Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali)

Reviewing solved Malayalam Question Paper Class 10 Kerala Syllabus Set 5 (Kerala Padavali) helps in understanding answer patterns.

Malayalam 1 Class 10 Kerala Syllabus Model Question Paper Set 5 (Kerala Padavali)

Time: 2½ Hours
Total Score: 80 Marks

നിർദ്ദേശങ്ങൾ:

  • പതിനഞ്ചു മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ഈ സമയം വിനിയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ എഴുതണം.
  • ഉത്തരങ്ങളെഴുതുമ്പോൾ സ്കോറും സമയവും പരിഗണിക്കണം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക. (4 × 1 = 4)

Question 1.
‘ഋതുയോഗം’ എന്ന ഭാഗം ഉൾപ്പെടുന്നത്.

  • അഭിജ്ഞാനശാകുന്തളം 4 അങ്കം
  • അഭിജ്ഞാനശാകുന്തളം 5 ാം അങ്കം
  • അഭിജ്ഞാനശാകുന്തളം 6-ാം അങ്കം
  • അഭിജ്ഞാനശാകുന്തളം 7-ാം അങ്കം

Answer:
അഭിജ്ഞാനശാകുന്തളം 7-ാം അങ്കം

Question 2.
മാഡം തലത്ത് ആ പ്രൗഢവനിത അടിവരയിട്ട പദത്തിന്റെ ശരിയായ വിഗ്രഹം

  • പ്രഢയായ വനിത
  • പ്രൗഢതയുള്ള വനിത
  • പ്രൗഢയും വനിതയും
  • പ്രൗഢിയുള്ള വനിത

Answer:
പ്രൗഢയായ വനിത

Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 3.
‘ഗുരുഘാതികൾക്കും കുലപാംസന, ലോക ങ്ങളില്ല.
ഈ വാക്യത്തിൽ പരാമർശിക്കുന്ന ഗു ദുഷ്ടാതി

  • ദ്രൗണി
  • ഴുവർ
  • ധൃഷ്ടദ്യുമ്നൻ
  • അംബ

Answer:
ധൃഷ്ടദ്യുമ്നൻ

Question 4.
“ഇത് ആത്മാവിന്റെ വെളിപാടാണ്. ഏത്?

  • സാഹിത്യാസ്വാദനം
  • സാഹിത്യരചന
  • സാഹിത്യവായന
  • സാഹിത്യ വിമർശനം

Answer:
സാഹിത്യ രചന

Question 5.
താഴെപ്പറയുന്നവരിൽ ജ്ഞാനപീഠ പുരസ്കാ രം നേടിയ കഥാകാരൻ,

  • വൈക്കം മുഹമ്മദ് ബഷീർ
  • പൊൻകുന്നം വർക്കി
  • എസ്.കെ. പൊറ്റെക്കാട്ട്
  • സുകുമാർ അഴീക്കോട്

Answer:
എസ്. കെ. പൊറ്റെക്കാട്ട്
ഉത്തരങ്ങൾ

6 മുതൽ 8 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
തുയോഗം’ എന്ന ശീർഷകത്തിലൂടെ സൂചി പ്പിക്കുന്ന ആശയമെന്ത്?
Answer:
ഇതുയോഗം എന്നാൽ വസന്താഗമം എന്ന് സാന്ദർഭികാർത്ഥം. ദുഷ്ഷന്തനുമായുള്ള പുനസ്സമാഗമം മൂലം ശകുന്തളയുടെ ജീവി തത്തിലുണ്ടാകാൻ പോകുന്ന സൗഭാഗ്യത്തെ സൂചിപ്പിക്കാൻ ഋതുയോഗം എന്ന ശീർഷകം ഉചിതമാണ്.

Question 7.
“പഴുതേ ഞാനെന്തേ പലവക പറഞ്ഞു കേൾപ്പിക്കുന്നു
“പുഷ്കര, നീ പഴുതേ ജന്മം നിഷ്ഫലമാക്ക
‘പഴുതേ’ എന്ന പദത്തിന്റെ രണ്ടുസന്ദർഭങ്ങളി ലെയും ഭാവവ്യത്യാസം കുറിക്കുക.
Answer:
ആദ്യവരിയിലെ ‘പഴുതേ’ എന്ന പദത്തിന് താനെന്തിനാണ് വെറുതെ ആവശ്യമില്ലാത്ത
കാര്യങ്ങൾ
രണ്ടാമത്ത
സംസാരിക്കുന്നതെന്നർത്ഥം. വരിയിലെ പഴുതേ
എന്ന
പദത്തിന് പുഷ്കരന്റെ ഇപ്പോഴത്തെ ജീവിതം നിരർത്ഥകമാണെന്നും അതു പാഴാക്കിക്കള യാതെ സാധ്യതകൾ പ്രയോജനപ്പെടുത്തണം എന്ന സൂചനയാണുള്ളത്.

