Kerala SSLC Malayalam 2 Board Model Paper March 2023 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Board Model Paper March 2023 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Board Model Paper March 2023 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യ ങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്ത രമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗ ണിക്കാം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴു തുക. സ്കോർ (4 × 1 = 4)

Question 1.
“പാടയും പീളയും മുടിയ കണ്ണുകൾ
ഏറെ പണിപ്പെട്ടടച്ചു തുറന്നവർ” (അമ്മത്തൊട്ടിൽ)
‘ഏറെ പണിപ്പെട്ടടച്ചു തുറന്നവർ’ എന്ന വരികൾ നൽകുന്ന സൂചന കണ്ടെത്തിയെഴുതുക.

  • അമ്മയ്ക്ക് മകനോടുള്ള ദേഷ്യം
  • അമ്മ കാഴ്ചകൾ ഇഷ്ടപ്പെടുന്നില്ല
  • അമ്മ അങ്ങേയറ്റം അവശയാണ്
  • അമ്മ കണ്ണുകൾ തുറക്കാൻ തയ്യാറല്ല.

Answer:
അമ്മ അങ്ങേയറ്റം അവശയാണ്

Question 2.
ചുവടെ ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത്?

  • പതുക്കെ, പതുക്കെ – പതുക്കെപതുക്കെ
  • കന്നി, പാടം – കന്നിപാടം
  • വീട്, ആവുന്നില്ല – വിടാവുന്നില്ല
  • ഏത്, അവസ്ഥ – ഏതാവസ്ഥ

Answer:
വീട്, ആവുന്നില്ല – വീടാവുന്നില്ല

Question 3.
“പഴയൊരു പുള്ളുവനാണല്ലോ ഞാൻ”
ഇവിടെ പുള്ളുവൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ യാണ്?

  • കവിയെ
  • മഹാബലിയെ
  • വീണപ്പെണ്ണിനെ
  • അലകടലിനെ

Answer:
കവിയെ

Kerala SSLC Malayalam 2 Board Model Paper March 2023 (Adisthana Padavali)

Question 4.
മത്തായിയുടെ വീടും വലുതായി. അവനു പണമായി;
മാർക്കോസിനെക്കുറിച്ച് നിന്ദയും.
അവർ അടുത്തു താമസിച്ചിട്ടും തീരെ അകന്നു പോയി (കോഴിയും കിഴവിയും)
അടിവരയിട്ട പ്രയോഗത്തിന്റെ ഉചിതമായ ആശയം കണ്ട ത്തിയെഴുതുക.

  • അകന്നു പോയാൽ അടുക്കാനാകില്ല.
  • അവർക്കിടയിൽ പരസ്പര സ്നേഹം ഇല്ലാതായി
  • അടുത്തു താമസിക്കുന്നത് അകന്നു പോകാനാണ്.
  • അവൻ എന്നും അകലേയ്ക്ക് പോയി

Answer:
അവർക്കിടയിൽ പരസ്പര സ്നേഹം ഇല്ലാതായി

Question 5.
എത്ര കോടി ഉദരങ്ങൾ, ഈ വൃദ്ധന്റെ പ്രയത്നഫലം കൊണ്ട് നിറഞ്ഞിരിക്കുന്നു!
അടിവരയിട്ട പദത്തിന്റെ ശരിയായ വിഗ്രഹാർഥം കണ്ടെത്തി യെഴുതുക.

  • പ്രയത്നത്തിന്റെ ഫലം
  • പ്രയത്നമാകുന്ന ഫലം
  • പ്രയത്നവും ഫലവും
  • ഫലത്തിന്റെ പ്രയത്നം

Answer:
പ്രയത്നത്തിന്റെ ഫലം

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മുന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. സ്കോർ (2 × 2 = 4)

Question 6.
വിളിക്കാനും ആരുമില്ലാത്ത വീട്ടിൽ അമ്മയെ തനിച്ചാക്കി
പോവുന്നതിൽ മകന് നന്നേ വിഷമമുണ്ടായിരുന്നു.
(ഓരോ വിളിയും കാത്ത്)
‘വിളിക്കാനും ആരുമില്ലാത്ത വീട് എന്ന പ്രയോഗം നൽകുന്ന രണ്ട് അർഥസൂചനകൾ കണ്ടെത്തിയെഴുതുക.
Answer:
അച്ഛന്റെ മരണം വരുത്തിയ ശൂന്യതമാനം
അച്ഛന്റെ ഓരോ വിളികൾക്കും പിന്നാലെ ഓടിനടന്ന അമ്മയുടെ ഒറ്റപ്പെട്ട അവസ്ഥ

Question 7.
അർഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കുക.
കൈനകരി മുഴുവൻ രാത്രിയിൽ ഊന്നി നടന്നപ്പോൾ രാത്രി യുടെ കൂരിരുട്ടിൽ നടക്കുന്ന ചില വൻ വ്യാപാരങ്ങൾ കോരൻ കണ്ടു.
Answer:
കൈനകഴി മുഴുവൻ കോരൻ രാത്രയിൽ ഊന്നി നടന്നു. അപ്പോൾ കൂരിരുട്ടിൽ നടക്കുന്ന വൻ വ്യാപാരങ്ങൾ അവൻ കണ്ടു.

Question 8.
“എത്ര കൗതൂഹലം, നോക്കിയാൽ മിണ്ടുമി-
ചിത്രലേഖത്തിന്റെ താളുകൾ” (അമ്മയുടെ എഴുത്തുകൾ)
അമ്മയുടെ എഴുത്തുകളുടെ എന്തെല്ലാം സവിശേഷതക ളാണ് ഈ വരികളിൽ തെളിയുന്നത്? വ്യക്തമാക്കുക.
Answer:

  • ഏറെ കൗതുഹലത്തോടെ വായിച്ച കത്തുകൾ.
  • വെറും കത്തുകളായിരുന്നില്ല. നോക്കിയാൽ മിണ്ടുന്ന ചിത്ര ലേഖങ്ങളായിരുന്നു.
  • പലവരും വായിക്കയാൽ ഓരോ കത്തു കാണുമ്പോൾ തന്നെ അമ്മ വരച്ചിട്ട ആശയപ്രപഞ്ചം തെളിയുന്നതായിരുന്നു.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴു തുക. (അരപ്പുറം വീതം) സ്കോർ (5 × 4 = 20)

Question 9.
ഏതുമുറങ്ങാതെമ്പാടും വയ-
ലേലകൾ തോറും നടുവിൽ പൊൽക്കിഴി-
യെരിയും വെള്ളിത്താലമെടുത്തു നി-
ഒന്നു ലസിപ്പൂ നെയ്യാമ്പലുകൾ (ഓണമുറ്റത്ത്)
മാവേലിമന്നനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന കേര
ളീയ പ്രകൃതിയുടെ ഭംഗി മുകളിൽ നൽകിയ വരികൾ വിശ കലനം ചെയ്ത് വ്യക്തമാക്കുക.
Answer:
വയലുകളിൽ നിറയെ ആമ്പലുകൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ച ഏറെ ഭംഗിയുള്ളതാണ്. വെള്ളത്തിനു മുകളിൽ പൊങ്ങി നിൽക്കുന്ന ഇലകൾക്കിടയിൽ ആമ്പൽ പൂവുകൾ വിരിഞ്ഞു നിൽക്കുന്നു. രാത്രി സമയത്ത് ചന്ദ്രന്റെ പ്രകാശമേറ്റാണ് ആമ്പലുകൾ വിരിയുന്നത്. വെളുത്തപൂവിന് നടുവിൽ മഞ്ഞനിറം കാണാം. ഈ ചിത്രത്തെ മനോഹരമായ ഒരു അനുഭവമായി കവി നമുക്ക് പകർന്നു നൽകുന്നു. നടുവിൽ സ്വർണ്ണനിറത്തിൽ കത്തുന്ന കിഴികൾ വെച്ചിട്ടുള്ള വെള്ളിത്താലവുമെടുത്ത് അതി ഥിയെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നവരെ നാം കാണാറു ണ്ട്. അതുപോലെയാണ് ആമ്പലുകൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ചയുമെന്ന് കവിയ്ക്കു തോന്നുന്നു. ആമ്പൽപൂവിന് നടു വിലുള്ള മഞ്ഞനിറം വെള്ളിത്താലത്തിനു നടുവിൽ കത്തിച്ചു വെച്ച തിരിപോലെയുണ്ട്. മാത്രമല്ല ഈ ഒരു കല്പനയിലൂടെ ആമ്പലുകളുടെ നിൽപ്പിനെ മനുഷ്യന്റെ പ്രവൃത്തികൾക്ക് (മനു ഷ്വഭാവം) സമാനമായി അവതരിപ്പിച്ചിരിക്കുന്നു.

