SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി

Students often refer to Kerala Syllabus SSLC Geography Notes Malayalam Medium Pdf and Class 10 Geography Chapter 6 Notes Question Answer Malayalam Medium മാറുന്ന ഭൂമി that include all exercises in the prescribed syllabus.

Class 10 Geography Chapter 6 Notes Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 6 Notes Question Answer Malayalam Medium

10th Class Geography Chapter 6 Notes Malayalam Medium

Question 1.
ഓരോ ചിത്രവും ഏതൊക്കെ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി ചേർക്കുക
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 1
Answer:
(a) ഭൂമികുലുക്കം
(b) അഗ്നിപർവ്വത സ്ഫോടനം
(c) ഫലക ചലനങ്ങൾ

Question 2.
ഭൂഖണ്ഡ രൂപീകരണ ചലനങ്ങളും പർവ്വത രൂപീകരണ ചലനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പട്ടികപ്പെടുത്തു.
Answer:

പ്രത്യേകത ഭൂഖണ്ഡ രൂപീകരണ ചലനങ്ങൾ (Epeirogenic Processes) പർവ്വത രൂപീകരണ ചലനങ്ങൾ (Orogenic Processes)
പ്രധാന ഫലം ഒരു വിശാലമായ ഭൂവൽക്കഭാഗം ഉയർന്നുവരുന്നതിന് കാരണമാകുന്നു. പർവതങ്ങളുടെ രൂപീകരണത്തിന് (ഉദാഹരണത്തിന്, മടക്കുപർവതങ്ങൾ) കാരണമാകുന്നു.
ഭൗമോപരിതലത്തിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾക്ക് മാത്രമേ കാരണമാകുന്നുള്ള ഭൂവൽക്കത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് കാരണമാകുന്നു.

Question 3.
വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിലെ പ്രധാന മടക്കു പർവതങ്ങൾ (Fold Mountains) കണ്ടെത്തി ലോക ഭൂപടരൂപരേഖയിൽ വരച്ചു ചേർത്ത് എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തു.
Answer:
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 2

SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി

Question 4.
ചുവടെ നൽകിയിരിക്കുന്ന ഡയഗ്രം നിരീക്ഷിച്ച് ഒരു അഗ്നിപർവതത്തിന്റെ ഘടന തിരിച്ചറിഞ്ഞ് കുറിപ്പ് തയ്യാറാക്കി ക്ലാസ് റൂമിൽ അവതരിപ്പിച്ചു. അഗ്നിപർവതത്തിന്റെ മാതൃക തയ്യാറാക്കുക.
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 3
Answer:
അഗ്നിപർവ്വതം: ഘടന
ഒരു അഗ്നിപർവ്വതം എന്നത് ഭൂവൽക്കത്തിലെ ഒരു വിള്ളൽ അല്ലെങ്കിൽ തുറസ്സാണ്. ഇതിലൂടെ ഭൂമിക്കടിയിലെ മാഗ്മയും (Magma) വാതകങ്ങളും ചാരവും (Ash) പുറത്തേക്ക് വരുന്നു.

1. മാഗ്മാ അറ (Magma Chamber):
•ഭൂമിക്കടിയിൽ, ഉരുകിയ പാറകൾ (മാഗ്മ) വലിയ അളവിൽ സംഭരിക്കപ്പെടുന്ന അറ യാണിത്. അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഉറവിടം ഇവിടെ നിന്നാണ്.

2. അഗ്നിപർവത നാളി (Vent or Conduit):
• മാഗ്മാ അറയിൽ നിന്ന് അഗ്നിപർവ്വതത്തിന്റെ മുകൾഭാഗത്തേക്ക് മാഗ്മ പ്രവഹിക്കുന്ന ഒരു ട്യൂബ് പോലുള്ള പ്രധാന ചാനലാണിത്.

3. ക്രേറ്റർ (Crater):
• അഗ്നിപർവ്വതത്തിന്റെ മുകളിലുള്ള, പരന്ന ആകൃതിയിലുള്ള തുറസ്സാണ് കറ്റർ. ഇതിലൂടെയാണ് ലാവയും മറ്റും പുറത്തേക്ക് വരുന്നത്.

4. ഉപരിതലം (Cone or Volcano Body):
• ആവർത്തിച്ചുള്ള സ്ഫോടനങ്ങളിലൂടെ പുറത്തുവരുന്ന ലാവ്, ചാരം, പാറക്കഷണ ങ്ങൾ എന്നിവ അടുക്കുകളായി അടിഞ്ഞു കൂടി രൂപപ്പെടുന്നതാണ് അഗ്നിപർവ്വത ത്തിന്റെ പ്രധാന ശരീരം അഥവാ കോൺ.

5. ലാവ (Lava):
• മാഗ്മ, അഗ്നിപർവ്വതത്തിന്റെ വായിലൂടെ പുറത്തുവരുമ്പോൾ അതിനെ ലാവ എന്ന് വിളിക്കുന്നു. ഇത് തണുത്തുറഞ്ഞാണ് പാറകളായി മാറുന്നത്.

അഗ്നിപർവ്വതത്തിന്റെ മാതൃക തയ്യാറാക്കൽ
ഒരു ലളിതമായ അഗ്നിപർവ്വത മാതൃക തയ്യാറാക്കു ന്നതിനുള്ള നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു. ആവശ്യമായ വസ്തുക്കൾ:

  • ഒരു പ്ലാസ്റ്റിക് കുപ്പി (ചെറിയത്)
  • കാർഡ്ബോർഡ്/പ്ലൈവുഡ് കഷണം (അടിത്ത റയായി)
  • കളിമണ്ണ് അല്ലെങ്കിൽ പേപ്പർ പൾപ്പ് അല്ലെങ്കിൽ മൈദ കുഴച്ചത് (അഗ്നിപർവ്വതത്തിന്റെ രൂപ മുണ്ടാക്കാൻ)
  • ബ്രൗൺ, പച്ച പെയിന്റുകൾ
  • ബേക്കിംഗ് സോഡ (Baking Soda ഒരു സ്‌പൂൺ)
  • ചുവന്ന ഫുഡ് കളർ
  • വിനാഗിരി (Vinegar)

നിർമ്മാണ രീതി:

  1. അടിത്തറ. കാർഡ്ബോർഡ് കഷണത്തിൽ പ്ലാസ്റ്റിക് കുപ്പി ഉറപ്പിക്കുക.
  2. രൂപീകരണം: കളിമണ്ണോ പേപ്പർ മാഷേയോ ഉപയോഗിച്ച് കുപ്പിയെ പൊതിഞ്ഞ് ഒരു കോൺ ആകൃതിയിലുള്ള പർവ്വതത്തിന്റ് രൂപം ഉണ്ടാ ക്കുക. കുപ്പിയുടെ വായ്ഭാഗം അഗ്നിപർവ്വ തത്തിന്റ് ക്രേറ്റർ’ (Crater) തുറന്നിരിക്കണം.
  3. വർണ്ണം നൽകൽ മാതൃക ഉണങ്ങിയ ശേഷം, ബ്രൗൺ ചാരനിറമുള്ള പെയിന്റ് ഉപയോഗിച്ച് പർവ്വതത്തിന് നിറം നൽകുക.
  4. സ്ഫോടനം (അവതരണം:
    • കുപ്പിയുടെ ഉള്ളിൽ ആദ്യം കുറച്ച് ബേക്കിംഗ് സോഡ ഇടുക.
    • ചുവന്ന ഫുഡ് കളർ വെള്ളത്തിൽ കലർത്തി കുപ്പിയിലേക്ക് ഒഴിക്കുക.
    • അവതരിപ്പിക്കുന്ന സമയത്ത്, ഈ മിശ്രിത ത്തിലേക്ക് കുറച്ച് വിനാഗിരി ഒഴിക്കുക.
    • വിനാഗിരി ബേക്കിംഗ് സോഡയുമായി പ്രവർത്തിച്ച് കാർബൺ ഡൈ ഓക്സൈഡ്
      വാതകം ഉണ്ടാക്കുകയും, ഇത് ചുവന്ന ലാവ പോലെ കുതിച്ചുയരുകയും പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഇത് അഗ്നിപർവ്വത സ്ഫോടനത്തെ ലളിതമായി അനുകരിക്കുന്നു.

Question 5.
വിവിധതരം അഗ്നിപർവതങ്ങളുടെ ചിത്രങ്ങൾ കണ്ടെത്തി ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കു ഓരോ ചിത്രത്തിന്റെയും അടിക്കുറിപ്പായി അവയുടെ പേരും അവ ഉൾപ്പെടുന്ന പ്രദേശവും രാജ്യവും ടൈപ്പ് ചെയ്ത് ചേർക്കൂ.
Answer:
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 4

Question 6.
ഫലകാതിരുകൾ സൂചിപ്പിക്കുന്ന ഒരു ലോക ഭൂപടം ഡൗൺലോഡ് ചെയ്തെടുത്തു. ഫലകാതി രുകൾ അഗ്നിപർവതങ്ങളുടെ വിതരണം കാണി ക്കുന്ന ലോക ഭൂപടത്തിൽ വരച്ചു ചേർക്കൂ,
Answer:
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 5
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 6

Question 7.
പ്രധാന അഗ്നിപർവ്വത മേഖലകൾ വൻ ഫലക ങ്ങളുടെ അതിരുകളോടനുബന്ധിച്ചാണ് കാണപ്പെ ടുന്നത് ഇതെന്തുകൊണ്ട്? ക്ലാസിൽ ഒരു ചർച്ച സംഘടിപ്പിക്കൂ.
Answer:
വോൾക്കാനിസം അഥവാ അഗ്നിപർവ്വത സ്ഫോട നങ്ങൾ സംഭവിക്കുന്നതിന്റെ കാരണം പ്ലേറ്റ്
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 7 1n (Plate Tectonics) ബന്ധ പ്പെട്ടിരിക്കുന്നു. ഫലകങ്ങളുടെ അതിരുകളിൽ (Plate Boundaries) ഭൂമിയുടെ അടിയിലുള്ള ഭീമാ കാരമായ ഫലകങ്ങൾ കൂട്ടിമുട്ടുകയോ അകന്നു പോവുകയോ പരസ്പരം ഉരസി നീങ്ങുകയോ ചെയ്യുന്നു. ഭൂമിയിലെ പ്രധാന അഗ്നിപർവ്വത മേഖല കൾ വൻ ഫലകങ്ങളുടെ അതിരുകളോടനു ബന്ധിച്ച് കാണപ്പെടുന്നതിന്റെ പ്രധാന കാരണം ആ ഭാഗങ്ങളിലെ ടെക്റ്റോണിക് പ്രവർത്തന ങ്ങളാണ്.
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 7
ഈ അതിരുകൾ അഗ്നിപർവ്വത സ്ഫോടനങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

പ്രധാന കാരണങ്ങൾ:

  • കൺവർജന്റ് അതിരുകൾ (Convergent Boundaries): ഒരു ഫലകം മറ്റൊന്നിനടിയിലേക്ക് താഴ് ന്നിറങ്ങുമ്പോൾ (Subduction), താ പോവുന്ന ഫലകത്തിലെ പാറകൾ ഉരുകി മാഗ്മ (Magma) ഉണ്ടാകുന്നു. ഈ മാഗ്മ മുകളിലേക്ക് ഉയർന്നു വന്ന് അഗ്നിപർവ്വതങ്ങളായി മാറുന്നു.
    ഉദാഹരണത്തിന്, പസഫിക് റിംഗ് ഓഫ് ഫയർ’ (Pacific Ring of Fire).
  • സൈവർജന്റ് അതിരുകൾ (Divergent Boundaries): ഫലകങ്ങൾ പരസ്പരം അകന്നുപോകു മ്പോൾ ഭൂവൽക്കത്തിൽ വിള്ളലുകളുണ്ടാകു കയും, അതുവഴി ഭൂമിയുടെ ഉള്ളിലുള്ള മാഗ്മ പുറത്തേക്ക് വന്ന് പുതിയ കടൽത്തട്ട് (Seafloor) അല്ലെങ്കിൽ അഗ്നിപർവ്വതങ്ങൾ രൂപപ്പെടു കയും ചെയ്യുന്നു. ഉദാഹരണത്തിന്, മിഡ് അറ്റ്ലാന്റിക് റിഡ്ജ്’ (Mid Atlantic Ridge).
  • ഫലകങ്ങളുടെ ഈ ചലനങ്ങളാണ് മാഗ്മയ്ക്ക് ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്താനുള്ള വഴിയൊരുക്കുന്നത്.