Question 8.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
ജൂലിയാന വാതിലടച്ച് സാക്ഷകൾ ബന്ധിച്ചു ഈർപ്പമില്ലുകളെപ്പോലെ ശബ്ദിച്ച് ചീവിടുക ളുടെ സ്വരം പൊടുന്നനെ മുറിഞ്ഞു.
Answer:
ജൂലിയാന വാതിലടച്ച് സാക്ഷകൾ ബന്ധിച്ച പ്പോൾ ഈർച്ചമില്ലുകളെപ്പോലെ ശബ്ദിച്ച ചീവിടുകളുടെ സ്വരം പൊടുന്നനെ മുറിഞ്ഞു.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)

Question 9.
മനുഷ്യന്റെ സർഗശേഷി അജയ്യമാണെന്നു വയലാർ വിശ്വസിക്കുന്നതിന്റെ അടിസ്ഥാനമെ ന്താണ്? വിശകലനം ചെയ്തു കുറിപ്പു തയ്യാറാ ക്കുക.
Answer:
വയലാറിന്റെ ‘അശ്വമേധം’ എന്ന കവിതയിൽ മനുഷ്യന്റെ സർഗശേഷി അജയ്യമാണെന്ന് പ്രഖ്യാപിക്കുന്നു. വനത്തിൽ കഴിഞ്ഞിരുന്ന കാലം മുതൽ മനുഷ്യനിൽ സർഗശേഷി പ്രവർത്തിക്കുന്നുണ്ട്. തലമുറകൾ പിന്നിട്ട പ്പോൾ ആ ശക്തി കൂടുതൽ കരുത്താർജ്ജി ച്ചു. അതാണ് മനുഷ്യരാശിയെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. മതങ്ങളും ഭരണാ ധികാരികളും സർഗശക്തിയെ കൈപ്പിടിയി ലൊതുക്കാൻ ശ്രമിച്ചെങ്കിലും ആർക്കും പിടി കൊടുക്കാതെ, ആരുടെ പിടിയിലും പെടാതെ പൂർണസ്വാതന്ത്ര്യത്തോടെ മനുഷ്യരാശിയുടെ വഴികാട്ടിയായി ആ ചൈതന്യം ഇപ്പോഴും ന ിലകൊള്ളുന്നു.

രാജകൊട്ടാരങ്ങളിൽ വസി ക്കുന്നവരല്ല മണ്ണിൽ പൊന്നുവിളയിക്കുന്നവ രാണ് സംസ്ക്കാരത്തിന്റെ സ്രഷ്ടാക്കൾ, അവ രിലാണ് സർഗചൈതന്യത്തിന്റെ കരുത്തുറ്റ സാന്നിധ്യം വയലാർ ദർശിക്കുന്നത്. മനുഷ്യ ത്വമാണ്. സർഗശേഷിയുടെ ഊർജം. എത്ര നൂറ്റാണ്ടുകഴിഞ്ഞാലും അതിന്റെ കരുത്തിന് ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 10.
അവനു ചുറ്റും ബിംബക പരിവേഷമ ണിയിക്കുവാനേതോ ക്യാമറ കൺചിമ്മുന്നു. (മൈക്കലാഞ്ജലോമാപ്പ് അടിവരയിട്ട പ്രയോഗത്തിന്റെ സൂചനകൾ വിശദമാക്കി കുറിപ്പു തയ്യാറാക്കുക.
Answer:
ഒ.എൻ.വി.യുടെ മാപ്പ് എന്ന കവിതയിൽ അക്രമങ്ങളെയും ഗുണ്ടായിസത്തെയും മഹത്ത്വവൽക്കരി ക്കുന്ന സമൂഹത്തിന്റെ പ്രവണതയെ നിശീ തമായി വിമർശിക്കുന്നു. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധർക്ക് മാധ്യമങ്ങളും ചലച്ചി ത്രങ്ങളും നൽകുന്ന വീരപരിവേഷം യുവതല മുറയെ കൂടുതൽ അക്രമാസക്തരാവാൻ രിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശ യവുമില്ല.