Kerala SSLC Malayalam 2 Board Model Paper March 2023 (Adisthana Padavali)

Question 10.
“നാവുണ്ടായിരുന്നെങ്കിൽ കുടുംബത്തിന്റെ കഥ അവൾ പറ യുമായിരുന്നു.”
“തുലാവർഷക്കാറ്റുകളും കാലവർഷക്കാറ്റുകളും ആ മുത്ത ശ്ശിയുടെ നിബിഡവും ശ്വാമളവുമായ തലമുടികളിൽകൂടെ വിരലോടിച്ചു പോവുക മാത്രം ചെയ്തു.”
‘കൊച്ചു ചക്കരച്ചി’ ക്ക് മാനുഷിക ഭാവം നൽകിയതിന്റെ ഭംഗി കണ്ടെത്തി വിവരിയ്ക്കുക.
Answer:
‘കൊച്ചു ചക്കരച്ചി’ എന്ന മാവിന്റെ ജീവചരിത്രമാണല്ലോ എ.പി. ഉദയഭാനു അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മാവിന് മാനുഷികഭാവങ്ങൾ കൈവരുന്നു. കൊച്ചു ചക്കരച്ചിയുമായി അടുത്തു പരിചയപ്പെട്ടതും സ്നേഹബന്ധം ഉദിച്ചതും ഭാഗം കഴിഞ്ഞ് ഞങ്ങളുടെ ശാഖ തറവാട്ടുവീട്ടിൽ പാർപ്പുറപ്പിച്ചതോടെ മാത്രമായിരുന്നു” എന്നാണ് അദ്ദേഹം പറയുന്നത്. ഒരു മനുഷ്യ ജീവിയെ പരിചയപ്പെടുന്നതുപോലെയും സ്നേഹിക്കുന്നതുപോ ലെയും തന്നെയല്ലേ ഇതും. കൊച്ചു ചക്കരച്ചിയെ ‘അവൾ’ എന്നാണ് സൂചിപ്പിക്കുന്നത്. അവളുടെ നില ഒരു അധി ശ്വരി’യെപ്പോലെയായിരുന്നു. ‘വൃദ്ധമുത്തശ്ശി’ എന്ന് വിശേഷിപ്പി ക്കുകയും ചെയ്യുന്നുണ്ട്.

ആ മാവിന് ഒരു ചാവേറ്റുപടയും ഉണ്ടാ യിരുന്നു; നീറുകൾ, കൊച്ചു ചക്കരച്ചിയിൽ കയറാൻ ശ്രമിച്ചവരെ യൊക്കെ ആ ചാവേറുകൾ തോൽപ്പിച്ച് ഓടിച്ചു കളഞ്ഞു. യുദ്ധ കാലമായപ്പോൾ മാവുകളെയും പട്ടാളത്തിൽ ചേർത്തിരുന്നു എന്നു തോന്നുന്നതായി ലേഖകൻ പറയുന്നുണ്ട്. അതുപോലെ മനുഷ്യർക്ക് ഉള്ളതുപോലെ കൊച്ചു ചക്കരച്ചിക്കും ശത്രുക്കൾ ഉണ്ടായിരുന്നു. അങ്ങനെയുള്ളവരാരോ ആണ് അവളെ അപാ യപ്പെടുത്താൻ ശ്രമിച്ചത്. ഏറ്റവും പ്രധാനമായത് അമ്മയ്ക്ക് അവളെക്കുറിച്ചുള്ള വിശ്വാസവും അതു ശരിയെന്ന് തോന്നിക്ക കവിധത്തിലുള്ള വീഴ്ചയുമാണ്. തറവാടിന്റെ ആ ചിരബന്ധു വലിയ നാശനഷ്ടങ്ങളൊന്നും വരുത്താതെ ഈ ലോകത്തോട് വിടപറഞ്ഞു. ഇങ്ങനെ മാനുഷിക ഭാവങ്ങൾ പല സന്ദർഭങ്ങ ളിലും പ്രകടിപ്പിക്കുന്നുണ്ട് കൊച്ചു ചക്കരച്ചി. നാം കല്പിച്ചു നൽകുന്ന അതേ ഭാവങ്ങൾ പ്രകൃതിയിലെ ഓരോ വസ്തുവിലും ദർശിക്കാൻ കഴിയുമെന്ന് ‘കൊച്ചു ചക്കരച്ച് കാണിച്ചുതരുന്നു.

Question 11.
“പല പത്രങ്ങൾ വായിക്കുന്നത്, അവയിൽ വരുന്ന പല തോതിലുള്ള കള്ളങ്ങൾ താരതമ്യം ചെയ്ത്, അവയെപ്പറ്റി, ആലോചിച്ച്, ഒടുവിൽ എങ്ങനെയെങ്കിലും സത്യത്തിന്റെ സമീപത്ത് എത്തിച്ചേരാൻ കഴിയുമോ എന്നു നോക്കാൻ വേണ്ടിയാണ്.” (പത്രനീതി)
വാർത്തകളിൽ നിന്നും സത്വം കണ്ടെത്തുക ഏറെ ശ്രമകര മായ പ്രവൃത്തിയാണെന്നാണോ ലേഖകൻ സൂചിപ്പിക്കുന്നത്? സ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുക.
Answer:
ആധുനിക ലോകത്ത് പത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും ജനാധിപത്യ സംവിധാനത്തിൽ. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് പത്രങ്ങൾ വിശേഷിപ്പിക്കപ്പെടുന്നു. പാർല മെന്റ്, നീതിന്യായവ്യവസ്ഥ, ഭരണവ്യവസ്ഥ എന്നീ മറ്റു മൂന്നു തൂണുകളിലും ദൈനംദിന ഇടപെടലിന് പൊതുസമൂഹത്തിന് പരിമിതമായ അവസരങ്ങളേയുള്ളൂ. എന്നാൽ അത്തരം അവ സരങ്ങളിൽ പൊതുജനജിഹ്വയായി വർത്തിക്കാൻ പ്രതങ്ങൾക്കു കഴിയും, കഴിയണം. വാർത്തകളുടെ വസ്തുനിഷ്ഠമായ അവത രണം മാത്രമല്ല പത്രങ്ങളുടെ ധർമ്മം. ആ വർത്തകളിലൂടെയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങളുടെ അഭിപ്രായ രൂപീ കരണത്തിൽ ഗുണപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പത്രങ്ങൾക്കു കഴിയണം. പൊതുജനനന്മ മാത്രമായിരിക്കണം പത്രങ്ങളുടെ ലക്ഷ്യം.

