിക്കുന്നത്.

Question 2.
“എത്രയോ തലമുറകൾ ആ വൃദ്ധമുത്തശ്ശിയുടെ കാൽച്ചുവട്ടിലി രുന്നു മധുരം തിന്നു വളർന്നു. വൃദ്ധരായി കാലിൽ വനികയ്ക്കപ്പുറം മറഞ്ഞിരുന്നു.”
കാലയവനിക എന്ന പദം ശരിയായി വിഗ്രഹിച്ച് എഴുതിയത് ഏത്?

  • കാലവും യവനികയും
  • കാലത്തിലെ യവനിക
  • കാലമാകുന്ന യവനിക
  • കാലത്തിനുള്ള യവനിക

Answer:
കാലമാകുന്ന യവനിക

Question 3.
“അപരാധബോധം കോരന്റെ ഹൃദയത്തെ നോവിച്ചു.” (പ്ലാവിലക്കഞ്ഞി)
കോരന്റെ ഹൃദയത്തെ നോവിച്ച അപരാധബോധം എന്തായി

  • അച്ഛനെ തനിച്ചാക്കി വിവാഹം കഴിച്ച് മറുനാട്ടിൽ പോയത്
  • വയറ്റിൽ സുഖമില്ലെന്ന് നടിച്ച് കിടന്നത്.
  • രാത്രിയുടെ കൂരിരുട്ടിൽ നടക്കുന്ന വൻവ്യാപാരങ്ങൾ കണ്ടത്.
  • ചിരുത കഞ്ഞികുടിക്കാതെ മാറ്റിവെച്ചത്.

Answer:
അച്ഛനെ തനിച്ചാക്കി വിവാഹം കഴിച്ച് മറുനാട്ടിൽ പോയത്.

Kerala SSLC Malayalam 2 Question Paper March 2022 (Adisthana Padavali)

Question 4.
“അമ്മത്തൊട്ടിൽ” എന്ന കവിതയിലെ അമ്മയുടെ കണ്ണുകളെ സാദൃശ്യപ്പെടുത്തിയത് എന്തിനോടാണ്?
Answer:
മങ്ങിപ്പഴകിയ പിഞ്ഞാണവർണ്ണത്തോട്

Question 5.
‘ആർപ്പുവിളിക്കുവിനുണ്ണികളേ, യല-
കടലേ, മേന്മേൽ കുരവയിട്ടു കൊ-
ച്ചരുവികളേ, ചെറുകന്യകളേ, ന-
ലതിഥി നമുക്കിനിയാരിതുപോലെ’?’ (ഓണമുറ്റത്ത്)
ഇവിടെ അതിഥിയായി സങ്കല്പിച്ചിരിക്കുന്നത് ആരെയാണ്?
Answer:
മഹാബലി മന്നനെ മഹാബലിയെ മാവേലിയെ ഓണത്തപ്പനെ

Question 6.
അർത്ഥവ്വത്വാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
മാവിനോടുള്ള പ്രേമം നാട്ടിൻപുറത്തെ കുട്ടികളിൽ കാണാം.
മാവിനോടുള്ള പ്രേമം കവികളിൽ കാണാം.
Answer:
മാവിനോടുള്ള പ്രേമം നാട്ടിൻപുറത്തെ കുട്ടികലിലും കവിക ളിലും കാണാം.

B. 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക. (3 × 1 = 3)

Question 7.
രാഷ്ട്രീയത്തിലെ നാലാമത്തെ മഹാശക്തിയായി കരുതുന്നത് എന്തിനെയാണ്?
പ്രതം, നാടകം, സിനിമ, സീരിയൽ
‘അമ്മതൻ ചിന്മുദ്രയാണിയെഴുത്തുകൾ’-
Answer:
പ്രതം

Question 8.
അടിവരയിട്ട പദത്തിന്റെ ശരിയായ അർത്ഥസൂചന എടുത്തെഴു
Answer:
മനസ്സിന്റെ മു

Question 9.
മാതൃകപോലെ മാറ്റി എഴുതുക.
അങ്ങനെയാണ് – അങ്ങനെ + ആണ്
തലയാട്ടി – ________________
Answer:
തല + ആട്ടി

പാർട്ട് – II
10 മുതൽ 12 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം.

A. താഴെ നൽകിയിട്ടുള്ള ചോദ്യത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (1 × 2 = 2)

Question 10.
“ആ വീട്ടുകാരുടെ ഇടയിൽ ഒരഗ്നിപർവതം പൊട്ടാറായി നിൽക്കു കയാണ്.”
അടിവരയിട്ട പ്രയോഗം നൽകുന്ന ആശയസൂചന കുറിക്കുക.
Answer:

  • അയൽക്കാരനായ മത്തായിയും മാർക്കോസും തമ്മിൽ ആദ്യ കാലം മുതൽക്കേയുള്ള തർക്കം.
  • പൂവൻകോഴിയെ എറിഞ്ഞു കൊന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉച്ചസ്ഥായി മൂർദ്ധന്യത്തിലെതത്തുന്നത്.

B. 11 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ 1 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (1 × 2 = 2)

Question 11.
“ബയനറ്റിനേക്കാൾ ഞാൻ പേടിക്കുന്നത് പ്രതത്തെയാണ്” – പ്രത ത്തെക്കുറിച്ചുള്ള നെപ്പോളിയന്റെ ഈ നിരീക്ഷണത്തിൽ തെളി യുന്ന രണ്ട് സൂചനകൾ കുറിക്കുക.
Answer:

  • സ്വേച്ഛാധിപതികൾപോലും പത്രത്തെ ഭയപ്പെടുന്നു. ഏകാധി പതികൾപോലും.
  • രാഷ്ട്രീയത്തിലെ നാലാമത്തെ ശക്തിയായ പത്രങ്ങൾക്ക് ജന ങ്ങളിൽ ഉള്ള സ്വാധീനം.

Kerala SSLC Malayalam 2 Question Paper March 2022 (Adisthana Padavali)

Question 12.
“മൂന്നു പതിറ്റാണ്ടായി നൂലുകോർത്തു കുഴിഞ്ഞുപോയ കണ്ണുകൾ കൊണ്ട് അയാൾ ചുറ്റുപാടും നോക്കുന്നത് മത്തായി ശ്രദ്ധിച്ചു.
അടിവരയിട്ട് പ്രയോഗത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
Answer:

  • ചാക്കുണ്ണിയുടെ ദാരിദ്ര്യാവസ്ഥയും ദയനീയാവസ്ഥയും
  • ഇഷ്ടപ്പെട്ട റേഡിയോ പണയവസ്തുവായതിലെ ദുഃഖം

പാർട്ട് – III
13 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.

