Toys to Teens Summary Class 9 English Kerala Syllabus

Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English Toys to Teens Summary in Malayalam & English Medium before discussing the text in class.

Class 9 English Toys to Teens Summary

Toys to Teens Summary in English

(We live in a world of smart gadgets and aggressive marketing where our decisions are often driven by desires and impulses rather than values and real needs. The article below is on the influence of advertising media which tempt us to become consumers of products we do not really need.)

1. Eight-year old Grace is in 3rd grade. She came home one day and told her mother she needed a Monster High doll for Halloween (31 October). She wanted a doll named Draculaura. (It was believed that on Halloween, the souls of the dead returned to their homes, so people dressed in costumes light bonfires to ward off spirits. In this way, popular Halloween tropes such as witches, ghosts, and goblins became associated with the holiday.) Her mother was surprised as Grace had never shown any desire for such a doll before. She asked Grace what a Monster High doll was. Grace said they are good and they have monster names like Frankenstein and Clawdeen Wolf.

But she liked Draculaura. Draculaura has long black hair, pink boots and a pet bat. Grace said she liked the dress of Draculaura.

2. Grace’s mother wanted to know how Grace knew about these dolls. Grace said Maddi told her. Maddi and she watched some of their videos and even played a computer game. Grace added that Draculaura had her own website. Mother wanted to know what the dolls did in those videos. Grace said they put on make-up and write in their diaries. They all go to Monster High together.

Toys to Teens Summary Class 9 English Kerala Syllabus 1

3. On the next trip to a shopping mall nearby, Grace saw a display of Monster High dolls. She asked her mother if she could get one of those. Mother checked the price. It was $21.99. She took one and put it into the shopping cart. Like millions of other parents, she also surrendered to the *nag factor’, a term used in the world of advertising.

4. It is estimated that billions are spent every year on advertising and marketing to children. It is three times the amount spent 20 years ago. Marketers are paying greater attention to young consumers for 3 reasons. First, children now have much money of their own to spend. They earn their money from household chores and from relatives on holidays. Teens spend more money than younger children on clothes, candy, soft drinks, and music.

5. Second, young people influence their parents’ consumer behaviour from an early age. Children tell their parents what snacks, cereals, toothpaste, soap and shampoo are to be bought. Teens give their opinions on the type of car and new media equipment to buy and even where to go for vacation.

Toys to Teens Summary Class 9 English Kerala Syllabus

6. Third, marketers know that the children of today are the adult consumers tomorrow. Children develop loyalty to brands. Many companies have ‘cradle to grave’ marketing to ensure consumer allegiance.

7. Marketers have developed sophisticated strategies like the use of sound effects, bright colours, jingles, animated characters and other techniques to attract young customers. Ads are louder than the main programmes in which they appear. Magazines have glossy full page ads promoting clothes, shoes and beauty products. Websites targeting children feature all kinds of advertising. The easiest way to attract young people is television. Marketers are now using online sources and through personal hand-held devices such as iPads and mobile phones.

8. Another concern is whether advertising contributes to a preoccupation with physical appearance, especially among adolescents. Some magazines are full of ads with thin, attractive models. Adolescents and college students compare their bodies to those of the models. Looking at ads featuring highly attractive models can affect one’s self esteem and body image.

9. Adolescents seem more conscious of brand names and latest fads in clothing and technology. Children buy things because they see it a lot or everybody seems to have one. Advertising makes them feel that a product will bring fun and happiness.

10. Using a celebrity or a popular character is a very effective source of inspiration.
Teens think celebrities to be more trustworthy, competent and attractive than others. Featuring of celebrities results in favourable evaluations of a product.