ഇത്തരത്തിൽ നോക്കുമ്പോൾ പത്രങ്ങൾക്ക് മഹത്തായ ചില കട മകൾ നിർവഹിക്കാനുണ്ട് എന്നു കാണാം. ജനാധിപത്യ പ്രക്രിയ യിലെ മറ്റു ഘടകങ്ങൾക്ക് തെറ്റുകൾ പറ്റുന്നു എന്ന് ജനങ്ങൾക്കു തോന്നുമ്പോൾ അവ തിരുത്തുന്നതിന് ആവശ്യമായ സമ്മർദങ്ങൾ ചെലുത്താൻ പത്രങ്ങൾക്കു മാത്രമേ കഴിയൂ. ഭരണസംവിധാന ങ്ങൾ തയ്യാറാക്കുന്ന ജനക്ഷേമകരങ്ങളായ നിയമങ്ങൾ നടപ്പാ ക്കുന്നതിനാവശ്വമായ അന്തരീക്ഷവും മനോഭാവവും പൊതുജ നങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നതിനും പ്രതങ്ങൾക്കു കഴിയേണ്ട തുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ജനങ്ങൾക്കും ജനാധിപതി കൾക്കും ഇടയിൽ ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നതും തിരു ത്തൽ ശക്തിയായി വർത്തിക്കുന്നതുമായ മഹത്തായ സ്ഥാപന മാണ് പ്രശ്നം.

ഈ കടമ നിർവഹിക്കണമെങ്കിൽ പത്രം നിഷ്പക്ഷമായിരിക്കണം. ഒരുപക്ഷം വേണമെന്നുണ്ടെങ്കിൽ അതു ജനപക്ഷമായിരിക്കണം. സത്വവും നീതിയുമായിരിക്കണം പത്രത്തെ നയിക്കേണ്ടത്. ജാതി – മത- വർഗ- വർണ വ്യതാസമില്ലാതെ എല്ലാവരുടേയും ക്ഷേമ ത്തിനും ഐശ്വര്യത്തിനും മാത്രമായിരിക്കണം പത്രം മുൻഗണന നൽകേണ്ടത്. അനഭിലഷണീയങ്ങളായ പ്രവണതകൾ ഭരണപക്ഷ ത്തുനിന്നുണ്ടായാലും പൊതുജനപക്ഷത്തുനിന്നുണ്ടായാലും അതിനെ എതിർക്കാനുള്ള ആർജവം പത്രത്തിന് ഉണ്ടായിരി ക്കണം. പത്രം നടത്തുവാൻ മുതൽമുടക്ക് ആവശ്യമാണ് എന്ന തുകൊണ്ട് പണം ഉണ്ടാക്കുക, അതിനുവേണ്ടി പ്രചാരം വർധിപ്പി ക്കുക എന്ന ലക്ഷ്യത്തോടെ വായനക്കാരെ ആകർഷിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങൾക്ക് പ്രശ്നം വശംവദമാകരുത്. ന്യായമായ മാർഗങ്ങളിലൂടെത്തന്നെ ജനപ്രീതി ആർജിക്കാൻ അല്പം കാല മെടുത്താലും കഴിയുകതന്നെ ചെയ്യും.

വാർത്തകൾക്കുവേണ്ടിയുള്ള വാർത്താസൃഷ്ടിയും പണം പറ്റി ക്കൊണ്ടുള്ള വാർത്താ പ്രസിദ്ധീകരണവും (Paid news) വഞ്ച നയാണ് എന്നുള്ളതുകൊണ്ട് ഉപേക്ഷിക്കുകതന്നെ വേണം. ഭര ണാധികാരികളെ പ്രീണിപ്പിച്ചുകൊണ്ട് നിലനിൽക്കാൻ ശ്രമിക്കു ന്നതും പൊതുജനദൃഷ്ടിയിൽ അവിശ്വാസം ജനിപ്പിക്കും. താല്ക്കാലിക ലാഭങ്ങൾ നോക്കാതെ ദീർഘകാലത്തേക്കുള്ള രാജ്യപുരോഗതി മുന്നിൽ കണ്ട് പ്രവർത്തിക്കുവാൻ മറ്റു സ്ഥാപ നങ്ങളെന്നപോലെ പ്രതങ്ങളും ശ്രമിക്കേണ്ടതുണ്ട്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകൾ ഏതു പ്രത ത്തിനും ആപ്തവാക്വമായിരിക്കേണ്ടതാണ്
“ഭയകൗടില്യലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ”

Question 12.
“മത്തായിയൊണ്ടോ ഈ കൂട്ടത്തില്!
അവനോടൊന്നു പറഞ്ഞു! എന്റെ കൈയേൽ പിടിച്ച് വട ക്കേതിലേക്കൊന്നു കൊണ്ടുപോകാൻ ഞാനവിടെ കെടന്നു ചത്തോളാം. നന്ദികെട്ട ഈ വംശത്തിന്റെ കൂടെ എനിക്കു കഴിയാൻ മേല.”
‘കോഴിയും കിഴവിയും’ എന്ന ചെറുകഥ ശുഭമായി അവസാ നിക്കുന്നതിൽ മത്തായിയുടെ അമ്മയുടെ പങ്ക് കണ്ട ത്തിയെഴുതുക.
Answer:
മനുഷ്യജീവിതത്തിൽ നിലനിർത്തേണ്ടതായ ചില ധാർമ്മികമൂല്യ ങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയാണ് കാരൂർ നീലകണ്ഠ പിള്ള കോഴിയും കിഴവിയും’ എന്ന കഥയിലൂടെ, അത് അദ്ദേഹം നിർവഹിക്കുന്നത് മത്തായിയുടെ അമ്മ എന്ന കഥാപാത്രത്തിലു ടെയാണ്. മർക്കോസിന്റെ പിതാവ് പരോപകാരബുദ്ധികൊണ്ട് സ്വന്തം പറമ്പിന്റെ ഒരു ഭാഗത്ത് വീടുവയ്ക്കാൻ അവരെ അനു വദിച്ചു. അവരുടെ സാമർഥ്യംകൊണ്ട് കച്ചവടത്തിലൂടെയും ചിട്ടി യിലൂടെയുമൊക്കെ പണമുണ്ടാക്കി. മകനായ മത്തായി വളർന്ന പോഴേക്കും അവർ പണക്കാരായിക്കഴിഞ്ഞിരുന്നു. മർക്കോ സിന്റെ കുടുംബം അധപ്പതിക്കുകയും, മർക്കോസിനെ ഉപദ്രവി ക്കുക എന്നത് മത്തായി പതിവാക്കി. പുത്രവാത്സല്യംകൊണ്ട് അമ്മയ്ക്ക് അതിൽ ദോഷം കാണാൻ കഴിഞ്ഞില്ല. എങ്കിലും മർക്കോസിനെ ജയിലിലാക്കത്തക്കവിധത്തിലുള്ള ദ്രോഹം ചെ പോൾ അത് അമ്മയ്ക്ക് പൊറുക്കാൻ കഴിഞ്ഞില്ല. ആ നന്ദികേടി നെതിരെ അവർ പ്രതികരിക്കുന്നു. ‘നന്ദികെട്ട വംശത്തിന്റെ കൂടെ കഴിയാൻ മേല’ എന്ന് അവർ ഉറപ്പിച്ചു പറയുന്നു. അമ്മ മക്ക ളുടെ ചെറിയതെറ്റുകൾ കണ്ടില്ലെന്നു നടിച്ചാലും മനുഷ്യത്വമി ല്ലായ്മ പൊറുക്കുവാൻ തയാറാവുകയില്ല. മാതൃത്വത്തിന്റെ സവി ശേഷതകളിലൊന്നാണത്.

