Kerala SSLC Social Science Question Paper March 2021 Malayalam Medium

Students can read Kerala SSLC Social Science Question Paper March 2021 with Answers Malayalam Medium and Kerala SSLC Social Science Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Social Science Question Paper March 2021 Malayalam Medium

Time: 2½ Hours
Total Score: 80 Marks

നിർദ്ദേശങ്ങൾ :

  • 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
  • ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • 1 മുതൽ 42 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 80 സ്കോർ ആയിരിക്കും.

(a) മുതൽ (1) വരെയുള്ള ചോദ്യങ്ങൾക്ക് ഒരു സ്കോർ വീതം.

Question 1.
(a) ‘അമ്മ’ എന്ന നോവൽ എഴുതിയത് ആര്?
(i) പാബ്ളോ നെരൂദ
(ii) ലിയോ ടോൾസ്റ്റോയി
(iii) മാക്സിം ഗോർക്കി
(iv) കാൾ മാർക്സ്
Answer:
(iii) മാക്സിം ഗോർക്കി

(b) ഒരാൾ ശരാശരി എത്ര വയസുവരെ ജീവിച്ചിരിക്കുന്നു എന്ന
(i) ആയുർദൈർഘ്യം
(ii) ശിശുമരണ നിരക്ക്
(iii) സാക്ഷരതാ നിരക്ക്
(iv) ജനന നിരക്ക്
Answer:
(i) ആയുർദൈർഘ്യം

(c) ചുവടെ നൽകിയിരിക്കുന്നതിൽ അഖിലേന്ത്യാ സർവീസിന് ഒരു ഉദാഹരണം ഏത്?
(i) ഇന്ത്യൻ ഫോറിൻ സർവീസ്
(ii) ഇന്ത്യൻ പോലീസ് സർവീസ്
(iii) ഇന്ത്യൻ റെയിൽവേ സർവീസ്
(iv) സെയിൽസ് ടാക്സ് ഓഫീസർ
Answer:
(ii) ഇന്ത്യൻ പോലീസ് സർവീസ്

(d) ഡിസംബർ 22 മുതൽ മാർച്ച് 21 വരെയുള്ള കാലയളവിൽ ഉത്തരാർദ്ധ ഗോളത്തിൽ അനുഭവപ്പെടുന്ന പ്രധാന ഇതു വിന്റെ പേരെഴുതുക.
(i) ഗ്രീഷ്മം
(ii) വസന്തം
(iii) ഹേമന്തം
(iv) ശൈത്വം
Answer:
(iv) ശൈത്യം

Kerala SSLC Social Science Question Paper March 2021 Malayalam Medium

(e) സമൂഹശാസ്ത്രത്തിന്റെ പിതാവ് ആര്?
(i) ഡി.പി. മുഖർജി
(ii) എൽ ദുർവിം
(iii) ഹെർബർട്ട് സ്പെൻസർ
(iv) അഗസ്ത് കോംതെ
Answer:
(iv) ആഗസ്ത് കൊംതെ

(f) ഏത് രേഖാംശത്തിലെ പ്രാദേശിക സമയത്തെയാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയമായി തിരഞ്ഞെടുത്തിരിക്കുന്നത്?
(i) പൂജ്യം ഡിഗ്രി
(ii) 82½° E
(iii) 180°
(iv) 15°E
Answer:
(ii) 82½° E

(g) ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം :
(i) 1918
(ii) 1930
(iii) 1919
(iv) 1917
Answer:
(iv) 1917

(h) അളവ്-തൂക്ക നിലവാരം ഉറപ്പുവരുത്തുന്നതാര്?
(i) ലീഗൽ മെട്രോളജി വകുപ്പ്
(ii) ഭക്ഷ്യസുരക്ഷാ വകുപ്പ്
(iii) കേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റി
(iv) ഡ്രഗ്സ് കൺട്രോൾ വകുപ്പ്
Answer:
(i) ലീഗൽ മെട്രോളജി വകുപ്പ്

(i) ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം:
(i) ചിറാപുഞ്ചി
(ii) ഷിംല
(iii) ഡെറാഡൂൺ
(iv) ഡാർജിലിങ്
Answer:
(i) ചിറാപുഞ്ചി

(j) 20 ലക്ഷം രൂപക്ക് മുകളിൽ, ഒരു കോടി രൂപാവരെയുള്ള ഉപഭോതർക്കങ്ങളിൽ തീർപ്പ് കല്പിക്കുന്നതാര്?
(i) സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
(ii) ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
(iii) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം
(iv) ഭക്ഷ്യ സുരക്ഷാ വകുപ്പ്
Answer:
(i) സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

(k) കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ സത്യസന്ധമായി രേഖപ്പെടുത്തുന്ന രീതി ഏത്?
(i) നിരീക്ഷണം
(ii) കേസ് സ്റ്റഡി
(iii) സോഷ്യൽ സർവെ
(iv) അഭിമുഖം
Answer:
(i) നിരീക്ഷണം

(l) ടിബറ്റിലെ മാനസരോവർ തടാകത്തിൽ നിന്ന് ഉൽഭവിക്കുന്ന ഹിമാലയൻ നദി ഏതാണ്?
(i) സിന്ധു
(ii) ഗം ഗ
(iii) മഹാനദി
(iv) ഗോദാവരി
Answer:
(i) സിന്ധു

2 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.