‘പിയത്ത’ എന്ന വിശ്വേത്തര കലാസൃഷ്ടിത ച്ചുടച്ച അക്രമിയുടെ പടമെടുക്കാൻ കണ്ണു ചിമ്മുന്ന ക്യാമറ. ആ ബിംബകനെ താരപരിവേഷം നൽകി പൊതുജനസമക്ഷം അവതരിപ്പിക്കാനുള്ള തത്രപ്പാടിലാണ്. ആളു കളുടെ മനോദൗർബല്യം മുതലെടുത്ത് മാധ്യമ ത്തിന്റെ റേറ്റിംഗ്’ കൂടാനുള്ള ഗൂഢലക്ഷ്യവും സ്വാർത്ഥതയും ഇതിനു പിന്നിലുണ്ടെന്ന കാ ര്യം വിസ്മരിക്കരുത്. ‘ബിംബഭക പരിവേ ഷമണിയിക്കുക’ എന്ന പ്രയോഗം സമൂഹവും മാധ്യമങ്ങളും പിന്തുടരുന്ന തെറ്റായ പ്രവണ തയെ ചൂണ്ടിക്കാട്ടുന്നു.

Question 11.
“ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടുഞാൻ നേടിടും”
ഈ വരികളുടെ അടിസ്ഥാനത്തിൽ ശരൺകു മാർ ലിംബാളെയുടെ ജീവിതം വിലയിരുത്തി കുറിപ്പു തയ്യാറാക്കുക.
Answer:
ജീവിതത്തിൽ
പ്രതിബന്ധങ്ങളുണ്ടാവുക സ്വാഭാവികമാണ്. ദാരിദ്ര്യം, രോഗം, കഷ്ടപ്പാ ട്. ഇങ്ങനെ പല പ്രശ്നങ്ങളും നമുക്ക് നേ രിടേണ്ടതായിവരും. അതൊന്നും നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തടസ്സമാകാൻ പാടില്ല. ജീവിതം നൽകാൻ മടി ക്കുന്നതൊക്കെയും ജീവിതത്തോട് ഞാൻ പൊരുതിനേടും എന്ന ചങ്ങമ്പുഴയുടെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ശരി ക്കുന്നതാണ് ശരൺകുമാർ ലിംബാളെയുടെ ജീവിതമെന്നും അക്കർമാശിയിൽ നമുക്കു ദാരിദ്ര്യം, ജാതിവിവേചനം, സാമൂഹികമായ അരക്ഷിതാവസ്ഥ തുടങ്ങി ഒട്ടേറെ പ്രശ്ന ങ്ങളുടെ നടുവിലായിരുന്നു ലിംബാളെയുടെ ജീവിതം ഇതിലൊന്നും നിരാശനാവാതെ, മുന്നേറാനുള്ള ആത്മവിശ്വാസത്തോടെ മനോധൈര്യം വിദ്യാഭ്യാസത്തിലൂടെ – അതി ലൂടെ ലഭിച്ചഅറിവിന്റെ ലോകപരിചയത്തിന്റെ ബലത്തിൽ അദ്ദേഹം നേടി.

ചപ്പുചറുകൾ തപ്പിപ്പെറുക്കുമ്പോഴും ഒരു നല്ല കടലാസു കിട്ടിയാൽ അത് ആർത്തിയോടെ വായിക്കും. അപ്പോൾ കിട്ടുന്ന സന്തോഷം അദ്ദേഹത്തെ കരുത്തുറ്റ മനുഷ്യനാക്കി മാറ്റി. എത്ര ഇല്ലാ യയിലും ലിംബാളെ പഠനത്തിനു പ്രാധാന്യം നൽകി. അത് അദ്ദേഹത്തിന്റെ ജീവിത വിജയ ത്തിലേക്കുള്ള ചവിട്ടുപടിയായി മാറിയെന്നു കാലം തെളിയിച്ചു. വ്യത്യസ്ത മേഖലയിൽ ശോഭിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. ലിംബാളെയുടെ ജീവിതനേട്ടങ്ങളെല്ലാം പ് യായ ജീവിതയാഥാർത്ഥ്യത്തോടു പൊരുതി നേടിയവയായിരുന്നു.