Question 13.
“താ, ഏനു നെല്ലു കൂലി മതി. ചക്രം മേ” (കോരൻ)
“അരിയിട്ടു തിളപ്പിച്ച വെള്ളം കിടിച്ചിട്ടു ദെവസം പത്തായി” (കോരന്റെ അച്ഛൻ)
കർഷകത്തൊഴിലാളിയായ കോരന്റെയും പിതാവിന്റെയും ജീവിതാനുഭവങ്ങളാണ് ഈ സംഭാഷണത്തിൽ തെളിയുന്നത്. ഇക്കാലത്തും കർഷകരുടെ ജീവിതം ഇങ്ങനെ തന്നെ യാണോ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
Answer:
കാർഷിക മേഖല നേരിടുന്ന തളർച്ച, അതായത് കാർഷിക ഉത്പ്പാ ദനം ഉയരുമ്പോഴും കൃഷി ചെയ്യുന്നവരുടെ വരുമാനം വർധി ക്കാതിരിക്കുന്ന അവസ്ഥ, രാജ്യത്താകമാനം ചർച്ചാവിഷയമായി. ഉയർത്തിക്കൊണ്ടുവന്ന കർഷക പ്രക്ഷോഭം അവസാനിച്ചിട്ട് അധികം നാളുകളായിട്ടില്ല. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്ന ങ്ങളെപ്പോലെ തന്നെ പ്രധാനവും പഠനവിഷയമാകേണ്ടതുമാണ്.

കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ
കൃഷിയിൽ നിന്നും സർക്കാരിന്റെ 1990 കൾ മുതലുള്ള പിൻവാ ങ്ങൽ കാർഷികമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കി വരുകയാ ണ്. 1984-85 മുതൽ 1994 95 വരെ കാർഷിക മേഖല വർഷ ത്തിൽ നാല് ശതമാനം വച്ച് വളർന്നുവെങ്കിൽ, അതിനുശേഷമുള്ള പത്ത് വർഷക്കാലം 0.6 ശതമാനമായിരുന്നു വാർഷിക വളർച്ച. പിന്നീട് കാർഷിക മേഖല കുറച്ച് വർഷത്തേക്ക് വളർന്നുവെങ്കി ലും, കഴിഞ്ഞ ദശാബ്ദത്തിൽ പ്രത്യേകിച്ചും 2014 ന് ശേഷം വളർച്ചാനിരക്ക് കുറയുകയാണുണ്ടായത്.

കാർഷിക മേഖലയിൽ വളർച്ച മുരടിക്കുക വഴി കർഷകർക്ക് ഇടിവ് വരികയുണ്ടായി. ഇതിനോടൊപ്പം തന്നെയുണ്ടായ യന്ത്രവത്കരണം, സാങ്കേതിക വിദ്യയുടെ വളർച്ച, തുടങ്ങി പല കാരണങ്ങൾകൊണ്ട് കർഷക തൊഴിലാളികൾക്ക് ലഭിച്ചിരുന്ന തൊഴിലവസരങ്ങൾ കുറയു കയും ചെയ്തു. സാമൂഹിക സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരി ടുന്ന കർഷക തൊഴിലാളികൾക്ക് ഈ കാലഘട്ടം കൂടുതൽ ദുരി തങ്ങളാണ് നൽകികൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദശാബ്ദ ങ്ങളായി ഇന്ത്യയിൽ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന, കുറഞ്ഞ കൂലി ലഭിക്കുന്ന കർഷക ത്തൊഴിലാളി കുടുംബങ്ങളുടെ എണ്ണം കുറയുന്നത് ആശാവ ഹമായ കാര്യമല്ലേ എന്ന സംശയം ന്യായമായും ഉണ്ടാകാം.

എന്നാൽ സാമ്പത്തിക രംഗത്തെ അസമമായ വളർച്ച കാരണം കർഷക തൊഴിലാളി കുടുംബങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വേതനം തരുന്ന ജോലികളിലേക്ക് മാറാൻ സാധിക്കാത്ത സാഹ ചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കാർഷിക മേഖലയിലെ തൊഴിലിനോടൊപ്പം വ്യവസായ സേവന മേഖലകളിൽ കൂടി തുച്ഛമായ കൂലി ലഭിക്കുന്ന ജോലികളിൽ പണിയെടുക്കേണ്ടി വരുന്ന തൊഴിലാളികളാണ് ഇന്നത്തെ ബഹുഭൂരിപക്ഷം കർഷ കത്തൊഴിലാളികളും. ഇത്തരത്തിലുള്ള തൊഴിൽപരമായ വൈവി ധ്വവത്കരണം നിലനിൽപ്പ് അപകടത്തിലായ ഒരു തൊഴിൽ നയെയാണ് സൂചിപ്പിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ കുറയാൻ മറ്റു കാരണങ്ങളുമുണ്ട്. പൊതുവെ കൃഷിയിൽ നിന്നുള്ള ഉത്പാദനത്തിന്റെ തോത് കുറ ഞ്ഞതിനോടൊപ്പം, ധാരാളമായി കായികാധ്വാനം നെല്ല് പോലുള്ള വിളകളിൽ നിന്നും കൃഷി ഭൂമി മാറ്റിയതും, ഗൾഫ് മേഖലയിൽ വന്ന തൊഴിലവസരങ്ങളും എന്നിവയും കർഷകത്തൊഴിലാളി കളുടെ എണ്ണം കുറയാൻ ഇടയായി.

കേരളത്തിലെ കർഷകത്തൊഴിലാളികൾ
2018-19-ൽ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ നട ത്തിയ ഗ്രമീണ കാർഷിക കുടുംബങ്ങളുടെ സ്ഥിതിവിവര സർവേ പ്രകാരം കേരളത്തിൽ ലക്ഷം കുടുംബങ്ങൾ ഗ്രാമപ്രദേ ശങ്ങളിൽ വസിക്കുന്നവരാണ്. അതിൽ ഏകദേശം മൂന്നിലൊന്ന് മാത്രമാണ് കൃഷി പ്രധാന വരുമാന സ്രോതസ്സായി ഉള്ളവർ. ഇന്ത്യ മൊത്തം എടുക്കുകയാണെങ്കിൽ ഗ്രാമപ്രദേശങ്ങളിലെ പകുതി യിലധികം കുടുംബങ്ങളും കാർഷിക കുടുംബങ്ങളാണ്. ഇനി കർഷക തൊഴിലാളി കുടുംബങ്ങളിലേക്ക് വന്നാൽ, കേരളത്തിലെ ഗ്രാമങ്ങളിലെ 9 ശതമാനം കുടുംബങ്ങൾ കർഷക തൊഴിലാളി കുടുംബങ്ങളായി കണക്കാക്കിപ്പെടുന്നവർ ആണ്. അതേ സമയം കാർഷികേതര തൊഴിലാളി കുടുംബങ്ങൾ 26 ശതമാനം (ഏക ദേശം 11 ലക്ഷം) വരും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്ന കർഷകത്തൊഴിലാളികളും ഇതി ലുൾപ്പെടും.

കർഷകത്തൊഴിലാളികളുടെ ഭാവി
എങ്ങനെയാണ് കേരളത്തിൽ നിലനിൽക്കുന്ന കാർഷികമേഖല യിലെ തൊഴിൽ പരമായ പ്രതിസന്ധി – മതിയായ വരുമാനം ലഭ മല്ലാത്തതും യുവാക്കളെ ആകർഷിക്കാൻ സാധിക്കാത്തതുമായ സാഹചര്യം പരിഹരിക്കാൻ കഴിയുക? ഒന്ന്, ആധുനിക സാങ്കേതികവിദ്യയെ മാറ്റിനിർത്തിക്കൊണ്ട് ഇന്നത്തെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സാധ്യമല്ല എന്നു ള്ളതാണ് യാഥാർഥ്യം. വലിയ യന്ത്രങ്ങളുടെ ഉപയോഗം വന്ന തോടെ തൊഴിൽ ദിനങ്ങൾ കുറഞ്ഞെങ്കിലും, യന്ത്രങ്ങൾ ഉപ യോഗിക്കാൻ അറിയാവുന്ന തൊഴിലാളികളുടെ ആവശ്വം കൂടാൻ കാരണമായി. തുണ്ടുവത്കരിക്കപ്പെട്ട കൃഷിഭൂമിയും ചെറുകിട കർഷകരുടെ ബാഹുല്യവുമുള്ള കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യമായ യന്ത്രങ്ങളുടെ ഉത്പാദനവും വിപുലമായ ഉപ യോഗവും കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കും.