Question 8.
അഗ്നിപർവ്വത സ്ഫോടനങ്ങൾ മനുഷ്യ ജീവിത ത്തിൽ മറ്റെന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാ ക്കുന്നു എന്ന് കണ്ടെത്തി എഴുതു.
Answer:

  • ആരോഗ്യപരിസ്ഥിതി പ്രശ്നങ്ങൾ പുറത്തു വരുന്ന ചാരം (Ashfall) ശ്വാസകോശ രോഗ ങ്ങൾക്കും വിഷവാതകങ്ങളായ (SO2, CO2) അന്തരീക്ഷ മലിനീകരണത്തിനും കാരണമാ കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ അടിഞ്ഞു കൂടുന്ന CO2 ജീവികളുടെ കൂട്ടമരണത്തിന് വരെ വഴിവെച്ചേക്കാം.
  • ഗതാഗത തടസ്സങ്ങൾ: ചാരം വിമാനങ്ങളുടെ എഞ്ചിനുകൾക്ക് തകരാറുണ്ടാക്കുന്നതിനാൽ വ്യോമഗതാഗതം പൂർണ്ണമായും നിലയ്ക്കുന്നു. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും ചാരം അടിഞ്ഞുകൂടുന്നത് ഗതാഗതത്തെ തടസ്സപ്പെടുത്തുന്നു.
  • കാർഷിക നാശനഷ്ടങ്ങൾ: ചാരം കൃഷിസ്ഥല ങ്ങളിൽ അടിഞ്ഞ് വിളനാശം ഉണ്ടാക്കുന്നു. രാസവസ്തുക്കൾ കലർന്ന് കുടിവെള്ള സ്രോത സ്സുകളും മലിനമാകുന്നു.
  • കാലാവസ്ഥാ വ്യതിയാനം: സൾഫർ സംയുക്ത ങ്ങൾ ആഗോള താപനില താൽക്കാലികമായി കുറയ്ക്കുന്നതിന് (Volcanic Winter) കാരണ മാകുമ്പോൾ, CO2 ദീർഘകാലാടിസ്ഥാന ത്തിൽ ഹരിതഗൃഹ പ്രഭാവം വർദ്ധിപ്പിക്കുന്നു.
  • സാമൂഹികമാനസിക ആഘാതം; വീടുകളും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെട്ട് ജനങ്ങൾ പലായനം ചെയ്യേണ്ടിവരുന്നു. ദുരിതത്ത അതിജീവിച്ചവരിൽ മാനസിക സമ്മർദ്ദവും (PTSD) ഉണ്ടാകാൻ സാധ്യതയുണ്ട്.
  • ശൃംഖലകളുടെ തകർച്ച. ചാരം വൈദ്യുതി ലൈനുകളെയും ട്രാൻസ്ഫോർമറുകളെയും തകരാറിലാക്കി വൈദ്യുതി മുടക്കത്തിനും ആശയവിനിമയ ശൃംഖലകളുടെ തകർച്ചയ്ക്കും കാരണമാവുന്നു.

SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി

Question 9.
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്ത് അടുത്ത കാലത്തു സംഭവിച്ചിട്ടുള്ള അഗ്നിപർവത സ്ഫോടനങ്ങളുടെ വാർത്തകൾ ശേഖരിച്ച് ഒരു കൊളാഷ് തയാറാക്കി ക്ലാസ്സിൽ പ്രദർശിപ്പിച്ചു.
Answer:
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 8

Question 10.
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമേതാണ്?
Answer:
ബാരൻ ദ്വീപ് അഗ്നിപർവതം

Question 11.
ലാവാശിലകൾ പൊടിഞ്ഞ് മണ്ണ് രൂപം കൊണ്ട് അതി വിശാലമായ ഭൂപ്രദേശം ഇന്ത്യയിലുണ്ട്. ഏതാണ് ആ പ്രദേശം?
Answer:
ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ ഡെക്കാൻ ടാപ്പ് മേഖല

Question 12.
എന്തുകൊണ്ടാണ് ശിലാമണ്ഡല ഫലകങ്ങൾ അസ്തനോസ്ഫിയറിന് മുകളിലൂടെ തെന്നിനീ ങ്ങുന്നത്?
Answer:
ശിലാമണ്ഡലഫലകങ്ങൾ അസ്തനോസ്ഫിയ റിന് മുകളിലൂടെ തെന്നിനീങ്ങുന്നത്, അസ്തനോ സ്ഫിയർ ഭാഗികമായി ഉരുകിയതും മൃദുവുമായ തിനാൽ അതിന് മുകളിൽ ഫലകങ്ങൾ എളുപ്പ ത്തിൽ സഞ്ചരിക്കാൻ കഴിയുന്നതിനാലാണ്.

Question 13.
ഹിമാലയ പർവത പ്രദേശങ്ങൾ ഭൂകമ്പങ്ങൾക്ക് ഏറെ സാധ്യതയുള്ള മേഖലയാണ്. എന്തുകൊണ്ട്?
Answer:
ഹിമാലയം ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായി നിലനിൽ ക്കുന്നതിന്റെ പ്രധാന കാരണം, അത് രണ്ട് വൻകര ഫലകങ്ങൾ കൂട്ടിയിടിക്കുന്ന (ContinentContinent Collision) മേഖലയായതുകൊണ്ടാണ്.

  • ഫലകങ്ങളുടെ കൂട്ടിമുട്ടൽ (Plate Collision): ഏകദേശം 50 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച ഇന്ത്യൻ ഫലകം (Indian Plate) വടക്ക് ദിശയിലേക്ക് നീങ്ങി യുറേഷ്യൻ ഫലകവുമായി (Eurasian Plate) കൂട്ടിയിടിക്കുന്ന പ്രക്രിയ ഇന്നും തുടരുകയാണ്.
  • തുടർച്ചയായ സമ്മർദ്ദം: ഇന്ത്യൻ ഫലകം വർഷ ത്തിൽ ഏകദേശം 45 mm എന്ന നിരക്കിൽ യുറേ ഷ്യൻ ഫലകത്തിനടിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നു (Subduction/Underthrusting). ഈ നിരന്തരമായ ടെക്റ്റോണിക് സമ്മർദ്ദമാണ് (Tec tonic Stress) ഹിമാലയൻ പർവതങ്ങളെ ഉയർ ത്തുന്നതും ഭൂവൽക്കത്തിൽ വിള്ളലുകൾ (Faults) സൃഷ്ടിക്കുന്നതും.
  • പ്രധാന വിള്ളലുകൾ: ഈ സമ്മർദ്ദം പ്രധാന മായും ശേഖരിക്കുന്നത് മെയിൻ സെൻട്രൽ തസ് (MCT), മെയിൻ ബൗണ്ടറി ത് (MBT), മെയിൻ ഫ്രോണ്ടൽ തസ് (MFT) തുടങ്ങിയ വലിയ ഭൂചലന വിള്ളലുകളിലാണ്.
  • ഊർജ്ജം പുറത്തുവിടൽ ഈ വിള്ളലുകളുടെ ഇരുവശത്തുമുള്ള പാറകളിൽ സമ്മർദ്ദം താങ്ങാനാ വാതെ വരുമ്പോൾ, ഊർജ്ജം അതിശക്തമായ ഭൂകമ്പങ്ങളായി പുറത്തുവിടപ്പെടുന്നു. അതി നാൽ, ഹിമാലയൻ ബെൽറ്റ് ടെക്റ്റോണിക് ഊർജ്ജം സംഭരിക്കുകയും ഇടയ്ക്കിടെ പുറത്തു വിടുകയും ചെയ്യുന്ന ഒരു സജീവമായ മേഖല
    യാണ്.

Question 14.
ടെക്ടോണിക് ഭൂകമ്പങ്ങളുടെ വിതരണം കാണി ക്കുന്ന ഒരു ലോക ഭൂപടമാണ് ചുവടെ നൽകിയി ട്ടുള്ളത്. ഭൂപടം വിശകലനം ചെയ്ത് പ്രധാന ഭൂകമ്പമേഖലകൾ തിരിച്ചറിയൂ.
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 9
Answer:
ഭൂകമ്പങ്ങൾ പ്രധാനമായും ഫലക അതിരുക ളിലും, പ്രത്യേകിച്ച് പസഫിക് വലയരേഖ, ഹിമാ ലയ മേഖല, മദ്ധ്യ സമുദ്ര – ആൽപ്സ് മേഖല, മിഡ് അറ്റ്ലാന്റിക് റിഡ്ജ് എന്നിവിടങ്ങളിലുമാണ് കൂടുതലായി സംഭവിക്കുന്നത്.

Question 15.
ഫലകാതിരുകളും അഗ്നിപർവതങ്ങളുടെ വിതര ണവും അടയാളപ്പെടുത്തി നിങ്ങൾ തയാറാക്കിയ ഭൂപടത്തിൽ ഒരു വ്യത്യസ്ത നിറം നൽകി ഭൂകമ്പ ങ്ങളുടെ വിതരണം കൂടി അടയാളപ്പെടുത്തു.
Answer:
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 10

Question 16.
2023 ഫെബ്രുവരി ആറിന് തുർക്കിയിലും സമീപ പ്രദേശങ്ങളിലുമായുണ്ടായ അതി തീവഭൂകമ്പ ത്തെക്കുറിച്ചുള്ള പത്രവാർത്തകളാണ് ചുവടെ നൽകിയിട്ടുള്ളത്. പത്രവാർത്തകൾ പരിശോധിച്ച് ഭൂകമ്പങ്ങൾ മൂലമുണ്ടായേക്കാവുന്ന ദുരന്തങ്ങൾ പട്ടികപ്പെടുത്തു.

• തുർക്കിയിൽ ആയിരക്കണക്കിന് ആളുക ളുടെ ജീവൻ കവർന്ന ഭൂകമ്പം തെക്കുകിഴ ക്കൻ ഭാഗങ്ങളിൽ വൻ നാശം വിതച്ചു.
• റിക്ടർ സ്കെലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം നൂറുകണക്കിന് കെട്ടിടങ്ങൾ തകർ ത്തെറിഞ്ഞു.
• വാർത്താവിതരണം ഗതാഗത സംവിധാന ങ്ങൾ താറുമാറായി, ജലവിതരണം മുടങ്ങി. ഭക്ഷ്യവിതരണം താറുമാറായി മരുന്നുകളുടെ ദൗർലഭ്യം രൂക്ഷം.
• മണ്ണിടിച്ചിൽ, തീപിടിത്തം തുടങ്ങിയവ രക്ഷാ പ്രവർത്തനം ശ്രമകരമാക്കുന്നു.
Answer:

  • കെട്ടിടനാശം (Structural Damage): വീടു കളും കെട്ടിടങ്ങളും തകർന്ന് ജീവഹാനി സംഭ വിക്കുന്നു.
  • അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച: റോഡു കൾ, പാലങ്ങൾ, വൈദ്യുതി, ജലവിതരണ ശൃംഖലകൾ എന്നിവ നശിക്കുന്നു.
  • മണ്ണിടിച്ചിലും (Landslides) തീപിടിത്തവും മലയിടിച്ചിലുകൾ ഗതാഗതം തടസ്സപ്പെടു ത്തുന്നു; വാതക പൈപ്പുകൾ പൊട്ടി തീപിടിത്ത ങ്ങൾ ഉണ്ടാകുന്നു.
  • സുനാമി (Tsunami): കടലിനടിയിലുണ്ടാകുന്ന ഭൂകമ്പങ്ങൾ സുനാമി തിരമാലകൾക്ക് കാരണ മാകുന്നു.
  • സാമൂഹിക ആഘാതം: ജനങ്ങൾ ഭവനരഹിത രാവുകയും വലിയ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി

Question 17.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ് സൈറ്റ് സന്ദർശിച്ച് (https://ndma.gov.in/index.php/
Natural Hazards / Earthquakes)
ചുവടെ നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കൂ.
a) ഇന്ത്യയിലെ പ്രധാന ഭൂകമ്പമേഖലകൾ സൂചി പ്പിച്ചിട്ടുള്ള ഭൂപടം വിശകലനം ചെയ്ത് ഇന്ത്യ യുടെ ഭൂപട രൂപരേഖയിൽ അവ വരച്ചു ചേർക്കൂ,
b) സൂചിപ്പിച്ച വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിച്ച് ചുവടെ നൽകി യിട്ടുള്ള മാതൃകയിൽ ‘ഭൂകമ്പത്തെ എങ്ങനെ നേരിടാം’ എന്ന ശീർഷകത്തിൽ ഒരു ചാർട്ട് തയ്യാറാക്കി ക്ലാറിയിൽ പ്രദർശിപ്പിക്കൂ.
Answer:
a) SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 11
ഇന്ത്യൻ ഫലകത്തിന്റെയും യുറേഷ്യൻ ഫലക ത്തിന്റെയും കൂട്ടിമുട്ടൽ കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളും ഭൂകമ്പ സാധ്യതയുള്ളവയാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (NDMA) കണക്കനുസരിച്ച് ഇന്ത്യയെ പ്രധാന മായും നാല് ഭൂകമ്പ മേഖലകളായി (Seismic Zones) തിരിച്ചിരിക്കുന്നു.