Question 2.
ആഗോളവാതകങ്ങളുടെ പേരെഴുതുക. (3)
Answer:

  • വാണിജ്യ വാതങ്ങൾ (വടക്കു കിഴക്കൻ വാണിജ്യ വാതങ്ങൾ (ഉത്തരാർദ്ധ ഗോളത്തിൽ)
  • തെക്കു കിഴക്കൻ വാണിജ്യവാതങ്ങൾ (ദക്ഷിണാർദ്ധ ഗോള തതിൽ)
  • പശ്ചിമ വാതങ്ങൾ വടക്കു പടിഞ്ഞാറൻ വാണിജ്യ വാതങ്ങൾ (ഉത്തരാർദ്ധ ഗോളത്തിൽ)
  • തെക്കു പടിഞ്ഞാറൻ വാണിജ്യവാതങ്ങൾ (ദക്ഷിണാർദ്ധ ഗോളത്തിൽ)
  • ധ്രുവീയ പൂർവവാതങ്ങൾ (രണ്ടു ധ്രുവങ്ങളിലും)

Question 3.
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം? (3)
Answer:

  • ശ്രേണീപരമായ സംഘാടനം
  • സ്ഥിരത
  • യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം
  • രാഷ്ട്രീയ നിഷ്പക്ഷത
  • വൈദഗ്ധ്വം

Question 4.
തൊഴിലാളികളുടെ ഉല്പാദനക്ഷമത വർധിപ്പിക്കാം എന്നതാണ് മാനവ വിഭവശേഷി മെച്ചപ്പെടുത്തുന്നതുകൊണ്ടുള്ള ഒരു പ്രയോ ജനം. മാനവ വിഭവശേഷി വികസനത്തിന്റെ മറ്റേതെങ്കിലും മൂന്ന് പ്രയോജനങ്ങൾ പട്ടികപ്പെടുത്തുക. (3)
Answer:

  • തൊഴിലാളികളുടെ ഉൽപ്പാദന ക്ഷമത വർധിപ്പിക്കാം.
  • സാമ്പത്തിക അന്തരം കുറയ്ക്കാം.
  • സംരംഭകത്വം മെച്ചപ്പെടുത്താം.
  • പ്രകൃതി വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കാം.
  • സാമൂഹികക്ഷേമം ഉറപ്പു വരുത്താം.
  • മെച്ചപ്പെട്ട സാങ്കേതികവിദ്യകളുടെ വികസനവും ഉപയോ ഗവും സാധ്യമാക്കാം.

Question 5.
രണ്ടാം ലോകയുദ്ധത്തിലെ അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെട്ടി രുന്ന രാജ്യങ്ങളുടെ പേരെഴുതുക. (3)
Answer:
അച്ചുതണ്ട് സഖ്യം – ജർമനി, ഇറ്റലി, ജപ്പാൻ

Kerala SSLC Social Science Question Paper March 2021 Malayalam Medium

Question 6.
പൊതുഭരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക. (3)
Answer:

  • ഗവൺമെന്റ് നയങ്ങൾ മെച്ചപ്പെടുത്തുന്നു.
  • ജനക്ഷേമം ഉറപ്പാക്കുന്നു.
  • സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.
  • ജനകീയ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു.

Question 7.
വിദ്യാഭ്യാസവും നൈപുണിയും മെച്ചപ്പെടുത്തുന്നതിനായി നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയ ഏതെങ്കിലും മൂന്ന് പദ്ധതികൾ പട്ടികപ്പെടുത്തുക. (3)
Answer:

  • സംയോജിത ശിശുവികസന സേവന പരിപാടി (ICDS)
  • സമഗ്ര ശിക്ഷ അഭിയാൻ (SSA)
  • രാഷ്ട്രീയ ഉച്ചതൽ ശിക്ഷ അഭിയാൻ (RUSA)
  • നാഷണൽ സ്കിൽ ഡെവലെപ്മെന്റ് ആൻഡ് മോണിറ്ററി ൻഡ് സ്കീം

Question 8.
ഇന്ത്യൻ തുണി വ്യവസായത്തിന്റെ തകർച്ചയുടെ കാരണങ്ങൾ എവ? (3)
Answer:

  • യന്ത്രനിർമ്മിത ബ്രിട്ടീഷ് തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതോടെ ഇന്ത്യൻ തുണി രങ്ങളുടെ ആവശ്വം കുറഞ്ഞത്
  • റെയിൽവെയുടെ വികസനം അസംസ്കൃത വസ്തുവക കൾ ശേഖരിക്കുവാനും തുണിത്തരങ്ങൾ ഗ്രാമങ്ങളിൽ പോലും എത്തിക്കുവാനും ബ്രിട്ടീഷുകാർക്ക് കഴിഞ്ഞത്
  • ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇതോടെ ഗ്രാമങ്ങളിലെ വിപണി നഷ്ടമായത്
  • ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തുണിത്തര ങ്ങൾക്കു ഉയർന്ന നികുതി ചുമത്തിയതിലൂടെ ഇന്ത്യൻ തുണിത്തരങ്ങൾക്കു ബ്രിട്ടീഷ് വിപണിയും നഷ്ടമായി.

Question 9.
കേന്ദ്രസർവീസുകളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക. (3)
Answer:

  • ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു.
  • കേന്ദ്രഗവൺമെന്റിനും മാത്രം അധികാരം ഉള്ള ഭരണവകു പ്പുകളിൽ നിയമിക്കുന്നു.
  • ഉദാ: ഇന്ത്യൻ റെയിൽവേ സർവീ സ്, ഇന്ത്യൻ ഫോറിൻ സർവീസ്.