അനു യോജ്വമായ യന്ത്രവത്കരണം കൂടുതൽ നൈപുണശേഷിയു ള്ളതും ഉയർന്ന വേതനമുളളതുമായ തൊഴിൽ മാർഗങ്ങൾക്ക് വഴിയൊരുക്കും. ആധുനിക സാങ്കേതികവിദ്യ വഴി കൂടുതൽ ഉത്പാദനക്ഷമതയുള്ള വിളകൾ കൃഷിയിലേക്ക് കൊണ്ടുവരാനും അത് വഴി കർഷകരുടെ വരുമാനം ഉയർത്താനും സാധിക്കും. ഈ വരുമാന വർധനവിന്റെ ഒരു ഭാഗം കർഷകത്തൊഴിലാളി കൾക്ക് ലഭിക്കത്തക്കവിധമുള്ള കൂലി വർദ്ധനവ് സർക്കാർ ഇട പെടൽ, തൊഴിലാളി സംഘടനയുടെ പ്രയത്നങ്ങൾ എന്നിവ വഴി യായി സാധിക്കും.

രണ്ട്, തൊഴിൽ സേനകളുടെയും മറ്റ് കൂട്ടായ്മകളുടെയും രൂപി കരണം, ഭാവിയിലെ കർഷകതൊഴിൽ കൂടുതൽ കാര്യക്ഷമമായി രീതിയിൽ ആസൂത്രണം ചെയ്യുന്നതിന് സഹായിക്കും. വിവിധ യിനം കൃഷി വിളകളും കൃഷി രീതികളും ഒരുമിച്ച് കൊണ്ടുപോ കുന്ന സംയോജിത കൃഷിയാണ് കേരളത്തിന്റെ പുരയിടങ്ങളിലും കൃഷിഭൂമിയിലും കണ്ടുവരുന്നത്. കൂടുതൽ വൈദഗ്ദ്യം ആവ ശ്വപ്പെടുന്നതും പല തരത്തിലുള്ള ജോലികൾ വേണ്ടതുമായ ഈ പ്രക്രിയയിൽ കർഷകത്തൊഴിലാളികളുടെ കൂട്ടായ്മകൾക്ക് കർഷകനും കർഷത്തൊഴിലാളികൾക്കും ഗുണകരമാകുന്ന രീതി യിൽ തൊഴിലിൽ ഇടപെടാൻ സാധിക്കും. കാർഷിക കൂട്ടായ്മ കൾ വഴി സ്ഥിരതയാർന്ന സേവനം ലഭ്യമാക്കാനും ചിലയിടങ്ങ ളിലെങ്കിലും കേട്ട് വരുന്ന തൊഴിലാളികളുടെ ക്ഷാമം പരിഹരി ക്കാനും ഒരു പരിധിവരെ സാധിക്കും.

Kerala SSLC Malayalam 2 Board Model Paper March 2023 (Adisthana Padavali)

Question 14.
“അമ്മയുടേതാമെഴുത്തുകളൊക്കെയും
അമ്മയായ്ത്തന്നെയൊതുങ്ങിയിരിക്കട്ടെ”
നമ്മൾ വിദേശത്തു നിർമ്മിച്ചൊരമ്മതൻ
ബിംബമായാതിഥ്യ ശാലയിൽ ശോഭനം
(വി. മധുസൂദനൻ നായർ)
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർതനും പെറ്റമ്മ തൻ ഭാഷ താൻ
(വള്ളത്തോൾ നാരായണ മേനോൻ)
മാതൃഭാഷയോടുള്ള സമീപനം രണ്ടു കവിതാ ഭാഗങ്ങളിലും
എങ്ങനെയാണ്? താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഭാഷയിലൂടയാണ് ഓരോ തലമുറയും തങ്ങളുടെ സംസ്കാരം അനന്തര തലമുറകളിലേക്ക് പകരുന്നത് എന്നു നമുക്കറിയാം. അമ്മയിൽ നിന്ന് നാം കേട്ടു തുടങ്ങുന്ന നമ്മുടെ ഭാഷ ജീവിത വുമായും പാരമ്പര്യവുമായും നമ്മെ ബന്ധിപ്പിക്കുന്നു. നമ്മുടെ ചിന്തയുടെ വികാസവും അതുകൊണ്ടുതന്നെ മാതൃഭാഷയിലു ടെത്തന്നെയാകുന്നു. അപ്പോൾ മാതൃഭാഷയിലുണ്ടാകുന്ന ഏതൊരു കുറവും നമ്മുടെ സംസ്കാരത്തെയും ആശയസ്വീക രണത്തെയും ആശയവിനിമയത്തിനുള്ള കഴിവിനെയുമൊക്കെ ബാധിക്കുന്നു എന്നത് അവിതർക്കിതമാണ്. ഭാഷയും സംസ്കാ രവും നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് അങ്ങനെ എത്ര നാൾമുന്നോ ട്ടുപോകാൻ ആകും? എന്നിട്ടും എന്നിട്ടുമെന്നു മലയാളിക്ക് ഇത് മനസ്സിലാകാത്തത്?

അമ്മയുടെ എഴുത്തകൾ എന്ന കവിതയിൽ മധുസൂദനൻ നായർ ഈ വിപര്യയത്തെക്കുറിച്ച് വിലപിക്കുന്നു. നാം വിദേശ സംസ്കാ രത്തിൽ അഭിരമിക്കുന്നവരായിത്തീർന്നിരിക്കുന്നുവോ? തീർച്ച യായും ജീവനോപാധി എന്ന നിലയിൽ മറു നാടുകളിൽ എത്താനും അവിടത്തെ ഭാഷ പഠിക്കാനുമൊക്കെ നാം നിർബ ന്ധിതരാകുന്നുണ്ട്. മലയാളി വളരെപ്പണ്ടു മുതലേ അതു ചെയ്യു ന്നുണ്ട്. പക്ഷേ, അങ്ങനെ സ്വീകരിക്കുന്ന ഭാഷ നമ്മുടെ ഭാഷയാ കില്ലല്ലോ. പിന്നെ എങ്ങനെയാണ് നമുക്ക് അമ്മയുടെ എഴുത്തു കൾ അഥവാ മാതൃഭാഷ അമ്മയായിത്തന്നെ ഒതുങ്ങിയിരിക്കട്ടെ യെന്നും നാം വിദേശത്തു നിർമ്മിച്ച അമ്മയുടെ ബിംബമാണ് നമ്മുടെ ആതിഥ്യശാലയിൽ ശോഭിക്കുന്നത് എന്നും കരുതാനാ കുന്നത്? മാതൃഭാഷയെ വീടിന്റെ പിന്നാമ്പുറങ്ങളിലേക്കു കൊണ്ടു പോയി, മക്കൾ കാണാത്ത രീതിയിൽ ഒളിച്ചുവയ്ക്കാൻ നമുക്കു പ്രേരണയാകുന്നത് നമ്മുടെ പൊങ്ങച്ചമല്ലാതെ മറ്റെന്താണ്? മറ്റു ള്ളവരുടെ മുമ്പിൽ ഞെളിഞ്ഞു നിൽക്കാൻ വേണ്ടി വിദേശ ഭാഷയെ മുന്നിൽ പ്രതിഷ്ഠിക്കുന്നു. വൃദ്ധയായ മാതാവിനെ അതി ഥികളുടെമുന്നിൽ കൊണ്ടുവരാൻ മടിക്കുന്നു, അത് ആക്ഷേപ മായിക്കാണുന്ന ഈ സംസ്കാരം നമുക്ക് എങ്ങനെ ഉണ്ടായി? ഇതു തന്നെയാണ് കവി കുഞ്ഞുണ്ണി മാഷിന്റെ പരിഹാസത്തിനു പാത്രമായതും. അദ്ദേഹം പറയുന്നു അമ്മ മമ്മിയായ അന്ന് മല യാളം മരിച്ചു. ഇപ്പോഴുള്ള അതിന്റെ ഡാഡി രൂപമായ ജഡം മാത്രം. ‘മമ്മി’ എന്നതിന് സൂക്ഷിച്ചുവച്ച ജഡം എന്നുകൂടി അർഥ മുണ്ട് എന്നു കൂടി ഓർക്കുമ്പോഴാണ് കുഞ്ഞുണ്ണിയുടെ പരി ഹാസം എത്ര തീക്ഷ്ണമാണ് എന്ന് മനസ്സിലാകുന്നത്.