A. 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ 3 എണ്ണത്തിന് മുന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 3 = 9)

Question 13.
മരവും മനുഷ്യനും തമ്മിലുള്ള കേവലമായ ബന്ധമാണ് കൊച്ചു ചക്കരച്ചിയും അമ്മയും തമ്മിലുണ്ടായിരുന്നത് – പ്രസ്താവനയും ‘കൊച്ചുചക്കരച്ചി’യിലെ മറ്റു സന്ദർഭങ്ങളും പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
എ.പി. ഉദയഭാനുവിന്റെ ലേഖനമാണ് കൊച്ചു ചക്കരച്ചി. കൊച്ചുച്ചക്കരച്ചി ലേഖകൻ അടുത്തു പരിചയപ്പെട്ടതും സ്നേഹ ബന്ധം ഉദിച്ചതും ഭാഗം കഴിഞ്ഞ് അവരുടെ ശാഖ തറവാട്ടുവീ ട്ടിൽ പാർപ്പുറപ്പിച്ചതോടെ ആയിരുന്നു. അവിടെ താമസിക്കാൻ ലേഖകനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അറുപതു കൊല്ലം മുൻപ് പാട്ടത്തിലെ അപ്പുപ്പൻ കൊച്ചു ചക്ക മച്ചിയെ വെട്ടിനീക്കാൻ തുനിഞ്ഞപ്പോൾ വേണ്ടപ്പെട്ടവർ ആരൊ ക്കെയോ ആണ് ആ അത്യാഹിതം തടഞ്ഞത്. പണത്തിന്റെ മുട്ടു ണ്ടായിട്ടും കൊച്ചു ചക്കരച്ചിയിലെ മാങ്ങ വിൽക്കാനാണ് അമ്മ ശ്രമിച്ചത് മാവിന് ആവശ്യക്കാർ ധാരാളം ഉണ്ടായിട്ടും അതു വിൽക്കുവാൻ അമ്മ തയ്യാറായില്ല.

മാവിന്റെ ജീർണ്ണാവസ്ഥ കണ്ട് മാവു മുറിക്കണമെന്ന് സകല യുക്തികളും ഉപയോഗിച്ചു ലേഖകൻ വാദിച്ചു. അമ്മയ്ക്ക് ഒരു വാദവും സമ്മതിച്ചുതരാൻ ഭാവമില്ലായിരുന്നു. കൊച്ചു ചക്കരച്ചി വീഴില്ല, വീണാലും അവൾ ആപത്തു വരുത്തുകയില്ല എന്ന ഭക്തിയും വിശ്വാസവും ആയിരുന്നു അമ്മയ്ക്ക്. കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്തു ചെന്നിരിക്കും. കൊച്ചു ചക്ക രച്ചി ചതിക്കില്ല എന്ന വിശ്വാസമാണോ അതോ വീണു പൂമുഖവും അറയും തകർക്കുന്നെങ്കിൽ അതോടെ താനും തകരട്ടെ എന്ന വിചാരമാണോ അതിന്റെ പ്രേരക ശക്തിയെന്ന് ലേഖകൻ സംശ യിക്കുന്നു. എത്ര പറഞ്ഞാലും കാറ്റും മഴയും വന്നാൽ അ ആ അപകട സ്ഥാനത്തു ചെന്നിരുന്നതുതന്നെ. അത്രയ്ക്കു ദൃഢ മായിരുന്നു അമ്മയും മാവും തമ്മിലുള്ള ബന്ധം. കൊച്ചു ചക്കരച്ചി നിന്നിരുന്ന സ്ഥാനത്ത് കിളിച്ചു പൊന്തിയ മാവിൻ തയ്യിനെ കൊച്ചു ചക്കരച്ചിയുടെ മകൾ എന്ന നിലയിൽ അമ്മ വാത്സല്യത്തോടെ വളർത്തി. മാവിനോട് ആ അമ്മയ്ക്കു ണ്ടിയാരുന്നത് പുത്രിയോടെന്ന പോലെയുള്ള സ്നേഹ വാത്സല്യ ങ്ങളാരുന്നുവെന്ന് നമുക്കു കാണാം.

Question 14.
“അവളുടെ മുഖം തെളിഞ്ഞു. അവൾ പേര്ക്കാ രണ്ടും വാങ്ങി. എന്നിട്ടു പുഞ്ചിരിയോടെ ഒന്ന് അവനു നീട്ടി.”
സൂചനയും പാഠഭാഗങ്ങളും പരിഗണിച്ച് ‘കോഴിയും കിഴവിയും’ എന്ന കഥയിലെ കുട്ടികളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
‘കോഴിയും കിഴവിയും’ എന്ന കഥയിലെ കഥാപാത്രങ്ങളാണ് കുട്ടി കൾ. മാർക്കോസിനും മത്തായിക്കും കുട്ടികൾ ഉണ്ട്. ഇപ്പോൾ മത്തായിയുടെ പറമ്പിൽ ഒരു പേരയുണ്ട്. മത്തായിയുടെ മക്കൾ പേരയ്ക്കാ പറിച്ച് ആഹ്ലാദത്തോടെ തിന്നുമ്പോൾ മാർക്കോസിന്റെ മകൾ വേലിക്കൽ ചെന്ന് കൊതിയോടെ നോക്കിനിന്നു. ഒരു കുട്ടി ഒരു പേരയ്ക്കാ പറിച്ചിട്ട് അവൾക്ക് എറിഞ്ഞു കൊടുത്തു. പേരയ്ക്കാ അവളുടെ നെറ്റിയിൽ കൊണ്ടു. അവൾ പേരയ്ക്കാ എടുത്തു കരഞ്ഞുകൊണ്ട് വീട്ടിലേക്കുപോയി. അമ്മ വന്നു നോക്കിയപ്പോൾ നെറ്റിയിൽ പേരയ്ക്കായോളം ഒരു മുഴ കുറച്ചു നേരത്തേയ്ക്ക് ആ കയ്യാലയ്ക്കൽ പരസ്പരം തെറി പറച്ചിലായി രുന്നു. അടുത്ത ദിവസം സ്കൂളിൽ പോകുമ്പോൾ എറിഞ്ഞവൻ കാത്തു നിന്നു. എറു കൊണ്ടവൾ അതിലെ വന്നപ്പോൾ അവൻ നിരസി ച്ചുകൊണ്ട് പരിഭവം പറഞ്ഞു. അവസാനം അതു വാങ്ങി. രണ്ടു പേരും സന്തോഷമായി നടന്നു. രണ്ടുവീട്ടിലെയും കുട്ടികൾ ഒരു മിച്ചു നടക്കുന്നതു പോലും വീട്ടുകാർക്ക് ഇഷ്ടമില്ല.

Question 15.

  • അച്ഛന്റെ മരണത്തോടുകൂടി വീട്ടിൽ നിന്ന് എന്തെല്ലാമോ ചോർന്നു പോയതുപോലെ.
  • അച്ഛൻ പോയതോടുകൂടി വല്ലപ്പോഴുമൊന്നു കടുപ്പിച്ചു സംസാരിക്കാനുള്ള അവസരം അമ്മയ്ക്കു നഷ്ടപ്പെട്ടു.
    (ഓരോ വിളിയും കാത്ത്)

