Students often refer to Kerala Syllabus SSLC History Notes Malayalam Medium Pdf and Class 10 History Chapter 6 Notes Question Answer Malayalam Medium സ്വാതന്ത്ര്യത്തിനായുള്ള ബഹുജനമുന്നേറ്റം that include all exercises in the prescribed syllabus.
Class 10 History Chapter 6 Notes Malayalam Medium
Kerala Syllabus Class 10 Social Science History Chapter 6 Notes Question Answer Malayalam Medium
10th Class History Chapter 6 Notes Malayalam Medium
Question 1.
ഗാന്ധിജിയുടെ നേതൃത്വം ഇന്ത്യൻ സ്വാതന്ത്ര്യസ മരത്തിൽ ഉണ്ടാക്കിയ മാറ്റം ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
- ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റി.
- കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാ ർത്ഥികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാ ഗങ്ങൾ സമരങ്ങളിൽ സജീവമായി.
- എല്ലാവരേയും ഒരു കുടക്കീഴിൽ അണിനിര ത്തുകയും അവരിൽ ഒരാളാവുകയും ചെയ്തു.
Question 2.
പട്ടിക പൂർത്തിയാക്കുക.
| ……………………….. | ചമ്പാരൻ | ……………………….. |
| 1918 | ……………………….. | തുണിമിൽ തൊഴിലാളി കളുടെ വർധനവിന് വേണ്ടി |
| ……………………….. | ഖേദ | ……………………….. |
Answer:
| 1917 | ചമ്പാരൻ | നീലം കർഷകരുടെ പ്രശ്നങ്ങൾ |
| 1918 | അഹമ്മദാബാദ് | തുണിമിൽ തൊഴിലാളി കളുടെ വർധനവിന് വേണ്ടി |
| 1918 | ഖേദ | കർഷകർക്കുവേണ്ടി |
![]()
Question 3.
ഇന്ത്യയിൽ ഗാന്ധിജി പങ്കെടുത്ത ആദ്യകാല സമ രങ്ങളുടെ പൊതുസവിശേഷതകൾ കണ്ടെത്തി ചാർട്ട് തയ്യാറാക്കുക. ഇന്ത്യയുടെ രൂപരേഖയിൽ സമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ അടയാള പ്പെടുത്തി ചാർട്ടിൽ ഉൾപ്പെടുത്തുക.
Answer:
- പ്രാദേശിക സമരങ്ങൾ
- കർഷകരുടേയും തൊഴിലാളികളുടേയും പ്രശ്നങ്ങൾ പരിഹരിക്കാൻ
- വേതന വർധനയായിരുന്നു ആവശ്യം
- സത്യഗ്രഹ സമരരീതി
Question 4.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായി ബന്ധ പ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അതിനെ ആസ്പദമാക്കി റോൾ പ്ലേ അവതരിപ്പിക്കുക. (സൂചനകൾ നൽകിയിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി റോൾ പ്ലേ അവതരിപ്പിക്കുക).
Answer:
- ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താ നായി ബ്രിട്ടീഷ് ഭരണകൂടം 1919-ൽ റൗലറ്റ് നിയമം നടപ്പിലാക്കി.
- പൗരാവകാശങ്ങളെ തടയുന്ന ഈ നിയമത്തി നെതിരെ പഞ്ചാബ്, ലാഹോർ എന്നിവിടങ്ങ ളിൽ സമരം ശക്തമായി.
- പഞ്ചാബിലെ ജനകീയ നേതാക്കളായ ഡോ. സത്യപാൽ, ഡോ. സെയ്ഫുദ്ദീൻ കിച്ച എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
- നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിക്കാൻ 1919 ഏപ്രിൽ 13-ന് അമൃത്സറിലെ ജാലിയൻ വാലാബാഗ് മൈതാനത്ത് നടന്ന പൊതുയോഗ ത്തിൽ എത്തിയവർക്കു നേരെ സൈനിക ഉദ്യോഗസ്ഥനായ ജനറൽ റെജിനാൾഡ് ഡയ റിന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് പട്ടാളം വെടിവെയ്പ് നടത്തി.
- ഒരൊറ്റ പ്രവേശനകവാടം മാത്രമേ മൈതാന ത്തിന് ഉണ്ടായിരുന്നുള്ളൂ.
- മുന്നറിയിപ്പ് നൽകാതെയായിരുന്നു വെടി വെയ്പ് നടന്നത്.
- പത്തുമിനിട്ട് നേരം തുടർന്ന് വെടിവെയ്പിൽ സർക്കാർ രേഖ പ്രകാരം 379 പേർ കൊല്ല പ്പെട്ടു.
- എന്നാൽ യഥാർത്ഥത്തിൽ കൊല്ലപ്പെട്ടവർ ഇതിലും വളരെ കൂടുതലായിരുന്നു.
- ആയിരത്തിലധികം പേർക്ക് പരുക്കേറ്റു.
- ജാലിയൻവാലാബാഗ് ഉൾപ്പെടെയുള്ള സംഭ വങ്ങളെപ്പറ്റി അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷനായിരുന്നു. ഹണ്ടർ കമ്മീഷൻ.
Question 5.
‘ബഹിഷ്കരണവും നിർമ്മാണവും ആയിരുന്നു നിസ്സഹകരണ സമരത്തിലെ അടിസ്ഥാന ആശയങ്ങൾ’ എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിക്കുക.
Answer:
ഖിലാഫത്ത് കമ്മിറ്റിയുടേയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ അക്രമരഹിത മായ ഒരു നിസ്സഹകരണസമരം ആരംഭിച്ചു.
ചുവടെ പറയുന്നവയായിരുന്നു നിസ്സഹകരണ സമരത്തിന്റെ രീതികൾ.
- ബ്രിട്ടീഷ് ഭരണകൂടം നൽകിയ പദവികൾ തിരിച്ചു നൽകുക.
- സർക്കാർ ഉദ്യോഗങ്ങൾ രാജി വയ്ക്കുക.
- അഭിഭാഷകർ കോടതികൾ ബഹിഷ്കരിക്കുക.
- വിദ്യാർത്ഥികൾ ബ്രിട്ടീഷ് വിദ്യാലയങ്ങൾ ബഹിഷ്കരിക്കുക.
- വിദേശവസ്തുക്കൾ ബഹിഷ്ക്കരിക്കുക.
- നിയമനിർമ്മാണ സഭകൾ ബഹിഷ്കരിക്കുക.
- സാമുദായിക സൗഹാർദ്ദം ശക്തിപ്പെടുത്തുക, സ്വദേശി വസ്തുക്കൾ ഉപയോഗിക്കുക, ഖാദി പ്രചരിപ്പി ക്കുക, ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.

Question 6.
ചൗരിചൗര സംഭവത്തെ ആസ്പദമാക്കി ഒരു പ്രത വാർത്ത തയ്യാറാക്കുക.
Answer:
നിസ്സഹകരണ സമരം നടന്നു കൊണ്ടിരിക്കെ 1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ചൗരിചൗര യിൽ സമരക്കാരും പോലീസുകാരും തമ്മിൽ സംഘർഷമുണ്ടായി. പ്രകോപിതരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീവച്ചു. ഇതിനെ തുടർന്ന് 22 പോലീസുകാർ കൊല്ലപ്പെട്ടു. സമരം അഹിംസാ മാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നതായി മനസ്സി ലാക്കിയ ഗാന്ധിജി സമരം പിൻവലിക്കുകയുണ്ടായി.
Question 7.