പ്രിയമുള്ളവരേ,
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ”
മർത്ത്വന്നു പെറ്റമ്മ തൻ ഭാഷതാൻ” എന്ന് മഹാകവി വള്ളത്തോൾ പാടിയത് ഓർക്കുക. നാം ആർജിക്കുന്ന മാതൃഭാഷ മാത്രമാണ് പെറ്റമ്മയ്ക്കു സമമായിട്ടുള്ളത്. ആവശ്യത്തിനുവേണ്ടി, ഉപജീവ നത്തിനുവേണ്ടി പഠിച്ചെടുക്കുന്ന വിദേശ ഭാഷ പോറ്റമ്മ മാത്രമാ ണ്. അതു നാം കഷ്ടപ്പെട്ടു പഠിച്ചെടുത്തത് ജീവിതവൃത്തിക്കു വേണ്ടി മാത്രം. ജീവിതവൃത്തിയല്ലല്ലോ ജീവിതം. എന്നിട്ടും മല യാളി ചിന്തിക്കുന്നത് പെറ്റമ്മ അമ്മയായി അടങ്ങിയിരിക്കട്ടെ യെന്നും മുൻതളത്തിൽ അതിഥികളെ സ്വീകരിക്കേണ്ട ഇടത്ത് ഉണ്ടാകേണ്ടത് വിദേശഭാഷയാണ് എന്നുമാണ്. സ്വന്തം സംസ്കാ രത്തെയും പാരമ്പര്യത്തേയും മറന്ന് അന്യഭാഷയെ പുൽകുന്ന മലയാളിയുടെ കാപട്യത്തിന് തിരിച്ചടികൾ കിട്ടിക്കൊണ്ടിരിക്കുന്നു എന്നത് നാം മറന്നുകൂടാത്തതാണ്. അതുകൊണ്ട് നമുക്ക് നമ്മുടെ ഭാഷയെ, അമ്മയെ മുന്നിൽ നിർത്താം നമ്മുടെ സംസ്കാരം കൈവിടാതിരിക്കാം. നമുക്ക് നമ്മ ളായിരിക്കാം.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറം വീതം ഉത്തരമെഴുതുക. സ്കോർ (2 × 6 = 12)

Question 15.
ചെമ്പു മത്തായിയുടെ അടുക്കൽ ചെന്ന് റേഡിയോ പണയം വയ്ക്കുമ്പോൾ ചാക്കുണ്ണിയുടെ ഉള്ളിൽ തീയായിരുന്നു. സ്വന്തം ജീവിതത്തിൽനിന്ന് ഒരു ഭാഗം തന്നെ ആരോ പറിച്ചു മാറ്റുന്നതു പോലെ അയാൾക്കു തോന്നി.”
“എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങള് എഴുതി വയ്ക്കണം” (പ്രണയം)
സൂചനകളും പാഠഭാഗവും പരിഗണിച്ച് ‘ചാക്കുണ്ണി’ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
ഇ. സന്തോഷ്കുമാറിന്റെ ‘പണയം’ എന്ന ചെറുകഥയിലെ കേന്ദ്ര കഥാപാത്രമാണ് ചാക്കുണ്ണി. അയാൾ ആറാട്ടുകുന്നിലെ തയ്യൽക്കാരനാണ്. മൂന്നു പതിറ്റാണ്ടായി ജോലി ചെയ്യുന്നുവെ ങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു സാധാ രണക്കാരൻ. എങ്കിലും പാട്ടും, നാടകവും, സിനിമയുമൊക്കെ ആസ്വദിക്കുന്നതിൽ താൽപ്പര്യമുള്ള ഒരു കലാസ്നേഹി ആണ യാൾ. അതുകൊണ്ടാണ് അയാൾ റേഡിയോ വാങ്ങുന്നത്. ആറാ ട്ടുപറമ്പിൽ ആദ്യമായി റേഡിയോ വാങ്ങിയ പൗരനാണ് ചാക്കുണ്ണി. അതു വാങ്ങുവാൻ അയാൾ വളരെ കഷ്ടപ്പെട്ടു. ഓണക്കാലത്ത് രാപകൽ ഭേദമെന്യേ വിശ്രമമില്ലാതെ ജോലിചെയ്തു. പതിവുള്ള ബീഡിവലി നിർത്തി. അത്യാവശ്യമായിരുന്നിട്ടുകൂടി ചെരുപ്പ് വാങ്ങി യില്ല. ആണ്ടിലൊരിക്കൽ മലയാറ്റൂർക്ക് പോകാറുള്ളതും അത്ത വണ മുടക്കി.

റേഡിയോ സ്വന്തമായപ്പോൾ അയാളുടെ ജീവിതസമയതാളത്തെ അത് ക്രമീകരിച്ചു. റേഡിയോയുമായി തയ്യൽക്കടയിൽ പോകും. ജോലി ചെയ്യുന്നത് റേഡിയോയിലെ പാട്ടും, നാടകവും, ശബ്ദ രേഖയുമൊക്കെ കേട്ടുകൊണ്ടായി. തിരിച്ചു വീട്ടിലേക്കുള്ള യാത്ര യിലും വീട്ടിലെത്തിയാലും റേഡിയോ പരിപാടികൾ തുടർന്നു കൊണ്ടിരിക്കും. പ്രക്ഷേപണം അവസാനിക്കുന്നതു വരെ. അങ്ങനെ റേഡിയോ അയാളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ഇവിടെ റേഡിയോ എന്നത് കലയും സാഹിത്വവും തന്നെ യാണല്ലോ. അവയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ, അവയില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ ചാക്കുണ്ണിക്കുണ്ട്.

അതിനിടയിലാണ് ഈ താളക്രമത്തെ തെറ്റിക്കുന്നതരത്തിൽ അയാ ളുടെ ഇളയകുട്ടിക്ക് അസുഖം പിടിപെട്ടത്. ചികിത്സിക്കാനുള്ള പണം കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല. കുടം കിട്ടാവുന്നവ രിൽ നിന്നൊക്കെ വാങ്ങി. മറ്റു മാർഗങ്ങളൊന്നുമില്ലാതെ അയാൾ റേഡിയോ പണയം വയ്ക്കുന്നു. അതും സംഗീതവും പാട്ടു മൊന്നും ജീവിതത്തിൽ ആവശ്വമില്ല എന്നു വിശ്വസിക്കുന്ന ചെമ്പു മത്തായിയുടെ അടുത്ത്. സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഭാഗം ആരോ പറിച്ചു മാറ്റുന്നതുപോലെ അയാൾക്കു തോന്നി. റേഡി യോയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും അയാൾക്കുണ്ടായിരുന്നു. ‘ഒരു നോട്ടം വേണമേ’ എന്ന് മത്തായി യോട് പറയാൻ അയാൾക്ക് തിരിച്ചുപോകേണ്ടിവന്നു.

