Kerala Syllabus Class 9 Chemistry Model Question Paper Set 5 Malayalam Medium

Students can practice with Kerala Syllabus 9th Standard Chemistry Question Papers Set 5 Malayalam Medium to familiarize themselves with the exam format.

Kerala Syllabus Std 9 Chemistry Model Question Paper Set 5 Malayalam Medium

സ്കോർ: 40
സമയം: 11/2 മണിക്കൂർ

നിർദ്ദേശങ്ങൾ

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കണം.
  • നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
  • ചോദ്യത്തിന്റെ സ്കോറും സമയവും പരിഗണിച്ച് ഉത്തരമെഴുതുക.

I. 1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം (4 × 1 = 4)

Question 1.
മാസ് സംരക്ഷണനിയമം മുന്നോട്ട് വച്ച ശാസ്ത്രജ്ഞൻ ആരാണ്?
Answer:
അന്റോയ്ൻ ലാവോസിയെ

Question 2.
ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകമേത്?
Answer:
ഫ്ലൂറിൻ

Kerala Syllabus Class 9 Chemistry Model Question Paper Set 5 Malayalam Medium

Question 3.
ചുവടെ നൽകിയിട്ടുള്ള സംയുക്തങ്ങളിലെ അയോണുകൾ ഏതെല്ലാമാണ്?
a) CaSO4
b) Mg(OH)2
Answer:

Question 4.
അലുമിനിയം (Al) സംയോജകത 3, ഓക്സിജൻ (O2) സംയോജകത 2. അലുമിനിയം ഓക്സൈഡിന്റെ തന്മാത്ര സൂത്രം ……….. ആണ്.
(AlO, Al2O3, Al3O2, AlO2)
Answer:
Al2O3

Question 5.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
സോഡിയം : ലോഹം
ജർമേനിയം : ……….
Answer:
ഉത്തരങ്ങൾ

II. 6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്കോർ വീതം (4 × 2 = 8)

Question 6.
ഒരാറ്റത്തിൽ 11 ഇലക്ട്രോണുകളും 12 ന്യൂട്രോണുകളുമുണ്ട്.
a) അറ്റോമിക നമ്പർ, മാസ് നമ്പർ എന്നിവ എഴുതുക.
b) ഈ ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) അറ്റോമിക നമ്പർ = പ്രോട്ടോണുകളുടെ എണ്ണം = 11
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം 11 + 12 = 23

b) ഇലക്ട്രോൺ വിന്യാസം = 2,8,1

Question 7.
ഒരു ആറ്റത്തിലെ a) മാസ് നമ്പർ, b) ന്യൂട്രോണുകളുടെ എണ്ണം എന്നിവ കണ്ടെത്താനുള്ള സമവാക്യം എഴുതുക.
Answer:
a) മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം = അറ്റോമിക നമ്പർ + ന്യൂട്രോണുകളുടെ എണ്ണം

b) ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = മാസ് നമ്പർ – അറ്റോമിക നമ്പർ = (A-Z)

Question 8.
ചില മൂലകങ്ങളുടെ അറ്റോമിക നമ്പറുകൾ ചുവടെ നൽകിയിരിക്കുന്നു.
N = 5, O = 8, Cl = 17
ചുവടെ നൽകിയിരിക്കുന്ന തന്മാത്രകളിലെ സഹസംയോജക ബന്ധനം എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയുക.
(i) N2
(ii) O2
(iii) Cl2
Answer:
N2 – ത്രിബന്ധനം
O2 – ദ്വിബന്ധനം
Cl2 – ഏകബന്ധനം

Question 9.
സംക്രമണ മൂലകങ്ങളുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
a) ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന പ്രവർത്തനങ്ങളെയാണ് റിഡോക്സ് പ്രവർത്തനങ്ങൾ എന്ന് പറയുന്നത്.
b) രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ പ്പെടുന്ന പ്രവർത്തനമാണ് ഓക്സീകരണം. രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോൺ നേടുന്ന പ്രവർത്തനമാണ് നിരോക്സീകരണം.
Answer:
3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകൾ ഉൾപ്പെട്ട മൂലക ങ്ങളാണ് സംക്രമണ മൂലകങ്ങൾ.
ഇവയിൽ ” ബാഹ്യതമ ഷെല്ലിന് തൊട്ടുള്ളിലുള്ള ഷെല്ലിലാണ് ഇലക്ട്രോൺ പൂരണം നടക്കുന്നത്.
ഗ്രൂപ്പിലും പീരിയഡിലും രാസഗുണങ്ങളിൽ പൊതുവേ സാദൃശ്യം കാണിക്കുന്നു.
ഇവ ലോഹങ്ങളാണ്.
ഇവയുടെ സംയുക്തങ്ങളെല്ലാം പൊതുവേ നിറമു ള്ളവയാണ്. (ഏതെങ്കിലും രണ്ട്)

Question 10.
a) റിഡോക്സ് പ്രവർത്തനമെന്നാലെന്ത്?
b) ഓക്സീകരണം, നിരോക്സീകരണം എന്നാലെന്താണെന്ന് വ്യക്തമാക്കുക.
Answer:
a) ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന പ്രവർത്തനങ്ങളെയാണ് റിഡോക്സ് പ്രവർത്തനങ്ങൾ എന്ന് പറയുന്നത്.

b) രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ പ്പെടുന്ന പ്രവർത്തനമാണ് ഓക്സീകരണം. രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോൺ നേടുന്ന പ്രവർത്തനമാണ് നിരോക്സീകരണം.

