Kerala Syllabus Class 10 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Reviewing solved Malayalam Question Paper Class 10 Kerala Syllabus Set 5 (Adisthana Padavali) helps in understanding answer patterns.

Malayalam 2 Class 10 Kerala Syllabus Model Question Paper Set 5 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

നിർദ്ദേശങ്ങൾ:

  • പതിനഞ്ചു മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ഈ സമയം വിനിയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ എഴുതണം.
  • ഉത്തരങ്ങളെഴുതുമ്പോൾ സ്കോറും സമയവും പരിഗണിക്കണം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
“നിർബന്ധിച്ച് അമ്മയെ ഒരിക്കലും നഗരത്തി ലേക്ക് വിളിക്കരുത് (ഓരോ വിളിയും കാത്ത്)
മകന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനമെന്ത്?

  • വിളിച്ചാൽ അമ്മ വരില്ല.
  • അച്ഛൻ വിളിച്ചാൽ മാത്രമെ അമ്മ വരൂ.
  • എപ്പോഴും തിരികെ പോകണമെന്നുള്ള ചിന്ത യിലായിരിക്കും അമ്മ..
  • അമ്മയ്ക്ക് അച്ഛന്റെ സാന്നിധ്യം ആവശ്യമാണ്.

Answer:
എപ്പോഴും തിരികെ പോകണമെന്നുള്ള ചിന്ത യിലായിരിക്കും അമ്മ.

Question 2.
“പിറ്റേന്ന് കാലത്ത് ആ നാഴി കഞ്ഞിവെള്ളവും നാല് കഷണം കപ്പയും ഒരു വഴക്കിന്റെ കാര ണമായി.
(പ്ലാവിലക്കഞ്ഞി
എന്തായിരുന്നു ആ വഴക്കിന് കാരണം?

  • നെല്ല് കൂലിയായി കിട്ടാത്തത്.
  • കോരൻ കഞ്ഞി മുഴുവൻ കുടിക്കാത്തത്
  • വിരുത കഞ്ഞി ഒട്ടും കഴിക്കാത്തത്.
  • കോരന്റെ അച്ഛനെ വേണ്ട രീതിയിൽ സ്വീകരി ക്കാൻ പറ്റാത്തത്.

Answer:
ചിരുത കഞ്ഞി ഒട്ടും കഴിക്കാത്തത്.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Question 3.
“ആ പ്രവർത്തി ഒരു മുൻകൈയെടുക്കലായി പോയി. യുദ്ധത്തിനു കാരണമായിപ്പോയി. (കോഴിയും കിഴവിയും)
ഏത് പ്രവർത്തിയാണ് ഇവിടെ സൂചിപ്പിച്ചിരിക്കു ന്നത്?

  • ചത്ത കോഴിയെ കറിവെച്ച് തിന്നത്.
  • ഒരുത്തന്റെ കോഴിയെ മറ്റവൻ കൊന്നത്.
  • കോഴി കട്ടെന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുത്തത്.
  • കുട്ടികൾ തമ്മിലുണ്ടായ വഴക്ക്

Answer:
ഒരുത്തന്റെ കോഴിയെ മറ്റവൻ കൊന്നത്.

Question 4.
“അമ്മയ്ക്കു മാത്രം തരാൻ കഴിയുന്നതും. അമ്മയുടെ എഴുത്തുകൾ
കവിയുടെ വീക്ഷണത്തിൽ അമ്മയ്ക്കു മാത്രം തരാൻ കഴിയുന്നത് എന്താണ്?

  • വെൺമയും ഞാനാകുമോർമതൻ ഭൂമിയും.
  • സാരോപദേശങ്ങൾ, പ്രാർത്ഥനകൾ
  • നാട്ടുപുരാണങ്ങൾ, വീട്ടുവഴക്കുകൾ

Answer:
വെൺമയും ഞാനാകുമോർമതൻ ഭൂമിയും

Question 5.
“പ്രതമെന്ന വിരോധാഭാസത്തെ സുകുമാർ അഴീക്കോട് വിവക്ഷിക്കുന്നത് എങ്ങനെ.
സാഹിത്യം വായിക്കപ്പെടുന്നില്ല. പത്രം വായി ക്കാൻ കൊള്ളുകയില്ല.

  • പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം, അച്ചടിച്ചത് കണ്ടാൽ അവിശ്വസിക്കാൻ ജന ങ്ങളെ പഠിപ്പിക്കുന്നു.
  • ചത്ത എതിർക്കേണ്ടി വന്നാൽ ആ എതിർപ്പിനു പോലും പ്രചാരം വേണമെങ്കിൽ പത്രത്തെ ആശ്രയിക്കണം.
  • പത്രം അസത്യമാണെന്നറിഞ്ഞുകൊണ്ട് ഒരു കാര്യം പറയുകയും അത് സത്യമായിത്തീരു മെന്ന
  • വിചാരത്താൽ അക്കാര്യം ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

Answer:
പത്രത്തെ എതിർക്കേണ്ടി വന്നാൽ ആ എതിർപ്പിനു പോലും പ്രചാരം വേണമെങ്കിൽ പത്രത്തെ ആശ്രയിക്കണം.

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണ ത്തിരണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴു തുക (4 × 2 = 8)

Question 6.
വിളിക്കാൻ ആരുമില്ലാത്ത വീട്ടിൽ അമ്മയെ തനിച്ചാക്കി പോവുന്നതിൽ മകന് നന്നേ വിഷമ മുണ്ടായിരുന്നു. അടിവരയിട്ട പ്രയോഗം സന്ദർഭ ‘ത്തിനു നല്കുന്ന സവിശേഷാർത്ഥമെന്ത്?
Answer:
അമ്മയെ തനിച്ചാക്കി പോകുന്നതിനുള്ള വിഷ് മം. മറ്റാരൊക്കെയുണ്ടെങ്കിലും അച്ഛന്റെ വിളി യില്ലാത്ത വീട്ടിൽ അമ്മയെ തനിച്ചാക്കുന്നത് മകനെ സംബന്ധിച്ചിടത്തളം അത്യന്തം വേദനാ കരമാണ്.

Question 7.
‘ബഹുലക്ഷം ജനങ്ങളുടെ അന്ധകാരജീവിത ത്തിൽ പ്രകാശം പരത്തി അവരെ സ്വാതന്ത്ര്യബോ ധമുള്ള മനുഷ്യരാക്കി. ശ്രീനാരായണഗുരു അടിവരയിട്ട പ്രയോഗത്തെ സാധൂകരിക്കുന്ന ശ്രീനാരായണഗുരുവിന്റെ ഏതെങ്കിലും രണ്ട് പ്രവർത്തനങ്ങൾ സൂചനകളായി എഴുതുക.
Answer:

  • കേരളത്തെ ജാതി പാതാളത്തിൽ നിന്നു യർത്തി.
  • ജാതീയതയ്ക്കെതിരെ പ്രവർത്തിക്കുവാൻ സമൂഹത്തെ സജ്ജമാക്കി.

Question 8.
‘രണ്ടുമാസം ഇടവിട്ട് പുതിയ ബാറ്ററികൾ മാറ്റിയി ട്ടുകൊണ്ട് ചാക്കുണ്ണി റേഡിയോയ്ക്ക് കണ്ഠശു ദ്ധി വരുത്തി. (പണയം
റേഡിയോയുടെ കണ്ഠശുദ്ധി വരുത്തുക യെന്ന് പ്രയോഗിച്ചിരിക്കുന്നതിന്റെ അർത്ഥസാ ധ്യതയെന്ത്?
Answer:
കണ്ഠശുദ്ധി വരുത്തുകയെന്നാൽ അതിന്റെ ശബ്ദം നന്നാക്കി എന്നും ബാറ്ററിയിലൂടെ അതി ന് ഊർജം പകർന്നുവെന്നു വിവക്ഷിതാർത്ഥം.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Question 9.
“ഓരോന്നിനോരോ മൊഴിച്ചന്ത. മമ്മയാം
നേരിന്റെയീണവും താളവുമിപ്പവും
അമ്മയ്ക്കുമാത്രം തരാൻ കഴിയുന്നതാം
വെൺമയും ഞാനാകുമോർമ്മതൻ ഭൂമിയും
— ഈ വരികളിൽ സൂചിതമാകുന്ന മാതൃഭാഷ യുടെ രണ്ട് സവിതകൾ കണ്ടെത്തി എഴുതുക.
Answer:
മാതൃഭാഷ മാതാവിനു തുല്യമാണ്. നേരിന്റെ ഈ
ണവും താളവുമാണ് മാതൃഭാഷ.