Question 10.
ആരോഗമുള്ള വ്യക്തികൾ രാജ്യപുരോഗതിയിൽ പങ്കാളികൾ ആകുന്നതെങ്ങനെയെന്ന് വിശദമാക്കുക. (3)
Answer:

  • തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിക്കുന്നതുകൊണ്ടും കാര്യക്ഷമത വർധിക്കുന്നതുകൊണ്ടും ഉൽപ്പാദനം കൂടും.
  • പ്രകൃതിവിഭവങ്ങൾ ശരിയായി വിനിയോഗിക്കാനാവും.
  • ചികിത്സച്ചെലവുകൾ കുറയ്ക്കാനും അതുവഴി സർക്കാ രിന്റെ സാമ്പത്തികച്ചെലവ് കുറയ്ക്കാനും കഴിയും.
  • ഉൽപ്പാദനവർധനവിലൂടെ സാമ്പത്തികവികസനം സാധ്യ മാകും.

Question 11.
ഇ-ഗവേൺസ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ? ഏതെങ്കിലും രണ്ട് ഉദാഹരണങ്ങൾ സൂചിപ്പിക്കുക. (3)
Answer:
ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോ ഗമാണു് ഇ- ഗവേണൻസ്. ഇത് ഗവൺമെന്റ് സേവനങ്ങൾ വേഗ ത്തിലും എളുപ്പത്തിലും ലഭിക്കുന്നതിന് സഹായകമായി. ഹയർസെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ, വിവിധ സ്കോളർഷിപ്പുകൾക്കായുള്ള ഓൺലൈൻ അപേക്ഷ.

Question 12.
ധരാതലീയ ഭൂപടങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. (3)
Answer:
പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപ ടങ്ങളാണ് ധരാതലീയ ഭൂപടങ്ങൾ, ഭൗമോപരിതലത്തിന്റെ ഉയർച്ച താഴ്ചകൾ, നദികൾ, മറ്റു ജലാശയങ്ങൾ, വനങ്ങൾ, കൃഷിസ്ഥല ങ്ങൾ, തരിശുഭൂമികൾ, ഗ്രാമങ്ങൾ, പട്ടണങ്ങൾ, ഗതാഗത-വാർത്താവിനിമയ മാർഗ്ഗങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട ഭൗമോപ രിതല സവിശേഷതകളാണ് ഈ ഭൂപടങ്ങളിൽ ചിത്രീകരിക്കാറു ള്ളത്. ധരാതലീയ ഭൂപടങ്ങൾ ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവ രങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടു നിർമ്മിക്കുന്ന വലിയ തോതു ഭൂപടങ്ങളാണ്.

Question 13.
വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ വികസനത്തെ എങ്ങനെ സഹാ യിക്കുന്നു എന്ന് വിശദമാക്കുക. (3)
Answer:
Kerala SSLC Social Science Question Paper March 2021 Malayalam Medium Q13

Question 14.
ആകാശീയ വിദൂര സംവേദനത്തിന്റെ പോരായ്മകൾ എന്തെല്ലാം? (3)
Answer:

  • വിമാനത്തിലുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേ ന്മയെ ബാധിക്കുന്നു.
  • വിമാനത്തിനു പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.
  • വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോ ഗികമല്ല.
  • ഇന്ധനം നിറയ്ക്കുന്നതിന് വിമാനം ഇടയ്ക്കിടെ നിലത്തിറ ക്കുന്നത് ചെലവ് വർധിപ്പിക്കുന്നു.

Question 15.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിയമം മൂലം നിരോധിച്ച ഏതെങ്കിലും മൂന്ന് സാമൂഹിക അനാചാരങ്ങളുടെ പേരെഴുതുക. (3)
Answer:

  • ശൈശവ വിവാഹം, ബഹുഭാര്യത്വം എന്നിവ നിരോധിച്ചു.
  • 12 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിവാഹ ത്തിന് വിലക്ക് ഏർപ്പെടുത്തി.
  • പെൺശിശുഹത്യ നിരോധിച്ചു.
  • അടിമത്വം നിരോധിച്ചു.
  • സതി നിരോധിച്ചു.
  • വിധവ പുനർവിവാഹം നടപ്പിലാക്കി.

Question 16.
അഖിലേന്ത്യാ സർവീസും സംസ്ഥാന സർവീസും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക. (3)
Answer:

അഖിലേന്ത്യാ സർവീസ് സംസ്ഥാന സർവീസ്
ദേശീയ തലത്തിൽ തിരഞ്ഞെടു ക്കുന്നു. സംസ്ഥാനതലത്തിൽ തിര ഞെഞ്ഞെടുക്കുന്നു.
കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.

ഉദാ: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ പോലീസ് സർവീസ് (IPS)

സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുക ളിൽ നിയമിക്കപ്പെടുന്നു.

ഉദാ: സെയിൽസ് ടാക്സ് ഓഫീസർ

Question 17.
1986-ലെ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ട് വെച്ച ഏതെങ്കിലും മൂന്ന് നിർദ്ദേശങ്ങൾ എഴുതുക. (3)
Answer:

  • പ്രാഥമിക വിദ്യാഭ്യാസത്തിനും തുടർവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണം.
  • പ്രൈമറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കാനും സ്കൂളുകളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ പദ്ധതി നടപ്പിലാക്കണം.
  • ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപി ക്കണം.
  • പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽ കണം.

Kerala SSLC Social Science Question Paper March 2021 Malayalam Medium

Question 18.
വായ്പകൾ നൽകാനായി ബാങ്കുകൾ സ്വീകരിക്കുന്ന ഏതെ ങ്കിലും മൂന്ന് ഈടുകൾ സൂചിപ്പിക്കുക. (3)
Answer:

  • സ്വർണം, വസ്തുവിന്റെ ആധാരം തുടങ്ങിയ ഭൗതിക ആസ്തികൾ.
  • സ്ഥിര നിക്ഷേപ പ്രതിക, ശമ്പള സർട്ടിഫിക്കറ്റ് ബോണ്ടുകൾ തുടങ്ങിയവ.