11. In conclusion, the influence of advertisements on the youngsters is evident in their increased awareness of brand names and the latest trends in clothing and technology. Consumer desire stems from extensive visibility of the products and the glamour created by ads which promise fun and happiness,

Toys to Teens Summary in Malayalam

ഇന്നത്തെ നമ്മുടെ ലോകത്ത് ധാരാളം സ്മാർട്ട് ഉപകരണങ്ങളും അവ വിൽക്കാനുള്ള മാർക്കറ്റ് തന്ത്ര ങ്ങളും സുലഭമായി കാണാൻ സാധിക്കുന്നു. നമ്മുടെ ആഗ്രഹങ്ങളേയും സ്വപ്നങ്ങളേയും ചൂഷണം ചെയ്തുകൊണ്ടാണ് നിർമ്മാതാക്കളും കച്ചവടക്കാരും നമ്മെ ചൂഷണം ചെയ്യുന്നത്. ശരിയായ ആവശ്യങ്ങ ളോ, ഗുണനിലവാരങ്ങളോ നോക്കിയിട്ടല്ല നമ്മൾ പലതും വാങ്ങുന്നത്. നമ്മൾ വായിക്കാൻ പോകുന്ന ലേഖനം പ്രതിപാദിക്കുന്നത് എങ്ങിനെയാണ് പരസ്യങ്ങളിൽ വീണ് നമ്മൾ ആവശ്യമില്ലാത്ത പല സാധ നങ്ങളും വാങ്ങിച്ചു കൂട്ടുന്നത് എന്ന് കാണിക്കാനാണ്.

എട്ടുവയസ്സുള്ള ഗ്രേയ്സ് 3-ൽ ആണ്. ഒരു ദിവസം സ്കൂൾ കഴിഞ്ഞ് അവൾ വീട്ടിൽ വന്നപ്പോൾ അവളുടെ അമ്മയോട് അവൾ പറഞ്ഞു. “ഹാലോവിൻ” ആഘോഷിക്കാൻ അവൾക്ക് ഒരു മോൺസ്റ്റർ ഹൈ ഡോൾ വേണമെന്ന് ആ ഡോളിന്റെ പേര് ഡ്രാക്കുള എന്നാണ്. ഹാലോവിന്റെ എല്ലാ വർഷവും 31-ഒക്ടോബറിന്, പ്രത്യേകിച്ച് അമേരിക്കയിൽ ആഘോഷിക്കുന്ന ഒന്നാണ്. ഇത് ആഘോ ഷിക്കുന്നവരുടെ വിശ്വാസം അന്ന് മരിച്ചവരുടെ ആത്മാക്കൾ അവരുടെ വീടുകളിലേക്ക് തിരിച്ച് എത്തുമെന്നാണ്. (ഈ ആത്മാക്കൾ തിരിച്ചു വരാതിരിക്കാൻ ജനങ്ങൾ പ്രത്യേക തരം കോസ്റ്റ്യൂംസ് ധരിക്കുകയും തീകുണ്ഡങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു. അന്ന് പലരും ഭൂതങ്ങളുടേയും, പ്രത ങ്ങളുടേയും, പിശാചുക്കളുടേയും മറ്റു പേടിപ്പെടുത്തുന്ന ജീവികളുടേയും വേഷമിട്ട് നടക്കുന്നു) ഗ്രേയ്സിന്റെ ആവശ്യം കേട്ട് അമ്മ അതിശയിച്ചു. കാരണം ഇന്നേവരെ അത്തരം ഒരു ഡോൾ വേണ മെന്ന് അവൾ ആവശ്യപ്പെട്ടിട്ടില്ല. അമ്മ അവളോട് ചോദിച്ചു, എന്താണ് മോൺസ്റ്റർ ഹൈഡോൾ എന്ന്. ഗ്രേയ്സ് പറഞ്ഞു. അവ വളരെ നല്ലതാണെന്നും അവരുടെ പേരുകൾ ഫ്രാങ്കൻസ്റ്റെൽ, ക്ലോഡീൻ വൂൾഫ് എന്നൊക്കെയാണെന്നും. പക്ഷേ അവൾക്ക് ഡ്രാക്കുള മതി. ഡ്രാക്കുളരക്ക് നീണ്ട കറുത്ത മുടിയും പിങ്ക് കളറുള്ള ബൂട്ട് സും കൂടാതെ ഒരു പെറ്റ് വവ്വാലും ഉണ്ട്. ഡ്രാക്കുളരയുടെ ഡ്രസ്സ് തനിക്ക് വളരെ ഇഷ്ടമായി എന്നും ഗ്രേസ് കൂട്ടിചേർത്തു.