Question 10.
പെറ്റുകിടക്കും തെരുവുപട്ടിക്കൊ
രൂറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു.
– ഈ വരികൾ നൽകുന്ന അർഥസൂചനകൾ എന്തെല്ലാം? രണ്ടെണ്ണം കുറിക്കുക.
Answer:
മിണ്ടാപ്രാണികളും പ്രകൃതിയും മനുഷ്യർക്ക് നൽകുന്ന പാഠം.
കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടി മൃഗങ്ങൾപോലും കൂടുതലായി ശ്രദ്ധിക്കുന്നു. എന്നിട്ടും മനുഷ്യൻ ജന്മം നൽകിയ അമ്മയെ വലിച്ചെറിയാൻ ശ്രമിക്കുന്നു. മൃഗങ്ങളിൽ പോലുമുള്ള മാതൃപുത്രബന്ധത്തിന്റെ ഊ ഷ്മളത

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്ത രമെഴുതുക (4 × 4 = 16)

Question 11.
“പെറ്റുകിടക്കും തെരുവുപട്ടിക്കെന്തോ നൂറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു. (അമ്മത്തൊട്ടിൽ)
വരികളിലൂടെ കവി ഉണർത്തുന്ന വിമർശനം
വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
Answer:
സാമൂഹ്യ വിമർശനമുള്ള കവിതയായ അമ്മ കൊട്ടിലിലെ മകൻ അമ്മയെ ഉപേക്ഷിക്കാൻ സുഖലോലുപതയുടെ പ്രതീകമായ ആധുനി ക മാളിന്റെ മുന്നിലെത്തുന്നു. അവിടെ പ കിടക്കുന്ന തെരുവുപട്ടി അയാളുടെ നേ രെ കുരച്ചുചാടി. തന്റെ കുഞ്ഞിനെ ഉപദ്രവി ക്കാനോ അപഹരിക്കാനോ വന്നതാണെന്നു കരുതിയിട്ടാവണം ആ തെരുവുപട്ടി കുരച്ച ത്. പക്ഷേ കവിയുടെ വരികൾ വായനക്കാ രനെ എത്തിക്കുന്നത് ഒരു പുനർ വിചിന്തന ത്തിലേക്കാണ്. തെരുവുപട്ടിപോലും തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ കാണിക്കുന്ന താല്പര്യം മനുഷ്യക്കുഞ്ഞുങ്ങൾക്ക് ഇല്ലല്ലോ എന്ന് കവി വിരൽ ചൂണ്ടുന്നു. പെറ്റമ്മയോട് യാതൊരു സ്നേഹവുമില്ലാത്ത മകന്റെ നടപ് ടിയെ എത്ര തീവ്രമായിട്ടാണ് കവി അവതരി പ്പിക്കുന്നത്. ബുദ്ധിജീവിയും എല്ലാറ്റിന്റെയും ഉടയോനുമായ മനുഷ്യനില്ലാത്ത നന്മ പട്ടിയിൽ കണ്ടെത്തുകയാണ് കവി. ലജ്ജ തോന്നേണ്ട അനുഭവമാണ് വരികൾ വായനക്കാരായവർക്ക് സമ്മാനിക്കുന്നത്.

Question 12.
“തിരികൾ തെറുത്തു കൊളുത്താനുറ്റ മു
ഹൂർത്തം കാത്തു കുഴഞ്ഞു മടങ്ങിയ
കരവിരലോടെ ദീപക്കുറ്റികൾ
നാട്ടിയിരിപ്പൂ നമുക്കുറ്റികൾ. (ഓണമുറ്റത്ത് വരികളിലെ കാവ്യഭംഗി വിശദമാക്കുക.
Answer:
ഓണനാളുകളിലെ മലയാള പ്രകൃതിയെ വർണിക്കുകയാണ് വൈലോപ്പിള്ളി. മലരിൻ കുട നിറച്ചു വിറച്ചു നില്ക്കുന്ന തുമ്പയും വെള്ളത്താലമെടുത്തു നില്ക്കുന്ന നെയ്യാമ്പ ലുകളും മനോഹരമായ ദൃശ്യാനുഭവങ്ങളാണ് പകർന്നു നല്കുന്നത്. തിരികൾ തെറുത്ത്. തിരി തെളിക്കാനുള്ള സമയവും കാത്തിരി ക്കുന്ന മുക്കുറ്റികളുടെ സൗന്ദര്യത്തെയാണ് ഒരു വാങ്മയ ചിത്രമായ് വരികളിലേക്ക് അവ തരിപ്പിച്ചിരിക്കുന്നത്. തിരിയോടുകൂടി വളർന്നു നില്ക്കുന്ന മുക്കുറ്റിയെ വർണ്ണിക്കാൻ ഇതിലും യോജിച്ച ഒരു പ്രയോഗം ലഭിക്കില്ല. വൈലോപ്പി ള്ളിയുടെ കവിതകളിലെ സവിശേഷതയായ മലയാളത്തനിമ പകർന്നു നല്കാൻ വരി കൾക്കാവുന്നുണ്ട്.