സ്വരാജ് പാർട്ടിയുടെ നയങ്ങൾ നിസ്സഹകരണ നയങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരി ക്കുന്നു? ചർച്ച ചെയ്യുക.
Answer:
നിസ്സഹകരണ സമരകാലത്തെ ബഹിഷ്കരണങ്ങ ളോട് വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസ് നേതാ ക്കളായിരുന്ന സി.ആർ. ദാസ്, മോത്തിലാൽ നെഹ്രു എന്നിവരുടെ നേതൃത്വത്തിൽ 1923-ൽ സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടു. നിയമനിർമ്മാണ സഭകളെ പോരാട്ടത്തിനുള്ള വേദിയാക്കുകയായി രുന്നു അവരുടെ ലക്ഷ്യം. ഇതിനായി അവർ തിര ഞ്ഞെടുപ്പിൽ മത്സരിച്ച് നിയമനിർമ്മാണ സഭകളിൽ അംഗത്വം നേടിക്കൊണ്ട് സർക്കാരിനെ വിമർശിച്ചു.
![]()
Question 8.
സൈമൺ കമ്മീഷൻ വിരുദ്ധ സമരത്തെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യയിൽ നടപ്പിലാക്കേണ്ട ഭരണഘടനാ പരി ഷ് കാരങ്ങളെപ്പറ്റി നിർദ്ദേശങ്ങൾ നൽകാൻ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മീഷനായിരുന്നു സർ ജോൺ സൈമണിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ. കമ്മീഷനിലെ ഏഴ് അംഗങ്ങളും ബ്രിട്ടീ ഷുകാരായിരുന്നു. ഇക്കാരണത്താൽ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കോൺഗ്രസ്സും മറ്റ് ചില രാഷ്ട്രീയപ്പാർട്ടികളും തീരുമാനിച്ചു. കമ്മീ ഷൻ ഇന്ത്യയിൽ എത്തിയ ദിവസം (1928 ഫെബ്രു വരി 3) രാജ്യത്തുടനീളം ഹർത്താൽ ആചരിച്ചു. ‘സൈമൺ തിരിച്ചുപോവുക’ എന്ന മുദ്രാവാക്യം ഇന്ത്യൻ തെരുവുകളിൽ മുഴങ്ങി. ലാഹോറിൽ സമ രക്കാർക്ക് നേരെ നടന്ന ലാത്തിച്ചാർജ്ജിൽ പരി ക്കേറ്റ ലാലാ ലജ്പത്റായ് പിന്നീട് മരണപ്പെട്ടു.
Question 9.
നിസ്സഹകരണ സമരം പിൻവലിച്ചതിനു ശേഷം നടന്ന പ്രധാന സമരങ്ങൾ ഉൾപ്പെടുത്തി ഒരു ചാർട്ട് തയ്യാറാക്കുക.
Answer:
1928 – സൈമൺ കമ്മീഷൻ വിരുദ്ധ പ്രക്ഷോഭം
1928 – ബർദോളിയിലെ കർഷകസമരം
Question 10.
ലാഹോർ സമ്മേളനം സ്വാതന്ത്ര്യസമരത്തിലെ നാഴികക്കല്ലായി മാറിയത് എന്തുകൊണ്ട്?
Answer:
- 1929 ഡിസംബറിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ നടന്നത്.
- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ലാഹോർ സമ്മേളനം പല കാരണങ്ങൾ കൊണ്ടും സുപ ധാനമായിരുന്നു.
- കോൺഗ്രസ് ആദ്യമായി പൂർണ്ണസ്വാതന്ത്ര്യം ആവശ്യപ്പെട്ടു. (പൂർണസ്വരാജ്)
- ഇതിനായി ബഹുജനസമരം ആരംഭിക്കാൻ ഗാന്ധിജിയെ ചുമതലപ്പെടുത്തി. (സിവിൽ നിയമ ലംഘന സമരം)
- ത്രിവർണ്ണ പതാക സ്വീകരിച്ചു.
Question 11.
നിയമലംഘന സമരത്തിൽ വിവിധ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന വാർത്താപത്രിക തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
- സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി കടപ്പുറത്തേക്ക് ഗാന്ധിജിയും തിരഞ്ഞെടുക്കപ്പെട്ട 78 സന്നദ്ധ പ്രവർത്തകരും പദയാത്ര നടത്തി.
- വടക്കു പടിഞ്ഞാറെ ഇന്ത്യ നിയമലംഘന സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു.
- ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ കീഴിൽ ‘ഖുദായ് ഖിദ് മത്ഗർ’ എന്ന ഒരു സന്നദ്ധസേന പ്രവർത്തിച്ചി രുന്നു.
- കർഷകർ, തൊഴിലാളികൾ, ഗോത്രജനത, സ്ത്രീകൾ, കച്ചവടക്കാർ, വ്യവസായികൾ തുടങ്ങിയ വിവിധ ജനവിഭാഗങ്ങൾ ഈ സമരത്തിൽ പങ്കാളികളായി.

Question 12.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ കർഷകരും തൊഴിലാളികളും നേരിട്ട പ്രശ്നങ്ങളും അതിനെതിരെ യുള്ള അവരുടെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉൾക്കൊള്ളുന്ന ഡിജിറ്റൽ പ്രസന്റേഷൻ തയ്യാ റാക്കി ക്ലാസിൽ അവതരിപ്പിക്കുക.
സൂചനകൾ: നൽകിയിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ പ്രസന്റേഷൻ തയ്യാറാക്കുക.
Answer:
♦ കർഷകർ നേരിട്ട പ്രയാസങ്ങൾ
- അമിതമായ നികുതി
- ജന്മിമാരുടെ ചൂഷണം
- കുടിയൊഴിപ്പിക്കൽ
1920കളിൽ കിസാൻ സഭകൾ രൂപീകരിച്ച് കർഷകർ സംഘടിച്ച് തുടങ്ങി. അക്കാലത്ത് അവധ് മേഖലയിൽ നടന്ന കർഷക മുന്നേറ്റം ‘ഐക്യപ്രസ്ഥാനം’ എന്നറിയപ്പെടുന്നു. 1936-ൽ ‘അഖിലേന്ത്യ കിസാൻ സഭ’ രൂപീകരിച്ചത് കർഷകപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. 1940കളിൽ നടന്ന കർഷക സമരങ്ങൾ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് സഹായിച്ച പ്രധാന ഘടകമായിരുന്നു. പിൽക്കാല കർഷക സമരങ്ങളിൽ പ്രധാനപ്പെട്ടവയാണ് ബംഗാളിലെ തേഭാഗ സമരം, ആന്ധ്രയിലെ തെലങ്കാന സമരം തുടങ്ങിയവ.
♦ തൊഴിലാളികൾ നേരിട്ട പ്രധാന പ്രശ്നങ്ങൾ
- കുറഞ്ഞ കൂലി
- കൂടുതൽ ജോലി സമയം
- സ്ത്രീ, ബാലതൊഴിലാളികൽ നേരിട്ട ചൂഷണം
![]()
Question 13.
ക്വിറ്റ് ഇന്ത്യ സമരം മുൻസമരങ്ങളിൽ നിന്ന് എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
- വിദ്യാർത്ഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ, സ്ത്രീകൾ എന്നിവർ സമരത്തെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയി.
- പോസ്റ്റോഫീസുകൾ, കമ്പിത്തപാൽ ഓഫീസുകൾ, റെയിൽവെസ്റ്റേഷനുകൾ എന്നിവ ആക്രമിക്കപ്പെട്ടു.
- ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ, അരുണ ആസഫ് അലി, സുചേത കൃപലാനി തുടങ്ങി യവർ ഒളിവിൽ നിന്ന് സമരം നയിച്ചു.
- ബോംബെ നഗരത്തിൽ നിന്ന് രഹസ്യമായി സംപ്രേഷണം ചെയ്ത് ‘കോൺഗ്രസ്, റേഡിയോ’ വഴി നേതാക്കന്മാർ സമരക്കാരോട് സംസാരിച്ചു.
- സമരം പലയിടത്തും അക്രമത്തിലേക്ക് എത്തി.
- ചില പ്രദേശങ്ങൾ ബ്രിട്ടീഷുദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.
- അവിടങ്ങളിൽ താൽക്കാലിക ഭരണകൂടങ്ങൾ സ്ഥാപിക്കപ്പെട്ടു.
- സ്വാതന്ത്ര്യം അടിയന്തിര ലക്ഷ്യമായി മാറ്റി.
- അധികാരക്കൈമാറ്റം അനിവാര്യമായി.
Std 10 History Chapter 6 Notes Malayalam Medium – Extended Activities
Question 1.
1919 മുതലുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന സംഭവങ്ങളെ കോർത്തിണക്കി ഐ.സി.ടി.യുടെ സഹായത്തോടെ സാമൂഹ്യശാസ്ത്ര ലാബിൽ ഒരു പ്രദർശനം സംഘടിപ്പിക്കുക.
Answer:
(സൂചനകൾ)
- 1919 മുതൽ 1947 വരെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങൾ കണ്ടെത്തുക.
- 1919 – ജാലിയൻവാലാബാഗ് കൂട്ടക്കൊല
- 1930 – ഉപ്പുസത്യാഗ്രഹം
- 1942 – ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
- 1947 – സ്വാതന്ത്ര്യം ലഭിച്ചത്
- ഓരോ സംഭവത്തെയും കുറിച്ച് ചെറിയ വിവരണം, ചിത്രം എന്നിവ തയ്യാറാക്കുക.
- സാമൂഹ്യശാസ്ത്ര ലാബിൽ പോസ്റ്ററുകളും ഡിജിറ്റൽ സ്ലൈഡുകളും പ്രദർശിപ്പിക്കുക.
- പ്രദർശനം ആകർഷകമാക്കാൻ ചിത്രങ്ങൾ, ഗാനങ്ങൾ, വീഡിയോകൾ എന്നിവ ഉൾപ്പെടുത്തുക.
Question 2.
‘ഇന്ത്യൻ സ്വാതന്ത്ര്യസമരവും ഗാന്ധിജിയും’ എന്ന വിഷയത്തിൽ ഒരു ഡിജിറ്റൽ പ്രശ്നോത്തരി സംഘടിപ്പിക്കുക.
Answer:
(സൂചനകൾ)
- ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചുവന്ന വർഷം ഏത്?
- ഉപ്പുസത്യാഗ്രഹം ആരംഭിച്ചത് എവിടെ നിന്നാണ്?
- ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് ആദ്യം വിളിച്ചത് ആരാണ്?
- ‘ക്വിറ്റ് ഇന്ത്യ’ സമരം ആരംഭിച്ചത് ഏത് വർഷം?
Question 3.
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തി ഒരു വെർച്വൽ ടൂർ സംഘടിപ്പിക്കുക.
Answer:
(സൂചനകൾ)
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ അധ്യാപികയുടെ സഹായത്തോടെ കണ്ടെത്തി ഒരു വെർച്വൽ ടൂർ സംഘടിപ്പിക്കുക.ഓരോ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യവും, അനുഭവങ്ങളും രേഖപ്പെടുത്തുക.
SSLC History Chapter 6 Notes Pdf Malayalam Medium
ഓർമ്മിക്കേണ്ട വസ്തുതകൾ
- ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ആദ്യം ശ്രദ്ധ പതിപ്പിച്ചത് പ്രാദേശിക സമരങ്ങളിലായിരുന്നു.
- 1917ൽ ബീഹാറിലെ ചമ്പാരൻ ജില്ലയിലെ നീലം കർഷകരുടെ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെട്ടു.
- 1918-ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ തുണിമിൽ തൊഴിലാളികളുടെ സമ രത്തിൽ ഗാന്ധിജി പങ്കാളിയായി.
- 1918-ൽ ഗുജറാത്തിലെ തന്നെ ഖേദയിൽ കർഷകർക്ക് വേണ്ടി ഗാന്ധിജി സമരം നടത്തി.
- ഒന്നാം ലോകയുദ്ധം ഇന്ത്യയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു.
- ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനായി ബ്രിട്ടീഷ് ഭരണകൂടം 1919ൽ റൗലറ്റ് നിയമം നടപ്പിലാക്കി.
- ഹിന്ദു, മുസ്ലീം ഐക്യം ശക്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ഗാന്ധിജി ഖിലാഫത്ത് പ്രശ്നം ഏറ്റെടുത്തു.
- സഹോദരന്മാരായ മുഹമ്മദ് അലിയും ഷൗക്കത്ത് അലിയും ആയിരുന്നു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്.
- കോൺഗ്രസ് നേതാക്കളായിരുന്ന സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു തുടങ്ങിയവരുടെ നേതൃത്വത്തിൽ 1923-ൽ സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടു.
- ഇന്ത്യയിൽ നടപ്പിലാക്കേണ്ട ഭരണഘടനാപരിഷ്കാരങ്ങളെപ്പറ്റി നിർദേശങ്ങൾ നൽകാൻ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മീഷനായിരുന്നു സർ. ജോൺ സൈമണിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ.
- ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ 1929 ലെ ലാഹോർ സമ്മേളനം പല കാരണങ്ങൾ കൊണ്ടും സുപ്രധാനമായിരുന്നു.
- 1930 ഏപ്രിൽ 6ന് ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് നിർമ്മിച്ച് ഗാന്ധിജി നിയമലംഘന സമരത്തിന് തുടക്കം കുറിച്ചു.
- നിയമലംഘന സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന വടക്കുപടിഞ്ഞാറെ ഇന്ത്യയിൽ ഖാൻ അബ്ദുൾ ഗാഫർഖാൻ ആയിരുന്നു സമരത്തിന് നേതൃത്വം നൽകിയത്.
- പരിമിതമായ ചില അധികാരങ്ങളെങ്കിലും ഇന്ത്യക്കാർക്ക് നൽകേണ്ടിവരും എന്ന് നിയമലംഘന സമരം ബ്രിട്ടീഷ് ഭരണകൂടത്തെ ബോധ്യപ്പെടുത്തി. ഇതിനായി ചില കൂടിയാലോചനകൾ ലണ്ടനിൽ നടന്നു. ഈ കൂടിയാലോചനകൾ വട്ടമേശ സമ്മേളനങ്ങൾ എന്നറിയപ്പെടുന്നു.
- 1924ൽ ‘ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ’ (HRA) എന്ന വിപ്ലവസംഘടന രൂപം കൊണ്ടു.
- 1928ൽ ഭഗത് സിംഗും കൂട്ടരും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (HSRA) രൂപീകരിച്ചു.
- 1917 ലെ റഷ്യൻ വിപ്ലവത്തിന്റെ വിജയവും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരണവും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചു.
- 1936 ൽ അഖിലേന്ത്യ കിസാൻ സഭ രൂപീകരിച്ചത് കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു.