Toys to Teens Summary Class 9 English Kerala Syllabus 2

ഗ്രേയ്സ് എങ്ങിനെയാണ് ഈ ഡോളുകളെ പറ്റി അറിഞ്ഞത് എന്ന് അമ്മ അവളോട് ചോദിച്ചു. ഗ്രേസ് പറഞ്ഞു. മാഡിയാണ് അവളോട് ഡോളുകളെ പറ്റി പറഞ്ഞത് എന്ന്. മാഡിയും അവളും കൂടി ഡോളുകളുടെ കുറെ വീഡിയോകൾ കാണുകയും ഒരു കംപ്യൂട്ടർ ഗെയിം കളിക്കുകയും ചെയ്തു. ഡാക്കു ഊരക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടെന്നും ഗ്രേസ് കൂട്ടിചേർത്തു. ആ വീഡിയോക ളിൽ ഡോളുകൾ എന്താണ് ചെയ്യുന്നത് എന്ന് അമ്മ ചോദിച്ചു. ഗ്രേയ്സ് പറഞ്ഞു, അവ അണിഞ്ഞൊ രുങ്ങുകയും ഡയറികളിൽ എഴുതുകയും ചെയ്യുമെന്ന്. അവരെല്ലാം മോൺസ്റ്റർ ഹൈയിലേക്ക് ഒരു മിച്ചാണ് പോകുന്നത്.

അവിടെ അടുത്തുള്ള ഒരു ഷോപ്പിംഗ് മാളിൽ അടുത്ത തവണ പോയപ്പോൾ അവിടെ മോൺസ്റ്റർ ഹൈ ഡോളുകൾ വില്പനക്ക് വച്ചിരുന്നു. ഗ്രേയ്സ് അവളുടെ അമ്മയോട് ഒരെണ്ണം അവൾക്ക് വാങ്ങിക്കൊടുക്കാൻ പറഞ്ഞു. അമ്മ ഒരു ഡോളെടുത്ത് അതിന്റെ വില നോക്കി. വില 21.99 ഡോളർ ആയിരുന്നു. ഒരെണ്ണം എടുത്ത് അമ്മ മനസ്സില്ലാമനസ്സോടെ തന്റെ ഷോപ്പിംഗ് കാർട്ടിലേക്കിട്ടു. ലക്ഷ ക്കണക്കിനുള്ള മറ്റു മാതാപിതാക്കളെ പോലെ അമ്മയും “നാഗ് ഫാക്റ്റർ” – ന് കീഴ്പ്പെടുകയായിരു ന്നു. പരസ്യത്തിന്റെ ലോകത്തിൽ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് നാഗ്ഫാക്റ്റർ.

Toys to Teens Summary Class 9 English Kerala Syllabus

ഓരോ വർഷവും കോടാനുകോടികൾ കുട്ടികൾക്കുള്ള പരസ്യങ്ങൾക്കും മാർക്കറ്റിംഗിനും വേണ്ടി ചിലവാക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 20 കൊല്ലങ്ങൾക്കു മുൻപ് ചിലവിട്ടതിന്റെ മൂന്നിരട്ടിയാ ണിത്. മൂന്ന് കാരണങ്ങൾ കൊണ്ടാണ് കച്ചവടക്കാർ ചെറുപ്പക്കാരെ കൂടുതലായി ആകർഷിക്കാൻ ശ്രമിക്കുന്നത്. ഒന്നാമതായി ഇന്നത്തെ കുട്ടികളുടെ കയ്യിൽ ചിലവാക്കാൻ കൂടുതൽ പണമുണ്ട്. വീട്ടിൽ ജോലി ചെയ്തും അവധിക്ക് വീട്ടിൽ വരുന്ന ബന്ധുക്കളുടെ കയ്യിൽ നിന്നും സമ്മാനമായി കിട്ടുന്നതുകൊണ്ടും കുട്ടികളുടെ കയ്യിൽ കൂടുതൽ പണമുണ്ടാകുന്നു. ടീനേജേഴ്സ് തുണിത്തര ങ്ങൾ, കാൻഡി, സോഫ്റ്റ് ഡ്രിങ്ക്സ്, മ്യൂസിക്ക് എന്നിവക്കാണ് കൊച്ചുകുട്ടികളേക്കാൾ കൂടുതൽ പണം ചിലവഴിക്കുന്നത്.