Question 13.
“പത്രം അസത്യമാണെന്നറിഞ്ഞുകൊണ്ട് ഒരു കാര്യം പറയുകയും അത് സത്യമായിത്തീരു മെന്ന വിചാരത്താൽ അക്കാര്യം ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. (പുത്രനീതി ലേഖകന്റെ നിരീക്ഷണങ്ങളോട് നിങ്ങൾ യോജി ക്കുന്നുണ്ടോ? സ്വാഭിപ്രായം സമർത്ഥിക്കുക.
Answer:
പണത്തിനോ താല്പര്യങ്ങൾക്കോ സ്വാധീന ത്തിനോ വഴങ്ങി തെറ്റായ വാർത്ത പ്രചരിപ്പിക്കു ന്നത് മാധ്യമധർമ്മത്തിന് എതിരാണ്. തെറ്റായ വാർത്ത ആവർത്തിച്ചുകൊണ്ടിരിക്കുന്നത് അതിനേക്കാൾ പ്രതിഷേധാർഹവുമാണ്.

തെറ്റായ വാർത്ത ആവർത്തിക്കുന്നത് വായ നക്കാരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. സത്യം കണ്ടെത്താനുള്ള അവരുടെ അവകാശ ത്തെയാണ് ഇവിടെ ധ്വംസിക്കുന്നത്. ഇത്തരം മാധ്യമങ്ങൾ സത്യസന്ധമായ മാധ്യമ ധർമ്മ മല്ല നടത്തുന്നത്. വർഷങ്ങൾക്കു മുമ്പുള്ള ഐ.എസ്.ആർ.ഒ. ചാരക്കേസ് ഇത്തരം ഒരു വാർത്തയ്ക്ക് ഉദാഹരണമാണ്. എത്ര കഴി വുള്ള ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ കുടുംബജീവിതം തകർന്നു പോയത് വളരെ ഖേദകരമാണ്. കള്ളം ആവർത്തിച്ചാവർത്തിച്ച് പ്രചരിപ്പിക്കുന്ന രീതി മാധ്യമങ്ങൾ ഉപേക്ഷിക്ക ണമെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Question 14.
“ആരു തേടും നാളെ നമ്മുടെ കുട്ടികൾ
കോർക്കാനുമമ്മയെ വേണ്ടാതിരിക്കുമോ?’ അമ്മയുടെ എഴുത്തുകൾ
നമ്മുടെ മാതൃഭാഷയായ മലയാളം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ വരികൾ വ്യാഖ്യാനിക്കുക.
Answer:
പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്ക ണമെന്നാവശ്യപ്പെട്ട് മലയാളം ഐക്യവേദി പ്രവർത്തകർ സമരം നടത്തി വിജയം വരിച്ച ഈ അവസരത്തിലും നിരവധി പ്രതിസന്ധികൾ മലയാള ഭാഷ നേരിട്ടുകൊണ്ടിരിക്കുന്നു. മാതൃഭാഷയ്ക്ക് വേണ്ടി ഇത്രയ്ക്ക് മുറവിളി കൂട്ടേണ്ടിവരുന്ന ഒരു സമൂഹം നമ്മുടേതാണെ ന്നത് അത്യന്തം ലജ്ജാകരമാണ്. മാതൃഭാഷ അമ്മയ്ക്ക് സമാനമാണ്. നാം അധിവസിക്കുന്ന പ്രദേശത്തെ ഭാഷ നഷ്ടപ്പെടുത്തുക എന്നത് നമ്മുടെ അസ്തിത്വം നഷ്ടമാക്കുന്നതിന് തുല്യ മാണ്.