Question 19.
പൗരബോധം വളർത്തുന്നതിൽ സംഘടനകളുടെ പങ്ക് വ്യക്ത മാക്കുക. (3)
Answer:

  • രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാ രികവുമായ നിരവധി സംഘടനകൾ നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട്.
  • വ്യക്തികളെ സേവനസന്നദ്ധതയോടെ പ്രവർത്തിക്കുവാൻ പ്രാപ്തരാക്കുന്നത് ഇത്തരം സംഘടനകളാണ്.
  • പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം, ജീവ കാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി സംഘടനകൾ പ്രവർത്തിച്ചു വരുന്നു.
  • പാരിസ്ഥിതിക അവബോധവും മനുഷ്യാവകാശ ബോധവും വ്യക്തികളിൽ സൃഷ്ടിക്കാൻ ഇത്തരം സംഘടനകൾക്കു സാധിക്കും.

Question 20.
ഇന്ത്യയുടെ വിദേശനയത്തിന്റെ മൂന്ന് പ്രധാന തത്വങ്ങൾ എഴു തുക. (3)
Answer:

  • സാമ്രാജ്യത്വത്തോടും കൊളോണിയൽ വ്യവസ്ഥയോടുമുള്ള എതിർപ്പ്,
  • വംശീയവാദത്തോടുള്ള വിദ്വേഷം.
  • ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം
  • സമാധാനപരമായ സഹവർത്തിത്വം.
  • പഞ്ചശീലതത്വങ്ങൾ
  • വിദേശസഹായത്തിന്റെ ആവശ്യകതയിലുളള ഊന്നൽ
  • ചേരിചേരായ്മ

Question 21.
പാരമ്പര്യേതര ഊർജസ്രോതസുകളുടെ മേന്മകൾ എന്തെല്ലാം? (3)
Answer:

  • പുനഃസ്ഥാപന ശേഷി
  • ചെലവ് കുറവ്
  • പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല

Question 22.
മൂന്ന് തരം ബജറ്റുകൾ ഏതെല്ലാം? (3)
Answer:

  • മിച്ച ബജറ്റ് – ചിലവിനേക്കാൾ വരവ് കൂടുതൽ ഉള്ള ബജറ്റ്
  • കമ്മി ബജറ്റ് – വരവിനേക്കാൾ കൂടുതൽ ചെലവ് ഉള്ള ബജറ്റ്
  • സംതുലിത ബജറ്റ് – വരവും ചിലവും തുല്യമായി വരുന്ന ബജറ്റ്

Question 23.
പഴശ്ശികലാപങ്ങളെക്കുറിച്ച് ഒരു ലഘു കുറിപ്പെഴുതുക. (3)
Answer:
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറിൽ നടന്ന ശക്തമായ ചെറുത്തു നിൽപിന് നേതൃത്വം നൽകിയത് മലബാറിലെ കോട്ടയം രാജകുടുംബത്തിലെ കേരളവർമ്മ പഴശ്ശിരാജയാണ്. മൈസൂ രിലെ ഭരണാധികാരികൾക്കെതിരെ ബ്രിട്ടീഷുകാരെ സഹായിച്ച തിനു പകരമായി കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അധികാരം ബ്രിട്ടീഷുകാർ പഴശ്ശിരാജയ്ക്ക് വാഗ്ദാനം ചെയ്തി രുന്നു. എന്നാൽ വിജയിച്ച ശേഷം വാഗ്ദാനം നിറവേറ്റാൻ ബ്രിട്ടീഷുകാർ തയാറായില്ല. മാത്രവുമല്ല, വയനാടിന് മേൽ ബ്രിട്ടീ ഷുകാർ അവകാശവാദം ഉന്നയിക്കുകയും ചെയ്തും. ഇതിനെ തിരെ പഴശ്ശിരാജാ ജനങ്ങളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെ തിരെ പോരാടി. ചെമ്പൻ പോക്കർ, കൈതേരി അമ്പു നമ്പ്യാർ, എട ച്ചേന കുങ്കൻനായർ, വയനാട്ടിലെ കുറിച്ച നേതാവായ തലക്കൽ ചന്തു എന്നിവരുടെ സഹായത്താൽ പഴശ്ശി ശക്തമായ ഒളിപ്പോൾ നടത്തി. പോരാട്ടത്തിനിടയിൽ 1805 നവംബർ 30-ന് പഴശ്ശിരാജാ വധിക്കപ്പെട്ടു.

Question 24.
മാനവവിഭവശേഷി വികസനത്തിന്റെ ഏതെങ്കിലും മൂന്ന് തല ങ്ങൾ എഴുതുക. (3)
Answer:

  • വ്യക്തികൾ സ്വപരിശ്രമത്തിലൂടെ സ്വന്തം കഴിവുകൾ വിക സിപ്പാക്കാൻ ശ്രമിക്കുന്നു.
  • കുടുംബം വ്യക്തിയുടെ കഴിവുകൾ വികസിപ്പിക്കുന്നതി നാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നു.
  • വിവിധ സ്ഥാപനങ്ങളും ഏജൻസികളും പഠനം, പരിശീ ലനം എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നു.
  • രാഷ്ട്രം ജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനാ വശ്വമായ സൗകര്യങ്ങൾ ഒരുക്കുന്നു.