- എ.ഐ.ടി.യു.സി. (All India Trade Union Congress) ആയിരുന്നു ദേശീയ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടന.
ന്റ 1942 ആഗസ്റ്റ് 8ന് മുംബെയിൽ നടന്ന ബഹുജന സമ്മേളനത്തോടെ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന് തുടക്കമായി. ന്റ രണ്ടാം ലോകയുദ്ധകാലത്ത് സിംഗപ്പൂരിലെത്തിയ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐ.എൻ.എ) നേതൃത്വം ഏറ്റെടുത്തു.
ന്റ രണ്ടാം ലോകയുദ്ധവും മാറിയ അന്താരാഷ്ട്ര സാഹചര്യങ്ങളും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര വേഗ ത്തിലാക്കി.
![]()
ആമുഖം
മഹാത്മാഗാന്ധിയുടെ കടന്നുവരവോടെയാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനം ഒരു മഹാപ്രസ്ഥാനമായി മാറിയത്. ആബാലവൃദ്ധം ജനങ്ങൾ ഇതിൽ പങ്കാളികളായി. സ്ത്രീകളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നഗരങ്ങ ളിൽ മാത്രം ഒതുങ്ങിനിന്ന സ്വാതന്ത്ര്യസമരപ്രസ്ഥാനം ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. പ്രാദേശിക സമരങ്ങളിലു ടെയാണ് മഹാത്മാഗാന്ധി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജനസമരങ്ങളായിരുന്നു നിസ്സഹകരണ സമരം, നിയമലംഘന സമരം, ക്വിറ്റ് ഇന്ത്യ സമരം എന്നിവ. ഇതേ കാലഘട്ടത്തിൽ തന്നെ മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ നിന്നും സമരരീതികളിൽ നിന്നും വ്യത്യസ്തമായ ആശയങ്ങളും പ്രസ്ഥാനങ്ങളും നിലവിൽ വന്നു. അത്തരം പ്രസ്ഥാന ങ്ങളുടേയും ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെയായിരുന്നു.
ചമ്പാരൻ മുതൽ ഖേദ വരെ
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ആദ്യം ശ്രദ്ധ പതിപ്പിച്ചത് പ്രാദേശിക സമരങ്ങളിലായിരുന്നു. 1917ൽ ബീഹാറിലെ ചമ്പാരൻ ജില്ലയിലെ നീലം കർഷകരുടെ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെട്ടു. ചമ്പാരൻ സ്വദേശിയായ രാജ്കുമാർ ശുക്ലയുടെ പ്രേരണയിലാണ് അദ്ദേഹം അവിടെ എത്തിയത്. നീലം കർഷകരെ യൂറോപ്യന്മാരായ തോട്ടം ഉടമകൾ ചൂഷണം ചെയ്തിരുന്നു. ഗാന്ധിജിയുടെ ഇടപെടലിനെ തുടർന്ന് കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ അദ്ദേഹം കൂടി ഉൾപ്പെട്ട ഒരു കമ്മീഷനെ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ചു. തൽഫലമായി കർഷകരുടെ പ്രശ്നങ്ങൾ കുറെയേറെ പരിഹരിക്കപ്പെട്ടു.
1918ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ തുണിമിൽ തൊഴിലാളികളുടെ സമരത്തിൽ ഗാന്ധിജി പങ്കാളിയായി. വേതന വർധനവ് ആവശ്യപ്പെട്ടായിരുന്നു സമരം. ഗാന്ധിജി ഉപവാസം ആരംഭിക്കുകയും തുടർന്ന് തൊഴിലാളികളുടെ വേതനത്തിൽ വർധനവ് ലഭിക്കുകയും ചെയ്തു. 1918-ൽ ഗുജറാത്തിലെ തന്നെ ഖേദയിൽ കർഷകർക്ക് വേണ്ടി ഗാന്ധിജി സമരം നടത്തി. പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടായ ഖേദയിൽ കർഷകർക്ക് നികുതി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. നികുതിയിളവ് ആവശ്യപ്പെട്ട് കർഷകർ സമരം തുടങ്ങി. വൈകാതെ വിളനാശം നേരിട്ട കർഷകർക്ക് നികുതിയിളവ് നൽകാൻ സർക്കാർ തയ്യാറായി.
ഒന്നാം ലോകയുദ്ധവും ഇന്ത്യയും
ഒന്നാം ലോകയുദ്ധം ഇന്ത്യയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു.
- യുദ്ധത്തിന്റെ പേരിൽ ജനങ്ങളുടെമേൽ അധിക നികുതി ചുമത്തപ്പെട്ടു.
- സൈനികരുടെ ആവശ്യത്തിനായി വൻതോതിൽ ധാന്യങ്ങൾ കയറ്റുമതി ചെയ്തത് ഭക്ഷ്യക്ഷാമത്തിന് ഇടയാക്കി.
- അക്കാലത്തെ വിളനാശവും പകർച്ചവ്യാധികളും സ്ഥിതി കൂടുതൽ ദുരിത പൂർണ്ണമാക്കി. നിരവധിപേർ ക്ഷാമം മൂലം മരണപ്പെട്ടു.
അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടം
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനായി ബ്രിട്ടീഷ് ഭരണകൂടം 1919ൽ റൗലറ്റ് നിയമം നടപ്പിലാക്കി. ഈ നിയമപ്രകാരം:
- വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം.
- വിചാരണ കൂടാതെ ആരെയും ജയിലിലടയ്ക്കാം.
പൗരാവകാശങ്ങളെ തടയുന്ന ഈ നിയമത്തിനെതിരെ 1919 ഏപ്രിൽ 6-ന് ഗാന്ധിജി ഒരു ദേശീയ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇതിന്റെ പ്രചരണത്തിനായി ‘സത്യഗ്രഹ സഭ’ രൂപീകരിക്കുകയുണ്ടായി. ഹർത്താലിൽ വലിയ ജന പങ്കാളിത്തം ഉണ്ടായിരുന്നു. ‘ഏറ്റവും വിസ്മയാവഹമായ കാഴ്ച’ എന്നാണ് ഈ ദേശീയ ഹർത്താലിനെ ഗാന്ധിജി വിശേഷിപ്പിച്ചത്. പഞ്ചാബിലെ ജനകീയ നേതാക്കളായ ഡോ. സത്യ പാൽ, ഡോ. സെയ്ദ്ദീൻ കിച്ച് എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അമൃത്സറിൽ പട്ടാളനിയമം പ്രഖ്യാപിക്കുകയും ചെയ്തു.
നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിക്കാൻ 1919 ഏപ്രിൽ 13ന് അമൃത്സറിലെ ജാലിയൻവാലാബാഗ് മൈതാനത്ത് നടന്ന പൊതുയോഗത്തിൽ എത്തിയവർക്കു നേരെ സൈനിക ഉദ്യോഗസ്ഥനായ ജനറൽ റെജിനാൾഡ് ഡയറിന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് പട്ടാളം വെടിവയ്പ് നടത്തി. ഒരൊറ്റ പ്രവേശന കവാടം മാത്രമേ മൈതാനത്തിന് ഉണ്ടായിരുന്നുള്ളൂ. പത്തുമിനുട്ട് നേരം തുടർന്ന വെടിവയ്പിൽ സർക്കാർ രേഖ പ്രകാരം 379 പേർ കൊല്ലപ്പെട്ടു. റൗലറ്റ് വിരുദ്ധ സമരത്തിന്റെ ഫലമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല.