മേഖല (Zone) തീവ്രത (Intensity) പ്രധാന പ്രദേശങ്ങൾ
Zone V (അത്യധികം) ഏറ്റവും ഉയർന്നത് വടക്കുകിഴക്കൻ ഇന്ത്യ, ജമ്മു കശ്മീരിന്റെ ഭാഗങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, റാൻ ഓഫ് കച്ച് (ഗുജറാത്ത്), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
Zone IV (ഉയർന്നത്) ഉയർന്ന സാധ്യത ഡൽഹി, സിക്കിം, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്രയിലെ ചില ഭാഗങ്ങൾ, ഗുജറാത്ത്.
Zone III (മിതമായത്) മിതമായ സാധ്യത കേരളം, ഗോവ, ലക്ഷദ്വീപ്, ഉത്തർപ്രദേശിന്റെ തെക്കൻ ഭാഗങ്ങൾ.
Zone II (കുറഞ്ഞത്) ഏറ്റവും കുറഞ്ഞത് ദക്ഷിണേന്ത്യയുടെ ഉൾപ്രദേശങ്ങൾ (Deccan Plateau).

b) SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 12

Question 18.
എമർജൻസി കിറ്റിൽ ഉൾപ്പെടുത്തേണ്ട വസ്തു ക്കളുടെ പട്ടിക തയ്യാറാക്കി ക്ലാസ്റൂമിൽ പ്രദർ ശിപ്പിച്ചു.
Answer:
ദുരന്തങ്ങൾ, പ്രത്യേകിച്ച് ഭൂകമ്പങ്ങൾ ഉണ്ടാകു മ്പോൾ കുറഞ്ഞത് 3 ദിവസം പുറമെ നിന്നുള്ള സഹായമില്ലാതെ കഴിയാൻ ഈ കിറ്റ് സഹാ യിക്കും.

പ്രാഥമിക ആവശ്യങ്ങൾ

  • ശുദ്ധജലം: ഓരോ വ്യക്തിക്കും ഒരു ദിവസം 4 ലിറ്റർ എന്ന കണക്കിൽ സംഭരിക്കുക.
  • ഭക്ഷണം: പെട്ടെന്ന് കേടാവാത്തതും പാകം ചെയ്യാൻ എളുപ്പമുള്ളതുമായ ഭക്ഷണം (ബിസ്കറ്റ്, ഈന്തപ്പഴം, റെഡിടു ഈറ്റ് വിഭവങ്ങൾ).
  • പ്രഥമശുശ്രൂഷാ കിറ്റ്: മരുന്നുകൾ, ബാൻഡേജ്, ആന്റിസെപ്റ്റിക് വൈപ്പുകൾ, വേദനസംഹാ രികൾ.
  • ടോർച്ച്/ഹെഡ്ലാമ്പ്: അധിക ബാറ്ററിയോ ടുകൂടിയവ.
  • വിസിൽ (Whistle): രക്ഷാപ്രവർത്തകരെ ശ്രദ്ധ ആകർഷിക്കാൻ.

ആശയവിനിമയവും ഡോക്യുമെന്റുകളും

  • ബാറ്ററി/കൈകാര്യം ചെയ്യാവുന്ന റേഡിയോ: അടിയന്തിര മുന്നറിയിപ്പുകൾ കേൾക്കാൻ.
  • പവർ ബാങ്ക്/ഫുൾ ചാർജ് ചെയ്ത മൊബൈൽ ഫോൺ.
  • പണവും തിരിച്ചറിയൽ രേഖകളും കുറച്ച് പണം, ആധാർ കാർഡ്, ലൈസൻസ്, മെഡിക്കൽ രേഖകൾ എന്നിവയുടെ പകർപ്പുകൾ ഒരു വാട്ടർപ്രൂഫ് കവറിൽ സൂക്ഷിക്കുക.
  • അടിയന്തിര ഫോൺ നമ്പറുകൾ: അടുത്ത ബന്ധുക്കളുടെയും അത്യാവശ്യ സേവനങ്ങളു ടെയും (പോലീസ്, ഫയർ ഫോഴ്സ്) നമ്പറുകൾ എഴുതിയ കടലാസ്.

വ്യക്തിഗതവും മറ്റ് ഉപകരണങ്ങളും

  • മാസ്ക്/തൂവാല: പൊടിയിൽ നിന്നും ചാര ത്തിൽ നിന്നും രക്ഷ നേടാൻ.
  • കട്ടിയുള്ള കൈയ്യുറകൾ: തകർന്ന വസ്തുക്ക ളിൽ നിന്ന് കൈകൾ സംരക്ഷിക്കാൻ.
  • പുതപ്പ്/ഷീറ്റ്: തണുപ്പിൽ നിന്ന് രക്ഷ നേടാൻ (ചൂട് നൽകുന്ന ഫോയിൽ പുതപ്പുകൾ ഉചിതം).
  • മൾട്ടി ടൂൾ (Multitool) / ചെറിയ കത്തിയോ കത്രികയോ,
  • വ്യക്തിഗത ശുചിത്വ വസ്തുക്കൾ സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്,

Question 19.
കേരളാ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ കുട്ടികൾക്കായുള്ള ‘കിഡ്സ് കോർണർ https://sdma.kerala.gov.in/kids corner സന്ദർശിച്ച് ഭൂകമ്പത്തെ അറിയുക എന്ന ഗെയിം കൂട്ടുകാരുമൊന്നിച്ച് കളിക്കൂ. ഗെയിമിൽ നിന്നും കിട്ടിയ വിവരങ്ങൾ ക്രോഡീകരിച്ച് ക്ലാസിൽ പങ്കുവയ്ക്ക,
Answer:
(സൂചനകൾ)

  1. Step 1: വെബ്സൈറ്റ് തുറക്കുക (https:// sdma.kerala.gov.in)
  2. Step 2: ‘കിഡ്സ് കോർണർ’ എന്ന ഭാഗത്ത് നിന്ന് ‘ഭൂകമ്പത്തെ അറിയുക’ എന്ന ഗെയിം തിരഞ്ഞെടുക്കുക.
  3. Step 3: നിങ്ങളുടെ കൂട്ടുകാരുമൊത്ത് ഗെയിം കളിക്കുക.
  4. Step 4: ഗെയിമിൽ നിന്ന് നിങ്ങൾ പഠിച്ച പ്രധാന കാര്യങ്ങൾ കുറിക്കുക.
  5. Step 5: നിങ്ങൾ പഠിച്ചതെല്ലാം ക്ലാസിൽ പങ്കുവയ്ക്കുക.

Question 20.
ദേശീയ ദുരന്തനിവാരണ അതോറിറ്റി, കേരളാ ദുര ന്തനിവാരണ അതോറിറ്റി എന്നിവയുടെ ഔദ്യോ ഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് സുനാമി ദുരന്തനിവാരണ മാർഗങ്ങളെപ്പറ്റി അധിക വിവര ങ്ങൾ കൂടി ശേഖരിച്ച് ഒരു പോസ്റ്റർ തയാറാക്കി ക്ലാസ് റൂമിൽ പ്രദർശിപ്പിച്ചു.
Answer:
സുനാമിയെ നേരിടാൻ, അതിന്റെ സാധ്യത, സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ, ശേഷമുള്ള പുനരധിവാസം എന്നിവയെക്കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരിക്കണം.

1. സുനാമി മുന്നറിയിപ്പ് ലഭിക്കുമ്പോൾ (Before or During Warning)

  • അറിയിപ്പുകൾ ശ്രദ്ധിക്കുക: ഔദ്യോഗിക മുന്നറി യിപ്പുകൾക്കായി റേഡിയോ, ടി.വി., സോഷ്യൽ മീഡിയ, സൈറണുകൾ എന്നിവ ശ്രദ്ധിക്കുക.
  • ഉയർന്ന സ്ഥലത്തേക്ക് മാറുക: സുനാമി മുന്നറിയിപ്പ് ലഭിച്ചാലുടൻ, സമയം പാഴാക്കാതെ തീരപ്രദേശത്തുനിന്നും ഉയർന്ന പ്രദേശങ്ങ ളിലേക്കോ (High Ground) അല്ലെങ്കിൽ കടലിൽ നിന്ന് ദൂരെയുള്ള ഉൾപ്രദേശങ്ങളിലേക്കോ (Inland) മാറുക.
  • ബലമുള്ള കെട്ടിടങ്ങൾ; അടുത്തുള്ള ഉയർന്ന കെട്ടിടത്തിന്റെ (ഏഴോ അതിലധികമോ നിലയു ള്ളവ) മുകൾ നിലകളിലേക്ക് പോകുക.
  • വസ്തുക്കൾ ഉപേക്ഷിക്കുക: നിങ്ങളുടെ ജീവന് പ്രാധാന്യം നൽകുക. സാധനങ്ങൾ എടുക്കാൻ സമയം കളയരുത്.

2. സുനാമിയുടെ സമയത്ത് (During the Tsunami Event)

  • ഒരൊറ്റ തിരമാലയല്ല: സുനാമി എന്നാൽ ഒരൊറ്റ തിരമാലയല്ല; പല തിരമാലകളുടെ (Waves) ഒരു പരമ്പരയായിരിക്കും. ആദ്യ തിരമാലയ്ക്ക് ശേഷം മണിക്കൂറുകളോളം അപകടമുണ്ടാകാം.
  • സുരക്ഷാസ്ഥാനത്ത് തുടരുക: ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ നിങ്ങൾ അഭയം തേടിയ സുരക്ഷിത സ്ഥാനത്ത് തന്നെ തുടരുക.
  • ഒഴുക്കിൽപ്പെട്ടാൽ ഒഴുക്കിൽപ്പെട്ടാൽ കയ്യിൽ കിട്ടുന്ന മരം, മറ്റ് പൊങ്ങിക്കിടക്കുന്ന വസ്തു ക്കൾ എന്നിവയിൽ മുറുകെ പിടിക്കുക.

3. സുനാമിക്ക് ശേഷം (After the Tsunami)

  • അറിയിപ്പ് കാക്കുക: സുനാമി ഭീഷണി ഒഴിഞ്ഞു വെന്ന് അധികൃതർ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ താഴ്ന്ന പ്രദേശങ്ങളിലേക്ക് മടങ്ങാവൂ.
  • പരിശോധന: കെട്ടിടങ്ങൾക്ക് ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരി ശോധിച്ച ശേഷം മാത്രം അകത്ത് പ്രവേശി ക്കുക.
  • പാഴായ വസ്തുക്കൾ: വെള്ളപ്പൊക്കത്തിൽ മലിനമായതോ തകർന്നതോ ആയ ഭക്ഷണ സാധനങ്ങൾ, വെള്ളം എന്നിവ ഉപയോഗി ക്കരുത്.
  • വൈദ്യുതി/ഗ്യാസ്: സുനാമിക്ക് ശേഷം ഉണ്ടാവാവുന്ന തീപിടിത്ത സാധ്യത ഒഴിവാ ക്കാൻ, കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതിയും ഗ്യാസും ഓഫ് ചെയ്യുക.
    ഓർക്കുക: ഒരു ഭൂകമ്പമോ, കടൽ വെള്ളം പെട്ടെന്ന് പുറകോട്ട് വലിയുന്നതോ കണ്ടാൽ, അത് സുനാമി മുന്നറിയിപ്പായി കണക്കാക്കി ഉടൻ ഉയർന്ന സ്ഥലത്തേക്ക് മാറുക!

Question 21.
ഡയഗ്രം (ചിത്രം 6.1) നിരീക്ഷിച്ച് ബാഹ്യജന്യ ചലനങ്ങൾക്ക് പ്രേരകമായ ബലങ്ങൾ അഥവാ ബാഹ്യജന്യബലങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തി പട്ടികപ്പെടുത്തു.
Answer:

  1. ഭൗമോപരിതലത്തിൽ രൂപപ്പെടുന്ന ചരിവ്
  2. ഒഴുകുന്ന ജലം
  3. ഭൂഗർഭജലം
  4. വിവിധ രാസപ്രവർത്തനങ്ങൾ
  5. മനുഷ്യന്റെയും മറ്റ് ജീവികളുടെയും പ്രവർത്തനം
  6. ഭൂഗുരുത്വാകർഷണം
  7. ഹിമാനികൾ
  8. തിരമാല

Question 22.
മനുഷ്യപ്രവർത്തനങ്ങൾ ശിലകളുടെ അപക്ഷയത്തിന് കാരണമാകാറുണ്ടോ? മനുഷ്യന്റെ എന്തെല്ലാം പ്രവർത്തനങ്ങളാണ് ശിലകളുടെ അപക്ഷയത്തിന് കാരണമാകുന്നത്. പട്ടികപ്പെടുത്തു.
Answer:
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 13

Question 23.
ചുവടെ നൽകിയിട്ടുള്ള ചോദ്യങ്ങളെ അടിസ്ഥാ നമാക്കി ക്ലാസിൽ ഒരു ചർച്ച സംഘടിപ്പിക്കു ഭൂരൂപരൂപീകരണ സഹായികൾ എന്നാലെന്ത്? * ഒഴുകുന്ന ജലം, ഹിമാനികൾ, കാറ്റ്, തിരമാല എന്നീ ശക്തികൾ ശിലാവശിഷ്ടങ്ങളെ ഒരിടത്തു നിന്നും ശേഖരിച്ച് നീക്കം ചെയ്യുന്ന പ്രക്രിയ. നിക്ഷേപണം എന്നാലെന്ത്?
Answer:
ഭൂരൂപരൂപീകരണ സഹായികൾ എന്നാൽ, ഭൂമി യുടെ ഉപരിതലത്തിൽ മാറ്റങ്ങൾ വരുത്തുന്ന പ്രകൃതിയിലെ ചലനാത്മക ശക്തികളാണ്. ഒഴു കുന്ന ജലം, ഹിമാനികൾ, കാറ്റ്, തിരമാല തുടങ്ങി യവ ഇതിൽപ്പെടുന്നു. ഈ ശക്തികൾ അപക്ഷയ ത്തിലൂടെയും (weathering) അപരദനത്തിലു ടെയും (erosion) രൂപം കൊണ്ട് ശിലാവശിഷ്ട ങ്ങളെ ഒരിടത്തു നിന്നും ശേഖരിച്ച് നീക്കം ചെയ്യുന്ന (സംവഹനംTransportation) പ്രക്രിയ യ്ക്ക് കാരണമാകുന്നു.