Kerala SSLC Social Science Question Paper March 2021 Malayalam Medium

Question 25.
പൗരത്വം എന്നാൽ എന്ത്? രണ്ട് തരത്തിലുള്ള പൗരത്വങ്ങൾ ഏതെല്ലാം? (3)
Answer:

  • പൗരത്വം – ഒരു രാജ്യത്തെ പൂർണവും തുല്യവുമായ അംഗത്വ മാണ് പൗരത്വം.
  • സ്വാഭാവിക പൗരത്വം – ജന്മനാ ലഭിക്കുന്ന പൗരത്വമാണ് സ്വാഭാ വിക പൗരത്വം.
  • ആർജിത പൗരത്വം – ഒരു രാജ്യത്തു നിലവിലുള്ള നിയമാനു സത നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഒരാൾ നേടുന്ന പൗരത്വ മാണ് ആർജിത പൗരത്വം.

26 മുതൽ 38 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.

Question 26.
അന്താരാഷ്ട്ര ദിനാങ്കരേഖയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. (4)
Answer:
അന്താരാഷ്ട്ര ദിനാങ്ക രേഖ

  • 180 ഡിഗ്രി രേഖാംശ രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ എന്ന് പറയുന്നത്
  • ഈ രേഖയുടെ കിഴക്കും പടിഞ്ഞാറും തമ്മിൽ 24 മണി ക്കൂർ വ്യത്യാസം ഉണ്ട്.
  • ഈ രേഖ മുറിച്ചു കടന്ന് പടിഞ്ഞാറോട്ട് പോകുന്ന സഞ്ചാരി കലണ്ടറിൽ ഒരു ദിവസം കൂട്ടിയും കിഴക്കോട്ടു പോകുന്ന സഞ്ചാരി കലണ്ടറിൽ ഒരു ദിവസം കുറച്ചും സമയം കണ ക്കാക്കുന്നു.
  • ഈ രേഖ ഒരു രാജ്യത്തുകൂടി കടന്നുപോവുകയാണെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പൂർണ്ണമായും കടലിൽ കൂടി കടന്ന്പോ കത്തക്കവിധത്തിൽ ചില ക്രമീക രണങ്ങൾ വരുത്തിയിട്ടുണ്ട്.

Question 27.
അമേരിക്കൻ സ്വാതന്ത്ര്യസമരം പിൽക്കാല ലോകചരിത്രത്തിൽ സ്വാധീനം ചെലുത്തിയതെങ്ങനെ? (4)
Answer:

  • പിൽക്കാല സ്വാതന്ത്ര്യ സമരങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നൽകി.
  • റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടു വച്ചു.
  • ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി.
  • സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകി.

Question 28.
റഷ്യൻ വിപ്ലവത്തിന്റെ ഫലങ്ങളേവ? (4)
Answer:

  • ഒന്നാം ലോകയുദ്ധത്തിൽ നിന്നും റഷ്യ പിന്മാറി.
  • ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്തു.
  • പൊതു ഉടമസ്ഥതക്ക് പ്രാധാന്യം കൊടുത്തു.
  • കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി.
  • സാമ്പത്തിക-ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ പുരോ ഗതി കൈവരിച്ചു.
  • 1924-ൽ പുതിയ ഭരണഘടന നിലവിൽ വന്നു. സോവിയറ്റ് റിപ്പബ്ലിക്കുകൾ കൂടിച്ചേർന്ന് സോവിയറ്റ് യൂണിയൻ (USSR) രൂപീകരിക്കപ്പെടുകയും ചെയ്തു.
  • ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സോഷ്യലിസ്റ്റ് ആശയ ങ്ങൾ വ്യാപകമായി.

Question 29.
ഹിമാലയൻ നദികളുടെ സവിശേഷതകൾ എന്തെല്ലാം? (4)
Answer:
ഹിമാലയൻ നദികൾ

  • ഹിമാലയൻ പർവതനിരകളിൽ നിന്നുത്ഭവിക്കുന്നു.
  • അതിവിസ്തൃതമായ വൃഷ്ടിപ്രദേശം
  • അപരദനതീവ്രത കൂടുതൽ
  • പർവതമേഖലകളിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുകയും സമ തലങ്ങളിൽ വളഞ്ഞുപുളഞ്ഞ് ഒഴുകുകയും ചെയ്യുന്നു.
  • ഉയർന്ന ജലസേചനശേഷി
  • സമതല പ്രദേശങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത.

Question 30.
ഉപദ്വീപീയ പീഠഭൂമിയിലെ മണ്ണിനങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴു തുക. (4)
Answer:
ഉപദ്വീപീയ പീഠഭൂമിയുടെ തെക്കുഭാഗമായ ഡക്കാൺ പീഠഭൂമി യുടെ മിക്ക പ്രദേശങ്ങളും അനേകം ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഒഴുകിപ്പരന്ന ലാവ തണുത്തുറഞ്ഞുണ്ടായതാണ്. പ്രധാന മായും ബസാൾട്ട് എന്ന ആഗ്നേയശിലകളാൽ നിർമിതമായ ഈ പീഠഭൂമിയിൽ വ്യാപകമായി കറുത്ത മണ്ണ് (Black Soil) കാണ പ്പെടുന്നു. ഈ മണ്ണ് പരുത്തിക്കൃഷിക്ക് അനുയോജ്യമായതിനാൽ ‘കറുത്ത് പരുത്തിമണ്ണ്’ എന്നും അറിയപ്പെടുന്നു. ഉപദ്വീപീയ പീഠ ഭൂമി പ്രദേശങ്ങളിൽ ചെമ്മണ്ണും ധാരാളമായി കാണപ്പെടുന്നു. താര തമ്യേന ഫലപുഷ്ടി കുറവായ ഈ മണ്ണിലെ ഇരുമ്പിന്റെ അംശം ഇതിന് ചുവപ്പുനിറം നൽകുന്നു. മൺസൂൺ മഴയും ഇടവിട്ടുള്ള വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ലാറ്റ റൈറ്റ് മണ്ണ് രൂപപ്പെടുന്നു.