രണ്ടാമതായി കൊച്ചുനാൾ മുതലേത്തന്നെ കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ഉപഭോഗസ്വഭാ വത്തെ സ്വാധീനിക്കുന്നു. ഏത് തരം സ്നാക്സ്, സീരിയൽസ്, ടൂത്ത് പേയ്സ്റ്റ്, സോപ്പ്, ഷാംപൂ, മുത ലായവ വാങ്ങണം എന്ന് കുട്ടികളാണ് മാതാപിതാക്കളോട് പറയുന്നത്. ടീനേജേഴ്സ് ആകുമ്പോ ഴേക്കും അവർ ഏത് തരം കാറാണ് വീട്ടിൽ വാങ്ങേണ്ടത് എന്നും പുതിയ മീഡിയ എക്യുപ്മെന്റ് ഏതായിരിക്കണമെന്നും ഏത് സ്ഥലത്തേക്കാണ് വെക്കേഷന് പോകേണ്ടത് എന്നതിനെപറ്റിയൊക്കെ അഭിപ്രായം പറയുന്നു.

മൂന്നാമതായി കച്ചവടക്കാർക്കറിയാം ഇന്നത്തെ കുട്ടികളാണ് നാളത്തെ പ്രായപൂർത്തിയായ ഉപഭോക്താക്കളെന്ന്. കുട്ടികൾ ചില ബ്രാന്റുകളിലേക്ക് ആകർഷിക്കപ്പെടുന്നു. ഈ ആകർഷണം അല്ലെങ്കിൽ ലോയൽറ്റി നിലനിർത്താൻ പലകമ്പനികളും “കയ്ഡിൽ റ്റു ഗ്രേവ് ” മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നു.

കച്ചവടക്കാർ ഇന്ന് പുതിയ പുതിയ തന്ത്രങ്ങൾ ഉപയോഗിക്കുന്നു. പ്രത്യേകതരം സൗണ്ട് ഇഫ ക്റ്റ്സ്, തിളങ്ങുന്ന കളറുകൾ, ജിംഗ്ൾസ്, ആനിമേയ്ഡ് കാരക്റ്റേഴ്സ് മുതലായവ ഉപയോഗിച്ച് ചെറുപ്പക്കാരേയും കുട്ടികളേയും ആകർഷിക്കുന്നു. പലപ്പോഴും നമ്മൾ കാണുന്നത് പ്രധാന പ്രോഗ്രാ മിനേക്കാളും വലിയ കോലാഹലത്തോടെയാണ് പരസ്യങ്ങൾ കാണിക്കുന്നത് എന്നാണ്. ചില മാഗ സിനുകളിൽ തുണിത്തരങ്ങൾ, ഷൂസ്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ പരസ്യ ങ്ങൾക്കായി മുഴുവൻ പേജുകൾ തന്നെ ഉപയോഗിക്കുന്നു. കുട്ടികൾക്കുള്ള വെബ്സൈറ്റുകളിൽ എല്ലാ ത്തരം പരസ്യങ്ങളും കാണാം. ചെറുപ്പക്കാരെ ആകർഷിക്കാൻ ഏറ്റവും പറ്റിയത് ടെലവിഷനാണ്. ഇന്ന് ഓൺലൈൻ സോഴ്സസ് വഴിയും ആൾക്കാർ ഉപയോഗിക്കുന്ന ഐപാഡുകൾ, മൊബൈൽ ഫോണുകൾ എന്നിവയിൽ കൂടിയും പരസ്യങ്ങൾ നടത്തുന്നു.