അച്ഛന്റെ അസാന്നിദ്ധ്യം കഥയെ ഭാവതീവ്രമാക്കുന്നുണ്ടോ? ലഘു കുറിപ്പെഴുതുക.
Answer:
കുടുംബസ്നേഹത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഒരു പാഠ മാണ് ‘ഓരോ വിളിയും കാത്ത്’. ഭാര്യാഭർതൃബന്ധത്തിന്റെ വിശ്വാ സ്വതയും ശാലീനതയും ‘ഓരോ വിളിയും കാത്ത്’ എന്ന കഥ യിൽ അനാവരണം ചെയ്യുന്നു. അച്ഛൻ പോയതോടുകൂടി വല്ലപ്പോഴുമൊന്നും കടുപ്പിച്ചു സംസാ രിക്കാനുള്ള അവസരം അമ്മയ്ക്കു നഷ്ടപ്പെട്ടു. തിമിരപ്പടർപ്പു കൾ നിറ് കണ്ണുകൾ ചിമ്മാതെ ഇനി ഉറക്കമൊഴിക്കാൻ ഇനി ആരാണുള്ളതെന്ന നിരാശാ ബോധം അമ്മയിൽ വയ്യാതായ അച്ച നുവേണ്ടി ഉറക്കമൊഴിക്കുക അമ്മയുടെ ജീവിതചര്യയായി കഴി ഞ്ഞിരുന്നു. അച്ഛൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുകയും നിർദ്ദേശങ്ങൾ അനുസരിക്കുകയും അമ്മയുടെ അവകാശമായി കരുതിയിരുന്നു, എങ്കിലും ചോദ്യവും നിർദ്ദേ ശവും അസഹമാകുന്ന ചില സന്ദർഭങ്ങളിൽ അമ്മ പൊട്ടിത്തെ റിക്കാറുണ്ട്. അച്ഛനോടല്ല സ്വന്തം വിഷമതകൾ ഒന്നുറക്കെ പറ ഞ്ഞുകൊണ്ടുള്ള പരിഭവമാണത്.

എപ്പോഴെങ്കിലും അമ്മയുടെ മറുപടിക്ക് അല്പം കാലതാമസം നേരിട്ടാൽ അച്ഛൻ പരിഭവിക്കും. അത്ര വിഷമം തോന്നുമ്പോഴാണ് അതു മറുത്തു പറയുന്നത്. അമ്മ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അച്ഛൻ നിശ്ശബ്ദനാവും. അമ്മയിൽ നിന്ന് എന്തെങ്കിലു മൊന്നു കേൾക്കാൻ വേണ്ടിയാണ് അച്ഛന് പരിചത്തിന്റെ കെട്ടഴി ക്കുന്നത്. അച്ഛൻ പോയതോടുകൂടി വല്ലപ്പോഴുമൊന്ന് കടുപ്പിച്ചു സംസാ രിക്കാനുള്ള അവസരം അമ്മയ്ക്കു നഷ്ടപ്പെട്ടു. അച്ഛന്റെ വിളി കൾക്കു പിന്നാലെ പോവുമ്പോൾ ഏതവസ്ഥയിലും അമ്മ ചെറു പത്തിലേക്കു മടങ്ങുകയായിരുന്നു. ഒരു വിളിക്കു വേണ്ടി എന്നും കാതോർത്തിരുന്ന അമ്മ, അതില്ലാതായതോടെ പെട്ടെന്ന് വാർദ്ധ കത്തിന്റെ നിസ്സഹായതയിലേക്കു വഴുതിവീണു. ഇവിടെ അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധമാണ് പ്രകട മാകുന്നത്. “ഞാനിവിടെ ഒറ്റക്കാണെന്ന് എനിക്കു തോന്നീട്ടില്ല” എന്ന് അമ്മ പറയുമ്പോൾ ആ ആത്മ ബന്ധമാണ് വ്യക്തമാ ക്കുന്നത്.

Question 16.
“പഴമയിലും പല്ലു കൊഴിഞ്ഞൊരു
പാട്ടാണെന്നു പഴിക്കാമിന്നു പ-
രിഷ്കാരത്തിന്റെ തിണ്ണയിലുള്ളവർ
പഴമോടരിയും പപ്പടവും ത-
ന്നാവതു വേഗമയയ്ക്കാൻ നോക്കാം.” (ഓണമുറ്റത്ത്)
ഈ വരികൾ നൽകുന്ന അർത്ഥ സാധ്യതകൾ എന്തെല്ലാമെന്ന് കുറിക്കുക.
Answer:
ഐതിഹ്യവും ആഘോഷവും കൂടികലർന്ന തിരുവോണത്തെ വൈലോപ്പിള്ളി ശ്രീധരമേനോൻ ‘ഓണമുറ്റത്ത്’ എന്ന കവിതയി ലൂടെ ആവിഷ്ക്കരിക്കുന്നു. ഓണക്കാലത്ത് വീടുകൾ തോറും വരുന്ന പുള്ളുവനെക്കുറിച്ച് പ്രതിപാദിക്കുന്ന കവി താൻ പഴയ ഒരു പുള്ളുവനാണെന്നും ഓണക്കാലത്തുവരുന്ന തന്റെ പാട്ടുകൾ ഓണപ്പാട്ടുകളാണെന്നും മലയാളത്തറവാട്ടിന്റെ അങ്കണത്തിൽ വെൺമണലിലിരുന്നു പാടുന്ന തന്റെ കയ്യിൽ തന്റെ പ്രിയപ്പെട്ട വീണപ്പെണ്ണും ഉണ്ടെന്നും പറയുന്നു. പഴമയുടെ പാട്ടുകളാണ് ഞാൻ പാടുന്നതെന്ന് പരി ഷ്കാരികൾ പഴിച്ചേക്കാം. പഴവും, അരിയും, അടയും തന്ന് ആവുന്നതും വേഗം തന്നെ തിരിച്ചയയ്ക്കാൻ അവർ ഒരുങ്ങിയേ ക്കാം. എന്നാൽ ഞാൻ ഒരു കാലത്ത് മലയാളക്കരയെ സംരക്ഷിച്ച മാവേലിമന്നന് ഇഷ്ടപ്പെട്ട പാട്ടുകളാണ് പാടുന്നത്. മലയാളത്ത നിമയുടെയും സംസ്കാരത്തിന്റെയും പാട്ടുകളാണ് താൻ പാടു ന്നത്. ഈ യാഥാർത്ഥ്യം ഇന്നത്തെ പരിഷ്കാരികൾ അറിയുന്നില്ല എന്ന് കവി ഓർമ്മിപ്പിക്കുന്നു.

B. ചുവടെ നൽകിയിട്ടുള്ള ചോദ്യത്തിന് മുന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (1 × 3 = 3)

Question 17.
“ആരു വായിക്കുമ്
മായുമെഴുത്തുകൾ
ആരുടെ നാവിലു-
യിർക്കുമിച്ചൊല്ലുകൾ”
(അമ്മയുടെ എഴുത്തുകൾ)
Answer:
മലയാളത്തിന്റെ പ്രശസ്ത കവിയായ മധുസൂദനൻ നായർ “അമ്മ യുടെ എഴുത്തുകൾ” എന്ന കവിതയിലൂടെ മലയാള ഭാഷയുടെ മഹത്ത്വം വെളിവാക്കുന്നു. മാതൃഭാഷയോടുള്ള പുതിയ തലമുറയുടെ മനോഭാവമാണ് ഈ കവിതയിലൂടെ കവി അവതരിപ്പിക്കുന്നത്. മാതൃഭാഷയോടുള്ള അവഗണന പുതിയ തലമുറയെ ബാധിച്ചിരിക്കുന്ന വലിയ വിപ ത്താണ്. മാതൃഭാഷയുടെ മഹത്ത്വവും മാധുര്യവും അവർക്ക് അജ്ഞാതമായിരിക്കുന്നു. അതു പകർന്നുകൊടുക്കാനുള്ള താല്പര്യം പഴയതലമുറയിൽ നിന്നും പിൻവാങ്ങിക്കൊണ്ടുമിരി ക്കുന്നു. നമ്മുടെ മാതൃഭാഷയെയും അതു വഴി തന സംസ്കാരത്തെയും അനാഥത്വവും അവഗണനയും ബാധിച്ചി രിക്കുന്നു. പൊങ്ങച്ച സംസ്കാരവും പ്രകടനാപരതയും ഭരി ക്കുന്ന ഈ കാലത്ത് അമ്മയോടും മാതൃഭാഷയോടുമുള്ള അവ ഗണന വിനാശകാരിയാണെന്ന് തിരിച്ചറിയേണ്ടത് ഇന്നിന്റെ ആവശ്വമാണ്.