Question 31.
‘A’ കോളത്തിന് അനുയോജ്യമായവ ‘B’ കോളത്തിൽ നിന്നും കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക. (4)

A B
പയ്യന്നൂർ ബംഗാൾ
ബോംബെ തമിഴ്നാട്
നവഖാലി കേരളം
വേദാരണ്യം മഹാരാഷ്ട്ര

Answer:

A B
പയ്യന്നൂർ കേരളം
ബോംബെ മഹാരാഷ്ട്ര
നവഖാലി ബംഗാൾ
വേദാരണ്യം തമിഴ്നാട്

Question 32.
മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യകാല സമരങ്ങളെക്കു റിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. (4)
Answer:
ചമ്പാരനിലെ നീലം കർഷകരുടെ പ്രശ്നത്തിൽ ഇടപെട്ട ഗാന്ധിജി നിയമലംഘനവും സഹനസമരവും പോലുള്ള സമരരീതികളാണ് സ്വീകരിച്ചത്. ഗാന്ധിജിയുടെ ഇടപെടൽ നീലം കർഷകർക്ക് അനു കൂലമായ നിയമം പാസാക്കാൻ അധികാരികളെ നിർബന്ധിതരാ ക്കി. സമരത്തിനു ശേഷം ഗാന്ധിജി ചമ്പാരന്റെ പുരോഗതി ക്കായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രാഥമിക വിദ്യാലയ ങ്ങൾ ആരംഭിക്കുകയും ശുചീകരണം പ്രവർത്തനങ്ങളും വൈദ്യ സഹായ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും ചെയ്തു. പ്ലേഗ് ബോസിനെച്ചൊല്ലിയുള്ള 1918-ലെ അഹമ്മദാബാദ് തുണിമിൽ സമരത്തിലും ചമ്പാരനിലെ സമരരീതികളാണ് അദ്ദേഹം സ്വീകരിച്ചത്.

ഗാന്ധിജിയുടെ ഉപവാസത്തെത്തുടർന്ന് അധികാ രികൾ ശമ്പളവർധനവിന് സമ്മതിക്കുകയും സമരം അവസാനി ക്കുകയും ചെയ്തു. വരൾച്ചയും കൃഷിനാശവും ദുരിതത്തിലാ യിരുന്ന ഗുജറാത്തിലെ ഖഡയിലെ കർഷകരിൽ നിന്നു നികുതി പിരിക്കാൻ തീരുമാനിച്ച അധികാരികളുടെ (1918-ൽ നയത്തി നെതിരെ ഗാന്ധിജി നികുതിനിഷേധവും സത്യഗ്രഹവും സമരാ യുധങ്ങളായി ഉപയോഗിച്ചു. അതിന്റെ ഫലമായി സർക്കാർ നികു തിയിളവുകൾ നൽകാൻ തയാറായി. സത്യഗ്രഹത്തിലും അഹിം സയിലും അധിഷ്ഠിതമായ ആദ്യകാല സമരങ്ങൾ ഗാന്ധിജിയെ ജനസമൂഹത്തിന്റെ നേതാവാക്കിത്തീർത്തു.

Kerala SSLC Social Science Question Paper March 2021 Malayalam Medium

Question 33.
കിഴക്കൻ തീരസമതലത്തിന്റെ സവിശേഷതകൾ വിശദമാക്കുക. (4)
Answer:
കിഴക്കൻ തീരസമതലം

  • ബംഗാൾ ഉൾക്കടലിനും പൂർവഘട്ടത്തിനുമിടയിൽ
  • സുന്ദരവനപ്രദേശം മുതൽ കന്യാകുമാരി വരെ
  • വീതി താരതമ്യേന കൂടുതൽ
  • കോറൽ തീരസമതലം, വടക്കൻ സിർകാർസ് തീരസ മതലം എന്നിങ്ങനെ തിരിക്കാം.
  • ഡെൽറ്റ് രൂപീകരണം നടക്കുന്നു.

Question 34.
ഇ-ഗവേൺസിന്റെ നേട്ടങ്ങൾ വിവരിക്കുക. (4)
Answer:

  • വിവര സാങ്കേതികവിദ്യയുടെ സഹായത്താൽ സേവനം നേടാം.
  • സേവനത്തിനായി സർക്കാർ ഓഫീസിൽ കാത്തു നിൽക്കേ ണ്ടതില്ല.
  • സർക്കാർ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു.
  • ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണ മേന്മയും വർധിക്കുന്നു.