റേഡിയോ പണയത്തിലായതോടെ അയാളുടെ ജോലിയിലുള്ള താളം തെറ്റി. അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പുകൾ തുന്നി. ജോലി ചെയ്യുമ്പോൾ അജ്ഞാതമായ ഒരു പാട്ടിനു വേണ്ടി കാതോർത്തു. ചുറ്റുപാടും നിരവധി ആളുകളുണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. അയാളുടെ ഏകാന്തത ഇല്ലായ്മ ചെയ്തിരു ന്നത്, അയാൾക്ക് കൂട്ടായി ഉണ്ടായിരുന്നത് പാട്ടും നാടകവു മൊക്കെ ആയിരുന്നല്ലോ.

ഒടുവിൽ അയാളുടെ മകൻ മരണപ്പെടുമ്പോൾ ആശ്വാസം തേടു ന്നതും റേഡിയോയെത്തന്നെയാണ്. മകൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ‘ബാലമണ്ഡലം’ എന്ന പരിപാടി കേട്ടപ്പോൾ, അതിലുള്ള കുട്ടിക ളുടെ പാട്ടും ചിരിയുമൊക്കെ കേട്ടപ്പോൾ മനസ്സിന്റെ കനം കുറച്ചു കുറഞ്ഞു. ചാക്കുണ്ണി എന്ന കഥാപാത്രം കല ഇഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രതി നിധിയാണ്. അയാളെ സംബന്ധിച്ചിടത്തോളം അതാണ് ജീവിത ത്തിലെ സമ്പത്ത്, സുഖത്തിലും ദുഃഖത്തിലും കൂട്ടായിരിക്കുന്നത് പാട്ടും നാടകവും സിനിമയുമൊക്കെയാണ്. നല്ല മനുഷ്വർക്ക് അങ്ങനെയേ കഴിയൂ. “എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങള് എഴുതി വയ്ക്കണം” എന്ന് ചാക്കുണ്ണി പറയുമ്പോൾ അത് ഒരു നല്ല മനുഷ്യന്റെ വാക്കുകളായി നമ്മൾ കേൾക്കുന്നു.

Question 16.
“എങ്ങിനി കൊണ്ടിറക്കേണ്ടു സ്വയം ബുദ്ധി-
കെട്ടു കരിന്തിരിയാളും വരെയവർ
ഒന്നെന്നെ കൊണ്ടുപോയിടേണമെന്നുള്ള
ശല്യപ്പെടുത്തൽ പ്രതിഷ്ഠിച്ച കോവിലിൽ”.
(അമ്മത്തൊട്ടിൽ)
‘വൃദ്ധമാതാവിനെ മക്കൾ പട്ടിക്കൂട്ടിൽ അടച്ചു.
(പത്രവാർത്തയിൽ നിന്ന്)
കവിതയും സമകാലിക സംഭവങ്ങളും വിശകലനം ചെയ്ത് ‘വാർദ്ധക്യത്തിന് കരുതലേകാം’ എന്ന വിഷയത്തിൽ ഉപ ന്യാസം തയ്യാറാക്കുക.
Answer:
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും സംഭവിക്കാൻ പാടി ല്ലാത്തതും സംഭവിക്കുമെന്ന് ഒരിക്കലും പണ്ട് ചിന്തിച്ചിട്ടില്ലാത്ത തുമായ ഒരു കാര്യമാണ് വൃദ്ധരായ മാതാപിതാക്കളെ മക്കൾ തന്നെ തെരുവിൽ ഉപേക്ഷിക്കുന്നു എന്നത്. നമ്മുടെ പ്രിയകവി റഫീക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ എന്ന കവിത അതിന്റെ ഒരു നേർസാക്ഷ്യമാണ്. വൃദ്ധയായിത്തീർന്ന മാതാവിനെ ഉപേക്ഷി ക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി അവരെയും കൊണ്ട് കാറിൽ നഗരം ചുറ്റുകയാണ് മകൻ.

നിറം മങ്ങി ഉപയോഗമില്ലാതായ ഒരു പിഞ്ഞാണം. അത് എത്ര ചോറാ തന്നത് എന്നോർക്കാതെ വലി ച്ചെറിയുന്നതുപോലെയാണല്ലോ അത്. രാത്രി വളരെ വൈകിയി ട്ടാണ് മകന്റെ യാത്ര. തെരുവുകളൊക്കെ വിജനമായിരിക്കുന്നു. ഒരു വലിയ മാളിന്റെ സമീപത്ത് ആരുമില്ല. അവിടെയായാലോ? ഇപ്പോൾ എല്ലാം കിട്ടുന്നിടമാണല്ലോ പെരുമാളിനെപ്പോലെ തന്നെ യുള്ള മാളും. പക്ഷേ അവിടെ ഒരു പട്ടി പെറ്റു കിടക്കുന്നു. അത് ഊറ്റത്തോടെ കുരച്ചു ചാടുന്നു. അതിന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാണമല്ലോ. അതേപോലെ രക്ഷിച്ചൊരമ്മയെയാണ് താൻ കൊണ്ടുക്കളയാൻ പോകുന്നതെന്ന് അയാൾ ഓർത്തിരിക്കുമോ ആവോ?

പിന്നെ കണ്ടത് ജില്ലാ ആശുപ്രതിയാണ്. അതിനുസമീപത്തെ രാക്കടയ്ക്കു പിന്നിൽ അൽപ്പം ഒഴിവു കാണുന്നുണ്ട്. പക്ഷേ ആശുപത്രിപ്പടികൾ കണ്ടപ്പോൾ പണ്ട് പനി പിടിച്ചതും അമ്മ തന്നെ യുമെടുത്ത് ആ പടി ഓടിക്കയറിയതുമൊക്കെ ഓർമ്മ വന്നു. ഇല്ല അവിടെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നെയും മുന്നോട്ടു പോയപ്പോൾ വെട്ടവും ആളുമില്ലാതെ ഏകാന്തത കണ്ണുപൊത്തിക്കളിക്കുന്ന വിദ്യാലയമുറ്റം കണ്ടു പക്ഷേ, തന്നെ, പൊട്ടിക്കരയുകയും പോകില്ല എന്ന ശരിക്കു കയും ചെയ്യുന്ന തന്നെ അമ്മ സ്കൂളിൽ കൊണ്ടു പോയതും ചുറ്റുമതിലിനു പുറത്തുകാത്തുനിന്നതുമൊക്കെ ഓർത്തപ്പോൾ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു.

ഇനി എവിടെയാണ് കൊണ്ടിറക്കേണ്ടത്. ഒരിക്കലെങ്കിലും കൊണ്ടുപോകണമെന്ന് അമ്മ ശാഠ്യം പിടിച്ചിരുന്ന ആ കോവി ലിലോ? അവിടെയെത്തിയപ്പോൾ ഈശ്വരൻ തന്നെ അസ്വസ്ഥ നായി പുറത്തു നിൽക്കുന്നതാണു കണ്ടത് പിന്നെയും ഓർമ്മകൾ, പുറത്തെ തണുപ്പ് പലതും ഓർമ്മിപ്പിച്ചു. അമ്മയുടെ വയറ്റത്തു പറ്റിക്കിടക്കുന്ന ചൂട്, കാച്ചെണ്ണയുടെ മണം, അടുക്കളയിൽ ഓല ക്കൊടികൾ പുകയുന്നതിന്റെ മണം. ഇല്ല അമ്മയെ തെരുവിലു പേക്ഷിക്കാൻ കഴിയില്ല. സുഹൃത്തുക്കളേ, ഓർമ്മകളുള്ള മകനായതുകൊണ്ട് അയാൾ അമ്മയെ ഉപേക്ഷിക്കാതെ തിരിച്ചു കൊണ്ടു പോകാൻ ഒരുങ്ങി.പക്ഷേ മകന്റെ ധർമ്മസങ്കടം അറിഞ്ഞായിരിക്കാം ആ അമ്മ സ്വയം ഒഴിഞ്ഞുപോയത്. അതുവരെ അടഞ്ഞിരുന്ന കണ്ണുകൾ ഇപ്പോൾ തുറന്നുതന്നെയിരിക്കുന്നു.