Question 12.
“യാത്രയുടെയും വേർപാടിന്റെയും ഉറഞ്ഞു കൂടിയ ദുഃഖത്തിന്റെയും കഥയാണ് ‘കടൽത്തീരത്ത്
ഈ നിരീക്ഷണത്തോടുള്ള നിങ്ങളുടെ പ്രതി കരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഒ.വി. വിജയന്റെ ‘കടൽത്തീരത്ത് എന്ന കഥ തുടങ്ങുന്നത് വധശിക്ഷക്ക് വിധിക്ക പ്പെട്ട് ജയിലിൽ കഴിയുന്ന മകനെ കാണാൻ പാഴുതറയിൽ നിന്നു കണ്ണൂരിലേക്ക് പുറ പ്പെടുന്ന വെള്ളായിയപ്പനെ അവതരിപ്പിച്ചു കൊണ്ടാണ്. ആ യാത്രയിലുടനീളം അദ്ദേ ഹത്തിന്റെ മനസ്സിൽ, നീറുന്ന കാമ്പരമായി മകനെക്കുറിച്ചുള്ള ഓർമകളുണ്ട്. ജയിലിലെ ത്തിയ വെള്ളായിയപ്പൻ ഇരുമ്പഴികൾക്കു പിന്നിൽ നിൽക്കുന്ന മകനെ കാണുന്നു. തന്നെ തൂക്കിക്കൊല്ലാൻ സമ്മതിക്കരുതേ എന്നുള്ള മകന്റെ നിലവിളി വെള്ളായിയ പന്റെ ഹൃദയം തകർത്തു. ഒപ്പം ഇതിനു സാക്ഷിയായവരുടെയും അവരുടെ ആ ഷം അവസാനത്തേതാണ് എന്ന തിരിച്ചറിവ് വായനക്കാരെയും ദുഃഖത്തിലാഴ്ത്തുന്നു.

കണ്ടി ഒന്നും കഴിച്ചിട്ടുണ്ടാവില്ല, ഉറങ്ങി യിട്ടുണ്ടാവില്ല എന്ന ചിന്ത വെള്ളായിയപ്പനെ വേദനിപ്പിക്കുന്നു. ഒടുവിൽ ചടങ്ങുകഴിഞ്ഞ് മകന്റെ ശരീരം ഒരു പേറ്റിച്ചിയെപ്പോലെ ഏറ്റു വാ ആ അച്ഛൻ. അവനെ വെളിനിലത്ത് അടക്കം ചെയ്തതോടെ വെള്ളായിയപ്പന്റെ യാത്ര പൂർത്തിയായി. വിലാപങ്ങളോ പൊട്ടി കരച്ചിലോ ഇല്ലാത്ത ദുഃഖങ്ങളെല്ലാം ഉള്ളി ലമർത്തുന്ന വെള്ളായിയപ്പൻ കഥയിൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്നു. ഇങ്ങനെ യാത്രയുടെ വേദനയുടെ ദുഃഖത്തിന്റെ ഒക്കെ കഥയായി കടൽത്തീരത്ത് മാറുന്നു.