വേറൊരു പ്രശ്നം പരസ്യങ്ങൾ ചെറുപ്പക്കാരെ അവരുടെ രൂപഭംഗിയിൽ വളരെയധികം ശ്രദ്ധ ചെലു ത്താൻ പ്രേരിപ്പിക്കുന്നുണ്ടോ എന്നതാണ്. ചില മാഗസിനുകളിൽ സുന്ദരികളും സുന്ദരന്മാരും പ്രത്യ ക്ഷപ്പെടുന്ന പരസ്യങ്ങൾ നിറയെ കാണാം. ചെറുപ്പക്കാരും പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥികൾ തങ്ങളുടെ ശരീരം പരസ്യത്തിൽ കാണുന്ന മോഡലുകളെ പോലെ ആകണം എന്ന് ആഗ്രഹിക്കു . ന്നു. വലിയ ഭംഗിയുള്ള മോഡലുകളെ കണ്ടു കണ്ട് നമ്മുടെ രൂപത്തെപറ്റി മോശം അഭിപ്രായം തോന്നിപ്പിക്കാൻ പല പരസ്യങ്ങളും കാരണമാകുന്നു.

ചെറുപ്പക്കാർ ബ്രാന്റ് പേരുകളോടും ഏറ്റവും പുതിയ ഡ്രസ്സുകളോടും ടെക്നോളജികളോടും താൽപ്പര്യം കാണിക്കുന്നു. എപ്പോഴും കാണുന്നതുകൊണ്ടും മറ്റുള്ളവർക്കുണ്ട് എന്നുള്ളതുകൊണ്ടും പല കുട്ടികളും പലതും വാങ്ങുന്നുണ്ട്. പരസ്യങ്ങൾ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നു, ഒരു പ്രത്യേക ഉൽപ്പന്നം വാങ്ങിയാൽ അവർക്ക് കൂടുതൽ രസവും സന്തോഷവും ലഭിക്കുമെന്ന്.

പരസ്യത്തിൽ പലപ്പോഴും ഒരു സെലിബ്രിറ്റിയേയോ വളരെ അറിയപ്പെടുന്ന മറ്റുള്ളവരേയോ ഉപയോഗിക്കുന്നു. ഉപഭോക്താക്കളെ പ്രചോദിപ്പിക്കാനാണ് ഇത്തരം വലിയ ആൾക്കാരെ ഉപയോ ഗിക്കുന്നത്. സെലിബ്രിറ്റികൾ കൂടുതൽ വിശ്വാസയോഗ്യരാണെന്നും കഴിവുള്ളവരാണെന്നും ആകർഷണീയതയുള്ളവരാണെന്നും ടീനേജേഴ്സ് ചിന്തിക്കുന്നു. പരസ്യങ്ങളിൽ സെലിബ്രിറ്റീസ് വരുമ്പോൾ ആ ഉൽപ്പന്നത്തെപറ്റി ഉപഭോക്താക്കളിൽ നല്ല മതിപ്പുണ്ടാക്കുന്നു.

Toys to Teens Summary Class 9 English Kerala Syllabus

ചെറുപ്പക്കാരുടെ ബ്രാന്റുകളോടുള്ള പ്രതിബന്ധതയും പുതിയ പുതിയ ഫാഷനുകളിലും ടെക്നോ ളജികളിലും അവർക്കുണ്ടാകുന്ന താൽപ്പര്യവും കാണിക്കുന്നത് പരസ്യങ്ങൾ അവരെ നല്ലതുപോലെ സ്വാധീനിക്കുന്നുണ്ടെന്നതാണ്. ഉൽപ്പന്നങ്ങൾ കൺമുൻപിൽ ധാരാളമായി കാണുന്നതും പരസ്യ ങ്ങളുടെ പ്രലോഭനങ്ങളും ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ ആഗ്രഹം വർദ്ധി പ്പിക്കുന്നു. ആ ഉൽപ്പന്നങ്ങൾ കൈവശപ്പെടുത്തിയാൽ ജീവിതത്തിൽ രസവും സന്തോഷവും ഉണ്ടാകും എന്നാണ് പരസ്യങ്ങളുടെ വാഗ്ദാനം.