ഈ ശക്തികൾക്ക്, അവ വഹിച്ചുകൊണ്ടുവരുന്ന ശിലാവശിഷ്ടങ്ങളെ (sediments) കൂടുതൽ ദൂരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരു മ്പോൾ, ആ വശിഷ്ടങ്ങൾ താഴെ അടിയുന്ന പ്രക്രി യയാണ് നിക്ഷേപണം. നദീതടങ്ങളിലെ മണ്ണും, മരുഭൂമിയിലെ മൺകൂനകളും, കടൽത്തീരങ്ങളിലെ മണൽത്തിട്ടകളുമെല്ലാം നിക്ഷേപണത്തിന്റെ ഫല മായി രൂപംകൊള്ളുന്ന ഭൂരൂപങ്ങളാണ്.

SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി

Question 24.
കേരളാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കേരള ത്തിലെ ഉരുൾപൊട്ടലുകളുടെ പ്രധാനകാരണ ങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ.
Answer:

  1. ചെങ്കുത്തായ മലഞ്ചെരുവുകൾ അശാസ്ത്രീ യമായി ഇടിച്ചുനിരത്തി വീട്, കെട്ടിടങ്ങൾ, റോഡ് തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്.
  2. സ്വാഭാവിക ജലനിർഗമനമാർഗങ്ങളെ തടസ്സ പ്പെടുത്തുന്നത്
  3. അനിയന്ത്രിതമായ വനനശീകരണം
  4. ശക്തമായ മഴ

Question 25.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിച്ച് മേൽ സൂചിപ്പിച്ച ഭൂപടം പരിശോധിച്ച് നിങ്ങളുടെ വീടും സ്കൂളും സ്ഥിതിചെയ്യുന്ന പ്രദേശം ഉരുൾ പൊട്ടൽ സാധ്യത മേഖലയിലാണോ എന്ന് കണ്ടെത്തൂ.
Answer:
(സൂചനകൾ)
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (https://sdma. kerala. gov.in) കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത യുള്ള പ്രദേശ ഭൂപടം പരിശോധിക്കുക, നിങ്ങളുടെ ജില്ല കണ്ടെത്തി സ്കൂളിന്റെയും വീടിന്റെയും കൃത്യമായ സ്ഥാനം ഭൂപടത്തിൽ നിന്ന് മനസ്സി ലാക്കി അവ ഉയർന്ന, മിതമായ അല്ലെങ്കിൽ കുറഞ്ഞ അപകട സാധ്യതയുള്ള മേഖലയി ലാണോ എന്ന് കണ്ടെത്തുക.

Question 26.
കേരളത്തിൽ സമീപകാലത്തുണ്ടായ ഉരുൾപൊട്ട ലുകളുടെ ആഘാത ലഘൂകരണത്തിനായി കേരളസർക്കാർ സ്വീകരിച്ച നടപടികളെ സംബ ന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഒരു കുറിപ്പ് തയാറാക്കു.
Answer:
കേരളത്തിൽ അടുത്തകാലത്ത് ഉണ്ടായ ഉരുൾപൊട്ടലുകളുടെ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് ഭൂപടം തയ്യാറാക്കുകയും, അവിടങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. മഴക്കാലത്ത് ദുരന്തനിവാരണ സേന, അഗ്നിശമന സേന, സിവിൽ ഡിഫൻസ് എന്നീ വിഭാഗങ്ങളെ സജ്ജമാക്കി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നു. മലഞ്ചെരിവുകളിൽ വനം പുനരുദ്ധാരണവും മണ്ണുപിടുത്തം തടയാനുള്ള പദ്ധതികളും നടപ്പിലാക്കി. ജനങ്ങൾക്ക് ഉരുൾപൊട്ടൽ മുൻകരുതലുകൾ സംബന്ധിച്ച് ബോധവത്കരണ പരിപാടികളും സർക്കാർ സംഘടിപ്പിക്കുന്നു.

Std 10 Geography Chapter 6 Notes Malayalam Medium – Extended Activities

Question 1.
നിങ്ങളുടെ ചുറ്റുപാടും നിരീക്ഷിച്ച് ശിലകളുടെ അപക്ഷയത്തിന് കാരണമായ മനുഷ്യ പ്രവർത്ത നങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തു.
Answer:

  • ഖനനം (Mining): പാറ പൊട്ടിക്കുന്നതും മണ്ണ ടുക്കുന്നതും ശിലകളെ വേഗത്തിൽ പൊടി പ്പിക്കുന്നു.
  • നിർമ്മാണ പ്രവർത്തനങ്ങൾ (Construction): കെട്ടിടങ്ങൾ, റോഡുകൾ എന്നിവയുടെ നിർമ മ്മാണം മണ്ണിന്റെ സ്വാഭാവിക ഉറപ്പ് നഷ്ടപ്പെ ടുത്തി അപക്ഷയം വർദ്ധിപ്പിക്കുന്നു.
  • അമ്ലമഴ (Acid Rain): വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമുള്ള പുക അന്തരീക്ഷത്തിലെത്തി രാസപരമായ അപ ക്ഷയത്തിന് (Chemical Weathering) കാരണമാ കുന്നു.
  • മലിനീകരണം: രാസവസ്തുക്കളുടെ അമിത ഉപയോഗം ശിലകളുടെ ഘടനയെ ദുർബലമാ ക്കുന്നു.

Question 2.
ടെക്ടോണിക് ചലനങ്ങളും ഭൂകമ്പവും എന്ന ശീർ ഷകത്തിൽ ക്ലാസിൽ ഒരു സെമിനാർ സംഘടി പ്പിക്കൂ.
Answer:
(സൂചനകൾ നൽകിയിരിക്കുന്ന ഘട്ടങ്ങൾ ഉപ യോഗിച്ച് ഒരു സെമിനാർ നടത്തുക)

  1. Step 1: ഒരു ആമുഖത്തോടെ ആരംഭിക്കുക.
  2. Step 2: ടെക്റ്റോണിക് ചലനങ്ങളുടെ തരങ്ങൾ വിശദീകരിക്കുക.
  3. Step 3: ഭൂകമ്പങ്ങളും അതിന്റെ കാരണങ്ങളും വിശദീകരിക്കുക.
  4. Step 4: ഭൂകമ്പത്തിന്റെ ഫലങ്ങൾ
  5. Step 5: സുരക്ഷാ നടപടികൾ
  6. Step 6: ദൃശ്യ സാമഗ്രികൾ ഉപയോഗിക്കുക.
  7. Step 7: ഉപസംഹാരം

Question 3.
ദുരന്ത നിവാരണ മാർഗങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ക്ലാസ്റൂമിൽ മോക്ക് ഡികൾ സംഘടിപ്പിച്ചു.
Answer:
(സൂചനകൾ)

  1. Step 1: ഡിൽ ആസൂത്രണം ചെയ്യുക.
  2. Step 2: ഡിൽ വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് കൊടുക്കുക.
  3. Step 3: റോളുകൾ നിയോഗിക്കുക (വിദ്യാർ ത്ഥികളെ നയിക്കാനും സുരക്ഷ നിരീക്ഷി ക്കാനും അധ്യാപകനെയോ സ്റ്റാഫിനെയോ നിയോഗിക്കുക)
  4. Step 4: ഡ്രിൽ നടത്തുക.
    • ഒരു സിഗ്നൽ ഉപയോഗിച്ച് ആരംഭിക്കുക.
    • വിദ്യാർത്ഥികൾ പരിശീലിച്ച സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നു.
    • എല്ലാവരും സുരക്ഷിതരാണെന്ന് അധ്യാപകർ ഉറപ്പാക്കുന്നു.
  5. Step 5: ചർച്ച നടത്തുക (എന്തൊക്കെ കാര്യങ്ങൾ മെച്ചപ്പെടുത്താനാകുമെന്ന് ചർച്ച ചെയ്യുക)
  6. Step 6: എല്ലാ വിദ്യാർത്ഥികൾക്കും നടപടിക്രമങ്ങൾ പരിചയമുണ്ടെന്ന് ഉറപ്പാക്കാൻ വ്യത്യസ്ത സമയങ്ങളിൽ ഡ്രില്ലുകൾ നടത്തുക.

Question 4.
കേരള ദുരന്തനിവാരണ അതോറിറ്റിയുടെ വെബ് സൈറ്റ് സന്ദർശിച്ച് കേരളത്തിൽ സംഭവിച്ച ക്കാവുന്ന ദുരന്തങ്ങളെപറ്റിയും ദുരന്തനിവാരണ മാർഗങ്ങളെപറ്റിയും വിവരങ്ങൾ ശേഖരിച്ച് ഒരു പോസ്റ്റർ തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിച്ചു.
Answer:
(പോസ്റ്ററിനുള്ള സൂചനകൾ)

  1. ശരിയായ പേര് നൽകുക.
  2. നിങ്ങളുടെ പ്രദേശത്തെ സാധാരണ ദുരന്ത ങ്ങൾ പട്ടികപ്പെടുത്തുക (മണ്ണിടിച്ചിൽ, വെള്ള പ്പൊക്കം മുതലായവ)
  3. ലഘൂകരണ തന്ത്രങ്ങൾ (ഓരോ ദുരന്തത്തിനും, സുരക്ഷിതരായിരിക്കാനുള്ള ലളിതമായ മാർഗങ്ങൾ നൽകുക)
  4. ദൃശ്യ സാമഗ്രികൾ (ഓരോ ദുരന്തത്തിനും ഐക്കണുകളോ ഡ്രോയിംഗുകളോ ഉപയോ ഗിക്കുക)

Question 5.
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ് സൈറ്റ് സന്ദർശിച്ച് കേരളത്തിന്റെ ഉരുൾപൊട്ടൽ സാധ്യതാഭൂപടം ഡൗൺലോഡ് ചെയ്തത് ഒരു ചാർട്ട് പേപ്പറിൽ വരച്ചെടുക്കു. ഭൂപടം സാമൂഹ്യശാസ്ത്ര ലാബിൽ പ്രദർശിപ്പിക്കൂ.
Answer:
(സൂചനകൾ)
Step 1: വെബ്സൈറ്റ് സന്ദർശിക്കുക (https:// sdma.kerala.gov.in)
Step 2: ഭൂപടങ്ങൾ കണ്ടെത്തുക (ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കാണിക്കുന്ന ഭൂപടം)
Step 3: ഭൂപടം ഡൗൺലോഡ് ചെയ്ത് ചാർട്ട് പേപ്പറിൽ വരയ്ക്കുക.

SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി

Question 6.
നിങ്ങളുടെ വീടോ സ്കൂളോ ദുരന്ത സാധ്യതാ മേഖലയിലാണ് സ്ഥിതിചെയ്യുന്നതെങ്കിൽ ദുരന്ത നിവാരണ മാർഗങ്ങൾ ചർച്ചചെയ്ത് കുറിപ്പുകൾ, പോസ്റ്ററുകൾ എന്നിവ തയാറാക്കി സമീപപ്രദേ ശങ്ങളിൽ താമസിക്കുന്ന ആളുകളെ ബോധവൽ കരിക്കൂ.
Answer:
(സൂചനകൾ)
Step 1: ദുരന്ത സാധ്യതയുള്ള പ്രദേശം തിരിച്ചറിയുക.
Step 2: ചർച്ചകൾ നടത്തുക (സംഭവിക്കാവുന്ന ദുരന്തങ്ങളുടെ തരങ്ങൾ, മുൻകാല സംഭവങ്ങളും ക അവയുടെ ആഘാതവും, സാധ്യമായ സുരക്ഷാ നടപടികൾ)
Step 3: കുറിപ്പുകൾ തയ്യാറാക്കുക.
Step 4: പോസ്റ്ററുകൾ തയ്യാറാക്കുക (ശീർഷകം, ദൃശ്യങ്ങൾ, സുരക്ഷാ നടപടികൾ)
Step 5: അവബോധം വളർത്തുക (സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും പോസ്റ്ററുകൾ പ്രദർശിപ്പിക്കുക)

Question 7.
ഉരുൾപൊട്ടലിൽ നിന്നും സ്വയരക്ഷ നേടാനുള്ള മാർഗങ്ങൾ ടീച്ചറിന്റെ സഹായത്തോടെ പരിശീലിക്കൂ.
Answer:
1. മുന്നറിയിപ്പ് തിരിച്ചറിയൽ
സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശം അപകട സാധ്യതയുള്ളതാണോയെന്ന് KSDMA, ഭൂപ ടങ്ങൾ ഉപയോഗിച്ച് പരിശോധിക്കുക. മണ്ണിടി ച്ചിലിന് മുൻപുണ്ടാകുന്ന അസാധാരണ ശബ്ദ ങ്ങൾ, മരങ്ങൾ ചെരിയുന്നത് തുടങ്ങിയ പ്രകൃ തിപരമായ സൂചനകൾ കുട്ടികളെ പഠിപ്പിക്കുക. ഔദ്യോഗിക റെഡ്, ഓറഞ്ച് അലർട്ടുകൾ ശ്രദ്ധി ക്കാൻ നിർദ്ദേശിക്കുക.

2. സുരക്ഷാ മുൻകരുതലുകൾ
സ്കൂളിനായി ഒരു എമർജൻസി പ്ലാൻ തയ്യാ റാക്കുക. ഒരു ഡിസാസ്റ്റർ കിറ്റ് (വെള്ളം, പ്രഥമ ശുശ്രൂഷാ കിറ്റ്) സജ്ജമാക്കുക. സുരക്ഷിത മായ ഒത്തുചേരൽ സ്ഥലം (Assembly Point) നിശ്ചയിച്ച് മോക്ക് ഡ്രിൽ നടത്തുക.

3. പ്രതികരിക്കേണ്ട രീതി
മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ ഉയർന്ന പ്രദേശ ത്തേക്ക് വേഗത്തിൽ മാറുക. ഒഴുകിയെത്തുന്ന മണ്ണിന്റെ പാതയിലൂടെ ഓടാതിരിക്കുക. കെട്ടി ടത്തിനുള്ളിൽ അകപ്പെട്ടാൽ, കൂർമണ്ഡലം (Drop, Cover, and Hold On) സ്ഥാനം സ്വീകരിച്ച് തലയും കഴുത്തും സംരക്ഷിക്കുക.

4. ദുരന്താനന്തര നടപടികൾ
അധികൃതർ സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്ന തുവരെ തിരികെ വരാതിരിക്കുക. പരിക്കേറ്റ വർക്ക് പ്രഥമ ശുശ്രൂഷ നൽകാനും രക്ഷാ പ്രവർത്തകരെ അറിയിക്കാനും കുട്ടികളെ പരിശീലിപ്പിക്കുക.

Question 8.
2018-ലെ പ്രളയത്തിനുശേഷം യു.എൻ.ഡി.പി., ലോക ബാങ്ക്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ വയുടെ സഹകരണത്തോടെ കേരളസർക്കാർ തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് common degods (Post Disaster Needs Assessment Report) വായിച്ച് നിഗമനങ്ങൾ തയ്യാറാക്കൂ.
Answer:
2018 ലെ വെള്ളപ്പൊക്കത്തിനുശേഷം കേരള സർ ക്കാർ യുഎൻഡിപി, ലോക ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവയുമായി സഹകരിച്ച് തയ്യാ റാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസ സ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ടിൽ ഭവനം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയ്ക്ക് ദുരന്തം ഗുരുതരമായ നാശനഷ്ട ങ്ങൾ വരുത്തിവച്ചതായും ഇത് സംസ്ഥാനത്തുട നീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധി ച്ചതായും കണ്ടെത്തി. നഷ്ടപ്പെട്ടവ പുനഃ സ്ഥാപി ക്കുന്നതിനുപകരം, പ്രതിരോധശേഷി യുടെയും സുസ്ഥിരതയുടെയും തത്വങ്ങളിൽ പുനർനിർമ്മി ക്കാനുള്ള അടിയന്തര ആവശ്യകത റിപ്പോർട്ട് എടു ത്തുകാണിച്ചു. ദുരന്ത തയ്യാറെടുപ്പ് ശക്തിപ്പെടു ത്തുക, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാന ങ്ങൾ മെച്ചപ്പെടുത്തുക, വെള്ളപ്പൊക്ക പ്രതിരോധ ശേഷിയുള്ള നിർമ്മാണ രീതികൾ സ്വീകരിക്കുക, തണ്ണീർത്തടങ്ങൾ, നദികൾ പോലുള്ള ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുക, വീണ്ടെടുക്കൽ ശ്രമങ്ങളിൽ സമൂഹ പങ്കാളിത്തം ഉറപ്പാക്കുക എന്നിവ ഇതിൽ ഊന്നിപ്പറഞ്ഞു. മൊത്തത്തിൽ, ഭാവിയിലെ അപകടസാധ്യതകൾ കുറയ്ക്കു ന്നതിനും ജനങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും കേരളം മികച്ച രീതിയിൽ
പുനർനിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണ മെന്ന് പിഡിഎൻഎ ഊന്നിപ്പറഞ്ഞു.

SSLC Geography Chapter 6 Notes Pdf Malayalam Medium

ഓർമ്മിക്കേണ്ട വസ്തുതകൾ

  • ഭൗമോപരിതലത്തിലെ ഉയർച്ച താഴ്ചകൾക്ക് നിദാനമായ ഈ ചലനങ്ങളെ ഭൗമചലനങ്ങൾ എന്നു വിളി ക്കുന്നു.
  • അന്തർജന്യ ചലനങ്ങൾ, ബാഹ്യജന്യ ചലനങ്ങൾ എന്നിവയാണ് രണ്ട് തരം ഭൗമചലനങ്ങൾ.
  • അന്തർജന്യചലനങ്ങളെ മന്ദചലനങ്ങളെന്നും ദ്രുതചലനങ്ങളെന്നും രണ്ടായി തരംതിരിക്കാം.
  • ഭൂവൽക്കഭാഗങ്ങളെ ചലിപ്പിക്കാനോ ഉയർത്തുവാനോ അല്ലെങ്കിൽ ഭൂവൽക്കഭാഗങ്ങളെ നിർമ്മിക്കുവാനോ കഴിയുന്ന അന്തർജന്യപ്രക്രിയകളാണ് മന്ദചലനങ്ങൾ.
  • ഭൂമിയുടെ ഏറ്റവും പുറം പാളിയായ ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്ന് രൂപപ്പെടുത്തുന്ന ഭാഗമാണ് ശിലാമണ്ഡലം (Lithosphere).
  • ഉപരിമാന്റിലിൽ സ്ഥിതിചെയ്യുന്ന ശിലാദ്രവത്തെ മാഗ്മ എന്ന് വിളിക്കുന്നു.
  • ഭൂവൽക്കത്തിനുള്ളിൽ ഊർജം സ്വതന്ത്രമാക്ക പ്പെടുന്ന കേന്ദ്രത്തെ പ്രഭവ കേന്ദ്രം അഥവാ ഫോക്കസ് എന്നും ഫോക്കസിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതല കേന്ദ്രത്തെ അധികേന്ദ്രം അഥവാ എപ്പി സെന്റർ (Epicentre) എന്നും അറിയപ്പെടുന്നു.
  • അപക്ഷയം, അപരദനം, വഹനം, നിക്ഷേപണം, ഭൂദ്രവ്യശോഷണം എന്നിങ്ങനെ ഭൗമോപരിതലത്തിൽ പ്രവർത്തിക്കുന്ന വിവിധ പ്രക്രിയകൾക്ക് ബാഹ്യജന്യബലങ്ങൾ കാരണമാകുന്നു. ഇവയാണ് ബാഹ്യ ജന്യചലനങ്ങൾ.
  • ചില ബാഹ്യജന്യ പ്രക്രിയയുടെ ഫലമായി ശിലകൾ ഭൗതികമായി പൊട്ടിപൊടിയുകയോ രാസപരമായി വിഘടിക്കുകയോ ചെയ്യുന്നു. ഇത്തരത്തിൽ ശിലകൾക്ക് രാസപരമായും ഭൗതികമായും മാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രക്രിയകളെ അപക്ഷയം എന്ന് വിളിക്കുന്നു.
  • അപക്ഷയം, അപരദനം എന്നിവ കൂടാതെ ബാഹ്യ ജന്യ ബലങ്ങളുടെ ഫലമായി ഭൗമോപരിതല ത്തിലുണ്ടാകുന്ന ബാഹ്യജന്യചലനങ്ങളാണ് ഭൂദ്രവ്യശോഷണം.
  • ഗുരുത്വാകർഷണം മൂലം ശിലകളോ മേൽമണ്ണ് മുകളിൽ നിന്നും താഴോട്ടു പതിക്കുന്ന പ്രതിഭാസമാണ് ഭൂദ്രവ്യശോഷണം.
  • കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തന ങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കി സംസ്ഥാനത്ത് നടപ്പിലാക്കിയ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചം.

ആമുഖം

മാറുന്ന ഭൂമി എന്ന ഈ പാഠഭാഗം പരിസ്ഥിതിപരമായ പ്രതിസന്ധികൾക്ക് വിധേയമാകുന്ന ഒരു ഗ്രഹത്തിലെ ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ഒരു സമഗ്ര വീക്ഷണമാണ് അവതരിപ്പിക്കുന്നത്.

ഒരു ഭീകരമായ ഉരുൾപൊട്ടലിന്റെ ഭീതിദമായ നേർസാക്ഷ്യം നൽകുന്ന വിവരണത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ഭയം, കുഴപ്പങ്ങൾ, അതിജീവനത്തിനായുള്ള നെട്ടോട്ടം എന്നിവ വിശദമാക്കുന്ന ഈ വിവരണം, ദുരന്തസാധ്യതയെക്കുറിച്ചും അതിനെ പ്രതിരോധിക്കുന്നതിനെക്കുറിച്ചുമുള്ള ആഴത്തിലുള്ള പഠനത്തിന് ശക്തമായ അടിത്തറ നൽകുന്നു. 2018-ലെ കേരള പ്രളയം പോലുള്ള വലിയ ദുരന്തങ്ങളുടെ വിശകലനം. യുഎൻ, ലോകബാങ്ക് തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് കേരള സർക്കാർ തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് റിപ്പോർട്ട്’ (PDNA) പോലുള്ള ഔദ്യോഗിക രേഖകൾ ഇതിൽ പരാമർശിക്കുന്നു. ആത്യന്തികമായി, സുസ്ഥിരവികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചയിൽ എത്തിച്ചേരുന്ന ഈ പാഠഭാഗം, സമൂഹത്തിന്റെയും പ്രകൃതിയുടെയും ദീർഘകാല അതിജീവനത്തിനായി ജനാധിപത്യപരവും പരിസ്ഥിതി സൗഹൃദപരവുമായ തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ അനിവാര്യത അടിവരയിടുന്നു.

ഭൗമചലനങ്ങൾ
• ഭൗമോപരിതലത്തിലെ ഉയർച്ച താഴ്ചകൾക്ക് നിദാനമായ ഈ ചലനങ്ങളെ ഭൗമചലനങ്ങൾ എന്നുവിളിക്കുന്നു.
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 14
ഭൗമോപരിതലം നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാണ്. ദശലക്ഷക്കണക്കിന് വർഷങ്ങ ളായി ഭൂമിയുടെ ഉള്ളിലും ഉപരിതലത്തിലുമായി നിരവധിയായ ചലനങ്ങളും പ്രക്രിയകളും നട ക്കുന്നുണ്ട്. ഈ ചലനങ്ങളുടെയും പ്രക്രിയക ളുടെയും ഫലമായാണ് ഭൗമോപരി തലത്തിലെ ഓരോ ഭൂരൂപവും രൂപംകൊള്ളുന്നത്. പർവത ങ്ങൾ, പീഠഭൂമികൾ, താഴ്വരകൾ, നദികൾ ഇവ യൊക്കെയും രൂപം കൊണ്ടിട്ടുള്ളതും നിരന്തര മായി നടക്കുന്ന ഇത്തരം ഭൗമചലനങ്ങളുടെയും ഭൗമപ്രക്രിയകളുടെയും ഫലമായാണ്. ഭൗമചല നങ്ങളെ അവയ്ക്ക് കാരണമായ ബലങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടായി തരം തിരിക്കാം.

SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി

വിപത്തും (Hazard) ദുരന്തവും (Disaster)

  • ദുരന്തനിവാരണപദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് മുന്നോടിയായി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ചില പദങ്ങളാണ് വിപത്ത്, ദുരന്തം, നഷ്ടസാധ്യത, ആഘാതസാധ്യത, കൈകാര്യക്ഷമത എന്നിവ.
  • ജീവജാലങ്ങളുടെ ജീവനും ആരോഗ്യത്തിനും വസ്തുവകകൾക്കും സേവനങ്ങൾക്കും പരിസ്ഥിതിക്കും സാമൂഹ്യ സാമ്പത്തിക മേഖകൾക്കും വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തെ വിപത്തെന്ന് പൊതുവായി വിവക്ഷിക്കാം.
  • ജനങ്ങൾക്ക് തങ്ങളുടെ കഴിവുകളും ലഭ്യമായ വിഭവങ്ങളും ഉപയോഗിച്ചുകൊണ്ട് ഒരു വിപത്തിനെ നേരിടാൻ സാധിക്കാതെ വരികയും അതുവഴി സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സൃഷ്ഠിക്കപ്പെടുകയും തൽഫലമായി തങ്ങളുടെ ദൈനംദിന ജീവിതത്തിൽ വലിയ ക്ഷതങ്ങൾ ഏല്പിക്കുകയും ചെയ്യുന്ന ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് ദുരന്തം.
  • ദുരന്തത്തിന് ഒരു പ്രേരകശക്തിയായി പ്രവർത്തിക്കുന്ന ഒരു ഭൗതിക പ്രക്രിയയാണ് വിപത്ത്. ഏതൊരു വിപത്തിനെയും ഒരു ജനതയ്ക്ക് ഫലപ്രദമായി നേരിടാൻ സാധിക്കുന്നില്ലായെങ്കിൽ അതൊരു ദുരന്തമായി പരിണമിക്കാം.
  • ഒരു പ്രദേശത്ത് ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു നിശ്ചിത ദുരന്തം മൂലം പ്രതീക്ഷിക്കാവുന്ന നാശനഷ്ടങ്ങളുടെ അളവാണ് നഷ്ടസാധ്യത (Risk).
  • ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തസ്ഥലത്തോ സമീപ പ്രദേശങ്ങളിലോ പ്രതീക്ഷിക്കാവുന്ന അപായങ്ങളുടെയും നാശനഷ്ടങ്ങളുടെയും തോതാണ് ആഘാത സാധ്യത (Vulnerability).
  • ഒരു ദുരന്തത്തെ നേരിടാനോ പ്രതിരോധിക്കാനോ ലഘുകരിക്കാനോ തരണം ചെയ്യാനോ അതിജീവിക്കാനോ ഉള്ള ഒരു ജനതയുടെ കഴിവ്, വിഭവങ്ങൾ, മാർഗങ്ങൾ എന്നിവയാണ് കാര്യക്ഷമത (Capacity) എന്നതുകൊണ്ട് അർഥമാക്കുന്നത്.

സംവഹന പ്രവാഹങ്ങൾ
ഭൂമിയുടെ ഉള്ളിലേക്ക് പോകുന്തോറും താപം വർധിച്ചു വരുന്നു. അണുവികിരണ ശേഷിയുള്ള മൂലകങ്ങളുടെ സാന്നിധ്യം ഭൂമിയുടെ മാന്റിലിൽ താപവ്യതിയാനം ഉണ്ടാകുന്നു. ഈ താപവ്യതിയാനം മൂലം മാഗ്മ തിളച്ച് ഭൂവൽക്കഭാഗത്തേയ്ക്ക് ഉയരുന്നു. ഭൂവൽക്കഭാഗത്തോട് അടുക്കുന്ന മാഗ്മ തണുക്കുകയും താഴുകയും ചെയ്യുന്നു. വീണ്ടും മാഗ്മ ചൂടായി ഭൂവൽക്കഭാഗത്തേയ്ക്ക് ഉയരുന്നു. മാന്റിലിൽ താപവ്യതിയാനം മൂലം മാഗ്മ ചാക്രികമായി ചലിക്കുന്ന പ്രക്രിയയാണ് സംവഹന പ്രവാഹം.

അന്തർജനം ചലനങ്ങൾ
ഭൂകമ്പങ്ങൾ, അഗ്നിപർവത പ്രവർത്തനങ്ങൾ, പർവതരൂപികരണം, ഭൂഖണ്ഡ രൂപീകരണം, ഫലകചലനം എന്നിവയെല്ലാം അന്തർജന്യചലനങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. അവയെ മന്ദചലനങ്ങളെന്നും ദ്രുതചലനങ്ങളെന്നും രണ്ടായി തരംതിരിക്കാം.
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 15

മന്ദചലനങ്ങൾ
ഭൂവൽക്കഭാഗങ്ങളെ ചലിപ്പിക്കാനോ ഉയർത്തുവാനോ അല്ലെങ്കിൽ ഭൂവൽക്കഭാഗങ്ങളെ നിർമ്മിക്കുവാനോ കഴിയുന്ന അന്തർജന്യ പ്രക്രിയകളാണ് മന്ദചലനങ്ങൾ. ഒരു വിശാല ഭൂവൽക്ക ഭാഗം ഉയർന്നുവരുന്നതിന് കാരണമാകുന്ന പ്രക്രിയകളാണ് ഭൂഖണ്ഡ രൂപീകരണപ്രക്രിയകൾ. ഇവ ഭൗമോപരിതലത്തിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾക്ക് മാത്രമേ കരണമാകുന്നുള്ളു. എന്നാൽ പർവതരൂപീകരണചലനങ്ങൾ ഭൂവൽക്കത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് കാരണമാകുന്നു. പർവതങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്ന ചലനങ്ങളാണ് പർവത രൂപീകരണ ചലനങ്ങൾ. ഭൂവൽക്കഭാഗങ്ങൾ മടങ്ങി ഉയർന്നാണ് മടക്കു പർവതങ്ങൾ രൂപം കൊള്ളുന്നത്.

ദ്രുതചലനങ്ങൾ
അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പം എന്നിങ്ങനെയുള്ള ദ്രുതചലനങ്ങൾക്കും അന്തർജന്യബലങ്ങൾ കാരണമാകുന്നുണ്ട് .ഇവ പലപ്പോഴും ഭൗമോപരിതലത്തിൽ വിനാശകാരികളായി മാറാറുമുണ്ട്.

അഗ്നിപർവത പ്രവർത്തനങ്ങൾ
ഭൂമിയുടെ ഏറ്റവും പുറംപാളിയായ ഭൂവൽക്കവും മാന്റിലിന്റെ ഉപരി ഭാഗവും ചേർന്ന് രൂപപ്പെടുത്തുന്ന ഭാഗമാണ് ശിലാമണ്ഡലം (Lithosphere). ശരാശരി നൂറ് കിലോമീറ്റർ കനമുള്ളതും ഖരാവസ്ഥയിലുമുള്ള ഈ പാളിയുടെ തൊട്ടുതാഴെ ശിലകൾ ദ്രവാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അസ്തനോസ്ഫിയർ എന്ന മേഖല കാണപ്പെടുന്നു. ഇവിടെ നിന്നാണ് ശിലാദ്രവം അഥവാ മാഗ്മ ശിലാമണ്ഡലത്തിലെ വിള്ളലുകളിലൂടെയും ദുർബല പ്രദേശങ്ങളിലൂടെയും ഭൗമോപരിതലത്തിലേക്ക് വമിക്കുന്നത്. ഭൗമാന്തർഭാഗത്ത് നിന്നും ശിലാദ്രവത്തോടൊപ്പം, വാതകങ്ങൾ, ചാരം, ശിലാഖണ്ഡങ്ങൾ, പൊടിപടലങ്ങൾ, നീരാവി തുടങ്ങിയവ ഭൗമോപരിതലത്തിലേക്ക് പുറന്തള്ളുന്ന ഇത്തരം മാർഗങ്ങളാണ് അഗ്നിപർവതങ്ങൾ (Volcanoes), ഇങ്ങനെ പുറംതള്ളുന്ന വസ്തുക്കളെ അഗ്നിപർവത വസ്തുക്കളെന്നാണ് അറിയപ്പെടുന്നത്. ഉപരിമാന്റിലിൽ സ്ഥിതിചെയ്യുന്ന ശിലാദ്രവത്തെ മാഗ്മ എന്ന് വിളിക്കുന്നു. എന്നാൽ ഭൗമോപരിതലത്തിലേക്ക് എത്തുന്നതോടെ ഇവ ലാവ എന്നറിയപ്പെടുന്നു.

മാഗ്മയുടെ രൂപീകരണം, മാഗ്മയുടെയും മറ്റ് അഗ്നിപർവത വസ്തുക്കളുടെയും ഭൗമോപരിതലത്തിലേക്കുള്ള ചലനം, ശിലാമണ്ഡലത്തിലെ സുഷിരങ്ങളിലൂടെയും വിള്ളലുകളിലൂടെയുമുള്ള അവയുടെ പുറന്തള്ളൽ, തത്ഫലമായുണ്ടാകുന്ന സ്ഫോടനം, ലാവാ പ്രവാഹം, മാഗ്മയുടെ ഖരീകരണം, വിവിധ ആഗ്നേയ ഭൂരൂപങ്ങളുടെ രൂപീകരണം തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളെയും പൊതുവായി അഗ്നിപർവത പ്രവർ ങ്ങൾ എന്നാണ് വിളിക്കുന്നത്. അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി ഭൗമോപരിതലത്തിൽ എത്തി ച്ചേരുന്ന ശിലാദ്രവം ഭൗമോപരിതലത്തിൽ വിവിധ നിർമിതികൾ രൂപപ്പെടുത്തുന്നു. ഇവയാണ് അഗ്നിപർവതങ്ങൾ. വലുപ്പത്തിലും ആകൃതിയിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. അഗ്നിപർവത സ്ഫോടനത്തിന്റെ സ്വാഭാവത്തെയും അവ ഭൗമോപരിതലത്തിൽ രൂപപ്പെടുത്തുന്ന നിർമിതികളുടെയും അടിത്തനത്തിൽ അഗ്നിപർവതങ്ങളെ ഷീൽഡ് അഗ്നിപർവതങ്ങൾ, കോംപോസിറ്റ് അഗ്നിപർവതങ്ങൾ, കാൽ എന്നിങ്ങനെ തരംതിരിക്കാം. ഭൗമോ പരിതലത്തിൽ ലാവ പരന്നൊഴുകി അതിവിശാലമായ ബസാൾട്ട് പ്രളയസമതലങ്ങളും രൂപപ്പെടാറുണ്ട്. ഇന്ത്യയിലെ ക്കാൻ പ്രവിശ്യ ഇത്തരത്തിൽ രൂപപ്പെട്ട ഒന്നാണ്. കരയിലും കടലിന്റെ അടിത്തട്ടിലുമായി ആയിരക്കണക്കിന് അഗ്നിപർവതങ്ങൾ ഭൂമിയിൽ കാണപ്പെടുന്നു.

അഗ്നിപർവതങ്ങളും മനുഷ്യജീവിതവും

  • ജനവാസമേഖലയോടടുത്തുള്ള അഗ്നിപർവത സ്ഫോടനങ്ങൾ പലപ്പോഴും ജീവനും സ്വത്തിനും നാശനഷ്ട ങ്ങൾ ഉണ്ടാക്കുന്നു.
  • സാമ്പത്തിക പ്രവർത്തനങ്ങളും ജനജീവിതവും താറുമാറാക്കുന്നു.
  • അഗ്നിപർവത സ്ഫോടനങ്ങളെ തുടർന്നുണ്ടാകുന്ന ലാവാപ്രളയം ഭൂപ്രകൃതി ആവാസയിടങ്ങൾ എന്നിവയെ സാരമായി ബാധിക്കുന്നു. വീടുകൾ നശിക്കുകയും അനേകം പേരെ ഭൂരഹിതരും തൊഴിൽ രഹിതരു മാക്കുകയും ചെയ്യുന്നു.