ബഹുജനസമരത്തിലേക്ക്
ഹിന്ദു, മുസ്ലീം ഐക്യം ശക്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ഗാന്ധിജി ഖിലാഫത്ത് പ്രശ്നം ഏറ്റെടുത്തു. സഹോദരന്മാരായ മുഹമ്മദ് അലിയും ഷൗക്കത്ത് അലിയും ആയിരുന്നു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. ഖിലാഫത്ത് കമ്മിറ്റിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ അക്രമരഹിതമായ ഒരു നിസ്സഹകരണ സമരം ആരംഭിച്ചു. നിസ്സഹകരണ സമരത്തിന്റെ രീതികൾ:
- ബ്രിട്ടീഷ് ഭരണകൂടം നൽകിയ പദവികൾ തിരിച്ചു നൽകുക
- സർക്കാർ ഉദ്യോഗങ്ങൾ രാജിവയ്ക്കുക
- അഭിഭാഷകർ കോടതികൾ ബഹിഷ്കരിക്കുക
- വിദ്യാർഥികൾ ബ്രിട്ടീഷ് വിദ്യാലയങ്ങൾ ബഹിഷ്കരിക്കുക
- വിദേശവസ്തുക്കൾ ബഹിഷ്കരിക്കുക
- നിയമനിർമ്മാണ സഭകൾ ബഹിഷ്കരിക്കുക.
നിസ്സഹകരണസമരത്തിന്റെ സന്ദേശവുമായി ഗാന്ധിജിയും അലി സഹോദരന്മാരും രാജ്യത്തിന്റെ വിവി ധഭാഗങ്ങളിൽ സന്ദർശനം നടത്തുകയും ജനങ്ങളെ നേരിൽ കാണുകയും ചെയ്തു. ഗ്രാമനഗര മേഖലകളിൽ സമരം ഒരുപോലെ ശക്തമായിരുന്നു. ഈ സമരത്തിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം”
| സ്ത്രീകൾ | വിദേശ വസ്തുക്കളുടെ ബഹിഷ്കരണം, വിദേശ തുണിത്തരങ്ങൾ ശേഖരിച്ച് കത്തി ക്കൽ തുടങ്ങിയ സമരരീതികളിൽ സ്ത്രീകൾ പങ്കാളികളായി. |
| തൊഴിലാളികൾ | നിസ്സഹകരണ സമരത്തോട് തൊഴിലാളികളുടെ പ്രതികരണവും സജീവമായിരുന്നു. മദ്രാസിലെ ബക്കിങ്ഹാം കർണ്ണാടിക് തുണിമിൽ തൊഴിലാളികൾ, അസമിലെ തോട്ടം തൊഴിലാളികൾ, അസംബംഗാൾ റെയിൽവെ തൊഴിലാളികൾ തുടങ്ങിയവർ പണി മുടക്കി സമരത്തോട് സഹകരിച്ചു. |
| ഒിദ്യാർഥികൾ | ആയിരക്കണക്കിന് വിദ്യാർഥികൾ സർക്കാർ സ്കൂളുകളും കോളേജുകളും ബഹി ഷ്കരിച്ചു. അവർ ദേശീയ വിദ്യാലയങ്ങളിൽ ചേർന്ന് പഠനം തുടർന്നു. ബനാറസിലെ കാശിവിദ്യാപീഠം, ഗുജറാത്ത് വിദ്യാപീഠം, അലിഗറിലെ ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവ ഇക്കാലത്ത് ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. |
| ഗോത്രജനത | ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വനനിയമങ്ങൾ ലംഘിച്ചുകൊണ്ട് ഗോത്ര ജനത സമര ത്തിൽ പങ്കാളികളായി. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ഈ നിയമങ്ങൾ തടസ്സമായിരുന്നു. |
| കർഷകർ | ധാരാളം കർഷകർ സമരത്തിൽ പങ്കാളികളായി. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വ ത്തിൽ ‘അവധ് കിസാൻ സഭ’ രൂപീകരിച്ചത് ഇക്കാലത്തായിരുന്നു. ബംഗാളിലെ കാർ ഷികമേഖലയിൽ ചണം കൃഷി ബഹിഷ്കരണ സമരം നടന്നു. പണത്തിന് പകരം നെല്ലും പരുത്തിയും കൃഷിചെയ്യാനായിരുന്നു തീരുമാനം. |
ചണത്തിനുപകരം നെല്ലും പരുത്തിയും കൃഷിചെയ്യാനുള്ള തീരുമാനത്തിനുപിന്നിലെ പ്രധാന ലക്ഷ്യങ്ങൾ താഴെ പറയുന്നവയായിരുന്നു.
- ചണത്തിന്റെ ലഭ്യത ഇല്ലാതാക്കി ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ചണമില്ലുകളെ പൂട്ടിക്കുക.
- നെൽകൃഷി വ്യാപിപ്പിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക.
- പരുത്തി ലഭ്യമാക്കുക വഴി നെയ്ക്കു ജോലിയും ഖാദി ഉപയോഗവും വർധിപ്പിക്കുക.
നിസ്സഹകരണ സമരം നടന്നുകൊണ്ടിരിക്കെ 1922 ഫെബ്രുവരി 5ന് ഉത്തർപ്രദേശിലെ ചൗരിചൗരയിൽ സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രകോപിതരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീ വച്ചു. ഇതിനെ തുടർന്ന് 22 പോലീസുകാർ കൊല്ലപ്പെട്ടു. സമരം അഹിംസാമാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നതായി മനസ്സിലാക്കിയ ഗാന്ധിജി സമരം പിൻവലിക്കുകയുണ്ടായി. ഈ തീരുമാനം മറ്റ് നേതാക്കളെ അമ്പരപ്പിച്ചു. ഗാന്ധിജി കടുത്ത വിമർശനങ്ങൾക്ക് വിധേയനായി. സുഭാഷ് ചന്ദ്ര ബോസ് ഈ തീരുമാനത്തെ ‘ദേശീയ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത്. ബഹിഷ്കരണത്തോട് വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായിരുന്ന സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു തുടങ്ങിയവരുടെ നേതൃത്വത്തിൽ 1923ൽ സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടു. നിയമനിർമ്മാണസഭകളെ പോരാട്ടത്തിനുള്ള വേദിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ചൗരിചൗര സംഭവത്തെ തുടർന്ന് നിസ്സഹകരണ സമരം പിൻവലിച്ചു.
![]()
‘സൈമൺ തിരിച്ചുപോവുക.’
ഇന്ത്യയിൽ നടപ്പിലാക്കേണ്ട ഭരണഘടനാപരിഷ്കാരങ്ങളെപ്പറ്റി നിർദേശങ്ങൾ നൽകാൻ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മീഷനായിരുന്നു സർ. ജോൺ സൈമണിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ. കമ്മീഷനിലെ ഏഴ് അംഗങ്ങളും ബ്രിട്ടീഷുകാരായിരുന്നു. ഇക്കാരണത്താൽ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കോൺ ഗ്രസ്സും മറ്റ് ചില രാഷ്ട്രീയപ്പാർട്ടികളും തീരുമാനിച്ചു. കമ്മീഷൻ ഇന്ത്യയിൽ എത്തിയ ദിവസം (1928 ഫെബ്രുവരി 3 രാജ്യത്തുടനീളം ഹർത്താൽ ആചരിച്ചു. സൈമൺ തിരിച്ചു പോവുക’ എന്ന മുദ്രാവാക്യം ഇന്ത്യൻ തെരു വുകളിൽ മുഴങ്ങി. പൂനെയിൽ വിവിധ പാർട്ടികൾ യോഗം ചേർന്ന് ഭരണഘടന പരിഷ്കരണറിപ്പോർട്ട് തയ്യാറാക്കി. മോത്തിലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ റിപ്പോർട്ട് നെഹ്റു കമ്മിറ്റി റിപ്പോർട്ട് എന്നറിയപ്പെടുന്നു.