ഇനി മാതൃഭാഷ ആര് വായിക്കാനാണ് ആരുടെ കുട്ടികളാണ് നാം? മാതൃഭാഷയുടെ ഈണമെങ്ങനെയാണ്? മാതൃമനസ്സിന്റെ തുടി പുകൾ നാം എങ്ങനെ മനസ്സിലാക്കും. താരാ ട്ടുപാട്ടിന്റെ ഈണം നാമെങ്ങനെ തിരിച്ചറിയും. ഭാവിയിൽ നമ്മുടെ കുട്ടികൾക്ക് ഓർമ്മിക്കാ നും അമ്മയെ വേണ്ടാതിരിക്കുമോ എന്നൊ ക്കെയാണ് കവി ആകുലപ്പെടുന്നത്. ഇംഗ്ലിഷ് മീഡിയത്തോടുള്ള അമിത താല്പര്യം ഇപ്പോഴും തുടരുന്നു. കോടതി ഭാഷ ഇപ്പോഴും ഇംഗ്ലിഷി ലാണ്. സാങ്കേതിക പദങ്ങളുടെ സങ്കീർണത ഇപ്പോഴും തുടരുന്നു. ഇതെല്ലാം മലയാള ഭാഷ നേരിടുന്ന വെല്ലുവിളികളാണ്.

Question 15.
“ഒരു കയ്യാലകൊണ്ടു വേർതിരിക്കപ്പെട്ട ഒരു പറമ്പ്. മുമ്പ് രണ്ടും ഒന്നായിരുന്നു. (കോഴിയും കിഴവിയും
മനുഷ്യർക്കിടയിൽ അദൃശ്യമായ മതിലുകൾ നിലനില്ക്കു ന്നു. വർത്തമാനകാല സാഹച ര്യങ്ങളുടെ വെളിച്ചത്തിൽ പ്രസ്താവനയും പാഠസന്ദർഭവും വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
Answer:
വിദ്യാഭ്യാസത്തിലൂടെ നാം കൈവരിച്ച നേട്ട ങ്ങൾ ഒട്ടനവധിയാണ്. എന്നാൽ മനുഷ്യ സ്നേഹമോ സൗഹാർദ്ദമോ ഒന്നും അവയുടെ യഥാർത്ഥ അന്തസത്ത ഉൾക്കൊണ്ടിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജാതിയു ടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും കാഴ്ച ദയനീയമാണ്. 2018ലും 2019ലും നാം നേരിട്ട പ്രളയ ദുരന്തം മലയാളിയെ കുറച്ചു കാലമെങ്കിലും ഇത്തരം സങ്കുചിത ചിന്താഗതിക്കതീതമായി ജീവിക്കാൻ പ്രേരിപ്പിച്ചു. ഒരു കാല കൊണ്ടു വേർതിരി ക്കപ്പെട്ട ഒരു പറമ്പ് അതായിരുന്നു മത്തായി യുടെയും മർക്കോസിന്റെയും കുടുംബങ്ങൾ. പക്ഷെ മത്സര ചിന്ത രണ്ടു കുടുംബങ്ങളേയും തമ്മിൽ വേർതിരിച്ചു. ഒരാൾക്ക് പണമുണ്ടെന്ന അഹങ്കാരം. മറ്റേയാൾക്ക് കുടുംബമഹിമ. ഒരു തുള്ളി വെള്ളം ഒലിച്ചു വരുമ്പോൾ തകർന്നടി യുന്നതാണ് ഇത്തരം ദുരഭിമാനങ്ങളെന്നു പ്ര കൃതി നമ്മെ പഠിപ്പിച്ചു.

16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണ ത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം ഴുതുക. (2 × 6 = 12)

Question 16.
“അങ്ങനെ പല മാവുകൾ അവരുടെ പ്രത്യേക സ്വാദുകളുമായി ഓടി എത്തുന്നു.
“പച്ച മാങ്ങ അല്പം ഉപ്പും ചേർത്ത് കറുമുറാ കറുമുറാ ചവച്ചു തിന്നാൽ, കുത്തിയൊലി ക്കുന്ന വേഗം കൊണ്ട് അണകൾ കോച്ചിപ്പോ (കൊച്ചു ചക്കരച്ചി_
ഭാഷയുടെ ലാളിത്യവും സൗന്ദര്യവുമാണ് ആകർഷകമാക്കുന്നത്. എ.പി. ഉദയഭാനു വിന്റെ രചനാശൈലിയെക്കുറിച്ച് ഉപന്യസി ക്കുക.
Answer:
നർമ്മത്തിൽ ചാലിച്ച് ഉപന്യാസങ്ങൾ കൊണ്ട് മലയാ ളി ക ളുടെ മനം കവർന്ന ലേഖക നാണ് ശ്രീ. എ.പി. ഉദയഭാനു. അദ്ദേഹത്തിന്റെ ആത്മകഥാപരമായ ലളിതോപന്യാസമാണ് കൊച്ചു ചക്കരച്ചി. അദ്ദേഹത്തിന്റെ വീട്ടിലെ കുലശ്രേഷ്ഠകളായിരുന്നു കൊച്ചു ചക്കര ച്ചിയും വലിയ ചക്കരച്ചിയും. ലളിതവും സുന്ദ രവുമായ ഭാഷയാണ് ഈ ഉപന്യാസത്തിന്റെ പ്രത്യേകത. ‘തളിരിടുമ്പോൾ മുതൽ നാട്ടുമ്പു റത്ത് ഉത്സവമാണ്.’ എന്നതു പോലെയുള്ള ലളിതമായ ഭാഷയാണ് ഇതിലുടനീളം പ്രയോ ഗിച്ചിരിക്കുന്നത്.