1883ലെ കാക്കതോവ അഗ്നിപർവത സ്ഫോടന ഫലമായി മുപ്പത്തിയാറായിരത്തോളംപേർക്ക് ജീവാപായം നേരിട്ടു. ഇന്തോനേഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കും ഇടയ്ക്കുള്ള കാക്കതോവാ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശവും അതിലുള്ള അഗ്നിപർവതത്തിന്റെ സ്ഫോടനത്തെ തുടർന്ന് കടലിൽ ആണ്ടു പോകുകയുണ്ടായി. അഗ്നിപർവതത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന ലാവ ഭൗമോപരിതലത്തിലൂടെ വലിയ നദിപോലെ ഒഴുകുന്നു. ഒഴുകുന്ന പാതയിലെ സർവ്വ വസ്തുക്കളെയും ലാവ കത്തിച്ചു ചാമ്പലാക്കുന്നു. ഒപ്പം കറുത്ത പാളിപോലെ അവ അവശേഷിക്കുകയും ചെയ്യും. ഒഴുകുന്ന വഴിയിലെ സർവ വസ്തുക്കളെയും അത് മൂടുകയും ചെയ്യുന്നു. അഗ്നിപർവതങ്ങൾ അപകടകാരികളാണെങ്കിലും അഗ്നിപർവത മേഖലകളിൽ ആളുകൾ താമസിക്കുന്നത് അഗ്നിപർവതങ്ങളിൽ നിന്നുള്ള ചാരം, ലാവ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ് എന്നിവ ഏറെ ഫലപുഷ്ടിയുള്ളതുകൊണ്ടാണ്. കൃഷിക്കനുയോജ്യമായ ഇത്തരം പ്രദേശങ്ങൾ ആളുകളെ ആകർഷിക്കുന്നു.

ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും ലഘൂകരിക്കാനുള്ള മാർഗങ്ങൾ:
അഗ്നിപർവത സ്ഫോടനങ്ങൾ നമുക്ക് തടയാനാവില്ല എന്നാൽ ശാസ്ത്രീയമായരീതികളും മുൻകരുതലുകളും ആഘാതത്തിന്റെ തീവ്രത കുറയ്ക്കും. അഗ്നിപർവതങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വീടുനിർമ്മാണം, വിനോദസഞ്ചാരം എന്നിവ ഒഴിവാക്കിയും ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം മേഖലകൾ നിരന്തരം നിരീക്ഷിച്ചും മുന്നറിയിപ്പുകൾ നൽകിയും അഗ്നിപർവത സ്ഫോടനത്തെ തുടർന്നുള്ള ലാവാ ഒഴുക്ക്, ചെളിയൊഴുക്ക്, ചാരം എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിച്ചും അഗ്നിപർവത സ്ഫോടനങ്ങൾ മൂലമുള്ള ദുരന്തങ്ങളെ ഒരു പരിധിവരെ ലഘൂകരിക്കാനാകും.

അഗ്നിപർവ്വത പ്രവർത്തനങ്ങൾ മനുഷ്യരാശിക്ക് ഉപയോഗപ്രദമാകുന്ന മറ്റ് വഴികൾ:

  • അഗ്നിപർവത പ്രദേശങ്ങളിൽ നിന്നും പുറംതള്ളുന്ന ഭൗമതാപോർജം പലയിടങ്ങളിൽ വൈദ്യുതോർജമാക്കി മാറ്റി പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു.
  • ലാവ ധാതുസമ്പന്നമാണ്. മൂല്യമുള്ള പല ധാതുക്കളും ലാവയുടെ ഒഴുക്കിലൂടെ ഭൗമോപരിതലത്തിൽ എത്തിച്ചേരുന്നു.
  • അഗ്നിപർവതമേഖലകൾ ധാരാളം വിനോദ സഞ്ചാരികളെയും ആകർഷിക്കാറുണ്ട്.

ഭൂകമ്പം
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 16
ചലിച്ചുകൊണ്ടിരിക്കുന്ന ഫലകങ്ങൾക്കിടയിൽ ഉണ്ടാകുന്ന ഫലക ഘർഷണമാണ് ഭൂകമ്പങ്ങൾക്ക് കാരണം. രണ്ട് ഫലകങ്ങൾക്കിടയിൽ ചലനം ഉണ്ടാകുമ്പോൾ അവയുടെ അതിരുകളിൽ ഘർഷണം രൂപപ്പെടുന്നു. ഈ ഘർഷണം ഒരു തരത്തിൽ ഫലകങ്ങളുടെ ചലനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോൾ ഫലകാതിരുകളിൽ ഉയർന്ന സമ്മർദ്ദം സൃഷ്ടിക്കുകയും വലിയ തോതിൽ ഊർജം സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഫലകങ്ങളുടെ ചലിക്കുവാനുള്ള സമ്മർദ്ദം ഫലകതിരുകളിലെ ഘർഷണത്ത അതിജീവിക്കുമ്പോൾ ഫലകാതിരുകളിൽ പൊടുന്നനെയുള്ള ചലനം അഥവാ ഭ്രംശം ഉണ്ടാകുന്നു. തുടർന്ന് ഫലകാതിരുകളിൽ സംഭരിച്ചുവച്ചിരിക്കുന്ന ഊർജം പൊടുന്നനെ സ്വതന്ത്രമാക്കപ്പെടുന്നു. ഇത് തരംഗരൂപേണ ഭൂമിയ്ക്കുള്ളിലൂടെ സഞ്ചരിച്ച് ഭൗമോപരിതലത്തിൽ എത്തുന്നു. ഈ ഭൂകമ്പതരംഗങ്ങളാണ് ഭൗമോപരിതലത്തിൽ ഭൂചലനമായി അനുഭവപ്പെടുന്നത്. ഇത്തരം ഭൂകമ്പങ്ങൾ ടെക്ടോണിക് ഭൂകമ്പങ്ങൾ എന്നറിയപ്പെടുന്നു. ഭൂവൽക്കത്തിനുള്ളിൽ ഊർജം സ്വതന്ത്രമാക്കപ്പെടുന്ന കേന്ദ്രത്തെ പ്രഭവ കേന്ദ്രം അഥവാ ഫോക്കസ് എന്നും ഫോക്കസിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതല കേന്ദ്രത്തെ അധികേന്ദ്രം അഥവാ എപ്പീസെന്റർ (Epicentre) എന്നും അറിയപ്പെടുന്നു. ഫോക്കസിന് നേർമുകളിലുള്ള ഈ ഭൗമോപരിതല കേന്ദ്രത്തിലാണ് ഭൂകമ്പതരംഗങ്ങൾ ആദ്യമെത്തുക.

ഫലകങ്ങളുടെ ചലനത്തിലൂടെ മാത്രമല്ല ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. അഗ്നിപർവത സ്ഫോടനങ്ങൾ മൂലവും തീവ്രഖനന മേഖലകളിൽ ഖനികളുടെ മേൽത്തട്ട് ഇടിഞ്ഞു വീണും വൻ സ്ഫോടനങ്ങൾ മൂലവുമൊക്കെ ഭൂകമ്പങ്ങളുണ്ടായേക്കാം. വലിയ ജലസംഭരണികൾ സ്ഥിതി ചെയ്യുന്നയിടങ്ങളിൽ മിക്കപ്പോഴും ജലം തടശിലകൾക്കു മേൽ ചെലുത്തുന്ന സമ്മർദം മൂലം തടശിലകൾ ഞെരിഞ്ഞമർന്ന് ചെറുഭൂകമ്പങ്ങൾക്ക് കാരണമായേക്കാം. ഇടുക്കി ജില്ലയിൽ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ള ചെറു ഭൂകമ്പങ്ങൾ ഇത്തരത്തിലുള്ളതാണ്. ഭൂചലനങ്ങൾ കൃത്യതയോടെ പ്രവചിച്ച് ദുരന്തങ്ങൾ ഒഴിവാക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. എന്നാൽ കൃത്യമായ മുന്നൊരുക്കങ്ങൾ, ബോധവൽക്കരണം എന്നിങ്ങനെയുള്ള മാർഗങ്ങളിലൂടെ നമുക്ക് ഭൂകമ്പം മൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ തീവ്രത ലഘൂകരിക്കാനാകും.

SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി

ഭൂകമ്പതരംഗങ്ങൾ
ഭൂകമ്പവേളയിൽ മൂന്നുതരം തരംഗങ്ങളാണ് ഫോക്കസിൽ നിന്നും പുറപ്പെടുന്നത്. പ്രഥമിക തരംഗങ്ങൾ, ദ്വിതീയ തരംഗങ്ങൾ, പ്രതല തരംഗങ്ങൾ എന്നിവയാണവ. ഇതിൽ പ്രതല തരംഗങ്ങളാണ് ഏറ്റവും വിനാശകാരികൾ.

ഭൂചലനങ്ങളുടെ തീവ്രത വേർതിരിച്ചറിയാനായി 1935ൽ ചാൾസ് എഫ്. റിക്റ്റർ വികസിപ്പിച്ചെടുത്ത മാനകമാണ് റിക്റ്റർ സ്കെയിൽ. ഭൂകമ്പതരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണങ്ങളാണ് സീസ്മോഗ്രാഫുകൾ (Seis mographs). ഇങ്ങനെ രേഖപ്പെടുത്തിയ തരംഗങ്ങളുടെ ആയാമം (Amplitude) കണക്കാക്കിയാണ് തീവ്രത കണക്കുകൂട്ടുന്നത്. സാധാരണയായി പ്രാദേശികതലത്തിൽ രേഖപ്പെടുത്തിയ ചെറിയ ഭൂചലനങ്ങളാണ് റിക്റ്റർ സ്കെയിലിൽ കണക്കാക്കാറുള്ളത്. വലിയ ഭൂചലനങ്ങൾ കൂടുതൽ കൃത്യതയാർന്ന മൊമെന്റ് മാഗ്നിറ്റ്യൂഡ് എന്ന മാനകത്തിലാണ് രേഖപ്പെടുത്താറുള്ളത്. ഭൂകമ്പത്തെ തുടർന്ന് പ്രഭവകേന്ദ്രത്തിൽ ഭൂകമ്പതരംഗങ്ങൾ നാനാ ദിശയിലേക്കും സഞ്ചരിക്കുന്നു. എന്നാൽ പ്രഭവകേന്ദ്രത്തിൽനിന്നും ഒരു നിശ്ചിത ദൂരത്തുള്ള ചില പ്രദേശങ്ങളിൽ ഭൂകമ്പതരംഗങ്ങൾ എത്താറില്ല. ഇത്തരം പ്രദേശങ്ങളെ ഭൂകമ്പത്തിന്റെ നിഴൽ പ്രദേശങ്ങൾ എന്നറിയപ്പെടുന്നു.

സുനാമി
കടലിനടിയിലുണ്ടാകുന്ന വൻഭൂകമ്പം അനേകം മീറ്ററുകൾ ഉയർന്നു പൊങ്ങുന്ന ഭീമൻ തിരമാലകൾ സൃഷ്ടിക്കുന്നു. ഇത്തരം തിരമാലകളാണ് സുനാമികൾ. കടലിനടിയിലുണ്ടാകുന്ന അഗ്നിപർവത സ്ഫോടനങ്ങൾ, ഉൽക്കകളുടെ പതനം എന്നിവ മൂലമുണ്ടാകുന്ന ആഘാതങ്ങളും സുനാമികൾക്ക് കാരണമാകാം. സുനാമി കൊണ്ടുള്ള അപക ടങ്ങൾ മുഖ്യമായും അഭിമുഖീകരിക്കുന്നത് തീരപ്രദേശങ്ങളാണ്. നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ ഇന്ന് വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ ഉപഗ്രഹ വാർത്താവിനിമയ സംവിധാനങ്ങൾ പ്രയോജന പ്പെടുത്തി ‘ഡാർട്ട്’ (Deep Ocean Assessment and Reporting of Tsunami ) എന്ന സുനാമി മുന്നറിയിപ്പ് സംവിധാനം വിവിധപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

സുനാമിയിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ:

  • സമുദ്രനിരപ്പ് പെട്ടന്ന് നിരവധി മീറ്ററുകളോളം താഴുകയാണെങ്കിൽ, അതൊരു സുനാമി മുന്നറിയിപ്പായി കരുതി ഉടൻ തന്നെ തീരം വിട്ട് വളരെ അകലെയുള്ള ഉയർന്ന പ്രദേശത്തേക്ക് ഓടി മാറുക.
  • സുനാമിയിൽ പെട്ടുപോയാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിൽ പിടിമുറുക്കി രക്ഷപ്പെടാൻ ശ്രമിക്കുക.
  • അധികാരികളുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

ഖണ്ഡപർവതങ്ങളും ഭ്രംശ താഴ്വരകളും
ഭ്രംശനം (Fault) എന്ന പ്രക്രിയയുടെ ഫലമായി ഒരു ഭൂവൽക്കഭാഗം ഉയർത്തപ്പെട്ട് രൂപപ്പെടുന്ന പർവതങ്ങളാണ് ഖണ്ഡപർവതങ്ങൾ. ഇതിന്റെ ഫലമായി രൂപപ്പെടുന്ന താഴ്വരകളാണ് ഭ്രംശ താഴ്വരകൾ.