Class 9 English Toys to Teens by Barbara J. Wilson and Amy B. Jordan About the Author

They all are Americans. Victor C. Strasburger is a paediatrician and academic. Barbara J. Wilson and Amy B. Jordan are academics.

അവരെല്ലാവരും അമേരിക്കക്കാരാണ്. വിക്റ്റർ സ്ട്രാസ് ബർഗർ ഒരു ശിശുരോഗ വിദഗ്ധനും അക്കാ ഡമിക്കും ആണ്. ബാർബരാ J., വിൽസണും എയ്മി B. ജോർദാനും അക്കാഡമിക്കുകളാണ്.

Class 9 English Toys to Teens Vocabulary

  • Halloween – a feast popular in America, അമേരിക്കയിൽ കൊണ്ടാടുന്ന ഒരു ആഘോഷം
  • cool – an American expression to mean very good, വളരെ നല്ലത് എന്ന അർത്ഥമുള്ള ഒരു അമേരിക്കൻ പ്രയോഗം.
  • outfits – dresses, clothes, ഡ്രസ്സുകൾ
  • probed – enquired, asked, അന്വേഷിച്ചു
  • Monster High – an American multimedia-supported fashion doll franchise, അമേരിക്കയിലുള്ള ഒരു പാവ ഫാൻജൈസി
  • spotted – saw, കണ്ടു
  • aisle – a passage between rows, രണ്ടുനിരകൾക്കിടയിലെ വഴി
  • shrieked – said loudly, ഉറക്കെ പറഞ്ഞു
  • reluctantly – unwillingly, മനസ്സില്ലാമനസ്സോടെ
  • cave in – give in, surrender, കീഴ്പ്പെടുക, അടിയറവുപറയുക
  • nag factor – tendency of children, who are bombarded with marketers messages, പരസ്യങ്ങളിലൂടെ വരുന്ന സന്ദേശങ്ങൾ കുട്ടികളിൽ ഉണ്ടാ ക്കുന്ന ഒരു പ്രവണത
  • consumers – users, ഉപഭോക്താക്കൾ
  • steadily – continuously, നിരന്തരമായി
  • household chores – the various works at home, വീട്ടുജോലികൾ
  • loyalty – love and respect, വിശ്വസ്തത
  • persist – continue to exist, ദീർഘകാലം നിലനിൽക്കുക
  • cradle to grave – from birth to death, ജനനം മുതൽ മരണം വരെ (ചൊട്ട മുതൽ ചുടല വരെ)
  • allegiance – loyalty, love and respect, വിശ്വസ്തത
  • sophisticated – highly developed, ഏറ്റവും പുതിയ, അത്യാധുനികമായ
  • strategies – techniques, തന്ത്രങ്ങൾ
  • glossy – colourful, വലിയ ആകർഷണം തോന്നിപ്പിക്കുന്ന
  • capture – get , പിടിച്ചെടുക്കുക
  • exploring – finding , കണ്ടുപിടിക്കുക
  • preoccupation – engrossed in something , ഒരേ കാര്യത്തിൽ വ്യാപൃതരായിരിക്കുക
  • conveys – carries, കൊടുക്കുന്നു
  • celebrity , – a highly popular person, സെലിബ്രിറ്റി, പ്രസിദ്ധിയുള്ളയാൾ
  • endorse – support, അനുകൂലിക്കുക
  • persuasion – inducement, സ്വാധീനം ചെലുത്തുക
  • perceive – think, understand, മനസ്സിലാക്കുക
  • influence – effect, സ്വാധീനിക്കുക
  • evident – clear, easily seen, ക്ലിയറായി കാണാൻ പറ്റുന്ന
  • heightened – increased , വലുതാക്കി
  • awareness – knowledge, അറിവ്
  • trends – fashions, പുതിയ ട്രെന്റുകൾ
  • pitfalls – dangers, ചതിക്കുഴികൾ
  • lurk – move secretly, പതുങ്ങിനടക്കുക

Leave a Comment