Question 35.
മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ വിവരിക്കുക. (4)
Answer:

  • വിദ്യാഭ്യാസം
  • ആരോഗ്യപരിപാലനം
  • പരിശീലനങ്ങൾ
  • സാമൂഹികമൂലധനം (Social Capital)

Question 36.
പട്ടിക പൂർത്തിയാക്കുക. (4)

ദിനം സൂര്യന്റെ ആപേ ക്ഷിക സ്ഥാനം ദിവസത്തിന്റെ പ്രത്യേകത
മാർച്ച് 21 ഭൂമധ്യരേഖ (a) ___________
(b) ___________ ഉത്തരായന രേഖ ഗ്രീഷ്മ അയനാന്ത ദിനം
സെപ്റ്റംബർ 23 (c) ___________ വിഷുവും (സമരാ തദിനം)
(d) ___________ ദക്ഷിണായന രേഖ ശൈത്വ അയനാന്ത ദിനം

Answer:
(a) വിഷുവം (സമരാത്രദിനം)
(b) ജൂൺ 21
(c) ഭൂമധ്യരേഖ
(d) ഡിസംബർ 22

Question 37.
സ്വതന്ത്ര ഇന്ത്യ ശാസ്ത്ര- സാങ്കേതിക രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളേവ? (4)
Answer:
സ്വതന്ത്ര്യാനന്തര ഇന്ത്യ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ശ്രദ്ധേ യമായ പുരോഗതി കൈവരിച്ചു. ഇന്ത്യയുടെ കാർഷികപുരോഗ തിയിലും വ്യവസായവൽക്കരണത്തിലും സാങ്കേതികവിദ്യക്കും സാങ്കേതിക വിദഗ്ധർക്കും ഒരു പ്രധാന പങ്കുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ ആരാധകനായിരുന്ന നെഹ്റുവിന്റെ നേതൃത്വ ത്തിൽ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ അഭൂതപൂർവ മായ നേട്ടങ്ങൾ കൈവരിച്ചു. നിരവധി ഗവേഷണ സ്ഥാപനങ്ങൾ നിലവിൽ വന്നു. അവയിൽ ചിലത് താഴെപ്പറയുന്നു.

  • ശാസ്ത്ര-വ്യാവസായിക ഗവേഷണ സമിതി (Council of Scientific and Industrial Research)
  • ഇന്ത്യൻ കാർഷിക ഗവേഷണ സമിതി (Indian Council for Agricultural Research)
  • ഇന്ത്യൻ മെഡിക്കൽ ഗവേഷണ സമിതി (Indian Council of Medical Research)

ശാസ്ത്ര-വ്യാവസായിക ഗവേഷണ സമിതിയുടെ പദ്ധതികൾക്ക് നേതൃത്വം നൽകിയത് ഹോമി ജഹാംഗീർ ഭാഭയും എസ്.എൻ. ടനാകുമായിരുന്നു. ഹോമി ജഹാംഗീർ ഭാഭ നേതൃത്വം നൽകിയ ശാസ്ത്രസ്ഥാപനങ്ങളാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഇന്ത്യൻ ആണവോർജ കമ്മീഷൻ എന്നിവ.

Question 38.
ചുവടെ തന്നിട്ടുള്ള ഭൂവിവരങ്ങളെ നൽകിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴുതുക. (4)
(a) ആരവല്ലി പർവ്വത നിര
(b) ചോട്ടാ നാഗ്പൂർ പീഠഭൂമി
(c) താപ്തി നദി
(d) പശ്ചിമഘട്ടം
Answer:
Kerala SSLC Social Science Question Paper March 2021 Malayalam Medium Q38

39 മുതൽ 42 വരെയുള്ള ചോദ്യങ്ങൾക്ക് 6 സ്കോർ വീതം.

Question 39.
ഗ്രീനിഷ് സമയവും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും എന്തെന്ന് വിശദമാക്കുക. (6)
Answer:
ഗ്രീനിച്ച് സമയം
പൂജ്യം ഡിഗ്രി രേഖാംശരേഖ ഗ്രീനിച്ച് രേഖയെന്നറിയപ്പെടുന്നു. ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്തു കൂടി കടന്നുപോകുന്നതി നാലാണ് ഈ രേഖയ്ക്ക് ഗ്രീനിച്ച് രേഖ എന്ന പേര് നൽകപ്പെട്ടത്. (ചിത്രം 1.9), ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്ത് എവിടെയുമുള്ള സമയം നിർണയിക്കപ്പെടുന്നതു് എന്ന തിനാൽ ഈ രേഖ പ്രൈം മെറിഡിയൻ (Prime Meridian) എന്നും വിളിക്കപ്പെടുന്നു. ഗ്രീനിച്ച് രേഖയിലെ പ്രാദേശിക സമ യത്തെ ഗ്രീനിച്ച് സമയം (Greenwich Mean Time) എന്നു പറയുന്നു. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി ഒരു മണിക്കൂർ വിതം സമയവ്യത്യാസമുള്ള 24 മേഖലകളായി ലോകത്തെ തിരി ചിരിക്കുന്നു. ഇവ സമയമേഖലകൾ എന്ന് അറിയപ്പെടുന്നു.

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST)
പൂർവരേഖാംശം 68° മുതൽ 97° വരെയാണല്ലോ ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി. ഇവയുടെ ഏകദേശം മധ്യത്തായി സ്ഥിതി ചെയ്യുന്ന 82½° പൂർവരേഖാംശത്തെയാണ് ഇന്ത്യയുടെ മാനക രേഖാംശമായി കണക്കാക്കുന്നത്. ഈ രേഖാംശത്തിലെ പ്രാദേശികസമയമാണ് ഇന്ത്യയുടെ പൊതു വായ സമയമായി അംഗീകരിച്ചിട്ടുള്ളത്. ഇതിനെ ഇന്ത്യൻ സ്റ്റാൻഡേർ സമയം (Indian Standard Time) എന്നു വിളിക്കു ന്നു.