പാർട്ട് – IV
18 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.

A. 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് അരപ്പും ത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 4 = 8)

Question 18.
“എത്ര നെല്ലു കൊയ്തു; മെതിച്ചു! എത്ര കോടി ഉദരങ്ങൾ, ഈ വൃദ്ധന്റെ പ്രയത്നഫലം കൊണ്ട് നിറഞ്ഞിരിക്കുന്നു!”
“അവടെങ്ങും നെല്ലു കണി കാണാനില്ല! ഒള്ളാൻ വെളി കാണി ക്കത്തില്ല.”
“അരിയിട്ടു തിളപ്പിച്ച കഞ്ഞി കുടിക്കണം – അവസാനത്തെ ആഗ്രഹം”
(പ്ലാവിലക്കഞ്ഞി)
തന്നിരിക്കുന്ന സൂചനകളിലൂടെ അക്കാലത്തെ സാമൂഹികാവസ്ഥ യെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
എല്ലുമിറിനെ അദ്ധ്വാനിച്ചിട്ടും വയറുനിറയെ ഭക്ഷണം കിട്ടാനി ല്ലാത്തവന്റെ വേദനയുടെ പ്രതിഷേധത്തിന്റെ വ്യക്തമായ സൂചന പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്ത് കാണാൻ സാധിക്കും. പുഷ്പവേലിൽ ഔസേപ്പ് എന്ന ജന്മിയുടെ വേലക്കാരനായി പക ലന്തിയോലം അധ്വാനിക്കുന്ന കോരന് കുലിയേക്കാൾ ആവശ്യം നെല്ലാണ്. നെല്ലിന്റെ വിയറിയാവുന്ന മുതലാളി നെല്ല് കൂലിയായി കൊടുക്കില്ല. നെല്ല് കരിഞ്ചന്തയിൽ മറിച്ചു വിറ്റാൽ വൻലാഭമാണ് കിട്ടുക. കൂലിയായി കിട്ടുന്ന മുക്കാൽ ചക്രം കൊണ്ട് കൈന കരി മുഴുവൻ നടന്നാലും നെല്ലുകിട്ടാൻ പ്രയാസമാണ്. കോര നുൾപ്പെടെയുള്ള തൊഴിലാളികൾ അധ്വാനിച്ചു വിളയിച്ച നെല്ല് രാത്രിയുടെ മറവിൽ കരിഞ്ചന്തയിൽ വിറ്റ് മുതലാളിമാർ ലാഭം കൊയ്യുന്നു.

കോരനെപ്പോലെയുള്ള തൊഴിലാളി കുടുംബ ങ്ങൾ പട്ടിണിയിലും ഒരുപാട് അന്വേഷിച്ചു നടക്കുമ്പോഴാണ് ഇത്തിരി അരിയോ നെല്ലോ കിട്ടുക. അത് കഞ്ഞിയാകുമ്പോ ഴേക്കും പാതിരാ കഴിയും. പല കർഷകത്തൊഴിലാളി കുടുംബ ങ്ങളിലും പാതിരായ്ക്കുശേഷമാണ് അടുപ്പിൽ തീ പുകയുക. അരിയിട്ടു തിളപ്പിച്ച വെള്ള കുപ്പിട്ട് പത്തു ദിവസമായി എന്ന കോരന്റെ അച്ഛന്റെ വാക്കുകൾ ദാരിദ്ര്യത്തിന്റെ ദയനീയത സൂചി പ്പിക്കുന്നു. ആണ്ടോടാണ്ട് പതിനായിരപ്പറ നിലം കൃഷി ഉണ്ടായി രുന്ന ഒരു കൃഷിക്കാരന്റെ വേലക്കാരനായി എട്ടാം വയസ്സിൽ കൂടിയ ആളുടെ ഇന്നത്തെ അവസ്ഥയാണിത്. തൊഴിലാളിയുടെ അധ്വാനത്തിൽ ജന്മി വളരും. എന്നാൽ തൊഴിലാളികൾക്ക് ഒരു നേരം പോലും വയറുനിറയെ ഭക്ഷണമില്ല. കേരളത്തിൽ ഒരുകാലത്ത് നിലനിന്ന ദുഷിച്ച സാമൂഹികവ്യവസ്ഥ യുടെ, ചൂഷണത്തിന്റെ നേർചിത്രമാണ് തകഴി വരച്ചിടുന്നത്.

Kerala SSLC Malayalam 2 Question Paper March 2022 (Adisthana Padavali)

Question 19.
മനുഷ്യർ മാത്രമല്ല, പ്രകൃതിയും ഓണത്തെ വരവേൽക്കാനായി കാത്തിരിക്കുന്നതിന്റെ ദൃശ്വങ്ങൾ ‘ഓണമുറ്റത്ത്’ എന്ന കവിതയി മുണ്ട്.

  • മലരിൻകൂട നിറച്ച് തുമ്പ
  • ദീപക്കുറ്റികൾ നാട്ടിയ മുക്കുറ്റികൾ
  • പൂവരി തൂകിയ കമുക്

സൂചനകളും കവിതാഭാഗവും പരിഗണിച്ച് ഓണത്തെ വര വേൽക്കാനായി നിൽക്കുന്ന പ്രകൃതിയെക്കുറിച്ച് കുറിപ്പ് തയ്യാറാ ക്കുക.
Answer:
മാമലകളുടെ നാടായ മലയാളനാട്ടിലെ വയലുകളിൽപ്പോലും മധുരോദാരമായ ഒരു വികാരമുണ്ട്. മഞ്ഞിന്റെ തണുപ്പും നന വുമുള്ള പാവനമായ ഒരു ഭാവമാണ് ഓണം. തുമ്പകൾ പൂക്കുട കൾ നിറച്ച് മേടുകൽതോറും മഴകൊണ്ട് വിറച്ചു നിൽക്കുന്നു. തിരികൾ തെറുത്ത് ദീപം കൊളുത്തുന്നതിന് യോജിച്ച മുഹൂർത്തം നോക്കി കുഴഞ്ഞു മങ്ങിയ കൈവിരലുകളോടെ മുക്കുറ്റികൾ ദീപക്കുറ്റികൾ നാട്ടി കാത്തിരിക്കുന്നു. വയലേലക ളുടെ നടുവിൽ പൊൻപ്രഭ ചൊരിയുന്ന കിഴികളെരിയുന്ന വെള്ളി താലമെടുത്ത് നെയ്യാമ്പലുകൾ ശോഭിക്കുന്നു. കാലേക്കൂട്ടി രാവുനിരന്ന നിലാവിൽ കമുകിൻ പൂക്കുല വിടർന്നു നിൽക്കുന്ന വഴിയിലൂടെ ഓണത്തപ്പൻ എഴുന്നള്ളുന്നു.