III. 11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം (4 × 3 = 12)

Question 11.
ഒരു മൂലകത്തിന്റെ മാസ് നമ്പർ 31ആണ്. അതിന്റെ ന്യൂക്ലിയസിൽ 15 പോസിറ്റീവ് ചാർജുള്ള കണങ്ങളുണ്ട്.
a) ഈ മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) ഇതിൽ എത്ര ന്യൂട്രോണുകൾ ഉണ്ട്?
Answer:
പ്രോട്ടോണുകളുടെ എണ്ണം (പോസിറ്റീവ് ചാർജുള്ള കണങ്ങളുടെ എണ്ണം) = ഇലക്ട്രോണുകളുടെ എണ്ണം = 15
a) ഇലക്ട്രോൺ വിന്യാസം = 2,8,5

b) മാസ് നമ്പർ (A) = 31
അറ്റോമിക നമ്പർ (Z) = 15
ന്യൂട്രോണുകളുടെ എണ്ണം = A – Z = 31 – 15 = 16

Kerala Syllabus Class 9 Chemistry Model Question Paper Set 5 Malayalam Medium

Question 12.
ചില മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം പട്ടികയിൽ നൽകിയിരിക്കുന്നു.(പ്രതീകങ്ങൾ യഥാർഥമല്ല).

മൂലകം ഇലക്ട്രോൺ വിന്യാസം
X 2,8,7
Y 2,8,8
Z 2,8,1

a) ഏറ്റവും വലിയ ആറ്റം ഉള്ള മൂലകം ഏതാണ്?
b) ‘Y’ മൂലകം ഉൾപ്പെടുന്ന കുടുംബത്തിന്റെ പേരെന്ത്?
c) ഇവയിൽ ഉൽകൃഷ്ട വാതകം ഏതാണ്?
Answer:
a) അതിതീവ്ര പ്രവർത്തനം നടക്കുന്നു. ട്രഫിലെ ജലം പിങ്ക് നിറമാകുന്നു. ഒരു വാതകം നിർഗമി ക്കുന്നു.
b) സോഡിയം ജലവുമായി പ്രവർത്തിച്ച് സോഡിയം ഹൈഡ്രോക്സൈഡ് ആൽക്കലിയും ഹൈഡ്ര ജൻ വാതകവുമുണ്ടാകുന്നു. ആൽക്കലിയുടെ സാന്നിധ്യത്തിൽ ഫിനോൾഫ്താലീൻ പിങ്ക് നിറമാ കുന്നു.

Question 13.
ഒരു ട്രഫിൽ ജലമെടുത്ത് ഏതാനും തുള്ളി ഫിനോൾഫ്താലിൻ ചേർക്കുന്നു. ഒരു ചെറിയ കഷ്ണം
സോഡിയം മുറിച്ചെടുത്ത് ജലത്തിലിടുന്നു.
a) എന്തായിരിക്കും നിരീക്ഷണം?
b) കാരണമെന്താണ്?
c) രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:
a) അതിതീവ്ര പ്രവർത്തനം നടക്കുന്നു. ട്രഫിലെ ജലം പിങ്ക് നിറമാകുന്നു. ഒരു വാതകം നിർഗമി ക്കുന്നു.

b) സോഡിയം ജലവുമായി പ്രവർത്തിച്ച് സോഡിയം ഹൈഡ്രോക്സൈഡ് ആൽക്കലിയും ഹൈഡ്ര ജൻ വാതകവുമുണ്ടാകുന്നു. ആൽക്കലിയുടെ സാന്നിധ്യത്തിൽ ഫിനോൾഫ്താലീൻ പിങ്ക് നിറമാ കുന്നു.

c) 2Na + 2H2O → 2NaOH + H2

Question 14.
a) ചുവടെ നൽകിയിട്ടുള്ളവയിൽ സമീകരിച്ച രാസസമവാക്യങ്ങൾ ഏവ?
H2 + O2 → H2O
CO2 + C → 2CO
N2 + H2 → 2NH3
b) സമീകരിക്കാനുള്ളവ സമീകരിച്ചെഴുതുക.
Answer:
a) CO2 + C → 2CO
b) 2H2 + O2 → 2H2O
N2 + 3H2 → 2NH3

Question 15.
X എന്ന മൂലകത്തിന്റെ M ഷെല്ലിൽ 4 ഇലക്ട്രോണുകൾ ഉണ്ട്.
a) മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസമെഴുതുക.
b) അറ്റോമിക നമ്പർ എത്രയാണ്?
c) മൂലകത്തിന്റെ പീരിയഡ്, ഗ്രൂപ്പ് എന്നിവ കാണുക.
Answer:
a) 2, 8, 4
b) 14
c) പീരിയഡ് 3, ഗ്രൂപ്പ് – 14

IV. 16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം (4 × 4 = 16)

Question 16.
പീരിയോഡിക് ടേബിളിന്റെ അപൂർണ്ണ രൂപം നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർഥമല്ല).
Kerala Syllabus Class 9 Chemistry Model Question Paper Set 5 Malayalam Medium Img 1
a) ആറ്റത്തിന്റെ വലിപ്പം ഏറ്റവും കൂടിയ മൂലകമേത്?
b) സംക്രമണ മൂലകങ്ങൾ ഏവ?
c) Y എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
d) ആറ്റത്തിന്റെ വലിപ്പം ഏറ്റവും കുറഞ്ഞ മൂലകമേത്?
Answer:
a) S
b) T, U
c) 2,8
d) Y

Question 17.
ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളിൽ 5 ന്റെ ഓക്സീകരണാവസ്ഥ കണ്ടെത്തുക.
(i) H2SO4
(ii) SO2
(സൂചന: ഓക്സിഡേഷൻ നമ്പർ H = +1, O = -2)
b) ചുവടെ നൽകിയിട്ടുള്ള രാസസമവാക്യം വിലയിരുത്തി ഓക്സീകരണം സംഭവിച്ചത്, നിരോക്സീകരണം സംഭവിച്ചത്, ഓക്സീകാരി, നിരോക്സീകാരി, എന്നിവ കണ്ടെത്തുക.
S + O2 → SO2
Answer:
a) i) (1 × 2) + S + (-2 × 4) = 0
+2 + S + 8 = 0
S + 6 = 0
S = 6

ii) S + (2 × 2) = 0
S + 4 = 0
S = 4
b) ഓക്സീകരണം സംഭവിച്ചത് – S
നിരോക്സീകരണം സംഭവിച്ചത് – O
ഓക്സീകാരി – O
നിരോക്സീകാരി – S

Kerala Syllabus Class 9 Chemistry Model Question Paper Set 5 Malayalam Medium

Question 18.
ചില കാറ്റയോണുകളും ആനയോണുകളും പട്ടികയിൽ നൽകിയിരിക്കുന്നു.

കാറ്റയോൺ ആനയോൺ
Na+ \(\mathrm{SO}_4{ }^{2-}\)
Ca2+ \(\mathrm{CO}_4{ }^{2-}\)
Al3+ OH
\(\mathrm{NH}_4{ }^{+}\) Cl

ചുവടെ നൽകിയിട്ടുള്ള സംയുക്തങ്ങളുടെ രാസസൂത്രം എഴുതുക.
a) സോഡിയം കാർബണേറ്റ്
b) കാൽസ്യം സൾഫേറ്റ്
c) അലുമിനിയം ക്ലോറൈഡ്
d) അമോണിയം ഹൈഡ്രോക്സൈഡ്
Answer:
a) Na2CO3
b) CaSO4
c) AlCl3
d) NH4OH

Question 19.
a) നിർവീരീകരണ പ്രവർത്തനം എന്നാലെന്ത്?
b) ഏതെങ്കിലും ഒരു നിർവീരീകരണ രാസപ്രവർത്തനത്തിന്റെ സമവാക്യമെഴുതുക
c) പൊട്ടാസ്യം സൾഫേറ്റ് എന്ന ലവണം ഉണ്ടാക്കാൻ ആവശ്യമായ ആസിഡും ആൽക്കലിയും കണ്ടെത്തുക.
Answer:
a) ആസിഡുകളും ബേസുകളും തമ്മിൽ പ്രവർത്തിച്ച് ലവണവും ജലവും ഉണ്ടാകുന്നു. ഇത്തരം പ്രവർത്തനത്തെ നിർവീരീകരണ രാസപ്രവർ ത്തനം എന്ന് പറയുന്നു.

b) NaOH + HCl → NaCl + H2O

c) ആസിഡ് – H2SO4
ആൽക്കലി – KOH

Question 20.
മഗ്നീഷ്യം ഓക്സൈഡിന്റെ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം താഴെക്കൊടുത്തിരിക്കുന്നു.
Kerala Syllabus Class 9 Chemistry Model Question Paper Set 5 Malayalam Medium Img 2
a) ഏത് ആറ്റമാണ് ഇലക്ട്രോൺ സ്വീകരിക്കുന്നത്?
b) Mg2+ അയോൺ രൂപീകരണത്തിന്റെ സമവാക്യം എഴുതുക.
c) കാറ്റയോണിന്റെ പേര് എഴുതുക.
d) Mg2+ അയോണിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) ഓക്സിജൻ ആറ്റം
b) Mg → Mg2+ + 2e
c) മഗ്നീഷ്യം
d) Mg2+ അയോണിന്റെ ഇലക്ട്രോൺ വിന്യാസം = 2,8

Leave a Comment