ബർദോളിയിലെ കർഷകമുന്നേറ്റം
1928ൽ ഗുജറാത്തിലെ ബർദോളി വലിയൊരു കർഷകസമരത്തിന് വേദിയായി. സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു സമരം. അബ്ബാസ് ത്യാബ്ജി, വിത്തൽ ഭായ് പട്ടേൽ എന്നിവരും സമരത്തിൽ വലിയ പങ്കുവഹിച്ചു. നികുതി വർധനവായിരുന്നു സമരത്തിന്റെ പ്രധാനകാരണം. നികുതി അട ക്കാൻ വിസമ്മതിച്ചുകൊണ്ട് കർഷകർ സമരം ആരംഭിച്ചു. കൃഷിയിടങ്ങൾ, വളർ ത്തുമൃഗങ്ങൾ, വണ്ടികൾ, കാർഷിക ഉപകരണങ്ങൾ എന്നിവ സർക്കാർ പിടിച്ചെടുത്തു. ഗാന്ധിജി ബർദോളി സന്ദർശിച്ച് കർഷകർക്ക് ഉറച്ച പിന്തുണ നൽകി. അവസാനം സർക്കാർ നികുതി വർധനവ് പിൻവലിച്ചു. അങ്ങനെ സമരം വിജയം നേടി.
ലാഹോർ സമ്മേളനം എന്ന വഴിത്തിരിവ്
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ 1929 ലെ ലാഹോർ സമ്മേളനം പല കാരണങ്ങൾ കൊണ്ടും സുപ്രധാനമായിരുന്നു. അവയിൽ ചിലത്:
- കോൺഗ്രസ് ആദ്യമായി പൂർണ്ണസ്വാതന്ത്ര്യം ആവശ്യപ്പെട്ടു.
- ഇതിനായി ബഹുജനസമരം ആരംഭിക്കാൻ ഗാന്ധിജിയെ ചുമതലപ്പെടുത്തി.
- ത്രിവർണ്ണ പതാക സ്വീകരിച്ചു.
ദണ്ഡിയിലെ കടലിരമ്പം
ഉപ്പുനിയമം ലംഘിച്ചുകൊണ്ട് നിയമലംഘന സമരം തുടങ്ങാൻ ഗാന്ധിജി തീരുമാനിച്ചു. ഇതിനായി സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി കടപ്പുറത്തേക്ക് ഗാന്ധിജിയും തിരഞ്ഞെടുക്കപ്പെട്ട 78 സന്നദ്ധ പ്രവർത്തകരും പദയാത്ര നടത്തി. 24 ദിവസം നീണ്ടുനിന്ന യാത്ര റിപ്പോർട്ട് ചെയ്യാൻ നിരവധി വിദേശ പത്രപ്രവർത്തകരും എത്തിച്ചേർന്നു. യാത്രയിൽ പാതക്ക് ഇരു വശത്തും തിങ്ങിക്കൂടിയവരോട് ഗാന്ധിജി ശുചിത്വബോധം, ഖാദി ധരിക്കേണ്ടതിന്റെ ആവശ്യകത, സാമുദായിക സൗഹാർദം, തുടങ്ങിയവയെക്കുറിച്ച് ഉദ്ബോധിപ്പിച്ചു. 1930 ഏപ്രിൽ 6ന് ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് നിർമ്മിച്ച് ഗാന്ധിജി നിയമലംഘന സമരത്തിന് തുടക്കം കുറിച്ചു. നിസ്സഹകരണസമരത്തേക്കാൾ കൂടുതൽ ജനപങ്കാളിത്തം പ്രകടമായ സമരമായിരുന്നു നിയമലംഘനസമരം. നിയമലംഘന സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന വടക്കുപടിഞ്ഞാറെ ഇന്ത്യയിൽ ഖാൻ അബ്ദുൾ ഗാഫർഖാൻ ആയിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. “അതിർത്തി ഗാന്ധി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിൽ ‘ഖുദായ് ഖിദ്മത്ഗർ’ എന്ന ഒരു സന്നദ്ധസേന പ്രവർത്തിച്ചിരുന്നു. ഈ സമരത്തിൽ വിവിധ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം:
| കർഷകർ | സർക്കാരിന് നികുതി നൽകാതെയും ജന്മിമാർക്ക് പാട്ടത്തുക നൽകാതെയും സമര ത്തിൽ പങ്കാളികളായി. |
| തൊഴിലാളികൾ | റെയിൽവെ, തുറമുഖം, ഖനി എന്നിവയിലെ തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. ഷോലാപ്പൂരിൽ (മഹാരാഷ്ട്ര) തൊഴിലാളികൾ നടത്തിയ സമരം അക്രമത്തിൽ കലാ ശിച്ചു. |
| ഗോത്രജനത | വനനിയമങ്ങൾ ലംഘിച്ച് കാടുകളിൽ കയറി വിഭവങ്ങൾ ശേഖരിച്ചു. |
| സ്ത്രീകൾ | ഉപ്പുനിർമ്മാണം, വിദേശവസ്തുക്കൾ വിൽക്കുന്ന കടകൾ പിക്കറ്റ് ചെയ്യൽ തുടങ്ങിയ സമരപരിപാടി കളിൽ സജീവമായി പങ്കെടുത്തു. |
| കച്ചവടക്കാരും വ്യവസായികളും | ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും തയ്യാറായില്ല. |
സന്ധി സംഭാഷണങ്ങൾ
• പരിമിതമായ ചില അധികാരങ്ങളെങ്കിലും ഇന്ത്യക്കാർക്ക് നൽകേണ്ടിവരും എന്ന് നിയമലംഘന സമരം ബ്രിട്ടീഷ് ഭരണകൂടത്തെ ബോധ്യപ്പെടുത്തി. ഇതിനായി ചില കൂടിയാലോചനകൾ ലണ്ടനിൽ നടന്നു. ഈ കൂടിയാലോചനകൾ വട്ടമേശസമ്മേളനങ്ങൾ എന്നറിയപ്പെടുന്നു.
1930ൽ നടന്ന ആദ്യസമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുത്തില്ല. ഈ പശ്ചാത്തലത്തിൽ നിയമലംഘന സമരം അവസാനിപ്പിക്കാനും രണ്ടാമത്തെ സമ്മേളനത്തിൽ കോൺഗ്രസ് പ്രതിനിധിയെ പങ്കെടുപ്പിക്കാനും ഗവൺമെന്റ് ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒപ്പുവച്ച ഉടമ്പടിയായിരുന്നു ഗാന്ധി ഇർവിൻ ഉടമ്പടി (Gandhi Irwin Pact). 1931 മാർച്ച് 5ന് ഒപ്പുവെച്ച ഈ ഉടമ്പടി പ്രകാരം നിയമലംഘന സമരം നിർത്തിവച്ചു, ഗാന്ധിജി രണ്ടാമത്തെ വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ രണ്ടാം വട്ടമേശസമ്മേളനം നിഷ്ഫലമായി അവസാനിച്ചു. മൂന്നാമത്തെ വട്ടമേശസമ്മേളനം കോൺഗ്രസ് ബഹിഷ്കരിക്കുകയുണ്ടായി.