കുട്ടികളുടെ ആർപ്പു വിളികളും അലകടലുകളുടെയും കൊച്ചരുവികളുടെയും ഇര സലും സങ്കീർത്തനങ്ങളും ചെറുകന്യകമാരുടെ വായ്ക്കുര വയും ഓണത്തെ സ്വീകരിക്കാൻ തയ്യാറാവുന്നു. പൊന്നിൻ ചിങ്ങം വന്നുപിറന്ന് കരഞ്ഞ് ചിരികുടഞ്ഞ്, ഓണത്തിന്റെ മധുര ക്കളി മനോഹരമായ വായിൽ തേച്ച് അത് നൊട്ടി നുണഞ്ഞു കളി ക്കുന്ന കളി കണ്ട് ഓണത്തപ്പൻ പൂത്തറമേൽ പനയോലക്കുടയും ചൂടിയിരിക്കുമ്പോൾ മലയാളത്തറവാട്ടുമുറ്റത്ത് വെൺമണലിലി രിക്കുന്ന തന്റെ കയ്യിൽ പ്രിയപ്പെട്ട വീണപെണ്ണ് ചാഞ്ഞു കിടക്കു ന്നു. കവിയുടെ മുന്നിൽ നവരത്നങ്ങളിലൊന്നായ ഗോമേദക ത്തിന്റെ നിറവാർന്ന മിഴികളുമായി സ്വർണ്ണസിംഹാസനത്തിൽ മഹാ ബലി മുത്തുക്കുടയും ചൂടി ഇരിക്കുന്നു. ഐതിഹ്യവും ആഘോ ഷവും കൂടി കലർന്ന തിരുവോണത്തെയാണ് കവി ഈ കവിത കളിലൂടെ ആവിഷ്കരിക്കുന്നത്.

Question 20.
“മെല്ലെത്തിരിഞ്ഞൊന്നു നോക്കി, പിറകിലെ സീറ്റിലുണ്ടമ്മ. വല ത്തോട്ട് പൂർണമായ ചാഞ്ഞ് മടങ്ങി മടങ്ങിക്കിടക്കുന്നു. പീളയ ടിഞ്ഞ് നിറം പോയ കണ്ണുകളെന്തേയടയ്ക്കാതെ വച്ചുള്ള നിർദയം?”
‘അമ്മത്തൊട്ടിൽ’ എന്ന കവിതയുടെ സമകാലിക പ്രസക്തിയെ ക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
‘അമ്മത്തൊട്ടിൽ’ എന്ന കവിതയുടെ സമകാലികത
റഫീക്ക് അഹമ്മദിന്റെ അമ്മത്തൊട്ടിൽ എന്ന കവിത ആസ്വാദക മനസ്സിൽ വൈകാരിക ചലനങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. ആനുകാലിക പ്രസക്തിയുള്ള പ്രമേയം അനുവാചക ഇരുത്തി ചിന്തിപ്പിക്കും. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം സുഖം തേടിപ്പോകുന്ന മക്കൾ. മക്കൾ നോക്കാനില്ലാതെ വൃദ്ധ സദനങ്ങളിൽ എത്തിപ്പെടുന്നവർ. ഇങ്ങനെ രണ്ടു ധ്രുവ ത്തിലായിത്തീർന്നു മാതാപിതാക്കളും മക്കളും. ഇതിനു സാക്ഷ മാണ് കവിതയിലെ മകൻ. സ്വയം ബുദ്ധി നശിച്ച അമ്മയെയാണ് നാം ഇവിടെ കാണുന്നത്. ജീവിതാഘാതങ്ങളിൽ തകർന്ന അമ്മ അന്ത്യകാലത്ത് കോവിലിൽ കൊണ്ടുപോകണമെന്ന് ശഠിക്കുന്നു, സ്നേഹശൂന്യമായ പരിസ്ഥി തികളാണ് അമ്മയ്ക്ക് ആ അവസ്ഥയുണ്ടാക്കിയത്.

‘സ്വയം ബുദ്ധി. കെട്ടുകരിന്തിരിയാളും വരെ’ എന്ന പ്രയോഗം അർത്ഥവത്താണ്. ആധുനിക സമൂഹത്തിൽ വൃദ്ധജനങ്ങൾ നേരിടേണ്ടിവരുന്ന അവഗണനയും അനാഥത്വവുമാണ് ഇവിടെ പ്രകടമാകുന്നത്. വീട്ടിലെ മറ്റംഗങ്ങളുടെ അവഗണന പ്രായമായവരുടെ ജീവിതാ. മകളെ ഇല്ലായ്മ ചെയ്യുന്നു. ശാന്തിയും സമാധാനവും തേടിമ റെവിടെയെങ്കിലും പോകണമെന്ന് അവർ ആശിക്കുന്നു. മറ്റുള്ളവർ പകരുന്ന സ്നേഹവും അംഗീകാരവുമാണ് പ്രായമാ യവർക്ക് ജീവിതത്തിന് പ്രചോദനമാവുന്നത്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഈ സ്നേഹം നഷ്ടമാകുന്നു. സ്നേഹത്തിന്റെ അഭാവത്തിൽ അവരുടെ ജീവിതാശകൾ പടുതിരി കത്തികരി ഞ്ഞുപോകുന്നു. ഇന്ന് വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളി ലുമെല്ലാം നാം കാണുന്നത് ഇങ്ങനെ അവഗണിക്കപ്പെട്ടവരെയാ ണ്. ഇത് ഇന്നത്തെ ലോകത്തിനും പുതുതലമുറയ്ക്കും ശാപമാ കുന്നു എന്ന് ഓർക്കുന്നതുനന്നു്.