Question 13.
“സന്ന്യസിച്ചളവുമാസ്ഥയാൽ ഭവാൻ തന്നെയോർത്തിഹ തപസ്സിൽ വാണ ഞാൻ ധന്യയായ് സപദി കാൺക മൂലമ ന്നെയോർക്കുകിലുമോർത്തിടാ യിലും -ദിവാകരനോടുള്ള നളിനിയുടെ കറപ രളാത്ത സ്നേഹത്തിന്റെ അടയാളമായി ഈ വരികൾ വ്യാഖ്യാനിക്കാൻ കഴിയുമോ? സ്വാഭിപ്രായം വ്യക്തമാക്കുക.
Answer:
കുമാരനാശാന്റെ ‘നളിനി’യിൽ ദിവാകരനെ എന്തെങ്കിലും കാണാൻ കഴിയുമെന്ന പ്രതി ക്ഷയലാണ് നളിനി ജീവിക്കുന്നത്. സന്ന്യാസം സ്വീകരിച്ചെങ്കിലും ദിവാകരനോടുള്ള സ്നേഹത്താൽ താൻ അദ്ദേഹത്തെത്തന്ന ഓർത്തുകഴിയുകയായിരുന്നുവെന്ന് നളിനി വെളിപ്പെടുത്തുന്നു. ഇപ്പോൾ വർഷങ്ങൾക്കു ദിവാകരനെ കണ്ടുമുട്ടിയപ്പോൾ തന്റെ ജീവിതം ധന്യമായി എന്നാണ് നളി നിയുടെ പക്ഷം. ദിവാകരൻ തന്നെ ഓർക്കു ന്നോ, മറന്നോ എന്നൊന്നും അവൾ കാര്യമാ ക്കുന്നില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന നളിനിയെയാണ് ആശാൻ അവതരിപ്പിക്കുന്നത്. അങ്ങനെ കറപുര ളാത്ത സ്നേഹത്തിന്റെ അടയാളമായി നളിനി മാറുന്നു.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 14.
വലയത്തിൽ കൊടുത്തിട്ടുള്ളവയിൽ നിന്നും ശരിയായതു തിരഞ്ഞെടുത്ത് വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. സുഭാഷ് ചന്ദ്രൻ, ഖണ്ഡകാവ്യം, എസ്.കെ. പൊറ്റെക്കാട്ട്, അക്കർമാശി, വിക്ടർ ഹ്യൂഗോ, ആട്ടക്കഥ. നോവൽ മുളങ്കാട്, പറുദീസാന ഷ്ട്ം.
(ക) …………… ലാമിറാബലേ – നോവൽ
(ഖ) ഉണ്ണായിവാര്യർ നളചരിതം – ……………….
(ഗ) ശരൺകുമാർ ലിംബാള ……………. – അതുക ഥോപാഖ്യാനം
(ഘ) …………………. ദേശത്തിന്റെ കഥ – നോവൽ
Answer:
a) വിക്ടർ ഹ്യൂഗോ
b) ആട്ടക്കഥ
c) അക്കർമാശി
d) എസ്.കെ. പൊറ്റെക്കാട്ട്

15 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെ ങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (2 × 6 = 12)

Question 15.
“അതിപരിചിതമായ ദൃശ്യം, അസാധാരണമായ ഭാഷ
• ഗുരുസ്ഥാനത്തുനിന്ന് പറയാനുള്ള ശേഷി
• മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ജ്ഞാനം തികഞ്ഞ എഴുത്തച്ഛന്റെ കാവ്യരീതിയുമായി ബന്ധ പ്പെട്ട ചില നിരീക്ഷണങ്ങളാണിവ. ലക്ഷ്മണ സാന്ത്വനം’ എന്ന കാവ്യഭാഗത്തുനിന്നും ഉചി തമായ സന്ദർഭങ്ങൾ കണ്ടെത്തി ലഘു ഉപ ന്യാസം തയ്യാറാക്കുക.
Answer:
എഴുത്തച്ഛന്റെ കാവ്യരീതി
ആധുനിക മലയാള ഭാഷയുടെ പിതാവ്, കി ളിപ്പാട്ട് സ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ എഴുത്തച്ഛൻ കവിയും ഗുരുവും ജ്ഞാനിയും മനുഷ്യസ്നേ ഹിയുമായ വ്യക്തിത്വമാണ്. ആ മഹത്ത്വം മുഴുവനും തെളിഞ്ഞു നിൽക്കുന്ന കാവ്യഭാഗ മാണ് ലക്ഷ്മണസാന്ത്വനം.

വഴിയമ്പലങ്ങളിൽ വന്നുചേർന്ന് വിശ്രമിക്കു കയും പിരിഞ്ഞുപോവുകയും ചെയ്യുന്ന യാത്രക്കാർ. പുഴയിൽ ഒഴുകിനടക്കുന്ന പൊങ്ങുതടികൾ, ചുട്ടുപഴുത്ത ലോഹത്ത കിടിൽ പതിക്കുന്ന ജലകണിക. പാമ്പിന്റെ വായിലകപ്പെട്ട വള ഇതൊക്കെ എല്ലാ വർക്കും പരിചയമുള്ള കാഴ്ചകളാണ്. മനു ഷ്യജീവിതത്തിന്റെ നിസ്സാരതയും ക്ഷണികത യും അസ്ഥിരതയുമൊക്കെ അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നത് ഈ കാഴ്ചകളിലൂ ടെയാണ്.