കേവലമൊരു മാവിന്റെ കഥ പറയുകയല്ല മറിച്ച് ലോകോപകാരിയായ ഒരു മനുഷ്യജന്മ ത്തിന്റെ കഥകൂടിയാണ് ഉദയഭാനു അവതരി പ്പിക്കുന്നത്. സ്വർണനക്ഷത്രങ്ങൾ പൂക്കുന്ന ഇലഞ്ഞിയോ രജത നക്ഷത്രങ്ങൾ പൂക്കുന്ന പുന്നയോ പൊന്നശോകം പോലുമോ അല്ല കവി ഭാവനയെ ഏറ്റവും കൂടുതൽ ഉദ്ദീപ്തവും ഉന്മത്തവുമാക്കിയിട്ടുള്ളത്. സന്ദർഭത്തിനനു സരിച്ച് ഭാഷ കാവ്യാത്മകമാക്കുന്നത് ശ്രദ്ധേയ മാണ്.

കർക്കിട മാ സത്തിലെ കറുത്ത വാവിൻ നാളിൽ ആകാശത്തിനു താഴെ തന്റെ ഇഷ ടർപ്പുകൊണ്ട് മറ്റൊരാകാശം സൃഷ്ടിച്ച് മിന്നാ മിനുങ്ങുകളെ കൊണ്ട് നക്ഷത്ര നിബിഡമായി നില്ക്കുന്നു. ഗദ്യഭാഷയിലെ ഇത്തരം ആല കാരിക പ്രയോഗം കൊണ്ട് വായനക്കാരന്റെ മനസ്സിൽ വർണ്യവസ്തുവിനെ പ്രതിഷ്ഠിക്കാൻ സഹായിക്കുന്നു.

തറവാട്ടുമുറ്റത്ത് നില്ക്കുന്ന മാവിനെ ‘അവൾ’ എന്നാണ് സംബോധന ചെയ്യുന്നത്. അതാവട്ടെ മനുഷ്യാകൃതി കൈവരിക്കാൻ മാവിനെ സഹാ യിക്കുന്നു. നിരവധി മധുരകരമായ മുഹൂർത്ത ങ്ങൾക്ക് കൊച്ചു ചക്കരച്ചി സാക്ഷ്യം വഹി ച്ചിട്ടുണ്ട്. നാവുണ്ടായിരുന്നെങ്കിൽ അതൊക്കെ ലോകത്തോട് വിളിച്ചു പറയുമായിരുന്നു അവൾ. മാവ് മുറിക്കാനും മാങ്ങ വില്ക്കാന ം വന്നവരിൽ നിന്ന് നീറുകൾ എന്ന ചാവേറു പട മുത്തശ്ശി മാവിനെ രക്ഷിച്ചു. അവസാനം ആർക്കും ഒരുപദ്രവവും വരുത്താതെ അമ്മ യുടെ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് കൊച്ചു ചക്കരച്ചി യാത്രയായി എന്നും വായി ക്കുമ്പോൾ ഒരു കഥ വായിച്ച അനുഭവമാണ് വായനക്കാർക്കുണ്ടാകുന്നത്.

Question 17.
“എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങള് എഴുതിവയ്ക്കണം. പിന്നെ മിക്കവാറും ദ്രവിച്ച റബർ ചെരുപ്പുമിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചു കൊണ്ട് അയാൾ തിരിഞ്ഞുനോക്കാതെ (പണയം ചാക്കുണ്ണി പണയ’മെന്ന കഥയിൽ വായന ക്കാരുടെ സഹതാപം പിടിച്ചുപറ്റുന്ന ഒരു കഥാ പാത്രമാണ്. നിരൂപണം ചെയ്യുക.
Answer:
ദൃശ്യാനുഭവമുള്ള കഥാപ്രപഞ്ചത്തിന്റെ ഉടമ യാണ് ഇ. സന്തോഷ്കുമാർ. പണയമെന്ന കഥ ചാക്കുണ്ണിയെന്ന തുന്നൽക്കാരനെ ചുറ്റിപ്പ റ്റിയുള്ള ഒരു സിനിമായുടെ വായനാനുഭവം പകർന്നു നല്കുന്നു. മൂന്നു പതിറ്റാണ്ടായി നൂലു കോർത്തു കുഴിഞ്ഞു പോയ കണ്ണുക ളെന്ന് എഴുത്തുകാരൻ പരാമർശിക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ ചാക്കുണ്ണിയുടെ ദുരിതങ്ങളുടെ ചിത്രം വ്യക്തമാകുന്നു.