B. 21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ 1 എണ്ണത്തിന് അരപ്പും ത്തിൽ കവിയാതെ ഉത്തരമെഴുതുക. (1 × 4 = 4)

Question 21.
“ഇതൊക്കെ കുട്ടോളം പോലെ നോക്കണ്ട സാധനങ്ങളാണേ. റേഡിയോടെ പിന്നില് നോക്ക്യാ അറിയാം, ഒരു കുട്ടീടെ പടം…”
“ചക്രം ചവിട്ടുമ്പോഴും സൂചി ഉയർന്നുതാഴുമ്പോഴുമെല്ലാം അയാൾ അജ്ഞാതമായൊരു പാട്ടിനുവേണ്ടി കാതോർത്തു”.
“ചാക്കുണ്ണിയുടെ തയ്യലിന്റെ രാത്രികൾ നീണ്ടും. അയാൾ വീട്ടിൽ മടങ്ങിയെത്തുമ്പോൾ റേഡിയോ പ്രക്ഷേപണം കഴിഞ്ഞിരുന്നു.” (പണയം)
സൂചനകൾക്കൊപ്പം പാഠഭാഗത്തിലെ മറ്റു സന്ദർഭങ്ങൾ കുടി പരി ഗണിച്ച് ചാക്കുണ്ണി എന്ന കഥാപാത്രത്തിന്റെ സവിശേഷതകൾ എഴുതുക.
Answer:
ചാക്കുണ്ണി
ഇ. സന്തോഷ്കുമാറിന്റെ ‘പണയം’ എന്ന കഥയിലെ പ്രധാന കഥാ പാത്രമാണ് ചാക്കുണ്ണി. തയ്യൽപ്പണിയിൽ ഏർപ്പെട്ടിരുന്ന ചാക്കു ണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹമായി ഒരു റേഡിയോ വാങ്ങി ക്കണമെന്നത്. അയാളുടെ കുടുംബ പ്രാരാബ്ധങ്ങൾ അതിന് പലപ്പോഴും തടസ്സം സൃഷ്ടിച്ചു. ആറാട്ടു കുന്നിൽ റേഡിയോ വാങ്ങിച്ച ആദ്യത്തെ പൗരൻ ചാക്കുണ്ണിയായിരുന്നു. ഒരു ഓണക്കാലത്ത് രാപ്പകൽ ഭേദമെന്യേ വിശ്രമമില്ലാതെ തയ്യൽ പണി ചെയ്തതിൽ നിന്നു മിച്ചം വച്ച കാശു കൊണ്ടായിരുന്നു അയാൾ അതു വാങ്ങിച്ചത്. റേഡിയോ വാങ്ങാ നുറച്ച് നാളുകളിൽ അയാൾ പതിവുള്ള ബീഡിവലി നിർത്തി. കള്ളുഷാപ്പുകൾക്കടുത്തെത്തിയപ്പോൾ മുഖം തിരിച്ചു. കാലിൽ ആണിയുടെ അസുഖം ഉണ്ടായിരുന്നിട്ടും പൊട്ടിയ റബ്ബർ ചെരു ഷുമാറ്റി വാങ്ങാതെ കഷ്ടപ്പെട്ടു നടന്നു. ആണ്ടിലൊരിക്കൽ മല യാറ്റൂർക്കു പോകാറുള്ളത് അക്കൊല്ലം മുടക്കുവരുത്തി. തന്റെ ആവശ്യങ്ങൾ അറിയാൻ മുത്തപ്പനല്ലാതെ ആർക്കു കഴിയും എന്ന യാൾ ആശ്വസിച്ചു.

പതിവില്ലാതെ അയാളെ ബസ്സിൽ കണ്ടപ്പോൾ കണ്ടക്ടർ സുകു മാരൻ ചാക്കുട്ടൻ എങ്ങോട്ടാണെന്ന് തിരക്കുന്നു. ഒരു റേഡിയോ വാങ്ങിക്കണമെന്ന് അയാൾ അഭിമാനത്തോടെ പറയു മ്പോൾ ചുറ്റുപാടുള്ള യാത്രക്കാർ അയാളെ ആദരവോടെ നോക്കുന്നു. പിൻവശത്ത് ഒരു കുട്ടിയുടെ പടമുള്ള മർഥി റേഡിയോയാണ് ചാക്കുണ്ണി വാങ്ങിയത്. അയാളുടെ തയ്യൽക്കടയിൽ റേഡിയോ പ്രവർത്തിപ്പിച്ചു തുടങ്ങിയ കാലം ആറാട്ടുകുന്നിന്റെ ചരിത്രത്തിൽ ഒരു സംഭവം തന്നെയായിരുന്നു. അയാളുടെ തയ്യൽ യന്ത്രത്തിനു അഭിമുഖമായി ചുമരിൽ കുറച്ച് ഉയർത്തിപ്പിടിപ്പിച്ച തട്ടിലാണ് ആ റോഡിയോ വച്ചിരുന്നത്. പലപ്പോഴും ആ കുടുസുമുറിയിലേക്കു കാറ്റും വെളിച്ചവും കടക്കുന്നതിനായി ആളുകളോടു മാറി നിൽക്കാൻ പറയുമായിരുന്നു.

രാത്രി വൈകി കടപൂട്ടിയതിനുശേഷം ചാക്കുണ്ണി ഒരു കൈയിൽ ചോറ്റുപാത്രം വയ്ക്കുന്ന സഞ്ചിയും മറുകൈയിൽ റേഡിയോ യുമായി തിരിച്ചു നടക്കും വലുതല്ലാത്ത ശബ്ദത്തിൽ അപ്പോഴും റോഡിയോ പ്രവർത്തിക്കുന്നുണ്ടാവും. ചലച്ചിത്ര ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്ന സമയത്ത് കേൾക്കുന്ന പാട്ട് തിരുന്നവ രേക്കും അയാളുടെ പിറകേ ചിലരെങ്കിലും നടക്കുമായിരുന്നു. ചാക്കുണ്ണി അതൊന്നും ശ്രദ്ധിച്ചില്ല. ഈ രണ്ടുമാസം ഇടവിട്ട് ബാറ്ററികൾ മാറുവാൻ ചാക്കുണ്ണി ശ്രദ്ധി ച്ചിരുന്നു. ചാക്കുണ്ണിയുടെ ഇളയ കുട്ടിക്ക് രോഗം പിടിപ്പെട്ടു. അയാൾക്ക് ജോലിയിലുള്ള ശ്രദ്ധ പാളിപ്പോയി. അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പു തുന്നി.

അതു തിരിച്ചറിഞ്ഞപ്പോൾ തുന്നിയ നൂലുകൾ തന്നെ അയാൾ വല്ലാതെ ബുദ്ധിമുട്ടി അഴി ച്ചെടുത്തു. തുണികളിലൂടെ കത്രിക തെറ്റി സഞ്ചരിച്ചു. ചക്രം ചവിട്ടുമ്പോഴും സൂചി ഉയർന്നു താഴുമ്പോഴുമെല്ലാം അയാൾ അജ്ഞാതമായ ഒരു പാട്ടിനുവേണ്ടി കാതോർത്തു. മനസ്സിലെ നാട കത്തിൽ നിന്ന് ഏതെല്ലാമോ കഥാപാത്രങ്ങൾ ഒച്ചയെടുത്തു സംസാരിച്ചു. തേങ്ങി ചുറ്റുപാടും നിരവധി ആളുകളുണ്ടായിരു ന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഏകാന്തത അപ്പോൾ അയാളെ വലയം ചെയ്തു.

“എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരെ, ഒക്കെ നിങ്ങൾ എഴുതി വയ്ക്കണം’ എന്നു പറഞ്ഞ്, പഴകി ദ്രവിച്ച റബ്ബർ ചെരുപ്പിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചുകൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നുപോകുന്ന ചാക്കുണ്ണി വായനക്കാ രുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് ഇഴഞ്ഞു നീങ്ങു.