നദ്യാം, നൃണാം വേഗേന തുടങ്ങിയ സംസ്കൃത വിഭക്ത്യന്ത പദങ്ങളും വഹ്നിസ തപ്തലോഹസ്ഥാംബു ബിന്ദു. ചക്ഷുശ്രവ ണഗളസ്ഥമാം ദർദുരം, തുടങ്ങിയ സമസ്തപ ദങ്ങളും അതിലളിതമായ ഭാഷാപദങ്ങളും ഇടകലർത്തിയ ഒരു പുതിയ മണിപ്രവാള ഭാഷയാണ് എഴുത്തച്ഛൻ ഉപയോഗിച്ചത്.

കൈകാര്യം ചെയ്യുന്ന വിഷയത്തിനും സന്ദർഭ ത്തിനും കഥാപാത്രത്തിന്റെയും ഗൗരവത്തി നും ഗാംഭീര്യത്തിനും അനുയോജ്യമായ ഭാഷ യായിരുന്നു അത്. ഇന്ന് നാം ഉപയോഗിക്കുന്ന ഭാഷയുടെ തുടക്കമാണ് എഴുത്തച്ഛന്റെ കൃതി കളിൽ കാണാൻ കഴിയുന്നത്.

ശ്രീരാമപട്ടാഭിഷേകം മുടങ്ങിയതിൽ കുപിതനായി പിതാവായ ദശരഥനെ കൊല്ലാൻ പോലും തയ്യാറായി നിൽക്കുന്ന ലക്ഷ്മണനെ സ്നേഹപൂർവം ശാന്തനാക്കിയതിനുശേഷം ശ്രീരാമൻ ജീവിതത്തിന്റെ നശ്വരത ബോധ്യ പ്പെടുത്തുന്നു. ജീവിത ദർശനത്തിന്റെ ആഴം, ധാർമികതയുടെ ഭാഷയുടെ നൂതനത്വം. ആചാര്യന്റെ ഉത്തരവാദിത്വ എന്നിവയെല്ലാം എഴുത്തച്ഛന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു. പിൽക്കാല കവികളെല്ലാം എഴുത്തച്ഛന അനുകരിച്ചതിനുള്ള കാരണങ്ങളും ഇതൊ ഒക്കെത്തന്നെയാണ്.

Question 16.
“ഈ ജയം ജയമല്ല, മറിച്ച് പരാജയം തന്നെയാ
“ഭാരതമാകട്ടെ നടന്ന കഥ മാത്രമല്ല
നടക്കാനിരിക്കുന്ന കഥകൂടിയാണെന്ന് എവിടെ നോക്കിയാലും കാണുന്നു
ഭാരത പര്യടനം)
യുദ്ധത്തിൽ വിജയികളില്ല . പരാജിതരേ യുള്ളു എന്ന തിരിച്ചറിവാണ് മഹാഭാരത കഥ നമുക്കു പകർന്നു നൽകുന്നത്. പാഠഭാ സമകാലിക ലോകസാഹചര്യങ്ങളും വിലയിരുത്തി ‘യുദ്ധം മാനവരാശിക്കാപത്ത് എന്ന വിഷയത്തിൽ ലഘുപ്രഭാഷണം തയ്യാറാ ക
Answer:
ബഹുമാന്യരേ, പ്രിയമുള്ളവരേ,
ചരിത്രം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠം അത് ചരിത്രത്തിൽ നിന്നും നാമൊന്നും പഠിക്കുന്നില്ലെന്നതാണ്. പ്രൊഫ. എം.എൻ. വിജയന്റെ വാക്കുകളാണിവ. അദ്ദേഹത്തിന്റെ വാക്കുകൾ അർത്ഥവത്താണെന്നു ചരിത്രം, പഠിക്കുമ്പോൾ നമുക്കു ബോധ്യമാകും. പ്രത്യേകിച്ചു യുദ്ധചരിത്രം മനസ്സിലാക്കു മ്പോൾ.