മക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന, അവർക്ക് സംരക്ഷണം നൽകാത്ത മക്കളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചു വരുന്നു എന്നത് ഉൽക്കണ്ഠ ഉളവാക്കുന്നില്ലേ. ഇത് തുടരുവാൻ അനു വദിക്കാമോ? എന്തൊക്കെയാണ് ചെയ്യാൻ കഴിയുക. അമ്മയെ അല്ലെങ്കിൽ അച്ഛനെ ഉപേക്ഷിക്കുന്ന മക്കൾക്ക് ഒരു പക്ഷേ അവ രുടെതായ ന്യായങ്ങൾ കാണുമായിരിക്കും. അതുകൊണ്ട് ഇതൊരു സാമൂഹ്യ പ്രശ്നമായി കണ്ട് പരിഹാരങ്ങൾ തേടുകയാ യിരിക്കും നല്ലത്. സമൂഹത്തിലെ വൃദ്ധരായ മാതാപിതാക്കളെ സംര ക്ഷിക്കാൻ സമൂഹം തന്നെ തയാറാകണം. അത്തരം ചില ചിന്ത കൾക്ക് ഈ കവിത പ്രചോദനമാകട്ടെ എന്നു മാത്രം പറഞ്ഞു കൊണ്ട് എന്റെ ഈ ലഘുപ്രഭാഷണം നിർത്തട്ടെ നമസ്കാരം.

Kerala SSLC Malayalam 2 Board Model Paper March 2023 (Adisthana Padavali)

Question 17.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാ രായണ സന്ദേശം എക്കാലത്തും ഏതു രാജ്യത്തിനും വില പോകുന്നതും ഏതു സമുദായത്തിന്റെയും സാംസ്കാരിക വികസനത്തിന് അത്വനും ഉപകരിക്കുന്നതുമായ ഒരു വിശി ഷ്ടാശയമാണ്. (ശ്രീനാരായണ ഗുരു)
പാഠഭാഗത്തെ, ശ്രീ. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നിരീക്ഷ ണങ്ങളും ഗുരുദേവ സന്ദേശങ്ങളും വിലയിരുത്തി, ഗുരുദേവ ദർശനങ്ങളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാ നായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതു ലിനായി സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗു രു (1856 – 1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖ ത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുട ങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെ തിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായി രുന്നു ശ്രീനാരായണ ഗുരു.

താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തു വാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്റെ സാമൂഹിക പരി ഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഡോ. പൽപുവിന്റെ പര ണയാൽ അദ്ദേഹം 1903 ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. 1916 – ൽ ജാതിയില്ലാ വിളംബരത്തിലൂടെ താൻ ഒരു ജാതിയുടെയും മതത്തിന്റെയും വക്താവായ ആളല്ലെന്നും താൻ ജാതിയും മതവും ഉപേക്ഷിച്ചിട്ട് സംവത്സരങ്ങൾ കഴിഞ്ഞുവെന്നും ഗുരു വ്യക്തമാക്കി.

ഏകദേശം എട്ടാം നൂറ്റാണ്ടു മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, അന്തരാളർ, ജാതിമാർ, അമ്പലവാസികൾ, സങ്കര വർണ്ണക്കാർ, ശൂദ്രർ (പാരമ്പര്വകുലത്തൊഴിൽ എല്ലാ നായർ വിഭാ ഗവും) എന്നിവർ സവർണ്ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു. ഇവരിൽ കുലത്തൊഴിൽ ചെയ്തിരുന്ന ചില വിഭാഗങ്ങളെ (കണിയാർ, കമ്മാളർ അഥവാ വിശ്വകർമജൻ തുടങ്ങിയവ) രണ്ടു ഗണ ങ്ങൾക്കും അന്ത്യന്താപേക്ഷിതമായും കണ്ടിരുന്നു.

മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടൽ, തൊടിൽ മുതലായ അനാചാരങ്ങലും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയരടക്കമുള്ള നായർ, അമ്പ ലവാസി, ശൂദ്രനായർ, വെള്ളാളർ തുടങ്ങിയവർ സവർണ്ണർ എന്നും കമ്മാളർ, ഗണർ തുടങ്ങി ചിലവർ രണ്ടിലും ചേരാത്ത തായും ഈഴവർ അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാ സം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധ മായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴ വനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ ഡോ.

പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീർന്നു. ഡോ. പൽപ്പും ഈഴവനായതുകൊണ്ട് മാത്രം അദ്ദേഹത്തിന് ട്രാവൻകൂർ മെഡി ക്കൽ കോളേജിൽ അഡ്മിഷൻ നിഷേധിച്ചു. അദ്ദേഹം മദ്രാസിൽ മെഡിസിന് പഠിക്കുകയും ശേഷം കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലണ്ടനിൽ ഉപരിപഠനം നടത്തുകയും ചെയ്തു. നാട്ടിൽ തിരിച്ച ത്തിയ ഡോക്ടർക്ക് പക്ഷെ തിരിവിതാംകൂർ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ ജാതീയത അനുവദിച്ചില്ല. അദ്ദേഹം ബ്രിട്ടീഷ് മൈസൂരിലാണ് പ്രാക്ടീസ് ചെയ്തത്) ബ്രാഹ്മണർ ജന്മികളായി ത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ട ത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യി പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീ കരിക്കപ്പെട്ടിരുന്നു.

ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദന ങ്ങളെ അതിക്രമിക്കും വിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ, അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തല യെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരു ന്നത്. കൂടാതെ വീടുമേയുക, മീൻപിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. അവർണ്ണർക്ക് ശിക്ഷകൾ അതിക്രൂരമാ യിരുന്നു. അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാ വിധിയായിരുന്നു ചിത്രവധം, പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചു കയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.

ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ച പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയി ക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെ യാണെന്നും അതുകൊണ്ട് മതം പലതല്ല ഒന്നാണെന്നുമാണ് ഗരു അനുശാസിച്ചത്. തന്റെ മദർശനത്തെ “ഏകമതം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭി പ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അദ്വൈതസിദ്ധാന്ത ത്തിൽ ആത്മാവാണ് പരമപ്രധാനം. ഈശ്വരന് അവിടെ താത്ത്വി കാസ്തിത്വം ഇല്ല. ദക് പദാർത്ഥമാണ് ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്വമല്ല. അതിനാൽ തന്നെ അത് മിഥ്വയുമാണ്. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൽ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു. അതാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങൾ. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ് വിവക്ഷിച്ചത്.

സത്വാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തി രിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരു ന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോ ട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണഗുരു അരു വിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി. അരുവിപ്പുറത്ത് നെയ്യാറി നുതീരത്തെ ഗുഹയിൽ ഏറെനേരത്തെ ധ്വാനത്തിനുശേഷമാണ് അദ്ദേഹം പ്രതിഷ്ഠ നടത്തിയത്. നെയ്യാറിൽ ശങ്കരൻകുഴി യിൽനിന്ന് മുങ്ങിയെടുത്ത വലിയ കല്ലാണ് അദ്ദേഹം ശിവപ്രതി ഷ്ഠക്കായി ഉപയോഗിച്ചത്.

താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേ ശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരുദേവൻ നടത്തിയത്. ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീ യൻ ശ്രീനാരായണഗുരുവാണ്. രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്. ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്,സമുദായോ ദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്ന ത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ സന്ദേ ശത്തിന്റെ നല്ലൊരു ഭാഗവും കാവ്യരൂപത്തിലുള്ളതാണ്. ദർശന മാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായി ട്ടുണ്ട്.

Leave a Comment