Question 22.
“ശ്രീനാരായണ സന്ദേശങ്ങളെ ദേശകാലോചിതമായി വ്യാഖ്യാനി ക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നത് ഇന്നത്തെ ഒരാ വശ്യമാകുന്നു.”
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ഈ നിരീക്ഷണം വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
യശഃ ശരീരനായ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ശ്രീനാരായണ ഗുരു . ജീവചരിത്രവും ഗുരുസ്മൃതികളും എന്ന കൃതിയിൽ നിന്നുമുള്ളതാണ് ‘ശ്രീനാരായണഗുരു’ എന്ന പാഠം. മതഗ്രന്ഥങ്ങൾക്കെന്നപോലെ മഹാത്മാക്കളുടെ ജീവിത സന്ദേ ശങ്ങൾക്കും നിരീക്ഷണ സ്ഥാനഭേദം കൊണ്ട് വ്യത്വമാ വ്യാഖ്യാനങ്ങളുണ്ടാവുക സാധാരണമാണ്. ഭാരതത്തിന്റെ നവോത്ഥാനത്തിന് അപരിത്വാജ്യമായ ഒരു കർമ്മ പരിപാടിയാണ് അധഃകൃത വർഗോദ്ധാരണം. ആധുനിക കാലത്തെ ധർമ്മസ്ഥാപനത്തിനുള്ള മുഖ്യമാർഗവും അതാകുന്നു. രാജാറാം മോഹൻറായ്, ദയാനന്ദസരസ്വതി, രാമകൃഷ്ണപരമഹം സൻ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ കർമ്മയോഗികൾ ജീവി ച്ചതും പ്രവർത്തിച്ചതും ഈ ധർമ്മം പുനസ്ഥാപിക്കാൻ വേണ്ടി യാണ്. നൂറ്റാണ്ടുകളായ ചവിട്ടിമെതിക്കപ്പെട്ടു കിടന്ന മനുഷ്യ ത്വത്തെ അദ്ദേഹം സമുദ്ധരിച്ചു ജാതിപ്പിശാചിനെ ഉച്ചാടനം ചെയ്തു. കേരളീയരെ മനുഷ്വത്വം പഠിപ്പിച്ച ഏകഗുരുനാഥനെന്ന് ഈ ഋഷിവര്യനെ വിശേഷിപ്പിക്കാം.

മനുഷ്യജാതിയെന്ന വിശ്വവിശാലമായ ആശയത്തിന്റെ പ്രഥമാവ താരകൻ, മതത്തെയും ദൈവത്തെയും അദ്വൈത ദൃഷ്ട്വാ ഏക ത്വത്തിൽ വിളയിപ്പിച്ച തത്ത്വദർശി, സഹസ്രാബ്ദങ്ങളായി നില നിന്നു പോന്ന മൂഢാചാരപാരമ്പര്യത്തെയും അന്ധവിശ്വാസങ്ങ ളെയും ധീരതയോടെ ധ്വംസിച്ച് സാമൂഹിക ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ച ഉൽപ്പത്തിഷ്ണു യുക്ത്യനുഭവങ്ങളുടെ അടിസ്ഥാന ത്തിൽ ഏതു മതപ്രമാണത്തെയും തത്ത്വസഹിഷ്ണുതയെയും നിശ്ശകം നിരൂപണം ചെയ്ത സ്വതന്ത്രചിന്തകൻ എന്നീ വിവിധ നിലകളിൽ ശ്രീനാരായണൻ ഒരു പൂർവാചാര്യനായി പ്രശോഭിച്ചി ട്ടുണ്ട്.

“മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുവചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം.
“പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയില സരെന്ന പോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
മലയുവതാരത്തലയാതിരുന്നിടേണം.

“കുരുടന്മാരാനയെക്കണ്ടതുപോലെ’ എന്ന ന്യായം കൊണ്ട് മത ഭേദങ്ങളെ കളിയാക്കുന്നു. അന്താരാഷ്ട്രീയ മേഖലയിൽ ഇന്നു രൂപം പൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകമെന്ന ആശയ ത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗണി ശ്രീനാരായണഗുരു പല ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഒടു വിൽ നടത്തിയ കണ്ണാടിപ്രതിഷ്ഠ, മനുഷ്യന്റെ ധ്വാനലക്ഷ്യം മനു ഷ്യൻ തന്നെയാണെന്നും അവന്റെ അന്തശക്തിയുടെ വികാസ മാണാവശ്യമെന്നും ഉള്ള വസ്തുത വെളിപ്പെടുത്തുന്നു.

സാർവലൗകികത്വം ശ്രീനാരായണോപദേശങ്ങളുടെ ഒരു പ്രത്യേ കതയാണ്. വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിതവുശുദ്ധി ഇതൊക്കെയാണ് അധഃസ്ഥിത സമുദായങ്ങൾക്കുവേണ്ടതെന്ന് ഗുരു കൂടെക്കൂടെ പറഞ്ഞിരുന്നു. നാനാപ്രകാരേണ ആദർശ ശാലതയും പ്രായോഗിക ബുദ്ധിയും ഇണങ്ങിച്ചേർന്നിരുന്ന ഒരു യുഗാചാര്യനായിരുന്നു ശ്രീനാരാണൻ. ആ മഹാചരിതവും മഹാ സൂക്തങ്ങളും ഭാവിതലമുറകൾക്കും പ്രചോദനം നൽകുമാറാ കട്ടെ.

പാർട്ട് – V
23 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം.

A. 23 മുതൽ 24 ചോദ്യങ്ങളിൽ 1 എണ്ണത്തിന് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (1 × 5 = 5)

Question 23.
“സംഗതി വളരെ നിസ്സാരമായിരുന്നു” – എന്ന വാചകത്തോടെ യാണ് ‘കോഴിയും കിഴവിയും’ എന്ന കഥ തുടങ്ങുന്നത്. എന്നാൽ തുടർന്നുള്ള കാര്യങ്ങൾ അത്ര നിസ്സാരമല്ല.
-പ്രസ്താവന വിലയിരുത്തി ‘കോഴിയും കിഴവിയും’ എന്ന കഥയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കോഴിയും കിഴവിയും
ചെറുകഥാ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായിരുന്ന കാരൂർ നീല കണ്ഠപ്പിള്ളയുടെ ചെറുകഥയാണ് കോഴിയും കിഴവിയും. സാധാ രണക്കാരുടെ ജീവിത പ്രശ്നങ്ങളെ ലളിതമായും രസകരമായും അവതരിപ്പിക്കുന്നതിൽ കാരൂർ സമർത്ഥനായിരുന്നു. അയൽവാ സികളായ രണ്ടു കുടുംബങ്ങളിൽ ഉണ്ടാകുന്ന നിസ്സാരസംഭവ ങ്ങൾ എങ്ങനെ ഗൗരവമുള്ളതായിതീരുന്നു എന്ന് കോഴിയും കിഴവിയും എന്ന കഥയിലൂടെ കഥാകൃത്ത് ആവിഷ്ക്കരിക്കുന്നു. ഒരു കയ്യാലകൊണ്ട് വേർതിരിക്കപ്പെട്ട രണ്ടു പറമ്പ്, കുറേക്കാലം മുമ്പ് രണ്ടുപറമ്പ് ഒന്നായിരുന്നു. അത് മർക്കോസിന്റെ അപ്പന്റെ വക അയാൾ അതിനരികിൽ കുറച്ചു സ്ഥലം മത്തായിയുടെ അമ്മയ്ക്കു പാർക്കാൻ കൊടുത്തു. പനയോലകുത്തി മറച്ചൊരു വീടുണ്ടാക്കി അവൾ അവിടെ താമസിച്ചു. ഒരു നേരത്തെ ഭക്ഷണം ജന്മിയുടെ വീട്ടിൽ കഴിച്ച് അവൾ അവിടെ ഒരു ചെറിയ പിടികവച്ചു. അന്ന് മത്തായി പിച്ച നടന്നു തുടങ്ങിയതേയുള്ളു. മത്തായിയുടെ അമ്മയുടെ കച്ചവടം പുരോഗമിച്ചു.