സർവനാശത്തിന്റെ കഥകൾ മാത്രമാണ് യുദ്ധ ങ്ങൾക്കു പറയുവാനുള്ളത്. നൂറ്റാണ്ടുകളിലാ യി മാനവരാശി നേടിയെടുത്ത സംസ്ക്കാര ത്തിന്റെ ഈടുവെയ്പ്പുകളെല്ലാം നിമിഷനേ രം കൊണ്ടു തകർത്തു തരിപ്പണമാക്കുന്നു. പമ്പരവിഡ്ഢിത്തത്തിന്റെ പേരാണ് യുദ്ധം. എത്ര പുരോഗതി നേടിയിട്ടും മനുഷ്യർക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞി ട്ടില്ലെന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാ ണ് രാജ്യങ്ങൾ തമ്മിലുള്ള ആയുയമത്സരം.

കൂടുതൽ പേരെ കൊല്ലുന്നവനും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കുന്നവനും വിജയിയാ കുന്ന വളരെ വിചിത്രമായ തത്ത്വശാസ്ത്ര മാണ് യുദ്ധത്തിന്റേത് പക്ഷേ, യുദ്ധത്തിൽ വിജയം എന്നത് വെറും തോന്നൽ മാത്രമാ ണെന്നും തോൽവി മാത്രമാണ് യാഥാർത്ഥ്യ മെന്നും മഹാഭാരതകഥ നമ്മെ പഠിപ്പിക്കുന്നു മക്കളെയും ഉറ്റ ബന്ധുക്കളേയും സുഹൃത്തു ക്കളേയും നഷ്ടപ്പെട്ട് ദുഃഖിതരായി മനസ്സ മാധാനമില്ലാതെ കഴിഞ്ഞു കൂടാനായിരുന്നു പാണ്ഡവരുടെ വിധി. അവർ നേടിയെടുത്ത രാജ്യത്തിൽ അവശേഷിച്ചത് വിധവകളും രോഗികളും വൃദ്ധരും കുട്ടികളും അവര നുഭവിക്കുന്ന ദുരിതങ്ങളും ത്തിന്റെ പേരിൽ തുടങ്ങിയ യുദ്ധം പിന്നെ കൊടിയ അധർമത്തിലാണ് അവസാനിച്ചത്. കാരണം ഏതു യുദ്ധവും അധർമം തന്നെയാ ണ്.

അടുത്ത യുദ്ധത്തിന്റെ
വിത്തായി മാറാനുള്ള പ്രധാന കാരണം ഒടു ങ്ങാത്ത പകയാണ്. നഷ്ടം സംഭവിച്ചവരുടെ നൊമ്പരങ്ങളാണ് പകയായി മാറുന്നത്. പകരം വീട്ടുന്നതിനുള്ള അവസരം നോക്കി യിരിക്കുകയാണ് അവരെല്ലാം. 63020 രണ്ടും ലോകമഹായുദ്ധം, ഇറാൻ -ഇറാക്ക് യുദ്ധം, ഇന്ത്യ – ചൈനായുദ്ധം, അമേരിക്ക ഇറാക്കിനു നേരെ നടത്തിയ നടത്തിയ അക്രമണം, സിറിയ – തുർക്കി സംഘട്ടനം ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന തീവ്രവാദി ആക്ര മണങ്ങൾ തുടങ്ങിയവയെല്ലാം ഒടുങ്ങാത്ത പകയുടെയും പ്രതികാരത്തിന്റെയും കഥ കൾ പറയുന്നവയാണ്.

ഓരോ രാജ്യവും അവരുടെ സമ്പത്തിന്റെ സിംഹഭാഗവും ആയുധക്കോപ്പുകൾ വാരിക്കൂട്ടാൻ ചെലവഴി ക്കുന്നതിൽ നിന്നും നമുക്കു ബോധ്യപ്പെടുന്ന ഒരു കാര്യം ആക്രമണത്തിനും പ്രതിരോധ ത്തിനും അവർ കൊടുക്കുന്ന പ്രാധാന്യം എത ത്തോളമുണ്ടെന്നാണ്.