ബാഹ്യജന്യ ചലനങ്ങൾ
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 17
അപക്ഷയം, അപരദനം, വഹനം, നിക്ഷേപണം, ഭൂദ്രവ്യശോഷണം എന്നിങ്ങനെ ഭൗമോപരിതലത്തിൽ പ്രവർത്തിക്കുന്ന വിവിധ പ്രക്രിയ കൾക്ക് ബാഹ്യജന്യബലങ്ങൾ കാര ണമാകുന്നു. ഇവയാണ് ബാഹ്യജന്യ ചലനങ്ങൾ. ഓരോ ബാഹ്യജന്യപ്രക്രി യയും വ്യത്യസ്ത ബലങ്ങളിൽനിന്നു മാണ് പ്രവർത്തിക്കാ നാവശ്യമായ ഊർജം സ്വീകരിക്കുന്നത്. ഇത്തരം ബലങ്ങളെ അവയുടെ പ്രേരക ബലങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ബാഹ്യജന്യചലനങ്ങളും അവയുടെ തീവ്രതയും ഭൂമിയിലെ കാലാവസ്ഥാ മേഖലകൾക്കനുസരിച്ച്വ്യ ത്യാസപ്പെട്ടിരിക്കുന്നു.

അപക്ഷയം
SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി 18
ചില ബാഹ്യജന്യ പ്രക്രിയയുടെ ഫലമായി ശിലകൾ ഭൗതികമായി പൊട്ടിപൊടിയുകയോ രാസപരമായി വിഘടിക്കുകയോ ചെയ്യുന്നു. ഇത്തരത്തിൽ ശിലകൾക്ക് രാസപരമായും ഭൗതികമായും മാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രക്രിയ കളെ അപക്ഷയം എന്ന് വിളിക്കുന്നു.

അവക്ഷ യപ്രവർത്തനങ്ങൾ മനുഷ്യന് പ്രയോജനകരമാകുന്ന വഴികൾ:

താപ വ്യതിയാനം മൂലം ശിലാധാതുക്കൾ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നു. കാലക്രമേണ ഇന്ന് ശിലകൾ മനുഷ്യന് പൊടിയുന്നതിന് കാരണമാകുന്നു.
കൂടാതെ ശിലകളിലെ വിശുകൾക്കുള്ളിൽ ജല തണുത്തുറയുന്നതുകൊണ്ട്

  • അപക്ഷയം മണ്ണിന്റെ രൂപീകരണത്തിന് കാരണമാകുന്നു
  • ശിലകളിലെ ധാതുക്കൾ വേർതിരിക്ക പ്പെടുന്നു
  • ധാതു സമ്പുഷ്ടീകരണത്തിന് കാരണമാ കുന്നു
  • ഖനന പ്രവർത്തനങ്ങളെ സഹായിക്കുന്നു

അപരദനം, വഹനം, നിക്ഷേപണം
വിവിധ അപക്ഷയ പ്രക്രിയകൾ മൂലമോ മറ്റു പ്രവർത്തനങ്ങളാലോ രൂപംകൊണ്ട ശിലാവശിഷ്ടങ്ങളെ ഒഴുകുന്ന ജലം, ഹിമാനികൾ, കാറ്റ്, തിരമാല എന്നീ ശക്തികൾ ഒരിടത്തുനിന്നും ശേഖരിച്ച് അവിടെനിന്നും നീക്കം ചെയ്ത് മറ്റൊരിടത്ത് നിക്ഷേപിക്കുകയും അതിന്റെ ഫലമായി ഭൗമോപരിതലത്തിൽ ധാരാളം അപരദന ഭൂരൂപങ്ങളും നിക്ഷേപണഭൂരൂപങ്ങളും രൂപപ്പെടുകയും ചെയ്യുന്നു.

ഭൂദ്രവ്യശോഷണം
അപക്ഷയം, അപരദനം എന്നിവ കൂടാതെ ബാഹ്യജന്യ ബലങ്ങളുടെ ഫലമായി ഭൗമോപരിതലത്തിലുണ്ടാകുന്ന ബാഹ്യജന്യചലനങ്ങളാണ് ഭൂദ്രവ്യശോഷണം. ഗുരുത്വാകർഷണ ബലത്തിന്റെ നേരിട്ടുള്ള സ്വാധീനം മൂലം ശിലാകഷ്ണങ്ങൾ അല്ലെങ്കിൽ ഭൗമവസ്തുക്കൾ ചരിവുള്ള ഭൂപ്രതലത്തിലൂടെ താഴേയ്ക്ക് പതിക്കുന്ന പ്രക്രിയയാണ് ഭൂദ്രവ്യശോഷണം. ഇവ വളരെ സാവധാനത്തിലുള്ളവയുമുണ്ട് ദ്രുതഗതിയിലുള്ളവയുമുണ്ട്. നേരിയ പാളി മാത്രം താഴേക്കു പതിയ്ക്കുന്ന ഭൂദ്രവ്യ ശോഷണം മുതൽ വലിയൊരളവിൽ ഭൗമവസ്തുക്കൾ താഴേക്കു പതിക്കുന്ന ഭൂദ്രവ്യശോഷണം വരെയുണ്ടാകാറുണ്ട്.

ഉരുൾപൊട്ടൽ
ഉരുൾപൊട്ടലുകൾ ഒരു തരം ഭൂദ്രവ്യശോഷണമാണ്. ഗുരുത്വാകർഷണം മൂലം ശിലകളോ മേൽ മണ്ണാ മുകളിൽനിന്നും താഴോട്ടു പതിക്കുന്ന പ്രതിഭാസമാണ് ഭൂദ്രവ്യശോഷണം. മലയിടിച്ചിൽ (Land fall), ശിലാപതനം (Rock fall), മലകളുടെ നിരങ്ങിയിറങ്ങൽ (Landslide), ഡെബിസ് ഫ്ളോ (Debris Flow), ഭൂമിയുടെ ഇടിഞ്ഞു താഴൽ (Land subsidence) തുടങ്ങിയവയാണ് വിവിധ തരത്തിലുള്ള ഭൂദ്രവ്യശോഷണങ്ങൾ. ഭൂമിയുടെ ഗുരുത്വാകർഷണം മൂലം ചെങ്കുത്തായ മലഞ്ചെരുവിൽ ഉള്ള പാറയും മണ്ണും ജലപ്രവാഹത്തോടൊപ്പം താഴേക്ക് പെട്ടെന്ന് പതിക്കുന്ന പ്രതിഭാസമാണ് ഡെബിസ് ഫ്ലോ (Debris flow). മലയുടെ ഭാഗങ്ങൾ ഗുരുത്വാകർഷ ണത്താൽ താഴേക്ക് നിരങ്ങിയിറങ്ങുന്ന ഭൂദ്രവ്യശോഷണമാണ് മലയുടെ നിരങ്ങിയിറങ്ങൽ (Landslide), കേരള ത്തിലെ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് പലപ്പോഴും ഇവ രണ്ടും ഒരുമിച്ചോ അല്ലാതെയോ സംഭവിക്കാറുണ്ട്. ഈ പ്രതിഭാസത്തെ പൊതുവെ ഉരുൾപൊട്ടൽ എന്നുവിളിക്കുന്നു. പല പ്പോഴും ഇവ വിനാശകാരികളായി മാറാറുണ്ട്.

ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങൾ, ആ പ്രദേശത്തെ ഭൂമിയുടെ ചരിവ്, മണ്ണിന്റെ ആഴം, ഘടന, ഭൂവിനിയോഗം, നീർച്ചാലുകളുടെ വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിതീവ്രമഴ, ലഘുമേഘ വിസ്ഫോടനം, ഭൂചലനം എന്നിവയാണ് ഉരുൾപൊട്ടലിന്റെ ചാലക ശക്തികൾ. കൂടാതെ, മൺസൂൺ സീസണിൽ ഉൾപ്പെടെ നടക്കുന്ന അശാസ്ത്രീയമായ പാറപൊട്ടിക്കൽ, അശാസ്ത്രീയ നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയും പ്രേരകഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 22 ഡിഗ്രിക്ക് മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടാവാൻ സാധ്യത കൂടുതൽ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സംഭവിക്കുന്നത് പശ്ചിമഘട്ട മേഖലകളിലും ഹിമാലയൻ പർവതനിരകളിലുമാണ്. കേരളത്തിന്റെ മലയോരങ്ങളിൽ ചെറുതും വലുതുമായ അനേകം ഉരുൾപൊട്ടലുകൾ, കുഴലീകൃത മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ എന്നിവ വ്യാപകമായി സംഭവിക്കുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ദുരന്തമെത്തും മുമ്പ്
ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുക അസാധ്യമാണ്. എന്നാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകൾ ശാസ്ത്രീയമായ രീതികൾ ഉപയോഗിച്ച് കണ്ടെത്തുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ ആഘാതത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും.

  • വിദൂര സംവേദനം (Remote Sensing), ഭൂവിവര വ്യവസ്ഥ (GIS) എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങൾ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കും.
  • ഭാരതീയ ഭൂവിജ്ഞാനീയ സർവ്വേ (Geological Survey of India), ദേശീയ ഭൗമ പഠന കേന്ദ്രം (NCESS) എന്നീ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഓരോ ജില്ലയിലും ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ ഉൾപ്പെടുത്തി ഭൂപടം തയ്യാറാക്കിയിട്ടുണ്ട്.

ഉരുൾപൊട്ടൽ എങ്ങനെ നേരിടാം

ദുരന്ത സമയത്ത് ദുരന്തത്തിന് ശേഷം
• പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക. • ആംബുലൻസിനും മറ്റ് വാഹനങ്ങൾക്കും സുഗമ മായി കടന്നുപോകാനുള്ള സാഹചര്യം ഒരുക്കുക.
• ഉരുൾപൊട്ടൽ സമയത്ത് വീടിനകത്താണെങ്കിൽ ബലമുള്ള ഒരു മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക. • ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ വീണുകിട ക്കുന്ന വൈദ്യുതിലൈനുകൾ കണ്ടാൽ ഉദ്യോഗ സ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുക.
• മൊബൈൽ ഫോൺ, റേഡിയോ തുടങ്ങിയവ വഴി ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിക്കുക. • പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുക.

SSLC Geography Chapter 6 Notes Pdf Malayalam Medium മാറുന്ന ഭൂമി

കുഴലീകൃത മണ്ണൊലിപ്പ്

  • ചെങ്കല്ല് നിറഞ്ഞ മലയോര പ്രദേശങ്ങളിൽ അടുത്തിടെ വ്യാപകമായി കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് കുഴലീകൃത മണ്ണൊലിപ്പ്.
  • കളിമൺപാളികൾ നിറഞ്ഞ ഇത്തരം ചെങ്കൽ പ്രദേശങ്ങളിൽ ജലത്തിന്റെ തള്ളിച്ച മൂലം സംസക്തി ബലം (Cohesion force) കുറവുള്ള കളിമണ്ണ് ഒലിച്ചു പോകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിംഗ്,
  • ചെങ്കല്ലു നിറഞ്ഞ മേൽപാളിയിലെ സുഷിരങ്ങളിലൂടെ അതിവർഷമോ മറ്റോ മൂലം ജലം ഉള്ളിലേക്ക് തള്ളിക്കയറുകയും കളിമണ്ണ് നിറഞ്ഞ കീഴ് പാളിയിൽ (Subsurface) നിന്നും ഏതാണ്ട് കുഴലാകൃതിയിൽ മണ്ണ് (കളിമണ്ണും വളരെനേരം തരികളോടുകൂടിയ അവസാദവും ജലവും ചേർന്ന മിശ്രിതം) ഒലിച്ച് പോകുകയും ചെയ്യുന്നു.
  • ദുർബലമായ കീഴ്പ്പാളികളിലുണ്ടാകുന്ന ജലകൃത അപരദനമാണ് (Subsurface hydraulic erosion) കുഴലീകൃത മണ്ണൊലിപ്പിന് കാരണം.

കവചം
കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കി സംസ്ഥാനത്ത് നടപ്പിലാക്കിയ ദുരന്ത സാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചം (KaWaCHaM-Kerala Warnings, Crisis and Hazard Management system). കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും ഏകീകൃത മുന്നറിയിപ്പ് സംവിധാനത്തിനു കീഴിൽ കൊണ്ടുവരുന്ന പ്രവർത്തന രീതിയാണ് കവചം സംവിധാനത്തിനുള്ളത്. ഇത്തരത്തിൽ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും ദുരന്ത സാധ്യതകളെ യഥാസമയം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത മുന്നിൽ കണ്ടാൽ സ്ഥാനം അടിസ്ഥാനമാക്കിയുള്ള എസ്.എം.എസ്. (Location Based SMS), സമൂഹമാധ്യമങ്ങൾ ഉൾപ്പടെയുള്ള വാർത്താവിനിമയ മാധ്യമങ്ങൾ എന്നിവ വഴിയും സൈറൺ സ്ട്രോബ് ലൈറ്റ് ശൃംഖല പ്രവർത്തിപ്പിച്ചും ദ്രുതഗതിയിൽ ജനങ്ങളെ അറിയിക്കുകയും വിവിധ തലങ്ങളിൽ നടപടികൾ സ്വീകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Comment