മാർക്കോസിന്റെ വീട്ടിലും സാമാന്യം സ്വത്തുണ്ട്. ആഭിജാത്യ ത്തിന്റെ കാവൽക്കാരിയായൊരു ഗൃഹനായിക. ജലദോഷം പോലും വരാത്ത പിള്ളേരും ഐശ്വര്വം നിറഞ്ഞ വീട്, മുകളിൽ നിന്ന് കീഴോട്ടൂർന്നിറങ്ങുന്ന മാർക്കോസും താഴെനിന്നു മേലോട്ടു വളരുന്ന മത്തായിയും അയൽക്കാരായിപ്പാർത്തു. രണ്ടുപേർക്കും അവരവരുടെ കാര്യമായപ്പോൾ ചെറുപ്പത്തിലെ ചെങ്ങാത്തം തേഞ്ഞുമാഞ്ഞുപോയി.

കാലം കഴിഞ്ഞപ്പോൾ, മാർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹായിച്ചു. മാർക്കോസിന്റെ പറമ്പുചെറുതായി വന്നു. മത്താ യിയുടെ വീട് വലുതാക്കി. കാലക്രമേണ അടുത്തടുത്തു താമ സിച്ചിട്ടും അവർ അകന്നകന്നുപോയി. മർക്കോസു പിടിക്കുന്ന ഭാഗത്തിന്റെ എതിരുപിടിക്കുക എന്നത് മത്തായിയുടെ വ്രതമാ യി. രണ്ടുപേർക്കും കുട്ടികളുണ്ട്. ഇപ്പോൾ മത്തായിയുടെ പറ സിൽ ഒരു പേരയുണ്ട്. മത്തായിയുടെ മക്കൾ പേരയ്ക്കാ പറിച്ച് ആഹ്ലാദത്തോടെ തിന്നുമ്പോൾ മർക്കോസിന്റെ മകൾ വേലിക്കൽ ചെന്ന് കൊതിയോടെ നോക്കിനിന്നു. ഒരു കുട്ടി ഒരു പേരയ്ക്കാ പറിച്ചിട്ട് അവൾക്ക് എറിഞ്ഞുകൊടുത്തു. പേരയ്ക്കാ അവളുടെ നെറ്റിയിൽ കൊണ്ടു. അവൾ പേരയ്ക്ക എടുത്തു കരഞ്ഞു കൊണ്ട് വീട്ടിലേക്കുപോയി. അമ്മ വന്നു നോക്കിയപ്പോൾ നെറ്റി യിൽ പേരയ്ക്കായോളം ഒരു മുഴ കുറച്ചുനേരത്തേയ്ക്ക് ആ കയ്യാലയ്ക്കൽ പരസ്പരം തെറി പറച്ചിലായിരുന്നു.

കോഴിയിറച്ചി തിന്നാനുള്ള മോഹം കൊണ്ടാണ് കോഴിയെ കെല്ലു ന്നത്. അതിന്റെ ജീവൻ പോകുന്നതു കാണുമ്പോൾ ഒരു ജീവി യുടെ ജീവൻ നഷ്ടപ്പെടുന്നതിനെക്കുറിച്ചല്ല കൊല്ലുന്നതിനേക്കു റിച്ചാണ് ചിന്തിക്കുന്നത് പകരം ഇറച്ചിയുടെ സ്വാദിനെക്കുറിച്ചാ ണ്. സ്വന്തം വയറുനിറയ്ക്കാനായി ഏതു ഹീനകൃത്യവും ചെയ്യാൻ മനുഷ്യനു മടിയില്ല. സമകാലിക പ്രശസ്തിയുള്ള ഒരു ചെറുകഥയാണ് ‘കോഴിയും കിഴവിയും’. ഉപഭോഗസംസ്കാരത്തിന്റെ പിന്നാലെ പോകുന്ന ആധുനിക മനുഷ്യന്റെ നേർചിത്രമാണ് ഈ കഥയിലൂടെ കാരൂർ നീലകണ്ഠപ്പിള്ള അവതരിപ്പിക്കുന്നത്.

Kerala SSLC Malayalam 2 Question Paper March 2022 (Adisthana Padavali)

Question 24.
“ഇത്രയും കാലം അച്ഛന്റെ ഓരോ വിളിക്കു പിന്നാലെയും അമ്മ ഓടുകയായിരുന്നു”.
“ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ….” (ഓരോ വിളിയും കാത്ത്)
സൂചനകളും കഥയും പരിഗണിച്ച് കഥകളിലെ സ്ത്രീ ജീവിതം എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
സ്ത്രീ ജീവിതം
അമ്മയെ ദൈവമായി ആരാധിക്കുന്ന രീതിയാണ് ഭാരതത്തിനു ള്ളത്. എന്നാൽ ഇന്നത്തെ ആധുനിക സമൂഹത്തിൽ അത് വിരള മായേ ഉള്ളൂ. ഇതിന് ഉദാഹരണമാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന പാഠഭാഗം. കുടുംബത്തിന്റെ എല്ലാമെ ല്ലാമായ അച്ഛൻ മരണപ്പെട്ടപ്പോൾ ഒറ്റപ്പെട്ടുപോയ അമ്മയുടെ വേദനകളും വിഹ്വലതകളുമാണ് കഥയിൽ കാണുന്നത്. ഇത്രയും കാലം അച്ഛന്റെ ഓരോ വിളിക്കും പിന്നാലെ ഓടുകയായിരുന്നു. അമ്മ. അച്ഛന്റെ മരണത്തോടെ വല്ലാത്ത ശൂന്യത അനുഭവിക്കു കയാണ് അമ്മ. അമ്മയെ തനിച്ചാക്കാതെ പട്ടണത്തിലേക്ക് കൂട്ടി ക്കൊണ്ടുപോകാൻ തയാറാകുന്ന മകൻ ആധുനിക തലമുറയുടെ പ്രതീകമാണ്.

അച്ഛൻ എപ്പോഴും തന്റെ കൂടെയുണ്ട് എന്ന തോന്ന ലാണ് മകന്റെയൊപ്പം പോകാൻ അമ്മ മടിക്കുന്നത്. വീട്ടിലെ ഒറ്റ പ്പെടലിൽ ഓർമകളിലേക്ക് അമ്മ തനിയെ പോകുമെന്ന മകന്റെ തോന്നൽ. അച്ഛന്റെ സാന്നിധ്യമുള്ള വീടും ഗ്രാമീണതയുടെ നൈർമല്യവും അമ്മയെ സ്വാധീനിക്കുന്നു. വീടുവിട്ടുപോയാൽ ഓർമകൾ ഉറങ്ങുന്ന ആ വീട്ടിൽ ആരുമില്ലാത്ത അവസ്ഥ അമ്മയെ വേദനിപ്പിക്കുന്നു. പരസ്പരസ്നേഹത്തിന്റെ ദൃഢത യാണ് കഥയിൽ നിറഞ്ഞിരിക്കുന്നത്. സ്ത്രീ ഒരു പുണ്യമാണ്. സ്ത്രീകൾ കുടുംബത്തിന്റെ നിലവിള ക്കാണ് അത് അണയാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്ത രുടെയും കർത്തവ്യമാണ്.

Leave a Comment