ചാക്കുണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചപ്പോൾ ആറാട്ടുകുന്നിലെ റേഡിയോ സ്വന്തമാക്കിയ ആദ്യ പൗരനെന്ന ബഹുമതി അയാൾക്കു ലഭിച്ചു. റേഡിയോ സ്വന്തമാക്കാൻ വേണ്ടി അയാൾ ബീഡിവലി നിർത്തി. കള്ളു ഷാപ്പുകൾക്ക് അടുത്തെത്തുമ്പോൾ മുഖം തിരിച്ച് നടക്കാൻ തുടങ്ങി. കാലിൽ ആണിയാ യിട്ടും പുതിയ ചെരുപ്പു വാങ്ങാതെ, എന്തിനേ റെപ്പറയുന്നു ആണ്ടിലൊരിക്കൽ മലയാറ്റൂർക്ക് പോകുന്നതുപോലും ഉപേക്ഷിച്ചും റേഡിയോ വാങ്ങാനുള്ള യാത്രയിൽ ബസ്സിലെ കണ്ടക്ടർ സുകുമാരൻ അയാൾക്ക് ടിക്കറ്റെടുക്കാതെ ബഹുമാനിച്ചു.

ചാക്കുണ്ണിയുടെ റേഡിയോ പ്രവർത്തനം ആരം ഭിച്ച സമയം. ആ നാട്ടിലെ ഒരു ചരിത്ര സംഭവമാ യിരുന്നു. വാർത്തകൾ കേൾക്കാനും മറ്റുമായി ആളുകൾ കടയ്ക്കു മുന്നിൽ തടിച്ചുകൂടി. രാത്രി വീട്ടിലേക്ക് പോകുമ്പോഴും റേഡിയോ പ്രവർത്തിച്ചുകൊണ്ടിരിക്കും. ചലച്ചിത്ര ഗാന ങ്ങൾ കേൾക്കാനും അയാളുടെ പിന്നാലെ ആളുകൾ സഞ്ചരിക്കാറുണ്ടായിരുന്നു. ഇടയ്ക്കിടെ റേഡിയോയുടെ കണ്ഠശുദ്ധി വരുത്താൻ അയാൾ ശ്രദ്ധിച്ചിരുന്നു. അയാ ളുടെ ഇളയ കുട്ടിക്ക് അസുഖം പിടിപെട്ട തോടെ ജോലിയിലുള്ള ശ്രദ്ധ കുറഞ്ഞു. അള വുകൾ തെറ്റിച്ച് ഉടുപ്പു തുന്നി, തുണികളിലൂടെ കത്രിക തെറ്റി സഞ്ചരിച്ചു.

ചുറ്റുപാടും നിരവധി യാളുകളുണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാ വാത്ത ഒരേകാന്തത അയാൾ അനുഭവിച്ചു. തന്റെ മകനുവേണ്ടി റേഡിയോ പണയം വെച്ച് അവസാനം മകനും മരിച്ചു. പണയം വെച്ച റേഡിയോയിലൂടെ ബാലമണ്ഡലം പരിപാടി കേൾക്കാൻ ചെമ്പുമത്തായിയുടെ വീട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ ജീവിതത്തിൽ പ രാജയപ്പെട്ട ഒരു കലാസ്നേഹിയായ മനുഷ്യൻ ഇങ്ങനെ പറഞ്ഞു.

“എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ… ഒക്കെ നിങ്ങൾ എഴുതിവയ്ക്കണം. അയാൾ പഴകി ദ്രവിച്ച റബർ ചെരുപ്പുമിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചു കൊണ്ട് തിരിഞ്ഞുനോക്കാതെ പോകുമ്പോൾ ദുരന്തപര്യവസാനത്തിന്റെ കണ്ണീർത്തുള്ളികൾ വായനക്കാരനിൽ നിന്നുതിരുന്നു.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Question 18.
ആസ്വാദനാംശങ്ങൾ പരിഗണിച്ച് താഴെ കൊ ടുത്തിരിക്കുന്ന കവിതയ്ക്ക് ആസ്വാദനമെഴു തുക.
പ്രാണസ്പന്ദനങ്ങൾ
മരിച്ചിട്ടില്ലാ ഞങ്ങ
ളിന്നോളം -മൊരുനാളും മരിക്കി, ല്ലൊടുങ്ങാത്ത സൃഷ്ടിശക്തികൾ ഞങ്ങൾ ആദിതൊട്ടിന്നോളവും. മായിരം പരിണാമം
രീതികൾ കടന്നെത്തും
ജീവന്റെ വികാസങ്ങൾ ചങ്ങലത്തുടൽ പോലെ കൊളുത്തിക്കൂട്ടിപ്പോന്ന ചങ്കിലെ ഞരമ്പുകൾ
വിടർത്തും സംസ്കാരങ്ങൾ ഞങ്ങളിൽ രൂപം കൊൾവൂ. നിമിഷം തോറും കാലം ഞങ്ങൾ തൻ ഭാവമാണ
സ്പന്ദനസമാഹാരം!
വയലാർ രാമവർമ്മ – പ്രയാണം (മുളങ്കാട്))
Answer:
മനുഷ്യന്റെ അജയ്യതയെ പ്രകീർത്തിക്കുന്ന വയലാറിന്റെ പ്രയാണത്തിലെ വരികൾ അത്യന്തം പ്രചോദനാത്മകമാണ്. പ്രളയത്തി നും പ്രകൃതി ദുരന്തങ്ങൾ ക്കും മുന്നിൽ പകച്ചുപോകുന്നവരല്ല മനുഷ്യകുലം എന്ന മുന്ന റിയിപ്പാണ് കവിയുടെ വരികൾ പകർന്നു തരു ന്നത്. ജീവന്റെ വികാസ പരിണാമഘട്ടങ്ങളിലൂടെ കടന്നുവന്നാണ് ഞങ്ങളുടെ സംസ്കാരങ്ങൾ രൂപം കൊണ്ടത്. ഓരോ നിമിഷത്തിലും കാലം ഞങ്ങളിൽ സ്പന്ദിക്കുന്നു.

“വിശ്വ സംസ്കാരവേദിയിൽ പുത്തനാമശ്വമേധം നടത്തുന്ന കവിയെ അശ്വമേധമെന്ന കവി തിൽ നാം വായിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യനെ ഒരിക്കലും ഒടുങ്ങാത്ത സൃഷ്ടി ശക്തിയായി കല്പിക്കുന്നതിലൂടെ പരിണാമ ശാസ്ത്രസ ത്യത്തിന്റെ അടിത്തറയിൽ കെട്ടി ഉയർത്തിയ മനുഷ്യസംസ്കാരത്തെക്കുറിച്ച് ഊറ്റം കൊള്ളു കയാണ് മലയാളികളുടെ സ്വന്തം വയലാർ. ജീവന്റെ വികാസത്തിന്റെ വിവിധ ഘട്ടങ്ങൾ ചങ്ങലത്തുടൽ പോലെ ചങ്കിലെ ഞരമ്പുക ളായ് വിടർന്നു പോന്നതാണ് മനുഷ്യസംസ്കാ രമെന്ന മഹാപ്രവാഹം.

കവിതയിലെ ഈ വരികൾ വായിക്കുമ്പോൾ ഡാർവിന്റെ പരിണാമവാദ സിദ്ധാന്തവും അത് ഉയർത്തിവിട്ട കണ്ടുപിടുത്തങ്ങളുടെ രഹസ്യ ങ്ങളും നമ്മുടെ മനസ്സിലൂടെ മിന്നിമായുന്നു. ശാസ്ത്ര സത്യങ്ങളിലും മാനവീകതയിലും അടിയുറച്ചു വിശ്വസിക്കുകയും അതിൽ ഊറ്റം കൊള്ളുകയും ചെയ്യുന്ന വയലാറിന്റെ ദാർശ നീകമായ നിലപാടുകൾ തന്നെയാണ് ഈ കവിതാഭാഗത്തിലും നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്. ഓരോ നിമിഷവും കാലം സൃഷ്ടിക്കുന്ന ഭാവ പ്ര യാണത്തിന്റെ സ്പന്ദനം വ്യത്യസ്തമാണ്.

Leave a Comment