Question 40.
തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഫ്രഞ്ച് വിപ്ല വത്തെ വിശദമാക്കുക. (6)
സൂചനകൾ :

  • മൂന്ന് എസ്റ്റേറ്റുകൾ
  • ചിന്തകർ

Answer:
ഒന്നാമത്തെ എസ്റ്റേറ്റ്

  • ഒന്നാമത്തെ എസ്റ്റേറ്റ് പുരോഹിതന്മാർ
  • ധാരാളം ഭൂപ്രദേശം കൈവശം വച്ചു.
  • കർഷകരിൽ നിന്നും തിന്നെ എന്ന പേരിലുള്ള നികുതി പിരിച്ചു.

രണ്ടാമത്തെ എസ്റ്റേറ്റ്

  • രണ്ടാമത്തെ എസ്റ്റേറ്റ് പ്രഭുക്കന്മാർ
  • സൈനിക സേവനം നടത്തി
  • കർഷകരിൽ നിന്നും പലതരം നികുതികൾ പിരിച്ചു.
  • വേതനം നൽകാതെ കർഷകരെ കൊണ്ട് പണിയെടുപ്പിച്ചു.
  • നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
  • ആഡംബര ജീവിതം നയിച്ചു.
  • വിശാലമായ ഭൂപ്രദേശം കൈവശം വെച്ചു.

മൂന്നാമത്തെ എസ്റ്റേറ്റ്

  • മൂന്നാമത്തെ എസ്റ്റേറ്റ് മധ്യവർഗവും, കർഷകർ, കൈത്താ ഴിലുകാർ എന്നിവർ ഉൾപ്പെടുന്നു.
  • മധ്യവർഗം കച്ചവടക്കാർ, എഴുത്തുകാർ, അഭിഭാഷകർ, ഉദ്യോഗസ്ഥർ, അധ്യാപകർ, ബാങ്കർമാർ എന്നിവർ ചേർന്ന താണ്.
  • മൂന്നാമത്തെ എസ്റ്റേറ്റിന് ഭരണത്തിൽ ഒരു അവകാശവു മില്ല.
  • തൈലേ എന്ന പേരിലുള്ള നികുതി സർക്കാരിന് നൽകണം.
  • താഴ്ന്ന സാമൂഹികപദവി
  • പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും നികുതി നൽ കണം.

വോൾട്ടയർ

  • പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിച്ചു.
  • യുക്തിചിന്ത, സമത്വം, മനുഷ്വസ്നേഹം എന്നിവ പ്രോത്സാ ഹിപ്പിച്ചു.

റുസ്തോ

  • സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങല യിലാണ് എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.
  • ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചു.

മൊണ്ടസ്‌കയു

  • ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു.
  • ഗവൺമെന്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതി ന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചു.

Kerala SSLC Social Science Question Paper March 2021 Malayalam Medium

Question 41.
ഹിമാദ്രി, ഹിമാചൽ എന്നീ മലനിരകളുടെ സവിശേഷതകൾ വിശ ദമാക്കുക. (6)
Answer:

ഹിമാദ്രി ഹിമാചൽ
ഏറ്റവും ഉയരം കൂടിയ നിര ഹിമാദ്രിയുടെ തെക്കു ഭാഗ ത്തായി സ്ഥിതി ചെയ്യുന്നു.
ശരാശരി ഉയരം 6000 മീറ്റർ ശരാശരി ഉയരം 3000 മീറ്റർ
ഗംഗ, യമുന എന്നീ നദിക ളുടെ ഉത്ഭവസ്ഥാനം ഷിംല, ഡാർജിലിംഗ് തുട ങ്ങിയ സുഖവാസകേന്ദ്രങ്ങൾ ഈ പർവതനിരകളുടെ തെക്കേ ചരിവിലായി സ്ഥിതി ചെയ്യുന്നു.
8000 മീറ്ററിനു മുകളിൽ ഉയ രമുള്ള നിരവധി കൊടുമുടി കൾ സ്ഥിതി ചെയ്യുന്നു. (ഉദാ: കാഞ്ചൻ ജംഗ, നന്ദാദേവി)

Question 42.
സിവിൽ നിയമലംഘന സമരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വിശദമാക്കുക. (6)
സൂചനകൾ :

  • ലാഹോർ സമ്മേളനം
  • ഉപ്പ് ഒരു സമരായുധം

Answer:
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു 1929 ൽ ലാഹോറിൽ വച്ച് ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം. പ്രസ്തുത സമ്മേളനത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമലക്ഷ്യം പൂർണസ്വ രാജ് (സമ്പൂർണസ്വാതന്ത്ര്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ ജനവിരു ദ്ധമായ സിവിൽ നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചത്.

ഉപ്പ് സമരായുധമായി തിരഞ്ഞെടുക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തായിരുന്നുവെന്ന് പരിശോധിക്കാം.

  • ബ്രിട്ടീഷ് സർക്കാരിന്റെ നികുതിവരുമാനത്തിന്റെ അഞ്ചിൽ രണ്ടു ഭാഗവും ഉപ്പിനുമേൽ ചുമത്തുന്ന നികുതിയായിരു ന്നു.
  • ദരിദ്രർക്ക് ഈ നികുതി വലിയ ഭാരമായിരുന്നു.
  • തദ്ദേശീയരായ ചെറുകിട ഉപ്പുൽപ്പാദകർക്കുമേൽ ഉപ്പുണ്ടാ ക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
  • ഉപ്പിന്റെ വില മൂന്ന് മടങ്ങ് വർധിച്ചു.
  • സാധാരണക്കാരെ ഉണർത്താൻ ഉതകുന്ന ഒരു മുദ്രാവാക മായിരുന്നു ഉപ്പ് നികുതി എടുത്തുകളയുക എന്നത്.

Leave a Comment