സായുധ വഴിയിലെ പോരാട്ടം
സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്കെത്താൻ കോൺഗ്രസിന്റെയും മഹാത്മാഗാന്ധിയുടെയും നേതൃത്വത്തിൽ നടന്ന സമരരീതികൾക്കൊപ്പം വ്യത്യസ്തമായ മറ്റു മാർഗങ്ങളും പലരും സ്വീകരിച്ചു. ഗാന്ധിജിയുടെ അഹിംസാമാർഗത്തിന് പകരം ചിലർ വിപ്ലവത്തിന്റെ വഴി സ്വീകരിച്ചു. യുവാക്കളായിരുന്നു ഇവരിൽ ഭൂരിഭാഗവും. 1924ൽ ‘ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ’ (HRA) എന്ന വിപ്ലവസംഘടന രൂപം കൊണ്ടു. വിപ്ലവപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ വേണ്ടി ഉത്തർപ്രദേശിലെ കാക്കോരിയിൽ വച്ച് റെയിൽവെയുടെ പണം കൈക്കലാക്കാൻ വിപ്ലവകാരികൾ ശ്രമിക്കുകയും ഏതാനും പേർ പിടിയിലാവുകയും ചെയ്തു.
1928-ൽ ഭഗത്സിംഗും കൂട്ടരും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (HSRA) രൂപീകരിച്ചു. ഭഗത്സിംഗിന്റെ നേതൃത്വത്തിൽ വിപ്ലവകാരികൾ നടത്തിയ രണ്ട് പ്രധാന പ്രവൃത്തികളായിരുന്നു:
- ലാലാ ലജ്പത് റായിയുടെ മരണത്തിലേക്ക് നയിച്ച ലാത്തിച്ചാർജിൽ പങ്കാളിയായ സാൻ ഡേഴ്സൺ എന്ന പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നു.
- കേന്ദ്ര നിയമനിർമ്മാണസഭയിലേക്ക് ബോംബെറിഞ്ഞു.
ഇതിനെ തുടർന്ന് പോലീസിന്റെ പിടിയിലായ ഭഗത്സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നീ ധീരവിപ്ലവകാരികളെ വിവിധ കേസുകളിലെ വിചാരണയ്ക്കു ശേഷം 1931 മാർച്ച് 23 ന് തൂക്കിലേറ്റി. സൂര്യസെന്നിന്റെ നേതൃത്വത്തിൽ വിപ്ലവകാരികൾ ചിറ്റഗോങ്ങിലെ ആയുധപ്പുര കൊള്ളയടിച്ചത് ഭരണകൂടത്തെ ഞെട്ടിച്ചു. വിപ്ലവ പ്രസ്ഥാനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. പ്രീതില് വദാർ, കൽപ്പന ദത്ത്, ബീന ദാസ് എന്നിവർ ഇവരിൽ പ്രധാനികളായിരുന്നു.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി)
1917 ലെ റഷ്യൻ വിപ്ലവത്തിന്റെ വിജയവും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരണവും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചു. കോൺഗ്രസിനുള്ളിൽ തന്നെയുള്ള സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ളവർ ചേർന്നായിരുന്നു സി.എസ്.പി. രൂപീകരിച്ചത്. ജയപ്രകാശ് നാരായൺ ആയിരുന്നു ആദ്യത്തെ സെക്രട്ടറി. മുതലാളിത്തത്തെയും ജൻമിത്തത്തെയും എതിർത്ത് ഒരു സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കലായിരുന്നു പാർട്ടിയുടെ ലക്ഷ്യം. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങൾ ചർച്ചയാക്കാൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു.
കർഷകമുന്നേറ്റങ്ങൾ
സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്താൻ കർഷകരുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കൾ തിരിച്ചറിഞ്ഞിരുന്നു. അക്കാലത്ത് കർഷകർ അമിതമായ നികുതി, ജന്മിമാരുടെ ചൂഷണം, കുടിയൊഴിപ്പിക്കൽ തുടങ്ങി നിരവധി പ്രയാസങ്ങൾ നേരിട്ടിരുന്നു. 1920 കളിൽ കിസാൻ സഭകൾ രൂപീകരിച്ച് കർഷകർ സംഘടിച്ചുതുടങ്ങി. അക്കാലത്ത് ഉത്തർപ്രദേശിലെ അവധ് മേഖലയിൽ നടന്ന കർഷകമുന്നേറ്റം ‘ഐക്യപ്രസ്ഥാനം’ എന്നറിയപ്പെടുന്നു. 1936 ൽ അഖിലേന്ത്യ കിസാൻ സഭ രൂപീകരിച്ചത് കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. പിൽക്കാല കർഷക സമരങ്ങളിൽ പ്രധാനപ്പെട്ടവയാണ് ബംഗാളിലെ തേഭാഗ സമരം, ആന്ധ്രയിലെ തെലങ്കാന സമരം തുടങ്ങിയവ.
സംഘടിതരാവുന്ന തൊഴിലാളികൾ
ആധുനിക വ്യവസായശാലകൾ നിലവിൽ വന്നതോടെ ഒരു ആധുനിക തൊഴിലാളിവർഗം ഇന്ത്യയിൽ രൂപപ്പെട്ടു. കുറഞ്ഞ കൂലി, കൂടുതൽ ജോലിസമയം, സ്ത്രീ, ബാല തൊഴിലാളികൾ നേരിട്ട ചൂഷണം തുടങ്ങിയവ തൊഴിലാളികളുടെ പ്രധാന പ്രശ്നങ്ങൾ ആയിരുന്നു.
എ.ഐ.ടി.യു.സി. (All India Trade Union Congress) ആയിരുന്നു ദേശീയ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടന. രണ്ടാം ലോകയുദ്ധാനന്തരകാലത്ത് നടന്ന റെയിൽ, കമ്പിത്തപാൽ തൊഴിലാളികളുടെ പണിമുടക്കു സമരങ്ങൾ ഇന്ത്യയെ പിടിച്ചുകുലുക്കി. 1946ൽ ‘റോയൽ ഇന്ത്യൻ നേവി’ (RIN) യിലെ കലാ പത്തിന് പിന്തുണയുമായി തൊഴിലാളികൾ ബോംബെയിൽ പണിമുടക്ക് നടത്തി.
![]()
ബ്രിട്ടീഷുകാർ ഇന്ത്യ വിടുക
രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ ഇന്ത്യയുടെ പിന്തുണ ബ്രിട്ടന് അനിവാര്യമായി മാറി. ഇതിനായി സർ സ്റ്റാഫോർഡ് ക്രിപ്റ്റ് ഇന്ത്യയിലെത്തി. എന്നാൽ ഇന്ത്യയിൽ നേതാക്കന്മാരെ ചർച്ചകളിലൂടെ അനുനയിപ്പിക്കുന്നതിൽ സ്റ്റാഫോർഡ് ക്രിപ്റ്റ് പരാജയപ്പെട്ടു. 1942 ആഗസ്റ്റ് 8-ന് മുംബെയിൽ നടന്ന ബഹുജന സമ്മേളനത്തോടെ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന് തുടക്കമായി.
- വിദ്യാർഥികളും, യുവജനങ്ങളും, തൊഴിലാളികളും, സ്ത്രീകളുമെല്ലാം സമരം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയി.
- പോസ്റ്റ് ഓഫീസുകൾ, കമ്പിത്തപാൽ ഓഫീസുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവ ആക്രമിക്കപ്പെട്ടു.
- ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ, അരുണ ആസഫ് അലി, സുചേത കൃപലാനി തുടങ്ങിയവർ ഒളിവിൽ നിന്ന് സമരം നയിച്ചു. ബോംബെ നഗരത്തിൽ നിന്ന് രഹസ്യമായി സംപ്രേഷണം ചെയ്ത “കോൺഗ്രസ് റേഡിയോ’ വഴി നേതാക്കന്മാർ സമരക്കാരോട് സംസാരിച്ചിരുന്നു.
സമരം പലയിടത്തും അക്രമത്തിലേക്ക് എത്തിയപ്പോഴും അക്രമങ്ങളെ അപലപിക്കാൻ ഗാന്ധിജി തയ്യാറായില്ല. ഭരണകൂടത്തിന്റെ അക്രമമാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. അക്രമത്തെ അപലപിക്കണമെന്ന സർക്കാറിന്റെ നിർബന്ധത്തിന് വഴങ്ങാതെ ഗാന്ധിജി ജയിലിൽ 21 ദിവസത്തെ നിരാഹാരം പ്രഖ്യാപിച്ചു. ഗാന്ധിജിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്തർദേശീയ പത്രങ്ങൾ രംഗത്തു വന്നു. എന്നാൽ എല്ലാറ്റിനെയും അതിജീവിച്ച് ഗാന്ധിജി നിരാഹാരവ്രതം പൂർത്തിയാക്കി. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ചില പ്രദേശങ്ങൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നു. അവിടങ്ങളിൽ താൽകാലിക ഭരണകൂടങ്ങൾ സ്ഥാപിക്കപ്പെട്ടു.
- ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ ചിട്ടു പാണ്ഡെയുടെ നേതൃത്വത്തിൽ സമാന്തരഭരണം സ്ഥാപിക്കപ്പെട്ടു.
- സത്താറ: മഹാരാഷ്ട്രയിലെ സത്താറയിൽ നാനാ പാട്ടീലിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന ഭരണകൂടം 1945 വരെ നിലനിന്നു.
- താലൂക്ക്: ബംഗാളിലെ താലൂക്കിൽ നിലവിൽ വന്ന ഭരണകൂടം ഒരു വർഷക്കാലം വരെ തുടർന്നു. വിദ്യാലയങ്ങൾക്ക് സഹായം നൽകിയും കോടതികൾ സ്ഥാപിച്ചും മിച്ചമുള്ള ധാന്യം ദരിദ്രർക്ക് നൽകിയും ഭരണകൂടം മികച്ച പ്രവർത്തനം കാഴ്ചവച്ചു.
‘ഡൽഹി ചലോ’
രണ്ട് തവണ കോൺഗ്രസിന്റെ പ്രസിഡന്റായ സുഭാഷ് ചന്ദ്രബോസ് ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച് ‘ഫോർവേഡ് ബ്ലോക്ക്’ എന്ന പാർട്ടി രൂപീകരിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് സിംഗപ്പൂരിലെത്തിയ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐ.എൻ.എ) നേതൃത്വം ഏറ്റെടുത്തു. ഐ.എൻ.എ.യെ പുനഃസംഘടിപ്പിച്ച അദ്ദേഹം ജപ്പാൻ പട്ടാളത്തോടൊപ്പം ഇന്ത്യയിലേക്ക് മാർച്ച് ചെയ്തു. എന്നാൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ കനത്ത ചെറുത്തുനിൽപ്പിനെ മറികടക്കാൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് കഴിഞ്ഞില്ല.
ലക്ഷ്യം നേടുന്നതിൽ വേണ്ടത്ര വിജയിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തിൽ ജനങ്ങളിൽ ആവേശം സൃഷ്ടിക്കാൻ ഐ.എൻ.എ.യ്ക്ക് കഴിഞ്ഞു. രണ്ടാംലോകയുദ്ധം അവസാനിച്ചതിനു ശേഷം ബ്രിട്ടീഷുകാർ പിടികൂടിയ ഐ.എൻ.എ. ഭടന്മാരെ ഡൽഹിയിലെ ചെങ്കോട്ടയിൽ വച്ച് വിചാരണ ചെയ്തു. കേണൽ പ്രേം സൈഗാൾ, കേണൽ ജി.എസ്. ധില്ലൻ, ഷാനവാസ് ഖാൻ തുടങ്ങിയവരെ വിചാരണ ചെയ്യുന്നതിനെതിരെ വലിയ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിചാരണവേളയിൽ കോടതിയിൽ എത്തി. ‘ദേശദ്രോഹികളല്ല ദേശാഭിമാനികൾ’ എന്ന പേരിൽ ലഘുലേഖകൾ പ്രചരിപ്പിക്കപ്പെട്ടു. യുദ്ധാനന്തരകാലത്ത് ബ്രിട്ടീഷ് ഭരണകൂടം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഐ.എൻ.എ. ഭടന്മാരുടെ വിചാരണക്കെതിരെ നടന്ന ഈ പ്രക്ഷോഭങ്ങൾ.
സ്വാതന്ത്ര്യത്തിലേക്ക്
രണ്ടാം ലോകയുദ്ധവും മാറിയ അന്താരാഷ്ട്ര സാഹചര്യങ്ങളും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കി. അന്നത്തെ വൈസ്രോയി ആയിരുന്ന വേവൽ പ്രഭു ഇന്ത്യയിലെ നേതാക്കളുമായി ചർച്ചകൾ നടത്തി ചില നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഈ നിർദേശങ്ങൾ ചർച്ച ചെയ്യാൻ 1945 ജൂൺ മാസത്തിൽ സിംലയിൽ യോഗം വിളിച്ചെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ല. സിംല സമ്മേളനത്തിനുശേഷമുണ്ടായ മറ്റ് ചില സുപ്രധാന സംഭവങ്ങൾ ചുവടെ പറയുന്നവയായിരുന്നു.
ക്യാബിനറ്റ് മിഷൻ (1946 മാർച്ച്): അധികാരക്കൈമാറ്റം ചർച്ച ചെയ്യാൻ വേണ്ടി ഇന്ത്യയിലെത്തിയ, ബ്രിട്ടീഷ് മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെട്ട കമ്മീഷൻ, സ്റ്റാഫോർഡ് ക്രിപ്സ്, പെത്തിക്ക് ലോറൻസ്, എ.വി. അലക്സാണ്ടർ എന്നിവരായിരുന്നു അംഗങ്ങൾ. അധികാരക്കൈമാറ്റം നടക്കുന്നത് വരെ ഇടക്കാല ഗവൺമെന്റ് രൂപീകരിക്കുക, ഇന്ത്യക്കായി ഭരണഘടന തയ്യാറാക്കാൻ ഒരു ഭരണഘടന നിർമ്മാണസമിതി രൂപീകരിക്കുക എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ.
മൗണ്ട് ബാറ്റൺ പദ്ധതി (1947 ജൂൺ 3): അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ മുന്നോട്ട് വച്ച പദ്ധതി. രാജ്യത്തെ ഇന്ത്യ, പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ടായി വിഭജിച്ച് സ്വാതന്ത്ര്യം കൈമാറാൻ നിർദേശിച്ചു. ഇന്ത്യയുടെ സ്വാതന്ത്യം (1947 ആഗസ്റ്റ് 15): ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇന്ത്യൻ സ്വാതന്ത്ര്യനിയമപ്രകാരം 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി. ജവഹർലാൽ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായി.