Students rely on Kerala Syllabus 9th Standard Chemistry Notes Pdf Download Chapter 7 Extra Questions and Answers Malayalam Medium അലോഹങ്ങൾ to help self-study at home.
Std 9 Chemistry Chapter 7 Extra Questions and Answers Malayalam Medium അലോഹങ്ങൾ
Question 1.
a) പരീക്ഷണശാലയിൽ ഹൈഡ്രജൻ നിർമ്മിക്കാൻ ആവശ്യമായ രാസവസ്തുക്കൾ ഏതെല്ലാം?
b) ഹൈഡ്രജൻ നിറച്ച ബലൂണുകൾ വായുവിൽ ഉയർന്നു പൊങ്ങുന്നതിന് കാരണം എന്ത്?
Answer:
a) സിങ്കും ഹൈഡ്രോക്ലോറിക് ആസിഡും (Zn & HCl)
b) ഹൈഡ്രജന്റെ സാന്ദ്രത വായുവിനേക്കാൾ കുറവാണ്.
Question 2.
വാഹനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്ന വാതകമേതാണ്?
a) ഹൈഡ്രജൻ
b) ഓക്സിജൻ
c) നൈട്രജൻ
d) കാർബൺ ഡൈഓക്സൈഡ്
Answer:
a) ഹൈഡ്രജൻ
Question 3.
ഉയർന്ന കലോറിക മൂല്യമുള്ളതിനാൽ ഹൈഡ്രജൻ ഒരു ഇന്ധനമായി ഉപയോഗിക്കുന്നു.
a) കലോറിക മൂല്യം എന്നാലെന്ത്?
b) ഹൈഡ്രജൻ ഇന്ധനത്തിന്റെ മറ്റൊരു മേന്മ എഴുതുക.
c) സാധാരണയായി ഹൈഡ്രജൻ ഒരു ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. കാരണങ്ങൾ എഴുതുക.
Answer:
a) ഒരു യൂണിറ്റ് മാസ് ഇന്ധനം പൂർണമായി ജ്വലിക്കുമ്പോൾ സ്വതന്ത്രമാക്കുന്ന താപോർജമാണ് ആ ഇന്ധനത്തിന്റെ കലോറിക മൂല്യം.
b) ലഭ്യത കൂടുതലാണ്/ ഉയർന്ന കലോറിക മൂല്യം / മലിനീകരണമില്ല.
c) സ്ഫോടനത്തോടെ ജ്വലിക്കുന്ന വാതകമാണ്. സംഭരിച്ചു വയ്ക്കാനും വിതരണം ചെയ്യാനും പ്രയാസമാണ്.
Question 4.
a) പരീക്ഷണശാലയിൽ ഹൈഡ്രജൻ നിർമിക്കുന്നതിന് ആവശ്യമായ രാസവസ്തുക്കൾ ഏതെല്ലാം?
b) ഈ പ്രവർത്തനത്തിന്റെ സമീകൃത രാസസമവാക്യം എഴുതുക.
c) ഇത് ഏതുതരം രാസപ്രവർത്തനമാണ്?
(വിഘടനം, സംയോജനം, ആദേശം, ദ്വിവിഘടനം)
Answer:
a) സിങ്കും ഹൈഡ്രോക്ലോറിക് ആസിഡും (Zn & HCl)
b) Zn + 2HCl → ZnCl2 + H2
c) ആദേശരാസപ്രവർത്തനം
Question 5.
a) പരീക്ഷണശാലയിൽ ഹൈഡ്രജൻ നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കൾ ഏതെല്ലാം?
b) ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നം ഏത്?
c) ഇന്ധനമെന്ന നിലയിൽ ഹൈഡ്രജന്റെ ഏതെങ്കിലും ഒരു മേന്മ എഴുതുക.
d) ഹൈഡ്രജൻ പൊതുവേ ഒരു ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. ഇതിന് ഏതെങ്കിലും
ഒരു കാരണം എഴുതുക.
Answer:
a) സിങ്ക്, ഹൈഡ്രോക്ലോറിക് ആസിഡ് (Zn & HCl)
b) H2O
c) ലഭ്യത കൂടുതലാണ് / മലിനീകരണമില്ല.
d) സ്ഫോടനത്തോടെ ജ്വലിക്കുന്ന വാതകമാണ്.
സംഭരിച്ച് വയ്ക്കാനും വിതരണം ചെയ്യാനും പ്രയാസമാണ്.
Question 6.
ചുവടെ നൽകിയിട്ടുള്ളവയുടെ രാസനാമവും രാസസൂത്രവും എഴുതുക
a) വാഷിംഗ് സോഡ
b) ബേക്കിങ് സോഡ
c) മാർബിൾ (മുട്ടത്തോട്)
Answer:
a) സോഡിയം കാർബണേറ്റ് (Na2CO3)
b) സോഡിയം ബൈകാർബണേറ്റ് (NaHCO3)
c) കാൽസ്യം കാർബണേറ്റ് (CaCO3)
Question 7.
രൂപാന്തരത്വം പ്രകടിപ്പിക്കുന്ന ഒരു മൂലകമാണ് കാർബൺ.
a) രൂപാന്തരത്വം എന്നാലെന്ത്?
b) ക്രിസ്റ്റലാകൃതി ഇല്ലാത്ത കാർബൺ രൂപാന്തരങ്ങളെ പൊതുവായി _____________ എന്നു പറയുന്നു.
Answer:
a) ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൗതിക ഗുണങ്ങളോടും കൂടിയ ഒരു മൂലകത്തിന്റെ തന്നെ വിവിധ രൂപങ്ങളെ രൂപാന്തരങ്ങൾ എന്നും ഈ പ്രതിഭാസത്തെ രൂപാന്തരത്വം എന്ന് പറയുന്നു.
b) അമോർഫസ് കാർബൺ.
Question 8.
കാർബണിന്റെ രണ്ട് ക്രിസ്റ്റലീയ രൂപാന്തരങ്ങളുടെ ഘടന ചുവടെ നൽകിയിരിക്കുന്നു.
a) ഇവയിൽ ഏതാണ് വജ്രത്തിന്റെ ഘടന?
b) ഈ ക്രിസ്റ്റൽ ഘടനകളിൽ ഏതാണ് സ്വതന്ത്ര ഇലക്ട്രോൺ ഇല്ലാത്തത്?
c) ഗ്രാഫൈറ്റ് ഒരു സ്നേഹകമായി ഉപയോഗിക്കുന്നു. എന്തുകൊണ്ട്?
Answer:
a) ചിത്രം B
b) ചിത്രം B (വജ്രം)
c) ഗ്രാഫൈറ്റിൽ പാളികൾക്കിടയിൽ സഹസംയോജക ബന്ധനം ഇല്ല. ദുർബലമായ ആകർഷണ ബലമാണ് ഉള്ളത്. അതിനാൽ പാളികൾക്ക് പരസ്പരം തെന്നിമാറാൻ കഴിയും. അതിനാൽ ഗ്രാഫൈറ്റ് സ്നേഹകമായി ഉപയോഗിക്കുന്നു.
Question 9.
കാർബണും ഓക്സിജനും സംയോജിച്ചുണ്ടാകുന്ന രണ്ട് സംയുക്തങ്ങളാണ് കാർബൺ മോണോക്സൈഡും കാർബൺ
ഡൈഓക്സൈഡും.
a) കാർബൺ മോണോക്സൈഡിന്റെ രൂപീകരണം കാണിക്കുന്ന സമീകൃത സമവാക്യം എഴുതുക.
b) വാട്ടർ ഗ്യാസ്, പ്രൊഡ്യൂസർ ഗ്യാസ് എന്നിവ നിർമിക്കുന്നതിന് കാർബൺ മോണോ ക്സൈഡുമായി യഥാക്രമം ഏതൊക്കെ വാതകങ്ങളാണ് ചേർക്കേണ്ടത്?
c) കാർബൺ മോണോക്സൈഡ് അമിതമായി ശ്വസിക്കുന്നത് മരണത്തിന് ഇടയാക്കുന്നു. കാരണമെന്ത്?
Answer:
a) 2C + O2 → 2CO
b) വാട്ടർ ഗ്യാസ് → CO + H2
പ്രൊഡ്യൂസർ ഗ്യാസ് → CO + N2
c) കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി പ്രവർത്തിച്ച് കാർബോക്സീ ഹീമോഗ്ലോബിൻ ഉണ്ടാകുന്നു. ഇതുമൂലം രക്തത്തിന് ഓക്സിജനെ വഹിക്കാനുള്ള കഴിവ് കുറയുകയും മരണത്തിന് ഇടയാകുകയും ചെയ്യുന്നു.
Question 10.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
അലക്കുകാരം : സോഡിയം കാർബണേറ്റ്
അപ്പക്കാരം : ___________________ .
Answer:
സോഡിയം ബൈകാർബണേറ്റ് (NaHCO3)
Question 11.
a) കാർബൺ മോണോക്സൈഡ് അമിതമായി ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്തുകൊണ്ട്?
b) കാർബൺ മോണോക്സൈഡിന്റെ ഒരു ഉപയോഗം എഴുതുക.
Answer:
a) കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി പ്രവർത്തിച്ച് കാർബോക്സീഹീമോഗ്ലോബിൻ ഉണ്ടാകുന്നു. ഇതുമൂലം രക്തത്തിന് ഓക്സിജനെ വഹിക്കാനുള്ള കഴിവ് കുറയുകയും മരണത്തിന് ഇടയാകുകയും ചെയ്യുന്നു.
b)
- വാതക ഇന്ധനമായി
- വ്യാവസായിക ഇന്ധനങ്ങളായ വാട്ടർഗ്യാസ് (CO + H2), പ്രൊഡ്യൂസർ ഗ്യാസ് (CO + N2) എന്നിവ നിർമ്മിക്കുന്നതിന്
- ലോഹനിർമ്മാണ പ്രക്രിയയിൽ നിരോക്സീകാരിയായി
Question 12.
കാർബണിന്റെ വിവിധ രൂപാന്തരങ്ങൾ ചുവടെ ബോക്സിൽ നൽകിയിരിക്കുന്നു.
വജ്രം, മരക്കരി, ഗ്രാഫൈറ്റ്, എല്ലുകരി, കോക്ക്
a) രൂപാന്തരത്വം എന്നാൽ എന്ത്?
b) മുകളിൽ നൽകിയിരിക്കുന്നവയിൽ കാർബണിന്റെ ക്രിസ്റ്റലീയ രൂപാന്തരങ്ങൾ ഏതെല്ലാം?
c) ഈ ക്രിസ്റ്റിയ രൂപാന്തരങ്ങളുടെ ഓരോ ഉപയോഗം വീതം എഴുതുക.
Answer:
a) ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൗതിക ഗുണങ്ങളോടും കൂടിയ ഒരു മൂലകത്തിന്റെ തന്നെ വിവിധ രൂപങ്ങളെ രൂപാന്തരങ്ങൾ എന്നും ഈ പ്രതിഭാസത്തെ രൂപാന്തരത്വം എന്ന് പറയുന്നു.
b) വജ്രം, ഗ്രാഫൈറ്റ്
c) വജ്രം – ആഭരണങ്ങൾ നിർമിക്കാൻ, ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്നു.
ഗ്രാഫൈറ്റ് – പെൻസിൽ ലെഡ് നിർമിക്കാൻ, ഡ്രൈസെല്ലിലെ ഇലക്ട്രോഡുകൾ നിർമിക്കാൻ, ഖരാവസ്ഥയിലുള്ള സ്നേഹകമായി ഉപയോഗിക്കുന്നു
Question 13.
അപ്പക്കാരം, അലക്കുകാരം എന്നിവ കാർബൺ അടങ്ങിയ സംയുക്തങ്ങളാണ്.
a) അപ്പക്കാരത്തിന്റെ രാസസൂത്രം എഴുതുക.
b) ഈ സംയുക്തങ്ങൾ ആസിഡുകളുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ഏത്?
Answer:
a) NaHCO3
b) CO2
Question 14.
ഖരരൂപത്തിലുള്ള കാർബൺ ഡൈഓക്സൈഡ് ____________________ എന്ന് അറിയപ്പെടുന്നു.
Answer:
ഡ്രൈ ഐസ്
Question 15.
ബോക്സിൽ നൽകിയിരിക്കുന്നവയിൽ നിന്ന് ഗ്രാഫൈറ്റിന്റെ സവിശേഷതകൾ എടുത്തെഴുതുക.
a) കാഠിന്യം വളരെ കൂടുതൽ
b) വൈദ്യുതചാലകമാണ്
c) ബാഷ്പീകരണശീലം ഇല്ല
d) സുതാര്യം
c) ബാഷ്പീകരണ ശീലമില്ല
e) ഉയർന്ന അപവർത്തനാങ്കം
Answer:
b) വൈദ്യുതചാലകമാണ്
c) ബാഷ്പീകരണശീലം ഇല്ല
Question 16.
കാർബണും ഓക്സിജനും അടങ്ങിയ രണ്ട് സംയുക്തങ്ങളാണ് കാർബൺ മോണോക്സൈഡും കാർബൺ
ഡൈഓക്സൈഡും
a) ഇവയിൽ ചുവടെ നൽകിയിരിക്കുന്ന ഉപയോഗങ്ങൾക്ക് അനുയോജ്യമായവ ഏതാണെന്ന് എഴുതുക.
i) അഗ്നിശമനികളിൽ
ii) വാതക ഇന്ധനമായി
iii) ലോഹനിർമാണ പ്രക്രിയയിലെ നിരോക്സീകാരി
iv) കാർബൊഞ്ജന്റെ നിർമാണം.
b) കാർബണിന്റെ അപൂർണ ജ്വലനം കാണിക്കുന്ന സമീകൃത രാസസമവാക്യം എഴുതുക.
c) പ്രൊഡ്യൂസർ ഗ്യാസിലെ ഘടകങ്ങൾ ഏതെല്ലാം?
Answer:
a) CO2 – i) അഗ്നിശമനികളിൽ, iv) കാർബൊജെന്റെ നിർമാണം
CO – ii) വാതക ഇന്ധനമായി iii) ലോഹനിർമാണ പ്രക്രിയയിലെ നിരോക്സീകാരി
b) 2C + O2 → 2CO
c) CO & N2
Question 17.
അന്തരീക്ഷവായുവിൽ കൂടുതൽ അളവിലുള്ള വാതകമേതാണ്?
a) ഹൈഡ്രജൻ
b) ഓക്സിജൻ
c) നൈട്രജൻ
d) കാർബൺ ഡൈഓക്സൈഡ്
Answer:
നൈട്രജൻ
Question 18.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
നൈട്രജൻ: N2
ഓസോൺ: …………………
Answer:
O3
Question 19.
ജൈവവളപ്രയോഗത്തിന്റെ ഏതെങ്കിലും രണ്ട് മേന്മകൾ എഴുതുക.
Answer:
- പരിസ്ഥിതി സൗഹാർദം.
- മണ്ണിന്റെ സ്വാഭാവികത നിലനിർത്തുന്നു.
- മണ്ണിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നില്ല.
Question 20.
ചുവടെ നൽകിയിട്ടുള്ള വാതകങ്ങൾ കണ്ടെത്തിയത് ആരാണ്?
a) ഹൈഡ്രജൻ
b) ഓക്സിജൻ
Answer:
a) ഹെൻറി കാവൻഡിഷ്
b) ജോസഫ് പ്രീസ്റ്റിലി
Question 21.
ഈർപ്പരഹിതമായ ഒരു ബോയിലിംഗ് ട്യൂബിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുന്നു. ഈ ബോയിലിംഗ് ട്യൂബിന്റെ ഉള്ളിലേക്ക് എരിയുന്ന തീപ്പെട്ടിക്കൊള്ളി കാണിച്ചപ്പോൾ അത് ആളിക്കത്തി.
a) തീപ്പെട്ടിക്കൊള്ളി ആളിക്കത്തിയത് ഏത് വാതകത്തിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്?
b) ബോയിലിംഗ് ട്യൂബിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
c) ഈ രാസപ്രവർത്തനം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
(സംയോജന രാസപ്രവർത്തനം, ആദേശ രാസപ്രവർത്തനം, വിഘടനം, ദ്വിവിഘടന രാസപ്രവർത്തനം)
Answer:
a) ഓക്സിജൻ
b) 2KMnO4 + താചം → K2MnO4 + MnO2 + O2
c) വിഘടന രാസപ്രവർത്തനം.
Question 22.
CFC യുടെ അമിത ഉപയോഗം ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു.
a) CFC എന്നാൽ എന്ത്?
b) CFCയുടെ അമിത ഉപയോഗം ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നതെങ്ങനെ?
c) ഓസോൺ പാളിയുടെ ശോഷണം ജീവികൾക്കും പരിസരത്തിനും എങ്ങനെ ഹാനികരമാകുന്നു?
Answer:
a) ക്ലോറോഫ്ളൂറോകാർബണുകൾ
b) അന്തരീക്ഷത്തിൽ കലരുന്ന CFC സ്ട്രാറ്റോസ്ഫിയറിലെത്തി സ്വയം വിഘടിച്ച് ഉണ്ടാകുന്ന ക്ലോറിൻ, ഓസോൺ തന്മാത്രയെ വിഘടിപ്പിച്ച് ഓക്സിജനാക്കി മാറ്റുന്നു. ഇത് ഓസോൺ ഓക്സിജൻ ചാക്രിക പ്രവാഹത്തെ അസന്തുലിതമാക്കുന്നു.
c) അന്തരീക്ഷത്തിലെ ഓസോണിനുണ്ടാകുന്ന ശോഷണം അൾട്രാവയലറ്റ് വികിരണങ്ങളുടെ ആഗിരണത്തിൽ കുറവുണ്ടാക്കുകയും അമിതമായി അൾട്രാവയലറ്റ് വികിരണങ്ങൾ ഭൂമിയിലെത്തുന്നു. ഇതു മൂലം
- അന്തരീക്ഷതാപനില കൂടുന്നു.
- സസ്യങ്ങളുടെയും ജന്തുക്കളുടെയും നാശത്തിന് കാരണമാകുന്നു.
- മഞ്ഞുമലകൾ ഉരുകുന്നു.
- സമുദ്രജലനിരപ്പ് ഉയരുന്നു.
- സാംക്രമികരോഗങ്ങൾ പടരുന്നു.
Question 23.
പരീക്ഷണശാലയിൽ ഒരു വാതകത്തിന്റെ നിർമാണം സൂചിപ്പിക്കുന്ന രാസസമവാക്യമാണ് ചുവടെ നൽകിയിരിക്കുന്നത്.
2KMnO4 + KMnO4 + MnO2 + ……………X………………
a) X എന്ന വാതകം ഏത്?
b) ഈ വാതകം തിരിച്ചറിയുന്നത് എങ്ങനെ?
c) ഈ രാസപ്രവർത്തനം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
(സംയോജക രാസപ്രവർത്തനം, ആദേശ രാസപ്രവർത്തനം, വിഘടനം, ദ്വിവിഘടനം)
Answer:
a) O2
b) എരിയുന്ന തീപ്പെട്ടിക്കൊള്ളി ബോയിലിങ് ട്യൂബിനുള്ളിലേക്ക് കാണിക്കുക. തീപ്പെട്ടിക്കൊള്ളി ആളിക്കത്തുകയാണെങ്കിൽ വാതകം ഓക്സിജൻ ആണെന്ന് ഉറപ്പിക്കാം.
c) വിഘടനം.
Question 24.
ബ്ലീച്ചിങ് പൗഡറിന്റെ ഗന്ധത്തിന് കാരണമാകുന്ന വാതകമേതാണ്?
Answer:
ക്ലോറിൻ
Question 25.
രണ്ട് ഗ്യാസ് ജാറുകളിൽ ക്ലോറിൻ വാതകം നിറയ്ക്കുന്ന ഒരു ജാറിൽ നനവില്ലാത്ത നിറമുള്ള തുണികഷണം ഇടുന്നു. മറ്റേതിൽ നിറമുള്ള നനഞ്ഞ തുണികഷണം ഇടുന്നു.
a) അല്പസമയത്തിന് ശേഷം നിരീക്ഷണം എന്തായിരിക്കും?
b) നിരീക്ഷണത്തിനുള്ള കാരണമെന്താണ്?
c) ഇവിടെ നടന്ന പ്രവർത്തനത്തിന്റെ കാരണം വിശദമാക്കുക?
Answer:
a) നനഞ്ഞ തുണിയിലെ നിറം അപ്രത്യക്ഷമായിരിക്കും. നനവില്ലാത്ത തുണിയ്ക്ക് മാറ്റമില്ല.
b) ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ ക്ലോറിൻ നിറമുള്ള വസ്തുക്കളെ ബ്ലീച്ച് ചെയ്യുന്നു.
c) ക്ലോറിൻ ജലത്തിൽ ലയിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ഹൈപ്പോക്ലോറസ് ആസിഡ് (HOCl) എന്നിവ ഉണ്ടാകുന്നു.
HOCl അസ്ഥിരമാണ്.
ഇത് വിഘടിച്ച് HCl, നവജാത ഓക്സിജൻ എന്നിവ ഉണ്ടാകുന്നു. നവജാത ഓക്സിജൻ നിറമുള്ള വസ്തുക്കളെ നിറമില്ലാത്ത വസ്തുക്കളായി ഓക്സീകരിക്കുന്നു.
H2O + Cl2 → HCI + HOCl
HOCl → HCl + [O]
നിറമുള്ള വസ്തു + [O] → നിറമില്ലാത്ത വസ്തു
Question 26.
ലബോറട്ടറിയിൽ ക്ലോറിൻ നിർമിക്കുന്നതിന്റെ ചിത്രമാണ് ചുവടെ നൽകിയിരിക്കുന്നത്. ചിത്രം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) ക്ലോറിൻ നിർമ്മിക്കാനാവശ്യമായ രാസവസ്തുക്കൾ ഏതെല്ലാം?
b) ക്ലോറിൻ വാതകത്തെ ജലത്തിലൂടെ കടത്തി വിടുന്നത് എന്തിന്?
c) ക്ലോറിൻ വാതകത്തെ ഈർപ്പരഹിതമാക്കാൻ ഉപയോഗിക്കുന്ന പദാർഥം ഏത്?
d) ബ്ലീച്ചിങ് പൗഡർ നിർമ്മിക്കുന്നത് എങ്ങനെ?
Answer:
a) KMnO4 & HCl
b) ക്ലോറിനോടൊപ്പം പുറത്തു വരുന്ന HCl ബാഷ്പത്തെ ജലത്തിൽ ലയിപ്പിച്ച് നീക്കം ചെയ്യാൻ വേണ്ടിയാണ്.
c) സൾഫ്യൂരിക് ആസിഡ് (H2SO4)
d) ഈർപ്പരഹിതമായ കുമ്മായപ്പൊടിയിലൂടെ ഈർപ്പരഹിതമായ ക്ലോറിൻ വാതകം കടത്തിവിട്ടാണ് ബ്ലീച്ചിംഗ് പൗഡർ നിർമ്മിക്കുന്നത്.
Question 27.
a) പരീക്ഷണശാലയിൽ ക്ലോറിൻ നിർമിക്കാൻ ഉപയോഗിക്കുന്ന അഭികാരകങ്ങൾ ഗാഢ ഹൈഡ്രോക്ലോറിക് ആസിഡും _________________ ഉം ആണ്.
b) പരീക്ഷണശാലയിൽ ക്ലോറിൻ ഈർപ്പരഹിതമാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏത്?
c) ക്ലോറിൻ ഈർപ്പവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അസ്ഥിരസംയുക്തം ഏത്?
d) ബ്ലീച്ചിംഗ് പൗഡർ നല്ലൊരു ക്ലോറിൻ സ്രോതസ് ആണ്. ബ്ലീച്ചിംഗ് പൗഡർ നിർമിക്കുന്നത് എങ്ങനെ?
Answer:
a) KMnO4
b) സൾഫ്യൂരിക് ആസിഡ് (H2SO4)
c) ഹൈപ്പോക്ലോറസ് ആസിഡ് (HOCl)
d) ഈർപ്പരഹിതമായ കുമ്മായപ്പൊടിയിലൂടെ ഈർപ്പരഹിതമായ ക്ലോറിൻ വാതകം കടത്തിവിട്ടാണ്.