അനുഭവങ്ങളിൽ നിന്നും നാം പാഠങ്ങൾ ഉൾക്കൊള്ളണം. ഇനിയും ഒരു യുദ്ധമുണ്ടാ യാൽ മനുഷ്യൻ ഇതുവരെ കെട്ടിയുയർത്തി യതെല്ലാം നിമിഷനേരംകൊണ്ടില്ലാതാവും. അത്ര വിനാശകരമായ ആയുധശേഖരമാണ് ഓരോ രാജ്യത്തിനുമുള്ളത്. ഇവിടെയൊരു ജീവന്റെ കണികയെങ്കിലുമുണ്ടാകാൻ യുഗ ങ്ങൾ തന്നെ വേണ്ടിവരും. ഇതൊക്കെ ദൃഷ്ടാ തങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയാ ണ് മഹാഭാരത കർത്താവ്. അത് നൽകുന്ന പാഠം നാം ഉൾക്കൊണ്ട് മുന്നോട്ടു പോകണം. അല്ലെങ്കിൽ സർവനാശമായിരിക്കും എന്നോർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.
നന്ദി!
നമസ്കാരം

Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 17.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

വിറച്ചു വിതുമ്പി വിട്ടാലയിൽ
പത്താമതി എന്നു പ്രാകി ചായ്പിൽ
വേദന കടിച്ചമർത്തി പൊന്തക്കാട്ടിൽ
ചില അമ്മമാർ
വഴിവക്കിൽത്തള്ളിമക്കൾ കടന്നുകളഞ്ഞു ഓർമ നഷ്ടമായ ആയമ്മ ഓടിക്കൂടിയവ
സ്വന്തം പേരുമാത്രം ആവർത്തിച്ചു
മലയാളം – മലയാളം
-സോമൻ കലൂർ
Answer:
പ്രശസ്തകവി സോമൻ കടലൂർ രചിച്ച ‘അമ്മ’ എന്ന കവിതയിൽ, അവഗണിക്കപ്പെടുന്ന മാതൃഭാഷയുടെയും അമ്മമാരുടെയും അവ സ്ഥകളിൽ തറഞ്ഞുകേറത്തക്കവിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അമ്മയെ ശ്രദ്ധിക്കാനും പരിചരിക്കാനും ആരുമില്ല. ആരും തിരിഞ്ഞുനോക്കാത്ത ഇട ങ്ങളിലേക്ക് മക്കൾ ആ അമ്മയെ തള്ളിയിട്ടിരി ക്കുകയാണ്. വിറച്ചു വിതുമ്പി വീടിന്റെ കോലാ യിലും ‘പത്താമതിയെന്നു പ്രാകി വീടിന്റെ ചായ്പിലും വേദന കടിച്ചമർത്തി പൊന്ത ക്കാട്ടിലും അവർ കഴിച്ചുകൂട്ടുന്നു എത്രയും വേഗം മരിച്ചാൽ മതിയായിരുന്നു എന്ന ഒരൊറ്റ പ്രാർത്ഥനയേയുള്ളു ആ അമ്മയ്ക്ക് മക്കൾ തന്നെയാണ് അമ്മയെ ഇവിടേക്ക് തള്ളിയിട്ട ത്.

ഓർമ നഷ്ടമായ അമ്മ സ്വന്തം പേരുമാത്രം മറന്നില്ല. ‘മലയാളം മലയാളം’ എന്ന സ്വന്തം പേര് അമ്മ ഇടയ്ക്കിടെ പറയുകയും അമ്മയെപ്പോലെ തന്നെയാണ് മാതൃഭാഷ യായ മലയാളവും. മലയാളത്തിന്റെ മഹത്ത്വം മനസ്സിലാക്കാതെ പെരുമാറുന്നവരാണ് യാളികൾ. മലയാളം സംസാരിക്കുന്നതു പോലും കുറ്റകരമായി കാണുന്ന പള്ളിക്കൂട ങ്ങളും മക്കൾക്ക് മലയാളം അറിയില്ലെന്നു പറയുന്നതിൽ അഭിമാനിക്കുന്ന മാതാ കാണു. പിതാക്കളും നമ്മുടെ നാട്ടിലേ പെറ്റമ്മയെ തെരുവിൽ തള്ളിവിടുന്നതിന്റെ ആദ്യപാഠമായി നമുക്ക് ഈ നിലപാടുകളെ വിലയിരുത്താം. ലാളിത്വം, ആശയത്തിന്റെ മൂർച്ച, സമകാലിക പ്രസക്തി എന്നിവയാൽ അതിപ്രാധാന്യമർഹിക്കുന്ന കവിതയാണ്

Leave a Comment